news
stringlengths
336
9.26k
class
int64
0
3
എൽ ക്ലാസികോ മുതൽ നേരിട്ട തിരിച്ചടികൾക്കുള്ള മറുപടിയായിരുന്നു ബാർസലോണയുടെ പ്രകടനം . സ്വന്തം മൈതാനത്ത് ബാഴ്സ നിറഞ്ഞ് കളിച്ചപ്പോൾ ജയം എതിരില്ലാത്ത എട്ട് ഗോളിനായിരുന്നു . സുവാരസ് കളം നിറഞ്ഞ് കളിച്ചു . പതിനൊന്നാം മിനിറ്റിൽ തുടങ്ങിയ സുവാരസിന്റെ ഗോൾ വേട്ട 24,53,64 മിനിറ്റുകളിലും ആവർത്തിച്ചു . റാകിറ്റിക് , മെസി , നെയ്മർ , ബാർത്ര എന്നിവരും ഓരോ ഗോൾ വീതം നേടി . ബിൽബാവോയെ നേരിട്ട അത്ലറ്റികോ മാഡ്രിഡിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു . 38ആം മിനിറ്റിൽ ഫെർണാണ്ടോ ടോറസാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയ ഗോൾ നേടിയത് . വിയ്യാ റയലിനെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കി . കരീം ബെൻസേമ , വാസ്ക്വസ് , ലുക്കാ മോഡ്രിച്ച് എന്നിവരാണ് വിയ്യാ റയലിന്റെ ഗോൾമുഖത്തേക്ക് പന്ത് പായിച്ചത് . ഇന്നലത്തെ ജയത്തോടെ ബാഴ്സയും അത്ലറ്റികോ മാഡ്രിഡും 79 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് . ഗോൾ ശരാശരിയുടെ ബലത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ് . 78 പോയിന്റുമായി റയൽ മാഡ്രിഡ് ഇരു ടീമുകൾക്കും തൊട്ടുപിന്നാലെ കുതിക്കുമ്പോൾ ലാ ലീഗയിലെ ഇനിയുള്ള മത്സങ്ങൾക്ക് ആവേശം ഇരട്ടിയാകും .
2
4ജി നെറ്റ്വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന പ്രീപെയ്ഡ് , പോസ്റ്റ്പെയ്ഡ് യൂസർമാർക്ക് 4ജിബി സൌജന്യ ഡേറ്റാ ഓഫറുമായി വൊഡാഫോൺ രംഗത്ത് . മുംബൈയിലെ യൂസർമാർക്ക് മാത്രമാണ് നിലവിൽ ഈ ഓഫർ അവതരിപ്പിച്ചിട്ടുള്ളത് . വരും ദിനങ്ങളിൽ മറ്റു സർക്കിളുകളിലേക്കും കമ്പനി ഈ ഓഫർ വ്യാപിപ്പിക്കുമെന്നാണ് വിവരം . 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലെ വൊഡാഫോൺ സബ്സ്ക്രൈബർമാർക്ക് മാത്രമേ വൺടൈം ഓഫർ ലഭ്യമാകൂ . പ്രീപെയ്ഡ് യൂസർമാർക്ക് ലഭിക്കുന്ന സൌജന്യ ഡേറ്റയ്ക്ക് പത്ത് ദിവസമായിരിക്കും വലിഡിറ്റി . പോസ്റ്റ്പെയ്ഡ് യൂസർമാർക്ക് അടുത്ത ബില്ലിങ് തീയതി വരെ 4ജിബി 4ജി ഡേറ്റ ലഭിക്കും . 4ജി സിം കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന മുറയ്ക്ക് യൂസറുടെ ഡേറ്റാ ബാലൻസിൽ 4ജിബി സൌജന്യ ഡേറ്റ ചേർക്കപ്പെടും . റിലയൻസ് ജിയോയുടെ പ്ലാനുകളോട് കിടപിടിച്ച് കൂടുതൽ യൂസർമാരെ ആകർഷിക്കുകയാണ് പുതിയ ഓഫറിലൂടെ വൊഡാഫോൺ ലക്ഷ്യമിടുന്നത് . മുംബൈയിലെ മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകൾ പുറമെ വൊഡാഫോൺ സ്റ്റോർ , വൊഡാഫോൺ മിനി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും 4ജി സിം കാർഡുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു . ജിയോയെ എതിരിടാൻ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാറുമായി ലയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വൊഡാഫോൺ .
3
കാർത്തി നായകനാവുന്ന ' ധീരൻ അധികാരം ഒന്ന് ' തിയേറ്ററുകളിലേക്ക് . നവംബർ 17ന് ചിത്രം പ്രദർശനത്തിന് എത്തും . ' സിറുത്തൈ ' എന്ന വിജയ ചിത്രത്തിനു ശേഷം കാർത്തി വീണ്ടും കാക്കി അണിയുന്ന സിനിമ കൂടിയാണിത് . ' സിറുത്തൈ ' യിൽ രണ്ടു വേഷങ്ങളിൽ ഒരു വേഷം മാത്രമായിരുന്നു പൊലീസ് എന്നും ധീരൻ അധികാരം ഒന്ന് പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറിയാണെന്നും , ധീരൻ തിരുമാരൻ എന്ന പൊലീസ് ഓഫീസറെയാണ് താൻ ആവിഷ്കരിക്കുന്നതെന്നും കഥാപാത്രത്തിനു വേണ്ടി പൊലീസ് അക്കാദമിയിൽ പരിശീലനം നേടി ബോഡി ഫിറ്റ്നസ് വരുത്തിയാണ് അഭിനയിച്ചതെന്നും കാർത്തി പറഞ്ഞു . 1995 മുതൽ 2005 വരെ നടന്ന തമിഴ്നാട് പൊലീസിന് വെല്ലുവിളി ഉയർത്തിയ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു കുറ്റാന്വേഷണ ആക്ഷൻ ചിത്രമാണിത് . രകുൽ പ്രീത് സിങ്ങാണ് കാർത്തിയുടെ നായിക . ഹിന്ദി , ഭോജ്പുരി ഭാഷയിലെ പ്രശസ്ത താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ചതുരംഗ വേട്ട എന്ന വിജയ ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . സത്യൻ സൂര്യൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . സംഭവ കഥയെ അവലംബാക്കി ആക്ഷനും പ്രണയവും ഗ്ലാമറും വൈകാരികതയും സമ്മിശ്രമായി ചേർത്ത് ചിത്രീകരിച്ചിരിക്കുന്ന ത്രില്ലർ ചിത്രമായ ധീരൻ അധികാരം ഒന്ന് നിർമ്മിച്ചിരിയ്ക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സിനു വേണ്ടി എസ് ആർ പ്രകാഷ് ബാബു , എസ് ആർ പ്രഭു എന്നിവരാണ് .
1
അമ്മയുടെ സാരി ധരിക്കാൻ ഇപ്പോഴും ഇഷ്ടമെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ്മ . തൻറെ ചെറുപ്പത്തിൽ അമ്മ പാർട്ടിക്ക് പോകുമ്പോൾ അവരുടെ വസ്ത്രവും മേക്ക് അപ്പും താൻ നോക്കി നിൽക്കുമായിരുന്നു . നോക്കി നിൽക്കുക മാത്രമല്ല അമ്മയുടെ സാരി ഉടുത്ത് നോക്കുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു . എന്നാൽ ചെറുപ്പത്തിൽ മാത്രമല്ല ഇപ്പോഴും താരം അമ്മയുടെ വസ്ത്രം ഉടുക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം . അച്ഛൻ പട്ടാളക്കാരനായതിനാൽ അമ്മയും അനുഷ്കയും പല സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട് . അതുകൊണ്ട് പല ഗ്രാമങ്ങളിലെയും സാരികൾ അമ്മയുടെ ശേഖരത്തിലുണ്ട് . അമ്മയുടെ സാരി ശേഖരത്തിൽ നിന്ന് താൻ ഇപ്പോഴും ഇഷ്ടപ്പെട്ടത് ഉടുക്കാറുണ്ടെന്നാണ് അനുഷ്ക പറയുന്നത് . ഏറ്റവും ഒടുവിലായി വസ്ത്രത്തോടുള്ള അനുഷ്കയുടെ ഇഷ്ടം വസ്ത്ര ഡിസൈനിങ്ങിലേക്ക് എത്തിച്ചിരിക്കുകയാണ് .
1
പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെല്ലും വോഡഫോണും . ടെലികോം വിപണിയിലേയ്ക്ക് റിലയൻസ് ജിയോയുടെ കടന്നുവരവോടെ ഓഹരി വിപണിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത് . ഭാരതി എയർടെല്ലും റിലയൻസ് ജിയോയും വോഡഫോണും വ്യത്യസ്ത ഓഫറുകളിലായി പ്രതിദിനം 1ജിബി ഡാറ്റയാണ് നൽകിവരുന്നത് . റിലയൻസ് ജിയോയിൽ അടിമുടി മാറ്റംഃ പ്ലാനുകളും ഓഫറുകളും മാറുന്നു ! അംബാനി പണി തുടങ്ങി ! ജിയോയെ പുകച്ചുപുറത്തുചാടിക്കും ! എയർടെല്ലിനും വോഡഫോണിനും 499 രൂപ ഓഫർ , 20ജിബി ഡാറ്റയും കോളും ! റിലയൻസ് ജിയോയിൽ നിന്ന് ഉപയോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടി എയർടെല്ലും വോഡഫോണും കഴിഞ്ഞ ദിവസം പുതിയ പ്രീ പെയ്ഡ് - പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു . 499 രൂപയുടെ ഓഫറിൽ 20 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുമാണ് എയർടെല്ലും വോഡഫോണും നൽകുന്നത് . പോസ്റ്റ് പെയ്ജ് ഉപയോക്താക്കൾക്കായി വോഡഫോണിൻറെ റെഡിലൂടെ റെഡ് ട്രാവലർ , റെഡ് ഇൻർനാഷണൽ , റെഡ് സിഗ്നേച്ചർ എന്നീ പ്ലാനുകളാണ് ലഭിക്കുക . വോഡഫോൺ റെഡ് ട്രാവലർ പ്ലാൻ , റെഡ് ഇൻറർനാഷണൽ , റെഡ് സിഗ്നേച്ചർ പ്ലാൻ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് വോഡഫോൺറെഡിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുള്ളത് .
0
സ്മാർട്ട്ഫോൺ ആപ്പുകൾ വഴി ചൈന രഹസ്യങ്ങൾ ചോർത്തുന്നുവെന്ന് ഇൻറലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് . പ്രധാനമായും സൈനികർക്കാണ് രഹസ്യന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് . ഏതാണ്ട് 42 ഒളം ആപ്പുകളെയാണ് ഇപ്പോൾ സൈന്യത്തിലെ ഡിഐജി ഇൻറലിജൻസ് ഇറക്കിയ മുന്നറിയിപ്പിൽ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത് . നിയന്ത്രണ രേഖയിലും മറ്റും ജോലി ചെയ്യുന്ന സൈനികർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്ത് ഫോൺ ഫോർമാറ്റ് ചെയ്യാനാണ് നിർദേശം ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോൾ തന്നെ ചാരപ്രവർത്തികൾക്കായ കുക്കീസ് ഫോണുകളിൽ കടന്നുകയറുന്നതിനാലാണ് ഫോൺ ആപ്പുകൾ ഡിലീറ്റ് ചെയ്തശേഷം ഫോർമാറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത് . ഇൻറലിജൻസ് ഡിലീറ്റ് ആക്കുവാൻ പറയുന്ന ആപ്പുകളിൽ വീചാറ്റ് , ട്രൂകോളർ , യുസി ബ്രൌസർ , യുസി ന്യൂസ് എന്നീ ജനപ്രിയ ആപ്പുകൾ ഉൾപ്പെടുന്നു . വ്യക്തിപരമായ വിവരങ്ങൾ ചൈനയിലേക്ക് കടത്തുന്നു എന്ന ഗൌരവകരമായ ആരോപണമാണ് ഈ ആപ്പുകൾക്കെതിരെ സൈന്യം ഉയർത്തുന്നത് . സൈനികർക്ക് മാത്രമല്ല സിവിലിയൻ ജനതയ്ക്കും ഈ വിവരം നിർണ്ണായകമാണെന്നാണ് ടെക് ലോകത്ത് നിന്നുള്ള നിർദേശം .
3
ഇനി ഫ്രീ വൈ - ഫൈ തേടി നിങ്ങൾ അലയേണ്ട . ഇനി ഫേസ്ബുക്ക് നിങ്ങൾക്കത് പറഞ്ഞു തരും . ഐഓഎസ് , ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലും ഈ സംവിധാനം ലഭിക്കും . ' ഫൈൻഡ് വൈ - ഫൈ ' എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത് . ഞങ്ങൾ ആരംഭിച്ചിരിക്കുന്നു ' ഫൈൻഡ് വൈ - ഫൈ ' സംവിധാനം . നിങ്ങൾക്കിത് ഐഓഎസിലും ആൻഡ്രോയിഡിലും ലഭിക്കും . ഞങ്ങൾ ഈ സംവിധാനം കഴിഞ്ഞ വർഷം ചില രാജ്യങ്ങളിൽ ഇത് ആരംഭിച്ചിരുന്നു . യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരു പാട് ജനങ്ങൾക്ക് ഇത് കൊണ്ട് ഉപകാരപ്പടും . പക്ഷെ ഇത് കൂടുതൽ ഉപയോഗപ്പെടുക നിങ്ങൾക്ക് ഡാറ്റ സൌകര്യം ഇല്ലാത്തപ്പോഴാണെന്ന് ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടർ അലക്സ് ഹിമ്മെൽ ഫേസ്ബുക്കിൽ കുറിച്ചു . ' ഫൈൻഡ് വൈ - ഫൈ ' ഫേസ്ബുക്കിൽ കാണപ്പെടുക ഹാംബർഗറിന്റെ ഐക്കണിലായിരിക്കും . ഈ സൌകര്യം ലഭ്യമാവണമെങ്കിൽ നിങ്ങൾ എപ്പോഴും ലൊക്കേഷൻ സംവിധാനം ഓൺ ചെയ്തിടേണ്ടി വരും .
3
ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ മിന്നുന്ന പ്രകടനം കൊണ്ടും കിടിലൻ ഗാനരംഗങ്ങൾ കൊണ്ടും ശ്രദ്ധേയമാകുകയാണ് ' മോഹൻലാൽ ' എന്ന ചിത്രം . മലയാളത്തിൻറെ പ്രിയനടൻറെ പേരു പോലെ കുടുംബപ്രേക്ഷകരുൾപ്പെടുന്ന ജനഹൃദയങ്ങൾ ചിത്രത്തെ നെഞ്ചോട് ചേർക്കുന്ന ആവേശക്കാഴ്ചകാളാണ് തിയേറ്ററുകളിൽ . ' ഇടി ' എന്ന സിനിമയ്ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന സിനിമയാണിത് . മോഹൻലാലിൻറെ കടുത്ത ആരാധികയായ മീനു എന്ന വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം . മോഹൻലാൽ എന്ന അവിസ്മരണീയ കലാകാരൻറെ അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയും അഭിനയപാടവത്തെ പുകഴ്ത്തിയും ഇതിനുമുമ്പും നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് സിനിമയുടെ പേരടക്കം മുഴുനീള മോഹൻലാൽ ഫാൻ ചിത്രമാകുന്നതെന്നതാണ് ഈ സിനിമയുടെ പ്രത്യേകത . മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്ന അതേ ദിവസം തന്നെയാണ് മീനാക്ഷിയുടെയും ജനനം . മോഹൻലാലിൻറെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു . അദ്ദേഹത്തിൻറെ എല്ലാ സിനിമകളുടെയും കടുത്ത ആരാധികയായി മാറിയ മീനു , തൻറെ ജീവിതത്തിലും മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ പോലെ മറ്റുള്ളവരെ കണ്ടുതുടങ്ങുന്നു . ഫ്ലാഷ്ബാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ നിരവധി രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത് . ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെ തങ്ങളുടെ വേഷങ്ങളെ ഭദ്രമാക്കിയിരിക്കുന്നു . ഇവരുടെ മത്സരിച്ചുള്ള അഭിനയവും തമാശ രംഗങ്ങളുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ് . സുനീഷ് വരനാടാണ് രചന . സൌബിൻ ഷാഹിർ , അജുവർഗീസ് , സിദ്ദിഖ് , സലീം കുമാർ , കെ . പി . എ . സി ലളിത , ഹരീഷ് , ശ്രീജിത്ത് രവി , ഉഷ ഉതുപ്പ് തുടങ്ങി വൻ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു .
1
ഹൈക്കോടതി ജാമ്യ ഹർജി തളളിയതോടെ ദിലീപിൻറെ മുന്നിൽ ഇനി രണ്ടുവഴികളാണുളളത് . ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക അല്ലെങ്കിൽ കുറച്ചുകൂടി കാത്തിരുന്നശേഷം വീണ്ടും ഹൈക്കോടതിയിലെത്തുക . ഇപ്പോഴത്തെ നിലയിൽ ദിലീപിൻറെ ജയിൽവാസം ആഴ്ചകളോളം തുടരാനാണ് സാധ്യത . എന്തായാലും 2 കോടതികളും കൈവിട്ടതോടെ , ദിലീപിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമാലോകം വീണ്ടും ആശങ്കയിലായി . റിലീസിനൊരുങ്ങിയ സിനിമകളുടെ റിലീസ് ഇനി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവും ഇല്ല . രാമലീലയുടെ രണ്ടാംടീസറിൽ നായകൻ പറയുന്ന ഈ ഡയലോഗ് തന്നെയാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത് . ഹൈക്കോടതിയിൽ നിന്ന് ജാമ്യംകിട്ടുമെന്നായിരുന്നു ദിലീപിൻറെ സിനിമാസുഹൃത്തുക്കളുടെ പ്രതീക്ഷ . എന്നാൽ കേസിൽ തിരിച്ചടി നേരിട്ടതോടെ സൂപ്പർതാരത്തിന് ഇനിയും അഴിക്കുള്ളിൽ തുടരേണ്ടിവരും . ജാമ്യം കിട്ടിയാൽ രാമലീല പുറത്തിറക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു . പാതിവഴിയിൽ നിന്നുപോയ പ്രൊഫസർ ഡിങ്കൻ , കമ്മാരസംഭവം എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാനാകുമെന്നും കരുതി . എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു . . നായകൻ അനന്തമായി ഇനി ജയിലിൽ . എന്ന് പുറത്തിറങ്ങുമെന്ന് പറയാനാകാത്ത സ്ഥിതി . സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി അരുൺഗോപി , രതീഷ് അമ്പാട്ട് , രാമചന്ദ്രബാബു എന്നിവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു . കോടികളിറക്കി കൈപൊള്ളിയ അവസ്ഥയിൽ ടോമിച്ചൻ മുളകുപാടം അടക്കമുള്ള നിർമ്മാതാക്കളും . സിനിമാസംഘടനകളിൽ നിന്നെല്ലാം നേരിട്ട നടപടി , ഡി സിനിമാസിനെതിരായ അന്വേഷണം , സ്വത്തിൻ മേലുള്ള എൻഫോഴ്സ്മെന്റ് പരിശോധന . . . ദിലീപിന് മേൽ കുരുക്കുകൾ ഒന്നൊന്നായി മുറുകുകയാണ് .
1
അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച അമേരിക്കയെ മാത്രമല്ല ബാധിക്കുക . ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനിമയ മാധ്യമമാണ് ഡോളർ . ഡോളർ തകർന്നാൽ അത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും . ഇപ്പോൾ അത്തരം ഒരു പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് . അമേരിക്കൻ ട്രഷറി പൂട്ടിയിരിക്കുകയാണ് . അനേകായിരങ്ങൾക്ക് ജോലിയും നഷ്ടപ്പെടും . ഡൊണാൾഡ് ട്രംപ് അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുമ്പോൾ ആണ് അമേരിക്ക ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത് . വികസന കാര്യത്തിൽ ട്രംപ് പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ വഴിയാണെന്ന് മുമ്പ് യോഗി ആദിത്യനഥ് പറഞ്ഞിരുന്നു . അത് ഇപ്പോൾ വലിയ ട്രോളുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് .
0
ഇരുപത് മാസത്തിനിടയിൽ ഏഴുകോടി അക്കൌണ്ടുകൾ പൂട്ടിച്ച് ട്വിറ്റർ . വ്യാജന്മാരെ തടയുന്നതിൻറെ ഭാഗമായാണ് ഈ നീക്കം . ഇതിന് പുറമേ ഒരു കോടി 30 ലക്ഷം അക്കൌണ്ടുകൾ ട്വിറ്റർ സസ്പെൻറ് ചെയ്തിട്ടുണ്ട് . . സംശയം തോന്നുന്ന അക്കൌണ്ടുകളോട് ഫോൺ നമ്പർ വേരിഫിക്കേഷൻ നടത്താൻ ആവശ്യപ്പെടും . ഇതിൽ പരാജയപ്പെടുന്ന അക്കൌണ്ടുകൾ നീക്കം ചെയ്യുകയും വേരിഫൈ ചെയ്യുന്ന അക്കൌണ്ടുകൾ പുനസ്ഥാപിച്ച് നൽകുകയും ചെയ്യും . ട്വിറ്റർ ഉപയോക്താക്കൾക്ക് കൂടുതൽ സ്വതന്ത്ര്യമായ ഇടപെടലുകൾ ഉറപ്പിക്കാനാണ് ട്വിറ്റർ കൂടുതൽ ക്ലീനിങ് പ്രോസസ് നടത്തുന്നത് . കഴിഞ്ഞ ഒക്ടോബർ മാസം മുതൽ നീക്കം ചെയ്യപ്പെടുന്ന അക്കൌണ്ടുകളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവാണ് വന്നിരിക്കുന്നതെന്നാണ് ട്വിറ്റർ സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് . 2018 ൻറെ ആദ്യ മൂന്ന് മാസത്തിൽ ഫെയ്സ്ബുക്ക് നടത്തിയ ശുദ്ധികലശത്തിൽ നീക്കം ചെയ്യപ്പെട്ടത് 583 മില്യൺ ഫെയ്സ്ബുക്ക് അക്കൌണ്ടുകളാണ് . തീവ്രവാദ അനുകൂല പ്രചരണങ്ങൾ , വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ , ലൈംഗിക അതിക്രമങ്ങൾ ചിത്രീകരിച്ചവ തുടങ്ങി കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്സ് ലംഘിച്ച അക്കൌണ്ടുകളാണ് നീക്കം ചെയ്തത് . വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ എല്ലാ ദിവസവും തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആകെ അക്കൌണ്ടുകളുടെ മൂന്ന് മുതൽ നാല് ശതമാനം ഇപ്പോഴും വ്യാജ അക്കൌണ്ടുകളാണെന്നും ഫേസ്ബുക്ക് സമ്മതിക്കുന്നുണ്ട് .
3
രാജ്യന്തര എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നു . 2017 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില . ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് . അടുത്ത വർഷം ആദ്യം മുതൽ ഉൽപാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം . പ്രതിദിനം 12 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാനാണ് ഒപെക് ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ . ആഗോള ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഒരു ശതമാനമാണിത് . എണ്ണവില ഉയർന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട് . ആഗോള തലത്തിൽ എണ്ണ ലഭ്യത വർദ്ധിച്ചതും , ആഗോള സാമ്പത്തിക വളർച്ച നിരക്കിൽ കുറവുണ്ടാകുമെന്ന ആശങ്കകളുമാണ് വിലയിടിവിന് കാരണം .
0
ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം . സെൻസെക്സ് 26,000 പോയന്റ് കടന്നു . ചരിത്രത്തിൽ ആദ്യമായിട്ടാണ് സെൻസെക്സ് ഇത്രയും ഉയരത്തിൽ എത്തുന്നത് . പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് വിപണിയിലെ മുന്നേറ്റം . നിഫ്റ്റിയിലും വൻ മുന്നേറ്റമാണ് കാണുന്നത് . 7 , 765 പോയന്റ് വരെ നിഫ്റ്റി ഉയർന്നു . എന്നാൽ ബാങ്കിങ് , ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിൽ ഈ മുന്നേറ്റം പ്രകടമല്ല . വരുന്ന ആഴ്ചയിൽ റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റും അവതരിപ്പിക്കപ്പെട്ടും . നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വിപണി പ്രതീക്ഷയർപ്പിക്കുന്നു എന്നാണ് വിപണിയിലെ മുന്നേറ്റം നൽകുന്ന സൂചന . തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎക്ക് വൻ ഭൂരിപക്ഷം കിട്ടിപ്പോൾ മുതൽ ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ സൂചനകൾ പ്രകടമാക്കിയിരുന്നു . ഐടി , ഊർജ്ജം , വാഹനം തുടങ്ങിയ മേഖലകളിലാണ് വൻ കുതിപ്പ് പ്രകടമാകുന്നത് . ഇൻഫോസിസ് , ടാറ്റ പവർ , ടിസിഎസ് , ഡോ റെഡ്ഡീസ് , ഭാരതി എയർടെൽ തുടങ്ങിയവ നല്ല മുന്നേറ്റമുണ്ടാക്കി . എന്നാൽ എണ്ണ , പ്രകൃതിവാതക മേഖലകളിലെ പൊതുമേഖല കമ്പനികളായ ഒഎൻജിസിയും ഗെയ്ലും നഷ്ടത്തിലാണ് . റിയൻസ് ഇന്ത്യ ലിമിറ്റഡും സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സിയും നഷ്ടത്തിൽ തന്നെയാണ് തുടരുന്നത് .
0
ജി . എസ് . ടി നടപ്പാക്കുമ്പോൾ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ സർക്കാർ ഈടാക്കുന്ന ഒരു ശതമാനം നികുതി തിരികെ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് . ജി . എസ് . ടി സംസ്ഥാനത്തിന് ഗുണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു . കോഴിക്കോട് കുടുംബശ്രീയുടെ സമ്പൂർണ ഹോം ഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ജി . എസ് . ടി നടപ്പാക്കുമ്പോൾ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരഭകർ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു . 75 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട സംരംഭകർ രണ്ട് ശതമാനം നികുതി നൽകേണ്ടി വരും . ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിന് ലഭിക്കുന്ന നികുതി വിഹിതമായ ഒരു ശതമാനം തിരികെ നൽകുമെന്ന ഉറപ്പ് മന്ത്രി നൽകിയത് . ജി . എസ് . ടിക്ക് മുന്നോടിയായി ചില കമ്പനികൾ ഉൽപ്പന്നങ്ങളുടെ എം . ആർ . പി കൂട്ടിക്കാണിക്കുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട് . ഇക്കാര്യം കേന്ദ്ര സർക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു . സംസ്ഥാനവും ഇത് സംബന്ധിച്ച പരിശോധനകൾ നടത്തും .
0
ആർ ഉണ്ണിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത് . അന്നു തന്നെ വിദേശരാജ്യങ്ങളിൽ ഓൺലൈൻ റിലീസും നടത്തിയിരുന്നു . സിനിമ നിറഞ്ഞ തിയറ്റുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് . വ്യാജപതിപ്പ് ഇന്റർനെറ്റിലൂടെ കണ്ടത് പതിനായിര കണക്കിന് ആളുകളാണ് . ഇതിന്റെ ലിങ്കും വ്യാപകമായി പ്രചരിക്കുന്നുണ്ട് . ഇതിനെതിരെയാണ് സൈബർ സെല്ലിന് സംവിധായകൻ രഞ്ജിത് പരാതി നൽകിയത് . കേന്ദ്രസർക്കാർ ഇടപെട്ട് ഇത്തരം വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന ടൊറൊന്റ് പോലുളള സൈറ്റുകൾ നിരോധിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു . രഞ്ജിത്തിന്റെ പരാതിയെത്തുടർന്ന് സൈബർ ഡോം നടപടി തുടങ്ങി . സിനിമ ആദ്യമായി അപ്ലോഡ് ചെയ്ത തമിഴ് ടോറൻസ് എന്ന സൈറ്റിൽ നിന്ന് സിനിമ കേരള പൊലീസിന്റെ സൈബർ ഡോം മാറ്റി . 12 സൈറ്റുകളിൽ ഇതിനകം സിനിമ അപ്ലോഡ് ചെയ്തിരുന്നു . സിനിമ അപ്ലോഡ് ചെയ്തവരെ കണ്ടെത്തിയതായും സൈബർ ഡോം അറിയിച്ചു .
1
ഇത് സാൾട്ട് ആന്റ് പെപ്പർ എന്ന ആഷിഖ് അബുവിന്റെ മലയാള സിനിമയല്ല . യഥാർത്ഥ ജീവിതത്തെ കുറിച്ചാണ് പറയുന്നത് . ഒരു ദോശയ്ക്ക് ഒരാളുടെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുമോ ? ജയറാം ബനാൻ , ഉഡുപ്പിയിൽ ഒരു ബസ്ഡ്രൈവറുടെ മകനായാണ് ജനനം . കുട്ടിക്കാലത്തെ എന്തോ പിണക്കത്തിന്റെ പേരിൽ വീടു വിട്ടിറങ്ങി ബോംബെയിലെത്തി . ഒന്നും കൈയ്യിൽ കരുതാതെ അന്ന് നാടുവിട്ട പയ്യൻ ഇന്ന് രാജ്യം മുഴുവൻ ശാഖകളുള്ള സാഗർ രത്ന എന്ന റസ്റ്റോറന്റിന്റെ അധിപനാണ് . നാടുവിട്ട് ആദ്യം ചെന്നുപെട്ടിടത്ത് വിളമ്പുകാരനായി ജോലി നോക്കി . പിന്നീട് വ്യവസായം തുടങ്ങാം എന്ന ചിന്തയിൽ 1986ൽ ചെറിയ കാന്റീൻ പോലൊരു കടതുടങ്ങി . അതിന് സാഗർ എന്ന് പേരിട്ടു . ദില്ലിയിലെ ബട്ടർ ചിക്കൻ രൂചിയുമായി വന്നവർക്ക് ബനാൻ തന്റെ തെക്കൻരാജ്യത്തിന്റെ രീതിയുള്ള ദോശകൾ വിളമ്പി . വൈകാതെ ബാനൻ 2001ൽ സാഗറിന്റെ മറ്റ് ശാഖകളും തുറന്നു . ഇന്ന് പത്തോളം ശാഖകളായി സാഗർ രത്ന റസ്റ്റോറന്റ് പടർന്ന് പന്തലിച്ച് നിൽക്കുന്നു . ഇപ്പോൾ സാഗർ റെസ്റ്റോറന്റിന് പാർട്നർമാരും ഏറെയാണ് . ഫ്രഞ്ച്കാരും അതിൽപ്പെടുന്നു . അടുത്ത അഞ്ച് വർഷത്തിനഉള്ളൽ ഇപ്പോളുള്ളതിന്റെ ഇരട്ടി ശാഖകൾ തുറക്കാനാണ് സാഗർ രത്ന റസ്റ്റോറന്റിന്റെ ലക്ഷ്യമെന്ന് ജയറാം ബനാൻ പറയുന്നു .
