news
stringlengths
336
9.26k
class
int64
0
3
തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും ആശ്വാസ തീരുമാനവുമായി പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ . ഇനി തുടർന്നും പത്ത് ലക്ഷത്തിന് മുകളിലുളള പി . എഫ് . തുക പിൻവലിക്കുന്നതിന് കടലാസിലുളള അപേക്ഷ മതി . ഓർഗനൈസേഷൻ കുറച്ച് ദിവസം മുൻപ് 10 ലക്ഷത്തിന് മുകളിലുളള പി . എഫ് . തുക പിൻവലിക്കാനുളള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമാക്കിയിരുന്നു . എന്നാൽ തീരുമാന പുറത്തുവന്നതിനെത്തുടർന്ന് വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു . രാജ്യത്ത് പകുതിയിൽ കൂടുതൽ തൊഴിലാളികൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനോ പണമിടപാടുകൾ നടത്താനും അറിയില്ല . ഈ വസ്തുത ബോധ്യമായതോടെയാണ് സർക്കുലർ പിൻവലിക്കാനും പിൻവലിക്കൽ രീതികൾ പഴയപടിയാക്കാനും പി . എഫ് . ഓ . തീരുമാനിച്ചത് . സെൻട്രൽ പ്രോവിഡൻറ്സ് ഫണ്ട് കമ്മീഷണറുടെ ( സി . പി . എഫ് . സി . ) അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനങ്ങളെടുത്തത് . ഈ മാസം 13 നായിരുന്നു പി . എഫ് . ഒ . സർക്കുലർ പുറത്തിറക്കിയത് . കേരള കേഡർ ഐ . എ . എസ് . ഓഫീസർ ഡോ . ജോയിയാണ് ഇപ്പോഴത്തെ പി . എഫ് . കമ്മീഷണർ .
0
പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചെന്ന വാർത്തകൾക്ക് പിന്നാലെ വീണ്ടുമൊരു നോട്ട് നിരോധനം സംബന്ധിച്ച ആശങ്കകൾ ഉയരുന്നു . നേരത്തെ 500,1000 രൂപാ നോട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പിൻവലിച്ചത് പോലെ പുതിയ 2000 രൂപാ നോട്ടുകളും കേന്ദ്ര സർക്കാർ പിൻവലിക്കാൻ സാധ്യതയുണ്ടെന്നണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത് . ഇക്കാര്യം പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ ഉന്നയിച്ചെങ്കിലും വിശദീകരണം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല . പുതുതായി പുറത്തിറക്കിയ 2000 രൂപാ നോട്ടുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോയെന്നാണ് ഇന്ന് രാജ്യസഭയിൽ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചത് . എന്നാൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഇതിനോട് മൌനം പാലിച്ചു . പ്രതിപക്ഷത്ത് നിന്ന് നിരവധിപ്പേർ മന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജെയ്റ്റ്ലി വഴങ്ങിയില്ല . കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപാ നോട്ടുകൾ വിപണികളിൽ കുറഞ്ഞിട്ടുണ്ടെന്നാണ് വിവിധ രംഗങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ . കള്ളപ്പണം സൂക്ഷിച്ചുവെയ്ക്കുന്നതിനായി ആളുകൾ 2000 രൂപാ നോട്ടുകൾ ഉപയോഗിക്കുന്നുവെന്ന വിശദീകരണവുമുണ്ട് . ഇതിനിടെയാണ് റിസർവ് ബാങ്കിൽ നിന്നും ബാങ്കുകളിലേക്ക് 2000 രൂപാ നോട്ടുകളുടെയും വിതരണം കുറഞ്ഞത് . 2000 രൂപയുടെ അച്ചടി റിസർവ് ബാങ്ക് പൂർണ്ണമായും നിർത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട് . നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകൾ വഴി തിരിച്ചെത്തിയ 500,1000 രൂപാ നോട്ടുകളുടെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല . നോട്ടുകൾ ഇതുവരെ എണ്ണിത്തീർന്നില്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നതെങ്കിലും കള്ളപ്പണം തടയുകയെന്ന സർക്കാർ പ്രഖ്യാപനം പൊളിഞ്ഞതുകൊണ്ടാണ് കണക്ക് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു . നേരത്തെയുണ്ടായിരുന്ന 500,1000 രൂപാ നോട്ടുകളെക്കാൾ എളുപ്പത്തിൽ പുതിയ 2000 രൂപ നോട്ടുകളുപയോഗിച്ച് വൻതുകകൾ സൂക്ഷിച്ച് വെയ്ക്കാനും നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാനും കഴിയുമെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു . ഈ സാഹചര്യത്തിലാണ് 2000 രൂപയുടെ വിനിമയം കുറച്ച ശേഷം പൂർണ്ണമായും പിൻവലിച്ചേക്കുമെന്ന വിലയിരുത്തലുകൾ വരുന്നത് . എന്നാൽ ചില്ലറ ക്ഷാമം അടക്കം പരിഗണിച്ച് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ കൂടുതലായി പുറത്തിറക്കാനാണ് 2000 രൂപയുടെ അച്ചടി നിർത്തിയതെന്നും വിശദീകരണമുണ്ട് . ഇതിനോടകം അച്ചടി പൂർത്തിയായ 200 രൂപാ നോട്ടുകൾക്കൊപ്പം 500,100 രൂപാ നോട്ടുകളും കൂടുതലായി അച്ചടിച്ച് വിതരണം ചെയ്യാനാണ് റിസർവ് ബാങ്ക് പദ്ധതിയിടുന്നതെന്നാണ് വിശദീകരണം . എന്നാൽ പുതിയ 200 രൂപാ നോട്ടുകൾ എ . ടി . എം മെഷീനുകൾ വഴി ഉടനെ വിതരണം ചെയ്യാൻ കഴിയില്ല . രാജ്യത്തെ രണ്ട് ലക്ഷത്തോളം എ . ടി . എമ്മുകൾ പുനഃക്രമീകരിച്ച ശേഷമേ ഇത് സാധ്യമാകൂ . എന്തായാലും ഇനിയൊരും നോട്ട് നിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ പോലും സർക്കാർ മറുപടി പറയാത്തതിനാൽ ആശങ്കകൾ അതുപോലെ നിലനിൽക്കുകയാണ് .
0
ഇപ്പോൾ ഭൂരിഭാഗം ബാങ്കുകളും ഉപഭോക്താക്കൾക്ക് നൽകുന്നത് കാന്തിക നാടയുള്ള എ . ടി . എം കാർഡുകളാണ് . കാർഡിന്റെ പിറകു വശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലാണ് ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങൾ സൂക്ഷിക്കുന്നത് . ഈ വിവരങ്ങൾ രഹസ്യകോഡിൽ രേഖപ്പെടുത്താത്തതിനാൽ ആർക്കും എളുപ്പം ചോർത്താനാകും . തിരുവനന്തപുരത്തുൾപ്പെടെ തട്ടിപ്പിനിടയാക്കിയത് ഈ സാഹചര്യമാണ് . ഇതിന് ബദലമായി ബാങ്കിങ് രംഗത്തുള്ളവർ നിർദ്ദേശിക്കുന്ന സംവിധാനമാണ് യൂറോ മാസ്റ്റർ - വിസ സ്റ്റാൻഡേർഡ് കാർഡുകൾ . കാന്തിക നാടയ്ക്ക് പകരം ചിപ്പുകളിൽ രഹസ്യ കോഡുകളിലായാണ് ഇവയിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് . മിക്ക ബാങ്കുകളും ഇപ്പോൾ ഇത്തരത്തിലുള്ള കാർഡുകളാണ് പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നത് . ബാങ്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകീകൃത പെയ്മെന്റ് സമ്പ്രദായമാണ് മറ്റൊരു പരിഹാര മാർഗ്ഗം . മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇടപാടുകാർ തമ്മിൽ പണം എളുപ്പത്തിൽ പണം കൈമാറുന്ന രീതിയാണിത് . നെറ്റ് ബാങ്കിങ് സൌകര്യമില്ലാത്തവർക്കും ഇത് പ്രയോജനപ്പെടുത്താനാകും എന്നതാണ് പ്രധാന ഗുണം .
0
ട്വൻറി - 20യിലെ വേഗമേറിയ സ്വെഞ്ചുറിയുടെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർക്ക് . ബംഗ്ലാദേശിനെതിരായ രണ്ടാം ട്വൻറി20യിൽ വെറും 35 പന്തുകളിലാണ് മില്ലർ ശതകം തികച്ചത് . പൂജ്യത്തിൽ നിൽക്കേ ഫീൽഡർ കൈവിട്ട മില്ലർ 36 പന്തിൽ 101 റൺസെടുത്താണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത് . ഏഴ് ഫോറും ഒമ്പത് കൂറ്റൻ സിക്സുകളും സഹിതമാണ് മില്ലറുടെ റൺവേട്ട . ദക്ഷിണാഫ്രിക്കയുടെ തന്നെ റിച്ചാർഡ് ലെവി 2012ൽ ന്യൂസീലൻഡിനെതിരെ 45 പന്തുകളിൽ നേടിയ സെഞ്ചുറിയാണ് മില്ലർ മറികടന്നത് . ബംഗ്ലാദേശ് ബൌളർ മുഹമ്മദ് സെയ്ഫുദീൻറെ ഒരോവറിൽ അഞ്ച് സിക്സുകളടക്കം 31 റൺസ് മില്ലർ അടിച്ചുകൂട്ടി . മില്ലറുടെ സെഞ്ചുറി മികവിൽ നാല് വിക്കറ്റിന് 224 എന്ന കൂറ്റൻ സ്കോർ ദക്ഷിണാഫ്രിക്ക പടുത്തുയർത്തി . ട്വൻറി20യിൽ 1000 റൺസെന്ന നാഴികക്കല്ല് പിന്നിടാനും മില്ലർക്കായി .
2
അതിവേഗ സെഞ്ചുറികളുമായി ഏകദിന റെക്കോർഡുകൾ ഭേദിച്ച് വിജയഭേരി നടത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി . ദക്ഷിണാഫ്രിക്കയിൽ സെഞ്ചുറി നേടിയതോടെ ഐസിസിയുടെ 10 സ്ഥിരംഗ രാഷ്ട്രങ്ങളിൽ ഒമ്പതിലും സെഞ്ചുറി നേടാൻ കോലിക്കായി . ഇതോടെ സച്ചിൻറെയും ജയസൂര്യയുടെയും റെക്കോർഡിനൊപ്പമെത്തിയിരുന്നു കോലി . 33 ശതകങ്ങളുമായി കോലിയാണ് ഏകദിനത്തിൽ കൂടുതൽ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം . എന്നാൽ വിരാട് കോലിയെ പാക്കിസ്ഥാനിൽ സെഞ്ചറി നേടായൻ അനുവദിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകൻ മിക്കി ആർതർ . കോലി മികച്ച താരമാണെങ്കിലും തങ്ങളുടെ ബൌളർമാരുടെ കടുത്ത പരീക്ഷകൾ പാക്കിസ്ഥാനിൽ നേരിടേണ്ടിവരും . കോലി എല്ലാ ടീമുകൾക്കെതിരെയും സെഞ്ചുറി അടിച്ചുകൂട്ടുന്നത് രസകരമായ കാഴ്ച്ചയാണ് . എന്നാൽ പാക്കിസ്ഥാനെതിരെ കോലിക്ക് സെഞ്ചുറി നേടുക എളുപ്പമാകില്ലെന്ന് ആർതർ പറഞ്ഞു . ഇന്ത്യയുമായി ഉടൻ ക്രിക്കറ്റ് മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷിക്കുന്നതായും പാക്കിസ്ഥാൻ പരിശീലകൻ പറഞ്ഞു . 2009ൽ ശ്രീലങ്കൻ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ അന്താരാഷ്ട്ര മത്സരം നടന്നിട്ടില്ല . അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ വഷളായത് ഇരു രാജ്യങ്ങൾക്കിടയിലെ ക്രിക്കറ്റിനെ ബാധിക്കുകയും ചെയ്തിരുന്നു .
2
ചൈനീസ് മൊബൈൽ നിർമ്മാതാക്കൾ വൺപ്ലസിൻറെ ഏറ്റവും പുതിയ ഫോൺ വൺപ്ലസ് 6ടിയുടെ മക്ലാരൻ എഡിഷൻ ഇറങ്ങി . ബുധനാഴ്ചയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയത് . 50 , 999 രൂപയാണ് ഫോണിൻറെ വില . ഡിസംബർ 15 മുതൽ ഫോൺ ആമസോൺ ഇന്ത്യ വഴിയും , വൺപ്ലസിൻറെ ഓൺലൈൻ സൈറ്റ് വഴിയും വിൽക്കും . ഇതിന് പുറമേ വൺപ്ലസിൻറെ വിവിധ നഗരങ്ങളിലെ എക്സ്ക്യൂസീവ് ഷോറൂമുകൾ വഴിയും വിൽപ്പന നടക്കും . അതേ സമയം ഡിസംബർ 15 മുതൽ 24വരെ വൺപ്ലസ് 6ടിയുടെ മക്ലാരൻ എഡിഷന് പ്രത്യേക ഓഫറുകളും ലഭിക്കും . ഇത് 6ടിയുടെ മറ്റ് മോഡലുകൾക്കും പ്രയോജനപ്പെടുത്താം . ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇഎംഐ ഇടപാടിൽ 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും . വൺപ്ലസ് ഫോൺ എക്സേഞ്ച് ചെയ്യുമ്പോൾ പ്രത്യേക കിഴിവ് ലഭിക്കുന്ന തരത്തിലാണ് വിൽപ്പന . വൺപ്ലസിൻറെ അവകാശവാദ പ്രകാരം 10ജിബി റാം 256 ജിബി ഇൻറേണൽ മെമ്മറി പതിപ്പിൽ എത്തുന്ന ഫോൺ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഏറ്റവും വേഗത കൂടിയ ഫോണാണ് ഇതെന്നാണ് പറയുന്നത് . ഇതിനൊപ്പം പുതിയ ചാർജിംഗ് ടെക്നോളജിയും ഈ ഫോണിൽ വൺപ്ലസ് അവതരിപ്പിക്കുന്നുണ്ട് . വാർപ്പ് ചാർജ് 30 എന്നാണ് ഈ ടെക്നോളജിയുടെ പേര് . മക്ലാരൻറെ ലോഗോയും പുതിയ പതിപ്പിൽ ഉണ്ട് . മക്ലാരൻ ഡിസൈൻ എഫ്1 എഎ ഗ്രേഡ് കാർബൺ ഫൈബറിലാണ് തീർത്തിരിക്കുന്നത് . ഈ ഫോൺ വാങ്ങുന്നവർക്ക് മക്ലാരൻറെയും വൺപ്ലസിൻറെയും ചരിത്രം പങ്കുവയ്ക്കുന്ന കോഫി ടേബിൾ ബുക്കും ലഭിക്കും . ചാർജിംഗും , 10 ജിബി റാം എന്നീ പ്രത്യേകതകൾ ഒഴിച്ച് നിർത്തിയാൽ ഒക്ടോബർ അവസാനം പുറത്തിറങ്ങിയ വൺപ്ലസ് 6ടിയിൽ നിന്നും വലിയ മാറ്റം വൺപ്ലസ് 6ടി മക്ലാരൻ എഡിഷനില്ല .
3
ഫേസ്ബുക്ക് മെസഞ്ചർ ഇൻബോക്സിൽ വീഡിയോ പരസ്യങ്ങൾ നൽകി ഫേസ്ബുക്ക് . ഓട്ടോപ്ലേ വീഡിയോകളാണ് പുതിയ പരസ്യ രീതി . വാട്ട്സ്ആപ്പ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് മെസഞ്ചർ . 18 മാസം മുൻപ് തന്നെ മെസഞ്ചറിൽ ഫേസ്ബുക്ക് പരസ്യങ്ങൾ നൽകുന്നുണ്ട് . എന്നാൽ അതിൽ വീഡിയോകൾ ഇല്ലായിരുന്നു . ഇതിൽ നിന്നാണ് മെസഞ്ചറിൽ മാറ്റം വരുന്നത് . ഇതിനകം തന്നെ ലോകത്തിലെ വിവിധ കോണുകളിലെ ഉപയോക്താക്കൾക്ക് പരീക്ഷണാർത്ഥം വീഡിയോ പരസ്യങ്ങൾ ലഭിക്കുന്നു എന്നാണ് ദ റെക്കോഡ് റിപ്പോർട്ട് ചെയ്യുന്നത് . തങ്ങളുടെ ഉപയോക്താവിൻറെ താൽപ്പര്യങ്ങൾ ഇല്ലാതാക്കുന്ന പരസ്യങ്ങൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആപ്പുകളിൽ നൽകില്ലെന്ന് ഫേസ്ബുക്ക് നേരത്തെ പറഞ്ഞിരുന്നു . അതിന് വിരുദ്ധമാണ് പുതിയ നീക്കം എന്നാണ് റിപ്പോർട്ട് . വീഡിയോ പരസ്യങ്ങൾ കൂടുതൽ ചിലവേറിയതിനാൽ അത് മികച്ച വരുമാനം ലഭിക്കാൻ ഇടയാക്കും എന്നതാണ് ഫേസ്ബുക്കിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നും കരുതപ്പെടുന്നുണ്ട് . അടുത്തിടെ ഓൺലൈൻ വ്യാപര ഇടം , മാർക്കറ്റ് പ്ലേസ് ഫേസ്ബുക്ക് തങ്ങളുടെ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ വീഡിയോ പരസ്യങ്ങൾ മെസഞ്ചറിൽ പരീക്ഷിക്കുന്നുണ്ടെന്നും . ഇപ്പോൾ നൽകിയിരിക്കുന്ന പരസ്യങ്ങളുടെ ഫലം വിലയിരുത്തിയാണ് ഇത് വ്യാപിക്കുന്നത് ചിന്തിക്കുന്നുള്ളുവെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങൾ പറയുന്നത് .
3
അടുത്തവർഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങൾ , എന്നാൽ ഇതിൽ രണ്ടെണ്ണം മാത്രമേ ഇന്ത്യയിൽ നിന്ന് കാണുവാൻ സാധിക്കൂ . ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം . അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽനിന്നു കാണാൻ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സർവേറ്ററിയിലെ സൂപ്രണ്ട് ഡോ . രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു . ജനുവരി 21 - ന് പൂർണ ചന്ദ്രഗ്രഹണം . ഗ്രഹണസമയം നമുക്കു പകലായതിനാൽ അതും കാണാനാകില്ല . ജൂലൈ രണ്ടിനു പൂർണസൂര്യഗ്രഹണമുണ്ട് . അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാൽ കാണാൻ കഴിയില്ല . ജൂലൈ 16 - 17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബർ 26 - നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകും . ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക . ഇക്കൊല്ലം മൂന്നു പൂർണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത് .
3
ക്രിക്കറ്റിലെ രാജകീയ വേദികളിലൊന്നാണ് മെൽബൺ . എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ മോശം റേറ്റിംഗ് ആണ് മൈതാനത്തിന് നൽകിയിരിക്കുന്നത് . ആഷസിലെ നാലാം മത്സരമുൾപ്പെടെ കഴിഞ്ഞ വേനലിൽ നടന്ന അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ സമനിലയിലായതാണ് മെൽബണിൻറെ റേറ്റിംഗ് ഇടിയാൻ കാരണം . എന്നാൽ പുതിയ ക്യുറേറ്റർക്ക് കീഴിൽ മെൽബൺ പിച്ച് അടിമുടി മാറി എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത് . വൈറ്ററൻ ഓസീസ് പേസർ പീറ്റർ സിഡിൽ പറയുന്നതനുസരിച്ച് ഇന്ത്യക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ റിസൽറ്റുണ്ടാകും . വാക്ക സ്റ്റേഡിയത്തിൻറെ ചുമതലക്കാരനായിരുന്ന മാത്യു പേജാണ് മെൽബണിൽ ഇപ്പോഴത്തെ പിച്ച് തയ്യാറാക്കിയിരിക്കുന്നത് . പേജ് ചുമതലയേറ്റ ശേഷം രണ്ട് ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ റിസൽറ്റുണ്ടായിരുന്നു . അതിനാൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ തീർച്ചയായും ഫലം പ്രതീക്ഷിക്കാമെന്ന് സിഡിൽ പറഞ്ഞു .
2
ലോക സഞ്ചാരികൾക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു . ദുബായ് ഗ്ലോബൽ വില്ലേജിൻറെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും . 159 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര മേള ഏപ്രിൽ ആറിന് സമാപിക്കും . ഗ്ലോബൽ വില്ലേജിൽ നടന്ന വർണപ്പകിട്ടാർന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിൻറെ പ്രഖ്യാപനം നടന്നത് . നാളെ മുതൽ 2019 ഏപ്രിൽ ആറുവരെയായി 159 ദിവസം മേള നീണ്ടുനിൽക്കും . ഇന്ത്യയുൾപ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകൾ ഈ വർഷം സന്ദർശകരെ സ്വീകരിക്കും . 1 . 7 കോടി ചതുരശ്രയടി വിസ്തീർണത്തിൽ സജ്ജമാക്കിയ വേദിയിൽ ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള കാഴ്ചകളും ഉൽപന്നങ്ങളും അണിനിരക്കും . അറുപത് ലക്ഷത്തിലേറെ സഞ്ചാരികൾ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ . ലോക റെക്കോർഡ് ലക്ഷ്യമിടുന്ന ' വീൽ ഓഫ് ദ് വേൾഡ് , സർക്കസ് , മ്യൂസിക് ഫൌണ്ടൻ തുടങ്ങിയവ ഇത്തവണത്തെ പുതുമകളാണ് . അവതരണ രീതിയിലെ വ്യത്യസ്ഥത കൊണ്ട് സ്റ്റഡ് ഷോ ഇരുപത്തി മൂന്നാം പതിപ്പിലും വിസ്മയം തീർക്കും പവലിയനിലെ കലാപരിപാടികൾക്കുപുറമെ കുട്ടികൾക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട് . 12 , 000 ലേറെ കലാസാംസ്കാരിക പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് . രജനീകാന്തടക്കമുള്ള സൂപ്പർതാരങ്ങളും ഇത്തവണ ആഘോഷങ്ങളുടെ ഭാഗമാകും . 15 ദിർഹമാണ് ടിക്കറ്റ് നിരക്ക് കുട്ടികൾക്കും 65വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനം സൌജന്യമായിരിക്കും .
0
കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ലങ്കൻ താരം രങ്കണാ ഹെറാത്തിന് ഇംഗ്ലണ്ട് താരങ്ങളുടെ ആദരം . ബാറ്റ് ചെയ്യാനെത്തിയപ്പോൾ നായകൻ ജോ റൂട്ടിൻറെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലീഷ് താരങ്ങൾ ഹെറാത്തിനെ സ്വീകരിച്ചത് . ആദ്യ ഇന്നിംഗ്സിൽ ലങ്ക ഒമ്പത് വിക്കറ്റിന് 175 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഹെറാത്ത് ബാറ്റുമായെത്തിയത് . ഹെറാത്ത് 16 പന്തിൽ 14 റൺസുമായി പുറത്താവാതെ നിന്നു . ഇതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് കുതിക്കുകയാണ് . ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഇടംകൈയൻ സ്പിന്നറാണ് രങ്കണ ഹെറാത്ത് . ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പുറത്താക്കി ഹെറാത്ത് ഗോളിൽ 100 വിക്കറ്റ് തികച്ചിരുന്നു . ഹെറാത്തിൻറെ കരിയറിലെ 93 - ാം ടെസ്റ്റാണിത് . 431 വിക്കറ്റുകളാണ് താരത്തിൻറെ ഇതുവരെയുള്ള സമ്പാദ്യം .
2
ഏറോസ്പെയ്സ് കോർപ്പറേഷന്റെ പ്രവചനപ്രകാരം ഏപ്രിൽ ഒന്നിന് രാത്രി 11.53 ന് ഭൂമിയിൽ പതിക്കുമെന്നാണ് . അതേസമയം , ചൈന സ്പെയ്സ് ഏജൻസിയുടെ പ്രവചന പ്രകാരം ടിയാൻഗോങ് - 1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് തിങ്കളാഴ്ചയാണ് . എന്നാൽ കൃത്യമായ സമയം പ്രവചിച്ചിട്ടില്ല . ടിയാൻഗോങ് - 1 ഭൂമിയിലേക്ക് എത്തും മുൻപെ കത്തിതീരുമെന്നും ഭയക്കേണ്ടതില്ലെന്നുമാണ് ചൈനീസ് ഗവേഷകർ പറഞ്ഞത് . നിലയം ഭൌമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കാലാവസ്ഥ വ്യതിയാനം സംഭവിക്കും എന്നും ഇതിലുടെ നിലയം ഭൂമിയിൽ പതിക്കുന്നത് അറിയാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിർമ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ് . ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം . ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം . ഇതിൻറെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു . 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി . പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത് . ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം . 2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു . ഐഎസ്എസിൻറെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു . ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു . അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി . പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു . ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു . മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും ഇവർ വ്യക്തമാക്കി . നിലയത്തിൻറെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയിൽനിന്നുള്ള അകലം കുറഞ്ഞു വരികയാണ് . നിലവിൽ അത് 300 കി . മീ താഴെയാണെന്നാണു കരുതുന്നത് . ഈ സാഹചര്യത്തിൽ 2016 സെപ്റ്റംബറിൽത്തന്നെ ഈ വാർത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിൻറെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത് .
