news
stringlengths
336
9.26k
class
int64
0
3
അഗ്നിബലമുള്ളവൻ ആരോഗ്യവാൻ എന്നത് ആയുർവേദത്തിന്റെ അടയാളവാക്യങ്ങളിൽ ഒന്നാണ് . വിശപ്പും ആഹാരവും ദഹനവും മറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നു മനുഷ്യന്റെ ആരോഗ്യം . ഭക്ഷണത്തെയും ദഹനത്തെയും ബന്ധപ്പെടുത്തി ഓരോരുത്തരുടേയും ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി ആയുർവേദം മുന്നോട്ട് വെയ്ക്കുന്ന ഔഷധമാണ് അഷ്ടചൂർണം . വിശപ്പില്ലായ്മയും കഴിച്ച ഭക്ഷണം ദഹിക്കാതെ വരികയും ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയാണ് . ഈ അവസ്ഥയെ അതിജീവിക്കാൻ സഹായിക്കുന്ന ഔഷധമാണ് അഷ്ടചൂർണം . വിശപ്പുണ്ടാക്കുകയും ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഔഷധദ്രവ്യങ്ങൾ ചേർത്താണ് ഈ മരുന്ന് നിർമിച്ചിരിക്കുന്നത് . കായമാണ് പ്രധാന മരുന്നുകളിലൊന്ന് . ഇതോടൊപ്പം ചുക്ക് , കുരുമുളക് , തിപ്പലി , അയമോദകം , ഇന്തുപ്പ് , ജീരകം , കരിഞ്ചീരകം എന്നിങ്ങനെ എട്ട് മരുന്നുകളാണ് ആകെയുള്ളത് . ഹിംഗ്വാഷ്ടകചൂർണം എന്നൊരു പേര് കൂടി ഈ മരുന്നിനുണ്ട് . ദ്രവ്യങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ശേഷം പൊടിച്ചെടുത്താണ് മരുന്ന് നിർമിക്കുന്നത് . ഇവ അരിച്ചെടുത്ത് ശാസ്ത്രീയമായി പായ്ക്ക് ചെയ്ത് വിപണിയിലേക്കെത്തുന്നു . ഊണ് കഴിക്കുമ്പോൾ ആദ്യത്തെ ഉരുള അഷ്ടചൂർണവും നെയ്യും ചേർത്ത് ഉരുട്ടി സ്വാദറിഞ്ഞ് സാവധാനത്തിൽ കഴിക്കണമെന്നാണ് വിധി . ഉമിനീർ മുതലുള്ള എല്ലാ ദഹനരസങ്ങളേയും ഉദ്ദീപിപ്പിച്ച് ഭക്ഷണം ആസ്വാദ്യകരമായ അനുഭവമാക്കുവാൻ അഷ്ടചൂർണം സഹായിക്കുന്നു . നെയ്യിന് പകരം മോര് , കഞ്ഞിവെള്ളം , തേൻ എന്നിവയിലേതെങ്കിലും ചേർത്തും കഴിക്കാവുന്നതാണ് . ഉദരകൃമികളെ നശിപ്പിക്കുവാനും കുടലിന്റെ ചലനങ്ങളെ ക്രമീകരിച്ച് വയറ്റിൽവേദന മുതലായവ ഇല്ലാതാക്കുവാനും അഷ്ടചൂർണം സഹായിക്കുന്നു .
0
ഓഷോ പുസ്തകങ്ങൾ ജീവിതത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയാണ് ലാലേട്ടൻ ഇത് വ്യക്തമാക്കിയത് . ഓഷോയുടെ ആശ്രമത്തിൽ പോയിട്ടുണ്ടെന്നും ഒരു ഇറ്റാലിയൻ സംവിധായകനുമായി ചേർന്ന് ഓഷോയായി അഭിനയിക്കാൻ അവസരവും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു . പലരാജ്യങ്ങളിലുള്ള നിരവധിപ്പേരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതിനായി പരിഗണിച്ചിരുന്നു എന്നാൽ ചിത്രം നടക്കാൻ സാധ്യതയുണ്ടോ ഇല്ലയോ എന്നത് ഇപ്പോൾ ഒരു വിഷയമല്ലെന്നും മോഹൻലാൽ പറഞ്ഞു . പുസ്തകങ്ങൾ വായിച്ചത് കൊണ്ടുമാത്രം ജീവിതത്തിൽ മാറ്റമുണ്ടാകില്ല . ചിന്തകൾക്കും ധാരണകൾക്കും വികാസമുണ്ടാകും നമ്മുടെ ചില ചോദ്യങ്ങൾക്കും ചിലപ്പോൾ ചില പുസ്തകങ്ങൾ മറുപടി നൽകിയേക്കും . ഓഷോയുടെ പുസ്തകങ്ങൾ വളരെയധികമൊന്നും താൻ വായിച്ചിട്ടില്ലെന്നും ഒരു വിഷയത്തെക്കുറിച്ച് നമുക്കുള്ള സംശയങ്ങൾക്ക് ആ പുസ്തതകങ്ങൾ മറുപടി നൽകുമെന്നും മോഹൻലാൽ പറയുന്നു . ഫലിതത്തിലൂടെ ജീവിതത്തെ കാണുന്ന ഒരാളാണ് ഓഷോ . താനും അത്തരത്തിലുള്ള ആളാണെന്നും മോഹൻലാൽ പറഞ്ഞു
1
യാത്ര ചെയ്യുമ്പോഴുളള സുരക്ഷയ്ക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പൊലീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനുമുള്ള കേരള പൊലീസിന്റെ മൂന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കി . വെള്ളയമ്പലം കെൽട്രോണിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ ഉദ്ഘാടനം നിർവഹിച്ചു . ആപ്പ് അധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പൊലീസിങ് സംവിധാനങ്ങളിലേക്ക് കേരളപോലീസ് കൂടുതൽ മാറുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായുള്ള കൂടുതൽ പദ്ധതികൾക്ക് രൂപം നല്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു . പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് വെബിലും മൊബൈലിലും പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സിസ്റ്റം . ഓൺലൈൻ വഴി അപേക്ഷിക്കുകയും തുടർന്ന് വെബ് / മൊബൈൽ സംവിധാനം വഴി സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുകയും ചെയ്യാം . സിറ്റിസൺ സേഫ്റ്റി എന്ന പേരിൽ യാത്രാവേളയിലെ സുരക്ഷിതത്വത്തിനായുള്ള ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നിലവിൽ വന്നിരുന്നു . അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണിത് . ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൌരൻമാർക്കും കൂടുതൽ പ്രയോജനപ്രദമാണ് ഇത് . യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ , രജിസ്ട്രേഷൻ നമ്പർ എന്നിവ കൺട്രോൾ റൂമിലേക്കും അടുത്ത ബന്ധുക്കൾക്കും അയയ്ക്കാനുള്ള സൌകര്യവും ലഭ്യമാണ് . യാത്രയുടെ റൂട്ടും ഇതുവഴി ട്രാക്ക് ചെയ്യാം . അടിയന്തരനമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട് . സിറ്റിസൺ സേഫ്റ്റിയുടെ മറ്റൊരു സവിശേഷത പാനിക് ബട്ടൺ എന്ന സംവിധാനമാണ് . ആപത്ഘട്ടങ്ങളിൽ നമ്പർ ഡയൽ ചെയ്യാതെതന്നെ ഇതിലുള്ള എസ് . ഒ . എസ് . ബട്ടൺ അമർത്തുന്നതുവഴി ഒരു അടിയന്തര സന്ദേശം പൊലീസിനും നമ്പർ നൽകിയിട്ടുള്ള അടുത്ത ബന്ധുക്കൾക്കും ലഭിക്കും . സഹായമഭ്യർത്ഥിച്ചയാളുടെ സമീപം വേഗത്തിലെത്താൻ ഇത് സഹായകമാവും . ഈ ആപ്ലിക്കേഷന്റെ ഹോംസ്ക്രീനിലെ ‘കാൾ’ ബട്ടണിൽ അമർത്തിപ്പിടിച്ചാൽ സൌജന്യ നമ്പരുകളിലേക്ക് വിളിക്കുന്നതിനും സംവിധാനമുണ്ട് . ഇന്റലിജൻസ് ബൽറാംകുമാർ ഉപാധ്യായ , ഇൻഫർമേഷൻ ആന്റ് കമ്യുണിക്കേഷൻ ടെക്നോളജി എസ് . പി . ജെ . ജയനാഥ് , വനിതാ ബറ്റാലിയൻ കമാൻഡൻഡ് ആർ . നിശാന്തിനി , പോലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പി . എസ് . രാജശേഖരൻ , കെൽട്രോൺ ജനറൽ മാനജേർ സന്തോഷ് . എസ് , ഡെപ്യൂട്ടി മാനേജർ എസ് . പി . ഗോപകുമാർ , അസിസ്റ്റന്റ് മാനേജർ ബിൻസൻ . എൻ . ടി എന്നിവർ പങ്കെടുത്തു .
3
ഫോട്ടോ എഡിറ്റ് ചെയ്യാൻ പുതിയൊരു ആപ്പുമായി ഗൂഗിൾ എത്തിയിരിക്കുന്നു . ' കാർഡ്ബോർഡ് കാമറ ' . 360 ഡിഗ്രി വെർച്വൽ റിയാലിറ്റി ഫോട്ടോകൾ എടുക്കാനും സാധിക്കുമെന്നതാണ് ഈ ആപ്പിൻറെ പ്രത്യേകത . ഒരു വർഷം മുമ്പ് ഇറങ്ങിയിരുന്നെങ്കിലും പുതിയ ഫീച്ചറോടുകൂടിയാണ് ആപ്പിൻറെ രണ്ടാം വരവ് . ആപ്പ് തുറന്നശേഷം റെക്കോർഡ് ഓപ്ഷൻ സെലക്ട് ചെയ്ത് ഫോൺ ചുറ്റുംകറക്കിയാൽ മതി . ഫോട്ടോ റെഡി . ഫോട്ടോയ്ക്കൊപ്പം ശബ്ദവും ആപ്പും റെക്കോർഡ് ചെയ്യും . പനോരമ രീതിയിലാണ് ' കാർഡ്ബോർഡ് കാമറ ' ചിത്രം പകർത്തുന്നത് . പകർത്തിയ ചിത്രം ഷെയർ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട് . ഇതിനായി ഷെയർ ചെയ്യേണ്ട ഫോട്ടോ വെർച്വൽ ഫോട്ടോ ആൽബത്തിൽ ചേർക്കണം . അതിനുശേഷം ഷെയർ ബട്ടൺ ഉപയോഗിച്ച് ഫോട്ടോ ഷെയർ ചെയ്യാൻ സാധിക്കും . ആപ്പ് അയച്ചുതരുന്ന ഫോട്ടോയുടെ ലിങ്കാണ് സോഷ്യൽ മീഡിയസൈറ്റുകളിൽ ഷെയർ ചെയ്യുന്നത് .
3
നിരവധി പ്രണയസിനിമകൾ നിറഞ്ഞോടിയ നാടാണ് കേരളം . പൂവണിഞ്ഞ പ്രണയവും വിരഹപ്രണയവും മലയാളികൾ ഒരുപോലെ ഏറ്റുവാങ്ങി . പ്രണയദിനത്തിൽ ഇതാ മലയാളത്തിലെ മികച്ച ചില പ്രണയചിത്രങ്ങൾ . . മണ്ണാർത്തുടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയം മലയാളിക്ക് ഗൃഹാതുരത്വത്തോടെയല്ലാതെ ഓർക്കാനാകില്ല . ഒരു മഴച്ചാറ്റലിൽ കടന്നുവന്ന് ജയകൃഷ്ണന്റെ ഉള്ളുകവർന്ന ക്ലാര . ക്ലാര വരുമ്പോൾ എന്നും ഒപ്പം മഴയുമുണ്ടായിരുന്നു . അതുകൊണ്ടുതന്നെ ആ പ്രണയത്തെ കുറിച്ചോർക്കുമ്പോൾ മഴയുടെ കുളിരും മലയാളി അനുഭവിക്കും . മോഹൻലാലാണ് ജയകൃഷ്ണനായി ഇഷ്ടംകൂടിയത് . ക്ലാരയായത് പ്രണം നിറഞ്ഞുകവിയുന്ന കണ്ണുകളുള്ള സുമലതയും . ആ പ്രണയത്തിന് ചലച്ചിത്രരൂപം സമ്മാനിച്ചത് ഗന്ധർവൻ പത്മരാജനും . രാമുവിന്റേയും ഗൌരിയുടേയും പ്രണയം മറക്കുന്നതെങ്ങനെ ? ഗുരുവായൂർ അമ്പലനടയിൽ വച്ച് പൂവിട്ട അവരുടെ പ്രണയം പവിത്രമായിരുന്നു . ഒരുമിച്ചല്ലാതെ അവർക്ക് ജീവിതം സാധ്യമല്ലായിരുന്നു . അതുകൊണ്ടാണ് അവർ ഈ ലോകത്ത് നിന്ന് കൈകോർത്ത് യാത്രയായത് . അമ്മാവന്റെ ദ്രോഹങ്ങൾ സഹിക്കവയ്യാതെയാണ് രാമു നാടുവിടുന്നത് . ഒരു അഭിഭാഷകന്റെ വീട്ടിൽ സഹായിയായി നിൽക്കുന്നു . അവിടെയാണ് ഗൌരിക്കും ജോലി . രാമുവിന്റെ പെരുമാറ്റങ്ങൾ ഇഷ്ടപ്പെട്ട അഭിഭാഷകൻ അവന്റേയും മകളുടേയും വിവാഹം ഉറപ്പിക്കുന്നു . പക്ഷേ രാമുവിന് ഗൌരിയെ കൈവിടാൻ പറ്റില്ലായിരുന്നു . അങ്ങനെയാണ് അവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് . 1986ൽ ഇറങ്ങിയ ഈ ചിത്രം മലയാളിക്ക് ഇന്നും ഒരു നൊമ്പരമാണ് . എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് ഈ ദുരന്ത പ്രണയ കാവ്യം ഒരുക്കിയത് . രാമുവായി വിനീതും ഗൌരിയായി മോനിഷയും ജീവിച്ചു . കാഞ്ചനയുടെ മൊയ്തീൻ മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്തീന്റേയും അനശ്വര പ്രണയകഥയാണ് ചിത്രം പറയുന്നത് . മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാർവതിയും അരങ്ങുതകർത്തിരിക്കുന്നു . കാഞ്ചന മൊയ്തീനുള്ളതാണ് . മൊയ്തീന്റെ വാക്കാണ് അത് . വാക്കാണ് സത്യം - മൊയ്തീനായി പൃഥ്വിരാജ് പറയുന്ന ഈ ഡയലോഗ് മലയാളക്കര ഏറ്റെടുത്തിരിക്കുന്നു . കലാമൂല്യത്തിൽ കാര്യമായ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കച്ചവടവിജയവും ചിത്രം നേടുന്ന കാഴ്ചയാണ് തീയേറ്ററുകളിൽ കാണുന്നത് . വിമൽ ആണ് എന്നു നിന്റെ മൊയ്തീനും സംവിധാനം ചെയ്തിരിക്കുന്നത് . സായ്കുമാർ , ബാല , ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . അവൾ ഏട്ടൻമാരുടെ അനിയത്തിപ്രാവായിരുന്നു . ഏട്ടൻമാരുടെ എല്ലാ ലാളനകളും ഏറ്റുവാങ്ങി വളർന്നവളാണ് മിനി . പക്ഷേ സുധിയുടെ ഹൃദയം കവർന്ന ഇണപ്രാവു കൂടിയായിരുന്നു അവൾ . സുധിയും മിനിയും സുഹൃത്തുക്കളുടെ സഹായത്തോടെ ഒന്നിച്ചുജീവിക്കാൻ സഹായിക്കുന്നു . എന്നാൽ വീട്ടുകാരെ പിണക്കി അധികനാൾ കഴിയാനും അവർക്കാകുന്നില്ല . മിനിയും സുധിയും വേർപിരിയാൻ തീരുമാനിക്കുന്നു . ഒടുവിൽ , മിനിയുടേയും സുധിയുടേയും സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ വീട്ടുകാർ അവരെ ഒന്നിച്ചുജീവിക്കാൻ അനുവദിക്കുന്നു . അക്കാലത്ത് കാംപസുകളുടെ ഹരമായിരുന്നു ഈ സൂപ്പർഹിറ്റ് ചിത്രം . മിനിയായി ശാലിനിയും സുധിയായി കുഞ്ചാക്കോ ബോബനുമായിരുന്നു അഭിനയിച്ചത് . ചിത്രം സംവിധാനം ചെയ്ത് ഫാസിലും . ജോർജ്ജിന്റെ പ്രേമം യുവാക്കൾ ആഘോഷിച്ച ചിത്രമാണ് പ്രേമം . നിവിൻ പോളി നായകനായ ചിത്രം തീയേറ്ററിൽ ഉത്സവമേളം തീർത്തു . ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി . ജോർജ്ജ് എന്ന നായകനു ജീവിതത്തിന്റെ വ്യത്യസ്ത കാലങ്ങളിൽ തോന്നിയ പ്രണയമാണ് ചിത്രം പറഞ്ഞത് . ചിത്രത്തിലെ നായികമാരായ അനുപമക്കും സായ് പല്ലവിക്കും പ്രേമമെന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ വൻ സ്വീകാര്യത ലഭിച്ചു . മേരിയെന്ന വിദ്യാർഥിയോടും മലരെന്ന ടീച്ചറോടും ജോർജ്ജിനു തോന്നിയ പ്രേമം തീയേറ്ററിലേക്ക് ആളെക്കൂട്ടിയപ്പോൾ തന്നെ വിവാദവുമായി . വിദ്യാർഥികളെ പ്രേമം പോലുള്ള ചിത്രങ്ങൾ വഴിതെറ്റിക്കുന്നുവെന്ന് പൊലീസ് മേധാവിയടക്കം വിമർശനങ്ങൾ ഉന്നയിച്ചു . എന്തായാലും ഈ ചിത്രത്തിലെ വിജയത്തോടെ നിവിൻ പോളിയെ സൂപ്പർ സ്റ്റാറായി മലയാള സിനിമാപ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു . തുളസി ഇപ്പോഴും കാത്തിരിപ്പുണ്ടോ ? തുളസി ഇപ്പോഴും ഉണ്ണികൃഷ്ണനെ കാത്തിരിപ്പുണ്ടോ ? കാത്തിരിപ്പുണ്ടായിരിക്കും . അവർ ഒന്നിച്ചിട്ടുണ്ടാകും . അവരുടെ പ്രണയമറിയുന്നവർക്ക് അങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കാനാകും ? വനം ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണൻ ജോലിസ്ഥലത്തുവച്ചാണ് തുളസിയെ പരിചയപ്പെടുന്നത് . ഉണ്ണി തുളസിയുമായി പ്രണയത്തിലാകുന്നു . വിവാഹിതരാകാൻ തീരുമാനിക്കുന്നു . ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കാൻ പോയിവരുന്ന വഴിയിൽ ഉണ്ണികൃഷ്ണൻ ആളുമാറി അറസ്റ്റിലാകുകയാണ് . ഈ സമയത്ത് യാദൃശ്ചികമായി ഒരു പൊലീസുകാരൻ കൊല്ലപ്പെടാൻ ഉണ്ണികൃഷ്ണൻ കാരണമാകുന്നു . ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു . ജയിലിലായ ഉണ്ണികൃഷ്ണൻ , തന്നെ മറക്കാൻ തുളസിക്ക് കത്തെഴുതുന്നുണ്ട് . പക്ഷേ ശിക്ഷ അവസാനിക്കുമ്പോൾ ഉണ്ണിക്ക് തുളസിയെ കാണാൻ ആഗ്രഹം തോന്നന്നു . ജീവിച്ചിരുപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിയിക്കാൻ കത്തിൽ ഉണ്ണികൃഷ്ണൻ തുളസിയോട് ആവശ്യപ്പെടുന്നുണ്ട് . ശിക്ഷ കഴിഞ്ഞ് തുളസിയെ തേടി ഉണ്ണികൃഷ്ണൻ യാത്ര തിരിക്കുകയാണ് . ഒരു മലയടിവാരം നിറയെ നിറചെരാതുകൾ പൂത്തു നിൽക്കെ ചലച്ചിത്രം വെള്ളിത്തിരയിൽ പൂർത്തിയാകുന്നു . ബാലു മഹേന്ദ്രയാണ് യാത്ര എന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് . ജോൺ പോളാണ് കഥയും സംഭാഷണവും എഴുതിയത് . മമ്മൂട്ടിയായിരുന്നു ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചത് . തുളസിയെ ശോഭനയും . സർവകലാവല്ലഭൻ കമൽഹാസൻ പ്രണയനായകനായി ആടിത്തിമിർത്ത മലയാള ചിത്രമാണ് മദനോത്സവം . പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പണക്കാരൻ പ്രണയിക്കുന്ന കഥയാണ് മദനോത്സവം പറഞ്ഞത് . വീട്ടുകാരുമായി തെറ്റി ഒന്നിച്ചുതാമസിക്കുന്ന കമിതാക്കൾ . ഒടുവിൽ അസുഖബാധിതനായി നായിക മരണത്തിനു കീഴടങ്ങുകയാണ് . ഒരു തലമുറയെ പ്രണയവിവശരാക്കിയ ചിത്രത്തിൽ നായകനായ രാജുവായാണ് കമൽഹാസൻ അഭിനയിച്ചത് . നായിക എലിസബത്ത് ആയി സെറീന വഹാബ് വേഷമിട്ടു . എൻ ശങ്കരൻ നായരാണ് ചിത്രം സംവിധാനം ചെയ്തത് . ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം . . . ? ഈ പാട്ടുമാത്രം മതി മേഘമൽഹാറിലെ പ്രണയത്തീ തിരിച്ചറിയാൻ . എഴുത്തുകാരിയും ബാല്യകാലസഖിയുമായ നന്ദിതയോടുള്ള രാജീവ് മേനോന്റെ പ്രണയമാണ് മേഘമൽഹാറിൽ പൂത്തുലയുന്നത് . വർഷങ്ങൾക്ക് ശേഷം രാജീവ് മേനോനും നന്ദിതയും കണ്ടുമുട്ടുമ്പോൾ ഇരുവരും വിവാഹിതർ . പക്ഷേ ഓർമ്മകളിൽ ഇരുവരുടേയും പ്രണയം തിരിച്ചറിയപ്പെടുന്നു . വിവാഹത്തിൽ മാത്രമേ പ്രണയം പൂർണതയിലെത്തൂവെന്ന സങ്കൽപ്പത്തിന് എതിരായിരുന്നു അത് . ബാല്യത്തിലെ ചങ്ങാത്തത്തിന്റേയും സംഗീതത്തിന്റേയും എഴുത്തിന്റേയും ഓർമ്മകളുടേയുമൊക്കെ സുഗന്ധമുള്ള പ്രണയമായിരുന്നു അവരുടേത് . ബിജു മേനോനും സംയുക്തയുമായിരുന്നു രാജീവിനേയും നന്ദിതയേയും അവതരിപ്പിച്ചത് . വെള്ളിത്തിരയിൽ ജോടികളായിരുന്ന ഇവർ സിനിമയ്ക്കു പിന്നാലെ ജീവിതത്തിലും ഹൃദയങ്ങൾ കൈമാറിയെന്നത് യാദൃശ്ചികതയോ പ്രണയസാഫല്യമോ ആയിരിക്കണം . ഡോ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ കമലായിരുന്നു ഈ പ്രണയ കാവ്യം വെള്ളിത്തിരയിലേക്ക് പകർത്തിയത് . ഒ എൻ വി കുറുപ്പിന്റെ പ്രണയാതുരമായി വരികൾക്ക് രമേഷ് നാരായണൻ ഈണം പകർന്നു . സോളമനും സോഫിയയും . മുന്തിരിത്തോപ്പുകളിൽ അവരുടെ പ്രണയം തളിർത്തു . ഉത്തമഗീതത്തിലെ ഗീതങ്ങളിൽ അവർ പ്രണയസന്ദേശങ്ങൾ കൈമാറി . " നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം . അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം . അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും . " സോഫിയ സോളമന്റെ പ്രണയം തിരിച്ചറിഞ്ഞു . പക്ഷേ , കാമുകനെയോർത്ത് പ്രണയം നിറഞ്ഞൊഴുകുന്ന കാമുകീ ഹൃദയത്തോടെ കഴിയാൻപറ്റുന്ന സാഹചര്യമായിരുന്നില്ല സോഫിയക്ക് . വീടിനുള്ളിൽ അവൾ പേടിച്ചരണ്ടായിരുന്നു കഴിഞ്ഞിരുന്നത് . അവൾ പേടിച്ചതെന്തോ അത് ഒടുവിൽ സംഭവിക്കുകയും ചെയ്യുന്നു . രണ്ടാനച്ഛൻ സോഫിയയെ പീഡിപ്പിക്കുന്നു . ഹൃദയം തകർന്ന് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുമ്പോഴാണ് സോഫിയിലേക്ക് സോളമന്റെ പ്രണയം കരുത്തോടെ എത്തുന്നത് . പതിവുനായക സങ്കൽപ്പത്തിൽ വ്യത്യസ്തനായി സോളമൻ സോഫിയയെ സ്വീകരിക്കുന്നു . ശരീരം കൊണ്ടായിരുന്നില്ല അവർ പ്രണയിച്ചിരുന്നത് . ഹൃദയം കൊണ്ടായിരുന്നു . ഈ ധീര പ്രണയകാവ്യത്തിനും ചലച്ചിത്രഭാഷ ചമച്ചത് പി പത്മരാജനായിരുന്നു . കെ . കെ . സുധാകരന്റെ ' നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം ' എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പത്മരാജൻ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചലച്ചിത്രം ഒരുക്കിയത് . സോളമനെ മോഹൻലാലും സോഫിയെ ശാരിയും മികവുറ്റതാക്കി . " പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ ഐഷയോടൊപ്പം നടന്നു . വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട് . അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു . അന്ന് , ആ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു . മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന് " പ്രണയം പഴഞ്ചനായെന്ന് മലയാള സിനിമാക്കാർ കരുതിയ കാലത്തായിരുന്നു വിനോദും ആയിഷയും എത്തിയത് . പുത്തൻ ആഖ്യാനശൈലിയിൽ പ്രണയമെന്ന സുന്ദരവികാരം വിനോദിനേയും ആയിഷയേയും തോന്നിപ്പിച്ചത് യുവസംവിധായകൻ വിനീത് ശ്രീനിവാസൻ . തട്ടത്തിൻ മറയത്ത് സൂപ്പർഹിറ്റായത് നായരു ചെക്കന്റേയും ഉമ്മച്ചി പെണ്ണിന്റേയും പ്രണയം മലയാളം ഏറ്റെടുത്തതിനാലായിരുന്നു . നായരുചെക്കനായി എത്തിയ നിവിൻ പോളി ഈ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങളിൽ ഇടംപിടിച്ചു . പുതുമുഖമായ ഇഷയും ആയിഷയായി ആരാകരുടെ പ്രിയം പിടിച്ചുപറ്റി . ചിത്രത്തിന്റെ സ്വാധീനമെന്നോണം തട്ടം ഒരു ട്രെൻഡുമായി . പ്രണയലേഖനങ്ങൾ ചിലരെങ്കിലും ഈ ചിത്രം കണ്ട് പൊടിതട്ടിയെടുത്തു . കാലം ഉത്തരാധുനികമായതിനാലും ചിലരുടെ പ്രണയലേഖനങ്ങളെങ്കിലും ചിതലുതിന്നുതുടങ്ങിയതിനാലും ചിത്രത്തിൽ കാൽപ്പനികത അതിരുകവിഞ്ഞെന്ന് വിമർശനമുണ്ടായെങ്കിലും ചിത്രത്തെ മൊത്തത്തിൽ അത് ബാധിച്ചില്ല . അന്നയുടെ സ്വന്തം റസൂൽ പ്രണയം ഒരിക്കലും പഴഞ്ചനാകുന്നില്ല . ഏതുകാലത്തും പ്രണയം ഒരു നൊമ്പരമാണ് . വിരഹമാകുമ്പോൾ പറയുകയും വേണ്ട . അതുകൊണ്ടാണ് ഡിജിറ്റൽ കാലത്തും അന്നയും റസൂലും മലയാളി ഉളുളുരുകി കണ്ടത് . റസൂലിന്റേയും അന്നയുടേയും പ്രണയമായിരുന്നു അന്നയും റസൂലും വെള്ളിത്തിരയിൽ പകർത്തിയത് . അന്നയെ സ്വന്തമാക്കുക എന്ന ഒറ്റ സ്വപ്നം മാത്രമായിരുന്നു റസൂലിന് . ആ സ്വപ്നം പൂവണിയുകയും ചെയ്യുന്നു . പക്ഷേ ജീവിതവഴിയിലൊരിടത്ത് റസൂലിന് അന്നയെ നഷ്ടപ്പെടുന്നു . ഒരു ചതിയിൽ പെട്ട് റസൂൽ ജയിലിലാകുകയാണ് . റസൂൽ തിരിച്ചെത്തുമ്പോൾ അന്ന മരിച്ചിരുന്നു . എങ്ങനെ മലയാളത്തിന്റെ ഉള്ളുനോവാതിരിക്കും ? റസൂൽ വെള്ളിത്തിരയിലേക്ക് എത്തിയത് ഫഹദിലൂടെയായിരുന്നു . അന്ന ആൻഡ്രിയിലൂടെയും . ഇരുവരുടേയും അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റി . സന്തോഷ് രവിയുടെ തിരക്കഥയിൽ രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത് .
