id
int64
1
1.21M
text
stringlengths
1
44.4k
1,208,001
1980ൽ ഉബൈദിന്റെ "തെരഞ്ഞെടുത്ത കവിതകൾ" സാഹിത്യ പ്രവർത്തക സഹകരണസംഘം പുറത്തിറക്കി. ഇബ്‌റാഹീം ബേവിഞ്ചയുടെ "ഉബൈദിന്റെ കവിതാലോകം" (1997) ഉബൈദ്‌ കവിതകളുടെ സമഗ്രപഠനമാണ്‌.സാഹിത്യപ്രവർത്തക സഹകരണ സംഘം തന്നെ പുറത്തിറക്കിയ ഇഖ്‌ബാലിന്റെ ശിക്‌വായുടെ വിവർത്തകൻ ടി ഉബൈദാണ്‌. ഉബൈദിന്റെ ചില രചനകൾ താഴെ:
1,208,002
അവലംബം.
1,208,003
T. Ubaid
1,208,004
ദ സ്റ്റോറി ഓഫ് ഫിലോസഫി
1,208,005
അമേരിക്കൻ ചരിത്രകാരനും ചിന്തകനുമായ വിൽ ഡുറാന്റിന്റെ ഒരു കൃതിയാണ്‌ ദ സ്റ്റോറി ഓഫ് ഫിലോസഫി അല്ലെങ്കിൽ തത്ത്വചിന്തയുടെ കഥ. "ദ സ്റ്റോറി ഓഫ് ഫിലോസഫി, ദ ലൈവ്‌സ് അൻ‌ഡ് ഒപ്പിനിയൻസ് ഓഫ് ദ ഗ്രേറ്റർ ഫിലോസഫേഴ്സ്" എന്നാണ്‌ ഈ കൃതിയുടെ മുഴുവൻ പേര്‌. പ്ലേറ്റോ മുതൽ നീച്ചയും ഇരുപതാം നൂറ്റാണ്ടിലെ ജോൺ ഡൂവിയും വരേയുള്ള പാശ്ചാത്യ ദാർശനികരുടെ ജീവിതത്തിന്റേയും ചിന്തയുടേയും ചിത്രങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം. ഈ ചിന്തകന്മാരുടെ ആശയങ്ങളുടെ പരസ്പരബന്ധവും ഒരോരുത്തരും അവരുടെ പിൻ‌ഗാമികളെ എങ്ങനെ സ്വാധീനിച്ചുവെന്നും ഡുറാന്റ് എടുത്തുകാട്ടുന്നു.
1,208,006
പശ്ചാത്തലം.
1,208,007
ഡുറാന്റിന്റെ ആദ്യഗ്രന്ഥം, തത്ത്വചിന്തയും സാമൂഹ്യപ്രശ്നങ്ങളും എന്ന പേരിൽ 1917-ൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധമാണ്. സാമൂഹത്തിലെ പ്രശ്നങ്ങളെ അവഗണിക്കുന്നതുകൊണ്ടാണ് തത്ത്വചിന്ത മുരടിച്ചുപോകുന്നത് എന്നായിരുന്നു അതിൽ അദ്ദേഹം വാദിച്ചത്. 1917-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡുറാന്റിന് അവിടെ തന്നെ തത്ത്വചിന്തയുടെ അദ്ധ്യാപകനായി ജോലികിട്ടിയെങ്കിലും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെ ആ ജോലി നഷ്ടമായി. തുടർന്ന്, ന്യൂയോർക്കിലെ ഒരു പഴയ പ്രിസ്ബിറ്റേറിയൻ പള്ളിയിൽ വ്യത്യസ്തപശ്ചാത്തലമുള്ള ശ്രോതക്കൾക്കിടയിൽ അദ്ദേഹം ഒരു പ്രസംഗപരമ്പര തുടങ്ങി. തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നിവയൊക്കെയായിരുന്നു വിഷയങ്ങൾ. ഒരു ഞായറാഴ്ച വൈകിട്ട് ഡുറാന്റ് പള്ളിയിൽ പ്ലേറ്റോയേക്കുറിച്ച് പ്രസംഗിക്കുമെന്ന അറിയിപ്പുകണ്ട ഇ ഹാൽഡെമാൻ ജൂലിയസ് എന്ന പ്രസാധകൻ പ്രസംഗം കേൾക്കാനെത്തി. ചെറിയ നീലപ്പുസ്തകങ്ങൾ എന്ന പേരിലറിയപ്പെട്ടിരുന്ന അഞ്ചു സെന്റ് വിലയുള്ള ലഘുഗ്രന്ഥങ്ങളുടെ പ്രസാധകനായിരുന്നു ജൂലിയസ്. പ്രസംഗം ഇഷ്ടപ്പെട്ട അദ്ദേഹം അത് ഒരു ലഘുഗ്രന്ഥമായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുവാൻ ഡുറാന്റിനോടാവശ്യപ്പെട്ടു. പ്രതിഫലത്തിനുള്ള ചെക്ക് മുൻകൂറായി അയച്ചുകൊടുത്ത് ജൂലിയസ് നിർബ്ബന്ധിച്ചപ്പോൾ ഡുറാന്റ് സമ്മതിച്ചു. അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിർബ്ബന്ധത്തിൽ പതിനൊന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു.
1,208,008
പുസ്തകരൂപത്തിൽ.
1,208,009
1926-ൽ, ഈ ലഘുഗ്രന്ഥങ്ങളുടെ വിജയം കണ്ട ഒരു പുസ്തകപ്രസാധക സ്ഥാപനം അവയെല്ലാം ചേർത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഡുറാന്റിനെ പ്രേരിപ്പിച്ചു. ആയിരത്തോളം പ്രതികൾ വിറ്റഴിയുമെന്നാണ് ഡുറാന്റ് കണക്കുകൂട്ടിയത്. പ്രസാധകരുടെ ഉത്സാഹത്തിൽ 1500 പ്രതികൾ അച്ചടിച്ചു. കൂടിയവിലയായ അഞ്ചു ഡോളറും, വിഷയത്തിന്റെ വിരസതയും വായനക്കാരെ അകറ്റുമന്നായിരുന്നു ഭയം. എന്നാൽ പല പതിപ്പുകളിലും പരിഭാഷകളിലുമായി തത്ത്വചിന്തയുടെ കഥ ഒടുവിൽ ഇരുപതുലക്ഷത്തോളം പ്രതികൾ വിറ്റഴിഞ്ഞു. പ്രസിദ്ധീകരണത്തെ തുടർന്നു വന്ന നാളുകളിൽ ആ പുസ്തകത്തെ പുകഴ്ത്തുന്നതും, അത് വിലകൊടുത്തു വാങ്ങുന്നതും, "ചിലപ്പോൾ വായിക്കുന്നതുപോലും" ഫാഷനായി മാറി എന്നാണ് തന്റെ പുസ്തകത്തിനുകിട്ടിയ സ്വീകരണത്തെക്കുറിച്ച് ഡുറാന്റ് പിന്നീട് എഴുതിയത്.
