text
stringlengths
341
366k
റുമെയ്‌സ ഗെല്‍ഗി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത, 2021 ഒക്ടോബറില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന ബഹുമതിക്ക് റുമെയ്‌സ അര്‍ഹയായി. ‘വീവര്‍ സിന്‍ഡ്രോം’ എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്‌സയ്ക്ക് ഇത്രയും ഉയരം ഉണ്ടാകാന്‍ കാരണമായത്. 10 മിനിറ്റില്‍ മത്തി മുളകിട്ടത് ഉയരമുണ്ടെന്നത് മാത്രമല്ല, ഇതിന്റെ കൂടെ പലവിധത്തിലുള്ള പ്രയാസങ്ങളും ഇവര്‍ അനുഭവിക്കുന്നുണ്ട്. പ്രായത്തില്‍ കവിഞ്ഞ അസാധാരണമായ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, സന്ധികളില്‍ ചലിക്കുന്നതിന് പരിമിതികള്‍, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റിപ്പോകുന്ന പ്രശ്‌നം, ശ്വാസതടസം, ഭക്ഷണം വിഴുങ്ങുമ്പോള്‍ പ്രയാസം എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പതിവായി ഇവര്‍ നേരിടുന്നത്. അതു മാത്രമല്ല, ഒന്ന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ വാഹനങ്ങളില്‍ കയറാനോ യാത്ര ചെയ്യാനോ ഈ 25-കാരിക്ക് പറ്റില്ല. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുമെയ്‌സ തന്റെ ജീവിതത്തിലെ ആദ്യ വിമാനയാത്ര നടത്തിയിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിക്കാരിയായ റുമെയ്‌സ ഇസ്താംബുളില്‍ നിന്ന് യുഎസിലെ സന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് വിമാനത്തില്‍ പറന്നിരിക്കുന്നത്. ജോലി സംബന്ധമായി പുതിയ അവസരങ്ങള്‍ തേടുന്നതിനാണത്രേ റുമെയ്‌സ യുഎസില്‍ എത്തിയിരിക്കുന്നത്. അടുത്ത ആറ് മാസം ഇവരിവിടെ തന്നെ ഉണ്ടാകുമെന്നാണ് അറിവ്. ഇത്രയും ഉയരമുള്ള ഒരാളെ സംബന്ധിച്ച് വിമാനത്തില്‍ യാത്ര ചെയ്യുകയെന്നത് എളുപ്പമല്ല. വിമാനത്തിലെ ആറോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ സ്‌ട്രെച്ചര്‍ ഘടിപ്പിച്ച് അതില്‍ കിടന്നാണ് റുമെയ്‌സ 13 മണിക്കൂര്‍ യാത്ര ചെയ്തത്. ഇതിന്റെ അനുഭവം ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യാത്രയ്ക്ക് സഹായം നല്‍കിയ ഏവര്‍ക്കും നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ ഇത് തന്റെ ആദ്യ വിമാനയാത്രയാണ്, എന്നാല്‍ അവസാനത്തേത് ആയിരിക്കില്ലെന്നും ഇവര്‍ പറയുന്നു. വിമാനയാത്രയുടെ വിവിധ ചിത്രങ്ങളും റുമെയ്‌സ പങ്കുവച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് എന്നെ അയ്യപ്പന്‍ കോവില്‍ ഓര്‍മ്മകള്‍ അലട്ടാന്‍ തുടങ്ങിയത്. പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷ പൂര്‍ത്തിയായ ഉടനെയാണ് അച്ഛന് ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറ്റം കിട്ടിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രസിദ്ധമായ ഉപ്പുതറ, കരിങ്കുളം ചപ്പാത്ത് എന്നിവയുടെ വളരെ അടുത്ത പ്രദേശമാണ് അയ്യപ്പന്‍ കോവിൽ. അന്നെല്ലാം മഴക്കാലം തുടങ്ങിയാല്‍ ചപ്പാത്ത് പാലത്തിനു മുകളിലൂടെ ആയിരിക്കും വെള്ളം ഒഴുകുന്നത്‌. ഇടക്ക് പെരിയാറിലൂടെ മലവെള്ളം കുത്തിയൊലിച്ചു വന്ന് അപകടങ്ങളും ഉണ്ടാകാറുണ്ട്. ആയിടക്കാണ്‌ കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് പോകുന്ന ചെന്നിക്കര എന്ന ബസ്സ് ചപ്പാത്ത് പാലത്തിനു മുകളില്‍ നിന്നും ഒലിച്ചു താഴെ പോയത്. നീന്തല്‍ വിദഗ്ദ്ധരായ ആളുകള്‍ എപ്പോഴും സേവന സന്നദ്ധരായി അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മരിച്ചത്. ഒരു മലവെള്ള പാച്ചിലിന്റെ പ്രഭാവം ഇതാണെങ്കില്‍ അണക്കെട്ട് പൊട്ടിയാലത്തെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല! അത്തരത്തിലുള്ള