news
stringlengths
336
9.26k
class
int64
0
3
സാമൂഹ്യമാധ്യമങ്ങളിൽ അടുത്തിടെ നിറഞ്ഞോടിയ ഹ്രസ്വചിത്രമാണ് ' എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ' . ഒരു വികാരിയെ പ്രണയിക്കുന്ന സഹപാഠിയുടെ പ്രണയമാണ് ചിത്രം പറയുന്നത് . നീ എന്തിനാടാ . . . ചക്കരേ അച്ചൻ പട്ടത്തിന് പോയത് . . . . എന്ന നായികയുടെ ചോദ്യം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു . ഇതാ ഇവിടെ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് . പ്രബീഷ് ഭാസ്കർ നടത്തിയ അഭിമുഖം കാണാം അനൂപ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . അനീഷാ ഉമ്മർ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നു . ബിബിൻ മത്തായിയാണ് വൈദികന്റെ വേഷമണിഞ്ഞിരിക്കുന്നത് . ചിത്രത്തിന്റെ കഥയും അനൂപിന്റെത് തന്നെയാണ് . എഴുത്തുകാരനായി ആനന്ദ് റോഷനും അനിൽ എന്ന കഥാപാത്രം വിഷ്ണു വിദ്യാധരനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത് .
1
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയുള്ള തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന രാഷ്ട്ര സമിതി ( ടിആർഎസ് ) വർക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവുവിനെ സന്ദർശിച്ച് പ്രകാശ് രാജ് . തന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രചോദിപ്പിക്കുന്ന തരത്തിൽ പിന്തുണ നൽകുന്ന കെടിആറിനോട് നന്ദിയുണ്ടെന്ന് സന്ദർശനത്തിന് ശേഷം പ്രകാശ് രാജ് ട്വീറ്റ് ചെയ്തു . പുതിയ തുടക്കം ആർക്കെങ്കിലും എതിരായല്ലെന്നും മറിച്ച് സമൂഹത്തിനുവേണ്ടിയാണെന്നുമുണ്ട് ട്വീറ്റിൽ . 20 മിനിറ്റ് നീണ്ട സന്ദർശനത്തിൽ പ്രകാശ് രാജിന്റെ ഭാവി പരിപാടികളാണ് ചർച്ചയായതെന്നാണ് റിപ്പോർട്ടുകൾ . പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശ് രാജിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ ടി രാമ റാവുവിന്റെ ട്വീറ്റും പിന്നാലെയെത്തി . പോസിറ്റീവായ മാറ്റങ്ങൾ വരുത്തുന്നതാവട്ടെ നിങ്ങളുടെ യാത്രയെന്നും എല്ലാ അഭിനന്ദനങ്ങളുമുണ്ടെന്നുമാണ് കെടിആറിന്റെ ട്വീറ്റ് . തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും മുൻ മന്ത്രിയുമാണ് കെ ടി രാമ റാവു . പുതുവത്സര ആശംസകൾ അറിയിച്ചുകൊണ്ട് ഡിസംബർ 31ന് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത് . അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു ട്വീറ്റ് . എന്നാൽ ഏത് മണ്ഡലത്തിലാവും മത്സരിക്കുകയെന്ന കാര്യം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല . പ്രധാനമന്ത്രി നരേന്ദ്രമോദിയോടും എൻഡിഎ സർക്കാരിനോടുമുള്ള തന്റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ വെളിപ്പെടുത്തിയിരുന്നു . പ്രത്യേകിച്ച് , അടുത്ത സുഹൃത്തായിരുന്ന മാധ്യമപ്രവർത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം തുടർച്ചയായി കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം വിമർശനം നടത്തിയിരുന്നു .
1
നടിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് അന്വേഷണ സംഘം . ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം അപ്പുണ്ണിക്ക് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . അപ്പുണ്ണിയുടെ അച്ഛനാണ് നോട്ടിസ് കൈമാറിയത് . കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അപ്പുണ്ണിയിൽ നിന്ന് ലഭ്യമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ . ഒന്നാം പ്രതി സുനിൽ കുമാർ നേരത്തേ നടിയെ ആക്രമിച്ചതിനുള്ള ക്വട്ടേഷൻ പണം ആവശ്യപ്പെട്ട് നിരവധി തവണ അപ്പുണ്ണിയെ വിളിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . അതേസമയം സിനിമാരംഗത്തെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിരക്കുന്നുണ്ട് . 2013ൽ അമ്മ സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്തവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത് . മുതിർന്ന സംവിധായകനിൽ നിന്ന് വിവരങ്ങൾ തേടാനും ആലോചിക്കുന്നുണ്ട് .
1
ലോകത്തെ ചാറ്റ് ചെയ്യാൻ പഠിപ്പിച്ച യാഹൂ മെസഞ്ചർ സേവനം അവസാനിപ്പിക്കുന്നു . ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് വൊറൈസൺ കമ്പനി അറിയിച്ചു . നീണ്ട ഇരുപത് വർഷത്തെ ഓർമ്മകൾ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചർ എന്നന്നേക്കുമായി സൈൻ ഓഫ് ചെയ്യുന്നത് . ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മുമ്പിൽ പിടിച്ചു നിൽക്കാനാവാതെയാണ് യാഹൂ മെസഞ്ചർ കളം വിടുന്നത് . 1998ൽ യാഹൂ പേജർ എന്ന പേരിൽ രംഗത്തെത്തിയ മെസഞ്ചർ പെട്ടന്ന് തന്നെ ഇൻറർനെറ്റ് ലോകം കയ്യടക്കി . ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസൺസിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചർ അന്ന് യുവാക്കളുടെ ഹരമായിരുന്നു . ക്യാരക്ടർ ലിമിറ്റുകളെ അതിജീവിക്കാൻ കണ്ടെത്തിയ രസികൻ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു . ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും , ലിംഗവും , സ്ഥലവും ചോദിക്കാൻ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓർമ്മയാവുകയാണ് .
3
ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണിൽ പി . വി . സിന്ധു ഫൈനൽ പ്രവേശിച്ചു . സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകനെ യമഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധു മെഡലുറപ്പിച്ചത് . ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം . സകോർ 21 - 17,15 - 21,21 - 10 . ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു . ജപ്പാനീസ് താരത്തിന്റെ പിഴവുകളാണ് സിന്ധുവിന് ഒന്നാം ഗെയിം സമ്മാനിച്ചത് . രണ്ടാം ഗെയിമിൽ യമഗൂച്ചി തിരിച്ചെത്തി . ആറ് പോയിന്റ് വ്യത്യാസത്തിലാണ് സിന്ധു ഗെയിം തോറ്റത് . എന്നാൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് മൂന്നാം ഗെയിമിന്റെ തുടക്കത്തിൽ തന്നെ സിന്ധു ലീഡ് നേടി . ഇടവേളയ്ക്ക് പിരിയുമ്പോൾ സിന്ധു 11 - 7ന് മുന്നിലെത്തി . രണ്ടാം പകുതിയിൽ ലോക രണ്ടാം നമ്പർ താരത്തിന് ഒരവസരം പോലും സിന്ധു നൽകിയില്ല . 11 പോയിന്റ് വ്യത്യാസത്തിൽ ഫൈനലിലേക്ക് . സൈന നെഹ്വാളിനെ തോൽപ്പിച്ചെത്തിയ തായ് സു യിങ്ങാണ് ഫൈനലനിൽ സിന്ധുവിന്റെ എതിരാളി .
2
സോഷ്യൽ മീഡിയയിൽ പീഡോഫൈലുകളുടെ ആക്രമണവും ശല്യവും സഹിക്കാൻ വയ്യെന്ന പരാതി നേരത്തെ തന്നെ ഉള്ളതാണ് . നമ്മൾ ആട്ടവും പാട്ടും ഡബ്സ്മാഷുമായി നിറയുന്ന ടിക് ടോക്കും ക്വായിയും പോലുള്ള സോഷ്യൽ വീഡിയോ ആപ്പുകൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടതോടെ പീഡോഫൈലുകളും ഇവിടെ സജീവമാകുകയാണ് . കൂട്ടികളെ ലൈംഗികമായി ആകർഷിക്കാൻ ശ്രമിക്കുന്നവർക്ക് ഈ ചൈനീസ് വീഡിയോ ആപ്പുകൾ ഗുണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . 15 സെക്കൻഡ് വീഡിയോ പോസ്റ്റ് ചെയ്യാവുന്ന ഇത്തരം ആപ്പുകളിലാണ് പീഡോഫൈലുകളുടെ ശ്രദ്ധ . കൂട്ടികളുടെ വീഡിയോ പ്രത്യേകമായി ശ്രദ്ധിക്കുന്ന ഇവർ അഭിനന്ദനത്തിൻറെ സ്വരത്തിലാണ് ആദ്യം എത്തുക . ഡബ്സ്മാഷുകളെയും ചുണ്ടനക്കങ്ങളെയും ഡാൻസുകളെയും വാനോളം അഭിനന്ദിക്കുകയും കൂടുതൽ വീഡീയോകൾ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട് . ആരെയും പിൻതുടരാനും സന്ദേശം കൈമാറാനും പ്രത്യേകിച്ച് വലിയ കടമ്പകളൊന്നുമില്ലെന്നതാണ് ടിക് ടോക്കും ക്വായിയും പീഡോഫൈലുകൾ വിളനിലമാക്കാനുള്ള പ്രധാന കാരണം . ഇത്തരം സോഷ്യൽ വീഡീയോ ആപ്പുകൾ പെൺകുട്ടികളെ ചൈൽഡ് പോണോഗ്രഫിയിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ടെന്ന് സൈബർ പീസ് ഫൌണ്ടേഷൻ പ്രോജക്ട് മാനേജർ നിതീഷ് ചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു . ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും , ബ്ലാക്ക് മെയിലിഗ് കേസുകൾ നിരവധിയാണെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യൻ മിഡിൽ ക്ലാസ് , ലോവർ മിഡിൽ ക്ലാസ് ഫാമിലികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകളിലൂടെ വ്യക്തി വിവരങ്ങൾ ആർക്കും അനായാസം സ്വന്തമാക്കാം . അത്ഭുതകരമായ വളർച്ച ടിക് ടോക്കിനും ക്വായിക്കും ഉണ്ടായി എന്നത് തന്നെ ഇവ എത്രത്തോളം സ്വീകാര്യമായെന്നതിൻറെ തെളിവാണ് . കുട്ടികളെയും മറ്റും ലൈംഗികതയ്ക്ക് വിധേയരാക്കാൻ ശ്രമിക്കുന്നവരും അത്ര തന്നെ വർധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത് . 6000 ഫോളോവേഴ്സ് ഉള്ള 13 കാരിയുടെ വീഡിയോയിലെ കമൻറുകൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും . പഞ്ചാബി ഗാനത്തിനൊപ്പം ചുണ്ടനക്കിയ കുട്ടിയുടെ ശരീരം ഹോട്ടാണെന്നാണ് മുന്നൂറിലധികം കമൻറുകളും പറയുന്നത് . വസ്ത്രങ്ങൾ മാറ്റാൻ പറയുന്ന കമൻറുകളും ഒട്ടും കുറവല്ല . പരാതികൾ ഉയർന്നതോടെ കണ്ടൻറുകൾ പരിശോധിക്കാനുള്ള സംവിധാനം എർപ്പെടുത്തുകയാണെന്ന് ക്വായി ഇന്ത്യ തലവൻ ഗാന്ത മുരളി വ്യക്തമാക്കി . രക്ഷകർത്താക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം ചൈനയിൽ ഏർപ്പെടുത്തിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു .
3
മാവേലി എക്സപ്രസിൽ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പ്രതി ആൻറോ ബോസ് . ഷുഗർ നില കൂടിയപ്പോൾ അറിയാതെ കൈ തട്ടിയതാണെന്ന് പ്രതിയുടെ വാദം . എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല . ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു . സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത് . മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം . എസി എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു . പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം . നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ , റെയിൽവേ പോലീസ് ഇയാളെ പിടികൂടി . നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . അതേസമയം സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡിജിപി ലോക് നാഥ് ബെഹ്റ പ്രതികരിച്ചു . അഭിനന്ദനമറിയിച്ച് നടിക്ക് കത്തയക്കും . ട്രെയിനുള്ളിൽ സഹായത്തിന് രണ്ടു പേരെഴികെ മറ്റുള്ളവർ എത്താതിരുന്നത് ഞെട്ടിപ്പിച്ചു . കൊച്ചിയിലും വൈപ്പിനിലും നടിക്കെതിരായ സംഭവമുണ്ടായപ്പോഴും നാട്ടുകാരിൽ ചിലർ കാണിച്ച മനോഭാവം കേരളത്തിന് ചേർന്നതല്ലെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
1
ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പര നേടി ചരിത്രം തിരുത്താൻ വിരാട് കോലിക്കും ടീം ഇന്ത്യക്കും മഴയുടെ സഹായവും . ചൊവ്വാഴ്ച മത്സരം നടക്കുന്ന പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ കനത്ത മഴപെയ്യുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം . മഴ മൂലം മത്സരം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു . ഈ സാഹചര്യത്തിൽ മഴ മൂലം കളി നടക്കാതിരുന്നാൽ ആറാം ഏകദിനത്തിന് മുമ്പ് തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കും . നിലവിൽ പരമ്പരയിൽ 3 - 1ന് ഇന്ത്യ മുന്നിലാണ് . നേരത്തെ ജൊഹാനസ്ബർഗിൽ നടന്ന നാലാം ഏകദിനത്തിലും മഴ വില്ലനായിരുന്നു . മഴയെത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനർനിർണയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് മത്സരത്തിൽ ജയിക്കുകയായിരുന്നു . നേരത്തെ ആദ്യ മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത് . എന്നാൽ നാലാം ഏകദിനത്തിൽ ഇന്ത്യ തോൽക്കുകയായിരുന്നു .
2
ഇന്ത്യൻ ഓഹരി സൂചികകളിൽ ചാഞ്ചാട്ടം . ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ , കഴിഞ്ഞ ദിവസത്തെ മികച്ച ക്ലോസിംഗ് നിലനിർത്തി ഓഹരി സൂചികകൾ പിന്നീട് താഴേക്ക് പോയി . രാവിലെ 9.20ന് 29,059 വരെയെത്തിയ സെൻസെക്സ് പിന്നീട് 28960ലേക്ക് പോയി ( രാവിലെ 10.30നുള്ള സൂചിക ) . ദേശീയ ഓഹരി സൂചിക 8935ലാണ് വ്യാപാരം തുടരുന്നത് . ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 854 കമ്പനികൾ നേട്ടത്തിലും 736 കമ്പനികൾ നഷ്ടത്തിലുമാണ് . എസ് ബി ഐ , ഐ സി ഐ സി ഐ ബാങ്ക് , പി എൻ ബി , കെയിൻ ഇന്ത്യ , ടാറ്റ സ്റ്റീൽ , വേദാന്ത , ടാറ്റ മോട്ടോഴ്സ് , മാരുതി സുസുകി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ . എന്നാൽ ഭാരതി എയർടെൽ , എച്ച് ഡി എഫ് സി , ടി സി എസ് , ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലാണ് . എസ് ബി ഐ ഓഹരികൾ സെൻസെക്സിലും നിഫ്റ്റിയിലും നേട്ടമുണ്ടാക്കി . ആദ്യ മണിക്കൂറുകളിൽ എസ്ബിഐയുടെ മൂല്യം ഒരു ശതമാനം ഉയർന്നു . കഴിഞ്ഞ ദിവസം മികച്ച പ്രകടനമാണ് ഇന്ത്യയിലെ ഓഹരി വിപണികൾ നടത്തിയത് . ഇന്ത്യൻ വിപണികൾക്ക് പുറമെ , ചൈനയിലെ ഷാങ്ഹായ് വിപണി , തായ്വാൻ എന്നീ ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി . പക്ഷേ ജപ്പാനിലെ നിക്കി ഓഹരി സൂചിക നഷ്ടത്തിലാണ് . അമേരിക്കൻ ഓഹരിവിപണിയും വൻ നേട്ടത്തോടെയാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത് .
0
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ . മോഹൻലാൽ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു . 18ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും . നേരത്തെ ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേൾപ്പിച്ചിരുന്നു . ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു . സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട് . വലിയ മഹത്തായ സിനിമയൊന്നുമല്ല , സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ . എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല . എല്ലാ രീതിയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ - മോഹൻലാൽ പറഞ്ഞു .
1
ധർമ്മജൻ ബോൽഗാട്ടിക്ക് പിന്നാലെ മത്സ്യവിൽപ്പനയുമായി ശ്രീനിവാസനും . കൊച്ചി കണ്ടനാടുള്ള ശ്രീനിവാസന്റെ വീടിന് സമീപമാണ് ' ഉദയശ്രീ ഫിഷ് ഹബ് ' എന്ന പേരിൽ ശ്രീനിവാസൻ മത്സ്യ ഷോപ്പ് തുടങ്ങിയിരിക്കുന്നത് . വിൽപനശാലയുടെ ഉദ്ഘാടനം സലിംകുമാർ ഇന്ന് രാവിലെ നിർവ്വഹിച്ചു . വർഷങ്ങൾക്ക് മുൻപേ ജൈവകൃഷിയുടെ പ്രചാരകൻ എന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട് ശ്രീനിവാസൻ . കൊച്ചിക്കാർക്ക് വിഷം തളിക്കാത്ത മീൻ ലഭ്യമാക്കുക എന്നതാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീനി മാധ്യമങ്ങളോട് പറഞ്ഞു . ' ഹൈദരാബാദിൽ നിന്നൊക്കെ കരിമീൻ കേരളത്തിലേക്ക് എത്തുകയാണ് ഇപ്പോൾ . അത് വളരെ വിചിത്രമായിട്ടുള്ള സംഗതിയാണ് . കേരളം ശരിക്കും കരിമീനിന്റെ ഒരു സ്ഥലമാണെന്നാണ് പറയുന്നത് . രാസവസ്തുക്കൾ ചേർത്താണ് അത് ഇവിടംവരെ എത്തുന്നത് ' , ശ്രീനിവാസൻ പറയുന്നു . കണ്ടനാടും പരിസരപ്രദേശങ്ങളിലുമുള്ള മീൻ കർഷകരിൽ നിന്നാവും മത്സ്യം സംഭവിക്കുക . കടൽ , കായൽ മത്സ്യങ്ങൾ വിൽപനയ്ക്ക് ഉണ്ടാവും . ഇടനിലക്കാരില്ലാതെ മീൻ നേരിട്ടെത്തിക്കുമ്പോൾ കർഷകനും അർഹമായ ലാഭം കിട്ടുമെന്ന് ശ്രീനിവാസൻ .
1
ലേഡീസ് ആൻറ് ജെൻറിൽമാന് ശേഷം വീണ്ടും മോഹൻലാലിനെ നായകനാക്കാൻ സിദ്ദിഖ് . ഈ വർഷം നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒരു ആക്ഷൻ - കോമഡി ആയിരിക്കുമെന്ന് സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു . ബിഗ് ബജറ്റിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥാരചന ഇനിയും ആരംഭിച്ചിട്ടില്ലെന്നും പ്രാഥമിക ചിന്ത മാത്രമേ ആയിട്ടുള്ളുവെന്നും സിദ്ദിഖ് . ഭാസ്കർ ദി റാസ്കലിൻറെ തമിഴ് റീമേക്കായ ഭാസ്കർ ഒരു റാസ്കലാണ് സിദ്ദിഖിൻറെ സംവിധാനത്തിൽ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം . ഇതിൻറെ ഹിന്ദി റീമേക്കിനും സിദ്ദിഖിന് പദ്ധതിയുണ്ട് . എന്നാൽ അതിന് സമയമെടുക്കുമെന്നും നായകൻറെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം . മോഹൻലാൽ ചിത്രത്തിന് ശേഷം ഒരു ദിലീപ് സിനിമയും ആലോചനയിലുണ്ട് . 2013ൽ പുറത്തിറങ്ങിയ ലേഡീസ് ആൻറ് ജെൻറിൽമാൻ കൂടാതെ 1992ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിലും സിദ്ദിഖും മോഹൻലാലും മുൻപ് സഹകരിച്ചിട്ടുണ്ട് . പക്ഷേ അവിടെ സംവിധാനത്തിൽ ലാലുമുണ്ടായിരുന്നു ഒപ്പമെന്ന് മാത്രം .
1
നഗരത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് മൊഴി . ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നൽകിയത് . നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് സുനിൽകുമാർ പറഞ്ഞതായാണ് ചാർളി വ്യക്തമാക്കുന്നത് . ഈ രഹസ്യമൊഴിയോടെ , ചാർളിയെ കേസിൽ മാപ്പ് സാക്ഷിയാക്കും . കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് സുനിൽകുമാർ ഒളിവിൽ കഴിഞ്ഞത് . നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനിൽകുമാർ ക്വട്ടേഷൻ വിവരം തന്നോട് പറഞ്ഞതെന്നും ചാർളി നൽകിയ രഹസ്യമൊഴിയിലുണ്ട് . ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷൻ ലഭിച്ചതെന്നും ഇരിട്ടി സ്വദേശിയായ ചാർളിയോട് സുനിൽകുമാർ പറഞ്ഞു . മൊബൈലിൽ ചിത്രീകരിച്ച നടിയുടെ രംഗങ്ങൾ തന്നെ കാണിച്ചതായും കോടതിക്ക് നൽകിയ മൊഴിയിൽ ചാർളി പറയുന്നുണ്ട് .
1
നവമാധ്യമങ്ങളിൽ തരംഗമായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിക്കുന്നു . ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്ന ലോക നേതാവായി അദ്ദേഹം ഉയർന്നു . 6 . 9 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്നിലാക്കിയാണ് മോഡി മുന്നിലെത്തിയത് . ഇദ്ദേഹം തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുന്നത് . ഇതുവരെ വെറും 101 ഫോട്ടോകൾ മാത്രമാണ് മോദിയുടെ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് . ഇൻസ്റ്റാഗ്രാമിലെ ലോക നേതാക്കൾ എന്ന വിഷയത്തിൽ പഠനം നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത് . 3 . 7 ദശലക്ഷം ആരാധകരുമായി നിലവിലെ ഫ്രാൻസിസ് മാർപ്പാപ്പയാണ് മൂന്നാം സ്ഥാനത്തുള്ളത് . ഇതിന് പുറമെ വൈറ്റ് ഹൌസും 3.4 ദശലക്ഷം ആളുകളുടെ പിന്തുണയോടെ തൊട്ടടുത്ത സ്ഥാനത്ത് എത്തിനിൽക്കുന്നു . പ്രധാനമന്ത്രിയുടെ ഒരു പോസ്റ്റിന് കുറഞ്ഞത് 2,23,000ത്തോളം ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു . ലോകത്താകമാനം 305 രാഷ്ട്രത്തലവന്മാർ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളാണ് കണക്ക് .
3
ഫിഫ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് റൌണ്ടിലെ പോരാട്ട ചിത്രം വ്യക്തമായി . ഓരോ ടീമും ഏത് ഗ്രൂപ്പിൽ കളിക്കണമെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് വൈകിട്ട് മുംബൈയിൽ നടന്നു . ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യമത്സരം യുഎസ്എയുമായാണ് . അതേ സമയം ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിൻറെ മത്സരം കൊച്ചിയിലാണ് . ആദ്യ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പുറമേ യുഎസ്എ , കൊളംമ്പിയ , ഘാന എന്നീ രാജ്യങ്ങളാണ് ഉൾകൊള്ളുന്നത് . രണ്ടാം ഗ്രൂപ്പിൽ പരാഗ്വ , മാലി , ന്യൂസിലാൻറ് , തുർക്കി എന്നീ രാജ്യങ്ങളാണ് . മൂന്നാം ഗ്രൂപ്പിൽ ഇറാൻ , ഗിനിയ , ജർമ്മനി , കോസ്റ്റാറിക്ക എന്നിവരാണ് . നാലാം ഗ്രൂപ്പിലെ മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുന്നത് ഇവിടെ ബ്രസീലിന് പുറമേ ഉത്തര കൊറിയ , നൈജീരിയ , സ്പെയിൻ എന്നിവർ ബൂട്ട്കെട്ടും . അഞ്ചാം ഗ്രൂപ്പിൽ ഹോണ്ടുറാസ് , ജപ്പാൻ , ന്യൂ കാലിഡോണിയ , ഫ്രാൻസ് എന്നിവരാണുള്ളത് . അവസാന ഗ്രൂപ്പിൽ ഇറാഖ് , മെക്സിക്കോ , ചിലി , ഇംഗ്ലണ്ട് എന്നിവരാണ് . ആദ്യ ഗ്രൂപ്പിൽ ഇന്ത്യയുടെ അടക്കം മത്സരങ്ങൾ ദില്ലിയിൽ നടക്കും . രണ്ടാം ഗ്രൂപ്പിൻറെ മത്സരങ്ങൾ നാവി മുംബൈയിലാണ് . മൂന്നാം ഗ്രൂപ്പ് മത്സരങ്ങൾ മരാഗോയിലാണ് . അഞ്ചാം ഗ്രൂപ്പ് മത്സരങ്ങൾ ഗുവഹത്തിയിലും , അവസാന ഗ്രൂപ്പിൻറെ മത്സരങ്ങൾ കൊൽക്കത്തയിലുമാണ് . ലോകക്കപ്പ് ഉദ്ഘാടനം ഒക്ടോബർ 5നായിരിക്കും . ഗ്രൂപ്പ് നിർണയ നറുക്കെടുപ്പD ഫിഫയ്ക്കു പരമ്പരാഗത രീതിയിലാണ് നടന്നത് . ഓരോ ഗ്രൂപ്പിലേക്കും ഓരോ ടീമിനെ സീഡ് ചെയ്തു . ആതിഥേയ രാജ്യം എന്ന നിലയ്ക്ക് ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്ക് നേരത്തെതന്നെ പ്രവേശനം നൽകിയിരുന്നു . മറ്റു ഗ്രൂപ്പുകളിലേക്ക് ഓരോ ടീമിനെ സീഡ് ചെയ്യുന്നത് അവരുടെ ഫുട്ബോൾ പാരമ്പര്യവും മുൻ അണ്ടർ 17 ലോകകപ്പുകളിലെയും ഇത്തവണത്തെ യോഗ്യതാ റൌണ്ടിലെ പ്രകടനവും ലോകറാങ്കിങ്ങിൽ അവരുടെ സീനിയർ ടീമിനുള്ള സ്ഥാനവുമെല്ലാം പരിഗണിച്ചായിരുന്നു . ഇതേ മാനദണ്ഡങ്ങൾ വച്ച് ഫൈനൽ റൌണ്ട് കളിക്കുന്ന 24 ടീമുകളെ നാലു പാത്രങ്ങളിലായി വീതിച്ചു . ഓരോ പാത്രത്തിലും ആറു രാജ്യങ്ങൾ വീതം . ഇതിനു പുറമെ ആറു കോപ്പകൾ വേദിയിൽ സൂക്ഷിച്ചിരിന്നു . ആറു രാജ്യങ്ങൾ വീതം ഉൾക്കൊള്ളുന്ന പാത്രത്തിൽനിന്ന് ഓരോ രാജ്യത്തിനെയും സൂചിപ്പിക്കുന്ന കുഞ്ഞിപ്പന്ത് എടുത്ത് ആറു കോപ്പകളിലായി നിക്ഷേപിച്ചു . പ്രമുഖ ഫുട്ബോൾ താരങ്ങളായ അർജൻറീനയുടെ എസ്തബാൻ കാംബി യാസോ , നൈജീരിയയുടെ നുവാൻകോ കാനു എന്നിവരായിരിന്നു നറുക്കെടുപ്പ് ചടങ്ങിലെ മുഖ്യാത്ഥിതികൾ . ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും . ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവ് പിവി സിന്ധുവും ചടങ്ങിൽ പങ്കെടുത്തു . മുംബൈയിലെ സഹാറാ സ്റ്റാർ ഹോട്ടലിലായിരുന്നു പരിപാടി .
2
ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പുകളായ ഐഫോൺ എക്സ് ( 10 ) , ഐഫോൺ 8 , ഐഫോൺ 8 പ്ലസ് എന്നിവയാണ് കമ്പനി കഴിഞ്ഞ ദിവസം പ്രൌഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കിയത് . ഇതുവരെ പുറത്തിറക്കിയ മോഡലുകളേക്കാൾ മുമ്പിലാണ് മൂന്ന് മോഡലുകളുടേയും ഫീച്ചറുകളും ഒപ്പം വിലയും . ആപ്പിൾ ഇതുവരെ പുറത്തിറക്കിയ ഫോണുകളിൽ ഐഫോൺ എക്സിനാണ് ഏറ്റവും കൂടുതൽ വില . 999 ഡോളറാണ് അമേരിക്കയിൽ ഫോണിന്റെ വില . അതായത് രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് ഐഫോൺ എക്സിന്റെ 64 ജിബി പതിപ്പിന് ഏകദേശം 64,000 രൂപയാണ് . 256 ജിബി മോഡലിന് ഏകദേശം 74,000 രൂപയും . എന്നാൽ നവംബർ മൂന്നിന് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുമ്പോൾ 89,000 രൂപയാണ് പുത്തൻ ഫോണിന്റെ 64 ജിബി മോഡലിന് വില . 245 ജിബി മോഡലിന് 10,2000 രൂപയുമാണ് ഇന്ത്യയിലെ വില . ഹോംങ്കോങിലാണ് ഐഫോൺ എക്സിന് ഏറ്റവും കുറഞ്ഞ വില ഉളളത് . ഇന്ത്യയിൽ നിന്നും വിമാനത്തിൽ ഹോംങ്കോങിലേക്ക് പോയി ഐഫോൺ വാങ്ങി തിരിച്ച് വന്നാലും ലാഭം തന്നെയാകും ഇന്ത്യക്കാരായ നമുക്ക് ഉണ്ടാവുക . ഇന്ത്യയിൽ ഐഫോൺ എക്സിന്റെ ( 256 ജിബി ) വില 10,2000 ആവുമ്പോൾ ഹോംങ്കോങിലെ വില ഹോംങ്കോങ് ഡോളർ 9,888 ആണ് . അതായത് ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 80,999 രൂപ . കൊച്ചിയിൽ നിന്നും ഹോംങ്കോങിലേക്ക് വിമാനം ബുക്ക് ചെയ്യുകയാണെങ്കിൽ ഏകദേശം 15,000 രൂപയാണ് ചെലവ് വരിക . എയർ ഏഷ്യയുടെ ടിക്കറ്റിന് 14,587,15,567 എന്നിങ്ങനെയാണ് വില . ഹോംങ്കോങിലേക്കും തിരിച്ചുമുളള ടിക്കറ്റിനാണ് ഇത്രയും വില പറഞ്ഞത് . എന്തായാലും ആരും തന്നെ ഒരു ഐഫോൺ വാങ്ങാനായി ഇന്ത്യയിൽ നിന്നും ഹോംങ്കോങിലേക്ക് യാത്ര ചെയ്യുമെന്ന് തോന്നുന്നില്ല . ഇപ്പറഞ്ഞ കണക്കുകൾ തമാശ പോലെ തോന്നുമെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ ആപ്പിൾ ഉത്പന്നങ്ങളുടെ വില എത്രമാത്രം പൊളളുമെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും . ഇന്ത്യൻ വിപണിയിൽ നിന്നും കൂടുതൽ ലാഭം കൊയ്യാൻ വേണ്ടിയാണോ ആപ്പിൾ ഇത്തരത്തിൽ വില കൂട്ടുന്നത് ? അതോ നമ്മുടെ ഗവൺമെന്റ് ചുമത്തുന്ന നികുതി ഭാരമാണോ കാരണം ? ഇനി ഇന്ത്യയിലെ ഉയർന്ന വർഗത്തിന്റെ അന്തസിന്റെ പ്രതീകമായി നിലനിൽക്കാൻ വേണ്ടിയാണോ വില ഉയർന്ന് തന്നെ ഇരിക്കുന്നത് ? എന്തായാലും ഈ ചോദ്യങ്ങൾക്കൊന്നും തന്നെ നമ്മുടെ കൈയിൽ ഉത്തരമില്ല . ആപ്പിൾ കമ്പനി തന്നെ ഇതിന് ഉത്തരം പറയേണ്ടി വരും .
