news
stringlengths
336
9.26k
class
int64
0
3
ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് സന്ദേശ് ജിങ്കാൻ ആരാധകരോട് ക്ഷമ പറഞ്ഞു . ഈ സീസണിൽ ആരാധകരുടെ പ്രതീക്ഷകൾക്കനുസരിച്ച് പ്രകടനം നടത്താൻ തങ്ങൾക്കായില്ലെന്നും ഇതിലും മികച്ച പ്രകടനം ആരാധകർ അർഹിക്കുന്നുവെന്നും ജിങ്കൻ ട്വിറ്ററിൽ കുറിച്ചു . 2019 ൽ ഇതിലും കൂടുതൽ അധ്വാനിക്കാനും ആരാധകർക്ക് ആഗ്രഹിക്കുന്ന പ്രകടനം നടത്താനും ശ്രമിക്കുമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു . ട്വീറ്റ് ഇങ്ങനെ . . . കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു . തീർത്തും ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത് . എന്നാൽ നിങ്ങൾ അർഹിക്കുന്നത് ഒന്നും ഞങ്ങൾക്ക് നൽകാൻ സാധിച്ചില്ല . എന്നാൽ ഞങ്ങൾ കഴിവിന്റെ പരാമവധി ശ്രമിച്ചു . ചില സമയങ്ങളിൽ നമ്മൾ ചെയ്ത കഠിനാധ്വാനത്തിന് ഫലം ഉറപ്പുവരുത്താൻ സാധിക്കില്ല . കഴിഞ്ഞത് മാറ്റാൻ കഴിയില്ല . ഭാവിയിലേക്ക് നോക്കാൻ മാത്രമേ സാധിക്കൂ . അടുത്ത സീസണിൽ ഇതിനേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യും . ഇങ്ങനെ പറഞ്ഞാണ് ജിങ്കാൻ ട്വീറ്റ് അവസാനിപ്പിക്കുന്നത് . ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റേത് . നിരവധി ആരാധകർ പ്രതിഷേധമറിയിക്കുകയും ചെയ്തു . സ്റ്റേഡിയങ്ങളിൽ ആളൊഴിഞ്ഞു . 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 9 പോയന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് .
2
ക്യാംപസുകളെ ഇളക്കിമറിക്കാൻ മോഹൻലാൽ ചിത്രം വെളിപാടിൻറെ പുസ്തകത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി . നാടൻ ഈണത്തിലുള്ള എൻറമ്മേടെ ജിമിക്കി കമ്മൽ . . . എന്ന ഗാനമാണ് റിലീസായത് . മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് വെളിപാടിൻറെ പുസ്തകം . അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും ജൂഡ് ആൻറണിയുമാണ് ഗാനരംഗത്തിൽ . ഗാനത്തിൻറെ ഓഡിയോ നേരത്തെ തന്നെ യൂടൂബിൽ ഹിറ്റായിരുന്നു . വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് . അനൽ പനച്ചൂരാൻറെ രചനയ്ക്ക് ഷാൻ റഹ്മാനാണ് സംഗീതം . അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക . ബെന്നി പി നായരമ്പലമാണ് രചന . ആൻറണി പെരുമ്പാവൂരാണ് വെളിപാടിൻറെ പുസ്തകം നിർമ്മിക്കുന്നത് . കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി മോഹൻലാൽ സെക്കിളിലെത്തുന്ന ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു .
1
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐ ഫോൺ 7 പുറത്തിറങ്ങി . സാൻഫ്രാൻസിസ്കോയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ആപ്പിൾ സി . ഇ . ഒ റ്റിം കുക്ക് , ഐ ഫോൺ 7ഉം ഐ ഫോൺ 7 പ്ലസും പുറത്തിറക്കിയത് . ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം ഐ ഫോൺ 7നെ വിശേഷിപ്പിച്ചത് . കറുപ്പിന്റെ രണ്ട് വേരിയന്റുകൾക്ക് പുറമേ , ഗോൾഡ് , സിൽവർ , റോസ് ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ ഉപഭോക്താക്കളുടെ കൈകളിലെത്തുക . ഇതുവരെ ഐ ഫോണുകൾക്ക് അന്യമായിരുന്ന മാറ്റ് ബ്ലാക്ക് , ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളും ഐ ഫോൺ7ലൂടെ ആപ്പിൾ രംഗത്തിറക്കിക്കഴിഞ്ഞു . സ്പർശനത്തിലെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഹോം ബട്ടണ് മറ്റൊരു പ്രത്യേകതയാണ് . 12 മെഗാപിക്സലുള്ള പിൻക്യാമറ തന്നെയാണ് ഐഫോണിന്റെ മുഖ്യ ആകർഷണം . രണ്ട് ലെൻസുകളാണ് ഈ ക്യാമറയിലുണ്ടാവുക . 56എംഎം ടെലിഫോട്ടോ ലെൻസും മറ്റൊരു വൈഡ് ആംഗിൾ ലെൻസുമാണ് ഇവ . ക്വാഡ് ടോൺ എൽ . ഇ . ഡി ഫ്ലാഷും ചിത്രങ്ങൾക്ക് മിഴിവേകും . 7 മെഗാപിക്സൽ എച്ച് . ഡിയാണ് മുൻക്യാമറ . സ്വന്തമായി വികസിപ്പിച്ചെടുത്ത ഇമേജ് സിഗ്നൽ പ്രോസസറാണ് ക്യാമറക്കായി ഉപയോഗിക്കുന്നത് . ഐ ഫോണുകളിൽ ആദ്യത്തെ വാട്ടർപ്രൂഫ് , ഡെസ്റ്റ് പ്രൂഫ് ഫോണുകളെന്ന ഖ്യാതിയും ഐ ഫോൺ 7ഉം , 7 പ്ലസിനും സ്വന്തമാകും . കൂടുതൽ തെളിച്ചമുള്ള ഡിസ്പ്ലേയും നിലവിലുള്ള A9 ചിപ്പുകളേക്കാൾ 40 ശതമാനം വേഗതയുള്ള 64 ബിറ്റ് A10 പ്രോസസറുകളും പുതിയ മോഡലുകളുടെ പ്രത്യേകതയാണ് . താഴെയും മുകളിലും രണ്ട് സ്പീക്കറുകളുള്ള ഇവ സ്റ്റീരിയോ ശബ്ദ മികവ് സമ്മാനിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു . ടെക് ലോകം പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ രണ്ട് പുതിയ മോഡലുകളിലും ഹെഡ്ഫോൺ ജാക്കുകളില്ല . അതുകൊണ്ടുതന്നെ പഴയ ഐഫോൺ മോഡലുകളുടെ പോലും ഹെഡ്സെറ്റുകൾ ഇതിൽ പ്രവർത്തിക്കില്ല . ലൈറ്റ്നിങ് ഇയർപോഡുകളും ലൈറ്റ്നിങ് - 3.5mm ഓഡിയോ അഡാപ്റ്ററുമായിരിക്കും ഇതിൽ പകരമുണ്ടാവുക . വയർലെസ് ഓഡിയോ അനുഭവത്തിനായി എയർപോഡുകളും പുതിയ മോഡലുകളിലുണ്ട് . ഇതുപക്ഷേ ഫോണിനൊപ്പം ലഭിക്കില്ല . പ്രത്യേകം വാങ്ങേണ്ടിവരും . വൈഫൈ ഉപയോഗിച്ചുകൊണ്ട് 14 - 15 മണിക്കൂറുകൾ ബാറ്ററി ലൈഫ് ഐ ഫോൺ 7 വാഗ്ദാനം ചെയ്യുന്നു . 32ജി . ബി , 128ജി . ബി , 256 ജി . ബി സ്റ്റോറേജോടുകൂടിയാവും ഫോൺ വിപണിയിൽ ലഭ്യമാവുക . 32 ജി . ബി വേരിയന്റിന് 649 ഡോളറാണ് ഐ ഫോൺ 7ന്റെ വില . 7 പ്ലസിന് 769 ഡോളറാവും . ആദ്യ ഘട്ടത്തിൽ അമേരിക്ക , ബ്രിട്ടൻ , ചൈന എന്നീ രാജ്യങ്ങളിലായിരിക്കും ലഭ്യമാവുക . ആദ്യ രണ്ട് ഘട്ടത്തിൽ ഫോൺ ലഭ്യമാവുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല . വെള്ളിയാഴ്ച മുതൽ ഓർഡറുകൾ സ്വീകരിച്ച് 16 മുതൽ ഫോണുകൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .
3
എല്ലാ യുണിയനുകളും ഉൾപ്പെടുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്കാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത് . പുതുതലമുറ ബാങ്കുകൾ സമരത്തിൽ പങ്കെടുക്കുന്നില്ല . ജില്ലാ കേന്ദ്രങ്ങളിൽ ബാങ്ക് ജീവനക്കാർ ധർണയും പ്രകടനവും നടത്തുന്നുണ്ട് . 2012 ഒക്ടോബർ 31ന് ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു . അധികം വൈകാതെ തന്നെ ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ അസോസിയേഷൻ ഓഫ് ബാങ്ക്സിന് അവകാശ പത്രം സമർപ്പിച്ചെങ്കിലും ഫലപ്രദമായ ചർച്ചകൾ നടത്താൻ അസോസിയേഷൻ തയ്യാറായില്ലെന്നാണ് സമരക്കാരുടെ ആരോപണം . 30 ശതമാനും മുതൽ 40 ശതമാനം വരെയാണ് ജീവനക്കാർ ശബള വർധനവ് ആവശ്യപ്പെട്ടത് . എന്നാൽ ആറ് തവണ ചർച്ച നടത്തിയ ശേഷം അഞ്ച് ശതമാനും മാത്രമാണ് വാഗ്ദാനം ചെയ്തത് . ബാങ്കുകളുടെ ആദായം കുറഞ്ഞുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ അസോസിയേഷൻ ഓഫ് ബാങ്ക്സ് ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചതോടെയാണ് ജീവനക്കാർ സമരത്തിനാഹ്വാനം ചെയ്തത് . കോർപ്പറേറ്റുകളുടെ വായ്പകൾ പുനക്രമീകരിച്ചും എഴുതിത്തള്ളിയും ബാങ്കുകൾ കോടികൾ നഷ്ടപ്പെടുത്തുന്നുണ്ട് . എന്നാൽ ശമ്പള വർധനവിന്റെ കാര്യത്തിൽ ഇങ്ങനെ പിശുക്കുകാണിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നാണ് യൂണിയനുകളുടെ നിലപാട് .
0
കരീന കപൂർ ഗർഭിണിയാണ് . പ്രസവം ഡിസംബറിൽ ഉണ്ടാകുമെന്ന് ഭർത്താവ് സെയ്ഫ് അലി ഖാൻ സ്ഥിരീകരിച്ചു . കരീന ഗർഭിണിയാണെന്ന വാർത്ത മാധ്യമങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് സെയ്ഫ് സത്യം തുറന്നു പറഞ്ഞത് . കുട്ടിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സെയ്ഫ് - കരീന താരദമ്പതികൾ . അടുത്തിടെ കരീനയുടെ പിതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഗർഭിണിയാണെന്ന വാർത്ത കരീന നിഷേധിച്ചിരുന്നു . കരീന ഗർഭിണിയാകുന്നത് തിരിച്ചടിയാകുന്നത് നിർമാതാക്കൾക്കാണ് . ഗർഭിണിയായതിനാൽ സിനിമയിൽ നിന്നും ഇടവേള എടുക്കുമെന്നുമാണ് കേൾക്കുന്നത് . സെപ്തംബർ ആദ്യവാരം തന്നെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വീരേ ദി വെഡ്ഡിംഗ് പൂർത്തിയാക്കിയ ശേഷമായിരിക്കും ഇടവേള എടുക്കുന്നത് . താരദമ്പതികൾ തന്നെയാണ് ഇടവേള എടുക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം നീക്കേണ്ടത് . റിയാ കപൂറിന്റെ പുതിയ ചിത്രം സെപ്റ്റംബറിൽ ആരംഭിക്കാനിരുന്നതാണ് . കരീന ഗർഭിണിയായ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം നീട്ടിവയ്ക്കുമെന്നാണ് സൂചന . സോനം കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ഗോൽമാൽ പരമ്പരയിലെ നാലാമത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കരീന ഗർഭിണിയാണെന്ന ഗോസിപ്പ് പരന്നത് . 2008 - ൽ പുറത്തുവന്ന ഗോൽമാൽ റിട്ടേൺസിലും 2010 - ൽ പുറത്തുവന്ന ഗോൽമാൽ 3 - ലും കരീന അഭിനയിച്ചിരുന്നു .
1
കെവിൻ പീറ്റേഴ്സനെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കാനെടുത്ത തീരുമാനത്തിൽ തനിക്കിപ്പോഴും ദുഃഖമുണ്ടെന്ന് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് മുൻ നായകൻ അലിസ്റ്റർ കുക്ക് . പീറ്റേഴ്സനെ പുറത്താക്കാനെടുത്ത തീരുമാനം കരിയറിലും ജീവിതത്തിലും ഏറ്റവും കടുപ്പമേറിയതായിരുന്നുവെന്നും കുക്ക് പറഞ്ഞു . 2014ൽ ശ്രീലങ്കക്കെതിരായ പരമ്പര തോൽവിക്കുശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയാതിരുന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നും കുക്ക് പറഞ്ഞു . കാരണം അതിനുശേഷം നടന്ന ആഷസിൽ ഞങ്ങൾ 3 - 1ന് ജയിച്ചു . എനിക്കു വേണമെങ്കിൽ ശ്രീലങ്കയോടേറ്റ തോൽവിയുടെ പേരിൽ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് എളുപ്പവഴി തെരഞ്ഞെടുക്കാമായിരുന്നു . അന്ന് ഞാനത് ചെയ്തില്ല . അതായിരുന്നു ശരിയും . കഴിഞ്ഞ ആറു മാസമായി വിരമിക്കലിനെക്കുറിച്ച് ഗൌരവമായി ആലോചിക്കുന്നുണ്ടായിരുന്നുവെന്നും കുക്ക് പറഞ്ഞു . സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നെങ്കിൽ വിരമിക്കൽ തീരുമാനം അപ്പോൾ പരസ്യമാക്കില്ലായിരുന്നു . വിരമിക്കലിനെക്കുറിച്ച് നാലാം ടെസ്റ്റിനിടെ തന്നെ ക്യാപ്റ്റൻ ജോ റൂട്ടിനോടും കോച്ച് ട്രെവർ ബെയ്ലിസിനോടും സംസാരിച്ചിരുന്നു . വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചശേഷം എന്നെക്കുറിച്ച് ഒരുപാട് ആളുകൾ നല്ലകാര്യങ്ങൾ പറയുന്നതിൽ സന്തോഷമുണ്ട് . ഇന്ത്യക്കെതിരെ ഇന്ത്യയിലും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയിലും നേടിയ വിജയങ്ങളാണ് തന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നേട്ടങ്ങളെന്നും കുക്ക് പറഞ്ഞു .
2
നഷ്ടവാർത്ത വന്നതോടെ ആപ്പിൾ ഓഹരികൾ എട്ട് ശതമാനം ഇടിഞ്ഞ് 100 ഡോളറിലെത്തി . രണ്ടാം പാദത്തിൽ 5.12 കോടി യൂണിറ്റ് ഐഫോണുകളാണ് വിറ്റത് . കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 6.12 കോടിയായിരുന്നു . സ്മാർട്ഫോൺ വിപണി താഴോട്ടാണെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞത് . എന്നാൽ ആപ്പിളിനെ പെട്ടന്ന് ഒരു വലിയ വീഴ്ചയിൽ നിന്നും രക്ഷിച്ചത് ഇന്ത്യയാണെന്ന് ടിം കുക്ക് സൂചിപ്പിക്കുന്നു . അമേരിക്കയും ചൈനയും കഴി ! ഞ്ഞാൽ ആപ്പിൾ ഉൽപന്നങ്ങൾ ഏറ്റവും വിൽപന നടക്കുന്നത് ഇന്ത്യയിലാണ് . എന്നാൽ ഇന്ത്യയിലെ വേഗം കുറഞ്ഞ നെറ്റ്വർക്കുകൾ ഐഫോൺ വിൽപനയെ ബാധിക്കുന്നുണ്ട് . ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ മികച്ച വിപണിയാണ് . എന്നാൽ റീട്ടെയിൽ പ്രശ്നങ്ങൾ വിൽപന കുറച്ചു . ഐഫോൺ 6എസ് വലിയ പ്രകടനം നടത്തിയില്ലെന്ന് ആപ്പിൾ വിലയിരുത്തുന്നു . നേരത്തെ പുറത്തിറങ്ങിയ ഐഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾ കാര്യമായ തൽപ്പര്യം കാണിച്ചില്ലെന്ന് ആപ്പിൾ പറയുന്നു . അതേസമയം , ആപ്പിൾ സ്റ്റോർ , ആപ്പിൾ മ്യൂസിക് വരുമാനം 20 ശതമാനം വർധിച്ചു . ഏതാണ്ട് ആറു ബില്യൻ ഡോളറിനടത്താണ് ഇത് . ഐമാക് , ഐപാഡ് വിൽപന ലാഭത്തിന് മുകളിലാണ് ഇത് . ഇത് ഭാവിയിലേക്കുള്ള സൂചന എന്നാണ് ആപ്പിൾ വിലയിരുത്തുന്നത് ഗാഡ്ജറ്റുകൾക്ക് അപ്പുറം അവയുടെ അനുബന്ധ സേവനങ്ങൾക്ക് പ്രധാന്യം കൊടുക്കാനും ലാഭം പിടിച്ച് നിർത്താനും ആപ്പിൾ ശ്രമിച്ചേക്കും .
3
ജിഎസ്ടി നിലവിൽവന്ന് ഒരു വർഷമാകുമ്പോഴും നികുതി കുറവിൻറെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല . എംആർപിയിൽ കുറവ് വരുത്താതെ ഉൽപാദകരും ക്ളോസിംഗ് സ്റ്റോക്ക് പഴയ വിലയിൽ വിറ്റ് വ്യാപാരികളും കൊളള തുടരുകയാണ് . നടപടിയെടുക്കേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളാകട്ടെ ചെറുവിരലനക്കുന്നുമില്ല . ജിഎസ്ടി നിലവിൽ വന്നതോടെ 80 ശതമാനം ഉൽപ്പന്നങ്ങളുടെയും നികുതി കുറഞ്ഞതായാണ് കണക്ക് . എന്നാൽ നികുതി കുറവിൻറെ നേട്ടം ചിലർ പോക്കറ്റിലാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു . ജിഎസ്ടിക്ക് മുമ്പുളള സ്റ്റോക്കിൻമേൽ ഭൂരിഭാഗം വ്യാപാരികളും ഇൻപുട്ട് ക്രെഡിറ്റ് എടുക്കാറുണ്ട് . എന്നാൽ ഈനേട്ടം ഉപഭോക്താക്കൾക്ക് കൈമാറാതെ ക്ളോസിംഗ് സ്റ്റോക്ക് വിറ്റഴിക്കാനുളള ശ്രമമാണ് നടക്കുന്നത് . ഇല്ക്ട്രോണിക്സ് വിപണിയിൽ തട്ടിപ്പ് നടത്തുന്നത് ഉദ്പാദകരാണ് . 28 ശതമാനം നികുതിയുണ്ടായിരുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി 12 ശതമാനം ആയെങ്കിലും ഉൽപ്പാദകർ എംആർപി യിൽ മാറ്റം വരുത്തിയിട്ടില്ല . വിൽക്കുന്നതിൽ ഏറെയും പഴയ സ്റ്റോക്ക് തന്നെയുമാണ് . പുതിയ ഉൽപ്പന്നങ്ങൾ പഴയ സ്റ്റിക്കർ പതിച്ച് വരുന്നതായും ആക്ഷേപമുണ്ട് . ഇറച്ചിക്കോഴി മുതൽ ഇലകട്രോണിക്സ് വിപണി വരെ ജിഎസ്ടിയിൽ കൊളള തുടരുകയാണ് . സർക്കാരിനും ഉൽപ്പാദകർക്കും വിതരണക്കാർക്കും ജിഎസ്ടി വഴി വരുമാനം വർദ്ധിച്ചെങ്കിലും നഷ്ടക്കണക്ക് പറയാനുളളത് ഉപഭോക്താക്കൾക്ക് മാത്രം .
0
ആയിരത്തിൽപ്പരം കോടി രൂപയെങ്കിലും ബജറ്റിൽ നീക്കിവച്ചാൽ മാത്രമേ ദേശീയപാതാ വികസനമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയം പ്രാബല്യത്തിൽ വരൂ . ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിർപ്പുകളെ മറികടക്കാൻ ജനപ്രിയ പാക്കേജുകളും വേണ്ടിവരും . 45 മീറ്റർ വീതി കേരളത്തിൽ പ്രായോഗികമാകുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട് . ദേശീയപാതാ വികസനത്തിനായി സർക്കാർ കൈയും തലയും മുറുക്കി ഇറങ്ങുമ്പോൾ പ്രതിഷേധവും ഒരു ഭാഗത്തുനിന്ന് ഉയരുകയാണ് . സ്ഥലമേറ്റെടുപ്പിനായി ഇവിടേയ്ക്കു വരേണ്ടെന്ന ബോർഡുകൾ ദേശീയപാതയോരത്തുള്ള വീടുകൾക്കു മുന്നിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു . ഈ പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻതക്ക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോ എന്നതാണു ചോദ്യം . കാസർഗോട്ടെ തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ഏറ്റെടുക്കേണ്ടത് 1233.24 ഹെക്ടർ ഭൂമിയാണ് . നിയമസഭയിൽ ഏറ്റവുമൊടുവിൽ അവതരിപ്പിച്ച കണക്ക് പ്രകാരം ഏറ്റെടുത്തതാവട്ടെ 209.54 ഹെക്ടർ സ്ഥലം മാത്രം . 2007ൽ നിജപ്പെടുത്തിയ ഭൂമി വില അപര്യാപ്തമാണെന്നും നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നുമുള്ള നിര്ദ്ദേശങ്ങൾ ഉയരുന്നുണ്ട് . ദേശീയപാതാ വികസനം ബിഒടി അടിസ്ഥാനത്തിൽ വൻകിട കമ്പനികൾക്ക് കൈമാറിയേക്കുമെന്ന സൂചനകൾക്കിടെ സർക്കാരിൽനിന്നു കിട്ടാനുള്ള കുടിശികയുടെ കണക്കുമായി കോൺട്രാക്ടരുമാർ രംഗത്തെത്തിക്കഴിഞ്ഞു . വിവിധ വകുപ്പുകളിലായി 2500 ഓളം കോടി രൂപ കഴിഞ്ഞ സർക്കാരിൽനിന്നു കിട്ടാനുണ്ടെന്നാണ് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നത് .
0
ഓഹരി വിപണികളിൽ നഷ്ടം . നിഫ്റ്റി 8,700ന് താഴെ എത്തി . ഏഷ്യൻ വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം ടാറ്റ ഗ്രൂപ്പിൻറെ ഓഹരികളിൽ ഇടിവ് നേരിട്ടതാണ് വിപണിയെ നഷ്ടത്തിലാക്കിയത് . ടാറ്റ സ്റ്റീലാണ് ഇന്ന് നഷ്ടപ്പട്ടികയിൽ മുന്നിൽ . ഗെയിൽ , എച്ച്യുഎൽ എന്നിവയും നഷ്ടം നേരിട്ടു . എണ്ണ , വാതക ഓഹരികളും നഷ്ടത്തിലാണ് . ഡോ . റെഡ്ഡീസ് ലാബ്സ് , സൺ ഫാർമ , ആക്സിസ് ബാങ്ക് എന്നിവർ നേട്ടമുണ്ടാക്കി . ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂന്ന് പൈസയുടെ നഷ്ടം നേരിട്ടു . 66 രൂപ 88 പൈസയിലാണ് രൂപ .
0
പുനെ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഗുജറാത്ത് ലയൺസ് അവസാന പന്തിൽ മറികടന്നത് . 37 പന്തിൽ 63 റൺസെടുത്ത ഡ്വെയ്ൻ സ്മിത്തും 22 പന്തിൽ 43 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും ചേർന്നു നൽകിയ ഉജ്ജ്വല തുടക്കമാണ് ഗുജറാത്ത് ലയൺസിന് കാര്യങ്ങൾ എളുപ്പമാക്കിയത് . സുരേഷ് റെയ്ന 34 റൺസും ദിനേഷ് കാർത്തിക് 33 റൺസും നേടി . ഡ്വെയ്ൻ സ്മിത്താണ് മാൻ ഓഫ് ദ മാച്ച് . നേരത്തെ സ്റ്റീവൻ സ്മിത്തിന്റെ ( 54 പന്തിൽ 101 ) സെഞ്ച്വറിയുടെയും ആജിൻക്യ രഹാനെയുടെ ( 54 ) അർദ്ധസെഞ്ച്വറിയുടെയും മികവിലാണ് റൈസിങ് പൂനെ സൂപ്പർ ജയന്റ്സ് 20 ഓവറിൽ മൂന്നിന് 195 റൺസ് അടിച്ചുകൂട്ടിയത് . ധോണി പുറത്താകാതെ 30 റൺസെടുത്തു . ഈ ജയത്തോടെ ഏഴു കളികളിൽ 12 പോയിന്റുമായി ഗുജറാത്ത് ലയൺസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് . അതേസമയം അഞ്ചു കളി തോറ്റ പൂനെ നാലു പോയിന്റോടെ ലീഗിൽ ആറാം സ്ഥാനത്താണ് .
2
ഒരു കാലത്ത് ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ടിരുന്ന മാസികയായിരുന്ന റീഡേഴ്സ് ഡൈജസ്റ്റ് വിറ്റു . എത്ര രൂപക്കാണ് വിറ്റത് എന്നതാണ് രസകരമായ കാര്യം . വെറും ഒരു പൌണ്ട് ആണ് റീഡേഴ്സ് ഡൈജസ്റ്റ് വിറ്റപ്പോൾ കിട്ടിയ തുക . ഇന്ത്യൻ റുപ്പിയിൽ പറഞ്ഞാൽ 103.76 രൂപ . നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മാഗസിൻ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഉടമയായ ജോൺ മൊൾട്ടൻ . അപ്പോഴാണ് വെഞ്ച്വർ കാപിറ്റലിസ്റ്റ് ആയ മൈക്ക് ലക്ക് വെൽ എത്തുന്നത് . കച്ചവടം നടക്കുകയും ചെയ്തു . ഏതാണ്ട് 14,000 കോടി രൂപയുടെ ആസ്തിയുണ്ട് മൈക്ക് ലക്ക് വെല്ലിന് . മികച്ച നിക്ഷേപകനായ മൈക്ക് ഇപ്പോൾ ലക്ഷ്യമിടുന്നത് ഇൻഷുറൻസ് ബിസിനസാണ് . നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന റീഡേഴ്സ് ഡൈജസ്റ്റ് ഏറ്റെടുക്കുമ്പോൾ ലക്ക് വെല്ലിന്റെ ലക്ഷ്യങ്ങൾ വലുതാണ് . ഒരിടക്ക് ലോകത്ത് ഏറ്റവും പ്രചാരമുള്ള മാസികയായിരുന്നു റീഡേഴ്സ് ഡൈജസ്റ്റ് . അത്രയധികം ആളുകൾ വരിക്കാരുമായിരുന്നു . റീഡേഴ്സ് ഡൈജസ്റ്റിന്റെ വരിക്കാരുടെ ഡാറ്റാ ബേസ് ആണ് മൈക്ക് ലക്ക് വെല്ലിന്റെ ലക്ഷ്യം . നിലവിൽ 15 ലക്ഷം വരിക്കാരുടെ വിവരങ്ങളാണ് റീഡേഴ്സ് ഡൈജസ്റ്റിന്റെ പക്കലുളളത് . ഇതിന്റെ ഒമ്പത് ശതമാനം മാത്രമേ പുതിയ വരിക്കാരുള്ളൂ . എന്നാലും ഈ വിവരങ്ങൾ തന്നെ മൈക്കിന്റെ ഇൻഷുറൻസ് ബിസിനസിന് ഏറെ ഗുണകരമാകും . 1922 ൽ ഡെവിറ്റും ലീല ബെൽ വലാസും ചേർന്നാണ് റീഡേഴ്സ് ഡൈജസ്റ്റ് മാഗസിൻ തുടങ്ങിയത് . 60 കളിൽ മാഗസിന്റെ ആഗോള സർക്കുലേഷൻ 2.3 കോടി കവിഞ്ഞിരുന്നു . കഴിഞ്ഞ ദശകം വരെ ലോകത്തിലെ ഏറ്റവും പ്രചാരത്തിലുള്ള മാസികകളിൽ ഒന്നായിരുന്നു റീഡേഴ്സ് ഡൈജസ്റ്റ്
0
ബാങ്ക് വായ്പകൾക്ക് സർക്കാർ അനുവദിച്ച മൊറൊട്ടോറിയത്തിൻറെ കാലാവധി അവസാനിച്ചതോടെ കശുവണ്ടി വ്യവസായികൾ വീണ്ടും പ്രതിസന്ധയിൽ . ഇരുനൂറ്റി അൻപതിലധികം വ്യവസായികൾ ജപ്തി ഭീഷണിയിലാണ് . സർഫേസി നിമയത്തിൽ ഇളവ് വേണമെന്നാണ് വ്യവസായികളുടെ ആവശ്യം . തോട്ടണ്ടിയുടെ ലഭ്യതക്കുറവും വർദ്ധിച്ച കൂലിയും കാരണം സംസ്ഥാനത്ത് ആകെയുള്ള 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളിൽ 775 എണ്ണവും പ്രവർത്തിക്കുന്നില്ല . വൻ തുക ബാങ്കുകളിൽ നിന്നും വായ്പയെടുത്ത വ്യവസായികൾക്ക് അത് തിരിച്ച് അടയ്ക്കാനും ആകുന്നില്ല . കശുവണ്ടി മേഖലയിലെ ഈ പ്രതിസന്ധി കണക്കിലെടുത്ത് ആറ് മാസം മുൻപാണ് ബാങ്കുകളുമായി ചർച്ച ചെയ്ത് സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയത് . അതിൻറെ കാലാവധി ഓഗസ്റ്റ് 31 ന് അവസാനിച്ചു . 250 ചെറുകിട വ്യവസായികൾ ഇതുവരെയും വായ്പ തുക അടച്ച് തീർത്തിട്ടില്ല . സർഫാസി നിയമപ്രകാരം 10 കോടി ആസ്തിയുള്ള വസ്തുവകകൾക്ക് മൂന്ന് കോടി രൂപയാണ് ബാങ്കുകൾ വില നിശ്ചയിക്കുക . നോട്ടീസ് നൽകാതെ ജപ്തി നടപടയിലേക്കും കടക്കാം . ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് മുൻകൂർ അടയ്ക്കുന്ന അഞ്ച് ശതമാനം ജിഎസ്ടി കേന്ദ്ര സർക്കാർ മടക്കിത്തരാത്തതും പ്രതിസന്ധിയിടെ ആക്കം കൂട്ടി . ഈ മാസം 10 ന് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ചെറുകിട വ്യവസായികളുടെ തീരുമാനം .