1,208,010
പതിനൊന്ന് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ ഒൻപത് അദ്ധ്യായങ്ങൾ പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഫ്രാൻസിസ് ബേക്കൺ, സ്പിനോസ, വോൾട്ടയർ, ഇമ്മാനുവേൽ കാന്റ്, ഷോപ്പൻഹോവർ, ഹെർബർട്ട് സ്പെൻസർ, ഫ്രീഡ്രിക്ക് നീച്ച എന്നിവരേയും അവരുടെ ദർശനങ്ങളേയും കുറിച്ചാണ്‌. പത്താം അദ്ധ്യായം ഹെൻറി ബേർഗ്‌സൺ, ബെനഡിറ്റോ ക്രോസ്(Beneditto Croce) ബെർട്രാൻഡ് റസ്സൽ തുടങ്ങിയ ആധുനിക യൂറോപ്യൻ ചിന്തകന്മാരെക്കുറിച്ചാണ്‌‌‌. പതിനൊന്നാം അദ്ധ്യായത്തിൽ പരിഗണിക്കപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ദാർശനികരായ ജോർജ്ജ് സന്തായന, വില്യം ജെയിംസ്, ജോൺ ഡൂവി എന്നിവരാണ്‌.
1,208,011
തത്ത്വചിന്തയുടെ കഥയുടെ വിജയം ഡുറാന്റുമാർക്ക് അടിയുറച്ച സാമ്പത്തിക സുരക്ഷ നൽകി. നിത്യവൃത്തിയെക്കുറിച്ചുള്ള അല്ലലില്ലാതെ, സംസ്കാരത്തിന്റെ കഥ എന്ന വലിയ രചനാസം‌രംഭത്തിൽ മുഴുകാൻ അവരെ പ്രാപ്തരാക്കിയത് ആ സുരക്ഷയാണ്.
1,208,012
1926-ൽ പ്രസിദ്ധീകരിച്ച ദ സ്റ്റോറി ഓഫ് ഫിലോസഫി അതിന്റെ ജനപ്രീതിയും ബെസ്റ്റ് സെല്ലർ പദവിയും എട്ടു പതിറ്റാണ്ടിനു ശേഷം ഇന്നും നിലനിർത്തുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
1,208,013
ഡുറാന്റിന്റെ ശൈലി.
1,208,014
"സാധാരണക്കാർക്ക് ദുർഗ്രഹരായ ദാർശനികരെ ഭാവഗീതം പോലെ മധുരവും ലളിതവുമായ രചനയിലൂടെ പരിചയപ്പെടുത്തുന്ന കൃതി" എന്ന് ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. യുവപ്രായത്തിൽ താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഈ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "സോക്രട്ടീസ് തൊട്ട് റസ്സൽ വരെ വായിക്കപ്പെട്ട ഉജ്ജ്വലചിന്തകന്മാർ അനേകം പേരുണ്ടെങ്കിലും വലിയ ചിന്തകനെന്നു വിശേഷിപ്പിക്കാൻ വയ്യാത്ത വിൽ ഡുറാന്റിന്റെ തത്ത്വചിന്തയുടെ കഥ എന്ന കൃതിയാണ് ഞാൻ ഏറ്റവും കൂടുതൽ വായിച്ചു രസിക്കുകയും പഠിക്കുകയും ചെയ്തത്." വായനക്കാരുടെ മുൻപിൽ വിഷയം സൗമ്യമായും സൗഹൃദാഭാവത്തിലും എന്നാൽ ബുദ്ധിമുട്ടുകൾ മറച്ചുവക്കാതെയും അവതരിപ്പിക്കുന്ന രീതിയായിരുന്നു ഡുറാന്റ് അവലംബിച്ചത്. സ്പിനോസയുടെ 'സന്മാർഗ്ഗശാസ്ത്രം' എന്ന ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്ന ഭാഗം തന്റെ രീതിക്ക് ഉദാഹരണമായി അദ്ദേഹം തന്നെ ഏടുത്തുകാട്ടിയിട്ടുണ്ട് അതിങ്ങനെയാണ്:-
1,208,015
കുറവുകൾ.
1,208,016
"തത്ത്വചിന്തയുടെ കഥ"-യ്ക്കുണ്ടായിരുന്ന കുറവുകൾ പലതും ഡുറാന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ക്രിസ്തുവർഷാരംഭത്തിന് മൂന്നിലേറെനൂറ്റാണ്ടുമുൻപ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനും പതിനാറാം നൂറ്റാണ്ടിലെ ഫ്രാൻസിസ് ബേക്കണും ഇടക്കുള്ള പാശ്ചാത്യചിന്തകന്മാരെയെല്ലാം അവഗണിച്ചതായിരുന്നു അതിന്റെ ഒരു കുറവ്. എന്നാൽ അക്കാലത്ത് ചിന്തയുടെ ലോകത്തെ മേധാവികൾ തത്ത്വചിന്തയിലെന്നതിനേക്കാൾ ദൈവശാസ്ത്രത്തിലാണ് അഭിരമിച്ചത് എന്ന ന്യായീകരണം അദ്ദേഹത്തിനുണ്ടായിരുന്നു. വിജ്ഞാനശാസ്ത്രികളെ (Epistemologists) പൊതുവേ അവഗണിച്ചതിനും വിശദീകരണമുണ്ടായിരുന്നു: വിജ്ഞാനശാസ്ത്രത്തെ തത്ത്വചിന്തയുടെയെന്നതിനേക്കാൾ മന:ശാസ്ത്രത്തിന്റെ ഭാഗമായാണ് ഡുറാന്റ് കണ്ടത്. ഡുറാന്റിനെ ഏറെ വിഷമിപ്പിച്ചത് പാശ്ചാത്യലോകത്തെ വിമർശകന്മാർ ഏറെ ശ്രദ്ധിക്കതിരുന്ന മറ്റൊരു കുറവാണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:-
1,208,017
തന്റെ അടുത്ത ഗ്രന്ഥമായ സംസ്കാരത്തിന്റെ കഥക്ക് ഇത്തരം പ്രാദേശിക അപൂർണ്ണത(Provincial Incompleteness) ഉണ്ടാകാതിരിക്കാൻ ഡുറാന്റ് പ്രത്യേകം ശ്രദ്ധിച്ചു. ആ പരമ്പര അദ്ദേഹം തുടങ്ങിയത്, പൗരസ്ത്യദേശത്തെ സംസ്കാരങ്ങളെ വിശദമായി പരിഗണിക്കുന്ന "നമ്മുടെ പൗരസ്ത്യപൈതൃകം" എന്ന ബൃഹദ്‌വാല്യത്തിലാണ്‌.
