id
int64
1
1.21M
text
stringlengths
1
44.4k
1,208,201
=അലമാരി=
1,208,202
[[Image:Alamara.png|200px|left|thumb|അലമാരി]]
1,208,203
വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ വയ്ക്കത്തക്കവിധം പല തട്ടുകളോടുകൂടി പണിചെയ്യപ്പെടുന്ന ഗൃഹോപകരണം. തടികൊണ്ടോ ഇരുമ്പുകൊണ്ടോ ഇതു നിര്‍മിക്കുന്നു. അല്‍മാരി, അലുമാരി, അലമാര എന്നിങ്ങനെ ഈ പേരിനു പ്രാദേശിക ഭേദങ്ങള്‍ നിലവിലുണ്ട്. ധാരാളം കൊത്തുപണികളുളള അലമാരികളായിരുന്നു പണ്ടു പ്രചാരത്തിലിരുന്നത്. ഭവനത്തോടൊപ്പം ഭിത്തിയില്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഭിത്തിയലമാരി. അതുപോലെ ഭിത്തികള്‍ കൂടിച്ചേരുന്ന മൂലകളില്‍ ചേര്‍ത്തു പണിയുന്നവയ്ക്ക് മൂലയലമാരി എന്നും പറയും. സ്ഥലത്തിന്റെ കുറവു പരിഹരിക്കുന്നതിന് ഇത്തരം ഭിത്തിയലമാരികള്‍ വളരെ ഉപകരിക്കുന്നു. ജപ്പാനില്‍ ഇവയ്ക്കു വളരെ പ്രചാരമുണ്ട്. അവരുടെ മുറികള്‍ മിക്കവാറും ശൂന്യമായിരിക്കും. വസ്ത്രങ്ങള്‍ തുടങ്ങി കിടക്കവരെ ഈ തരം അലമാരികളിലാണു സൂക്ഷിക്കുക. മൂലയലമാരികള്‍ അലങ്കാരവസ്തുക്കള്‍, പുസ്തകങ്ങള്‍ മുതലായവ വയ്ക്കുന്നതിനു പ്രയോജനപ്പെടുത്തിവരുന്നു. കൗതുകവസ്തുക്കള്‍ അലങ്കരണാര്‍ഥം പ്രദര്‍ശിപ്പിക്കുന്നതിന് ആധുനിക ഗൃഹങ്ങളുടെ സ്വീകരണമുറികളില്‍ കണ്ണാടിച്ചില്ലുകളിട്ട ഷോക്കേസുകള്‍ (show cases) ഉണ്ടാക്കാറുണ്ട്. ഇതും അലമാരികളുടെ കൂട്ടത്തില്‍പ്പെടുന്നു. കച്ചവടസ്ഥാപനങ്ങളിലെല്ലാം ഇവ സുലഭമായി കാണാം.
1,208,204
ഭക്ഷ്യവസ്തുക്കളും വ്യഞ്ജനങ്ങളും സൂക്ഷിക്കുന്നതിനുള്ള അലമാരികള്‍ പ്രത്യേക രീതിയിലാണ് നിര്‍മിക്കുന്നത്. ഇതിന്റെ മുന്‍വശത്തെ കതകുകളില്‍ കുറച്ചുഭാഗം കാറ്റുകയറത്തക്കവിധം വല അടിച്ചിരിക്കും. ആധുനികകാലത്ത് ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരികള്‍ക്കുപകരം റഫ്രിജിറേറ്ററുകള്‍ പ്രചരിച്ചിരിക്കുന്നു.=നാഗത്തോറ്റം=
1,208,205
നാഗപ്പാട്ടിന് തെയ്യംപാടികള്‍ പാടിവരുന്ന തോറ്റം. നാഗരാജാവിന്റെയും നാഗേശ്വരിയുടെയും കഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതിലൂടെ അനാവൃതമാകുന്ന പുരാവൃത്തം ഇതാണ്. നാഗരാജാവ് സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ അനപത്യനാണെന്ന കാരണത്താല്‍ അവിടെ സത്കരിക്കപ്പെട്ടില്ല. നാഗരാജാവ് തിരിച്ചുവന്നു. നാഗരാജാവും നാഗേശ്വരിയും ചെമ്പരുന്തിന്റെ രൂപം ധരിച്ച് തീര്‍ഥാനടത്തിനിറങ്ങി. മടങ്ങവേ, നാഗസങ്കേതമായ വെള്ളിയാം പെരുമലയില്‍ പൈദാഹം തീര്‍ക്കാന്‍ ഇറങ്ങി. അപ്പോഴേക്കും നാഗേശ്വരിക്ക് പ്രസവകാലമടുത്തിരുന്നു. ചന്ദനക്കാട്ടില്‍ ചെന്ന് ശില്പികള്‍ ചന്ദനമരം മുറിച്ചു. എന്നാല്‍ ആ മരത്തില്‍ കുടികൊണ്ടിരുന്ന യക്ഷി 'ഇതിനെക്കൊണ്ടൊരു ഫലമുണ്ടാകാതെ പോകട്ടെ' എന്ന് ശപിക്കുകയുണ്ടായി. ശില്പികള്‍ ചിത്രകൂടം നിര്‍മിച്ചു. അതിനകത്ത് നാഗേശ്വരി പതിനാല് മുട്ടകളിട്ടു. പൈദാഹശാന്തിക്കായി അവര്‍ ഗംഗാതീരത്ത് ചെന്നപ്പോള്‍, നായാട്ടിനിറങ്ങിയ പരീക്ഷിത്തു രാജാവ് ആ മുട്ടകളുടച്ചു. പക്ഷേ, അതിലൊന്ന് വിരിഞ്ഞ് കുഞ്ഞായതിനാല്‍ മാളത്തിലൊളിച്ചു രക്ഷപ്പെട്ടു.
1,208,206
ആ സര്‍പ്പക്കുഞ്ഞ് മാതാപിതാക്കളെ സമാശ്വസിപ്പിക്കുകയും പരിക്ഷിത്തിനെ ഏഴാം ദിവസം കടിച്ചുകൊല്ലുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. അങ്ങനെ ആ നാഗതക്ഷകന്‍ പകരം വീട്ടാനിറങ്ങി. നാഗരക്ഷകനും പരീക്ഷിത്തിനെ രക്ഷിക്കാന്‍ പോകുന്ന വിഷഹാരിയും തമ്മില്‍ ബലപരീക്ഷണം നടന്നു. പരീക്ഷിത്ത് ഭ്രൂണഹത്യ ചെയ്തവനാണെന്നറിഞ്ഞ വിഷഹാരി, വിഷമോചനത്തിന് ചെന്നില്ല. നാഗതക്ഷന്‍ വിളാമ്പഴത്തിനുള്ളില്‍ ഒരു ചെന്തളിര്‍പ്പുഴുവായിരുന്നു.
1,208,207
തക്ഷകനെ പേടിച്ച് സമുദ്രമധ്യത്തിലുള്ള ഒരു രാജധാനിയിലായിരുന്നു പരീക്ഷിത്ത് വസിച്ചിരുന്നത്. ഇവിടെ കൊണ്ടുപോയ വിളാമ്പഴം വിഷത്തിന് നല്ലതാകയാല്‍ അത് ഉടയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ അത് പൊട്ടിപ്പിളര്‍ന്ന് പുറത്തുവന്ന നാഗതക്ഷകന്‍ മൂക്കിന്മേല്‍ കടിച്ച് പക വീട്ടി. വഞ്ചനകൊണ്ടാണ് പരീക്ഷിത്തിനെ കൊന്നതെന്നറിഞ്ഞ മാതാപിതാക്കള്‍ അവനോട് ഭൂമിയിലേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. നാഗതക്ഷകന്‍ അപ്രകാരം പോര്‍ക്കളപ്പാറമേല്‍ അധിവാസം തുടങ്ങി. കയ്യത്തു നാഗം, പെരളശ്ശേരി, പാമ്പുമേക്കാട് എന്നിവിടങ്ങളില്‍ നാഗതക്ഷകന്‍ പിന്നീടാണ് ചെന്നതെന്ന് നാഗത്തോറ്റത്തില്‍ക്കാണുന്നു.==ആംബൂര്‍യുദ്ധം==
1,208,208
കര്‍ണാട്ടിക്‌ നവാബായ അന്‍വറുദ്ദീന്‍ഖാന്റെയും ഫ്രഞ്ചു ഗവര്‍ണറായ ഡ്യൂപ്ലേയുടെയും നേതൃത്വത്തില്‍ 1749 ആഗ. 3-ന്‌ വേലൂരിനു(വെല്ലൂര്‍) തെക്കുകിഴക്കുള്ള ആംബൂരില്‍വച്ച്‌ നടന്ന യുദ്ധം. ഹൈദരാബാദിലെ നിസാമിന്റെ ഒരു സാമന്തനായിരുന്ന ദോസ്‌ത്‌അലി തൃശ്ശിനാപ്പള്ളി, മധുര തുടങ്ങിയ രാജ്യങ്ങള്‍ കീഴടക്കി കര്‍ണാട്ടിക്ക്‌ രാജ്യം സ്ഥാപിച്ചു. 1743-ല്‍ മഹാരാഷ്‌ട്രര്‍ കര്‍ണാട്ടിക്ക്‌ പ്രദേശം ആക്രമിച്ച്‌, ദോസ്‌ത്‌ അലിയെ വധിക്കുകയും അദ്ദേഹത്തിന്റെ ജാമാതാവായ ചന്ദാസാഹിബിനെ സറ്റാറാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കര്‍ണാട്ടിക്ക്‌ നവാബായ ദോസ്‌ത്‌ അലിയുടെ പുത്രന്‍ സഫ്‌ദര്‍ അലിയും വധിക്കപ്പെട്ടതോടെ, അവിടെ ആഭ്യന്തകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അതിനാല്‍ നിസാം കര്‍ണാട്ടിക്കിലെത്തി അദ്ദേഹത്തിന്റെ ഒരു സേവകനായ അന്‍വറുദ്ദീന്‍ഖാനെ നവാബായി വാഴിച്ചു. ആ അവസരത്തില്‍ ദോസ്‌ത്‌ അലിയുടെ ബന്ധുക്കള്‍ അതിനെതിരായി കലാപങ്ങളുണ്ടാക്കി. മഹാരാഷ്‌ട്രയില്‍ തടവുകാരനായിക്കഴിഞ്ഞിരുന്ന ചന്ദാസാഹിബിനെ 1749-ല്‍ മോചിപ്പിച്ചു. അദ്ദേഹം കര്‍ണാട്ടിക്ക്‌ പ്രദേശത്തിലെത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഡെക്കാനിലും ഇക്കാലത്ത്‌ ഇതുപോലൊരു ആഭ്യന്തരകലാപമുണ്ടായി. അവിടത്തെ ആസഫ്‌ ഝാ നിസാമുല്‍ മുല്‍ക്ക്‌ 1748-ല്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ പുത്രനായ നാസിര്‍ജംഗ്‌ നവാബായി. മുഗള്‍ചക്രവര്‍ത്തി സുബേദാറായി നിയമിച്ചത്‌ തന്നെയാണെന്ന അവകാശവാദവുമായി മുസഫര്‍ജംഗ്‌ (നിസാമുല്‍ മുല്‍ക്കിന്റെ പൗത്രന്‍) അതിനെ എതിര്‍ത്തു. ഈ അവസരത്തില്‍ ഫ്രഞ്ചുകൊളോണിയല്‍ ഗവര്‍ണറായ ഡ്യൂപ്ലേ സാമ്രാജ്യവികസനത്തിനു തക്കം നോക്കിയിരിക്കയായിരുന്നു. അദ്ദേഹം ചന്ദാസാഹിബ്‌, മുസഫര്‍ജംഗ്‌ എന്നിവരുമായി രഹസ്യക്കരാറുണ്ടാക്കി. ആ സംയുക്ത സൈന്യം ആംബൂരില്‍വച്ച്‌ അന്‍വറുദ്ദീന്‍ഖാനെ തോല്‌പിക്കുകയും വധിക്കുകയും ചെയ്‌തു. ചന്ദാസാഹിബിനെ ആര്‍ക്കാട്ടുനവാബായും മുസഫര്‍ജംഗിനെ ഡെക്കാനിലെ സുബേദാറായും ഡ്യൂപ്ലേ വാഴിച്ചു. ജേതാക്കളായ ചന്ദാസാഹിബും മുസഫര്‍ജംഗുംകൂടി ബാഹുര്‍-വില്ലിയ-നെല്ലൂര്‍ പ്രദേശങ്ങള്‍, ഒറീസാതീരത്തെ തന്ത്രപ്രധാനമായ മസൂലിപട്ടണം, ദിവിദ്വീപ്‌ എന്നിവ ഫ്രഞ്ചുകാര്‍ക്ക്‌ നല്‌കി. ഫ്രഞ്ചുകാരുടെ ഇന്ത്യന്‍ സാമ്രാജ്യവികസനകാലത്തെ ആദ്യവിജയങ്ങളിലൊന്നാണ്‌ ആംബൂര്‍ യുദ്ധം. നോ: കര്‍ണാട്ടിക്ക്‌ യുദ്ധങ്ങള്‍==ചക്കീചങ്കരം==
1,208,209
മലയാളത്തിലെ രണ്ടു ഹാസ്യനാടകങ്ങള്‍. മുന്‍ഷി പി. രാമക്കുറുപ്പ് (1848-98) പ്രസിദ്ധീകരിച്ച (1893) കൃതിയെ ചക്കീചങ്കരം (തെക്കന്‍) എന്നും പുളിച്ചിങ്ങോത്ത് അമ്മുണ്ണി അമ്മ എന്ന തൂലികാനാമത്തില്‍ ഇരുവനാട്ട് കെ.സി. നാരായണന്‍ നമ്പ്യാര്‍ (1873-1922) പ്രസിദ്ധീകരിച്ച (1894) കൃതിയെ ചക്കീചങ്കരം (വടക്കന്‍) എന്നും പറയുന്നു. തെക്കന്‍ കൃതിയാണ് സുവിദിതമായിത്തീര്‍ന്നിട്ടുള്ളത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ശാകുന്തള വിവര്‍ത്തനത്തെ (1882)ത്തുടര്‍ന്ന് മലയാള സാഹിത്യത്തിലുണ്ടായ കലശലായ വിവര്‍ത്തനഭ്രമത്തെയും തന്മൂലം പെരുകിവന്ന നാടകാഭാസങ്ങളെയും പരിഹസിച്ചു തടുത്തുനിര്‍ത്തുക എന്നതായിരുന്നു രണ്ടു കൃതികളുടെയും ലക്ഷ്യം. ശീവൊള്ളിയുടെ ദുഃസ്പര്‍ശ നാടകവും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഉണ്ടായതാണ്.