0
മലയാളി ഭക്ഷ്യോത്പാദക സ്റ്റാർട്ടപ്പിന് 1.3 കോടി രൂപയുടെ നിക്ഷേപസമാഹരണം . കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലിങ് ഫുഡ്സ് ആൻഡ് ബിവ്റേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേരളത്തിൽ ഫണ്ടിംഗ് നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാർട്ടപ്പ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് . പ്ലിങ് എന്ന ബ്രാൻഡിൽ ഏത്തയ്ക്ക , കപ്പ ക്രിസ്പ്പി സ്നാക്സ് പുറത്തിറക്കുന്ന കമ്പനി 2016ൽ സംരംഭകനും മാർക്കറ്റിംഗ് വിദഗ്ധനുമായ ആൻഡ്രീൻ മെൻഡസ് ആരംഭിച്ചതാണ് . പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തിനുള്ളിൽതന്നെ ദക്ഷിണേന്ത്യയിൽ ആകമാനം മൂവായിരത്തിലധികം ചെറുകിട - ഇടത്തരം ചില്ലറവിൽപ്പനകേന്ദ്രങ്ങളിൽ സാന്നിധ്യം സ്വന്തമാക്കാൻ പ്ലിങ് ഫുഡ്സിന് കഴിഞ്ഞു . മേം , മോദി ദുശ്മൻ ദുശ്മൻ ! ! ! ഷാനിയെ ഹിന്ദി പഠിപ്പിക്കാനിറങ്ങിയ ശോഭ സുരേന്ദ്രന് അറഞ്ചം പുറഞ്ചം ട്രോളുകൾ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ക്യാപ്പിറ്റൽ ട്രീറ്റീസ് , ഏയ്ഞ്ചൽ ഇൻവെസ്റ്റർ രവീന്ദ്രനാഥ് കമ്മത് എന്നിവരാണ് പ്ലിങ് ഫൂഡ്സിന് നിലവിൽ നിക്ഷേപകരായുള്ളത് . നൂറുകോടിയുടെ ബ്രാൻഡാകാൻ സാധ്യതയുള്ള സംരംഭമാണ് പ്ലിങ് ഫുഡ്സെന്ന് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു . അതിന്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ഒരു പങ്കുവഹിക്കണമെന്നാണ് ആഗ്രഹം . മുൻപ് നടത്തിയ നിക്ഷേപങ്ങളൊക്കെ ടെക് കമ്പനികളിൽ ആയിരുന്നെന്നും ആദ്യമായാണ് എഫ്എംസിജി രംഗത്ത് നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വൻകിട നിക്ഷേപകരും ബഹുരാഷ്ട്ര ഭീമന്മാരും വിപണി കൈയാളുന്ന എഫ്എംസിജി രംഗത്ത് ചെറിയ മുതൽമുടക്കും കാര്യമാത്രപ്രസക്തമായ വ്യവസായമാതൃകയുമായി പ്ലിങ് പുതിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത് . ഇതുകൊണ്ടുതന്നെ തുടർച്ചയായി പുതിയ രുചികളും ഉത്പ്പന്നങ്ങളും പുറത്തിറക്കാൻ തങ്ങൾക്കു സാധ്യമാണെന്ന് പ്ലിങ് സ്ഥാപകൻ ആൻഡ്രീൻ മെൻഡസ് അഭിപ്രായപ്പെട്ടു . മൂന്നു രുചികളിലെ പാക്കറ്റുകളുമായി ആരംഭിച്ച പ്ലിങ് ഇപ്പോൾ അഞ്ച് വ്യത്യസ്തമായ രുചികളിൽ ഏത്തയ്ക്ക , കപ്പ ക്രിസ്പ്പി സ്നാക്സ് പുറത്തിറക്കുന്നുണ്ട് . വൈകാതെ ഇത് പത്ത് തരം ഉത്പ്പന്നങ്ങളിലേക്കെത്തും . ഷാനിയെ ഹിന്ദി പഠിപ്പിക്കാൻ ശോഭ സുരേന്ദ്രൻ . . . മണ്ടത്തരം പൊളിച്ചടുക്കി ഷാനി പ്രഭാകർ യൂറോപ്യൻ , ഗൾഫ് ഭക്ഷ്യവിപണികളിലേക്ക് വൈകാതെ ചുവടുവയ്ക്കാനിരിക്കുന്ന പ്ലിങ് നിക്ഷേപത്തിന്റെയും വ്യാവസായികസഹകരണങ്ങളുടെയും പുതിയ സാധ്യതകൾ സ്വാഗതം ചെയ്യുന്നുണ്ട് . കേരളത്തിൽനിന്ന് ആഗോളതലത്തിലേക്ക് വളരുന്ന ആദ്യ ഭക്ഷ്യോത്പ്പന്ന ബ്രാൻഡ് എന്ന പദവി പ്ലിങ് സ്വന്തമാക്കും എന്ന ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കാനുള്ളതെന്നും ആൻഡ്രീൻ കൂട്ടിച്ചേർത്തു .
0
സഞ്ജയ് ലീലാ ബൻസാലിയുടെ ' സാവരിയ ' യിലൂടെയാണ് സോനം കപൂറും രൺബീർ കപൂറും തങ്ങളുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് . അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല . എന്നാൽ രാജ്കുമാർ ഹിരാനിയുടെ ' സഞ്ജു ' വിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുകയാണ് . 10 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുമ്പോൾ സോനം മികച്ച നടിയായി മാറിയതായി അനുഭവപ്പെട്ടന്നാണ് രൺബീർ പറഞ്ഞത് . ചിത്രത്തിൻറെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു രൺബീർ . സോനത്തിൻറെ ആത്മവിശ്വാസവും അനുഭവും മികച്ചതാണെന്നും തങ്ങൾ രണ്ടുപേരും നന്നായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും രൺബീർ പറഞ്ഞു . വെള്ളിത്തിരയിൽ എത്തുന്നതിന് മുമ്പ് ഇരുവരും സഞ്ജയ് ലീലാ ബൻസാലിയുടെ ബ്ലാക്കിൽ സഹസംവിധായകരായിരുന്നു . സാവരിയയിൽ ഒന്നിച്ചതിന് ശേഷം ഒന്നിച്ചഭിനയിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിച്ചില്ലെന്നും എന്നാൽ ബ്ലാക്കിൽ സഹസംവിധായകരായിരുന്നപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് സോനം ഇപ്പോഴെന്നും രൺബീർ പറഞ്ഞു .
1
നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ഷൂരി . കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ വലിയ നീക്കമായിരുന്നു നോട്ടു നിരോധനം . ഇതുവഴി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം സർക്കാർ ഒരുക്കിയെന്നും സാമ്പത്തിക വിദഗ്ധനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അരുൺ ഷൂരി പറഞ്ഞു . " ഉയർന്ന മുല്യമുള്ള നോട്ടുകൾ നിരോധിച്ചത് സാമ്പത്തിക തളർച്ചയുണ്ടാക്കി . നോട്ടു നിരോധനം ബുദ്ധി ശൂന്യമായ എടുത്തു ചാട്ടമാണ് . 99 ശതമാനത്തിലധികം നോട്ട് തിരിച്ചെത്തിയത് പരാജയം തെളിയിക്കുന്നു " . ഒരു ദേശീയ ചാനലിലാണ് സർക്കാരിൻറെ സാമ്പത്തിക പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രംഗത്തെത്തിയത് . കേന്ദ്ര സർക്കാർ ജിഎസ്ടി നടപ്പാക്കിയ രീതിയെയും അരുൺ ഷൂരി പരിഹസിച്ചു . ജിഎസ്ടി പ്രഖ്യാപിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തെ ഇവൻറ് മാനേജ്മെൻറ് പരിപാടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് . നിർണ്ണായകമായ നികുതി പരിഷാകാര നടപടിയെ സ്വാതന്ത്രദിനവുമായി താരതമ്യപ്പെടുത്തിയതിൻറെ യുക്തിയെന്തെന്നും ബിജെപി നേതാവ് ചോദിച്ചു .
0
മലയാളികളുടെ ദേശീയോൽസവത്തെ വരവേൽക്കാൻ വൻ ഓഫറുകളുമായി രാജ്യത്തെ മുൻനിര ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്റെജ് അപ്ലയൻസസ് . ഏറ്റവും നവീന സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള വാഷിങ് മെഷീൻ , റഫ്രിജറേറ്ററുകൾ , മൈക്രോവേവ് ഓവനുകൾ , ചെസ്റ്റ് ഫ്രീസറുകൾ എന്നീ പ്രീമിയം ഉൽപ്പന്നങ്ങൾ ഓണത്തോടനുബന്ധിച്ച് ഗോദ്റെജ് അപ്ലയൻസസ് പുറത്തിറക്കുന്നു . ഓണത്തിന് 200 കോടി രൂപയുടെ വിൽപനയാണ് കേരളത്തിൽ നിന്നും ഗോദ്റെജ് ലക്ഷ്യമിടുന്നത് . കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 30 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത് . നിരവധി ആകർഷകമായ ഓഫറുകളും ഗോദ്റെജ് പ്രഖ്യാപിച്ചിട്ടുണ്ട് . 1 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം ഉൾപ്പെടെയാണ് സമ്മാനപദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ മൂല്യമുള്ള ഓഫറുകൾ നൽകുന്നതിനാണ് ഗോദ്റെജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . ഗോദ്റെജിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തികൊണ്ട് പ്രീമിയം സബ്ബ്ബ്രാന്റായ ഗോദ്റെജ് എൻഎക്സ്ഡബ്ല്യുവിൽ പുതിയൊരു റഫ്രിജറേറ്റർ കൂടി അവതരിപ്പിക്കുകയാണ് ഗോദ്റെജ് . റഫ്രിജറേറ്ററിന്റെ അടി ‘ഭാഗത്തും ഫ്രീസറുള്ളതും കൂടുതൽ സ്ഥല സൌകര്യവുമുള്ള ബോട്ടം മൌണ്ടഡ് റഫ്രിജറേറ്ററായ ഇതിന് ഇൻവർട്ടർ കംപ്രസറാണ് കരുത്ത് പകരുന്നത് . ഗ്ലാസ് പതിച്ച ഡോർ സഹിതമെത്തുന്ന റഫ്രിജറേറ്ററിന് മനോഹരമായ ഡിസൈനാണ് ഗോദ്റെജ് നൽകിയിരിക്കുന്നത് . മൈക്രോവേവ് ഓവൻ വിപണിയിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ‘ഭാഗമായി 11 മൈക്രോവേവ് ഓവനുകൾ കൂടി ഗോദ്റെജ് പുറത്തിറക്കിയിട്ടുണ്ട് . ഹെൽത്ത് ഫ്രൈ , ഹെൽത്തി ബ്രെഡ് ബാസ്കറ്റ് , ഹെൽത്തി ഇന്ത്യൻ തഡ്ക്ക എന്നിങ്ങനെ ആരോഗ്യകരമായ പാചകത്തിന് വഴിയൊരുക്കുകയാണ് പുതിയ മൈക്രോവേവ് ഓവനുകളിലൂടെ ഗോദ്റെജ് ലക്ഷ്യമിടുന്നത് . ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡിലുള്ള പുതിയ അല്ല്യൂർ സീരീസ് ആണ് വാഷിങ് മെഷീൻ വിഭാഗത്തിൽ പുറത്തിറക്കിയിരിക്കുന്നത് . റോളർ കോസ്റ്റർ വാഷ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത് . മൂന്ന് വ്യത്യസ്ത തരത്തിൽ പെട്ട റോളർകോസ്റ്റർ സാങ്കേതിക വിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . അക്വാജെറ്റ് പൾസേറ്റർ , ഗ്രാവിറ്റി ഡ്രം കാന്റൂർ ഡിസൈൻ , കാസ്കേഡിങ് വാട്ടർഫാൾ ഇഫക്ട് എന്നിവ തുണിയിലെ കറകൾ നീക്കാൻ സഹായിക്കുന്നു . സാധാരണ വസ്ത്രം അലക്കുന്നതിനേക്കാൾ 44 ലിറ്റർ കുറച്ചു വെള്ളം മാത്രമേ ഈ വാഷിങ് മെഷീന് ആവശ്യമുള്ളൂ . ഇതിലുള്ള ഇകോ മോഡ് ആണ് ജല ഉപയോഗം കുറക്കാൻ സഹായിക്കുന്നത് . ഫ്ളക്സി വാഷ് സംവിധാനം കസ്റ്റമൈസ്ഡ് വാഷിങ്ങിനും സഹായിക്കുന്നു . വാഷിങ് മെഷീനിലെ കൺട്രോൾ പാനൽ പൂർണമായും വാട്ടർ റെസിസ്റ്റന്റാണ് . ചെസ്റ്റ് ഫ്രീസർ വിപണിയിലേക്ക് പുതിയ ഉൽപ്പന്നം കൂടി ഗോദ്റെജ് അവതരിപ്പിക്കുകയാണ് . ഫ്രീസർ – കൂളർ കൺവെർട്ട് ‘ ആണ് ഗോദ്റെജിന്റെ പുതിയ ചെസ്റ്റ് ഫ്രീസർ . ഫ്രീസറിൽ നിന്ന് കൂളറിലേക്കും , തിരിച്ചും സ്വിച്ച് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട് . ഗോദ്റെജിന്റെ എല്ലാ ചെസ്റ്റ് ഫ്രീസർ മോഡലുകളും ഏറ്റവും കുറച്ച് വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് . പരമാവധി തണുപ്പും 40 ശതമാനം അധികം ഊർജ്ജ സംരക്ഷണവും ഗോദ്റെജ് ചെസ്റ്റ് ഫ്രീസറുകൾ വാഗ്ദാനം ചെയ്യുന്നു . ഈ ഓണത്തിന് ഗോദ്റെജ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ 1 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാനും ഉപഭോക്താക്കൾക്ക് സാധിക്കും . സ്ക്രാച്ച് , എസ്എംഎസ് എന്നിവയിലൂടെ ദിവസവും സമ്മാനങ്ങൾ ഉണ്ട് . കേരളം ഗോദ്റെജിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു വിപണിയാണെന്നും ദീർഘകാലമായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഗോദ്റെജ് ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു . ‘ ഉപഭോക്താക്കളുടെ അഭിരുചി കൃത്യമായി തിരിച്ചറിയാനും അതനുസരിച്ച് അവരുടെ പ്രതീക്ഷകൾ നിറവേറ്റാനും സാധിക്കുന്നതിൽ സന്തോഷമുണ്ട് . ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ ഡിസൈൻ ചെയ്യാനും അവ നൽകാനും അതേ സമയം അത് പ്രകൃതി സൌഹൃദമായിരിക്കാനും ശ്രമിക്കുന്നു . ഉൽസവ സീസണ് തുടക്കം കുറിക്കുന്നു എന്ന നിലക്ക് പുതിയ ഉൽപ്പന്നങ്ങളിലൂടെയും ഓഫറുകളിലൂടെയും ഇത്തവണത്തെ ഓണം കൂടുതലായി ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഗോദ്റെജ് അദ്ദേഹം കൂട്ടിച്ചേർത്തു . ഗോദ്റെജിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുമാനത്തിൽ കേരളത്തിന്റെ സംഭാവന വളരെ വലുതാണെന്നും കേരളം ഗോദ്റെജിന്റെ പ്രധാന വിപണിയായി തുടരുകയാണെന്നും ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ പറഞ്ഞു . പുതിയ ഉൽപ്പന്നങ്ങളിലൂടെയും ഓഫറുകളിലൂടെയും 30 ശതമാനം അധികം വളർച്ചയും 200 കോടിയുടെ വിൽപനയും കേരളത്തിൽ നിന്ന് നേടാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . കേരളത്തിൽ ഉടനീളം മോടിയോടെ ഓണം ആഘോഷിക്കുകയാണെന്നും ഇതിന് കൂടുതൽ ഉൽസവച്ഛായ പകർന്ന് ഗോദ്റെജ് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും നൽകുകയാണെന്നും ഗോദ്റെജ് അപ്ലയൻസസ് സോണൽ ബിസിനസ് ഹെഡ് ജുനൈദ് ബാബു പറഞ്ഞു . ഉപഭോക്താക്കൾക്ക് ഓരോ ദിവസവും സ്വർണ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട് . കൂടാതെ മൂല്യമേറിയ ഉൽപ്പന്നങ്ങളും സ്വന്തമാക്കാം . അദ്ദേഹം കൂട്ടിച്ചേർത്തു . പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തി കഴിഞ്ഞു . ജൂലൈ 15 മുതൽ ഓഗസ്റ്റ് 30 വരെ കേരളത്തിൽ മാത്രം ഈ ഓഫറുകൾ ലഭിക്കും .
3
സംസ്ഥാനത്തെ വിപണികളിൽ വിഷു കച്ചവടം തകൃതി . നോട്ട് ക്ഷാമം രൂക്ഷമായതോടെ കറൻസി രഹിത ഇടപാടുകളും വമ്പൻ ഓഫറുകളുമായി ഷോപ്പിംഗ് മാളുകളാണ് ഇത്തവണ വിപണി കീഴടക്കുന്നത് . നോട്ട് ക്ഷാമം രൂക്ഷമായതോടെ എ . ടി . എമ്മുകളിൽ നിന്ന് പണം ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ് . ട്രഷറികൾക്ക് ആവശ്യമായ പണം റിസർവ് ബാങ്ക് നൽകാതെ വന്നതോടെ പലർക്കും പെൻഷൻ വാങ്ങാൻ കഴിഞ്ഞിട്ടില്ല . കയ്യിൽ കാശില്ലേ , എ . ടി . എമ്മിന് മുന്നിൽ പോയി വരി നിൽക്കേണ്ട , കടയിലെത്തി കാർഡുരച്ചാൽ വിഷു പൊടിപൂരമാക്കാമെന്നാണ് ഷോപ്പിങ് മാളുകളുടെയും വാഗ്ദാനം . ഒപ്പം ഉപഭോക്താക്കളെ ആകർഷിക്കാൻ വിഷു ഓഫറുകളും ഒരുക്കിയിട്ടുണ്ട് . പ്രമുഖ ഷോപ്പിങ് മാളുകളും ബ്രാൻഡഡ് ഷോറൂമുകളുമെല്ലാം വിഷു പ്രമാണിച്ച് പ്രത്യേക ഓഫറുകൾ തന്നെ അവതരിപ്പിച്ചിട്ടുണ്ട് . സദ്യവട്ടങ്ങൾക്കൊപ്പം വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുമെന്നത് ഇടത്തരക്കാർ മുതലുള്ളവരെ ഷോപ്പിങ് മാളുകളിലേക്ക് ആകർഷിക്കുന്നു . രാത്രി വൈകിയാലും ഷോപ്പിംഗ് മുടങ്ങില്ല . എന്നാൽ നോട്ട് ക്ഷാമത്തിനൊപ്പം മാളുകളിലേക്കുള്ള ഒഴുക്ക് കൂടുന്നത് സാധാരണ കച്ചവടക്കാരുടെ വിഷു ആഘോഷത്തിൻറെ നിറം കെടുത്തുന്നുണ്ട് .
0
ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ് . സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നുമായി നടന്ന പച്ചക്കറി കയറ്റുമതിയിൽ 25 മുതൽ 40 ശതമാനം വരെയാണ് ഇടിവ് വന്നെന്നാണ് കയറ്റുമതിക്കാർ പറയുന്നത് കേരളത്തിലെ വിമാനത്താവളിൽ നിന്നും നിത്യേന ശരാശരി 300 മുതൽ 320 ടൺവരെ പച്ചക്കറിയാണ് കയറ്റി അയച്ചിരുന്നത് . ഇപ്പോൾ ഇത് 210 മുതൽ 250 ടൺ വരെയായി കുറഞ്ഞിരിക്കുന്നു . പച്ചക്കറികൾക്ക് ചരക്ക് സേവന നികുതി ബാധകമല്ലെങ്കിലും വിമാനക്കമ്പനികൾ ജി . എസ് . ടി ഈടാക്കുന്നുണ്ട് . ഒരു കിലോ പച്ചക്കറി കയറ്റി അയക്കുന്നതിന് ഈടാക്കുന്ന 45 രുപക്ക് പുറമെ 18 ശതമാനം ജി . എസ് . ടിയും അടക്കണം . ജി . എസ് . ടി തുക 20 ദിവസത്തിനകം ഏജൻസിക്ക് തിരിച്ച് കിട്ടേണ്ടതാണ് . എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണമൊന്നും കയറ്റുമതിക്കാർക്ക് കിട്ടിയില്ല . മൂന്ന് മാസത്തിലേറെയായി കയറ്റുമതിക്കാർക്ക് കിട്ടാനുള്ള തുക തന്നെ 250 കോടിയധികം വരുമെന്നും ഇവർ പറയുന്നു . പതിയ ഓർഡറുകൾ ഒന്നും സ്വീകരിക്കാതെ അത്യാവശ്യസാധനനങ്ങൽ മാത്രം അയച്ച് പിടിച്ചു നിൽക്കുകയാണ് . കയറ്റുമതി കുറഞ്ഞതോടെ ഗൾഫിലും ഇന്ത്യൻ പച്ചക്കറികൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട് .
0
ഒരു മനുഷ്യൻറെ തലച്ചോറിൽ നിന്ന് തന്നെ അവൻ എന്ത് ചിന്തിക്കുന്നുവെന്ന് പിടിച്ചെടുത്താലോ . സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുള്ള ഈ കാര്യം സാധ്യമാകുവാൻ പോകുന്നു . മനുഷ്യൻ മനസ്സിൽ എന്ത് ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു . ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ സഹായത്തോടെയാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത് . മനുഷ്യമനസിനെ ഡീക്കോഡ് ചെയ്യുന്നതിനും തലച്ചോറിൻറെ സ്കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാൾ എന്താണു കാണുന്നതെന്ന് വ്യാഖ്യാനിക്കാനും കഴിയുന്ന സംവിധാനമാണ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് . അമേരിക്കയിലെ പ്രൂഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു കണ്ടെത്തലിന് പിന്നിൽ . ഇത്തരത്തിലുള്ള ഒരു സാങ്കേതിക നെറ്റ്വർക്ക് ഭാവിയിലെ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിൽ കുതിച്ചുചാട്ടമുണ്ടാക്കും എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഷോമിംഗ് ലീയു പറയുന്നു . ദൃശ്യങ്ങളും ചിത്രങ്ങളും കാണുമ്പോൾ നമ്മുടെ തലച്ചോറ് എന്ത് സ്വാഭാവിക ചിത്ര ഉത്പാദിപ്പിക്കുന്നു എന്ന പഠനമാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു . ഇത്തരം ആർട്ടിഫിഷൽ ഇൻറലിജൻസ് സംവിധാനത്തിനായി അൽഗോരിഥം വികസിപ്പിക്കാൻ മൂന്ന് സ്ത്രീകളെ 972 വീഡിയോ ക്ലിപ്പുകൾ കാണിച്ച് . അവരുടെ 11.5 മണിക്കൂർ എഫ്എംആർഐ സ്കാൻ റിപ്പോർട്ടുകൾ ഗവേഷണ സംഘം പരിശോധിച്ച് പഠനം നടത്തി . ഡീപ് ലേണിംഗ് ആൽഗോരിഥത്തിന്റെ ഒരു രൂപമാണ് കൺവൊല്യൂഷണൽ ന്യൂറൽ നെറ്റ്വർക്കുകൾ . ചിത്രങ്ങളേയും മറ്റ് ഉത്തേജനങ്ങളേയും എങ്ങിനെയാണ് തലച്ചോർ പ്രോസസ് ചെയ്യുന്നതെന്ന് പഠിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നതും കൺവോല്യൂഷണൽ ന്യൂറൽ നെറ്റ്വർക്കുകളെയാണ് .
3
സൌബിൻ സാഹിറും ഷൈൻടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്ന പോപ്കോൺ റിലീസിന് ഒരുങ്ങുകയാണ് . അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നു . മൂന്നാം ചിത്രം ഹ്യൂമർട്രാക്കിൽ തീർത്തിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന . പ്രണയവുമായി ബന്ധപ്പെട്ട് നാസിക്കിൽ എത്തപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുകയാണ് പോപ്കോൺ . സ്വാഭാവിക ഹാസ്യവുമായി ഊറിചിരിപ്പിക്കാൻ സൌബിനും ഷൈനും ശ്രിദ്ധയും . കൂടെ സുധീർ കരമനയും ഇന്ദ്രൻസും ശശി കലിംഗയും ഭഗതും ജാഫറും . ഉത്തരേന്ത്യൻ ലൊക്കേഷനുകളാണ് ചിത്രത്തിൻറെ ഹൈലൈറ്റ് . സംവിധായകൻ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . ഷാനി ഖാദറിൻറേതാണ് തിരക്കഥ . ബൻസുരി സിനിമയുടെ ബാനറിൽ ഷിബു ദിവാകർ , ഷൈൻ ഗോപി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
1
ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തിയാണ് വിരാട് കോഹ്ലി . എന്നാൽ ക്രിക്കറ്റ് മാത്രമല്ല ഡാൻസും തനിക്ക് നല്ലരീതിയിൽ വഴങ്ങുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് താരം . സഹീർ ഖാൻറെ വിവാഹ സൽക്കാരത്തിനിടയ്ക്കാണ് കോഹ്ലിയുടെ തകർപ്പൻ ഡാൻസ് . എന്നാൽ ഈ ഡാൻസ് കണ്ട് കാമുകി അനുഷ്ക ശർമ പോലും അമ്പരന്നു . ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും സഹീർഖാൻറെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു . മുംബൈ താജ്മഹൽ പാലസിലായിരുന്നു വിവാഹ വിരുന്ന് ഒരുക്കിയത് . സൽക്കാരത്തിൽ കാണികളെ രസിപ്പിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയും അനുഷ്കയും ഡാൻസ് ചെയ്തത് . പാർട്ടിക്കായി ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത് . സച്ചിൻ ടെൻഡുൽക്കർ , രാഹുൽ ദ്രാവിഡ് , വീരേന്ദ്രർ സെവാഗ് , സാനിയ മിർസ , ആഷിഖ് നെഹ്റ , ഹർഭജൻ സിംഗ് . യുവരാജ് സിംഗ് , അജിത് അഗാർക്കർ തുടങ്ങിയവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി സാഗരിക ഗഡ്കെയെ സഹീർഖാൻ വിവാഹം ചെയ്തത് . ഷാരൂഖ് ഖാൻ നായികയായ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് സാഗരിക സിനിമയിലേക്ക് എത്തുന്നത് .
2
2015 - 16 വർഷത്തെ ആദായ നികുതി ദായകരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു . ഇതനുസരിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിച്ച 30,567 പേർ പ്രതിവർഷം ഒരു കോടിക്ക് മുകളിൽ സമ്പാദിക്കുന്നവരാണ് . ഇതിൽ തന്നെ 29,000 പേരുടെ വരുമാനം ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ് . ശരാശരി 1.77 കോടി രൂപയാണ് ഇവരുടെ വാർഷിക വരുമാനം . എന്നാൽ 100 കോടിക്ക് മുകളിൽ പ്രതിവർഷം സമ്പാദിക്കുന്നത് വെറും അഞ്ച് പേർ മാത്രം . ആദായ നികുതി റിട്ടേൺ സമർപ്പിക്കപ്പെട്ടത് അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കുകൾ ഇന്നാണ് ദേശീയ പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടത് . 1 , 288 പേർക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കുമിടയിൽ വരുമാനമുണ്ട് . 10 കോടി മുതൽ 25 കോടി വരെ വരുമാനമുള്ളവർ 346 പേരുണ്ട് . 58 പേർക്ക് മാത്രമാണ് 25 കോടിക്കും 50 കോടിക്കും ഇടയിൽ ഒരു വർഷത്തെ സമ്പാദ്യമുള്ളത് . 11 പേരുടെ വരുമാനം 50 കോടിക്കും 100 കോടിക്കും ഇടയ്ക്കാണ് . നിലവിൽ 2.5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെയാണ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുന്നത് . ഇത് കഴിഞ്ഞാൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ അഞ്ച് ശതമാനം നികുതി നൽകണം . പത്ത് ലക്ഷം വരെയാണ് വരുമാനമെങ്കിൽ 20 ശതമാനമാകും നികുതി . 10 ലക്ഷത്തിന് മുകളിലുള്ളവരിൽ നിന്ന് 30 ശതമാനം നികുതിയും വാങ്ങും . ഉയർന്ന വരുമാനക്കാർക്ക് നികുതിക്ക് പുറമെ സെസും നൽകണം . രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിച്ച 4.36 കോടി പേരിൽ 2.77 കോടി പേരുടെയും വാർഷിക വരുമാനം രണ്ടര ലക്ഷത്തിലും താഴെയാണ് . 2012 - 13 വർഷത്തെ കണക്കനുസരിച്ച് ഒരു കോടിക്ക് മുകളിൽ വരുമാനമുണ്ടായിരുന്നത് 5,430 പേർക്കാണ് . ഇതാണ് 30,000ൽ അധികമായി ഉയർന്നത് . 2015 - 16ലെ കണക്ക് അനുസരിച്ച് 100 കോടി മുതൽ 500 കോടി വരെ വാർഷിക വരുമാനമുള്ള മൂന്ന് പേർ മാത്രം 437 കോടിയാണ് ആദായ നികുതി അടച്ചത് . അതായത് ഒരാൾ ശരാശരി 145 കോടി രൂപ ഒരു വർഷം നികുതിയായി മാത്രം അടച്ചുവെന്ന് സാരം .