ഒരു കുത്തിയൊലിപ്പിനെയാണ് നമ്മുടെ ഭരണകൂടങ്ങള്‍ ഒരു മുറം പോലുമില്ലാതെ നേരിടാനൊരുങ്ങുന്നത്!! അയ്യപ്പന്‍ കോവിലിനടുത്തുള്ള കോളേജുകള്‍ മറ്റൊരു യൂണിവേഴ്സിറ്റിയിന്‍ കീഴിലായതുകൊണ്ട് എനിക്കന്ന് അച്ഛനമ്മമാരുടെ കൂടെ പോകാനായില്ല. തുടര്‍ന്നുള്ള പഠനം പട്ടാമ്പി സംസ്കൃത കോളേജിലാക്കി, താമസം ജന്മനാടായ കപ്പൂരില്‍ അമ്മമ്മയോടോപ്പവും. അങ്ങനെ പന്ത്രണ്ടു കൊല്ലത്തെ ജീവിതം കൊണ്ട് സ്വന്തം നാട് പോലെ ആയിക്കഴിഞ്ഞിരുന്ന കുഴല്‍മന്ദത്തിനോട് വേദനയോടെ വിട പറഞ്ഞു. അത് വെക്കേഷന്‍ കാലമായിരുന്നതുകൊണ്ട് അവിടത്തെ കോളേജ് സുഹൃത്തുക്കളോടോന്നും നേരെ ചൊവ്വേ യാത്ര പോലും പറയാതെയാണ് പട്ടാമ്പിയിലേക്ക് കൂട്മാറിയത്. ഇവനെന്ത് പറ്റിയെന്ന് പലര്‍ക്കും തോന്നിക്കാണും. പ്രീ-ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയെല്ലാം കഴിഞ്ഞു ഫലവും വന്നതിനു ശേഷമാണ് ഞാനാദ്യമായി അയ്യപ്പന്‍ കോവിലിലേക്ക് പോയത്. അന്ന് കുടുംബ സമേതമായിരുന്നു യാത്ര. തൃശൂർ, അങ്കമാലി, പെരുമ്പാവൂര്‍ വഴി കോതമംഗലത്തേക്കും അവിടെ നിന്നും നേര്യമംഗലം, കട്ടപ്പന വഴി അയ്യപ്പന്‍ കോവിലിലേക്കും. കോതമംഗലത്തു നിന്നുള്ള ബസ്സ്‌ ഹൈറേഞ്ച് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ അമ്മയും അനുജത്തിയും ഛര്‍ദ്ദി തുടങ്ങി. പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വേണ്ടത്ര പ്ലാസ്റിക് സഞ്ചികള്‍ കരുതിയിരുന്നു. ഇടത്തോട്ടും വലത്തോട്ടും തൊട്ടിലാട്ടി ബസ്‌ മല കയറി വളഞ്ഞു പുളഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുന്‍പിലായി തന്നെ ഒരു സൈഡ് സീറ്റ് സംഘടിപ്പിച്ച ഞാന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഇരുന്നു. ഓരോ വളവെത്തുമ്പോഴും മുന്നില്‍ റോഡുണ്ടെന്നേ തോന്നില്ല. ബസ്സ്‌ മുന്നോട്ടു പോകുമ്പോള്‍ ആരോ വിരിക്കുന്ന പോലെ റോഡ്‌ പ്രത്യക്ഷമാകുന്നു! കുറച്ചു നേരം അരികില്‍ മല തുരന്ന പാറയാണെങ്കില്‍ ചിലപ്പോള്‍ അഗാധമായ കൊക്ക! അപ്പോള്‍ പുറത്തേക്ക് നോക്കാന്‍ തന്നെ പേടിയാവും. റോഡിനു മുകളിലൂടെ കുറുകെയും സമാന്തരമായും കറുത്ത, വണ്ണം കുറഞ്ഞ, നല്ല നീളമുള്ള പൈപ്പുകള്‍ കാണുന്നുണ്ട്. ഫോണ്‍ ലൈനുകള്‍ ആയിരിക്കും! നേര്യമംഗലം താണ്ടി കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തെ കാഴ്ചകള്‍ ആകെ മാറി. ഞാനിരുന്ന ഭാഗത്ത്‌ കുറെ ദൂരത്തേക്കു കൊക്ക മാത്രം! ആഴം കൂടിയും കുറഞ്ഞും, കുത്തനെയും ചരിഞ്ഞും അതെന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. താഴെ എന്തൊക്കെയോ മരാമത്തു പണി നടക്കുന്നതിന്റെ ലക്ഷണങ്ങൾ. ഒരിടത്ത്‌ ലോവര്‍ പെരിയാര്‍ പ്രൊജക്റ്റ്‌ എന്ന ബോര്‍ഡ് കണ്ടപ്പോഴാണ് അതെന്താണെന്ന് മനസ്സിലായത്‌. എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇടുക്കി അണക്കെട്ട് കാണണമെന്നത്. കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അക്ഷമനായി കാത്തിരുന്ന ചെറുതോണിയിലെത്തി. ഇടുക്കിയിലെ പ്രസിദ്ധമായ ആര്‍ച്ച് ഡാം അവിടെയടുത്താണല്ലോ! പക്ഷെ വളരെ നിരപ്പായ ആ സ്ഥലത്ത് അണക്കെട്ടിന്റെ യാതൊരു ലക്ഷണവും ഇല്ല. എന്റെ ക്ഷമ പരീക്ഷിക്കാനായി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ചായ കുടിക്കാന്‍ തോന്നിയത് അവിടെ വച്ച്! പത്തു മിനുട്ടോളം കഴിഞ്ഞു ബസ്സ്‌ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെയായി ആ കാഴ്ച കണ്ടു. രണ്ടു മലകള്‍ക്കിടയില്‍ ഒരു അയക്കോല്‍ കെട്ടി അതില്‍ ചാരനിറത്തിലുള്ള വലിയൊരു ജട്ടി ഉണക്കാനിട്ടതുപോലെ ഇടുക്കി അണക്കെട്ട് മിന്നി മറഞ്ഞു. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ബസ്സ്‌ വീണ്ടും മല കയറാന്‍ തുടങ്ങി. കുറെ മുകളില്‍ എത്തിയപ്പോള്‍ ഒരു വളവില്‍ നിന്നും അണക്കെട്ട് വളരെ വ്യക്തമായിത്തന്നെ കണ്ടു. ഒരു പക്ഷെ ഇവിടെ നിന്നാവണം കൊലുമ്പന്‍ മൂപ്പന്‍ അണക്കെട്ട് ഉണ്ടാക്കാനായി സ്ഥലം അന്വേഷിച്ചു നടന്ന എഞ്ചിനീയര്‍ക്ക് കുറവന്‍മലയും കുറത്തിമലയും ഇത്രയും അടുത്തടുത്തായി നില്‍ക്കുന്ന ഈ സ്ഥലം കാണിച്ചു കൊടുത്തത്. പക്ഷെ ഡ്രൈവര്‍ ഇതൊക്കെ ഇത്ര കാണാനെന്തിരിയ്ക്കുന്നു എന്ന മട്ടില്‍ അണക്കെട്ടിനെയൊന്നും തെല്ലും ഗൌനിക്കാതെ വളവും തിരിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കട്ടപ്പന എത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുറേശ്ശെ മഴയും. അവിടെനിന്നും ഒരു കോട്ടയം ബസ്സില്‍ കയറി അയ്യപ്പന്‍ കോവിലിലേക്ക്. മേരികുളത്തില്‍ ബസ്സിറങ്ങി ഒരു ജീപ്പ് വിളിച്ചു വീട്ടിലേക്കു പോയി. വീട്ടില്‍ എത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നല്ല യാത്രാക്ഷീണവും തണുപ്പുമുണ്ടായിരുന്നത് കൊണ്ട് പുതച്ചു മൂടി സുഖമായി ഉറങ്ങി. രാവിലെ കുറച്ചു വൈകിയാണ് ഉണര്‍ന്നത്. നല്ല തണുപ്പുണ്ട്. ഡിസംബര്‍ ആകുമ്പോഴേക്കും ഈ തണുപ്പ് വല്ലാതെ കൂടും. അതില്‍ നിന്നും രക്ഷ നേടാന്‍ ആ വീട്ടിലെ ഒരു കിടപ്പുമുറിയുടെ ഭിത്തികള്‍ പൂര്‍ണമായും നല്ല കട്ടിയുള്ള മരപ്പലകകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട് നില്‍ക്കുന്നത് ഒരു മലയുടെ ചരിവില്‍ ആണ്. അതിന്റെ മറ്റേ ചരിവിലൂടെ പെരിയാര്‍ ഒഴുകുന്നതിന്റെ ആരവം ചെവിയോര്‍ത്താല്‍ കേള്‍ക്കാം. വളരെ ചെറിയ മുറ്റം. അത്തരം ചരിവില്‍ ഇത്രയും വലിപ്പമുള്ള മുറ്റം തന്നെ ആര്‍ഭാടമാണെന്ന് മറ്റു വീടുകള്‍ കണ്ടപ്പോള്‍ മനസ്സിലായി. മുറ്റത്തിറങ്ങി അവിടം മുഴുവന്‍ ഒരു 360 ഡിഗ്രി വീക്ഷണം നടത്തി. ഒരു ഭാഗത്ത്‌ ജോസഫേട്ടന്റെ വീട്. അതിനടുത്തായി റബ്ബര്‍ ഉണക്കാനുപയോഗിക്കുന്ന ചെറിയ പുകപ്പുര. രണ്ടു പറമ്പുകളും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളോ വേലിക്കെട്ടുകളോ ഒന്നും കാണാനില്ല. ഇവിടെയുള്ള ആള്‍ക്കാരോട് അക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നി. വീടിന്റെ മുന്‍പിലായി കുറെ ചെറിയ കുറ്റിച്ചെടികൾ. അതിന്റെ കൊമ്പിലെല്ലാം ചുവപ്പും പച്ചയും കായ്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഇടയിലായി കുറെ എമണ്ടന്‍ പ്ലാവുകൾ. വശങ്ങളിലെക്കുള്ള ചില്ലകളെല്ലാം വെട്ടിയൊതുക്കി ഒറ്റത്തടി വൃക്ഷം പോലെയാണ് അവയെ വളര്‍ത്തിയിരിക്കുന്നത്. അതിലെല്ലാം കുരുമുളക് വള്ളികള്‍ പടര്‍ത്തിയിട്ടുമുണ്ട്. പ്ലാവിന്റെ കടക്കല്‍ നിന്നും വിട്ട് അവിടവിടെയായി ഒരാള്‍ ഉയരമുള്ള ഏതോ ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. മണ്ണിന്റെ വളക്കൂറു കൊണ്ട് കൂവച്ചെടികള്‍ക്ക് അമിത വളര്‍ച്ച കിട്ടിയതുപോലെയുണ്ട്. മുറ്റത്തിന്റെ വക്കിലായി ചുവപ്പ് കലര്‍ന്ന പച്ച നിറമുള്ള ഇലകളോട് കൂടിയ ഒരു ചെറിയ മരം നില്‍ക്കുന്നു. അതില്‍ പഞ്ഞിക്കായക്ക് വലിപ്പവും ചുവപ്പ് നിറവും കിട്ടിയ പോലെയുള്ള മാംസളമായ കായ്കളും. മറുവശത്ത് ഇത്തരത്തിലുള്ള ചെടികളും ഒരു ചെറിയ കിണറും. കിണറിനു പിന്നിലായി കുറെ കപ്പയും നട്ടിട്ടുണ്ട്. വീടിനു പുറകിലായി ഞാന്‍ ബസ്സിലിരുന്നു കണ്ട തരത്തിലുള്ള ഒരു പൈപ്പ്. അതില്‍ നിന്നും വെള്ളം ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ആരോ മോട്ടോര്‍ നിര്‍ത്താന്‍ മറന്നതായിരിക്കുമെന്നു കരുതി അമ്മയോട് പറഞ്ഞു. അപ്പോഴാണ് അറിഞ്ഞത് അത് ദൂരെ എവിടെയോ ഉള്ള ഒരു ഓലിയില്‍ നിന്നും വെള്ളം