3
അപ്രതീക്ഷിതമായി വന്ന ഒരു ഫോൺകോളിനെക്കുറിച്ചോർത്ത് ഇപ്പോഴും അമ്പരന്നിരിക്കുകയാണ് മലയാളത്തിൻറെ പ്രിയ നടൻ രാജേഷ് ശർമ്മ . ‘ബ്രദർ , നീങ്ക നല്ലാ നടിച്ചിരുക്ക് . എനക്ക് അന്ത ക്യാരക് ടറും ഉങ്കളെയും റൊമ്പ പുടിച്ചിരിക്ക് . . . . . ’ മൊബൈലി ൻ്റെ മറുതലക്കലിൽ നിന്ന് കേട്ടത് തമിഴകത്തിൻ്റെ പ്രിയനടൻ വിജയ് സേതുപതിയുടെ ശബ് ദം . സേതുപതിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ രാജേഷ് ശർമക്ക് തന്നെ സംശയം . കുറച്ചുനേരത്തേക്ക് ത ൻ്റെ ശ്വാസം നിലച്ചുപോയെന്നാണ് രാജേഷ് തന്നെ ഫേസ് ബുക്കിൽ കുറിച്ചത് . അന്നയും റസൂലും , എസ്ര , ചാർളി തുടങ്ങിയ മലയാള ചിത്രത്തിൽ അഭിനയിച്ച രാജേഷി ൻ്റെ ആദ്യ തമിഴ് സിനിമയായ ' സിഗൈ ' കണ്ടിട്ടാണ് നിനക്കാതെ വന്ന അഭിന്ദനം . വിജയ് സേതുപതിയുടെ വിളി ഉച്ചമയക്കത്തിൽ കണ്ട സ്വപ് നമായിരുന്നോ എന്ന് പോലും തോന്നിയെന്ന് താരം ഫേസ് ബുക്കിൽ കുറിച്ചു . സേതുപതിയുടെ വിളിയിൽ ഭാര്യക്കുണ്ടായ ആഹ്ലാദവും സംഭവം മകളോട് പറഞ്ഞപ്പോൾ ഉണ്ടായ അനുഭവവും താരം സരസമായി കുറിച്ചിട്ടുണ്ട് . ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം " ബൈ " പറഞ്ഞുവെന്നും കുറച്ചു നേരം തൻ്റെ തലയ്ക്കകത്ത് കിളി പറന്നുവെന്നും പിന്നെ എൻ്റെ സ്ഥായീഭാവം ‘കിളിരസ’മായിരുന്നു ( നവരസങ്ങളിൽ ഇല്ലാത്തത് ) വെന്നും രാജഷ് കുറിക്കുന്നു .
1
Apple Event September 2018 Venue & Date : ലോക ടെക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ പുതിയ നിര ഐഫോണുകൾ അവതരിപ്പിച്ചു . പുതിയ മൂന്ന് ഐഫോൺ മോഡലുകൾ , ആപ്പിൾ വാച്ച് , വലിപ്പമേറിയ ഐപാഡ് , മാക്ബുക്ക് എന്നിവണ് കമ്പനി അവതരിപ്പിച്ചത് . കമ്പനി സിഇഒ ടിം കുക്ക് ആണ് പ്രഖ്യാപനത്തിന് തുടക്കമിട്ടത് . ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറാൻ ആപ്പിളിന് കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം അവതരണം തുടങ്ങിയത് . സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വെച്ചാണ് ഇവെന്റ് നടന്നത് . ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോർജിന്റെ സ്മരണാർത്ഥം പണി കഴിപ്പിച്ച ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന രണ്ടാമത്തെ പരിപാടിയായിരുന്നു ഇത് . കൂടാതെ ആപ്പിൾ വാച്ച് സീരീസ് 4ഉം പുറത്തിറക്കി . ആപ്പിൾ വാച്ച് സീരീസ് 4ൽ മികച്ച വലുപ്പമുളള സ്ക്രീനാണുളളത് . വാച്ചിൽ ബ്രെത്ത് ആപ്പ് വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത് . വാച്ചിന്റെ സ്പീക്കർ 50 ശതമാനം കൂടുതൽ ശബ്ദത്തിലായി . എക്കോ കുറയ്ക്കാനായി മൈക്ക്രോഫോൺ സ്പീക്കറിൽ നിന്നും അകലത്തിലാണ് ഘടിപ്പിച്ചിട്ടുളളത് . ബ്ലാക്ക് സെറാമിക്കും സഫൈർ ക്രിസ്റ്റലും കൊണ്ടാണ് സീരീസ് 4 നിർമ്മിച്ചിട്ടുളളത് . വാച്ചിൽ പുതിയ 64 - ബിറ്റ് പ്രൊസസറാണ് ഉളളത് . കൂടുതൽ വിവരങ്ങൾക്കായി ലൈവ് ബ്ലോഗ് വായിക്കുക . ഐഫോൺ എക്സ് ആർ 64,128,256 ജിബികളിലാണ് വരിക . ഒക്ടോബറിൽ വിൽപ്പനയ്ക്ക് എത്തും . $ 749 ആണ് വില . ഇന്ത്യയിൽ 76,900 രൂപയാണ് വില . ഒക്ടോബർ 19ന് പ്രീ ഓർഡറിന് സൌകര്യം ലഭ്യമാക്കി മോഡൽ ഇന്ത്യയിലെത്തും . 12 . 15 am : ആപ്പിൾ ഐഒഎസ് 12 സെപ്തംബർ 17ന് അവതരിപ്പിക്കും അവതരിപ്പിച്ച മൂന്ന് ഫോണുകളിലും ഹോം ബട്ടൺ ഇല്ലെന്നത് ശ്രദ്ധേയമാണ് . അതായത് ഐഫോൺ 8 ആണ് ഹോം ബട്ടണുളള അവസാന ഐഫോൺ സീരീസ് . ഐഫോൺ എക്സ് എസ് പോലെ ഇതും എ12 ബയോണിക് ചിപ്പിലാണ് പ്രവർത്തിക്കുന്നത് . സിംഗിൾ റിയർ ക്യാമറയാണ് ഫോണിനുളളത് . 12 എംപി തന്നെയാണ് ഇതിന്റേയും ക്യാമറ ഫീച്ചർ . 6 . 1 ഇഞ്ച് എൽസിഡി സ്ക്രീനാണ് ഫോണിനുളളത് . സ്റ്റീലിന് പകരം അലൂമിനിയം ബോഡിയാണ് . പിന്നിൽ 12 എംപി ക്യാമറയാണ് . ഗോൾഡ് , വെളുപ്പ് , കറുപ്പ് , നീല , കോറൽ , മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോൺ എക്സ് ആർ അവതരിപ്പിച്ചിരിക്കുന്നത് . അലൂമിനിയത്തിൽ നിന്നാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത് . ആദ്യ എഡ്ജ് ടു എഡ്ജ് എൽസിഡി ഡിസ്പ്ലെയാണ് ഫോണിന് . സ്വൈപ് ചെയ്യുന്ന ആംഗ്യം കാണിച്ചാൽ ഫോൺ അൺലോക്ക് ചെയ്യാം . 3ഡി ടച്ചിന് പകരം ഹാപ്റ്റിക് ടച്ചാണ് ഫോണിനുളളത് . ഐഫോൺ എക്സ് എസ് സീരീസിലേതിന് സമാനമായ ഫെയ്സ് ഐഡി സംവിധാനമാണ് ഫോണിന് . ഐഫോൺ എക്സ് എസും എക്സ് മാക്സും ഇരട്ട സിമ്മുകളിൽ ഉണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കി . എന്നാൽ ചൈനയിൽ മാത്രമാണ് ഇരട്ട സിം ഫോണുകൾ അവതരിപ്പിക്കുക . എന്നാൽ ഒരു സാധാരണ സിമ്മും ഒരു ഇ - സിമ്മും ലഭ്യമാകുന്ന മോഡലുകൾ ഇന്ത്യയിലും ലഭ്യമാകും . ആപ്പിൾ വാച്ച് സീരീസ് 4ന്റേയും ഐപാഡുകളുടേയും ഭാഗമായിരുന്നു മുമ്പ് ഇ - സിം ചിത്രം എടുത്ത ശേഷം ഡെപ്ത് ഓഫ് ഫീൽഡ് അഡ്ജസ്റ്റ് ചെയ്ത് പിന്നിൽ ബ്ലർ ചെയ്യാനുളള സൌകര്യം ഐഫോൺ എക്സ് എസിലുണ്ട് . ഒന്നിൽ കൂടുതൽ ചിത്രങ്ങളെടുത്ത് ഒന്നിപ്പിക്കാന് കഴിയുന്ന സ്മാർട്ട് എച്ച്ഡിആറും ഐഫോൺ എക്സ് എസിൽ ലഭ്യമാണ് . നാല് മൈക്രോഫോണുകൾ ഉപയോഗിച്ചാണ് വീഡിയോയിൽ സ്റ്റീരിയോ റെക്കോര്ഡിംഗ് സാധ്യമാവുന്നത് . ആപ്പിൾ ഐഫോൺ എക്സ് എസിലും , എക്സ് എസ് മാക്സിലും പിന്നിൽ ഇരട്ട ക്യാമറകളാണുളളത് . 12 എംപി വൈഡ് ആംഗിൾസ് സെൻസർ ഒഐഎസ് , 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഇരു ഫോണിലുമുളളത് . ട്രൂ ടോൺ ഫ്ലാഷ് പരിഷ്കരിച്ച ഫീച്ചറാണ് . മുൻ ക്യാംമറ വേഗതയുളള സെൻസറിനൊപ്പം 7 എംപിയോട് കൂടി തന്നെയാണ് വരുന്നത് . പോർട്രയിററിലെ മികച്ച ഗുണനിലവാരത്തിനായി സ്മാർട്ട് എച്ച്ഡിആർ മോഡുണ്ട് . ഐഎസ്പിയും എ 12 ബയോണിക് ചിപ്പും മികച്ച ഫോട്ടോകൾക്ക് സഹായകമാകുമെന്നാണ് കമ്പനി പറയുന്നത് . പുതിയ ഫോണുകളിലെ എ12 ബയോണിക് ചിപ്സെറ്റ് വേഗതയ്ക്ക് ആക്കം കൂട്ടുമെന്നാണ് അവകാശവാദം . എആർ , എംഎൽ ഫീച്ചറുകൾക്കും ഐഫോണിലെ ആപ്പുകൾക്കും ഇത് വേഗം നൽഗും . എംഎൽ പ്രൊസസിംഗിനെ അപേക്ഷിച്ച് 9 മടങ്ങ് വേഗമുണ്ടാവുമെങ്കിലും നേരത്തേതിലും കുറവ് പവർ മാത്രമാണ് ആവശ്യമായി വരുക . അടുത്ത തലമുറ ന്യൂറൽ എഞ്ചിനാണ് എക്സ് എസും എക്സ് എസ് മാക്സിനും ഉളളതെന്നത് മറ്റൊരു പ്രത്യേകതയാണ് . അനിമോജി , പോർട്രയിറ്റ് മോഡ് , ഫോട്ടോസ് എന്നിവ യഥാസമയം ലഭ്യമാവാൻ എ12 പ്രൊസസറിന്റെ സഹായത്തോടെ സാധ്യമാവുന്നു ഇരു ഫോണുകളും 7 എൻഎം ഡിസൈനോടെ എ12 ബയോണിക് ചിപ്പോട് കൂടിയാണ് വരുന്നത് . പ്രൊസസറിൽ 6 ബില്യണിലധികം ട്രാൻസിസ്റ്റേർസ് ഉൾക്കൊള്ളിക്കാൻ ഇത് സഹായിക്കുന്നു . സിക്സ് കോർ പ്രൊസസറാണ് . കൂടുതൽ ശക്തിയുളള ജിപിയു സിപിയു എന്നിവ ഇരു ഫോണിലുമുണ്ട് . നേരത്തേ ലീക്ക് ചെയ്തത് പോലെയുളള ഫീച്ചറുകൾ തന്നെയാണ് ഐഫോൺ എക്സ് എസിനും എക്സ് എസ് മാക്സിനുമുളളത് . ഐഫോൺ എക്സിന്റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോൺ എക്സ് എസ് . അതേസമയം ആപ്പിൾ ഇതുവരെ നിർമ്മിച്ച ഏറ്റവും വലുപ്പമുളള ഫോണാണ് എക്സ് എസ് മാക്സ് . എ12 ബയോണിക് ചിപ്പോട് കൂടിയ വേഗതയേറിയ ഡിവൈസും ഇതായിരിക്കും . 2688 * 1242 പിക്സൽ റെസല്യൂഷനോടെയുളള സൂപ്പറ് റെറ്റിന ഡിസ്പ്ലെയാണ് ഫോണിനുളളത് . എക്സ് എസിന് ഉളളത് പോലെ എച്ച്ഡിആർ 10 ഡിസ്പ്ലെയാണ് ഇതിനും . 3ഡി ടച്ച് ഫീച്ചറും ഫോണിനുണ്ട് . ഐഫോണിനെ കുറിച്ചാണ് ടിം കുക്ക് ഇപ്പോൾ സംസാരിക്കുന്നത് . നേരത്തേ ചോർന്ന ചിത്രങ്ങളിലേത് പോലെ തന്നെയാണ് ഫോൺ കാണാനാവുന്നത് . സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷിൽ പിന്നിൽ ഗ്ലാസ് മോഡലാണ് ഇതിനുളളത് . ഗ്ലാസിന്റെ പുതിയ ഫോർമുലേഷനോടെ എഡ്ജ് ടു എഡ്ജ് സ്ക്രീനാണ് ഫോണിനുളളത് . ഗോൾഡ് , സിൽവർ , സ്പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ഐഫോൺ എക്സ് എസ് ലഭ്യമാവുക . പൊടിയും വെളളവും തടയാൻ ഐപി69 സംവിധാനമാണുളളത് . കഴിഞ്ഞ പതിപ്പ് പോലെ തന്നെ 18 മണിക്കൂർ ബാറ്ററി ലൈഫ് ആയിരിക്കും പുതിയ പതിപ്പിലും ഉളളത് . മൂന്ന് നിറങ്ങളിലാണ് വാച്ച് ലഭ്യമാവുക . സ്റ്റീൽ , അലൂമിനിയം ഫിനിഷുകളിൽ വാച്ച് ലഭ്യമാണ് . സ്വർണ നിറത്തിലുളള വാച്ചും ഈ പ്രാവശ്യം പുറത്തിറക്കി . നൈക്കി സ്പോർട് വാച്ചും സീരീസ് 4ൽ ലഭ്യമാണ് . ജിപിഎസ് സീരീസിന് 399 ഡോളറും , എൽടിഇ സീരീസിന് 499 ഡോളറുമാണ് വില . ആപ്പിൾ വാച്ച് സീരീസ് 3 ഇപ്പോൾ 279 ഡോളറിന് ലഭ്യമാണ് . ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിയുന്ന പുതിയ സാങ്കേതികവിദ്യയും വാച്ച് സീരീസ് 4ലുണ്ട് . നിങ്ങളുടെ ഹൃദയമിടിപ്പിൽ കുറവ് ഉണ്ടാവുകയോ എന്തെങ്കിലും അസ്വാഭാവികത തോന്നുകയോ ചെയ്താൽ വാച്ച് നിങ്ങളെ അറിയിക്കും . ഇലക്ട്രിക്കൽ ഹാർട്ട് സെൻസറും വാച്ചിലുണ്ട് . വാച്ചിലൂടെ ഇസിജി എടുക്കാനും സൌകര്യമുണ്ട് . വാച്ചിന്റെ സ്പീക്കർ 50 ശതമാനം കൂടുതൽ ശബ്ദത്തിലായി . എക്കോ കുറയ്ക്കാനായി മൈക്ക്രോഫോൺ സ്പീക്കറിൽ നിന്നും അകലത്തിലാണ് ഘടിപ്പിച്ചിട്ടുളളത് . ബ്ലാക്ക് സെറാമിക്കും സഫൈർ ക്രിസ്റ്റലും കൊണ്ടാണ് സീരീസ് 4 നിർമ്മിച്ചിട്ടുളളത് . വാച്ചിൽ പുതിയ 64 - ബിറ്റ് പ്രൊസസറാണ് ഉളളത് . വാച്ച് താഴെ വീഴുന്നത് തിരിച്ചറിയാനായി സെൻസറിൽ പരിഷ്കരണം നടത്തിയിട്ടുണ്ട് . ആപ്പിൾ വാച്ച് സീരീസ് 4ൽ മികച്ച വലുപ്പമുളള സ്ക്രീനാണുളളത് . വാച്ചിൽ ബ്രെത്ത് ആപ്പ് വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത് . കൈ ഉയർത്തിയാൽ ആപ്പ് പ്രത്യക്ഷമാകും . ആപ്പിൾ വാച്ച് സീരീസ് 4ലെ ഡിസൈൻ പരിഷ്കരിച്ച വാച്ചാണ് കമ്പനി അവതരിപ്പിക്കുന്നത് . 30 ശതമാനം കൂടുതൽ വലുപ്പമാണ് വാച്ചിനുളളത് . എന്നാൽ കേസിംഗിൽ മാറ്റമില്ല . യുഐ ഡിസൈനിലും മാറ്റമുണ്ട് . കമ്പനി വലിയൊരു നേട്ടത്തിന്റെ അരികിലാണെന്ന് ടിം കുക്ക് . 200 ബില്യൺ ഐഒഎസ് ഡിവൈസുകൾ കയറ്റി അയച്ചെന്ന റെക്കോർഡിന് അരികിലാണ് കമ്പനി . ‘രണ്ട് വ്യക്തിഗതമായ രണ്ട് ഉത്പന്നങ്ങളെ കുറിച്ച് ഇന്ന് ഞങ്ങൾ വെളിപ്പെടുത്തും . ആപ്പിൾ വാച്ച് 4 സീരീസ് അവതരിപ്പിച്ച് ചടങ്ങ് തുടങ്ങാ’ - ടിം കുക്ക് ടിം കുക്ക് വേദിയിലെത്തി ആപ്പിൾ ഉത്പന്നങ്ങളെ കുറിച്ച് സംസാരിക്കുന്നു . ഉപയോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി എങ്ങനെയാണ് ആപ്പിൾ മാറിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു ഒരു വീഡിയോ പ്രദർശിപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത് . ടിം കുക്ക് വൈകാതെ വേദിയിലെത്തും . ലൈവ് സ്ട്രീമിംഗും ആരംഭിച്ചു 500 പേർക്ക് ഇരിക്കാവുന്ന സ്റ്റീവ് ജോബ്സ് തിയറ്ററിലെ ഇരിപ്പിടങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുളള മാധ്യമപ്രവർത്തകരേയും ടെക് വിദഗ്ദരേയും കൊണ്ട് നിറഞ്ഞു . ചില ഇരിപ്പിടങ്ങൾ ആപ്പിൾ ഉദ്യോഗസ്ഥർക്കും പാർട്ണർമാർക്കും വേണ്ടി മാറ്റി വെച്ചതാണ് വായനക്കാർക്ക് ഉണ്ടായേക്കാവുന്ന പ്രധാനപ്പെട്ട ചോദ്യം വിലയെ സംബന്ധിച്ചായിരിക്കും . 80 , 000 രൂപയ്ക്ക് മുകളിലായിരിക്കുമോ ഐഫോൺ എക്സ് എസിനെന്ന് ചോദ്യം ഉയരുന്നുണ്ട് . ഇന്ത്യയിലെ നിലവിലത്തെ അവസ്ഥയനുസരിച്ച് ഇറക്കുമതി തീരുവ വളരെ കൂടുതലാണ് . ആപ്പിൾ ഉത്പന്നങ്ങൾക്ക് ഗ്ലോബൽ വാറന്റി ഉണ്ടെന്നുളളതാണ് ഇവിടെ ഗുണം ചെയ്യുക . നിങ്ങളുടെ സുഹൃത്തോ ബന്ധുക്കളോ വിദേശത്ത് യാത്ര ചെയ്യുന്നവരാണെങ്കിൽ അവിടെ നിന്നും പുതിയ മോഡലുകൾ വാങ്ങുന്നതാവും നല്ലത് . തീർച്ചയായും ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഫോൺ ലഭ്യമാകും . പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന വേദിയായ സ്റ്റീവ് ജോബ്സ് തിയറ്ററനകത്ത് മാധ്യമങ്ങളെ കടത്തിവിട്ടു . ആപ്പിളിന്റെ വെബ്സൈറ്റിൽ ഉടൻ തന്നെ ലൈവ് സ്ട്രീമിംഗ് ആരംഭിക്കും 9 . 45 pm : സ്റ്റീവ് ജോബ് തിയറ്ററിനകത്ത് ഞങ്ങൾ പ്രവേശിച്ച് കഴിഞ്ഞു , ലോഞ്ച് ചടങ്ങ് തുടങ്ങാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എല്ലാവരും 9 . 40 pm : ആപ്പിൾ മാക് ബുക്ക് എയർ 2 അവതരിപ്പിക്കുമോ ? ചടങ്ങിന് അകത്തും പുറത്തു നിന്നുളള സംസാരം മാക്ബുക്ക് എയർ 2വിനെ കുറിച്ചാണ് . ഇന്റൽ പ്രൊസസറോട് കൂടിയ 13 ഇഞ്ച് ഡിസ്പ്ലെ ഉള്ള മാക്ബുക്ക് എയർ 2 ഇന്ന് ഇറക്കുമെന്നാണ് വിവരം ആപ്പിൾ ക്യാംപസ് പാർക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത് . ആപ്പിൾ ക്യാംപസ് പാർക്കിന് പുറത്തുനിന്നുളള ചിത്രമാണ് താഴെ Read in English : Apple iPhone XS launch event 2018 live updates : iPhone XS , iPhone XR , iPhone XS Max and everything else we expect ഇത് ആദ്യമായാണ് ആപ്പിൾ ഇരട്ട സിം ഫീച്ചറോടെ ഫോൺ ഇറക്കുന്നത് . എന്നാൽ ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ട് . ചൈനയിൽ മാത്രമായിരിക്കും ഇരട്ട സിം മോഡലുകൾ ലഭ്യമാകുക എന്നാണ് വിവരം 8 . 50 pm : ആപ്പിൾ ഐഫോൺ എക്സ് എസിന്റെ ചോർന്ന ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത് Apple September Event 2018 Launch Live Updates : 8 . 40 pm : ജോബ്സ് തിയറ്ററിൽ നിന്നും ഇന്ത്യൻ എക്സ്പ്രസിന്റെ ന്യൂ മീഡിയാ എഡിറ്റർ നന്ദഗോപാൽ രാജനാണ് വിവരങ്ങൾ യഥാസമയം നിങ്ങളിലെത്തിക്കുന്നത് 8 . 30 pm : ഇന്ത്യൻ സമയം രാത്രി 10.30നാണ് സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വെച്ച് പുതിയ ഡിവൈസുകൾ പുറത്തിറക്കുക 8 . 25 pm : സൂചനകൾ പോലെ ഐഫോൺ എക്സ് എസ് , ഐഫോൺ എക്സ് മാക്സ് , ഐഫോൺ എക്സ് സി എന്നിവ പുറത്തിറക്കുമ്പോൾ ആദ്യമായിട്ടായിരിക്കും അഞ്ച് ഇഞ്ചിന് താഴെ സ്ക്രീൻ വലുപ്പമുളള ഫോൺ ആപ്പിൾ അവതരിപ്പിക്കാത്തത് 8 . 20 pm : ഇന്നത്തെ ചടങ്ങിലെ പുതിയ മോഡലുകൾ പ്രഖ്യാപിക്കുന്നതോടെ പഴയ മോഡലുകളുടെ വിലയും ഘണ്യമായി കുറയുമെന്നും പ്രതീക്ഷയുണ്ട് 8 . 10 pm : ഐഫോൺ എക്സിന്റെ വലിപ്പത്തിലും നിറങ്ങളിലും വിലയിലും പരിഷ്കരിച്ച പതിപ്പ് മാത്രമായിരിക്കും ആപ്പിൾ പുറത്തിറക്കുകയെന്നാണ് വിവരം 8 . 00 pm : ഇന്നത്തെ ചടങ്ങിൽ വില കുറഞ്ഞ ഐഫോൺ ആപ്പിൾ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല . കൂടുതൽ മോഡലുകൾ ഇറക്കുന്നതിന് പകരം വില കൂടിയ മികച്ച ഒരു ഫോണായിരിക്കും ആപ്പിൾ പുറത്തിറക്കുന്നത്
3
ആശയവിനിമയോപാധിയായി മാത്രം രംഗത്ത് വന്ന ഫോണുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിട്ടുണ്ട് . പത്രം വായിക്കുന്നത് മുതൽ സോഷ്യൽമീഡിയയുടെ ഭാഗമാകാൻ വരെ മണിക്കൂറുകളോളം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി നമ്മൾ സമയം ചെലവഴിക്കാറുണ്ട് . കാലം മാറിയതോടെ നിത്യജീവിതത്തിൽ അത്യാവശ്യമായ ഒട്ടുമിക്ക ഉപകരണങ്ങളും നമ്മുടെ സ്മാർട്ട്ഫോണുകളിലും കടന്നുകൂടി . ഒന്നിലധികം ഉപകരണങ്ങൾ കൈയിലെടുത്ത് നടക്കേണ്ട സ്ഥിതി മാറി പോക്കറ്റിലൊതുങ്ങുന്ന ഒറ്റ ഉപകരണത്തിൽ ഇവയെല്ലാം തന്നെ ഉൾപ്പെട്ടു . അത് കൊണ്ട് തന്നെയാണ് ചില ഉപകരണങ്ങൾ നിത്യജീവിതത്തിൽ നിന്നും നമ്മൾ ഒഴിവാക്കി സ്മാർട്ട്ഫോണിനെ ആശ്രയിക്കാൻ ആരംഭിച്ചത് . സ്മാർട്ട്ഫോണിന്റെ വരവോടെ നിലനിൽപ്പ് അവതാളത്തിലായ എട്ട് ഉപകരണങ്ങാണ് താഴെ ചേർക്കുന്നത് . ഡിജിറ്റൽ ക്യാമറഃ ഡിഎസ്എൽആർ ക്യാമറകൾ വാങ്ങാൻ പണമില്ലാത്തവർക്കും അത് കൈയിലെടുത്ത് നടക്കാൻ സൌകര്യമില്ലാത്തവർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഡിജിറ്റൽ ക്യാമറകൾ . എന്നാൽ ഇപ്പോൾ ക്യാമറയാണ് ഒരു സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത . ഏറ്റവും കൂടുതൽ എംപിയോടും അപ്പേർച്ചറോടും കൂടിയ ക്യാമറകൾ സ്മാർട്ട്ഫോണിന്റെ ഭാഗമാക്കാനാണ് കമ്പനികൾ മത്സരിക്കുന്നത് . സെൽഫി ഫോട്ടോകൾ ഇത്രമേൽ പ്രാചരത്തിൽ വന്നതും സ്മാർട്ട്ഫോണുകൾ മുൻക്യാമറകൾ അവതരിപ്പിച്ചതോടെയാണ് . റേഡിയോഃ ഒരു പശ്ചാത്തല മാധ്യമം എന്ന നിലയിൽ സ്മാർട്ട്ഫോണുകളുടെ വരവിനും മുമ്പ് നമ്മൾ ഏറെ ആശ്രയിച്ചിട്ടുളളത് റേഡിയോയെ ആണ് . ടിവിയുടെ കടന്ന് വരവോടെ റേഡിയോ പരിപാടികൾ കേൾക്കുന്നത് കുറഞ്ഞിരുന്നെങ്കിലും റേഡിയോ ഉപകരണം പൂർണമായും പുറത്തായിരുന്നില്ല . എന്നാൽ സ്മാർട്ട്ഫോണിന്റെ വരവോടെയാണ് റേഡിയോ പൂർണമായും വീടിന് പുറത്തായത് . പിന്നീട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് റേഡിയോ പരിപാടികൾക്ക് നമ്മൾ ചെവി കൊടുക്കാറുളളത് . വോയിസ് റെക്കോർഡർഃ ഡിക്ടാഫോൺ അല്ലെങ്കിൽ വോയിസ് റെക്കോർഡർ എന്നത് മുമ്പ് മിക്ക മാധ്യമപ്രവർത്തകരും ആശ്രയിക്കുന്ന ഉപകരണമാണ് . പ്രത്യേകിച്ച് അഭിമുഖത്തിനും മറ്റ് ഈ ഉപകരണത്തിന്റെ സഹായത്തോടെ ശബ്ദം ശേഖരിച്ച് വെക്കാൻ ഉപകരിക്കുന്നു . എന്നാൽ സ്മാർട്ട്ഫോണുകളിലെ വോയിസ് മൈക്കും ആപ്ലിക്കേഷനുകളും റെക്കോർഡിംഗ് ഏറെ എളുപ്പമുളളതാക്കി . കൂടാതെ ഇവ ശേഖരിച്ച് വെക്കാനും എഡിറ്റ് ചെയ്ത് ആവശ്യത്തിന് ഉപയോഗിക്കാനും സ്മാർട്ട്ഫോണുകൾ സ്റ്റുഡിയോകളായി പ്രവർത്തിക്കുന്നു . അലാറം ക്ലോക്ക്ഃ അലാറം ക്ലോക്കുകളുടെ സഹായത്തോടെ അമ്മ എഴുന്നേറ്റ് നിങ്ങളെ വിളിച്ചുണർത്തിയത് ഓർമ്മയുണ്ടാകുമോ ? അല്ലെങ്കിൽ സ്കൂളിൽ പോകാൻ വേണ്ടി അലാറം ക്ലോക്ക് കട്ടിലിന് അടുത്തായി ഒരുക്കി വെച്ചത് ഓർക്കുന്നുണ്ട് ? അലാറം ക്ലോക്കുകളെ സ്മാർട്ട്ഫോൺ പുറം തളളിയെങ്കിലും മികച്ച സംവിധാനങ്ങളാണ് അലാറത്തിനായി ഫോണിൽ ഒരുക്കിയിട്ടുളളത് . ഒരേസമയം തന്നെ ഒന്നിൽ കൂടുതൽ സമയത്തേക്ക് അലാറം വെക്കാൻ കഴിയുമെന്നതാണ് ഫോണിന്റെ പ്രത്യേകത . കൂടാതെ സ്നൂസ് സംവിധാനവും ഇഷ്ടപ്പെട്ട പാട്ട് കേട്ട് ഉണരാനുളള സംവിധാനവും സ്മാർട്ട്ഫോണിൽ ലഭ്യമായി . കാൽക്കുലേറ്റർഃ എല്ലാ സ്മാർട്ട്ഫോണുകളിലും കാൽക്കുലേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട് . കൂടാതെ ഇവയ്ക്കായി പ്രത്യേക ആപ്ലിക്കേഷനുകളുമുണ്ട് . കാൽക്കുലേറ്ററിന്റെ ഉപയോഗം പൂർണമായും സ്മാർട്ട്ഫോണുകൾ കൈയടക്കിയെന്ന് പറയാൻ കഴിയില്ല . സ്കൂളുകളിലും ഓഫീസുകളിലും കാൽക്കുലേറ്റർ ഉപകരണം തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് . എന്നാൽ ദൈന്യംദിന ജീവിതത്തിലെ കണക്കുകൂട്ടലുകൾക്ക് ഫോണുകളെ തന്നെയാണ് നമ്മൾ ആശ്രയിക്കാറുളളത് . ജിപിഎസ് നാവിഗേഷൻ സിസ്റ്റംഃ ദിക്ക് അറിയാതെ റോഡിൽ വഴി തെറ്റുന്നവർക്ക് ഒരു വരം എന്ന കണക്കെയായിരുന്നു ജിപിഎസ് നാവിഗേഷൻ സിസ്റ്റത്തിന്റെ കടന്നുവരവ് . വഴി അറിയുന്ന ഗൈഡിനെയോ മാപ്പുകളോ കൂടെ കൂട്ടുന്നതിലും ഫലപ്രദമായത് തന്നെയാണ് ഇതിന് കാരണം . എന്നാൽ ഗൂഗിളും ആപ്പിളും അവരുടേതായ നാവിഗേഷൻ ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചതോടെ ജിപിഎസ് നാവിഗേഷൻ സിറ്റം ഉപയോഗിക്കാതെയായി . എംപി ത്രി പ്ലെയർ - സ്മാർട്ട്ഫോണിന്റെ വരവോടെ ഭാഗികമായി കളമൊഴിഞ്ഞത് എംപി ത്രി പ്ലെയറുകളാണ് . എത്ര വേണമെങ്കിലും പാട്ടുകൾ സംഭരിച്ച് വെക്കാനും ഡൌൺലോഡ് ചെയ്യാനും സ്മാർട്ട്ഫോണുകളിൽ സൌകര്യം ഉളളത് കൊണ്ട് തന്നെ ഇത്തരം പ്ലെയറുകൾ അന്യമാവുകയാണ് . ഫോണിൽ ഡൌൺലോഡ് ചെയ്യാതെ തന്നെ പാട്ടുകൾ ലൈവ് സ്ട്രീമിംഗായി കേൾക്കാൻ കഴിയുന്നതും കൂടുതൽ സൌകര്യപ്രദമാകുന്നു .