0
അഞ്ജലി മേനോൻ ഫേസ്ബുക്കിലിട്ട പോസ്റ്റും , അത് ആരാധകരെ ചുറ്റിച്ചതും രസകരമായ സംഭവമായി . കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് അതിനെ വ്യാഖ്യാനിയ്ക്കാൻ സംവിധായിക അഞ്ജലി മേനോൻ ആവശ്യപ്പെട്ടു . പല തരത്തിലുള്ള കമൻറുകൾ വന്നു . ഭാവനകൾ പലവഴിക്ക് ഓടി . അമ്മയും കുഞ്ഞും , വാർദ്ധക്യം , ബുദ്ധൻ എന്നൊക്കെ അഭിപ്രായങ്ങൾ വന്നു . ഒടുവിൽ യഥാർത്ഥത്തിൽ സംഭവം എന്താണെന്ന് അഞ്ജലി തന്നെ വ്യക്തമാക്കേണ്ടി വന്നു . അഞ്ജലി കയറിയ ഒരു ലിഫ്റ്റിലെ പൊട്ടിപ്പൊളിഞ്ഞ തറയാണ് സംഭവം . തന്നെ ആകർഷിച്ച ഒരു കാഴ്ചയുടെ അനുഭവ വ്യാഖ്യാനങ്ങളുമായി പങ്കു ചേർന്നവർക്ക് അഞ്ജലി നന്ദിയും പറഞ്ഞു .
1
ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആൻഡ്രോയിഡ് ‘ഓറിയോ’ ഗൂഗിൾ പുറത്തിറക്കി . ഇന്ത്യൻ സമയം രാത്രി 12.10ഓടെ ന്യൂയോർക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ് . പുതിയ പതിപ്പിന് ഓറിയോ എന്നായിരിക്കുമെന്നും ഒക്ടോപസ് എന്നായിരിക്കുമെന്നുമെല്ലാം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു . ഓട്ട്മീൽ കുക്കീ , ഒക്ടോപസ് , ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത് . സൂര്യനും ചന്ദ്രനും ആകാശത്ത് സൃഷ്ടിക്കുന്ന ഒ ആകൃതിക്ക് സമാനമാണ് ഓറിയോ എന്ന് വിശേഷിപ്പിച്ചാണ് എട്ടാം പതിപ്പ് പുറത്തിറക്കിയത് . ഓട്ട്മീൽ കുക്കി , ഒക്ടോപസ് , ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് പ്രശസ്ത ബിസ്ക്കറ്റിന്റെ പേരായ ഓറിയോയെ തന്നെ ഗൂഗിള് തെരഞ്ഞെടുത്തത് . പേരു പൊലെ മധുരതരവും കൂടുതൽ സ്മാർട്ടും സുരക്ഷിതവും കരുത്തുള്ളതുമാണ് ഈ ഓറിയോയെന്നും ഗൂഗിൾ അവകാശപ്പെടുന്നു . ഓറിയോയുടെ ലോഞ്ചിംങ് യു ട്യൂബ് വഴി ലൈവുണ്ടായിരുന്നു . മികച്ച ബാറ്ററി പെർഫോമൻസാണ് ഓറിയോയുടെ പ്രത്യേകത . ഇമോജികളിൽ വരുന്ന മാറ്റമുൾപ്പെടെ ഒട്ടേറെ ഫീച്ചറുകൾ പ്രതീക്ഷിക്കാം . ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പൺസോഴ്സ് പ്രോജക്ട് വഴിയും ഓറിയോ ലഭ്യമാകും . ഒയുടെ റിലീസിന്റെ കൌണ്ട്ഡൌൺ ആൻഡ്രോയ്ഡ് വെബ്പേജിൽ ഗൂഗിൾ നടത്തിയിരുന്നു– ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ് . ആൻഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണ ഗൂഗിൾ തെറ്റിച്ചില്ല . ആൻഡ്രോയ്ഡ് നാലാം പതിപ്പിന് ( 4.4 ) കിറ്റ് കാറ്റ് എന്നായിരുന്നുപേര് . അന്ന് കിറ്റ്കാറ്റ് നിർമാതാക്കളായ നെസ്ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവർത്തനം . സമാനമായ രീതിയിൽ ഓറിയോ നിർമാതാക്കളായ നബിസ്കോ കമ്പനിയുമായും ഗൂഗിൾ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത് .
3
അപ്രതീക്ഷിതമായുണ്ടായ കനത്ത പ്രളയത്തിൽ ലക്ഷക്കണക്കിനാളുകളുടെ ജീവിതം സ്തംഭിച്ചതോടെ സംസ്ഥാനത്തെ ഓണം വിപണിയിൽ ഇക്കുറി തണുത്ത പ്രതികരണം . പൊതുവിപണി കൂടാതെ ഗൃഹോപകരണ വിപണിക്കും കടുത്ത തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത് . വന്പൻ ഓഫറുകൾ ഉണ്ടായിട്ടും കച്ചവടം പകുതിയിൽ താഴെമാത്രം . ഓണക്കാലത്ത് മികച്ച നേട്ടം കൊയ്യേണ്ട ഗൃഹോപകരണ വിപണിയെയും പ്രളയം തളർത്തിയിരിക്കുകയാണ് . ഗൃഹോപകരണ സാധനങ്ങൾ വിൽക്കുന്ന കടകളിലൊന്നും തന്നെ ഒട്ടും തിരക്കില്ല . വന്പൻ ഓഫറുകൾ , എന്നാൽ വാങ്ങാനാളില്ല . ഇതാണ് ഗൃഹോപകരണ വിപണിയുടെ പൊതു അവസ്ഥ . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗൃഹോപകരണ വിപണിയിൽ മാത്രം നേരിട്ടത് 35 ശതമാനം ഇടിവ് . ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കഴിഞ്ഞ വർഷത്തിന്റെ നേർപ്പകുതിമാത്രം . ഓണം ഓഫറുകൾ അടുത്ത മാസം അവസാനം വരെ നീട്ടി നഷ്ടം നികത്താനാണ് കച്ചവടക്കാരുടെ നീക്കം . ഇത് കൂടാതെ പ്രളയത്തിൽ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ടവർക്കായി പ്രത്യേക ഓഫറുകൾ ഒരുക്കാനും വിവിധ ഇലക്ട്രോണിക് കന്പനികൾ പദ്ധതിയിടുന്നുണ്ട് .
0
ആർഎസ്എസിൻറെ സാമ്പത്തിക കാര്യ വിഭാഗമായ സ്വദേശി ജാഗരൺ മഞ്ചിൻറെ മുൻ കോ - കൺവീനറായിരുന്ന സ്വാമിനാഥൻ ഗുരുമൂർത്തിയിലൂടെ റിസർവ് ബാങ്കിൽ സർക്കാർ സ്വാധീനം വർദ്ധിപ്പിക്കുകയാണ് . ആഗസ്റ്റിലാണ് റിസർവ് ബാങ്കിൻറെ സയറക്ടർ ബോർഡിലേക്ക് ഗുരുമൂർത്തിയെത്തിയത് . റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ആർബിഐയുടെ വായ്പനയങ്ങളെയും ഗവർണർ ഊർജിത് പട്ടേലിനെയും സ്വാമിനാഥൻ ഗുരുമൂർത്തി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് രാജ്യത്ത് വലിയ ചർച്ച വിഷയമായിരുന്നു . ഇതോടെ വാർത്ത മാധ്യമങ്ങളിൽ ഗുരുമൂർത്തി ശ്രദ്ധാകേന്ദ്രമായി മാറി . ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനുളള ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും , കിട്ടാക്കടമായി പരിണമിച്ചേക്കാവുന്ന വായ്പകൾക്ക് ഫണ്ട് നീക്കിവെക്കുന്നതിനുളള നയം രൂപീകരിക്കുന്നതും അടക്കമുളള സർക്കാർ നടപടികളെ റിസർവ് ബാങ്ക് പിന്തുണയ്ക്കാത്തതിനെ ഗുരുമൂർത്തി രൂക്ഷമായി അന്ന് വിമർശിച്ചിരുന്നു . ഗുരുമൂർത്തിയെ നിയമിച്ച സർക്കാർ നടപടി റിസർവ് ബാങ്കിൻറെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് കോൺഗ്രസ്സ് വക്താവായ രൺദീപ് സൂർജാവാല നേരത്തെ പ്രതികരിച്ചിരുന്നു . സൂർജാവാലയുടെ ഈ പ്രതികരണം പിന്നീട് കോൺഗ്രസ് - ബിജെപി വാക്പോരായി മാറുകയും ചെയ്തു . ഒക്ടോബർ - നവംബർ മാസങ്ങളിൽ നടന്ന ബോർഡ് യോഗങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ദേശീയ മാധ്യമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . ' അദ്ദേഹത്തിന് അദ്ദേഹത്തിൻറെതായ ആശങ്ങളുളളതായും അതിനായി അദ്ദേഹം ബോർഡിൽ വലിയ സമ്മർദ്ദം ചെലത്തിയിരുന്നതായിയും ' റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥൻറെ പ്രതികരണത്തെ മുൻനിർത്തി ഇക്കണോമിക്സ് ടൈംസ് വ്യക്തമാക്കുന്നു . റിസർവ് ബാങ്കും സർക്കാരും തമ്മിലുളള അധികാര തർക്കം രൂക്ഷമായതിനെ തുടർന്ന് ഒരുഘട്ടത്തിൽ ഗവർണർ ഊർജിത് പട്ടേൽ രാജിവയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു . സ്വദേശി ജാഗരൺ മഞ്ചിൽ ഗുരുമൂർത്തിയുടെ സഹപ്രവർത്തകനായിരുന്ന അശ്വനി മഹാജൻ റിസർവ് ബാങ്ക് ബോർഡ് യോഗത്തിലെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു . ' കഴിഞ്ഞ 25 വർഷമായി തനിക്ക് ഗുരുമൂർത്തിയെ അറിയാം , റിസർവ് ബാങ്ക് ബോർഡ് ഇത്രയും കാലം വെറും റബ്ബർ സ്റ്റാമ്പ് മാത്രമായിരുന്നെന്നും ഗുരുമൂർത്തിയെത്തിയതോടെയാണ് പ്രശ്നങ്ങൾ ബോർഡിൽ ചർച്ച ചെയ്ത് തുടങ്ങിയതെന്നുമാണ് അശ്വനി മഹാജൻ പറയുന്നത് ' . സ്വാമിനാഥൻ ഗുരുമൂർത്തിയെപ്പറ്റി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളെ സംബന്ധിച്ച് പരാമർശമുളളത് . റിസർവ് ബാങ്ക് - കേന്ദ്ര സർക്കാർ അധികാര തർക്കം രൂക്ഷമായ നാളുകളിൽ സംഘപരിവാർ കേന്ദ്രങ്ങൾ ഗുരുമൂർത്തിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു . അക്കൌണ്ടൻറായി തുടങ്ങി റിസർവ് ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തമിഴ്നാട് സ്വദേശിയായ 69 കാരൻ ഗുരുമൂർത്തി അക്കൌണ്ടൻറായാണ് തൻറെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് . ഇന്ത്യൻ എക്സപ്രസ് പത്രത്തിൻറെ ഓഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് പത്രത്തിൽ കോളമിസ്റ്റാവുകയും ചെയ്തു . 1987 ൽ രാഷ്ട്രീയ സ്വാധീനം മൂലമുളള കേസിൽ ഗുരുമൂർത്തി അറസ്റ്റിലായി . 2015 ൽ നടന്ന ഗുരുമൂർത്തിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ അതിഥികളെ കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു . ബിജെപി പ്രസിഡൻറ് അമിത് ഷായും അരുൺ ജെയ്റ്റിലിയും അടക്കമുളള ഉന്നത നേതാക്കളാണ് അന്ന് ദില്ലിയിൽ നിന്ന് ചെന്നൈയിലേക്ക് അതിഥികളായി പറന്നിറങ്ങിയത് . ഒരു തമിഴ് മാഗസിൻറെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ വളർച്ച പിന്നീട് വേഗത്തിലായിരുന്നു . ഒടുവിൽ റിസർവ് ബാങ്കിൻറെ ഡയറക്ടർ ബോർഡിലേക്ക് വരെ ആ വളർച്ച നീണ്ടു .
0
ഇംഗ്ലണ്ടിനെതിരേ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 323 റൺസ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടി . ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ( 116 പന്തിൽ 113 ) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് . ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി . ഓപ്പണർമാരായ ജേസൺ റോയി ( 40 ) ജോണി ബെയർസ്റ്റോയും ( 38 ) തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത് . ഇരുവരും ആദ്യവിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു . എന്നാൽ ഇരുവരേയും മടക്കി അയച്ച് കുൽദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി . പിന്നീട് ക്യാപ്റ്റൻ ഓയിൻ മോർഗനും ( 51 പന്തിൽ 53 ) റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു . എന്നാൽ മോർഗനെ കൂടf മടക്കി അയച്ച് കുൽദീപ് മത്സരം തിരിച്ചുക്കൊണ്ടുവന്നു . ബെൻ സ്റ്റോക്സ് ( 8 പന്തിൽ 5 ) ജോസ് ബട്ലർ ( 7 പന്തിൽ 4 ) , മൊയീൻ അലി ( 16 പന്തിൽ 13 ) എന്നിവർ പെട്ടന്ന് മടങ്ങി . യഥാക്രമം ഹാർദിക് പാണ്ഡ്യ , ഉമേഷ് യാദവ് , യൂസ്വേന്ദ്ര ചാഹൽ എന്നിവർക്കായിരുന്നു വിക്കറ്റ് . അതോടെ ഇംഗ്ലണ്ടിന്റെ റൺനിരക്ക് മന്ദഗതിയിലായി . അവസാനങ്ങളിൽ ഡേവിഡ് വില്ലി ( 31 പന്തിൽ 50 ) യുടെ ഇന്നിങ്സാണ് സ്കോർ 300 കടത്തിയത് . മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോർഡ്സിൽ നടക്കുന്നത് . ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു . രോഹിത് ശർമയുടെയും കുൽദീപ് യാദവിന്റെയും മികവിലായിരുന്നു ഇന്ത്യൻ ജയം . നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു .
2
ആമസോൺ എക്കോ സബ് , വോയിസ് റിമോട്ടോടുകൂടിയ ഫയർ ടി വി സ്റ്റിക്ക് 4കെ , പുതിയ കിൻഡിൽ പേപ്പർവൈറ്റ് എന്നിവ വിപണിയിൽ 5,999രൂപയാണ് ഫയർ ടി വി സ്റ്റിക്ക് 4കെയുടെ വില . ഡോൾബി വിഷൻ ഉള്ള ആദ്യ സ്ട്രീമിംഗ് മീഡിയ സ്റ്റിക്കാണ് ഫയർ ടി വി സ്റ്റിക്ക് 4കെ . 1 . 7ജിഗാ ഹെട്സ് പ്രോസസ്സർ മികച്ച വേഗതയും , ഏറ്റവും ഉയർന്ന പ്രകടനവും ഉറപ്പുവരുത്തുന്നു . മാത്രമല്ല 4കെ അൾട്രാ എച്ച്ഡി , ഡോൾബി വിഷൻ , എച്ച് ഡി ആർ 10 + ഉൾപ്പെടെയുള്ള വിശാലമായ കാറ്റലോഗുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും . ആയിരക്കണക്കിന് അപ്ലിക്കേഷനുകൾ , അലക്സാ സ്കിൽസ് എന്നിവ ഉപയോഗിക്കാം . അതുപോലെ തന്നെ പ്രൈം വീഡിയോ , ഹോട്ട് സ്റ്റാർ , നെറ്റ്ഫ്ലിക്സ് , സോണി എൽഐവി , സീ 5 എന്നിവയിൽ നിന്ന് ആയിരക്കണക്കിന് സിനിമകളും , ടിവി എപ്പിസോഡുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു . ജനപ്രിയ വെബ്സൈറ്റുകളിൽ നിന്നുള്ള ഫയർഫോക്സ് അല്ലെങ്കിൽ സിൽക്ക് ബ്രൌസർ ഉപയോഗിച്ച് ഉള്ളടക്കം സ്ട്രീം ചെയ്യാനും സാധിക്കും . ആമസോൺ പ്രൈം മ്യൂസിക് , സാവൺ , ട്യൂൺഇൻ തുടങ്ങിയ സേവനങ്ങളിലൂടെ ഗാനങ്ങൾ , പ്ലേലിസ്റ്റുകൾ , തത്സമയ റേഡിയോ സ്റ്റേഷനുകൾ , പോഡ്കാസ്റ്റുകൾ എന്നിവയും ആസ്വദിക്കാം . ഫയർ ടിവിയിൽ ഇൻബോക്സ് വോയ്സ് റിമോട്ടുകൾ ഉപയോഗിച്ച് മൂവികൾ , ടിവി ഷോകൾ , ഓപ്പൺ ആപ്ലിക്കേഷനുകൾ എന്നിവ പ്ലേബാക്ക് എളുപ്പത്തിൽ തിരയാനും നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് കഴിയും . നിങ്ങളുടെ വോയ്സ് റിമോട്ടിലെ സൌകര്യത്തോടെ കാലാവസ്ഥ അറിയുക സ്പോർട്സ് സ്കോറുകൾ പരിശോധിക്കുക , ഭക്ഷണം പുസ്തകങ്ങൾ എന്നിവ ഓർഡർ ചെയ്യുക കോടിക്കണക്കിന് പാട്ടുകൾ ആസ്വദിക്കുക തുടങ്ങിയവ എളുപ്പത്തിൽ ഹാൻഡ്സ് - ഫ്രീയായി സാധിക്കും . പുതിയ അലക്സാ വോയ്സ് റിമോട്ടുകൾ 1,999 രൂപക്ക് ലഭ്യമാകും . നിലവിലുള്ള അല്ലെങ്കിൽ പുതിയ എക്കോ ഉപകരണങ്ങളിൽ സംഗീതം കേൾക്കുമ്പോൾ ബാസ് പമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായുള്ള ആദ്യ വയർലെസ് എക്കോ സബ് ബൂഫർ ആണ് ആണ് എക്കോ സബ് . 12 , 999രൂപയാണ് ആമസോണിൽ എക്കോ സബ്ബിന്റെ വില . എക്കോ ഉപകരണ നിരയിലേക്കെത്തുന്ന ഏറ്റവും നൂതന ഉപകരണമാണ് എക്കോ സബ് . ഇത് സംഗീത ആസ്വാദകർക്ക് ഒരു മികച്ച ഓഡിയോ അനുഭവം സാധ്യമാക്കും . 1 . 1 അല്ലെങ്കിൽ 2.1 അനുപാതത്തിൽ എക്കോ സബ് മറ്റ് എക്കോ ഉപകാരണങ്ങളോട് ബന്ധിപ്പിക്കാം . ഈക്വലൈസർ സംവിധാനം ഉപയോഗിച്ച് ബാസ്സ് മിഡ് റേഞ്ച് , ട്രെബിൾ എന്നിവ ക്രമീകരിക്കുകയും ചെയ്യാം . വോയിസ് ഉപയോഗിച്ച് അലെക്സയിലൂടെ എക്കോ സബ് പ്രവർത്തിക്കുകയും നിയന്ത്രിക്കുകയും ആകാം 8 . 18 മില്ലിമീറ്റർ കനവും 182 ഗ്രാം തൂക്കവുമുള്ള വളരെ മനോഹരമായ വാട്ടർ പ്രൂഫിങ് ഉപകരണമായാണ് ഓൾ ന്യൂ കിൻഡിൽ പേപ്പർ വൈറ്റിന്റെ വരവ് . 12 , 999 രൂപയാണ് ആമസോണിൽ കിൻഡിൽ പേപ്പർ വൈറ്റിന്റെ വില . വളരെ കനം കുറഞ്ഞ സ്ലീക്ക് ഡിസൈൻ ആയതിനാൽ എളുപ്പത്തിൽ എവിടെയും കൊണ്ടു നടക്കുന്നതിനും , വായിക്കുന്നതിനും അനായാസം സാധിക്കും . ലേസർ ക്വാളിറ്റി അക്ഷരങ്ങൾ , ഫൈവ് എൽ ഇ ഡി , ക്രമീകരിക്കാവുന്ന ഫ്രണ്ട് ലൈറ്റ് എന്നിവയോടുകൂടിയ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും ഗ്ലെയർ രഹിത കാഴ്ച പ്രദാനം നൽകുന്ന ആറ് ഇഞ്ച് , പിപിഐ 300ഡിസ്പ്ലേ വായന സുഖപ്രദമാക്കുന്നു . ആകസ്മികമായുണ്ടാകുന്ന മഴ , പൂളിലെയോ ബീച്ചുകളിൽ നിന്നുള്ളതോ ആയ ജലകണികളിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി എക്സ് 8 സംവിധാനം 60മിനിട്ടോളം ശുദ്ധജലത്തിൽ മുങ്ങിക്കിടന്നാൽ പോലും സംരക്ഷണം നൽകുന്നു . 8ജിബി ആണ് സ്റ്റോറേജ് . കിൻഡിൽ പേപ്പർവൈറ്റ് പ്രീമിയം ലെതർ കവർ 2999രൂപക്ക് ലഭ്യമാകും . 2399രൂപക്ക് കറുപ്പ് , മെർലോട്ട് , പഞ്ച് റെഡ് എന്നീ നിറങ്ങളിൽ ലെതർ കവറുകൾ സ്വന്തമാക്കാം . ചാർക്കോൾ ബ്ലാക്ക് , കാനറി യെല്ലോ മറൈൻ ബ്ലൂ എന്നീ നിറങ്ങളിൽ 1799 രൂപക്ക് വാട്ടർ പ്രൂഫ് ഫാബ്രിക് കവറുകളും ലഭ്യമാണ് .
3
2012ൽ പോണ്ടിങ്ങ് വിരമിച്ചതിന് പിന്നാലെ ക്ലാർക്ക് നായകനായതോടെ പല താരങ്ങളും കളിയിൽ നിന്നും വിട്ടുനിൽക്കാൻ വരെ തീരുമാനിച്ചുവെന്നും ജോൺസൺ പറയുന്നു . റിക്കി പോണിങ്ങ് വിരമിച്ചതോടെ ടീമിലെ അവസ്ഥ തികച്ചും മാറി . ടീമിൽ നിരവധി ഗ്രൂപ്പുകളുണ്ടായി . അതൊരു ടീം ആയിരുന്നില്ല . താരങ്ങൾ വിവിധ ചേരികളായി . അത് തീർത്തും വിഷമയമായിരുന്നു . പതുക്കെയായിരുന്നു എല്ലാം സംഭവിച്ചത് . എല്ലാവർക്കും അത് അറിയാമായിരുന്നു . എന്നാൽ അതിന് തടയിടാൻ ആരും ഒന്നും ചെയ്തില്ല . ലോകക്രിക്കറ്റിൽ വിജയ കൊടുമുടിയിൽ നിൽക്കുന്ന വേളയിൽ ടീമിനുള്ളിൽ വ്യാപക അസ്വരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് അടുത്തിടെ ക്ലാർക്ക് വെളിപ്പെടുത്തിയിരുന്നു . ഷെയ്ൻ വാട്സൺ അടക്കമുള്ള താരങ്ങൾ ടീമിലെ ക്യാൻസറായി മാറുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു .
2
വിൻഡീസിനെതിരായ ആദ്യ ഏകദിനം യുവതാരം റിഷഭ് പന്തിന് അരങ്ങേറ്റ മത്സരമാകും . പതിവുപോലെ രോഹിത് ശർമ്മയും ശീഖർ ധവാനും തന്നെയാകും ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിടുക . ഏഷ്യാകപ്പിലെ മികവിലാണ് ഇരുവരും എത്തുന്നത് . മൂന്നാമനായി നായകൻ വിരാട് കോലി പതിവുപോലെ ഇറങ്ങുമ്പോൾ നാലാം നമ്പറിൽ റായ്ഡുവിനെ ഇറക്കാനാണ് സാധ്യത . ഏഷ്യാകപ്പിൽ മൂന്നാമനിറങ്ങിയ റായ്ഡു കോലിയുടെ മടങ്ങിവരവോടെയാണ് നാലാമനാകുന്നത് . വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ് ധോണിയും സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായെത്തുന്ന റിഷഭ് പന്തുമാണ് അടുത്ത രണ്ട് സ്ഥാനങ്ങൾക്ക് അവകാശികൾ . ഇവരിൽ ധോണിയുടെ ഫോമും പന്തിൻറെ അരങ്ങേറ്റവും ശ്രദ്ധേയമാകും . ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും തുടക്കം ഏകദിനത്തിലും തുടരുകയാണ് പന്തിന് മുന്നിലുള്ള വെല്ലുവിളി . ടെസ്റ്റ് പരമ്പരയിൽ മികവ് കാട്ടിയ സ്പിൻ ഓൾറൌണ്ടർ രവീന്ദ്ര ജഡേജ ഏഴാമനായും സ്ഥാനം ഉറപ്പിക്കുമെന്നുറപ്പ് . മുൻനിര തകർന്നാൽ അതി നിർണായകമാവുക ഈ മൂവർ സംഘമാകും . രണ്ട് പേസർമാരെ കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത് എന്നാണ് സൂചനകൾ . ഹൈദരാബാദ് ടെസ്റ്റിൽ 10 വിക്കറ്റ് പിഴുത ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാകും പേസ് ആക്രമണത്തിനിറങ്ങുക . ഇതേസമയം അതിശക്തമായ സ്പിൻ യൂണിറ്റിൽ ജഡേജയ്ക്കൊപ്പം യുവ ജോഡി കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും പന്തെടുക്കും . ഇരുവരും ചേർന്നാൽ എതിരാളികൾ കറങ്ങിവീഴും എന്ന മുൻകാല ചരിത്രമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നിൽ . ഖലീൽ അഹമ്മദ് ഈ മത്സരത്തിൽ പന്ത്രണ്ടാമനാകും . ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക . ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം ഏകദിനത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ . ക്രിസ് ഗെയ്ൽ , എവിൻ ലൂയിസ് , ഡ്വെയിൻ ബ്രാവോ , സുനിൽ നരൈൻ , ആന്ദ്രേ റസൽ തുടങ്ങിയ പ്രമുഖരില്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത് .
2
ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ നിവിൻ പോളി ടീമിൻറെ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനം എത്തി . കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം നേരത്തെ ശ്രദ്ധനേടിയിരുന്നു . ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോ ആണ് പുതുതായി എത്തിയത് . വിജയ് യേശുദാസാണ് ആലാപനം നടത്തിയിരിക്കുന്നത് . കായംകുളം കൊച്ചുണ്ണിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടാം ഗാനവും പുറത്തുവിട്ടിരിക്കുന്നത് . റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻറെ തിരക്കഥ ബോബിയും സഞ്ജയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത് . ഗോകുലം ഫിലിംസിൻറെ ബാനറിൽ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിർമ്മിക്കുന്നത് . ഓണം റിലീസായി പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണി വലിയ പ്രതീക്ഷയാണ് നൽകുന്നത് . സണ്ണി വെയ്ൻ , ബാബു ആന്റണി , പ്രിയ ആനന്ദ് , സുധീർ കരമന , മണികണ്ഠൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമാകും .
1
പ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ സ്മാർട്ട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മികച്ച കിഴിവിലാണ് ലഭ്യമാകുന്നത് . ഷവോമി , സാംസങ് , തുടങ്ങി ആപ്പിൾ ഫോണുകൾ വരെ മികച്ച വിലയ്ക്കാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത് . ആപ്പിൾ ഐഫോണുകൾ വാങ്ങണമെന്ന് പദ്ധതി ഇട്ടിട്ടുണ്ടെങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം . ആപ്പിളിന്റെ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഐഫോൺ 7 മോഡൽ 40,000 രൂപയ്ക്ക് താഴെയാണ് വിൽപനയ്ക്ക് എത്തിയത് . 32 ജിബി മോഡലിന് 38,999 രൂപയാണ് വില . 7 എംപി മുൻക്യാമറയും 12 എംപി പിൻക്യാമറയുമുളള ഫോൺ ഈ വിലയ്ക്ക് ലഭിക്കുന്നത് മികച്ച ഇടപാട് തന്നെയാണെന്നതിൽ സംശയമില്ല . ആമസോണിലും ഇതേ വിലയിൽ തന്നെ ലഭ്യമാണ് . ഐഫോൺ 6ന് 20,999 രൂപയാണ് വില . 32 ജിബിയുടെ സ്പേസ് ഗ്രേ നിറത്തിലുളള മോഡൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് . 2014ലാണ് ഐഫോൺ 6 പുറത്തിറങ്ങിയത് . ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 11ഉം ഈ മോഡലിൽ സപ്പോർട്ട് ചെയ്യും . ആപ്പിൾ ഐഫോൺ 6 എസിന്റെ 32ജിബി മോഡൽ 30,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് . 128 ജിബി മോഡലിന് 43,600 രൂപയാണ് വില . ഐഫോൺ എസ്ഇയും മികച്ച ഓഫറിൽ ലഭ്യമാണ് . 17 , 999 രൂപയാണ് ഫോണിന് വില . 12 എംപി റിയർ ക്യാമറ , 1.2 എംപി മുൻ ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതയാണ് . 20 , 000 രൂപയ്ക്ക് താഴെ കിട്ടുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് എസ്ഇ മോഡൽ .
3
ബാങ്ക് അക്കൌണ്ട് മുതൽ മൊബൈൽ കണക്ഷനെടുക്കാൻ വരെ രാജ്യത്ത് ആധാർ നിർബന്ധമാക്കിക്കൊണ്ടിരിക്കുയാണ് . എന്നാൽ നിയമപ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചവർക്ക് മാത്രമേ 12 അക്ക ആധാർ നമ്പർ അനുവദിക്കുകയുള്ളൂ . അതുകൊണ്ടുതന്നെ വർഷങ്ങളായി വിദേശത്ത് താമസിക്കുകയും വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം നാട്ടിൽ നിൽക്കുകയോ ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് ആധാർ വലിയ ആശങ്കയായി തുടരുകയാണ് . പ്രവാസികളും വിദേശ ഇന്ത്യൻ പൌരന്മാരും ഇന്ത്യൻ വംശജകും ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം യുനീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി അറിയിച്ചിരുന്നു . എന്നാൽ പകരം എന്ത് ചെയ്യണമെന്ന് പലർക്കും വ്യക്തതയില്ല . ആധാർ സേവനങ്ങൾ നൽകുന്ന സർക്കാർ ഏജൻസിയായ യുനീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ നവംബർ 15നാണ് കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സംസ്ഥാന സർക്കാറുകൾക്കും പ്രവാസികളെ സംബന്ധിക്കുന്ന അറിയിപ്പ് നൽകിയത് . സർക്കാർ സ്ഥാപനങ്ങളിൽ പലതും പ്രവാസികളോടും ആധാർ ഹാജരാക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത് . പ്രവാസികൾക്ക് ആധാർ ലഭിക്കില്ലെന്നും അതുകൊണ്ട് തന്നെ അവരോട് സർക്കാർ , ഇതര സേവനങ്ങൾക്കായി ആധാർ ഹാജരാക്കാൻ ആവശ്യപ്പെടരുതെന്ന് അറിയിപ്പിൽ പറയുന്നു . അതുകൊണ്ട് തന്നെ പ്രവാസികൾക്ക് ആധാർ ബന്ധിപ്പിക്കാതെ തന്നെ സേവനങ്ങൾ നൽകേണ്ടി വരും . എന്നാൽ പ്രവാസികളാണെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ പ്രവാസികളാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി അറിയിച്ചിട്ടുണ്ട് . ഇതിനായി ഒരു സംവിധാനത്തിന് രൂപം നൽകണമെന്നും നിർദ്ദേശമുണ്ട് . അതുകൊണ്ടുതന്നെ പ്രവാസികൾ അത് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കി വന്നേക്കും . മൊബൈൽ കമ്പനികളും ബാങ്കുകളും അടക്കമുള്ളവർ പ്രവാസികൾക്കായി പ്രത്യേകം സംവിധാനം സജ്ജീകരിക്കേണ്ടി വരും .