1
അഫ്ഗാനിസ്ഥാൻ സൂപ്പർ താരം മുഹമ്മദ് ഷഹ്സാദിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സസ്പെന്റ് ചെയ്തു . ഉത്തേജക പരിശോധനയിൽ നിരോധിത മരുന്നുകൾ ഷഹ്സാദ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൻറെ തീരുമാനം . ഈ മാസം 26 മുതലാണ് ഷഹ്സാദിന് മേലുളള വിലക്ക് നിലവിൽ വരുക . താരത്തിന് പരാതിയുണ്ടെങ്കിൽ ഏപ്രിൽ 26ന് മുമ്പ് അപ്പീൽ നൽകാം . മൂന്ന് മാസം മുമ്പാണ് വിലക്കിന് കാരണമായ ഉത്തേജക പരിശോധനയ്ക്ക് ഷെഹ്സാദ് വിധേയനായത് . ദുബൈയില ഐസിസി അക്കാഡമിയിൽ വെച്ചായിരുന്നു ഈ പരിശോധന . ഇതിൻറെ ഫലങ്ങൾ സാൾട്ട് ലാക്ക് സിറ്റിയിലുളള വാഡയുടെ അംഗീകരമുളള ലാബോട്ടറിയിൽ വിശകലനം ചെയ്തു . ഈ വിശകലനത്തിലാണ് വാഡ നിരോധിച്ച മരുന്നുകളുടെ അംശം ഷഹ്സാദിന്റെ ശരീരത്തിലുളളതായി കണ്ടെത്തിയത് . മാംസപേശികൾ ദൃഢമാക്കുന്ന ഉത്തേജക മരുന്നിന്റെ അംശമാണ് ഷഹ്സാദിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത് . ഷഹ്സാദിനെ സസ്പെന്റ് ചെയ്യാനുളള ഐസിസിയുടെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് വൻ തിരിച്ചടിയാണ് നൽകുക . കഴിഞ്ഞ കുറച്ച് വർഷമായി അഫ്ഗാന്റെ ക്രിക്കറ്റ് മുഖമായിരുന്നു ഷഹ്സാദ് . അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനായി ഏറ്റവും അധികം റൺസ് സ്കോർ ചെയ്തിട്ടുളള താരവും ഷഹ്സാദാണ് . ട്വൻറി20 റൺവേട്ടയിൽ കോഹ്ലിയെ വരെ പിന്നിലാക്കിയായിരുന്നു ഷഹ്സാദിൻറെ മുന്നേറ്റം . അതിനിടയിലാണ് ഉത്തേജക വിവാദം . ലോകക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ വെടിക്കെട്ട് ബാറ്റ്സ്മാനായാണ് ഷഹ്സാദിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത് . അഫ്ഗാനായി 58 വീതം ഏകദിനവും ടി20യും കളിച്ചിട്ടുളള ഷഹ്സാദ് ഏകദിനത്തിൽ 33.94 ശരാശരിയിൽ 1901 റൺസും ടി20യിൽ 32.34 ശരാശരിയിൽ 1779 റൺസും നേടിയിട്ടുണ്ട് . ഏകദിനത്തിൽ നാലും ടി20യിൽ ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട് .
2
എസ് . ബി . ടി ഉൾപ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ തുടർന്നും ഉപയോഗിക്കാം . സെപ്തംബർ 30ന് ശേഷം ഈ ചെക്ക്ബുക്കുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു ബാങ്ക് നേരത്തെ അറിയിച്ചിരുന്നത് . എന്നാൽ ഇത് റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഡിസംബർ 31 വരെ പഴയ ചെക്കുകൾ സ്വീകരിക്കും . നേരത്തെ പണമിടപാടുകൾക്ക് പകരമായി പഴയ ചെക്കുകൾ കൈപ്പറ്റിയവർക്ക് അത് ഈ വർഷം അവസാനം വരെ മാറ്റിയെടുക്കാൻ കഴിയും . പഴയ ചെക്ക് ബുക്കുകൾ ഉപയോഗിച്ചിരുന്ന ഭുരിപക്ഷം പേർക്കും ഇതിനോടകം തന്നെ എസ് . ബി . ഐയുടെ പുതിയ ചെക്ക്ബുക്കുകൾ നൽകിയിട്ടുണ്ട് . ഇത് ലഭിക്കാത്തവർക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ അപേക്ഷ നൽകാം . അക്കൌണ്ടുള്ള ബാങ്ക് ശാഖയിൽ നേരിട്ട് അപേക്ഷ നൽകുന്നതിന് പുറമെ എ . ടി . എമ്മുകൾ വഴിയും ഇന്റർനെറ്റ് ബാങ്കിങ് വഴിയുമൊക്കെ ചെക്ക്ബുക്കിന് അപേക്ഷ നൽകാനാവും . ടി നൽകിയ എ . ടി . എം കാർഡ് തുടർന്നും തടസമില്ലാതെ ഉപയോഗിക്കുകയും ചെയ്യാം .
0
കഴിഞ്ഞ ദിവസം അഫ്ഗാനിൽ അമേരിക്ക പ്രയോഗിച്ച ബോംബിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകളേറെയും . ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു - 43 ആണ് അമേരിക്ക ഐഎസ് മേഖലയിൽ വർഷിച്ചത് . ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു . ഏകദേശം 21000 പൌണ്ട് ഭാരമുള്ള ജിബിയു - 43 ആണ് ലോകത്തെ ഏറ്റവും വിനാശകരമായ ആണവേതര ബോംബ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് . എന്നാൽ അതിനേക്കാൾ പ്രഹരശേഷിയുള്ള ബോംബ് റഷ്യയുടെ കൈവശമുണ്ട് . ' ബോംബുകളുടെ പിതാവ് ' - ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന റഷ്യയുടെ കൈവശമുള്ള ബോംബിന് അമേരിക്കയുടെ കൈവശമുള്ള ജിബിയു - 43നേക്കാൾ നാലിരട്ടി വലുപ്പവും പ്രഹരശേഷി കൂടുതലുമുണ്ട് . എന്നാൽ ഇത് ജിബിയു - 43 പോലെ തീർത്തും പരമ്പരാഗതമായ ബോംബ് അല്ല . അതേസമയം ആണവ ബോംബുമല്ല . തെർമോബാറിക് വിഭാഗത്തിൽപ്പെട്ട ഈ ബോംബ് റേഡിയോ ആക്ടീവ് അല്ലെങ്കിലും ചെറിയതരത്തിൽ ന്യൂക്ലിയർ ബോംബിന്റെ തരത്തിലാണ് പ്രഹരിക്കുന്നത് . 2007ൽ റഷ്യ വികസിപ്പിച്ചെടുത്ത ബോംബുകളുടെ പിതാവ് - ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിനിടയിൽ ജ്വലിക്കുകയും , ലക്ഷ്യം സ്ഥാനം ബാഷ്പീകരിക്കുകയും ചെയ്യും . ഇരു ബോംബുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . . . പിണ്ഡം ബോംബുകളുടെ മാതാവ് - 8.2 ടൺ , ബോംബുകളുടെ പിതാവ് - 7.1 ടൺ ടിഎൻടി ബോംബുകളുടെ മാതാവ് - 11 ടൺ , ബോംബുകളുടെ പിതാവ് - 44 ടൺ പ്രഹര പരിധി ബോംബുകളുടെ മാതാവ് - 150 മീറ്റർ , ബോംബുകളുടെ പിതാവ് - 300 മീറ്റർ
3
മ നു ഷ്യപ രി ണാ മ ത്തി ൻറെ ര ഹ സ്യ ങ്ങൾ വെളിപ്പെടുത്താൻ ഉതകുന്ന നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന . ഒരു കുഞ്ഞൻ തലയോട്ടിയാണ് സംഭവം . ക ഴി ഞ്ഞ ദി വ സം കെ നി യ ൻ വ ന ത്തി ൽ നി ന്നു ക ണ്ടെ ടു ത്ത ആ ൾ ക്കു ര ങ്ങി ൻ കു ട്ടി യു ടെ ഫോ സി ലാ ണു പ രി ണാ മര ഹ സ്യം തേ ടു ന്ന ശാ സ്ത്ര ജ്ഞ ർ ക്കു പ്ര തീ ക്ഷ യു ണ ർ ത്തു ന്ന ത് . ഫോ സി ലി ന് 130 ല ക്ഷം വ ർ ഷം പ ഴ ക്ക മു ണ്ടെ ന്നാ ണു ക രു തു ന്ന ത് . ന്യൂയോ ർ ക്കി ലെ സ്റ്റോ ണി ബ്രൂ ക് സ ർ വ ക ലാ ശാ ല യു ടെ യും ക ലി ഫോ ർ ണി യ യി ലെ ഡി അ ൻ സാ കോ ള ജി ൻറെ യും സം യു ക്താ ഭി മു ഖ്യ ത്തി ൽ ന ട ത്തി യ ഖ ന ന ത്തി ലാ ണു ഫോ സി ൽ ക ണ്ടെ ത്തി യ ത് . ഏ ഷ്യ യി ൽ കാ ണ പ്പെ ട്ടി രു ന്ന ഗി ബ ൺ എ ന്ന കു ര ങ്ങു വ ർ ഗ ത്തി ൻറേ താ ണ് ഫോ സി ൽ എ ന്നു ക രു തു ന്നു . എ ന്നാ ൽ , ഫോ സി ലി ൻറെ ചി ല ശാ രീ രി ക സ വി ശേ ഷ ക ൾ ഗി ബ ണി ൻറേ താ യി ചേ രു ന്നി ല്ലെ ന്ന വാ ദ വും ഉ യ ർ ന്നി ട്ടു ണ്ട് . ആ ൾ ക്കു ര ങ്ങി ൽ നി ന്നു മ നു ഷ്യ നി ലേ ക്കു ള്ള പ രി ണാ മ ശൃം ഖ ല യു ടെ അ റ്റു പോ യ ക ണ്ണി കൂ ട്ടി യോ ജി പ്പി ക്കാ ൻ പു തി യ ഫോ സി ൽ ഏ റെ സ ഹാ യ ക മാ കു മെ ന്നാ ണു ശാ സ് ത്ര ലോ ക ത്തി ൻറെ പ്ര തീ ക്ഷ .
3
179 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയുമായി വോഡഫോൺ . അൺലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അൺലിമിറ്റഡ് കോളുകളും സൌജന്യ ദേശീയ റോമിങും വോഡഫോൺ നൽകുന്നുണ്ട് . 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത് . ഈ ഓഫർ ബീഹാറിലേയും ജാർഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കൾക്കാണ് ലഭിക്കുക . അൺലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും 2ജി വേഗതയുള്ള ഡാറ്റയാണ് ഈ സംസ്ഥാനങ്ങളിൽ ലഭിക്കുക . എന്നാൽ , അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുമായി 179 രൂപയുടെ തന്നെ മറ്റൊരു പ്ലാനും വോഡഫോൺ അവതരിപ്പിച്ചിട്ടുണ്ട് . അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി വോഡഫോൺ ഒരു ജിബി ഡാറ്റ , അൺലിമിറ്റഡ് കോളുകൾ , അൺലിമിറ്റഡ് ഇൻകമിങ് ഔട്ട് ഗോയിങ് റോമിങ് കോളുകൾ 25 പൈസ നിരക്കിൽ എസ്എംഎസ് എന്നിവയാണ് നൽകുന്നത് . വിപണിയിൽ റിലയൻസ് ജിയോയെ നേരിടാൻ മറികടക്കാൻ നിരവധി ഡാറ്റാ ഓഫറുകളാണ് വോഡഫോൺ അടുത്തിടെ പുറത്തിറക്കിയിട്ടുള്ളത് . ചൊവ്വാഴ്ചയാണ് 349 രൂപയുടെ ഡാറ്റാ പ്ലാൻ പ്രതിദിനം രണ്ട് ജിബി ഡാറ്റയായി വോഡഫോൺ ഉയർത്തിയത് .
3
വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഓപ്പണർ കീറൻ പവലിനെ പുറത്താക്കി ബംഗ്ലാദേശ് ഓൾറൌണ്ടർ ഷാക്കിബ് അൽ ഹസന് അപൂർവ്വ നേട്ടം . പവലിനെ പുറത്താക്കിയതോടെ ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റും 3000 റൺസും നേടുന്ന താരമായി ഷാക്കിബ് . ചിറ്റഗോംഗ് ടെസ്റ്റിൻറെ മൂന്നാം ദിനമായിരുന്നു ഷാക്കിബിൻറെ ചരിത്ര നേട്ടം . രണ്ടാം ഇന്നിംഗ്സിൽ പവലിനെ ഗോൾഡൺ ഡക്കാക്കിയാണ് ഷാക്കിബ് നേട്ടം ആഘോഷിച്ചത് . ഇംഗ്ലണ്ടിൻറെ ഇതിഹാസ ഓൾറൌണ്ടർ ഇയാൻ ബോത്തമിൻറെ റെക്കോർഡാണ് ഷാക്കിബ് മറികടന്നത് . ബോത്തം 55 ടെസ്റ്റുകളിൽ ഈ നേട്ടത്തിലെത്തിയപ്പോൾ മുപ്പത്തിയൊന്നുകാരനായ ഷാക്കിബിന് ഒരു മത്സരം കുറവേ ( 54 ) വേണ്ടിവന്നുള്ളൂ . ന്യൂസീലൻഡിൻറെ ക്രിസ് കെയ്ൻസ് ( 58 ) , ഇംഗ്ലണ്ടിൻറെ ആൻഡ്രൂ ഫ്ലിൻറോഫ് ( 69 ) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ . അഞ്ചാമതുള്ള ഇന്ത്യൻ ഇതിഹാസം കപിൽ ദേവ് 73 മത്സരങ്ങളിൽ നിന്നാണ് 200 വിക്കറ്റും 3000 റൺസും തികച്ചത് . മത്സരത്തിൽ ബംഗ്ലാദേശ് 64 റൺസിൻറെ ജയം സ്വന്തമാക്കിയിരുന്നു . രണ്ടാം ഇന്നിംഗ്സിൽ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വീൻഡീസ് 139 റൺസിന് പുറത്തായി . ഷാക്കിബ് 30 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ തൈജുൽ 33 റൺസ് മാത്രം വഴങ്ങി ആറ് പേരെ പുറത്താക്കി . സ്കോർ ബംഗ്ലാദേശ് - 324,125 . . . വിൻഡീസ് - 246,139 .
2
അക്ഷയ് കുമാർ നായകനായ ഗോൾഡ് തീയേറ്ററിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് . ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ മൌനി റോയ് ആയിരുന്നു ചിത്രത്തിൽ അക്ഷയ് കുമാറിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് . ചെറിയ വേഷമായിരുന്നു മൌനിക്ക് ഉണ്ടായിരുന്നത് . എന്തുകൊണ്ടാണ് കഥാപാത്രത്തിന് പ്രധാന്യം കുറഞ്ഞുപോയതെന്ന് ചോദിച്ചപ്പോൾ മൌനിയുടെ മറുപടി ഇങ്ങനെയായിരുന്നു - ജനങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചോദിക്കുന്നത് . എന്നെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നാണ് എനിക്ക് തോന്നുന്നത് . അതുകൊണ്ടാണ് എന്റെ വേഷം ചെറുതായിപ്പോയെന്ന് തോന്നുന്നത് . അത് ഒരു പ്രശംസയാണ് . എന്റെ വേഷം ഇഷ്ടപ്പെടാതിരിക്കുകയോ ആൾക്കാർ എന്നെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്തിരുന്നെങ്കിൽ ആൾക്കാർ അങ്ങനെ ചോദിക്കില്ലായിരുന്നു . നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമായെങ്കിൽ അത് കൂടുതൽ വേണമെന്ന് തോന്നും - മൌനി പറയുന്നു . അക്ഷയ് സാർ നല്ല മനുഷ്യനാണ് . അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തപ്പോൾ ഒരുപാട് പഠിക്കാൻ പറ്റി . കഠിനാദ്ധ്വാനം ചെയ്യുക , ആത്മാർഥതയോടെ ജോലി ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി - മൌനി പറയുന്നു . ഇന്ത്യൻ ഹോക്കിയുടെ സുവർണ ചരിത്രമാണ് സിനിമയുടെ പ്രമേയം . ഹോക്കി പരിശീലകൻ തപൻ ദാസ് ഇന്ത്യയെ സ്വർണമെഡൽ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയിൽ പറയുന്നത് . 1948ൽ നടന്ന ഒളിപിംക്സിൽ ഇന്ത്യ സ്വർണം നേടിയതിന്റെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കിയപ്പോൾ തപൻദാസ് ആയിട്ടാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത് . കുനാൽ കപൂർ , അമിത് സാധ് , വിനീത് കുമാർ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
1
ഭവന വായ്പകൾക്ക് പലിശ കുറച്ചതിന് പിന്നാലെ വമ്പൻ ഓഫറുകളുമായി ബാങ്കുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു . പലിശയിളവിന് പുറമേ ഇ . എം . ഐക്ക് ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട് . പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ . സി . ഐ . സി . ഐ , ആക്സിസ് ബാങ്കുകളാണ് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നത് . 15 വർഷം മുതൽ 30 വർഷം വരെ കാലാവധിയുള്ള ഭവന വായ്പകൾക്ക് ഒരു ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് ഐ . സി . ഐ . സി . ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് . ഇ . എം . ഐ അടയ്ക്കുന്നതിന്റ ഒരു ശതമാനം തുക തിരികെ കിട്ടും . ഇത് ഉപയോഗിച്ച് ഭവന വായ്പ തിരിച്ചടയ്ക്കുകയോ അല്ലെങ്കിൽ ബാങ്ക് അക്കൌണ്ടിലേക്ക് പണം മാറ്റുകയോ ചെയ്യാം . ലോണെടുത്ത് കഴിഞ്ഞ് ആദ്യത്തെ ഇ . എം . ഐ മുതൽ ക്യാഷ് ബാക്ക് ലഭിക്കും . എന്നാൽ 36 മാസം പൂർത്തിയാക്കുമ്പോഴേ ആദ്യം ഈ പണം ലഭിക്കുകയുള്ളൂ . പിന്നീട് എല്ലാ 12 മാസം കൂടുമ്പോഴും ക്യാഷ് ബാക്ക് ലഭിക്കും . പ്രവാസികൾക്കും ഈ ഓഫറോട് കൂടിയ ലോൺ ലഭിക്കും . മറ്റ് ബാങ്കുകളിലുള്ള ലോൺ ഐസിഐസിഐയിലേക്ക് മാറ്റുകയും ചെയ്യാം . 30 വർഷത്തെ കാലാവധിയിൽ എടുത്തിരിക്കുന്ന ലോണിന് ഇത്തരത്തിൽ തിരിച്ച് കിട്ടുന്ന പണം , ലോൺ തിരിച്ചടവിന് തന്നെ ഉപയോഗിച്ചാൽ മുതലിന്റെ 10 ശതമാനത്തോളം വരുമെന്നാണ് ബാങ്ക് എക്സിക്യൂട്ടീന് ഡയറക്ടർ അനൂപ് ബഗ്ജി പറഞ്ഞത് . സമാനമായ ഓഫറാണ് ആക്സിസ് ബാങ്കും അവതരിപ്പിച്ചിരിക്കുന്നത് . 20 വർഷം കാവാവധിയുള്ള ഭവന വായ്പകളുടെ നാല് മാസതവണകൾ ഒഴിവാക്കി നൽകുമെന്നാണ് ആക്സിസ് ബാങ്കിന്റെ വാഗ്ദാനം . 4 , 8 , 12 , 20 വർഷങ്ങളുടെ അവസാന മാസത്തിലെ ഇ . ഇം . ഐ ആയിരിക്കും ഒഴിവാക്കുക . 30 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക് ഇത് ലഭ്യമാവും .
0
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് തകർപ്പൻ ജയം . ആദ്യ പകുതിയിൽ തന്നെ ഗോൾമഴ കണ്ട് മത്സരത്തിൽ മൂന്നിനെതിരേ നാല്് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം . ആദ്യ പകുതിയിൽ തന്നെ ഇരുവരും മൂന്ന് ഗോളുകൾ വീതം നേടിയിരുന്നു . രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചത് . നോർത്ത് ഈസ്റ്റിന് വേണ്ടി ബാർത്തൊളോമ്യൂ ഒഗ്ബഷെ ഹാട്രിക് നേടി . ഐഎസ്എൽ പുതിയ സീസണിൽ ആദ്യ ഹാട്രിക്കായിരുന്നിത് . റൌളിൻ ബോർജസിന്റെ വകയായിരുന്നു ഒരു ഗോൾ . ആതിഥേയർക്ക് വേണ്ട് തോയ് സിങ് രണ്ട് ഗോൾ നേടി . ഒന്ന് റൌളിന്റെ സെൽഫ് ഗോളായിരുന്നു . ആദ്യ 15 മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് രണ്ട് ഗോളിന് പിന്നിൽ പോയി . സന്ദർശകർ ഗോൾ വാങ്ങിക്കൂട്ടുമെന്ന് തന്നെ കരുതി . ബോർജസിന്റെ സെൽഫ് ഗോളും തോയ് സിങ്ങിന്റെ ആദ്യ ഗോളുമാണ് ടീമിനെ പിന്നിലേക്ക് നയിച്ചത് . എന്നാൽ നോർത്ത് ഈസ്റ്റ് തിരിച്ചടിക്കുന്നതാണ് കണ്ടത് . ഓഗ്ബഷെ 29ആം മിനുട്ടിൽ ഒരു ഗോൾ മടക്കി . ഇതിനിടെ തോയ് സിംഗ് വീണ്ടും ചെന്നൈയിനായി വല കുലുക്കി . സ്കോർ 3 - 1 . എന്നാൽ നാല് മിനിറ്റുകൾക്കിടെ രണ്ട് ഗോൾ തിരിച്ചടിച്ച് നോർത്ത് ഈസ്റ്റ് ഒപ്പമെത്തി . 37 , 39 മിനിറ്റുകളിലായിരുന്നു ഒഗബഷെയുടെ ഗോൾ . ഐ എസ് എൽ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കും . രണ്ടാം പകുതിയിൽ ഇരുവരും ഗോൾ വീഴാതെ നോക്കി . എന്നാൽ തന്റെ പിഴവിൽ വീണ സെൽഫ് ഗോളിന് ബോർജസ് പ്രായശ്ചിത്തം ചെയ്തു . രണ്ടാം പകുതി ആരംഭിച്ച ഉടനെ 54ാം മിനിറ്റിലായിരുന്നു ബോർജസിന്റെ ഗോൾ . ഇതോടെ നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ഒന്നാമതെത്തി . മൂന്നിലും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ് .
2
മൊബൈൽ സേവനദാതാക്കളെപ്പോലെ തന്നെ ജിയോയുടെ കടന്ന് വരവ് കേബിൾ , ഡിടിഎച്ച് ഓപ്പറേറ്റർമാരെ ബാധിച്ചേക്കും . ജിയോയുടെ കടന്നുവരവോടെ കേബിൾ വഴിയും ഡി . ടി . എച്ച് വഴിയുമൊക്കെ നമ്മുടെ സ്വീകരണമുറിയിലെത്തിയിരുന്ന ചാനലുകൾ വൈഫൈ വഴി നേരിട്ട് നമ്മുടെ ടിവിയിലെത്തും . അതിവേഗ ഇൻറർനെറ്റിന് ഒപ്പം സ്മാർട്ട് ടിവികൾ കൂടി ചേരുന്നതോടെ മറ്റ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ ചാനലുകൾ കാണാൻ സാധിക്കും . ജിയോ ടിവികളിലേക്കു കൂടി കടന്നുവരുന്നതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് കമ്പനികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടമാണ് . ഇത്തരം കമ്പനികൾക്ക് ഏകദേശം 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത് . കേരളത്തിലെ പ്രധാന പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . മൂന്നാം കക്ഷിയുടെ സഹായമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നതാണ് ഇതിൻറെ ഗുണം . കാരിയേജ് ചാർജുകൾ ഒന്നും നൽകാതെ തീർത്തും ലാഭകരമായി മികച്ച ഗുണമേന്മയോടെ ചാനലുകൾ ഉപഭോക്താക്കളിൽ എത്തുമ്പോൾ അവർ ജിയോയുടെ കൂടെ നിൽക്കുമെന്നുള്ള കാര്യം തീർച്ചയാണ് . ഒരു സെറ്റ് ടോപ് ബോക്സിൽ ഇപ്പോൾ ലഭിക്കുന്നത് 200 മുതൽ 300 ചാനലുകൾ ആണ് . എന്നാൽ ജിയോ പ്രവർത്തനക്ഷമമാകുന്നതോടെ 1600 ചാനലുകൾ വരെ ഉപഭോക്താവിന് ലഭിക്കുന്നു . സിനിമകളുടെ ഓൺലൈൻ റിലീസും ജിയോ നെറ്റ് ഏറ്റെടുത്തേക്കാം .
3
ഇന്ത്യൻ ക്യാപ്റ്റൻ ധോണി കാണിച്ച കരുണയുടെ കഥ പറയുകയാണ് പാകിസ്ഥാനിലെ പ്രശസ്ത മോഡലായ മന്ദിര മൊഹമ്മദ് . ഒരു ചെറിയ സംഭവം ഉദാഹരിച്ചാണ് ഇന്ന് പാകിസ്ഥാനിലെ തന്നെ ഏറ്റവും തിരക്കുള്ള നടി ധോണിയെന്ന ഡൌൺ ടു എർത്തായ ക്രിക്കറ്ററെക്കുറിച്ച് പറയുന്നത് . തൻറെ ഇതുവരെയുള്ള ക്രിക്കറ്റ് കരിയറിൽ രണ്ട് പ്രാവശ്യം മാത്രമേ ധോണി പാകിസ്ഥാനിൽ കളിച്ചിട്ടുള്ളൂ . അതിൽ ആദ്യത്തേത് 2006 ടെസ്റ്റ് , ഏകദിന പരമ്പരയ്ക്കാണ് . പിന്നീട് 2008ലെ ഏഷ്യാകപ്പിനും . ഏഷ്യാകപ്പിൽ എത്തുമ്പോഴേക്കും ഇന്ത്യൻ ടീമിൻറെ നായകനായിരുന്നു ധോണി . മന്ദിര സ്വന്തം അനുഭവം വിവരിക്കുന്നത് ഇങ്ങനെ , ആ സമയത്ത് താൻ മോഡൽ അല്ല . പാകിസ്ഥാൻ താരങ്ങളുടെ ആരാധനമൂലം അവരോട് ഒന്നിച്ച് ചിത്രങ്ങൾ എടുക്കാനും ഓട്ടോഗ്രാഫിനും വേണ്ടി ടീമുകളുടെ ഡിന്നർ സ്ഥലത്ത് എത്തിയതായിരുന്നു താൻ . എന്നാൽ ആരും തനിക്ക് ഓട്ടോഗ്രാഫ് തന്നില്ല . എന്നാൽ എന്തോ നഷ്ടപ്പെട്ട പോലെ നിന്ന എന്നെ ധോണി അടുത്ത് വിളിച്ച് ഓട്ടോഗ്രാഫ് തന്നു . ഒപ്പം ഫോട്ടയും എടുത്തു . കുറച്ച് നേരം സംസാരിച്ചാണ് അദ്ദേഹം പിരിഞ്ഞത് . ഒരു പാകിസ്ഥാൻ പത്രത്തിൽ പ്രസിദ്ധീകരിച്ച അനുഭവം ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വൈറലാണ് . സംഭവത്തോടെ മന്ദിര ക്യാപ്റ്റൻ കൂളിന് മുന്നിൽ ക്ലീൻ ബൌൾഡായി എന്നാണ് പാക് സോഷ്യൽ മീഡിയകളിലെ കമൻറ് .
2
പണമിടപാടിന് സൌകര്യമൊരുക്കി വാട്ട്സ്ആപ്പ് . ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്ട്സ്ആപ്പ് വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള അനുമതി നാഷണൽ പേയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും വാട്ട്സ്ആപ്പിന് ലഭിച്ചു . അധികകാലം വൈകാതെ പണമിടപാടുകൾ വാട്സാപ്പിലൂടെ നടത്താനാവും . പണം ലഭിക്കേണ്ട ആളുടെ വിവരങ്ങൾ ഒന്നും നൽകാതെ ഒരു അക്കൌണ്ടിൽ നിന്നും മറ്റൊരു അക്കൌണ്ടിലേയ്ക്ക് പണമിടപാടുകൾ സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ് ( UPI ) വഴിയാണ് വാട്സാപ്പിൽ പണമിടപാടുകൾ നടത്തുക . നേരത്തെ ഇന്ത്യൻ സന്ദർശനത്തിൽ വാട്ട്സ്ആപ്പ് സിഇഒ വാട്ട്സ്ആപ്പ് പണമിടപാട് സംവിധാനം തുടങ്ങുമെന്ന് അറിയിച്ചിരുന്നു . അപെക്സ് പേയ്മെന്റ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും വാട്സാപ്പിനു ഇക്കാര്യത്തിൽ സമ്മതം ലഭിച്ചതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ എംഡിയും സിഇഓ യുമായ ഏപി ഹോത്ത സ്ഥിതീകരിച്ചു . ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോൾ ബാങ്കുകളുമായി ചർച്ച തുടങ്ങിക്കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം . ഇങ്ങനെ മൾട്ടി ബാങ്ക് പാർട്ണർഷിപ്പ് ലഭിക്കുന്നതോടെ ആപ്പിലൂടെ പണമിടപാടുകൾ നടത്തുകയെന്ന വാട്സാപ്പിൻറെ മോഹം പൂവണിയും . ആക്സിസ് , ഐസിഐസിഐ , നാഷണൽ ബാങ്ക് മുതലായ ബാങ്കുകളോട് ഇപ്പോൾത്തന്നെ സംസാരിച്ചു കഴിഞ്ഞു . മൾട്ടിബാങ്ക് പാർട്ണർഷിപ്പിനായി ഇന്ത്യയിൽ അനുവാദം ലഭിക്കുന്ന ആദ്യത്തെ മൊബൈൽ ആപ്പ് ആണ് വാട്സാപ്പ് . ഒരുപാടു ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ വ്യത്യസ്ത ബാങ്കുകളുമായി പങ്കാളിത്തം ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും .
3
കോൺഗ്രസ് , സമാജ്വാദി പാർട്ടി , ബി . എസ് . പി , ആർ . ഡി , ജെ . ഡി . യു , തൃണമൂൽ കോൺഗ്രസ് , ആർ . ഡി , ജെ . എം . എം എന്നീ പാർട്ടികളിലെ നേതാക്കളാണ് ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കേന്ദ്ര ബജറ്റ് മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത് . ബജറ്റ് പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് സർക്കാറിന്റെ ശ്രമമെന്നും പരിഭാഷ - ഭരണഘടനയ്ക്കും തെരഞ്ഞെടുപ്പിനും ജനാധിപത്യത്തിനും എതിരാണെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു . ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ബജറ്റിൽ ആദായ നികുതി നിരക്കിൽ മാറ്റം വരുമെന്നും കടാശ്വാസ പദ്ധതിക്ക് നിർദ്ദേശമുണ്ടാകുമെന്നും അഭ്യൂഹമുണ്ട് . ഫെബ്രുവരി നാലിനാണ് പഞ്ചാബ് , ഗോവ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് . ബജറ്റ് പ്രഖ്യാപനങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക . 2012ൽ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന കീഴ്വഴക്കവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി . ബജറ്റ് അവതരണം ഭരണഘടനാപരമായ അനിവാര്യതയാണെങ്കിലും കീഴ്വഴക്കം പാലിക്കാനുള്ള നിർദ്ദേശം കമ്മീഷന് നല്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം . ഇത് മുന്നിൽ കണ്ടുകൂടിയാണ് ഡിസംബർ 31ലെ അഭിസംബോധനയിൽ പ്രധാനമന്ത്രി ബജറ്റിന് സമാനമായ ചില ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചതെന്നാണ് സൂചന . തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിർദ്ദേശമൊന്നും ഉണ്ടായില്ലെങ്കിൽ മുൻനിശ്ചയിച്ച തീയതിയിൽ ബജറ്റ് അവതരണവുമായി സർക്കാർ മുന്നോട്ടു പോകും .
