news
stringlengths
336
9.26k
class
int64
0
3
ചൈനീസ് സൈന്യത്തെ ശത്രുക്കളെ കാലും ഇപ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് കിങ് ഓഫ് ഗ്ലോറി എന്ന ഓൺലൈൻ ഗെയിമാണ് . പീപ്പിൾ ലിബറേഷൻ ആർമിയിലെ യുവസൈനികരിൽ പലരും ഇതിന് അടിമകളാണ് . അവഗണിക്കാൻ സാധിക്കാത്ത സുരക്ഷാ ഭീഷണിയാണ് ഗെയിം ഉയർത്തുന്നത് . ആരാധകർ കൂടിയതോടെ കളിക്കാനുള്ള സമയത്തിൻ്റെ കാര്യത്തിൽ ഗെയിം നിർമാതാക്കളായ ടെൻസെൻ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . വളരെയേറെ ശ്രദ്ധ ആവശ്യമായ ഗെയിമാണിത് . ഈ ഗെയിം കളിക്കുന്ന സൈനികരിൽ പലരിലും ശ്രദ്ധക്കുറവുണ്ടാകാനിടയുണ്ടെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി ( പിഎൽഎ ) ദിനപത്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു . പ്രതിദിനം 80 ദശലക്ഷം ആളുകളാണ് ചൈനയിൽ കിങ് ഓഫ് ഗ്ലോറി കളിക്കുന്നത് . കുട്ടികളിലും കൌമാരക്കാരിലും ഗെയിം സ്വാധീനം ചെലുത്തുന്നതായാണ് സൂചന .
3
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ലഭിച്ചത് 231.2 മില്ലിലിറ്റർ അധിക മഴ . അഞ്ച് ജില്ലകളിൽ മഴയുടെ അളവ് ഗണ്യമായി കൂടിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ വിലയിരുത്തൽ . ഗാഡ്ഗിൽ , കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയ വടക്കൻ കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് സിഡബ്ല്യീആർഡിഎമ്മും വിലയിരുത്തുന്നു ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 8 വരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത് . . ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം മഴ കിട്ടിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ വിലയിരുത്തൽ . സാധാരണ 1602.4 മില്ലീമീറ്റർ മഴ ലഭിക്കുന്ന ഇക്കാലയളവിൽ ഇടുക്കിയിൽ ഇപ്പോൾ തന്നെ 2265 മില്ലീമീറ്റർ മഴ പെയ്തു കഴിഞ്ഞു . 41 ശതമാനത്തിൻറെ വർധന . തൊട്ട് പിന്നിൽ പാലക്കാടാണ് 38 ശതമാനം അധിക മഴ പാലക്കാട് കിട്ടി . കോട്ടയം , എറണാകുളം , മലപ്പുറം , എന്നിവിടങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ മഴ കിട്ടി . എന്നാൽ മഴമേഘങ്ങളുടെ ഏറ്റകുറച്ചിൽ മൂലം കാസർഗോഡ് , തൃശൂർ ജില്ലകളിൽ മുൻവർഷത്തേക്കാൾ മഴ കുറഞ്ഞു . ന്യൂനമർദ്ദം , കാറ്റിൻറെ ഗതിവേഗത്തിലുള്ള ഏറ്റകുറച്ചിലുകൾ മൂലം അന്തരീക്ഷത്തിൽ രൂപം കൊണ്ട ചുഴി , തെക്ക് - പടിഞ്ഞാറൻ മൺസൂണിൽ പടിഞ്ഞാറൻ കാറ്റിൻറെ ശക്തികൂടിയത് തുടങ്ങിയ ഘടകങ്ങളാണ് മഴ കൂടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഇതിനിടെ അതീവ പരിസ്ഥിതി ലോല മേഖലകളായി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളിലാണ് ഇപ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതെന്ന് സിഡബ്ല്യആർഡിഎം വിലയിരുത്തി . സ്വാഭാവിക ആവാസവ്യവസ്ഥക്ക് മാറ്റം വരുന്ന തരത്തിൽ നിർമ്മാണങ്ങൾ നടന്നതെന്നാണ് ഇത്തരം മേഖലകളിൽ ദുരന്തങ്ങൾക്ക് കാരണമായതെന്നും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . കോഴിക്കോട് , വയനാട് കണ്ണൂർ ജില്ലകളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെയാണ് പഠന വിധേയമാക്കിയത് .
3
ജിംഗിൾ ബെൽസ് കേൾക്കാത്തവരുണ്ടാകില്ല . ഒരുവരിയെങ്കിലും മൂളാത്തവരുമുണ്ടാകില്ല . പലരുടെയും നെഞ്ചകങ്ങളിലേക്ക് ഈ ഗാനം പലപല ക്രിസ്മസ് രാവുകളുടെ ഓർമ്മപ്പുഴകളെയാവും ഒഴുക്കിക്കൊണ്ടു വരുന്നത് . എന്നാൽ ആദ്യകാലത്ത് ജിംഗിൾ ബെൽസ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം . ഇതൊരു അമേരിക്കൻ ക്ലാസിക് പാട്ടുമാത്രമായിരുന്നു . പറഞ്ഞുവരുന്നത് അതിനെക്കുറിച്ചൊന്നുമല്ല , ജിംഗിൾ ബെൽസ് പുറത്തിറങ്ങിയിട്ട് ഈ മഞ്ഞുകാലത്ത് 160 വർഷം പിന്നിട്ടിരിക്കുന്നു . ബ്രിട്ടീഷ് - അമേരിക്കൻ കംപോസർ ജയിംസ് ലോഡ് പീർപോണ്ടാണ് ജിംഗിൾ ബെൽസിൻറെ ശിൽപ്പി . 1852 - നും 1857 - നും ഇടയിലാണ് ഗാനം എഴുതപ്പെടുന്നതെന്നാണ് കരുതുന്നത് . അക്കാലത്ത് ജോർജിയയിലെ സാവന്നയിൽ ഓർഗനിസ്റ്റും മ്യൂസിക് ഡയറക്ടറുമൊക്കെയായി ജോലി ചെയ്യുകയായിരുന്ന ജയിംസ് പിയർപോണ്ട് . പള്ളിയിലെ സൺഡേ സ്കൂളിൻറെ ഒരു പരിപാടിക്കായാണ് പിയർപോണ്ട് ഈ ഗാനമുണ്ടാക്കുന്നത് . പിന്നീട് പാട്ടുമായി അദ്ദേഹം പലരേയും സമീപിച്ചു . പക്ഷേ ആരും ഗാനം റെക്കോർഡ് ചെയ്യാനോ മാർക്കറ്റ് ചെയ്യാനോ തയ്യാറായില്ല . അലച്ചിലുകൾക്കൊടുവിൽ ബോസ്റ്റണിലെ ഡിക്സൺ മ്യൂസിക് കമ്പനി മുന്നോട്ടു വന്നു . അങ്ങനെ 1857 സെപ്തംബറിൽ പിർപോണ്ടിൻറെ 35 ആം വയസിൽ ഗാനം പുറത്തിറങ്ങി . ' വൺ ഹോഴ്സ് ഓപ്പൺ സ്ലേ ' എന്നായിരുന്നു അക്കാലത്ത് ഈ ഗാനം അറിയപ്പെട്ടിരുന്നത് . എന്നാൽ ആ ആൽബം വിപണിയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല . 1859 - ൽ വീണ്ടും വിപണിയിലെത്തിച്ചെങ്കിലും എന്തുകൊണ്ടോ ഒറ്റക്കുതിരയെ പൂട്ടിയ ആ പാട്ടു വണ്ടിയെ ജനം അപ്പോഴും ശ്രദ്ധിച്ചില്ല . 1889 ൽ എഡിസൺ സിലിണ്ടറിൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടു ജിംഗിൾ ബെൽസ് . വരികളിലെ വണ്ടിക്കുതിരകളെപ്പോലെ തൻറെ പാട്ടും ലോകത്തിൻറെ നെറുകിലേക്ക് കുതിച്ചു തുള്ളിപ്പായുന്നതും കാത്ത് ജെയിംസ് പിർപോണ്ടിരുന്നു . പക്ഷേ അതിനൊക്കെ മുമ്പേ , മറ്റൊരു ശരത് കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പേ , 71 ആം വയസിൽ പിർപോണ്ട് മരണത്തിലേക്കു നടന്നു പോയി . ഗാനം പിറന്നിട്ട് ഇപ്പോൾ ഒന്നര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു . പാട്ടിൻറെ മണിയും കിലുക്കി ആ കുതിരവണ്ടി തുള്ളിക്കുതിച്ചങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു . ഭാഷകളുടെയും രാജ്യങ്ങളുടെയുമൊക്കെ സകല അതിർവരമ്പുകളും ഭേദിച്ച് , ബഹിരാകാശത്തു വച്ച് പാടിയ ആദ്യഗാനമെന്ന നേട്ടമുൾപ്പടെ വിഖ്യാത ഗാനമായി പടർന്ന് പന്തലിച്ചിരിക്കുന്നു . ഓരോ മഞ്ഞുകാലത്തും ജയിംസ് ലോഡ് പിർപോണ്ടിൻറെ ആത്മാവും ജിംഗിൾ ബെൽസിൻറെ താളത്തിനൊത്ത് തുള്ളിത്തുടിക്കുന്നുണ്ടാകും , ക്രിസ്മസ് അപ്പൂപ്പനെപ്പോലെ !
1
17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ രാത്രിയിലാണ് ഹരിയാനയിൽനിന്നുള്ള ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദി , ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ , മുൻ ലോകസുന്ദരി പ്രിയങ്ക ചേപ്ര , വിശ്വസുന്ദരി സുസ്മിത സെൻ അടക്കം നിരവധി പേരാണ് മാനുഷിയ്ക്ക് ആശംസകളറിയിച്ചത് . ലോക സുന്ദരി മൽസരത്തിനിടെ മാനുഷിയോട് വിധികർത്താക്കൾ ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും ഏറെ ശ്രദ്ധേയമായിരുന്നു . എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക ? എന്തുകൊണ്ട് ? - ഈ ചോദ്യത്തിന് മുന്നിൽ മാനുഷി കുടുങ്ങിയില്ല . ദൃഢനിശ്ചയത്തോടെ അവർ ഇങ്ങനെ മറുപടി നൽകി - ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അർഹിക്കുന്നത് . അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം , മറിച്ച് സ്നേഹവും ബഹുമാനവുമാണ് . എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ് . അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അർഹിക്കുന്നത് അമ്മ എന്ന ജോലിയാണ് . മാനുഷി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത് .
1
കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ അടിസ്ഥാന സാർവ്വത്രിക വരുമാനം നൽകാൻ ഇന്ത്യ തയ്യാറെന്ന് സൂചന . അടിസ്ഥാന സാർവ്വത്രിക വരുമാനം നൽകാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞതായി മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാനാണ് വ്യക്തമാക്കിയത് . രണ്ട് വർഷം മുമ്പ് സാമ്പത്തിക സർവേയിലാണ് രാജ്യത്ത് സാർവ്വത്രിക അടിസ്ഥാന വരുമാനം ഏർപ്പെടുത്താനുള്ള നിർദേശം മുന്നോട്ടുവയ്ക്കുന്നത് . ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയിൽഃ ഒമ്പത് മാസത്തിനിടെ 80,000 പേർക്ക് ജോലി നഷ്ടമാകും ! ! അടിസ്ഥാന സാർവ്വത്രിക വരുമാനം നടപ്പിലാക്കാനുള്ളത് മികച്ച ആശയമാണ് . ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും രണ്ട് വർഷത്തിനകം പദ്ധതി നടപ്പിലാക്കുമെന്നുമാണ് മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ബിമൽ ജലാൻ വ്യക്തമാക്കിയത് . സബ്സിഡികൾ വെട്ടിക്കുറച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുമെന്നും ജലാൻ വ്യക്തമാക്കി . ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിൽ സബ്സിഡികൾ കൂട്ടിച്ചേർക്കാൻ എളുപ്പമാണെന്നും വരുമാനം ഇത്തരത്തിൽ കൈമാറാമെന്നുമാണ് ജലാൻ ചൂണ്ടിക്കാണിക്കുന്നത് .
0
ഒളിംപിക്സിൻറെ വേദിയിലും ഒരു ടെക്ക് യുദ്ധം . ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിളും , രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാംസങ്ങും തമ്മിലാണ് തങ്ങളുടെ ബലപരീക്ഷണ വേദിയായി ഒളിംപിക് വേദിയെ മാറ്റുന്നത് . ഫോൺ വിൽപ്പനയിലാണ് റിയോവിലെ യുദ്ധം . ഒളിംപിക്സിൻറെ ഔദ്യോഗിക ഇലക്ട്രോണിക് പാർട്ണർമാരാണ് സാംസങ്ങ് . അതിനാൽ തന്നെ മത്സരവേദികളിൽ തങ്ങളുടെ പ്രോഡക്ട് വിൽക്കാനുള്ള വലിയ അവസരമാണ് കൊറിയൻ ടെക് ഭീമന്മാർക്ക് തുറന്നുകിട്ടിയിരിക്കുന്നത് . ഈ അവസരം അവർ നന്നായി ഉപയോഗിക്കുന്നു എന്നാണ് സി - നെറ്റ് റിപ്പോർട്ട് ചെയ്യുന്നത് . പതിനായിര കണക്കിന് വരുന്ന കായിക പ്രേമികൾക്ക് സാംസങ് സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്നു . ഒളിംപിക്സ് സ്പോൺസർമാർക്ക് അല്ലാതെ ഒളിംപിക്സ് എന്ന പേര് പോലും ഉപയോഗിക്കരുത് എന്നാണ് അന്താരാഷ്ട്ര ഒളിംപിക്സ് കൌൺസിലിൻറെ കർശ്ശന നിർദേശം . അതിനാൽ തന്നെ സാംസങ്ങ് ഇത് ഉപയോഗിച്ച് ഒരു സ്മരണിക പോലെയാണ് തങ്ങളുടെ പ്രോഡക്ട് വിൽക്കുന്നത് . എന്നാൽ ആപ്പിൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല , ഐഒഎയുടെ കർശ്ശന നിർദേശം ഉള്ളതിനാൽ ഒളിംപിക് വേദിക്ക് പത്ത് കിലോമീറ്റർ അകലെ പുതുതായി ആപ്പിൾ സ്റ്റോർ തുറന്നു ആപ്പിൾ . ബ്രസീലിൽ തന്നെ ആദ്യമായാണ് ആപ്പിൾ സ്റ്റോർ തുറന്നത് . ഒളിംപിക്സ് വന്നത് കൊണ്ട് ആപ്പിൾ സ്റ്റോർ തുറന്നല്ലോ ഭാഗ്യം , എന്നതാണ് ഇപ്പോൾ ബ്രസീലുകാർ പറയുന്നത് . വലിയ തിരക്കാണ് ഇവിടെ . സെപ്ഷ്യൽ എഡിഷൻ ആപ്പിൾ വാച്ച് ബാൻഡ് ആണ് സ്റ്റോറിൽ ലഭ്യമാക്കിയിട്ടുള്ളത് . എന്നാൽ സ്പോൺസർമാർ അല്ലാത്തതിനാൽ ഒളിംപിക്സ് റിംഗ് ഇതിൽ ഇല്ല , പകരം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകയാണ് . ഐഫോണുകൾക്കുള്ള പ്രത്യേക ഒളിംപിക് എഡിഷൻ കവറുകൾക്കും ഇവിടെ വലിയ ചിലവാണ് . അതേ സമയം സാംസങ്ങ് നേടിയപോലെ ഒളിംപിക്സ് എക്സ്ക്ലൂസീവ് വിൽപ്പന അവകാശങ്ങൾക്ക് നാല് വർഷക്കാലത്തേക്ക് മുൻനിര ഒളിമ്പിക്സ് സ്പോൺസർമാർ ഏതാണ്ട് 100 മില്യൺ യുഎസ് ഡോളറാണ് ഒളിമ്പിക് കമ്മിറ്റിക്ക് നൽകേണ്ടി വരുക എന്നാണ് റിപ്പോർട്ട് .
3
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിച്ചയാൾക്ക് ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ . ഒന്നിനും കൊള്ളാത്തയാൾ എന്ന വിളിച്ചതിനാണ് അഭിഷേക് ബച്ചൻ അതേനാണയത്തിൽ മറുപടി നൽകിയത് . ഇത് സാമൂഹ്യ മാധ്യമത്തിൽ വൈറലുമായി . ക്രിക്കറ്റ് താരം സ്റ്റുവർട് ബിന്നിയുമായി അഭിഷേക് ബച്ചനെ താരതമ്യം ചെയ്തായിരുന്നു ട്രോൾ . സ്റ്റുവർട് ബിന്നിയെ പോലെ അഭിഷേക് ബച്ചനും ഒന്നിനും കൊള്ളാത്തയാളാണ് . സുന്ദരിയായ ഭാര്യയെ കിട്ടാൻ ഇവർ അർഹരല്ല . അച്ഛന്റെ മേൽവിലാസത്തിലാണ് ഇവർ ക്രിക്കറ്റിലും സിനിമയിലും എത്തിയത് എന്നായിരുന്നു പരിഹാസം . സഹോദരാ എന്റെ ഷൂ ധരിച്ച് ഒരു മൈൽ നടക്കൂ , പത്തടിയെങ്കിലും നടന്നാൽ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും . മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കൂ എന്നായിരുന്നു അഭിഷേക് ബച്ചന്റെ മറുപടി .
1
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് നിർണ്ണായക ദിനം . ദിലീപിൻറെ ജമ്യാപേക്ഷയിൽ 10.15ന് ഹൈക്കോടതി വിധി പറയും . റിമാൻഡിൽ പത്ത് ദിവസം കഴിയുമ്പോഴാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നത് . അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം . ജാമ്യം തള്ളിയാൽ ദിലീപ് റിമാൻഡ് തടവുകാരനായി ആലുവ സബ് ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരും . ദിലീപിൻറെ മാനേജർ അപ്പുണ്ണി പിടിയിലാകുന്നതിന് മുൻപ് ജാമ്യം നേടാനാണ് ദിലീപിൻറെ ശ്രമം എന്നാണ് റിപ്പോർട്ട് . കൂടുതൽ അറസ്റ്റുകൾ വേണമെന്നും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത് . പോലീസിൻറെ അന്വേഷണ ഡയറിയും കോടതിക്ക് മുന്നിലുണ്ട് . അതിനിടെ നടിയുടെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന മൊബൈൽ ഫോണിനെ സംബന്ധിച്ച് പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ വ്യത്യസ്തമായ മൊഴികൾ നൽകുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ് . മൊബൈൽ ഫോൺ , തൻറെ ജൂണിയറായ രാജു ജോസഫ് നശിപ്പിച്ചുവെന്നാണ് പ്രതീഷിന്റെ മൊഴി . എന്നാൽ രാജു ജോസഫ് ഇക്കാര്യം സമ്മതിച്ചിട്ടില്ല . സത്യം വെളിപ്പെടുത്താൻ ഇരുവർക്കും ഒരു അവസരം കൂടി നൽകാനാണ് പോലീസിന്റെ തീരുമാനം . തെളിവ് നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ കൂട്ടു നിന്നുവെന്ന് തെളിഞ്ഞാൽ രാജു ജോസഫ് കൂടി കേസിൽ പ്രതിയാകും . ഫോൺ വിദേശത്തേക്ക് കടത്തിയിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല .
1
ചലചിത്രരംഗത്ത് സ്ത്രീ താരങ്ങൾ നേടിടേണ്ടി വരുന്ന ദുരനുഭവങ്ങൾക്ക് ഭാഷാ വ്യത്യാസമില്ലെന്നാണ് സമീപകാലത്തെ പല വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നത് . ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ വന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മറ്റൊരു പീഡനക്കേസും വിവാദമാകുന്നു . തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരായാണ് പുതിയ ആരോപണം . സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിട്ട് 38 സ്ത്രീകളാണ് പരാതി നൽകിയിരിക്കുന്നത് . അശ്ലീലം സംസാരിക്കുന്നതും തങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്യുന്നതിനും ടൊബാക്ക് മടിച്ചിരുന്നില്ലെന്നാണ് ആരോപണം . ഇക്കോ ഡനാൻ . ടെറി കോൺ . ലൂയിസ് പോസ്റ്റ് തുടങ്ങിയ നടിമാരും സംവിധായകനെതിരെ പരാതി നൽകിയിട്ടുണ്ട് . ഇത് ആദ്യമായല്ല ടൊബാക്കിനെതിരെ ലൈംഗികാരോപണം ഉണ്ടാവുന്നത് . ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് ടൊബാക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് . പതിനഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ടൊബാക്ക് ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . ബഗ്സ് എന്ന ചിത്രത്തിലൂടെ ഓസ്കർ നോമിനേഷനും ടോബാക്ക് നേടിയിട്ടുണ്ട് .
1
ഇന്ത്യയിലെ ടെലിവിഷൻ നിർമാണം നിർത്താൻ സാംസങ്ങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് . ടെലിവിഷൻ പാനൽ നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം ഉയർത്തിയതിനെ തുടർന്നാണ് തീരുമാനം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . രാജ്യത്ത് വിയറ്റ്നാമിൽ നിന്നും ടെലിവിഷൻ യൂണിറ്റുകൾ ഇറക്കുമതി ചെയ്യാനാണ് സാംസങ്ങ് പദ്ധതിയിടുന്നത് എന്നും റിപ്പോർട്ടുണ്ട് . ഇന്ത്യയിൽ ചെന്നൈയിലാണ് സാംസങിൻറെ ടിവി നിർമാണ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത് . പ്രതിവർഷം ഏതാണ്ട് മൂന്നു ലക്ഷം യൂണിറ്റുകളാണ് ഇവിടുത്തെ ഉൽപാദന ശേഷി . ഉൽപാദനം ഗണ്യമായി കുറച്ച് കാലക്രമേണ നിർമാണം തന്നെ നിർത്തലാക്കാനുള്ള പദ്ധതിക്കാണ് സാംസങ്ങ് രൂപം കൊടുക്കുന്നത് . പ്രദേശികമായി ടെലിവിഷൻ നിർമ്മാണ വസ്തുക്കൾ നൽകുന്ന തങ്ങളുടെ വിതരണക്കാരോട് സാംസങ്ങ് ഇത് പങ്കുവച്ചു കഴിഞ്ഞു . എന്നാൽ ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണെന്നും , ഔദ്യോഗികമായി ഇത്തരം ഒരു പ്രക്രിയ തങ്ങൾ അവലംബിച്ചിട്ടില്ലെന്നാണ് സാംസങ്ങ് വക്താവ് പറയുന്നത് . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം ഗണ്യമായി വർധിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് മാസങ്ങൾക്കകമാണ് ടെലിവിഷൻ നിർമാണം അവസാനിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച സൂചന എന്നത് ടെക് ലോകത്ത് അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട് . പ്രതിവർഷ നിർമാണം 68 ദശലക്ഷത്തിൽ നിന്നും 120 ദശലക്ഷമായി ഉയർത്താനാണ് സാംസങ്ങ് ചില മാസങ്ങൾക്ക് മുൻപ് ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് നോയിഡയിൽ തുറന്നപ്പോൾ പ്രഖ്യാപിച്ചത് .
3
ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ താൽപര്യമില്ലെന്ന സ്നാപ് ചാറ്റ് സിഇഒയുടെ പരാമർശമായിരുന്നു സോഷ്യൽ മീഡിയയിലെ ചൂടേറിയ വിഷയം . പ്രമുഖ അമേരിക്കൻ ന്യൂസ് പോർട്ടൽ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ മുൻ സ്നാപ്ചാറ്റ് ജീവനക്കാരൻറെ അഭിമുഖത്തിലാണ് ഇത്തരത്തിൽ കമ്പനി സിഇഒ ഇവാൻ സ്പൈജെൽ ഇന്ത്യയെ ദരിദ്രരാജ്യം എന്ന് വിശേഷിപ്പിച്ചതെന്ന ആരോപണം ഉയർന്നത് . ഇതോടെ സോഷ്യൽ മീഡിയ സ്നാപ്ചാറ്റിന് പൊങ്കാല തുടങ്ങി . സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സ്നാപ്ചാറ്റിന് ട്രോളും പൊങ്കാലയുമായി വലിയ ആക്രമണമാണ് സ്നാപ് ചാറ്റിനെതിരെ നടന്നത് . സംഗതി വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സ്നാപ്ചാറ്റ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട് . തനിക്കെതിരെ ഉയരുന്ന വിമർശനത്തിന് സ്നാപ്ചാറ്റ് തലവൻ നൽകുന്ന വിശദീകരണം കൂടി കേൾക്കൂ . എന്തായാലും സ്നാപ്ചാറ്റിനെതിരായ പൊങ്കാല പലവഴിക്കും പാളിയെന്ന വാർത്തയും വരുന്നുണ്ട് . സ്നാ പ്ചാ റ്റി നു പ ക രം പ്ര തി ഷേ ധ ക്കാ ർ സ്നാ പ്ഡീ ലി ന് ആ പ്പി ൾ - ഗൂ ഗി ൾ പ്ലേ സ്റ്റോ റു ക ളി ൽ മോ ശം റേ റ്റിം ഗ് ന ൽ കി . കു റ ച്ചു സ മ യ ത്തി നു ശേ ഷം ഇ ത് ചൂ ണ്ടി ക്കാ ട്ടി നി ര വ ധി ആ ളു ക ൾ രം ഗ ത്തെ ത്തി യ തോ ടെ പ്ര തി ഷേ ധ ക്കാ ർ ഭാ ഗി ക മാ യി പി ൻ വ ലി ഞ്ഞു .
3
കൌമാരക്കാരെ കെണിയിൽ വീഴ്ത്തുന്ന ഓൺലൈൻ ഗെയിമായ ബ്ലൂവെയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി . ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ സാങ്കേതികമായ പ്രയാസമുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി . ഓൺലൈൻ ഗെയിമുകൾ ആപ്ലിക്കേഷൻ ഗെയിമുകൾ പോലെ നിയന്ത്രിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത് . അതേസമയം ബ്ലൂ വെയിൽ പോലുള്ള സോഷ്യൽ മീഡിയ ഗെയിമുകളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി . ഇത്തരം ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ചുള്ള സ്കൂൾ കുട്ടികൾക്കിടയിൽ ബോധവത്കരണ നടത്തുന്നതിനായി ബോധവൽക്കരണം സംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു . കുട്ടികളെ ജീവിതത്തിന്റെ മനോഹാരിതയെ പറ്റി ബോധവാന്മാരാക്കണമെന്നും ജസ്റ്റിസുമാരായ എൻ . ഖൻവിൽക്കർ ഡി . വൈ . ചന്ദ്രചൂഢ് എന്നിവരുൾപ്പെടുന്ന ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട് . ഇതിനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്നും കോടതി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു . ബ്ലൂ വെയിലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആത്മഹത്യകളെ കുറിച്ച് പഠിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് . കുട്ടികളുടെ ജീവൻ അപഹരിക്കുന്ന ഡിജിറ്റൽ ഗെയിമുകളിൽ ബോധവത്കരണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ സ്നേഹ കലിത നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി . ഒക്ടോബർ 27 ന് , കൊലയാളി ഗെയിമായ ബ്ലൂവെയ്ൽ ദേശീയ പ്രശനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു . ഗെയിമിനെതിരെ ബോധവത്കരണ പരിപാടി ദൂരദർശനും സ്വകാര്യ ചാനലുകളും സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു . പ്രത്യേക ലിങ്കുകൾ വഴി ലഭ്യമാകുന്ന ബ്ലൂവെയിൽ ഗെയിം 50 ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് . വിചിത്രമായ നിർദേശങ്ങളിലൂടെ മുന്നോട്ട് പോകുന്ന കളിക്കാരൻ അവസാനഘട്ടത്തിൽ ആത്മഹത്യ തെരഞ്ഞെടുക്കുന്നതോടെയാണ് ഗെയിം അവസാനിക്കുന്നത് . റഷ്യയിൽ 130 ഒാളം പേരുടെ ജീവനാണ് മരണക്കളി പൊലിച്ചതെന്നാണ് റിപ്പോർട്ട് .
3
റിലയൻസ് ജിയോയുമായി ഏറ്റുമുട്ടാൻ ഉറച്ച് നിൽക്കുകയാണ് ബിഎസ്എൻഎൽ . താരിഫ് കുറച്ചു കൊണ്ടുള്ള റിലയൻസ് ജിയോ രീതിക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് താരിഫ് നിരക്കിൽ പോരാട്ട നിലപാടെടുത്ത് കഴിഞ്ഞു . എല്ലാ മൊബൈൽ നെറ്റ്വർക്ക് ദാതാക്കൾക്കും റിലയൻസ് ജിയോ കടുത്ത വെല്ലുവിളിയാണെന്ന് സമ്മതിച്ച ബിഎസ്എൻഎൽ ഓഫറുകളുടെ കാര്യത്തിൽ ജിയോക്കൊപ്പം കിടപിടിക്കുമെന്ന് ഉറപ്പ് നൽകുന്നു . റിലയൻസ് ജിയോ തരംഗത്തിൽ മറ്റ് നെറ്റ്വർക്കുകൾ മങ്ങിയപ്പോൾ 1 രൂപയ്ക്ക് 1ജിബി നെറ്റ് എന്ന നിരക്കിൽ അൺലിമിറ്റഡ് വയർലൈൻ ബ്രോഡ്ബാൻഡ് പ്ലാനുമായാണ് ബിഎസ്എൻഎൽ മത്സരത്തിന് ഒരുങ്ങിയത് . കൂടുതൽ നെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഉദ്ദേശിച്ചായിരിക്കും ഓഫർ ലഭ്യമാകുകയെന്നും ബിഎസ്എൻഎൽ പ്രൊമോഷണൽ പ്ലാനിൽ പറയുന്നു . റിലയൻസ് ജിയോ 4ജി പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ബിഎസ്എൻഎൽ വെളിപ്പെടുത്തൽ ഉപഭോക്താക്കളെ സ്വാധീനിക്കുകയും ചെയ്തു . ഇതോടെ താരിഫിലും ജിയോക്കൊപ്പം എത്താൻ ബിഎസ്എൻഎൽ തീരുമാനമെടുത്തതായി എംഡി ശ്രീവാസ്തവ അറിയിച്ചു . നിലവിലെ സാഹചര്യത്തിൽ ജിയോക്കൊപ്പം കിടപിടിക്കാൻ ബിഎസ്എൻഎലിന് ആകുമെന്നും എംഡി ഉറപ്പ് നൽകുന്നു .
