news
stringlengths
336
9.26k
class
int64
0
3
തങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കോഫീഷോപ്പ് ശൃംഖലയ്ക്ക് തിരിച്ചടി നൽകി പോൺ സൈറ്റായ യൂപോൺ . പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ സ്റ്റാർബക്സാണ് അശ്ലീല സൈറ്റുകളെ തങ്ങളുടെ ഫ്രീ വൈഫൈയിൽ നിന്നും ഒഴിവാക്കിയത് . ഇതിനെതിരെയാണ് യുപോൺ എന്ന സൈറ്റ് എതിർ നടപടി എടുത്തത് . തങ്ങൾക്ക് വിലക്കി ഏർപ്പെടുത്തി അങ്ങനെ സ്റ്റാർബക്സ് നല്ല പിള്ള ചമയേണ്ടെന്ന് പറഞ്ഞ് പ്രതികാര നടപടിയാണ് യുപോൺ സ്വീകരിച്ചിരിക്കുന്നത് . യുപോൺ തങ്ങളുടെ ഓഫീസുകളിൽ സ്റ്റാർബക്സിൻറെ ഉത്പന്നങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി . പുതുവത്സര ദിനം മുതൽ തങ്ങളുടെ എല്ലാ ഓഫീസുകളിലും സ്റ്റാർബക്സിൻറെ ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്താനാണ് യുപോണിൻറെ തീരുമാനം . കമ്പനി വൈസ് പ്രസിഡൻറ് ചാൾസ് ഹ്യൂഗ്സ് ഇക്കാര്യം ഒരു മെമ്മോയിലൂടെ തൊഴിലാളികളെ അറിയിച്ചു കഴിഞ്ഞു . സ്റ്റാർബക്സിൻറെ സ്റ്റോറുകളിലിരുന്ന് അശ്ലീല വിഡിയോകൾ കാണുന്നതിനു വിലക്കുണ്ടെങ്കിലും സൌജന്യ വൈഫൈയിൽ ഇത്തരത്തിലുള്ള പ്രത്യേക വിലക്കുണ്ടായിരുന്നില്ല . പൊതുഇടങ്ങൾ ഏവർക്കും ഒരുപോലെ സ്വീകാര്യമാക്കുന്നതിനു അശ്ലീല കണ്ടൻറ് തങ്ങളുടെ സറ്റോറുകളിലിരുന്നു കാണുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും പുതുവർഷം മുതൽ ഇതു യുഎസിൽ നടപ്പിൽ വരുമെന്നും സ്റ്റാർബക്സ് വക്താവ് അറിയിച്ചിരുന്നു .
3
നടി ഗായത്രി അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അടുത്തിടെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു . ആ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് ഗായത്രി അരുൺ രംഗത്തെത്തി . ഗായത്രി അരുണിന്റെ വാക്കുകൾ കുറച്ചുനാൾ മുമ്പ് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചു , നീ ജീവനോടെ ഉണ്ടല്ലോ എന്ന് . ഞാൻ തമാശയായി പറഞ്ഞു ഞാനിപ്പോഴും ജീവനോട് ഉണ്ട് . അപ്പോഴാണ് അവൾ കാര്യം പറഞ്ഞത് . ഞാൻ ആത്മഹത്യ ചെയ്തുവെന്ന് ഒരു വാർത്ത വാട്സ് ആപിൽ പ്രചരിക്കുന്നുണ്ട് എന്ന് . പക്ഷേ ഞങ്ങൾ രണ്ടുപേരും അത് തമാശയായിട്ടാണ് എടുത്തത് . അതിന്റെ ഇടയ്ക്ക് എന്റെ ഭർത്താവിനോട് പലരും ഇത് പറഞ്ഞു . ഇങ്ങനെ ഒരു വാട്സ് ആപ് മെസേജ് വന്നുവെന്നൊക്കെ . പക്ഷേ അതിനൊക്കെ ഞങ്ങൾ തമാശയായിട്ടാണ് എടുത്തത് . രണ്ടാഴ്ചയ്ക്കു മുമ്പ് മറ്റൊരു ഫ്രണ്ട് വിളിച്ചു . വളരെ ടെൻഷനായിട്ടാണ് വിളിച്ചത് . ഇങ്ങനെയൊരു വാർത്തയറിഞ്ഞ് പലരെയും വിളിച്ചു , അവരെയൊന്നും വിളിച്ചിട്ട് എടുത്തിട്ടില്ല . അതുകൊണ്ടാണ് എന്നെ വിളിച്ചത് . ഞാൻ ഹലോ പറഞ്ഞപ്പോൾ ശരി കേട്ടോ ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു . എന്തുപറ്റിയെന്ന് കുറെ പ്രാവശ്യം ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത് . ഇങ്ങനെ ഒരു ന്യൂസ് കേട്ടു എന്ന് . അപ്പോഴും ഞാൻ തമാശയ്ക്ക് പറഞ്ഞു , നിങ്ങളൊക്കെ ഉണ്ടല്ലോ അന്വേഷിക്കാൻ എന്ന് . ഞാൻ അന്നും പറയുമായിരുന്നു ഇങ്ങനെ ന്യൂസ് ഉണ്ടാക്കുന്നവരെ സമ്മതിക്കണം എന്ന് . കഴിഞ്ഞ ഒരാഴ്ച പലരും ഇങ്ങനെ വിളിക്കുന്നുണ്ട് . ഇത് ക്രിയേറ്റ് ചെയ്യുന്നവരോട് ഒന്നും പറയാനില്ല . കാരണം പലരെയും സാമൂഹ്യമാധ്യമങ്ങളിൽ കൊന്നിട്ടുണ്ട് . അതിൽ ഒരാളാകാൻ സാധിച്ചു . മാനസിക സ്ഥിരതയുള്ളവരാരും അങ്ങനെ ചെയ്യില്ല . മാനസിക സ്ഥിരതയുള്ള ആർക്കും ഒരാൾ മരിച്ചുവെന്ന് പറയാൻ പറ്റില്ല - ഗായത്രി അരുൺ പറയുന്നു .
1
റഷ്യയിലേക്ക് പറക്കും മുൻപ് അർജന്റീനയ്ക്ക് ഒരു സൌഹൃദ മത്സരം കൂടി . ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള നിക്കരാഗ്വെയാണ് അർജന്റീനയുടെ എതിരാളി . നിക്കരാഗ്വെയ്ക്കെതിരേ വിജയിച്ച് ആത്മവിശ്വാസത്തെ റഷ്യയിലേക്ക് പറക്കാനാണ് നീലപ്പടയുടെ പദ്ധതി . ബൊക്ക ജൂനിയേഴ്സിന്റെ ഹോം ഗ്രൌണ്ടിൽ മേയ് 29നാണ് മത്സരം . മേയ് 26ന് ചാംപ്യൻസ് ലീഗ് മത്സരങ്ങൾ അവസാനിക്കുന്നതോടെ യൂറോപ്പിൽ നിന്നുള്ള താരങ്ങളേയും ടീമിൽ ഉൾപ്പെടുത്താം . അടുത്ത നടന്ന സൌഹൃദ മത്സരങ്ങളിൽ അർജന്റീന നിരാശയായിരുന്നു ഫലം . നൈജീരിയയോട് 4 - 2ന് തോറ്റ ടീം ഇറ്റലിയോട് 2 - 0ത്തിന് വിജയിച്ചിരുന്നു . എന്നാൽ സ്പെയ്നിനോട് 6 - 1ന് തകർന്നടിഞ്ഞു . എങ്കിലും റഷ്യയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ . ഡീഗോ മറഡോണ , മരിയോ കെംപസ് എന്നിവരെപ്പോലെ മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരം കൂടിയാണിത് .
2
പാലക്കാട് ജില്ലയിൽ ചൂട് 37 ഡിഗ്രിയിലെത്തി . തുടർച്ചയായ മഴക്കുറവാണ് ചൂട് കൂടാൻ കാരണം . ചൂട് ഇത്തവണ നേരത്തെ റെക്കോർഡ് ഭേദിക്കുമെന്നാണ് ഇത് നൽകുന്ന സൂചന . സാധാരണ വേനലാരംഭിക്കുന്ന മാർച്ച് ഏപ്രീൽ മാസങ്ങളിലാണ് മുണ്ടൂർ ഐആർടിസിയിലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ചൂട് 35 രേഖപ്പെടുത്തന്നത് . എന്നാൽ ഇത്തവണ മാസങ്ങൾക്ക് മുൻപേ 35 ഉം മുപ്പത്താറും പിന്നിട്ടു . കഴിഞ്ഞ രണ്ട് ദിവസങ്ങളായി 37 ഡിഗ്രി സെൽഷ്യസാണ് പാലക്കാട്ടെ താപനില . മഞ്ഞുകാലം തുടങ്ങുമ്പോൾ അടുത്ത രണ്ട് മാസങ്ങളിൽ ചൂട് കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ . പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ ചൂട് കൂടുമെന്നും വേനലിന് ദൈർഘ്യം കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ് . കാലവർഷവും തുലാവർഷവും ചതിച്ചതാണ് ചൂട് നേരത്തെ കൂടാൻ കാരണം . കൊടും ചൂടേറ്റ് ജലസ്രോതസ്സുകളും ഭൂമിക്കടിയിലെ നീരൊഴു്ക്കും വറ്റുന്നതോടെ കടുത്ത ദുരന്തമാണ് ഇനി വരാനിരിക്കുന്നത് .
1
വിപണി കാത്തിരിക്കുന്ന ഐ ഫോൺ 8 ഇനി മുഖം നോക്കാതെ പ്രവർത്തിക്കില്ല . ഒരു നോട്ടം മതി ഫോൺ നിശബ് ദമാകാൻ . ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന 3ഡി സെൻസർ സംവിധാനവുമായി ആപ്പിൾ ഐ ഫോൺ 8 വരുന്നതായി റി പ്പോർട്ടുകൾ . സെൻസർ വഴി മുഖം തിരിച്ചറിയുന്നതോടെ ഫോൺ യാന്ത്രികമായി അൺലോക്ക് ആകുന്നത് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഫോണിൽ വരുന്നതെന്നാണ് വിവരം . ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഉപ യോഗിക്കാവുന്നതാണ് പുതിയ സെൻസർ എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത് . ഫോണിലേക്ക് നോക്കുന്നതോടെ നോട്ടിഫിക്കേഷൻ നിശബ് ദമാകുന്നത് ഉൾപ്പെടെയുള്ള സൌകര്യങ്ങൾ പുതിയ ഫോണിൽ വരുന്നു . ഐ ഫോൺ ഒാപ്പറേറ്റിങ് സിസ് റ്റം വികസിപ്പിച്ച ഗുൾഹെർമ് റെമ്പോ തന്നെയാണ് ഹോംപോഡ് ഫേംവെയറിൽ ഒളിപ്പിച്ചുവെക്കുന്ന പുതിയ കോഡ് കണ്ടെത്തിയതും ഇതുവഴി യാന്ത്രികമായി നോട്ടി ഫിക്കേഷൻ നിശബ് ദമാക്കുന്നതും വികസിപ്പിച്ചതും . ഐ ഫോൺ 8 രണ്ട് മുൻവശത്തെ കാമറകളും ഇൻഫ്രാറെഡ് സെൻസറോട് കൂടി മുഖം തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയും ഉള്ളതാണെന്നാണ് ടെക്ക് മേഖലയിൽ പരക്കുന്ന അഭ്യൂഹങ്ങൾ . മുഖം തിരിച്ചറിയാനുള്ള 3ഡി സെൻസർ വരുന്നതോടെ ഫോൺ പ്രത്യേകം പാസ്വേഡിലോ ഫിംഗർ പ്രിൻറ് സ്കാനറിലോ സുരക്ഷിതമാക്കേണ്ടിവരില്ല
3
കഷ്ടപ്പാടിൽ വലയുന്ന കുടുംബത്തിന് സഹായമപേക്ഷിച്ച് നടൻ ഷാജു ശ്രീധർ . പുതുപ്പരിയാരം തെക്കേപ്പറമ്പിൽ സന്തോഷിനാണ് സഹായം ആവശ്യം . പ്രമേഹം മൂർച്ഛിച്ചതിനാൽ കാലു പഴുത്ത് നടക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് സന്തോഷ് . ഈ കഴിഞ്ഞ ദിവസം കനത്ത മഴയിൽ സന്തോഷിൻറെ വീടിൻറെ മേൽക്കൂര തകർന്നുവീണിരുന്നു . വീട് തകർന്നത് കുടുംബത്തിന് മറ്റൊരു ദുരന്തം കൂടിയായി മാറി . മകൾ ഗോപികയും മകനും പിന്നെ സഹോദരിയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് . മകൾ പത്തിൽ പഠിക്കു്ന്നു , മകനാകട്ടെ എട്ടിലും . ഭാര്യയില്ല . കുടുംബത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും കഴിയാത്ത നിസ്സാഹായ അവസ്ഥയിലാണ് സന്തോഷ് . സഹോദരി ജോലിക്ക് പോയാൽ വീട്ടിൽ കഞ്ഞിവെക്കാം . മകൾ സ്കൂളിൽ നിന്ന് അച്ഛന് ചോറു നൽകാനായി വീട്ടിലേക്കെത്തണം . ജീവിതം അത്രമേൽ ദുരന്തമാണിവർക്ക് . വീട് തകർന്നതോട് കൂടി ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നത് ഇവരുടെ മുന്നിലെ ചോദ്യമാണ് . തകർന്ന വീടിൻറെ ചായ്പ്പിലാണ് കുടംബം താമസിക്കുന്നത് . വെള്ളം കെട്ടിക്കിടക്കുന്ന , വൃത്തിഹീനമായ ഈ ചായ്പ്പിൽ നിന്ന് വേണം സന്തോഷിന് തൻറെ രോഗം ബാധിച്ച് കാലുകളുമായി ജീവതത്തോട് മല്ലിടേണ്ടത് . ഗോപിക പഠിക്കുന്ന സ്കൂളിലെ ടീച്ചറാണ് ഈ കുടുംബത്തെക്കുറിച്ച് ഷാജുവിനോട് പറയുന്നത് . വീടുകൂടി തകർന്നതോട് കൂടി സ്കൂളിൽ നിന്ന് ലഭിച്ചിരുന്ന സഹായം മാത്രം പോര മുന്നോട്ടുള്ള ജീവിതത്തിന് . ഫെയ്സ്ബുക്ക് ലൈവിലൂടെ ഷാജു ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു .
1
ആദ്യഭാഗം പുറത്തെത്തിയ 2013ൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ചിത്രമായിരുന്നു കമൽഹാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വരൂപം . തമിഴ്നാട്ടിൽ ആദ്യദിനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു . ചിത്രത്തിന് രണ്ടാംഭാഗമുണ്ടെന്ന് കമൽ അന്നേ അറിയിച്ചെങ്കിലും പുറത്തെത്തുന്നത് ഏറെ വൈകി . ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം വിശ്വരൂപം 2ൻറെ ഒഫിഷ്യൽ ട്രെയ്ലർ വീഡിയോ പുറത്തെത്തിയിരിക്കുന്നു . ഒന്നാംഭാഗം പോലെയോ അതിന് മേലെയോ ആക്ഷന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന . ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും കമൽഹാസനാണ് . എസ് . ചന്ദ്രഹാസനും കമൽഹാസനും ചേർന്നാണ് നിർമ്മാണം . ജിബ്രാൻ സംഗീതം . പണ്ഡിറ്റ് ബിർജു മഹാരാജും കമലും ചേർന്നാണ് നൃത്തസംവിധാനം . ഷാംദത്തും സനു ജോൺ വർഗീസും ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു . മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്ന് എഡിറ്റിംഗ് .
1
ഷൂ ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അവസരം നിഷേധിക്കപ്പെട്ട് യുവ താരം . തിരുവനന്തപുരം സ്വദേശി സജീവിനാണ് മത്സരം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പിൻവാങ്ങേണ്ടിവന്നത് . വാർക്കപ്പണി ജോലി ചെയ്യുന്ന സജീവ് ജില്ലാ തലത്തിൽ കാഴ്ചവെച്ചത് മിന്നുപ്രകടനം . ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റ് പൊടിപൊടിക്കുന്നു . കാണികൾക്കിടയിൽനിന്നാണ് ഞങ്ങൾ സജീവിനെ തിരിച്ചറിയുന്നത് . പതിനായിരം മീറ്ററിൽ കുതിച്ചുപായേണ്ട സജീവിന് എന്താണ് പറ്റിയത് . ഇന്നലെ 5000 മീറ്റർ ഓടിയത് കടംവാങ്ങിയ ഷൂസ് ഇട്ട് . അത് മഴനനഞ്ഞ് കുതിർന്നതോടെ സജീവ് 1000 മീറ്ററിൽ കാഴ്ചക്കാരനായി . സിന്തറ്റിക്ക് ട്രാക്കിൽ ഷൂ ഇല്ലാതെ ഓടാൻ പറ്റില്ലെന്ന് സംഘടാകർ നിലപാടെടുത്തതോടെ രണ്ട് ദിവസത്തെ കൂലിപ്പണി കളഞ്ഞെത്തിയ സജീവിന് വേറെ വഴിയില്ലാതായി . വെഞ്ഞാറമൂട് സ്വദേശിയായ സജീവ് വാർക്കപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത് . ചെറുപ്പം മുതൽ ദീർഘദൂര ഓട്ടത്തോട് കമ്പമുണ്ട് . ജില്ലാ മത്സരങ്ങളിലും കേരളോത്സവങ്ങളിലുമെല്ലാം കാഴ്ചവെച്ചത് മികച്ച പ്രകടനം . അവസരം നഷ്ടമാകുമ്പോഴും സജീവിന് വാനോളം സ്വപ്നങ്ങളുണ്ട് . പക്ഷെ ആരെങ്കിലും ഒരു കൈ സഹായിക്കാതെ പറ്റില്ല .
2
പെട്രോൾ - ഡീസൽ വിലവർദ്ധയിൽ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം . ഒറ്റയടിക്ക് രണ്ടര രൂപയാണ് പെട്രോളിനും ഡീസലിനും ഇതോടെ കുറഞ്ഞത് . സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ ! ! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല . . . ട്രോളോട് ട്രോൾ എന്നാൽ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നത് . കഴിഞ്ഞ ദിവസം രണ്ടര രൂപ കുറഞ്ഞെങ്കിൽ ഇപ്പോൾ ഇന്ധന വില വീണ്ടും ഉയർന്നിരിക്കുകയാണ് . വരും ദിവസങ്ങളിലും വില കൂടാൻ തന്നെയാണ് സാധ്യത . ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ ; ഇന്ധനവില കുറച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ? എക്സൈസ് തീരുവ ഇനത്തിൽ ഒന്നര രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കുറച്ചത് . ഇതോടൊപ്പം എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ വീതം കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു . പക്ഷേ , അതിന്റെ ഗുണം പോലും പൂർണാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം .
0
സ്വർണവില കുറഞ്ഞു . ഒരു ഗ്രാം സ്വർണത്തിന്റെ വിയിൽ ഇന്ന് ( മെയ്22 ) രണ്ട് തവണയായി അൻപത് രൂപയുടെ കുറവാണുണ്ടായത് . ആദ്യം മുപ്പത് രൂപയുടേയും പിന്നീട് 20 രൂപയുടെയും കുറവുണ്ടായി . നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 2680 രൂപയാണ് വില . ഒരു പവന് 21,440 രൂപയാണ് ഇന്നത്തെ വില . ഒരു പവന് 22,600 രൂപ എന്ന നിരക്കിലാണ് ഈ മാസം സ്വർണവില ആരംഭിച്ചത് . കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ കുറവ് സംഭവിച്ചിരുന്നു . മെയ് 20 ന് പവന് 50 രൂപയുടെ കുറവാണ് ഉണ്ടായത് . സ്വർണ ഇറുക്കുമതിയിലെ നിയന്ത്രണത്തിൽ ഇളവ് അനുവദിയ്ക്കണമെന്ന് പുതിയ സർക്കാരിനോട് റിസർവ് ബാങ്കും ധനമന്ത്രാലയലും ശുപാർശ ചെയ്യും . സ്വർണത്തിന്റെ കള്ളക്കടത്ത് തടയുന്നതിനാണ് ശുപാർശ . സ്വർണത്തിന്റെ ഇറക്കുമിത കുറയ്ക്കുന്നതിന് വേണ്ടിയാണ് യുപിഎ സർക്കാർ സർണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയിരുന്നു . തുടർന്ന് അംഗീകൃതമാർഗത്തിലൂടെയുള്ള സ്വർണത്തിന്റെ ഇറക്കുമതി കുറയുകയും മറ്റ് മാർഗങ്ങളിലൂടെ ഇറക്കുമതഇ വർദ്ധിയ്ക്കുകയും ചെയ്തു .
0
സുഡാനി ഫ്രം നൈജീരിയ എന്ന സക്കരിയ ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് നടൻ സുരാജ് വെഞ്ഞാറൻമൂട് എഡിറ്റ് ചെയ്തു . ആദ്യകുറിപ്പിൽ പറഞ്ഞിരിക്കുന്നത് . സ്നേഹം ആഘോഷമാക്കുന്ന ചിത്രത്തിൽ വരച്ചുകാട്ടിയിരിക്കുന്നത് യഥാർത്ഥ മലപ്പുറത്തിന്റെ ഭംഗിയാണെന്ന് സുരാജ് അഭിപ്രായപ്പെട്ടു . ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അനുഭാവികൾ പോസ്റ്റിന് അടിയിൽ കമൻറുമായി എത്തിയത് . ഇതോടെ സുരാജിൻറെ പേജിലെ പോസ്റ്റ് എഡിറ്റ് ചെയ്തു . മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ എന്നാക്കി മറ്റി . രുപാട് കാലങ്ങൾക്ക് ശേഷം താനൊരു സിനിമ കണ്ട് കരഞ്ഞെന്ന് സുരാജ് വെഞ്ഞാറംമൂട് പോസ്റ്റിൽ പറയുന്നു . ചിത്രത്തിൽ പുയ്യപ്ല എന്ന റോൾ ചെയ്ത കെ . ടി . സി . അബ്ദുള്ളയെ അഭിനന്ദിക്കുന്ന സുരാജ് . ഇപ്പോഴും ‘സുഡാനി’യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ ‘പുത്യാപ്ല’യാണ് കെ . ടി . സി . അബ്ദുള്ളക്കാ , നിങ്ങളെന്തൊരു മനുഷ്യനാണ് ! എന്നാണ് ചോദിക്കുന്നത് . സുരാജിൻറെ പോസ്റ്റ്
1
ജിഡിപിയിൽ ജനുവരി മുതൽ മാർച്ച് വരെയുളള നാലാം ത്രൈമാസത്തിൽ 7.7 ശതമാനം വളർച്ച നേടിയതായി കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് . രാജ്യം വളരെ ഉയർന്ന സാമ്പത്തിക ശക്തിയായി വളരുന്നതിൻറെ സൂചനയാണിതെന്നും അവർ അറിയിച്ചു . ഇതോടെ ഇന്ത്യ ചൈനയെ അവസാന ത്രൈമാസ വളർച്ചയിൽ മറികടന്നു . ചൈനയുടെ ജനുവരി മുതൽ മാർച്ച് വരെയുളള ത്രൈമാസ വളർച്ച 6.8 ശതമാനം മാത്രമാണ് . എന്നാൽ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 6.7 ശതമാനമാണ് . 2016 - 17 വർഷത്തിൽ വാർഷിക ജിഡിപി നിരക്ക് 7.1 ശതമാനമായിരുന്നു . 2016 - 17 ലെ മികച്ച വളർച്ച നിരക്കിൽ നിന്ന് ജിഡിപി കുറഞ്ഞതായി ഇതോടെ വ്യക്തമായി . അവസാന പാദത്തിൽ വളർച്ചയുടെ പാതയിൽ തിരികെയെത്തിയെങ്കിലും വാർഷിക വളർച്ചയിൽ ജിഡിപി തളർന്നു . ഉൽപ്പാദന മേഖലയ്ക്കുണ്ടായ 9.1 ശതമാനത്തിൻറെ വളർച്ചയാണ് അവസാന ത്രൈമാസത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെടുത്തിയത് . കഴിഞ്ഞവർഷം ഇത് 6.1 ശതമാനമായിരുന്നു . ഫാം സെക്റ്ററും വളർച്ചയോടെ മുന്നിലേക്കെത്തി . 4 . 5 ശതമാനമാണ് ഫാം സെക്റ്ററിൽ നിന്നുളള വളർച്ച . സർക്കാരിൻറെ ഹൈവേ വികസനവും നിർമ്മാണ മേഖലയിൽ കണ്ടുവരുന്ന മുന്നേറ്റവും ഈ മേഖലയുടെ വളർച്ച രണ്ടക്കത്തിലെത്തിച്ചു . 11 . 5 ശതമാനമാണ് നിർമ്മാണ മേഖലയിലെ വളർച്ച .
0
ജല ദൌർലഭ്യമുള്ള പ്രദേശങ്ങളിൽ ഐപിഎൽ നടത്തരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി . ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാനും കോടതി ബിസിസിഐയോട് നിർദേശിച്ചു . വേനൽക്കാലത്ത് മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വരൾച്ച തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബിസിസിഐക്ക് നിർദേശംനൽകിയത് . ഐപിഎൽ എല്ലാ വർഷവും നടക്കുന്നതാണ് . അതുകൊണ്ടുതന്നെ ജലദൌർലഭ്യമുള്ള സ്ഥലങ്ങൾക്ക് പകരം മറ്റിടങ്ങൾ മത്സരങ്ങൾ നടത്താൻ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു . ഇപ്പോഴെ ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയാൽ അവസാന നിമിഷം മത്സരവേദി മാറ്റുന്നത് ഒഴിവാക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി . മഹാരാഷ്ട്ര വരൾച്ചയുടെ പിടിയിലായ കഴിഞ്ഞ ഐപിഎൽ സീസണിനിടെ മുംബൈ ഇന്ത്യൻസിന്റെ പല ഹോം മത്സരങ്ങളും കോടതി ഉത്തരവിനെത്തുടർന്ന് മഹാരാഷ്ട്രക്ക് പുറത്താണ് നടത്തിയത് . വെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോൾ ക്രിക്കറ്റ് മസരത്തിനായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് കോടതി വേദി മാറ്റാൻ നിർദേശിച്ചത് .
2
ബോളിവുഡ് താരം സൽമാൻ ഖാനെ പരസ്യമായി തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗ് നേതവ് . ഹിന്ദു ഹി ആഗിൻറെ ആഗ്ര യൂണിറ്റ് മേധാവിയായ ഗോവിന്ദ് പരശറാണ് സൽമാനെ തല്ലുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് . വിസ്വഹിന്ദു പരിശത്ത് മുൻ പ്രസിഡൻറ് പ്രവീണ് തൊഗാഡിയ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു ഹി ആഗ് . സൽമാൻ ഖാൻ ഫിലിംസ് നിർമിച്ച് അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ലവ് രാത്രി എന്ന ചിത്രമാണ് പരശറിനെ പ്രകോപിപ്പിച്ചത് . ചിത്രത്തിൽ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് പരശർ ആരോപിക്കുന്നു . നവരാത്രിക്ക് പ്രദർശനത്തിനെത്തുന്ന ചിത്രം ഹിന്ദുക്കളെ അപമാനിക്കാനാണെന്നാണ് പരശറിൻറെ വാദം . സൽമാൻ ഖാൻറെ സഹോദരി ഭർത്താവ് ആയുഷ് ശർമയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . സിനിമക്കെതിരെ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി . സൽമാൻ ഖാൻ ചിത്രത്തിൻറെ പോസ്റ്ററുകൾ കത്തിക്കുകയും താരത്തിനും ചിത്രത്തിൻറെ നിർമാണ കമ്പനിക്കെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം . ലവ് രാത്രി എന്ന ചിത്രം എല്ലാ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തും . ഇതിന് അനുവദിക്കരുത് . ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് . എതിർപ്പുകൾ അവഗണിച്ച് ചിത്രം പുറത്തിറങ്ങിയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഗോവിന്ദ് പറഞ്ഞു . നേരത്തെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയ നേതാവാണ് പരിശർ .
1
ബിഗ്ബോസ് വീട്ടിൽ നിന്നും ഈ ആഴ്ചയിൽ അനൂപ് ചന്ദ്രൻ പുറത്ത് പോയി . ഇത്തവണ എലിമിനേഷനിൽ അനൂപ് ചന്ദ്രൻ , ഷിയാസ് , പേളി മാണി എന്നിവരാണ് ഉണ്ടായിരുന്നത് . ഇതിൽ പേളി സെയ്ഫാണെന്ന് ബിഗ്ബോസ് അവതാരകൻ മോഹൻലാൽ അറിയിച്ചു . ഇതോടെ കണ്ണുകൾ ഷിയാസിലേക്കും , അനൂപിലേക്കും നീണ്ടു . തൻറെ ബിഗ്ബോസിലെ ലക്ഷ്യം 25 ദിവസം എങ്ങനെ ബിഗ്ബോസ് ഹൌസിൽ നിലനിൽക്കാം എന്നാണെന്നും . ഇപ്പോൾ അത് 50 ദിവസം കടന്ന് 70 ദിവസത്തോളം ആയതിനാൽ തന്നെ പോകാൻ അനുവദിക്കണമെന്ന് അനൂപ് ചന്ദ്രൻ ആദ്യം തന്നെ ആവശ്യപ്പെട്ടു . താനും പോകാൻ റെഡിയാണ് എന്നാണ് ഷിയാസിൻറെ മോഹൻലാലിൻറെ ചോദ്യത്തിനുള്ള മറുപടി . തന്നെ പുറത്താക്കാൻ ബിഗ്ബോസ് ഹൌസിൽ കളിനടക്കുന്നു എന്നും ഷിയാസ് കൂട്ടിച്ചേർത്തു . ഇതിന് ഒപ്പം തനിക്ക് ഫാൻബേസ് ഇല്ലെന്നും , തനിക്ക് ഉമ്മയും വീട്ടുകാരും മാത്രമേ വോട്ട് ചെയ്യു എന്ന് പേളിയോട് എലിമിനേഷൻ സമയത്ത് ഷിയാസ് പറയുന്ന വീഡിയോ ഈ സമയം ബിഗ്ബോസ് കാണിച്ചു . ഇതോടെ ഇത് സാധാരണമായി പറയുന്നതാണെന്ന് ഷിയാസ് ന്യായീകരിച്ചു . ഇതോടെ അനൂപിനോട് മോഹൻലാൽ ഷിയാസിൻറെ അഭിപ്രായം ശരിയാണോ എന്ന് ചോദിച്ചു . അത് തെറ്റായിരിക്കും ഷിയാസിന് പിന്തുണയുണ്ടാകും എന്ന് അനൂപ് പറഞ്ഞു . ഇതോടെ ഇത്തവണ പ്രേക്ഷകരുടെ അഭിപ്രായത്തിൽ പുറത്ത് പോകുന്നത് അനൂപാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു .
1
ആമീർ ഖാനും ഭാര്യ കിരൺ റാവുവിനും പന്നിപ്പനി ബാധിച്ചു . ആമിർ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത് . ഇരുവരും മുംബൈയിലെ വസതിയിൽ ചികിത്സയിലാണ് . സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ അവതാരകൻ കൂടിയായ ആമിറിന് എത്താൻ സാധിച്ചില്ല . എന്നാൽ അസുഖ വിവരം ആമീർ ഷാരുഖിനെ അറിയിച്ചു . പരിപാടിയിൽ പങ്കെടുക്കാമോ എന്നും ചോദിച്ചു . അങ്ങനെ ആമീറിന് പകരം ഷാരുഖ് അവാർഡ് വേദിയിലെത്തി . ചടങ്ങിനിടെ വീഡിയോ കോൺഫറൻസിലൂടെ വേദിയോട് സംസാരിക്കുകയും ചെയ്തു ആമിർ . ഭാര്യയ്ക്കൊപ്പം വീഡിയോ സന്ദേശത്തിലെത്തിയ ആമിർ തങ്ങൾക്ക് എച്ച്1എൻ1 ബാധിച്ചതായി അറിയിച്ചത് . ഒരു വർഷം അധ്വാനിച്ചതിൻറെ ഫലം കാണാൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടെന്നറിയിച്ച താരം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതായും പറഞ്ഞു . മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നായിക് , നിത അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .
1
സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരുടെ ഏറ്റവും വലിയ കൺഫ്യൂഷനാണ് ഏതു വാങ്ങും എന്നുള്ളത് . 15 , 000 രൂപ മുതലുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിലിറങ്ങുന്നുണ്ട് . പുറത്തിറങ്ങുന്നുണ്ട് അതിൽ 25,000 രൂപയുടെ ഫോണുകളാണ് പ്രധാനി . എങ്കിലും കുറഞ്ഞ ബജറ്റിൽ മികച്ച ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇതിനിടയിലുള്ള ഫോണുകൾ സമീപ കാലത്തായി വിവിധ കമ്പനികൾ പുറത്തിറക്കുന്നുണ്ട് . ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളായ ഷവോമി , ഒപ്പോ , വിവോ തുടങ്ങിയവയുടെ കുറഞ്ഞ നിരക്കിലുള്ള ഫോണുകൾ ഇന്ന് വിപണിയിൽ എത്തുന്നുണ്ട് . എന്നാൽ ഇവയിൽ ഏതു ഫോണാണ് മികച്ചതെന്നാണ് ഉപഭോക്താക്കളും സംശയം . ഇവിടെ 20,000 രൂപയിൽ താഴെയുള്ള മികച്ച 5 സ്മാർട്ട്ഫോണുകളെയാണ് പരിചയപ്പെടുത്തുകയാണ് . ഷവോമി റെഡ്മി നോട്ട് 5 പ്രോ ഈ വർഷം ഫെബ്രുവരിയിലാണ് ഇത് പുറത്തിറങ്ങിയത് . 6 ജിബി റാം , 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ . ഡ്യുവൽ കൃാമറ ഉപഭോക്താവിന് പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കാൻ സഹായിക്കുന്നു . 5 . 99 ഇഞ്ച് ഫുൾ എച്ച് ടി ഡിസ്പ്ലെയും 18.9 അനുപാതത്തിൽ 403 പിപിഐ പിക്സൽ സാധ്യതയുമുണ്ട് . മെമ്മറി കാർഡ് സഹായത്തോടെ 128ജിബി വരെ നേറ്റീവ് സംഭരണശേഷി വർദ്ധിപ്പിക്കാനാകും . 12 . 5 മെഗാപിക്സൽ ക്യാമറയും , എൽഇഡി ഫ്ളാഷുമുള്ള12 എംപി പ്ലസ് 5 മെഗാപിക്സൽ ക്യാമറയുമാണ് . മുൻവശത്ത് 20 എംപി സെൽഫി കൃാമറയുമുണ്ട് . 4000mAh ന്റെ ബാറ്ററി ലൈഫും ഇത് നൽകുന്നുണ്ട് . ഇതിന്റെ വിലവരുന്നത് 14,999 രൂപ മുതലാണ് . നോക്കിയ 6 ( 2018 ) 2017 ൽ പുറത്തിറക്കിയ നോക്കിയ 6 ന്റെ പരിഷ്കൃത രൂപമാണിത് . 5 . 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണുള്ളതിന് ഒപ്പം ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട് . മൂന്ന് ജിബി റാം 64 ജിബി സ്റ്റോറേജുമുണ്ട് . നോക്കിയ 6 ( 2018 ) വില 16,999 രൂപ മാത്രമാണ് . ഒപ്പോ എഫ്3 പ്ലസ് 2017 ൽ പ്രഖ്യാപിച്ച ഈ ഫോണിന്റെ യഥാർത്ഥ വില 30,000 രൂപയായിരുന്നു . എന്നാൽ പിന്നീട് വില കുറച്ചു . ഒപ്പോ എഫ്3 പ്ലസിന്റെ വില ഇപ്പോൾ 19,990 രൂപമാത്രമാണ് . 6 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഇതോടൊപ്പം നൽകുന്നു . ക്വാൽകോം സ്നാപ്ഡ്രാഗൺ 653 ടീഇ , 4 ജിബി റാം , 64 ജിബി ഇന്റേണൽ സ്റ്റോറേജ് , 256 ജിബി വരെ സപ്പോർട്ട് ചെയ്യു . 16എംപി പിൻ ക്യാമറയും ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷും ഉണ്ട് . 4000mAh ബാറ്ററി കപ്പാസിറിറിയുണ്ട് . . ആപ്പിൾ ഐഫോൺ എസ്ഇ ഇന്ത്യയിലെ ഏറ്റവും ചെറിയ , വിലകുറഞ്ഞ ഐഫോണിന്റെ വില 19,000 രൂപയാണ് . മുൻവശത്ത് , 1136×640 പിക്സൽ റെസലൂഷനുള്ള 4 ഇഞ്ച് സ്ക്രീൻ ഉണ്ട് . ഇതിന്റെ ഫലമായി 326 പിപിപി പിക്സൽ സാന്ദ്രതയുമുണ്ട് . ഏറ്റവും പുതിയ ഐഒഎസ് 11 സോഫ്റ്റ്വെയറിലാണ് ഇത് പ്രവർത്തിക്കുന്നത് . എം9 മോഷൻ കോ - പ്രൊസസറോടു കൂടിയ ആപ്പിൾ എ 9 ചിപ്പ് ആണ് ഇതിലുളളത് . 2 ജിബി റാമും 32 ജിബി നോൺ - എക്സ്പാൻഡബിൾ സ്റ്റോറേജും നൽകുന്നുണ്ട് . കൂടാതെ , ഫ്രണ്ട് - മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറിനു പുറമേ , ചാർജുചെയ്യുന്നതിനുള്ള എൻഎഫ്സി പിന്തുണയും മിന്നൽ പോർട്ടും ഉണ്ട് . പിൻവശത്ത് ഒരു മികച്ച 12എംപി ക്യാമറയുണ്ട് . സാംസങ് ഗാലക്സി ജെ7 പ്രോ സാംസങ് ഗാലക്സി ജെ7 പ്രോ ഫോണിന്റെ വില 18,900 രൂപയാണ് . അലൂമിനിയം ബോഡിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 5 . 5 ഇഞ്ച് സൂപ്പർ AMOLED സ്ക്രീനാണ് ഇതിന്റെ പ്രധാന സവിശേഷത . 3 ജിബി റാം , 64 ജി . ബി . ഇന്റേണൽ സ്റ്റോറേജ് , 256 ജിബി വരെ ഇതിൽ ഉപയോഗിക്കാം . 3 , 600 എംഎഎച്ച് ബാറ്ററിയുമുണ്ട് . 13 എംപി പിൻ ക്യാമറയും 13 എംപി സെൽഫി ക്യാമറയും ഉണ്ട് .
3
ചൈനയിലെ പൊതുസുരക്ഷ വകുപ്പിൻറെ കീഴിലെ കുറ്റാന്വേഷണ വിഭാഗത്തിലെ ഉപമേധാവിയായ ചെ ൻ ഷി ഗു ഇത് മി ലി ട്ട റി സേ ന യ്ക്ക് ഉ പ കാ ര പ്ര ദ മാ കു മെ ന്നും സ്ഥിരികരിച്ചു എന്നതും പ്രചരിച്ച വാർത്തയ്ക്ക് ഒപ്പമുണ്ടായിരുന്നു . ലോകത്താകമാനമുള്ള മാധ്യമങ്ങളിൽക്കൂടിയും സാമൂഹിക മാധ്യമങ്ങളിൽക്കൂടിയും കോടിക്കണക്കിനു പേരാണ് ഈ വീഡിയോയും വാർത്തയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു . ക്രിമിനൽ ഇ ൻ വെ സ്റ്റി ഗേ ഷ ൻ ഡിപ്പാർട്ട്മെന്റ് ഡെ പ്യൂ ട്ടി ഹെ ഡിൻറെ പേരു ചെ ൻ ഷി ഗു എന്നാണെങ്കിലും അവരുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഫേസ്ബുക്കിൽ പേജിലോ ഇങ്ങനെ ഒരു വീഡിയോയെപ്പറ്റിയോ കണ്ടെത്തലിനെപ്പറ്റിയോ വാർത്ത സംബന്ധിച്ചോ ഒരു കാര്യവും ഇല്ലെന്നതാണ് സത്യം . സത്യത്തിൽ ഈ വീഡിയോ ആദ്യമായി സൈബർ ഇടത്ത് പ്രചരിച്ചത് " ലുക്കിംഗ് ഏഷ്യാ പസഫിക്ക് " എന്നൊരു യുട്യൂബ് പ്രൊഫെൽ ഈ വർഷം ഡിസംബർ മൂന്നിന് പങ്കുവച്ചത് വഴിയാണ് . ചൈനീസ് ക്വാണ്ടം ഇൻവിസിബിലിറ്റി ക്ലിനിക്കിൽ ഉണ്ടാക്കിയത് ആണത്രേ , അല്ലായെങ്കിലും എന്ത് പറഞ്ഞാലും ഒപ്പം ക്വാണ്ടം എന്ന് ചേർക്കുന്നത് ഇപ്പോഴത്തെ ഫാഷൻ ആണല്ലോ . ഇത്രയും ഞെട്ടിക്കുന്ന ഈ ശാസ്ത്ര കണ്ടെത്തലിനെപ്പറ്റി ഒരു ആധികാരിക ജേണലുകളിലും ഒരു വിവരണവും ആരും നല്കിട്ടില്ല . സത്യത്തിൽ ഈ വീഡിയോ വ്യാജമാണ് , എഡിറ്റ് ചെയ്തു ക്രിയേറ്റ് ചെയ്തതാണ് . ഒരു മിനിറ്റ് പതിനൊന്നു സെക്കൻഡ് ഉള്ള വീഡിയോയിൽ അത് സ്ഥിരികരിക്കുന്ന ധാരാളം കാരണങ്ങൾ കാണാം . ഉദാഹകരണത്തിന് അദൃശ്യ - തുണിയുടെ അറ്റം വരുന്ന ഭാഗങ്ങൾ ബ്ലർ ചെയ്തിരിക്കുക ആണ് . പലപ്പോഴും രണ്ടു ലെയർ കയറി വരുന്നത് കാണാം . 38മാതെ സെക്കൻഡിൽ സൈഡിൽ ഉള്ള ചെടിയുടെ ഭാഗം കുറച്ചു നേരം തുണിയുടെ ഉള്ളിൽ വന്നു പെട്ടെന്ന് മാറുന്നത് കാണാം . ഒന്നാം മിനിറ്റിൽ തുണിയുടെ മുകളിൽ പിടിച്ചിരിക്കുന്ന വിരലും അടുത്ത നിമിഷം അപ്രത്യക്ഷമാക്കുന്നത് കാണാം . വളരെ ലളിതിമായി അഡോബ് ആഫ്റ്റർ ഇഫക്ട് പോലെയുള്ള വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ വച്ച് നിർമ്മിക്കാവുന്നതാണ് ഇത് . ധാരാളം സിനിമകളിൽ ഈ ടെക്നിക്ക് ഉപയോഗിച്ചിട്ടുണ്ട് . ആദ്യം വീഡിയോയിലെ ആള് ഇല്ലാതെ ബാക്ഗ്രൌണ്ട് ചിത്രീകരിക്കുന്നു . ശേഷം ആയാൽ ഒരു നീല തുണി കൊണ്ട് ആക്ഷൻസ് കാണിക്കുന്നു . ഇതിനു ശേഷം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറിൽ രണ്ടു വീഡിയോയും കൂടി യോജിപ്പിക്കയും രണ്ടാമതും എടുത്ത വീഡിയോയുടെ നീല തുണി വരുന്ന ഭാഗം സുതാര്യമാക്കുകയും ചെയ്യുന്നു . എതായാലും ഈ വീഡിയോയെ പൊളിച്ചടുക്കുന്ന വീഡിയോകൾ ഏറെ പ്രചരിപ്പിക്കുന്നുണ്ട് . ഇതാ അത്തരത്തിൽ
3
രാജ്യത്ത് ആദായ നികുതി അടയ്ക്കാത്തവരുടെ വിവര ശേഖരണം തുടങ്ങി . വൻ തുക ബാങ്ക് നിക്ഷേപം നടത്തിയ 18 ലക്ഷം പേർ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ . ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടത്തിയപ്പോൾ റിട്ടേൺ ഫയൽ ചെയ്തത് 2,82,92,955 പേരാണ് . 2016 - 16 സാമ്പത്തിക വർഷത്തിൽ 2,26,97,843 റിട്ടേണുകളായിരുന്നു സമർപ്പിക്കപ്പെട്ടത് . 24 . 2 ശതമാനത്തിന്റെ വർദ്ധനവാണ് ഒറ്റ വർഷം കൊണ്ടുണ്ടായത് . 2015 - 16 സാമ്പത്തിക വർഷത്തിൽ 10 ശതമാനം വർദ്ധനവായിരുന്നു തൊട്ട് മുമ്പത്തെ വർഷത്തെക്കാളുണ്ടായത് . നോട്ട് അസാധുവാക്കൽ , കള്ളപ്പണം തടയൽ തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് റിട്ടേൺ സമർപ്പണം കൂടിയതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു . 21 . 1 ശതമാനം വർദ്ധനവോടെ റിട്ടേൺ സമർപ്പിച്ചവരിൽ 2,79,00,000 പേരും വ്യക്തഗത നിക്ഷേപകരാണ് . നോട്ട് നിരോധനം നടപ്പാക്കിയ 50 ദിവസത്തിനുള്ളിലും അതിന് ശേഷവും വെളിപ്പെടുത്താത്ത നിക്ഷേപങ്ങൾ ബാങ്കിലെത്തിയെന്നും കേന്ദ്ര സർക്കാർ പറയുന്നു . പ്രത്യക്ഷ നികുതിയിലും വ്യക്തിഗത നികുതിയിലും വൻ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47.79 ശതമാനമാണ് വർദ്ധനവുണ്ടായത് . അതേ സമയം ആദായ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നവരുടെ വിവര ശേഖരണവും ഇൻകം ടാക്സ് വകുപ്പ് തുടങ്ങിയിട്ടുണ്ട് . നവംബർ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം 500,1000 രൂപാ വോട്ടുകൾ ഉപയോഗിച്ച് രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയവരെയാണ് ആദ്യം അന്വേഷിക്കുന്നത് . നോട്ട് അസാധുവാക്കലിന് ശേഷം നിരവധി പേർ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട് . വൻ തുക നിക്ഷേപം നടത്തിയ 18 ലക്ഷം പേർ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രഥമിക കണ്ടെത്തൽ .
0
ഐ സി സി ചെയർമാനായി തെരഞ്ഞെടുത്ത ശശാങ്ക് മനോഹറിന്റെ പിൻഗാമിയായാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്ക് അനുരാഗ് ഠാക്കൂർ എത്തുന്നത് . ഭാരവാഹി തെരഞ്ഞെടുപ്പിനായി മുംബൈയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ഇന്ത്യയിലെ വിവിധ മേഖലകളിലെ ക്രിക്കറ്റ് അസോസിയേഷനുകളിൽ വലിയ സ്വാധീനമുള്ള ഠാക്കൂറിനെ എതിർക്കാൻ ആരുമുണ്ടായിരുന്നില്ല . ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സൌരവ് ഗാംഗുലി അടക്കമുള്ളവരുടെ ആശിർവാദത്തോടെ എത്തുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി കൂടിയായ അനുരാഗ് ഠാക്കൂർ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കും . ബി സി സി ഐ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 41 കാരനായ ഠാക്കൂർ . 2014 - 2017 കാലയളവ് പൂർത്തികരിക്കാനുള്ള ഉപതെരഞ്ഞെടുപ്പായതിനാൽ ഠാക്കൂറിന് ഇനി വളരെ കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത് . ഐപിഎൽ കോഴ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ബി സി സി ഐയിൽ നടപ്പാക്കുകയെന്നതാണ് ഠാക്കൂറിന് മുന്നിലുള്ള വെല്ലുവിളി . അതോടൊപ്പം മോദി മന്ത്രിസഭയുടെ പുനഃസംഘടനയുണ്ടാകുമ്പോൾ മന്ത്രി പദവി പ്രതീക്ഷിക്കുന്ന അനുരാഗ് ഠാക്കൂറിന് രണ്ടു പദവികളും ഒന്നിച്ച് ഇരിക്കാനും സാധിക്കില്ല . ഇതോടൊപ്പം ശശാങ്ക് മനോഹറുമായി അടുത്ത ബന്ധമുള്ള അജയ് ശിർക്കെയെ പുതിയ ബി സി സി ഐ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട് .
2
തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി മോഡൽ ഇറക്കാൻ സാംസങ്ങ് ആലോചിക്കുന്നു . അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഗ്യാലക്സി എസ് 9 , എസ് 9 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് ഗ്യാലക്സി എസ്9 മിനി ഇറക്കാൻ സാംസങ്ങ് ആലോചിക്കുന്നത് . അടുത്ത മാർച്ചിലായിരിക്കും ഏതാണ്ട് 4 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ ഫോൺ എത്തുക . സ്മാർട്ട്ഫോൺ വിപണിയിൽ അരികുകൾ ഇല്ലാത്ത സ്ക്രീൻ തരംഗം സൃഷ്ടിച്ചത് സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസ് ആയിരുന്നു . ഇതിനെയാണ് പിന്നീട് ആപ്പിൾ ഐഫോൺ x ൽ പോലും പിന്തുടർന്നത് . ഇതിന് പിന്നാലെയാണ് ഫ്ലാഗ്ഷിപ്പ് മോഡലിന് മിനി ഇറക്കാൻ സാംസങ്ങ് ആലോചിക്കുന്നത് . മെയിൻ മോഡലിനേക്കാൾ വിലക്കുറവിൽ ഇറങ്ങുന്ന ഫോൺ . കൂടുതൽ ഇടത്തരക്കാരായ ഉപയോക്താക്കളെ ആകർഷിക്കും എന്ന് സാംസങ്ങ് പ്രതീക്ഷിക്കുന്നു . പ്രത്യേകിച്ച് ചൈനീസ് ഇടത്തരം ഫോണുകൾ വിപണി കീഴടക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് സാംസങ്ങ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് . ഇപ്പോഴും ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം കൈയ്യാളുന്ന കമ്പനിയാണ് സാംസങ്ങ് . ഇൻഫിനിറ്റി ഡിസ്പ്ലേ എന്ന അരികുകൾ ഇല്ലാത്ത സ്ക്രീൻ മിനി പതിപ്പിലും സാംസങ്ങ് നിലനിർത്തും എന്നാണ് സൂചനകൾ .
3
ടെക്കി ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുകയും ഭാര്യയുടെ പരാതിയിൽ പിടിയിലാകുകയും ചെയ്തത് അടുത്തിടെ വാർത്തയായിരുന്നു . ഇതിന് പിന്നാലെ ഹൈദരബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ . ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പണത്തിന് വേണ്ടി സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ . നിലവിൽ ഇന്ത്യയിൽ കുറഞ്ഞത് 2000 ദമ്പതിമാരെങ്കിലും കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്നവരാണെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു . അശ്ലീല വെബ്സൈറ്റുകളിലേക്കാണ് ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ തത്സമയം എത്തുന്നത് . ഹൈദരാബാദ് സംഭവത്തിൽ ഭാര്യ അറിയാതെയാണ് അയാൾ കിടപ്പറ രംഗം പുറത്ത് വിട്ടതെങ്കിൽ പണത്തിന് വേണ്ടി ചെയ്യുന്ന ദമ്പതികളിൽ ഭൂരിപക്ഷവും രണ്ട് പേരും അറിഞ്ഞു കൊണ്ടാണ് ലൈവ് സ്ട്രീം ചെയ്യുന്നത് . കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്യുന്ന ദമ്പതിമാർക്ക് ഒരു ദിവസം 35000 രൂപ മുതൽ 60000 രൂപ വരെ ലഭിക്കുന്നുണ്ട് . നവദമ്പതികളുടെ കിടപ്പറ രംഗത്തിന് ഒരു ലക്ഷം രൂപ വരെ കിട്ടും . ഇന്ത്യൻ ദമ്പതികളുടെ കിടപ്പറ രംഗങ്ങൾക്ക് പോൺ വെബ്സൈറ്റുകളിൽ ഡിമാൻഡ് വർധിച്ചതാണ് കൂടുതൽ പേർ കിടപ്പറ രംഗം വിൽക്കാൻ തയ്യാറാകുന്നതിന്റെ കാരണമെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത് . ഇത്തരത്തിലുള്ള സൈറ്റുകൾക്കെതിരെ നടപടി എടുത്താൽ . പുതിയ പേരിൽ പുതിയ ഐപിയിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്നു എന്നാണ് സൈബർ പോലീസ് പറയുന്നത് . ഇവയുടെ പ്രവർത്തനം മിക്കതും വിദേശത്ത് നിന്നാണെന്നും റിപ്പോർട്ടുണ്ട് .
3
രാജ്യവ്യാപകമായി മുട്ട വില കുത്തനെ ഉയരുന്നു . സംസ്ഥാനത്തെ വിപണികളിലും വിലക്കയറ്റം പ്രതിഫലിച്ചുതുടങ്ങി . അഞ്ച് രൂപയിൽ താഴെ മാത്രമായിരുന്ന വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലെത്തി . രാജ്യത്ത് മറ്റ് പല നഗരങ്ങളിലും ഏഴ് രൂപ മുതൽ ഒൻപത് രൂപ വരെയാണ് മുട്ടയുടെ വില . മെട്രോ നഗരങ്ങളിൽ എല്ലായിടത്തും ഇപ്പോൾ തന്നെ ഒൻപത് രൂപയ്ക്കാണ് വിൽപ്പന . കഴിഞ്ഞ വർഷം കോഴിമുട്ടയ്ക്ക് വിലയിടിഞ്ഞത് മൂലം കർഷകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു . ഇക്കാരണത്താൽ ഈവർഷം ഉൽപ്പാദനത്തിൽ 30 ശതമാനത്തോളം കുറവുവരുത്തിയിരുന്നു . ഇതാണ് ഇക്കുറി കടുത്ത വിലക്കയറ്റത്തിന് ഇടയാക്കിയത് . കഴിഞ്ഞ വർഷം നാല് രൂപയോളമാണ് ഒരു മുട്ടയ്ക്ക് കർഷകന് ലഭിച്ചത് . 3 . 50 രൂപയോളം ഉൽപ്പാദന ചിലവും വന്നിരുന്നു . നിരവധി കർഷകർ ഈ രംഗത്ത് നിന്ന് പിന്മാറാൻ ഇത് കാരണമായി . പലരും ഉൽപ്പാദനം കുറച്ചു . ഇതോടെയാണ് കഴിഞ്ഞ വർഷം പരമാവധി അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ ഏഴ് രൂപയിലധികമായി മാറിയത് . പൊതുവെ ആവശ്യക്കാർ കുറവായ താറാവ് മുട്ടയ്ക്കും കാട മുട്ടയ്ക്കും തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് മുട്ട എത്തിക്കുന്നത് . വില ഉയർന്നതോടെ മുട്ട വിൽപ്പനയിലും കാര്യമായ കുറവ് വന്നിട്ടുണ്ട് . അതുകൊണ്ടുതന്നെ വില അധികം വൈകാതെ കുറയുമെന്നാണ് വിപണയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ .
0
നോക്കിയ 2 ഇന്ത്യയിൽ ഇറങ്ങി . എച്ച്എംഡി ഗ്ലോബലിൻറെ നോക്കിയ സ്മാർട്ട്ഫോൺ പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ ഫോണുകളിൽ ഒന്നാണ് നോക്കിയ 2 . ഇന്ത്യയിലെ വില 6,999 രൂപയാണ് . നവംബർ 24 മുതൽ ഫോൺ രാജ്യത്തെ വിവിധ ഔട്ട്ലെറ്റുകളിലും , ഓൺലൈനിലും ലഭിക്കും . ബ്ലാക്ക് , വൈറ്റ് , കോപ്പർ ബ്ലാക്ക് കളറുകളിലാണ് ഫോൺ എത്തുന്നത് . ജിയോ ഉപയോക്താക്കൾക്ക് ആഗസ്റ്റ് 31 2018വരെ നോക്കിയ 2 വാങ്ങുമ്പോൾ പ്രത്യേക റീചാർജ് ഓഫറുകൾ ലഭിക്കും . സ്റ്റോക്ക് ആൻഡ്രോയ്ഡിൽ ഇറങ്ങുന്ന ഫോൺ നോക്കിയ 3 , നോക്കിയ 5 എന്നിവയുമായി ചില സാമ്യങ്ങൾ പിൻതുടരുന്നുണ്ട് . 2 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും എന്നാണ് ബാഗ്ദാനം . ബാറ്ററി ശേഷി 4,100 എംഎഎച്ചാണ് . 5 ഇഞ്ച് 720 പിക്സൽ ഡിസ്പ്ലേയാണ് ഫോണിന് ഒപ്പം ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട് . ക്യൂവൽകോം സ്നാപ്ഡ്രാഗൺ 212 പ്രോസസ്സറാണ് ഫോണിൻറെ ശേഷി നിർണ്ണയിക്കുന്നത് . 1ജിബിയാണ് റാം ശേഷി . 8 ജിബിയാണ് ഇൻറേണൽ സ്റ്റോറേജ് എസ് . ടി കാർഡ് ഉപയോഗിച്ച് ശേഖരണ ശേഷി വർദ്ധിപ്പിക്കാം .
3
ഫെയ്സ്ബുക് ലൈറ്റിന് പുറമേ ഇതാ മെസഞ്ചറിന്റെ ലൈറ്റ് പതിപ്പും ഇന്ത്യയിലെത്തി . ഇനി ബാന്റ്വിഡ്ത് കുറഞ്ഞാലും മെസേജുകൾ ലഭിക്കില്ലെന്ന ഭയം വേണ്ട . കുറഞ്ഞ സൈസിലെത്തുന്ന ഈ ആപിലെ സൌകര്യങ്ങളിൽ ഫെയ്സ്ബുക് വിട്ടുവീഴ്ച ചെയ്തില്ലെന്നതാണ് മറ്റൊരു മേന്മ . കുറഞ്ഞ സൈസും വേഗതയും കൈമുതലായ മെസഞ്ചർ ലൈറ്റ് , ഏറ്റവും ലളിതമായ പതിപ്പുകൂടിയാണ് . ഏറ്റവും ബേസിക് ആന്റഡ്രോയ്ഡ് പതിപ്പ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾക്കും ഏറ്റവും അനുയോജ്യം ഈ ആപ്ലിക്കേഷനാണ് . എല്ലാ അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാക്കുന്ന മെസഞ്ചർ ലൈറ്റ് , ടെക്സ്റ്റ് , ഫോട്ടോസ് , ലിങ്കുകൾ , ഇമോജികൾ , സ്റ്റിക്കറുകൾ തുടങ്ങിയവയെല്ലാം ഷെയർ ചെയ്യാൻ സാധിക്കും . വെറും 5.5 മെഗാബൈറ്റ് മാത്രമാണ് ഇതിന്റെ വലിപ്പവും . ഇന്റർനെറ്റ് വഴിയുള്ള വോയ്സ് കോളുകൾ പ്രചാരം നേടിയതോടെ ഫെയ്സ്ബുക് ഇതിനുള്ള സൌകര്യവും ഒരു ആക്ടീവ് നൌ എന്ന ബട്ടണിലൂടെ പ്രവർത്തിപ്പിക്കാവുന്ന വിധം സജ്ജീകരിച്ചിട്ടുണ്ട് . ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാനും മെസഞ്ചർ ലൈറ്റ് ഉപകാരപ്പെടും . നിലവിൽ വിയറ്റ്നാം , പെറു , നൈജീരിയ , തുർക്കി , ജർമ്മനി , ജപ്പാൻ , നെതർലാന്റ് എന്നിവിടങ്ങളിലും മെസഞ്ചർ ലൈറ്റ് ലഭ്യമാണ് . എങ്കിലും മെസഞ്ചർ ലൈറ്റിലെ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ് . രണ്ട് വർഷം മുൻപ് തന്നെ ഫെയ്സ്ബുക് ആപ്ലിക്കേഷന്റെ ലൈറ്റ് വേർഷനും ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു . ഫെയ്സ്ബുക്ക് ആപ്പിന് 20 കോടി ഉപഭോക്താക്കളാണ് ലോകത്താകെ ഉള്ളത് .