0
ബാഹുബലി മൂന്നാം ഭാഗത്തിനായി പ്രഭാസ് കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതുകൊണ്ട് തന്നെ ഏറെ പ്രസക്തയുണ്ട് . രാജമൌലി അങ്ങനെയൊരു പ്രോജക്ടുമായി വന്നാൽ എന്താകും പ്രഭാസിന്റെ മറുപടി എന്നറിയാൻ പ്രേക്ഷകർക്കും കൌതുകമുണ്ടാകും . അത്തരമൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ് . ഒരു ടിവി പരിപാടിക്കിടെയാണ് രാജമൌലി പ്രഭാസിനെ ഫോണിൽ വിളിച്ച് പറ്റിക്കുന്ന വീഡിയോ ആണിത് . റാണ ദഗുപതിയായിരുന്നു പരിപാടിയുടെ അവതാരകൻ . നിർമാതാവ് ശോഭു യർലഗഡയും കൂടെ ഉണ്ടായിരുന്നു . പറ്റിക്കാൻ വേണ്ടി പരിപാടിക്കിടെ പ്രഭാസിനെ ഫോണിൽ വിളിച്ച രാജമൌലി ഡാർലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം എന്നു പറഞ്ഞു . എന്താ കാര്യം എന്നു ചോദിച്ച പ്രഭാസിനോട് ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൌലി പറഞ്ഞു . പ്രഭാസിൻറെ മറുപടി കേട്ട രാജമൌലിയ്ക്കും റാണയ്ക്കും ചിരിയടക്കാനായില്ല .
1
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും . . ഉച്ചയ്ക്ക് 1.45നാകും കേസിൽ ഹൈക്കോടതി വിധി പറയുക . രണ്ട് തവണ ഹൈക്കോടതി നേരത്തെ ജാമ്യേപേക്ഷ തള്ളിയിരുന്നു . കേസിന്റെ കുറ്റപത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കുമെന്നാണ് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നത് . ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ളതാണെന്നായിരുന്നു നേരത്തെ പ്രതിഭാഗം വാദിച്ചിരുന്നത് . കേസിൽ ഇപ്പോൾ നടക്കുന്നത് സ്ഥിരം കുറ്റവാളിയായ സുനിൽകുമാറിൻറെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ് . ഇയാൾ പറയുന്ന കഥകൾക്ക് പിറകെയാണ് പോലീസ് , ഇങ്ങനെപോയാൽ കേസിൽ മുഖ്യപ്രതി സുനിൽകുമാർ പോലീസ് മാപ്പ് സാക്ഷിയാകുമെന്നും ദിലീപ് മാത്രമാകും പ്രതിയെന്നും പ്രതിഭാഗം വാദിച്ചിരുന്നു . എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗത്തിന്റെ വാദം ശരിയല്ലെന്നും ഡി . ജി . പി കോടതിയെ അറിയിച്ചു . കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു കേസ് പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം .
1
1 . 97 രൂപയ്ക്ക് ഒരു ജിബി ഡാറ്റ നൽകുന്ന ഓഫറുമായി എയർടെൽ രംഗത്ത് . 399 രൂപ പ്ലാൻ പരിഷ്കരിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഇൻറർനെറ്റ് ലഭ്യമാക്കുന്നത് . നിലവിൽ 399 രൂപ പ്ലാനിൽ ദിവസം 1.4 ജിബി ഡാറ്റയാണ് നൽകുന്നത് . ഈ ഓഫർ പ്രകാരം കോളും , 100 എസ്എംഎസും ഫ്രീയാണ് . എന്നാൽ ഇത് 2.4 ജിബി ഡാറ്റയായി ഉയർത്തിയിരിക്കുന്നു . അതേസമയം , 399 രൂപ പ്ലാനിന്റെ കാലാവധി ചിലർക്ക് 70 ദിവസവും മറ്റുചിലർക്ക് 84 ദിവസവുമാണ് . ഇത് സർക്കിൾ അനുസരിച്ച് മാറും . എന്നാൽ ഈ പ്ലാൻ തിരഞ്ഞടുത്ത കുറച്ചു പേർക്ക് മാത്രമാണ് നൽകുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു . അതേസമയം , ജിയോയുടെ 399 രൂപ പ്ലാൻ ചെയ്യുന്നവർക്ക് 100 രൂപ തിരിച്ചുനൽകുന്നുണ്ട് . ജിയോയുടെ 399 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി എന്ന നിരക്കിലാണ് ഡേറ്റ നൽകുന്നത് .
3
കബാലിക്ക് ശേഷം രജനീകാന്തും പാ . രഞ്ജിത്തും ഒരുമിക്കുന്ന കാലയുടെ ആദ്യദിന ബോൿസ്ഓഫീസ് പ്രതികരണം എന്താണ് ? ചിത്രത്തിൻറെ തീയേറ്റർ പ്രകടനത്തെ ബാധിക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന് റിലീസിന് മുൻപുതന്നെ വിലയിരുത്തപ്പെട്ടിരുന്നു . തൂത്തുക്കുടി സമരത്തെക്കുറിച്ചുള്ള രജനീകാന്തിൻറെ പ്രതികരണവും കർണാടകയിൽ നേരിട്ട വിലക്കുമായിരുന്നു ചിത്രത്തിന് പ്രതിബന്ധം സൃഷ്ടിച്ച പ്രധാന കാരണങ്ങളെങ്കിൽ റംസാൻ നോമ്പും മൺസൂണുമൊക്കെ കളക്ഷനെ ബാധിച്ചേക്കാമെന്ന് അനലിസ്റ്റുകൾ നിരീക്ഷിച്ചിരുന്നു . ഇക്കാരണങ്ങളാലൊക്കെ ഒരു സാധാരണ രജനീകാന്ത് ചിത്രത്തിന് റിലീസ് ദിനത്തിൽ ലഭിക്കേണ്ട കളക്ഷൻ കാലയ്ക്ക് ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന ആദ്യവിവരം . ഇന്ത്യയിൽ 2000 തീയേറ്ററുകളിലായിരുന്നു ചിത്രത്തിൻറെ റിലീസ് . ഫസ്റ്റ് ഡേ കളക്ഷനെക്കുറിച്ച് നിർമ്മാതാക്കളായ വണ്ടർബാർ ഫിലിംസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവരാത്തപ്പോൾത്തന്നെ ചില ട്രേഡ് അനലിസ്റ്റുകൾ കാലയ്ക്ക് ആദ്യദിനം ലഭിച്ച കളക്ഷനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട് . അനലിസ്റ്റായ ഗിരീഷ് ജോഹർ ഫിനാൻഷ്യൽ എൿസ്പ്രസിനോട് പറഞ്ഞത് ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ 25 മുതൽ 30 കോടി വരെ വരുമെന്നാണ് . മറ്റുചില അനലിസ്റ്റുകളെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോർട്ട് ചെയ്ത ആദ്യദിന കളക്ഷൻ 30 കോടി രൂപയാണ് . ഒരു രജനി ചിത്രത്തിൻറെ ആകെ കളക്ഷനിലെ ഭൂരിഭാഗവും ( 80 ശതമാനം വരെ ) തമിഴ്നാട്ടിൽ നിന്നുതന്നെയാണ് ലഭിക്കാറ് . രജനിയുടെ തൂത്തുക്കുടി പ്രസ്താവന അടക്കമുള്ള കാരണങ്ങളാൽ തമിഴ്നാട്ടിൽ രജനി ചിത്രങ്ങൾക്ക് ലഭിക്കുന്ന പതിവ് ആവേശം കാലയ്ക്ക് ലഭിച്ചിരുന്നില്ല . തമിഴ്നാട്ടിൽ തന്നെ പല മേഖലകളിലും മിനിമം ഗ്യാരൻറി തുക കൊടുക്കാൻ വിതരണക്കാർ തയ്യാറായിരുന്നില്ല . ചിത്രത്തിൻറെ പ്രീ - റിലീസ് ബുക്കിംഗിലും പല മേഖലകളിലും തണുപ്പൻ പ്രതികരണമായിരുന്നു . മറ്റ് കാരണങ്ങളോടൊപ്പം മൾട്ടിപ്ലെക്സുകളടക്കം പല തീയേറ്ററുകളും കാലയുടെ റിലീസ്ദിന പ്രദർശനങ്ങൾക്ക് കൂടുതൽ തുക ഈടാക്കിയതും കളക്ഷനെ ബാധിച്ചെന്ന് റിപ്പോർട്ടുകളുണ്ട് . ചിത്രത്തിൻറെ ആകെ കളക്ഷനെ കർണാടക വിലക്ക് ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത് . ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് കർണാടക ഹൈക്കോടതിയുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം തീയേറ്ററുകളും അതിന് കാല പ്രദർശനത്തിന് എടുത്തില്ല . ബംഗളൂരുവിലും മറ്റുമുള്ള ചില മൾട്ടിപ്ലെക്സുകൾ മാത്രമാണ് ഇതിന് തയ്യാറായിട്ടുള്ളത് . എന്നാൽ ചെന്നൈ നഗരത്തിൽ ആദ്യദിനത്തിൽ ചിത്രം മികച്ച പ്രകടനം നടത്തി . 1 . 76 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയത് . വിജയ് ചിത്രം മെർസൽ നേടിയതിനേക്കാൾ ( 1.56 കോടി ) വരുമിത് . അജിത്തിൻറെ വിവേകം 1.21 കോടിയാണ് ആദ്യദിനം ചെന്നൈ തീയേറ്ററുകളിൽ നിന്ന് നേടിയത് . പ്രീ റിലീസ് ബിസിനസുകളിൽ നിന്ന് ചിത്രം 200 - 230 കോടി നേടിയിട്ടുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം . വിതരണാവകാശവും മ്യൂസിക്കൽ റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും വിറ്റ വകയിൽ ഉള്ളതാണിത് . തീയേറ്റർ വിതരണാവകാശത്തിൽ നിന്ന് 155 കോടിയും ചാനൽ റൈറ്റ്സിൽ നിന്ന് 70 കോടിയും മ്യൂസിക്കൽ റൈറ്റിൽ നിന്നും 5 കോടിയും നേടിയെന്നായിരുന്നു വിവരം . ആതേസമയം ചിത്രത്തിന് മികച്ച നിരൂപക പ്രതികരണങ്ങളും പ്രേക്ഷകരുടെ മൌത്ത് പബ്ലിസിറ്റിയുമാണ് ലഭിക്കുന്നത് . ഒരു രജനി ചിത്രത്തിന് സാധാരണ ലഭിക്കാറുള്ള ഇനിഷ്യൽ ലഭിച്ചില്ലെങ്കിൽ പോലും മികച്ച സിനിമ എന്ന പേര് എല്ലാ സെൻററുകളിൽ നിന്നും ലഭിക്കുന്നതിനാൽ ചിത്രം വൈകാതെ ബോക്സ്ഓഫീസിൽ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ . അതിൻറെ ആദ്യ ലക്ഷണങ്ങൾ ഈ വെള്ളി , ശനി , ഞായർ ദിനങ്ങളിൽ നിന്ന് ലഭിക്കുമെന്നും .
1
കോപ്പ ലിബർട്ടഡോറസ് ഫൈനലിൽ അർജൻറീനൻ ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്സും റിവർപ്ലേറ്റും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ ആവേശമുയർത്താൻ സൂപ്പർ താരങ്ങളായ ലിയോണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ . തിങ്കളാഴ്ച സ്പെയിനിലെ റയൽ മാഡ്രിഡ് മൈതാനമായ സാൻറിയാഗോ ബെർണബ്യൂവിലാണ് കോപ്പ ലിബർട്ടഡോറസ് ഫൈനൽ . ലിയോണൽ മെസി കളി കാണാൻ എത്തുമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നത് ഇതുവരെ സ്ഥിരീകരണമായില്ല . കളികാണാൻ ഇരുവരും ഒന്നിച്ചെത്തിയാൽ ഫുട്ബോൾ പ്രേമികൾക്ക് നല്ല സന്ദേശമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ . റയൽ മാഡ്രിഡ് വിട്ട ശേഷം ആദ്യമായാണ് റോണോ തൻറെ പഴയ തട്ടകത്തിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട് . നാട്ടങ്കങ്ങളിലെ പ്രമുഖ പോരാട്ടമായ റിവർപ്ലേറ്റ് - ബൊക്ക ജൂനിയേഴ്സ് മത്സരത്തിന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത് . അർജൻറീനയിൽ നടക്കേണ്ട രണ്ടാംപാദ മത്സരം ആരാധകരുടെ പ്രതിഷേധം കാരണം വേദി മാറ്റുകയായിരുന്നു . ആദ്യ പാദത്തിൽ രണ്ട് ഗോൾ വീതമടിച്ച് ഇരു ടീമുകളും സമനിലയിലാണ് .
2
കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമനിയിൽ നിന്ന് പുതിയൊരു താരം എത്തുന്നു . ജാൻക്രിക്കോഫ് എന്നാണ് ഈ ദേശീയ താരത്തിൻറെ പേര് . ഇന്ത്യൻ സൂപ്പർ ലീഗിൻറെ നാലാം സീസണിൽ അരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ജാൻ ടിം ക്രിക്കോഫിലാണ് ഇനി പ്രതീക്ഷ . സെൻട്രൽ ഡിഫൻററായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ക്രിക്കോഫ് വരുന്നതോടെ ബ്ലാസ്റ്റേഴ്സിൻറെ ഇപ്പോഴത്തെ അനിശ്ചിതത്വങ്ങൾ അവസാനിക്കുമെന്നാണ് ടീം മാനേജ്മെൻറിൻറെ വിശ്വാസം . പരിചയ സമ്പന്നനായ ക്രിക്കോഫ് വെറ്ററൻ താരവുമല്ല . ഇരുപത്തിയേഴുകാരനാണദ്ദേഹം . ആറടി അഞ്ചിഞ്ച് ഉയരമുള്ള ക്രിക്കോഫ് 2013 മുതൽ 16 വരെ ലവൻറോവ്സ്കി , മുള്ളർ , ഫ്രാങ്ക് റിബറി എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പം ലോകത്തെ മികച്ച ടീമുകളിൽ ഒന്നായ ബയേൺ മ്യൂണിക്കിൻറെ ഭാഗമായിരുന്നു . ബയേണിൽ നിന്ന് ഷാൽക്കേയിലേക്ക് മാറിയ ക്രിക്കോഫ് 2016 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സണ്ടർലാൻറിൻറെ താരമാണ് . അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് . ജനുവരിയിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നേക്കും . ജർമനിയുടെ പതിനെട്ടിനും , പത്തൊമ്പതിനും , ഇരുപത്തിയൊന്നിനും താഴെ പ്രായമുള്ളവരുടെ ദേശീയ ടീമിനുവേണ്ടി 29 മത്സരങ്ങൾ കളിച്ചിട്ടുള്ള ക്രിക്കോഫ് മികച്ച മിഡ്ഫീൽഡറെന്ന നിലയിൽ ശ്രദ്ധേയനാണ് .
2
ബിസിസിഐക്കെതിരെ കടുത്ത നടപടികളുമായി ലോധ സമിതി . സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐയുടെ വിഹിതമായുള്ള പണം നൽകരുതെന്ന് ലോധ സമിതി ബാങ്കുകൾക്ക് നിർദേശം നൽകി . എന്നാൽ ഒരു തരത്തിലുള്ള ഇടപാടും നടത്താനാകില്ലെന്ന് അറിയിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ബിസിസിഐക്ക് കത്തയച്ചു . നിയന്ത്രണം ഇന്ത്യ - ന്യുസീലൻഡ് പരമ്പരയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ലോധ വ്യക്തമാക്കി . കഴിഞ്ഞ മാസം 30 ന് ചേർന്ന ബിസിസിഐ പോതുയോഗത്തിൽ സംസ്ഥാന അസോസിയേഷനുകൾക്ക് വൻ തുക വിഹിതമായി നൽകാനുള്ള തീരുമാനമാണ് ലോധ സമിതിയെ ചൊടിപ്പിച്ചത് . ഇതിന് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ലോധ സമിതി സംസ്ഥാന അസോസിയേഷനുകൾക്ക് പണം നൽകരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി . ഇതോടെ ഇന്ത്യ - ന്യുസീലൻഡ് പരമ്പരെയക്കുറിച്ചും അനിശ്ചിതത്വം ഉടലെടുത്തു . എന്നാൽ വൈകാതെ വിശദീകരണവുമായി ജസ്റ്റിസ് ലോധ രംഗത്തെത്തി . ഇപ്പോഴത്തെ നിയന്ത്രണം പരമ്പരയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു . ദൈനംദിന ആവശ്യങ്ങൾക്കും പണം ചെലവഴിക്കാം . സംസ്ഥാന അസോസിയേഷനുകൾക്ക് പണം നൽകുന്നതിൽ മാത്രമാണ് നിയന്ത്രണമെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി . എന്നാൽ ബാങ്കുകൾ പണം നൽകുന്നതിൽ വിമുഖത കാട്ടുന്നുവെന്നാണ് ബിസിസിഐയുടെ ആരോപണം . മൂന്നാം ടെസ്റ്റ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബോർഡിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു . ലോധ സമിതി നിർദേശങ്ങൾ നടപ്പാക്കുന്നതിനെതിരെ ബിസിസിഐ നൽകിയ ഹർജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട് . ഇതിന് ശേഷമേ മൂന്നാം ടെസ്റ്റിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന . പരമ്പര നിർത്തുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് ന്യുസീലൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചു .
2
ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലയോടെ തുടക്കം . കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുന്നിൽ എടികെ കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി . ഗോൾ വരൾച്ച പ്രകടമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ആവേശമായെങ്കിലും ഗോൾ മാറിനിന്നു . ബെർബറ്റോവ് , ഹ്യൂം , സികെ വിനീത് ത്രിമൂർത്തികൾക്ക് ബ്ലാസ്റ്റേഴ്സ് കാണികൾക്കു മുന്നിൽ ഗോൾ വിരുന്നൊരുക്കാനായില്ല . ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ബൽഗേറിയൻ ഇതിഹാസം ദിമിതൽ ബെർബറ്റോവ് ആദ്യ പകിതിയിൽ നിരാശപ്പെടുത്തി . എന്നാൽ രണ്ടാം പകുതിയിൽ മലയാളി താരം സി . കെ വിനീതിൻറെ ഗോളെന്നുറച്ച ഷോട്ട് ലക്ഷ്യം കണ്ടില്ല . രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയ ഇയാൻ ഹ്യൂം കളംനിറഞ്ഞ് കളിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു കേരളത്തിനു നാലും കൊൽക്കത്തക്ക് ഏഴും കോർണ്ണർ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല . കൊച്ചിയിൽ നടന്ന ഉദ്ഘാടത്തിൽ ചലച്ചിത്ര താരങ്ങളായ മമ്മുട്ടി , സൽമാൻഖാൻ , കരീന കപൂർ , ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിൻ ടെൻഡുൾക്കർ , നീതാ അംബാനി തുടങ്ങിയവർ പങ്കെടുത്തു . മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം പ്രശാന്ത് അരങ്ങേറ്റം കുറിച്ചു . ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പോൾ റെച്ചൂബ്കയുടെ മികച്ച സേവുകൾകാണികൾക്ക് വിരുന്നായി .
2
തമിഴ് ബിഗ്ബോസിൽ ഓവിയ തിരിച്ചെത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ വാരമാണ് തമിഴ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥിയായ ഓവിയ ഷോ വിട്ടത് . മാനസികമായി ബിഗ് ബോസ് വീട്ടിൽ തുടരാൻ കഴിയില്ലെന്ന് ഓവിയ അറിയിച്ചതിനെ തുടർന്നായിരുന്നു നീക്കം . ആരവ് എന്ന മത്സരാർത്ഥിയുമായ പ്രണയത്തെ തുടർന്ന് ബിഗ് ബോസ് ഹൌസിൽ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത് . തുടർന്നാണ് ഓവിയ പുറത്ത് പോയത് . ഷോയുടെ തുടക്കം മുതൽ വൻ പിന്തുണയാണ് ഓവിയയ്ക്ക് ലഭിച്ചത് . ഓവിയ ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ ഷോയുടെ റൈറ്റിംഗ് കുറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു . ഇതേ തുടർന്നാണ് ഓവിയ തിരിച്ചുവരുന്നത് എന്നും റിപ്പോർട്ടുകളുണ്ട് . തമിഴ് സിനിമയിൽ സജീവമായ മലയാളി നടിയാണ് ഓവിയ . തൃശ്ശൂർ സ്വദേശിയായ താരം കങ്കാരു എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് എത്തിയത് . അപൂർവ്വ , പുതിയ മുഖം പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച ഓവിയ 13 ഒളം തമിഴ് ചിത്രങ്ങളിൽ ഓവിയ അഭിനയിച്ചിരുന്നു .
1
സിനിമാതാരങ്ങൾ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണത്തിന് ഏറ്റവും കൂടുതൽ സിനിമാ താരങ്ങൾ ഇറങ്ങിയ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ . ആസിഫ്അലിയും , ജയരാജ് വാര്യരും , ഇർഷാദും തുടങ്ങി സുരാജ് വെഞ്ഞാറമ്മൂട് വരെ മട്ടന്നൂരിൽ ഇപി ജയരാജന് വോട്ടഭ്യർത്ഥിച്ച് വന്നുക്കഴിഞ്ഞു . സുരാജ് വെഞ്ഞാറമ്മൂടാണ് പ്രചാരണത്തിന് വന്നതെങ്കിലും വി എസ് അച്യുതാനന്ദനും , മമ്മൂട്ടിയും മോഹൻലാലും വന്ന അനുഭവമായിരുന്നു മട്ടന്നൂരുകാർക്ക് . കളിയും തമാശയും മിമിക്രിയുമായി തുടങ്ങിയെങ്കിലും രാഷ്ട്രീയത്തെക്കുറിച്ചും സ്ഥാനാർത്ഥിയെക്കുറിച്ചും പറഞ്ഞപ്പോൾ സുരാജ് വെഞ്ഞാറമ്മൂട് സീരിയസ്സായി . 2011ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാഭവൻ മണിയായിരുന്നു മട്ടന്നൂരിൽ എത്തിയത് . മണിയുമായുള്ള ആത്മബന്ധം ഇപിയും സുരാജും വേദിയിൽ പങ്കുവച്ചു . സുരാജിന് പുറമെ ആസിഫ് അലിയും , ജയരാജ് വാര്യരും , ഇർഷാദും മട്ടന്നൂരിൽ ഇപിക്ക് വോട്ട് ചോദിച്ചു വന്നു പോയിരുന്നു . കെ പി എ സി ലളിതയും വരും ദിവസങ്ങളിൽ മട്ടന്നൂരിൽ എത്തുന്നുണ്ട് .
1
ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഫ്ലിപ്കാർട്ട് ആരംഭിക്കുന്ന ‘ബിഗ് ദിവാലി സെയിൽ’ നവംബർ ഒന്ന് മുതൽ അഞ്ച് വരെ . വിൽപന കാലയളവിൽ മൊബൈൽ ഫോൺ , ടാബ്ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും . ടെലിവിഷൻ , വീട്ടുപകരണങ്ങൾ , ഫാഷൻ ഉൽപ്പനങ്ങൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് 75 % വില കിഴിവ് ബിഗ് ദിവാലി സെയിലിൽ ലഭിക്കും . കൂടാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൌകര്യം ഉപയോഗപ്പെടുത്താനാകും . ഫോൺപേ വഴി ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും . ബജാജ് ഫിൻസെർവ് നൽകുന്ന നോ കോസ്റ്റ് ഇഎംഐയും സൌകര്യപ്പെടുത്താം . പിക്സൽ 2 എക്സ്എല്ലിന് 45,000 രൂപയുടെ വിലക്കുറവുണ്ട് . ദിവാലി സെയിലിൽ 45,900 രൂപയ്ക്ക് പിക്സൽ 2 എക്സ്എൽ ലഭിക്കും . ഐഫോൺ 7 , ഐഫോൺ 6എസ് , ഐഫോൺ എസ്ഇ എന്നിവയ്ക്കും വിലക്കിഴിവുണ്ട് . ഐഫോണിന്റെ പുതിയ ഫോണുകളായ ഐഫോൺ എക്സ്ആർ , ഐഫോൺ എക്സ്എസ് തുടങ്ങിയ ഫോണുകൾ എക്സ്ചേഞ്ച് ഓഫർ വഴിയോ , നോ - കോസ്റ്റ് ഇഎംഐ ഉപയോഗിച്ചോ വാങ്ങാനാകും . ഗൂഗിൾ പിക്സൽ 2 എക്സ്എൽ 4ജിബി റാം 64ജിബി സ്റ്റോറേജ് ഫോണിന് 45,999 രൂപയും , 128 സ്റ്റോറേജ് മോഡലിന് 60,000 രൂപയുമാണ് ഫ്ലിപ്കാർട്ട് ദിവാലി സെയിലിൽ . 12എംപി പിൻ ക്യാമറയുള്ള മികച്ച ആൻഡ്രോയിഡ് ഫോണാണ് ഗൂഗിൾ പിക്സൽ 2 എക്സ്എൽ . എന്നാൽ മൈക്രോ എസ്ഡി സൌകര്യമില്ലെന്നത് ന്യൂനതയാണ് . ആപ്പിൾ ഐഫോൺ 8ന് 12എംപി ക്യാമറ , 4.7 ഇഞ്ച് ഡിസ്പ്ലേ എന്നീ സൌകര്യങ്ങളുണ്ട് . 60 , 000 രൂപയ്ക്ക് താഴെ ലഭിക്കാവുന്ന മികച്ച ഫോണാണ് ആപ്പിൾ ഐഫോൺ 8 . എന്നാൽ ഒരു പിൻ ക്യാമറയെ ഫോണിനുള്ളൂ എന്നത് ന്യൂനതയാണ് . 58 , 999 രൂപയാണ് ആപ്പിൾ ഐഫോൺ 8ന് ഫ്ലിപ്കാർട്ട് ദിവാലി സെയിലിൽ . ആപ്പിൾ ഐഫോൺ 6എസ് 32ജിബി സ്റ്റോറേജ് മോഡലിന് 29,499 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില . എന്നാൽ ഔദ്യോഗിക വില 29,900 രൂപയാണ് . എ9 ചിപ്പ് , 12 എംപി ക്യാമറ , 4.7 ഇഞ്ച് ഡിസ്പ്ലെ 5എംപി മുൻ ക്യാമറ എന്നിവയാണ് ഐഫോൺ 6എസിന്റെ സ്പെസിഫിക്കേഷൻ 29 , 900 രൂപ വിലയുളള ആപ്പിൾ ഐഫോൺ 6എസ് 32ജിബി സ്റ്റോറേജ് മോഡലിന് 29,499 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില . എ9 ചിപ്പ് , 12 എംപി ക്യാമറ , 4.7 ഇഞ്ച് ഡിസ്പ്ലെ 5എംപി മുൻ ക്യാമറ എന്നിവയാണ് ഐഫോൺ 6എസിന്റെ സ്പെസിഫിക്കേഷൺ ആപ്പിൾ ഐഫോൺ എസ്ഇ 32ജിബി ഫോൺ 18,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനാകും . രണ്ട് വർഷത്തിന് മുൻപ് പുറത്തിറങ്ങിയ ഫോൺ ഇപ്പോൾ ഐഫോൺ സീരിസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് . 4 ഇഞ്ച് ഡിസ്പ്ലെ , 12എംപി പിൻ ക്യാമറ , ആപ്പിളിന്റെ എ9 ചിപ്പ് എന്നിവയാണ് ഫോണിന്റെ സ്പെസിഫിക്കേഷൻസ് .
3
ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം . ആദ്യ ദിനം മലയാളി താരങ്ങളായ മുഹമ്മദ് അനസിനും , ശ്രീശങ്കറിനും പ്രാഥമിക റൌണ്ട് മത്സരങ്ങൾ ഉണ്ട് . അത്ലറ്റിക് ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ട്രാക്കിലെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ . സ്ക്വാഷ് വനിതാ ഫൈനലിൽ ഇന്ത്യൻ പോരാട്ടം ഇന്നുണ്ടാകുമോ എന്ന് ഇന്നറിയാം . സെമിയിൽ മലയാളി താരം ദീപിക പള്ളിക്കൽ ഇന്ത്യൻ സമയം 1.30ന് മലേഷ്യയുടെ സൂപ്പർതാരം നിക്കോൾ ഡേവിഡിനെ നേരിടും . കഴിഞ്ഞ ഏഷ്യൻ ഗെയിംസിലടക്കം മുൻപ് നേരിട്ടുവന്ന എല്ലാ മത്സരങ്ങളിലും നിക്കോളിനായിരുന്നു ജയം . രണ്ടാം സെമിയിൽ ജോഷ്ന ചിന്നപ്പയുടെ എതിരാളിയും മലേഷ്യൻ താരമാണ് . സ്ക്വാഷിൽ നിക്കോളുമായി മികച്ച മത്സരം പ്രതീക്ഷിക്കുന്നതായി ദീപിക പള്ളിക്കൽ പറഞ്ഞു . കഴിഞ്ഞ ഗെയിംസിൽ വെള്ളി നേടിയ സൌരവ് ഗോഷാൽ പുരുഷ സെമിയിലും ഇന്നിറങ്ങും . സ്വർണം നേടാനാകുമെന്ന് സൌരവ് ഗോഷാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു . ട്രാക്കുണരുന്ന ആദ്യദിനം നാല് ഫൈനലുകളാണുള്ളത് . വൈകിട്ട് 5.15ന് ഹാമർ ത്രോവിൽ സരിതാ സിംഗും , 6.30 ഷോട്ട് പുട്ടിൽ തേജീന്ദർപാൽ സിംഗും ഇന്നിറങ്ങും 10000 മീറ്ററിൽ എൽ സൂര്യ , സഞ്ജീവിനി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ .
2
ആപ്പിളിൻറെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റാണ് ഐഒഎസ് 12 . അനവധി പ്രത്യേകതകളുമായി എത്തിയ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ഇതിനകം തന്നെ വിവിധ ആപ്പിൾ ഗാഡ്ജറ്റ് ഉപയോക്താക്കൾ സ്വന്തമാക്കി കഴിഞ്ഞു . ആപ്പിളിൻറെ പുതിയ ഒഎസ് അപ്ഡേറ്റിലെ സ്ക്രീൻ ടൈം എന്ന ഫീച്ചർ ശരിക്കും ഒരു ഐഫോൺ ഉപയോക്താവിനെ ഞെട്ടിക്കുന്നു എന്നതാണ് പുതിയ വാർത്ത . കുറേ വിവരങ്ങളുടെ കൂട്ടമാണ് ഈ ഫീച്ചർ . സ്ക്രീൻ ടൈം ഫീച്ചറിൽ ഉൾകൊള്ളുന്ന വിവരങ്ങൾ തന്നെയാണ് അതിൻറെ പ്രധാന്യവും വർദ്ധിപ്പിക്കുന്നത് . അവ ഇങ്ങനെയാണ് . ഇത് വച്ച് നോക്കിയാൽ ഒരാൾ ഒരു ദിവസം എത്ര ഫോണിന് അടിമയാണെന്ന് ഉറപ്പായും കണ്ടെത്താം . ഇനി ഈ ഫീച്ചർ ഉപയോഗിച്ച ആപ്പിൾ മേധാവി ടിം കുക്കിൻറെ വാക്കുകൾ കേൾക്കുക , സിഎൻഎൻ അഭിമുഖത്തിൽ ടിം കുക്ക് പറഞ്ഞു . സ്ക്രീൻ ടൈം ഫീച്ചർ ഞാൻ ഉപയോഗിച്ചു , അതിൻറെ ഫലം ഞാൻ നിങ്ങളോട് പറയാം , ഫോൺ ഉപയോഗത്തിൽ നല്ല അച്ചടക്കമുള്ള വ്യക്തിയാണ് ഞാൻ എന്നാണ് സ്വയം കരുതിയിരുന്നത് . അത് തെറ്റാണെന്ന് സ്ക്രീൻ ടൈം എനിക്ക് ബോധ്യമാക്കി തന്നു . എനിക്ക് കുറേ അധികസമയം ഫോണിൻറെ കൂടെ ചിലവാകുന്നു എന്ന് ഈ വിവരം കിട്ടുവാൻ തുടങ്ങിയതോടെ മനസിലായി . അത് മാത്രമല്ല എത്രത്തോളം ആവശ്യമില്ലാത്ത ആപ്പുകളിലാണ് ഞാൻ സമയം കളയുന്നത് , ശരിക്കും എനിക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്നുവരെ സ്ക്രീൻ ടൈം കാരണം ഞാൻ ചിന്തിച്ച് പോയി .
3
എസ്ബിഐയെ കൊള്ളസംഘം എന്ന് വിളിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മാധ്യമപ്രവർത്തകനോട് ക്ഷമാപണവുമായി ബാങ്ക് . കോഴിക്കോട് സ്വദേശി കെഎ സൈഫുദ്ദീനാണ് എസ്ബിഐയുടെ നടപടിക്കെതിരേ പോസ്റ്റിട്ടിരിക്കുന്നത് . യാതൊരു മുന്നറിയിപ്പുമില്ലാതെ 13,300 രൂപയാണ് എസ്ബിഐ വലിച്ചതെന്നാണ് സൈഫുദ്ദീൻ പോസ്റ്റിലൂടെ പറഞ്ഞത് . സൈഫുദ്ദീൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ മാത്രമാണ് എസ്ബിഐ കാര്യം ഗൌരവമായി എടുത്തത് . ഇത് സംബന്ധിച്ച് സൈഫുദ്ദീൻ ഏഷ്യാനെറ്റ് ഓൺലൈനോട് പറഞ്ഞത് ഇങ്ങനെ , ബുധനാഴ്ച ഉച്ചയായപ്പോൾ എസ്ബിഐ റീജിനൽ ഓഫീസിൽ നിന്ന് വിളിച്ചു . ക്ഷമാപണം നടത്തി . പണം തിരിച്ച് നൽകാം എന്ന് പറഞ്ഞു . സാങ്കേതികമായ തെറ്റാണെന്ന് പറഞ്ഞ അവരോട് അതല്ല ഇതൊരു ക്രിമിനൽ കുറ്റമാണ് എന്നാണ് ഞാൻ പറഞ്ഞത് . ഒരു ദിവസം അനുഭവിച്ച മാനഹാനിക്കും നഷ്ടത്തിനും പരിഹാരം തേടി നിമയപരമായി ബാങ്കിനെതിരെ നീങ്ങുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് സൈഫുദ്ദീൻ പറയുന്നു . ഇന്ന് ഉച്ചയ്ക്ക് ശേഷം സൈഫുദ്ദീൻറെ അക്കൌണ്ടിൽ പണം തിരിച്ചെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി . സൈഫുദ്ദീൻറെ പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെ വിശദമായ അന്വേഷണത്തിൽ കാശുപോയ വഴി തെളിഞ്ഞുവരുന്നു . . . SBIയും SBTയും ലയിക്കുന്നതിനും നാല് വർഷം മുമ്പ് വീട് നിർമാണത്തിന് SBIയിൽനിന്ന് 10 ലക്ഷം രൂപ ലോണെടുത്തിരുന്നു . അതിൻെറ EMI 13,300 രൂപയാണ് . എൻെറയും വൈഫിൻെറയും പേരിലാണ് ലോൺ എടുത്തിരിക്കുന്നത് . കോഴിക്കോട് മാനാഞ്ചിറയിലെ RASMECC ബ്രാഞ്ചിൽനിന്നാണ് ലോൺ . അതിൻെറ തിരിച്ചടവിനായി ഞങ്ങളുടെ പേരിൽ അവിടെ തന്നെ ഒരു ജോയൻറ് SB അക്കൌണ്ടുമുണ്ട് . 15ാം തിയതിയാണ് EMI അടയ്ക്കേണ്ട ദിവസം . എല്ലാ ദിവസവും 15ന് മുമ്പായി ഈ അക്കൌണ്ടിലേക്ക് ക്യാഷ് എത്തിക്കാറുണ്ട് . തിരിച്ചടവ് തുടങ്ങിയ അന്നു മുതൽ ഇക്കഴിഞ്ഞ ഡിസംബർ 15 വരെ ഒരു തവണ പോലും EMI മുടങ്ങിയിട്ടില്ല . ( എന്നിട്ടും രണ്ടുതവണ EMI മുടങ്ങിയെന്ന പേരിൽ 1800 രൂപ പിഴയായി ഈടാക്കിയിരുന്നു . അക്കൌണ്ട് deatailsൻെറ പ്രിൻറുമായി ബ്രാഞ്ചിലത്തെി ബോധ്യപ്പെടുത്തിയപ്പോൾ അത് തിരികെ credit ചെയ്തു ) കോഴിക്കോട് വെള്ളിമാടുകുന്നിലെ SBT ബ്രാഞ്ചിലാണ് ഞങ്ങളുടെ സാലറി അക്കൌണ്ട് . SBIയിൽ ലയിക്കുന്നതുവരെ വലിയ കുഴപ്പമില്ലാതെ പോയതാണ്് . ലയിച്ചുകഴിഞ്ഞപ്പോൾ മുതൽ കഷ്ടകാലവും തുടങ്ങി . ഇക്കഴിഞ്ഞ ഡിസംബർ 15ന് മാനാഞ്ചിറയിലെ ഞങ്ങളുടെ ജോയൻറ് അക്കൌണ്ടിൽനിന്നും എൻെറ സാലറി അക്കൌണ്ടിൽനിന്നും ഒരേ പോലെ 13,300 രൂപ വീതം പിടിച്ചിരിക്കുന്നു . അതാണ് അക്കൌണ്ടിലെ പണം ആവിയായി പോയതിനു കാരണം . അവസാനം , 24 മണിക്കൂറിനുള്ളിൽ പണം എൻെറ അക്കൌണ്ടിൽ എത്തിച്ചില്ളെങ്കിൽ നാളെ ബാങ്കിൻെറ നടയിൽ കുത്തിയിരിക്കുമെന്ന് അന്ത്യശാസനം കൊടുത്തിരിക്കുകയാണ് . . .
0
ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ടീമിന് സന്തോഷവാർത്ത . പരിക്കേറ്റ ഗോൾ കീപ്പർ സെർജി യോ റൊമേറോ ലോകകപ്പിനുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ എലീന ഗ്യുർഷ്യോ പറഞ്ഞു . റൊമേറൊയുടെ പരിക്ക് ഗുരുതരമല്ലെന്നും ഐസ്ലൻഡിനെതിരായ ആദ്യമത്സരത്തിന് മുമ്പ് പരിക്ക് ഭേദമാവുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും ഗ്യുർഷ്യോ വ്യക്തമാക്കി . പരമാവധി രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പരിക്ക് ഭേദമാവുമെന്നും ഗ്യുർഷോ അറിയിച്ചു . റൊമേറോയുടെ വലതുകാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കുകയാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞദിവസം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ഈ വിശദീകരണം തള്ളി ഭാര്യ രംഗത്തെത്തിയത് . എന്നാൽ ഭാര്യയുടെ വിശദീകരണത്തിനുശേഷം റൊമേറോയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല . മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പറായ റൊമേറോ ആണ് ഗോൾവലക്കുതാഴെ അർജന്റീനയുടെ ഫസ്റ്റ് ചോയ്സ് . ചെൽസിയുടെ വില്ലി കാബല്ലെറോ , ഫ്രാങ്കോ അർമാനി എന്നിവരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 23 അംഗ ടീമിലെ റിസർവ് ഗോൾ കീപ്പർമാർ . ജൂൺ 16ന് ഐസ്ലൻഡിനെതിരെ ആണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം .
2
ഫേസ്ബുക്കിന്റെ ലാഭത്തിൽ മൂന്നിരട്ടി വർധന . പരസ്യ വരുമാനത്തിലെ കുതിപ്പാണ് ലാഭം ഇത്ര ഉയരാൻ കാരണം . പരസ്യ വരുമാനത്തിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 57 ശതമാനം വളർച്ചയാണുണ്ടായത് . പ്രവർത്തനഫലം പുറത്തുവന്നതോടെ ഫേസ്ബുക്ക് ഓഹരികളിൽ വൻ കുതിപ്പുമുണ്ടായി . മുൻ വർഷത്തെ അപേക്ഷിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി . മാർച്ച് 31ലെ കണക്കു പ്രകാരം 1.65 ബില്യൺ ആളുകളാണ് പ്രതിമാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നത് . ഓരോ ഉപയോക്താവിൽനിന്നു ശരാശരി പ്രതിവർഷം 3.32 ഡോളർ പരസ്യ വരുമാനത്തിലൂടെ കമ്പനിക്കു ലഭിക്കുന്നുമുണ്ട് . ഇതാണ് ലാഭം കുതിച്ചു കയറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . 2016ലെ ആദ്യ മൂന്നു മാസം 150 കോടി ഡോളറിന്റെ ലാഭം ഫേസ്ബുക്ക് നേടി . മുൻ വർഷം ഇഥ് 51.2 കോടി ഡോളറായിരുന്നു . മൊത്ത വരുമാനം 3.54 ബില്യൺ ഡോളറിൽനിന്ന് 5.38 ബില്യൺ ഡോളറായി ഉയർന്നു . മൊബൈൽ വരുമാനമാണ് ഇതിന്റെ 82 ശതമാനവും . ഫേസ്ബുക്ക് ലൈവ് അടക്കം പുതുതായി കൊണ്ടുവന്ന ഫീച്ചറുകളാണ് സോഷ്യൽ മീഡിയ രംഗത്ത് കമ്പനിയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചത് .
0
ഇന്ത്യയിലെ ഉപഭോക്താക്കളെ അങ്ങനെയെങ്ങ് വിടാൻ ഫ്ലിപ്പ്കാർട്ടും ആമസോണും തയ്യാറാകുന്നില്ല . ദീപാവലി മുന്നിൽക്കണ്ട് ഈ സീസണിലെ മൂന്നാമത് ഓഫർ വിൽപനയ്ക്ക് ഒരുങ്ങുകയാണ് ആമസോണും ഫ്ലിപ്പ്കാർട്ടും . ഒക്ടോബർ 25 മുതൽ ഒക്ടോബർ 28 രാത്രി 11.59 വരെയാണ് മൂന്നാം റൌണ്ട് ഓഫർ വിൽപന . ബിഗ് ദീവാലി സെയിൽ എന്ന പേരിലാണ് ഫ്ലിപ്പ്കാർട്ട് വീണ്ടുവരുന്നത് . അതേസമയം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിൽത്തന്നെയാണ് ആമസോണിന്റെ വിൽപന . തുണിത്തരങ്ങൾ , മൊബൈൽഫോണുകൾ , മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകൾ നൽകുക . കൂടാതെ അര മണിക്കൂർ ഇടവിട്ട് ഫ്ലാഷ് സെയിലുകളും ഉണ്ടാകും . ഇതുവഴി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഉൽപന്നങ്ങൾ വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും . ബംപർ ബൊണാൻസ എന്ന പേരിൽ ഈ സീസണിലെ വമ്പൻ ഓഫറുകളും ഈ സമയത്ത് ലഭ്യമാകും . കൂടാതെ എസ് ബി ഐ , സിറ്റിബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേർന്ന് ആമസോണും ഫ്ലിപ്കാർട്ടും പത്തു മുതൽ പതിനഞ്ച് ശതമാനം വരെ ഓഫറുകൾ നൽകുന്നുണ്ട് .
0
നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യാ വനിതാ ലോകകപ്പിന്റെ സെമിയിലെത്തി . ജീവൻമരണ പോരാട്ടത്തിൽ 186 റൺസിനായിരുന്നു ഇന്ത്യൻ പെൺപുലികൾ ജയിച്ചുകയറിയത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ മിതാലി രാജിന്റെ സെഞ്ചുറി കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തപ്പോൾ ന്യൂസിലൻഡ് 25.3 ഓവറിൽ 79 റൺസിന് പുറത്തായി . ഓസ്ട്രേലിയ , ഇംഗ്ലണ്ട് , ദക്ഷിണാഫ്രിക്ക ടീമുകളാണ് സെമിയിലെത്തിയ മറ്റ് ടീമുകൾ . സ്കോർ ഇന്ത്യ 50 ഓവറിൽ 265/7 , ന്യൂസിലൻഡ് 25.3 ഓവറിൽ 79ന് ഓൾ ഔട്ട് . സെമിയിൽ കരുത്തരായ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ . ഇന്ത്യൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കണമെങ്കിൽ ന്യൂസിലൻഡിൽ നിന്ന് അത്ഭുത പ്രകടനങ്ങളെന്തെങ്കിലും ആവശ്യമായിരുന്നു . എന്നാൽ ഇടംകൈയൻ സ്പിന്നർ രാജേശ്വരി ഗെയ്ക്വാദിന്റെ പന്തുകൾക്ക് മുന്നിൽ കീവീസ് കറങ്ങി വീണു . 7 . 3 ഓവറിൽ 15 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയാണ് രാജേശ്വരി കീവികളുടെ ചിറകരിഞ്ഞത് . ദീപ്തി ശർമ രണ്ട് വിക്കറ്റെടുത്തു . 26 റൺസെടുത്ത സാറ്റെർത് വെയ്റ്റാണ് കീവിസിന്റെ ടോപ് സ്കോറർ . 12 റൺസ് വീതമെടുത്ത മാർട്ടിനും കെറും മാത്രമാണ് സാറ്റെർത് വെയ്റ്റിനു പുറമെ കീവീ നിരയിൽ രണ്ടക്കം കടന്നുള്ളു .
2
2 . 0 എന്ന ബിഗ് ബജറ്റ് പടത്തിന്റെ ട്രെയ്ലർ കണ്ടപ്പോൾ നമ്മുടെയെല്ലാം മനസ്സിൽ തോന്നിയ ചില കാര്യങ്ങളുണ്ട് . ഒന്ന് ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കാൻവാസിൽ ഒരുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള വിഷ്വൽ ഇഫക്ടുകളും ഗ്രാഫിക്സും ഒത്തുചേരുന്ന ഒരു സിനിമ . രണ്ട് - ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുക്കുന്ന കാര്യത്തിൽ രാജമൌലിയുമായി ഷങ്കറിന്റെ ഒരു മാറ്റുരയ്ക്കൽ . നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം സ്ക്രീനിൽ എത്തിയപ്പോൾ ആർഭാടങ്ങൾ എല്ലാം ഉണ്ട് . എന്നാൽ അത്യാവശ്യം വേണ്ട പലതും കണ്ടില്ല . സിനിമയുടെ ട്രെയ്ലർ കണ്ട് ഊഹിച്ചെടുത്ത ഒരു കഥ ഉണ്ടായിരുന്നു . അതിനപ്പുറം വിസ്മയിപ്പിക്കുന്ന ഒന്നും തന്നില്ല എന്നതാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നെഗറ്റീവും പോസിറ്റീവും . ഷങ്കർ എന്ന സംവിധായകന്റെ ഭാവനയേയും ബുദ്ധിയേയും ' അപാരം ' എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും . അത് നമ്മൾ യന്തിരൻ സിനിമയിൽ കണ്ടതുമാണ് . യന്തിരൻ സീരീസിലെ ഈ രണ്ട് ചിത്രങ്ങൾ കൈവരിച്ച ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനോട് കിടപിടിക്കുന്ന ഒരു ചിത്രം സൃഷ്ടിച്ചെടുക്കാൻ കോളിവുഡിലോ ബോളിവുഡിലോ മറ്റൊരാളില്ല . ഒരു റോബോട്ടിന് മനുഷ്യവികാരങ്ങൾ പകർന്ന് കിട്ടുമ്പോൾ ഉണ്ടാവുന്ന സങ്കീർണതകളാണ് യന്തിരൻ പറയുന്നതെങ്കിൽ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത മൊബൈൽ ഫോണുകൾ നമുക്ക് നേരെ തിരിഞ്ഞാൽ എന്തായിരിക്കും നടക്കുക എന്ന വേറിട്ട ആശയമാണ് 2.0യുടെ രത്നചുരുക്കം . കഥപറച്ചിലിന്റെ ശങ്കർ ഫോർമുല ഈ ചിത്രത്തിലും ആവർത്തിക്കപ്പെടുന്നുണ്ട് . രജനി ചിത്രങ്ങളുടെ പതിവ് ഇൻട്രോ സീൻ കാഹളങ്ങളൊന്നുമില്ലാതെ കഥാസന്ദർഭങ്ങളിൽ ഊന്നിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് . അക്ഷയ് കുമാറിന്റെ പക്ഷിരാജൻ എന്ന കഥാപാത്രത്തിന്റെ പൂർവകാലം പതിവുപോലെ ഷങ്കർ ഫ്ലാഷ്ബാക്കിൽ അവതരിപ്പിച്ചിരിക്കുന്നു . ചിത്രത്തിൽ അക്ഷയ് കുമാർ എന്ന നടനെ കാണാൻ കിട്ടിയ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത് . 2 . 0 - ന്റെ രണ്ട് പകുതികളും മികച്ച ദൃശ്യങ്ങളാൽ സമ്പന്നാണ് . പക്ഷേ സംവിധായകന്റെ ശ്രദ്ധ മുഴുവൻ ചിത്രത്തിന്റെ സാങ്കേതിക മേഖലയിൽ ഒതുങ്ങിപ്പോയോ എന്നതാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ബാക്കിയാവുന്ന സംശയം . ഒരു സൂപ്പർ സ്റ്റാർ പടത്തിന് ലക്ഷണമൊത്ത തിരക്കഥ വേണമെന്ന് പ്രേക്ഷകന് വാശി പിടിക്കാനാവില്ല . എന്നാൽ ഒരു സയന്റിഫിക് ഫിക്ഷൻ ചിത്രത്തിന് പ്രക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കരുത്തുറ്റ തിരക്കഥ അനിവാര്യമാണ് . അങ്ങനെയൊരു കഥയുടെ അഭാവമാണ് 2.0 ന്റെ പ്രധാന പരിമിതി . അതേസമയം ത്രീഡി ദൃശ്യാനുഭവം എന്ന ഗണത്തിൽ ചിത്രം നൂറ് ശതമാനം സംതൃപ്തി നൽകുകയും ചെയ്യുന്നു . സിനിമയുടെ അവസാന 40 മിനിറ്റുകൾ സാങ്കേതിക തികവ് കൊണ്ട് ഇന്ത്യൻ സിനിമരം ഗത്തെ പുതിയൊരു അനുഭവമായിരിക്കും . തന്റെ ഭാവനകളെ സ്ക്രീനിൽ വരച്ചു കാണിക്കുന്ന അത്ഭുതമാണ് അവിടെ ഷങ്കർ കാണിച്ചത് . കുടുംബപ്രേക്ഷകരേയും കുട്ടികളേയും വിസ്മയപ്പിക്കുന്ന ദൃശ്യവിസ്മയമാണ് 2.0 . അത്രമേൽ റിച്ചാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും . കേവലമൊരു സിനിമ എന്നതിനപ്പുറം ഒരു മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രമാണിത് . മറ്റു വിഭാഗങ്ങളിലേക്ക് വന്നാൽ രജനീകാന്തിനോ അക്ഷയ് കുമാറിനോ നടനെന്നോ താരമെന്ന രീതിയിലോ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ചിത്രമാണ് 2.0 . വസീഗരൻ എന്ന ശാസ്ത്രജ്ഞനായി വലിയ ബഹളങ്ങളില്ലാതെ എത്തുന്ന രജനി ചിട്ടിയായും ചിട്ടി 2.0 ആയും പഴയ ഊർജ്ജത്തോടെ സ്ക്രീനിൽ നിറയുന്നു . എന്നാൽ സ്റ്റൈൽ മന്നന്റെ പതിവ് പഞ്ചുകളും മാനറിസങ്ങളുമൊന്നും ചിത്രത്തിലില്ല എന്നത് ആരാധകർക്ക് നിരാശ നൽകും . പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ പലതരം മാനസിക സഞ്ചാരങ്ങളെ അക്ഷയ് കുമാർ മനോഹരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട് . എന്നാൽ ഇന്ത്യൻ സിനിമയിലെ രണ്ട് പ്രമുഖ സൂപ്പർ താരങ്ങളെ ഒരുമിച്ചു കിട്ടിയിട്ടും മാസ് മുഹൂർത്തങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഷങ്കർ ശ്രമിച്ചിട്ടില്ല . . . . കാരണം ഈ ചിത്രത്തിലെ താരം രജനിയോ അക്ഷയോ അല്ല , ഗ്രാഫിക്സും വിഎഫ്ക്സുമാണ് . രജനിയുടെ അക്ഷയുടേയും നിഴലിലാണ് എമി ജാക്സന്റെ കഥാപാത്രം . റോബോട്ടുകൾ തമ്മിലുള്ള പ്രണയമെല്ലാം ചിത്രത്തിലെ വിരസമായ രം ഗങ്ങളാണ് . ദൃശ്യത്തിന് വീണ്ടും തമിഴിലെത്തിയ കലാഭവൻ ഷാജോണിന് ചിത്രത്തിന് മികച്ചപ്രകടനം ഭാവിയിൽ മുതൽക്കൂട്ടാവും . ഇതല്ലാതെ മറ്റു പ്രമുഖതാരങ്ങളൊന്നും ചിത്രത്തിൽ ഇല്ല . സംഗീതവിഭാ ഗത്തിലേക്ക് വന്നാൽ എ ആർ റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും പതിവ് നിലവാരത്തിലെത്തിയില്ല എന്നതും പ്രക്ഷകർക്ക് നിരാശയാവും . ഒരു ടിപ്പിക്കൽ ഷങ്കർ ചിത്രമോ രജനി ചിത്രമോ അല്ല 2.0 . അക്ഷയ് കുമാർ - - രജനികാന്ത് എന്നീ താരങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലും അല്ല . ഇതൊരു ദൃശ്യവിസ്മയമാണ് . ലോജിക്കുകൾ മാറ്റി വച്ചു ആസ്വദിച്ചാൽ 2.0 നിങ്ങളെ നിരാശരക്കില്ല . ഒരു ത്രീ ഡി ചിത്രം എന്ന നിലയിൽ ഒരു മികച്ച തീയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ചിത്രമാണ് 2.0 എന്നു കൂടി ഓർമപ്പെടുത്തട്ടേ . . .
1
ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് . തിരുവനന്തപുരത്തെ വിവാഹസത്കാരത്തിൽ കുടുംബസമേതമാണ് രാഹുലെത്തിയത് . അഞ്ച് വർഷത്തെ പ്രണയത്തിന് വിവാഹത്തിലൂടെ സാക്ഷാത്കാരം . അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ടെങ്കിലും ഗിരിദീപം കൺവെൻഷൻ സെൻററിലെ വിരുന്ന് വർണ്ണാഭമായിരുന്നു . ആരെത്തിയില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വൻമതിലായിരുന്ന രാഹുൽ ദ്രാവിഡ് എത്തണമെന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു . എ ടീമിലും രാജസ്ഥാൻ റോയൽസിലും സഞ്ജുവിൻറെ ഗുരുവും വഴികാട്ടിയുമായിരുന്നു ദ്രാവിഡ് . ഭാര്യ സുചേതക്കൊപ്പമായിരുന്നു ദ്രാവിഡ് എത്തിയത് . രാജസ്ഥാൻ റോയൽസിലെ സഞ്ജു രഞ്ജി ട്രോഫിയുടെ ഇടവേളയിലാണ് ചാരുവിനെ കൂടെക്കൂട്ടിയത് . മുഖ്യമന്ത്രി , വിഎം സുധീരൻ , അടക്കമുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖരും സഞ്ജുവിനും ഭാര്യക്കും ആശംസ അർപ്പിക്കാനെത്തി . ഈ മാസം മുപ്പതിന് മൊഹാലിയിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന് മുൻപ് സഞ്ജു ടീമിനൊപ്പം ചേരും .
2
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും . വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായിട്ടാണ് ഭരണ സമിതി ചേരുന്നത് . യോഗത്തിൽ നടിയെ ആക്രമിച്ചതും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ചയായേക്കും . കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൈകീട്ട് ആറിനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം . നാളെ നടക്കുന്ന അമ്മയുടെ വാർഷിക പൊതു യോഗത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളുടെ അജണ്ട തീരുമാനിക്കാനാണ് ഭരണ സമിതി ചേരുന്നത് . കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ വ്യവസായത്തിൽ കരിനിഴൽ വീഴ്ത്തിയ സാഹചര്യത്തിൽ പൊതുയോഗം ഇക്കാര്യം ചർച്ചയ്ക്ക് എടുക്കണമെന്ന് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് ആവശ്യമുയരുന്നുണ്ട് . നടിയ്ക്ക് പിന്തുണയുമായി രംഗത്തുള്ള വിമൻ ഇൻ കളക്ടീവ് പ്രവർത്തകയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രമ്യ നമ്പീശനും ഇക്കാര്യം ഉന്നയിച്ചേക്കും . അമ്മ പ്രസിഡൻറ് ഇന്നസെൻറ് , ജനറൽ സെക്രട്ടറി മമ്മൂട്ടി , വൈസ് പ്രസിഡൻറ് മോഹൻലാൽ , ട്രെഷറർ ദിലീപ് തുടങ്ങിയവർ യോഗത്തിനെത്തുമെന്നാണ് കരുതുന്നത് . പീഡനത്തിനിരയായ നടിക്കും ആരോപണവിധേയനായ ദിലീപിനും ഒരേപോലെ നീതികിട്ടണമെന്ന പൊതു നിലപാടാകും സംഘടന സ്വീകരിക്കുക . എന്നാൽ ദിലീപിനെ അനുകൂലിച്ചും നടിയെ പ്രതികൂലിച്ചും ചില താരങ്ങൾ നിലപാടെടുത്തതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് അതൃപ്തിയുണ്ട് .
1
ആവേശം വാനോളമുയർത്തിയ ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു . 231 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ശ്രീലങ്ക ഏഴിന് 75 എന്ന നിലയിൽ നിൽക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കാൻ അംപയമാരും ഇരു ക്യാപ്റ്റൻമാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു . ബാറ്റിങ് ദുഷ്ക്കരമായ വിക്കറ്റിൽ തോൽവി ഒഴിവാക്കാൻവേണ്ടി ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് തുടക്കത്തിലേ ഇന്ത്യൻ ബൌളർമാർ പ്രഹരമേൽപ്പിച്ചു . സ്കോർബോർഡ് തുറക്കുമുമ്പെ സമരവിക്രമയെ ( പൂജ്യം ) ഭുവനേശ്വർകുമാർ മടക്കി . ടെസ്റ്റിൽ ഭുവനേശ്വറിന്റെ അമ്പതാമത്തെ വിക്കറ്റായിരുന്നു ഇത് . ഒരു റൺസെടുത്ത കരുണരത്നയെ മൊഹമ്മദ് ഷമി ക്ലീൻ ബൌൾഡാക്കുക കൂടി ചെയ്തപ്പോൾ ശ്രീലങ്ക രണ്ടിന് രണ്ട് എന്ന നിലയിലായി . പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൌളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു . 27 റൺസെടുത്ത നിരോഷൻ ഡിക്ക്വെല്ലയാണ് ടോപ് സ്കോറർ . ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വർകുമാർ നാലു വിക്കറ്റെടുത്തപ്പോൾ , മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റെടുത്തു . സ്കോർഃ ഇന്ത്യ - 172 , എട്ടിന് 352 & ശ്രീലങ്ക - 294 , ഏഴിന് 75 നേരത്തെ ഒന്നിന് 171 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ എട്ടിന് 352 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു . സെഞ്ച്വറി നേടിയ നായകൻ വിരാട് കോലിയുടെയും ( പുറത്താകാതെ 104 ) , അർദ്ധസെഞ്ച്വറി നേടിയ ശിഖർ ധവാൻ ( 94 ) , കെ എൽ രാഹുൽ ( 79 ) എന്നിവരുടെയും മികവാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത് . ശ്രീലങ്കയ്ക്കുവേണ്ടി സുരംഗ ലക്മൽ , ധസുൻ ശനക എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി . പരമ്പരയിലെ രണ്ടാമത്തെ മൽസരം നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നവംബർ 24 മുതൽ 28 വരെ നടക്കും
2
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ . യുവ സൂപ്പർസ്റ്റാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം . എന്തായാലും സിനിമയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നാണ് പുതിയ റിപ്പോർട്ടുകൾ . ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേൾപ്പിച്ചു . ഇന്നാണ് ലൂസിഫറിന്റെ തിരക്കഥ ലാലേട്ടനെ വായിച്ച് കേൾപ്പിച്ചത് . ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം , അതിന് മുന്നോടിയായി ഒരുപാട് ഒരുപാട് ജോലികൾ ബാക്കിയുണ്ട് - പൃഥ്വിരാജ് പറയുന്നു . ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു . സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട് . വലിയ മഹത്തായ സിനിമയൊന്നുമല്ല , സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ . എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല . എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ - മോഹൻലാൽ പറഞ്ഞു .
