title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
നക്ഷത്രരാശി
https://ml.wikipedia.org/wiki/നക്ഷത്രരാശി
thumb|240px|right|പഴയ നക്ഷത്രമാപ്പിൽ കാണുന്ന വൃശ്ചികം നക്ഷത്രരാശിയുടെ സാങ്കല്പികരൂപം thumb|240px|right|വൃശ്ചികം നക്ഷത്രരാശിയുടെ ആധുനികരൂപം നക്ഷത്രങ്ങളെ സാങ്കൽപ്പിക രേഖകൾ കൊണ്ട് ബന്ധിച്ച് പുരാണ കഥാപാത്രങ്ങളുടെയോ മൃഗങ്ങളുടെയോ അഥവാ ഏതെങ്കിലും വസ്തുക്കളുടെയോ രൂപം സങ്കൽപ്പിച്ചിരിക്കുന്ന ആകാശഭാഗങ്ങളാണ് നക്ഷത്രരാശികൾ അഥവാ താരാഗണങ്ങൾ. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആറായിരത്തോളം നക്ഷത്രങ്ങളെ ആണ് ഇതിനായി ഉപയോഗിക്കുന്നത്. നക്ഷത്രരാശികളുടെ ഉത്ഭവത്തിന് ചരിത്രാതീതകാലം മുതലുള്ള പഴക്കമുണ്ട്. ആളുകൾ അവരുടെ വിശ്വാസങ്ങൾ, അനുഭവങ്ങൾ, ഭാവനകൾ, പുരാണകഥകൾ എന്നിവയൊക്കെ വിവരിക്കാൻ താരാഗണങ്ങളെ ഉപയോഗിച്ചു. വ്യത്യസ്ത സംസ്കാരങ്ങളും രാജ്യങ്ങളും അവരവരുടേതായ നക്ഷത്രഗണങ്ങൾ സങ്കല്പിച്ചിരുന്നു. ഇന്നു നിലവിലുള്ള നക്ഷത്രരാശികളെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്നതിന് മുമ്പ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഈ പ്രക്രിയ നീണ്ടു നിന്നതായി കാണാം. കാലത്തോടൊപ്പം ഇവയുടെ രൂപങ്ങൾക്കും പേരുകൾക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. ചില താരാഗണങ്ങൾ ലോകമെമ്പാടും പ്രചാരത്തിലായപ്പോൾ മറ്റു ചിലവ ചില പ്രത്യേക സംസ്കാരങ്ങളിലോ രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങി. ഇന്നു നമ്മൾ ഉപയോഗിച്ചുവരുന്ന താരാഗണങ്ങളിൽ 48 എണ്ണം പുരാതന ഗ്രീക്കുകാർ പരമ്പരാഗതമായി ഉപയോഗിച്ചു വന്നവയാണ്. അരാറ്റസിന്റെ കൃതിയായ ഫിനോമെന, ടോളമിയുടെ അൽമാഗെസ്റ്റ് എന്നിവയിൽ ഇവയെ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ട്, എന്നിരുന്നാലും ഈ കൃതികളുടെ രചനയ്ക്കും പല നൂറ്റാണ്ടുകൾ മുമ്പേതന്നെ ഇവ പ്രചാരത്തിലുള്ളവയായിരുന്നു. ദക്ഷിണാ‍ർദ്ധഗോളത്തിലെ, പ്രത്യേകിച്ചും ദക്ഷിണ ദ്രുവത്തിനടുത്തായുള്ള മിക്ക നക്ഷത്രരാശികളെയും യൂറോപ്യൻമാർ ദക്ഷിണാർദ്ധഗോളത്തിലേക്ക് കപ്പൽയാത്ര ചെയ്യാനാരംഭിച്ച 15-ാം നൂറ്റാണ്ടു മുതൽ 18-ാം നൂറ്റാണ്ടുവരെയുള്ള സമയങ്ങളിലായാണ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത്. സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയെല്ലാം സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന ക്രാന്തിപഥത്തിൽ കാണപ്പെടുന്നവയാണ് രാശിചക്രത്തിൽ ഉൾപ്പെട്ടിട്ടുള്ളവയാണ് 12 പൗരാണികമായ നക്ഷത്രരാശികൾ. രാശിചക്രത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രപരമായി വ്യക്തതയില്ല; എങ്കിലും അതിന്റെ ജ്യോതിഷപരമായ വിഭജനം 400 ബിസി മുതൽ ബാബിലോണിൻ അഥവാ കാൽദിയൻ ജ്യോതിശാസ്ത്രത്തിൽ ഉപയോഗിച്ചു വന്നിരുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 1922-ൽ 88 നക്ഷത്രരാശികളുടെ ആധുനിക പട്ടിക ഔദ്യോഗികമായി അംഗീകരിക്കുകയും 1928-ൽ ഖഗോളത്തിലെ മുഴുവൻ ആകാശഗോളങ്ങളെയും ഉൾക്കൊള്ളുന്നവിധച്ചിൽ നക്ഷത്രരാശികളുടെ അതിർത്തികൾ ഔദ്യോഗികമായ അംഗീകരിക്കുകയും ചെയ്തു. ഖഗോള നിർദ്ദേശാങ്ക പദ്ധതിയിലെ ഏതൊരു സ്ഥാനവും ആധുനിക നക്ഷത്രരാശികളിൽ ഏതെങ്കിലും ഒന്നിലാണ്. ചില ജ്യോതിശാസ്ത്ര നാമകരണ സംവിധാനങ്ങളിൽ, ഒരു ആകാശഗോളത്തിനു പേരു നൽകുമ്പോൾ അതിന്റെ ഏകദേശ സ്ഥാനം സൂചിപ്പിക്കുന്നതിനായി അതുൾക്കൊള്ളുന്ന നക്ഷത്രരാശി കൂടി ഉൾപ്പെടുത്തി പേരുനൽകുന്നു. ഭൂമിയെ ആകാശഗോളങ്ങൾ ഭ്രമണം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് നക്ഷത്രരാശികൾ പിറന്നത്. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളുമെല്ലാം ഒരു സാങ്കൽപ്പിക ഗോളത്തിന്റെ ഉപരിതലത്തിലൂടെ ഭൂമിയെ ചുറ്റി കറങ്ങുന്നു എന്നതായിയിരുന്നു പ്രാചീന വിശ്വാസം, ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ ആണല്ലോ തോന്നുന്നത്. ഈ സാങ്കൽപ്പിക ഗോളത്തെ ഖഗോളം(Celestial sphere) എന്നു വിളിക്കുന്നു. ഖഗോളത്തിൽ ചില നക്ഷത്രക്കൂട്ടങ്ങൾക്ക് പ്രത്യേക രൂപങ്ങൾ സങ്കല്പിച്ചുകൊണ്ട് പേരു നൽകുന്ന രീതി അതി പുരാതനമാണ്. ക്രിസ്തുവനും 400 വർഷങ്ങൾക്കു മുമ്പുതന്നെ ബാബിലോണിയക്കാരും കാൽദിയൻമാരും നക്ഷത്രരൂപങ്ങൾക്ക് പേരു നൽകിയിരുന്നു. ഗ്രീക്കുകാരും നക്ഷത്ര രാശികളെ തിരിച്ചറിയാൻ ഒട്ടും പുറകിലായിരുന്നില്ല. ബി.സി. 1100 മുതലെങ്കിലും ഭാരതത്തിൽ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും തിരിച്ചറിയാൻ പേരിട്ടു തുടങ്ങിയിരുന്നു. ആധുനിക നക്ഷത്ര രാശികൾ 1930-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഖഗോളത്തെ 88 ഭാഗമായി തിരിച്ച്, അതിനു ഓരോ പേരും ഇട്ടു. ഇതാണ് ഇന്നത്തെ ഔദ്യോഗിക നക്ഷത്രരാശികൾ. ചുരുക്കത്തിൽ, ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതിൽ ഒരു ഭാഗത്തെയാണു് ഇന്ന് നക്ഷത്രരാശി എന്നതു കൊണ്ടു് അർത്ഥമാക്കുന്നതു്. ഏതെങ്കിലും ജ്യോതിശാസ്ത്ര വസ്തുവിനെ പരിചയപ്പെടുത്തേണ്ടി വരുമ്പോൾ അതിനെ ഇന്ന നക്ഷത്രരാശിയിൽ കാണുന്നു എന്നാണു് ഇപ്പോൾ പറയാറു്.അതിന്റെ അർത്ഥം പ്രസ്തുത വസ്തുവിനെ ഖഗോളത്തിന്റെ ഇന്ന നക്ഷത്രരാശി സ്ഥിതി ചെയ്യുന്ന ഭാഗത്തു് കാണുന്നു എന്നാണു്. നക്ഷത്രരാശികളുടെ മലയാള നാമങ്ങൾ ഖഗോളത്തെ നക്ഷത്ര രാശികളായി വിഭജിക്കുന്ന രീതി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പൂർത്തിയായിരുന്നുവെങ്കിലും അവയിൽ മിക്കതിനും തത്തുല്യമായ മലയാളം പേരുകൾ കൊടുത്തിരുന്നില്ല. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ആ വഴിക്കുള്ള കുറച്ചു പരിശ്രമം നടത്തിയത്. അവർ നക്ഷത്ര രാശികളെ പട്ടികപ്പെടുത്തി പേരുകൾ നൽകി. ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച നക്ഷത്രരാശികൾ അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രരാശികളുടെ പേര് താഴെ കൊടുക്കുന്നു. ഇവയിൽ കുറച്ചെണ്ണത്തിന് തത്തുല്യമായ സംസ്കൃത പേരുകൾ ശ്രീ. പി.കെ. കോരു ജ്യാതിഷബാലബോധിനി എന്ന പുസ്തകത്തിൽ നൽകിയിരിക്കുന്നതാണ് വീകരിച്ചിരിക്കുന്നത്. മറ്റുള്ളവയുടെ പേരുകൾ ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയതാണ്. മിരാൾ (Andromeda) ശലഭശുണ്ഡം (Antlia) സ്വർഗപതംഗം (Apus) കുംഭം (Aquarius) ഗരുഡൻ (Aquila) പീഠം (Ara) മേടം (Aries) പ്രാജിത (Auriga) അവ്വപുരുഷൻ (Boötes) വാസി (Caelum) കരഭം (Camelopardalis) കർക്കടകം (Cancer) വിശ്വകദ്രു (Canes Venatici) ബൃഹച്ഛ്വാനം (Canis Major) ലഘുലുബ്ധകൻ (Canis Minor) മകരം (Capricornus) ഓരായം (Carina) കാശ്യപി (Cassiopeia) മഹിഷാസുരൻ (Centaurus) കൈകവസ് (Cepheus) കേതവസ് (Cetus ) വേദാരം (Chamaeleon) ചുരുളൻ (Circinus) കപോതം (Columba) സീതാവേണി (Coma Berenices) ദക്ഷിണമകുടം (Corona Austrin) കിരീടമണ്ഡലം (Corona Borealis) അത്തക്കാക്ക (Corvus) ചഷകം (Crater) ത്രിശങ്കു (Crux) ജായര (Cygnus) അവിട്ടം (Delphinus) സ്രാവ് (Dorado) വ്യാളം (Draco) അശ്വമുഖം (Equuleus) യമുന (Eridanus) അഗ്നികുണ്ഡം (Fornax) മിഥുനം (Gemini) ബകം (Grus) ജാസി (Hercules)(അഭിജിത്ത് രാശി എന്നുമറിയപ്പെടുന്നു) ഘടികാരം (Horologium) ആയില്യൻ (Hydra) ജലസർപ്പം (Hydrus) സിന്ധു (Indus) ഗൌളി (Lacerta) ചിങ്ങം (Leo) ചെറു ചിങ്ങം (Leo Minor) മുയൽ (Lepus) തുലാം (Libra) വൃകം (Lupus) കാട്ടുപൂച്ച (Lynx) അയംഗിതി (Lyra ) മേശ (Mensa) സൂക്ഷ്മദർശിനി (Microscopium) ഏകശൃംഗാശ്വം (Monoceros) മഷികം (Musca) സമാന്തരികം (Norma) വൃത്താഷ്ടകം (Octans) സർപ്പധരൻ (Ophiuchus) ശബരൻ (Orion) മയിൽ (Pavo) ഭാദ്രപദം (Pegasus) വരാസവസ് (Perseus) അറബിപക്ഷി (Phoenix) ചിത്രലേഖ (Pictor) മീനം (Pisces) ദക്ഷിണമീനം (Piscis Austrinus) അമരം (Puppis) വടക്കുനോക്കിയന്ത്രം (Pyxis) വല (Reticulum) ശരം (Sagitta) ധനു (Sagittarius) വൃശ്ചികം (Scorpius) ശില്പി (Sculptor) പരിച (Scutum) സർപ്പമണ്ഡലം (Serpens) സെക്സ്റ്റന്റ് (Sextans) ഇടവം (Taurus) കുഴൽത്തലയൻ (Telescopium) ത്രിഭുജം (Triangulum) ദക്ഷിണ ത്രിഭുജം (Triangulum Australe) സാരംഗം (Tucana) സപ്തർഷിമണ്ഡലം (Ursa Major) ലഘുബാലു (Ursa Minor) കപ്പൽ‌പായ (Vela) കന്നി (Virgo) പതംഗമത്സ്യം (Volans) ജംബുകൻ (Vulpecula) അവലംബം വർഗ്ഗം:നക്ഷത്രരാശികൾ വർഗ്ഗം:ജ്യോതിശാസ്ത്രവസ്തുക്കൾ
ഖഗോളം
https://ml.wikipedia.org/wiki/ഖഗോളം
thumb|280px|ഖഗോളധ്രുവരേഖയുടെയും ഖമദ്ധ്യരേഖയുടെയും ചിത്രീകരണം ഭൂമിയെ പൊതിഞ്ഞുകൊണ്ടും അതുമായി ഏകകേന്ദ്രമായും ആകാശത്തു സങ്കല്പിച്ചിരിക്കുന്നതും നക്ഷത്രങ്ങളും ഗ്രഹങ്ങളും അടങ്ങുന്ന എല്ലാ ജ്യോതിർഗോളങ്ങളുടെയും പാത ഉൾക്കൊള്ളുന്നതായി തോന്നുന്നതുമായ ഒരു സാങ്കല്പിക ഗോളമാണ് ഖഗോളം. ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങികൊണ്ടിരിക്കുന്നുവെന്നു സങ്കൽപ്പിച്ചാൽ ഈ ഗോളത്തിന്റെ ആന്തരതലത്തിലൂടെ സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളുമെല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്ന് ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന ഒരാൾക്കു തോന്നും. യഥാർത്ഥത്തിൽ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ (asteroids), ധൂമകേതുക്കൾ, ഉൽക്കകൾ, കൃത്രിമോപഗ്രഹങ്ങൾ, ബഹിരാകാശപര്യവേക്ഷണപേടകങ്ങൾ തുടങ്ങിയവയുടെയെല്ലാം ഭ്രമണപഥങ്ങൾ വിവിധ വലിപ്പത്തിലും ആകൃതികളിലും ആണെങ്കിലും ഭൂമിയിൽ നിൽക്കുന്ന ഒരു നിരീക്ഷകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്നെ, പൊള്ളയായ ഒരു മഹാഗോളത്തിന്റെ അകത്തെ ഉപരിതലത്തിലാണ് സ്ഥിതിചെയ്യുന്നതെന്നു സങ്കൽപ്പിക്കാം. ഭ്രമണപഥങ്ങളുടെ ദീർഘവൃത്തസ്വഭാവമൊന്നുമില്ലാതെ, പൂർണ്ണമായും ഗോളാകൃതിയിൽ തന്നെയുള്ളതായിരിക്കും ഈ സങ്കൽപ്പഭിത്തി. എല്ലാ ഖഗോളവസ്തുക്കളും അവയുടെ ഭ്രമണപഥങ്ങളും ഭൂമിയിൽ നിന്ന് നോക്കുന്നയാളിൽ നിന്ന് ഒരേ അകലത്തിലും അല്ലെങ്കിൽ വ്യാസത്തിലും ആയിരിക്കും കാണപ്പെടുക. മാത്രമല്ല, പല ഭ്രമണപഥങ്ങളും വ്യാസോന്മുഖമായ രണ്ടേ രണ്ടു ബിന്ദുക്കളിൽ അന്യോന്യം മുറിച്ചുകടക്കുന്നുണ്ടെന്നും (ഉദാഹരണത്തിനു് സൂര്യന്റെ ഭ്രമണപഥമായ ക്രാന്തിവൃത്തവും ചന്ദ്രന്റെ ഭ്രമണപഥവും) ഈ മാതൃകയിൽ സങ്കൽപ്പിക്കാൻ കഴിയും. ജ്യോതിഃശാസ്ത്രനിരീക്ഷണങ്ങളിലും ഗണിതക്രിയകളിലും ഏറ്റവും അടിസ്ഥാനവും സ്ഥിരവുമായ ചട്ടക്കൂടാണു് ഖഗോളം. എന്നാൽ സൂര്യനും അതിനൊപ്പമുള്ള സൗരയൂഥത്തിലെ (ഭൂമിയും മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങളും ഒഴികെയുള്ള) മിക്കവാറും അംഗങ്ങളും ഖഗോളത്തിന്റെ നേർനടുവിൽനിന്നു് 23.5 ഡിഗ്രി ചെരിഞ്ഞ് ബെൽറ്റ് ആകൃതിയിലുള്ള മറ്റൊരു പാതയിലാണു് നിരീക്ഷകനുചുറ്റും കറങ്ങുന്നതു്. ഈ പാതയെ ക്രാന്തിവൃത്തം എന്നു വിളിക്കുന്നു. ഭൂമിയിലെ നിരീക്ഷകരെസംബന്ധിച്ചിടത്തോളം, സൗരയൂഥാംഗങ്ങളുടെ ചലനം കണക്കാക്കാൻ കൂടുതൽ പ്രായോഗികമായി അവലംബിക്കാവുന്ന ചട്ടക്കൂടാണു് ക്രാന്തിവൃത്തം അടിസ്ഥാനമാക്കിയുള്ളതു്. ഖഗോളത്തിന്റെ മദ്ധ്യത്തിലൂടെയുള്ള വൃത്തവും ക്രാന്തിവൃത്തവും തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് മേഷാദി(First point of Aries അഥവാ vernal equinox), തുലാവിഷുവം എന്നിവ. ഇതിൽ മേഷാദിയെയാണു് ജ്യോതിർഗണിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആധാരബിന്ദു (മൂലബിന്ദു) (origin) ആയി സങ്കൽപ്പിച്ചിരിക്കുന്നതു്. ക്രാന്തിവൃത്തവും അതിലെ ഒരു ബിന്ദുവായ മേഷാദിയും ആധാരമാക്കി സൗരയൂഥത്തിലെ മറ്റെല്ലാ ബിന്ദുക്കൾക്കും അവയുടെ സ്ഥാനത്തിനനുസരിച്ച് നിർദ്ദേശാങ്കങ്ങൾ നൽകാൻ കഴിയും. ഇതും കാണുക ഖഗോളമദ്ധ്യവൃത്തം Spherical Earth Celestial spheres Armillary sphere ഖഗോളനിർദ്ദേശാങ്കങ്ങൾ Setting circles Celestial horizon മേഷാദി (Vernal Equinox or First point of Aries) ഭൂകേന്ദ്രിതപ്രപഞ്ചം ഋജുചലനവും വക്രചലനവും അയനാന്തങ്ങൾ (Solstice) രാശിചക്രം (Zodiac) ഖഗോളധ്രുവം (Celestial pole) പുറത്തേക്കുള്ള കണ്ണികൾ SkyandTelescope.com SkyChart Monthly skymaps for every location on Earth വർഗ്ഗം:ഖഗോള നിർദ്ദേശാങ്കങ്ങൾ
വി.പി. സത്യൻ
https://ml.wikipedia.org/wiki/വി.പി._സത്യൻ
thumb|right|200px|വി.പി. സത്യൻ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യൻ (ജീവിതകാലം: ഏപ്രിൽ 29, 1965 – ജൂലൈ 18, 2006). കണ്ണൂർ ജില്ലയിലെ മേക്കുന്നിൽ പോലീസിൽനിന്നു വിരമിച്ച വട്ടപ്പറമ്പത്ത്‌ ഗോപാലൻനായരുടെയും നാരായണിയമ്മയുടെയും മകനാണ്‌ വി.പി സത്യൻ. കോഴിക്കോട്‌ പാലേരി സ്വദേശിനിയും ചെന്നൈ ആദംപാക്കത്ത്‌ ഡി.എ.വി. സ്കൂൾ അദ്ധ്യാപികയുമായ അനിതയാണ്‌ ഭാര്യ, ആതിര ഏക മകളാണ്‌. പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ്‌ ടീമിന്റെയും സുവർണകാലമായിരുന്നു സത്യന്റെ കാലഘട്ടം. '92-ൽ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക്‌ നയിച്ച സത്യൻ 93-ൽ സന്തോഷ് ട്രോഫി നിലനിർത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിന്റെ ഫുട്ബോൾ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ്‌ ഓഫീസിൽ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യൻ. ഏറെക്കാലമായി വിഷാദരോഗം അനുഭവിച്ചിരുന്ന സത്യൻ 41-ആം വയസ്സിൽ 2006 ജൂലൈ 18-ന് ഉച്ചയോടെ ചെന്നൈ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടി തട്ടി അന്തരിച്ചു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന നാല്‌ കുറിപ്പുകൾ സത്യന്റെ പോക്കറ്റിൽ നിന്ന്‌ കണ്ടെടുത്തിരുന്നു. ഭാര്യ അനിത, മാധ്യമസുഹൃത്തുക്കൾ, കേന്ദ്രമന്ത്രിയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന പ്രിയരഞ്ജൻ ദാസ്‌ മുൻഷി, ഇന്ത്യൻ ബാങ്ക്‌ സ്പോർട്‌സ്‌ സെക്രട്ടറി സുന്ദർ എന്നിവരെയാണ്‌ സത്യൻ അവസാനമായി അഭിസംബോധന ചെയ്ത്‌ കത്തുകൾ എഴുതിയിരിക്കുന്നത്‌. 2018ൽ വി.പി സത്യന്റെ ജീവചരിത്രം ആസ്പദമാക്കി പ്രജേഷ് സെൻ നിർമിച്ച ജയസൂര്യ അഭിനയിച്ച മലയാള സിനിമയാണ് ക്യാപ്റ്റൻ (ചലച്ചിത്രം) വർഗ്ഗം:1965-ൽ ജനിച്ചവർ വർഗ്ഗം:2006-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 29-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 18-ന് മരിച്ചവർ വർഗ്ഗം:കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾ വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ
ട്വന്റി 20 ക്രിക്കറ്റ്‌
https://ml.wikipedia.org/wiki/ട്വന്റി_20_ക്രിക്കറ്റ്‌
ക്രിക്കറ്റിന്റെ മത്സരരൂപങ്ങളിൽ ഒന്നാണ് ട്വന്റി 20 ക്രിക്കറ്റ്‌. 2003-ൽ യുണൈറ്റഡ് കിങ്ഡത്തിലെ അന്തർ-കൗണ്ടി മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ആന്റെ വേ‌ൽസ് ക്രിക്കറ്റ് ബോർഡ് ആണ് ക്രിക്കറ്റിന്റെ ഈ രൂപം വികസിപ്പിച്ചെടുത്തത്. ഒരു ട്വന്റി20 മത്സരത്തിൽ രണ്ട് ടീമുകളും, ഓരോ ടീമിനും ബാറ്റ് ചെയ്യാൻ പരമാവധി 20 ഓവർ അടങ്ങുന്ന ഒരു ഇന്നിംഗ്സുമാണ് ലഭിക്കുക. ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈർഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വന്റി20 മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇത്തരം ക്രിക്കറ്റ് മത്സരങ്ങൾ ഏകദേശം മൂന്നുമണിക്കൂറുകൊണ്ട് അവസാനിക്കുന്നു. ഇരു ടീമുകളും ഇരുപത് ഓവറുകളുള്ള ഓരോ ഇന്നിംഗ്സ് കളിക്കുന്നതിനാലാണ് ട്വന്റി20 എന്ന പേരു ലഭിച്ചത്. 2003-ൽ ഇംഗ്ലണ്ട് ആൻഡ് വെയിൽ‌സ് ക്രിക്കറ്റ് ബോർഡ്(ഇ.സി.ബി.), കൌണ്ടിക്രിക്കറ്റിലാണ് ആദ്യമായി ട്വന്റി20 മത്സരങ്ങൾ ഔദ്യോഗികമായി സംഘടിപ്പിച്ചത്. വൈകാതെ ക്രിക്കറ്റിനു പ്രചാരമുള്ള ഇതര രാജ്യങ്ങളിലും ഇത്തരം മത്സരങ്ങൾ കളിച്ചുതുടങ്ങി. രണ്ടായിരത്തിആറോടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ട്വന്റി20 മത്സരങ്ങൾ കളിച്ചുതുടങ്ങി. thumb|550px|ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ റോസ്ബോളിൽ ജൂൺ 15 2006-ൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മൽസരത്തിന്റെ ഒരു ദൃശ്യം ചരിത്രം തനതു രീതിയിലുള്ള ഏകദിനക്രിക്കറ്റ്‌ വിരസമാകുന്നോ എന്നു തോന്നിത്തുടങ്ങിയപ്പോൾ ഇംഗ്ലണ്ട്‌ ആൻഡ്‌ വെയിത്സ്‌ ക്രിക്കറ്റ്‌ ബോർഡാണ്‌ കളിയുടെ കരുത്തു ചോരാതെ 20 ഓവറിൽ ഒതുക്കുന്ന ട്വന്റി 20 ക്രിക്കറ്റിനു രൂപം നൽകിയത്‌. 50 ഓവർ ക്രിക്കറ്റിൽ ഫീൽഡിങ്ങ്‌ നിയന്ത്രണമുള്ള ആദ്യ 15 ഓവർ കഴിഞ്ഞാൽ 40-ാ‍ം ഓവർ വരെ കളി ബോറാണെന്ന ക്രിക്കറ്റ്‌ പ്രേമികളുടെ അഭിപ്രായത്തെത്തുടർന്നായിരുന്നു ഇത്‌. 90% മത്സരങ്ങളിലും കളി ഏതു വഴിക്കു പോകുമെന്ന്‌ മുൻകൂട്ടി അറിയാനാകുമെന്നതിനാൽ ഗ്യാലറികളെ ഇംഗ്ലീഷുകാർ ഉപേക്ഷിക്കാൻ തുടങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കളി നിയമങ്ങൾ അമ്പത്‌ ഓവർ മത്സരങ്ങളിൽ നിന്ന്‌ ചെറിയ വ്യത്യാസങ്ങളാണ്‌ ട്വന്റി 20ക്കുള്ളത്‌. മൂന്നു മണിക്കൂറിനുള്ളിൽ മത്സരം അവസാനിക്കുമെന്നതാണ് പ്രധാന കാര്യം. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ്‌ ടീമുകൾ കളിക്കുക. നോബോൾ ആയത് ബൗളർ ക്രീസിനപ്പുറത്ത് ചുവടുവെച്ച് എറിഞ്ഞതു കൊണ്ടാണെങ്കിൽ അടുത്ത പന്ത്‌ ഫ്രീ ഹിറ്റ്‌. അതായത്‌ ഈ പന്തിൽ ബാറ്റ്സ്മാനെ പുറത്താക്കാൻ സാധാരണ നോബോളിലേതു പോലെ റണ്ണൌട്ട്‌ മാത്രമേ വഴിയുള്ളൂ. ഒരു ബോളർക്ക്‌ നാല്‌ ഓവർ മാത്രമാണു ലഭിക്കുക. 75 മിനിറ്റിനുള്ളിൽ ഓവറുകൾ തീർന്നില്ലെങ്കിൽ പിന്നീടെറിയുന്ന ഓരോ ഓവറിനും ആറ്‌ എക്സ്ട്രാ റൺസ്‌ വീതം ബാറ്റിങ്ങ്‌ ടീമിനു കിട്ടും. ഏതെങ്കിലും ടീം സമയം കളയുന്നുവെന്ന്‌ അംപയർക്കു തോന്നിയാൽ അഞ്ചു പെനൽറ്റി റൺസ്‌ എതിർ ടീമിനു കൊടുക്കാം.നിശ്ചിത ഓവറിനു ശേഷം 2 ടീമുകളും സ്കോറിൽ തുല്യത പാലിക്കുയാണെങ്കിൽ സൂപ്പർ ഓവറ് എന്ന നിയമം ഉപയോഗിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്. ലോകകപ്പ് 2007 സെപ്റ്റംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ(ഐ.സി.സി.) ദക്ഷിണാഫ്രിക്കയിൽവച്ച് ആദ്യ ട്വന്റി20 ലോകകപ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 24-നു നടന്ന ഫൈനലിൽ 5 റൺസിനു ഇന്ത്യൻ ടീം പാകിസ്താനെ പരാജയപ്പെടുത്തി വിജയികളായി.ഇന്ത്യൻ താരം ഇർഫാൻ പഠാൻ കളിയിലെ കേമനായും,പാകിസ്താൻ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന രണ്ടാം ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ വിജയികളായി. 2010 മേയിൽ വെസ്റ്റ് ഇൻഡീസിൽ നടന്ന മൂന്നാം ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ജേതാക്കളായി. റെക്കോഡുകൾ പുറത്തേക്കുള്ള കണ്ണികൾ http://www.icc-cricket.com/icc/rules/worldtwenty20_playing_conditions.pdf http://www.icc-cricket.com/icc/rules/Twenty20_playing_conditions.pdf വർഗ്ഗം:ക്രിക്കറ്റിന്റെ വിവിധ രൂപങ്ങൾ
തബല
https://ml.wikipedia.org/wiki/തബല
thumb|300px|right|തബല ഇന്ത്യൻ സംഗീതത്തിൽ പൊതുവെയും, ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ടു വാദ്യോപകരണങ്ങൾ തബലയുടെ ഭാഗമായുണ്ട്. വീപ്പ അഥവാ ഡ്രം (drum) എന്നർഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം. ചരിത്രം പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ‍ കവിയായിരുന്ന അമീർ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റിയോ മറ്റൊരുപകരണമായ സിതാറിനെപ്പറ്റിയോ ഒന്നും തന്നെ പരാമർശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകൾ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാർ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത്. തബലയുടെ ഘരാനാ പാരമ്പര്യം ഭക്തിപരമായ നാടൻപാട്ടുകൾക്കുപയോഗിച്ചിരുന്ന ഒരു നാട്ടുവാദ്യത്തിൽ നിന്ന് സങ്കീർണമായ വാദനരീതികളെ ആവാഹിക്കുന്ന ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. മുഗൾ കാലഘട്ടമാണു തബലയെ കൂടുതൽ ജനകീയമാക്കിയത്. ആ കാലഘട്ടത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിനു കിട്ടിയ സ്വീകാര്യത, ഈ ഹിന്ദുസ്ഥാനി താളവാദ്യത്തിനും ലഭിച്ചു. ഡൽഹി, ലൿനൌ, അലഹബാദ്, ഹൈദരാബാദ്, ലാഹോർ എന്നിവിടങ്ങളിലെ മുഗൾ സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണു തബലയുടെ ഘരാനകൾ. കൂടുതലും ഇസ്ലാം മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും, വാരണാസിയിലെ ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു. പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്. മറ്റ് ഹിന്ദുസ്ഥാനി സംഗീത ശാഖകളെ പോലെ തബലയും ഘരാന പാരമ്പര്യമുള്ളതാണ്. ഉർദ്ദു-ഹിന്ദി വാക്കായ ഘരാന എന്നത് വീട് എന്നർഥം വരുന്ന “ഘർ “ എന്ന ഹിന്ദി വാക്കിൽ നിന്നും കടം കൊണ്ടിരിക്കുന്നു. പ്രധാനമായും രണ്ടു തായ്‌വഴികളാണ് തബല ഘരാനകൾക്കുള്ളത്: ഡൽഹിയുടെ പരിസരത്ത് പ്രചരിച്ച ദില്ലി ബാജ, കിഴക്കൻ ഡൽഹിയിൽ പ്രചാരത്തിലുള്ള പൂർബി ബാജ് എന്നിവയാണ്. ഇവയിൽ നിന്നും താഴെപ്പറയുന്ന ഘരാനകൾ രൂപമെടുത്തു. ഡൽഹി ഘരാന ലൿനൌ ഘരാന അർജാര ഘരാന ഫരുഖ്‌ബാദ് ഘരാന ബെനാറസ് ഘരാന പഞ്ചാബ് ഘരാന വാദനശൈലിയിലും സംഗീത സംശ്ലേഷണത്തിലും പുലർത്തുന്ന സവിശേഷതകളാൽ ഓരോ ഘരാനയും വ്യത്യസ്തമാണ്. രാജഭരണകാലങ്ങളിൽ ഇത്തരം ശൈലികൾ കെടാതെ കാത്തു സൂക്ഷിക്കപ്പെട്ടെങ്കിലും, ആധുനിക യുഗത്തിൽ ശൈലികൾ അന്യോന്യം വളരെ കടം കൊണ്ടിട്ടുണ്ട്. എന്നിരിക്കിലും, ഇന്നും കർക്കശ്ശമായ ശിക്ഷണവും ഗുരു-ശിഷ്യബന്ധത്തിലൂന്നിയ വിദ്യാഭ്യാസവും ഘരാനകളുടെ പല സവിശേഷതകളും നിലനിർത്തുന്നുണ്ട്. ഇന്ത്യയെപ്പോലെ പാകിസ്താനിലും തബലയ്ക്ക് വലിയ പ്രചാരമാണുള്ളത്. പഞ്ചാബ് ഘരാനയാണ് പാകിസ്താനിൽ കൂടുതൽ പ്രചാരത്തിലുള്ളത്. തബലയുടെ ഘടന തബലക്ക് രണ്ട് വാദ്യങ്ങളാണുള്ളത്. സ്ത്രൈണ-സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന് ചെറിയ വാദ്യവും പുരുഷ സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന വലിയ വാദ്യവും. വലിയ വാദ്യത്തെ "ഡഗ്ഗ" എന്നും ചെറിയ വാദ്യത്തെ തബല എന്നും വിളിക്കുന്നു. രണ്ട് വാദ്യത്തിലും മുകളിലെ തുകലിൽ മൂന്ന് സ്ഥാനങ്ങളുണ്ട്. ആവ യഥാക്രമം കിനാര, മൈധാൻ, സിഹായി എന്നിങ്ങനെ അറിയപ്പെടുന്നു. ഈയവും ചൊറും ചേർത്ത മിശ്രിതവുമുപയോഗിച്ചാണു മദ്ധ്യത്തിലെ സിഹായി (മഷി) നിർമ്മിക്കുന്നത്. ആടിന്റെ തുകലാണു സാധാരണയായ് തബല നിർമ്മാണത്തിനുപയോഗിക്കാറ്; തടികൊണ്ടുള്ള തബലയിലും ലോഹം അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള ധഗയിലും തുകൽ-വള്ളികളാൽ അവയെ ബന്ധിച്ചിരിക്കുന്നു. ഈ തുകൽ വള്ളികളെ ബത്തി എന്നറിയപ്പെടുന്നു. ഗട്ട എന്ന് വിളിക്കുന്ന തടിക്കട്ടകൾ തബലയിലെ തുകൽ-വള്ളികൾക്കിടയിൽ തിരുകിയിരിക്കുന്നു. ആവ സ്വരസ്ഥാന ക്രമീകരണത്തിനു ഉപയൊഗിക്കപ്പെടുന്നു. ധഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങൾ ഇല്ല. അതിൽനിന്നുള്ള ഘനമേറിയ ശബ്ദം തബലയുടെ ശബ്ദത്തോട് ചേർന്നാണു മനോഹരമായ സംഗീതമുണ്ടാകുന്നത്. തബലയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് വിരൽ തുകലിൽ പതിക്കുന്ന സ്ഥാനവും ശക്തിയുമാണെങ്കിൽ, ധഗയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് കൈക്കുഴകൊണ്ട് വരുത്തുന്ന മർദ-വ്യത്യാസവും വിരലുകളുമാണ്. ഐതിഹ്യം പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൃദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തൊടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. പഘാവജിന്റെ പഠനരീതികളാണു തബലക്കും തുടരുന്നത്. തബലയും സംസ്കാരവും ഇന്ത്യൻ സംസ്കാരത്തിലും സംഗീതത്തിലും തബലയുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തിൽ മാത്രമല്ല, വളരെ പ്രചാരമുള്ള സിനിമാ സംഗീതത്തിലും തബല സുഭിക്ഷമായി ഉപയോഗിക്കപ്പെടുന്നു. ഉസ്താദ് അള്ള രഖ, ഉസ്താദ് സക്കീർ ഹുസൈൻ തുടങ്ങിയ തബലാ ആചാര്യന്മാരിലൂടെ, ഈ വാദ്യത്തിന്റെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ഇന്ന്, ഇലൿട്രോണിക കീബോർഡുകളിലും മറ്റും തബലവാദ്യത്തിന്റെ ശബ്ദവും കൃത്രിമമായി സൃഷ്ടിക്കാവുന്ന തരത്തിൽ അതിന് പ്രചാരം ലഭിച്ചിട്ടുണ്ട്. പ്രശസ്തരായ തബലവായനക്കാർ അള്ളാ റഖ ഉസ്താദ് ഫിയാസ് ഖാൻ സാക്കിർ ഹുസൈൻ അവലംബം പുറംവായന Rohan Kapadia - A Farrukhabad Gharana Tabla Player in England - UK Kippen Tabla - Various information about masters Tabla Database of World Indian Instrumental Video Indian Instrumental Audio & Video വർഗ്ഗം:തുകൽ‌വാദ്യങ്ങൾ വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതം
ചെമ്പൈ വൈദ്യനാഥ ഭാഗവതർ
https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ
thumb|right|275px|ചെമ്പൈ കച്ചേരി നടത്തുന്ന ചിത്രം - 1936-ൽ നിന്ന് ചെമ്പൈ വൈദ്യനാഥ അയ്യർ കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. 1896 ഓഗസ്റ്റ് 28-ന് ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ജനിച്ചു. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം. 70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യർ, ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നു. ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി മനോധർമ്മം പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും കീർത്തനത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അത്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതിപ്രശസ്തരായ കെ.ജെ. യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു. ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാർഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷൺ അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. കൊച്ചി, മൈസൂർ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്‌പൂർ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്. അന്ത്യം 78ആം വയസ്സിൽ 1974 ഒക്ടോബർ 16ന് ഒറ്റപ്പാലത്തുവച്ചാണ് ചെമ്പൈ അന്തരിച്ചത്. ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് കച്ചേരി അവതരിപ്പിച്ചശേഷം ഒളപ്പമണ്ണ മനയിൽ ശിഷ്യൻ വാസുദേവൻ നമ്പൂതിരിപ്പാടിനൊപ്പം ഇരുന്ന് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചു . അനായാസമരണം അദ്ദേഹത്തിന്റെ മോഹമായിരുന്നുവെന്ന് സഹോദരപുത്രൻ ചെമ്പൈ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി. മരണത്തിന് മുമ്പ് പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ഇനി തന്നെ വിളിച്ചുകൂടേ എന്ന് ചോദിച്ചതായി പറയുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ സംസ്കരിച്ചു. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകർ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു. പാലക്കാട് ഗവ: മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു. അവലംബം പുറത്തേക്കുള്ള കണ്ണികൾ ചെമ്പൈ വെബ്‌സൈറ്റ് ചെമ്പൈ സ്മൃതി ഗാന സഭ വെബ്‌സൈറ്റ് വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ വർഗ്ഗം:1896-ൽ ജനിച്ചവർ വർഗ്ഗം:1974-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 1-ന് ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 16-ന് മരിച്ചവർ വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ വർഗ്ഗം:സംഗീതകലാനിധി പുരസ്കാരം ലഭിച്ചവർ