0
ജിഎസ്ടി നടപ്പാക്കുന്നതോടെ വരുമാനം കൂടുമെന്ന് പ്രതീക്ഷിച്ച കേരളത്തിന് കനത്ത തിരിച്ചടി . നികുതി വരുമാനത്തിൽ 20 ശതമാനം വർദ്ധനയായിരുന്നു കേരളം പ്രതീക്ഷിച്ചത് . എന്നാൽ ചെക്പോസ്റ്റുകൾ ഇല്ലാതാവുകയും വാഹനപരിശോധന പേരിനു മാത്രമാവുകയും ചെയ്തതോടെ ഇതുവരെയില്ലാത്ത നിലയിലാണ് നികുതിച്ചോർച്ച . മാസം 700 കോടിരൂപ വരെ ഇത്തരത്തിൽ നഷ്ടമാകുന്നതായി ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . ഉയർന്ന നികുതിനിരക്കുകളിൽ കുറവു വരുത്തിയതും കേരളത്തിന് തിരിച്ചടിയായി . ആഡംബര ഉൽപ്പന്നങ്ങൾക്ക് 28 ശതമാനം നികുതി കേരളത്തിന്റെ നിർദ്ദേശമായിരുന്നെങ്കിലും ഈ പട്ടിക വെട്ടിച്ചുരുക്കിയതോടെ വരുമാനവും കുറഞ്ഞു . അപാകതകളുടെ പേരു പറഞ്ഞ് നികുതിയടയ്ക്കാത്തവരും ഏറെ . പിഴ 200 - ൽ നിന്ന് 20 ആയി കുറച്ചത് ഇത്തരക്കാർക്ക് പ്രോൽസാഹനമാവുകയും ചെയ്തു . ഇങ്ങനെ വരുമാനം കുറഞ്ഞതിനൊപ്പം ചെലവ് അപ്രതീക്ഷിതമായി ഉയരുകകൂടി ചെയ്തതോടെയാണ് സംസ്ഥാനം ധനപ്രതിസന്ധിക്കു നടുവിലായത് . സാമൂഹ്യ ക്ഷേമ പെൻഷനുകൾക്കായി 1800 കോടിയും കിഫ്ബിക്കായി 1500 കോടിയും കണ്ണൂർ എയർപോർട്ടിനായി മുന്നൂറ് കോടിയും മാറ്റിവച്ചതോടെ പദ്ധതിച്ചിലവ് നിയന്ത്രിക്കാതെ സർക്കാരിനു മുന്നിൽ മറ്റു വഴിയില്ലെന്ന നിലയായി .
0
യുവ സംരംഭകരിൽ നിന്ന് മികച്ച ആയുർവേദാധിഷ്ഠിത ബിസിനസ് ആശയങ്ങൾ കണ്ടെത്താനായി സിഐഐ ( കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ) ദേശീയ സ്റ്റാർട്ടപ്പ് മത്സരം സംഘടിപ്പിക്കുന്നു . ആയുർസ്റ്റാർട്ട് 2018 എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത് . സിഐഐ സംഘടിപ്പിക്കുന്ന ആയുർവേദ സ്റ്റാർട്ടപ്പ് കോൺക്ലേവിനോട് അനുബന്ധിച്ചാണ് ആയുർസ്റ്റാർട്ട് 2018 സംഘടിപ്പിക്കുന്നത് . തെരഞ്ഞെടുക്കുന്ന ആശയങ്ങൾക്ക് സാമ്പത്തിക , സാങ്കേതിക , ഇൻക്യുബേഷൻ സഹായങ്ങൾ സിഐഐ നൽകും . ബിരുദമാണ് മത്സരത്തിൽ പങ്കെടുക്കാനുളള അടിസ്ഥാന യോഗ്യത . ഇപ്പോൾ ബിരുദ പഠനം നടത്തുന്നവർക്കും പങ്കെടുക്കാം . മൂന്ന് പേർ ഉൾപ്പെടുന്ന ടീമായി ആശയങ്ങൾ ജൂലൈ 15 മുൻപ് അയ്ക്കണമെന്ന് സിഐഐ കേരള ഘടകം അറിയിച്ചു . ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ടീമുകൾ ആഗസ്റ്റ് 30 ന് തങ്ങളുടെ പ്രോജക്ട് ആശയങ്ങൾ സിഐഐ നിഷ്കർഷിക്കുന്ന പാനലിന് മുൻപിൽ അവതരിപ്പിക്കണം .
0
ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് പൂനെയിൽ ആദ്യ ഹോം മത്സരം . രാത്രി എട്ടിന് നടക്കുന്ന കളിയിൽ രാജസ്ഥാൻ റോയൽസ് ആണ് എതിരാളികൾ . പരിക്കേറ്റ ചെന്നൈ നായകൻ എംഎസ് ധോണി കളിക്കുമെന്നാണ് പരിശീലകൻ ഹസി നൽകുന്ന സൂചനകൾ . ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്ന് കളിയിൽ രണ്ട് ജയമാണുള്ളത് . അതേസമയം നാല് കളിയിൽ രണ്ട് ജയവുമായാണ് രാജസ്ഥാൻ റോയൽസ് അങ്കത്തിനിറങ്ങുക . കഴിഞ്ഞ മത്സരങ്ങളിൽ ഇരുടീമുകളും പരാജയമറിഞ്ഞിരുന്നു . അതിനാൽ വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത് . കൂറ്റനടികൾക്ക് അവസാന ഓവറുകൾ വരെ കാത്തിരിക്കുന്ന പതിവ് സൂപ്പർ കിംഗ്സിന് തിരിച്ചടിയായേക്കും . റെയ്നയുടെ പരിക്ക് ഭേദമായത് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നു . ഓപ്പണിംഗിൽ വിജയ്ക്ക് പകരം റായിഡുവിനും ഷെയ്ൻ വാട്സണിന് പകരം ഫാഫ് ഡുപ്ലെസിക്കും അവസരം നൽകുന്നതും ചെന്നൈ പരിഗണിച്ചേക്കും . അഴിച്ചുപണികൾക്ക് മുതിരാതെ നാല് മത്സരം കളിച്ച റോയൽസ് ഇന്ന് ടീമിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട് . ജോസ് ബട്ലറിനോ ഡാർസി ഷോർട്ടിനോ പകരം ഇന്ത്യക്കെതിരായ പരമ്പരയിൽ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്ലാസ്സന് അവസരം ലഭിച്ചേക്കും . സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരങ്ങളിലെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ . ഇതുവരെയുള്ള 17 മത്സരങ്ങളിൽ ചെന്നൈക്ക് പതിനൊന്നും രാജസ്ഥാന് ആറും ജയങ്ങളാണുള്ളത് .
2
ഇത്തവണത്തെ ഇന്ത്യൻ പനോരമയിൽ നോൺ - ഫീച്ചർ വിഭാഗത്തിൽ ഇടംപിടിച്ച മൂന്ന് മലയാള ചിത്രങ്ങളിലൊന്ന് ഒരു ഷോർട്ട് ഫിലിം ആയിരുന്നു . രമ്യ രാജ് എന്ന നവാഗത സംവിധായികയുടെ ' മിഡ്നൈറ്റ് റൺ ' എന്ന ചിത്രം പ്രദർശിപ്പിക്കുന്ന പതിനൊന്നാമത്തെ ഫെസ്റ്റിവലാണ് ഗോവയിലേത് . ഹംഗറിയിലെ സെവൻഹിൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും തുർക്കി അങ്കാറയിലെ മേളയിലും കലിഫോർണിയയിലും ഉൾപ്പെടെയുള്ള ഫെസ്റ്റിവലുകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു . ആദ്യചിത്രത്തിലേക്കുള്ള വഴികളെക്കുറിച്ച് സംസാരിക്കുന്നു രമ്യ . ഒപ്പം ഷോർട്ട് ഫിലിം ഫോർമാറ്റിന്റെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും അത് നൽകുന്ന സാധ്യതകളെക്കുറിച്ചും . . നിർമ്മൽ സുധാകരൻ നടത്തിയ അഭിമുഖം . ആദ്യത്തെ രണ്ട് സിനിമകൾ അസിസ്റ്റ് ചെയ്ത് നിൽക്കുന്ന സമയത്ത് സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ആലോചന നടന്നിരുന്നു . ഫഹദിനോട് സംസാരിച്ചിരുന്നു . ഫഹദും എക്സൈറ്റഡ് ആയിരുന്നു . പക്ഷേ നടക്കേണ്ട ഒരു മാസം മുൻപേ അത് അത് പല കാരണങ്ങളാൽ നീണ്ടുപോയി . അതൊരു തിരിച്ചടിയായിരുന്നു എന്നെ സംബന്ധിച്ച് . കാരണം ആ പ്രോജക്ടിന്റെ പുറത്ത് അത്രയും അധ്വാനിച്ചിരുന്നു . വലിയ ഡിപ്രഷനിലേക്ക് വീണുപോയി . ഒരു പുതിയ പ്രോജക്ട് ആലോചിക്കാൻ പറ്റുന്ന മാനസികാവസ്ഥ ഉണ്ടായിരുന്നില്ല . വിവാഹത്തോടെയാണ് പിന്നെ ജീവിതത്തിൽ ഒരു ചേഞ്ച് ഉണ്ടാവുന്നത് . ഒരാളുടെ സപ്പോർട്ട് കൂടി കിട്ടുകയാണല്ലോ . പിന്നീടാണ് മിഡ്നൈറ്റ് റണ്ണിന്റെ ആലോചന വരുന്നത് . കാരണം ഒരു ഫീച്ചർ ഫിലിം പ്രോജക്ടുമായി നിർമ്മാതാക്കളെയൊക്കെ സമീപിക്കുമ്പോൾ നമ്മളിത് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് അവർ പലപ്പോഴും സംശയം പ്രകടിപ്പിക്കും . ഇനി ഒരു ഫീച്ചർ ഫിലിം ചെയ്യുന്നതിന് മുൻപ് ഒരു ഷോർട്ട് ഫിലിം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു . മിഡ്നൈറ്റ് റൺ തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ ഫെസ്റ്റിവലാണ് ഇത് . ഷോർട്ട് ഫിലിമുകളുടെ അന്തർദേശീയ പ്രദർശന , വിപണന സാധ്യതകൾ എങ്ങനെയെല്ലാമാണ് ? കേരളത്തിലെ ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രിലിമിനറി ജൂറിയായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു മൂന്നാല് വർഷമായിട്ട് . ഗംഭീര വർക്കുകളാണ് അവിടെയൊക്കെ കണ്ടിട്ടുള്ളത് , പുറത്തുനിന്ന് വരുന്നതടക്കം . ഷോർട്ട് ഫിലിമിനെ സംബന്ധിച്ച് നമ്മുടെ നാട്ടിലുള്ള ഒരു പ്രവണതയായി തോന്നിയത് , വർക്ക് എത്രയും പെട്ടെന്ന് തീർത്തിട്ട് അത് യുട്യൂബിൽ അപ്ലോഡ് ചെയ്യുക എന്നതാണ് . പിന്നീട് അതിൽനിന്ന് ലഭിക്കുന്ന ഹിറ്റിന്റെ വലുപ്പം . പക്ഷേ അതോടെ അത് അവസാനിച്ചുപോവുകയാണ് . കാരണം വലിയ വലിയ ഫെസ്റ്റിവലുകളിലൊന്നും പിന്നീട് അവസരം കിട്ടില്ല . മികച്ച ഷോർട്ട് ഫിലിമുകൾ ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട് . പക്ഷേ ഒരുതരം ധൃതിയിൽ ആ വർക്കുകൾക്ക് വേണ്ടത്ര റീച്ച് ചെയ്യാൻ പറ്റാതെ വരുന്നു . പണത്തിന്റെ കാര്യത്തിലുള്ള സ്ട്രഗിൾ മനസിലാക്കാതെയല്ല ഈ പറയുന്നത് . പലപ്പോഴും ബുദ്ധിമുട്ടിയിട്ടായിരിക്കും നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നത് . ഈ ധൃതിപിടിക്കലിന്റെ ഒരു കാരണം അതായിരിക്കാം . മറ്റൊന്ന് യുട്യൂബിലിട്ട് ശ്രദ്ധിക്കപ്പെട്ടാൽ ഫീച്ചർഫിലിം ചെയ്യാനുള്ള അവസരം വേഗത്തിൽ ലഭിക്കും എന്നതുമാവാം . പക്ഷേ ഷോർട്ട് ഫിലിം നൽകുന്ന അവസരങ്ങൾ അതിനപ്പുറം വിശാലമാണ് . മിഡ്നൈറ്റ് റൺ ഇന്ത്യൻ പനോരമയിൽ അയച്ചത് വലിയ ആഗ്രഹത്തോടെ തന്നെയായിരുന്നു . ഇവിടെ പ്രദർശിപ്പിച്ച ദിവസം തന്നെ ഒരു പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഈ ചിത്രം വാങ്ങുന്നതിനായി സമീപിച്ചു . അതിന്റെ ചർച്ചകളിലേക്കും കടന്നു . ചിത്രം കണ്ടശേഷമാണ് അവർ ഞങ്ങളുടെ അടുത്തെത്തിയത് . ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പലതിലും കോപ്പിറൈറ്റ് പ്രൈസ് തരുന്നുണ്ട് . ശ്രദ്ധിക്കേണ്ട കാര്യം പടം ചെയ്തതിന് ശേഷം കൈയുംകെട്ടി ഇരിക്കരുത് . പണച്ചെലവുണ്ട് , എന്നാലും ഫെസ്റ്റിവലുകളിലേക്കൊക്കെ അയയ്ക്കാൻ ശ്രമിക്കണം . അതുകൂടി മുന്നിൽ കണ്ടിട്ടുവേണം ശരിക്കും ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ . ഹ്രസ്വചിത്രങ്ങളുടെ ലോകത്ത് ശരിക്കും എക്സ്പെരിമെന്റിനാണ് മാർക്കറ്റ് . ഫീച്ചർ ഫിലിം പോലെയല്ല , കണ്ണുംപൂട്ടി എക്സ്പെരിമെന്റ് ചെയ്യാം . അത്തരം പരീക്ഷണ ചിത്രങ്ങൾക്ക് വേണ്ടിയുള്ള ഇഷ്ടംപോലെ ഫെസ്റ്റിവലുകൾ ലോകത്തുണ്ട് . മിഡ്നൈറ്റ് റണ്ണിന്റെ പതിനൊന്നാമത് ഫെസ്റ്റിവലാണ് ഐഎഫ്എഫ്ഐ . ഹംഗറിയിലെയും കലിഫോർണിയയിലെയും പോളണ്ടിലെയും ചില ഫെസ്റ്റിവലുകൾക്ക് പിന്നാലെയാണ് ഇവിടെ സ്ക്രീൻ ചെയ്യുന്നത് . ബെലാറസിൽ നടന്ന കെനോസ്മെന മേളയിൽ നല്ല പ്രതികരണമാണ് കിട്ടിയത് . ചുരുങ്ങിയ വോട്ടുകൾക്കാണ് ഫൈനൽ റൌണ്ടിൽ നിന്ന് പുറത്തായത് . 2500 കാണികൾക്ക് ഇരിക്കാവുന്ന തീയേറ്ററിലായിരുന്നു ഹംഗറിയിലെ സെവൻ ഹിൽസ് ഫെസ്റ്റിവലിലെ പ്രദർശനം . അന്തർദേശീയ തലത്തിൽ മാത്രമല്ല , കേരളത്തിൽ തന്നെ നടക്കുന്ന താരതമ്യേന ചെറിയ ഫെസ്റ്റിവലുകളിലൊക്കെ പ്രൈസ് മണിയുണ്ട് ഇപ്പോൾ . കേരളത്തിൽ നിന്നുള്ള , ഷോർട്ട് ഫിലിം എന്ന മാധ്യമത്തെ സീരിയസ് ആയി സമീപിക്കുന്ന ഒരു ഡയറക്ടർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ബഡ്ജറ്റ് കുറച്ച് പരമാവധി എക്സ്പെരിമെന്റ് ചെയ്യുക , ആകാവുന്നത്ര ഫെസ്റ്റിവലുകളിലേക്ക് അയയ്ക്കുക , യുട്യൂബിൽ ധൃതിപ്പെട്ട് റിലീസ് ചെയ്യാതിരിക്കുക ഇത്രയൊക്കെയാണ് എന്റെ അനുഭവത്തിൽ ഒരു ഷോർട്ട്ഫിലിം മേക്കർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . ഫ്രീയായി ചിത്രം സമർപ്പിക്കാവുന്ന ഒട്ടേറെ ഫെസ്റ്റിവലുകളുണ്ട് അന്തർദേശീയ തലത്തിൽ തന്നെ . ഫെസ്റ്റിവൽ പ്രദർശനങ്ങൾ കഴിഞ്ഞിട്ട് യുട്യൂബിൽ റിലീസ് ചെയ്യുന്നതാവും ഉചിതം . യുട്യൂബിൽ നിന്നുള്ള റെവന്യൂ പിന്നീടാണെങ്കിലും കിട്ടുമല്ലോ .
1
റിലയൻസ് ജിയോ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും മറ്റൊരു സ്വകാര്യ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതോടെ വലിയ ആശങ്കയാണ് ഇക്കാര്യത്തിലുള്ളത് . www . magicapk . com എന്ന വെബ്സൈറ്റാണ് ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത് . സംഭവം പുറത്തറിഞ്ഞതോടെ അണിയറക്കാർ ഈ വെബ്സൈറ്റ് പിൻവലിച്ച് അന്വേഷണ വഴികൾ അടച്ചു . സ്വന്തം വിശ്വാസ്യത തന്നെ അപകടാവസ്ഥയിലായ സാഹചര്യത്തിൽ റിലയൻസ് തന്നെ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഫോൺഅരീന ( Fonearena . com ) വെബ്സൈറ്റ് പുറത്തുവിട്ട വാർത്ത പ്രകാരം ഇന്ത്യൻ എക്സ്പ്രസ് നടത്തിയ പരിശോധനയിലും ഇത് ഉപഭോക്താക്കളുടെ യഥാർത്ഥ വിവരങ്ങളാണെന്ന് വ്യക്തമായി . പേര് , നമ്പർ , ഇമെയിൽ ഐഡി , സിം ആക്ടിവേറ്റ് ചെയ്ത തീയ്യതി , ഉപഭോക്താവിന്റെ ലൊക്കേഷൻ എന്നിവ വളരെ കൃത്യമായാണ് വെബ്സൈറ്റ് പ്രദർശിപ്പിച്ചത് . ആധാർ നമ്പർ ഈ വെബ്സൈറ്റിൽ കണ്ടില്ല . എന്നാൽ വിവരങ്ങൾ ചോർന്നിട്ടും ജിയോയുടെ മാതൃസ്ഥാപനമായ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഷെയർ മൂല്യത്തിൽ വൻ കുതിപ്പാണ് ഇന്നുണ്ടായത് . കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന മൂല്യമാണ് ഇന്ന് രാവിലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസിന്റെ ഷെയറുകൾക്ക് രേഖപ്പെടുത്തിയിരിക്കുന്നത് . 1492 രൂപയിൽ ഇന്ന് വിപണനം ആരംഭിച്ച ഷെയറുകൾ 10.30 ന് 1503 ൽ എത്തി . പിന്നീട് ഇവിടെ നിന്നും ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 1508 ലും എത്തി . റിലയൻസ് വിവരങ്ങൾ ചോരുന്നത് ഏത് വിധത്തിൽ ബാധിക്കും ? റിലയൻസ് ജിയോ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും magicapk . com പുറത്തുവിട്ടിട്ടുണ്ട് . ഇക്കാര്യം പരിശോധിച്ചവർക്കെല്ലാം ജിയോ വിവരങ്ങൾ ചോർന്ന കാര്യം വ്യക്തമായി . ചില ഉപഭോക്താക്കളുടെ ആധാർ നമ്പറുൾപ്പടെ പേര് , നമ്പർ , ഇമെയിൽ ഐഡി , സിം ആക്ടിവേറ്റ് ചെയ്ത തീയ്യതി , ഉപഭോക്താവിന്റെ ലൊക്കേഷൻ എന്നിവ വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു . രാജ്യത്താകമാനം കുറഞ്ഞ കാലയളവിനുള്ളിൽ 12 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉണ്ടായത് . ഇവരുടെ എല്ലാം വിവരങ്ങൾ ചോർന്നതോടെ വളരെ ഗുരുതരമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത് . എന്നാൽ മുഴുവൻ വിവരങ്ങളും നഷ്ടമായോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . ജിയോ നമ്പറുകൾക്കായി ആധാർ നമ്പറും നൽകിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഏറ്റവും ഗൌരവമേറിയ വിഷയമായി ഇത് മാറി . പുറത്തുപോയ വിവരങ്ങൾ യഥാർത്ഥ വിവരങ്ങളല്ലെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായതായാണ് ജിയോ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവന . ഇക്കാര്യത്തിൽ വളരെ ഗൌരവത്തോടെയുള്ള അന്വേഷണം ആരംഭിച്ചതായും ജിയോ പ്രതികരിച്ചു . “ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണ് . ഉയർന്ന സുരക്ഷിതത്വത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത് . സർക്കാർ വകുപ്പുകളുമായി അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ മാത്രമാണ് കൈമാറാറുള്ളത് . സർക്കാർ ഏജൻസികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്” , എന്നും ജിയോ വക്താവ് അറിയിച്ചു . ആരാണ് വിവരങ്ങൾ പുറത്തുവിട്ടത് ? വിവരങ്ങൾ എല്ലാം ജിയോയുടെ കൈവശം സുരക്ഷിതമായി ഉണ്ടെന്നാണ് റിലയൻസ് ജിയോ വ്യക്തമാക്കിയിരിക്കുന്നത് . എങ്കിലും ഇതുവരെ വിവരങ്ങൾ നഷ്ടമായത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല . ആദ്യത്തെ പരിശോധനയിൽ നഷ്ടപ്പെട്ടത് യഥാർത്ഥ വിവരങ്ങളാണെന്ന് കണ്ടെത്തിയിട്ടും ഉണ്ട് . ഗോഡാഡി ( Godaddy ) യിലാണ് magicapk . com രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഇക്കഴിഞ്ഞ മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റ് ഇപ്പോൾ പിൻവലിക്കപ്പെട്ട നിലയിലാണ് . ഇതുവരെയും ആരും ഈ വിവരങ്ങൾ ചോർത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല . ആധാർ വിവരങ്ങളും സമ്പൂർണ്ണമായി ചോർന്നോ ? ഭൂരിഭാഗം ജിയോ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചത് കൊണ്ട് തന്നെ , ഈ വിവരങ്ങൾ നഷ്ടമാകുന്നത് ജിയോ ഉപഭോക്താക്കൾക്കും ശുഭകരമായ വാർത്തയല്ല . മൊബൈൽ നമ്പറുകൾ ഇമെയിൽ വിവരങ്ങൾ എന്നിവ ചോർന്നത് കൊണ്ട് തന്നെ ഇത് ഏത് വിധത്തിൽ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും . മറ്റ് മൊബൈൽ സേവന ദാതാക്കളും ആധാർ വിവരങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ നൽകി തുടങ്ങിയതോടെ സർക്കാർ തന്നെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തേണ്ട ഘട്ടമെത്തിയിരിക്കുകയാണ് . മുൻപും ആധാർ വിവരങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട് . നേരത്തേ ആക്ടിവിസ്റ്റുകൾ ഉയർത്തിയ പ്രധാന സംശയമാണ് ഇതോടെ സത്യമായിരിക്കുന്നത് . നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈ വിവരങ്ങൾ ലോക്ക് ചെയ്യാൻ സാധിക്കും . എന്നാൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി ഈ ഇപ്പോഴത്തെ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം . നമ്പർ ബന്ധിപ്പിച്ചവർക്ക് HTTPS : / / www . resident . uidai . gov . in / biometric - lock എന്ന ലിങ്കിൽ പോയാൽ ആധാർ ലോക് ചെയ്യാൻ സാധിക്കും . യുഐഡിഎഐ വെബ്സൈറ്റ് ( UIDAI ) വഴിയും ആധാർ വിവരങ്ങൾ ലോക് ചെയ്യാൻ സാധിക്കും . സൈറ്റിൽ വലത് വശത്ത് ആധാർ സർവ്വീസ് എന്ന ടീബിന് കീഴിൽ ഇതിനുള്ള ഓപ്ഷൻ ഉണ്ട് . ഈ ടാബ് തുറന്നാൽ 12 അക്ക ആധാർ നമ്പർ നൽകാൻ വെബ്സൈറ്റിൽ ആവശ്യപ്പെടും . ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് ലഭിക്കും . ഇത് നൽകിയ ശേഷം വെരിഫൈ ബട്ടണിൽ ക്ലിക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ ബയോമെട്രിക് വിവരങ്ങൾ ലോക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് . ബയോമെട്രിക് ലോക്കിംഗ് ഓപ്ഷന് നേരെയുള്ള ചെക് ബട്ടണിൽ ടിക് മാർക് രേഖപ്പെടുത്തിയ ശേഷം enable ബട്ടൺ കൂടി അമർത്തണം . ഒരിക്കൽ നിങ്ങൾ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്താൽ മറ്റൊരാൾക്കും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല . ലോക് ചെയ്താൽ പിന്നീട് മറ്റെന്തെങ്കിലും സേവനം ലഭിക്കണമെങ്കിൽ ആധാർ ബയോമെട്രിക് വിവരങ്ങൾ അൺലോക് ചെയ്യേണ്ടി വരും .
3
നായകൾ സ്വപ്നം കാണുന്നത് എന്താണ് , മനുഷ്യൻ സ്വപ്നം കാണുന്നതിൻറെ അടിസ്ഥാനം എന്താണ് എന്നതിൽ ഇന്നുവരെ ശാസ്ത്രലോകം ഒരു ഒത്തുതീർപ്പിൽ എത്തിയിട്ടില്ല അപ്പോഴാണ് നായകളുടെ കാര്യം . എന്നാൽ അങ്ങനെയല്ല നായകൾ സ്വപ്നം കാണുന്നത് എന്താണെന്ന് അപഗ്രഥിക്കുകയാണ് ഡോ . ഡെർഡറി ബാരറ്റ് . ഹാവാർഡ് സർവകലാശാലയിലെ ക്ലിനിക്കൽ ഇവല്യൂഷണറി സൈക്കോളജിസ്റ്റാണ് ഈ നിരീക്ഷണത്തിന് പിന്നിൽ . വീട്ടിൽ ഓമനിച്ച് വളർത്തുന്ന നായ അതിൻറെ ഉടമസ്ഥൻറെ മുഖമായിരിക്കും പലപ്പോഴും സ്വപ്നം കാണുക എന്നാണ് ഈ ശാസ്ത്രകാരിയുടെ നിരീക്ഷണം . സ്വപ്നങ്ങളെ കൃത്യമായി പ്രവചിക്കാൻ ഇന്നും സാധിക്കില്ല , പക്ഷെ നിരന്തരമായ നിരീക്ഷണത്തിലൂടെ അവ എന്താണ് സ്വപ്നം കാണുന്നതെന്ന അനുമാനം നടത്താം . ഇത്തരത്തിലുള്ള നിരന്തര നിരീക്ഷണത്തിന് ശേഷമാണ് ഡോ . ഡെർഡറി ബാരറ്റ് സ്വന്തം നായ സ്വപ്ന സിദ്ധാന്തം അവതരിപ്പിക്കുന്നത് .
3
പതിനാലു വർഷങ്ങൾക്ക് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ഫുട്ബാൾ ടീമിന്റെ മറ്റു അംഗങ്ങൾക്ക് നാട്ടിൽ ഗംഭീര സ്വീകരണങ്ങൾ ഒരുക്കിയപ്പോൾ പൊഴിയൂർ സ്വദേശികളായ കേരള ടീം വൈസ് ക്യാപ്റ്റൻ സീസനും പ്രതിരോധ ഭടൻ ലിജോയും വീടുകളിലേക്ക് മടങ്ങിയത് ആളും ആരവും ഇല്ലാതെ . ടീമിലെ മറ്റംഗങ്ങൾക്ക് നാട്ടിൽ ഒരുങ്ങിയ സ്വീകരണങ്ങൾ കണ്ടു കൊതിച്ചു പൊഴിയൂരിലെത്തിയ ഇരുവരെയും സ്വന്തം നാട്ടുകാർ അവഗണിട്ടുവെന്നാണ് ആക്ഷേപം . മിഥുൻ വിൽവെറ്റ് എന്ന ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ആയിരത്തിലധികം പേരാണ് ഈ ചിത്രം ഫേസ്ബുക്കിൽ മാത്രം ഷെയർ ചെയ്തിരിക്കുന്നത് . മിഥുൻ വെൽവെറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇത് 2018 സന്തോഷ്ട്രോഫി നേടിയ കേരളടീമിന്റെ വൈസ് ക്യാപ്റ്റൻ സീസനും പ്രതിരോധ ഭടൻ ലിജോയും . നാട്ടിൽ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാൻ ഒരുപാട് പേർ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാർ . പക്ഷെ , ആരും വന്നില്ല , റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാന്റിലും വഴിയോരങ്ങളിലും അവർ തിരഞ്ഞുവത്രേ , ഒരു പ്രമുഖരെയും കണ്ടില്ല . ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും കേരളം മുഴുവനും ചർച്ച ചെയ്യപ്പെടുന്ന രണ്ടു പൊഴിയൂരുകാർ പൂമാലയും കൊട്ടും കുരവയുമില്ലാതെ വീട്ടിലേക്കു നടന്നു പോകുന്ന ദൃശ്യം നേരിട്ട് കണ്ടതിന്റെ വേദനയിലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് . ടീമിലെ മറ്റു കളിക്കാർക്ക് നൽകിയ സ്വീകരണങ്ങൾ നിങ്ങൾക്ക് മീഡിയയിൽ കാണാം . ആദരവ് നൽകേണ്ടത് എങ്ങനെയാണെന്നും എപ്പോഴാണെന്നും ഇനിയും നമ്മുടെ തലസ്ഥാനവും നമ്മുടെ നാട്ടുകാരും പഠിക്കേണ്ടിയിരിക്കുന്നു . ഇനിയുള്ള സ്വീകരണങ്ങൾ ഒരു പ്രഹസനം മാത്രമായി അവർ കാണാതിരിക്കട്ടെ ! ഉറങ്ങുന്നവർ ഏഴുന്നേൽക്കുക ,
2
എല്ലാ കമ്പനികളുടെയുടെ മൊബൈൽ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത് . നിലവിലുള്ള എല്ലാ മൊബൈൽ കമ്പനികളുടെ പ്ലാനുകളും , തുകയും സൈറ്റിലുണ്ടാകും . ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും . സ്പെഷ്യൽ താരിഫ് വൌച്ചറുകൾ , സാധാരണ നിരക്കുകൾ , പ്രമോഷനൽ താരിഫുകൾ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റിൽ നൽകിയിട്ടുണ്ട് . ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം സർക്കാർ പിന്തുണയിൽ ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു . ഈ സേവനം നിലവിൽ ദില്ലിയിൽ മാത്രമാണ് ലഭ്യമാകുക . പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും . വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ഉപഭോക്താക്കളുടെ എളുപ്പത്തിനായി ട്രായ്യുടെ വെബ് സൈറ്റിൽ ഡൌൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും . പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും വെബ്സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു .
3
പൂരം കഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ് ആരാധകരിപ്പോൾ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിൻറെ ബാറ്റിംഗ് കാണുന്നത് . അതിനാൽ ഫോമിൻറെ നിഴലിൽ പോലുമില്ലാത്ത 38കാരനെ സ്വന്തമാക്കാൻ ഐപിഎൽ ലേലത്തിൻറെ ആദ്യ ദിനം ടീമുകൾ തയ്യാറായില്ല . എന്നാൽ അപ്രതീക്ഷിതമായി ഗെയിലിനെ ടീമിലെത്തിച്ച് താരലേലത്തിൻറെ രണ്ടാം ദിനം കിംഗ് ഇലവൻ പഞ്ചാബ് അമ്പരിപ്പിച്ചു . വിളിക്കാൻ ആളില്ലാതിരുന്ന ഗെയിലിനെ രണ്ട് കോടി മുടക്കിയാണ് കിംഗ്സ് ഇലവൻ സ്വന്തമാക്കിയത് . അതേസമയം താരത്തിൻറെ ഫോമിനെ ചൊല്ലിയുള്ള ആശങ്കകൾ നിൽക്കേ ടീം ഉപദേശകനായ വീരേന്ദർ സെവാഗിൻറെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് ഗെയിൽ . ടീമംഗങ്ങൾക്ക് ആശംസകൾ നേർന്നുള്ള സെവാഗിൻറെ ട്വീറ്റിന് വിജയ ചിഹ്നത്തിലൂടെ മറുപടി നൽകി വെസ്റ്റിൻഡീസിൻറെ വെടിക്കെട്ട് വീരൻ . വേഗമേറിയ ടി20 സെഞ്ചുറി ( 30 പന്തിൽ ) അടക്കം നിരവധി റെക്കോർഡുകൾ ഗെയിലിൻറെ പേരിലുണ്ട് . ഐപിഎല്ലിലെ ഉയർന്ന വ്യക്തിഗത സ്കോറും ( പുറത്താകാതെ 175 ) ക്രിസ് ഗെയിലിനാണ് . എന്നാൽ ഐപിഎല്ലിൽ കൂടുതൽ സിക്സുകൾ നേടിയിട്ടുള്ള ക്രിസ് ഗെയിലിനെ ഫോമില്ലായ്മയും പ്രായവുമാണ് വലയ്ക്കുന്നത് . അതിനാൽ ഗെയിലിനെ ടീമിലെത്തിച്ച പഞ്ചാബിൻറെ തീരുമാനം ശരിയാണോ എന്ന് കണ്ടറിയണം .
2
ഏയർടെൽ 300 ജിബി ഡാറ്റ ഓഫർ അവതരിപ്പിച്ചു . 360 ദിവസത്തേത്ത് ദിവസം ഉപയോഗിക്കാൻ പരിധിയില്ലാത്ത ഡാറ്റയാണ് 3999 രൂപയ്ക്ക് ഏയർടെൽ നൽകുന്നത് . ഇതിന് ഒപ്പം തന്നെ 360 ദിവസം അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി കോളുകൾ ഏയർടെൽ നൽകും . ഏയർടെല്ലിൻറെ വെബ് സൈറ്റ് ഏയർടെൽ . ഇൻ ലാണ് ഈ ഓഫർ ലിസ്റ്റ് ചെയ്തിരിക്കുന്നത് . ഒപ്പം ദിവസം 100 എസ്എംഎസും ഏയർടെൽ ഈ ഓഫറിന് ഒപ്പം നൽകുന്നുണ്ട് . ഇത് പോലെ തന്നെ ഇതിൻറെ നേർപകുതി 180 ദിവസത്തേക്ക് 125 ജിബി നെറ്റ് 1999 രൂപയ്ക്ക് നൽകും . മുകളിൽ 3999 രൂപയുടെ ഓഫറിന് പറഞ്ഞ ഓഫറുകൾ ലഭിക്കും എന്നാൽ എസ്എംഎസ് ദിവസം 100 എന്നത് 90 ദിവസമാണ് ലഭിക്കുക .
3
അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ പെനാൽറ്റി വിധിക്കാത്ത റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കൊപ്പൽ . പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിൽ കളിയുടെ ഗതി തന്നെ മാറുമായിരുന്നു . ബ്ലാസ്റ്റേഴ്സ് താരങ്ങൾ പലരും അവരുടെ മികച്ച ഫോമിലെത്തിയിട്ടില്ലെന്നും വരും മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് കൊപ്പൽ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . അത്ലറ്റിക്കോക്കെതിരെയുള്ള മൽസരത്തിൽ ബെൽഫാർട്ടിനെ ബോക്സിനുള്ളിൽ വീഴ്ത്തുന്നത് വളരെ വ്യക്തമായി ടീവി റിപ്ലേയിൽ കാണാം . എന്നിട്ടും റഫറി പെനാൽറ്റി അനുവദിക്കാതിരുന്നത് അത്ഭുപ്പെടുത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പൽ പറഞ്ഞു . റിനോ ആന്റോ , സി . കെ . വിനീത് എന്നിവരുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട് . ഏഴ് അറ്റാക്കർമാരെ നിശ്ചിച്ചപ്പോൾ ഒരു ഫുൾ ബാക്കിനെ മാത്രം തെരഞ്ഞെടുത്തതിനെ കുറിച്ച് കോച്ചിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു . അയർലണ്ടിന് വേണ്ടി മൽസരിക്കാൻ പോയ മാർക്വീ താരം ആരോൺ ഹ്യൂസ് , 14 - ാം തീയതിയിലെ മൽസരത്തിനെത്തുമെന്നും സ്റ്റീവ് കൊപ്പൽ പറഞ്ഞു .
2
ഒമൽ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൌ എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ലോകത്താകമാനം ആരാധകരുണ്ടാക്കിയ താരമായ പ്രിയ വാര്യരെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലെത്തിച്ച് വഡോദര പൊലീസ് . താരത്തിൻറെ കണ്ണിറുക്കലും പുരികകൊടിയും തന്നെയാണ വഡോദര പൊലീസ് ഉപയോഗിച്ചിരിക്കുന്നത് . ട്രാഫിക് ഒരു സംസ്കാരമാണ് എന്നാണ് ബോധവൽക്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത് . ശ്രദ്ധ തെറ്റാതെ വാഹനം ഓടിക്കൂ എന്നും കണ്ണിറുക്കുന്ന സമയത്തിനുള്ളിൽ അപകടം സംഭവിക്കാമെന്നും വഡോദര പൊലീസിന്റെ ക്യാംപയിൻ വിശദമാക്കുന്നു . യുവതലമുറയെ ആകർഷിക്കാൻ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സജീവമാവുകയാണ് വിവിധ സർക്കാർ സേവനങ്ങളും . മുംബൈ പൊലീസിന്റെയും ബെംഗളുരു പൊലീസിന്റെയും പാതയിലാണ് വഡോദര പൊലീസും . യുവജനതയിക്കിടയിൽ സർക്കാർ സേവനങ്ങളുടെ ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുകയെന്ന സമീപനമാണ് മുംബൈ , ബെംഗളുരു പൊലീസ് സ്വീകരിച്ചിരിക്കുന്നത് . തങ്ങളുടെ ക്യാംപയിൻ യുവാക്കളുടെ ശ്രദ്ധയിൽ എത്തിക്കാൻ പ്രിയയേക്കാൾ സമൂഹമാധ്യമ ശ്രദ്ധ കിട്ടിയ ആൾ വേറെയില്ലെന്നാണ് വഡോദര പൊലീസ് വിശദമാക്കുന്നത് .
1
യുവരാജ് സിങ്ങിനെ ടീം ജേഴ്സിയിൽ അവതരിപ്പിച്ച് മുംബൈ ഇന്ത്യൻസ് . ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് താരത്തെ ജേഴ്സി അണിയിപ്പിച്ച് അവതരിപ്പിച്ചത് . പുതിയ സീസണിലേക്കുള്ള നീലയും സ്വർണ നിറവും കലർന്ന ജേഴ്സിയണിഞ്ഞാണ് താരം നിൽക്കുന്നത് . ഈ നിമിഷത്തിന് വേണ്ടി ഞങ്ങളെല്ലാവരും കാത്ത് നിന്നതെന്ന് പോസ്റ്റിൽ കുറിപ്പും എഴുതിയിട്ടുണ്ട് . മുംബൈ ഇന്ത്യൻസ് അവതരിപ്പിക്കുന്ന ആദ്യ താരമാണ് യുവരാജ് . താരത്തിന്റെ മാർക്കറ്റ് തന്നെയാണ് ഇതിന് കാരണം . ക്രിക്കറ്റിൽ സജീവമല്ലെങ്കിൽ കൂടി താരത്തിന് ആരാധകർക്കിടയിൽ ഇപ്പോഴും പേരുണ്ട് . മുംബൈ ഇന്ത്യൻസിന് ആരാധകരുടെ എണ്ണം വർധിപ്പിക്കാൻ യുവരാജ് എന്ന പേരിലൂടെ മാത്രം സാധിച്ചേക്കും . ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജിനെ ഐപിഎൽ താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആരും വാങ്ങിയിരുന്നില്ല . അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെടുത്തത് . അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎൽ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് മുംബൈ ടീം ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു . ടീമിലെത്താൻ സാധിച്ചതിലെ സന്തോഷം യുവരാജും പങ്കുവച്ചിരുന്നു . മുംബൈ കുടുംബാംഗമാകാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച യുവി സീസൺ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു . മുംബൈ നായകൻ രോഹിത് ശർമയോട് ഉടൻ കാണാമെന്നും രോഹിത് ട്വീറ്റിൽ പറഞ്ഞിട്ടുണ്ട് .
2
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ . ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു . അനുപം ഖേർ ആണ് ചിത്രത്തിൽ ഡോ . മൻമോഹൻ സിംഗ് ആയി അഭിനയിക്കുന്നത് . തുടക്കത്തിൽ താൻ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചില്ലെന്നാണ് അനുപം ഖേർ പറയുന്നത് . ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക . ഒന്നര വർഷം മുമ്പാണ് എന്റെ സുഹൃത്ത് അശോക് പണ്ഡിറ്റ് സിനിമയെ കുറിച്ച് പറയുന്നത് . പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ . മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . വിവാദങ്ങളെ കുറിച്ച് ഞാൻ കേട്ടിരുന്നു . സിനിമയുടെ ഭാഗമാകാൻ താൻ ഇല്ലെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം . അതിന് കുറെ കാരണങ്ങളുണ്ട് . ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് ഞാൻ കരുതിയത് . സിനിമയിൽ എന്തൊക്കെയായിരിക്കും ഉണ്ടായിരിക്കുക എന്ന് എനിക്ക് അറിയില്ല . മാത്രവുമല്ല ഡോ . മൻമോഹൻ സിംഗ് ആയി അഭിനയിക്കുക അത്ര എളുപ്പവുമല്ല . അദ്ദേഹം സജീവമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് . 1960കളിലെയോ 70കളിലെയോ കഥയല്ല ചിത്രത്തിന്റേത് . അതിനാൽ തന്നെ സിനിമ വേണ്ടെന്നുവയ്ക്കാനായിരുന്നു ആദ്യ തീരുമാനം - അനുപം ഖേർ പറയുന്നു . എന്നാൽ ഒരു നടനെന്ന നിലയിൽ ഡോ . മൻമോഹൻ സിംഗിന്റെ റോൾ വെല്ലുവിളിയായിരുന്നുവെന്നും അനുപം ഖേർ പറയുന്നു . ഡോ . മൻമോഹൻ സിംഗ് നടക്കുന്നത് ഒരു ദിവസം ടിവിയിൽ കണ്ടു . അതുപോലെ നടക്കാനാകുമോയെന്ന് എന്നിലുള്ള നടൻ ചോദിച്ചു . പക്ഷേ അത് പരാജയമായിരുന്നു . അത് വെല്ലുവിളിയായി . അദ്ദേഹത്തിന്റെ നടത്തം 45 മിനുട്ടോളം ഞാൻ റിഹേഴ്സൽ നടത്തി . ഇപ്പോഴും ശരിയായില്ല . ഞാൻ സിനിമയുടെ അണിയറക്കാരെ വിളിച്ച് തിരക്കഥയെ കുറിച്ച് ചോദിച്ചു . തിരക്കഥ എന്നെ ആകർഷിച്ചു . ഡോ . മൻമോഹൻ സിംഗ് ആകുന്നതിന് എല്ലാം വെല്ലുവിളിയായിരുന്നു . അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെ എല്ലാം - അനുപം ഖേർ പറയുന്നു . ഡോ . മൻമോഹൻ സിംഗ് ആകാൻ കുറെക്കാലം പരിശീലിച്ചു . നടത്തം ശരിയാകാൻ കുറെ സമയമെടുത്തു . ശബ്ദമായിരുന്നു ഏറ്റവും ബുദ്ധിമുട്ട് . കരിയറിലെ ഏറ്റവും വെല്ലുവിളിയുള്ള റോളായിരുന്നു ഡോ . മൻമോഹൻ സിംഗിന്റേത് . അദ്ദേഹത്തെ എല്ലാവർക്കും അറിയാം - അനുപം ഖേർ പറയുന്നു . വിജയ് രത്നാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ് . സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജർമൻ നടി സുസൻ ബെർനെർട് ആണ് .
1
നായകനായി വിരാട് കോലിയുണ്ടെങ്കിലും ടീമിന്റെ യഥാർഥ നായകൻ പലപ്പോഴും ധോണി തന്നെയണെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ . ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെങ്കിലും ഇപ്പോഴും എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും സമീപിക്കാം . അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇപ്പോഴും ടീമിന്റെ നായകൻ . ക്യാപ്റ്റൻ കോലി പലപ്പോഴും മിഡ് ഓണിലോ മിഡ് ഓഫിലോ ഫീൽഡ് ചെയ്യുകയാണെങ്കിൽ എപ്പോഴും ഉപദേശത്തിനായി സമീപിക്കാനോ അദ്ദേഹത്തിന് ഓടിയെത്താനോ കഴിയില്ല . ഇത്തരം സാഹചര്യങ്ങളിൽ വിക്കറ്റിന് പിന്നിൽ നിൽക്കുന്ന ധോണിയാണ് ശരിക്കും നായകനാവുന്നത് . ഈ സമയം ധോണി കോലിയോട് ഫീൽഡ് ചെയ്യുന്ന സ്ഥലത്ത് തന്നെ തുടർന്നോളാനും സിഗ്നൽ നൽകാറുണ്ട് . നീ അവിടെ നിന്നോ ഞാൻ നോക്കിക്കൊള്ളാമെന്ന സൂചന . 2014 / 15ൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണി 2017ൽ ഏകദിന - ട്വന്റി - 20 നായകസ്ഥാനവും ഒഴിഞ്ഞിരുന്നു . ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ ബൌളർക്ക് നിർദേശം നൽകുന്നതിലും ഡിആർഎസ് തീരുമാനമെടുക്കുന്നതിലും ധോണിയുടെ പങ്ക് നിർണായാകമാകാറുണ്ട് .
2
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു . പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 40.7 ഡിഗ്രി സെൽഷ്യസ് . കോഴിക്കോട് 38.3 ഡിഗ്രിസെൽഷ്യസും കണ്ണൂരിൽ 38.2 ഡിഗ്രിസെൽഷ്യസും ചൂട് രേഖപ്പെടുത്തി . സംസ്ഥാനത്താകെ സൂര്യാതപം മൂലം 286പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു . ചൂടേറ്റ് 286 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് . സ്കൂളുകൾ മെയ് അഞ്ച് വരെ തുറക്കരുതെന്നും രാവിലെ പതിനൊന്ന് മണിമുതൽ ഉച്ചയ്ക്ക മൂന്ന് മണിവരെ വെയിലത്ത് പണിയെടുക്കുന്നവരെ ഒഴിവാക്കണമെന്ന് തൊഴിൽ ദാതാക്കളോടും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട് . ഒന്നുമുതൽ എട്ട് വരെ ക്ലാസ്സിലെ കുട്ടികൾക്കായി അവധിക്കാല ക്ലാസ്സുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസഡയറക്ടറും നിർദ്ദേശം നൽകി . ഇക്കാര്യത്തിൽ ജില്ലാകളക്ടറുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുവിദ്യാഭ്യാസഡയറക്ടർ അറിയിച്ചു . ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് അവധിക്കാല ക്ലാസ് തുടങ്ങിയചിറയിൻകീഴ് ഗോകുലംസ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു . സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നുംജില്ലാ കല്കടറുടെ ഓഫീസ് അറിയിച്ചു . പൊള്ളുന്ന വേനൽച്ചൂട് കാരണം ഈ മാസം 20 വരെ സ്കൂളുകൾ തുറക്കരുതെന്നാണ് തിരുവനന്തപുരം കൊല്ലം ജില്ലാ കലക്ടർമാരുടെ നിർദ്ദേശം . കനത്ത ചൂട് തുടരുന്നതിനാൽ കോട്ടയം ജില്ലയിൽ വ്യാഴാഴ്ച വരെയും , കോഴിക്കോട് ജില്ലയിൽ മെയ് 8 വരെയും സ്കൂളുകൾ തുറക്കരുതെന്നാണ് കളക്ടർമാരുടെ കർശന നിർദേശം . കണ്ണൂരിൽ മെയ് 9 വരെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട് . . ആലപ്പുഴയിലും തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ഇന്ന് കുറച്ചെങ്കിലും വേനൽ മഴ ലഭിച്ചത് .
1
പലതരത്തിലൂള്ള ചാറ്റിങ്ങിലൂടെ സ്ത്രീകളെ വീഴ്ത്തുന്ന വാർത്ത നാം പലപ്പോഴും കേൾക്കാറുണ്ട് . എന്നാൽ ചാറ്റിങ്ങിലൂടെ പുരുഷന്മാരെ വശീകരിച്ച് മോഷണ കഥയെ പതിവായതാണിത് . തൊടുപുഴയിലാണ് സംഭവം അരങ്ങേറിയത് . സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാനസ് പറമ്പിൽ മാളിയേക്കൽ വീട്ടിൽ അലാവുദ്ദീൻ ( 29 ) തൊടുപൂഴ പോലീസ് പിടികൂടി . യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് മോഷണം നടത്തിയിരുന്നത് . തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ് . ചാറ്റിങ്ങ് കെണിയൊരുക്കിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് . സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തൊടുപുഴ സ്വദേശിയായ അലാവുദ്ദീൻ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയായിരുന്നു . പിന്നീട് തൊടുപുഴ ലോഡ്ജിൽ ഇരുവരും മുറിയെടുത്തു . എന്നാൽ യുവാവ് ഉറങ്ങുന്നതിനിടെ അലാവുദ്ദീൻ ലാപ്ടോപ് , എടി എം കാർഡ് , രണ്ട് മൊബൈൽ ഫോൺ , 6000 രൂപ എന്നിവ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു .
3
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി . ഇന്ത്യയുയർത്തിയ 112 റൺസ് വിജയലക്ഷ്യം ലങ്ക 20.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു . 49 റൺസെടുത്ത ഉപുൽ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ . എയ്ഞ്ചലോ മാത്യൂസ് 25 റൺസും ഡിക്ക്വെല്ല 26 റൺസുമെടുത്തു . ഇന്ത്യക്കായി ഭുവനേശ്വർ കുമാർ , ജസ്പ്രീത് ഭൂംമ്ര , ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി . ഇതോടെ നായകനെന്ന നിലയിൽ രോഹിത് ശർമ്മയുടെ അരങ്ങേറ്റം പരാജയത്തോടെയായി . നേരത്തെ ഇന്ത്യക്കായി അർദ്ധ സെഞ്ചുറി നേടിയ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ( 65 ) മാത്രമാണ് ബാറ്റിംഗിൽ പൊരുതിയത് . . കുൽദീപ് യാദവ് 19 റൺസും ഹർദിക് പാണ്ഡ്യ 10 റൺസുമെടുത്ത് പുറത്തായി . പത്ത് ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സരങ്ക ലക്മലാണ് ഇന്ത്യയെ എറിഞ്ഞിട്ടത് . നുവാൻ പ്രദീപ് രണ്ടും മാത്യൂസ് , പെരേര , ധനൻഞ്ജയ , പതിരാന എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി . രണ്ടാം ഓവറിൽ അക്കൌണ്ട് തുറക്കും മുമ്പ് ശിഖർ ധവാനെ എയ്ഞ്ചലോ മാത്യൂസ് പറഞ്ഞയച്ചു . പിന്നാലെ രണ്ട് റൺസ് മാത്രമെടുത്ത രോഹിത് ശർമ്മയെ പുറത്താക്കി ലക്മൽ തേർവാഴ്ച്ച തുടങ്ങി . 18 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ദിനേശ് കാർത്തിക് ലക്മലിന് വിക്കറ്റ് നൽകി കൂടാരം കയറി . അരങ്ങേറ്റ മത്സരത്തിനെത്തിയ ശ്രേയസ് അയ്യർക്ക് ഒൻപത് റൺസെടുക്കാനെയായുള്ളൂ . രണ്ട് റൺസെടുത്ത മനീഷ് പാണ്ഡെയായിരുന്നു ലക്മലിൻറെ മൂന്നാമത്തെ ഇര . പിന്നീടെത്തിയ ധോണി മികച്ച രീതിയിൽ കളിച്ചെങ്കിലും സഹതാരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല . കൂറ്റനടികൾ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിച്ച് ഹർദിക് പാണ്ഡ്യയും ( 10 ) ന് പുറത്തായി . പിന്നീട് റണ്ണൊന്നുമെടുക്കാതെ ലക്മലിന് നാലാം വിക്കറ്റ് സമ്മാനിച്ച് ഭുവനേശ്വർ കുമാറും വന്ന വേഗത്തിൽ മടങ്ങിയപ്പോൾ നേരിയ പ്രതീക്ഷ ധോണി - കുൽദീപ് സഖ്യത്തിലായി . കുൽദീപ് യാദവ് പുറത്തായതിന് പിന്നാലെ ജസ്പ്രീത് ഭൂംമ്രയും അക്കൌണ്ട് തുറക്കാതെ കളംവിട്ടു . ഒടുവിൽ യശ്വേന്ദ്ര ചഹലിനെ കാഴ്ച്ചക്കാരനാക്കി ധോണിയുടെ വക കൂറ്റനടികൾ . അതിനിടെ അർദ്ധ സെഞ്ചുറിയും മുൻ നായകൻ പിന്നിട്ടു . ഒടുവിൽ തിസാര പെരേരക്ക് വിക്കറ്റ് സമ്മാനിച്ച് ധോണി മടങ്ങിയപ്പോൾ ഇന്ത്യ 112ൽ ഒതുങ്ങി .
2
ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പഴയ നോട്ട് എത്രയെന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു . ആദായ നികുതി വകുപ്പ് ഇന്ന് രണ്ട് ബാങ്കുകളിൽ നടത്തിയ റെയ്ഡിൽ 70 കോടി രൂപ പിടിച്ചെടുത്തു . കറൻസിയില്ലാത്ത ഇടപാടുകൾക്ക് നിതീ ആയോഗ് സമ്മാനപദ്ധതി പ്രഖ്യാപിച്ചു . ആകിസ് ബാങ്കിലെ നോയിഡ സെക്ടർ 51ലെ ശാഖയിൽ നടത്തിയ റെയ്ഡിൽ 20 വ്യാജകമ്പിനികൾ വഴി 60 കോടി രൂപ നിക്ഷേപിച്ചത് കണ്ടെത്തി . ദില്ലിയിലെ കൊണാട്ട് പ്ലേസ് ശാകയിലും പരിശോധന നടത്തി . നേരത്തെ ആക്സ് ബാങ്ക് ശാഖകളിൽ 100 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു . പൂനെയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലോക്കറുകളിൽ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു . ഒരു സ്വകാര്യ കമ്പനിയുടെ ലോക്കറുകളിൽ നിന്നും പിടിച്ചെടുത്തത് രണ്ടായിരം രൂപയുടെ പുതിയ കറൻസിയാണ് . . ഇതിനിടെ കറൻസിയില്ലാത്ത ഇടപാടുകൾക്ക് ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും നീതി ആയോഗ് പ്രത്യേക സമ്മാനപദ്ധതി പ്രഖ്യാപിച്ചു . ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പഴയനോട്ട് എത്രയെന്ന കാര്യത്തിൽ ചില ആശയക്കുഴപ്പമുണ്ടെന്നും കണക്ക് വീണ്ടും പരിശോധിക്കുമെന്നും സാമ്പത്തികകാര്യസെക്രട്ടറി അറിയിച്ചു . നോട്ടുകൾ പിൻവലിച്ചതിന് പകരം 7.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ ഇന്നുവരെ അച്ചടിച്ചുവെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു . ഇതിനിടെ ജമ്മുകാശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ ബാങ്കിൽ നിന്നും 11 ലക്ഷം രൂപ കൊള്ളയടിച്ചു . കേന്ദ്ര സർക്കാർ റദ്ദാക്കിയ പഴയ 500 രൂപ നോട്ടുകൾ സർക്കാർ ആശുപത്രികളിലടക്കം അവശ്യസേവനങ്ങൾക്ക് ഉപയോഗിക്കാൻ നൽകിയ സമയപരിധി ഇന്ന് അർദ്ധ രാത്രി അവസാനിക്കും . നാളെ മുതൽ കൈവശമുള്ള പഴയ 500 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു . ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാത്രം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു .
3
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയ തോൽവി വഴങ്ങിയ സിംബാബ്വെ ടീമിന്റെ പ്രകടനം കണ്ട് തനിക്ക് തൂങ്ങിച്ചാവാനാണ് തോന്നിയതെന്ന് ടീം പരിശീലകനായ മഖായ എന്റിനി . ആ സമയത്ത് ഗ്രൌണ്ടിനടുത്ത് വല്ല തക്കാളിച്ചെടിയുമുണ്ടായിരുന്നെങ്കിൽ ഞാൻ പോയി തൂങ്ങിച്ചത്തേനെ - തോൽവിയിലുള്ള അരിശം മറച്ചുവെയ്ക്കാത്ത എന്റിനി പറഞ്ഞു . പരിചയസമ്പന്നരായ ഒട്ടേറെ കളിക്കാരുണ്ടായിട്ടും ടീമിന് മികച്ച പോരാട്ടംപോലും നടത്താനാകാത്തതിനെക്കുറിച്ചായിരുന്നു എന്റിനി പൊട്ടിത്തെറിച്ചത് . മത്സരത്തിനിടെ ഗ്യാലറിയിലുണ്ടായിരുന്ന സിംബാബ്വെ ആരാധകർ ടീമിന്റെ മോശം പ്രകടനത്തിൽ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചിരുന്നു . മോശം പ്രകടനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾക്കാവില്ലെന്ന് പറഞ്ഞായിരുന്നു ആരാധകരുടെ പ്രതിഷേധം . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവിയാണ് സിംബാബ്വെ വഴങ്ങിയത് . 1990കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മികച്ച ടീമായിരുന്നു സിംബാബ്വെ പക്ഷെ രാഷ്ട്രീയകാരണങ്ങളാൽ പല പ്രമുഖരും രാജ്യം വിട്ടതോടെ ദുർബലസംഘമായി മാറി . മുൻ ദക്ഷിണാഫ്രിക്കൻ പേസറായ എന്റിനിയാണ് ഇപ്പോൾ സിംബാബ്വെയെ പരിശീലിപ്പിക്കുന്നത് .
2
ഈസ്റ്റേ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്കാരം - 2016ന് സൃഷ്ടികൾ ക്ഷണിച്ചു . ഗ്ലോബൽ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബൽ ഇനിഷ്യേറ്റീവ്ഫോർ എക്സലൻസ് ആണ് സംഘാടകർ . ഈസ്റ്റേ ചെമ്മീൻ ഹ്രസ്വചിത്ര പുരസ്കാരത്തിൽ ഫോക്കസ് കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാൻസ്ജെന്റർ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ഡോ . ബിജു , ബോളിവുഡ് സിങ്ക് സൌണ്ട് വിദഗ്ദ്ധനും സൌണ്ട് എൻജിനീയറുമായ ജയദേവൻ ചക്കാടത്ത് , ആറു തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുള്ള ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ , 2015ൽ ' ഇവിടെ ' യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്കാരം നേടിയ മനോജ് , കേരള സർവ്വകലാശാല സാംസ്കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായഡോ . മീന ടി . പിള്ള , രാജ്യാന്തര തിയേറ്റർ ആക്ടിവിസ്റ്റുംചെന്നൈയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ എയ്ഞ്ചൽ ഗ്ലാഡി എിവരാണ് ജൂറി അംഗങ്ങൾ . പ്രമുഖ പത്രപ്രവർത്തകനായ സിറാജ്ഷാ ആണ് ആർട്ടിസ്റ്റിക് ഡയറക്ടർ . മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം . നടൻ / നടി , സംവിധായകൻ , ചിത്രസംയോജകൻ , തിരക്കഥ , ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങളുണ്ട് . സോഷ്യൽമീഡിയയിൽ ഓഡിയൻസ് പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രംതെരഞ്ഞെടുക്കുക . വിജയിക്കു ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തിൽ സഹായി ആകാൻ അവസരം ലഭിക്കുമെതാണ് മറ്റൊരു പ്രത്യേകത . ട്രാൻസ്ഡെൻഡർ വിഭാഗം നേരിടുന്ന പ്രശ്നങ്ങളെ സമർഥമായി കൈകാര്യംചെയ്യു സിനിമയ്ക്കായിരിക്കുംഫോക്കസ് പുരസ്കാരം നൽകുക . സ്വന്തം ലൈംഗികതയിലൂന്നിയും ഉഭയലൈംഗിതകയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും മികച്ച ചിത്രങ്ങളെടുത്ത് ശ്രദ്ധേയനായ സംവിധായകൻ ഋതുപർണഘോഷിന്റെ സ്മരണാർഥമാണ് പുരസ്കാരം നൽകുന്നത് . മൽസരാർഥികൾ ഓലൈൻ വഴിയാണ് സൃഷ്ടികൾ സമർപ്പിക്കേണ്ടത് . www . easternchemmeen . com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം . ഒരു സൃഷ്ടിക്ക് 1000 രൂപ വീതം പ്രവേശന ഫീസ് നൽകണം . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിമെയ് 31,2016 .