3
ന്യൂസിലൻഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് ഹർഭജൻ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി അശ്വിൻ തന്നെ രംഗത്തെത്തി . കരിയറിന്റെ തുടക്കത്തിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ലഭിച്ചിരുന്നെങ്കിൽ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതൽ വിക്കറ്റ് നേടാനാവുമായിരുന്നുവെന്നായിരുന്നു എന്നായിരുന്നു അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ഭാജിയുടെ ട്വീറ്റ് . എന്നാൽ ഹർഭജൻ സിംഗ് താനടക്കമുള്ള സ്പിന്നർമാക്ക് പ്രചോദനമാണെന്ന് അശ്വിൻ പറഞ്ഞു . 2001ലെ ഹർഭജന്റെ പ്രകടനം കണ്ടാണ് താൻ ഓഫ് സ്പിന്നെറിയാൻ തുടങ്ങിയതെന്നും ഈ തർക്കം അനാരോഗ്യകരമാണെന്നും അശ്വിൻ ട്വിറ്ററിൽ കുറിച്ചു . പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് നമ്മൾ ഒന്നും നേടില്ലെന്നും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും അശ്വിൻ വ്യക്തമാക്കി . അശ്വിന്റെ ട്വീറ്റിന് ഹർഭജനും മറുപടി നൽകി . താങ്കൾക്കെതിരെ ആയിരുന്നില്ല തന്റെ പരാമർശമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുക ആയിരുന്നുവെന്നും ഭാജി വ്യക്തമാക്കി . മികച്ച പ്രകടനം തുടരാൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഭാജി പറഞ്ഞു . എന്നാൽ അശ്വിന്റെ വിശദീകരണത്തെ വെറുവിടാൻ ആരാധകർ തയാറായില്ല . അങ്ങനെയാണെങ്കിൽ താങ്കളെന്തിനാണ് ഹർഭജന് താങ്കളോട് അസൂയയാണെന്ന എന്റെ ട്വീറ്റ് ലൈക്ക് ചെയ്തതെന്ന് ഒരു ആരാധകൻ ചോദിച്ചു . അത് തന്റെ തെറ്റാണെന്നും ബ്രൌസ് ചെയ്തുപോകുമ്പോൾ സംഭവിച്ചതാണെന്നുമായിരുന്നു അശ്വിന്റെ മറുപടി . എന്തായാലും ഇതോടെ വിവാദത്തിന് അവസാനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ . നേരത്തെ ഹർഭജന്റെ പരാമർശത്തിന് ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി പരോക്ഷമായി മറുപടി നൽകിയിരുന്നു . എത്ര ടേണിംഗ് പിച്ചായാലും നന്നായി ബൌൾ ചെയ്താലെ വിക്കറ്റ് കിട്ടൂ എന്നായിരുന്നു ഹർഭജനുള്ള കൊഹ്ലിയുടെ മറുപടി . പിച്ചിൽ മാത്രമല്ല പന്ത് സ്പിൻ ചെയ്യുന്നത് . പന്തിൽ എത്രത്തോളം വൈവിധ്യം കൊണ്ടുവരാൻ കഴിയുമെന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമതെന്നും കൊഹ്ലി വ്യക്തമാക്കിയിരുന്നു .
2
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 270 റൺസ് വിജയലക്ഷ്യം . ഇന്ത്യൻ സ്പിന്നർമാർ തകർത്താടിയപ്പോൾ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ . ഒമ്പതാം ഏകദിന സെഞ്ചുറി നേടിയ നായകൻ ഫാഫ് ഡുപ്ലസിസിൻറെ ( 120 ) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത് . ചഹൽ - കുൽദീപ് സ്പിൻ ദ്വയത്തിന് മുന്നിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് നായകൻ ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു . ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും യശ്വേന്ദ്ര ചഹൽ രണ്ടും പേസർമാരായ ഭുവനേശ്വറും ഭൂംമ്രയും ഓരോ വിക്കറ്റുകളും നേടി . ഓൾറൌണ്ടർ ക്രിസ് മോറിസ് ( 37 ) , ഡി കോക്ക് ( 37 ) , ഫെഹ്ലുക്വയോ ( 27 ) എന്നിങ്ങനെയാണ് മറ്റ് പ്രോട്ടീസ് താരങ്ങളുടെ ഉയർന്ന സ്കോർ . ടീം സ്കോർ 30ൽ നിൽക്കേ ഓപ്പണർ ഹാഷിം അംലയെ ( 16 ) പുറത്താക്കി പേസർ ഭൂംമ്രയാണ് കൂട്ടക്കുരുതിക്ക് തുടക്കമിട്ടത് . 37 റൺസെടുത്ത സഹ ഓപ്പണർ ക്വിൻറൺ ഡി കോക്കിനെ മടക്ക ചഹൽ ബ്രേക്ക് ത്രൂ നൽകുമ്പോൾ ടീം സ്കോർ 83 . പിന്നാലെ എയ്ഡൻ മക്രാമിനെ ( 9 ) ചഹലും 12 റൺസെടുത്ത ഡുമിനി കുൽദീപും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി . എന്നാൽ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരിക്കേ നായകൻ ഫാഫ് ഡുപ്ലസി ഒരറ്റത്ത് പൊരുതി നിന്നു . മില്ലർ ഏഴ് റൺസ് മാത്രമെടുത്ത് കുൽദീപിൻറെ പന്തിൽ കോലിയുടെ തകർപ്പൻ ക്യാച്ചിൽ പുറത്തായതോടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 134 എന്ന നിലയിൽ പരുങ്ങി . എന്നാൽ വാലറ്റത്ത് ക്രിസ് മോറിസിനെയും ഫെഹ്ലുക്വയോയും കൂട്ടുപിടിച്ച് ഡുപ്ലസിസ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു . മോറിസിനെ മടക്കി കുൽദീപും 120 റൺസെടുത്ത ഡുപ്ലസിയെ പറഞ്ഞയച്ച് ഭുവിയും തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം 269ൽ ഒതുങ്ങി .
2
കുളിക്കുന്നതിനിടെ മൊബൈൽ ഫോണിൽ നിന്നും വൈദ്യുതാഘാതമേറ്റ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു . റഷ്യൻ സ്വദേശിനിയായ സെനിയ എന്ന 12 വയസ്സുകാരിക്കാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത് . റഷ്യയിലെ സെർപ്പ്കോസ്കി ജില്ലയിലെ ബോൾഷെ ഗ്രെയ്സ്ലോവോ ഗ്രാമത്തിലാണ് സെനിയ തന്റെ മാതാപിതാക്കളോടൊപ്പം താമസിച്ച് വന്നിരുന്നത് . സ്കൂളിൽ നിന്നും വൈകുന്നേരം ബാസ്ക്കറ്റ് ബോൾ കളിച്ച് മടങ്ങി വന്നതിന് ശേഷം കുളിക്കാനായി ബാത്ത്റൂമിൽ കയറിയതായിരുന്നു സെനിയ . മൊബൈൽ ബാത്ത്റൂമിലെ പ്ലഗ്ഗിൽ ചാർജ്ജ് ചെയ്തതിന് ശേഷം മൊബൈലിൽ നിന്നും പാട്ടും കേട്ട് കൊണ്ടായിരുന്നു പെൺകുട്ടി കുളിക്കാൻ തുടങ്ങിയത് . ഇതിനിടയിൽ മൊബൈൽ ബാത്ത്ടബ്ബിലെ വെള്ളത്തിലേക്ക് വീണു . മൊബൈലിന്റെ കേബിൾ പ്ലഗ്ഗുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ തന്നെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു . കുറെ നേരമായിട്ടും മകൾ കുളിമുറിയിൽ നിന്നും പുറത്ത് വരാത്തതിനെ തുടർന്ന് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സെനിയയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് . ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല .
3
കാജൽ അഗർവാൾ നായികയാകുന്ന തമിഴ് ചിത്രമാണ് പാരീസ് പാരീസ് . ഹിന്ദിയിൽ വൻ ഹിറ്റായ ക്യൂൻ സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം . എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങി ചിത്രത്തിന്റെ ട്രെയിലറിലെ ഒരു രംഗത്തിനെതികെ കടുത്ത വിമർശനമാണ് ഉയരുന്നത് . ചിത്രത്തിൽ കാജലിൻറെ കഥാപാത്രത്തിന്റെ മാറിൽ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത് . യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്ന ട്രെയിലറിന് കീഴിലും നിരവധി കമന്റുകൾ ഉയരുന്നുണ്ട് . രംഗം വലിയ വിവാദമായതോടെ വിശദീകരണവുമായി സംവിധായകൻ രമേഷ് അരവിന്ദ് തന്നെ രംഗത്തെത്തി . ഹിന്ദി ചിത്രത്തിൽ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി അവിഷ്കരിക്കുകയാണ് ഈ ചിത്രത്തിലും എന്നാണ് സംവിധായകൻറെ വാദം . ഹിന്ദിയിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ തമിഴിൽ ഉണ്ടായിരിക്കുന്നത് എന്നും ഇദ്ദേഹം പറയുന്നു . 2014 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് കങ്കണയെ അർഹയാക്കിയ ചിത്രമാണ് ക്യൂൻ . വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തത് . ഈ ചിത്രത്തിൻറെ തമിഴ് പതിപ്പിന് പുറമേ മലയാളം , തെലുങ്ക് , കന്നഡ റീമേക്കുകളും റിലീസിന് തയ്യാറാകുകയാണ് .
1
റബ്ബറിന്റെ ഇറക്കുമതി പൂർണമായി അവസാനിപ്പിയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നും കേരള ധനമന്ത്രി കെഎം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു . കേന്ദ്രബജറ്റിന് മുന്നോടിയായി വിളിച്ച് ചേർത്ത ധനമന്ത്രിമാരുടെ യോഗത്തിലാണ് കെഎം മാണി ഇക്കാര്യം ആവശ്യപ്പെട്ടത് . റബ്ബറിന്റെ വിലയിടിയാൻ കാരണം ഇറക്കുമതിയാണെന്നും ഇറക്കുമതി ചുങ്കം 25 ശതമാനം വർദ്ധിപ്പിയ്ക്കണമെന്നും മാണി ആവശ്യപ്പെട്ടു . ആവശ്യമുള്ള റബ്ബറിന്റെ രണ്ടിരട്ടി റബ്ബർ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു . കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ , വ്യവസായം . അടിസ്ഥാന സൌകര്യ വികസനം , ഊർജ്ജമേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകി പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത് . കേന്ദ്ര വിഹിതം 32 ശതമാനത്തിൽ നിന്ന് 50 ശതമാനം ആയി ഉയർത്തണമെന്നാതാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം
0
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു . മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ് . ബംഗാളി താരം റിധി സെന്നാണ് മികച്ച നടൻ . അസമീ ചിത്രമായ വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് . ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു . മികച്ച അവലംഭിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി . തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു . മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പ്രത്യോക ജൂറി പരാമർശവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി . ഇതേ ചിത്രത്തിൻറെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു . ഭയാനകം എന്ന ചിത്രത്തിലൂടെ നിഖിൽ എസ് പ്രതീപ് മികച്ച കാമറാമാനായി . നടി പാർവതിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു . ടേക് ഓഫിലെ മികച്ച പ്രകടനത്തിനാണ് അവാർഡ് . മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരം ടേക് ഓഫിലൂടെ സന്തോഷ് രാജന് ലഭിച്ചു . ഗാനഗന്ധർവൻ യേശുദാസാണ് മികച്ച ഗായകൻ . വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം . മികച്ച സ്പെഷ്യൽ എഫക്ടിനുള്ള അവാർഡ് ബാഹുബലി - 2 സ്വന്തമാക്കി . കാട്ര് വെളിയിടൈ എന്ന മണിരത്നം ചിത്രത്തിലെ സംഗീതസംവിധാനത്തിനും ഇതേ ചിത്രത്തിൻറെ പശ്ചാത്തല സംഗീതത്തിനുമായി എആർ റഹ്മാൻ രണ്ട് ദേശീയ അവാർഡുകള് സ്വന്തമാക്കി . യഷ്രാജ് സംവിധാനം ചെയ്ത മറാഠി ചിത്രം മോർഖ്യ , ഒറിയ ചിത്രം ഹലോ അർസി എന്നിവയ്ക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു . മികച്ച പ്രാദേശികഭാഷാ ചിത്രങ്ങളിൽ ലക്ഷദ്വീപിൽ നിന്നുള്ള സിഞ്ചാറിന് പ്രത്യേക പരാമർശം . മികച്ച തമിഴ് ചിത്രമായി ടു ലെറ്റ് തിരഞ്ഞെടുക്കപ്പെട്ടു . പ്രമുഖ സംവിധായകൻ ശേഖർ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാർഡുകൾ നിർണയിച്ചത് . കഴിഞ്ഞ വർഷം ഏഴ് അവാർഡുകൾ നേടിയ മലയാള ചിത്രങ്ങൾ ഇത്തവണയും കടുത്ത വെല്ലുവിളിയുയർത്തി . തൊണ്ടി മുതലും ദൃക്സാക്ഷിയും , ടേക് ഓഫ് , ഭയാനകം , എസ് ദുർഗ , ആളൊരുക്കം , ഒറ്റമുറിവെളിച്ചം , അങ്കമാലി ഡയറീസ് , പെയിൻറിങ് ലൈഫ് തുടങ്ങിയ മലയാള ചിത്രങ്ങൾ മത്സരത്തിനുണ്ടായിരുന്നു .
1
ചരക്ക് സേവന നികുതിയിൽ ഉയർന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങൾക്കായി പരിമിതപ്പെടുത്തി . ഗുവഹത്തിയിൽ ചേർന്ന ജിഎസ്ടി കൌൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത് . ഇതോടെ ചോക്കലേറ്റ് , ച്യൂയിംഗം , ഷാംപൂ , പോളീഷ് , സോപ്പുപൊടി , പോഷക പാനീയങ്ങൾ , മാർബിൾ , സൌന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയ്ക്ക് വില കുറയും . 227 ഉത്പന്നങ്ങൾക്കാണ് 28 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നത് . നേരത്തെ ഈ സ്ലാബ് 62 ഉത്പന്നങ്ങൾക്കായി ചുരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു . എന്നാൽ ജിഎസ്ടി കൌൺസിൽ ഈ പട്ടിക വീണ്ടും പുതുക്കി 50 ഉത്പന്നങ്ങളാക്കുകയായിരുന്നു . 28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങളെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റും . അതേ സമയം പെയ്ൻറ് , സിമൻറ് , വാഷിംഗ് മീഷെൻ പോലുള്ള ആഢംബര ഉത്പന്നങ്ങളും 28 ശതമാനം നികുതിയിൽ നിലനിർത്തും പുതിയ പരിഷ്കാരം 20,000 കോടി നികുതി നഷ്ടം സർക്കാറിനുണ്ടാക്കിയേക്കുമെന്നാണ് കണക്ക് . റിട്ടേൺ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽനിന്നു 50 രൂപയായും കുറച്ചു .
0
റിയലെസ്റ്റേറ്റിന്റെ അനന്ത സാധ്യതകളുമായി വളർന്ന വരുന്ന സ്ഥാപനമാണ് എൽ ആൻഡ് ടി . പുതിയ പ്രെജക്ടുകളുമായി എത്തിയിരിക്കുകയാണ് എൽ ആൻഡ് ടി . ക്രസന്റ് ബെ , പേൾ എന്നിവയൊക്ക് പ്രമുഖ ആർട്ടിടെക് കമ്പനികളുടെ ഡിസൈനുകളോടു കൂടിയാണ് ഇത്തവണയും എട്ടിയിരിക്കുന്നത് . ആദ്യം മുംബൈ കേന്ദ്രമാക്കിയാണ് പ്രൊജക്ടുകൾ വരുന്നതെങ്കിൽ ഇപ്പോൾ ചെന്നെയിലേക്കും ഇവർ പുതിയ പ്രൊജക്ടുകൾ അവതരിപ്പിക്കുന്നുണ്ട് . എല്ലാ ആധുനിക സൌകര്യങ്ങളോടു കൂടിയ അപ്പാർട്ട്മെന്റുകളാവും ഇവർ നിർമിക്കുക . കുടാതെ എയർപോർട്ട് , മെട്രോ തുടങ്ങിയ സൌകര്യങ്ങളോടു കൂടിയ സ്ഥലത്താവും ഇവരുടെ പ്രോജക്ടുകൾ . പേൾ അപ്പാർട്ട്മെന്റിൽ 2,3,4 ബിഎച്ച്കെ ആണ് ഉള്ളത് ഇതിന് 3കോടിയാണ് വില , അഡ്വാൻസ് 11 ലക്ഷം രൂപ , മുംബൈയിലെ തന്നെ പോവായി അപ്പാർട്ട്മെന്റിൽ 3,4 ബിഎച്ച്കെ ആണ് ഉള്ളത് ഇതിന് 3.51കോടിയാണ് വില , അഡ്വാൻസായി 11 ലക്ഷം രൂപ . ചെന്നൈയിലെ ഒഎംആർൽ1,2,3 , പ്രീമിയവും 3ബിഎച്ച്കെ ആണ് ഉള്ളത് ഇതിന് 28 ലക്ഷം രൂപയാണ് വില , അഡ്വാൻസ് 1.5ലക്ഷം രൂപ . എൽ ആൻഡ് ടി നല്ല ക്വാളിറ്റിയുള്ള വീടുകൾ പറഞ്ഞ സമയത്തുള്ളിൽ തന്നെ ചെയ്തു തീർക്കുന്നു കൂടാതെ എല്ലാ ആധുനിക സൌകര്യങ്ങളും ഉള്ള സ്ഥലങ്ങളിലായിരിക്കും പ്രൊജക്ടുകൾ . നിർമ്മാണം വളരെ പെട്ടന്നും പറഞ്ഞ സമയത്തിനുള്ളിൽ തന്നെ തീർക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് യുഎസ്സിൽ നിന്നുള്ളവർ കാനഡയിൽ നിന്നുള്ളവർ മിഡിൽ ഈസ്റ്റിൽ നിന്നുള്ളവർ
0
പുതിയ ആപ്പ് അപ്ഡേറ്റ് ചെയ്ത് വിൻഡോസ് ഫോൺ യൂസർമാർക്ക് ഫീച്ചർ ലഭ്യമാണോയെന്ന് പരിശോധിക്കാം . അപ്പുറമുള്ള ആളുടെ കൈവശം വിൻഡോസ് ഫോണും അതിൽ വീഡിയോ കോളിംഗ് ഫീച്ചറും ഉണ്ടാകണം . അല്ലെങ്കിൽ വീഡിയോ കോൾ ചെയ്യാൻ സാധിക്കുകയില്ല . ആപ്പിലുള്ള കോൾ ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ രണ്ട് ഓപ്ഷനുകൾ വരും . വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ . വീഡിയോ കോൾ ഫീച്ചർ വഴി യൂസർമാർക്ക് മറുതലയ്ക്കുള്ള ആളെ കണ്ട് സംസാരിക്കാം . ഒരേസമയം ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും ഉപയോഗിക്കാനുള്ള സൌകര്യമുണ്ട് . കോൾ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോൾ ലഭിച്ചാൽ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസർക്ക് ലഭിക്കും .
3
മുംബൈ ഉയർത്തിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലയൺസിന് ആശിച്ച തുടക്കമല്ല ലഭിച്ചത് . രണ്ടാം ഓവറിൽ ബ്രണ്ടൻ മക്കല്ലത്തെ ( 6 ) മടക്കി ബൂംമ്ര ലയൺസിനെ ഞെട്ടിച്ചു . എന്നാൽ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ റെയ്നയും ( 27 ) ഫിഞ്ചും ചേർന്നുള്ള അർധസെഞ്ചുറി കൂട്ടുകെട്ട് ലയൺസിന്റെ വിജയത്തിന് അടിത്തറയായി . റെയ്ന പുറത്തായശേഷം കാർത്തിക് ( 9 ) , ബ്രാവോ ( 2 ) , അക്ഷദീപ് നാഥ് ( 12 ) , ഫോക്നർ ( 7 ) , പ്രവീൺ കുമാർ ( 0 ) എന്നിവരെ നഷ്ടമായെങ്കിലും ഫിഞ്ച് ( 54 പന്തിൽ 67 നോട്ടൌട്ട് ) ലയൺസിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി . ലയൺസിനായി ഫിഞ്ചിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത് . ബൂംമ്ര അവസാന ഓവറിൽ 11 റൺസായിരുന്നു ലയൺസിന് ജയിക്കാൻ വേണ്ടിയിരുന്നത് . മൂന്നാം പന്ത് ബൌണ്ടറി കടത്തിയ ധവാൽ കുൽക്കർണിയാണ് ലയൺസിന്റെ വിജയം ഉറപ്പിച്ചത് . നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കത്തിലേ ക്യാപ്റ്റൻ രോഹിത് ശർമയെ ( 7 ) നഷ്ടമായത് തിരിച്ചടിയായി . പാർഥിവ് പട്ടേലും ( 34 ) , ജോസ് ബട്ലറും ( 16 ) , അംബാട്ടി റായിഡുവും ( 20 ) പൊരുതി നോക്കിയെങ്കിലും മുംബൈ 100 കടന്നില്ല . അവസാന മൂന്നോവറിൽ ടിം സൌത്തിയും ( 11 പന്തിൽ 25 ) ഹർദ്ദീക് പാണ്ഡ്യയുടെ സഹോദരൻ കുനാൽ പാണ്ഡ്യയും ( 11 പന്തിൽ 20 നോട്ടൌട്ട് ) നടത്തിയ വെടിക്കെട്ടാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്
2
റിലയൻസ് ജിയോ നെറ്റ് വർക്ക് പോൺവെബ്സൈറ്റുകൾ തടഞ്ഞതിന് പിന്നാലെ , രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും പോൺ വെബ്സൈറ്റുകൾ ബാൻ ചെയ്യും . എയർടെൽ വോഡഫോൺ , ഐഡിയ , ബിഎസ്എൻഎൽ എന്നീ കമ്പനികളും പോൺ സൈറ്റുകളുടെ നിരോധനം നടപ്പിലാക്കിവരികയാണ് . ടെലികോം മന്ത്രാലയം നൽകിയ പട്ടികയിലെ 827 വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുന്നത് . മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂർണ പോൺനിരോധനം നിലവിൽ വരും . ഒരു സ്കൂൾ വിദ്യാർഥിനിയെ സഹപാഠികൾ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത് . അശ്ലീല വീഡിയോകൾ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാർഥികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകൾ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകൾ തടയുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോൺവെബ്സൈറ്റുകൾ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത് . ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശർമ്മയും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത് . 857 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിർദേശം നൽകിയത് . ഇതിൽ 30 വെബ്സൈറ്റുകൾ അശ്ലീല ഉള്ളടക്കങ്ങൾ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി . ബാക്കിയുള്ള 827 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു .
3
പാഡ്മാന്റെ വിജയത്തിളക്കിലാണ് നായിക സോനം കപൂർ . ചിത്രത്തിലെ സോനം കപൂറിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . എന്നാൽ വാലന്റൈൻ ഡേയിൽ സോനം കപൂറിന് മറ്റൊരു കാര്യമാണ് പറയാനുള്ളത് . താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി പെൺകുട്ടിയെന്നാണ് സോനം കപൂർ പറയുന്നത് . അതിന് കാരണം ആനന്ദ് അഹുജയും . വ്യവസായിയായ ആനന്ദ് അഹൂജയുമായി സോനം കപൂർ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു . എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരിരുന്നില്ല . എന്നാൽ സോഷ്യൽ മാധ്യമത്തിൽ പ്രണയദിന സന്ദേശം ഷെയർ ചെയ്ത് ആനന്ദ് അഹൂജയെ ടാഗ് ചെയ്തിരിക്കുകയാണ് സോനം കപൂർ . താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി പെൺകുട്ടിയെന്നാണ് അടിക്കുറിപ്പ് . മറുപടിയായി ആനന്ദ് അഹൂജയും കമിതാക്കളുടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട് . പ്രണയം രഹസ്യമാക്കി വയ്ക്കുന്നതിനെ കുറിച്ച് സോനം കപൂർ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു - അത് എന്റെ നിയന്ത്രണത്തിൽ അല്ല . എന്നെ കുറിച്ച് സംസാരിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല . പക്ഷേ മറ്റൊരാളെയും കുറിച്ച് ഉള്ളതാണെങ്കിൽ അത് ശരിയല്ല . അദ്ദേഹത്തിന്റെ അനുവാദമുണ്ടെങ്കിൽ മാത്രമാണ് എനിക്ക് പറയാനാകുക . കാരണം അദ്ദേഹവും എന്റെ അനുവാദമുണ്ടെങ്കിലെ സംസാരിക്കൂ .
1
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി . ദിലീപുമായുളള സൌഹൃദം , സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത് , വിദേശ താരനിശകൾ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണിൽ ആരാഞ്ഞത് . റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട് . ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതൽ തെളിവുകളാണ് പൊലീസ് തേടുന്നത് . ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൌഹൃദമുണ്ടായിരുന്നു . ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തർക്കത്തിലേക്കും നയിച്ചത് . ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് പൊലീസ് ചോദിച്ചത് . നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു , സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ , എന്തുകൊണ്ട് വിളിച്ചു , അവരുടെ പ്രതികരണം എന്തായിരുന്നു , ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത് . റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട് . എന്നാൽ ദിലിപുമായി തനിക്ക് സാമ്പത്തിക ഇടപാട് ഇല്ലെന്നും ദിലീപും കാവ്യയുമായുളള സൌഹൃദത്തെക്കുറിച്ചാണ് പൊലീസ് ചോദിച്ചതെന്നും റിമി ടോമി പ്രതികരിച്ചു . ഇക്കഴിഞ്ഞ ഏപ്രിലിൽ ദിലിപും കാവ്യയും റിമി ടോമിയും അടങ്ങുന്ന സംഘം നടത്തിയ അമേരിക്കൻ സന്ദർശനം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട് . ദിലീപിനെക്കുറിച്ച് യാതൊരു പരാമർശവുമില്ലാതെയുളള ആദ്യകുറ്റപത്രം സമർപ്പിച്ച ശേഷമായിരുന്നു ഈ യാത്ര . പോകുന്നതിന് തൊട്ടുമുമ്പാണ് ബ്ലാക്ക് മെയിലിങ് ഭീഷണി സംബന്ധിച്ച് പരാതിയുമായി ദിലീപ് രംഗത്തെത്തിയത് . ഇതിനിടെ ദിലിപിന് ആലുവ സബ് ജയിലിൽ പ്രത്യകേ പരിഗണന നൽകുന്നെന്ന ആരോപണം ജയിൽ ഡിജിപി ആർ ശ്രീലേഖ നിഷേധിച്ചു കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തളളി . അന്വേഷണം തുടരുന്ന സാഹചര്യം വ്യക്തമാക്കിയാണ് ഉത്തരവ് .
1
അതോടെ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചെന്നുള്ള വാർത്തയുമെത്തി . ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് ഇന്ത്യയിലെ മറ്റ് മതസ്ഥരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് ചോദിച്ച താരത്തിൻറെ മറുപടി വളച്ചൊടിക്കുകയായിരുന്നു . ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾക്ക് ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് താരം പറയുന്നു . ലോകം മുഴുവൻ ഇസ്ലാം സ്വീകരിക്കണമെന്നും ഇസ്ലാമാണ് ഏറ്റവും ശ്രേഷ്ടമെന്നും ഇസ്ലാം മതവിശ്വാസികൾ വിശ്വസിക്കുന്നു എന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു പറഞ്ഞത് . രാജ്യത്തെ മുസ്ലിമുകളുടെ ഈ ദുർഘതിയിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട് . എന്നാൽ , അഭിമുഖം പൂർണമായി കാണിക്കാതെയാണ് വാർത്തകൾ പ്രചരിക്കുന്നതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു . അടുത്തിടെ പാക് താരങ്ങളെ ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കരുതെന്ന തീരുമാനത്തിന് എതിരെ ഓംപുരി ശക്തമായി രംഗത്ത് എത്തിയിരുന്നു . ഇതിൻറെ തുടർച്ചയായാണ് ഈ പ്രചരണം എന്നാണ് താരം വിശ്വസിക്കുന്നത് .
1
ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം . ഇതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്ര കായികമന്ത്രാലയത്തിന് കത്തയച്ചു . എം ബി രാജേഷ് എം പി , കായികമന്ത്രിയെ ഇന്ന് നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും . ഇന്ത്യൻ സംഘത്തിൻറെ പരിശീലകരെ തെരഞ്ഞെടുത്തതിലും കടുത്ത വിവേചനമാണ് അത് ലറ്റിക് ഫെഡറേഷൻ കാണിച്ചിരിക്കുന്നത് ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ മോഹം സെലക്ഷന് കമ്മിറ്റി തല്ലിക്കെടുത്തി . 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്ര പുറത്ത് . ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടാൻ സാധ്യതിയില്ലാത്തതു കൊണ്ട് തെരഞ്ഞെടുത്തില്ലെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ ന്യായീകരണം . ലോകറാങ്കിംഗിൽ ആദ്യ നൂറിൽ പോലും വരാത്ത ജി ലക്ഷമണൻ രണ്ടിനത്തിൽ ലണ്ടനിൽ എങ്ങിനെ മൽസരിക്കുന്നു എന്നതിന് പക്ഷെ മൌനം മാത്രം മറുപടി . ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇത്തവണ അയക്കുന്നത് . ഇവരിൽ ആരെങ്കിലും മെഡൽ നേടുമോ എന്ന് ചോദിച്ചാൽ അത് ലറ്റിക്ക് ഫെഡറേഷന് ഉത്തരമില്ല . ലോക മീറ്റിൻറെ ചരിത്രത്തിൽ ഇന്ത്യ ഇതേവരെ നേടിയത് ഒരു മെഡൽ മാത്രമാണെന്നും ഓർക്കണം . കഴിവുള്ള താരങ്ങളെ തടഞ്ഞ ഫെഡേറഷൻ പക്ഷെ നാടു കാണാൻ ഉദ്യോഗസ്ഥരെയും പരിശീലകരേയും കാര്യമായി ടിമിൽഉൾപ്പെടുത്തി . 24 താരങ്ങൾക്ക് അകമ്പടിയായി പരിശീലകരടക്കം 13 പേർ . പരിശീലകരെ ഉൾപ്പെടുത്തയതിലും കടുത്ത വിവേചനം ഉണ്ട് . ടീമിലുള്ള മൂന്ന് താരങ്ങളുടെ പരിശീലകനായ പി ബി ജയകുമാറിനെ തഴഞ്ഞു . അതേ സമയം ഒരു റിലേയിൽ മാത്രം മൽസരിക്കുന്ന താരത്തിൻറെ പരിശീലകയെ ഉൾപ്പെടുത്തി . ഗോഡ്ഫാദറില്ലാതെ പോയതാണ് ചിത്രക്ക് വിനയായതെന്നും വിലയിരുത്തലുണ്ട് . ലോക ചാന്പ്യൻഷിപ്പിൽ മൽസരിക്കുന്നതിലൂടെ ലഭിക്കുമായിരുന്ന അനുഭവത്ത് 22 കാരിയായ ചിത്രക്ക് നിഷേധിച്ചത് നീതിയാണോ എന്ന ചോദ്യവും ഉയരുന്നു . അതേസമയം പി . യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു . ചിത്രയെ ഉൾപ്പെടുത്താൻ സംസ്ഥാനം സമ്മർദം ചെലുത്തും . ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു .
2
ഇന്ത്യൻ താരങ്ങളെയും ആരാധകരെയും വംശീയമായി അധിക്ഷേപിച്ച മെൽബണിലെ കാണികൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താക്കീത് . മെൽബൺ ടെസ്റ്റിൻറെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത് . എംസിജിയിലെ ഗ്രേറ്റ് സതേൺ സ്റ്റാൻഡിലുണ്ടായിരുന്ന കാണികൾ വിസ കാണിക്കാൻ ഇന്ത്യൻ ആരാധകരോട് ആക്രോശിച്ചിരുന്നു . വംശീയാധിക്ഷേപം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് . സംഭവത്തിൻറെ ദ്യശ്യങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ വിക്ടോറിയ പൊലിസിനും മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ട് അധികൃതർക്കും കൈമാറിയിട്ടുണ്ടെന്നും ഒരു ക്രിക്കറ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു . വിക്ടോറിയ പൊലിസും സ്റ്റേഡിയം സുരക്ഷാവിഭാഗവും കാണികളുടെ പെരുമാറ്റം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു . ഇതാദ്യമായല്ല മെൽബണിലെ കാണികൾ വംശീയാധിക്ഷേപത്തിന് പഴി കേൾക്കുന്നത് . ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2005ലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ പേസർ ആന്ദ്രേ നെല്ലിനെതിരെ വംശീയാധിക്ഷേപം ഉയർന്നത് വലിയ വിവാദമായിരുന്നു . അന്നും കാണികൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകിയിരുന്നു .
2
ലോകകപ്പ് സന്നാഹ മത്സരത്തിൽ ജർമനിക്ക് ഞെട്ടിപ്പിക്കുന്ന തോൽവി . ഓസ്ട്രിയയാണ് ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ ജർമനിയെ മുട്ടുക്കുത്തിച്ചത് . മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു . ജർമനിക്കെതിരേ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഓസ്ട്രിയ തിരിച്ചടിക്കുകയായിരുന്നു . ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ജർമിയുടെ തോൽവി . മാർട്ടിൻ , അലസ്സാന്ദ്രോ എന്നിവരാണ് ഓസ്ട്രിയക്ക് അപ്രതീക്ഷിത ജയമൊരുക്കിയ ഗോളുകൾ നേടിയത് . രണ്ടാം പകുതിയിൽ ആയിരുന്നു ഓസ്ട്രിയയുടെ രണ്ട് ഗോളും . പതിനൊന്നാം മിനിറ്റിൽ മെസൂറ്റ് ഓസിലിന്റെ ഗോളിനാണ് ജർമനി മുന്നിലെത്തിയത് . ജർമൻ ക്യാപ്റ്റൻ മാനുവൽ നോയർ ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത് .
2
ഇന്ത്യ - ന്യുസീലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം . ധർമ്മശാലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക . വെള്ളക്കുപ്പായത്തിൽ വിരാട് കൊഹ്ലിയും സംഘവും തുടങ്ങിവച്ച ജൈത്രയാത്ര തുടരാൻ എം എസ് ധോണിയുടെ നീലപ്പട ഇറങ്ങുന്നു . മൂന്ന് ടെസ്റ്റുകളിലെ തോൽവിക്ക് പകരം വീട്ടാൻ ന്യുസീലൻഡും . എട്ടുമാസം മുൻപ് ബ്രണ്ടൻ മക്കല്ലം വിരമിച്ചതിന് ശേഷം കിവീസിന്റെ ആദ്യ ഏകദിനം . ടെസ്റ്റ് പരമ്പരയിലേറ്റ തോൽവിയുടെ സമ്മർദം മറികടക്കുക എന്നത് തന്നെയാണ് കിവീസിന്റെ പ്രധാന വെല്ലുവിളി . പനിപിടിച്ച സുരേഷ് റെയ്നയുടെ അഭാവം മാറ്റിനിർത്തിയാൽ ഇന്ത്യ പൂർണ സജ്ജം . കൊഹ്ലിയും രോഹിത്തും രഹാനെയുമാണ് ബാറ്റിംഗ് കരുത്ത് . കേദാർ ജാദവും ഹർദിക് പാണ്ഡ്യയും ടീമിലുണ്ടാവും . അശ്വിന്റെയും ജഡേജയുടെയും അഭാവത്തിൽ അക്ഷർ പട്ടേലും അമിത് മിശ്രയുമാണ് സ്പിൻ ആക്രമണം നയിക്കുക . പുതിയ പന്തെറിയാൻ ബൂമ്രയും കുൽക്കർണിയും . കോറി ആൻഡേഴ്സൻ പരുക്ക് മാറിയെത്തിയതോടെ കിവീസ് നിരയും ഉണർന്നിട്ടുണ്ട് . ബൌൺസുള്ള വിക്കറ്റായതിനാൽ ബോൾട്ടിനെയും സൌത്തിയെയും പേടിക്കണം . ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 93 ഏകദിനങ്ങളിൽ . 46ൽ ഇന്ത്യയും 41ൽ കിവീസും ജയിച്ചു . അഞ്ചെണ്ണം ഉപേക്ഷിച്ചു . ഒന്നിൽ ഒപ്പത്തിനൊപ്പം .
2
രണ്ടായിരം രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയപ്പോൾ ആളുകൾ ശരിക്കും ഞെട്ടിപ്പോയി . ആ നോട്ട് കണ്ടായിരുന്നില്ല ആ ഞെട്ടൽ എന്ന് മാത്രം . ചിപ്പ് മുതൽ ആരും കാണാത്ത എന്തൊക്കെയോ കുണ്ടാമണ്ടികൾ ആ നോട്ടിൽ ഉണ്ട് എന്നായിരുന്നു ചിലരുടെ ' തള്ളൽ ' . ഒടുവിൽ റിസർവ്വ് ബാങ്കിന് തന്നെ കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു . എന്നിട്ടും ചിലരൊക്കെ ഇപ്പോഴും പഴയ തള്ളൽ വാർത്തകൾ വിശ്വസിക്കുന്നുണ്ട് എന്ന് വേണം കരുതാൻ . ഇപ്പോഴിതാ അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകളും പുറത്തിറങ്ങിയിരിക്കുന്നു . ഇതിനും ഉണ്ട് ഏറെ സവിശേഷതകൾ . എന്നാൽ അതൊന്നും ആ രണ്ടായിരത്തിന്റെ നോട്ടിനെ കുറിച്ച് പറഞ്ഞതുപോലെ അല്ലെന്ന് മാത്രം .
0
സൌത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ നിസംശയം ആളുകൾ പറയും മലയാളി താരമായ നയൻതാരയാണെന്ന് . അതെ , കോമേഴ്ഷ്യൽ ഹിറ്റുകളും പിന്നീട് തിരഞ്ഞെടുത്ത സിനിമകളെ സൂപ്പർ ഹിറ്റാക്കുകയും ചെയ്ത് വിജയിപ്പിച്ച് വിജയത്തിൻറെ പരകോടിയിലാണ് അവരിപ്പോൾ . അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകില , ഇമയ്ക്ക് നൊടികൾ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായതും താരത്തിന് ആത്മവിശ്വാസം പകരുന്നുണ്ട് . സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് അടുത്തായി നയൻസ് തിരഞ്ഞെടുക്കുന്നത് . പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് നയൻസിൻറെ തെരഞ്ഞെടുപ്പ് . തല അജിത്തിനൊപ്പമുള്ള വിശ്വാസമാണ് ഇനി നയൻസിൻറെതായി പുറത്തിറങ്ങാനുള്ളത് . തളപതി 63 തുടങ്ങി ചില ചിത്രങ്ങളിലും നായിക വേഷം നയൻസിനാണെന്നാണ് ലഭിക്കുന്ന വിവരം . വിജയ വഴിയിൽ മുന്നോട്ട് പോകുന്നതിനിടയിൽ സൌത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് . നിരവധി ആരാധകരാണ് പ്രിയ താരത്തിന് ആശംസകൾ അറിയിക്കുന്നത് . അതുപോലെ ചില രസകരമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . തമിഴ്നാട്ടിൽ ഒരു സ്വകാര്യ എൻറെർടെയിൻമെൻറ് പോർട്ടൽ നടത്തിയ സർവേ പ്രകാരം തമിഴ് സിനിമയിൽ ഏറ്റവും ആരാധക സ്വാധീനമുള്ള അഭിനേതാവായി നയൻതാര മാറിയതായാണ് റിപ്പോർട്ട് . രജനീകാന്തിനെ പിന്തള്ളി 66 ശതമാനം പേരും നയൻതാരയ്ക്കൊപ്പമാണെന്നാണ് റിപ്പോർട്ട് പറയുന്നത് . റിപ്പോർട്ട് പ്രകാരം 13 ശതമാനം പേർ രജനീകാന്തിനും ഏഴ് ശതമാനം അജിത്തിനും ആറ് ശതമാനം വിജയ്ക്കും ഒപ്പം നിൽക്കുന്നു .
1
ഒറ്റനോട്ടത്തിൽ ബോളിവുഡ് താരം സജ്ഞയ് ദത്ത് തന്നെയാണെന്ന് തോന്നിപ്പോകും . സജ്ഞയ് ദത്തിന്റെ ജീവിതം പറയുന്ന സജ്ഞു എന്ന ചിത്രത്തിലാണ് രൺബീർ അമ്പരപ്പിക്കുന്ന രൂപമാറ്റത്തോടെ വെള്ളിത്തിരയിലെത്തുന്നത് . രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത് . അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് രൺബീർ കാഴ്ച വച്ചിരിക്കുന്നതെന്ന് ആദ്യട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട് . ബയോപിക് ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . സജ്ഞയ് ദത്തിന്റെ സിനിമാ ജീവിതവും വ്യക്തിജീവിതവും സത്യസന്ധമായി ചർച്ച ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത് . ജൂൺ 29 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . സജ്ഞയ് ദത്തിന്റെ ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കുമെന്ന് തന്നെയാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത് . മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ സജ്ഞയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്തഘട്ടങ്ങളെയാണ് കാണിക്കുന്നത് . സജ്ഞയ് ദത്തിന്റെ അമ്മയായ നർ ഗീസ് ദത്തായി എത്തുന്നത് മനീഷ കൊയ്രാളയാണ് . അനുഷ്ക ശർമ്മ , ആലിയ ഭട്ട് , ദിയ മിര്സ , പർവേഷ് റാവൽ , മനീഷ കൊയ്രാള , വിക്കി കൌശൽ എന്നിങ്ങനെ നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ .
1
പെയ്നിന് ചുട്ട മറുപടി കൊടുത്ത് പന്ത് നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . ' ' താൽകാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ . . ? ' ' എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത് . ' ' നമുക്കിന്നൊരു സ്പെഷ്യൽ കേസുണ്ട് . ഇത് ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ഇന്നിങ്സാണ് . ക്യാപ്റ്റന്റെ ഉത്തരവാദിത്തമൊന്നും ഇയാൾക്കില്ല . എല്ലായ്പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ് ഇയാളുടേത് . ' ' എന്നായിരുന്നു പന്തിൻറെ തകർപ്പൻ കമൻറ് .
2
ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചർ ഇന്ത്യയിൽ ലഭ്യമായി . യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചറാണ് ആൻഡ്രോയ്ഡ് , ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളത് . വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്മെന്റ് ഫീച്ചർ . ചരിത്ര സന്ദർശനത്തിനായി മോദി പലസ്തീനിലെത്തി , അഞ്ച് കരാറുകളിൽ ഒപ്പുവയ്ക്കും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത് . എച്ച്ഡിഎഫ്സി , എസ്ബിഐ , ആക്സിസ് ബാങ്ക് , ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകൾ പുറത്തുവരുന്നത് . വാട്സ്ആപ്പ് പേയ്മെൻറിന്റെ ബീറ്റാ പതിപ്പിന്റേതായി പ്രചരിച്ച സ്ക്രീൻ ഷോട്ടിലൂടെ വ്യക്തമാകുന്നു . അറസ്റ്റിലായ മാധ്യമപ്രവത്തകർക്ക് രാജ്യം വിടാൻ നിർദേശംഃ അറസ്റ്റിലായത് ടൂറിസ്റ്റ് വിസയിലെത്തിയവർ ! വെളിപ്പെടുത്തലുമായി ഇമിഗ്രേഷൻ വകുപ്പ്
0
തമാശയ്ക്കാണെങ്കിലും നമ്മുടെ നാട്ടിലൊക്കെ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് തമാശകളിൽ ഒന്നാണ് ഒരു ഹോട്ടൽ മുതലാളിയും തങ്ങളുടെ മക്കൾക്ക് സ്വന്തം ഹോട്ടലിലെ ഭക്ഷണം നൽകാറില്ലെന്നത് . ശരിക്കും ഈ തമാശകാര്യമായി നടക്കുന്ന ഒരു സ്ഥലമുണ്ട് , ലോകത്തിൻറെ ടെക്നോളജി തലസ്ഥാനം എന്ന് പറയാവുന്ന സിലിക്കൺവാലിയിൽ . ടെക്നോളജി , ഇൻറർനെറ്റ് ലോകത്തെ രണ്ട് വമ്പൻ കമ്പനികളുടെ മേധാവിമാർ സ്വന്തം മക്കളെ തങ്ങളുടെ ടെക്നോളജിയിൽ നിന്നും മാറ്റിനിർത്തിയാണ് വളർത്തുന്നത് . കത്രീന ബീർബൽ സിംഗ് എന്ന ലണ്ടനിലെ ഒരു കമ്യൂണിറ്റി സ്കൂൾ ടീച്ചർ അടുത്തിടെ ഫേസ്ബുക്കിൽ ടൈംസ് ജേർണലിസ്റ്റ് ആലീസ് തോംസണിൻറെ ഇത് സംബന്ധിച്ച ലേഖനം അടക്കം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് എന്തായാലും ഈ വാക്കുകളിൽ അൽപ്പം സത്യം ഇല്ലാതില്ല . മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് , ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാർക്ക് സുക്കർബർഗ് എന്നിവർ തങ്ങളുടെ കുട്ടികളെ കമ്പ്യൂട്ടറിനോ ഫേസ്ബുക്കിനോ വിട്ടുനൽകിയിട്ടില്ല എന്നതാണ് സത്യം . മേൽപ്പറഞ്ഞ ടൈംസിലെ ആലീസ് തോംസണിൻറെ ലേഖനം തന്നെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് . ഇതിൽ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പണക്കാരനായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ടെക്നോളജിയെ സ്വന്തം ഗൃഹാന്തരീക്ഷത്തിൽ ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്നു . ബിൽഗേറ്റ്സിൻറെ മക്കൾക്ക് സ്വന്തമായി ഫോണില്ലെന്നും , വീട്ടിൽ എത്തിയാൽ അവർക്ക് കോമണായി ഒരു കമ്പ്യൂട്ടർ മാത്രമാണെന്ന് ലേഖനം പറയുന്നു . ആ കമ്പ്യൂട്ടർ തന്നെ അടുക്കളയ്ക്ക് അടുത്താണെന്നും . ഇതിൻറെ നിയന്ത്രണം ബിൽഗേറ്റ്സിൻറെ ഭാര്യ മെലിൻറയ്ക്കാണെന്നും ലേഖനം പറയുന്നു . ഓഫീസ് സമയത്ത് , ഇടവേളകളിൽ എല്ലാവരും ഫേസ്ബുക്ക് വാൾ തേടിപായുന്ന സമയത്ത് പുസ്തക വായനയിലേക്ക് ഊളിയിടും ബിൽഗേറ്റ്സ് . അതേ സമയം ബിൽഗേറ്റ്സ് സ്വന്തം മക്കൾക്ക് അവരുടെ 14വയസിന് ശേഷം ഫോൺ ഉപയോഗിക്കാൻ അനുമതി നൽകി . പാശ്ചത്യ ലോകത്തെ ഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ ശരാശരി പ്രായം 10 വയസാണ് , ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനി തലവൻറെ നിലപാട് എന്നത് ശ്രദ്ധേയമാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു . ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗിൻറെ അനുഭവത്തിലേക്ക് വന്നാൽ , എപ്പോഴും കൂടുതൽ ടെക്നോളജി ഉപയോഗിച്ച് ലോകത്തിലെ സ്കൂൾ സിസ്റ്റം ഉടച്ചുവാർക്കണം എന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം . ഒപ്പം തന്നെ ജനങ്ങളെ ബന്ധിപ്പിക്കാനുള്ളതാണ് ഫേസ്ബുക്കും , അതിൻറെ അനുബന്ധ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം , വാട്ട്സ്ആപ്പ് എന്നിവയെന്നും മാർക്ക് പറയും . എന്നാൽ സ്വന്തം വീട്ടിലെത്തിയാൽ ഈ വാദമൊക്കെ മാർക്ക് വീട്ടിന് വെളിയിൽ വയ്ക്കും . തൻറെ മക്കളുടെ കാര്യത്തിൽ ഈ കാര്യമൊന്നും മാർക്കിന് ബാധകമല്ല . അതായത് കുട്ടികൾക്ക് വേണ്ടി മാർക്ക് തന്നെ അവതരിപ്പിച്ച മെസഞ്ചർ കിഡ്സ് പോലും സ്വന്തം മക്കളെ ഫേസ്ബുക്ക് സ്ഥാപകൻ കാണിച്ചിട്ടില്ല . ഡോ . സ്യൂസ് വായിക്കുക , വീട്ടിന് പുറത്ത് കളിക്കുക എന്നിവയാണ് മക്കളായ മാക്സിമയ്ക്കും , ആഗസ്റ്റിനും മാർക്ക് ചെയ്ത് കൊടുക്കുന്നത് . അന്തരിച്ച ആപ്പിൾ തലവൻ സ്റ്റീവ് ജോബ്സിൻറെ കാര്യത്തിലേക്ക് വരാം . വീട്ടിൽ ഒരിക്കലും താൻ വികസിപ്പിച്ച ഐഫോണോ , ഐപാഡോ കൂടുതൽ ഉപയോഗിക്കുന്നത് സ്റ്റീവ് വിലക്കിയിരുന്നു എന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത് . 2012 ൽ മാത്രമാണ് സ്റ്റീവ്സ് തൻറെ മക്കൾക്ക് ഐപാഡ് പോലും നൽകുന്നത് . എന്താണ് ഇങ്ങനെ , ലോകത്തെ മുഴുവൻ ഈ വഴിക്ക് പോകൂ എന്ന് പ്രേരിപ്പിക്കുന്ന ടെക് ഭീമന്മാരുടെ ഉന്നതർ സ്വന്തം കുട്ടികളോട് അത് ചെയ്യാത്തത് എന്താണ് ? , അതിൻറെ പ്രശ്നം അറിയുന്നതിനാലാണോ , എങ്കിൽ അത് നേരായ ഒരു രീതി അല്ലല്ലോ . ശരിക്കും നോക്കിയാൽ ഇവർ എല്ലാം ഉണ്ടാക്കിയിരിക്കുന്ന ടെക്നോളജി , അല്ലെങ്കിൽ ഉത്പന്നങ്ങൾ എന്നിവ ശരിക്കും ഒരു തലമുറയെ അടിമയാക്കുന്നുണ്ട് എന്ന് അവർ അറിഞ്ഞതിൻറെ ഫലപ്രാപ്തിയാണോ ഇത് എന്ന ചോദ്യവും ഉയരുന്നു . അടുത്തിടെ അമിതമായുള്ള സ്മാർട്ട്ഫോൺ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് അനവധി പഠന റിപ്പോർട്ടുകൾ വന്നിരുന്നു ഇവയും ഇതിനോട് കൂട്ടിവായിക്കണം എന്നാണ് ടൈംസ് ലേഖനം പറയുന്നത് . അടുത്തിടെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബിഹേവിയർ സയൻസ് ഗവേഷകൻ മരിയാന വൂൾഫ് സ്മാർട്ട്ഫോണുകൾ , ടാബുകൾ എന്നിവ തലച്ചോറിലുണ്ടാക്കുന്ന പ്രത്യക്ഷാതം സംബന്ധിച്ച് പഠനം നടത്തിയിരുന്നു . ഇതിൽ പ്രധാനമായും കുട്ടികളിൽ സ്മാർട്ട്ഫോൺ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എടുത്തു പറയുന്നുണ്ട് . മീഡിയം പോസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവർ പറയുന്നു , യൂറോപ്പ് , ഇസ്രയേൽ , അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെയും , കൌമരക്കാരുടെയും ഡിജിറ്റൽ മീഡിയയത്തിലും , പ്രിൻറിലുമുള്ള വായന സംബന്ധിച്ച വലിയ പഠനമാണ് നടത്തിയത് ഇത് പ്രകാരം വായന ശേഷിയിൽ വരുന്ന മന്ദീകരണം വ്യക്തമാണ് . എന്തായാലും ഡിജിറ്റൽ സ്ക്രീനുകൾ കുട്ടികളിൽ നിന്നും തീർത്തും മാറ്റിനിർത്തണം എന്ന് വുൾഫ് അഭിപ്രായപ്പെടുന്നില്ല . പക്ഷെ ഇത് സംബന്ധിച്ച വിശദമായ പഠനം അവർ നിർദേശിക്കുന്നു . ഒപ്പം ടെക്നോളജി ഭീമന്മാരുടെ തലപ്പത്തുള്ള മാർക്ക് സുക്കർബർഗും , ബിൽഗേറ്റ്സും സ്വീകരിക്കുന്ന രീതികൾ ലോകത്തിന് പിന്തുടരാം എന്ന് ഇവർ നിർദേശിക്കുന്നു . എന്തായാലും കുട്ടികളുടെ പിറന്നാളിന് ബുക്കും , സൈക്കിളും സമ്മാനം കൊടുക്കുക , അത് ഒരിക്കലും ഒരു ഐപാഡ് ആകാതിരുന്നാൽ നല്ലത് .
3
ഫേസ്ബുക്കിൽ ബിഎഫ്എഫ് എന്ന് അടിച്ചാൽ നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ എന്ന് അറിയാം എന്ന വാദം വ്യാജവാർത്ത . എന്നാൽ പേജ് റീച്ച് കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെങ്കിലും ഇത് തിരിച്ചറിയാതെ ആയിര കണക്കിന് ആളുകളാണ് ചില പേജുകളിലെ പോസ്റ്റുകൾക്ക് കീഴിൽ ബിഎഫ്എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത് . ഫെയ്സ്ബുക്കിന്റെ പുതിയ ഫീച്ചറുകളിലൊന്നായ ടെക്സ്റ്റ് ഡിലൈറ്റാണിത് . ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താൽ പച്ച നിറത്തിൽ ആ ടെക്സ്റ്റ് പ്രത്യക്ഷപ്പെടും . പച്ച നിറത്തിൽ കമന്റ് പ്രത്യക്ഷപ്പെട്ടാൽ നിങ്ങളുടെ അക്കൌണ്ട് സെയ്ഫ് ആണെന്നാണ് ചില പേജുകൾ പ്രചരിപ്പിച്ചത് . കൺഗ്രാജുലേഷൻ , ഉമ്മ എന്നും അഭിനന്ദനം എന്ന് ടൈപ്പ് ചെയ്യുന്പോൾ ടെക്സ്റ്റ് കളർ മാറുകയും ചെറിയ ലവ് ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് പോലുള്ള അതേ ഫീച്ചറാണ് ഈ ബിഎഫ്എഫും . എന്നാൽ , ഇത് തിരിച്ചറിയാതെ പറ്റിക്കപ്പെട്ടിരിക്കുകയാണ് ഒട്ടുമിക്ക ഫേസ്ബുക്ക് ഉപയോക്താക്കളും . ആഗോള തലത്തിൽ തന്നെ പ്രചരിച്ചൊരു വ്യാജ വാർത്തയാണ് ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താൽ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാണോ എന്ന് അറിയാമെന്നത് .
3
വൺ പ്ലസിൻറെ പുതിയ ഫോണായ വൺ പ്ലസ് 3 ജൂൺ 14 ന് പുറത്തിറക്കും . ഫോൺ പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചൈനയിൽ ഫോണിൻറെ ഓപ്പൺ സെയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . ഫോണിൻറെ പ്രധാന പ്രത്യേകതകൾ പരിശോധിച്ചാൽ ഇതാണ് - കോർണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ , ആൻഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിൻറെ രണ്ട് വേരിയൻറുകളാണ് പുറത്തിറങ്ങുന്നത് . 32 ജിബി , 4ജിബി റാമോട് കൂടിയതും മറ്റൊന്ന് 64 ജിബി 6ജിബി റാമുള്ളതും . കഴിഞ്ഞ തവണ പുറത്തിറക്കിയ വൺ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യിൽ ഒതുങ്ങുന്നില്ല എന്നതായിരുന്നു . എത്ര നല്ല സ്പെസിഫിക്കേഷൻസ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈൻ ഉപയോക്താക്കൾക്ക് അസൌകര്യമുണ്ടാക്കിയിരുന്നു . ഇതിനാൽ ഇനി വരുന്ന വേർഷനിൽ ഡിസൈൻ കുറച്ചുകൂടി നല്ലതായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത് . ജൂലായോടെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട് .
3
ജിയോ പ്രൈം മെമ്പർഷിപ്പിനുള്ള കാലാവധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോർട്ട് . ടെലി അനാലിസിസിനെ ഉദ്ധരിച്ച് എഹഫിംഗ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത് . മാർച്ച് 31ന് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കാനിരിക്കെ ഫെബ്രുവരിയിലാണ് സൌജന്യ ഓഫർ നിർത്തലാക്കുന്നതായി റിലയൻസ് പ്രഖ്യാപിച്ചത് . ജിയോ പ്രൈം മെമ്പർഷിപ്പിനുള്ള കാലാവധി മാർച്ച് 31ൽ നിന്ന് ഏപ്രിൽ 30ലേയ്ക്ക് മാറ്റിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . ജിയോ ഉപയോക്താക്കളിൽ പകുതി പേർ് മാത്രം പ്രൈം മെമ്പർ ഷിപ്പ് എടുത്തതിനെ തുടർന്നാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട് . മാർച്ച് 31നുള്ളിൽ 99 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്നവർക്കാണ് ജിയോ പ്രൈമിൽ അംഗമാകാൻ കഴിയുകയുള്ളൂവെന്നാണ് ജിയോ പ്രഖ്യാപിച്ചിരുന്നത് . പ്രൈമിൽ അംഗത്വമെടുക്കുന്നവർക്ക് പ്രതിമാസം 303 രൂപ റീച്ചാർജിൽ ഡാറ്റ , വോയ്സ് കോൾ ഓഫറുകൾ നൽകുമെന്നാണ് ജിയോ നൽകുന്ന വാഗ്ദാനം . ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് ജിയോ ക്യാഷ് ബാക്ക് ഓഫർ അവതരിപ്പിച്ചിരുന്നു . ജിയോ മണി വഴി പ്രൈം ഓഫർ ആക്ടിവേറ്റ് ചെയ്യുന്നവർക്കും 303രൂപയുടെ പ്രതിമാസ റീച്ചാർജ് ചെയ്യുന്നവർക്കുമാണ് 50 രൂപവീതം ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക . ജിയോ മണിയ്ക്ക് പുറമേ പേടിഎം , മൊബിക്വിക്ക് എന്നീ വാലറ്റുകൾ മുഖേന റീച്ചാർജ് ചെയ്യുന്നവർക്കും ക്യാഷ് ബാക്ക് ഓഫർ ലഭിയ്ക്കും . റിലയൻസ് ജിയോയോട് പൊരുതി നിൽക്കാൻ മറ്റ് ടെലികോം കമ്പനികൾ അത്യാകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട് .
0
കേരളത്തിൽ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ വൻ കവർച്ചകൾ നടക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ് . ഏറ്റവും ഒടുവിൽ മുത്തൂറ്റ് മിനി ഫിനാൻസിൽ ആണ് കവർച്ച നടന്നത് . ബെംഗളൂരു കെങ്കേരി ഔട്ടർ റിങ് ശാഖയിലാണ് കവർച്ച നടന്നത് . 90 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടാക്കൾ തട്ടിയെടുത്തത് . ശാഖാ മാനേജരെ തട്ടിക്കൊണ്ടുപോയി വിവരങ്ങൾ ശേഖരിച്ചതിന് ശേഷമായിരുന്നു മോഷണം നടത്തിയത് . കഴിഞ്ഞ മാസം മണപ്പുറം ഫിനാൻസിന്റെ നാഗ്പൂർ ശാഖയിൽ നടന്ന മോഷണത്തിൽ ഒമ്പത് കോടി രൂപയുടെ സ്വർണമാണ് മോശണം പോയതിന് . അതിന് മുമ്പ് മണപ്പുറത്തിന്റെ തന്നെ മറ്റൊരു ശാഖയിൽ നിന്ന് മൂന്ന് കോടി രൂപയുടെ സ്വർണവും മോഷണം പോയിരുന്നു . ബെംഗളൂരുവിലെ മുത്തൂറ്റ് മിനിയിൽ നടന്നത് കൃത്യമായി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള മോഷണം ആണെന്നാണ് വിവരം . വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാനേജർ നാഗേന്ദ്രപ്പയെ ആദ്യം തട്ടിക്കൊണ്ടുപോവുകയായിരുന്നു . പോലീസുകാരാണെന്ന് പറഞ്ഞാണത്രെ നാഗേന്ദ്രപ്പയെ മോഷണ സംഘം കാറിൽ കയറ്റിയത് . തുടർന്ന് ഓഫീസിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളേയും കുറിച്ച് അന്വേഷിച്ചു . അതിന് ശേഷം പുലർച്ചെയോടെയാണ് സംഘം മുത്തൂറ്റ് മിനി ഓഫീസിൽ എത്തുന്നത് . മോഷണത്തിനെത്തിയപ്പോൾ നാഗേന്ദ്രപ്പയെ കൂടി കൂടെ കൂട്ടിയിരുന്നു . മോഷണത്തിന് ശേഷം നാഗേന്ദ്രപ്പയെ റോഡിൽ ഇറക്കിവിട്ട് സംഘം കടന്നു എന്നാണ് വിവരം . പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു . മോഷ്ടാക്കളെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം .
0
ആഞ്ജലീന ജോളി സംവിധാനം ചെയ്ത സിനിമയാണ് ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ ഇൻ ഹോട്ട് വാട്ടർ . ജോളിയുടെ സൂഹൃത്തും കംബോഡിയൻ മനുഷ്യാവകാശ പ്രവർത്തകയുമായ ലങ്ങ് ഉങ്ങിൻറെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് . കുട്ടികളെ സിനിമയിലേക്ക് തെരഞ്ഞെടുത്ത രീതി ഇപ്പോൾ വിവാദമായിരിക്കുകയാണ് . വാനിറ്റി ഫെയറിൽ പ്രസിദ്ധീകരിച്ച ജോളിയുടെ അഭിമുഖത്തിൽ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും കാസ്റ്റിംങ്ങിനെക്കുറിച്ചും പറയുന്നു . സിനിമയിൽ കുട്ടികളെ തിരഞ്ഞെടുത്ത രീതിയെപ്പറ്റിയും ഇതിൽ ജോളി പറയുന്നുണ്ട് . കുട്ടികളുടെ കഥാപാത്രങ്ങൾ സിനിമയിലുണ്ട് . കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ കുട്ടികളെയായിരുന്നു ആവശ്യം . അനാഥാലയങ്ങളിലും സർക്കസ് കൂടാരങ്ങളിലും , ചേരികളിലുമുള്ള കുട്ടികളെ ഇതിനായി തിരഞ്ഞ് കണ്ട് പിടിക്കുകയായിരുന്നു . കുട്ടികളെ ആകർഷിക്കാനായി പണം കൊടുക്കുകയും തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ പണം തിരിച്ച് തരാൻ ആവശ്യപ്പെടുകയും ചെയ്തു - ആഞ്ജലീന പറയുന്നു . ഇത് ഇപ്പോൾ വൻ വിവാദമായിരിക്കുകയാണ് . എന്നാൽ കുട്ടികളെ ദത്തെടുക്കുകയും നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുക്കുകയും ചെയ്തതിനാൽ ലോകത്തിൻറെ ആദരം ഏറ്റുവാങ്ങിയ ആഞ്ജലീനയുടെ ഈ പ്രവർത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് .
1
ഐ ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന് ഈ മാസം 25ന് തുടക്കം . ലുധിയാനയിൽ മിനർവ പഞ്ചാബും മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടനം മല്സരം . ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഗോകുലം എഫ് സി ഉൾപ്പെടെ എല്ലാ ടീമുകളേയും ദില്ലിയിൽ നടന്ന ചടങ്ങിൽ പരിചയപ്പെടുത്തി . മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവാണ് ഗോകുലം എഫ് സിയെ നയിക്കുന്നത് . പത്ത് ടീമുകൾ , എട്ട് സംസ്ഥാനങ്ങൾ ഐ ലീഗിൻറെ പതിനൊന്നാം പതിപ്പിന് ലുധിയാനയിൽ തുടക്കം കുറിക്കുന്പോൾ പുതുമകൾ ഏറെയുണ്ട് . കേരളാ ടീമായ ഗോകുലം എഫ്സി ഉൾപ്പടെ മൂന്ന് ടീമുകൾ പുതിയതായി ലീഗിൽ അണിചേരുകയാണ് . മണിപ്പൂരിൽ നിന്നുള്ള നെരോകാ എഫ് സി , ദില്ലിയിൽ നിന്നുള്ള ഇന്ത്യൻ ആരോസ് എന്നിവയാണിവ . ജേതാക്കൾക്ക് ലഭിക്കുന്നത് ഒരു കോടി രൂപ . രണ്ടാം സ്ഥാനക്കാർക്ക് 60 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും . മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കന്നിക്കാരായ ഗോകുലം എഫ് സി ഇറങ്ങുന്നത് . കോഴിക്കോടാണ് ഗോകുലം എഫ് സിയുടെ ഹോം ഗ്രൌണ്ട് . ശക്തമായ താരനിര ടീമിനുണ്ടെന്ന് നായകൻ സുശാന്ത് മാത്യൂ പറയുന്നു . വിവിധ പ്രായത്തിലുള്ളവർക്കായി ഫുട്ബോൾ രംഗത്ത് നമുക്കിപ്പോൾ ശക്തമായ സംവിധാനമുണ്ട് . ഇപ്പോൾ ബേബി ചാന്പ്യൻഷിപ്പും നടന്നുവരികയാണ് . മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ . ഐ എം വിജയനേയും ജോപോൾ അഞ്ചേരിയേയും പോലുളള താരങ്ങൾ ടീമിൽ നിന്നുയർന്നുവരും
2
സൈബർ ഹാക്കിങ്ങുകളുടെ ചരിത്രം തന്നെ തിരുത്തുന്ന ഹാക്കിങ്ങ് സംഭവിച്ചിരിക്കുന്നു . സോഷ്യൽനെറ്റ്വർക്കിങ് വെബ്സൈറ്റായ ട്വിറ്ററിലെ 3.2 കോടി അക്കൌണ്ടുകൾ ഹാക്കർമാർ മോഷ്ടിച്ചത് . ലീക്ഡ് സോർസസ് എന്ന വെബ്സൈറ്റാണ് ഹാക്കിങ് വിവരങ്ങൾ പുറത്തുവിട്ടത് . 32 , 888 , 300 അക്കൌണ്ടുകളിലെ ഇ–മെയിൽ , യൂസർനെയിം , പാസ്വേർഡ് എന്നിവയെല്ലാം മോഷ്ടിച്ചവയിലുണ്ടെന്നാണ് റിപ്പോർട്ട് . ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ് . ഫയർഫൊക്സ് , ക്രോം എന്നീ ബ്രൌസറുകളിൽ നടത്തിയ മാൽവെയർ ആക്രമണം വഴിയാണ് അക്കൌണ്ട് വിവരങ്ങൾ ചോർത്തിയത് . റഷ്യയിൽ നിന്നുള്ള അക്കൌണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയിൽ അറുപത് ശതമാനവും എന്നാണ് റിപ്പോർട്ട് . ഹാക്ക് ചെയ്ത വിവരങ്ങളിൽ ഇ–മെയിൽ ഡൊമെയിനുകൾ പത്തിൽ ആറും റഷ്യയിൽ നിന്നുള്ളതാണ് . അതേസമയം , ഇത്രയും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോക്താക്കൾ വളരെ ലളിതമായ പാസ്വേർഡുകളാണ് ഉപയോഗിക്കുന്നതെന്നും ഹാക്കർമാർ കണ്ടെത്തി .
3
സൌബിൻ ഷാഹിർ ആദ്യമായി നായകനായെത്തിയ ചിത്രമാണ് ' സുഡാനി ഫ്രം നൈജീരിയ . തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം . മികച്ച റിവ്യൂ ആണ് ചിത്രത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത് . ചിത്രത്തിൽസൌബിനെ പോലെ തന്നെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒരു ആഫ്രിക്കൻ താരം സാമുവൽ റോബിൻസൺ ആണ് . എന്നാൽ ചിത്രത്തിൽ സുഡു എന്നാണ് ഈ കഥാപാത്രത്തെ വളിക്കുന്നത് . പ്രധാന വേഷത്തിലെത്തിയ സുഡുവിനെ മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു . സോഷ്യൽ മീഡിയയിലും ട്രോൾ ഗ്രൂപ്പുകളിലും സുഡു സ്ഥാനം പിടിച്ചു കഴിഞ്ഞു . എന്നാൽ സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിലും ഒരു സങ്കടം പങ്കുവയ്ക്കുകയാണ് മലയാളികളുടെ സുഡുമോൻ . ദുൽഖർ സൽമാന് സുഡുമോൻ അയച്ച മെസേജിന് മറുപടി കിട്ടിയില്ലെന്നതാണ് സാമുവലിൻറെ സങ്കടം . ദുൽഖറിന് മെസേജ് അയച്ചതിൻറെ സ്ക്രീൻ ഷോട്ട് സഹിതമാണ് സാമ്വൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് . സൂപ്പർ സ്റ്റാറിൻറെ മകനെന്ന നിലയിൽ അല്ലാതെ തന്നെ സ്വന്തം നിലയിൽ കഴിവ് തെളിയിച്ച താങ്കൾ എല്ലാവർക്കും പ്രചോദനമാണെന്നും സാമുവൽ മെസേജിൽ പറയുന്നുണ്ട് . സുഡുവിനെ സമാധാനിപ്പിക്കാൻ മലയാളി ആരാധകർ പാടുപെടുകയാണിപ്പോൾ . താങ്കൾ വിഷമിക്കേണ്ടെന്നും എല്ലാത്തിനും അതിൻറേതായ സമയമുണ്ടെന്നും ചിലർ പറയുന്നു . എന്നാലും എൻറെ ദുൽഖറെ നമ്മുടെ സുഡുമോനൊരു മറുപടി കൊടുക്കാമായിരുന്നെന്ന് ചിലർ . പലരും ദുൽഖറിനെ മെൻഷൻ ചെയ്യിന്നുമുണ്ട് . എന്തായാലും സുഡുവിന് ദുൽഖറിൻറെ മറുപടിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ .
1
നടൻ അക്ഷയ്കുമാർ കക്കൂസ് ടാങ്ക് വൃത്തിയാക്കി മാതൃകയായി . കേന്ദ്രസർക്കാരിന്റെ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ബോവധവത്കരണ പരിപാടിയിലാണ് അക്ഷയ് കുമാർ കക്കൂസ് ടാങ്ക് വൃത്തിയാക്കിയത് . മധ്യപ്രദേശിലെ രെഗ്വാൻ ഗ്രാമത്തിലാണ് അക്ഷയ് വേറിട്ട മാതൃകയായത് . നടനൊപ്പം കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും പരിപാടിയിൽ പങ്കെടുത്തു . ട്വിൻ പിറ്റ് ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങൾക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത് . രണ്ടു ടാങ്കുകളുള്ള ഇത്തരം കക്കൂസിൽ മനഷ്യ വിസർജത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് . ഇത്തരം ടോയലറ്റുകൾ ഉപയോഗിക്കുന്നതിനു നിലവിലുള്ള ആശങ്കകൾ പരിഹരിക്കാനാണ് താൻ നേരിട്ട് എത്തിയതെന്ന് അക്ഷയ് വയക്തമാക്കി . താരത്തിന്റെ അടുത്ത ചിത്രം സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് .
1
വൺപ്ലസ് 6 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നതിനിടയിൽ , ചൈനീസ് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഈ ഫോണിൻറെ അടുത്ത മോഡലിനെക്കുറിച്ച് വലിയൊരു തീരുമാനം എടുത്തു കഴിഞ്ഞു . വൺപ്ലസ് സിഇഒ പെറ്റ് ലീ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്നത് . അതായത് 2019 ൽ ഇറങ്ങുന്ന അടുത്ത വൺപ്ലസ് ഫ്ലാഗ്ഷിപ്പ് മോഡൽ 5ജി സപ്പോർട്ട് ആയിരിക്കും എന്നാണ് ഇപ്പോൾ സിഇഒ വ്യക്തമാക്കിയിരിക്കുന്നത് . നിലവിൽ ലോകത്തെ ഒരു മുൻനിര കമ്പനിയും 5ജി പതിപ്പ് ഇറക്കിയിട്ടില്ലെന്നതും ഇതിനോട് കൂട്ടി വായിക്കാം . അമേരിക്കൻ വിപണിയിൽ മാത്രമായിരിക്കും 5ജി ഫോൺ എത്തുക . ഇതിൻറെ മുന്നോടിയായി അമേരിക്കൻ ടെലികോം കമ്പനികളുമായി വൺപ്ലസ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു . എന്നാൽ ഇന്ത്യ പോലുള്ള വൺപ്ലസിൻറെ വലിയ വിപണികളിൽ ഈ 5ജി ഫോൺ ലിമിറ്റഡ് എഡിഷനായി മാത്രമേ എത്തുകയുള്ളൂവെന്നാണ് റിപ്പോർട്ട് . ഷാൻഹായിയിൽ നടന്ന അന്താരാഷ്ട്ര മൊബൈൽ കോൺഫ്രൻസിലാണ് വൺപ്ലസ് 5ജി ഫോണിൻറെ കാര്യം വൺപ്ലസ് സിഇഒ വെളിപ്പെടുത്തിയത് . തങ്ങളുടെ നിലവിലുള്ള പാർട്ണർമാരെ നിലനിർത്തി തന്നെയായിരിക്കും വൺപ്ലസ് 5 ജി ഫോൺ ഇറക്കുക എന്നാണ് റിപ്പോർട്ട് .
3
ആരാധകരുടെ കാര്യത്തിൽ മറ്റേതൊരു ബോളിവുഡ് താരത്തേക്കാളും പിന്നിലല്ല സണ്ണി ലിയോണി . ആരാധകർ അത്ര കണ്ട് ഉണ്ട് സണ്ണിക്ക് . ആരാധകരുടെ സ്നേഹം മൂലം പുറത്ത് ഇറങ്ങി നടക്കാൻ പല താരങ്ങളും മടിക്കാറുണ്ട് . എന്നാൽ മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം . ജിവൻ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടിച്ച് ചില നാളുകൾ ഉണ്ട് സണ്ണിയുടെ ജീവിതത്തിൽ . ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് സണ്ണി സംസാരിച്ചത് മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് . തൻറെ ജീവനെടുക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീക്ഷണിപ്പെടുത്തിയ ഒരാളെ കുറിച്ചാണ് സണ്ണി പറഞ്ഞത് . പങ്കാളി ഡാനിയേൽ വെബ്വർ വിദേശത്തായിരുന്നു . സണ്ണി വീട്ടിൽ തനിച്ചും . എല്ലാ ദിവസവും സണ്ണിയുടെ വീടിൻറെ വാതിലിൽ അയാൾ ഇടിക്കും . പിന്നീട് കൂട്ടുകാരും ചേർന്നു അയാളുടെ ഭീക്ഷണിക്കൊപ്പം . തുടർന്ന് മോശം ദിനങ്ങളെ മറികടന്നത് വീട് മാറ്റത്തിലൂടെയാണെന്നും അതിന് മുമ്പ് നിരന്തരം ഉപദ്രവം ഉണ്ടായപ്പോൾ വീട്ടിൽ ക്യാമറ വച്ചിരുന്നതായും സണ്ണി പറയുന്നു . എന്നാൽ ഇപ്പോഴും ആ ദിവസങ്ങളിലെ ഭീകരത വേട്ടയാടാറുള്ളതായും സണ്ണി പറയുന്നു .
1
ഇന്ത്യയിലെ താര സുന്ദരിമാരിൽ ഒന്നാം നിരയിലാണ് മാധുരി ദീക്ഷിത്തിന്റെ സ്ഥാനം . മാധുരിയുടെ സൌന്ദര്യരഹസ്യം അറിയാൻ ആരാധകർക്കെല്ലാം ആഗ്രഹവുമുണ്ടായിരിക്കും . ഒടുവിൽ മാധുരി തന്റെ സൌന്ദര്യ രഹസ്യം വെളിപ്പെടുത്തി . പക്ഷേ അതോടെ മാധുരി പരസ്യത്തിൽ അഭിനയിച്ച കമ്പനിയാണ് കുടുങ്ങിയത് . സംഭവം ഇങ്ങനെ - കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ മാധുരി തന്റെ സൌന്ദര്യത്തെ കുറിച്ച് പറഞ്ഞു . പ്രമുഖ സ്കിൻ കെയർ ക്രീം ആണെന്ന് തന്റെ സൌന്ദര്യത്തിന് കാരണമെന്നായിരുന്നു മാധുരിയുടെ വെളിപ്പെടുത്തൽ . എന്നാൽ വർഷങ്ങളായി മറ്റൊരു പ്രമുഖ സ്കിൻ കെയർ ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മാധുരി . ഈ ബ്രാൻഡിന്റെ ക്രീം ആണ് താൻ മുഖത്തു തേക്കുന്നതെന്നും തന്റെ സൌന്ദര്യത്തിനു കാരണമെന്നുമായിരുന്നു മാധുരി പരസ്യത്തിൽ പറഞ്ഞിരുന്നു . എന്നാൽ യഥാർഥത്തിൽ മറ്റൊരു ക്രീം ആണ് താൻ തേക്കുന്നത് എന്നു അബദ്ധത്തിൽ പറഞ്ഞതോടെ കുടുങ്ങിയിരിക്കുന്നത് മാധുരി മോഡലായിരുന്ന കമ്പനിയാണ് .
1
വിദേശനിക്ഷേപ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . പ്രതിരോധ , വ്യോമയാന മേഖലകളിൽ വിദേശ നിക്ഷേപം 100 ശതമാനമാക്കി ഉയർത്തി . ഓൺലൈൻ വ്യാപാര മേഖലയും പൂർണ്ണമായും വിദേശ സ്ഥാപനങ്ങൾക്കായി തുറക്കും . പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗമാണ് വിദേശ നിക്ഷേപ നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് . 2015 നവംബറിൽ പ്രതിരോധ വ്യോമയാന മേഖലകളിൽ അടക്കം വിദേശ നിക്ഷേപ പരിധി ഉയർത്തിയിരുന്നു . ഇതിന്റെ തുടർച്ചയായാണ് പുതിയ മാറ്റങ്ങൾ . പ്രതിരോധ , വ്യോമയാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി സർക്കാർ അനുമതിഇല്ലാതെ തന്നെ 49 ശതമാനം അനുവദിച്ചിരുന്നതാണ് നൂറ് ശതമാനമാക്കി ഉയർത്തിയത് . വിദേശ നിക്ഷേപങ്ങൾക്ക് ഇനി റിസർവ്വ് ബാങ്കിന്റെയും അനുമതി ആവശ്യമില്ല പകരം നിക്ഷേപം നടന്ന് ഒരു മാസത്തിനുള്ള റിസർവ്വ് ബാങ്കിന് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയാൽ മതിയാകും . സ്വാഭാവിക നടപടി ക്രമമെന്നോണം വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ ലൈസൻസ് മാത്രമാകും വിദേശ നിക്ഷെപങ്ങൾക്കുള്ള കടമ്പ . ഔഷധ മേഖലയിൽ രാജ്യത്തെ നിലവിലുള്ള സ്ഥാപനങ്ങളിൽ വിദേശ നിക്ഷേപത്തിനുള്ള പരിധി 74 ശതമാനമാക്കി . ഭക്ഷ്യ സാധനങ്ങൾ , ഏക ബ്രാൻഡ് റീട്ടെയിൽ തുടങ്ങിയ മേഖലകൾക്കും ഇളവുണ്ട് . ഓൺലൈൻ വ്യാപരങ്ങൾക്കുള്ള വിദേശ നിക്ഷേപ പരിധിയും 100 ശതമാനമാക്കി ഉയർത്തി . അതേസമയം ലോട്ടറി , ആണവോർജ്ജം , റിയൽ എസ്റ്റേറ്റ് അടക്കമുള്ള മേഖലകളിലേക്ക് ഇത്തവണയും കേന്ദ്ര സർക്കാർ കടന്നില്ല . രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിക്കാനും അടിസ്ഥാന സൌകര്യമേഖലയുടെ വികസനത്തിനുമായാണ് ഈ ചുവടുവെയ്പ്പെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ഇന്ത്യൻ വിപണി ലോകത്തിന് മുന്നിൽ തുറക്കുകയാണെന്നായിരുന്നു വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം . രാജ്യത്തെ കാർഷിക , ബാങ്കിംഗ് പ്രതിസന്ധികളിൽ ഇടപെടാതെ കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്നും , പ്രതിരോധ വ്യോമയാന മേഖലകളും വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും കോൺഗ്രസും ഇടതുപക്ഷവും കുറ്റപ്പെടുത്തി . പുതിയ തീരുമാനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും .
0
നിങ്ങളുടെ മൊബൈൽഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതൽ ഗൂഗിൾ ചൂണ്ടിക്കാണിച്ചുതരും . ഇതി ൻറെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളിൽ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിൾ പുതിയ സെക്യൂരിറ്റി ഫീച്ചർ തന്നെ പുറത്തിറക്കി . ആപ്പുകൾക്കെല്ലാം ഗൂഗിൾ വേരിഫിക്കേഷൻ രീതി നടപ്പിലാക്കും . പുതുതായി വന്ന ആപ്ലിക്കേഷനാണെങ്കിൽ ‘അൺ വെരിഫൈഡ് ആപ്’ എന്ന് ഗൂഗിൾ പ്രത്യേകം ശ്രദ്ധയിൽപെടുത്തും . എന്നിട്ടും ആപ്പുമായി മുന്നോട്ടുപോകാനാണെങ്കിൽ ‘continue’ എന്ന് ടൈപ്പ് ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തിൽ തുടരാം . താൽപര്യമില്ലെങ്കിൽ ആപ് ബ്ലോക്ക് ചെയ്യുകയും ചെയ്യാം . വളരെ നാളത്തെ പരീക്ഷണത്തിന് ഒടുവിലാണ് ഗൂഗിൾ പുതിയ സുരക്ഷാ മാർഗം ഒരുക്കിയത് . ഔദ്യോഗികമല്ലാത്ത ആപ്പുകളെ ബ്ലോക്ക് ചെയ്യുന്നതടക്കമുളള ഫീച്ചറുകളാണ് ഗൂഗിൾ ഇറക്കിയിരിക്കുന്നത് . പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോക്താക്കൾക്കും ആപ് വികസിപ്പിക്കുന്നവർക്കും ഗുണകരമാണെന്ന് ഗൂഗിൾ പറയുന്നു .
3
ഈ വർഷം ഡിസംബറിൽ കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാകുമെന്ന് കെഎംആർഎൽ അറിയിച്ചു . പദ്ധതിക്കായി നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകൾ വാങ്ങും . 50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നീറ്റിലിറക്കുന്നുണ്ട് . കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത് . 2019 ഡിസംബറിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ ജലമാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നു . കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത് . ഇതിനുമാത്രമായി മറ്റൊരു കമ്പനി രൂപീകരിക്കും . പുഴകളാലും കായലുകളാലും ബന്ധപ്പെട്ടുകിടക്കുന്ന നഗരത്തെയും സമീപ ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 78 കിലോമീറ്റർ നീളമുളള ജലപാതയാണ് കെ എം ആർ എൽ രൂപപ്പെടുത്തുന്നത് .
0
ബുക്ക് എ റൈഡ് എന്ന ഓപ്ഷൻ ഉപയോഗിച്ച് യാത്ര ഉപാധികൾ ഉപയോഗിക്കാവുന്ന സേവനം അടുത്തിടെയാണ് ഫേസ്ബുക്ക് മെസഞ്ചർ അവതരിപ്പിച്ചത് . ഇത് ഉപയോഗപ്പെടുത്തിയാണ് ബാംഗലൂരൂ പോലുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടോസർവ്വീസ് പ്രോവൈഡർമാരായ ജുഗ്നു ഓട്ടോ സർവ്വീസ് ലഭ്യമാക്കുന്നത് . ഇതിനായി പുതിയ മെസഞ്ചർ ആപ്പിലെ ബുക്ക് എ റൈഡ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി . നേരത്തെ തന്നെ ടാക്സി കാറുകൾക്കായി യൂബറും , ഓലയും ഈ സേവനം ലഭ്യമാക്കുവാൻ തുടങ്ങിയിരുന്നു . ഇതിൻറെ അതേ രീതിയാണ് ഓട്ടോ ബുക്കിംഗിനും ഉപയോഗിക്കുന്നത് . വേറൊരു അക്കൌണ്ട് ഉണ്ടാക്കാതെ തന്നെ നിങ്ങളുടെ റജിസ്ട്രേഷൻ ഫേസ്ബുക്ക് വിവരങ്ങളിൽ നിന്നും ജുഗ്നു എടുക്കും . ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 10,000 ഓട്ടോകൾ സർവ്വീസ് നടത്തുന്ന ഏജൻസിയാണ് ജുഗ്നു . ഒരു ദിവസം 30,000 റൈഡുകളാണ് ഇവർ നടത്തുന്നത് .
3
ന്യൂസിലാൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണം റോസ് ടെയ്ലറിന് സ്വന്തമാണ് . നായകൻ വില്യംസണിൽ നിന്ന് കടുത്ത വെല്ലുവിളിയുണ്ടെങ്കിലും നിലവിലെ കണക്കുകൾ ടെയ്ലറിന് അനുകൂലമാണ് . 34 വയസ് പിന്നിട്ട ടെയ്ലർ സ്വപ്നം കാണുന്നത് ടീമിന് സ്വന്തമായൊരു ലോകകപ്പാണ് . ആ ലോകകപ്പ് ടെയ്ലറുടെ മികച്ച ബാറ്റിംഗിലൂടെ സ്വന്തമാകുമെന്ന് കരുതുന്ന കിവീ ആരാധകരും കുറവല്ല . കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് താരം . ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ടീമിന് വിജയം സമ്മാനിച്ച സെഞ്ചുറിയുമായി ടെയ്ലർ കളം നിറഞ്ഞു കളിച്ചു . 131 പന്തുകളിൽ നിന്നും 137 റൺസ് അടിച്ചെടുത്ത ടെയ്ലറുടെ മികവിൽ 115 റൺസിൻറെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത് . അതിനിടെ നിരവധി നാഴികകല്ലുകളും താരം സ്വന്തമാക്കി . ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ 20 സെഞ്ചുറികൾ നേടുന്ന ആദ്യ ന്യൂസിലാൻഡ് താരം എന്ന ചരിത്രമാണ് ടെയ്ലർ പോക്കറ്റിലാക്കിയത് . തുടർച്ചയായ ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തവണ 50 ന് മുകളിൽ സ്കോർ ചെയ്യുന്നവരുടെ പട്ടികയിലെ രണ്ടാം സ്ഥാനത്താണ് ടെയ്ലർ എത്തിയത് . 9 തവണ തുടർച്ചയായി 50 ലധികം റൺസ് നേടിയിട്ടുള്ള പാക് മുൻ നായകൻ ജാവേദ് മിയാൻദാദ് മാത്രമാണ് കിവി താരത്തിന് മുന്നിലുള്ളത് . കഴിഞ്ഞ ആറ് മത്സരങ്ങളിലും 50 റൺസിന് മുകളിൽ നേടിയാണ് ടെയ്ലർ പട്ടികയിലെ രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാൻ മുൻ നായകൻ മുഹമ്മദ് യൂസുഫ് , വിൻഡീസ് താരം ഗ്രീനിഡ്ജ് , ഓസീസ് മുൻ താരം മാർക്ക് വോ , സ്വന്തം ടീമിൻറെ നായകൻ കെയ്ൻ വില്യംസൺ , കിവി താരം ആൻഡ്രു ജോൺസ് എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത് . 181 , 80 , 86 , 54 , 90 , 137 ഇങ്ങനെയായിരുന്നു ടെയ്ലറുടെ അവസാന ആറ് ഏകദിനങ്ങളിലെ ബാറ്റിംഗ് . ഇക്കാര്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇന്ത്യൻ റൺമെഷിനും നായകനുമായ വിരാട് കോലി എന്നിവരെയും ടെയ്ലർ പിന്നിലാക്കി . സച്ചിനും കോഹ്ലിയും തുടർച്ചയായി അഞ്ച് വട്ടമാണ് 50 ന് മുകളിൽ ഏകദിനത്തിൽ നേടിയിട്ടുള്ളത് . ഇന്ത്യക്കെതിരെയാണ് ന്യൂസിലാൻഡിൻറെ അടുത്ത ഏകദിന പരമ്പര പോരാട്ടം . ആദ്യ മത്സരം ജനുവരി 23 നാണ് തുടങ്ങുക . അന്ന് അമ്പതിന് മുകളിൽ ടെയ്ലർക്ക് സ്കോർ ചെയ്യാനായാൽ നേരത്തെ പറഞ്ഞ പട്ടികയിലെ രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് ഇരിപ്പുറപ്പിക്കാം . ആദ്യ നാല് ഏകദിനത്തിലും 50 ന് മുകളിൽ റൺസ് നേടിയാൽ ടെയ്ലറിന് മുന്നിൽ മിയാൻദാദും വഴിമാറും .
2
വാ ട്സ് ആ പ്പ് വീ ഡി യോ , ഓ ഡി യോ കോ ളു ക ൾ ക്ക് യു എ ഇ ഏ ർ പ്പെ ടു ത്തി യി രു ന്ന വി ല ക്ക് പി ൻ വ ലി ച്ച താ യ വാ ർ ത്ത ക ൾ അ ടി സ്ഥാ ന ര ഹി ത മെ ന്ന് യു എ ഇ ടെ ലി കോം റെ ഗു ലേ റ്റ റി അ തോ റി റ്റി . വ്യാ ഴാ ഴ്ച രാ വി ലെ മു ത ൽ യു എ ഇ ഉ പ യോ ക്താ ക്ക ൾ ക്ക് വാ ട്സ് ആ പ്പ് വീ ഡി യോ , ഓ ഡി യോ കോ ൾ സൌ ക ര്യം ല ഭി ച്ചി രു ന്നു . ഇ തേ തു ട ർ ന്നാ ണ് പെ രു ന്നാ ൾ സ മ്മാ ന മെ ന്ന നി ല യ്ക്ക് വി ല ക്ക് നീ ക്കി യെ ന്ന ത ര ത്തി ൽ വാ ർ ത്ത ക ൾ പ്ര ച രി ച്ച ത് . യു എ ഇ യി ൽ വാ ട്ട്സ്ആ പ്പ് കോ ളു ക ൾ നി യ മ വി ധേ യ മാ ക്കി യി ട്ടി ല്ലെ ന്ന് ടെ ലി കോം റെ ഗു ലേ റ്റ റി അ തോ റി റ്റി ( ടി ആ ർ എ ) വ്യ ക്ത മാ ക്കി . ഇ ൻറ ർ നെ റ്റ് വോ യ്സ് പ്രോ ട്ടോ കോ ളു മാ യി ബ ന്ധ പ്പെ ട്ട നി യ മ ത്തി ൽ യാ തൊ രു മാ റ്റ വും വ ന്നി ട്ടി ല്ലെ ന്നും വി ല ക്ക് നീ ങ്ങി യ ത് സാ ങ്കേ തി ക ത ക രാ റാ കാ നാ ണ് സാ ധ്യ ത യെ ന്നും ടി ആ ർ എ അ റി യി ച്ചു . ആ ൻ ഡ്രോ യി ഡ് , വി ൻ ഡോ സ് , ഐ ഒ എ സ് തു ട ങ്ങി എ ല്ലാ പ്ലാ റ്റ്ഫോ മു ക ളി ലും വാ ട്സ് ആ പ്പ് കോ ളിം ഗ് ക ഴി ഞ്ഞ ദി വ സം മു ത ൽ ല ഭി ക്കു ന്നു ണ്ട് . പ ല ർ ക്കും വ്യ ക്ത ത കു റ വോ ടെ ഇ പ്പോ ഴും വാ ട്ട്സ്ആ പ്പി ലൂ ടെ മ റ്റു ള്ള വ രു മാ യി സം സാ രി ക്കാ നും ക ഴി യു ന്നു ണ്ട് . വാ ട്സ് ആ പ്പ് വീ ഡി യോ , വോ യ്സ് കോ ളു ക ൾ ക്ക് യു എ ഇ അ ട ക്ക മു ള്ള ഗ ൾ ഫ് രാ ജ്യ ങ്ങ ളി ൽ മു ൻ പ് നി രോ ധ ന മു ണ്ടാ യി രു ന്നു .