നളിനി നെറ്റോ
https://ml.wikipedia.org/wiki/നളിനി_നെറ്റോ
കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ ( ഇംഗ്ലീഷ്: Nalini Netto). 1981 ൽ ഐ.എ.എസ്‌ നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിജിലൻസ്‌ ഐ. ജി ഡെസ്മണ്ട്‌ നെറ്റോയാണ്‌ ഭർത്താവ്‌. കേരളത്തിലെ ചീഫ് സെക്രട്ടറിയായ നാലാമത്തെ വനിതയും നളിനി ആണ്. വർഗ്ഗം:ജീവചരിത്രം വർഗ്ഗം:ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ വർഗ്ഗം:1957-ൽ ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ വർഗ്ഗം:കേരളത്തിന്റെ ചീഫ് സെക്രട്ടറിമാർ
കേരളത്തിലെ യഹൂദർ
https://ml.wikipedia.org/wiki/കേരളത്തിലെ_യഹൂദർ
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തിൽ യഹൂദർ (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളിൽ ജൂതദേവാലയങ്ങൾ ഇപ്പോഴുമുണ്ട്.എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ (ആദ്യ പ്രസിദ്ധീകരണം 1978-ൽ), പേജ് 70, അദ്ധ്യായം 5 പ്രായപൂർത്തിയായ പത്തു പേരെങ്കിലും ആരാധനയിൽ പങ്കുകൊള്ളണമെന്ന മതനിയമം അനുഷ്ഠിക്കാനുള്ള വൈഷമ്യം മൂലം ഇവയിൽ പലതും ചരിത്രാവശിഷ്ടങ്ങളായി. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളി (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത് തൊട്ടടുത്തായുള്ള ജൂതകുടുംബങ്ങളിലെ ഏതാനും അംഗങ്ങൾ മാത്രമാണ്. പ്രാചീനകാല ചരിത്രം ക്രി.മു. 722ൽ അസ്സീറിയക്കാർ ഇസ്രായേൽ രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന പത്തു യഹൂദഗോത്രങ്ങളിൽ ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ ബിനെ ഇസ്രായേൽ, ബിനെ ഇഫ്രായേം, ബ്നേയ് മെനാഷെ തുടങ്ങിയ വംശങ്ങളോ അവയുടെ പിൻ‌തലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്. ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ യൂദയായിൽ നിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.എന്നാൽ ഭാരതത്തിലെ ആദ്യ ജൂത കുടിയേറ്റം നടന്നത് മാടായിയിൽ ആയിരുന്നു എന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നുhttp://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2. ക്രി.മു. 70ൽ രണ്ടാമത്തെ യഹൂദ ദേവാലയംനശിപ്പിക്കപ്പെട്ടപ്പോൾ പലായനം ചെയ്തുപോന്ന കൂട്ടമാണു് അടുത്ത തരംഗം. അഞ്ചുവണ്ണം എന്നാണു് ഈ സമൂഹം അറിയപ്പെട്ടിരുന്നതു്. സെഫാർദിം ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ 1492-ൽ സ്പെയിനിൽനിന്നു പുറത്താക്കപ്പെട്ട് കൊച്ചിയിൽ എത്തിപ്പെട്ടതെന്നും അവർ സ്ഥാപിച്ച ജൂതപ്പള്ളിയാണു് മട്ടാഞ്ചേരിയിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും കരുതപ്പെടുന്നു. ഇതും കാണുക ജൂത ശാസനം കറുത്ത ജൂതരുടെ പള്ളി, മട്ടാഞ്ചേരി റൂബി ദാനിയേൽ ജൂതപ്പള്ളി, മട്ടാഞ്ചേരി അവലംബം പുറത്തേക്കുള്ള കണ്ണികൾ മലയാളം വാരിക, 2012 ജൂലൈ 27 മലയാളം വാരിക, 2012 ആഗസ്റ്റ് 03 വർഗ്ഗം:കേരളചരിത്രം-അപൂർണ്ണം
കാക്കനാട്
https://ml.wikipedia.org/wiki/കാക്കനാട്
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് കാക്കനാട്. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ കളക്ട്രേറ്റ് കൂടാതെ ആകാശവാണി കൊച്ചി നിലയം, ദൂരദർശൻ കേന്ദ്രം, വി.എസ്.എൻ.എൽ. തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിൻഫ്രാ ഇൻഡസ്‌ട്രിയൽ‍ പാർക്കിലെ ഇൻഫോപാർക്ക് മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയും കാക്കനാടാണ്‌ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു. അടുത്തുള്ള പ്രദേശങ്ങൾ പാലച്ചുവട്,മൂലപ്പാടം വാഴക്കാല, തുതിയൂർ, ചിറ്റേത്തുകര, വാഴക്കാല, പടമുകൾ, കടമക്കേരി വെള്ളിമുറ്റം ചെമ്പുമുക്ക് അയ്യനാട് അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ വർഗ്ഗം:കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ
ശ്രുതി (സംഗീതം)
https://ml.wikipedia.org/wiki/ശ്രുതി_(സംഗീതം)
thumb|ഹാർമോണിയം വായിക്കുന്ന കലാകാരൻ സമകാലിക ഭാരതീയ സംഗീതസദസ്സുകളിൽ സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ശ്രുതി എന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന, നിശ്ചിതസ്വരങ്ങൾ മിശ്രണം ചെയ്ത ഒരു പശ്ചാത്തലശബ്ദം ആണു് (സ്ഥായീശ്രുതി). പക്ഷേ, സംഗീതശാസ്ത്രത്തിന്റെ ഗൌരവമായ തലത്തിൽ, നിയതമായ ആവൃത്തിബന്ധത്തിൽ തൊട്ടടുത്തുള്ള ഏതെങ്കിലും രണ്ടു് സ്വരസ്ഥാനങ്ങൾക്ക് ഇടയിലുള്ള ഇടവേളകളെ പൊതുവായി വിളിക്കാവുന്ന പേരാണു് ശ്രുതികൾ (Tone). വിവിധ സംഗീതപാരമ്പര്യങ്ങളിൽ ഇവയുടെ എണ്ണം വ്യത്യസ്തമാണു്. സ്ഥായീശ്രുതി ഭാരതീയ സംഗീതത്തിൽ അവിഭാജ്യമായ ഒരു ഘടകമാണ് ശ്രുതി. സപ്തസ്വരങ്ങളിൽ മദ്ധ്യസ്ഥായിയിലെ ഷഡ്ജം, പഞ്ചമം, താരസ്ഥായിയിലെ ഷഡ്ജം എന്നീ സ്വരങ്ങൾ മാറി മാറി മീട്ടുന്നതിലൂടെ പാട്ടുകാരന് ആവശ്യമായ പശ്ചാത്തലം സൃഷ്ടിക്കുന്നതിനാണ് ശ്രുതി എന്നു പറയുക. പ്രധാന കലാകാരനും, പക്കമേളക്കാരുമായി ചേർന്ന് സ്ഥായീനിബദ്ധമായ ലയം നിലനിർത്താനും ശ്രോതാവിന് ശ്രവണസുഖം വർദ്ധിപ്പിക്കുന്നതിനും ശ്രുതി ഉപയോഗപ്പെടുന്നു. തംബുരു, ഹാർമോണിയം, ശ്രുതിപ്പെട്ടി എന്നീ ഉപകരണങ്ങളാണ് ശ്രുതി മീട്ടുന്നതിനായി ഉപയോഗിക്കുന്നത്. മികച്ച തരം കച്ചേരികളിൽ ഗായികയ്ക്ക്/ഗായകന് പുറകിലായി പ്രത്യേകമായി മറ്റൊരു കലാകാരൻ അഥവാ കലാകാരി തംബുരു കുത്തനെ വയ്ച്ച് ശ്രുതി മീട്ടുന്നതാണ് സാധാരണ പതിവ്. സൂക്ഷ്മമായ സ്വരസംവേദനശേഷിയും സ്വരസ്ഥാനജ്ഞാനവും ശ്രുതി മീട്ടുന്നവർക്കും, ശ്രുതി ചിട്ടപ്പെടുത്തുന്നവർക്കും ആവശ്യമാണ്. ഇലക്ട്രോണിൿ ഉപകരണങ്ങളുടെ വരവോടെ, മുമ്പുണ്ടായിരുന്ന ശ്രുതിപ്പെട്ടിയ്ക്കു പകരം ചെറുതും വില കുറഞ്ഞതുമായ ഇലൿട്രോണിൿ ശ്രുതിപ്പെട്ടികൾ ലഭ്യമാണു്. ഇത്തരം ശ്രുതിപ്പെട്ടികൾ സംഗീതക്ലാസ്സുകളിലെ പഠനത്തിനും സ്വയം സംഗീതം സാധകം ചെയ്യുന്നതിനും ചെറിയ കച്ചേരികൾക്കും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്. ഒരേ തരം ശബ്ദം തുടർച്ചയായി പുറപ്പെടുവിക്കുന്ന ഫാൻ, മോട്ടോറുകൾ, മറ്റു യന്ത്രങ്ങൾ, വാഹനങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയുടെ ആവൃത്തികൾ ചിലപ്പോൾ ഗാനാലാപനത്തിനു് അനുയോജ്യമായ ശ്രുതി പ്രദാനം ചെയ്തെന്നുവരാം. ശ്രുതി (സ്വരസ്ഥാനങ്ങൾ തമ്മിലുള്ള ഇടവേള) ഭാരതീയശാസ്ത്രീയസംഗീതത്തിൽ ഭാരതീയസംഗീതത്തിന്റെ പ്രാചീനപാരമ്പര്യം അനുസരിച്ച് മൌലികമായ ശ്രുതികൾ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ ‘ഗ്രാമ’വ്യവസ്ഥയിൽ നിന്നും രൂപം പ്രാപിച്ചതാണു്.< ഭരതന്റെ നിർവ്വചനപ്രകാരം “തമ്മിൽ തിരിച്ചറിയത്തക്ക വ്യത്യാസം മാത്രമുള്ള രണ്ടു് ആവൃത്തികൾക്കു് (Notes) ഇടയിലുള്ള ആവൃത്തിമാത്ര (Band Interval) ആണു് ശ്രുതി. സംഗീതാത്മകമായ ശബ്ദഘടനകളെ അദ്ദേഹം ആദ്യം ജതികളാക്കി വിഭജിച്ചു. ഈ ജതികളെ വീണ്ടും രണ്ടു് ഗ്രാമങ്ങളാക്കി തിരിച്ചു. ഇവയെ ഷഡ്ജഗ്രാമം എന്നും മാദ്ധ്യമഗ്രാമം എന്നും പറയുന്നു. ഗണിതശാസ്ത്രപരമായി സാധുതയുള്ള ഭരതമുനിയുടെ ഈ നിഗമനത്തിനു വേണ്ടി അദ്ദേഹം ആവിഷ്കരിച്ച ഒരു പ്രായോഗികപരീക്ഷണമാണു് ശരണചതുഷ്ടയം. Bhatkhande's contribution to music: a historical perspective By Sobhana Nayar (താളുകൾ 115-116) 1989 ISBN 0 86132 238 X [Popular Prakashan (Pvt) Ltd., Tardeo, Mumbaiശരണചതുഷ്ടയത്തിന്റെ അനുമാനപ്രകാരം ഉരുത്തിരിയുന്ന 22 ശ്രുതികളും അവയ്ക്കു് ഏറേക്കുറെ സമാനമായ പാശ്ചാത്യസംഗീതത്തിലെ തത്തുല്യമായ ശ്രുതികളും താഴെപ്പറയുന്നവയാണു്: ശ്രുതികൾ പാശ്ചാത്യസംഗീതത്തിലെ 12-TET ‘നോട്ടുകൾ’ പേരു് അംശബന്ധം പ്രതിശതം ആവൃത്തി(Hz)നോട്ട് ആവൃത്തി(Hz) ക്ഷോഭിണി 1 0 261.6256 C 261.6256 തീവ്ര 256/243 90 275.6220 C 277.1826 കുമുദ്വതി 16/15 112 279.0673 മന്ദാ 10/9 182 290.6951 D 293.6648 ചന്ദോവതി 9/8 203 294.3288 ദയാവതി 32/27 294 310.0747 D 311.1270 രഞ്ജനി 6/5 316 313.9507 രക്തികാ 5/4 386 327.0319 E 329.6275 രൌദ്രി 81/64 407 331.1198 ക്രോധ 4/3 498 348.8341 F 349.2282 വജ്രിക 27/20 519 353.1945 പ്രസരിണി 45/32 590 367.9109 F 369.9944 പ്രീതി 729/512 612 372.5098 മാർജ്ജനി 3/2 702 392.4383 G 391.9954 ക്ഷിതി 128/81 792 413.4330 G 415.3047 രക്ത 8/5 814 418.6009 സാന്ദീപനി 5/3 884 436.0426 A 440.0000 ആലാപിനി 27/16 906 441.4931 മദന്തി 16/9 996 465.1121 A 466.1638 രോഹിണി 9/5 1017 470.9260 രമ്യ 15/8 1088 490.5479 B 493.8833 ഉഗ്ര 243/128 1110 496.6798 ക്ഷോഭിണി 2 1200 523.2511 C 523.2511 കർണ്ണാടകസംഗീതത്തിൽ മേൽ‌പ്പറഞ്ഞ 22 ശ്രുതികൾ പ്രായോഗികമായും വ്യതിരിക്തമായും ഉപയോഗിക്കുന്നതു് സുഗമമല്ല. അതിനാൽ അവയിൽ തന്നെ ഭേദഗതികൾ വരുത്തി ശ്രുതികളെ (അഥവാ സ്വരസ്ഥാനങ്ങളെ) 16 എണ്ണം ആക്കി നിജപ്പെടുത്തിയിട്ടുണ്ടു്. ഇവ താഴെ പറയുന്ന പ്രകാരമാണു്: ഷഡ്ജം ശുദ്ധ ഋഷഭം ചതുശ്രുതി ഋഷഭം ശുദ്ധ ഗാന്ധാരം ഷഡ്ശ്രുതി ഋഷഭം സാധാരണ ഗാന്ധാരം അന്തര ഗാന്ധാരം ശുദ്ധ മധ്യമം പ്രതി മധ്യമം പഞ്ചമം ശുദ്ധ ധൈവതം ചതുശ്രുതി ധൈവതം ശുദ്ധ നിഷാദം ഷഡ്ശ്രുതി ധൈവതം കൈശികി നിഷാദം കാകളി നിഷാദം അവലംബം വർഗ്ഗം:സംഗീതം
ഓങ് സാൻ സൂ ചി
https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി
ഓങ് സാൻ സൂ ചി (Aung San Suu Kyi) ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് Myanmar junta releases Aung San Suu Kyi . ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു ബുദ്ധമത വിശ്വാസിയാണ് . ബർമയിലെ സ്വാതന്ത്ര്യസമരനായകൻ ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി 1945 ൽ ജനിച്ച സൂ ചിക്ക് 1991-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി . ആദ്യകാലം 1945 ജൂൺ 19 ബെർമയിലെ യാംഗോണിൽ (മുന്പ് റംഗൂൺ) , ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ് , ബർമാഗാന്ധി എന്നീ വിശേഷണങ്ങളുമുള്ള ജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബർമ ഇന്ഡിപെന്ഡന്റ് ആർമി സ്ഥാപിച്ച് ജപ്പാന്റെ സഹായത്താൽ പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാൻ. 1947 ജൂലൈ 19 ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ ജനറൽ ഓങ് സാന് മറ്റ് നാല് പേർക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു. 1948 ജനുവരി 4 ന് ബർമ സ്വതന്ത്രയായി . മെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം. 1960 ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസമായി. ഡൽഹി ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂ ചി 1964ൽ ബിരുദമെടുത്തു. പിന്നീട്‌ ഓക്സ്‌-ഫഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി. രാഷ്ട്രീയപ്രവർത്തനം 1948-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ 1962 മുതൽ പട്ടാളഭരണത്തിലാണ്. രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ 1988 ബർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവെച്ചതിനെ തുടർന്നു രാജ്യത്തെമ്പാടും സമരം പൊട്ടിപുറപ്പെടുകയും സൈനികഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. ഗാന്ധിയുടെ അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു. 1988 സെപ്റ്റംബർ 27ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989 ജൂലായ് 20 ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്രയാക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ചി കൂട്ടാക്കിയില്ല. 1990-ലെ തിരഞ്ഞെടുപ്പിൽ "നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി" വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത്‌ അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരിൽ സൂ ക്യിക്ക്‌ 1991 സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സൂ ക്യിക്കു വേണ്ടി അലെക്സാൻഡറും കിം ഉം നോബൽ സമ്മാനം സ്വീകരിച്ചു. 1995-ൽ വീട്ടുതടങ്കിൽ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദർശിക്കാൻ ബെർമ്മ വിട്ടുപോയാൽ തിരിച്ചു വരാൻ അനുവദിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. 1997 ഭർത്താവ്‌ മൈക്കിൾ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ ലണ്ടനിൽ പോയാൽ തിരിച്ചു വരാണുള്ള വിസാ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട്‌ സൂ ചി അദ്ദേഹത്തെ കണ്ടില്ല. മൈക്കിൾ 1999 മാർച്ചിൽ നിര്യാതനായി. അവലംബം പുറത്തേക്കുള്ള കണ്ണികൾ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ വർഗ്ഗം:ലോകനേതാക്കൾ വർഗ്ഗം:ഗാന്ധിയർ വർഗ്ഗം:വനിതാ പ്രധാനമന്ത്രിമാർ വർഗ്ഗം:മ്യാന്മാർ വർഗ്ഗം:1945-ൽ ജനിച്ചവർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:അഹിംസയുടെ വക്താക്കൾ
ഉസ്താദ് റഷീദ് ഖാൻ
https://ml.wikipedia.org/wiki/ഉസ്താദ്_റഷീദ്_ഖാൻ
ഉസ്താദ് റഷീദ് ഖാൻ , ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രശസ്ത വായ്പ്പാട്ടുകാരിൽ ഒരാൾ ആണ്, (1 July 1968 – 9 January 2024). 1968 ജൂലൈ 1 ന് ഉത്തർപ്രദേശിലെ ബദായൂൻ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. സഹസ്വാൻ ഘരാന പിന്തുടരുന്ന അദ്ദേഹം ഈ ഘരാന സ്ഥാപിച്ച ഇനായത് ഹുസ്സൈൻ ഖാൻ'ന്റെ പേരമകനുമാണ്. സോമ ഖാൻ ആണ് ഇദ്ദേഹത്തിന്റെ പത്നി. പ്രായം കൊണ്ടു ചെറുപ്പമെങ്കിലും, ശ്രുതി മാധുര്യവും, ശബ്ദ നിയന്ത്രണവും കൊണ്ട് ധാരാളം ആരാധകരെ അദ്ദേഹം ആകർഷിച്ചിട്ടുണ്ട്. വിളംബിത കാലത്തിൽ ഖയാൽ പാടുന്നതിൽ അഗ്രഗണ്യമായ പ്രാവീണ്യമാണ് അദ്ദേഹത്തിനുള്ളത്. "ഇന്ത്യൻ സംഗീതത്തിന്റ വായ്പാട്ട് മേഖലയ്ക്ക് ഒരു ഭാവി വാഗ്‌ദാനമാണ് ഇദ്ദേഹം" എന്ന് 1988-ൽ റഷീദ് ഖാന്റെ കച്ചേരി കണ്ടു നിന്ന പണ്ഡിറ്റ് ഭീംസെൻ ജോഷി പറയുകയുണ്ടായിThe SRA site gives the Bhimsen Joshi accolade as: "One of the most notable torchbearers of the Hindustani classical tradition in the twenty first century"Music Label fusion3.com 1987-ൽ ആകാശവാണി അദ്ദേഹത്തിന് “A" ഗ്രേഡ് നൽകി. 1988-ൽ ആദ്യത്തെ റെക്കോർഡ് പുറത്തിറക്കി. ധാരാളം വിദേശപര്യടനങ്ങളും പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതമെന്ന പോലെ അർധശാസ്ത്രീയ ഗാനങ്ങളായ തും‌റികൾ പാടുന്നതിലും അഗണ്യമായ പാടവം റഷീദ് ഖാനുണ്ട്. ആദ്യകാല ജീവിതം 1968 ജൂലൈ 1 ന് ഉത്തർപ്രദേശിലെ ബദായൂൻ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മയുടെ അമ്മാവൻ ആയ നിസാർ ഹുസ്സൈൻ ഖാനിൽ നിന്നും സ്വന്തം വീട്ടിൽ താമസിച്ചു തന്നെ അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു. ഉസ്താദ് ഗുലാം മുസ്‌തഫ ഖാന്റെ അനന്തരവൻ ആണ് ഇദ്ദേഹം. കുട്ടിക്കാലത്തു ഇദ്ദേഹം ശാസ്ത്രീയ സംഗീതത്തിൽ അഭിരുചി ഒന്നും കാണിച്ചിരുന്നില്ല. ഗുലാം മുസ്‌തഫ ഖാൻ സംഗീതത്തിലുള്ള അദ്ദേഹത്തിന്റ കഴിവ് ആദ്യമായി തിരിച്ചറിയുകയും കുറച്ചു കാലം മുംബൈയിൽ വെച്ച് അദ്ദേഹത്തെ സംഗീതം പഠിപ്പിയ്ക്കുകയും ചെയ്തു.This page is official Rashid Khan website l ustadrashidkhan.com എന്നിരുന്നാലും നിസാർ ഹുസ്സൈൻ ഖാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റ പ്രധാന ഗുരു. ബദായൂനിലെ റഷീദ് ഖാന്റെ ഗൃഹത്തിൽ വെച്ച് തന്നെയാണ് നിസാർ ഹുസ്സൈൻ ഖാൻ അദ്ദേഹത്തെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്. കർക്കശക്കാരനായ നിസാർ ഹുസ്സൈൻ ഖാന്റെ ശിക്ഷണത്തിൽ അതിരാവിലെ നാല് മണിയ്ക്ക് എണീറ്റ് അദ്ദേഹത്തിന് സാധകം ചെയ്യേണ്ടി വന്നിരുന്നു. അതിനു ശേഷം ഓരോ ദിവസവും മണിക്കൂറുകളോളം അദ്ദേഹത്തിന് സ്വരസ്ഥാനങ്ങൾ അഭ്യസിയ്ക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ഒരു സ്വരസ്ഥാനം തന്നെ ആവർത്തിച്ചു പഠിയ്ക്കേണ്ടി വരും. കുട്ടിയായിരുന്ന റഷീദ് ഖാന് അക്കാലത്ത് ഇത്തരത്തിലുള്ള പഠനം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിലും പിൽക്കാലത്തെ അദ്ദേഹത്തിന്റ സംഗീതശൈലിയെ രൂപപ്പെടുത്തുന്നതിൽ ഇത് വളരെ സഹായിച്ചിട്ടുണ്ട്. ഏതാണ്ട് പതിനെട്ട് വയസിന് ശേഷമാണ് അദ്ദേഹത്തിന് ഇതിൽ കുറച്ചു താല്പര്യം തോന്നിത്തുടങ്ങിയത്. സംഗീതജീവിതം പതിനൊന്ന് വയസ്സിൽ റഷീദ് ഖാൻ തന്റെ ആദ്യത്തെ സംഗീതകച്ചേരി നടത്തി. 1978 ൽ അദ്ദേഹം ഡൽഹിയിലെ ഐ.ടി.സി യിൽ കച്ചേരി അവതരിപ്പിച്ചു. 1980 ഏപ്രിൽ മാസത്തിൽ നിസാർ ഹുസ്സൈൻ ഖാൻ കൽക്കട്ടയിലെ ഐ.ടി.സി റിസർച്ച് അക്കാഡമിയിൽ ചേർന്നതോടെ റഷീദ് ഖാനും അവിടെ വിദ്യാർത്ഥിയായി ചേർന്നു. 1994 ആയപ്പോഴേയ്ക്കും അദ്ദേഹം ഔദ്യാഗികമായി അക്കാദമിയിലെ ഒരു സംഗീതകാരൻ എന്ന പദവിയിൽ എത്തി. സംഗീതശൈലി രാംപൂർ-സഹസ്വാൻ ഗായകി (സംഗീതശൈലി), ഗ്വാളിയോർ ഘരാനയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. വിളംബിത-മധ്യ കാലങ്ങളിൽ, ഗാംഭീര്യസ്വരത്തിൽ, സങ്കീർണമായ താളഘടനയോടെ അവതരിപ്പിയ്ക്കപ്പെടുന്ന കൃതികളാണ് ഇതിന്റെ പ്രത്യേകത. നിസാർ ഹുസ്സൈൻ ഖാന്റെ ശൈലിയിൽ വിളംബിതകാലത്തിലുള്ള തന്റെ ഖയാൽ ആലാപനങ്ങളിൽ അദ്ദേഹം വളരെ പതിഞ്ഞ വിസ്താരങ്ങൾ ഉൾപ്പെടുത്തുന്നു. മറ്റു പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞരായ അമീർ ഖാൻ, ഭീംസെൻ ജോഷി എന്നിവരുടെ ശൈലികളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. തന്റെ ഗുരുവിനെ പോലെ തന്നെ തരാനകൾ പാടുന്നതിലും അദ്ദേഹത്തിന് പ്രാഗൽഭ്യം ഉണ്ട്. എന്നാൽ ഉപകരണ-സംഗീതശൈലിയെ അടിസ്ഥാനപ്പെടുത്തിയുള്ള തന്റെ ഗുരുവിന്റെ ശൈലിയിൽ നിന്നും വിഭിന്നമായി ഖയാൽ രീതിയിൽ തരാനകൾ അവതരിപ്പിയ്ക്കാനാണ് റഷീദ് ഖാൻ ശ്രമിയ്ക്കാറ്. അദ്ദേഹത്തിന്റെ രാഗവിസ്താരങ്ങളിൽ വൈകാരികതയുടെ പല തലങ്ങൾ ഉള്ളതായി കാണാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ : "ചിലപ്പോൾ ആലാപനത്തിൽ ആയിരിയ്ക്കും വൈകാരികതയുടെ അതിസ്പർശം കടന്നു വരുന്നത്, ചിലപ്പോൾ ബന്ദിഷ് പാടുമ്പോൾ ആയിരിയ്ക്കും, ചിലപ്പോൾ കവിതയുടെ വരികൾക്ക് അർത്ഥം നൽകാനായിട്ടായിരിയ്ക്കാം". ഈ വൈകാരികത അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു ആധുനികമാനം നൽകുന്നു. സാങ്കേതികതയ്ക്കും സങ്കീർണമായ സ്വരഘടനകളുടെ കൃത്യമായ ആവിഷ്കാരത്തിനും ഊന്നൽ കൊടുത്തുള്ള അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ ശൈലിയിൽ നിന്നും ഏറെ വിഭിന്നമാണ് ഇത്.Hindustani Classical Music Concert (Vocal) – Ustad Rashid Khan ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയസംഗീതവുമായി ചേർത്തുള്ള ഫ്യൂഷൻ സംഗീതരംഗത്തും റഷീദ് ഖാൻ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവാർഡുകൾ പദ്മശ്രീ (2006) സംഗീത നാടക അക്കാദമി അവാർഡ് (2006) ഗ്ലോബൽ ഇന്ത്യൻ മ്യൂസിക് അക്കാഡമി അവാർഡ്‌സ് (GIMA) (2010) മഹാ സംഗീത് സമ്മാൻ അവാർഡ് (2012) മിർച്ചി മ്യൂസിക് അവാർഡ്‌സ് (2013) അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:1966-ൽ ജനിച്ചവർ വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:2024ൽ മരിച്ചവർ
ഉടുക്ക്
https://ml.wikipedia.org/wiki/ഉടുക്ക്
thumb|ഉടുക്ക് തെക്കെ ഇന്ത്യയിലെ പുരാതനമായ ഒരു കൊട്ടു വാദ്യമാണ്, ഉടുക്ക്. നാടൻ കലകളിലും, ക്ഷേത്രങ്ങളിലും അയ്യപ്പൻ പാട്ടുകളിലും ഒക്കെ ഉടുക്ക് ഉപയോഗിക്കാറുണ്ട്. കാവടിയാട്ടം, കാരകം, വില്ലുപാട്ട്, ലാവണി പാട്ട്, തുടങ്ങി ഒട്ടു മിക്ക നാടൻ കലകളിലും ഉടുക്കിനു പ്രാധാന്യം ഉണ്ട്. പുരാതന തമിഴ് സാഹിത്യത്തിൽ ഉടുക്കിനെ പറ്റി പരാമർശം ഉണ്ട്. “തുടി” എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. ശിവന്റെ രൂപമായ നടരാജന്റെ ഇടം കൈയ്യിൽ ഉടുക്കാണ് സങ്കൽപ്പിക്കപ്പെടുന്നത്. മദ്ധ്യഭാഗം വ്യാസം കുറഞ്ഞ ഒരു തുകൽ‌വാദ്യമാണ്‌ ഉടുക്ക്. രണ്ടു വായ്കളിലും തോലു കൊണ്ട് മൂടിയിരിക്കുന്നു. തോൽ‌വായകൾ തോൽ‌ചരടുകൾ കൊണ്ട് മുറുക്കി അവയെ തോളിൽ തൂക്കാൻ വണ്ണം നീളമുള്ള ചരടിനാൽ ബന്ധിച്ചിരിക്കുന്നു. ഇടതുകൈയാൽ ഉടുക്കിന്റെ നടുഭാഗത്ത് താഴ്തുകയും അല്പം ഉയർത്തുകയും ചെയ്തു കൊണ്ട് ഉടുക്കു വായനക്കാരൻ ശബ്ദത്തിന്റെ ആവൃത്തി നിയന്ത്രിക്കുന്നു. വലതു കൈയിലെ വിരലുകൾ ഉപയോഗിച്ച് താളമിടുകയും ചെയ്യുന്നു. വർഗ്ഗം:തുകൽ‌വാദ്യങ്ങൾ വർഗ്ഗം:കേരളത്തിലെ വാദ്യോപകരണങ്ങൾ
അബിസീനിയ
https://ml.wikipedia.org/wiki/അബിസീനിയ
REDIRECT എത്യോപ്യ
അബിസ്സീനിയ
https://ml.wikipedia.org/wiki/അബിസ്സീനിയ
REDIRECT എത്യോപ്യ
ഈജിപ്ത്‌
https://ml.wikipedia.org/wiki/ഈജിപ്ത്‌
തിരിച്ചുവിടുക ഈജിപ്റ്റ്
ബാബിലോണിയ
https://ml.wikipedia.org/wiki/ബാബിലോണിയ
ക്രി.മു മുപ്പതാം നൂറ്റാണ്ടിൽ തെക്കൻ മെസൊപൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്‌‌) ഉടലെടുത്ത ഒരു പുരാതന രാജ്യമായിരുന്നു ബാബിലോണിയ. ബാബിലോൺ ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു. ഹമ്മുരാബിയുടെ ഭരണ കാലത്തു ബാബിലോണിയ (1792- 1750 BC) മദ്ധ്യപൂർവേഷ്യയിലെ ഒരു പ്രബല ശക്തിയായി ഉയറ്ന്നു. thumb|ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത് പ്രാചീനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു(ബി.സി.605-562). അവലംബം വർഗ്ഗം:പുരാതന ജനപദങ്ങൾ വർഗ്ഗം:മെസപ്പൊട്ടേമി a യ വർഗ്ഗം:പശ്ചിമേഷ്യയുടെ ചരിത്രം വർഗ്ഗം:അക്കാമെനിഡ് സാമ്രാജ്യം വർഗ്ഗം:ഏഷ്യയിലെ മുൻകാല രാജ്യങ്ങൾ വർഗ്ഗം:കുവൈറ്റിന്റെ ചരിത്രം വർഗ്ഗം:ബാബിലോണിയ വർഗ്ഗം:നാഗരികതകൾ
ഇറാഖ്‌‌
https://ml.wikipedia.org/wiki/ഇറാഖ്‌‌
REDIRECT ഇറാഖ്‌
ഇറാക്ക്‌
https://ml.wikipedia.org/wiki/ഇറാക്ക്‌
REDIRECT ഇറാഖ്‌
തൃശ്ശിവപേരൂർ
https://ml.wikipedia.org/wiki/തൃശ്ശിവപേരൂർ
തിരിച്ചുവിടുക തൃശ്ശൂർ
തൃശിവപേരൂർ
https://ml.wikipedia.org/wiki/തൃശിവപേരൂർ
തിരിച്ചുവിടുക തൃശ്ശൂർ
രാശി ചക്രം
https://ml.wikipedia.org/wiki/രാശി_ചക്രം
REDIRECT രാശിചക്രം
ത്രിശൂർ
https://ml.wikipedia.org/wiki/ത്രിശൂർ
തിരിച്ചുവിടുക തൃശ്ശൂർ
ഒ എൻ വി കുറുപ്പ്
https://ml.wikipedia.org/wiki/ഒ_എൻ_വി_കുറുപ്പ്
തിരിച്ചുവിടുക ഒ.എൻ.വി. കുറുപ്പ്
ഉപ്പ്
https://ml.wikipedia.org/wiki/ഉപ്പ്
thumb|Salt deposits beside the Dead Sea thumb|Red rock salt from the Khewra Salt Mine in Pakistan thumb|300px|കറിയുപ്പ് thumb|right|300px| ഉപ്പിന്റെ ധാതുരൂപം(ഹാലൈറ്റ്) പ്രധാനമായും സോഡിയം ക്ലോറൈഡ് (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്. കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കാനഡയിലാണ്. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും. വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു. http://en.wikipedia.org/wiki/Salt_mine പുരാതനറോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു.http://en.wikipedia.org/wiki/Salt. . ഇക്കാര്യം പുരാതനറോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്. ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഉത്പാദനം ബി.സി.ഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ചുപയോഗിച്ചു തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെ/തടാകങ്ങളിലെ ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. 148 ലക്ഷം ടൺ ആണ്‌ ഇന്ത്യയുടെ ശരാശരി വാർഷിക ഉത്പാദനം. കടൽ വെള്ളം വറ്റിച്ചെടുക്കുന്നതു കൂടാതെ ഉപ്പുഖനികളിൽ നിന്നു നേരിട്ട് വെട്ടിയെടുത്തും ഖനിയുടെ പാളികളിൽ വെള്ളം കടത്തിവിട്ട് വിലയിപ്പിച്ചെടുക്കുന്ന ലായനി ബാഷ്പീകരിച്ചും ഉപ്പുണ്ടാക്കുന്നുണ്ട്. ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉത്പാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. thumb|തമിഴ്നാട്ടിലെ ഒരു ഉപ്പളം ഉപയോഗം ഭക്ഷണത്തിന് സ്വാദേകാൻ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ, 1) അച്ചാറുകൾ 2) ഉണക്ക മീനുകൾ നല്ല അണുനാശിനിയാണ്. മുറിവിലും മറ്റും പുരട്ടാം. ഉപ്പ് വെള്ളം തൊണ്ട വേദനക്കും പല്ലു വേദനക്കും നല്ലതാണ്. പേപ്പർ പൾപ്പ്, തുണികളിലേക്കുള്ള ചായം, സോപ്പ് എന്നിവയുടെ നിർമ്മാണത്തിൽ ഉപ്പ് ധാരാളമായി ഉപയോഗപ്പെടുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:ഭക്ഷ്യയോഗ്യമായ ലവണങ്ങൾ വർഗ്ഗം:സോഡിയം സംയുക്തങ്ങൾ വർഗ്ഗം:സോഡിയം സംയുക്തങ്ങൾ വർഗ്ഗം:ക്ലോറിൻ സംയുക്തങ്ങൾ വർഗ്ഗം:അവശ്യ മരുന്നുകൾ വർഗ്ഗം:ധാതുക്കൾ
ബാ‍ലചന്ദ്രൻ ചുള്ളിക്കാട്
https://ml.wikipedia.org/wiki/ബാ‍ലചന്ദ്രൻ_ചുള്ളിക്കാട്
തിരിച്ചുവിടുക ബാലചന്ദ്രൻ ചുള്ളിക്കാട്
ഇടപ്പള്ളി രാഘവൻ പിള്ള
https://ml.wikipedia.org/wiki/ഇടപ്പള്ളി_രാഘവൻ_പിള്ള
മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നുഡോ. എം. ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം(1991), പുറം. 293 കേരളസാഹിത്യ അക്കാദമി തൃശൂർ ജീവിതരേഖ 1909 ജൂൺ 30ജീവചരിത്ര സംഗ്രഹം. ഇടപ്പള്ളിയുടെ പദ്യകൃതികൾ(2003)പുറം 11, ഇടപ്പള്ളി രാഘവൻപിള്ള. ഡി സി ബുക്സ് കോട്ടയം ന്  ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു.  1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി.  ഭാഷാഭിവർദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി. മരണം 200px|right|thumb|ഇടപ്പള്ളി സ്മാരകം കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തന്റെ മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ഇടപ്പള്ളിയുടെ മരണം ഉളവാക്കിയ വേദനയിൽ ചങ്ങമ്പുഴ തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യം എഴുതുകയുണ്ടായി. പിന്നീടാണ് കുറേക്കൂടെ വിശാലവും വിഷാദാത്മകവുമാ‍യ പശ്ചാത്തലത്തിൽ രമണൻ എന്ന പ്രണയകാവ്യം എഴുതിയത്. രമണനിലെ ദുരന്തനായകനായ രമണൻ ഇടപ്പള്ളി തന്നെയായിരുന്നു. ഇടപ്പള്ളിയുടെ കൃതികൾ തുഷാര ഹാരം (1935) നവസൗരഭം (1936) ഹൃദയ സ്മിതം (1936) മണിനാദം (1944) കവി ജീവിച്ചിരുന്ന കാലത്തുതന്നെ പ്രകാശിതമായ പുസ്തകങ്ങൾ 'തുഷാരഹാരം', 'ഹൃദയസ്മിതം', 'നവസൗരഭം' എന്നിവ മാത്രമാണ്. ഇടപ്പള്ളിയുടെ മരണശേഷം 1944-ൽ കേസരി ബാലകൃഷ്ണപിള്ളയുടെ അവതാരികയോടെയാണ് ‘മണിനാദം’ ഇറങ്ങുന്നത്. രാഘവൻ പിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946-ൽ ചങ്ങമ്പുഴ അദ്ദേഹത്തിന്റെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചു. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ' എന്നായിരുന്നു സമാഹാരത്തിന്റെ പേര്. ആ പുസ്തകം തൃശൂർ മംഗളോദയത്തിലൂടെയാണ് പുറത്തുവന്നത്. അതിന്റെ ഒന്നാം പതിപ്പ് കൊല്ലവർഷം 1121-ലും രണ്ടാം പതിപ്പ് 1126-ലും മൂന്നാം പതിപ്പ് 1132-ലും നാലാം പതിപ്പ് 1138-ലും പുറത്തിറങ്ങി. നാലാം പതിപ്പിൽ സുധ, ചില്ലിക്കാശ് എന്നീ ഗദ്യരചനകളും ഉൾപ്പെടുത്തിയിരുന്നു. മുൻ സമാഹാരങ്ങളിൽ ഉൾപ്പെടാതെ ശേഷിച്ച അവ്യക്തഗീതം (ഗദ്യകവിത), കാമുകൻ, കൃഷിപ്പാട്ട്, അറിയുന്നു ഞാൻ (വിവർത്തനം) എന്നിങ്ങനെ നാലു കവിതകൾ, അവ്യക്തഗീതം എന്ന ശീർഷകത്തിൽ നാലാം പതിപ്പിൽ അനുബന്ധിച്ചിട്ടുണ്ട്. മണിനാദം ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് 'മണിനാദം'. കവിതയിൽ നിന്ന് ഏതാനും വരികൾ: അവലംബങ്ങൾ പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1909-ൽ ജനിച്ചവർ വർഗ്ഗം: 1936-ൽ മരിച്ചവർ വർഗ്ഗം:ജൂൺ 30-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളത്തിലെ കാൽ‌പ്പനിക കവികൾ വർഗ്ഗം:ആത്മഹത്യ ചെയ്തവർ