1
മമ്മൂട്ടിയുടെ ഓണച്ചിത്രം ' പുള്ളിക്കാരൻ സ്റ്റാറാ ' യിലെ ഗാനം പുറത്തിറങ്ങി . സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികൾ പാടി അഭിനയിച്ചിരിക്കുന്ന ' ടപ്പ് ടപ്പ് ' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത് . ഗാനരംഗത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട് . ഗാനത്തിൻ്റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറി . ശ്രേയാണ് ഗാനം ആലപിച്ചിരിക്കുന്നത് . എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത് . സന്തോഷ് വർമ്മയുടെതാണ് വരികൾ . ടീച്ചർ ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ രാജകുമാരനായാണ് മമ്മൂട്ടി എത്തുന്നത് . ആശാ ശരത്തും ദീപ്തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാംധറാണ് . രതീഷ് രവിയാണ് തിരക്കഥ . ഇന്നസെൻ്റ് , ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .
1
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ വോക്സിൻറെ കന്നി സെഞ്ചുറിയുടെയും ബെയർസ്റ്റോയുടെ അർദ്ധ സെഞ്ചുറിയുടേയും കരുത്തിൽ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് . വോക്സ് 129 പന്തിൽ 15 ബൌണ്ടറികളടക്കം സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ബെയർസ്റ്റേ 144 പന്തിൽ 93 റൺസെടുത്ത് ഹർദികിന് കീഴടങ്ങി . 78 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റിന് 344 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് . വോക്സും ( 111 ) , കുരാനും ( 19 ) ആണ് ക്രീസിൽ . ഇംഗ്ലണ്ടിൻറെ ലീഡ് 237 റൺസായി . ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 107 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനത്തിൻറെ തുടക്കത്തിൽ 32 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി . 21 റൺസെടുത്ത കുക്കിനെ ഇശാന്തും 11 റൺസെടുത്ത ജെന്നിംഗ്സിനെ ഷമിയും പുറത്താക്കി . ഓലിയെ 28ൽ നിൽക്കേ പാണ്ഡ്യ എൽബിയിൽ കുടുക്കി . ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപത്തെ പന്തിൽ റൂട്ടിനെ ( 19 ) , എൽബിയിൽ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടു . എന്നാൽ ബെയർസ്റ്റോയും ബട്ട്ലറും ചേർന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു . പിന്നാലെ ബട്ട്ലറെ ( 24 ) പുറത്താക്കി ഷമി ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു . ആറാം വിക്കറ്റിൽ ഒത്തുചേർന്ന ബെയർസ്റ്റോ - വോക്സ് സഖ്യം കളിയുടെ ഗതി മാറ്റി . അഞ്ച് വിക്കറ്റിന് 131 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഇരുവരും 300 കടത്തി . ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 189 റൺസ് . ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിൻറെ ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത് . നേരത്തെ 13.2 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ 107ൽ ഒതുക്കിയത് . വോക്സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്ത്തി . 29 റൺസുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത് . അശ്വിനെ കൂടാതെ 20 റൺസ് കടന്നത് നായകൻ വിരാട് കോലി മാത്രമാണ് . രഹാനെ 18 റൺസെടുത്തു .
2
ഓസീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുന്നു . രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോൾ സന്ദർശകർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തിട്ടുണ്ട് . നേരത്തെ എട്ട് റൺസിന് രണ്ട് എന്ന നിലയിലായിരുന്നു ഇന്ത്യ . അവിടെ നിന്നാണ് ഭേദപ്പെട്ട നിലയിലെത്തിയത് . വിരാട് കോലി ( 37 ) , ചേതേശ്വർ പൂജാര ( 37 ) എന്നിവരാണ് ക്രീസിൽ . ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 326 റൺസിന് എല്ലാവരും പുറത്തായിരുന്നു . മുരളി വിജയ് ( 0 ) , കെ . എൽ . രാഹുൽ ( 2 ) എന്നിവരാണ് പുറത്തായത് . വിജയ്യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് . സ്റ്റാർക്കിന്റെ ഒരു ഇൻ സ്വിങ്ങറിൽ വിജയുടെ വിക്കറ്റ് തെറിച്ചു . കെ . എൽ . രാഹുൽ പുറത്തായത് ജോഷ് ഹേസൽവുഡിന്റെ ഒരു യോർക്കറിലായിരുന്നു . ഇരുവരും പുറത്താവുമ്പോൾ എട്ട് റൺസ് മാത്രമാണ് സ്കോർ ബോർഡിലുണ്ടായിരുന്നത് . നേരത്തെ ആതിഥേയർ 326ന് പുറത്തായിരുന്നു . 277ന് ആറ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു . നാല് വിക്കറ്റ് നേടിയ ഇശാന്ത് ശർമയാണ് ഓസീസിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത് . ഉമേഷ് യാദവ് , ജസ്പ്രീത് ബുംറ , ഹനുമ വിഹാരി എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി . ഒന്നാം ദിനം അവസാനിക്കുമ്പോൾ ടിം പെയ്ൻ , പാറ്റ് കമ്മിൻസ് എന്നിവരായിരുന്നു ക്രീസിൽ . എന്നാൽ കമ്മിൻസിനെ ( 19 ) പുറത്താക്കി ഉമേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി . ഉമേഷിന്റെ പന്തിൽ ബൌൾഡാവുകയായിരുന്നു കമ്മിൻസ് . അതികം വൈകാതെ പെയ്നും ( 38 ) കൂടാരം കയറി . ബുംറയുടെ പന്തിൽ പെയ്ൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി . ആറ് റൺസ് മാത്രമെടുത്ത സ്റ്റാർക്കിനെ ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു . തൊട്ടടുത്ത പന്തിൽ ഹേസൽവുഡും ( 0 ) ഇതേ രീതിയിൽ പുറത്തായി . ആതിഥേയർക്ക് ലഭിച്ച മികച്ച തുടക്കം വേണ്ട രീതിയിൽ മുതലാക്കാൻ മധ്യനിര ബാറ്റ്സ്മാന്മാർക്ക് സാധിച്ചിരുന്നെങ്കിൽ ഇതിലും മികച്ച സ്കോർ ഉയർത്താൻ ഓസീസിന് സാധിക്കുമായിരുന്നു . മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത് . ഹാരിസ് - ഫിഞ്ച് കൂട്ടുക്കെട്ട് 112 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് . എന്നാൽ ഞൊടിയിടയിൽ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി . 50 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത് . ബുംറയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഫിഞ്ച് . ആറ് ഫോർ ഉൾപ്പെടെയാണ് ഫിഞ്ച് അർധ സെഞ്ചുറി പൂർത്തിയാക്കിയത് . പിന്നാലെ എത്തിയ ഉസ്മാൻ ഖവാജയ്ക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല . 38 പന്ത് നേരിട്ട താരം നേടിയത് വെറും അഞ്ച് റൺ മാത്രം . ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു . അധികം വൈകാതെ ഹാരിസും കൂടാരം കയറി . വിഹാരിയുടെ പന്തിൽ അജിൻക്യ രഹാനെയ്ക്ക് ക്യാച്ച് നൽകിയാണ് ഹാരിസ് മടങ്ങിയത് . 10 ഫോർ ഉൾപ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്സ് . ഹാൻഡ്സ്കോംപി ( 7 ) നെ തകർപ്പൻ ക്യാച്ചിലൂടെ ക്യാപ്റ്റൻ വിരാട് കോലി തന്നെ മടക്കി അയച്ചു . ഇശാന്ത് ശർമയ്ക്കായിരുന്നു വിക്കറ്റ് . ഇശാന്തിന്റെ ബൌൺസ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനെ സെക്കൻഡ് സ്ലിപ്പിൽ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു . പിന്നീട് ഷോൺ മാർഷും ( 48 ) ട്രാവിസ് ഹെഡു ( 58 ) മാണ് ഓസീസിനെ മാന്യമായ ടോട്ടലിലേക്ക് നയിച്ചത് . 84 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത് . എന്നാൽ മാർഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി . സ്ലിപ്പിൽ രഹാനെ പിടികൂടുകയായിരുന്നു . ആദ്യദിനം അവസാനിക്കുന്നതിന് മുൻപ് ട്രാവിസ് ഹെഡിനെ ( 58 ) മടക്കി അയച്ച് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു .
2
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും അധികം കാലതാമസമില്ലാതെ ബോഡിങ് പാസുകൾ പടിയിറങ്ങും . ആധാറിലെ വ്യക്തിഗത ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് വിമാനയാത്ര ഡിജിറ്റലാക്കാനുള്ള നടപടികളാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പരിഗണിക്കുന്നത് . വിമാനത്താവളങ്ങളിലെ ദീർഘമായ പരിശോധനകൾ പരമാവധി കുറച്ച് യാത്രക്കാരുടെ പ്രയാസങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയും . യാത്രക്കാരുടെ ഹാൻഡ് ബാഗേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു . ഇതിന്റെ അടുത്ത ഘട്ടമായാണ് ആധാർ വിവരങ്ങൾ ഉപയോഗിച്ച് ബോഡിങ് പാസിന് പകരം സംവിധാനം ഒരുക്കുന്നത് . ഇതോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാൻ കഴിയും . പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മോഹപത്ര ചെയർമാനായി പ്രത്യേക സമിതിയെ നിയോഗിച്ചു . വിവിധ വിമാന കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് പഠനം നടത്തുന്നത് നിലവിൽ ബെംഗളൂരു , ഹൈദരാബാദ് , അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ബയോമെട്രിക് വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് . ഇത് രാജ്യത്ത് എല്ലായിടത്തും വിമാനത്താവളങ്ങളിൽ ഉപയോഗിക്കാൻ പാകത്തിലാക്കാനാണ് സാധ്യത .
0
കേന്ദ്ര സർക്കാർ നിയോഗിച്ച സെർച്ച് ആന്റ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചായിരിക്കും നിയമനം . സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥർക്കും സിവിൽ സർവ്വീസുകാർക്കും അപേക്ഷിക്കാമെന്ന് ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു . അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 65 വയസ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും നിയമനം . ഒക്ടോബർ ആദ്യവാരം വരെ അപേക്ഷ സമർപ്പികാനാവും . സർക്കാർ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രകാരം 4.5 ലക്ഷം രൂപയാണ് ചെയർമാന്റെ പ്രതിമാസ ശമ്പളം . നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാമെങ്കിലും യോഗ്യരായ മറ്റ് വ്യക്തികളെ അപേക്ഷയില്ലാതെ തന്നെ തെരഞ്ഞെടുക്കാനും സെർച്ച് കം സെലക്ഷൻ കമ്മിറ്റിക്ക് അധികാരമുണ്ടാകും . എസ് ഉദ്ദ്യോഗസ്ഥനായ യു . കെ സിൻഹ 2011 , ഫെബ്രുവരി 18നാണ് സെബി ചെയർമാനായി നിയമിതനായത് . ആദ്യം മൂന്ന് വർഷത്തേക്ക് നിയമിച്ച അദ്ദേഹത്തിന് പിന്നീട് രണ്ട് വർഷത്തേക്കുകൂടി നീട്ടി നൽകി . കഴിഞ്ഞ ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചെങ്കിലും ഒരു വർഷം കൂടി സർക്കാർ പിന്നെയും നീട്ടി നൽകുകയായിരുന്നു . കഴിഞ്ഞ ജൂലൈയിലും പുതിയ ചെയർമാനെ കണ്ടെത്താനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തിയിരുന്നു . ഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ , രാഷ്ട്രപതിയുടെ അഡീഷണൽ സെക്രട്ടറി തോമസ് മാത്യു , എഫ് . എം . സി മുൻചെയർമാൻ രമേശ് അഭിഷേക് , സെബിയുടെ മുഴുവൻ സമയ അംഗമായിരുന്ന രാജീവ് കുമാർ അഗർവാൾ , കോമ്പറ്റീഷൻ കമ്മീഷൻ അംഗം എം . എസ് സാഹു എന്നിവരാണ് അന്ന് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് . എന്നാൽ തൽകാലം ആരെയും നിയമിക്കേണ്ടെന്ന് തീരുമാനിച്ച കേന്ദ്രസർക്കാർ നിലവിലുള്ള ചെയർമാന് ഒരു വർഷം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു .
0
ഡ്രോൺ ഭീഷണിയിൽ തങ്ങളുടെ പ്രതിരോധ നീക്കങ്ങൾ പുതുക്കി പണിയാൻ അമേരിക്ക നീക്കം ആരംഭിച്ചു . അമേരിക്കൻ പ്രതിരോധ വകുപ്പ് പെൻറഗൺ ആണ് ഇതിനായി നീക്കങ്ങൾ ആരംഭിച്ചത് . അമേരിക്കയിലും ലോകവ്യാപകമായും ഡ്രോണുകൾ വർദ്ധിക്കുന്നത് യത്രുക്കൾക്ക് പുതിയ സാധ്യതകളാണ് തുറന്നിടുന്നത് എന്നാണ് അമേരിക്കൻ വിലയിരുത്തൽ . ഡ്രോൺ ആക്രമണങ്ങളെ തടയാൻ പുതിയ രീതികൾ ആവിഷ്കരിക്കുന്ന പെൻറഗൺ . ഡ്രോൺ ആക്രമണങ്ങൾ നേരിടാൻ ലേസർ മൈക്രോവേവ് ആയുധങ്ങൾ വികസിപ്പിക്കാനാണ് ആലോചിക്കുന്നത് . ലോക്ഹീഡ് മാർട്ടിൻ , ബിഎഇ സിസ്റ്റംസ് , റേത്തിയോൺ എന്നീ അമേരിക്കൻ കമ്പനികളാണ് പെൻറഗണിന് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുന്നത് . ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഡ്രോൺ ആക്രമണങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു . നിലവിൽ ലോജസ്റ്റിക്ക് കമ്പനികൾ സാധനങ്ങൾ നീക്കം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട് . ഈ രീതിയിൽ ആയുധങ്ങൾ കടത്താൻ തീവ്രവാദികൾ ഡ്രോണുകൾ ഉപയോഗിക്കാം എന്നാണ് പെൻറഗൺ പറയുന്നത് . കഴിഞ്ഞ വർഷം കുർദ്ദിഷ് മേഖലയിൽ ഹിസ്ബുള്ള ഭീകരർ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിങ്ങ് നടത്തിയത് പെൻറഗൺ ചൂണ്ടിക്കാട്ടുന്നു . അതിന് ഒപ്പം തന്നെ ചെറിയ പ്രാണികൾ മുതൽ വലിയ വലിപ്പമുള്ള ഡ്രോണുകൾ ഇന്ന് നിർമ്മിക്കപ്പെടും എന്നതാണ് വെല്ലുവിളി ഗൌരവമുള്ളതാക്കുന്നത് എന്നാണ് പെൻറഗൺ പറയുന്നത് .
3
സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്രിങ്ക ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഫൈനലിലെത്തി . ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറയെ പരാജയപ്പെടുത്തിയാണ് വാവ്രിങ്ക ഫൈനലിലെത്തിയത് . സ്കോർ - 6 - 7 ( 6/8 ) , 6 - 3,5 - 7,7 - 6 ( 7/3 ) , 6 - 1 . അഞ്ചു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു വാവ്രിങ്ക കലാശപ്പോരിന് യോഗ്യത നേടിയത് . മൽസരം നാലു മണിക്കൂറും 34 മിനിട്ടും നീണ്ടുനിന്നു . ഫ്രഞ്ച് ഓപ്പണിൽ 44 വർഷത്തിനിടെ ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് 32കാരനായ വാവ്രിങ്ക . ഞായറാഴ്ച നടക്കുന്ന ഫൈനലിന് ഇറങ്ങുമ്പോൾ നാലാമത്തെ ഗ്രാൻസ്ലാം കിരീടമായിരിക്കും വാവ്രിങ്ക ലക്ഷ്യമിടുന്നത് . നിലവിലെ യു എസ് ഓപ്പൺ ജേതാവ് കൂടിയാണ് വാവ്രിങ്ക . 2015ലെ ഫ്രഞ്ച് ഓപ്പൺ കിരീടവും വാവ്രിങ്കയ്ക്ക് ആയിരുന്നു . റാഫേൽ നദാൽ - ഡൊമിനിക് തീം സെമിഫൈനലിലെ വിജയിയെയാകും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വാവ്രിങ്ക നേരിടുക .
2
ഇന്ത്യൻ മൊബൈൽ വിപണിയിൽ ശക്തമായ സ്വാധീനം നേടിയ മോട്ടോ ഫോൺ നിരയിൽ ഏറ്റവും പുതിയ ഇനമായ ഇ4 പ്ലസിന്റെ വിൽപ്പന ഇന്നാരംഭിക്കും . ഫ്ലിപ് കാർട്ടിലൂടെയാണ് ഫോൺ വിൽപ്പന നടക്കുക . 5000 എംഎഎച്ച് ബാറ്ററി ശക്തിയുള്ള ഫോൺ , മോട്ടോ ഫോൺ നിരയിൽ തന്നെ ഏറ്റവും വലുതാണ് . ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് . കഴിഞ്ഞ മാസം തന്നെ ആഗോള തലത്തിൽ മോട്ടോ ഇ4 പ്ലസ് പുറത്തിറക്കിയിരുന്നു . അമേരിക്കയിൽ 179.99 ഡോളറാണ് ഫോണിന്റെ വില . ഇന്ത്യൻ വിപണിയിൽ ഇത് 11,600 രൂപയാണ് . അതേസമയം 12000 രൂപ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത് . ക്സിയോമി റെഡ്മി നോട്ട് 4 , റെഡ്മി ഫോർ മൊബൈൽ ഫോണുകൾക്ക് നേരെയാണ് ഇ4 പ്ലസിന്റെ മത്സരം . മോട്ടോ ജി5 സീരീസിന് സമാനമായ രൂപഘടനയാണ് മോട്ടോ ഇ4 പ്ലസിന്റേതും . ബഡ്ജറ്റ് സ്മാർട്ട് ഫോൺ വിഭാഗത്തിൽ മോട്ടോ സി , മോട്ടോ സി പ്ലസ് ഫോണുകൾ മോട്ടോ പുറത്തിറക്കിയിട്ടുണ്ട് . മോട്ടോ ഇ4 പ്ലസിന്റെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനറും ലഭ്യമാണ് . 1080 * 720 പിക്സൽ റെസല്യൂഷനാണ് ഫോണിന് . 5 . 5 ഇഞ്ച് ഡിസ്പ്ലേ . ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് ഫോണിനുള്ളത് . 2 ജിബി റാം , 16 അല്ലെങ്കിൽ 32 ജിബി ഇന്റേണൽ മെമ്മറി , 13 എംപി റിയർ കാമറ , 5 എംപി ഫ്രണ്ട് കാമറ എന്നിവയാണ് ഫോണിന്റെ ഫീച്ചർ . ആൻഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ റൺ ചെയ്യുന്നത് .
3
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആധാർ , പാൻ കാർഡുകൾ പരിശോധിച്ച് റദ്ദാക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ തുടരുകയാണ് . ഇതിനോടകം 81 ലക്ഷം ആധാർ കാർഡുകളും 11 ലക്ഷം പാൻ കാർഡുകളും റദ്ദാക്കിയിട്ടുണ്ട് . ഒന്നിലധികം കാർഡുകളോ തെറ്റായ വിവരങ്ങൾ നൽകി സംഘടിപ്പിച്ച കാർഡുകളോ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾ . ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് പാൻ കാർഡുകളുടെ സാധുത പരിശോധിക്കാവുന്നതാണ് . ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഇതിന്റെ സമയപരിധി കഴിയുന്നതോടെ റദ്ദാക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട് . യുനീക് ഐഡന്റിഫിക്കേഷൻ അതോരിറ്റിയുടെ വെബ്സൈറ്റിലെ ആധാർ സർവ്വീസസ് എന്ന ലിങ്കിൽ നിന്ന് ആധാർ കാർഡുകൾ റദ്ദാക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാം . ആധാർ കാർഡുകൾ റദ്ദാക്കപ്പെട്ടാൽ തൊട്ടടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഇവ ശരിയാക്കാനാവും . റദ്ദാക്കപ്പെട്ട ആധാർ കാർഡും വിലാസം തെളിയിക്കുന്ന രേഖയുമായി വേണം ആധാർ എൻറോൾമെന്റ് കേന്ദ്രത്തിലേക്ക് പോകാൻ . ഇവിടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ഫോറം ലഭിക്കും . ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം വിരലടയാളവും കണ്ണുകളുടെ ചിത്രവും അടങ്ങുന്ന ബയോ മെട്രിക് വിവരങ്ങൾ വീണ്ടും ശേഖരിക്കും . നേരത്തെ ശേഖരിച്ച ബയോമെട്രിക് വിവരങ്ങളുമായി ഇതിന് വ്യത്യാസമുണ്ടെങ്കിൽ ആധാർ അപ്ഡേഷൻ സാധ്യമാവില്ല . 25 രൂപയാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ഫീസ് .
0
മുന്ന് തലമുറകളായി ഹെക്ടർ കണക്കിന് പ്രദേശത്ത് റബ്ബർ കൃഷിനടത്തുന്നവരാണ് പെരുനാട് കുറ്റിക്കയം കുടുംബം . കഴിഞ്ഞ അഞ്ച് വർഷമായി റബ്ബറിൽനിന്നും കാര്യമായ വരുമാനം ഒന്നും ലഭിക്കാതെ വന്നതോടെ റബ്ബർ കൃഷിയിൽ നിന്നും ചുവട് മാറ്റി . റബ്ബർ മരങ്ങൾ മുറിച്ച് മാറ്റിയില്ല പകരം ഇടവിളയായി പുഷ്പകൃഷിതുടങ്ങി . വിപണിയിൽ വലിയ വില ലഭിക്കുന്ന അലങ്കാര ചെടികളും ഇലചെടികളും വച്ചുപിടിപ്പിച്ചു . ഹെലികോണിയ , മെസഞ്ചിനിയ എന്നി അലങ്കാര ചെടികളാണ് ഇപ്പോൾ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നത് . വലിയ പരിപാലനം ഒന്നും തന്നെ ഇവക്ക് ആവശ്യമില്ല . ഏകദേശം ഒന്നര വർഷം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു . റബ്ബറുമായി താരതമ്യം ചെയ്താൽ മൂന്ന് ഇരട്ടി വരുമാനം നേടാനാവുമെന്നും ഇവർ പ്രതീക്ഷിക്കുന്നു .
0
4000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള വിൻഡ് 4 ൽ 10 മണിക്കൂറുകൾ തുടർച്ചയായി വീഡിയോ കാണാനും 42 മണിക്കൂർ സംഗീതം ആസ്വദിക്കാനും കഴിയും . 28 മണിക്കൂർ 4 ജി ടോക് സമയവും വിൻഡ് 4 വാഗ്ദാനം നൽകുന്നു . സ്പീക്കറുകളുടെ നിലവാരവും മികച്ചതാണ് . മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന വിൻഡ് 4 സ്മാർട്ട് ഫോണിന് വില 6799 രൂപയാണ് . 2 മൈക്രോ സിമ്മുകൾ ഉപയോഗിക്കാവുന്ന വിൻഡ് 4 മോഡലിന് അഞ്ചിഞ്ച് എച്ച്ഡി ( 720 x 1280 പിക്സൽ ഐപിഎസ്എൽസിസി ഡിസ്പ്ലേയാണുള്ളത് . ആൻഡ്രോയ്സ് 5.1 ലോലിപോപ്പ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന വിൻഡ് 4 ന് 1 ജിബി മെമ്മറിയാണുള്ളത് . 4ജിയുടെ യഥാർത്ഥ അനുഭവം നൽകുന്ന ഫ്ളെയിം 2 വിൽ വോയ്സ് ഓഫർ വൈഫൈ , വീഡിയോ , ഓഡിയോ കോൺഫറൻസ് സൌകര്യം , വേഗത്തിലുള്ള ഡൌൺലോഡിങ് തുടങ്ങിയ സൌകര്യങ്ങളുണ്ട് . 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ , എൽഇഡി ഫ്ളാഷ് തുടങ്ങിയവയാണ് ഫ്ളെയിം 2 വിൻറെ പ്രത്യേകതകൾ .
3
മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപിന് പ്രിവ്യു ഷോകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് . ചിത്രം കണ്ട സംവിധായകൻ മിഷ്കിനും പേരൻപ് വളരെ ഇഷ്ടപ്പെട്ടു . പക്ഷേ മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ച മിഷ്കിൻ ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ് . മമ്മൂട്ടി യുവതിയായിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ എന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത് . മമ്മൂട്ടിയെ നായകനായുള്ള , റാമിന്റെ തെരഞ്ഞടുപ്പ് ഗംഭീരമായിരുന്നു . മമ്മൂട്ടി ഒരു പെണ്ണായിരുന്നേൽ ഞാൻ പ്രേമിച്ചേനെ , അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനെ . അദ്ദേഹം മികച്ച ഒരു നടനാണ് . - എന്തൊരു പ്രകടനമാണ് അദ്ദേഹം നടത്തിയത് . മമ്മൂട്ടി അല്ലായിരുന്നെങ്കിൽ പടം പോയേനെ - മിഷ്കിൻ പറഞ്ഞു .
1
ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും കെഎൽ രാഹുലിനും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം . ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനമാണ് ഇരുവരെയും കരിയറിലെ മികച്ച റാങ്കിലെത്തിച്ചത് . പരമ്പരയിൽ രണ്ട് സെഞ്ചുറികൾ നേടിയ ധവാൻ പത്ത് സ്ഥാനങ്ങളുയർന്ന് 28 സ്ഥാനത്തെത്തി . അവസാന രണ്ട് മൽസരങ്ങളിൽ ബാറ്റ് ചെയ്ത കെഎൽ രാഹുൽ ഒമ്പതാം സ്ഥാനത്തുണ്ട് . ചേതേശ്വർ പൂജാര , വിരാട് കോലി , അജിങ്ക്യ രഹാന എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ . ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഒന്നാം സ്ഥാനത്ത് . ജോ റൂട്ടും കെയ്ൻ വില്ല്യംസണുമാണ് രണ്ടും , മൂന്നും സ്ഥാനങ്ങളിൽ . ടീം റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി . അതേസമയം പരമ്പര ദയനീയമായി തോറ്റ ശ്രീലങ്ക ഏഴാം സ്ഥാനത്തായി . ബോളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ മാറ്റമില്ല . രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനവും ആർ അശ്വിൻ മുന്നാം സ്ഥാനവും നിലനിർത്തി . ഇംഗ്ലണ്ടിൻറെ ജയിംസ് ആൻഡേഴ്സനാണ് രണ്ടാമത് . അവസാന മൽസരത്തിലെ മികച്ച പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ കുൽദീപ് യാദവ് 29 സ്ഥാനങ്ങൾ മുന്നോട്ടു കയറി 58ലെത്തി . മുഹമ്മദ് ഷമി , ഉമേഷ് യാദവ് എന്നിവരാണ് യഥാക്രമം 19,21 സ്ഥാനങ്ങളിൽ . ഓൾറൌണ്ടർമാരിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി . രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും ആർ അശ്വിൻ മുന്നാമതുമാണ് . ശ്രീലങ്കയ്ക്കെതിരായ അവസാന മൽസരത്തിൽ സസ്പെൻഷനാണ് ജഡേജക്ക് വിനയായത് . ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ടിൻറെ മൊയ്ൻ അലി , ബെൻ സ്റ്റോക്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ .
2
റെഡ് മി നോട്ട് 4 ഫോണുകൾക്ക് ആയിരം രൂപ ഒാഫർ പ്രഖ്യാപിച്ചുള്ള 72 മണിക്കൂർ വ്യാപാരം ഫ്ലിപ് കാർട് ആരംഭിച്ചു . കുറഞ്ഞ വിലയിൽ ഇഷ് ട ഫോൺ സ്വന്തമാക്കാൻ ഉപഭോക് താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . നിലവിൽ 12000 രൂപ വരെ എക് സ് ചേഞ്ച് ഒാഫറിൽ ഫോൺ ലഭ്യമാണ് . ആഗസ് റ്റ് ഒമ്പതിന് തുടങ്ങിയ വിൽപ്പന 11 വരെ ഉണ്ടാകും . 120 ദിവസം കൊണ്ട് രണ്ട് മില്യൺ റെഡ് മി നോട്ട് 4 ഫോണുകൾ വിറ്റഴിച്ചിരുന്നു . ഈ നേട്ടം ചൂണ്ടിക്കാട്ടിയാണ് വിൽപ്പന . ബി സ്റ്റോറേജ് ശേഷിയുമുള്ള റെഡ്മി നോട് 4 ഫോണിന് 9,999 രൂപയും 3 ജി . ബി 2റാമും 32 സ്റ്റോറേജുമുള്ള ഫോണിന് 10999 രൂപയുമാണ് വില . ബി റാമും 64 ജി . ബി സ്റ്റോറേജുമുള്ള ഫോണിന് 11999 രൂപയുമാണ് വില . ഗോൾഡ് , സിൽവർ , ബ്ലാക്ക് , ഗ്രേ കളറുകളിൽ ഫോൺ ലഭ്യമാണ് . ജനുവരി 23നാണ് റെഡ്മി നോട്ട് 4ൻ്റെ ആദ്യ വിൽപ്പന ഫ്ലിപ്കാർടിൽ ആരംഭിച്ചത് . കമ്പനിയുടെ ബംഗളുരു , ഡൽഹി , ജെയ്പൂർ , ചാണ്ഡിഗഡ് എന്നവിടങ്ങളിലെ സ്റ്റോറുകളിൽ നിന്ന് നേരിട്ടും ഫോൺ ലഭ്യമാണ് . ദക്ഷിണേന്ത്യയിൽ ഫോൺ വിൽപ്പനക്കായി നാല് പ്രധാന മൊബൈൽ റീ ട്ടെയിൽ ശൃംഖലകളുമായി പങ്കാളിത്തമുണ്ടാക്കി . ഒാഫ് ലൈൻ ആയി ഫോൺ വാങ്ങു മ്പോൾ വിലയിൽ നേരിയ വർധനവുണ്ട് . 5 . 5 ഇഞ്ച് ഫുൾ എച്ച് . ഡി ഡിസ് പ്ലേയും 1920x1080 റെസലൂഷനും ഫോണി ൻ്റെ പ്രത്യേകതയാണ് . ആൻഡ്രോയ് ഡ് മാർഷ് മാലോ ആണ് ഫോണിനെ സ പ്പോർട്ട് ചെയ്യുന്ന ഒ . എസ് . 2.0 ജിഗാഹെട് സ് വേഗതയുള്ള ഒക് ടാകോർ സ് നാപ്ഡ്രാഗൺ 625 പ്രോസസറാണ് ഫോണിന് . ഫോർ ജി സപ്പോർട്ടിങ് ഡ്യുയൽ സിം , 128 ജി . ബി വരെ വിപുലീകരിക്കാവുന്ന സ് റ്റോറേജ് , 4000mAh ബാറ്ററി തുടങ്ങിയവയും റെഡ് മിയെ നോട്ട് 4നെ വിപണിയിലെ താരമാക്കി .
