id
int64
1
1.21M
text
stringlengths
1
44.4k
1,208,401
സാമൂഹ്യ ജീവിതത്തിനു് ഓരോ കാലത്തു് ഓരോ ലയമാണു്. മകൻ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അതു് വളരെ മുൻപു്. ആ ലയത്തിനു മാറ്റംവന്നിരിക്കുന്നു ഈ കാലയളവിൽ. ഇന്നു മകൻ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണു് ഇപ്പോൾ.
1,208,402
പ്രശാന്താവസ്ഥയിൽ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണു് രചനകളിൽ വരേണ്ടതെന്നു് ഇംഗ്ലീഷ്കവി. അതല്ല വികാരത്തെ ഉത്കടാവസ്ഥയിൽ ആവിഷ്കരിക്കലാണു് കലാകാരന്റെ പ്രവൃത്തിയെന്നു് മറ്റൊരാൾ. ഇവയിൽ ഏതനുഷ്ഠിച്ചാലും സഹൃദയനു വിശ്രാന്തിയുണ്ടാവണം. ശ്രീമതി മാനസിയുടെ “അക്ഷരത്തെറ്റുകൾ” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) രണ്ടുമില്ല. ഭാവമില്ല, ഭാവാത്മകതയില്ല. കഥയിലെ വികാരം മനുഷ്യജീവിതത്തോടു് അടുത്തുവരികയും അതു് ജീവിതത്തെ അതിന്റെ ദൈനംദിനസ്വഭാവത്തിൽനിന്നു മാറ്റി വേറൊരു തലത്തിൽ കൊണ്ടുവരികയും ചെയ്യുമ്പോഴാണല്ലോ കലയുടെ ഉദയം. പ്രേമം അമൂർത്തമാണെങ്കിലും അതുൾക്കൊള്ളുന്ന ആൾ മൂർത്തമാണല്ലോ. (concrete) മാനസിയുടെ കഥയിലെ നായിക സുമ അവിവാഹിതയായിരിക്കെ സന്തത്യുൽപാദനം നടത്തിയവളാണു്. അവളുടെ പൂർവകാമുകൻ മുകുന്ദൻ. രണ്ടാമത്തെ സ്നേഹഭാജനം ഗോവിന്ദൻ. ഗതകാലാവിഷ്കരണമെന്ന കലാസങ്കേതത്തിലൂടെ സുമയുടെ പൂർവകാലജീവിതം ചിത്രീകരിക്കാനാണു് മാനസിയുടെ യത്നം. പക്ഷേ, സംഭവങ്ങളുടെ സജീവസാന്നിദ്ധ്യം ശ്രീമതിയുടെ വാക്കുകൾ ഉളവാക്കുന്നില്ല. ജീവിതത്തിൽ കാല്പനികതയുണ്ടു്. കാല്പനികതയെക്കുറിച്ചു സ്ക്കൂൾബോയ് നിർമ്മിക്കുന്ന കോമ്പസിഷനുണ്ടു്. മാനസിയുടെ കഥ വെറും സ്ക്കൂൾബോയ് കോമ്പസിഷനാണു്.
1,208,403
ചോദ്യം: നിങ്ങളുടെ മലയാളസാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?
1,208,404
ഉത്തരം: വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എൻ പിള്ളയല്ലവാ’ എന്ന മാനസികനിലയോടുകൂടി പുസ്തകനിരൂപണം നിർവഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നുനില്ക്കുന്നുണ്ടല്ലോ.
1,208,405
ചോദ്യം: ചങ്ങമ്പുഴ ക്കവിതയും ഇടപ്പള്ളി ക്കവിതയും തമ്മിലെന്താണു വ്യത്യാസം?
1,208,406
ഉത്തരം: രണ്ടു കവിതയും ഭാവാത്മകങ്ങളാണു്. എന്നാൽ ഇടപ്പള്ളിക്കവിതയുടെ ഭാവാത്മകതയ്ക്കുള്ള ചലനാത്മകത ചങ്ങമ്പുഴക്കവിതയ്ക്കില്ല. ചങ്ങമ്പുഴയുടെ കലാപ്രചോദനം ഇടപ്പള്ളി രാഘവൻപിള്ളയ്ക്കുമില്ല.
1,208,407
ചോദ്യം: അസ്വസ്ഥത ജനിക്കുന്നതു് എപ്പോൾ?
1,208,408
ഉത്തരം: ഡോർബെൽ ഒരിക്കൽ ശബ്ദിപ്പിച്ചിട്ടു് അല്പനേരം ക്ഷമിക്കാതെ വീണ്ടും വീണ്ടും ആ പ്രക്രിയ ആഗതൻ നടത്തുമ്പോൾ. അല്ലെങ്കിൽ അതിഥി ശബ്ദം കേൾപ്പിക്കാതെ വീട്ടിൽ കയറിവരുമ്പോൾ. അല്ലെങ്കിൽ ഗൃഹനായകനു ഉറങ്ങേണ്ട സമയമായിട്ടും ആഗതൻ പോകാതെ അതുമിതും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ.
1,208,409
ചോദ്യം: ചിത്രാ സുബ്രഹ്മണ്യ ത്തെ നിങ്ങൾ പരിചയപ്പെട്ടുവെന്നു മുൻപു് എഴുതിയിരുന്നുവല്ലോ. എങ്ങനെയാണു് ആ യുവതി?
1,208,410
ഉത്തരം: ചിറകുകളില്ലാത്ത ചിത്രശലഭം.
1,208,411
ചോദ്യം: അദ്വാനി യെക്കുറിച്ചു് എന്താണു നിങ്ങളുടെ അഭിപ്രായം?”
1,208,412
ഉത്തരം: പെർഫെക്റ്റ് ജന്റിൽമൻ. ഹൃദയവിശുദ്ധിയുള്ള മഹാവ്യക്തി. അദ്ദേഹത്തോടു ഞാൻ സംസാരിച്ചിട്ടുണ്ടു്.
1,208,413
ചോദ്യം: ഞാൻ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല; മനസ്സിൽപ്പോലും. എനിക്കു കിട്ടിയതു് മദ്യപാനിയായ ഭർത്താവിനെയാണു്. ഒരു കാരണവും കൂടാതെ അദ്ദേഹം എന്നെ ചവിട്ടുന്നു, ഇടിക്കുന്നു, വായിൽ പഴന്തുണി കുത്തിനിറച്ചു് കഴുത്തിൽ ഞെക്കുന്നു. ഇതിനേക്കാൾ അസഹനീയം രാത്രി രണ്ടുമണിക്കുശേഷം വീട്ടിൽ കയറിവന്നാൽ കട്ടിലിന്റെ താഴത്തേക്കു നോക്കി ഇവിടെ ആരു ഒളിച്ചിരുന്നെടീ എന്നു കുട്ടികൾ കേൾക്കെ ചോദിക്കുന്നു. എന്റെ പേരു സാറ് പ്രസിദ്ധപ്പെടുത്തുകില്ലെന്നു് അറിയാമെങ്കിലും ഞാനതു എഴുതുന്നില്ല. എനിക്കു ഒരു ഉപദേശം തരൂ.
1,208,414
ഉത്തരം: നിങ്ങളുടെ ഒരു വിരലിൽ ഉള്ള മുറിവു് ഒരിക്കലും ഉണങ്ങുകില്ലെന്നു് കരുതൂ. ഒറ്റമാർഗ്ഗം അതു മുറിച്ചുകളയുക എന്നതാണു്. ഒന്നും ആലോചിക്കേണ്ടതില്ല. വിരൽ ഛേദിച്ചുകളയൂ. എന്റെ പരിചയത്തിൽപ്പെട്ട ഒരു സ്ത്രീ എന്നോടു പറഞ്ഞതു് നിങ്ങളുടെ അറിവിലേയ്ക്കായി ഞാൻ എഴുതാം. ‘എന്റെ ഭർത്താവു കുടിച്ചു ലക്കില്ലാതെ വന്നു് എന്നെ അടിക്കാനും ചവിട്ടാനും ഭാവിച്ചു’. ‘നീ എന്നെ തൊടുമോടോ’ എന്നു ഞാൻ ചോദിച്ചു. അയാൾ മിണ്ടാതെ പോയി. മദ്യപന്മാരോടും അതിമദ്യപന്മാരോടും ഇതായിരിക്കണം സ്ത്രീയുടെ പെരുമാറ്റം.
1,208,415
ചോദ്യം: എന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നില വാടകയ്ക്കു കൊടുക്കാമെന്നു ഞാനും വേണ്ടെന്നു എന്റെ ഭാര്യയും. ഞങ്ങളുടെ ഈ തർക്കത്തിനു് ഒരു പരിഹാരം എന്തു?
1,208,416
ഉത്തരം: കഴിയുന്നതും parted house ഒഴിവാക്കു. പിന്നെ പണത്തിനുവേണ്ടി കൊടുത്തേ തീരൂ എന്നുണ്ടെങ്കിൽ മാന്യർക്കു നല്കൂ. മാന്യനല്ല വാടകക്കാരൻ എന്നിരിക്കട്ടെ. അയാൾ മുകളിൽനിന്നു് നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ വൃത്തികെട്ട രീതിയിൽ നോക്കും.
1,208,417
ചോദ്യം: ഈ നിരൂപണാഭാസംകൊണ്ടുതന്നെ നിങ്ങൾ മരിക്കില്ലേ?
1,208,418
ഉത്തരം: ആന ആനക്കാരനെ ചവിട്ടി കൊല്ലാറുണ്ടു്.
1,208,419
ജീവിതം കാന്താരമാണെങ്കിൽ കലാസൃഷ്ടി മാനുഷികാംശം കലർന്ന ഹ്രസ്വകാന്താരമാണു്.
