id
int64
1
1.21M
text
stringlengths
1
44.4k
1,208,501
Image:Vol3p110_manipur.jpg|
1,208,502
Image:ASSAM_a.jpg|
1,208,503
Image:Vol3p110_ladaki.jpg|
1,208,504
Image:Vol3p110_tribal_woman_andhra.jpg|
1,208,505
Image:Vol3p110_thripura.jpg|
1,208,506
Image:Vol3p110_bishnoi-nose-ring.jpg|
1,208,507
Image:Vol3p110_Orissa.jpg|
1,208,508
Image:Vol3p110_Bonda tribal.jpg|
1,208,509
'''പാശ്ചാത്യസ്വാധീനം'''. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ട്‌ ഭാരതീയരുടെ ആഭരണനിര്‍മാണത്തിനും അലങ്കരണരീതിക്കും ലാളിത്യം സംഭവിച്ചിട്ടുണ്ട്‌. ഇടത്തരക്കാരും ജീവിതത്തിന്റെ താഴേക്കിടയിലുള്ളവരും ഇന്നും പഴയരീതിയിലുള്ള ആഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കും വളരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കഴുത്തുമുതല്‍ പാദംവരെ ആഭരണങ്ങള്‍കൊണ്ട്‌ മൂടിനടക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന മാര്‍വാഡി സ്‌ത്രീകള്‍പോലും ആധുനിക കാലത്ത്‌ വിലപിടിപ്പുള്ളവയാണെങ്കിലും ലാളിത്യമിയലുന്ന ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രമാണ്‌ ധരിച്ചുവരുന്നത്‌. എണ്ണത്തെക്കാളേറെ ഗുണത്തിന്‌ പാശ്ചാത്യര്‍ പ്രാധാന്യം കൊടുത്തുവന്നിരുന്നത്‌ ഇന്ത്യാക്കാരും സ്വീകരിച്ചതായി കരുതേണ്ടിയിരിക്കുന്നു. ഗൃഹാലങ്കാരത്തിനും മറ്റു ജീവിതസൗകര്യങ്ങള്‍ക്കും ആഭരണങ്ങളെക്കാള്‍ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പാശ്ചാത്യ ജീവിതരീതി ഭാരതീയ സ്‌ത്രീകളെ ആധുനിക കാലത്ത്‌ കൂടുതല്‍ സ്വാധീനിച്ചു വരുന്നുണ്ട്‌. ബാങ്കിങ്‌ സമ്പ്രദായങ്ങളിലുള്ള വിശ്വാസവും ആഭരണങ്ങള്‍ സമ്പാദിച്ചികൂട്ടുന്നതില്‍നിന്ന്‌ ഭാരതീയരെ പിന്തിരിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
1,208,510
'''കേരളത്തില്‍'''. കേവലം സൗന്ദര്യബോധം കൊണ്ടു മാത്രമല്ല, മാന്ത്രികശക്തി ലഭിക്കുന്നതിനും കൂടിയാണ്‌ മനുഷ്യന്‍ ആഭരണങ്ങള്‍ ധരിച്ചു തുടങ്ങിയതെന്ന പ്രൊഫ. റിഡ്‌ജേവേയുടെ സിദ്ധാന്തത്തിന്‌ ഉപോദ്‌ബലകമാണ്‌ കേരളത്തിലെ ആഭരണനിര്‍മാണചരിത്രം. കേരളീയരുടെ ആഭരണങ്ങളെപ്പറ്റി പഠനംനടത്തിയാല്‍ പരമ്പരയായുള്ള ചില വിശ്വാസപ്രമാണങ്ങള്‍ അവരെ സ്വാധീനിച്ചിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. പ്രാചീനാഭരണങ്ങള്‍ക്കെല്ലാം മതപരമായ പ്രാധാന്യം ഉണ്ട്‌. സ്വര്‍ണത്തിന്റെ ചെറിയ അംശമെങ്കിലും ശരീരത്തില്‍ അണിയേണ്ടത്‌ ശരീരശാസ്‌ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്ന്‌ കേരളീയര്‍ കരുതിവരുന്നു. സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ കഴിവില്ലാത്തവര്‍ വെള്ളിയെ ആശ്രയിക്കുന്നു. ചെമ്പിന്‌ മാലിന്യങ്ങള്‍ അകറ്റാന്‍ കഴിയുമെന്ന്‌ വിശ്വാസമുണ്ട്‌; ഇതും മറ്റു ലോഹങ്ങളോടൊപ്പം ചേര്‍ത്ത്‌ ആഭരണങ്ങള്‍ നിര്‍മിച്ചുവരുന്നു. നവജാതശിശുവിനേയും ഋതുമതിയായ സ്‌ത്രീയേയും ഇരമ്പുകൊണ്ടുള്ള ആഭരണങ്ങള്‍ അണിയിക്കുന്ന പതിവ്‌ ചിലരുടെയിടയില്‍ നടപ്പുണ്ടായിരുന്നു. ശവസംസ്‌കാര ക്രിയകള്‍ നടത്തുന്ന സമയത്ത്‌ പുരുഷന്മാര്‍ ഇരുമ്പുമോതിരം അണിയുന്ന പതിവ്‌ ചിലേടത്തു കാണാം; ഇരുമ്പിന്‌ പ്രേതബാധ അകറ്റാന്‍ കഴിവുണ്ടെന്നാണ്‌ വിശ്വാസം. വിലപിടിച്ച രത്‌നങ്ങളും കല്ലുകളും ആഭരണങ്ങളില്‍ പതിക്കാറുണ്ടെങ്കിലും അരയ്‌ക്കുതാഴെ ഇവ അണിഞ്ഞുകൂടെന്നാണ്‌ വിധി. ആഭരണങ്ങളുടെ കൂട്ടത്തില്‍ മുത്തിനും പവിഴത്തിനും പ്രധാനസ്ഥാനമുണ്ട്‌. മാന്ത്രികശക്തിയുണ്ടെന്ന വിശ്വാസത്താല്‍ ചില ചെടികളുടെ വിത്ത്‌ (ഉദാ. ഇലഞ്ഞി), തണ്ട്‌ (ഉദാ. തുളസി), കായ്‌ (ഉദാ. പാലക്കായ്‌, രുദ്രാക്ഷം), കിഴങ്ങ്‌ (ഉദാ. മഞ്ഞള്‍) എന്നിവയും ആനവാല്‍, ദന്തം, പുലിനഖം തുടങ്ങിയവയും ആഭരണം നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു. ദേവിമാര്‍ക്ക്‌ പ്രിയപ്പെട്ട വൃക്ഷമായ പാലയുടെ കായ്‌ ധരിച്ചാല്‍ ദേവിയുടെ അനുഗ്രഹം ഉണ്ടാകും എന്ന വിശ്വാസത്തിലാണ്‌ പാലക്കായ്‌ മോതിരം ഉണ്ടാക്കിവരുന്നത്‌. ആനവാലും പുലിനഖവും മറ്റും ദുഃസ്വപ്‌നങ്ങളെ ഒഴിവാക്കും എന്നും വിശ്വസിച്ചുവരുന്നു. ഭഗവതിയുടെ പ്രതിരൂപമായാണ്‌ മംഗല്യത്താലി ധരിക്കുന്നത്‌. സര്‍പ്പഫണാകൃതിയിലും വിടര്‍ന്ന താമരപ്പൂവിന്റെ ആകൃതിയിലും ഇതു നിര്‍മിക്കാറുണ്ട്‌.
1,208,511
[[ചിത്രം:Vol3p110_ornaments.jpg|thumb|കേരളത്തിലെ പഴയകാല സ്വര്‍ണാഭരണങ്ങളില്‍ ചിലത്]]
1,208,512
മാന്ത്രികശക്തിക്കുവേണ്ടി ചില കേരളീയര്‍ ധരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാഭരണമാണ്‌ യന്ത്രം അഥവാ ഏലസ്‌. തങ്കം, ചെമ്പ്‌, വെള്ളി ഇവയില്‍ ഏതെങ്കിലും ലോഹം കൊണ്ടുതീര്‍ത്ത തകിടില്‍ മന്ത്രങ്ങള്‍ എഴുതിച്ചുരുട്ടി സ്വര്‍ണക്കൂടിലോ വെള്ളിക്കൂടിലോ ചെമ്പുകൂടിലോ അടക്കം ചെയ്‌തതാണ്‌ യന്ത്രം. ഇത്‌ ചരടിലോ സ്വര്‍ണനൂലിലോ കോര്‍ത്ത്‌ ധരിക്കുന്നു.