3
മൊബൈൽ ഫോൺ ആരാധകർ ഏറെ കാത്തിരുന്ന ഹുവാവേ മേറ്റ് 20 പ്രോ ഇന്ത്യൻ വിപണിയിലെത്തി . ഹുവാവേയുടെ ഫ്ലാഗ്ഷിപ് ആൻഡ്രോയിഡ് സ്മാർട്ഫോണാണ് ഹുവാവേ മേറ്റ് 20 പ്രോ . ഫോണിന് 80,000 രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാൽ 69,990 രൂപയാണ് 6ജിബി 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില . ആമസോൺ പ്രൈം മെംബേഴ്സിന് ഡിസംബർ മൂന്ന് മുതൽ ഹുവാവേ മേറ്റ് 20 പ്രോ ലഭ്യമായി തുടങ്ങും . മറ്റു ഉപഭോക്താക്കൾക്ക് ഡിസംബർ 4 മുതൽ മേറ്റ് 20 പ്രോ ലഭിക്കും . ഹുവാവേ മേറ്റ് 20 പ്രോവിനൊപ്പം ഷെഹനൈസർ പിഎക്സി 550 ഹെഡ്ഫോൺ ലഭിക്കും . ഈ പാക്കേജിന് 71,990 രൂപയാണ് ആമസോണിൽ വില . ഓഫ്ലൈനായും മേറ്റ് 20 പ്രോ ലഭിക്കും . ക്രോമാ സ്റ്റോറിലൂടെ ഡിസംബർ 10 മുതൽ മേറ്റ് 20 പ്രോ വിൽക്കും . വോഡഫോൺ , ഐഡിയ എന്നിവ മേറ്റ് 20 പ്രോ ഉപഭോക്താക്കൾക്കായി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട് . 499 രൂപയ്ക്ക് മുകളിലുള്ള പോസ്റ്റ്പെയ്ഡ് പദ്ധതിക്ക് 20 % വിലക്കിഴിവ് നൽകും മൂന്ന് പിൻക്യാമറകൾ , 7എൻഎം കിരിൻ 980 പ്രൊസസ്സർ , 5ജി , 6.39 ഇഞ്ച് ഒഎൽഇഡി , 2കെ ഡിസ്പ്ലെ , ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഹുവാവേ മേറ്റ് പ്രോവിന്റെ സ്പെസിഫിക്കേഷൻസ് . പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്ക കമ്പനിയുടെ ട്രിപ്പിൾ ക്യാമറയാണ് മേറ്റ് 20 പ്രോവിന് . 40എംപി 27എംഎം വൈഡ് ആംഗിൾ ലെൻസ് , 20എംപി 16എംഎൺ അൾട്രാ വൈഡ് ആംഗിൾ ലെൻസ് , 8എംപി 3എക്സ് 80എംഎം ലെൻസ് എന്നിങ്ങിനെയാണ് മേറ്റ് 20 പ്രോവിന്റെ പിൻ ക്യാമറകൾ . 24എംപി മുൻ ക്യാമറയാണ് മേറ്റ് 20 പ്രോവിലുളളത് . കിരിൻ 980 പ്രൊസസ്സർ , 6ജിബി റാം 128ജിബി സ്റ്റോറേജ് , നാനോ എസ്ഡി കാർഡ് , 4200എംഎഎച്ച് ബാറ്ററി , 40വാട്ട് സൂപ്പർ ചാർജർ , വൈയർലെസ്സ് ചാർജിങ് പാഡ് എന്നിവയാണ് മേറ്റ് പ്രോവിനുള്ളത് . ഇഎംയുഐ 9 , ആൻഡ്രോയിഡ് 9.0 പൈയാണ് ഓപ്പറേറ്റിങ് സോഫ്റ്റ്വെയർ . എമറാൾഡ് ഗ്രീൻ , മിഡ്നൈറ്റ് ബ്ലൂ , ട്യുലൈറ്റ് പിങ്ക് , ഗോൾഡ് , ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത് .
3
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിനെ അനുകൂലിച്ച് നിർമാതാവ് സുരേഷ് കുമാർ . ദിലീപിന് ജാമ്യം അനുവദിച്ചതിൽ കോടതിയുടെ നടപടി സ്വാഗതാർഹമാണ് . ഇത്രയും നാൾ അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനെ പീഡിപ്പിക്കുകയായിരുന്നു . അത് ഇന്നത്തോടെ തീർന്നു . എല്ലാവരും ദിലീപിനെതിരിയായിരുന്നുവെന്നും നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു . സിനിമാക്കാരെ ഇതുവരെ ഉണ്ടായിരുന്നത് . ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഈ കേസ് മാറ്റി ക്രൈംബ്രാഞ്ചിനോ സിബിഐയ്ക്കോ നൽകണം . ഇത്രയും നാൾ പ്രതികരിക്കാതിരുന്നത് ഇനിയുടെ ദിലീപിനെ ചൂഷണം ചെയ്യാതിരിക്കാനാണെന്നും സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . ഇനി കൃത്യമായി പ്രതികരിക്കും . അതേസയമം ആക്രമിക്കപ്പെട്ട നടിയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . ദിലീപിനെതിരെയുള്ള ഗൂഢാലോചനയും കണ്ടുപിടിക്കണമെന്നും നിർമ്മാത് പറഞ്ഞു . വളരെ പ്രതീക്ഷയോടെയാണ് ദിലീപിന്റെ ജാമ്യത്തെ നോക്കിയിരുന്നത് . വളരെയധികം സന്തോഷമുണ്ടെന്ന് രാമലീലയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം പ്രതികരിച്ചു . സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ജാമ്യം ലഭിക്കണമെന്നായിരുന്നു ആഗ്രഹം . അതിന് വേണ്ടിയാണ് സെപ്തംബർ 28 ന് റിലീസ് തീരുമാനിച്ചത് . നിർഭാഗ്യവശാൽ അന്ന് ജാമ്യം ലഭിച്ചില്ല . പക്ഷേ സിനിമ ജനങ്ങൾ ഏറ്റെടുത്തുവെന്നും ടോമിച്ചൻ പറഞ്ഞു . 86 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് കർശന ഉപാധികളോടെ പുറത്തിറങ്ങാം . അന്വേഷണ ഉദ്ദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം . ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടിവെയ്ക്കണം . പാസ്പോർട്ട് കോടതിയിൽ നൽകണം , സാക്ഷികളെ സ്വാധീനിക്കരുത് , തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത് . ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത് .
1
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട് . നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജഹവർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റുവിനെ കുറിച്ചായിരുന്നു അത് . രാജ്യത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായിരുന്നു മോത്തിലാൽ നെഹ്റു . ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷുകാർ തയ്യാറല്ലെങ്കിൽ , ഇന്ത്യ എന്ന രാജ്യത്തെ തന്നെ വിലയ്ക്ക് നൽകുമോ എന്നായിരുന്നത്രെ മോത്തിലാൽ നെഹ്റുവിന്റെ ചോദ്യം . അതിനർത്ഥം , അത്രും സമ്പന്നനായിരുന്നു നെഹ്റു കുടുംബം എന്ന് തന്നെയാണ് . ഇന്നിപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ മുകേഷ് അംബാനിയാണ് . തുടർച്ചയായി ഒമ്പതാം തവണയാണ് ഫോർബ്സ് മാസിക മുകേഷിനെ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി തിരഞ്ഞെടുത്തിരിക്കുന്നത് . മുകേഷ് അംബാനിയുടെ ആസ്തി എന്ന് വച്ചാൽ ഒരു യൂറോപ്യൻ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് ( ജിഡിപി ) തുല്യമാണെന്നാണ് റിപ്പോർട്ട് . . . ഏതാണ് ആ രാജ്യം ?
0
ട്വൻറി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ ആറ് ഓവറിൽ 48 റൺസ് . മഴ നിയമ പ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു . ഓസീസ് സ്കോർ 18.4 ഓവറിൽ 118ൽ നിൽക്കുമ്പോളാണ് മഴയെത്തിയത് . 42 റൺസെടുത്ത ഓപ്പണർ ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ . തുടക്കത്തിലെ ഡേവിഡ് വാർണ്ണറെ നഷ്ടമായ സന്ദർശകർക്കായി മാക്സ്വെല്ലും ടിം പെയ്നും 17 റൺസ് വീതമെടുത്തു . ഓസീസ് നിരയിൽ മറ്റാരും രണ്ടക്കം കാണാതെ പോയ മൽസരത്തിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബൂംറയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി . ഹർദിക് പാണ്ഡ്യ , ഭുവനേശ്വർ കുമാർ , ചഹൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി . പരമ്പരയിൽ നാലാം തവണ മാക്സ്വെലിൻറെ വിക്കറ്റ് ചഹൽ നേടി .
2
ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി ഏറ്റുവാങ്ങിയത് അതിരൂക്ഷ വിമർശനവും ആരാധകരുടെ ചീത്തവിളിയുമാണ് . മമ്മൂട്ടിയെ വിമർശിക്കാൻ പാർവ്വതി ആരെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ . ആരാധകരുടെ വാക്കുകൾ അതിരുകടക്കുകയും ചെയ്തിരുന്നു . എന്നാൽ ഇത്തരക്കാർക്കെതിരെ പ്രതികരണവുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് രംഗത്തെത്തി . തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരക്കാരെ പരിഹസിച്ച് ഗീതുവിൻറെ പ്രതികരണം . വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്ക്രീനിംഗ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നൽകിയിരിക്കുന്നത് . ഇങ്ങനെ തലക്കെട്ട് നൽകിയതോടെ നിങ്ങളുടെ ശ്രദ്ധിക്കപ്പെട്ടുവല്ലോ എന്ന പരിഹാസവും ഗീതു തൊടുത്തു വിടുന്നു . WCC special screening of KASABA ! ! ! ! ! To the innumerable online media who are constatly seeking yellow page scoop ! Hope I got your attention !
1
ഫേസ് ബുക്ക് പേജുകളിൽ ഇനി ഒരു ചർച്ചയിടവും . പുതിയ ഫീച്ചർ വഴി പേജിൻറെ അഡ്മിന് പേജിലെ അംഗങ്ങൾക്കായി പ്രത്യേക ചർച്ച ഗ്രൂപ്പ് രൂപപ്പെടുത്താൻ കഴിയും . ഗ്രൂപ് സ് ഫോർ പേജസ് എന്ന പേരിൽ ആണ് ഫേസ് ബുക്ക് പേജുകളിൽ ഇൌ സൌകര്യം ഉൾപ്പെടുത്തിയിരിക്കുന്നത് . പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇൌ ഗ്രൂപ്പുവഴി ചർച്ചകളാകാം . ആർട്ടിസ് റ്റ് , ബിസിനസ് , ബ്രാൻഡ് , ഫാൻസ് ക്ലബ് തുടങ്ങിയ വിവിധ രീതിയിൽ ഗ്രൂപ്പുകൾ സൃഷ് ടിക്കാമെന്ന് ഫെയ് സ് ബുക്ക് ചീഫ് പ്രൊഡക് ട് ഒാഫീസർ ക്രിസ് കോക് സ് പറഞ്ഞു . പോസ് റ്റ് ദിസ് എന്ന പേരിൽ വാഷിങ് ടൺ പോസ് റ്റിലെ ജേണലിസ് റ്റുകളായ ടെറി രൂപർ , ടെഡി അമനബാർ എന്നിവർ ഗ്രൂപ്പ് രൂപപ്പെടുത്തുകയും പത്രത്തി ൻറെ വായനക്കാരുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്ന രീതി ആവിഷ് ക്കരിച്ചു . ഇതിൽ നിന്ന് പ്രചോദനം ഉൾ കൊണ്ടാണ് ഫെയ് സ് ബുക്കിൻറെ പരീക്ഷണം . ഇത് പത്രാധിപർക്കുള്ള കത്തി ൻറെ ഡിജിറ്റൽ രൂപമാവുകയും അതെസമയം തന്നെ തത്സമയ ചർച്ചയും കൂടിയായി മാറുന്നു . ഇത് പത്രത്തിൻറെ വായനക്കാർ ഇഷ് ടപ്പെടുകയും അവരെ ന്യൂസ് റൂമുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നുവെന്നും കോക് സ് പറഞ്ഞു . ഒരു സ് ഥാപനത്തി ൻറെ നാല് ചുമരിൽ ഒതുങ്ങുന്ന ചർച്ചകളിൽ അതി ൻറെ അഭ്യുദയകാംക്ഷികൾക്ക് കൂടി പങ്കാളിയാകാൻ അവസരമൊരുങ്ങുന്നതാണ് പുതിയ സംവിധാനം . ഫേസ്ബുക്ക് സ് ഥാപകൻ മാർക്ക് സുക്കർബർഗ് ഗ്രൂപ് സ് ഫോർ പേജസ് ആശയത്തെ അഭിനന്ദിക്കുകയും പുതിയ ഫീച്ചർ ജനങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു .
3
സാധാരണഗതിയിൽ ഒരു വ്യക്തിയിൽ കാണപ്പെടുന്ന സാമ്പത്തിക ശീലങ്ങൾ , ചെറുപ്പത്തിലേ അയാൾക്ക് ലഭിച്ചതായിരിക്കും . രക്ഷിതാക്കളിൽനിന്നും ചുറ്റുപാടുകളിൽനിന്നുമാണ് ഈ ശീലങ്ങൾ അവർക്ക് ലഭിക്കുന്നത് . കുട്ടിയായിരിക്കുമ്പോഴേ നല്ല സാമ്പത്തിക അച്ചടക്കം പാലിക്കുന്നവർ , വലുതാകുമ്പോൾ , സ്വന്തം സമ്പത്ത് വിദഗ്ദ്ധമായി കൈകാര്യം ചെയ്യാൻ പ്രാപ്തമായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു . കുട്ടിയായിരിക്കുമ്പോൾ , ശരിയായ രീതിയിൽ സമ്പാദിക്കാനും ചെലവാക്കാനും പഠിച്ചവർക്ക് പിന്നീട് നല്ല രീതിയിൽ നിക്ഷേപിക്കാനും ഓഹരിവിപണികളിൽ ഇടപെടാനും സാധിക്കും . അതുകൊണ്ടുതന്നെയാണ് കുട്ടികളിൽ ശരിയായ രീതിയിലുള്ള സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പറയുന്നത് . സമ്പാദ്യം . . . പണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുന്നതിനേക്കാൾ എങ്ങനെ സമ്പത്ത് കരുതിവെക്കണമെന്ന പാഠമാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് . ഓരോ മാസവും കുട്ടികൾക്ക് നിശ്ചിത തുക നൽകുകയും , അവരുടെ ആവശ്യങ്ങൾക്കായി , അത് കരുതിവെക്കാൻ ശീലിപ്പിക്കുകയും വേണം . ഇത് കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക മാത്രമല്ല , ക്ഷമയോടെ ഇടപെടാൻ സഹായിക്കുകയും ചെയ്യും . കുട്ടിക്കാലത്ത് പോക്കറ്റ് മണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാക്കുന്നവർക്ക് പിന്നീട് എത്രത്തോളം പണം കരുതിവെക്കണമെന്നും , അതിൽ എത്രത്തോളം ചെലവഴിക്കണമെന്നും പഠിക്കും . വളർന്ന് വലുതാകുമ്പോൾ , മാസതോറുമുള്ള ജീവിതച്ചെലവിനുള്ള പണം ഫലപ്രദമായി വിനിയോഗിക്കാനും , സമ്പാദ്യം വളർത്തുന്നതിനുമുള്ള പാഠം അയാൾ പഠിച്ചിരിക്കും . ആവശ്യവും ആഡംബരവും . . . സാധനം ആദ്യം വാങ്ങുകയും പിന്നീട് പണമൊടുക്കുകയും ചെയ്യുന്ന പ്ലാസിറ്റിക് മണിയുടെയും ഡിജിറ്റൽ മണിയുടെയും കാലത്താണ് നമ്മൾ ജീവിക്കുന്നത് . നാളെയുടെ ആവശ്യങ്ങൾക്കായി കരുതിവെക്കുന്നതിനേക്കാൾ , ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാനായിരിക്കും ഏവർക്കും താൽപര്യം . കുട്ടിയായിരിക്കുമ്പോൾ പഠിക്കുന്ന പാഠത്തിന് അനുസരിച്ചായിരിക്കും , ഒരു ലക്ഷ്യത്തിനുവേണ്ടി അച്ചടക്കത്തോടെയുള്ള ചെലവാക്കൽ ശീലം ഒരാളിൽ ഉണ്ടായിവരുന്നത് . ഒരു ലക്ഷ്യം നിറവേറ്റുന്നതിനായി , ബുദ്ധിപൂർവ്വം പണം കരുതിവെച്ച് ചെലവഴിക്കേണ്ടത് എങ്ങനെയെന്ന് കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുക . അതായത് , നിങ്ങൾ കൊടുക്കുന്ന പോക്കറ്റ് മണിയിൽനിന്ന് കുറച്ചുപണം , ദിവസവും മാറ്റിവെച്ച് ഒന്നോ രണ്ടോ ആഴ്ചകൾകൊണ്ട് ആവശ്യമായ ബുക്കും പേനയും വാങ്ങാൻ ശീലിപ്പിക്കുക . അതുപോലെ , കുറച്ചുകൂടി വലിയ ആവശ്യമായ ലാപ്ടോപ്പ് പോലെയുള്ളവ വാങ്ങിപ്പിക്കാൻ വേണ്ടി , മാസങ്ങൾനീണ്ട കരുതിവെക്കൽ ശീലിപ്പിക്കണം . ഓരോ മാസവും ബജറ്റ് വേണം . . . ജീവിതച്ചെലവ് സംബന്ധിച്ച് ഓരോ മാസവും കൃത്യമായ ബജറ്റ് പ്ലാൻ ഉണ്ടാക്കുകയും , അത് കുട്ടികൾക്ക് ഉറക്കെ വായിച്ചുനൽകുകയും വേണം . ഒരു സാധനത്തിന് മറ്റുള്ളവയേക്കാൾ പ്രാധാന്യം നൽകേണ്ടത് എന്തുകൊണ്ടാണെന്ന് അവർക്ക് വിശദീകരിച്ചുകൊടുക്കുകയും വേണം . പണം കരുതിവെക്കേണ്ടതിന്റെയും ചെലവഴിക്കേണ്ടതിന്റെയും അടിസ്ഥാനപാഠങ്ങൾ കുട്ടികൾ പഠിച്ചാൽ , അവർക്ക് ആവശ്യമായ ബജറ്റ് കുട്ടികളെക്കൊണ്ട് തന്നെ തയ്യാറാക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കുക . ധൂർത്തില്ലാതെ , ശ്രദ്ധിച്ച് പണം ചെലവഴിക്കേണ്ടതിനെക്കുറിച്ചുള്ള വലിയ പാഠം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കും . കഠിനാധ്വാനത്തിന്റെ ആവശ്യകത . . . നമുക്ക് ആവശ്യമുള്ള പണം കഠിനാധ്വാനത്തിലൂടെയാണ് കണ്ടെത്തുന്നതെന്നും , അത് അനായാസം കൈകളിൽ വന്നുചേരുന്നതല്ലെന്നുമുള്ള പാഠം കുട്ടികളെ പഠിപ്പിക്കണം . കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് , ഒരു ചെറിയ സമ്മാനം നൽകി ശീലിക്കണം . ഉദാഹരണത്തിന് , പൂന്തോട്ടം പരിപാലിക്കുന്നതിനോ , സ്വന്തം കിടക്ക വൃത്തിയാക്കുന്നതിനോ , ലഞ്ച് ബോക്സ് സ്വയം എടുത്തുവെക്കുന്നതിനോ ഒരു ചെറിയ നിശ്ചിത തുക കുട്ടികൾക്ക് നൽകണം . തങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന് ശരിയായ പ്രതിഫലം വേണമെന്ന പാഠം പിന്നീടുള്ള ജീവിതയാത്രയിൽ അവർക്ക് തുണയാകും .
0
സാങ്കേതിക വിദ്യ ഓരോ ദിവസം കഴിയും തോറും പ്രകാശത്തേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് തോന്നും . കൃത്രിമ ബുദ്ധി അത്ര കണ്ടാണ് വികസിക്കുന്നത് . കൈയ്യിലെ വരയും കുറിയും നോക്കി ആളെ തിരിച്ചറിയുന്ന കാലത്ത് നിന്ന് അതിവേഗം മുഖം നോക്കി ഉപഭോക്താവിനെ തിരിച്ചറിയുന്ന നിലയിലേക്ക് മാറി . ആപ്പിൾ 2019 ൽ മികച്ച അപ്ഡേഷനുകളുമായി ഫേസ് ഐഡി ഫീച്ചർ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത് . വരാനിരിക്കുന്ന ഐഫോണുകളിൽ അപ്ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് മിങ് പറഞ്ഞു . എന്നാൽ ആപ്പിൾ ഐപാഡുകളിൽ ത്രീഡി ടൈം ഓഫ് ഫ്ലൈറ്റ് ക്യാമറ 2019 ൽ വരില്ലെന്നും മിങ് പറയുന്നു . എന്നാൽ ആപ്പുകളിൽ മികച്ച അപ്ഡേറ്റോടെ എആർ എക്സ്പീരിയൻസ് കൂടുതൽ മികവുറ്റതാക്കാനാണ് ശ്രമം . ആപ്പിളിന്റെ ഐപാഡുകൾ 2019 അവസാന പാദത്തിലോ , 2020 ആദ്യ പാദത്തിലോ ആവും പുറത്തിറക്കുക . ഇതിൽ ടൈം ഓഫ് ഫ്ലൈറ്റ് ത്രീഡി ക്യാമറ ഉൾക്കൊളളിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവോ ചൂണ്ടിക്കാട്ടി .
3
എരിവിൻറെ പര്യായമായി മലയാളി കരുതുന്ന കാന്തരി മുളകിന് റെക്കോഡ് വില . രണ്ട് മാസത്തിനിടയിൽ 1800 രൂപവരെ വില ഉയർന്ന കാന്താരി മുളകിന് ഇപ്പോൾ 1400 മുതൽ 1600 രൂപവരെ വിലയാണുള്ളത് . വിദേശത്ത് ഏറെ പ്രിയമാണ് എന്നതാണ് കാന്താരിയുടെ വില കുതിക്കാൻ കാരണം . രണ്ടുകൊല്ലമായി കാന്താരിയുടെ വില 250 രൂപയിൽ താഴുന്നുമില്ല എന്നാണ് വിപണി വർത്തമാനം . കേരളത്തിൽ ഏറ്റവും കൂടുതൽ കാന്തരി വിൽപ്പനയ്ക്ക് എത്തുന്ന കട്ടപ്പന മാർക്കറ്റിൽ ഒരുകിലോ കാന്താരിക്ക് ആയിരം രൂപയ്ക്കു മുകളിലാണ് വില . ഒരുമാസം മുൻപ് ഇത് 800 - നു മുകളിലായിരുന്നു ഗൾഫ് നാടുകളിലും , തായ്ലൻറ് , വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളിലും കാന്താരി മുളകിന് പ്രിയം വർധിച്ചതോടെയാണ് വില വർധിച്ചത് . ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും . വെയിലോ മഴയോ പ്രശ്നമല്ല . പൊതുവെ ഇടുക്കി , വയനാട് ജില്ലകളിൽ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത് . പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനികൂടിയാണ് . കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായി ഉപയോഗിക്കുന്ന ജൈവ കർഷകരുമുണ്ട് . കാന്താരിയും ഗോമൂത്രവും ചേർന്നാൽ കീടങ്ങൾ വരില്ല .
0
ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം പൂനെ 19 റൺസിന് ജയിക്കുകയായിരുന്നു . കനത്ത മഴയെ തുടർന്ന് മൽസരം നിർത്തിവെച്ചതോടെയാണ് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിച്ചത് . 11 ഓവറിൽ 57 റൺസായിരുന്നു പൂനെ ടീമിന് ജയിക്കാൻ വേണ്ടിയിരുന്നത് . പുറത്താകാതെ 42 റൺസെടുത്ത അജിൻക്യ രഹാനെയാണ് പൂനെയുടെ ജയം എളുപ്പമാക്കിയത് . ഈ ജയത്തോടെ പൂനെയ്ക്ക് 13 കളികളിൽ എട്ടു പോയിന്റായി . നേരത്തെ തന്നെ പൂനെ ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു . പ്ലേ ഓഫ് യോഗ്യതയ്ക്ക് ജയം അനിവാര്യമായിരുന്ന ഡെയർഡെവിൾസിന് ഇപ്പോൾ 12 കളികളിൽ 12 പോയിന്റ് ആണുള്ളത് . അടുത്ത രണ്ടു മൽസരങ്ങളും ജയിച്ചാൽ അവർക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകും . നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡെയർഡെവിൾസ് നിശ്ചിത 20 ഓവറിൽ ആറിന് 121 റൺസെടുക്കാനെ സാധിച്ചുള്ളു . 41 റൺസെടുത്ത കരുൺ നായരാണ് ടോപ് സ്കോറർ . ക്രിസ് മോറിസ് പുറത്താകാതെ 38 റൺസെടുത്തു . മലയാളി താരം സഞ്ജു വി സാംസൺ 10 റൺസെടുത്തു പുറത്തായി . പൂനെയ്ക്കു വേണ്ടി അശോക് ഡിൻഡ , ആദം സാംപ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു .
2
കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും ചോർത്താൻ മുൻകൂർ അനുവാദം ഇല്ലാതെ പത്തോളം ഏജൻസികൾക്ക് അനുമതി നൽകിയ വിവാദ ഉത്തരവിന് തൊട്ടുപിന്നാലെ സൈബർലോകത്തും പിടിമുറുക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചതായി റിപ്പോർട്ട് . സമൂഹത്തിന് , രാജ്യത്തിന് വെല്ലുവിളിയായ എന്തു ഉള്ളടക്കവും കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് നീക്കം ചെയ്യാനുള്ള നിയമഭേദഗതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് . ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ഇടങ്ങൾക്കൊപ്പം ടിക് ടോക് പോലും നിരീക്ഷിക്കാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത് . ഇതോടെ ബ്ലോഗുകളും , വെബ്സൈറ്റുകളും തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികൾക്ക് അനുമതി ലഭിക്കും . ഇതോടെ രാജ്യത്തെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് അന്ത്യം കുറിയ്ക്കുമെന്നാണ് ഒരു വിഭാഗം ഓൺലൈൻ വിദഗ്ധർ പറയുന്നത് . ഐടി ആക്ടിൽ നിലവിലെ സെക്ഷൻ 79ലാണ് സർക്കാർ മാറ്റം വരുത്താൻ ആലോചിക്കുന്നത് . എന്തെങ്കിലും അനുചിതമായ സന്ദേശങ്ങൾ കണ്ടെത്താൻ ഏതൊരു ഓൺലൈൻ പ്ലാറ്റ്ഫോമിൻറെ സുരക്ഷ മുൻകരുതൽ മാറ്റുവാനും . എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മറികടക്കാനും അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്നു . ഇതോടെ ബ്ലോഗുകളും , വെബ്സൈറ്റുകളും തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികൾക്ക് അനുമതി ലഭിക്കും . ഇതോടെ രാജ്യത്തെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് വലിയ തിരിച്ചടി ഉണ്ടാകും എന്നാണ് സൈബർ വിദഗ്ധരുടെ അഭിപ്രായം . ചൈനയ്ക്ക് സമാനമായി ഇന്ത്യയിലും സോഷ്യൽമീഡിയകളും ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നുണ്ട് , ഈ അവസ്ഥയിലേക്കാണ് പുതിയ ഭേദഗതി ഇന്ത്യയെ എത്തിക്കുക എന്നാണ് റിപ്പോർട്ട് . ഒപ്പം ഭേദഗതി പ്രകാരം 72 മണിക്കൂറിനകം ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ കണ്ടൻറ് എവിടെ നിന്നാണ് വന്നത് , എവിടെ നിന്നാണ് അതിൻറെ ഉള്ളടക്കം ലഭിച്ചതെന്ന് കണ്ടെത്തി കേന്ദ്ര സർക്കാറിനെയോ അന്വേഷണ , സുരക്ഷാ ഏജൻസികളെയോ അറിയിക്കണമെന്നും പറയുന്നു . വ്യാജ വാർത്തകളെ തടുക്കാൻ ഇത് ഗുണകരമാണ് എന്ന് തോന്നാമെങ്കിലും സർക്കാർ വിരുദ്ധമെന്ന് തോന്നുന്ന കണ്ടൻറുകളും ഇത്തരത്തിൽ നീക്കാൻ സാധിക്കും എന്നതാണ് ആശങ്ക . ഓൺലൈൻ സാധ്യതകൾ ദുരുപയോഗം ചെയ്യാതിരിക്കാനും ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരാനുമാണ് ഐടി നിയമത്തിൽ ഭേദഗതി കൊണ്ടു ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു . കരടു ചട്ടം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായ വിലയിരുത്തൽ സമർപ്പിക്കുമെന്നും ‘ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ’ സഹ സ്ഥാപകനും അഭിഭാഷകനുമായ അപർ ഗുപ്തയും പറഞ്ഞു .
