id
int64
1
1.21M
text
stringlengths
1
44.4k
1,208,101
ശൂരനാട് കുഞ്ഞൻപിള്ള
1,208,102
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
1,208,103
ജീവിതരേഖ.
1,208,104
നീലകണ്ഠപിള്ളയുടേയും കാർത്യാനിപിള്ള അമ്മയുടേയും മകനായി 1911 ജൂൺ 24ന്‌ കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് പായിക്കാട്ട് വീട്ടിൽ പി.എൻ. കുഞ്ഞൻ പിള്ള ജനിച്ചു. തേവലക്കര മലയാളം സ്കൂൾ, ചവറ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദംപുരാവസ്തുഗവേഷണത്തിലും അദ്ദേഹം പഠനം നടത്തി.
1,208,105
ആദ്യ ഭാര്യ പന്നിയറത്തല പാറുക്കുട്ടിയമ്മ.അവരുടെ മരണശേഷം സഹോദരി ഭഗവതിയമ്മയെ വിവാഹം ചെയ്തു.പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ:രാജശേഖരനും അന്നപൂർണ്ണാദേവി,മറ്റു രണ്ട് പെൺകുട്ടികൾ
1,208,106
ഔദ്യോഗിക ജീവിതം.
1,208,107
തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനായാണ്‌ കുഞ്ഞൻപിള്ളയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1971 സർക്കാർ സേവനത്തിൽ നിന്ന് വിരമിക്കുമ്പോൾ കേരള സർ‌വകലാശാലയുടെ മലയാളം നിഘണ്ടുവിന്റെ മുഖ്യപത്രാധിപരായിരുന്നു. ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറിയായും ട്രാവൻ‌കൂർ സ്റ്റേറ്റ് മാന്വൽ അസിസ്റ്റന്റായും വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായും കേരള സർ‌വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ, ഫാക്കൽറ്റി ഓഫ് ഓറിയന്റെൽ സ്റ്റഡീസ്, കേരള സർ‌വകലാശാല എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. കേരള ആർകൈവ്സ് ന്യൂസ് ലെറ്റർ ബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ് എന്നീ നിലകളിലും ജോലിചെയ്തു. കേരള സർ‌വകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷൻ ബോർഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി നിർ‌വാഹക സമിതി അംഗം,കേരള സാഹിത്യ അക്കാദമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ, ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1,208,108
എഴുത്തുകാരൻ.
1,208,109
രചനാരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അദ്ദേഹം ഗ്രന്ഥരചന നടത്തി. കൂടാതെ ഹിന്ദിയിലും തമിഴിലും അദ്ദേഹത്തിന്‌ അറിവുണ്ടായിരുന്നു. ആദ്യ കൃതി 'ശ്മശാനദീപം' (കവിതാസമാഹാരം) 1925 ൽ പ്രസിദ്ധീകരിച്ചു. 150 ലധികം ഹൈസ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആയിരത്തിലധികം അവതാരികകൾ എഴുതി സമകാലീനരായ പ്രശസ്ത എഴുത്തുകാരെ അദ്ദേഹം ആശീർ‌വദിച്ചു. മലയാള നിഘണ്ണ്ടുവും അദ്ദേഹം രചിച്ചു.
1,208,110
പുരസ്കാരങ്ങൾ.
1,208,111
കൊച്ചി മഹാരാജാവ് കുഞ്ഞൻപിള്ളയെ "സാഹിത്യ നിപുണൻ" പട്ടം നൽകി ആദരിച്ചിട്ടുണ്ട്. 1984 ൽ ഭാരത സർക്കാറിന്റെ പത്മശ്രീ ബഹുമതിക്കർഹനായി. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഹിസ്റ്ററി അസോസിയേഷന്റെ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. 1991 ൽ മീററ്റ് സർ‌വകലാശാലയും 1992 ൽ കേരള സർ‌വകലാശാലയും ഡി.ലിറ്റ് നൽകി ആദരിച്ചു. 1992 ൽ വള്ളത്തോൾ പുരസ്കാരം, 1993 ൽ കേരള സർക്കാറിന്റെ ആദ്യ എഴുത്തച്ഛൻ പുരസ്കാരം എന്നിവയും നേടി.അദ്ദേഹത്തോടുള്ള സ്മരണാർത്ഥം കൊല്ലം ജില്ലാ പഞ്ചായത്തും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തും കൂടി ശൂരനാട് തെക്ക് ഇഞ്ചക്കാട് പ്രദേശത്തു ശൂരനാട് കുഞ്ഞൻ പിള്ള ഭാഷാ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയാണ്. മലയാള ഭാഷയുടെയും കുഞ്ഞൻപിള്ള കൃതികളുടെയും ഉന്നമാനമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
1,208,112
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം.
1,208,113
മലയാള ഭാഷക്കും സാഹിത്യത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ശൂരനാട് കുഞ്ഞൻപിള്ളയുടെ പേരിൽ തിരുവനന്തപുരം കരമന സഹോദരസമാജം നായർ സർവീസ് സൊസൈറ്റി കരയോഗം ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്. 25555 രൂപയും പ്രശസ്തിപത്രവും ചിറയൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രഥമ പുരസ്ക്കാരത്തിന് അർഹയായത് പ്രശസ്ത സാഹിത്യകാരി എം. ലീലാവതിയാണ്.
1,208,114
അവലംബം.
1,208,115
Sooranad Kunjan Pillai
1,208,116
Kaipady
1,208,117
ചൊവ്വന്നൂർ
1,208,118
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചൊവ്വന്നൂർ. ചൊവ്വന്നൂർ പഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം.
1,208,119
വിവരണം.
1,208,120
കുന്നംകുളത്തിനും വടക്കാഞ്ചേരിക്കുമിടയിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രാചീന കാലഘട്ടത്തിലെ ഒരു ഗുഹ ചൊവ്വന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ പുരാവസ്തുഗവേഷണ വിഭാഗം ഇപ്പോൾ ഇവിടം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുകായാണ്‌. ചൊവന്നൂരിലെ കല്ലഴിക്കുന്ന് എന്ന് സ്ഥലം ചലച്ചിത്ര ഷൂട്ടിംഗിന്‌ പേരുകേട്ട സ്ഥലമാണ്‌.{[തെളിവ്}} കലശമലക്കുന്ന് എന്ന പേരിലും ഇത് അറിയപ്പെടുന്നു. നരിമടക്കുന്ന് എന്ന പേരിൽ ഒരു ഗുഹയുണ്ട് ഇവിടെ. പണ്ടുകാലത്ത് ഇവിടെ നരികൾ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കുന്നിൻ താഴ്‌വരയിൽ ശിവ പ്രതിഷ്ഠയുള്ള ഒരു അമ്പലമുണ്ട്. സമീപത്തായി ശുദ്ധജലം ലഭിക്കുന്ന ചോലക്കാടും സ്ഥിതി ചെയ്യുന്നു. കത്തുന്ന വേനലിൽ പോലും ഇവിടെ തെളിനീർ ഒഴുകികൊണ്ടിരിക്കും. ചൊവ്വൻനൂരിലെ നെല്ലുകുത്തുമിൽ വളരെ പ്രസിദ്ധമായിരുന്നു. അയൽ ഗ്രാമങ്ങളായ കാണിപ്പയ്യൂർ, പഴുന്നാന, പന്തലൂർ എന്നിവിടങ്ങളിൽ നിന്നും വെള്ളറക്കാട്, പന്നിത്തടം തുടങ്ങിയ ദൂരഗ്രാമങ്ങളിൽനിന്നും ജനങ്ങൾ നെല്ലുമായി വന്നിരുന്നു. ചൊവ്വന്നൂരിൽ നിന്നും പാറേമ്പാടം എന്ന ഗ്രാമത്തിലേക്കുള്ള റോഡാണ്‌ അയ്യപ്പത്ത് റോഡ്. പാറേമ്പാടം ഗ്രാമത്തിലൂടെയാണ് കുന്നംകുളം-ചാലിശ്ശേരി റോഡും കുന്നംകുളം-കോഴിക്കോട് റോഡും കടന്നുപോവുന്നത്. ഈ ഒറ്റ റോഡ്‌ പെരുമ്പിലാവിൽ വെച്ച് രണ്ടായി പിരിയുന്നു. ഒന്ന് ചങ്ങരംകുളം,എടപ്പാൾ വഴി കോഴിക്കോട്ടേക്കും മറ്റൊന്ന് ചാലിശ്ശേരി, കൂറ്റനാട്, പട്ടാമ്പി, ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും പോകുന്നു. അയ്യപ്പത്ത് റോഡിനിരുവശവുമുള്ള മരങ്ങൾ തണൽ വിരിച്ചു യാത്രക്കാർക്ക് ആശ്വാസമേകുന്നു. ചൊവ്വന്നൂരിൽ ഒരു കുരിശുപള്ളിയും സ്ഥിതി ചെയ്യുന്നു. ബസ്സ്റ്റോപ്പിനടുത്തുള്ള വഴിയിലൂടെയാണ് ചൊവ്വന്നൂർ പെൺ വിദ്യാലയത്തിലേക്കും നരിമട എന്ന കല്ലഴികുന്നിലെക്കുമുള്ള വഴികൾ. ആ വഴി അവസാനിക്കുന്നത് പാറേമ്പാടത്താണ് . ചൊവ്വന്നൂർ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ കാണിപ്പയ്യൂരിലെക്കും പോകാവുന്നതാണ് കുന്നംകുളത്ത് വലിയ പരിപാടികൾ ഘോഷയാത്രകൾ എന്നിവ നടത്തപ്പെടുകയാനെക്കിൽ ചൊവ്വന്നൂർ വഴി വരുന്ന വാഹന യാത്രക്കാരെ ഗുഹയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ തിരിച്ചുവിടാറുണ്ട് ഈ വഴിയിലൂടെ കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്, കാണിപ്പയ്യൂർ, തൃശ്ശൂർ, കേച്ചേരി, ചൂണ്ടൽ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ എത്തിച്ചേരാം.