1,208,513
കുഞ്ചന്‍നമ്പ്യാരുടെ കൃതികളില്‍ തത്‌കാലീന കേരളത്തിലെ ചില പ്രധാന ആഭരണങ്ങളുടെ പരാമര്‍ശം കാണുന്നുണ്ട്‌ : സ്യമന്തകം തുള്ളലില്‍
1,208,514
"തെളിഞ്ഞുകുണ്ഡലമണിഞ്ഞു കാതില്‍
1,208,515
ഗളത്തില്‍ മാലകളെടുത്തണിഞ്ഞു
1,208,516
കരങ്ങളില്‍ തരിവളകളുമിട്ടു
1,208,517
വിരല്‌ക്കു മോതിരനികരമണിഞ്ഞു
1,208,518
അവര്‍ണ്യമാകിന പദതളിരുകളില്‍
1,208,519
സുവര്‍ണനൂപുരനികരമണിഞ്ഞു
1,208,520
സുവര്‍ണകൗതുകമവരുചമഞ്ഞു'
1,208,521
എന്നും ഘോഷയാത്രയില്‍ നൂറ്റുപേരുടെ ചമയങ്ങള്‍ വര്‍ണിക്കുന്ന കൂട്ടത്തില്‍
1,208,522
"പുരികുഴല്‍മാലകള്‍ കൊണ്ടുമുറുക്കി
1,208,523
പെരുകിന കുറിതിലകങ്ങളൊരുക്കി-
1,208,524
ത്തരമൊടു തലമുടി ചിക്കിമിനുക്കി
1,208,525
തരിവള, പിരിവള, കാഞ്ചി, പതക്കം
1,208,526
വിരുതുകള്‍ പലവക വിരല്‍മോതിരവും
1,208,527
അരമണി, കുടമണി, തുടര്‍മണി, കങ്കണ-
1,208,528
മരഞ്ഞാണം, ചില തോള്‍പൂട്ടുകളും
1,208,529
മകുടം, കടകം, മണികുണ്ഡലവും
1,208,530
വികടകിരീടം, വിദ്രുമഹാരം
1,208,531
വികസിതസുരഭിലമലര്‍മാലകളും
1,208,532
സകലമണിഞ്ഞുഞെളിഞ്ഞു നടന്നാര്‍'
1,208,533
എന്നും പ്രസ്‌താവിച്ചു കാണുന്നു.
1,208,534
Image:Vol3p110_37.jpg|
1,208,535
Image:Vol3p110_jewellery_vid.jpg|
1,208,536
Image:Vol3p110_gold.jpg|
1,208,537
Image:Vol3p110_gold-bangle.jpg|
1,208,538
Image:Vol3p110_Necklace_1626.jpg|
1,208,539
Image:Vol3p110_gold 3.jpg|
1,208,540
Image:Earring.jpg|
1,208,541
Image:Vol3p110_gold 5.jpg|
1,208,542
Image:one_earring.jpg|
1,208,543
Image:Vol3p110_21.jpg|
1,208,544
ലാളിത്യം, തിളക്കം, രൂപഭദ്രത എന്നിവയുടെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്‌ കേരളീയാഭരണങ്ങള്‍. തൃശൂര്‍, തിരുവനന്തപുരം, വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും തൃശൂരിലെയും തിരുവനന്തപുരത്തെയും കാഴ്‌ചബംഗ്ലാവുകളിലും കേരളത്തിലെ പ്രാചീനാഭരണങ്ങളില്‍ പലതും സൂക്ഷിച്ചിട്ടുണ്ട്‌. സ്വര്‍ണത്തില്‍ മരതകം, മാണിക്യം, വൈരം തുടങ്ങിയ വിലപ്പെട്ട കല്ലുകള്‍ പതിച്ചവയാണ്‌ ഇവയില്‍ മിക്കതും. പര്‍പ്പടകത്താലി, അവില്‍മാലപ്പതക്കം, പവിത്രമോതിരം, ആനവരാഹന്‍മോതിരം, കഴുത്തില, കെട്ടരമ്പ്‌, പൂത്താലി, ലക്ഷ്‌മീമാല, ചിറ്റ്‌, കാതിണ, പാലക്കായ്‌മോതിരം, കുഴലുമോതിരം, പുലിനഖമോതിരം, തോട, ഒഡ്യാണം, ഏലസ്‌, അരഞ്ഞാണ്‍, കടുക്കന്‍, ചെലമ്പ്‌, കൊലുസ്‌, മൊരശ്‌, വാളിക എന്നിവ കേരളത്തിലെ പഴയകാലത്തെ ചില ആഭരണങ്ങളാണ്‌. കഥകളി, നൃത്തം തുടങ്ങിയ കലാപ്രദര്‍ശനങ്ങള്‍ക്ക്‌ നര്‍ത്തകര്‍ പ്രത്യേകതരം ആഭരണങ്ങള്‍ അണിയാറുണ്ട്‌. കേരളത്തില്‍ പൊതുവേ ഉപയോഗത്തിലിരുന്ന ആഭരണങ്ങള്‍ ഇവയാണെങ്കിലും ജാതിമതലിംഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ ആഭരണങ്ങള്‍ക്കും അവ അണിയുന്ന സമ്പ്രദായങ്ങള്‍ക്കും വ്യത്യാസം കണ്ടുവരുന്നുണ്ട്‌. ക്രൈസ്‌തവര്‍ വിവാഹത്തിന്‌ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമേയുള്ളു. ഈ മിന്നും ഹിന്ദുക്കള്‍ കെട്ടുന്ന താലിയും ഒറ്റനോട്ടത്തില്‍ വ്യത്യസ്‌തങ്ങളാണെന്ന്‌ തോന്നുമെങ്കിലും സൂക്ഷ്‌മപരിശോധനയില്‍ താലിയുടെ വീതി കുറച്ചും നീളം കൂട്ടിയും നിര്‍മിച്ച്‌ അതില്‍ പൊന്നുകൊണ്ടുള്ള മുത്തുമണികള്‍ചേര്‍ത്ത്‌ ഒരു കുരിശു പതിപ്പിച്ചതാണെന്ന്‌ ബോധ്യമാകും. ഈ രീതിയില്‍ ശൈലീപരമായുള്ള ഒരു ഐക്യം കേരളത്തിലെ മുസ്‌ലിങ്ങളുടെ ആഭരണത്തിലും കാണാന്‍ കഴിയും. അപൂര്‍വം ചില ആഭരണങ്ങളില്‍ മാത്രമേ ചില വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആഭരണം പൊന്‍മോതിരമാണ്‌. വിവാഹിതരാകുന്ന സ്‌ത്രീപുരുഷന്മാര്‍ പരസ്‌പരം മോതിരം അണിയിക്കേണ്ടത്‌ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ്‌. അതുപോലെ കുരിശുമാലയും വിവാഹാവസരത്തില്‍ അവശ്യം വേണ്ട ഒരാഭരണമാണ്‌. ക്രിസ്‌ത്യാനികള്‍ ധരിക്കുന്ന പ്രത്യേക ആഭരണങ്ങളാണ്‌ കൊന്തമാല, കഴുത്തേല, മൊരശ്‌, വാളിക, കൈക്കാറ, മേക്കാമോതിരം, പിണക്കുമോതിരം, കുരിശുമാല എന്നിവ. ഉദയംപേരൂര്‍ സൂനഹദോസിലെ കാനോന്‍ നിയമങ്ങള്‍ അനുശാസിക്കുന്നതുകൊണ്ടായിരിക്കാം, ക്രസ്‌തവ പുരുഷന്മാര്‍ കര്‍ണാഭരണങ്ങളും ക്രൈസ്‌തവ സ്‌ത്രീകള്‍ മൂക്കുത്തിയും ധരിക്കാത്തത്‌.
1,208,545
Image:Vol3p110_diamond 1.jpg|
1,208,546
Image:Vol3p110_Diamond.jpg|
1,208,547
1,208,548
Image:Vol3p110_platinum.jpg|
1,208,549
Image:Vol3p110_platinum_jewellery_1.jpg|
1,208,550
[[ചിത്രം:Vol3p110_silver4.jpg|thumb|വെള്ളി ആഭരണം]]
1,208,551
മുസ്‌ലിം ജനവിഭാഗത്തില്‍ സ്‌ത്രീകള്‍ മാത്രമേ ആഭരണം ധരിക്കാറുളളൂ. സ്വര്‍ണം അലങ്കാരത്തിനുപയോഗിക്കുന്നതില്‍നിന്നും പുരുഷന്മാരെ വിലക്കുന്ന മതാനുശാസനം നിലവിലുള്ളതുകൊണ്ട്‌ പുരുഷന്മാര്‍ ധരിക്കാറുള്ള മോതിരംതന്നെ വെള്ളിയില്‍ പണിതതും കല്ലുവച്ചതുമായിരിക്കും. മുസ്‌ലിങ്ങളുടെ ആഭരണനിര്‍മാണശൈലിയില്‍ മൗലികമായി ഭാരതീയേതരമായി തോന്നാവുന്നത്‌ സ്‌ത്രീകള്‍ കാതില്‍ ധരിക്കാറുള്ള അലിക്കത്തുമാത്രമാണ്‌. നെറ്റിയില്‍ നെറ്റിപ്പട്ടം, കഴുത്തില്‍ പറ്റക്കെട്ട്‌, കല്ലുമണിമാല, ചങ്കേലസ്‌, കൊരലാരം, പൊള്ളെമണി, കാശുമാല തുടങ്ങിയവയും കാതില്‍ തോട, മണിക്കാതില, മിന്നി, അലുക്കത്ത്‌, ജാലി അലുക്കത്ത്‌, ചിറ്റലിക്കത്ത്‌, കാതില, ജിമുക്കി തുടങ്ങിയവയും കൈയില്‍ കടകം, കാപ്പ്‌, പലതരം വളകള്‍, തുടങ്ങിയവയും വിരലില്‍ മോതിരവും അരയില്‍ അരപ്പട്ട, അരഞ്ഞാണ്‍, ഏലസ്‌ തുടങ്ങിയവയും കാലില്‍ പാദസരവും അവര്‍ ധരിക്കുന്നു. ഉടുവസ്‌ത്രത്തിന്‌ മുകളില്‍ ചുറ്റിയിടുന്ന അരഞ്ഞാണം സാധാരണയില്‍കവിഞ്ഞ വീതിയുള്ളതും തൊങ്ങലുകള്‍ പിടിപ്പിച്ചവയുമായിരിക്കും. തെക്കന്‍ കേരളത്തില്‍ തമിഴ്‌നാടിനോടുചേര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരും അവരോടു ബന്ധപ്പെട്ടവരുമായ മുസ്‌ലിം സ്‌ത്രീകള്‍ കാല്‍വിരലുകളില്‍ കമ്പിച്ചുറ്റ്‌ മോതിരവും മുക്കില്‍ മൂക്കുത്തിയും കാതില്‍ കുണ്ഡലവും ധരിക്കാറുണ്ട്‌.