1,208,420
സാമൂഹികജീവിതത്തിനു് ഓരോകാലത്തു് ഓരോ ലയമാണു്. മകൻ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അതു് വളരെമുൻപു്. ആ ലയത്തിനു മാറ്റം വന്നിരിക്കുന്നു ഈ കാലയളവിൽ. ഇന്നു മകൻ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണു് ഇപ്പോൾ. ഇതിനുകാരണം കുടുംബജീവിതത്തിന്റെ തകരാറാണു് എന്നു പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിന്റെ കർത്തവ്യം കാമത്തിന്റെ അടിച്ചമർത്തലും സുരക്ഷിതത്വത്തെക്കുറിച്ചു തെറ്റായ ബോധമുളവാക്കലുമാണെന്നു് ആർ. ഡി. ലെയിങ് എവിടെയോ എഴുതിയിട്ടുണ്ടു്. ശൂന്യതയ്ക്കു് അഭിമുഖീഭവിച്ചു നില്ക്കുകയാണല്ലോ നമ്മളിൽ ഓരോ ആളും. ഈ ശൂന്യതയുടെ നേർക്കു കൈചൂണ്ടാൻ അച്ഛനമ്മമാർക്കു പേടിയാണു്. ആ പേടികൊണ്ടു് അവർ കുട്ടികൾക്കു് ഈശ്വരവിശ്വാസമുളവാക്കാൻ ശ്രമിക്കുന്നു. ‘സന്ധ്യയ്ക്കു് കൈയും കാലും മുഖവും കഴുകി നിലവിളക്കിന്റെ അടുത്തുചെന്നിരുന്നു നാമം ജപിയെടാ’ എന്നു അച്ഛൻ. ‘കാലത്തു് പള്ളിയിൽ പോടാ’ എന്നു വേറൊരു പിതാവു്. ഏക-മാനമനുഷ്യനെ (one dimensional man) നിർമ്മിക്കാനാണു് ഓരോ ഗൃഹനായകന്റെയും യത്നം. ഇതിന്റെയെല്ലാം സ്വാഭാവിക പ്രതികരണമാണു് ഇന്നത്തെ കുട്ടിയുടെ അധികാര പ്രതിഷേധ പ്രവണത. ശിശുതയുടെ നിഷ്കളങ്കതയെ വേഡ്സ്വർത്തും ജി. ശങ്കരക്കുറുപ്പു മൊക്കെ വാഴ്ത്തിയതു് തെറ്റു്. ക്രൂരതാരുണ്യം വന്നു ശൈശവത്തെ തട്ടിപ്പറിക്കുന്നതിൽ കവിക്കു ദുഃഖം. അതു വെറും കാല്പനികതയായേ ഇന്നത്തെ നിലവച്ചു കരുതാനാവൂ. ഇന്നത്തെ ശിശു പ്രായംകൂടിയവനെക്കാൾ ഭയങ്കരനാണു്; ആ ഭയങ്കരത്വം കണ്ടു് പ്രായം കൂടിയവൻ ശിശുവിന്റെ പണ്ടത്തെ നിഷ്കളങ്കതയിലേക്കു പോകുന്നു. ലയത്തിന്റെ ഈ മാറ്റത്തെ ഹൃദ്യമായി ചിത്രീകരിക്കുന്ന ഒരു ചെറുകഥയുണ്ടു് കലാകൗമുദിവാരികയിൽ—ശ്രീ. എം. സുധാകരൻ എഴുതിയ “ഒരു നഴ്സറി റൈം”. പ്രായംകൂടിയ ഒരാളും ഒരു ശിശുവും ഒരുമിച്ചു തീവണ്ടിയിൽ സഞ്ചരിക്കുന്നു. ശിശുവിന്റെ ശാരീരിക പ്രായം അതായിത്തന്നെയിരിക്കുമ്പോൾത്തന്നെ അവന്റെ മാനസികപ്രായം ഭീമാകാരമാർജ്ജിക്കുന്നു. ബാഗിൽനിന്നു മദ്യമെടുത്തു കുടിക്കുന്നതു വരെയുള്ള ഭീതിദകൃത്യങ്ങൾ അവൻ നടത്തുന്നു. സ്ഥൂലീകരണമില്ലേ ഇതിലെന്നു വായനക്കാർ ചോദിച്ചേക്കാം. പക്ഷേ, ആ സ്ഥൂലീകരണം അതിനുമപ്പുറത്തുള്ള സത്യത്തിലേക്കു നമ്മെ നയിക്കുന്നുണ്ടു്. ലെയ്ങ്ങിന്റെ ഒരലങ്കാരംതന്നെ കടംവാങ്ങട്ടെ. യാചകർ കുട്ടികളുടെ ചില അവയവങ്ങൾക്കു ഭംഗം വരുത്തി അവരെക്കൊണ്ടു ഭിക്ഷ യാചിപ്പിക്കുന്നതുപോലെ രക്ഷിതാക്കൾ അവരുടെ മാനസികതലത്തിൽ ക്ഷതം വരുത്തി സമുദായത്തിനു യോജിച്ച ഏകമാനബാലന്മാരാക്കിത്തീർക്കുന്നു. ഇതിന്റെ ദുരന്തത്തെ എം. സുധാകരൻ പാടവത്തോടെ ചിത്രീകരിക്കുന്നു. (ഒരു വ്യക്തിയുടെതന്നെ ഓരോ കഥയെയും അതിന്റെ ധർമ്മമനുസരിച്ചു് വിലയിരുത്തുകയാണു് ഞാൻ. അതുകൊണ്ടു സുധാകരന്റെ മറ്റൊരു കഥ കലാശൂന്യമാണെന്നു ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ വൈരുദ്ധ്യമില്ലെന്നു് അറിയിച്ചുകൊള്ളട്ടെ.)
1,208,421
ശ്യേനപക്ഷപരിധൂസരാളകാഃ
1,208,422
സാന്ധ്യമേഘരുധിരാർദ്ര വാസസഃ
1,208,423
അംഗനാ ഇവ രജസ്വലാ ദിശോ
1,208,424
നോ ബഭുവുരവലോകന ക്ഷമാഃ
1,208,425
(പരുന്തിൻ ചിറകുകളാകുന്ന മുഷിഞ്ഞ അളകങ്ങളും അന്തിക്കാറുകളാകുന്ന രക്തം പുരണ്ടീറനായ ശീലകളും പൂണ്ടു പൊടിയാണ്ട ദിക്കുകൾ തീണ്ടാരിയായ പെണ്ണുങ്ങളെന്നപോലെ നോക്കാൻ വയ്യാത്തവയായി) (കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യപരിഭാഷ). ഈ ശ്ലോകം അതിശയോക്തിപരമായ അശ്ലീലതയാൽ പ്രക്ഷിപ്തമാകാനേ തരമുള്ളൂ എന്നു പറഞ്ഞു് കുട്ടിക്കൃഷ്ണമാരാർ തള്ളിക്കളഞ്ഞിരിക്കുന്നു—ലേഖകൻ.
1,208,426
ഹാവലി ന്റെ “ലാർഗോ ഡെസോലാതോ ” എന്ന അതിസുന്ദരമായ നാടകത്തിൽ വ്യക്തി സ്റ്റെയിറ്റിനോടു സംഘട്ടനം ചെയ്തു് തകരുന്നതായി നമ്മൾ കാണുന്നു. സോഫൊക്ലിസ്സി ന്റെ “ഈഡിപ്പസ് ” നാടകത്തിൽ ദുരന്തം വിധിയോടുള്ള പോരാട്ടത്തിൽനിന്നാണു ഉണ്ടാവുക. താനറിയാതെയാണു ഈഡിപ്പസ് പാപത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ചതു്. ഹാവലിന്റെ നാടകത്തിലെ പ്രധാന കഥാപാത്രവും തെറ്റു ചെയ്തില്ല. അയാളെഴുതിയ പ്രബന്ധം രാഷ്ട്രത്തിന്റെ താല്പര്യത്തിനു വിഘാതം സൃഷ്ടിച്ചപ്പോൾ, അതു പിൻവലിക്കാൻ അയാൾ കൂട്ടാക്കാതെയിരുന്നപ്പോൾ രാഷ്ട്രം അയാളെ തകർക്കുകയാണുണ്ടായതു്. എന്നാൽ ഫ്ലോബറി ന്റെ മാസ്റ്റർപീസിലെ നായികയായ എമ്മയുടെ ട്രാജഡി അവർതന്നെ വരുത്തിക്കൂട്ടിയതാണു്. റ്റോൾസ്റ്റോയി യുടെ അന്നയും നിരപരാധയല്ല. ഇതൊക്കെ ഒരു സത്യത്തിലേക്കാണു് നമ്മെ നയിക്കുന്നതു്. ജീവിതം ശൂന്യമാണു്; അതു ട്രാജഡിയിലേ എത്തൂ. സദാചാരത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും അസാന്മാർഗ്ഗികജീവിതം നയിക്കുന്നവർക്കും ഒരേതരത്തിലുള്ള അന്ത്യംതന്നെ.
1,208,427
മനുഷ്യന്റെ ജീവിതമുന്നേറ്റത്തെ ശബരിമല യാത്രയായി സങ്കല്പിച്ചു് ശ്രീ. എസ്. രമേശൻ എഴുതിയ നല്ല കാവ്യത്തിലും ഈ ദുരന്താനുഭവമുണ്ടു്. സ്വന്തം സന്താനവുമായി മലകയറുകയാണു് അയാൾ. ആധ്യാത്മികതയുടെ ശരണംവിളികൾ ഉയരുന്നു. പക്ഷേ, മുന്നോട്ടുള്ള യാത്ര ദുസ്സഹം. കാലു വിണ്ടുകീറി ചോരയൊലിക്കുന്നു. പിന്തിരിഞ്ഞാലോ? അതിനും വയ്യ. എവിടെനിന്നു യാത്ര ആരംഭിച്ചുവോ അവിടവും രക്തരൂഷിതം. ആധ്യാത്മികതയുടെ ആഹ്വാനമനുസരിച്ചു മുന്നോട്ടു പോകുമ്പോൾ അയാളുടെ ഇരുമുടി നഷ്ടപ്പെടുന്നു. പോയതുപോലെ വ്യർത്ഥതയോടെ അയാളും മറ്റുള്ളവരും തിരിച്ചു പടികളിറങ്ങുന്നു. ജീവിതത്തിന്റെ വിഷാദം, വേദന, ഏകാന്തത ഇവയെ സമുചിതങ്ങളായ ബിംബങ്ങളിലൂടെ പ്രത്യക്ഷീകരിക്കുന്ന ഈ കാവ്യത്തിനു ശക്തിയുണ്ടു്, ഭംഗിയുണ്ടു്. കാവ്യത്തിന്റെ വാച്യാർത്ഥത്തെ മാത്രമെടുത്തു് ശബരിമലയാത്ര ആധ്യാത്മികത്വത്തിന്റെ സാഫല്യമാണു് എന്നുപറയുന്നവർക്കും ഇതു നല്ല കാവ്യമല്ലെന്നു അഭിപ്രായപ്പെടാനാവില്ല. കാവ്യത്തിലെ വിശ്വാസപദ്ധതി ആസ്വാദനത്തിനു പ്രതിബന്ധം സൃഷ്ടിക്കുകയില്ലല്ലോ. (കാവ്യം ദേശാഭിമാനി വാരികയിൽ— അതിന്റെ പേരു ‘മലകയറുന്നവർ’ എന്നു്.)