1,208,018
കുറിപ്പുകൾ.
1,208,019
ക. സ്കോളാസ്റ്റിക് ചിന്ത തത്ത്വചിന്തയല്ല, പ്രച്ഛന്നവേഷത്തിലുള്ള ദൈവശാസ്ത്രമാണ് എന്ന് ഡുറാന്റ് കരുതി. ഒരുകാലത്ത് വൈദിക വിദ്യാർത്ഥിയായിരിക്കെ, സെമിനാരിയിൽ അതിന്റെ പീഡനം ഏറെ അനുഭവിച്ചിട്ടുള്ള തന്നെപ്പോലൊരാൾ അതിനെ അവഗണിക്കുന്നതിന് മാപ്പർഹിക്കുന്നുവെന്നും അദ്ദേഹം എഴുതി.
1,208,020
ഖ. വിജ്ഞാനശാസ്ത്രികളിൽ ആകെ പരിഗണിക്കപ്പെട്ടിരുന്നത് ഇമ്മാനുവേൽ കാന്റ് ആയിരുന്നു. കാന്റിനെക്കുറിച്ച് തത്ത്വചിന്തയുടെ കഥയിൽ ഉൾപ്പെടുത്തിയിരുന്ന നാല്പതു പുറം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തയുടെ അർത്ഥം തനിക്ക് ആദ്യമായി മനസ്സിലായതെന്ന്, മദ്ധ്യ-പശ്ചിമ അമേരിക്കയിലെ സർവകലാശാലകളിലൊന്നിൽ പതിനഞ്ചു വർഷം കാന്റിന്റെ തത്ത്വചിന്ത പഠിപ്പിച്ച ഒരു പ്രൊഫസർ ഡുറാന്റിന് എഴുതിയത്രെ.
1,208,021
തത്ത്വചിന്തയുടെ കഥ
1,208,022
കേച്ചേരിപ്പുഴ
1,208,023
കേരളത്തിലെ പ്രധാന അണക്കെട്ടുകൾ
1,208,024
കവിയൂർ (വിവക്ഷകൾ)
1,208,025
കവിയൂർ എന്ന പേരിൽ ആരംഭിക്കുന്ന ഒന്നിലധികം കാര്യങ്ങളെ താഴെ പറയുന്നു.
1,208,026
Kecheri
1,208,027
ദ് സ്റ്റോറി ഓഫ് ഫിലോസഫി
1,208,028
ഹോക്കി ലോകകപ്പ് 2010
1,208,029
പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. 2010 മാർച്ച് 13-ന്‌ നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
1,208,030
ടീമുകൾ.
1,208,031
2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.
1,208,032
അംപയർമാർ.
1,208,033
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു. ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു. പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
1,208,034
മത്സരക്രമം.
1,208,035
2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
1,208,036
സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1,208,037
പൂൾ എ.
1,208,038
സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1,208,039
പൂൾ ബി.
1,208,040
ഫൈവ് പോയിന്റ് സം‌വൺ-വാട്ട് നോട്ട് റ്റു ഡൂ അറ്റ് ഐ.ഐ.ടി.
1,208,041
ഗായത്രി സ്പിവക്
1,208,042
ബൊനവന്തുരാ
1,208,043
ബൊനവന്തുരാ (ഇറ്റാലിയൻ: ) എന്നറിയപ്പെടുന്ന ജോൺ ഫിഡാൻസാ (ഇറ്റാലിയൻ: ), (ജനനം: 1221 – മരണം:15 ജൂലൈ 1274),ഒരു മദ്ധ്യകാല ഇറ്റാലിയൻ സ്കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും, ദാർശനികനും ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സഭയുടെ എട്ടാമത്തെ തലവനും ആയിരുന്നു. അൽബാനോയിലെ കർദ്ദിനാൾ സ്ഥാനമുള്ള മെത്രാനും ആയിരുന്നു അദ്ദേഹം. 1482 ഏപ്രിൽ 14-ന്‌ സിക്സറ്റസ് നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1588-ൽ അഞ്ചാം സിക്സറ്റസ് മാർപ്പാപ്പ ബൊനവന്തുരയെ വേദപാരംഗതനായും അംഗീകരിച്ചു. "ദൈവദൂതനെപ്പോലുള്ള വേദപാരംഗതൻ" (Seraphic Doctor) എന്ന് അദ്ദേഹം അറിയപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ ഏറ്റവും പേരുകേട്ട ദൈവശാസ്ത്രജ്ഞനും ക്രൈസ്തവചിന്തകനുമായ തോമസ് അക്വീനാസ്, ബൊനവന്തുരയുടെ സുഹൃത്തും ആശയരംഗത്തെ പ്രതിയോഗിയുമായിരുന്നു.
1,208,044
ജീവിതം.
1,208,045
ജനനം.