1,208,210
തെക്കന്‍. കല്പിതാംകോട്ടു (തിരുവിതാംകൂര്‍) സംസ്ഥാനത്തെ ഒരു മജിസ്റ്റ്രേട്ടായ അച്യുതമേനോന്റെ പുത്രനായ സുകുമാരന്റെയും, മേനോന്റെ ഭാര്യാസഹോദരന്റെ പുത്രിയായ മാധവിക്കുട്ടിയമ്മയുടെയും പ്രണയസാഫല്യമുഹൂര്‍ത്തത്തില്‍ അവരിരുവരുടെയും അരിവയ്പുകാരായ ചങ്കരനും ചക്കിയും വളര്‍ത്തിക്കൊണ്ടുവന്ന പ്രേമത്തിനും അംഗീകാരം ലഭിക്കുന്നു. ഈ മംഗളവേളയില്‍ ഒരു നാടകസംഘം അവിടെ എത്തുന്നതും ശിവപാര്‍ഷദനായ കുംഭാണ്ഡന്‍ രംഗപ്രവേശം ചെയ്ത് നാടകക്കാരെ ആട്ടിയോടിക്കുന്നതുമാണ് ചക്കീചങ്കരത്തിലെ കഥ. 'വിദ്യാഭ്യാസംവിനാ നാടകമിനിയെഴുതിക്കൂട്ടുമോ?' എന്ന് കുംഭാണ്ഡന്‍ ഗര്‍ജിക്കുമ്പോള്‍ 'ഇല്ലേ' എന്ന് അവര്‍ സത്യം ചെയ്യുന്നു. അക്കാലത്തു നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സമുദായദോഷങ്ങള്‍ എന്നിവയും കവിയുടെ ആക്ഷേപത്തിനു പാത്രമാവുന്നുണ്ട്.
1,208,211
'പണ്ടത്തെക്കൃതി ഭാഷയാക്കിയവരെത്തല്ലീടുവോനല്ല ഞാന്‍;
1,208,212
വേണ്ടുന്നോരറിവോടു നാടകമെഴുത്തായാലടിക്കില്ലഞാന്‍
1,208,213
വീണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ
1,208,214
വണ്ടിക്കാള കണക്കു വന്ന കവിമണ്ടന്മാര്‍ക്കുമണ്ടയ്ക്കടി'.
1,208,215
എന്ന് ഗര്‍ജിച്ചുകൊണ്ടു പാഞ്ഞടുക്കുന്ന കുംഭാണ്ഡനോട്,
1,208,216
'അയ്യയ്യോ ഞങ്ങളെത്തല്ലല്ലേ കൊല്ലല്ലേ
1,208,217
പാവങ്ങളാണേ പരമേശ്വരാ
1,208,218
പൂരപ്പാട്ടുണ്ടാക്കി നേരം ചിലവിടാം...'
1,208,219
എന്നത്രെ ദുഷ്ടകവികളുടെ നിലവിളി. അന്നത്തെ ഭാഷാനാടകത്തിന്റെ ചിട്ടയും മട്ടും എല്ലാം പാലിച്ചുകൊണ്ടു രചിക്കപ്പെട്ട ഈ കൃതി കുറ്റമറ്റ ഒരു പാരഡിയായി പരിണമിച്ചു. എഴുത്തും വായനയും അറിയാത്തവരുടെ കൈയില്‍ നാടകം വന്നുപെട്ടിരിക്കുന്നു എന്നുസൂചിപ്പിക്കുന്നു. കൃതികള്‍ക്കെല്ലാം ഉദാരമനസ്സോടെ അഭിപ്രായങ്ങള്‍ എഴുതിക്കൊടുക്കുന്ന സാഹിത്യ നായകന്മാരെയും കണക്കിനു പരിഹസിക്കുന്നുണ്ട്.
1,208,220
വടക്കന്‍. ഇതിലെ നായിക ചക്കിയും നായകന്‍ ചങ്കരച്ചാരുമാണ്. ഇണ്ഠിണ്ഠീം നായ്ക്കരബ്ഭന്‍ ആണു പ്രതിനായകന്‍. നമ്പ്യാര്‍ തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ള 'ഒരു പൊടിക്കയ്യ്' എന്ന അവതാരിക അദ്ദേഹത്തിന്റെ ശക്തമായ നര്‍മബോധത്തെ വെളിപ്പെടുത്തുന്നതാണ്. "ചക്കീചങ്കരം എന്ന ഈ നാടകം ഉണ്ടാക്കണമെന്ന് ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ സ്വപ്നം കണ്ടതാണ്, 'ശാകുന്തളേ ചതുര്‍ഥോങ്കഃ' എന്ന പ്രമാണ പ്രകാരമാണ് നാലങ്കമായി വിഭജിച്ചത്. ഇതിന് ഒരു ശുദ്ധപത്രം ചേര്‍ത്താലോ എന്നു ഞാന്‍ ആദ്യത്തില്‍ വിചാരിച്ചിരുന്നു. പക്ഷേ, അതു വായനക്കാര്‍ തന്നെ ചെയ്തോട്ടെ എന്നു സമ്മതിച്ചിരിക്കുന്നു,്'' തുടങ്ങിയ പ്രസ്താവങ്ങളും, താങ്ങിടട്ടെ- ഈകാരാന്ത സ്ത്രീലിംഗം സപ്തമ്യേകവചനം ഇരിക്ണു-ഇല്ലാത്ത നിഘണ്ടുവിലെ 105-ാം ഭാഗം നോക്കുക.' തുടങ്ങിയ വ്യാഖ്യാനങ്ങളും, നാടകകര്‍ത്താവിന് വികട പരിഭാഷകളോടും കുകവികളോടുമുള്ള ഈര്‍ഷ്യയും ദ്വേഷവും പ്രകടിപ്പിക്കുന്നു.​
1,208,221
അമ്പതു കൊല്ലം മുൻപാണു്. ഞാൻ വരാപ്പുഴെ താമസിക്കുന്ന കാലം. അക്കാലത്തു കൊച്ചിയിൽനിന്നു് അരിയും മറ്റും കയറ്റി വരുന്ന കെട്ടുവള്ളങ്ങൾ പരിശോധിച്ചു് മരുന്നു തളിക്കാനായി ഒരു ഡോക്ടർ വരാപ്പുഴെ വന്നെത്തി. അതിസുന്ദരനായിരുന്ന ആ ചെറുപ്പക്കാരൻ മധ്യവയസ്കനായ എന്റെ അച്ഛന്റെ കൂട്ടുകാരനായി തീർന്നു. ഡോക്ടർ പലപ്പോഴും ഊണു കഴിക്കാൻ വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിനു ചോറു വിളമ്പിക്കൊടുത്തിരുന്ന ഞങ്ങളുടെ വീട്ടിലെ പരിചാരിക “കണ്ണുകൊണ്ടു് അദ്ദേഹത്തിന്റെ സൗന്ദര്യം പാനം ചെയ്യു”ന്നതു് വിദ്യാർത്ഥിയായിരുന്ന ഞാൻ കണ്ടുപിടിച്ചു. ഒരു ദിവസം രാത്രി പത്തുമണിയോടു് അടുപ്പിച്ചു് അവൾക്കു വല്ലാത്ത വയറ്റുവേദന വന്നു. അമ്മ ഇഞ്ചി തല്ലിപ്പിഴിഞ്ഞ് പഞ്ചാരയിട്ടു കൊടുത്തു. ഒരു വൈദ്യന്റെ വീട്ടിലോടി മരുന്നു വാങ്ങിക്കൊണ്ടു കൊടുത്തു ഞാൻ. വേദന കുറയുന്നേ ഇല്ല. വേദനകൊണ്ടു് പുളയുന്നതിനിടയിൽ പരിചാരിക അറിയാതെ പറഞ്ഞു പോയി. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം.” ഡോക്ടർ വേമ്പനാട്ടു കായലിനക്കരെയുള്ള കസ്റ്റംസ് ഹൗസിലാണു് പാർത്തിരുന്നതു്. അമ്മയുടെ ആജ്ഞയനുസരിച്ചു് ഞാൻ വള്ളത്തിൽ കയറി മുക്കാൽ മണിക്കൂറോളം തുഴഞ്ഞു് കസ്റ്റംസ് ഹൗസിലെത്തി. ഡോക്ടർ വലിയ വൈമനസ്യമൊന്നുമില്ലാതെ എന്റെ കൂടെ വള്ളത്തിൽ വന്നു. മുറിയടച്ചു് പരിചാരികയെ പരിശോധിച്ചു. അവളുടെ വയറ്റിലും മറ്റും അദ്ദേഹം പിതുക്കിയിരിക്കണം. മരുന്നെഴുതിത്തന്നിട്ടു് അദ്ദേഹം യാത്ര പറഞ്ഞു. ഞാൻ വീണ്ടും വഞ്ചി തുഴഞ്ഞു. രാത്രി സമയത്തു എവിടെനിന്നു മരുന്നു കിട്ടും. എങ്കിലും പരിശോധനയുടെ ഫലമായി അവളുടെ വേദന പോയി. നേരം വെളുത്തിട്ടും ആരും മരുന്നു വാങ്ങാൻ പോയതുമില്ല. പക്ഷേ, ഇവിടംകൊണ്ടു് അവസാനിച്ചില്ല അക്കാര്യം. പരിചാരികയ്ക്കു് ആഴ്ചയിലൊരിക്കൽ രാത്രി പത്തുമണിക്കു ശേഷം വയറ്റുവേദന വരുമായിരുന്നു. രണ്ടോ മൂന്നോ തവണകൂടി ഞാൻ വഞ്ചി തുഴഞ്ഞു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പരിചാരിക നാലാമത്തെ തവണ പറഞ്ഞപ്പോൾ എനിക്കും സംശയമായി. എങ്കിലും സംശയത്തെ അവലംബിച്ച് അവൾക്കു വയറ്റുവേദനയില്ലെന്നു് എനിക്കെങ്ങനെ തീരുമാനിക്കാൻ കഴിയും? യഥാർത്ഥത്തിൽ വയറ്റുവേദനയുണ്ടെങ്കിൽ ഡോക്ടറെ കൊണ്ടുവരാൻ പോകാത്ത ഞാൻ പാപിയായിത്തീരുകയില്ലേ? എന്തുമാകട്ടെ ഞാൻ കസ്റ്റംസ് ഹൗസിലേക്കു പോയില്ല. പരിചാരിക അതോടെ ഞങ്ങളുടെ വീടുപേക്ഷിച്ചു പോകുകയും ചെയ്തു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പെണ്ണു പറയുമ്പോൾ അതു് തികച്ചും സെക്സിനോടു ബന്ധപ്പെട്ടതാണെന്നു് സ്ഥാപിക്കാൻ എനിക്കു യുക്തികളില്ല. എങ്കിലും എന്റെ മനസ്സു് അന്നു പറഞ്ഞു അതു