3
ആശിഷ് നെഹ്റ കരിയർ അവസാനിപ്പിച്ചത് മറ്റൊരു ഇന്ത്യൻ ഇതിഹാസത്തിനും അവകാശപ്പെടാനാകാത്ത നേട്ടവുമായി . അവസാന രാജ്യാന്തര മത്സരത്തിൽ ആശിഷ് നെഹ്റ പന്തെറിഞ്ഞത് ആശിഷ് നെഹ്റ എൻഡിൽ നിന്ന് . രണ്ട് പതിറ്റാണ്ടു നീണ്ടുനിന്ന നെഹ്റയുടെ കരിയറിനുള്ള ആദരമായാണ് ദില്ലി & ജില്ലാ ക്രക്കറ്റ് അസോസിയേഷൻ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലെ ഒരു ബൌളിംഗ് എൻഡിന് നെഹ്റയുടെ പേരുനൽകിയത് . ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിൻറെ ജിമ്മി ആൻഡേഴ്സിന് മാത്രമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത് . ബുധനാഴ്ച്ച ദില്ലിയിൽ ന്യൂസീലൻഡിനെതിരായ ആദ്യ ട്വൻറി20യോടെയാണ് ഇന്ത്യൻ മീഡിയം പേസർ വിരമിച്ചത് . ആശിഷ് നെഹ്റ എൻഡ് എന്ന എന്നെഴുതിയ വലിയ ബാനറും സ്റ്റേഡിയത്തിലുണ്ടായിരുന്നു . 164 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം രണ്ട് ലോകകപ്പുകൾ നേടിയിട്ടുണ്ട് . ഹോം ഗ്രൌണ്ടായ ഫിറോസ് ഷാ കോട്ലയിൽ വിരമിക്കാനുള്ള അവസരം വേണമെന്ന താരത്തിൻറെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ബിസിസിഐ നെഹ്റയ്ക്ക് അവസാന മത്സരത്തിന് അവസരം നൽകിയത് .
2
ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു ' പുലിമുരുകൻ ' . പിന്നീടുള്ള ദിവസങ്ങളിലും മൌത്ത്പബ്ലിസിറ്റി വഴി തീയേറ്ററുകളിലെ തിരക്ക് നിലനിർത്താനായി ഈ വൈശഖ് ചിത്രത്തിന് . ഏറ്റവും വേഗത്തിൽ 25 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡായിരുന്നു അടുത്തത് . ഒരാഴ്ചകൊണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത് . കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളിൽ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത് . യൂറോപ്പിൽ മാത്രം 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക . ഈ സ്ക്രീനുകളിലെയെല്ലാം ആദ്യ പ്രദർശനങ്ങളുടെ ബുക്കിംഗ് ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട് . വിദേശ റിലീസുകൾ കൂടി പരിഗണിക്കുമ്പോൾ ആദ്യമായി 100 കോടി കളക്ഷൻ നേടുന്ന മലയാളചിത്രമാവാനുള്ള വലിയ സാധ്യതയാണ് പുലിമുരുകന് മുന്നിലുള്ളത് .
1
ഷോപ്പിങ്ങും വിനോദവും ആസ്വാദ്യകരമാക്കാൻ വോഡഫോണും ആമസോണും ചേർന്ന് 18 - 24 വയസിന് ഇടയിലുള്ള വോഡഫോൺ വരിക്കാർക്ക് ആമസോൺ പ്രൈം വാർഷിക മെംബർഷിപ്പിന് 50 ശതമാനം ഡിസ്കൌണ്ട് പ്രഖ്യാപിച്ചു . വോഡഫോൺ യുവ വരിക്കാർക്ക് ഇനി ആമസോൺ പ്രൈം അംഗത്വം 499 രൂപയ്ക്ക് ലഭ്യമാകും . ആമസോൺ പ്രൈം അംഗങ്ങൾക്ക് പരിധിയില്ലാതെ ദേശീയവും അന്തർദേശീയവുമായ വീഡിയോ കണ്ടന്റ് , പല ഭാഷകളിലുള്ള പരസ്യ രഹിത സംഗീതം , വിവിധ ഡീലുകൾ തുടങ്ങിയവ സൌജന്യമായും വേഗത്തിലും ലഭ്യമാകും . ജൂലൈ 16ന് മുമ്പ് റജിസ്റ്റർ ചെയ്യുന്നവർക്ക് 36 മണിക്കൂർ നീണ്ട പ്രൈം ഡേ ( ജൂലൈ 16 ഉച്ചയ്ക്കു 12 മുതൽ ജൂലൈ 17 അർധരാത്രി വരെ ) ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . എക്സ്ക്ലൂസിവ് ലോഞ്ചുകൾ , ബ്ലോക്ക്ബസ്റ്റർ ഡീലുകൾ , എന്റർടെയ്ൻമെന്റ് പ്രീമിയറുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭിക്കും . ഇന്നത്തെ ഹൈപ്പർ കണക്റ്റഡ് ഡിജിറ്റൽ ലോകത്ത് യുവജനങ്ങൾ പുതിയ അനുഭവങ്ങൾ തേടുന്നവരാണെന്നും ഇതിനായാണ് പരിധിയില്ലാത്ത വിഭവങ്ങളുമായി യുവജനങ്ങൾക്ക് മാത്രമായി വോഡഫോൺ യു അവതരിപ്പിച്ചിരിക്കുന്നതെന്നും ഇതിനോട് ചേർന്ന് ആമസോൺ പ്രൈം കൂടി വരുന്നതോടെ യുവ വരിക്കാർക്ക് നിരവധിയായ സിനിമകൾ , വീഡിയോകൾ , ടിവി ഷോകൾ , സംഗീതം ഷോപ്പിങ് തുടങ്ങിയവയെല്ലാം ആസ്വദിക്കാമെന്നും സൂപ്പർനെറ്റ് 4ജിയിൽ ഇതെല്ലാം ആസ്വദിക്കാനായി യുവ വരിക്കാരെ ക്ഷണിക്കുകയാണെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പറഞ്ഞു . ആമസോൺ പ്രൈം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വോഡഫോണുമായി ചേർന്ന് പകുതി നിരക്കിൽ കൂടുതൽ യുവജനങ്ങളിലേക്ക് എത്താനാകുമെന്നും നൂതനമായ ഈ സഹകരണത്തിലൂടെ അംഗങ്ങൾക്ക് കൂടുതൽ വിനോദവും ഷോപ്പിങും അവിശ്വസനീയമായ നിരക്കിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ആമസോൺ ഇന്ത്യ പ്രൈം മേധാവിയും ഡയറക്ടറുമായ അക്ഷയ് സാഹി പറഞ്ഞു . ഓഫർ ലഭിക്കാൻ വോഡഫോൺ വരിക്കാർ മൈ വോഡഫോൺ ആപ്പിലൂടെ സൈൻ അപ്പ് ചെയ്ത് വോഡഫോൺ സെക്യൂർ പേയ്മെന്റ് മോഡിലൂടെ 499 രൂപ അടയ്ക്കുക . തുടർന്ന് ആമസോൺ ഡോട്ട് ഇന്നിലെത്തി ഒരു വർഷത്തേക്കുള്ള പ്രൈം മെമ്പർഷിപ്പ് ആക്റ്റിവേറ്റ് ചെയ്ത് നേട്ടങ്ങൾ ആസ്വദിക്കാം . ഈ ഓഫറിലൂടെ യുവ വരിക്കാർക്ക് സൌജന്യമായും വേഗത്തിലും ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ഡീലുകളിൽ പങ്കെടുക്കാൻ അവസരവും ലഭിക്കുന്നുവെന്ന് മാത്രമല്ല പ്രീമിയം സിനിമകൾ , ഏറ്റവും പുതിയ വീഡിയോകൾ , ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് , ബോളിവുഡ് സിനിമകൾ , ടിവി ഷോകൾ , ഹാസ്യ പരിപാടികൾ , വിവിധ ഭാഷകളിൽ പരിധിയില്ലാത്ത ലക്ഷക്കണക്കിന് വരുന്ന ഗാനങ്ങളുടെ ഡൌൺലോഡിങ് തുടങ്ങിയവയെല്ലാം ആസ്വദിക്കാം . സിനിമകൾ , ടിവി പരിപാടികൾ , പ്രൈം വീഡിയോകൾ പരിധിയില്ലാത്ത ഗാനങ്ങൾ , ഡീലുകളിൽ നേരത്തെ പങ്കെടുക്കാൻ അവസരം , തുടങ്ങിയവയെല്ലാം ലഭ്യമാണ് . പ്രൈം മെംബറാകാൻ www . amazon . in / prime ലോഗ് ഓൺ ചെയ്യുക .
3
ഫേസ്ബുക്കിൽ വൈറലാകുന്ന പോസ്റ്റുകൾക്ക് നിയന്ത്രണവുമായി ഫേസ്ബുക്ക് രംഗത്ത് . പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറൽ പോസ്റ്റുകൾക്കാണ് ഫേസ്ബുക്ക് നിയന്ത്രണം കൊണ്ടുവരുന്നത് . ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അൽഗോരിതത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു . ആളുകൾക്ക് ഇടയിൽ പ്രശ്നമുണ്ടാകുന്ന ഉള്ളടക്കമുള്ള പോസ്റ്റുകളിൽ നിരന്തരമായി ഇടപെടലുകൾ നടത്താൻ ആഗ്രഹമുണ്ട് . ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് ആളുകൾ കൂടുതൽ ഇടപെടലുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് , ഇത് നിയന്ത്രിക്കണമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുക്കർബർഗ് പറഞ്ഞു . ഇതിനായി നിരവധി മാറ്റങ്ങൾക്ക് ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട് . ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുകയും പിന്നീട് അന്തിമ തീരുമാനമെടുക്കുകയും ചെയ്യും . ഉള്ളടക്കത്തെ സംബന്ധിച്ച നയങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളുടെ തീരുമാനങ്ങൾ ഉപയോക്താക്കളെ കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റും .
3
ദില്ലി ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിലെ ഗേറ്റിന് മുൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ പേര് നൽകി ആദരിച്ചു . തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് സെവാഗ് പ്രതികരിച്ചു . ഇതേ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യ - ന്യൂസിലാൻഡ് ടി20 മൽസരത്തിന് മുന്നോടിയായാണ് മെയിൻ ഗേറ്റിന് വീരേന്ദർ സെവാഗ് ഗേറ്റ് എന്ന് പേരു നൽകിയത് . ഗേറ്റിൽ സെവാഗിന്റെ ചിത്രവും കരിയർ സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ട് . ഒപ്പം ലെജൻഡ്സ് ആർ ഫോറെവർ എന്ന വാചകവും നൽകിയിട്ടുണ്ട് . സ്റ്റേഡിയത്തിലേക്ക് കാണികൾ പ്രവേശിക്കുന്ന മൂന്നാം നമ്പർ ഗേറ്റാണ് ഇനിമുതൽ വീരേന്ദർ സെവാഗ് ഗേറ്റ് എന്ന് അറിയപ്പെടുക . ദില്ലിയിൽനിന്ന് ഇത്തരമൊരു ആദരം ആദ്യ ലഭിച്ചത് തനിക്കാണെന്നും , അത് നൽകിയ ദില്ലി ക്രിക്കറ്റ് അസോസിയേഷന് നന്ദിയുണ്ടെന്നും സെവാഗ് പറഞ്ഞു . ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റ് മാറ്റിമറിച്ചത് സെവാഗ് ആണെന്ന് ഡിഡിസിഎ ചീഫ് മദൻലാൽ പറഞ്ഞു . സെവാഗ് വരുന്നതിന് മുമ്പ് ഇന്ത്യ ഒരുദിവസം 240 - 250 റൺസ് വരെയാണ് സ്കോർ ചെയ്തിരുന്നത് . എന്നാൽ സെവാഗ് വന്നതോടെ ഇത് 350 - 360 എന്ന നിലയിലേക്ക് മാറി . ഇത് ഇന്ത്യൻ ക്രിക്കറ്റിനെയാകെ മാറ്റിമറിച്ചു . ഇന്ത്യ കൂടുതൽ മൽസരങ്ങൾ വിജയിക്കുന്നതിന് സെവാഗിന്റെ സാന്നിദ്ധ്യം നിർണായകമായെന്നും മദൻലാൽ പറഞ്ഞു .
2
ചിലർ മൊബൈൽ ആപ്പുകളും സിനിമകളും ഡൌൺലോഡ് ചെയ്യാനും ഈ സൌകര്യം ദുരുപയോഗിക്കുന്നുണ്ട് . യുവാക്കൾ മണിക്കൂറുകൾ സ്റ്റേഷനിൽ തമ്പടിച്ച് സൌജന്യ ഇൻറർനെറ്റ് സൌകര്യം ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . നിലവിൽ ഒരു ജി . ബി വൈ - ഫൈയാണ് പട്ന സ്റ്റേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നത് . വേഗത തീരയില്ലാത്തതിനാൽ ഇത് പത്ത് ജി . ബിയായി ഉയർത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട് . ജയ്പൂർ സ്റ്റേഷനാണ് ഇന്റർനെറ്റ് ഉപയോഗത്തിൽ രണ്ടാമത് . ബംഗലൂരു , ന്യുഡൽഹി എന്നിവയാണ് തൊട്ടുപിന്നിൽ . ബിഹാറിൽ ആദ്യമായി വൈ - ഫൈ സൌകര്യം ഏർപ്പെടുത്തിയത് പട്ന റെയിൽവേ സ്റ്റേഷനിലാണ് . കഴിഞ്ഞ മാസമാണ് ഈ സൌകര്യം ഏർപ്പെടുത്തിയത് . പ്രതിദിനം 200ൽ ഏറെ ട്രെയിനുകൾ കടന്നുപോകുന്ന ഈ സ്റ്റേഷൻ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണ് .
3
ഐഓഎസ് ആൻഡ്രോയിഡ് പതിപ്പുകളിൽ ചോദ്യ സ്റ്റിക്കറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം . ഉപയോക്താക്കൾ തമ്മിലുള്ള ആശയവനിമിയം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇൻസ്റ്റാഗ്രാം ' ക്വസ്റ്റിയൻ ബോക്സ് ' ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് . ഇൻസ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം ചോദ്യങ്ങൾ നൽകാവുന്ന ബോക്സ് നൽകാൻ സാധിക്കുന്ന ഫീച്ചറാണിത് . ചോദ്യങ്ങൾ കാണുന്ന ഉപയോക്താക്കൾക്ക് ആ ചോദ്യത്തിന് ബോക്സിനുള്ളിൽ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും . അത് റസ്റ്റോറന്റുകളുടെ നിർദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം . ഈ സ്റ്റിക്കർ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു . ഇത് ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾ സ്റ്റോറീസിനൊപ്പം ഒരു സ്റ്റിക്കർ കൂടി ചേർക്കണം . ചോദ്യമോ കാഴ്ചക്കാർക്ക് മറുപടി പറയാനുള്ള സ്ഥലമോ അതിൽ നൽകാം . കാഴ്ചക്കാർ ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ നോട്ടിഫിക്കേഷൻ ആ സ്റ്റോറിയ്ക്ക് താഴെ കാണാൻ സാധിക്കും . വ്യൂവേഴ്സ് ലിസ്റ്റിലാണ് മറുപടികളും കാണുക .
3
ജിയോ സിം ഒരിക്കൽ സ്മാർട്ട്ഫോണിൽ ഉപയോഗിച്ചാൽ മറ്റു കമ്പനികളുടെ സിമ്മുകൾ അതേ ഫോണിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന ശബ്ദസന്ദേശം വാട്ട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളിൽ വ്യാപിക്കുകയാണ് . പുതിയ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളുമായാണ് ജിയോ എത്തിയത് . എന്നാൽ ഇതോടൊപ്പം നിരവധി അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു . എന്നാൽ മറ്റ് ടെലികോം കമ്പനികൾ നൽകുന്ന അതേ സിം തന്നെയാണ് ജിയോയും നൽകുന്നത് . എന്നാൽ പലരും ഇത്തരം പരാതികളുന്നയിക്കാൻ പ്രധാന കാരണം ജിയോയിലെ എൽടിഇ സംവിധാനമാണ് . ർ ലോങ് ടേം ഇവല്യൂഷൻ ആണ് എൽടിഇ . ഉയർന്ന വേഗത്തിലുള്ള ടെലിഫോൺ , ഡേറ്റ സേവനം ലഭ്യമാക്കാൻ പാകത്തിനു നെറ്റ്വർക്ക് സാങ്കേതികത മെച്ചപ്പെടുത്തുകയാണിതിൽ . എൽടിഇ മോഡിൽ ജിയോ സിം ഉപയോഗിച്ച് മറ്റു സിമ്മുകൾ മാറ്റിയിടുമ്പോൾ നെറ്റ്വർക്ക് മോഡ് മാറ്റണമെന്ന് വിദഗ്ധർ പറയുന്നു . 3ജിയിലേക്കോ 2 ജിയിലേക്കോ സെറ്റിങ്സിലെ നെറ്റ്വർക്ക് സെറ്റിംഗ്സ് ഓപ്ഷനിൽ പോയി മാറ്റാം .
3
രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാലിന് ചരിത്ര നേട്ടം . ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളമെന്ന അപൂർവ്വ നേട്ടമാണ് സിയാൽ സ്വന്തമാക്കിയത് . ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഈ സമ്പത്തിക വർഷം 23 ശതമാനം വളർച്ചയാണ് സിയാൽ കൈവരിച്ചത് . 19 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ സിയാൽ ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ് . 175 പേരുമായി ചെന്നൈയിൽ നിന്നും ഇൻഡിഗോ വിമാനം പറന്നിറങ്ങിയതോടെയാണ് ഈ നേട്ടം സ്വന്തമായത് . കഴിഞ്ഞ സാമ്പത്തിക വർഷം 96.63 ലക്ഷം പേരായിരുന്നു - ആഭ്യന്തര - രാജ്യാന്താര യാത്രക്കാരായെത്തിയത് . ചരിത്ര നേട്ടത്തിലേക്ക് പറന്നിറങ്ങിയ യാത്രക്കാരെ സിയാൽ എം . ഡി വി . ജെ കുര്യന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു
0
എസ്ബിഐ അടക്കമുള്ള ബാങ്കകൾ വായ്പാ പലിശ നിരക്കുകൾ ഉയർത്തിയതോടെ വീടും വാഹനവുമൊക്കെ ഇനി അൽപ്പം കൂടി ചിലവേറിയ സ്വപ്നമായി മാറും . റിസർവ് ബാങ്കിൻറെ വായ്പാ അവലോകന സമിതി യോഗത്തിന് മുന്നോടിയായി 10 ബേസിസ് പോയിൻറുകളുടെ ( 0.10 ശതമാനം ) വർദ്ധനവാണ് പ്രമുഖ ബാങ്കുകളെല്ലാം വരുത്തിയിരിക്കുന്നത് . സി ബാങ്ക് , ഐ . സി . ഐ . സി . ഐ ബാങ്ക് , കൊട്ടക് മഹീന്ദ്ര , യൂണിയൻ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയെല്ലാം ഇതിനോടകം തന്നെ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട് . ജൂൺ ആറിനാണ് റിസർവ് ബാങ്കിൻറെ അവലോകന സമിതി യോഗം ചേരുന്നത് . ആർ ഒരു വർഷത്തേക്ക് 8.25 ശതമാനമായാണ് എസ് . ബി . ഐ നിശ്ചയിച്ചിരിക്കുന്നത് . നേരത്തെ ഇത് 8.15 ശതമാനമായിരുന്നു . ഈ വർഷം ഇത് രണ്ടാം തവണയാണ് എസ് . ബി . ഐ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് . സി ബാങ്ക് ഭവന വായ്പകളുടെ പലിശ നിരക്കിന് അടിസ്ഥാനമാക്കുന്ന പി . എൽ . ആർ നിരക്ക് 8.50 ശതമാനമായാണ് കൂട്ടിയത് . ഐ . സി . ഐ . സി . ഐ ബാങ്കും 8.40 ശതമാനമാക്കി . പഞ്ചാബ് നാഷണൽ ബാങ്ക് ഒരു വർഷത്തേക്ക് 8.4 ശതമാനമാനവും യൂണിയൻ ബാങ്ക് 8.45 ശതമാനവുമാക്കിയിട്ടുണ്ട് . 20 പോയിന്റുകളാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് കൂട്ടിയത് . 8 . 9 ശതമാനമായിരിക്കും ഇനി എം . സി . എൽ . ആർ .
0
സൈബർ ആക്രമണങ്ങൾ ഇക്കാലത്ത് ഒരു വാർത്തയല്ല , പക്ഷെ അതിനെതിരായ പ്രതികരണങ്ങൾ ഇന്ന് വാർത്തയാണ് . തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ കേസ് കൊടുക്കാൻ തയ്യാറാകുന്നതും കുറ്റവാളികൾ പിടിയിലാകുന്നതും സൈബർ ലോകത്തെ പുതിയ സംഭവങ്ങളാണ് . തന്നെ ആർക്കും കണ്ടെത്താൻ കഴിയില്ല എന്ന ധാരണയിൽ എഴുതിയും പടച്ചും വിടുന്ന അശ്ലീലങ്ങളും ഭീഷണികളുമടക്കം ഇന്ന് കണ്ടെത്താൻ സാധിക്കുമെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു . നടി പാർവതിയടക്കമുള്ളവരുടെ പ്രതികരണങ്ങൾക്ക് ഫലമുണ്ടായതും ഇതിൻറെ തെളിവുകളാണ് . ഇത്തരത്തിൽ പൊലീസിൻറെ സഹായത്തിൽ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കുമെന്ന് വിശ്വാസം ഉയർന്നുവരുന്നതും ആശാസ്യമാണ് . ഇതേ രീതിയിൽ സൈബർ ആക്രമണത്തിനിരയായ നടിയും പ്രൊഡ്യൂസറുമായ ജിപ്സ ബീഗവും പരാതിയുമായി എത്തിയിരിക്കുകയാണ് . തൻറെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഇവരുടെ പോരാട്ടം . വിവാദങ്ങളെ കുറിച്ച് ഭയമില്ലെന്നും എൻറെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണമെന്നും ജിപ്സ പറയുന്നു . രണ്ട് വർഷമായി സിനിമാരംഗത്ത് നടിയും പ്രൊഡ്യൂസറുമായി ജോലി ചെയ്യുകയാണ് ജിപ്സ . മാണിക്യമലരായ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമർ ലുലുവിൻറെ ഒരു അഡാറ് ലവ് എന്നചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട് ജിപ്സ . തനിക്കെതിരായ ആക്രമണത്തിൽ രൂക്ഷമായ പ്രതികരണത്തോടൊപ്പം കൊച്ചി കമ്മീഷണർക്ക് നൽകിയ പരാതിയുടെ പകർപ്പും ജിപ്സ പോസ്റ്റിൽ ചേർക്കുന്നുണ്ട് . ജിപ്സയുടെ കുറിപ്പിൻറെ പൂർണരൂപം വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ടും ഇത്പോലെയുള്ളcyber Crime ന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും . എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടുമാണ് ഞാൻ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത് . ഇൻറർനെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽകൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യൻമാർക്കോ എതിരായി യുള്ള എന്റെ പ്രതിഷേധമായി നിങ്ങൾ ഈ കുറിപ്പിനെ കാണണം . കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യനോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച് കഴിയുമ്പോൾ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേൽ ആകരുത് പരാക്രമം . . . . . . . . . . . ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല . . . . . നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല . നിയമത്തിന്റെ പൂർണ്ണ Supportഓടുകൂടി തന്നെ നല്ല തല്ലും നാടൻ പ്രയോഗങ്ങളും പിതൃശൂന്യനായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട് . . . . ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബർ ലോട്ടറിയും . . . . . . . ആരായാലും അവന്റെ സമയം തെളിഞ്ഞു . . . . ആറ്റുകാൽ രാധാകൃഷ്ണന്റെ നമ്പർ കിട്ടുമെങ്കിൽ ആ ഭാഗ്യവാൻ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും . . . . അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോൾ ചുളുവിൽ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുൻപേ പൂജാതനായ നിങ്ങൾക്ക് അത് ഉപയോഗപ്രദമാവും . . . എന്റെ fb friendsകൾകളോട് , അശ്ലീല wats app group കളെ ആശ്രയിക്കേണ്ടതില്ല എന്റെ pics കിട്ടുവാൻ . നിങ്ങൾ fb യിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല . ഇത് അറിയിക്കുവാൻ വേണ്ടി Messenger ആരും തപ്പണ്ട . എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവർക്കും പിൻതുണ നൽകിയ എന്റെ എല്ലാ നല്ലവരായ friends നും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി . . . . . . . . . . . . . . NB - - [ [ ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തിൽ കാണുന്ന എന്ത് അനീതിയ്ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും . തോറ്റ് പിൻമാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല . ഫലമുള്ള വൃക്ഷത്തിലേ എറിയൂ . . . . . . . ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും without Sensering . . . അടി കൊടുക്കേണ്ട സാഹചര്യത്തിൽ അടിക്കും . തീയിൽ കുരുത്തത് വെയിലത്ത് വാടില്ല . . . ] ] എന്ന് നിങ്ങളുടെ സ്വന്തം
1
പൊതു ചടങ്ങിന് എത്തിയപ്പോൾ ധരിച്ച വസ്ത്രത്തിൻറെ പേരിൽ ജയിലിൽ കിടക്കേണ്ട അവസ്ഥയിലാണ് ഈജിപ്ഷ്യൻ നടി റാനിയ യൂസഫ് . കേസിലെ വാദത്തിനൊടുവിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരിക . കെയ്റോ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് റാനിയക്ക് ഇത്രയും വലിയ പണി കൊടുത്തത് . കറുപ്പ് നിറത്തിൽ ട്രാൻസ്പറൻറായ വസ്ത്രമാണ് റാനിയ ധരിച്ചത് . ഇതോടെ നടിയുടെ വസ്ത്രധാരണം നാടിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയത് . സംഭവം വിവാദമായതോടെ നടി മാപ്പ് ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട് . ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ വസ്ത്രം ധരിക്കില്ലായിരുന്നുവെന്ന് റാനിയ പറഞ്ഞു . ഇങ്ങനെ രോഷം രാജ്യത്തുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല . ആദ്യമായാണ് ഇത്തരമൊരു വസ്ത്രം ധരിക്കുന്നതെന്നും റാനിയ കൂട്ടിച്ചേർത്തു . ഇതാദ്യമായല്ല ഈജിപ്തിൽ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് . കഴിഞ്ഞ വർഷം ഗായിക ഷെെമ അഹമ്മദിനെ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു . ഐ ഹാവ് ഇഷ്യൂസ് എന്ന ആൽബത്തിൽ അശ്ലീലചുവയുള്ള തരത്തിൽ വാഴപ്പഴം കടിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത് . പിന്നീട് രണ്ട് വർഷം എന്നുള്ളത് ഒന്നാക്കി കുറച്ചിരുന്നു .