സി.വി. രാമൻപിള്ള
https://ml.wikipedia.org/wiki/സി.വി._രാമൻപിള്ള
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിൻറെ പ്രശസ്തി. 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്ജീവചരിത്രക്കുറിപ്പ്.പുറം.313, പ്രേമാമൃതം(2004), സി. വി. രാമൻപിള്ള, ഡി സി ബുക്സ് കോട്ടയം. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ കണ്ണങ്കര പാർവതിപ്പിള്ള. ബാല്യം ജീവിതം കണ്ണി=https://en.wikipedia.org/wiki/File:CV_as_a_young_man.jpg|ഇടത്ത്‌|ലഘുചിത്രം|ചെറുപ്പക്കാരനായ സി.വി. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു. 1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ലവിശ്വവിജ്ഞാനകോശം(1990)പുറം :714-15 എസ്. പി സി എസ് കോട്ടയം. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ൽ 30 ആമത്തെ വയസിൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മയ്ക്ക് വിവാഹ സമയം 16 വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. 1904-ൽ ഭാര്യയുടെ അകാല മരണം വരെ ഈ വിവാഹം നീണ്ടുനിന്നു. പിന്നീട് അവരുടെ മൂത്തസഹോദരിയും രാജാ രവിവർമ്മയുടെ ഇളയ സഹോദരൻ സി. രാജ രാജവർമ്മയുടെ വിധവയുമായ ജാനകി അമ്മയുമായുള്ള വിവാഹമായിരുന്നു. 1922 മാർച്ച് 21 ന് 63 ആമത്തെ വയസ്സിൽ ജാനകി അമ്മയെ തനിച്ചാക്കിക്കൊണ്ട് അദ്ദേഹം ഈ ലോകത്തുനിന്ന് വിടപറഞ്ഞു. കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു. സി.വി. യുടെ ചരിത്രാഖ്യായികകൾ സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധർമ്മരാജായിൽ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാർത്താണ്ഡവർമ്മയുടെ അനന്തരവനായ കാർത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപൻ ധർമ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാൾ പുറത്ത് മൈസൂരിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. ഒടുവിൽ രാജശക്തി തന്നെ ജയിക്കുന്നു. കൃതികൾ ചരിത്രനോവലുകൾ മാർത്താണ്ഡവർമ്മ (1891) ധർമ്മരാജാ (1913) രാമരാജ ബഹദൂർ (1918) പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ട്.‍‍‍ സാമൂഹ്യനോവൽ പ്രേമാമൃതം (1917) ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ) ചന്ദ്രമുഖീവിലാസം (1884, അപ്രകാശിതം‍) മത്തവിലാസം (അപ്രകാശിതം) കുറുപ്പില്ലാക്കളരി (1909) തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914) ഡോക്ടർക്കു കിട്ടിയ മിച്ചം (1916) പണ്ടത്തെ പാച്ചൻ (1918) കൈമളശ്ശൻറെ കടശ്ശിക്കളി (1915) ചെറതേൻ കൊളംബസ് (1917) പാപിചെല്ലണടം പാതാളം (1919) കുറുപ്പിൻറെ തിരിപ്പ് (1920) ബട്ട്ലർ പപ്പൻ ‍(1921) ലേഖനപരമ്പര വിദേശീയ മേധാവിത്വം (1922) അപൂർണ്ണ കൃതികൾ ദിഷ്ടദംഷ്ട്രം (നോവൽ) പ്രേമാരിഷ്ടം(ആത്മകഥ) അവലംബം വർഗ്ഗം:1858-ൽ ജനിച്ചവർ വർഗ്ഗം: 1922-ൽ മരിച്ചവർ വർഗ്ഗം:മേയ് 19-ന് ജനിച്ചവർ വർഗ്ഗം:മാർച്ച് 21-ന് മരിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാളനാടകകൃത്തുക്കൾ വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ
യേശുദാസ്
https://ml.wikipedia.org/wiki/യേശുദാസ്
REDIRECT കെ.ജെ. യേശുദാസ്
ഗ്ലൂമി സൺ‌ഡേ
https://ml.wikipedia.org/wiki/ഗ്ലൂമി_സൺ‌ഡേ
റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരൻ 1933-ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺ‌ഡേ. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരൻ തന്നെയായ കവി ലെയ്സിയോ ജെയ്‌വോൻ കൂടുതൽ തീവ്രമായ വാക്കുകളാൽ മാറ്റിയെഴുതി. ഈ ഗാനം അനേകമാളുകളെ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തിൽ ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു. കേൾവിക്കാരുടെ മനസ്സിൽ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തിൽ. ആത്മഹത്യാപ്രവണത വളർത്തി എന്നതിന് തെളിവുകളൊന്നും ഇല്ലെങ്കിലും അനേകം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകൾ, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും മാറി നിന്നിരുന്നു. രണ്ടു ശ്ലോകങ്ങളാണ് ആദ്യം ഈ ഗാനത്തിൽ ഉണ്ടായിരുന്നതെങ്കിൽക്കൂടി, അതിന്റെ തീവ്രത കുറക്കുവാനായി, മൂന്നാമതൊരു ശ്ലോകം കൂടി അധികമായി ചേർത്ത ഒരു രൂപത്തിൽക്കൂടി ഈ ഗാനം നമുക്ക് കേൾക്കാനാകും. ആദ്യരണ്ടു ശ്ലോകങ്ങളിലെ ദുരന്താഭിമുഖ്യം നിറഞ്ഞ ചിന്തകൾ, ഒരു സ്വപ്നമായിരുന്നുവെന്ന് വരുത്തിത്തീർക്കുവാനായിരുന്നു ഈ മൂന്നം ശ്ലോകം. ഗാനരചയിതാവായ സാം.എം.ലൂയിസ് 1936-ൽ ചെയ്ത ഇംഗ്ലിഷ് തർജ്ജമ വളരെ അധികം ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. റെസ്യൂ സെരസ് ഗാനരചയിതാവായ റെസ്യൂ സരസ്, 1899 -ൽ ജനിച്ചു. പിയാനോ വായന ഇദ്ദേഹത്തിന് സ്വയം ആർജ്ജിച്ച കഴിവായിരുന്നു. 1968 -ൽ ഇദ്ദേഹം ബുഡാപെസ്റ്റിൽ വച്ച് കെട്ടിടമുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മലയാള തർജ്ജുമ റെസ്യൂ സെരെസ്സിന്റെ വരികളുടെ മലയാളം തർജ്ജമ ഇപ്രകാരമാണ്. വർഗ്ഗം:ഗാനങ്ങൾ hu:Seress Rezső#Szomorú vasárnap
ശില്പകല
https://ml.wikipedia.org/wiki/ശില്പകല
ദൃശ്യകലയിലെ ഒരു ത്രിമാന ശാഖയാണ് ശില്പകല. കല്ല്, മരം, ലോഹം, കളിമണ്ണ് എന്നിവകളിൽ കൊത്തിയെടുത്തോ, വിളക്കിയെടുത്തോ, രൂപം നൽകിയോ മറ്റുമാണ് പരമ്പരാഗത ശില്പകല വളർച്ച പ്രാപിച്ചത്. ഏത് വസ്തുവിലും ശില്പനിർമ്മാണം പ്രായോഗികമാക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ ഇരുപതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം. കാഠിന്യമുള്ളതോ വഴക്കമുള്ളതോ ആയ വസ്തുക്കൾ രൂപമാറ്റം വരുത്തിയാണ് ശില്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ശില്പങ്ങൾ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളിൽ കല്ലുകൾ, ലോഹം, മരം, കളിമണ്ണ് എന്നിവ ഉൾപ്പെടുന്നു. കല്ല്, മരം മുതലായവ ഉപയോഗിക്കുമ്പോൾ കൊത്തുപണികൾ ചെയ്ത് ശില്പങ്ങൾ നിർമ്മിക്കുന്നു. മറ്റ് വസ്തുക്കളിൽ നിന്ന് നിർമ്മിക്കുമ്പോൾ, ഒട്ടിക്കൽ, ഉരുക്കൽ, അച്ചുകളിൽ അമർത്തൽ, കൈകൊണ്ട് ചുട്ടെടുക്കൽ എന്നിങ്ങനെ വിവിധ പ്രക്രിയകൾ ഉപയോഗിക്കുന്നു. മനുഷ്യ നാഗരികതയുടെയും അതിന്റെ വികസന ഘടകങ്ങളുടെയും തെളിവുകളിൽ ശില്പം ഒരു പ്രധാന ഘടകമാണ്. മുന്നിലും പിന്നിലും മുഴുവൻ രൂപവും ചിത്രീകരിക്കുന്ന ശില്പങ്ങളെ പൂർണ്ണരൂപത്തിലുള്ള ശില്പങ്ങളായും രൂപത്തിന്റെ ഒരു വശം മാത്രം കാണിക്കുന്ന ശില്പങ്ങളായും ‘എംബോസ്ഡ് ശിൽപങ്ങൾ’ എന്നും തരംതിരിക്കുന്നു. മൺപാത്രങ്ങൾ ഒഴികെ മറ്റെല്ലാ കലാസൃഷ്ടികളും പുരാതന നാഗരികതയുടെ അവശിഷ്ടങ്ങളായി നശിച്ചു. മറ്റുള്ളവ നശിക്കുന്ന വസ്തുക്കളാൽ നിർമ്മിച്ചവയാണ്. പുരാതന കാലത്ത് നിർമ്മിച്ച മരപ്പണികൾ ഇന്ന് ലഭ്യമല്ല. അവ പൂർണ്ണമായും വംശനാശം സംഭവിച്ചു. അക്കാലത്തെ ശില്പങ്ങൾ ശോഭയുള്ള നിറങ്ങളിൽ വരച്ചിരുന്നു. മത ആരാധനയെ അടിസ്ഥാനമാക്കി വിവിധ സംസ്കാരങ്ങളിലെ ശില്പങ്ങൾ പലപ്പോഴും സൃഷ്ടിക്കപ്പെട്ടു. അത്തരം വലിയ ശില്പങ്ങൾ സൃഷ്ടിക്കുന്നത് ഇന്നത്തെ നൂറ്റാണ്ടിൽ ഏറ്റവും ചെലവേറിയതും ചെലവേറിയതുമാണ്. അക്കാലത്തെ മതപരമോ രാഷ്ട്രീയപരമോ ആയ പ്രകടനമായിരുന്നു ശില്പങ്ങൾ. പുരാതന മെഡിറ്ററേനിയൻ നാഗരികത, ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങി നിരവധി തെക്കേ അമേരിക്കൻ സംസ്കാരങ്ങൾ ഇന്നും അതിന്റെ കൂറ്റൻ ശില്പങ്ങളാൽ സജീവമാണ്. thumb|തെങ്ങിൻ ഭാഗങ്ങൾ കൊണ്ട് നിർമ്മിതമായ ഒരു ശിൽപം പ്രശസ്തരായ കേരളീയ ശിൽ‌പികൾ കാനായി കുഞ്ഞിരാമൻ എം.വി. ദേവൻ അന്താരാഷ്ട്ര ശില്പകലാ ദിനം ഏപ്രിൽ മാസത്തിലെ അവസാന ശനിയാഴ്ച അന്താരാഷ്ട്ര ശില്പകലാ ദിനമായി ആചരിക്കുന്നു. 2020ലെ അന്താരാഷ്ട്ര ശില്പകലാ ദിനം ഏപ്രിൽ 25, ശനിയാഴ്ച. ഇതും കാണുക ഏഷ്യൻ ശില്പകല ശ്രീലങ്കൻ ശില്പകല ഇന്ത്യൻ ശില്പകല കൊറിയൻ ശില്പകല ചൈനീസ് ശില്പകല വർഗ്ഗം:ശില്പകല
പെരിയാർ കടുവ സംരക്ഷിത പ്രദേശം
https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം
thumb|350px|right|പെരിയാർ കടുവ സംരക്ഷിത പ്രദേശം കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve).925 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ഉൾക്കൊള്ളുന്നു.ഡിസംബർ-ജനുവരി മാസങ്ങളിൽ 15° സെൽഷ്യസും ഏപ്രിൽ-മെയ്‌ മാസങ്ങളിൽ 31° സെൽഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവർഷം 3000 മില്ലിമീറ്റർ മഴവരെയും ലഭിക്കാറുണ്ട്‌. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും ഈ സ്ഥലത്തെ നിർവചിച്ചിരിക്കുന്നു. ചരിത്രം thumb|200px| പെരിയാർ കടുവ സങ്കേതത്തിന്റെ ചിഹ്നം തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1886-ൽ മദ്രാസ് ഗവണ്മെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ പെരിയാറിനു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്‌. കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം തുടങ്ങുന്നതിന് ഹേതുവായത് ഈ അണക്കെട്ടിന്റെ നിർമ്മാ‍ണമാ‍ണ്. ധാരാളം മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് അണക്കെട്ട് നിർമ്മിച്ചത്. മരങ്ങൾ മുറിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ കോലാഹലം നിമിത്തം മൃഗങ്ങൾ അവിടം വിട്ടു പോകുമെന്നതിനാൽ മരങ്ങൾ അവിടെത്തന്നെ നിലനിർത്തി. സംഭരണി നിറഞ്ഞപ്പോൾ മൃഗങ്ങൾ അതിനു ചുറ്റും കേന്ദ്രീകരിക്കുകയും ചെയ്തു.1899ൽ പെരിയാർ തടാകതീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർവ്വ് രൂപവത്കരിച്ചു. 1931 ൽ ഭരണമേറ്റ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് വന്യജീവി സംരക്ഷണത്തിന് പ്രത്യേക താല്പര്യമെടുത്തു. അദ്ദേഹം 1933-ൽ എസ്.സി.എച്.റോബിൻസൺ എന്നയാളെ വനപാലകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1934-ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരു ഭാഗം നെല്ലിക്കാം‌പട്ടി എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതവും ഇതാണ്.1950 ൽ ഇത് പെരിയാർ വന്യജീവി സങ്കേതമായി.1978ൽ പെരിയാർ കടുവ സംരക്ഷിത പ്രദേശമായി. 1885-ൽ മുല്ലപ്പെരിയാർ അണക്കെട്ട്‌ നിർമ്മിച്ചതോടു കൂടിയാണ്‌ ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്‌. 1899-ൽ തന്നെ ഈ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 1933-ൽ എസ്‌.സി. എച്ച്‌. റോബിൻസൺ എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം ഈ പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടർന്ന് ഒരു കൊല്ലത്തിനകം നെല്ലിക്കാംപട്ടി വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. 1950-ൽ പെരിയാർ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. 1978 -ൽ പെരിയാർ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയിൽ കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. 1991-ൽ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും ചെയ്തു. 2001-ൽ കിഴക്കൻ പെരിയാർ, പടിഞ്ഞാറൻ പെരിയാർ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു. ഭൂമിശാസ്ത്രം കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. പമ്പാനദി, പെരിയാർ എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌. 430 ച.കി.മീ വരുന്ന കാതൽ പ്രദേശവും(Core zone), പെരിയാർ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള 148 ച.കി.മീ വരുന്ന വിനോദ പ്രദേശവും(Tourism Zone), 347 ച.കി.മീ വരുന്ന സഹായവന പ്രദേശങ്ങളും(Buffer Zone) ഉൾപ്പെടുന്നു. കാതൽ പ്രദേശം തികച്ചും സംരക്ഷിതമാണ്‌ മനുഷ്യസാമീപ്യം ഇല്ലാത്ത ഇവിടം കന്യാവനങ്ങളായി കരുതപ്പെടുന്നു. സഹായവനപ്രദേശങ്ങളിലാണ്‌ ശബരിമലയുൾപ്പെടുന്നത്‌. വിനോദ പ്രദേശങ്ങളും സഹായവനങ്ങളായാണ്‌ കണക്കാക്കുന്നത്‌. ജൈവജാലങ്ങൾ thumb|right|കടുവാസങ്കേതത്തിലെ കാട്ടാനക്കൂട്ടം ഏഴുതരം വനങ്ങളെങ്കിലും ഇവിടെ ഉണ്ടെന്നു കരുതുന്നു. പടിഞ്ഞാറൻ തീര ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ പടിഞ്ഞാറൻ തീര അർദ്ധ നിത്യഹരിത വനങ്ങൾ തെക്കൻ ആർദ്ര ഇലകൊഴിയും വനങ്ങൾ തെക്കൻ ഉന്നത ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ തെക്കൻ ഈർപ്പ സമ്മിശ്ര ഉഷ്ണിത പുഷ്പിത വനങ്ങൾ തെക്കേ ഇന്ത്യൻ അർദ്ധ-ഉഷ്ണമേഖലാ കുന്നിൻ പുൽമേടുകൾ തെക്കൻ ഈർപ്പ സമ്മിശ്ര പുഷ്പിക്കും പുൽമേടുകൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സാമീപ്യം മൂലമുണ്ടാകുന്ന കടുത്ത ജലസാന്നിദ്ധ്യം മൂലം ഇവിടുത്തെ വനങ്ങൾ ആർദ്ര ഇല പൊഴിയും വനങ്ങളായും പിന്നീട്‌ ആർദ്ര മരു വനങ്ങളായും മാറിക്കൊണ്ടിരിക്കുകയാണെന്നു കരുതുന്നു, സസ്യങ്ങൾ വിത്തിനു തോടുള്ള ഇനം സസ്യങ്ങൾ 1970 വംശങ്ങൾ ഇവിടെ ഉണ്ടെന്നു കരുതുന്നു. വിത്തിനു തോടില്ലാത്തയിനം മൂന്നിനം സസ്യങ്ങളും ഇവിടെ ഉണ്ട്‌. പരാഗിത സസ്യങ്ങൾ 173 വംശങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെരിയാർ കടുവ സംരക്ഷിതപ്രദേശത്തു മാത്രം കാണുന്ന മൂന്നിനം സസ്യങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. Mucuna pruriens thekkadiensis, abenaria periyarensis, Syzygium periyarensis എന്നിവയാണവ. ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്‌. ജീവികൾ thumb|150px|left|കടുവthumb|150px|right|സിംഹവാലൻ കുരങ്ങ് 62 വംശങ്ങൾ സസ്തനികൾ, 320 ഇനം പക്ഷികൾ, 45 ഇനം ഉരഗങ്ങൾ, 27 ഇനം ഉഭയജീവികൾ, 38 ഇനം മത്സ്യങ്ങൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. നട്ടെല്ലുള്ള ജീവികളുടെ ഉയർന്ന എണ്ണം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. നട്ടെല്ലില്ലാത്തവയായ ഒച്ചുകൾ മുതലായവയും ഇവിടെ ഉണ്ട്‌. 160 ഇനം ചിത്രശലഭങ്ങളേയും ഇവിടേ കണ്ടെത്തിയിരിക്കുന്നു. കടുവ ആഹാരശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം സസ്തനികൾ വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്‌ പരിപാലിക്കപ്പെടുന്നത്‌. ആന, മ്ലാവ്‌,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്‌, വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന വരയാട്‌ എന്നിവയെ എല്ലാം ഈ പ്രദേശത്ത്‌ കണ്ടുവരുന്നു. thumb|150px|right|വരയാട് നീലഗിരി തേവാങ്ക്‌, പാറാൻ മുതലായവയും ഈ പ്രദേശത്തു കാണുന്നു. ഡോ. സാലിം അലി കണ്ടെത്തിയ പഴംതീനി വവ്വാലിനേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. കട്ടിയേറിയ വനങ്ങളായതിനാൽ കടുവകളെ നേരിട്ടു കണ്ടെണ്ണാൻ കഴിയുകയില്ലങ്കിലും, പാദമുദ്രകൾ, നഖം ഉരച്ച പാടുകൾ, വിസർജ്യങ്ങൾ എന്നിവയുടെ പഠനത്താൽ കടുവകളുടെ എണ്ണം 50 എങ്കിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. സാംസ്കാരിക പ്രാധാന്യം തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാർ കടുവാ സംരക്ഷിത പ്രദേശത്താണ്‌. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും ഈ പരിധിക്കുള്ളിൽ വരുന്നു. ഇരുക്ഷേത്രങ്ങളിലേക്കുമുള്ള കനത്ത തീർത്ഥാടന ബാഹുല്യം പദ്ധതി പ്രദേശത്ത്‌ പരിസ്ഥിതി നാശം സൃഷ്ടിക്കുന്നുണ്ട്‌. മണ്ണാൻമാർ, പാലിയൻമാർ, ഉരളികൾ, മലയരയൻമാർ, മലമ്പണ്ടാരങ്ങൾ എന്നിവരാണ്‌ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തു താമസിക്കുന്ന ആദിവാസികൾ വനം തന്നെ ആണ്‌ ഇവരുടെ മുഖ്യ ജീവനോപാധി. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തിയാൽ ചതുരശ്രകിലോമീറ്ററുകളോളം വനങ്ങൾ ജലത്തിനടിയിലാകുമെന്നും തത്‌ഫലമായി കടുവകളുടെ അധീന പ്രദേശ പരിധി കുറയുകയും കടുവകളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റു ജീവികളേയും ഇതു ദോഷകരമായി ബാധിച്ചേക്കും. വിനോദസഞ്ചാരത്തിനും തീർത്ഥാടനത്തിനും എത്തുന്നവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്‌ വസ്തുക്കളും ഇവിടുത്തെ ലോലമായ പരിസ്ഥിതിക്കു ദോഷമാകുന്നതായും ഒരു സംഘം ഗവേഷകർ ചൂണ്ടിക്കാട്ടുന്നു‌. വനംകൊള്ളക്കാരും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ വിവരങ്ങൾ http://periyartigerreserve.org/ ഇതും കൂടി കേരള വനം വകുപ്പ് വർഗ്ഗം:കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ വർഗ്ഗം:പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള വന്യജീവി സങ്കേതങ്ങൾ വർഗ്ഗം:ഇന്ത്യയിലെ കടുവ സംരക്ഷിത പ്രദേശങ്ങൾ വർഗ്ഗം:പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതങ്ങൾ
Periyar Tiger Reserve
https://ml.wikipedia.org/wiki/Periyar_Tiger_Reserve
Redirectപെരിയാർ കടുവ സംരക്ഷിത പ്രദേശം
പ്രസിദ്ധീകൃത ചിത്രം
https://ml.wikipedia.org/wiki/പ്രസിദ്ധീകൃത_ചിത്രം
REDIRECT Template:പ്രസിദ്ധീകൃത ചിത്രം
ബ്ലൂ റേ
https://ml.wikipedia.org/wiki/ബ്ലൂ_റേ
REDIRECT ബ്ലൂ റേ ഡിസ്ക്
2004 ഏതൻ‌സ് ഒളിംപിക്സ്
https://ml.wikipedia.org/wiki/2004_ഏതൻ‌സ്_ഒളിംപിക്സ്
തിരിച്ചുവിടുക ഒളിമ്പിക്സ് 2004 (ഏതൻ‌സ്)
ഇന്ത്യൻ ഭരണക്രമം
https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണക്രമം
REDIRECT ഇന്ത്യയുടെ ഭരണഘടന
റബ്ബർ മരം
https://ml.wikipedia.org/wiki/റബ്ബർ_മരം
അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ. 1850-കളിൽ വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബർ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി. മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്ന ദ്രാവകം ഉറക്കുമ്പോഴാണ് ഇലാസ്തികതയുള്ള റബ്ബർ ആകുന്നത്. ഇതുപയോഗിച്ച് പെൻസിൽ കൊണ്ടെഴുതിയ എഴുത്തുകൾ ഉരച്ചുമായ്ച്ചുകളയാം (റബ്ബ് ചെയ്യാം - rub) എന്ന അറിവാണ്, മരത്തിനും അതിൽനിന്നുണ്ടാകുന്ന ഉല്പന്നത്തിനും റബർ (Rubber)എന്ന നാമം നൽകുന്നതിന് കാരണമായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയാണ് ഇത് കണ്ടുപിടിച്ചത്. ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ കരയുന്ന മരം എന്ന അർ‍ത്ഥത്തിൽ, കാവു-ചു എന്നാണ് വിളിച്ചിരുന്നത്. ആമസോൺ നദിയുടെ തീരത്തുള്ള പാരാ തുറമുഖത്തുനിന്ന് ആദ്യമായ് കയറ്റി അയക്കപ്പെട്ടതിനാൽ പാരാറബ്ബർ എന്നും അറിയപ്പെടുന്നു. പ്രത്യേകതകൾ റബ്ബർ ഒരു ഇലകൊഴിയും വൃക്ഷമാണ്. ഏറെ ബലമില്ലാത്ത ഇതിന്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു. സാധാരണ ചുവട്ടിൽ നിന്നും ശാഖകളുണ്ടാകില്ല. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ റബ്ബർ ഇലകൊഴിക്കുകയും ഒരു മാസത്തിനുള്ളിൽ വീണ്ടും തളിർക്കുകയും ചെയ്യുന്നു. കമ്പുകളുടെ അഗ്രഭാഗങ്ങളിലും ഇലകളുടെ കക്ഷങ്ങളിലും പൂങ്കുലകളിലായി പൂകൽ 300 കായ്ക്കൾ ഉണ്ടാകുന്നു. ഓരോ കായിലും ഓരോ വിത്തുകൾ ഉൾക്കൊള്ളുന്ന മൂന്നറകൾ ഉണ്ടാകും. ഉണങ്ങിയ കായ്കൾ ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുകയും വിത്തുകൾ ഒരു പുതിയവൃക്ഷത്തിനനുയോജ്യമായ ദൂരത്തിൽ ചിതറി വീഴുകയും ചെയ്യുന്നു. വിത്തുവഴിയാണ് പ്രവർദ്ധനം നടക്കുന്നത്. അനുയോജ്യമായ അന്തരീക്ഷത്തിൽ ആറേഴ് ദിവസങ്ങൾക്കുള്ളിൽ വിത്തു മുളക്കുന്നു. കാലാവസ്ഥാ വ്യത്യാസമനുസരിച്ച് വിവിധസ്ഥലങ്ങളിൽ പ്രവർദ്ധന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയിൽ മൺസൂൺ മഴക്കാലത്തിനു അവസാനമാകുമ്പോഴേക്കും വിത്തുകൾ ഉണ്ടാകുന്നു റബ്ബർ ച്ചെടികൾക്ക് കുറഞ്ഞത് 200 സെന്റീമീറ്റർ വാർഷിക വർഷപാതവും 21 °C-ൽ കൂടിയ താപനിലയും ആവശ്യമാണ്. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഇതിനില്ല. മാത്രമല്ല വെള്ളക്കെട്ടിനെ ചേറുക്കാനും ഇതിന് കഴിവില്ല. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി ലഭിക്കുന്ന ശ്രീലങ്കയിലെ പടിഞ്ഞാറോട്ട അഭിമുഖമായുള്ള കുന്നുകളും കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബർ കൃഷിക്ക് വളരെ പറ്റിയതാണ്. നടീൽ രീതി ബഡ്ഡു ചെയ്ത തൈകൾ ജൂൺ മാസത്തിലോ സെപ്റ്റംബർ മാസത്തിലോ നടാവുന്നതാണ്. 75 സെമീ നീളത്തിലും 75 സെന്റീമീറ്റർ വീതിയിലും 75 സെന്റീമീറ്റർ ആഴത്തിലുമുള്ള കുഴികളിലാണ്‌ നടുന്നത്. ഇങ്ങനെ നിർമ്മിച്ച കുഴിയിൽ 55 സെന്റീമീറ്റർ ഉയരത്തിൽ മേൽമണ്ണ് ഇട്ട് നിറക്കുക. 13 കിലോഗ്രാം കാലിവളാം അല്ലെങ്കിൽ കമ്പോസ്റ്റോ 15 ഗ്രാം റോക്ക് ഫോസ്ഫേറ്റിനോട് കൂട്ടിച്ചേർത്തത് മേൽമണ്ണുമായി കലർത്തി ബാക്കി 20 സെന്റീ മീറ്റർ നിറയ്ക്കുക. വളഞ്ഞുപിരിഞ്ഞതോ ഒന്നിൽക്കൂടുതൽ തായ്‌വേരുകൾ ഉള്ളതോ ആയ തൈകൾ ഒഴിവാക്കി; തായ് വേരുകൾ മണ്ണിൽ ഇറങ്ങത്തക്കവിധം കുഴിയെടുത്ത് നടുകയും ചുവട്ടിലേക്ക് കൂടുതൽ മണ്ണ് ചേർത്ത് കൊടുക്കുകയും ചെയ്യുക. തൈകൾ നടുമ്പോൾ തന്നെ പ്ലാറ്റ്ഫോം വെട്ടുകയും മണ്ണൊലിപ്പ് തടയുന്നതിലേക്കായി കോണ്ടൂർ ബണ്ടുകളും ഉണ്ടാക്കേണ്ടതാണ്‌. റബ്ബറിന്‌ പുതയായി ആവരണവിളകളും തൈ നടുന്ന സമയം തന്നെ നടാവുന്നതുമാണ്‌. വിളവെടുപ്പ് (ടാപ്പിങ്) thumb|right|200px|മഴക്കാലത്ത് വെട്ടാനായി റബ്ബർ മരത്തിൽ ഷേഡ് ഇട്ടിരിക്കുന്നു റബർ മരത്തിന്റെ പട്ട(പുറം തൊലി)യിൽ നിയന്ത്രിതമായി മുറിവേല്പ്പിച്ച് അതിന്റെ കറ എടുക്കുന്ന പ്രക്രിയയാണ്‌ ടാപ്പിങ്ങ് എന്ന് പറയുന്നത് ലാൽസി കുരുവിള ,കർഷകശ്രീ മാസിക, ജൂൺ 2008, താൾ 30പി.ജി.സലീ.കുമാർ. കർഷകശ്രീമാസിക. ഏപ്രിൽ 2009. പുറം 26-28. ഏകദേശം ഏഴുവർഷത്തോളം വളർന്ന റബ്ബർമരത്തിന്റെ തൊലിവെട്ടിയാണ് പാലെടുക്കുന്നത്. വിദഗ്ദ്ധനായ ടാപ്പിങ് തൊഴിലാളി, മരത്തിന്റെ തൊലി വെട്ടി ചെരിഞ്ഞ ഒരു ചാലുണ്ടാക്കുന്നു. ഇതിനായി വളഞ്ഞ ഒരു പ്രത്യേകതരം കത്തിയാണ് ഉപയോഗിക്കുന്നത്. ഈ ചാലിലൂടെ റബറിന്റെ പശ അഥവാ പാൽ ഊറീവരുന്നു. ഈ പശ ശേഖരിക്കുന്നതിന് ചാലിന്റെ താഴത്തെ അറ്റത്ത് ഒരു പാത്രം ഘടിപ്പിച്ചിരിക്കും. പൊതുവേ ചിരട്ടയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. പൊതുവേ ടാപിങ് പ്രഭാതത്തിലാണ് നടത്താറുള്ളത്. വൈകുന്നേരമാകുമ്പോഴേക്കും താഴെ ഘടിപ്പിച്ചിട്ടുള്ള പാത്രത്തിൽ ശേഖരിക്കപ്പെടുന്ന പാൽ വലിയ പാത്രങ്ങളിൽ പകർത്തിക്കൊണ്ടുപോകുന്നു. ജൂൺ - സെപ്റ്റംബർ മാസങ്ങളിലാണ്‌ ടാപ്പിങ് നടത്തുന്നത്. ടാപ്പിങ്ങിന്‌ തിരഞ്ഞെടുക്കേണ്ട മരങ്ങൾക്ക്; ഒട്ടുബന്ധത്തിൽ നിന്നും 125 സെന്റീ മീറ്റർ ഉയരത്തിൽ 50 സെന്റീ മീറ്റർ വണ്ണം ഉണ്ടായിരിക്കണം. തോട്ടത്തിലെ 50 ശതമാനം മരങ്ങളെങ്കിലും നിശ്ചിത വണ്ണം ഇല്ലെങ്കിൽ‍ ടാപ്പിങ്ങ് ലാഭകരമായിരിക്കില്ല. 50 സെന്റിമീറ്ററിൽ കുറഞ്ഞ വണ്ണത്തിലുള്ള മരങ്ങളുടെ പട്ടയുടെ കനം കുറവായിരിക്കുകയും തടിയിൽ കൊള്ളാതെ ടാപ്പിങ്ങ് നടത്തുന്നതിന്‌ കഴിയാതിരിക്കുകയും ചെയ്യും. തോട്ടത്തിലെ മരങ്ങളിൽ നിരകൾക്ക് സമാന്തരമായി ഒരേ വശത്തുതന്നെ മാർക്കു ചെയ്യുന്നത് ടാപ്പിങ്ങ് കൂടുതൽ സൗകര്യപ്രദമാക്കും. ഒരു ഏക്കറിൽ നിന്നും ദിവസം ശരാശരി 10 കിലോഗ്രാം ഉണങ്ങിയ റബ്ബർ ലഭിക്കാറുണ്ട്. മരത്തിൽ വെട്ടുന്ന ചാൽ, അതിനെ പൂർണ്ണമായും ചുറ്റി കൂട്ടിമുട്ടാത്തരീതിയിലായിരിക്കണം ടാപ്പിങ് നടത്തേണ്ടത്. ഇങ്ങ്നെ സംഭവിക്കുന്നത്, മരത്തിന്റെ വേരിൽ നിന്നും വെള്ളവും വളവും ലഭിക്കുന്നത് തടയുകയും മരം നശിച്ചുപോകാനിടവരുകയും ചെയ്യുന്നു. മാർക്കിംഗ് രീതി right|thumb|റബർമരത്തിൽനിന്ന് പാൽ ശേഖരിക്കുന്നു ടെമ്പ്ലേറ്റും മാർക്കിംഗ് കത്തിയുമുപയോഗിച്ചാണ്‌ റബ്ബറിന്‌ മാർക്ക് ചെയ്യുന്നത്. 125 സെന്റീ മീറ്റർ നീളമുള്ള മരക്കഷണത്തിൽ 30° ചരിവിൽ ടെമ്പ്ലേറ്റുകൾ ഉറപ്പിക്കുന്നത് മാർക്കിംങ്ങ് എളുപ്പത്തിലാക്കുന്നതിന്‌ ഉപകരിക്കും. സാധാരണയായി ടെമ്പ്ലേറ്റിന്റെ വീതി ഒരു വർഷം വെട്ടുന്ന പട്ടയുടെ വീതി ആയിരിക്കും 125 സെന്റീ മീറ്റർ ഉയരത്തിൽ മരത്തിന്റെ ചുറ്റളവിന്റെ നേർപകുതി കണക്കാക്കി മരത്തിന്റെ രണ്ട് വശങ്ങളിലും സ്കെയിൽ ഉപയോഗിച്ച് നേർവരകൾ വരക്കുന്നു. മുന്നിൽ വരച്ചിരിക്കുന്നതിനെ മുൻകാന എന്നും പിറകിൽ വരക്കുന്നതിനെ പിൻകാന എന്നും പറയുന്നു. പിൻകാനയുടെ നീളം ഏകദേശം 30 സെന്റീ മീറ്റർ കൂടി നീട്ടി വരയ്ക്കുന്നു. രണ്ടു കാനകളും വരച്ചതിനുശേഷം ടെമ്പ്ലേറ്റ് മുൻകാനയോട് ചേർത്തുപിടിച്ച് മരത്തിന്റെ ഇടതുവശത്തേക്ക് ചുറ്റി പിൻകാനവരെ മാർക്ക് ചെയ്യുന്നു. ടെമ്പ്ലേറ്റിന്റെ മുകളിലെ ഭാഗത്തുകൂടിയും താഴത്തെ ഭാഗത്തു കൂടിയും, ടെമ്പ്ലേറ്റിന്റെ പൊഴികളിൽ കൂടിയും മാർക്കിങ്ങ് കത്തി ഉപയോഗിച്ച് മാർക്കുചെയ്യുന്നു. മുകളിൽ വരച്ചത് പിന്നീട് കത്തി ഉപയോഗിച്ച് വെട്ടുചാലായി തിരിക്കുന്നു. ടെമ്പ്ലേറ്റിന്റെ പൊഴികളിൽക്കൂടി വരച്ച വരകൾക്ക് സമാന്തരമായിട്ടായിരിക്കണം എപ്പോഴും വെട്ടുചാൽ നിലനിർത്തേണ്ടത്. വെട്ടുചാലിന്റെ ചരിവ് നിശ്ചിത അളവിൽ (30°) കൂടിയാൽ മുൻകാന തറനിരപ്പിൽ എത്തുമ്പോൾ ത്രികോണാകൃതിയിൽ വെട്ടാനാകാതെ കുറച്ചു പട്ട പാഴാകാൻ ഇടയുണ്ട്. ചരിവ് കുറഞ്ഞാൽ വെട്ടുമ്പോൾ ഊറിവരുന്ന പാൽ പുറത്തേക്ക് കവിഞ്ഞൊഴുകുന്നതിനും കാരണമാകും. സംസ്കരണം thumb|right|175px|റബറിനെ പായയാക്കി മാറ്റാനുള്ള യന്ത്രങ്ങൾ thumb|right|175px|റബ്ബർ പുകപ്പുര thumb|175px|ഉണക്കാനിട്ടിരിക്കുന്ന റബർഷീറ്റുകൾ റബ്ബറിൽ നിന്നെടുക്കുന്ന പശ അഥവാ പാൽ, നേരിട്ടോ സംസ്കരിച്ചോ വിപണനം നടത്തുന്നു. നേരിട്ടുള്ള വിപണനത്തിനായി റബ്ബർ പാൽ ഉറക്കാതെ സൂക്ഷിക്കുന്നതിനായി രാസവസ്തുക്കൾ ചേർക്കുന്നു. ഭാരതത്തിൽ പ്രധാനമായും പായ (ഷീറ്റ്) രുപത്തിലാണു വിപണനത്തിനായി റബ്ബറിനെ സംസ്കരിക്കുന്നത്. ഇതിന്‌ മൂന്നു ഘട്ടങ്ങളുണ്ട്. 1. ഉറയ്ക്കൽ (Coagulation) - ദ്രാവകരൂപത്തിലുള്ള പശയെ ഖരരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. റബ്ബർ പാൽ ചതുരാകൃതിയിലുള്ള വലിയ പാത്രങ്ങളിലൊഴിച്ച് അസെറ്റിക് അമ്ലവുമായി പ്രവർത്തിപ്പിക്കുന്നു (ഫോർമിക് അമ്ലം, സൾഫൂരിക് അമ്ലം എന്നിവയും ഉപയോഗിക്കാറുണ്ട്.). ഇതോടെ തട്ടുകളിലെ പശ ഖരരൂപത്തിലായി മാറുന്നു. 2. പരത്തൽ - ഖരരൂപത്തിലുള്ള റബ്ബറിനെ യന്ത്രസഹായത്തോടെ പരത്തി പായ രൂപത്തിലാക്കുന്നു. 3. പുകയ്ക്കൽ - പരത്തിയെടുക്കുന്ന റബ്ബർ പായകൾ, പുകപ്പുരകളിൽ മരം കത്തിച്ച് പുക കൊള്ളിക്കുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ റബ്ബർ പായകൾ കെട്ടുകളാക്കി വിൽക്കുന്നു. റബറും തേനും ധാരാളം തേനുല്പാദിപ്പിക്കുന്ന ഒരു സസ്സ്യം കൂടിയാണ് റബർ. തേനീച്ച കർഷകർ തേനീച്ച പെട്ടികൾ റബർ തോട്ടങ്ങളിൽ സ്ഥാപിച്ച് വൻ തോതിൽ തേനുല്പാദനം നടത്തുന്നു. റബർ മരം തളിർക്കുന്ന കാലത്താണ് തേനുല്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സസ്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി റബർ മരത്തിന്റെ തളിരിലാണ് തേൻ പുറപ്പെടുവിക്കപ്പെടുന്നത്. റബർ പൂവിൽ തേനുണ്ടാവാറില്ല. ചരിത്രം ആമസോൺ നദീതീരത്തുണ്ടായിരുന്ന ഈ വൃക്ഷം അങ്ങോട്ടേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാർ തിരിച്ചറിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെന്രി വിക്‌ഹാം എന്ന ഇംഗ്ലീഷുകാരനാണ്, റബ്ബർ മരത്തിന്റെ വിത്തുകൾ ലണ്ടനിലെത്തിച്ചത്. ഈ വിത്തുകൾ പിന്നീട് റബ്ബറിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്കായി ഇന്ത്യയിലേക്കയച്ചു. എന്നാൽ ഇന്ത്യയിൽ റബ്ബർകൃഷി അത്ര വിജയകരമായിരുന്നില്ല. ഇതിനെത്തുടർന്ന് ഇംഗ്ലീഷുകാർ റബ്ബർ ശ്രീലങ്കയിൽ കൃഷി ചെയ്യാൻ ശ്രമിച്ചു. കൊളംബോക്ക് 17 മൈൽ പുറത്തുള്ള ഹെനറത്ത്ഗോഡ (heneratgoda) എന്ന സ്ഥലത്താണ് ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത്. ശ്രീലങ്കയിലെ റബ്ബർ കൃഷി നല്ല വിജയമായിരുന്നു. 1877-ൽ റബ്ബർ മലേഷ്യയിലെത്തി‌. തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും റബർ കൃഷി പിന്നീട് പടർന്നു. ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക, ബ്രസീൽ, വിയറ്റ്നാം, നൈജീരിയ, ലൈബീരിയ, കംബോഡിയ, കോംഗോ, ഫിലിപ്പൈൻസ്, ഘാന, ന്യൂഗിനിയ, ബർമ്മ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ റബ്ബർകൃഷിയുണ്ട്. ഉപയോഗങ്ങൾ ഇന്നു മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുവാണ് റബ്ബർ. മനുഷ്യൻ തന്റെ സുഖഭോഗങ്ങൾക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്. ടയർ, സ്പോഞ്ച് മുതലായവയാണ് ഏറ്റവും പരിചിതമായ ഉദാഹരണങ്ങൾ. ബലം കുറഞ്ഞ തടി വീഞ്ഞപ്പെട്ടികളുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു. കായും വിറകായുപയോഗിക്കാറുണ്ട്. തടി സംസ്കരിച്ച് ബലപ്പെടുത്തി വീട്ടുപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്. ഇടവിളകൾ മരം നട്ട് ഒന്നാം വർഷത്തിനും മൂന്നാം വർഷത്തിനും ഇടയിൽ ഇടവിളകൾ കൃഷിചെയ്യുന്നതാണ്‌ ഉത്തമം. അതിലൂടെ മരത്തിന്‌ തടസ്സമില്ലാതെ ആദായകരമായി കൃഷി ഇറക്കുന്നതിന്‌ സഹായിക്കും. വാർഷിക വിളകളായ കൈതച്ചക്ക, പച്ചക്കറികൾ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, വാഴ എന്നിവയും ഏകവർഷ ഔഷധസസ്യങ്ങളും നടാവുന്നതാണ്. തൈകൾക്ക് കാലാകാലങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള അളവിൽ വളം നൽകണം. കൂടാതെ ഇടവിളക്ക് നിർദ്ദേശിച്ചിട്ടുള്ളതിൽ കൂടുതൽ അളവിലും വളം നൽകണം. സ്ഥലം, സൂര്യപ്രകാശത്തിന്റെ ലഭ്യത, അന്തരീക്ഷത്തിലും മണ്ണിലും ഉണ്ടാകേണ്ട ഈർപ്പത്തിന്റെ അളവ് എന്നീ കാര്യങ്ങളിൽ വിളകൾ തമ്മിൽ മത്സരിക്കുന്നതിന്‌ ഇടനൽകാത്ത രീതിയിലായിരിക്കണം ഇടവിളകൾ കൃഷി ചെയ്യേണ്ടത്.കർഷകശ്രീ മാസിക. 2008 ജൂൺ താൾ 42.. കേരളത്തിൽ ശുപാർശചെയ്തിട്ടുള്ള ഇടവിളകൾ. കൈതച്ചക്ക 75 സെ.മീ വീതിയിലും 25 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ചാണകമോ കമ്പോസ്റ്റോ ഇട്ട് രണ്ട് നിരയായി നടാം. ഒരു ഹെക്ടറിൽ ഇപ്രകാരം 10000 (പതിനായിരം) തൈകൾ വരെ നടാം. തൈകൾ തമ്മിൽ 60 X 30 സെ.മീ അകലം വേണം. ആദ്യത്തെ വിളവെടുപ്പിന്‌ 18 മാസം വേണ്ടിവരും. നാലുവർഷം കൊണ്ട് വിളവെടുത്ത് പൂർത്തിയാക്കാം.. left|thumb|200px|റബ്ബറിന്‌ ഇടവിളയായി പൈനാപ്പിൾ കൃഷി വാഴ മിക്കവാറും എല്ലാത്തരം വാഴകളും ഇടവിളയായി കൃഷിചെയ്യാവുന്നതാണ്‌. ഇഞ്ചി/മഞ്ഞൾ കിഴങ്ങുവർഗ്ഗങ്ങൾ പച്ചക്കറികൾ പച്ചമരുന്നുകൾ ചിത്രശാല അവലംബം വർഗ്ഗം:റബ്ബർ വർഗ്ഗം:തോട്ടവിളകൾ വർഗ്ഗം:ലാറ്റിനമേരിക്ക ജന്മദേശമായ വിളകൾ