1,208,428
മഹാവനങ്ങളിൽ പോയിട്ടുണ്ടോ വായനക്കാർ?
1,208,429
നിരൂപണത്തിനും വിമർശനത്തിനും കച്ചകെട്ടിയിറങ്ങുന്നവർ തെറ്റില്ലാത്ത മലയാളമെഴുതാനെങ്കിലും വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.
1,208,430
ഉദാത്തസൗന്ദര്യം എന്നു പറയുന്നതു ശരിയാണെങ്കിൽ അതാണു് അവയ്ക്കുള്ളതു്. പച്ചിലപ്പടർപ്പുകൊണ്ടു് എപ്പോഴും അർദ്ധാന്ധകാരത്തിലായിരിക്കും അവയുടെ അന്തർഭാഗം. പരിപൂർണ്ണമായ നിശ്ശബ്ദത. ഈ കൊടുങ്കാടുകളുടെ സത്ത മനസ്സിലാക്കി അതിനു രൂപംകൊടുക്കലാണു് പട്ടണത്തിലെ കൃത്രിമവനങ്ങളും ഉദ്യാനങ്ങളും. കൊടുങ്കാടുകളിൽ മാനുഷികാംശം തീരെയില്ല. അവയുടെ ഹ്രസ്വാകാരമായ നാഗരികോദ്യാനങ്ങളിലും നാഗരികവനങ്ങളിലും മാനുഷികാംശം ഏറെയുണ്ടു്. ജീവിതം കാന്താരമാണെങ്കിൽ കലാസൃഷ്ടി മാനുഷികാംശം കലർന്ന ഹ്രസ്വകാന്തരമാണു്. ഈ മാനദണ്ഡംകൊണ്ടു് ഏതിനേയും അളക്കാം. Illustrated Weekly-ഇൽ, എസ്. കാന്തസാമി എഴുതിയ ഒരു തമിഴ്ക്കഥ ഇംഗ്ലീഷിൽ തർജ്ജമചെയ്തു് ചേർത്തിട്ടുണ്ടു്. I have Slain Hiranya എന്ന പേരിൽ ഹിരണ്യകശിപുവായി കൂത്തിൽ പതിവായി അഭിനയിക്കുന്ന ചിന്നക്കുറുപ്പു നരസിംഹത്തിന്റെ വേഷംകെട്ടുന്ന രാജാരാമന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചതു് അയാൾ അവളിൽനിന്നു് അറിഞ്ഞു. അറിഞ്ഞതിനുശേഷമുള്ള ആദ്യത്തെ കൂത്തിൽ നരസിംഹം ഹിരണ്യകശിപുവിനെ യഥാർത്ഥത്തിൽ വയറുകീറി കൊന്നു. ചെറുകഥയുടെ ഒരു പ്രാകൃതരൂപമാണിതു്. ഇതു് ജീവിതമഹാവനത്തിന്റെ ഹ്രാസമാർന്ന രൂപമല്ല. മാനുഷികാംശം തീരെയില്ല. ഇതാണു് തമിഴു് ചെറുകഥയുടെ ഉജ്ജ്വലരൂപമെങ്കിൽ ആ സാഹിത്യത്തിന്റെ നേർക്കു കഷ്ടം വച്ചങ്ങു നില്ക്കാനേ എനിക്കു കഴിയുന്നുള്ളൂ.
1,208,431
പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കു പുറമേ സ്വഭാവദാർഢ്യവുംകൂടെ വേണം വിമർശിക്കുന്നവനു്. അതില്ലെങ്കിൽ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്നു് അയാൾ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും.
1,208,432
ഡോക്ടർ കെ. ഭാസ്കരൻനായർ തന്റെ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങൾ, പത്രങ്ങൾക്കും വാരികകൾക്കും നിരൂപണത്തിനായി അയയ്ക്കുമായിരുന്നില്ല. അവ അയയ്ക്കരുതെന്നു് അദ്ദേഹം പ്രസാധകന്മാരോടു നിർദ്ദേശിച്ചിരുന്നുതാനും. ഒരു പ്രസാധകൻ അതു വകവയ്ക്കാതെ ഒരാഴ്ചപ്പതിപ്പിനു സാറിന്റെ പുസ്തകം അയച്ചു. പമ്പരവിഡ്ഢിയായ ഒരാൾ അതിനെക്കുറിച്ചു പ്രതികൂലമായി എഴുതി. ഭാസ്കരൻനായർസ്സാറ് തന്നെയാണു് ഇക്കാര്യം എന്നോടു പറഞ്ഞതു്. അദ്ദേഹത്തിന്റെ നിലപാടു് ശരിയായിരുന്നു. സാറിന്റെ ബുദ്ധിശക്തിയുടേയും ജീവിതാനുഭവത്തിന്റെയും ഗ്രന്ഥപാരായണാനുഭവത്തിന്റേയും ശതാംശംപോലുമില്ലാത്ത ഒരു ചെക്കൻ അദ്ദേഹത്തിന്റെ പുസ്തകമെടുത്തു പറ്റിയെഴുത്തു നടത്തിയാൽ എങ്ങനെയിരിക്കും? പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കു പുറമേ സ്വഭാവദാർഢ്യവുംകൂടെ വേണം വിമർശിക്കുന്നവനു്. അതില്ലെങ്കിൽ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്നു് അയാൾ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും. രാജരഥ്യകളിൽ നില്ക്കുന്ന വിദ്യുച്ഛക്തിവിളക്കുകളെപ്പോലെയാണു് സ്വഭാവത്തിന്റെ ഉറപ്പു്. ആ പ്രകാശമുണ്ടെങ്കിലേ റോഡ് തെളിഞ്ഞുകാണൂ. ഇല്ലെങ്കിൽ കൂരിരുട്ടായിരിക്കും എങ്ങും.
1,208,433
=ടോണ്‍സില്‍=
1,208,434
Tonsil
1,208,435
നാസാദ്വാരവും വായയും ഗ്രസനിയിലേക്ക് തുറക്കുന്ന സ്ഥാനത്ത് ലസികാ കലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമായ ഒരവയവം. വൃത്താകാര ശ്വേതരക്തകോശങ്ങളും (ലിംഫൊസൈറ്റുകള്‍) ജാലികാരൂപത്തിലുള്ള സംയോജക കലയും അടങ്ങിയ ഘടനയാണ് ടോണ്‍സിലിനുള്ളത്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ പ്രധാന ഉത്പാദക കേന്ദ്രങ്ങളിലൊന്നാണിത്. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങള്‍ ലസികാവ്യൂഹത്തിലൂടെ ദേഹമാസകലം എത്തുകയും വ്യൂഹത്തില്‍ ഇടയ്ക്കിടെ കാണപ്പെടുന്ന ലസികാജാലങ്ങളിലൂടെ രക്തക്കുഴലുകളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ലസികാപ്രവാഹം ഏകദിശീയമാകയാല്‍ ടോണ്‍സിലില്‍ നിര്‍മിക്കപ്പെടുന്ന ശ്വേതരക്തകോശങ്ങള്‍ സദാ രക്തകാപില്ലറികളില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു.
1,208,436
[[Image:391tonsil.png|300px|left]]
1,208,437
പ്രധാനമായും മൂന്നുതരം ടോണ്‍സിലുകളുണ്ട് താലവ (palatine) ടോണ്‍സില്‍, ജിഹ്വാ (lingual) ടോണ്‍സില്‍, ഗ്രസനി (pharyngeal) ടോണ്‍സില്‍ എന്നിവയാണിവ. ഇവ സ്ഥിതിചെയ്യുന്ന സ്ഥാനമനുസരിച്ചുള്ള പേരുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. 2 × 1 സെ.മീ. വലുപ്പമുള്ള താലവ ടോണ്‍സില്‍ നാവിന്റെ പിന്നറ്റത്തു നിലകൊള്ളുന്നു. ഈ ലഘു അവയവ ജോടിയാണ് ടോണ്‍സില്‍ എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്നത്. ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ഇരുപതോളം സുഷിരങ്ങള്‍ ഉപരിതലത്തില്‍ത്തന്നെ കാണാം. തന്തുമയമായ ഒരാവരണം കീഴെയുള്ള പേശീവ്യൂഹത്തില്‍നിന്നു ടോണ്‍സിലിനെ വേര്‍പെടുത്തുന്നു. ടോണ്‍സിലിന്റെ ഉപരിഭാഗം നേര്‍ത്ത ചര്‍മത്താല്‍ ആവൃതമാണ്. ദഹന-ശ്വസന വ്യൂഹങ്ങളുടെ പാതയില്‍ സ്ഥിതിചെയ്യുന്നതു കാരണം ടോണ്‍സിലില്‍ പലപ്പോഴും ബാഹ്യ വസ്തുക്കള്‍ അടിഞ്ഞുകൂടാറുണ്ട്. വേര്‍പെടുന്ന ചര്‍മകോശങ്ങള്‍, സജീവവും മൃതവുമായ ലിംഫൊസൈറ്റുകള്‍, ബാഹ്യകണികകള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇതു ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും നല്ലൊരു വളര്‍ത്തു മാധ്യമമായിത്തീരുന്നതിനാല്‍ ടോണ്‍സില്‍ രോഗബാധയ്ക്കു പലപ്പോഴും വിധേയമാകുന്നു.