0
ഒമാൻ അടക്കമുള്ള , ജി സി സി രാജ്യങ്ങളിലെ കറൻസിയുമായുമുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വർധിച്ചു . ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 171 രൂപ 20 പൈസ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തിയത് . അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ റിയാലിന് 175 രൂപ വരെ ലഭിക്കാനിടയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറഞ്ഞു . അമേരിക്കൻ ഡോളറുമായി , ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഏഴു മാസത്തിനിടയിൽ 66 രൂപ 12 പൈസയിലേക്കു താഴ്ന്നതോടുകൂടിയാണ് ഒമാൻ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ കറൻസിയുമായുമുള്ള ഇന്ത്യൻ രൂപയുടെ നിരക്ക് വർദ്ധിക്കുവാൻ കാരണമായത് . ഇപ്പോൾ ഒരു ഒമാനി റിയാൽ 171 രൂപയുടെ മുകളിൽ എത്തിയതോടു കൂടി നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്കും വർധിച്ചിട്ടുണ്ട് . അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് , സിറിയയിൽ ഉണ്ടായ ആക്രമണങ്ങൾ എന്നിവ രൂപയുടെ മൂല്യം കുറക്കുവാൻ കാരണമായിട്ടുണ്ട് . ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള കുറവ് തുടരുമെന്നും , നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും വിനിമയ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി . യു എ ഇ ദിർഹം 17രൂപ 74 പൈസയിലും , സൌദി റിയാൽ 17 രൂപ 63 പൈസയിലും , കുവൈറ്റി ദിനാർ 219 രൂപ 49 പൈസയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് .
0
ആഴ്ചകളായി കൂടിക്കൊണ്ടിരുന്ന ഇന്ധന വില കുറയുന്നു . ഒടുവിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു . ഇന്ധന വില ലിറ്ററിന് രണ്ടര രൂപ വീതം കുറയ്ക്കാൻ ആണ് തീരുമാനം . ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് തീരുമാനം അറിയിച്ചത് . കേരളത്തിൽ ഇന്ധനവില സർവകാല റെക്കോർഡിൽഃ ഡീസൽ വില 80ലെത്തി എക്സൈസ് തീരുവ ഒന്നര രൂപ വീതം കുറയ്ക്കും എന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത് . എണ്ണക്കമ്പനികൾ ഒരു രൂപ വീതവും കുറയ്ക്കും . സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കണം എന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത് . രണ്ടര രൂപ വീതം നികുതിയിൽ കുറവ് വരുത്തണം എന്നാണ് അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടിട്ടുള്ളത് . എണ്ണവില കുറയ്ക്കാൻ ഇന്ത്യ കൈവിട്ട കളിക്ക് ! ! പാളിയാൽ രാജ്യം പ്രതിസന്ധിയിൽ , മോദി അനുമതി നൽകി ഒരു മാസത്തിനിടെ അഞ്ച് രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത് . ചരിത്രത്തിൽ ആദ്യമായി ഡീസൽ വില എൺപത് കവിഞ്ഞിരുന്നു . പെട്രോൾ വില മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ 90 രൂപയും കടന്നിരുന്നു . എക്സൈസ് തീരുവ കുറയ്ക്കുന്നതോടെ പതിനായിരത്തി അഞ്ഞൂറ് കോടി രൂപയുടെ നികുതി നഷ്ടമാണ് കേന്ദ്ര സർക്കാരിന് ഈ വർഷം ഉണ്ടാവുക എന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു .
0
ടെസ്റ്റ് ക്രിക്കറ്റിലേക്ക് പിച്ചവച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം . ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചുറി നേടി . ആദ്യ ദിനത്തിൻറെ ആദ്യ സെഷൻ അവസാനിക്കുന്നതിനു മുമ്പെ ധവാൻ സെഞ്ചുറി നേടിയിരുന്നു . ധവാനു പിന്നാലെ മുരളി വിജയും മൂന്നക്കം കടന്നു . 143 പന്തിൽ 15 ബൌണ്ടറിയും ഒരു സിക്സറും പറത്തിയാണ് മുരളി സെഞ്ചുറി നേടിയത് . ധവാൻ ആക്രമണ ശൈലിയിലാണ് മുന്നേറിയതെങ്കിൽ മുരളി വിജയ് സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശുന്നത് . അഫ്ഗാൻ ബൌളർമാരെ അനായാസം നേരിടുകയായിരുന്നു ഇവർ . ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി നേടിയ ധവാൻ 96 പന്തിൽ 107 റൺസ് നേടിയാണ് ധവാൻ പുറത്തായത് . അഫ്ഗാൻ ബൌളർമാരെ തലങ്ങും വിലങ്ങും പായിച്ച ധവാൻ 3 സിക്സറുകളും 19 ബൌണ്ടറികളും നേടി . യാമിനാണ് ധവാനെ പുറത്താക്കി അഫ്ഗാന് നേരിയ ആശ്വാസം നൽകിയത് . ധവാന് പകരക്കാരനായെത്തിയ കെ എൽ രാഹുൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ ഏകദിന ശൈലിയിൽ മുന്നേറുകയാണ് . 12 ാം ടെസ്റ്റ് സെഞ്ചുറിയാണ് മുരളി സ്വന്തമാക്കിയത് . ആദ്യ ഓവർ മുതൽ ആക്രമിച്ചുകളിച്ച ഇന്ത്യ ഓവറിൽ ആറ് റൺസ് എന്ന നിരക്കിലാണ് ബാറ്റ് ചെയ്യുന്നത് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 49.3 ഓവറിൽ ഒരു വിക്കറ്റിന് 268 എന്ന നിലയിലാണ് . ഇന്ത്യൻ മണ്ണിൽ അത്ഭുതം കാട്ടുമെന്ന് പറഞ്ഞെത്തിയ റാഷിദ്ഖാനാണ് കൂടുതൽ തല്ലുവാങ്ങിയത് . 16 ഓവറിൽ 96 റൺസാണ് റാഷിദ് ഇതുവരെ വിട്ടുനൽകിയത് .
2
ഗോവ ചലച്ചിത്രമേളയിൽ നാളെ നടക്കാനിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്റെ പ്രീ - ബുക്കിംഗ് അവസാനിച്ചു . ആരംഭിച്ച് വളരെ വേഗം പ്രീ - ബുക്കിംഗിനായി നീക്കിവച്ചിരുന്ന ടിക്കറ്റുകൾ മുഴുവൻ ഓൺലൈനായും ഓഫ് ലൈനായും ആദ്യമെത്തിയ ഡെലിഗേറ്റുകൾ സ്വന്തമാക്കി . പ്രീ - ബുക്ക് ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്ന റഷ് ലൈൻ ക്യൂവിൽ പ്രതീക്ഷ വയ്ക്കുകയാണ് ചിത്രത്തിന് ടിക്കറ്റ് നേടാനാവാത്ത മലയാളികൾ ഉൾപ്പെടെയുള്ള ഡെലിഗേറ്റുകൾ . ഐനോക്സ് സ്ക്രീൻ രണ്ടിൽ നാളെ രാത്രി 8.30നാണ് ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം . തീയേറ്ററുകളുടെ വലുപ്പത്തിനനുസരിച്ചാണ് ഗോവ മേളയിൽ എത്രത്തോളം സീറ്റുകൾ പ്രീ - ബുക്കിംഗ് വഴി ഡെലിഗേറ്റുകൾക്ക് ടിക്കറ്റ് ലഭ്യമാക്കണമെന്ന് തീരുമാനിക്കുക . ഐനോക്സ് സ്ക്രീൻ രണ്ട് ഇടത്തരം വലുപ്പമുള്ള തീയേറ്ററാണ് . 256 സീറ്റുകളാണ് ആകെയുള്ളത് . ഇതിന്റെ 95 ശതമാനം സീറ്റുകളാണ് പ്രീ - ബുക്കിംഗിന് വച്ചിരുന്നത് . അവശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകൾക്കായി നാളത്തെ പ്രദർശനത്തിനു മുൻപ് വലിയ ക്യൂ രൂപപ്പെടുമെന്ന് ഉറപ്പാണ് . കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ പ്രീമിയർ കഴിഞ്ഞ ചിത്രത്തിന് ഷാങ്ഹായ് ഉൾപ്പെടെ മറ്റ് മേളകളിലും പ്രദർശനമുണ്ടായിരുന്നു . ഏഷ്യൻ പ്രീമിയർ ആയിരുന്നു ഷാങ്ഹായിലേത് . പ്രദർശനം നടന്ന ഫെസ്റ്റിവലുകളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി . അമുദൻ എന്ന ടാക്സി ഡ്രൈവറാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം . സമുദ്രക്കനി , അഞ്ജലി അമീർ , സിദ്ദിഖ് , സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു . തേനി ഈശ്വർ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു .
1
ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കുന്ന 70 ശതമാനം ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് . ഫേസ്ബുക്ക് , ഗൂഗിൾ പോലുള്ള കമ്പനികളാണ് ഇത്തരത്തിൽ ആപ്പുകളിൽ നിന്നും വിവരങ്ങൾ സ്വന്തമാക്കുന്നത് . ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് പേഴ്സണൽ ഡേറ്റയിലേക്ക് ആക്സസിനുള്ള അനുവാദം ചോദിക്കുന്നുണ്ട് . ഈ അനുവാദം ലഭിച്ചുകഴിഞ്ഞാൽ കമ്പനികൾ ഈ ഡേറ്റ ആവശ്യമുള്ള കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത് . ഇത്തരത്തിൽ ഫോണിൽനിന്നുള്ള വിവര മോഷണം പഠിക്കുന്നതിനായി സ്പെയിനിലെ ഗവേഷണ സ്ഥാപനമായ ഐഎംഡിഇഎ ലൂമെൻ പ്രൈവസി മോണിറ്റർ എന്നൊരു ആൻഡ്രോയിഡ് ആപ്പ് വികസിപ്പിക്കുകയും അത് ഒരു വർഷത്തേയ്ക്ക് 1600 സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു . ഈ ആപ്പ് ഏതാണ്ട് 5000 ത്തോളം വരുന്ന ആപ്പുകളെ നിരീക്ഷിച്ചതിൽനിന്നാണ് വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി കമ്പനികളിൽ എത്തിച്ചേരുന്നുവെന്ന് കണ്ടെത്തിയത് . പരസ്യങ്ങൾക്കായി ആളുകളുടെ സ്വഭാവം പഠിക്കുന്നതിനും പ്രതികരണം അറിയുന്നതിനുമാണ് ഇത്തരത്തിൽ മോഷ്ടിച്ചു കിട്ടുന്ന ഡേറ്റാ വലിയ കമ്പനികൾ ഉപയോഗിക്കുന്നത് . ഫെയ്സ്ബുക്ക് , ഗൂഗിൾ , യാഹു , വെരിസൺ പോലുള്ള വലിയ കമ്പനികളാണ് ഈ ഡേറ്റ കൂടുതലായും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു .
3
ചലച്ചിത്ര നടൻ മോഹൻലാലിനേയും കായിക രംഗത്ത് രാഷ്ട്രത്തിന്റെ അഭിമാനമായി മാറിയ പി ടി ഉഷയേയും കാലിക്കറ്റ് സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു . സർവ്വകലാശാല ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ സർവ്വകലാശാല ചാൻസിലർ ഗവർണർ ജസ്റ്റിസ് പി സദാശിവം ഇരുവർക്കും ബിരുദം സമ്മാനിച്ചു . പ്രൌഢ ഗംഭീരമായ സദ്ദസിലേക്ക് ചാൻസിലർ ജസ്റ്റിസ് പി സദാശിവത്തിനൊപ്പമാണ് മോഹൻലാലും പി ടി ഉഷയും കുടുംബസമേതം എത്തിയത് . പ്രൊ . ചാൻസിലർ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സർവ്വകലാശാല വൈസ് ചാൻസിലർ സെനറ്റ് സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ അനുഗമിച്ചു . ദേശീയ ഗാനത്തിന് ശേഷം ഔദ്യോഗികമായി ഡി ലിറ്റ് പവലിയനിലേക്ക് . ആദ്യം മോഹൻലാലിനും പിന്നീട് പി ടി ഉഷയ്ക്കും സർവ്വകലാശാലയുടെ ആദരം . ചെറിയ വാക്കുകളിൽ പ്രൊ ചാൻസിലർ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇരുവർക്കും ആശംസകൾ നേർന്നു . കോഴിക്കോട് സ്വന്തം നഗരമാണെന്ന് മറുപടി പ്രസംഗത്തിൽ മോഹൻലാൽ . വളർത്തമ്മയ്ക്ക് നന്ദി പറയേണ്ടതുണ്ടോ എന്ന് പി ടി ഉഷയ്ക്ക് ആശങ്ക .
1
ആപ്പിളിൻറെ സിറി , മൈക്രോസോഫ്റ്റിൻറെ കോർട്ടാന , ഗൂഗിളിൻറെ ഓക്കെ ഗൂഗിൾ എന്നിങ്ങനെ വെർച്വൽ അസിസ്റ്റൻറുകളുടെ കാലമാണ് ഇത് . അതിനിടയിൽ ഗൂഗിൾ പരിഷ്കരിച്ച വെർച്വൽ അസിസ്റ്റൻറ് ഈ വർഷം പുറത്തിറങ്ങുമെന്ന് മുൻപേ പ്രഖ്യാപിച്ചിട്ടുണ്ട് . മൂവീ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾക്ക് ഇവ നമ്മെ സഹായിക്കുമെന്നാണ് ടെക് ഭീമന്മാർ പറയുന്നത് എന്നാൽ വെർച്വൽ അസിസ്റ്റൻറുകളോട് പ്രതീക്ഷിക്കുന്ന തരത്തിലുള്ള അനുഭാവമൊന്നും ഉപയോക്താക്കൾക്കില്ലെന്നാണ് പഠനം പറയുന്നത് . ക്രിയേറ്റീവ് സ്റ്റാറ്റർജി എന്ന മാർക്കറ്റ് അനാലിസിസ് ഫ്രൈംആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത് . ഇവരുടെ പഠന പ്രകാരം സിറി , കോർട്ടാന , ഓക്കെ ഗൂഗിൾ എന്നീ വമ്പൻ വെർച്വൽ അസിസ്റ്റൻസ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് പറയുന്നത് . ഗൂഗിൾ അനലറ്റിക്സ് , ആമസോൺ അലക്സ എന്നീ സൈബർ ട്രാഫിക്ക് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇവരുടെ പഠനം . പഠന പ്രകാരം ഫോണിൽ ഉള്ള സിറി ഇതുവരെ ഉപയോഗിക്കാത്തത് 21 ശതമാനം ഐഫോൺ ഉപയോക്താക്കളാണ് . ഗൂഗിൾ ഓക്കെ ഉപയോഗിക്കാത്തത് ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളിൽ 34 ശതമാനം പേരാണ് . കോർട്ടാനയുടെ കേസിൽ ഇത് ഏതാണ്ട് 70 ശതമാനത്തോളം വരും . ഇതേ സമയം ഐഫോൺ ഉപയോക്താക്കളിൽ 70 ശതമാനം പേർ ചിലപ്പോഴൊക്കെ സിറി ഉപയോഗപ്പെടുത്തുന്നു എന്ന് പഠനം പറയുന്നു . ഗൂഗിൾ ഒക്കെയുടെ കാര്യത്തിൽ ഇത് 62 ശതമാനമാണ് . എന്നാലും സജീവ ഉപയോക്താക്കളുടെ കുറവ് വെർച്വൽ അസിസ്റ്റൻറുകളുടെ കാര്യത്തിൽ വളരെ പ്രകടമാണ് . പൊതു സ്ഥലങ്ങളിൽ ഇത്തരം വെർച്വൽ അസിസ്റ്റൻറുകൾ ഉപയോഗിക്കുന്നവർ വെറും 6 ശതമാനം ആണെന്ന് പറയുന്നു . ജോലി സമയത്ത് ഇത് ഉപയോഗിക്കുന്നവർ വെറും 1.3 ശതമാനം . കാറിൽവച്ച് ഉപയോഗിക്കുന്നവരാണ് കൂടുതൽ 51 ശതമാനം , പ്രധാനമായും ട്രാഫിക്ക് , നാവിഗേഷൻ സംശയമാണ് ഇവർ ചോദിക്കാറ് . അതേ സമയം വീട്ടിൽ നിന്നും 39 ശതമാനം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ വെർച്വൽ അസിസ്റ്റൻറുകളുടെ സഹായം തേടുന്നുണ്ടെന്ന് പഠനം പറയുന്നു . സാമൂഹികമായ ചില കാരണങ്ങളാണ് ശബ്ദനിർദേശങ്ങൾ കൊടുക്കുന്ന വെർച്വൽ അസിസ്റ്റൻറുകളുടെ സഹായം പൊതു സ്ഥലത്ത് ഉപയോഗിക്കാൻ ആളുകൾ മടി കാണിക്കുന്നതിന് കാരണം എന്നാണ് പഠനം പറയുന്നത് . എന്നാൽ ശരീരത്തിൽ അണിയാവുന്ന ഗാഡ്ജറ്റുകൾ സജീവമാകുന്നതോടെ ഈ ' മടി ' മാറിയേക്കും എന്ന് പഠനം പറയുന്നു .
3
നോക്കിയയുടെ പുതിയ ക്ലാസിക് ഫോൺ എച്ച് . എം . ഡി ഗ്ലോബൽ അവതരിപ്പിച്ചു . 2013ൽ പുറത്തിറക്കിയ നോക്കിയ 106ന്റെ റീബ്രാൻഡ് ചെയ്ത മോഡലാണ് അവതരിപ്പിച്ചത് . റഷ്യയിലാണ് പുതിയ മോഡൽ പുറത്തിറക്കിയത് . ഇന്ത്യയിലും താമസിയാതെ ഫോൺ ലഭ്യമാകും . ഏകദേശം 1700 രൂപ മാത്രമായിരിക്കും ഫോണിന് വില . വളഞ്ഞ വശങ്ങളോട് കൂടിയ ഡിസൈനിലാണ് ഫോൺ തയ്യാറാക്കിയിരിക്കുന്നത് . ഗ്രേ കളറിൽ പോളികാർബനേറ്റ് ബോഡിയോട് കൂടിയാണ് ഫോണുളളത് . പോറലുകൾ ഏൽക്കുന്നതിൽ നിന്നും ഫോണിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു . ഡിസൈനിലും നോട്ടത്തിലും അടിമുടി മാറ്റം വരുത്തിയ നോക്കിയ 106ൽ കോണ്ടാക്ട് സേവ് ചെയ്യാനുളള കപ്പാസിറ്റിയും കൂട്ടിയിട്ടുണ്ട് . 2000ത്തോളം കോണ്ടാക്ടുകളാണ് സേവ് ചെയ്യാൻ പറ്റുക . പഴയ 106 മോഡലിൽ 500 കോണ്ടാക്ടുകൾ മാത്രമാണ് സേവ് ചെയ്യാൻ കഴിഞ്ഞിരുന്നത് . പഴയ പാമ്പ് ഗെയിമും ഫോണിൽ അടങ്ങിയിട്ടുണ്ട് . നിട്രോ റേസിങ് , ഡെയ്ഞ്ചർ ഡാഷ് ആന്റ് ടെട്രിസ് എന്നീ ഗെയിമുകളും ഉണ്ട് . 500ഓളം സന്ദേശങ്ങളാണ് ഫോണിൽ സേവ് ചെയ്യാൻ കഴിയുക . 1 . 18 ഇഞ്ച് ക്യു . ക്യു . വി . ജി . എ ഡിസ്പ്ലെ , 70.2 ഗ്രാം ഭാരം , 800 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രത്യേകതയാണ് . 15 മണിക്കൂറോളമാണ് ബാറ്ററി നീണ്ടുനിൽക്കുക . മീഡിയാടെകിന്റെ എം . ടി . കെ 6216ഡി പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത് . 4 എംബിയാണ് റാം . ഇരട്ട സിമ്മുകൾ ഫോണിൽ ഉപയോഗിക്കാം . എൽഇഡി ഫ്ലാഷ് ലൈറ്റ് , എഫ് എം റേഡിയോ എന്നിവയും ഫോണിലുണ്ട് .
3
പ്രമുഖ സോഷ്യൽ മീഡിയ മാധ്യമമായ ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധ . ഇതോടെ ഉപഭോക്താക്കൾ പാസ്വേഡുകൾ മാറ്റണമെന്നുള്ള മുന്നറിയിപ്പുമായി ട്വിറ്റർ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു . ആകെ 33 കോടിയിലധികം വരുന്ന ഉപയോകാതാക്കൾക്കാണ് പാസ്വേഡ് മാറ്റാൻ ട്വിറ്റർ നിർദ്ദേശം നൽകിയിരിക്കുന്നത് . പാസ്വേഡുകൾ ചോർന്നിട്ടില്ലെന്ന് പറഞ്ഞ ട്വിറ്റർ തകരാർ വേഗത്തിൽ പരിഹരിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട് . മുൻകരുതൽ എന്ന നിലയ്ക്കാണ് പാസ്വേഡ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിശദീകരിച്ചിരിക്കുന്നത് . അതേസമയം എത്ര ഫയലുകൾ വൈറസ് ആക്രമണത്തിൽ നഷ്ടപ്പെട്ടുവെന്ന് ട്വിറ്റർ പറഞ്ഞിട്ടില്ല . എന്നാൽ പുറത്തായ പാസ്വേഡുകളുടെ എണ്ണം സാരമുളളതാണെന്നും ഇത് പരിഹരിക്കണമെങ്കിൽ വളരെ കാലം എടുക്കുമെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചിട്ടുണ്ട് . ട്വീറ്റ് പുറത്തുവിട്ട ഉടൻ തന്നെ ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി .
3
ഫുട്ബോൾ രാജാവ് പെലെ വീണ്ടും വിവാഹിതനാവുന്നു . എഴുപത്തിയഞ്ചുകാരനായ പെലെ ജപ്പാൻകാരി മാർസ്യ അവോകിയെയാണ് ജീവിത പങ്കാളിയാക്കുന്നത് . പെലെയുടെ മൂന്നാം വിവാഹമാണിത് . അൻപതുകാരിയായ മാർസ്യയുമായി പെലെ ആറുവർഷമായി പ്രണയത്തിലാണ് . മാർസിയയുടെ രണ്ടാം വിവാഹമാണിത് . ശനിയാഴ്ച സാവോപോളോയിലാണ് വിവാഹം നടക്കുക . പെലെയ്ക്ക് റോസിമേരിയുമായുള്ള ആദ്യ വിവാഹത്തിൽ മൂന്നും അസീറിയ നാസിമെൻറോയുമായുള്ള വിവാഹത്തിൽ രണ്ടും കുട്ടികളുണ്ട് . ആദ്യ വിവാഹം 12 വർഷവും രണ്ടാം വിവാഹം 14 വർഷവുമാണ് നീണ്ടുനിന്നത് .
2
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ തരംഗമായി . മുഹമ്മദലി മരിച്ച വാർത്ത വന്നയുടൻ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയിൽ പ്രതികരണമാരാഞ്ഞ് ഒരു വാർത്താ ചാനൽ ജയരാജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു . ഈ സമയത്താണ് ജയരാജൻ അനുശോചിച്ച് അബദ്ധത്തിൽ ചാടിയത് . ' മുഹമ്മദാലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിയുന്നത് . കേരളത്തിൽ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം . ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തി . മരണത്തിൽ കേരളത്തിന്റെ ദുഃഖം ഞാൻ അറിയിക്കുകയാണ് . ' നിമിഷങ്ങൾക്കകം മന്ത്രിയുടെ അനുശോചനം സോഷ്യൽ മീഡിയ ഏറ്റെടുത്തു . പിന്നാലെ ട്രോളൻമാർഡ പണിയും തുടങ്ങി . അവയിൽ ചിലത് ഇതാ ഇങ്ങനെ . .
2
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആകാംഷയോടെയാണ് ആരാധകരും ഇന്ത്യൻ രാഷ്ട്രീയവും കാത്തിരിക്കുന്നത് . സ്വന്തം പാർട്ടിയുണ്ടാക്കിയാണോ താരത്തിൻറെ രംഗപ്രവേശമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . തൻറെ രാഷട്രീയ പാർട്ടി പ്രഖ്യാപനവും പ്രവേശനവും ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രജനികാന്ത് . രാഷ്ട്രീയത്തിലേക്ക് തിരക്ക് പിടിച്ച് ഇറങ്ങേണ്ട ആവശ്യമില്ലെന്നാണ് താരം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞത് . അതേസയം തന്റെ പിറന്നാൾ ദിനത്തിന് ശേഷം ആരാധകരെ കാണുമെന്നും രജനികാന്ത് പറഞ്ഞു . ഡിസംബർ 12നാണ് രജനികാന്തിന്റെ ജന്മദിനം . അതിന് ശേഷം മാത്രമേ ആരാധകരെ കാണൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത് . ഇതോടെ പുതിയ പാർട്ടിയുടെ പ്രഖ്യാപനവും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ഇനിയും വൈകുമെന്നാണ് കണക്കുകൂട്ടൽ . യുദ്ധത്തിന് തയ്യാറാകൂ എന്നായിരുന്നു ആരാധകരോട് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ആഹ്വാനം ചെയ്തത് . നിലവിലെ വ്യവസ്ഥിതിയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആരാധകരോടായി പറഞ്ഞിരുന്നു . അതേസമയം രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രംഗത്തെത്തിയെങ്കിലും താരം പ്രതികരിച്ചിരുന്നില്ല . ഇതിനിടയിലാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തയ്യാറെടുക്കുന്നതായും പിറന്നാൾ ദിനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നുമുള്ള വാർത്തകൾ വന്നത് .
1
കാമുകനെ പോലീസ് വെടിവച്ച് കൊല്ലുന്നത് യുവതി ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തു . യു . എസിലെ മിനോസോട്ടയിലാണ് സംഭവം . ലാവിസ് റെയ്നോൾഡ്സ് എന്ന യുവതിയാണ് മൊബൈലിൽ ചിത്രീകരിച്ച വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത് . വ്യാഴാഴ്ച പുറത്തു വിട്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു . ഒരു സ്കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫലാൻഡോ കാസിൽ ( 32 ) ആണ് കൊല്ലപ്പെട്ടത് . ബുധനാഴ്ച രാത്രി റെയ്നോൾഡ്സുമായി ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം . ടെയിൽ ലാംപ് പൊട്ടിയതിൻറെ പേരിൽ കാസിലിൻറെ വാഹനത്തെ പോലീസ് വാഹനം ചേസ് ചെയ്ത് നിർത്തുകയും തുടർന്ന് നിറയൊഴിക്കുകയുമായിരുന്നു . കാസിലിന്റെ ലൈസൻസും വാഹന രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നെന്ന് റെയ്നോൾഡ്സ് പറഞ്ഞു . പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട രേഖകൾ എടുക്കുന്നതിനിടെയാണ് ഇയാൾ വിവേചനരഹിതമായി വെടിയുതിർത്തത് .
3
കരൺ സിംഗും ബിപാഷ ബസുവും കഴിഞ്ഞ വർഷമാണ് വിവാഹിതരായത് . യോഗയുടെ പ്രമോഷനും മറ്റുമായി ഇരുവരും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട് . ഏറ്റവും ഒടുവിൽ ഒരു കോണ്ടം ബ്രാൻഡിന്റെ പ്രമോഷൻ വീഡിയോയുമായാണ് ഇവർ വന്നിരിക്കുന്നത് . കരൺ സിംഗ് ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . കോണ്ടം ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശമാണ് വീഡിയോയിലുള്ളത് . വീഡിയോ പോസ്റ്റ് ചെയ്തതിന് അടിക്കുറിപ്പായി കരൺ സിംഗ് പറയുന്നു - ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ . പക്ഷേ ഇപ്പോഴും നമുക്ക് സെക്സും കോണ്ടവും നിരോധിക്കപ്പെട്ട വാക്കുകളാണ് . യഥാർഥത്തിൽ അങ്ങനെയല്ല വേണ്ടത് . കൂടുതൽ വായിക്കുകയും പഠിക്കുയും ചെയ്യുക , ചെറിയ പ്രതിരോധങ്ങൾ സ്വീകരിച്ചാൽ പലതിനും പ്രതിവിധിയാകും . ഗർഭനിരോധനത്തിനായി മാത്രമല്ല കോണ്ടം . എച്ച്ഐവിയടക്കമുള്ള ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാനുമുള്ളതാണ് . അതുകൊണ്ടാണ് ഞങ്ങൾ ഇത് പ്രമോട് ചെയ്യുന്നത് .
1
എം . പിയെന്ന നിലയിൽ രാഷ്ട്രീയത്തിൽ സജീവമാണ് സുരേഷ് ഗോപി . സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും അദ്ദേഹം സജീവമാണ് . എങ്കിലും സിനിമയെ പൂർണമായി കയ്യൊഴിയാൻ സുരേഷ് ഗോപി തയ്യാറല്ല . സമ്മർ ഇൻ ബേത്ലഹേം എന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത് ഇതിന് തെളിവാണ് . 998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബേത്ലഹേമിന്റെ ലൊക്കേഷൻ സ്റ്റിൽ നൊസ്റ്റാൾജിയ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ഷെയർ ചെയ്തിരിക്കുന്നത് . ചിത്രത്തിന് നൂറുകണക്കിന് കമന്റുകളാണ് ലഭിക്കുന്നത് . എന്നാൽ എല്ലാവർക്കും സുരേഷ് ഗോപിയോട് ചോദിക്കാനുള്ളത് ഒറ്റക്കാര്യം മാത്രം , ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് പ്രണയ സമ്മാനമായി പുച്ചക്കുട്ടിയെ അയച്ചത് ആരാണ് . സുരേഷേട്ടാ ഇനിയെങ്കിലും ആ രഹസ്യം താങ്കൾ തുറന്ന് പറയണമെന്നാണ് ഒരു ആരാധകൻറെ കമൻറ് . ഇതുപോലൊരു സസ്പെൻസ് മറ്റൊരു മലയാള സിനിമയിലും താൻ കണ്ടിട്ടില്ലെന്നും കമന്റിട്ടയാൾ പറയുന്നു . ചിത്രത്തിൽ ജയറാമിന്റെ കഥാപാത്രത്തിന് പുച്ചക്കുട്ടിയെ അയച്ച പെൺകുട്ടി ആരാണെന്നത് സസ്പെൻസായി നിലനിർത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത് .