3
ഒരാൾ പണമുള്ളയാളാണോ എന്ന് എളുപ്പം മനസിലാക്കുവാൻ അയാളുടെ കയ്യിൽ ഐഫോൺ ഉണ്ടോ എന്ന് നോക്കിയാൽ മതിയെന്ന് സാമ്പത്തിക വിദഗ്ധർ . യുണിവേഴ്സിറ്റ് ഓഫ് ചിക്കാഗോ നടത്തിയ പഠനമാണ് . ഐഫോൺ പണക്കാരുടെ ചിഹ്നമാണെന്ന കണ്ടെത്തലിന് പിന്നിൽ . ചിക്കാഗോ യൂണിവേഴ്സിറ്റിയും അമേരിക്കയുടെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചും ചേർന്നാണ് ജീവിത രീതികൾ എങ്ങനെ ഒരു വ്യക്തിയുടെ സാമ്പത്തിക നില കാണിക്കുന്നു എന്ന പഠനം നടത്തിയത് . 1990 കളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ സ്മാർട്ട്ഫോണുകൾ ഒരാളുടെ സാമ്പത്തിക നിലയുടെ സൂചികയാണ് എന്നാണ് പഠനം പറയുന്നത് . ആൻഡ്രോയ്ഡ് ഫോണുകളെക്കാൾ വില കൂടിയതാണ് ആപ്പിൾ ഐഫോണുകൾ . ഏറ്റവും പുതിയ ആപ്പിൾ ഐഫോണിൻറെ ഏറ്റവും കൂടിയ മോഡലിന് തന്നെ 90,000ത്തോളം വിലയുണ്ട് ഇന്ത്യയിൽ . ഇത്തരത്തിലുള്ള വസ്തുകൾ പഠനത്തിൽ പറയുന്നുണ്ട് . എന്നാൽ ഏത് മോഡൽ കയ്യിലുള്ളവരാണ് പണക്കാൻ എന്ന് കൃത്യമായി പഠനം വ്യക്തമാക്കുന്നില്ല . പഠനത്തിന് നേതൃത്വം കൊടുത്ത മരീയാന ബ്രെട്ടറാൻറ് , എമീർ കാമ്നിക്ക് എന്നിവരുടെ അഭിപ്രായ പ്രകാരം 2016 ൽ ഒരു ഐപാഡ് ഉടമയെ കണ്ടാൽ അയാൾ വലിയ സമ്പാദ്യം ഉള്ളയാളാണോ എന്ന് പ്രവചിക്കാനുള്ള സാധ്യത 69 ശതമാനത്തോളമായിരുന്നു . എന്നാൽ ഐഫോൺ ഉപയോക്താവിനെ ഇപ്പോൾ അത്തരത്തിൽ പ്രവചിക്കാൻ സാധ്യമാണ് . മറ്റുള്ള ബ്രാൻറുകൾ കയ്യിലുള്ളവരെ ഇത്തരത്തിൽ പട്ടിക പെടുത്താൻ ഇപ്പോഴും അസാധ്യമാണെന്ന് ഇവർ പറയുന്നു . 1990 കളിൽ കോഡാക്ക് ക്യാമറ കയ്യിലുള്ളവർ പണക്കാരാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ അത് ഐഫോണായി മാറിയിരിക്കുന്നു . ബ്രിട്ടനിൽ മാത്രം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 51.46 ശതമാനം ഐഫോൺ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട് .
3
യൂറോപ്പിൽ ഗൂഗിൾ ആപ്പുകൾക്ക് പണം നൽകേണ്ടിവരും എന്ന സൂചന നൽകി ഗൂഗിൾ . തീർത്തും സൌജന്യമായിരുന്ന പ്ലേ സ്റ്റോറും അതിലെ ഒരു ഡസനിലേറെ ഗൂഗിൾ ആപ്പുകളുമാണ് ഗൂഗിൾ ഫോൺ നിർമാതാക്കൾക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് . ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ ജിആപ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗൂഗിൾ ആപ്പുകൾ ആണ് ഉപയോക്താവിനെ വഴി നടത്തുന്ന പ്രധാന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ . ഫോൺ ഉപയോഗിച്ചു തുടങ്ങുന്ന ഒരാൾക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഗൂഗിൾ പ്ലേ സ്റ്റോർ , ക്രോം , ആൻഡ്രോയ്ഡ് മെസ്സേജസ് , ഗൂഗിൾ പ്ലേ മ്യൂസിക് , പ്ലേ മൂവീസ് , പ്ലേ ബുക്സ് എന്നിങ്ങനെയുള്ള ആപ്പുകളെല്ലാം എത്തുന്നത് . എന്നാൽ , അടുത്തിടെ യൂറോപ്യൻ കമ്മിഷൻ ഗൂഗിളിന് 5 കോടി ഡോളർ പിഴയിടുകയും ആൻഡ്രോയ്ഡ് ഫോണുകളിൽ ഇത്തരത്തിൽ ഗൂഗിൾ ആപ്പുകൾ നൽകുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരത്തിൽ ആപ്പുകൾ അടിച്ചേൽപിക്കുന്നത് അവസാനിപ്പിക്കണമെന്നും നിർദേശിക്കുകയും ചെയ്തിരുന്നു . ഈ സാഹചര്യത്തിലാണ് ആപ്പുകൾ ഒന്നാകെ സൌജന്യമായി നൽകുന്നത് അവസാനിപ്പിച്ച് നിർമാതാക്കളുടെ ആവശ്യപ്രകാരം വേണ്ട ആപ്പുകൾ മാത്രം വിലയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത് . നിർമാതാക്കൾക്ക് ആവശ്യമെങ്കിൽ ഗൂഗിൾ ആപ്പുകൾ ഇല്ലാതെ ആൻഡ്രോയ്ഡ് മാത്രം വാങ്ങാനും സാധിക്കും . പുതിയ നിയമപ്രകാരം ഓരോ ഗൂഗിൾ ആപ്പിനും വെവ്വേറെ ലൈസൻസും ആവശ്യമായി വരും . ഇതോടെ മൊത്തം സ്മാർട്ഫോണിൻറെ വിലയും വർധിക്കും .
3
ഓസ്ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയുടെ ലീഡ് 100 കവിഞ്ഞു . മൂന്നാംദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തിട്ടുണ്ട് . 101 റൺസിന്റെ ലീഡും ഇന്ത്യ നേടി . ഓപ്പണർമാരായ കെ . എൽ . രാഹുൽ ( 44 ) , മുരളി വിജയ് ( 18 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് . ചേതേശ്വർ പൂജാര ( 11 ) , വിരാട് കോലി ( 2 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് . നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 235ന് അവസാനിച്ചിരുന്നു . 15 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത് . മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ആദ്യം നഷ്ടമായത് . സ്റ്റാർക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ ഹാൻഡ്കോംപ്സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു വിജയ് . രാഹുൽ നല്ല രീതിയിൽ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു . ഹേസൽവുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്നിന് ക്യാച്ച് നൽകി മടങ്ങി . ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ് . ഒന്നാം ഇന്നിങ്സിൽ ആതിഥേയരെ 235ന് പുറത്താക്കിയ ഇന്ത്യ 15 റൺസിന്റെ നേരിയ ലീഡാണ് ഒന്നാം ഇന്നിങ്സിൽ നേടിയത് . ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു . 72 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ . നഥാൻ ലിയോൺ പുറത്താവാതെ 24 റൺസ് നേടി . ഇന്ത്യക്ക് വേണ്ടി ബുംറ , ആർ . അശ്വിൻ എന്നിവർ മൂന്നും ഷമി , ഇശാന്ത് ശർമ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി . ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു . ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത് . 15 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത് . ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു സ്റ്റാർക്ക് . പിന്നാലെ മഴയെത്തി . തുടർന്ന് അരമണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത് . സ്റ്റാർക്കിന് പകരമെത്തിയ ലിയോൺ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു . രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 24 റൺസാണ് സ്റ്റാർക്ക് നേടിയത് . എന്നാൽ , നിലയുറപ്പിച്ച് നിൽക്കുകയായിരുന്ന ഹെഡിനെ ഷമി വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിലെത്തിച്ചു . തൊട്ടടുത്ത പന്തിൽ ജോഷ് ഹേസൽവുഡിനേയും ഇതേ രീതിയിൽ ഷമി മടക്കിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്സിന് അവസാനമായി . വിക്കറ്റ് പിന്നിൽ ആറ് ക്യാച്ചുകളാണ് പന്ത് ഒരിന്നിങ്സിൽ സ്വന്തമാക്കിയത് . ഓപ്പണർമാരായ ആരോൺ ഫിഞ്ച് ( 0 ) , മാർകസ് ഹാരിസ് ( 26 ) , ഉസ്മാൻ ഖവാജ ( 28 ) , ഷോൺ മാർഷ് ( 2 ) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനിൽ നഷ്ടമായായത് . ചായയ്ക്ക് ശേഷം പീറ്റർ ഹാൻഡ്കോംപ്സ് ( 34 ) , ക്യാപ്റ്റൻ ടിം പെയ്ൻ ( 5 ) , പാറ്റ് കമ്മിൻസ് ( 10 ) എന്നിവരേയും ഇന്ത്യൻ ബൌളർമാർ പവലിയനിലെത്തിച്ചു . നേരത്തെ , ചേതേശ്വർ പൂജാരയുടെ തകർപ്പൻ സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മുഖം രക്ഷിച്ചത് . മൂന്നാമനായി ഇറങ്ങി 231 പന്തിൽ ആറ് ബൌണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16 - ാം ടെസ്റ്റ് സെഞ്ചുറി തികച്ചത് .
2
വൻ വികസനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും , പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതിൽ വർദ്ധിക്കുന്നു . കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 103 - ാം സ്ഥാനം മാത്രമാണ് ലഭിച്ചത് . കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങളാണ് ഇന്ത്യ പിന്നോട്ടിറങ്ങി . 119 രാജ്യങ്ങളുടെ പട്ടികയാണ് പ്രമുഖ എൻജിഒ സംഘടനയായ വെൽറ്റ്ഹങ്കർഹൈലൈഫ് പുറത്ത് വിട്ടത് . രൂക്ഷമായ പട്ടിണി അനുഭവപ്പെടുന്ന 45 രാജ്യങ്ങളിൽ ഒന്നായാണ് ഇന്ത്യയെയും പരിഗണിച്ചിരിക്കുന്നത് . 2017 ൽ ഇന്ത്യ 100 സ്ഥാനത്തായിരുന്നു . ഇത് 13 മത്തെ വർഷമാണ് ആഗോള പട്ടിണി സൂചിക പുറത്തുവരുന്നത് . പ്രധാനമായും നാല് സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത് . പോഷകാഹരക്കുറവ് , ശിശു മരണനിരക്ക് , ശരീരശോഷണം , വിളർച്ച എന്നിവയാണ് ആ നാല് സൂചകങ്ങൾ . പരിസര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് വളരെ പിന്നാലാണ് . ചൈന ( 25 - ാം സ്ഥാനം ) , നേപ്പാൾ ( 72 ) , മ്യാന്മാർ ( 68 ) , ശ്രീലങ്ക ( 67 ) ബംഗ്ലാദേശ് ( 86 ) . പാകിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുളള രാജ്യം , 106 - ാം സ്ഥാനമാണ് പാകിസ്ഥാന് . സാമ്പത്തികമായി ഗുരുതരമായ അവസ്ഥയുടെ സൂചകങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലേക്ക് പോകുന്നത് ഇന്ത്യയിലെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും .
0
ഹോട്ടൽ ഭക്ഷണത്തിന്റെ പുതുക്കിയ ജി . എസ് . ടി നിരക്കുകൾ നാളെ നിലവിൽ വരും . ജി . എസ് . ടിയുടെ പേരിൽ കൊള്ളലാഭമെടുക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷൻ റദ്ദുചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് താക്കീത് നൽകി . സി റസ്റ്റോറന്റുകളിൽ നിലവിലെ ജി . എസ് . ടി നിരക്ക് 18 ശതമാനവും നോൺ എസിക്ക് 12 ശതമാനവുമാണ് . ബുധനാഴ്ച മുതൽ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം . ജി . എസ് . ടിയുടെ പേരിൽ ഭക്ഷണ സാധനങ്ങൾക്ക് വില ഗണ്യമായി കൂട്ടി ഹോട്ടലുടമകൾ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു . പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിലെ ബില്ലുകൾ ധനവകുപ്പ് ശേഖരിച്ചിരുന്നു . ഇനിയും ഇക്കാര്യം ആവർത്തിച്ചെന്ന് തെളിഞ്ഞാൽ ഹോട്ടലുടമകൾക്കെതിരെ കർശന നടപടിയെന്നാണ് ധനമന്ത്രിയുടെ താക്കീത് . ഇൻപുട്ട് ടാക്സ് ക്രഡിറ്റിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടാത്ത സാഹചര്യത്തിൽ അത് നിർത്തലാക്കും . ധനമന്ത്രിയുമായി നേരത്തെ ഹോട്ടലുടമകൾ നടത്തിയ ചർച്ചയിൽ ഭക്ഷണ സാധനങ്ങളുടെ വിലയിൽ അഞ്ച് സാധനം വരെ കിഴിവ് നൽകിയിരുന്നു . ഒരു വിഭാഗം ഹോട്ടലുടമകൾ മാത്രമാണ് ഇതിന് സന്നദ്ധരായത് . ജി . എസ് . ടി കുറച്ചതോടെ ഈ ആനുകൂല്യം ഹോട്ടലുടമകൾ പിൻവലിക്കുകയും ചെയ്തു .
0
വേൾഡ് ടൂർ ബാഡ്മിന്റണിൽ പി വി സിന്ധുവിന് കിരീടം . ഫൈനലിൽ ജപ്പാൻറെ ഒകുഹാരയെ തോൽപ്പിച്ചു . സീസണിലെ സിന്ധുവിൻറെ ആദ്യ കിരീട നേട്ടമാണിത് . ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി . നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിൻറെ വിജയം . ആദ്യ ഗെയിം 21 - 19 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിം 21 - 17 നാണ് നേടിയത് . നേരത്തെ അഞ്ച് തവണ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിട്ടുണ്ട് . എന്നാൽ ഇക്കുറി ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിൻറെ കിരീട നേട്ടം . സെമിയിൽ ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത് . കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടമായ കിരീടം കൂടിയാണ് ഇക്കുറി സിന്ധു പിടിച്ചെടുത്തത് .
2
ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഗെയിം ഓഫ് ത്രോൺസ് സീസൺ 7ൻ്റെ പുതിയ എപ്പിസോഡ് ചോർന്നു . ആഗസ്റ്റ് ആറിന് എച്ച് ബി ഒ ചാനൽ സംപ്രേക്ഷണം ചെയ്യാനിരുന്ന ഗെയിം ഓഫ് ത്രോൺസിൻ്റെ നാലാം എപിസോഡാണ് ചോർന്നത് . സ്റ്റാർ ഇന്ത്യയിൽ നിന്നു ഓൺലൈൻ ആയാണ് ഇത് ചോർന്നത് . സംഭവത്തിൽ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു . മൊബൈൽ താരതമ്യ വെബ്സൈറ്റ് ആയ സ്മാർട്ട് പിക്സ് ഗെയിമിൻ്റെ എം പി ഫോറിലേക്കു നേരിട്ടുള്ള ലിങ്ക് കണ്ടെത്തുകയായിരുന്നു . സ്റ്റാർ ഇന്ത്യയുടെ തന്നെ വിതരണ സൈറ്റിൽ ആയിരുന്നു ഇത് . വെളളിയാഴ്ച്ചയാണ് എപിസോഡ് ചോർന്നതായി കാണപ്പെട്ടത് . തുടർന്ന് ഒട്ടേറെപ്പേർ ഗെയിം ഓഫ് ത്രോൺ ഡൌൺലോഡ് ചെയ്യാൻ ആരംഭിക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു . ഇത് വളരെ ഗുരുതരമായ വീഴ്ച്ചയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്റ്റാർ ഇന്ത്യയുടെ ഉദ്ധ്യോഗസ്ഥൻ പറഞ്ഞു . ഇൻ്റർനെറ്റിലൂടെ ചോർന്ന എപ്പിസോഡിൽ സ്റ്റാർ ഇന്ത്യയുടെ ലേഗോയുളളതായും കാണപ്പെട്ടു , മുമ്പും ഹാക്കർമാർ എച്ച് ബി ഒ ചാനൽ സംപ്രേഷണം ചെയ്യാനിരുന്ന പല പ്രമുഖ പരിപാടികളുടെയും എപ്പിസോഡുകൾ ചോർത്തിയിട്ടുണ്ട് . ഹാക്ക് ചെയ്യുന്നതിലൂടെ ഇവർക്ക് പണം ലഭിക്കുന്നതായാണ് വിവരം . സംഭവത്തെ കുറച്ച് ഉടൻ അന്വേഷണം നടത്തി റിപ്പേർട്ട് സമർപ്പിക്കുമെന്നും ചാനൽ സിഇഒ പറഞ്ഞു .
3
ഉത്പാദനം കുറയുന്നതിന് പുറമേ മറയൂരിലെ കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കി വിലയിടിവും . കാപ്പി പൂവിടുന്ന സമയത്ത് മഴ കിട്ടാതിരുന്നതും ഇപ്പോൾ വിളവെടുപ്പു സമയത്ത് മഴ തുടരുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത് . ചെടികൾ പൂവിട്ട മാസങ്ങളിൽ ആവശ്യത്തിന് മഴകിട്ടാഞ്ഞതാണ് പ്രധാനമായും മറയൂരിൽ കാപ്പിയുടെ ഉൽപാദനക്കുറവിന് കാരണമായത് . അതോടൊപ്പം സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വില തകർച്ചയുമാണ് കർഷകർ അനുഭവിക്കുന്നത് . ഇപ്പോൾ കിട്ടുന്ന വില കാപ്പിക്കുരു വിളവെടുക്കാൻ വേണ്ടി വരുന്ന ചിലവിനു പോലും മതിയാകില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത് . മേഖലയിലെ ശീതകാല കൃഷിക്കും സുഗന്ധവിള കൃഷിക്കും ഗുണപ്രദമായ നൂൽമഴ ഈ വർഷം ഇതുവരെ കിട്ടിയിട്ടേയില്ലെന്ന് കർഷകർ പറയുന്നു . മറയൂർ , ശിവൻബന്ധി , കാന്തല്ലൂർ , വെട്ടുകാട് , തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കർഷകരും ആദിവാസികളുമാണ് മേഖലയിൽ കാപ്പി കൃഷി ചെയ്യുന്നത് . ഇന്നത്തെ നിലയിൽ ഉത്പാദനക്കുറവും വിലയിടിവും തുടർന്നാൽ പ്രദേശത്ത് കാപ്പി കൃഷി അന്യം നിന്നു പോകുന്ന അവസ്ഥയാകും ഉണ്ടാകുമെന്നും കർഷകർ പറയുന്നു .
0
മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിച്ചത് ഐഎസ്ആർഒയുടെ അഞ്ച് ഉപഗ്രഹങ്ങൾ നിന്നുള്ള വിവരങ്ങളാണ് . കേരളത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് ഈ ഉപഗ്രഹങ്ങൾ വഴി കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സംഘങ്ങൾക്ക് രക്ഷപ്പെടുത്താൻ സാധിച്ചത് . രാജ്യത്ത് ആദ്യമായാണ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി സർക്കാർ ഏജൻസികൾ സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് . റിസോഴ്സ്സാറ്റ്–2 , ഓഷ്യൻസാറ്റ്–2 , ഇൻസാറ്റ് 3ഡിആർ , കാർട്ടോസാറ്റ്–2 , കാർട്ടോസാറ്റ്–2എ എന്നീ ഉപഗ്രഹങ്ങളിൽനിന്നുമാണ് യഥാർത്ഥ കാലാവസ്ഥാ സാഹചര്യങ്ങൾ , കാലാവസ്ഥാ പ്രവചനങ്ങൾ , കാലാവസ്ഥാ വ്യതിയാനം , മറ്റ് നിർണായകമായ അപ്ഡേറ്റുകളെല്ലാം ലഭിച്ചിരുന്നത് . കൂടാതെ ഉപഗ്രങ്ങളിൽ നിന്ന് ലഭ്യമായ ചിത്രങ്ങളും കാലാവസ്ഥ റിപ്പോർട്ടുകളും കേരളത്തിലെ എല്ലായിടങ്ങളിലും ഫലപ്രദമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ദുരന്തനിവാരണ സംഘങ്ങളെ സഹായിച്ചു . രാജ്യത്ത് പ്രളയത്തിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനായി സർക്കാർ ഏജൻസികൾ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും ഇത് ആദ്യമായിട്ടാണ് . പ്രളയ പ്രദേശങ്ങളിലെ തൽസമയ കാലാവസ്ഥ മാറ്റങ്ങൾ , കാലാവസ്ഥ പ്രവചനങ്ങൾ , കാലാവസ്ഥ വ്യതിയാനം , മറ്റ് നിർണായകമായ വിവരങ്ങൾ , ചിത്രങ്ങൾ , മാപ്പുകൾ തുടങ്ങിയവയെല്ലാം ഉപഗ്രഹങ്ങൾ വഴി ലഭിച്ചു . സാറ്റ്ലൈറ്റുകൾ നൽകുന്ന ഡേറ്റയും ചിത്രങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരെ അതിവേഗം എത്തിപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സഹായിച്ചു . ‘ഓരോ ഉപഗ്രഹവും സ്ഥിതി വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കും . ഇങ്ങലെ ലഭ്യമാകുന്ന വിവരങ്ങളെല്ലാം നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ ( എൻആർആർസി ) , ഐഎസ്ആർഒ ഹൈദരാബാദ് സെന്ററിലെ ഡിസിഷൻ സപ്പോർട്ട് സെന്റർ ( ഡി എസ് സി ) വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും . വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് കാലാവസ്ഥാ പ്രവചനമുണ്ടാകുകയാണെങ്കിൽ , വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന പ്രദേശങ്ങൾ ഉടൻതന്നെ റിപ്പോർട്ടിൽ അടയാളപ്പെടുത്തും . വെള്ളപ്പൊക്കം ബാധിച്ചതും അല്ലാത്തതുമായ പ്രദേശങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയ മാപ്പുകൾ സംസ്ഥാന , കേന്ദ്ര രക്ഷാപ്രവർത്തന ഏജൻസികൾക്ക് അയക്കും . ട്രാൻസ്പോർട്ട് നെറ്റ്വർക്ക് സ്റ്റാറ്റസ് , ദുരിത ബാധിത പ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതായിരിക്കും റിപ്പോർട്ട് . ഇത് ഉപയോഗിച്ച് ദുരിതാശ്വാസ സംഘങ്ങൾക്ക് രക്ഷാപ്രനർത്തനങ്ങൾക്കുള്ള ടീമുകളെ സജ്ജമാക്കാനും വിന്യസിക്കാനും സാധിക്കും . 6 - ചാനൽ ഇമേജർ , 19 - ചാനൽ സൌണ്ടർ ഉപയോഗിച്ച് മെട്രോളജിക്കൽ സേവനങ്ങൾ നൽകുന്ന ഒരു കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിആർ . ഒാരോ 26 മിനിറ്റിലും 36,000 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഭൂമിയിലെ ചിത്രങ്ങൾ പകർത്താൻ 3ഡിആറിന് കഴിയും . ഇത് വഴി രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങളും സന്ദേശങ്ങളും ശേഖരിക്കാൻ സാധിക്കും . കേരളത്തിലെ തീരപ്രദേശങ്ങളിലെ താപനിലയും ഈർപ്പം തുടങ്ങിയ എല്ലാ പുതിയ വിവരങ്ങളും ഈ ഉപഗ്രഹം വഴി ലഭ്യമാകും .
3
ജൂൺ 30ന് മുമ്പുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾക്ക് 18 ശതമാനം ചരക്ക് സേവന നികുതി ബാധകമാവില്ലെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹശ്മുഖ് അദിയ വ്യക്തമാക്കി . ഇത്തരം ബില്ലുകൾ അടയ്ക്കുന്നത് ജൂലൈ മാസത്തിലാണെങ്കിൽ പോലും പഴയത് പോലെ 15 ശതമാനം സേവന നികുതി മാത്രം നൽകിയാൽ മതിയാവും . മൊബൈൽ ബില്ലുകൾക്കും ഇൻഷുറൻസ് പ്രീമിയങ്ങൾക്കുമെല്ലാം ഈ ഇളവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു . ജി . എസ് . ടി പ്രാബല്യത്തിൽ വന്ന ജൂലൈ ഒന്നിന് മുമ്പ് പുറത്തിറങ്ങിയ എല്ലാത്തരം ബില്ലുകൾക്കും പഴയ നിരക്കിലുള്ള സേവന നികുതി മാത്രമാണ് അടയ്ക്കേണ്ടത് . വ്യാപാരികൾ വിതരണക്കാർക്ക് നൽകുന്ന പണത്തിന്റെയും ബില്ലുകൾ ജി . എസ് . ടിക്ക് മുൻപുള്ള തീയ്യതിയിലേത് ആണെങ്കിൽ അതിനും പഴയ നികുതി നിരക്ക് തന്നെയാണ് ബാധകമായി വരുന്നത് . ഇന്ത്യയിൽ മിക്കവാറും വ്യാപാര ഇടപാടുകൾ രണ്ട് മാസത്തോളമുള്ള ക്രെഡിറ്റ് വ്യവസ്ഥയിൽ നടക്കുന്നത് കൊണ്ട് അപ്പോഴത്തെ ബില്ലുകളൊന്നും ഇതുവരെ തീർപ്പാക്കിയിട്ടില്ലെങ്കിൽ പോലും അധിക നികുതി ബാധ്യത വരില്ല . ബിൽ തീയ്യതി അനുസരിച്ച് മാത്രമായിരിക്കും അവയ്ക്കെല്ലാം നികുതി നിശ്ചയിക്കുന്നത് . അന്തർ സംസ്ഥാന ചരക്ക് നീക്കത്തെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അത്തരം സാഹചര്യത്തിൽ സാധനങ്ങൾ എവിടെ നിന്നാണോ കയറ്റി അയക്കുന്നത് അവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും റവന്യൂ സെക്രട്ടറി വിശദീകരിച്ചു . യൂബർ പോലുള്ള ടാക്സി സേവനങ്ങൾ നടത്തുന്ന കമ്പനികളിൽ ഓരോ ഡ്രൈവർമാരും ജി . എസ് . ടി രജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല . പകരം കമ്പനിയാണ് രജിസ്റ്റർ ചെയ്യേണ്ടത് . ഇ - കൊമേഴ്സ് കമ്പനികൾക്കെല്ലാം ജി . എസ് . ടി രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഹശ്മുഖ് അദിയ പറഞ്ഞു .
0
ഇ ന്ധ ന വി ല യി ൽ വീ ണ്ടും പൈ സ ക ളു ടെ കു റ വ് . പെ ട്രോ ളി ന് 0.18 രൂ പ യും ഡീ സ ലി ന് 0.16 രൂ പ യു മാ ണ് കു റ ഞ്ഞി രി ക്കു ന്ന ത് . ഇ തോ ടെ ദില്ലിയി ൽ പെ ട്രോ ൾ ലി റ്റ റി ന് 77.10 രൂ പ യും ഡീ സ ലി ന് 71.93 രൂ പ യു മാ യി . ക ഴി ഞ്ഞ ര ണ്ട് ദി വ സ ത്തി നി ടെ ഡീ സ ലി ന് മാ ത്രം കു റ ഞ്ഞ ത് 2.50 രൂ പ യാ ണ് . ആ ഗോ ള വി പ ണി യി ൽ എ ണ്ണ വി ല യി ലു ണ്ടാ കു ന്ന ഇ ടി വാ ണ് ഇ ന്ധ ന വി ല കു റ യാ ൻ കാ ര ണം . തി രു വ ന ന്ത പു ര ത്ത് ഇ ന്ന് ഒ രു ലി റ്റ ർ പെ ട്രോ ളി ന് 80.44 രൂ പ യും ഡീ സ ലി ന് 77.14 രൂ പ യു മാ ണ് വി ല . കൊ ച്ചി യി ൽ പെ ട്രോ ൾ വി ല 79.04 രൂ പ യാ യി . ഡീ സ ലി ന് 75.68 രൂ പ യും .
0
ഇന്ന് വിനിമയ വിപണിയിലെ ' ഹീറോ ' ഇന്ത്യൻ രൂപയായിരുന്നു . ഡോളറിനെതിരെ ഡോളറിൻറെ മൂല്യത്തിൽ ഇന്ന് 29 പൈസയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത് . വിദേശ നാണ്യ വരവ് കൂടിയതും , അന്താരാഷ്ട്ര തലത്തിൽ ഡോളർ നേരിടുന്ന പ്രതിസന്ധികളും ക്രൂഡ് ഓയിൽ നിരക്ക് വലിയ തോതിൽ താഴ്ന്നതുമാണ് ഇന്ത്യൻ നാണയത്തിന് കരുത്ത് പകരുന്നത് . ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.04 എന്ന നിലയിലാണിപ്പോൾ ഇന്ത്യൻ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ് . ഡോളറിൻറെ മൂല്യത്തിൽ ഇടിവ് തുടരുന്നത് കാരണം നിക്ഷേപകർ അമേരിക്കൻ നാണയത്തോട് വലിയ രീതിയിലാണ് താൽപര്യക്കുറവ് കാട്ടുന്നത് . വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോൾ , ഡോളറിനെതിരെ രൂപയുടെ മൂല്യം 70.36 എന്ന നിലയിലായിരുന്നു . ഇന്ന് ഏകദേശം 0.42 ശതമാനം വളർച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായത് . അമേരിക്കൻ ധനകാര്യ മേഖലയിൽ പ്രതിസന്ധി തുടരുന്നതാണ് ഡോളറിന് വിനയാകുന്നത് . ക്രൂഡ് ഓയിൽ നിരക്കിൽ വലിയ തോതിൽ ഇടിവ് നേരിട്ടതും ഇന്ത്യൻ നാണയത്തിൻറെ മൂല്യമുയരാൻ കാരണമായി . അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് . കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു . 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയിൽ കൂപ്പുകുത്തിയത് . കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 86.29 ഡോളറായിരുന്നു നിരക്ക് . ഈ പാദത്തിൽ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയിൽ സംഭവിച്ചത് . സൌദിയെയും റഷ്യയെയും മറികടന്ന് യുഎസിൻറെ എണ്ണ ഉത്പാദനം കൂടിയതാണ് വിലയിടിവിനുളള പ്രധാന കാരണം .
0
രാജ്യത്തെ ടെലികോം വിപണിയിൽ മത്സരം കടുക്കുന്നു . റിലയൻസ് ജിയോയേയും ഭാരതി എയർടെല്ലിനെയും മറികടക്കാൻ വോഡഫോൺ പ്രതിദിനം 4.5 ജിബി ഡാറ്റ നൽകുന്ന പ്ലാൻ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . 549 രൂപ , 799 രൂപ എന്നീ നിരക്കുകളിൽ പ്രതിദിനം 4.5 ജിബി ഡാറ്റ ലഭിക്കുന്ന പ്രതിമാസ പ്ലാനുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് . ഫെബ്രുവരിയിൽ രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ് വോഡഫോൺ പുറത്തിറക്കിയത് . 158 രുപയുടേയും 151 രൂപയുടേയും പ്ലാനുകളാണ് വോഡഫോണിന്റേത് . 158 രൂപയുടെ പ്ലാനാണ് വോഡഫോൺ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിട്ടുള്ളത് . 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ - എസ്ടിഡി വോയ്സ് കോളും ലഭിക്കും . പ്രതിദിനം 1 ജിബി 3ജി / 4ജി ഡാറ്റയുമാണ് ലഭിക്കുക . 151 രൂപയുടെ ഓഫറാണ് വോഡഫോൺ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലുള്ളത് . അൺലിമിറ്റഡ് ലോക്കൽ - വോയ്സ് കോളുകൾക്ക് പുറമേ പ്രതിദിനം ജിബി ഡാറ്റയുമാണ് ലഭിക്കുക . ബിഎസ്എൻഎൽ പ്രീ പെയ്ഡിൽ കിടിലൻ പ്ലാൻഃ പണികൊടുത്തത് ജിയോയ്ക്കും എയർടെല്ലിനും !