1,208,046
ഇറ്റലിയിലെ ടസ്ക്കനിയിൽ വിറ്റെർബോയ്ക്ക് അടുത്ത് ലാറ്റിയമിലെ ബനോറീജിയോയിലാണ്‌ ബൊനവന്തുരാ ജനിച്ചത്. ജോൺ ഫിഡാൻസാ എന്നായിരുന്നു ആദ്യനാമം. അസ്സീസിസിയിലെ ഫ്രാൻസിസിന്റെ മദ്ധ്യസ്ഥതയാൽ ഗുരുതരമായ ബാലാരിഷ്ടതയിൽ നിന്ന് സൗഖ്യം കിട്ടിയതോടെയാണ്‌ സൗഭാഗ്യം എന്ന് അർത്ഥമുള്ള ബൊനവന്തുരാ എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു.
1,208,047
സന്യാസം, വിദ്യാഭ്യാസം.
1,208,048
1243-ൽ ഫ്രാൻസിസ്കൻ സന്യാസസമൂഹത്തിൽ പ്രവേശിച്ച ബൊനവന്തുരാ പാരിസ് സർ‌വകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അലക്സാണ്ടർ ഹേൽസും ജോൺ റോഷലും ഗുരുക്കന്മാരായിരുന്നു. 1253-ൽ അദ്ദേഹം സർ‌വകലാശാലയിലെ ഫ്രാൻസിസ്കൻ അദ്ധ്യാപകപീഠം അലങ്കരിച്ചു. ദൈവശാസ്ത്രത്തിലെ മാസ്റ്റർ ബിരുദത്തിനായി ബൊനവന്തുരാ നിർദ്ദേശിക്കപ്പെട്ടെങ്കിലും, പാരിസ് സർ‌വകലാശാലയുടെ സന്യാസേതര അധികാരികളും സന്യാസവിഭാഗങ്ങളും തമ്മിൽ സർ‌വകലാശാലയുടെ സ്വയംഭരണാധികാരത്തിന്റെ വ്യാപ്തിയേയും പരിമിതികളേയും കുറിച്ചുള്ള തർക്കം നിലനിന്നിരുന്നതിനാൽ, ബിരുദസ്വീകരണം 1257 വരെ വൈകി. തർക്കം പരിഹരിക്കപ്പെടുവോളം സന്യാസികൾക്ക് ബിരുദം നൽകാൻ സർ‌വകലാശാല വിസമ്മതിച്ചിരുന്നു. ഒടുവിൽ ബൊനവന്തുരാ ബിരുദം സ്വീകരിച്ചത്, ആജീവനാന്ത സുഹൃത്തും ആശയരംഗത്തെ പ്രതിയോഗിയുമായിരുന്ന തോമസ് അക്വീനാസിനൊപ്പമാണ്‌. ബൊനവന്തുരയുടെ കഴിവുകൾക്ക് അംഗീകാരമെന്നോണം, മൂന്നു വർഷം മുൻപ് അദ്ദേഹം പ്രമുഖ മദ്ധ്യകാല ചിന്തകനായ പീറ്റർ ലൊംബാർഡിന്റെ നാലു ഭാഗങ്ങളുള്ള "സെന്റൻസുകൾ" എന്ന ഗ്രന്ഥസമുച്ചയത്തെപ്പറ്റി പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെട്ടിരുന്നു.
1,208,049
സഭാതലവൻ.
1,208,050
സന്യാസസമൂഹങ്ങളുടെ പൂർണ്ണദാരിദ്ര്യത്തിനുവേണ്ടി വാദിച്ച ഭിക്ഷാംദേഹികളുടെ ആക്രമണത്തിൽ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ഔദ്യോഗികനിലപാട് വിജയകരമായി വാദിച്ചു ജയിച്ചതിനടുത്ത വർഷം, 1257-ൽ 36 വയസ്സുള്ള ബൊനവന്തുരാ ആ സന്യാസസമൂഹത്തിന്റെ തലവനായി ഉയർത്തപ്പെട്ടു. 1265 നവംബർ 24-ന്‌ ബൊനവന്തുര, യോർക്കിലെ മെത്രാൻ സ്ഥാനത്തേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു; എന്നാൽ ആ സ്ഥാനം അദ്ദേഹം ഒരിക്കലും ഏറ്റെടുത്തില്ല. 1266 ഒക്ടോബറിൽ ഈ നിയുക്തി അദ്ദേഹം തിരസ്കരിക്കുകയും ചെയ്തു. ബൊനവന്തുരായുടെ ഉത്തരവിൻ പ്രകാരമാണ്‌, ഫ്രാൻസിസ്കൻ സന്യാസി ആയിരുന്ന റോജർ ബേക്കണ്‌ ഓക്സ്ഫോർഡ് സർ‌വകലാശാലയിൽ അദ്ധ്യാപനം നടത്തുന്നതിന്‌ വിലക്ക് ഏർപ്പെടുത്തിയതും അദ്ദേഹത്തെ പാരിസ് സർ‌വകലാശാലയുടെ നോട്ടത്തിൽ ആക്കിയത്.
1,208,051
കർദ്ദിനാൾ, ലയോൺസ്, മരണം.
1,208,052
ബൊനവന്തുരായുടെ ഇടപെടൽ മൂലമാണ്‌ ഗ്രഗോരിയോസ് പത്താമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേയ്ക്കും അൽബാനോയിലെ മെത്രാൻ സ്ഥാനത്തേയ്ക്കും ഉയർത്തുകയും ലത്തീൻ, ഗ്രീക്ക് സഭകൾ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കിയ 1274-ലെ ലയോൺസ് സൂനഹദോസിൽ അദ്ദേഹം ഉണ്ടായിരിക്കണമെന്ന് നിർബ്ബന്ധിക്കുകയും ചെയ്തു. അവിടെ, അദ്ദേഹത്തിന്റെ പ്രയത്നഫലമായി ലത്തീൻ, ഗ്രീക്ക് സഭകൾ തമ്മിൽ ഐക്യം സ്ഥാപിച്ചു കഴിഞ്ഞതിനു പിന്നാലേ ബൊനവന്തുരാ, സംശയകരമായ സാഹചര്യത്തിൽ പെട്ടെന്ന് അന്തരിച്ചു. അമിതാദ്ധ്വാനമാണ്‌ മരണകാരണമായി പറയപ്പെടുന്നതെങ്കിലും ബൊനവന്തുരായെ വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന് കത്തോലിക്കാ വിജ്ഞാനകോശം സൂചിപ്പിക്കുന്നു. പീറ്റർ ലൊംബാർഡിന്റെ നാലു പുസ്തകത്തിന്റെ വ്യാഖ്യാനം എഴുതിയ കൈ ആണ്‌ അദ്ദേഹത്തിന്റെ ആകെ നിലവിലുള്ള ഭൗതികാവശിഷ്ടം. അവ, ബാനോറീജിയോയിലെ വിശുദ്ധ നിക്കോളാസിന്റെ പള്ളിയിൽ സം‌രക്ഷിക്കപ്പെടുന്നു.