തിരുനല്ലൂർ കരുണാകരൻ
https://ml.wikipedia.org/wiki/തിരുനല്ലൂർ_കരുണാകരൻ
മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ. ജീവിതരേഖ 1924 ഒക്ടോബർ 8-ന്‌ കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട്‌ പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ്‌ തിരുനല്ലൂർകരുണാകരൻ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്‌.എൽ.സി.ക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്ക്കൂളിലും ബി.എ.യ്ക്ക്‌ കൊല്ലം എസ്‌.എൻ.കോളേജിലും പഠിച്ചു. ഔദ്യോഗികജീവിതം ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ്‌ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ്‌ കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു. മറ്റു പ്രവർത്തനങ്ങൾ 1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ്‌ റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു. സാഹിത്യവും ദർശനവും മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു.2006 ജുലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിവിധ വാരികക്ളിലെയും മാസികകളിലേയും ലേഖ്നങ്ങൾ. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്. ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി.2006 ജൂലൈ 5 ലെ വിവിധ ദിനപത്രങ്ങളിലെ റിപ്പോര്ട്ടുകൾ. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു..'ഭാഷാപോഷിണി'മാസിക, മേയ് 2004,കോട്ടയം. ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു.'പച്ചമലയാളം'മാസിക, ജനുവരി 2005,കൊല്ലം. പുരസ്കാരങ്ങൾ തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന്‌ 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക് മൂ ലൂർ അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുർസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികൾ സമാഗമം മഞ്ഞുതുള്ളികൾ സൌന്ദര്യത്തിന്റെ പടയാളികൾ പ്രേമം മധുരമാണ്‌ ധീരവുമാണ്‌ രാത്രി റാണി അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം) താഷ്‌കെന്റ്‌ തിരുനല്ലൂർ കരുണാകരൻറെ കവിതകൾ] ഗ്രീഷ്മസന്ധ്യകൾ വയലാർ മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും ഒരു മഹായുദ്ധത്തിന്റെ പര്യവസാനം പുതുമഴ (കുട്ടിക്കവിതകൾ) അനുസ്മരണങ്ങൾ (ലേഖനങ്ങൾ) വിവർത്തനങ്ങൾ മേഘസന്ദേശം അഭിജ്ഞാനശാകുന്തളം ജിപ്‌സികൾ. ഒമർഖയാമിൻറെ ഗാഥകൾ പ്രാചീന ഭാരതത്തിലെ ഭൗതികവാദം മരണം ഏറെക്കാലം വാർദ്ധക്യസഹജമായ രോഗങ്ങളുമായി ബുദ്ധിമുട്ടിയ തിരുനല്ലൂർ 2006 ജൂലൈ 5-ന് തന്റെ 82-ആം വയസ്സിൽ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിരീശ്വരവാദിയായ തിരുനല്ലൂരിന്റെ ആഗ്രഹമനുസരിച്ച് മതാചാരങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. വർഗ്ഗം:1924-ൽ ജനിച്ചവർ വർഗ്ഗം:2006-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 8-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ സ്മാരക പ്രവർത്തനങ്ങൾ കവിയുടെ സ്മരണയ്ക്കായി 'തിരുനല്ലൂർസ്മ്രുതികേന്ദ്രം' എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് ഒന്നു (സാർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ മൂന്ന് ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു. അവലംബം കൈരളിയുടെ കഥ ;എൻ. കൃഷ്ണപിള്ള ; എൻ.ബി.എസ്,,കോട്ടയം മലയാള കവിതാ സാഹിത്യ ചരിത്രം; എം. ലീലാവതി;കേരള സാഹിത്യ അക്കാഡമി; ത്രിശ്ശൂർ സാഹിത്യ വാരഫലം;എം.കൃഷ്ണൻ നായർ മാത്രുഭൂമി ദിനപത്രം (എഡിറ്റോറിയൽ , ജൂ ലായ് 7,2006) കേരള കൗമുദി ദിനപത്രം (എഡിറ്റോറിയൽ ,ജൂ ലായ് 6,2006) തിരുനല്ലൂർ കാവ്യോത്സവ പത്രിക 2009; തിരുനല്ലൂർസ്മ്രുതികേന്ദ്രം,കൊല്ലം പുറത്തേക്കുള്ള കണ്ണികൾ - Honouring a poet differently Thirunalloor for movement to spread 'real Indian culture' -Poetic Obituaries -www.kerala.gov.in -Thirunellur laid to rest -Call to shun superstitions -Interview:G.Aravindan -An Idealistic Ordeal -Kavyotsavam in Quilon from May 1 -Frontline;April 11-24 ,1998 വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളം വിവർത്തകർ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരളത്തിലെ സംസ്കൃതപണ്ഡിതർ വർഗ്ഗം:നിരീശ്വരവാദികൾ വർഗ്ഗം:കമ്മ്യൂണിസ്റ്റ് കവികൾ
നാഥു ലാ ചുരം
https://ml.wikipedia.org/wiki/നാഥു_ലാ_ചുരം
thumb|250px| നാഥുലാ ചുരം സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ്‌ നാഥു ലാ ചുരം. ഇംഗ്ലീഷ്: Nathu La pass (Chinese: 乃堆拉山口; Nepali: नाथू ला, IAST: Nāthū Lā; ). സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ്‌ ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്. ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്‌. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്‌ടോക്കിൽ നിന്ന്‌ 56 കിലോമീറ്റർ കിഴക്കുമാറിയുള്ള നാഥുലാ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗതമാർഗങ്ങളിലൊന്നാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 4310 മീറ്ററാണ്‌ ഉയരം. താപനില പൂജ്യത്തിലും 25 ഡിഗ്രി വരെ താഴുന്ന ശീതകാലത്ത്‌ പാതയിൽ മഞ്ഞുറയും. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന്‌ ചുരത്തിലേയ്ക്ക്‌ 550 കിലോമീറ്റർ ദൂരമുണ്ട്‌. വർഗ്ഗം:ഏഷ്യയുടെ ഭൂമിശാസ്ത്രം Category:ചുരങ്ങൾ വർഗ്ഗം:ഇന്ത്യയിലെ ചുരങ്ങൾ വർഗ്ഗം:ഇന്ത്യൻ അതിർത്തിയിലെ ചുരങ്ങൾ വർഗ്ഗം:ഹിമാലയത്തിലെ ചുരങ്ങൾ
ആകാശവാണി
https://ml.wikipedia.org/wiki/ആകാശവാണി
thumb|200px|right|ആകാശവാണിയുടെ ചിഹ്നം ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോ(All India Radio), അഥവാ ആകാശവാണി(आकाशवाणी). വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. പ്രസാർ ഭാരതി എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും ദൂരദർശനും പ്രവർത്തിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. ഇന്ത്യൻ പാർലമെന്റിനടുത്തുള്ള ആകാശവാണി ഭവനാണു ആകാശവാണിയുടെ മുഖ്യകാര്യാലയം. തൊട്ടടുത്തുള്ള ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ പ്രേക്ഷണ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം ദില്ലിയിലെ പുകൾപെറ്റ കെട്ടിടങ്ങളിൽ ഒന്നാണ്. ചരിത്രം thumb|ഡെൽഹിയിലെ ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. കൽക്കത്തയിലും മുംബൈയിലും ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ 1930-ൽ ദേശസാൽകരിക്കുകയും, ഇന്ത്യാ പ്രക്ഷേപണ നിലയം (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. 1936-ൽ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. 1957-ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും സംഗീതം, നാടകം, വാർത്ത, കായികം തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയിൽ ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം വിജയവാഡ നിലയം ആണു. അതിനുമുൻപ് തെലുങ്കു പരിപാടികൾ മദ്രാസ് നിലയത്തിൽ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്. ആകാശവാണി എന്ന പേര് ആദ്യം ബാംഗ്ലൂർ നിലയത്തിൽ നിന്നും കടം കൊണ്ടതാണ്. ലഭ്യത ഇന്ത്യയിലെ 99.37% ജനങ്ങൾക്കും അഖിലേന്ത്യാ റേഡിയോ ലഭിക്കുന്നു. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 24ഭാഷകളിൽ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യപ്പെടുന്നു. ടി വി ചാനലുകളുടെ കടന്നു കയറ്റത്തിലും സാധാരണക്കാരന്റെ മാധ്യമമായി അഖിലേന്ത്യാ റേഡിയോ നിലകൊള്ളുന്നു. സേവനങ്ങൾ അഖിലേന്ത്യാ റേഡിയോയ്ക്കു മേഖലാ അടിസ്ഥാ‍നത്തിലും ഭാഷാ അടിസ്ഥാനത്തിലും പല സേവനങ്ങൾ ഉണ്ട്. ഏറ്റവും ജനപ്രിയമായതിൽ ഒന്നാണു് വിവിധ ഭാരതി. ഏറ്റവും വാണിജ്യലാക്കുള്ളതും മുംബൈ മുതലായ സ്ഥലങ്ങളിൽ ഏറ്റവും ജനപ്രിയമായതും വിവിധ ഭാരതി ആണ്. വിവിധ ഭാരതിയിൽ സിനിമാ സംഗീതം, വാർത്ത, തമാശ പരിപാടികൾ, മുതലായവ പ്രക്ഷേപണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ആവൃത്തികളിൽ വിവിധ ഭാരതി പ്രക്ഷേപണം ചെയ്യുന്നു. രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത ശ്രോതാക്കൾക്ക് വാർത്തകൾ മൊബൈൽ ഫോണിലെത്തിക്കുന്ന എസ്.എം.എസ്. അധിഷ്ഠിത സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. യുവ വാണി thumb|200px|കൊൽക്കത്തയിലെ ആകാ‍ശവാണി നിലയം യുവവാണി സേവനം യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പല പുതിയ ആശയങ്ങളും പരീക്ഷിക്കുന്നതിലൂടെയും നവവും വ്യത്യസ്തവുമായ അനുഭവം പ്രദാനം ചെയ്യാനുള്ള ശ്രമമാണ്. മെഹഫിൽ, ഇൻ ദ് ഗ്രൂവ്, തുഴയുന്ന മൈക്രൊഫോൺ, എന്നിങ്ങനെയുള്ള മുപ്പതു വർഷം പിന്നിട്ട പരിപാടികളിലൂടെ യുവവാണി ഇപ്പോഴും പ്രേക്ഷകരെ നിലനിർത്തുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ പല വലിയ താരങ്ങളും കടന്നു വന്നത് യുവവാണിയിലൂടെ ആണു. പ്രഭുൽ ഥാക്കർ (അറിയപ്പെടുന്ന ഡോക്യുമെന്റ്ററി നിർമാതാവ്) ഇപ്രകാരം പറയുന്നു: “യുവവാണി ഒരു നവ നിശ്വാസമായി ഞങ്ങളുടെ കടിഞ്ഞാൺ ഇല്ലാത്ത കലാലയ ജീവിതത്തിൽ കടന്നു വന്നു. ഇതു എനിക്കു ഒരു വലിയ പാഠമായിരുന്നു, റേഡിയോ തമാശകളും നുറുങ്ങു ചൊല്ലുകളും മാത്രം അല്ല എന്ന് എന്നെ യുവവാണി പഠിപ്പിച്ചു.” യുവവാണിയുമായി ബന്ധപ്പെട്ട മറ്റുചില പ്രമുഖർ: റോഷൻ അബ്ബാസ് (താരങ്ങളെ പറ്റിയുള്ള പരിപാടി അവതാരകൻ), ഗൌരവ് കപൂർ (ടി വി അവതാരകൻ), കൌശൽ ഖന്ന (ടി വി അവതാരകൻ), പ്രധം, ക്ഷിതിജ് ശർമ്മ (ടി വി അവതാരകർ). ടെലിഫോണിൽ വാർത്ത ഈ സേവനം ദില്ലിയിൽ നിന്ന് 1998 ഫെബ്രുവരി 25-ന് ആരംഭിച്ചു. ഇപ്പോൾ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തിരുവനന്തപുരം എന്നിവയുൾപ്പടെ 14 നിലയങ്ങളിൽ ഈ സേവനമുണ്ട്. വിദൂര, അന്താരാഷ്ട്ര, തദ്ദേശീയ ടെലിഫോണുകളിൽ നിന്ന് ഈ സേവനം ലഭ്യമാകും. ഈ സേവനം ഇപ്പോൾ ഇല്ല ഇന്റ്റർനെറ്റിൽ നിന്നു ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വാർത്തകൾ എല്ലാ മണിക്കൂറിലും എം.പി.3 രൂപത്തിൽ ലഭ്യമാണ്. (http://www.newsonair.com ). ഈ വാർത്തകളുടെ എഴുത്തു പ്രതി (http://www.newsonair.com/BulletinsInd.html ) എന്ന വിലാസത്തിൽ ലഭ്യമാണ്. ഇന്റ്റർനെറ്റിൽ നിന്നു വാർത്താ പ്രക്ഷേപണങ്ങൾ 9 ഭാഷകളിൽ ലഭ്യമാണ്. ഇതും കാണുക ആകാശവാണി നിലയങ്ങൾ പുറം കണ്ണികൾ അഖിലേന്ത്യാ റേഡിയോ വെബ് വിലാസം ആംഗലേയം, ഹിന്ദി, മറ്റ് ഒൻപതു ഭാഷകൾ എന്നിവയിൽ ഉള്ള തത്സമയ വാർത്താ പ്രക്ഷേപണം കൊൽകൊത്തയിൽ നിന്നു റേഡിയോയെ പറ്റി ഉളള സ്വകാര്യ സ്ഥലം ആകാശവാണിയുടെ ഇംഗ്ലീഷ് വാർത്ത കിട്ടുന്ന ചില ഫോൺ നമ്പരുകൾ: ദില്ലി: 011-2332 1259 ബാംഗ്ലൂർ: 080-22371259 തിരുവനന്തപുരം: 0471-2335700 / 125800 മലയാളം: 0471-2335702 / 125900 അവലംബം വർഗ്ഗം:മാദ്ധ്യമങ്ങൾ വർഗ്ഗം:ഇന്ത്യയിലെ റേഡിയോ നിലയങ്ങൾ
റേഡിയോ
https://ml.wikipedia.org/wiki/റേഡിയോ
thumb|300px|ട്രാൻസിസ്റ്റർ റേഡിയോ ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റേഡിയോ പ്രക്ഷേപകരാണ്‌ ആകാശവാണിഎന്ന All India Radio. റേഡിയോ പ്രക്ഷേപണത്തിനായി വിവിധ സങ്കേതങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ അഥവാ (AM), ഫ്രീക്വൻസി മോഡുലേഷൻ അഥവാ എഫ്.എം. - (FM) , ഫേസ് മോഡുലേഷൻ തുടങ്ങിയവ ഇത്തരം ഉപാധികളാണ്. ഇതിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ പ്രചാരം. SW (Short Wave - ഹ്രസ്വതരംഗം), MW (Medium Wave - മധ്യതരംഗം) എന്നീ ഫ്രീക്വൻസികളിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ ഉപയോഗിക്കുന്നത്. ദീർഘദൂരപ്രക്ഷേപണത്തിന് അനുയോജ്യമാണെങ്കിലും വിദ്യുത്കാന്തികതടസ്സങ്ങൾക്ക് (EMI) എളുപ്പം വിധേയമാകും എന്നതിനാൽ കൂടുതൽ വ്യക്തതയുള്ള ശബ്ദം ഇതിൽ ലഭ്യമല്ല കണ്ടുപിടിത്തം ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് 1859 പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി.http://www.pbs.org/tesla/ll/ll_whoradio.html തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തുhttp://www.nobelprize.org/nobel_prizes/physics/laureates/1909/marconi-bio.html. എന്നാൽ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടുhttp://www.pbs.org/tesla/ll/ll_whoradio.html. മൂന്നു വർഷങ്ങൾക്ക് ശേഷം മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നു, ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു. 1909-ൽ ഈ കണ്ടുപിടിത്തത്തിന് മാർക്കോണി നോബൽ സമ്മാനവും നേടിhttp://www.nobelprize.org/nobel_prizes/physics/laureates/1909/. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി അറിയുന്നത്http://www.howstuffworks.com/innovation/inventions/who-invented-the-radio.htm. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്.സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് മാർക്കോണിയുടെ റേഡിയോ കണ്ടുപിടിത്തം.1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു.ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രേക്ഷേപണം ആരംഭിക്കുന്നത് 1927 ൽ ആണ്. പ്രക്ഷേപണ ബാൻഡുകൾ ദീർഘതരംഗം (LW - Long Wave) 148.5 kHz മുതൽ 283.5 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. LW വിൽ സംപ്രേഷണം മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകൾ, മംഗോളിയ, ജർമ്മനി, ചില ആഫ്രിക്ക രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഉള്ളൂ. നാവിക-വ്യോമഗതാഗതത്തിൽ സ്ഥലനിർണയത്തിനുപയോഗിക്കുന്ന ബീക്കണുകൾ പ്രക്ഷേപണം ചെയ്യുന്നത് ഈ ബാൻഡിലാണ്. ടൈം സ്റ്റേഷനുകളും സൈനികാവശ്യങ്ങൾക്കുള്ള ആശയവിനിമയത്തിനും ഈ ബാൻഡ് ഉപയോഗിക്കുന്നുണ്ട്. മധ്യതരംഗം (MW - Medium Wave) 530 kHz മുതൽ 1700 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. പ്രാദേശിക പരിപാടികളുടെ സംപ്രേഷണത്തിനു വളരെ യോജിച്ചതാണ് ഈ ബാൻഡ്. നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ബാൻഡാണിത്. ആകാശവാണിയുടെ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് നിലയങ്ങളുൾപ്പെടെ 145ലധികം സ്റ്റേഷനുകൾ ബാൻഡിലുണ്ട്. ഹ്രസ്വതരംഗം (SW - Short Wave) 2300 kHz മുതൽ 26100 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. മീറ്റർ ബാൻഡ് തരംഗദൈർഘ്യം കുറിപ്പ് 120 m 2300 - 2495 kHz ട്രോപ്പിക്കൽ ബാൻഡ് 90 m 3200 - 3400 kHz ട്രോപ്പിക്കൽ ബാൻഡ് 75 m 3900 - 4000 kHz ട്രോപ്പിക്കൽ ബാൻഡ് 60 m 4750 - 5060 kHz ട്രോപ്പിക്കൽ ബാൻഡ് 49 m 5900 - 6200 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 41 m 7200 - 7450 kHz അമേച്വർ റേഡിയോ ബാൻഡും (40m) ഉൾപ്പെട്ടത്. 31 m 9400 - 9900 kHz ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 25 m 11,600 - 12,100 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 22 m 13,570 - 13,870 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 19 m 15,100 - 15,800 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 16 m 17,480 - 17,900 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 15 m 18,900 - 19,020 kHz ഭാവിയിലെ ഡി.ആർ.എം ബാൻഡുകളിലൊന്ന്. 13 m 21,450 - 21,850 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് 11 m 25,600 - 26,100 kHz ഭാവിയിലെ ഡി.ആർ.എം ബാൻഡുകളിലൊന്ന്. ഫ്രീക്വൻസി മോഡുലേഷൻ (FM - Frequency Modulation) 87.5 MHz മുതൽ 108 MHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. ഫ്രീക്വൻസി മോഡുലേഷൻ ആണ് ഇപ്പോൾ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന പ്രക്ഷേപണ സങ്കേതം. കൂടുതൽ വ്യക്തതയാർന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകൾക്ക് എളുപ്പം വിധേയമാകില്ല എന്നതും ഇതിന് പ്രചാരം ലഭിക്കാൻ സഹായകരമായി. ടെലിവിഷൻ മൂലം കുറഞ്ഞു പോയ ശ്രോതാക്കളെ റേഡിയോയിലേക്ക് തിരിച്ചെത്തിക്കാൻ ഫ്രീക്വൻസി മോഡുലേഷൻ സങ്കേതമാണ് സഹായകരമായത്. പ്രക്ഷേപണ പരിധി കുറവാണ് എന്നത് FM സങ്കേതത്തിന്റെ ഒരു ന്യൂനതയാണ്. ഉപഗ്രഹസംപ്രേഷണം (Satellite) കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണം. XM സാറ്റലൈറ്റ് റേഡിയോ, സിറിയസ് സാറ്റലൈറ്റ് റേഡിയോ, വേൾഡ് സ്പേസ് സാറ്റലൈറ്റ് റേഡിയോ തുടങ്ങിയവ ഉദാഹരണം. ഡി.ആർ.എം thumb|150px|ഡി.ആർ.എം ലോഗോ. റേഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സംരംഭമാണ് ഡി.ആർ.എം (Digital_Radio_Mondiale). ആംപ്ലിറ്റ്യൂഡ് മോഡുലേഷനിലെ 30 MHz ന് താഴെയുള്ള തരംഗങ്ങളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിവുള്ളതിനാൽ ഹ്രസ്വതരംഗ-ബാൻഡ് (Short Wave Band) ആണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഡിജിറ്റൽ സിഗ്നലുകളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. FM നു തൂല്യമായ ശബ്ദവ്യക്തത, ശബ്ദത്തിനുപുറമെ സ്റ്റേഷൻ വിവരങ്ങൾ, പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയുടെ പേര്, കാലാവസ്ഥാ വിവരങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കാനും ഇത്തരം റേഡിയോ വഴി സാധിക്കും. ഡി-എക്സിങ് ഡി-എക്സിങ് ജനപ്രിയവും ശാസ്ത്രീയവുമായ ഒരു ഹോബിയാണ്. വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ചും ഷോർട്ട് വേവിലുള്ളവ, റേഡിയോ സ്റ്റേഷനുകൾ ശ്രവിക്കുകയും അവയുമായി കത്തിടപാടുകൾ നടത്തുകയുമാണ് ഈ ഹോബിയിസ്റ്റുകൾ ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നും കിട്ടുന്ന വെരിഫിക്കേഷൻ കാർഡുകൾ (QSL) ശേഖരിക്കുകയാണ് ഒരു ഡി-എക്സറുടെ ഹോബി. അവലംബം -വേൾഡ് റേഡിയോ ടി.വി ഹാൻഡ്ബുക്ക്. -"An Introduction to Shortwave Radio"-HCJB World Radio
അഖിലേന്ത്യാ റേഡിയോ
https://ml.wikipedia.org/wiki/അഖിലേന്ത്യാ_റേഡിയോ
Redirectആകാശവാണി
ദൂരദർശൻ
https://ml.wikipedia.org/wiki/ദൂരദർശൻ
പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ. സന്നാഹങ്ങൾ, സ്റ്റുഡിയോകൾ, ട്രാൻസ്മിറ്ററുകൾ, എന്നിവയുടെ എണ്ണം എടുത്താൽ ദൂരദർശൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്. 1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു. ചരിത്രം ഒരു ചെറിയ ട്രാൻസ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപതംബറിൽ ദില്ലിയിൽ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദർശൻ ഒരു ലളിതമായ തുടക്കം കുറിച്ചു. 1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗം ആയി ദൂരദർശൻ ദില്ലിയിൽ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. 1972-ൽ ദൂരദർശൻ ബോംബെ (മുംബൈയിൽ) സം‌പ്രേഷണം ആരംഭിച്ചു. 1975 വരെ ഇന്ത്യയിലെ ഏഴു നഗരങ്ങളിൽ മാത്രമേ ദൂരദർശൻ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. 1976-ൽ ദൂരദർശൻ ആകാശവാണിയിൽ നിന്നും വേർപെടുത്തി, ദൂരദർശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴിൽ ആക്കി. ദൂരദർശൻ സ്ഥാപിതമായ വർഷം 1976 ആണ് എന്നു പറയാം. ഇന്ത്യ മുഴുവൻ ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു. ഇതേ വർഷം കളർ ടി.വി.കൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായി. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും കളറിൽ ദൂരദർശൻ സംപ്രേഷണം ചെയ്തു. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്. ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഡി ഡി-1 ദേശീയ പരിപാടിയിൽ സമയം പങ്കുവെച്ച് പ്രാദേശിക പരിപാടികൾ അവതരിപ്പിക്കുന്നു. ഡി ഡി വാർത്താ ചാനൽ (ഡി ഡി മെട്രോയ്ക്കു പകരം 2003 നവംബർ 3ന് തുടങ്ങിയത്) 24 മണിക്കൂറും വാർത്തകൾ സംപ്രേഷണം ചെയ്യുന്നു. ഖൊ ഖൊ, കബഡി തുടങ്ങിയ നാടൻ കായിക കലകളെ പ്രക്ഷേപണം ചെയ്യുന്ന ഏക ചാനലാണ് ഡി ഡി കായികം. thumb|ദൂരദർശൻ ഭവൻ മാണ്ടി ഹൗസ് ന്യൂഡൽഹി. ദേശീയ ചാനലുകൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ദൂരദർശൻ ചാനലുകൾ ഡി ഡി നാഷണൽ, ഡി ഡി ന്യൂസ്, ഡി ഡി സ്പോർട്സ്, ഡി ഡി ലോക്സഭ, ഡി ഡി രാജ്യസഭ, ഡി ഡി ഭാരതി, ഗ്യാൻദർശൻ എന്നിവയാണ്. 1.ഡി ഡി നാഷണൽ. ഇന്ത്യയിലെ ആദ്യ ദേശീയ ചാനലായ ഇത് 1982-ൽ നിലവിൽവന്നു. ഡി ഡി 1 എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. ദേശീയോദ്ഗ്രഥനം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിപാടികളാണ് ഈ ചാനലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവുമധികം ഇന്ത്യൻപ്രേക്ഷകർ കാണുന്ന ചാനൽ ഇതാണ്. വിനോദം, വിജ്ഞാനം, വിവരവിനിമയം തുടങ്ങിയവയിൽ അധിഷ്ഠിതമായ പരിപാടികൾ ഇതിൽ രാവിലെ 5.30 മുതൽ അർധരാത്രി വരെയുള്ള സമയത്തിനിടയ്ക്ക് ഭൂതലരീതിയിൽ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപഗ്രഹരീതിയിൽ 24 മണിക്കൂറും ഇത് ലഭ്യമാണ്. റിപ്പബ്ളിക്ദിന പരേഡ്, സ്വാതന്ത്ര്യദിന പരേഡ്, ദേശീയ അവാർഡ്ദാന ചടങ്ങുകൾ, പ്രസിഡന്റും പ്രധാനമന്ത്രിയും രാഷ്ട്രത്തോടു നടത്തുന്ന പ്രഖ്യാപനങ്ങളും അഭിസംബോധനകളും, പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി നടത്തുന്ന പ്രസംഗം, പ്രധാന പാർലമെന്റ് സംവാദങ്ങൾ, റെയിൽവേ ബജറ്റ്, പൊതുബജറ്റ്, ലോക്സഭയിലെയും രാജ്യസഭയിലെയും ചോദ്യോത്തരവേളകൾ, വോട്ടെണ്ണൽ, തെരഞ്ഞെടുപ്പു വിശകലനങ്ങൾ, സ്ഥാനാരോഹണച്ചടങ്ങുകൾ, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിദേശപര്യടനങ്ങൾ, പ്രമുഖ വിദേശ നേതാക്കളുടെ സന്ദർശനം, ക്രിക്കറ്റ് പോലെ ഇന്ത്യൻ പങ്കാളിത്തമുള്ള പ്രധാന കായികമേളകൾ, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയവയുടെ തത്സമയ സംപ്രേഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ ഈ ചാനൽ ജനങ്ങളിലെത്തിക്കുന്നു. ദൂരദർശൻ ടെലിവി,ൻ ടവറുകൾ 2. ഡി ഡി ന്യൂസ്. ദേശീയതലത്തിലുള്ള ഈ വാർത്താചാനൽ 2003 ന. 3-ന് നിലവിൽവന്നു. ഡി ഡി മെട്രൊ എന്ന ചാനലിനെയാണ് ഈ രീതിയിൽ പരിഷ്കരിച്ചത്. പ്രാദേശിക വാർത്താകേന്ദ്രങ്ങളിലൂടെയും ദേശീയതലത്തിലുള്ള 22 വാർത്താവിഭാഗങ്ങളിലൂടെയും സമാഹരിക്കപ്പെടുന്ന വാർത്തകൾ ഈ ചാനൽ 24 മണിക്കൂറും സംപ്രേഷണം ചെയ്തുവരുന്നു. ഭൂതല രീതിയിലും ഉപഗ്രഹരീതിയിലും രാപകലെന്യേ വാർത്തകൾ ലഭ്യമാക്കുന്ന ഏക ദൂരദർശൻ ചാനൽ ഇതാണ്. ദ്വിഭാഷാചാനലായ ഇതിൽ ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്. 16 മണിക്കൂർ തത്സമയ വാർത്താ സംപ്രേഷണം നടത്തുന്ന ഈ ചാനൽ ഇപ്പോൾ ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ലഭ്യമാണ്. ഫ്ളാഷ് ന്യൂസ്, ബ്രേക്കിങ് ന്യൂസ് തുടങ്ങി വാർത്തകൾ അതിവേഗം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിനുണ്ട്. തത്സമയ ഓഹരി സൂചികാ കുറിപ്പുകളാണ് മറ്റൊരു പ്രത്യേകത. ഹിന്ദി-ഇംഗ്ളീഷ് വാർത്തകൾക്കു പുറമേ സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള വാർത്താവതരണങ്ങളുമുണ്ട്. വാർത്താധിഷ്ഠിത പരിപാടികളും വാർത്താവിശകലന പരിപാടികളും ആണ് മറ്റിനങ്ങൾ. ഡൽഹി മെട്രൊ സമാചാർ ഡി ഡി ന്യൂസിലെ സവിശേഷ വാർത്താപംക്തിയാണ്. ബധിരർക്കായുള്ള പ്രത്യേക ബുള്ളറ്റിനുകളും ഇതിലുണ്ട്. രാജ്യോം സെ സമാചാർ, സ്റ്റേറ്റ്സ്മാൻ, മെട്രൊ സ്കാൻ, സ്പോർട്സ് ന്യൂസ്, ബിസിനസ്സ് ന്യൂസ്, പ്രസ്സ് റിവ്യൂ, ഇഷ്യു ഒഫ് ദ് ഡേ, ഡവലപ്മെന്റ് ന്യൂസ്, ടഅഅഞഇ ന്യൂസ് എന്നിവയാണ് മറ്റു സവിശേഷ വാർത്താപംക്തികൾ. 3.