3
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിൻറെ ട്വിറ്റർ അക്കൌണ്ട് പാസ്വേർഡും മറ്റും ചോർന്നത് വലിയ വാർത്ത ആയിരുന്നു . ഇതിൻറെ അലയൊലികൾ മാറും മുൻപാണ് പുതിയ വാർത്ത . ട്വിറ്ററിന്റെ മുൻ സിഇഒയും സഹ സ്ഥാപകനുമായി ഇവാന് വില്ല്യസിൻറെയും ട്വിറ്റർ അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു . സുക്കർബർഗിൻറെ അക്കൌണ്ട് ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി എത്തിയ ഔർമൈൻ ഗ്രൂപ്പ് തന്നെയാണ് ഈ ഹാക്കിംഗിനും പിന്നിലെന്ന് ടെക്നോളജി വെബ്സൈറ്റായ മാഷബിളിൻറെ റിപ്പോർട്ട് . ട്വിറ്ററിലെ 32,888,300 അക്കൌണ്ടുകളിലെ ഇ–മെയിൽ , യൂസർനെയിം , പാസ്വേർഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പുതിയ വാർത്ത എന്നത് ശ്രദ്ധേയമാണ് . ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോർട്ട് . ഫയർഫൊക്സ് , ക്രോം എന്നീ ബ്രൌസറുകളിൽ നടത്തിയ മാൽവെയർ ആക്രമണം വഴിയാണ് അക്കൌണ്ട് വിവരങ്ങൾ ചോർത്തിയത് . ഇത്തരത്തിൽ മോഷ്ടിച്ച പാസ് വേർഡുകളിൽ തന്നെയാണ് ട്വിറ്ററിന്റെ മുൻ സിഇഒയുടെ പാസ്വേർഡും വിവരങ്ങളും ഉൾപ്പെട്ടത് എന്നാണ് പുതിയ റിപ്പോർട്ട് . റഷ്യയിൽ നിന്നുള്ള അക്കൌണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയിൽ അറുപത് ശതമാനവും എന്നാണ് റിപ്പോർട്ട് . ഹാക്ക് ചെയ്ത വിവരങ്ങളിൽ ഇ–മെയിൽ ഡൊമെയിനുകൾ പത്തിൽ ആറും റഷ്യയിൽ നിന്നുള്ളതാണ് . അതേസമയം , ഇത്രയും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോക്താക്കൾ വളരെ ലളിതമായ പാസ്വേർഡുകളാണ് ഉപയോഗിക്കുന്നതെന്നും ഹാക്കർമാർ കണ്ടെത്തി . പുറത്തായ ലിസ്റ്റിൽ 17,471 പേരും 123456 പാസ്വേർഡാണ് ഉപയോഗിച്ചിരിക്കുന്നത് . എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല .
3
ബിയജിംഗ് ; ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകൾ ജനുവരി 10ന് പുറത്തിറങ്ങും . ചൈനയിൽ ആയിരിക്കും ആദ്യം ഫോണുകൾ എത്തുക . ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈൻ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകൾ എംഐ റെഡ്മീ 7 , റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന . എന്നാൽ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേൾക്കുന്നുണ്ട് . ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകളും വിലയും മറ്റും ചൈനീസ് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ക്യാമറയിലാണ് ഈ ഫോൺ ഏറ്റവും വലിയ പ്രത്യേകത ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നാണ് ഷവോമിയുടെ തന്നെ ഉന്നതവൃത്തങ്ങൾ ചെയ്ത ട്വീറ്റ് വ്യക്തമാക്കുന്നു . 48 എംപി പിൻക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക . പിന്നീലെ ക്യാമറ എഐ ഡ്യൂവൽ സെറ്റപ്പിലായിരിക്കും . ഇതേ സമയം നോട്ട് 7 ൽ എത്തുമ്പോൾ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാകും . ഇതിൽ ഉപയോഗിക്കുന്ന പ്രോസസ്സർ സ്നാപ്ഡ്രഗൺ 660 ആയിരിക്കും . 3 , 900 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി . 6ജിബി ആയിരിക്കും റാം ശേഷി . ആൻഡ്രോയ്ഡ് പൈ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം .
3
സൌദി അറേബ്യൻ തൊഴിൽ മന്ത്രാലയം ആരോഗ്യ ഇൻഷുറൻസ് തുക ഏകീകരിക്കുന്നു . ഇനിമുതൽ പ്രായ വ്യത്യാസം അനുസരിച്ചു പ്രീമിയം തുകയിൽ വ്യത്യാസം ഉണ്ടാകില്ല . ഗാർഹിക തൊഴിലാളികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു . നിലവിൽ പ്രായം കണക്കാക്കിയാണ് ആരോഗ്യ ഇൻഷുറൻസിൻറെ പ്രീമിയം തുക നിശ്ചയിച്ചിരുന്നത് . എന്നാൽ പ്രായപരിധിയില്ലാത്ത ഏകീകൃത ഇൻഷുറൻസ് പോളിസി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും . ഇതുപ്രകാരം ജൂലൈ മുതൽ എല്ലാവർക്കും ഒരേ പ്രീമിയം തുകയായിരിക്കും ബാധകമാകുക . ഇതിൽ സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസമില്ല . അതേസമയം നിലവിൽ ഇൻഷുറൻസ് പോളിസി എടുത്തവർക്ക് ഇപ്പോൾ തുടരുന്ന രീതി തുടരും . പുതിയതായി ഇൻഷുറൻസ് എടുക്കുന്നവർക്കും നിലവിലുള്ള ഇൻഷുറൻസിൻറെ കാലാവധി അവസാനിച്ച് പുതുക്കുമ്പോഴും ഏകീകൃത വ്യവസ്ഥ പ്രാകാരമാണ് പ്രീമിയം തുക അടക്കേണ്ടിവരുക . 65 വയസ്സ് കഴിഞ്ഞവർക്ക് സാധാരണ പ്രീമിയം തുകയുടെ ഇരട്ടിത്തുകയാണ് നിലവിൽ ഈടാക്കുന്നത് . 75 വയസ്സിനു മുകളിലുള്ളവർക്കു മൂന്നിരട്ടി തുകയുമാണ് ഈടാക്കുന്നത് .
0
ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ്മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് . കിങ്ഫിഷർ കമ്പനി പൂട്ടിയിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ജീവനക്കാരാണ് നരേന്ദ്ര മോദിയോട് വേഗത്തിൽ നടപടി ആവശ്യപ്പെട്ട് കത്ത് എഴുതിയത് . ലണ്ടനിലും മറ്റ് വിദേശ രാജ്യങ്ങളിലും കിങ്ഫിഷറിനായി ജോലി ചെയ്തവർക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകി . എന്നാൽ ഇന്ത്യയിൽ മാത്രം കമ്പനി യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല . " മല്യയുടെ കൈകളിൽ ചോര പുരണ്ടിരിക്കുന്നു , അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ " എന്ന് തുടങ്ങുന്ന ജീവനക്കാരുടെ കത്ത് അത്യന്തം വൈകാരികമാണ് . കടുത്ത ശിക്ഷ അയാൾക്ക് നൽകണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് ജീവനക്കാർ ആവശ്യപ്പെടുന്നു . കിങ്ഫിഷർ ജീവനക്കാർ നൽകിയ പരാതിയിൽ പോലീസ് നടപടി തുടരുകയാണ് . തൊഴിൽ വകുപ്പിൽ തങ്ങൾ കൂട്ടമായും അല്ലാതെയും നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു . നേരത്തെ കിങ്ഫിഷർ ജീവനക്കാർ പ്രസ്തുത വിഷയത്തിൽ നിരാഹാര സമരം വരെ നടത്തിയിരുന്നു . ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രൊവിഡൻറ് ഫണ്ട് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അതിനും കഴിയാതെ വന്നതോടെ നിരവധി പേർ ജീവിക്കാൻ പോലും നിവർത്തിയില്ലാത്ത അവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ് .
0
പോർട്ട് ഓഫ് സ്പെയിൻഃ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 96 റൺസ് എന്ന നിലയിലാണ് . 48 റൺസോടെ ആജിൻക്യ രഹാനെയും 45 റൺസോടെ ശിഖർ ധവാനുമാണ് ക്രീസിൽ . ചാംപ്യൻസ് ട്രോഫിയിൽ കളിച്ച ടീമിൽനിന്ന് രോഹിത് ശർമ്മ , രവീന്ദ്ര ജഡേജ , ജസ്പ്രിത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് . രോഹിത് ശർമ്മയ്ക്ക് പകരം ആജിൻക്യ രഹാനെ ഓപ്പണറായി ഇറങ്ങി . ബുംറയ്ക്കും ജഡേജയ്ക്കും പകരം ഉമേഷ് യാദവ് , കുൽദീപ് യാദവ് എന്നിവർ ടീമിലെത്തി . ജേസൺ ഹോൾഡർ നയിക്കുന്ന വെസ്റ്റിൻഡീസ് ടീമിൽ താരതമ്യേന പുതുമുഖങ്ങളാണ് കൂടുതലുള്ളത് . ക്രിക്കറ്റ് ബോർഡുമായുള്ള തർക്കത്തെ തുടർന്നാണ് ബ്രാവോ , ഗെയ്ൽ , പൊള്ളാർഡ് തുടങ്ങിയ പരിചയസമ്പന്നർ വിട്ടുനിൽക്കുന്നത് .
2
മൊബൈൽ ബ്രോഡ്ബാൻഡിൽ 300 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി ടാറ്റാ ഡോകോമോ വരുന്നു . ഫോട്ടോൺ മാക്സ് എന്ന ഈ സേവനം എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടാറ്റാ ഡോകോമോ മൊബിലിറ്റി വിഭാഗം മേധാവി ആദിത്യ ഗുപ്ത അറിയിച്ചു . ടാറ്റ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോട്ടോൺ മാക്സ് എന്ന ഡോംഗിൾ അവതരിപ്പിച്ചത് . 1699 രൂപ വിലയുള്ള ഈ ഡോംഗിളിന് 6.2എംബി വരെ ഇന്റർനെറ്റ് സ്പീഡ് നൽകാനാകും . പുതിയ ഉപഭോക്താക്കൾക്കാണ് 300 രൂപയ്ക്ക് 10ജിബിയെന്ന പ്ലാൻ ലഭ്യമാവുക . സിഡിഎംഎ നെറ്റ്വർക്കിലാണ് ടാറ്റ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത് . ഫോട്ടോൺ മാക്സിന്റെ ഭാഗമായി വൈഫൈ സംവിധാനം കൂടി ഉടൻ ഏർപ്പെടുത്തും . ജിഎസ്എം സാങ്കേതിക വിദ്യയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വരിക്കാർ മാത്രമേ സിഡിഎംഎയിൽ ഉള്ളൂ . പുതിയ പ്ലാനുകളിലൂടെ വരിക്കാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി .
0
റിലയൻസ് ജിയോ ഏപ്രിൽ മുതൽ ആരംഭിക്കുന്ന റിലയൻസ് ജിയോയുടെ സൌജന്യ ഓഫർ ലഭിയ്ക്കാൻ പുതിയ വഴി . ജിയോ മണി ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുന്നവർക്കാണ് കമ്പനി നൽകുന്ന ഓഫർ ലഭിക്കുക . റിലയൻസ് മണി വഴി ഓഫർ ആക്ടിവേറ്റ് ചെയ്യുമ്പോൾ 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി നൽകുന്ന വാഗ്ദാനം . ജിയോ പ്രൈമിന്റെ പ്രതിമാസ റീച്ചാർജായ 303 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്നവർക്കും 50 രൂപയുടെ ഓഫർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി . എന്നാൽ ഇതിന് പുറമേ പ്രൈം മെമ്പർ ഷിപ്പിനുള്ള 99 രൂപയുടെ ഓഫറിനും ജിയോ മണി വഴി ഈ ആനുകൂല്യം ലഭിയ്ക്കും . പ്രൈം ഒരു ജിബി 4ജി ഡാറ്റയും സൌജന്യ വോയ്സ് കോളും എസ്എംഎസുകളുമാണ് പ്രൈം മെമ്പർ ഷിപ്പ് എടുക്കുന്നവർക്ക് ജിയോ നൽകുക . ഫോണിൽ ജിയോ മണി വാലറ്റ് ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം റീചാർജ്ജ് ചെയ്യുന്നവർക്കാണ് ഈ 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക . രണ്ട് ഓഫറുകൾ ജിയോ മണി വഴി ചെയ്യുന്നതോടെ ജിയോ മണി അക്കൌണ്ടിൽ 100 ബാലൻസായി ലഭിക്കും . ഇതോടെ പ്രൈം റീച്ചാർജിന് വേണ്ടി മുടക്കിയ തുക അതേപോലെ തിരികെ ലഭിയ്ക്കുകയും ചെയ്യും . മാർച്ച് 31 ന് റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് ജിയോയുടെ പുതിയ തന്ത്രം . ജിയോ ജനുവരിയിൽ അവതരിപ്പിച്ച ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് റിലൻസ് ജിയോ താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തിക്കൊണ്ട് ജിയോ പ്രൈം ഓഫർ അവതരിപ്പിക്കുന്നത് . ഇതോടെ റിലയൻസ് ജിയോ അൺലിമിറ്റഡ് സൌജന്യ ഓഫർ ആസ്വദിച്ചുകൊണ്ടിരുന്നവർക്ക് തിരിച്ചടിയായെങ്കിലും ജിയോ അവതരിപ്പിച്ച പ്രൈമിന്റെ ഓഫറുകളാണ് ഉപയോക്താക്കൾക്ക് ആശ്വാസമാകുന്നത് .
0
അടുത്തിടെയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് ഒരു കാര്യം വ്യക്തമാക്കിയത് . താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഫോൺ ആണ് . അതിലാണ് അത്യവശ്യം വേണ്ട വിൻഡോസ് അപ്ലികേഷനുകൾ പ്രവർത്തിപ്പിക്കുന്നത് . മൈക്രോസോഫ്റ്റിൻറെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളുടെ സ്വഭാവിക അന്ത്യമാണ് ഇതെന്നാണ് ടെക് ലോകം ഇതിനെക്കുറിച്ച് വിലയിരുത്തിയത് . ഒടുവിൽ ഇതാ ഔദ്യോഗികമായി മൈക്രോസോഫ്റ്റ് തങ്ങളുടെ വിൻഡോസ് ഫോണുകളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു . ഇത് സംബന്ധിച്ച് വിശദമാക്കി മൈക്രോസോഫ്റ്റ് കോപ്പറേറ്റ് വൈസ് പ്രസിഡൻറ് ജോ ബെൽഫോർ ട്വീറ്റ് ചെയ്തു . പുതിയ ഫീച്ചറുകൾ ഉണ്ടാക്കുന്നതും , ഹാർഡ് വെയർ നിർമ്മാണവും നിർത്തിയതായി ഇദ്ദേഹം ട്വീറ്റിൽ പറയുന്നു . എന്നാൽ ഇപ്പോൾ ഉള്ള ഫോണുകളിൽ സപ്പോർട്ട് തുടരും . ഇത് ബഗ്ഗ് ഫിക്സേഷനും മാറ്റുമായിരിക്കും . വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവസാനിപ്പിച്ച് പുതിയ സീരിസിലേക്ക് കടക്കുന്നതിൻറെ ഭാഗമാണ് ഈ നീക്കം എന്ന് വിലയിരുത്തുന്നവരുണ്ട് . എന്നാൽ മൈക്രോസോഫ്റ്റിന് ഫോൺ ആപ്പുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും നിക്ഷേപിക്കാൻ സാധിക്കുന്ന പണത്തിനേക്കാൾ കുറവാണ് ഇപ്പോൾ അത് ഉപയോഗിക്കുന്നവരുടെ എണ്ണം എന്ന് കമ്പനി വ്യക്തമാക്കുന്നു . അതാണ് ഇത്തരത്തിലുള്ള പിൻമാറ്റത്തിന് പിന്നിൽ . ആഗോള വിപണിയിൽ കഴിഞ്ഞ വർഷം വെറും 1.3 ശതമാനം വിൻഡോസ് ഫോണുകൾ മാത്രമാണ് വിൽപ്പന നടന്നത് . Microsoft finally killing off Windows smartphones
3
അഞ്ചുവർഷത്തിനിടയിൽ ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരു വാസയോഗ്യമല്ലാതാകും എന്ന് റിപ്പോർട്ട് . ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനം പ്രസിദ്ധീകരിച്ചത് ഡെക്കാൻ ഹെറാൾഡ് പത്രമാണ് . ബെംഗളൂവിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ നടന്ന ഏല്ലാ നിർമ്മാണങ്ങളും വളരെ ഭീഷണി ഉയർത്തുന്നതാണെന്നാണ് പഠനം . ഈ നിർമ്മാണങ്ങളുടെ വർദ്ധനവ് 525 ശതമാനം ആണെന്ന് പഠനം പറയുന്നു . അതേ സമയം ഗ്രീൻസിറ്റി എന്ന നിലയിൽ ബെംഗളൂവിൻറെ ജൈവ സമ്പത്ത് ഈ കാലയളവിൽ 78 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു . തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെട്ടിരുന്നു ബെംഗളൂവിലെ തടാകങ്ങളിൽ 79 ശതമാനം ഇതിനകം മലിനമായോ , കൈയ്യേറ്റത്താലോ നശിച്ചുകഴിഞ്ഞെന്നും റിപ്പോർട്ട് പറയുന്നു . ഇത് ശതമാനതത്തിലുള്ള കണക്ക് മാത്രമാണ് ശരിക്കും കണക്കുകളിൽ വലിയ ജൈവനാശമാണ് ബെംഗളൂവിൽ സംഭവിക്കുന്നത് പഠനം പറയുന്നു . പഠനത്തിന് നേതൃത്വം നൽകിയ ഐ . ഐ . എസ് . സി സെൻറർ ഓഫ് ഇക്കോളജി സയൻസ് മേധാവി ടിവി കാമചന്ദ്ര പറയുന്നു , തീർത്തും ആസൂത്രിണമില്ലായ്മയാണ് ബെംഗളൂരു നഗര വിലകസനത്തിൽ നടക്കുന്നത് . ഇത്തരത്തിലാണെങ്കിൽ വലിയോരു ദുരന്തത്തെ ബെംഗളൂരു മുന്നിൽ കാണുകയാണ് . സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള ബെംഗളൂരു 1799 ന് ശേഷം ഗ്രീനീഷ് സിറ്റിയാക്കിയത് ബ്രിട്ടീഷുകാരാണ് . നദികൾ ഇല്ലാത്ത ബെംഗളൂരുവിൻറെ സ്വഭാവിക താപനില നിലനിർത്താൻ സഹായിച്ചിരുന്നത് ഏതാണ്ട് 600 ഒളം തടാകങ്ങളായിരുന്നു . ഇവയുടെ നശമാണ്ബെംഗളൂരുവിനെ സമീപഭാവിയിൽ തന്നെ ദുരന്തമായി വേട്ടയാടുവാൻ പോകുന്നത് .
3
പേടിഎം പോലുള്ള സ്വകാര്യ പണമിടപാട് ബദലായി സർക്കാർ കൊണ്ടുവന്ന ഭീം ആപ്പിനെ കുറിച്ച് നിരവധി പരാതികൾ . ഫ്രീ ആപ്പ് എന്ന് പറയുന്നുണ്ടെങ്കിലും ഭീം ഡൌൺലോഡ് ചെയ്യുന്നവരുടെ മൊബൈൽ അക്കൌണ്ടിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്നാണ് ഒരു ആരോപണം . പണം ഈടാക്കുന്നുവെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി . ഫ്രീ ആപ്പ് ഭീം ഡൌൺലോഡ് ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ അക്കൌണ്ടിൽ നിന്നു 1 രൂപ 50 പൈസ ഈടാക്കുന്നുണ്ട് . പണം ഈടാക്കിയതായി കാണിച്ച് ടെലികോം കമ്പനികളിൽ നിന്നുള്ള സന്ദേശവും ലഭിക്കുന്നുണ്ട് . ആപ്പ് ഡൌൺലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് ഒരു വെരിഫിക്കേഷൻ കോഡ് ലഭിക്കും . തൊട്ടു പിന്നാലെ മൊബൈൽ ബാലൻസിൽ നിന്ന് 1.50 രൂപ ഈടാക്കിയതായും നോട്ടിഫിക്കേഷൻ വരും . എസ്എംഎസ് ചിലവ് എന്നാണ് കാണിക്കുന്നത് . എന്നാൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്താലും മിക്കവർക്കും ബാങ്ക് അക്കൌണ്ടുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല . ഒരു സർക്കാർ ആപ്പിൽ നിന്നു ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നാണ് പരാതിക്കാർ പറയുന്നത് . പ്രമുഖ ഇ–പെയ്മെന്റ് ആപ്പുകളേക്കാൾ എത്രയോ പിന്നിലാണ് ഭീം ആപ്പെന്നും ആക്ഷേപമുണ്ട് . ഉപഭോക്താക്കൾ കൂടിയതോടെ ആപ്പ് വഴിയുള്ള ഇടപാടുകൾ മുടങ്ങുന്നത് പതിവായിട്ടുണ്ട് . പുറത്തിറങ്ങി മൂന്നു ദിവസത്തിനിടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഭീം ഒന്നാം സ്ഥാനത്തു എത്തിയെങ്കിലും പരാതികൾക്ക് ഒരു കുറവുമില്ല .
3
പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കൂടുതൽ കുരുക്കിലേക്ക് . സ്മിത്തിൻറെയും വാർണറിൻറെയും സ്പോൺസർമാരായ കമ്പനികൾ കരാർ പിൻവലിക്കാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ . സ്മിത്ത് ബ്രാൻഡ് അംബാസിഡറായ വീറ്റ് ബിക്സ് കരാർ പുനഃപരിശോധിച്ചുവരികയാണ് . കൊറിയൻ ബ്രാൻഡായ സാംസങിൻറെയും അമേരിക്കൻ ബ്രാൻഡ് ന്യൂ ബാലൻസിൻറെയും പരസ്യമുഖം കൂടിയാണ് സ്റ്റീവ് സ്മിത്ത് . ലോകോത്തര ബ്രാൻഡുകളായ ടെയോട്ട , എൽജി , നെസ്ലെ , ഗ്രേ നിക്കോൾസ് ചാനൽ 9 അടക്കമുള്ള നിരവധി കമ്പനികളാണ് വാർണറുമായി സഹകരിക്കുന്നത് . കമ്പനികൾ കരാറുകൾ പിൻവലിച്ചാൽ താരങ്ങൾക്ക് കോടികളാണ് നഷ്ടപ്പെടുക . ഇത് വിപണിയിൽ താരങ്ങളുടെ പരസ്യ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കും . നേരത്തെ സ്മിത്തും വാർണറും ഓസീസ് ടീമിൻറെ നായക , ഉപനായക പദവികൾ രാജിവെച്ചിരുന്നു . ഐസിസി സ്മിത്തിനെ ഒരു മത്സത്തിൽ നിന്ന് വിലക്കുകയും 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു . പിന്നാലെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസും സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു . ഇരുവർക്കുമെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉരുന്നതിനിടെയാണ് പുതിയ വാർത്ത പുറത്തുവരുന്നത് .
2
വിവാദ സിനിമ ഉഡ്താ പഞ്ചാബിന്റെ സെൻസർ കോപ്പി റിലീസിനു രണ്ടും ദിവസം മുമ്പെ ഇന്റർനെറ്റിൽ . ടോറന്റ് വെബ്സൈറ്റുകളിലൂടെയാണ് സിനിമ ചോർന്നത് . എന്നാൽ സിനിമ കൂടുതൽ പേർ ഡൌൺലോഡ് ചെയ്യുന്നതിനു മുമ്പായി ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓൺലൈനിൽനിന്നു നീക്കംചെയ്തു . സിനിമ ഓൺലൈനിൽ ലഭ്യമാണെന്ന വിവരമറിഞ്ഞ് നിരവധിപേർ ഡൌൺലോഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും കോപ്പിറൈറ്റ് പരാതി പ്രകാരം പകർപ്പ് നീക്കം ചെയ്തെന്ന മറുപടിയാണ് ലഭിച്ചത് . നിരവധി ഓൺലൈൻ വെബ്സൈറ്റുകളിൽ സിനിമയുടെ സ്ക്രീൻ ഷോട്ടുകൾ ലഭ്യമാണ് . ഫോർ സെൻസർ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നതിനാൽ സെൻസർ ബോർഡിന് സമർപ്പിച്ച കോപ്പിയാണ് ലീക്കായതെന്നാണ് പ്രാഥമിക നിഗമനം . സെൻസർ ബോർഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങൾ ഉള്ള പകർപ്പാണ് ലീക്കായിരിക്കുന്നത് . രണ്ടു മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം . സിനിമ ചോർന്നതിനെ കുറിച്ച് ഉഡ്താ പഞ്ചാബിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല . അഭിഷേക് ചൌബേ സംവിധാനം ചെയ്ത ' ഉഡ്താ പഞ്ചാബ് ' പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമകളാകുന്നതിന്റെ കഥയാണ് പറയുന്നത് . ഷാഹിദ് കപൂർ , ആലിയ ഭട്ട് , കരീന കപൂർ , ദിൽജിത് ദോസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ .
1
ആദി കണ്ട ഓരോ പ്രേക്ഷകന്റെയും മനസ്സിൽ പ്രണവ് മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ മായാതെ തന്നെ നിൽപ്പുണ്ടാകും . കെട്ടിടങ്ങളിൽ നിന്ന് വേഗത്തിൽ കുതിച്ച് കയറാനും മതിലുകൾക്ക് മീതെ ചാടിക്കയറാനും പരിശീലനം നേടിയ പാർക്കൌർ അഭ്യാസിയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചത് . പ്രണവിന്റെ തീപ്പൊരി ആക്ഷൻ രംഗങ്ങളുള്ള ആദിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് . ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രണവിനെ പാർക്കൌർ പഠിപ്പിച്ചത് . ഹോളിവുഡ് സിനിമകളിലടക്കം ആക്ഷൻ രംഗങ്ങളൊരുക്കുന്ന സംഘത്തിന്റെ പ്രയത്നം തന്നെയാണ് പ്രണവ് ഹീറോയായി മാറിയത് . ആദി പുറത്തിറങ്ങിയതോടെ ഇപ്പോൾ യുട്യൂബിൽ തരംഗമായ ഫ്രഞ്ച് ചിത്രം ഡിസ്ട്രിക് 13 ന് വേണ്ടി പാർക്കൌർ ഒരുക്കിയതും ഇതേ സംഘം തന്നെയാണ് . ആദി സിനിമയിൽ അസോഷ്യേറ്റായി പ്രവർത്തിച്ച വി . എസ് വിനായക്ക് ആണ് ഇവരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് . ഗൈൽസ് കോൺസിൽ ആണ് ആദിയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് . കമൽ ഹാസന്റെ തൂങ്കാവനത്തിലും ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട് . ആക്ഷൻ രംഗങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഷൂട്ട് . തുടർച്ചായായുള്ള ദിവസങ്ങളിൽ അടിയോടി അടി തന്നെയായിരുന്നു . എന്തായാലും ഇവരുടെ പാർക്കൌർ അഭ്യാസവും ആക്ഷനുമെല്ലാം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു .
1
വിദേശ വിപണിയിലുള്ള എക്സ് മാക്സ് 250 മോഡലിന് പകരക്കാരനായിട്ടാണ് ഈ സ്കൂട്ടർ എത്തുന്നത് . മികച്ച ഡിസൈൻ ശൈലി , പ്രകടനക്ഷമത എന്നിവ കൊണ്ട് എക്സ് മാക്സ് 250 യൂറോപ്പിൽ വളരെ പ്രചാരത്തിലുള്ളൊരു സ്കൂട്ടറാണ് . ഈ മോഡലിന് സാമ്യതയുള്ള ഡിസൈൻ തന്നെയാണ് പകരക്കാരനായ എക്സ് മാക്സ് 300 സ്കൂട്ടറിനും നൽകിയിരിക്കുന്നത് . കാഴ്ചയിലൊരു അഗ്രസീവ് ലുക്ക് നൽകുന്ന ഡിസൈൻ ഫിലോസഫി . നിലവിലുള്ള മോഡലിനേക്കാൾ ഭാരക്കുറവ് . സ്കൂട്ടറിൻറെ ഭാരം 179കിലോഗ്രാം . 292സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എസ്ഒഎച്ച്സി എൻജിനാണ് എക്സ് മാക്സ് 300ന് കരുത്തു പകരുന്നത് . 27ബിഎച്ച്പിയും 29എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത് . 15 ഇഞ്ച് അലോയ് വീൽ , ഡിസ്ക് ബ്രേക്ക് , സുരക്ഷയ്ക്കായി എബിഎസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് . സ്പീഡോ മീറ്റർ , ടാക്കോമീറ്റർ , അനലോഗ് ഗോജ് എന്നിവയടക്കമുള്ള സെമിഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഈ സ്കൂട്ടറിലുണ്ട് . പുതിയ ഫ്രണ്ട് ഫോർക്ക് , ടിസിഎസ് , മികച്ച സ്റ്റോറേജ് സ്പേസ് , സ്മാർട് കീ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത . ബൈക്കാണെന്ന് തോന്നിപ്പിക്കും വിധമുള്ള സിസൈനാണ് മുന്നിലും പിന്നിലും . ട്വിൻ ഹെഡ്ലൈറ്റ് , വലിയ വിന്റ് ഷീൽഡ് , സ്പ്ലിറ്റ് ടെയിൽ ലാമ്പ് എന്നീ ഫീച്ചറുകൾ മറ്റ് സ്കൂട്ടറുകളിൽ നിന്നും എക്സ് മാക്സ് 300നെ വേറിട്ടുനിറുത്തുന്നു . യൂറോപ്പ്യൻ വിപണിയിൽ ആദ്യമെത്തുന്ന എക്സ് മാക്സ് 300 അടുത്തവർഷത്തോടെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന .
0
എൽ ഫോണുകളിലേക്ക് സൌജന്യ കോളുകളും 500 എംബി ഡാറ്റയും നൽകിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസവും മൂന്ന് ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളുമാണ് ബി . എസ് . എൻ . എൽ പുതുക്കി നിശ്ചയിച്ചിരിക്കുന്നത് . പുതിയ തീരുമാനപ്രകാരം 146 രൂപയുടെ പ്ലാനിൽ ബി . എസ് . എൻ . എൽ നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൌജന്യ കോളുകൾക്കൊപ്പം ഒരു ജിബി ഡാറ്റയും ഇനി ലഭിക്കും . നിലവിൽ ഇത് 500 എംബി ഡാറ്റയായിരുന്നു . പ്ലാനിന്റെ കാലാവധി 26 നിന്നും 26 ദിവസമാക്കി ചുരുക്കുകയും ചെയ്തു . 339 രൂപയ്ക്കും ബി . എസ് . എൻ . എൽ ഫോണുകളിലേക്ക് പരിധിയില്ലാത്ത സൌജന്യ വിളികൾക്കൊപ്പം മറ്റു നെറ്റ്വർക്കുകളിലേക്കും ദിവസം 25 മിനിറ്റ് സൌജന്യ വിളികളായിരുന്നു ലഭിച്ചിരുന്നത് . ഇത് 30 ആയി വർധിപ്പിച്ചു . ദിവസം മൂന്ന് ജിബി ഡാറ്റ ഉപയോഗിക്കാവുന്നത് തുടരും . ഈ പ്ലനിന്റെ വാലിഡിറ്റി 28ൽ നിന്നും 26 ആക്കി കുറച്ചിട്ടുണ്ട് . പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും .
3
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി സഞ്ജു വി സാംസൺ . ഡൽഹിക്കെതിരെ രാജസ്ഥാന് വേണ്ടി സഞ്ജു 22 പന്തിൽ 37 റൺസെടുത്തു . നാലാമനായി ക്രിസിലെത്തിയ സഞ്ജു രണ്ട് വീതം സിക്സറും ബൌണ്ടറിയും നേടി . ട്രെൻറ് ബോൾട്ടിനും ഷഹബാസ് നദീമിനും എതിരെ ആണ് സഞ്ജു സിക്സർ നേടിയത് . സഞ്ജുവായിരുന്നു കളിയിലെ താരവും . സീസണിലെ റൺവേട്ടയിൽ ആന്ദ്രേ റസലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരനാണ് സഞ്ജു ഇപ്പോൾ . ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു 49 റൺസെടുത്തിരുന്നു . സഞ്ജു മികച്ച പ്രതിഭയുള്ള ബാറ്റ്സ്മാനെന്ന് രാജസ്ഥാൻ ഷെയ്ൻ വോൺ അഭിപ്രായപ്പെട്ടതായി കമൻറേറ്ററായ മൈക്കൽ ക്ലാർക്ക് പറഞ്ഞു .
2
റിലയൻസ് മൊബൈൽ കമ്പനി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു . ഫോർ ജി ഇന്റർനെറ്റുമായാണ് റിലയൻസ് ഇനി എത്താൻ പോകുന്നത് . ഡിസംബർ 28ന് വിപണിയിൽ എത്തിക്കാനാണ് റിലയൻസിന് കീഴിലുള്ള റിലയൻസ് ജിയോ ഇൻഫോകോം കമ്പനി ലക്ഷ്യം ഇടുന്നത് . ഫോൺ വിപണിയിൽ തരംഗമാകാൻ എത്തുന്ന റിലയൻസ് ഫോർ ജി വൈവിധ്യമാർന്ന പ്രത്യേകതകളുമായാണ് കേരള കരയിൽ എത്തുക . റിലയൻസ് സ്ഥാപകൻ ധിരുഭായി അംബാനിയുടെ ജന്മദിനമായ ഡിസംബർ 28ന് തന്നെ കേരളത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫോർ ജി എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത് . തിരുവനന്തപുരം , കൊല്ലം , കൊച്ചി , തൃശ്ശൂർ , കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് വേണ്ടി 2,000 കോടിയാണ് റിലയൻസ് ജിയോ ഇൻഫോകോം കമ്പനി മുതൽ മുടക്കുന്നത് . 300 എംബിപിഎസ് വേഗത്തിലുള്ള ഹൈ സ്പീഡ് ഇന്റർനെറ്റ് ആണ് ജിയോ ഇൻഫോകോം കേരളത്തിൽ ലക്ഷ്യം ഇടുന്നത് . ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഫോർ ജിയുടെ സഹായം ഏറെ ഗുണകരമാകും . ഫോർ ജിയ്ക്ക് വേണ്ടി റോഡു കുഴിക്കുന്നത് പിഡബ്ല്യൂഡി സെക്രട്ടറി ടി . ഒ സൂരജ് നേരെത്തെ അനുമതി നൽകിയിരുന്നില്ല . രോഡുകൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ കാണിച്ച് ഇത് തടഞ്ഞു വച്ചിരിക്കുകയായിരുന്നു . എന്നാൽ ഈ വർഷം ജനുവരിയോടെ നടപടി നിൻവലിച്ചിരുന്നു . 2011ൽ കേരള സർക്കാർ ഇത് പോലുള്ള കാര്യങ്ങൾക്കു ചാർജ് ഇടക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു . എന്നാൽ തമിഴ്നാട്ടിൽ 6300 , ബെംഗലൂരുവിൽ 6000 കിലോമീറ്ററിനു ഇപ്പൊഴും ചാർജ് ഇടക്കുന്നുണ്ട് .
0
എപ്പോഴും വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് തൈമൂർ . സെയ്ഫ് അലിഖാന്റെയും കരീനയും മകനായ തൈമൂറിനെ കുറിച്ച് ഓരോ ദിവസവും വിശേഷങ്ങൾ വരാറുണ്ട് . തൈമൂറിന്റെ ആയയെ കുറിച്ചുപോലും വാർത്തകൾ വരാറുണ്ട് . എന്നാൽ ഇനി അതിന് അനുവദിക്കില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത് . തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യർഥിച്ച് സെയ്ഫ് അലി ഖാൻ തന്നെ ഒരു അഭിമുഖത്തിൽ രംഗത്ത് എത്തി . കാര്യങ്ങൾ മനസ്സിലാക്കി വരുന്ന പ്രായമാണ് , അതിനാൽ ഫോട്ടോ എടുക്കരുത് . വീട്ടിനു മുന്നിൽ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യർഥിച്ചു . പാപ്പരാസി സംസ്കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കൾ അഗ്രഹിക്കുന്നത് . എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാർത്തയും വരുന്ന് തനിക്ക് ഇഷ്ടമല്ലെന്ന് കരീനയും പറയുന്നു . എന്താണ് അവൻ ചെയ്യുന്നത് , എന്ത് വസ്ത്രങ്ങളാണ് ധരിക്കുന്നത് , എന്താണ് ഹെയർസ്റ്റൈൽ . . അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകൾ എടുത്ത് ചർച്ച ചെയ്യുന്നതെന്നാണ് കരീന പറയുന്നത് . അതേസമയം ഇപ്പോൾ തൈമൂർ പോസ് ചെയ്യാൻ തുടങ്ങിയെന്നും കരീന പറയുന്നു .
1
കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നുക്കൊണ്ടിരിക്കുന്ന സമയമാണിത് . സോഷ്യൽ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകർ ബ്ലാസ്റ്റേ്ഴ്സ് മാനേജ്മെൻറിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട് . അവർക്കൊപ്പമാണ് ഇതിഹാസതാരം ഐ . എം വിജയനും . ഏഷ്യാനെറ്റ് ന്യൂസിനോട് വിജയനും തുറന്ന് പറഞ്ഞു ഇക്കാര്യം . വിജയൻറെ വാക്കുകൾ . . , അനസിനെപ്പോലെ ഒരു താരത്തെ പുറത്തിരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് . വിലക്കിന് ശേഷമുള്ള കഴിഞ്ഞ മൂന്ന മത്സരങ്ങളിലും അനസിന് കളിക്കാൻ കഴിഞ്ഞില്ല . അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു . കാരണം ഇപ്പോഴത്തെ പ്രതിരോധം കരുത്ത് കാണിക്കുന്നില്ല . ബംഗളൂരുവിനെതിരേ വഴങ്ങിയ ഗോൾ , അനസൊക്കെ ഉണ്ടായിരുന്നെങ്കിൽ വഴങ്ങാതിരിക്കാമായിരുന്നു . അനസിനെ എനിക്കറിയാം . മുൻ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അനസ് . ഒരുപാട് പരിചയസമ്പത്തുള്ള താരം . ഇന്ത്യൻ ടീമിലും ഒരുപാട് തവണ പന്ത് തട്ടി . ദേശീയ ടീമിൽ സന്ദേശ് ജിങ്കാനും അനസും മികച്ച കൂട്ടുക്കെട്ടുണ്ടാക്കുന്നു . അങ്ങനെ ഒരു താരത്തെ തുടർച്ചയായി തഴയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു . ഇതിനിടെ അനസ് ക്ലബ് വിടുമെന്ന റൂമറുകളും ശക്തമായി . വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ തന്റെ മുൻ ക്ലബായ ജംഷഡ്പുർ എഫ്സിയിലേക്കോ അല്ലെങ്കിൽ എടികെയിലേക്കോ മാറിയേക്കുമെന്നാണ് കേൾവി . എടികെയുടെ ഇപ്പോഴത്തെ പരിശീലകൻ സ്റ്റീവ് കോപ്പലും അനസും ജംഷഡ്പുരിൽ ഒരുമിച്ചുണ്ടായിരുന്നുവെന്നതും കൂട്ടിവായിക്കാം .
2
സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി . 32 , 490 രൂപയാണു വില . ഗൊറില്ല ഗ്ലാസ് 4 ൻറെ സംരക്ഷണമുള്ള സ്ക്രീൻ ആണ് ഫോണിനുള്ളത് . ഫുൾ എച്ച്ഡിയാണ് സ്ക്രീൻ . ഉയർന്ന മെമ്മറി ശേഷി , മികച്ച പ്രൊസസർ , മെറ്റൽ ബോഡി തുടങ്ങിയവയാണു ഫോണിൻറെ പ്രധാന പ്രത്യേകതകൾ . ഫോണിൻറെ സ്ക്രീൻ ഗ്ലാസും മെറ്റൽ ബോഡിയും ഒന്നിച്ചു ചേർത്തിരിക്കുന്നതു ഗ്യാലക്സി എ9ന് ആഢംബര മുഖം നൽകുന്നു . 5000 എംഎഎച്ച് ബാറ്ററിയാണ് എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത . 4ജിബി റാമിൽ എത്തുന്ന ഫോണിൽ സ്നാപ്ഡ്രാഗൻ 64ബിറ്റ് ഒക്ടാ - കോർ പ്രൊസസറാണുള്ളത് . ഇതു ഡ്യുവൽ സിം ഫോണിനും 256 ജിബിവരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാർഡിനും മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നു . 16 മെഗാ പിക്സൽ റിയർ ക്യാമറയും 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയുമുള്ള ഫോൺ ഗോൾഡ് , ബ്ലാക്ക് , വൈറ്റി നിറങ്ങളിൽ ഫോണുകൾ ലഭിക്കും . 26 മുതൽ സ്റ്റോറുകളിൽ വിൽപ്പന ആരംഭിക്കും .
3
കന്നഡ സൂപ്പർതാരം കിച്ച സുദീപുമായി നിത്യാ മേനോൻ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നുമുള്ള ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി . സുദീപിൻറെ ദാമ്പത്യം തകരുവാൻ ദിത്യ കാരണമായി എന്ന തരത്തിൽ ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ ഒടുവിൽ ഈ വാർത്തയിൽ നിത്യ മനസ് തുറന്നു , ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട് . ഇത് പതിവ് ആയതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല . വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട് . മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കും . അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് എന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ല . വിവാഹം ജീവിതത്തിലെ നിർണ്ണായക കാര്യമായി കാണുന്നില്ല . എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന് മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു .
1
ഒരു മനുഷ്യൻറെ മരണം കൃത്യമായി പ്രവചിക്കാൻ പറ്റുമോ , ഇതുവരെ സാധ്യമല്ലെന്നാണ് ഉത്തരമെങ്കിൽ ഇനി അങ്ങനെയല്ല . മരണം പ്രവചിക്കാനുള്ള കണ്ടുപിടുത്തമാണ് ഓസ്ട്രേലിയയിൽ നടന്നിരിക്കുന്നത് . മരണം പ്രവചിക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇൻറലിജൻസ് സംവിധാനമാണ് ഓസ്ട്രേലിയയിലെ അഡെയ്ഡ് സർവകലാശലയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത് . ഇത് ഉപയോഗിച്ച് മനുഷ്യൻറെ അവയവങ്ങളുടെ ചിത്രം നോക്കി അവൻ എത്രകാലം ജിവിച്ചിരിക്കുമെന്നു പ്രവചിക്കാൻ കഴിയും എന്ന് ഈ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു . ഈ ഉപകരണം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ 48 രോഗികളുടെ നെഞ്ചിൽ പരിശോധ നടത്തി അവരുടെ മരണം പ്രവചിക്കുകയായിരുന്നു . അതിൽ 69 ശതമാനം കൃത്യമാകുകയും ചെയ്തു . ഇത്തരത്തിൽ പ്രവചിക്കുന്നതു മൂലം ഡോക്ടർമാർക്ക് രോഗിയെ കൃത്യമായി ചികിത്സിക്കാൻ സാധിക്കുമെന്നാണു കണ്ടുപിടുത്തം നടത്തിയവർ അവകാശപ്പെടുന്നത് . ഓരോ അവയവങ്ങളുടെയും ആരോഗ്യത്തെ കൃത്യമായി അളക്കാൻ പലപ്പോഴും ഡോക്ടർമാർക്കു കഴിയറില്ല എന്നും ഇവർ പറയുന്നു .
3
കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പ്രമുഖതാരവുമായിരുന്ന ധ്രുവ് ശർമ്മ ( 35 ) അന്തരിച്ചു . ശനിയാഴ്ച്ച വീട്ടിൽ തളർന്നു വീണതിനെ തുടർന്ന് ധ്രുവിനെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി . ഹൃദയസ്തംഭനത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ . ധ്രുവിന് ചില കുടുംബ - സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ആത്മഹത്യ ചെയ്തതാകാമെന്നും റിപ്പോർട്ടുണ്ട് . കേൾവി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത് . ധ്രുവിന്റെ അഭിനയം കണ്ടാൽ അദ്ദേഹത്തിന് കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലെന്ന് തിരിച്ചറിയാൻ കവിയില്ലായരുന്നു . സ്നേഹാഞ്ജലി , ബാംഗ്ലൂർ 560023 , നിനെന്ത്ര ഇഷ്ട കനോ , ടിപ്പാജി സർക്കിൾ , ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട് . സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിച്ചാ സുദീപിന്റെ ടീമായ കർണാടക ബുൾഡോസേഴ്സിന്റെ പ്രധാന താരമായിരുന്നു ധ്രുവ് . സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആറ് സീസണുകളിലും ധ്രുുവ് കളിച്ചിരുന്നു . വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സി . സി . എല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു .
1
പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവരാണ് ഐശ്വര്യ ബച്ചനും മകൾ ആരാധ്യയും . ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഇപ്പോൾ ആഘോഷിക്കുന്നത് . എൽകെജി കാലഘട്ടത്തിലെയും ഒന്നാം ക്ലാസിലെയും ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത് . ഈ ചിത്രങ്ങളിലെ കുഞ്ഞ് ഐശ്വര്യയെ കണ്ടെത്താനുള്ള മത്സരത്തിലാണ് ആരാധകർ . ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം മകൾ ആരാധ്യയുടെ പ്രായം എന്നാണ് താരം കുറിച്ചിരിക്കുന്നത് . ചിത്രങ്ങളിലെ ഐശ്വര്യയെ കണ്ടുപിടിക്കാൻ ആരാധകർക്ക് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല . ആ തിളങ്ങുന്ന കണ്ണുകൾ ഐശ്വര്യയെ വേഗം കണ്ടെത്താൻ സഹായിക്കും . അടുത്തിടെയാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ അക്കൌണ്ട് തുടങ്ങിയത് . അടുത്തിടെ ആരാധ്യയുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം ഐശ്വര്യ പങ്കുവച്ചപ്പോൾ വിമർശനവുമായി നിരവധിപേർ എത്തിയിരുന്നു . ' അതിരുകളില്ലാതെ നിന്നെ ഞാൻ സ്നേഹിക്കുന്നു . . . ലോകത്തെ ഏറ്റവും സന്തോഷവതിയായ അമ്മ , ' എന്ന തലക്കെട്ടോടു കൂടിയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത് . എന്നാൽ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചത് . താൻ മകളെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയാണ് ഐശ്വര്യയെന്ന് ചിലർ പറയുന്നു . താങ്കൾ ഒരു അമ്മയല്ലെന്ന് ചിലർ പറയുന്നു . കൊച്ചുകുട്ടികളുടെ ചുണ്ടിൽ ചുംബിക്കുന്നത് തെറ്റാണെന്ന് ഇവർ പറയുന്നു . ആരാധ്യ സ്വന്തം മകൾ തന്നെയാണോ എന്നാണ് ചിലരുടെ ചോദ്യം . ഇതിനെല്ലാം എതിർവാദങ്ങളും കമൻറിൽ സജീവമാണ് . ഒരു പണിയുമില്ലാത്തവരാണ് വിമർശനവുമായി എത്തുന്നതെന്ന് ഇവർ പറയുന്നു . അമ്മയും കുഞ്ഞും തമ്മിലുള്ള നിശ്കളങ്കമായ ബന്ധത്തെ മറ്റൊരു രീതിയിൽ കാണുന്നത് മാനസിക രോഗമാണെന്നും ഐശ്വര്യയെ പിന്തുണച്ച് ആരാധകർ മറുപടി കൊടുക്കുന്നു .
1
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് മീനാക്ഷിയും ശ്രേയ ജയദീപും . ശ്രേയാ ജയദീപിൻറെ ആലപനത്തിൽ മീനാക്ഷി വേഷമിട്ടപ്പോഴെല്ലാം ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു . അമർ അക്ബർ ആന്റണിയിലെ എന്നോ ഞാനെന്റെ എന്ന ഗാനവും ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങിനുമൊക്കെ മികച്ച പ്രതികരണമാണ് നേടിയത് . ഇവിടെ മീനാക്ഷിയും ശ്രേയ ജയദീപും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് . ഒപ്പം എം ജി ശ്രീകുമാറുമുണ്ട് . സദൃശ്യ വാക്യം 24:29 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവർ ഒന്നിക്കുന്നത് . ഒപ്പം സിനിമയ്ക്ക് ശേഷം ശ്രേയ ജയദീപും എം ജി ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത് . . ചുന്ദരി വാവേ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത് . ഒപ്പം സിനിമയിലെ ഗാനരംഗത്ത് മീനാക്ഷിയും മോഹൻലാലുമാണ് ഒന്നിച്ചിരുന്നത് . മിനുങ്ങും മിന്നാമിനുങ്ങിന് വരികളെഴുതിയ ബി കെ ഹരിനാരായണനും ഈണമിട്ട ഫോർ മ്യൂസിക് ആണ് ഇവിടെയുമുള്ളത് .
1
ആരും അറിയാതെ ഫേസ്ബുക്ക് ചൈനയിൽ പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ട് . വർഷങ്ങളായി ഗൂഗിൾ , ട്വിറ്റർ എന്നിവയ്ക്ക് ഒപ്പം ചൈനയിലെ ഗ്രേറ്റ് വാൾ ഇൻറർനെറ്റ് ഫയർവാളിന് പുറത്തായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയയുടെ പ്രവർത്തനം . എന്നാൽ കഴിഞ്ഞ മെയ് മുതൽ നേരിട്ടല്ലാതെ ഫേസ്ബുക്ക് ചൈനയിൽ പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട് . മെയിൽ റിലീസ് ചെയ്ത കളർ ബലൂൺ എന്ന സോഷ്യൽ മീഡിയ ആപ്പാണ് ഇത്തരം ഒരു സംശയത്തിന് കാരണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . ഫേസ്ബുക്ക് ആപ്പായ മെൻഷൻറെ സ്വഭാവങ്ങൾ കാണിക്കുന്ന ഫോട്ടോഷെയറിംഗ് ആപ്പാണ് കളർ ബലൂൺ . ഈ ആപ്പിന് പിന്നിലുള്ള കമ്പനിയുമായി ഫേസ്ബുക്കിന് ബന്ധങ്ങളുണ്ടെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ ചില വർഷങ്ങളായി ചൈനീസ് മാർക്കറ്റിൽ എത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് . ഇതിനായി ചൈനയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ അനവധി സന്ദർശനങ്ങളാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നടത്തിയത് . ചൈനീസ് ഭാഷവരെ അതിനിടയിൽ സുക്കർബർഗ് പഠിച്ചിരുന്നു എന്നത് കൌതുകവാർത്തയായിരുന്നു . ജൂലൈ 2009ലാണ് ഫേസ്ബുക്ക് ചൈനയിൽ നിരോധിക്കപ്പെട്ടത് . അതിന് ശേഷം ഇത് പിൻവലിക്കുന്നതിൽ കാര്യമായ പുരോഗതി ഫേസ്ബുക്കിന് കൈവവരിക്കാൻ സാധിച്ചില്ലെങ്കിലും . ലോക്കൽ മാർക്കറ്റിലെ കമ്പനികൾക്ക് സാങ്കേതികത കൈമാറ്റത്തിന് ഫേസ്ബുക്ക് അവസരം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ഇപ്പോൾ കളർ ബലൂൺ എന്ന ആപ്പ് ഇറക്കിയിരിക്കുന്നത് യൂങ് ടെക്നോളജീസ് എന്ന കമ്പനിയാണ് . ഇവർ ഫേസ്ബുക്കിൻറെ ചില പേറ്റൻറുകൾ ഉപയോഗിക്കുന്നതായി ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ട് .
3
ബിഎസ്എൻഎല്ലിൻറെ പുതിയ നെറ്റ് ഓഫറുകൾ പുറത്തുവിട്ടു . ഇത്തവണ ബ്രോഡ് ബാൻഡ് സെർവിസിൽ ആണ് ഈ ഓഫർ എത്തിയിരിക്കുന്നത് . ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇത് ഒരു സന്തോഷ വാർത്ത തന്നെയാണ് . അവരുടെ തന്നെ പുതിയ വൈഫൈ മോഡവും പുറത്തിറക്കി . 1500 രൂപയാണ് ഈ മോഡത്തിൻറെ വില . 5 വർഷത്തെ വാറൻറ്റിയും ലഭിക്കുന്നു . 300 ജിബിയുടെ ബ്രോഡ് ബാൻഡ് ഡാറ്റ ലഭിക്കണമെങ്കിൽ 249 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണം . ഐഡിയയും പുതിയ ഓഫറാണ് തരംഗമായിരിക്കുന്നത് , ഐഡിയയുടെ ഓഫറുകൾ ഇങ്ങനെയാണ് . 1 രൂപമുതൽ മുടക്കിൽ അൺലിമിറ്റഡ് 4 ജി 1 രൂപ മുടക്കി 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് 4 ജി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതിനായി നിങ്ങൾ ഈ പറയുന്ന നമ്പറിലേക്ക് 411 കോൾ ചെയ്യുക കൂടുതൽ വിവരങ്ങൾ അതിൽ നിന്നും ലഭ്യമാണ് ദീപാവലിക്ക് ഇന്ത്യയിൽ മുഴുവൻ ഫ്രീ റോമിംഗ് നൽകാൻ വോഡഫോണിൻറെ തീരുമാനം . മറ്റു 4 ജി ഓഫറുകളും വോഡഫോൺ നൽകുന്നുണ്ട് . ഡബിൾ ദമാക്ക 4 ജി ഓഫറുകൾ ഇതിനോടകംതന്നെ അവർ പുറത്തു വിട്ടിട്ടുണ്ട് . അടുത്തിടെ ജിയോയുടെ കടന്നുവരവ് വിപണിയിൽ വെല്ലുവിളി ഉയരും എന്ന സൂചനയിൽ നേരത്തെ വോഡഫോൺ നെറ്റ് ചാർജുകളിൽ മാറ്റം വരുത്തിയിരുന്നു . ഇതിന് പിന്നാലെയാണ് റോമിംഗ് ചാർജുകളിൽ വോഡഫോൺ മാറ്റം വരുത്തുന്നത് . ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോൾ രാജ്യവ്യാപകമായി ഫ്രീ റോമിംഗ് നൽകുന്നത് . ഇത് ആദ്യമായാണ് ഫ്രീ റോമിംഗ് വോഡഫോൺ ഏർപ്പെടുത്തുന്നത് . ഇൻറർനാഷണൽ റോമിംഗ് ചാർജുകൾ കുറച്ചാണ് ഏയർടെൽ രംഗത്ത് എത്തിയിരിക്കുന്നത് . ഇതോടൊപ്പം ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ഏയർടെൽ അവതരിപ്പിക്കുന്നുണ്ട് .