1,208,053
വ്യക്തിത്വവും വീക്ഷണം.
1,208,054
വിനീതഭാവവും ലാളിത്യവും ബൊനവന്തുരയുടെ സ്വഭാവത്തിന്റെ പ്രത്യേകതകളായിരുന്നു. താപസന്റെ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്. കർദ്ദിനാൾ സ്ഥാനത്തേയ്ക്കുയർത്തുന്ന അറിയിപ്പുമായി മാർപ്പാപ്പയുടെ ദൂതൻ എത്തിയപ്പോൾ ബൊനവന്തുരാ പാത്രം കഴുകുകയായിരുന്നു എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകളിലും, എതിരാളികളെപ്പോലും ആകർഷിക്കുന്ന ഈ വിനീതഭാവം പ്രകടമാകുന്നു. താൻ പൂർ‌വികരുടെ രചനകൾ കേവലം സമാഹരിക്കുക മാത്രമാണെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്.
1,208,055
ബൊനവന്തുരായുടെ രചനാശൈലി, വ്യക്തതയും, ക്രമവും, ആത്മാർത്ഥതയും പ്രകടിപ്പിച്ചു. ബ്രെവിലോക്വിയം(Breviloquium) എന്ന കൃതി ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വിദഗ്‌ധ സംഗ്രഹമാണ്‌. അദ്ദേഹത്തിന്റെ "ആത്മഗതങ്ങൾ"(Soliloquium), "ദൈവത്തിലേയ്ക്കുള്ള മനസ്സിന്റെ യാത്ര" (Itinerarium mentis in Deum) എന്നീ രചനകൾ യോഗാത്മഭക്തിയുടെ രത്നങ്ങൾ(jewels of mystic piety) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ബൊനവന്തുരയുടേതായി മദ്ധ്യയുഗങ്ങളിൽ കണക്കാക്കപ്പെട്ടിരുന്ന ചില രചനകൾ ഇന്ന് "വ്യാജ ബൊനവന്തുരാ"(Pseudo-Boneventura) എന്ന രചനാസമുച്ചയത്തിലാണ്‌ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
1,208,056
യഥാർത്ഥ ജ്ഞാനം ഭൗതികപ്രപഞ്ചത്തിൽ നിന്ന് ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്നതല്ല, ഇന്ദ്രിയാതീതലോകത്തെക്കുറിച്ച് ആത്മാവു വഴി ലഭിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. തോമസ് അക്വീനാസിനെ സ്നേഹിച്ചിരുന്നെങ്കിലും തത്ത്വചിന്തയ്ക്കു കൊടുക്കുന്ന അമിത പ്രാധാന്യത്തെ എതിർത്ത ബൊനവന്തുരാ, അക്വീനാസിന്റെ പല നിഗമനങ്ങളേയും വിമർശിച്ചു. അവിശ്വാസിയായിരുന്ന അരിസ്റ്റോട്ടിന് സഭാപിതാക്കൾക്കൊപ്പം സ്ഥാനം നൽകരുതെന്ന് ലാളിത്യത്തെ സ്നേഹിച്ച ഫ്രാൻസിസിന്റെ അനുയായിയായ ബൊനവന്തുരാ, ഡോമിനിക്കിന്റെ വഴി പിന്തുടർന്ന അക്വീനാസിനെപ്പോലുള്ളവരെ ഓർമ്മിപ്പിച്ചു. അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയ്ക്ക് നക്ഷത്രങ്ങളിലൊന്നിന്റെ ഒരു നിമിഷത്തെ ചലനത്തെപ്പോലും വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദൈവം തത്ത്വചിന്തയുടെ നിഗമനമല്ല, ജീവിക്കുന്ന സാന്നിദ്ധ്യമാണ്‌ എന്ന് അദ്ദേഹം വിശ്വസിച്ചു. ദൈവത്തെ അനുഭവിക്കുകയെന്നതാണ്‌ നിർ‌വചിക്കുന്നതിനേക്കാൾ നല്ലത്. നന്മയാണ്‌ സത്യത്തേക്കാൾ മേലേയുള്ളത്. ലളിതനന്മകൾ എല്ലാ ശാസ്ത്രങ്ങളേയും അതിലംഘിക്കുന്നു.
1,208,057
കുറിപ്പുകൾ.
1,208,058
ക. അക്വീനാസും ബൊനവന്തുരയും ബിരുദം സ്വീകരിച്ചത് ഒരേദിവസം ഒരുമിച്ചാണെന്നും ആരാണ്‌ ആദ്യം അതു സ്വീകരിക്കുക എന്നതിനെച്ചൊല്ലി ദൈവശാസ്ത്രത്തിലെ പ്രതിയോഗികളെന്നതിനൊപ്പം സുഹൃത്തുകളും ആയിരുന്ന അവർക്കിടയിൽ "എളിമ-മത്സരം" (contest of humility) നടന്നെന്നും ഒരു പാരമ്പര്യമുള്ളതായി കത്തോലിക്കാവിജ്ഞാനകോശം തോമസ് അക്വീനാസിനെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നു.
1,208,059
ഖ. "God is not a philosophical conclusion but a living presence."
1,208,060
എഴുമങ്ങാട്
1,208,061
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തില്പ്പെട്ട ഒരു ചെറുപട്ടണമാണ് എഴുമങ്ങാട്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, വടക്കാഞ്ചേരി, മലപ്പുറം ജില്ലയിലെ എടപ്പാൾ‍, പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ‍, പട്ടാമ്പി എന്നീ നഗരങ്ങൾ എഴുമങ്ങാടിന്റെ സമീപ പ്രദേശങ്ങളാണ്.