ഡി ഡി സ്പോർട്സ്. കായികപരിപാടികൾക്കു മാത്രമായുള്ള പ്രത്യേക ചാനലാണ് ഇത്. 1999 മാർച്ചിൽ നിലവിൽവന്നു. 'ഇന്ത്യൻ സാറ്റലൈറ്റ് സ്പോർട്സ് ചാനൽ' എന്നായിരുന്നു ആദ്യനാമം. തുടക്കത്തിൽ 7 മണിക്കൂർ മാത്രമായിരുന്നു സംപ്രേഷണമെങ്കിലും 1999 ഏ. 28-ന് 12 മണിക്കൂറായും 2003 ജൂല. 15-ന് 24 മണിക്കൂറായും സംപ്രേഷണദൈർഘ്യം കൂട്ടി. 2003 ജൂല. 15-ഓടെ ഇത് സ്വതന്ത്രമായിത്തീരുകയും ചെയ്തു. ജഅട 10 എന്ന ഉപഗ്രഹത്തിലൂടെ ഇത് ഇന്ന് സൌജന്യമായി ഏവർക്കും ലഭ്യമാകുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയുമടക്കം 143 രാജ്യങ്ങളിൽ ഇത് ലഭ്യമാണ്. 4.ഡി ഡി ലോക്സഭ, ഡി ഡി രാജ്യസഭ. ലോക്സഭയിലെയും രാജ്യസഭയിലെയും വാർത്തകളും നടപടികളും ജനങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ഉപഗ്രഹചാനലുകൾ. 2000 ഡി. 14-നാണ് ഇത് നിലവിൽവന്നത്. ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ഇ-ബാൻഡിലൂടെയും ഇവ ലഭ്യമാണ്. 5.ഡി ഡി ഭാരതി. വ്യത്യസ്ത സാംസ്കാരിക-സാഹിത്യ-സന്നദ്ധ സംഘടനകളുടെയും യുവ ദൃശ്യമാധ്യമപ്രവർത്തകരുടെയും പ്രോഗ്രാമുകൾ സാമൂഹ്യനന്മ എന്ന ലക്ഷ്യം വച്ചുകൊണ്ട് സംപ്രേഷണം ചെയ്യുന്ന സവിശേഷ ചാനലാണ് ഡിഡി ഭാരതി. 2002 ജനു. 26-നാണ് ഇത് നിലവിൽവന്നത്. ആരോഗ്യം, ശിശുസംരക്ഷണം, സംഗീതം, നൃത്തം, സാംസ്കാരികപാരമ്പര്യം തുടങ്ങിയ മേഖലകളിൽനിന്നുള്ള വ്യത്യസ്ത പരിപാടികൾ ഈ ചാനൽ അവതരിപ്പിക്കുന്നു. സാഹസികതയ്ക്കു മുൻതൂക്കമുള്ള പരിപാടികളും ഇതിലുണ്ട്. പ്രതിഭകളെ കണ്ടെത്തൽ, ചോദ്യോത്തര പരിപാടികൾ എന്നിവയാണ് മറ്റിനങ്ങൾ. ചിത്രകല, കരകൌശലം, കാർട്ടൂൺ എന്നീ മേഖലകളെക്കുറിച്ചുള്ള പരിപാടികൾക്കും ഇത് പ്രാധാന്യം നല്കുന്നു. 'മേരി ബാത്' എന്നത് യുവാക്കളുമായുള്ള 'ഫോൺ ഇൻ' സംഭാഷണ പരിപാടിയാണ്. പരമ്പരാഗത ആരോഗ്യ-പ്രതിരോധ ശൈലികളെക്കുറിച്ച് നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിപാടിയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. നാടകം, സാഹിത്യം, നൃത്തം എന്നീ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമാണ് ഇതിന്റെ മറ്റൊരു ആകർഷണീയത. ആകാശവാണി സംഗീത സമ്മേളനങ്ങളുടെ സംപ്രേഷണവും ഇതിലൂടെയാണ്. പ്രാദേശിക ചാനലുകളിൽനിന്ന് തിരഞ്ഞെടുത്ത പരിപാടികളും ഈ ചാനൽ അവതരിപ്പിക്കുന്നു. പബ്ളിക് സർവീസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (PSBC), യുനെസ്കോ എന്നിവ നിർമ്മിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും നാഷണൽ കൌൺസിൽ ഒഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT), സാഹിത്യ അക്കാദമി, ഇഗ്നൊ (IGNOU) തുടങ്ങിയവ നിർമിച്ച പരിപാടികൾ അവതരിപ്പിക്കുന്നതിനും ഈ ചാനൽ അവസരമൊരുക്കുന്നു. 6.ഗ്യാൻദർശൻ. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ ചാനലാണ് ഗ്യാൻദർശൻ. ദൂരദർശന്റെയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(IGNOU)യുടെയും സംയുക്ത സംരംഭമാണിത്. പരിപാടികൾ നിർമ്മിക്കുന്നത് കഏചഛഡ ആണ്. സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും വിദൂരപഠന വിദ്യാർഥികളെയും മറ്റും ഉദ്ദേശിച്ചുള്ളവയാണ് ഇതിലെ പരിപാടികൾ. കരിയർ ഗൈഡൻസ്, കംപ്യൂട്ടർ വിദ്യാഭ്യാസം, മത്സര പരീക്ഷകൾക്കായുള്ള പഠനവസ്തുക്കൾ, ടൂറിസം, സാംസ്കാരിക കാര്യങ്ങൾ എന്നിവയിലും ഈ ചാനൽ ഊന്നൽ നല്കുന്നുണ്ട്. 2003 ജനു. 26-ന് ഗ്യാൻദർശൻ-കകക എന്ന പേരിൽ ഇതിൽ സാങ്കേതിക വിദ്യാഭ്യാസ പരിപാടികൾക്കായുള്ള ഒരു പ്രത്യേക പദ്ധതിയും ഉൾപ്പെടുത്തി. പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾ ഓരോ സംസ്ഥാനത്തെയും ഭൂതല ചാനലുകൾക്കു പുറമേ ഏതാനും പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകളും നിലവിലുണ്ട്. പ്രാദേശിക ഭാഷാ (ഭൂതല) ചാനലുകൾ അതതു സംസ്ഥാനങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നിരിക്കെ പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾ ദേശീയതലത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. അത്തരത്തിൽ ഇന്നു നിലവിലുള്ള പ്രാദേശിക ഭാഷാ ഉപഗ്രഹചാനലുകൾ ഇനി കൊടുക്കുന്നു. 1.ഡി ഡി നോർത്ത് ഈസ്റ്റ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള പൊതു ഉപഗ്രഹ ചാനലാണ് ഇത്. അസമിയ, ഇംഗ്ളീഷ് എന്നിവയിലും ഇതര വടക്കുകിഴക്കൻ പ്രാദേശിക ഭാഷകളിലും ഈ സംവിധാനത്തിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്തുവരുന്നു. വിനോദപ്രദവും വിജ്ഞാനദായകവുമായ പരിപാടികൾ ഇതിലുണ്ട്. വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൂരദർശന്റെ ഗുവാഹത്തി, കൊഹിമ, ഇംഫാൽ, സിൽചർ, ദിബ്രുഗഢ്, ട്യൂറ, ഐസ്വാൾ, ഇറ്റാനഗർ, ഷില്ലോങ് സ്റ്റുഡിയോകൾ നിർമ്മിക്കുന്ന പരിപാടികളാണ് ഈ ചാനലിൽ വരുന്നത്. 2.ഡി ഡി ഒറിയ. ഒറിയ ഭാഷയിലുള്ള പരിപാടികൾ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലാണിത്. 1994-ലാണ് ഇത് ആരംഭിച്ചത്. പരമ്പരകൾ, സാംസ്കാരിക പരിപാടികൾ, വിനോദ-വിജ്ഞാന പരിപാടികൾ, വാർത്തകൾ, കാലികപ്രാധാന്യമുള്ള പരിപാടികൾ എന്നിവ ഇതിലുണ്ട്. ഭുവനേശ്വർ, ഭവ്നഗർ, സസാൽപുർ സ്റ്റുഡിയോകളിൽ നിർമ്മിക്കുന്ന പരിപാടികളാണ് ഇതിൽ പ്രധാനമായും വരുന്നത്. 3.ഡി ഡി പൊധിഗൈ. തമിഴ് ഉപഗ്രഹ ചാനലാണിത്. 1993 മുതൽ സംപ്രേഷണം ആരംഭിച്ചു. തമിഴ് ചലച്ചിത്രങ്ങളിലൂടെയും ചലച്ചിത്രാധിഷ്ഠിത പരിപാടികളിലൂടെയും ദേശീയതലത്തിൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചാനലാണിത്. ഇതര വാർത്താ-വിനോദ പരിപാടികളും ഇതിലുണ്ട്. ഉപഗ്രഹ സംപ്രേഷണത്തോടൊപ്പം ഭൂതല സംപ്രേഷണവും നടത്തുന്ന ഏക ചാനൽ ഇതാണ്. 8 മണിക്കൂർ നേരമാണ് ഭൂതല സംപ്രേഷണം. ചെന്നൈയിലാണ് ഇതിലെ പരിപാടികൾ നിർമിച്ച് അവതരിപ്പിക്കുന്നത്. 4.ഡി ഡി പഞ്ചാബി. പഞ്ചാബി ഭാഷയിലുള്ള പരിപാടികൾ അവതരിപ്പിക്കുന്ന ഈ ഉപഗ്രഹ ചാനൽ 1998-ൽ നിലവിൽ വന്നു. രാജ്യാന്തര പഞ്ചാബി സമൂഹത്തിന്റെ പ്രിയപ്പെട്ട ചാനലായി മാറിക്കഴിഞ്ഞ ഇതിന്റെ ആസ്ഥാനം ജലന്ധർ ആണ്. 5.ഡി ഡി സഹ്യാദ്രി. മറാഠി ഉപഗ്രഹ ചാനലാണ് ഡി ഡി സഹ്യാദ്രി. 1994 മുതൽ സംപ്രേഷണം ചെയ്തുവരുന്നു. സ്വകാര്യ കേബിൾ ചാനലുകളുടെ വെല്ലുവിളി ഏറ്റവുമധികം നേരിടുന്ന ചാനലാകയാൽ അങ്ങേയറ്റം ഗുണനിലവാരമുള്ളതും വിനോദാത്മകവുമായ പരിപാടികളാണ് ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നത്. മുംബൈ, നാഗ്പൂർ, പൂനെ സ്റ്റുഡിയോകളിലായാണ് ഇതിനുവേണ്ട പരിപാടികൾ നിർമ്മിക്കുന്നത്. 6.ഡി ഡി സപ്തഗിരി. തെലുഗു ഉപഗ്രഹ ചാനലാണിത്. 1993-ൽ നിലവിൽവന്നു. ഹൈദരാബാദ്, വിജയവാഡ സ്റ്റുഡിയോകളാണ് പരിപാടികൾ നിർമ്മിക്കുന്നത്. 7.ഡി ഡി ബംഗ്ള. 2001-ൽ നിലവിൽവന്ന ബംഗാളി ഉപഗ്രഹ ചാനലാണിത്. പശ്ചിമ ബംഗാളിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിനോദ-വാർത്താധിഷ്ഠിത പരിപാടികളും അവതരിപ്പിച്ചുവരുന്നു. കൊൽക്കത്ത, ശാന്തിനികേതൻ, ജൽപായ്ഗുരി എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലാണ് പരിപാടികൾ നിർമ്മിക്കുന്നത്. 8.ഡി ഡി ഗുജറാത്തി. 1992 മുതൽ സംപ്രേഷണം ആരംഭിച്ച ഈ ഗുജറാത്തി ഉപഗ്രഹ ചാനൽ 84 ശതമാനത്തിലേറെ ഗുജറാത്തി പ്രേക്ഷകർ കാണുന്ന ഭൂതല ചാനലിന്റെ ഉപഗ്രഹ രൂപാന്തരമാണ്. അഹമ്മദാബാദിലെയും രാജ്കോട്ടിലെയും സ്റ്റുഡിയോകളിലാണ് പരിപാടികൾ നിർമ്മിക്കുന്നത്. 9.ഡി ഡി ചന്ദന. കന്നഡ ഉപഗ്രഹ ചാനൽ. 1994-ൽ നിലവിൽവന്നു. കന്നഡ ചലച്ചിത്രങ്ങളും പരമ്പരകളും ധാരാളമായി സംപ്രേഷണം ചെയ്യുന്ന ഈ ചാനലിന്റെ വാർത്താ-വിനോദ പരിപാടികൾ തയ്യാറാക്കുന്നത് ബാംഗ്ളൂർ, ഗുൽബർഗ സ്റ്റുഡിയോകളാണ്. 10.ഡി ഡി കാശ്മീർ. കശ്മീരി ഭാഷയിലുള്ള വ്യത്യസ്ത വിനോദ-വാർത്താ പരിപാടികളും ചലച്ചിത്രാധിഷ്ഠിത പരിപാടികളും സംപ്രേഷണം ചെയ്യുന്ന ഉപഗ്രഹ ചാനൽ. 2003-ൽ നിലവിൽവന്നു. ശ്രീനഗർ, ജമ്മു, ലേ എന്നിവിടങ്ങളിലായാണ് പരിപാടികൾ നിർമിച്ചുവരുന്നത്. 11.ഡി ഡി മലയാളം. മലയാളം ഉപഗ്രഹ ചാനൽ. 1994 മുതൽ സംപ്രേഷണം ചെയ്തുവരുന്നു. ഇതര പ്രാദേശിക ചാനലുകൾ പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾക്കുമുമ്പേ നിലവിൽവന്ന ഭൂതല സംപ്രേഷണ ചാനലുകൾ പലതും ഇന്നും നിലനില്ക്കുന്നുണ്ട്-ഡി ഡി കേരള, ഡി ഡി ഡെറാഡൂൺ, ഡി ഡി പനജി, ഡി ഡി ഹിസ്സാർ, ഡി ഡി ഗാങ്ടോക്ക്, ഡി ഡി റായ്പൂർ, ഡി ഡി റാഞ്ചി, ഡി ഡി പോർട്ട് ബ്ളയർ, ഡി ഡി സിംല, ഡി ഡി രാജസ്ഥാൻ, ഡി ഡി മധ്യപ്രേദശ്, ഡി ഡി ഉത്തർപ്രദേശ്, ഡി ഡി മിസ്സോറം, ഡി ഡി ത്രിപുര, ഡി ഡി കന്നഡ, ഡി ഡി പഞ്ചാബി, ഡി ഡി ഗുജറാത്തി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇവയ്ക്ക് അതതു സംസ്ഥാനങ്ങളിൽ ഏറെ പ്രേക്ഷകരുണ്ട്. പ്രാദേശിക തലത്തിൽ വിപുലമായ സ്റ്റുഡിയോ ശൃംഖലയും ദൂരദർശനുണ്ട്. ഇവയിൽ വടക്കുകിഴക്കൻ മേഖലയിലുള്ള സ്റ്റുഡിയോകൾ ഏറെയും നിലവിൽവന്നത് 1993-ലാണ്. ദിബ്രുഗഢ്, സിൽചർ, ഇംഫാൽ, ഷില്ലോങ്, ട്യൂറെ, കൊഹിമ എന്നിവ ഇതേ വർഷത്തിൽ സ്ഥാപിതമായവയാണ്. ഗുവാഹത്തിയിൽ 1985-ലും അഗർത്തലയിൽ 92-ലും ഐസ്വാളിൽ 95-ലും ഇറ്റാനഗറിൽ 96-ലും ഗാങ്ടോക്കിൽ 2004-ലുമാണ് ദൂരദർശൻകേന്ദ്രങ്ങൾ ആരംഭിച്ചത്. മത്സരം സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ദൂരദർശന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവു വരുത്തി. വരുമാനത്തിലുളള കുറവിനു പിന്നാലെ നിലവാരത്തിൽ ദൂരദർശൻ പിന്നോട്ടുപോയി എന്ന പരാതിയും വ്യാപകമായി. പക്ഷേ വിനോദ പരിപാടികൾ കാണിക്കാൻ ഉള്ള മാധ്യമം അല്ല, മറിച്ച്, രാജ്യത്തോട് ഉത്തരവാദിത്തം ഉള്ള ചാനലാണ് ദൂരദർശൻ എന്നു പറയുന്നവരും ഉണ്ട്. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ. പുറമെ നിന്നു ഉള്ള കണ്ണികൾ. ദൂരദർശൻ അഖിലേന്ത്യാ റേഡിയോ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിഭാഗം:ദൃശ്യമാദ്ധ്യമങ്ങൾ വർഗ്ഗം:ഇന്ത്യയിലെ വാർത്താവിനിമയം Category:ഇന്ത്യയിലെ ഡി.ടി.എച്ച്. സേവനദാതാക്കൾ
ടെലിവിഷൻ
https://ml.wikipedia.org/wiki/ടെലിവിഷൻ
thumb|right|210px|ബ്രാൺ HF 1 ടെലിവിഷൻ , ജർമ്മനി, 1959 ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ. സ്കോട്ടിഷ് എഞ്ചിനീയർ ആയ ജോൺ ലോഗി ബേർഡ് ആണ്‌ ടെലിവിഷൻ കണ്ടുപിടിച്ചത്. ഇന്ത്യയിൽ ആദ്യം ടെലിവിഷൻ സം‌പ്രേഷണം ചെയ്തുതുടങ്ങിയത് ദൂരദർശൻ ആണ്. പ്രധാന ഭാഗങ്ങൾ ഒരു ടെലിവിഷന്റെ പ്രധാനഭാഗങ്ങൾതാഴെ പറയുന്നു... ട്യൂണർ R.F ആംപ്ലിഫയർ മിക്സർ I.F ആംപ്ലിഫയർ വീഡിയോ സെക്ഷൻ ആഡിയോ സെക്ഷൻ പിക്ചർ ട്യൂബ് പവർ സപ്ലെ ട്യൂണർ ടി.വി യുടെ ആന്റിന സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം ചാനലുകളുടെ സിഗ്നലുകൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ ചാനലിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്. R.F ആംപ്ലിഫയർ ആന്റിന സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ ആംപ്ലിഫൈ ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം. മിക്സർ ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ടെലിവിഷൻ സംപ്രേഷണം നടത്തുന്നത്. ഓരോ ചാനലുകളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിക്സർ ചെയ്യുന്നത്. ആന്റിന സ്വീകരിച്ച തരംഗങ്ങളെയും ടെലിവിഷൻ സെറ്റിനകത്തുള്ള ഒരു ഓസിലേറ്റർ (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിക്സർ ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും)തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. I.F ആംപ്ലിഫയർ മിക്സറിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F ആംപ്ലിഫയർ ചെയ്യുന്നത്. വീഡിയോ സെക്ഷൻ ഒരു മോണോക്രോം (ബ്ലാക്ക് & വൈറ്റ്) ടെലിവിഷൻ സിഗ്നലിൽ ബ്രൈറ്റ്നസ് , ഹൊറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, ആംപ്ലിഫൈ ചെയ്യുക അതിനുശേഷം ദൃശ്യവത്കരിക്കാനായി പിക്ചർ ട്യൂബിൽ കൊടുക്കുക എന്നിവയാണ് വീഡിയോ സെക്ഷൻ ചെയ്യുന്നത്. ചിത്ര വിവരങ്ങളെ ആംപ്ലിറ്റ്യൂഡ് മോഡൂലേഷൻ ചെയ്തിരിക്കുന്നതുകൊണ്ട് അവയെ ഡീമോഡൂലേറ്റു ചെയ്യുന്നതിനായി ഡയോഡ് ഡിറ്റക്ടർ ഉപയോഗിക്കാവുന്നതാണ്. ഡയോഡൂ ഡിറ്റക്ടറിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം ആംപ്ലിഫൈ ചെയ്യുന്നു, അതിനുശേഷം പിക്ചർട്യൂബിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു. ഹോറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് എന്നീ സിഗ്നലുകളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ പിക്ചർട്യൂബിൽ കാണിക്കുന്നത്. ഓഡിയോ സെക്ഷൻ ശബ്ദ വിവരങ്ങളെ ഫ്രീക്വൻസി മോഡുലേഷൻ ചെയ്താണ് സംപ്രക്ഷണം ചെയ്തിരിക്കുന്നത്. അതിനാൽ അവയെ വേർതിരിച്ചെടുക്കുന്നതിനായി ഫ്രീക്വൻസി ഡീമോഡുലേഷൻ എന്ന പ്രക്രിയ ചെയ്തതിനുശേഷം, ആംപ്ലിഫൈ ചെയ്ത് ലൗഡ് സ്പീക്കറിൽ കൊടുക്കുന്നു. അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു പിക്ചർ ട്യൂബ് വീഡിയോ സെക്ഷനിൽ നിന്നു വരുന്ന ബ്രൈറ്റ്നസ് വിവരങ്ങളെ ദൃശ്യവത്കരിക്കാനാണ് പിക്ചർ ട്യൂബ് ഉപയോഗിക്കുന്നത്. പിക്ചർ ട്യൂബിന്റെ പ്രധാനഭാഗങ്ങൾ ഇലക്ട്രോൺ ഗൺ, ഫോക്കസിങ് ആനോഡ്, ഫോസ്ഫറസ് സ്ക്രീൻ എന്നിവയാണ്. വീഡിയോ സെക്ഷനിൽ നിന്നും വരുന്ന ബ്രൈറ്റ്നസ് സിഗ്നലിനെ പിക്ചർ ട്യൂബിന്റെ ഇലക്ട്രോൺ ഗണ്ണിൽ നല്കുകയും അങ്ങനെ ദൃശ്യം പൂനർ നിർമ്മിക്കപ്പെടുന്നു. പവർ സപ്ലൈ ടി.വി ക്കു നേർധാരാവൈദ്യുതിയാണ് ആവശ്യം. അതുകൊണ്ട് മെയിൻ സപ്ലൈയിൽ നിന്നും വരുന്ന പ്രത്യാവർത്തിധാര വൈദ്യൂതിയെ സ്റ്റെപ്പ്ഡൌൺ ചെയ്ത്, റെക്ടിഫൈ ചെയ്തു നേർധാരാവൈദ്യുതിയാക്കി മാറ്റുന്നു. ഇതിനെ പിക്ചർ ട്യൂബ് ഒഴികെ ​എല്ലാഭാഗത്തും നൽകുന്നു. പിക്ചർ ട്യുബ് ഒരു കാഥോഡ് റേ ട്യൂബ് (CRT) ആയതുകൊണ്ട് അതിന്റെ പ്രവർത്തനത്തിനു സാധാരണയായി വളരെ ഉയർന്ന നേർധാരാവൈദ്യുതി വോൾട്ടേജ് ആവശ്യമാണ്. സാധാരണ ഒരു മോണോക്രോം പിക്ചർ ട്യൂബിനു 15kV വോൾട്ടേജ് വേണ്ടിവരും. അവലംബം പുറത്തേക്കുള്ള കണ്ണികൾ മറ്റ് വെബ് സൈറ്റുകൾ Early Television Foundation and Museum Television's History — The First 75 Years The Encyclopedia of Television at the Museum of Broadcast Communications MZTV Museum of Television Some of the rarest sets in America വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ
ഓൾ ഇന്ത്യാ റേഡിയോ
https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_റേഡിയോ
REDIRECT ആകാശവാണി
ആലുവ
https://ml.wikipedia.org/wiki/ആലുവ
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും കൊച്ചിക്കും ഇടയ്ക്കാണ്. . കൊച്ചിമെട്രോ റെയിൽ ആരംഭിക്കുന്നതു ആലുവയിൽ നിന്നാണ്. ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു. 2018 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നഗരം കൂടിയാണ് ആലുവ. പേരിനുപിന്നിൽ ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽമരത്തിൽ നിന്നാണ് ആലുവ എന്ന പേരുവന്നതെന്ന് ഒരു വിശ്വാസമുണ്ട്. ആലിൻ്റെ വായ എന്നത് ആലുവയായി. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ചുപിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. വിശ്വവിജ്ഞാന കോശം. വോള്യം II ഏട് 28. എൻ.ബി.എസ്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ്‌ സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്. Velayudhan Panikasery, Kerala Charithrathinte Ullarakalileku, Current, 2012 ഐതിഹ്യം ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ-ചെറിയത്ത് എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലന്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു,,,, ആ പകഷ്ിശ്രേഷ്ഠൻറെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 4 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം(നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം),ചെറിയത്ത് നരസിംഹ സ്വാമി ക്ഷേത്രം (ചിറകുഭാഗം) എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 4 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്... ചരിത്രം കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്. യുഗപ്രഭാത് ദിനപത്രം 1971 ഫെബ്രുവരി 16. ദില്ലി തെന്മലക്കടുത്തുള്ള ചെന്തരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. മാതൃഭൂമി ദിനപത്രം 1987 മെയ് 18 ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ. വേനലിന്‌ ചൂടുവർദ്ധിച്ചിരുന്നത് കുറക്കാൻ ക്രി.വ. 16 ശതകത്തിൽ പോർട്ടുഗീസുകാർ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ആലുവാപ്പുഴയിൽ കുളിച്ച് താമസിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഫിറാ ഡി ആൽ‌വാ എന്നായിരുന്നു അവരുടെ സ്നാനകേന്ദ്രത്തിന്റെ പേർ. പിന്നീട് ഡച്ചുകാരും ഈ പതിവ് പിന്തുടർന്നു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്. ഭരണസം‌വിധാനം thumb|ആലുവ മുൻസിപ്പാലിറ്റി ക്ലോക്ക് ടവർ കമേഴ്സ്യൽ ബിൽഡിംഗ് സാംസ്കാരിക രംഗം ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി'), കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം തിരുവാലൂർ മഹാദേവ ക്ഷേത്രം ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പെരുമ്പള്ളി ദേവീക്ഷേത്രം, ചീരക്കട ക്ഷേത്രം ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ദേശം ശ്രീ ദത്ത-ആഞ്ജനേയ ക്ഷേത്രം ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം ''ആലുവയിലുള്ള പ്രശസ്തമായ മുസ്ലിം പള്ളികൾ ' തോട്ടുംമുഖം തങ്ങൾ ജാരം തോട്ടുംമുഖം പടിഞ്ഞറെ പള്ളി പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ സെമിനാരി. ആലുവയിലെ പ്രധാന മുസ്ലീം ദേവാലയമായ സെൻട്രൽ ജുമാ മസ്ജിദും വളരെ പ്രശസ്തമാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗം ആലുവയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ "ആലുവ ബോയ്സ്" എന്നറിയപ്പെടുന്ന ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ,ആലുവ ആണ് . ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് 1908 ൽ ആണ് . ആലുവായിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സെന്റ്‌ മേരീസ് ഹൈസ്‌കൂൾ 1909 ലാണ് സ്ഥാപിക്കപ്പെട്ടത് . ആദ്യ കാലത്ത്  പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന കേരളത്തിലെ തന്നെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ക്രൈസ്തവ മഹിളാലയം ഹയർ സെക്കന്ററി സ്കൂൾ . തദ്ദേശവാസികൾ ഇതിനെ 'മഹിളാലയം' എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്. മറ്റു പ്രധാന വിദ്യാലയങ്ങൾ വിദ്യാധിരാജ വിദ്യാഭവൻ, നിർമ്മല, സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ, സെന്റ് ഫ്രാൻസിസ്, ആലുവ സെറ്റിൽമെന്റ്, തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മണ്ഡലങ്ങളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവയാണ്. ആലുവയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ് Govt. Boy's Higher Secondary School St Mary's High School The Alwaye Settlement Higher Secondary School Vidyadhiraja Vidyabhavan Higher Secondary School School For The Blind Aluva St. Francis Higher Secondary School for Girls Government Girls Higher Secondary School Aluva Joe Mount Public School Al-Ameen International Public School Jyothi Nivas Senior Secondary School, Jeevass CMI Central School SNDP Higher Secondary School Technical Higher Secondary School, Aluva - IHRD Christava Mahilalayam Higher Secondary School Nirmala Higher Secondary School for Girls Islamic Higher Secondary School Holy Ghost Convent Girls High School St.John The Baptist Csi Emhs School St.Joseph's UP School Sivagiri Vidyaniketan Senior Secondary School Al-Hind Public School Talent Public School Crescent Public School Ideal Public School ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രശസ്തമാണ്. ആലുവയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ വാഴക്കുളം പഞ്ചായത്തിലെ മാറമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് എം.ഇ.എസ്. കോളേജ് മാറമ്പള്ളി. അവലംബം പുറത്തുനിന്നുള്ള കണ്ണികൾ ആലുവയെക്കുറിച്ച് ആലുവയെ കുറിച്ചുള്ള സംവാദം ആലുവയെ കറിച്‌ ചിത്രശാല വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ
റബ്ബർ
https://ml.wikipedia.org/wiki/റബ്ബർ
തിരിച്ചുവിടുക റബ്ബർ (വിവക്ഷകൾ)
റബ്ബർ (വിവക്ഷകൾ)
https://ml.wikipedia.org/wiki/റബ്ബർ_(വിവക്ഷകൾ)
ജൈവികം - റബ്ബർ മരം ജൈവികം - പ്രകൃതിദത്ത റബ്ബർ ഉത്പന്നം - റബ്ബർ (ഉത്പന്നങ്ങൾ) ഉത്പന്നം - കൃത്രിമ റബ്ബർ ഉത്പന്നം - റബർ ബാൻഡ്
കിളിമാനൂർ കൊട്ടാരം
https://ml.wikipedia.org/wiki/കിളിമാനൂർ_കൊട്ടാരം
thumb|220px|കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആർച്ച്) തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്. ചരിത്രം ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു. വ്യക്തികൾ രാജാ രവിവർമ്മ, പ്രശസ്ത ചിത്രകാരൻ. വിദ്വാൻ കരീന്ദ്രൻ തമ്പുരാൻ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാൾ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്. ആർട്ടിസ്റ്റ് സി. രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ. ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി. [കൊട്ടാരം വൈദ്യൻ] ശ്രീ.മാധവൻ വൈദ്യൻ. ചിത്രശാല വർഗ്ഗം:കേരളത്തിലെ കൊട്ടാരങ്ങൾ
സപ്തസ്വരങ്ങൾ‌
https://ml.wikipedia.org/wiki/സപ്തസ്വരങ്ങൾ‌
ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കൽ നോട്ട്) സപ്തസ്വരങ്ങൾ എന്നു അറിയപ്പെടുന്നത്. രാഗങ്ങൾ ഏഴോ അതിൽകുറവോ സ്വരങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങൾ താഴെപറയുന്നവയാണ്. സ ഷഡ്ജം രി ഋഷഭം ഗ ഗാന്ധാരം മ മദ്ധ്യമം പ പഞ്ചമം ധ ധൈവതം നി നിഷാദം സ ഷഡ്ജം സപ്തസ്വരങ്ങളെ ഒന്നാകെ സർഗം എന്നു പറയുന്നു. ആദ്യത്തെ നാലുസ്വരങ്ങളുടെ (സ,രി,ഗ,മ) ചുരുക്കെഴുത്തായി സർഗം എന്ന പദത്തിനെ കണക്കാക്കാം. പാടുമ്പോൾ ഈ സ്വരങ്ങളെ യഥാക്രമം സ, രി, ഗ, മ, പ, ധ, നി എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്. സ്വരവൈവിദ്ധ്യങ്ങൾ ഭാരതീയസംഗീതത്തിൽ ഏഴു സ്വരങ്ങളാണുള്ളതു് എന്നു സാധാരണ പറയുമെങ്കിലും ഇവയിൽ ചില സ്വരങ്ങളുടെ യഥാർത്ഥ സ്വരസ്ഥാനം നേരിയ തോതിൽ വ്യത്യാസപ്പെടാം. ഇങ്ങനെ 16 വ്യത്യസ്ത പേരുകളിൽ ഈ സ്വരസ്ഥാനങ്ങൾ അറിയപ്പെടുന്നു. ഐതിഹ്യം ബ്രഹ്മാവാണ് സംഗീതത്തിന്റെ കർത്താവ് എന്ന് സാമവേദത്തിൽ പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു. സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം. ഷഡ്ജം - മയിൽ ഋഷഭം - കാള ഗാന്ധാരം - ആട് മദ്ധ്യമം - ക്രൗഞ്ചപ്പക്ഷി/ചക്രവാകപ്പക്ഷി പഞ്ചമം - കുയിൽ ധൈവതം - തവള നിഷാദം - ആന അവലംബം സൈഗൻ . കോം വർഗ്ഗം:ശാസ്ത്രീയസംഗീതം വർഗ്ഗം:സംഖ്യാശബ്ദവിജ്ഞാനം
വെൽക്രോ
https://ml.wikipedia.org/wiki/വെൽക്രോ
തുണി കൊണ്ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെൽക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്ട്‌ രണ്ട്‌ വ്യത്യസ്ത പ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. right|400px വെൽ‌ക്രോയുടെ ചരിത്രം സ്വിറ്റ്സെർലാൻറുകാരനായ ജോർജെ ദെ മെസ്ത്രാൽ എന്ന എൻ‌ജിനീയറാണ്, 1948-ൽ ഈ വിദ്യ കണ്ടുപിടിച്ചത്. ആൽ‌പ്സ് പർവ്വതനിരകളിൽക്കൂടിയുള്ള തന്റെ പതിവു പ്രഭാത സവാരിക്കിടയിൽ, ബർഡോക്ക്(ഊരകത്തിൻകായ്)ചെടിയുടെ വിത്ത്, തന്റെ വസ്ത്രങ്ങളിലും വളർത്തുനായയുടെ രോമങ്ങളിലും ഒട്ടിപ്പിടിക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഇത്തരമൊരു ആശയം ഉടലെടുത്തത്. വെൽ‌വെറ്റ് എന്നർത്ഥം വരുന്ന വെല്യുർസ്, കൊളുത്ത് എന്നർത്ഥം വരുന്ന ക്രോഷെ എന്നീ രണ്ട് ഫ്രെഞ്ച് വാക്കുകളിൽ നിന്നാണ്‌ അദ്ദേഹം വെൽ‌ക്രോ എന്ന പുതിയ പദം ഉണ്ടാക്കിയെടുത്തത്. മിക്ക രാജ്യങ്ങളിലും, വെൽ‌ക്രോ എന്നുള്ളത് രെജിസ്റ്റർ ചെയ്തിട്ടുള്ള വ്യാവസായികനാമമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മാഞ്ചസ്റ്റർ എന്ന സ്ഥലത്താണ് ഇവയുടെ അംഗീകൃത ആസ്ഥാനം. വെൽ‌ക്രോയുടെ ഘടന മുകളിൽ സൂചിപ്പിച്ചതുപോലെ, രണ്ട്‌ പ്രതലങ്ങളെ തമ്മിൽ ചേർത്തു നിർത്താനാണ് വെൽ‌ക്രോ ഉപയോഗിക്കുന്നത്. ഇവയിൽ ഒരു പ്രതലത്തിൽ നിറയെ ബലമേറിയ പ്ലാസ്റ്റിക് കൊളുത്തുകളും മറുപ്രതലം നിറയെ പ്ലാസ്റ്റിക്കിന്റെ ലോലമായ ചെറുകുരുക്കുകളും വിന്യസിച്ചിരിക്കും. ചിലപ്പോൾ, രണ്ട്‌ പ്രതലങ്ങളിലും കൊളുത്തുകൾ മാത്രമായുള്ള രീതിയിലും ഇതുണ്ടാക്കാറുണ്ട്‌. ഇപ്രകാരമുള്ള രണ്ട്‌ പ്രതലങ്ങളും ചേർത്തമർത്തുമ്പോൾ, കൊളുത്തുകൾ കുരുക്കുകൾക്കിടയിലേക്ക് കുരുങ്ങുകയും തൻ‌മൂലം പ്രതലങ്ങൾ അന്യോന്യം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രതലങ്ങൾ വേർപ്പെടുമ്പോൾ, ഒരു പ്രത്യേകമായ കീറുന്ന ശബ്ദം ഉണ്ടാവും. കൊളുത്തുകൾ കുരുക്കുകൾക്കിടയിലേക്ക് എത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്ട്‌ എന്നതിനനുസരിച്ചായിരിക്കും വെൽക്രോ ബന്ധനത്തിന്റെ ദൃഢത. ദൃഢമായ രണ്ട്‌ പ്രതലങ്ങൾ, വെൽക്രോ ഉപയോഗിച്ച് ബന്ധിപ്പിച്ചാൽ, ആ ബന്ധനം വളരെ ദൃഢമായിരിക്കും. ഈ രണ്ട്‌ പ്രതലങ്ങളെ വേർപെടുത്താൻ ഉപയോഗിക്കുന്ന ശക്തി, വെൽക്രോയിലുള്ള എല്ലാ കൊളുത്തുകളിലും കുരുക്കുകളിലും ഒരേ പോലെ വ്യാപനം ചെയ്യപ്പെടുന്നതുകൊണ്ടാണിത് സാധ്യമാകുന്നത്. അതുപോലെ തന്നെ, ബന്ധിക്കപ്പെട്ടിട്ടുള്ള പ്രതലങ്ങൾക്കിടയിലുണ്ടാകുന്ന കമ്പനങ്ങൾ, കൂടുതൽ കൊളുത്തുകളും കുരുക്കുകളും തമ്മിൽ കൂടിച്ചേരാൻ സഹായിക്കുന്നു. മറിച്ച്, ഏതെങ്കിലും ഒന്നോ അതോ രണ്ട്‌ പ്രതലങ്ങളുമോ എളുപ്പം വഴങ്ങുന്നതായിരുന്നാൽ, ഈ രണ്ട്‌ പ്രതലങ്ങളേയും, വളരെ എളുപ്പത്തിൽ വേർപെടുത്തുവാൻ സാധ്യമാണ്. കാരണം, ഇത്തരത്തിലുള്ള ഒരു പ്രതലം ഒരറ്റത്തുനിന്ന് അടർത്തിത്തുടങ്ങുമ്പോൾ, താരതമ്യേന കുറച്ചു കൊളുത്തുകൾക്കുമേലെ മാത്രമേ പ്രയോഗിക്കപ്പെടുന്ന ശക്തി വ്യാപിക്കുന്നുള്ളു. വെൽ‌ക്രോയുടെ ഉപയോഗങ്ങൾ ഉപയോഗിക്കുവാനുള്ള സൌകര്യം, കുറഞ്ഞ പരിപാലനച്ചിലവ്, കൂടിയ സുരക്ഷ എന്നീ കാരണങ്ങളാൽ, സ്ഥായിയല്ലാത്ത ഏതൊരു ബന്ധനത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ എന്നിവയിലാണ് വെൽക്രോ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സൈനികാവശ്യങ്ങൾക്കായി, ശബ്ദരഹിത വെൽക്രോ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം ഇപ്പോൾ നടന്നു വരുന്നു.