3
അർജന്റീനയുടെ മെസിക്കൊപ്പം സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ . ക്ലബിനുവേണ്ടി തകർത്തു കളിക്കുമ്പോഴും രാജ്യത്തിനുവേണ്ടി പെരുമയ്ക്കൊപ്പമുള്ള പ്രകടനം പുറത്തെടുക്കുന്നില്ല എന്ന പേരുദേഷം പേറുന്നവനാണ് റൊണാൾഡോ . ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിനുവേണ്ടി കളിക്കുന്ന കളി , പക്ഷെ ദേശീയ കുപ്പായത്തിൽ കാണാറില്ല . കഴിഞ്ഞ യൂറോ കപ്പിലും ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പിൽ എത്തിയ പോർച്ചുഗലിന് പക്ഷെ ഏറെ മുന്നേറാനായില്ല . എതിരാളികളെ കബളിപ്പിക്കുന്ന ഡ്രിബ്ലിങ് പാടവവും കൃത്യതയാർന്ന ഷൂട്ടറുമൊക്കെയാണ് റൊണാൾഡോ . പക്ഷെ ഈ ഭാഗ്യം അനുഭവിക്കാൻ പോർച്ചുഗലിന് സാധിച്ചിട്ടില്ലെന്ന് മാത്രം . ലൂയിസ് ഫിഗോയ്ക്കു ശേഷം പോർച്ചുഗൽ ലോകത്തിനു സമ്മാനിച്ച് സൂപ്പർ താരമായ റൊണാൾഡോയ്ക്ക് ഇത്തവണ പേരുദോഷം മാറ്റിയെഴുതാനാകുമോയെന്നാണ് ആരാധകരും ഫുട്ബോൾ ലോകവും ഉറ്റുനോക്കുന്നത് . ഇത്തവണ യൂറോ കപ്പിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള , ഏറ്റവും വില പിടിപ്പുള്ള കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മുപ്പത്തിയൊന്നുകാരൻ . പോർച്ചുഗലിനുവേണ്ടി 130 കളികളിൽനിന്ന് 60 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട് റൊണാൾഡോ .
2
രണ്ടാം ഏകദിനത്തിലെ സിംബാബ്വെ ബാറ്റിംഗ് കണ്ട് തൂങ്ങിച്ചാവാൻ തോന്നിയെന്ന് പരിശീലകൻ മഖായ എന്റിനി പറഞ്ഞത് വെറുതെയല്ല . മൂന്നാം ഏകദിനത്തിലും ഭേദപ്പെട്ട സ്കോറിൽ നിന്ന് സിംബാബ്വെ കൂട്ടത്തകർച്ച നേരിട്ട് കുറഞ്ഞ സ്കോറിൽ പുറത്താവുകയായിരുന്നു . മുപ്പത്തിമൂന്നാം ഓവറിൽ 103/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു സിംബാബ്വെ . എന്നാൽ ആ ഓവർ എറിഞ്ഞ ജസ്പ്രീത് ബൂമ്ര അവസാന രണ്ടു പന്തുകളിൽ മറുമോയെയും ( 17 ) തൊട്ടടുത്ത ചിഗുംബരയെയും ( 0 ) വീഴ്ത്തി . അക്ഷർ പട്ടേലാണ് 34ാം ഓവർ എറിയാനെത്തിയത് . ആദ്യ പന്തിൽ വാളർ ( 8 ) റൺ ഔട്ടായി . അടുത്ത പന്തിൽ ക്രീമറിനെ ( 0 ) പട്ടേൽ വിക്കറ്റിന് മുന്നില്ർ കുടുകുക്കയും ചെയ്തതോടെ സിംബാബ്വെയ്ക്ക് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാവാതെ നഷ്ടമായത് നാലു വിക്കറ്റുകൾ . അതും തുടർച്ചയായ നാലു പന്തിൽ . ഇതോടെ സിംബാബ്വെ ഇന്നിംഗ്സ് 42.2 ഓവറിൽ 123 റൺസിൽ അവസാനിച്ചു . ഇന്ത്യക്കായി ബൂമ്ര നാലും ചാഹൽ രണ്ടും വിക്കറ്റെടുത്തു .
2
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കളിക്കുമോ ? മഞ്ഞപ്പടയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി കാത്തിരുന്നാൽ പോരാ . ജംഷഡ്പൂരും ഗോവയും എന്തിന് മുംബൈ വരെ ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കികളാകാനുള്ള സാധ്യത ഏറെയാണ് . അതുകൊണ്ട് തന്നെ നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് മറ്റ് മത്സരങ്ങളുടെ ഫലം കൂടി നിർണായകമാണ് . ഒപ്പം ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനും കഴിയില്ല . 23ന് ഹോം ഗ്രൌണ്ടിൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സിക്കെതിരെയും മാർച്ച് ഒന്നിന് എവേ ഗ്രൌണ്ടിൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗലുരു എഫ്സിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ നിർണായക മത്സരങ്ങൾ . ചെന്നൈയിനെതിരെയുള്ള കളിയാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഫൈനൽ . 28 പോയിന്റുള്ള ചെന്നൈ കളി ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണു വരിക . ഈ കളി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പകുതി ശ്വാസം വീഴും . 16 കളിയിൽ 34 പോയിന്റുള്ള ബംഗലൂരു മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം . 29 പോയന്റുള്ള പൂനെയും 28 പോയന്റുള്ള ചെന്നൈയും പ്ലേ ഓഫിന് തൊട്ടടുത്താണ് . 26 പോയന്റുള്ള ജംഷഡ്പൂരും 24 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 20 പോയന്റുള്ള ഗോവയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് . ഇതിൽ ഗോവയ്ക്ക് ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് അധിക മുൻതൂക്കം നൽകുന്ന ഘടകം അവർ ഈ രണ്ടു ടീമിനെയും അപേക്ഷിച്ച് രണ്ട് മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്നതാണ് . അതുകൊണ്ടുതന്നെ , മാർച്ച് നാലിനു നടക്കുന്ന ജംഷഡ്പുർ– ഗോവ മൽസരമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി തീരുമാനിക്കുക . ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു പരമാവധി 30 പോയിന്റേ ലഭിക്കൂ . അതേസമയം , ജംഷഡ്പുരിനാകട്ടെ രണ്ടു കളിയും ജയിച്ചാൽ 32 പോയിന്റാകും . അതിനാൽ , ഇനിയുള്ള ഒരു കളിയെങ്കിലും ജംഷഡ്പുർ തോൽക്കുകയോ രണ്ടു മൽസരങ്ങളും സമനിലയിൽ അവസാനിക്കുകയോ വേണം . എങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ വയ്ക്കാം . 25ന് ബെംഗളൂരു എഫ്സിക്കെതിരെയും മാർച്ച് നാലിന് എഫ്സി ഗോവയ്ക്കെതിരെയുമാണു ജംഷഡ്പുരിന്റെ കളികൾ . 25ന് എഫ്സി ഗോവ - പുനെ പോരാട്ടത്തിൽ പൂനെയുടെ ജയത്തിനായാവും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രാർഥിക്കുക . നാലു കളി ശേഷിക്കുന്ന ഗോവയ്ക്ക് ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് മുൻതൂക്കമുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ഡൽഹിക്കും കൊൽക്കത്തയ്ക്കും എതിരായ മത്സരമൊഴികെയുള്ളത് പോയന്റ് പട്ടികയിൽ മുൻനിരയിലുള്ള ടീമുകളുമായാണെന്നത് മഞ്ഞപ്പടയ്ക്ക് നേരിയ ആശ്വാസമാണ് . 21നു ഡൽഹി , 25ന് പുണെ , 28ന് കൊൽക്കത്ത , നാലിന് ജംഷഡ്പുർ എന്നീ ടീമുകൾക്കെതിരെയാണു ഗോവയുടെ കളി .
2
ലാലീഗയ്ക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിന് വമ്പൻ ജയം . പതിനാറാം മിനിറ്റിൽ സൂപ്പർ താരം ഗരേത് ബെയ്ലാണ് സാൻറിയാഗോ ബേർണബോവിൽ ഗോൾ മഴക്ക് തുടക്കമിട്ടത് . പതിനാറാം മിനിറ്റിൽ ലിഗിയക്ക് വീണ്ടും പിഴച്ചു . ഇത്തവണ സെൽഫ് ഗോളിൻറെ രൂപത്തിൽ മൂന്ന് മിനിറ്റിന് ശേഷം ലിഗിയ ഒരുഗോൾ മടക്കി . മത്സരത്തിൽ ലിഗിയൻ ആരാധകർക്ക് സന്തോഷിക്കാൻ വകയുണ്ടായ ഏകനിമിഷം അസെൻസിയോ , ലൂക്കാസ് വാസ്കസ് , അൽവാറോ മൊറാട്ട തുടങ്ങിയവരും ലക്ഷ്യത്തിൽ എത്തി . ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു . ജയത്തോടെ പോയിൻറ് പട്ടികയിൽ ഒന്നാമതെത്താനും ബൊറൂസിയക്ക് സാധിച്ചു .
2
വെസ്റ്റിൻഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ യുവ ഇന്ത്യൻ ബാറ്റ്സ്മാൻ റിഷഭ് പന്ത് ടീമിലെത്തിമെന്ന് സൂചന . യുവരാജിനോ , കേദറിനോ പകരമായിട്ടായിരിക്കും പന്ത് ടീം ഇന്ത്യയുടെ ജെഴ്സി അണിയുക . മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത് . ടീമിലുളള എല്ലാവരെയും കളിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനമെന്നും അതിനുളള സാധ്യതകൾ ആരായുകയാണെന്നും കോഹ്ലി വ്യക്തമാക്കി . വിൻഡീസിനെതിരെ ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും അജിൻക്യ രഹാനയും തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് . രോഹിത്തിന് പകരം ഇന്ത്യൻ ടീമിന്റെ ഓപ്പണറായ രഹാന ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറിയും രണ്ടാം മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു . കോഹ്ലിയും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് . അതെസമയം യുവരാജ് ചാമ്പ്യൻസ് ലീഗിന് പിന്നാലെ വിൻഡീസ് പര്യടനത്തിലും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത് . വിൻഡീസിനെതിരെ രണ്ട് മത്സരത്തിലും യുവരാജ് പരാജയപ്പെട്ടു . 14 , 4 എന്നിങ്ങനെയാണ് യുവിയുടെ സംഭാവന . ധോണിയ്ക്കും കേദറിന് കാര്യമായ പ്രകടനം ഇതുവരെ കാഴ്ച്ചവെക്കാനായിട്ടില്ല . എന്നാൽ വിക്കറ്റിന് പിന്നിൽ ധോണി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് . അതെസമയം പന്ത് ടീമിലെത്തിയാലും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട സ്ഥാനമായ ഓപ്പണിംഗ് സ്ഥാനം അദ്ദേഹത്തിന് ലഭിക്കില്ല . ഈ പരമ്പരയിലെ അഞ്ച് മത്സരത്തിലും രഹാനയായിരിക്കും ഓപ്പണറെന്ന് കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇന്നത്തെ സാഹചര്യത്തിൽ ശിഖർ ധവാനെയും മാറ്റിനിർത്തുക അസാധ്യമാണ് . ഇതോടെ ഫോമല്ലാത്ത മധ്യനിരയിലായിരിക്കും റിഷഭിന്റെ സ്ഥാനം . ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരമാണ് നിലവിൽ റിഷഭ് പന്ത് . അണ്ടർ 19 ലോകകപ്പിൽ 267 റൺസും രഞ്ജിയിൽ ഒരു ട്രിപ്പിൾ സെഞ്ച്വറി ഉൾപ്പെടെ എട്ട് ഇന്നിംഗ്സിൽ 927 റൺസും പന്ത് നേടിയിരുന്നു . ഐപിഎല്ലിലും മികച്ച പ്രകടനമാണ് ഈ താരം കാഴ്ച്ചവെച്ചത് .
2
അവശ്യ സാധനങ്ങളുടെ ചില്ലറ വിൽപ്പന വില ഇപ്പോൾ കമ്പോളത്തിൽ തന്നെയാണ് നിശ്ചയിക്കുന്നത് . എന്നാൽ പലപ്പോഴും വ്യാപാരികൾ ഉൽപ്പന്നങ്ങൾക്ക് അനിയിന്ത്രിതമായി വർദ്ധിപ്പിക്കുന്നുവെന്ന പരാതികൾ പതിവാണ് . ഇതിന്റെ അടിസ്ഥാനത്തിലാണ് മെട്രോളജി വകുപ്പ് പുതിയ വിജ്ഞാപനങ്ങൾ പുറത്തിറക്കിയത് . 1955ലെ അവശ്യ വസ്തു നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം ഇപ്പോൾ പുറത്തിറക്കിയത് . പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾക്കും അല്ലാത്തവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ് . ആരി , പഞ്ചസാര , തക്കാളി , ഉള്ളി , പയർ എന്നിങ്ങനെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില സർക്കാർ നിരീക്ഷിക്കും . എന്നാൽ എല്ലാ ദിവസവും ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വിലയിൽ സർക്കാർ ഇടപെടില്ല . വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാൽ മാത്രമായിരിക്കും സർക്കാർ ഇടപെടുകയെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . മൊത്തവിൽപ്പനയുടെയും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെയും വിലയിലാണ് ആദ്യഘട്ടത്തിൽ സർക്കാറിന് നിയന്ത്രണം ഉണ്ടാവുക . പരിപ്പ് , ഉള്ളി , തക്കാളി എന്നിവയുടെ വില ഇടയ്ക്ക് വലിയ തോതിൽ കൂടിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് വില നിശ്ചയിക്കാൻ സർക്കാറിന് അനുമതി നൽകുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് .
0
മലയാള സിനിമ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ . വി എ ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ചിത്രം ഡിസംബർ പതിനാലാം തിയതി തീയറ്ററുകളിലേക്കെത്തുകയാണ് . അതിനിടിയിലാണ് കേരളത്തിൽ ഒടിയൻറെ പ്രദർശനം ഡിവൈഎഫ്ഐ തടയുമെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഇത്തരം വ്യാജ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംഘടനയുടെ ഭാരവാഹികൾ രംഗത്തെത്തി . “ഒടിയൻ”തടയുമെന്ന പ്രചരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി . റഹീമിൻറെ കുറിപ്പ് പൂർണരൂപത്തിൽ ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം “ഒടിയൻ”ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഇത് അടിസ്ഥാന രഹിതമാണ് . യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം . വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും . ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകും .
1
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയൊരു സന്തോഷ വാർത്ത . ചാറ്റിങ്ങിനും കോളിങ്ങിനും മാത്രമല്ല ഇനി പണം ട്രാൻസ്ഫർ ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാം . പുതിയ ഫീച്ചർ വാട്സ്ആപ്പിൽ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു . കഴിഞ്ഞ ഏതാനും മാസമായി കമ്പനി ഇതിന്റെ പണിപ്പുരയിലാണെന്നും വരുന്ന മാസങ്ങളിൽതന്നെ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുമെന്നും റിപ്പോർട്ടുകളുണ്ട് . ഇന്ത്യയിലെ ഉപയോക്താക്കൾക്കായിരിക്കും ഫീച്ചർ ആദ്യം ലഭ്യമായിത്തുടങ്ങുകയെന്നും റിപ്പോർട്ടുണ്ട് . ‘വാട്സ്ആപ്പ് പേ’ എന്നായിരിക്കും പുതിയ ഫീച്ചറിന്റെ പേരെന്നാണ് സൂചന . ഫീച്ചറിന്റെ ടെസ്റ്റിങ്ങുകൾ അന്തിമഘട്ടത്തിലെന്നാണ് വിവരം . എസ്ബിഐ , ഐസിഐസിഐ , എച്ച്ഡിഎഫ്സി എന്നിവരായിരിക്കും ബാങ്ക് പാർട്നേഴ്സെന്നും റിപ്പോർട്ടുകൾ പറയുന്നു . രൂപയുടെ ചിഹന്മായിരിക്കും ട്രാൻസ്ഫർ ഓപ്ഷനായി കാണിക്കുക . യുപിഐ പിൻ നമ്പർ നൽകി ഒരൊറ്റ സ്റ്റെപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും . ചാറ്റ് സ്ക്രീനിൽനിന്നും പുറത്തുകടക്കാതെ തന്നെ ഉപയോക്താക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത . ചൈനയിലെ വാട്സ്ആപ്പിനു അനുസൃതമായ വീചാറ്റിൽ പണം ട്രാൻസ്ഫർ ചെയ്യാനുളള ഫീച്ചറുണ്ട് . ചൈനയിൽ ഇത് വൻവിജയമായിരുന്നു . ഇന്ത്യയിൽ വാട്സ്ആപ്പിൽ ഇത്തരമൊരു ഫീച്ചർ വന്നാൽ അത് പേടിഎം , മൊബിക്വിക് പോലുളള ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾക്ക് വൻതിരിച്ചടിയാകുമെന്നാണ് സൂചന .
3
വനിതാ ക്രിക്കറ്റിൽ റൺവേട്ടയിൽ മുന്നിലുള്ള മിതാലി രാജിനും കൂടുതൽ വിക്കറ്റ് നേടിയ ജുലാൻ ഗ്വോസ്വമിക്കും ഇത് ലോകകപ്പ് നേടാനുള്ള അവസാന അങ്കമാണ് . കിരീട നേട്ടത്തോടെ ക്രിക്കറ്റ് കരിയരിൽ മറ്റൊരു പൊൻതൂവൽക്കൂടെ തുന്നിച്ചേർക്കാനാണ ഇവരുട ശ്രമം . രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡകളിലധികവും സ്വന്തം പേരിനൊപ്പം ചേർത്തിട്ടും ലോകകിരീടത്തിനായി സച്ചിൻ ടെൻഡുൽക്കർ കാത്തിരുന്നത് വർഷങ്ങളോളം . വാങ്കഡേയിൽ ധോണിപ്പട വിജയഭേരി മുഴക്കുമ്പോൾ രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിനെ തോളിലേറ്റിയ മാസ്റ്റർ ബ്ലാസ്റ്റർക്ക് അവസാന ലോകകപ്പിൽ സ്വപ്നസാക്ഷാത്കാരം വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ മുഖമായ രണ്ട് സൂപ്പർ താരങ്ങൾ സച്ചിൻറെ വഴിയേ ലോകകിരീടത്തോടെ വിരമിക്കാനായാണ് ലോർഡ്സിലെ കലാശപ്പോരിനിറങ്ങുന്നത് . ഏകദിനക്രിക്കറ്റിലെ റൺവേട്ടയിൽ ഒന്നാമതുള്ള വനിതാ താരം മിതാലി രാജും വിക്കറ്റ് കൊയ്ത്തിൽ മുന്നിലുള്ള ജുലൻ ഗോസ്വാമിയും . 2005ൽ ആദ്യ ലോകകപ്പ് ഫൈനലിനായി മിതാലി രാജ് ഇറങ്ങുമ്പോൾ തത്സമയ സംപ്രേഷണം ഒരു ചാനലിലും ഉണ്ടായിരുന്നില്ല . എന്നാൽ ഇന്ന് കിരീടധാരണത്തിനായി ഒരു രാജ്യം മുഴുവൻ മിതാലിക്ക് പിന്നിലുണ്ട് . ലോർഡ്സിൽ എന്ത് സംഭവിച്ചാലും മിതാലിയും ജൂലനും ഇന്ത്യൻ ക്രിക്കറ്റിന് ഇതിഹാസങ്ങളാണ് . ഇന്ത്യൻ വനിതാ ടീമിന് മേൽവിലാസമെഴുതിക്കൊടുത്ത പ്രതിഭകൾ .
2
ചരിത്രം കുറിച്ച് ആലിയ ഭട്ടിൻറെ റാസി നൂറ് കോടി ക്ലബിലേക്ക് . ആലിയക്കൊപ്പം വിക്കി കൌശലും വേഷമിട്ട റാസി മികച്ച പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് . ശനിയാഴ്ചവരെ 98.08 കോടി രൂപയാണ് ചിത്രത്തിൻറെ ശനിയാഴച വരെയുള്ള കളക്ഷൻ . ഈ ആഴ്ചയോടെ ചിത്രം നൂറ് കോടി ക്ലബിൽ എത്തുമെന്നാണ് കരുതുന്നത് . കഴിഞ്ഞ ശനിയാഴ്ച മാത്രം 4.20 കോടിയാണ് ചിത്രത്തിൻറെ കളക്ഷൻ . മെയ് 11ന് റിലീസ് ചെയ്ത ചിത്രത്തന് മികച്ച പ്രതികരണമാണ് ലഭിച്ചത് . നിരവധി ഹോളിവുഡ് ചിത്രങ്ങളെയടക്കം പിന്തള്ളിയാണ് റാസിയുടെ നേട്ടം . ആദ്യദിനം 7.53 കോടിയിൽ തുടങ്ങിയ കളക്ഷൻ ഒരാഴ്ചകൊണ്ട് 32.94 കോടിയിലെത്തിയിരുന്നു . യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത് . 1971ലെ ഇന്ത്യ - പാക് യുദ്ധത്തിൽ ഇന്ത്യക്കായി പാകിസ്ഥാനത്തിൽ ചാരപ്രവർത്തനം നടത്തിയ 19കാരിയായ കശ്മീരി യുവതിയുടെ കഥയാണ് ചിത്രം പറയുന്നത് . ഹരീന്ദർ സിക്കയുടെ കോളിങ് സെഫ്മത്ത് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കയിരിക്കുന്നത് . രാജ്യസ്നേഹത്തെ മുൻനിർത്തി നിർമിച്ച ചിത്രം മേഘ്ന ഗുൽസറാണ് സംവിധാനം ചെയ്തിരിക്കുന്നത് .
1
ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനെതിരെ സൈബർ ആങ്ങളമാർ . ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പത്താനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നത് . പത്താന്റ നടപടി തികച്ചും അനിസ്ലാമികമാണെന്നാണ് ഇവരുടെ വാദം . ഒരു മുസ്ലീമായിട്ടും പത്താനായിട്ടും ഭാര്യയുടെ മുഖം മറയ്ക്കണമെന്ന് ഇർഫാനറിയില്ലെ എന്നാണ് ആരാധകരുടെ ചോദ്യം . മുസ്ലീങ്ങൾ തങ്ങളുടെ കുടുബാംഗങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രദർശിപ്പിക്കരുടെന്ന് മറ്റൊരു ആരാധകൻ പത്താനെ ഉപദേശിച്ചു . മലയാളത്തിലും പത്താന് ഉപദേശം നൽകിയവരുണ്ട് . ഔറത് ശെരിക്കും മറക്കാതെ നൈൽപോളിഷും ഇട്ടോണ്ട് നടക്കുന്ന പെണ്ണേ അനക്ക് മരിക്കണ്ടേ എന്നാണ് ചിത്രത്തിന് താഴെ കമന്റായി ഒരാൾ മലയാളത്തിൽ ചോദിച്ചിരിക്കുന്നത് . ഇതുവരെ മൂവായിരത്തിലധികം പേർ ഷെയർ ചെയ്ത ചിത്രത്തിന് താഴെയായി എട്ടായിരത്തി അഞ്ഞൂറോളം കമന്റുകളുമുണ്ട് . ഫെബ്രുവരിയിലാണ് ഇർഫാൻ സഫ ബെയ്ഗിനെ വിവാഹം കഴിച്ചത് . ഡിസംബറിൽ പത്താന് ആൺകുഞ്ഞ് പിറന്നിരുന്നു . പരിക്കും ഫോമില്ലായ്മയും മൂലം ഇന്ത്യൻ ടീമിൽ നിന്ന് ഏറെക്കാലമായി പുറത്താണ് പത്താൻ . ഐപിഎല്ലിൽ ഗുജറാത്ത് ലയൺസ് താരമായിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല .
2
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും , സൌത്താഫ്രിക്കയിലെ മറാക്കെലേ ദേശിയ പാർക്കിലായിരുന്നു ഈ പോരട്ടം അരങ്ങേറിയത് . ബ്ലാക്ക് മാമ്പയെ സ്പിറ്റിങ് കോബ്ര വിഴുങ്ങുകയായിരുന്നു . ഗൈഡും വിദ്യാർത്ഥിയുമായ ഡാനിൽ ഹിച്ചിങ് ടാർ പകർത്തിയ രംഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് . ഭയാനകമായിരുന്നു ഈ ദൃശ്യങ്ങൾ . മൂർഖൻ പാമ്പുകൾ മറ്റു പാമ്പുകളെ ആഹാരമാക്കുന്നതു സാധാരണമാണ് . എന്നാൽ ബ്ലാക് മാമ്പയുടെ ഒരു ചെറുകടിയേറ്റാൽ മതി അൽപ്പ നിമിഷങ്ങൾക്കകം ശരരീത്തിനു തളർച്ചബാധിച്ചു മരിക്കും . പേടിയുള്ളവരും നാണക്കാരുമാണു ബ്ലാക് മാമ്പകൾ എന്നാൽ ഇവയെ അക്രമിക്കാൻ ശ്രമിച്ചാൽ ഇവർ അപകടകാരികളാകും . പോരാട്ടത്തിനിടയിൽ ബ്ലാക്ക് മാമ്പകൾ സ്പിറ്റിങ് കോബ്രയെ കടിച്ചിട്ടുണ്ടാകും . എന്നാൽ കോബ്രയുടെ ശരീരത്തിൽ തന്നെ പ്രതിവിഷമുള്ളതിനാലാണു കോബ്രയ്ക്ക് ഒന്നും സംഭവിക്കാതിരുന്നത് എന്നു വിദ്ധഗ്ദർ പറയുന്നു .