1,208,552
ഇന്ന്‌ പൊതുവേ ഈ വക വ്യത്യസ്‌തങ്ങളായ ആഭരണങ്ങള്‍ സാധാരണ അണിഞ്ഞുകാണാറില്ല. വേഷത്തിലെന്നപോലെ ആഭരണങ്ങളുടെ കാര്യത്തിലും ഭാരതീയമായ ഒരു പൊതുശൈലി പ്രചാരത്തിലെത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ മലയാളികളുടെ സ്വര്‍ണാഭരണ ഭ്രമം വര്‍ധിതമായ രീതിയില്‍ തുടരുക തന്നെയാണ്‌. നോ: അംഗസംസ്‌കാരം; ഭാരതീയനൃത്തങ്ങള്‍; കഥകളി; ഭരതനാട്യം=നാഡീമനഃശാസ്ത്രം=
1,208,553
Neruo Psychology
1,208,554
മസ്തിഷ്കഘടനയും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്ന മനഃശാസ്ത്രശാഖ. മനുഷ്യരുടെയും മൃഗങ്ങളുടെയും പൂര്‍ണാരോഗ്യത്തോടുകൂടിയതും രോഗാതുരമായതും ആയ മസ്തിഷ്കങ്ങളും നാഡീവ്യൂഹങ്ങളും പഠനവിധേയമാക്കപ്പെടുന്നു. പ്രത്യക്ഷണം, ഭാഷാപ്രയോഗം എന്നിവയിലെ അവ്യവസ്ഥകള്‍, കായികചലനശേഷിയിലെ വ്യതിയാനങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ നാഡീ മനഃശാസ്ത്രം സഹായകമാകുന്നു.
1,208,555
==ചരിത്രം==
1,208,556
ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തില്‍ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. ഉദ്ദേശം രണ്ടാം ശ.-ത്തോടെ ഗ്രീക്ക് ശാസ്ത്രജ്ഞനായ ഗാലന്‍ (130-200), മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങള്‍ അതാണ് നിയന്ത്രിക്കുന്നതെന്നും തെളിയിച്ചു. ഈ കണ്ടെത്തലിനുശേഷവും, നൂറ്റാണ്ടുകളോളം ആത്മാവിന്റെ ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ നിലനിന്നിരുന്നു. മസ്തിഷ്കത്തിലെ ദ്രാവകം നിറഞ്ഞ ദരങ്ങളാണ് ധൈഷണിക കഴിവുകളുടെ ഉറവിടം എന്നാണ് കരുതപ്പെട്ടിരുന്നത്.
1,208,557
പതിനഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളില്‍ മസ്തിഷ്ക ദരങ്ങളാണ് മാനസിക-ധൈഷണിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന സിദ്ധാന്തത്തിനെതിരെ തെളിവുകള്‍ ശേഖരിക്കപ്പെട്ടു. ഇക്കാലത്ത് ലിയനാര്‍ദൊ ദാവിഞ്ചി (1472-1519), ആന്‍ഡ്രിയാസ് വെസാലിയുസ് (1514-64) തോമസ് വില്ലിസ് (1621-75) ജോസഫ് ബാദര്‍ (1723-73) തുടങ്ങിയ പ്രതിഭാശാലികള്‍ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം മസ്തിഷ്കദരങ്ങളല്ല, മസ്തിഷ്ക പദാര്‍ഥമാണെന്ന് സ്ഥാപിച്ചു. രോഗികളിലെ മസ്തിഷ്കാപചയത്തെക്കുറിച്ച് ബാദര്‍ വസ്തുനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
1,208,558
പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തില്‍ ശരീരക്രിയാശാസ്ത്രജ്ഞനായ ഫ്രാന്‍സ് ജോസഫ് ഗാല്‍ (1757-1828) തന്റെ 'അവയവശാസ്ത്ര' (Organology) സിദ്ധാന്തം അവതരിപ്പിച്ചു. മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ സ്ഥാനനിര്‍ണയത്തെക്കുറിച്ചുള്ള ആദ്യത്തെ ക്രമനിബദ്ധമായ വീക്ഷണമായിരുന്നു ഇത്. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം വഹിക്കുന്നു എന്ന് ഇദ്ദേഹം വാദിച്ചു. മസ്തിഷ്ക ഭാഗങ്ങളുടെ വലുപ്പത്തിലെ വ്യത്യാസം തലയോടിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങളില്‍ പ്രതിഫലിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
1,208,559
[[Image:nadi2.png]]
1,208,560
[[Image:pullo.png]]
1,208,561
ശാസ്ത്രീയവും, മതപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ ഗാലിന്റെ വീക്ഷണങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഫ്രഞ്ച് ശരീരക്രിയാശാസ്ത്രജ്ഞനായ പിയറി ഫ്ളൂറന്‍സ് (1794-1867) പൂര്‍വ മസ്തിഷ്കത്തിന്റെ അര്‍ധ ഗോളങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുക സാധ്യമല്ല എന്നും ഇവ ഒരുമിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് എന്നും വാദിച്ചു. നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍വ മസ്തിഷ്കത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സംയുക്തപ്രവര്‍ത്തനം ആവശ്യമാണ് എന്നും ഇദ്ദേഹം പറഞ്ഞു. ഈ വാദം 'സമബലസിദ്ധാന്തം' (equipotentiallity) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫ്ളൂറന്‍സിന്റെ വീക്ഷണങ്ങള്‍ കുറച്ചുകാലം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പത്തൊമ്പതാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി പോള്‍ ബ്രോക (1824-80) ഫ്രിറ്റ്ഷ് (1838-1927), കാള്‍ വെര്‍ണിക്ക് (1848-1904) എന്നിവര്‍ ഗാലിന്റെ 'സ്ഥാനനിര്‍ണയ' (localisation) സിദ്ധാന്തത്തിന്റെ പരിഷ്കൃത ഭാഷ്യങ്ങളെ അനുകൂലിച്ചു.
1,208,562
[[Image:hebb.png]]
1,208,563
'സ്ഥാനനിര്‍ണയ'ത്തെ ച്ചൊല്ലിയുള്ള വിവാദം ഇരുപതാം ശ.-ത്തിലും തുടര്‍ന്നു. പരീക്ഷണാത്മക മനഃശാസ്ത്രത്തില്‍ അന്തര്‍നിരീക്ഷണത്തിന്റെ സ്ഥാനത്ത് വസ്തുനിഷ്ഠവും പരിമാണാത്മകവുമായ പെരുമാറ്റ പരീക്ഷകള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തവും പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതോടുകൂടി മൃഗങ്ങളുടെയും മനുഷ്യരുടെയും പെരുമാറ്റത്തിലെ സമാനതകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നു. തത്ഫലമായി മനുഷ്യന്റെ പെരുമാറ്റം അപഗ്രഥിക്കുവാന്‍ മൃഗങ്ങളുടെ മാതൃകകള്‍ ഉപയോഗിക്കുന്ന പ്രവണതയ്ക്ക് കൂടുതല്‍ പ്രചാരം സിദ്ധിച്ചു.
1,208,564
[[Image:brok.png]]
1,208,565
ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ മനഃശാസ്ത്രജ്ഞനായ കാള്‍ ലാഷ്ലി (1890-1958) മനഃശാസ്ത്രപരമായ ആശയങ്ങളുടെ നാഡി സഹസംബന്ധികളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ജയിംസ് വാട്ട്സണ്‍(1878-1958)ന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം അനുബന്ധിത പ്രതിക്രിയകളെക്കുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടത്തിയത്. റഷ്യന്‍ ശാസ്ത്രജ്ഞരായ പാവ്ലോവി (1879-1936)ന്റെയും ബെക്തെരെഫ്(1857-1927)ന്റെയും വീക്ഷണങ്ങള്‍ ഇവരെ വളരെയധികം സ്വാധീനിച്ചിരുന്നു. വാഷിങ്ടണ്‍ ഡി.സി.യിലെ സെന്റ് എലിസബത്ത് ആശുപത്രിയിലെ ഷെപ്പര്‍ഡ് ഫ്രാന്‍സു (1874-1933)മായി ചേര്‍ന്ന് ലാഷ്ലി അനുബന്ധിത പ്രതിക്രിയയുടെ ജൈവപാത കണ്ടെത്തുവാന്‍ ശ്രമിച്ചു. മനുഷ്യരിലും മൃഗങ്ങളിലും മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് നഷ്ടപ്പെടുന്ന പ്രവര്‍ത്തനശേഷിയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്ന്, എലികളുടെ മസ്തിഷ്കത്തിന്റെ പൂര്‍വഭാഗത്ത് നിന്ന് വ്യത്യസ്ത വലുപ്പത്തില്‍ ഭാഗങ്ങള്‍ നീക്കം ചെയ്താലും സുപരിശീലിതമായ പെരുമാറ്റങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തി. 'സ്ഥാനനിര്‍ണയ' സിദ്ധാന്തത്തിലൂടെ ഇത് വിശദീകരിക്കുവാനാകില്ല എന്ന് ഇവര്‍ വാദിച്ചു.