1,208,438
നാവിന്റെ പിന്‍ഭാഗത്തിന്റെ ഉപരിതലത്തിലാണ് ടോണ്‍സിലിന്റെ സ്ഥാനം. 35 മുതല്‍ 100 വരെ ടോണ്‍സില്‍ ഏകകങ്ങളുടെ (tonsillar units) സമുച്ചയമാണിത്. ഓരോ ടോണ്‍സില്‍ ഏകകത്തിനും 2-4 മി.മീ. വ്യാസം വരും. ഓരോ ഏകകത്തിലും ലസികാകോശങ്ങളാല്‍ ചുറ്റപ്പെട്ട ഓരോ ചെറുദ്വാരവും കാണപ്പെടുന്നു. ദ്വാരങ്ങള്‍ക്കുള്ളിലായുള്ള അറകളിലേക്ക് ഗ്രന്ഥീനാളങ്ങള്‍ ഉള്ളതിനാല്‍ ദ്രാവകം നിരന്തരം പുറത്തേക്ക് ഒഴുകുന്നു. തന്നിമിത്തം ഉപദ്രവകാരികളായ വസ്തുക്കള്‍ കുമിഞ്ഞുകൂടുന്നില്ല; രോഗബാധയും വിരളമായിരിക്കും.
1,208,439
ഗ്രസനിയുടെ നാസഭാഗത്തിന്റെ മേല്‍ഭാഗത്തായാണ് ഗ്രസനീ ടോണ്‍സിലിന്റെ സ്ഥാനം. വീര്‍ത്ത അവസ്ഥയില്‍ അഡനോയ്ഡ് എന്നും ഇതറിയപ്പെടുന്നു. സ്തരിതമെന്നു തോന്നിക്കുന്ന, സിലിയാമയ സ്തംഭാകാര കോശങ്ങളാല്‍ ഇത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രസനിയുടെ നാസാഗ്രം, അതിന്റെ പിന്‍മതില്‍ എന്നിവിടങ്ങളില്‍നിന്നു മുന്നോട്ടു വളരുന്ന മടക്കുകളാണ് അവയവത്തിന്റെ മുഖ്യഘടകം. ലസികാ ടിഷ്യൂനിര്‍ഭരമായ ഈ അവയവവും ബാക്ടീരിയാ-ഫംഗസുകളുടെ ആക്രമണത്തിനു വിധേയമാണ്. രോഗബാധിതമായി വീര്‍ക്കുമ്പോള്‍ നാസപാത അടയുകയും വായിലൂടെ ശ്വസിക്കാന്‍ രോഗി നിര്‍ബന്ധിതമാവുകയും ചെയ്യുന്നു.
1,208,440
താലവ ടോണ്‍സിലിന്റെ വളര്‍ച്ച ആരംഭിക്കുന്നത് ഗര്‍ഭത്തിന്റെ മൂന്നാം മാസത്തോടെയാണ്. ജിഹ്വാ-ഗ്രസനി ടോണ്‍സിലുകളുടെ വളര്‍ച്ച ഗര്‍ഭത്തിന്റെ നാലാമത്തേതും അഞ്ചാമത്തേതും മാസങ്ങളില്‍ ആരംഭിക്കുന്നു. ശൈശവാവസ്ഥയിലാണ് ടോണ്‍സില്‍ കൂടിയ വലുപ്പം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു.
1,208,441
ശ്വേതരക്തകോശങ്ങളുടെ മുഖ്യ ഉത്പാദനകേന്ദ്രം എന്നതോടൊപ്പം ആന്റിബോഡികളുടെ പ്രഭവസ്ഥാനം കൂടിയാണിത്. അതിനാല്‍ ടോണ്‍സിലിന് ആരോഗ്യസംരക്ഷണ ചുമതലയാണുള്ളതെന്നു കരുതപ്പെടുന്നു.
1,208,442
(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി, സ.പ.)==ഗ്ലോബുലിന്‍==
1,208,443
==Globulin==
1,208,444
ശുദ്ധജലത്തില്‍ അലേയവും നേര്‍ത്ത ഉപ്പുവെള്ളത്തില്‍ ലയിക്കുന്നതുമായ ഒരു വിഭാഗം പ്രോട്ടീനുകള്‍. ശുദ്ധജലത്തില്‍ അല്പലേയത്വം പ്രകടിപ്പിക്കുന്ന പ്രോട്ടീനുകളെ കപട ഗ്ലോബുലിനുകള്‍ എന്നു വിളിക്കുന്നു. സസ്യങ്ങളിലും ജന്തുക്കളിലും ഗ്ലോബിലിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞ (ഓവോഗ്ലോബുലിന്‍), പേശി (മയോസിന്‍- myosin), നിലക്കടല (അരച്ചിന്‍-arachin), പയറുകള്‍ (ലെഗുമിന്‍) എന്നിവയില്‍ ഗ്ലോബുലിന്‍ കാണപ്പെടുന്നു. സാധാരണഗതിയില്‍ രക്തത്തിലെ സീറം പ്രോട്ടീനിന്റെ 45 ശ.മാ. ഗ്ലോബുലിനുകളായിരിക്കും. ചില അസാധാരണ സന്ദര്‍ഭങ്ങളില്‍ സിറം ഗ്ലോബുലിനുകളുടെ ഉത്പാദനം മന്ദീഭവിക്കുന്നു. ഉദാ. അഗമ്മാ ഗ്ലോബുലീനിയ. ചില അവസരങ്ങളില്‍ ഉത്പാദനം ഉയരുന്നു; പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോഴും കരളിനെ സിറോസിസ് ബാധിക്കുമ്പോഴും ഗ്ലോബുലിന്‍ ഉത്പാദനം വര്‍ധിക്കാറുണ്ട്.
1,208,445
വൈദ്യുതകണ സംചലനവേഗ(electrophoretic mobility) ത്തിന്റെ അടിസ്ഥാനത്തില്‍ മിക്ക സീറം ഗ്ലോബുലിനുകളെയും α1 , α 2 , β, γ1 , γ 2 എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ആന്റിബോഡികള്‍ -γ2ഓ, β -ഗ്ലോബുലിനോ ആയിരിക്കും. ഇവ കൂടാതെ കൊഴുപ്പുകള്‍ ശരീരത്തിലെല്ലാം എത്തിക്കുന്നതിനു പ്രവര്‍ത്തിക്കുന്ന ലിപോ പ്രോട്ടീനുകള്‍, ആന്റി ഹിമോഫിലിക് ഗ്ലോബുലിന്‍, ട്രാന്‍സ്ഫെറിന്‍ (ഇരുമ്പിന്റെ വാഹകം), സെറുലോ പ്ലാസ്മിന്‍ (ചെമ്പിന്റെ വാഹകം) എന്നിവ സീറം ഗ്ലോബുലിനുകളില്‍പ്പെടുന്നു.
1,208,446
മറ്റു പ്രധാന ഗ്ലോബുലിനുകളാണ് β ലാക്ടോ ഗ്ലോബുലിന്‍ (പാല്‍ പ്രോട്ടീനിന്റെ 20 ശ.മാ. ഇതാണ്), തൈറോയിഡ് ഗ്രന്ഥിയിലെ തൈറോഗ്ലോബുലിന്‍ എന്നിവ. തൈറോയിഡ് ഗ്ലോബുലിന്‍ ജലവിശ്ലേഷണം ചെയ്യപ്പെടുമ്പോള്‍ തൈറോയിഡ് ഹോര്‍മോണുകളായ തൈറോക്സിനും ട്രയൊഡോതൈറോണൈനും പുറത്തുവിടുന്നു.==ആഭരണങ്ങള്‍==
1,208,447
ശരീരം മോടിപിടിപ്പിക്കുന്നതിനുവേണ്ടി സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍കൊണ്ടും മറ്റും നിര്‍മിക്കപ്പെടുന്ന അലങ്കാരവസ്‌തുക്കള്‍. ദേഹത്തില്‍ അണിയുന്നതിന്‌ ഉപയോഗിക്കുന്ന എല്ലാവിധ ചമയങ്ങളും മറ്റ്‌ ഉപകരണങ്ങളും ആഭരണങ്ങളാണ്‌. "അലങ്കാരസ്‌ത്വാഭരണം പരിഷ്‌കാരോ വിഭൂഷണം' എന്ന്‌ അമരകോശം.
1,208,448
'''ചരിത്രം'''. ആഭരണത്തിന്റെ ചരിത്രത്തിന്‌ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. പ്രകൃതിയെ അനുകരിച്ചുകൊണ്ട്‌ തൂവലുകളും കായ്‌കനികളും പുഷ്‌പലതാദികളും മെടഞ്ഞെടുത്ത പുല്ലും നാരും ആയിരുന്നു ആദ്യകാലങ്ങളില്‍ മനുഷ്യന്‍ അലങ്കരണോപകരണങ്ങളായി ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ മൃഗങ്ങളുടെ ദന്തം, അസ്ഥി, കൊമ്പ്‌ മുതലായവ ആഭരണങ്ങളായി ഉപയോഗിക്കുവാന്‍ തുടങ്ങി. പരിഷ്‌കാരം ചെന്നെത്താത്ത കാട്ടുപ്രദേശങ്ങളിലെ മനുഷ്യന്‍ ഇപ്പോഴും അണിയുന്ന ആഭരണങ്ങള്‍ ഈ വസ്‌തുതയാണ്‌ വ്യക്തമാക്കുന്നത്‌.