1
2017ൽ സ്മാർട്ട് വില കുത്തനെ വർദ്ധിക്കുമെന്ന് സൂചന . ചരക്കുസേവന പ്രാബല്യത്തിൽ വരുന്നതോടെ നികുതി ഘടനയിലുണ്ടാകുന്ന മാറ്റത്തെത്തുടർന്ന് 2017ൽ 25 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത് . ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണിയിൽ 2017ൽ 270 മില്യണിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത് . മൊത്തം മൊബൈൽ ഫോണിന്റെ വരവിൽ സ്മാർട്ട്ഫോണുകളുടെ വരവിൽ 5 മില്യൺ വളർച്ച ഉണ്ടായെന്ന് സൈബർ മീഡിയ നടത്തിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നു . ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ 2017ൽ 15 മുതൽ 25 ശതമാനം വരെ ഫോണുകളുടെ വിലയിൽ വർധനവുണ്ടാകുമെന്നാണ് സൈബർ മീഡിയ പഠനത്തിനൊടുവിൽ വ്യക്തമാക്കുന്നത് . എന്നാൽ രാജ്യത്ത് ചരക്കുസേവന നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി സ്വീകരിക്കുന്ന നിലപാടുകൾ നിർണ്ണായകമാണ് . ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളതെന്നും സൈബർമീഡിയ വ്യക്തമാക്കുന്നു . ഏപ്രിൽ ഒന്നുമുതൽ ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുത്താമെന്ന ധാരണയിലെത്തുകയായിരുന്നു . ഒന്നരക്കോടിയ്ക്ക് താഴെയുള്ളവരുടെ സേവന നികുതി പിരിയ്ക്കാനുള്ള മുഴുവൻ അധികാരവും സംസ്ഥാനങ്ങൾക്ക് തന്നെ നൽകണമെന്നാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യം . എന്നാൽ പിന്നീട് ഒന്നരക്കോടിയ്ക്ക് താഴെയുള്ളവരുടെ വിറ്റുവരവുള്ളവരുടെ നികുതി പിരിയ്ക്കുന്നതിൽ 90 ശതമാനം അധികാരം സംസ്ഥാനങ്ങൾക്കും പത്തുശതമാനം അധികാരം കേന്ദ്രസർക്കാരിനും എന്നതാണ് പുതിയ തീരുമാനം . ഇത് സംബന്ധിച്ച നിയമനിർമാണം നടത്തുന്നതിനായി ഫെബ്രുവരി 18ന് ജിഎസ്ടി കൌൺസിൽ ചേരുമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു .
0
ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ' ഡ്രാമാ ' യുടെ മൂന്നാമത്തെ ടീസർ പുറത്തെത്തി . ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ ടീസർ എത്തിയിരിക്കുന്നത് . പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസറിൽ മോഹൻലാലിനെക്കൂടാതെ ശ്യാമപ്രസാദും ബൈജുവും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് . ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം . വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും ലില്ലിപാഡ് മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . കനിഹ , കോമൾ ശർമ്മ , നിരഞ്ജ് , സിദ്ദിഖ് , ടിനി ടോം , ബൈജു , സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട് . ദിലീഷ് പോത്തൻ , ശ്യാമപ്രസാദ് , ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത് . ഛായാഗ്രഹണം അഴകപ്പൻ . എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ . കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും .
1
ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി - 20യിൽ ഇന്ത്യൻ തോൽവിക്ക് കാരണമായത് ഫീൽഡർമാരുടെ ചോരുന്ന കൈകൾ . സെഞ്ചുറിയുമായി ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കോളിൻ മൺറോയെ മൂന്നു തവണയാണ് ഇന്ത്യൻ ഫീൽഡർമാർ കൈയയച്ച് സഹായിച്ചത് . 45 റൺസെടുത്തുനിൽക്കുമ്പോഴായിരുന്നു മൺറോയുടെ ക്യാച്ച് ശ്രേയസ് അയ്യർ നിലത്തിട്ടത് . അക്ഷർ പട്ടേലിന്റെ പന്തിലായിരുന്നു ഇത് . വ്യക്തിഗത സ്കോർ 80ൽ നിൽക്കെ മൺറോ വീണ്ടും അവസരം നൽകി . ഭുവനേശ്വർകുമാറിന്റെ പന്തിൽ മൺറോയെ കൈവിട്ടത് ചാഹലായിരുന്നു . അനായാസ ക്യാച്ച് ചാഹൽ നിലത്തിട്ടു . ഇതോടെ ട്വന്റി - 20യിലെ രണ്ടാം സെഞ്ചുറിയ്ക്കൊപ്പം കീവിസീന് കൂറ്റൻ സ്കോറും മൺറോ ഉറപ്പാക്കി . രണ്ടാം മത്സരം തോറ്റതോടെ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം മത്സരം ഇരു ടീമുകൾക്കും ശരിക്കും ഫൈനലായി . ഏകദിന പരമ്പര 2 - 1ന് സ്വന്തമാക്കിയ ഇന്ത്യക്ക് ഇതേ മാർജിനിൽ ട്വന്റി - 20 പരമ്പരയും സ്വന്തമാക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് .
2
ലോകകപ്പ് യോഗ്യതാ മൽസരത്തിൽ യുറോ കപ്പ് ജേതാക്കളായ പോർച്ചുഗലിന് തോൽവി . സ്വിറ്റ്സർലൻഡാണ് പോർച്ചുഗലിനെ തോൽപ്പിച്ചത് . ഗ്രൂപ്പ് ബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്വിസ് പടയുടെ വിജയം . ബ്രീൽ എംബോളോ , അഡ്മിർ മെഹ്മെദി എന്നിവരാണ് സ്വിസ്റ്റർലൻഡിന്റെ ഗോളുകൾ നേടിയത് . ഗ്രൂപ്പ് ബിയിൽ ലാത്വിയ ഒരു ഗോളിന് അൻഡോറയെ തോൽപ്പിച്ചപ്പോൾ ഹംഗറി - ഫറോവ ഐലൻഡ് മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . അതേസമയം യൂറോകപ്പിലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസിനെ ഗ്രൂപ്പ് എയിൽ ബെലാറസ് ഗോൾരഹിത സമനിലയിൽ തളച്ചു . ഗ്രൂപ്പ് എയിൽ ബൾഗേറിയ വിജയിച്ചപ്പോൾ കരുത്തരായ സ്വീഡൻ - ഹോളണ്ട് മൽസരം 1 - 1ന് സമനിലയിൽ അവസാനിച്ചു . ഹോളണ്ടിനുവേണ്ടി വെസ്ലി സ്നൈഡറും സ്വീഡനുവേണ്ടി മാർകസ് ബെർഗും ഗോളുകൾ നേടി . മറ്റു മൽസരങ്ങളിൽ ഗ്രൂപ്പ് എച്ചിൽ ബോസ്നിയ ഹെർഗോവിന , ബെൽജിയം , ഗ്രീസ് ടീമുകൾ വിജയിച്ചു . ബെൽജിയത്തിനുവേണ്ടി സൂപ്പർ താരം റൊമേലു ലുകാവു രണ്ടു ഗോളുകൾ നേടി . ഗ്രൂപ്പ് ജിയിൽ അൽബേനിയയും വിജയിച്ചു .
2
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ തെളിവുകൾ ദുർബലമാണെന്ന വാദവുമായി സംവിധായകൻ സജീവൻ അന്തിക്കാട് . കോടതിയിൽ പ്രോസിക്യൂഷൻ നിരത്തിയ തെളിവിൽ പ്രധാനപ്പെട്ടത് കുടുംബജീവിതം തകർത്തതുകൊണ്ട് ദിലീപിന് നടിയോടുണ്ടായ വ്യക്തി വൈരാഗ്യം ആണെന്നാണ് . എന്നാൽ നടന് അത്രയ്ക്ക് വിഷമം നിലനിന്നിരുന്നുവെങ്കിൽ എത്രയും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹത്തിൽ എത്തില്ലായിരുന്നുവെന്നും സജീവൻ പറയുന്നു . ഇനി ദിലീപിനെതിരെ കേസ് നിലനിൽക്കണമെങ്കിൽ സാക്ഷാൽ ഡിങ്കൻ തന്നെ വിചാരിക്കണമെന്ന് പരിഹാസരൂപേണ സജീവൻ പറയുന്നു . ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഃ ദിലീപിനെതിരെ " ഉള്ള " തെളിവുകൾ ദുർബലപ്പെടുന്നുവോ ? ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷൻ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു . കോടതിവിധിയുടെ പാരഗ്രാഫ് 3 ലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു . മാത്രമല്ല ഇപ്പോൾ പോലീസ് കേസന്വേഷിച്ചന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ് . " വാസാംസി ജീർണ്ണാനി യഥാ വിഹായ " എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതു മാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കിൽ ടിയാന് ഭാര്യ പോകുന്നതിൽ എന്താണ് വൈരാഗ്യം .
1
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി . വിക്കുള്ളയാളാണ് ദിലീപിന്റെ നായക കഥാപാത്രം . കമ്മാരസംഭവത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാവും ഇത് . ഒരു ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത് . മംമ്ത മോഹൻദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ് . പ്രമുഖ ബോളിവുഡ് നിർമ്മാണക്കമ്പനി വയാകോം 18 മോഷൻ പിക്ചേഴ്സ് ആണ് നിർമ്മാണം . ഛായാഗ്രഹണം അഖിൽ ജോർജ് . ഗോപി സുന്ദറും രാഹുൽ രാജും ചേർന്ന് സംഗീതസംവിധാനം .
1
ജിഎസ്ടി നടപ്പിലാകുന്നതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റുകൾ . സാങ്കേതികമായി ചെക്പോസ്റ്റുകൾ ഇല്ലാതാകുമെങ്കിലും , ചരക്ക് ഡിക്ലറേഷൻ സ്വീകരണ കേന്ദ്രങ്ങളായി ചെക്പോസ്റ്റുകൾ തുടരാനാണ് നിലവിലെ തീരുമാനം . ജിഎസ്ടി പൂർണാർത്ഥത്തിൽ നടപ്പിലാകുന്നതോടെ കേരളപ്പിറവിയോളം പഴക്കമുള്ള വാളയാർ അടക്കമുള്ള വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റുകൾ ചിത്രത്തിൽ ഇല്ലാതാകും . എന്നാൽ ഇ - വേ ബിൽ ഫോമുകളിൽ രേഖപ്പെടുത്തിയ ചരക്കുകൾ , അതേ അളവിൽ തന്നെയാണോ കൊണ്ടു പോകുന്നതെന്ന് പരിശോധനക്കാൻ ആദ്യത്തെ ആറു മാസക്കാലം ചെക്പോസ്റ്റുകളെ നിലനിർത്താനാണ് തീരുമാനം . ഡിക്ലറേഷൻ ഫോമുകളുടെ പകർപ്പ് സ്വീകരിക്കൽ മാത്രമാകും ഇവിടങ്ങളിലെ നടപടി . ഇ - വേ ബില്ലുകൾ പൂർണാർത്ഥത്തിൽ നടപ്പിലാകുന്നതിനനുസരിച്ച് ചെക്പോസ്റ്റ് സംവിധാനം ഉടച്ച് വാർക്കാനാണ് സർക്കാർ നീക്കം . ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ . ജിഎസ്ടി നടപ്പിലാകുന്നതോടെ വാണിജ്യ നികുതി ചെക്പോസ്റ്റുകൾ ഇല്ലാതാകമെങ്കിലും , മോട്ടോർ വാഹന വകുപ്പ് , എക്സൈസ് , വനം , മൃഗ സംരക്ഷണവകുപ്പ് ചെക്പോസ്റ്റകൾ തുടരും . പല ചെക്പോസ്റ്റുകളിലെയും ഗതാഗത കുരുക്കും , അഴിമതിയും കുറക്കാൻ ജിഎസ്ടി നടപ്പിലാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ .
0
തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രത്തിൻറെ മകൾ അക്ഷിത വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനായ രംഗനാഥൻറെ മകൻ മനു രഞ്ജിത്തുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് . തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകൻ , നടനും ഗായകനുമായ എംകെ മുത്തുവിൻറെ മകൾ തേൻമൊഴിയുടെ മകനാണ് മനു രഞ്ജിത്ത് . എഴുപതുകളിൽ പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങളിൽ മുത്തു നായകനായി അഭിനയിച്ചിട്ടുണ്ട് . അടുത്ത മാസം പത്താം തീയതിയാണ് അക്ഷിതയുടേയും മനുവിൻറെയും വിവാഹനിശ്ചയം . ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു . ചെന്നൈയിലെ ഹോട്ടലിൽ വെച്ചായിരിക്കും വിവാഹനിശ്ചയം . വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ . അടുത്ത വർഷമായിരിക്കും വിവാഹം .
1
സംസ്ഥാന സർക്കാർ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു . വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവെയ്ക്കേണ്ടി വരുന്നതും പെൻഷൻ കുടിശ്ശിക നൽകാൻ 79 കോടി രൂപയും ക്ഷേമ പെൻഷനുകൾക്കായി 1500 കോടി രൂപയും ആവശ്യമായി വരുന്നതോടെ അടുത്തമാസം സാമ്പത്തിക ഞെരുക്കം കൂടുമെന്നാണ് വിലയിരുത്തൽ അടുത്ത മാസത്തെ ശമ്പളം , പെൻഷൻ വിതരണവും അനിശ്ചിതത്വത്തിലാകും . സ്ഥിതി രൂക്ഷമാകുന്നതോടെ ട്രഷറികളിൽ ബില്ലുകൾ പാസാക്കി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ . പരമാവധി 20400 കോടി രൂപയാണ് ഈ വർഷം കടമെടുക്കാൻ സംസ്ഥാന സർക്കാറിന് അനുമതിയുള്ളത് . ഇതിൽ ഈ വർഷം 14,000 കോടി ഇതുവരെ കടമെടുത്തുകഴിഞ്ഞു . കഴിഞ്ഞ വർഷം 6000 കോടി രൂപ അധിക വായ്പയെടുത്തിരുന്നു . ഈ തുക കൂടി ഇത്തവണത്തെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം സംസ്ഥാന സർക്കാരിനു കടമെടുക്കാനാവുന്ന പരമാവധി തുക 400 കോടി മാത്രമാണ് . പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു . കഴിഞ്ഞ വർഷം അധികമായി കടമെടുത്ത 6000 കോടി ഇത്തവണത്തെ കണക്കിൽ ഉൾപ്പെടുത്തരുതെന്നു കാണിച്ചു കേന്ദ്രത്തിനു കത്തയയ്ക്കാനാണ് യോഗത്തിൽ തീരുമാനിച്ചത് . നിലവിൽ 10 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രം പാസാക്കി നൽകിയാൽ മതിയെന്നാണു ട്രഷറികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് . 25 ലക്ഷത്തിനു മുകളിലുള്ള എല്ലാ ബില്ലുകളും പ്രത്യേക അനുമതിയോടെ പാസാക്കിയാൽ മതിയെന്നും നിർദേശമുണ്ട് .
0
ദേശീയ ഗെയിംസിന് പിന്നാലെ എത്തിയ സാഫ് ഫുട്ബോളിനും ആതിഥേയമരുളിയ ഗ്രീൻ ഫീൽഡിൽ ഇനി ക്രിക്കറ്റ് ആവേശവും . രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി തിരുവന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സറ്റേഡിയം ഒരുങ്ങുകയാണ് . രണ്ട് മാസത്തിനുള്ളിൽ പിച്ച് നിർമ്മാണം പൂർത്തിയാക്കി സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറാന് കഴിയുമെന്ന് സ്റ്റേഡിയം ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . കെ . സി . എയും ധാരണയായതോടെ ഇനി ബാക്കിയുള്ളത് പിച്ച് നിർമ്മാണം മാത്രമാണ് . ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ സംഘടിപ്പിക്കാനാകുന്ന വിധത്തിൽ സ്റ്റേഡിയും ഒരുക്കാനും ആലോചനയുണ്ട് . ഐപിഎല്ലും ഐഎസ്എല്ലും അടക്കമുള്ള മത്സരങ്ങൾക്ക് വേണ്ട അന്താരാഷ്ട്ര സൌകര്യങ്ങളെല്ലാം ഗ്രീൻഫീൽഡിലുണ്ട് . കായികതാരങ്ങള്ക്ക് താമസിക്കാൻ ഫൈവ് സ്റ്റാർ സൌകര്യത്തോടെ ക്ലബ് ഹൌസും ജിംനേഷ്യവും മുതൽ ടെന്നിസ് , ബാഡ്മിന്റൻ , ടേബിൾ ടെന്നിസ് , ബാസ്കറ്റ്ബോൾ , സ്ക്വാഷ് എന്നിവയ്ക്കുള്ള കോർട്ടുകൾ വരെ പണിപ്പുരയിലാണ് . മത്സരങ്ങള്ക്ക് പുറമേ സ്റ്റേഡിയത്തിന്റെ വരുമാനം കൂട്ടാനും ഷോപ്പിംഗ് മോളും , മൾട്ടിപ്ലെക്സും അടക്കം മിനി സിറ്റി തന്നെ ഭാവിൽ കാര്യവട്ടത്ത് എത്തിക്കാൻ ആലോചിക്കുന്നുണ്ട് .
2
സിനിമാതിരക്കുകൾക്കിടയിലും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് അമല പോൾ . ലുങ്കി ഉടുത്ത് സ്റ്റൈലായി നിൽക്കുന്ന അമലാ പോളിന്റെ ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത് . ഇൻസ്റ്റാഗ്രാമിൽ അമല പോൾ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലാകുന്നത് . ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതാണ് ഫോട്ടോ . ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം . ഇവിടെ കള്ളും അപ്പവും മീൻ കറിയുമാണ് എല്ലാവരും കഴിക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് അമല പോൾ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത് . അതോ അന്ത പറവൈ പോൽ എന്ന ചിത്രത്തിലാണ് അമല പോൾ ഇപ്പോൾ അഭിനയിക്കുന്ന് . വിനോദ് കെ ആർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .
1
ഐ . ആർ . സി . ടി . സി വെബ്സൈറ്റ് വഴി റെയിൽവെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളെ വിലക്കിയെന്ന വാർത്ത റെയിൽവെ മന്ത്രാലയം നിഷേധിച്ചു . എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഐ . ആർ . സി . ടി . സി ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെയാണ് വിശദീകരിച്ചത് . ചില ബാങ്കുകളുടെ കാർഡുകൾ വിലക്കിയെന്ന വാർത്തകളിൽ ഒരു സത്യവുമില്ല . ടിക്കറ്റ് എടുക്കുമ്പോൾ പേയ്മെന്റ് പേജിൽ Payment Gateway / Credit / Debit Cards എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാവും . ഏഴ് പേയ്മെന്റ് ഗേറ്റ് വേകൾ പണമിടപാടുകൾക്കായി ഐ . ആർ . സി . ടി . സി സജ്ജമാക്കിയിട്ടുണ്ട് . ചില ബാങ്കുകളുമായി നേരിട്ടുള്ള ഇടപാടുകളും സാധ്യമാണ് . ലിസ്റ്റിൽ നിങ്ങളുടെ ബാങ്കിന്റെ പേരില്ലെങ്കിൽ പേയ്മെന്റ് ഗേറ്റ് വേ തെരഞ്ഞെടുക്കാവുന്നതാണ് . ഐ . സി . ഐ . സി . ഐ , എച്ച് . ഡി . എഫ് . സി , സിറ്റി ബാങ്ക് , ആക്സിസ് ബാങ്ക് , പേടിഎം , പേയു , ഇറ്റ്സ് കാഷ് എന്നിവയിൽ ഏതും തെരഞ്ഞെടുക്കാം . അമെക്സ് കാർഡുകൾക്കായി അമേരിക്കൻ എക്സ്പ്രസ് ബാങ്കിന്റെയും റുപേ കാർഡുകൾക്കായി കോട്ടക് മഹീന്ദ്ര ബാങ്കിന്റെയും പേയ്മെന്റ് ഗേറ്റ്വേകൾ ഉണ്ടാകും . ഇന്റർനാഷനൽ കാർഡുകളും സ്വീകരിക്കുന്നത് തുടരും .
0
ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ശക്തമായ സാന്നിധ്യമാണ് മമത ബാനർജി . മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ച് പശ്ചിമ ബംഗാളിൻറെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറിയ മമത ജൈത്രയാത്ര തുടരുകയാണ് . രാഷ്ട്രീയ രംഗത്ത് മാത്രമല്ല കായിക മേഖലയിലും ശ്രദ്ധേയമായ ഇടപെടൽ അവർ നടത്താറുണ്ട് . പശ്ചിമ ബംഗാളിലെ കായിക വികസനത്തിന് ഊന്നൽ നൽകാറുള്ള മമത കഴിയും വിധം കളിക്കളങ്ങളിലും നിറയാറുണ്ട് . ഇപ്പോഴിതാ ബാഡ്മിൻറൺ കോർട്ടിലെ പ്രകടനം കൊണ്ടും അവർ ശ്രദ്ധ നേടുകയാണ് . സ്പോർട്സിനെ പ്രണയിക്കുന്നു എന്ന കുറിപ്പോടെ മമത തന്നെയാണ് വീഡിയോ പങ്കുവച്ചത് . വില്ലേജുകളിൽ ബാഡ്മിൻറൺ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് മമത റാക്കറ്റ് എന്തിയത് . നേരത്തെയും ബാഡ്മിൻറൺ കോർട്ടിൽ റാക്കറ്റ് വീശി ബംഗാൾ മുഖ്യമന്ത്രി കൈയ്യടി നേടിയിട്ടുണ്ട് .
2
2014 ഇന്ത്യയ്ക്ക് മോശമല്ലെന്ന് തോന്നുന്നു . മംഗൾയാൻ ചൊവ്വയിലെത്തിയത് 2014 ന്റെ നേട്ടങ്ങളിലൊന്നായി എടുത്ത് കാട്ടാം . ഒരിയ്ക്കലും ഇന്ത്യയെപ്പോലൊരു രാജ്യം ഇത്തരം നേട്ടം കൈവരിയ്ക്കില്ലെന്ന് പരിഹസിച്ചവർക്ക് മുന്നിൽ ഇന്ത്യ വിജയിച്ചു . ഒരു പക്ഷേ ദേശസ്നേഹം പ്രകടിപ്പിയ്ക്കുന്നതിനുള്ള അവസരമായിട്ടാണ് പലരും ഇതിനെ ഉപയോഗിച്ചത് . അത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത കൂടി . നൂറ്റാണ്ടുകളോളം ഇന്ത്യക്കാരെ അടിമകലെപ്പോലെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇനി മലയാളിയുടേത് കൂടിയാകുന്നു . മലയാളി വ്യവസായി യൂസഫലിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികൾ വാങ്ങിയത് . കമ്പനിയുടെ പത്ത് മുതൽ 15 ശതമാനം ഓഹരികളാണ് യൂസഫലി വാങ്ങുന്നത് . ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫൈൻ ഫുഡ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികൾ യൂസഫലി സ്വന്തമാക്കി . ഒക്ടോബർ എട്ടിനോ ഒൻപതിനോ യൂസഫലിയുടെ എംകെ ഗ്രൂപ്പും ഈസ്റ്റ് ഇന്ത്യ കമ്പനിയും കരാർ ഒപ്പിടും . മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും എംകെ ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റുകൾ വഴി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉത്പ്പന്നങ്ങൾ വിറ്റഴിയ്ക്കും . ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികളാണ് മലയാളി വാങ്ങുന്നത് . 1600 മുതലാണ് വ്യാപാര സ്ഥാപനത്തിൽ നിന്നും സൈനിക ശക്തി ഉപയോഗിച്ച് കോളനിവത്ക്കരണത്തിലേയ്ക്ക് കമ്പനി തിരിയുന്നത് . 2010 ൽ കമ്പനിയെ ഇന്ത്യക്കാരനായ സഞ്ജീവ് മേത്ത ഏറ്റെടുത്തു . 32 രാജ്യങ്ങളിലായിട്ടാണ് എംകെ ഗ്രൂപ്പ് വ്യവസായം നടത്തുന്നത് . 31000 ജീവനക്കാരുണ്ട് എംകെ ഗ്രൂപ്പിൽ .
0
അക്കൌണ്ടുകളിലെ മിനിമം ബാലൻസിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നത് കാര്യങ്ങൾ മനസിലാക്കാതെയാണെന്ന് എസ് . ബി . ഐ ചെയർമാൻ രജനീഷ് കുമാർ . ഗ്ലോബൽ എൻ . ആർ . ഐ സെന്റ്റിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചത് . സേവിങ്സ് ബാങ്ക് അക്കൌണ്ട് വിപണിയിലെ മറ്റ് ഏതൊരു ഉൽപ്പന്നവും പോലെയാണ് . പല തരത്തിലുള്ള ചിലവുകൾ അത് വഴി ബാങ്കിന് ഉണ്ടാകുന്നുണ്ട് . അക്കൌണ്ടിനൊപ്പം നൽകുന്ന ഡെബിറ്റ് കാർഡിനും മറ്റ് ഇടപാടുകൾക്കുമൊക്കെ വരുന്ന ചിലവ് കണക്കാക്കിയാണ് മിനിമം ബാലൻസ് നിർബന്ധമാക്കുന്നത് . ഇത് പാലിക്കാത്തവരിൽ നിന്ന് ഫീസ് ഈടാക്കും . ഇത് തന്നെ പലപ്പോഴും വിലയിരുത്താറും മാറ്റം വരുത്താറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു . കോർപറേറ്റുകളോടാണ് എസ് . ബി . ഐക്ക് കൂടുതൽ താൽപര്യമെന്ന ആരോപണവും ചെയർമാൻ നിഷേധിച്ചു . എസ് . ബി . ഐ നൽകിയ വായ്പകളിൽ 60 ശതമാനവും ചില്ലറ വിഭാഗത്തിൽപ്പെട്ടവയാണെന്നും 30 ലക്ഷം അക്കൌണ്ടുകളാണ് ഭവന വായ്പകളിൽ മാത്രമുള്ളതെന്നും അദ്ദേഹം പറഞ്ഞു .
0
സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാർത്തികേയന്റെ വിവാഹം നടക്കുകയാണ് . പ്രഭാസ് , അനുഷ്ക ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് നേരത്തെ തന്നെ കാർത്തികേയയുടെ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത് . ജയ്പൂരിലെ ഒരു ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുന്നത് . 30നാണ് വിവാഹം . കർണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു . ചടങ്ങിനെത്തിയ താരങ്ങളെല്ലാം ആഘോഷത്തിമിർപ്പിലാണ് . രാജമൌലിയൊത്ത് പ്രങാസും അനുഷ്ക ഷെട്ടിയും ഉൾപ്പെടെയുള്ളവർ നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുകയാണ് . ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാർത്തികേയൻ വിവാഹിതനാകാൻ ഒരുങ്ങുന്നത് . ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാർത്തികേയ .
1
ക്രൈസ്റ്റ്ചേർച്ച്ഃ അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലയിൽ . ആദ്യം സ്ഥിതപ്രജ്ഞത കാട്ടിയ ഇന്ത്യൻ കുട്ടികൾ ഇടയ്ക്ക് കളി കൈവിട്ടെങ്കിലും പിന്നീട് ബാറ്റിംഗ് ഓഡറിലേക്ക് തിരിച്ചെത്തുകയായിരുന്നു . ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 46 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് ഇന്ത്യൻ കുട്ടികളുടെ സംമ്പാദ്യം . പാരമ്പര്യ വൈരികൾ തമ്മിലുള്ള മത്സരമായതുകൊണ്ടുതന്നെ ഏറെ പ്രധാന്യം കൽപ്പിക്കപ്പെട്ടിരുന്ന മത്സരമാണ് ഇന്ത്യാ - പാക്കിസ്ഥാൻ മത്സരം . ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു . 42 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും ഉയർത്തി 41 റൺസെടുത്ത നായകൻകൂടിയായ ഓപ്പണർ ബാറ്റ്സ്മാൻ പ്രത്വി ഷാ മുഹമ്മദ് മൂസയുടെ ത്രോയിൽ റണ്ണൌട്ടാകുകയായിരുന്നു . 59 പന്തിൽ നിന്ന് 7 ഫോറിന്റെ പിൻബലത്തിൽ 47 റൺസെടുത്ത മൻജോദ് കൽറയെയും പുറത്താക്കിയത് മുഹമ്മദ് മൂസയായിരുന്നു . മുഹമ്മദ് മൂസയുടെ പന്ത് ഉയർത്തിയടിച്ച മൻജോദിന് പിഴച്ചു . പന്ത് റോഹൈയിൽ നസിറിന്റെ കൈകളിൽ അവസാനിച്ചു . എന്നാൽ ഓപ്പണിങ്ങ് ബാറ്റ്സ്മാൻമാർ പുറത്തായെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്താണ് പഞ്ചാബിന്റെ ഓപ്പണർ ബാറ്റ്സ്മാൻ സുബ്മാൻ ഗിൽ ബാറ്റ് വീശുന്നത് . 82 പന്തിൽ നിന്ന് 7 ഫോറിന്റെ അകമ്പടിയോടെ 83 റൺസാണ് സുബ്മാൻ ഗില്ലിന്റെ സമ്പാദ്യം . 34 പന്തിൽ നിന്ന് 20 റൺസെടുത്ത ഹർവിക്ക് ദേസായിയെ അർഷാദ് ഇഖ്ബാലിന്റെ പന്തിൽ സാദ്ഖാൻ പിടിച്ച് പുറത്താക്കുകയായിരുന്നു .
2
" പദ്മാവത് ' സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കവെ തിയറ്ററിൽ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു . ഹൈദരാബാദിലെ പ്രശാന്ത് തിയറ്ററിലാണ് സംഭവം . രണ്ട് മാസം മുമ്പാണ് 23കാരനായ യുവാവുമായി പെൺകുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത് . ഇരുവരുമൊന്നിച്ച് തിയറ്ററിൽ എത്തുകയും സിനിമയ്ക്ക് കയറുകയും ചെയ്തു . തിയറ്ററിൽ ആളുകൾ കുറവായിരുന്നെന്നും ചിത്രം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം . പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു .
1
സച്ചിനും കൊഹ്ലിയും തമ്മിലുളള താരതമ്യങ്ങൾ ആരാധകർക്കിടയിൽ ഇപ്പോഴും ചൂടേറിയ ചർച്ചയാണ് . ആരാണ് കേമനെന്ന ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും സച്ചിനോടുള്ള താരതമ്യത്തെ സാധൂകരിക്കുന്ന പ്രകടനമായിരുന്നു കൊഹ്ലി കഴിഞ്ഞദിവസം നടത്തിയത് . സച്ചിന്റെ 43 - ാം ജൻമദിനം അങ്ങനെ കൊഹ്ലി ആരാധകർക്കും ആഘോഷിക്കാനുള്ള വകയായി . ഐപിഎല്ലിലെ ആദ്യ സെഞ്ചുറി ടീമിനെ വിജയത്തിലേക്ക് നയിച്ചില്ലെങ്കിലും കുട്ടിക്രിക്കറ്റിലെ ഒരുപാട് റെക്കോർഡുകൾ സ്വന്തം പേരിലെഴുതാൻ കൊഹ്ലിക്കായി . ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന നാലാമത്തെ നായകനാണ് കൊഹ്ലി . സച്ചിൻ തന്നെയാണ് ആദ്യ നായകൻ . കൊച്ചി ടസ്കേഴ്സിനെതിരെയായിരുന്നു സച്ചിന്റ സെഞ്ചുറി . ഡെക്കാൻ ചാർജേഴ്സിനെതിരെ സെഞ്ചുറി നേടിയ വീരേന്ദർ സെവാഗാണ് രണ്ടാമൻ . കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സെഞ്ചുറി നേടിയിട്ടുള്ള ആദം ഗിൽക്രിസ്റ്റാണ് സെഞ്ചുറി നേടിയിട്ടുള്ള മൂന്നാമത്തെ നായകൻ . 43 അർധസെഞ്ചുറികൾക്കുശേഷമാണ് കൊഹ്ലിക്ക് കുട്ടിക്രിക്കറ്റിൽ മൂന്നക്കം കടക്കാനായത് . സച്ചിന്റെ 43 - ാം പിറന്നാൾ ദിനത്തിലാണ് കൊഹ്ലിയുടെ നേട്ടമെന്നത് മറ്റൊരു അപൂർവതയായി . ഈ സീസണിലെ അഞ്ച് കളികളിൽ 91.25 ആണ് കൊഹ്ലിയുടെ ബാറ്റിംഗ് ശരാശരി . ട്വന്റി - 20യിൽ 2016ൽ കൊഹ്ലിയുടെ ബാറ്റിംഗ് ശരാശരിയാകട്ടെ 125 ആണ് . ഐപിഎല്ലിൽ 37 - ാം തവണയാണ് ഒരു ബാറ്റ്സ്മാൻ മൂന്നക്കം കടക്കുന്നത് . റോയൽ ചലഞ്ചേഴ്സിനായി ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് കൊഹ്ലി . മനീഷ് പാണ്ഡെ , എ . ബി . ഡിവില്ലിയേഴ്സ് , ക്രിസ് ഗെയിൽ എന്നിവരാണ് സെഞ്ചുറികളിൽ ടീമിലെ കൊഹ്ലിയുടെ മുൻഗാമികൾ .
2
രാജ്യത്തെ ഏറ്റവും വലിയ ടെലികോംല ഓപ്പറേറ്ററായ എയർടെൽ പുതിയ ഓഫറുമായി രംഗത്ത് . റിലയൻസ് ജിയോയുടെ പ്രൈം പ്ലാനുകളോട് കിടപിടിക്കുന്ന ഓഫറാണ് എയർടെൽ പുറത്തിറക്കിയ 345 രൂപയുടെ ഓഫർ . 28 ദിവസത്തെ കാലാവധിയുള്ള ഓഫറിൽ പ്രതിദിനം ജിബി ഡാറ്റയും സൌജന്യ എസ്ടിഡി , ലോക്കൽ വോയ്സ് കോളുകളുമാണ് ലഭിയ്ക്കുക . ഡാറ്റാ പാക്കിൽ 500 എംബി പകലും ശേഷിക്കുന്ന 500 എംബി രാത്രിയുമാണ് ലഭിക്കുക . എയർടെൽ നൽകിവരുന്ന 145 രൂപയുടെ ഓഫറിൽ മാറ്റം വരുത്തി അൺലമിറ്റഡ് എയർ ടു എയർടെൽ ലോക്കൽ , നാഷണൽ കോളുകളും 2ജിബി ഡാറ്റയും 28 ദിവസത്തേയ്ക്ക് ലഭിച്ചു . വോഡഫോണിനും എയർടെല്ലിനും പിറകെ ഐഡിയയും പുതിയ ഓഫർ പുറത്തിറക്കിയിട്ടുണ്ട് . 28 ദിവസത്തേയ്ക്ക് 14 ജിബി ഡാറ്റയും എല്ലാ നെറ്റ് വർക്കിലേയ്ക്കും അൺലിമിറ്റഡ് വോയ്സ് കോളുമാണ് ഐഡിയ പുറത്തിറക്കിയ ഓഫറിലുള്ളത് . 348 രൂപയാണ് ഓഫർ പാക്കിന്റെ വില . കഴിഞ്ഞ ദിവസം വോഡഫോണും ജിയോയ്ക്ക് വെല്ലുവിളിയുർത്തിക്കൊണ്ട് പുറത്തിറക്കിയിരുന്നു . 56 ദിവസത്തേയ്ക്ക് 56ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുമാണ് വോഡഫോൺ അവതരിപ്പിച്ച 346 രൂപയുടെ ഓഫറിലുള്ളത് . എന്നാൽ ഓഫർ സംബന്ധിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല .
0
പ്രൈം മെമ്പർഷിപ്പ് സേവനങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടി റിലയൻസ് ജിയോ . നിലവിൽ ജിയോ പ്രൈം അംഗത്വമുള്ളവർക്കാണ് പുതിയ സേവനം ലഭിക്കുക . ഇതു പ്രകാരം പുതിയ സേവനങ്ങൾക്ക് അധിക പണം നൽകേണ്ടതില്ല . അതേസമയം , ജിയോ പ്രൈം സേവനങ്ങൾ ആവശ്യമുള്ളവർക്ക് 99 രൂപ നൽകി അംഗത്വം എടുക്കാം . ഏപ്രിൽ ഒന്ന് മുതലാണ് പുതിയ അംഗത്വം എടുക്കാൻ സാധിക്കുക . പുതിയ ഓഫറുകൾ നൽകാൻ ജിയോ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട് . അടുത്ത പന്ത്രണ്ട് മാസത്തേക്കും ജിയോ പ്രൈം അംഗത്വം ലഭിക്കാൻ നിലവിൽ അംഗങ്ങളായിട്ടുള്ളവർ മൈ ജിയോ ആപ്പിൽ തങ്ങളുടെ താൽപര്യം അറിയിക്കണം . അതേസമയം ഇത് ലിമിറ്റഡ് ടൈം ഓഫർ ആണ് . എന്നാൽ കാലാവധി എന്ന് അവസാനിക്കുമെന്നതിനെ കുറച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല . ഡാറ്റയിലടക്കം പ്രൈം അംഗത്വമുള്ളവരേക്കാൾ കൂടുതൽ ഓഫറുകൾ പ്രൈം അംഗത്വമുള്ളവർക്ക് ലഭിക്കും . അതേസമയം , എല്ലാ ജിയോ ഉപഭോക്താക്കൾക്കും സൌജന്യ കോളും എസ്എംഎസുമടക്കമുള്ള എല്ലാ ജിയോ സേവനങ്ങളും ലഭിക്കും . കഴിഞ്ഞ വർഷമാണ് ജിയോ പ്രൈം മെമ്പർഷിപ്പ് റിലയൻസ് അവതരിപ്പിക്കുന്നത് . അംഗത്വമെടുക്കുന്നവർക്ക് ജിയോ ലൈവ് ടിവി , ജിയോ സിനിമ , ജിയോ മ്യൂസിക് , തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക . എങ്ങനെയാണ് അടുത്ത ഒരു കെല്ലത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നേടുക ? സ്മാർട്ട് ഫോണിൽ മൈ ജിയോ ആപ്പ് ഡൌൺലോഡ് ചെയ്യുകയാണ് ആദ്യ പടി . ശേഷം ആപ്പിൽ കയറി നിങ്ങളുടെ താൽപര്യം അറിയിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ആപ്പ് ഗൌൺലോഡ് ചെയ്തിട്ടുള്ളവർക്ക് ഇതിന്റെ ആവശ്യം വരില്ല . മാർച്ച് 31 ന് ശേഷം പുതിയ ഓഫർ അവരുടെ അക്കൌണ്ടിലേക്ക് സ്വാഭാവികമായി തന്നെ ആഡ് ചെയ്യപ്പെടും .
3
എപ്പോൾ മുതലാണ് പാമ്പുകൾക്ക് കാലുകൾ നഷ്ടമായി തുടങ്ങിയത് ? ശാസ്ത്രലോകത്തെ ഏറെ കുഴക്കിയ ചോദ്യമായിരുന്നു ഇത് . കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയെങ്കിലും അത് എങ്ങനെ നഷ്ടമായി എന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു . ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു . ഒമ്പതു കോടി വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തിയതിൽനിന്നാണ് പാമ്പുകൾക്ക് കാലുകൾ നഷ്ടമായത് എങ്ങനെയെന്ന് അറിയാനായത് . ഈ ഫോസിൽ , സി ടി സ്കാനിനും മറ്റു ചില പഠനങ്ങൾക്കും വിധേയമാക്കിയതിൽനിന്നാണ് ഇതിനുള്ള ഉത്തരം ലഭിച്ചത് . പാമ്പുകൾ മാളത്തിൽ ഒളിച്ചിരുന്ന് ഇര പിടിക്കാൻ തുടങ്ങിയതോടെ , അവരുടെ കാലുകൾ ഉപയോഗിക്കാതെയായി . അങ്ങനെ വർഷങ്ങൾ കടന്നുപോകുന്നതിനിടെ പാമ്പുകളുടെ കാലുകൾ അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . എഡിൻബറോ സർവ്വകലാശാലയിൽ പ്രൊഫസർ ഹോങ്യു യീയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത് . പാമ്പുകൾ കടലിൽ ജീവിക്കാൻ തുടങ്ങിയതോടെയാണ് കാലുകൾ നഷ്ടമായതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിഗമനം . പുതിയ കണ്ടെത്തലോടെ അത് അപ്രസക്തമായിരിക്കുകയാണ് . കാലുകൾ അപ്രത്യക്ഷമായതോടെയാണ് പാമ്പുകൾക്ക് അക ചെവി രൂപപ്പെടുന്നത് . പാമ്പുകളുടെ സഞ്ചാരനിയന്ത്രണവും കേൾവിയുമൊക്കെ ഈ അക ചെവിയുടെ സഹായത്തോടെയാണ് നടക്കുന്നത് . ചെവിയിലെ ബോണി കനാൽസിൻറെയും കാവിറ്റിയുടെയും പ്രവർത്തനമാണ് ഇതു സാധ്യമാക്കുന്നതെന്ന് സിടി സ്കാനിൽനിന്ന് ഗവേഷകർക്ക് മനസിലായി . പഠന റിപ്പോർട്ട് ജേർണൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
3
ഡിജിറ്റൽ ലോകത്തുനിന്നു വരുമാനം കണ്ടെത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കിയ ഗൂഗിൾ ടാക്സ് ഇന്നലെ മുതൽ ഈടാക്കിത്തുടങ്ങി . ഗൂഗിൾ , ഫേസ്ബുക്ക് തുടങ്ങിയവ വഴിയുള്ള പരസ്യങ്ങൾക്ക് ഇനി മുതൽ നികുതി നൽകേണ്ടിവരും . ഗൂഗിളും ഫേസ്ബുക്കും ഇന്ത്യയിൽ വിരിച്ചിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിൽനിന്നു പണം കണ്ടെത്തുന്നതിനാണു കേന്ദ്ര സർക്കാർ പുതിയ നികുതി ഏർപ്പെടുത്തിയത് . ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം രൂപയോ അതിനു മേലോ ഉള്ള തുക പരസ്യത്തിനു ചെലവാക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി മുതൽ ആറു ശതമാനം നികുതി നൽകണം . 2016ലെ ഫിനാൻസ് ബില്ലിൽ ഇക്കാര്യം വ്യവസ്ഥചെയ്യുന്നുണ്ട് . ഡിജിറ്റൽ കണ്ടന്റുകൾ , സിനിമ , സോഫ്റ്റ്വെയർ എന്നിവയുടെ ഡൌൺലോഡിങ്ങിനും ഈ നികുതി ബാധകമാണ് . ഗൂഗിൾ , ഫേസ്ബുക്ക് തുടങ്ങിയവ വഴി പരസ്യം നൽകുന്ന ഇടപാടുകാർക്കാകും പുതിയ നികുതി ബാധ്യതവരുത്തിവയ്ക്കുക . പുതിയ നികുതി ഫലത്തിൽ രാജ്യത്തെ ചെറുകിട ബിസിനസുകാരെയാകും ബാധിക്കുകയെന്നാണു വിലയിരുത്തൽ . നികുതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗൂഗിളും ഫേസ്ബുക്കും അവരുടെ പരസ്യ താരിഫ് വർധിപ്പിക്കും .
0
മികച്ച ടെക്നോളജി തേടി ഇറങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കി നികായ് തങ്ങളുടെ ടിവി ശ്രേണിയിൽ പുതിയ സ്മാർട് കർവ്ഡ് ടിവി വിപണിയിലിറക്കി . മികവും തികവുമുള്ള കാഴ്ചാനുഭവമാണ് നിക്കായിയുടെ പുതിയ സ്മാർട്ട് കർവ്ഡ് ടിവി സമ്മാനിക്കുന്നത് . വ്യൂ ദ ഡിഫറൻസ് എന്ന ക്യാച്ച് വേർഡ് അക്ഷരാർഥത്തിൽ തന്നെ പ്രേക്ഷകനു അനുഭവഭേദ്യമാകും . മോണിറ്ററിന്റെ വശങ്ങളോട് ചേർന്ന് നിന്നാൽ പോലും മികവ് നഷ്ടപ്പെടാത്ത കാഴ്ചാനുഭവം ഇത് നൽകുമെന്ന് നികായ് അവകാശപ്പെടുന്നു . അതിമനോഹരമായ പാനൽ ഡിസൈനാണ് നിക്കായ് ഇതിനു നൽകിയിരിക്കുന്നത് . 1920 ത 1080 റെസല്യൂഷനുള്ള പാനലാണ് ഈ എച്ച് . ഡി . റെഡി ടിവിയുടെ ദൃശ്യാനുഭവത്തിന് കരുത്ത് പകരുന്നത് . 12 വാട്സിന്റെ ഓഡിയോ ഔട്ട് പുട്ട് മികച്ച ശബ്ദസുഖം നൽകുന്നു . ദൃശ്യങ്ങൾ പോലെ തന്നെ തെളിച്ചവും വ്യക്തതയുമുള്ള ശബ്ദം . ആൻഡ്രോയിഡിന്റെ ഐസ്ക്രീം സാൻഡ് വിച്ച് പ്ലാറ്റ് ഫോമിലാണ് ഈ ടിവിയുടെ പ്രവർത്തനം . യൂസർ ഫ്രണ്ട്ലി ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം . 2011നു ശേഷം ആൻഡ്രോയ്ഡ് ഒരുപിടി അപ്ഡേഷനുകൾ രംഗത്തിറക്കിയെങ്കിലും ഐസ്ക്രീം സാൻഡ്വിച്ചിൽ തുടരാൻ നിക്കായിയെ പ്രേരിപ്പിച്ചത് യൂസർ ഫ്രണ്ട്ലി പ്ലാറ്റ്ഫോം എന്ന നല്ലപേര് തന്നെയാകണം . ഇംഗ്ലീഷിനു പുറമേ അറബിക് , പേർഷ്യൻ , റഷ്യൻ ഭാഷകളും ഈ ടിവി സപ്പോർട്ട് ചെയ്യും . രണ്ട് യുഎസ്ബി പോർട്ടുകളും മൂന്നു എച്ച്ഡിഎംഐ പോർട്ടുകളുമാണ് ഈ ടിവിക്കുള്ളത് . യുഎസ്ബി വഴി 30 ഫോർമാറ്റുകളിലുള്ള വീഡിയോകൾ പ്ലേ ചെയ്യാൻ കഴിയുമെന്നതാണ് നികായ് സ്മാർട്ട് കർവ്ഡ് ടിവിയുടെ ഹൈലൈറ്റ് . മൂന്നു എച്ച്ഡിഎംഐ പോർട്ടുകൾ ഉപയോഗിച്ച് ഒരു സമയം ലാപ്ടോപ്പും പ്രൊജക്ടറും കണക്ട് ചെയ്യാം . ഫോട്ടോസ് , വീഡിയോ , മ്യൂസിക് എന്നിവ ഗുണമേൻമ നഷ്ടപ്പെടാനാകാതെ ആസ്വദിക്കാനാകും . ട്വിറ്ററും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ സപ്പോർട്ട് ചെയ്യും . യു ട്യൂബിൽ നിന്ന് വീഡിയോകൾ കാര്യമായ സമയനഷ്ടമില്ലാതെ തന്നെ ആസ്വദിക്കാം . അതും മികച്ച ദൃശ്യ , ശ്രാവ്യ സൌകര്യങ്ങളോടെ . വെബ് ബ്രൌസർ സൌകര്യമുള്ളതിനാൽ ഇന്റർനെറ്റിൽ നിന്ന് ഓൺലൈൻ വീഡിയോകൾ കാണാനും സൌകര്യമുണ്ട് . ഇൻബിൽട്ട് വൈഫൈ സംവിധാനമുള്ളതിനാൽ സ്ട്രീമിങ്ങും ബ്രൌസിങ്ങും വളരെ എളുപ്പവുമാണ് . ഒരു വലിയ കംപ്യൂട്ടർ മോണിട്ടർ എന്ന രീതിയിലും നമുക്ക് ഈ ടിവിയെ ഉപയോഗപ്പെടുത്താം . എക്സ്ബോക്സ് , പിഎസ്പിഓ തുടങ്ങിയ വീഡിയോ ഗെയിം പ്ലാറ്റ് ഫോമുകളും സപ്പോർട്ട് ചെയ്യുന്നതിനാൽ കുട്ടികൾക്കും ഏറെ പ്രിയങ്കരമാകും കർവ്ഡ് സ്മാർട്ട് ടി . വിയെന്ന് നികായ് അഭിപ്രായപ്പെടുന്നു
0
ഒരു ഓവറിൽ ആറ് സിക്സ് ആടിച്ച് ഇന്ത്യൻ താരം യുവരാജ് സിംഗ് റെക്കോർഡിട്ടിട്ടുണ്ട് . എന്നാൽ ട്വൻറി20യിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡ് നേട്ടം മറ്റൊരു താരത്തിനാണ് . മറ്റാർക്കുമല്ല , വിന്റീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിന് . 800 സിക്സടിക്കുന്ന ആദ്യതാരമെന്ന റെക്കോർഡാണ് ധാക്കയിൽ നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഗെയിൽ സ്വന്തം പേരിൽ കുറിച്ചത് . 51 പന്തിൽനിന്ന് പുറത്താകാതെ 121 റൺസടിക്കുന്നതിനിടയിൽ ഗെയിൽ അടിച്ചുകൂട്ടിയത് 14 സിക്സുകൾ . ഈ റെക്കോർഡ് തകർക്കുക അത്ര എളുപ്പമാകില്ല , മറ്റ് താരങ്ങൾക്ക് . രണ്ടാം സ്ഥാനത്തുള്ള കിറോൺ പൊള്ളാർഡാകട്ടെ 294 സിക്സിന് പിറകിലാണ് . 506 സിക്സ് ആണ് പൊള്ളാർഡിന്റെ നേട്ടം . ബിപിഎല്ലിൽ രംഗ്പൂർ റൈഡേഴ്സിനായാണ് ഗെയിൽ കളിക്കുന്നത് . ഖുൽന ടൈറ്റൽസിനെതിരെയാണ് താരത്തിന്റെ മിന്നും പ്രകടനം .
2
അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോഷൻ ആൻഡ്രൂസ് - നിവിൻ പോളി - മോഹൻലാൽ ടീമിന്റെ കായംകുളം കൊച്ചുണ്ണിയും . ഓണം റിലീസായി തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമ ഒക്ടോബർ 11ന് റിലീസിനെത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഈ തീയ്യതി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . എന്നാൽ കേരളത്തിലുള്ളവർക്ക് മുൻപേ സിനിമ കാണാൻ അവസരം ലഭിച്ചു മുംബൈയിലെ തെരഞ്ഞെടുത്ത ഒരു കൂട്ടം പ്രേക്ഷകർക്ക് . മുംബൈയിലെ വൈആർഎഫ് ( യാഷ് രാജ് ഫിലിംസ് ) സ്റ്റുഡിയോയിൽ ഇന്നലെ ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം നടന്നു . നിവിൻ പോളിയും മോഹൻലാലും റോഷൻ ആൻഡ്രൂസും അടക്കമുള്ളവർ ആദ്യ പ്രദർശനത്തിന് എത്തിയിരുന്നു . പ്രീമിയർ കണ്ടവരുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ എത്തിയിട്ടുണ്ട് . പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കൊച്ചുണ്ണിയെന്നാണ് മുംബൈ പ്രിവ്യൂവിന് ശേഷം ട്വിറ്ററിലെത്തുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാവുന്നത് . റോഷൻ ആൻഡ്രൂസ് നിരാശപ്പെടുത്തുന്നില്ലെന്ന് ഡർ മോഷൻ പിക്ചേഴ്സ് സിഒഒ ആയ സേതുമാധവൻ നപൻ ട്വീറ്റ് ചെയ്യുന്നു . ബാബു ആന്റണിയെയും സണ്ണി വെയ്നിനെയും സിനിമയിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തിക്കര പക്കിയായി മോഹൻലാലിന്റേത് ഗംഭീര സാന്നിധ്യമാണെന്നും നായകനായി നിവിൻ പോളി നന്നായിട്ടുണ്ടെന്നും നപൻ കുറിക്കുന്നു . 45 കോടി ബജറ്റിൽ 161 ദിവസങ്ങൾ കൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത് . ഇതിൽ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി . ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . ബാഹുബലിയുടെ നിർമ്മാണ ഏകോപനം നിർവ്വഹിച്ച ഫയർഫ്ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത് . ബാഹുബലി , തലാഷ് തുടങ്ങിയ ചിത്രങ്ങൾക്ക് സൌണ്ട് ഡിസൈൻ നിർവ്വഹിച്ച സതീഷാണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത് . ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ടീമടക്കം ആക്ഷൻ രംഗങ്ങളിൽ സഹകരിച്ചിട്ടുണ്ട് .
1
ആപ്പിൾ ഐഫോൺ 7 ഇറങ്ങാൻ ഏതാണ്ട് ഒരു മാസം മാത്രമാണ് ബാക്കി . അതിനിടയിൽ ഈ ഫോൺ സംബന്ധിച്ച് പ്രധാനപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത് . വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം പുതിയ ഐഫോണിന് ഡ്യൂവൽ പിൻ ക്യാമറ ഉണ്ടാകും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ് . ഒപ്പം ഹെഡ്ഫോൺ ജാക്ക് ഉണ്ടാകില്ലെന്നും . എന്നാൽ ബ്ലൂംബെർഗിൻറെ പുതിയ റിപ്പോർട്ട് പ്രകാരം പുതിയ ഐഫോണിലെ ഏറ്റവും വലിയ മാറ്റം അതിൻറെ ഹോം ബട്ടണിൽ വരുന്ന വ്യത്യാസമായിരിക്കും . ഇതുവരെ ഉണ്ടായിരുന്ന ഹോം ബട്ടണിൽ കാര്യമായ പരിഷ്കാരം ആപ്പിൾ വരുത്തുന്നു എന്നാണ് റിപ്പോർട്ട് . ടച്ച് ക്യാപക്റ്റീവ് ആയിരിക്കും പുതിയ ഹോം ബട്ടൺ . അതിനാൽ തന്നെ ഈ ഹോം ബട്ടണിൽ അമർത്തേണ്ട . ഒന്ന് തൊട്ടാൽ മതി . മൾട്ടിപ്പിൾ ലെവർ ടച്ച് സെൻസറ്റീവ് ആയിരിക്കും ഈ ഹോം ബട്ടൺ . മാക്ക് ബുക്കിൻറെ ട്രാക്ക് പാഡിന് സമാനമാണ് ഈ ബട്ടൺ എന്നാണ് റിപ്പോർട്ട് പറയുന്നത് . അതേ സമയം ഡ്യൂവൽ പിൻക്യാമറ എന്ന ആശയം ആപ്പിളിൻറെ സ്വന്തമല്ല , ഹ്യൂവായ് പി9 , എൽജി ജി5 എന്നീ ഫോണുകളിൽ ഇതിനകം പരീക്ഷിച്ച സാങ്കേതികതയാണ് ഇത് .
3
ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വൻ നേട്ടം കൊയ്ത് ഐഎസ്ആർഒ . ഐഎസ്ആർഒയുടെ വിശ്വസ്ത ലോഞ്ചിംഗ് വെഹിക്കിളായ പിഎസ്എൽവി ഇതുവരെ 28 രാജ്യങ്ങളിൽ നിന്നുള്ള 209 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത് . ഇതുവഴി ഐഎസ്ആർ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണക്കുകൾ പറയുന്നു . ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സിലൂടെ വിദേശ രാജ്യങ്ങളുടെ വാണിജ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് 2015 - 2016 സാമ്പത്തികവർഷം 230 കോടി രൂപയാണ് ഐഎസ്ആർഒ സ്വന്തമാക്കിയത് . 2013 - മുതൽ 2015 വരെയുള്ള രണ്ടുവർഷ കാലയളവിൽ 28 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതുവഴി ആൻട്രിക്സ് 600 കോടി രൂപയുടെ ആകെ നേട്ടമുണ്ടാക്കിയിരുന്നു . ഈ വർഷം ജൂണിൽ പിഎസ്എൽവി സി - 38 വഴി 14 രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു . ഇതുവഴി 45 കോടി രൂപയുടെ വരുമാനമാണ് ആൻട്രിക്സിനുണ്ടായതെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു . ഇതിന് മുമ്പ് ഫെബ്രുവരിയിൽ ഒറ്റയടിക്ക് 104 ഉപഗ്രങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ റെക്കോർഡിട്ടിരുന്നു . എന്നാൽ ഇതുവഴി എത്ര സാമ്പത്തിക നേട്ടമുണ്ടായെന്ന് ഐഎസ്ആർഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല . ഇതിൽ 96 എണ്ണവും അമേരിക്കയിൽ നിന്നുള്ളവയായിരുന്നു . ഉപഗ്രഹ വിക്ഷേപണം മത്സരം കനക്കുന്ന വിപണിയായി മാറികൊണ്ടിരിക്കുകയും സ്പേസ് എക് സ് ഫാൽക്കൺ , റഷ്യയുടെ പ്രോടോൺ യു . എൽ . എ , എറൈൻ സ്പേസിംഗ് എന്നിവയെല്ലാം ഈ മേഖലയിലെ വമ്പൻ സ്ഥാപനങ്ങളായി മാറുകയും ചെയ്തിട്ടുണ്ട് . എന്നാൽ ആൻട്രിക്സിന്റെ മത്സരാധിഷ്ഠിത നിരക്കും ഇസ്രായേൽ വൈദഗ്ദ്യവും നാനോ ഉപഗ്രഹ വിക്ഷേപണ രംഗത്ത് വിദേശ ഉപഭോക്താക്കളെ ആകർഷിക്കുന്നതായി മാറി . 2015 - 16ൽ ആൻട്രിക്സ് വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണത്തിലൂടെ 230 കോടി രൂപയുടെ വരുമാനമുണ്ടാക്കി . ആഗോള ബഹിരാകാശ വിപണി വരുമാനത്തിൻറ 0.6 ശതമാനം മാത്രമാണിത് . വിലകൂടി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ അത് വിക്ഷേപിക്കുന്ന രാജ്യം ലോഞ്ച് വെഹിക്കിളിന്റെ വിശ്വാസ്യത കൂടി പരിഗണിക്കും . ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ലെങ്കിൽ ആ രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും . ഇവിടെയാണ് 1999മുതൽ വിശ്വസ്ത വാഹനമായ പിഎസ്എൽവി ഐഎസ്ആർഒയ്ക്ക് വലിയ നേട്ടമായത് . ആഗോളതലത്തിൽ 12.8 ലക്ഷം കോടിയുടേതാണ് ബഹിരാകാശ വിപണി എന്നാണ് കണക്കാക്കിയിരിക്കുന്നത് . ഇതിൽ ആൻട്രിക്സ് സ്വന്തമാക്കിയിട്ടുള്ളത് ചെറിയ വിഹിതമാണെങ്കിലും ഭാവിയിൽ ഐഎസ്ആർഒയ്ക്ക് ശരിയായ കുതിപ്പിനുള്ള ഊർജ്ജം പകരുന്നതാണ് ഈ കണക്കുകൾ .