3
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 4 - 1ന് സ്വന്തമാക്കി . ഹർദ്ദിക് പാണ്ഡ്യയുടെ മികച്ച ഫോമും ഓപ്പണർമാരായ രോഹിത് ശർമ്മ , അജിൻക്യ രഹാനെ എന്നിവരുടെ ബാറ്റിങ് മികവുമാണ് ഇന്ത്യയ്ക്ക് പരമ്പര ജയം സ്വന്തമാക്കിയത് . എന്നാൽ അഞ്ചു കളികളിൽനിന്ന് 180 റൺസെടുത്ത നായകൻ വിരാട് കോലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല . മുൻ പരമ്പരകളെ അപേക്ഷിച്ച് പ്രതീക്ഷിച്ച പ്രകടനം കോലിയുടെ ബാറ്റിൽനിന്ന് ഉണ്ടായില്ല . കൊൽക്കത്തയിൽ 92ന് പുറത്തായതാണ് കോലിയുടെ മികച്ച ബാറ്റിങ് പ്രകടനം . എന്നാൽ കോലിയുടെ ബാറ്റിങിൽ പ്രശ്നമില്ലെന്നും നായകനായ ശേഷം ഓരോ കളിയും കോലി മെച്ചപ്പെട്ടുവരികയാണെന്നുമാണ് മുൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ അഭിപ്രായം . ഒരു ടിവി പരിപാടിയിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത് . ന്യൂസിലാൻഡിനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളിൽ കോലി കൂടുതൽ റൺസ് നേടുമെന്നും സെവാഗ് പറഞ്ഞു . കോലി ശരിക്കുമൊരു ചാംപ്യൻ താരമാണ് . എങ്ങനെ റൺസ് നേടണമെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കണ്ട . വൈകാതെ കോലി സെഞ്ച്വറി നേടുന്നത് കാണാമെന്നും വീരു പറഞ്ഞു . പതിവിൽനിന്ന് വ്യത്യസ്തമായി തുടക്കത്തിലേ തേർഡ് മാനിലേക്ക് കൂടുതൽ റൺസെടുക്കാൻ കോലി ശ്രമിച്ചിരുന്നു . ഇത് വേണ്ടത്ര വിജയം കണ്ടില്ല . ഒരു സിംഗിളിന് വേണ്ടിപ്പോലും വിക്കറ്റ് വലിച്ചെറിയരുതെന്ന സച്ചിൻ ടെൻഡുൽക്കർ എപ്പോഴും പറയുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു . മോശം പന്തുകൾക്കായി കാത്തിരിക്കണമെന്നും , നല്ല പന്തുകൾ ലീവ് ചെയ്യണമെന്നും സച്ചിൻ പറഞ്ഞിരുന്ന കാര്യം സെവാഗ് ഓർമ്മപ്പെടുത്തി .
2
മഞ്ജുവാര്യർ , മോഹൻലാലിൻറെ ആരാധികയായെത്തുന്ന ' മോഹൻലാലി ' ലെ ആദ്യഗാനമെത്തി . തൂവെണ്ണിലാ പാൽത്തുള്ളി പോൽ . . . എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ് . മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ജോസഫ് ആണ് . സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ . സുനീഷ് വരനാടാണ് രചന . മീനുക്കുട്ടി സേതുമാധവനെ കണ്ടുമുട്ടിയാൽ എങ്ങിനെയിരിക്കും . മോഹൻലാൽ എന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പേരാണ് മീനുക്കുട്ടി . ഇന്ദ്രജിത്ത് സേതുമാധവനായി വേഷമിടുന്നു . 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററുകളിൽ എത്തിയ ദിവസമാണ് മീനുക്കുട്ടി ജനിക്കുന്നത് . തുടർന്ന് മീനുക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവും മോഹൻലാലിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കിടക്കുന്നു .
1
ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ട കൂട്ടുകെട്ടായ എംഎസ്എൻ ( മെസി - സുവാരസ് - നെയ്മർ ) ത്രയം ഇനിയുണ്ടാകില്ല . ബ്രസീൽ സൂപ്പർ താരം നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേരാൻ തീരുമാനിച്ചു . ടീം വിടുകയാണെന്ന് നെയ്മർ ബാഴ്സലോണയെ ഔദ്യോഗികമായി അറിയിച്ചു . ദോഹയിൽ പിഎസ്ജി മാനേജുമെൻറുമായി ചർച്ച നടത്തിയശേഷം ബാഴ്സയിൽ എത്തിയ നെയ്മറെ കോച്ച് ഏണസ്റ്റോ പരിശീലം നടത്താൻ അനുവദിച്ചില്ല . ഇതിന് തൊട്ടുപിന്നാലെയാണ് ടീം വിടുകയാണെന്ന് നെയ്മർ അറിയിച്ചത് . ബാഴ്സയിലെ സഹതാരങ്ങളോട് യാത്ര ചോദിക്കുകയും ചെയ്തു . റെക്കോർഡ് തുകയായ 260 ദശലക്ഷം ഡോളറാണ് നെയ്മറുടെ ട്രാൻസ്ഫർ തുക . മുഴുവൻ തുകയും നൽകിയാൽ നെയ്മറെ ഉടൻ വിട്ടുനൽകുമെന്ന് ബാഴ്സ അറിയിച്ചു . 2013ൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്നാണ് നെയ്മർ ബാഴ്സയിലെത്തിയത് . അഞ്ചു വർഷത്തേക്കായിരുന്നു ബാഴ്സയുമായി നെയ്മറുടെ കരാർ . ബാഴ്സലോണയിൽ താരം പലപ്പോഴും മെസിയുടെയും സുവാരസിന്റെയും നിഴലിലായിപ്പോയിരുന്നു . ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റയൽ മാഡ്രിഡിനെതിരെ ആയിരുന്നു നെയ്മർ അവസാനമായി ബാഴ്സ ജേഴ്സിയിൽ കളിച്ചത് .
2
ഇന്ത്യയുടെ സ്വന്തം ഗതിനിർണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ . ആർ . എൻ . എസ് . എസ് വൺ - ഐ വിക്ഷേപിച്ചു . ഇന്ന് പുലർച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയികരമായിരുന്നുവെന്ന് ഐ . എസ് . ആർ . ഒ അറിയിച്ചു . ഐ . ആർ . എൻ . എസ് . എസ് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് വൺ - ഐ . തദ്ദേശീയമായി വികസിപ്പിക്കുന്ന ഗതി നിർണ്ണയ സംവിധാനമായ ' നാവികിന്റെ ' ഭാഗമായാണ് ഈ ഉപഗ്രഹങ്ങൾ . 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി . എസ് . എൽ . വി എക്സ് എൽ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത് . 36 മണിക്കൂറിനൊടുവിൽ രാവിലെ 4.04ന് കുതിച്ചുയർന്ന റോക്കറ്റ് 19 മിനിറ്റും 20 സെക്കന്റുകളും കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു . ഒ വിക്ഷേപിച്ച ഐ . ആർ . എൻ . എസ് . എസ് വൺ - എച്ച് പരാജയപ്പെട്ടിരുന്നു . ഇതിന് പകരമായാണ് വൺ - ഐ വിക്ഷേപിച്ചത് .
3
രാജ്യത്തെ പ്രമുഖ ഇ - കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യയ്ക്ക് ഡിജിറ്റൽ വാലറ്റ് സേവനം ആരംഭിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി . ഇതോടെ അമേരിക്കൻ റീട്ടെയ്ൽ ഭീമനായ അമസോൺ രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റർ പേയ്മെന്റ് ബിസിനസിന്റെ മുഖ്യകേന്ദ്രമായി മാറുമെന്നാണ് സൂചന . പേടിഎം , ഫ്രീചാർജ്ജ് പോലുള്ള കമ്പനികൾക്ക് കടുത്ത മത്സരത്തിന്റെ നാളുകളായിരിക്കും ഇനി വരാനിരിക്കുന്നത് . നിലവിൽ പേ ബാലൻസ് സർവ്വീസ് എന്ന പേരിൽ ചെറിയ തോതിൽ ഇ - വാലറ്റ് സേവനം ആമസോൺ നൽകുന്നുണ്ട് . എന്നാൽ ആമസോൺ വെബ്സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ മാത്രമേ ഇതിൽ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ . വിപുലമായ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ആരംഭിക്കാനുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് ലൈസൻസിന് ഒരു വർഷം മുമ്പാണ് ആമസോൺ ഇന്ത്യ അപേക്ഷ നൽകിയിരുന്നത് . ഇത് ലഭിച്ചതോടെ ഇനി പേടിഎം പോലുള്ള കമ്പനികളുടേതിന് സമാനമായ സേവനങ്ങൾ നൽകാൻ ആമസോണിന് കഴിയും . നോട്ട് പിൻവലിക്കലിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് പേ ബാലൻസ് സർവ്വീസ് ആമസോൺ ആരംഭിച്ചത് . പണ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത് . റിസർവ് ബാങ്കിന്റെ ലൈസൻസ് കിട്ടിയ വിവരം ആമസോൺ സ്ഥിരീകരിച്ചെങ്കിലും തങ്ങളുടെ പേയ്മെന്റ് സർവ്വീസിന്റെ സ്വഭാവം ഏത് തരത്തിലായിരിക്കുമെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല . ബിൽ പേയ്മെന്റും റീചാർജ്ജും അടക്കം പേടിഎം പ്രവർത്തിക്കുന്നതിന് സമാനമായിരിക്കുമോ അതോ മറ്റ് മേഖലകളിൽ ശ്രദ്ധിക്കുന്നതാവുമോ സേവനം എന്ന കാര്യമാണ് ഈ രംഗത്തുള്ള ഏവരും ഉറ്റുനോക്കുന്നത് .
0
ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ മുൻപന്തിയിലാണ് സ്ഥാനമെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകൾക്ക് യൂറോപ്യൻ വേദിയിൽ കാലിടറുക പതിവാണ് . ചാമ്പ്യൻസ് ലീഗിലും യുറോപ്പയിലുമെല്ലാം ഇംഗ്ലീഷ് ക്ലബ്ബുകൾ വീണു പോകുന്നത് ഈ സീസണിൽ കണ്ടു . അവസാനമായി ചാമ്പ്യൻസ് ലീഗിൽ കിരീടമുയർത്തിയ ഇംഗ്ലീഷ് ടീം ചെൽസിയാണ് . അതിന് ശേഷം ഇപ്പോൾ ആറു സീസണുകൾ പിന്നിട്ടു . യൂറോപ്പ ലീഗിലും 2013ൽ ചെൽസി വിജയം കണ്ടതിൽ പിന്നെ ഇംഗ്ലീഷ് ക്ലബ്ബുകൾ കിരീടം കണ്ടിട്ടില്ല . റയൽ മാഡ്രിഡിൻറെയും ബാഴ്സലോണയുടെയും സെവിയ്യയുടെയും മികവിൽ സ്പാനിഷ് ലീഗാണ് യൂറോപ്യൻ വേദിയിൽ തിളങ്ങി നിൽക്കുന്നത് . എന്നാൽ , ലോകകപ്പിനായി ഫുട്ബോൾ ലോകം ഒരുങ്ങുമ്പോൾ സ്വപ്ന സമാനമായ ഒരു നേട്ടം പേരിലെഴുതി ചേർത്തിരിക്കുകയാണ് നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി . ഗാർഡിയോളയുടെ നീലപ്പടയിൽ നിന്ന് 16 താരങ്ങളാണ് ഇത്തവണ റഷ്യയിൽ വിവിധ രാജ്യങ്ങൾക്കായി ബൂട്ടണിഞ്ഞ് എത്തുക . ലിറോയ് സാനെ ജർമൻ ടീമിൽ ഉൾപ്പെടാതിരുന്നപ്പോഴാണ് സിറ്റിയുടെ ഈ മികച്ച നേട്ടം . ഇംഗ്ലണ്ടിനും ബ്രസീലിനുമായി നാലു താരങ്ങളാണ് സിറ്റിയിൽ നിന്നു കളിക്കുക . കെയ്ൽ വാൽക്കർ , റഹീം സ്റ്റെർലിംഗ് , ജോൺ സ്റ്റോൺസ് , ഫാബിയൻ ഡെൽഫ് എന്നിവർ ഇംഗ്ലണ്ടിനായി ഇറങ്ങുമ്പോൾ ഫെർണാണ്ടീഞ്ഞോ , ഗബ്രിയേൽ ജീസസ് , എഡേഴ്സൺ , ഡാനിലോ എന്നിവരെ മഞ്ഞക്കുപ്പായത്തിൽ കാണാം . ബെൽജിയത്തിനായി വിൻസെൻറ് കോമ്പാനിയും കെവിൻ ഡി ബ്രുയിനെയും ഇറങ്ങുമ്പോൾ നിക്കോളാസ് ഒട്ടാമെൻഡിയും സെർജിയോ അഗ്വേറോയുമാണ് അർജൻറീനയുടെ പോരാളികളാവുക . ജർമനിയുടെ ഇൽകെയ് ഗുൺഡോഗൻ , പോർച്ചുഗലിൻറെ ബെർനാർഡോ സിൽവ , സ്പെയിൻറെ ഡേവിഡ് സിൽവ , ഫ്രാൻസിൻറെ ബെഞ്ചബിൻ മെൻഡി എന്നിവരാണ് ലോകകപ്പിൽ കളിക്കാൻ തയാറെടുക്കുന്ന മറ്റു മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ . സിറ്റിക്കു പിന്നിൽ 15 താരങ്ങൾ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയ റയൽ മാഡ്രിഡ് , 14 താരങ്ങളുള്ള ബാഴ്സലോണയും ചെൽസിയും , 12 താരങ്ങളുള്ള പിഎസ്ജിയും ടോട്ടനവുമാണ് റഷ്യയിൽ പന്തുരുളുമ്പോൾ നേട്ടം കൊയ്തിരിക്കുന്നത് .
2
യാത്രയ്ക്കൊരുങ്ങുമ്പോൾ കൈയ്യിൽ പണമില്ലെന്ന് കരുതി പിൻവാങ്ങുന്നവർക്കായി ഇന്ത്യൻ റെയിൽവെയുടെ പുതിയ സംവിധാനം വരുന്നു . ടിക്കറ്റ് ആവശ്യമുള്ളപ്പോൾ എടുക്കാനും യാത്ര കഴിഞ്ഞ് പതുക്കെ പണം നൽകാനുമുള്ള സംവിധാനമാണ് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷൻ നടപ്പാക്കുന്നത് . എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും ഇങ്ങനെ ടിക്കറ്റെടുക്കാൻ കഴിയും . ഐ . ആർ . സി . ടി . സിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സംവിധാനം ഒരുക്കും . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ - പേ ലേറ്റർ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കുന്നത് . യാത്ര ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പ് ഇങ്ങനെ ടിക്കറ്റെടുക്കാം . അടുത്ത 14 ദിവസത്തിനകം പണം നൽകിയാൽ മതി . ടിക്കറ്റ് തുകയുടെ 3.5 ശതമാനം തുക സർവ്വീസ് ചാർജ് ഈടാക്കും . ക്രെഡിറ്റ് റേറ്റായ സിബിൽ സ്കോർ പരിഗണിച്ച് നിലവിൽ ക്രെഡിറ്റ് കാർഡ് നൽകുന്നത് പോലുള്ള സംവിധാനമാണിതെന്നും ഐ . ആർ . സി . ടി . സി വക്താവ് അറിയിച്ചു . അതുകൊണ്ടുതന്നെ ആവശ്യമുള്ളവർ പേര് , വിലാസം , ഇ - മെയിൽ ഐ . ഡി , മൊബൈൽ നമ്പർ , പാൻ അല്ലെങ്കിൽ ആധാർ വിവരങ്ങൾ തുടങ്ങിയവ നൽകണം . ഇവ പരിശോധിച്ച ശേഷമായിരിക്കും പണം നൽകാതെ ടിക്കറ്റെടുക്കാൻ കഴിയുന്ന സംവിധാനം അക്കൌണ്ടുകളിൽ ലഭ്യമാക്കുന്നത് . വൺ ടൈം പാസ്വേഡ് ഉപയോഗിച്ചായിരിക്കും രജിസ്ട്രേഷനെന്നും ഐ . ആർ . സി . ടി . സി അറിയിച്ചു .
0
സാംസങ് ഗ്യാലക്സി നോട്ട് 7 സ്മാർട്ട് ഫോണുകൾ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാർത്തകൾക്കു വിശദീകരണം നൽകി കമ്പനി അധികൃതർ രംഗത്ത് . നിർമാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നന്നാണ് വിശദീകരണം . ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങൾ ചേരുന്ന അവസ്ഥയിൽ സെൽ അമിതമായി ചൂടാകുന്നു . ഇതു ചില ഫോണുകൾ തീപിടിക്കുന്നതിലേക്കു വഴിവച്ചു . അത്യപൂർവമായി മാത്രം സംഭവിക്കുന്ന പിഴവാണിത് . ഉപയോക്താക്കളുടെ സുരക്ഷ വലുതാണ് , അതിനാൽ വിറ്റഴിച്ച എല്ലാ ഫോണുകൾക്കും പകരം തകരാർ പരിഹരിച്ച പുതിയ ഫോൺ നൽകുമെന്നും ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്സൈറ്റിലൂടെ സാംസങ് വക്താവ് വ്യക്തമാക്കി . നേരത്തെ ഇന്ത്യൻ വിമാനങ്ങളിൽ അടക്കം സാംസങ്ങ് നോട്ട് 7 കൊണ്ടുപോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . സാംസങ്ങ് ഗ്യാലക്സി നോട്ട് കത്തിയത് മൂലം ഒരു വാഹനം പൊട്ടിത്തെറിച്ചതും വാർത്തയായിരുന്നു .
3
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ മി മാക്സ് സ്മാർട്ട് ഫോൺ ഈ മാസം ഇന്ത്യയിൽ പുറത്തിറക്കും . ഷവോമി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബാറ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം . ജൂൺ 30നാകും ഷവോമി മി മാക്സ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കുക . ഇക്കഴിഞ്ഞ മെയ് മാസത്തിൽ ചൈനയിൽ പുറത്തിറക്കിയ മി മാക്സ് ഷവോമിയുടെ ഏറ്റവും ഉയർന്ന സ്മാർട്ട് ഫോൺ മോഡലാണ് . 6 . 44 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷത . ഡാർക്ക് ഗ്രേ , ഗോൾഡ് , സിൽവർ നിറങ്ങളിൽ ലഭ്യമാകുന്ന ഷവോമി മി മാക്സിന് മെറ്റാലിക് ബോഡിയാണുള്ളത് . ഫിംഗർ പ്രിന്റ് സ്കാനറാണ് മറ്റൊരു പ്രത്യേകത . ചൈനയിൽ ഏകദേശം 15000 രൂപ മുതൽ 25000 രൂപ വരെയാണ് ഷവോമി മി മാക്സ് ഫോണിന്റെ വിവിധ മോഡലുകളുടെ വില വില . മൂന്നു ജിബി റാം , മൂന്നു ജിബി റാമും 64 ജിബി സ്റ്റോറേജും , നാലു ജിബി റാമും 128 ജിബി സ്റ്റോറേജും - എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഫോൺ ലഭ്യമാകുക . 16 മെഗാപിക്സൽ ക്യാമറ , അഞ്ച് മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയും മി മാക്സ് ഫോണിൽ ഉണ്ടാകും . 4ജി സിം പിന്തുണയ്ക്കുന്ന ഫോണിൽ മറ്റ് കണക്ടിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് 4.2 , ജിപിഎസ് , വൈ - ഫൈ എന്നിവയുമുണ്ട് . 4850 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത . റിമോട്ട് കൺട്രോളായി ഉപയോഗിക്കാൻ സാധിക്കുന്ന ഇൻഫ്രാറെഡ് സിഗനൽ സംവിധാനവും ആംബിയന്റ് ലൈറ്റ് സെൻസറും , ഗൈറോ സ്കോപ്പും അക്സെലറോ മീറ്ററും , പ്രോക്സിമിറ്റി സെൻസറും ഷവോമി മി മാക്സ് ഫോണിൽ ഉണ്ട് .
3
പോയ വർഷം ഇന്ത്യൻ സിനിമയിലെ സർപ്രൈസ് പ്രോജക്ടുകളിലൊന്നായിരുന്നു കെജിഎഫ് . കർണാടകത്തിന് പുറത്ത് വലിയ വേരോട്ടമില്ലാത്ത കന്നഡ സിനിമയിൽ നിന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധ ലഭിക്കുന്ന ചിത്രമായിരിക്കുകയാണ് കെജിഎഫ് . സാൻഡൽവുഡ് യുവതാരം യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ആദ്യ വാരം മുതൽ ലഭിച്ചുകൊണ്ടിരുന്നത് . കേരളത്തിൽ രണ്ടാം വാരം സ്ക്രീൻ കൌണ്ട് വർധിപ്പിച്ച ചിത്രം മികച്ച തീയേറ്റർ പ്രതികരണത്താൽ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ വീണ്ടും തീയേറ്ററുകളുടെ എണ്ണം ഉയർത്തിയിരിക്കുകയാണ് . മലയാളമുൾപ്പെടെ അഞ്ച് ഭാഷാ പതിപ്പുകളുള്ള ചിത്രത്തിന്റെ മലയാളം , തമിഴ് പതിപ്പുകളാണ് കേരളത്തിൽ ഡിസംബർ 21ന് റിലീസ് ചെയ്യപ്പെട്ടത് . 60 തീയേറ്ററുകളിലായിരുന്നു റിലീസ് . ഡിസംബർ 14ന് റിലീസ് ചെയ്യപ്പെട്ട മോഹൻലാലിന്റെ ' ഒടിയൻ ' ഉൾപ്പെടെ പത്ത് സിനിമകൾ വിവിധ ഭാഷകളിലെ ക്രിസ്മസ് റിലീസുകളായി കേരളത്തിലെ തീയേറ്ററുകളിൽ ഉണ്ടായിരുന്നെങ്കിലും കെജിഎഫിന് മികച്ച പ്രതികരണം ലഭിച്ചു . കണ്ടവർ കണ്ടവർ ചിത്രത്തിന്റെ പ്രചാരകരായി മാറിയതോടെ കേരളത്തിലെ വിതരണക്കാർ രണ്ടാംവാരം തീയേറ്ററുകളുടെ എണ്ണം കൂട്ടി . അറുപത് തീയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം അങ്ങനെ 90 തീയേറ്ററുകളിലെത്തി . മൂന്നാംവാരത്തിലേക്ക് പ്രവേശിക്കുമ്പോൾ 90ൽ നിന്ന് 125ൽ എത്തിയിരിക്കുകയാണ് കെജിഎഫിന്റെ കേരള സ്ക്രീൻ കൌണ്ട് . കെജിഎഫിന്റെ തമിഴ് പതിപ്പിന് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഏഴ് തീയേറ്ററുകളിലാണ് ഇന്ന് മുതൽ പ്രദർശനം . ഏഴ് തീയേറ്ററുകളിലായി ദിവസേന പതിനാറ് പ്രദർശനങ്ങളും . കൌതുകകരമായ മറ്റൊരു വസ്തുത ക്രിസ്മസിന് ഒരു വാരം മുൻപെത്തിയ മോഹൻലാൽ ചിത്രം ഒടിയന്റെ സ്ക്രീൻ കൌണ്ടിന് ഒപ്പത്തിനൊപ്പമാണ് ഇപ്പോൾ കെജിഎഫ് എന്നതാണ് . നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒടിയന് കേരളത്തിൽ 126 തീയേറ്ററുകളിൽ പ്രദർശനമുണ്ടെന്നാണ് അനൌദ്യോഗിക വിവരം . ഒരു വാരം കഴിഞ്ഞെത്തിയ കെജിഎഫിന് 125 തീയേറ്ററുകളും . പക്ഷേ പ്രദർശനങ്ങളുടെ എണ്ണത്തിൽ ഒടിയൻ മുന്നിലാവും .
1
കൊച്ചി സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ പുതിയ തന്ത്രവുമായി കേരള ബ്ലാസ്റ്റേഴ്സ് . ഹോം മത്സരത്തിനുളള ടിക്കറ്റിനൊപ്പം ജേഴ്സിയും സൌജന്യമായി നൽകാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു . ഈ സീസണിലെ ടിക്കറ്റ് നിരക്കും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു . 300 , 500 രൂപ നിരക്കിലായിരിക്കും ടിക്കറ്റുകൾ . ഏഴ് ഹോം മത്സരങ്ങളിൽ ആദ്യത്തേത് അടുത്ത മാസം അഞ്ചിന് കൊൽക്കത്തയ്ക്കെതിരെ നടക്കും . ആരാധക പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്തെന്ന് ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു . മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും സച്ചിൻ പറഞ്ഞു . ഒക്ടോബർ ഒന്നിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം . ഐഎസ്എല്ലിൽ ഏറ്റവും കൂടതൽ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ് .