1,208,449
Image:Vol3p110_Amber necklaces.jpg|
1,208,450
Image:Vol3p110_41.jpg|
1,208,451
സമൂഹത്തില്‍ വ്യക്തിക്കുള്ള പദവി സൂചിപ്പിക്കുന്നതിനും ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഭരണാധികാരിയുടെ ശിരോലങ്കാരമായ കിരീടം ഇതിനു തെളിവാണ്‌. അറബികളുടെ ഇടയില്‍ കാതുതുളച്ച്‌ വളയം ധരിക്കുന്നത്‌ അടിമത്തത്തിന്റെ ലക്ഷണമായി കരുതിവന്നിരുന്നു. ഏദന്‍തോട്ടത്തില്‍നിന്നും പുറംതള്ളപ്പെട്ട ഹവ്വയുടെ കാതുകള്‍ തുളച്ചിരുന്നു എന്നും ഇത്‌ പുരുഷന്റെ അടിമയായതിന്റെ സൂചനയാണെന്നും യഹൂദന്മാര്‍ വിശ്വസിക്കുന്നു. പൗരസ്‌ത്യദേശങ്ങളില്‍ കൈവളകള്‍ സ്‌ത്രീകള്‍ക്കും തോള്‍വളകള്‍ പുരുഷന്മാര്‍ക്കും ധരിക്കുന്നതിനുള്ള പ്രത്യേക ആഭരണങ്ങളാണ്‌. തോള്‍വള അധികാരത്തിന്റെയും ശക്തിയുടെയും ചിഹ്നമായി ടൈഗ്രിസ്‌ തടത്തിലുള്ളവര്‍ വിശ്വസിച്ചിരുന്നു. ഏതെങ്കിലും പ്രധാനപ്പെട്ട പ്രമാണങ്ങള്‍ക്ക്‌ നിയമസാധുത്വം നല്‌കാന്‍ കൈയൊപ്പിനോടൊപ്പം മോതിരവും നല്‌കുന്ന സമ്പ്രദായം പുരാതന കല്‍ദായര്‍, ബാബിലോണിയര്‍, പേര്‍ഷ്യാക്കാര്‍, ഗ്രീക്കുകാര്‍ എന്നിവരുടെ ഇടയില്‍ നിലവിലിരുന്നു.
1,208,452
ചില വസ്‌തുക്കളില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടുവരുന്ന മാന്ത്രികശക്തിയും മനുഷ്യനെ ആഭരണം ധരിക്കുവാന്‍ പ്രേരിപ്പിച്ചതായിക്കാണാം, ജീവന്‍ പ്രദാനം ചെയ്യാന്‍ ശക്തിയുണ്ടെന്നു കരുതിവരുന്ന ഒരുതരം പച്ചക്കല്ല്‌ ശവത്തിന്റെ വായില്‍ അടക്കംചെയ്യുന്ന പതിവ്‌ ചില ആഫ്രിക്കന്‍രാജ്യങ്ങളിലും പേര്‍ഷ്യയിലും ചൈനയിലും പ്രചാരത്തിലിരുന്നതായി കാണുന്നു. അക്കിക്കല്ലിന്‌ (Jade) ഹൃദ്രോഗങ്ങളെ തടയുവാന്‍ കഴിയുമെന്ന വിശ്വാസം പേര്‍ഷ്യാക്കാരും ഇന്ത്യാക്കാരും പുലര്‍ത്തിവന്നിരുന്നു. അപകടങ്ങളെ ചെറുക്കുവാന്‍ വൈഡൂര്യത്തിന്‌ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നവരും വിരളമല്ല. ആധുനികകാലത്തുപോലും വിവിധ ഇനം കല്ലുകള്‍, വജ്രം തുടങ്ങിയവയിലടങ്ങിയിട്ടുള്ള മാന്ത്രികശക്തിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം നിശ്ശേഷം മാറിയിട്ടില്ല. ജന്മനക്ഷത്രങ്ങളും ജന്മമാസങ്ങളും അനുസരിച്ചു നിര്‍ദിഷ്‌ടവര്‍ഗത്തില്‍പ്പെട്ട കല്ലുകള്‍ ധരിക്കുന്നതില്‍ പലരും താത്‌പര്യം കാട്ടിവരുന്നുണ്ട്‌. സ്വര്‍ണത്തിനും വെള്ളിക്കും മാന്ത്രികശക്തി കല്‌പിച്ചുകൊണ്ടാണ്‌ സുമേറിയക്കാരും ഈജിപ്‌തുകാരും പുരാതനകാലം മുതല്‍ അവ ഉപയോഗിച്ചുവന്നത്‌. ചില വസ്‌തുക്കളുടെ ഔഷധശക്തിയും അവയെ ധരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചിരുന്നു.
1,208,453
ക്രൈസ്‌തവവേദ ഗ്രന്ഥത്തിലെ ഉത്‌പത്തി പുസ്‌തകത്തിന്റെ ആദ്യഭാഗത്ത്‌ സ്വര്‍ണത്തെയും ഒണിക്‌സ്‌ എന്ന കല്ലിനെയും കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. എബ്രായര്‍ കാതില്‍ വിവിധതരം ആഭരണങ്ങളും മൂക്കിന്റെ വലത്തു ഭാഗത്ത്‌ മൂക്കുത്തിയും കൈകളില്‍ കടകങ്ങളും വിരലില്‍ മോതിരവും മറ്റും ധരിച്ചിരുന്നതായി ഉത്‌പത്തി പുസ്‌തകത്തില്‍ തന്നെ കാണുന്നു. മോതിരം വിവാഹത്തിന്റെ അടയാളമായും അവര്‍ കരുതിവന്നു. ഇവയില്‍ പലതും സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ പണിതീര്‍ത്തവയായിരുന്നു. കൂടാതെ, തായത്ത്‌, രക്ഷ മുതലായവയും എബ്രായര്‍ അണിഞ്ഞുവന്നിരുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്‌. യഹൂദന്‍മാരുടെ മഹാപുരോഹിതന്‍ ധരിക്കുന്ന ന്യായവിധിപ്പതക്കത്തിലും സോര്‍രാജാവു ധരിച്ചിരുന്ന അലങ്കാരാവരണത്തിലും മേലങ്കിയിലും വിവിധതരം രത്‌നങ്ങള്‍ പതിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
1,208,454
'''ഈജിപ്‌ത്‌'''. പ്രാചീനകാലത്ത്‌ പുരുഷന്മാരും സ്‌ത്രീകളും ഒരു പോലെ ആഭരണം ധരിച്ചിരുന്നു. ഉത്‌ഖനനങ്ങളില്‍നിന്നും കിട്ടിയിട്ടുള്ള പുരാവസ്‌തുക്കള്‍, ഗുഹാചിത്രങ്ങള്‍, കൊത്തുപണികള്‍, പുരാതന ഗ്രന്ഥങ്ങള്‍ എന്നിവ ഈ വസ്‌തുത തെളിയിക്കുന്നുണ്ട്‌. ഈജിപ്‌തുകാരുടെ ശവസംസ്‌കാരരീതിയുടെ പ്രത്യേകതകള്‍ കൊണ്ട്‌ അന്നുപയോഗിച്ചിരുന്ന പല നിത്യോപയോഗസാധനങ്ങളും കേടുകൂടാതെ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ശംഖ്‌, ദന്തം, വൈഡൂര്യം (Lapis-Lazuli), വര്‍ണസ്‌ഫടികം എന്നിവകൊണ്ടു തീര്‍ത്ത മാലകളും ഏലസുകളും വളരെ പുരാതനകാലം മുതല്‌ക്കേ ഈജിപ്‌തുകാര്‍ ഉപയോഗിച്ചിരുന്നു. ട്രോയിയില്‍ നടന്ന ഒരു ഉത്‌ഖനനത്തിന്റെ ഫലമായി ബി.സി. 2900-ാമാണ്ടില്‍ ഉപയോഗിച്ചിരുന്ന കര്‍ണാഭരണങ്ങള്‍, വളകള്‍, മാലകള്‍ എന്നിവ കണ്ടെടുക്കുന്നതിനു സാധിച്ചു.
1,208,455
[[ചിത്രം:Vol3p110_Ancient Egyptian headdress.jpg|thumb|പുരാതന ഈജിപ്‌തിലെ കേശാഭരണം]]
1,208,456
ബി.സി. 2157-1570 കാലത്താണ്‌ ഈജിപ്‌തുകാര്‍ സ്വര്‍ണപ്പണി ആരംഭിച്ചത്‌ എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും ഉര്‍, ക്രീറ്റ്‌, ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ബി.സി. 1500-ഓടുകൂടി കാതിലിടുന്ന വളയങ്ങള്‍ ഈജിപ്‌തുകാര്‍ കണ്ടുപിടിച്ചു. തുത്തന്‍ഖമന്‍രാജാവിന്റെ ശവശരീരത്തില്‍ കാണുന്ന ആഭരണങ്ങള്‍ അന്നത്തെ രാജകീയാഡംബരങ്ങളെയും ആഭരണനിര്‍മാണ രീതികളെയും സൂചിപ്പിക്കുന്നു. രാജാക്കന്മാര്‍ ധരിക്കാറുണ്ടായിരുന്ന അരപ്പട്ടയുടെ പുറകുവശത്ത്‌ ഒരു വാലുകൂടി പണിതുചേര്‍ക്കുന്നത്‌ ഈജിപ്‌തിലെ ഒരു സവിശേഷതയായിരുന്നു. മുത്തുകള്‍കൊണ്ടുണ്ടാക്കിയ നാലും അഞ്ചും വരികളുള്ള മാലകള്‍, വളകള്‍, കാല്‌തളകള്‍ എന്നിവ ഈജിപ്‌ഷ്യന്‍ ആഭരണങ്ങളുടെ പ്രത്യേകതയാണ്‌.
1,208,457
'''ഗ്രീക്കുകാരും റോമാക്കാരും'''. പുരാതന ഗ്രീക്കുകാര്‍ റോമാക്കാരെപ്പോലെ ആഭരണഭ്രമമുള്ളവരായിരുന്നില്ല. ഈജിപ്‌തുകാരില്‍നിന്നാണ്‌ ഗ്രീക്കുകാര്‍ സ്വര്‍ണപ്പണി അഭ്യസിച്ചത്‌. പൗരസ്‌ത്യസ്വാധീനത്തിനു വിധേയരായ റോമാക്കാര്‍ രത്‌നാഭരണങ്ങളും കല്ലുകൊണ്ടുള്ള ആഭരണങ്ങളും നിര്‍മിക്കുന്നതില്‍ അത്യധികം താത്‌പര്യം കാണിച്ചു. അവര്‍ അധികാരം കൈയടക്കിയ രാജ്യങ്ങളിലെല്ലാം റോമന്‍ രീതിയിലുള്ള ആഭരണങ്ങള്‍ പ്രചരിക്കുന്നതിന്‌ ഇടയായി. സമ്പദ്‌സമൃദ്ധിയും അധികാരശക്തിയും കാണിക്കുന്നതിനുവേണ്ടി റോമാക്കാര്‍ ധാരാളം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഗ്രീക്കുശില്‌പികളെ ബലാത്‌കാരമായി പിടിച്ചുകൊണ്ടുപോയി തങ്ങള്‍ക്കുവേണ്ടി ആഭരണങ്ങള്‍ നിര്‍മിക്കുവാന്‍ റോമന്‍ പ്രഭുക്കന്മാര്‍ ഏര്‍പ്പാടുചെയ്‌തിരുന്നു. ചില റോമന്‍ സെനറ്റര്‍മാര്‍ ഓരോ വിരലിലും ആറുമോതിരംവീതം ധരിക്കാറുണ്ടായിരുന്നു; ഹേമന്തത്തിലും ഗ്രീഷ്‌മത്തിലും അണിയാന്‍ പ്രത്യേകതരം മോതിരങ്ങളും അവര്‍ നിര്‍മിച്ചിരുന്നതായി രേഖകള്‍ കാണുന്നു.