കൊണ്ട് വരുന്ന പൈപ്പാണെന്ന്. വളരെ ചെറിയ അരുവി അല്ലെങ്കില്‍ പാറകള്‍ക്കിടയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തെയാണ് അവിടുള്ളവര്‍ ഓലിഎന്ന് വിളിക്കുന്നത്‌. ചിലയിടങ്ങളില്‍ പാറ പൊട്ടിച്ചു കൃത്രിമമായും ഓലികള്‍ ഉണ്ടാക്കാറുണ്ട്. ഓലികളിലെ ആ തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ മാത്രം മതി, ക്ഷീണം പമ്പ കടക്കാന്‍! കുറച്ചു കഴിഞ്ഞ് ജോസഫേട്ടന്റെ വീട്ടില്‍ പോയി അവരെയെല്ലാം പരിചയപ്പെട്ടു. ജോസഫേട്ടനും, ഭാര്യ ലീലാമ്മ ചേടത്തിയും, നാല് ആണ്മക്കളും അടങ്ങിയ ഒരു വിശാല കുടുംബം. അവരുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. മൂത്ത മകന്‍ ജിജി എന്റെ പ്രായക്കാരനാണ്. അവന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിപ്പു നിര്‍ത്തി. കൃഷിയില്‍ മാതാ-പിതാക്കളെ സഹായിക്കുന്നതോടൊപ്പം ഒരു ഏല ഫാക്ടറിയില്‍ ചെറിയ ജോലിയുമുണ്ട്‌. ജിജിയുടെ കൂടെ അവിടമെല്ലാം ചുറ്റിക്കണ്ടു. ആ വലിയ കൂവച്ചെടികള്‍ ഏലമാണെന്നും, കുറ്റിച്ചെടിയുടെ കൊമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാപ്പിക്കുരുവാണെന്നും, ചുവന്ന പഞ്ഞിക്കായ്കള്‍ കൊക്കോ ആണെന്നുമെല്ലാം അറിഞ്ഞത് അവന്‍ പറഞ്ഞപ്പോഴാണ്. പണ്ട് "ഇടവിളയായി കൊക്കോ നടുവിൻ!" എന്ന റേഡിയോ ആഹ്വാനം കേട്ട് ഞങ്ങളുടെ നാട്ടില്‍ കുറെ പേര്‍ ചേനയും ചേമ്പും കാച്ചിലും വാഴയുമെല്ലാം വെട്ടിക്കളഞ്ഞ് കൊക്കോ നട്ടു നോക്കിയിരുന്നു. മണ്ണും കാലാവസ്ഥയും പിടിക്കാത്തതുകൊണ്ടായിരിക്കണം എവിടെയും കൊക്കോകൃഷി വിജയിച്ചില്ല. ചേമ്പും ചേനയുമെല്ലാം പോയത് മിച്ചം. ഞാന്‍ വന്നതറിഞ്ഞ് ലീലാമ്മ ചേടത്തി അവിടത്തെ ശൈലിയിലുണ്ടാക്കിയ കപ്പപ്പുഴുക്കും മീന്‍കറിയും കൊണ്ടു വന്ന് തന്നു. മീന്‍ കറി വായില്‍ വച്ച് നോക്കി. നല്ല ചൊടിയുള്ള എരിവ്. പി ടി ഉഷയുടെ കടുമാങ്ങാ കഥ ഓര്‍ത്തുപോയി. ഉണക്കിയ കപ്പ വെള്ളത്തിലിട്ടു പതം വരുത്തിയ ശേഷം പുഴുങ്ങി താളിച്ചെടുത്തതാണ് അവിടത്തെ കപ്പപ്പുഴുക്ക്. അതുതന്നെയാണ് അവരുടെ പ്രധാന ഭക്ഷണവും. മീന്‍ കറിയും കൂട്ടി ഇതങ്ങു കഴിച്ചാല്‍ ഏതു മലയും അനായാസം കയറിയിറങ്ങാം. ഗതാഗത സൗകര്യം അത്രയ്ക്ക് അനുഗ്രഹിച്ചിട്ടില്ലാത്ത, കയറ്റിറക്കങ്ങള്‍ നിറഞ്ഞ, അവിടത്തെ വഴികളിലൂടെ കാതങ്ങളോളം നടന്നു പോകാന്‍ അവിടെയുള്ളവരെ സഹായിക്കുന്നത് ഭക്ഷണക്രമവും അധ്വാനവും മാത്രം. അവരുടെ ദിനം പുലരും മുന്‍പേ റബ്ബര്‍ വെട്ടലില്‍ തുടങ്ങുന്നു. പിന്നെ പ്രഭാത പരിപാടികള്‍ കഴിഞ്ഞാല്‍ മറ്റു പണികള്‍ തുടങ്ങുകയായി. ജോസഫേട്ടന്‍ കൈക്കോട്ടെടുത്താല്‍ ലീലാമ്മ ചേടത്തി മടാളെടുക്കും (തൂമ്പാ അല്ലെങ്കില്‍ മണ്‍വെട്ടിയെന്നും വെട്ടുകത്തിയെന്നും അവരുടെ ഭാഷ്യം), തമ്മിലടിക്കാനല്ല, മത്സരിച്ചു അധ്വാനിക്കാൻ. പോളിയോ ബാധിച്ച ഷോജി അടക്കം മറ്റു കുട്ടികളും തന്നാലായത് ചെയ്തുകൊടുക്കും. അവിടത്തെ കൈക്കോട്ട് എന്റെ നാട്ടിലേത് പോലല്ല. തായക്ക്‌ നല്ല നീളമുണ്ട്. അതുകൊണ്ടെങ്ങനെ കിളക്കുമെന്നു ഞാനാദ്യം അതിശയപ്പെട്ടെങ്കിലും അധികം ഉറപ്പില്ലാത്ത കറുത്ത മണ്ണ് അതുകൊണ്ട് അനായാസം നിരപ്പാക്കാം എന്ന് മനസ്സിലായി. റബ്ബര്‍ മരങ്ങള്‍ക്ക് തടമെടുക്കൽ, റബ്ബര്‍ പാല്‍ സംഭരണം, ഉറക്കാനിടൽ, പരത്തി ഷീറ്റാക്കൽ, ഷീറ്റുണക്കാനിടൽ, പുക കൊള്ളിക്കൽ, കുരുമുളക് പറിക്കൽ, ഏലം ശേഖരിക്കൽ, അതുണക്കി പാകത്തിന് പുക കൊള്ളിക്കൽ, അങ്ങനെ നൂറു കൂട്ടം പണിയാണ്. ഒരിക്കല്‍ ജിജിയുടെ കൂടെ റബ്ബര്‍ ഷീറ്റാക്കാന്‍ കൂടെ പോയി. അവന്‍ ആ യന്ത്രം തിരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കി. ഇഡ്ഡലിയും സാമ്പാറും