3
ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ‘ഹിസ്റ്ററി’ മുഴുവൻ മായ്ച്ച് കളയാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുകയാണ് ഫെയ്സ്ബുക്ക് . കാലിഫോർണിയയിലെ സാൻഹോസിൽ നടന്ന എഫ് 8 കോൺഫറൻസിലാണ് പുതിയ ഫീച്ചറിനെ കുറിച്ചുളള വിവരങ്ങൾ ഫെയ്സ്ബുക്ക് പുറത്തുവിട്ടത് . ഈ ഫീച്ചർ ഉൾപ്പെടുത്തിയാൽ ഫെയ്സ്ബുക്കിൽ നിന്നും നമ്മൾ തുറന്ന വെബ്സൈറ്റുകൾ , ആപ്ലിക്കേഷനുകൾ എന്നിവ സംബന്ധിച്ച വിവരം ഉപയോക്താവിന് കാണാം . ഇത് ക്ലിയർ ചെയ്താൽ പിന്നീട് വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കില്ലെന്നാണ് വിശദീകരണം . ഓരോ തവണ നമ്മൾ ചില വെബ്സൈറ്റുകളോ അപ്ലിക്കേഷൻസോ ഉപയോഗിക്കുമ്പോൾ അവ ഉപഭോക്താവിൻറെ ചില പ്രത്യേക വിവരങ്ങൾ ശേഖരിച്ചു വെക്കുന്നുണ്ട് . സോഷ്യൽ മീഡിയയിൽ ശേഖരിച്ചു വെയ്ക്കുന്ന ഇത്തരം വിവരങ്ങൾ പിന്നീടു കൂടുതൽ സ്വീകാര്യമായ പരസ്യങ്ങൾ ഫേസ് ബുക്കിലൂടെ ലഭ്യമാക്കാൻ ശ്രമിക്കും . പക്ഷേ ഫേസ് ബൂക്കിൽ നിന്നു ലോഗ് ഔട്ട് ചെയ്താലും ശേഖരിച്ചുവെയ്ക്കപ്പെടുന്ന ഈ വിവരങ്ങൾ മായ്ച്ച് കളയാൻ സാധിക്കുന്നില്ലെന്നതിനാണ് പരിഹാരമായിരിക്കുന്നത് . ഗൂഗിൾ ക്രോം , മോസില്ല ഫയർ ഫോക്സ് എന്നിവയിലെ ക്ലിയർ ഹിസ്റ്ററിക്ക് സമാനമായാവും ഫേസ് ബുക്കിന്റെ “ക്ലിയർ ഹിസ്റ്ററി” ഫീച്ചർ . മറ്റ് വെബ്സൈറ്റുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ കണ്ടു പിടിച്ച് ആ വിവരങ്ങൾ നശിപ്പിക്കാൻ ഇത് സഹായിക്കുന്നു . പക്ഷേ ഈ സേവനം ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും . മാസങ്ങൾക്കുളളിൽ ഫെയ്സ്ബുക്കിന്റെ ചീഫ് പ്രൈവസി ഓഫീസറും വൈസ് പ്രസിഡന്റുമായ എറിക് എഗൻ അറിയിച്ചു .
3
ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഒളിയമ്പെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൌതം ഗംഭീർ . ധോണിയുടെ കഥ പറയുന്ന ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന സിനിമയെ പരാമർശിച്ചാണ് ഗംഭീർ ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത് . ക്രിക്കറ്റ് താരങ്ങളുടെ ജീവചരിത്ര സിനിമയിൽ താവ് വിശ്വസിക്കുന്നില്ലെന്നും ഒരു ക്രിക്കറ്റ് താരത്തേക്കാൾ രാജ്യത്തിനുവേണ്ടി കൂടുതൽ സംഭാവന ചെയ്തവരുടെ ജീവചരിത്രമാണ് സിനിമയാക്കേണ്ടതെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു . ഇതിനേക്കാൾ മഹത്തരമായ കാര്യങ്ങൾ ചെയ്ത നിരവധിപേർ രാജ്യത്തുണ്ടെന്നും ഗംഭീർ പറഞ്ഞു . ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താതിനെതിരെയും നേരത്തെ ഗംഭീർ ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരുന്നു . നിരാശയുണ്ട് , പക്ഷെ എന്നെ തോൽപ്പിക്കാനാവില്ല . എന്നെ ഒടുക്കിയതാണ് , പക്ഷെ ഞാനൊരു ഭീരുവല്ല . മനഃകരുത്താണ് എന്റെ പങ്കാളി , ധൈര്യമാണ് എന്റെ അഭിമാനം , എനിക്ക് പൊരുതിയേ പറ്റു , പൊരുതിയേ പറ്റൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ് . ധോണി നായകനായിരുന്നപ്പോഴേ ഇരുവരും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല . ഫോമില്ലായ്മയുടെ പേരിൽ ടീമിൽ നിന്ന് പുറത്തായ ഗംഭീർ പിന്നീടൊരിക്കലും ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയിട്ടുമില്ല . ഐപിഎല്ലിൽ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോൾ ഗംഭീർ പലപ്പോഴും ചുറ്റും ഫീൽഡർമാരെ നിർത്തി ധോണിയെ സമ്മർദ്ദത്തിലാക്കാറുള്ളത് മുമ്പും വാർത്തായായിട്ടുണ്ട് .
2
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നത് . പിന്നീട് തിരക്കഥയിലൂടെയും ഇന്ത്യൻ റുപ്പിയിലൂടെയും പൃഥ്വിരാജിന് രഞ്ജിത് വലിയ ഒരു ബ്രേക്ക് നൽകി . ഇപ്പോഴിതാ രഞ്ജിത് വീണ്ടും പൃഥ്വിരാജിനെ നായകനാക്കാൻ ഒരുങ്ങുന്നു . അടുത്തിടെ , പൃഥ്വിരാജ് നായകനായ അനാർക്കലിയുടെ നൂറാം ദിവസത്തിന്റെ ആഘോഷം നടന്നിരുന്നു . ചടങ്ങിൽ മുഖ്യാതിഥികളായി രഞ്ജിത്തും ലാൽ ജോസും പങ്കെടുത്തിരുന്നു . ലാൽ ജോസ് ഒരു കഥ പറഞ്ഞിരുന്നുവെന്നും ഇന്ന് ഭാഗ്യദിവസമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു . അതേസമയം താനും പൃഥ്വിരാജിനോട് ഒരു കഥ പറയാൻ ആലോചിച്ചിരിക്കുകയായിരുന്നുവെന്നും തന്നെ ലാൽ ജോസ് കടത്തിവെട്ടുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു . എന്തായാലും ഇരുവരുടേയും സിനിമയിൽ പൃഥ്വിരാജിനെ നായകനായി കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം തീർച്ചയാണ് .
1
സൽമാൻഖാൻ കൃഷ്ണമൃഗ വേട്ട കേസിൽ ജോഥ്പൂർ ജയിലിൽ ആയതോടെ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ബോഡിഗാർഡ് സിനിമയിലെ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു പേരും ജയിലിൽ ആയെന്നാണ് സോഷ്യൽ മീഡിയയിലെ ചിലർ കണ്ടെത്തിയത് . കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ രണ്ടു ദിവസമായി സൽമാൻഖാൻ രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ കിടക്കുമ്പോൾ മാസങ്ങൾക്ക് മുമ്പാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കിടന്നത് . രണ്ടുപേരും സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാർഡിലെ നായകന്മാരും . 2010 ൽ പുറത്തുവന്ന സിനിമയുടെ മലയാളം പതിപ്പിൽ ദിലീപും നയൻതാരയുമായിരുന്നു പ്രധാന താരങ്ങൾ . ഇത് സംബന്ധിച്ച ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട് . ഫോൺകോൾ ശബ്ദത്തെ പ്രണയിക്കുന്ന നയൻതാരയുടെ ബോഡിഗാർഡായ വിജയകൃഷ്ണൻ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചപ്പോൾ പിറ്റേ വർഷം പുറത്തുവന്ന ഇതിന്റെ ഹിന്ദി ചിത്രത്തിൽ ലവ്ലി സിംഗ് എന്ന കഥാപാത്രമായിട്ടാണ് സൽമാൻ എത്തിയത് . കരീനാകപൂറായിരുന്നു ചിത്രത്തിലെ നായിക . രണ്ടു ചിത്രങ്ങളും ബോക്സോഫീസിൽ വമ്പൻ കളക്ഷനാണ് നേടിയതും .
1
ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത . ജിയോയുടെ ടിവി ആപ്പ് ഇപ്പോൾ ലാപ്ടോപ്പിലും , ഡെസ്ക് ടോപ്പിലും ലഭ്യമാണ് . കഴിഞ്ഞ ദിവസമാണ് ഈ സേവനം ജിയോ ആരംഭിച്ചത് . ഏത് ബ്രൌസറിലും jiotv . com എന്ന് അടിച്ചാൽ ഈ സേവനം ലഭിക്കും . ആൻഡ്രോയ്ഡ് , ഐഫോൺ ജിയോടിവി ആപ്പിൽ ലഭിക്കുന്ന എന്ന സേവനങ്ങളും ഡെസ്ക്ടോപ്പ് പതിപ്പിലും ലഭ്യമാണ് . ഒപ്പം ആപ്പിൽ ലഭിക്കുന്ന അതേ ഇൻറർഫേസ് തന്നെയാണ് ജിയോ വെബ് ആപ്പിലും ലഭിക്കുക . ഇതിന് ഒപ്പം തന്നെ ചാനലുകൾ എസ് . ഡിയിൽ കാണണോ , എച്ച് . ഡിയിൽ കാണണോ എന്നത് പ്രേക്ഷകന് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇതിലുമുണ്ട് . ഏഴ് ദിവസം പഴക്കമുള്ള ചാനൽ പരിപാടികൾവരെ ഈ ആപ്പിൽ ലഭിക്കും . ക്യാച്ച് അപ്പ് ടിവി എന്നാണ് ഈ ഫീച്ചറിൻറെ പേര് . എന്നാൽ ജിയോ ഐഡി ഉള്ളവർക്ക് മാത്രമേ ഡെസ്ക്ടോപ്പിലും ഈ ആപ്പിൽ പ്രോഗ്രാമുകൾ കാണുവാൻ സാധിക്കൂ . ഇത് പോലെ തന്നെ ജിയോ സിനിമയ്ക്കും വെബ് പതിപ്പ് ഇറങ്ങിയിട്ടുണ്ട് . ആപ്പിൻറെ ടോപ്പ് റൈറ്റിൽ കാണുന്ന ലോഗിൻ പ്ലേസിലൂടെ ആപ്പിൽ ലോഗിൻ ചെയ്യാം .
3
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ ഭരണം തിരിച്ച് പിടിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത് . ഈ വിജയത്തിന് പിന്നിലെ രാഷ്ട്രീയ വിലയിരുത്തലുകൾ ഏറെ വരുന്നുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഉപയോഗിച്ച സാങ്കേതിക തന്ത്രങ്ങൾ ഇപ്പോൾ തന്നെ വലിയ ചർച്ചയാകുകയാണ് . പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാൻഖാന് വിജയം സമ്മാനിച്ച താഴെതട്ടിലെ ആപ്പു വഴിയുള്ള ഡാറ്റ ശേഖരണവും ഉപയോഗവും അതേ രീതിയിൽ പ്രാവർത്തികമാക്കിയത് കോൺഗ്രസിനെ സംസ്ഥാനങ്ങളിൽ വിജയിക്കാൻ തുണയായി എന്നാണ് പുതിയ റിപ്പോർട്ട് . ആഗസ്റ്റ് മാസത്തിൽ നടന്ന പാക് തെരഞ്ഞെടുപ്പിൽ വൻകുതിപ്പ് നടത്തിയ ഇമ്രാൻറെ തെഹരികെ ഇൻസാഫ് പാർട്ടിയുടെ വിജയം പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിലെ ടെക്നോളജിയുടെ വിജയം കൂടിയായിരുന്നു . 115 സീറ്റുകൾ നേടി ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുമ്പോൾ അത് സിഎംഎസ് എന്ന ഒരു ചെറു ആപ്പിൻറെ വിജയം കൂടിയാണ് . കോൺസ്റ്റിറ്റ്യുവൻസി മാനേജ്മെന്റ് സിസ്റ്റം ( സിഎംഎസ് ) എന്നാണ് ആപ്പിൻറെ പൂർണ്ണരൂപം . അഞ്ച് കോടിയോളം വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് ഉപയോഗപ്പെടുത്താനും പിടിഐയ്ക്ക് തുണയായത് ഈ ആപ്പാണ് . മുഖ്യ എതിരാളി പിപിപിക്കാണ് പിടിഐയെക്കാൾ മികച്ച സൈബർ പ്രചരണ ടീം ഉള്ളത് എന്നാണ് പാക് തെരഞ്ഞെടുപ്പ് സമയത്ത് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . എന്നാൽ അടിയൊഴുക്കുകൾ മനസിലാക്കാൻ കൂടുതൽ വെളിച്ചത്ത് വരാതെ രഹസ്യമായാണ് സിഎംഎസ് എന്ന ആപ്പ് ഉപയോഗിച്ച് അമീർ മുഗളിൻറെ നേതൃത്വത്തിൽ പിടിഐയുടെ പ്രവർത്തനം . അത് മർമ്മത്തിൽ തന്നെ ഫലിച്ചു . ഈ വിദ്യ കോൺഗ്രസും കടം കൊണ്ടു എന്നാണ് ഇപ്പോൾ വരുന്ന വാർത്ത . ഇത്തരം ഒരു സങ്കേതം തന്നെയാണ് കോൺഗ്രസിൻറെ വിവര വിശകലന വിഭാഗം ശക്തി എന്ന ആപ്ലിക്കേഷൻ വഴി നടത്തിയത് . രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതൃത്വത്തിനും താഴെക്കിടയിലുള്ള സാധാരണ പ്രവർത്തകർക്കുമിടയിലേക്ക് ഇറങ്ങിചെല്ലുന്നതിന് സമാനമായിരുന്നു ആപ്പ് . ഏതാണ്ടു 40 ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം ഈ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസിൽ നിന്നും ലഭിക്കുന്ന വിവരം . ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രവീൺ ചക്രവർത്തിയുടെ നേതൃത്വത്തിലാണ് കോൺഗ്രസിൻറെ വിവര വിശകലന വിഭാഗം പ്രവർത്തിക്കുന്നത് . ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് ഈ വിഭാഗം വഹിച്ചത് . ഓരോ മണ്ഡലത്തിലെയും വോട്ടർമാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അതതു മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ കണ്ടെത്തി അതിന് അനുസരിച്ച തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് ഈ ആപ്പ് വഴി ശ്രമിച്ചു . രാജസ്ഥാനിൽ കോൺഗ്രസ് നടപ്പിലാക്കിയത് ' എൻറെ ബൂത്ത് , എൻറെ അഭിമാനം ' എന്ന സംവിധാനം ബൂത്ത് തലത്തിലുള്ള കോൺഗ്രസ് പ്രവർത്തകർക്കു കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു .
3
വലിയ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേർസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത് . 202 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് കൊൽക്കത്തയ്ക്കെതിരേ ഉഗ്രൻ പ്രകടനം കാഴ്ചവെക്കേണ്ടി വന്നു . സാം ബില്ലിങ്സിന്റെ അർധ സെഞ്ച്വറിയും വാട്സന്റെ 42 റണ്സും റായിഡുവിന്റെ 39 റൺസും ചെന്നൈ ജയത്തിൽ നിർണായകമായപ്പോൾ 14 സിക്സുകളാണ് സ്റ്റേഡിയത്തിലേക്ക് ചെന്നൈ പറത്തിയത് . എന്നാൽ സിക്സുകൾ കുറേ പറന്നതിൽ നിന്ന് പുതിയ ഒരു ആശയം മുന്നോട്ട് വയ്ക്കുകയാണ് ചെന്നൈ കൂൾ ക്യാപ്റ്റൻ എംഎസ് ധോണി . ധോണിക്ക് ഇഷ്ടപ്പെട്ട ബാറ്റിംഗ് നമ്പറും സിക്സ് അടി തന്നെയാണ് . ബാറ്റിങ്ങിനിടയിൽ പറന്ന പല സിക്സുകളും ചെന്ന് പതിച്ചത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു . അപ്പോൾ സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സുകൾക്ക് രണ്ട് റൺസ് കൂടുതൽ നൽകണമെന്നാണ് ധോണിയുടെ നിലപാട് . തമാശയ്ക്കാണ് , മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ധോണി സൂചിപ്പിച്ചതെങ്കിലും . സംഭവം സീരിയസായി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ .
2
റിലയൻസ് ജിയോയിൽ നിന്ന് നേട്ടം കൊയ്യുന്നതിന് പിന്നാലെ 2ജി ഉപയോക്താക്കളെ കയ്യിലെടുക്കാൻ റിലയൻസ് . അൺലിമിറ്റഡ് വോയ്സ് കോൾ , 300 എംബി ഡാറ്റ എന്നിവയാണ് 149 രൂപയുടെ ബക്കറ്റ് പ്ലാനിൽ റിലയൻസ് നൽകുന്നത് . 2ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിലയൻസിന്റെ നീക്കം . ചൊവ്വാഴ്ച മുതലാണ് ഓഫർ ലഭ്യമായിത്തുടങ്ങുന്നത് . 149 രൂപയ്ക്കുള്ള ഓഫറിൽ രാജ്യത്തെവിടെയുമുള്ള ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് ഔട്ട് ഗോയിംഗ് കോളുകളാണ് കമ്പനി നൽകുന്ന വാഗ്ദാനം ഇതിൽ എസ്ടിഡി കോളുകളും ഉൾപ്പെടുന്നു . ഒരു മാസത്തേയ്ക്കാണ് ഓഫർ കാലാവധി . ജിയോ താരിഫ് പ്ലാനിന് സമാനമായ ഓഫറാണ് കമ്പനി ബക്കറ്റ് പ്ലാൻ വഴി നൽകുന്നത് . എന്നാൽ 2ജി , 3ജി , 4ജി ഫോണുകളിലും ബക്കറ്റ് പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും . ജിയോയ്ക്ക് ശേഷം രാജ്യത്തെ മൊബൈൽ താരിഫ് പ്ലാനുകളിൽ നിർണായക മാറ്റംവരുത്താൻ റിലയൻസിന്റെ ബക്കറ്റ് പ്ലാൻ സഹായിക്കും . ചൊവ്വാഴ്ചത്ത പ്രഖ്യാപനത്തോടെ രാജ്യത്തെ 17 റിലയൻസ് കമ്മ്യൂണിക്കേഷന്റെ സർക്കിളുകളിലും ബക്കറ്റ് പ്ലാൻ ലഭിച്ചു തുടങ്ങും . പശ്ചിമബംഗാൾ , ബീഹാർ , ഒഡീഷ , ആസാം , നോർത്ത് ഈസ്റ്റ് എന്നിങ്ങനെയുള്ള അഞ്ച് ഈസ്റ്റേൺ മാർക്കറ്റുകളിൽ 2ജി വേവുകളുടെ അഭാവം മൂലം ഈ സേവനം ലഭ്യമാകില്ല .
0
ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യയിൽ വിറ്റ സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിക്കുന്നു . അന്തരീക്ഷ മലിനീകരണം കുറച്ച് കാണിക്കാൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് കൃത്രിമം നടത്തിയ കാറുകളാണ് തിരിച്ച് വിളിക്കുന്നത് . വിവാദം അവസാനിപ്പിക്കാൻ ഇന്ത്യയിലെ കാറുകളും ഫോക്സ്വാഗൻ തിരിച്ച് വിളിക്കുകയാണ് . അമേരിക്കയിൽ ഡീസൽ എൻജിനുകൾക്കുള്ള മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഫോക്സ്വാഗൻ കാറുകളിൽ കൃത്രിമം നടത്തിയിരുന്നു . ഇതിൻറെ തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ വിറ്റ കാറുകളിലും സമാന കൃത്രിമം കണ്ടെത്തി . ഇത് ശരിയാക്കി നൽകുന്നതിന്റെ ആദ്യപടിയായാണ് സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിച്ചത് . കൃത്രിമം ഉണ്ടെന്ന് കണ്ടെത്തിയ 2 ലിറ്റർ EA 189 എഞ്ചിനാണ് കഴിഞ്ഞ വർഷം അവസാനം നിർമാണം അവസാനിച്ച സൂപ്പർബിലുള്ളത് . ഈ കാറുകളിൽ സോഫ്റ്റ്വെയർ ഉള്ളതിനാൽ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടായാലും പുക പരിശോധനയിൽ കണ്ടെത്താനാവില്ല . കാറുകൾ തിരിച്ച് വിളിക്കാൻ ഫോക്സ്വാഗൻ നേരത്തെ തയ്യാറായിരുന്നെങ്കിലും ഓട്ടമൊബീൽ റിസർച്ച് അസോസിയേഷന്റെ അനുമതി വൈകുകയായിരുന്നു . ഫോക്സ്വാഗൻ ഇന്ത്യയിൽ വിറ്റ മൂന്നേകാൽ ലക്ഷം കാറുകളിൽ കൃത്രിമം നടത്തിട്ടുണ്ടെന്നാണ് സൂചന . സ്കോഡയുടെ കാറുകൾ മാത്രമല്ല ഫോക്സ്വാഗൻ ഗ്രൂപ്പിന് കീഴിലുള്ള ഔഡി , ബെൻറ്ലി , ലംബോർഗിനി , പോർഷെ എന്നിവയുടെ കാറുകളും വൈകാതെ തിരിച്ച് വിളിച്ചേക്കും .
0
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 7 ലക്ഷം കോടി രൂപയുടെ ഹൈവ നിർമ്മാണ പദ്ധതിയും 2.11 ലക്ഷം കോടി രൂപയുടെ ബാങ്ക് ശാക്തീകരണ പദ്ധതിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു . മുംബയ് - കൊച്ചി പുതിയ ഹൈവ ഉൾപ്പടെ 83,000 കിലോമീറ്റർ റോഡ് അടുത്ത അഞ്ചു വർഷത്തിൽ നിർമ്മിക്കും . ബാങ്കിംഗ് രംഗത്ത് രണ്ടുമാസത്തിൽ നിരവധി പരിഷ്കരണ നടപടികൾ കൊണ്ടുവരാനും തീരുമാനിച്ചു . സാമ്പത്തിക വളർച്ചയിൽ ഇപ്പോഴുള്ള പരിഷ്ക്കരണം 2019 വരെ തുടരും എന്ന സൂചനയാണ് ദില്ലിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയത് . 2019ഓടെ സമ്പദ് രംഗം വീണ്ടും 8 ശതമാനത്തിന് മുകളിലെ വളർച്ചയിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തൽ . അടിസ്ഥാന സൌകര്യരംഗത്തും ബാങ്കിംഗ് രംഗത്തും സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിരിക്കുന്നത് . 83 , 677 കിലോമീറ്റർ റോഡ് 6.92 ലക്ഷം കോടി രൂപ നിക്ഷേപിച്ച് അടുത്ത അഞ്ച് വർഷത്തിൽ നിർമ്മിക്കും . 5 , 35 , 000 കോടിയുടെ തീരദേശ ഭാരത്മാല പദ്ധതി ഇതിൽ ഉൾപ്പെടുന്നു . കൊച്ചിയിൽ നിന്ന് മുംബായിലേക്ക് 1537 കിലോമീറ്റർ പുതിയ റോഡും പ്രഖ്യാപിച്ചു . യാത്രാസമയം നിലവിലെ 29 മണിക്കൂറിൽ നിന്ന് 24 മണിക്കൂറായി ചുരുക്കും . 14 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ റോഡ് നിർമ്മാണത്തിലൂടെ ആകുമെന്നാണ് സർക്കാരിന്റെ അവകാശവാദം . ബാങ്കുകളുടെ കിട്ടാക്കടം ഏഴു ലക്ഷത്തിന് മുകളിലായി ഉയർന്നുവെന്ന് സമ്മതിച്ച ധനമന്ത്രി സർക്കാർ പൊതുമേഖല ബാങ്കുകളുടെ പുനരുദ്ധാരണത്തിന് ഇത് ആദ്യമായി 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു . ബോണ്ട് പുനക്രമീകരണത്തിലൂടെയും ബജറ്റ് വിഹിതത്തിലൂടെയുമാകും ബാങ്കുകളെ വീണ്ടും ശക്തിപ്പെടുത്താനുള്ള തുക കണ്ടെത്തുക . ജി എസ് ടി , നോട്ട് അസാധുവാക്കൽ എന്നിവയെ സർക്കാർ വീണ്ടും ശക്തമായി ന്യായീകരിച്ചു . വ്യവസായികൾക്കും വിദേശനിക്ഷേപകർക്കും സമ്പദ് വ്യവസ്ഥയിലെ പ്രതീക്ഷ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുമേഖലകളിൽ നിർണായക തീരുമാനങ്ങൾ ഇന്ന് മന്ത്രിസഭ കൈകൊണ്ടത് .