1,208,566
തുടര്‍ന്ന് ലാഷ്ലി, കോര്‍ട്ടക്സില്‍ ഓര്‍മകള്‍ ആലേഖനം ചെയ്യപ്പെടുന്ന സ്ഥാനം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. എലികളിലും പ്രൈമേറ്റുകളിലും മസ്തിഷ്കത്തില്‍ ക്ഷതം ഏല്പിച്ചതിനുശേഷം വ്യൂഹപഠനം, ദൃശ്യവിവേചനം തുടങ്ങിയ ആര്‍ജിത സ്വഭാവങ്ങളുടെ നിലനില്പ് അഥവാ ഓര്‍മ പരിശോധിക്കുന്ന മാര്‍ഗമാണ് ഇദ്ദേഹം അവലംബിച്ചത്. ഒരു പ്രത്യേക ആര്‍ജിത സ്വഭാവഗുണത്തിന്റെ ഓര്‍മ കോര്‍ട്ടക്സിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കേന്ദ്രീകൃതമാണെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ക്ഷതമേല്പിക്കുന്നതിലൂടെ ആ ഓര്‍മ നശിപ്പിക്കുവാന്‍ കഴിയും. എന്നാല്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ കോര്‍ട്ടെക്സിന് സമബല സ്വഭാവമാണുള്ളതെന്ന് സൂചിപ്പിച്ചു. ബ്രെയിന്‍ മെക്കാനിസംസ് ആന്‍ഡ് ഇന്റലിജന്‍സ് (Brain Mechanisms and Intelligence-1929) എന്ന സുപ്രധാന കൃതിയില്‍ ഇദ്ദേഹം കോര്‍ട്ടക്സും ആര്‍ജിത സ്വഭാവഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ട് തത്ത്വങ്ങള്‍ അവതരിപ്പിച്ചു. നീക്കം ചെയ്യപ്പെടുന്ന കോര്‍ട്ടക്സിന്റെ അളവിന് ആനുപാതികമായാണ് ആര്‍ജിത സ്വഭാവഗുണങ്ങള്‍ക്ക് കോട്ടം തട്ടുക എന്ന് ഇദ്ദേഹത്തിന്റെ 'കൂട്ട പ്രവര്‍ത്തന നിയമം' (law of mass action) പ്രസ്താവിക്കുന്നു. രണ്ടാമത്തെ നിയമമായ 'ബഹുബല നിയമ' (law of multipotentiality) പ്രകാരം കോര്‍ട്ടക്സിന്റെ ഓരോ ഭാഗവും അനേകം പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നു.
1,208,567
കോര്‍ട്ടക്സിന്റെ ഒരുഭാഗവും ഒരു ആര്‍ജിത സ്വഭാവഗുണത്തെയും ഒറ്റയ്ക്കു നിയന്ത്രിക്കുന്നില്ല എന്ന് ലാഷ്ലി കണ്ടെത്തി. മസ്തിഷ്കപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങള്‍ ഉയര്‍ന്ന തോതിലുള്ള ആന്തരിക വിഭജനങ്ങള്‍ക്കും, ഇനം തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. ആധുനിക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ഒരു വ്യാഖ്യാനം ലാഷ്ലിയുടെ കണ്ടെത്തലുകള്‍ക്ക് ലഭിച്ചത് ബ്രിട്ടിഷ് നാഡീശാസ്ത്രജ്ഞനായ ഹ്യുലിങ്സ് ജാക്സണ്‍(1835-1911)ന്റെ സിദ്ധാന്തത്തില്‍നിന്നാണ്. അപസ്മാര രോഗികളിലെ പഠനത്തെ ആസ്പദമാക്കിയാണ് ജാക്സണ്‍ തന്റെ സിദ്ധാന്തത്തിനു രൂപം നല്കിയത്. മസ്തിഷ്ക കാണ്ഡവും സുഷുമ്നാ നാഡിയും, ഇന്ദ്രിയാനുഭവ-ചാലക കോര്‍ട്ടക്സുകള്‍, അനുബന്ധ-പൂര്‍വ കോര്‍ട്ടക്സുകള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് ഓരോ മാനസിക പ്രവര്‍ത്തനവും പ്രതിനിധീകരിക്കപ്പെടുന്നതെന്ന് ഇദ്ദേഹം വാദിച്ചു. കോര്‍ട്ടക്സില്‍ ക്ഷതമേല്പിക്കുന്നത് ഏതെങ്കിലും ഒരു തലത്തിലുള്ള പ്രതിനിധീകരണം മാത്രമാണ് നീക്കം ചെയ്യുന്നത്. ഇതിനാലാണ് ചില സന്ദര്‍ഭങ്ങളില്‍ ആര്‍ജിത സ്വഭാവഗുണങ്ങള്‍ പൂര്‍ണമായി നശിക്കാത്തത്.
1,208,568
ലാഷ്ലിയുടെ ശിഷ്യനായ ഡൊണാള്‍ഡ്. ഒ. ഹെബ്ബ് (1904-85) ആണ് നാഡീമനഃശാസ്ത്രത്തിലെ ഏറ്റവും സമഗ്രമായ സിദ്ധാന്തത്തിന് രൂപം നല്കിയത്. ദ് ഓര്‍ഗനൈസേഷന്‍ ഒഫ് ബിഹേവിയര്‍ (Thr Organization of Behaviour 1949) എന്ന കൃതിയില്‍, അനുഭവങ്ങളുടെ ആവര്‍ത്തനം നാഡീവ്യൂഹത്തിലെ ഓര്‍മയുടെ പ്രതിനിധീകരണങ്ങള്‍ വികസിക്കുവാന്‍ ഇടയാക്കുമെന്നും, ഇത് നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ രാസഘടന അഥവാ രൂപതന്ത്രത്തില്‍ വ്യതിയാനം ഉളവാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡയന്‍സിഫലോണിലെയും ടെലെന്‍സിഫലോണിലെയും കോശവ്യൂഹങ്ങള്‍ വികസിക്കുവാനും ശക്തിപ്പെടുവാനും അനുഭവസമ്പത്ത് സഹായകമാകുന്നു. ഓരോ നാഡീകോശവും അനേകം വ്യൂഹങ്ങളിലെ അംഗമായിരിക്കും.
1,208,569
നാഡീമനഃശാസ്ത്രപരമായ പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കവും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുവാന്‍ ശ്രമിച്ച ആദ്യത്തെ മനഃശാസ്ത്രജ്ഞനാണ് വാര്‍ഡ് ഹാല്‍സ്റ്റെഡ് (Ward Halstead). ഹാല്‍സ്റ്റെഡിന്റെ ശിഷ്യനായ റാല്‍ഫ് റൈറ്റന്‍ ഈ പരീക്ഷ പരിഷ്കരിക്കുകയുണ്ടായി. 'ഹാല്‍സ്റ്റെഡ്-റൈറ്റന്‍ ബാറ്ററി' എന്നറിയപ്പെടുന്ന ഈ പരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാനസിക കഴിവുകളും മസ്തിഷ്ക കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുവാന്‍ ഇത് വളരെയധികം പ്രയോജനപ്പെടുന്നു. പ്രായം കൂടുമ്പോള്‍, ധൈഷണികമായ കഴിവുകളിലും പെരുമാറ്റത്തിലും ഗണ്യമായ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു എന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. 1970-കളിലും 80-കളിലും നാഡീമനഃശാസ്ത്രം നാഡീശാസ്ത്രങ്ങളിലെ ഒരു പ്രത്യേക ശാഖയായി വികസിച്ചു.
1,208,570
ഇരുപതാം ശതകത്തില്‍ മസ്തിഷ്കപ്രവര്‍ത്തനവും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകയുദ്ധങ്ങളില്‍ മസ്തിഷ്കക്ഷതം സംഭവിച്ച സൈനികര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്, വ്യത്യസ്ത മസ്തിഷ്കഭാഗങ്ങള്‍ ഏതു വിധത്തിലാണ് വ്യത്യസ്ത പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തിയത്.
1,208,571
==ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീമനഃശാസ്ത്രവും==
1,208,572
നാഡീമനഃശാസ്ത്രത്തെ ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം, പരീക്ഷണാത്മക നാഡീമനഃശാസ്ത്രം എന്ന് രണ്ടായി തിരിക്കാവുന്നതാണ്.
1,208,573
മസ്തിഷ്ക ക്ഷതമുള്ള വ്യക്തികളുടെ വിശദവും സൂക്ഷ്മവുമായ പഠനമാണ് ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം. ട്യൂമറുകള്‍, സ്ട്രോക്ക്, വാഹനാപകടങ്ങള്‍ മറ്റും മൂലമുണ്ടാകുന്ന ആഘാതം തുടങ്ങിയവയാണ് മസ്തിഷ്ക ക്ഷതമുണ്ടാക്കുന്നത്. ഇത്തരം ക്ഷതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ധൈഷണികശേഷിക്കുറവ് വിലയിരുത്തുന്നതില്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വ്യത്യസ്ത ചോദ്യാവലികളിലൂടെയും മറ്റു മനഃശാസ്ത്ര പരീക്ഷകളിലൂടെയുമാണ് നിര്‍ണയം നടക്കുന്നത്. ക്ഷതത്തിന്റെ സ്ഥാനം, വ്യാപ്തി, തീവ്രത എന്നിവ അനുമാനിക്കുവാന്‍ ഇവ സഹായകമാകുന്നു.