3
അതും മലയാളത്തിൻറെ പ്രമുഖ നടനായ തിലകൻ ചേട്ടനിൽ നിന്നും . ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ' കാവ്യ ഇനിയെത്രകാലം സിനിമയിൽ ഉണ്ടാകും ' എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു . ' ഒന്നും തീരുമാനിച്ചിട്ടില്ല ' എന്ന് അന്ന് ഞാൻ മറുപടിയും നൽകി . തുടർന്ന് ' ഇനിയെത്ര കാലം ഉണ്ടായാലും ആ അസുഖം വരാതെ കാവ്യ ശ്രദ്ധിക്കണം ' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു . ആ അസുഖം ഏതെന്ന് അറിയാനുള്ള കൌതുകത്തെ തുടർന്ന് കൊളസ്ട്രോളാണോ , ബിപിയാണോ , ഷുഗറാണോ എന്നൊക്കെ ഞാൻ ചോദിച്ചു . ഒടുവിൽ തിലകൻ ചേട്ടൻ പറഞ്ഞു . ഇതൊന്നുമല്ല , വിഷാദരോഗം . ഇംഗ്ലീഷിൽ ഡിപ്രഷൻ എന്ന് പറയും . ഈ അസുഖം വന്നാൽ പിന്നെ ഒരു മരുന്നിനും നമ്മെ രക്ഷിക്കാനാകില്ല . വിഷാദത്തിൽ അടിമപ്പെട്ട സഹപ്രവർത്തകരെ കുറിച്ചും അന്ന് അദ്ദേഹം തനിക്ക് പറഞ്ഞു തന്നുവെന്നും കാവ്യ പറഞ്ഞു . അങ്ങനെ , വർഷങ്ങൾ കടന്നുപോയ ഒരു വേള തനിക്കും വിഷാദത്തിന്റെ ഭീകരതയെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും അന്ന് തുണയായത് തിലകൻ ചേട്ടൻറെ വാക്കുകളാണെന്നും കാവ്യ പറഞ്ഞുവെന്ന് മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നു .
1
മെഗാസ്റ്റാർ നായകനാകുന്ന മാസ് മസാല എൻറർടെയ്നർ ‘മാസ്റ്റർ പീസ്’ ആദ്യ ടീസർ റിലീസായി . ഒരു ആക്ഷൻ സിനിമയ്ക്ക് ഉതകുന്ന അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത് . മമ്മൂട്ടിയുടെ ആക്ഷൻ സീനുകളും ടീസറിൽ കാണാം . എന്നാൽ ടീസറിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉൾക്കൊള്ളിച്ചിട്ടില്ല . ഇടിയാണ് ആരാധകർക്കായി അവതരിപ്പിച്ചിട്ടുണ്ട് . ഒപ്പം കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം ഇപ്പോഴേ വൈറലായിക്കഴിഞ്ഞു . വെറും 45 സെക്കൻറ് മാത്രമാണ് ടീസറിൻറെ ദൈർഘ്യം . പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തിൽ എത്തുന്ന ചിത്രം അജയ് വാസുദേവ് സംവിധാനം ചെയ്യുന്നു . രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർപീസ് .
1
ഓപ്പോ എഫ്5 ഉടൻ ഇറങ്ങും . ഒക്ടോബർ 26 ന് മൂന്ന് പതിപ്പുകളിലാണ് ഫോൺ എത്തുന്നത് . ഓപ്പോ എഫ്5 , ഓപ്പോ എഫ് 5 6ജിബി പതിപ്പ് , എഫ് 5 യൂത്ത് എന്നിവയാണ് പുറത്തിറങ്ങുന്നത് . ആർട്ടിഫിഷൽ ഇൻറലിജൻസ് വഴി നിയന്ത്രിക്കാൻ കഴിയുന്ന സെൽഫി സംവിധാനം എഫ്5 ൽ ഉണ്ടാകുമെന്നാണ് അഭ്യൂഹം . ചൈനയിലും തായ്വാനിലും മറ്റും മൂന്ന് ഫോണുകളുടെയും പ്രീ ഓഡർ ആരംഭിച്ചു . എന്നാൽ ഇന്ത്യയിൽ മൂന്ന് പതിപ്പുകളും ഇറങ്ങുമോ എന്ന് പറയാൻ കഴിയില്ല . 18 : 9 എഫ്എച്ച്ഡി + ഡിസ്പ്ലേയിൽ ( 2160 x 1080 പിക്സെൽസ് ) ഒരുങ്ങുന്ന കമ്പനിയുടെ ആദ്യ ഫോണാണ് എഫ് 5.6 ഇഞ്ച് ഡിസ്പ്ലേ പ്രത്യേക ആകർഷണമാണ് നൽകിയിരിക്കുന്നത് . ഒക്ടാകോർ സ്നാപ്ഡ്രാഗൺ 660 SoC , 6ജിബി റാം , 64ജിബി ഡീഫോൾട്ട് മെമ്മറി , ഇതു കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇൻറേണൽ സ്റ്റോറേജ് കൂട്ടാനും സാധിക്കും . 4000എംഎഎച്ച് ബാറ്ററിയും , 3.5എംഎം ഓഡിയോ ജാക്ക് , മൈക്രോ യുഎസ്ബി പോർട്ട് , ഡ്യുവൽ ബ്രാൻഡ് വൈഫൈ എന്നിവയും ഈ ഫോണിൽ അടങ്ങിയിട്ടുണ്ട് . കൂടാതെ ഈ സ്മാർട്ട്ഫോണിന് ആൻഡ്രോയിഡ് 7.0 ന്യുഗട്ട് പ്രീ - ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടാകും എന്നും കരുതുന്നു . 12എംപി ഡ്യുവൽ സെൽഫി ക്യാമറയാണ് ഫോണിലുള്ളതെന്നാണ് റിപ്പോർട്ട് . മാത്രമല്ല , സ്മാർട്ട്ഫോൺ A1 ബ്യൂട്ടി റെകഗ്നിഷൻ സവിശേഷതയുമായി എത്തുന്നു . ഒരു ഇമേജിലെ സ്കിൻ ടോൺ , വയസ്സ് , ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായണ് ഓപ്പോ എഫ്5 സ്മാർട്ട്ഫോണിന് . Oppo F5 Tipped to Launch in 3 Variants
3
ഓപ്പണർമാരായ മാർകസ് ഹാരിസ് ( 13 ) , ആരോൺ ഫിഞ്ച് ( 3 ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ഇന്നിങ്സിന്റെ ആദ്യ സെഷനിൽ നഷ്ടമായത് . ഹാരിസിനെ ജഡേജ മടക്കിയപ്പോൾ ഫിഞ്ചിനെ ജസ്പ്രീത് ബുംമ്ര കോലിയുടെ കൈകളിലെത്തിച്ചു . ലഞ്ചിന് ശേഷം തുടക്കത്തിൽ തന്നെ ഉസ്മാൻ ഖവാജയെ ( 33 ) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി . പിന്നീട് ഷോൺ മാർഷ് ( 44 ) ട്രാവിസ് ഹെഡ് എന്നിവർ പിടിച്ച് നിന്നെങ്കിലും ബുംമ്ര ഒരിക്കൽകൂടി ഓസീസിന്റെ വില്ലനായി . ബുംമ്രയുടെ പന്തിൽ മാർഷ് വിക്കറ്റിന് മുന്നിൽ കുടുങ്ങി . 51 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത് . 10 റൺസ് മാത്രം കൂട്ടിച്ചേർത്ത ഷോൺ മാർഷ് ജഡേജയ്ക്ക് വിക്കറ്റ് നൽകിയതോടെ ഓസീസിന്റെ സാധ്യതകൾ ഏതാണ്ട് അസ്ഥാനത്തായി . ചായയ്ക്ക് ശേഷം മൂന്ന വിക്കറ്റുകൾകൂടി ഓസീസിന് നഷ്ടമായി . 33 റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത് . ഇശാന്ത് ശർമയുടെ പന്തിൽ ഹെഡിന്റെ വിക്കറ്റ് തെറിച്ചു . അൽപനേരം ചെറുത്ത് നിന്നെങ്കിലും ടിം പെയ്നിനെ ( 26 ) ജഡേജ മടക്കി അയച്ചു . ഋഷഭ് പന്തിന് ക്യാച്ച് ന്ൽകിയായിരുന്നു ക്യാപ്റ്റന്റെ മടക്കം . മിച്ചൽ സ്റ്റാർക്കി ( 18 ) ന്റെ വിക്കറ്റ് ഷമി തെറിപ്പിച്ചതോടെ ഓസീസ് തോൽവിയുടെ അരികത്തെത്തി . നേരത്തെ ഇന്ത്യ ഋഷഭ് പന്തി ( 33 ) ന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്ന . അഞ്ചിന് 54 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത് . 42 റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത് . പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു . പിന്നാലെ എത്തിയ രവീന്ദ്ര ജഡേജ ( 5 ) യേയും കമ്മിൻസ് മടക്കി . കമ്മിൻസിന്റെ ആറാം വിക്കറ്റായിരുന്നത് . ഋഷഭ് പന്തിനെ ജോഷ് ഹേസൽവുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു . വൻ തകർച്ചയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നേരിട്ടത് . ഓപ്പണർമാർ തുടക്കത്തിൽ 28 റൺസ് കൂട്ടിച്ചേർത്തു . എന്നാൽ അടുത്ത് നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി . ഹനുമ വിഹാരി ( 13 ) , ചേതേശ്വർ പൂജാര ( 0 ) , വിരാട് കോലി ( 0 ) , അജിൻക്യ രഹാനെ ( 1 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നാല് റൺസെടുക്കുന്നതിനിടെ നഷ്ടമായത് . പാറ്റ് കമ്മിൻസാണ് നാലും വിക്കറ്റും വീഴ്ത്തിയത് . രോഹിത് ശർമ ( 5 ) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഹേസൽവുഡിന്റെ പന്ത് കട്ട് ഷോട്ടിന് ശ്രമിക്കുന്നതിനിടെ ടിം പെയ്നിന് ക്യാച്ച് നൽകി മടങ്ങി . നേരത്തെ , വിഹാരിയെ കമ്മിൻസ് സ്ലിപ്പിൽ ഖവാജയുടെ കൈകളിലെത്തിച്ചപ്പോൾ കോലിയും പൂജാരയും സമാനമായ ഷോട്ടുകളിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ഹാരിസിന് ക്യാച്ച് നൽകി മടങ്ങി . രഹാനെ കമ്മിൻസിന്റെ പന്തിൽ ടിം പെയ്നിന് പിടികൊടുത്തു . നേരത്തെ , ഒന്നാം ഇന്നിങ്സിൽ 292 റൺസ് ലീഡ് നേടിയിരുന്നു . ഓസീസ് ഒന്നാം ഇന്നിങ്സ് ഫോളോഓൺ വഴങ്ങിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു . ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത് . 22 റൺസ് വീതം നേടിയ മാർകസ് ഹാരിസും ടിം പെയ്നുമാണ് ഓസീസിന്റെ ടോപ് സ്കോറർമാർ . മൂന്നാം ദിവസം ആദ്യ സെസഷനിൽ തന്നെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു . വിക്കറ്റ് നഷ്ടമില്ലാതെ എട്ട് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സ്കോർ 24ൽ എത്തിനിൽക്കെ ഫിഞ്ചിനെ നഷ്ടമായി . ഇശാന്ത് ശർമയെ ലെഗ് സൈഡിൽ ഫ്ളിക്ക് ചെയ്യാനുള്ള ശ്രമം ഷോർട്ട് മിഡ് വിക്കറ്റിൽ മായങ്ക് അഗർവാളിന്റെ കൈകളിലെത്തിച്ചു . സ്കോർ ബോർഡിൽ 12 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ സഹഓപ്പണർ ഹാരിസും മടങ്ങി . ബുംറയെ ഹുക്ക് ചെയ്ത ഹാരിസിന് പിഴച്ചു . ബൌണ്ടറി ലൈനിൽ ഇശാന്ത് ശർമയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു . പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നൽകി . ജഡേജയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം ബാറ്റിൽ ഷോർട്ട് ലെഗിൽ മായങ്കിന്റെ കൈകളിലേക്ക് . ലഞ്ചിന് തൊട്ട് മുമ്പ് നല്ല രീതിയിൽ കളിച്ചിക്കൊണ്ടിരിക്കുകയായിരുന്ന മാർഷിനെയും ഓസീസിന് നഷ്ടമായി . ബുംറയുടെ ഒരു സ്ലോവറിൽ മാർഷ് വിക്കറ്റിന് മുന്നിൽ കുടുങ്ങി . ഇതോടെ ലഞ്ചിന് പിരിയുകയായിരുന്നു . ലഞ്ചിന് ശേഷം തുടക്കത്തിൽ തന്നെ ബുംറ ആദ്യ പ്രഹരമേൽപ്പിച്ചു . ബുംറയുടെ ഒരു പേസി യോർക്കറിൽ ട്രാവിസ് ഹെഡിന്റെ ( 20 ) വിക്കറ്റ് തെറിച്ചു . പീറ്റർ ഹാൻഡ്സ്കോംബിന് പകരമെത്തിയ മിച്ചൽ മാർഷിനും പിടിച്ചു നിൽക്കാൻ സാധിച്ചു . ജഡേജയുടെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു മിച്ചൽ മാർഷ് . എട്ട് റൺ മാത്രമായിരുന്നു ഓൾറൌണ്ടറുടെ സമ്പാദ്യം . പാറ്റ് കമ്മിൻസാണ് മാർഷിന് പകരം ക്രീസിലെത്തിയത് . 47 പന്തുകൾ താരം ചെറുത്തുനിന്നെങ്കിലും മുഹമ്മദ് ഷമിക്ക് കീഴടങ്ങി . 17 റൺ മാത്രമെടുത്ത കമ്മിൻസ് ഷമിയുടെ പന്തിൽ വിക്കറ്റ് തെറിച്ച് മടങ്ങി . ക്യാപ്റ്റൻ ടിം പെയ്നിനെ മടക്കി അയച്ച് ബുംറ വിക്കറ്റ് നേട്ടം നാലാക്കി ഉയർത്തി . പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു . നഥാൻ ലിയോൺ ( 0 ) , ജോഷ് ഹേസൽവുഡ് ( 0 ) എന്നിവർ അതിവേഗം കീഴടങ്ങി . ബുംറയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത് . നേരത്തെ ദക്ഷിണാഫ്രിക്ക , ഇംഗ്ലണ്ട് പര്യടനങ്ങളിലും ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു . നേരത്തെ , ഇന്ത്യ ഒന്നാം ഇന്നിങ്സ് ഏഴിന് 443ന് എന്ന നിലയിൽ ഡിക്ലയർ ചെയ്തു . ചേതേശ്വർ പൂജാര ( 106 ) , വിരാട് കോലി ( 82 ) , മായങ്ക് അഗർവാൾ ( 76 ) , രോഹിത് ശർമ ( 63 * ) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത് . ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി . 215ന് രണ്ട് എന്ന നിലയിൽ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ന് 228 റൺസാണ് കൂട്ടിച്ചേർത്തത് . നേരത്തെ , ചേതേശ്വർ പൂജാര ( 106 ) , വിരാട് കോലി ( 82 ) , മായങ്ക് അഗർവാൾ ( 76 ) , രോഹിത് ശർമ ( 63 ) എന്നിവരുടെ അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചത് . 319 പന്തിൽ 10 ഫോർ ഉൾപ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്സ് . സെഞ്ചുറി നേട്ടത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു . 16 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരിലുള്ളത് . പരമ്പരയിൽ രണ്ടാം തവണയാണ് പൂജാര സെഞ്ചുറി നേടുന്നത് . കോലി - പൂജാര സഖ്യം 160 റൺസാണ് ഒന്നാം കൂട്ടിച്ചേർത്തത് .
2
ആപ്പിൾ ഐഫോൺ 6ന് വൻ വിലക്കുറവ് . ഫാദേർസ് ഡേ പ്രമാണിച്ച് ഫ്ലിപ്പ്കാർട്ടിൽ ജൂൺ 8 മുതൽ 10വരെയാണ് ഓഫർ . കൃത്യമായ വില നേരത്തെ പ്രഖ്യാപിക്കാതെ ഈ ദിവസങ്ങളിൽ ആപ്പിൾ ഐഫോൺ 6ന് 30,000ത്തിന് താഴെയായിരിക്കും വില എന്നാണ് ഫ്ലിപ്പ്കാർട്ട് സൂചിപ്പിക്കുന്നത് . ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാൻ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിൻറെ പരസ്യം ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത് . 2 _ , 999 എന്ന വിലയാണ് ഫ്ലിപ്പ്കാർട്ട് പരസ്യത്തിൽ നൽകിയിരിക്കുന്നത് . ഇപ്പോൾ 36,000 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ 6 വിൽക്കുന്നത് . 16 ജിബി പതിപ്പാണ് ഈ വിലയ്ക്ക് ലഭിക്കുക . 4 . 7 ഇഞ്ചാണ് ഐഫോൺ 6ൻറെ സ്ക്രീൻ വലിപ്പം റെസല്യൂഷൻ 750x1334 പിക്സലാണ് . 8എംപിയാണ് ഫോണിൻറെ പ്രധാന ക്യാമറ , മുൻപിലെ ക്യാമറ 1.2എംപിയാണ് . എ8 ആപ്പിൾ പ്രസസ്സറാണ് ഫോണിൻറെ ശേഷി നിർണ്ണയിക്കുന്നത് .
3
ലോകകപ്പ് മാമാങ്കത്തിന് റഷ്യയിൽ ഇന്ന് തിരിതെളിയുമ്പോൾ കേരളത്തിന്റെ വിനോദ സഞ്ചാര ഹബ്ബായ കോവളത്ത് നാട്ടുകാരും വിനോദ സഞ്ചാരികളും ആഘോഷത്തിമിർപ്പിൽ . ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കളിക്കുമ്പോൾ ഉള്ളതിനേക്കാൾ വീറും വാശിയുമാണ് കോവളത്തെ ഫുട്ബോൾ മാമാങ്കത്തിന് . ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് റഷ്യയിലാണെന്നത് കോവളത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു . സാമ്പത്തികമാദ്ധ്യകാലത്തും തീവ്രവാദ ആക്രമണഭീഷണിക്കാലത്തും യൂറോപ്യൻ സഞ്ചാരികൾ കോളവത്തെ ഒഴിവാക്കിയപ്പോഴും കൃത്യമായ ഇടവേളകളിൽ കോവളത്ത് റഷ്യൻ സഞ്ചാരികളുണ്ടായിരുന്നു . ഇത് രാഷ്ട്രീയ സാംസ്കാരികയ്ക്കുമപ്പുറം കോവളത്തിനും റഷ്യൻ സഞ്ചാരികൾക്കുമിയിൽ ഒരു ആത്മബന്ധം സൂക്ഷിച്ചിരുന്നു . ഈ ആത്മബന്ധത്തിൻറെ പ്രതിഫലനമാണ് ഇപ്പോൾ കോവളത്തുയരുന്ന ആവേശത്തിര . ഇന്ന് റഷ്യയിൽ മറ്റൊരു ലോകമാമാങ്കത്തിന് അരങ്ങോരുങ്ങുമ്പോൾ ഇങ്ങ് കോവളത്തും ആരവം ഉയരുകയാണ് . കാൽപ്പന്ത് കളിയുടെ തുടക്കത്തിൽതന്നെ തെരഞ്ഞെടുപ്പ് കാലത്തെ കലാശക്കൊട്ടിന്റെ ആവേശമാണ് വിഴിഞ്ഞം , അടിമലത്തുറ , പൂവാർ തീരദേശ റോഡുകളിലെ കാഴ്ചകൾ . ഇതിനൊപ്പം ടീമുകളുടെ ചിത്രങ്ങളും അടിക്കുറിപ്പുകളും ചേർന്ന വമ്പൻ ബോർഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു .
2
പ്രമുഖ കാമറ നിർമ്മാതാക്കളായ കൊഡാക് സ്മാർട്ട്ഫോൺ നിർമ്മാണത്തിലേക്കു കടക്കുന്നു . എക്ട്രാ എന്നാണ് പുതിയ ഫോണിനു പേരിട്ടിരിക്കുന്നത് . ഒരു ഡിഎസ്എൽആർ കാമറയ്ക്കു തുല്യമാണ് എക്ട്രാ എന്നാണ് കമ്പനി അവകാശപ്പെടുന്നത് . ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം കൊടുത്താണ് എക്ട്രായുടെ രൂപകൽപ്പന . 21 മെഗാപിക്സൽ പിൻകാമറയും 13 മെഗാ പിക്സൽ മുൻ കാമറയുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത . ഫാസ്റ്റ് ഫോക്കസ് കാമറ സെൻസറും ഡുവൽ ഫ്ളാഷും പിൻകാമറയ്ക്ക് സപ്പോർട്ടായുണ്ട് . അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ , 3 ജിബി റാം , 23 ജിബി ഇന്റേണൽ സ്റ്റോറേജ് , 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും കൊഡാക് എക്ട്രായുടെ മറ്റു സവിശേഷതകളാണ് . ഡിഎസ്എൽആർ മോഡിനായുള്ള പ്രത്യേക കാമറ ആപ്ലിക്കേഷനും എക്ട്രായെ വേറിട്ടു നിർത്തുന്നു . കൂടാതെ പ്രിസ്മ , ആഡോബി ലൈറ്റ്റൂം , സ്നാപ്സീഡ് തുടങ്ങിയ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളും ഫോണിലുണ്ട് . 36 , 800 രൂപയാണ് ഫോണിന്റെ വില .
3
റിലയൻസ് ജിയോ മറ്റൊരു വൻ പ്രഖ്യാപനം കൂടി നടത്തി . ഇന്ത്യയിലെ മൂന്നു കോടി വിദ്യാർഥികൾക്ക് സൌജന്യമായി വൈഫൈ നൽകുമെന്നതാണ് ജിയോ പ്രഖ്യാപനം . ഫ്രീ വൈഫൈ പദ്ധതിയുടെ ടെൻഡർ നടപടികൾ സുതാര്യമായിട്ട് നടക്കുമെന്നാണ് അറിയുന്നത് . ഇത് സംബന്ധിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാസമാണ് പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചത് . 38 , 000 കോളേജുകളിലാണ് ജിയോ ഫ്രീ വൈഫൈ ലഭിക്കുക . കോളേജിലെ എല്ലാ വിദ്യാർഥികൾക്കും വൈഫൈ ലഭിക്കും . എല്ലാ കോളേജുകളിലും വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കും . ഇത്രയും വിദ്യാർഥികൾക്കായി ഫ്രീ ഡേറ്റാ സേവനം നൽകുന്ന രാജ്യത്തെ ആദ്യ പദ്ധതി കൂടിയാണ് . നിലവിൽ 38 സർവകലാശാലകളിൽ എച്ച്ആർഡി മന്ത്രാലയത്തിന്റെ വൈഫൈ പ്രഖ്യാപിച്ചിട്ടുണ്ട് . ഓഗസ്റ്റ് 31 ന് ഇത് നടപ്പിൽ വരുമെന്നാണ് കരുതുന്നത് .
3
ജനുവരിയിൽ വാവ്വേ ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 6എക്സ് സ്മാർട്ട്ഫോണിൻറെ വില വെട്ടിക്കുറച്ചു . 12 , 999 രൂപയ്ക്ക് 32 ജിബി മോഡലും , 64ജിബി മോഡൽ 15,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത് . ഇത് ആമോസോൺ വഴി ഇപ്പോൾ യഥാക്രമം 11,999 രൂപയ്ക്കും , 13,999 രൂപയ്ക്കും ലഭിക്കും . ആമസോൺ വഴി വാങ്ങുമ്പോൾ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക . ഇതിന് പുറമേ ഫോൺകൈസിലും , വോഡഫോൺ കണക്ഷനുള്ളവർക്ക് ഡാറ്റയിലും ഹോണർ 6എക്സ് വാങ്ങുമ്പോൾ വലിയ ഓഫറുകൾ ആമസോൺ നൽകുന്നുണ്ട് . ഇരട്ട ക്യാമറ പ്രത്യേകത എത്തിയ ഹോണർ 6എക്സ് മികച്ച പ്രതികരണമാണ് വിപണിയിൽ സൃഷ്ടിച്ചത് . ഹോണർ 6എക്സ് ഗോൾഡ് , ഗ്രേ കളറുകളിൽ ലഭ്യമാണ് . ഹൈബ്രിഡ് ഡ്യൂവൽ സിം ഇതിൽ ഉപയോഗിക്കാം . മാഷ്മെലോയാണ് ഇതിലെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം . 5 . 5 ഫുൾ എച്ച്ഡി സ്ക്രീനിൽ എത്തുന്ന ഫോണിൽ 12എംപി പ്രധാന ക്യാമറയാണ് ഉള്ളത് .
3
ഇറാനും മറ്റ് ആറ് വൻ രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവകരാർ വികസ്വര ഇന്ത്യയ്ക്ക് വൻ നേട്ടമായിരിക്കുമെന്ന് വ്യവസായ വാണിജ്യ സംഘടനയായ അസോചം . പ്രധാനമായും ക്രൂഡ് ഓയിൽ വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കാകും ഇത് കൊണ്ട് നേട്ടമുണ്ടാകുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി . ഇതിനെ തുടർന്ന് പശ്ചിമേഷ്യയിൽ ക്രൂഡോയിലിന്റെ വില കുറയുകയും ഇന്ത്യയുടെ കറന്റ് അക്കൌണ്ട് ബില്ലിൽ ഇത് വൻകുറവിന് ഇടയാക്കുകയും ചെയ്യും . കഴിഞ്ഞ ആറുവർഷമായി നാണ്യപ്പെരുപ്പം രാജ്യത്തെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയാണ് . അതിനു പ്രധാന കാരണം ഇന്ധനവിലയിലുണ്ടായ വർധനയാണ് . ക്രൂഡോയിൽ വില താഴുകയാണെങ്കിൽ ആഭ്യന്തര വിപണിയിൽ ഇന്ധനവിലയും അതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കും താഴും . ആണവ പ്രശ്നത്തിന്റെ പേരിൽ യുഎൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനു പുറമെയാണ് ഇറാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂഡോയിൽ . ക്രൂഡോയിൽ വില ഇപ്പോൾ തന്നെ താഴ്ന്നിട്ടുണ്ട് . കഴിഞ്ഞ സാമ്പത്തികവർഷം ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3700 കോടി ഡോളറിന്റേതായിരുന്നു . എന്നാൽ അവിടത്തെ വൻ സാധ്യതകൾ ഇന്ത്യ ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് അസോചം പ്രസിഡന്റ് റാണ കപൂർ പറഞ്ഞു .
0
ദീപാവലി ആഘോഷമാക്കുവാൻ ഉപഭോക്താകൾക്ക് മികച്ച ഓഫർ നൽകി മത്സരിക്കുകയാണ് ടെലികോം സേവനദാതാക്കൾ . ജിയോ , ബിഎസ്എൻഎൽ , എയർടെൽ , വോഡഫോൺ എന്നിവർ അൺലിമിറ്റഡ് കോൾ , സൌജന്യ എസ്എംഎസ് , സൌജന്യ ഡാറ്റ എന്നിവ അടങ്ങുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത് . റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോ ദിവാലി ഓഫറിൽ 1,699 രൂപയ്ക്ക് 365 ദിവസം കാലാവധി ലഭിക്കും . നവംബർ 30 വരെ ലഭിക്കുന്ന ഓഫറിൽ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് 100 % ക്യാഷ്ബാക്ക് ലഭിക്കും . അവരുടെ മൈ ജിയോ അക്കൌണ്ടിൽ ഡിജിറ്റൽ കൂപ്പണായി ക്രെഡിറ്റ് ചെയ്യപ്പെടും . അൺലിമിറ്റഡ് വോയ്സ് കോളിങ് , ദിവസേന 100 എസ്എംഎസ് , ദിവസേന 1.5ജിബി ഡാറ്റ 64കെബിപിഎസ് വേഗതയിൽ ലഭിക്കും . കൂടാതെ ജിയോയുടെ ആപ്പുകൾ , 547.5ജിബി ഡാറ്റ എന്നിവയും ലഭിക്കും . ഈ ഓഫറുകൾ കൂടാതെ ജിയോഫോൺ 2 എന്ന ജിയോയുടെ ഏറ്റവും പുതിയ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട് . നവംബർ 12 വരെയാണ് ജിയോഫോൺ 2വിന്റെ വിൽപ്പന . ഈ കാലയളവിൽ 1,095 രൂപയുടെ ഗിഫ്റ്റ് കാർഡും ലഭിക്കും . ദീപാവലിക്ക് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ . ‘ദിവാലി മഹാദമാക്ക’ എന്ന പേരിൽ രണ്ട് പ്രിപെയ്ഡ് റീചാർജ് പാക്കുകളാണ് ബിഎസ്എൽഎൽ ഉപഭോക്താക്കൾക്ക് നൽകുന്നത് . 1 , 699 രൂപ , 2,099 രൂപ വില വരുന്ന റീചാർജ് പ്ലാനുകൾക്ക് 365 ദിവസത്തെ കാലാവധിയുണ്ട് . ബിഎസ്എൻഎൽ ദിവാലി മഹാദമാക്ക വഴി അൺലിമിറ്റഡ് കോൾ , സൌജന്യ പേഴ്സണൽ റിങ് ബാക്ക് ടോൺ , ദിവസവും 100 സൌജന്യ എസ്എംഎസ് എന്നിവ ലഭിക്കും . 1 , 699 രൂപയുടെ പ്ലാനിൽ ദിവസവും 3ജിബി ഡാറ്റ ലഭിക്കും . 1095ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത് . 2 , 099 രൂപയുടെ പ്ലാനിൽ 1460ജിബി ഡാറ്റ ലഭിക്കും . ഈ ഓഫറിന് ഡെയ്ലി ലിമിറ്റ് ഇല്ല . ബിഎസ്എൻഎൽ 128 കെബിപിഎസ് എഫ്യുപി വേഗത ലഭിക്കും . ഇതിൽ 419 രൂപയുടെ ഓഫറിന് 75 ദിവസമാണ് കാലാവധി . 399 രൂപയുടെയും 448 രൂപയുടെയും ഓഫറിന് 70 ദിവസവും , 82 ദിവസവുമാണ് കാലാവധി . 597 രൂപയുടെ റീചാർജിൽ 10ജിബി ഡാറ്റ , ദിവസേന 100 എസ്എംഎസ് എന്നിവ 114 ദിവസം കാലാവധിയിൽ ലഭിക്കും . കൂടാതെ ഈ ഉൽസവകാലത്തിൽ 199 രൂപ , 249 രൂപ , 448 രൂപ എന്നീ പ്രീപെയ്ഡ് റീചാർജുകളോ , 399 രൂപയുടെ പോസ്റ്റ്പെയ്ഡ് റീചാർജോ ചെയ്താൽ ഉപഭോക്താകൾക്ക് 2000 രൂപയുടെ ക്യാഷ് വൌച്ചർ ലഭിക്കും . വോഡഫോൺ ഉൽസവകാല ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പ്രീപെയ്ഡ് റീചാർജുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . 209 രൂപയുടെ റീചാർജിൽ ദിവസേന 100 എസ്എംഎസുകൾ , 28 ദിവസത്തേക്ക് 1.5ജിബി ഡാറ്റ എന്നിവയും 479 രൂപ , 529 രൂപ റീചാർജുകളിൽ 1.5 ജിബി ഡാറ്റാ 84 ദിവസവും , 90 ദിവസത്തേക്കും ലഭിക്കും . വോഡഫോൺ അടുത്തിടെ അവതരിപ്പിച്ച 597 രൂപയുടെ പദ്ധതിയിൽ 10 ജിബി ഡാറ്റ , അൺലിമിറ്റഡ് വോയ്സ് കോൾ , ദിവസേന 100 എസ്എംഎസ് , 10ജിബി ഡാറ്റ എന്നിവയും ലഭിക്കും . അൺലിമിറ്റഡ് കോളിങ്ങിന് ദിവസേന 250 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ 1000 മിനിറ്റാണ് പരിധി .