1
ഓസ്ട്രേലിയൻ താരങ്ങളായ ആരോൺ ഫിഞ്ചും ഗ്ലെൻ മാക്സ്വെല്ലും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കില്ല . ഓസ്ട്രേലിയയുടെ ട്വിന്റി 20 ടീമിന്റെ നായകനാണ് ആരോൺ ഫിഞ്ച് . ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഇരുവരും ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത് . നവംബറിൽ റിലീസ് ചെയ്യപ്പെട്ട താരങ്ങളാണ് ഫിഞ്ചും മാക്സ്വെല്ലും . മാക്സ്വെൽ ഡെൽഹി ഡെയർഡെവിൾസി ( ഇപ്പോൾ ഡെൽഹി കാപിറ്റൽ ) ന്റെയും ഫിഞ്ച് കിങ്സ് ഇവലൻ പഞ്ചാബിന്റേയും താരമായിരുന്നു . നേരത്തെ , ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരുന്നു . ലോകകപ്പ് കളിക്കേണ്ടതിൽ ഇന്ത്യൻ ബൌളർമാരെ ഐപിഎൽ കളിപ്പിക്കേണ്ടെന്ന് കോലി ബിസിസിഐക്ക് മുന്നിൽ നിർദേശം വച്ചിരുന്നു . എന്നാൽ ആ നിർദേശത്തിന് ഇതുവരെ അംഗീകരമൊന്നും ലഭിച്ചിരുന്നില്ല . എന്നാൽ ഓസ്ട്രേലിയൻ താരങ്ങൾ നടപ്പിലാക്കി . വൻതുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകൾ കോലിയുടെ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാനിടയില്ലെന്ന് അന്നത്തെ ബിസിസിഐ യോഗത്തിൽ തന്നെ മറുപടി വരികയായിരുന്നു . ലാകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് 15 ദിവസത്തെ ഇടവേള മാത്രമാണ് കളിക്കാർക്ക് ലഭിക്കുക .
2
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ . ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു . പ്രായം കുറഞ്ഞതായി തോന്നിക്കുന്ന ലുക്കിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത് . ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ലുക്ക് കൂടി പുറത്തുവിട്ടിരിക്കുന്നു . കണ്ണിൽ നിഗൂഢതയൊളിപ്പിച്ചുള്ള ലുക്കാണ് പുറത്തുവിട്ടത് . മുഖത്ത് ചായംപൂശി നിൽക്കുന്ന ഫോട്ടോയും നേരത്തെ വൈറലായിരുന്നു . ഒടിയന്റെ യൌവനം മുതൽ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത് . ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക . മോഹൻലാൽ ഒടിയൻ ആകുമ്പോൾ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുക . ശ്രീകുമാർ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് . രാവുണ്ണി എന്ന വില്ലൻ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു .
1
കളക്ടർ ബ്രോ എന്ന് ഫേസ്ബുക്കിൽ അറിയപ്പെടുന്ന ഐഎഎസ് ഓഫീസർ പ്രശാന്ത് നായരുടെ അക്കൌണ്ട് അടുത്തിടെ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരുന്നു . പലരും കളക്ടർ ബ്രോ തങ്ങളെ ബ്ലോക്കിയതാണോ എന്ന സംശയം പോലും പ്രകടിപ്പിച്ചു . എന്നാൽ ഇതിൽ വിശദീകരണവുമായി മുരളീ തുമ്മാരുകുടി രംഗത്ത് എത്തി . കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലർ ആണ് . ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലർ , ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലർ . അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ . സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്ലാളി എന്നെ ഏല്പിച്ചിരിക്കയാണ് . നീല ടിക്കുമായി ഫേസ്ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു . രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണെന്ന് തുമ്മാരുകുടി ഫെയ്സ്ബുക്കിൽ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കിൽ കാണാനില്ല എന്ന വിവരം നിങ്ങൾ അറിഞ്ഞോ ? കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലർ ആണ് . ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലർ , ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലർ . അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ . സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്ലാളി എന്നെ ഏല്പിച്ചിരിക്കയാണ് . നീല ടിക്കുമായി ഫേസ്ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു . രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണ് . ശക്തരിൽ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട . അത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്ലാളി പറഞ്ഞിട്ടുണ്ട് .
3
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരിക്ക് വലയ്ക്കുന്നു . കാലിനേറ്റ പരിക്ക് മൂലം 18കാരനായ പേസ് വിസ്മയം കമലേഷ് നാഗർകോട്ടിക്ക് സീസണിൽ കളിക്കാനാകില്ല . നേരത്തെ മറ്റാരു പേസ് മെഷീനായ ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് പരിക്കേറ്റ് പിൻമാറിയിരുന്നു . ഇതിന് പിന്നാലെയാണ് നാഗർകോട്ടിയും മടങ്ങുന്നത് കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടിയാണ് . അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പേസ് കുന്തമുനയായിരുന്നു കമലേഷ് നാഗർകോട്ടി . കൌമാര ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരത്തെ 3.20 കോടി മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് . കളിച്ച രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച്ചവെച്ച വിനയ്കുമാറിന് പകരക്കാരനായി നാഗർകോട്ടി ടീമിലെത്തുമെന്നാണ് ആരാധകർ പ്രതിക്ഷിച്ചിരുന്നത് . ലോകകപ്പിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ താരം ലോകകപ്പ് ഇലവനിലും സ്ഥാനം പിടിച്ചിരുന്നു . അണ്ടർ 19 ലോകക്കപ്പിൽ 150 കി . മി വേഗതയിൽ പന്തെറിഞ്ഞതോടെയാണ് ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ പതിനെട്ടുകാരനായ നാഗർകോട്ടിയിൽ പതിഞ്ഞത് . പിന്നാലെ ഐപിഎൽ ലേലത്തിൽ വൻ പ്രതിഫലം ലഭിക്കുകയായിരുന്നു . കർണാടകയുടെ 22കാരനായ യുവ ഫാസ്റ്റ് ബൌളർ കൃഷ്ണയാണ് നാഗർകോട്ടിക്ക് പകരം ടീമിലെത്തുക .
2
സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഈയിടയ്ക്കാണ് ചിലർ തുറന്നു പറയുന്നത് . ഇത്തരം പ്രശ്നങ്ങളുമായി വീണ്ടുമൊരു നായിക എത്തിയിരിക്കുകയാണ് . ഏറ്റവും സന്തോഷത്തോടെയാണ് അസ്കർ 2 എന്ന ചിത്രത്തിൽ അഭിനയിക്കാനായി ഞാൻ പോയത് . ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും നല്ല പ്രതീക്ഷയുണ്ടായിരുന്നു . എന്നാൽ ദിവസങ്ങൾ പിന്നിടുന്തോറും അണിയറ പ്രവർത്തകരുടെ സ്വഭാവം മോശമാകുകയായിരുന്നു . ചിത്രീകരണം ഓരോ ദിവസവും പുരോഗമിക്കുന്തോറും വസ്ത്രത്തിൻറെ ഇറക്കം കുറഞ്ഞുവരികയായിരുന്നുവെന്ന് നടി സറീൻഖാൻ പറഞ്ഞു . നല്ലൊരു കഥയെയും കഥാപാത്രത്തെയും ഗ്ലാമറാക്കുന്നതെന്ന് താൻ ഒരുപാട് തവണ അവിരോട് ചോദിച്ചുവെന്നും നടി പറയുന്നു . ഈ ചിത്രീകരണം കൊണ്ട് മേനി പ്രദർശനം മാത്രമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും സറീൻ ഖാൻ വ്യക്തമാക്കി . ചിത്രീകരണത്തിനിടെ തനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായി . ആ സിനിമ ഉപേക്ഷിച്ചാലോ എന്നുപോലും ആലോചിച്ചിരുന്നു .
1
മലയാളത്തിന്റെ യുവ നടനായ ഫഹദ് ഫാസിൽ ഇന്ന് 35 ാം പിറന്നാൾ ആഘോഷിക്കുകയാണ് . പിറന്നാൾ ആശംസകളുമായി ഒട്ടേറെ പേർ എത്തിയെങ്കിലും ഭാര്യ നസ്രിയയുടെ സമ്മാനം എന്താണെന്നറിയാനുള്ള ആകാക്ഷയിലാണ് ആരാധകർ . എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് നസ്രിയയുടെ സമ്മാനം ഫഹദിനായി എത്തിയത് . ഫഹദിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ആരാധകർക്കായി ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് തന്റെ പ്രിയ ഭർത്താവിന് ആശംസകൾ നേർന്നത് . നസ്രിയ ഫഹദ് കുടുംബത്തെ ആരാധർക്ക് ഏറെ ഇഷ്ടമാണ് . സമ്മാനം എന്താണെന്ന് ഉറ്റു നോക്കുന്നതിനിടയിലാണ് കുട്ടിക്കാലത്തെ ഫോട്ടുയുമായി നസ്രിയ എത്തിയത് . ഇതിന് മുമ്പ് തമിഴകത്തെ ശിവകാർത്തികേയനും ഫഹദിന് സമ്മാനവുമായി എത്തിയിരുന്നു . ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന വേലൈക്കാരന്റെ രണ്ടാമത്തെ പോസ്റ്ററാണ് ശിവകാർത്തികേയൻ ആശംസകളുമായി ഫഹദിന് സമ്മാനിച്ചത് .
1
മമ്മൂട്ടിയുടെ സമീപകാല കരിയറിൽ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്താൻ സാധ്യതയുള്ള രണ്ട് മറുഭാഷാ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത് . റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും . പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം ഗോവ ചലച്ചിത്ര മേളയിൽ നടന്നത് വൻ ആസ്വാദകപ്രീതി നേടിയെങ്കിൽ കഴിഞ്ഞദിവസം പുറത്തെത്തിയ യാത്രയുടെ ടീസറും അത്തരത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട് . മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര . ആസ്വാദകർ കണ്ടത് ടീസർ മാത്രമാണെങ്കിൽ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങൾ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ് . പൃഥ്വിരാജ് തന്റെ ട്വിറ്റർ അക്കൌണ്ടിൽ കുറിച്ചു . തെലുങ്ക് ഭാഷയിൽ തനിക്ക് വലിയ ഗ്രാഹ്യമില്ലെന്നും അനുഭവിക്കാനായത് പറയുകയാണ് ചെയ്തതെന്നും പൃഥ്വി ഒപ്പം ചേർക്കുന്നു . ടോളിവുഡിൽ ഇതിനകം വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട് യാത്ര . ടീസറിന് പുറമെ പോസ്റ്ററുകൾക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത് . 70എംഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിജയ് ഛില്ല , ശശി ദേവിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം . സംവിധായകൻ മഹി വി രാഘവിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ . സത്യൻ സൂര്യൻ ഛായാഗ്രഹണം . ശ്രീകർ പ്രസാദ് എഡിറ്റിംഗ് . ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും . അതേസമയം അഭിനയജീവിതത്തിന് ഇടവേള നൽകി , താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ് . ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെന്ന് പൃഥ്വി ഈ മാസം 10ന് അറിയിച്ചിരുന്നു . അടുത്തവർഷത്തെ മലയാളം പ്രോജക്ടുകളിൽ ഏറെ പ്രേക്ഷകപ്രതീക്ഷയുള്ള ചിത്രമാണ് ലൂസിഫർ . മുരളി ഗോപിയുടേതാണ് തിരക്കഥ . ചിത്രത്തിന്റെ പുറത്തെത്തിയ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത് .
1
പ്രതിസന്ധി കാലത്ത് കേരളത്തിനൊപ്പം നിൽക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ . പ്രതിസന്ധികൾ നേരിട്ട സമയത്ത് കേരള സർക്കാരിനൊപ്പം നിൽക്കുന്നതിന് ഞങ്ങളുടെ നന്ദി . ഒപ്പം കേരളത്തെ പുനർനിർമിക്കുന്നതിന് എല്ലാ പിന്തുണയും ഉറപ്പും നൽകിയതിനും നന്ദി പറയുന്നതായി മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു . താങ്കളെ ശ്രവിച്ചതും തൻറെ സാമൂഹ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചതും അഭിമാനകരമാണെന്നും മോഹൻലാൽ കുറിച്ചു . നേരത്തെ , തന്നെ സന്ദർശിച്ച മോഹൻലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചിരുന്നു . ഇതിനുള്ള മറുപടിയായാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത് . മോഹൻലാലിൻറെ സാമൂഹ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രചോദനം നൽകുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചത് . അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് ആർഎസ്എസ് എന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത് .
1
കീറോൺ പവലിന്റെ അർധസെഞ്ചുറിയും ഷായ് ഹോപ്പ് , ജേസൺ ഹോൾഡർ ബിഷു , കെമർ റോച്ച് എന്നിവരുടെ അവസരോചിത ഇന്നിംഗ്സുകളുമാണ് വിൻഡീസ് സ്കോർ 300 കടത്തിയത് . സ്കോർ ബോർഡിൽ 19 റൺസെത്തിയപ്പോഴെ ഹോമരാജിലുടെ ( 9 ) ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസിന് പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി . രണ്ടാം വിക്കറ്റിൽ ഹോപ്പുമൊത്ത് ( 32 ) പവൽ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പവൽ ( 51 ) പുറത്തായതിന് പിന്നാലെ മർലോൺ സാമുവൽസും ( 0 ) , റോമൻ പവലും ( 22 ) നിലയുറപ്പിക്കും മുമ്പ് മടങ്ങിയത് തിരിച്ചടിയായി . എന്നാൽ വിക്കറ്റ് വീഴ്ചക്കിടയിലും തകർത്തടിച്ച ഹെറ്റ്മെർ 74 പന്തിൽ സെഞ്ചുറിയിലെത്തി . 78 പന്തിൽ 106 റൺസെടുത്ത് ഹെറ്റ്മെർ പുറത്താവുമ്പോൾ വിൻഡീസ് സ്കോർ 248ൽ എത്തിയിരുന്നു . പിന്നീട് ജേസൺ ഹോൾഡറും ( 38 ) ദേവേന്ദ്ര ബിഷുവും ( 22 നോട്ടൌട്ട് ) , കെമർ റോച്ചും ( 22 പന്തിൽ 26 നോട്ടൌട്ട് ) വാലറ്റത്ത് നടത്തിയ വെടിക്കെട്ട് വിൻഡീസിന് മികച്ച സ്കോർ ഉറപ്പാക്കി . ഇന്ത്യക്കായി 10 ഓവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ ബൌളിംഗിൽ തിളങ്ങിയപ്പോൾ 10 ഓവറിൽ 81 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും 10 ഓവറിൽ 66 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തി . 10 ഓവറിൽ 64 റൺസ് വിട്ടുകൊടുത്ത ഉമേഷ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല .
2
ബൌളർമാരുടെ പേടി സ്വപ്നമായിരുന്നു ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് . ആദ്യ പന്തുമുതൽ എതിരാളിയെ ബൌണ്ടറിക്ക് ശിക്ഷിച്ച് തുടങ്ങുന്ന സെവാഗ് സ്റ്റൈൽ ആരാധകർക്ക് മറക്കാനാകില്ല . സെവാഗിന് മുന്നിൽ മുട്ടുമടക്കാത്ത ബൌളർമാരില്ല ക്രിക്കറ്റിൽ എന്നുതന്നെ പറയാം . എന്നാൽ വീണ്ടും പാഡണിഞ്ഞ് സെവാഗ് പിച്ചിൽ തിരിച്ചെത്തിയപ്പോൾ വെടിക്കെട്ട് കാത്തിരുന്നവർക്ക് കാണേണ്ടിവന്നത് സങ്കടകരമായ കാഴ്ച്ച . ന്യൂ ടി10 ലീഗിൽ കളിക്കാനെത്തിയ സെവാഗ് മടങ്ങിയത് ഷാഹിദ് അഫ്രിദിക്ക് ഹാട്രിക് വിക്കറ്റ് സമ്മാനിച്ചാണ് . തളങ്ങുംവിലങ്ങും സിക്സുകൾ പ്രതീക്ഷിച്ച കാണികൾ ഒരുനിമിഷം സ്തംബ്ധരായി . മത്സരത്തിൽ സെവാഗ് നയിച്ച മറാത്ത അറേബ്യൻസ് അഫ്രിദിയുടെ പാക്തൂണിനോട് 25 റൺസിൻറെ തോൽവി വഴങ്ങി . എന്നാൽ വിക്കറ്റ് നൽകി ചിരിച്ചുകൊണ്ട് കളംവിടുന്ന സെവാഗ് സ്റ്റൈലിന് ഷാർജയിലും മാറ്റമുണ്ടായില്ല .
2
ധോണി മഹാനായ കളിക്കാരനാണ് . ടൺ കണക്കിന് റൺസ് അടിച്ചുകൂട്ടിയിട്ടുള്ള താരം . എന്നാൽ മുൻകാല പ്രകടനങ്ങളുടെ പേരിൽ മാത്രം ആർക്കും ടീമിൽ തുടരാനാവില്ല . എല്ലാത്തിനും ഒരു സമയപരിധിയുണ്ട് . അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ധോണിക്ക് പ്രധാനപ്പെട്ട ടൂർണമെന്റാണെന്നും ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു . ഏഷ്യാ കപ്പിനുള്ള ടീമിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്താതിനെയും ഗാംഗുലി വിമർശിച്ചു . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ധോണിക്ക് ബാറ്റിംഗിൽ തിളങ്ങാനായിരുന്നില്ല . ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായ ധോണിക്ക് പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യേണ്ടിവന്നില്ല .
2
രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് തിരിച്ചടി . കേരളം ഒന്നാം ഇന്നിംഗ്സിൽ 225 റൺസിന് പുറത്തായി . 68 റൺസെടുത്ത സഞ്ജു സാംസൺ മാത്രമാണ് കേരളത്തിനായി പൊരുതിയത് . രോഹൻ പ്രേം ( 29 ) , സൽമാൻ നിസാർ ( 28 ) ജലജ് സക്സേന ( 22 ) സച്ചിൻ ബേബി ( 15 ) എന്നിവരാണ് മറ്റ് സ്കോറർമാർ . സൌരാഷ്ട്രയ്ക്കായി ധർമ്മേന്ദ്രസിംഗ് ജഡേജ ആറും ജയദേവ് ഉനാദ്കട് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി . മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ച സൌരാഷ്ട്ര വിക്കറ്റ് പോകാതെ 37 റൺസെന്ന നിലയിലാണ് . 20 റൺസുമായി റോബിൻ ഉത്തപ്പയും 16 റൺസെടുത്ത സ്നെൽ പട്ടേലുമാണ് ക്രീസിൽ . ക്വാർട്ടർ സാധ്യത നിലനിർത്താൻ കേരളത്തിന് ജയം അനിവാര്യമാണ് .
2
ഐപിഎൽ ടീം പഞ്ചാബ് സൂപ്പർ കിംഗ്സിലേക്ക് യു . എ . ഇ താരങ്ങളെ ക്ഷണിച്ച് വിരേന്ദർ സെവാഗ് . നിരവധി യു . എ . ഇ താരങ്ങളുടെ ബാറ്റിംഗ് - ബൌളിംഗ് പ്രകടനങ്ങൾ ഇതിനകം കണ്ട് മനസിലാക്കിയിട്ടുണ്ട് . ഐപിഎൽ താരലേലം വരുമ്പോൾ അവരിൽ മികച്ചവരെ ടീമിലെത്തിക്കുമെന്ന് സെവാഗ് വ്യക്തമാക്കി . ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിംഗ്സിൻറെ ഉപദേശകനാണ് വീരു . യു . എ . ഇ താരങ്ങൾക്ക് ഐപിഎല്ലിൽ മികവ് കാട്ടാൻ കഴിയും . ജനുവരിയിൽ നടക്കുന്ന ലേലത്തിൽ താരങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സെവാഗ് പറഞ്ഞു . നിലവിൽ യു . എ . ഇ താരങ്ങളാരും ഐപിഎല്ലിൽ കളിക്കുന്നില്ല . യു . എ . ഇയിൽ നടന്ന ടി10 ക്രിക്കറ്റ് ലീഗിൽ സെവാഗ് ഇതിനിടെ കളിച്ചിരുന്നു . ലീഗിൽ മറാത്ത അറേബ്യൻസിൻറെ നായകനായിരുന്നു ഇന്ത്യൻ മുൻ ഓപ്പണർ .
2
അഡിഡാസിൻറെ ഏറ്റവും പുതിയ കോപ്പാ 19 ബ്രാൻഡ് ഇന്ത്യൻ വിപണിയിലെത്തി . മനുഷ്യൻറെ കാലിൻറെ രൂപത്തിന് സമാനമായാണ് കോപ്പാ 19 ബൂട്ട് അഡിഡാസ് നിർമ്മിച്ചിരിക്കുന്നത് . പാരമ്പര്യ തനിമയും , പുതിയ ഡിസൈനും , നൂതനമായ സാങ്കേതിക വിദ്യയും കൂട്ടിയിണക്കിയാണ് അഡിഡാസ് കോപ്പാ 19 നിർമ്മിച്ചിരിക്കുന്നത് . പ്രത്യേകം തയ്യാറാക്കിയ മൃദുവായ തുകലിലാണ് ഇതിൻറെ നിർമ്മാണം . പ്രീ കട്ട് ലേസുകൾ അനാവശ്യ പാളികൾ കുറച്ച് ബോൾ നിയന്ത്രണ ഭാഗം കൂട്ടുന്നു . ചലന ശേഷിക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കോപ്പാ 19 ൻറെ നിർമ്മാണം . രാജ്യത്തുടനീളമുളള അഡിഡാസ് ഷോറൂമുകളിൽ പി1 , പി2 . പി3 , പി4 എന്നീ നാല് വേരിയൻറുകളിൽ കോപ്പാ 19 ലഭ്യമാണ് . 4 , 599 മുതൽ 12,999 വരെയാണ് വില .
0
ജിയോ 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി വർധിപ്പിച്ചു . പ്ലാൻ പ്രകാരം പ്രതിദിനം ഒരു ജി . ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം . സൌജന്യ കോൾ , എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും . അതേസമയം 399 രൂപയുടെ പ്ലാൻ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു . ദിനംപ്രതി ഒരു ജി . ബി ഡാറ്റ ഉപയോഗിക്കാം . മറ്റ് സൌജന്യങ്ങളും ഇതോടൊപ്പമുണ്ടാകും . ഒക്ടോബർ 19 മുതൽ പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഈ പ്ലാനിൽ ചേരാം . 509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തിൽ നിന്ന് 49 ദിവസമാക്കികുറച്ചിട്ടുണ്ട് . അതേസമയം , 149 രൂപ പ്ലാനിന്റെ ഡാറ്റാ സൌജന്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട് . നിലവിൽ രണ്ട് ജി . ബിയായിരുന്നത് നാല് ജിബിയായാണ് വർധിപ്പിച്ചത് . കാലാവധി ( 28ദിവസം ) ക്കും മറ്റ് സൌജന്യങ്ങൾക്കും മാറ്റം വരുത്തിയിട്ടില്ല . 90 ദിവസം കാലാവധിയുള്ള 999 രൂപ പ്ലാനിന്റെ ഡാറ്റ സൌജന്യം 90 ജിബിയിൽനിന്ന് 60 ജി . ബിയായി കുറച്ചു . ബിയും 4,999 രൂപയുടെ ( കാലാവധി 210 ദിവസം ) പ്ലാനിന് 350 ജി . ബിയുമാണ് ഉപയോഗിക്കാൻ കഴിയുക . ബി , 380 ജി . ബി എന്നിങ്ങനെയായിരുന്നു .
3
എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാന്പ്യൻമാരായി . ലൂയി സുവാരസിൻറെ ഇരട്ടഗോൾ മികവിലാണ് ബാഴ്സ സീസണിലെ ആദ്യ കിരീടം നേടിയത് . ചാന്പ്യൻസ്ട്രോഫി സെമിയിൽ വച്ച് മുറിവേറ്റ ബാഴ്സയുടെ ആദ്യ പ്രതികാരത്തിന് ഇരയായത് സെവിയ . 14മിനിറ്റിൽ സുവാരസ് തുടങ്ങി വച്ച ഗോളടി നിന്നത് എതിരില്ലാത്ത 5 ഗോളുകളിൽ കുട്ടീന്യോയും സുവാരസും നടത്തിയ നീക്കത്തിലായിരുന്നു ആദ്യ ഗോൾ . 31മിനിറ്റിൽ ടിക്കി ടാക്കയുടെ സൌന്ദര്യം വിരിഞ്ഞപ്പോൾ മെസിയുടെ വക രണ്ടാം ഗോൾ . 40 മിനിറ്റിൽ സുവാരസും മെസിയും ആർത്തിരമ്പി വന്നപ്പോൾ സെവിയൻ പ്രതിരോധം വീണ്ടും കാഴ്ചക്കാരായി മെസിയും ഇനിയേസ്റ്റയും തൊടുത്ത ലോങ് റേഞ്ചറുകൾ ലക്ഷ്യം കാണാഞ്ഞത് കൊണ്ട് മാത്രം സെവിയ 3 ഗോൾ വാങ്ങി ആദ്യപകുതി പിരിഞ്ഞു . ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റൻറെ ഗോൾ വന്നത് 54ആം മിനിറ്റിൽ . കുട്ടീഞ്ഞ്യോനേടിയ പെനാൽട്ടി ഗോളിലൂടെ പട്ടിക പൂർത്തിയായി . ബാഴ്സയുടെ തുടർച്ചയായ നാലാം കോപ്പ ഡെൽറെ .
2
സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഒരു നടൻ എന്ന നിലയിൽ ബോളിവുഡിലേക്കുള്ള ദുൽഖറിൻറെ സുരക്ഷിതമായ എൻട്രിയായിരുന്നു കർവാൻ . ഇർഫാൻ ഖാനൊപ്പമെത്തിയ ആകർഷ് ഖുറാന ചിത്രത്തിന് ശേഷം ദുൽഖർ ഇനി ബോളിവുഡിൽ എത്തുന്നത് സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് . അനുജ ചൌഹാൻ 2008ൽ ഇതേപേരിൽ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിർമ്മിക്കുന്നത് സോനം കപൂറാണ് . നായികയും അവർ തന്നെ . ജോൺ അബ്രഹാമിനെ നായകനാക്കി ഈയിടെ പരമാണു എന്ന ചിത്രമൊരുക്കിയ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം ഇതിനകം പുറത്തെത്തിയ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പുതിയൊരു വാർത്ത പരക്കുന്നു . ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഒരു പരസ്യക്കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടർന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടർ എന്ന നോവലിൻറെ പ്രമേയം . പരസ്യമേഖലയിൽത്തന്നെ ജോലി ചെയ്തിരുന്ന അനുജ ഹൌഹാൻ സ്വന്തം അനുഭവങ്ങളുടെകൂടി പ്രചോദനത്തിലാണ് നോവൽ പൂർത്തിയാക്കിയത് . ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച . വിരാട് കോലി തന്നെ ആവണമെന്നില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻറെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര കഥാപാത്രമാവാം ദുൽഖർ അവതരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു , അനുഷ്ക ശർമ്മയല്ല സോനം കപൂർ കഥാപാത്രമെന്നും . കപൂർ ആൻറ് സൺസ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫവാദ് ഖാനെയാണ് ചിത്രത്തിലെ നായകവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് . ഇത് പിന്നീട് ദുൽഖറിൽ എത്തുകയായിരുന്നു . ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ് ദുൽഖർ . ഒരു ക്രിക്കറ്ററുടെ ശരീരഘടനയിലേക്കെത്താനുള്ള തയ്യാറെടുപ്പുകളാണ് ഇതിൽ പ്രധാനം .
1
സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഋഷി ശിവകുമാറിന്റെ വിവാഹം കഴിഞ്ഞു . ലക്ഷ്മി പ്രേം കുമാർ ആണ് വധു . ഏപ്രിൽ 17ന് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തിൽവെച്ചായിരുന്നു വിവാഹം . ഏപ്രിൽ 18ന് കോട്ടയം പൊൻകുന്നം മഹാത്മ ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് വിവാഹ സത്കാരം നടക്കും . ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പാണ് വിവാഹം . ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം . കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഋഷി ശിവകുമാറാണ് . സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിക്കുന്നു . ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാർ . പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി . അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഫൈസൽ ലത്തീഫ് ചിത്രം നിർമിക്കുന്നു .
1
ദേശീയ ഗെയിംസിൽ മികവ് തെളിയിച്ച കേരളത്തിന്റെ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം . 68 താരങ്ങൾക്ക് സർക്കാർ ജോലിക്കുളള നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി . വ്യക്തിഗത ഇനത്തിൽ മികച്ച പ്രകടനവും ടീം ഇനങ്ങളിൽ സ്വർണവും നേടിയവർക്കാണ് നിയമനം നൽകിയത് . വിവിധ വകുപ്പുകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് എൽ ഡി ക്ലർക്കായാണ് നിയമനം . ഗെയിംസിൽ വെങ്കലവും വെളളിയും നേടിയ 84 പേർക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ഉടൻ നിയമനം ൻതകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ർ കേരളത്തിന് വേണ്ടി മത്സരിച്ച നാല് അയൽസംസ്ഥാന താരങ്ങൾക്കും നിയമനം കിട്ടി . ഇതിൽ രണ്ടുപേർമാത്രമാണ് ചടങ്ങിനെത്തിയിരുന്നത് . ജന്മനാട്ടിൽ കിട്ടാത്ത അംഗീകാരം കേരളത്തിൽ നിന്ന് കിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം . മുതിർന്ന കായിക താരങ്ങളും പരിശീലകരും ചടങ്ങിനെത്തി .
2
പിൻവലിച്ച നോട്ടുകൾ മാറ്റി വാങ്ങാനുള്ള തിരിക്കായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ . ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയേണ്ടിവരും . ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 10 വ്യാഴാഴ്ചയാണ് ബാങ്കുകൾ തുറക്കുന്നത് . അതിന് ശേഷം വെള്ളി . പിന്നെ രണ്ടാം ശനിയും ഞായറും അടക്കം രണ്ട് അവധി ദിനങ്ങൾ . ജനം പൊട്ടിത്തെറിക്കാൻ ഇത് തന്നെ ധാരാളം . എന്നാൽ ഈ പ്രശ്നം മുന്നിൽ കണ്ട് അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റിസർവ്വ് ബാങ്ക് . ഈ വരുന്ന ശനി , ഞായർ ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ പ്രവർത്തിക്കും . അതായത് നവംബർ 12,13 തീയ്യതികളിലും പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും . പുതിയ രീതി പ്രകാരം രാജ്യത്തെ ബാങ്കുകൾക്ക് രണ്ടാം ശനിയും നാലാം ശനിയും അവധിയാണ് . എന്നാൽ പ്രത്യേക സാഹചര്യത്തിലാണ് ഇപ്പോൾ രണ്ടാം ശനിയും ഞായറും പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത് . പുതിയതായി പുറത്തിറക്കുന്ന 500,1000 രൂപ നോട്ടുകൾ വെള്ളിയാഴ്ച മുതൽ ലഭ്യമാകും എന്നാണ് വിവരം . നവംബർ 10 കൂടി എടിഎമ്മുകൾ പ്രവർത്തിക്കില്ല . അടുത്ത ദിവസം മുതൽ എടിഎമ്മുകളിലും പുതിയ നോട്ടുകൾ ലഭിക്കും .