1,208,574
മസ്തിഷ്കത്തിന്റെ ഒരേ ഭാഗത്തേല്ക്കുന്ന ക്ഷതം രണ്ട് വ്യത്യസ്ത വ്യക്തികളെ വ്യത്യസ്ത രീതികളിലായിരിക്കും ബാധിക്കുന്നത്. അതിനാല്‍ മനഃശാസ്ത്ര പരീക്ഷകള്‍ക്കു പുറമേ ഓരോ രോഗിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍-ജോലിസ്ഥലത്തും, വീട്ടിലും, സാമൂഹിക സന്ദര്‍ഭങ്ങളിലും-സൂക്ഷ്മമായി നിരീക്ഷിച്ച് ക്ഷതംമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ക്ഷതംമൂലം നഷ്ടമായ അഥവാ കോട്ടം തട്ടിയ കഴിവുകള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നതിനോടൊപ്പം, രോഗിയ്ക്കു ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും കോട്ടം തട്ടിയിട്ടില്ലാത്ത കഴിവുകളും ഏതൊക്കെയെന്നും കണ്ടെത്തേണ്ടതാണ്. നില നില്ക്കുന്ന കഴിവുകള്‍ നഷ്ടപ്പെട്ടവയുടെ വിടവ് നികത്തുവാന്‍ സഹായമാകുന്നു.
1,208,575
സമഗ്രമായ നാഡീമനഃശാസ്ത്ര പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ ഉദ്ഗ്രഥന നിലവാരം വിലയിരുത്തേണ്ടതാണ്. വിലയിരുത്തല്‍ പൂര്‍ണമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി മനഃശാസ്ത്രജ്ഞന്‍ പരീക്ഷകളുടെ ഒരു പരമ്പര തന്നെ ഉപയോഗിക്കുന്നു. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത മാനസിക-ധൈഷണിക കഴിവുകള്‍ അളക്കുന്നതിനാണ് ഈ പരീക്ഷകള്‍ ഉപയോഗിക്കുന്നത്. ശ്രദ്ധ, ഓര്‍മ, പ്രത്യക്ഷണം, ചലനം, ഭാഷാപ്രയോഗം തുടങ്ങി വിവിധ കഴിവുകള്‍ അളക്കുവാന്‍ വ്യത്യസ്ത പരീക്ഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഹാല്‍സ്റ്റെഡ്-റൈറ്റന്‍ (The Halstead-Riten) ലുറിയ-നെബ്രാസ്ക (Luria-Nebraska) എന്നിവ ഇത്തരത്തിലുള്ള രണ്ട് പ്രമുഖ പരീക്ഷകളാണ്. ഈ പരീക്ഷകളിലെ ഉപപരീക്ഷകള്‍ വ്യത്യസ്ത ധൈഷണിക കഴിവുകള്‍ അളക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഏതെല്ലാം ഉപപരീക്ഷകളാണ് ഒരു വ്യക്തിക്ക് പ്രയാസകരമായി അനുഭവപ്പെടുന്നത് എന്നത് ആസ്പദമാക്കിയാണ് മസ്തിഷ്കക്ഷതത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്.
1,208,576
പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സൈദ്ധാന്തിക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. മൃഗങ്ങളെയാണ് സാധാരണയായി പഠനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഗവേഷണത്തിന്റെ ആരംഭത്തില്‍ മൃഗങ്ങളില്‍ പരീക്ഷിച്ചതിനുശേഷം മനുഷ്യരിലും പ്രയോഗിച്ച്, ചികിത്സാവിധിയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നു. നിരവധി ധൈഷണിക പ്രവൃത്തികളെക്കുറിച്ചും, അവയില്‍ പങ്കെടുക്കുന്ന മസ്തിഷ്കഭാഗങ്ങളെക്കുറിച്ചും അറിവു നല്‍കുവാന്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സഹായകമാകുന്നു.
1,208,577
ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീ മനഃശാസ്ത്രവും പരസ്പരപൂരകങ്ങളാണ്. പരീക്ഷണാത്മക നാഡീമനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകള്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനെ രോഗനിര്‍ണയത്തിലും ചികിത്സയിലും സഹായിക്കുന്നു. ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞന്‍ നല്കുന്ന രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രത്തില്‍ പുതിയ ഗവേഷണ സാധ്യതകളൊരുക്കുന്നു.
1,208,578
==പ്രയോഗ സാധ്യതകള്‍==
1,208,579
സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ക്ലിനിക്കല്‍-പരീക്ഷണാത്മക നാഡീമനഃശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ഷിമേഴ്സ് രോഗത്തിന്റെ നിര്‍ണയത്തില്‍ നാഡീമനഃശാസ്ത്രപരീക്ഷകള്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. മസ്തിഷ്കത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് പരിശോധിച്ചാല്‍ മാത്രം കണ്ടെത്താനാകുമായിരുന്ന ഈ രോഗം ഇന്ന് നാഡീമനഃശാസ്ത്ര പരീക്ഷകളിലൂടെയാണ് നിര്‍ണയിക്കുന്നത്. രോഗമുണ്ടെന്ന സംശയമുദിക്കുമ്പോള്‍ത്തന്നെ വ്യക്തിക്ക് ഓര്‍മ, ഭാഷാപ്രയോഗം, പ്രത്യക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ പരീക്ഷകള്‍ നല്കുന്നു. ആറ് മാസത്തെ ഇടവേളകളില്‍ ഈ പരീക്ഷകള്‍ ആവര്‍ത്തിക്കുന്നു. വ്യക്തിയുടെ പ്രകടനം കാലക്രമേണ ഏതെങ്കിലും രണ്ടോ അതില്‍ക്കൂടുതലോ മേഖലകളില്‍ മോശമാവുകയാണെങ്കില്‍ ഡിമെന്‍ഷ്യയാണെന്ന് അനുമാനിക്കാവുന്നതാണ്.
1,208,580
നാഡീമനഃശാസ്ത്ര പരീക്ഷകളോടൊപ്പം തന്നെ, മറ്റു പല രീതികളിലും വിശകലനം നടക്കുന്നു. വിഷാദം, ഹലുസിനേഷന്‍, ഡെല്യൂഷന്‍, പെട്ടെന്നുള്ള പൊട്ടിത്തെറികള്‍ എന്നിവയും അല്‍ഷിമേഴ്സ് രോഗത്തിന്റ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങളുടെ ഈ വൈവിധ്യം വ്യക്തമായി മനസ്സിലാക്കി ആവശ്യമായ ചികിത്സ നിര്‍ദേശിക്കുവാന്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനു കഴിയുന്നു.
1,208,581
മസ്തിഷ്ക ക്ഷതമേറ്റ വ്യക്തികളുടെ പുനരധിവാസരംഗത്തും നാഡീമനഃശാസ്ത്രജ്ഞര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മസ്തിഷ്കക്ഷതം സംഭവിച്ച രോഗികള്‍ക്ക് ധൈഷണികമായ കഴിവുകള്‍ക്ക് കോട്ടം തട്ടുന്നതുമൂലം ദൈനംദിന പ്രവൃത്തികളിലും തൊഴിലിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവരുടെ അവശേഷിക്കുന്ന കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ ക്ളിനിക്കല്‍ നാഡീ മനഃശാസ്ത്രജ്ഞര്‍ പരിശീലനം നല്കുന്നു. അപചയം സംഭവിച്ച ധൈഷണിക കഴിവുകള്‍ മെച്ചപ്പെടുത്തുവാനും ശ്രമങ്ങള്‍ നടത്തും. ചെയ്യാന്‍ പ്രയാസം നേരിടുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നിരന്തര പരിശീലനം മസ്തിഷ്കത്തെ വീണ്ടും പ്രവര്‍ത്തനനിരതമാക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷതം പറ്റിയതിനെത്തുടര്‍ന്ന് ആറ് മാസം മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവ് നിര്‍ണായകമാണ്. ഈ സമയത്ത് ബുദ്ധിമുട്ടുള്ള പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെടുന്നത് അപചയത്തിന്റെ തീവ്രത കുറയ്ക്കുന്നു.
1,208,582
ആരോഗ്യകരമായ മസ്തിഷ്കത്തിന്റെയും രോഗാതുരമായ മസ്തിഷ്കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിക്കുന്നതിലൂടെ ഇപ്പോള്‍ കാരണം വ്യക്തമായിട്ടില്ലാത്ത പല പെരുമാറ്റങ്ങളുടെയും അവ്യവസ്ഥകളുടെയും ഉറവിടം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.== കാന്‍ബറ ==
1,208,583
== Canberra ==
1,208,584
[[ചിത്രം:Vol7p106_Walter_Burley_Griffin_1912.jpg|thumb|വാള്‍ട്ടര്‍ ബര്‍ലി ഗ്രിഫിന്‍]]
1,208,585
[[ചിത്രം:Vol7p106_National_Portrait_Gallery_building.jpg|thumb|നാഷണല്‍ പോര്‍ട്രയിറ്റ്‌ ഗാലറി]]
1,208,586
ആസ്റ്റ്രലിയയുടെ തലസ്ഥാന നഗരം. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ തലസ്ഥാന പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. ആസ്റ്റ്രലിയന്‍ ആല്‍പ്‌സ്‌ നിരകളുടെ വടക്കേയറ്റത്തായി 2,360 ച.കി.മീ. വിസ്‌തൃതിയില്‍ ടാസ്‌മന്‍ കടലിലെ ജര്‍വിസ്‌ ഉള്‍ക്കടലിന്റെ തീരത്ത്‌ വ്യാപിച്ചു കിടക്കുന്ന തലസ്ഥാന പ്രവിശ്യയിലാണ്‌ സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരങ്ങളും വിമാനത്താവളവും മറ്റും സ്ഥിതിചെയ്യുന്നത്‌. മൊലോങ്‌ലോ നദിയുടെ ഇരു കരകളിലുമായി നഗരം വ്യാപിച്ചു കിടക്കുന്നു. കാന്‍ബറ തുറമുഖം 150 കി.മീ. കിഴക്കായി ജര്‍വിസ്‌ ഉള്‍ക്കടലിലാണ്‌ സ്ഥിതിചെയ്യുന്നത്‌. നഗരത്തിലെ ജനസംഖ്യ: 3,23,056 (2006).