0
ഐപിഎൽ പതിനൊന്നാം സീസണിൽ പഴയ പ്രതാപം നിലനിർത്താനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് . രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുമ്പോൾ ലീഗിലും ആരാധകർക്കിടയിലും പഴയ ഓളം വീണ്ടെടുക്കുക ടീമിന് പ്രധാനം . അതിനായി ധോണി , ജഡേജ , റെയ്ന , ബ്രാവോയും തുടങ്ങിയ സൂപ്പർ താരങ്ങളെ മാനേജ്മെൻറ് ടീമിൽ തിരിച്ചെത്തിച്ചിരുന്നു . എന്നാൽ പഴയ പടക്കുതിരകൾ പലരും തിരിച്ചെത്തിയപ്പോൾ ടീമിൽ ഇടം ലഭിക്കാതെ പോയ താരങ്ങളിലൊരാൾ സ്പിന്നർ ആർ അശ്വിനാണ് . അശ്വിനെ നിലനിർത്താതിരുന്ന ചെന്നൈ താരലേലത്തിലും അതിനായി വലിയ നീക്കങ്ങൾ നടത്തിയില്ല . എന്നാൽ അശ്വിന് പകരം ടീമിലെത്തിച്ചത് വെറ്ററൻ സ്പിന്നറും ഇന്ത്യയുടെ പഴയ പടക്കുതിരയുമായ ഹർഭജൻ സിംഗിനെയാണ് . ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ഭാജിക്ക് പ്രത്യേക ജെഴ്സി നമ്പറാണ് ടീം നൽകിയിരിക്കുന്നത് . ലഭിച്ച 27ാം നമ്പർ കുപ്പായം തനിക്ക് സ്പെഷലാണെന്ന് ഭാജി പറയുന്നു . കഴിഞ്ഞ പത്ത് സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ്ങിനെ രണ്ട് കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ഇക്കുറി ടീമിലെത്തിച്ചത് .
2
രാജ്യത്തെ 32 ലക്ഷം ഏടിഎം കാർഡുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തപ്പെട്ടിരിക്കുകയാണ് . കോടിക്കണക്കിന് രൂപയാണ് ഉപഭോക്താക്കൾക്ക് നഷ്ടമായത് . എന്താണ് ഈ തട്ടിപ്പിന് പിന്നിൽ . . . ? ഒരു ചെറിയ സംഘമല്ലെന്ന് ഉറപ്പാണ് . എടിഎം കാർഡ് വിവരങ്ങൾ ചോർത്തിയത് ചൈനീസ് വൈറസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . കൂടുതൽ പണം പിൻവലിക്കപ്പെട്ടിരിക്കുന്നത് ചൈനയിൽ നിന്നാണെന്നാണ് റിപ്പോർട്ട് . അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു സംശയം . ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ ബാങ്കുകളെ സംശയിക്കേണ്ട കാര്യമില്ല . ബാങ്കുകൾക്കായി എടിഎം മെഷീനുകളും എടിഎം കാർഡുകളും നിർമിക്കുന്ന ഹിറ്റാച്ചി പെയ്മെന്റ് സെർവ്വീസസ് എന്ന കമ്പനിയുടെ സോഫ്റ്റ് വയെറിലാണ് വൈറസ് കടന്നുകൂടിയത് . ഇനി എന്ത് ചെയ്യണം . . . എന്ത് ചെയ്യാൻ പാടില്ല . . .
0
കാഴ്ചക്കാരുടെ തള്ളികയറ്റം ഉണ്ടായതോടെ ലോകത്ത് തന്നെ ആദ്യമായി പ്രദർശനത്തിനു വച്ച സെക്സ് റോബോർട്ടിനു കേടുപാടുകൾ സംഭവിച്ചു . ഓസ്ട്രിയയിൽ നടന്ന ആർട്ട്സ് ഇലക്ട്രോണിക് ഫെസ്റ്റിവെല്ലിലാണ് സമാന്ത എന്നു പേരായ സെക്സ് റോബോർട്ടിനെ പ്രദർശനത്തിന് വച്ചത് . പ്രദർശനത്തിൻറെ പ്രധാന ആകർഷണം സാമന്തയായിരുന്നു . എന്നാൽ കണ്ടും കേട്ടും മനസിലാക്കി പോയ ചിലർ റോബോർട്ടിനെ ഉപയോഗിച്ചു നോക്കുകയായിരുന്നു . ഇതിനെ ഭാഗമായി റോബോർട്ടിൻറെ വിവിധ ഭാഗങ്ങളിൽ ചിലർ അമർത്തിയും വലിച്ചും നോക്കി . ഇതേ തുടർന്നാണു സാമന്തയുടെ ചില ഭാഗങ്ങൾ അടർന്നു പോയത് . കൂടാതെ വിരലും നഷ്ടമായി . 3000 യൂറോ വിലവരുന്ന റോബോർട്ടിനാണു പരിക്കേറ്റത് . കേടുപാടുകൾ പരിഹരിക്കാനായി സാമന്തയെ സ്പെയിനലേയ്ക്ക് അയച്ചിരിക്കുകയാണ് . എല്ല കേടുപാടുകളും പരിഹരിച്ചു സാമന്ത തിരിച്ചും വരും എന്ന് റോബോർട്ടിൻറെ സൃഷ്ടാവ് സെർജി സാൻറോസ് പറയുന്നു .
3
പ്രതിദിനം 2ജിബി ഡാറ്റ വീതം നൽകുന്ന ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ പ്രാബല്യത്തിൽ വന്നു . 339 രൂപയുടെ ബിഎസ്എൻഎൽ ഓഫറിൽ പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ ബിഎസ്എൻഎല്ലിലേയ്ക്ക് അൺലിമിറ്റഡ് കോളിംഗുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് . 28മാണ് ഓഫറിന്റെ കാലാവധി . മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് പ്രതിമാസം 25 മിനിറ്റ് സൌജന്യ വോയ്സ്കോളും ഓഫറിൽ ഉൾപ്പെടുന്നു . 339ന്റെ സ്പെഷ്യൽ താരിഫ് വൌച്ചർ റീച്ചാർജ് ചെയ്യുകയോ ഫോണിൽ നിന്ന് STV COMBO339 എന്ന് 123 ലേയ്ക്ക് മെസേജ് അയയ്ക്കുകയോ ചെയ്യുന്നതോടെ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ കഴിയും . ഇത്തരത്തിൽ റീച്ചാർജ് ചെയ്യുമ്പോൾ 294.78 രൂപമാത്രമാണ് ചെലവാകുകയെന്നും ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുണ്ട് . ബിഎസ്എൻഎന്നിൽ നിന്ന് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് പ്രതിമാസം 25 മിനിറ്റ് സൌജന്യ വോയ്സ്കോളും ഓഫർ ആക്ടിവേറ്റ് ചെയ്യുന്നതോടെ ലഭിക്കും . ഇതിന് പുറമേ 1099 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറും കമ്പനി നൽകിവരുന്നുണ്ട് . ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഹോളി പ്രത്യേത ഓഫറിന്റെ കാലാവധിയും മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട് . ഏപ്രിൽ ഒന്നുമുതൽ ജിയോ പ്രൈം ഓഫറിന് കീഴിൽ പ്രാബല്യത്തിൽ വരുന്ന ഓഫറുകളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ഈ ഓഫർ പ്രഖ്യാപനം വഴി കമ്പനി നടത്തിയിട്ടുള്ളത് . ഇതിന് പുറമേ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് 190,490 ടോപ്പ് അപ്പ് റീച്ചാർജിന് 220,600 രൂപയ്ക്കുള്ള ടോക് ടൈമും കമ്പനി വാഗ്ദാനം നൽകുന്നു . 198 രൂപയുടെ ഡാറ്റ പാക്കിൽ മൂന്ന് ജിബി 3ജി ഡാറ്റയ്ക്ക് പകരം ഏഴ് ജിബി ഡാറ്റയും 292 രൂപയുടെ പാക്കിൽ 14 ജിബി ഡാറ്റയും ലഭിയ്ക്കും . 30 ദിവസമാണ് ഈ ഓഫറുകളുടെ കാലാവധി .
0
നാലു കാലിൽ നിൽക്കുന്ന ജീവി . വലുപ്പം ഏകദേശം ഒരു മുയലിനോളം വരും . തവളകളുടേതുപോലെ മുറുകെപിടിക്കാൻ സഹായിക്കുന്ന വിരലുകൾ . തലയിൽ കുറച്ച് നേർത്ത മുടിയിഴകളുണ്ട് . മനുഷ്യൻറെത് പോലെ മുഖം . രണ്ടു കൂർത്ത കോമ്പല്ലുകൾ വായിൽ നിന്നും പുറത്തേയ്ക്ക് ചാടി നിൽക്കുന്നു . അൽപം നീണ്ട കഴുത്ത് . ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ . മലേഷ്യയിൽ നിന്നാണ് ഈ ചിത്രം വൈറലാകുവാൻ തുടങ്ങിയത് . മലേഷ്യയിലെ അതിർത്തി പ്രദേശമായ പഹാങ്കിൽ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു ഇവൻ വൈറലായത് . ഇതിന്റെ വീഡിയോയും ഇതിന് പിന്നാലെ പുറത്ത് എത്തിയിരുന്നു . വീഡിയോ പ്രചരിപ്പിച്ചവർ തന്നെ അതിന് വിശദീകരണവും നൽകി . സംഗതി ഏതോ അന്യഗ്രഹജീവിയാണ് . എന്നാൽ ഈ ചിത്രങ്ങൾ വൈറലായതോടെ മലേഷ്യൻ പോലീസിന് വെറുതെയിരിക്കാൻ പറ്റിയില്ല . തെക്കൻ മലേഷ്യയിലാണ് പഹാങ്ക് . അവിടെ ഒരിടത്തും ഇത്തരത്തിലൊരു ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടില്ലെന്നായിരുന്നായിരുന്നു ആദ്യം വന്ന വിശദീകരണം . ഫോട്ടോയിലെ ജീവി വെറും നുണയാണ് . ഇന്റർനെറ്റിൽ നിന്നു ഡൌൺലോഡ് ചെയ്തെടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത് . അതിൽ കൃത്രിമം വരുത്തിയിട്ടുമുണ്ട് . സിലിക്കൺ കൊണ്ടു നിർമിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു .
3
ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം . ശിഖർ ധവാന്റെ അർദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത് . ലഞ്ചിന് കളി നിർത്തുമ്പോൾ ഒന്നിന് 115 എന്ന നിലയിലാണ് ഇന്ത്യ . 64 റൺസോടെ ശിഖർ ധവാനും 37 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിലുള്ളത് . 12 റൺസെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് . നുവാൻ പ്രദീപിന്റെ പന്തിലാണ് അഭിനവ് മുകുന്ദ് പുറത്തായത് . അഭിനവ് മുകുന്ദ് പുറത്തായശേഷം ഒത്തുചേർന്ന ധവാനും പൂജാരയും ചേർന്ന് മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് നൽകിയത് . ലങ്കൻ ബൌളർമാരെ അനായാസം നേരിട്ട ഇരുവരും വേഗതയിൽ റൺസ് കണ്ടെത്തുകയും ചെയ്തു . കൂട്ടത്തിൽ ധവാനായിരുന്നു കൂടുതൽ ആക്രമണകാരി . ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ അർദ്ധസെഞ്ച്വറിയാണ് ധവാൻ നേടിയത് . ഓൾ റൌണ്ടർ ഹർദ്ദിക് പാണ്ഡ്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു . നായകൻ വിരാട് കോലിയാണ് പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് .
2
സ്വർണം വാങ്ങാൻ ജ്വല്ലറയിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ് . ഇഷ് ട ഡിസൈനുകൾ ആകർഷകമായ വിലയിൽ ഒാൺലൈനിൽ ലഭ്യമായതോടെയാണ് മഞ്ഞലോഹം വീട്ടിലിരുന്നും വാങ്ങാൻ താൽപര്യമേറിയത് . ആമസോൺ , ഫ്ലിപ് കാർട് തുടങ്ങിയ മുൻനിര ഇ . കൊമേഴ് സ് സംരംഭങ്ങൾ വഴി സ്വർണം ലഭ്യമാണ് . എന്നാൽ വില കൂടി ഇടപാട് ആയതിനാൽ ഒാൺലൈനായി സ്വർണം വാങ്ങുന്നവർ ചതിക്കൂഴികൾ കൂടി അറിഞ്ഞിരിക്കണം . ഒമ്പത് കാര്യങ്ങൾ ഒാൺലൈൻ സ്വർണ ഇടപാടിൽ ശ്രദ്ധിക്കണം . 1 . വിൽപ്പനക്കാരെ / വെബ് സൈറ്റിനെ അറിയുക വിൽപ്പനക്കാര ൻറെയും വെബ് സൈറ്റിൻറെയും ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത് . വിലപേശൽ തരത്തിലുള്ള ഒാഫറുകൾ ഇൻറർനെറ്റിൽ കാണാം . എന്നാൽ സ്വർണത്തി ൻറെ കാര്യത്തിൽ ഇത് പ്രാ യോഗികമല്ലെന്ന് തിരിച്ചറിയുക . വിലപേശിയുള്ള ഇടപാടുകൾ ഒഴിവാക്കുക . 2 . പരിശുദ്ധി ഉറപ്പുവരുത്തുക സ്വർണം 24,22 കാരറ്റുകളിൽ ലഭ്യമാണ് . 24 കാരറ്റ് ആണ് ഏറ്റവും പരിശുദ്ധമായ സ്വർണം . ജ്വല്ലറികളിൽ നിന്ന് 24 കാരറ്റ് സ്വർണം ലഭിക്കില്ല . വെള്ളി , ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ചേർത്ത സ്വർണമാണ് ജ്വല്ലറികളിൽ നിന്ന് ലഭിക്കുന്നത് . സ്വർണത്തി ൻറെ കാരറ്റ് നോക്കിയാണ് വാ ങ്ങേണ്ടത് . ആമസോൺ , ഫ്ലിപ് കാർട് സൈറ്റുകളിൽ നിന്ന് 24 കാരറ്റിലുള്ള സ്വർണകട്ടികൾ ലഭ്യമാണ് . 3 . ഹാൾമാർക്ക് സർട്ടിഫിക്കേഷൻ ഒാൺലൈനായി സ്വർണം വാങ്ങു മ്പോൾ അളവുകോലായി ഹാൾമാർക്ക് സർട്ടിഫിക്കേഷഷൻ കൂടി ഉറപ്പുവരുത്തണം . ബ്യൂറോ ഒാഫ് ഇന്ത്യൻ സ് റ്റാൻറേഡ് ( ബി . ഐ . എസ് ) ജ്വല്ലറികൾക്ക് നൽകുന്ന ഗുണനിലവാര സർട്ടിഫിക്കേഷൻ ആണ് ഹാൾമാർക്ക് . ബി . ഐ . എസ് വെബ് സൈറ്റിൽ ഇൌ ജ്വല്ലറികളുടെ പട്ടിക ലഭ്യമാണ് . 4 . പണിക്കൂലി ആഭരണങ്ങൾ വാങ്ങു മ്പോൾ അവയ് ക്ക് പണിക്കൂലി നൽകേണ്ടിവരും . അവ ഇൌടാക്കുന്നത് ശരിയായ കണക്കിലാണോ എന്ന് ഉറപ്പുവരുത്തണം . സ്വർണത്തി ൻറെ തൂക്കം , പണിക്കൂലി , പതിച്ച കല്ലുകൾ തുടങ്ങിയവ എല്ലാം ചേർത്താണ് തുക ഇൌടാക്കുന്നത് . നിങ്ങളുടെ വിൽപ്പനക്കാരൻ സ്വർണത്തിന് സമാനമായ തോതിൽ അതിൽപതിച്ച കല്ലിന് വില ചുമത്തുന്നില്ലെന്ന് ഉറപ്പാക്കണം . എത്ര തൂക്കം സ്വർണം ലഭിക്കുന്നു , അതിന് വരുന്ന തുക എത്രയെന്ന് ബില്ലിൽ ഉറപ്പുവരുത്തണം . ഇതിൽ സ്വർണത്തിൻറെ പരിശുദ്ധി , തൂക്കം , വില , ഹാൾമാർക്ക് , പണിക്കൂലി എന്നിവ ബില്ലിൽ ഉണ്ടായിരിക്കണം . 5 . തിരിച്ചെടുക്കാനുള്ള വ്യവസ് ഥ സ്വർണം വാങ്ങുന്ന വെബ് സൈറ്റിൽ അവ തിരിച്ചെടുക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള വ്യവസ് ഥയുണ്ടെന്ന് കൂടി ഉറപ്പുവരുത്തുക . ഇടപാട് നടത്തും മുമ്പ് തന്നെ വ്യവസ് ഥകൾ വായിച്ചിരിക്കണം . 6 . ബില്ലില്ലാത്ത സ്വർണം വേണ്ട ഒാൺലൈൻ സ്വർണ ഇടപാടിൽ ബിൽ ഉറപ്പുവരുത്തണം . തിരികെ നൽകുന്നതിനോ മാറ്റിയെടുക്കുന്നതിനോ മാത്രമല്ല , പകരം സ്വർണത്തി ൻറെ പരിശുദ്ധി , തൂക്കം തുടങ്ങിയവ ഉറപ്പാക്കാൻ കൂടി ബിൽ അനിവാര്യമാണ് . ബിൽ ഉണ്ടെങ്കിൽ മാത്രമേ ഇടപാട് സുതാര്യവും ആധികാരികവും ആവുകയുള്ളൂ . 7 . പായ് ക്കിങിൽ ചതി പറ്റരുത് ഒാൺ ലൈനായി സ്വർണം ലഭിച്ചാൽ ആദ്യം പരിശോധിക്കേണ്ടത് ഉൽപ്പന്നത്തിൻറെ പായ് ക്കിങ് ആണ് . പായ് ക്കിങിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ അവ സ്വീകരിക്കരുത് . 8 . വലിപ്പത്തിലെ പ്രശ് നങ്ങൾ സ്വർണം വാങ്ങു മ്പോൾ അവയുടെ വലിപ്പം , തിളക്കം മങ്ങിയ അവസ് ഥ തുടങ്ങിയ പ്രശ് നങ്ങൾ നേരിടാറുണ്ട് . ജ്വല്ലറികളിൽ നിന്ന് വാങ്ങു മ്പോൾ നേരിട്ട് ചെന്ന് പ്രശ് നം പരിഹരിക്കാം . എന്നാൽ ഒാൺലൈനായി വാങ്ങുന്നവർ മാറ്റം വരുത്തിനൽകുന്നത് സംബന്ധിച്ചുള്ള വ്യവസ് ഥ കൂടി ഉറപ്പുവരുത്തണം . 9 . വീട്ടിൽ പരിശോധിക്കാം
3
തോൽവി . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാംപ്യന്മാരുടെ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപിച്ചു . 51 - ാം മിനുട്ടിൽ ജാമി വാർഡിയാണ് ലെസ്റ്ററിനായി ഗോൾ നേടിയത് . 18 കളിയിൽ 37 പോയിൻറുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും . ഇതേസമയം ആഴ്സനൽ വിജയവഴിയിൽ തിരിച്ചെത്തി . ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സനൽ തകർത്തു . ഇരട്ടഗോൾ നേടിയ പീയറി ഔബമയാങ് ആണ് വിജയശിൽപ്പി . 14 , 48 മിനിറ്റുകളിലാണ് ഔബമയാങ് ഗോളടിച്ചത് . ഇതോടെ സീസണിൽ ഔബമയാങിന് 12 ഗോളായി . ഇഞ്ച്വറിടൈമിൽ അലക്സ് ഇവോബി ആഴ്സനലിൻറെ ഗോൾപ്പട്ടിക തികച്ചു . ആഷ്ലി ബാൺസിൻറെ വകയായിരുന്നു ബേൺലിയുടെ ആശ്വാസഗോൾ . 18 കളിയിൽ 37 പോയിൻറുമായി സീസണിൽ അഞ്ചാം സ്ഥാനത്താണ് ആഴ്സനൽ .
2
ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച പല്ലേക്കേലയിൽ തുടക്കമാവുമ്പോൾ മറ്റൊരു ഇന്ത്യൻ നായകനും സ്വന്തമാക്കാനാവത്ത ചരിത്ര നേട്ടത്തിനരികെ ആണ് ഇന്ത്യൻ നായകൻ വിരാട് കോലി . മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയ കോലിപ്പട അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തവാരാനുറച്ചാണ് ഇറങ്ങുന്നത് . അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തുവാരിയാൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നേട്ടം കോലിക്ക് സ്വന്തമാവും . മറ്റൊരു ഇന്ത്യൻ നായകനും ലങ്കയിൽ തുടർച്ചയായി മൂന്ന് ടെസ്റ്റുകൾ ജയിക്കാനായിട്ടില്ലെന്നത് കോലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു . 2000നുശേഷം ഓസ്ട്രേലിയ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയിൽ ലങ്കയെ തൂത്തുവാരിയിട്ടുള്ളത് . 2003 - 2004ൽ ആയിരുന്നു ഇത് . അവസാന ടെസ്റ്റും ജയിച്ചാൽ ഓസീസിനുശേഷം ലങ്കയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാവാൻ ഇന്ത്യക്ക് കഴിയും . ഇതിനുപുറമെ 1932ൽ ടെസ്റ്റ് പദവി ലഭിച്ചശേഷം വിദേശ പരമ്പരകളിൽ ആദ്യമായി പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന അപൂർവ റെക്കോർഡും കോലിക്ക് സ്വന്തമാവും . എന്നാൽ അത് ഇന്ത്യക്കത്ര എളുപ്പമാവില്ലെന്നാണ് സൂചന . പല്ലേക്കേലയിലെ പിച്ചും ഗ്രൌണ്ടും ഇന്ത്യക്ക് അത്ര പരിചിതമല്ല . ഇതാദ്യമായാണ് ഇന്ത്യ പല്ലേക്കലയിൽ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത് . പല്ലേക്കേലയിൽ സന്ദർശക ടീം ഒരേ ഒരു തവണ മാത്രമെ ലങ്കയെ കീഴടക്കിയിട്ടുള്ളു . 2015ൽ പാക്കിസ്ഥാൻ ടീമാണ് ആ ചരിത്രനേട്ടം സ്വന്തമാക്കിയത് . എന്നാൽ പല്ലേക്കലയിലെ കണക്കുകൾ ലങ്കയ്ക്കും അത്ര അനുകൂലമല്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ് . ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളിൽ ലങ്ക ഒരു കളി ജയിച്ചപ്പോൾ ഒരെണ്ണം തോറ്റു . മൂന്നെണ്ണം സമനിലയായി . ഇതിന് പുറമെ രങ്കണ ഹെറാത്ത് പരിക്കുമൂലം കളിക്കില്ലെന്നതും ലങ്കയ്ക്ക് വലിയ തിരിച്ചടിയാണ് .
2
ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് മൂവി സ്ട്രീറ്റ് ഏർപ്പെടുത്തിയ 2017 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫഹദ് ഫാസിൽ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു . തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം . രാമലീലയാണ് പോപ്പുലർ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് . മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടത് അങ്കമാലി ഡയറീസിൽ അപ്പാനി രവിയായി അഭിനയിച്ച ശരത് കുമാർ ( അപ്പാനി ശരത് ) ആണ് . അങ്കമാലി ഡയറീസിലെതന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആൻറണി വർഗ്ഗീസും തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ നിമിഷ സജയനുമാണ് നവാഗത താരങ്ങൾ . റെക്സ് വിജയൻ ( മികച്ച സംഗീത സംവിധായകൻ ) , ഷാൻ റഹ്മാൻ ( പശ്ചാത്തല സംഗീതം ) , സൌബിൻ ഷാഹിർ ( പുതുമുഖ സംവിധായകരൻ ) , ഷഹബാസ് അമൻ ( മികച്ച ഗായകൻ ) , ഗൌരി ലക്ഷ്മി ( മികച്ച ഗായിക ) , ഗിരീഷ് ഗംഗാധരൻ ( മികച്ച ഛായാഗ്രാഹകൻ ) , വിനായക് ശശികുമാർ ( മികച്ച ഗാനരചയിതാവ് ) തുടങ്ങിയവരും പുരസ്കാരങ്ങൾ സ്വന്തമാക്കി . മൂവീ സ്ട്രീറ്റ് അവാർഡ് ലിസ്റ്റ് 2017
1
അങ്ങനെ മലയാളി വ്യവസായി എംഎ യൂസഫ് അലിയും സ്വന്തമായി വിമാനം വാങ്ങി . ബിസിനസ് ജെറ്റ് വിമാനമാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത് . 25 മില്യൺ ഡോളർ ചെലവിട്ടാണ് യൂസഫലി പുതിയ വിമാനം വാങ്ങിയത് . ഇന്ത്യൻ രൂപ ഏതാണ്ട് 150 കോടി രൂപയോളം വരും ഇത് . പൈലറ്റിനെ കൂടാതെ 14 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത് . ബ്രസീലിയൻ വിമാനക്കമ്പനിയായ എബ്രയാറിൽ നിന്നാണ് യൂസഫലി വിമാനം വാങ്ങിയിരിക്കുന്നത് . ലെഗസി 650 വിഭാഗത്തിൽ പെട്ട വിമാനമാണിത് . കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ പണക്കാരനാണ് എംഎ യൂസഫ് അലി . അടുത്തിടെ ഷാങ്ഹായ് കേന്ദ്രമായുള്ള ഹുറുർ ഡോട്ട് നെറ്റ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടികയിലും യൂസഫലി ഇടം നേടിയിരുന്നു . ലുലു ഗ്രൂപ്പ് മേധാവിയായ എംഎ യൂസഫലിയുടെ ആസ്തി 11,500 കോടി രൂപയാണ് . ഇതിൽ 150 കോടി രൂപ ചെലവഴിച്ചാണ് ഇപ്പോൾ അദ്ദേഹം ബിസിനസ് ജെറ്റ് വാങ്ങിയത് . കേരളത്തിൽ തന്നെ മുമ്പ് ജോയ് ആലുക്കാസും മറ്റും ചെറുയാത്രാ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട് . എന്നാൽ ഇത്ര വിലകൂടിയ വിമാനം വാങ്ങുന്ന ആദ്യ മലയാളി യൂസഫലി തന്നെ ആയിരിക്കും . ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്കും സ്വന്തമായി ബിസിനസ് ജെറ്റ് ഉണ്ട് . ഏതാണ്ട് 384 കോടി രൂപയാണ് ഇതിന്റെ വില . ഇന്ത്യൻ വ്യവസായിയായ ലക്ഷ്മി മിത്തലിനും സ്വന്തമായി വിമാനമുണ്ട് . ഗൾഫ് സ്ട്രീം ജി550 എന്ന ഈ വിമാനത്തിന്റെ വില 233 കോടി രൂപയാണ് .
0
യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാരെ ഇന്നറിയാം . യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് ലിവർപൂളിനെ നേരിടും . ഇന്ത്യൻസമയം രാത്രി 12.15നാണ് കളി തുടങ്ങുക . ഉക്രൈൻ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് തൊട്ടുമുമ്പുള്ള വമ്പൻപോരാട്ടം . താരസമ്പന്നമായ റയൽ മാഡ്രിഡും ലിവർപൂളും കലാശപ്പോരാട്ടത്തിന് സർവ്വസജ്ജമായിക്കഴിഞ്ഞു . ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിട്ടാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത് . അതേസമയം ആറാം കിരീട്ടത്തിനായാണ് ലിവർപൂൾ ബൂട്ടുകെട്ടുന്നത് . സെമിയിൽ റയൽ , ബയേൺ മ്യൂണിക്കിനെയും ലിവർപൂൾ , എ എസ് റോമയെയും വീഴ്ത്തി . 4 . . . 3 . . . 3 ശൈലിയിൽ ഇരുടീമും അണിനിരക്കുമ്പോൾ റൊണാൾഡോ , ബെൻസേമ , ബെയ്ൽ ത്രയം റയലിനായും സലാ , ഫിർമിനോ , മാനേ ത്രയം ലിവർപൂളിനായും ഗോൾവേട്ടയ്ക്കിറങ്ങും . മധ്യനിരയിൽ മേധാവിത്വം റയലിനുണ്ട് . കാസിമിറോ , മോഡ്രിച്ച് , ക്രൂസ് മൂവർ സംഘത്തിന് ലിവർപൂൾ പകരംവയ്ക്കുക ഹെൻഡേഴ്സൺ , മിൽനർ , വിനാൾഡം എന്നിവരെയാണ് . നായകൻ റാമോസും മാർസലോയും റയലിൽ പിൻനിരക്കാരെങ്കിലും ഗോളടിക്കാനും ഗോളടിപ്പിക്കാനും മത്സരിക്കുന്നവർ . വരാനെയും കാർവഹാലും കൂടിചേരുമ്പോൾ റയൽകോട്ട കടക്കാൻ സലായ്ക്കും സംഘത്തിനും പുതുവഴികൾ തുറക്കേണ്ടിവരും . എന്നാൽ കണക്കുകളിൽ നേരിയ മുൻതൂക്കം ലിവർപൂളിനുണ്ട് . ചാമ്പ്യൻസ് ലീഗിൽ ഇരുടീമും നേർക്കുനേർവരുന്നത് ആറാം തവണ . മൂന്നിൽ ലിവർപൂളും രണ്ടിൽ റയലും ജയിച്ചു .
2
ആപ്പിൾ ഐ ഫോൺ 6 പുതിയ ഗോൾഡൻ കളറിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു . 32 ജിബി ശേഷിയുള്ള ഫോൺ ആമസോൺ വഴി മാത്രമായിരിക്കും ലഭ്യമാവുക . 26 , 999 രൂപയാണ് വില . ഇൌ വർഷം ആദ്യം സ് പേസ് ഗ്രേ കളറിൽ ഐ ഫോൺ 6 വിപണിയിലെത്തിയിരുന്നു . ഇന്ത്യയിൽ കൂടുതൽ ജനപ്രിയ കളർ ഗോൾഡൻ ആണെന്ന തിരിച്ചറിവിലാണ് പുതിയ കളർ പതിപ്പിൽ ഫോൺ എത്തുന്നത് . ആമസോൺ 19,600 രൂപ വരെ എക് സ് ചേഞ്ച് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട് . പഴയ സ് മാർട് ഫോൺ എക് സ് ചേഞ്ചിന് 2000 കുറവും പ്രഖ്യാപിച്ചിട്ടുണ്ട് . ഗോൾഡൻ കളർ ഐ ഫോൺ 6 വാങ്ങുന്നവർക്ക് വോഡഫോൺ അഞ്ച് മാസത്തെ 45 ജിബി സൌജന്യ ഡാറ്റ ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട് . അഞ്ച് മാസം കാലാവധിയുള്ള ഡാറ്റാ ഒാഫർ റീചാർജ് ചെയ്യുന്നവർക്കാണ് അധിക ഡാറ്റയായി ഇത് നൽകുന്നത് . പ്രീപെയ് ഡ് കണക്ഷൻ ഉപയോഗിക്കുന്നവരാണെങ്കിൽ അവർക്കും പുതിയ ഫോൺ വാങ്ങുന്നത് വഴി അധിക ഡാറ്റ ലഭിക്കും . 2014ലാണ് ഐ ഫോൺ 6 പ്ലസിനൊപ്പം ഐ ഫോൺ 6 - നെ തിരികെ വിളിച്ചത് . 1334x750 റെസലൂഷനിൽ 4.7 ഇഞ്ച് റെറ്റിന ഡി സ് പ്ലേയാണ് ഫോണിനുള്ളത് . എ 8 പ്രോസസർ , 1 ജിബി റാം , 8 മെഗാപിക് സൽ റിയർ ഫേസിങ് ക്യാമറ , 1.2 മെഗാപിക് സൽ ഫ്രണ്ട് കൃാമറ എന്നിവയും പ്രത്യേകതയാണ് . ഐ . ഒ . എസ് 11 ആണ് ഫോണിൽ ഉള്ളത് .