0
ഇന്ത്യക്ക് തിരിച്ചടിയായി സൌദി അറേബ്യ വീണ്ടും എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് സൂചന . രാജ്യാന്തര വിപണിയിൽ ക്രൂഡ് ഉപഭോഗം കുറയുന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കുന്നതിന് സൌദിയുടെ ഇടപെടൽ . ഭാവി സാധ്യതകൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് സൌദിയിലെ എണ്ണ കമ്പനികളുടെ വക്താവ് അറിയിച്ചു . ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന വില കുറഞ്ഞ് വരികയായിരുന്നു . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു വിലക്കുറവ് . നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 76 ഡോളറിന് അടുത്താണ് വില . അവധി വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില പത്ത് ഡോളറിനടുത്ത് ഇടിവുണ്ടായി . അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മറികടക്കാൻ ഉത്പാദനം കുറച്ച് വില നിയന്ത്രിക്കാൻ സൌദി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ . വാണിജ്യയുദ്ധം കാരണം നാലാം പാദത്തിൽ ഉപഭോക്ത രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ ആവശ്യകത കുറയുകയാണ് . ഈ സാഹചര്യത്തിൽ ഒപെക് രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ലഭ്യത കൂട്ടും . തുടർന്ന് സംഭവിക്കാവുന്ന വിലയിടിവ് മറികടക്കാനാണ് സൌദിയുടെ ശ്രമം . അന്താരാഷ്ട്ര വിപണിയിൽ 140 ഡോളർ വരെയെത്തിയ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നാണ് സൌദി ഉൾപ്പടെ ഒപെക് കൂട്ടായ്മയുടെ ആശങ്ക . ഇറാന് ശേഷം രണ്ടാമതാണ് ക്രൂഡ് ഓയിൽ ഉത്പാദത്തിൽ സൌദി അറേബ്യയുടെ സ്ഥാനം . ഇറാനെതിരായ അമേരിക്കയുടെ ഉപരോധം നവംബർ 4 ന് പ്രാബല്യത്തിൽ വാരാനിരിക്കെ സൌദി കൂടി നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുൾപ്പടെ ഉപഭോക്ത രാജ്യങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത് . രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്നു ഇന്ധന വിലക്കുറവ് അധികം നാൾ നീണ്ട് നിന്നേക്കില്ലെന്നാണ് അന്താരാഷ്ട്ര വിപണിയിലെ സൂചനകൾ വ്യക്തമാക്കുന്നത് .
0
സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയുമെല്ലാം ഒരു ടീമിൽ ഒരുപാട് കാലം ടീം ഇന്ത്യക്കായി ഒരുമിച്ച് കളിച്ചവരാണ് . എന്നാൽ ഇന്ത്യൻ പരിശീലകനാവാനുള്ള അഭിമുഖത്തിനെത്തിയപ്പോൾ കുംബ്ലയോട് സച്ചിനും ഗാംഗുലിയും ലക്ഷ്മണുമെല്ലാം എന്തായാരിക്കും ചോദിച്ചിരിക്കുക . ഇക്കാര്യം കുബ്ലെ തന്നെ പറയുന്നു . വ്യത്യസ്തമായൊരു അനുഭമായിരുന്നു അത് . ഞാനാദ്യമായാണ് ജോലിക്കായി ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത് . അതും എന്റെ കൂടെ കളിച്ചവരാണ് മേശയ്ക്കപ്പുറമിരുന്ന് അഭിമുഖം നടത്തുന്നത് . ഒരുപാട് പിരിമുറുക്കമുണ്ടായിരുന്നു . ടീം അംഗങ്ങളായിരുന്നപ്പോൾ ഒരുമിച്ച് ഒരുപാട് തവണ ഇതുപോലെ ടീം മീറ്റിംഗുകളിലും അല്ലാതെയുമെല്ലാം പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് അതുപോലെയല്ലല്ലോ . എങ്കിലും പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ഞാൻ അവർക്ക് മുന്നിൽ അവതരിപ്പിച്ചു . ഞാനും സച്ചിനും ദാദയും ലക്ഷ്മണും ജൂനിയർ ടീമിന്റെ ചുമതലയുള്ള ദ്രാവിഡുമെല്ലാം ഒരുപാട് കാലം ഒരുമിച്ച് ഡ്രസ്സിംഗ് റൂം പങ്കിട്ടവരാണ് . അതുകൊണ്ടുതന്നെ സഹതാരങ്ങളെന്നതിലുപരി കളിക്കളത്തിലും പുറത്തും ഞങ്ങൾക്കിടയിൽ ആത്മബന്ധമുണ്ട് . ഞങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാകുമെന്ന കാര്യത്തിൽ അതുകൊണ്ടുതന്നെ ശുഭാപ്തി വിശ്വാസമുണ്ട് - കുംബ്ലെ പറഞ്ഞു . ഇന്ത്യൻ പരിശീലകനായിരുന്ന ജോൺ റൈറ്റിന്റെ രീതികളോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും കുംബ്ലെ വ്യക്തമാക്കി . യുവതാരങ്ങളടങ്ങിയ ടീമിന്റെ വിശ്വാസം ആർജ്ജിക്കാനാവും താൻ ആദ്യം ശ്രമിക്കുകയെന്ന് പറഞ്ഞ കുംബ്ലെ അതിനായി അവർക്കൊപ്പം കളിക്കാനും പരിശീലിക്കാനും തനിക്ക് മടിയില്ലെന്നും പറഞ്ഞു . പുതിയ ദൌത്യത്തിന് തന്റെ കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും കുംബ്ലെ പറഞ്ഞു .
2
ബോളിവുഡ് താരങ്ങളെല്ലാം ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട് . ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ കഠിനമായ വ്യായാമങ്ങൾ വരെ പരിശീലിക്കുന്നവരാണ് ഇവർ . നടി ദീപിക പദുകോണും ഒട്ടും വ്യത്യസ്തയല്ല . പദ്മാവതിലെ ഗൂമർ ഗാനത്തിന് ചുവടുവച്ചതോളം എളുപ്പമാണ് ദീപികയ്ക്ക് ശീർഷാസനം എന്നാണ് താരത്തിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിനോട് ആരാധകരുടെ പ്രതികരണം . താൻ ശീർഷാസനത്തിൽ നിൽക്കുന്ന ചിത്രം താരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു . നേരത്തേ ഫിറ്റ്നസ് സെൻററിൽ വർക്ക് ഔട്ട് ചെയ്യുന്ന ദീപികയുടെ ചിത്രം ഏറെ വൈറലായിരുന്നു . ചിത്രത്തിലെ ദീപികയുടെ കഴുത്തിന് പിറകിലെ ടാറ്റൂ ആണ് ആരാധകരെ ആകർഷിച്ചത് . ആർ കെ എന്നാണ് ദീപിക ടാറ്റൂ ചെയ്തിരുന്നത് . കേന്ദ്രമന്ത്രി രാജ് . വർദ്ധൻ സിംഗ് റാത്തോറിൻറെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ദീപിക , ബാഡ്മിൻറൺ താരം പി വി സിന്ധുവിനെ ചലഞ്ച് ചെയ്ത് വർക്ക് ഔട്ട് വീഡിയോ പുറത്തിവിട്ടിരുന്നു .
1
ഇന്ത്യാ - ന്യൂസിലൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി . മൂന്നാം ടെസ്റ്റ് മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മിലിന്ദ് കൻമാദികാർ വ്യക്തമാക്കി . മത്സരം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബിസിസിഐയിൽ നിന്ന് യാതൊരു നിർദേശവും വന്നിട്ടില്ലെന്നും കൻമാദികാർ പറഞ്ഞു . എട്ടു മുതൽ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് ഇന്ത്യാ - ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് . സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ നൽകിയ ഗ്രാൻഡ് ഉപയോഗിക്കരുതെന്ന ലോധ സമിതി ശുപാർശയെത്തുടർന്നാണ് മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത് . ബിസിസിഐയുടെ ബാങ്ക് അക്കൌണ്ടുകൾ ലോധ സമിതി മരവിപ്പിച്ചുവെന്നും വാർത്തകൾ വന്നിരുന്നു . എന്നാൽ ഇത്തരത്തിലൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ലോധാ സമിതി തന്നെ നേരിട്ട് വ്യക്തമാക്കി . ടെസ്റ്റിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് കൻമാദികാർ പറഞ്ഞു . ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പര 2 - 0ന് സ്വന്തമാക്കിയ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു .
2
വെബ് സിരീസുകളുടെ കാലമാണിത് . ഗെയിം ഓഫ് ത്രോൺസും നാർക്കോസുമൊക്കെ മലയാളികൾക്കിടയിലും ഏറെ ജനപ്രീതി നേടിയിരുന്നു . അത് തിരിച്ചറിഞ്ഞാവണം നെറ്റ്ഫ്ലിക്സ് സേക്രഡ് ഗെയിംസ് എന്ന തങ്ങളുടെ ആദ്യ ഇന്ത്യൻ സിരീസ് ആരംഭിച്ചത് . വിക്രമാദിത്യ മോട്വാനെയും അനുരാഗ് കാശ്യപും സംവിധായകരാവുന്ന സിരീസിൻറെ ആദ്യ സീസണിൻറെ എട്ട് ഭാഗങ്ങളും ഈ മാസം ആറിനാണ് നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്തത് . സെയ്ഫ് അലി ഖാനും നവാസുദ്ദീൻ സിദ്ദിഖിയും രാധിക ആപ്തെയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസ് ഇപ്പോൾത്തന്നെ ജനപ്രീതി നേടിയിട്ടുണ്ട് . വെബ് സിരീസുകളുടെ ഈ വർധിച്ചുവരുന്ന ജനപ്രീതി വരുംകാലത്ത് സിനിമയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുമോ ? അത്തരത്തിലുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട് . ഈ വിഷയത്തിലുള്ള തൻറെ അഭിപ്രായം പറയുകയാണ് തമിഴ് താരം വിജയ് സേതുപതി . ആളുകൾ സിനിമ പൂർണമായും ഉപേക്ഷിച്ച് വെബ് സിരീസുകളിലേക്ക് പോകുമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറയുന്നു വിജയ് സേതുപതി . അതിന് കാരണവും അദ്ദേഹം പറയുന്നു . ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സേതുപതിയുടെ പ്രതികരണം . " നമ്മുടെ അമ്മമാർ വീടുകളിലുണ്ടാക്കുന്ന രുചികരമായ ഭക്ഷണമുണ്ടെങ്കിലും നാം ഹോട്ടലുകളിലേക്ക് പോകുന്നില്ലേ ? സഹജീവനം ഇഷ്ടപ്പെടുന്ന ഒരു സാമൂഹ്യജീവിയാണ് മനുഷ്യൻ . ഒരുമിച്ചിരുന്ന് ചിരിക്കുകയും ഒരു കഥാസന്ദർഭത്തോട് ഒരുമിച്ച് പ്രതികരിക്കുകയുമൊക്കെ അവർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് . മറ്റുള്ളവരുമായുള്ള ഇടപെടൽ അവർക്ക് ഒഴിവാക്കാനാവില്ല . പുറംലോകം കാണണം നമുക്ക് . വഴക്കിടാനെങ്കിലും നമുക്കൊക്കെ ഒരു അയൽവക്കം വേണ്ടേ ? തീയേറ്ററുകളും മാളുകളുമൊക്കെ അങ്ങനെയല്ലേ നിലനിൽക്കുന്നത് ? അതിൽ സാമൂഹ്യജീവിയായ മനുഷ്യന് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ വിനോദോപാധിയാണ് സിനിമ . " ജനങ്ങളിലേക്ക് എത്താനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് വെബ് സിരീസ് എന്നും സമയം അനുവദിക്കുമെങ്കിൽ സിരീസുകൾ ചെയ്യാൻ തനിക്കും ആഗ്രഹമുണ്ടെന്നും പറയുന്നു വിജയ് സേതുപതി . " പറയുന്ന വിഷയമാണ് ഇവിടെ ദൈർഘ്യം തീരുമാനിക്കുന്നത് . രാമായണവും മഹാഭാരതവുമൊക്കെ ആ രൂപത്തിലേക്ക് ആക്കുമ്പോൾ എത്ര ദൈർഘ്യം വേണ്ടിവരും ? ദൈനംദിന ജീവിതത്തിൽ , യാത്രകളിലുമൊക്കെ ആളുകളുടെ കൈയിൽ ഫോണുകളുണ്ട് . അതിനാൽത്തന്നെ അവർക്ക് ഇതിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും . . " വിജയ് സേതുപതി പറഞ്ഞവസാനിപ്പിക്കുന്നു . ഗ്യാങ്സ്റ്റർ കോമഡി വിഭാഗത്തിൽ വരുന്ന ജുംഗയാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം . ഈ മാസം 27ന് തീയേറ്ററുകളിലെത്തും .
1
മിഡ് റേഞ്ച് സ് മാർട്ട് ഫോൺ വിപണിയിൽ തരംഗമാവാൻ നോക്കിയ 7 എന്ന പുതു മോഡലിനെ ചൈനയിൽ നോക്കിയ അവതരിപ്പിച്ചു . 7000 സീരിസ് അലുമിനിയം ബോഡിയുമായാണ് നോക്കിയയുടെ പുതിയ കരുത്തൻ വിപണിയിലേക്ക് എത്തുന്നത് . ചൈനയിൽ ഫോണി ന്റെ വിൽപന ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ് വാർത്തകൾ . രണ്ട് വേരിയന്റുകളിലായിരിക്കും ചൈനീസ് വിപണിയിൽ ഫോൺ വിൽപ്പനക്കെത്തുക . 4 ജിബി വേരിയന്റിന് എകദേശം 25,000 രൂപയും 6 ജിബി റാം വേരിയന്റിന് 26,500 രൂപയുമായിരിക്കും വില . ഗറില്ല ഗ്ലാസി ന്റെ സംരക്ഷണം , f / 1.8 അ പേച്ചർ ലെൻസ് , 3 ഡി റിയർ പാനലുകൾ എന്നിവയെല്ലാമാണ് ഫോണി ന്റെ പ്രധാനപ്പെട്ട സവിശേഷതകളായി ഉയർത്തികാട്ടുന്നത് . ബി റാം , 64 ജി . ബി സ് റ്റോറേജ് , 16 മെഗാപിക് സൽ റിയർ കാമറ , 5 മെഗാപിക് സൽ മുൻ കാമറ , 3000 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ . ചൈനീസ് വിപണിക്ക് പുറത്ത് നോക്കിയ 7 എപ്പോൾ വിൽപ്പനക്കെത്തും എന്നത് സംബന്ധിച്ച് വ്യക്തതയില്ല .
3
ബ്രാവോ , ഇയാൾ എന്തൊരു മനുഷ്യനാണ് . ഐപിഎൽ 11 - ാം സീസണിൻറെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് തലകുലുക്കിയപ്പോൾ ആരാധകർ പറയുന്നതിങ്ങനെ . 30 പന്തിൽ ഏഴ് സിക്സും മൂന്ന് ബൌണ്ടറിയും സഹിതം 68 റൺസ് എടുത്ത ബ്രാവോ താണ്ഡവമാണ് ചെന്നൈയ്ക്ക് അമ്പരിപ്പിക്കുന്ന വിജയം സമ്മാനിച്ചത് . ഒരവസരത്തിൽ ആറ് വിക്കറ്റിന് 84 എന്ന നിലയിൽ തകർന്നിരിക്കുകയായിരുന്നു ചെന്നൈ . അവിടുന്ന് അവിശ്വസനീയം എന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ടോപ് ഗിയറിൽ ബ്രാവോ കളിമാറ്റി . മക്ലനാഗൻ എറിഞ്ഞ 18 - ാം ഓവറിൽ 20 റൺസ് . ബുംറ എറിഞ്ഞ 19 - ാം ഓവറിൽ മൂന്ന് കൂറ്റൻ സിക്സുകൾ . ഒടുവിൽ ഒരോവറിൽ ഏഴ് റൺസെന്ന വിജയലക്ഷ്യത്തിനരികെ ചെന്നൈയെ എത്തിച്ച് മടക്കം . അതേസമയം പന്ത് കൊണ്ടും മികച്ച പ്രകടമാണ് മത്സരത്തിൽ ബ്രാവോ കാഴ്ച്ചവെച്ചത് . നാല് ഓവർ പന്തെറിഞ്ഞ താരം 25 റൺസ് മാത്രമാണ് വിട്ടുകൊടുത്തത് . ഇതിൽ അവസാന രണ്ട് ഓവറുകളാണ് മുംബൈയെ കൂറ്റൻ സ്കോറിൽ നിന്ന് പിടിച്ചുകെട്ടുന്നതിൽ നിർണായകമായത് . ബ്രാവോയുടെ സ്ലോ ബോളുകൾക്ക് മുന്നിൽ മുംബൈ ബാറ്റസ്മാൻമാർക്ക് സ്റ്റിയറിംഗ് കിട്ടിയില്ല .
2
നെയ്മറാണ് ലോകത്തെ മികച്ച താരമെന്ന് ബ്രസീലിയൻ ഗോളി ജൂലിയോ സീസർ . എന്നാൽ ലിയോണൽ മെസിയെക്കുറിച്ച് സീസർ പറഞ്ഞതാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചത് . മെസി മറ്റൊരു പ്രപഞ്ചത്തുനിന്നു വന്നതാണെന്നാണ് സീസറിൻറെ അഭിപ്രായം . അതിനാൽ മെസിക്ക് പകരംവെക്കാൻ താരമില്ലെന്നും ജൂലിയോ സീസർ പറഞ്ഞു . പിഎസ്ജിയിലേക്ക് 222 മില്യൺ യൂറോക്ക് ചേക്കേറിയ നെയ്മർ ഈ വർഷം ഇരുവരെയും മറികടന്ന് മികച്ച താരമാകും . ബ്രസീലിൽ ഒപ്പം കളിക്കുന്നത് സന്തോഷം നൽകുന്നുവെന്നും നെയ്മർ മികച്ച പുരുഷ താരമാകട്ടെയെന്നും സീസർ ആശംസിച്ചു . ഇത്തവണത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാര പട്ടികയിൽ റൊണാൾഡോയ്ക്കും മെസിക്കും പിന്നിൽ മൂന്നാമതായിരുന്നു നെയ്മർ . മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ബ്രസീലിയൻ യുവ ഗോളി എഡേർസണെയും സീസർ അഭിനന്ദിച്ചു . ബെൻഫിക്കയിൽ സഹതാരമായിരുന്ന 24കാരനായ എഡേർസൺ മികച്ച താരമാണെന്നും സീസർ അഭിപ്രായപ്പെട്ടു . ലോകകപ്പ് കളിക്കാൻ എഡേർസൺ പൂർണ്ണ സജ്ജനാണെന്നും ബ്രസീലിൻറെ സീനിയർ ഗോളി പറഞ്ഞു .
2
കഴിഞ്ഞ ഡിസംബർ 12ന് 185 രാജ്യങ്ങൾ അംഗീകരിച്ച പാരീസ് ഉടമ്പടിയിൽ ഏപ്രിൽ 22നാണ് ഇന്ത്യ ഒപ്പുവച്ചത് . ഇതുവരെ 191 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവച്ചു . മൊത്തം ആഗോളവാതകത്തിൻറെ 55 % പുറത്ത് വിടുന്ന 55 രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ ഉടമ്പടി നിലവിൽ വരുമെന്നാണ് വ്യവസ്ഥ . 2050 ഓടെ ആഗോള താപനവർധന തോത് രണ്ട് ഡിഗ്രി സെൽഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത . ഇതിനായി 2020മുതൽ 6.7 ലക്ഷം കോടി രൂപയാണ് സമ്പന്നരാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് നൽകുക . ഇതോടെ , കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളിൽ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം ഇനി പാരിസ് ഉടമ്പടി ആധാരമാകും . കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക താപനിലയിലെ വർധനവ് ക്രമേണ 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് പാരിസ് ഉച്ചകോടിയിലെ പ്രധാന നിർദേശങ്ങൾ . ഹരിതഗൃഹവാതകം പുറന്തള്ളുന്നതിൽ സംതുലനാവസ്ഥ ഈ നൂറ്റാണ്ടിൻറെ പകുതിയോടെ സാധ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പാരിസ് ഉടമ്പടി .
3
തൻറെ ലിപ് ലോക്ക് രംഗം ഒരു ചിത്രത്തിൻറെ അണിയറക്കാർ കച്ചവടം ചെയ്തുവെന്ന് നടി ഹണി റോസ് . വൺ ബൈ ടു എന്ന ചിത്രത്തിലെ ലിപ് ലോക്ക് ചുംബനം ദുരുപയോഗം ചെയ്തതിനെതിരെയാണ് ഹണി റോസിൻറെ പ്രതിഷേധം . വൺ ബൈ ടുവിൽ ലിപ് ലോക്ക് ചുംബന രംഗമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ മാതാപിതാക്കളോട് അനുവാദം ചോദിച്ചു . അവർക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല . എന്നാൽ കഥയ്ക്ക് അനിവാര്യമായതിനാൽ താൻ അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു . കുറച്ച് സെക്കൻഡുകൾ മാത്രമാണ് ലിപ് ലോക്ക് ചുംബനം ഉണ്ടായിരുന്നത് . അതിനാൽ താൻ അത് വലിയ കാര്യമാക്കിയില്ല . എന്നാൽ സിനിമയുടെ പ്രമോഷൻ സമയത്ത് കാര്യങ്ങൾ മാറിമറിഞ്ഞു . പരസ്യത്തിലും പോസ്റ്ററിലും ലിപ് ലോക്ക് രംഗങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി . താൻ വളരെ ഇമോഷണലായി ചെയ്ത ഒരു രംഗം കച്ചവടത്തിനായി ഉപയോഗിച്ചതിൽ വേദന തോന്നിയെന്നും ഹണി പറഞ്ഞു . ലിപ് ലോക്ക് പ്രമോഷന് ഉപയോഗിച്ചത് കുടുംബ പ്രേക്ഷകരെ ചിത്രത്തിൽ നിന്ന് അകറ്റിയെന്നും ഹണി റോസ് പറഞ്ഞു . ഒരു സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹണി .
1
ട്രൂകോളർ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പാണ് . നമ്പർ സേവ് ചെയ്തില്ലെങ്കിൽപ്പോലും വിളിച്ചതാരെന്നു മനസിലാക്കാൻ ഇതിൽ സാധിക്കും . ഇപ്പോൾ വീഡിയോകോളുകൾക്കും ട്രൂകോളറിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഗൂഗിൾ ഡ്യുവോ ഒരിക്കിയിരിക്കുന്നത് . ഡ്യുവോ വേറെ ആപ്പിൽ തുറക്കാതെ നേരിട്ട് ട്രൂകോളറിലൂടെ തന്നെ ഇത് പ്രവർത്തിക്കും . ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച് എൻജിനുകളിൽ ഒന്നായ ഗൂഗിളുമായി ഈയടുത്താണ് ട്രൂകോളർ ഒന്നിക്കുന്നത് . ഈ ഫീച്ചർ ആദ്യം ഐ . ഓ . എസിൽ ആണ് ലഭ്യമായിരുന്നത് . ട്രൂകോളറിൻറെ ആപ്പ് സൈസ് കുറച്ചതിനാൽ മുൻപത്തെതിനേക്കാൾ കുറഞ്ഞ സ്പെയ്സ് മാത്രം മതി ഇപ്പോൾ ഇതിന് എന്ന സവിശേഷതയും ട്രൂകോളറിനുണ്ട് . നേരത്തെ ട്രൂകോളറിൽ പേര് മാത്രമായിരുന്നു തെളിഞ്ഞുവരാർ എന്നാൽ വീഡിയോ സംവിധാനംകൂടി വന്നതോടെ ആളെ തിരിച്ചറിയാനും സാധിക്കും . ഗൂഗിൾ ഡ്യുവോ ആപ്പ് പ്ലേ സ്റ്റോറിൽ 10 കോടി ഡൌൺലോഡ് എത്തി കഴിഞ്ഞു . ഇൻറർനെറ്റ് വേഗത കുറവാണെങ്കിലും ഈ ആപ്പ് പ്രവർത്തിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത . ട്രൂകോളറിന് 25 കോടി ഉപഭോക്താക്കളാണ് ഉള്ളത് . കഴിഞ്ഞ ദിവസമാണ് ട്രൂകോളർ പ്ലേ സ്റ്റോറിൽ പുതിയ അപ്ഡേഷൻ ഇട്ടത് , ഇത് പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് . എസ് എം എസ് ഫിൽറ്റർ , ഫ്ലാഷ് മെസ്സേജിങ് , ട്രൂകോളർ പേ എന്നിവ് പുതിയ അപ്ഡേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
3
ചരക്കു സേവന നികുതി നിലവിൽ വരാൻ ഇനി മിനിട്ടുകൾ മാത്രം ബാക്കി . രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് പാർലമെന്റ് സെൻട്രൽ ഹാളിൽ 11 മണിക്ക് തുടങ്ങും . നോട്ട് അസാധുവാക്കൽ പോലെ തയ്യാറെടുപ്പില്ലാതെയാണ് നികുതി കൊണ്ടു വരുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി . അതേസമയം പ്രധാനമന്ത്രിയെ പുകഴ്ത്തി രാഷ്ട്പതി പ്രണബ് മുഖർജി രംഗത്തു വന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി . മറ്റൊരു ആഘോഷത്തിന് തയ്യാറെടുത്തു നിൽക്കുകയാണ് പാർലമെൻറ് മന്ദിരം . സ്വാതന്ത്ര്യം കിട്ടിയപ്പോഴും അതിൻറെ രജത ജൂബിലി സുവർണ്ണ ജൂബിലി വേളയിലും മാത്രമാണ് അർദ്ധരാത്രി പാർലമെൻറ് സെൻട്രൽ ഹാളിന്റെ വാതിലുകൾ തുറന്നത് . പതിനൊന്ന് മണിക്ക് രാഷ്ട്രപതി സെൻട്രൽ ഹാളിൽ എത്തുന്നതോടെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകും . കോൺഗ്രസ് ചടങ്ങ് ബഹിഷ്ക്കരിക്കും . സിപിഎം വിട്ടുനിൽക്കുമെങ്കിലും മുൻ പശ്ചിമബംഗാൾ ധനമന്ത്രി അസിം ദാസ് ഗുപ്ത എത്തുന്നുണ്ട് . നോട്ട് അസാധുവാക്കൽ പോലെ ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് ജിഎസ്ടിയും കൊണ്ടുവരുന്നതെന്ന് വിദേശത്തുള്ള രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . പകുതി വേവിച്ച അവസ്ഥയിലാണ് ജിഎസ്ടി പബ്ളിസിറ്റിക്കായി സർക്കാർ ഉപയോഗിക്കുന്നെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി . എന്നാൽ നികുതി നടപ്പാക്കിയതിന് രാഷ്ട്രപതി പ്രണബ് മുഖർജി പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും പുകഴ്ത്തിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി . തനിക്ക് ചെയ്യാനാവാത്തത് ഈ സർക്കാരിനു കഴിഞ്ഞെന്ന് പറഞ്ഞ പ്രണബ് മുഖർജി തുടക്കം കുറിച്ചത് വാജ്പേയി സർക്കാരിലെ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിംഗാണെന്ന് വ്യക്തമാക്കിയതും കോൺഗ്രസിന്റെ അവകാശവാദം ഖണ്ഡിക്കുന്നതായി . മൻമോഹൻസിംഗ് ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുമ്പോൾ മറ്റൊരു മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൌഢ പങ്കെടുക്കും .
0
നിപ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം . 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു . കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ് . ഒരു ദിവസം സംസ്ഥാനത്ത് നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ് . സാധാരണ റംസാൻറെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും . വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ് . നിപ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാൻറെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി . കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങളുടെ കയറ്റുമതിയും നിലച്ചു . മറ്റ് ജില്ലകളിലും കച്ചവടത്തിൽ ആനുപാതികമായ ഇടിവുണ്ട് . മാന്പഴത്തിൻറെ വില പലയിടത്തും പകുതിയായി കുറഞ്ഞെന്നും കച്ചവടക്കാർ പറയുന്നു . പഴതീനി വവ്വാലുകളിലൂടെയല്ല നിപ വൈറസ് പടരുന്നതെന്ന റിപ്പോർട്ട് വന്നതാണ് അൽപ്പം ആശ്വാസം . കേരളത്തിൽ വിൽക്കുന്ന 95 ശതമാനം പഴങ്ങളും ഇറക്കുമതി ചെയ്യുന്നതായതിനാൽ പഴങ്ങളിലൂടെ നിപ പകരുമെന്ന ഭീതി അസ്ഥാനത്താണെന്നാണ് വ്യാപാരികളുടെ പക്ഷം .