1,208,458
'''ചൈന'''. ആഭരണനിര്‍മാണകലയില്‍ ചൈനാക്കാര്‍ ഒട്ടും പിന്നിലായിരുന്നില്ല. പുരാതനചൈനാക്കാര്‍ നേര്‍ത്ത സ്വര്‍ണക്കമ്പികള്‍കൊണ്ടുള്ള സൂക്ഷ്‌മ ചിത്രപ്പണിയിലും (Filligree) ലോഹാലങ്കാരങ്ങളിലും പ്രഗല്‌ഭരായിരുന്നു. ടാങ്‌ (615-906), സുങ്‌ (960-1279) എന്നീ രാജവംശങ്ങളുടെ കാലത്താണ്‌ ചൈനയില്‍ ആഭരണ നിര്‍മാണകല ഏറ്റവും അധികം പുരോഗമിച്ചത്‌. ചക്രവര്‍ത്തിനിമാര്‍ ഫീനിക്‌സ്‌ (Phoenix) പക്ഷിയുടെ രൂപത്തിലുള്ള ശിരോഭൂഷണങ്ങള്‍ അണിഞ്ഞുവന്നു. പക്ഷികളുടെ വാലിലെ തൂവലുകളില്‍ രത്‌നങ്ങളും മുത്തുകളും പതിച്ച്‌ അണിയുന്നരീതി ചൈനാക്കാരുടെ ഒരു പ്രത്യേകതയാണ്‌. രാജചിഹ്നമായ വ്യാളിയുടേയും ദീര്‍ഘായുസ്സിന്റെ പ്രതിരൂപമായ കടവാതിലിന്റേയും രൂപങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവച്ചിരുന്നു.
1,208,459
'''ആഫ്രിക്ക'''. പല ആകൃതിയിലും നിറങ്ങളിലുമുള്ള കല്ലുകള്‍, ചിത്രാങ്കിതങ്ങളും അല്ലാത്തതുമായ അസ്ഥിക്കഷണങ്ങള്‍, മരക്കൊമ്പുകള്‍, ഇലച്ചുരുളുകള്‍ എന്നിവയായിരുന്നു ആഫ്രിക്കക്കാര്‍ അണിഞ്ഞുവന്നിരുന്നത്‌. താമ്ര-അയോയുഗങ്ങളുടെ ആരംഭത്തോടുകൂടി ലോഹനിര്‍മിതങ്ങളായ ആഭരണങ്ങള്‍ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും പ്രചാരത്തില്‍ വരികയുണ്ടായി. ചില പ്രദേശങ്ങളില്‍നിന്നും സ്വര്‍ണം, പിത്തള, ദന്തം, ഇരുമ്പ്‌ തുടങ്ങിയവകൊണ്ടു നിര്‍മിച്ച ചില ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പൊതുവേ, ആഫ്രിക്കയിലെ സാധാരണക്കാരുടെ ആഭരണങ്ങള്‍ ലളിതവും ശില്‌പസൗന്ദര്യമില്ലാത്തവയുമാണ്‌. അപൂര്‍വം ചിലത്‌ ബീഭത്സവും മറ്റെങ്ങുംതന്നെ കണ്ടെത്താന്‍ കഴിയാത്തവിധം വികൃതവുമാണ്‌. കൈവളകള്‍, പതക്കങ്ങള്‍ എന്നിവ ചില സ്ഥലങ്ങളില്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ചുണ്ട്‌, കാത്‌, മൂക്ക്‌ എന്നീ അവയവഭാഗങ്ങള്‍ ക്ഷതപ്പെടുത്തി ലോഹങ്ങളുംമറ്റും കുത്തിക്കയറ്റിയുള്ള അലങ്കരണസമ്പ്രദായം ആദിവാസികളുടെ ഇടയില്‍ ഇന്നും നിലനിന്നുവരുന്നു.
1,208,460
Image:Vol3p110_25.jpg|
1,208,461
Image:Vol3p110_25 copy.jpg|
1,208,462
[[ചിത്രം:Vol3p110_african.jpg|thumb|പരമ്പരാഗത ആഭരണങ്ങളണിഞ്ഞ ആഫ്രിക്കന്‍ വനിതകള്‍]]
1,208,463
'''മധ്യകാലയൂറോപ്പ്‌'''. മധ്യകാലഘട്ടമായപ്പോഴേക്കും ശവസംസ്‌കാരത്തോടൊപ്പം ആഭരണങ്ങളും മറ്റു വസ്‌തുക്കളും അടക്കംചെയ്യുന്ന പതിവ്‌ അവസാനിച്ചതുകൊണ്ട്‌ അക്കാലങ്ങളിലെ ആഭരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചിത്രങ്ങളില്‍നിന്നും കൊത്തുപണികളില്‍നിന്നുമാണ്‌ മനസ്സിലാകുന്നത്‌. രത്‌നങ്ങളും മറ്റും പതിച്ച്‌ മോടിയാക്കിയ ബ്രോച്ചുകളാണ്‌ അന്നത്തെ എടുത്തുപറയത്തക്ക ആഭരണങ്ങള്‍. കൊട്ടാരങ്ങളിലും പള്ളികളിലുമാണ്‌ പ്രധാനമായും സ്വര്‍ണപ്പണിക്കാര്‍ക്ക്‌ ജോലിയുണ്ടായിരുന്നത്‌. മ്യൂണിക്കിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇംഗ്ലണ്ടിലെ ഹെന്‌റി IVന്റെ പുത്രിയായ ബാലഞ്ചെയുടെ കിരീടം അതിവിശിഷ്‌ടമാണ്‌. 1402-ല്‍ ബാലഞ്ചെയും എലക്‌ടര്‍ലുഡ്‌വിഗ്‌ II ാമനുമായി നടന്ന വിവാഹവേളയില്‍ അണിഞ്ഞിരുന്ന കിരീടമാണിത്‌. രത്‌നങ്ങള്‍കൊണ്ട്‌ അലങ്കരിച്ച 12 കീര്‍ത്തിമുദ്രകള്‍ വൃത്താകൃതിയില്‍ ചേര്‍ത്ത്‌ അതില്‍നിന്നും രത്‌നഖചിതമായ ശിഖരങ്ങള്‍ ചെറുതും വലുതും ഒന്നിടവിട്ട്‌ പൊന്തിനില്‌ക്കുന്നരീതിയിലാണ്‌ ഇതിന്റെ പണി. 1476-ല്‍ സ്‌കോട്ട്‌ലന്‍ഡിലെ റാണിയായിരുന്ന മാര്‍ഗററ്റ്‌ ധരിച്ചിരുന്ന കിരീടവും കലാസുന്ദരമായിരുന്നെന്ന്‌ ചരിത്രകാരന്മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫാന്‍ഡെര്‍ഗൊയെ വരച്ച ഒരു ചിത്രത്തില്‍നിന്നാണ്‌ ഇതിന്റെ വൈശിഷ്‌ട്യം മനസ്സിലാകുന്നത്‌. 16-ാം ശ.-ത്തിലെ യൂറോപ്പില്‍ വിലപിടിച്ച മുത്തുകളോട്‌ ആളുകള്‍ക്ക്‌ വളരെ ഭ്രമമുണ്ടായിരുന്നു. എലിസബത്ത്‌ I ഒരു മാലയ്‌ക്കുവേണ്ടി 3,000 പവന്‍ വിലവരുന്ന മുത്തുകള്‍ വാങ്ങിയിരുന്നതായി പരാമര്‍ശങ്ങളുണ്ട്‌.
1,208,464
Image:Vol3p110_22.jpg|
1,208,465
Image:Vol3p110_38.jpg|
1,208,466
Image:Vol3p110_19.jpg|
1,208,467
Image:Vol3p110_17.jpg|
1,208,468
Image:Vol3p110_18.jpg|
1,208,469
Image:Vol3p110_13.jpg|
1,208,470
Image:Vol3p110_42.jpg|
1,208,471
Image:Vol3p110_23.jpg|
1,208,472
Image:Vol3p110_39.jpg|
1,208,473
Image:Vol3p110_36.jpg|
1,208,474
Image:Vol3p110_12 copy.jpg|
1,208,475
Image:Vol3p110_15.jpg|
1,208,476
Image:Vol3p110_14.jpg|
1,208,477
Image:Vol3p110_27.jpg|
1,208,478
17-ാം ശ.-ത്തില്‍ ആഭരണങ്ങള്‍ കുറേക്കൂടി ലളിതമായി. രത്‌നങ്ങളും വിലയേറിയ കല്ലുകളും ചെത്തി ശരിപ്പെടുത്തുന്നതില്‍ പണിക്കാര്‍ കൂടുതല്‍ പ്രാവീണ്യംനേടി. ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ മാല മേരിഅന്റോയിന്റേതാണ്‌. രത്‌നക്കല്ലുകള്‍ രണ്ടുവരിയില്‍ പതിച്ചാണ്‌ ഈ മാല പണിതീര്‍ത്തിട്ടുള്ളത്‌. 17 വജ്രക്കല്ലുകളുള്ള ആദ്യത്തെ വരി കഴുത്തില്‍ പറ്റിക്കിടക്കുന്നു. ഇതില്‍നിന്നും രത്‌നങ്ങള്‍ ചന്ദ്രക്കലപോലെ വളച്ചു തൂക്കിയിട്ടിരിക്കുന്നു. രണ്ടാമത്തെ വരിയില്‍നിന്നും നാലു ലോക്കറ്റുകള്‍ (ജാലികള്‍) തൂങ്ങുന്നുണ്ട്‌; ഇവയില്‍ ഓരോന്നിലും കല്ലുകൊണ്ടുള്ള തൊങ്ങലുകള്‍ പണിതുചേര്‍ത്തിരിക്കുന്നു. മേരി അന്റോയിനെപ്പോലെതന്നെ ആഭരണഭ്രമമുണ്ടായിരുന്ന രാജ്ഞിയാണ്‌ നെപ്പോളിയന്റെ ഭാര്യ ജോസഫൈന്‍. 1803-ല്‍ ജെറാര്‍ഡ്‌ വരച്ച ഇവരുടെ ചിത്രത്തില്‍ വിലപിടിച്ച മുത്തുകളും രത്‌നങ്ങളുംകൊണ്ട്‌ അലങ്കരിച്ച കിരീടവും ആഭരണങ്ങളും അവര്‍ അണിഞ്ഞിരുന്നതായി കാണുന്നു.