3
സന്ദീപ് പട്ടീലിൻറെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ അവസാന യോഗത്തിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല . വെസ്റ്റ് ഇൻഡീസിൽ പരമ്പര ജയിച്ച ടീമിലേക്ക് പുതുതായി ആരെയും ഉൾപ്പെടുത്തിയില്ല . പതിനേഴംഗ ടീമിനെ പതിനഞ്ചാക്കി ചുരുക്കിയപ്പോൾ സ്റ്റുവർട്ട് ബിന്നിക്കും ഷർദുൽ താക്കൂറിനും ഇടം നഷ്ടമായി . മറ്റെല്ലാവരും ടീമിൻറെ ഭാഗമായി തുടരും . രോഹിത് ശർമ , സിഖർ ധവാൻ തുടങ്ങിയവരെ ഒഴിവാക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വീണ്ടും അവസരം നൽകാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു . ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗൌതം ഗംഭീറിൻറെ കാത്തിരിപ്പ് തുടരും . സെലക്ഷൻ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനത്തിൽ സംതൃപ്തിയുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് പാട്ടിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനെന്ന നിലയിലുള്ള അവസാന വാർത്താ സമ്മേളനം അവസാനിപ്പിച്ചത് . 3 ടെസ്റ്റാണ് ന്യുസീലൻഡിനെതിരെ ഇന്ത്യ കളിക്കുന്നത് . സെപ്റ്റംബർ 22ന് കാൺപൂരിലാണ് ആദ്യ ടെസ്റ്റ് .
2
സൌദി അറേബ്യ കടുത്ത സാമ്പത്തിക പ്രതസന്ധിയിലേയ്ക്ക് നീങ്ങുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു . പെട്രോളിയം അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നേരിട്ട തിരിച്ചടി സൌദി അറേബ്യയുടെ സാമ്പത്തിക അടിത്തറയിളക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . കയറ്റുമതി ചെയ്യാൻ കഴിയാതെ കോടിക്കണക്കിന് രൂപയുടെ പെട്രോളിയം അസംസ്കൃത വസ്തുക്കളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത് . ഇതുസംബന്ധിച്ച കണക്കുകളാണ് പുറത്ത് വരുന്നത് . എണ്ണവിലയെ പ്രധാനമായും ആശ്രയിക്കുന്ന സന്ബദ് വ്യവസ്ഥയാണ് സൌദി അറേബ്യയുടേത് . കാര്യമായ വിഭവങ്ങൾ ഇല്ലാത്തതിനാൽ തന്നെ മറ്റ് വരുമാന മാർഗങ്ങളും സൌദിയ്ക്ക് കുറവാണ് . നിലവിലെ സ്ഥിതി തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി സൌദിയെ വലയ്ക്കുമെന്ന് ഉറപ്പാണ് . ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് രാജ്യം പോയാൽ അത് കടുത്ത സാമ്പത്തിക നിയന്ത്രങ്ങൾക്ക് വഴിതെളിയ്ക്കും . ഫലമെന്താ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ജീവിതം ദുരിതത്തിലാകും . പലർക്കും തൊഴിൽ നഷ്ടമാകും .
0
തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് ഏറെ ആരാധകരുണ്ട് . താരത്തിന്റെ ഓരോ സിനിമ പ്രദർശനത്തിന് എത്തുമ്പോഴും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത് . എന്നാൽ താരത്തിന്റെ ഒരു കുഴപ്പം കാരണം പുതിയ ചിത്രമായ വേലൈക്കാരന്റെ സെറ്റ് നിശ്ചലമായി . മൂന്ന് മണിക്കൂറാണ് ചിത്രീകരണം മുടങ്ങിയതെന്ന് നായകൻ ശിവകാർത്തികേയൻ വെളിപ്പെടുത്തി . നയൻതാര സെറ്റിലായാലും പുറത്തായാലും വളരെ സൌഹാർദ്ദപരമായ പെരുമാറ്റമാണ് . എന്നാൽ നയൻതാരയ്ക്ക് ഒരു കുഴപ്പമുണ്ടെന്ന് ശിവകാർത്തികേയൻ പറയുന്നു . നയൻതാര ചിരി തുടങ്ങിയാൽ നിർത്തില്ല , താരത്തിന്റെ ചിരി കാരണം വേലൈക്കാരന്റെ സെറ്റിൽ ഒരു ഷോട്ട് മൂന്ന് മണിക്കൂറോളം വൈകിയതായി ചിത്രത്തിലെ നായകൻ പറയുന്നു . വേലൈക്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്ുള്ള അഭിമുഖത്തിനിടെയാണ് ശിവകാർത്തികേയൻ രസകരമായ വിശേഷം പങ്കുവച്ചത് . ഫഹദ് ഫാസിൽ ആദ്യമായി വില്ലൻ വേഷത്തിലെത്തുന്ന സിനിമകൂടിയാണിത് . ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളിൽ എത്തും .
1
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ആർബിഐ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകി . ഇതോടെ കേരളം ആസ്ഥാനമായ സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി . ഫെഡറൽ ബാങ്ക് , സൌത്ത് ഇന്ത്യൻ ബാങ്ക് , ധനലക്ഷ്മി ബാങ്ക് , കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണ് സംസ്ഥനത്തെ മറ്റ് ഷെഡ്യൂൾഡ് ലൈസൻസുളള ബാങ്കുകൾ . നിലവിൽ 135 ശാഖകളും 400 ൽ ഏറെ കേന്ദ്രങ്ങളിൽ സാന്നിധ്യവും ഉളള ഇസാഫിന് രണ്ട് വർഷം മുൻപാണ് സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസ് ലഭിച്ചത് . ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായാണ് ( എൻബിഎഫ്സി ) ധനകാര്യ മേഖലയിലേക്ക് ഇസാഫ് ചുവടുവെച്ചത് . സെപ്റ്റംബർ 30 ന് അവസാനിച്ച അർധ വർഷത്തിൽ ബാങ്ക് 24 കോടി രൂപയുടെ അറ്റാദായം നേടുകയുണ്ടായി . രണ്ട് വർഷത്തിനകം ആദ്യ പൊതു ഓഹരി വിൽപന ( ഐപിഒ ) ലക്ഷ്യമിടുന്ന ബാങ്കിൻറെ ഇപ്പോഴത്തെ ബിസിനസ് 7,930 കോടി രൂപയാണ് . ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചതോടെ റിസർവ് ബാങ്കിൽ നിന്ന് ദീർഘകാല വായ്പ , ക്ലിയറിങ് ഹൌസ് അംഗത്വം , കറൻസി ചെസ്റ്റ് സൌകര്യം തുടങ്ങിയ സൌകര്യങ്ങൾ ഇസാഫിന് ലഭിക്കും . ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചതോടെ നിക്ഷേപകർക്ക് ബാങ്കിൽ വിശ്വാസം വർദ്ധിക്കുകയും ചെയ്യും .
0
വാട്ട്സ്ആപ്പ് , മെസഞ്ചർ , സ്നാപ്ചാറ്റ് , ഹൈക്ക് . . സന്ദേശ ആപ്ലികേഷനുകൾ ഏറെയാണ് . എ ന്നി ട്ടും പു തി യ മെ സേ ജിം ഗ് ആ പ്പു ണ്ടാ ക്കാ ൻ ഇ - കോമേഴ്സ് രംഗത്തെ അതികായന്മാരായ ആ മ സോ ൺ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ട് . ആ മ സോ ൺ ത ങ്ങ ളു ടെ ഉ പ ഭോ ക്താ ക്ക ളോ ട് അ ഭി പ്രാ യം ചോ ദി ച്ച റി ഞ്ഞ ശേ ഷ മാ ണ് ആ പ്ലി ക്കേ ഷ ൻ വി ക സ ന ത്തി ന് ഇറങ്ങിയത് എന്നാണ് പ്രമുഖ ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് . എനി ടൈം എന്നാണ് ആപ്പിൻറെ പേര് എന്നാണ് റിപ്പോർട്ട് . നിലവിലെ സന്ദേശ കൈമാറ്റ ആപ്ലികേഷനുകളെ മ ല ർ ത്തി യ ടി ക്കു ന്ന വി ധ മു ള്ള ഫീ ച്ച റു ക ൾ നി റ ഞ്ഞ താ യി രി ക്കും എ നി ടൈം എ ന്നു പേ രി ട്ടി രി ക്കു ന്ന മെ സ ഞ്ച റെ ന്ന് റി പ്പോ ർ ട്ടു ക ൾ പ റ യു ന്നു . മെ സേ ജിം ഗ് , വോ യ്സ് - വീ ഡി യോ കോ ളു ക ൾ , ഫോ ട്ടോ ഷെ യ റിം ഗ് , ഫോ ട്ടോ - വീ ഡി യോ ഫി ൽ റ്റ റു ക ൾ , മെ ൻ ഷ നിം ഗ് , സ്റ്റി ക്ക റു ക ൾ , ജി ഫു ക ൾ എ ന്നി വ യ്ക്കു പു റ മേ ഗെ യി മു ക ൾ ക ളി ക്കാ നും മെ സ ഞ്ച റി ലൂ ടെ സാ ധി ക്കും . ഓ ൺ ലൈ നി ലൂ ടെ സാ ധ ന ങ്ങ ൾ ക്കോ സേ വ ന ങ്ങ ൾ ക്കോ ഓ ർ ഡ ർ ന ൽ ക ൽ , റി സ ർ വേ ഷ നു ക ൾ തു ട ങ്ങി യ വ യും ചെ യ്യാം . എ ൻ ക്രി പ്റ്റ ഡ് രീ തി യി ലാ യി രി ക്കും സേ വ നം . കം പ്യൂ ട്ട റി ലും മൊ ബൈ ൽ ഡി വൈ സു ക ളി ലും പ്ര വ ർ ത്തി ക്കും . ആ മ സോ ണി ൽ നി ന്ന് ഇ തു സം ബ ന്ധി ച്ച് ഔദ്യോ ഗി ക വി ശ ദീ ക ര ണം ല ഭി ച്ചി ട്ടി ല്ല .
3
രാജ്യത്തിനു മുന്നിൽ ദേശഭക്തി തെളിയിയ്ക്കേണ്ടി വരുന്നതിലും ദുഃഖകരമായി മറ്റൊന്നുമില്ലെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാൻ . അസഹിഷ്ണുതാവിവാദത്തിൽ തന്റെ നിലപാടിനെതിരെ വന്ന ചില പരാമർശങ്ങൾ തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചെന്നും ഷാരുഖ് ഖാൻ പറഞ്ഞു . ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാരുഖ് ഖാൻറെ വികാരഭരിതമായ പ്രതികരണം . ഇന്ത്യ ടി വി അവതാരകൻ രജത് ശർമ്മയുടെ ആപ് കി അദാലത് എന്ന അഭിമുഖപരിപാടിയിൽ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു ഷാരുഖ് . മുൻപ് രാജ്യം വിടുന്നതിനെക്കുറിച്ചുവെന്ന് വരെ ആലോചിച്ചുവെന്ന് ആമിർ ഖാൻ പറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ വ്യാപകവിമർശനമുയർന്നപ്പോഴാണ് നിലപാട് വ്യക്തമാക്കി ഷാരുഖ് ഖാൻ രംഗത്തുവന്നത് . രാജ്യത്ത് എതിർശബ്ദങ്ങളോട് അസഹിഷ്ണുതയുണ്ടെന്നായിരുന്നു ഷാരുഖ് ഖാൻ അന്ന് പറഞ്ഞത് . എഴുത്തുകാർ പുരസ്കാരങ്ങൾ തിരികെ നൽകിയതിൽ അപാകതയില്ലെന്നും ഷാരുഖ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു . ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വന്ന ചില പരാമർശങ്ങൾ തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചുവെന്നും രാജ്യത്തെ എന്തിനേക്കാളും ഏറെ സ്നേഹിക്കുന്നയാളാണ് താനെന്നും ഷാരുഖ് ഖാൻ വ്യക്തമാക്കി . ജാതിയുടെയും മതത്തിൻറെയും വർണത്തിന്റെയും പ്രാദേശികവികാരങ്ങളുടെയും പേരിൽ തമ്മിലടിയ്ക്കരുതെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും ഇന്ത്യക്കാരനായിരുന്നിട്ടും രാജ്യസ്നേഹം വാക്കുകളിലൂടെ വീണ്ടും തെളിയിയ്ക്കേണ്ടി വരുന്നതു പോലെ ദുഃഖകരമായ സാഹചര്യം വേറെയില്ലെന്നും ഷാരുഖ് ഖാൻ വ്യക്തമാക്കി . ഒരു രാഷ്ട്രീയപാർട്ടിയുടെയും പക്ഷം പിടിയ്ക്കാൻ താനില്ലെന്നും രാഷ്ട്രീയമല്ല , അഭിനയമാണ് തൻറെ മേഖലയെന്നും ഷാരുഖ് ഖാൻ പറഞ്ഞു .
1
സ്മാർട്ട്ഫോണുകൾക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങൾക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാൻ സെയിൽ . ആമസോൺ . ഇൻ വഴിയും ഷവോമിയുടെ ഓൺലൈൻ പോർട്ടലായ എംഐ . കോം വഴിയുമാണ് വിൽപ്പന . ചില ഓഫറുകൾ ഫ്ലിപ്പ്കാർട്ട് വഴിയും ലഭിക്കും . ഡിസംബർ 19 മുതൽ 21 വരെയാണ് വിൽപ്പന . ഈ ഓഫർ കാലത്ത് റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവിൽ 8,999 രൂപയ്ക്ക് ലഭിക്കും . ഇതേ പോലെ തന്നെ ഈ ഫോണിൻറെ 4ജിബി പതിപ്പ് 3,000 രൂപ വിലക്കുറവിൽ 10,999 രൂപയ്ക്ക് ലഭിക്കും . എംഐ എ2 വിൻറെ 4ജിബി പതിപ്പിന് 2,500 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് . അതേ സമയം എ2 വിൻറെ 6ജിബി പതിപ്പിന് 3,500 രൂപ വിലക്കുറവിൽ 16,999 രൂപയ്ക്ക് ലഭിക്കും . റെഡ്മീ 6എ 16ജിബി പതിപ്പിന് 1,000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇതിൻറെ കുറഞ്ഞ വില 5,999 രൂപയായിരിക്കും . 6എയുടെ 32 ജിബി പതിപ്പിന് വില 1,000 രൂപ വിലക്കുറവിൽ 6,999 രൂപയാണ് വില . റെഡ്മീ നോട്ട് 5 പ്രോ 4ജിബിക്കും , റെഡ്മീ നോട്ട് 5 പ്രോ 6ജിബി പതിപ്പിനും 3,000 രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട് . ഷവോമിയുടെ സബ് ബ്രാൻറായ പോക്കോയുടെ എഫ്1 6ജിബി പതിപ്പിന് 3,000 രൂപയും , എഫ്1 8GB + 256GB പതിപ്പിന് 5,000 രൂപയും . പോക്കോ എഫ്1 ആർമോഡ് എഡിഷന് 4000 രൂപയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട് . ഷവോമിയുടെ Mi LED TV 4C PRO 32 ഇഞ്ച് 2000 രൂപ വിലക്കുറവിൽ ലഭിക്കും . 49 ഇഞ്ച് Mi LED TV 4A PROയും 2000 രൂപ വിലക്കുറവിലാണ് ലഭിക്കുക . ഇതേ സമയം 43 ഇഞ്ച് Mi LED TV 4Aയ്ക്ക് 4000 രൂപ വിലക്കുറവ് ലഭിക്കും . ഈ ഓഫറുകൾക്ക് പുറമേ മൊബീക്വിക്ക് വഴി ഷോപ്പിംഗ് നടത്തുന്നവർക്ക് ഇതിന് പുറമേ 1000 രൂപ ഡിസ്ക്കൌണ്ട് ലഭിക്കും . പേടിഎം വാലറ്റ് വഴി വാങ്ങുന്നവർക്ക് 3000രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ് .
3
ടെക് ലോകത്തെ ഞെട്ടിച്ച് ഇൻഡോനേഷ്യയിൽ പുതിയ നീക്കവുമായി ഗൂഗിൾ . 7 ഡോളർ അതായത് എകദേശം 500 രൂപ വിലയുള്ള ഫോൺ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിൾ . ഇന്ത്യയിൽ 1500 രൂപയുടെ സ്മാർട്ട് ഫോൺ ഇറക്കി വിപണിയിൽ ആധിപത്യം നേടാനുള്ള ജിയോയുടെ പദ്ധതിക്ക് സമാനമാണ് ഗൂഗിൾ ഫോർ ഇൻഡോനേഷ്യയുടെ ഭാഗമായുള്ള ഈ പദ്ധതി . വിസ് ഫോൺ എന്നാണ് ഈ ഫോണിൻറെ പേര് . ഏറ്റവും പ്രധാനപ്പെട്ട കാര്യം ആൻഡ്രോയ്ഡിൽ നിന്നും മാറി കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് . ജിയോ പോലെ അല്ല ഏത് 4ജി നെറ്റ്വർക്കും ഇതിൽ ഉപയോഗിക്കാം . ഫയർഫോക്സ് കുടുംബത്തിൽ നിന്നും എത്തുന്ന കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണിൽ ഗൂഗിൾ ആപ്പ് സ്യൂട്ട് ഉണ്ട് . കെയ് ഒരു ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് . ഇൻഡോനേഷ്യയിൽ വെൻഡിങ് മെഷീനുകൾ വഴി ഈ ഫോൺ ലഭിക്കും . വളരെ ചെറിയ ബാറ്ററി ചാർജിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫോൺ ആണ് ഇതെന്നാണ് നിർമ്മാതാക്കളുടെ വാദം . ഇന്ത്യയിൽ ജിയോ ഫോണും കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത് . എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾക്ക് അനുയോജ്യമാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ . ഇന്ത്യയിൽ വിസ് ഫോൺ അവതരിപ്പിക്കാൻ ഗൂഗിളിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല .
3
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള പട്ടിക സെലക്ഷൻ കമ്മിറ്റി ചേരും മുൻപേ അയച്ചെന്ന് വെളിപ്പെടുത്തൽ . സാധ്യതാ പട്ടിക ലണ്ടനിലേക്ക് അയച്ചത് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണൻ നായരാണെന്ന് അത്ലറ്റിക് ഫെഡറേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി . ലണ്ടനിലേക്ക് അയക്കാനുള്ള പട്ടിക നേരത്തെ തയാറാക്കിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി . അതേസമയം ഈ പട്ടികയിൽ ഇല്ലാതിരുന്ന സ്റ്റിപ്പിൾ ചേ്സ് താരം സുധാ സിംഗിന്റെ പേര് അവസാന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ സുധ സിംഗിന്റെ പേര് വെട്ടാൻ മറന്നുപോയതാകുന്നമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി . അതേ സമയം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ ചിത്രയെ ഉൾപ്പെടുത്താത്തതിൽ ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമർശനവുമായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജിഎസ് രൺധാവെ രംഗത്തെത്തി . ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞില്ലെന്നും ലോക അത്ലറ്റിക് ചാമ്പ്യൻഷിനു പോകാനുള്ള ടീമിന്റെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്ന് സമിതി ചെയർമാനായ രൺധാമെ വ്യക്തമാക്കി . ചാമ്പ്യൻഷിപ്പിനുള്ള എൻട്രികൾ അയക്കാനുള്ള അവസാന തിയതി ഈ മാസം 24 നായിരുന്നു . ഓരോ ഇനത്തിലും മത്സരിക്കുന്ന താരങ്ങളുടെ പട്ടിക അ്ത്ലറ്റിക് ഫെഡറേഷൻ പുറത്തിറക്കുകയും ചെയ്തിരുന്നു .
2
കറൻസി ക്ഷാമം മറികടക്കാൻ ബദൽ നിർദ്ദേശവുമായി സർക്കാർ . പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം ദിവസം തോറും ബാങ്കുകളിലേക്ക് നൽകുന്ന രീതി നിർത്തി ട്രഷറികളിൽ അടക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകി . വിഷു എത്തി . ശമ്പളത്തിന് പുറമെ പെൻഷനും സാമൂഹ്യപെൻഷനും കുടിശ്ശികയുമെല്ലാം കൊടുക്കണം . ഒരാഴ്ചയായി ട്രഷറികളിൽ ആവശ്യത്തിനുള്ള കറൻസി എത്തുന്നില്ല . ആവശ്യത്തിന് കറൻസി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സർക്കാറിന് കത്തയച്ചിട്ടും അനുകൂല നടപടിയുമില്ല . ഈ സാഹചര്യത്തിലാണ് സർക്കാർ ബദൽ നടപടികളിലേക്ക് നീങ്ങിയത് . ട്രഷറികളിലേക്ക് പരമാവധി കറൻസി എത്തിക്കാനാണ് ശ്രമം . ബെവ്കോ , ലോട്ടറി അടക്കമുള്ളു പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം ദിവസം തോറും ട്രഷറികളിലേക്ക് അടക്കാനാണ് ധനവകുപ്പ് നിർദ്ദേശം . നിലവിൽ ലോട്ടറി വരുമാനം ഏജൻറുമാർ ബാങ്കുകളിലേക്കാണ് അടക്കുന്നത് . ബെവ്കോയുടെ ദിവസ വരുമാനം നൽകുന്നത് ബാങ്കുകളിൽ തന്നെ . പുതിയ നിർദേശം വഴി പ്രതിദിനം 60 കോടിയുടെ കറൻസി ട്രഷറികളിലെത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ . പക്ഷെ ഔട്ട് ലെറ്റുകൾ പൂട്ടിയത് കാരണം ബെവ്കോ വഴിയുള്ള പ്രതിദിന വരുമാനത്തിൽ കുറവുണ്ട് . കേരളത്തിന് ആർബിഐ നൽകേണ്ട കറൻസി വിഹിതത്തിൽ 25 ശതമാനമാണ് കുറവുണ്ടായത് . സ്ഥിതി ഗതികൾ കേന്ദ്രത്തെ വീണ്ടും ബോധ്യപ്പെടുത്താനും ധനമന്ത്രിയുടെ ധനവകുപ്പ് സെക്രട്ടറിയും പങ്കെടുത്ത് യോഗത്തിൽ തീരുമാനമായി .
0
ഇന്ത്യയിൽ വിപണി സാധ്യതകൾ തുറന്നിട്ട് ബ്രിട്ടനിൽ വെണ്ണ ക്ഷാമം . ഉത്പാദനം കുറഞ്ഞതാണ് വെണ്ണ പ്രതിസന്ധിക്ക് കാരണം . ക്ഷാമം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള പാൽ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ബ്രിട്ടൻ . ഒരു മാസത്തിനുള്ളിൽ ബ്രിട്ടനിൽ വെണ്ണയ്ക്ക് 20 ശതമാനമാണ് വില കൂടിയത് . സാധാരണക്കാർക്ക് വെണ്ണ അപ്രാപ്യമാകുന്ന സ്ഥിതി . ഉത്പാദനം കുറഞ്ഞതാണ് വെണ്ണ വില ഉയർത്തുന്നത് . ആരോഗ്യ കാര്യങ്ങളിൽ ജനം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും വെണ്ണ പ്രതിസന്ധിക്ക് കാരണമായി പറയുന്നു . അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോർട്ട് അനുസരിച്ച് സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു . ഇതേത്തുടർന്ന് നാട്ടുകാർ പാൽ , വെണ്ണ പോലുള്ള സ്വഭാവിക ആഹാര രീതിയിലേക്ക് മാറിയത് ക്ഷാമത്തിന് കാരണമായി . വെണ്ണ ക്ഷാമം കേക്ക് , പേസ്റ്ററി എന്നിവയുടെ വിലയും ഉയരുന്നുണ്ട് . നിലവിലെ സ്ഥിതി തുടർന്നൽ ക്രിസ്മസിന് ബ്രിട്ടനിൽ കേക്ക് കിട്ടാത്ത സ്ഥിതി വരും . കഴിഞ്ഞ വർഷവും ക്രിസ്മസിന് വെണ്ണക്ഷാമം നേരിട്ടിരുന്നു . ബ്രിട്ടനിൽ ക്ഷീരകർഷകരുടെ എണ്ണം പ്രതിവർഷം കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു . കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ക്ഷീരകർഷകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചത് . വെണ്ണക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്നുള്ള പാൽ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനാകുമോ എന്ന ബ്രിട്ടൻ പരിശോധിക്കുന്നുണ്ട് . രണ്ട് മാസം ദില്ലിയിലെത്തിയ ബ്രീട്ടിഷ് സംഘം ഇതിന്റെ സാധ്യതകൾ വിലയിരുത്തിയിരുന്നു . നിലവിൽ ലോകത്ത് ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ് . മൊത്തം പാൽ ഉത്പാദനത്തിന്റെ 19 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ് .
0
യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഞായറാഴ്ച വിവാഹിതനായി . എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു . ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം . സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് വിവാഹത്തിൽ പങ്കെടുത്തത് . ചടങ്ങിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു . എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതയാവുന്നത് . മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ . പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത് . ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത് .
1
അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ . ഓസ്ട്രേലിയക്കെതിരെ ബോക്സിങ് ഡേ ടെസ്റ്റിൽ ഒരു ബൌണ്ടറിയോടെയാണ് മായങ്ക് അർധ സെഞ്ചുറി പൂർത്തിയാക്കിയത് . ആറ് ബൌണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അർധ സെഞ്ചുറി നേടിയത് . അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക് . ആദ്യമായിട്ടാണ് ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണർ അർധ സെഞ്ചുറി നേടുന്നത് . നാല് ഇന്നിങ്സ് കളിച്ചിട്ടും മുരളി വിജയ് , കെ . എൽ രാഹുൽ എന്നിവർക്ക് അർധ സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തിട്ടുണ്ട് . മായങ്ക് ( 53 ) , ചേതേശ്വർ പൂജാര ( 19 ) എന്നിവരാണ് ക്രീസിൽ . എട്ട് റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത് . പാറ്റ് കമ്മിൻസിനാണ് വിക്കറ്റ് . ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു . ഓപ്പണറുടെ റോളിലെത്തിയ വിഹാരിയും അഗർവാളും 40 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് . എന്നാൽ അവസരം മുതലാക്കാൻ വിഹാരിക്ക് സാധിച്ചില്ല . കമ്മിൻസിന്റെ ബൌൺസ് കളിക്കാനുള്ള ശ്രമം സ്ലിപ്പിൽ ആരോൺ ഫിഞ്ചിന്റെ കൈകളിൽ അവസാനിച്ചു . അഗർവാൾ ഇതുവരെ മൂന്ന് ഫോറുകൾ പായിച്ചു . പെർത്തിൽ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത് . മായങ്ക് അഗർവാൾ ഓപ്പണറുടെ റോളിലെത്തിയപ്പോൾ രവീന്ദ്ര ജഡേജ , രോഹിത് ശർമ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി . ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത് . ഓസീസ് പീറ്റർ ഹാൻഡ്സ്കോംപിന് പകരം മിച്ചൽ മാർഷിനെ ഉൾപ്പെടുത്തി .
2
അഡ്ലെയ്ഡ് ടെസ്റ്റിലെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിൻറെ മോശം പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ഇതിഹാസ താരം ഷെയ്ൻ വോൺ രംഗത്തെത്തിയിരുന്നു . ഒരു പത്രത്തിലെഴുതിയ കോളത്തിലായിരുന്നു വോണിൻറെ വിമർശനം . പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ശേഷം വോണിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് സ്റ്റാർക്ക് . " വോൺ എന്താണ് പറഞ്ഞത് എന്ന് തനിക്കിതുവരെ മനസിലായിട്ടില്ല . വോണിൻറെ വിമർശനങ്ങൾക്ക് ചെവികൊടുത്താൽ ചിലപ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടിവരും . മുൻകാല മികവ് തുടർന്ന് തൻറെ പാതയിൽ മുന്നോട്ട് പോകാനാണ് ശ്രമം " എന്ന് സ്റ്റാർക്ക് ഞായറാഴ്ച്ച പ്രതികരിച്ചു . നിലവിലെ പ്രകടനത്തിൽ സംതൃപ്തനാണെന്നും ടീമിനായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു . നേരത്തെ സ്റ്റാർക്കിനെ പിന്തുണച്ച് നായകൻ ടിം പെയിനും സഹതാരം ആരോൺ ഫിഞ്ചും മുൻ നായകൻ റിക്കി പോണ്ടിംഗും രംഗത്തെത്തിയിരുന്നു .
2
അർധസെഞ്ചുറിയുമായി രോഹിത് ശർമയാണ് കോലിയോടൊപ്പം ക്രീസിലുള്ളത് . 51 പന്തിൽ അർധസെഞ്ചുറി നേടിയ രോഹിത് മൂന്ന് ഫോറും മൂന്ന് സിക്സറും പറത്തി . വിൻഡീസിനെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 28 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിട്ടുണ്ട് . 91 പന്തിൽ 110 റൺസുമായി കോലിയും 73 പന്തിൽ 79 റൺസുമായി രോഹിത് ശർമയും ക്രീസിൽ . സ്കോർ 10 റൺസിലെത്തി നിൽക്കെ നാലു റൺസെടുത്ത ശീഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത് . തോമസിന്റെ പന്തിൽ ധവാൻ ബൌൾഡായി . ധവാൻ വീണശേഷം ക്രീസിലെത്തിയ കോലി അടിച്ചുതകർക്കാനുള്ള മൂഡിലായിരുന്നു . 7 . 3 ഓവറിൽ ഇന്ത്യ 50 കടന്നു . നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് തകർപ്പ ൻ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാൻ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് 322 റൺസെടുത്തത് .