കള്ളമാണെന്നു്. ഇന്നും പറയുന്നു അതു കള്ളമായിരുന്നുവെന്നു്. നവീന നിരൂപണ സാഹിത്യത്തിന്റെ സ്ഥിതിയും ഇതു തന്നെ. സ്റ്റ്രക്ചറലിസത്തിലൂടെയും പോസ്റ്റ് സ്റ്റ്രക്ചറലിസത്തിലൂടെയും നമ്മുടെ ചില ഛോട്ടാ സാഹിത്യകാരന്മാരുടെ സാഹിത്യ കൃതികളെ നവീന നിരൂപകർ സംവീക്ഷണം ചെയ്യുമ്പോൾ അതു തെറ്റാണെന്നു സ്ഥാപിക്കാൻ യുക്തികളില്ല നമുക്കു്. എങ്കിലും സഹൃദയരുടെ മനസ്സു പറയുന്നു, ഹാ ഇതു് “കുലീനമാം കള്ളം!” എന്നു്. ‘നെഞ്ചു കീറി നേരിനെ’ കാണിക്കാൻ ഒരു നിരൂപകനും തയ്യാറാവുന്നില്ല. നമ്മൾ അക്കൂട്ടരെ വിശ്വസിച്ചു് വഞ്ചിയിറക്കുന്നു, തുഴയുന്നു, വിയർക്കുന്നു, ശരീരത്തിനു തളർച്ചയുണ്ടാക്കുന്നു. എന്നാലും മനസ്സു പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു ഇതാകെ അസത്യമാണെന്നു്. നവീന നിരൂപണത്തിന്റെ വിളയാട്ടം ഇനി അധിക കാലം ഉണ്ടാവില്ല. വടക്കൻ പറവൂർകാരിയായ വേലക്കാരി വരാപ്പുഴെനിന്നു കൂനമ്മാവിലൂടെ, ചെറിയപ്പള്ളിയിലൂടെ ഓടി സ്വന്തം നാട്ടിലെത്തിയതുപോലെ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുള്ള നവീന നിരൂപകർ പടിഞ്ഞാറൻ ദേശങ്ങളിലേക്കു ഓടിത്തുടങ്ങും.
1,208,222
ബർട്രൻഡ് റസ്സലി ന്റെ ഏതോ പുസ്തകത്തിൽ ‘ഇന്റലക്ച്ച ്വൽ റബിഷ്’ എന്നൊരു പ്രയോഗം കണ്ടതായി ഓർമ്മയുണ്ടു്. ധിഷണയോടു ബന്ധപ്പെട്ടതാണു ചിന്തകൾ. പക്ഷേ, അവ ചവറുമാണു്. പടിഞ്ഞാറൻ നവീന നിരൂപണം പലപ്പോഴും ചവറാണു്. കേരളത്തിലെ നവീന നിരൂപണം എപ്പോഴും ചവറാണു്.
1,208,223
ഇറ്റാലോ കാൽവീനോ എന്ന മഹാനായ സാഹിത്യകാരൻ മരിച്ചപ്പോൾ അമേരിക്കയിലെ ടൈം വാരിക എഴുതിയ ലേഖനത്തിൽ അദ്ദേഹത്തെ ‘സെറിബ്രൽ ആർടിസ്റ്റ്’ എന്നു വിശേഷിപ്പിച്ചിരുന്നു. മസ്തിഷ്കത്തോടു ബന്ധപ്പെട്ട രചനകളാണോ കാൽവിനോയുടേതു? ആണെങ്കിൽ ആയിക്കൊള്ളട്ടെ. എങ്കിലും ഭാവനകൊണ്ടു് അദ്ദേഹം സൃഷ്ടിക്കുന്ന ലോകങ്ങൾ യഥാർത്ഥങ്ങളായി എനിക്കനുഭവപ്പെടുന്നുണ്ടു്. അദ്ദേഹത്തിന്റെ Invisible Cities എന്ന നോവലിനെക്കുറിച്ചു് ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു്. താൻ സന്ദർശിച്ച നഗരങ്ങളെക്കുറിച്ച് വെനീഷൻ സഞ്ചാരിയായ മാർകോ പോളോ ചൈനയിലെ മംഗോൾ വംശത്തിന്റെ സ്ഥാപകനായ കുബ്ലൈ ഖാനോ ടു പറയുന്നു. എല്ലാം ഭാവനയാണു്. നഗരങ്ങൾ യഥാർത്ഥത്തിൽ ഇല്ല. പക്ഷേ, മാർകോ പോളോയുടെ വാക്കുകൾ അവ സൃഷ്ടിക്കുന്നു. ശക്തിയുള്ള സൗന്ദര്യമുള്ള രചനയാണിതു്. അതേ സമയം തികഞ്ഞ ഫാന്റസിയും. ഫാന്റസിക്കുണ്ടായിരിക്കേണ്ട ഈ ശക്തിയും സൗന്ദര്യവും ടി. വി. കൊച്ചുബാവ യുടെ “പറക്കും ലോക”ത്തിനില്ല (കലാകൗമുദി). ഒരു ബിസ്കറ്റ് തിന്നയുടനെ ഒരു കുഞ്ഞു് ബോധംകെട്ടു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ മുന്നൂറു രൂപ വിലയുള്ള മരുന്നു കുത്തിവയ്ക്കുന്നു. ശിശു എഴുന്നേല്ക്കുന്നില്ല. വീണ്ടും മറ്റൊരു കുത്തിവയ്പു്. കുട്ടി കഷണം കഷണമായി ചിതറി വീണു. ഓരോ കഷണവും അന്തരീക്ഷത്തിൽ പറന്നുപോലും. ആ കഷ്ണങ്ങൾക്കു ചുണ്ടുകൾ ഉണ്ടായിപോലും. ആ ചുണ്ടുകൾക്കിടയിൽ ബിസ്കറ്റ്. ഏതെങ്കിലും ഒരാശയം തോന്നുക. ഉടനെ അതിനെ ‘നോൺസെൻസിക്ക’ലായി പ്രതിപാദിക്കുക.—ഇതാണു് നമ്മുടെ എഴുത്തുകാരുടെ രീതി. ഫാന്റസി എന്നതു് നോൺസെൻസല്ല. അതു് യാഥാർത്ഥ്യത്തിന്റെ മറ്റൊരു രൂപമാണു്.
1,208,224
അതു മനസ്സിലാക്കാതെ ഇങ്ങനെ നിരർത്ഥകമായി അതുമിതും പറയുന്നതു് നിഷ്പ്രയോജനമത്രേ.
1,208,225
ഫ്രഞ്ച് കവി ഷാങ് കൊക്തൊ എഴുതിയ ഒരു കൊച്ചു കഥ. അദ്ദേഹത്തിനു് മുൻപു് പലരും പറഞ്ഞിട്ടുള്ളതാണിതു്. എങ്കിലും തന്റേതായ രീതിയിൽ കൊക്തൊ അതു പുനരാഖ്യാനം ചെയ്യുന്നു: യുവാവായ തോട്ടക്കാരൻ രാജകുമാരനോടു പറഞ്ഞു. ‘എന്നെ രക്ഷിക്കൂ. ഞാൻ ഇന്നു രാവിലെ പൂന്തോട്ടത്തിൽ വച്ചു് മരണത്തെ കണ്ടു. അവൻ പേടിപ്പിക്കുന്ന ഒരാംഗ്യം കാണിച്ചു. ഇന്നു രാത്രി ഏതെങ്കിലും അദ്ഭുത പ്രവർത്തനത്തിലൂടെ എനിക്കു് ഇസ്പഹാനിലെത്താൻ കഴിഞ്ഞെങ്കിൽ’. രാജകുമാരൻ വേഗം കൂടിയ കുതിരയെ തോട്ടക്കാരനു് കൊടുത്തു. അന്നുച്ചയ്ക്കു് പൂന്തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന രാജകുമാരൻ മരണത്തെ കണ്ടു. ‘നീ എന്തിനാണു് ഇന്നു് കാലത്തു് എന്റെ ഉദ്യാനപാലകനെ നോക്കി ഭയജനകമായ ആംഗ്യം കാണിച്ചതു?’ എന്നു് രാജകുമാരൻ ചോദിച്ചു. മരണം മറുപടി നൽകി: ‘അതു് ഭീതിദമായ ആംഗ്യമായിരുന്നില്ല. അദ്ഭുതത്തിന്റെ ഫലമായ ആംഗ്യമായിരുന്നു. ഞാനിന്നു് അയാളെ ഇസ്പഹാനിൽ നിന്നു് വളരെ ദൂരെയായി കണ്ടു. ഇന്നു് അവിടെ വച്ചാണു് എനിക്കയാളെ പിടികൂടേണ്ടതു് ’. ഫാന്റസിയാണിതു്. പക്ഷേ, ഇതിൽ നിന്നു് സത്യത്തിന്റെ നാദം നമ്മൾ കേൾക്കുന്നു.
1,208,226
ചോദ്യം: സന്മാർഗ്ഗത്തിനു് എന്തു് വിലയുണ്ടു്?
1,208,227
ഉത്തരം: ലോകമലയാള സമ്മേളനത്തിനു് തിരുവനന്തപുരത്തു നിന്നു് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ടു്.
1,208,228
ചോദ്യം: ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണു്. എപ്പോൾ?
1,208,229
ഉത്തരം: വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്കു് ’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.
1,208,230
ചോദ്യം: എന്നു പറഞ്ഞാൽ?
1,208,231
ഉത്തരം: ഇതെന്റെ ഇഷ്ടമാണു്. താനാരാ ചോദിക്കാൻ?’ എന്നു് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.
1,208,232
ചോദ്യം: ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?
1,208,233
ഉത്തരം: ഉണ്ടു്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്നു് അതേ കവി പറയുമ്പോഴും സത്യം.
1,208,234
ചോദ്യം: എന്തുകൊണ്ടാണിതു?
1,208,235
ഉത്തരം: മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിനു് മറുപടി പറഞ്ഞിട്ടുണ്ടു്. ഭാവാത്മക കവിക്കു് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണു് ആ തെളിവു്.