1,208,587
[[ചിത്രം:Vol7p106_Telstra_Tower_2009.jpg|thumb|ബ്ലാക്‌മൗണ്ടന്‍ വാര്‍ത്താവിനിമയ ടവര്‍]]
1,208,588
[[ചിത്രം:Vol7p106_NLA_Canberra-01JAC.jpg|thumb|നാഷണല്‍ ലൈബ്രറി മന്ദിരം]]
1,208,589
ഊഷ്‌മളമായ ഗ്രീഷ്‌മവസന്തങ്ങള്‍ അനുഭവപ്പെടുന്ന സമതലപ്രദേശത്ത്‌ മൂന്നുവശങ്ങളും ശൈലബാഹുക്കളാല്‍ ആവൃതമായ ഈ ആസൂത്രിതനഗരം വശ്യമോഹനങ്ങളായ അപൂര്‍വം ചില വിശ്വനഗരങ്ങളില്‍ ഒന്നാണ്‌. വടക്കു കിഴക്ക്‌ ഐന്‍സ്‌ലി, വടക്കു പടിഞ്ഞാറ്‌ ബ്ലാക്ക്‌ എന്നീ മലകളും തെക്ക്‌ ചുവന്ന കുന്നും നഗരത്തിനു ചുറ്റും കോട്ടപോലെ വര്‍ത്തിക്കുന്നു. വിക്‌ടോറിയ പ്രവിശ്യയുടെ തലസ്ഥാനമായ മെല്‍ബണ്‍, ന്യൂസൗത്ത്‌ വെയ്‌ല്‍സ്‌ പ്രവിശ്യയുടെ ആസ്ഥാനമായ സിഡ്‌നി, കാന്‍ബറ എന്നീ മൂന്നു നഗരങ്ങള്‍ തെ. പടിഞ്ഞാറ്‌വ. കഴിക്ക്‌ ദിശയിലുള്ള ഒരു നേര്‍രേഖയില്‍ സ്ഥിതിചെയ്യുന്നു. മധ്യത്തായുള്ള കാന്‍ബറയില്‍നിന്ന്‌ സിഡ്‌നി 250 കി.മീ. വടക്കു കിഴക്കും, മെല്‍ബണ്‍ 460 കി.മീ. തെക്കു പടിഞ്ഞാറുമാണ്‌. ആസ്റ്റ്രലിയ കോമണ്‍ വെല്‍ത്ത്‌ രൂപംകൊണ്ടതിനുശേഷം പ്രവിശ്യാതലസ്ഥാനങ്ങള്‍ക്കതീതമായുള്ള ഒരു രാഷ്‌ട്ര തലസ്ഥാനത്തിന്റെ അനിവാര്യത അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന്‌ 1908ല്‍ വിദഗ്‌ധന്മാര്‍ കാന്‍ബറയില്‍ സ്ഥാനം കണ്ടെത്തി. പ്രകൃതിരമണീയമായ ഈ പ്രദേശത്ത്‌ പടുത്തുയര്‍ത്തിയ പുതിയ നഗരത്തിലേക്കു മെല്‍ബണില്‍നിന്ന്‌ ഫെഡറല്‍ തലസ്ഥാനം 1927 മേയ്‌ 9നാണ്‌ ഔദ്യോഗികമായി മാറ്റിയത്‌. 2400 ച.കി.മീ ഭൂമിയില്‍ പരന്ന്‌ കിടക്കുന്ന, ക്യാപ്പിറ്റല്‍ ഹില്ലിന്റെ താഴ്‌വരയില്‍ ആധുനിക രീതിയില്‍ പണിത, ഈ നഗരം ആസ്റ്റ്രലിയയുടെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നു.
1,208,590
19-ാം ശതകത്തിന്റെ 2-ാം ദശകത്തില്‍ ആദിവാസി ഇടയന്മാര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത ഈ സ്ഥലം കാന്‍ബറി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്‌. കാന്‍ബറി എന്നാല്‍ സംഗമസ്ഥാനം എന്നാണ്‌ അര്‍ഥം. 1836ല്‍ സ്ഥലനാമം കാന്‍ബറ എന്നായിത്തീര്‍ന്നു. 1911ല്‍ നഗരത്തിന്റെ മാതൃക ക്ഷണിച്ചുകൊണ്ടു നടത്തിയ മത്സരത്തില്‍ ലോകത്തെമ്പാടും നിന്നുള്ള വാസ്‌തുശില്‌പവിദഗ്‌ധര്‍ പങ്കെടുത്തു. ഷിക്കാഗോയിലെ (യു.എസ്‌.) വാള്‍ട്ടര്‍ ബര്‍ലി ഗ്രിഫിന്‍ വിഭാവനചെയ്‌ത രൂപകല്‌പനയ്‌ക്ക്‌ ഒന്നാം സ്ഥാനം ലഭിക്കുകയും അതിന്‍പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1913ല്‍ ആരംഭിക്കുകയുമുണ്ടായി. ഈ പദ്ധതിക്കു രാഷ്‌ട്രതന്ത്രജ്ഞരില്‍ നിന്ന്‌ പൂര്‍ണസഹകരണം ലഭിക്കാതിരുന്നതും ഒന്നാം ലോകയുദ്ധവും മറ്റു സാമ്പത്തിക പരാധീനതകളും കാരണം മന്ദഗതിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാന്‍ 14 വര്‍ഷമെടുത്തു. 1927 മേയ്‌ 9ന്‌ കാന്‍ബറയിലെ പാര്‍ലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
1,208,591
1988ല്‍ ആധുനിക വാസ്‌തുശില്‌പ ശൈലിയില്‍ പുതിയ പാര്‍ലമെന്റ്‌ മന്ദിരം നിര്‍മിച്ചതോടെ പഴയ പാര്‍ലമെന്റ്‌ കെട്ടിടം നാഷണല്‍ പോര്‍ട്രയിറ്റ്‌ ഗ്യാലറിയായി സജ്ജീകരിച്ചു. 2001ല്‍ പ്രവര്‍ത്തനമാരംഭിച്ച ദേശീയ മ്യൂസിയത്തില്‍, 40,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ പാര്‍ത്തിരുന്ന ആദിവാസികളുടെ ജീവിതം, 1770ല്‍ ജയിംസ്‌ കുക്കിന്റെ നേതൃത്വത്തിലാരംഭിച്ച യൂറോപ്യന്‍ ആധിപത്യം, 13അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്യ്ര പ്രഖ്യാപനം എന്നിവയുടെയും 1788ല്‍ ബ്രിട്ടീഷ്‌ നാവികസേനാക്യാപ്‌റ്റന്‍ ആര്‍തര്‍ ഫിലിപ്പ്‌ 11കപ്പലുകളില്‍ ബ്രിട്ടനില്‍നിന്ന്‌ 800ജയില്‍പ്പുള്ളികളെ സിഡ്‌നിയില്‍ കൊണ്ടിറക്കി ആരംഭിച്ച "കുറ്റവാളി സെറ്റില്‍മെന്റി'ന്റെയും ദൃശ്യങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 1901ല്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ സ്ഥാപിക്കപ്പെട്ട ആസ്റ്റ്രലിയന്‍ ഫെഡറേഷന്റെ കാലം മുതല്‍ ആധുനികകാലം വരെയുള്ള ചരിത്രം ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു.
1,208,592
മൊലോങ്‌ലോ നദിയിലുള്ള അണക്കെട്ടിലെ ജലാശയത്തിന്‌ നഗരാസൂത്രകന്റെ പേരാണ്‌ (Lake Burley Griffin) നല്‌കപ്പെട്ടിരിക്കുന്നത്‌. ഈ ജലാശയത്തിന്റെ ഇരുപുറവുമായി മൂന്ന്‌ കേന്ദ്രങ്ങളിലായാണ്‌ നഗരം നിര്‍മിച്ചിട്ടുള്ളത്‌. നദിക്കു തെക്കായി പാര്‍ലമെന്റ്‌ മന്ദിരവും അതിനെ ചൂഴ്‌ന്നുള്ള സര്‍ക്കാര്‍ മേഖലയും (Capital Hill) സ്ഥിതിചെയ്യുന്നു; നഗര കേന്ദ്രവും (Civic Centre) ചുറ്റുമുള്ള മുനിസിപ്പല്‍ മേഖലയും (City Hill) കുറച്ചകലെയായുള്ള വ്യാപാരകേന്ദ്രവും (Russel Hill) നദിക്കു വടക്കാണ്‌. മൂന്നു കേന്ദ്രങ്ങളെയും ത്രിഭുജാകൃതിയില്‍ വിശാലമായ റോഡുകളും പാലങ്ങളും വഴി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. തികഞ്ഞ ഒരു സ്വയംഭരണ മേഖലയായ കാന്‍ബറയിലേക്കു 1927നു ശേഷം ക്രമാനുസാരമായി ഹൈക്കോടതി, ദേശീയഗ്രന്ഥശാല, ശാസ്‌ത്രഅക്കാദമി തുടങ്ങിയവയും മാറ്റുകയുണ്ടായി. ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ അധിവാസമേഖല(City Hill) യുടെ വ്യാപ്‌തിയും ഏറിവരുന്നു.