1,208,062
തൃശൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ സ്ഥലത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട് - എഴുമങ്ങാടും, മേലേ എഴുമങ്ങാടും. മേലേ എഴുമങ്ങാട് ആറങ്ങോട്ടുകര എന്ന് അറിയപ്പെടുന്നു. ആറങ്ങോട്ടുകരയുടെ ഒരുഭാഗം തൃശൂർ ജില്ലയിലും വരുന്നു. ജനസംഖ്യയിൽ ഹിന്ദു, മുസ്ലിം മതസ്ഥർ തുല്യരാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മൃഗാസ്പത്രി എഴുമങ്ങാട്ട് സ്ഥിതി ചെയ്യുന്നു. മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും, തോരക്കുന്നത്ത് ജാറത്തിലെ ആണ്ടുനേർച്ചയും വളരെ പ്രശസ്തമാണ്.
1,208,063
ഉൽക്ക
1,208,064
ബഹിരാകാശത്തു കൂടി സ‍ഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു. ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്. വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.
1,208,065
സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്.
1,208,066
ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.
1,208,067
ഷേർ അലി ഖാൻ
1,208,068
അഫ്ഗാനിസ്താൻ അമീറത്തിന്റെ രണ്ടാമത്തെ അമീർ ആയിരുന്നു ഷേർ അലി ഖാൻ (ജീവിതകാലം:1825 - 1879 ഫെബ്രുവരി 21). അമീറത്തിന്റെ സ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ പുത്രനായ ഇദ്ദേഹം, തന്റെ പിതാവിന്റെ മരണശേഷം 1863 മുതൽ 1866 വരേയും 1869 മുതൽ 1879-ൽ തന്റെ മരണം വരെയും അമീർ ആയി അധികാരത്തിലിരുന്നു.
1,208,069
അധികാരത്തിലേറുമ്പോൾ മുതൽ തന്റെ അർദ്ധസഹോദരന്മാരിൽ നിന്നും അട്ടിമറി ഭീഷണികൾ ഷേർ അലി നേരിട്ടിരുന്നു. 1866-ൽ തന്റെ അർദ്ധസഹോദരൻ മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രനും പിൽക്കാല അമീറും ആയ അബ്ദുർറഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഫ്സൽ ഖാനെ അമീർ ആക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാൽ 1869-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഷേർ അലി അധികാരം തിരിച്ചുപിടിച്ചു.
1,208,070
രാജ്യത്ത് സാമ്പത്തികമായും സാമൂഹികമായും പരിഷ്കാരങ്ങൾ നടപ്പാക്കി മികച്ച ഭരണം കാഴ്ചവച്ച ഒരു അമീർ ആയിരുന്നു ഷേർ അലി. എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത്, മേഖലയിൽ ആധിപത്യത്തിനായുള്ള റഷ്യൻ ബ്രിട്ടീഷ് ശ്രമങ്ങൾ മൂർദ്ധന്യാവസ്ഥയിലായിരുന്നു. ഈ മത്സരങ്ങൾക്കിടയിൽ നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കാൻ ഷേർ അലി പരമാവധി ശ്രമിച്ചെങ്കിലും 1879-ലെ രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു.
1,208,071
ജീവചരിത്രം.
1,208,072
അധികാരത്തിലേക്ക്.
1,208,073
അഫ്ഗാനിസ്താൻ അമീറത്തിന്റെ സ്ഥാപകനായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്, തന്റെ പ്രിയ്യപ്പെട്ട ഭാര്യയായിരുന്ന ബീബി ഖദീജയിലുണ്ടായ പുത്രനാണ് ഷേർ അലി. ബീബി ഖദീജ, പ്രധാനപ്പെട്ട ഒരു ദുറാനി കുടുംബാംഗമായിരുന്നു. ദോസ്ത് മുഹമ്മദിന്റെ മക്കളിൽ പ്രധാനിമാരായ മുഹമ്മദ് അക്ബർ ഖാൻ, ഗുലാം ഹൈദർ എന്നിവർ ഷേർ അലിയുടെ നേർ സഹോദരന്മാരായിരുന്നു. പിതാവിന്റെ മരണശേഷം അമീർ ആയി അധികാരത്തിലേറുന്നതിന് ഇക്കാരണങ്ങൾ‍ ഷേർ അലി ഖാന് മുതൽക്കൂട്ടായി.
1,208,074
തന്റെ 27 മക്കളിൽ പ്രധാനികളായ മൂന്നു പേർ‍, അതായത് അക്ബർ ഖാൻ, ഗുലാം ഹൈദർ‍, അക്രം ഖാൻ എന്നിവർ യഥാക്രമം 1847, 1858, 1852 എന്നീ വർഷങ്ങളിൽ മരണമടഞ്ഞതിനു ശേഷം ദോസ്ത് മുഹമ്മദ്, ഷേർ അലിയെയാണ് തന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നത്. 1863-ൽ തന്റെ പിതാവിന്റെ മരണശേഷം ഷേർ അലി ഖാൻ അങ്ങനെ അമീർ ആയി സ്ഥാനമേറ്റു.
1,208,075
എതിർപ്പുകൾ.
1,208,076
പ്രായത്തിൽ വളരെ ചെറുപ്പമായിരുന്ന ഷേർ അലി ഖാൻ അധികാരമേറ്റെടുത്തതിനു ശേഷം തന്റെ അർദ്ധസഹോദരന്മാരിൽ നിന്നും നിരവധി എതിർപ്പുകൾ നേരിട്ടു. ദോസ്ത് മുഹമ്മദിന് ഒരു ബംഗഷ് ഭാര്യയിൽ ജനിച്ച രണ്ടു മക്കളായിരുന്ന മുഹമ്മദ് അഫ്സൽ ഖാനും മുഹമ്മദ് അസം ഖാനുമായിരുന്നു എതിരാളികളിൽ പ്രമാണിമാർ‍. കലാപങ്ങളുയർത്തിയ ഇവർക്ക് വിജയിക്കാനായില്ലെന്നു മാത്രമല്ല ഇളയ സഹോദരനായിരുന്ന അസം ഖാൻ തോൽപ്പിക്കപ്പെടുകയും അയാൾക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടതായും വന്നെങ്കിൽ അഫ്സൽ ഖാൻ തുറുങ്കിലടക്കപ്പെട്ടു.
1,208,077
പരാജയം.