ക്രിക്കറ്റ് കളി കൊണ്ടുള്ള വ്യായാമവുമൊന്നും പോര അതിനെന്ന് മനസ്സിലായി. അവരുടെ മാത്രമല്ല ഇടുക്കിക്കാരുടെ മൊത്തം അദ്ധ്വാന ശീലം സമ്മതിക്കണം. വൈകീട്ട് ജിജിയുടെ കൂടെ പെരിയാര്‍ കാണാനായി മലയുടെ അങ്ങേ ചരുവിലേക്ക് പോയി. പ്രകൃതിരമണീയമായ ഇടുക്കിയുടെ ഒരു പരിച്ഛേദമാണ് അവിടം. പാറക്കൂട്ടങ്ങള്‍ക്കിയിലൂടെ പെരിയാര്‍ പാല്‍ നിറത്തില്‍ പതഞ്ഞൊഴുകുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്മെന്റ് ഏരിയയുടെ തെക്കേ അറ്റം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഒഴുകുന്ന അധികജലവും അരുവികളില്‍ നിന്നും മറ്റു പോഷക നദികളില്‍ നിന്നുള്ള ജലവും ഒന്നുചേര്‍ന്ന് വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ വഴി ഒഴുകി ഇടുക്കി അണക്കെട്ടിന്റെ ജലാശയത്തില്‍ ചേരുന്നത് ഇവിടെ വച്ചാണ്. പണ്ട് ഇവിടെയുണ്ടായിരുന്ന അയ്യപ്പന്‍ കോവിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ട്. ഇടുക്കി അണക്കെട്ട് വന്നപ്പോള്‍ വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നുവത്രേ! അണക്കെട്ട് നിറഞ്ഞു കഴിഞ്ഞാല്‍ ആ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കും. അതിനു മുകളിലൂടെ ആയിരിക്കും ചെറിയ വള്ളങ്ങളും പെഡല്‍ ബോട്ടുകളും സഞ്ചരിക്കുക. നിശ്ചലമായ ആ വലിയ ജലാശയത്തിലൂടെ ഇടുക്കി അണക്കെട്ട് വരെ വളളത്തില്‍ പോകാം. അടിയൊഴുക്ക് ശക്തമായതുകൊണ്ടും മീന്‍ പിടിക്കാന്‍ വലിയ വലകള്‍ അവിടവിടെയായി വിരിച്ചിരിക്കുന്നതുകൊണ്ടും അത്യന്തം അപകടകരമാണ് അതിലൂടെയുള്ള യാത്ര. അച്ഛന്‍ ഒരു തവണ ബാങ്കിലുള്ളവരുടെ കൂടെ വള്ളത്തില്‍ തട്ടാത്തിക്കുടി എന്ന സ്ഥലം വരെ പോയതിന്റെ അനുഭവം എന്നോട് പറഞ്ഞിരുന്നു. അന്ന് അണക്കെട്ട് നിറഞ്ഞിട്ടില്ലാത്തതുകൊണ്ട് എനിക്ക് വള്ളത്തില്‍ പോകാന്‍ സാധിച്ചില്ല. കാലവര്‍ഷം തുടങ്ങിയതിനാല്‍ നല്ല ഒഴുക്കുണ്ട്. ധാരാളം കയങ്ങള്‍ (ആഴമേറിയ ഭാഗങ്ങൾ) ഉണ്ടെന്നും സൂക്ഷിക്കണമെന്നും ജിജി എനിക്ക് മുന്നറിയിപ്പ് തന്നു. നന്നായി നീന്താനറിയാമെന്നു പറഞ്ഞപ്പോള്‍ അവനു ചിരിയാണ് വന്നത്. അവിടത്തെ ഒരു കയം ചൂണ്ടിക്കാട്ടി അതിന്റെ പേര് ആശാന്‍ കയമാണെന്നും അതിന് ആ പേര് കിട്ടിയത് നീന്തല്‍ പഠിപ്പിക്കുന്ന ഒരു ആശാന്‍ അതില്‍ മുങ്ങി മരിച്ചപ്പോള്‍ ആണെന്നും അവന്‍ പറഞ്ഞു. അമ്പലക്കുളത്തില്‍ ഇട്ടാ വട്ടത്തില്‍ നീന്തി പരിചയമുള്ള ഞാന്‍ കയത്തിലെ ഒഴുക്കില്‍ എന്ത് ചെയ്യാൻ!! ചിലയിടങ്ങളില്‍ ആളുകള്‍ ചൂണ്ടയിടുന്നുണ്ട്. അവരുടെ അടുത്തെല്ലാം ചുട്ട കപ്പ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ജിജിയോടു ചോദിച്ചു: "ഇവര്‍ക്ക് രാവിലെ തൊട്ടു വൈകീട്ട് വരെ ഇതന്യാണോ പണി? കപ്പയെല്ലാം കരുതീട്ട്ണ്ടല്ലോ!" "ഓ! ആ കപ്പ തിന്നാനൊന്നുമല്ലെന്നേ, അത് ചൂണ്ടേല്‍ കൊരുക്കാനൊള്ളതാ." അവന്‍ മറുപടി പറഞ്ഞു. "ഈ കപ്പയെങ്ങനെ ചൂണ്ടയില്‍ കൊരുക്കും? അത് വെള്ളത്തിലിട്ടാല്‍ ഒഴുകി പോകില്ലേ?" എന്റെ സംശയം. പണ്ട് ഞാഞ്ഞൂലിനെ പിടിക്കാന്‍ അറപ്പായതുകൊണ്ട് ചോറ് വറ്റ് മുതല്‍ പലതും ഇരയാക്കി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. എന്റെ സംശയം തീര്‍ക്കാന്‍ പിറ്റേന്ന് തന്നെ ജിജി ഒരു ചൂണ്ട സംഘടിപ്പിച്ചു തന്നു. ഒരു മൂട് കപ്പയും ചുട്ടെടുത്ത് ഞങ്ങള്‍ ചൂണ്ടയിടാന്‍ പോയി. ചുട്ട കപ്പയുടെ കാമ്പെടുത്ത്‌ കൈവെള്ളയില്‍ വച്ച് കുറച്ചു നേരം ഞെരടിയപ്പോള്‍ അത് നല്ല പശ പോലെയായി. അതെടുത്തു ചൂണ്ടയില്‍ കൊരുത്ത് കയത്തിലേക്കിട്ടു. അന്ന് മുഴുവന്‍ ശ്രമിച്ചിട്ട് ആകെ കിട്ടിയത് ഒരേയൊരു മുഷി (ഞങ്ങളുടെ നാട്ടിലെ മൊയ്യ്) അതും വളരെ ചെറിയതും