0
കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലല്ലാതെ കേസെടുത്ത് , അതിൽ നിന്ന് വിടുതൽ നൽകാൻ പൊലീസ് അരക്കോടി രൂപ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതായി പരാതി . പ്രവാസി വ്യവസായിയും സിനിമാ നിർമ്മാതാവുമായ സി ആർ സലിം ആണ് പരാതിക്കാരൻ . പുറത്തിറങ്ങാനിരിക്കുന്ന ടൊവീനോ തോമസ് ചിത്രം ' എൻറെ ഉമ്മാൻറെ പേര് ' , ദുൽഖർ സൽമാൻ ചിത്രം ' ഒരു യമണ്ടൻ പ്രേമകഥ ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവാണ് സലിം . ഇതിൽ ടൊവീനോ ചിത്രത്തിൻറെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ തനിക്ക് പൊലീസിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം ചൂണ്ടിക്കാട്ടി സലിം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു . തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്പി എ കെ ജമാലുദ്ദീൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകി . സലിമിൻറെ പരാതി ഏറെക്കുറെ ശരിയാണെന്നും താൻ സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും എസ്പി ജമാലുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു . സംഭവത്തെ കുറിച്ച് സലിം പറയുന്നത് ഇങ്ങനെ . . ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് താൻ സഹനിർമ്മാതാവായുള്ള ' എൻറെ ഉമ്മാൻറെ പേര് ' എന്ന സിനിമയുടെ ചിത്രീകരണത്തിൻറെ ആവശ്യത്തിനായി സലിം നാട്ടിലെത്തുന്നത് . അതേദിവസം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുദ്യോഗസ്ഥൻ എത്തി , സിഐ വിശാൽ ജോൺസന് തന്നെ കാണണമെന്ന് പറഞ്ഞതായി സലിം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു . " എൻറെ ഉടമസ്ഥതയിൽ ഖത്തറിലുള്ള സ്ഥാപനത്തിൽ ജോലി നോക്കുന്ന സ്ത്രീയുടെ അമ്മ പരാതി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത് . അമിതമായി ജോലിയെടുപ്പിക്കുന്നെന്നും ശമ്പളം നൽകുന്നില്ലെന്നും പരാതിയിലുണ്ടെന്നും നാട്ടിലേക്ക് മടങ്ങണമെന്നാണ് അവരുടെ ആവശ്യമെന്നും പറഞ്ഞു . ഇത്തരമൊരു കാര്യം ഓർമ്മയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവർത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാൻ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു . അപ്പോഴേയ്ക്ക് അവിടെയുള്ള പൊലീസുകാർ എൻറെ ഫോണൊക്കെ വാങ്ങിവെച്ചു . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീൽ വന്നു . ആ സ്ത്രീയ്ക്ക് ബോർഡിംഗ് പാസ് കിട്ടിയാൽ പിന്നെ പ്രശ്നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ പറഞ്ഞത് . " എന്നാൽ പിന്നീട് ഒരു മധ്യസ്ഥൻ വഴി പണം തട്ടാനുള്ള ശ്രമമുണ്ടായെന്നും പറയുന്നു , സി ആർ സലിം . " വൈകിട്ട് ആറിന് ശരത് എന്നുപേരായ ആലുവയിലെ ഒരു ഹോട്ടലുടമ എന്നെ വിളിച്ചു . സിഐയുടെ അടുത്ത ആളാണെന്നാണ് പറഞ്ഞത് . വലിയ പെടലാണ് നിങ്ങൾ പെട്ടിരിക്കുന്നതെന്നും 50 രൂപ മുടക്കിയാൽ ഇതിൽനിന്ന് രക്ഷപെടാമെന്നും പറഞ്ഞു . പൈസ തരുന്നത് മറ്റാരും അറിയേണ്ടെന്നും തുക നൽകിയാൽ രാത്രി 9.30ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളി വരുമെന്നും നിങ്ങൾക്ക് പോകാമെന്നും പറഞ്ഞു . അവിടെയിരുന്ന് അരുൺ എന്ന സുഹൃത്തിനെ വിളിച്ച് ഞാൻ പണത്തിൻറെ കാര്യം പറഞ്ഞു . 50 രൂപയാണ് ചോദിച്ചതെങ്കിലും ഒരു ലക്ഷം രൂപ എടുത്തിട്ട് ശരത്ത് എന്ന പൊലീസുകാരനെ വിളിക്കാനും പറഞ്ഞു . എന്നാൽ ഒരു ലക്ഷം കൊടുത്തപ്പോൾ സുഹൃത്തിനോട് ശരത്ത് ചോദിച്ചത് ബാക്കി 49 രൂപ എവിടെ എന്നാണ് . അപ്പോഴാണ് അവർ ചോദിച്ചത് അൻപത് ലക്ഷമായിരുന്നെന്ന് മനസിലായത് . അത്രയും വലിയ തുക തരാൻ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാൻ പറഞ്ഞു . ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറഞ്ഞു . " ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് ചാർജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു സലിം . " പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു . പുലർച്ചെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തിൽ വന്നു . പൊലീസ് പോയി അവരെ കൂട്ടിക്കൊണ്ടുവന്നു . മൊഴിയെടുത്തപ്പോൾ ഇത് ഞങ്ങളുടെ എംഡിയാണെന്നും പക്ഷേ ആദ്യമായാണ് കാണുന്നതെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് അവർ പറഞ്ഞത് . രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവർ ആവർത്തിച്ചു . " പക്ഷേ അവരെയും അകത്തിടുമെന്നായിരുന്നു സിഐയുടെ ഭീഷണിയെന്ന് സലിം പറയുന്നു . " പിന്നാലെ കോടതിയിൽ വരാൻപറ്റില്ലെന്ന് അവർ എൻറെ സുഹൃത്തുക്കളോട് പറഞ്ഞു . " വൈകിട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ സലിമിന് ജാമ്യം ലഭിച്ചു . എന്നാൽ പിറ്റേന്ന് ചില പത്രങ്ങളിലൊക്കെ ' വീട്ടുജോലിക്കാരിയെ നിർമ്മാതാവ് പീഡിപ്പിച്ചു ' എന്നമട്ടിൽ വാർത്തകൾ വന്നു . സിപിഎം ജില്ലാ സെക്രട്ടറി വഴി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങിയപ്പോൾ തനിക്കെതിരേ പരാതിപ്പെടരുതെന്ന് സിഐ അഭ്യർഥിച്ചതായും സലിം പറയുന്നു . " പരാതിപ്പെടരുതെന്ന് പറയണമെന്നും മറ്റൊരാൾക്കുവേണ്ടി ചെയ്തതാണെന്നും എൻറെ ഒരു സുഹൃത്ത് വഴിയാണ് സിഐ അറിയിച്ചത് . അതിനുശേഷം മുഖ്യമന്ത്രിക്ക് ഞാൻ നേരിട്ട് പരാതി കൊടുത്തു . മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പരാതി കേട്ടു . അന്വേഷിക്കാൻ എസ് പി ജമാലുദ്ദീനെ ചുമതലപ്പെടുത്തുകയായിരുന്നു . " 27 വർഷമായി ഖത്തറിൽ ജോലിയും ബിസിനസുമായി കഴിയുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് പറയുന്നു സലിം . എന്നാൽ വർഷങ്ങളായി ഹോട്ടൽ വ്യവസായ രംഗത്ത് നിർക്കുന്നയാളാണ് താനെന്നും കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ശരത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത് . ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ബോധിപ്പിച്ചിട്ടുണ്ടെന്നും ശരത് പറഞ്ഞു .
1
വാലറ്റ് മണിയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി ഇ വാലറ്റ് സേവന ദാതാക്കളായ പേടിഎം . പേടിഎം വാലറ്റുകളിലെ പണം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഇൻഷുറൻസ് ആരംഭിക്കുന്നതായി ചൊവ്വാഴ്ചയാണ് പേടിഎം പ്രഖ്യാപിച്ചത് . പേടിഎം വാലറ്റിന് പേയ്മെന്റ് ബാങ്കിനുള്ള റിസർവ്വ് ബാങ്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പേടിഎമ്മിന്റെ നിർണായക നീക്കം . ഇടപാടുകളിലെ തട്ടിപ്പ് , ഫോണുകൾ മോഷണം പോകുക , അനധികൃതമായി വാലറ്റിലേയ്ക്ക് കയറാൻ കഴിയുക തുടങ്ങിയ സാഹചര്യത്തിൽ വാലറ്റ് മണി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ നീക്കം . ഇത്തരം സാഹചര്യങ്ങളിൽ ഈ തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നതിന് വേണ്ടി ഉപയോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കില്ലെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട് . പേടിഎം വാലറ്റിൽ നിക്ഷേപിക്കുന്ന പണത്തിന് സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പുതരുന്നതാണ് പേടിഎമ്മിന്റെ പുതിയ നയം . 2000 രൂപ വരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് . ഫോൺ നഷ്ടമാവുകയോ മോഷണം പോകുകയോ ചെയ്താൽ പേടിഎമ്മിനെ ഇ മെയിൽ വഴിയോ ഫോണിൽ വിളിച്ചോ വിവരം അറിയിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു . 12 മണിക്കൂറിനുള്ളിലാണ് വിവരമറിയിക്കേണ്ടത് .
0
ഈ വർഷം മാർച്ചിൽ ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഓപ്പോ എഫ്7 ൻറെ വില വെട്ടിക്കുറച്ചു . രണ്ട് പതിപ്പുകളിലാണ് ഏപ്രിൽ മുതൽ ഈ ഫോണുകൾ ലഭ്യമായിരുന്നത് . 4ജിബി , 64 ജിബി പതിപ്പും . 6ജിബി , 128 ജിബി പതിപ്പും ഇവയുടെ ആ സമയത്തെ വില യഥാക്രമം 21,990 രൂപയും , 26,990 രൂപയുമായിരുന്നു . ഈ ഫോണുകൾക്ക് ഇപ്പോൾ ആമസോൺ , ഫ്ലിപ്പ്കാർട്ട് അടക്കമുള്ള ഓൺലൈൻ വിപണികളിൽ 6ജിബി റാം മോഡലിന് 3000 രൂപയും , 4ജിബി മോഡലിന് 2000രൂപയും വിലക്കുറവിലാണ് ലഭിക്കുക . അതായത് എഫ്7 4ജിബി പതിപ്പിന് ഇനി വില 19,990 രൂപയായിരിക്കും വില . എഫ്7 6ജിബി പതിപ്പിൻറെ വില 23,990 രൂപയായിരിക്കും . ഇത് ഓഫീഷ്യലായി കുറച്ചതാണോ , അല്ല താൽകാലികമായി കുറച്ചതാണോ എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല . അതേ സമയം കൂടുതൽ വിലകുറഞ്ഞ ഫോണുകൾ വിപണിയിലേക്ക് എത്തുന്നതിൻറെ ഭാഗമായി വിപണിയിൽ തങ്ങളുടെ സ്മാർട്ട്ഫോൺ സാന്നിധ്യം നിലനിർത്താനാണ് ഓപ്പോയുടെ ശ്രമം . ഈ ഫോണിൻറെ വീഡിയോ റിവ്യൂ കാണാം
3
അന്താരാഷ്ട്ര എണ്ണ വിപണിയിൽ എണ്ണവിലകുത്തനെ ഇടിയുമ്പോൾ ലോക രാഷ്ട്രങ്ങൾ വൻ ആശങ്കയിലാണ് . എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആയ മുകേഷ് അംബാനി കോടികൾ കൊയ്യുകയാണെന്നാണ് റിപ്പോർട്ട് . മുകേഷ് അംബാനി ലാഭം കൊയ്യുന്നത് എണ്ണ ശുദ്ധീകരണത്തിലൂടെയാണ് . ശുദ്ധീകരിയ്ക്കുന്ന ഓരോ ബാരൽ എണ്ണയിൽ നിന്നും മുകേഷ് അംബാനിയുടെ കമ്പനിയ്ക്ക് കിട്ടുന്നത് 11.50 ഡോളർ ആണ് . അതായത് 779.12 ഇന്ത്യൻ രൂപ . കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇവർക്ക് ലഭിച്ചിരുന്ന തുകയുടെ അറുപത് ശതമാനം അധികമാണെന്നാണ് റിപ്പോർട്ടുകൾ . എന്തായാലും ഈ പണം തന്റെ ലാഭക്കണക്കിൽ കൂട്ടിയിടാൻ മുകേഷ് അംബാനി തയ്യാറല്ലത്രെ . രാജ്യത്തെ ഏറ്റവും മികച്ച മൊബൈൽ ഫോൺ നെറ്റ് വർക്കുമായി റിലയൻസിന്റെ ജിയോ വരാനിരിയ്ക്കുകയാണ് . എണ്ണയിൽ നിന്ന് ഇപ്പോൾ ലഭിയ്ക്കുന്ന അധിക വരുമാനം ജിയോയിലേയ്ക്കാണ് മുകേഷ് അംബാനി ഒഴുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ . ജിയോയ്ക്ക് വേണ്ടി മുകേഷ് അംബാനി അനിൽ അംബാനിയുടെ ആർകോമുമായി കരാർ ഒപ്പിട്ടിട്ടുണ്ട് . ജിയോയ്ക്ക് വേണ്ടി ഓഹരി വിൽപനയിലൂടെ 2.2 ബില്യൺ ഡോളർ ആണത്രെ മുകേഷ് അംബാനി സമാഹരിയ്ക്കാൻ പോകുന്നത് .
0
രഞ്ജി ട്രോഫിയിലെ നോക്കൌട്ട് ഘട്ടത്തിലേക്കു മുന്നേറാൻ വിജയം അനിവാര്യമായ മത്സരത്തിൽ കരുത്തരായ സൌരാഷ്ട്രയെ 309 റൺസിന് കീഴടക്കി കേരളത്തിന് തകർപ്പൻ ജയം . വിജയലക്ഷ്യമായ 405 റൺസ് പിന്തുടർന്ന് നാലാം ദിനം ക്രീസിലിറങ്ങിയ സൌരാഷ്ട്ര 95 റൺസിന് ഓൾ ഔട്ടായി . നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന , മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോൻ ജോസഫ് , അക്ഷയ് കെ . സി എന്നിവരാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത് . സ്കോർ കേരളം 225.411/6 ഡിക്ലയേർഡ് , സൌരാഷ്ട്ര 232,95 . ജയത്തോടെ ബി ഗ്രൂപ്പിൽ 24 പോയന്റുള്ള കേരളം നോക്കൌട്ട് പ്രതീക്ഷകൾ സജീവമാക്കി . 23 പോയന്റുള്ള സൌരാഷ്ട്ര രണ്ടാമതും 20 പോയന്റുമായി ഗുജറാത്ത് മൂന്നാമതുമാണ് . ഹരിയാനയ്ക്കെതിരെ ഒരു എവേ മത്സരം കൂടി കേരളത്തിന് ബാക്കിയിട്ടുണ്ട് . ഗുജറാത്തിന്റെയും സൌരാഷ്ട്രയുടെയും അവസനാ മത്സരങ്ങൾ കൂടി കഴിഞ്ഞാലെ കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം ഉറപ്പിക്കാനാവു . നാലാം ദിനം സൌരാഷ്ട്രയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക് 12 റൺസ് മാത്രമെടുത്ത് പുറത്തായതോടെ കേരളം ജയം ഉറപ്പിച്ചിരുന്നു . 24 റൺസെടുത്ത ഷെൽഡൻ ജാക്സണാണ് സൌരാഷ്ട്രയുടെ ടോപ് സ്കോറർ . സ്നെൽ പട്ടേൽ ( 20 ) , ജയദേവ് ഷാ ( 13 ) , ജെ എം ചൌഹാൻ ( 14 ) എന്നിവരാണ് സൌരാഷ്ട്ര നിരയിൽ രണ്ടക്കം കടന്ന ബാറ്റ്സ്മാൻമാർ . നേരത്തെ തുടർച്ചയായ മൂന്നാം മൽസരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ ( 175 ) ബാറ്റിങ് കരുത്തിലാണ് 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം കേരളമുയർത്തിയത് . ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്പിന്നർ ഡി . എ . ജഡേജയുടെ പന്തിലാണു പുറത്തായത് . കെ . ബി . അരുൺ കാർത്തിക്കും ( 81 ) സൽമാൻ നിസാറും ( 21 പന്തിൽ 34 ) മികച്ച സ്കോർ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്കോറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു .
2
വാട്ട്സ്ആപ്പിന് വെല്ലുവിളി ഉയർത്തി മൈക്രോസോഫ്റ്റിൻറെ പുതിയ ആപ്ലിക്കേഷൻ എത്തുന്നു . കൈസലാ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വാട്സ്ആപ്പിലെ പോരായ്മകൾ കണ്ടുപിടിച്ച് അവ പരിഹരിച്ചാണ് പുറത്തിറക്കുന്നത് . വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ് , ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ് . നിലവിൽ 256 പേർക്ക് മാത്രമേ അംഗത്വം എടുക്കാൻ കഴിയുകയുള്ളൂ . എന്നാൽ , നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും കൈസാല ഉപയോഗിക്കാൻ കഴിയുക എന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോർട്ട് . ഇതിന് പുറമെ പോളുകൾ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്സ് അയക്കുന്നതിനും ഇതിൽ സൌകര്യമുണ്ട് . ഈ വർഷം തന്നെ ' കൈസാല ' പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത് . ആൻഡ്രോയ്ഡിലും ഐഓഎസിലും മാത്രമാണ് ആപ്പ് ആദ്യഘട്ടത്തിൽ ലഭ്യമാകുക .
3
ഐപിഎല്ലിൽ രണ്ടാം ക്വാളിഫയർ മത്സരത്തിന് മുമ്പ് ഒത്തുകളി സംശയവുമായി ആരാധകർ . ഐപിഎൽ മത്സരങ്ങൾ നേരത്തെ സ്ക്രിപ്റ്റ് ചെയ്ത് നടക്കുന്ന നാടകമാണെന്നാണ് ആരാധകരുടെ സംശയം . ഹോട്ട് സ്റ്റാറിൻറെ ലീക്കായ ഫൈനലിൻറെ പ്രൊമോ വീഡിയോ ആണ് ആരാധകരിൽ സംശയമുണർത്തിയത് . രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടാനിരിക്കുകയാണ് . ഈ കളിയിൽ ജയിക്കുന്ന ടീമാണ് ചൈന്നൈക്കൊപ്പം ഫൈനിലിൽമത്സരിക്കുക . എന്നാൽ ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരത്തിൻറെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ ആരാധകർ ട്വിറ്ററിൽ ആരോപണങ്ങളുമായി എത്തി . ഹൈദരാബാദും കൊൽക്കത്തയും തമ്മിലുള്ള മത്സരം രാത്രി ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത് . ഫൈനലിൽ ആര് എന്ന് ചോദ്യവുമായി മത്സരത്തിനായി കാത്തിരിക്കുകയാണ് ഇരു ടീമുകളുടെയും ആരാധകർ . ഈ സമയത്താണ് ഹോട്ട്സ്റ്റാർ വീഡിയോയിൽ എതിരാളികൾ കൊൽക്കത്തയാണെന്നാണ് കാണുന്നത് . ഏറ്റവും കൂടുതൽ ആരാധകരുള്ള ചെന്നൈ കൊൽക്കത്ത ഫൈനൽ തന്നെ ചാനൽ റേറ്റിങ് വർധിപ്പിക്കാനുള്ള തന്ത്രത്തിൻറെ ഭാഗമായുള്ള ഒത്തുകളിയാണെന്ന് ചിലർ ആരോപിക്കുന്നു . രണ്ട് തവണ ഐപിഎൽ കിരീടം നേടിയ ടീമുകളാണ് കൊൽക്കത്തയും ചെന്നൈയും .
2
ഇന്ത്യക്കാരനായ ഗൂഗിൾ സിഇഒ ഗൂഗിളിലെ ജീവനക്കാർക്ക് അയച്ച വാർഷിക കത്തിലാണ് സുന്ദർ പിച്ചെയുടെ വെളിപ്പെടുത്തൽ . ഗൂഗിൾ സ്ഥാപകരായ ലാറി പേജോ , സെർജി ബ്രിനോയും ചേർന്നാണ് പൊതുവിൽ ഈ കത്ത് അയക്കാറ് എങ്കിലും 2015 ൽ ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റിലേക്ക് മാറിയതോടെയാണ് ഈ കത്ത് അയക്കൽ പിച്ചൈ എറ്റെടുത്തത് എന്നാൽ കത്തിന് മുന്നിൽ ഗൂഗിൾ സ്ഥാപൻ ലാറി പേജിന്റെ ഒരു ആമുഖം ഉണ്ടായിരുന്നു . ഗൂഗിൾ ചരിത്രത്തിലേക്ക് ഒരു സഞ്ചാരം നടത്തുന്ന സുന്ദർ പിച്ചൈ പിന്നീട് എല്ലാവർക്കും ഇപ്പോൾ വിവരങ്ങൾ ആവശ്യമാണെന്നും അതിനായി നോളജ് അസിസ്റ്റന്റ് എന്ന നിലയിലെ ഗൂഗിൾ സേവനങ്ങളും പിച്ചൈ വിവരിക്കുന്നു . പിന്നീടാണ് സുപ്രധാന കാര്യത്തിലേക്ക് ഗൂഗിൾ തലവൻ കടക്കുന്നത് . കമ്പ്യൂട്ടറുകളിൽ നിന്നും സ്മാർട്ട് ഫോണുകളിൽ നിന്നും ക്ലൌഡ് പ്ലാറ്റ്ഫോമിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുമെല്ലാം ഗൂഗിൾ മാറുന്നുവെന്ന വ്യക്തമായ സൂചനയും സുന്ദർ പിച്ചൈ നൽകുന്നത് . പത്ത് വർഷങ്ങൾക്ക് മുമ്പ് പോലും കമ്പ്യൂട്ടർ എന്നാൽ ഡെസ്ക് ടോപ്പുകളായിരുന്നു . എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ വലിയ മാറ്റങ്ങളാണ് ഈ മേഖലയിൽ വന്നത് . കംപ്യൂട്ടറുകളുടെ വലിപ്പവും വിലയും കുറയുകയും ജനകീയമാവുകയും ചെയ്തു . ഏറ്റവും ഒടുവിലായി കംപ്യൂട്ടറുകൾ സ്മാർട്ട്ഫോണുകളുടെ രൂപത്തിൽ നമ്മുടെ പോക്കറ്റിൽ ഒതുങ്ങി . ഭാവിയിൽ ഇത്തരം പ്രത്യേകം ' യന്ത്രം ' എന്ന ആശയം തന്നെ ഇല്ലാതാകുമെന്നാണ് സുന്ദർ പിച്ചൈ പറയുന്നത് . കംപ്യൂട്ടർ ഒരു യന്ത്രം എന്ന നിലയിൽ നിന്നും നിരന്തരം നിങ്ങളെ സഹായിക്കുന്ന ഒന്നായി , ഇന്റലിജന്റ് അസിസ്റ്റന്റായി മാറാൻ പോവുകയാണ് . കമ്പ്യൂട്ടറുകളുടെ ലോകത്തിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ( എഐ ) ലോകത്തേക്ക് ഗൂഗിളും മാറിക്കൊണ്ടിരിക്കുകയാണ് . ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റാണ് ഈ രംഗത്തെ പ്രധാനികൾ എന്നും സുന്ദർ പിച്ചൈ പറയുന്നു .
3
സാംസങ് കമ്പനിയുടെ ഉടമകളായ ലീ കുടുംബത്തെ രണ്ടാം സ് ഥാനത്തേക്ക് പിന്തള്ളി മുകേഷ് അംബാനിയുടെ കുടുംബം ഏഷ്യയിലെ അതിസമ്പന്ന പട്ടികയിൽ മുന്നിൽ . ഫോബ് സ് മാഗസി നാണ് വൻകരയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത് . മൊത്തം ആസ് തി 19 ബില്യൺ ഡോളറിൽ നിന്ന് 44.8 ഡോളറാക്കിയാണ് അംബാനി കുടുംബത്തി ൻറെ കുതിപ്പ് . ആസ് തിയിൽ 11.2 ബില്യൺ ഡോളറി ൻറെ വളർച്ച ഉണ്ടായ ലീ കുടുംബത്തി ൻറെ മൊത്തം ആസ് തി 40.8 ബില്യൺ ഡോളറാണ് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസങ് ഇലക് ട്രോണിക് സിൻറെ ഒാഹരിയിൽ 75 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ റിയൽ എസ് റ്റേറ്റ് കമ്പനിയായ സൺഹങ് കായ് പ്രോപ്പർട്ടീസ് ഉടമകളായ ഹോംഗോങിലെ കോക്ക് കുടുംബമാണ് ധനാഡ്യരുടെ പട്ടികയിൽ മൂന്നാമത് . 40 . 4 ബില്യൺ ഡോളറാണ് ഇവരുടെ മൊത്തം ആസ് തി . തായ് ലൻറിലെ കരിയോൺ പോക് ഫൻറ് ഗ്രൂപ്പ് ഉടമകളായ ചിറാവനൻറ് കുടുംബമാണ് 36.6 ബില്യൺ ഡോളർ ആസ് തിയുമായി നാലാം സ് ഥാനത്ത് . ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി . കഴിഞ്ഞ വർഷം ഇന്ത്യയിൽ മുകേഷ് അംബാനിയോളം തരംഗമായി നേട്ടം കൊയ് ത കമ്പനികൾ വേറെയില്ലെന്നാണ് ഫോബ് സ് മാഗസിൻ പറയുന്നത് . റിലയൻസ് വ്യവസായങ്ങളുടെ തലവനും ഭൂരിഭാഗം ഒാഹരി ഉടമയുമാണ് മുകേഷ് അംബാനി . ടെലികോം മേഖലയിൽ ജിയോയുടെ വരവാണ് മുകേഷിനെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിച്ചത് . ഫോബ് സ് പട്ടികയിൽ ഇന്ത്യൻ കുടുംബം മുന്നിൽ വരുന്നത് മൂന്നാം തവണയാണ് . പട്ടികയിൽ വിപ്രോ ഉടമ അസീം പ്രേംജിയുടെ കുടുംബം 11ാം സ് ഥാനത്തും ( 19.2 ബില്യൺ ഡോളർ ആസ് തി ) , ഹിന്ദുജ കുടുംബം ( 18.8 ബില്യൺ ) 12ാം സ് ഥാനത്തും മിത്തൽ കുടുംബം ( 17.2 ബില്യൺ ) 14ാം സ് ഥാനത്തും മിസ് ട്രി കുടുംബം ( 16.1 ബില്യൺ ) 16ാം സ് ഥാനത്തും ബിർല കുടുംബം ( 14.1 ബില്യൺ ) 19ാം സ് ഥാനത്തും എത്തിയ ഇന്ത്യൻ വ്യവസായ ഭീമൻമാരാണ് . ഗോദ് റെജ് കുടുംബം 20ഉം ബജാജ് കുടുംബം 26ഉം ജിൻഡാൽ കുടുംബം 32ഉം ബർമൻസ് കുടുംബം 35ഉം എയ് ച്ചർ മോ ട്ടോഴ് സ് ഗ്രൂപ്പ് 36ഉം ശ്രീ സിമൻറ് ഉടമകളായ ബംഗൂർ കുടുംബം 37ഉം സ് ഥാനങ്ങളിലുണ്ട് . 50 കുടുംബങ്ങളുടെ പട്ടികയാണ് ഫോബ് സ് പ്രസിദ്ധീകരിച്ചത് .
0
ബോളിവുഡ് താരം വിക്കി കൌശലിന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു . നവാഗതനായ ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം ഉറിയുടെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത് . സെർബിയിയിൽവച്ചായിരുന്നു ഷൂട്ടിങ്ങ് . ചിത്രത്തിലെ സംഘട്ടന രം ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത് . കൈയ്ക്ക് സാരമായി പരിക്കേറ്റ താരം മുംബൈയിലേക്ക് തിരിച്ചുവരുകയും വിദ ഗ്ധ ചികിത്സ നേടുകയും ചെയ്തു . താരത്തിന്റെ പരിക്കോടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് . 2016 സെപ്തംബർ 6ലെ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഉറി . ചിത്രത്തിൽ കമാഡർ ഇൻ ചീഫിന്റെ വേഷത്തിലാണ് വിക്കി എത്തുന്നത് . നെറ്റ്ഫ്ലിക്സ് പരമ്പര ലസ്റ്റ് സ്റ്റോറിസിലൂടെ പരിചിതനായ നടനാണ് വിക്കി കൌശൽ . സഞ്ജയ് ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സഞ്ജുവിലും വിക്കി കൌശൽ പ്രധാന വേഷത്തിലെത്തിയിരുന്നു . ചിത്രത്തിൽ യാമി ഗൌതം , പരേഷ് റാവൽ , കീർത്തി കുൽഹാരി , മോഹിത് റെയ്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .
1
ജി . എസ് . ടി അടിസ്ഥാനമാക്കി ബില്ലിങ് സോഫ്റ്റ്വെയർ പുതുക്കാത്തതിനാൽ സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളിൽ അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചു . കച്ചവടം മുടങ്ങിയതോടെ കഴിഞ്ഞ മൂന്നുദിവസം കൊണ്ട് നാലരക്കോടി രൂപയാണ് സപ്ലൈകോയുടെ നഷ്ടം . സപ്ലൈകോ , മാവേലി സ്റ്റോർ , പീപ്പിൾസ് ബസാർ , ഹൈപ്പർമാർക്കറ്റുകൾ അങ്ങനെ സംസ്ഥാനത്ത് 1400 വിതരണ കേന്ദ്രങ്ങളാണുള്ളത് . എം . ആർ . പിയിൽ നിന്നും നിശ്ചിത ശതമാനം വില കുറച്ചാണ് സപ്ലൈകോ വിതരണ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തിയിരുന്നത് . എന്നാൽ ജി . എസ് . ടിയിൽ ഓരോ ഉൽപ്പന്നത്തിനും വെവ്വേറെ നികുതി ആയതോടെ നിലവിലെ സ്റ്റോക്കിൽ പലതിനും എം . ആർ . പിയേക്കാൾ വില കൂടും . ചിലതിന് വില കുറയും . ഈ മാറ്റങ്ങളോടെ ബില്ലടിക്കാനുള്ള സോഫ്റ്റ്വെയർ പക്ഷേ സപ്ലൈകോ ഇതുവരെ തയ്യാറാക്കിയില്ല . ഇത് കാരണം സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളിലെ കച്ചവടം സ്തംഭിച്ചിരിക്കുകയാണ് . ശരാശരി ഒന്നര ലക്ഷം രൂപയാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നുള്ള പ്രതിദിന വിറ്റുവരവ് . കച്ചവടം നടക്കാതായതോടെ സവാള , പപ്പടം തുടങ്ങിയവ ചീഞ്ഞ് തുടങ്ങി . പരമാവധി മൂന്ന് ദിവസം കൊണ്ട് സോഫ്റ്റ്വെയർ പരിഷ്കരിക്കുമെന്നാണ് സപ്ലൈകോ അധികൃതരുടെ മറുപടി .