1,208,078
1866-ൽ മുഹമ്മദ് അഫ്സൽ ഖാന്റെ മകൻ അബ്ദ് അൽ റഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. തടർന്ന് മുഹമ്മദ് അഫ്സൽ ഖാൻ അമീർ ആയി സ്ഥാനമേറ്റെങ്കിലും അദ്ദേഹത്തിന് ചുരുങ്ങിയ കാലം മാത്രമേ ഭരിക്കാനായുള്ളൂ. 1867 ഒക്ടോബർ 7-ന് മുഹമ്മദ് അഫ്സൽ ഖാൻ മരണമടയുകയും അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് അസം ഖാൻ അധികാരത്തിലേറുകയും ചെയ്തു.
1,208,079
വീണ്ടും അധികാരത്തിലേക്ക്.
1,208,080
പുറത്തായി മൂന്നുവർഷത്തിനകം അതായത്, 1869 ജനുവരി മാസത്തിൽ ഷേർ അലിയും അയാളുടെ പുത്രനായ യാക്കൂബ് ഖാനും ചേർന്ന് ബ്രിട്ടീഷുകാരുടെ സാമ്പത്തികസഹായത്തോടെ കാബൂൾ പിടിച്ചെടുത്തു. മുഹമ്മദ് അസം ഖാൻ ഇറാനിലേക്ക് പലായനം ചെയ്യുകയും ഒക്ടോബറിൽ അവിടെ വച്ച് മരനമടയുകയും ചെയ്തു. മുഹമ്മദ് അഫ്സലിന്റെ പുത്രൻ അബ്ദ് അൽ റഹ്മാനാകട്ടെ, വടക്കൻ അഫ്ഗാനിസ്താനിലെ മസാർ ഇ ഷറീഫിലേക്കും അവിടെ നിന്ന്‌ താഷ്കന്റിലേക്കും പലായനം ചെയ്തു.
1,208,081
റഷ്യൻ മുന്നേറ്റങ്ങളും ബ്രിട്ടീഷ് ബന്ധവും.
1,208,082
ഷേർ അലിയുടെ ഭരണകാലത്ത്, റഷ്യക്കാർ‍, ദക്ഷിണമദ്ധ്യേഷ്യയിലേക്ക് പിടിമുറിക്കിക്കൊണ്ടിരിക്കുകയായിരുന്നു. 1865-ൽ താഷ്കണ്ടും 1868-ൽ സമർഖണ്ഡും റഷ്യക്കാർ പിടിച്ചടക്കി. 1869-ൽ ബുഖാറയെ പിടിച്ചടക്കി ഒരു റഷ്യൻ സാമന്തദേശമാക്കി.
1,208,083
റഷ്യക്കാരുടെ മുന്നേറ്റം ഭയന്ന് ഷേർ അലി, ബ്രിട്ടീഷുകാരോട് സഹായമഭ്യർത്ഥിച്ചു. ഇതിനെത്തുടർന്ന് 1869 മാർച്ചിൽ അമ്പാലയിൽ (ambela) വച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ മേയോ പ്രഭുവുമായി ഒരു ചർച്ചയും നടന്നു. റഷ്യൻ ആക്രമണമുണ്ടാകുകയാണെങ്കിൽ സഹായിക്കുക, തന്റെ മകൻ അബ്ദ് അള്ളാ ജാനെ പി‌ൻ‌ഗാമിയാക്കുന്നതിൽ പിന്തുണക്കുക തുടങ്ങിയവയായിരുന്നു ഷേർ അലിയുടെ ആവശ്യങ്ങൾ.
1,208,084
ബ്രിട്ടീഷുകാർ, ഇക്കാലത്ത് മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെടാത്ത (masterly inactivity) നയം പിന്തുടരുന്ന കാലമായിരുന്നു. അതുകൊണ്ട് അവർ ഇത്തരത്തിലുള്ള വലിയ ഉറപ്പുകൾ നൽകാനോ അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും വിസമ്മതിച്ചു. എങ്കിലും സാമ്പത്തികസൈനികസഹായങ്ങൾ അഫ്ഗാനികൾക്ക് അവർ വാഗ്ദാനം ചെയ്തു.
1,208,085
1873-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ റഷ്യയുമായി ഒരു അതിർത്തിക്കരാറീലെത്താൻ അഫ്ഗാനികൾക്ക് സാധിച്ചു. ഗ്രാൻ‌വില്ലെ-ഗോർച്ചാക്കോവ് സന്ധി എന്നറിയപ്പെടുന്ന ഈ കരാറനുസൈച്ച് അമു ദര്യ, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയയി ഇരുകൂട്ടരും അംഗീകരിച്ചു.
1,208,086
എന്നാൽ ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ഒരു അതിർത്തിപ്രശ്നത്തിൽ മാദ്ധ്യസ്ഥം വഹിച്ച ബ്രിട്ടീഷുകാർ, ഹിൽമന്ദ് നദിയെ അതിർത്തിയായി നിശ്ചയിച്ചതിലൂടെ സിസ്താന്റെ ഫലഭൂയിഷ്ടമായ ഭൂരിഭാഗം പ്രദേശങ്ങൾ ഇറാനിലേക്ക് പോകുകയും അമീർ ഷേർ അലിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം മോശമാകാൻ തുടങ്ങുകയും ചെയ്തു.
1,208,087
മക്കളുമായുള്ള കലാപങ്ങൾ.
1,208,088
1870-ൽത്തന്നെ ഷേർ അലിയുടെ പുത്രൻ മുഹമ്മദ് യാക്കൂബ് ഖാനും അയാളുടെ പൂർണ്ണസഹോദരൻ മുഹമ്മദ് അയൂബ് ഖാനും കലാപമുയർത്തി. ഇറാനിലേക്ക് കടന്നു. തുടർന്ന് അച്ഛനും മക്കളും തമ്മിൽ ധാരണയിലെത്തുകയും യാക്കൂബ് ഖാനെ ഹെറാത്തിലെ പ്രതിനിധിയാക്കുകയും ചെയ്തിരുന്നു. എന്നാൽ 1874-ൽ ഷേർ അലി മറ്റൊരു പുത്രനായ അബ്ദ് അള്ളാ ജാനെ തന്റെ പിൻ‌ഗാമിയായി പ്രഖ്യാപിക്കുകയും യാക്കൂബ് ഖാനെ കാബൂളിൽ തടവിലാക്കുകയും ചെയ്തു. 1879 വരെ ഇയാൾ തടവിലായിരുന്നു. തന്റെ സഹോദരനെ രക്ഷിക്കാൻ അയൂബ് ഖാൻ ശ്രമം നടത്തിയെങ്കിലും വിജയം കാണാതെ പേർഷ്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നു. എന്നാൽ ബ്രിട്ടീഷുകാർ യാക്കൂബ് ഖാന്റെ പക്ഷം പിടിച്ച് ഇടപെടാൻ ശ്രമിച്ചത്, അമീറും ബ്രിട്ടീഷുകാരും തമ്മിൽ വിടവ് വർദ്ധിക്കാനിടയാക്കി.