1,208,121
ചൊവ്വന്നൂർ ബ്ലോക്കിന്റെ ആസ്ഥാനം കാണിപ്പയ്യൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ, ചൂണ്ടൽ, കണ്ടാണിശ്ശേരി, കടവല്ലൂർ എന്നീ 6 ഗ്രാമപഞ്ചായത്തുകളാണ് ചൊവ്വന്നുർ ബ്ലോക്കിന്റെ കീഴിൽ വരുന്നത്.
1,208,122
ഐ.എസ്.ഒ. ഹണ്ട്
1,208,123
17 ലക്ഷത്തിലധികം ടോറന്റുകൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് ശേഖരമാണ് ഐസോഹണ്ട്. ആയിരക്കണക്കിന് ടോറന്റുകളാണ് ദിനം‌പ്രതി ഐസോഹണ്ടിലേക്ക് ചേർത്തുകൊണ്ടിരിക്കുന്നത്. ജനുവരി 2003ൽ ഗാരി ഫങ് എന്ന കനേഡിയൻ പൗരൻ രൂപം നൽകിയതാണ് ഐസോഹണ്ട്. പകർപ്പവകാശ നിയമക്കുരുക്കുകൾ ഉണ്ടായതിനെത്തുടർന്ന് കോടതി ഐ.എസ്.ഒ. ഹണ്ട് 2013 ഒക്ടോബർ 23-നു പ്രവർത്തനം നിർത്തണമെന്ന് നിർദ്ദേശിച്ചു. രണ്ടു ദിവസം നേരത്തെ അതായത് 2013 ഒക്ടോബർ 21-നു രാവിലെ ഐ.എസ്.ഒ. ഹണ്ട് പ്രവർത്തനം നിർത്തിവെച്ചു.
1,208,124
ആനച്ചാൽ
1,208,125
കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ്‌ ആനച്ചാൽ . വിവിധ മതസ്ഥർ താമസിക്കുന്ന ഒരു ഗ്രാമമാണിത്. അനച്ചാൽ ഖിളർ ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്നു .രാഷ്ട്രീയ പാർട്ടികൾക്ക് തുല്യമായ പ്രാതിനിധ്യം ഉണ്ട് .
1,208,126
Anachal
1,208,127
ബൊനവന്തുര
1,208,128
പുനലൂർ പേപ്പർമിൽ
1,208,129
എം. ചിന്നസ്വാമി സ്റ്റേഡിയം
1,208,130
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: , "Chinnasvāmi Krīḍāngaṇa") ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.
1,208,131
M. Chinnaswamy Stadium
1,208,132
ഈഡൻ ഗാർഡൻസ്
1,208,133
ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്‌ ഈഡൻ ഗാർഡൻസ്(ബംഗാളി: ইডেন গার্ডেন্স). ബംഗാൾ ക്രിക്കറ്റ് ടീമിന്റെയും, ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഹോം ഗ്രൗണ്ട് ആയ ഇവിടെ നിരവധി അന്തർദേശീയ ടെസ്റ്റ്,ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയിലെ ഏറ്റവും സൗകര്യങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഈഡൻ ഗാർഡനാണ്‌. ഇന്ത്യയിൽ ഏറ്റവുമധികം കാണികളെ ഉൾക്കൊള്ളാവുന്ന ക്രിക്കറ്റ് സ്റ്റേഡിയവും ഇതാണ്‌.
1,208,134
ഇന്ത്യൻ സംസ്ഥാനമായ ബംഗാളിൻറെ തലസ്ഥാനമായ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ്‌ സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്.
1,208,135
അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. 1864-ലാണ് ഈ ഗ്രൗണ്ട് ഉണ്ടാക്കിയത്. ബംഗാൾ ക്രിക്കറ്റ് ടീമിൻറെയും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻറെയും ഹോം ഗ്രൗണ്ടാണ് ഈഡൻ ഗാർഡൻസ്. കൂടാതെ അന്താരാഷ്‌ട്ര വൺ ഡേ, ടി20, ടെസ്റ്റ്‌ മത്സരങ്ങൾക്കും ഈഡൻ ഗാർഡൻസ് വേദിയാകാറുണ്ട്. 66,349 കാണികൾക്ക് ഇരിപ്പിടം ഉള്ള ഈഡൻ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബോൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്.
1,208,136
ലോകത്തിലേ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഈഡൻ ഗാർഡൻസ്. വേൾഡ് കപ്പ്‌, വേൾഡ് ടി20, ഏഷ്യ കപ്പ്‌ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. 1987-ൽ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിനും ഈഡൻ ഗാർഡൻസ് വേദിയായി. ആദ്യ മൂന്ന് ലോകകപ്പ് ഫൈനലുകൾക്കും വേദിയായ ലോർഡ്സിനു ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനു വേദിയായ ഗ്രൗണ്ട് ഈഡൻ ഗാർഡൻസ് ആണ്.
1,208,137
1841-ൽ അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ്‌ ഓക്ക്ലാണ്ടിൻറെ ഈഡൻ സഹോദരിമാരുടെ പേര് നൽകിയ പാർക്കായ ഈഡൻ ഗാർഡൻസിന് സമീപമായി സ്ഥിതിചെയ്യുന്നതിനാലാണ് ഗ്രൗണ്ടിനു ഈ പേര് വന്നത്. കൊൽക്കത്ത നഗരത്തിൻറെ ബി ബി ഡി ബാഘ് പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്, സംസ്ഥാന സെക്രട്ടേറിയേറ്റിനു സമീപം, കൽകട്ട ഹൈകോടതിക്ക് എതിർവശം. 1864-ൽ സ്ഥാപിച്ച സ്റ്റേഡിയത്തിൻറെ ശേഷി 2011 ലോകകപ്പ് ക്രിക്കട്ടിനു വേണ്ടി നവീകരിച്ച ശേഷം 66,349 ആണ്, ആദ്യം ഇത് 100,000-ൽ കൂടുതൽ ആയിരുന്നു എന്നാണ് വിചാരിക്കുന്നത്.
1,208,138
അവലംബം.
1,208,139
സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൽ പരമ്പരയിലെ ആദ്യ മൽസരം നടന്നത് ഇവിടെയായിരുന്നു.
1,208,140
Eden Gardens
1,208,141
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
1,208,142
പരവൂർ, കൊല്ലം
1,208,143
ജുമാൻജി (ചലച്ചിത്രം)
1,208,144
ജോ ജോൺസ്റ്റൺ സംവിധാനം ചെയ്ത് 1995ൽ ഇറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ജുമാൻജി. പ്രകൃത്യതീതവും അസാധാരണവുമായ ജുമാൻജി എന്നൊരു ചതുരംഗപ്പലകയെക്കുറിച്ചാണ് ഈ സിനിമ. ഇതിൽ കളിക്കുന്നവർ തങ്ങളുടെ കരു ഓരോ തവണ മുന്നേറുന്നതിനനുസരിച്ച് പല പ്രതിസന്ധികളേയും നേരിടേണ്ടിവരുന്നു (ഉദാഹരണത്തിനു പല വന്യജീവികളും പ്രകൃതിദുരന്തങ്ങളും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു). ഇവയൊക്കെ ഈ ചതുരംഗപ്പലകയാണ് സൃഷ്ടിക്കുന്നതെന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കുന്നു. തുടർന്നുണ്ടാകുന്ന ഉദ്വേഗജനകവും അതിസാഹസികവുമായ സംഭവങ്ങളാണ് ഈ ചിത്രത്തിനാധാരം. റോബിൻ വില്ല്യംസ്, ബോണി ഹണ്ട്, കിർസ്റ്റൺ ഡൺസ്റ്റ്, ബ്രാഡ്ലീ പിയേഴ്സ്, ജൊനാതൻ ഹൈഡ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിക്കുന്നു.
1,208,145
കഥാതന്തു.
1,208,146
1869ൽ രണ്ട് പയ്യന്മാർ ഒരു ഇരുമ്പ് പെട്ടി ബ്രാന്റ്ഫോർഡ് എന്ന സ്ഥലത്ത് കുഴിച്ചിടുന്നു. ആരെങ്കിലും ഇത് കുഴിച്ചെടുത്താൽ എന്താവുമെന്നു ആദ്യത്തവൻ ചോദിക്കുന്നു. കുഴിച്ചെടുക്കുന്നവന്റെ കാര്യം പോക്കാണെന്ന് മറ്റവൻ മറുപടി കൊടുക്കുന്നു. പയ്യന്മാർ കുതിരപ്പുറത്ത് തിരിച്ച് പോകുമ്പോൾ അങ്ങകലെ പെരുമ്പറ കൊട്ടുന്നതു കേൾക്കാം.