1,208,593
ഈ മേഖലയിലെ ജനസംഖ്യ 1911ല്‍ 1714 മാത്രമായിരുന്നു. 1975ല്‍ അത്‌ 1,85,849 ആയും 2004ല്‍ അത്‌ 3,20,000 ആയും ഉയര്‍ന്നു; സാക്ഷരത 100 ശതമാനം.
1,208,594
റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും രാജ്യത്തെ മറ്റു പല നഗരങ്ങളുമായി സുഗമമായ ഗതാഗതബന്ധമുള്ള കാന്‍ബറ വ്യോമമാര്‍ഗത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥാനത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ആസ്റ്റ്രലിയയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലൊന്ന്‌ കാന്‍ബറയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. അനവധി പാര്‍ക്കുകളും നൈസര്‍ഗിക പരിസ്ഥിതി സംരക്ഷിക്കപ്പെടുന്ന മറ്റു മേഖലകളും കാന്‍ബറയിലുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസകേന്ദ്രമാണ്‌ കാന്‍ബറ. ഗവര്‍ണര്‍ ജനറലിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍, ഓഫീസ്‌ മന്ദിരങ്ങള്‍, ദേശീയ ലൈബ്രറി, യുദ്ധസ്‌മാരകം, റോയല്‍ മിലിറ്ററി കോളജ്‌, ആസ്റ്റ്രലിയന്‍ നാഷണല്‍ സര്‍വകലാശാല, മൗണ്ട്‌ സ്റ്റ്രാംബോ ഒബ്‌സര്‍വേറ്ററി, അക്കാദമി ഒഫ്‌ സയന്‍സ്‌ മന്ദിരം, ആസ്റ്റ്രലിയന്‍ അമേരിക്കന്‍ സ്‌മാരകം തുടങ്ങിയവ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്‌. തികഞ്ഞ ആസൂത്രണത്തിലൂടെ മാത്രമുള്ള വികസന പദ്ധതികള്‍ക്ക്‌ വിധേയമാകുന്ന കാന്‍ബറ ലോകത്തെ ഇത്തരം അപൂര്‍വം ചില നഗരങ്ങളിലൊന്നാണ്‌.
1,208,595
ഞങ്ങളുടെ ബാല്യം അവസാനിച്ച ദിവസമാണു് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പതിമൂന്നു ദിവസം നീണ്ട യുദ്ധവും അവസാനിച്ചതു്. യുദ്ധമെന്നൊക്കെ ചുമ്മാ പറയുമെന്നല്ലാതെ ഞങ്ങൾക്കു കാര്യമായിട്ടൊരു പിടിപാടുമില്ലായിരുന്നു. കച്ചേരിപ്പടി കസ്ബായിലെ സത്രത്തിൽ നിന്നു് പേടിപ്പെടുത്തുന്ന സയറൺ അസമയത്തു് മുഴങ്ങുമ്പോൾ മണ്ണെണ്ണ വിളക്കുകളൊക്കെ കെടുത്തി കൂരിരുട്ടിൽ തുള്ളിച്ചോരയില്ലാത്ത മുഖങ്ങളോടും വിറക്കുന്ന സ്വരത്തോടുംകൂടി മാതാവിന്റെ ലുത്തീനിയ ചൊല്ലുന്ന കാരണവൻമാരേയാണു് ആദ്യം ഓർമ്മിക്കുന്നതു്. രണ്ടാമത്തെ ഓർമ്മ കുറച്ചുകൂടി നല്ലതാണു്. മലയാളസിനിമയിൽ കാലങ്ങളോളം കോടതിയായി അഭിനയിച്ച ആൽബെർട്സ് ഹൈസ്ക്കൂളിനടുത്തുള്ള മലയാ റെസ്റ്റോറന്റിലെ കോഴിസൂപ്പിന്റേയും ചില്ലിചിക്കന്റേയും മണം മൂക്കിലേക്കു വലിച്ചു കയറ്റി ഞാനും എന്റെ കൂട്ടുകാരി വനജയും തോളത്തു കൈയ്യിട്ടു നിൽക്കുമ്പോൾ മുന്നിലൂടെ നിരത്തു കവിഞ്ഞു കടന്നുപോയ ജാഥയിൽ കേട്ട മുദ്രാവാക്യം. ‘യാഹ്യാഖാന്റെ വെടിയുണ്ടാ… ഭാരതമക്കൾക്കെള്ളുണ്ടാ…’ അന്നൊക്കെ സീക്ലാസ് കട എന്ന പേരിലറിയപ്പെടുന്ന സർവ്വത്തു കടയിലെ ചില്ലുഭരണിയിൽ നിന്നു കുറഞ്ഞ വിലയ്ക്കു് കിട്ടിയിരുന്ന ഈ എള്ളുണ്ടയ്ക്കു് എന്തു വലുപ്പമായിരുന്നെന്നോ. കൈപ്പത്തി ചുരുട്ടിയാലും വായിലിട്ടാലും നിറഞ്ഞു നിൽക്കുന്ന, ശർക്കരപ്പാനിയുടെ മധുരവും എള്ളിന്റെ രുചിയുമുള്ള എള്ളുണ്ടയെ താറടിച്ചു കാണിച്ചതിൽ എനിക്കും വനജയ്ക്കും നല്ല പ്രതിഷേധമുണ്ടായിരുന്നു. സുതാര്യമായ പച്ചക്കടലാസ്സിൽ പൊതിഞ്ഞ, കടിച്ചാൽ എളുപ്പം പൊട്ടാത്ത പാരീസ് മിഠായിയാണു് കൂടുതൽ ഇഷ്ടമെങ്കിലും എന്റെ വള്ളിക്കളസത്തിന്റെ കീറിയ കീശയ്ക്കതു താങ്ങാനാകില്ലായിരുന്നു.
1,208,596
കൃത്യമായി പറഞ്ഞാൽ യുദ്ധം കഴിഞ്ഞതിന്റെ പിറ്റേ പകലാണു് ഞങ്ങളുടെ ബാല്യത്തിനു് അന്ത്യം കുറിച്ച സംഭവമുണ്ടാകുന്നതു്. വനജയുടെ അച്ഛനു സ്ഥലം മാറ്റമായതിനാൽ യുദ്ധം കഴിഞ്ഞാലുടൻ അവരു് തിരുവന്തപുരത്തേക്കു പോകും. ഞങ്ങളുടെ കൂട്ടിന്റെ അവസാന ദിവസങ്ങളിലൊന്നായ അന്നും കാടു കേറാനാണു് ഞങ്ങൾ തീരുമാനിച്ചതു്. കോമ്പാറയ്ക്കടുത്തു് പണ്ടുകാലത്തു് ഗാന്ധിജിയൊക്കെ വന്നിറങ്ങിയ പേരുകേട്ടൊരു തീവണ്ടിസ്റ്റേഷനുണ്ടായിരുന്നു. അതപ്പോൾ കാടുപിടിച്ചു കിടക്കുകയാണു്. യുദ്ധക്കളം പോലെ തകർന്നു കിടക്കുന്ന കൊളോണിയൽ ശില്പ ഭംഗി കുറച്ചൊക്കെ ശേഷിച്ചിട്ടുള്ള ആ ചെറിയ സ്റ്റേഷന്റെ പിന്നാമ്പുറത്തെ മതിലു പൊളിച്ചു വളർന്ന മരത്തിന്റെ താഴ്‌ന്ന ശിഖരത്തിലാണു് ഞാനും വനജയും ഇരിക്കുക. ഞങ്ങളേക്കാളും ധൈര്യമുള്ള കുറുമ്പൻമാർ മരത്തിന്റെ കൂടുതൽ ഉന്നതമായ നിലകളിലേക്കു കയറിയാണു് കളിച്ചുകൊണ്ടിരുന്നതു്. മറ്റുള്ളവരെ അപേക്ഷിച്ചു് ദുർബ്ബലരായിരുന്നതിനാൽ തറയിൽ നിന്നു് ഏറെ ഉയരത്തിലല്ലാത്ത മരക്കൊമ്പിൽ കയറിയിരുന്നു് കഥകൾ പറഞ്ഞിരിക്കുകയാണു് ഞങ്ങളുടെ ഒരേയൊരു വിനോദം. എക്കാലത്തും കഥയുടെ മൊത്തക്കച്ചവടക്കാരൻ ഞാനും ഇടയ്ക്കിടക്കു് മൂളി ഹാജർ വെയ്ക്കാൻ നിർബ്ബന്ധിതയായ കേൾവിക്കാരി വനജയുമായിരിക്കും. എടവനക്കാടു നിന്നു് എന്റെ അമ്മൂമ്മയുടെ അമ്മയായ കൊച്ചമ്മച്ചോ പുറകിൽ ഞൊറി വച്ചുടുത്ത മുണ്ടിലെ മടിത്തെറുപ്പിൽ നിറയെ മുറുക്കാനും നരച്ച തലയിൽ നിറയെ ഭൂതപ്രേത കഥകളുമായി യുദ്ധത്തിനു മുമ്പേ വന്നിറങ്ങിയിട്ടുണ്ടു്. ലോകത്തിലെ സർവ്വമാന നടുക്കങ്ങളും പേടികളും നിറച്ചു വച്ച കഥകൾ കേട്ടുകൊണ്ടിരുന്നതിനാലാകണം കഴിഞ്ഞ പതിമൂന്നു ദിവസമായി തുടരുന്ന യുദ്ധം എന്നെ തീരെ ബാധിക്കാതിരുന്നതു്.