1,208,236
ചോദ്യം: എവിടെയാണു് കുന്ദേര ഇതെഴുതിയതു?
1,208,237
ഉത്തരം: ‘Life is Elsewhere’ എന്ന നോവലിൽ. 1986-ലാണു് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചതു്.
1,208,238
ചോദ്യം: നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?
1,208,239
ഉത്തരം: മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ്റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.
1,208,240
ചോദ്യം: ഏതൽ ഫൂഗാഡാണോ വൊള സൊയിങ്ക യാണോ വലിയ എഴുത്തുകാരൻ?
1,208,241
ഉത്തരം: സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.
1,208,242
സത്യം കാണാൻ ആഗ്രഹിക്കുന്നവർ ഋജുവായി ചിന്തിക്കണം. ബുദ്ധിയുള്ളവർ പോലും അങ്ങനെ ചിന്തിക്കാതെ ആത്മരക്ഷാപരമായ വാചാടോപത്തിൽ മുഴുകുന്നു എന്നതിനു് ഉദാഹരണമാണു് ഫാദർ വടക്കന്റെ ലേഖനം. (ക്രിസ്തുവിനു് മുറിവേറ്റതു് തങ്കമണിയിൽ ബലാൽസംഗം നടന്നപ്പോഴാണു് എന്ന മട്ടിലുള്ള മൈതാനപ്രസംഗം ഫാദറിന്റെ ലേഖനത്തിലുണ്ടായിരുന്നു). വേറെ ചിലർ ദുർബ്ബലമായ സാമ്യാനുമാനത്തെ ആശ്രയിക്കുന്നു. കാസാന്ദ്സാക്കീസി ന്റെ നോവലിൽ യേശുക്രിസ്തു വേശ്യയായ മഗ്ദലന മറിയത്തെ ലൈംഗിക വേഴ്ചയ്ക്കായി കൊതിച്ചുവെന്നു് വ്യക്തമായ പ്രസ്താവമുണ്ടു്. (it’s her I want, her I want) അവൾക്കു് റോസാപ്പൂ നീട്ടിയിട്ടു് അപസ്മാര രോഗത്തിന്റെ ആക്രമണത്തിനു വിധേയനായിവീണു എന്നും പറഞ്ഞിട്ടുണ്ടു്. ഇതിന്റെ തുടർച്ചയാണു് കുരിശിൽ കിടന്നുകൊണ്ടുള്ള സ്വപ്നദർശനം. മഗ്ദലന മറിയവുമായുള്ള വേഴ്ചയ്ക്കു ശേഷം അവളോടു് “what shall we name the son we are going to have?” എന്നു് യേശു ചോദിക്കുന്നു. സുവിശേഷങ്ങളിൽ നിന്നു് രൂപം കൊണ്ടുവരുന്ന യേശുവിനു് ഈ സ്വഭാവമൊന്നും ഇല്ല. അതുണ്ടെന്നു് സ്ഥാപിച്ചു് യേശുവിനെ നിന്ദിച്ചതു് ശരിയായോ എന്നതാണു് ചോദ്യം. ‘ശരിയായി’ എന്നു് വേണമെങ്കിൽ ഒ. വി. വിജയനു് പറയാം. എന്നാൽ അങ്ങനെ പറയാതെ ദുർബ്ബലങ്ങളായ സാമ്യാനുമാനങ്ങൾക്കായി അദ്ദേഹം യത്നിക്കുന്നു. ഒന്നാമത്തേതു് ഇറ്റലിയിലെ നോവലിസ്റ്റായ ജോവാനീ ഗ്വാറസ്കി യുടെ (Giovannino Guareschi) ഡൺ കമീലോ കഥകളെക്കുറിച്ചാണു്. കമ്മ്യൂണിസ്റ്റ് മേയർ പുതിയ ഓഡിറ്റോറിയമായ People’s Palace-ൽ സിനിമ കാണിക്കാൻ തീരുമാനിച്ചു. ഡൺ കമീലോ എന്ന പാരിഷ് പ്രീസ്റ്റിനു് ഇതു സഹിച്ചില്ല. അങ്ങനെ അയാൾ വിഷമിച്ചിരിക്കുമ്പോൾ വലിയ മഴയും കൊടുങ്കാറ്റും ഉണ്ടായി. വിദ്യുച്ഛക്തി പ്രവാഹം നിലച്ചതു കൊണ്ടു് സിനിമയുടെ പ്രദർശനം സാദ്ധ്യമല്ലാതെ വന്നു. പാതിരി ക്രിസ്തുവിന്റെ പ്രതിമയുടെ മുൻപിൽ ചെന്നു് മുട്ടുകുത്തി.
1,208,243
“പ്രഭോ, ഞാൻ നന്ദി പറയുന്നു.”
1,208,244
“എന്തിനു് ഡൺ കമീലോ?”
1,208,245
“കൊടുങ്കാറ്റയച്ചു വിദ്യുച്ഛക്തിക്കു തടസ്സമുണ്ടാക്കിയതിനു്.”
1,208,246
“ഡൺ കമീലോ. വിളക്കുകൾ കെട്ടതിനു് ഞാനല്ല കാരണക്കാരൻ. ഞാൻ ആശാരിയാണു്, ഇലക്ട്രീഷ്യനല്ല… ”
1,208,247
(ഈ കഥ തെറ്റായിട്ടാണു് വിജയൻ സംഗ്രഹിച്ചിരിക്കുന്നതു്) ഗ്വാറസ്കിയുടെ ഈ കഥാഭാഗം വിജയൻ ഒരു ഇറ്റാല്യൻ പാതിരിയോടു പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചതേയുള്ളു. ഈ പാതിരിയുടെ മനോഭാവം ഇവിടുത്തെ പുരോഹിതന്മാർക്കു് ഇല്ലല്ലോ എന്നാണു് വിജയന്റെ ഖേദം. എന്തൊരു ‘അൻഅലജി’യാണിത്! (analogy) ഗ്വാറസ്കി ഹാസ്യത്തിനു് ഊന്നൽ നല്കി യേശുക്രിസ്തുവിന്റെ പാവനത്വത്തിനു ക്ഷതമേല്പിക്കാതെ എഴുതുകയാണു്. ക്രിസ്തു വ്യഭിചരിച്ചു എന്നെഴുതുന്നതിനോടു് ആ രചനയ്ക്കു് എന്തു സാദൃശ്യമിരിക്കുന്നു?
1,208,248
“കുഞ്ചൻ നമ്പ്യാർ ഹൈന്ദവ ദേവതകളെ പരിഹാസത്തിലൂടെ ആരാധിച്ചതു് വായിച്ചു നോക്കാൻ ഞാൻ ശ്രീ ജേക്കബ്ബിനോടു് അഭ്യർത്ഥിക്കുന്നു” എന്നെഴുതി വിജയൻ നമ്പ്യാരുടെ പരിഹാസത്തിനും കാസാൻദ്സാക്കീസിന്റെ നിന്ദനത്തിനും സാദൃശ്യം കല്പിക്കുന്നു. ഈ ലോജിക്കൽ ഫാലസി ഒ. വി. വിജയനിൽ നിന്നുണ്ടായതിൽ ഞാൻ അദ്ഭുതപ്പെടുന്നു. ക്രിസ്തുവിനെ വ്യഭിചാരിയായി ചിത്രീകരിക്കുമ്പോൾ നമ്മൾ ഉത്കൃഷ്ടമൂല്യങ്ങളെ നിരസിക്കുകയാണു്, നിന്ദിക്കുകയാണു്. അവ രണ്ടും നമ്മുടെ സംസ്കാരത്തെ തകർക്കും. (ഒ. വി. വിജയന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).
1,208,249
“അടുത്ത കാലത്തെ ഏറ്റവും വലിയ സംഭവം ‘ഈശ്വരൻ മരിച്ചു’ എന്നതാണു്. ‘ക്രിസ്ത്യാനികളുടെ ഈശ്വര’നിലുള്ള വിശ്വാസം വിശ്വാസ്യമല്ല എന്നതു് അതിന്റെ ആദ്യത്തെ നിഴലുകൾ യൂറോപ്പിൽ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു. (Cast its first shadows എന്ന ഇംഗ്ലീഷ് തർജ്ജിമയിൽ. വരാനിരിക്കുന്ന ദൗർഭാഗ്യത്തെയാണു് ആ പ്രയോഗം സൂചിപ്പിക്കുന്നതു്. ഇവിടെ ശൈലി അതേ രീതിയിൽ തർജ്ജമ ചെയ്തിരിക്കുന്നു—ലേഖകൻ) നീച്ചെ യുടെ The Gay Science എന്ന ഗ്രന്ഥത്തിലെ ഒരദ്ധ്യായം ഇങ്ങനെയാണു് ആരംഭിക്കുന്നതു്. ‘ക്രൈസ്തവദൈവ’ത്തിലുള്ള വിശ്വാസത്തിന്റെ തകർച്ചയും നിരീശ്വര വിശ്വാസത്തിന്റെ വിജയവും തികച്ചും അഭിനന്ദനാർഹമാണെന്നു നീച്ചേ വീണ്ടും പറയുന്നു.” “നമുക്കു കാലത്തു വിളക്കുകൾ കത്തിക്കേണ്ടേ? ഈശ്വരനെ കുഴിച്ചുമൂടുന്ന ശവക്കുഴി തോണ്ടുന്നവരുടെ ശബ്ദമല്ലാതെ വേറെ വല്ലതും നമ്മൾ കേൾക്കുന്നുണ്ടോ? ദൈവത്തിന്റെ അഴുകലിൽനിന്നുയരുന്ന നാറ്റമല്ലാതെ വേറെന്താണു് നാം ശ്വസിക്കുന്നതു? ഈശ്വരന്മാരും അഴകും, ഈശ്വരൻ മരിച്ചു” എന്നു അദ്ദേഹം എഴുതുന്നു.
1,208,250
സംവത്സരങ്ങൾക്കുമുൻപു് നീച്ചേ ആവിഷ്കരിച്ച ഈ ആശയം വി. ജി. മാരാമുറ്റം ഇപ്പോൾ ഒരു ചെറുകഥയിലൂടെ സ്ഫുടീകരിച്ചിരിക്കുന്നു. ഈ പാഴ്‌വേല വേണ്ടിയിരുന്നില്ല. ഒരുത്തൻ തൂങ്ങിനില്ക്കുന്നു. ശവം കൈകൊണ്ടു മുഖം പൊത്തിയിരുന്നു. അതുകൊണ്ടു് ആത്മഹത്യ ചെയ്തവൻ ആരെന്നു് അറിഞ്ഞുകൂടാ. രണ്ടുപേരെ സംശയിച്ചു. അവരെ പിന്നീടു് ജീവനോടെ കണ്ടപ്പോൾ സംശയം മാറി. ഒടുവിൽ ഗ്രഹിക്കാൻ കഴിഞ്ഞു ചത്തതു് ഈശ്വരൻ തന്നെയാണെന്നു്. കഥാകാരന്റെ ഈ ദാസ്യമനോഭാവം ലജ്ജാവഹമാണെന്നു മാത്രം പറയട്ടെ.
1,208,251
“ഒരു കാര്യം പറഞ്ഞുകഴിഞ്ഞാൽ, നല്ല പോലെ പറഞ്ഞുകഴിഞ്ഞാൽ വൈഷമ്യമേ വേണ്ട. അതെടുക്കൂ, പകർത്തൂ. റെഫ്റൻസസ് നല്കണോ? എന്തിനു്? നിങ്ങളുടെ വായനക്കാർക്കു് അറിയാം എവിടെനിന്നാണു് നിങ്ങൾ ആ ഭാഗമെടുത്തതെന്നു്. അതുകൊണ്ടു് മുന്നറിയിപ്പു് പ്രയോജനശൂന്യമാണു്. അല്ലെങ്കിൽ വായനക്കാർക്കു് അതറിഞ്ഞുകൂടാ. അപ്പോൾ റെഫ്റൻസ് നല്കിയാൽ നിങ്ങൾ അവരെ പീഡിപ്പിക്കുകയാരിക്കും”—അനതോൽ ഫ്രാങ്സ്.