0
ഗൂഗിൾ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷൻ ' ' ഡ്യുവോ ' ' ശ്രദ്ധേയമാകുന്നതായി റിപ്പോർട്ട് . ഇറങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ മികച്ച ഡൌൺലോഡാണ് ഗൂഗിളിൻറെ ഈ പുതിയ ആപ്പിന് ലഭിക്കുന്നത് . ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് വീഡിയോ ചാറ്റ് , ഐഎംഒ എന്നിവയോട് കിടപിടിക്കുന്നതാണ് ഡ്യൂവോ എന്നാണ് ടെക് നിരീക്ഷകരുടെ തന്നെ വാദം . സ്മാർട്ട് ഫോണുകൾക്ക് മാത്രമായി ഇതാദ്യമായാണ് വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിൾ പുറത്തിറക്കുന്നത് . മൊബൈൽ നമ്പർ മാത്രമാണ് കോൾ ഗൂഗിൾ ഡ്യുവോ ചാറ്റ് ആരംഭിക്കാൻ വേണ്ടത് . ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകൾ ആപ്ലിക്കേഷൻ ഉപയോഗിക്കും . ഇതിന് പ്രത്യേകം അക്കൌണ്ട് ആവശ്യമില്ല . ഒറ്റ ടാപ്പിൽ വീഡിയോ കോളിംഗ് തുടങ്ങാം . ഗ്രൂപ്പ് ചാറ്റിംഗ് നടക്കില്ല , നേരിട്ടുള്ള വീഡിയോ കോളിംഗ് മാത്രമേ സാധിക്കു . നെറ്റ്വർക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ച് ആപ്പ് പ്രവർത്തിക്കും . കോൾ എടുക്കും മുമ്പ് ഫോണിൻറെ സ്ക്രീനിൽ മുഴുവനായി വീഡിയോ കാണാൻ സഹായിക്കുന്ന നോക്ക് നോക്ക് ഫീച്ചറും ഡ്യുവോയിലുണ്ട് . വളരെ വേഗം വീഡിയോ കോളിംഗ് ആരംഭിക്കാനാകും . വേഗംകുറഞ്ഞ നെറ്റ്വർക്കുകളിൽ പോലും തടസ്സമില്ലാതെ കോളിങ് നടത്താനും ഗൂഗിൾ ഡ്യുവോയ്ക്ക് കഴിയും . ബാൻഡ്വിഡ്ത് കുറയുമ്പോൾ വീഡിയോയുടെ റെസല്യൂഷൻ കുറച്ച് കോളിന് തടസ്സമുണ്ടാകാതെ നോക്കും . വീഡിയോ കോളിങ് തുടരുന്ന സമയത്ത് വൈഫൈ പരിധിയിൽ നിന്ന് ഡേറ്റാ നെറ്റ്വർക്കിലേക്ക് എത്തിയായും കോൾ തടസ്സപ്പെടില്ല . ആൻഡ്രോയ്ഡ് , ഐഒഎസ് പ്ലാറ്റപോമുകളിൽ ഗൂഗിൾ ഡ്യുവോ പ്രവർത്തിക്കും . സങ്കീർണതകളൊന്നുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് ആപ്ലിക്കേഷന്റെ രൂപകൽപ്പന . മൊബൈൽ വീഡിയോ ചാറ്റിംഗിലെ സങ്കീർണതകളും പരിമിതികളും ഒഴിവാക്കി ലളിതമാക്കുക എന്നതാണ് ഗൂഗിൾ ഡ്യുവോയുടെ ലക്ഷ്യം .
3
ഇഷ് ടതാരം സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണാനുള്ള രജുദാസ് റാത്തോഡി ൻറെ ആഗ്രഹം മാസ് റ്റർ ബ്ലാസ് റ്റർ സഫലമാക്കുന്നു . അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയിൽ മത്സരാർഥിയായി എത്തിയപ്പോൾ നടത്തിയ ആഗ്രഹ പ്രകടനത്തിനാണ് ഇന്ത്യയുടെ ഇതിഹാസതാരം ട്വിറ്ററിൽ മറുപടിയുമായി എത്തിയത് . രജുദാസിനെ അഭിനന്ദിച്ച സച്ചിൻ നമ്മൾ വൈകാതെ കണ്ടുമുട്ടുമെന്നും ട്വീറ്റ് ചെയ് തു . ക്രിക്കറ്റ് കാണാൻ തുടങ്ങിയതുമുതലുള്ള ആഗ്രഹമാണ് ബാറ്റിങ് ഇതിഹാസമായ സച്ചിനെ നേരിൽ കാണുകയെന്ന് രജുദാസ് ബച്ചനോട് പറഞ്ഞിരുന്നു . താൻ വലിയ സച്ചിൻ ആരാധകനാണെന്നും രജുദാസ് പറഞ്ഞിരുന്നു . ഇതിനുള്ള മറുപടിയായാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത് . 1996 മുതൽ ക്രിക്കറ്റ് കാണുന്നുവെന്നും അന്ന് മുതൽ സച്ചി ൻറെ ആരാധകനാണെന്നും സച്ചി ൻ 99 റൺസിൽ പുറത്തായാൽ അടുത്ത രണ്ട് ദിവസം താൻ ഹൃദയം തകർന്ന നിലയിലാകുമെന്നും രജുദാസ് കോൻ ബനേഗ ക്രോർപ്പതിയിൽ പറഞ്ഞിരുന്നു . സച്ചിൻ ബാറ്റ് ചെയ്യുന്ന സമയങ്ങളിൽ ത ൻറെ മകൾ കാർട്ടൂൺ കാണാൻ വന്ന് മത്സരം കാണുന്നതിന് തടസമാകുമായിരുന്നുവെന്ന് രജുദാസ് പറഞ്ഞിരുന്നു . പലപ്പോഴും ടി . വി റി േമാട്ടിന് വേണ്ടി മകളുമായി വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു . മത്സരം തുടങ്ങുന്നതി ൻറെ ഒരു മണിക്കൂർ മു മ്പെങ്കിലും ടി . വിക്ക് മുന്നിൽ ഇരിക്കും . എല്ലാ മത്സരത്തിന് മുമ്പും സച്ചിന് വേണ്ടി പ്രാർഥിക്കും . സച്ചിനാണ് ത ൻറെ സന്തോഷത്തിനും സങ്കടത്തിനും കാരണം രജുദാസ് സച്ചി നോടുള്ള ആരാധനയുടെ ആഴം മറച്ചുവെച്ചില്ല . അധ്യാപകനായ രജുദാസ് രാത്തോഡ് കോൻ ബനേഗാ ക്രോർപ്പതിയിൽ നിന്ന് സ്വയം വിടുന്നതിന് മുമ്പായി 25 ലക്ഷം രൂപ നേടിയിരുന്നു .
2
2018 ലോകകപ്പിൽ ബെൽജിയത്തിൻെ മിക്ക വിജയങ്ങളിൽ റൊമേലു ലുകാകുവിന്റെ പങ്ക് വലുതായിരുന്നു . ടൂർണമെന്റിൽ ഒന്നാകെ നാല് ഗോളും താരം നേടി . ഫിനിഷിങ്ങളിൽ കാണിക്കുക കൃത്യത കാരണം ലോകോത്തര സ്ട്രൈക്കർ എന്ന് ഫുട്ബോൾ വിശേഷിപ്പിക്കാറുണ്ട് . എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനോട് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽക്കുമ്പോൾ ലുകാകുവിന്റെ ഒരു ഗോൾ അവസരം വൈറലായിക്കൊണ്ടിരിക്കുകയാണ് . ഒഴിഞ്ഞ പോസ്റ്റായിട്ട് പോലും താരത്തിന് അത് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല . മാഞ്ചസ്റ്ററിന് മത്സരത്തിൽ ആദ്യമായി ലീഡ് നേടാനുള്ള അവസരമായിരുന്നത് . അവസരം നഷ്ടമാക്കിയതോടെ ലുകാകുവിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളും നിറഞ്ഞു . വീഡിയോ കാണാം . കൂടെ ട്രോളുകളും . .
2
കരയാതിരിക്കാൻ ദീർഘമായൊരു നിശ്വാസം പുറത്തേക്ക് വിട്ടുക്കൊണ്ടിരിക്കും . ലോകത്ത് സംസാരഭാഷ മാത്രമല്ല , ഫുട്ബോൾ എന്നൊരു ഭാഷകൂടിയുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ക്ലൈമാക്സ് . എന്റെയും നിന്റെയും ശരീരത്തിൽ നിന്ന് പൊടിയുന്ന വിയർപ്പിന് ഒരേ മണവും ഒരേ നിറവുമാമെന്ന് സക്കരിയ ആ ക്ലൈമാക്സ് രംഗത്തിലൂടെ വരച്ചിടുന്നു . സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഒരു സുഖമായിരുന്നു . ഫുട്ബോൾ കളി കഴിഞ്ഞ് കിണറ്റിൽ നിന്ന് പച്ചവെള്ളം കോരി കുടിക്കുന്ന സുഖം - സജീഷ് അറവങ്കര എഴുതുന്നു . സുഡാനി ഫ്രം നൈജീരിയ - ഒറ്റ ശ്വാസത്തിൽ പറഞ്ഞാൽ , നനഞ്ഞ കണ്ണ് തുടയ്ക്കാതെ നിങ്ങൾക്ക് തിയേറ്റർ വിടാൻ കഴിയില്ല . മലപ്പുറത്തെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രം . പൂർണമായും ഒരു ഫുട്ബോൾ സിനിമയെന്ന് പറയാൻ കഴിയില്ല ചിത്രത്തെ . എന്നാൻ , ഫുട്ബോൾ എന്ന ഭാഷയെ അല്ലെങ്കിൽ മാധ്യമത്തെ അതിമനോഹരമായി ഉപയോഗിച്ച ചിത്രമാണിത് . ലളിതമായ ഒരു വിഷയം നാടകീയത തെല്ലുമില്ലാതെ ഒരുക്കിയിരിക്കുന്നു . സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഓരോ സിനിമാപ്രേമിയും പറയും ഇതൊരു നവാഗതൻ സംവിധാനം ചെയ്ത ചിത്രമല്ലെന്ന് . കെഎൽ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്ത മുഹ്സിൻ പരാരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് . മുഹ്സിന്റെ ഒരു തകർപ്പൻ തിരിച്ചുവരവ് കൂടിയാണ് സുഡാനി ഫ്രം നൈജീരിയ . സൌബിൻ ഷാഹിറാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . മലപ്പുറത്ത് ഒരു സെവൻസ് ഫുട്ബോൾ ക്ലബിന്റെ മാനേജരായ മജീദ് എന്ന കഥാപാത്രമാണ് സൌബിന്റേത് . ഉമ്മയുടെ ഏക മകൻ . മജീദിന് മുന്നിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് . എന്നാൽ മജീദ് ആശ്വാസം കണ്ടെത്തുന്നത് ഫു്ടബോളിലൂടെയാണ് . ഒരു തനി മലപ്പുറത്തുകാരൻ . അവസരം കിട്ടിയാൽ ബാഴ്സലോണയേയും മെസി ആരാധകരേയും കളിയാക്കുന്ന ഒരു കട്ട റയൽ മാഡ്രിഡ് ആരാധകൻ . പന്താണ് അയാൾക്ക് മജീദിന് എല്ലാം . സ്വപ്നവും ജീവിതവും . ശൈലിയിലും സംസാരത്തിലും സൌബിൻ മജീദായി ജീവിച്ചു . വേഷപ്പകർച്ചയ്ക്ക് തന്നെ നൽകണം മുഴുവൻ മാർക്ക് . മജീദിന്റെ ടീമിൽ കളിക്കാൻ വരുന്ന നൈജീരിയക്കാരനാണ് സാമുവൽ അബിയോള റോബിൻസൺ . ഫുട്ബോൾ താരമായ സുഡു എന്ന കഥാപാത്രമാണ് സാമുവൽ അവതരിപ്പിക്കുന്നത് . എന്ന് മുതലാണ് സെവൻസ് ഗ്രൌണ്ടുകളിൽ ആഫ്രിക്കകാരെ കാണാൻ തുടങ്ങിയതെന്ന് അറിയില്ല . ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പഠനത്തിനായി വിദ്യാർത്ഥികൽ ഇന്ത്യയിലെത്താറുണ്ട് . മിക്കവരും ഫു്ടബോൾ അറിയാവുന്നവർ . കൂടാത്തതിന് മെയ്കരുത്തും . ഇവയെല്ലാം അവർക്ക് വിവിധ പ്രാദേശിക ഫുട്ബോൾ ക്ലബുകളിൽ സ്ഥാനം നേടിക്കൊടുക്കും . എന്നാൽ സാമുവൽ വരുന്നത് ഫുട്ബോൾ കളിക്കാൻ മാത്രമാണ് . മജീദിനേക്കാൾ ഇരട്ടി പ്രശ്നങ്ങൾ ആ നൈജീരിയക്കാരനുണ്ട് . അക്കഥ പറയുന്നതിനിടെ നൈജീരയുടെ സാമൂഹിക - സാമ്പത്തിക അവസ്ഥയും സുഡാനി ഫ്രം നൈജീരിയ ചർച്ച ചെയ്യുന്നു . സാമുവലും മുത്തശിയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണയാൾ . അവരുടെ രക്ഷകനായിട്ടാണ് സാമുവൽ ഇന്ത്യയിലേക്ക് വിമാനം കയറുന്നത് . എന്നാൽ ഒന്നോ രണ്ടോ മത്സരത്തിന് ശേഷം സാമുവേലിന് പരുക്കേൽക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം . ഇതിനിടെ മലപ്പുറത്തിന്റെ ഫുട്ബോൾ സംസ്കാരം മുഴുവൻ സിനിമയിൽ വരച്ചു കാണിക്കുന്നു . എടുത്ത് പറയേണ്ടത് മജീദിന്റെ ഉമ്മയായി ( ജമീല ) അഭിനയിച്ച സാവിത്രീ ശ്രീധരന്റേയും ബീയുമ്മയായി അഭിനയിച്ച സരസ ബാലുശേരിയുടേയും പ്രകടനമായിരുന്നു . ചിത്രത്തിൽ സൌബിൻ ചെയ്ത കഥാപാത്രത്തോളം അവർക്കും പ്രാധാന്യമുണ്ടായിരുന്നു . പൊട്ടിച്ചിരിക്കുന്നതും കണ്ണു നനയിപ്പിക്കുന്തതുമായ നിരവധി മുഹൂർത്തങ്ങൾ ഇരുവരും സിനിമയിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട് . സിനിമയിൽ ആദ്യമായാണ് ഇവരുടെ മുഖങ്ങൾ കാണുന്നത് . ആദ്യമായെങ്കിലും ഒരിക്കൽ പോലും മറക്കാത്ത മുഹൂർത്തത്തങ്ങളാണ് ഇരുവരും സമ്മാനിച്ചത് . ഇവർക്കൊപ്പം അനീഷ് ജി . മേനോൻ ( നിസാർ ) , ലുക്മാൻ ( രാജേഷ് ) , അഭിരാം ( കുഞ്ഞിപ്പ ) , നവാസ് വള്ളിക്കുന്ന് ( ലത്തീഫ് ) തുടങ്ങിയവും വേഷം ഗംഭീരമാക്കി . റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നായിരുന്നു സംഗീത സംവിധാനം . ഷഹബാസ് പാടിയ ഏതെണ്ടുടാ കാൽപ്പന്തല്ലാതേ . . എന്ന് തുടങ്ങുന്ന് സിനിമ ഇറങ്ങുന്നതിന് മുൻപെ ഹിറ്റായിരുന്നു . റെക്സ് വിജയൻ ഉൾപ്പടെ നാലു പേർ ചേർന്ന് നിർവ്വഹിച്ച പശ്ചാത്തലസംഗീതവും മികച്ച് നിന്നു . ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകൾ മലപ്പുറത്തിന്റെ ഗ്രാമീണതയും സെവൻസ് ഫുട്ബോൾ ഗ്രൌണ്ടിന്റെ മനോഹാരിതയും വരച്ചുവച്ചു . ആദ്യപകുതിയിൽ തന്നെ മലപ്പുറത്തിന്റെ ഫുട്ബോൾ സംസ്കാരം മുഴുവൻ വരച്ച് കാണിക്കുന്നുണ്ട് . ഒട്ടും മുഷിപ്പിക്കാതെ തന്നെ . ടീമിൽ കളിക്കുന്ന വിദേശികളുടെ ജീവിതം . ഒരു ക്ലബ് മാനേജർ അവരെ കൈകാര്യം ചെയ്യുന്ന രീതി . എല്ലാം ഓരോ പ്രേക്ഷന്റേയും ഹൃദയത്തിലേക്ക് ആഴ്ത്തിയിറക്കാൻ സംവിധായകൻ കഴിഞ്ഞു . വികാര നിർഭരയമായ രംഗങ്ങളാണ് രണ്ടാം പകുതിയിൽ . കരയാതിരിക്കാൻ ദീർഘമായൊരു നിശ്വാസം പുറത്തേക്ക് വിട്ടുക്കൊണ്ടിരിക്കും . ലോകത്ത് സംസാരഭാഷ മാത്രമല്ല , ഫുട്ബോൾ എന്നൊരു ഭാഷകൂടിയുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ക്ലൈമാക്സ് . എന്റെയും നിന്റെയും ശരീരത്തിൽ നിന്ന് പൊടിയുന്നു വിയർപ്പിന് ഒരേ മണവും ഒരേ നിറവുമാമെന്ന് സക്കരിയ ആ ക്ലൈമാക്സ് രംഗത്തിലൂടെ വരച്ചിടുന്നു .
1
തിലകനോട് താരസംഘടനയായ ' അമ്മ ' കാട്ടിയ അനീതിക്ക് പരിഹാരം കാണാമെന്ന മോഹൻലാലിന്റെ ഉറപ്പിനെത്തുടർന്നാണ് താൻ ' ഒടിയനി ' ൽ ഡബ്ബ് ചെയ്യാൻ തയ്യാറായതെന്ന് ഷമ്മി തിലകൻ . മോഹൻലാൽ നൽകിയ ഉറപ്പിന്റെ ഉപകാരസ്മരണയായിരുന്നു ' ഒടിയനി ' ലെ ഡബ്ബിംഗ് എന്നും തന്റെ ഭാഗം കഴിഞ്ഞുവെന്നും ഇനി എല്ലാം മോഹൻലാലിന്റെ കൈയിലാണെന്നും ഷമ്മി ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കുറിച്ചു . യുവനടൻ ധ്രുവനെ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടന്ന ചർച്ചയിലാണ് തിലകന് അവസരങ്ങൾ നിഷേധിക്കപ്പെട്ട കാര്യവും ചർച്ചാവിഷയമായത് . ' അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് , സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച് മാസം തോറും 5000 രൂപ കൈനീട്ടം ( പെൻഷൻ ) കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു . ഇവിടിങ്ങനാണ് ഭായ് . . . ' എന്നായിരുന്നു ധ്രുവന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള ഷമ്മി തിലകന്റെ പോസ്റ്റ് . അതിന് താഴെ തിലകനെ പുറത്താക്കിയ വിഷയം ചർച്ചയായപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ . . ' എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാൾ സ്നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ് . അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം . അതുതന്നെയാണ് എന്റെ പ്രതീക്ഷയും . വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല . എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം . അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18 ലെ മീറ്റിംഗിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു . തുടർന്ന് അദ്ദേഹത്തിന്റെ താൽപര്യാർത്ഥം ഞാൻ അദ്ദേഹത്തിന്റെ ' ഒടിയൻ ' സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും ( ക്ലൈമാക്സ് ഒഴികെ ) മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ് . അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടെന്നുവെച്ച് ശ്രീ . ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18 - ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന്റെ ഉപകാരസ്മരണ മാത്രമാകുന്നു . എന്റെ ഭാഗം കഴിഞ്ഞു . . ! ഇനി ലാലേട്ടന്റെ കയ്യിലാണ് . . . അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം . . . . ! '
1
രാജ്യത്തെ പ്രധാന നോൺ മെട്രോ നഗരങ്ങളിലെ യൂബർ ടാക്സി നിരക്കുകളിൽ 22 ശതമാനം വരെ കുറവ് വരുത്തി . ഇന്ത്യയിലെ പത്തോളം പ്രമുഖ നഗരങ്ങളിലാണ് കുറവു വരുത്തിയിരിക്കുന്നത് . നാഗ്പൂർ , ഇൻഡോർ എന്നിവിടങ്ങളിൽ ഒമ്പത് ശതമാനമാണ് നിരക്കു കുറച്ചിരിക്കുന്നത് . യൂബറിന്റെ പുതിയ തീരുമാനം പ്രാദേശിക ടാക്സികളിൽ നിന്നുള്ള മത്സരത്തിനു കൂടിയാണ് വഴിവെക്കുക . എന്നാൽ നിരക്കു കുറവു വരുത്തുന്നത് സേവനം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനിടയാക്കുമെന്നും , കുറഞ്ഞ ചിലവിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്കുന്നതിന് ഉപകരിക്കുമെന്ന് യൂബർ കമ്പനി ബ്ലോഗിലൂടെ വ്യക്തമാക്കി . കിലോമീറ്ററിന് അഞ്ച് രൂപയാണ് വിസാഗ് , നാഗ്പൂർ , ഇൻഡോർ , അഹമ്മദാബാദ് തുടങ്ങഇയ നഗരങ്ങളിലെ പുതിയ നിരക്ക് . പൂനെ , അജ്മീർ , മംഗലൂരു എന്നീ നഗരങ്ങളിലെ നിരക്കിലും വ്യത്യാസമുണ്ട് . കൂടുതൽ ജോലി ചെയ്യുമ്പോൾ ഡ്രൈവർമാരുടെ വൈദഗ്ദ്ധ്യം കൂടും . വെറുതെ കളയുന്ന സമയത്തിന് കുറവ് വരുമെന്നും യൂബർ കൂട്ടിചേർത്തു . ബെംഗലൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒല കമ്പനിയുടെ വാഹനമായ ' മൈക്രോ ' ഒരു കിലോമീറ്ററിന് ആറു രൂപ എന്ന നിരക്കിൽ സേവനം നൽകിയിരുന്നു . രാജ്യത്തെ പതിമൂന്ന് പ്രധാന നഗരങ്ങളിൽ ' മൈക്രോ ' സേവനം നൽകുന്നുണ്ട് . യൂബറിനെ കടത്തിവെട്ടാൻ തങ്ങൾക്ക് ആകുമെന്ന് ഒല അവകാശപെട്ടു .
0
ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 10 നടൻമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ടുപേർ . ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറുമാണ് പ്രതിഫലക്കാര്യത്തിൽ ലോകത്തിൽ തന്നെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ . ഫോബ്സ് മാഗസിൻ പുറത്തുവിട്ട പട്ടികയിൽ കിംഗ് ഖാൻ എട്ടാമതും അക്ഷയ് കുമാർ പത്താമതുമാണ് . ഫോബ്സിന്റെ കണക്കുകളനുസരിച്ച് 3.3 കോടി ഡോളറാണ് കഴിഞ്ഞവർഷം ഷാരൂഖിന്റെ വരുമാനം . കഴിഞ്ഞ വർഷം ഒന്നാമതായിരുന്ന റോബർട്ട് ഡൌണി ജൂനിയറാണ് ഷാരൂഖിനൊപ്പം പട്ടികയിൽ എട്ടാം സ്ഥാനം പങ്കിടുന്നത് . ഡ്വയിൻ ജോൺസണാണ് പ്രതിഫലക്കാര്യത്തിൽ മുമ്പൻ . ഏകദേശം ആറര കോടി ഡോളറാണ് ജോൺസന്റെ പോയവർഷത്തെ സമ്പാദ്യം . ബ്രാഡ് പിറ്റിനൊപ്പം പട്ടികയിൽ പത്താം സ്ഥാനത്തുള്ള അക്ഷയ് കുമാറിന്റെ പോയവർഷത്തെ സമ്പാദ്യം 3.1 കോടി ഡോളറാണ് . സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്താണ് പട്ടിക പുറത്തുവിട്ടത് . വിൻ ഡീസൽ , ജോണി ഡെപ്പ് , മാറ്റ് ഡാമോൺ , ബെൻ അഫ്ലെക്ക് എന്നിവരും ആദ്യ പത്തിലുണ്ട് . 6 . 1 കോടി ഡോളർ വരുമാനമുള്ള ജാക്കി ചാനാണ് ഷാരൂഖിനും അക്ഷയ്ക്കും പുറമെ ആദ്യ പത്തിലുള്ള മറ്റൊരു ഏഷ്യൻ താരം . ആദ്യ 20 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് സൽമാൻ ഖാനും അമിതാഭ് ബച്ചനും ഉണ്ട് .
1
നിഷ എന്ന രണ്ടു വയസ്സുകാരിയെ ദത്തെടുക്കാൻ സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും കാണിച്ച മനസ്സിനെ ബോളിവുഡ് മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് . ട്വിറ്ററിലും ഫെയ്സ്ബുക്കിലും താരങ്ങളുടെ ആരാധകരും ആശംസകളുമായി എത്തി . പെൺകുഞ്ഞിനെ ദത്തെടുത്ത സണ്ണിയെയും ഡാനിയേലിനെയും ഓർത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു വിവേക് ഒബ്രോയ് ഫെയ്സ്ബുക്കിൽ കുറിച്ചത് . നിങ്ങൾ ചെയ്തത് നല്ല പ്രവർത്തിയാണെന്നും മൂന്നു പേരും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും താരങ്ങൾ കുറിച്ചു . റിതേഷ് ദേശ്മുഖ് , വീർ ദാസ് , രാഹുൽ ദോലാകിയ , ഇഷ ഗുപ്ത എന്നിവരും ട്വീറ്റ് ചെയ്തു . എല്ലാവർക്കും സണ്ണി നന്ദിയും പറഞ്ഞു . മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള രണ്ടു വയസ്സുകാരി നിഷയെയാണ് ദത്തെടുത്തത് . രണ്ടു വർഷം മുൻപാണ് ദത്തെടുക്കാനുള്ള തീരുമാനത്തിൽ എത്തിയത് . സിനിമയും , ടെലിവിഷൻ പരിപാടികളുമായി തിരക്കിലാണെങ്കിലും നിഷയ്ക്കു വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്നും സണ്ണി പറഞ്ഞു . ഇപ്പോൾ അവൾക്ക് മറാത്തി മാത്രമേ അറിയൂ ഞങ്ങളുടെ സംസാരത്തിലേയ്ക്കെത്താൻ പഠിപ്പിക്കുന്നുണ്ട് . ഈ പ്രായത്തിൽ അത് അവൾക്ക് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത് . ഇനി മുതൽ അവളുടെ പേര് നിഷ കൌർ വെബർ എന്നാകുമെന്നും സണ്ണി പറഞ്ഞു .
1
വിവോയുടെ വൈ93 ഇന്ത്യൻ വിപണിയിൽ . ചൈനയിൽ കഴിഞ്ഞ മാസം ഇറങ്ങിയ ഫോൺ ഹീലിയോ പി22 എസ്ഒസി പ്രോസ്സസറുമായാണ് എത്തുന്നത് . ഈ ഫോണിന് ഇന്ത്യൻ വിപണിയിലെ വില 13,999 രൂപയായിരിക്കും . ബ്ലാക്ക് , പർപ്പിൾ കളർ ഓപ്ഷനിലാണ് വൈ93 എത്തുന്നത് . ഡ്യൂവൽ സിം ഫോണായ വൈ93യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 8.1 ഓറീയോ ആണ് . ഇതിൽ വിവോയുടെ ഫൺടെച്ച് ഒഎസ് 4.5 കസ്റ്റമറേഷനും ലഭിക്കും . മീഡിയ ടെക്ക് ഹീലിയോ പി22 ആണ് ഇതിലെ ചിപ്പ് . 4ജിബിയാണ് ഫോണിൻറെ റാം ശേഷി . 32 ജിബിയാണ് ഫോണിൻറെ ഇൻബിൽഡ് മെമ്മറി . എന്നാൽ ചൈനയിൽ ഇറങ്ങിയ വൈ93ക്ക് 64 ജിബിയാണ് ഇൻ ബിൽഡ് മെമ്മറി ശേഷി . പിന്നിൽ ഇരട്ട ക്യാമറയുള്ള ഫോണിൻറെ പ്രഥമ സെൻസർ 13 - എംപിയാണ് . രണ്ടാമത്തെ സെൻസർ 2 എംപി . മുന്നിലെ സെൽഫി ക്യാമറ 8 എംപിയാണ് .
3
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ വിജയമന്ത്രങ്ങളുമായി കോച്ച് അനിൽ കുംബ്ലെ . പുതിയ കോച്ചായി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ ടീമംഗങ്ങളെ കോർത്തിണക്കിയ സംഗീത വിരുന്നുമായാണ് കുംബ്ലെ ടീമിനെ ഉഷാറാക്കാനെത്തിയത് . ഇതിന്റെ ഭാഗമായി നടിയും സംഗീതജ്ഞയുമായ വസുന്ധരാ ദാസിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറി . ഞായറാഴ്ച നടന്ന പരിപാടയിൽ ധോണിയും കൊഹ്ലിയും ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ വിവിധ സംഗീതോപകരണങ്ങൾ വായിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു . ടീം അംഗങ്ങൾ ഡ്രം സെറ്റുകളുമായി അണിനിരന്ന പരിപാടിക്ക് ഡ്രം സർക്കിൾ എന്നാണ് പേരിട്ടിരുന്നത് . വസുന്ധരയുടെ ട്രൂപ്പായ ഡ്രംജാം അംഗങ്ങളും താരങ്ങൾക്കൊപ്പം അണിനിരന്നു . ഹേ റാം , മൺസൂൺ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയും ഗായികയുമാണ് വസുന്ധര . ടീം ഇന്ത്യയിലെ ഐക്യം ദൃഢമാക്കുന്നതിന്റെ ഭാഗമായി സംഗീതവിരുന്നുകൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് അനിൽ കുംബ്ലെ വിഭാവനം ചെയ്തിരിക്കുന്നത് . അംഗങ്ങളെ ചെറുവിഭാഗങ്ങളായി തിരിച്ച് സീനിയർ താരങ്ങളുടെ നേതൃത്വത്തിൽ അനുഭവവിവരണ ക്ലാസ്സുകളും ആസൂത്രണം ചെയ്തിട്ടുണ്ട് .
2
ലിയോണൽ മെസിയെ കുറിച്ചുള്ള ആധിയിലാണ് അർജന്റീന ദേശീയ ടീം . സൂപ്പർ താരത്തിനേറ്റ ഹാംസ്ട്രിങ് ഇഞ്ചുറി കാര്യമാക്കാതെ ബാഴ്സലോണ തുടർച്ചയായി കളിപ്പിക്കുന്നതാണ് അർജന്റീന കോച്ച് ജോർജ് സാംപോളിയെ വിഷമിപ്പിക്കുന്നത് . ലോകകപ്പ് അടുത്തെത്തി നിൽക്കെ താരത്തിന് വിശ്രമം നൽകണമെന്നാണ് ദേശീയ അർജന്റീനയുടെ ആവശ്യം . പരുക്ക് കാരണം ഇറ്റലി , സ്പെയ്ൻ എന്നിവർക്കെതിരേ സൌഹൃദ മത്സരത്തിൽ മെസി കളിച്ചിരുന്നില്ല . പിന്നാലെ ലാ ലിഗയിൽ വലൻസിയക്കെതിരേ പകരക്കാരനായിട്ടാണ് കളിച്ചത് . യുവേഫ ചാംപ്യൻസ് ലീഗിൽ റോമയ്ക്കെതിരേ കളിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല . ഇരുപാദങ്ങളിലും ഗോളൊന്നും നേടൻ മെസിക്ക് സാധിച്ചില്ല . രണ്ടാം പാദത്തിൽ തോറ്റതോടെ ബാഴ്സലോണയ്ക്ക് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു . പരുക്ക് പൂർണമായും മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മെസിയുടെ പ്രകടനം .