നിത്യചൈതന്യയതി
https://ml.wikipedia.org/wiki/നിത്യചൈതന്യയതി
അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 - മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. ആദ്യ കാലം പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു. ഗുരു 1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തിരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്നെ സ്ഥാപിച്ച "ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ"യുടെ ചെയർപേഴ്‌സണായും ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു. സമാധി ദീർഘകാലം രോഗബാധിതനായിരുന്ന അദ്ദേഹം, 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ സമാധി പ്രാപിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി. പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു.http://www.amazon.com/exec/obidos/search-handle-url?%5Fencoding=UTF8&search-type=ss&index=books&field-author=Nitya%20Chaitanya%20Yati ഭഗവദ് ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന. ബൃഹദാരണ്യകോപനിഷദ്. ഏകലോകാനുഭവം പ്രേമവും അർപ്പണവും ഇതോ അതോ അല്ല - ഓം, നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങൾ. ദർശനമാലയുടെ മനശാസ്ത്രം. അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം - ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്. പ്രേമവും അനുഗ്രഹങ്ങളും. ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം. ഭാരതീയ മനശാസ്ത്രം. യതിചരിതം, ആത്മകഥ സ്നേഹസംവാദം മരണം എന്ന വാതിലിനപ്പുറം വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി ലാവണ്യനുഭവവും സൌന്ദര്യനുഭുതിയും നളിനി എന്ന കാവ്യശില്പം ഭഗവദ്ഗീത സാദ്ധ്യായം സിമോൺ ഡി ബുവ അവരുടെ കഥ പറയുന്നു. യാത്ര പ്രശ്നോത്തരങ്ങൾ സൗന്ദര്യം അനുഭവം അനുഭൂതി കലയുടെ മനശ്ശാസ്ത്രം ഊർജ്ജതാണ്ഡവം നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ പരിവർത്തനോന്മുഖ വിദ്യാഭ്യാസം യതിയുടെ സൗമ്യ സങ്കൽപ്പങ്ങൾ തുമ്പപ്പൂ മുതൽ സൂര്യൻ വരെ പുരസ്കാരങ്ങൾ നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ..മൂല്യങ്ങളുടെ കുഴമറിച്ചിൽ എന്ന ഗ്രന്ധവും ഗുരു നിത്യ ചൈതന്യയതി എഴുതിയിട്ടുണ്ട്. അവലംബം വർഗ്ഗം:മലയാളസാഹിത്യനിരൂപകർ വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:1924-ൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ അത്മീയാചാര്യന്മാർ വർഗ്ഗം:ശ്രീനാരായണഗുരു ശിഷ്യപരമ്പര വർഗ്ഗം:1999-ൽ മരിച്ചവർ വർഗ്ഗം:നവംബർ 2-ന് ജനിച്ചവർ വർഗ്ഗം:മേയ് 14-ന് മരിച്ചവർ
സുഭാസ് ചന്ദ്ര ബോസ്
https://ml.wikipedia.org/wiki/സുഭാസ്_ചന്ദ്ര_ബോസ്
സുഭാഷ് ചന്ദ്രബോസ് (Bn-সুভাষচন্দ্র বসু ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945സംശയാസ്പദം) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജനനം, ബാല്യം ഒറീസ്സയിലെ കട്ടക്കാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. അച്ഛൻ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത വക്കീലായിരുന്നു.അമ്മ പ്രഭാവതി. ഈ ദമ്പതികളുടെ ആറാമത്തെ മകനായിരുന്നു സുഭാസ്. പുത്രസൗഭാഗ്യം കൊണ്ട് സമ്പന്നരായിരുന്നു ജാനകീനാഥും, പ്രഭാവതിയും, അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപ്പോലെ സുഭാസിനും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല.സുഭാസ് ചന്ദ്രബോസ് - മാർഷൽ ഗെറ്റ്സ്ജാനകീനാഥിന്റെ പുത്രൻ എന്ന അദ്ധ്യായം - പുറം.7 പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല.സുഭാഷ് ചന്ദ്രബോസ് - മാർഷൽ ഗെറ്റ്സ്ജാനകീനാഥിന്റെ പുത്രൻ എന്ന അദ്ധ്യായം - പുറം.8 കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു. ആദ്യകാല പ്രവർത്തനങ്ങൾ thumb|175px|right|ബാല്യം കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 - ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു പോകാൻ ബോസിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം കൽക്കട്ടയിലേക്ക് പോയി, അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചു. മോട്ടിലാൽ നെഹ്രുവിനോടൊപ്പം സ്വരാജ് പാർട്ടി സ്ഥാപിച്ച ആളാണ് ചിത്തരഞ്ജൻ ദാസ്. 1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി. 1924 ഏപ്രിലിൽ, പുതിയതായി രൂപവത്കരിച്ച കൽക്കട്ട കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, ചിത്തരഞ്ജൻ ദാസായിരുന്നു കോർപ്പറേഷൻ മേയർ. 3000 രൂപ മാസശമ്പളത്തോടെയായിരുന്നു അദ്ദേഹത്തെ നിയമിച്ചത് പക്ഷേ 1500 രൂപയേ അദ്ദേഹം വാങ്ങിയിരുന്നുള്ളു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു. 1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ .കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു. ജർമ്മനിയിൽ വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ജർമ്മൻ സർക്കാർ അനുവദിച്ചു ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന അലക്സാണ്ടർ വെർത്തും സുഭാസ് ചന്ദ്ര ബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ജർമ്മൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘(Free India Centre)' അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, എ.സി.നമ്പ്യാർ‍, എൻ.ജി.ഗണപതി, അബീദ് ഹസ്സന്, എം.ആർ.വ്യാസ്, ഗിരിജാ മുഖർജി, തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു ജർമ്മനിയിൽ ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു, ആസാദ് ഹിന്ദ് റേഡിയോ വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുക ഇന്ത്യൻ രാഷ്ട്രീയം, സംസ്കാരം, കല, തത്ത്വശാസ്ത്രം, സാമ്പത്തികം, തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ‘ആസാദ് ഹിന്ദ് ദിനപത്രം’ ഇംഗ്ലീഷിലും, മറ്റു യൂറോപ്യൻ ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്യുക. ജർമ്മൻ അധിനിവേശപ്രദേശങ്ങളിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കുക . സ്വതന്ത്രഭാരതകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാക്കുക. ഇന്ത്യൻ ലീജിയൺ എന്ന ഇന്ത്യൻ ദേശീയസേനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബർലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോർ രചിച്ച ‘ജനഗണമന..’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്. പൂർവ്വേഷ്യയിൽ നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ എന്നു കരുതപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ പദ്ധതികൾ നടപ്പിൽ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവർത്തികളോടും ബോസിന് യോജിക്കാൻ സാധിച്ചില്ല, പ്രത്യേകിച്ചും ജൂതന്മാരോടുള്ള സമീപനവും, ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള നാസികളുടെ ശത്രുതാപരമായ സമീപനവും, പിന്നെ സോവിയറ്റ് യൂണിയനു നേരേയുള്ള നാസി ആക്രമണവും. ഹിറ്റ്‌ലറിന്റെ പ്രവർത്തികളെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിറ്റ്‌ലർക്കും നാസികൾക്കും അത്ര താല്പര്യവുമില്ലായിരുന്നു. അദ്ദേഹം ജർമ്മനി വിട്ടു പൂർവേഷ്യയിലേക്കു പോകുവാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്, ശാന്തസമുദ്ര മേഖലയിലെ സ്ഥിതിഗതികൾ പെട്ടെന്നു മാറി, ജപ്പാൻ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേർന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ പ്രവേശിച്ച ജപ്പാൻ സേന സിംഗപ്പൂർ ദ്വീപ് നിഷ്പ്രയാസം കീഴടക്കി. അതിനുശേഷം ജപ്പാൻ സൈന്യം ബർമ്മയിലേക്കും കടന്നു, 1942 മാർച്ച് മാസത്തിൽ ബ്രിട്ടീഷുകാർ റംഗൂൺ വിട്ടൊഴിഞ്ഞു പോയി. പൂർവ്വേഷ്യയിൽ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാസ് ചന്ദ്ര ബോസിന്റെ മനസ്സിൽ തെളിഞ്ഞു. ഇക്കാരണങ്ങളാൽ ബോസ് നാസി ജർമ്മനി വിടാൻ തീരുമാനിച്ചു. 1943ൽ അദ്ദേഹം ജർമ്മനി വിട്ടുപോയി, ജപ്പാനിലാണ് ചെന്നെത്തിയത്. യു -180 എന്ന ജർമ്മൻ അന്തർവാഹിനിയിലാണ് അദ്ദേഹം പോയത്. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴിയായിരുന്നു യാത്ര. ഇടക്കു വച്ച് ഐ - 29 എന്ന ജാപ്പനീസ് മുങ്ങിക്കപ്പലിൽ യാത്ര തുടർന്നു. 1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ചെറുദ്വീപിലാണ് ബോസ് ചെന്നെത്തിയത്, അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ജപ്പാൻ സൈന്യത്തിലെ കേണൽ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയിൽ എത്തിച്ചേർന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ജനറൽ ടോജോയുമായി ഭാരത-ജപ്പാൻ ബന്ധങ്ങളെപ്പറ്റിയും, നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചർച്ചചെയ്ത് ഒരു പരസ്പരധാരണയിൽ എത്തിച്ചേർന്നു. റാഷ്‌ബിഹാരി ബോസ്, അബീദ് ഹസ്സന്‍, കേണൽ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂൺ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ നാഷണൽ ആർമി (INA) റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. ഐ.എൻ.എയിലെ മലയാളികൾ ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍, എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ, എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ. പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. വക്കം ഖാദര്‍, ടി.പി. കുമാരൻ നായർ തുടങ്ങിയവർ തൂക്കിലേറ്റപ്പെട്ടു. മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ തുടങ്ങിയ കേരളീയ വനിതകളും ഐ.എൻ.എയിലുണ്ടായിരുന്നു. ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു. സ്വതന്ത്രഭാരത സർക്കാർ 1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളിൽ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബർ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാൻസിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളിൽ സ്വതന്ത്രഭാരത സർക്കാരിന്റെ മന്ത്രിസഭയോഗങ്ങളിൽ വച്ച് അമേരിക്കൻ ശക്തികൾക്കെതിരെ സ്വതന്ത്രഭാരത സർക്കാർ യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ കൈവശമായിരുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ സ്വതന്ത്രഭാരത സർക്കാരിനു കൈമാറുന്നതാണെന്നും മേലാൽ പിടിച്ചെടുക്കുന്ന ഏതു ഭാരതപ്രദേശവും ആസാദ് ഹിന്ദ് സർക്കാരിന് വിട്ടുകൊടുക്കുന്നതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ജനറൽ ടോജോകൂടുതൽ പഠനങ്ങൾ ആവശ്യമാണ് പ്രസ്താവിച്ചു. 1943 ഡിസംബർ 29-‍ാ‍‍ം തീയതി ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ ഏറ്റെടുക്കാൻ നേതാജി ആൻഡമാനിലെത്തി. ആൻഡമാൻ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാർ ദ്വീപിന് ‘സ്വരാജ്’ ദ്വീപെന്നും നേതാജി പുനർനാമകരണം ചെയ്തു. മേജർ ജനറൽ ലോകനാഥനെ ഷഹീദ് സ്വരാജ് ദ്വീപസമൂഹത്തിന്റെ ആദ്യത്തെ ഭരണാധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു. യുദ്ധം 1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്, സഖ്യകക്ഷികൾ ബർമ്മ തിരിച്ചുപിടിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഇത്. അരാക്കൻ പർവ്വതപ്രദേശത്തുകൂടി കിഴക്കൻ ബംഗാളിന്റെ കവാടമായ ചിറ്റഗോംഗിനെ ലക്ഷ്യമാക്കി ഒരു മുന്നേറ്റം നടത്തുക, ബ്രിട്ടീഷുകാർ ചിറ്റഗോംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സാവധാനം ഇംഫാലും കോഹിമയും പിടിച്ചെടുക്കുക, ഇതായിരുന്നു യുദ്ധതന്ത്രം. ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. ഐ.എൻ.എ - ജപ്പാൻ സംയുക്തസേനകൾ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, അരാക്കൻ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി. ബ്രിട്ടീഷ് സേനയെ പിന്നോക്കം പായിച്ചു കൊണ്ട് ബഹുദൂരം മുന്നേറുകയും ചെയ്തു. മാർച്ച് മാസത്തിൽ ഐ.എൻ.എ ഘടകങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു. മാർച്ച് മധ്യത്തോടെ ഐ.എൻ.എ - ജപ്പാൻ സേനകൾ ഇംഫാൽ ആക്രമണം ആരംഭിച്ചു. ഈ യുദ്ധത്തിൽ ലഫ്.കേണൽ എം.ഇസഡ്.കിയാനിയുടെ നേതൃത്വത്തിൽ ഐ.എൻ.എയുടെ ഒന്നാം ഡിവിഷൻ ജപ്പാൻ സേനയോടൊപ്പം മുന്നേറി. യുദ്ധമേഖലയുടെ വടക്കേയറ്റത്ത്, ഏപ്രിൽ ആദ്യവാരം ഐ.എൻ.എ-ജപ്പാൻ സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു ഏപ്രിൽ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റർ അടുത്തെത്തിയിരുന്നു അവർ അപ്പോൾ. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഭാഗ്യം ബ്രിട്ടീഷ് സേനയുടെ ഭാഗത്തായിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു ഇതിന്. രൂക്ഷമായ കാലവർഷം പതിവിനു വിപരീതമായി ഒരു മാസം മുമ്പേ വന്നു. പിന്നെ ആഫ്രിക്കയിലെ യുദ്ധം ബ്രിട്ടന് അനുകൂലമായിത്തീർന്നതിനാൽ അവിടെയുണ്ടായിരുന്ന വിമാനസേനവിഭാഗം ഇന്ത്യയിലേക്ക് തിരിച്ചുവിടപ്പെട്ടു. ഇതിനെ ചെറുക്കാൻ ജപ്പാൻ വിമാനസേന സമരമേഖലയിൽ ഇല്ലാതെ പോയി. ശാന്തസമുദ്രത്തിലെ അമേരിക്കൻ മുന്നേറ്റം നേരിടാനായി വിമാനങ്ങളെല്ലാം ജപ്പാൻ പിൻവലിച്ചതായിരുന്നു കാരണം. ഗത്യന്തരമില്ലാതെ പൊതു പിന്മാറ്റത്തിന് ഉത്തരവുണ്ടായി, മനസ്സില്ലാമനസ്സോടെ സേനകൾ പിന്മാറ്റം ആരംഭിച്ചു. ജനറൽ ടോജോ 1944 സെപ്തംബറിൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു. ജനറൽ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ഇതിനിടെ ജപ്പാൻ സർക്കാരിൽ വീണ്ടും മാറ്റമുണ്ടായി ജനറൽ കെയ്‌സോ രാജിവച്ചു, അഡ്‌മിറൽ സുസുക്കി പ്രധാനമന്ത്രിയായി. ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി, ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി. റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജി ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്, പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും എതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു, റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു. അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം 1945 മെയ് 7-നു ജർമ്മനി നിരുപാധികം സഖ്യശക്തികൾക്കു കീഴടങ്ങി. ഓഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ഓഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. മരണം, വിവാദം, അന്വേഷണം 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്. വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യൻ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിവാദ സന്യാസി 1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്ന്യാസിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ’ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി.എൻ.എ ഘടനയും, നേതാജിയുടെ പിൻമുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മിൽ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു. ഈ സന്ന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തുടരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം നടത്തിയ അന്വേഷണത്തിൽ സന്ന്യാസി ബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകൾ ലഭിച്ചിരുന്നു. കൈയക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്ന്യാസിയുടേയും ബോസിന്റേയും കൈയക്ഷരം ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു. ഭാരതരത്നം 1991-ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു. ബോസിന്റെ മരണത്തെ സ്ഥിരീകരിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച ഒരു തന്ത്രമായി നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നു സ്രോതസ്സുകൾ സുഭാഷ് ചന്ദ്രബോസ് , പ്രൊഫസർ എം.കെ.സാനു,വിമാ പബ്ലീഷേർസ് കോട്ടയം, 1995 നേതാജി സുഭാഷ് ചന്ദ്രബോസ്, എൻ.പി.നായർ, ഡിസി ബുക്സ് പ്രസിദ്ധീകരണം , 1997 ഇതും കാണുക ദി ഇന്ത്യൻ സ്ട്രഗിൾ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ അവലംബം നേതാജി സുഭാഷ് ചന്ദ്രബോസ് വർഗ്ഗം:1897-ൽ ജനിച്ചവർ വർഗ്ഗം: 1945-ൽ മരിച്ചവർ വർഗ്ഗം:ജനുവരി 23-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 18-ന് മരിച്ചവർ വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ വർഗ്ഗം:ആസാദ് ഹിന്ദ് വർഗ്ഗം:ഇന്ത്യൻ നാഷണൽ ആർമി വർഗ്ഗം:ബംഗാളിലെ രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:ഇന്ത്യൻ വിപ്ലവകാരികൾ വർഗ്ഗം:പശ്ചിമ ബംഗാളിന്റെ ചരിത്രം
എം. കൃഷ്ണൻ നായർ (നിരൂപകൻ)
https://ml.wikipedia.org/wiki/എം._കൃഷ്ണൻ_നായർ_(നിരൂപകൻ)
thumb|150px|right|പ്രൊഫ. എം കൃഷ്ണൻ നായർ എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. ആദ്യ കാലം തിരുവനന്തപുരത്ത് വി കെ മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3നു കൃഷ്ണൻ നായർ ജനിച്ചു. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു. സാഹിത്യ വാരഫലം 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല. സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി. അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു. ജീവിത ശൈലി തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്ക് പരിചിതനായിരുന്നു കൃഷ്ണൻ നായർ. ഇന്ത്യൻ കോഫി ഹൌസിൽ പതിവു സന്ദർശകനുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മോഡേൺ ബുക് സ്റ്റാളിൽ അദ്ദേഹം സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. അംഗീകാരങ്ങൾ സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. കൃഷ്ണൻ നായരുടെ കൃതികൾ ഏകാന്തതയുടെ ലയം (1984) മാജിക്കൽ റിയലിസം (1985) പ്രകാശത്തിന് ഒരു സ്തുതിഗീതം (1987) മനോരഥങ്ങളിലെ യാത്രക്കാർ (1990) ആത്മാവിന്റെ ദർപ്പണം (1991) മണൽക്കാട്ടിലെ പൂമരങ്ങൾ (1992) ശരത്ക്കാലദീപ്തി; പ്രഭാത് (1993) പനിനീർപ്പൂവിന്റെ പരിമളം പോലെ (1994) മുത്തുകൾ (1994) വിശ്വസുന്ദരി; വൃദ്ധരതി (1996) വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ? (1997) കലാസങ്കൽപ്പങ്ങൾ (1999) മോഹഭംഗങ്ങൾ (2000) സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (2007) ആധുനിക മലയാള കവിത ചിത്രശലഭങ്ങൾ പറക്കുന്നു കറുത്ത ശലഭങ്ങൾ ഒരു ശബ്ദത്തിൽ ഒരു രാഗം പ്രതിഭയുടെ ജ്വാലാഗ്നി സ്വപ്നമണ്ഡലം എം കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ സാഹിത്യ വാരഫലം (25 വർഷത്തെ രചനകൾ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു) മരണം 2006 ഫെബ്രുവരി 23-ന് വൈകീട്ട് 3:30-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണൻ നായർ അന്തരിച്ചു. ന്യുമോണിയയും ഹൃദയാഘാതവുമായിരുന്നു മരണകാരണം. ഭാര്യയും അഞ്ച് പെണ്മക്കളുമുണ്ട്. ഏക മകൻ വേണുഗോപാൽ 1986-ൽ ഒരു വാഹനാപകടത്തിൽ മരിച്ചു. അവലംബം പുറം കണ്ണികൾ എം. കൃഷ്ണൻ നായരുടെ പുസ്തകങ്ങൾ സായാഹ്നയിൽ വർഗ്ഗം:1923-ൽ ജനിച്ചവർ വർഗ്ഗം: 2006-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 3-ന് ജനിച്ചവർ വർഗ്ഗം:ഫെബ്രുവരി 23-ന് മരിച്ചവർ വർഗ്ഗം:മലയാളസാഹിത്യനിരൂപകർ വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:പംക്തി എഴുത്തുകാർ വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ
നിത്യഹരിതവനം
https://ml.wikipedia.org/wiki/നിത്യഹരിതവനം
thumb|right|300px|കേരളത്തിൽ ഗവിയിലെ നിത്യഹരിതവനം thumb|right|200px|ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാഡിലെ ഡെയിൻട്രീ നിത്യഹരിതവനം വർഷം മുഴുവൻ പച്ചിലകൾ‌ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ വനങ്ങളാണ് നിത്യഹരിതവനങ്ങൾ. നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങൾ സാവധാനം ഇലപൊഴിക്കുന്നതിനാലും ഇലപൊഴിയുന്നതിനോടൊപ്പം പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചിൽ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിർത്താൻ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു. വൃക്ഷയിനങ്ങളുടെ ആധിക്യമാണ് നിത്യഹരിത വനങ്ങളുടെ പ്രധാന സവിശേഷത. ഉയർന്ന താപനിലയും ജലലഭ്യതയുമാണ് ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകത. ഒരേ ഇനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്ന പ്രവണത നിത്യഹരിതവനങ്ങളിൽ ദുർലഭമായിരിക്കും. മിക്കപ്പോഴും അഞ്ചു മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള വൻമരങ്ങളെ ഇവിടെ കാണാൻ കഴിയും. വലിപ്പമേറിയ ഇലകൾ, ഭൂരിഭാഗവും മിനുസമേറിയതും നേർത്തതുമായ (1-2 മി.മീ.) വൃക്ഷചർമം, മാംസളമായ ഫലങ്ങൾ എന്നിവയും നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങളെ വ്യതിരിക്തമാക്കുന്നു. ഇന്ത്യയിൽ അസമും പശ്ചിമഘട്ട വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌. തരങ്ങൾ കാലാവസ്ഥ, വൃക്ഷങ്ങളിലെ ഇലകളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിത്യഹരിതവനങ്ങളെ വർഗീകരിക്കുന്നത്. ഉഷ്ണമേഖല (tropical), മധ്യ(middle), ബോറിയൽ (boreal) അക്ഷാംശങ്ങളിലായാണ് നിത്യഹരിതവനങ്ങൾ വ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിതവനങ്ങളാണ് മഴക്കാടുകൾ (Rainforests). സൂച്യാകാര ഇലകളോട് (needle leaf) കൂടിയവ, വീതിയേറിയ ഇലകളോടു (broad leaf) കൂടിയവ എന്നീ രണ്ട് തരം നിത്യഹരിത വനങ്ങളാണ് മിതോഷ്ണമേഖലയിലും ബോറിയൽ മേഖലയിലുമായി കാണപ്പെടുന്നത്. ഉഷ്ണമേഖലാ മഴക്കാടുകൾ ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. (Tropical Rainforests).മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താൽ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങൾ. മിക്കപ്പോഴും ഒരു ഹെക്ടർ സ്ഥലത്ത് 150-ഓളം വൃക്ഷയിനങ്ങൾ വളരുന്നുണ്ടാകും. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളിൽ 75 ശതമാനത്തിൽ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാർഷിക വർഷപാതവും 15-30ബ്ബര ശരാശരി താപനിലയുമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്. ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വൈവിധ്യമാർന്ന സസ്യ-ജന്തു ജാതികൾ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വർഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതൽ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങൾ പ്രരോഹങ്ങൾ (emergents) എന്ന പേരിൽ അറിയപ്പെടുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളിൽ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാൻ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങൾ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികൾ (lianas) ഈ തട്ടിലെ വൃക്ഷങ്ങളിൽ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റർ ശരാശരി ഉയരമുള്ളതും ഇടതൂർന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങൾ. ഉയർന്ന ആർദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങൾ 20-30 മീറ്റർ വരെ ഉയരത്തിൽ വളരും. കുറ്റിച്ചെടികൾ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികൾക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങൾക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടിൽ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുൽവർഗങ്ങൾ-വളരുന്നുള്ളൂ. ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അർനോൾഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്. താരതമ്യേന പോഷകമൂല്യം കുറഞ്ഞ മണ്ണാണ് ഉഷ്ണമേഖലാ മഴക്കാടുകളിലേത്. അതിനാൽ മണ്ണിലെ പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാൻ ശേഷിയുള്ള സവിശേഷതരം വേരുപടലം ഇവിടുത്തെ വൃക്ഷങ്ങളിൽ കാണാം. വൃക്ഷങ്ങളിൽ അധിപാദപമായി വളരുന്ന സസ്യങ്ങളിൽനിന്ന് പ്രത്യേകതരം വേരുകൾ ഉപയോഗിച്ചും വേരുകളിലുള്ള മൈകോറൈസ പോലുള്ള ഫംഗസുകളുമായി ചേർന്നും നിത്യഹരിതവൃക്ഷങ്ങൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. ചില വൃക്ഷങ്ങളിൽ തടിയുടെ ചുവടുഭാഗമോ വേരിന്റെ ഭാഗമോ ക്രമാധികം വലിപ്പമാർന്ന് താങ്ങ് (ബട്രസ്) ആയി മാറിയിരിക്കുന്നു. ഈ താങ്ങ് വലിപ്പം കൂടിയ വൃക്ഷങ്ങളെ താങ്ങി നിർത്താൻ സഹായിക്കുന്നു. വൈവിധ്യമേറിയ ജന്തുസമ്പത്തിനാൽ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. ഇവിടെ കാണുന്ന മിക്ക ഉരഗങ്ങളും ഉഭയജീവികളും മരത്തിൽ ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ആർജിച്ചവയാണ്. ശരീരത്തിൽ തിളക്കമേറിയ നിറങ്ങൾ, അടയാളങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. മരത്തവളകൾ, പുലി, ഷഡ്പദങ്ങൾ, ഉറുമ്പുതീനികൾ തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളിൽ സുലഭമാണ്. ബോറിയൽ വനങ്ങൾ. വടക്കേ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ, ഏഷ്യയുടെ ചില പ്രദേശങ്ങൾ യൂറോപ്പിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലാണ് ബോറിയൽ വനങ്ങൾ വ്യാപിച്ചിരിക്കുന്നത്. തൈഗ (taiga) എന്ന പേരിലും ഇവ അറിയപ്പെടുന്നു. വനകമാനത്തിൽ 20 മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളെ കാണാം. ഇവിടുത്തെ വൃക്ഷങ്ങളിൽ അധികവും സ്പ്രൂസ്, ഫിർ, പൈൻ തുടങ്ങിയ സൂചി ഇലകളോടു കൂടിയ നിത്യഹരിത വൃക്ഷങ്ങളാണ്. ചെറു സസ്തനികൾക്കു പുറമേ കരടി, ബീവർ തുടങ്ങിയ ജന്തുക്കളും കഴുകൻ, വാർബിൾ, മരംകൊത്തി തുടങ്ങിയ പക്ഷികളും ഉൾപ്പെടുന്നതാണ് ബോറിയൽ വനങ്ങളിലെ ജന്തുജാലം. മിതോഷ്ണ മേഖലാ നിത്യഹരിതവനങ്ങൾ വടക്കേ അമേരിക്കയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങൾ, പടിഞ്ഞാറൻ ചിലി, തെക്കുകിഴക്കൻ ആസ്റ്റ്രേലിയ, ടാസ്മാനിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് മിതോഷ്ണ മേഖലാ നിത്യഹരിതവനങ്ങൾ (Temperate evergreen forests)കാണപ്പെടുന്നത്. കുത്തനെയുള്ള ചരിവുകളിൽ സ്ഥിതിചെയ്യുന്ന ഈ വനങ്ങളിൽ പടിഞ്ഞാറൻ കാറ്റ് യഥേഷ്ടം ലഭിക്കും. ഉയർന്നതോതിലുള്ള മഴ ഈ വനങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ഏറ്റവും ഉയരംകൂടിയ വൃക്ഷമായ സെക്വോയ വടക്കേ അമേരിക്കയിലെ നിത്യഹരിതവനങ്ങളിലാണ് കാണപ്പെടുന്നത്. ഇവിടെ 75 ശതമാനത്തോളവും ഫിർ, സ്പ്രൂസ്, ഹെംലോക്ക്, റെഡ് സെഡാർ തുടങ്ങിയ സൂചി ഇല വൃക്ഷങ്ങളാണ് ഉള്ളത്. ചിലിയിൽ ആന്റിസ് പർവതത്തിന്റെ വശങ്ങളിലാണ് ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. നിത്യഹരിത വൃക്ഷങ്ങളോടൊപ്പം ചില ഇലപൊഴിയും വൃക്ഷങ്ങളെയും ഇവിടെ കാണാം. നിത്യഹരിത കുറ്റിച്ചെടികൾ കൊണ്ട് അടിക്കാട് (understorey) സമ്പന്നമായിരിക്കുന്നു. പറക്കാൻ കഴിവില്ലാത്ത കിവി പക്ഷികൾ ന്യൂസിലൻഡിലെ നിത്യഹരിത വനങ്ങളിൽ സാധാരണമാണ്. ലെബനൻ, മൊറോക്കോ തുടങ്ങിയ മെഡിറ്ററേനിയൻ രാജ്യങ്ങളിലാണ് വീതിയുള്ള ഇലകളോടുകൂടിയ നിത്യഹരിതവനങ്ങൾ സ്ഥിതിചെയ്യുന്നത്. കാഠിന്യമേറിയ തടി ഇവിടുത്തെ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്. മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽ വളരുന്ന ഈ വൃക്ഷങ്ങൾക്ക് കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള കഴിവുണ്ട്. ഓക്ക് മരങ്ങളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കയുടെ തെക്കുഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ ആസ്റ്റ്രേലിയ തുടങ്ങിയ ഇടങ്ങളിലും ഇത്തരം വനങ്ങൾ കാണാൻ കഴിയും. കാനറി ദ്വീപുകളിൽ ഉള്ള നിത്യഹരിതവനങ്ങളിൽ ലോറൽ വൃക്ഷങ്ങളാണ് കൂടുതൽ. ഷഡ്പദങ്ങളുടെ, പ്രത്യേകിച്ചു ചിത്രശലഭങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ് ഈ വനങ്ങൾ. കൂടാതെ നിരവധി ഇനം പാമ്പുകളും പല്ലികളും ഇവിടെ കാണപ്പെടുന്നുണ്ട്. പൂർണമായും നിത്യഹരിതവനങ്ങൾ എന്നു പറയാൻ കഴിയില്ലെങ്കിലും നിത്യഹരിതവൃക്ഷങ്ങൾ ധാരാളമുള്ള ഒരു വനവിഭാഗമാണ് അർധനിത്യഹരിതവനങ്ങൾ (Semi evergreen forests). നിത്യഹരിത വനങ്ങൾക്കും നനവാർന്ന ഇലപൊഴിയും കാടുകൾക്കും മധ്യേ സംക്രമണ ഘട്ടത്തിലുള്ള (transitional stage) വനങ്ങളാണിവ. ഒന്നാംതട്ടിൽ നിത്യഹരിതവൃക്ഷങ്ങൾക്കൊപ്പം ഇലപൊഴിയും (deciduous) വൃക്ഷങ്ങളെയും കാണാൻ കഴിയും. താഴെത്തട്ടിലുള്ള വൃക്ഷങ്ങളെല്ലാം നിത്യഹരിത വനങ്ങൾക്ക് സമാനമായവയാണ്. ഇവിടെയുള്ളതിൽ 50-70 ശതമാനവും നിത്യഹരിത വൃക്ഷങ്ങൾ ആയിരിക്കും. പുഷ്പിക്കുന്നതിനും കായ് ഉണ്ടാകുന്നതിനും പ്രത്യേകകാലം (season) ഉണ്ടായിരിക്കും എന്നതാണ് ഇവയ്ക്ക് നിത്യഹരിത വനങ്ങളിൽനിന്നുള്ള വ്യത്യാസം. താരതമ്യേന ദൈർഘ്യമേറിയ വരണ്ടകാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്ത്യയിൽ ഇന്ത്യയിൽ നിത്യഹരിതവനങ്ങൾ പ്രധാനമായും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പശ്ചിമഘട്ടം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് വ്യാപിച്ചിരിക്കുന്നത്. സ്പീഷീസ് വൈവിധ്യം കൊണ്ട് (200-ലധികം സ്പീഷീസ്) ശ്രദ്ധേയമായതാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ഇവിടെ നിത്യഹരിത- അർദ്ധ നിത്യഹരിത വൃക്ഷങ്ങൾ ഇടതൂർന്ന് കാണപ്പെടുന്നു. നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം. 45 മീറ്ററിൽ അധികം ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകൾ, പന്നൽച്ചെടികൾ, ഓർക്കിഡുകൾ തുടങ്ങിയവയുടെ നിരവധി വന്യ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. ചൂരൽ, മുള എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 250-1700 മീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന നിത്യഹരിതവനങ്ങളിലെ വാർഷിക വർഷപാതം 1500-5000 മില്ലീമീറ്ററിനു മധ്യേയാണ്. പാലി, നാങ്ക്, കലോഫിലം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ സാധാരണമാണ്. വടക്കുകിഴൻ സംസ്ഥാനങ്ങളിൽ, അസം താഴ്വരകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാടുകളാണുള്ളത്. ഇവിടെ 2300 മി.മീ.-ൽ അധികമാണ് വാർഷിക വർഷപാതം. അസം താഴ്വരയിൽ 50 മീറ്ററിൽ അധികം ഉയരത്തിലും ഏഴു മീറ്ററോളം വണ്ണത്തിലും വളരുന്ന ഷോറിയ അസമിക്ക എന്ന വൃക്ഷം വ്യാപകമായി കാണപ്പെടുന്നു. ഇതും കാണുക കേരളത്തിലെ നിത്യഹരിതവനങ്ങൾ വർഗ്ഗം:വനങ്ങൾ വർഗ്ഗം:ആവാസവ്യവസ്ഥകൾ
ഇലപൊഴിയും വനങ്ങൾ
https://ml.wikipedia.org/wiki/ഇലപൊഴിയും_വനങ്ങൾ
thumb|250px|ഇലപൊഴിയും വനങ്ങൾ ഇലകൾ പൊഴിഞ്ഞ ശേഷം thumb|250px|മറ്റു പല ഇലപൊഴിയും മരങ്ങളെപ്പോലെ, Forsythia പൂക്കുന്നത് ഇലപൊഴിഞ്ഞ ശേഷമാണ് സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ്‌ ഇത്തരം വനങ്ങളിൽ ഉള്ളത്‌. നിത്യഹരിതവനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവയെ പരിഗണിക്കാം. വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ പടർ ചെടികളുടെ ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. ഇലപൊഴിയുന്ന വരണ്ട കാടുകൾ വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം വൃക്ഷങ്ങളും സസ്യങ്ങളും താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകൾ ( deciduous forests) ആണു് ഇലപൊഴിയുന്ന വരണ്ട കാടുകൾ. ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകൾ ആണു്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് പല ഘടകങ്ങളാലും വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങൾ കാണാം. മണ്ണിന്റെ ഘടനയും സ്വഭാവവും, ഈർപ്പം, നീർവാർച്ച, ഉപതലങ്ങളിൽ പുലരുന്ന മറ്റു സസ്യജന്തുജാലങ്ങൾ, വർഷപാതം തുടങ്ങിയവയെല്ലാം ഇത്തരം വനങ്ങളുമായി പരസ്പരം ബന്ധപ്പെട്ടും സ്വാധീനിച്ചും നിലനിൽക്കുന്നു. ഇലപൊഴിയുന്ന ശൈത്യമേഖലാവനങ്ങൾ വേനൽച്ചൂടിൽ ഇല പൊഴിക്കുന്ന കാടുകൾ പോലെത്തന്നെ, ശൈത്യമേഖലാ പ്രദേശങ്ങളിലും സമാനമായ വനപ്രദേശങ്ങളുണ്ടു്. പക്ഷേ ജലലഭ്യതയ്ക്കും ഈർപ്പത്തിനും പകരം ഇവയുടെ ഇല പൊഴിക്കുന്ന സ്വഭാവത്തിനു കാരണം അന്തരീക്ഷോഷ്മാവിൽ വരുന്ന ഭീഷണമായ കുറവാണു്. ഇല പൊഴിയ്ക്കുന്നതുകൊണ്ട് വൃക്ഷങ്ങൾക്കുണ്ടാവുന്ന പ്രയോജനം മഴ കുറവുള്ള സമയങ്ങളിൽ ഇല പൊഴിക്കുന്നതുകൊണ്ട് ഇത്തരം സസ്യജാതികൾക്കു് പല പ്രയോജനങ്ങളുമുണ്ടു്. സ്വേദനത്തിലൂടെ വമ്പിച്ച തോതിൽ നഷ്ടമാവുന്ന ജലത്തിന്റെ അളവു കുറയ്ക്കാൻ ഇലകൾ പൊഴിഞ്ഞുപോവുന്നതു് സഹായിക്കുന്നു. മണ്ണിൽ വീണു ജീർണ്ണിക്കുന്ന പഴയ ഇലകൾ അടുത്ത മഴക്കാലത്തു് മണ്ണിൽ തന്നെ അടിഞ്ഞുതീരുകയും അതുവഴി, വൃക്ഷത്തിനു വീണ്ടും ഉപയോഗിക്കാനാവുന്ന സ്വാഭാവിക വളമായി മാറുകയും ചെയ്യുന്നു. അതേ സമയത്തുതന്നെ ആരോഗ്യമുള്ള പുതിയ ഇലകൾ രൂപം പ്രാപിക്കുകയും വൃക്ഷം അതിന്റെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യും. ഇതിനും പുറമേ, ഇത്തരം മിക്ക വനങ്ങളിലേയും വൃക്ഷങ്ങൾ ഇല പൊഴിയുന്ന അവസരങ്ങളിലാണു് പുഷ്പിക്കുന്നതു്. വിവിധ നിറങ്ങളിലുള്ള അവയുടെ പൂക്കൾ ഇലകളില്ലാത്ത ചുറ്റുപാടിൽ കൂടുതൽ ദൃശ്യവും പ്രകടവുമാണു്. ഷഡ്പദങ്ങളിലൂടെ നടക്കുന്ന പരപരാഗണം വർദ്ധിക്കാൻ ഈ പ്രത്യേകത സഹായിക്കുന്നു. വർഗ്ഗം:ആവാസവ്യവസ്ഥകൾ വർഗ്ഗം:വനങ്ങൾ
മോഹൻ ലാൽ
https://ml.wikipedia.org/wiki/മോഹൻ_ലാൽ
Redirectമോഹൻലാൽ
നടരാജ ഗുരു
https://ml.wikipedia.org/wiki/നടരാജ_ഗുരു