1,208,252
ഞാനൊരു രാത്രിയിൽ ശംഖുമുഖം കടപ്പുറത്തു് ഇരിക്കുകയായിരുന്നു. പഞ്ചാരമണൽ. അതിൽ പല നിറമാർന്ന ചിപ്പികൾ. കപ്പലണ്ടിത്തോടുകൾ. കുട്ടികൾ കുഴിച്ചുവച്ച കുഴികൾ. കടലിനു മഷിയുടെ നിറം. ഇരമ്പിക്കൊണ്ടു് തീരത്തുവന്നടിച്ച് സ്വയം തകരുന്ന തിരകൾക്കു ഇളം നീലനിറം. ദൂരെ തകരുന്ന തിരകൾക്കു് ഇളം നീലനിറം. ദൂരെ വള്ളങ്ങൾ കയറ്റിവച്ചിരിക്കുന്നു. രണ്ടു വള്ളങ്ങൾക്കിടയിൽ വല്ല കറുത്തമ്മയും അവളുടെ പരീക്കുട്ടിയും ഇരുന്നു സംസാരിക്കുകയാവാം. കറുത്തമ്മ അച്ഛനമ്മമാരെയും സമുദായത്തെയും ഭയന്നു് എഴുന്നേറ്റു പോയിരിക്കാം. പരീക്കുട്ടി വള്ളത്തിൽ ചാരിയിരുന്നു പാടുന്നുണ്ടാവും. ദൂരം കൂടിയതുകൊണ്ടു് ഞാൻ കേൾക്കാത്തതാവാം. എന്റെ അടുത്തേക്കു് ഒരു യുവാവും യുവതിയും വരുന്നുണ്ടു്. എന്നെക്കണ്ട മാത്രയിൽ ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടൺ പിടിച്ചു തിരിക്കാൻ തുടങ്ങി. അതിൽനിന്നു മനസ്സിലായി അയാൾ അവളുടെ ഭർത്താവല്ലെന്നു്; കാമുകനല്ലെന്നു്; അല്ലെങ്കിൽ ഒരു രാത്രിയിലേക്കു മാത്രമുള്ള പരിചയക്കാരനാണെന്നു്—സംഭവങ്ങളുടെയും വ്യക്തികളുടെയും സങ്കല്പങ്ങളുടെയും ഈ കൂട്ടിക്കുഴയ്ക്കൽ വായനക്കാർക്കു വൈഷമ്യം ഉളവാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിറുത്തിയേക്കാം. നിറുത്തിയിതിനുശേഷം ഒരഭ്യർത്ഥനകൂടി. ജനയുഗം വാരികയിൽ എ. പി. ഐ. സാദ്ദിഖ് എഴുതിയ ‘അന്യവൽക്കരണം’ എന്ന കഥ വായിക്കരുതു്. വായിച്ചാൽ ഇതേ വ്യാമിത്രത കാണും. അതു് അസ്വസ്ഥത ജനിപ്പിക്കുകയും ചെയ്യും. കഥയുടെ പേരിൽ എന്തെല്ലാമാണു് അദ്ദേഹം പറഞ്ഞുവയ്ക്കുന്നതു്. എന്നിട്ടു് ആ മാലിന്യക്കൂമ്പാരത്തിന്റെ അഗ്രത്തിൽ എഴുന്നേറ്റു നില്ക്കുകയും ചെയ്യുന്നു. വ്യക്തികളാണു് സാഹിത്യം സൃഷ്ടിക്കുന്നതു്. സി. വി. രാമൻപിളള, ചന്തുമേനോൻ, തകഴി, കേശവദേവ്, ഉറൂബ് ഇങ്ങനെ പലരും സാഹിത്യം സൃഷ്ടിച്ചു. അവർ സൃഷ്ടിച്ച സാഹിത്യ സാമ്രാജ്യത്തിൽ നിശീഥിനി വന്നുകൂടുമ്പോൾ ഗോസ്റ്റിനെപ്പോലെ ചിലർ പ്രത്യക്ഷരാകും. അവരുടെ ‘കലപില’ ശബ്ദം നമ്മളെ പേടിപ്പിക്കും. തൂലികേ അടങ്ങ്. ദുഷ്ടരചന കാണുമ്പോൾ നിനക്കു രോഷമുണ്ടാകുന്നതു സ്വാഭാവികം. എങ്കിലും അതു അതിരു കടന്നാൽ വായനക്കാർക്കു് ഇഷ്ടമാവില്ല. അതുകൊണ്ടു് അടങ്ങ്.
1,208,253
കലയെ സംബന്ധിച്ചാണെങ്കിൽ അതൊരിക്കലുമരുതു്. മറ്റുള്ളവർ എന്നു പറഞ്ഞതു് ഉന്നതന്മാരായ വ്യക്തികളെക്കുറിച്ചാവണം. ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും ഗാന്ധിജി യും യേശു ക്രിസ്തു വും പ്രവർത്തിച്ചതുപോലെ എല്ലാവരും പ്രവർത്തിച്ചാൽ ഈ ലോകം വാസയോഗ്യമായി ഭവിക്കും.
1,208,254
ഫ്രഞ്ച് ജോത്സ്യനായിരുന്ന നൊസ്റ്റ്രഡേമസി ന്റെ ഭാവികഥനങ്ങളെക്കുറിച്ചു പി. വി. രവീന്ദ്രൻ ചോദിച്ച ചോദ്യത്തിനു് ഉത്തരമായി തിക്കുറിശ്ശി സുകുമാരൻ നായർ പറയുന്നു: “(നൊസ്റ്റ്രഡേമസിന്റെ)” പല പ്രവചനങ്ങളും യാഥാർത്ഥ്യമായി എന്നെനിക്കറിയാം. എന്നാൽ അദ്ദേഹം കുറഞ്ഞ കാലയളവിനുള്ളിൽ വച്ചു് മുസ്ലീം മതം ഇല്ലാതെയായിത്തീരും എന്നു പ്രവചിച്ചിരുന്നു. ഇന്നത്തെ ചുറ്റുപാടുകൾ വച്ചുനോക്കുമ്പോൾ ഇവിടെ മുസ്ലീങ്ങൾ കൂടുതൽ വ്യാപിക്കുകയും വ്യാപരിക്കുകയും ചെയ്യുന്നുവെന്നു് സാമാന്യബുദ്ധിയുള്ളവർക്കു ഗ്രഹിക്കുവാൻ കഴിയുന്നു (കുങ്കുമം വാരിക).
1,208,255
നൊസ്റ്റ്രഡേമസിന്റെ പല ഭവിഷ്യത്കഥനങ്ങളും യാഥാർത്ഥ്യമായി എന്നു തിക്കുറിശ്ശി എഴുതുന്നതു ശരിയാണു്. The blood of the just requires London to be burned with fire in sixty six എന്നു നൊസ്റ്റ്രഡേമസ് പ്രഖ്യാപിച്ചു. ലണ്ടനിൽ 1666-ൽ വലിയ അഗ്നിബാധയുണ്ടായി. ഇംഗ്ലണ്ടിലെ രാജ്ഞിയായി ഇലിസബത്ത് വരുന്നതിനു മുൻപു് നൊസ്റ്റ്രഡേമസ് എഴുതി:
1,208,256
The rejected one shall accede to the throne.
1,208,257
Her enemies shall be found to be conspirators.
1,208,258
Her time shall triumph as never before.
1,208,259
At 70 she shall surely die, in the 3rd year of the century.
1,208,260
ഇതെല്ലാം സംഭവിച്ചു. ഇലിസബത്തു് 1603-ലാണു് മരിച്ചതു്.
1,208,261
ഞാൻ നൊസ്റ്റ്രഡേമസിന്റെ “Prophecies” എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടു്. തിടുക്കത്തിൽ വായിച്ചതുകൊണ്ടാണോ എന്നറിവില്ല. ഇസ്ലാം മതത്തെക്കുറിച്ചുള്ള പ്രസ്താവം എനിക്കു കാണാൻ കഴിഞ്ഞില്ല.
1,208,262
പെറുവിലെ പ്രസിഡന്റ് ഫേർനാൻഡോ ബേലാഊണ്ടേ റ്റേറി (Fernando Belaunde Terry) മഹാനായ നോവലിസ്റ്റ് മാറിയോ വാർഗാസ് യോസ യെ (Mario Vargas Llosa) പ്രധാനമന്ത്രിയാകാൻ 1984-ൽ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം നിരസിച്ചു. സാഹിത്യത്തിൽ മാത്രമല്ല രാഷ്ട്രവ്യവഹാരത്തിലും വിദഗ്ദ്ധനാണു് യോസയെന്നു ഇതു തെളിയിക്കുന്നു.
1,208,263
നോബൽ സമ്മാനം കിട്ടേണ്ട ഈ പെറുവിയൻ നോവലിസ്റ്റിന്റെ ഏറ്റവും പുതിയ നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.—ആലേഹാന്ദ്രോ മായിറ്റയുടെ യഥാർത്ഥ ജീവിതം The Real Life of Alejandro Mayta എന്നാണു് നോവലിന്റെ പേരു്. തന്റെ ജന്മഭൂമിയായ പെറുവിൽ മുൻപുണ്ടായ ഒരു യഥാർത്ഥ വിപ്ലവത്തെ ആസ്പദമാക്കിയാണു് ഈ നോവൽ യോസ എഴുതിയതു്. സോവിയറ്റ് യൂണിയൻ, ക്യൂബ, ബൊളീവിയ ഈ രാജ്യങ്ങളുടെ സഹായത്തോടെ വിപ്ലവകാരികൾ പെറുവിയൻ സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നു. സർക്കാരിനു് അമേരിക്കയുടെ സഹായമുണ്ടു്.
1,208,264
പെറുവിയൻ സർക്കാർ പരാജയപ്പെടുന്നതോടൊപ്പം രാജ്യവും ജീർണ്ണിക്കുന്നു. ഈ പശ്ചാത്തലത്തിൽ കഥ പറയുന്നയാൾ തന്റെ കൂടെപ്പഠിച്ച ട്രോട്സ്കിയിസ്റ്റ് ആലേഹാന്ദ്രോ മായിറ്റയെ അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ, അതിന്റെ ആവിഷ്ക്കാരത്തിലൂടെ ആ വിപ്ലവകാരിയുടെ രൂപം തെളിയുന്നു. വിപ്ലവാസക്തിയുടെ ട്രാജഡിയിലാണു് യോസയ്ക്കു താല്പര്യം; തന്റെ രാജ്യത്തിന്റെ ജീർണ്ണത എടുത്തു കാണിക്കുന്നതിലും. നോവൽ തുടങ്ങുമ്പോൾ ലീമപ്പട്ടണത്തിൽ എച്ചിലിന്റെ നാറ്റം—stinking garbage എന്നു യോസ. ചേരികളുടെ വൈരൂപ്യം (But if you think that just because there is misery in these slums they must contain revolutionary potential, you’re mistaken). നോവൽ അവസാനിക്കുമ്പോഴും നഗരത്തിൽ കുന്നു കൂടുന്ന എച്ചിലിന്റെ നാറ്റം (I’m ending it by speaking about the garbage that is invading every neighbourhood in the capital or Peru). മാന്ത്രിക ശക്തിയുള്ള നോവലാണു് ഇതെന്നു് നിരൂപകർ പറയുന്നു.