മെലിഞ്ഞതും. ഞങ്ങള്‍ ചൂണ്ടയിട്ട ആ കയത്തിനെ എത്തിയോപ്പിയ കയം എന്ന് പേരിട്ട് സസന്തോഷം തിരിച്ചു പോന്നു. പിറ്റേ ദിവസം അച്ഛന്റെ ബാങ്കിലെ കാഷ്യറായ TKD നായര്‍ അങ്കിളിന്റെ വീട്ടില്‍ പോയി. ആ ബാങ്കില്‍ സ്ഥലം മാറി വരുന്ന ആര്‍ക്കും വീട് കിട്ടുന്നത് വരെ അഭയം ആ വീടാണ്. അന്നുമുണ്ട് ആരോ അവരുടെ അതിഥിയായി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗംഭീരമായ രൂപമാണെങ്കിലും വളരെ സൌമ്യമായ സ്വഭാവമാണ് അങ്കിളിന്റേത്. അവരുടെ ഭാര്യക്ക് എന്റെ അച്ഛന്‍പെങ്ങളുടെ രൂപ-ഭാവ സാദൃശ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അതൊരു അന്യവീടായേ തോന്നിയില്ല. അവര്‍ക്ക് മൂന്നു ആണ്മക്കളാണ്. മൂത്തയാള്‍ പുറത്തെവിടെയോ ജോലിയില്‍ ആണ്. രണ്ടാമന്‍ രാജീവേട്ടന്‍ ഇലക്ട്രോണിക്സ് പഠിക്കുന്നു. മൂന്നാമന്‍ സഞ്ജീവേട്ടന്‍ ഡിഗ്രിക്ക് പഠിക്കുന്നു. അവരുടെ കൂടെ തേക്കടിയിലേക്ക് പോകണം എന്നെല്ലാം പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് എനിക്ക് ശ്രീകൃഷ്ണ കോളേജില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ ശരിയായത്. ഉടനെ തന്നെ തിരിച്ചു പോന്നതുകൊണ്ട് അതു നടന്നില്ല. പിന്നീടും പല തവണ അയ്യപ്പന്‍ കോവില്‍ സന്ദര്‍ശിച്ചെങ്കിലും അച്ഛന് മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരിയിലേക്ക് സ്ഥലമാറ്റം കിട്ടിയതിനു ശേഷം അങ്ങോട്ട്‌ പോയിട്ടില്ല. അയ്യപ്പന്‍ കോവില്‍ വീണ്ടും പഴയ സ്ഥലത്തിലേക്കു മാറ്റുന്നു എന്ന് പറഞ്ഞു കേട്ടു. എത്രത്തോളമായി എന്നറിയില്ല. എന്നെങ്കിലുമൊരിക്കല്‍ സമയം കിട്ടുകയാണെങ്കില്‍ അവിടമെല്ലാം പോകണം, അവരെയെല്ലാം കാണണം. ജോസഫേട്ടനും കുടുംബവും എങ്ങനെയിരിക്കുന്നു? ജിജി ഇപ്പോള്‍ എന്ത് ചെയ്യുന്നു? അറിയില്ല!! അവരുടെ വീട് പെരിയാറില്‍ നിന്നും ഒരുപാട് ഉയരത്തില്‍ ആയതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലും അവരുടെ വീടിനൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. പക്ഷെ അവിടെ മറ്റു പല വീടുകളും പെരിയാറിന്റെ തീരത്തുണ്ട്. നമുക്ക് പ്രാര്‍ത്ഥിക്കാം. അണക്കെട്ടൊരിക്കലും പൊട്ടാതിരിക്കട്ടെ! ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ!! അനുബന്ധം: ഈ യാത്രാക്കുറിപ്പ് മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാഗസീന്‍ ആയ ഇ-മഷിയുടെ ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
Breaking News: ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ ◆ തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ ◆ തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ ◆ വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു ◆ ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ ◆ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി ◆ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ Daily Round-up Latest News test category രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണം; നരേന്ദ്രമോദി News Desk 28 October 2022 ന്യൂഡല്‍ഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തില്‍ സുപ്രധാനനിര്‍ദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഫൈവ് ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മോദി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. ക്രമസമാധാനപാലമെന്ന് എതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇരുവിഭാഗങ്ങളും