1
സാംസങ്ങിനെതിരായ പകർപ്പവകാശ കേസിൽ ആപ്പിളിന് ജയം . സാം സങ്ങ് ക മ്പ നി 3677.35 കോ ടി രൂ പ ആ പ്പി ളി ന് ന ഷ്ട പ രി ഹാ രം ന ൽ ക ണ മെ ന്നാണ് യു എ സി ലെ കോ ട തി ഉ ത്ത ര വി ട്ടു . ഐ ഫോ ണി ലെ സാ ങ്കേ തി ക വി ദ്യ ക ൾ സാം സങ്ങ് കോ പ്പി യ ടി ച്ച് തങ്ങളുടെ സ്മാർട്ട്ഫോൺ ബ്രാൻറായ ഗാ ല ക്സി യി ൽ ചേ ർ ത്തു വെ ന്നാ രോ പി ച്ചാണ് ആ പ്പി ൾ കേസ് നൽകിയത് . 2011 മു ത ൽ ഈ കേസ് ആരംഭിച്ചത് . ത ങ്ങ ളു ടെ പേ റ്റ ൻറ് സാം സങ്ങ് ലം ഘി ച്ചു വെ ന്നാ ണ് ആ പ്പി ൾ ആ രോ പി ച്ചി രു ന്ന ത് . എ ന്നാ ൽ ഈ ആ രോ പ ണം സാം സങ്ങ് നി ഷേ ധി ച്ചു . എ ന്നാ ൽ ആ പ്പി ളി ൻറെ ര ണ്ട് പേ റ്റ ൻറു ക ൾ സാം സങ്ങ് ലം ഘി ച്ച താ യി കോ ട തി ക ണ്ടെ ത്തി . സാ ൻ ജോ സി ലെ നോ ർ ത്ത ൺ ക ലി ഫോ ർ ണി യ യു എ സ് ഡി സ്ട്രി ക്ട് കോ ട തി യാ ണ് വി ധി പ്ര സ്താ വി ച്ച ത് . 2012ൽ കീ ഴ്ക്കോ ട തി 6825 കോ ടി രൂ പ ആ പ്പി ളി ന് ന ഷ്ട പ രി ഹാ രം വി ധി ച്ചി രു ന്നു . നീ ണ്ട വാ ദ ത്തി നൊ ടു വി ൽ 2015ൽ 2730 കോ ടി രൂ പ യാ യി ന ഷ്ട പ രി ഹാ ര തു ക കു റ ച്ചി രു ന്നു . എന്നാൽ ആ ൻ ഡ്രോ യ്ഡ് ഫോ ണു ക ളു ടെ വി ൽ പ്പ ന കു തി ച്ച തോ ടെ കൂ ടു ത ൽ ന ഷ്ട പ രി ഹാ ര തു ക ആ വ ശ്യ പ്പെ ട്ടു ആ പ്പി ൾ വീ ണ്ടും കോ ട തി ക യ റു ക യാ യി രു ന്നു .
3
വിവാഹചടങ്ങുകൾക്ക് കോലിയും അനുഷ്കയും ഒരുങ്ങുമ്പോൾ ചടങ്ങുകളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് ഉറ്റ് നോക്കുകയാണ് ആരാധകർ . ഏതാനും താരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഇറ്റാലിയൻ വെഡ്ഡിങ് തീർത്തും സ്വകാര്യമായൊരു ചടങ്ങായിരിക്കുമെന്നാണ് സൂചനകൾ . ആമിർ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ തമ്പുരാൻ സച്ചിൻ ടെൻഡുൽക്കറും യുവരാജ് സിങ്ങും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരങ്ങൾ . ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോർട്ട് വിവാഹ വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ . കനത്ത സുരക്ഷയിലുള്ള റിസോർട്ടിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക . ഡിസംബർ പന്ത്രണ്ടിന് വിവാഹം നടക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ . അനുഷ്കയുടെ ബോളിവുഡ് അരങ്ങേറ്റ ദിനത്തോടുള്ള പ്രിയമാണ് ഈ തിയതി തിരഞ്ഞെടുക്കുന്നതിന് പിന്നിലെന്നാണ് സൂചന . ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നത് . 2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത് . ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകർ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി . തുടർന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക .
1
മലയാളികളെ ഏറെ നിരാശപ്പെടുത്തുന്ന ആ തീരുമാനമായിരുന്നു ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൻറെ പുതിയ പതിപ്പിൻറെ പേര് . പുതിയ ആൻഡ്രോയ്ഡിന് നെയ്യപ്പത്തിൻറെ പേരിടേണ്ടതില്ലെന്ന് തീരുമാനിച്ച ഗൂഗിൾ , പകരം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നൂഗ ( Nougat ) എന്ന മിഠായിയുടെ പേരാണ് നൽകിയിരിക്കുന്നത് . അതായത് ആൻഡ്രോയ്ഡിൻറെ പുതിയ വെർഷൻ ഇനി മേലിൽ ആൻഡ്രോയ്ഡ് നൂഗ എന്നറിയപ്പെടും . ട്വിറ്ററിലൂടെയാണ് പേരിട്ട വിവരം ആൻഡ്രോയ്ഡ് അറിയിച്ചത് . പുതിയ പതിപ്പിന് ആൻഡ്രോയ്ഡ് എൻ എന്ന് പേര് നൽകിയ ശേഷം ഇഷ്ടമുള്ള പലഹാരങ്ങളുടെ പേര് തെരഞ്ഞെടുക്കാൻ കഴിഞ്ഞമാസം അവസരമുണ്ടായിരുന്നു . കണ്ടെത്തിയ പേരുകളുടെ ചുരുക്കപ്പട്ടികയിൽ മലയാളികളുടെ നെയ്യപ്പത്തിനും ഇടം ലഭിച്ചതോടെ സൈബർ മലയാളി സമൂഹം ഒന്നടങ്കം നെയ്യപ്പത്തിനായി രംഗത്തിറങ്ങിയിരുന്നു . നെയ്യപ്പത്തിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന ആഹ്വാനം സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നെങ്കിലും എല്ലാം വിഫലമായിരിക്കുകയാണ് . വൈകാതെ ആൻഡ്രോയ്ഡ് നൂഗ വിവിധ ഗാഡ്ജറ്റുകളിലൂടെ ഉപഭോക്താക്കളുടെ കൈയ്യിലെത്തും . നെയ്യപ്പം എന്ന പേര് ഒരു ഘട്ടത്തിൽ വോട്ടെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും . ഇത് ലോകത്തിലെ എല്ലാ ഭാഗത്തും ഒരു പോലെ ഉച്ചരിക്കാൻ കഴിയില്ല എന്നതിനാൽ ഇത് തള്ളിപ്പോകും എന്ന് വിദഗ്ധർ അന്നെ വ്യക്തമാക്കിയിരുന്നു . എങ്കിലും മലയാളിയുടെ ശ്രമം അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു . അതേ സമയം പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ആൻഡ്രോയ്ഡ് നൂഗ എത്തുന്നത് . ഈ പ്രത്യേകതകൾ ഒന്ന് പരിശോധിക്കാം
3
പെൻഷനുകൾ ബാങ്കുവഴിയാക്കുമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു . സാമൂഹിക ക്ഷേമ പെൻഷൻ 1000 രൂപയാക്കും . ഒരു മാസത്തെ പെൻഷൻ അഡ്വാൻസായി നൽകും . തൊഴിലുറപ്പ് പദ്ധതിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ ഏർപ്പെടുത്തും . ആരോഗ്യ ഇൻഷൂറൻസിന് 1000 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു . അടുത്ത 5 വർഷത്തിനുള്ളിൽ പാർപ്പിടപ്രശ്നം പൂർണമായി പരിഹരിക്കും . കാരുണ്യചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റു . വീടൊന്നിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കും . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനായി സഹകരണബാങ്കിൽ നിന്ന് വായ്പ അനുവദിക്കും . പണി തീരാത്ത വീടുകൾക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കും . . പദ്ധതി വിപുലീകരണത്തിന് 50 കോടി രൂപ വകയിരുത്തും . അഗധികൾക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും . അങ്കണവാടി വർക്കർമാരുടെ ഓണറേറിയത്തിന്റെ പകുതി സർക്കാർ വഹിക്കും . റേഷൻകട നവീകരണത്തിന് പലിശരഹിത വായ്പ നൽകുമെന്ന് തോമസ് ഐസക് പറഞ്ഞു .
0
റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു . ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയിൽ നായികയായി വിദ്യാ ബാലനും എത്തിയപ്പോൾ സിനിമ സൂപ്പർ ഹിറ്റായി . ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തുകയാണ് . കാട്രിൻ മൊഴിയെന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു . രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുന്ന ജ്യോതികയാണ് കാട്രിൻ മൊഴിയിൽ നായികയായി എത്തുന്നത് . 36 വയതിനിലെ , മകളീർ മട്ടും തുടങ്ങിയ സിനിമകളിലെ വിജയം കാട്രിൻ മൊഴിയിലും ആവർത്തിക്കാനാണ് ജ്യോതികയുടെ ശ്രമം . റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയിൽ . വിജയലക്ഷ്മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു . ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത് . ജ്യോതികയുടെ തമാശ നമ്പറുകൾ തന്നെയാണ് സിനിമയുടെ ആകർഷണമെന്ന് ട്രെയിലറിൽ പറയുന്നു . മൊഴിയിലൂടെ ജ്യോതികയ്ക്ക് വൻ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് കാട്രിൻ മൊഴിയും ഒരുക്കുന്നത് . ഒക്ടോബർ 18ന് ചിത്രം പ്രദർശനത്തിന് എത്തും . ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . വിദാർഥ് ജ്യോതികയുടെ ഭർത്താവിന്രെ വഷത്തിൽ എത്തും . ഭാസ്ക്കർ ' കുമരവേൽ , മനോബാല , മോഹൻ റാം , ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ . മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള , കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന ഒരു വിനോദ ചിത്രമായിരിക്കും ' കാട്രിൻ മൊഴി ' എന്ന് സംവിധായകൻ രാധാമോഹൻ പറയുന്നു .
1
മേൽവിലാസം എന്ന ഒറ്റ സിനിമയിലൂടെതന്നെ ശ്രദ്ധേയനായ സംവിധായകനായ മാധവ് രാമദാസൻ . മാധവ് രാമദാസൻ പുതിയ സിനിമയായി എത്തുകയാണ് . ഫേസ്ബുക്കിലൂടെ രകസരമായ പോസ്റ്റിലൂടെയാണ് സിനിമ തുടങ്ങുന്ന കാര്യം മാധവ് രാമദാസൻ അറിയിച്ചിരിക്കുന്നത് . മാധവ് രാമദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സിനിമയുണ്ടാക്കാൻ വേണ്ടത് മൂന്നു കാര്യങ്ങളാണ് - ' തിരക്കഥ , തിരക്കഥ . . . പിന്നെ . . . തിരക്കഥ ' . ആൽഫ്രഡ് ഹിച്ച്കോക്ക് . അടുത്ത സിനിമയ്ക്കായുള്ള തിരക്കഥ പൂർത്തിയായി . മേൽവിലാസത്തിനും അപ്പോത്തിക്കിരിക്കും നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി . പുതിയ സിനിമയ്ക്കും ആശംസകളും പിന്തുണയുമുണ്ടാകണം . ആശ്വാസമായി അമ്മാളൂ . . . . . . . . . . . . . . ഒരു എഴുതിയ തിരക്കഥ അട്ടിയ്ക്ക് വെച്ച് , അതിൽ മേൽ എഴുതിയ പേനയും സമർപ്പിച്ച് , തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്നുള്ള സിനിമ ആചാര്യന്റ വാക്കുകൾ ഉദ്ധരിച്ച് ഒരു സംവിധായകൻ തന്റെ പുതിയ സിനിമ തുടങ്ങാൻ പോവുന്നു . . . . തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകൾ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ ? ആശ്വാസമായി അമ്മാളൂ . . . . ഒരു പാട് ആശ്വാസമായി . സത്യം പറഞ്ഞാൽ എഴുതിയ തിരക്കഥകൾ ഈ വക സംവിധായക പ്രതിഭകൾ കത്തിച്ചു കളയുമല്ലോ എന്ന് കരുതി ഭയന്നിരിക്കുന്ന എന്നെ പോലുള്ള തിരകഥാകൃത്തുക്കൾക്ക് ഈ വാർത്ത ഒരു സിസേറിയൻ പ്രസവത്തിനു തുല്ല്യം തന്നെ . . . ക്യാമറയ്ക്ക് കാലത്തിനെ പച്ചയ്ക്ക് പകർത്തി വെയ്ക്കാൻ പറ്റുമായിരിക്കും . . പക്ഷേ , കാലത്തിന്റെ ചുമരിൽ കോറിയിടുന്ന കലയെ പകർത്തി വെയ്ക്കാൻ അക്ഷര സമർപ്പണം അനിവാര്യമല്ലാതെ എങ്ങിനെ സർ . . . ? താൻ കാണുന്ന കാഴ്ചകളിൽ അക്ഷരകല രാകിനോക്കുന്ന പ്രിയപ്പെട്ട മാധവ് രാംദാസ് . . . , താങ്കളുടെ ഈ തിരിച്ചറിവാണ് ഇന്നും മുൻ ചിത്രങ്ങളായ " മേൽവിലാസ " വും " അപ്പോത്തികിരി " യും പുനർവായനയും കാഴ്ചകളും ആവിശ്യപ്പെടുന്നത് എന്ന് തോന്നുന്നു . . . . അതല്ലേ . . . . കലയുടെ സത്യസന്ധത . . . . ? നമോവാകം അമ്മാളൂ . . . . . . ഈ അക്ഷര സമർപ്പണത്തിനും . . . തിരക്കഥകളുടെ വീണ്ടെടുപ്പിനും . അക്ഷരാർത്ഥത്തിൽ പുതിയ സിനിമയ്ക്ക് ഒരുപാട് ആശംസകളും .
1
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ സ്ക്വാഡിൽ മാറ്റമില്ല . ആദ്യ ടെസ്റ്റുകൾക്ക് പ്രഖ്യാപിച്ച 13 അംഗ ടീമിനെ നിലനിർത്തിയതായി ഓസീസ് സെലക്ഷൻ കമ്മിറ്റി തലവൻ ട്രവർ ഹോൺസ് അറിയിച്ചു . പേസർമാരായ മിച്ചൽ സ്റ്റാർക്ക് , പാറ്റ് കമ്മിൺസ് , ജോഷ് ഹേസൽവുഡ് , പീറ്റർ സിഡിൽ എന്നിവരെ നിലനിർത്തിയപ്പോൾ മോശം ഫോമിലുള്ള മധ്യനിര ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമ്പിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയില്ല എന്നത് ശ്രദ്ധേയമാണ് . പരിക്കേറ്റ ആരോൺ ഫിഞ്ചിന് അടുത്ത മത്സരത്തിൽ കളിക്കാനാകുമെന്നാണ് ടീം സെലക്ഷൻ തെളിയിക്കുന്നത് . മെൽബണിൽ 26 - ാം തിയതി ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റാണ് അടുത്ത മത്സരം . ജനുവരി മൂന്നിന് സിഡ്നിയിൽ അവസാന ടെസ്റ്റിന് തുടക്കമാകും . നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇരുടീമും ഓരോ മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട് . ഓസ്ട്രേലിയ സ്ക്വാഡ് ടിം പെയ്ൻ ( നായകൻ ) , ആരോൺ ഫിഞ്ച് , മാർക്കസ് ഹാരിസ് , ഉസ്മാൻ ഖവാജ , ഷോൺ മാർഷ് , പീറ്റർ ഹാൻഡ്സ്കോമ്പ് , ട്രാവിസ് ഹെഡ് , മിച്ചൽ സ്റ്റാർക്ക് , പാറ്റ് കമ്മിൺസ് , നഥാൻ ലിയോൺ , ജോഷ് ഹേസൽവുഡ് , മിച്ചൽ മാർഷ് , പീറ്റർ സിഡിൽ
2
മുസ്ലീം പ്രതിനിധിയ്ക്ക് പകരം ഹിന്ദു പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട കസ്റ്റമറിന് കിടിലൻ മറുപടി നൽകി ഭാരതി എയർടെൽ ഇന്ത്യ . തങ്ങളുടെ ഉപഭോക്താക്കളെയേ ജീവനക്കാരെയോ പാർടണർമാരെയോ ജാതിയുടെയോ മതത്തിൻറെയോ പേരിൽ വേർതിരിക്കാറില്ലെന്നായിരുന്നു എയർടെൽ ട്വിറ്ററിലൂടെ പൂജ സിംഗിന് നൽകിയ മറുപടി . മുസ്ലീം പ്രതിനിധിയിൽ വിശ്വാസമില്ലെന്നും തനിക്ക് ഹിന്ദു പ്രതിനിധിയെ അനുവദിക്കണമെന്നുമായിരുന്നു പൂജയുടെ ആവശ്യം . ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസമാണ് പൂജ എയർടെൽ ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത് . നിമിഷ നേരംകൊണ്ട് ട്വിറ്റർ ഇത് ഏറ്റെടുക്കുകയായിരുന്നു . കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പൂജയുടെ പ്രതികരിച്ച് രംഗത്തെത്തി . പൂജയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തൻറെ എയർടെൽ സിം , ബ്രോഡ്ബാൻറ് കണക്ഷൻ എന്നിവ മറ്റൊരു സേവനദാദാവിലേക്ക് മാറ്റുമെന്നാണ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത് . സമാനമായി മറ്റ് ചില സേവന ദാദാതക്കളെ മെൻഷൻ ചെയ്ത് മറ്റുള്ളവരും രംഗത്തെത്തുകയും ചെയ്തതോടെയാണ് എയർടെൽ പൂജയുടെ ട്വീറ്റിന് മറുപടി നൽകിയത് .
3
അഷ്ടമുടിയുടെ ഓളപ്പരപ്പിലെ ആവേശങ്ങളെ കീറിമുറിച്ച് കൊല്ലത്തിന്റെ സ്വന്തം സെന്റ് പയസ് ടെൻത് വിജയികളായി . ആറാമത് പ്രസിഡന്റ് ട്രോഫി ജലോൽസവത്തിൽ സെന്റ് പയസ് ടെൻത് ജലരാജാക്കൻമാരായി . കൊല്ലം സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ് ആണ് സെന്റ് പയസ് ടെൻത് വള്ളം തുഴഞ്ഞത് . കല്ലട ജലോൽസവത്തിലും ഇതേ വള്ളം തന്നെയാണ് വിജയിച്ചത് . അഷ്ടമുടിക്കായലിൽ നടന്ന ആവേശകരമായ ഫൈനലിൽ നടുഭാഗം ചുണ്ടനെയും മഹാദേവിക്കാട് കാട്ടിൽതെക്കതിലിനെയും കാരിച്ചാലിനെയും പിന്തള്ളിയാണ് സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത് വിജയികളായത് . കല്ലട മൺറോതുരുത്തിൽനിന്നുള്ള തുഴച്ചിൽക്കാരാണ് സെന്റ് പയസ് ടെൻത് വള്ളത്തിൽ അണിനിരന്നത് . വിജയികൾക്ക് രാഷ്ട്രപതി ഭവൻ നൽകുന്ന അശോക മുദ്രണമുള്ള ട്രോഫിയും പത്തുലക്ഷം രൂപയും സമ്മാനമായി ലഭിച്ചു . പ്രസിഡന്റ്സ് ട്രോഫി ജലോൽസവം നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ , എൻ കെ പ്രേമചന്ദ്രൻ എംപി , എംഎൽഎമാരായ എം മുകേഷ് , എം നൌഷാദ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു . 16 ചുണ്ടൻ വള്ളങ്ങൾ മാറ്റുരച്ച പ്രസിഡന്റ്സ് ട്രോഫി ജലോൽസവത്തിൽ ലൂസേഴ്സ് ഫൈനലിൽ വെള്ളംകുളങ്ങരയാണ് വിജയിച്ചത് .
2
കൂച്ച് ബിഹാർ ട്രോഫിയിൽ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ . 44 റൺസ് മാത്രം വഴങ്ങിയാണ് അർജുൻ ടെൻഡുൽക്കർ റെയിൽവേയ്ക്കെതിരെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തത് . സച്ചിന്റെ മകൻ എന്ന ലേബലിൽ ക്രിക്കറ്റിലേക്ക് എത്തിയ അർജുൻ എന്ന ഇടംകൈയൻ പേസർ സ്വന്തം മേൽവിലാസം ഊട്ടിയുറപ്പിക്കുകയാണ് . സച്ചിൻ ബാറ്റുകൊണ്ടാണ് ക്രിക്കറ്റ് ലോകം കീഴടക്കിയതെങ്കിലും പന്താണ് അർജുന്റെ ആയുധം . ഇടംകൈയൻ പേസറായ അർജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട് . നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെറ്റ്സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്സിലും പന്തെറിഞ്ഞ് അർജുൻ വാർത്തകളിൽ ഇടംനേടിയിരുന്നു . അതിനിടയിൽ ആഭ്യന്തരക്രിക്കറ്റിലും ശ്രദ്ദേയപ്രകടനങ്ങൾ അർജുനിൽനിന്ന് ഉണ്ടായി . കൂച്ച് ബിഹാർ ട്രോഫിയിലെ മൽസരത്തിൽ മുംബൈ ഒരു ഇന്നിംഗ്സിനും 103 റൺസിനും റെയിൽവേസിനെ പരാജയപ്പെടുത്തി . ആദ്യ ഇന്നിംഗ്സിൽ 389 റൺസെടുത്ത മുംബൈയ്ക്കെതിരെ റെയിൽവേസ് ആദ്യ ഇന്നിംഗ്സിൽ 150 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 136 റൺസിനും പുറത്താകുകയായിരുന്നു . ആദ്യ ഇന്നിംഗ്സിൽ അർജുന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല . മുംബൈയ്ക്കുവേണ്ടി എട്ടു വിക്കറ്റെടുത്ത വസിഷ്ഠയുടെ പ്രകടനമാണ് ആദ്യ ഇന്നിംഗ്സിൽ ശ്രദ്ധിക്കപ്പെട്ടത് .
2
ഐഫോൺ X വിപണിയിൽ തീർത്ത തരംഗം മുതലെടുത്ത് അടുത്തഘട്ടം ഐഫോണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആപ്പിൾ . ഇനിയെന്താണ് ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന അഭ്യൂഹം ശക്തമാണ് . അത് സംബന്ധിച്ച് വിവിധ റിപ്പോർട്ടുകളാണ് അന്തർദേശീയ ടെക് സൈറ്റുകളിൽ വരുന്നത് . ആപ്പിളിൻറെ മുഖ്യ എതിരാളികൾ സാംസങ്ങ് അടുത്ത ഫെബ്രുവരിയിൽ സാംസങ്ങ് ഗ്യാലക്സി എസ്9 , എസ്9 പ്ലസ് എന്നിവ ഇറക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . ഗൂഗിൾ പിക്സൽ 3യും അധികം വൈകാതെ ഉണ്ടാകും . അപ്പോൾ ആപ്പിൾ എന്തായിരിക്കും പുതുതായി അവതരിപ്പിക്കുക എന്നതാണ് ചോദ്യം . അതിനുള്ള ചില ഉത്തരങ്ങൾ ഇതാ . ഡിസൈനിംഗിലായിരിക്കും ആപ്പിൾ അടുത്ത പ്രത്യേകതകൾ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട് . സ്മാർട്ട്ഫോണുകൾ കയ്യിൽ നിന്നും വീണുപൊട്ടുന്നത് സർവസാധാരണമാണ് . ഈ രീതിയിൽ ഫോണുകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന രീതിയിലായിരിക്കും പുതിയ ഐഫോൺ എന്നാണ് റിപ്പോർട്ട് . അതിന് ഒപ്പം തന്നെ ഏറ്റവും അവസാനം ഇറങ്ങിയ ഐഫോൺ Xൻറെ വലിപ്പത്തിൽ ഇനി ഫോണുകളുടെ സ്ക്രീൻ വലിപ്പം നിലനിർത്താനാണ് ആപ്പിൾ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട് . പക്ഷെ സ്ക്രീൻ ഒഎൽഇഡി പാനലിലും മറ്റും വലിയ മാറ്റം ഐഫോണിൻറെ അടുത്ത പതിപ്പിൽ പ്രതീക്ഷിക്കാം . ബാറ്ററി ശേഷിയിൽ അടുത്ത അപ്ഗ്രേഡിന് സമയമായി എന്ന ബോദ്ധ്യം ആപ്പിളിനുണ്ട് . കൂടുതൽ കരുത്തുള്ള പ്രോസസ്സറും , സ്ക്രീനും ഉപയോഗിക്കുമ്പോൾ അണക്കെട്ട് തുറന്നപോലെ ബാറ്ററി ചാർജ് തീരരുത് എന്നാണ് ആപ്പിളും ആഗ്രഹിക്കുന്നത് . ക്വിക്ക് ചാർജിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നതിനപ്പുറം മൊത്തം , ബാറ്ററി സംവിധാനത്തിൽ അഴിച്ചുപണിയും ആപ്പിൾ നടത്തുമെന്നാണ് റിപ്പോർട്ട് . 128GB / 256GB സ്റ്റോറേജ് ഫോണുകളിലേക്കാണ് ആപ്പിൾ ഇനി കണ്ണുവയ്ക്കുന്നത് എന്നാണ് മറ്റൊരു അഭ്യൂഹം , ക്ലൌഡ് സ്റ്റോറേജ് പോലുള്ള സംവിധാനങ്ങളെ എങ്ങനെ സംയോജിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ട് . ക്യാമറയിലും ഇനി മാറ്റങ്ങളുണ്ട് . ഫോട്ടോ എടുക്കലിനു മാത്രമല്ല ബാർ കോഡ് സ്കാനിങ്ങിനു മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പുറത്തേക്കു നോക്കുന്നതു വരെ ക്യാമറയിലൂടെയാണ് . ക്യാമറയുടെ ശക്തി എത്ര കൂടുന്നോ അത്ര നന്ന് . കൂടുതൽ വലിയ സെൻസറും മറ്റും ഉപയോഗിച്ച് ക്യാമറയുടെ ശേഷി വർധിപ്പിക്കാൻ നോക്കാവുന്നതാണ് .
3
ലോകത്ത് ഏറ്റവും കൂടുതൽ സമയം സ്മാർട്ട്ഫോണിൽ ചിലവിടുന്നവരിൽ ഉത്കണ്ഠയും വിഷാദവും കൂടുതലായിരിക്കുമെന്ന് ബ്രിട്ടണിലെ ഡെർബി സർവ്വകലാശാല പഠന റിപ്പോർട്ട് . സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗം ലക്ചറർ സഹീർ ഹുസൈനാണ് റിപ്പോർട്ട് തയ്യാറാക്കിയത് . തങ്ങളുടെ ഉത്കണ്ഠയും വിഷാദവും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കുറയുന്നതായി സർവേയിൽ പങ്കെടുത്തവർ അറിയിച്ചു . അതിനാൽ ഇത്തരക്കാർ സ്മാർട്ട്ഫോണിൻറെ ലോകത്തേക്ക് ചുരുങ്ങുന്നു . ഉത്കണ്ഠ കൂടുന്നതിനനുസരിച്ച് സ്മാർട്ട്ഫോൺ ഉപയോഗവും കൂടുന്നു . സഹീർ ഹുസൈൻറെ നേതൃത്വത്തിലുളള സംഘം ഓൺലൈനിലൂടെ 640 സ്മാർട്ട്ഫോൺ ഉപഭോക്താക്കളിലാണ് പഠനം നടത്തിയത് . ഇവർ 13 നും 69 നും ഇടയിൽ പ്രായമുളളവരാണ് . സ്മാർട്ട്ഫോൺ ഉപയോഗം കൂടുന്നതിനനുസരിച്ച് ആളുകൾ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന അവസ്ഥയിലേക്കെത്തുമെന്നും പഠന റിപ്പോർട്ട് പറയുന്നു . സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആശയവിനിമയമാണ് ഫോണിൽ സമയം ചിലവിടാൻ മിക്കവരേയും പ്രേരിപ്പിക്കുന്ന ഘടകം .
3
ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചാവിഷയമാവുകയാണ് മായങ്ക് മർക്കണ്ഡേ . ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരങ്ങളിലും പുറത്തെടുത്ത പ്രകടനമാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . മുംബൈ ഇന്ത്യൻസിൻറെ താരമായ 20കാരൻ ഇപ്പോൾ പർപ്പിൾ ക്യാപ്പിന് ഉടമയാണ് . പഞ്ചാബിലെ ബതിന്ദ സ്വദേശിയായ മായങ്ക് രണ്ട് മത്സരങ്ങളിൽ ഏഴ് വിക്കറ്റുകകളാണ് ഇതുവരെ വീഴ്ത്തിയത് . ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിൻറെ നാല് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത് . ഹൈദരാബാദ് മുൻനിരയിലെ നാല് വിക്കറ്റുകളും മായങ്കിനായിരുന്നു . വൃദ്ധിമാൻ സാഹയെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു . പിന്നാലെ മനീഷ് പാണ്ഡെ , ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ , ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ എന്നിവരും മായങ്കിന് മുന്നിൽ മുട്ടുക്കുത്തി . ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിൻറെ അമ്പാടി റായിഡു , എം . എസ് . ധോണി , ദീപക് ചാഹർ എന്നിവരുടെ വിക്കറ്റും വീഴ്ത്തിയിരുന്നു . ട്വിറ്ററിൽ മായങ്കിന് അഭിനന്ദന പ്രവാഹമാണ് . ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലമിങ് , മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് , ഹർഭജൻ സിങ് , മൈക്കിൽ വോൻ , ഹർഷാ ഭോഗ്ലെ എന്നിവരും താരത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു .
2
ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം . സെൻസെക്സ് ചരിത്രത്തിലാദ്യമായി 32,000 കടന്നു . ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരത്തിലാണ് . രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 18 വർഷത്തെ താഴ്ന്ന നിലയിൽ എത്തിയതാണ് വിപണിയ്ക്ക കരുത്തായത് . ജൂണിൽ 1.54 ശതമാനം മാത്രമാണ് പണപ്പെരുപ്പം . ഇത് നിമിക്കം റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറച്ചേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ . പതിനൊന്ന് ദിവസത്തിനിടെ ആയിരം പോയൻറാണ് സെൻസെക്സിൽ കൂടിയത് . രാജ്യാന്തര വിപണികളും നേട്ടത്തിലാണ് . പലിശ നിരക്ക് പൊടുന്നനെ ഉയർത്തില്ലെന്ന് അമേരിക്കൻ ഫെഡറൽ റിസവർവ് ചെയർപേഴ്സൻ ജാനറ്റ് യെല്ലൻ സൂചിപ്പിച്ചതാണ് ആഗോള വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം . ഐടിസി , ഐസിഐസിഐ ബാങ്ക് , ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ . അതേസമയം ഒഎൻജിസി , ടാറ്റ മോട്ടോഴ്സ് , എം ആൻഡ് എം എന്നിവ നഷ്ടത്തിലാണ് . ഡോളറുമായുള്ള വിനിമയത്തിൽ 11 പൈസയുടെ നേട്ടത്തോടെ 64 രൂപ 43 പൈസയിലാണ് രൂപ .