1,208,265
==കൊളോസ്സിയം==
1,208,266
==Colosseum==
1,208,267
റോമന്‍ ചക്രവര്‍ത്തിയായ വെസ്പേഷ്യന്റെ കാലത്ത് (69-79) തുടങ്ങിയതും ടൈറ്റസിന്റെ കാലത്ത് (79-91) പൂര്‍ത്തിയാക്കിയതുമായ മല്ലയുദ്ധവേദി. അതിനുമുമ്പും മല്ലന്മാരുടെ രണവേദികള്‍ ഉണ്ടായിരുന്നുവെങ്കിലും വര്‍ധിച്ചുവന്ന ജനസംഖ്യയ്ക്കനുസൃതമായി പിന്നീട് വിശാലമായ ഒരു മല്ലയുദ്ധവേദി ആവശ്യമായിവന്നു. 69-നും 82-നുമിടയ്ക്ക് റോമാസാമ്രാജ്യം ഭരിച്ചിരുന്ന ഫ്ളാവിയന്‍ ചക്രവര്‍ത്തിമാരായ വെസ്പേഷ്യന്‍ ടൈറ്റസ്, ഡോമിറ്റിയന്‍ എന്നിവരുടെ ഭരണകാലത്തെ പ്രധാന വിനോദങ്ങളിലൊന്ന് സായുധരായ പോരാളികള്‍ തമ്മിലുള്ള ആയോധനമായിരുന്നു. രണ്ടിലൊരാള്‍ മരിക്കുന്നതുവരെ പടവെട്ടിയിരുന്ന രണശൂരന്മാരായ ഈ പോരാളികള്‍ 'ഗ്ലാഡിയേറ്റേഴ്സ്' എന്നാണ് അറിയപ്പെട്ടിരുന്നത്. മനുഷ്യനോട് പോരാടുന്നതിന് വന്യമൃഗങ്ങളെയും ഉപയോഗിച്ചുവന്നിരുന്നു. കോട്ടയുടെ ആകൃതിയില്‍ കല്ലുകൊണ്ട് കെട്ടി ഉയര്‍ത്തിയ സുശക്തവും വിശാലവുമായ വേദിക്കകത്താണ് അതിക്രൂരമായ ഈ വിനോദം നടന്നിരുന്നത്. നീറോ ചക്രവര്‍ത്തിയുടെ മരണശേഷം അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ സുവര്‍ണഭവനത്തിന്റെ സ്ഥാനത്താണ് കൊളോസ്സിയം നിര്‍മിക്കപ്പെട്ടത്. 79-80 വെസ്പേഷ്യന്‍ കൊളോസ്സിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പില്ക്കാലത്ത് ഹാഡ്രിയന്‍ ചക്രവര്‍ത്തി അതിന്റെ പ്രവേശനദ്വാരത്തില്‍ സ്ഥാപിച്ച നീറോയുടെ കൂറ്റന്‍ പ്രതിമ (Colossus of Nero) കാരണമാണ് ഈ മല്ലയുദ്ധവേദിക്ക് കൊളോസ്സിയം എന്ന പേരുണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു.
1,208,268
ഇടിവെട്ട്, ഭൂകമ്പം, പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിലും അപഹരിക്കുന്നതിനും താത്പര്യമുള്ളവരുടെ കൈയേറ്റങ്ങള്‍ മുതലായ കാരണങ്ങളാല്‍ മാര്‍ബിളിലെ കൊത്തുപണികള്‍കൊണ്ട് അലങ്കൃതമായിരുന്ന ഈ രണവേദിക്ക് ഗണ്യമായ നാശനഷ്ടങ്ങള്‍ പില്ക്കാലത്ത് സംഭവിച്ചിട്ടുണ്ട്. കൊളോസ്സിയത്തിന്റെ കല്ലുകള്‍ മറ്റു പല കെട്ടിടങ്ങള്‍ക്കുംവേണ്ടി മാറ്റപ്പെട്ടുവെങ്കിലും ബാക്കിയുള്ള ഭാഗം തന്നെ ഇതിന്റെ വലുപ്പവും ശാശ്വത മഹത്ത്വവും വിളിച്ചോതുന്നുണ്ട്. ഇത് ദീര്‍ഘവൃത്താകൃതിയില്‍ മൂന്നു തട്ടുകളിലായി 50,000 പേര്‍ക്ക് ഇരുന്ന് കാഴ്ചകള്‍ കാണാന്‍ സൗകര്യമുള്ള വിധത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ വിസ്തീര്‍ണം 3.645 ഹെക്ടറോളം വരും. മൂന്നു തട്ടുകളിലോരോന്നും ഡോറിക്, അയോണിക്, കൊറിന്ത്യന്‍ മാതൃകയിലുള്ള തൂണുകള്‍കൊണ്ട് ഭംഗി പിടിപ്പിച്ചിരിക്കുന്നു.
1,208,269
അടിത്തട്ടില്‍ ചലിപ്പിക്കാവുന്ന മരക്കൂടുകളില്‍ അടച്ചിട്ടിട്ടുള്ള മൃഗങ്ങളെ സൂക്ഷിക്കാനായി നിരവധി ഗുഹകള്‍ ഉണ്ട്. മത്സരവേദി അലങ്കരിക്കാന്‍ ശരറാന്തലുകളും അനുകൂലമല്ലാത്ത കാലാവസ്ഥയില്‍നിന്നു കാണികളെ രക്ഷിക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. കാണികള്‍ക്ക് സൗകര്യമായി കയറാനും ഇറങ്ങാനും വേണ്ടുന്ന കോണിപ്പടികളും നിര്‍മിച്ചിരുന്നു. നിര്‍മിച്ച കാലത്ത് കൊളോസ്സിയത്തിന്റെ ചുവരുകളുടെയും സീറ്റുകളുടെയും മുകള്‍ഭാഗത്ത് മാര്‍ബിള്‍ പാകിയിരുന്നു; പ്രതിമകള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.
1,208,270
[[ചിത്രം:Colloseumaerial.png‎|200px|thumb|right|കൊളോസ്സിയം]]
1,208,271
യുദ്ധാഭ്യാസങ്ങള്‍ക്കു പുറമേ കായികവിനോദങ്ങള്‍ക്കു വേണ്ടിയും, മെരുങ്ങാത്ത മൃഗങ്ങളെ പ്രദര്‍ശിപ്പിക്കാന്‍വേണ്ടിയും കൊളോസിയം ഉപയോഗിച്ചിരുന്നു. മൃഗങ്ങള്‍ തമ്മിലോ, മൃഗങ്ങളും മനുഷ്യരും തമ്മിലോ ഉള്ള പോരാട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഏറ്റവും ജനപ്രീതിയുള്ള മത്സരങ്ങള്‍ മല്ലന്മാര്‍ തമ്മില്‍ നടത്തുന്ന അഭ്യാസമുറകളായിരുന്നു. റോമാസംസ്കാരത്തിലെ ക്രൂരവും പ്രാകൃതവുമായ ഘടകങ്ങളെയായിരുന്നു കൊളോസ്സിയം പ്രതിനിധീകരിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം ഇത് റോമന്‍ ഗാംഭീര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമാണെന്ന് വിചാരിക്കുന്നവരും കുറവല്ല. എന്നാല്‍ കൊളോസ്സിയം പോലെ റോമാസംസ്കാരത്തെ ആകമാനം പ്രതിനിധീകരിക്കുന്ന മറ്റൊരു മന്ദിരവും അവശേഷിച്ചിട്ടില്ല എന്ന വസ്തുത നിസ്തര്‍ക്കമാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ രണവേദി ഇന്നും നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
1,208,272
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്; ശ്യാമളാലയം കൃഷ്ണന്‍നായര്‍)=ആനക്കൊമ്പ്=
1,208,273
നോ: ആന; ദന്തശില്പകല==ജെര്‍ബില്‍==
1,208,274
==Gerbil==
1,208,275
ആഫ്രിക്കയിലെയും ഏഷ്യയിലെയും മരുപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരിനം കരണ്ടുതീനി. സസ്തനികളിലെ റൊഡന്‍ഷ്യ (Rosentia) ഓര്‍ഡറിലെ മ്യൂറിഡ (Muridae) കുടുംബത്തിന്റെ ഉപകുടുംബമായ ജെര്‍ബില്ലിഡേ (Gerbillidae) കുടുംബത്തില്‍പ്പെടുന്നു. ജെര്‍ബില്ലസ് (Gerbillus) ജീനസിന് നൂറിലധികം സ്പീഷീസുകളുണ്ട്. മണല്‍ എലി, 'ജെര്‍ഡ്' (Jird) എന്നിങ്ങനെയും ഇവ അറിയപ്പെടുന്നു.
1,208,276
[[ചിത്രം:Gerbil 2.png|200px|right|thumb|ജെര്‍ബില്‍]]
1,208,277
ജെര്‍ബിലുകളുടെ പുറംഭാഗം ഇളം മഞ്ഞയോ തവിട്ടുനിറമോ, കീഴ്ഭാഗം വെള്ളയോ ഇളം മഞ്ഞയോ ആയിരിക്കും. ഉടലിന് 5-20 സെ.മീ. ഉം വാലിന് 5-23 സെ.മീ. ഉം നീളമുണ്ടായിരിക്കും. കറുത്ത രോമങ്ങള്‍ കൊണ്ടുള്ള ഒരു ചെണ്ടുപോലിരിക്കും വാലിന്റെ അഗ്രം. ജെര്‍ബിലിന് 28-100 ഗ്രാം തൂക്കം വരും. ഇവയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്. നീളം കൂടിയ പിന്‍കാലുകളുടെ സഹായത്താല്‍ ഒന്നരമീറ്റര്‍ നീളത്തില്‍വരെ ഇവയ്ക്ക് ചാടാന്‍ കഴിയും.
1,208,278
മണലില്‍ മാളങ്ങളുണ്ടാക്കി ഒറ്റയായോ കൂട്ടമായോ ജീവിക്കുന്നു. മാളങ്ങള്‍ക്ക് ഒന്നിലധികം പ്രവേശനദ്വാരങ്ങളുണ്ടായിരിക്കും; ദ്വാരങ്ങള്‍ ഇവ മണല്‍ കൊണ്ട് അടച്ചുവയ്ക്കുന്നു. വിത്ത്, ഇല, വേര്, തണ്ട് ഇവയൊക്കെയാണ് പ്രധാന ഭക്ഷണം. ചിലയവസരങ്ങളില്‍ കീടങ്ങളെയും ഭക്ഷിക്കാറുണ്ട്. മുഖ്യമായും രാത്രികാലങ്ങളിലാണ് ഇരതേടുന്നത്. പകല്‍സമയത്തും പകലും രാത്രിയും ഇരതേടുന്നവയുമുണ്ട്. ഭക്ഷണം മാളങ്ങളില്‍ കരുതിവയ്ക്കുന്നു.
1,208,279
ഗര്‍ഭകാലം 25-29 ദിവസമാണ്. ഒരു പ്രസവത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ വരെ കാണും. മൂന്നാഴ്ചയാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയെത്തുന്നു.
1,208,280
യു.എസില്‍ മംഗോളിയന്‍ ജെര്‍ബിലുകളാണ് (Meriones unguiculatus) കാണപ്പെടുന്നത്. അഴകുള്ളതും പ്രത്യേക ഗന്ധമില്ലാത്തവയുമായ ഇവ പരിസ്ഥിതിയോട് എളുപ്പം ഇണങ്ങിച്ചേരുന്നതിനാല്‍ ഇവയെ വളര്‍ത്താറുണ്ട്. അസാധാരണമായ ഘ്രാണശേഷിയുള്ളതിനാല്‍ പരിശീലനം ലഭിച്ച ജെര്‍ബിലുകളെ വിമാനത്താവളങ്ങളില്‍ ബോംബു കണ്ടെത്താനുപയോഗിക്കാറുണ്ട്. ഗവേഷണപഠനങ്ങള്‍ക്കും ഇത്തരം ജെര്‍ബിലുകളെ ഉപയോഗപ്പെടുത്തിവരുന്നു. ആപ്പിള്‍, കാരറ്റ്, ബിസ്കറ്റ്, പച്ചില, സൂര്യകാന്തിവിത്ത് തുടങ്ങിയവ ഭക്ഷിക്കും. അഞ്ചു വര്‍ഷത്തോളം ഇവയ്ക്ക് ആയുസ്സുണ്ട്. മംഗോളിയന്‍ ജെര്‍ബിലുകളുടെ വന്യ ഇനങ്ങള്‍ ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളില്‍ പറ്റങ്ങളായി വളരുന്നുണ്ട്.