3
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൌവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ . ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത് . ആദ്യ ചിത്രം റിലീസ് ആകും മുമ്പേ തന്നെ ഇതാ താരം ഇപ്പോൾ ബോളിവുഡിലേക്കും പറക്കുകയാണ് . ' ശ്രീദേവി ബംഗ്ലാവ് ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത് . 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട് . മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും യുകെയിലാണ് ചിത്രീകരിക്കുന്നത് . മോഹൻലാലിനെ നായകനാക്കി 19 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഭഗവാൻ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി . ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാർഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിർവഹിക്കുന്നത് .
1
ഇംഗ്ലിഷ് മണ്ണിൽ ടി ട്വൻറി പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാമെന്ന സ്വപ്നനേട്ടത്തിനരികെ ടീം ഇന്ത്യ . ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തിലും വിജയിക്കാനായാൽ കോലിപ്പടയ്ക്ക് ചരിത്ര നേട്ടം സ്വന്തമാകും . അതനിടെ ഇംഗ്ലണ്ടിന് ഇരുട്ടടിയായി ഓപ്പണർ ജേസൺ രോയ് പരിക്കു കാരണം കളിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . രണ്ടാം ഏകദിനത്തിനിടെ ജേസൺ റോയിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു . സുരേഷ് റെയ്നയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുമ്പോഴാണ് റോയിക്ക് പരിക്കേറ്റത് . മികച്ച ഫോമിലുള്ള ജേസൺ റോയിയുടെ പരിക്ക് ഇംഗ്ലണ്ടിൻറെ സാധ്യതകൾക്ക് വെല്ലുവിളിയാകും . ജെയിംസ് വിൻസ് ആയിരിക്കും റോയിക്ക് പകരം ബേർസ്റ്റോവിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക . പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ചു ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് .
2
ഇംഗ്ലണ്ട് ഓസ്ട്രേലിയ ക്രിക്കറ്റ് വൈരത്തിൻറെ ഏറ്റവും വലിയ പോരാട്ടവേദിയാണ് ആഷസ് . 1882 തുടങ്ങിയ ക്രിക്കറ്റ് വൈരം ഒരോ ആഷ്സ് പരമ്പരയിൽ എത്തുമ്പോൾ തീപിടിക്കും . അത്തരത്തിലുള്ള വാക്പോരുകൾ ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലും സംഭവിച്ചിട്ടുണ്ട് . പല ഓസ്ട്രേലിയൻ ഇംഗ്ലീഷ് താരങ്ങൾ വാക്പോര് നടത്തി . എന്നാൽ അതിനപ്പുറം ചില കടുംകൈകൾ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിൻറെ ക്രിക്കറ്റ് ആരാധക സംഘമായ ബർമി ആർമി . ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണ്ണറെ ലക്ഷ്യമിട്ടാണ് ഇവരുടെ പുതിയ നീക്കം . വർണ്ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവർ സ്റ്റേഡിയത്തിൽ ആലപിച്ചത് . ഡേവിഡ് വാർണ്ണറുടെ ജീവിത പങ്കാളിയുടെ ഭൂതകാലത്തിലെ ഒരു സംഭവമാണ് ഗാനത്തിൻറെ അടിസ്ഥാനം . ഡേവിഡ് വാർണ്ണറുടെ ഇപ്പോഴത്തെ ജീവിത പങ്കാളി കാൻറിസും , ന്യൂസിലാൻറ് റഗ്ബി താരം ബിൽ വില്ല്യംസും സിഡ്നിയിലെ ഒരു ബാറിൽ നിന്നും ലൈംഗികമായി ബന്ധപ്പെടുന്നതിൻറെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു . 2007 ലെ ഈ സംഭവം ഒരു വൺനൈറ്റ് സ്റ്റാൻറ് ആണെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നു . അതിന് ശേഷമാണ് വാർണ്ണർ കാൻറിസുമായി ചേരുന്നത് . എന്നാൽ ഈ സംഭവം അങ്ങനെ വിടാതെ അത് വച്ച് വർണ്ണറെ ആക്രമിക്കുകയാണ് ഇംഗ്ലീഷ് ആരാധക സംഘം .
2
ഇത്രയും വലിയ ഒരു ആമുഖം നൽകുന്നത് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അസ്യൂസ് ഇറക്കിയ സെൻഫോൺ മാക്സ് പ്രോ എം1 ൻറെ ഉപയോഗ ശേഷമുള്ള റിവ്യൂ പങ്കുവയ്ക്കാനാണ് . ശരിക്കും ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി ഇറക്കിയ ഒരു പ്രോഡക്ടാണ് സെൻഫോൺ മാക്സ് പ്രോ എം1 എന്ന് പറയാം . ഇതിൻറെ 6ജിബി റാം ശേഷിയുള്ള ഫോൺ ആണ് റിവ്യൂവിന് വിധേയമാക്കിയത് . അതായത് 14,999 രൂപ വിലയിൽ ഇറങ്ങുന്ന അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1 വിലയിലും പ്രത്യേകതയിലും എതിരാളികളായി ലക്ഷ്യം വയ്ക്കുന്നത് ഷവോമിയുടെ റെഡ്മീ നോട്ട് 5 , നോട്ട് 5 പ്രോ എന്നിവയെ ആണ് എന്നത് വ്യക്തം . ഡിസൈൻ 18 : 9 അനുപതാത്തിലുള്ള സ്ക്രീൻ ആണ് മാക്സ് പ്രോ എം1ന് ഉള്ളത് . റൌണ്ടഡ് കോർണറുകളിൽ വളരെ ചെറിയ ബോർഡറാണ് ഫോണിനുള്ളത് . പവർ . വോളിയം ബട്ടണുകൾ വലതുഭാഗത്ത് ക്രമീകരിച്ചിരിക്കുന്നു . ടൈപ്പ് സി അല്ലാത്ത മൈക്രോ യുഎസ്ബി പോർട്ടാണ് താഴെ കാണുന്നത് . സിംഗിൾ സ്പീക്കറാണ് ഫോണിനുള്ളത് . 3 . 5 എംഎം ഓഡിയോ സോക്കറ്റാണ് ഇതിനുള്ളത് . ഇടത് സൈഡിലുള്ള സിം സ്ലോട്ടിലെ ട്രെയിൽ രണ്ട് നാനോ സിം , മൈക്രോ എസ് . ഡി കാർഡ് എന്നിവ നൽകാൻ സാധിക്കും . 10 വോൾട്ട് ചാർജർ , യുഎസ്ബി കേബിൾ , വാറണ്ടി കാർഡ് , ലീഫ് ലെറ്റ്സ് എന്നിവയാണ് ഫോണിൻറെ ബോക്സിൽ ഒപ്പം ലഭിക്കുന്നത് . ഒപ്പം ഫോൺ വയ്ക്കാൻ ഒരു സ്റ്റാൻറും ലഭിക്കുന്നുണ്ട് . ഹെഡ് സൈറ്റ് , സ്ക്രീൻ പ്രോട്ടക്ടർ എന്നിവ ലഭിക്കുന്നില്ല എന്നത് ചിലപ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ചെറിയ നിരാശ ഉണ്ടാക്കിയേക്കാം . പ്രത്യേകതകളും സോഫ്റ്റ്വെയറും ക്യൂവൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസ്സറാണ് ഈ ഫോണിൻറെ കരുത്ത് നിർണ്ണയിക്കുന്നത് . ഗ്രാഫിക്ക് പ്രോസസർ യൂണിറ്റ് ആഡ്രിനോ 506ആണ് . 64ജിബിയാണ് ഇൻറേണൽ മെമ്മറി ശേഷി ഇത് എസ് . ഡി കാർഡ് ഉപയോഗിച്ച് 2ടിബിവരെ വർദ്ധിപ്പിക്കാം . പ്രീമിയം മിഡ് റൈഞ്ചിന് വേണ്ടിയുള്ള ഈ പ്രോസസ്സർ ഈ വിലയിലുള്ള ഫോണിൽ ലഭിക്കുന്നത് ഒരു പ്ലസ് പോയൻറ് തന്നെയാണ് . ഇതേ പ്രോസ്സർ തന്നെയാണ് ഷവോമി നോട്ട് 5 പ്രോയിലും ഉള്ളത് എന്ന് ഓർക്കുക . സെൻഫോൺ മാക്സ് പ്രോ എം1 ൻറെ മറ്റൊരു പ്രധാന പ്രത്യേകത അതിൻറെ ബാറ്ററി ശേഷി 5000 എംഎഎച്ച് ആണ് എന്നതാണ് . 18 : 9 അനുപാതത്തിൽ 5.99 ഇഞ്ചിൽ നോച്ച് ഇല്ലാത്ത ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത് . സ്ക്രീൻ റെസല്യൂഷൻ 1080 x 2160 പിക്സലാണ് . അസ്യൂസിൻറെ അവകാശവാദം 450 എൻഐടി മാക്സിമം തെളിച്ചം സ്ക്രീൻ നൽകുമെന്നാണ് , ഇതിൻറെ കോൺട്രാസ്റ്റ് അനുപാതം 1500:1 ആയിരിക്കും . ഇതിന് ഒപ്പം തന്നെ 85 ശതമാനം പൂർണ്ണ വ്യാപ്തിയിൽ എൻടിഎസ്സി നിറങ്ങൾ ലഭിക്കും . വീക്ഷണ കോണിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് ഞങ്ങളുടെ റിവ്യൂവിൽ അനുഭവപ്പെട്ടത് . നൈറ്റ് മോഡിലും മനോഹരമാണ് . വിഒഎൽഇടി സപ്പോർട്ട് ഈ ഫോൺ നൽകുന്നുണ്ട് . സെൻഫോണിൻറെ കസ്റ്റം യൂസർ ഇൻറർഫേസായ സെൻയുഐയിൽ ആൻഡ്രോയ്ഡ് ഓറീയോ ആണ് ഈ ഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം . സെൻ യുഐ നൽകുന്ന സൌകര്യങ്ങൾക്ക് ഒപ്പം തന്നെ സ്പ്വീറ്റ് സ്ക്രീൻ മൾട്ടി ടാസ്കിംഗ് അടക്കമുള്ള സൌകര്യങ്ങളും ലഭിക്കും . ക്യൂക്ക് ഷോർട്ട്കട്ട് പാനലും കാണാം . ഫേഷ്യൽ റെക്കഗനേഷൻ അടക്കമുള്ള സൌകര്യങ്ങൾ ഈ ഫോണിൽ ലഭിക്കും . ഫോണിൽ തന്നെ ഫേസ്ബുക്ക് , മെസഞ്ചർ , ഇൻസ്റ്റഗ്രാം ആപ്പുകളും , സെൻ യുഐ യൂട്ടിലിറ്റി ആപ്പുകളായ വോയിസ് റെക്കോഡർ , കാൽകുലേറ്റർ , എഫ്എം റേഡിയോ എന്നിവ ഇൻബിൽട്ടായി ലഭിക്കുന്നുണ്ട് . ബാറ്ററി ലൈഫ് , ക്യാമറ . . . തുടർച്ചയായി 25 മണിക്കൂർ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈവ് അസ്യൂസ് ഈ ഫോണിന് പ്രഖ്യാപിക്കുന്നെങ്കിലും 12 - 13 മണിക്കബർ ആണ് വീഡിയോ ലൂപ്പ് ബാറ്ററി ടെസ്റ്റിലൂടെ ലഭിക്കുന്നത് . ക്യൂക്ക് ചാർജിംഗ് സംവിധാനം ഉണ്ടെങ്കിലും ഒരു മണിക്കൂർ എങ്കിലും ഫുൾ ചാർജ് ചെയ്യാൻ എടുക്കുന്നുണ്ട് . 15 ശതമാനം വരെ ചാർജ്ജിംഗ് 10 നിമിഷത്തിൽ നടക്കും . ഒരു സ്പീക്കറാണ് ഫോണിനുള്ളത് ഇത് തീർത്തും ലോഡ് തന്നെയാണ് , എന്നാൽ ഫുൾ വോളിയത്തിൽ മ്യൂസിക്ക് തീർത്തും ഡിസോർട്ടാണെന്ന് പറയാം . സാധാരണ ഈ വിലയിലുള്ള ഫോണുകളുടെ ക്യാമറയിൽ ചില ഒത്തുതീർപ്പുകൾ മുൻനിര ബ്രാൻറുകൾ പോലും നടത്തും എന്നതിനാൽ വളരെ ശ്രദ്ധയോടെ തന്നെയാണ് മാക്സ് പ്രോ എം1 ൻറെ ക്യാമറ റിവ്യൂവിന് വിധേയമാക്കിയത് . 16 എംപിയും , 5 എംപി ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ഈ ഫോണിൻറെ പിന്നിലെ ഇരട്ട ക്യാമറ സെറ്റപ്പ് . മുന്നിൽ ഫ്ലാഷോട് കൂടിയ 16 എംപി ക്യാമറയാണ് സെൽഫിക്കായി നൽകിയിരിക്കുന്നത് . ഇതിനും ഡെപ്ത് ഇഫക്ട് നൽകിയിട്ടുണ്ട് . അതായത് ക്യാമറയിൽ 3ജിബി പതിപ്പിനെക്കാൾ അപ്ഡേറ്റ് വരുത്തിയിട്ടുണ്ട് 6ജിബി പതിപ്പിൽ എത്തുമ്പോൾ . റെയർ ക്യാമറ 4കെ വീഡിയോ എടുക്കാൻ സാധിക്കുന്നതാണ് . 4കെ ഡിസിഐ , 4കെ യുഎച്ച്ഡി എന്നിവ റെക്കോഡ് ചെയ്യാം . 4096x2160 പിക്സലും , 3840x2160 എന്നതാണ് ഈ 4കെ മോഡുകളുടെ വ്യത്യാസം . പകൽ സമയങ്ങളിൽ സെൻഫോൺ മാക്സ് പ്രോയിൽ എടുക്കുന്ന ഫോട്ടോകൾ തീർത്തും വൈബ്രെൻറ് ആയാണ് തോന്നിയത് . മികച്ച കളർ പോപ്പിംഗാണ് ഫോട്ടോകൾക്ക് ലഭിച്ചത് . ക്ലോസപ്പുകളിൽ മികച്ച ചിത്രങ്ങൾ ഫോണിൻറെ ക്യാമറ ലഭ്യമാക്കുന്നു . അവസാന വാക്ക് സെൻഫോൺ മാക്സ് പ്രോ എം1 6ജിബി പതിപ്പിൻറെ വിലയിൽ എത്തിയാൽ 3ജിബി 32 ജിബി പതിപ്പിന് വില 14,999 രൂപയാണ് . ഷവോമി മാർക്കറ്റിൽ തീർത്ത വിലയുടെ ബെഞ്ച് മാർക്ക് വച്ച് ഇത്തിരി അവിശ്വസനീയം തന്നെയാണ് വില എന്ന് ഒറ്റനോട്ടത്തിൽ പറയാം .
3
സഞ്ജയ് ലീല ബൻസാലിയുടെ പത്മവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് തിയതി മാറ്റി . പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയർ പ്രവർത്തകർ അറിയിച്ചു . ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത് . പത്മാവതി സിനിമയ്ക്കെതിരെ രാജസ്ഥാൻ സർക്കാരും യു പി സർക്കാരും കേന്ദ്രക്കിന് കത്തയച്ചിരുന്നു . ജനവികാരം കണക്കിലെടുത്ത് സിനിമയുടെ റിലീസ് തിയതി മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം . കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു . റിലീസിന് എത്തുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രജ്പുത് കർണിസേന അറിയിച്ചിരുന്നു . 190 കോടി രൂപ ചെലവിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് . രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് ചില സംഘടനകൾ രംഗത്ത് വന്നത് . അതേസമയം സിനിമയുടെ റിലീസ് വൈകുമെന്നും സൂചനയുണ്ട് . സെൻസറിംഗിന് അച്ച ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തിരിച്ചയച്ചു . അപേക്ഷ പൂർണമായില്ലെന്ന് ചൂണ്ടികാട്ടിയാണ് വീണ്ടും സെൻസറിംഗ് വിധേയമാക്കണമെന്നാണ് റിപ്പോർട്ടുകൾ . സിനിമയിൽ പത്മാവതിയായി അഭിനയിച്ചാൽ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കർണിസേന പ്രഖ്യാപിച്ചിരുന്നു . ദീപികയുടെയും ബൻസാലിയുടെയും തലയറുക്കുന്നവർക്ക് അഞ്ചുതകോടി രൂപ നൽകുമന്ന് ഉത്തർപ്രദേശിലെ ഠാക്കൂർ നേതാവ് പ്രഖ്യാപിച്ചിരുന്നു . പല സ്ഥലങ്ങളിൽ നിന്നും സിനിമയ്ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട് . സിനിമ പ്രദർശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കർണി സേനയുടെ ആഹ്വാനം .
1
രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണിത് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്സി , കൊട്ടാക്ക് മഹീന്ദ്ര , ഐസിഐസിഐ ബാങ്ക് എന്നിവയും വായ്പ പലിശ നിരക്ക് കുറച്ചു . അടിസ്ഥാന പലിശ നിരക്കിൽ . 15 ശതമാനം ഇളവാണ് ബാങ്കുകൾ വരുത്തിയിരിക്കുന്നത് . ഇതസനുസരിച്ച് എസ്ബിഐ ഭവന വായ്പയുടെ കുറഞ്ഞ പലിശ നിരക്ക് 9.10 ശതമാനവും ഐസിഐസിഐ ബാങ്കിൻേറത് 9.15 ശതമാനവുമായി കുറഞ്ഞു . സ്ത്രീകൾക്കാണ് ഈ നിരക്കിൽ വായ്പ ലഭ്യമാവുക . മറ്റുള്ളവർക്ക് 9.20 ശതമാനം മുതലാണ് പലിശ . 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കം പലിശ നിരക്കിലെ ഇളവ് ലഭിക്കും . പുതിയ നിരക്കിൽ 50 ലക്ഷം രൂപയുടെ ഭവന വായ്പ എസ്ബിഐയിൽ നിന്ന് എടുക്കുന്നയാൾക്ക് 30 വർഷ കാലാവധിയിൽ രണ്ട് ലക്ഷം രൂപ ലാഭിക്കാം . തിരിച്ചടവിൽ പ്രതിമാസം 542 രൂപ കുറവുണ്ടാകുമെന്നാണ് ബാങ്കിന്റെ വിശദീകരണം . റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ഇളവ് വരുത്തി ഒരു മാസത്തിന് ശേഷമാണ് പലിശ കുറയ്ക്കാൻ ബാങ്കുകൾ തയ്യാറായത് . റിപ്പോ നിരക്ക് ആറ് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയിട്ടും പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറാകാത്ത ബാങ്ക് നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു . പലിശ നിരക്ക് കുറച്ചതിനൊപ്പം വായ്പ നടപടിക്രമങ്ങളിലെ നിരക്കിലും ബാങ്കുകൾ ഇളവ് വരുത്തിയിട്ടുണ്ട് .
0
മമ്മൂട്ടിയുടെ കസബയിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു നേഹ സക്സേന . ഇപ്പോഴിതാ നേഹ സക്സേന മോഹൻലാലിന്റെ ചിത്രത്തിലും അഭിനയിക്കുന്നു . മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന സിനിമയിലാണ് നേഹ സക്സേന അഭിനയിക്കുന്നത് . മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ദൈവാനുഗ്രഹമാണെന്നുമാണ് നേഹ സക്സേന പറയുന്നത് . എന്നാൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരോടും നേഹ സക്സേനയ്ക്കു ചിലത് പറയാനുണ്ട് . രണ്ടുപേരെയും താരതമ്യം ചെയ്യരുതെന്നാണ് നേഹ സക്സേന പറയുന്നത് . ഫേസ്ബുക്കിലൂടെയാണ് നേഹ സക്സേന അഭിപ്രായം പറയുന്നത് . നിങ്ങളുടെ താരത്തെ സ്നേഹിക്കുന്നത് നല്ലതുതന്നെ . പക്ഷേ ഒരു താരത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് മറ്റു താരങ്ങളെ മോശമാക്കുന്നത് ശരിയല്ല . മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതുതന്നെ ശരിയല്ല . രണ്ടുപേരും ഒരുപോലെ പ്രതിഭയുളളവരാണ് . അവർ തമ്മിൽ ഒരു പ്രശ്നവുമില്ല . പിന്നെ എന്തുകൊണ്ടാണ് പ്രേക്ഷകർ മോശമായി സംസാരിക്കുന്നതും മറഅറും ചെയ്യുന്നത് - നേഹ സക്സേന പറയുന്നു . നേഹ സക്നേയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം .
1
ഡബ്ല്യുസിസി വാർത്താസമ്മേളനത്തിന് പിന്നാലെ ' അമ്മ ' യിൽ ഉടലെടുത്ത ചേരിതിരിവ് രൂക്ഷമായി തുടരുന്നതിനിടെ , സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങൾ പ്രസിഡന്റ് മോഹൻലാലിനെ പ്രതിരോധത്തിലാക്കാനായിരുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം . ഇപ്പോഴത്തെ വിവാദവിഷയങ്ങളിൽ മോഹൻലാലിനെ ബലിയാടാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നതെന്ന് സംഘടനയിലെ മുതിർന്ന ഭാരവാഹികളിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു . ഇക്കാര്യം മോഹൻലാലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു . ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച തുടരാമെന്നും വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്നുമാണ് മോഹൻലാലിന്റെ നിലപാട് . ട്രഷറർ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത് . മോഹൻലാലുമായി ചർച്ച നടത്തിയാണ് വാർത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു . ഈ വാർത്താക്കുറിപ്പിനെ തള്ളിയാണ് സിദ്ദിഖ് കെപിഎസി ലളിതയ്ക്കൊപ്പം വാർത്താസമ്മേളം നടത്തിയത് . സംഘടനയുടേതെന്ന പേരിൽ സിദ്ദിഖ് നടത്തിയ പ്രകോപനപരമായ വാദങ്ങൾ മോഹൻലാലിന് അതൃപ്തിയുണ്ടാക്കിയെന്നാണ് ' അമ്മ ' നിർവാഹക സമിതിയിലെ ചില അംഗങ്ങൾ പറയുന്നത് . അമ്മ - ഡബ്ല്യുസിസി തർക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നും മോഹൻലാലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും ഇവർ പറയുന്നു . അമ്മ അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ജഗദീഷിന്റെയും ബാബുരാജിന്റേതുമായി വന്ന സന്ദേശങ്ങളിലും ഇത്തരത്തിൽ ആരോപണങ്ങളുണ്ടായിരുന്നു . ഈ മാസം 19ന് നടക്കുന്ന അടിയന്തര എക്സിക്യുട്ടീവ് യോഗം വരെ ' അമ്മ ' യെ പ്രതിനിധീകരിച്ച് അംഗങ്ങൾ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന കർശന നിർദേശx മോഹൻലാൽ നൽകിയിട്ടുണ്ട് . എന്നാൽ ' അമ്മ ' നിർവാഹക സമിതിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ സിദ്ദിഖിനുണ്ട് . ജഗദീഷിന്റെ വാർത്താക്കുറിപ്പ് ദിലീപിനെ തള്ളിപ്പറയുന്നതും ഡബ്ല്യുസിസിയോട് മൃദുസമീപനം പുലർത്തുന്നതാണെന്നും കൃത്യമായ മറുപടി നൽകിയത് സിദ്ദിഖ് ആണെന്നുമാണ് ഇവരുടെ വാദം . മോഹൻലാൽ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് നിർവാഹക സമിതിയിൽ മോഹൻലാലിനെ അനുകൂലിക്കുന്ന വിഭാഗം . ജഗദീഷ് നൽകിയ ഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദീഖ് മാധ്യമങ്ങളെ കണ്ടപ്പോൾ എക്സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനെന്നും ഇവർ ചോദിക്കുന്നു . ചലച്ചിത്രമേഖലയിലെ മറ്റ് സംഘടനകളുമായും ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോഹൻലാലിന്റെ തീരുമാനമെന്നറിയുന്നു . എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം സിദ്ദിഖിന്റെ പ്രതികരണം വ്യക്തിപരമായിരുന്നുവെന്നും സംഘടനാ നിലപാടല്ലെന്നും വിശദീകരിച്ച് അമ്മയുടെ വാർത്താക്കുറിപ്പ് ഉണ്ടായേക്കും . നിലവിൽ സാധാരണ അംഗങ്ങളായി തുടരുന്ന മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നിർവാഹക സമിതിയിലേക്ക് തിരിച്ചെത്തിക്കാനും മോഹൻലാൽ ശ്രമിക്കുമെന്നറിയുന്നു . ഇന്നസെന്റ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ എത്തിയത് സമവായ നീക്കത്തിലൂടെയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു . പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സമയത്ത് പ്രസിഡന്റ് പദവിക്ക് വേണ്ടി സിദ്ദിഖ് ശ്രമം നടത്തിയിരുന്നതായി അറിയുന്നു , ഇതിന് ദിലീപിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും . മോഹൻലാലിനെ പ്രതിരോധത്തിലാക്കിയുള്ള സിദ്ദിഖിന്റെ വാർത്താസമ്മേളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ ജഗദീഷിനും ബാബുരാജിനും പിന്നാലെ മുകേഷും ജയസൂര്യയും ആസിഫലിയും അതൃപ്തി അറിയിച്ചെന്നാണ് സൂചന . സിദ്ദിഖിനോട് വിശദീകരണം ചോദിക്കണമെന്ന നിലപാടിലാണ് നിർവാഹക സമിതിയിലെ ചില അംഗങ്ങൾ . അതേ സമയം ചില നിർമ്മാതാക്കൾ മുൻകയ്യെടുത്ത് അമ്മയും ഡബ്ല്യുസിസിയുമായി തർക്ക പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട് .
1
ഇ ന്ത്യ യി ൽ പ രാ തി പ രി ഹാ ര സ മി തി രൂ പീ ക രി ക്കാ ത്ത തി ൽ വാ ട്സ്ആ പ്പി ന് സു പ്രീം കോ ട തി യു ടെ നോ ട്ടീ സ് . ജ സ്റ്റീ സ് രോ ഹിം ഗ്ട ൺ ഫാ ലി ന രി മാ ൻ , ജ സ്റ്റീ സ് ഇ ന്ദു മ ൽ ഹോ ത്ര എ ന്നി വ ര ട ങ്ങി യ ബെ ഞ്ചാ ണ് നോ ട്ടീ സ് അ യ ച്ച ത് . വാ ട്സ്ആ പ്പി നു പു റ മേ ഐ ടി , ധ ന കാ ര്യ മ ന്ത്രാ ല യ ങ്ങ ൾ ക്കും സു പ്രീം കോ ട തി നോ ട്ടീ സ് അ യ ച്ചി ട്ടു ണ്ട് . എ ന്തു കൊ ണ്ട് ഇ ന്ത്യ യി ൽ പ രാ തി പ രി ഹാ ര സെ ൽ രൂ പീ ക രി ച്ചി ല്ല എ ന്ന തി ന് നാ ലാ ഴ്ച ക്കു ള്ളി ൽ വാ ട്സ്ആ പ്പും , ഐ ടി , ധ ന കാ ര്യ മ ന്ത്രാ ല യ വും വി ശ ദ മാ യ മ റു പ ടി ന ൽ ക ണ മെ ന്നും നോ ട്ടീ സി ൽ ആ വ ശ്യ പ്പെ ട്ടു . ഫേ സ്ബു ക്കും ഗൂ ഗി ലും ഇ ന്ത്യ യി ൽ പ രാ തി പ രി ഹാ ര സെ ൽ രൂ പീ ക രി ച്ചി ട്ടു ണ്ടെ ന്നും വാ ട്സ്ആ പ്പ് സെ ൽ രൂ പീ ക രി ച്ചി ട്ടി ല്ലെ ന്നും ഹ ർ ജി ക്കാ ർ കോ ട തി യി ൽ വ്യ ക്ത മാ ക്കി യി രു ന്നു . വാട്സ്ആപ്പിനോട് ഇ ന്ത്യ യി ലെ നി യ മ ങ്ങ ൾ അ നു സ രി ച്ച് പ്ര വ ർ ത്തി ക്ക ണ മെ ന്നും പ രാ തി പ രി ഹ രി ക്കാ ൻ സെ ൽ രൂ പീ ക രി ക്കാ നും നി ർ ദേ ശ മു ണ്ട് . ഇ ന്ത്യ യി ൽ ഓ ഫീ സോ സെ ർ വ റോ ഇ ല്ലാ ത്ത ഒ രു വി ദേ ശ ക ന്പ നി യാ ണ് വാ ട്സ്ആ പ്പ് . ക ഴി ഞ്ഞ യാ ഴ്ച വാ ട്സ്ആ പ്പ് സി ഇ ഒ യെ വി ളി ച്ചു വ രു ത്തി പ രാ തി പ രി ഹാ ര സെ ൽ രൂ പീ ക രി ക്ക ണ മെ ന്ന് കേ ന്ദ്ര മ ന്ത്രി ര വി ശ ങ്ക ർ പ്ര സാ ദ് ആ വ ശ്യ പ്പെ ട്ട രു ന്നു .