0
കാശ് കടം ചോദിയ്ക്കുമ്പോൾ നിനക്ക് ' മെയിൽ ' അയച്ച് തരാം എന്ന് കളിയാക്കുന്ന ചില സുഹൃത്തുക്കളെങ്കിലും നമുക്ക് ഉണ്ടാകും . ഇത്തരം സൂത്രക്കാരായ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് . പണം ഇനി മെയിൽ ആയിട്ടും അയക്കാം . കൊടാക് മഹിന്ദ്ര ബാങ്കാണ് മെയിൽ മണി എന്ന പുത്തൻ ആശയവുമായി രംഗത്തെത്തിയത് . പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഫണ്ട് ട്രാൻസ്ഫർ നമുക്ക് മെയിലിലൂടെ ചെയ്യാം . കൊടാക് മഹീന്ദ്രബാങ്കിന്റെ ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ പണം അയക്കാൻ കഴിയുക . എന്നാൽ പണം സ്വീകരിയ്ക്കുന്നയാൾ ഏത് ബാങ്കിന്റെ ഉപഭോക്താവായാലും പ്രശ്നമില്ല . പണം നിങ്ങൾക്ക് ലഭിയ്ക്കും . സുരക്ഷിതമായ നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ ഫണ്ട് ട്രാൻസ്ഫർ ചെയ്യാം എങ്ങനെയാണ് മെയിൽ മണി അയക്കുക മെയിൽ മണിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് പണം അയക്കുന്നയാൾ പണം സ്വീകരിയ്ക്കുന്നയാളുടെ അക്കൌണ്ട് നമ്പർ അറിയേണ്ട എന്നത് തന്നെയാണ് . 1 . പണം അയക്കുന്നതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുകയാണ് . 2 . ലോഗിൻ പേജിൽ നിന്നും Funds via email എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 3 . പണം സ്വീകരിയ്ക്കുന്നയാളുടെ മൊബൈൽ നമ്പർ , ഇമെയിൽ , കൈമാറ്റം ചെയ്യുന്ന തുക എന്നിവ കൃത്യമായി രേഖപ്പെടുത്തുക 4 . യൂണീക് ഒടിപി ( വൺ ടൈം പാസ് വേർഡ് ) സ്വീകർത്താവിന് അയക്കുക സ്വീകർത്താവ് 1 . വൺടൈം പാസ് വേർഡ് , കൊടാക് മഹിന്ദ്ര ബാങ്കിന്റെ വെബ് സൈറ്റ് ലിങ്ക് എന്നിവ നിങ്ങൾക്ക് ഇമെയിൽ ആയി ലഭിയ്ക്കും . 2 . തുടർന്ന് ഒടിപി രേഖപ്പെടുത്തുക . അതിന് ശേഷം നിങ്ങളുടെ അക്കൌണ്ട് നമ്പരും മറ്റ് ബാങ്ക് വിവരങ്ങളും രേഖപ്പെടുത്തുക . എന്നാൽ മാത്രമേ നിങ്ങൾക്ക് പണം ക്രെഡിറ്റ് ആവുകയുള്ളൂ . NEFT അല്ലെങ്കിൽ IMPS സംവിധാനത്തിലൂടെയാണ് പണം കൈമാറ്റം ചെയ്യുന്നത് . രണ്ട് തരം പാസ് വേർഡ് ഉപഭോക്താവിനും സ്വീകർത്താവിനും വേണ്ടി ഉപയോഗിയ്ക്കുന്നതിനാൽ കൈമാറ്റം ഏറെ സുരക്ഷിതമാണെന്നാണ് ബാങ്ക് പറയുന്നത് . യുഎസിൽ ഈ രീതി പരീക്ഷിച്ചിട്ടുണ്ട് .
0
ശ്രീലങ്കയ്ക്കെതിരായ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ധോണി നേടിയ വിജയ സിക്സർ ആരാധകരുടെ മനസിൽ ഇന്നും മധുരമുള്ള ഓർമയാണ് . വാംഖഡെയിൽ ലങ്കയുടെ നുവാൻ കുലശേഖരയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തി ഇന്ത്യയെ ലോക കിരീടത്തിലെത്തിച്ച ധോണിയുടെ ഷോട്ട് പിന്നീട് എത്രയോ തവണ ആരാധകർ ആവർത്തിച്ചു കണ്ടു . എന്നാലിപ്പോൾ ആ സിക്സറിന്റെ ഓർമകൾ ഉണർത്തി ധോണി വീണ്ടും വാംഖഡെയിൽ സിക്സറടിച്ചിരിക്കുകയാണ് . ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിനിടെ നെറ്റ്സിലായിരുന്നു ധോണി വാംധഖഡെയിലെ ആ പ്രശസ്തമായ സിക്സറിനെ അനുസ്മരിപ്പിക്കുന്ന ഷോട്ട് കളിച്ചത് . ബിസിസിഐ ആണ് ട്വിറ്ററിൽ ഈ വിഡിയോ ട്വീറ്റ് ചെയ്തത് . 2011ലെ ലോകകപ്പ് ഫൈനലിൽ 275 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വീരേന്ദർ സെവാഗിനെയും ( 0 ) സച്ചിൻ ടെൻഡുൽക്കറെയും നഷ്ടമായിരുന്നു . 35 റൺസെടുത്ത കോലിയും വീണശേഷം ക്രീസിലെത്തിയ ധോണി ഗംഭീറിനൊപ്പം 109 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ വിജയമുറപ്പിച്ചു . 91 റൺസുമായി ധോണി പുറത്താകാതെ നിന്നപ്പോൾ 98 റൺസെടുത്ത് ഗംഭീർ പുറത്തായി .
2
ഇപ്പോൾ പണം ഉപയോഗം കുറച്ച് പ്ലാസ്റ്റിക് മണിയുടെ ഉപയോഗം കൂടി വരുകയാണല്ലോ . അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ട് . എന്നാൽ ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തികബാധ്യതയായി മാറും . ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ . . . 1 , തിരിച്ചടവ് വൈകരുത് - ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ തിരിച്ചടവ് നിശ്ചിത തീയതിക്കുള്ളിൽ നടത്തിയിരിക്കണം . അല്ലെങ്കിൽ പ്രതിവർഷം 24 മുതൽ 48 ശതമാനം വരെ പിഴ ഒടുക്കേണ്ടി വരും . കൂടാതെ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . അതുകൊണ്ടുതന്നെ തിരിച്ചടവ് തീയതി , ഫോണിലോ മറ്റോ രേഖപ്പെടുത്തി മറക്കാതെ തന്നെ ചെയ്യുക . 2 , ക്രെഡിറ്റ് പരിധി ഉപയോഗം - സ്ഥിരമായി ക്രെഡിറ്റ് പരിധി മുഴുവൻ ഉപയോഗിച്ച് തീർക്കുന്നത് ഒഴിവാക്കണം . ഇത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യു വർദ്ധിക്കാനും അതുവഴി , നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . എപ്പോഴും ക്രെഡിറ്റ് പരിധിയുടെ ഏകദേശം 40 - 50 ശതമാനം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് . 3 , പണം പിൻവലിക്കരുത് - ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു കാരണവശാലും പണം പിൻവലിക്കരുത് . പണം പിൻവലിക്കുന്ന തീയതി മുതൽ വൻ തുക പിഴയും സേവനനിരക്കും ബാങ്കുകൾ ഏർപ്പെടുത്തു . ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 100 രൂപ പിൻവലിച്ചു എന്നിരിക്കട്ടെ . അതിന് 300 രൂപയോളം നമ്മൾ പിഴയും സേവനനിരക്കുമായി അടയ്ക്കേണ്ടിവരും . 4 , വായ്പകളും പരിഗണിക്കുക - എല്ലായ്പ്പോഴും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റരുത് . ചില അവസരങ്ങളിൽ വായ്പാ പലിശനിരക്ക് ക്രെഡിറ്റ് കാർഡ് തിരിച്ചടവിനേക്കാൾ കുറവായിരിക്കും . അത്തരം അവസരങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ വായ്പ എടുക്കുന്നതാണ് നല്ലത് . 5 , റിവാർഡ് പോയിന്റുകൾ ഫലപ്രദമായി വിനിയോഗിക്കുക - ഇടപാടുകൾ നടത്തുന്നതിന് പ്രതിഫലമായി ബാങ്കുകൾ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ അനുവദിക്കാറുണ്ട് . നിശ്ചിത പരിധിയിൽ എത്തുമ്പോൾ ഈ റിവാർഡ് പോയിന്റുകൾ നമുക്ക് ചെലവാക്കാൻ സാധിക്കും . കൂടാതെ കാഷ്ബാക്ക് , ഡിസ്കൌണ്ട് എന്നിവയും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിക്കും . ഇതും ഫലപ്രദമായി വിനിയോഗിക്കുക . 6 , ഇ - വാലറ്റുകൾക്കൊപ്പം ഉപയോഗിക്കുക - ഇടപാടുകൾക്കായി ക്രെഡിറ്റ് കാർഡിനൊപ്പം ഇ - വാലറ്റുകൾ കൂടി ഉപയോഗിക്കുക . ഉദാഹരണത്തിന് 1000 രൂപ ഒടുക്കാൻ , 600 രൂപ ക്രെഡിറ്റ് കാർഡ് വഴിയും ബാക്കി 400 രൂപ ഇ - വാലറ്റ് വഴിയും ഉപയോഗിക്കുക . ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തികലാഭം ഉണ്ടാക്കാനാകും . 7 , ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക - ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അവ മാറി മാറി ഉപയോഗിക്കുക . യൂട്ടിലൈസേഷൻ റേഷ്യു നിയന്ത്രിക്കാൻ ഇത് സഹായിക്കും . കൂടാതെ , എല്ലാ കാർഡുകളും ഓപ്പണായിരിക്കാനും വാലിഡിറ്റി നിലനിർത്താനും സഹായിക്കും . 8 , അനുയോജ്യമായ കാർഡ് തെരഞ്ഞെടുക്കുക - ഉപയോഗത്തിന് അനുസരിച്ച് വേണം കാർഡ് തെരഞ്ഞെടുക്കാൻ . പണത്തിന്റെ പരിധി , ഉപയോഗം എന്നിവ അനുസരിച്ച് വിവിധതരം കാർഡുകൾ ലഭ്യമാണ് . ഓരോരുത്തർക്കും അനുയോജ്യമായ വീഡിയോ വേണം തെരഞ്ഞെടുക്കേണ്ടത് . 9 , റിവാർഡ് പോയിന്റുകൾ ഒരുസമയം റെഡീം ചെയ്യുക - റിവാർഡ് പോയിന്റ് ഒന്നിച്ച് റെഡീം ചെയ്യുന്നതാണ് കാർഡ് ഉപഭോക്താവിന് ലാഭം . റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യുന്നതിന് നിശ്ചിത തീയതി പരിധിയുണ്ടാകും . അതുകഴിഞ്ഞാൽ , അത് ഉപയോഗിക്കാനാകില്ല . ഇക്കാര്യവും മനസിലുണ്ടാകണം . സാധാരണഗതിയിൽ ഇത് ഒരു വർഷം മുതൽ മൂന്നു വർഷം വരെയാണ് . 10 , ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് സ്ഥിരമായി പരിശോധിക്കണം - ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ വിവിധതരം സേവനനിരക്കുകൾ , പലിശ , പിഴ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും . അതുകൊണ്ടുതന്നെ ഇത് സ്ഥിരമായി പരിശോധിക്കണം . നിങ്ങളുടേതല്ലാത്ത എന്തെങ്കിലും നിരക്കോ പിഴയോ പലിശയോ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് നൽകിയ കമ്പനിയെ അപ്പോൾത്തന്നെ വിവരം അറിയിക്കുക . ക്രെഡിറ്റ് കാർഡ് ശ്രദ്ദയോടെ ഉപയോഗിക്കുമ്പോൾ സാമ്പത്തികലാഭം മാത്രമല്ല , നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ മെച്ചപ്പെടുകയും ചെയ്യുന്നു . ഇത് ബാങ്കുകൾക്കും സാമ്പത്തികസ്ഥാപനങ്ങൾക്കും മുന്നിൽ നിങ്ങൾക്ക് നല്ല പ്രതിച്ഛായ ഉണ്ടാക്കും .
0
കാമുകന്മാർ നൽകിയ ഐഫോൺ വിറ്റ് യുവതി സ്വന്തമാക്കിയത് വമ്പൻ വീട് . ചൈനീസ് ബ്ലോഗിങ് ഫോറമായ ടിയാൻ യാ യി ഡുവിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു കഥയാണിത് . പ്രൌഡ് കിയയോബ എന്ന പേരിലാണ് കഥ പോസ്റ്റ് ചെയ്തിരിക്കുന്നത് . പ്രൌഡ് കിയയോബ എന്ന ഐഡിയുടെ സഹപ്രവർത്തകയായ ഷയോലി ( പേര് യഥാർത്ഥമല്ല ) തൻറെ 20 കാമുകന്മാരോടും പുതിയ ഐഫോൺ 7 വാങ്ങി നൽകാൻ ആവശ്യപ്പെട്ടു . തുടർന്ന് അവൾ ഈ ഫോണുകൾ പഴയ മൊബൈൽ ഫോണുകൾ വിൽക്കുന്ന ഹുയി ഷൌ ബയോ എന്ന സൈറ്റിൽ വിട്ടു . എല്ലാ ഫോണുകൾക്കും കൂടി 120,000 ചൈനീസ് യുവാൻ ( 11 ലക്ഷത്തോളം ഇന്ത്യൻ രൂപ ) ലഭിച്ചു . നിർധന കുടുംബത്തിൽപ്പെട്ടവളാണ് ഷയോലി . ഈ പണം ഒരു വീട് വാങ്ങുന്നതിന് ഡൌൺ പെയ്മെന്റ് കൊടുക്കാനാണ് അവൾ ഉപയോഗപ്പെടുത്തിയത് . ഈ വാർത്ത പുറത്തു വന്നു കഴിയുമ്പോൾ ആ കാമുകന്മാർ എന്താണ് വിചാരിക്കുകയെന്നും പോസ്റ്റിലുണ്ട് . ഗൃഹപ്രവേശ ചടങ്ങിന് തങ്ങൾ സഹപ്രവർത്തകരെല്ലാം പങ്കെടുത്തിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു . കഥയുടെ ആധികാരികതയിൽ സംബന്ധിച്ച് സംശയങ്ങൾ നില നിൽക്കുന്നുണ്ട് . മൊബൈൽ ഫോൺ റീസൈല്ലിംഗ് സൈറ്റിന്റെ പ്രചരാണർഥം ഇറക്കിയ കെട്ടുകഥയാണ് ഇതെന്നാണ് ഒരു കൂട്ടർ വാദിക്കുന്നത് . ബിബിസി അധികൃതർ വെബ്സൈറ്റിന്റെ വക്താവുമായി ബന്ധപ്പെട്ടപ്പോൾ ഒകേ്ടാബർ ആദ്യവാരം ഒരു യുവതിയിൽ നിന്ന് തങ്ങൾ 20 ഫോണുകൾ വാങ്ങിയിരുന്നുവെന്ന് സ്ഥിരീകരിച്ചു . എന്നാൽ , യുവതിയുമായി ഒരു അഭിമുഖം വേണമെന്ന് അഭ്യർഥിച്ചപ്പോൾ അയാൾ അത് നിരസിക്കുകയായിരുന്നു . എന്തായാലും 20 ഐഫോൺ കൊടുത്ത് വീട് വാങ്ങിയ കഥ ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്ബോയിൽ വൈറലാകുകയാണ് .
3
ഗൂഗിൾ ഹോം സ്പീക്കർ ഇന്ത്യയിലേക്ക് . പ്രദേശിക ഭാഷ സപ്പോർട്ടോട് കൂടിയാണ് ആർട്ടിഫിഷൽ ഇൻറലിജൻസിൽ പ്രവർത്തിക്ക സ്പീക്കർ എത്തുന്നത് എന്നാണ് സൂചന . തുടക്കത്തിൽ ഹിന്ദി ഭാഷയിൽ ഉള്ള കമൻറുകൾക്കും ഗൂഗിൾ ഹോം മറുപടി നൽകും . ഏപ്രിൽ 10ന് സ്മാ ർ ട്ട് സ്പീ ക്ക റു ക ൾ ഇ ന്ത്യ യി ലെ ത്തു മെ ന്നാ ണ് പുതിയ വിവരം . ആ മ സോ ൺ എ ക്കോയാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഉള്ള സ്മാ ർ ട്ട് സ്പീ ക്ക ർ . ഇതിന് കടുത്ത വെല്ലുവിളിയായിരിക്കും ഗൂ ഗി ൾ ഹോം സ്പീ ക്ക റു ക ൾ ഉയർത്തുക എന്നാണ് റിപ്പോർട്ട് . അതേ സമയം ഗൂഗിൾ സ്പീക്കർ മുന്നിൽ കണ്ട് രാ ജ്യ ത്തെ മു ൻ നി ര മ്യൂ സി ക് സ്ട്രീ മിം ഗ് സർവ്വീസുകളെ ഇതിൻറെ ഭാഗമാക്കുമെന്ന് റിപ്പോർട്ടുണ്ട് . കാ ലാ വ സ്ഥാ സൂ ച ന ക ൾ , പ്ര ധാ ന വാ ർ ത്ത ക ൾ , റോ ഡു ക ളി ലെ ഗ താ ഗ തം സം ബ ന്ധി ച്ച വി വ ര ങ്ങ ൾ എ ന്നി വ ന ൽ കു ന്ന തി നൊ പ്പം ഗൂ ഗി ൾ ഹോം സ്പീ ക്ക റു ക ൾ മു ൻ കൂ ട്ടി പ റ ഞ്ഞു വ ച്ച കാ ര്യ ങ്ങ ൾ ഓ ർ മി പ്പി ക്കു ക യും ചെ യ്യും . ഹി ന്ദി യി ൽ ആ വ ശ്യ പ്പെ ട്ടാ ലും സ്മാ ർ ട്ട് സ്പീ ക്ക ർ പ്ര വ ർ ത്തി ക്കു മെ ന്ന ത് ഇ തി നെ കൂ ടു ത ൽ ആ ക ർ ഷ ക മാ ക്കു ന്നു ണ്ട് . വി ല സം ബ ന്ധി ച്ച വി വ ര ങ്ങ ൾ വ്യ ക്ത മാ യി ട്ടി ല്ല . അ മേ രി ക്ക യി ലെ വി ല നി ല വാ ര മ നു സ രി ച്ച് ഗൂ ഗി ൾ ഹോ മി ന് ഏ താ ണ്ട് 8500 രൂ പ യും ഹോം മി നി ക്ക് 3200 രൂ പ യു മാ യി രി ക്കു മെ ന്നാ ണ് സൂ ച ന .
3
ശോകമൂകമായ ഞായറാഴ്ചയായിരുന്നു ബിഗ് ബോസിൽ ഇന്നലെ . ഒരാഴ്ചയ്ക്ക് ശേഷം എട്ടാമത്തെ എപ്പിസോഡിൽ ഒരു മത്സരാർഥി ബിഗ് ബോസിൽ നിന്ന് പുറത്തായി . നേരത്തെ പനി ബാധിച്ച് ബിഗ് ബോസ് പുറത്താക്കിയ മനോജ് വർമയ്ക്ക് പിന്നാലെയാണ് എലിമിനേഷനിൽ ഒരാൾ കൂടി പുറത്തുപോയത് . എല്ലാവരോടും പെട്ടി എടുത്ത് റെഡിയായി നിൽക്കാൻ മോഹൻലാൽ നേരത്തെ നിർദേശം നൽകിയിരുന്നു . പെട്ടിയുമായി കാത്തിരുന്നവരെ തേടി മോഹൻ ലാൽ ബിഗ് ഹൌസിലെത്തി . ഡേവിഡ് അല്ലെങ്കിൽ അതിഥി പുറത്താകുമെന്ന് മോഹൻലാൽ എത്തിയ ഉടൻ തന്നെ അറിയിച്ചിരുന്നു . തുടർന്ന് ഡേവിഡിനും അതിഥിക്കും വേണ്ടി മത്സരാർഥികൾ രണ്ട് ചേരിയായി . ഡേവിഡ് കഠിനാധ്വാനിയാണെന്നായിരുന്നു രഞ്ജിനിയുടെ വാദം . അതിഥി അനാഥാലയത്തിൽ വളർന്ന കുട്ടിയാണെന്നും അവൾ ബിഗ് ഹൌസിൽ വേണമെന്നും സാബു അഭിപ്രായപ്പെട്ടു . തുടർന്ന് ഡേവിഡൻറെയും അതിഥിയുടെയും അഭിപ്രായം മോഹൻലാൽ ചോദിച്ചു . രണ്ടുപേരും പുറത്തുപോകരുതെന്നായിരുന്നു ഇരുവരും പറഞ്ഞത് . അതിഥി ബിഗ് ബോസിൽ തുടരുമെന്ന് മോഹൻലാൽ അറിയിച്ചതോടെ ഡേവിഡിനോട് പുറത്തുപോകാൻ ബിഗ് ബോസ് അറിയിച്ചു . അറിയിപ്പ് വന്നതോടെ രഞ്ജിനി പൊട്ടിക്കരഞ്ഞു . തുടർന്ന് ശ്വേത മേനോനും രഞ്ജിനിയും ഡേവിഡ് ജോണിനെ കെട്ടിപ്പിടിച്ച് കരയുന്നതും കാണാമായിരുന്നു . ബാക്കിയുള്ള 14 മത്സരാർഥികളും പാട്ട് പാടിയാണ് ഡേവിഡിനെ യാത്രയാക്കിയത് . താൻ എല്ലാവരോടും പതുക്കെ അടുപ്പത്തിലാവുകയുള്ളൂവെന്നും എന്നാൽ അടുത്തു കഴിഞ്ഞാൽ ഇടിച്ചുകയറി സംസാരിക്കുമെന്നും ഡേവിഡ് പറഞ്ഞു . ഡേവിഡ് ഒതുങ്ങിയ സ്വഭാവക്കാരനാണെന്ന മത്സരാർഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിങ്ങും കണക്കിലെടുത്താണ് ഡേവിഡിനെ പുറത്താക്കിയത് .
1
ആൻഡ്രോയ്ഡ് ഫോണുകളിൽ ആധാർ അതോറിറ്റിയുടെ ( യുഐഡിഎഐ ) ഹെൽപ്ലൈൻ നമ്പർ കാണപ്പെട്ട സംഭവത്തിൽ കുറ്റം തങ്ങളുടേതാണെന്ന് ഗൂഗിൾ . ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം കോഡിങ്ങിൽ സംഭവിച്ച പിഴവാണ് ഇതെന്നും ആധാർ അതോറിറ്റിയുടെ ഭാഗത്തല്ല പിഴവെന്നും ഗൂഗിൾ വിശദീകരിച്ചു . കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആൻഡ്രോയ്ഡ് ഫോണുകളിൽ 1800 300 1947 എന്ന നമ്പർ പ്രത്യക്ഷപ്പെട്ടത് . ഉപഭോക്താക്കൾ സേവ് ചെയ്യാതെ തന്നെ ഈ നമ്പർ ഫോണിൽ കാണപ്പെട്ടത് പലരിലും ആശങ്കയുണ്ടാക്കി . ഇത് പുറത്തായതോടെ തങ്ങളുടെ ഭാഗം ന്യായീകരിച്ച് സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ( യുഐഎഡിഐ ) രംഗത്ത് വന്നിരുന്നു . 2014 ൽ പുറത്തുവിട്ട സെറ്റപ് വിസാർഡിൽ ഉണ്ടായ പിഴവാണ് ഈ പ്രശ്നത്തിന് കാരണമായതെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത് . ആധാറിന്റെ ഹെൽപ്ലൈൻ നമ്പറിന് പുറമെ 112 നമ്പറുകൾ കൂടി തെറ്റായി ഫോണിനകത്ത് കയറിയിട്ടുണ്ടെന്നും ഇത് കോഡിങ്ങിന്റെ കുഴപ്പമാണെന്നും ഗൂഗിൾ സ്ഥിരീകരിച്ചു . രാജ്യത്ത് ഇപ്പോഴുളള 500 ദശലക്ഷം മൊബൈലുകളിൽ 86 ശതമാനവും ആൻഡ്രോയ്ഡ് ഫോണുകളാണ് . ആരുടെയും ആൻഡ്രോയ്ഡ് ഫോണിലേക്ക് അനുമതിയില്ലാതെ നുഴഞ്ഞുകയറാനുളള സാഹചര്യം ഒരുക്കിയതല്ല ഇതെന്നും , ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ആശങ്കകൾക്കും ക്ഷമ ചോദിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി . വേഗത്തിൽ തന്നെ പുതിയ സെറ്റപ് വിസാർഡ് പരിഷ്കരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ഗൂഗിൾ ഉറപ്പുനൽകിയത് . എന്നാൽ എന്തുകൊണ്ടാണ് യുഐഎഡിഎഐ നമ്പർ കോണ്ടാക്ട് പട്ടികയിൽ ആദ്യം വന്നതെന്ന് ഗൂഗിൾ വിശദീകരിച്ചിട്ടില്ല . 18003001947 എന്ന ഹെൽപ്ലൈൻ നമ്പർ പഴയതാണെന്നും ഏതെങ്കിലും മൊബൈൽ നിർമ്മാതാക്കളോട് ഈ നമ്പർ ഫോണിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇന്നലെ യുഐഎഡിഎഐ വ്യക്തമാക്കിയിരുന്നു .