ഒന്നിച്ച്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണം. കോവിഡ് കാലത്ത് കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്തെ പൊലീസും മികവുറ്റരീതിയിലായിരുന്നു പ്രവര്‍ത്തിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി കുറ്റകൃത്യങ്ങളുടെ വേഗതമുന്നില്‍ കണ്ട് കാലോചിതമായ പരിഷ്‌കരണം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവണം. പൊതുവായ പൂളിലൂടെ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഡാറ്റാബെയ്‌സ് ഉണ്ടാക്കണമെന്ന് മോദി പറഞ്ഞു. ഭീകരത തടയുന്നതില്‍ യുഎപിഎ സുപ്രധാന പങ്കാണ് വഹിച്ചത്. രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് യൂണിഫോമില്‍ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിന് ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരുയൂണിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മോദി പറഞ്ഞു.
ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്. ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണത്തിന്റെ ലക്ഷ്യം. എതിര്‍ദിശയില്‍ പായുന്ന, 7 TeV വീതം കൈവരിച്ച, രണ്ട് കണികാധാരകളെ പരസ്പരം കൂട്ടിയിടിപ്പിക്കുക വഴി (കൂട്ടിയിടി നടക്കുന്ന സ്ഥാനത്ത് ആകെ ഊര്‍ജനില 14 TeV ആകും), പ്രപഞ്ചസൃഷ്ടിക്ക് തൊട്ടടുത്ത നിമിഷങ്ങളെ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് കണികാപരീക്ഷണത്തിന്റെ ആത്യന്തികലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യമുന്നേറ്റമായി ഇപ്പോഴത്തെ വിജയം വിലയിരുത്തപ്പെടുന്നു. കണങ്ങളുടെ 7 TeV ഊര്‍ജനിലയിലെ കൂട്ടിയിടി (3.5 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ തമ്മില്‍) എന്ന് ആരംഭിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല 'സേണ്‍' (CERN) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2008 സപ്തംബര്‍ പത്തിനാണ് എല്‍.എച്ച്.സി.പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഏതാനും ദിവസത്തിനകം തകരാര്‍ മൂലം അത് അടച്ചിടേണ്ടി വന്നു. 14 മാസത്തെ ഇടവേളയ്ക്കു ശേഷം 2009 നവംബര്‍ 20-നാണ് കണികാപരീക്ഷണം വീണ്ടും തുടങ്ങിയത്. 3.5 TeV വീതമുള്ള കണികാധാരകള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞു എന്നകാര്യം, 2008 സപ്തംബറിന് ശേഷം എല്‍.എച്ച്.സി.യില്‍ നടത്തിയ പരിഷ്‌ക്കരണങ്ങള്‍ എത്ര മികച്ചതാണെന്ന് വ്യക്തമാക്കുന്നതായി സേണിലെ കണികാത്വരകങ്ങളുടെ മുഖ്യചുമതലക്കാരനായ സ്റ്റീവ് മയേഴ്‌സ് പറഞ്ഞു. എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ നവംബര്‍ 23-നാണ് അതിലൂടെ കണികാധാരകള്‍ ആദ്യമായി വിജയകരമായി എതിര്‍ദിശയില്‍ സഞ്ചരിച്ചത്. 1.18 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ സ്ഥാപിച്ചുകൊണ്ട് നവംബര്‍ 30-ന് എല്‍.എച്ച്.സി.റിക്കോര്‍ഡിട്ടു. ക്രിസ്തുമസ് അവധിക്ക് ഡിസംബര്‍ 16-ന് അടയ്ക്കുമ്പോഴേക്കും, 2.36 TeV ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി വഴി കാര്യമായ ഡേറ്റ സൃഷ്ടിക്കാനും എല്‍.എച്ച്.സി.ക്ക് സാധിച്ചിരുന്നു. 2009 -ലെ പ്രവര്‍ത്തനം അവസാനിച്ചപ്പോഴേക്കും എല്‍.എച്ച്.സി.യിലെ നാല് പ്രധാന പരീക്ഷണങ്ങളായ ആലീസ് (ALICE), അറ്റ്‌ലസ് (ATLAS), സി.എം.എസ് (CMS), എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) എന്നിവ ഓരോന്നും പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ആ വിവരങ്ങള്‍ വിശകലനം ചെയ്യാനായി 'എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ്' വഴി ലോകമെങ്ങും വിതരണം ചെയ്യാനും സാധിച്ചു. ക്രിസ്തുമസ് അവധി കഴിഞ്ഞ് 2010 മാര്‍ച്ച് ഒന്നിനാണ് എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇനി ഏതാണ്ട് രണ്ടു വര്‍ഷക്കാലം നിശ്ചിത ഊര്‍ജനിലയുടെ പകുതിയിലായിരിക്കും എല്‍.