1,208,147
കൃത്യം ഒരു നൂറ്റാണ്ടിന് ശേഷം അതായത് 1969ൽ, പന്ത്രണ്ട് വയസ്സുള്ള അലൻ പാരിഷ് എന്ന ബാലൻ കുറെ റൌഡിപ്പിള്ളേരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ തന്റെ പിതാവിന്റെ സാംസ് ഷൂ ഫാക്റ്ററിയിലേക്ക് ഓടിക്കയറുന്നു. തന്റെ സുഹൃത്തും ഫാക്റ്ററി തൊഴിലാളിയുമായ കാൾ ബെന്റ്ലിയുമായി അലൻ അവിടെവച്ച് സംസാരിക്കുന്നു. കാൾ ഉണ്ടാക്കിയ പുതിയ തരം ഷൂ അബദ്ധത്തിൽ അലൻ നശിപ്പിക്കുന്നു. പക്ഷെ പഴി സ്വയം ഏറ്റെടുത്ത കാളിന് ജോലി നഷ്ടമാവുന്നു. അലൻ ഫാക്റ്ററിക്കു പുറത്തിറങ്ങിയത് കണ്ട റൌഡിപ്പിള്ളേർ അവനെ മർദ്ദിക്കുകയും അവന്റെ സൈക്കിൾ അപഹരിക്കുകയും ചെയ്യുന്നു. എണീറ്റു നടക്കാൻ തുടങ്ങിയ അലനെ ഒരു പെരുമ്പറ ശബ്ദം ആകർഷിക്കുന്നു. ജുമാൻജി എന്ന ചതുരംഗപ്പലക അടക്കം ചെയ്തിട്ടുള്ള ഒരു ഇരുമ്പ്പെട്ടി അലനു കിട്ടുന്നു. അതുമായി അലൻ വീട്ടിലേക്ക് തിരിക്കുന്നു.
1,208,148
തന്നെ ബോർഡിങ്ങ് സ്കൂളിലാക്കാൻ തീരുമാനിച്ച അച്ഛനോട് അലൻ വീട്ടിൽ വച്ച് വഴക്കിടുന്നു. അലൻ ഒളിച്ചോടാൻ തുനിഞ്ഞിരിക്കുമ്പോൾ അവന്റെ കൂട്ടുകാരിയായ (റൌഡിപ്പിള്ളേരുടെ സംഘത്തലവന്റെ കാമുഖിയും) സാറാ വിറ്റിൽ അവന്റെ സൈക്കളുമായി വരുന്നു. അലനും സാറയും ചേർന്ന് ജുമാൻജി കളിക്കാൻ തുടങ്ങുന്നു. ഓരോ തവണ പകിടയെറുമ്പോഴും കരു സ്വയം നീങ്ങുകയും ചതുരംഗപ്പലകയുടെ മദ്ധ്യത്തിൽ ഒരു സന്ദേശം തെളിയുകയും ചെയ്യുന്നു. തങ്ങളുടെ കരുവിനെ പലകയുടെ മദ്ധ്യത്തിൽ എത്തിച്ച ശേഷം “ജുമാൻജി” എന്നുരുവിട്ടാലാണ് കളി ജയിക്കുക എന്നവർ മനസ്സിലാക്കുന്നു. രണ്ടാളും ഓരോ തവണ പകിടയെറിഞ്ഞതും അലനെ ചതുരംഗപ്പലക ഒരു വാതകം കണക്കെ വലിച്ചെടുക്കുന്നു, കൂടാതെ ഒരുകൂട്ടം വവ്വാലുകൾ സാറയെ ആക്രമിക്കുന്നു. അടുത്ത കളിക്കാരൻ അഞ്ചോ എട്ടോ പകിടയെറിഞ്ഞ് നേടിയാൽ മാത്രമെ അലൻ സ്വതന്ത്രനാവൂ എന്ന സന്ദേശം ചതുരംഗപ്പലകയുടെ മദ്ധ്യത്തിൽ തെളിയുന്നു. പക്ഷെ വവ്വാലുകളെ കണ്ട് ഭയന്ന സാറ തുടർന്ന് കളിക്കാതെ വീട്ടിലേക്ക് ഓടിരക്ഷപ്പെടുന്നു.
1,208,149
26 വർഷങ്ങൾക്ക് ശേഷം, അതായത് 1995ൽ ജൂഡി ഷെപ്പേഡ്, പീറ്റർ ഷെപ്പേഡ് എന്നീ രണ്ട് കുട്ടികൾ അവരുടെ അമ്മായിയായ നോറയുടെ കൂടെ അലന്റെ വീട്ടിൽ താമസിക്കാൻ വരുന്നു. അവരുടെ മാതാപിതാക്കൾ കുറച്ച് കാലം മുൻപ് കാനഡയിലെ ഒരു കാറപകടത്തിൽ മരിച്ചിരുന്നു. താമസിയാതെ തന്നെ ജൂഡിയേയും പീറ്ററേയും ഒരു പെരുമ്പറ ശബ്ദം മുകൾ നിലയിൽ സൂക്ഷിച്ച ജുമാൻജിയുടെ അടുക്കലെത്തിക്കുന്നു. കളിതുടങ്ങിയ അവരെ ഭീമൻ കൊതുകുകൾ, കുറെ കിറുക്കൻ കുരങ്ങന്മാർ, സിംഹം എന്നീ ജീവികൾ ആക്രമിക്കുന്നു. ആരെങ്കിലും ജയിച്ചാൽ ഈവക ജന്തുക്കളെല്ലാം ജുമാൻജിയുടെ ഉള്ളിലേക്ക് തന്നെ തിരിച്ചു പൊയ്ക്കോളുമെന്ന് അവർ മനസ്സിലാക്കുന്നു. പീറ്റർ അടുത്ത തവണ പകിടയെറിഞ്ഞ് അഞ്ച് നേടുന്നു. അതോടെ ജുമാൻജിയുടെ കാട്ടിൽ അകപ്പെട്ട് പോയ അലൻ സ്വതന്ത്രനായി തിരിച്ചെത്തുന്നു. അലൻ തന്റെ പിതാവിന്റെ പഴയ ഷൂ ഫാക്റ്ററിയിലേക്ക് ഓടിച്ചെല്ലുന്നു. പക്ഷെ അത് കൊല്ലങ്ങളായി അടച്ചിട്ടിരുക്കുകയാണെന്ന് മനസ്സിലാക്കുന്നു. അലൻ അപ്രത്യക്ഷനായത് മുതൽ അലന്റെ അച്ഛൻ മരിക്കുന്നത് വരെ അവനെ തിരഞ്ഞു നടന്നെന്നും അതു കൊണ്ടാണ് ഫാക്റ്ററി പൂട്ടേണ്ടിവന്നതെന്നും ഒരു അപരിചിതൻ അലനെ അറിയിക്കുന്നു. സുഹൃത്തും ഫാക്റ്ററി തൊഴിലാളിയുമായ കാൾ ബെന്റ്ലി ഇപ്പോൾ പോലീസിലാണെന്നും അലൻ അയാളിൽ നിന്നറിയുന്നു.
1,208,150
ജൂഡിയേയും പീറ്ററേയും കൂട്ടി വീണ്ടും അലൻ കളിതുടങ്ങുന്നു. എന്നാൽ അലൻ പകിടയെറിഞ്ഞിട്ടും കരുക്കൾ നീങ്ങുന്നില്ല. താനും സാറയും പണ്ട് 1969ൽ കളിച്ചിരുന്ന കളിയാണ് ഇപ്പൊഴും തുടരുന്നതെന്നും അടുത്ത ഊഴം സാറയുടേതാണെന്നും അലൻ മനസ്സിലാക്കുന്നു. അവർ സാറയെ കണ്ടെത്തുന്നു. പക്ഷെ 1969ലെ ജുമാൻജികളിയും തുടർന്നുണ്ടായ അലൻ അപ്രത്യക്ഷ്യമായതടക്കമുള്ള സംഭവങ്ങളും കൊണ്ട് മാനസികാഘാതമേറ്റ നിലയിലാണ് സാറ. അതുകൊണ്ട് തന്നെ സാറ തുടർന്ന് കളിക്കാൻ വിസമ്മതിക്കുന്നു. ഉണ്ടായ ദുരന്തങ്ങളെല്ലാം പോകണമെങ്കിൽ ആരെങ്കിലും ഒരാൾ ജുമാൻജി ജയിക്കണമെന്നു അലൻ പറയുന്നു. തുടർന്ന് അലൻ സൂത്രത്തിൽ സാറയെക്കൊണ്ട് പകിട എറിയിപ്പിക്കുന്നു. തുടർന്നുള്ള നീക്കങ്ങളിൽ പല ജീവികൾ ജുമാൻജിയിൽ നിന്നു വരുന്നു – മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന ഒരു വള്ളിച്ചെടി, വാൻ പെൽട് എന്ന ഒരു വേട്ടക്കാരൻ, കൂട്ടത്തോടെ വിരണ്ടോടി വരുന്ന കാണ്ടാമൃഗങ്ങളും ആനകളും വരയൻ കുതിരകളും, പിന്നെ ഒരു ഞാറപ്പക്ഷിയും. തുടർന്നു നിരന്തരമായി പലതരത്തിലുള്ള നാശനഷ്ടങ്ങളും കോലാഹലങ്ങളുമുണ്ടാവുന്നു. കളിയിൽ കാപട്യം കാണിച്ച പീറ്റർ കുരങ്ങായി മാറുന്നു; പീറ്ററും ജൂഡിയും സാറയും ഒരു ഹാർഡ് വേർ സ്റ്റോറിൽ വച്ച് വാൻ പെൽടുമായി ഏറ്റുമുട്ടുന്നു; വള്ളിച്ചെടി കാളിന്റെ പോലീസ് കാർ വിഴുങ്ങുന്നു; ഒരു ഭൂകമ്പം വന്ന് അലന്റെ വീട് രണ്ടായി മുറിയുന്നു; അങ്ങനെ പലതും.