2
ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയ്ക്ക് ടിക്കറ്റ് തയ്യാറായി . ഇത്തിഹാദ് എയർവേസിന്റെ ലണ്ടൻ - മെൽബൺ റൌണ്ട് ട്രിപ്പിനു ചെലവ് 80,000 ഡോളർ . ഏകദേശം 53.5 ലക്ഷം രൂപ . ദ റെസിഡന്റ്സ് എന്നു പേരിട്ടിരിക്കുന്ന എയർബസിൽ കൊട്ടാര സമാനമായ സൌകര്യങ്ങളോടെയാണു യാത്ര ഒരുക്കുന്നത് . ഇത്തിഹാദ് എയർവേസിന്റെ എയർബസ് എ380 ആണ് ആഢംബര യാത്രയ്ക്ക് ഒരുക്കുന്നത് . 125 ചതുരശ്ര അടിയുള്ള മൂന്നു മുറിയുള്ള വീടാണ് ഒരു യാത്രികനു നൽകുക . അത്യാഢംബ രീതയിൽ ഒരുക്കുന്ന ഇതിൽ ലിവിങ് റൂം , അഥിൽ 32 ഇഞ്ച് എൽസിടി ടിവി , ഡൈനിങ് ടേബിൾ , ഡബിൾ ബെഡ് , ബാത്ത്റൂം തുടങ്ങിയവയൊക്കെയുണ്ടാകും . ടിക്കറ്റുകൾ ഇന്നു മുതൽ ഇത്തിഹാദ് എയർവേസിൽനിന്നു ലഭിക്കും .
0
ഫുട്ബോളിൽ എക്കാലത്തേയും മികച്ച താരം ലിയോണൽ മെസിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി . മാഞ്ചസ്റ്റർ യുനൈറ്റഡിൽ തന്റെ കൂടെ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിക്കാതെയാണ് റൂണി മെസിയെ തെരഞ്ഞെടുത്തത് . 2004 മുതൽ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാൾഡോയും റൂണിയും . ഇരുവരും ഒരുമിച്ച് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യൻസ് ലീഗും നേടിയിരുന്നു . മുൻപും ഇക്കാര്യം റൂണി വ്യക്തമാക്കിയിട്ടുണ്ട് . 2012ൽ ഒരു ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തൽ . റൂണി തുടർന്നു . . . എന്റെ കണ്ണിലൂടെ കാണുമ്പോൾ എക്കാലത്തേയും മികച്ച താരം മെസിയാണ് . ഇക്കാര്യം ഞാൻ മുൻപും വ്യക്തമാക്കിയതാണ് . ഇരുവരും മികച്ച താരങ്ങൾ തന്നെ . എങ്കിലും മെസി ഒരുപടി മുന്നിലാണ് .
2
ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശന് മികച്ച പ്രതികരണമാണ് തീയേറ്ററിൽ ലഭിക്കുന്നത് . വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . ശ്രീനിവാസനുമായി ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ഒന്നിക്കുന്ന ചിത്രമായിട്ടും വലിയ പ്രചാരണങ്ങളൊന്നുമുണ്ടായിരുന്നില്ല . ചിത്രത്തിന് എന്തുകൊണ്ട് വലിയ ' ഹൈപ്പ് ' ഉണ്ടായില്ലെന്ന ചോദ്യത്തിനോട് സത്യൻ അന്തിക്കാട് തന്നെ പ്രതികരിച്ചു . സിനിമ ഇറങ്ങുന്നതിനു മുമ്പ് നമ്മൾ പറഞ്ഞിട്ട് പ്രേക്ഷകർക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിപ്പോകും എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത് . മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറയുന്നത് . ഞാനും ശ്രീനിയും 16 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത് . എന്നും സംവിധായകനെക്കാളും തിരക്കഥാകൃത്തിനേക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം . അവർക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി , എന്തെങ്കിലും കൊടുക്കാൻ പറ്റില്ല . ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേർന്നാൽ അടുത്തത് ഹിറ്റാകണമെന്ന് നിർബന്ധമില്ല . സിനിമ , പ്രേക്ഷകൻ കണ്ടിട്ട് അവരാണ് വിധിയെഴുതേണ്ടത് . ഞാൻ പ്രകാശനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷമുണ്ട് - സത്യൻ അന്തിക്കാട് പറയുന്നു . ഞാൻ പ്രകാശനിൽ നിഖില വിമൽ ആണ് നായിക . ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .
1
പണപ്പെരുപ്പം നിയന്ത്രണ വിധേയമായ സാഹചര്യത്തിലും ജിഎസ്ടിയടക്കമുള്ള പ്രധാന മാറ്റങ്ങൽ സമ്പദ് വ്യവസ്ഥയിൽ വരാനിരിക്കുന്നതും പരിഗണിച്ചാണ് റിസർവ് ബാങ്കിന്റെ തീരുമാനം . മാത്രമല്ല മൺസൂൺ രാജ്യത്ത് എത്തിക്കഴിഞ്ഞു . ഇത്തവണ മികച്ച മഴ ലഭിക്കുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് . ഇത് കാർഷിക ഉത്പാദനം മെച്ചപ്പെടുത്തും . ഇത് പണപ്പെരുപ്പം വീണ്ടും കുറക്കാൻ അവസരമൊരുക്കും . ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റിസർവ് ബാങ്ക് ധനനയ സമിതി പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത് . എന്നാൽ ബാങ്കുകളുടെ എസ്എൽആർ നിരക്കിൽ അര ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട് . ബാങ്കുകൾ സ്വർണ്ണമായും സർക്കാർ കടപ്പത്രമായും സൂക്ഷിക്കേണ്ട പണത്തിന്റെ തോതാണ് എസ്എൽആർ . പ്രധാന നിരക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ ബാങ്കുകളുടെ വിവിധ വായ്പ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകാനിടയില്ല .
0
കറൻസി ഇടപാടുകൾ രണ്ട് ലക്ഷമാക്കി കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ . രണ്ട് ലക്ഷത്തിന് മുകളിലുള്ള കറൻസി ഇടപാടുകൾ നിയമവിരുദ്ധമാക്കണമെന്നും നിർദ്ദേശത്തിൽ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു . കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനും ഡിജിറ്റൽ ഇടപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനും വേണ്ടിയാണ് ഈ നീക്കം . രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് അതേ തുകയായിരിക്കും പലിശ ഈടാക്കുക . രണ്ട് ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കുന്നവരിൽ നിന്നാണ് തുകയുടെ 100 ശതമാനം പിഴയായി ഈടാക്കുക . രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി സുപ്രീം കോടതിയുടെ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ് മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകൾ പണമായും അതിന് ശേഷമുള്ളത് ചെക്ക് , ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചോ നടത്തണമെന്ന് നിർദേശം കേന്ദ്രബജറ്റിൽ മുന്നോട്ടുവച്ചത് . ബജറ്റിൽ മുന്നോട്ടുവച്ചിരുന്നത് മൂന്ന് ലക്ഷമായിരുന്നു ബജറ്റിൽ നിശ്ചയിച്ചിരുന്ന പരിധി . പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ജസ്റ്റിസ് എംബി ഷാ ജൂലൈയിലാണ് കള്ളപ്പണത്തിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ചാമത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് . കറൻസി ഇടപാടുകൾ മൂന്ന് ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് നിർദേശിച്ച പ്രത്യേക അന്വേഷണ സംഘം ചട്ടം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെടുന്നു . കേന്ദ്ര ബജറ്റിന് ശേഷം രാജ്യത്തെ പണത്തിന്റെ ഒഴുക്ക് വിലയിരുത്തിയ റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പണമായാണ് അനധികൃത ഇടപാടുകൾ നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നതായും ഇതിനെ തുടർന്നാണ് ഇത്തരത്തിൽ കേന്ദ്രനിർദേശം പുറത്തുവന്നതെന്നും സൂചനയുണ്ട് . നേരത്തെ രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തവിറക്കിയിരുന്നു .
0
ഒരു ജോലി , ഒപ്പം മികച്ച ശമ്പളം ആരാണ് ആഗ്രഹിയ്ക്കാത്തത് . ഇത് രണ്ടും പക്ഷേ ഒരുമിച്ച് ലഭിയ്ക്കണമെന്നില്ല . എന്നാൽ ഇഷ്ടപ്പെടുന്ന ജോലി പലർക്കും ലഭിയ്ക്കണമെന്നില്ല . ഇി ജോലി കിട്ടിയാലാകട്ടെ നല്ല ശമ്പളവും കിട്ടണമെന്നില്ല . എന്നാൽ തൊഴിലാളികൾക്ക് മികച്ച ശമ്പളം നൽകുന്ന ഒട്ടേറെ കമ്പനികൾ ഉണ്ട് . റെഡിഫ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലോകത്തിൽ ഏറ്റവും മികച്ച ശമ്പളം നൽകുന്ന 20 കമ്പനികളുടെ പേര് പ്രസിദ്ധീകരിച്ചു . ഗൂഗിൾ തന്നെയാണ് ഒന്നാം സ്ഥാനത്ത് . എന്തായാലും മികച്ച ശമ്പളം നൽകുന്ന കമ്പനികളെ പരിചയപ്പെടാം .
0
അറുപതാമത് സംസ്ഥാന സിനിയർ അതലറ്റിക്സ് മത്സരങ്ങൾ സമാപിച്ചു . ഏറണാകുളംഓവറാൾ ചാമ്പ്യൻമാരായി , കോട്ടയത്തിനാണ് രണ്ടാംസ്ഥാനം . രണ്ട് ദിവസം നീണ്ട് നിന്ന സിനിയർ അതലറ്റിക്സ് ഷിപ്പിൽ ഏറണാകുളവും കോട്ടയവും 185 പോയന്റുകൾ വീതം നേടിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ നേടിയ ഏറണാകുളത്തെ ചാമ്പ്യന്മരായി പ്രഖ്യപിക്കുകയായിരുന്നു . ഏറണാകുളം 14 സ്വർണ മെഡലുകൾ നേടിയപ്പോൾ കോട്ടയത്തിന് ലഭിച്ചത്11സ്വർണമെഡലുകൾ . പാലക്കാടിനാണ് മൂന്നാംസ്ഥാനം . 146 പോയിൻറ് . വനിതാ വിഭാഗത്തിൽ 158പോയിൻറുകൾ നേടിയ കോട്ടയം ചാമ്പ്യന്മാരായി . പുരുഷവിഭാഗത്തിൽ 132 പോയിൻറുകൾ നേടി ഏറണാകുളവും ചാമ്പ്യന്മാരായി . പലക്കാടിനാണ് രണ്ടാം സ്ഥാനം . ചാമ്പ്യൻഷിപ്പിൽ രണ്ട് റിക്കാർഡുകൾ മാത്രമാണ് പിറന്നത് . 44ഇനങ്ങളിലായി അധികം കായിക താരങ്ങൾ പുരുഷ വനിതാ വിഭാഗങ്ങളിലായി പങ്കെടുത്തു .
2
ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വഴി വിൽപ്പന നടത്തുന്ന വ്യാപാരികൾ വിൽപ്പന വിലയുടെ നിശ്ചിത ശതമാനം വെബ്സൈറ്റിന് നൽകണമെന്നതാണ് വ്യവസ്ഥ . അടുത്തിടെയാണ് ഈ നിരക്കുകളിൽ ഫ്ലിപ്പ്കാർട്ടും പിന്നാലെ ആമസോണും മാറ്റം വരുത്തിയത് . ചില വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം വരെയാണ് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ കമ്മീഷൻ വർദ്ധിപ്പിച്ചത് . ഇതിന് പുറമെ ഉപഭോക്താക്കൾ തിരികെ നൽകുന്ന ഉൽപ്പന്നങ്ങളുടെ റിവേഴ്സ് ഷിപ്പിങ് ചാർജ്ജും വർദ്ധിപ്പിച്ചു . ജൂൺ 20 മുതൽ പുതിയ നിരക്കുകൾ വ്യാപാരികളിൽ നിന്ന് ഇടാക്കിത്തുടങ്ങും . നേരത്തെ വ്യാപാരികളുടെ പിഴവ് കൊണ്ട് തിരിച്ചെടുക്കേണ്ട വരുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഫ്ലിപ്പ്കാർട്ട് ഷിപ്പിങ് ചാർജ്ജ് വ്യാപാരികളിൽ നിന്ന് ഈടാക്കിയിരുന്നത് . എല്ലാ വിഭാഗങ്ങളിലും വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ എട്ടു മുതൽ 10 ശതമാനം വരെ തിരിച്ചെടുക്കേണ്ടി വരുന്നുവെന്നാണ് കണക്കുകൾ . ഓൺലൈൻ വ്യാപാര വെബ്സൈറ്റുകൾ വഴി കച്ചവടം നടത്തുന്ന ചെറുകമ്പനികളുടെ രണ്ട് സംഘടനകളാണ് കഴിഞ്ഞയാഴ്ച ഫ്ലിപ്കാർട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . വ്യാപാരനയങ്ങളിൽ ഏകപക്ഷീയമായ മാറ്റമാണ് ഫ്ലിപ്പ്കാർട്ട് നടപ്പാക്കുന്നതെന്നും ഇതിൽ പ്രതിഷേധിച്ച് ഒന്നുകിൽ ഫ്ലിപ്പ്കാർട്ടുമായുള്ള കരാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കരാർ നിലനിർത്തിക്കൊണ്ടുതന്നെ സാധാനങ്ങളുടെ വിൽപ്പന നിർത്തിവെയ്ക്കുകയോ ചെയ്യുമെന്നാണ് ഇവർ പറയുന്നത് . 90 , 000ൽ അധികം വരുന്ന ഫ്ലിപ്പ്കാർട്ട് വ്യാപാരികളിൽ ആയിരത്തോളം സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . എന്നാൽ പ്രതിഷേധം വ്യാപിക്കുമെന്നാണ് സൂചന . അതേസമയം മുഖ്യഎതിരാളിയുടെ ആഭ്യന്തര പ്രശ്നം പരമാവധി മുതലാക്കാനാണ് ആമസോണിന്റെ ശ്രമം . വ്യാപാരികളിൽ നിന്ന് ആമസോൺ റിവേഴ്സ് ശിപ്പിങ് ചാർജ്ജ് ഇടാക്കുന്നില്ല . ഇലക്ട്രോണിക് ഉൽപ്പന്നങ്ങളടക്കം വ്യാപകമായി വിറ്റുപോകുന്ന വിഭാഗങ്ങൾക്ക് കമ്മീഷൻ നിരക്ക് കുറയ്ക്കുകയും ചെയ്തു . ഫ്ലിപ്പ്കാർട്ട് നിരക്ക് കൂട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആമസോണിന്റെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പുറത്തുവന്നത് . വ്യാപാരികൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്കും നൽകാൻ തയ്യാറായാൽ കൂടുതൽ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാനും കഴിയും . ഇന്ത്യയിലെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി മൂന്ന് ബില്യൻ ഡോളറാണ് ആമസോൺ നീക്കിവെച്ചിരിക്കുന്നത് .
3
ഇന്ത്യൻ വനിത ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു കഴിഞ്ഞ ഒരു മാസം . പ്രത്യേകിച്ച് ഈ പ്രതിസന്ധി ബാധിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം മിഥാലി രാജിനെയാണെന്ന് പറയാം . മിഥാലിയെ ലോകകപ്പ് ടി20 സെമിഫൈനൽ ടീമിൽ നിന്നും പുറത്താക്കിയതാണ് സംഭവത്തിൻറെ തുടക്കം . ഈ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു . ഇതോടെ ക്രിക്കറ്റ് വിദഗ്ധർ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെൻറിനെ ചോദ്യമുനയിൽ നിർത്തി . ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൌർ ഇത് ടീമിൻറെ താൽപ്പര്യം എന്നാണ് ഇതിനെ ന്യായീകരിച്ചത് . ഇന്ത്യൻ ടീം കോച്ച് രമേഷ് പവാറുമായുള്ള പ്രശ്നങ്ങളാണ് ടീമിലെ അനിഷ്ടസംഭവങ്ങളിലേക്ക് നയിച്ചത് എന്ന് പിന്നീട് സമീപ ദിവസങ്ങളിൽ വ്യക്തമായി . ഇത് വലിയ വാർത്തകളിലേക്ക് നീങ്ങി . എന്നാൽ ശനിയാഴ്ച പ്രഖ്യാപിച്ച ന്യൂസിലാൻറ് പാര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മിഥാലി തിരിച്ചെത്തിയതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി എന്നാണ് കരുതപ്പെടുന്നത് . അതിനിടെ കൊൽക്കത്തയിൽ നടന്ന ഒരു ചടങ്ങിൽ വിവാദത്തെക്കുറിച്ച് മിഥാലി മനസ് തുറന്നു . കഴിഞ്ഞ ഒരു മാസം എനിക്കും എൻറെ മാതാപിതാക്കൾക്കും വളരെ സമ്മർദ്ദമേറിയതായിരുന്നു . സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ല . ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇത്തരം പ്രശ്നങ്ങൾ മത്സരത്തിലുള്ള ശ്രദ്ധമാറ്റും . ഇപ്പോൾ ഒരു ടൂർ നമ്മുടെ മുന്നിലുണ്ട് . വീണ്ടും കളിയിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് മിഥാലി പറയുന്നു . ഹർമ്മൻപ്രീത് കൌറുമായുള്ള പ്രശ്നത്തിൽ പ്രതികരിച്ച മിഥാലി 15 വ്യത്യസ്ത മനുഷ്യരാണ് ഒരു ടീമിൽ ഉണ്ടാകുക . അതിനാൽ തന്നെ ചില പ്രശ്നങ്ങളും ഉണ്ടാകും . ഞങ്ങൾ ഒരു വലിയ കുടുംബമാണ് എല്ലാ കുടുംബത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണില്ലെ , മിഥാലി പറഞ്ഞു .
2
കോട്ടയം കുഞ്ഞച്ചൻറെ രണ്ടാം ഭാഗത്തിൻറെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വിവാദങ്ങളും മുളപൊട്ടിയിരുന്നു . ചിത്രത്തിന് പേര് നൽകുന്നതിന് പഴയ കോട്ടയം കുഞ്ഞച്ചൻറെ അണിയറ പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചതോടെയായിരുന്നു ഇത് . എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കി പുതിയ ചിത്രത്തിൻറെ സംവിധായകൻ വിജയ് ബാബു രംഗത്തെത്തിയിരുന്നു . സിനിമയുടെ പ്രഖ്യാപനം നടത്തിയത് മമ്മൂട്ടിയായിരുന്നു . അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് ആരാധകർ വാർത്തയെ എതിരേറ്റത് . പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് സംവിധായകനായ വിജയ് ബാബു . തൻറെ ഫേസ്ബുക്ക് വഴിയാണ് വിജയ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത് . ഫ്രൈഡേ ഫിലിം ഹൌസിൻറെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് . ഘട്ടം ഘട്ടമായുള്ള ഓഡിഷൻ വഴിയായിരിക്കും തിരഞ്ഞെടുപ്പ് . കോട്ടയം , എറണാകുളം , പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് അവസരം . പ്രായം 17നും 26നും ഇടയിലുള്ളവരായിരിക്കണം . താൽപര്യമുള്ളവർ ബയോജാറ്റ , ക്ലോസ് , മീഡിയം , ഫുൾസൈസ് ഫോട്ടോ , സ്വയം പരിജയപ്പെടുത്തുന്ന വീഡിയോയും പെർഫോമൻസ് വീഡിയോ എന്നിവയും അയക്കണം . 30 മുതൽ 60 സെക്കൻറ് വരെയാണ് വീഡിയോയുടെ ദൈർഘ്യം നിർദേശിച്ചിരിക്കുന്നത് . അപേക്ഷകൾ അയക്കേണ്ട അവസാന തിയ്യതി ഈ മാസം 23 ആണ് .
1
സമാനതകളില്ലാത്ത പ്രളയത്തിലൂടെ കേരളത്തിന് കടന്നുപോകേണ്ടിവന്നതിന് പിന്നിൽ ദൈവകോപമാണെന്ന് ബോളിവുഡ് നടിയും മോഡലുമായ പായൽ രൊഹാത്ഗി . ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നും അവർ ട്വിറ്ററിൽ കുറിച്ചു . എന്നാൽ പരിസാഹരൂപേണയുള്ള നിരവധി ചോദ്യങ്ങളാണ് ഈ പോസ്റ്റിന് താഴെ പായലിനെ തേടിയെത്തിയത് . ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കിൽ ഇതേ ' വിധി ' യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നതെന്നായിരുന്നു ഒരു കമൻറ് . ലോകത്തിൽ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായതിനാൽ ഇന്ത്യയെ മൊത്തത്തിലും ദൈവത്തിന് ശിക്ഷിക്കേണ്ടതായി വരുമെന്നും ഇത് എങ്ങനെയാവുമെന്നുമായിരുന്നു മറ്റൊരു കമൻറ് . സോയബീൻ കറി കൂട്ടുന്നത് കണ്ട് ബീഫ് ആണെന്ന് ദൈവം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഉത്തരാഖണ്ഡിൽ പ്രളയം സംഭവിച്ചതെന്ന് മറ്റൊരു ട്രോൾ . ഇപ്പോൾ സിനിമകളില്ലാത്തിനാൽ ശ്രദ്ധ പിടിച്ചുപറ്റാനായുള്ള ശ്രമമാണ് പായൽ രോഹത്ഗിയുടേതെന്നും നിരവധി പേർ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു . ' കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമാണെ ' ന്നുള്ള തലക്കെട്ടിൽ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ടും പായൽ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു . 1947ലെ വിഭജനത്തിൽ വീടടക്കം നഷ്ടപ്പെട്ടിട്ടും എനിക്കോ എൻറെ കുടുംബത്തിനോ സഹായമൊന്നും ലഭിച്ചില്ലെന്നായിരുന്നു ഒപ്പമുള്ള കുറിപ്പ് . പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് സഹായം നൽകുന്നവർ പ്രശസ്തി ലക്ഷ്യമാക്കിയാണ് അത് ചെയ്യുന്നതെന്നും അവർ കുറിച്ചു . കത്വ കൂട്ടബലാൽസംഗത്തിൽ ' മതം കലർത്തിയതി ' നെ അനുകൂലിച്ചവർ കേരളത്തിൻറെ പ്രളയത്തിൽ താൻ മതപരമായ കാരണം പറയുമ്പോൾ എന്തുകൊണ്ട് എതിർക്കപ്പെടുന്നുവെന്നാണ് പായൽ രോഹത്ഗിയുടെ മറ്റൊരു ട്വീറ്റ് . അഭിപ്രായപ്രകടനം വാർത്തയായതിന് പിന്നാലെ ലഘുവിശദീകരണവുമായും അവർ രംഗത്തെത്തി . ദൈവം ഒന്നാണെന്നും ഒരു മതത്തിൻറെയും വിശ്വാസത്തെ മുറിവേൽപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും പായൽ കുറിച്ചു . താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും . ചെക്കുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തില്ല എന്നതിനർഥം കേരളത്തിന് താൻ സഹായമൊന്നും നൽകിയിട്ടല്ല എന്നല്ലെന്നും . വിവാദപരാമർശത്തിലൂടെ മുൻപും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട് പായൽ രോഹത്ഗി . 2017ൽ മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമർശം . സമയത്തുതന്നെ താൻ വിമാനത്താവളത്തിൽ എത്തിയിരുന്നുവെന്നും എന്നാൽ വിമാനക്കമ്പനി ഉദ്യേഗസ്ഥർ മുസ്ലിങ്ങളായതിനാൽ ഹിന്ദുവായ തന്നെ തടയുകയായിരുന്നുവെന്നുമായിരുന്നു അവരുടെ അഭിപ്രായപ്രകടനം . ഇതും സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പിന് കാരണമായിരുന്നു .
1
ഐഎസ്എൽ കിക്കോഫിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ സെർബിയൻ മധ്യനിരയിലെ കരുത്തനെ കൂടാരത്തിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് . സെർബിയൻ മധ്യനിരതാരം നിക്കോള കർമരേവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് . ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സ്വന്തമാക്കുന്ന മൂന്നാമത്തെ സെർബിയൻ താരവും ഏഴാമത്തെ വിദേശതാരവുമാണ് നിക്കോള കർമരേവിച്ച് . പരമാവധി ഏഴ് വിദേശ താരങ്ങളെ മാത്രമെ ടീമുകൾക്ക് സ്വന്തമാക്കാനാവു . ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക് പേജിലൂടെയാണ് നിക്കോള കർമരേവിച്ചിനെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് അധികൃതർ പുറത്തുവിട്ടത് . ഫറവോ ദ്വീപിലെ ക്ലബായ വെസ്റ്ററിൽ നിന്നാണ് കർമരേവിച്ച് ബ്ലാസ്റ്റേഴ്സിലെത്തുക . ഇരുപത്തിയാറുകരാനായ കർമരേവിച്ച് നേരത്തെ സെർബിയയിലേയും ഗ്രീസിലേയും സ്വീഡനിലേയും ക്ലബുകളിൽ കളിച്ചിട്ടുണ്ട് . സെർബിയയുടെ അണ്ടർ 19 - അണ്ടർ 21 ടീമുകളിലും കർമരേവിച്ച് കളിച്ചിട്ടുണ്ട് . സെർബിയൻ താരങ്ങളായ സ്ലവിസ സ്റ്റൊജനോവിച്ച് , നെമാൻജ പെസിച്ച് , സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്ക് , ഫ്രഞ്ച് താരം സിറിൽ കാലി , ഉഗാണ്ടൻ താരം കെസിറോൺ കിസീറ്റോ , ഘാന താരം കറേജ് പേക്കുസൻ എന്നിവരാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിലുള്ള വിദേശ താരങ്ങൾ .
2
ജിഎസ്ടിയുടെ മറവിൽ നിർമാണ സാമഗ്രഹികൾക്ക് കുത്തനെ വില ഉയർത്തി ക്വാറി ഉടമകളുടെ കള്ളക്കളി . പാറപ്പൊടി , മെറ്റൽ തുടങ്ങിയവയ്ക്കെല്ലാം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇരട്ടിയിലധികം വില വർദ്ധിച്ചു . ഇതോടെ സാധാരണക്കാരന് വീടെന്ന സ്വപ്നം അന്യമാവുകയാണ് . നേരത്തെ 150 അടി വരുന്ന ഒരു ടിപ്പർ ക്വാറിപ്പൊടി 5000 രൂപക്ക് ലഭിച്ചിരുന്നെങ്കിൽ ഇന്നതിന് 8,500 രൂപ നൽകണം . 18 രൂപയുണ്ടായിരുന്ന ഒരടി മെറ്റലിന് ഇന്ന് വില 33 രൂപ രൂപയാണ് . അഞ്ച് ശതമാനം ജി . എസ് . ടി കൂട്ടിയാലും ഈ വിലവർദ്ധന ന്യായീകരിക്കാനാവില്ലെന്ന് കരാറുകാർ പറയുന്നു . എന്നാൽ സർക്കാരിലേക്ക് അടക്കേണ്ട റോയൽറ്റി അടക്കമുള്ള ഫീസ് വർദ്ധിച്ചതാണ് വില വർദ്ധനയ്ക്ക് കാരണമായി ക്വാറി ഉടമകൾ പറയുന്നത് . നിർമാണ സാമഗ്രഹികൾക്ക് വില നിർണയിക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ലാത്തതാണ് വില അടിക്കടി കൂടാൻ കാരണം . ഇക്കാര്യത്തിൽ നടപടി എടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സാധാരണക്കാരൻറെ വീട് സ്വപ്നമായി തന്നെ തുടരും .
0
ലോക ക്രിക്കറ്റിലെ മികച്ച വിജയവുമായി പാക്കിസ്ഥാൻ സിംബാബെയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി . സിംബാബെയിൽ പര്യടനത്തിനെത്തിയ പാക്കിസ്ഥാൻ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് മുന്നിലായിരുന്നു . മൂന്നാം ഏകദിനത്തിലും എതിരാളികളെ നിഷ്പ്രഭമാക്കിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിച്ചു . ആദ്യം ബാറ്റ് ചെയ്ത സിംബാബയെ കേവലം 67 റൺസിനാണ് പാകിസ്ഥാൻ എറിഞ്ഞിട്ടത് . ഫഹിം അഷ്റഫിൻറെ പന്തുകളാണ് സിംബാബെയ്ക്ക് കനത്ത നാശം വിതച്ചത് . 8 . 1 ഓവറിൽ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് അഷ്റഫ് സ്വന്തമാക്കിയത് . രണ്ട് വിക്കറ്റ് നേടിയ ജുനൈദ് ഖാനും മികച്ചുനിന്നു . മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ കേവലം 10ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു . ആദ്യ പന്തിൽ ഇമാം ഉൾ ഹക്കിനെ നഷ്ടമായെങ്കിലും 43 റൺസ് നേടിയ ഫഖർ സമനും 19 റൺസുമായി ബാബർ അസമും പാക്കിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു .
2
പഴങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏറെ മുൻപന്തിയിലാണ് ജപ്പാൻ . ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പഴവിപണി . ഗുണമേന്മയുള്ളതും മുന്തിയ ഇനത്തിൽ പെട്ടതുമായ ഫലങ്ങളാണ് ഇവിടെ ഉത്പാദിപ്പിയ്ക്കുന്നത് . അതിനാൽ തന്നെ വിപണിയിൽ ഇവയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നില്ല . ജപ്പാനിൽ ജൂലൈ മാസത്തിൽ ഒരു കുല റൂബി റോമൻ മുന്തിരി വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്കാണ് . സ്വീറ്റ് മെലനുകളും വൻ തുകയ്ക്കാണ് വിറ്റ് പോകുന്നത് . ചില സമയങ്ങളിൽ മത്തന്റെ വില കുത്തനെ ഉയരാറുണ്ട് . പഴങ്ങൾ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പണ്ട് മുതൽക്കേയുള്ള സമ്പ്രദായമാണ് അതിനാൽ തന്നെ ആവശ്യക്കാർ ഓരോ സീസണിലും എത്തിക്കൊണ്ടിരിയ്ക്കും . സമ്മാനം നൽകുന്നതിനാണ് പഴങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നതെന്നും അതിനാൽ ജപ്പാനിലെ പലഭാഗങ്ങളിൽ നിന്നും ഗുണമേന്മയേറിയ പഴങ്ങൾ തങ്ങൾ വാങ്ങാറുണ്ടെന്നും ടോക്യോയിലെ സൺഫ്രൂട്ട്സ് ബ്രാഞ്ച് മാനേജർ യോഷിനോബു ഇഷിയാമ പറഞ്ഞു . തങ്ങൾ നൽകുന്നത് വളരെ അപൂർവമായി പഴങ്ങളാണെന്നും ഗുണമേന്മയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു . വായിൽ വെള്ളമൂറുന്ന ഒരു കൂട്ടം പഴങ്ങളുടെ ശേഖരം തന്നെ സൺ ഫ്രൂട്ട്സിൽ ഒരുക്കിയിട്ടുണ്ട് . മസ്ക് മെലനും , വൈറ്റ് പീച്ചുമെല്ലാം വിറ്റ് പോകുന്നത് വലിയ വിലയ്ക്കാണ് . മസക് മെലന് ഏറെ ആവശ്യക്കാരും ഉണ്ട് . പഴങ്ങൾ ആരെയും ആകർഷിയ്ക്കുന്ന തരത്തിൽ ക്രമീകരിച്ച് വയ്ക്കാനും വ്യാപാരികൾ ശ്രദ്ധിയ്ക്കാറുണ്ട് . വേനൽകാലം ആകുന്നതോട് കൂടി പഴം വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടും . പഴങ്ങഴുടെ വില പൊതുവെ കൂടുതലാണ് ജപ്പാനിൽ . എന്തെന്നാൽ ജപ്പാൻ പഴങ്ങൾ തിരഞ്ഞ് ആവശ്യക്കാർ എത്തുന്നത് തന്നെയാണ് കാരണം . വില കൂടാനുള്ള മറ്റൊരു കാരണം പഴകൃഷിയെ പരിപാലിയ്ക്കുന്നതിനായി അതീവ ശ്രദ്ധ ജപ്പാൻകാർ നൽറുണ്ടെന്നത് തന്നെ . ഗുണമേൻമയുള്ള വളങ്ങൾ , കീടനാശിനികൾ എന്നിവ ഉപയോഗിയ്ക്കുന്നതിലൂടെ ഉത്പാദന ചെലവ് തന്നെ വളരെ കൂടുതൽ ആയിരിയ്ക്കും .
0
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു . ഇന്ത്യൻ നിരയിൽ പുതുമുഖതാരം വാഷിംഗ്ടൺ സുന്ദർ ആദ്യ ഇലവനിൽ ഇടം നേടി . ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി ടീം തൊപ്പി വാഷിംഗ്ടൺ സുന്ദറിന് കൈമാറി . ധർമ്മശാല ഏകദിനത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ് . ധർമ്മശാലയിൽ പരാജയപ്പെട്ട ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരാൻ അജിങ്ക്യ രഹാന ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചില്ല . മൊഹാലിയിലെ വിക്കറ്റ് പേസർമാരെ തുണച്ചേക്കുമെന്നാണ് വിലയിരുത്തൽ . അതിനാൽ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ നടുവൊടിച്ച ലക്മലിനെ തന്ത്രപൂർവ്വം നേരിടുകയാകും ടീം ഇന്ത്യ ലക്ഷ്യമിടുന്നത് . അതേസമയം ഇന്ന് ജയിച്ചാൽ ശ്രീലങ്ക ചരിത്ര നേട്ടത്തോടെ പരമ്പര സ്വന്തമാക്കും . രണ്ട് പതിറ്റാണ്ടിന് ഇടയിൽ ആദ്യമായി ഇന്ത്യയിൽ ഏകദിന പരമ്പര ജയിക്കുകയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത് .
2
മോട്ടോ സി പ്ലസ് ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ 6,500 രൂപയ്ക്ക് മുകളിൽ എക്സ്ചേഞ്ച് ഓഫർ . അതായത് വെറും 499 രൂപയ്ക്കാണ് ഫോൺ ലഭ്യമാകുക . മൂന്ന് നിറങ്ങളിലുളള മോട്ടോ സി പ്ലസ് 6,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാകുന്നത് . സ്റ്റാരി ബ്ലാക്ക് , പേളി വൈറ്റ് , ഫൈൻ ഗോൾഡ് എന്നീ നിറങ്ങളിലാണ് മോട്ടോ സി പ്ലസ് ഇന്ത്യന് വിപണിയിൽ ലഭ്യമാകുന്നത് . ഈ മൂന്ന് മോഡൽ ഫോണുകളും എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാണ് . പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 100 രൂപ അടക്കേണ്ടി വരുമെങ്കിലും ആക്സിസ് ബാങ്ക് ക്രൈഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ഓഫറും ലഭ്യമാണ് . ഫ്ളിപ്കാർട്ടിൽ നിന്നും മോട്ടോ സി പ്ലസ് വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 30 ജിബി വരെ 4ജി ഡാറ്റയും ലഭിക്കും . 4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ . ഇ . ഡി . ഫ്ളാഷുള്ള 8 എം . പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും , എൽ . ഇ . ഡി . ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട് . 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത് . ആൻഡ്രോയിഡ് 7.0 നൌഗട്ട് പതിപ്പിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത് . 4 ജി എൽടിഇ , വോൾട്ട് എന്നീ കണക്റ്റിവിറ്റി സൌകര്യങ്ങളുള്ള ഫോൺ ഈ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നതാണ് .
3
ഉപയോക്താക്കളുടെ വിവരങ്ങൾ ചോദിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുന്നിലെന്നു ഫേസ്ബുക്ക് . കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കനുസരിച്ചു 30,041 ഉപയോക്താക്കളുടെ വിവരങ്ങളാണ് 19,235 അപേക്ഷകളിലൂടെ അമേരിക്ക ഫേസ്ബുക്കിൽ നിന്നും ആവശ്യപ്പെട്ടത് . 7018 ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ കാലയളവിൽ ഇന്ത്യ 5561 അപേക്ഷകളാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടത് . എല്ലാ ആറുമാസവും ഫേസ്ബുക്ക് പുറത്തുവിടാറുള്ള ഗവൺമെൻറ് റിക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പങ്കുവയ്ക്കുന്നത് . എന്നാൽ അമേരിക്ക നൽകി 81.41 ശതമാനം അപേക്ഷകൾക്കും ഫേസ്ബുക്ക് മറുപടി നൽകി . ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപേക്ഷകളിൽ 50 ശതമാനമാണ് ഫേസ്ബുക്ക് പരിഗണിച്ചത് . പ്രധാനമായും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് ഫേസ്ബുക്ക് മറുപടി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു . അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് മുന്നിൽ എന്ന് ഫേസ്ബുക്ക് പറയുന്നു . 2015 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ സർക്കാറിൻറെ ആവശ്യപ്രകാരം 14791 ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തെന്ന് ഫേസ്ബുക്ക് അറിയിക്കുന്നു . ഫ്രഞ്ച് സർക്കാറാണ് ബ്ലോക്കിങ്ങിൽ രണ്ടാമത് ഫ്രാൻസിലെ 37,695 ഉപയോക്താക്കളുടെ അക്കൌണ്ടുകൾ ഫേസ്ബുക്ക് ഈ കാലയളവിൽ നീക്കം ചെയ്തു . മതസ്പർധ വളർത്തുന്നതും , വ്യക്തിഹത്യ നടത്തുന്നതും , രാജ്യസുരക്ഷ ഭീഷണിയുള്ളതുമായ അക്കൌണ്ടുകളാണ് പ്രധാനമായും നീക്കംചെയ്തിരിക്കുന്നത് .
3
മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ' പുള്ളിക്കാരൻ സ്റ്റാറാ ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി . മമ്മൂട്ടിയും ആശാ ശരത്തും കുറേ സ്കൂൾ കുട്ടികളും ചേർന്ന് വിനോദ യാത്ര പോകുന്ന പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹര ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു . ഒരു കാവാലം പൈങ്കിളി . . . എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ് . നീല ജുബ്ബയണിഞ്ഞ് കുട്ടികളോട് ഉല്ലസിച്ച് നടക്കുന്ന മമ്മൂട്ടിയും പുതിയ ലുക്കിലെത്തിയ ആശ ശരത്തും ഗാനരംഗത്തെ കൂടുതൽ മനോഹരമാക്കുന്നു . ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം പകർന്നത് . രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ . ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയുടേതാണ് . ചിത്രം സെപ്തംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും .
1
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സായി പല്ലവി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരുന്നു . നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവിയെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി . ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു . ധനുഷിനൊപ്പം മാരി ടു വിലൂടെ താരം വീണ്ടും വിസ്മയിപ്പിക്കാനെത്തുകയാണ് . അതിനിടയിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഒരു സർവ്വകാല റെക്കോർഡും സായിയുടെ ചുവടുകൾക്ക് മുന്നിൽ വഴി മാറുന്നത് . ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോർഡ് സായി പല്ലവിയുടെ ചുവടുകൾ സ്വന്തമാക്കുമെന്ന സ്ഥിതിയിലാണ് . മാരി ടു തീയറ്ററുകളിലെത്താൻ തയ്യാറെടുക്കുമ്പോൾ ധനുഷിൻറെ തന്നെ റെക്കോർഡ് സായിക്ക് മുന്നിൽ വഴി മാറുമെന്നത് കൌതുകകരമാണ് . ദക്ഷിണേന്ത്യൻ സിനിമകളിലെ ഗാനങ്ങളിൽ ഏറ്റവുമധികം കാഴ്ചക്കാരെന്ന റെക്കോർഡ് നിലവിൽ ധനുഷിൻറെ വൈ ദിസ് കൊലവെറി പാട്ടിനാണ് . 16 കോടി 96 ലക്ഷം പേരാണ് ഇതിനകം കൊലവറി പാട്ട് യൂട്യൂബിൽ കണ്ടത് . തെലുങ്കിൽ വൻ വിജയമായി മാറിയ സായിയുടെ ഫിദയിലെ ‘വച്ചിൻഡെ’ എന്ന ഗാനമാണ് ദക്ഷിണേന്ത്യയിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് . 16 കോടി 80 ലക്ഷത്തോളം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത് . കൊലവറി പാട്ട് 7 വർഷം കൊണ്ടാണ് 16 കോടി കാഴ്ചക്കാരെ സമ്പാദിച്ചതെങ്കിൽ സായിയുടെ ഫിദ ഗാനത്തിന് കേവലം ഒരു വർഷം മാത്രമാണ് വേണ്ടിവന്നത് . സായി പല്ലവിയുടെ മനോഹരമായ ചുവടുകൾ തന്നെയാണ് ഗാനത്തിൻറെ ഹൈലൈറ്റ് . ശക്തികാന്ത് കാർത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ് . സായിയുടെ ‘വച്ചിൻഡെ’ ഗാനം കൊലവെറിയുടെ റെക്കോർഡ് എന്ന് തകർക്കുമെന്നാണ് ഇനി അറിയാനുള്ളത് . ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ മൂന്നാമത്തെ ഗാനം ബാഹുബലിയിലെ ' സഹോര ' യാണ് . 13 കോടിയാണ് കാഴ്ചക്കാർ . മലയാളത്തിൽ നിന്നും 10 കോടിയോളം കാഴ്ചക്കാരുള്ള ഏക ഗാനം മോഹൻലാൽ - ലാൽജോസ് ടീമിൻറെ വെളിപാടിൻറെ പുസ്തകത്തിലെ ജിമിക്കി കമ്മലാണ് .
1
ലോധ സമിതി റിപ്പോർട്ടിനെ വിമർശിച്ച് സുനിൽഗവാസ്കറും കപിൽദേവും . സമിതിയുടെ പല നിർദേശങ്ങളും അപ്രായോഗികവും ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയുമുളളതാണെന്ന് ഇരുവരും പറഞ്ഞു . കാൺപൂരിൽ ഇന്ത്യ - ന്യുസീലൻഡ് ടെസ്റ്റ് മത്സരത്തിനിടെയാണ് ലോധ സമിതി റിപ്പോർട്ടിനെതിരെ വിമർശനവുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾരംഗത്തെത്തിയത് . ലോധ സമിതിയോട് ആദരവുണ്ടെങ്കിലും റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമാണെന്ന് സുനിൽ ഗവാസ്കർപറഞ്ഞു . ഒരു സംസ്ഥാനത്തിന് ഒരു പ്രാതിനിധ്യം എന്ന നിർദേശം നടപ്പക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഇംഗ്ലണ്ടിലെ എല്ലാ കൌണ്ടികളും കൌണ്ടി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ല . ഓസ്ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂർണമെന്റിലും എല്ലാ സംസ്ഥാനങ്ങൾക്കും പങ്കാളിത്തമില്ല . ഇന്ത്യയിലും സമാനമായ സ്ഥിതിയാണ് . എല്ലാ സംസ്ഥാനങ്ങളും രഞ്ജിയിൽ പങ്കെടുക്കുന്നത് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന ഒരു ഗുണവും ഉണ്ടാകില്ല . ഗവാസ്കർപറഞ്ഞു . മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തിന് ഒരു ടീം മാത്രമെന്നത് കളികകാരുടെ അവസരങ്ങൾ ഇല്ലാതാക്കാനേ കാരണമാകൂ എന്ന് കപിൽദേവും പറഞ്ഞു . സെലക്ടർമാരുടെ കാലവധി മൂന്ന് വർഷമാക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു . ഇന്ത്യ പോലുരു രാജ്യത്ത് നിലവവിലെ സാഹചര്യത്തിൽ അഞ്ച് വർഷമെങ്കിലും കാലാവധി നൽകിയേ മതിയാകൂ എന്ന് കപിൽ പറഞ്ഞു . ക്രിക്കറ്റ് ഭരണാധികാരികൾക്ക് പ്രായപരിധി ഏർപ്പെടുത്തുന്നതിനെ കപിൽ സ്വാഗതം ചെയ്തു . ഇത്രയും കാലം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോയത് ബിസിസിഐയാണ് . അതുകൊണ്ടുതന്നെ ബിസിസിഐയെ വിശ്വാസത്തിലെടുത്ത് വേണം പരിഷ്കാരങ്ങൾ നടപ്പിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
2
എന്റെ പേര് മാത്രം പറഞ്ഞില്ല . അഭിമുഖം അവസാനിക്കാറായിട്ടും എന്റെ പേര് അഭിമുഖം നടത്തുന്ന ആൾ ഒരുതവണ പോലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല . എന്നാൽ ആ സമയം സച്ചിൻ എന്റെ രക്ഷകനായി . ശ്രീശാന്തും ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സച്ചിൻ ആവർത്തിച്ച് പറഞ്ഞു . ആ സമയത്തൊക്കെ താൻ ഒരുപാട് കരയുമായിരുന്നുവെന്നും ശ്രീശാന്ത് ബിഗ് ബോസിലെ സഹതാരങ്ങളോട് വെളിപ്പെടുത്തി . ഐപിഎല്ലിൽ ഒത്തുകളിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ശ്രീശാന്തിന് ക്രിക്കറ്റിൽ നിന്ന് ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തുകയായിരുന്നു . ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നീക്കിയെങ്കിലും ബിസിസിഐയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിലക്ക് പുനസ്ഥാപിച്ചു . ശ്രീശാന്തിനും സഹതാരങ്ങൾക്കുമെതിരെ ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല കോടതി ഉത്തരവിട്ടുവെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായില്ല . തുടർന്ന് സിനിമയിൽ അഭിനയിച്ച ശ്രീശാന്ത് റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും സജീവ സാന്നിധ്യമായി .
2
സിനിമാ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞു ദൈവം എന്ന മലയാള ചിത്രത്തിൻറെ നിർമ്മാതാവ് . ബുക്ക് മൈ ഷോയ്ക്ക് പണം കൊടുക്കാത്തതിനാൽ തങ്ങളുടെ സിനിമയ്ക്ക് റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിക്കുകയാണെന്ന് നസീബ് ബി . ആർ . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു . കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു . പണം തരികയാണെങ്കിൽ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാൾ പറഞ്ഞത് . അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങൾ അത് ഒഴിവാക്കി . ബുക്ക് മൈ ഷോ യൂസേഴ്സിൽനിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു . എന്നാൽ , അവസാന റിസൽട്ടിൽ അവർ ഞങ്ങളെ തോൽപ്പിച്ചു . ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസ്സിലാകുന്നില്ല . 82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റിൽ കാണിച്ചിരിക്കുന്ന ഓവറോൾ റേറ്റിംഗ് 22 ശതമാനം മാത്രം . ജനങ്ങൾ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവർ . ഞങ്ങൾക്ക് നല്ല റേറ്റിംഗ് തരാൻ ഞാനിനി ആവശ്യപ്പെടുന്നില്ല . മറിച്ച് ബുക്ക് മൈ ഷോയിൽ റേറ്റ് ചെയ്യുന്നത് നിർത്തണം എന്നാണ് എനിക്ക് പറയാനുള്ളത് . കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററിൽ പോയി കാണു . സിനിമാ പ്രേമികളെ , ഈ ചിത്രത്തെ സഹായിക്കണം .
1
ആപ്പിൾ വാച്ചിൻറെ പുതിയ പതിപ്പ് 2017 രണ്ടാംഘട്ടത്തിൽ എത്തിയിരുന്നു . മൈക്രോ എൽഇഡി ഡിസ്പ്ലേയോടെയാണ് ആപ്പിൾ വാച്ച് എത്തുന്നത് . ഇപ്പോഴത്തെ ആപ്പിൾ വാച്ച് ഒഎൽഇഡി പ്രഷർ സെൻസറ്റീവ് ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത് . ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാൾ കൂടുതൽ നേരിയതും , തൂക്കം കുറഞ്ഞതുമാണ് . ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാൾ നിറ വിന്യാസം കൂടിയതായിരിക്കും പുതിയ ഡിസ്പ്ലേ . ഡിജി ടൈംസ് ആണ് ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത് . അമേരിക്കൻ മൈക്രോ എൽഇഡി ഡിസ്പ്ലേ നിർമാതാക്കൾ ലൂക്സ് വൂ ടെക്നോളജിയാണ് ആപ്പിളിന് വേണ്ടി പുതിയ സ്ക്രീനുകൾ നിർമ്മിക്കുന്നത് എന്നാണ് ഇവരുടെ റിപ്പോർട്ട് പറയുന്നത് . ഈ കമ്പനിയെ 2014 ൽ ആപ്പിൾ ഏറ്റെടുത്തിരുന്നു . എന്നാൽ ഈ വർഷം നടക്കുന്ന ഡബ്യൂഡബ്യൂഡിസി യിൽ ആപ്പിൾ ഇപ്പോഴുള്ള ആപ്പിൾ വാച്ചിൻറെ അപ്ഡേറ്റ് പതിപ്പ് ഇറക്കുമെന്നാണ് റിപ്പോർട്ട് . പ്രധാനമായും ഇപ്പോഴുള്ള ആപ്പിൾ വാച്ചിൻറെ ഒ . എസിൽ ആണ് ആപ്പിൾ മാറ്റം വരുത്തുക എന്നാണ് റിപ്പോർട്ട് .
3
ബോളിവുഡിൻറെ താരസുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോൾ ഹോളിവുഡിലും സ്റ്റാറാണ് . താരത്തിനൊപ്പം ഹോളിവുഡ് സൂപ്പർ സ്റ്റാറുകളുടെ പേര് ചേർത്തുള്ള വാർത്തകളാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് . ഹാരി - മെഗാൻ മർക്കൽ വിവാഹ വേദിയിലും ശ്രദ്ധേയമായിരുന്ന പ്രിയങ്കയെ കുറിച്ച് പുതിയ ഗോസിപ്പുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ഗായകനും നടനുമായ നിക്ക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണൊ എന്ന സംശയത്തിലാണ് ആരാധകർ . പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം ജൊനാസ് പങ്കുവച്ചിരുന്നു . ഇതിന് താഴെ ആരധകർ ചോദിക്കുന്നത് ഇതേ ചോദ്യമാണ് . മറ്റ് സുഹൃത്തുക്കൾക്കൊപ്പം ലോസ്ഏഞ്ചൽസിൽ പ്രിയങ്കയും ജൊനാസും സമയം ചിലവിടുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത് . കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല ഇവൻറിൽ വച്ചാണ് പ്രിയങ്കയും ജൊനാസും പരിചയപ്പെട്ടത് . ഇരുവരും ഒരുമിച്ച് റെഡ് കാർപ്പെറ്റിൽ ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു .
1
സംസ്ഥാനമാകെ പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമായി ടെലികോം കമ്പനികളും . ദുരിതത്തിൽ പെട്ടവർക്ക് കൈത്താങ്ങാകുകയാണ് ബിഎസ്എൻഎൽ , ഐഡിയ , എയർടെൽ , വോഡഫോൺ , ജിയോ ഉൾപ്പടെയുള്ള ടെലികോം ദാതാക്കൾ . പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് സൌജന്യ നിരക്കിൽ അടിയന്തര ടോക്ക് ടൈമും ഇന്റർനെറ്റ് ഡാറ്റയും നൽകിയിരിക്കുകയാണ് കമ്പനികൾ . പ്രളയബാധിതരെ സഹായിക്കുവാൻ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ വിവിധ ഓഫറുകളാണ് നൽകിയിരിക്കുന്നത് . ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 20 മിനിറ്റ് ടോക് ടൈമാണ് കമ്പനി നൽകിയിരിക്കുന്നത് . അതോടൊപ്പം അനിയന്ത്രിതയളവിൽ ഇന്റർനെറ്റ് , എസ്എംഎസ് സൌകര്യങ്ങളും ഏഴ് ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭ്യമാകും . മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ നെറ്റ്വർക്കും കേരളത്തിന് കൈത്താങ്ങായി എത്തിയിട്ടുണ്ട് . 7 ദിവസത്തേക്ക് ജിയോ ഉപയോക്താക്കൾക്ക് സൌജന്യ ടോക്ക്ടൈമും , ഇന്റർനെറ്റും ഉപയോഗിക്കാനാവുന്നതാണ് . അനിയന്ത്രിത അളവിൽ ഈ സൌകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത് . ആദിത്യ ബിർളയുടെ ഉടമസ്ഥതയിലുള്ള ഐഡിയ ഉപയോക്താക്കൾക്ക് അടിയന്തര 10 രൂപയുടെ ടോക് ടൈമും ഒപ്പം ഒരു ജിബി ഡാറ്റയും സൌജന്യമായി നൽകും . നിലവിൽ ഏഴു ദിവസത്തേക്കാണ് കമ്പനി ഈ ഓഫർ നൽകുന്നത് . ഈ സൌകര്യം ഉപയോഗപ്പെടുത്താൻ * 150 * 150 # എന്ന് ഡയൽ ചെയ്താൽ മതിയാകും ‘ചോട്ടാ ക്രെഡിറ്റ്’ എന്ന പേരിൽ സൌജന്യ ടോക് ടൈമും ഇന്റർനെറ്റ് ഡാറ്റയുമാണ് വോഡഫോൺ നൽകുന്നത് . ടോക് ടൈമായി 30 രൂപയും ഒരു ജിബി ഇന്റർനെറ്റ് ഡാറ്റയുമാകും കമ്പനി നൽകുക . ഇതിനായി വോഡഫോൺ ഉപയോക്താക്കൾ * 130 * 1 # എന്ന് ഡയൽ ചെയ്യുകയോ , CREDIT എന്ന് 144 ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്താൽ മതിയാകും . ദുരിതബാധിതരെ സഹായിക്കാൻ ഒരു ജിബി ഇന്റർനെറ്റ് ഡാറ്റയും സൌജന്യ കോൾ സൌകര്യവുമാണ് എയർടെൽ ഏർപ്പെടുത്തിയിരിക്കുന്നത് . ഒപ്പം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ബില്ല് അടക്കുന്നതിനുള്ള സമയവും നീട്ടിനൽകിയിട്ടുണ്ട് .
3
ചരക്ക് സേവന നികുതിയിലെ പ്രതിസന്ധി മറികടക്കാൻ കരാറുകാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ . കൊച്ചി കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ നവീകരണവും , സ്കൂൾ , ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുമെല്ലാം നിർത്തിവെച്ചു . സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ഏറ്റെടുത്ത ചുരുക്കം ചില ജോലികളും അടുത്തയാഴ്ചയോടെ നിർത്തി വെയ്ക്കുമെന്ന് കരാറുകാർ വ്യക്തമാക്കി . രണ്ട് മാസത്തിനിടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊച്ചി കോർപ്പറേഷൻ വിളിച്ച 600ലധികം ടെണ്ടറുകളിൽ കരാറുകാർ 12 എണ്ണം മാത്രമാണ് ഏറ്റെടുത്തത് . തൃപ്പൂണിത്തുറയിൽ വിവിധ പ്രവർത്തനങ്ങൾക്കായി വിളിച്ച 80 എണ്ണത്തിൽ ഒന്നിൽ പോലും കരാറുകാർ ടെണ്ടർ വിളിച്ചിട്ടില്ല . ഫോർട്ട് കൊച്ചി , പള്ളുരുത്തി , ഇടപ്പള്ളി , വൈറ്റില , പച്ചാളം എന്നീ പ്രദേശങ്ങളിലെ പൊട്ടിപ്പൊളിഞ്ഞതും , നവീകരണം ആവശ്യമായതുമായ റോഡുകളിലെ പ്രവർത്തനങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ് . കോർപ്പറേഷൻ പരിധിയിൽ ലക്ഷങ്ങൾ ഫണ്ട് വകയിരുത്തിയ കനാൽ നിർമ്മാണം , ഡ്രെയിനേജ് നവീകരണം , സ്കൂൾ , ആശുപത്രി കെട്ടിട നവീകരണ പ്രവർത്തനങ്ങൾക്കും റീ ടെണ്ടർ ചെയ്തിട്ടും ഏറ്റെടുക്കാൻ കരാറുകാരെത്തിയിട്ടില്ല . കരാർ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുമത്തുന്ന ജി . എസ് . ടിയുടെ അധികഭാരം വഹിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരുമെന്ന് കരാറുകാർ പറയുന്നു . കോമ്പൌണ്ടിങ് രീതിയിൽ നാല് ശതമാനം നികുതിയായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർ നൽകി വന്നിരുന്നത് . ജി . എസ് . ടി നിലവിൽ വന്നതോടെ ഇത് 12 ശതമാനമായി . ജി . എസ് . ടി നടപ്പാക്കുന്നതിന് മുമ്പ് കരാർ ഏറ്റെടുത്ത ജോലികൾക്കും ഇതേ സ്ലാബിൽ നികുതി ഈടാക്കിയ നടപടിയാണ് കരാറുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത് .
0
തമിഴ് സിനിമാതാരം ആര്യ വിവാഹിതനാവുന്നു . ഏറെക്കാലമായുള്ള സുഹൃത്തും അഭിനേത്രിയുമായ സയ്യേഷാ സൈഗാളാണ് വധു . തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് . മുപ്പത്തെട്ടുകാരനായ ആര്യയേക്കാൾ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക് . രണ്ടു മാസത്തിനുള്ളിൽ ഇവരുടെ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളെ ആസ്പദമാക്കി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . എന്നാൽ വിവാഹ വാർത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത് . ഒരു തമിഴ് ചാനലിൽ ആര്യയുടെ വധുവിനെ കണ്ടെത്താൻ എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടി നടത്തിയിരുന്നു . പരിപാടിയിൽ വിജയിക്കുന്നയാളെ ആര്യ വിവാഹം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം . എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനമാണ് ആര്യ സ്വീകരിച്ചത് . ഈ തീരുമാനം ഏറെ വിമർശനത്തിന് വഴിവച്ചിരുന്നു . മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു . നടി സംഗീതയായിരുന്നു അവതാരക . ആര്യയും സയ്യേഷയും ഇരുവരും പ്രണയത്തിലാണെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു . എന്നാൽ വാർത്തകളോട് ആര്യയോ സയ്യേഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല . അതേസമയം റിയാലിറ്റി ഷോയിലെ ആര്യയുടെ തീരുമാനം വീണ്ടും ചർച്ചയാവുകയാണ്
1
അവസാന ജെയിംസ് ബോണ്ട് ചിത്രം സ്പെക്ടർ ( 2015 ) പുറത്തെത്തി ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ തുടങ്ങിയതാണ് അടുത്ത 007 ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ . ആരാധകരിൽ ആഘാതമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇനി ജെയിംസ് ബോണ്ടിൻറെ കുപ്പായം അണിയാനില്ലെന്ന ഡാനിയൽ ക്രെയ്ഗിൻറെ പ്രസ്താവന . എന്നാൽ പിന്നീട് ക്രെയ്ഗ് നിലപാട് മാറ്റി . 25ാമത് ബോണ്ട് ചിത്രത്തിലും താൻ നായകനാവുമെന്ന് അറിയിച്ചു . സംവിധായകൻറെ കസേരയിലേക്ക് ആരെത്തും എന്നതായിരുന്നു ആരാധകർക്കിടെ നിലനിന്ന പിന്നത്തെ തർക്കം . അറൈവൽ സംവിധായകൻ ഡെനിസ് വിലന്യു , എഡ്ഗാർ റൈറ്റ് , സാക്ഷാൽ ക്രിസ്റ്റഫർ നോളൻ എന്നിവരുടെയൊക്കെ പേരുകൾ സംവിധായകൻറെ റോളിലേക്ക് പലപ്പോഴായി പറഞ്ഞുകേട്ടു . എന്നാൽ ചർച്ചകളിൽ വല്ലപ്പോഴും മാത്രം കടന്നുവന്ന ഒരു സംവിധായകനെ ബോണ്ട് 25ൻറെ സംവിധായകനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാക്കൾ . സ്ലംഡോഗ് മില്യണയറിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ നേടിയ ഡാനി ബോയിലാണ് അടുത്ത ബോണ്ട് ചിത്രത്തിൻറെ സംവിധായകൻ . മറ്റ് പല സംവിധായകരുടെയും പേരുകൾ കൂടുതൽ ഉച്ചത്തിൽ കേട്ടപ്പോൾ അവസരം തനിക്ക് ലഭിച്ചേക്കുമെന്ന് ഡാനി ബോയിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു . ഡാനിയൽ ക്രെയ്ഗ് നായകനാവുന്ന ചിത്രത്തിനുവേണ്ടി തൻറെ സ്ഥിരം തിരക്കഥാകൃത്ത് ജോൺ ഹോഡ്ജുമായി ഒരു സ്ക്രിപ്റ്റ് ഒരുക്കുകയാണെന്നും അദ്ദേഹം ഇടയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ബോയിലുമായി ഏറെ സൌഹൃദം സൂക്ഷിക്കുന്ന താരമാണ് ഡാനിയൽ ക്രെയ്ഗ് . മുൻ ബോണ്ട് നായകൻമാരേക്കാൾ പുരോഗമനവാദിയായിരിക്കും തൻറെ നായകനെന്നാണ് ബോയിൽ നൽകുന്ന ഉറപ്പ് . സമകാലത്തോട് സംവദിക്കുന്നതാണ് പുതിയ ചിത്രത്തിൻറെ തിരക്കഥയെന്നും ഫെമിനിസവും മീ ടൂ ക്യാംപെയ്നുമൊക്കെ തിരക്കഥയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു . ഡിസംബർ മൂന്നിന് ചിത്രത്തിൻറെ പ്രൊഡക്ഷൻ ആരംഭിക്കും . അടുത്ത വർഷം തീയേറ്ററുകളിലെത്തും .