2
ഒരുകാലത്ത് അഷ്റഫിനെ അന്ധമായി പ്രണയിച്ചിരുന്നു ഇന്ത്യൻ ജോഡികളായ നദീമും ശ്രാവണും . ഇരുവരും ചേർന്ന് അതിർത്തി കടത്തിയ അഷ്റഫ് ഗാനങ്ങൾക്ക് കൈയും കണക്കുമില്ല . 1991ലെ മെഗാ മ്യൂസിക്കൽ ഹിറ്റ് സാജനിലെ ' ബഹുത്ത് പ്യാര് കർത്തെ ഹേ തും കോ സനവും ' 1992ൽ ' കൽക്കി ആവാസി ' ലെ ' തുമാരി നസരോം ' ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ . 1978 ൽ സീനത്ത് ബീഗം സംവിധാനം ചെയ്ത ' അബ്ഷാറിലെ ' മെഹദി ഹസന്റെ മധുരശബ്ദ ത്തിലുള്ള ' ബഹുത് ഖൂബ്സൂരത്ത് ഹേ മേരാ സനം ' ' ബഹുത്ത് പ്യാർ കർത്തെ ഹേ ' എന്നു കേൾക്കുമ്പോൾ ഒരിന്ത്യൻ ഗാനപ്രേമി എം അഷ്റഫിനെ എങ്ങനെ ഓർക്കാതിരിക്കും ? ' മേരേ ഹു സൂർ ' 1977ൽ റിലീസായ ഉറുദു ചിത്രമാണ് . സംവിധാനം എസ് സുലെമാൻ . തസ്ലീം ഫാസിൽ എഴുതിയ നൂർജഹാന്റെയും മെഹ്ദി ഹസന്റെയും യുഗ്മഗാനം ' ഹമാരി സാസോം ' മൊഴിമാറ്റിയപ്പോഴാണ് കൽക്കി ആവാസിലെ ' തുമാരി നസരോം ' പിറക്കുന്നത് . മുസാരത്ത് നസീർ ആലപിച്ച ഹിമ്മത്ത് വാലയിലെ ' മുഛേ ദേഖ് കെ ബിൻ ബജായെ ' ' ഫൂൽ ഔർ കാംടെ ' ( 1991 ) യിലെത്തുമ്പോൾ ' മേനെ പ്യാർ തുംഹി സെ കിയാ ഹേ ' ആയി മാറുന്നത് എത്ര എളുപ്പത്തിലാണ് ! നിങ്ങൾ പറയൂ . അഷ്റഫിനെ എങ്ങനെ ഓർക്കാതിരിക്കും ? നദീം ശ്രാവൺ - എം അഷ്റഫ് ഗാനങ്ങളെന്ന ക്രമത്തിൽ പട്ടിക തയ്യാറാക്കുകയാവും എളുപ്പം . ' ഓ റബ്ബാ ' ( സമാനാ ദിവാനാ 1995 ) - ചാഹേ ദുനിയാ കോ ഖഫാ ( നൌകർ 1975 ) , ' പ്യാസാ കുയേൻ കെ പാസ് ' ( ദിൽതേരാ ആഷിഖ് 1993 ) - ' പ്യാസാ കുയേൻ കെ പാസ് ' ( മേരാനാം ഹെ മൊഹാബത്ത് 1975 ) , ' ഇത്നാ ഭി നാ ചലോ ' ( സംബന്ധ് 1996 ) - ' ഇത് നാ ഭി നാ ചലോ ' ( പർദാന ഉതാവോ , 1974 ) , ' മുഝേ ക്യാ പതാ ' ( ബേഖുദി , 1992 ) - ' നഹി കുച്ച് പതാ ' ( ബസേരാ , 1974 ) . എൻ എസിൻറെ അഷ്റഫ് ' പതിപ്പുകളുടെ ' പട്ടിക നീളുന്നു . അഷ്റഫിന്റെ ഈണങ്ങളോട് ആർ ഡി ബർമനുള്ള അടുപ്പം അദ്ദഹത്തിന്റെ ചില ഗാനങ്ങളിൽ കേൾക്കാം . 1985ൽ അലഗ് അലഗിലെ ' കഭി ബേക്കസി ' ഓർമ്മിപ്പിക്കുന്നത് അഷ്റഫിന്റെ ' കഭി ഖ്വായിഷോം ' ( മെഹർബാനി , 1982 ) എന്ന പാട്ടിനെയാണ് . ' ആജ് തു ഗൈർ സഹി ' ( ഊംചെ ലോഗ് 1985 ) എന്ന ഗാനത്തിന് ' ദെഹ്ലീസ് ( 1983 ) ചിത്രത്തിലെ കെമാൽ അഹമ്മദിന്റെ മെഹദി ഹസൻ ഗാനത്തെയും ബർമൻ കൂട്ടുപിടിച്ചു . നാളെ - ഇമ്രാൻ ഹാഷ്മിക്ക് ചുംബിക്കാൻ ഈണം മാത്രമല്ല വരികളും മോഷ്ടിച്ചു !
1
ആപ്പിളിൻറെ ഐഫോൺ 8 , ഐഫോൺ 8 പ്ലസ് ബാറ്ററിയുടെ പ്രശ്നം സ്ഥിരീകരിച്ച് ആപ്പിൾ . ചൈനയിൽ നിന്നാണ് കഴിഞ്ഞ ദിവസം വ്യാപകമായി ഐഫോണിൻറെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനെതിരെ പരാതി ഉയർന്നത് . ചൈന , ഹോങ്കോങ്ങ് , ജപ്പാൻ എന്നിവിടങ്ങളിൽ ആറ് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് ആപ്പിൾ തന്നെ പറയുന്നത് . എന്നാൽ ഫോണിൻറെ ബാറ്ററി വലുതായി ഫോണിൻറെ സ്ക്രീനിനെ ബാധിക്കുന്ന തരത്തിലാണ് പ്രശ്നം . ഇത് ചെറിയ പ്രശ്നമാണെന്ന് പറയാമെങ്കിലും 2016 ൽ സാംസങ്ങിൻറെ നോട്ട് 7 വ്യാപകമായി ബാറ്ററി പ്രശ്നം മൂലം പൊട്ടിത്തെറിച്ചത് സംഭവത്തെ ഗൌരവത്തോടെ കാണുവാൻ ആപ്പിളിനെ പ്രേരിപ്പിച്ചത് . 2016 ൽ ബാറ്ററി പ്രശ്നം മൂലം സാംസങ്ങ് ഗ്യാലക്സി നോട്ട് 7 വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു . ഇപ്പോഴത്തെ സംഭവം ഗൌരവമായി കാണുന്നു എന്നും . ഫോണിൻറെ പ്രശ്നം സംബന്ധിച്ച് പഠിച്ചതിന് ശേഷമെ പറയാൻ പറ്റുവെന്നും ആപ്പിൾ വക്താവ് മാക് റൂമർ സൈറ്റിനോട് പറഞ്ഞു . ചൈനയിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത് . പുതുതായി വാങ്ങിയ ഫോൺ ചാർജ്ജിന് വച്ച് കുറച്ച് കഴിഞ്ഞപ്പോൾ ബാറ്ററി വലുതായി കണ്ടുവെന്നാണ് പറയുന്നത് . പോസ്റ്റ് ഇങ്ങനെയാണ് സംഭവം ബാറ്ററി പ്രശ്നം തന്നെയാണെന്നാണ് ടെക് വിദഗ്ധരും പറയുന്നത് . ചൈനയിലും കിഴക്കൻ ഏഷ്യയിലും വിതരണം ചെയ്യപ്പെട്ട ഐഫോണുകളിലാണ് പ്രശ്നം എന്നതിനാൽ ഇത് ആഗോള പ്രശ്നം ആയിരിക്കില്ലെന്നും അഭിപ്രായമുണ്ട് .
3
സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും തിരിച്ചടിയായി ടാർ വില കുതിക്കുന്നു . ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആയിരം രൂപയോളം വർദ്ധനവാണ് ടാർ വിലയിൽ ഉണ്ടായത് . വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റോഡ് നിർമ്മാണ കരാറുകാർ . മറ്റൊരു ഇനം ടാറായ എസ് . എസ് . 1 ന് കരാർ വിലയെക്കാൾ വിപണിയിൽ 2247 രൂപ കൂടുതലാണ് . ആർ . എസ് . 1 ടാറിന് ദർഘാസ് വില 5369 രൂപയും വിപണി വില 9362 രൂപയുമാണ് . നഷ്ടം നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി . വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും നിലച്ചിരിക്കുകയാണ് . രണ്ട് ആഴ്ച്ച കൂടുമ്പോഴാണ് എണ്ണകമ്പനികൾ ടാർ വില പുതുക്കി നിശ്ചയിക്കുക . അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ടാർവില കൂട്ടുന്നതിന് എണ്ണകമ്പനികൾ പറയുന്ന ന്യായം .
0
രാജ്യത്ത് ജി . എസ് . ടി നടപ്പാക്കിത്തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു . നികുതി വരുമാനത്തിൽ വലിയ വർദ്ധന കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയാണ് ചെയ്തത് . പെട്രോളിയം ഉല്പന്നങ്ങളെ ജി . എസ് . ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു . നികുതി ഭീകരതയിൽ നിന്നും ഇൻസ്പെകടർ രാജിൽ നിന്നും മോചനം എന്ന് പ്രഖ്യാപിച്ച ജി . എസ് . ടിയിലൂടെ 13 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സർക്കാരിൻറെ പ്രതീക്ഷ . കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക വരുമാനം . എന്നാൽ ജി . എസ് . ടി നടപ്പാക്കിയതയോടെ സംസ്ഥാനങ്ങൾക്ക് ഉണ്ടായത് ഭീമമായ നഷ്ടമാണ് . കേരളത്തിന് മാത്രം 600 കോടി രൂപയുടെ നഷ്ടം . ജി . എസ് . , ടിയുടെ ആദ്യ പാദത്തിൽ പഞ്ചാബ് 2000 കോടി രൂപയുടെയും കർണാടക 3000 കോടി രൂപയുടെയും നഷ്ടം കണക്കാക്കി . കൃഷി , ചെറുകിട വ്യാപാരം , റിയൽ എസ്റ്റേറ്റ് , തൊഴിൽ രംഗങ്ങളിലെല്ലാം മാന്ദ്യം തുടരുകയാണ് . ടെക്സ്റ്റൈൽ രംഗത്ത് മാത്രം 40 ലക്ഷത്തോളം പേർക്കാണ് തൊഴിൽ നഷ്ടമായത് . സിമൻറ് ഉൾപ്പടെയുള്ള ഉല്പന്നങ്ങളുടെ നികുതി കുറഞ്ഞെങ്കിലും വില കുറഞ്ഞില്ല . ഭക്ഷണശാലകളിലടക്കം നികുതി കുറഞ്ഞതിൻറെ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തിയില്ല . നികുതി കുറയുന്നതിന് അനുസരിച്ച് വില കുറയുന്നത് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം ഉണ്ടാക്കിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിൽ ആദ്യം വർഷം സർക്കാർ പരാജയപ്പെട്ടു . രണ്ടാംവർഷത്തിൽ ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നത് നിർബന്ധമാക്കുന്നതിനുള്ള പ്രചാരണം ധനമന്ത്രാലയം ശക്തമാക്കും . സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ 30 ശതാനത്തോളം എത്തുന്നത് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ് . അതുകൊണ്ട് പെട്രോളിയം ഉല്പന്നങ്ങളെ ജി . എസ് . ടിയുടെ പരിധിയിൽ ഉൾപ്പെടുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുന്നു .
0
മലയാളത്തിൻറെ പ്രിയ നടി മഞ്ജു വാര്യർ ആരാധകരോട് നന്ദി അറിയിച്ച് രംഗത്തെത്തി . ഒടിയൻ ചിത്രത്തിന് നൽകുന്ന പിന്തുണയ്ക്കാണ് പ്രിയ നടിയുടെ നന്ദി . ഐഎംഡിബിയുടെ ഏറ്റവും കൂടുതൽ പ്രതീക്ഷയുണർത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം ഒടിയൻ സ്വന്തമാക്കിയതിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനുമാണ് മഞ്ജുവിൻറെ സ്നേഹപ്രകടനം . ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ് . ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹൻലാൽ ചിത്രത്തിൻറെ കുതിപ്പ് . രജനീകാന്ത് - ശങ്കർ ടീമിൻറെ 2.0 യാണ് ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രം . കന്നഡയിൽ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഷാരൂഖ് ചിത്രം സീറോയാണ് ഒടിയന് മുന്നിലുള്ള ചിത്രം . ഒടിയനിലെ ആദ്യ ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത് . ഇന്നലെ പുറത്തിറങ്ങിയ ' കൊണ്ടോരാം ' എന്ന് തുടങ്ങുന്ന ഗാനം ഇതിനകം 11 ലക്ഷത്തിലധികം പേരാണ് കണ്ടത് . ശ്രീകുമാര മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബർ 14 നാണ് തീയറ്ററുകളിലെത്തുക . ' കൊണ്ടോരാം ' എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത് . സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ ആണ് ഗാനം പുറത്തിറക്കിയത് . റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ആണ് ഈണം പകർന്നിരിക്കുന്നത് . സുദീപ് കുമാറും ശ്രേയാ ഘോഷലും ചേർന്നാണ് ആലാപനം . പാലക്കാട് പ്രദേശത്തെ പഴയ കാല നാടൻ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ ഒടി വിദ്യ വശമുള്ള മാണിക്യൻ എന്ന കഥാപാത്രമായി എത്തുന്നു . നായികയായി മഞ്ജു വാര്യറെത്തുമ്പോൾ നടൻ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട് . ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം . തിരക്കഥ ഹരികൃഷ്ണൻ , ക്യാമറ ഷാജി .
1
ഇന്ത്യയുടെ ഓസീസ് ടെസ്റ്റ് പരമ്പരയ്ക്ക് അഡ്ലെയ്ഡിൽ തുടക്കം . ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശർമ്മയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത് . ഏഴ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരും നാല് ബൌളർമാരുമാണ് ഇന്ത്യൻ ടീമിലുള്ളത് . ലോകേഷ് രാഹുലും മുരളി വിജയിയും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തു . എന്നാൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ ലോകേഷ് രാഹുലിനെയും മുരളി വിജയിയെയും നഷ്ടമായി . രണ്ട് റൺസ് മാത്രമെടുത്ത രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തിൽ പേസർ ജോഷ് ഹെയ്സൽവുഡ് ഫിഞ്ചിൻറെ കൈകളിലെത്തിച്ചു . വിജയി 11 റൺസുമായി ഏഴാം ഓവറിൽ സ്റ്റാർക്കിന് കീഴടങ്ങി . എട്ട് ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 17 റൺസെന്ന നിലയിലാണ് ഇന്ത്യ . ചേതേശ്വർ പൂജാരയും ( 3 ) വിരാട് കോലിയുമാണ് ( 1 ) ക്രീസിൽ .
2
ഐഎസ്എൽ നാലാം സീസണിൻറെ ആവേശത്തിലേക്ക് കടക്കുമ്പോൾ ആരാധകരോട് അഭ്യർത്ഥനയുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് . കൊച്ചിയിലെ മത്സര ദിവസങ്ങളിൽ പൊതു ഗതാഗതം ഉപയോഗിക്കണമെന്നാണ് മഞ്ഞപ്പടയുടെ ആരാധകരോടുള്ള മാനേജുമെൻറിൻറെ അഭ്യർത്ഥന . കളി കാണാൻ സ്റ്റേഡിയത്തിലെത്താൻ ബസ് , മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശം . ബുധനാഴ്ച ട്വിറ്ററിലൂടെയായിരുന്നു ആരാധകരോടുളള മാനേജ്മെൻറിൻറെ അഭ്യർത്ഥന കഴിഞ്ഞ സീസണിൽ ശരാശരി , 50,000 - ലേറെ കാണികളാണ് ദിവസവും കൊച്ചിയിലെ ജവഹർലാൽ സ്റ്റേഡിയത്തിലെത്തിയത് . ആരാധകർ സ്വകാര്യവാഹനങ്ങളിൽ എത്തുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ടിയാണ് മാനേജ്മെൻറിൻറെ അഭ്യർത്ഥന . ഐഎസ്എൽ ഉദ്ഘാടന ദിനമായ വെള്ളിയാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്സിൻറെ ആദ്യമത്സരം . റണ്ണേഴ്സ്അപ്പായ മഞ്ഞപ്പട നിലവിലെ ചാംപ്യൻമാരായ അത്ലറ്റികോ ഡി കൊൽക്കത്തയുമായാണ് മത്സരിക്കുന്നത് . മത്സരത്തിനുളള ഒരുക്കങ്ങൾ കൊച്ചിയിൽ പൂർത്തിയായിക്കഴിഞ്ഞു . ഇതിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം നടത്തുന്നത് . ഈ സീസണിൽ കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മലയാളി താരം സി കെ വിനീക് പറഞ്ഞു . കോച്ചായിരുന്ന റെനി മ്യൂലൻസ്റ്റിൻറെ കീഴിൽ മികച്ച പരിശീലനമാണ് ടീമിന് ലഭിച്ചതെന്നും പാസുകൾ കുറച്ച് കളിയുടെ വേഗത കൂട്ടാനാണ് ശ്രമമെന്നും സി കെ വിനീത് വ്യക്തമാക്കി .
2
ബോളിവുഡ് താരം ഹൃഥ്വിക് റോഷൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു . ഹാക്ക് ചെയ്തയാൾ പേജിൻറെ പ്രൊഫൈൽ പിക്ചർ മാറ്റി സ്വന്തം ചിത്രം ഇട്ടു . ഒപ്പം പേജിൽ ഇയാൾ ഫേസ്ബുക്ക് ലൈവും സംഘടിപ്പിച്ചു . ഇതോക്കെ കണ്ട് ആരാധകർ ഞെട്ടി . കോയി മിൽഗയയും ക്രിഷും പോലെ താരത്തിന്റെ പുതിയ ലുക്കാണോ എന്ന് സംശയിച്ചവരുമുണ്ട് . പേജ് തട്ടിയെടുത്ത ഹാക്കർ തൻറെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി മാറ്റി ആരാധകരോട് സംവദിക്കുകയായിരുന്നു . സംഭവം നടന്ന് മണിക്കൂറുകൾക്കക്കം ഹൃതിക് റോഷൻ പേജ് തിരിച്ചുപിടിച്ചു . പേജ് മറ്റൊരാൾ ഹാക്ക് ചെയ്തതാണെന്നും ഇപ്പോൾ എല്ലാം സാധാരണഗതിയിലാണെന്നും ഹൃഥ്വിക്ക് പിന്നീട് പോസ്റ്റ് ഇട്ടു .
1
കഴിഞ്ഞ മത്സരത്തിലെ വിജയത്തിലൂടെ തുടർച്ചയായ ഒമ്പത് ജയങ്ങളെന്ന ധോണിയുടെ റെക്കോർഡിനൊപ്പം എത്തിയ വിരാട് കോലിക്ക് പക്ഷെ പത്താം ജയം നേടി ധോണിയെ മറികടക്കാനായില്ല . പത്തിന്റെ പടിവാതിലിൽ ഇന്ത്യ വീണപ്പോൾ റെക്കോർഡ് നേട്ടം കോലിക്ക് കൈയകലത്തിൽ നഷ്ടമായി . 2008 ഫെബ്രുവരി മുതൽ 2009 ജനുവരി വരെയുള്ള കാലത്താണ് ധോണിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായി ഒൻപത് ഏകദിനങ്ങൾ ജയിച്ചത് . തുടർച്ചയായ പത്തു വിജയങ്ങൾ നേടിയവരുടെ എലീറ്റ് ക്ലബ്ബിലെത്താനുള്ള സുവർണാവസരമാണ് ഇന്ത്യ ബംഗലൂരുവിൽ തുലച്ചത് . ഓസ്ട്രേലിയ ആറു തവണയും ദക്ഷിണാഫ്രിക്ക അഞ്ചു തവണയും വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും രണ്ടു തവണ വീതവും ന്യൂസീലൻഡും ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ തവണയും തുടർച്ചയായി പത്തു ജയങ്ങൾ നേടിയവരുടെ ക്ലബ്ബിലുണ്ട് . ബംഗ്ലദേശും സിംബാബ്വെയും ഇന്ത്യക്കും മാത്രമാണ് ഒരിക്കൽപോലും ആ സ്വന്തമാക്കാനാവാതെ പോയത് . അഞ്ചു മൽസരങ്ങളിൽ ആദ്യ മൂന്നും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരുന്നുവെങ്കിലും കേവലമൊരു ജയത്തിനുമപ്പുറം ഈയൊരു ചരിത്രംകൂടി കോലിയുടെയും ഇന്ത്യൻ ആരാധകരുടെയും മനസിലുണ്ടായിരുന്നു . അതാണ് ബംഗലൂരുവിൽ ഇന്ത്യക്ക് നഷ്ടമായത് .
2
യുവ നടീ നടൻമാർ വളരെയധികം ഡെഡിക്കേറ്റഡാണ് . കഥാപാത്രമായി മാറാൻ എന്ത് സാഹസികത്തിനും അവർ തയ്യാറാണ് . അതരത്തിൽ തൻറെ കഥാപാത്രത്തിന് വേണ്ടിയാണ് ശോഭിത ധുലിപലയും ഇതിന് തയ്യാറായത് . കാമാത്തിപ്പുരയിൽ ലൈംഗിക തൊഴിലാളികൾക്കൊപ്പം താമസിച്ചിരിക്കുകയാണ് നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോനിലെ നായിക ശോഭിത ധുലിപല . മണിക്കൂറുകളോളം ലൈംഗിക തൊഴിലാളികളുമായി സംസാരിച്ച് അവരുടെ ജീവിതവും ജീവിതാനുഭവങ്ങൾ ചോദിച്ചറിഞ്ഞ് ഒരു ദിവസം അവർക്കൊപ്പം താമസിച്ചാണ് ശോഭിത മടങ്ങിയത് . തൊഴിലിൻറെയും ജാതിയുടെയും നിറത്തിൻറെയുമെല്ലാം അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയിൽ . എന്നാൽ , ഭീതി നിറഞ്ഞതും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകൾ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരുമാണ് . സത്യത്തിൽ എൻറെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം - ശോഭിത പറയുന്നു . ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകൾ പകരുന്നൊരു അനുഭവമായിരുന്നു . യാഥാർഥ്യങ്ങളുടെ നേർചിത്രമായ ഇത്തരമൊരു വേഷം ചെയ്യാൻ കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികൾ അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ് എന്നും താരം കൂട്ടിച്ചേർത്തു . ഇതുപോലൊരു പ്രോജക്ടിൽ ഇത്തരമൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന് അങ്ങേയറ്റം കടപ്പാടുണ്ട് എനിക്ക് എന്നും ശോഭിത പറഞ്ഞു . ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളിൽ ഒന്നായ കാമാത്തിപ്പുരയിലെ തൻറേടിയായ ഒരു സ്ത്രീയെയാണ് ശോഭിത ചിത്രത്തിൽ അവതരിപ്പിക്കുന്നത് . ഗറില്ല സ്റ്റൈൽ ചിത്രീകരണമായിരുന്നു . ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിൻറെ ചിത്രമായ രമൺ രാഘവ് 2.0 വിലൂടെ ബോളിവുഡിൽ അരങ്ങേറിയ താരമാണ് ശോഭിത .
1
പൂനെയിൽ വിജയകരമായി നടപ്പാക്കിയ ഫ്യുവൽ @ ഡോർസ്റ്റെപ്പ് പദ്ധതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈയിലും ആരംഭിച്ചു . റിപോസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്നവർക്ക് ഇന്ധനം സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി . നിലവിൽ ഡീസൽ മാത്രമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത് . പ്രൈവറ്റ് വാഹന ഉടമകളെ ലക്ഷ്യമിട്ടല്ല മറിച്ച് ഇൻഡസ്ട്രിയൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത് . മിനിമം ഓർഡൽ പരിധി 200 ലിറ്ററാണ് . ഫ്യുവൽ ഡെലിവറി ട്രക്ക് ഉപയോഗിച്ചാണ് വിതരണം . 6000 ലിറ്റർ ഇന്ധനം ശേഖരിച്ച് വിതരണം ചെയ്യാനുളള ശേഷി ഇത്തരം സംവിധാനത്തിനുണ്ട് . ദക്ഷിണേന്ത്യയിൽ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത് . കഴിഞ്ഞ വർഷം മാർച്ചിലാണ് ഐഒസി പദ്ധതി ആരംഭിച്ചത് . അപകട സാധ്യത കൂടുതലുളളതിനാൽ പെട്രോൾ ഇപ്രകാരം വിതരണം ചെയ്യാനാകില്ല .
0
കുറഞ്ഞകാലം കൊണ്ട് ഏറെ ജനപ്രീതി പിടിച്ചുപറ്റിയ സാമൂഹ്യമാധ്യമാണ് ഫേസ്ബുക്ക് . സുഹൃത്തുക്കളെ പങ്കിടാനും സന്തോഷവും ദുഖവും രാഷ്ട്രീയവുമൊക്കെ പങ്കിടാനുമുള്ള ഇടമായി പലരും ഫേസ്ബുക്കിനെ ഉപയോഗിച്ചു . എന്നാൽ ഇതോടൊപ്പം ചിലർ ചതിയും വഞ്ചനയുമെല്ലാം ഫേസ്ബുക്കിനെ മറപറ്റി നടത്തുന്നുണ്ട് . നമ്മുടെ ചിത്രവും വിവരങ്ങളും ദുരുപയോഗം ചെയ്ത് പല തട്ടിപ്പുകളും ഓൺലൈൻ മേഖലയിൽ നടക്കുന്നു . ഫേസ്ബുക്ക് തന്നെ നമ്മുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നതായാണ് വാർത്തകൾ . ഫേസ്ബുക്ക് വഴി പണി കിട്ടാതിരിക്കാൻ ഈ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറരുത് . ഇ - മെയിൽ ഫേസ്ബുക്കിൽ ഒരിടത്തും പേഴ്സണൽ ഇ മെയിൽ ഐഡിയോ ഒഫീഷ്യൽ ഇ മെയിൽ ഐഡിയോ നൽകാതിരിക്കുക . ഇമെയിൽ ചോർത്തി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹാക്കർമാർ ഉണ്ട് . ഓഫീഷ്യൽ ഇമെയിൽ ഐഡി നൽകിയാൽ ജോലിയെ വരെ ബാധിക്കുന്ന തരത്തിൽ പണി കിട്ടിയേക്കാം . ഫോൺ നമ്പർ ഫേസ്ബുക്കിൽ കഴിവതും നമ്മുടെ പേഴ്സണൽ മൊബൈൽ നമ്പർ നൽകാതിരിക്കുക . വീട്ടിലെയോ ഒഫീസിലെയോ ഫോൺ നംബർ മറ്റുള്ളവർക്ക് കാണുന്ന തരത്തിൽ ഫേസ്ബുക്കിൽ ആഡ് ചെയ്യരുത് . നമ്പർ ചോർത്തി കമ്പനികളുടെ പ്രൊമോഷനും മറ്റും ഉപയോഗിക്കപ്പെടും . ഓരോ രാജ്യത്തെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ നമ്പർ പ്രത്യേകരം ചോർത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത് . ജോലി വിവരങ്ങൾ വ്യക്തികളുടെ ജോലി വിവരങ്ങൾ പബ്ലിക്കായി നൽകുന്നതും അപകടം ക്ഷണിച്ചുവരുത്തും . ജോലി സ്ഥലത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ സൈബർ ഹാക്കർമാർക്ക് തൊഴിലിടത്തെ കംപ്യൂട്ടർ നെറ്റുവർക്കുകളടക്കം കണ്ടെത്തി ഹാക്ക് ചെയ്യാനും പണി തരാനും സാധിക്കും . കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകൾ , അക്കൌണ്ടുകൾ അടക്കം ആക്രമിക്കപ്പെടാം . ബാങ്ക് ഡീറ്റയിൽസ് അക്കൌണ്ടുള്ള ബാങ്കിനെപ്പറ്റിയുള്ള വിവരങ്ങൾ വിവിധ ഓൺലൈൻ പേയ്മെൻറുകൾ നടത്തുന്ന പ്ലാറ്റ് ഫോമുകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും പബ്ലിക്കായി ഷെയർ ചെയ്യുന്നത് അപകടമാണ് . ഡിജിറ്റൽ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും പങ്കുവയ്ക്കരുത് . ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ് .