1,208,151
അവസാനം വാൻ പെൽടിന്റെ തോക്കിനു മുന്നിൽ അലൻ കീഴടങ്ങുന്നു. അലൻ കയ്യിലുള്ള പകിട താഴെയിടുന്നു. ഭാഗ്യത്തിന് ജയിക്കാൻ വേണ്ടിയിരുന്ന അതേ സംഖ്യയിൽ പകിട ഉരുണ്ടുരുണ്ട് നിൽക്കുന്നു. ചതുരംഗപ്പലകയിൽ “ജുമാൻജി“ എന്നു തെളിഞ്ഞു വരുന്നു. അലൻ അതു നോക്കി അങ്ങനെ ഉരുവിടുന്നതോടെ ജുമാൻജി വാൻ പെൽടിനെ ഒരു വാതകം കണക്കെ അതിലേക്ക് വലിച്ചെടുക്കുന്നു. തുടർന്ന് ജുമാൻജിയിൽ നിന്നു മുൻപ് പുറത്ത് വന്ന സർവ്വവും തിർച്ച് അതിനകത്തേക്ക് തന്നെ വലിച്ചെടുക്കപ്പെടുന്നു.
1,208,152
കളി അവസാനിച്ചതോടെ അലനും സാറയും പണ്ട് 1969ൽ കളിതുടങ്ങിയ സമയത്തേക്ക് തിരിച്ചെത്തുന്നു, കുട്ടികളായിത്തന്നെ. അവർ നടന്ന കാര്യങ്ങളൊന്നും മറക്കുന്നുമില്ല. അലൻ തന്റെയച്ഛനോട് വഴക്കിട്ടതിന് മാപ്പ് പറയുന്നു. കൂടാതെ കാൾ അല്ല താനാണ് ഷൂ നശിപ്പിച്ചതെന്നും ഏറ്റുപറയുന്നു. അതോടെ കാളിനു ജോലി തിരിച്ചു കിട്ടുന്നു. അലനു താല്പര്യമില്ലെങ്കിൽ ബോഡിങ്ങ് സ്കൂളിൽ പോകണ്ടെന്ന് അച്ഛൻ പറയുന്നു. അലനും സാറയും ചേർന്ന് ജുമാൻജി ഒരു പുഴയിൽ വലിച്ചെറിയുന്നു.
1,208,153
26 വർഷങ്ങൾക്കു ശേഷം... അലനും സാറയും വിവാഹിതരാണ്. ഷൂക്കമ്പനി ഇപ്പോൾ അലനാണ് നോക്കിനടത്തുന്നത്, കാൾ ഇപ്പോഴും അവിടെത്തന്നെ പണിയെടുക്കുന്നു. സാറ ഗർഭിണിയാണ്. അക്കൊല്ലത്തെ ക്രിസ്തുമസ് പാർട്ടിയിൽ അലന്റെയും സാറയുടെയും വീട്ടിൽ ജൂഡിയും പീറ്ററും അവരുടെ മാതാപിതാക്കൾക്കൊപ്പം സന്ദർശിക്കുന്നു. അലനും സാറയും അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ ഷൂക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുകയും കാനഡയിലേക്കു അവർ നടത്താനിരുന്ന ഉല്ലാസയാത്ര നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കാനഡയിൽ പോയാൽ അവർ കാറപകടത്തിൽ കൊല്ലപ്പെടുമെന്നു അവർക്കറിയാമല്ലോ. ജൂഡിയുടെയും പീറ്ററിന്റെയും ചിരിയിൽ നിന്നു അവരും എല്ലാം ഓർക്കുന്നുവെന്നു പ്രേക്ഷകർക്ക് മനസ്സിലാവുന്നു.
1,208,154
കൂറച്ച് കാലത്തിനു ശേഷം രണ്ട് ഇന്ത്യൻ പെൺകുട്ടികൾ കടൽക്കരയിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പറ ശബ്ദം കേൾക്കുന്നു. പാതി മണലിൽ പുതഞ്ഞ നിലയിൽ ജുമാൻജിപ്പലക കാണിച്ചുകൊണ്ട് ഈ ചലച്ചിത്രം അവസാനിക്കുന്നു.
1,208,155
== കാന്തശീലതാമാപനം ==
1,208,156
== Magnetic Susceptibility, Measurement of ==
1,208,157
കാന്തശീലത അളക്കുന്ന രീതി. ഒരു കാന്തിക ദ്രവ്യത്തിന്റെ ഏകകവിസ്‌തീര്‍ണത്തില്‍ ഒരു പ്രരിത കാന്തികക്ഷേത്രത്താല്‍ ഉളവാകുന്ന കാന്തികവേശനത്തെയാണ്‌ കാന്തശീലത എന്നു പറയുന്നത്‌. വേശിതധ്രുവബലത്തിന്റെയും പ്രരിതകാന്തികക്ഷേത്രത്തിന്റെ തീവ്രതയുടെയും അനുപാതസംഖ്യയാണ്‌ കാന്തശീലത. നോ. കാന്തത
1,208,158
കാന്തികപദാര്‍ഥങ്ങളുടെ കാന്തശീലത നിര്‍ണയിക്കുന്നതിന്‌ പ്രധാനമായും മൂന്ന്‌ രീതികളാണുള്ളത്‌. ഏകാത്മകമല്ലാത്തതും തീവ്രതയേറിയതുമായ കാന്തികക്ഷേത്രത്തില്‍ ദ്രവ്യത്തിന്റെ ഒരു ചെറിയ അളവ്‌ ചെലുത്തുന്ന ബലത്തെ അളക്കുകയാണ്‌ മൂന്നിലും ചെയ്യുന്നത്‌.
1,208,159
'''1. ക്യൂറി രീതി (Curie method).''' ഒരു കാന്തിക ത്രാസ്‌ ഉപയോഗിച്ചാണ്‌ ക്യൂറി കാന്തശീലത നിര്‍ണയിച്ചത്‌. പരീക്ഷണത്തിന്‌ വിധേയമാകുന്ന ദ്രവ്യം ഒരു ഗ്ലാസ്‌ബള്‍ബിനകത്താണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. O എന്ന ഒരു ചെറിയ വൈദ്യുത ചൂളയില്‍ ഈ ബള്‍ബ്‌ (B) വച്ചിരിക്കുന്നു. ചൂളയുടെ താപനില C എന്ന താപവൈദ്യുതയുഗ്മം (thermo-couple) കൊണ്ടു നിര്‍ണയിക്കുന്നു. സമകോണത്തില്‍ രണ്ടു തവണ വളച്ചെടുത്ത ഒരു ചെമ്പുകമ്പികൊണ്ട്‌ ബള്‍ബ്‌ ആയെ ഒരു പ്രത്യേകതരം ടോര്‍ഷന്‍ ബാലന്‍സിന്റെ ഒരു വശത്ത്‌ ഘടിപ്പിച്ചിരിക്കുന്നു. ഈ ടോര്‍ഷന്‍ ബാലന്‍സിന്റെ n എന്ന ബീം T എന്ന ലോലമായ ടോര്‍ഷന്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നു. ബീമിന്റെ മറുവശത്ത്‌ തുലനം ലഭിക്കുന്നതിന്‌ ഭാരക്കട്ടികള്‍ വയ്‌ക്കാന്‍ എ എന്ന ത്രാസും ബീമിന്റെ ഉപദ്രവകരമായ ദോലനത്തെ അവമന്ദിപ്പിക്കുന്നതിന്‌ S എന്ന വെയിഌം ഘടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ P എന്ന സൂചകം S എന്ന സ്‌കെയിലില്‍ നീങ്ങി വിസ്ഥാപനം കാണിക്കുകയും ചെയ്യും.
1,208,160
ഏകാത്മകമല്ലാത്ത കാന്തികക്ഷേത്രം ഉളവാക്കുന്നത്‌ ചരിഞ്ഞിരിക്കുന്ന M M എന്ന വിദ്യുത്‌കാന്തമാണ്‌. സൂക്ഷ്‌മതയുള്ള ഒരു മൈക്രാസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ജയുടെ വിസ്ഥാപനം 0.001 മില്ലിമീറ്റര്‍ സൂക്ഷ്‌മതയോടെ അളക്കുന്നു. ടോര്‍ഷന്‍ കമ്പിയുടെ ഇലാസ്‌തിക സ്ഥിരാങ്കം (elastic constant) അറിയാവുന്നതിനാല്‍ ദ്രവ്യത്തിന്റെ കാന്തികക്ഷേത്രം ചെലുത്തുന്ന ബലം നിര്‍ണയിക്കാന്‍ കഴിയും. ഫ്‌ളക്‌സ്‌ (flux) മീറ്റര്‍ ഉപയോഗിച്ച്‌ കാന്തികക്ഷേത്രം Hy യുടെ തീവ്രത നിര്‍ണയിക്കുന്നു. അതിനു തുല്യമാനമായ [[ചിത്രം:Vol7_103_formula1.jpg|50px]] അളന്നു കണ്ടുപിടിക്കുന്നു. ദ്രവ്യം വച്ചിട്ടുള്ള ബള്‍ബ്‌ [[ചിത്രം:Vol7_103_formula2.jpg|100px]] ഏറ്റവും കൂടുതലുള്ള സ്ഥാനത്ത്‌ നിര്‍ത്തും.