3
കഴിഞ്ഞ തിങ്കളാഴ്ചയാണ് മലയാളവും ഗൂഗിളിന്റെ വോയിസ് ടൂളുകളിൽ ഇടം നേടിയത് . ഇനി നമ്മൾ സംസാരിക്കുന്നതിനെ ഗൂഗിൾ മലയാള അക്ഷരങ്ങളാക്കി തരും . ജൂൺ 2017 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നാനൂറു മില്യണിൽ അധികം മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ട് . ഈയൊരു വലിയ വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രാദേശിക ഭാഷകളെ കൂടെ വോയ്സ് ടു ടെക്സ്റ്റ് ടൈപ്പിംഗിലേക്ക് ഗൂഗിൾ ഉൾപ്പെടുത്തുന്നത് . തീർച്ചയായും ഇതൊരുപാട് പ്രതീക്ഷ തരുന്ന ടെക്നോളജി തന്നെയാണ് . എഴുതാനറിയാത്തവർക്കും തങ്ങളുടെ പ്രാദേശിക ഭാഷയിൽ സംസാരിച്ചുകൊണ്ടു ഗൂഗിളിൽ വിവരങ്ങൾ തിരയാം . വാട്സാപ്പിലും , ഫേസ്ബുക്കിലും ശബ്ദമല്ലാതെ എഴുത്തുകളായി സന്ദേശങ്ങളയക്കാനും വോയിസ് ടൂളായി മലയാളം കടന്നുവരുമ്പോൾ സാധിക്കും . മലയാളം വോയ്സ് ടു ടെക്സ്റ്റ് ടൂൾ ഉപയോഗിക്കുവാൻ ആദ്യം പ്ലേ സ്റ്റോറിലോ / ആപ്പിളിന്റെ ( iOS ) ആപ്പ് സ്റ്റോറിലോ കയറി ജിബോർഡ് ഡൌൺലോഡ് ചെയ്യുക . അതിനു ശേഷം മൊബൈലിലെ സെറ്റിങ്സിൽ ചെന്ന് ലാംഗ്വേജ് ആൻഡ് ഇൻപുട് ( Language and input ) സെലക്ട് ചെയ്യുക . ഡീഫോൾട് കീബോർഡായി ജി ബോർഡിനെ മാറ്റുക . ഗൂഗിൾ വോയിസ് ടൈപ്പിങ്ങിൽ ചെന്ന് മലയാളം ഡീഫോൾട് പ്രൈമറി ലാംഗ്വേജ് ആയി ആക്ടിവേറ്റ് ചെയ്യുക . മലയാളം ഒഴിച്ച് വേറൊരു ഭാഷയും ടിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം . ഇനി ഫേസ്ബുക്കിലോ , വാട്സാപ്പിലോ കയറി സന്ദേശം അയക്കേണ്ട സ്ഥലത്തു ക്ലിക്ക് ചെയ്യുമ്പോൾ നേരെത്തെ ഡീഫോൾട് സെറ്റ് ചെയ്തത് ശരിയായിട്ടുണ്ടെങ്കിൽ ജി ബോർഡ് ആയിരിക്കും ഓപ്പണാവുക . അതിൽ കാണുന്ന മൈക്രോഫോണിന്റെ അടയാളത്തിൽ അമർത്തി പിടിച്ചു മലയാളം സംസാരിച്ചുതുടങ്ങാം . അവയെല്ലാം അക്ഷരങ്ങളാവുന്നതും കാണാം . കൂടുതൽ സാദ്ധ്യതകൾ കുറഞ്ഞ ചിലവിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ശബ്ദത്തെ ടെക്സ്റ്റുകളാക്കി ഡെവലപ്പേഴ്സിനു ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമാണ് ' ക്ലൌഡ് സ്പീച്ച് API ' . പുതുതായി ഉൾപ്പെടുത്തുന്ന ഭാഷകളെ ' ക്ലൌഡ് സ്പീച്ച് API ' യിൽ കൂടെ ചേർക്കുന്നുവെന്നാണ് ഗൂഗിളിന്റെ പത്രക്കുറിപ്പുകൾ പറയുന്നത് . ഇത് വരെ 89 ഭാഷകൾ ഉണ്ടായിരുന്നിടത്തേക്കാണ് പുതുതായി 8 ഇന്ത്യൻ പ്രാദേശിക ഭാഷകളടക്കം 119 ഭാഷകളാക്കി ഉയർത്തുന്നത് . മൂന്നു മണിക്കൂർ വരെ ദൈർഘ്യമുള്ള ഓഡിയോ ഫയലുകളെ ടെക്സ്റ്റുകളാക്കി മാറ്റാൻ ഇതിനാവും . എളുപ്പത്തിൽ വിവരിക്കുകയാണെങ്കിൽ ഒരു ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കെ തന്നെ സംഭാഷണങ്ങളെ നമുക്കാവശ്യമുള്ള ഭാഷയിൽ തന്നെ റിപ്പോർട്ടു ചെയ്യുവാൻ ട്രാൻസ്ലേഷൻ ടൂളുകളുമായി ബന്ധിപ്പിച്ചാൽ സാധിക്കും . അതേ പോലെ കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പാട്ടുകൾ മാറ്റുവാനും , ഏതു വീഡിയോ പ്ലേ ചെയ്യാനും നമുക്ക് മലയാളത്തിൽ തന്നെ ഇന്റർനെറ്റ് ക്ലൌഡുമായി ബന്ധിപ്പിച്ച വീഡിയോ ഓഡിയോ ഉപകരണങ്ങളോട് പറയുവാൻ കഴിയുന്ന സോഫ്ട് വെയറുകൾ വികസിപ്പിച്ചെടുക്കുവാൻ ഡെവലപ്പേഴ്സിന് ഇത് സഹായകമാകും . രണ്ടു രാജ്യങ്ങളിരുന്ന് ആളുകൾ പരസ്പരം സംവദിക്കുമ്പോൾ , ഭാഷയെന്ന അതിർവരമ്പുകൾ ഇല്ലാതാക്കി നമുക്കറിയുന്ന ഭാഷയിൽ തന്നെ അയാളുടെ സംസാരവും കേൾക്കുവാൻ കഴിയണമെന്നതൊക്കെയാണ് ഈ ടെക്നോളജി മുന്നിലേക്ക് വെയ്ക്കുന്ന ഭാവിസാദ്ധ്യതകൾ . നമ്മുടെ നാട്ടിലെ കുറച്ചാളുകളിൽ നിന്ന് പൊതുവായ വാക്കുകളുടെ ഉച്ചാരണത്തിന്റെ സാമ്പിളുകൾ എടുത്തത് റഫെറൻസാക്കിയാണ് ഡാറ്റ ബേസ് ഉണ്ടാക്കിയിരിക്കുന്നത് . അതുകൊണ്ടു തുടക്കത്തിൽ കുറച്ചു ന്യൂനതകളുണ്ടാവാം . കൂടുതൽ പ്രാദേശിക ഭാഷകളെ ഉൾപ്പെടുത്തി ഭാവിയിൽ അതെല്ലാം പരിഹരിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം . തൃശ്ശരോ , തിരുവന്തോരോ , വള്ളുവനാടനോ അങ്ങനെയേത് പ്രാദേശിക സ്ലാംഗിലും പറഞ്ഞാലുമൊക്കെയും മനസിലാവുന്ന , അക്ഷരങ്ങളാക്കി തരുന്ന ടൂളായി ഇത് മാറുമായിരിക്കും .
3
പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ വേഗം ആർജ്ജിക്കാൻ വേണ്ടത് കേവലം 5 സെക്കൻറ് . പത്ത് സെക്കൻറ് ന്യൂട്രലിൽ തുടർന്നാൽ തനിയെ എഞ്ചിൻ ഓഫാകുകയും പിന്നെ ക്ലച്ചിലൊന്നു തൊട്ടാൽ ഓണാകുകയും ചെയ്യുന്ന നൂതനമായ സാങ്കേതിക വിദ്യ . പറഞ്ഞുവരുന്നത് ഒരു ബൈക്കിനെ കുറിച്ചാണ് . ഇന്ത്യയുടെ സ്വന്തം ഹീറോ മോട്ടോർകോപ് പുറത്തിറക്കിയ പുതിയ 150 കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ അച്ചീവർ 150 . ഇന്ധനക്ഷമത വർധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുന്ന i3s എന്ന ഹീറോയുടെ പുത്തൻ സാങ്കേതിക സംവിധാനമാണ് അച്ചീവറിന്റെ വലിയ പ്രത്യേകതകളിലൊന്ന് . ഹീറോ തന്നെ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ അനുസരിച്ച് ബൈക്ക് പത്ത് സെക്കന്റ് നേരത്തേക്ക് ന്യൂട്രലിൽ തുടരുകയാണെങ്കിൽ എൻജിൻ തനിയെ ഓഫാകും . പിന്നീട് ക്ലച്ച് അമർത്തിയാൽ ബൈക്ക് തിരികെ ഓണാകുകയും ചെയ്യും . ഇതുകൂടാതെ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓൺ ( A H O ) എന്ന സവിശേഷതയും പുതിയ അച്ചീവറിലുണ്ട് . വെറും 5 സെക്കന്റുകൊണ്ടാണ് അച്ചീവർ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത് . മണിക്കൂറിൽ 110കിലോമീറ്ററാണ് പരമാവധി വേഗത . പുതിയ ഗ്രാഫിക്സോടുകൂടി ഇരുഭാഗത്തേക്കും തള്ളിനിൽക്കുന്ന ഇന്ധനടാങ്ക് അച്ചീവറിനെ മസിലുകളുള്ള സുന്ദരനാക്കി മാറ്റുന്നു . BS - IV ചട്ടങ്ങൾക്കനുസൃതമായി ഹീറോ തന്നെ വികസിപ്പിച്ചെടുത്തിയ പുതിയ 149.2 സിസി 4 സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിൻ അച്ചീവറിന് കരുത്തു പകരും . 13 . 6പിഎസ് കരുത്തും 12.80എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ ഘടിപ്പിച്ചിരിക്കുന്ന 5 സ്പീഡ് ഗിയർബോക്സ് വാഹനത്തെ കുതികുതിപ്പിക്കും . മെയിൻറൻസ് ഫ്രീ ബാറ്ററി , സൈഡ് സ്റ്റാൻറ് ഇൻഡിക്കേറ്റർ , വിസ്കലസ് എയർ ഫിൽറ്റർ , ട്യൂബ്ലെസ്സ് ടയർ തുടങ്ങിയവയും അച്ചീവറിൻറെ പ്രത്യേകതയാണ് . അച്ചീവർ ഡ്രം ബ്രേക്ക് വേരിയന്റിന് 61,800രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 62,800രൂപയുമാണ് ദില്ലി എക്സ്ഷോറൂം വിപണിവില . ഹീറോ പുതിയ 15 മോട്ടോർസൈക്കിളുകളെ വിപണിയിലെത്തിക്കുമെന്ന് സൂചിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ അച്ചീവറിൻറെ രംഗപ്രവേശം . മാസ്ട്രോ എഡ്ജ് , ഡ്യുവറ്റ് , സ്പ്ലെന്റർ ഐസ്മാർട്ട് ബൈക്കുകൾക്ക് ശേഷം ഹീറോയിൽ നിന്നുമെത്തുന്ന നാലാമത്തെ ബൈക്കാണ് അച്ചീവർ .
0
കേരളത്തിന് അനുവദിച്ച ഏകദിനം ഉൾപ്പെടെ ഇന്ത്യൻ വെസ്റ്റ് ഇൻഡീസ് പരമ്പരയുടെ വിശദാംശങ്ങൾ ബിസിസിഐ പുറത്തു വിട്ടു . രണ്ട് ടെസ്റ്റുകൾ , അഞ്ച് ഏകദിനങ്ങൾ , മൂന്ന് ട്വൻറി 20കൾ എന്നിവയടങ്ങിയ മത്സരക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഒക്ടോബർ നാലിന് ആരംഭിച്ച് നവംബർ 11ന് അവസാനിക്കുന്ന തരത്തിലാണ് പരമ്പര . ആദ്യ അറിയിപ്പ് വന്നപ്പോൾ പരമ്പരയിലെ മൂന്നാം മത്സരമാണ് കേരളത്തിന് അനുവദിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച മത്സരക്രമ പ്രകാരം അഞ്ചാം ഏകദിനമാണ് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറുക . ഇതോടെ പരമ്പരയിൽ രണ്ടു ടീമികളും മികച്ച പ്രകടനം കാഴ്ചവെച്ചാൽ വിജയിയെ തീരുമാനിക്കുന്ന വമ്പൻ പോരാട്ടമായി ഗ്രീൻഫീൽഡ് ഏകദിനം മാറും . നേരത്തെ , കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻറെ തീരുമാനം . എന്നാൽ , ഫിഫ നിലവാരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിർമിച്ച പുൽപ്രതലം കുത്തിപ്പൊളിച്ച് അവിടെ ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായത് . ഇതോടെ സർക്കാരിനും പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു . തുടർന്ന് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമാവുകയായിരുന്നു . മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇതിനകം കേരള തലസ്ഥാനത്ത് തുടങ്ങി കഴിഞ്ഞിട്ടുണ്ട് . സ്പോർട്സ് ഹബ്ബിലെ പിച്ചിൻറെ നിർമാണം പൂർത്തിയായി കഴിഞ്ഞു . കഴിഞ്ഞ വർഷം നവംബറിൽ കാര്യവട്ടം സ്പോർട്സ് ഹബിൽ ആദ്യ രാജ്യാന്തര മത്സരം നടന്നിരുന്നു . കനത്ത മഴയിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടായെങ്കിലും അന്ന് അൽപം നേരം മഴ മാറി നിന്നതോടെ അതിവേഗം സ്റ്റേഡിയം സജ്ജമാക്കി മത്സരം നടത്താൻ സാധിച്ചു . ഇതോടെ സ്റ്റേഡിയത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ഇന്ത്യൻ നായകൻ വിരാട് കോലി അടക്കം പറഞ്ഞത് . ഇന്ത്യ വെസ്റ്റ്ഇൻഡീസ് പരമ്പരയിലെ മത്സരക്രമം ഇങ്ങനെ ഏകദിനങ്ങൾ ട്വൻറി 20
2
അടുത്ത അഞ്ച് വർഷത്തിനുളളിൽ ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശനിക്ഷേപം വരുമെന്ന് യു . ബി . എസ് റിപ്പോർട്ട് . പ്രതിവർഷം 75 ബില്യൺ ഡോളറിൻറെ പ്രത്യക്ഷ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കടന്നുവരുമെന്നാണ് യു . ബി . എസ് പറയുന്നത് . സ്വിസ് ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെൻറ് ബാങ്കാണ് യു . ബി . എസ് . കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപത്തിൽ ഇരട്ടി വർധന രേഖപ്പെടുത്തിയിരുന്നു . 2016 - 17 ൽ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപം 42 ബില്യൺ ഡോളറായിരുന്നു . രാജ്യത്ത് മാനുഫാക്ച്ചറിംഗ് വ്യവസായം രംഗത്ത് വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത് . ഇത് വിദേശ നിക്ഷേപം വലിയ തേതിൽ ആകർഷിക്കും . എന്നാൽ സുസ്ഥിരമായ രീതിയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ഇന്ത്യസജീവമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് യു . ബി . എസ് പഠന റിപ്പോർട്ടിൽ പറയുന്നു . അങ്ങനെയുണ്ടായില്ലെങ്കിൽ വിദേശ നിക്ഷേപത്തിൻറെ വരവിനെ അത് പ്രതികൂലമായി ബാധിക്കും .
0
പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയും പിന്നിട്ട് മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് . അടുത്ത മലയാള സിനിമയെ കുറിച്ചുള്ള ആലോചനയിലാണ് പ്രിയദർശൻ . ഒരു സ്പോർട്സ് സിനിമയാണ് പ്രിയദർശൻ ആലോചിക്കുന്നത് . മുമ്പ് ടി ദാമോദരൻ ഒരു സ്പോർട്സ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു . പല കാരണങ്ങളാൽ അത് നടന്നില്ല . ഇപ്പോൾ ഞാൻ കായികതാരങ്ങളോട് സംസാരിച്ചുവരികയാണ് . സ്പോർട്സ് പ്രമേയമായി ഒരു സിനിമ ചെയ്യുന്നതിനായുള്ള ആശയം കിട്ടാനായി . തിരക്കഥ നല്ലതായാൽ മാത്രമാണ് പക്ഷേ അടുത്ത സിനിമയായി അത് ആലോചിക്കുക - പ്രിയദർശൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട് . ശ്രീനിവാസനാണ് തിരക്കഥ ഒരുക്കുന്നത് .
1
ഒരു ഗ്യാസ് കണക്ഷൻ എടുക്കണമെങ്കിൽ എന്തൊക്കെയാണ് ബുദ്ധിമുട്ട് . . . റേഷൻ കാർഡ് മുതൽ ആധാർ കാർഡ് വരെയുള്ള എല്ലാ കാർഡുകളും കൊണ്ട് സാഷ്ടാംഗം നമിച്ചാലും കണക്ഷൻ കിട്ടാൻ പെടാപ്പാട് പെടേണ്ടി വരും അല്ലേ . . . എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകളൊന്നും വേണ്ട . പെട്രോൾ പന്പിൽ പോയി പൈസ അടച്ചാൽ ഉടനടി കിട്ടും ഗ്യാസ് സിലിണ്ടർ . ആധാറും റേഷൻ കാർഡും വേണ്ട . ഫോൺ വഴിയോ എസ്എംഎസ് വഴിയോ ബുക്ക് ചെയ്യണ്ട , ഗ്യാസ് ഏജൻസിയുടെ മുന്നിൽ കെട്ടിക്കിടക്കണ്ട . ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത് . അഞ്ച് കിലോയുടെ സിലിണ്ടർ ആണ് പെട്രോൾ പന്പുകൾ വഴി വിതരണം ചെയ്യുക . പക്ഷേ വില അൽപം കൂടുതലായിരിക്കുമെന്ന് മാത്രം . സബ്സിഡി ഒട്ട് കിട്ടുകയും ഇല്ല . ആദ്യത്തെ തവണ വാങ്ങുമ്പോൾ 1500 രൂപ ആണ് നൽകേണ്ടത് . സിലിണ്ടറിന്റെ വില കൂടി ഉൾപ്പെട്ടതാണ് ഇത് . ഗ്യാസ് തീർന്നാൽ പുതിയ കുറ്റി ലഭിക്കും . ഇതിന് കൊടുക്കേണ്ടത് 700 രൂപയാണ് . കേരളത്തിലെ എല്ലാ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പന്പുകളിലും ഈ സൌകര്യം ലഭിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കണ്ട . തിരുവനന്തപുരത്തേയും കൊച്ചിയിലേയും ചില തിരഞ്ഞെടുത്ത പന്പുകളിൽ മാത്രമാണ് ഗ്യാസ് വിൽപന തുടങ്ങാൻ ഉദ്ദേശിച്ചിട്ടുള്ളത് . ഭാവിയിൽ ചിലപ്പോൾ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും സാധ്യതയുണ്ട് . ഐഒസിയുടെ കേരള മേധാവി എ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത് .
0
ഗൂഗിൾ ക്രോം ബ്രൌസറിൽ പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി ഗൂഗിൾ . ഫെബ്രുവരി 15 മുതലാണ് പരസ്യ നിയന്ത്രണം നിലവിൽ വരിക . ഗൂഗിൾ അംഗമായ കോഅലിഷൻ ഫോർ ബെറ്റർ ആഡ്സ് ( Coalition for Better Ads ) കൂട്ടായ്മ അനുശാസിക്കുന്ന പരസ്യ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ക്രോം ബ്രൌസറിൽ സംവിധാനം അവതരിപ്പിക്കുന്നത് . മാനദണ്ഡങ്ങൾ പാലിക്കാത്ത പരസ്യങ്ങളെ വിലക്കുമെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതിൽ ( tracking ) നിന്നും ഗൂഗിൾ ക്രോം പരസ്യങ്ങളെ വിലക്കില്ല . അതേസമയം , ഗൂഗിൾ എല്ലാ പരസ്യങ്ങളേയും തടയില്ലെന്നാണ് റിപ്പോർട്ട് . പകരം അസ്വസ്ഥത സൃഷ്ടിക്കുന്നതും അനാവശ്യമായി കടന്നുവരുന്നതുമായ പരസ്യങ്ങൾക്കാണ് ഗൂഗിൾ ക്രോമിൽ വിലക്കുണ്ടാവുക . വെബ്സൈറ്റുകളിൽ ഒരു പരസ്യം മാത്രമാണെങ്കിൽ പോലും മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെങ്കിൽ അത് നീക്കം ചെയ്യപ്പെടുമെന്നാണ് സൂചന . വെബ് സൈറ്റിൻറെ വലിയൊരു ഭാഗം മറയ്ക്കുന്ന പരസ്യങ്ങൾ , പോപ്പ് അപ്പ് പരസ്യങ്ങൾ , നിശ്ചിത സമയപരിധിവരെ വെബ്സൈറ്റ് ഉള്ളടകത്തെ മറയ്ക്കുന്ന വലിയ പരസ്യങ്ങൾ , താനെ പ്ലേ ആവുന്ന വീഡിയോ പരസ്യങ്ങൾ എന്നിവ ബെറ്റർ ആഡ്സ് മാനദണ്ഡഘങ്ങളനുസരിച്ച് അനുവദിക്കുന്നതല്ല .
3
ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി . സെൻസെക്സ് 116 പോയ്ന്റ് താഴ്ന്ന് 28,444.01ലും നിഫ്റ്റി 31 പോയ്ന്റ് താഴ്ന്ന് 8,524.70ലും ആണ് ചൊവ്വാഴ്ച വ്യാപാരം പൂർത്തിയാക്കിയത് . ആർബിഐയുടെ വായ്പ അവലോകന നയത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടത് ആണ് വിപണിയെ താഴ്ചയിൽ എത്തിച്ചത് . ജെറ്റ് എയർവേഴ്സ് , ബജാജ് കോർപ്പ് , ജിൻഡാൽ സ്റ്റീൽ , ടോറന്റ് പവർ എന്നീ മേഖലകൾ നേട്ടം രേഖപ്പെടുത്തി . ഇൻഫോസിസ് , സ്പൈസ് ജെറ്റ് , ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു . നിരക്കുകൾ താഴ്ന്നാൽ മാത്രമേ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾക്ക് കഴിയൂ . ഇത് കാൽ ശതമാനമെങ്കിലും താഴ്ത്തണം എന്നായിരുന്നു വ്യവസായികളുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ആവശ്യം . എന്നാൽ റിസർവ്വ് ബാങ്ക് ഇത്തവണ പഴയ നിലപാടിൽ തന്നെ തുടർന്നു . ഇത് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട് . റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകളിൽ ഇത്തവണ റിസർവ്വ് ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല . 1528 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലും ആണ് വ്യാപാരം പൂർത്തിയാക്കിയത് . ജെറ്റ് എയർവേഴ്സ് 8.29 ശതമാനവും , ബജാജ് കോർപ്പ് 5.37 ശതമാനവും , ജിൻഡാൽ സ്റ്റീൽ 4.72 ശതമാനവും , ബജാജ് ഇലക്ട്രിക്കൽസ് 3.67ശതമാനവും , എസ്ആർകെ ഇന്റസ്ട്രീസ് 3.54 ശതമാനവും , ടോറന്റ് പവർ 3.47 ശതമാനവും നേട്ടം രേഖപ്പെടുത്തി . അതേസമയം , ഇൻഫോസിസ് 2.18 ശതമാനവും , മഹീന്ദ്ര 2.02 ശതമാനവും , ജെ . കെ സിമന്റ് 1.89 ശതമാനവും , സ്പൈസ് ജെറ്റ് 1.65 ശതമാനവും , എച്ച്ഡിഎഫ്സി 1.51 ശതമാനവും , ടിസിഎസ് 1.38 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തുക ആയിരുന്നു .
0
സിദ്ദിഖും മ്മൂട്ടിയും നയൻതാരയും ഒന്നിച്ച ഭാസ്കർ ദ റാസ്കൽ എന്ന ചിത്രം തമിഴിലേക്ക് . രജനീകാന്ത് നായകവേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ അരവിന്ദ സ്വാമി ചിത്രത്തിൽ നായകനാകുമെന്ന സ്ഥിരീകരണം വന്നിരിക്കുന്നു . ഗുണ്ടയായ നായകനും ഏറ്റവും മാന്യമായ പെരുമാറ്റം ആഗ്രഹിക്കുന്ന നായികയും . ഇരുവരെയും ഒന്നിപ്പിക്കുന്ന മക്കളുടെ സൌഹൃദം . മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച ഹിറ്റു ചിത്രം ഭാസ്കർ ദ റാസ്കൽ തമിഴിലും ഒരുങ്ങുകയാണ് . സിദ്ദിഖ് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് വിവരം . രജനീകാന്ത് നായകനായി എത്തുമെന്നായിരുന്നു അഭ്യൂഹമങ്കിലും രജനിയുടെ ഓഫീസ് ഇക്കാര്യം നിഷേധിച്ചിരുന്നു . ബോംബ റോഝ തുടങ്ങിയ ഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായ അരവിന്ദ സ്വാമി നായകനാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം . ഏറെ നാൾ സിനിമാ ലോകത്തുനിന്ന് വിട്ടുനിന്ന അരവിന്ദ സ്വാമി ഉജ്ജ്വല തിരിച്ചുവരവ് നടത്തിയിരുന്നു . തനി ഒരുവൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം അരവിന്ദ സ്വാമിയുടെ തിരിച്ചുവരവ് ഗംഭീരമാക്കി . ഭാസ്കർ ദ റാസ്കൽ തമിഴിലെത്തുമ്പോഴും നയൻതാര തന്നെയാണ് നായിക . സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അരവിന്ദ സ്വാമി വേഷമിടുന്നുണ്ട് . മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റവും അരവിന്ദ സ്വാമിക്ക് ഒപ്പമാണെന്നാണ് സൂചന .
1
ഇന്ത്യാ - ന്യൂസിലൻഡ് നിർണായക മൂന്നാം ട്വന്റി - 20 പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നു . കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇപ്പോഴും നേരിയ ചാറ്റൽ മഴയുണ്ട് . മത്സരം തുടങ്ങേണ്ട ഏഴു മണിക്കും മഴയായതിനാൽ ഇതുവരെ ടോസ് ചെയ്തിട്ടില്ല . എട്ടു മണി കഴിഞ്ഞതോടെ ഇനി നഷ്ടമാകുന്ന ഓരോ നാലു മിനിട്ടിലും ഓരോ ഓവർ വീതം മത്സരത്തിൽ വെട്ടിച്ചുരുക്കും . മത്സരം തുടങ്ങാൻ വൈകുകയാണെങ്കിലും ആരാധകർ ഇപ്പോഴും ഗ്ലായറിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . ഏഴു മണിയോടെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ ഗ്രൌണ്ടിലിറങ്ങി . രവി ശാസ്ത്രിക്ക് പുറമെ വിരാട് കോലി , ദിനേശ് കാർത്തിക്ക് , മനീഷ് പാണ്ഡെ , മുഹമ്മദ് സിറാജ് എന്നിവരാണ് ഗ്രൌണ്ടിലിറങ്ങി ഫുട്ബോൾ പരിശീലനത്തിൽ ഏർപ്പെട്ടത് . ഇടവിട്ട് നേരിയ ചാറ്റൽ മഴ തുടരുന്നത് ഗ്രൌണ്ട് ഉണങ്ങുന്നതിന് തടസമായി നിൽക്കുകയാണ് . മഴ പൂർണമായും മാറിയാൽ മാത്രമെ ടോസ് ചെയ്യാനായി ഇരു ടീം ക്യാപ്റ്റൻമാരും ഗ്രൌണ്ടിലിറങ്ങുകയുള്ളു . നിലവിലെ സാഹചര്യത്തിൽ എട്ടരയ്ക്ക് എങ്കിലും ടോസ് ചെയ്താൽ 9 മണിക്ക് മത്സരം തുടങ്ങാനാകൂ .
2
ഡിയേഗോ മറഡോണയോ , ലിയോണൽ മെസിയോ . . ? ഇവരിൽ ആരാണ് കേമൻ എന്നുള്ള ചോദ്യത്തിന് പലപ്പോഴും ഉത്തരം കിട്ടാറില്ല . എന്നാൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോയ്ക്ക് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ ഉത്തരമുണ്ട് . അദ്ദേഹം പറയുന്നു മെസിയേക്കാൾ കേമനായിരുന്നു മറഡോണ എന്നതാണ് . അതിന് പിന്നിൽ സീക്കോയ്ക്ക് വ്യക്തമായ കാരണവുമുണ്ട് . അർജന്റീനയ്ക്ക് ഒരു കിരീടം പോലും നേടിക്കൊടുക്കാൻ സാധിച്ചില്ലെന്ന ഒറ്റ കാരണമാണ് മെസിയെ മാറ്റി നിർത്താൻ കാരണം . ഫുട്ബോൾ ജീവിതത്തിന്റെ ഏറ്റവും ഉന്നതിയിൽ മറഡോണ മെസിയെക്കാൾ മികച്ച കളിക്കാരനായിരുന്നെന്നാണ് സീക്കോ പറഞ്ഞത് . മറഡോണ കളിച്ചത് പലപ്പോഴും അദ്ദേഹത്തെ മാൻ മാർക്ക് ചെയുന്ന കാലഘട്ടത്തിൽ ആയിരുന്നുവെന്നും സീക്കോ കൂട്ടിച്ചേർത്തു . കഴിഞ്ഞ 10 വർഷത്തിലധികമായി ബാഴ്സലോണക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മെസിക്ക് അർജന്റീനയുടെ കൂടെ ഒരു ലോകകപ്പ് എന്ന സ്വപനം നടന്നിരുന്നില്ല . അതെ സമയം മറഡോണ ഒരു തവണ ലോകകപ്പ് ജേതാവും മറ്റൊരു തവണ അർജന്റീനയുടെ കൂടെ റണ്ണേഴ്സ് അപ്പ് കൂടിയായിരുന്നു .
2
സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്സി നോട്ട് 7 സ്മാർട്ഫോൺ സൃഷ്ടിച്ച പ്രതിസന്ധിമൂലം സാംസങ്ങിനുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ . അടുത്ത രണ്ട് പാദങ്ങളിൽ 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ . മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ 15,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ വിലയിരുത്തൽ . എന്നാൽ , മറ്റ് പ്രമുഖ മോഡലുകളുടെ അധിക വിൽപനയിലൂടെ നഷ്ടം കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി . നോട്ട് 7 ഫോണിന് തീപിടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നതിനത്തെുടർന്നാണ് ലോകവ്യാപകമായി ഫോൺ തിരിച്ചുവിളിക്കാൻ സാംസങ് തീരുമാനിച്ചത് . ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതർ അറിയിച്ചെങ്കിലും മാറ്റി നൽകിയ ഫോണുകളും പൊട്ടിത്തെറിച്ചത് പ്രതസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു . ബാറ്ററി തകരാർ മൂലം സാംസങ് ഗാലക്സി നോട്ട് 7 ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു . എന്നാൽ ഏറെ സൂക്ഷ്മതയോടെയ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാംസങിലെ എൻജിനിയർമാർക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത് . ഈ ഫോണിൻറെ വിൽപന പൂർണമായി അവസാനിപ്പിക്കുകയാണെന്ന് ഈയാഴ്ച ആദ്യമാണ് കമ്പനി പ്രഖ്യാപിച്ചത് .
0
ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ . സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു . വീഡിയോ പുറത്തുവിട്ട് 24 മണിക്കൂറിനുള്ളിൽ 10 മില്യൺ കാഴ്ചക്കാരാണ് വീഡിയോയ്ക്ക് കിട്ടിയത് . ഇപ്പോൾ വീഡിയോയ്ക്ക് 15 മില്യൺ കാഴ്ചക്കാരാണ് ലഭിച്ചിരിക്കുന്നത് . വിഡിയോയുടെ ചെറിയ ഭാഗം ഷെയർ ചെയ്തിരിക്കുകയാണ് ഇപ്പോൾ സഹതാരം നീൽ നിതിൻ . സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . നിരവധി സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിലുള്ളത് . ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകർത്തതെന്നാണ് റിപ്പോർട്ട് . സ്റ്റണ്ട് രംഗം യഥാർഥ രീതിയിൽ തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന് നിർബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു . അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകർത്തത് . സാധാരണ കമ്പ്യൂട്ടർ ജനറേറ്റജ് ഇമേജറി ( സിജിഐ ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങൾക്കായി ഉപയോഗിക്കാറുണ്ട് . എന്നാൽ നമ്മൾ യഥാർഥമായി തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു - പ്രഭാസ് പറയുന്നു . കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് . ആക്ഷൻ രംഗങ്ങൾക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ് . ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക .
1
പ്രണയമാകുമ്പോൾ സൌന്ദര്യപിണക്കം പതിവാണല്ലോ . അത് സെലിബ്രിറ്റികളുടെ കാര്യത്തിലും അങ്ങനെ തന്നെ . ഇന്ത്യൻ മാധ്യമങ്ങളിലെ ഏറ്റവും ചൂടൻ വിഷയമായ വിരാട് കോലി - അനുഷ്ക ശർമ്മ പ്രണയത്തിലും സൌന്ദര്യപിണക്കം സാധാരണമാണ് . അനുഷ്കയുമായി പ്രശ്നമുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ മുൻകൈ എടുക്കുന്നതും കോലി തന്നെയാണ് . ഇക്കാര്യത്തിൽ ഉപദേശം തേടാൻ കോലി സമീപിക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട് . ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന ടിവി ഷോയിലാണ് ഇക്കാര്യം കോലി വെളിപ്പെടുത്തിയത് . മുൻ ഇന്ത്യൻ പേസർ സഹീർഖാനാണ് ഇക്കാര്യത്തിൽ കോലിയുടെ വഴികാട്ടി . നാലുവർഷമായുള്ള പ്രണയബന്ധത്തിനിടെ പലതവണ ഇരുവരും പിണങ്ങി . ചില പിണക്കങ്ങൾ മാസങ്ങൾ നീണ്ടു . എന്നാൽ എല്ലാ പിണക്കങ്ങളും പരിഹരിച്ചു , പ്രണയം ഉഷാറാക്കാൻ കോലിയെ സഹായിച്ചത് സഹീർഖാനാണ് . അനുഷ്കയുമൊത്തുള്ള പ്രണയത്തെക്കുറിച്ച് താൻ ആദ്യം പറഞ്ഞതും സഹീറിനോടാണെന്ന് കോലി പറയുന്നു . ഒരു കാര്യവും അനുഷ്കയിൽനിന്ന് മറച്ചുവെക്കരുതെന്നും , എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നുമായിരുന്നു സഹീറിന്റെ ആദ്യ ഉപദേശമെന്നും കോലി പറയുന്നു .
2
നോട്ട് നിരോധനത്തെ തുടർന്ന് തിരിച്ചെത്തിയ പഴയ നോട്ടുകൾ സംഭരിച്ചതോടെ പുതിയ നോട്ടുകൾ സൂക്ഷിക്കാൻ ഇടമില്ലാതെ റിസർവ്വ് ബാങ്ക് . ഇതിനെ തുടർന്ന് പുതിയ നോട്ടുകളുടെ അച്ചടി കുറയ്ക്കാൻ റിസർവ്വ് ബാങ്ക് നിർദേശം നൽകി . കറൻസ് ചെസ്റ്റുകളിലും വാണിജ്യ ബാങ്കിലും സൂക്ഷിക്കാൻ ഇടമില്ലാതായതോടെയാണ് റിസർവ്വ് ബാങ്ക് നടപടി . നോട്ട് നിരോധനത്തിലൂടെ തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ വർഷം 28 ബില്യൺ നോട്ടുകൾ അച്ചടിച്ച സ്ഥാനത്ത് ഈ വർഷം 21 ബില്യൺ നോട്ടുകളാണ് അച്ചടിക്കാൻ നിർദേശം നൽകിയിട്ടുള്ളത് . മുൻവർഷങ്ങളിസ് ശരാശരി 25 ബില്യൺ നോട്ടുകൾ ആണ് അച്ചടിക്കാറുള്ളത് . ആവശ്യമുള്ളതിനേക്കാൾ കുറവ് നോട്ടുകളാണ് നിലവിൽ അച്ചടിക്കാൻ നിർദേശം നൽകിയിട്ടുള്ളത് . പുതിയ സീരിസുകളിവുള്ള നോട്ടുകൾ 2016 ജനുവരി മുതലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത് .
0
രൺവിർ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവാർത്ത കുറെ നാളായി സിനിമാ മാധ്യമങ്ങളിൽ വരുന്നുണ്ട് . ഇരുവരുടെയും പ്രണയം വിവാഹത്തിലേക്കുമെന്ന വാർത്തകൾക്കിടെ രൺവിർ ദീപികയുടെ ഫോട്ടോയ്ക്ക് ഇട്ട ഒരു കമന്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത് . ദീപിക ഷെയർ ചെയ്ത ഫോട്ടോയ്ക്ക് റാണി ( queen ) എന്നാണ് രൺവിർ കമന്റിട്ടത് . ഒരു മാഗസിനു വേണ്ടി എടുത്ത തന്റെ കവർ ഫോട്ടോയായിരുന്നു ദീപിക ഷെയർ ചെയ്തത് . എന്തായാലും ആരാധകർ രൺവിറിന്റെ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് . അതേസമയം നവംബർ 20ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട് . ഇറ്റലിയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാർത്ത . വിവാഹവാർത്തകൾ ശരിയാണോ എന്ന ചോദ്യത്തോട് എതിർക്കാതെയും യോജിക്കാതെയുമായിരുന്നു ദീപിക പദുക്കോൺ നേരത്തെ മറുപടി പറഞ്ഞത് . നിങ്ങൾക്ക് ഉടൻ അറിയാനാകും എന്നായിരുന്നു പ്രതികരണം . ഇറ്റലിയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാർത്ത .
1
വിക്രം നായകനായാ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ് . ആദ്യ ചിത്രം ഒരുക്കിയ സംവിധായകൻ ഹരി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ . തൃഷ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും നായിക . എന്നാൽ ഇപ്പോൾ തൃഷ ചിത്രം വേണ്ടെന്നുവച്ചിരിക്കുകയാണ് . തൃഷ തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു . ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് ഞാൻ ചിത്രത്തിൽ നിന്ന് പിന്മാറുന്നു . ചിത്രത്തിന് എല്ലാവിധ ആശംസകളും - തൃഷ പറയുന്നു . അതേസമയം ചിത്രത്തിൽ കീർത്തി സുരേഷും നായികയായി അഭിനയിക്കുന്നുണ്ട് . എന്നാൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തിൽ ആരായിരിക്കും എത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല . ബോബി സിൻഹയാണ് ചിത്രത്തിൽ വില്ലനാകുന്നത് .
1
ഷവോമി റെഡ്മീ നോട്ട് 5എ ഈ വർഷം ആദ്യമാണ് എത്തിയത് . അതിന് പിന്നാലെ റെഡ്മീ നോട്ട് 5 പ്ലസ് ഇറക്കാനുള്ള നീക്കത്തിലാണ് ഷവോമി . ഇതിൻറെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ ചോർന്നു . ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ചൈനീസ് സൈറ്റ് ഗിസ്മോയാണ് വിവരങ്ങൾ പുറത്തുവിട്ടത് . എന്നാൽ എപ്പോൾ ഈ ഫോൺ ഇറങ്ങും എന്നത് സംബന്ധിച്ച് വിശദീകരണം ലഭിച്ചിട്ടില്ല . റെഡ്മീ നോട്ട് 5ന് സമാനമായ പ്രത്യേകതകളായിരിക്കും റെഡ്മീനോട്ട് 5 പ്ലസിലും ഉണ്ടാകുക . സ്നാപ്ഡ്രാഗൺ 630 പ്രോസസർ ഈ ഫോണിൻറെ ശേഷി നിർണ്ണയിക്കും . 4ജിബി റാം ശേഷിയാണ് പ്രതീക്ഷിക്കുന്നത് . ഇൻബിൽട്ട് ശേഖരണ ശേഷി 64 ജിബി ആയിരിക്കും . 5 . 5 ഇഞ്ച് ഫുൾ എച്ച് . ഡി ഡിസ്പ്ലേയുടെ റെസല്യൂഷൻ 1080X1920 പിക്സലായിരിക്കും . 16എംപി പ്രധാന ക്യാമറയും , 13 എംപി മുൻ ക്യാമറയും ഉണ്ടാകുമെന്നാണ് മറ്റൊരു സൂചന . ഇപ്പോഴത്തെ ട്രെൻറായ ഇരട്ട ക്യാമറ ഏതായാലും ഈ ഫോണിൽ ഇല്ലെന്ന് പറയാം .
3
കള്ളപ്പണം പിടിക്കാൻ വേണ്ടിയാണോ നരേന്ദ്ര മോദി രാത്രിക്ക് രാത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിർത്തലാക്കിയത് . ആണെന്നും അല്ലെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയരുന്നുണ്ട് . അല്ലെങ്കിലും സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ സാമ്പത്തിക ശാസ്ത്ര വിദഗ്ധരെ തട്ടി നടക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ് . എവിടെ നോക്കിയാലും വിദഗ്ധർ തന്നെ . ഒരുകണക്കിന് അത് നല്ലതുമാണ് . Read Also : അഞ്ഞൂറും ആയിരവും കൂട്ടിയിട്ട് കത്തിച്ചു , ഒന്നും രണ്ടുമല്ല 500 കോടി ! ആരാണീ കോടിക്കോടീശ്വരനായ മുൻ മന്ത്രി ? കള്ളപ്പണമല്ല വ്യാജനോട്ടാണ് ലക്ഷ്യമെന്ന് ചിലർ പറയുന്നു . അല്ല കള്ളപ്പണവും പെടുമെന്ന് മറ്റ് ചിലർ . പുതിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മാറാൻ ബാങ്കിൽ ചെല്ലുമ്പോൾ കള്ളി വെളിച്ചത്താകും എന്നാണ് കരുതപ്പെടുന്നത് . ഈ അവസരം വിനിയോഗിച്ച് ബ്ലാക്ക് മണിയെ വൈറ്റാക്കാം എന്ന് സ്വപ്നം കാണുന്നവരും ഉണ്ട് . എങ്ങനെയാണ് ബ്ലാക്കിനെ വൈറ്റാക്കുന്നത് . അതിനുമുണ്ട് ചില സൂത്രങ്ങൾ .
0
പൌരത്വം എന്നത് മനുഷ്യനു മാത്രം നൽകേണ്ടതാണെന്ന് ആരു പറഞ്ഞു ? അങ്ങനെ കരുതുന്നവർ സോഫിയയെ കുറിച്ചറിയണം . സോഫിയ മനുഷ്യനല്ല . എന്നാൽ മനുഷ്യനെ പോലെ തന്നെയാണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിർമിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് പൌരത്വം നൽകി സൌദി അറേബ്യ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് . ഹാൻസൺ റോബോട്ടിക്സാണ് സോഫിയയുടെ നിർമാതാക്കൾ . സോഫിയയ്ക്ക് സംസാരിക്കാനും തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുമൊക്കെ കഴിയും . സൌദിയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോൺഫറൻസിൽ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൌരത്വം നൽകിയത് . അറബ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൌരത്വം നൽകുന്നത് . ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സോഫിയ . അപൂർവമായ ഈ അംഗീകാരത്തിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും പൌരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു . ചടങ്ങിൽ മോഡറേറ്റർ ആൻഡ്ര്യൂ റോസ് സോർക് ചോദിച്ച തൽസമയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികളാണ് സോഫിയ നൽകിയത് . മറുപടികൾക്കിടയിൽ ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവ് പ്രകടിപ്പിക്കാനും സോഫിയ മറന്നില്ല . തനിക്ക് മനുഷ്യർക്കൊപ്പം ജോലി ചെയ്യണം . അതിനാൽ അവരെപോലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയണം . എങ്കിൽ മാത്രമേ അവർ തന്നെ വിശ്വസിക്കുകയുള്ളൂവെന്നും മനുഷ്യർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങൾക്കു വേണ്ടി തന്റെ നിർമിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞ സോഫിയ ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാൻ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും വ്യക്തമാക്കി .
3
കാലാവസ്ഥാനിരീക്ഷണത്തിന് വേണ്ടിയുള്ള സ്കാറ്റ്സാറ്റ് - 1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി - 35 വിക്ഷേപിച്ചു . രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നായിരുന്നു വിക്ഷേപണം . ഒരേ ദൌത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിയ്ക്കുന്ന ആദ്യത്തെ പിഎസ്എൽവി വിക്ഷേപണമാണിത് . ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പിഎസ്എൽവിയുടെ 36 ആമത് വിക്ഷേപണമാണ് നടന്നത് . ചുഴലിക്കാറ്റ് പോലുള്ള കാലാവസ്ഥാമാറ്റങ്ങളെ പ്രവചിക്കാൻ കഴിവുള്ള സ്കാറ്റ്സാറ്റ് ഒന്ന് എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള യാത്ര . അമേരിക്കയുടെ പാത്ത് ഫൈൻഡർ ഒന്ന് ഉൾപ്പടെ അഞ്ച് വിദേശ ഉപഗ്രഹങ്ങളെയും ഐഐടി ബോംബെയിൽ നിന്നുൾപ്പടെയുള്ള രണ്ട് വിദ്യാർഥി നിർമ്മിത ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും . പിഎസ്എൽവി സി - 35 ൻറെ പ്രത്യേകതകൾ ഇതു മാത്രമല്ല . ഒരേ ദൌത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തും ചരിത്രപരമായ ദൌത്യം കൂടിയാണ് ഇതിലൂടെ ഐഎസ്ആർഒ ഏറ്റെടുത്തിരിയ്ക്കുന്നത് . ഇത്തരത്തിലുള്ള പിഎസ്എൽവിയുടെ ആദ്യദൌത്യമാണിത് . പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൌത്യം കൂടിയാണ് ഇത് . വിക്ഷേപിച്ച് രണ്ട് മണിക്കൂറും 15 മിനിറ്റുമെടുത്താണ് പിഎസ്എൽവി 35 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കുക . 377 കിലോയാണ് പിഎസ്എൽവിയുടെ മൊത്തം ഭാരം . അഞ്ച് വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കുക വഴി വലിയ സാമ്പത്തികലാഭമാണ് ഐഎസ്ആർഒയ്ക്ക് ലഭിച്ചിരിയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . പിഎസ്എൽവിയുടെ ഇന്നത്തെ പ്രകടനം മികച്ച രീതിയിലായാൽ വർഷം തോറും പന്ത്രണ്ട് തവണയെങ്കിലും പിഎസ്എൽവി ഉപയോഗിച്ച് ഉപഗ്രഹവിക്ഷേപണത്തിനുള്ള കരാറുകൾ സ്വന്തമാക്കുകയെന്ന ഐഎസ്ആർഒയുടെ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു ചുവടു പടി കൂടിയാകും ഇത് .
3
മോഹൻലാലിന്റെ വാക്കുകൾ ഒടിയൻ എന്ന സിനിമയ്ക്ക് കിട്ടിയ ആവേശം കേരളത്തിലെ പോലെ തന്നെ ജിസിസിയിലും കിട്ടി . സിനിമ മികച്ചതാണ് , അല്ലെങ്കിൽ സിനിമ എല്ലാവർക്കും ഇഷ്ടമാണ് എന്നതൊക്കെ സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത് . സിനിമയിൽ എന്റെ നാൽപത്തിയൊന്നാമത്തെ വർഷമാണ് . ഒരുപാട് സിനിമകൾ ഞങ്ങൾ പ്രമോട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് , കാലാപാനിയും വാനപ്രസ്ഥവുമൊക്കെ . മലയാള സിനിമ സമൂഹം ഒരുപാട് പരീക്ഷണങ്ങൾ ചെയ്തിട്ടുള്ളതാണ് . അതുപോലെ പുതിയ ഒരു ഗെയിം ക്രാഷ് ആണ് ഒടിയൻ എന്ന സിനിമയും . അത്തരം സിനിമകൾ ലോകം മുഴുവൻ ഓടാൻ തുടങ്ങിയാൽ തീർച്ചയായും വലിയ സിനിമകളെടുക്കാം . അത് വലിയ ഒരു വെല്ലുവിളിയാണ് . ഇനി ചെയ്യുന്ന ലൂസിഫർ വലിയ സിനിമയാണ് . ഇനി ഞാൻ പോകാൻ പോകുന്നത് കുഞ്ഞാലിമരക്കാർ വലിയ സിനിമയിലേക്കാണ് . ഇത്തരം സിനിമകൾക്ക് വേൾഡ് വൈഡ് റിലീസ് ഉണ്ടായാൽ മികച്ച സിനിമകൾ എടുക്കാൻ കഴിയും . ഒടിയൻ നല്ല സിനിമയായി മാറട്ടെ . തീർച്ചയായും ഒടിയൻ ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ് . അതിലെ പാട്ടുകൾ , സംഘട്ടനങ്ങൾ . . ഒരു പാവം സിനിമയാണ് ഒടിയൻ . അല്ലാതെ മാജിക്കൊന്നുമില്ല . ഒരു സാധാരണ നാട്ടിൻപുറത്ത് നടക്കുന്ന രസകരമായ തമാശയും പ്രണയവും പകയും . . അങ്ങനയേ പറയുന്നുള്ളൂ . അല്ലാതെ ഒടിയൻ എന്നുപറഞ്ഞാൽ എല്ലാവരെയും പേടിപ്പെടുത്തുന്ന സിനിമയൊന്നുമില്ല . അതിനകത്ത് ഭയങ്കര ഇമോഷൻസുണ്ട് . എന്തായാലും സിനിമ കാണൂ , ഞാനും സിനിമ കാണാൻ കാത്തിരിക്കുകയാണ് . കുറച്ച് നാൾ കഴിഞ്ഞേ തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിയൂ .
1
താരങ്ങളുടെ വിവരങ്ങൾ ഇൻറർനെറ്റിൽ തിരയുന്നവരെ കാത്തിരിക്കുന്നത് വലിയ പണി . പ്രമുഖ ഇൻറർനെറ്റ് സുരക്ഷാസേവന ദാതാക്കളായ മക്കാഫിയാണ് ഇത്തരമൊരു കണ്ടെത്തൽ നത്തിയിരിക്കുന്നത് . ഓൺലൈൻ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള ബ്രൌസിംഗിലൂടെയാണ് എന്നാണ് ഇവരുടെ കണ്ടെത്തൽ . ഇതിൻറെ അടിസ്ഥാനത്തിൽ തരങ്ങളുടെ പേരുകൾ തരം തിരിച്ചുള്ള റിപ്പോർട്ടാണ് മക്കാഫി പ്രസിദ്ധീകരിച്ചിരിക്കുന്നത് . പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്ന വൈറസുകൾ , കമ്പ്യൂട്ടർ പ്രോഗ്രാമുകളെ തകർക്കാൻ തക്ക ശേഷിയുള്ള മാൽവെയറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഇൻറർനെറ്റ് സെക്യൂരിറ്റിയായ മക്കാഫിയുടെ പത്താമത് സർവേ റിപ്പോർട്ടാണ് ഇത് . മക്കാഫി സർവേ പുറത്തുവിട്ടിരിക്കുന്നത് പ്രകാരം മോളിവുഡ് മാൽവെയർ ലിസ്റ്റിൽ ഏറ്റവും അപകടകാരി കാവ്യാ മാധവനാണ് . 2015 ലെ ലിസ്റ്റ് പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കാവ്യ 2016 ൽ എത്തിയപ്പോൾ ഒന്നാമത് എത്തിയിരിക്കുകയാണ് . കാവ്യാമാധവൻറെ പേരിൽ തെരയുന്നതിലൂടെ വൈറസ് സാധ്യത 11 ശതമാനമാണ് . രണ്ടാമതായി ജയസൂര്യയാണ് . 10 . 33 ശതമാനം . പിന്നാലെ നിവിൻ പോളി ( 9.33 ) , മഞ്ജുവാര്യർ ( 8.33 ) , പാർവതി ( 8.16 ) , നയൻതാര ( 8.17 ) , നമിതപ്രമോദ് ( 7.67 ) , മമ്മൂട്ടി ( 7.5 ) , പൃഥ്വിരാജ് ( 7.33 ) , റീമ കല്ലിങ്കൽ ( 7.17 ) , സായ് പല്ലവി ( 07.00 ) , ഇഷ തൽവാർ ( 07.00 ) എന്നിങ്ങനെയാണ് സർവേ റിപ്പോർട്ട് . നിക്കി ഗൽറാനിയാണ് കോളിവുഡ് ലിസ്റ്റിൽ ഏറ്റവും വൈറസ് സാധ്യതയുള്ള താരം , രണ്ടാമത് അമലാ പോൾ .
3
ഏത് രാജ്യക്കാരിയാണെന്ന ചോദ്യം ശല്യമാകുന്നതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് നടി എമി ജാക്സൺ . ഞാൻ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട് . ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച തന്നെ നടക്കുന്നുണ്ട് . ഞാൻ ഇന്ത്യൻ വംശജയാണ് എന്നാണ് എല്ലാവരും കരുതുന്നത് . ഞാൻ ഇംഗ്ലീഷുകാരിയാണെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കാറില്ല എമി പറയുന്നു . ചിലർ പറയുന്നത് എന്നെ കണ്ടാൽ ബ്രിട്ടീഷുകാരിയാണെന്ന് പറയില്ലെന്നാണ് . ഇത് പരിഹരിക്കാനാണ് ഡിഎൻഎ ടെസ്റ്റ് . കുടുംബ ചരിത്രം അറിയാനാണ് ഞാൻ ടെസ്റ്റ് ചെയ്യുന്നത് . എൻറെ അച്ഛൻറെ അമ്മ പോർച്ചുഗീസ് വംശജയാണ് . 1900 കളിൽ ജനിച്ച് ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി . അച്ഛൻറെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് . ഡി . എൻ . എ ആൻസിസ്റ്ററി ടെസ്റ്റിലൂടെ എനിക്ക് കൂടുതൽ അറിയാൻ സാധിക്കുമെന്ന് മനസ്സിലായി . കുറച്ച് ദിവസത്തിനുള്ളിൽ ടെസ്റ്റിൻറെ റിപ്പോർട്ട് എനിക്ക് ലഭിക്കും . ഒരു വ്യക്തിയുടെ കുടുംബ വേരുകളെക്കുറിച്ച് ഡി . എൻ . എ ആൻസിസ്റ്ററി ടെസ്റ്റിലൂടെ അറിയാൻ സാധിക്കും . നമ്മുടെ പൂർവികരുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം . കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ലഭിക്കാൻ ഇതിലൂടെ സാധിക്കും . വൈ ക്രോമസോം ടെസ്റ്റ് അച്ഛൻറെ പൂർവ്വികരെക്കുറിച്ച് അറിയാനാണ് നടത്തുന്നത് .
1
ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായ്ക്ക് ഓസ്ട്രേലിയൻ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങൾകൂടി നഷ്ടമാവും . കണങ്കാലിനേറ്റ പരിക്ക് പൂർണമായും ഭേദമാവാത്തതിനാൽ ഷായെ ടീമിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു . ഷായ്ക്ക് പകരം മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി . നേരത്തെ ബോക്സിങ് ഡേ ടെസ്റ്റിൽ താരം ടീമിൽ തിരിച്ചെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു . ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന അഗർവാൾ ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞിട്ടില്ല . ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ സാധിച്ചില്ല . ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50.30 ശരാശരിയുള്ള താരമാണ് . രഞ്ജിയിൽ കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന അഗർവാൾ അവസാന മത്സരത്തിൽ ഗുജറാത്തിനെതിരെ അർധ സെഞ്ചുറി നേടിയിരുന്നു . അതെസമേയം ഓൾ റൌണ്ടർ ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം ചേരും . രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാണ്ഡ്യ ഫിറ്റ്നെസ് തെളിയിച്ചിരുന്നു . സെപ്റ്റംബറിൽ ഏഷ്യാ കപ്പിനിടെയാണ് ഹാർദിക്കിന് പരിക്കേറ്റത് . രഞ്ജിയിൽ 28 ഓവറുകൾ എറിഞ്ഞ ഹാർദിക് പരിക്ക് പൂർണമായും മാറിയെന്ന് തെളിയിക്കുകയായിരുന്നു . ബറോഡയ്ക്ക് വേണ്ടി കളിക്കുന്ന പാണ്ഡ്യ ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ രണ്ടും വിക്കറ്റ് നേടിയിരുന്നു . മ മാത്രമല്ല , മത്സരത്തിൽ 73 റൺസെടുക്കാനും താരത്തിന് സാധിച്ചു .
2
ആശങ്ക ഉണർത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയിൽ കണ്ടെത്തി . പൂനെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത് . കേരളത്തിനു പുറമെ തമിഴ്നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് . മഹാരാഷ്ട്ര , ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സാമ്പിളുകൾ പരിശോധിച്ച് പഠനം നടത്തിയിരുന്നു . എങ്കിലും വൈറസിനെ കണ്ടെത്താനായില്ല . മാത്രമല്ല , 2012 ൽ കേരളത്തിലും , തമിഴ . നാട്ടിലും ഈ വൈറസിന്റെ ആക്രമ്ണം ഉണ്ടായിരുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . വൈറോളജി എന്ന പ്രസീദ്ധീകരണത്തിലാണ് പുതിയതായി കണ്ടെത്തിയ വൈറസിനെ കുറിച്ച് വിവരം രേഖപ്പെടുത്തിയിരിക്കുന്നത് . സിംഗപ്പൂരിൽ 2005 ലും , ശ്രീലങ്കയിൽ 2009 ലും ഈ വൈറസ് വ്യാപകമായി ബാധിച്ചിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട് . ഈഡിസ് വിഭാഗം കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി .
3
ചരക്ക് സേവന നികുതിയിൽ സ്വർണ്ണത്തിന് മൂന്ന് ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പഴയ സ്വർണ്ണം മാറ്റി വാങ്ങുമ്പോഴും വിൽക്കുമ്പോഴുമുള്ള നികുതിയെ കുറിച്ച് പലർക്കും ആശങ്കകളുണ്ട് . ഇക്കാര്യത്തിൽ വിശദീകരണവുമായി ഇന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി തന്നെ രംഗത്തെത്തി . പഴയ സ്വർണ്ണം ജ്വല്ലറികളിൽ കൊടുത്ത് പുതിയ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ പറഞ്ഞു . അതായത് ഒരു ജ്വല്ലറിയിലേക്ക് പഴയ സ്വർണ്ണവുമായി വന്ന് പുതിയത് വാങ്ങിയാൽ , പുതിയ സ്വർണ്ണം പണം കൊടുത്ത് വാങ്ങുന്നത് പോലെയാണ് കണക്കാക്കുക . എന്നാൽ തിരിച്ചെടുത്ത സ്വർണ്ണത്തിന് പിന്നീട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും . പഴയ സ്വർണ്ണത്തിന് മൂന്ന് ശതമാനം നിരക്കിൽ നികുതി നൽകണം . അങ്ങനെ വരുമ്പോൾ ഒരു ലക്ഷം രൂപയുടെ പഴയ സ്വർണ്ണം കടയിൽ നൽകിയാൽ മൂന്ന് ശതമാനം നികുതി നിരക്കിൽ 3000 രൂപ നികുതി നൽകേണ്ടി വരും . 97 , 000 രൂപയായിരിക്കും അപ്പോൾ ലഭിക്കുക . എന്നാൽ പഴയ സ്വർണ്ണം കൊടുത്ത് പുതിയത് വാങ്ങിയാൽ , വിൽക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന നികുതി വാങ്ങുമ്പോഴുള്ള നികുതിയിൽ നിന്ന് കുറയ്ക്കാം . അതായത് പിന്നെ ഈ 97,000 രൂപയ്ക്കും സ്വർണ്ണം വാങ്ങിയാൽ അതിന് മൂന്ന് ശതമാനം ജി . എസ് . ടി ഈടാക്കില്ല . അതായത് ഫലത്തിൽ പഴയ സ്വർണ്ണം കൊടുത്ത് പുതിയ സ്വർണ്ണം വാങ്ങുമ്പോൾ രണ്ട് തവണ ( വിൽക്കുമ്പോഴും വാങ്ങുമ്പോഴും ) നികുതി നൽകേണ്ടി വരില്ല . എന്നാൽ പണിക്കൂലിയുടെ അഞ്ച് ശതമാനം നികുതി കൂടി അധികം നൽകേണ്ടി വരും . പഴയ സ്വർണ്ണത്തിൽ എന്തെങ്കിലും മാറ്റം വരുത്താനായി മാത്രം കടകളിൽ നൽകിയാൽ പണിക്കൂലിയുടെ അഞ്ച് ശതമാനം മാത്രം ജി . എസ് . ടി നൽകിയാൽ മതി . സ്വർണ്ണം കടയിൽ നൽകിയ ശേഷം അത് ഉരുക്കി മറ്റൊരു ആഭരണമാക്കി നൽകാൻ ആവശ്യപ്പെട്ടാൽ അത് പഴയ സ്വർണ്ണം കൊടുത്ത് പുതിയത് വാങ്ങുന്നതായിട്ടായിരിക്കും കണക്കാക്കുക .