1,208,597
സന്ധ്യാ പ്രാർത്ഥനയ്ക്കു മുമ്പേ തന്നെ ഇരുട്ടു വീണ വരാന്തയിൽ ഇരുമ്പുരലിൽ അടയ്ക്കയും പുകലയും ഇട്ടു് ഇടിച്ചിടിച്ചു പൊട്ടിച്ചു വായിലേക്കു് തിരുകി വച്ചിട്ടാണു് കൊച്ചമ്മച്ചോ കഥ പറയുന്നതു്. ഈ നേരത്തു് വരാന്തയിലൂടെ അടുക്കളയിലേക്കു് മണ്ണെണ്ണ വിളക്കുമായി ചില സഞ്ചാരങ്ങളുണ്ടാകും. ആ വിളക്കിന്റെ പാളുന്ന മഞ്ഞ വെട്ടത്തിൽ കൊച്ചമ്മച്ചോയുടെ പല്ലുകളിൽ ചോര കിനിയുന്നതു കാണാം. മിക്കവാറും പറയുന്ന കഥകളിൽ നിന്നും ചോര തുള്ളികുത്തി വീണുകൊണ്ടിരിക്കുന്ന നേരമായിരിക്കും. കൊച്ചമ്മച്ചോയുടെ കഥകളിൽ ധാരാളം ആത്മാക്കളുണ്ടായിരുന്നു. അക്കാലത്തു് പതിവുള്ള കുട്ടിക്കഥകളിലേതു് പോലെ അവരാരും അത്ര ശുദ്ധഗതിക്കാരുമായിരുന്നില്ല. പണ്ടു കാലം മുതലേ കുട്ടികൾക്കു വേണ്ടി എന്നു പറയപ്പെടുന്ന കഥകളിലെ പ്രേതങ്ങൾക്കും മന്ത്രവാദികൾക്കുമെല്ലാം ജീവിതത്തിലെവിടേയും ഇല്ലാത്ത ഒരു വല്ലാത്ത തരം നിഷ്ക്കളങ്കതയും നന്മയുമൊക്കെ ഉണ്ടായിരുന്നു. അത്തരം കഥകളുമായി വന്ന നഴ്സറിടീച്ചറുടെ ക്ലാസ്സിലിരുന്നു ഞാൻ ബോധംകെട്ടു് ഉറങ്ങിപ്പോയതു് അമ്മയുടേയും അമ്മായിമാരുടേയും കൊച്ചുവർത്തമാനങ്ങളിൽപ്പെട്ട തമാശയായിരുന്നു. കൊച്ചമ്മച്ചോയുടെ കഥകളിലെവിടേയും അങ്ങനെ ഉണ്ടാക്കിക്കഥകളുടെ കള്ളത്തരമില്ലായിരുന്നു. ഉണ്ടാക്കിക്കഥകളുടെ കുഴപ്പമെന്താണെന്നറിയാമോ, അതു കുട്ടികൾക്കുള്ളതാണെങ്കിൽ ഉടനടി നിഷ്ക്കളങ്കതയുടേയും നന്മയുടേയും കുപ്പായങ്ങളും പുഞ്ചിരിയുമൊക്കെ എടുത്തിടും. മുതിർന്നവർക്കുള്ളതാണെങ്കിൽ കുറേക്കൂടി സങ്കടങ്ങളും യുദ്ധങ്ങളും വല്യ തത്വങ്ങളും രാഷ്ട്രീയവുമൊക്കെ ചേർക്കും. ഓരോരുത്തർക്കും അനുയോജ്യമായ പാചകക്കുറിപ്പടി പാലിച്ചാണു് അവയുണ്ടാക്കുന്നതു്. ഒക്കെയും കള്ളത്തരം. എനിക്കീവക കഥകൾ കേൾക്കുന്നതു തന്നെ വെറുപ്പായിരുന്നു. കൊച്ചമ്മച്ചോയുടെ കഥയിലെ പുണ്യാളൻ പള്ളിയുടെ മുകളിൽ കയറി ഭക്തജനങ്ങളുടെ ദേഹത്തേക്കു് തന്റെ അവയവങ്ങളോരോന്നായി വലിച്ചു കീറിയെടുത്തു് ചോരയോടെ എറിയുമ്പോൾ ചോരമഴ പെയ്യുന്നതും രക്ഷപ്പെടാനായി ഭക്തൻമാർ തലങ്ങും വിലങ്ങും പേടിച്ചു് ഓടുമ്പോൾ പള്ളിയുടെ വാതിലുകളെല്ലാം അടയുന്നതും ഭൂമി പിളർന്നു് പാതാളം തുറക്കപ്പെടുന്നതുമൊക്കെ കേൾക്കുമ്പോൾത്തന്നെ ഒരു ഉശിരുണ്ടു്. അതൊക്കെയാണു് സത്യമുള്ള കഥകൾ, അല്ലാതെ ഒരിടത്തൊരിടത്തു് സത്യസന്ധനും സുന്ദരനുമായ രാജകുമാരനുണ്ടായിരുന്നു എന്നു പറഞ്ഞു തുടങ്ങുന്ന കഥകൾ കേൾക്കുമ്പോൾ എനിക്കു ഓക്കാനിക്കാൻ വരുമായിരുന്നു.
1,208,598
പഴയ തീവണ്ടിസ്റ്റേഷനിലെ മരവും എന്റെ കഥകളും വനജയ്ക്കു തീരെ മടുത്തു തുടങ്ങിയിരുന്നു എന്നു മനസ്സിലാക്കാതെ ഞങ്ങളുടെ അവസാനത്തെ ദിവസവും അവളേയും കൂട്ടി മരത്തിൽ കേറി ഞാൻ പതിവുപോലെ കഥപറയാൻ തുടങ്ങി. സാധാരണ ഗതിയിൽ വെറും ഷെമീസു മാത്രം അണിഞ്ഞു് വരാറുള്ള വനജ ഷെമീസിനു പുറത്തു് അവളുടെ ചേട്ടന്റെ കീറക്കുപ്പായവും അതിന്റെ കീശയിൽ പമ്പരവും എടുത്തു വച്ചിരുന്നു. എന്റെ കഥ കത്തിക്കയറുന്ന നേരത്തു് അവൾ മരക്കൊമ്പിലിരുന്നു പമ്പരത്തിൽ നൂലു ചുറ്റാൻ തുടങ്ങിയതു് എനിക്കു തീരെ പിടിച്ചില്ല. ഞാനാ പമ്പരം തട്ടിപ്പറിച്ചു് താഴെയുള്ള കാട്ടിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്നു സ്വിച്ചിട്ടതു പോലെ വനജ വാവിട്ടു കരയാനും എന്നെ മാന്തിക്കീറാനും തുടങ്ങി. മേലെ ഇരുന്നിരുന്ന കുറുമ്പൻമാർ ഇതു കണ്ടു് ചിരിക്കാൻ തുടങ്ങിയതു് എനിക്കു വലിയ നാണക്കേടുണ്ടാക്കി. വനജ കരച്ചിലു തുടങ്ങിയാൽ പിന്നെ നിർത്തണമെങ്കിൽ ഉദ്ദിഷ്ടകാര്യം സാധിച്ചിരിക്കണം. ഇതറിയാവുന്നതിനാൽ ഞാൻ താഴെയുള്ള കാട്ടിലേയ്ക്കു് പമ്പരം തപ്പാനിറങ്ങി. ആ കുറ്റിക്കാട്ടിൽ ഒരു കരിമൂർഖൻ താമസിക്കുന്നുണ്ടെന്നു് അറിയാവുന്നതിനാലാകണം വനജയും പതിയെ താഴേയ്ക്കിറങ്ങി വന്നു. അവളുടെ മുന്നിൽ ചെറുതായിപ്പോകുമെന്നുള്ളതിനാൽ ഞാൻ എന്റെ പേടി പുറമേക്കു കാണിക്കാതെ കാടും പടലും തല്ലിക്കൊണ്ടിരിക്കുകയാണു്. ആ പമ്പരം പൊക്കോട്ടേ എന്നൊരു വാക്കു് അവളുടെ നാവിൽ നിന്നു വീഴുമെന്നു കരുതി പ്രതീക്ഷയോടെ നോക്കിയെങ്കിലും അതുണ്ടായില്ല.
1,208,599
“ചിത്തൻ ചേട്ടന്റെ പമ്പരോണു്. എനിക്കതു കിട്ടാണ്ടു പറ്റൂല്ല… അതില്ലാതെ ചെന്നാൽ അവനെന്നെ കൊല്ലും” എന്നാണവൾ പറഞ്ഞതു്.
1,208,600
“അപ്പോ കരിമൂർഖൻ കടിച്ചു ഞാൻ ചത്തുപോട്ടേന്നാണോ?… ”