1,208,161
ദ്രവ്യങ്ങളുടെ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന്‌ അവസ്ഥകളിലും 25ºC മുതല്‍ 1.350ºC വരെ താപനിലകളില്‍ മേല്‍വിവരിച്ച സംവിധാനംകൊണ്ട്‌ 1 മുതല്‍ 3 ശതമാനം വരെ സൂക്ഷ്‌മതയോടെ കാന്തശീലത അളക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഒരു ദ്രവ്യത്തിന്റെ കാന്തശീലത നിര്‍ണയിക്കുന്നതിന്‌ ബള്‍ബില്‍ വായുപോലും ഇല്ലാതെ ശൂന്യമായിരിക്കുമ്പോഴും വായു നിറയെ ഇരിക്കുമ്പോഴും ദ്രവ്യം അകത്തു നിക്ഷേപിച്ചിട്ടുള്ളപ്പോഴും കാന്തികക്ഷേത്രത്തില്‍ യഥാക്രമം ഉളവാകുന്ന f1, f2, f3 എന്നീ ബലങ്ങള്‍ അളക്കുന്നു. ബള്‍ബിന്റെ അകത്തെയും പുറത്തെയും വ്യാപ്‌തം യഥാക്രമം vo v1, v2 ആണെന്ന്‌ ഇരിക്കട്ടെ. ബള്‍ബിലെ ദ്രവ്യത്തി്‌ന്റെയും വായുവിന്റെയും ബള്‍ബിനകത്തുള്ള പദാര്‍ഥത്തിന്റെയും കാന്തശീലത യഥാക്രമം [[ചിത്രം:Vol7_104_formula1.jpg|300px]] ആണെന്ന്‌ എടുക്കാം.
1,208,162
അപ്പോള്‍
1,208,163
[[ചിത്രം:Vol7_104_formula2.jpg|300px]]
1,208,164
[[ചിത്രം:Vol7_104_formula3.jpg|350px]]
1,208,165
'''2. ഗോയിരീതി (Gouy Method).''' ദ്രവ്യം ഒരു സിലിണ്ടറിന്റെ ആകൃതിയിലെടുത്ത്‌ ഒരു ഏകസമാന കാന്തികക്ഷേത്രത്തില്‍ ഒരു അഗ്രം സ്ഥിതിചെയ്യത്തക്കവിധം കെട്ടി നിര്‍ത്തുന്നു; മറ്റേ അഗ്രം തീവ്രത മിക്കവാറും ഇല്ലാത്ത, കാന്തികക്ഷേത്രത്തിന്റെ ദിശയ്‌ക്കു കുറുകെയായി വയ്‌ക്കുന്നു. അതില്‍ സംജാതമാകുന്ന ബലം F = [[ചിത്രം:Vol7_104_formula4.jpg|300px]] ദ്രവ്യം, വായു ഇവയുടെ കാന്തശീലതയും അ സിലിണ്ടറിന്റെ ഛേദവിസ്‌താരവും H കാന്തികക്ഷേത്രത്തിന്റെ തീവ്രതയുമാണ്‌. ഒരു നിരീക്ഷണച്ചുരുള്‍ (search coil) ഉപയോഗിച്ച്‌ H കണ്ടുപിടിക്കാം. സിലിണ്ടറിന്മേല്‍ വര്‍ത്തിക്കുന്ന ബലം ഒരു സൂക്ഷ്‌മത്രാസുകൊണ്ടു നിര്‍ണയിക്കുന്നു.
1,208,166
'''3. ക്വിന്‍കേ രീതി (Quinke's method).''' ദ്രാവകങ്ങളുടെ കാന്തശീലത നിര്‍ണയിക്കുവാന്‍ ഗോയരീതി തന്നെ ക്വിന്‍കേയും ഉപയോഗപ്പെടുത്തി. ഒരു വശം ഇടുങ്ങിയതും മറ്റേവശം വിസ്‌താരമുള്ളതുമായ ഒരു U ട്യൂബ്‌ ആണ്‌ ഉപകരണത്തിന്റെ പ്രധാനഭാഗം. ഇടുങ്ങിയ വശം ഒരു വിദ്യുത്‌കാന്തത്തിന്റെ ധ്രുവങ്ങളുടെ മധ്യത്തിലും മറ്റേവശം കാന്തികതീവ്രത തീരെയില്ലാത്ത പ്രദേശത്തും വച്ചിരിക്കും. കാന്തശീലത നിര്‍ണയിക്കേണ്ട ദ്രാവകം ഡട്യൂബില്‍ ഒഴിച്ചിരിക്കണം. ഇടുങ്ങിയവശത്ത്‌ ദ്രാവകത്തിന്റെ നിരപ്പ്‌ ധ്രുവങ്ങളുടെ ഇടയ്‌ക്കുള്ള കാന്തികക്ഷേത്രത്തിന്റെ ഏകസമാനമായ ഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഈ കാന്തികക്ഷേത്രത്തിന്റെ പ്രചോദനത്താല്‍ ദ്രവതലം ഉയരുകയോ താഴുകയോ ചെയ്യും. വ സെ.മീ. ആണ്‌ ഈ മാറ്റമെങ്കില്‍, [[ചിത്രം:Vol7_104_formula5.jpg|150px]]ആയിരിക്കും; ഇവിടെ χ ദ്രാവകത്തിന്റെ കാന്തശീലത, χ0 അതിന്റെ മുകളിലുള്ള വാതകത്തിന്റെ കാന്തശീലത, p ദ്രാവകത്തിന്റെ സാന്ദ്രത, g ഗുരുത്വത്വരണം, h സൂക്ഷ്‌മമായി അളന്നെടുക്കുന്നു. ഈ രീതിക്ക്‌ ഗോയി രീതിയെ അപേക്ഷിച്ച്‌ രണ്ട്‌ മേന്മകളുണ്ട്‌: കാന്തിക തീവ്രത കൂടുതലുള്ള ദ്രവ്യങ്ങളുടെ പൊടി ദ്രാവകത്തില്‍ കടന്നുകൂടിയാല്‍പ്പോലും യാതൊരു വ്യത്യാസവും വരുത്തുന്നതല്ല; ദ്രാവകം ഉള്‍ക്കൊണ്ടിരിക്കുന്ന പാത്രത്തിന്റെ കാന്തിക ഗുണങ്ങള്‍ നിരീക്ഷണഫലത്തെ ബാധിക്കുന്നില്ല. നോ. കാന്തത
1,208,167
(പ്രൊഫ. എസ്‌. ഗോപാലമേനോന്‍)==ഗ്ലൈക്കോസൈഡുകള്‍==
1,208,168
==Glycosides==
1,208,169
വലിയ ഘടനയുള്ള ഒരു ഷുഗര്‍ തന്മാത്ര. ആല്‍ക്കഹോളുമായി സംയോജിച്ചുണ്ടാകുന്ന അസറ്റാള്‍ വ്യുത്പന്നങ്ങളാണ് ഗ്ലൈക്കോസൈഡുകള്‍. ഗ്ലുക്കോസ് എന്ന ഷുഗറിന്റെ അസറ്റാള്‍ വ്യുത്പന്നങ്ങളെ ഗ്ലുക്കോസൈഡുകള്‍ എന്നും ഫ്രക്ടോസിന്റെ വ്യുത്പന്നങ്ങളെ ഫ്രക്ടോസൈഡുകള്‍ എന്നും വിളിക്കുന്നു. ഷുഗറിനെ അമിത അളവില്‍ ആല്‍ക്കഹോളുമായി മിശ്രണം നടത്തി അല്പം ഹൈഡ്രോക്ലോറിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ ഈതൈല്‍ -D (+) ഗ്ലുക്കോപിറാനോസൈഡ് എന്ന ഗ്ലൈക്കോസൈഡാണ് ലഭിക്കുക. നല്ല രാസസ്ഥിരതയുള്ള ഈ യൗഗികങ്ങള്‍ ഷുഗറുകളെക്കാള്‍ രാസപ്രവര്‍ത്തനക്ഷമത കുറഞ്ഞവയാണ്. ഗ്ലൈക്കോസൈഡ് തന്മാത്രയിലെ ഷുഗര്‍ ഗ്രൂപ്പിനോടു ഘടിപ്പിച്ചിട്ടുള്ള ഷുഗര്‍ അല്ലാത്ത ഭാഗത്തിനെ അഗ്ലൈക്കോണ്‍ എന്നാണ് വിളിക്കുന്നത്. പ്രകൃതിയിലുള്ള മിക്ക ഗ്ലൈക്കോസൈഡുകളിലും ഫിനോളിക് യൗഗികങ്ങളാണ് അഗ്ലൈക്കോണുകള്‍. ഉദാ. സാലിസിനില്‍ സാലിസില്‍ ആല്‍ക്കഹോളും ഇന്‍ഡിക്കനില്‍ ഇന്‍ഡോക്സിലുമാണ് അഗ്ലൈക്കോണുകള്‍. ചെടികളിലെയും പൂക്കളിലെയും വര്‍ണവസ്തുക്കളായ ആന്തോക്സാന്തിനുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയവയും ഒരു പ്രധാന ആന്റിബയോട്ടിക് ഔഷധമായ സ്ട്രെപ്റ്റോമൈസിനും ഗ്ലൈക്കോസൈഡുകളാണ്. ഷുഗറിലെ ഒരു ഹൈഡ്രോക്സില്‍ ഗ്രൂപ്പും ആല്‍ക്കഹോളിലെ ഒരു ഹൈഡ്രോക്സില്‍ ഗ്രൂപ്പും തമ്മില്‍ സംയോജിച്ച് ഒരു ഗ്ലൈക്കോസൈഡ് ബന്ധനമുണ്ടാകുമ്പോള്‍ ഒരു ജലതന്മാത്ര നീക്കം ചെയ്യപ്പെടുന്നു.