2
ക്രിക്കറ്റ് മെെതാനങ്ങൾ പലപ്പോഴും പല അമളികൾക്കും സാക്ഷ്യം വഹിക്കാറുണ്ട് . എന്നാൽ , ഇന്ത്യൻ താരം അജിങ്ക്യ രഹാനെയ്ക്ക് സംഭവിച്ച ഈ അബദ്ധം കണ്ടാൽ ആരും ചിരിച്ചു പോകും . ദിയോദർ ട്രോഫിയിലാണ് സംഭവം അരങ്ങേറിയത് . ഇന്ത്യ സിയും ഇന്ത്യ ബിയും തമ്മിൽ ദില്ലി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ് . ശുബ്മാൻ ഗിൽ ആണ് രഹാനെയ്ക്കൊപ്പം ക്രീസിൽ . 96 റൺസിൽ എത്തി നിൽക്കുമ്പോൾ രഹാനെ മായങ്ക് മാർക്കണ്ഡയെ മിഡ് ഓണിലേക്ക് തട്ടി ഒരു ഡബിൾ സ്വന്തമാക്കി . സ്റ്റേഡിയത്തിലെ സ്കോർ ബോർഡിൽ രഹാനെ മൂന്നക്കം കടന്നതായി കാണിച്ചതോടെ രഹാനെ ബാറ്റ് ഉയർത്തി വീശി സന്തോഷം പ്രകടിപ്പിച്ചു . എന്നാൽ , അപ്പോഴും രഹാനെയുടെ പേരിൽ 97 റൺസ് മാത്രമാണ് കുറിക്കപ്പെട്ടിരുന്നത് . രഹാനെ ബാറ്റ് ഉയർത്തിയതോടെ ഡ്രസിംഗ് റൂമിലിരുന്ന സഹതാരം സുരേഷ് റെയ്ന എഴുന്നേറ്റ് നിന്ന് മൂന്ന് റൺസ് കൂടെ ശതകത്തിലേക്ക് ഉണ്ടെന്ന് ആംഗ്യം കാണിക്കുന്നുമുണ്ട് . എന്നാൽ , സ്കോർ ബോർഡ് കെെകാര്യം ചെയ്യുന്നയാൾക്ക് സംഭവിച്ച തെറ്റ് രഹാനയ്ക്ക് വലിയ പണിയാണ് കൊടുത്തത് . പക്ഷേ , അതിന് ശേഷം രഹാനെ സെഞ്ച്വറിയുടെ കടന്ന് മുന്നേറി . 144 റൺസെടുത്ത താരത്തിൻറെ മികവിൽ ഇന്ത്യ സി 352 റൺസാണ് ആണ് പടുത്തുയർത്തിയത് . 29 റൺസിനെ ഇന്ത്യ ബി ടീമിനെ തോൽപ്പിച്ച് ദിയോദർ ട്രോഫി സ്വന്തമാക്കുകയും ചെയ്തു .
2
അസൂസ് സെൻഫോൺ 3 സ്മാർട്ട് ഫോണുകൾ ഇന്ത്യയിലും എത്തുന്നു . സെൻഫോൺ 3 സീരിസിൽ മൂന്ന് ഫോണുകളാണ് ഉള്ളത് . സെൻഫോൺ 3 , സെൻഫോൺ 3 അൾട്രാ , സെൻഫോൺ 3 ഡീലക്സ് എന്നിവയാണ് ഫോണുകൾ . സെൻഫോൺ 3 ഡീലക്സിന് 33,590 രൂപയും സെൻഫോൺ 3 യ്ക്ക് 16,752 രൂപയും സെൻഫോൺ 3 അൾട്രയ്ക്ക് 32,217 രൂപയുമാകും ഏകദേശ വില . സെൻഫോൺ 3 ഡീലക്സ് 5.7 ഇഞ്ച് ഫുൾ എച്ച് . ഡി സൂപ്പർ അമോലോഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത് . ബി റാമും 256 ജി . ബി ഇന്റേർണൽ മെമ്മറിയുമായാണ് ഫോൺ എത്തുന്നത് . 4 കെ വീഡിയോ റെക്കോർഡിങ്ങ് സംവിധാനത്തോട് കൂടിയ 23 മെഗാപിക്സൽ മുൻ ക്യാമറയാണ് ഫോണിനുള്ളത് . ടൈപ്പ് സി യു . എസ് . ബി ചാർജറുള്ള ഫോണിൻറെ ബാറ്ററി 3,000 എംഎഎച്ച് ആണ് . സെൻഫോൺ 3 സ്മാർട്ട്ഫോണിലേക്ക് വരുമ്പോൾ വരുമ്പോൾ 5.5 ഇഞ്ച് സൂപ്പർ ഐപിഎസ് പ്ലസ് ഡിസ്പ്ലേയാണുള്ളത് . രണ്ട് വിഭാഗങ്ങളാണ് ഫോണിനുള്ളത് . 3 ജിബി റാമും 32 ജിബി ഇന്റേർണൽ സ്റ്റോറേജുമുള്ള ഒരു വിഭാഗവും 4 ജി . ബി റാമും 64 ജിബി ഇന്റേർണൽ മെമ്മറിയുമുള്ള മറ്റൊരു വിഭാഗവും . 16 മെഗാപിക്സൽ റിയർ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യമറയുമാണ് ഫോണിനുള്ളത് . ഒക്ടാകോർ സ്നാപ്ഡ്രാഗൺ 625 പ്രോസസറിലാണ് ഫോൺ എത്തുന്നത് . ഫിംഗൾ പ്രിന്റ് സ്കാനറും സവിശേഷതയാണ് . സെൻഫോൺ 3 അൾട്രയ്ക്ക് 6.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളത് . സ്നാപ്ഡ്രാഗൺ 652 പ്രോസസറാണ് ഫോണിനുള്ളത് . ബി , നാല് ജി . ബി റാമിലും ഫോൺ എത്തുന്നുണ്ട് . മൂന്ന് സ്റ്റോറേജ് സംവിധാനത്തിൽ ഫോൺ എത്തുന്നുണ്ട് . ബിയും 128 ജി . ബിയും . 23 മെഗാപിക്സൽ റിയർ ക്യാമറയുമായാണ് ഫോൺ എത്തുന്നത് . ഫിംഗൾ പ്രിന്റ് സെൻസറും 4,600 എം . എഎച്ച് ബാറ്റിയും ഫോണിനുണ്ട് .
3
വിംബിൾഡണിലെ പ്രായം കൂടിയ കിരീട ജേതാവെന്ന നേട്ടം വീനസിനെ കൈയൊഴിഞ്ഞു . വനിതാ സിംഗിൾസ് ഫൈനലിൽ വീനസിനെ കീഴടക്കി സ്പാനിഷ് താരം ഗാർബൈൻ മുഗുരുസ കിരീടം ചൂടി . നേരിട്ടുള്ള സെറ്റുകളിലായിരുന്നു മുഗുരുസയുടെ കീരിടനേട്ടം . സ്കോർ 7 - 5,6 - 0 . ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ആദ്യ സെറ്റിൽ കണ്ടതെങ്കിൽ രണ്ടാം സെറ്റിൽ വീനസിനെ തീർത്തും നിഷ്പ്രഭമാക്കിയാണ് മുഗുരുസയുടെ കിരീട നേട്ടം . മുഗുരുസയുടെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത് . 2016ൽ ഫ്രഞ്ച് ഓപ്പണിലും 23കാരിയായ മുഗുരുസ കിരീടം നേടിയിരുന്നു . 2015ലെ വിംബിൾഡൺ ഫൈനലിൽ വീനസിന്റെ സഹോദരി സെറിനയുടെ മികവിന് മുന്നിൽ തലകുനിക്കേണ്ടിവന്ന മുഗുരുസയ്ക്ക് ഈ വിജയം മധുരപ്രതികാരം കൂടിയായി . ഓപ്പൺ യുഗത്തിൽ ഏറ്റവും പ്രായം കൂടിയ വിംബിൾഡൺ ജേതാവെന്ന നേട്ടമാണ് 37കാരിയായ വീനസിന് കൈയകലത്തിൽ നഷ്ടമായത് . തോറ്റെങ്കിലും ഏറ്റവും പ്രായം കൂടി വിംബിൾഡൺ ഫൈനലിസ്റ്റ് എന്ന നേട്ടം വീനസിന് സ്വന്തമായി . വീനസിന്റെ കളി കണ്ടുവളർന്ന തനിക്ക് അവരുമായി ഫൈനൽ കളിക്കാനായത് അവിശ്വസനീയ അനുഭവമാണെന്ന് കീരിടം ഏറ്റുവാങ്ങിയശേഷം മുഗുരുസ പറഞ്ഞു .
2
കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റെയിൻലസ് സ്റ്റീൽ വ്യവസായം . സ്റ്റൈൻലെസ് സ്റ്റീലിന്റെയും ഫെറോ നിക്കലിന്റേയും ഇറക്കുമതി ചുങ്കം നീക്കാനാണ് സ്റ്റെയിൻലസ് സ്റ്റീൽ വ്യവസായത്തിന്റെ ആവശ്യം . ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷനാണ് അസംസ്കൃ വസ്തുുക്കളുട ഇറക്കുമതി ചുങ്കം നീക്കം ചെയ്യാനുള്ള നിർദേശം മുന്നോട്ടുവച്ചിട്ടുള്ളത് . സർക്കാർ കഴിഞ്ഞ ബജറ്റിൽ നിക്കലിന്റെ ഇറക്കുമതി തീരുവയാണ് നീക്കം ചെയ്തത് . എന്നാൽ സ്റ്റീൽ വ്യവസായത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ഫെറോ നിക്കലാണ് . അതിനാൽ നിക്കലിന്റെ ഇറക്കുമതി തീരൂവ നീക്കം ചെയ്തത് സ്റ്റീൽ വ്യവസായത്തിന് ഗുണം ചെയ്യുന്നില്ലെന്നും ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു . അതിനാൽ നിക്കലിന് നൽകിയ ഇളവ് ഫെറോ നിക്കലിന് കൂടി പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യം . നിലവിൽ ഫെറോ നീക്കലിന്റെ ഇറക്കുമതി ചുങ്കം 2.5 ശതമാനമാണ് . ഇന്ത്യയ്ക്ക് നിക്കൽ ശേഖരമില്ലാത്തതിനാൽ രാജ്യത്തെ സ്റ്റീൽ വ്യവസായത്തിന് ആവശ്യമായ നിക്കൽ ഇറക്കുമതി ചെയ്യാതെ മറ്റ് മാർഗ്ഗങ്ങളില്ല . ഇലക്ട്രിക് ഫർണസുകൾ വഴി സ്റ്റീൽ ഉൽപ്പാദനം ആരംഭിച്ചതോടെ നിക്കലും ക്രോമുമാണ് സ്റ്റൈൻലെസ് സ്റ്റീൽ സ്ക്രാപ്പിന്റെ പ്രധാന അസംസ്കൃത വസ്തുുക്കൾ . സക്രാപ്പും രാജ്യത്ത് ലഭ്യമല്ലാത്തതിനാൽ ഇതും ഇറക്കുമതി ചെയ്താണ് സ്റ്റീൽ വ്യവസായത്തിൽ ഉപയോഗിക്കുന്നത് . അതിനാൽ സ്ക്രാപ്പിന്റെ കസ്റ്റംസ് തീരുവ 2 - 5 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കാനുള്ള നിർദേശവും ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ ബജറ്റിന് മുമ്പായി മുന്നോട്ടുവയ്ക്കുന്നുണ്ട് . സർക്കാർ മറ്റ് രാജ്യങ്ങളുമായി പുതിയ വ്യാപാര ബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ ഇന്ത്യൻ സ്റ്റൈൻലെസ് വ്യവസായ രംഗത്തെ മത്സരം അതേപടി നിലനിർത്തേണ്ടതുണ്ടെന്നും അതിനാൽ ഫെറോ നീക്കലിന്റേയും സ്റ്റൈൻലെസ് സ്റ്റീൽ സ്ക്രാപ്പിന്റെയും ഇറക്കുമതി തീരുവ നീക്കം ചെയ്യാനുമാണ് ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ ധനകാര്യമന്ത്രാലയത്തിന് മുമ്പിൽ വയ്ക്കുന്ന നിർദേശമെന്നും ഇന്ത്യൻ സ്റ്റൈൻലെസ് സ്റ്റീൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെകെ പഹുജ ചൂണ്ടിക്കാണിക്കുന്നു . ഫെബ്രുവരി ഒന്നിന് എൻഡിഎ സർക്കാർ ധനകാര്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ നിർദേശങ്ങൾ .
0
ചൊ വ്വാ ഴ് ച 36 പൈ സ കൂ ടി ഇ ടി ഞ്ഞ് 71.57ലേ ക്കാണ് രൂപയുടെ മൂല്യം താഴ്ന്നത് . ച രി ത്ര ത്തി ലെ ഏ റ്റ വും വ ലി യ വീ ഴ് ച യാ ണ് രൂ പ ക്കു ണ്ടാ യി രി ക്കു ന്ന ത് . അ ന്താ രാ ഷ് ട്ര വാ ണി ജ്യ ത ർ ക്ക ങ്ങ ളു യ ർ ത്തു ന്ന ആ ശ ങ്ക യും ക്രൂ ഡ് ഓയി ൽ വി ല വ ർ ധ ന യു മാ ണ് ഇ ന്ത്യ ൻ നാ ണ യ ത്തി നെ തി രെ ഡോ ള ർ ശ ക്തി യാ ർ ജി ക്കാ ൻ കാ ര ണം . അ തി നി ടെ , രൂ പ യു ടെ മൂ ല്യം ഇ നി യും ഇ ടി യു മെ ന്ന് രാ ജ്യ ത്തെ ഏ റ്റ വും വ ലി യ പൊ തു മേ ഖ ല ബാ ങ്കാ യ എ സ് . ബി . ഐ ചൊ വ്വാ ഴ് ച പു റ ത്തി റ ക്കി യ റി പ്പോ ർ ട്ടി ൽ വ്യ ക്ത മാ ക്കി . ഇ ത്ത രം സാ ഹ ച ര്യ ത്തി ൽ പ തി വാ യി ചെ യ്യു ന്ന തു പോ ലെ പ ലി ശ നി ര ക്ക് കൂ ട്ടി മൂ ല്യ ത്ത ക ർ ച്ച പി ടി ച്ചു നി ർ ത്താ നാ യി രി ക്കും ആർബിഐ ശ്ര മി ക്കു ക യെ ന്നും ബാ ങ്കി ൻറെ റി പ്പോ ർ ട്ടി ൽ പ റ യു ന്നു . നി ല വി ൽ എ ണ്ണ ഇ റ ക്കു മ തി ക്ക് കൂ ടു ത ൽ പ ണം വേ ണ്ടി വ രു ന്ന ത് രാ ജ്യ ത്തെ ക റ ൻറ് അ ക്കൌ ണ്ട് ക മ്മി യി ലും വ ർ ധ ന യു ണ്ടാ ക്കും . മ റ്റ് എ ല്ലാ ഇ റ ക്കു മ തി ക്കും സാ ധാ ര ണ യി ൽ ക വി ഞ്ഞ പ ണം ചെ ല വി ടേ ണ്ടി വ രു ന്ന തും രൂ പ യെ സ മ്മ ർ ദ ത്തി ലാ ക്കു ന്ന ഘ ട ക മാ ണ് . അ തേ സ മ യം , രൂ പ യു ടെ ത ക ർ ച്ച ക്ക് കാ ര ണം സ ർ ക്കാ ർ നി യ ന്ത്ര ണ ത്തി ല ല്ലാ ത്ത അ ന്താ രാ ഷ് ട്ര ഘ ട ക ങ്ങ ളാ യ തി നാ ൽ സ ർ ക്കാ റി ന് കാ ര്യ മാ യൊന്നു ചെ യ്യാ ൻ സാ ധി ക്കി ല്ലെ ന്ന് ധ ന മ ന്ത്രാ ല യ ത്തി ലെ പേ ര് വെ ളി പ്പെ ടു ത്താ ത്ത ഉ ദ്യോ ഗ സ് ഥ ൻ പ റ ഞ്ഞു . ധ ന ക്ക മ്മി 3.3 ശ ത മാ ന മെ ന്ന ത് ഭേ ദി ച്ചാ ൽ ആ ശ ങ്ക ജ ന ക മാ യ സാ ഹ ച ര്യ മു ണ്ടാ കു മെ ന്ന് ക ഴി ഞ്ഞ യാ ഴ് ച ക്രെ ഡി റ്റ് റേ റ്റി ങ് ഏ ജ ൻ സി യാ യ മൂ ഡീ സ് ഇ ൻ വെ സ് റ്റേ ഴ് സ് മു ന്ന റി യി പ്പ് ന ൽ കി യി ട്ടു ണ്ട് .
0
എണ്ണവില വില ഇടിയുന്ന സാഹചര്യത്തിൽ ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താൻ വിയന്നയിൽ നടന്ന ഒപെക് യോഗത്തിൽ ഏകദേശ ധാരണയായി . 2019 മുതൽ പ്രതിദിനം 10 ലക്ഷം ബാരൽ എന്ന തോതിൽ ഉൽപാദനം കുറയ്ക്കാനാണ് നീക്കം . റഷ്യ ഉൾപ്പടെയുളള ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളുമായി ഇന്ന് നടക്കുന്ന വിശദ ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക . വിയന്നയിലുണ്ടായിരുന്ന റഷ്യൻ ഊർജ്ജ മന്ത്രി അലക്സാണ്ടർ നൊവാക് വിഷയത്തിൽ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി കൂടിയാലോചനകൾ നടത്താൻ റഷ്യയിലേക്ക് മടങ്ങി . ഒപെക് രാജ്യങ്ങളുമായി റഷ്യ ഇന്ന് വീണ്ടും ചർച്ചകൾ നടത്തും . റഷ്യ സമ്മതിച്ചാൽ ഉൽപാദന നിയന്ത്രണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ . ഉൽപാദനം കുറയ്ക്കാൻ ഒപെക് ഏകദേശ ധാരണയിൽ എത്തിയതോടെ ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു . എണ്ണവില വീണ്ടും ബാരലിന് 60 ഡോളറിൽ എത്തി . ഒപെക് ഉൽപാദനം വെട്ടിച്ചുരുക്കിയാൽ ഇന്ത്യ അടക്കമുളള ആകെ ഉപയോഗത്തിൻറെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഭീഷണിയാകും .
0
പൊതു ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽവരും . സേവന നികുതിക്കു പുറമേ കൃഷി കല്യാൺ സെസ് കൂടി ഇന്നു മുതൽ നൽകേണ്ടിവരും . ബാങ്കിങ് , മൊബൈൽ , ഇൻഷ്വറൻസ് മേഖലകളെ ബാധിക്കുന്നതാണു പുതിയ നികുതി നിർദേശം . കാർഷിക മേഖലയിൽ പുനരുജ്ജീവന പദ്ധതികൾ നടപ്പാക്കുന്നതിനും കർഷക ക്ഷേമത്തിനും പണം കണ്ടെത്തുന്നതിനാണു കൃഷി കല്യാൺ സെസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് . നിലവിൽ സേവന നികുതി ഏർപ്പെടുത്തുന്ന എല്ലാ മേഖലയിലും പുതിയ നികുതി ബാധകമാകും . ഇതോടെ ജീവിതച്ചെലവു കൂടും . ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന ധന സംബന്ധമായ സേവനങ്ങൾക്ക് അധിക ഫീസ് നൽകണം . എയർകണ്ടീഷൻ ചെയ്ത ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്നതിനും ട്രെയിൻ , വിമാന യാത്രകൾക്കും ചെലവേറും . മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ടെലികോം സേവനങ്ങൾക്കുള്ള വിലയും വർധിക്കും . ഓഹരി ഇടപാടുകൾക്കും ബ്യൂട്ടി പാർലർ , ഡ്രൈ ക്ലീനിങ് സേവനത്തിനും ചെലവു കൂടും . പത്തു ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് ഇനി മുതൽ ഒരു ശതമാനം ആഢംബര നികുതിയും നൽകണം . കാറുകളുടെ എക്സ്ഷോറൂം വിലയ്ക്കൊപ്പമായിരിക്കും നികുതി ഏർപ്പെടുത്തുക . നേരത്തെ 12.36 ശതമാനമായിരുന്ന സേവന നികുതി 2015ലാണു 14 ശതമാനമായി ഉയർത്തിത് . കഴിഞ്ഞ നവംബറിൽ ഏർപ്പെടുത്തിയ സ്വച്ഛ് ഭാരത് സെസിനു പുറമേ കൃഷി കല്യാൺ സെസ് കൂടി ചേരുന്നതോടെ നികുതി ബാധ്യത 15 ശതമാനമായി ഉയർന്നു .
0
2 . 21 ശതമാനം ഇടിവോടെ 1,064.40 രൂപയ്ക്കാണ് മുംബൈ ഓഹരി വിപണിയിൽ വെള്ളിയാഴ്ച റിലയൻസിന്റെ ഓഹരി വ്യാപാരം അവസാനിച്ചത് . 0 . 19 പോയിന്റ് ഇടിഞ്ഞ് 28,077.18ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത് . റിലയൻസ് ഇൻഡസ്ട്രീസിന് സെപ്തംബറിൽ അവസാനിച്ച പാദത്തിലെ ലാഭത്തിൽ 22.89 ശതമാനം ഇടിവുണ്ടായെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് . 7 , 206 കോടിയാണ് ഇക്കാലയളവിലെ കമ്പനിയുടെ ലാഭമായി അവകാശപ്പെടുന്നത് . എന്നാൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ സേവനങ്ങൾ ശരിയായ വിധത്തിൽ ആസ്വദിക്കാൻ അവസരമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ആവശ്യമെങ്കിൽ ഇപ്പോൾ നൽകുന്ന ട്രയൽ ഓഫറുകളുടെ സമയപരിധി നീട്ടുമെന്നും റിലയൻസ് അറിയിച്ചിട്ടുണ്ട് . നിലവിൽ ജിയോയുടെ സൌജന്യ വോയിസ് കോൾ , ഇന്റർനെറ്റ് സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് വ്യാപകമായ പരാതികളാണുള്ളത് . ആദ്യം മികച്ച വേഗത നൽകിയിരുന്ന 4ജി ഇന്റർനെറ്റിന് ഇപ്പോൾ മറ്റ് കമ്പനികളുടെ 3ജി നെറ്റ് വർക്കിൽ ലഭിക്കുന്നത്ര വേഗത പോലുമില്ലെന്നാണ് പരാതി . മിക്ക സമയങ്ങളിലും കോൾ വിളിക്കാൻ കഴിയുന്നില്ലെന്നും പരാതികളുണ്ട് . ഡിസംബർ അവസാനം വരെയാണ് ജിയോ സൌജന്യ സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഒരു മാസം കൊണ്ട് 16 മില്യൻ വരിക്കാരെ സ്വന്തമാക്കി ലോക റെക്കോർഡും ജിയോ സ്വന്തമാക്കിയിട്ടുണ്ട് . നിലവിൽ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമുള്ള ജിയോയിൽ 2020ഓടെ ഒരു ലക്ഷം കോടി നിക്ഷേപം കൂടിയിറക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത് .
0
ടി20 ക്രിക്കറ്റ് മത്സരത്തിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാനിൽനിന്നുള്ള ഇടംകൈയ്യൻ പേസർ അക്ഷയ് ചൌധരി . നാല് ഓവറിൽ റൺസൊന്നും വഴങ്ങാതെ 10 വിക്കറ്റും വീഴ്ത്തിയാണ് അക്ഷയ് ചൌധരി അമ്പരപ്പിച്ചത് . രാജസ്ഥാനിലെ പ്രാദേശിക ക്രിക്കറ്റ് മൽസരമായ ബവർ സിങ് ടൂർണമെൻറിൽ ദിശ ക്രിക്കറ്റ് അക്കാദമിക്കു വേണ്ടി പേൾ അക്കാദമിക്ക് എതിരേയായിരുന്നു അക്ഷയ്യുടെ ഈ അവിസ്മരണീയ പ്രകടനം . ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദിശ ക്രിക്കറ്റ് അക്കാദമി നിശ്ചിത 20 ഓവറിൽ 156 റൺസ് നേടി . മറുപടി ബാറ്റിങ്ങിനിറങ്ങിയ പേൾ അക്കാദമിയെ അക്ഷയ് ചുരുട്ടിക്കെട്ടുകയായിരുന്നു . എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അക്ഷയ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ അക്ഷയ് രണ്ടാമത്തെയും മൂന്നാമത്തെയും ഓവറിൽ രണ്ടു വിക്കറ്റുകൾ കൂടി വീഴ്ത്തി വിക്കറ്റ് നേട്ടം ആറാക്കി . അവസാന ഓവറിൽ ഹാട്രിക് അടക്കം നാലു വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ പേൾ അക്കാദമി മുഴുവൻ അക്ഷയ്യുടെ അക്കൌണ്ടിലായി . റൺസൊന്നും വഴങ്ങാതെയാണ് ഈ നേട്ടമെന്നത് ഇരട്ടിമധുരം കൂടിയായി . 2002ൽ ജനിച്ച അക്ഷയ് ചൌധരി രാജസ്ഥാൻ ഉത്തർ പ്രദേശ് അതിർത്തി ജില്ലയായ ഭരത്പൂർ സ്വദേശിയാണ് .
2
ബ്ലാസ്റ്റേഴ്സുമായി ഒന്നരവർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ജിങ്കാൻ ക്ലബ്ബ് വിടാനൊരുങ്ങുന്നത് . കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൽകിയ വാഗ്ദാനം നിരസിച്ച ജിങ്കാൻ ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു . 2014 മുതൽ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരനാണ് ജിങ്കാൻ . സി കെ വിനീത് ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ക്ലബ്ബിൽ തുടർന്നേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . എന്നാൽ ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ തന്നെ ഇറങ്ങാൻ തീരുമാനിച്ച വിനീതിനെയും ജനുവരിയിലെ കൂടുമാറ്റ കാലത്ത് കൈവിടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് സൂചന . ചെന്നൈയിൻ എഫ്സിയിലേക്കായിരിക്കും വീനിത് പോവുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട് . സീസണൊടുവിൽ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ദ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലും വിനീത് വ്യക്തമാക്കിയിരുന്നു . എന്നാൽ സീസൺ പൂർത്തിയാവാൻ വിനീത് കാത്തുനിൽക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ . ഈ സിസണിൽ ബ്ലാസ്റ്റേഴ്സിനായി 585 മിനിട്ട് കളിച്ച വിനീതിന് രണ്ട് ഗോളുകളേ നേടാനായിരുന്നുള്ളു . വിനീതിന്റെ പ്രകടനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പട രംഗത്തെത്തുകയും ഇതിനെതിരെ വിനീത് പ്രതികരിക്കുകയും ചെയ്തിരുന്നു . ഐഎസ്എല്ലിൽ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടർച്ചയായി 11 മത്സരങ്ങളിൽ വിജയം നേടാനായിരുന്നില്ല . ഇതോടെ കോച്ച് ഡേവിഡ് ജെയിംസുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് റദ്ദാക്കിയിരുന്നു . ജനുവരി ഒന്നു മുതൽ 31 വരെയാണ് ഐഎസ്എല്ലിലെ കൂടുമാറ്റ കാലം .
2
ഫിഫ ലോകകപ്പ് സംപ്രേക്ഷണത്തിലൂടെ 250 - 270 കോടിയുടെ പരസ്യ വരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന സോണി പിക്ചേഴ്സിന് അതിനും മുകളിൽ വരുമാനം നേടാനായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . മത്സരങ്ങളുടെ സമയത്ത് 36 പരസ്യകമ്പനികളാണ് സോണി ലൈവിൽ പരസ്യം ചെയ്തത് . ഇന്ത്യയിൽ ലോകകപ്പിൻറെ ഔദ്യോഗിക സംപ്രേക്ഷണാവകാശം ലഭിച്ചിരുന്നവരിൽ സോണി പിക്ചേഴ്സായിരുന്നു മുൻനിരക്കാർ . ഹിന്ദി , ഇംഗ്ലീഷ് , ബംഗാളി , മലയാളം തുടങ്ങിയ ഭാഷകളിൽ സോണി മത്സരങ്ങൾ ജനങ്ങളിലേക്കെത്തിച്ചു . രാജ്യത്തെ ഏഴ് കോടി ആളുകൾ സോണിയുടെ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിലൂടെ തത്സമയം മത്സരങ്ങൾ വീക്ഷിച്ചതായി സോണി അറിയിച്ചു . ക്രിക്കറ്റിന് കൂടുതൽ ആരാധകരുളള ഇന്ത്യയിൽ ഏഴ് കോടി ആൾക്കാർ മത്സരം തത്സമയം വീക്ഷിച്ചത് വലിയ കാര്യമാണെന്നും സോണി പിക്ചേഴ്സ് അറിയിച്ചു . കൊൽക്കത്തയിലും കൊച്ചിയിലുമാണ് ആരാധകർ ഏറ്റവും കൂടുതൽ മത്സരങ്ങൾ കണ്ടത് . പെയ്ഡ് സബ്സ്രൈബർമാർക്ക് പരസ്യങ്ങളില്ലാതെയുളള ലൈവ് ഫീഡും അല്ലാതെയുളളവർക്ക് അഞ്ച് മിനുട്ട് വൈകി പരസ്യങ്ങളോടുകൂടിയ സംപ്രേക്ഷണവുമാണുണ്ടായത് .
0
ലോക ഹോക്കി ലീഗ് പോരാട്ടത്തിൽ അഞ്ചും എട്ടും സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം . ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം . ഇന്ത്യക്കായി രമൺദീപ് സിംഗ് രണ്ട് ഗോൾ നേടിയപ്പോൾ തൽവീന്ദർ സിംഗ് , ആകാശ്ദീപ് സിംഗ് , ഹർമൻദീപ് സിംഗ് , മൻദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേയിടത് . മൂന്നാം ക്വാർട്ടറിൽ അജാസ് അഹമ്മദ് പാക്കിസ്ഥാനായി ആശ്വാസ ഗോൾ നേടി . അഞ്ചു ആറും സ്ഥാനക്കാരെ നിർണയിക്കാനുള്ള പ്ലേ ഓഫിൽ ഇന്ത്യ ഇനി കാനഡയെ നേരിടും . ഏഴും എട്ടും സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ പാക്കിസ്ഥാൻ ചൈനയെ നേരിടും . 2018ൽ ഇന്ത്യയിൽ നടക്കുന്ന ഹോക്കി ലോകകപ്പിന് ഇന്ത്യ ആഥിഥേയരെന്ന നിലയിൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട് . ഹോക്കി ലീഗിൽ സെമിയിലെത്തിയതോടെ അർജന്റീന , മലേഷ്യ , നെതർലൻഡ്സ് , ഇംഗ്ലണ്ട് ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പാക്കി . ലോക ഹോക്കി ലീഗിലെ അഞ്ചും ആറും സ്ഥാനക്കാർ കൂടി ലോകകപ്പിന് യോഗ്യത നേടുമെന്നതിനാൽ ചൈനയ്ക്കെതിരായ മത്സരം പാക്കിസ്ഥാന് ഏറെ നിർണായകമാണ് .
2