1,208,479
മതപരമായ വിഷയങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവയ്‌ക്കുന്ന പതിവ്‌ മധ്യകാലഘട്ടം മുതല്‍ കണ്ടുവരുന്നു. ദേവാലയരൂപങ്ങള്‍, കുരിശ്‌ എന്നിവയാണ്‌ പ്രധാനമായും ലോക്കറ്റുകളായി അണിയാറുണ്ടായിരുന്നത്‌. വസ്‌ത്രങ്ങളില്‍ ആഭരണങ്ങള്‍ തുന്നിപ്പിടിപ്പിക്കുന്നരീതിയും അന്ന്‌ സര്‍വസാധാരണമായിരുന്നു. രത്‌നങ്ങള്‍, മുത്തുകള്‍ എന്നിവകൊണ്ട്‌ വസ്‌ത്രം മുഴുവനും അലങ്കരിച്ചു ധരിക്കുന്ന പതിവ്‌ മധ്യകാലഘട്ടങ്ങളില്‍ ആരംഭിച്ചതാണ്‌.
1,208,480
'''ആധുനികകാലം'''. 19-ാം ശ.-ത്തില്‍ ദക്ഷിണാഫ്രിക്കയില്‍ രത്‌നഖനനം തുടങ്ങിയതോടെ രത്‌നാഭരണങ്ങളുടെ പ്രചാരം വര്‍ധിച്ചു. ആധുനികാഭരണങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെ ലളിതവും കൂടുതല്‍ സുന്ദരവുമാണ്‌. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളാണ്‌ ഇന്ന്‌ ആഭരണനിര്‍മാണത്തിന്‌ മുഖ്യമായും ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ 18 കാരറ്റില്‍ കൂടിയ സ്വര്‍ണംകൊണ്ടുള്ള ആഭരണങ്ങളുടെ ഉപയോഗം പാശ്ചാത്യരാജ്യങ്ങളില്‍ പൊതുവേയും അമേരിക്കയില്‍ പ്രത്യേകിച്ചും ഇന്നു പ്രായേണ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുകയാണ്‌. വിലപിടിച്ച കല്ലുകളുടെ കൂട്ടത്തില്‍ വൈരം, ഇന്ദ്രനീലം (Saffire) മരതകം (Emerald), മാണിക്യം (Ruby) എന്നിവയ്‌ക്കാണ്‌ അധികം പ്രിയം; മുത്തുകള്‍ക്കും വളരെ പ്രചാരമുണ്ട്‌. കൃത്രിമാഭരണങ്ങളുടെ നിര്‍മാണം 20-ാം ശ.-ത്തില്‍ വളരെ വര്‍ധിച്ചതായി കാണാം. സങ്കരലോഹങ്ങള്‍, കൃത്രിമക്കല്ലുകള്‍, പ്ലാസ്റ്റിക്‌ എന്നിവകൊണ്ട്‌ അത്യധികം വര്‍ണശബളിമയുള്ള ആഭരണങ്ങള്‍ ഇന്നു നിര്‍മിച്ചുവരുന്നു. ഇവയുടെ നിര്‍മാണം ഒരു വമ്പിച്ച വ്യവസായമായിത്തന്നെ മാറിയിരിക്കുന്നു. കൃത്രിമക്കല്ലുകളുടെ നിര്‍മാണത്തില്‍ ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച രാജ്യം ചെക്കോസ്ലോവാക്യ ആണ്‌.
1,208,481
[[ചിത്രം:Vol3p110_11.jpg|thumb|ആഭരണാലംകൃതമായ ശില്പങ്ങള്‍ - ഖജുരാഹോ]]
1,208,482
'''ഭാരതത്തില്‍'''. സ്വര്‍ണം, വെള്ളി, രത്‌നം, ദന്തം, വിലപിടിപ്പുള്ള പലതരം കല്ലുകള്‍ എന്നിവകൊണ്ടു നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഏഷ്യന്‍രാജ്യങ്ങളിലെല്ലാംതന്നെ പ്രാചീനകാലംമുതല്‍ പ്രചാരത്തിലിരിക്കുന്നു. ഭാരതീയ സ്‌ത്രീകളുടെ ആഭരണഭ്രമം വിദേശീയചരിത്രകാരന്മാര്‍ പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ജനതയുടെ ജീവിതരീതി അപഗ്രഥിച്ചുനോക്കിയാല്‍ ഈ തരത്തിലുള്ള ആഭരണഭ്രമത്തിന്‌ പല വസ്‌തുതകളും കാരണമായിത്തീര്‍ന്നിട്ടുണ്ട്‌ എന്നു കാണാം. അലങ്കരണവസ്‌തു എന്നതിനെക്കാള്‍ ധനസംഭരണത്തിനുള്ള ഒരു ഉപാധികൂടിയാണ്‌ ആഭരണം. ബാങ്കിങ്‌ സൗകര്യങ്ങളോ മറ്റു സമ്പാദ്യ പദ്ധതികളോ ഇല്ലാതിരുന്ന കാലത്ത്‌ ഒരു അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള കരുതല്‍ധനമായിരുന്നു ആഭരണങ്ങള്‍.
1,208,483
[[ചിത്രം:Vol3p110_indusgold.jpg|thumb|ഹാരപ്പയില്‍ നിന്നും കണ്ടെടുത്ത ചില ആഭരണങ്ങള്‍]]
1,208,484
പഞ്ചാബ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌, സൗരാഷ്‌ട്രം, ദക്ഷിണേന്ത്യ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രദേശങ്ങളില്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി ക്രിസ്‌തുവിന്‌ 3,500 വര്‍ഷം മുമ്പ്‌ ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഡെക്കാനില്‍നിന്നും കിട്ടിയ ഇരുമ്പ്‌, ചെമ്പ്‌, വെങ്കലം, സ്വര്‍ണം എന്നിവ കൊണ്ടുനിര്‍മിച്ച ആഭരണങ്ങള്‍ അന്നത്തെ ലോഹശില്‌പ വിദ്യയുടെ വികാസത്തെ സൂചിപ്പിക്കുന്നു. മോഹന്‍ ജോദരോ, ഹരപ്പ എന്നിവിടങ്ങളില്‍നിന്നും ബി.സി. 2,700-നും 1,800-നും ഇടയ്‌ക്ക്‌ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന സ്വര്‍ണാഭരണങ്ങള്‍ ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. ബ്രോച്ചുകള്‍, ശിരോഭൂഷണങ്ങള്‍, ഏലസുകള്‍, ബട്ടനുകള്‍, കൊരലാരം, കടകങ്ങള്‍, മോതിരങ്ങള്‍, പാദസരങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഏലസുകളില്‍ മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്‌. അപൂര്‍വം ചിലവയില്‍ മത്സ്യരൂപങ്ങളും കാണാം.
1,208,485
ഇതിഹാസകാലഘട്ടത്തിലെ ആഭരണങ്ങള്‍ അതീവസുന്ദരങ്ങളും വൈവിധ്യമുള്ളവയുമായിരുന്നുവെന്ന്‌ വേദോപനിഷത്തുക്കളും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളും സൂചിപ്പിക്കുന്നു. സീതയുടെ ചൂഡാമണിയും ശ്രീരാമന്റെ മുദ്രമോതിരവും കര്‍ണന്റെ കവചകുണ്ഡലങ്ങളും ഇതിനുദാഹരണങ്ങളാണ്‌.
1,208,486
ആവേധ്യം (തുളച്ചിടേണ്ടത്‌) ബന്ധനീയം (ബന്ധിക്കേണ്ടത്‌), ക്ഷേപ്യം (എറിഞ്ഞു പിടിപ്പിക്കേണ്ടത്‌) ആരോപ്യം (മേല്‍വയ്‌ക്കപ്പെടേണ്ടത്‌) എന്നിങ്ങനെ നാലുതരത്തിലാണ്‌ ആഭരണങ്ങളെന്ന്‌ ശബ്‌ദകല്‌പദ്രുമത്തില്‍ കാണുന്നു.
1,208,487
"സ്യാത്‌ ഭൂഷണം ത്വാഭരണം
1,208,488
ചതുര്‍ധാ പരികീര്‍ത്തിതം
1,208,489
ആവേധ്യം ബന്ധനീയം ച
1,208,490
ക്ഷേപ്യമാരോപ്യമേവ തത്‌'
1,208,491
കുണ്ഡലാദികള്‍ ആവേധ്യവും കുസുമാദികള്‍ ബന്ധനീയവും നൂപുരാദികള്‍ ക്ഷേപ്യവും ഹാരാദികള്‍ ആരോപ്യവുമാകുന്നു. അമരകോശത്തിലെ "മനുഷ്യവര്‍ഗ'ത്തില്‍ "ചൂഡാമണിഃശിരോരത്‌നം തരളോ ഹാരമധ്യഗഃ' എന്നാരംഭിക്കുന്ന 103 മുതല്‍ 110 വരെയുള്ള വരികളില്‍ യഥാസ്ഥാനം അണിയേണ്ട പൗരാണിക ആഭരണങ്ങളുടെ വിശദവിവരം ലഭിക്കുന്നുണ്ട്‌.