1
ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ സ്വർണത്തിന്റെ നികുതി മൂന്ന് ശതമാനമായി . ജി . എസ് . ടിയിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നൽകണം . എന്നാൽ മറ്റ് വിവിധ നികുതി നിരക്കുകൾ ക്രോഡീകരിച്ചതിനാൽ സ്വർണ വിലയിൽ കാര്യമായ ചലനമുണ്ടാക്കില്ല . ചരക്ക് സേവന നികുതി സ്വർണ വിലയിൽ കാര്യമായ ചലനമുണ്ടാക്കുമോ എന്ന ആശങ്കയിൽ സ്വർണക്കടകളിൽ ഇന്ന് കാര്യമായ തിരക്കുണ്ടായിരുന്നില്ല . ജി . എസ് . ടിയിൽ നികുതി കൂടുന്നതിന് മുമ്പ് സ്വർണം വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം വരെ കടകളിൽ ഉപഭോക്താക്കളുടെ നീണ്ട നിര കാണാമായിരുന്നു . എന്നാൽ ജി . എസ് . ടി പ്രാബല്യത്തിലായിട്ടും നികുതി നിരക്കുകളിൽ വർദ്ധനവുണ്ടായില്ലെന്ന് വ്യാപാരികൾ അറിയിച്ചു . ഇതിന്റെ ചുവടുപിടിച്ച് സ്വർണ വിലയിലും മാറ്റമുണ്ടായില്ല . പവന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമായിരുന്നു ഇന്നത്തെ വില . ജി . എസ് . ടി വന്നതോടെ പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ നികുതി നൽകേണ്ടി വരുമോ എന്ന് ആശങ്ക ഉപഭോക്താക്കൾക്കുണ്ടായിരുന്നു . എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്ന് വ്യാപാരികൾ പറഞ്ഞു . ടാക്സ് റിട്ടേണിലൂടെ വ്യാപാരികൾക്ക് നികുതി തിരിച്ച് കിട്ടുമെന്നതിനാൽ പഴയ സ്വർണത്തിന് ഉപഭോക്താക്കളിൽ നിന്ന് നികുതി ഈടാക്കില്ല . പക്ഷേ ജി . എസ് . ടിയിൽ സ്വർണാഭരണങ്ങൾക്ക് അഞ്ച് ശതമാനം പണിക്കൂലി നൽകണം . എങ്കിലും നിലവിലെ നികുതികളെല്ലാം ക്രോഡീകരിച്ചതിനാൽ ഭാവിയിൽ 0.15 ശതമാനം സ്വർണ വില കുറയാനുള്ള സാധ്യതയും വ്യാപാരികൾ പങ്കുവച്ചു .
0
ജി - മെയിൽ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ ഒരുങ്ങുന്നു . മൊബൈൽ പതിപ്പിൽ അല്ല വെബ് പതിപ്പിലാണ് മാറ്റങ്ങൾക്ക് ഒരുങ്ങുന്നത് . ടെക് വെബ്സൈറ്റ് ആയ ദി വെർജാണ് പുതിയ മാറ്റങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സ്മാർട്ട് റിപ്ലൈ ആണ് ഗൂഗിൾ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം . ഇമെയിലുകൾക്കുള്ള മറുപടി നിർദേശങ്ങൾ റിപ്ലൈ ബോക്സിന് താഴെയായി ഉണ്ടാകും . ഇതിൽ ഉചിതമായ നിർദേശങ്ങൾ തെരഞ്ഞെടുക്കാം . സ്നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം . ഇൻബോക്സിൽ നിന്നും താത്ക്കാലികമായി ഇമെയിലുകൾ തടയുന്ന ഫീച്ചറാണ് സ്നൂസ് . ഈ ഫീച്ചർ താത്പര്യമില്ലാത്ത സന്ദേശങ്ങളെ ഒഴിവാക്കാൻ സഹായിക്കും . സ്നൂസ് , സ്മാർട് റിപ്ലൈ ഫീച്ചറുകൾ ജിമെയിലിൻറെ ഇൻബോക്സ് എന്ന ആപ്ലിക്കേഷനിൽ ലഭ്യമാണ് . ജിമെയിൽ ഇൻബോക്സ് വിൻഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാർ നൽകിയിട്ടുണ്ട് . ഇതിൽ ഗൂഗിൾ കലണ്ടർ , കീപ് നോട്ട് , ടാസ്കുകൾ എന്നിവ ലഭ്യമാവും . മൂന്ന് വ്യത്യസ്ത ലേ ഔട്ടുകളിലായാകും ജിമെയിൽ വരുംനാളുകളിൽ പ്രത്യക്ഷപ്പെടുക . ഇതിൽ ഇഷ്ടമുള്ളവ ഉപഭോക്താവിന് തെരഞ്ഞെടുക്കാം .
3
റിലയൻസ് ജിയോ വരുത്തിയ വലിയ നഷ്ടം മറികടക്കാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആർ കോം ഒരുങ്ങുന്നു . സൌജന്യ ഓഫറുകളിലൂടെ വിപണി പിടിച്ചെടുത്ത ജിയോയാണ് ആർകോമിന്റെ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിലെന്നും അനിൽ അംബാനി ആദ്യമായി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു . എന്നാൽ മൂന്നു മാസമായി ബാങ്കുകളുടെ കടം തിരിച്ചടക്കുന്നില്ലെന്ന ആരോപണം ആർകോം മേധാവി നിഷേധിച്ചു . ചരിത്രത്തിൽ ആദ്യമായാണ് ആർകോം ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് ഇത്രയും വലിയ നഷ്ടം നേരിടുന്നത് . മിക്ക കമ്പനികളുടെയും കടബാധ്യത വിപണി മൂലധനത്തേക്കാൾ മുകളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കടബാധ്യത വർധിച്ചതും വരുമാനത്തിൽ കുറവുണ്ടായതും ടെലികോം കമ്പനികളെ എല്ലാ സർവീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . നിലവിൽ രാജ്യത്തെ ടെലികോം വിപണിയിലെ വൻ പ്രതിസന്ധികൾക്ക് കാരണം ജിയോയുടെ അതിരുവിട്ട സൌജന്യമാണെന്നും ആർകോം കുറ്റപ്പെടുത്തി . ചില ബാങ്കുകൾക്കുള്ള തിരിച്ചടവ് വൈകിപ്പിച്ചിട്ടുണ്ട് . ഈ തുക അടയ്ക്കാൻ ഡിസംബർ വരെ സമയം ലഭിച്ചിട്ടുണ്ട് . എന്നാൽ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികൾ സെപ്റ്റംബറോടെ നടപ്പാക്കാനാകും . കുറച്ചു ബാങ്കുകൾ ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ആർകോം മേധാവി അറിയിച്ചു . 45 , 000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരിച്ചടക്കേണ്ടത് .
3
മോഹൻലാൽ കഴിഞ്ഞാൽ പ്രതിഫലക്കാര്യത്തിൽ മലയാളത്തിൽ രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയാണ് . രണ്ട് കോടി മുതൽ രണ്ടോകൽ കോടി രൂപ വരെയാണ് മമ്മുട്ടിയുടെ പ്രതിഫലം . ആഷിക് അബു സംവിധാനം ചെയ്ത ഗ്യാംങ്സ്റ്റർ എന്ന ചിത്രത്തിൽ മമ്മൂട്ടി മൂന്ന് കോടി രൂപ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട് . സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം ദിലീപാണ് . 1 . 75 കോടി മുതൽ 2.55 മകാടി രൂപ വരെയാണ് ദിലീപിന്റെ പ്രതിഫലം . മായാമോഹിനി എന്ന ചിത്രത്തിന് ദിലീപ് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങിയത് . യുവതാരങ്ങളിൽ പൃഥ്വിരാജാണ് മുന്നിൽ . 1 . 35 - 1.65 കോടിയാണ് പൃഥ്വിയുടെ പ്രതിഫലം . യുവതാരം ദുൽഖർ സൽമാൻ 70 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത് . ചാർലി ഉൾപ്പെടെ തുടർച്ചയായ ഹിറ്റുകൾ ലഭിച്ചതോടെയാണ് ദുൽഖർ പ്രതിഫലം കൂട്ടിയത് . 50 ലക്ഷമാണ് നിവിൻ പോളിയുടെ പ്രതിഫലം . അതേസമയം തുടർച്ചയായ ഹിറ്റുകൾ സമ്മാനിക്കുന്ന നിവിന് ഒരു തമിഴ് ചിത്രത്തിന് ആറ് കോടി രൂപ പ്രതിഫല വാഗ്ദാനം ലഭിച്ചതായി വാർത്തയുണ്ട് . മറ്റൊരു യുവതാരമായ ഫഹദ് ഫസിൽ 80 ലക്ഷവും ജയസൂര്യ 50 ലക്ഷവും പ്രതിഫലം വാങ്ങുന്നു . കുഞ്ചാക്കോ ബോബൻ 90 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത് . നടൻ ജയറാമിന് 50 മുതൽ 60 ലക്ഷം രൂപ വരെയാണ് പ്രതിഫലം
1
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ . ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു . അർദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും സുരേഷ് റെയ്നയുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് . അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും ഇന്ത്യയ്ക്ക് തുണയായി . ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു . ഒമ്പത് റൺസ് മാത്രമെടുത്ത് കോലി മടങ്ങിയെങ്കിലും രാഹുലും റെയ്നയും ഇന്ത്യയ്ക്ക് അടിത്തറ പാകി . ഇരുവരും രണ്ടാം വിക്കറ്റിൽ 106 റൺസെടുത്തു . 13 - ാം ഓവറിൽ രാഹുൽ 70 റൺസെടുത്തും രോഹിത് റണ്ണൊന്നുമെടുക്കാതെയും കെവിൻ ഒബ്രയാന് വിക്കറ്റ് നൽകി . 18 - ാം ഓവറിലെ ആദ്യ പന്തിൽ റെയ്നയെയും ( 69 ) ഒബ്രയാൻ മടക്കി . എന്നാൽ വാലറ്റത്ത് മനീഷ് പാണ്ഡെയും ഹർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു . ചേസ് എറിഞ്ഞ 18 - ാം ഓവറിൽ രണ്ട് സിക്സടക്കം 18 റൺസ് . കെവിൻ ഒബ്രയാൻറെ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ബൌണ്ടറിയും സഹിതം 21 റൺസും പിറന്നു . പാണ്ഡ്യ ഒമ്പത് പന്തിൽ 32 റൺസും പാണ്ഡെ 20 പന്തിൽ 21 റൺസുമെടുത്ത് പുറത്താവാതെ നിന്നു .
2
മുൻനിര ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ( ടിസിഎസ് ) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദ പ്രവർത്തന ഫലം പുറത്തുവന്നു . 6413 കോടി രൂപയാണ് ഇക്കാലയളവിൽ ലാഭം . മുൻ വർഷം ഇതേ കാലയളവിൽ 3713 കോടി രൂപയായിരുന്നു ലാഭം . അതായത് 72.7 ശതമാനം വർധന . മൊത്ത വരുമാനം 17.5 ശതമാനം ഉയർന്ന് 28449 കോടി രൂപയായി . മുൻ സാമ്പത്തിക വർഷം ഇത് 24200 കോടി രൂപയായിരുന്നു . സാമ്പത്തിക വർഷത്തെ ആകെ ലാഭം 24292 കോടി രൂപയാണ് . 22 . 4 ശതമാനമാണ് ഈ ഇനത്തിലെ വർധന . ടിസിഎസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 9152 ജീവനക്കാരെ പുതുതായി നിമിച്ചു . ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 353843ൽ എത്തിയതായി ടിസിഎസ് സിഇഒയും മാനെജിങ് ഡയറക്ടറുമായ എൻ . ചന്ദ്രശേഖരൻ അറിയിച്ചു .
0
സംവിധായകൻ എ എൽ വിജയ്മായുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അമലാ പോൾ തമിഴകത്ത് ഒറ്റപ്പെടുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . പല പ്രൊജക്റ്റുകളിൽ നിന്നും അമലയെ ഒഴിവാക്കുന്നുവെന്നും വാർത്തകൾ വന്നു . എന്നാൽ അമലാ പോൾ കന്നഡ സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ് . വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ കന്നഡ റീമേക്കിൽ അമലാ പോളാണ് നായിക . ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അമലാ പോൾ തന്നെയായിരുന്നു നായിക . നന്ദ കിഷോർ ആണ് കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത് . മനോരഞ്ജൻ ആണ് നായകൻ . വി രാമചന്ദ്രനെ നായകനാക്കി ഒരുക്കുന്ന എസ് കൃഷ്ണ ഒരുക്കുന്ന ഹെബ്ബുലി കന്നഡ ചിത്രത്തിലും അമലാ പോൾ ആണ് നായിക .
1
ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു . 2014 ൽ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബർ ആദ്യം മുതൽ ലഭിക്കില്ലെന്ന് ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി . ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ടീമിൻറെ പേരിലുള്ള പോസ്റ്റിൻറെ തലക്കെട്ട് . ഫോൺ വഴി ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് തങ്ങളുടെ ഗ്രൂപ്പുകൾ നന്നായി ഉപയോഗിക്കാൻ സാധിച്ചുവെന്നാണ് ഫേസ്ബുക്ക് പറയുന്നത് . കഴിഞ്ഞ ഫേസ്ബുക്ക് സമ്മിറ്റിൽ ഗ്രൂപ്പിന് വേണ്ടി പ്രത്യേക പ്ലാനുകളാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത് . ഇത് പ്രകാരം ഗ്രൂപ്പ് ഇൻസൈറ്റ് , ഗ്രൂപ്പ് അഡ്മിന് കൂടുതൽ പവറുകൾ എന്നിവ ഫേസ്ബുക്ക് നൽകിയത് . അതിനാൽ തന്നെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പിൻറെ പ്രസക്തി മെല്ലെ ഇല്ലായാതയതായും . ഗ്രൂപ്പിന് ഫേസ്ബുക്ക് മെയിൻ ആപ്പിൽ തന്നെ പലതും ചെയ്യാനാകുമെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ടീം പറയുന്നത് . അതിനാൽ തന്നെ ഫേസ്ബുക്ക് ടീം കൂടുതലായി ഫേസ്ബുക്ക് . കോം , ഫേസ്ബുക്ക് ആപ്പ് എന്നിവയിലാണ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നത് . ഇതോടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിൻവലിക്കാൻ ഫേസ്ബുക്ക് തീരുമാനം എടുക്കുകയായിരുന്നു .
3
പാക്കിസ്ഥാൻ - ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റിൽ പിറന്നത് നാണക്കേടിൻറെ അപൂർവ റെക്കോർഡ് . ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിയും പാക് നായകൻ സർഫ്രാസ് അഹമ്മദും രണ്ടിന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് നായകൻമാർ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്താകുന്നത് . ആദ്യ ഇന്നിംഗ്സിൽ നാല് പന്ത് നേരിട്ട് ഒളിവിയറിന് സർഫ്രാസ് വിക്കറ്റ് സമ്മാനിച്ചു . രണ്ടാം ഇന്നിംഗ്സിൽ രണ്ട് പന്ത് നേരിട്ട താരത്തെ റബാഡ മടക്കി . ആദ്യ ഇന്നിംഗ്സിൽ ഷഹീൻ അഫ്രിദിയുടെ പന്തിൽ ഗോൾഡൺ ഡക്കായാണ് ഡുപ്ലസി പുറത്തായത് . രണ്ടാം ഇന്നിംഗ്സിൽ ആറ് പന്ത് നേരിട്ടെങ്കിലും ഷഹീൻ അഫ്രിദി തന്നെ താരത്തെ പറഞ്ഞയച്ചു . മത്സരത്തിൽ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് വിജയിച്ചു .
2
ചൈനീസ് കമ്പനിയായ ഷവോമി " ദിവാലി വിത്ത് മി സെയിലു ' മായി രംഗത്ത് . ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ മി ഡോട്ട് കോമിൽ സെപ്റ്റംബർ 27 , രാവിലെ 10 മണി മുതൽ സെപ്റ്റംബർ 29 വരെയാണ് വൻ വിലക്കുറവിൽ ഫോണുകൾ ലഭിക്കുക . ഷവോമിയുടെ വിപണിയിലെ പ്രിയങ്കരമായ റെഡ്മി നോട്ട് 4 , റെഡ്മി 4 , റെഡ്മി 4 എ , മി മാക്സ് 2 തുടങ്ങിയവ ഓഫറിൽ ലഭ്യമാകും . ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഷവോമി മി എ1 ഉം ഇക്കൂട്ടത്തിലുണ്ട് . കൂടാതെ പവർ ബാങ്ക് , സ്പീക്കർ , ഫോൺ കവർ എന്നിവയ്ക്ക് എല്ലാം ഓഫറുകൾ ലഭിക്കും . പ്രധാന ഓഫറുകൾ നോക്കുകയാണെങ്കിൽ , ഷവോമിയുടെ റെഡ്മി നോട്ട് 4,3 ജിബി മോഡൽ ആയിരം രൂപ ഇളവിൽ സ്വന്തമാക്കാം . 9 , 999 രൂപയാണ് ഇതിന്റെ ഓഫർ വില . ഈ ഫോണിൻറെ യഥാർത്ഥ വില 10,999 രൂപയാണ് . 12 , 999 രൂപ വിലയുള്ള 4 ജിബി റാം വേരിയന്റ് 10,999 രൂപയ്ക്ക് ലഭിക്കും . കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ഷവോമി നോട്ട് 4 അവതരിപ്പിച്ചത് . 5 . 5 ഇഞ്ച് ഫുൾ എച്ച് . ഡി ( 1080 X 1920 ) ഡിസ്പ്ലേയോടെ വരുന്ന ഫോണിന് കരുത്ത് പകരുന്നത് 2 ജിഗാഹെട്സ് ഒക്ടാ - കോർ സ്നാപ്ഡ്രാഗൺ 625 പ്രോസസർ ആണ് . ഇത് 4 ജിബി / 3ജിബി റാമുമായി പെയർ ചെയ്തിരിക്കുന്നു . 64 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 128 ഇബി വരെ വർധിപ്പിക്കാം . 13 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുൻക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പേടിഎം വഴി വാങ്ങുകയാണെങ്കിൽ 400 രൂപ ക്യാഷ് ബാക്കും ലഭിക്കും . റെഡ്മി 4 ന് 1500 രൂപ വരെ ഇളവ് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഈ ഒഅർ ലഭിക്കും . 6 , 999 രൂപയിലാണ് റെഡ്മി 4 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് . നവംബറിൽ അവതരിപ്പിച്ച റെഡ്മി 4,5 ഇഞ്ച് എച്ച്ഡി ( 720x1280 ) ഡിസ്പ്ലേയോടെയാണ് വരുന്നത് . 1 . 4 ജിഗാഹെട്സ് ഒക്ടാ - കോർ സ്നാപ്ഡ്രാഗൺ 435 പ്രോസസർ ആണ് ഫോണിന് കരുത്ത് പകരുന്നത് . 3 ജിബിയാണ് റാം . 32 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 128 ഇബി വരെ വർധിപ്പിക്കാം . 13 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുൻക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആൻഡ്രോയ്ഡ് 6.0.1 ൽ പ്രവർത്തിക്കുന്ന ഫോണിന് നീക്കം ചെയ്യാവുന്ന 4000 എംഎഎച്ച് ബാറ്ററിയും കരുത്താകുന്നു . അപകടത്തിൽ അല്ലെങ്കിൽ വെള്ളത്തിൽ വീണുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് മി ഫോണുകൾക്ക് സംരക്ഷണം നൽകുന്ന മി പ്രൊട്ടക്റ്റിന് 100 രൂപ ഇളവ് ഷവോമി നൽകുന്നുണ്ട് . കൂടാതെ മി ഫോൺ കേയ്സുകൾക്കും കവറുകൾക്കും 100 രൂപ ഇളവുണ്ട് . മി ഹെഡ്ഫോൺസ് കംഫറ്റ് വൈറ്റ് ഹെഡ്ഫോണുകൾക്ക് ഷവോമി 300 രൂപ ഇളവ് നൽകുന്നു . ഇതിന്റെ യഥാർത്ഥ വില 2,999 രൂപയാണ് . 599 രൂപയുടെ മി ഇൻ - ഈയർ ഹെഡ്ഫോൺസ് ബേസിക് മാറ്റെ 499 രൂപയ്ക്കും ലഭിക്കും . മി ബ്ലൂടൂത്ത് സ്പീക്കർ ബേസിക് 2 വും " ദിവാലി വിത്ത് മി സെയിൽ " കാലയളവിൽ വിലക്കിഴിവിൽ സ്വന്തമാക്കം . ഷവോമിയുടെ 20000 എംഎഎച്ച് മി പവർ ബാങ്ക് 2 വൈറ്റ് 400 രൂപ ഇളവിൽ 1,799 രൂപയ്ക്ക് വാങ്ങാം . ഇതിന്റെ യഥാർത്ഥ വില 2,199 രൂപയാണ് . 10000 എംഎഎച്ച് മി പവർ ബാങ്ക് 2 ബ്ലാക്ക് 300 രൂപ കിഴിവിൽ 899 രൂപയ്ക്കും ലഭിക്കും . മി വൈ - ഫൈ റിപ്പീറ്റർ 2 വൈറ്റിനും മി റൌട്ടർ 3C വൈറ്റിനും ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കും . മി എയർ പ്യൂരിഫയർ 2 8,499 രൂപയ്ക്ക് ലഭ്യമാകും . ഇതിന്റെ യഥാർത്ഥ വില 9999 രൂപയാണ് . 12498 രൂപ വിലവരുന്ന മി എയർ പ്യൂരിഫയർ ബൻഡിൽ 9,998 രൂപയ്ക്കും ലഭിക്കും . കൂടാതെ സെയ്ൽ നടക്കുന്ന എല്ലാ ദിവസവും രാവിലെ 10 മണിക്ക് മി കൂപ്പണുകൾ ലഭിക്കും . 11 മണി മുതൽ 5 മണിവരെ കമ്പനി ഒരു രൂപ ഫ്ലാഷ് സെയിലും , ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 വരെ ആപ്പ് ഉപയോക്താക്കൾക്കായി ' ബിഡ് ടു വിൻ ' മത്സരവും 4 മണിക്ക് ഫാസ്റ്റസ്റ്റ് ഫിംഗർ ഫസ്റ്റ് മത്സരവും കമ്പനി ഒരുക്കിയിട്ടുണ്ട് .
3
സൂപ്പർതാരം ജാമി വാർഡി ഇല്ലാതെ ഇറങ്ങിയ പോരാട്ടത്തിൽ ലെസ്റ്റർ എതിരില്ലാത്ത നാല് ഗോളുകൾക്ക് സ്വാൻസി സിറ്റിയെ തോൽപിച്ചു . ലിയനാർഡോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ലെസ്റ്ററിന്റെ ജയം . റിയാദ് മഹ്റെസും മാർക് ആൽബ്രിംഗ്ടണുമാണ് ലെസ്റ്ററിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത് . വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ലെസ്റ്ററിന് എട്ട് പോയിന്റിന്റെ ലീഡായി . ലെസ്റ്ററിന് 76ഉം രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് 68 പോയിന്റുമാണുള്ളത് . 64 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാമത് . അഞ്ച് പോയിന്റുകൂടി നേടിയാൽ ലെസ്റ്ററിന് കിരീടം സ്വന്തമാക്കാം . മറ്റൊരു മത്സരത്തിൽ ആഴ്സനലും സണ്ടർലാൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു .
2
നൈക്കിയുടെ പങ്കാളിത്തത്തോടെയുള്ള ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷൻ സ്മാർട്ട്വാച്ചുകൾ ഇന്ത്യയിൽ ഒക്ടോബർ 28ന് ഇറങ്ങും . ഒക്ടോബർ 7 ന് ഐഫോൺ 7 , ഐഫോൺ 7 പ്ലസ് മോഡലുകൾക്കൊപ്പം , ആപ്പിൾ വാച്ച് സീരിസ് 2 വിനെയും ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു . 38 എംഎം , 42 എംഎം കെയ്സ് അളവുകളിലാണ് ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷനുകളെ ആപ്പിൾ അവതരിപ്പിക്കുക . 38 എംഎം മോഡലിന് 32900 രൂപയും , 42 എംഎമ്മിന് 34900 രൂപ നിരക്കിലാണ് നൈക്കി പ്ലസ് വാച്ചുകളുടെ വില . ആപ്പിൾ സ്റ്റോറുകൾക്ക് പുറമെ , നൈക്കിയുടെ ഔദ്യോഗിക വെബ്സൈറ്റിലും , നൈക്കി സ്റ്റോറുകളിലും ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷനുകൾ ലഭ്യമാകും . കായിക താരങ്ങളെ പ്രത്യേകിച്ചും അതിവേഗ ഇനക്കാരെ ലക്ഷ്യം വെച്ചുള്ള ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷനിൽ വേഗം അളക്കാനായി ബിൽട്ട് ഇൻ ജിപിഎസാണ് ഒരുക്കിയിരിക്കുന്നത് . കൂടാതെ , നൈക്കി പ്ലസ് റൺ ക്ലബ് ആപ്പും സ്മാർട്ട്വാച്ച് എഡിഷനിൽ ആപ്പിൾ നൽകിയിട്ടുണ്ട് . 50 മീറ്റർ ആഴത്തിലുള്ള വെള്ളം വരെ പ്രതിരോധിക്കാൻ നൈക്കി പ്ലസ് എഡിഷൻ സ്മാർട്ട്വാച്ചുകൾക്ക് സാധിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നുണ്ട് . സ്പേസ് ഗ്രേ അലൂമിനിയം , സിൽവർ അലൂമിനിയം , കെയ്സുകളിലാണ് ആപ്പിൾ വാച്ച് നൈക്കി പ്ലസ് എഡിഷനുകൾ ലഭ്യമാവുക . സെപ്തംബർ 2 ന് നടന്ന പ്രഖ്യാപന ചടങ്ങിൽ ഐഫോൺ 7 , ഐഫോൺ 7 പ്ലസ് മോഡലുകൾക്കൊപ്പം നൈക്കി പ്ലസ് എഡിഷനെയും സ്മാർട്ട് വാച്ച് നിരയിൽ ആപ്പിൾ അവതരിപ്പിച്ചിരുന്നു .
3
വീണ്ടും ഒരു സ്പോർട്സ് ജീവചരിത്ര സിനിമ കൂടി അണിറയിൽ ഒരുങ്ങുന്നു . ഇന്ത്യൻ ഫുട്ബോൾ ചരിത്രമാണ് സിനിമയായി ഒരുക്കുന്നത് . ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന സയ്ദ് അബ്ദുൾ റഹിമിന്റെ ജീവിതമാണ് സിനിമ പറയുന്നത് . സയദ് അബ്ദുൾ റഹിമായി അജയ് ദേവ്ഗൺ ആണ് അഭിനയിക്കുക . ഇന്ത്യൻ ടീമിന്റെ പരിശീലകനായി 1950 മുതൽ 1963 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട് സയ്ദ് അബ്ദുൾ റഹിം . 1962ൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയപ്പോഴും 1956ൽ മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനലിൽ എത്തിയപ്പോഴും സയ്ദ് അബ്ദുൾ റഹിം ആയിരുന്നു പരിശീലകൻ . അമ്പത്തിനാലാം വയസ്സിൽ ക്യാൻസർ വന്ന് മരിക്കുകയായിരുന്നു . സയ്ദ് അബ്ദുൾ റഹിമിന്റെ ജീവിതം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമിത് ശർമ്മയാണ് .
2
സ്വന്തം ബ്രാൻഡുമായി മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് എത്തുന്നു . സ്വന്തം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് ശ്രീശാന്ത് ഫേസ്ബുക്കിൽ വിശദമാക്കി . പ്രമുഖ വിദേശവസ്ത്ര വ്യാപാര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംരംഭം . എസ് 36 എന്നപേരിൽ സ്പോർട്സ് ഷോപ്പും മ്യൂസിക് ബാൻഡും നിലവിലുണ്ടെങ്കിലും വസ്ത്രവ്യാപാരമേഖലയിലേക്കുള്ള റണ്ണപ്പിൽ അതേപേര് ഉപയോഗിക്കുമോയെന്ന കാര്യം ഇനിയും പ്രഖ്യാപിച്ചിട്ടില്ല . പുതിയ ബ്രാൻഡുമായി ഉടനെത്തും , കാത്തിരിക്കൂ എന്നാണ് ശ്രീശാന്ത് ഫെയ്സ്ബുക്കിലൂടെ കുറിച്ചത് . ജീൻസ് , ടീ ഷർട്ട് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആകും വിപണനം ചെയ്യുക . ഓൺലൈനിലും എക്സ്ക്ലൂസീവ് ഷോറിമിലും പുതിയ ബ്രാൻഡ് പ്രതീക്ഷിക്കാമെന്നാണ് സൂചന . കൊച്ചിയിലും ബെംഗളൂരുവിലും എക്സ്ക്ലൂസീവ് ഷോറൂമുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട് . പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യ ചിത്രീകരണത്തിന്റെയും പ്രൊമേഷണൽ വീഡിയോസിന്റെയും ചിത്രീകരണത്തിന്റെ തിരിക്കിലാണ് ശ്രീശാന്തിപ്പോൾ . ഓണത്തിനുമുമ്പ് പുതിയ ബ്രാൻഡിന്റെ ഓപ്പണിങ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .
0