1,208,281
ഇന്ത്യയില്‍ രണ്ടിനം ജെര്‍ബിലുകളുണ്ട്: ഇന്ത്യന്‍ ജെര്‍ബില്‍ എന്നറിയപ്പെടുന്ന ടറ്റീറ ഇന്‍ഡിക്ക (Tatera indica) യും ഇന്ത്യന്‍ മരുജെര്‍ബില്‍ എന്നറിയപ്പെടുന്ന മെരിയോനസ് ഹരിയാനേ(Meriyones hariyanae)യും ഇന്ത്യന്‍ ജെര്‍ബിലുകളിലെ ആണ്‍പെണ്‍ ഇനങ്ങള്‍ വെവ്വേറെ മാളങ്ങളിലായാണ് ജീവിക്കുന്നത്. ഇന്ത്യന്‍ മരുജെര്‍ബിലുകള്‍ തരിശുഭൂമികളില്‍ പറ്റമായി ജീവിക്കുന്നു. ഭയമുണ്ടാകുന്ന അവസരങ്ങളില്‍ പിന്‍കാലുകള്‍ നിലത്തുകൊട്ടി ശബ്ദമുണ്ടാക്കുക ഇവയുടെ സ്വഭാവമാണ്.== കവര്‍ച്ച ==
1,208,282
ഭയപ്പെടുത്തി നടത്തുന്ന അപഹരണം. "പിടിച്ചുപറി' അല്ലെങ്കില്‍ ബലപ്രയോഗം കൊണ്ടുള്ള അപഹരണം എന്നും ഇതിനെ വ്യവഹരിക്കാം. ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയില്‍ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങളുടെ കൂട്ടത്തില്‍ കനത്ത ശിക്ഷയ്‌ക്കര്‍ഹമായ ഒരിനമാണ്‌ കവര്‍ച്ച (വകുപ്പ്‌ 390, 392). മോഷണവും കവര്‍ച്ചയും ഭയപ്പെടുത്തിയുള്ള അപഹരണവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. മോഷണം ബലപ്രയോഗത്തോടു കൂടിയതാണെങ്കില്‍ കവര്‍ച്ചയാകും. കവര്‍ച്ചയ്‌ക്കു 10 കൊല്ലം വരെ കഠിനതടവും പിഴയുമാണ്‌ ശിക്ഷ. സൂര്യാസ്‌തമയത്തിനും സൂര്യോദയത്തിനുമിടയ്‌ക്കാണ്‌ കവര്‍ച്ച നടക്കുന്നതെങ്കില്‍ ശിക്ഷ 14 കൊല്ലം വരെ ദീര്‍ഘിപ്പിക്കും. കൊള്ളനടത്താനുള്ള ഉദ്യമങ്ങള്‍ നടത്തുന്നതും അതിനുള്ള സജ്ജീകരണങ്ങള്‍ സംഘടിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്‌; ശരിക്കും കൃത്യം നടക്കണമെന്നില്ല. അഞ്ചോ അധികമോപേര്‍ ചേര്‍ന്നുനടത്തുന്ന കവര്‍ച്ചയെ കൂട്ടക്കവര്‍ച്ച (dacoity) എന്നു പറയുന്നു. ശിക്ഷാനിയ മം കവര്‍ച്ച കര്‍ശനമായി കൈകാര്യം ചെയ്യുന്നുണ്ട്‌. "തഗ്‌സ്‌' എന്നും "പിണ്ടാരികള്‍' എന്നും അറിയപ്പെട്ടിരുന്ന കൊള്ളസംഘങ്ങള്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭീകരസ്വഭാവികളായിരുന്ന ഇക്കൂട്ടരെ അമര്‍ച്ച ചെയ്യുന്നതിനും അത്തരം കുറ്റവാസന ജനങ്ങളില്‍ ഉണ്ടാകാതിരിക്കുന്നതിനും വേണ്ടി ക്രിമിനല്‍ നിയമം അത്രകണ്ട്‌ കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും കവര്‍ച്ച പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഒരു ഗവണ്‍മെന്റിനുംകഴിഞ്ഞിട്ടില്ല.
1,208,283
സമൂഹത്തിന്റെ വളര്‍ച്ചയുടെ തോതനുസരിച്ച്‌ കവര്‍ച്ചകളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെങ്കിലും അതിന്‍െറ സ്വഭാവത്തിന്‌ വ്യത്യാസം വന്നിട്ടുണ്ട്‌. പല കൗശലങ്ങളും ഉപയോഗിച്ച്‌ നടത്തിയിരുന്ന കവര്‍ച്ചയുടെ സ്ഥാനത്ത്‌ ഇന്ന്‌ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ ഉപയോഗിച്ചുതന്നെ കവര്‍ച്ച നടത്തുന്നതായി കാണുന്നു. വികസിത രാജ്യങ്ങളിലെ ഹൈവേകളിലെ കവര്‍ച്ച ഇതിനുദാഹരണമാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചമ്പല്‍ കൊള്ളക്കാര്‍ നടത്തുന്ന കവര്‍ച്ചയും തീവണ്ടികളില്‍ നടക്കുന്ന കവര്‍ച്ചയും ഇതിന്റെ രൂപം തന്നെയാണ്‌. കുപ്രസിദ്ധ അന്താരാഷ്‌ട്ര കവര്‍ച്ച സംഘമാണ്‌ "മാഫിയ'.
1,208,284
(ജസ്റ്റിസ്‌ കെ. സദാശിവന്‍)
1,208,285
== കടലാക്രമണം ==
1,208,286
പ്രകൃതിക്ഷോഭം, തരംഗപ്രവര്‍ത്തനം, വേലായപ്രവര്‍ത്തനം (tidal action), കടലോരധാര (littoral current) തുടങ്ങിയവയുടെ പ്രവര്‍ത്തനഫലമായി തീരപ്രദേശങ്ങളില്‍ മാറ്റം വരുത്തുന്ന പ്രക്രിയ. സ്വതേതന്നെ ഒരു നീണ്ട കാലയളവില്‍ കടലോരം സ്ഥിരരൂപം പാലിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. പ്രകൃത്യാ ഉണ്ടാകുന്ന രൂപഭേദം, ഒരു ചെറിയ കാലയളവിലേക്കായാല്‍ പോലും, അത്‌ മനുഷ്യരുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളെയും ജീവധനാദികളെയും പ്രതികൂലമായി ബാധിക്കും.
1,208,287
==കടല്‍ത്തീരരൂപീകരണം==
1,208,288
ഭൂമിയുടെ ഉപരിതലം വളരെയേറെക്കാലത്തെ ഭൗമപ്രക്രിയകളുടെ ഫലമാണ്‌. കടല്‍ത്തീരങ്ങളുടെ ഇന്നത്തെ അവസ്ഥ രൂപപ്പെട്ടിട്ടുള്ളത്‌ ഹിമയുഗം ക്ഷയിച്ചു തുടങ്ങിയതു മുതല്‍ ഇന്നുവരെയുള്ള ദീര്‍ഘകാലത്തെ പരിവര്‍ത്തനങ്ങളുടെ ഫലമായാണ്‌. ഇന്നത്തെ സമുദ്രതലത്തിനു അനേകം മീറ്റര്‍ താഴെ ആയിരുന്നിരിക്കണം അന്നത്തെ സമുദ്രതലം. ഹിമം ഉരുകിയതോടെ ഇത്‌ ഏകദേശം ഒരു നൂറ്റാണ്ടില്‍ ഒരു മീറ്റര്‍ എന്നതോതില്‍ ഉയര്‍ന്നു. ഏകദേശം 6000 കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഈ തോത്‌ കുറഞ്ഞുവരുകയും 3000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജലതലം ഏതാണ്ട്‌ ഇന്നത്തെ നിലവാരത്തില്‍ എത്തുകയും ചെയ്‌തു. ജലതലത്തിന്റെ ഉയര്‍ച്ച ചെറിയ പാറക്കഷണങ്ങളെയും മണ്‍തരികളെയും തരംഗപ്രവര്‍ത്തനം കൊണ്ട്‌ ചരിവു കുറഞ്ഞ ഉറച്ച തീരങ്ങളില്‍ നിക്ഷേപിക്കുകയും തത്‌ഫലമായി ഇന്നു നാം കാണുന്ന തരത്തിലുള്ള പുതിയ കടല്‍പ്പുറങ്ങള്‍ (beaches) രൂപംകൊള്ളുകയും ചെയ്‌തു. വലിയ നദികള്‍, സമുദ്രതലത്തോട്‌ സന്ധിക്കുന്ന സ്ഥലങ്ങളില്‍ മണ്ണും ചെളിയും നിക്ഷേപിച്ച്‌ പുതിയ കരകളും തിട്ടകളും രൂപീകരിച്ചു. അതോടനുബന്ധിച്ച്‌ കായലുകളും ചതുപ്പുകളും ഉണ്ടായി. ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ഹിമാനികള്‍ (glaciers) തെക്കായ ഭൂതലങ്ങള്‍ കരണ്ട്‌ താഴ്‌വാരങ്ങളില്‍ നിക്ഷേപിച്ച ഉരുണ്ട പാറക്കഷണങ്ങളെയും മണ്‍തരികളെയും ചേര്‍ത്ത്‌ സമുദ്രത്തിലെ ഒഴുക്കുകളും ഓളങ്ങളും ബീച്ചുകളായി രൂപപ്പെടുത്തി. സമുദ്രതലം താരതമ്യേന സ്ഥിരത കൈവരിച്ചതോടെ കരരൂപീകരണപ്രക്രിയയുടെ ആക്കം കുറഞ്ഞു.
1,208,289
[[ചിത്രം:Vol6_46_1.jpg|thumb|കടല്‍ ഭിത്തി കോണ്‍ക്രീറ്റ്‌ പൈലുകള്‍, പ്രബലിത കോണ്‍ക്രീറ്റ്‌ പടികള്‍, വക്രമുഖപ്പ്‌]]
1,208,290
ഇന്നത്തെ അവസ്ഥയില്‍ കടലാക്രമണംകൊണ്ട്‌ നശിക്കുന്നതിനെക്കാള്‍ കൂടുതല്‍ കര സമുദ്രതലത്തിനുമുകളില്‍ ഉണ്ടാകുന്നു എന്നാണ്‌ നിഗമനം. കടലാക്രമണംമൂലം നഷ്ടപ്പെടുന്ന ഭൂമി പലപ്പോഴും മനുഷ്യപ്രയത്‌നം കൊണ്ടു സാമ്പത്തികമൂല്യം നേടിയതും പുതിയ കര, കല്ലും മണ്ണും ചെളിയും നിറഞ്ഞു താഴ്‌ന്നതും പെട്ടെന്ന്‌ ഉപയോഗയോഗ്യമാക്കാന്‍ പ്രയാസമുള്ളതും ആണ്‌. ഏതായാലും മൊത്തം കടല്‍ക്കരകളില്‍ അധികപങ്കിന്റെയും ലാഭനഷ്ടത്തെപ്പറ്റി വിശദമായി ഒരു പഠനം നടന്നിട്ടില്ല. വ്യാവസായിക മുന്നേറ്റം കൊണ്ടും ജനനിബിഡതകൊണ്ടും ശാസ്‌ത്രപുരോഗതികൊണ്ടും മുന്നേറിയ ബ്രിട്ടന്‍, യു.എസ്‌., ജര്‍മനി, ജപ്പാന്‍ മുതലായ രാജ്യങ്ങളുടെ സാമ്പത്തിക പ്രാധാന്യമുള്ള തീരഭാഗങ്ങളും ലോകത്തെങ്ങും പ്രധാന തുറമുഖങ്ങളോടനുബന്ധിച്ചുള്ള മേഖലകളും മാത്രമാണ്‌ വിശദമായ പഠനത്തിനു വിധേയമായിട്ടുള്ളത്‌.