3
വിനായകൻ പ്രധാനവേഷത്തിലെത്തുന്ന കരിന്തണ്ടൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . രാജീവ് രവിയും മധു നീലകണ്ഠനും ബി . അജിത്കുമാറുമൊക്കെ ഉൾപ്പെടുന്ന നിർമ്മാണക്കമ്പനി ' കളക്ടീവ് ഫേസ് വൺ ' ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു . പ്രണയവും പ്രതിരോധവും പ്രതികാരവുമെല്ലാം അടങ്ങുന്ന സിനിമയിൽ കരിന്തണ്ടനായാണ് വിനായകൻ സ്ക്രീനിലെത്തുന്നത് . കരിന്തണ്ടൻ മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രമാകും . യാതൊരു സംശയവുമില്ല . അതിനുമപ്പുറം ഒരു ചരിത്ര ദൌത്യം കൂടിയുണ്ട് ഈ സിനിമയ്ക്ക് . സിനിമയുടെ തിരക്കഥാകൃത്തും സംവിധായികയുമായ ലീല സന്തോഷ് തന്നെയാണ് അത് പറയാൻ ഏറ്റവും അർഹയായ ആൾ , ' ' കുറേ കാലങ്ങളായി പുറത്തുള്ളവരാണ് ആദിവാസി സമുദായത്തെ കുറിച്ച് പറയുന്നത് . ഞങ്ങൾക്കിടയിൽ നിന്ന് ഇതുവരെ ആരും സ്വന്തം കഥ പറഞ്ഞിട്ടില്ല . അത് പറയണമെന്ന് ആഗ്രഹം തോന്നി . അതാണ് ഈ സിനിമ . ' ' അവനവൻറെ ജീവിതം , അവരുടെ വേരുകൾ അവരോളം ആര് പറയുമെന്ന ലീലയുടെ ചോദ്യം പുതിയ കാലം നേരിടുന്ന ' ഏറ്റെടുക്കൽ രാഷ്ട്രീയ ' ത്തിനുള്ള മറുപടി കൂടിയാണ് . വയനാട്ടിലേക്ക് ചുരം കയറിയവരൊക്കെ കരിന്തണ്ടൻറെ കഥ കേട്ടുകാണും . പക്ഷെ , ലീലയ്ക് അത് കേട്ടുമറക്കാനുള്ള കഥയായിരുന്നില്ല . അവളത് ഓർത്തുവച്ചു . ' ' കരിന്തണ്ടൻറെ കഥ നേരത്തേ മനസ്സിലുണ്ട് . മനസ്സിലങ്ങനെ നിറഞ്ഞപ്പോൾ സ്ക്രിപ്റ്റ് എഴുതി . രാജീവ് രവി സാറിനോട് സംസാരിച്ചു . അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു . മുന്നോട്ട് പോകാമെന്നും പറഞ്ഞു . പിന്നീടാണ് വിനായകനെ കാണുന്നത് . വിനായകൻ തന്നെയാണ് ആ വേഷത്തിന് ചേരുക എന്ന് എനിക്ക് തോന്നിയിരുന്നു . അദ്ദേഹം സമ്മതിച്ചു . ചെയ്യാമെന്ന് പറഞ്ഞു . ' ' സിനിമയുടെ ഷൂട്ട് ഡിസംബറിൽ തുടങ്ങും . ' ' എൻറെയൊരു സ്വപ്നമാണിത് . ഒരു കാലഘട്ടത്തിലെ പുറം ലോകമറിയാത്ത കഥകളാണത് . പലരും പലരീതിയിലാണ് കരിന്തണ്ടൻറെ കഥകളെ വ്യാഖ്യാനിച്ചിട്ടുള്ളത് . പണിയ സമുദായത്തിൽ പെട്ട ആദിവാസി മൂപ്പനാണ് എൻറെ കരിന്തണ്ടൻ . ഞങ്ങളുടെ മൂപ്പൻ . ലെജൻഡറി ലെവലിലാണ് ഈ സിനിമ മുന്നോട്ട് പോവുക . കരിന്തണ്ടൻറെ കഥയിലൂടെ , ഒരു കാലഘട്ടത്തെ വരച്ചു ചേർക്കലാണത് . ' ' ലീല പറയുന്നു . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെഴുതിയത് പണിയ ഭാഷയിലാണ് , ' ബ്രിട്ടീഷുകാര് വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകതൈ ' എന്നാണത് . അതായത് ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്ക് എളുപ്പവഴി കാണിച്ചു കൊടുത്ത കരിന്തണ്ടന് നേരെയുണ്ടായ വഞ്ചനയുടെ കഥ എന്നുതന്നെ . പണിയ സമുദായത്തിൽ പെടുന്ന ലീല , ആദിവാസി സമുദായത്തിൽ നിന്നുള്ള ആദ്യ സംവിധായിക കൂടിയാണ് . ആ ചരിത്രദൌത്യം ലീല ഏറ്റെടുത്തതാണ് . അതിനുമപ്പുറം , എല്ലാ സംവിധായികമാരിലും ഒരാളായി തന്നെ അറിയപ്പെടണമെന്നാണ് തനിക്കാഗ്രഹം എന്ന് ലീല പറയുന്നു . ' നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി ' ആണ് ലീലയുടെ ആദ്യത്തെ ഹ്രസ്വചിത്രം . പണിയസമുദായത്തിന് നഷ്ടപ്പെടുന്ന ആചാരങ്ങളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് ഹ്രസ്വചിത്രം പറയുന്നത് . എന്നാൽ , പ്രൊഡക്ഷനായി പണമിറക്കാനൊന്നും ആരുമില്ലാത്തതിനാൽ അത് കരുതിയിരുന്നത്ര മികച്ചതായിരുന്നില്ലെന്ന് ലീല പറയുന്നുണ്ട് . കെ . ജെ ബേബിയുടെ ' കനവി ' ലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകൾ പഠിക്കുന്നത് . കെ . ജെ ബേബി സംവിധാനം ചെയ്ത ' ഗുഡ ' യിൽ ലീല സന്തോഷ് സഹസംവിധായികയായും പ്രവർത്തിച്ചു . ' ' കനിവിലെ പാഠ്യവിഷയമായിരുന്നു സിനിമ , ക്ലാസിക്കലായിട്ടുള്ള സിനിമകളെ കുറിച്ചും അല്ലാത്ത സിനിമകളെ കുറിച്ചും പഠിച്ചിട്ടുണ്ട് . അന്നേ സിനിമ മനസിലുണ്ട് . കുറേ വർക്ക് ഷോപ്പുകളിലൊക്കെ പങ്കെടുത്തു . പിന്നീടാണ് ഡോക്യുമെൻററി ചെയ്തത് . അങ്ങനെ അനുഭവത്തിലൂടെയും പഠിച്ചു . ' ' ലീല പറയുന്നു . മലയാള സംവിധായകരംഗത്തേക്ക് ലീല ചുവടുകൾ വച്ച് കഴിഞ്ഞു . ഇനിയതുറപ്പിച്ചാൽ മതിയാകും . ' ' എൻറെ കരിന്തണ്ടൻ ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെയാണ് എൻറെ വിശ്വാസം ' ' എന്ന് ലീല ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ കുറച്ചുകാലങ്ങളായി മലയാള സിനിമയ്ക്കകത്തും പുറത്തും നടക്കുന്ന മാറ്റങ്ങളോട് ചേർത്തു വായിക്കാമത് .
1
ഐഎസ്എല്ലിൽ ഇന്ന് നവാഗതരുടെ പോരാട്ടം . ബെംഗളൂരു എഫ്സി രാത്രി എട്ടിന് ജംഷെഡ്പൂർ എഫ്സിയെ നേരിടും . ബെംഗളൂരു എഫ്സി ഹോം ഗ്രൌണ്ടായ കന്ദിരവ സ്റ്റേഡിയത്തിലാണ് മത്സരം . ആറ് കളിയിൽ നാല് ജയവുമായി ലീഗിൽ രണ്ടാം സ്ഥാനക്കാരാണ് ബിഎഫ്സി . അഞ്ച് കളിയിൽ മൂന്ന് ജയവുമായി ജംഷെഡ്പൂർ എഫ്സി ആറാം സ്ഥാനത്താണ് . ബുധനാഴ്ച്ച നടന്ന മത്സരത്തിൽ നോർത്ത് - ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി മുംബൈ സിറ്റി എഫ്സി വിജയിച്ചിരുന്നു . മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം . 34 , 68 മിനുട്ടുകളിൽ ഇന്ത്യൻ താരം ബൽവന്ദ് സിങ് നേടിയ ഇരട്ടഗോളുകളാണ് മുംബൈയ്ക്ക് ആവേശകരമായ ജയം സമ്മാനിച്ചത് .
2
ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 മൽസരത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ശർമ . 199 എന്ന സ്കോർ പിന്തുടരുന്നതിൽ നിർണായകമായത് രോഹിത് ശർമയുടെ പ്രകടനമായിരുന്നു . പതിനൊന്ന് ബൌണ്ടറികളും അതിഗംഭീരമായി അഞ്ച് സിക്സുകളുമാണ് മൽസരത്തിൽ രോഹിത് ശർമ അടിച്ച് കൂട്ടിയത് . ട്വൻറി 20 മൽസരത്തിൽ തന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് രോഹിത് ശർമ ഇംഗ്ലണ്ടിനെതിരെ നേടിയത് . ആദ്യമായി ഈ നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യൻ കളിക്കാരനാണ് രോഹിത് ശർമ . അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്വന്റി 20 മൽസരങ്ങളിൽ നിന്ന് 2000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇന്നലെ രോഹിത് ശർമ സ്വന്തമാക്കി . ട്വന്റി 20 മൽസരങ്ങളിൽ അഞ്ച് സെഞ്ചുറികൾ നേടുന്ന ഏഷ്യക്കാരനായി രോഹിത് ശർമ . ഇരുപത്തൊന്ന് സെഞ്ചുറികളുമായി ക്രിസ് ഗെയിലാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത് . ഏകദിനം , ടെസ്റ്റ് , ട്വന്റി 20 ടൂർണമെന്റിൽ സെഞ്ചുറി സ്വന്തമാക്കുന്ന ബാറ്റ്സ്മാൻ കൂടിയാണ് രോഹിത് ശർമ .
2
സൂപ്പർ പേസർ ഡെയ്ൽ സ്റ്റെയ്നിനെ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു . രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയിൽ സ്റ്റെയ്ൻ കളിച്ചിരുന്നു . 15അംഗ ടീമിൽ പേസർമാരായ കഗിസോ റബാഡ , ലുങ്കി എൻഗിഡി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട് . പേസ് ഓൾറൌണ്ടർ ക്രിസ് മോറിസ് തിരിച്ചെത്തിയതാണ് മറ്റൊരു സുപ്രധാന കാര്യം . പരിക്കിൻറെ പിടിയിലായിരുന്ന താരം കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല . പരിക്കുമൂലം മുൻനിര താരങ്ങളായ ഹാഷിം അംല , ജെപി ഡുമിനി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല . സിംബാബ്വെക്കെതിരെ കളിക്കാതിരുന്ന ഫർഹാൻ ബെഹാർഡിനെയും തിരിച്ചുവിളിച്ചിട്ടുണ്ട് . ഓസീസ് പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണ് ദക്ഷിണാഫ്രിക്ക കളിക്കുക . ദക്ഷിണാഫ്രിക്കൻ ടീംഃ Faf du Plessis ( captain ) , Farhaan Behardien , Quinton de Kock ( wkt ) , Reeza Hendricks , Imran Tahir , Heinrich Klaasen ( wkt ) , Aiden Markram , David Miller , Chris Morris , Lungi Ngidi , Andile Phehlukwayo , Dwaine Pretorius , Kagiso Rabada , Tabraiz Shamsi , Dale Steyn .
2
സ്റ്റാർട്ട് അപ്പ് കൊണ്ട് ശ്രദ്ധേയനാവുകയാണ് ജ്യോതി ബൻസാൽ എന്ന യുവ ഐടി പ്രൊഫഷണൽ . എട്ട് വർഷത്തെ ആധ്വാനം കൊണ്ട് താൻ വളർത്തിയ ആപ്പ് ഡൈനാമിക് എന്ന കമ്പനിയെ ഐടി രംഗത്തെ പ്രമുഖ കമ്പനിയായ സിസ്കോയ്ക്ക് വിറ്റത് 370 കോടി അമേരിക്കൻ ഡോളറിന് . കമ്പനിയുടെ 14 ശതമാനം ഷെയർ ഇപ്പോഴും ജ്യോതി ബൻസാലിനുണ്ട് . ഇത് കൂടാതെ 3,400 കോടി രൂപ ബൻസാലിന് ലഭിക്കും . ആപ്പ് ഡൈനാമികിന്റെ ഓഹരികൾ ബൻസാൽ വിൽപനയ്ക്ക വച്ചിരുന്നു . 200 കോടി അമേരിക്കൻ ഡോളറായിരുന്നു മതിപ്പ് വില കണക്കാക്കിയിരുന്നത് . എന്നാൽ അതിനേക്കാൾ ഒന്നര ഇരട്ടി അധികം നൽകി സിസ്കോ കമ്പനി വാങ്ങുകയായിരുന്നു . 1999ൽ ദില്ലി ഐഐടിയിൽ നിന്നും ബിരുദം നേടിയ ബൻസാൽ യുഎസിലേക്ക് പോയി . ഒരു സംരംഭകനാകുകയായിരുന്നു തന്റെ ആഗ്രഹമെന്ന് ബെൻസാൽ പറഞ്ഞിട്ടുണ്ട് . യുഎസിലെത്തിയ ബെൻസാൽ ഗ്രീൻ കാർഡിനായി എട്ട് വർഷം കാത്തിരുന്നു . ജോലി ഉപേക്ഷിച്ച് പുതിയ കമ്പനി തുടങ്ങുന്നതിനായി ആലോചിച്ചെങ്കിലും സാധിച്ചില്ല . 2005ൽ വില്ലി ടെക്നോളജിയിൽ ആർക്കിടെക്കായി പ്രവേശിച്ചു . 2006ൽ കമ്പനി കംപ്യൂട്ടർ അസോസിയേറ്റ്സ് ഏറ്റെടുത്തു . രണ്ട് കൊല്ലത്തിന് ശേഷം അവിടെ നിന്നും ഇറങ്ങിയ ബൻസാൽ ആപ്പ് ഡൈനാമിക്സ് ആരംഭിച്ചു . അഗർവാൾ ജാതിയുടെ ഒരു വിഭാഗമാണ് ബൻസാൽ . വ്യാപാരത്തിൽ വാണിജ്യത്തിലും നൈപുണ്യം നേടിയവരാണിവർ . ലെൻസ് കാർട്ട് , മിന്ത്ര , ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പിന്നിലും ബൻസാൽ വിഭാഗക്കാരണെന്നത് യാദൃശ്ചീകമല്ല .
0
നികുതി വെട്ടിപ്പ് നടത്തുന്ന മൂന്ന് ലക്ഷത്തിലധികം കമ്പനികൾ സർക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് ജി . എസ് . ടിയുടെ ഒന്നാംദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ചാർട്ടേഡ് അക്കൌണ്ടൻറുമാരുടെ ഒപ്പിന് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാൾ പ്രധാന്യമുണ്ടെന്നും മോദി പറഞ്ഞു . അതേസമയം ജി . എസ് . ടിയുടെ ആദ്യദിനത്തിൽ ഉത്തരേന്ത്യൻ വിപണികളിൽ വലിയ പ്രതിഷേധമാണ് കണ്ടത് . ഒറ്റനികുതി സംവിധാനമായ ജി . എസ് . ടി നിലവിൽ വന്നതിന്റെ ആദ്യദിവസം വിപണികളിൽ നിന്നുള്ള റിപ്പോർട്ടുകൾ നിരാശപ്പെടുത്തുന്നതായിരുന്നു . എന്നാൽ കുറച്ചുദിവസത്തിനകം സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി . ജി . എസ് . ടി , ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു . ജി . എസ് . ടി പുതിയ തുടക്കമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി , നികുതി വെട്ടിപ്പുകാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി . രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം രജിസ്ട്രേഡ് സ്ഥാപനങ്ങൾ സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും ദില്ലിയിൽ ചാർട്ടേഡ് അക്കൌണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയിൽ മോദി പറഞ്ഞു . ഇപ്പോൾ ചാർട്ടേഡ് അക്കൌണ്ടന്റുമാരുടെ ഒപ്പിന് പ്രധാനമന്ത്രിയുടെ ഒപ്പിനെക്കാൾ പ്രധാന്യമുണ്ടെന്നും മോദി പറഞ്ഞു . ടി പ്രഖ്യാപിച്ചതെന്ന് മുൻ ധനമന്ത്രി പി . ചിദബംരം പ്രതികരിച്ചു . ഇത് പണപ്പെരുപ്പത്തിന് വഴിയൊരുക്കും . മുന്നൊരുക്കങ്ങളില്ലാതെ ജി . എസ് . ടി പ്രഖ്യാപിച്ചതിനെതിരെയ ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപാരികളുടെ പ്രതിഷേധ സമരങ്ങൾ തുടരുകയാണ് .
0
ബാഴ്സലോണയുടെ അർജൻറീനൻ സൂപ്പർ താരം ലിയോണൽ മെസിക്ക് റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ നഷ്ടമാകും . സെവിയ്യക്കെതിരായ മത്സരത്തിൽ വലത് കൈക്ക് പരിക്കേറ്റ സൂപ്പർ താരത്തിന് മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടർമാർ അനുവദിച്ചിരിക്കുന്നത് . മത്സരത്തിൽ 26 - ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത് . മെസിയുടെ വലത് കൈയിലെ എല്ലിന് പൊട്ടലുണ്ട് എന്ന് ബാഴ്സലോണ സ്ഥിരീകരിച്ചിട്ടുണ്ട് . ചാമ്പ്യൻസ് ലീഗിൽ മിലാനെതിരായ മത്സരവും അർജൻറീനൻ സൂപ്പർ സ്ട്രൈക്കർക്ക് നഷ്ടമാകും . ഞായറാഴ്ച്ചയാണ് റയൽ - ബാഴ്സ എൽ ക്ലാസിക്കോ . പരിക്കേറ്റ് മടങ്ങും മുൻപ് മെസി ഓരോ ഗോളും അസിസ്റ്റും നേടിയിരുന്നു . മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബാഴ്സ വിജയിച്ചു .
2
155 റൺസുമായി വിഷ്ണു വിനോദും 30 റൺസുമായി ബേസിൽ തമ്പിയും ക്രീസിലുണ്ട് . പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ ബേസിൽ തമ്പി - വിഷ്ണു വിനോദ് സഖ്യം 70 റൺസെടുത്തിട്ടുണ്ട് . ഇന്നിംഗ്സ് തോൽവി ഉറപ്പിച്ച് മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് 100 റൺസിലെത്തിയപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായിരുന്നു . വി എ ജഗദീഷിനെ മിഹിർ ഹിർവാനി പുറത്താക്കിയപ്പോൾ 19 റൺസെടുത്ത സഞ്ജു സാംസൺ റണ്ണൌട്ടായി . പിന്നീടായിരുന്നു കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വിവിഎസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്ന് കളിച്ച ഇന്നിംഗ്സിനെ അനുസ്മരിപ്പിച്ച് സച്ചിനും വിഷ്ണുവും ചേർന്ന് 199 റൺസിന്റെ കൂട്ടുകെട്ടുയർത്തിയത് . 211 പന്തിൽ മൂന്ന് സിക്സറിന്റെയും 14 ബൌണ്ടറികളുടെയും അകമ്പടിയോടെ 143 റൺസെടുത്ത സച്ചിൻ പുറത്തായശേഷവും പോരാട്ടം തുടർന്ന വിഷ്ണു രഞ്ജിയിലെ ആദ്യ സെഞ്ചുറി തന്നെ അവിസ്മരണീയമാക്കി . 226 പന്തിൽ 18 ബൌണ്ടറിയും ഒരു സിക്സറും പറത്തിയാണ് വിഷ്ണു 155 റൺസെടുത്തത് . സന്ദീപ് വാര്യർ മാത്രമാണ് ഇനി കേരളത്തിനായി ബാറ്റ് ചെയ്യാനുള്ളത് . നാലാം ദിനം ആദ്യ സെഷനിൽ വിക്കറ്റ് പോവാതെ പിടിച്ചുനിൽക്കാനായാൽ ദയനീയ തോൽവി ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയ ജയമില്ലെങ്കിലും സമനിലയെങ്കിലും കേരളത്തിന് ഉറപ്പിക്കാം .
2
ആൻഡ്രോയ്ഡ് ജെല്ലി ബീൻ , ആൻഡ്രോയ്ഡ് കപ്പ് കേക്ക് , ആൻഡ്രോയ്ഡ് മാഷ്മെല്ലോ , ആൻഡ്രോയ്ഡ് ഐസ്ക്രീം സാൻഡ് വിച്ച് , ആൻഡ്രോയ്ഡ് ജിഞ്ചർ ബ്രെഡ് , ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് , ആൻഡ്രോയ്ഡ് മാഷ്മെലോ ഇങ്ങനെയാണ് വിവിധ ആൻഡ്രോയ്ഡ് പതിപ്പുകൾക്ക് മുൻപ് ഗൂഗിൾ നൽകുന്ന പേര് . ഗൂഗിൾ പുതിയ വെർഷൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു . പുതിയ വെർഷന്റെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക ആൻഡ്രോയ്ഡിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പേരിൻറെ ആദ്യാക്ഷരം എൻ ആകണം എന്നൊരു നിബന്ധനയുണ്ട് . ആ പട്ടികയിൽ നമ്മുടെ നെയ്യപ്പവും ഉൾപ്പെട്ടിട്ടുണ്ട് . പട്ടികയിൽ നട്ട്മെഗ് , നട്ട്സ് ആന്റ് നാച്ചോസ് , നെക്റ്ററിൻ , നാംബീൻ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട് . അടുത്ത വെർഷൻ ആൻഡ്രോയ്ഡ് നെയ്യപ്പം ആക്കുവാൻ നാം മലയാളികൾ ശ്രമിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം . നിങ്ങൾക്കും അഭിപ്രായമുണ്ടോ ആൻഡ്രോയ്ഡിന് നെയ്യപ്പം എന്ന് പേര് നൽകാൻ
3
യാതൊരു വൃത്തിയുമില്ലാതെ അനാരോഗ്യകരമായി തയ്യാറാക്കുന്ന ഭക്ഷണമാണ് റെയിൽവെ യാത്രക്കാർക്കായി വിതരണം ചെയ്യുന്നതെന്ന് സി . എ . ജി റിപ്പോർട്ട് വിമർശിക്കുന്നു . 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ , മനുഷ്യന് ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത ഭക്ഷണമാണ് റെയിൽവെ വിളമ്പുന്നതെന്ന ഗുരുതരമായ ആരോപണവുമുണ്ട് . അഴുക്കുപുരണ്ട ഭക്ഷണ വസ്തുക്കൾ , പഴകിയ ഭക്ഷണം , കാലാവധി കഴിഞ്ഞ പാക്ക് ചെയ്ത ഭക്ഷണവും വെള്ളവും , അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം തുടങ്ങിയവയൊക്കെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സുലഭമാണ് . ടാപ്പിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളമാണ് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് . ചവറ്റുകുട്ടകൾ വേണ്ടവിധം മൂടിയല്ല സ്ഥാപിച്ചിരിക്കുന്നത് . അവ സ്ഥിരമായി വൃത്തിയാക്കുകയോ കഴുകുകയോ ചെയ്യുന്നതുമില്ല . പൊടിയിൽ നിന്നും ഈച്ച അടക്കമുള്ള മറ്റ് ജീവികളിൽ നിന്നും സംരക്ഷിക്കാൻ ഭക്ഷണം മൂടിവെയ്ക്കാറില്ല . എലികളും , പാറ്റകളുമൊക്കെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സർവ്വസാധാരണമായി കാണപ്പെടുന്നുണ്ട് . മൊബൈൽ യൂണിറ്റുകൾ വഴി ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾക്കും സ്റ്റേഷനുകളിലും ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നുമില്ല . മെനു കാർഡോ താരിഫ് നിരക്കുകളോ യാത്രക്കാർക്ക് കിട്ടാൻ വഴിയൊന്നുമില്ല . നിർദ്ദിഷ്ട അളവിലുള്ള ഭക്ഷണം യാത്രക്കാർക്ക് ലഭിക്കുന്നില്ല . പുറത്ത് വിൽക്കപ്പെടുന്നതിനേക്കാൾ കൂടിയ എം . ആർ . പി രേഖപ്പെടുത്തിയാണ് ട്രെയിനുകളിലും സ്റ്റേഷനുകളിലും വിൽക്കപ്പെടുന്നത് . കാറ്ററിങ് യൂണിറ്റുകളുടെ മാറ്റവും സ്ഥിരമായ സംവിധാനങ്ങളോ നയമോ റെയിൽവെക്ക് ഇക്കാര്യത്തിൽ ഇല്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്നും സി . എ . ജി റിപ്പോർട്ടിൽ പറയുന്നു .
0
മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന പുലിമുരുകനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു സംവിധായകൻ ജയരാജ് . മലയാളത്തിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ അതുല്യപ്രതിഭകളിലൊരാണ് ഭരത് മോഹൻലാൽ എന്നു ജയരാജ് പറഞ്ഞു . അദ്ദേഹത്തിന്റെ അസാമാന്യ അഭിനയപാടവവും സിനിമയ്ക്കു വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വർക്ക് തന്നെയാണ് പുലിമുരുകനെന്നും ജയരാജ് പറഞ്ഞു . ഇത്രയും വലിയ ഒരു ഇനിഷ്യൽ പുൾ സൃഷ്ടിക്കുന്നതിൽ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്നു മാത്രമേ ഞാൻ പറയാൻ ഉദ്ദേശിച്ചുള്ളൂ . ഈ വാക്കുകൾ ശ്രീ മോഹൻലാലിനോ ലോകമെമ്പാടുമുള്ള ആരാധകർക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കിൽ നിർവ്യാജം ഖേദിക്കുന്നു - ജയരാജ് പറഞ്ഞു . പുലിമുരുകന്റെ വലിയ വിജയത്തിനു കാരണം സാങ്കേതികവിദ്യ മാത്രമാണെന്നായിരുന്നു ജയരാജ് പറഞ്ഞത് . തന്റെ പുതിയ സിനിമയായ വീരം നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയാകുമെന്നും ജയരാജ് പറഞ്ഞിരുന്നു . മോഹൻലാൽ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്ലോപ്പുകളായിരുന്നു . പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയം ആളുകൾ വരുന്നത് . ആ സിനിമയ്ക്ക് പ്രത്യേകത ഉള്ളതുകൊണ്ടാണ് . മികച്ച ടെക്നിക്കൽ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം . അതുകൊണ്ടാണ് സിനിമ ഒരാഴ്ചകൊണ്ട് പത്തുകോടി കളക്റ്റ് ചെയ്തതെന്നും ജയരാജ് പറഞ്ഞിരുന്നു .
1
അമേരിക്കൻ ടെലിവിഷൻ വിസ്മയമായ ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിച്ചയിടങ്ങൾ നേരിട്ടു കാണാനവസരം . ഗെയിം ഓഫ് ത്രോണിലെ 33 ലൊക്കേഷനുകൾ ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തി . പ്രധാനപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ച ലൊക്കേഷനുകളാണ് ഗൂഗിൾ എർത്തിൽ ലഭ്യമാകുന്നത് . ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിക്കാനായി അണിയറ പ്രവർത്തകർ ലോകമെമ്പാടും സഞ്ചരിച്ചിരുന്നു . യുഎസ് , ബ്രിട്ടൺ , കാനഡ , സ്പെയിൻ , ക്രൊയേഷ്യ , ഐസ്ലൻറ് , അയർലൻറ് , സ്കോട്ട്ലൻറ് എന്നീ രാജ്യങ്ങളിലാണ് ഗെയിം ഓഫ് ത്രോണിൻറെ പ്രധാന സീനുകൾ ചിത്രീകരിച്ചത് . രാജാവിറങ്ങുന്ന ദൃശ്യങ്ങൾ പകർത്തിയ ക്രൊയേഷ്യയിലെ പ്രദേശമുൾപ്പെടെയുള്ളവ ഗൂഗിൾ എർത്തിലുണ്ട് . 2011ലാണ് ഗെയിം ഓഫ് ത്രോൺസ് ആദ്യമായി എച്ച്ബിഒ സംപ്രേഷണം ചെയ്തത് . ജൂലൈ 16ന് സംപ്രേഷണമാരംഭിച്ച ഗെയിം ഓഫ് ത്രോൺസിൻറെ ഏഴാം എഡിഷൻ വൻ ഹിറ്റായിക്കഴിഞ്ഞു . എറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള ടെലിവിഷൻ സീരിയസായ ഗെയിം ഓഫ് ത്രോൺ ഡേവിഡ് ബെനീഫും ഡിബി വെയ്സും ചേർന്നാണ് സംവിധാനം ചെയ്യുന്നത് .
3
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് താരങ്ങളാണ് അജിത്തും വിജയ്യും . വിജയ് അജിത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . അജിത്തിനോട് തനിക്ക് അസൂയയാണെന്നാണ് വിജയ് ഒരു എഫ് എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . അജിത്തിനോട് അസൂയ തോന്നിയത് ഇപ്പോഴല്ല . എന്റെ അഭിനയം തുടങ്ങിയ സമയത്താണ് . അജിത്തിന്റെ മികച്ച അഭിനയവും സൌന്ദര്യവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു . എവിടെപ്പോയാലും അജിത്തിന് ചുറ്റും നിരവധി ആരാധകർ ഉണ്ടാകുമായിരുന്നു . അതെല്ലാം എന്റെ അസൂയ കൂട്ടിയിട്ടേ ഉള്ളു . അജിത്തിനെ പോലെ സുന്ദരനാകാനും ഞാൻ ശ്രമിച്ചിട്ടുണ്ട് . എന്നാൽ , അതിന് കഴിയില്ലെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു . ഇന്ന് അജിത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് - വിജയ് പറയുന്നു .
1