1,208,170
[[ചിത്രം:Vol10 scre 011.png|250px]]
1,208,171
ഗ്ലൈക്കോസൈഡ് ബന്ധനത്തിന് കാര്‍ബോഹൈഡ്രേറ്റ് രസതന്ത്രത്തില്‍ അടിസ്ഥാനപ്രാധാന്യമുണ്ട്.
1,208,172
(ഡോ. എന്‍. മുരുകന്‍)=ടാബോ=
1,208,173
Tabo
1,208,174
ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശം. ടാബോയിലെ ബുദ്ധവിഹാരം വളരെ പ്രശസ്തമാണ്. സ്പിറ്റി (Spiti) നദിക്കരയില്‍ ലോയര്‍ സ്പിറ്റി പ്രദേശത്താണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റന്‍ ബുദ്ധമത പണ്ഡിതനും മതനേതാവുമായിരുന്ന റിങ് ചാന്‍ സാങിന്റെ നേതൃത്വത്തിലാണ് എ.ഡി. 900-ല്‍ ടാബോ ബുദ്ധവിഹാരം പണികഴിപ്പിച്ചത്. 17 വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച ഇദ്ദേഹം കശ്മീരി ബുദ്ധകലാകാരന്മാരുടെ സഹായത്തോടെ നൂറോളം ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.
1,208,175
ഹിമാചല്‍ പ്രദേശിലെ ബുദ്ധവിഹാരങ്ങളും ആശ്രമങ്ങളും വളരെ പണ്ടു മുതല്‍ക്കേ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും മനോഹരമായ വിഹാരമാണ് ടാബോയിലുള്ളത്. ഈ ബുദ്ധവിഹാരത്തിലെ കലാസുന്ദരങ്ങളായ ചുവര്‍ ചിത്രങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അപൂര്‍വങ്ങളായ ചുവര്‍ ചിത്രങ്ങളാല്‍ അലംകൃതമായ ടാബോ സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.
1,208,176
ടിബറ്റന്‍ ബുദ്ധമതത്തിന്റെ സ്വാധീനം ടാബോയിലെ ബുദ്ധവിഹാരങ്ങളിലും ഇവിടത്തെ മനോഹരങ്ങളായ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിഹാരത്തിലും ചുറ്റുമുള്ള മതിലുകളിലും കാണുന്ന 'ഫ്രെസ്കോസ്'(frescos) എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം ചുവര്‍ ചിത്രങ്ങളില്‍ ശ്രീബുദ്ധന്റെ ജീവചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. അജന്താ ഗുഹകളില്‍ കാണുന്ന ചുവര്‍ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റിങ് ചാന്‍ സാങ് പോയുടെയും മറ്റു പ്രധാന ബുദ്ധനേതാക്കളുടെയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
1,208,177
“കേരളത്തിൽ ഇന്നു് പെണ്ണു് പിറന്നുവീഴുമ്പോൾ സന്തോഷമുണ്ടാകുന്നതു് കന്നുകാലിത്തൊഴുത്തിൽ മാത്രമാണു്. പശുക്കിടാവിനെക്കൊണ്ടു് ആദായമുള്ളതിനാൽ അവിടെ സ്വീകാര്യമാണു്. എന്നാൽ, മനുഷ്യനു് പെണ്ണുപിറന്നാൽ പാപമായി കാണുന്ന അവസ്ഥ വന്നിരിക്കുന്നു” പരിഭവിക്കുന്നതു് നിങ്ങൾ ഉദ്ദേശിച്ചയാൾ തന്നെ—സുഗതകുമാരി.
1,208,178
ഇതാണു് ‘ഭാഷാഭൂഷണ’ത്തിൽ എ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ നിർവചിച്ച അതിശയോക്തി അലങ്കാരം. “ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം” എന്ന നിർവചനത്തോടു് “തെല്ലതിൻസ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ” എന്നു് തിടുക്കത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു, തമ്പുരാൻ. “ഉള്ളതിലധികമോ കുറച്ചോ പറയുന്നതു് അതിശയോക്തി. സാമ്യാദിമൂലകങ്ങളായ മറ്റു മൂന്നുമാതിരി അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു തൊട്ടുതേച്ചുമിനുക്കിക്കാണും. ലൗകികാലങ്കാരങ്ങൾക്കു് പകിട്ടു തോന്നണമെങ്കിൽ നിറം കാച്ചേണ്ടതുപോലെ, കാവ്യാലങ്കാരങ്ങൾക്കും ഫളഫളായമാനത വേണമെങ്കിൽ അതിശയോക്തിയുടെ സ്പർശം വേണമെന്നു് താൽപര്യം. ശുദ്ധമായ വാസ്തവം ചമൽക്കാരകാരിയാകാഞ്ഞതിനാൽ അതിശയോക്തിയുടെ ഗന്ധം മറ്റലങ്കാരങ്ങളിലും ഗൂഢമായിട്ടാണെങ്കിലും കാണും; അതിനെ ഗൗനിക്കേണ്ടതില്ല” എന്നു് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
1,208,179
ഫളഫളായമാനത (!) മാറ്റിനിറുത്തി ആലോചിക്കുക. മലയാളി മങ്കമാർക്കു് പ്രശ്നങ്ങളുണ്ടു്. പെൺവാണിഭം, സ്ത്രീപീഡനം, സൗന്ദര്യമൽസരം, സ്ത്രീധനമരണം, ‘സ്ത്രീ’ മുതലായ സീരിയലുകൾ, പെൺ ഭ്രൂണഹത്യ… അങ്ങനെ പലതും. എന്നാലും സുഗതകുമാരി പറയുന്നത്ര മോശമാണോ കേരളത്തിലെ സ്ഥിതി? നാദാപുരത്തങ്ങാടിയിലെ ജോനകർക്കെതിരെ ഉറുമിവീശിയ ഉണ്ണിയാർച്ച മുതൽ പുൽപ്പള്ളി സ്റ്റേഷനിലെ പൊലിസുകാർക്കുനേരെ കൊടുവാളോങ്ങിയ അജിത വരെ പിറന്നതു് ഈ മണ്ണിലല്ലേ? ഗൗരിയമ്മ മുതൽ ശോഭനാജോർജ് വരെയുള്ളപ്പോൾ നമ്മൾക്കെന്തിനു് സന്താപം?
1,208,180
ഇനി ഇവരൊന്നും പോരാ എന്നാണെങ്കിൽ ഇതാ പത്മജ അവതരിക്കുകയായി. കേരളരാഷ്ട്രീയത്തിലെ ഭീഷ്മപിതാമഹൻ കെ. കരുണാകരന്റെ ഏകമകൾ, കെ. പി. സി. സി. പ്രസിഡന്റിന്റെ നേർപെങ്ങൾ. രാഷ്ട്രീയത്തിൽ കച്ചകെട്ടി അഭ്യാസം തുടങ്ങിയിട്ടു് നാളേറെയായില്ല. എങ്കിലും വാഗ് വൈഭവത്തിനോ മെയ് വഴക്കത്തിനോ കുറവേതുമില്ല. മുഖം പത്മദളാകാരം, വാചാചന്ദനശീതളം.
1,208,181
ഏഷ്യാ വൻകരയിലിപ്പോൾ വനിതാ നേതാക്കളുടെ വസന്തമാണു്. മിക്കവരും മുൻകാല രാഷ്ട്രനായകരുടെ മക്കൾ. ഇന്ദിരാഗാന്ധി യാണു് ഈ ട്രെൻഡ് തുടങ്ങിവച്ചതു്. പിന്നീടു് പാക്കിസ്ഥാനിലെ ഭൂട്ടോ യുടെ മകൾ ബേനസീർ, ശ്രീലങ്കൻ ബണ്ഡാരനായകെ യുടെ മകൾ ചന്ദ്രിക, ബംഗ്ലാദേശിൽ മുജീബിന്റെ പുത്രി ശൈഖ്ഹസീന, മ്യാൻമറിൽ ആങ്സാന്റെ മകൾ ആങ്സാൻസൂചി, ഫിലിപ്പിൻസിൽ മുൻ പ്രസിഡന്റ് ഡയസ് ഡാഡോ മകാപഗലി ന്റെ മകൾ ഗ്ലോറിയ, ഏറ്റവുമൊടുവിൽ ഇന്തോനേഷ്യയിൽ സുകർണോപുത്രി മെഗാവതി. ഇവരിൽ ആങ്സാൻസൂചിയൊഴികെ മറ്റെല്ലാവരും ഒരുവട്ടമെങ്കിലും അധികാരസോപാനത്തിലേറിയവരാണു്. ബേനസീറൊഴികെയുള്ളവർ ഇപ്പോൾ ഭരണത്തിൽ തുടരുകയുമാണു്.