1,208,492
അബിസീനിയ, സൊമാലിലാന്‍ഡ്‌ എന്നിവിടങ്ങളിലെ ആഭരണങ്ങളില്‍ ഇന്ത്യന്‍ശൈലിയുടെ സ്വാധീനം കാണാം. സാന്‍സിബാറിലും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യക്കാര്‍ കുടിയേറ്റം നടത്തിയിരുന്നതുകൊണ്ടാവണം ഇവിടത്തെ രീതി അവിടെ പ്രചരിക്കാനിടയായത്‌. സ്വര്‍ണാഭരണങ്ങളോടുള്ള താത്‌പര്യം ഇന്ത്യയില്‍നിന്നാണ്‌ ഗ്രീസ്‌, റോം എന്നിവിടങ്ങളില്‍ പ്രചരിച്ചിരുന്നതെന്ന്‌ ചിലര്‍ കരുതുന്നു. ദക്ഷിണേന്ത്യയിലെ പഴയ ആഭരണങ്ങള്‍ പുരാതനകാലത്തെ യൂറോപ്യന്‍ ആഭരണങ്ങളുമായി സാദൃശ്യമുള്ളവയാണ്‌. ലൂവ്രില്‍ സൂക്ഷിച്ചിട്ടുള്ള എട്രൂസ്‌കന്‍ ആഭരണങ്ങള്‍ക്ക്‌, പ്രത്യേകിച്ചു കര്‍ണാഭരണങ്ങള്‍ക്ക്‌ ദക്ഷിണേന്ത്യയില്‍ അണിഞ്ഞുവരുന്ന ആഭരണങ്ങളുമായി സാദൃശ്യമുണ്ട്‌. ഉത്തരേന്ത്യന്‍ ആഭരണങ്ങളധികവും അറബി മാതൃകയിലുള്ളവയാണ്‌. വളരെ പണ്ടുമുതല്‍ അറബികള്‍ വ്യാപാരത്തിനായി ഇന്ത്യയില്‍ എത്തിയതാവാം ഇതിനുകാരണം. സ്വാഭാവികമായും ഇന്ത്യയിലെ പാഴ്‌സികളുടെ ആഭരണങ്ങള്‍ക്ക്‌ ഇറാനിലെ ആഭരണങ്ങളുമായി സാദൃശ്യം കാണാം.
1,208,493
മതപരമായ ചില വിശ്വാസപ്രമാണങ്ങള്‍ ഇന്ത്യന്‍ ആഭരണനിര്‍മാണത്തെ വളരെ സ്വാധിനിച്ചിട്ടുണ്ട്‌. ഒരു ഹിന്ദു ജനനം മുതല്‍ മരണംവരെ ആചരിക്കേണ്ട ഷോഡശസംസ്‌കാരങ്ങളേയും മറ്റും പറ്റി ഗൃഹ്യസൂത്രം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഈ ആചാരങ്ങള്‍ സവര്‍ണ ഹൈന്ദവജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ കാണിക്കുന്നവയാണ്‌. നാമകരണം, വിദ്യാരംഭം, ഉപനയനം, സമാവര്‍ത്തനം, വിവാഹം, പിണ്ഡം മുതലായവയാണ്‌ അവ. ഈ ഓരോ അടിയന്തിരത്തിനും പ്രത്യേകരീതിയിലുള്ള ആടയാഭരണങ്ങളാണ്‌ അണിയേണ്ടതെന്ന്‌ വിധിച്ചിട്ടുണ്ട്‌.
1,208,494
നാമകരണവേളയില്‍ത്തന്നെ ചിലര്‍ കര്‍ണവേധം നടത്തി കടുക്കന്‍ അണിയിക്കുകയും അരയില്‍ ചരടു ബന്ധിക്കുകയും ചെയ്യുക പതിവായിരുന്നു; സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ നിര്‍മിച്ച താലി (താവിസ്‌) കോര്‍ത്ത ചരട്‌ കഴുത്തിലും അണിയിക്കും. ദുര്‍ദേവതകളുടെ ഉപദ്രവം ഏല്‌കാതിരിക്കുന്നതിനാണ്‌ ഇത്‌; കൂടാതെ കാതുകുത്തുമ്പോഴുണ്ടാകുന്ന ഞെട്ടല്‍, അപസ്‌മാരം തുടങ്ങിയ ഞരമ്പുരോഗങ്ങളെ തടയുവാനും പ്രയോജനപ്പെടുമെന്നാണ്‌ വിശ്വാസം. വിവാഹത്തിന്‌ മംഗല്യസൂത്രം അണിയിക്കുക (താലികെട്ടുക) എന്ന ചടങ്ങ്‌ ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്‌, വിവാഹാവസരത്തിലാണ്‌ സ്‌ത്രീ ഏറ്റവും അധികം ആഭരണങ്ങള്‍ അണിയുന്നത്‌; വൈധവ്യം നേരിട്ടാല്‍ ഇവയെല്ലാം അഴിച്ചുമാറ്റുന്നു.
1,208,495
ആര്യന്മാരുടെ കര്‍ണാഭരണങ്ങളും ശിരോലങ്കാരങ്ങളും അവരുടെയിടയില്‍ പ്രകൃത്യാരാധനയ്‌ക്കുണ്ടായിരുന്ന പ്രാധാന്യത്തെ കാണിക്കുന്നു. മറാത്തി ബ്രാഹ്മണര്‍ നെറ്റിക്കുമേല്‍ ധരിക്കുന്ന ആഭരണത്തില്‍ (നെറ്റിച്ചുട്ടി) നാഗരൂപമോ അര്‍ധചന്ദ്രാകൃതിയോ ഉണ്ടായിരിക്കും. ചന്ദ്രാര്‍ധത്തില്‍ സ്ഥിതിചെയ്യുന്ന ഒമ്പതു തലയുള്ള സര്‍പ്പരൂപം ശിരസ്സില്‍ ധരിക്കുന്ന ആഭരണങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഹൈന്ദവപുരാണ സംഭവങ്ങള്‍ വിശദീകരിക്കുന്ന ആഭരണങ്ങളും ദക്ഷിണേന്ത്യക്കാര്‍ ധരിക്കുന്നുണ്ട്‌. രാമായണംകൊത്തിയ വള, ദശാവതാരംകൊത്തിയ വള എന്നിവ ഇതിനുദാഹരണങ്ങളാണ്‌. വിവാഹത്താലി ഓരോ സമുദായക്കാര്‍ക്കും വ്യത്യസ്‌തമാണ്‌. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉപയോഗിച്ചുവരുന്ന അഷ്‌ടമംഗലമാല എന്ന വിവാഹത്താലി വളരെ ശ്രദ്ധാര്‍ഹമാണ്‌. സ്വര്‍ണംകൊണ്ട്‌ പലതരം പുഷ്‌പങ്ങളും ഫലങ്ങളും പണിതീര്‍ത്ത്‌ സ്വര്‍ണച്ചരടില്‍ കോര്‍ത്താണിതു ധരിക്കുന്നത്‌. ഈ താലി സുഖവും സമ്പത്‌സമൃദ്ധിയും സുമംഗലികള്‍ക്കു നല്‌കും എന്നു വിശ്വസിച്ചുവരുന്നു. സാഞ്ചിയിലും മറ്റുമുള്ള ബൗദ്ധശിലപ്‌ങ്ങളില്‍ അഷ്‌ടമംഗലമാല അണിഞ്ഞിട്ടുള്ളതായി കാണാം. സാഹസികസംരംഭങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്ന പുരുഷന്മാരും അക്കാലങ്ങളില്‍ ഈ താലി ഉപയോഗിച്ചുവന്നിരുന്നു. ഗരുഡന്‍, വ്യാളി എന്നീ രൂപങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവയ്‌ക്കുന്ന പതിവും ഭാരതത്തിലുണ്ട്‌. രണ്ടു ഗരുഡരൂപങ്ങള്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള കൊത്തുപണിക്ക്‌ യൂറോപ്പിലെ ചില രാജകീയ ചിഹ്നങ്ങളുമായി സാദൃശ്യങ്ങള്‍ കാണാം.
1,208,496
[[ചിത്രം:Vol3p110_bahadur-shah.jpg|thumb|ആഭരണവിഭൂഷിതനായ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ ]]
1,208,497
[[ചിത്രം:Vol3p110_andra.jpg|thumb| ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ ഉപയോഗുക്കുന്ന കാല്‍തളകളും കൊലുസും ]]
1,208,498
ഇനാമലിങ്‌ കല ഇന്ത്യയില്‍ പണ്ടുതന്നെ വളരെ വികസിച്ചിരുന്നതായി തക്ഷശിലയില്‍നിന്നു ലഭിച്ചിട്ടുള്ള അവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നു. മുഗള്‍ചക്രവര്‍ത്തിമാരുടെ ഭരണകാലത്താണ്‌ ഈ കല ഇന്ത്യയില്‍ ഏറ്റവും അഭിവൃദ്ധിപ്പെട്ടത്‌. സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങളിലെല്ലാം ഇനാമല്‍ ചെയ്‌തുവന്നിരുന്നു. അക്‌ബറുടെ സുഹൃത്തായിരുന്ന മാന്‍സിങ്‌ രാജാവാണ്‌ ഈ കല ജയ്‌പൂരില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ലാഹോറില്‍നിന്നും അഞ്ച്‌ ഇനാമല്‍ ജോലിക്കാരെ ഇദ്ദേഹം ജയ്‌പൂരിലേക്കു വരുത്തുകയുണ്ടായി. ജയ്‌പൂര്‍രാജ കുടുംബത്തില്‍ സൂക്ഷിച്ചിട്ടുള്ള മാന്‍സിങ്ങിന്റെ അസ്‌ത്രം ഇനാമല്‍ പണിയുടെ അദ്‌ഭുതാവഹമായ വിജയത്തെ കാണിക്കുന്നു; അതിലെ വര്‍ണങ്ങള്‍ക്ക്‌ ഇന്നും മങ്ങല്‍ ഏറ്റിട്ടില്ല.
1,208,499
Image:Vol3p110_rajasthantribal_5716.jpg|
1,208,500
Image:Vol3p110_assam 1.jpg|