3
വിവരങ്ങൾ ചോർന്നിട്ടും ഓൺലൈൻ അവിഹിത സൈറ്റിലെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്ന് റിപ്പോർട്ട് . 2015 ൽ ലോകത്തെ ഞെട്ടിച്ച ഹാക്കിംഗ് ആയിരുന്നു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് ഹാഷ്ലി മാഡിസൻറെ വിവര ചോർച്ച . അവിഹിത ബന്ധക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ആഷ്ലി മാഡിസൺ ഉള്ളടക്കം . വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്ന ഒരു വെബ്സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത് . കാനഡ ആസ്ഥാനമായുള്ള ആഷ്ലി മാഡിസൺ വെബ്സൈറ്റിലെ നിത്യസന്ദർശകരിൽ ഭൂരിഭാഗവും ബ്രിട്ടണിൽ നിന്നുള്ളവരാണ് . ജീവിതം ഒന്നേയുള്ളൂ , എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ . . . എന്ന മുദ്രാവാക്യവുമായാണ് വെബ്സൈറ്റിന്റെ പ്രവർത്തനം . എന്നാൽ 2015 ൽ വലിയൊരു ഹാക്കിംഗിലൂടെ ഈ സൈറ്റിലെ വിവരങ്ങൾ കവർച്ച ചെയ്യപ്പെട്ടു എന്നാണ് അതിൻറെ ഉടമസ്ഥർ തന്നെ വെളിപ്പെടുത്തിയത് . വൻ സുരക്ഷ വാഗ്ദാനം സൈറ്റ് നൽകിയതിനാൽ തന്നെ അന്ന് ചെറിയ പുള്ളകളല്ല സൈറ്റിൽ കയറിയത് . അന്നത്തെ ആ സൈബർ ആക്രമണത്തിൽ കുടുങ്ങിയത് സൈനികർ , എംപിമാർ എന്നിവരുടെ വ്യക്തി വിവരങ്ങൾ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി . എംപിമാരുടെ രഹസ്യജീവിത റിപ്പോർട്ടുകൾ പുറത്തായത് പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി . 37 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കർമാർ അന്നു പുറത്തുവിട്ടത് . വിലാസം , വയസ്സ് , ഫോൺ നമ്പറുകൾ , ക്രെഡിറ്റ് കാർഡ് വിവരങ്ങൾ , സ്വകര്യജീവിത അനുഭവങ്ങൾ എന്നിയല്ലാം ഹാക്കർമാർ പുറത്തുവിട്ടിരുന്നു . പിന്നീട് ഹാക്കർമാർക്ക് വൻതുക പ്രതിഫലം നൽകി സൈറ്റ് അധികൃതർ പ്രശ്നം ഒതുക്കിയെന്നാണ് ടെക് ലോകത്തെ വർത്തമാനം . പക്ഷെ സംഗതി അതല്ല , ഇത്രയും വലിയ സുരക്ഷ പാളിച്ച സംഭവിച്ച ഈ സൈറ്റിലേക്ക് ഇന്നും ആളുകൾ ഇടിച്ചുകയറുന്നു എന്നതാണ് . ഓരോ വർഷവും ആഷ്ലി മാഡിസണിൽ 20,000 പുതിയ അംഗങ്ങൾ പണം കൊടുത്തു സർവീസ് വാങ്ങുന്നു . ഓരോ ദിവസവും ആഷ്ലി മാഡിഷണിൽ അവിഹിത ബന്ധം തേടിയെത്തുന്നത് ശരാശരി 40,000 പേരാണ് . ഹാക്കിങ് സംഭവത്തിനു ശേഷം വെബ്സൈറ്റ് ഡേറ്റാബേസിന്റെ സുരക്ഷ പതിമടങ് വർധിപ്പിച്ചെന്നാണ് ആഷ്ലി മാഡിസൺ അധികൃതർ പറയുന്നത് . ഈ സൈറ്റിൽ പണം കൊടുത്ത് അംഗത്വമെടുത്താൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുക്കാം . അവരുടെ കൂടെ കറങ്ങാം , ചാറ്റ് ചെയ്യാം , എന്തുമാകാം അതും സ്വകാര്യത സംരക്ഷിച്ചുകൊണ്ട് . എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൌണ്ടിൽ ഭദ്രം . എന്നാൽ കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്ന സൈറ്റിനെ പാഠം പഠിപ്പിക്കാൻ ഹാക്കർമാർ ഇപ്പോഴും ഭീഷണിയുമായി ഉണ്ടെന്നാണ് റിപ്പോർട്ട് .
3
സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി - 20യിലെ അപ്രതീക്ഷിത തോൽവിയ്ക്ക് ഇന്ത്യ രണ്ടാം മത്സരത്തിൽ 10 വിക്കറ്റ് ജയവുമായി കണക്കു തീർത്തു . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഉയർത്തിയ 100 റൺസിന്റെ വിജയലക്ഷ്യം 10 വിക്കറ്റും 41 പന്തും ബാക്കി നിർത്തി ഇന്ത്യ മറികടന്നു . അർധ സെഞ്ചുറി നേടിയ മൻദീപ് സിംഗും ( 40 പന്തിൽ 52 ) കെ എൽ രാഹുലും ( 40 പന്തിൽ 47 ) ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത് . ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി ( 1 - 1 ) . സ്കോർ സിംബാബ്വെ 20 ഓവറിൽ 99/9 , ഇന്ത്യ 13.1 ഓവറിൽ 103/0 . അരങ്ങേറ്റത്തിൽ തന്നെ 10 രൺസിന് നാലു വിക്കറ്റ് വീഴ്ത്തി സിംബാബ്വെയെ എറിഞ്ഞിട്ട ബരീന്ദർ സ്രാനാണ് കളിയിലെ കേമൻ . തോറ്റാൽ പരമ്പരയും മാനവും പോകുമെന്ന തിരിച്ചറിവിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത് . റിഷി ധവാന് പകരം ബരീന്ദർ സ്രാനും ജയദേവ് ഉനദ്ഘട്ടിന് പകരം ധവാൽ കുൽക്കർണിയും ടീമിലെത്തി . ധോണിയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് സ്രാൻ പുറത്തെടുത്തത് . ഓപ്പണിംഗ് സ്പ്പെല്ലിൽ മൂന്നോവറിൽ ഒമ്പത് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത സ്രാൻ സിംബാബ്വെയുടെ മുൻനിരയെ തകർത്തു . പിന്നീട് ബൂമ്രയുടെ ഊഴമായിരുന്നു . 11 റൺസിന് മൂന്നുവിക്കറ്റെടുത്ത ബൂമ്ര സിംബാബ്വെയുടെ നടുവൊടിച്ചു . 31 റൺസെടുത്ത മൂർ ആണ് സിംബാബ്വെയുടെ ടോപ് സ്കോറർ . മറുപടി ബാറ്റിംഗിൽ തിടുക്കമില്ലാതെ തുടങ്ങിയ ഇന്ത്യ മൻദീപ് സിംഗിന്റെയും രാഹുലിന്റെയും ബാറ്റിംഗ് മികവിൽ ആനായാസ ജയം നേടി . പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 22ന് നടക്കും .
2
ബിഎസ്എൻഎൽ പ്രീപെയ്ഡ് വരിക്കാർക്കായി 78 രൂപയുടെ എൻട്രി ലെവൽ പ്ലാനുമായി രംഗത്ത് . ഈ പ്ലാനിൽ പ്രതിദിനം 2ജിബി ഡേറ്റ , ലോക്കൽ എസ്റ്റിഡി അൺലിമിറ്റഡ് കോൾ എന്നിവ ലഭിക്കുന്നു . 10 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് . മൊത്തത്തിൽ 20ജിബി ഡേറ്റ ആണ് ലഭിക്കുന്നത് . ഈ പ്രീപെയ്ഡ് പ്ലാൻ ഡൽഹി , മുംബൈ എന്നീ സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് . അടുത്തിടെ ബിഎസ്എൻഎൽ തങ്ങളുടെ 29 രൂപ പ്ലാൻ പരിഷ്കരിച്ചിരുന്നു . ഈ പ്ലാനിൽ നിലവിൽ അൺലിമിറ്റഡ് ലോക്കൽ / എസ്റ്റിഡി കോളുകൾ , 300എസ്എംഎസ് , 1ജിബി ഡേറ്റ എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു . 98 രൂപയുടെ പ്ലാൻ ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു . ഇതിൽ 2ജിബി ഡേറ്റ , അൺലിമിറ്റഡ് ലോക്കൽ / എസ്റ്റിഡി കോൾ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു . മൊത്തത്തിൽ 56ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത് . മാത്രമല്ല , ഇതിൽ സൌജന്യമായി ജിയോ ആപ്സ് സബ്സ്ക്രിപ്ഷനും ഉണ്ട് .
3
റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ 2018 മാർച്ച് 31 വരെ നീട്ടിയതിന് പിന്നാലെ വെല്ലുവിളിയുമായി വോഡഫോൺ . വോഡഫോൺ അവതരിപ്പിച്ചിട്ടുള്ള 346 രൂപയുടെ ഓഫറാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത് . 56 ദിവസത്തേയ്ക്ക് 56ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുമാണ് വോഡഫോൺ അവതരിപ്പിച്ച ഓഫറിലുള്ളത് . പ്രതിദിനം ഓരോ ജിബി ഡാറ്റ വച്ചാണ് ഉപയേക്താക്കൾക്ക് ലഭ്യമാകുക . എന്നാൽ വോഡഫോൺ ഔദ്യോഗിതകമായി പ്രസ്തുത ഓഫർ പ്രഖ്യാപിച്ചിട്ടില്ല . സഞ്ജയ് ബാഫ്ന എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്ന് വോഡഫോൺ ഉപയോക്താവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത് . റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് വോയ്സ് കോളും ഡാറ്റാ പാക്കും പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യൻ ടെലികോം വിപണിയിൽ താരിഫ് യുദ്ധം ശക്തമായിരുന്നു . ഇതിന് പിന്നാലെ എയർടെല്ലും നേരത്തെ അത്യാകർഷമായ ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു . റിലയൻസ് ജിയോ ജനുവരിയിൽ ആരംഭിച്ച ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് റിലയൻസ് ഇൻഡസ്ട്രീസ ചെയർമാൻ ജിയോ പ്രൈം ഓഫർ പ്രഖ്യാപിച്ച് ജിയോ ഉപയോക്താക്കൾക്ക് സൌജന്യ ഓഫർ തുടരുമെന്ന് പ്രഖ്യാപിച്ചത് . ജിയോ പ്രൈമിൽ അംഗത്വമെടുക്കുന്നതിനായി മാർച്ച് 1 മുതൽ 31 വരെയുള്ള കാലയളവിനുള്ളിൽ 99 രൂപയ്ക്ക് റീച്ചാർജ്ജ് ചെയ്യുകയാണ് വേണ്ടത് . എന്നാൽ തുടർന്ന് ഹാപ്പി ന്യൂ ഇയർ ഓഫറിന് സമാനമായ ഓഫറുകൾ ലഭിക്കുന്നതിന് വേണ്ടി പ്രതിമാസം 303 രൂപയുടെ വേണ്ടത് .
0
ആമസോണിൽ റിയൽമി യു1ന് നിശ്ചിത കാലത്തേക്ക് വിലക്കിഴിവ് . 1500 രൂപയുടെ വിലക്കിഴിവ് വരെ ലഭിക്കും . ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത് . എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഇഎംഐ വ്യവസ്ഥയിൽ ആമസോണിൽ നിന്ന് റിയൽമി യു1 വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത് . റിയൽമി യു1ന്റെ 3ജിബി റാം 32ജിബി സ്റ്റോറേജ് മോഡലിന് ഡിസംബർ 21 മുതൽ ആമസോണിൽ വിലക്കിഴിവ് ലഭിക്കും . എന്നാൽ റിയൽമി യു1 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിനും വിലക്കിഴിവ് ലഭ്യമാണ് . ഡിസംബർ 26 മുതലേ ഈ മോഡൽ ആമസോണിൽ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ . മികച്ച ക്യാമറകളാണ് റിയൽമി യു1ന് . 13 എംപി പ്രൈമറി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും അടങ്ങുന്ന പിൻ ക്യാമറയാണ് റിയൽമി യു1ന് . 25 എംപി മുൻ ക്യാമറയുമുണ്ട് .
3
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ . സീസണിലെ ആദ്യ ഗ്ലാമർ പോരാട്ടം ഇന്ന് നടക്കും . നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാൡകൾ ആഴ്സിൽ . പ്രതിഭാധനരായ രണ്ട് പരിശീലകരുടെ കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത് . പെപ് ഗാർഡിയോളയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ . കഴിഞ്ഞ സീസണലിൽ പിഎസ്ജിയെ പരിശീലിപ്പിച്ച ഉനൈ എമറിയുടെ ശിക്ഷണത്തിലാണ് ആഴ്സനൽ ഇറങ്ങുക . ഇന്ന് രാത്രി 8.30നാണ് മത്സരം . എമറിയെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ അരങ്ങേറ്റം ലഭിക്കാനില്ല . കമ്യുണിറ്റി ഷീൽഡിൽ ചെൽസിയെ തോൽപ്പിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി . എന്നാൽ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളിയെന്നത് ആഴ്സനലിന് ഗുണം ചെയ്യും .
2
ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ആറാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി . 24 റൺസ് എടുത്ത മർക്രമാണ് പുറത്തായത് . മർക്രത്തെ താക്കൂർ അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു . ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണാഫ്രിക്ക 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് ആണ് എടുത്തിരിക്കുന്നത് . എ ബി ഡിവില്യേഴ്സും സോണ്ടോയുമാണ് ക്രീസിൽ . ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചപ്പോൾ ടീമിൽ അവസരം ലഭിച്ച താക്കൂർ ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ വിക്കറ്റും സ്വന്തമാക്കിയത് . 10 റൺസ് എടുത്തിരുന്ന അംലയെ ആണ് താക്കൂർ ആദ്യം പുറത്താക്കിയത് . ടോസ് നേടിയ ടീം ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . ആറ് മത്സരങ്ങളുള്ള പരമ്പരയിൽ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു .
2
ഈ നേട്ടത്തിൽ ഇന്ത്യക്ക് അഭിമാനിക്കാം . ലോകനേതാക്കളുടെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ആദ്യ പത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും . പട്ടികയിൽ എട്ടാം സ്ഥാനമാണു സുഷമ സ്വരാജിന് . ഹിലാരി ക്ലിന്റൺ ഉൾപ്പെടെയുള്ള വനിത നേതാക്കളെയാണു സുഷമ ഇക്കാര്യത്തിൽ പിന്തള്ളിയത് . ട്വിപ്ലോമസി എന്ന ന്യുയോർക്ക് ആസ്ഥാനമായ വെബ്സൈറ്റാണു വിവരങ്ങൾ പുറത്തുവിട്ടത് . ഫ്രാൻസിസ് മാർപ്പാപ്പായാണ് ആദ്യ പത്തിൽ ഒന്നാമത് . രണ്ടാം സ്ഥാനം ഡോണാൾഡ് ട്രംപിനാണ് . മൂന്നാമത് നരേന്ദ്രമോഡിയുടെ സ്വന്തം അക്കൌണ്ടാണ് . നാലാമത് ഇന്ത്യൻ പ്രധാനമന്ത്രി എന്ന അക്കൌണ്ടുമാണ് . അഞ്ചാമതാണ് അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിലുള്ള ട്രംപിന്റെ അക്കൌണ്ട് . ആദ്യ പത്തിൽ ഇടംപിടിച്ച ഒരേ ഒരു വനിതയും സുഷമയാണ് .
3
ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം . രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 271 റൺസിന് എല്ലാവരും പുറത്തായി . വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി . 29 റൺസ് മാത്രമാണ് സ്കോർ ബോർഡിലുള്ളത് . കെ . എൽ . രാഹുൽ ( 0 ) , ചേതേശ്വർ പൂജാര ( 5 ) , ശിഖർ ധവാൻ ( 17 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് . 12 ഓവർ പിന്നിട്ടപ്പോൾ മൂന്ന് റൺസോടെ വിരാട് കോലിയും നാല് റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ . ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആൻഡേഴ്സൺ രണ്ടും സ്റ്റുവർട്ട് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി . നേരത്തെ , എട്ടിന് 260 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകൾ 11 റൺസിനിടെ നഷ്ടമായി . നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റുവർട്ട് ബ്രോഡ് മടങ്ങി . പിന്നാലെ 46 റൺസെടുത്ത സാം കുറാൻ റണ്ണൌട്ടായി . മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റുണ്ട് . ഇശാന്ത് ശർമ രണ്ടും ആർ . അശ്വിൻ , ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി . 69 റൺസെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ . ക്യാപ്റ്റൻ ജോ റൂട്ട് ( 48 ) , ബെൻ സ്റ്റോക്സ് ( 30 ) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു . നേരത്തെ , ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 246 റൺസിനെതിരെ ഇന്ത്യ 273 റൺസ് കുറിച്ചിരുന്നു . ചേതേശ്വർ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത് .
2
രാജസ്ഥാനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളം ശക്തമായ നിലയിൽ . ആദ്യദിനം കളി നിർത്തുമ്പോൾ രാജസ്ഥാനെതിരെ കേരളം മൂന്നിന് 232 റൺസ് എന്ന ശക്തമായ നിലയിലാണ് . രോഹൻ പ്രേം ( 86 ) , ജലജ് സക്സേന ( 79 ) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് കേരള ഇന്നിംഗ്സിന് കരുത്തായത് . കളി നിർത്തുമ്പോൾ 25 റൺസോടെ സഞ്ജു വി സാംസണും 28 റൺസോടെ സച്ചിൻബേബിയുമാണ് ക്രീസിൽ . ജലജ് സക്സേന , രോഹൻ പ്രേം എന്നിവർക്ക് പുറമെ , രണ്ടു റൺസെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത് . ജലജ് സക്സേനയും രോഹൻപ്രേമും ചേർന്നുള്ള രണ്ടാം വിക്കറ്റിൽ 164 റൺസാണ് കൂട്ടിച്ചേർത്തത് . ആദ്യ മൽസരത്തിൽ ജാർഖണ്ഡിനെ തോൽപ്പിച്ച കേരളം രണ്ടാം മൽസരത്തിൽ ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു . ഗ്രൂപ്പ് ബിയിൽ രണ്ടു മൽസരങ്ങൾ പൂർത്തിയായപ്പോൾ കേരളം രണ്ടാം സ്ഥാനത്താണ് . 14 പോയിന്റോടെ സൌരാഷ്ട്രയാണ് ഒന്നാമത് .
2
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ പൂളിന് ജയം . എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വോൾവ്സിനെ പരാചപ്പെടുത്തി . പതിനെട്ടാം മിനുറ്റിൽ സൂപ്പർ താരം മുഹമ്മദ് സ്വലാഹും , 68 - മിനുറ്റിൽ വിർജിൻ വാൻ ജിക്കും നേടി . ജയത്തോടു കൂടി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ ലീഡ് നാലായിയുയർത്തി . മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊ സലായുടെ ഗോൾ പിറന്നത് . രണ്ടാം പകുതിയിൽ വാൻ ഡൈക്കിന്റെ ഗോളിൽ ലിവർപൂൾ മൂന്ന് പോയന്റും നേടി . ഇന്ന് , ഇടക്കാല പരിശീലകന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ആദ്യമത്സരം . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ . കാർഡിഫ് മൈതാനത്ത് ഇന്ത്യൻസമയം രാത്രി 11 മണിക്കാണ് മത്സരം . ഹൊസെ മൌറീന്യോ പുറത്തായതിന് ശേഷം ചുമതല ഏറ്റെടുത്ത ഒലേ സോൾഷെയറിന്റെ പരിശീനത്തിൽ യുണൈറ്റഡ് ആദ്യമായാണ് മത്സരിക്കുന്നത് . 26 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ് . മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി , രാത്രി 8.30ന് ക്രിസ്റ്റൽ പാലസിനെ നേരിടും . സിറ്റിയുടെ ഹോംഗ്രൌണ്ടിലാണ് മത്സരം . അതേസമയം മുൻ ചാംപ്യന്മാരുടെ പോരാട്ടത്തിൽ രാത്രി 8.30ന് ചെൽസിയും ലെസ്റ്റർ സിറ്റിയും നേർക്കുനേർ എത്തും . നീലവിൽ ചെൽസി നാലാമതും , ലെസ്റ്റർ പന്ത്രണ്ടാം സ്ഥാനത്തുമാണ് . വൈകീട്ട് ആറിന് തുടങ്ങുന്ന മത്സരത്തിൽ ആഴ്സനലിന്റെ എതിരാളികൾ ബേൺലിയാണ് .
2
അമേരിക്കൻ ടെലിവിഷൻ പരമ്പരയിലെ വിവാദ എപ്പിസോഡിന് ക്ഷമ ചോദിച്ച് പ്രിയങ്ക ചോപ്ര . ഇന്ത്യക്കാരായ ഹിന്ദു തീവ്രവാദികളെ ചിത്രീകരിക്കുന്ന പരമ്പയ്ക്കെതിരെ ജനരോഷം ശക്തമായതിന് പിന്നാലെയാണ് പ്രിയങ്കയുടെ ക്ഷമാപണം . കുറ്റാന്വേഷണ പരമ്പരയായ ക്വാൻറിക്കോയിലെ ഈ എപ്പിസോഡാണ് വ്യാപക വിമർശനത്തിനിടയാക്കിയത് . മാൻഹാറ്റനിലെ തീവ്രവാദി ആക്രമണ പദ്ധതിക്ക് പിന്നിൽ ഒരു സംഘം ഇന്ത്യക്കാരാണെന്ന് സിഐഎ കണ്ടെത്തുന്ന പരമ്പരയണ് വിവാദത്തിനിടയാക്കിയത് . പാകിസ്ഥാനെ കുടുക്കാനായി ഇന്ത്യക്കാർ ആസൂത്രണം ചെയ്യുന്ന കൃത്യത്തിലെ ഗൂഢാലോചന , പ്രിയങ്ക ചോപ്രയുടെ കഥപാത്രമായ സിഐഎ ഏജൻറ് തുറന്ന് കാട്ടുന്നതായിരുന്നു കഥ . എന്നാൽ ഇത് ഒരു വിഭാഗക്കാരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കഥയായിരുന്നില്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ വിശദീകരിച്ചു . ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നനും താരം ട്വിറ്ററിൽ കുറിച്ചു . ക്വാൻറിക്കോ പരമ്പര വിവാദമായതിന് പിന്നാലെ എബിസി ചാനലും ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയിരുന്നു . 2015ൽ സംപ്രേഷണം തുടങ്ങിയ ക്വാൻറിക്കോ , പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . അമേരിക്കൻ ടെലിവിഷനിൽ മുൻനിര വേഷം കൈകാര്യം ചെയ്യുന്ന ആദ്യ തെക്കേ ഏഷ്യക്കാരി എന്ന നേട്ടവും ഇതോടെ , പ്രിയങ്ക സ്വന്തമാക്കിയിരുന്നു .
1
ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ എസ് . സോമനാഥ് അറിയിച്ചു . 103ൽ 100ഉം അമേരിക്കയും ജർമ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് . വൻ സാമ്പത്തിക നേട്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക . ജനുവരി അവസാനം വിദേശ രാജ്യങ്ങളുടെ 80 ഉപഗ്രങ്ങളടക്കം 83 എണ്ണം ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത് . എന്നാൽ മറ്റ് ചില രാജ്യങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് ഇത് നീട്ടിവെയ്ക്കുകയായിരുന്നു . പിന്നീട് 20 എണ്ണം കൂടി കൂട്ടിച്ചേർത്താണ് ഫെബ്രുവരി ആദ്യ വാരത്തിലേക്ക് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത് . എതൊക്കെ രാജ്യങ്ങളുടെ എത്ര വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുകയെന്ന ചോദ്യത്തിന് ഐ . എസ് . ആർ . ഒ ഉത്തരം നൽകിയില്ല . പകരം അമേരിക്ക , ജർമ്മനി എന്നീ രാജ്യങ്ങളുടെ അടക്കം ഉപഗ്രഹങ്ങളുണ്ടെന്ന് മാത്രമായിരുന്നു മറുപടി . 1350 കിലോഗ്രാം ഭാരം വരുന്ന പേ ലോഡുകളാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പി . എസ് . എൽ . വി - സി 37ൽ ഉണ്ടാവുക . ഇതിൽ 600 കിലോഗ്രാമോളം ഉപഗ്രങ്ങളുടെ ഭാരമാണ് . ഐ . എസ് . ആർ . ഒ ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്നത് . വിദേശ രാജ്യങ്ങളുടേതടക്കം കഴിഞ്ഞ വർഷം 22 ഉപഗ്രങ്ങൾ ഒരുമിച്ച് വിക്ഷേപിച്ചിരുന്നു . അതിന്റെ അഞ്ചിരട്ടിയോളമാണ് പുതിയ ലക്ഷ്യം .