1,208,182
വനിതാ നേതാക്കൾ എല്ലാവരും തന്നെ നീണ്ട സമരങ്ങളിലൂടെ അധികാരത്തിലെത്തിയവരാണു്. പട്ടാള മേധാവിത്വത്തിനെതിരെ ഒരുപതിറ്റാണ്ടോളം പോരടിച്ചിട്ടാണു് ബേനസീർ ഭൂട്ടോ ഭരണത്തിൽ വന്നതു്. സമരതീക്ഷ്ണമായ യൗവനത്തിൽ അവരുടെ വിവാഹംപോലും വളരെ വൈകിയാണു് നടന്നതു്. ഹസീനയാണെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാൻ വേണ്ടി ഭർത്താവിനെ ഉപേക്ഷിക്കുകയാണുണ്ടായതു്. “അദ്ദേഹത്തിനൊരു ഭാര്യയുടെ ആവശ്യമേയുള്ളു; ബംഗ്ലാദേശിനു് എന്നെത്തന്നെ വേണം” എന്നായിരുന്നു ഹസീനയുടെ വെളിപാടു്. തന്റെ പിതാവിനെ അട്ടിമറിച്ച സുഹാർത്തോവിനെയും പിൻഗാമി അബ്ദുറഹ്മാൻ വാഹിദിനെയും തള്ളിപ്പുറത്താക്കിയാണു് മെഗാവതി അധികാരം പിടിച്ചതു്. ലോകത്തിൽ ഏറ്റവുമധികം മുസ്ലിംകളുള്ള രണ്ടു് രാജ്യങ്ങളിലും—ഇന്തോനേഷ്യ, ബംഗ്ലാദേശ്—പെൺഭരണമാണു്. (ഉമ്മപ്പെണ്ണുങ്ങൾക്കുവേണ്ടി സങ്കടഹരജി എഴുതുന്ന എം. എൻ. കാരശേരി ഇതറിയുന്നുണ്ടോ?)
1,208,183
ഏകാധിപത്യത്തിലേക്കു് വഴുതി നീങ്ങിയ പ്രസിഡന്റ് ജോസഫ് എസ്ട്രാഡയെ ജനകീയ അട്ടിമറിയിലൂടെയാണു് ഗ്ലോറിയ പുറത്താക്കിയതു്. ചന്ദ്രികയാണെങ്കിൽ തമിഴ്പുലികളുടെ ആക്രമണത്തിൽ ഒരു കണ്ണുപോയിട്ടും പതറാതെ നിൽക്കുന്നു. ആങ്സാൻസൂചിയുടെ പോരാട്ടം ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സ്റ്റോക് ഹോമിൽചെന്നു് നോബൽ സമ്മാനം കൈപ്പറ്റാനോ കാൻസർ ബാധിച്ചു് മരിച്ച ഭർത്താവിന്റെ ദേഹം ലണ്ടനിൽചെന്നു് ഒരു നോക്കു കാണാനോ അവർക്കായില്ല. വീട്ടുതടങ്കലിലും ജയിലിലുമായി സമരം തുടരുകതന്നെയാണു്.
1,208,184
ഇന്ദിരാഗാന്ധിയുടെ മഹനീയ പാരമ്പര്യമുണ്ടായിട്ടും ഇന്ത്യാ മഹാരാജ്യത്തു് നേതാക്കന്മാരുടെ പെൺമക്കൾ രാഷ്ട്രീയപ്പയറ്റിനിറങ്ങുന്നതു് അപൂർവമത്രേ. നെഹ്റു ജിക്കു് ആൺമക്കളില്ലാഞ്ഞതുകൊണ്ടാണു് ഇന്ദിരതന്നെയും രാഷ്ട്രീയത്തിൽ വന്നതു്. രാഹുൽജി നാട്ടിലില്ലാത്തതുകൊണ്ടു് പ്രിയങ്കാജി സോണിയ ക്കും തുണപോകുന്നു. ജഗജീവൻറാമിന്റെ മകൾ മീരാകുമാർ ആയിരിക്കണം അഖിലേന്ത്യാതലത്തിൽ സാമാന്യനിയമത്തിനു് ഏക അപവാദം. ആൺമക്കളെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രോൽസാഹിപ്പിക്കുന്ന നേതാക്കൾ നിരവധിയുണ്ടു്. പെൺമക്കൾക്കാണു് രാഷ്ട്രീയം നിഷിദ്ധം. കലൈഞ്ജർ കരുണാനിധി യുടെ മക്കൾ അളഗിരി യും സ്റ്റാലിനും തി. മു. ക.-യുടെ പ്രമുഖ നേതാക്കളായി വിലസുന്നു. പെൺകുഴന്തകൾ ശെൽവിയോ കനിമൊഴി യോ രാഷ്ട്രീയത്തിന്റെ ഏഴയലത്തുപോലുമില്ല. ഗ്വാളിയോർ രാജമാതാവാണെങ്കിൽ മകൻ മാധവറാവുമായി തെറ്റിപ്പിരിഞ്ഞശേഷമാണു് പെൺമക്കളായ വസുന്ധരയെയും യശോധരയെയും രാഷ്ട്രീയത്തിൽ കൊണ്ടുവന്നതു്.
1,208,185
കരുണാനിധിയെ പോലെയല്ല കരുണാകരൻ. അദ്ദേഹത്തിനു് മകനും മകളും ഒരുപോലെയാണു്. മുരളി രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ കരുണാകർജി തടസ്സം പറഞ്ഞില്ല. മകൻ സേവാദൾ ചെയർമാനായി, പാർലമെന്റംഗമായി, കെ. പി. സി. സി. ജനറൽ സെക്രട്ടറിയായി, ഏക വൈസ് പ്രസിഡന്റായി ഇപ്പോഴിതാ പ്രസിഡന്റുമായി. പത്മജ രാഷ്ട്രീയത്തിലിറങ്ങുമ്പോഴും ലീഡർക്കു് യാതൊരു വേവലാതിയുമില്ല. ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ടു്. ഭരണഘടനാപരമായ ആ അവകാശത്തിനു് മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കരുണാകരൻ എതിരുനിൽക്കുമോ? ഒരിക്കലുമില്ല. തന്റെ മകളായതുകൊണ്ടുമാത്രം പത്മജ യുടെ അവസരം ഇല്ലാതായിപ്പോകരുതെന്നു് കാരണവർക്കു് നിർബന്ധമുണ്ടു്.
1,208,186
രണ്ടുവർഷം മുമ്പു് അച്ഛൻ മുകുന്ദപുരത്തു് മൽസരിച്ചപ്പോഴായിരുന്നു പത്മജയുടെ അരങ്ങേറ്റം. പഴയതുപോലെ ഓടിപ്പാഞ്ഞുനടക്കാൻ പറ്റിയ പ്രായമല്ല കാരണവർക്കു്. മുന്നിൽനിന്നും പിന്നിൽനിന്നും കുത്താൻ തയാറായി നിൽക്കുകയാണു് കുത്തുവിളക്കിന്റെ തണ്ടുമായി അനന്തരവന്മാർ. മുരളീധരനാണെങ്കിൽ കോഴിക്കോട്ടു് ജീവന്മരണപ്പോരാട്ടത്തിൽ. വൃദ്ധനും വിധുരനുമായ നേതാവിനു് അങ്കത്തുണ പോകാൻ പത്മജയല്ലാതെ ആരുണ്ടു്?
1,208,187
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജക്കൊരു സീറ്റുകിട്ടും എന്നു് രാഷ്ട്രീയ ജ്യോതിഷികൾ പ്രവചിച്ചു. ചാലക്കുടിയിലാവും കുടിവെപ്പെന്നു് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. വടക്കേക്കരയിലേക്കോ വടക്കൻ പറവൂർക്കോ മാറാൻ സിറ്റിംഗ് എം. എൽ. എ. സാവിത്രി ലക്ഷ്മണൻ വട്ടംകൂട്ടി. ചാലക്കുടിയിലെ സ്ഥാനാർത്ഥി ലിസ്റ്റ് പരിഗണനയ്ക്കെടുത്തപ്പോൾ ആന്റണി മിണ്ടിയില്ല. കരുണാകരൻ തറവാടിയാണു്. മകളുടെ പേരു് അദ്ദേഹം പറയുന്ന പ്രശ്നമില്ല. സാവിത്രി ലക്ഷ്മണൻ—ഒരുതരം, രണ്ടുതരം, മൂന്നുതരം. ലേലം ഉറപ്പിച്ചു. പത്മജക്കു് സീറ്റില്ല.
1,208,188
ചാലക്കുടി സീറ്റുവെച്ചു് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ചിലർ ശ്രമിച്ചപ്പോൾ ലീഡർ പൊട്ടിത്തെറിച്ചു. ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യ വിരണ്ടു. സമാധാനദൗത്യവുമായി ദൂതന്മാരെ അയച്ചു. ആറന്മുളയിലെയും വടക്കേക്കരയിലെയും പേരാവൂരിലെയും സ്ഥാനാർത്ഥികളെ മാറ്റി പ്രശ്നം ഒതുക്കി.