0
രാജ്യത്ത് സ്വർണ്ണ ഉപയോഗം കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . ജി . എസ് . ടിക്കൊപ്പം സ്വർണ്ണ വിപണിയിലെ കൃത്രിമങ്ങൾ തടയാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളുമൊക്കെ വിപണിയിൽ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കുന്നുണ്ട് . രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ സ്വർണ്ണ വിപണി അതീവ മന്ദതയിലാണെന്നാണ് വേൾഡ് ഗോൾഡ് കൌൺസിൽ കണ്ടെത്തിയിരിക്കുന്നത് . വിവാഹങ്ങൾക്ക് മുതൽ സുരക്ഷിതമായ നിക്ഷേപമെന്ന തരത്തിൽ വരെ സ്വർണ്ണം കണക്കാക്കപ്പെടുന്നതിനാൽ ഇന്ത്യ , ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് . എന്നാൽ ഈ വർഷം ആകെ രാജ്യത്ത് വിൽക്കപ്പെടാൻ സാധ്യതയുള്ള സ്വർണ്ണം 650 ടൺ ആയിരിക്കുമെന്നാണ് വേൾഡ് ഗോൾഡ് കൌൺസിൽ അനുമാനിക്കുന്നത് . കഴിഞ്ഞ 10 വർഷത്തെ ശരാശരി അനുസരിച്ച് 845 ടൺ സ്വർണ്ണം പ്രതിവർഷം രാജ്യത്ത് വിറ്റഴിക്കപ്പെടുന്നുണ്ട് . 2016ൽ 666.1ടണ്ണിന്റെ വിൽപ്പനയാണ് നടന്നത് . ജൂലൈ മുതൽ സെപ്തംബർ വരെയുള്ള പാദത്തിൽ വിൽപ്പന 145.9 ടണ്ണായി കുറഞ്ഞു . ഏകദേശം 24 ശതമാനത്തോളം കുറവാണിത് . ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളും വിവാഹ സീസണും കാരണം സെപ്തംബറിന് ശേഷമുള്ള പാദത്തിൽ വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷ .
0
പാക്കിസ്ഥാനെതിരെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ . ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് ഒന്നാംദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട് . 89 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് ടോപ് കിവീസിന്റെ ടോപ് സ്കോറർ . പാക്കിസ്ഥാന് വേണ്ടി യാസിർ ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി . സ്കോർ 24ൽ നിൽക്കെ ടോം ലാഥത്തെ ( 4 ) ന്യൂസിലൻഡിന് നഷ്ടമായി . എന്നാൽ ജീത് റാവൽ ( 45 ) , കെയ്ൻ വില്യംസൺ ( 89 ) എന്നിവർ കിവീസിനെ മുന്നോട്ട് നയിച്ചു . ഇരുവരും 66 റൺസാണ് കൂട്ടിച്ചേർത്തത് . എന്നാൽ റാവലിനെ ഷാ മടക്കി അയച്ചു . പിന്നീടെത്തിയ റോസ് ടെയ്ലറെ ആദ്യപന്തിൽ തന്നെ ഷാ പവലിയനിലെത്തിച്ചു . ഒരു റൺസെടുത്ത ഹെന്റി നിക്കോൾസിനെയും യാസിർ ഷാ മടക്കി . ബിജെ വാട്ലിങ് 42 റൺസോടെ ക്രീസിലുണ്ടെങ്കിലും ഇടയ്ക്ക് വില്യംസണെ നഷ്ടമായത് കിവീസിന് തിരിച്ചടിയായി . കോളിൻ ഡി ഗ്രാൻഡ്ഹോം ( 22 ) , ടിം സൌത്തി ( 2 ) എന്നിവർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല . വാട്ലിങ്ങിനൊപ്പം സോമർവില്ലേ ( 12 ) യാണ് ക്രീസിൽ . പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനും വിജയിച്ചിരുന്നു . മൂന്ന് ടെസ്റ്റുകൾ മാത്രമാണ് പരമ്പരയിലുള്ളത് .
2
നെതർലൻറുകാരനായ മാർക്ക് വെമീറിന് തൻറെ ശതാവരിപ്പാടത്തിൽ പണിയെടുക്കാൻ ആളെകിട്ടാതായി . ഈ വിഷമം അദ്ദേഹം ഒരു ദിവസം തൻറെ വീട് സന്നർശനത്തിനെത്തിയ ശാസ്ത്രജ്ഞനായ സഹോദരൻ എഡിനോട് പറഞ്ഞു . എഡ് തൻറെ സഹോദരന് യന്ത്രമനുഷ്യനെ നിർമ്മിക്കാനായി സെറെസ്കോൺ എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങി . ഒടുവിൽ യന്ത്രമനുഷ്യൻ വിപണിയിലിറങ്ങി . മാർക്കിൻറെ ശതാവരി തോട്ടത്ത് വിളവ് ഇരട്ടിയായി . എന്നാൽ സെറെസ്കോൺ യന്ത്രമനുഷ്യൻറെ വിപ്ലവം അവിടംകൊണ്ട് അവസാനിച്ചില്ല . സെറെസ്കോൺ അനേകായിരം യന്ത്രമനുഷ്യരെ സൃഷ്ടിച്ച് നെതർലൻറിലെ വലിയ കമ്പനിയായി . ഫ്ളോറെൻസ് എന്ന പുഷ്പ വ്യാപര കമ്പനിയാണ് യന്ത്രമനുഷ്യനെ വ്യവസായികമായി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് . ഇന്ന് നെതർലൻറിലെ ഫ്ളോറെൻസിസിൻറെ ഫാക്ടറിയിൽ വിശ്രമമില്ലാടെ പണിയെടുക്കുന്ന നിരവധി സെറെസ്കോണിൻറെ യന്ത്ര മനുഷ്യരെ കാണാം . ഹോളണ്ടിൻറെ ( നെതർലൻറ് ) കാർഷിക - പുഷ്പ വ്യവസായ മേഖല അതോടെ പുഷ്ടിപ്പെട്ടു . തൊഴിലാളികളുടെ അഭാവത്തിൽ കാർഷിക മേഖലയെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്ന ലക്ഷ്യബോധമാണ് ഹോളണ്ടിലെ കർഷകരുടെ വിജയഗാഥ . ഇത് കേരളം പോലെയുളള തൊഴിലാളി ക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് വ്യക്തമായ മാതൃകയാണ് .
0
ജയം രവിയുടെതായി ഇനി പ്രദർശനത്തിനെത്താനുള്ള ചിത്രം കാർത്തിക്ക് തങ്കവേലു സംവിധാനം ചെയ്ത ' അടങ്ക മറു ' ആണ് . ചിത്രം 21 - ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും . റാഷി ഖന്നയാണ് നായിക . സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടേത് . സാധാരണ രീതിയിൽ എന്നും താൻ ഒരു മാസ് ഹീറോ അല്ലെന്ന് ജയം രവി പറയുന്നു . എങ്ങനെയാണ് ഒരു ചിത്രത്തെ മാസ് എന്നു പറയുക . ബാഷ ഒരു മാസ് സിനിമയായിരുന്നു . പക്ഷേ ഒരു പരിധി കടന്നിരുന്നില്ല അത് . പഞ്ച് ഡയലോഗ് ഉള്ളതുകൊണ്ടുമാത്രം ഒരു സിനിമയെ മാസ് എന്ന് പറയാനാകില്ല . അങ്ങനെ നോക്കുമ്പോൾ ഞാൻ എന്നും മാസ് ഹീറോ അല്ല . സ്വാഭാവികമായിട്ടുള്ള സംഭാഷണങ്ങൾ മാത്രമാണ് താൻ പറയാറുള്ളതെന്നും ജയം രവി പറയുന്നു . ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറായിട്ടാണ് ' അടങ്ക മറു ' ഒരുക്കിയിരിക്കുന്നത് . ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ ക്ലൈമാക്സ് രംഗം ആകർഷകമായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു . ' സ്റ്റണ്ട് ' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . ആക്ഷനും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയാണ് ' അടങ്ക മറു ' വിന് അവലംബം . പൊൻവണ്ണൻ , ബാബു ആന്റണി , സമ്പത്ത് രാജ് , മുനിഷ് കാന്ത് , അഴകം പെരുമാൾ , മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ . സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു .
1
അക്കൌണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഈടാക്കിയിരുന്ന പിഴത്തുക എസ് . ബി . ഐ കുറച്ചു . അക്കൌണ്ട് അടച്ചു പൂട്ടുന്നതിന് ഈടാക്കിയിരുന്ന പിഴത്തുകയിലും എസ് . ബി . ഐ ഇളവ് പ്രഖ്യാപിച്ചു . ഐയുടെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക്ബുക്കുകളും ഐ . എഫ് . എസ് . സി കോഡുകളും ഇന്നുമുതൽ അസാധുവായി . പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷിക്കാമെന്ന് എസ് . ബി . ഐ അറിയിച്ചിട്ടുണ്ട് . സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ( എസ് . ബി . ടി ) , സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല , സ്റ്റേറ്റ് ബാങ്ക് ഓഫ് - ബിക്കാനേർ , ജെയ്പൂർ , റായ്പൂർ , ഹൈദരാബാദ് , ഭാരതീയ മഹിള ബാങ്ക് എന്നിവയിൽ അക്കൌണ്ടുകൾ ഉള്ളവരാണ് പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കേണ്ടത് . ബേസിക് സേവിങ്സ് അക്കൌണ്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള റഗുലർ സേവിങ്സ് ബാങ്ക് അക്കൌണ്ട് അടച്ചു പൂട്ടലിന് ഈടാക്കിയിരുന്ന പിഴ പൂർണമായും എടുത്തു കളഞ്ഞു . രോഗബാധിതരായ അക്കൌണ്ടുടമകൾ സേവിങ്സ് അക്കൌണ്ടുകൾ അടച്ചുപൂട്ടുന്നതിന് ചാർജുകൾ ഈടാക്കില്ല . നേരത്തെ ഇതിന് 500 രൂപയും 18 ശതമാനം ജി . എസ് . ടിയും ഈടാക്കിയിരുന്നു . നേരത്തെ മെട്രോ സിറ്റികളിലെ അക്കൌണ്ടുകളിൽ മാസം സൂക്ഷിക്കേണ്ട മിനിമം തുകം 5000 ആയിരുന്നു . ഇത് 3000 ആയി വെട്ടിക്കുറച്ചു . പെൻഷൻ അക്കൌണ്ടുകൾ , ഗവൺമെന്റിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായ അക്കൌണ്ടുകൾ , പ്രായപൂർത്തിയാവാത്തവരുടെ അക്കൌണ്ടുകൾ എന്നിവയ്ക്ക് മിനിമം ബാലൻസ് മാനദണ്ഡം എടുത്തു കളഞ്ഞു . നേരത്തെ മെട്രോ നഗരങ്ങളിലെ അക്കൌണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ 50 - 100 രൂപയും ഒപ്പം 18 ശതമാനം ജി . എസ് . ടിയും ഈടാക്കിയിരുന്നു . ഇത് 30 - 50 വരെയാക്കി കുറച്ചു . അർബൻ മേഖലകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഈടാക്കിയ ചാർജ് 40 - 80 രൂപയിൽ നിന്ന് 30 - 50 രൂപയാക്കി കുറച്ചു . സെമി അർബൻ മേഖലയിൽ 20 - 40 ആക്കി . ഇത് നേരത്തെ 25രൂപ മുതൽ 75 വരെയായിരുന്നു . അതേസമയം മെട്രോ ഒഴികെയുള്ള ഇടങ്ങളിൽ നേരത്തെയുള്ള മിനിമം ബാലൻസ് മാനദണ്ഡമായ 3000,2000,1000 എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നും എസ് . ബി . ഐ അറിയിച്ചു .
0
ജനപ്രിയ മൊബൈൽ ബ്രാൻഡായ ഷവോമി റെഡ്മിയുടെ 5 സീരിയസിലെ നോട്ട് 5 പ്രോ ഇനി ചുവന്ന നിറത്തിലും . ഇന്ത്യയിലാണ് കമ്പനി പുതിയ നിറത്തിൽ നോട്ട് 5 പ്രോ പുറത്തിറക്കിയിരിക്കുന്നത് . നിലവിൽ എംഐ ഡോട് കോം ( Mi . com ) മിൽ മാത്രമാണ് ഫോൺ ലഭ്യമാകുക . ഏറെ വൈകാതെ പ്രമുഖ ഓൺലൈൻ മാർക്കറ്റായ ഫ്ലിപ്പ്കാർട്ടിലും വിൽപ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട് . രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാകും റെഡ്മി നോട്ട് 5 പ്രോ ലഭ്യമാകുക . 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 14999 രൂപയും 6GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 16999 രൂപയുമാണ് കമ്പനി ഈടാക്കുന്നത് . ഈ വർഷമാദ്യമാണ് റെഡ്മി നോട്ട് 5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് . തുടക്കത്തിൽ നാല് നിറങ്ങളിലാണ് ഫോൺ ലഭ്യമായിരുന്നത് . ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ ചുവപ്പും കടന്നുവന്നിരിക്കുന്നത് . മറ്റ് റെഡ്മി ഫോണുകളിലെ പോലെതന്നെ സാധാരണക്കാർക്ക് ഇണങ്ങുന്നതും ഉപയോഗപ്രദവുമായ രീതിയിലാണ് റെഡ്മി നോട്ട് 5 പ്രോയുടെയും നിർമ്മാണം . 5 . 99 ഇഞ്ച് ഡിസ്പ്ലേയിൽ അവതരിക്കുന്ന ഫോണിന്റെ റെസലൂഷൻ 2160 X 1080 ആണ് . ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം . 4000Mah ന്റെ ബാറ്ററിയിൽ തന്നെയാണ് റെഡ്മി നോട്ട് 5 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത് . രണ്ട് സെൻസറുകളോടുകൂടിയ പിൻക്യാമറയാണ് ഫോണിലുള്ളത് . 12ഉം 5ഉം എംബികളുള്ള ക്യാമറകളിൽ രണ്ട് ആർജിബി സെൻസറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത് . മുൻ ക്യാമറ 20mpയിൽ എൽഇഡി സെൽഫി ലൈറ്റോടുകൂടിയതാണ് . സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ കമ്പനി റെഡ്മി 6 സീരിസിലുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത് . റെഡ്മി 6 , റെഡ്മി 6 പ്രോ , റെഡ്മി 6 എ തുടങ്ങിയ ഫോണുകളാകും കമ്പനി പുറത്തിറക്കുക . റെഡ്മിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ .
3
ടെലികോം വിപണിയിലെ മത്സരം ശക്തമാകുന്നതിനിടെ പുതുവർഷത്തിൽ പുതിയ ഓഫറുമായി ഐഡിയ . റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും പിന്നാലെയാണ് 93 രൂപയ്ക്ക് പുതിയ ഓഫറുമായി ഐഡിയ വിപണിയിലെത്തിയിട്ടുള്ളത് . ബണ്ടിൽഡ് വോയ്സ് കോളും ഡാറ്റാ പ്ലാനും ഉൾപ്പെടുന്നതാണ് ഐഡിയയുടെ പുതിയ ഓഫർ . ഡാറ്റയേക്കാൾ വോയ്സ് കോൾ ആവശ്യമായി വരുന്ന ഐഡിയ പ്രീ പെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് കമ്പനി പുതിയ ഓഫർ പുറത്തിറക്കിയിട്ടുള്ളത് . റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നിശ്ചയിച്ചിട്ടുള്ളതുപോലെ കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമുള്ളതാണ് ഈ ഓഫറും . റിലയൻസ് ജിയോയിൽ 98 രൂപയുടെ പ്ലാനിന്റെ കാലാവധി 14 ദിവസവും എയർടെല്ലിന്റെ 93 ദിവസത്തെ ഓഫർ പത്ത് ദിവസത്തേയ്ക്കും ലഭിക്കുന്നതാണ് . ഓഫർ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐഡിയ ആപ്പിൽ നിന്നോ ഐഡിയ ഓദ്യോഗിക വെബ്സൈറ്റിൽ നിന്നോ റീചാർജ് ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു .
0
ഐഎസ്എല്ലിൽ ആദ്യജയം കൊതിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെ ഗോളിൽ മുക്കി എഫ്സി ഗോവ . രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തരിപ്പണമാക്കിയത് . ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് തുല്യത പാലിച്ചു . എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത ഗോവ പിന്നീട് ബ്ലാസ്റ്റേഴ്സിനെ നിലംതൊടാൻ അനുവദിച്ചില്ല . ഫെറാൻ കോറോമിനാസിന്റെ ഹാട്രിക്കാണ് ഗോവയ്ക്ക് മിന്നും ജയം സമ്മാനിച്ചത് . മാർക്ക് സിഫിനോസും ജാക്കിചന്ദ് സിംഗുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത് . 48 , 51 , 55 മിനിട്ടുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത് കോറോമിനാസ് ഹാട്രിക്ക് തികച്ചത് . ഗോൾകീപ്പർ പോൾ റെച്ചബൂക്കയുടെ മിന്നും സേവുകളും ക്രോസ് ബാറുമില്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് പത്തു ഗോളെങ്കിലും വഴങ്ങിയേനെ . ഏഴാം മിനിട്ടിൽ സിഫിനോസിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ലീഡെടുത്തത് . എന്നാൽ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല . ഒമ്പതാം മിനിട്ടിൽ മാനുവൽ ലാൻസറോട്ടെ ഗോവയെ ഒപ്പമെത്തിച്ചു . പതിനെട്ടാം മിനിട്ടിൽ ലാൻസറോട്ടെ ഗോവയെ മുന്നിലെത്തിച്ചു . 31 - ാം മിനിട്ടിൽ ജാക്കിചന്ദ് സിംഗിലൂടെ കേരളം ഒപ്പമെത്തി . തുടർന്ന് പൊരിഞ്ഞ പോരാട്ടം കണ്ടെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു . രണ്ടാം പകുതിയിൽ ഏഴ് മിനിട്ടിനിടെയായിരുന്നു കോറോമിനാസ് ഹാട്രിക്ക് തികച്ച് ബ്ലാസ്റ്റേഴ്സിന്റെ വിജയപ്രതീക്ഷകൾ തല്ലിക്കൊഴിച്ചത് .
2
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ . ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു . അനുപം ഖേർ ആണ് ചിത്രത്തിൽ ഡോ . മൻമോഹൻ സിംഗ് ആയി അഭിനയിക്കുന്നത് . തുടക്കത്തിൽ താൻ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചില്ലെന്നാണ് അനുപം ഖേർ പറയുന്നത് . ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക . ഒന്നര വർഷം മുമ്പാണ് എന്റെ സുഹൃത്ത് അശോക് പണ്ഡിറ്റ് സിനിമയെ കുറിച്ച് പറയുന്നത് . പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ . മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . വിവാദങ്ങളെ കുറിച്ച് ഞാൻ കേട്ടിരുന്നു . സിനിമയുടെ ഭാഗമാകാൻ താൻ ഇല്ലെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം . അതിന് കുറെ കാരണങ്ങളുണ്ട് . ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് ഞാൻ കരുതിയത് . സിനിമയിൽ എന്തൊക്കെയായിരിക്കും ഉണ്ടായിരിക്കുക എന്ന് എനിക്ക് അറിയില്ല . മാത്രവുമല്ല ഡോ . മൻമോഹൻ സിംഗ് ആയി അഭിനയിക്കുക അത്ര എളുപ്പവുമല്ല . അദ്ദേഹം സജീവമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് . 1960കളിലെയോ 70കളിലെയോ കഥയല്ല ചിത്രത്തിന്റേത് . അതിനാൽ തന്നെ സിനിമ വേണ്ടെന്നുവയ്ക്കാനായിരുന്നു ആദ്യ തീരുമാനം - അനുപം ഖേർ പറയുന്നു . എന്നാൽ ഒരു നടനെന്ന നിലയിൽ ഡോ . മൻമോഹൻ സിംഗിന്റെ റോൾ വെല്ലുവിളിയായിരുന്നുവെന്നും അനുപം ഖേർ പറയുന്നു . ഡോ . മൻമോഹൻ സിംഗ് നടക്കുന്നത് ഒരു ദിവസം ടിവിയിൽ കണ്ടു . അതുപോലെ നടക്കാനാകുമോയെന്ന് എന്നിലുള്ള നടൻ ചോദിച്ചു . പക്ഷേ അത് പരാജയമായിരുന്നു . അത് വെല്ലുവിളിയായി . അദ്ദേഹത്തിന്റെ നടത്തം 45 മിനുട്ടോളം ഞാൻ റിഹേഴ്സൽ നടത്തി . ഇപ്പോഴും ശരിയായില്ല . ഞാൻ സിനിമയുടെ അണിയറക്കാരെ വിളിച്ച് തിരക്കഥയെ കുറിച്ച് ചോദിച്ചു . തിരക്കഥ എന്നെ ആകർഷിച്ചു . ഡോ . മൻമോഹൻ സിംഗ് ആകുന്നതിന് എല്ലാം വെല്ലുവിളിയായിരുന്നു . അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെ എല്ലാം - അനുപം ഖേർ പറയുന്നു . ഡോ . മൻമോഹൻ സിംഗ് ആകാൻ കുറെക്കാലം പരിശീലിച്ചു . നടത്തം ശരിയാകാൻ കുറെ സമയമെടുത്തു . ശബ്ദമായിരുന്നു ഏറ്റവും ബുദ്ധിമുട്ട് . കരിയറിലെ ഏറ്റവും വെല്ലുവിളിയുള്ള റോളായിരുന്നു ഡോ . മൻമോഹൻ സിംഗിന്റേത് . അദ്ദേഹത്തെ എല്ലാവർക്കും അറിയാം - അനുപം ഖേർ പറയുന്നു . വിജയ് രത്നാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ് . സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജർമൻ നടി സുസൻ ബെർനെർട് ആണ് .
1
തലപ്പത്ത് വെടിക്കട്ടിന് തിരികൊളുത്താൻ ഡേവിവ് വാർണറില്ലെങ്കിലെന്താ , ഹൈദരാബാദിന് മീശ പിരിക്കാൻ ശീഖർ ധവാനുണ്ട് . ധവാന്റെ വെടിക്കെട്ട് അർധസെഞ്ചുറി മികവിൽ രാജസ്ഥാനെ നിഷ്പ്രഭമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് സീസണിൽ വിജയത്തുടക്കമിട്ടു . മലയാളിതാരം സഞ്ജു സാംസൺ രാജസ്ഥാന്റെ ടോപ് സ്കോററായിട്ടും 20 ഓവറിൽ കേവലം 125 റൺസ് മാത്രമെടുത്ത രാജസ്ഥാനെ ധവാന്റെ റൺവേട്ടയിലാണ് ഹൈദരാബാദ് അനായാസം മറികടന്നത് . ടോസ് മുതൽ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചപ്പോൾ സഞ്ജുവിന്റെ പോരാട്ടമാണ് അവരെ 100 കടത്തിയത് . 42 പന്തിൽ 49 റൺസെടുത്ത സഞ്ചു വീണതോടെ കൂട്ടത്തകർച്ച നേരിട്ട രാജസ്ഥാന്റെ ഇന്നിംഗ്സ് 125 റൺസിലൊതുങ്ങിയപ്പോഴെ ഹൈദരബാദ് വിജയം ഉറപ്പിച്ചിരുന്നു . ക്യാപ്റ്റൻ രഹാനെ ( 13 ) , രാഹുൽ ത്രിപാഠി ( 17 ) , ശ്രേയസ് ഗോപാൽ ( 18 ) എന്നിവർ മാത്രമാണ് സഞ്ജുവിന് പുറമെ രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത് . രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷാക്കീബ് അൽ ഹസനും സിദ്ദാർഥ കൌളും ചേർന്നാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത് . മറുപടി ബാറ്റിംഗിൽ വൃദ്ധിമാൻ സാഹയെ ( 5 ) തുടക്കത്തിലെ നഷ്ടമായതൊഴിച്ചാൽ മറ്റ് തിരച്ചടികളൊന്നും ഹൈദരാബാദിനുണ്ടായില്ല . 57 പന്തിൽ 13 ബൌണ്ടറിയും ഒരു സിക്സറും പറത്തി 77 റൺസെടുത്ത ധവാൻ ഒറ്റക്കുതന്നെ അവർക്ക് വിജയം സമ്മാനിച്ചു . 35 പന്തിൽ 36 റൺസെടുത്ത വില്യാംസണും വിജയത്തിൽ ധവാന് കൂട്ടായി .
2
ഇന്ത്യയിലിന്ന് നഗര , ഗ്രാമ ഭേദമന്യേ പണം പിൻവലിക്കുന്നതിനായി ആളുകൾ എടിഎമ്മുകൾക്കു മുന്നിൽ വരി നിൽക്കുകയാണല്ലോ . പണം പിൻവലിക്കുന്നതിന് നിശ്ചിത പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട് . എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കി ദൈനംദിന ജീവിതാവശ്യങ്ങൾ എളുപ്പത്തിൽ നടത്താൻ പെയ്മെന്റ് വാലറ്റ് സർവ്വീസുകളെ ആശ്രയിക്കാവുന്നതാണ് . മൂവി ടിക്കറ്റ് , ബിൽ പെയ്മെന്റ്സ് എന്നിവയ്ക്ക് 100 ശതമാനം കാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യാം . വിശ്വാസ യോഗ്യമായ ചില പെയ്മെന്റ് വാലറ്റ് സർവ്വീസുകൾ . . പേ ടിഎം വാലറ്റ് - ഡിടി എസ് , ഡാറ്റ റീച്ചാർജ്ജ് , ഇലക്ട്രിസിറ്റി , വാട്ടർ ബിൽ പെയ്മെന്റ് , മൂവി ടിക്കറ്റ് ബുക്കിങ് , ഹോട്ടൽ ബുക്കിങ് , ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങി ഒട്ടുമിക്ക ആവശ്യങ്ങൾക്കും പേ ടിഎം വാലറ്റ് ഉപയോഗിക്കാവുന്നതാണ് മൊബിക് വിക് വാലറ്റ് - ലളിതവും വേഗത്തിലുളളതുമായ പെയ്മെന്റുകൾ മൊബൈൽ വിക് വാലറ്റിലൂടെ നടത്താം . ഉദാഹരണത്തിന് ഡിടിഎച്ച് റീചാർജ്ജ് , ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് തുടങ്ങിയവ ( മൊബിക് വിക് പ്രദാനം ചെയ്യുന്ന വൺ ഇന്ത്യ റീചാർജ്ജ് സർവ്വീസിന് ) ഫ്രീചാർജ്ജ് വാലറ്റ് - ഇലക്ട്രിസിറ്റി , ഗ്യാസ് , ബ്രോഡ് ബാൻഡ് ബിൽ തുടങ്ങിയവയെല്ലാം ഫീചാർജ്ജ് വാലറ്റ് പെയ്മെന്റ് വഴി നടത്താം . ആമസോൺ ഗിഫ്റ്റ് കാർഡ് - ആമസോൺ ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് ദൈനംദിനാവശ്യത്തിനുളള വസ്തുക്കൾ ഷോപ്പു ചെയ്യാം . പേ യുമണി - വാലറ്റ് പെയ്മെന്റ് രീതിയിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതാണ് പേ യു മണി . പ്രതിമാസം 2,38 760 ലധികം പേർ പേ യു മണി സൈറ്റിലെത്തുന്നുവെന്നാണ് കണക്ക് .
0
രാജ്യത്തെ ഇന്ധനവില സർവകാല റെക്കോർഡിലെത്തി . കേരളത്തിൽ ഡീസൽ വിലയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നുവെന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികൾ ദിവസവും വില ഉയർത്തുന്നത് വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 79 രൂപ 15 പൈസ . കൊൽക്കത്തയിൽ 74 . കേരളത്തിലേക്കെത്തിയാൽ മൂന്ന് വർഷത്തെ ഉയർന്ന നിരക്കിലാണ് പെട്രോൾ വില . ലിറ്ററിന് 75 രൂപ 12 പൈസ . ഡീസൽ വില സർവകാല റെക്കോഡിലും . തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 67 രൂപ 20 പൈസ നൽകണം . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിലെത്തിയതാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത് . എന്നാൽ നാല് വർഷം മുൻപ് ക്രൂഡോയിൽ വില 120 ഡോളറിൽ നിൽക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന് 49 രൂപ മാത്രമായിരുന്നു വില . ഡീസൽ വില ദിനംപ്രതി കൂടുന്നതിൽ സാധാരണക്കാരണ് പ്രതിസന്ധി അനുഭവിക്കുന്നത് . കഴിഞ്ഞ ജൂൺ 16 - ന് പ്രതിദിന വിലമാറ്റം നിലവിൽ വന്ന ശേഷമാണ് വില കുത്തനെ ഉയരാൻ തുടങ്ങിയത് . ജൂലൈ ആദ്യം കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 65 രൂപ 61 പൈസയായിരുന്നു നിരക്ക് . ഡീസലിന് 57 രൂപ 17 പൈസയും . എന്നാൽ ആറ് മാസത്തിനിപ്പുറം 10 രൂപയുടെ വർദ്ധനവാണ് വിലയിലുണ്ടായിരിക്കുന്നത് . ഇന്ധനവില കുറഞ്ഞപ്പോൾ കേന്ദ്രസർക്കാർ കൂട്ടിയ എക്സൈസ് തീരുവ കുറച്ചില്ലെങ്കിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ എത്തുന്ന കാലം വിദൂരമല്ല .