3
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പുറത്തിറങ്ങാൻ പോകുന്നു . ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ദ ക്വിൻറ് റിപ്പോർട്ട് ചെയ്യുന്നു . വാജ്പേയിയോടുള്ള ബഹുമാന സൂചകമായി നേരത്തെ നാല് ഹിമാലയൻ കൊടുമുടികൾക്ക് അദ്ദേഹത്തിൻറെ പേര് നൽകിയിരുന്നു . ഛത്തീസ്ഗഢിലെ നയാ റായ്പുരിയെ ' അടൽ നഗർ ' എന്ന് പുനർ നാമകരണം ചെയ്തിരുന്നു . 2018 ഓഗസ്റ്റ് 16 നാണ് വാജ്പേയി അന്തരിച്ചത് . പുതിയ നാണയത്തിൻറെ സവിശേഷതകൾ ഇതാകുംഃ മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിൻറെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും അതോടൊപ്പം ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിൻറെ പേരും നൽകിയിട്ടുണ്ടാകും . ചിത്രത്തിന് താഴെ അദ്ദേഹത്തിൻറെ ജനന , മരണ വർഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും . മറുവശത്ത് അശോകസ്തംഭത്തിലെ സിംഹ മുദ്രയും ദേവനാഗരി ലിപിയിൽ സത്യമേവ ജയതേ എന്ന കുറിപ്പുണ്ടാകും . സിംഹത്തിൻറെ ഇടത് ഭാഗത്ത് ദേവനാഗരി ലിപിയിൽ ഭാരത് എന്നും വലത് ഭാഗത്ത് ഇംഗ്ലീഷിൽ ഇന്ത്യയെന്നുമുണ്ടാകും .
0
റിലയൻസ് ജിയോ ഒഴികെയുള്ള മറ്റു ടെലികോം കമ്പനികൾ നൽകുന്ന ഡാറ്റയുടെ ഉപയോഗം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇരട്ടിയായി കൂടിയെന്ന് നോക്കിയ എംബിറ്റ് റിപ്പോർട്ട് . ജൂൺ മാസം അവസാനത്തെ കണക്കു വച്ച് നോക്കുമ്പോൾ 359 പെറ്റാബൈറ്റ് അല്ലെങ്കിൽ 37 ലക്ഷം ഗിഗാബൈറ്റ് ഉപയോഗമാണ് കാണിക്കുന്നത് . കഴിഞ്ഞ ഡിസംബർ മാസത്തിലെ കണക്ക് നോക്കുമ്പോൾ ഇത് വെറും 165 പെറ്റാബൈറ്റ് ആയിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു . ഡാറ്റ ഉപയോഗം ആറു മാസത്തിനുള്ളിൽ 2.2 മടങ്ങായി വർദ്ധിച്ചു . എന്നാൽ ഇതിൽ ജിയോ ഉൾപ്പെടുന്നില്ല എന്ന് നോക്കിയ മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് തലവൻ അമിത് മാർവാ പറഞ്ഞു . 2018 ൽ 4ജി രംഗം കൂടുതൽ വളർച്ച പ്രാപിക്കും . ഏകദേശം 350 മില്ല്യൻ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് നോക്കിയ ഈ പഠനം നടത്തിയത് . ഇതിൽ മൂന്നിൽ ഒരു ഭാഗം മൊബൈൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർ ആയിരുന്നു . നിലവിൽ 40 % പേർ ആണ് 3ജി ഡിവൈസുകൾ ഉപയോഗിക്കുന്നത് . എന്നാൽ 4ജി വോൾടി ഉപയോഗിക്കുന്നവർ ആവട്ടെ 18 % ആയിരുന്നു .
3
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കേരളത്തിന് അഭിമാനമായുർത്തി ഈമയൌ . ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സ്വന്തമാക്കി . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൌ മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി കേരളത്തിൻറെ അഭിമാനമായി മാറിയത് . സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈൻ - റഷ്യൻ ചിത്രം ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം . ഉക്രൈൻ സംഘർഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയിൽ വലിയ ചർച്ചയായിരുന്നു . മികച്ച നടിക്കുള്ള പുരസ്കാരം വെൻ ട്രീസ് ഫാൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി . മിൽകോ ലാസ്റോവിൻറെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം . എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥൻ അപ്രതീക്ഷിതമായി മരിക്കുന്നതും തുടർന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൌ എന്ന ചിത്രത്തിൽ നിറയുന്നത് . മഴയുടേയും കടലിൻറേയും ഇരുട്ടിൻറേയും പശ്ചാത്തലത്തിൽ പിതാവിൻറെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ഈശി എന്ന മകനായി സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തിൽ ചെന്പൻ വിനോദ് കാഴ്ച്ചവച്ചത് . കേരളത്തിലെ തീയേറ്ററുകളിൽ മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു .
1
ഓഹരി വിപണിയിൽ കനത്ത നഷ്ടം . സെൻസെക്സ് 300 പോയന്റും നിഫ്റ്റി 100 പോയന്റിലധികവും നഷ്ടം നേരിട്ടു . രാജ്യാന്തര ഓഹരി വിപണികളിലെ തിരിച്ചടിയാണ് ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുന്നത് . അമേരിക്കയും ഉത്തര കൊറിയയും യുദ്ധത്തിലേക്ക് നീങ്ങുമോ എന്നതാണ് ആഗോള വിപണികളെ ആശങ്കയിലാഴ്ത്തുന്നത് . വൻ തോതിലുള്ള വിൽപ്പന സമ്മർദ്ദമാണ് വിപണിയിൽ പ്രകടമാകുന്നത് . വ്യാവസായിക വളർച്ച കുറയുമോ എന്ന ആശങ്കയും ഇന്ത്യൻ വിപണിയിൽ നിഴലിക്കുന്നു . ഏഷ്യൻ പെയിന്റ്സ് , ലാർസൻ , ഭെൽ എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ . അതേസമയം കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്ന് ടാറ്റ മോട്ടോഴ്സ് തിരിച്ച് കയറി . ലൂപ്പിൻ , വിപ്രോ എന്നിവയും നേട്ടത്തിലാണ് . ഡോളറുമയായുള്ള വിനിമയത്തിൽ രൂപയ്ക്കും തിരിച്ചടി നേരിട്ടു . 14 പൈസയുടെ നഷ്ടത്തോടെ 64 രൂപ 22 പൈസയിലാണ് രൂപ .
0
ലിലിയം , ബൈക്ക് പോലെ വീട്ടിൽ ഉപയോഗിക്കാവുന്ന ഒരു വിമാനം . ചിരിച്ച് തള്ളാൻ വരട്ടെ സംഭവം ഉടൻ സത്യമാകും . യൂറോപ്യൻ സ്പേസ് ഏജൻസിയാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ . ഗതാഗതമേഖലയിലെ വമ്പൻ കുതിച്ചുചാട്ടമായേക്കാവുന്ന കണ്ടുപിടുത്തം രണ്ട് വർഷത്തിനുള്ളിൽ വാണിജ്യ അടിസ്ഥാനത്തിൽ രംഗത്ത് എത്തുമെന്നാണ് റിപ്പോർട്ട് . ഇത് പറത്തുവാൻ റൺവേ ആവശ്യമില്ല , ഒരു ഹെലിപ്പാടിന് സമാനമായ സംവിധാനം മതിയാകും . അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയിലാണ് ലിലിയം പ്രവർത്തിക്കുക . നിൽക്കുന്നിടത്തു നിന്നും നേരെ മുകളിലേക്ക് ഉയരാനും കഴിയും . ജർമനിയിൽ രൂപ കൽപന ചെയ്ത ഈ ഇലക്ട്രിക് ജെറ്റിനു മണിക്കൂറിൽ 400 കിലോ മീറ്റർ വേഗതയിൽ പറക്കാം . 500 കിലോമീറ്റർ വരെ ഒരു തവണ സഞ്ചരിക്കാം . വെറും ഇരുപതു മണിക്കൂർ നേരത്തെ പരിശ്രമം മതി ഈ വിമാനം പറത്തുവാൻ പഠിക്കാൻ . കഴിഞ്ഞ വർഷം മ്യൂണിച് സർവകലാശാലയിലെ ഡാനിയൽ വീഗാൻഡ് , പാട്രിക് നാഥൻ , സെബ്സ്റ്റ്യൻ ബോൺ , മാത്യാസ് മീനർ എന്നീ നാലു ഗവേഷണ വിദ്യാർഥികളുടെ തലയിലാണ് ഈ ആശയം ആദ്യം ഉദിച്ചത് . പ്രതിദിന ഉപയോഗത്തിന് സഹായിക്കുന്ന ജെറ്റ് നിർമ്മിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം . സാധാരണക്കാർക്ക് കൂടി താങ്ങാൻ പറ്റാവുന്ന വിലയിൽ ഈ വിമാനം വിപണിയിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ അടുത്ത ദൌത്യമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു .
3
ഇന്ത്യ ബ്ലൂ - ഇന്ത്യാ ഗ്രീൻ ദുലീപ് ട്രോഫി മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തലയിൽ പന്തുകൊണ്ട് പരിക്കേറ്റ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഓജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ പിന്നീട് വ്യക്തമാക്കി . ഇന്ത്യ ബ്ലൂവിന്റെ രണ്ടാം ഇന്നിംഗ്സിലെ 63ാം ഓവറിലായിരുന്നു സംഭവം . ഇന്ത്യ ഗ്രീനിനായി മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്നു ഓജ . ശ്രേയസ് ഗോപാലിന്റെ ഓവറിൽ പങ്കജ് സിംഗ് അടിച്ച പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിലത്ത് തട്ടി അപ്രതീക്ഷിതമായി കുത്തി ഉയർന്ന പന്ത് ഓജയുടെ ഇടത് തലയിൽ ഇടിക്കുകയായിരുന്നു . വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണ ഓജയെ ഉടൻ സ്ട്രെച്ചറിൽ ഗ്രൌണ്ടിന് പുറത്തെത്തിച്ചു . സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധപരിശോധനകൾക്ക് വിധേയനാക്കിയ ഓജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി . മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഓജ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു .
2
ഐപിഎല്ലിൽ തുടർച്ചയായ രണ്ട് ജയങ്ങളോടെ പോയന്റ് പട്ടികയിൽ തലപ്പത്തെത്തിയെങ്കിലും ചെന്നൈയുടെ തലയായ ധോണിയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരല്ല . ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ കാര്യമായി റൺസെടുക്കാതെ മടങ്ങിയ ധോണി ഇന്നലെ കൊൽക്കത്തക്കെതിരെ 25 റൺസെടുത്ത് പുറത്തായിരുന്നു . കൊൽക്കത്ത ഉയർത്തിയ 202 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്കായി അംബാട്ടി റായിഡുവും ഷെയ്ൻ വാട്സൺ പവർപ്ലേ ഓവറുകളിൽ തകർത്തടിച്ചതോടെ സ്വപ്നതുല്യമായ തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത് . 5 . 5 ഓവറിൽ 75 റൺസിലെത്തിയ ചെന്നൈക്ക് ഷെയ്ൻ വാട്സന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത് . 19 പന്തിൽ 42 റൺസെടുത്ത വാട്സനുശേഷം സുരേഷ് റെയ്ന ക്രീസിലെത്തി . ഒമ്പതാം ഓവറിൽ സ്കോർ 85ൽ നിൽക്കെ 26 പന്തിൽ 39 റൺസെടുത്ത അംബാട്ടി റായിഡുവും മടങ്ങി . ഇതിനുശേഷമാണ് ധോണി ക്രീസിലെത്തിയത് . ഓപ്പണർമാർ ഒരുക്കിയ അടിത്തറയിൽ അടിച്ചുകളിക്കാവുന്ന സാഹചര്യം . എന്നാൽ നേരിട്ട മൂന്നാം പന്തിൽ തന്നെ വമ്പനടിക്ക് മുതിർന്നെങ്കിലും ധോണിക്ക് പന്ത് കണക്ട് ചെയ്യാനായില്ല . പിന്നീട് സുനിൽ നരെയ്നും പീയൂഷ് ചൌളയും ധോണിയെ പിടിച്ചുകെട്ടി . ഇതോടെ ചെന്നൈയുടെ റൺനിരക്ക് കുത്തനെ ഇടിഞ്ഞു . സുരേഷ് റെയ്ന പുറത്തായശേഷം എത്തിയ സാം ബില്ലിംഗ്സിന്റെ കണ്ണും പൂട്ടിയുള്ള അടിയാണ് ഈ സമയം ചെന്നൈയുടെ സമ്മർദ്ദം കുറച്ചത് . ഇതിനിടെ കുൽദീപ് യാദവിനെതിരെ ഒരു സിക്സറും ബൌണ്ടറിയും നേടി ധോണി കെട്ടുപൊട്ടിക്കാൻ നോക്കിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല . ഒരു റിവ്യൂ തീരുമാനത്തിൽ നിന്ന് രക്ഷപ്പെട്ട ധോണി പിയൂഷ് ചൌളയുടെ പന്തിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ചെപ്പോക്കിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയായിരുന്നു . 28 പന്തിൽ ഒരു സിക്സറും ഒരു ബൌണ്ടറിയും അടക്കം 25 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം . കളി സാഹചര്യം നോക്കിയാൽ ചെന്നൈക്ക് ജയിക്കാൻ ഇതുമതിയാവുമായിരുന്നില്ല . എന്നാൽ സാം ബില്ലിംഗ്സിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ചെന്നൈയെ വിജയവര കടത്തിയത് . അവസാന ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ വിനയ്കുമാർ ആദ്യ പന്ത് നോബോളെറിയുകയും അത് സിക്സാവുകയും ചെയ്തു . ഇല്ലായിരുന്നെങ്കിൽ ചെന്നൈ ഒരുപക്ഷെ ആദ്യ തോൽവി വഴങ്ങേണ്ടിവന്നേനെ . അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാണ്ടേണ്ടിവരിക ധോണിയുടെ ഇഴഞ്ഞുനീങ്ങിയ ഇന്നിംഗ്സായിരുന്നു .
2
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ചു . പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഒപ്പത്തിന്റെ ലൊക്കേഷനിലാണ് മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ച രസകരമായ അനുഭവം ഉണ്ടായത് . ബിജു മേനോൻ നായകനാകുന്ന ‘സ്വർണക്കടുവ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു ഇന്നസെന്റ് ഒപ്പത്തിൽ അഭിനയിക്കാൻ വന്നത് . ചോറ്റാനിക്കരയിലെ ഒരു പഴയ തറവാട്ടിലാണ് ‘ഒപ്പ’ത്തിൻറെ ചിത്രീകരണം നടക്കുന്നത് . ലൊക്കേഷനിലെത്തിയെ ഇന്നസെന്റിനെ പ്രിയദർശനും ആൻറണി പെരുന്പാവൂരും ചേർന്ന് മോഹൻലാലിന്റെ അടുത്തേയ്ക്കു കൊണ്ടുപോയത് . ഇന്നസെന്റിനെ കണ്ടപ്പോൾ മംഗലശ്ശേരി നീലകണ്ഠന്റെ ശൈലിയിലായിരുന്നു മോഹൻലാലിന്റെ സംസാരം . “എന്താ വാര്യരേ , ഇപ്പൊഴാ വര്വാ ? ” - വാര്യർക്കിതിൽ കാര്യമായ പണി വല്ലതുമുണ്ടോ കുട്ട്യേ ? അതോ നിങ്ങൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കാൻ വിളിച്ചതാണോ ? ” - ഇന്നസെന്റ് വാര്യരായും മറുപടി നൽകി . “അങ്ങനെയും ആവാല്ലേ . . . അല്ലേ വാര്യരേ ? ” എന്നായിരുന്നു മോഹൻലാലിന്റെ മറുപടി . എന്തായാലും മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ചതുപോലെയായിരുന്നു സംഭവം . courtesy : Vellinakshathram
1
ഇടവേളക്ക്ശേഷമുള്ള മടങ്ങിവരവ് കിരീടനേട്ടത്തോടെ ആഘോഷിക്കാമെന്ന് സാനിയയുടെയും ഹിംഗിസിന്റെയും സ്വപ്നം പൊലിഞ്ഞു . ഡബ്ല്യുടിഎ ടൂർ ഫൈനൽസിൽ സാനിയ മിർസ - മാർട്ടിന ഹിംഗിസ് സഖ്യം സെമിയിൽ തോറ്റു . സെമിയിൽ നാലാം സീഡ് എലേന വെസ്നിന - എകതെറീന മകറോവ കൂട്ടുകെട്ടാണ് ഇന്തോ - സ്വിസ് ജോഡിയെ പരാജയപ്പെടുത്തിയത് . റഷ്യൻ ജോഡിക്കെതിരെ ആദ്യ സെറ്റിൽ മികച്ച ഫോമിലായിരുന്നു സാനിയയും ഹിംഗിസും . 6 - 3ന് ഒന്നാം സെറ്റ് സ്വന്തമാക്കി . രണ്ടാം സെറ്റിൽ പക്ഷെ വെസ്നിനയും മകറോവയും ശക്തമായി തിരിച്ചുവന്നു . 6 - 2ന് രണ്ടാം സെറ്റ് റഷ്യൻ കൂട്ടുകെട്ടിന് . നിർണായകമായ മൂന്നാം സെറ്റ് 10 - 6ന് സ്വന്തമാക്കി റഷ്യൻ സഖ്യം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി . ഇതാദ്യമായാണ് സാനിയ - ഹിംഗിസ് കൂട്ടുകെട്ടിനെ വെസ്നിന്ന മകറോവ ജോടി തോൽപ്പിക്കുന്നത് . ഫൈനലിൽ മൂന്നാം സീഡ് ബെതാനി മാറ്റെക് - ലൂസി സഫറോവ കൂട്ടുകെട്ടാണ് എതിരാളികൾ .
2
ആഗോളതലത്തിൽ മത്സരിക്കാൻ വൻകിട ബാങ്കുകളാണ് ആവശ്യം എന്ന ചിന്തയുടെ ഫലമാണു ലയന നീക്കം . നിലവിൽ രാജ്യാന്തര പട്ടികയിൽ അറുപത്തിഏഴാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനം സാധ്യമായാൽ നാൽപത്തി അഞ്ചാം സ്ഥാനത്തെത്തും . മുപ്പത്തി ഏഴ്കോടിയുടെ റവന്യുവുള്ള രാജ്യാന്തര ബാങ്കെന്ന ഖ്യാതി പുതിയ ഉപഭോക്താക്കളെ എത്തിക്കുമെന്നും കണക്കുകൂട്ടലുണ്ട് . എന്നാൽ കൂടുതൽ വലിയ ബാങ്ക് കൂടുതൽ കാര്യക്ഷമത കുറഞ്ഞ ബാങ്കാവും എന്നാണ് മറുവാദം . അഞ്ചുബാങ്കുകളും ഒന്നായാൽ ട്രഷറി പ്രവർത്തനങ്ങളടക്കം ഏകൃകൃതമാകും . ഇത് നിരവധിപേരുടെ തൊഴിൽ ഇല്ലാതാക്കൂം . ഇത്രയും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എസ്ബിഐയുടെ ഉത്തരവാദിത്തം ആകുന്നതോടെ ഹൃസ്വകാലത്തേക്കെങ്കിലും വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും വിലയിരുത്തലുണ്ട് . ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ലയനത്തിനെതിരെ രംഗത്തുണ്ട് . മഹിള ബാങ്ക് . എസ്ബിടി , സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് , സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് എസ്ബിഐയുമായി ലയിപ്പിക്കാൻ ഒരുങ്ങുന്ന അനുബന്ധ ബാങ്കുകൾ .
0
ജുറാസിക് കാലഘട്ടത്തിലെ ഓരോ കണ്ടെത്തലും ഗവേഷകരെ മോഹിപ്പിക്കാറുണ്ട് . കാരണം വിട്ടുപോയ ഓരോ കണ്ണിയും പരിണാമസിദ്ധാന്തങ്ങളിലെയും വികാസം പ്രാപിക്കലിന്റെയും വിലപ്പെട്ട അറിവുകളാണ് പ്രദാനം ചെയ്യുന്നത് . ജുറാസിക് പാർക് സിനിമ ഓർമ്മയില്ലേ ? . , മരക്കറക്കുള്ളിൽ കുടുങ്ങിക്കിട്ടിയ ജുറാസിക് കാലഘട്ടത്തിലെ കൊതുകിൽനിന്നും ദിനോസറിൻറെ ഡിഎൻഎ എടുത്ത് ഭീമനെ സ്രഷ്ടിക്കുന്നത് കണ്ട് നാം ഇതൊക്കെ നടക്കുമോയെന്ന് അമ്പരന്നി ട്ടുണ്ട് . ഏതായാലും ഇവിടെ ഇതാ കൊതുകിനെയൊക്കെ മറന്നേക്കൂ . പുരാതന പല്ലി വർഗത്തിൽപ്പെട്ട ജുറാസിക് കാലഘട്ടത്തിലെ ഒരു ജീവിയെത്തന്നെ മരക്കറക്കുള്ളിൽ ( amber ) കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ് ആർക്കിയോളജിസ്റ്റുകൾ . 100 ദശലക്ഷം പഴക്കമുണ്ടത്രേ ഇവയ്ക്ക് . മ്യാൻമാറിലെ കച്ചിൻ സംസ്ഥാനത്തുനിന്നാണ് ഈ പന്ത്രണ്ടോളം പല്ലിവർഗത്തിന്റെ ഫോസിൽ കിട്ടിയത് . മൃദുലകോശങ്ങളും എല്ലുകളും എല്ലാം വ്യക്തമായി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇവ ലഭിച്ചിരിക്കുന്നത് . മൈക്രോ സിടി സ്കാൻ പോലുള്ളവ നടത്തിയാണ് നിലവിലെ നിരീക്ഷണം . ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്നു കരുതപ്പെടുന്നതാണ് മാമോത്തുകളെന്നറിയപ്പെടുന്ന വളഞ്ഞ കൊമ്പുകളുള്ള ഭീമൻ ആനകളുടെ ഡിഎൻഎയിൽ നിന്ന് അവയെ പുനസൃഷ്ടിക്കാനൊരുങ്ങുന്നതെന്ന വാർത്തകൾ ഓർമ്മയുണ്ടാവുമല്ലോ ? . ഇത്തരത്തിൽ ജുറാസിക് പാർക് സിനിമ യാഥാർഥ്യമാവുമോയെന്ന ചർച്ചയിലാണ് ശാസ്ത്രലോകം .
3
' ' ഒന്നാം തീയതി നമ്മുടെ സിനിമ റിലീസാകുകയാണ് , ഡ്രാമാ . വളരെക്കാലത്തിന് ശേഷം ഞാൻ ചെയ്യുന്നൊരു ഹ്യൂമർ കൂടുതലുള്ളൊരു സിനിമയാണ് . മാത്രമല്ല , അതിൽ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് . കാണൂ , അഭിപ്രായം അറിയിക്കൂ , എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ . ട്ടോ ' ' രജ്ഞിത് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിംഗ് വിശേഷവുമായി എത്തുകയാണ് മോഹൻലാൽ . വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഹ്യൂമർ ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത . കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ 250 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസിം ഗിനായി ഒരുങ്ങുന്നത് . വർണചിത്ര ഗുഡ്ലൈൻ പ്രൊഡക്ഷൻസ് ആന്റ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു . കെ . ലിമിറ്റഡിന്റെ ബാനറിൽ എം . കെ . നാസർ , മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ഛായാ ഗ്രഹണം നിർവ്വഹിക്കുന്നത് അഴകപ്പനാണ് . ആശാ ശരത് , രൺജി പണിക്കർ , സുരേഷ് കൃഷ്ണ , ദിലീഷ് പോത്തൻ , ശ്യാമപ്രസാദ് , ജോണി ആന്റണി , ബൈജു , കനിഹ , അരുദ്ധതി നാഗ് , ബേബി ലാറ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് അഭിനേതാക്കളായി എത്തുന്നത് .
1
ഷവോമി പുതിയ സ്മാർട്ട് ടിവികളും , സ്മാർട്ട് സ്പീക്കറും ഇന്ത്യയിൽ അവതരിപ്പിച്ചു . എംഐ എൽഇഡി ടിവി 4എക്സ് പ്രോ , എംഐ ടിവി 4എ പ്രോ എന്നിവയാണ് ഷവോമി അവതരിപ്പിച്ചത് . ഇതിനൊപ്പം തന്നെ എംഐ സൌണ്ട് ബാർ എന്ന സ്മാർട്ട് സ്പീക്കറും ഷവോമി പുറത്തിറക്കിയിട്ടുണ്ട് . എംഐ എൽഇഡി ടിവി 4എക്സ് പ്രോയ്ക്ക് വില 39,999 രൂപയാണ് . എംഐ ടിവി 4എ പ്രോയ്ക്ക് വില 22,999 രൂപയാണ് . എംഐ സൌണ്ട് ബാറിന് വില 4,999 രൂപയാണ് . 55 ഇഞ്ച് ടിവിയാണ് എംഐ എൽഇഡി ടിവി 4എക്സ് പ്രോ . ഇതിൽ ഷവോമിയുടെ പാച്ച്വാൾ ഒഎസ് ആണ് ഉള്ളത് . 4കെ എച്ച്ഡിആർ എൽഇഡി ഡിസ്പ്ലേയാണ് ഈ ടിവിക്കുള്ളത് . 64 - ബിറ്റ് ക്വാഡ് കോർ പ്രോസ്സറാണ് ഈ ടിവിക്കുള്ളത് . 2ജിബിയാണ് റാം ശേഷി . 8ജിബി ഇൻറേണൽ സ്റ്റോറേജുണ്ട് . 20 വാട്ട്സ്ആണ് സ്പീക്കർ ശേഷി . 2യുഎസ്ബി പോർട്ടുണ്ട് . എംഐ ടിവി 4എ പ്രോ 44 - ഇഞ്ച് സ്ക്രീൻ വലിപ്പത്തിലാണ് എത്തുന്നത് . . 64 - ബിറ്റ് ക്വാഡ് കോർ പ്രോസ്സറാണ് ഈ ടിവിക്കുള്ളത് . 1ജിബിയാണ് റാം ശേഷി . എആർ 11 ബ്ലൂടൂത്ത് റിമോർട്ട് കൺട്രോളർ ഉണ്ട് ഇതിന് . ഈ ഇരു ടിവികളും , ഷവോമിയുടെ സ്മാർട്ട് സ്പീക്കർ എംഐ സൌണ്ട് ബാറും ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിക്ക് എംഐ . കോം വഴി വിൽപ്പനയ്ക്ക് എത്തും .
3