1,208,189
തെരഞ്ഞെടുപ്പു് കഴിഞ്ഞു. കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനത്തു് മുരളീധരന്റെ അരിയിട്ടുവാഴ്ചയും നടന്നു. മകനെപ്പറ്റി കരുണാകരനു് ഇനി ഉത്കണ്ഠ വേണ്ട. മകളെക്കൂടി ഒരു നിലയിലാക്കിയാൽ മനസ്സമാധാനത്തോടെ കണ്ണടയ്ക്കാം. മുരളി ഗ്രൂപ്പിസത്തിനതീതനായ യു. എൻ. സെക്രട്ടറി ജനറലിനെപ്പോലെ നിഷ്പക്ഷനായപ്പോൾ ഗ്രൂപ്പിന്റെ നേതൃത്വം പത്മജയ്ക്കായി. പത്മജയെ അംഗീകരിക്കാത്തവർ ‘ഐ’ ഗ്രൂപ്പിൽ വേണ്ട. തേറമ്പിൽ രാമകൃഷ്ണൻ മുതൽ എം. എ. ചന്ദ്രശേഖരൻ വരെയും മാലേത്തു് സരളാദേവി മുതൽ പി. പി. ജോർജു വരെയുമുള്ളവർക്കു് പത്മജയായി നേതാവു്. നാടൊട്ടുക്കു് പത്മജയുടെ പടമുള്ള പോസ്റ്ററുകൾ നിറഞ്ഞു.
1,208,190
കന്റോൺമെന്റ് ഹൗസിൽ താമസിക്കുന്നതു് അച്യുതാനന്ദനാ ണെങ്കിലും സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷനേതാവു് കരുണാകരനാണെന്നു് ആന്റണിക്കുമറിയാം. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ആന്റണിയുടെ മണ്ടയ്ക്കുമേടാനാണു് കാരണവർക്കിഷ്ടം. തൃശൂർ ജില്ലയെ അവഗണിക്കുന്നു. ‘ഐ’ ഗ്രൂപ്പുകാരെ മാനിക്കുന്നില്ല, നയപരമായ കാര്യങ്ങൾ തന്നോടാലോചിക്കുന്നില്ല… അങ്ങനെ പോകുന്നു പരാതികൾ. മന്ത്രിസഭ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഖണ്ഡിക ഗവർണർ വായിക്കാതെ വിട്ടതു് ആന്റണിയുടെ പിടിപ്പുകേടുകൊണ്ടാണു്. മന്ത്രിസഭാരഹസ്യം ചോർന്നതിനുത്തരവാദി മുഖ്യമന്ത്രിയാണു്, തൃശ്ശിവപേരൂരിൽ കലക്ടറായി നാലാം വേദക്കാരനെ നിയമിച്ചതു് പൂർവാചാരലംഘനമാണു്—എന്നിങ്ങനെ കുത്തുവാക്കുകളും. കെ. പി. സി. സി.-യും ഡി. സി. സി.-കളും പുനഃസംഘടിപ്പിക്കുമ്പോൾ കരുണാകർജി പരമാവധി വിലപേശും. കോർപറേഷനുകളുടെയും ബോർഡുകളുടെയും കാര്യവും തഥൈവ.
1,208,191
ടൂറിസം വികസന കോർപറേഷന്റെ ചെയർപേഴ്സനാകണമെന്നു് പത്മജക്കു് മോഹം. അമ്മയില്ലാത്ത കുഞ്ഞല്ലേ, അമ്പിളിയമ്മാവനെ വേണമെന്നു് പറഞ്ഞാലും അച്ഛൻ പിടിച്ചുകൊടുക്കും. വകുപ്പുമന്ത്രിയാണെങ്കിൽ നമ്മുടെ വിധേയൻ തൊമ്മി. 1984-ൽ വരാപ്പുഴമെത്രാനെവരെ ധിക്കരിച്ചിട്ടാണു് തോമസ് മാഷിനു് എറണാകുളത്തു് സീറ്റ് തരപ്പെടുത്തിയതു്. ഫ്രഞ്ചുചാരക്കേസിൽപ്പെട്ടു് പ്രതിച്ഛായപോയ മാഷിനെ ഡി. സി. സി. പ്രസിഡന്റാക്കിയതും പിന്നെ എം. എൽ. എ.-യാക്കിയതും ലീഡർ തന്നെ. ഉമ്മൻചാണ്ടി യുടെ പേരുവെട്ടിയിട്ടാണു് തോമസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതു്. ഇത്രയൊക്കെയായിട്ടും “കെ. ടി. ഡി. സി. ചെയർമാനെ യു. ഡി. എഫ്. തീരുമാനിക്കും” എന്നു് മന്ത്രി പറഞ്ഞാൽ ആർക്കാണു് ദേഷ്യം വരാത്തതു്? കിട്ടേണ്ടതു് കിട്ടിയപ്പോൾ തോമസിനു് തോന്നേണ്ടതുതോന്നി. യു. ഡി. എഫ്. തീരുമാനത്തിനോ മുഖ്യന്റെ അംഗീകാരത്തിനോ കാത്തുനിന്നില്ല. പത്മജാ വേണുഗോപാൽ കെ. ടി. ഡി. സി. ചെയർപേഴ്സനായി.
1,208,192
തിരുത്തൽവാദികൾക്കു് ലീഡറുടെ കുടുംബസ്നേഹത്തോടു് എതിർപ്പുണ്ടായതു് സ്വാഭാവികം. നാലാം ഗ്രൂപ്പുമുണ്ടാക്കി, ഭാര്യയെ എം. എൽ. എ.-യുമാക്കി, പിന്നെയും വയലാർ രവിക്കാണു് മുറുമുറുപ്പു്. (കെ. മുരളീധരനെ കെ. പി. സി. സി. ജനറൽ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതു് രവി തന്നെ) ഏതായാലും ആന്റണി അവസരത്തിനൊത്തുയർന്നു. കരുണാകരന്റെ കുടുംബാംഗങ്ങളൊക്കെ പരമയോഗ്യരാണെന്ന സത്യം വെട്ടിത്തുറന്നുപറഞ്ഞു. അല്ലെങ്കിൽ സോണിയാഗാന്ധി ക്കു് എ. ഐ. സി. സി. പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കാമെങ്കിൽ പത്മജക്കു് കേവലം കെ. ടി. ഡി. സി. ചെയർപേഴ്സനാകാൻ എന്തു് അയോഗ്യത?
1,208,193
ടൂറിസം മന്ത്രി കെ. വി. തോമസാണെങ്കിലും ഭരണം പത്മജയാകാനാണിട.
1,208,194
“രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
1,208,195
രാജ്യാനുഭൂതി സൗമിത്രിക്കു നിർണയം”
1,208,196
എന്നാണല്ലോ കവി വചനം. പത്മജക്കു് ഭരണപരിചയമില്ല എന്നു് ഭാവിയിലാരും പരാതിപ്പെടുകയുമില്ല.
1,208,197
തഴക്കം വന്ന നേതാവിനെപ്പോലെയാണു് പത്മജയുടെ വാക്കും പ്രവൃത്തികളും. കെ. ടി. ഡി. സി. ചെയർപേഴ്സനായയുടൻ ജ്യോത്സ്യരെക്കാണാനോടിയതു് ഉദാഹരണം. അച്ഛന്റെ സ്ഥിരം ജ്യോത്സ്യനായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിയെയല്ല പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരെയാണു് പത്മജക്കു് വിശ്വാസം. ചന്ദ്രികാ കുമാരതുംഗ യുടെയും ജയലളിത യുടെയുമൊക്കെ ഗ്രഹനില നോക്കുന്നതും പണിക്കരാണു് (പണിക്കരുടെ ശുക്രൻ ഏഴിലും വ്യാഴം പന്ത്രണ്ടിലുമാണു്). ഇനി ഏതേതു് ക്ഷേത്രങ്ങളിൽ ആനയെ നടക്കിരുത്തും ഏതൊക്കെ ദേവന്മാർക്കു് കിരീടം ചാർത്തും എന്നേ നോക്കാനുള്ളു.
1,208,198
പരപ്പനങ്ങാടിയിൽ നിന്നു് മടങ്ങുംവഴി പാണക്കാട്ടെത്തി സയ്യിദ് മുഹമ്മദാലി ശിഹബ് തങ്ങളെ ക്കണ്ടു് അനുഗ്രഹം വാങ്ങാനും പത്മജ മറന്നില്ല. വൈകാതെ സ്വാമി ശാശ്വതികാനന്ദ യുടെയും മാർ വർക്കി വിതയത്തിലി ന്റെയും അനുഗ്രഹവും തേടാവുന്നതാണു്.
1,208,199
ഇരുപത്തേഴു് എം. എൽ. എ.-മാരും മൂന്നു് മന്ത്രിമാരുമുള്ള ഏഴു് ഡി. സി. സി. പ്രസിഡന്റുമാരുണ്ടാകാൻ പോകുന്ന ‘ഐ’ ഗ്രൂപ്പിന്റെ അനിഷേധ്യനേതാവു് ഇപ്പോൾ പത്മജയാണു്. ഒരു ഗ്രൂപ്പിന്റെയോ കോൺഗ്രസ്സ് പാർട്ടിയുടെയോ നാലതിരിനുള്ളിൽ ഒതുങ്ങുന്ന വ്യക്തിത്വമല്ല അവരുടേതു്. ഇനിയങ്ങോട്ടു് പത്മജയുടെ യുഗമാണു്. പൂക്കാലം വരവായി!
1,208,200
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.