0
ഹോട്ടൽ ഭക്ഷണത്തിന് ഇനിയും വില കുറഞ്ഞേക്കും . ഉപഭോക്താവിൽ നിന്ന് ജി . എസ് . ടി ഈടാക്കാതെ സ്വന്തം നിലയ്ക്ക് നൽകാനുള്ള ആലോചനയിലാണ് കോഴിക്കോട്ടെ ഹോട്ടൽസ് ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ . സിയില്ലാത്തവയ്ക്ക് 12 ശതമാനവും ജി . എസ് . ടിയാണ് ഈടാക്കിയിരുന്നത് . ഇതോടെ വിൽപ്പനയിൽ 40 മുതൽ 50 ശതമാനം വരെ ഇടിവുണ്ടായെന്നാണ് ഹോട്ടൽസ് ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ പറയുന്നത് . ഇപ്പോൾ ജി . എസ് . ടി അഞ്ച് ശതമാനമാക്കി കുറച്ചതോടെ ഭക്ഷണ വിലയും കുറഞ്ഞിട്ടുണ്ട് . ഹോട്ടലുകളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷൻ . ഉപഭോക്താക്കളിൽ നിന്ന് ജി . എസ് . ടി ഈടാക്കാതെ ഹോട്ടൽ ഉടമ തന്നെ നൽകുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചന നടക്കുന്നത് . വരുന്ന 20ന് എറണാകുളത്ത് നടക്കുന്ന അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ ഈ നിർദേശം ഉന്നയിക്കാനാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം . സംസ്ഥാന കമ്മിറ്റി നിർദേശം അംഗീകരിച്ചാൽ ഭക്ഷണവില പൊള്ളില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ .
0
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം തുടരുന്നു . ചെന്നൈയിൻ എഫ്സിയോട് ഗോൾ രഹിത സമനില . തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത് . ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴുള്ളത് എട്ട് പോയിന്റ് മാത്രം . പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് . ചെന്നൈയിന് അഞ്ച് പോയിന്റ് മാത്രമാണുള്ളത് . ചെന്നൈയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് . ചെന്നൈയിൻ ആദ്യ പകുതിയിൽ ആറ്റാക്കിങ് ഫുട്ബോൾ പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു . നിരവധി അവസരങ്ങൾ ആതിഥേയർ ആദ്യപകുതിയിൽ ഒരുക്കിയെടുക്കുകയും ചെയ്തു . എന്നാൽ ഫിനിഷിങ്ങിലെ പാളിച്ച അവർക്ക് വിനയായി . ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന് നിർണായകമായി . തുടർച്ചയായ മൂന്നു പരാജയങ്ങൾ ഏറ്റു വാങ്ങിയ ഡേവിഡ് ജയിംസിനും സംഘത്തിനും ജയം അനിവാര്യമായിരുന്നു . പ്ലേ ഓഫ് സാധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള യാത്ര കഠിനമാണ് . ഡിസംബർ നാലിന് കൊച്ചിയിൽ ജംഷഡ്പുർ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം .
2
താരങ്ങളുടെ എളിമയെ കുറിച്ച് ഇടയ്ക്കിടെ വാർത്തായാവാറുണ്ട് . ഇവിടെ വാർത്തയായിരിക്കുന്നത് താരരാജാവ് മോഹൻലാലിനെ കുറിച്ചാണ് . ഇത്തരം എളിമ നിറഞ്ഞ മോഹൻലാലിൻറെ ചിത്രങ്ങൾ പലപ്പോഴും ആരാധകർ പങ്കുവയ്ക്കാറുണ്ട് . ഇത്തവണ മറ്റൊരു ചിത്രവുമായാണ് ആരാധകർ എത്തിയത് . ആശുപത്രിയിൽ മറ്റുള്ളവരോടൊപ്പം ഒപിയിൽ ക്യൂ നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത് . ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത് . ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ' ഒടിയൻ ' എന്ന ചിത്രത്തിന് വേണ്ടി രൂപ മാറ്റം വരുത്തുന്നതിന് നൂതന ശാസ്ത്രീയ ചികിത്സയ്ക്ക് എത്തിയതാണ് താരം . ക്യൂവിൽ നിൽക്കുന്ന മോഹൻലാലിനെ ഡോക്ടർമാർ പിന്നീട് കൂട്ടികൊണ്ടുപോകുകയായിരുന്നു . സിനിമയ്ക്ക് വേണ്ടി രൂപമാറ്റം വരുത്താൻ ശരീരം സജ്ജമാണോ എന്നറിയാനാണ് താരം എത്തിയത് . വ്യായാമത്തിലൂടെ ഹൃദയത്തിൻറെ കാര്യക്ഷമത മനസ്സിലാക്കുന്ന പരിശോധനയായ ട്രെഡ്മിൽ ടെസ്റ്റിനാണ് താരം വിധേയനായതെന്നും റിപ്പോർട്ടുകൾ പറയുന്നു . ഫ്രാൻസിൽ നിന്നുള്ള സംഘമാണ് മോഹൻലാലിനെ പരിശീലിപ്പിക്കാൻ എത്തിയിട്ടുള്ളത് . ഇതുസംബന്ധിച്ച വിവരങ്ങൾ ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനാണ് പങ്കുവച്ചത് .
1
രാജ്യത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഏഴ് മലയാളികളും . ഫോർബ്സ് മാസികയാണ് ഇന്ത്യയിലെ വമ്പൻ കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കിയത് . രവി പിളള , എംഎ യൂസഫലി , സണ്ണി വർക്കി , ക്രിസ് ഗോപാലകൃഷ്ണൻ , എസ്ഡി ഷിബുലാൽ , പിഎൻസി മേനോൻ , ജോയ് ആലുക്കാസ് എന്നിവരാണ് മലയാളത്തിന്റെ മണ്ണിൽ നിന്നുള്ള കോടീശ്വരൻമാർ . മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്ററ്വും വലിയ കോടീശ്വരൻ . തുടർച്ചയായി ആറാം തവണയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തുന്നത് . 1 . 30 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി . 99 , 200 കോടി രൂപയുടെ ആസ്തിയുള്ള സ്റ്റീൽ രാജാവ് ലക്ഷ്മി മിത്തൽ ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ . കഴിഞ്ഞ തവണത്തെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന വിപ്രോ മേധാവി അസിം പ്രേംജിക്ക് ഇത്തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു . സൺഫാർമയുടെ ദിലീപ് സാങ്വിയാണ് സമ്പന്നരുടെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ . മലയാളികളായ ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ കണക്ക് നോക്കാം
0
സിനിമ കൂടാതെ രാഷ്ട്രീയവും ചർച്ചയായി . ബിജെപി അനുഭാവി ആണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും പറയാം , ആയാലെന്ത് ആയില്ലെങ്കിലെന്ത് എന്നായിരുന്നു ഉത്തരമെന്നും യുവാവ് പറയുന്നു . മോഹൻലാലിനൊപ്പമുള്ള ഒരു ചെറിയ വിഡിയോയും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട് . കുറിപ്പ് ഇങ്ങനെ Q : ബാലിശമായ ചോദ്യമാണെന്നറിയാം . . എന്നാലും ചോദിക്കുന്നു . . ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്വ് ഉള്ളതുപോലെ തോന്നാറുണ്ട് . . ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ , ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു A : ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം . . ആയാലെന്തു ആയില്ലെങ്കില്ലെന്തു . . . ചെറുപ്പകാലം മുതലുള്ള ലാലേട്ടനെ കാണണം എന്നുള്ള ആഗ്രഹം അങ്ങനെ പൂർത്തിയായി . . ഏകദേശം രണ്ടു മണിക്കൂർ എന്റെ തൊട്ടടുത്ത് , എപ്പോളും പുഞ്ചിരിക്കുന്ന മുഖവുമായി ലാലേട്ടൻ . . . വീണ്ടും ഉറക്കമുണർന്നപ്പോൾ അടുത്ത സംശയം ഞാൻ ചോദിച്ചു . Q : പുതുമുഖ സംവിധായർക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാൻ സാധിക്കാറില്ല , അല്ലെങ്കിൽ ലാലേട്ടൻ അവർക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളിൽ വായിച്ചിട്ടുണ്ട് . . എന്തുകൊണ്ടാണ് അത് ? A : ആര് പറഞ്ഞു . . ഇപ്പൊ ഒടിയൻ ചെയ്ത ആൾ പുതുമുഖമാണ് . . ലൂസിഫർ സംവിധാനം പുതുമുഖമാണ് Q : അവരൊക്കെ പുതുമുഖ സിനിമ സവിധായകർ ആണെങ്കിൽ കൂടി സിനിമ പരസ്യ മേഖലയിൽ വര്ഷങ്ങളായി ഉള്ളവരല്ലേ ? A : മോനെ സിനിമയേക്കുറിച്ചു അറിയുന്നവർക്കല്ലേ സിനിമ ചെയ്യാനാവൂ . . അങ്ങനെയുള്ളവർക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത് . . ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു . ആശിർവാദ് സിനിമാസിനെ കുറിച്ചും , പ്രണവ് മോഹൻലാലിനെ കുറിച്ചും , ഓഷോയുടെ ചിന്തകളെക്കുറിച്ചും , WCC , ശ്രീനിവാസൻ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു . . . ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നു . . ഒടുവിൽ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടൻ കുറച്ചു typical ലാലേട്ടൻ കോക്രികൾ കാണിച്ചു . . കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ സമ്മതിച്ചു . . . മോളെ എനിക്ക് ഫറ ഖാൻ , സോയ അക്തർ , anjali Menon എന്നിവരെ പോലെ ഒരു സംവിധായിക ആക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു . . ഒടുവിൽ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും ഒരു ഫാൻബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു . . . അപ്പോൾ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും - “ എന്താ മോനെ ഇത് “
1
ലെസ്റ്റർഷെയറിനെതിരെ നടന്ന ഏകദിന സന്നാഹമത്സരത്തിൽ ഇന്ത്യ എ ടീമിന് 281 റൺസിന്റെ കൂറ്റൻ ജയം . മായങ്ക് അഗർവാൾ , പൃഥ്വി ഷാ എന്നിവരുടെ സെഞ്ച്വറി മികവിൽ ലെസ്റ്റർഷെയറിനെതിരേ ഇന്ത്യ എ 458 - 4 ( 50 ) എന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത് . ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത് . 2017 - 18 സീസണിൽ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായ മായങ്ക് അഗർവാളാണ് ലെസ്റ്റർഷെയറിനെതിരേ ടോപ്പ് സ്കോറർ . 106 ബോളിൽ നിന്ന് 151 റൺസാണ് അഗർവാൾ നേടിയത് . മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായ പൃഥ്വി ഷായും 70 ബോളിൽ നിന്ന് 132 റൺസെടുത്ത് കഴിവ് തെളിയിച്ചു . 221 റൺസാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത് . പ്രൃഥ്വി ഷായുടെ വിക്കറ്റ് അതീഖ് ജാവേദ് വീഴ്ത്തി . അതേസമയം , 106 പന്ത് നേരിട്ട അഗർവാൾ റിട്ടയേർഡ് ഹർട്ടാവുകയായിരുന്നു . ശുഭ്മാൻ ഗിൽ ( 86 ) , ദീപക് ഹൂഡ ( 38 ) , ശ്രേയസ് അയ്യർ ( 15 ) , ഋഷഭ് പന്ത് ( 13 ) എന്നിവരാണ് മറ്റു ഇന്ത്യൻ സ്കോറർമാർ . ലെസ്റ്റർഷെയറിന് വേണ്ടി അതീഖ് ജാവേദ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി . മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസ്റ്റർഷെയറിൽ 62 റൺസെടുത്ത വെൽസ് മാത്രമാണ് ഫോമിലെത്തിയത് . ഇന്ത്യയ്ക്ക് വേണ്ടി ദീപക്ക് ചാഹർ മൂന്നും പ്രസിദ് കൃഷ്ണ , ദീപക് ഹൂഡ , പട്ടേൽ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി . ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു .
2
ബജറ്റിൽ പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെങ്കിലും അതൊന്നും സാമൂഹിക ക്ഷേമപദ്ധതികളെ ബാധിക്കില്ലെന്ന് നിയമസഭയ്ക്ക് മന്ത്രി ഉറപ്പു നൽകി . ഭക്ഷ്യസുരക്ഷ പദ്ധതിയ്ക്കായി 954 കോടി ചിലവിടും . ഇപോസ് മെഷീൻ സ്ഥാപിക്കുന്നതോടെ റേഷൻ കടകളിലെ ചോർച്ച തടയാൻ സാധിക്കും . ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാൻ 31 കോടി ചിലവിട്ടു . കമ്പോള ഇടപെടലിനായി സിവിൽ സപ്ലൈസിനും കൺസ്യൂമർഫെഡിനുമായി 260 കോടി നൽകും . വിശപ്പ് രഹിത കേരളം പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ 20 കോടി ഇറച്ചി കോഴി വളർത്തൽ പഞ്ചായത്തുകളിൽ കുടുംബശ്രീ യൂണിറ്റുകൾ . ബ്രഹ്മഗിരി സൊസൈറ്റിക്ക് കൂടുതൽ സഹായങ്ങൾ . കുടുംബശ്രീ ചിക്കന്റെ ആദ്യബാച്ച് വിപണിയിലെത്തിയെന്ന് ധനമന്ത്രി .
0
സൽമാൻ ഖാന് ജാമ്യം നൽകിയതിന് എതിരെ നടി സോഫിയ ഹയാത് . ഇന്ത്യൻ നിതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ കടുത്ത നിരാശ തോന്നുന്നുവെന്നാണ് സോഫിയ പറയുന്നത് . സൽമാൻ ഖാന് ജാമ്യം ലഭിക്കാൻ എന്തൊക്കെയോ പേപ്പർ അഭിഭാഷകൻ നൽകിയെന്നാണ് പറയുന്നത് . ഇങ്ങനെ വന്നാൽ എന്തിനാണ് കോടതി . നീതിയേക്കാളും ഇന്ത്യയിലെ അഴിമതി വലുതാണെന്നാണ് മനസ്സിലാകുന്നത് . ശരീരത്തിൽ സ്റ്റിറോയിഡ് കുത്തിവയ്ക്കു . എന്നിട്ട് മൃഗങ്ങളെ കൊല്ലുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും തെറ്റല്ലെന്ന് കുട്ടികളെ പഠിപ്പിക്കൂ - സോഫിയ നിരാശയോടെ പറയുന്നു . . ഇന്ത്യൻ നിതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ കടുത്ത നിരാശ തോന്നുന്നു . നീതിക്കായി പോരാടൂ - സോഫിയ പറയുന്നു . സൽമാൻ ഖാന് തടവ് ശിക്ഷ വിധിച്ചപ്പോൾ വിധിയെ സ്വാഗതം ചെയ്ത് സോഫിയ രംഗത്ത് എത്തിയിരുന്നു . അവസാനം കർമ്മഫലം അനുഭവിക്കേണ്ടിവരും . സൽമാൻ ഖാൻ ചെയ്ത തെറ്റിന് ജയിലിൽ പോയതിൽ സന്തോഷം തോന്നുന്നു . ഭൂമിയിൽ മൃഗങ്ങൾക്കും വളരെ പ്രാധാന്യമുണ്ട് . സെലിബ്രിറ്റി ആയതുകൊണ്ട് മൃഗങ്ങളെ കൊല്ലുന്നത് ന്യായീകരിക്കാനാകുമോ , മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് കാരണമായതോ - സോഫിയ ചോദിച്ചു . നിയമവ്യവസ്ഥയ്ക്ക് അതീതനായി ആരുമില്ലെന്ന ഇന്ത്യ ലോകത്തിന് മുമ്പിൽ കാണിച്ചിരിക്കുകയാണെന്നും , കോടതി സൽമാൻ ഖാന് ശിക്ഷ വിധിച്ചപ്പോൾ സോഫിയ പ്രതികരിച്ചിരുന്നു .
1
വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ എല്ലാ ബാങ്ക് അക്കൌണ്ടുകളും മറ്റ് നിക്ഷേപങ്ങളും പിടിച്ചെടുക്കാൻ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശം നൽകി . കമ്പനിയുടെ ഓഹരി , മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത് കുടിശിക വരുത്തിയിട്ടുള്ള 18.5 ലക്ഷം രൂപയുടെ പിഴത്തുക ഈടാക്കാനാണ് സെബി നിർദ്ദേശിച്ചിരിക്കുന്നത് . ചില ഓഹരി ഇടപാടുകൾ വെളിപ്പെടുത്താതിരുന്നതിന് 2015ലാണ് മല്യയുടെ കമ്പനിക്ക് സെബി 15 ലക്ഷം രൂപയുടെ പിഴ ചുമത്തിയത് . എന്നാൽ പിഴയൊടുക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പലിശയുൾപ്പെടെ പിഴയീടാക്കാനുള്ള നീക്കം . 15 ലക്ഷം രൂപ പിഴയും രണ്ടു വർഷത്തെ പലിശയും റിക്കവറി ചാർജും ഉൾപ്പെടെ 18.5 ലക്ഷം രൂപയാണ് കമ്പനിയിൽ നിന്ന് പിടിച്ചെടുക്കുക . കമ്പനിയുടെ അക്കൌണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നത് തടയാൻ ബാങ്കുകൾക്കും മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . നവംബർ 13നാണ് ഇതുസംബന്ധിച്ച് സെബി ഉത്തരവ് പുറത്തിറക്കിയത് . കമ്പനിയുടെ പകുതിയിലധികം ഓഹരികളും മല്യയുടെ ഉടമസ്ഥതയിലാണ് . വൻതുക ബാങ്കുകളിൽ ബാധ്യത വരുത്തിയതിനെ തുടർന്ന് നിയമനടപടികൾ തുടങ്ങിയപ്പോഴാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത് . പിന്നീട് ഇന്ത്യയിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു .
0
ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോണുകൾക്ക് പ്രത്യേക ഓഫർ . സ്മാർട്ഫോൺ നിർമ്മാതാക്കളിൽ വമ്പന്മാരായ നോക്കിയയുടേയും , സാംസങ്ങിന്റെയും മോഡലുകൾക്കാണ് പ്രത്യേക ഓഫറിൽ വിലക്കുറവ് ലഭിക്കുന്നത് . സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 , ഗാലക്സി എസ് 9 പ്ലസ് , നോക്കിയ 5.1 പ്ലസ് , നോക്കിയ 6.1 പ്ലസ് എന്നീ ഫോണുകൾക്കാണ് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് ലഭിക്കുന്നത് . ഉപഭോക്താക്കൾക്ക് വിലക്കിഴിവ് , എക്സ്ചേഞ്ച് ഓഫർ , ക്യാഷ്ബാക്ക് ഓഫർ എന്നിവ ഡിസംബർ 19 വരെ ലഭ്യമാകും . സാംസങ്ങിന്റെ 2018ലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി നോട്ട് 9 ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ ലഭ്യമാണ് . വിപണിയിൽ 73,600 രൂപ വില വരുന്ന നോട്ട് 9ന് ഫ്ലിപ്കാർട്ടിലെ വില 67,900 രൂപയാണ് . നോട്ട് 9ന്റെ ബേയ്സ് മോഡലായ 6ജിബി റാം മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുന്നത് . ഇത് കൂടാതെ 23,900 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ ലാഭിക്കാം . ഗാലക്സി നോട്ട് 9ന്റെ 8ജിബി വേരിയന്റിനും ഓഫർ ലഭിക്കും , ഇത്തരത്തിൽ 93,900 രൂപ വില വരുന്ന ഫോൺ 84,900 രൂപയ്ക്ക് ലഭിക്കും . ഓഷ്യനിക്ക് ബ്ലൂ , മെറ്റാലിക്ക് കോപ്പർ , മിഡ്നൈറ്റ് ബ്ലാക്ക് , ലാവെൻഡർ പർപ്പിൾ എന്നീ നിറങ്ങളിലാണ് നോട്ട് 9 ലഭിക്കുന്നത് . ഫ്ലിപ്കാർട്ട് ഗാലക്സി എസ് 9 പ്ലസിന്റെ 64ജിബി , 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലുകൾ മാത്രമാണ് ഓഫറിൽ ലഭിക്കുന്നത് . 256 ജിബി മോഡൽ ഓഫറിൽ ലഭ്യമല്ല . ഓഫർ പ്രകാരം ഇരു സ്റ്റോറേജ് വേരിയന്റിനും 12,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും . ഇത് കൂടാതെ 14,900 രൂപ വരെ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ലഭിക്കും . ഗാലക്സി എസ് 9 പ്ലസ് 64ജിബി മോഡലിന്റെ യഥാർത്ഥ വില 64,900 രൂപയാണ് , എന്നാൽ ഫ്ലിപ്കാർട്ടിൽ 52,900 രൂപയാണ് ഓഫർ കാലയളവിലെ വില . കൂടാതെ 128ജിബി മോഡലിന്റെ യഥാർത്ഥ വില 68,900 രൂപയാണ് , എന്നാൽ 56,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും . ഒക്ടോബർ മാസത്തിലാണ് നോക്കിയ 5.1 പ്ലസ് വിപണിയിലെത്തിയത് . ഫ്ലിപ്കാർട്ടിൽ നോക്കിയ 5.1 പ്ലസിന് 1000 രൂപയുടെ വിലക്കിഴിവ് ലഭിക്കും . വിപണിയിൽ 10,999 രൂപയാണ് നോക്കിയ 5.1 പ്ലസിന്റെ വില . ഇത് കൂടാതെ 9,450 രൂപ വരെ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ലഭിക്കും . പ്രതിമാസം 1,111 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും ഉണ്ട് . നോക്കിയ 6.1 പ്ലസ് വിപണിയിലെത്തിയപ്പോൾ 15,999 രൂപയായിരുന്നു വില , എന്നാൽ ഫ്ലിപ്കാർട്ടിൽ നോക്കിയ 6.1 പ്ലസിന് 1000 രൂപയുടെ വിലക്കുറവ് ലഭിക്കും . എക്സ്ചേഞ്ച് ഓഫറിലൂടെ 13850 രൂപയുടെ വിലക്കിഴിവ് വരെ ലഭിക്കും . കൂടാതെ 1667 രൂപ പ്രതിമാസം അടയ്ക്കാവുന്ന നോ കോസ്റ്റ് ഇഎംഐ സൌകര്യവും ഉണ്ട് . ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിന് 5 % വിലക്കിഴിവ് അധികമായി ഇരു ഫോണുകൾക്കും ലഭിക്കും . നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ നോക്കിയ 8 സിറോക്കോയും ഫ്ലിപ്കാർട്ടിന്റെ ഓഫറിൽ ലഭ്യമാണ് . 36 , 999 രൂപയാണ് ഫോണിന്റെ വില . ഫ്ലിപ്കാർട്ട് ഒരുക്കുന്ന എക്സ്ചേഞ്ച് ഓഫറിൽ 14,900 രൂപ വരെ ലാഭിക്കാനാകും . കൂടാതെ പ്രതിമാസം 4,111 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും . ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും .
3
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺ പ്ലസിൻറെ ഫോണുകളുടെ വില കുറച്ചു . പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 3 പുറത്തിറക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് ഈ നീക്കം . ജനപ്രിയ മോഡലുകളായ വൺ പ്ലസ് 2 , വൺ പ്ലസ് വൺ , വൺ പ്ലസ് എക്സ് എന്നീ ഫോണുകളുടെ വിലയിലാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത് . വൺ പ്ലസ് 2 ( 64 ജിബി ) മോഡലിനു 299 ഡോളറാണ് പുതുക്കിയ വില ( ഏകദേശം 20,000 രൂപ ) . വൺ പ്ലസ് വൺ ( 64 ജിബി ) വില 249 ഡോളറാണ് ( ഏകദേശം 16,700 രൂപ ) . ഏറ്റവും വില കുറഞ്ഞ വൺ പ്ലസ് എക്സ് ( 64 ജിബി ) ഫോണിനു 199 ഡോളർ നൽകിയാൽ മതി ( ഏകദേശം 13300 രൂപ ) . നേരത്തെ ഈ മോഡലുകൾക്ക് വൺ പ്ലസ് 2ന് 399 ഡോളർ . വൺ പ്ലസ് വണ്ണിന് 349 ഡോളർ , വൺ പ്ലസ് എക്സ് ഫോണിനു 249 ഡോളർ എന്നിവയായിരുന്നു വില . എന്നാൽ ചൈന അടക്കമുള്ള അന്താരാഷ്ട്ര വിപണിയിൽ മാത്രമാണ് ഈ വിലക്കുറിവ് നിലവിൽ വന്നിരിക്കുന്നത് . വൺ പ്ലസ് ഫോണുകളുടെ ഇന്ത്യൻ വില വൺപ്ലസ് 3 ഇന്ത്യയിൽ എപ്പോൾ എത്തും എന്നത് അനുസരിച്ചെ കുറയുവാൻ സാധ്യതയുള്ളൂ . നിലവിൽ ഇന്ത്യയിൽ വൺ പ്ലസ് 2 64 ജിബി മോഡലിന് വില 22,999 രൂപയാണ് , 16 ജിബി മോഡലിന് 18,999 രൂപയാണ് വില . വൺ പ്ലസ് വൺ 64 ജിബി മോഡൽ 18,999 രൂപയാണ് ഇന്ത്യൻ വില . വൺ പ്ലസ് എക്സ് വില 14,999 രൂപയുമാണ് .
3
മുതിർന്ന പൌരന്മാർക്ക് ട്രെയിൻ ടിക്കറ്റിൽ ഇളവ് ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ . മുതിർന്ന പൌരന്മാരുടെ വിവരശേഖരണം നടത്തുന്നതിന് ഇന്ത്യൻ റെയിൽവേ മുൻകയ്യെടുക്കുകയാണെന്നും റെയിൽവേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയിലാണ് വ്യക്തമാക്കിയത് . ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് മുതിർന്ന പൌരന്മാരുടെ ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാണിക്കുന്നു . ജനുവരി ഒന്നുമുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി . അപേക്ഷ സമർപ്പിക്കുമ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ വഴി മുതിർന്ന പൌരന്മാർക്ക് അർഹതയുള്ള കൺസെഷൻ നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കുമെന്നും സ്വമനസ്സാലെ നൽകാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി . മുതിർന്ന പൌരന്മാർക്കുള്ള ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു . ഇതിന് പുറമേ മുതിർന്ന പൌരന്മാർക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ആധാർ കാർഡ് നിർബന്ധമാക്കുമെന്ന് ഐആർസിടിസിയും പ്രഖ്യാപിച്ചിരുന്നു . ആദ്യഘട്ടത്തിൽ മുതിർന്ന പൌരന്മാർക്കും പിന്നീട് കൺസെഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ , കായിക താരങ്ങൾ , ഡോക്ടർമാർ , അധ്യാപകർ എന്നിവരെയും ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നായിരുന്നു വാർത്തകൾ .
0
ഒക്ടോബർ 13 മുതൽ 17വരെ ഇ - കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ നടത്തുന്ന ഡിസ്കൌണ്ട് സെയിൽ തമിഴ്നാട്ടിൽ നിരോധിക്കണമെന്ന് ആവശ്യം . ടിപിഡികെ എന്ന രാഷ്ട്രീയ പാർട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുന്നത് . ഡിസ്കൌണ്ട് സെയിൽ സമയത്ത് ആമസോൺ നൽകുന്ന സമ്മാന പദ്ധതിയിൽ നിന്നും തമിഴ്നാട്ടുകാരെ ഒഴിവാക്കിയതിനെ തുടർന്നാണിത് . ഒക്ടോബർ 13 മുതൽ 17വരെ ആമസോൺ സൈറ്റിൽ നിന്നും 299 രൂപയ്ക്ക് മുകളിൽ ഷോപ്പിംഗ് നടത്തുന്ന ആളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു കിലോ സ്വർണം സമ്മാനമായി നൽകുന്നുണ്ട് . എന്നാൽ , തമിഴ്നാട്ടിലെ ജനങ്ങളെ സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആമസോൺ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . ഇതേ തുടർന്നാണ് രാഷ്ട്രീയ പാർട്ടി സൈറ്റിനെതിരെ രംഗത്തെത്തിയത് . ആമസോണിന്റെ നിലപാട് ജനങ്ങളെ അപമാനിക്കുന്നതും വിഡ്ഡികളാക്കുന്നതുമാണെന്ന് അവർ പറയുന്നു . ആമസോണിന്റെ പത്രപ്പരസ്യത്തിൽ തമിഴ്നാട്ടുകാരെ ഒഴിവാക്കിയത് വ്യക്തമാക്കാത്തതിനാൽ തങ്ങൾക്ക് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ലക്ഷക്കണക്കിന് ആളുകൾ സൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്നുണ്ടെന്നും ആരോപണമുയർന്നു . സംഭവം വിവാദമായതോടെ വിശദീകരണവുമായി ആമസോൺ രംഗത്തെത്തിയിട്ടുണ്ട് . തമിഴ്നാട്ടിലെ നിയമം ആമസോൺ നടത്തുന്ന തരത്തിലുള്ള മത്സരം അനുവദിക്കുന്നില്ലെന്നും അതിനാലാണ് അവരെ ഒഴിവാക്കിയതെന്നും കമ്പനി വക്താവ് അറിയിച്ചു . സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു .
0
നാടകത്തിൻറെ അണിയറപ്രവർത്തകർ പകർപ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ . വി . വിജയൻറെ മകൻ മധു വിജയൻ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു . ഈ ഹർജിയിലാണ് നടപടി . കേസ് നവംബർ 28 - ന് വീണ്ടും പരിഗണിക്കും . ഒ . വി . വിജയൻറെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകർപ്പവകാശം മധുവിനാണ് . എന്നാൽ , അദ്ദേഹത്തിന്റെ അനുമതിവാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു . നാടകത്തിൻറെ സംവിധായകൻ ദീപൻ ശിവരാമന് പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി മധു വിജയൻ നേരത്തേ നോട്ടീസ് അയച്ചിരുന്നു . നാടകാവിഷ്കാരത്തിന് അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപൻ ഇ - മെയിൽ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് ഹർജിക്കാരൻറെ വാദം . നാടകം നവംബർ 11 മുതൽ 13 വരെ മുംബൈയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് മധു കോടതിയെ സമീപിച്ചത് . ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പകർപ്പവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു .
1
വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നവരാണ് അധ്യാപകർ . എന്നാൽ അധ്യാപകന് വിദ്യാർത്ഥികൾ പ്രചോദനമായാലോ ? അങ്ങനെ പാലാ വരെയെത്തിയ ഒരു പാലക്കാടൻ കഥയാണിനി . കഥയല്ല സംഭവം സത്യമാണ് . ഇതിലെ കഥാപാത്രങ്ങൾ ട്രാക്കിൽ കേരളത്തിന്റെയും പാലക്കാട് പറളി സ്കൂളിന്റെയും മിന്നും താരമായിരുന്ന മുഹമ്മദ് അഫ്സലും പരിശീലകൻ പി . ജി . മനോജും . ഇനിയൽപ്പം ഫ്ലാഷ് ബാക്ക് . വർദ്ധിച്ചുവരുന്ന ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കായികമേളകളിൽ ഇനി താനുണ്ടാവില്ലെന്ന് മനോജ് മാഷ് കഴിഞ്ഞ തവണ പറഞ്ഞത് . പക്ഷെ ഇത്തവണ മനോജ് മാഷ് തീരുമാനം മാറ്റി . പാലായിലെത്തി . അതെന്താണ് മാഷേ കാര്യമെന്ന് ചോദിച്ചാൽ തൊട്ടടുത്ത് നിൽക്കുന്ന മുഹമ്മദ് അഫ്സലിനെ കാണിച്ച് തരും . സ്കൂൾ കായികമേളയിൽ 800,1500,5000 മീറ്ററുകളിൽ ട്രാക്ക് അടക്കിവാണ മുഹമ്മദ് അഫ്സൽ 2015ലാണ് ട്രാക്ക് വിട്ടത് . ഇപ്പോൾ ബംഗലൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥനായ അഫ്സൽ അവധിയെടുത്താണ് കായികമേളയ്ക്കെത്തിയിരിക്കുന്നത് . വെറുതെ വന്നതല്ല , കായികോത്സവത്തിനില്ലെന്ന മനോജ് മാഷിന്റെ തീരുമാനം മാറ്റാൻ വേണ്ടി മാത്രം . മത്സരങ്ങൾ തീരുന്നതുവരെ മനോജ് മാഷിനൊപ്പം അഫ്സലുമുണ്ടാകും . അധ്യാപകന് പ്രചോദനമായ പ്രിയ ശിഷ്യനായി .
2
ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പ്രായം തളർത്താത്ത തൻറെ ബാറ്റിംഗ് കരുത്ത് ഒരിക്കൽ കൂടി കാട്ടിത്തരികയായിരുന്നു ക്രിസ് ഗെയ്ൽ . 11 കൂറ്റൻ സിക്സുകൾ പറത്തി ബൌളർമാരെ നിശബ്ധരാക്കിയുള്ള തേരോട്ടം . 39 പന്തിൽ 50 കടന്ന ഗെയ്ൽ ഇന്നിംഗ്സിലാകെ 63 പന്തിൽ 104 റൺസ് അടിച്ചെടുത്തു . 2012ന് ശേഷം ആദ്യമായി തുടർച്ചയായി രണ്ട് അർധസെഞ്ച്വറി തികയ്ക്കുകയായിരുന്നു വിൻഡീസ് സൂപ്പർ താരം . ഭുവനേശ്വർ ഒഴികെയെല്ലാവരെയും കടന്നാക്രമിച്ച് ഗെയ്ൽ മുന്നേറി . ടി20യിൽ ലോക ഒന്നാം നമ്പർ ബൌളറായ റാഷിദ് ഖാനെ 14 - ാം ഓവറിൽ തുടർച്ചയായി നാല് തവണ ഗാലറിയിലെത്തിച്ചു . ഒടുവിൽ 58 - ാം പന്തിൽ ട്വൻറി 20 കരിയറിലെ 21മത്തെയും ഐപിഎല്ലിലെ ആറാമത്തെയും സെഞ്ച്വറി കണ്ടെത്തി മിന്നും ഫോം തുടരുകയായിരുന്നു ഗെയ്ൽ . താരലലത്തിൽ അവസാനനിമിഷം വരെ അവഗണന ലഭിച്ച ഗെയ്ലിൻറെ മധുര പ്രതികാരം .
2
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമാവാൻ വിരാട് കോലിയുടെ നായകത്വത്തിൽ കഴിയുമെന്ന് പുതിയ പരിശീലകൻ രവി ശാസ്ത്രി . എല്ലാ സാഹചര്യങ്ങളിലും തിളങ്ങാനുള്ള കഴിവ് ഈ ടീമിനുണ്ടെന്നും ലണ്ടനിൽ നിന്ന് ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ശാസ്ത്രി വ്യക്തമാക്കി . വെല്ലുവിളികൾ ഏറ്റെടുക്കാൻ താൻ തയാറാണെന്നും ഇന്ത്യൻ പരിശീലക ചുമതലയേറ്റെടുക്കാൻ മനസുകൊണ്ട് തയാറെടുക്കുയാണെന്നും ശാസ്ത്രി വ്യക്തമാക്കി . മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബാറ്റിംഗിനിറങ്ങാൻ പറഞ്ഞാൽ അതൊരു വെല്ലുവിളിയാണ് . ഇത്തരം വെല്ലുവിളികൾ എനിക്ക് പുതുമയല്ല . അതേറ്റെടുക്കാൻ ഞാൻ സദാ സന്നദ്ധനാണ് . ഗാംഗുലിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങളിരുവരും ഇന്ത്യയുടെ മുൻ നായകൻമാരാണെന്നും പറഞ്ഞ ശാസ്ത്രി തർക്കങ്ങളുണ്ടാകാമെങ്കിലും അതെല്ലാം പരസ്പര ബഹുമാനത്തോടെയാണെന്നും ശാസ്ത്രി പറഞ്ഞു . സൌരവ് ഗാംഗുലി , സച്ചിൻ ടെൻഡുൽക്കർ , വിവിഎസ് ലക്ഷ്മൺ എന്നിവടരങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി തെരഞ്ഞെടുത്തത് . സഹീർ ഖാനെ ബൌളിംഗ് കോച്ചായും വിദേശ പരമ്പരകളിൽ രാഹുൽ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേശകനായും തെരഞ്ഞെടുത്തിരുന്നു .
2
എണ്ണ വിപണിയിൽ ഒപെക്കിന്റെ ഇടപെടൽ ഉറപ്പായതോടെ എണ്ണ വില കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി . വിപണിയിൽ സ്ഥിരത കൊണ്ടുവരാനുള്ള ഏതു നടപടിയെയും സ്വാഗതം ചെയ്യുമെന്ന സൌദിയുടെ പ്രഖ്യാപനമാണു വീണ്ടും വില ഉയരാൻ ഇടയാക്കിയത് . അടുത്ത മാസം 26 മുതൽ 28 വരെ അൽജീരിയയിൽ ചേരുന്ന ഒപെക് യോഗത്തിൽ വില സ്ഥിരതയുമായി ബന്ധപ്പെട്ട ചില നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണു പ്രതീക്ഷ . എണ്ണ വില പിടിച്ചു നിർത്തുന്നതിനായി ഒപെക് കൈക്കൊള്ളുന്ന ഏതു നടപടിയുമായും സഹകരിക്കുമെന്ന് സൌദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഉൽപാദന നിയന്ത്രണമെന്ന നിർദേശം ഒപെക് യോഗത്തിൽ വീണ്ടും സജീവമാകാൻ ഇടയുണ്ടെന്നും ഇക്കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്ന സൌദി ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഇത്തവണ തീരുമാനം അംഗീകരിക്കിച്ചേക്കുമെന്നത്തിന്റെ സൂചനയാണ് സൌദി ഊർജമന്ത്രിയുടെ പ്രസ്താവനയെന്നും ചിലർ വിലയിരുത്തുന്നു . സൌദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബ്രെന്റ് ക്രൂഡിന്റെ വില വെള്ളിയാഴ്ച 46.6 ഡോളറിലാണു വിൽപന അവസാനിപ്പിച്ചത് . ഉൽപാദന നിയന്ത്രണത്തിനായി റഷ്യയുടെ നേതൃത്വത്തിൽ ഈ വർഷം തുടക്കത്തിൽ ഊർജിത ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു . സൌദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ കഴിഞ്ഞ എട്ടുവർഷത്തെ റെക്കോർഡ് ഉത്പാദനമാണു കഴിഞ്ഞ മാസം നടത്തിയത് . ഇതിനിടയിലും എണ്ണ വില പിടിച്ചു നിർത്തുന്നതിനായി ഒപെക് വീണ്ടും യോഗം ചേരുമെന്ന പ്രഖ്യാപനവും സൌദിയുടെ അനുകൂല നിലപാടുമാണ് താഴേക്കു പൊയ്ക്കൊണ്ടിരുന്ന എണ്ണ വില കഴിഞ്ഞ വാരം അൽപം മുകളിലേക്കുയർത്തിയത് .
0
കായംകുളം കൊച്ചുണ്ണിയെ സഹായിക്കാൻ ഒടുവിൽ മോഹൻലാൽ എത്തി . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മോഹൻലാൽ മാംഗ്ലൂരിൽ എത്തിയത് . ചിത്രത്തിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹൻലാൽ . വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുക . നിവിൻപോളി അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിരിപ്പക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത് . ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളും ആക്ഷനുകളുമാണ് സിനിമയുടെ ഹൈലൈറ്റും . പത്തൊമ്പതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ളതാണ് സിനിമ . അതുകൊണ്ട് അക്കാലത്തെ വേഷവിധാനങ്ങളായിരിക്കും കഥാപാത്രങ്ങൾക്കും . ബോബി - സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ശ്രീ ഗോകുലം മൂവീസ് ചിത്രം നിർമ്മിക്കുന്നത് .
1
മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലിന്റെ നല്ല കാലം വീണ്ടും തിരിച്ചുവരുന്നു . കുറച്ച് വർഷങ്ങളുടെ പരാജയങ്ങൾക്ക് ശേഷം ഇതാ രണ്ട് സൂപ്പർഹിറ്റുകൾ ഒരേസമയം തീയറ്ററുകളിൽ എത്തിച്ചാണ് മോഹൻലാൽ കരുത്ത് കാട്ടുന്നത് . പ്രിയദർശൻ ചിത്രമായ ഒപ്പവും വൈശാഖിന്റെ പുലിമുരുകൻ എന്നിവയാണ് മോഹൻലാലിന്റെ പുതിയ സൂപ്പർഹിറ്റുകൾ . Read Also : പുലിമുരുകനോ പുളുമുരുകനോ . . മൂപ്പനും ഐവി ശശിയും വരെ തള്ളുന്നു . . മമ്മൂട്ടിക്ക് വേണ്ടിയും തള്ളുകൾ ! പുലിമുരുകനും ഒപ്പവും ഹിറ്റായതോടെ മോഹൻലാൽ പ്രതിഫലത്തുക കൂട്ടുന്നു എന്നതാണ് മോളിവുഡിൽ നിന്നുള്ള വാർത്ത . ദൃശ്യം സൂപ്പർഹിറ്റായതോടെയാണ് മോഹൻലാൽ ഇതിന് മുമ്പത്തെ വർധനവ് വരുത്തിയത് . അതിന് ശേഷം 3 - 3.5 കോടി വരെയായിരുന്നു മോഹൻലാലിന്റെ പ്രതിഫലം . മോഹൻലാൽ അത് നാല് കോടിയാക്കി . അപ്പോൾ എത്രയായിരിക്കും മലയാളത്തിലെ മറ്റ് താരങ്ങൾ വാങ്ങുന്നത് . ഒന്ന് നോക്കാം .
0
ആപ്പിൾ രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന ‘വൺ ഹാൻഡഡ് കീബോർഡിന്റെ’ വിവരങ്ങൾ പുറത്തായി . ആപ്പിൾ ഹാക്കറും ഡെവലപ്പറുമായ സ്റ്റീവ് ട്രോഫ്ടണാണ് തൻറെ ട്വിറ്ററിലൂടെ കീബോർഡ് അവതരിപ്പിച്ചത് . ആപ്പിൾ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 8 പുറത്തിറക്കിയപ്പോൾ തന്നെ ആപ്പിൾ പുതിയ വൺ ഹാൻഡഡ് കീബോർഡിനെ കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും ഇതുവരെ കീബോർഡ് ഉപയോക്താക്കൾക്കായി പുറത്താക്കിയിരുന്നില്ല . ഒറ്റക്കൈ കൊണ്ട് ടൈപ്പിംഗ് അനായാസം ചെയ്യാം എന്നതാണ് ഐഫോൺ വൺ ഹാൻഡഡ് കീബോർഡിന്റെ പ്രത്യേകത . ഒറിജിനൽ കീബോർഡിൽ ബട്ടണുകളുടെ എഡ്ജിൽ സ്വൈപ് ചെയ്യുന്നതിലൂടെ എളുപ്പത്തിൽ വൺ ഹാൻഡഡ് കീബോർഡിലേക്ക് മാറാൻ സാധിക്കും . ഇത്തരത്തിൽ സ്വൈപ് ചെയ്യുന്നതിലൂടെ കട്ട് / കോപി / പേസ്റ്റിനുള്ള ഒരു സ്ലൈഡ് ബാർ തെളിഞ്ഞുവരുകയും മറ്റു കീ എല്ലാം അൽപം താഴേക്ക് നീങ്ങുകയും ചെയ്യും . ഐഫോൺ 7ലാണ് ഈ പുതിയ വൺ ഹാൻഡഡ് കീബോർഡ് ഉള്ളത് . 2014 ലാണ് ഐഒഎസ് 8 പുറത്തിറക്കിയത് .
3
ഐഎസ്എല്ലിൽ 86 - ാം മിനുറ്റിൽ നേടിയ ഗോളിൽ ജെംഷഡ്പുർ എഫ്സിക്കെതിരെ പുനെ സിറ്റിക്ക് ജയം . ഒന്നിനെതിരെ രണ്ട് ഗോളകൾക്കാണ് പുനെ സീസണിലെ ആദ്യ ജയം സ്വന്തം മൈതാനത്ത് സ്വന്തമാക്കിയത് . പുനെയുടെ മലയാളി താരം ആശിഖ് കരുണിയനാണ് ഹീറോ ഓഫ് ദ് മാച്ച് . . . അഞ്ചാം മിനുറ്റിൽ ഡീഗോ കാർലോസിൻറെ ഗോളിൽ പുനെയാണ് ആദ്യം മുന്നിലെത്തിയത് . എന്നാൽ അഞ്ച് മിനുറ്റുകളുടെ ഇടവേളയിൽ സുമീത് പാസിയിലൂടെ ജെംഷഡ്പുർ സമനില പിടിച്ചു . ഓരോ ഗോളുകളടിച്ച് ടീമുകൾ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘടത്തിൽ 86 - ാം മിനുറ്റിൽ മാറ്റ് മിൽസ് പുനെക്ക് ആശ്വാസജയം സമ്മാനിക്കുകയായിരുന്നു . തോറ്റെങ്കിലും എട്ട് കളിയിൽ 11 പോയിൻറുള്ള ജെംഷഡ്പൂർ നാലാം സ്ഥാനത്തുണ്ട് . എട്ട് കളിയിൽനിന്ന് അഞ്ച് പോയിൻറ് മാത്രമുള്ള പുനെ എട്ടാമതാണ് .
2
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുന്നതിന് മുമ്പ് എസ് . ബി . ടി ഉപഭോക്താക്കൾക്ക് നൽകിയ ചെക്കുകൾ നാളെ വരെ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ . ഒക്ടോബർ ഒന്നു മുതൽ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല . പണമിടപാടുകൾക്കായി അടുത്ത മാസം ഒന്നിന് ശേഷമുള്ള തീയ്യതികളിൽ മാറാനുള്ള എസ് . ബി . ടിയുടെ ചെക്കുകൾ കൈപ്പറ്റിയവർക്ക് അത് മാറാനും സാധിക്കില്ല . ഇവർ പുതിയ ചെക്കുകൾ വാങ്ങണം . ഐയുടെ ചെക്ക് ബുക്കുകൾ അയച്ചുകൊടുത്തിട്ടുണ്ടെന്ന് എസ് . ബി . ഐ അറിയിച്ചു . ഇത് ലഭിക്കാത്തവരുണ്ടെങ്കിൽ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകൾ വാങ്ങാം . എ . ടി . എം കൌണ്ടറുകൾ വഴിയും ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റിലൂടെയും ചെക്ക്ബുക്കിന് റിക്വസ്റ്റ് നൽകാൻ സാധിക്കും . ടി നൽകിയ പാസ്ബുക്ക് , എ . ടി . എം / ഡെബിറ്റ് കാർഡ് എന്നിവ തുടർന്നും ഉപയോഗിക്കാം . ടി ശാഖകളുടെ ഐ . എഫ് . എസ് . കോഡ് മാറിയിരുന്നു . എന്നാൽ ഇപ്പോൾ പഴയ ഐ . എഫ് . എസ് കോഡും സ്വീകരിക്കുന്നുണ്ട് . ഒക്ടോബർ ഒന്നുമുതൽ പുതിയ കോഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും എസ് . ബി . ഐ അറിയിച്ചിട്ടുണ്ട് .
0
ഐസിസ് എന്ന പേരുള്ളതിനാൽ ബ്രിട്ടനിൽ യുവതി സോഷ്യൽമീഡിയ വിലക്കുകൾ നേരിടുന്നു . സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 27 കാരിയോട് തിരിച്ചറിയൽ രേഖയടക്കം മുഴുവൻ വിവരങ്ങളും ഹാജരാക്കാനാണ് അധികൃതർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത് . ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിൽ നിന്നും ഇവരെ തഴഞ്ഞിരിക്കുകയാണ് . ജൂൺ 27ന് ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബ്രിട്ടീഷ് വംശജയായ ഐസിസ് തോമസിനോട് പേര് മാറ്റാനും തിരിച്ചറിയൽ രേഖ ഹാജരാക്കാനും ആവശ്യപ്പെടുകയുണ്ടായത് . ഫേസ്ബുക്കിൽ കയറിയതും ഒരു ബോക്സിൽ പേര് മാറ്റണം എന്ന രീതിയിൽ അറിയിപ്പ് ലഭിക്കുകയായിരുന്നെന്ന് ഐസിസ് പറഞ്ഞു . തൻറെ പേരിന് പകരം മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാനപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം വച്ചതും സംശയത്തിനിടയാക്കി . പേര് പിന്നീട് മാറ്റി ഐസിസ് തോമസ് എന്നാക്കിയെങ്കിലും ഐസിസ് എന്ന ആദ്യഭാഗമാണ് യഥാർഥ പ്രശ്നമെന്ന് പിന്നീടാണ് മനസിലായത് . ഈജിപ്ഷ്യൻ ദൈവത്തിൻറെ പേരാണ് ഐസിസ് എന്നാണ് യുവതി പറയുന്നു . വിവരങ്ങൾ ആരാഞ്ഞപ്പോൾ നൽകിയെങ്കിലും അക്കൌണ്ട് ഇപ്പോഴും തൽസ്ഥിതിയിൽ ആയിട്ടില്ല .
3
കേരളം കാത്തിരുന്ന ഫുട്ബോൾ ഉത്സവത്തിന് ഇനി 11 നാൾ കൂടി . അണ്ടർ 17 ലോക കപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയം ഫിഫ എറ്റെടുത്തു . മൂന്ന് ദിവസത്തെ പ്രദർശനത്തിന് ശേഷം ജേതാക്കൾക്കുള്ള ട്രോഫി ഫൈനൽ മത്സര വേദിയായ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി . കാത്തുപരിപാലിച്ച വേദികൾ ഇനി ഫിഫയ്ക്ക് സ്വന്തം . പ്രധാന വേദിയായ കലൂർ നെഹ്റു സ്റ്റേഡിയത്തിന് പുറമെ മഹാരാജാസ് , പനമ്പള്ളി നഗർ , ഫോർട്ട് കൊച്ചി , വെളി എന്നിവിടങ്ങളിലെ പരിശീലന മൈതാനങ്ങളും ഫിഫയുടെ നിയന്ത്രണത്തിലായി . ഇത് സംബന്ധിച്ച ധാരണാപത്രം ജി സി ഡി എ സെക്രട്ടറി എം സി ജോസഫ് , ടൂർണമെന്റ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് എന്നിവർ ഫിഫ പ്രതിനിധി റോമ ഖന്നയ്ക്ക് കൈമാറി . വേദിയുടെ സജ്ജീകരണങ്ങളിൽ പൂർണ തൃപ്തി അറിയിച്ച ഫിഫ പ്രതിനിധി അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു . ഫിഫ നിർദേശിച്ച പണികൾ എല്ലാം കലൂർ സ്റ്റേഡിയത്തിലും പരിശീലന മൈതാനങ്ങളിലും പൂർത്തിയായി . ഹൈക്കോടതി നിർദേശപ്രകാരം ഇന്ന് അർധരാത്രിയോടെ സ്റ്റേഡിയത്തിനുള്ളിലെ കടകൾ മുഴുവൻ ഒഴിപ്പിക്കും . ആദ്യ മത്സരത്തിനിറങ്ങേണ്ട ബ്രസീൽ ടീം മറ്റന്നാൾ കൊച്ചിയിൽ എത്തും . ബാക്കി മൂന്ന് ടീമുകൾ അടിത്ത മാസം മൂന്നിനാകും എത്തുക .
2
സ്മാർട്ട്ഫോണിനുള്ളിലെ ഡാറ്റ സംരക്ഷിക്കുന്നതിൽ ആൻഡ്രോയ്ഡിൽ ഗൂഗിൾ വൻവീഴ്ച വരുത്തിയെന്ന് പുതിയ റിപ്പോർട്ട് . സെക്യൂരിറ്റി കീ ഉപയോഗിച്ച് ഫോണുകളിലെ ഡാറ്റ സംരക്ഷിക്കേണ്ട ഫുൾ ഡിസ്ക് എൻക്രിപ്ഷനിലാണ് ( എഫ്ഡിഇ ) പാളിച്ച കണ്ടത്തിയത് . ഗൂഗിളും പ്രോസസർ നിർമാതാക്കളായ ക്വാൽക്കോമും ഇതു സമ്മതിച്ചതോടെയാണ് 5.0 ലോലിപോപ്പ് വേർഷൻ മുതലുള്ള കോടിക്കണക്കിനു സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം പരുങ്ങലിലായത് . പുതിയ ഹാർഡ്വെയറുകളിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല . അതിനാൽ , ഏതൊരു ഹാക്കർക്കും കെർണൽ ഡിവൈസ് പാസ്വേർഡ് ലഭിച്ചാൽ സെർവർ ക്ലസ്റ്റർവഴിയോ ഫീൽഡ്പ്രോഗ്രാമിംഗ് വഴിയോ നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്താവുന്നതേയുള്ളൂ . അമേരിക്കയിലെ സുരക്ഷാ ഗവേഷകനായ ഗാൽ ബിന്യാമിനിയാണ് ഇത് കണ്ടത്തിയത് . ഇതുപരിഹരിക്കേണ്ട ചുമതല ബെന്യാമിനി ഏറ്റെടുത്തിട്ടുണ്ട് . പാസ്വേർഡുകളില്ലാതെ ഫോണിലെ എൻക്രിപ്ഷനിൽ മാറ്റംവരുത്താനാവില്ലെന്നതാണ് ഏക വെല്ലുവിളി . ട്രസ്റ്റ് സോണിലെ ഡിസ്ക് എൻക്രിപ്ഷൻ കീ അൺലോ ക് ചെയ്യാൻ ഹാക്കർക്കു സാധിക്കും . ഫോണിലെ എആർഎം പ്രൊസസറിലെ സെക്യൂരിറ്റി കീയുടെ കൂട്ടമാണ് ട്രസ്റ്റ് സോൺ . ഇതാണ് സ്മാർട്ട്ഫോൺ കമ്പനികൾക്കു ക്വാൽകോം ലൈസൻസ് വ്യവസ്ഥയിൽ കൈമാറുന്നത് . ആൻഡ്രോയ്ഡിന്റെ ഫുൾഡിസ്ക് എൻക്രിപ്ഷൻ സുരക്ഷിതമല്ലെന്ന യാഥാർഥ്യം മറ്റു പ്രൊസസർ നിർമാതാക്കളെയും ഹാർഡ്വെയർ നിർമാതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ് .
3
ജീവിതത്തിൽ അടിയന്തരസാഹചര്യങ്ങൾക്ക് പണം കണ്ടെത്താനാകാതെ വരുമ്പോഴാണ് മിക്കവരും വായ്പ എടുക്കുന്നത് . എന്നാൽ എന്തെങ്കിലും ആവശ്യത്തിന് ലോൺ എടുക്കുന്നത് പിന്നീട് പൊല്ലാപ്പായി മാറാറുണ്ട് . തിരിച്ചടവ് , പലിശ , ഇഎംഐ , വായ്പാ വ്യവസ്ഥ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ വരുമ്പോൾ വായ്പ ശരിക്കുമൊരു ബാധ്യതയാകുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്യുന്നു . ഇവിടെയിതാ , വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ . . . 1 , ഒന്നിലധികം വായ്പകൾ - ഒരേസമയം ഒന്നിലധികം ബാങ്കുകളിൽനിന്ന് വായ്പ എടുക്കരുത് . ഒന്നിലധികം വായ്പകൾ എടുക്കുമ്പോൾ തിരിച്ചടവിനെ ബാധിക്കുകയും , ബാധ്യതയായി മാറുകയും ചെയ്യാം . തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും . ക്രെഡിറ്റ് സ്കോർ വിലയിരുത്തിയശേഷമാണ് ബാങ്കുകൾ വായ്പ തരണമോയെന്നും പലിശ നിരക്കും തീരുമാനിക്കുക . ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ ഉയർന്ന പലിശനിരക്കായിരിക്കും ബാങ്കുകൾ ഈടാക്കുക . 2 , മാസംതോറുമുള്ള തിരിച്ചടവ് ലോൺ എടുക്കുമ്പോൾ മാസംതോറുമുള്ള തിരിച്ചടവ് ശേഷി കൂടി മനസിലുണ്ടാകണം . ഇഎംഐ നമ്മുടെ പരിധിയ്ക്ക് പുറത്താണെങ്കിൽ ലോൺ മുടങ്ങുകയും വലിയ ബാധ്യതയായി മാറുകയും ചെയ്തേക്കാം . നിങ്ങളുടെ മാസവരുമാനത്തിന്റെ 35 - 40 ശതമാനത്തിൽ കൂടുതൽ ഇഎംഐ അടയ്ക്കുന്ന ലോൺ എടുക്കരുത് . 3 , തിരിച്ചടവ് കാലാവധി - പേഴ്സണൽ ലോൺ എടുക്കുമ്പോൾ , തിരിച്ചടവ് കാലാവധി സംബന്ധിച്ച് ബുദ്ധിപരമായ തീരുമാനം എടുക്കണം . പരമാവധി ബാധ്യത കുറയുന്ന രീതിയിലുള്ള തിരിച്ചടവ് കാലാവധി വേണം തെരഞ്ഞെടുക്കേണ്ടത് . കഴിവതും കുറഞ്ഞ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുന്നതാണ് നല്ലത് . ഇത് സാമ്പത്തികമായ നഷ്ടം കുറയ്ക്കും . ഇക്കാര്യം തീരുമാനിക്കുമ്പോൾ , തിരിച്ചടവ് ശേഷികൂടി മനസിലുണ്ടാകണം . 4 , തിരിച്ചടവ് മുടങ്ങരുത് - പ്രതിമാസ തിരിച്ചടവ് നിശ്ചയിക്കപ്പെട്ട തീയതിൽ തന്നെ നടത്തണം . ഒരു കാരണവശാലും ഇക്കാര്യത്തിൽ മുടക്കം വരുത്തരുത് . ചില ബാങ്കുകൾ വൈകിയുള്ള തിരിച്ചടവുകൾക്ക് പിഴ ചുമത്താറുണ്ട് . ഈ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഇഎംഐ സമയത്ത് തന്നെ അടയ്ക്കേണ്ടത് . തിരിച്ചടവ് മുടക്കം വരുത്തുന്നതും വൈകിപ്പിക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും 5 , വ്യവസ്ഥകൾ നല്ലതുപോലെ വായിച്ചുമനസിലാക്കണം - പേഴ്സണൽ ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഒപ്പിട്ടുവാങ്ങുന്ന കരാർ വ്യവസ്ഥകൾ വ്യക്തമായി വായിച്ചുമനസിലാക്കണം . മനസിലാകാത്ത കാര്യങ്ങൾ , അറിയാവുന്നവരോട് ചോദിച്ച് വ്യക്തത വരുത്തണം . വായ്പാ വ്യവസ്ഥകൾ വിവിധ ബാങ്കുകൾക്ക് വ്യത്യസ്തമായിരിക്കും . അതുപോലെ തിരിച്ചടവ് മുടക്കം വരുത്തുമ്പോൾ ബാങ്ക് സ്വീകരിക്കുന്ന നിയമപരവും അല്ലാത്തതുമായ നടപടിക്രമങ്ങളെക്കുറിച്ചും വായ്പ എടുക്കുന്നവർക്ക് ബോധ്യമുണ്ടായിരിക്കണം . കടപ്പാട് - ബാങ്ക് ബസാർ ഡോട്ട് കോം
0