എച്ച്.സി. പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സേണ്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 7 TeV വീതമുള്ള കണികാധാരകളെ നിലവില്‍ എല്‍.എച്ച്.സി. താങ്ങുമോ എന്ന സംശയമാണ് ഇത്തരമൊരു മുന്‍കരുതലിന് സേണിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, എല്‍.എച്ച്.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ 'ഹിഗ്ഗ്‌സ് ബോസോണുകളെ' കണ്ടെത്താന്‍ 3.5 TeV വീതമുള്ള കണികാധാരകള്‍ കൂട്ടിയിടിച്ചാല്‍ മതിയെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കണികാകൂട്ടിയിടി 7 TeV യില്‍ എത്തിക്കഴിഞ്ഞാല്‍ (3.5 TeV വീതമുള്ള കണികാധാരകള്‍ തമ്മില്‍) ആ സ്ഥിതി 18-24 മാസം തുടരുമെന്ന് സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 2011 അവസാനം അടച്ചു കഴിഞ്ഞാല്‍ ഒരുവര്‍ഷം നീളുന്ന പരിഷ്‌ക്കരണ ജോലികള്‍ എല്‍.എച്ച്.സി.യില്‍ നടക്കും. 14 TeV കൂട്ടിയിടിക്കുള്ള കരുത്തുമായാവും അതുകഴിഞ്ഞ് എല്‍.എച്ച്.സി. പ്രവര്‍ത്തനം തുടങ്ങുക. പുതിയ ഭൗതികശാസ്ത്രയുഗമാകും ചിലപ്പോള്‍ അതോടെ ആരംഭിക്കുക. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ് ) കാണുക പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം കണികാപരീക്ഷണം പുനരാരംഭിച്ചു Posted by Joseph Antony at 3/19/2010 11:59:00 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: കണികാശാസ്‌ത്രം, പ്രപഞ്ചം, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍, വിജ്ഞാനം, ശാസ്‌ത്രം 1 comment: Joseph Antony said... ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്.
ഇടുക്കി: രാജാക്കാട്ടിനടുത്ത് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു. 7 പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കു പ റ്റിയ പലരുടെയും നില ഗുരുരതരമാണെന്നാണ് പ്രാഥമിക വിവരം. മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ജിബിന്‍, ശ്രീജേഷ്, കൊച്ചി സ്വദേശി ഷൈജു എന്നിവരാണ്. തിരുവനന്തപുരം വെള്ളനാട് വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം സമരം അവസാനിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചവിജയം 45 ഓളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപ പ്രദേശത്തുള്ള ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വിനോദ സഞ്ചാരത്തിനായാണ് ഇവിടെയെത്തിയത്. എന്നാല്‍ കോളേജ് മാനാജേമെന്റ് യാത്രയുമായി ബന്ധമില്ലെന്നും അധ്യാപകരാരുതന്നെ ഇല്ലാതെ കുട്ടികള്‍ സ്വന്തമായി നടത്തിയ യാത്രയായിരുന്നെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയാരംഭിക്കാനിരിക്കുന്നതിനാല്‍ ക്ലാസില്‍ കുട്ടികള്‍ക്ക് വരേണ്ടിയിരുന്നില്ല അതുകൊണ്ടുതന്നെ എത്ര പെണ്‍കുട്ടികളും ആണ്‍കുട്ടികളും യാത്രയിലുണ്ടായിരുന്നെന്നും വ്യക്തമല്ല. അപകടത്തില്‍ ബസ്സ് പൂര്‍ണമായി തകര്‍ന്നു. രാജാക്കാടിനടുത്ത് തേക്കിന്‍കാനത്തിനും മുല്ലക്കാനത്തിനും കൊടുംവളവില്‍ വെച്ച് ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ നാലു പേര്‍ ബസ്സിനടിയില്‍ പെട്ടു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുക്കാനായത്. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയിലേക്ക് മാറ്റി.