1,208,291
കടലാക്രമണത്തിന്റെ അന്തിമഫലങ്ങള്‍ തീരശിലകളുടെ ഉറപ്പിനെയും മണ്‍തരികളുടെ ഗുണങ്ങളെയും പ്രത്യേകിച്ച്‌, തരിയുടെ വലുപ്പത്തെയും കനത്തെയും കൂടി ആശ്രയിച്ചിരിക്കും. തീരങ്ങള്‍ ഇന്നത്തെ രൂപം പ്രാപിച്ചതും ഈ ഘടകങ്ങളെ ആശ്രയിച്ചു തന്നെയാണ്‌. കടല്‍ത്തീരങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍, പഠനോദ്ദേശ്യം അനുസരിച്ചു കരകളെ പലതരത്തില്‍ വര്‍ഗീകരിക്കാറുണ്ട്‌. ജലതലത്തിന്റെ ക്രമമായ ഉയര്‍ച്ചയില്‍ ഉണ്ടായ തീരരൂപമാണോ അതോ ഹിമവാഹികളും നദികളും സമുദ്രതീരപ്രക്രിയകളും നികത്തിയെടുത്ത കരയാണോ എന്നുള്ളത്‌ വളരെ പ്രസക്തമാണ്‌. അതുപോലെ തീരഭാഗത്ത്‌ കടല്‍ അടുത്ത കുറെ കാലങ്ങളായി മുന്നേറിക്കൊണ്ടിരിക്കയാണോ പിന്‍വാങ്ങുകയാണോ എന്നുള്ള വസ്‌തുതയും പ്രധാനമാണ്‌. തീരം സ്‌തരങ്ങളില്ലാത്ത തൂക്കായ ഉറച്ച പാറയാണെങ്കില്‍ കടലാക്രമണം ഏശുകയില്ല. പക്ഷേ സ്‌തരങ്ങളുള്ളതാണെങ്കില്‍ അവയിലെ മൃദു ശിലകള്‍ തരംഗപ്രവര്‍ത്തനഫലമായി ക്രമേണ കരണ്ട്‌ ക്ഷയിച്ചുപോകും. ഇതിന്റെ ഫലമായി ദുര്‍ബലമായിത്തീരുന്ന ഭാഗങ്ങള്‍ പെട്ടെന്ന്‌ ഇടിഞ്ഞു വീഴാനും ഇടയുണ്ട്‌. തൂക്കായ പാറകളോടുചേര്‍ന്ന്‌ വീതികുറഞ്ഞ താഴ്‌ന്ന തിട്ടകള്‍ പാറ കരണ്ടെടുക്കുന്നതിനുതകുന്ന കല്‌ക്കഷണങ്ങളും മണ്‍തരികളും തരംഗത്തിന്‌ സംഭാവനചെയ്യും. ഒരു നീണ്ട കാലയളവില്‍ ഈ പ്രക്രിയ എത്ര ഉറച്ച പാറയ്‌ക്കും കരളല്‍ ഉണ്ടാക്കും. ഉറച്ച്‌ കഠിനമായ കരിങ്കല്ല്‌ നോര്‍വേയിലെ ഫിയോഡു(fjord)കള്‍ പോലെ ഉരുണ്ട ഗോളരൂപത്തിലോ പരന്ന തലങ്ങളായോ കരണ്ടുപോകും. ഉറച്ച ബസാള്‍ട്ട്‌ (basalt) പാറകള്‍ തൂണുകള്‍ പോലെയോ തൂണ്‍കൂട്ടങ്ങള്‍ പോലെയോ രൂപം പ്രാപിക്കും. ന്യൂയോര്‍ക്കില്‍ ഹഡ്‌സണ്‍ നദീമുഖത്തുള്ള പാലിസേഡ്‌സ്‌ (palisades) എന്ന പ്രകൃതിദൃശ്യം ഇങ്ങനെ ഉണ്ടായതാണ്‌.
1,208,292
മണല്‍ക്കല്ല്‌, ചുണ്ണാമ്പുകല്ല്‌, വെട്ടുകല്ല്‌ മുതലായ കാഠിന്യം കുറഞ്ഞ ശിലകള്‍ എളുപ്പം കരളലിനു വിധേയമാകും. അതുകൊണ്ടുണ്ടാകുന്ന ഇടിയലും ശിലയുടെ ലേയത്വ വൈവിധ്യവും കാരണം ഇത്തരം തീരങ്ങള്‍ ചെങ്കുത്തുപാറകളായോ പടിപ്പടിയായോ രൂപപ്പെടുന്നു. ഹിമാനികള്‍ ഉത്‌പാദിപ്പിച്ച കടല്‍ത്തീരങ്ങള്‍ ഉരുണ്ട പാറകള്‍ ഉള്ളവയാണ്‌. കടലിന്റെ പ്രവര്‍ത്തനം കൊണ്ടുണ്ടായ കരകള്‍ മണല്‍ത്തിട്ടകളാണ്‌. നദീമുഖങ്ങളോടനുബന്ധിച്ചു ചെളിത്തിട്ടകള്‍ ഉണ്ടാകും. താരതമ്യേന അടുത്ത കാലത്തുണ്ടായ കാറ്റിന്റെയോ ശക്തിയായ വേലായ പ്രവര്‍ത്തനത്തിന്റെയോ തിരയടിയുടെയോ ഫലമായി ക്രമേണ ചരിഞ്ഞ്‌ പെട്ടെന്ന്‌ സമതലമായ മണല്‍പ്പുറമോ സമാന്തര തിട്ടകളായ മണല്‍ക്കൂനകളോ ആയി കാണാവുന്നതാണ്‌. ഇത്തരം കടല്‍ത്തീരങ്ങളിലാണ്‌ കടലാക്രമണം പെട്ടെന്നു ദൃശ്യമാകുന്നത്‌. മണല്‍ത്തരികളുടെ വലുപ്പവും ഘനത്വവും തരംഗപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്‌.
1,208,293
തീരധാരകള്‍ കൊണ്ടോ നദീനിക്ഷേപങ്ങള്‍ കൊണ്ടോ കരയ്‌ക്ക്‌ സമാന്തരമായി കടലില്‍, കരയില്‍നിന്ന്‌ വിട്ടുമാറി നീണ്ട തിട്ടകള്‍ പല സ്ഥലത്തും ഉണ്ടാകാറുണ്ട്‌. ഇത്തരം തിട്ടകള്‍ തരംഗങ്ങളുടെയും വേലിയേറ്റങ്ങളുടെയും ശക്തി കുറയ്‌ക്കുന്നു. ആലപ്പുഴയ്‌ക്കടുത്ത്‌ ഇടവപ്പാതിക്കാലത്ത്‌ ചാകരയുണ്ടാക്കുന്ന പ്രദേശവും വൈപ്പിന്‍കരപോലെ താരതമ്യേന സ്ഥിരരൂപം പ്രാപിച്ച തിട്ടകളും ഇതിനുദാഹരണങ്ങളാണ്‌.
1,208,294
==കാരണങ്ങളും രൂപങ്ങളും==
1,208,295
സമുദ്രതലത്തിന്റെ പ്രവര്‍ത്തനപ്രതിപ്രവര്‍ത്തനങ്ങള്‍ കരയില്‍ താമസിക്കുന്ന മനുഷ്യസമൂഹത്തിന്‌ ഉപദ്രവമായി പരണമിക്കുമ്പോഴാണ്‌ അതിനെ കടലാക്രമണം എന്നു വ്യവഹരിക്കുന്നത്‌. ഈ വീക്ഷണത്തില്‍ സാധാരണ കണ്ടുവരുന്ന കടലാക്രമണരൂപങ്ങള്‍ താഴെപ്പറയുന്നവയാണ്‌.
1,208,296
Image:Vol6_47_1.jpg|രണ്ടുതവണയായി പടുത്തുയർത്തിയ കല്ലട്ടിയും മണ്‍തിട്ടയും കൊണ്ടുള്ള കടല്‍ ഭിത്തി
1,208,297
Image:Vol6_47_2.jpg|കടല്‍ ഭിത്തി: ഉരുക്കുപൈപ്പുകള്‍, തടിഫ്രയിം, മണ്‍തിട്ട
1,208,298
Image:Vol6_47_3.jpg|കടല്‍ ഭിത്തി: ചരിഞ്ഞകരയില്‍ കല്ലടുക്ക്‌
1,208,299
അതിശക്തമായ തരംഗങ്ങള്‍ കരയെ ആക്രമിച്ച്‌ കുറേക്കാലമായി നിലവിലുണ്ടായിരുന്ന തീരരേഖ നശിപ്പിക്കുകയും അലകള്‍ കരയ്‌ക്ക്‌ കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക; പെട്ടെന്നുണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭം മൂലമാണ്‌ ഇതുണ്ടാകുന്നത്‌. കടലിനോടടുത്തു കരയ്‌ക്കു താമസിക്കുന്ന മനുഷ്യര്‍ക്കും അവരുടെ സമ്പത്തിനും ഇത്തരം കടലാക്രമണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ഇത്തരം തരംഗങ്ങള്‍ ഉയര്‍ന്ന വേലിയേറ്റം, ഭൂമികുലുക്കം, കൊടുങ്കാറ്റുകള്‍ മുതലായ ഒന്നിലധികം കാരണങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഉണ്ടാകുമ്പോള്‍ ജീവധനാദികള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ അവര്‍ണനീയമാണ്‌. ഉദാഹരണത്തിന്‌ 1978 നവംബറില്‍ ആന്ധ്രപ്രദേശില്‍ ദിവി എന്ന മുനമ്പില്‍ ഉണ്ടായ കൊടുങ്കാറ്റും കടലാക്രമണവും 20,000ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ചു. ഉഷ്‌ണമേഖലയില്‍ ഉണ്ടാകുന്ന അതിശക്തമായ കൊടുങ്കാറ്റുകള്‍ സാധാരണ ഭൂഖണ്ഡങ്ങളുടെ കിഴക്കേ കരയിലാണ്‌ കണ്ടുവരുന്നത്‌.
1,208,300
സമുദ്രങ്ങളുടെ അടിത്തട്ടില്‍ ഭൂ അഭിനതികളില്‍ ശക്തമായ ഭൂമികുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്‌. ജലത്തില്‍ അതിവേഗം സഞ്ചരിക്കുന്ന സുനാമിതരംഗങ്ങള്‍ (tsunami) വളരെ ഊര്‍ജം സമാഹരിക്കുന്നവയാണ്‌. തീരത്തോടടുക്കുമ്പോള്‍ ഇവ വളരെ ഉയര്‍ന്ന തരംഗപരമ്പരകളായി കരയിലേക്ക്‌ അതിശക്തമായി അടിച്ചുകയറി ഭയാനകങ്ങളായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ഈ വന്‍തരംഗങ്ങള്‍ പസിഫിക്‌ കരകള്‍ക്കും പ്രത്യേകിച്ചു ജപ്പാന്‍, ഹാവായ്‌ മുതലായ ദ്വീപതീരങ്ങള്‍ ക്കും ഭീമമായ ഭീഷണിയാണ്‌. 2004 ഡി. 26ന്‌ ഇന്തോനേഷ്യയ്‌ക്കു സമീപം സമുദ്രത്തിലുണ്ടായ ഭൂചലനം ഉളവാക്കിയ സുനാമി തരംഗം ഇന്ത്യ ഉള്‍പ്പെടെ അനവധി രാജ്യങ്ങളില്‍ കനത്ത ജീവഹാനിയും മറ്റ്‌ നാശനഷ്ടങ്ങളും ഉണ്ടാക്കി. ഇന്ത്യയില്‍ തമിഴ്‌നാട്‌, കേരളം, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം തുടങ്ങിയ ഇടങ്ങളാണ്‌ സുനാമിയുടെ പ്രഹരത്തിനിരയായത്‌.