0
കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ തമിഴ്നാട് കൂറ്റൻ ലീഡിലേക്ക് . കേരളത്തെ 152 പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച തമിഴ്നാട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തിട്ടുണ്ട് . ഒരു ദിവസവും ഒരു സെഷനും ശേഷിക്കെ അവർക്ക് ഇപ്പോൾ തന്നെ 223 റൺസിന്റെ ലീഡായി . ക്യാപ്റ്റൻ ബാബ ഇന്ദ്രജിത്ത് ( 17 ) , കൌഷിക് ( 49 ) എന്നിവരാണ് ക്രീസിൽ . ബാബ അപരാജിത് ( 4 ) , അഭിനവ് മുകുന്ദ് ( 33 ) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത് . ദിനേഷ് കാർത്തിക് , എം . മുഹമ്മദ് , ഷാരുഖ് ഖാൻ തുടങ്ങിയവർ ഇറങ്ങാനിരിക്കെ തമിഴ്നാടിന്റെ ലീഡ് ഇനിയും വർധിക്കുമെന്നതിൽ സംശയമൊന്നുമില്ല . അങ്ങനെയെങ്കിൽ അവരെ മറികടക്കുക ഒരിക്കലും എളുപ്പമാവില്ല . രണ്ടാംദിനം കളി നിർത്തുമ്പോൾ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിലായിരുന്നു . മൂന്നാം ദിനം ഒരു റൺകൂടിയാണ് കേരളത്തിന് കൂട്ടിച്ചേർക്കാനായത് . 29 റൺസെടുത്ത സിജോമോൻ ജോസഫാണ് പുറത്തായത് . ഒന്നാം ഇന്നിങ്സിൽ തമിഴ്നാട് 268 റൺസാണ് നേടിയത് . രണ്ടാം ദിനം 249/6 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച തമിഴ്നാടിനെ 268 റൺസിൽ ഒതുക്കിയതിന്റെ ആവേശത്തിൽ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കം മുതൽ പിഴച്ചു . കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ജലജ് സക്സേനയെ ( 4 ) ടി നടരാജൻ ബൌൾഡാക്കി . അരുൺ കാർത്തിക്കും രാഹുലും ചേർന്ന് കേരളത്തെ കരകയറ്റുമെന്ന് കരുതിയെങ്കിലും അരുൺ കാർത്തിക്കിനെ ( 22 ) മടക്കി രാഹിൽ ഷാ കേരളത്തിന് അടുത്ത തിരിച്ചടി നൽകി . ഒമ്പത് റൺസ് മാത്രമെടുത്ത് സഞ്ജു വീണ്ടും നിരാശപ്പെടുത്തി മടങ്ങി . പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബി ( 1 ) , വി എ ജഗദീഷ് ( 8 ) , വിഷ്ണു വിനോദ് ( 0 ) , അക്ഷയ് ചന്ദ്രൻ ( 14 ) എന്നിവർകൂടി മടങ്ങിയതോടെ കേരളം വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി . 59 റൺസെടുത്ത പി . രാഹുലിനെ സായ് കിഷോർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഭേദപ്പെട്ട സ്കോറെന്ന കേരളത്തിന്റെ ലക്ഷ്യവും അകലെയായി . തമിഴ്നാടിന് വേണ്ടി ടി . നടരാജനും റാഹിൽ ഷായും മൂന്ന് വിതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സായ് കിഷോർ രണ്ട് വിക്കറ്റ് നേടി .
2
ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി ( 14 ബില്ല്യൺ ഡോളർ ) യിലധികം ചെലവ് വരുന്ന വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട് . ബജറ്റിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ട് നേടുകയെന്നതാണ് മോദി സർക്കാരിന്റെ ഏറ്റവും പുതിയ തന്ത്രം . മോദി സർക്കാരിന്റെ അവസാന ബജറ്റ് നാളെ . . . . പിയൂഷ് ഗോയലിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം ! ! എന്നാൽ മെയ് മാസത്തിന് ശേഷം അധികാരമേൽക്കുന്ന സർക്കാരിന് അമിത ബാധ്യതയാകും പ്രഖ്യാപനമെന്നാണ് സൂചന . സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമായ ബജറ്റ് കമ്മി കുറയ്ക്കാനും ഇതുവഴി പദ്ധതികൾക്ക് കാലതാമസം വരുത്താനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു . കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഭരണം നഷ്ടമായത് . ഗ്രാമീണ ഇന്ത്യയിലെ വിളകളുടെ വിലക്കുറവും കൂടിയ ഉദ്പാദന ചെലവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു . മോദിയുടെ പ്രഭാവത്തിനേറ്റ വൻ തിരിച്ചടിയായിരുന്നു ഇത് . ലോക്സഭ തെരഞ്ഞെടുപ്പിൽ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് . സംസ്ഥാന തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ മോദി സർക്കാർ നിരവധി ചെറുകിട കച്ചവടക്കാർക്ക് ജിഎസ്ടിയിൽ നികുതി ഇളവ് പ്രഖാപിച്ചിരുന്നു . ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ കർഷകർക്ക് മെച്ചമുള്ള പദ്ധതികൾ പ്രഖ്യാപിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു . കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാനും പലിശ രഹിത വായ്പകൾ അനുവദിക്കാനുമാണ് സർക്കാർ പദ്ധതിയെങ്കിലും ഇതിലൊരു അന്തിമ തീരുമാനം എടുത്തിട്ടില്ല . നികുതി ആനുകൂല്യങ്ങൾ , ജോലി സംവരണം , പ്രാദേശികമായ ബിസിനസുകൾക്ക് അനുകൂലമായ നയങ്ങൾ തുടങ്ങിയവയാണ് ബജറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത് . മാർച്ചിലോ ഏപ്രിലിലോ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതുണ്ട് . അല്ലാത്ത പക്ഷം വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന നയങ്ങളിൻമേൽ കമ്മീഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും . പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വളർച്ചാ വർദ്ധനവ് വർധിപ്പിക്കാൻ വിപുലമായ ഒരു സാമ്പത്തിക നയമാണ് പ്രഖ്യാപിക്കുകയെന്ന് ബിജെപിയുടെ സാമ്പത്തികകാര്യ വക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ റൂർക്കറിനെ പറഞ്ഞു . 201718 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 5.9 ലക്ഷം കോടി രൂപയായിരുന്നു , അതായത് മൊത്ത ആഭ്യന്തര് ഉദ്പാദനത്തിന്റെ 3.5 ശതമാനം . അതേസമയം , കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയെന്നതാണ് സർക്കാരിന്റെ പ്രധാന വെല്ലുവിളിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
0
വെബ് ലോകത്തെ അതികായരായ ഗൂഗിൾ , ഗാഡ്ജറ്റ് മേഖലയിലും കൈവെച്ചെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു . ആദ്യം സാംസങ്ങിനെയും എൽജിയെയും കൊണ്ട് നെക്സസ് എന്ന ബ്രാൻഡിൽ സ്മാർട്ട് ഫോൺ പുറത്തിറക്കിയ ഗൂഗിൾ പിന്നീട് മോട്ടറോള ഏറ്റെടുക്കുകയും ചെയ്തിരുന്നു . പിന്നീട് മോട്ടറോളയെ ലെനോവൊയ്ക്ക് കൊടുത്ത ഗൂഗിൾ ഇനി സ്മാർട്ട് ഫോൺ നിർമ്മാണരംഗത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു . കഴിഞ്ഞമാസം സിഇഒ സുന്ദർ പിച്ചെ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് . എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിളിന്റെ സ്മാർട്ട് ഫോൺ ഈ മാസം തന്നെ പുറത്തിറക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത് . സ്മാർട്ട് ഫോൺ രംഗത്തെ അതികായരായ ആപ്പിൾ , സാംസങ്ങ് എന്നിവരുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് ഗൂഗിളിന്റെ നീക്കം . അതിനുമുന്നോടിയായി ലോകത്തെ ചില പ്രമുഖ ടെലികോം സേവനദാതാക്കളുമായി സഹകരണം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗൂഗിൾ . മറ്റാരേക്കാളും കുറഞ്ഞ നിരക്കിൽ ഡാറ്റ സേവനം ലഭ്യമാക്കാനാണ് സ്വന്തം സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത് . ഇതിലൂടെ , സോഫ്റ്റ്വെയർ , ഹാർഡ്വെയർ , ടെലികോം സേവനം എന്നീ മൂന്നു രംഗങ്ങളിലും തങ്ങളുടെ നിയന്ത്രണം അരക്കിട്ടു ഉറപ്പിക്കാനാകുമെന്നും ഗൂഗിൾ കണക്കുകൂട്ടുന്നു . അതേസമയം ഗൂഗിളിനുവേണ്ടി ഹാൻഡ് സെറ്റ് നിർമ്മിച്ചുനൽകുന്നത് എച്ച് ടി സിയാണെന്ന് ടെക് ലോകത്തെ വിദഗ്ദ്ധർ പറയുന്നു . എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഗൂഗിൾ തയ്യാറായിട്ടില്ല .
3
സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയർന്നു . 50 മുതൽ 60 രൂപ വരെയാണ് ഒരു ചാക്ക് സിമന്റിന് കൂടിയത് . ഇതോടെ നിർമ്മാണമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ . സിമന്റ് വില 360 രൂപയായിരുന്നപ്പോൾ വീട് വെയ്ക്കാനാരംഭിച്ച ഒരു സാധാരണക്കാരന് ഇപ്പോൾ ഒരു ചാക്ക് സിമന്റിന് നൽകേണ്ടി വരുന്നത് 430 രൂപയാണ് . നിർമാണം പകുതിയായപ്പോൾ വില ഉയർന്നതിനാൽ നിർമാണം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാരുള്ളത് . ഒറ്റ ദിവസം കൊണ്ട് സിമന്റ് വില വർദ്ധിച്ചത് 60 രൂപയാണ് . ഇതോടെ മികച്ച ബ്രാൻഡുകൾക്ക് ഒരു ചാക്ക് സിമന്റിന് ഹോൾ സെയിൽ മാർക്കറ്റിൽ 400 രൂപയായി . റീറ്റെയിൽ മാർക്കറ്റിൽ സിമന്റ് വില 435 രൂപയാണ് . കേരളത്തിലെ കൺസ്ട്രക്ഷൻ മേഖലയിൽ 90 % വിറ്റഴിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള എ , ബി കാറ്റഗറി സിമന്റാണ് . ബാക്കി ആന്ധ്രയിൽ നിന്നെത്തുന്നവയും . സിമന്റ് വില നിർണയിക്കുന്ന സിമൻറ് മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷനാണ് കേരളത്തിൽ മാത്രം വില വർദ്ധിപ്പിച്ചത് . സിഎംഎ മൂന്ന് മാസങ്ങൾക്കിടെ സിമന്റ് വില വർദ്ധിപ്പിക്കാറുണ്ടെന്ന് വിൽപനക്കാർ ആരോപിക്കുന്നു . നിരവധി വെല്ലുവിളികൾ നേരിടുന്ന കൺസ്ട്രക്ഷൻ മേഖലയിൽ ഗുരുതര പ്രത്യാഘാത മുണ്ടാക്കുന്നതാണ് വിലക്കയറ്റം .
0
പ്രധാന നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു . വായ്പ - റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് ആദ്യ മധ്യപാദ വായ്പനയം ബാങ്ക് പ്രഖ്യാപിച്ചു . റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് എട്ട് ശതമാനവും , ബാങ്കുകളിൽ നിന്ന് ആർബിഐ സ്വീകരിയ്ക്കുന്ന വായ്പയുടെ പലിശയായ റിവേഴ്സ് റിപ്പോ ഏഴ് ശതമാനവും കരുതൽ ധന അനുപാതം നാല് ശതമാനവും ആയി തുടരും . ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പുരോഗതിയുണ്ടാകാത്തതിനാലാണ് നിരക്കുകളിൽ മാറ്റമില്ലാത്തത് . മോദി സർക്കാർ അധികാരമേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന നയപ്രഖ്യാപനമായിരുന്നു . പ്രധാനമന്ത്രിയേയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെയും രഘുറാം രാജൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു . പണപ്പെരുപ്പം പിടിച്ചു നിർത്താൻ സർക്കാരും ആർബിഐയും ബാധ്യസ്ഥരാണെങ്കിലും സാന്പത്തിക വളർച്ച മോശം അവസ്ഥയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു , നയപ്രഖ്യാപനത്തിൽ പണലഭ്യത അനുപാതത്തിൽ അരശതമാനത്തിന്റെ കുറവ് വരുത്തി എന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല . ബാങ്കുകൾ സ്വർണമായും സർക്കാർ കടപത്രമായും സൂക്ഷിയ്ക്കേണ്ട പണലഭ്യത അനുപാതത്തിൽ വരുത്തിയ കുറവ് ബാങ്കിംഗ് മേഖലയിൽ 20000 കോടി രൂപ അധികമായി ലഭ്യമാക്കും . ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകരുന്നതിന് ഇത് കാരണമാകും .
0
ഫുട്ബോളിൻറെ വളരുന്ന വിപണിയാണ് അമേരിക്ക . ലോകത്തിലെ പ്രശസ്ത താരങ്ങൾ എല്ലാം അവിടെ കളിക്കാൻ എത്തുന്നുണ്ട് . അങ്ങനെയുള്ള അമേരിക്കയിലെ മാധ്യമ പ്രവർത്തകയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹോസു പ്രിറ്റോ കുറൈഷ് എന്ന ഹൊസൂട്ടൻ അമേരിക്കയിലെ ഒരു ഫുട്ബോൾ ക്ലബിൽ കളിക്കുന്ന ഹൊസൂ അവിടുത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം പറഞ്ഞ് അങ്കറെ ഞെട്ടിച്ചത് . ഇന്ത്യയിലെ തൻറെ ടീമായ ബ്ലാസ്റ്റേഴ്സിന്റെ ഒരോ മത്സരവും കാണാൻ എൺപത്തിയയ്യാരിത്തിലധികം കാണികൾ എത്തുമെന്നാണ് ഹോസു അവകാശപ്പെട്ടത് . കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത് പറഞ്ഞ് തൻറെ ആശ്ചര്യം രേഖപ്പെടുത്തുകയായിരുന്നു . അമേരിക്ക കൂടാതെ ഫിൻലൻഡ് , ഇറ്റലി , പോണ്ടണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പന്ത് തട്ടിയിട്ടുളള തനിക്ക് ഇന്ത്യ തന്ന അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അവിടത്തെ കാണികളും ആരാധകരും തന്നെ സ്നേഹം കൊണ്ട് പൊതിയുകയാണെന്നും ഹോസു സൂചിപ്പിക്കുന്നു . കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ രണ്ട് സീസണിലും ബൂട്ടണിഞ്ഞ താരമാണ് ഹോസു പ്രിറ്റോ . ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങൾ കളിച്ച ഹോസു ഒരു ഗോൾ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് . കഠിനാധ്വാനിയായ ഈ കളിക്കാരൻ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരവുമായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും .
2
കാഴ്ചയിലും മൂല്യത്തിലും അത്ര വലിപ്പമില്ലെങ്കിലും ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഒരു രൂപാ നോട്ടിന് . കൃത്യമായി പറഞ്ഞാൽ ആദ്യത്തെ ഒരു രൂപാ നോട്ട് അച്ചടിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് 100 വർഷം തികയുന്നു . 1917 നവംബർ 30നാണ് ആദ്യത്തെ ഒരു രൂപാ നോട്ട് പുറത്തിറങ്ങിയത് . ഇടതുവശത്ത് ജോർജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്തായിരുന്നു അച്ചടിച്ചത് . 1861ൽ തന്നെ ഇന്ത്യയിൽ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയിരുന്നെങ്കിലും ഒരു രൂപയുടെ വെള്ളി നാണയമായിരുന്നു അന്നൊക്കെ പ്രാബല്യത്തില്യത്തിലുണ്ടായിരുന്നത് . ഒന്നാം ലോക മഹായുദ്ധ കാലത്ത് ആയുധ നിർമ്മാണത്തിന് വെള്ളി ധാരാളമായി ആവശ്യം വന്നതോടെയാണ് ഒരു രൂപയ്ക്കും നോട്ടുകൾ പുറത്തിറക്കിയത് . 1917ൽ 10.7 ഗ്രാം വെള്ളിയ്ക്ക് തുല്യമായിരുന്നു അന്നത്തെ ഒരു രൂപ . ഇന്നിപ്പോൾ 10 ഗ്രാം വെള്ളിയ്ക്ക് 390 രൂപയോളം വിലയുണ്ട് . ഇത് വെച്ച് കണക്കാക്കുമ്പോൾ നൂറ് വർഷം കൊണ്ട് ഒരു രൂപയുടെ മൂല്യം 400ൽ ഒന്നായി ചുരുങ്ങി . ഇന്നും ഒരു രൂപാ നോട്ടുകൾ പലരുടെയും കൈയിലുണ്ടെങ്കിലും നാണയങ്ങൾക്കാണ് പ്രതാപം മുഴുവൻ . എങ്കിലും സമ്മാനം നൽകാനെങ്കിലും ഒരു രൂപയെ അന്വേഷിക്കാറുണ്ടെന്നതാണ് യഥാർത്ഥ്യം . 1985ൽ അച്ചടിച്ച ഒരു രൂപാ നോട്ട് ഈ വർഷം ജനുവരിയിൽ ലേലം ചെയ്തിരുന്നു . റിസർവ് ബാങ്കിന്റെ പതിനെട്ടാമത്തെ ഗവർണ്ണറായിരുന്ന എസ് . വെങ്കിട്ടരാമൻ ഒപ്പിട്ട ആ നോട്ട് 2.75 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്ത് പോയത് .
0
കൊച്ചിഃ സ്വർണവിലയിൽ വൻ കുതിച്ചു ചാട്ടം . ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ സ്വർണ വില ഒറ്റയടിക്ക് പവന് 240 രൂപ കൂടി 23,480 രൂപയിൽ എത്തി . ഗ്രാമിന് 30 രൂപ വർദ്ധിച്ച് 2935 രൂപയിൽ എത്തി . കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവന് 23,240 രൂപയിൽ തുടരുകയായിരുന്നു കേരളത്തിലെ സ്വർണ വില . 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത് . 2014 നവംബറിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് 24000 കടന്നിരുന്നു . ആഗോള വിപണിയിലുണ്ടായ കുതിപ്പാണ് ആഭ്യന്തര വിപണിയിൽ ദൃശ്യമായതെന്ന് വിപണിയിലെ വിദഗ്ദ്ധർ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു . ചിങ്ങ മാസം എത്തിയതോടെ കേരളത്തിൽ വിവാഹ സീസണാണ് . അതുകൊണ്ടുതന്നെ സ്വർണവില ഉയരുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത് . വരുംദിവസങ്ങളിൽ സ്വർണവില കൂടിയേക്കും . ഓണക്കാലം കൂടിയായതോടെ കേരളത്തിലെ സ്വർണ വിപണിയിൽ നല്ല കച്ചവടമാണ് നടക്കുന്നത് . ഉപഭോക്താക്കൾക്ക് വലിയ ഓഫറുകളും ഈ സമയത്ത് ജ്വല്ലറി ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട് . സെപ്റ്റംബർ ആദ്യ ദിവസം 23,200 രൂപയായിരുന്നു പവനു വില . പിന്നീട് സ്വർണ വിലയിൽ ചാഞ്ചാട്ടം ദൃശ്യമായിരുന്നു . സെപ്റ്റംബർ മൂന്നിന് 120 രൂപ കൂടിയ സ്വർണവില സെപ്റ്റംബർ അഞ്ചിന് 80 രൂപ കുറഞ്ഞ് 23,240 രൂപ ആകുകയായിരുന്നു .
0
രാജ്യത്ത് 24 കാരറ്റ് സ്വർണത്തിന്റെ ഹാൾ മാർക്കിങ് നിലവാരം നിർണയിക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിനെ ( ബിഐഎസ് ) കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി . ഇപ്പോൾ 14,18,22 കാരറ്റ് സ്വർണത്തിനാണ് ബി . ഐ . എസ് ഹാൾ മാർക്കിങ് നിലവാരം നിർണയിക്കുന്നത് . നേരത്തെ 24 കാരറ്റ് സ്വർണമുപയോഗിച്ച് ആഭരണം നിർമിക്കാനാവില്ലായിരുന്നുവെന്ന് ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞു . ഇപ്പോൾ ഇതിനുള്ള സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളിലുണ്ട് . എന്നാൽ 24 കാരറ്റ് സ്വർണത്തിന് നിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കഴിയുമോയെന്ന് ആദ്യം പഠനം വേണ്ടിവരുമെന്നാണ് ബി . ഐ . എസിന്റെ നിലപാട് . രാജ്യത്ത് നിലവിൽ 21,692 ജ്വല്ലറികൾക്കാണ് ഹാൾ മാർക്കിങ് ലൈസൻസുള്ളത് . എന്നാൽ സ്വർണാഭരണങ്ങൾക്കു ഹാൾ മാർക്കിങ് നിർബന്ധിതമാക്കിയിട്ടില്ല . പരിശോധനാ ലാബുകളുടെ എണ്ണവും അടിസ്ഥാന സൌകര്യങ്ങളും വർധിപ്പിച്ച് ഹാൾ മാർക്കിങ് നിർബന്ധമാക്കാനാണു ശ്രമം .
0
അയർലൻഡിനെതിരായ ടി 20 പരമ്പരിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 208 റൺസാണ് അടിച്ചെടുത്തത് . തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓപ്പണർമാരായ രോഹിത് ശർമ്മയും ധവാനുമാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത് . സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ രോഹിത് പുറത്തായപ്പോൾ ശിഖർ ധവാൻ 74 റൺസ് നേടി . ആദ്യ വിക്കറ്റിൽ ധവാൻ രോഹിത് കൂട്ടുകെട്ട് 160 റൺസാണ് ഇന്ത്യൻ സ്കോറിലേക്ക് സംഭാവന ചെയ്തത് . രോഹിത് 61 പന്തിൽ എട്ടു ബൌണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 97 റൺസെടുത്തപ്പോൾ ധവാൻ 45 പന്തിൽ അഞ്ചു വീതം ബൌണ്ടറിയും സിക്സും പറത്തി . സുരേഷ് റെയ്ന ( 10 ) , ധോണി ( 11 ) , വിരാട് കോലി ( 0 ) എന്നിവരും പുറത്തായി . നാല് ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പീറ്റർ ചേസാണ് അയർലൻഡിനായി തിളങ്ങിയത് . മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 4 ഓവറിൽ 23 ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് .
2
മലയാള സിനിമകൾ വീണ്ടും പാമ്പായി മാറുന്നു . പൂട്ടിക്കിടന്ന ബാറുകൾ തുറന്നതോടെ മദ്യത്തിൻറെ ഉപയോഗം മലയാള സിനിമകളിൽ എടുത്ത കാണിക്കത്തക്ക വിധത്തിലുള്ളതാണെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്ത എല്ലാ മലയാള സിനിമകളും കാണിക്കുന്നു . സന്തോഷത്തിലും സങ്കടത്തിലും മറ്റ് ആഘോഷ പരിപാടികൾക്കും ചങ്ക്സായി കൂടെയുള്ളത് മദ്യം തന്നെയാണ് . ഒമർ ലുലു സംവിധാനം ചെയ്ത ' ചങ്കസ് ' എന്ന സിനിമ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് തുടങ്ങി കല്യാണത്തിൽ അവസാനിക്കുന്നതാണ് . ചില ക്യാംപസ് തമാശകളിലൂടെ കടന്നു പോകുന്ന സിനിമയുടെ തുടക്കം മുതൽ അവസാനം വരെ മദ്യം കൂട്ടായി നിൽക്കുന്നത് കാണാം . കാംപ്യസ് സൌഹൃദവും പ്രണയവും വിരഹവുമെല്ലാം ആഘോഷമാക്കി മാറ്റുന്നത് മദ്യത്തിനെ മാത്രം ആശ്രയിച്ചാണ് . ഒരാളുടെ ദിവസം തുടങ്ങുന്നതു പോലും മദ്യത്തിൽ നിന്നാണെന്ന് ഈ സിനിമ കാണിക്കുന്നു . സിനിമയിൽ നായകന്റെ അമ്മ പോലും മദ്യം വാങ്ങി വന്ന് ആഘോഷിക്കുന്നുവെന്നു പറയുന്ന സംഭാഷണവും മലയാളിയുടെ മദ്യാസക്തിയെയാണ് കാണിക്കുന്നത് . കുറച്ച് കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻറെ വർണ്യത്തിൽ ആശങ്ക . ഒന്നോ രണ്ടോ ദിവസത്തെ കാര്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നതെങ്കിലും മദ്യാസക്തിയെ എടുത്തു കാണിക്കുന്ന ഒരു സിനിമ കൂടിയാണിത് . ഹർത്താൽ മദ്യത്താൽ ആഘോഷിക്കുന്ന മലയാളികളെ ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും . ബിബറേജിന് മുന്നിലെ നിരയും വെള്ളമടിയുമൊക്കെ സിനിമയുടെ പ്രമേയങ്ങളായി മാറുമ്പോൾ മദ്യത്തിൽ മുങ്ങുന്ന മലയാളിയെയാണ് സിനിമയിലും എടുത്തു കാണിക്കുന്നത് . ഈ സിനിമയിൽ ഡ്യൂട്ടി സമയത്ത് പോലീസുകാരൻ പോലും വെള്ളമടിച്ചിരിക്കുന്നതും അയാളെ മറ്റൊരു പോലീസുകാരൻ തടയുന്നതും ഉപദേശിക്കുന്നതായും കാണാം . സർവ്വോപരി പാലാക്കാരനിലും വെള്ളമടിയുടെ കാര്യത്തിൽ ഒട്ടും കുറവല്ല എന്നു തന്നെ പറയേണ്ടി വരും . പാലാ സ്വദേശി സി ഐ ജോസ് മാണിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും മദ്യത്തെ വിടാതെയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് . ഓരോ സന്ദർഭത്തിലും ബാലു വർഗ്ഗീസും അലൻസിയർ ' ഇതു അങ്ങോട്ട് പിടിപ്പിക്ക് എന്നിട്ടാവാം ' എന്നുള്ള സംഭാഷണം ഇടയ്ക്കിടെ കയറി വരുന്നുണ്ട് . മാത്രമല്ല ഉറങ്ങി കിടക്കുന്ന പോലീസുകാരന് മദ്യം കാണിച്ച് എഴുന്നേൽപ്പിച്ച് സാമൂഹിക പ്രവർത്തകയുടെ വീട് കാണിക്കാൻ സഹായം ചോദിക്കുന്നതും മദ്യത്തിലൂടെയാണ് . കടങ്ങളുടെ കഥ പറയുന്ന കടം കഥ എന്ന സെന്തിൽ രാജൻ ചിത്രത്തിലും മദ്യത്തിന് കുറവില്ല . വെള്ളത്തിൽ മുങ്ങി നടക്കുന്നയാളാണ് നിഷകളങ്കനായ തമ്പിക്കുട്ടി എന്ന കഥാപാത്രം . കടങ്ങളും കടത്തിന്മേൽ കടങ്ങളും കയറിയ പ്രധാന കഥാപാത്രങ്ങൾ അവരുടെ സങ്കടങ്ങൾക്ക് ബ്രേക്ക് കൊടുക്കുന്നത് മദ്യത്തിലൂടെയാണ് . ഇതുപോലെ തന്നെ ആഘോഷങ്ങളിലും മദ്യത്തിൽ തന്നെ എത്തിച്ചേരുന്നു . പൂട്ടിക്കിടന്ന ബാറുകൾ തുറന്നതോടെ ഓരോ ദിവസവും മദ്യം ലഭിക്കാനും ഒപ്പിക്കാനുമാണ് ഓരോരുത്തരും നെട്ടോട്ടമോടുന്നതെന്ന് ഈ സിനിമകൾ പറയുന്നു .
1
കാർ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളുമായി നേരിട്ട് ഹാജരാകാൻ നടി അമല പോളിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് . അമല പോളിന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നോട്ടീസ് നൽകിയത് . എറണാകുളം ആർ . ടി . ഒയ്ക്ക് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം . ഷൂട്ടിങ്ങിന്റെ ഭാഗമായി അമല പോൾ ചെന്നൈയിലാണുള്ളത് . സംഭവത്തോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല . പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന . കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം . ഒരുവർഷം പൂർത്തിയാകുന്നതുവരെ വാഹനമോടിക്കാൻ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷൻ എടുത്താൽ മതിയാവും . രജിസ്ട്രേഷൻ മാറ്റാതെയോ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാൽ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട് .
1
അടുത്തകാലത്ത് നിരൂപകശ്രദ്ധയിലും പ്രേക്ഷകപ്രീതിയിലും മുന്നിലെത്തിയ മറ്റൊരു ചിത്രമില്ല , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ . മ . യൌവിനെപ്പോലെ . എന്നാൽ മൂന്ന് വർഷം മുൻപ് പുറത്തെത്തിയ ശവം എന്ന സിനിമയുമായി ഈമയൌവിൻറെ പ്ലോട്ടിനുള്ള സാമ്യം ലിജോ ചിത്രത്തിൻറെ റിലീസിംഗ് സമയത്ത് ഏറെ ചർച്ചയായിരുന്നു . ശവത്തിൻറെ സംവിധായകൻ ഡോൺ പാലത്തറ തന്നെയാണ് സോഷ്യൽ മീഡിയയിൽ പിന്നീട് ഏറെ ചർച്ചകൾക്ക് വഴിവച്ച അഭിപ്രായപ്രകടനം ആദ്യം നടത്തിയത് . ഈമയൌവിൻറെ പ്ലോട്ടിന് ശവവുമായുള്ള വിവിധ സാമ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പരിഹാസരൂപേണയായിരുന്നു ഡോണിൻറെ ഫേസ്ബുക്ക് പോസ്റ്റ് . മാത്യൂസിന് ഈ . മ . യൌവിൻറെ രചനയ്ക്കായി ശവത്തെ ആശ്രയിക്കേണ്ടതില്ലെന്ന് പിന്നീട് ചില അഭിമുഖങ്ങളിൽ ലിജോ പെല്ലിശ്ശേരി മറുപടി പറഞ്ഞു . ഇപ്പോഴിതാ ഈമയൌ റിലീസായി ഒരു മാസം പിന്നിടുമ്പോൾ വിവാദത്തിൽ വിശദീകരണവുമായി ഡോൺ പാലത്തറ വീണ്ടും . താൻ മുൻപുയർത്തിയ വിമർശനത്തെ ഏകപക്ഷീയമായി പരിഹസിച്ചവർക്കുള്ള മറുപടി എന്ന നിലയിലാണ് ഫേസ്ബുക്ക് കുറിപ്പ് . ശവം ഒരു ഗംഭീര സിനിമയല്ലെന്നും എന്നാൽ ഈമയൌ മോശം സിനിമയാണെന്നും പറയുന്നു ഡോൺ . ശവം കണ്ടതിന് ശേഷം സമാനമായ തീം ഉപയോഗിച്ച് ഒരു കൊമേഴ്സ്യൽ ചിത്രം എടുത്തവർ അത് അംഗീകരിക്കാത്തതിനെ മാത്രമല്ല അത് വികലമായി എടുത്തതിനെക്കൂടിയാണ് താൻ പരിഹസിച്ചതെന്നും ഡോൺ .
1