1,208,089
രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം, അന്ത്യം.
1,208,090
1874-ൽ ‍ ബെഞ്ചമിൻ ഡിസ്രയേലി, ഇംഗ്ലണ്ടിൽ പ്രധാനമന്ത്രിയാകുകയും സാലിസ്ബറി പ്രഭു ഇന്ത്യയുടെ കാര്യങ്ങൾക്കായുള്ള വിദേശകാര്യസെക്രട്ടറിയാകുകയും ചെയ്ത അവസരത്തിൽ അഫ്ഗാനിസ്താനിലെ “നേരിട്ട് ഇടപെടാതിരിക്കൽ നയം“ (masterly inactivity) ബ്രിട്ടൺ ഉപേക്ഷിച്ചു. 1873-ൽ റഷ്യക്കാർ, ഖീവയും 76-ൽ ഖോകന്ദ് എമിറേറ്റും അധീനതയിലാക്കിയതിലുള്ള പരിഭ്രാന്തിയിലായിരുന്നു ഇത്. ഇതിനെത്തുടർന്ന് അഫ്ഗാനിസ്താനിൽ സൈനികരെ വിന്യസിക്കുന്നതിന് ബ്രിട്ടീഷുകാർ ഷേർ അലിക്കു മേൽ സമ്മർദ്ധം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് 1876 ഡിസംബർ 8-ന് ബ്രിട്ടീഷുകാർ കന്ദഹാറിനടുത്തുള്ള ക്വെത്തയിൽ ആധിപത്യം സ്ഥാപിച്ച് അതിനെ ഒരു സൈനികത്താവളമാക്കി.
1,208,091
1878 ജൂലൈ 22-ന് ഒരു റഷ്യൻ ദൂതൻ കാബൂളിലെത്തുകയും മനസ്സില്ലാമനസോടെയെങ്കിലും ഷേർ അലി ഇയാളെ സ്വീകരിക്കുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷുകാരും ഒരു സംഘത്തെ ജനറൽ നെവില്ലെ ചാമ്പർലൈന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലേക്കയച്ചു. ഈ സംഘത്തിന് അഫ്ഗാനിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതോടെ രണ്ടാം അഫ്ഗാൻ യുദ്ധത്തിന് ആരംഭമായി.
1,208,092
1878 നവംബർ 21-ന് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ കടക്കുകയും 1879 ജനുവരി 8-ന് കാബൂൾ പിടിച്ചടക്കുകയും ചെയ്തു. റഷ്യക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വന്നതിനാൽ ഷേർ അലി റഷ്യയിൽ അഭയം തേടാനായി വടക്കോട്ട് പലായനം ചെയ്തു. റഷ്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും 1879 ഫെബ്രുവരി 21-ന് ബൽഖിനടുത്തുവച്ച് (മസാർ ഇ ശരീഫിൽ വച്ച്) അദ്ദേഹം മരണമടയുകയും ചെയ്തു.
1,208,093
ഷേർ അലി പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്ന അദ്ദേഹത്തിന്റെ പുത്രൻ അബ്ദ് അല്ലാ ജാൻ, നേരത്തേതന്നെ (1878 ഓഗസ്റ്റ് 17) മരണമടഞ്ഞിരുന്നു. ഷേർ അലി കാബൂളിൽ തടവിലാക്കിയിരുന്ന പുത്രൻ യാക്കൂബ് ഖാനെ മോചിപ്പിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തെ രാജാവാക്കി.
1,208,094
ആധുനികവൽക്കരണനടപടികൾ.
1,208,095
ഷേർ അലിയുടെ ഭരണകാലത്ത് രാജ്യത്ത് നിരവധി പരിഷ്കരണപരിപാടികൾ നടപ്പിലാക്കി. ഭൂനികുതി പണമായി സ്വീകരിക്കുക, തന്റെ പിതാവിൽ നിന്നും വ്യത്യസ്തമായി, ഗവർണർമാരുടെ അധികാരം പരിമിതപ്പെടുത്തുക, സൈന്യാധിപർക്കുള്ള പ്രതിഫലം ഗ്രാമങ്ങൾക്കു മേലുള്ള അധികാരമായി നൽകാതെ പകരം പണമായി നൽകുക, സൈനികർക്ക് ഒരേതരം വസ്ത്രം തുടങ്ങിയവയോക്കെ ഈ നടപടികളിൽപ്പെടുന്നു. 56,000 പേരടങ്ങുന്ന ഒരു സ്ഥിരം സൈന്യം രൂപവത്കരിക്കാനും ഷേർ അലിക്ക് സാധിച്ചു. ഈ സൈന്യത്തിൽ ഭൂരിഭാഗം പേരും ഘൽജികളായിരുന്നു.
1,208,096
സൈന്യത്തിൽ മാത്രം ഒതുങ്ങാതെ, പരിഷ്കരണം മറ്റു മേഖലകളിലേക്കും കടന്നിരുന്നു. ആധുനികരീതിയിലുള്ള തോക്കുകൾ കാബൂളിൽ നിർമ്മിക്കാനാരംഭിക്കുക, കാബൂളിനും പെഷവാറിനുമിടയിലെ തപാൽ സംവിധാനത്തിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുക (1871), കാബൂളിൽ രണ്ടു വർത്തമാനപ്പത്രങ്ങൾ ആരംഭിക്കുക ഇവയെല്ലാം ഈ നടപടികളിൽപ്പെടുന്നു.
1,208,097
അവലംബം.
1,208,098
Dost Mohammed Khan
1,208,099
കായ്പ്പാടി
1,208,100
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരകുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ്‌ കായ്പ്പാടി. കേന്ദ്ര സർക്കാരിൽ നിന്നും മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിയ കരകുളം ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കായ്പ്പാടി.