3
ഫേസ്ബുക്ക് വൈറസ് ഭീതിയിൽ ഇതുവരെ വലിയ ബന്ധമില്ലാത്ത സുഹൃത്തിൽ നിന്നും നിങ്ങൾക്ക് ഒരു ഫേസ്ബുക്ക് സന്ദേശം ലഭിച്ചാൽ എങ്ങനെയിരിക്കും , സന്തോഷമാകും അല്ലെ , എന്നാൽ ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ അധികം തുറക്കേണ്ട എന്നാണ് പുതിയ ഉപദേശം . കാരണം മറ്റൊന്നുമല്ല . ഫെയ്സ്ബുക്കിൽ വീണ്ടും ഭീതി പടർത്തി വൈറസ് അതിവേഗം പടരുകയാണ് . ട്രോജൻ വിഭാഗത്തിൽ പെട്ടവയാണ് ഈ വൈറസുകൾ . സുഹൃത്തിന്റെ സന്ദേശമായി എത്തുന്ന വൈറസ് തുറക്കുന്ന അക്കൌണ്ടിനെയും അത് തുറക്കുന്ന കംപ്യൂട്ടറിനെയും ബാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വിനാശകരമായ വശം . മിക്കപ്പോഴും വിഡിയോ എന്ന ഫയൽ നെയിമിലുള്ള മെസേജൊ , നഗ്നയായ യുവതിയുടെ ചിത്രം പൂർണമായി ലോഡായിട്ടില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റായോ ആണ് ഈ വൈറസ് പ്രത്യക്ഷപ്പെടുന്നത് . ഇതു കാണുന്ന യൂസർ സ്വാഭാവികമായും ചിലപ്പോൾ ചിത്രത്തിൽ ക്ലിക്കു ചെയ്യും . ഇതോടെ വൈറസ് ഫേസ്ബുക്ക് അക്കൌണ്ടിൽ ലോഗ് ഔട്ട് ബട്ടൺ വരെ ഹൈഡ് ചെയ്യും , ഇനി അബദ്ധ വശാൽ നിങ്ങൾ ഈ കെണിയിൽ പെട്ടാൽ ഉടൻ ബ്രൌസർ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയർ ചെയ്യുകയാണ് വേണ്ടത് . പെട്ടെന്നു തന്നെ ആന്റിവൈറസ് സ്കാൻ നൽകുകയും ചെയ്യണം . കൃത്യമായ ആന്റിവൈറസ് അപ്ഡേറ്റ് ഇല്ലാത്ത കംപ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത് എന്നും മനസിലാക്കണം . വാട്ട്സ്ആപ്പിലെ ' അൾട്രാ ലൈറ്റ് വൈഫൈ ' തട്ടിപ്പ് ചിലപ്പോൾ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ' അൾട്രാ ലൈറ്റ് വൈഫൈ ' സേവനം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭിക്കുന്നതിന് ഈ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞ് സന്ദേശം വന്നിരിക്കും . എന്നാൽ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ എപ്പോ പണികിട്ടിയെന്ന് ചോദിച്ചാൽ മതി , ശരിക്കും ഇത് ഒരു മാൽവെയറാണ് . നിങ്ങളുടെ ഫോണിലെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾവരെ ഇതുവഴി ചോരാം എന്നാണ് സൈബർ വൃത്തങ്ങൾ പറയുന്നത് . ഈ സന്ദേശത്തിലെ ' അൾട്രാ ലൈറ്റ് വൈഫൈ ' ആക്ടീവ് ആകണമെങ്കിൽ , നിങ്ങളുടെപതിനഞ്ച് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്യണം എന്ന രീതിയിൽ തുടർ സന്ദേശവുമുണ്ട് , അത്തരത്തിൽ നൽകുന്ന നമ്പറുകളിലേക്ക് സ്പാം മെസേജുകൾ അയക്കപ്പെടുകയും ചെയ്യും .
3
സിനിമയ്ക്ക് വേണ്ടി കാടുകയറിയിരിക്കുകയാണ് നായകനായ ഫഹദ് ഫാസിലും സംഘവും . ഫഹദിനോടൊപ്പം മംമ്ത മോഹൻദാസും മണികഠൻ ആചാരിയുമുണ്ട് . ചിത്രങ്ങൾ കാർബൺ സിനിമയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത് . കാടിൻറെ കഥ പറയുന്ന സിനിമയിൽ സ്വാഭാവികതയ്ക്ക് വേണ്ടിയാണ് കാട്ടിനുള്ളിൽ വച്ച് രംഗങ്ങൾ ചിത്രീകരിക്കുന്നത് . സിനിമയിലൂടെ ഫഹദ് ഫാസിലും മംമ്ത മോഹൻദാസും ആദ്യമായി നായികാ - നായകന്മാരാകുന്നു . ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലറായിരിക്കും . സിബി തോട്ടപ്പുറമാണ് സിനിമ നിർമ്മിക്കുന്നത് . സിനിമയ്ക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് കെ യു മോഹനാണ് . വിശാൽ ഭരദ്വാജിന്റേതാണ് സംഗീതം .
1
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മധ്യദൂര - കര വ്യോമ ആകാശ മിസൈൽ പരാജയമാണെന്ന് സിഎജി റിപ്പോർട്ട് . വിക്ഷേപണത്തിലും യന്ത്രഭാഗങ്ങളുടെ പ്രവർത്തനത്തിലുമുള്ള തകരാറുകളാണ് മിസൈൽ പരീക്ഷണം പരാജയപ്പെടാൻ കാരണമെന്ന് പാർലമെൻറിൽ സമർപ്പിച്ച സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു . 3600 കോടി രൂപ ചെലവിട്ട് വാങ്ങിയ മിസൈലുകൾ ആറ് കേന്ദ്രത്തിൽനിന്ന് 2015നകം വിന്യസിക്കാനായിരുന്നു പദ്ധതി . ഇതിൽ ഒന്നുപോലും ഇന്നേവരെ വിന്യസിക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു . ആകാശ മിസൈലുകളുടെ വിക്ഷേപണം പരാജയപ്പെട്ടത് , പ്രതിരോധ മേഖലയിലെ തദ്ദേശീയ നിർമ്മാണ് പദ്ധതിയ്ക്കുണ്ടായ തിരിച്ചടിയാണെന്ന് സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു . പരീക്ഷണ വിക്ഷേപണത്തിൽ മിസൈൽ ലക്ഷ്യത്തിലെത്തിയില്ല . വേണ്ടിയിരുന്ന വേഗത കൈവരിക്കാൻ മിസൈലിന് സാധിച്ചില്ല . പ്രധാന യന്ത്രഭാഗങ്ങൾ ശരിയായി പ്രവർത്തിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു . 2008 ഡിസംബറിലാണ് വ്യോമസേന ആദ്യമായി ആകാശ് മിസൈലിൻറെ പരീക്ഷണം നടത്തിയിരുന്നത് . പിന്നീട് ആറ് മിസൈലുകൾ നിർമിക്കാൻ കരാർ നൽകി . 2014 നവംബർ വരെ ലഭിച്ച 80 മിസൈലുകളിൽ 20 എണ്ണം പരീക്ഷിച്ചപ്പോൾ ആറെണ്ണം പരാജയപ്പെട്ടുവെന്നും സി . എ . ജി റിപ്പോർട്ടിൽ പറയുന്നു . ആകാശ് , ആകാശ് എംകെ2 എന്നീ മോഡലുകളിലുള്ള മിസൈലുകൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി സർക്കാർ 3,600 കോടി രൂപയാണ് ചെലവായത് . പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ആണ് ആകാശ് മിസൈലുകൾ നിർമിച്ചത് . മിസൈൽ നിർമാണത്തിനായി ഏഴ് വർഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത് . ആറ് കേന്ദ്രങ്ങളിൽ വിന്യസിക്കാനാണ് ഉദ്ദേശിച്ചിരുന്നത് . എന്നാൽ ഒരിടത്തുപോലും ഇവ സ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല .
3
ചെൽസിക്കുവേണ്ടി പെഡ്രോ റോഡ്രിഗസ് , ഓസ്ട്രേലിയൻ താരം ഗാരി കാഹിൽ , ബെൽജിയം താരം ഏദൻ ഹസാർഡ് , എൻഗോലോ കാന്റെ എന്നിവർ ഗോളുകൾ നേടി . പകുതി സമയത്ത് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു ചെൽസി . ആശ്വാസഗോൾ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം , ചെൽസി പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു . മുൻ പരിശീലകനായ ഹോസെ മൌറീന്യോയുടെ പുതിയ ടീമായ മാഞ്ചസ്റ്ററിനെ കെട്ടുകെട്ടിച്ചപ്പോൾ അത് ചെൽസിക്ക് ഇരട്ടിമധുരമായി . മറ്റൊരു മൽസരത്തിൽ , മാഞ്ചസ്റ്റർ സിറ്റിയെ സതാംപ്ടൺ സമനിലയിൽ തളച്ചു . സ്കോർ 1 - 1 . മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി കെലേച്ചി ഇഹീനാച്ചോയാണ് ഗോൾ നേടിയത് . നേരത്തെ നഥാൻ റെഡ്മണ്ടിന്റെ ഗോളിലൂടെ സതാംപ്ടണാണ് മുന്നിലെത്തിയത് . സതാംപ്ടണോട് സമനില വഴങ്ങിയെങ്കിലും ഒമ്പത് കളികളിൽ 20 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത് . 20 പോയിന്റ് വീതമുണ്ടെങ്കിലും ആഴ്സണൽ , ലിവർപൂൾ എന്നീ ടീമുകൾ ഗോൾശരാശരിയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് . ഒമ്പത് കളികളിൽ 19 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തും , 14 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്തുമാണ് .
2
ജൂലൈ ഒന്നിന് മുമ്പ് പാൻ കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്നും അല്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട് . ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സൌകര്യമൊരുക്കിയിരിക്കുന്നത് . ജൂൺ അവസാനമായതോടെ തിരക്കിട്ട് ആധാർ ബന്ധിപ്പിക്കാനായി സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം കൂടിയതിനാൽ പലപ്പോഴും വെബ്സൈറ്റ് തകരാറുവുന്നുമുണ്ട് . എന്നാൽ ആധാർ നമ്പറുമായി പാൻ കാർഡ് ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം . എന്നു മാത്രമല്ല , ആധാർ ഉള്ളവർ അത് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതലാണ് നിർബന്ധമാവുന്നത് . ഫലത്തിൽ ജൂൺ അവസാനിക്കുന്നതിന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാൻ കാർഡുകൾ അസാധുവാകില്ലെന്നർത്ഥം . ഇപ്പോൾ , അഥവാ ജൂലൈ ഒന്നിന് മുമ്പ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യൽ നിർബന്ധമല്ല . ജുലൈ ഒന്നു മുതൽ ഇത് നിർബന്ധമായി മാറും . ഇതിനുള്ള അവസാന തീയ്യതി സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . ഇനി പ്രഖ്യാപിക്കാനിരിക്കുന്ന ആ തീയ്യതിക്ക് ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ മാത്രമേ അസാധുവാകൂ . അവസാന തീയ്യതി പ്രഖ്യാപിക്കാത്തതിനാൽ ഇപ്പോൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല . ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA പറയുന്നത് ഇപ്രകാരമാണ് . " 2017 ജൂലൈ ഒന്നിന് പാൻ കാർഡ് ഉള്ളവരും ആധാർ നമ്പർ ലഭിക്കാൻ യോഗ്യതയുള്ളവരുമായ എല്ലാവരും , അവരുടെ ആധാർ നമ്പർ പ്രത്യേകം നിശ്ചയിക്കുന്ന ഫോറം വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം . സർക്കാർ ഔദ്ദ്യോഗിക ഗസറ്റിലൂടെ പിന്നീട് വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാൻ കാർഡ് അസാധുവായി കണക്കാക്കും " . സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയ്യതിക്ക് മുമ്പ് എന്ന് നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇതിന് അവസാന തീയ്യതി സർക്കാർ ഇതുവരെ അറിയിച്ചിട്ടുമില്ല . ജൂലൈ ഒന്നു മുതൽ പാൻ കാർഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിയമം മൂലം നിർബന്ധമാകുമെന്നതിനാൽ പാൻ കാർഡിനുള്ള അപേക്ഷയിൽ ആധാർ നമ്പ് കൂടി നൽകേണ്ടി വരും . ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പാൻ നമ്പറിനൊപ്പം ആധാറും നിർബന്ധമാകും .
0
സാഹസിക ഫീൽഡിംഗിന് പേരുകേട്ട താരമാണ് ന്യൂസീലൻഡ് പേസർ ട്രെൻറ് ബൌൾട്ട് . ഐപിഎല്ലിൽ ഡൽഡി ഡെയർഡെവിൾസിനായും അത്തരമൊരു പ്രകടനം പുറത്തെടുത്തിരിക്കുന്നു ന്യൂസീലാൻഡ് താരം . റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നായകൻ വിരാട് കോലിയെ പുറത്താക്കാനാണ് ബൌൾട്ട് ബൌണ്ടറിലൈനിൽ മിന്നും ക്യാച്ചെടുത്ത് . പതിനെന്നാം ഓവറിൽ ഹർഷൽ പട്ടേലിൻറെ പന്തിലായിരുന്നു കോലി പുറത്തായത് . ഡീപ് സ്ക്വായറിലേക്ക് കോലി ഉയർത്തിവിട്ട പന്ത് ബൌണ്ടറിലൈനിൽ പറന്ന് ബൌൾട്ട് കൈപ്പിടിയിലൊതുക്കി . ഇഞ്ചുകളുടെ വ്യത്യാസത്തിൽ ബൌണ്ടറിലൈനിൽ തട്ടാതെ ബൌൾട്ട് സാഹസികത കാട്ടുകയായിരുന്നു . ബൌൾട്ടിൻറെ ക്യാച്ച് കണ്ട് അമ്പരന്ന ബോൾ ബോയിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ് . കാണാം ബൌൾട്ടിൻറെ ക്യാച്ചിൽ ബോൾ ബോയിയുടെ പ്രതികരണം
2
മോഹൻലാൽ ആരാധികയായി മഞ്ജുവാര്യർ തിളങ്ങിയ മോഹൻലാൽ എന്ന ചിത്രം തമിഴിലേക്ക് . രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായിട്ടായിരിക്കും തമിഴിൽ ചിത്രം ഒരുങ്ങുക . മോഹൻലാലിൻറെ കടുത്ത ആരാധികയായി മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തിളങ്ങിയ ചിത്രമാണ് ' മോഹൻലാൽ ' . കഥ കടമെടുത്ത് ചിത്രം തമിഴിലേക്ക് മാറ്റുമ്പോൾ ആരാധന സ്വാഭാവികമായും രജനികാന്തിനോടാകും . മലയാളത്തിൽ തിളങ്ങിയ മഞ്ജു വാര്യരുടെ വേഷം തമിഴിൽ ചെയ്യുന്നത് ജ്യോതികയാണെന്നാണ് റിപ്പോർട്ട് . ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . മലയാളത്തിൽ മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സാജിദ് യാഹിയയാണ് . സലിം കുമാർ , അജു വർഗീസ് , സൌബിൻ ഷാഹിർ , എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ് . ഇതിന് മുൻപ് മഞ്ജുവാര്യർ നായികയായെത്തിയ ' ഹൌ ഓൾഡ് ആർ യൂ ' തമിഴിൽ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത് . ചിത്രം തമിഴിൽ വലിയ വിജയം നേടിയിരുന്നു . രജനി സെൽവിയുടെ കാര്യത്തിൽ ജ്യോതികയുടെ ഭാഗത്തുനിന്നു ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെയുണ്ടായിട്ടില്ല . ഇപ്പോൾ മണി രത്നം ചിത്രമായ ' ചെക്കാ സെവന്ത വാന ' ത്തിൽ അഭിനയിക്കുകയാണ് ജ്യോതിക .
1
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് കളിക്കളത്തിൽ . ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി വൈകിട്ട് ആറിന് ബേൺലിയെ നേരിടും . രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 15 പോയിൻറ് മുന്നിലാണിപ്പോൾ സിറ്റി . അതേസമയം 35 പോയിൻറുള്ള ബേൺലി ഏഴാം സ്ഥാനത്താണ് . മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി എട്ടരയ്ക്ക് ഹഡേഴ്സ്ഫീൽഡിനെയും ലെസ്റ്റർ സിറ്റി സ്വാൻസി സിറ്റിയെയും നേരിടും . രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ആഴ്സനൽ എവർട്ടനെയും ലിവർപൂൾ ടോട്ടനെത്തെയും നേരിടും . 50 പോയിൻറുള്ള ലിവർപൂൾ മൂന്നും 48 പോയിൻറുള്ള ടോട്ടനം അഞ്ചും സ്ഥാനങ്ങളിലാണ് . നിലവിലെ ചാമ്പ്യൻമാരും ലീഗിൽ നാലാം സ്ഥാനക്കാരുമായ ചെൽസി പുലർച്ചെ ഒന്നരയ്ക്ക് വാറ്റ്ഫോർഡുമായി ഏറ്റുമുട്ടും .
2
ദേശീയ സ്കൂൾ സീനിയർ മീറ്റിൽ മൂന്നാം ദിനം കേരളത്തിൻറെ മെഡൽ കൊയ്ത്ത് . ഹർഡിൽസിൽ അപർണ റോയിയും പോൾവാൾട്ടിൽ നിവ്യ ആന്റണിയും റെക്കോർഡോടെ സ്വർണ്ണം നേടി . അപർണ റോയി കോഴിക്കോട് പുല്ലൂരാംപാറ സെയ്ൻറ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് . കല്ലടിയുടെ താരവും കേരളത്തിൻറെ ടീമിൻറെ വനിതാ ക്യാപ്റ്റനുമാണ് നിവ്യ ആൻറണി . ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവെച്ചു . റോഹ്ത്തക്കിലെ കടുത്ത തണുപ്പ് മത്സരത്തിൽ വെല്ലുവിളിയായിരുന്നു . ശ്വാസം കിട്ടാതെ അവസാനമായപ്പോൾ വേഗത കുറഞ്ഞതിനാൽ റെക്കോർഡ് നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല . എന്നാൽ മികച്ച പ്രകടനത്തിലൂടെ സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അപർണ്ണ റോയി പറഞ്ഞു . മൂന്നാം ദിനം സ്വർണ്ണം നേടി കേരളത്തിൻറെ സ്വർണ്ണ വരൾച്ച അവസാനിപ്പിച്ചത് അപർണ്ണയാണ് . നാല് ഇനങ്ങളിലാണ് അപർണ്ണ മൂന്നാം ദിനം മത്സരിച്ചത് . കേരളത്തിനായി മെഡൽ നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നിവ്യ ആൻറണിയും പ്രതികരിച്ചു . പാലയിൽ നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും റെക്കോർഡ് നേടാനായിരുന്നില്ല . കല്ലടിയുടെ താരമായ നിവ്യ പാലാ ജെംസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത് . ജൂനിയർ വിഭാഗത്തിലും ദേശീയ റെക്കോർഡിന് ഉടമയാണ് നിവ്യ ആൻറണി .
2
ബ്രൂക്ക് എഡി 2002 ൽ ഇന്ത്യയിലെത്തി ഒരു ചായ കുടിച്ചു . പുളളിക്കാരിക്ക് ചായ വല്ലാതെ അങ്ങ് പിടിച്ചു . തിരിച്ച് തൻറെ നാടായ യു . എസിലെ കൊളറാഡോയിലെത്തിയ ബ്രൂക്ക് അവിടെ ഇന്ത്യൻ ചായ അന്വേഷിച്ചു നടന്നു . പല റിഫ്രഷ്മെൻറ് ഷോപ്പുകളിലും കയറിയിറങ്ങി ബ്രൂക്ക് . പക്ഷേ ഇന്ത്യൻ ചായ മാത്രം കിട്ടിയില്ല . പിന്നീട് ഇന്ത്യൻ ചായ കുടിക്കാനായി മാത്രം 2006 ൽ വീണ്ടും അവർ ഇന്ത്യയിലെത്തി . ഇന്ത്യയിലെ പലയിടങ്ങളിലും യാത്ര ചെയ്ത് ചായ കുടിച്ചു . തിരികെ കോളറാഡോയിലെത്തിയ ബ്രൂക്കിന് ഒരു ഐഡിയ തോന്നി . താൻ ഇന്ത്യയിൽ നിന്ന് കുടിച്ചതു പോലെയുളള ചായ കിട്ടുന്ന ഒരു ഷോപ്പ് കോളറാഡോയിൽ തുടങ്ങിയാലോ ? . അധികം വൈകിയില്ല അവൾ തൻറെ ജോലി ഉപേക്ഷിച്ച് 2007 ൽ കോളറാഡോയിൽ " ഭക്തി " എന്നപേരിൽ ചായക്കട തുടങ്ങി . ഇന്ത്യയുടെ ചായ വിൽക്കുന്ന ഷോപ്പിന് ഇന്ത്യയുമായി അടുത്ത ബന്ധമുളള പേര് വേണമെന്ന വാശിയാണ് " ഭക്തി " എന്ന പേരിലേക്ക് ബ്രൂക്കിനെ എത്തിച്ചത് .
0
ഹുവാവേ ഹോണർ 5സി വിപണിയിലിറങ്ങി . വില 10,999 രൂപയാണ് വില . ഹോണർ സ്റ്റോറിലും ഫ്ളിപ്പ്കാർട്ടിലും പ്രീ ഓർഡറുകൾ സ്വീകരിക്കും . ജൂലൈ 7 - ന് ഫ്ളാഷ് സെയിൽ ഉണ്ട് . ഗോൾഡ് , സിൽവർ , ഗ്രേ എന്നീ നിറങ്ങളിൽ ഹോണർ 5സി ലഭിക്കും . 13 എംപി പിൻക്യാമറകൾ , ബിഎസ്ഐ സെൻസറോടു കൂടിയ 8 എംപി മുൻക്യാമറ , പത്ത് വ്യത്യസ്ത ബ്യൂട്ടി മോഡുകൾ എന്നിവയും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു . ഹോണർ ടി1 7.0 ടാബ്ലറ്റും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട് . ഹോണർ ടി1 7.0 ലൈറ്റ് വെയ്റ്റ് ടാബ്ലറ്റ് 4100 എംഎച്ച് ബാറ്ററിയുമായി മികച്ച ബാറ്ററി ലൈഫ് നൽകുന്നു . 20 മണിക്കൂർ 3ജി കോളിംഗ് , 12 മണിക്കൂർ വീഡിയോ അനുഭവമാണ് ഈ ഫോൺ നൽകുന്നത് .
3
ചെറിയ വേഷങ്ങൾ ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളായിരുന്നു തൊടുപുഴ വാസന്തി ചെയ്തിരുന്നത് . ഒരു നോട്ടം കൊണ്ട് ഭർത്താവിനെ വരച്ച വരയിൽ നിർത്തുകയും കുശുമ്പും കുന്നായ്മക്കാരിയുമായ അയൽക്കാരിയുമായും അവർ തിരശീലയിൽ ചിരി പടർത്തി . തൊടുപുഴയ്ക്കടുത്ത മണക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച വാസന്തി പിതാവും നാടക നടനുമായിരുന്ന രാമകൃഷ്ണൻ നായരുടെ ബാലെ ട്രൂപ്പിലൂടെയാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത് . നാടകാഭിനയത്തിനിടെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തിയെന്ന പേര് വിളിക്കുന്നത് . കെ ജി ജോർജ്ജിന്റെ യവനികയിലെ രാജമ്മയെന്ന കഥാപാത്രമായിരുന്നു തൊടുപുഴ വാസന്തിയെ പ്രേക്ഷക ശ്രദ്ധയിലേക്കെത്തിച്ചത് . പിന്നീട് വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ അവരെ തേടിയെത്തി . അമ്മയായും , സഹോദരിയായും , അയൽക്കാരിയായും എല്ലാം അവർ തിരശീലയിലെത്തി . പിതാവിന്റെ രോഗമായിരുന്നു ഇടക്കാലത്ത് അവരെ തിരശീലയിൽ നിന്ന് മാറ്റി നിർത്തിയത് . മൂന്ന് വർഷത്തിന് ശേഷം വീണ്ടും ചലചിത്ര രംഗത്തെത്തിയപ്പോഴേയ്ക്കും ഭർത്താവ് രോഗാതുരനായി 2010 ഓഗസ്റ്റിൽ മരിച്ചു . ഇതിന് പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി തനിച്ചായി . സിനിമയിൽ അവസരം കുറഞ്ഞപ്പോൾ ഒരു നൃത്തവിദ്യാലയം തുടങ്ങിയിരുന്നെങ്കിലും പക്ഷേ അത് തുടർന്ന് പോകാൻ സാധിക്കാതെ പൂട്ടുകയായിരുന്നു . പ്രമേഹത്തെതുടർന്ന് വലതുകാൽ മുറിച്ചു മാറ്റി . വിശ്രമത്തിലായിരുന്ന വാസന്തിയ്ക്ക് അടുത്ത പരീക്ഷണം തൊണ്ടയിലെ ക്യാൻസറിന്റെ രൂപത്തിലായിരുന്നു നേരിടേണ്ടി വന്നത് . പണമില്ലാതെ ചികിത്സ പലപ്പോഴും മുടങ്ങി . സിനിമകളിൽ അവസരം കുറഞ്ഞതിനെ കുറിച്ച് അവർ പരാതിപ്പെട്ടില്ല , രോഗപീഡകളെ അവർ തനിയെ നേരിട്ടു . വൃക്കകളും തകരാറിലായി , അവസാന നാളുകളിൽ കേൾവിക്കുറവും താരത്തെ അലട്ടിയിരുന്നു . അവഗണിക്കപ്പെട്ടുവെങ്കിലും ആരോടും പരാതിയില്ലായിരുന്നു വാസന്തിയ്ക്ക് . വാസന്തിയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചലചിത്രമേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വാസന്തിയുടെ സഹായത്തിനെത്തിയിരുന്നു . ഒരു കാലത്ത് തിരശീലയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന നടിയുടെ ദുരവസ്ഥയിൽ നിരവധിപേർ സഹായവുമായി എത്തിയിരുന്നു .
1
റിലയൻസ് ജിയോ തങ്ങളുടെ ഡാറ്റ , കോൾ ഓഫറുകൾ 2017 ജനുവരിക്ക് ശേഷവും തുടരുമെന്ന് റിപ്പോർട്ടുകൾ . ചില വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത് . കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനാണ് റിലയൻസ് ഇത് ചെയ്യുന്നത് . ചിലപ്പോൾ ഇപ്പോൾ പ്രഖ്യാപിച്ച നിരക്കുകൾ കുറയ്ക്കുവാനുള്ള സാധ്യതയും റിലയൻസ് തേടുന്നു എന്നാണ് റിപ്പോർട്ടുകൾ . സെപ്തംബർ 5 മുതൽ എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ ജിയോ ലഭ്യമായി തുടങ്ങിയിട്ടുണ്ട് . റിലയൻസ് ജിയോവിൽ ഡിസംബർ 31 വരെ ജിയോയിൽ നിന്നുള്ള കോളുകൾ , എസ് എം എസ് , ഇന്റർനെറ്റ് എന്നീവ തീർത്തും സൌജന്യമാണ് . അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഇന്റർനെറ്റിന് മാത്രം പണം നൽകണം . ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും . ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകൾ നിലവിൽ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലൻസ് ജിയോ . 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് . എന്നാൽ ഏറ്റവും വേഗം 100 ദശലക്ഷം ഉപയോക്താക്കൾ എന്നതാണ് റിലയൻസ് ലക്ഷ്യം വയ്ക്കുന്നത് , അതിലേക്കാണ് ജനുവരിക്ക് ശേഷവും ഓഫറുകൾ തുടരാൻ റിലയൻസ് ആലോചിക്കുന്നത് . പ്രിവ്യൂ ഓഫറുകൾ കൂടുതൽ മേഖലകളിൽ തുടരാനും റിലയൻസ് ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട് .
3
89 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒരു ക്രിക്കറ്റ് ടീം വെറും നാലുപന്തിൽ അത് നേടുക . അസാധ്യം അത്ഭുതം എന്നോക്കെ പറയാവുന്ന മത്സരം നടന്നത് ബംഗ്ലാദേശിലെ ധാക്കയിലാണ് . ധാക്ക സെക്കന്റ് ഡിവിഷൻ ലീഗിൽ ലാൽമാട്ടിയ ടീമും , അക്സോം ക്രിക്കറ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുന്നു . ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലാൽമാട്ടിയ 14 ഓവറിൽ 88 റൺസിന് ഓൾഔട്ടായിരുന്നു . മത്സരത്തിൽ അമ്പയർമാർ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തതായി ലാൽമാട്ടിയ ടീം അംഗങ്ങൾ ആരോപിക്കുന്നു . ഇതിനെക്കുറിച്ച് ലാൽമാട്ടിയ ടീം പറയുന്നത് ഇങ്ങനെ , തുടക്കം മുതലേ അമ്പയർമാർ എതിർടീമിനായി കളിക്കാൻ ആരംഭിച്ചു . ടോസ് ചെയ്തപ്പോൾ കോയിൻ കാണിച്ച് തരാൻ പോലും അമ്പയർമാർ തയ്യാറായില്ല . പിന്നീട് ബാറ്റിംഗിനിറങ്ങിയ ഞങ്ങൾക്കെതിരായിരുന്നു അമ്പയർമാർ പകപോക്കും പോലെ തീരുമാനങ്ങൾ എടുത്തത് , ഇതാണ് കുറഞ്ഞ സ്കോറിന് ഞങ്ങൾ പുറത്താകാൻ കാരണം . അമ്പയറുടെ തീരുമാനത്തോടുളള പ്രതിഷേധമാണ് ലാൽമാട്ടിയ ടീമിനായി സുജൻ മുഹമ്മദ് പിന്നീട് എതിരാളികൾക്ക് നാലുബോളിൽ വിജയം നേടാൻ സഹായിച്ചത് . വൈഡും , നോബോളും വിളിച്ച് അമ്പയർമാർ തളരട്ടെ എന്നായിരുന്നു ഇയാളുടെ വാശി . സുജൻ മുഹമ്മദ് ആദ്യ ഒവറിലെ നാല് പന്തിനുളളിൽ 65 വൈഡും 15 നോ ബോളും എറിഞ്ഞു . ഇതോടെ ലാൽമാട്ടിയ ക്രിക്കറ്റ് ടീം 10 വിക്കറ്റിന് അക്സോം ക്രിക്കറ്റേഴ്സിന് മുന്നിൽ തലകുനിക്കുകയായിരുന്നു . അതേസമയം ഈ മത്സരത്തെക്കുറിച്ച് ഔദ്യോഗികമായി ലീഗ് അധികൃതർ പ്രതികരിച്ചിട്ടില്ല . നേരത്തെയും നിരവധി വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച ലീഗാണ് ധാക്കാ പ്രീമിയർ ലീഗ് . കളിയുടെ സ്കോർബോർഡ് ഒരു ബംഗ്ലാദേശി പത്രം പ്രസിദ്ധീകരിച്ചു .
2
തനിക്കെതിരായി വാട്ട്സ്ആപ്പിലും മറ്റും വ്യാജ പ്രചരണം നടക്കുന്നുവെന്ന് സീരിയൽ താരം അഞ്ജു പാണ്ടിയടത്ത് . സംഭവത്തിൽ അഞ്ജു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി . എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാ താരമാണ് അഞ്ജു . താരത്തിൻറെ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട് . തനിക്കെതിരെ നവമാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിച്ചവരെ ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നും അഞ്ജു പറഞ്ഞു . അഞ്ജുവിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു . ഞാൻ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് . ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല . ചാനലിൻറെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തിൽ Mediaone ന്റെ legal manager ( Shakkir Jameel ) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു . തുടർന്ന് ഇന്നലെ ( 28 - 7 - 17 ) ന് ഞാൻ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു . ഈ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട് . ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി . ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .
1