നടരാജ ഗുരു (1895-1973) ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാ‍മനുമായിരുന്നു. നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ആംഗലേയത്തിലേക്കു തർജ്ജിമ ചെയ്യുകയും അവയ്ക്കു കുറിപ്പുകൾ എഴുതുകയും ചെയ്തു. ആദ്യകാലം പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭൻ) എന്ന വിദഗ്ദ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൻഡി (ശ്രീലങ്ക) യിൽ നിന്നു മെട്രിക്കുലേഷൻ ചെയ്തു.മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു. നടരാജ ഗുരുവും ശ്രീനാരായണ ഗുരുവും അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തിൽവെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തിൽ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാർത്ഥതയിൽ ബോദ്ധ്യം വന്നപ്പോൾ അദ്ദേഹത്തെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വർക്കല ശിവഗിരിയിലെ ആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. നാ‍രായണ ഗുരുകുലം ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാ‍രണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു. വീണ്ടും നാരായണ ഗുരുവിന്റെ സമക്ഷത്തിലേക്ക് നടരാജ ഗുരു വർക്കലയിൽ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങൾ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളിൽ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങൾ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുവിൽ നിന്നം അനുഗ്രഹവും അനുവാദവും സാമ്പത്തിക സഹായവും സ്വീകരിച്ചു കൊണ്ട് 1928 മെയ് മാസത്തിൽ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് യാത്രയായി. യൂറോപ്പിൽ ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായ പാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനാ‍യ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നടരാജ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ഥത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി. ഊട്ടിയിൽ വീണ്ടും നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി. സർഗ്ഗ സംഭാവനകൾ നടരാജ ഗുരു ശാസ്ത്രം മാർക്സിസത്തിന്റെ പാതയിലൂടെ ഒരു ഭൗതിക മരുഭൂമിയിലേക്കു വഴുതിപ്പോയി എന്നും ഇൻ‌ക്വിസിഷന്റെ ഭീകരതകളിൽ മനം മടുത്ത് പാശ്ചാത്യ ശാസ്ത്രം അതിഭൌതുകയിലേക്ക് നൂറ്റാണ്ടുകളോളം തിരിഞ്ഞുപോയി എന്നും വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ആശയങ്ങളും ഓർമ്മകളും വികാരങ്ങളും സമയവും മറ്റു പ്രധാന ശാസ്ത്ര വിഭാഗങ്ങളും ഒരു ജീവിയുടെ നിലനില്പിനെ പൂർണമായും ഭൌതീകവൽക്കരിക്കുന്ന പ്രവണതകളെ അതിജീവിച്ച അതിഭൌതീക ഖടകങ്ങളാണ്. ഓരോ പദാർഥവും അതിന്റെ ഉപരിതലത്തിനെ ചൂഴ്ന്നു നോക്കിയാൽ ഊർജ്ജം പ്രസരിപ്പിക്കുന്ന ഖടകങ്ങളാണ്. ശാസ്ത്രത്തിനെതിരെ ഒരു പ്രതിബലമായി മതവും മറ്റ് അതിഭൌതീക ഖടകങ്ങളും യാത്ഥാർത്ഥ്യത്തിൽ നിന്നു എത്രതന്നെ വ്യതിചലിച്ചാലും വിട്ടുവീഴ്ചയില്ലാത്ത ഭൌതീകവാദത്തിൽനിന്നു ഒരു രക്ഷാമാർഗ്ഗമായി രണ്ടുകൈയും നീട്ടി സ്വീകരിക്കപ്പെടുന്നു. മുൻ‌വിധികളില്ലാത്ത മനുഷ്യന്റെ മനസ്സിന്റെ പുരോഗമനത്തിലേക്കുനയിക്കുന്ന ചിന്താനിർഭരമായ ഒരു തത്ത്വശാസ്ത്രത്തിന് ഭൌതീകശാസ്ത്രവും അതിഭൌതീകതയും തമ്മിൽ ഒരു ബലാബലം നിലനിൽക്കണം. അവയിൽ ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും പിന്താങ്ങുകയും വേണം. നടരാജഗുരു അത്തരം ഒരു പുരോഗമനത്തിനും യാത്ഥാർത്ഥ്യത്തിന്റെ എല്ലാ വശങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മാർഗ്ഗത്തിനും ഉള്ള ഒരു അടിവാരം കെട്ടിപ്പടുത്തു എന്ന് നടരാജഗുരുവിനെ പിന്തുടരുന്നവർ വിശ്വസിക്കുന്നു. നടരാജഗുരുവിന്റെ മതമനുസരിച്ച് അർത്ഥപൂർണ്ണമായ ഏതൊരു തത്ത്വശാസ്ത്രത്തിന്റെയും മൂകക്കല്ലായി ബ്രഹ്മമായ ഒരു ആശയവും മൂല്യവും അന്തർലീനമായിരിക്കുന്നു. തന്റെ ഈ ബ്രഹ്മത്തെ അവതരിപ്പിച്ചതിനുശേഷം നാരായണഗുരു യുക്തിവാദവും ഭൌതീകവാദവുമുൾപ്പെടെ പല തത്ത്വശാസ്ത്രങ്ങളിലും അവയിലെ ബ്രഹ്മമായ ആശയത്തെ തിരഞ്ഞ് ഗവേഷണം നടത്തി. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (An integrated science of the absolute) നടരാജ ഗുരുവിന്റെ പരമപ്രധാനമായ കൃതിയാണിത്. നടരാജ ഗുരുവിന്റെ പാശ്ചാത്യ പൌരസ്ത്യരാജ്യങ്ങളിലെ 50 വർഷത്തെ ശാസ്ത്ര തത്ത്വശാസ്ത്ര പഠനങ്ങളുടെ ക്രോഡീകരണമാണ് ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം എന്ന രണ്ടു വാല്യങ്ങളിലുള്ള കൃതി. ഈ പുസ്തകത്തിൽ നടരാജ ഗുരു എല്ലാ മനുഷ്യ വ്യവഹാരങ്ങളും ഒരുമിച്ചു ചേരുന്ന ഒരു ഏകാത്മക ശാസ്ത്രത്തെ നിർവചിക്കുന്നു. അദ്ദേഹം അതിനെ ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (ബ്രഹ്മവിദ്യ) എന്നു വിളിച്ചു. നടരാജ ഗുരുവിന്റെ അഭിപ്രായത്തിൽ ആധുനികശാസ്ത്രവും പൌരാണിക ജ്ഞാനവും ബ്രഹ്മവിദ്യയിൽ കാന്തത്തിന്റെ വിരുദ്ധ ധ്രുവങ്ങളെപ്പോലെ ഒരുമിച്ചു ചേരുന്നു. ഈ ശാസ്ത്രത്തിന്റെ അടിത്തറ ശ്രീനാരായണ ഗുരു രചിച്ച നൂറു സംസ്കൃതശ്ലോകങ്ങളുടെ ക്രോഡീകരണമായ ‘ദർശനമാല’യാണ്. ഉപനിശദ്ജ്ഞാനത്തിൽ അധിഷ്ഠിതമായ ദർശനമാല എല്ലാ സത്യദർശനങ്ങളുടെയും കൊടുമുടിയായി കരുതപ്പെടുന്നു.ശ്രീനാരായണ ഗുരുവിന്റെ ബ്രഹ്മദർശനങ്ങൾ ആധുനികശാസ്ത്രം ശരിവെക്കുന്നു എന്ന് നടരാ‍ജഗുരു വിശ്വസിച്ചു. ബ്രഹ്മവിദ്യ പലശാസ്ത്രങ്ങളെ ഒട്ടിച്ചുചേർത്തുവെച്ച ഒരു മഹാശാസ്ത്രമല്ല, മറിച്ച്, എല്ലാശാസ്ത്രങ്ങളെയും എല്ലാ മർത്യവ്യവഹാരങ്ങളെയും പുണരുന്ന ഏകീകൃതശാസ്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റു കൃതികൾ ഗുരുവിന്റെ വാക്ക്: ശ്രീനാരായണ ഗുരിവിന്റെ ജീവിതവും സന്ദേശങ്ങളും വേദാന്തം - പുനർവിചിന്തനവും പുനരാഖ്യാനവും (vedantha - revalued and restated) ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (autobiography of an absolutist) ഭഗവദ് ഗീത - വിവർത്തനവും കുറിപ്പുകളും ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II) ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable) ശങ്കരന്റെ സൌന്ദര്യലഹരി പാശ്ചാത്യ തത്ത്വചിന്തകളിൽ ഒരു അടിത്തറയുടെ തിരയൽ (search for a norm in western philosophy) ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം ലോക ഗവർണ്മെന്റിന് ഒരു മെമ്മൊറാണ്ടം ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ ഏകലോകാനുഭവം തർക്കശാസ്ത്ര സമീപനം (dialactical methodology) ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം പരംപോരുൾ പാശ്ചാത്യ ദർശനത്തിൽ അനുകമ്പാദശകം വ്യാഖ്യാനം പിണ്ഡനന്ദി വ്യാഖ്യാനം ആത്മോപദേശശതകം വ്യാഖ്യാനം ജാതി മീമാംസ വ്യാഖ്യാനം കുറിപ്പുകൾ നടരാജ ഗുരുവിന്റെ തത്ത്വശാസ്ത്രങ്ങളുടെ ഒരു പൂർണ്ണരൂപം അദ്ദേഹത്തിന്റെ അടുത്തകാലത്തു പ്രസിദ്ധീകരിച്ച കൃതിയായ “ഏകാത്മക തത്ത്വശാസ്ത്രം” എന്ന പുസ്തകത്തിൽ നിന്നും ലഭിക്കും. പുറത്തേക്കുള്ള കണ്ണികൾ നാ‍രായണ ഗുരുകുലം നടരാജ ഗുരുവിന്റെ പ്രധാന കൃതികൾ ജീവചരിത്രം വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ വർഗ്ഗം:1895-ൽ ജനിച്ചവർ വർഗ്ഗം:ശ്രീനാരായണഗുരു ശിഷ്യപരമ്പര
കാനായി കുഞ്ഞിരാമൻ
https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ
കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. 1937 ജൂലൈ 25 ന് കാസർകോട് ജില്ലയിലെ കുട്ടമത്ത്‌ ജനിച്ചു. വിദ്യാഭ്യാസം ശ്രീ കാനായി കുഞ്ഞിരാമൻ ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥൻ. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയിൽ തീർത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽനിന്നും കേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈൻ ആർട്സ് കോളെജിൽ നിന്ന് 1960 ഇൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ 1965 -ൽ പൂർത്തിയാക്കി. പ്രശസ്തമായ ശില്പങ്ങൾ right|thumb|175px|മലമ്പുഴയിലെ യക്ഷി അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത്‌ പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾ‌‌രൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്. പുരസ്കാരങ്ങൾ 2005: രാജാ രവിവർമ്മ നാഷണൽ അവാർഡ് ഫോർ ആർട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി) 2018: കർണ്ണാടക ചിത്രകലാ പരിഷത്തിൻ്റെ നഞ്ചുണ്ട റാവു നാഷണൽ അവാർഡ് ഫോർ ആർട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി) പട്യാല അന്താരാഷ്ട്ര ശിൽപ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് കേന്ദ്ര ലളിതകല അക്കാദമി അദ്ദേഹത്തിൻ്റെ രചനകൾ ഉൾപ്പെടുത്തി 2008 ൽ പുസ്തകം ഇറക്കിയിട്ടുണ്ട് 2022 -ൽ പ്രഥമ കേരളശ്രീ പുരസ്കാരം നേടിhttps://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html മൊഴിമുത്തുകൾ കാനായിയുടെ അഭിപ്രായത്തിൽ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്യേകിച്ച് എഴുന്നു നിൽക്കുന്ന സവിഷേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയർക്കു സുപരചിതമായിരുന്നു. യഥാർത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയിൽ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടൽപ്പുറത്തോ പുൽത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങൾ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു. ചിത്രശാല അവലംബം വർഗ്ഗം:കേരളത്തിലെ ശില്പികൾ വർഗ്ഗം:1937-ൽ ജനിച്ചവർ വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ വർഗ്ഗം:കേരളശ്രീ പുരസ്കാരം നേടിയവർ
Isreal
https://ml.wikipedia.org/wiki/Isreal
തിരിച്ചുവിടുക ഇസ്രയേൽ
അടൂർ ഗോപാലകൃഷ്ണൻ
https://ml.wikipedia.org/wiki/അടൂർ_ഗോപാലകൃഷ്ണൻ
മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. സംവിധാനത്തിലേക്ക് 100px|thumb|left|അടൂർ നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.S Ganguly, “Constructing the Imaginary: Creativity and Otherness in the Films of Adoor Gopalakrishnan”, The Journal of Commonwealth Literaturr., 2008, 43, 43-55 ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്. മലയാളചലച്ചിത്രവും അടൂരും അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു. thumb|അടൂർ ഗോപാലകൃഷ്ണൻ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള 2016ൽ പങ്കെടുക്കുന്നു. കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻ‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു. അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.Lalit Mohan Joshi and C.S. Venkiteswaran, eds, A Door to Adoor, London: South Asian Cinema Foundation, 2006 പുരസ്കാരങ്ങൾ 150px|thumb|left|അടൂർ തന്റെ ചിത്രത്തിനരികിൽ പത്മശ്രീ പുരസ്കാരം ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം - 2004 മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ജെ.സി ഡാനിയേൽ പുരസ്‌കാരം(2016). ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു. അടൂരിന്റെ ചലച്ചിത്രങ്ങൾ സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു). കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം അനന്തരം (1987‌‌) - കഥ, തിരക്കഥ, സംവിധാനം മതിലുകൾ (1989) - തിരക്കഥ, സംവിധാനം വിധേയൻ (1993) - തിരക്കഥ, സംവിധാനം കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം നാല്‌ പെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം ഒരു പെണ്ണും രണ്ടാണും (2008) - തിരക്കഥ, സംവിധാനം പിന്നെയും (2016) - തിരക്കഥ, സംവിധാനം അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ദി ലൈറ്റ് എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം ദ് മിത്ത് (1967) എ ഡേ അറ്റ് കോവളം എ മിഷൻ ഓഫ് ലൗ ആന്റ് മാൻ ക്രിയേറ്റഡ് (1968) മൺതരികൾ ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968) മോഹിനിയാട്ടം പ്രതിസന്ധി ഗംഗ കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി ഗുരു ചെങ്ങന്നൂർ ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969) പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975) യക്ഷഗാനം (1979) ദ് ചോള ഹെറിറ്റേജ് (1980) കൃഷ്ണനാട്ടം (1982) റോമാൻസ് ഓഫ് റബ്ബർ ഇടുക്കി കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000) കൂടിയാട്ടം കലാമണ്ഡലം രാമൻകുട്ടിനായർ അടൂരിന്റെ ഗ്രന്ഥങ്ങൾ സിനിമയുടെ ലോകം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സിനിമാനുഭവം - മാതൃഭൂമി ബുക്ക്സ് സിനിമ, സാഹിത്യം, ജീവിതം - കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ കൊടിയേറ്റം - പൂർണ്ണ പബ്ലിക്കേഷൻസ് എലിപ്പത്തായം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖാമുഖം - ഡി. സി. ബൂക്ക്സ് മതിലുകൾ - മാതൃഭൂമി ബുക്ക്സ് വിധേയൻ - എം. ജി. യൂണിവേഴ്സിറ്റി കോ-ഓ സൊസൈറ്റി കഥാപുരുഷൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിഴൽക്കുത്ത് - ഡി.സി. ബുക്സ് ഇംഗ്ലീഷിലുള്ള തിരക്കഥകൾ Rat-trap - Seagull Books Face to Face - Seagull Books Monologue - Seagull Books മറ്റു വിവരങ്ങൾ thumb|2022 മാർച്ച്‌ IFFK വേദിയിൽ സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. അവലംബം പുറമേനിന്നുള്ള കണ്ണികൾ ഐ.എം.ഡി.ബി - അടൂർ അടൂരുമായി ഉള്ള അഭിമുഖം അടൂരിന്റെ ആവനാഴി അടൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ് * വർഗ്ഗം:1941-ൽ ജനിച്ചവർ വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ
സുറിയാനി ഓർത്തഡോക്സ്‌ സഭ
https://ml.wikipedia.org/wiki/സുറിയാനി_ഓർത്തഡോക്സ്‌_സഭ
സുറിയാനി ഓർത്തഡോക്സ്‌ സഭ, അഥവാ പാശ്ചാത്യ സുറിയാനി സഭ അല്ലെങ്കിൽ യാക്കോബായ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെടുന്ന ഒരു ആഗോള സ്വയംശീർഷക സഭയാണ്‌. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമാസ്ക്കസിലാണ്‌. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ആരാധനാഭാഷ. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത് ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ "ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ" എന്നാണ്‌. പേര് സുറിയാനി ഓർത്തോഡോക്കോസ് സഭയുടെ ഔദ്യോഗിക ഭാഷ സുറിയാനിയാണ്, ആയതിനാൽ ഈ സഭയെ ''സുറിയാനി സഭ'' എന്ന് അഭിസംബോധന ചെയ്യുന്നു. എ. ഡി 518 ൽ സേവേറിയോസ് പാത്രിയർക്കിസ് ബാവ കല്ക്കിദോൻ സുന്നഹദോസിനു ശേഷം നാടുകടത്തപ്പെടുകയും, കുറേയധികംനാൾ സഭക്ക് തലവനില്ലാതെ മുൻപോട്ടു പോവുകയുമുണ്ടായി എന്നാൽ ഈ സമയത്ത് യാക്കോബ് ബുർദാന സുറിയാനി സഭയുടെ ഉയിർത്തെഴുന്നേൽപ്പിനായി ശ്രമിക്കുകയും ചെയ്തു അതിനാൽ ഈ സഭയെ ''യാക്കോബായ സഭ'' എന്നും അഭിസംബോധന ചെയുന്നു. എ. ഡി 2000 മുതൽ വിശുദ്ധ സുന്നഹദോസിനു ശേഷം ഈ സഭയെ ഔദ്യോഗികമായി ''സുറിയാനി ഓർത്തോഡോക്സ് സഭ'' എന്ന് അഭിസംബോധന ചെയുന്നു. ആഗോള സഭ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയാർക്കീസ്‌ ആണ്‌. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവായാണ്‌. ഇദ്ദേഹം 2014 മെയ്‌ പതിനാലാം തിയതിയാണ്‌ സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്‌. ഇപ്പോൾ സഭക്ക്‌ 26 അതിഭദ്രാസനങ്ങളും 11 പാത്രിയർക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്‌. കണക്കുകളനുസരിച്ച്‌ ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്‌. സഭാ തലസ്ഥാനം സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോഖ്യയിൽ ആയിരുന്നു. എന്നാൽ ഇത് മത പീഡനങ്ങളാലും മറ്റ് പല കാരണങ്ങളാലും മെസപ്പൊട്ടോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മർദീനടുത്തുള്ള ദയർ അൽ-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. അവിടെ നിന്ന് 1959-ഇൽ ഇപ്പോൾ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോൾ സിറിയയിലെ രാഷ്ട്രിയ പ്രശ്നങ്ങളാൽ പ. പാത്രിയർക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ലബനോനിൽ താമസിച്ചുവരുന്നു. ചരിത്രം thumb|300px|മദ്ധ്യകാലത്തെ സുറിയാനി ഓർത്തഡോക്സ് ഭദ്രാസനങ്ങൾ റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ. ഈ നഗരത്തിൽ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമിൽ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യർ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൗലോസും ബർന്നബാസും അന്ത്യോക്യ സന്ദർശിച്ചു. ഇവർ ഏകദേശം ഒരു വർഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [ മുൻ ലേഖനം യാക്കോബായ സഭ യാക്കോബായ എന്ന സുറിയാനി വാക്കിനർത്ഥം യാക്കോബ് ബുർദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോൾ കേരളത്തീൽ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. http://en.wikipedia.org/wiki/Syriac_Orthodox_Churchആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നു യാക്കോബ് ബുർദാന. http://members.tripod.com/~Berchmans/heresy.html http://www.newadvent.org/cathen/02282a.htm കേരളത്തിലെ സഭ കാതോലിക്കാ പ്രാദേശിക മേലദ്ധ്യക്ഷനായുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും, പാത്രിയർക്കീസ് നേരിട്ടു് ഭരിയ്ക്കുന്ന സിംഹാസനപ്പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം,ക്നാനായ ഭദ്രാസനം,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും ചേർന്നതാണു് സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള ഘടകം.പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവയുടെ പരമാദ്ധ്യക്ഷതയിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനമാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്റെ ഔദ്യോഗിക നാമം പൗരസ്ത്യ കാതോലിക്കായെന്നാണ്. ഇപ്പോഴത്തെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ 2002-ലാണ് വാഴിയ്ക്കപ്പെട്ടതു്. യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ കാതോലിക്ക, സുറിയാനി ഓർത്തോഡോക്സ് സഭയുടെ ഭരണഘടനാപ്രകാരം രണ്ടാം സ്ഥാനിയും, പരിശുദ്ധ പാത്രിയർക്കിസ് ബാവായുടെ പ്രധിനിധിയുമാണ്. ആഗോള സുറിയാനി ഓർത്തോഡോക്സ് സഭയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയുള്ളപ്പോൾ പരിശുദ്ധ പാത്രിയർക്കിസ് ബാവക്കു ശേഷം നിർബന്ധമായും ശ്രേഷ്ഠ കാതോലിക്കബാവയെ സ്മരിക്കണം. അവലംബം പുറമേയ്ക്കുള്ള കണ്ണികൾ യാക്കോബായ സുറിയാനി സഭ.ഓർഗ് യാക്കോബായ സുറിയാനി സഭയുടെ വാർത്താ വെബ്സൈറ്റ് യാക്കോബായ ഓൺലൈൻ ക്മ്മ്യൂണിറ്റി സുറിയാനി സഭയുടെ അനൌദ്ദ്യോഗിക വെബ്സൈറ്റ് നിരണം ഭദ്രാസന വെബ്സൈറ്റ് കോട്ടയം ഭദ്രാസന വെബ്സൈറ്റ് കോച്ചി ഭദ്രാസന വെബ്സൈറ്റ് കോല്ലം ഭദ്രാസന വെബ്സൈറ്റ് ഇടുക്കി ഭദ്രാസന വെബ്സൈറ്റ് മൈലാപ്പൂർ ഭദ്രാസന വെബ്സൈറ്റ് മലബാർ ഭദ്രാസന വെബ്സൈറ്റ് ഡൽഹി ഭദ്രാസന വെബ്സൈറ്റ് സെമിനാരി വെബ്സൈറ്റ് യൂത്ത് അസോസിയേഷൻ വെബ്സൈറ്റ് മാവേലിക്കര പടിയോല പ. പരുമല തിരുമേനിയുടെ(ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ്) ശൽമൂസ വൈദികരുടെ വസ്ത്രധാരണം ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ സ്മാരക വെബ്സൈറ്റ് ആമേരിക്കൻ ഭദ്രാസന വെബ്സൈറ്റ് വിശ്വാസ സംരക്ഷകൻ(ദ്വൈവാരിക) മലങ്കര അസ്സോസിയേഷൻ പുറമേയ്ക്കുള്ള കണ്ണികൾ (പള്ളികൾ) ചെന്നിത്തല ഹോറേബ് പള്ളി ചേപ്പാട് കോച്ചുപള്ളി മഞ്ഞിനിക്കര ബാവായുടെ സ്മാരക വെബ്സൈറ്റ് മഞ്ഞിനിക്കര ദയറായുടെ വെബ്സൈറ്റ് പാണംപടി പള്ളി ചെങ്ങരി പള്ളി ലണ്ടൻ പള്ളി സംപ്രേഷണ നിലയങ്ങൾ സൂബോറോ ടി.വി ജെ.എസ്.സി. ന്യൂസ് റേഡിയോ മലങ്കര മലങ്കര വിഷൻ വർഗ്ഗം:ക്രൈസ്തവസഭകൾ വർഗ്ഗം:സുറിയാനി ഓർത്തഡോക്സ്‌ സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ
thumb|right|250px|വിശുദ്ധ അന്തോണിയോസ് - ഒരു കോപ്ടിക് ഐക്കൺ ആദ്യത്തെ മൂന്ന് സാർവ്വത്രിക സൂനഹദോസുകൾ -നിഖ്യാ സൂനഹദോസ്, കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്, എഫേസൂസ് സൂനഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സൂനഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകല്ക്കിദോൻ സഭകൾ () എന്നും ഐക്യസഭാവ ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഐക്യസ്വഭാവവാദി സഭകൾ () എന്നും അറിയപ്പെടുന്നു. പിന്നീട് ദീർഘകാലം കാര്യമായ പരസ്പര സമ്പർക്കം ഇല്ലാതെ കഴിഞ്ഞ ഈ സഭകൾ ഒത്തുചേർന്നത് 1965ൽ എത്യോപ്യൻ തലസ്ഥാനമായ അഡ്ഡിസ് അബാബയിൽ ഹെയിലി സലാസി ചക്രവർത്തിയുടെ രക്ഷകർത്തൃത്വത്തിൽ ചേർന്ന സഭാ സമ്മേളനത്തിൽ വെച്ചാണ്. അതിൽ പങ്കെടുത്ത അർമീനിയൻ ഓർത്തഡോക്സ് സഭ, കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, സുറിയാനി ഓർത്തഡോക്സ്‌ സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ എന്നീ ആറു സഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ സ്ഥാപക സഭകൾ. അഡ്ഡിസ് അബാബാ സമ്മേളനത്തിൽ പങ്കെടുത്ത ഈ സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതി. ഈ സഭകൾ കൗദാശികപരമായും സംഘടനാപരമായും പൂർണ്ണ സംസർഗ്ഗം പുലർത്തുന്നവയാണ്. ഇതിനുപുറമേ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ തുടങ്ങിയ സഭകളും ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസം പാലിക്കുന്നുണ്ട്. ഇതിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, അർമ്മേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറീട്രിയൻ എന്നീ നാല് സഭകളുമായും കൗദാശിക സംസർഗ്ഗം തുടരുന്നുണ്ട്. എന്നാൽ സുറിയാനി ഓർത്തഡോക്സ്, മലങ്കര സുറിയാനി ഓർത്തഡോക്സ് എന്നീ സഭകളുമായി കലഹത്തിലാണ്. ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല. ചരിത്രം യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിനും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും അഭിപ്രായ ഐക്യമുണ്ടായി എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സാന്ത്രിയൻ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സഭകൾക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ അവിടെ സന്നിഹിതരായിരുന്ന സഭാപ്രതിനിധികളെ രണ്ടു പക്ഷങ്ങളിലാക്കി. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിലെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ തിരസ്കരിച്ച സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം right|thumb|450px|വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം ഓറിയന്റൽ ഓർത്തഡോക്സി അർമേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) എറിത്രിയയിലെയും (50%) പ്രധാനമതവും ഈജിപ്ത്(9%), സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു. അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്. അംഗസഭകൾ 1965ൽ എത്യോപ്യൻ തലസ്ഥാനമായ അഡ്ഡിസ് അബാബയിൽ ചേർന്ന അകൽക്കിദോന്യ സഭാധ്യക്ഷന്മാരോടെ സമ്മേളനത്തിൽ പങ്കെടുത്ത സഭകൾ താഴെപ്പറയുന്നവയാണ്: കോപ്റ്റിക് ഓർത്തഡോക്സ് സഭ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ എറിത്രിയൻ ഓർത്തഡോക്സ് സഭ സുറിയാനി ഓർത്തഡോക്സ് സഭ (അന്ത്യോഖ്യാ പാത്രിയർക്കാസനം) മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (പൗരസ്ത്യ കാതോലിക്കാസനം) അർമേനിയൻ ഓർത്തഡോക്സ് സഭ (എച്മിയാഡ്സിനിലെ പ്രധാന കാതോലിക്കാസനം) അർമേനിയൻ സഭയുടെ കിലിക്യായിലെ കാതോലിക്കാസനം കോൺസ്റ്റാന്റിനോപ്പിൾ അർമേനിയൻ പാത്രിയർക്കാസനം ജറുസലേം അർമേനിയൻ പാത്രിയർക്കാസനം ഓറിയന്റൽ ഓർത്തഡോക്സ് സഭാകൂട്ടായ്മയുടെ മേൽപ്പറഞ്ഞ സ്ഥാപക അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. കൂടാതെ ഇവർ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതിയിൽ അംഗങ്ങളുമാണ്. മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (ഇന്ത്യൻ ഓർത്തഡോക്സ് സഭ) ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ ഫ്രഞ്ച് കോപ്റ്റിക് ഓർത്തഡോക്സ് സഭ മലബാർ സ്വതന്ത്ര സുറിയാനി സഭ കത്തോലിക്കാ സഭയെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു, ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11 1965-ലെ അഡിസ് അബാബ സമ്മേളന തീരുമാനപ്രകാരം ആഡിസ് അബാബ ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക അഭ്യന്തര തർക്കങ്ങൾ അർമേനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി 1912 മുതൽ നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ കാതോലിക്കേറ്റ് എന്ന നിലയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ആത്മിയ മേലദ്ധ്യക്ഷത മാത്രമാണുള്ളതെന്ന് ഭരണഘടനപ്രകാരം നിശ്ചയിച്ചിരിക്കുന്നു. കുറിപ്പുകൾ പൗരസ്ത്യ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ കല്ക്കിദോൻ സഭകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭയാണ് അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്നത്. ഇവയും കാണുക ഓർത്തഡോക്സ് സഭകൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ അവലംബം വർഗ്ഗം:ക്രൈസ്തവസഭകൾ വർഗ്ഗം:ഓറിയന്റൽ ഓർത്തഡോക്സ് സഭ
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ
https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്‌റ്റ്‌വെയർ
തിരിച്ചുവിടുക സ്വതന്ത്ര സോഫ്റ്റ്‌വെയർ
കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ
https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_സോഫ്‌റ്റ്‌വെയർ
thumb|upright|ഒരു സാധാരണ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറുമായി ഉപയോക്താവ് എങ്ങനെ ഇടപഴകുന്നു എന്ന് കാണിക്കുന്ന ഒരു ഡയഗ്രം. ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയർ ലെയർ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഇന്റർഫേസ് ചെയ്യുന്നു, അത് ഹാർഡ്‌വെയറുമായി ആശയവിനിമയം നടത്തുന്നു. അമ്പടയാളങ്ങൾ വിവര പ്രവാഹത്തെ സൂചിപ്പിക്കുന്നു. കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തു തീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അഥവാ ഗണനീതന്ത്രാംശം. സോഫ്റ്റ്‌വെയർ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ൽ ജോൺ ഡബ്ലിയു. റ്റക്കി ആണ്. കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമിൽ നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു. കമ്പ്യൂട്ടറിന്റെ നിലവിലുള്ള അവസ്ഥയെ അതിന്റെ മുമ്പത്തെ അവസ്ഥയിൽ നിന്ന് മാറ്റുന്ന പ്രോസസ്സർ നിർദ്ദേശങ്ങളെ സൂചിപ്പിക്കുന്ന ബൈനറി മൂല്യങ്ങളുടെ ഗ്രൂപ്പുകൾ മെഷീൻ ഭാഷയിൽ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു നിർദ്ദേശം കമ്പ്യൂട്ടറിലെ ഒരു പ്രത്യേക സ്റ്റോറേജ് ലൊക്കേഷനിൽ സംഭരിച്ചിരിക്കുന്ന മൂല്യത്തെ മാറ്റിയേക്കാം-ഉപയോക്താവിന് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത ഒരു പ്രഭാവമാണിത്. ഒരു നിർദ്ദേശം നിരവധി ഇൻപുട്ട് അല്ലെങ്കിൽ ഔട്ട്പുട്ട് ഓപ്പറേഷനുകളിൽ ഒന്ന് അഭ്യർത്ഥിച്ചേക്കാം, ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ ചില ടെക്സ്റ്റ് പ്രദർശിപ്പിക്കുന്നത്; ഇത് ഉപയോക്താവിന് ദൃശ്യമാകേണ്ട അവസ്ഥ മാറ്റത്തിന് കാരണമാകുന്നു. മറ്റൊരു നിർദ്ദേശത്തിലേക്ക് "ചാടാൻ" നിർദ്ദേശിച്ചിട്ടില്ലെങ്കിലോ ഓപ്പറേറ്റിംഗ് സിസ്റ്റം തടസ്സപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ, നിർദ്ദേശങ്ങൾ നൽകിയിരിക്കുന്ന ക്രമത്തിൽ പ്രോസസ്സർ നടപ്പിലാക്കുന്നു. 2015-ലെ കണക്കനുസരിച്ച്, മിക്ക പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്കും സ്‌മാർട്ട്‌ഫോൺ ഉപകരണങ്ങൾക്കും സെർവറുകൾക്കും ഒന്നിലധികം എക്‌സിക്യൂഷൻ യൂണിറ്റുകളുള്ള പ്രോസസ്സറുകൾ ഉണ്ട് അല്ലെങ്കിൽ ഒന്നിലധികം പ്രോസസ്സറുകൾ ഒരുമിച്ച് കമ്പ്യൂട്ടേഷൻ നടത്തുന്നു, കൂടാതെ കമ്പ്യൂട്ടിംഗ് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സമകാലിക പ്രവർത്തനമായി മാറിയിരിക്കുന്നു. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാർഡ്‌വെയർ അഥവാ അഥവാ യന്ത്രാംശം എന്നു പറയുന്നത്. പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയുമാണ് സോഫ്റ്റ്‌വെയർ അഥവാ തന്ത്രാംശം എന്ന് വിളിക്കുന്നത്. പൊതുവേ സോഫ്റ്റ്‌വെയർ എന്ന പദം ഹാർഡ്‌വെയർ അല്ലാത്തവയെ എല്ലാം കുറിക്കാൻ ഉപയോഗിക്കാറുണ്ട്. വിവിധതരം സോഫ്റ്റ്‌വെയറുകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിനെ സിസ്റ്റം സോഫ്റ്റ്‌വെയർ, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒരു കംപ്യൂട്ടർ അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിനെ സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന് പറയുന്നു. ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളും സിസ്റ്റംസോഫ്റ്റ്‌വെയറുകൾ വിഭാഗത്തിൽ പെടുന്നവയാണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കുദാഹരണമാണ്. എന്നാൽ ഒരു കംപ്യൂട്ടർ ഉപയോക്താവ് അയാളുടെ പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ. വേർഡ് പ്രൊസസ്സർ, ഇമേജ് വ്യൂവർ, വെബ് ബ്രൗസർ പോലെയുള്ളവ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണമാണ്. സിസ്റ്റം സോഫ്റ്റ്‌വെയറുകളെ ഓപ്പറേറ്റിംഗ് സിസ്റ്റം (Operating System) എന്നും ഫേംവെയറെന്നും (Firmware) വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു ഇതും കാണുക സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക കമ്പ്യൂട്ടർ ഹാർഡ്‌വെയർ അവലംബം കമ്പ്യൂട്ടർ എന്നാൽ എന്ത് ? - Vishnu Adoor Vlog Hardware , Software എന്നാൽ എന്ത്? - Vishnu Adoor Vlog വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം
അശോകചക്രവർത്തി
https://ml.wikipedia.org/wiki/അശോകചക്രവർത്തി
അശോകചക്രവർത്തി (304 ബി.സി - 232 ബി.സി) മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അശോകമൗര്യൻ, മഹാനായ അശോകൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബി.സി 269 തൊട്ട് ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവൻ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങൾ ചെയ്ത ഒരു ചക്രവർത്തിയായിരുന്നു അശോകൻ. യുദ്ധങ്ങൾ മാത്രമല്ല വിജയവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്താന്റെയും അതിർത്തി പ്രദേശങ്ങൾ വരെ അശോക ചക്രവർത്തിയുടെ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്നു.എന്നിരുന്നാലും കേരളത്തിൽ എവിടെയും അദ്ദേഹത്തിന് ഭരണം ഇല്ലായിരുന്നു. വിദേശികളായ കേരള പുത്രന്മാരെ കുറിച്ചും സിംഹളരെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. കലിംഗ പ്രദേശം (ഇന്നത്തെ ഒറീസ്സ) പിടിച്ചെടുക്കാനുള്ള അശോകന്റെ യുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ഈ പ്രദേശം അദ്ദേഹത്തിന്റെ പൂർവ്വികനായിരുന്ന ചന്ദ്രഗുപ്തമൗര്യനുൾപ്പെടെ ആർക്കും പിടിച്ചെടുക്കാനായിരുന്നില്ല. കലിംഗം അദ്ദേഹം കീഴടക്കിയെങ്കിലും യുദ്ധത്തിലെ നാശനഷ്ടങ്ങൾ ഇദ്ദേഹത്തിനെ ബുദ്ധമതത്തിലേയ്ക്ക് മാറുവാൻ പ്രേരിപ്പിച്ചു. സാവകാശം ഉണ്ടായ മാറ്റമായിരുന്നു ഇത്. ബി.സി. 263-ലെങ്കിലും ഇദ്ദേഹം ബുദ്ധമതത്തിലേയ്ക്കുള്ള മാറ്റം ആരംഭിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ഏഷ്യയിലാകെ ബുദ്ധമതം പ്രചരിപ്പിക്കുകയും ഗൗതമ ബുദ്ധന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും നടന്നയിടങ്ങളിൽ സ്മാരകങ്ങൾ പണികഴിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ഐക്യം സ്ഥാപിക്കാനുതകുന്ന സാംസ്കാരിക അടിത്തറ സ്ഥാപിക്കാൻ ബുദ്ധമതത്തിനാവുമെന്ന് അശോകൻ കരുതിയിരുന്നു. മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരി എന്ന നിലയിൽ അശോകൻ ഓർമിക്കപ്പെടുന്നു. കലിംഗശാസനത്തിൽ ജനങ്ങളെ അദ്ദേഹം "മക്കൾ" എന്നാണ് അഭിസംബോധന ചെയ്യുന്നത്. പിതാവ് എന്നനിലയിൽ അവരുടെ ക്ഷേമമാണ് താൻ കാംക്ഷിക്കുന്നത് എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ഇന്ത്യാ ചരിത്രത്തിൽ, അശോകചക്രവർത്തി – ചക്രവർത്തിമാരുടെ ചക്രവർത്തിയായ അശോകൻ എന്നാണ് വിവക്ഷിക്കപ്പെടുന്നത്. സംസ്കൃതത്തിൽ അശോകൻ എന്ന പേരിനർത്ഥം വേദനയില്ലാത്തത്, ദുഃഖമില്ലാത്തത് എന്നൊക്കെയാണ്. ഇദ്ദേഹത്തിന്റെ ശാസനങ്ങളിൽ ദേവാനാം പ്രീയൻ (Pali - ദേവതകൾക്ക് പ്രീയപ്പെട്ടവൻ), പ്രിയദർശി (Pali - എല്ലാവരെയും സ്നേഹത്തോടെ കാണുന്നവൻ) എന്നീ പേരുകളിൽ ഇദ്ദേഹം വിവക്ഷിക്കപ്പെടുന്നുണ്ട്. അശോകവാദനത്തിൽ അശോകവൃക്ഷത്തിനോട് തന്റെ പേരിനുള്ള സാമ്യം അദ്ദേഹത്തിനിഷ്ടമായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. എ ഷോർട്ട് സ്റ്റോറി ഓഫ് ദി വേൾഡ് എന്ന തന്റെ ഗ്രന്ഥത്തിൽ എച്ച്.ജി. വെൽസ് അശോകനെപ്പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്: ഒരു മികച്ച ഭരണാധികാരി എന്ന നിലയിൽ മാത്രമല്ല, മറിച്ച് സ്തൂപങ്ങളിലും ശിലകളിലുമായി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ബുദ്ധമതശാസനങ്ങളുടെ പേരിലുമാണ്‌ അശോകൻ ചരിത്രത്തിൽ സ്ഥാനമുറപ്പിക്കുന്നത്. രണ്ടാം നൂറ്റാണ്ടിലെ അശോകവാദനവും ശ്രീലങ്കൻ ഗ്രന്ഥമായ മഹാവംശവും അശോകനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബുദ്ധമതം ലോകത്തിലെ ഒരു പ്രധാന മതമായി മാറുന്നതിൽ അശോകൻ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കരുതപ്പെടുന്നു.ബ്രൂസ് റിച്ച്. ടു അപ്ഹോൾഡ് ദ വേൾഡ് - ഓഥർ ഡിസ്കഷൻ ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചിഹ്നം അശോകസ്തംഭത്തിന്റെ പരിഷ്കരിച്ച രൂപമാണ്. ജനനം, ആദ്യകാലജീവിതം പാടലീപുത്രമാണ് അശോകന്റെ ജന്മസ്ഥലം. രണ്ടാം മൗര്യ ചക്രവർത്തി ബിന്ദുസാരന്റേയും പത്നി ധർമ്മയുടെയും പുത്രനായിട്ടാണ് അശോകൻ ജനിച്ചത്. വളരെ ദരിദ്രനായ ഒരു ബ്രാഹ്മണന്റെ പുത്രിയായിരുന്നു ധർമ്മ. ധർമ്മയിൽ ബിന്ദുസാരനുണ്ടാകുന്ന പുത്രൻ ഒരു മഹായോദ്ധാവാകുമെന്ന പ്രവചനം മൂലമാണ് ധർമ്മ ബിന്ദുസാരന്റെ പത്നിയായത്. മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ഒന്നാമൻ ആയിരുന്നു അശോകന്റെ മുത്തച്ഛൻ. അശോകന് മൂത്തവരായി ഒട്ടേറെ അർദ്ധസഹോദരന്മാരുണ്ടായിരുന്നു. ധർമ്മയുടെ പുത്രനായി ഒരു ഇളയ സഹോദരനും (വിതശോകൻ) അദ്ദേഹത്തിനുണ്ടായിരുന്നു. രാജകുമാരന്മാർ മത്സരബുദ്ധികളായിരുന്നു; പഠനത്തിലും, ആയോധനകലകളിലും എല്ലാം അശോകനായിരുന്നു മുൻപിൽ. ചെറുപ്പത്തിലേ തന്നെ അസാമാന്യ ധൈര്യവും മത്സരബുദ്ധിയും പ്രകടിപ്പിച്ചിരുന്നു അശോകൻ. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിൽതന്നെ പല യുദ്ധങ്ങളിലും നേരിട്ടു പങ്കെടുക്കാൻ അശോകനു കഴിഞ്ഞിരുന്നു. അധികാരത്തിലേക്ക് 200px|right|thumb|അശോക ചക്രവർത്തിയുടെ കാലത്ത് മൗര്യ സാമ്രാജ്യം (നീല നിറത്തിൽ) ബിന്ദുസാരൻ തന്റെ രാജ്യത്തെ ഭരണസൗകര്യത്തിനായി നാലായി തിരിക്കുകയും വടക്കൻ പ്രവിശ്യയുടെ (തക്ഷശില) ഭരണാധികാരിയായി അശോകനെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് ഉജ്ജയിനിലെ ഭരണാധികാരിയാക്കി. തക്ഷശിലയിലെ ജനങ്ങൾ അവിടത്തെ മൗര്യഭരണാധികാരികൾക്കെതിരെ പ്രക്ഷോഭമുയർത്തിയപ്പോൾ അത് നിയന്ത്രണത്തിലാക്കാൻ അശോകനെയാണ് ബിന്ദുസാരൻ നിയോഗിക്കുന്നത്. തക്ഷശിലാവാസികൾക്ക് അപ്രിയമൊന്നും ഉണ്ടാകാത്തവിധത്തിൽ അശോകൻ പ്രശ്നങ്ങൾ പരിഹരിച്ച് ഭരണസ്ഥിരത ഉറപ്പാക്കി. പിന്നീടാണ് അദ്ദേഹം ഉജ്ജയിനിയിൽ എത്തുന്നത്. ഉജ്ജയിനിലുണ്ടായിരുന്നപ്പോൾ വിദിശാവാസിയായ ഒരു വണിക്കിന്റെ മകളായ ദേവിയുമായി അശോകൻ പ്രണയത്തിലായി. അവരിൽ അശോകനു ജനിച്ച ഇരട്ടകുട്ടികളാണ് മഹേന്ദ്രനും സംഘമിത്രയും. ഈ അവസരത്തിലാണ് പിതാവായ ബിന്ദുസാരൻ മരിക്കുന്നത്. ബിന്ദുസാരന്റെ മരണത്തെ തുടർന്ന് സഹോദരന്മാർക്കിടയിൽ കടുത്ത അധികാരവടംവലികൾ നടന്നു. ഒടുവിൽ തന്റെ അർദ്ധസഹോദരന്മാരെ എല്ലാവരെയും ഇല്ലാതാക്കി അശോകൻ മഗധയുടെ മഹാരാജാവായി. ദിവ്യവാദനത്തിൽ പറയുന്നതു പ്രകാരം തന്റെ അർദ്ധസഹോദരരായ 99 പേരേയും വധിച്ചശേഷമാണ് അശോകൻ ചക്രവർത്തി പദത്തിലേറിയതെന്നാണ്. തന്റെ മറ്റൊരു മകനായ സുസീമനെ രാജാവാക്കാനായിരുന്നു ബിന്ദുസാരൻ ആഗ്രഹിച്ചത്. പക്ഷേ മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും അശോകന്റെ പക്ഷത്തായിരുന്നു. ബിന്ദുസാരന്റെ രാജധാനിയിൽ ഏതാണ്ട് 500 ഓളം മന്ത്രിമാരുണ്ടായിരുന്നു. കൂടാതെ സുസീം മന്ത്രിമാരോടും പ്രജകളോടുമെല്ലാം തീരെ ദയാവായ്പില്ലാതെ പെരുമാറുന്ന ഒരാളുമായിരുന്നു. മന്ത്രിമാരിലൊരാളായ രാധാഗുപ്തന്റെ സഹായത്തോടെ അധികാരം പിടിച്ചെടുക്കുന്നതിനിടെ സുസീമൻ വധിക്കപ്പെടുകയും ചെയ്തു. അശോകൻ രാജാവായി പാടലീപുത്രത്തിലേക്കു പോയപ്പോൾ ബുദ്ധമതവിശ്വാസിയായിരുന്ന ദേവി വിദിശയിൽത്തന്നെ തുടർന്നു. അക്കാലത്ത് വിദിശയിൽ ബുദ്ധമതം വേരുറപ്പിച്ചിരുന്നു. ഈ രാജ്ഞിയാണ് പിൽക്കാലത്ത് അശോകനെ ബുദ്ധമതത്തിൽ ആകൃഷ്ടനാക്കിയത് എന്നു പറയപ്പെടുന്നു. ദേഷ്യക്കാരനും, അധാർമികനുമായിരുന്നു അശോകൻ എന്ന് ചില ചരിത്രരേഖകൾ പറയുന്നുണ്ട്. തന്നോടുള്ള വിശ്വാസ്യതയിൽ സംശയം പൂണ്ട് അശോകൻ തന്റെ 500 ഓളം മന്ത്രിമാരെ കൊലപ്പെടുത്തി. 500 ഓളം സ്ത്രീകളുള്ള ഒരു വിശാലമായ അന്ത:പുരം അശോകനുണ്ടായിരുന്നു. അശോകചക്രവർത്തിയെ കളിയാക്കിയ അന്തഃപുരത്തിലെ സ്ത്രീകളെ യാതൊരു ദാക്ഷിണ്യവും കൂടാതെ അശോകൻ വകവരുത്തിയിരുന്നു. അശോകനരകം എന്നുപേരുള്ള ഒരു തടവുമുറിയും ചക്രവർത്തിയുടെ കൊട്ടാരത്തിലുണ്ടായിരുന്നു. അതിന്റെ പുറംമോടികൾ ഒരു സ്വർഗ്ഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും ഒരു നരകം തന്നെയായിരുന്നു ഉൾവശം. തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനു വിധേയമാക്കി കൊലപ്പെടുത്തിയിരുന്നു ഗിരിക്ക എന്നു പേരായ അശോകചക്രവർത്തിയുടെ ആരാച്ചാർ. ക്രൂരനായ അശോകൻ എന്നർത്ഥം വരുന്ന ചന്ദശോക എന്ന പേരും കൂടി അശോകചക്രവർത്തിക്കുണ്ടായിരുന്നു. ചക്രവർത്തി പദത്തിലേറി എട്ടു വർഷങ്ങൾകൊണ്ട് തന്റെ സാമ്രാജ്യത്തിന്റെ അതിരുകൾ അശോകൻ വർദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ കിഴക്ക് ബർമ്മ-ബംഗ്ലാദേശ് വരേയും, പടിഞ്ഞാറ് ഇറാൻ അഫ്ഗാനിസ്ഥാൻ വരേയും, തെക്ക് ഭാഗത്ത് തമിഴ്നാട്, ആന്ധ്രപ്രദേശ് വരേയും മൗര്യസാമ്രാജ്യം വിസ്തൃതമായി. കലിംഗയുദ്ധം ഇന്നത്തെ ഒറീസ്സയുടെ തീരത്തോടു ചേർന്നുള്ള ഒരു പുരാതനരാജ്യമായിരുന്നു‌ കലിംഗം. കലിംഗ പിടിച്ചടക്കാനുള്ള അശോകന്റെ ശ്രമം ഒരു വൻയുദ്ധത്തിൽ കലാശിച്ചു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട അശോകൻ ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ ചരിക്കുമെന്നും തീരുമാനമെടുത്തു. യുദ്ധവിജയത്തിനു ശേഷം ആക്രമണം ഉപേക്ഷിക്കുന്ന ലോകചരിത്രത്തിലെ തന്നെ ഒരേ ഒരു രാജാവാണ്‌ അശോകൻ എന്നു കരുതപ്പെടുന്നു കലിംഗയുദ്ധത്തെക്കുറിച്ചുള്ള അശോകന്റെ ശിലാശാസനം ഇങ്ങനെയാണ്‌: ധർമ്മപ്രചരണം അശോകൻ വിഭാവനം ചെയ്യുന്ന ധർമ്മത്തിൽ ദൈവത്തോടുള്ള ആരാധനയോ യാഗങ്ങളോ ഉൾപ്പെട്ടിരുന്നില്ല. ബുദ്ധന്റെ ആശയങ്ങളാണ്‌ അദ്ദേഹത്തിന്റെ ചിന്തകളെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. ഇഷ്ടകാര്യങ്ങൾ സാധിക്കുന്നതിനായി പൂജകളും യാഗങ്ങളും നടത്തുന്നത് അനാവശ്യമാണെന്നും പകരം ഭൃത്യരോടും നന്നായി പെരുമാറുക, മുതിർന്നവരെ ബഹുമാനിക്കുക, എല്ലാ ജീവികളോടും ദയകാണിക്കുക, ബ്രാഹ്മണർക്കും ഭിക്ഷുക്കൾക്കും ദാനം നൽകുക തുടങ്ങിയ കാര്യങ്ങൾ പൂജകളേക്കാൾ യോഗ്യമാണെന്ന് അദ്ദേഹം അനുശാസിച്ചു. ഒരുവൻ അവന്റെ മതത്തെ പുകഴ്‌ത്തുന്നതും മറ്റൊരാളുടെ മതത്തെ ഇകഴ്‌ത്തുന്നതും തെറ്റാണ്‌. അതുകൊണ്ട് മറ്റൊരാളുടെ മതത്തെ മനസ്സിലാക്കി അതിനെ ബഹുമാനിക്കുകയാണ്‌ വേണ്ടത് . തന്റെ സാമ്രാജ്യത്തിലെ വിവിധമതാനുയായികളായ ജനങ്ങൾ തമ്മിലുണ്ടായിരുന്ന സ്പർദ്ധ, ദൈവപ്രീതിക്കായുള്ള മൃഗബലി, ഭൃത്യരോടും അടിമകളോടും വളരെ മോശമായി പെരുമാറുക, കുടുംബത്തിനകത്തും അയൽപക്കത്തുമായുള്ള ജനങ്ങളുടെ കലഹം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് അദ്ദേഹം കരുതി. ഇവ പരിഹരിക്കുന്നതിന്‌ ധർമ്മ മഹാമത്ത എന്ന പേരിൽ ഉദ്യോഗസ്ഥരെ അദ്ദേഹം നിയമിച്ചു. ഇവർ വിവിധദേശങ്ങൾ സന്ദർശിച്ച് ജനങ്ങളെ ധർമ്മമാർഗ്ഗം ഉപദേശിച്ചു. ഇതിനു പുറമേ അശോകൻ തന്റെ സന്ദേശങ്ങൾ പാറകളിലും തൂണുകളിലും കൊത്തിവച്ചു. അക്ഷരാഭ്യാസമില്ലാത്തവർക്ക് ഇത് വായിച്ചു കേൾപ്പിക്കുന്നതിനും അശോകൻ തന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ധർമ്മമാർഗ്ഗം പ്രചരിപ്പിക്കുന്നതിന്‌ അശോകൻ സിറിയ, ഈജിപ്ത്, ഗ്രീസ്, ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളിലേക്കും ദൂതന്മാരെ അയച്ചു. ശിലാശാസനങ്ങൾ തന്റെ സന്ദേശങ്ങൾ ശിലാലിഖിതങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച ആദ്യ ചക്രവർത്തിയാണ്‌ അശോകൻ. അശോകന്റെ മിക്കവാറും ശിലാശാസനങ്ങളും പ്രാകൃതഭാഷയിലായിരുന്നു. മിക്കവാറും ബ്രാഹ്മി ലിപിയിലാണ്‌ ഇവ രചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അഫ്ഘാനിസ്താനിൽ അരമായഭാഷയിലും, ഗ്രീക്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഗ്രീക്കുഭാഷയിലുമുള്ള ശിലാശാസനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അഫ്ഘാനിസ്ഥാനിലെ പ്രാകൃതഭാഷാശാസനങ്ങൾ ഖരോശ്ഥി ലിപിയിലായിരുന്നു എഴുതപ്പെട്ടിട്ടുള്ളത്‌. അറിവുകൾ അശോകന്റെ ചരിത്രം കൂടുതലും ലോകത്തിന്‌ ലഭ്യമായത്, ശ്രീലങ്കയിൽ പ്രചാരിച്ചിരുന്ന ബുദ്ധമതചരിത്രഗ്രന്ഥങ്ങളിൽ നിന്നാണ്‌ അവലംബം ഗ്രന്ഥസൂചിക Bongard-Levin, G. M. Mauryan India (Stosius Inc/Advent Books Division May 1986) ISBN 0-86590-826-5 Chauhan, Gian Chand (2004). Origin and Growth of Feudalism in Early India: From the Mauryas to AD 650. Munshiram Manoharlal, Delhi. ISBN 978-81-215-1028-8 Falk, Harry. Asokan Sites and Artefacts - A Source-book with Bibliography (Mainz : Philipp von Zabern, [2006]) ISBN 978-3-8053-3712-0 Gokhale, Balkrishna Govind (1996). Asoka Maurya (Twayne Publishers) ISBN 978-0-8290-1735-9 Hultzsch, Eugene (1914). The Date of Asoka, The Journal of the Royal Asiatic Society of Great Britain and Ireland (Oct., 1914), pp. 943–951. Article stable URL. Keay, John. India: A History (Grove Press; 1 Grove Pr edition May 10, 2001) ISBN 0-8021-3797-0 Sastri, K. A. Nilakanta (1967). Age of the Nandas and Mauryas. Reprint: 1996, Motilal Banarsidass, Delhi. ISBN 978-81-208-0466-1 Singh, Upinder (2012). "Governing the State and the Self: Political Philosophy and Practice in the Edicts of Aśoka," South Asian Studies, 28:2 (University of Delhi: 2012), pp. 131–145. Article stable URL. Swearer, Donald. Buddhism and Society in Southeast Asia (Chambersburg, Pennsylvania: Anima Books, 1981) ISBN 0-89012-023-4 Thapar, Romila. (1973). Aśoka and the decline of the Mauryas. 2nd Edition. Oxford University Press, Reprint, 1980. SBN 19-660379 6. von Hinüber, Oskar. (2010). "Did Hellenistic Kings Send Letters to Aśoka?" Journal of the American Oriental Society, 130:2 (Freiburg: 2010), pp. 261–266. പുറ‌ത്തേയ്ക്കുള്ള കണ്ണികൾ International Vegetarian Union: King Asoka of India Reclaiming Ashoka - An Iron Age Interfaith Exemplar The Unknown Ashoka How Ashoka The Great Gave Brahmins A Song With Which They Conquered India വർഗ്ഗം:മൗര്യസാമ്രാജ്യത്തിലെ ചക്രവർത്തിമാർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
https://ml.wikipedia.org/wiki/ഇന്ത്യൻ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_സയൻസ്
thumb|right|125px|മെയിൻ ബിൽഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടം ഭാരതീയ വിജ്ഞാന സംസ്ഥ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), IISc, ഇന്ത്യയിലെ ബെംഗളൂരിൽ സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ രണ്ടായിരത്തിൽ‍ അധികം ഗവേഷകർ 35നു മേൽ വിഭാഗങ്ങളിലായി, ശാസ്ത്ര സാങ്കേതിക മുൻ‌നിര വിഷയങ്ങളിൽ ‍ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തിവരുന്നു. ചരിത്രം thumb|200px|right|മെയിൻ ബിൽഡിങ്ങ് എന്നറിയപ്പെടുന്ന കെട്ടിടത്തിനു മുന്നിൽ ജെ.എൻ. ടാറ്റയുടെ പ്രതിമ thumb|100px|left|ജെ.എൻ. ടാറ്റ ജംഷെട്ട്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന മഹദ് വ്യക്തിയുടെ ദീർഘവീക്ഷണവും പ്രയത്നഫലമായും 1909ൽ ഈ സ്ഥാപനം തുടങ്ങി. ഭാവിയിൽ ഏത് രാജ്യത്തിനും പുരോഗതിക്ക് ശാ‍സ്ത്രസാങ്കേതിക മികവ് അനിവാര്യമാണെന്നു ടാറ്റ മനസ്സിലാക്കിയിരുന്നു. ഇതിനായി ഒരു ഗവേഷണ സ്ഥാപനം തുടങ്ങുന്നതിനു് അദ്ദേഹം ഒരു കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റി അവതരിപ്പിച്ച പദ്ധതിയുടെ കരടു രൂപം അക്കാലത്ത് വൈസ്രോയായി നിയമിതനായ കർസൺ പ്രഭുവിന് 1898 ഡിസംബർ 31നു് സമർപ്പിച്ചു. തുടർന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയൽ സൊസൈറ്റി, നോബൽ സമ്മാന ജേതാവായ സർ വില്ല്യം രാംസേയുടെ വിദഗ്ദ്ധാഭിപ്രായം തേടി. ഇതിന്റെ ഭാഗമായി രാംസേ ഭാരതസന്ദർശനം നടത്തുകയും സ്ഥാപനത്തിനായി ബാംഗ്ലൂർ അനുയോജ്യ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്തു. മൈസൂർ ദിവാൻ ശേഷാദ്രി അയ്യർ താൽ‌പര്യമെടുത്തതിന്റെ ഫലമായി മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാർ നാലാമൻ 150 ഹെക്ടർ (372 ഏക്കർ) സ്ഥലം സൗജന്യമായി നൽകുകയും ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീട് കർണാടക സർക്കാർ ഇൻസ്റ്റിറ്റ്യുട്ടിന്റെ സുവർണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതൽ സ്ഥലം നൽകിയതിനുശേഷമാണ്‌ വിസ്തീർണം ഇപ്പോഴുള്ള 443 ഏക്കറായി മാറിയത്. 1909 മേയ് 27നു വൈസ്രോയ് മിന്റൊ പ്രഭു ഇൻസ്റ്റിറ്റ്യുട്ടിന്റെ ഭരണഘടനക്ക് അനുമതി നൽകുകയും,1911ൽ മൈസൂർ മഹാരാജാവ് തറക്കല്ലിടുകയും ചെയ്തു. ജൂലൈ 24നു ആദ്യത്തെ ബാച്ച് വിദ്യാർത്ഥികൾക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക General, Applied Chemistry and Electrical Technology വിദ്യയിലും പ്രവേശനം നൽകി തുടങ്ങി. ഇവിടെ ശ്സ്ത്രവിഷയങ്ങളിൽ പ്രധാനമായി ഗവേഷണമാണു് നടന്നിരുന്നതു്. എന്നാൽ 2010 മുതൽ ശാസ്ത്രവിഷയങ്ങളിലും ബിരുദപഠനം ആരംഭിച്ചു. സാങ്കേതിക വിഷയങ്ങളിൽ ഗവേഷണവും അദ്ധ്യാപനവും നടക്കുന്നുണ്ടു്. 1956ൽ യു.ജി.സി. നിലവിൽ വന്നപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനെ കൽപ്പിത സർവകലാശാലയായിDeemed to be University അംഗീകരിക്കുകയും ചെയ്തു. വിഭാഗങ്ങൾ thumb|200px|പ്രധാന പാതകളിലൊന്നായ ഗു‌ൽമൊഹർ മാർഗ്ഗ് ഇൻസ്റ്റിറ്റ്യുട്ടിലെ മുപ്പത്തി അഞ്ചു് വകുപ്പുകളെ താഴെ പറയുന്ന ആറു് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു ജൈവശാസ്ത്രങ്ങൾ രസതന്ത്രശാസ്ത്രങ്ങൾ ഗണിത ഭൗതിക ശാസ്ത്രങ്ങൾ വൈദ്യുതശാസ്ത്രങ്ങൾ യാന്ത്രികശാസ്ത്രങ്ങൾ ഭൌമ-പാരിസ്ഥിതിക ശാസ്ത്രങ്ങൾ ഇവ കൂടാതെ സ്ഥാപനത്തിന്റെ ഡയറക്ടറുടെ നേരെ കീഴിൽ പ്രവർത്തിക്കുന്ന എട്ടു് സെന്ററുകളും അവിടെയുണ്ടു്. ഗ്രന്ഥശാല ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസാങ്കേതിക ഗ്രന്ഥശാലകളിൽ ഒന്നാണു് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേതു് എന്നു കരുതപ്പെടുന്നു. 1911ൽ ആരംഭിച്ച ഈ ഗ്രന്ഥശാലയുടെ പേരു് 1995ൽ ജെ.ആർ.ഡി. റ്റാറ്റാ മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റി. ഇവിടെയുള്ള പുസ്തകങ്ങളുടെയും മറ്റു രേഖകളുടെയും മൊത്തം വില 400 കോടി രൂപയിലധികം വരും എന്നാണു് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റിലെ ലൈബ്രറിയെക്കുറിച്ചുള്ള പേജിൽ അവകാശപ്പെടുന്നതു്. 2011 ഏപ്രിലിലെ കണക്കനുസരിച്ചു് 1210 ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഗ്രന്ഥശാല വരുത്തുന്നുണ്ടു്. പ്രമുഖ വ്യക്തികൾ വിദ്യാർത്ഥിയോ അദ്ധ്യാപകനോ ആയി പല പ്രമുഖ വ്യക്തികളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടു്. അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു: സി.വി. രാമൻ, നോബൽ സമ്മാനം ജേതാവ്, ആദ്യത്തെ ഭാരതിയനായ ഡയറക്റ്റർ ഹോമി ജഹാംഗീർ ഭാഭാ വിക്രം സാരാഭായി ജെ.സി. ഘോഷ് എം.എസ്. ധാക്കർ എസ്. ഭഗവന്തം സതീഷ് ധവാൻ സി.എൻ.ആർ. റാവു ജി.എൻ. രാമചന്ദ്രൻ ഹരീഷ്ചന്ദ്ര എസ്. രാമശേഷൻ ബ്രഹ്മ്പ്രകാശ് എ. രാമചന്ദ്രൻ ആർ. നരസിംഹ കുറിപ്പുകൾ മറ്റു കണ്ണികൾ ഐ.ഐ.എസ്.സി. വെബ്‌സൈറ്റ് പ്രവേശനത്തിനാവശ്യമായ വിവരങ്ങൾ വിവിധ വിഭാഗങ്ങൾ വിഭാഗം:ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ വർഗ്ഗം:ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾ വർഗ്ഗം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
https://ml.wikipedia.org/wiki/കമ്മ്യൂണിസ്റ്റ്_പാർട്ടി_ഓഫ്_ഇന്ത്യ_(മാർക്സിസ്റ്റ്)
ടോംസ്
https://ml.wikipedia.org/wiki/ടോംസ്
കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 ജൂൺ 6 - 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1929 ജൂൺ 6നു ചങ്ങനാശ്ശേരിക്കടുത്ത്കുട്ടനാട്ടിൽ വെളിയനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കൽ കുഞ്ഞോമാച്ചൻ) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. ആദ്യം ബ്രിട്ടിഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തിൽ ചേർന്നത്. ചേർന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടിൽ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30 ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയല്പക്കത്തെ കുട്ടികളായിരുന്നു. അവ്രെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961-ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987-ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ഓർമകളിലെ രേഖാചിത്രം എന്ന തലക്കെട്ടിൽ റ്റോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതിവരുന്നു. ബോബനും മോളിയും thumb|right|150px|ബോബനും മോളിയും ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു. തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ്‌ ഇവർക്കു നൽകിയതു്. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു. ടോംസിന്റെ മകൻ ബോബൻ ഇന്നു ഗൾഫിലും മോളി ഇന്നു ആലപ്പുഴയിലുമാണ്. മോളിക്കു മക്കളുടെ മക്കൾ ആയിക്കഴിഞ്ഞെങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തിൽ പ്രായം ചെന്ന രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ വികൃതികൾ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല. മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂൺ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്. മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചുhttp://metrovaartha.com/2016/04/29/%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%9F/https://indiankanoon.org/doc/1434059/http://www.janmabhumidaily.com/news408619 .http://www.deshabhimani.com/special/news-special-28-04-2016/557024 ഇന്നും ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.http://www.madhyamam.com/kerala/2016/apr/28/193201 ബോബനും മോളിയും പിന്നീട് സിനിമയും ആയി. അവലംബം മാതൃഭുമി വാരാന്തപ്പതിപ്പ് 2014 മെയ് 4. http://cartoonacademy.blogspot.in/?view=classic http://www.newindianexpress.com/cities/thiruvananthapuram/Lord-of-Cartoons-to-be-Laid-to-Rest-on-Sunday/2016/04/30/article3407629.ece http://english.mathrubhumi.com/news/kerala/cartoonist-toms-creator-of-boban-and-molly-no-more-english-news-1.1025459 http://timesofindia.indiatimes.com/city/kochi/Cartoonist-Toms-passes-away/articleshow/52017231.cms മറ്റ് ലിങ്കുകൾ ടോംസിന്റെ വെബ്ബ് സൈറ്റ് ഫ്ലാഷ് വീഡിയോ വർഗ്ഗം:കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ വർഗ്ഗം:1929-ൽ ജനിച്ചവർ വർഗ്ഗം:2016-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 27-ന് മരിച്ചവർ
അരവിന്ദൻ
https://ml.wikipedia.org/wiki/അരവിന്ദൻ
മലയാള സിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി.അരവിന്ദൻ. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ. അദ്ദേഹത്തിന്റെ മകൻ രാമു അരവിന്ദൻ പ്രശസ്തനായ ഫോട്ടോഗ്രാഫറും ഗ്രാഫിക് ഡിസൈനറും കൂടിയാണ്. ജനനം, ആദ്യകാലം അരവിന്ദൻ (മുഴുവൻ പേര്: ഗോവിന്ദൻ നായർ അരവിന്ദൻ) 1935 ജനുവരി 23-ന് കോട്ടയത്ത് ജനിച്ചു. അമ്മ പി.ജി. തങ്കമ്മ. അഭിഭാഷകനും പ്രശസ്ത സാഹിത്യകാരനുമായിരുന്ന എം.എൻ.ഗോവിന്ദൻ നായരായിരുന്നു അച്ഛൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുൻപേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1961 ജനുവരി മുതൽ 1973 ഡിസംബർ വരെ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തിൽ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന കുത്സിതശ്രമങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാർട്ടൂണുകൾ.‍ അരവിന്ദന്റെ സിനിമ റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കഥാകൃത്തായ പട്ടത്തുവിള കരുണാകരൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ സഞ്ജയന്റെയും കെ.സി.എസ്. പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങൾ സി.വി.ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയിൽ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. തമ്പ് എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് ഷാജി എൻ കരുണായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. പുരസ്കാരങ്ങൾ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വർഷങ്ങളിൽ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാർഡ് ലഭിച്ചു. മറ്റു മേഖലകൾ ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കാർട്ടൂൺ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകർഷിച്ചു. ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂർത്തി കോൺടൂർസ് ഒഫ് ലീനിയർ റിഥം എന്നിവയുൾപ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടു്. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ,പിറവി എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡിനർഹത നേടി. ദേശീയ ചലച്ചിത്രവിക സനകോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർ പറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. മരണം അരവിന്ദൻ 1991 മാർച്ച് 15-ന് ഹൃദയാഘാതം കാരണം അന്തരിച്ചു. 55 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണികളെല്ലാം കഴിഞ്ഞു ചില ഡോക്യൂമെന്ററികളുടെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം. നുറുങ്ങുകൾ അരവിന്ദൻ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാർട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീൻ തീർന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാൻ അരവിന്ദനു പിറകേ ഓടേണ്ടിവന്നു. അരവിന്ദൻ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിർമ്മിച്ചിട്ടില്ല. അരവിന്ദന്റെ സിനിമകൾ ഉത്തരായനം (1974) കാഞ്ചന സീത (1977) തമ്പ് (1978) കുമ്മാട്ടി (1979) എസ്തപ്പാൻ (1980) പോക്കുവെയിൽ (1981) വി. ടി. (വി.ടി. ഭട്ടത്തിരിപ്പാട്)(1985) ദ് സീർ ഹൂ വാക്സ് എലോൺ (1985) ചിദംബരം (1985) ദ് ബ്രൌൺ ലാന്റ്സ്കേപ്പ് (1985) ഒരിടത്ത് (1986) കോണ്ടൂർസ് ഓഫ് ലീനിയാ‍ർ റിഥം (1987) മാറാട്ടം (1988) അനാദി ധാര (1988) ഉണ്ണി (1989) സഹജ (1990) വാസ്തുഹാരാ (1991) അവലംബം പുറത്തേക്കുള്ള കണ്ണികൾ ജി. അരവിന്ദന്റെ എം3ഡിബി പ്രൊഫൈൽ : http://www.m3db.com/artists/22376 വർഗ്ഗം:1935-ൽ ജനിച്ചവർ വർഗ്ഗം:1991-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 15-ന് മരിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ വർഗ്ഗം:കേരളത്തിലെ ചിത്രകാരന്മാർ
ശോഭന
https://ml.wikipedia.org/wiki/ശോഭന
‌ ശോഭന എന്നറിയപ്പെടുന്ന ശോഭന ചന്ദ്രകുമാർ പിള്ള (ജനനം 21 മാർച്ച് 1970), ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ്. കുറച്ച് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് സിനിമകൾക്കൊപ്പം തെലുങ്ക്, തമിഴ് സിനിമകൾക്കൊപ്പം മലയാളം സിനിമകളിലും അവർ പ്രധാനമായും അഭിനയിക്കുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്‌നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്. ജീവിത രേഖ ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാർച്ച് -21 ന് തിരുവനന്തപുരത്ത് ജനനം.. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു"https://www.leoranews.com/profiles/classical-dancer/shobana/" Leora News. Retrieved 8 June 2019 thumb|ശോഭന നൃത്തവേദിയിൽ ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള , അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്യം നർത്തകി എന്ന നിലയിലും പ്രശസ്തയാണ്. ഏകദേശം 230- ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. അതിൽ മലയാള സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി. കേരള സംസ്ഥാന ചലച്ചിത്ര  പുരസ്കാരവും നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ. ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. . ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു  ശോഭന  എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006- ൽ ശോഭനയുടെ  കലാമികവിനെ  രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006- ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ-- രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു . സിനിമാ ജീവിതം 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമതും ദേശീയ അവാർഡ് ലഭിച്ചു ബഹുമതികൾ thumb|അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് എ പി ജെ അബ്ദുൾ കലാം ശോഭനക്ക് 2006ൽ പത്മശ്രീ നൽകുന്നു. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. വർഷംഅവാർഡുകൾവിഭാഗം ചിത്രങ്ങൾ 1989ഫിലിംഫെയർ അവാർഡ് സൗത്ത്മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് മലയാളംഇന്നലെ1993ദേശീയ ചലച്ചിത്ര പുരസ്കാരംമികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾമണിച്ചിത്രത്താഴ് 1993കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംമികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടികമണിച്ചിത്രത്താഴ്1994ഫിലിംഫെയർ അവാർഡ് സൗത്ത്മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് മലയാളംതേന്മാവിൻ കൊമ്പത്ത്2002ദേശീയ ചലച്ചിത്ര പുരസ്കാരംമികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾമിത്ര്, മൈ ഫ്രണ്ട് 2013വനിത ചലച്ചിത്ര പുരസ്‌കാരം മികച്ച നടി തിര അഭിനയിച്ച ചിത്രങ്ങൾ മലയാളം വർഷംസിനിമകഥാപാത്രംSources1984ഏപ്രിൽ 18ശോഭന1984കാണാമറയത്ത്ഷേർലി1984ഇത്തിരിപ്പുവേ ചുവന്ന പൂവേസുഭദ്ര1984അലകടലിനക്കരെഡൈസി1985അവിടത്തെപ്പോലെ ഇവിടെയുംസുജാത1985വസന്തസേന (ചലച്ചിത്രം) മെർലിൻ1985തൊഴിൽ അല്ലെങ്കിൽ ജയിൽ1985അക്കച്ചിയുടെ കുഞ്ഞുവാവമൃദ്രുല1985മീനമാസത്തിലെ സൂര്യൻരേവതി1985അഴിയാത്ത ബന്ധങ്ങൾഗീത1985ഈറൻ സന്ധ്യപ്രഭ1985തമ്മിൽ തമ്മിൽകവിത1985അനുബന്ധംവിജയലക്ഷ്മി1985ഈ തണലിൽ ഇത്തിരി നേരംസൗദാമിനി1985ഈ ശബ്ദം ഇന്നത്തെ ശബ്ദംശാരദ1985അയനംആലിസ്1985യാത്രതുളസി1985രംഗംചന്ദ്രിക1985ഒരു നാൾ ഇന്നൊരുനാൾരജനി1985ഉപഹാരംമാഗി ഫർണാണ്ടസ്1986ഉദയം പടിഞ്ഞാറ്രേണു1986ടി.പി. ബാലഗോപാലൻ എം.എ.അനിത1986കുഞ്ഞാറ്റക്കിളികൾഉഷ1986ഇനിയും കുരുക്ഷേത്രംലേഖ1986ആയിരം കണ്ണുകൾഅനു1986എൻറെ എൻറേതുമാത്രംഅമ്പിളി1986അഭയം തേടിമീര/മിറാണ്ട1986ക്ഷമിച്ചു എന്നൊരുവാക്ക്ഇന്ദു1986ആളൊരുങ്ങി അരങ്ങൊരുങ്ങിഗീത1986ന്യായവിധിഗീത1986ഈ കൈകളിൽവിജി ബാലകൃഷ്ണൻ1986പടയണിരാധ1986ചിലമ്പ്അംബിക1986രാരീരംമീര1987വ്രതംനാൻസി1987നാടോടിക്കാറ്റ്രാധ1987ഇത്രയും കാലംസാവിത്രി1987കാലം മാറി കഥ മാറിഉമ്മുക്കുൽസു1987അനന്തരംസുമ, നളിനി1987നാൽക്കവലസൈനബ1988വിചാരണഅനിത1988വെള്ളാനകളുടെ നാട്രാധ1988ജന്മാന്തരംശ്രീദേവി1988ആര്യൻഅശ്വതി1988അപരൻഅമ്പിളി1988ധ്വനിദേവി1988ആലില കുരുവികൾഭാവന1988മുക്തിരാധിക1989ചരിത്രംസിസിലി1990ഇന്നലെമായ/ഗൗരി1990അയ്യർ ദ ഗ്രേറ്റ്അമല1990സസ്നേഹംസരസ്വതി1990കളിക്കളംആനി1991വാസ്തുഹാരഭവാനി(കുട്ടിക്കാലം)1991ഉള്ളടക്കംആനി1991അടയാളംമാലിനി1991കൺകെട്ട്സുജാത1992ഒരു കൊച്ചു ഭൂമികുലുക്കംഇന്ദു1992 നാഗപഞ്ചമിപഞ്ചമി1992പപ്പയുടെ സ്വന്തം അപ്പൂസ്ഭാമ1993മായാമയൂരംഭദ്ര1993മേലേപ്പറമ്പിൽ ആൺവിട്പവിഴം1993മണിച്ചിത്രത്താഴ്ഗംഗ/നാഗവല്ലിമികച്ചനടിക്കുള്ളദേശീയപുരസ്കാരം1994പവിത്രംമീര1994കമ്മീഷണർഇന്ദു കുറുപ്പ്1994തേന്മാവിൻകൊമ്പത്ത്കാർത്തുമ്പി1994പക്ഷേനന്ദിനി മേനോൻ1994മിന്നാരംനീന1994വിഷ്ണുസൂസന്ന മാത്യൂസ്1994മാനത്തെ വെള്ളിത്തേര്മെർലിൻ1994സിന്ദൂരരേഖഅരുന്ധതി1995മഴയെത്തുംമുമ്പേഉമാമഹേശ്വരി1996മിന്നാമിനുങ്ങിനും മിന്നുകെട്ട്രാധിക1996കുങ്കുമച്ചെപ്പ്ഇന്ദു1996അരമന വീടും അഞ്ഞൂറേക്കറുംഅല്ലി1996രാജപുത്രൻവേണി1996ഹിറ്റ്ലർഗൗരി1996സൂപ്പർമാൻനിത്യ.ഐ പി എസ്.1997കല്ല്യാണക്കച്ചേരിഗോപിക1997കളിയൂഞ്ഞാൽഗൗരി1999അഗ്നിസാക്ഷിദെവകി മാനമ്പിള്ളി2000ശ്രദ്ധസുമ2000വല്ല്യേട്ടൻദേവി2004മാമ്പഴക്കാലംഇന്ദിര2005മകൾക്ക്കില്ലേരി2009സാഗർ എലിയാസ് ജാക്കി റീലോഡഡ്ഇന്ദു2013തിരഡോ.രോഹിണി പ്രണാബ്2020വരനെ ആവശ്യമുണ്ട്നീന തെലുഗു YearTitleRoleSources1982Bhakta Dhruva Markandeya1984Srimathi KanukaPadma1984VijrumbhanaShobha1985Hechcharika1985Marana SasanamLalitha1985Muvva GopaluduKrishnaveni1985AjeyuduRekha1985TrimurtuluLatha1985RudraveenaLalita Shiva Jyoti1985AbhinandanaRani1985Praja PratinidhiBharathi1985ManavadostunnaaduRoopa1985KokilaKokila1985Neti SiddharthaJyoti1985Agni Sakshi1986Appula Appa RaoSubba Laxmi1986Hello Darling1986Rendilla PoojariRadha1986Naga JyotiGayathri1986VikramRadha1986Marchandi Mana ChattaluUma1986AsthramPadmini1986GangwarPavithra1986Alludu Diddina KapuramSita1987Muddula ManavuduHemalatha1987Paapa KosamSwapna1987Rowdy Gaari TeacherMalli1989Nari Nari Naduma MurariShobha1990AlludugaruKalyani1991April 1st VidudhalaBhuvaneshwari1991Rowdy Gaari PellamJanaki1991Minor RajaSanthana Lakshmi1991Manchi RojuPadma1991Hello Darling1991Keechu RaalluMonica1992AhankariShobana1992AsadhyuluJyoti1992ChampionSandhya1992Rowdy AlluduSita1993Kannayya KittayyaSaroja1993Nippu RavvaGuest appearance in a song1993രക്ഷണPadma1997Surya PutruluRagini2006GameUma തമിഴ് YearTitleRoleSources1980Mangala Nayagi -1980Manmatha Ragangal -1984Enakkul OruvanKalpana1985MarudhaniMarudhani1988Katha Nayagan -1988Oray Thaai Oray KulamEaswari1988Idhu Namma AaluBanu1989Sattathin Thirappu VizhaaRadha1989Paattukku Oru ThalaivanShanthi1989SivaParvathy1989Ponmana SelvanParvathy1989Vaathiyaar Veettu PillaiGeeta1990Enkitta MothatheMallika1990Mallu Vetti MinorSanthana Lakshmi1990Sathya Vaakku -1991MahamayiMahamayi1991ThalapathiSubhalakshmi1993SivarathiriGayathri1996ThuraimugamRukkumani2012Podaa PodiVeena2014കൊച്ചടിയാൻYaaghavi കന്നഡ YearTitleRoleSources1990ShivashankarGirija1985Giri BaaleNeelaveni ഹിന്ദി YearTitleRoleSources2008Mere Baap Pehle AapAnuradha Joshi (Annu)2007Apna AsmaanPadmini Kumar ഇംഗ്ലീഷ് {| class="wikitable sortable" !Year !Title !Role !Sources |- |2003 |'ഡാൻസ് ലൈക് എ മാൻ|രത്ന | |- |2002 |മിതൃ, മൈ ഫ്രണ്ട്|ലക്ഷ്മി | |} ടെലിവിഷൻ ഷോ (ജഡ്ജ്) YearTitleChannelLanguage2010Jodi Number one season 4Vijay TVTamil2010Super JodiSurya TVMalayalam2015D 3 (Grand finale)Mazhavil ManoramaMalayalam2017MidukkiMazhavil ManoramaMalayalam ടി.വി. പരമ്പര 1991 - Penn (Tamil) (DD Podhigai) 1999 - Uravugal'' (Tamil) (Vijay TV) അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1966-ൽ ജനിച്ചവർ വർഗ്ഗം:മാർച്ച് 22-ന് ജനിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടിമാർ വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:കേരളത്തിലെ നർത്തകർ വർഗ്ഗം:മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
ആർ. ശങ്കർ
https://ml.wikipedia.org/wiki/ആർ._ശങ്കർ
പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972) കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറാണ്‌. കേരളത്തിൻ്റെ ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ശങ്കറിന് അവകാശപ്പെട്ടതാണ്. അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു .ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിച്ച വ്യക്തി എന്ന നിലകളിൽ ആർ ശങ്കർ അറിയപ്പെട്ടു. ജീവിതരേഖ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ശാസ്താംകോട്ട റോഡിൽ പുത്തൂർ നിന്നും ഒരു മൈൽ ദൂരമുള്ള പാങ്ങോട് എന്ന‌സ്ഥലത്തെ വിളയിൽ വീട്ടിൽ രാമൻ പണിക്കരുടെയും കുഞ്ചാലിയമ്മയുടേയും മകനായി ജനിച്ചു. ശങ്കറിന്റെ മൂത്ത സഹോദരങ്ങൾ നാരായണൻ, ഗോവിന്ദൻ, കല്യാണി, കുഞ്ഞുനങ്ങേലി എന്നിവരാണ്. ഇളയവരായി പത്മനാഭൻ, കേശവൻ, മാധവൻ എന്നിവരും ജനിച്ചു. എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ശങ്കർ. ആ പ്രദേശത്തെ നാട്ടാശാൻ ആയിരുന്ന ചാമക്കാല വേലുപ്പിള്ളയുടെ കുടിപ്പള്ളിക്കുടത്തിൽ ആണ് വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെ നിന്ന് അന്നത്തെ രീതി അനുസരിച്ച് നിലത്തെഴുത്തും കണക്കും കൂട്ടിവായനയും അഭ്യസിച്ചു. ആശാൻ പള്ളിക്കൂടത്തിൽ നിന്ന് ശങ്കറിനെ പുത്തൂർ ഗവർണ്മെന്റ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർത്തു. അവിടെ നിന്നും 1917ൽ നാലാം ക്ലാസ്സിൽ ഒന്നാമനായി ശങ്കർ വിജയിച്ചു. അവിടെ നിന്നും അന്ന് 8 വയസ്സ് ഉള്ള ശങ്കറിനെ കൊട്ടാരക്കര ഇംഗ്ലിഷ് സ്കൂളിൽ ചേർത്തു. ശങ്കർ പുത്തൂർ പ്രൈമറി സ്കൂളിലും കൊട്ടാരക്കര ഇംഗ്ലീഷ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിയമബിരുദവും നേടി. തുടർന്ന് ശിവഗിരി ഹൈസ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ അവസരത്തിൽ എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ശങ്കർ മികച്ച പ്രസംഗകനായി അന്ന് സമൂഹത്തിൽ നിലനിന്ന സാമൂഹിക വിപത്തുകൾക്കെതിരെ ശബ്ദമുയർത്തി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ പിറവിയോടെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി മാറി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ വളർച്ചയോടെ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ശങ്കറും അറിയപ്പെടുന്ന നേതാവായി മാറി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിൽ അടക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ച ശങ്കർ ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ താത്കാലികമായ മാറി നിന്ന് പതിമൂന്ന് വർഷം എസ്.എൻ.ഡി.പിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദിനമണി എന്ന പത്രത്തിൻ്റെ പത്രാധിപരായും പ്രവർത്തിച്ച ശങ്കർ കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ സംഘടനാപാടവവും നേതൃഗുണവും സ്റ്റേറ്റ് കോൺഗ്രസിന് നേട്ടമായി. രാഷ്ട്രീയ ജീവിതം thumb|കൊല്ലം എസ്.എൻ. കോളേജിനു മുന്നിലെ ശങ്കറിന്റെ പ്രതിമ 1948-ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശങ്കർ വിജയിച്ചു. 1949 മുതൽ 1956 വരെ തിരുകൊച്ചി അസംബ്ലിയിൽ അംഗമായി. 1960-ൽ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി, ഡീലിമിറ്റേഷൻ കമ്മീഷൻ, റിഫോംസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. വിമോചന സമരകാലത്ത് 1959-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. 1960-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അദ്ദേഹം വൻ വിജയത്തിലേക്ക് നയിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു. 1962-ൽ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർണറായി നിയമിച്ചപ്പോൾ ശങ്കർ കേരളത്തിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനുമായിരുന്നു ശങ്കർ. മുഖ്യമന്ത്രി എന്ന പദവിയിലിരുന്ന് നല്ല ഭരണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഒട്ടനവധി പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ആർ.ശങ്കർ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യയിലാദ്യമായി വിധവാപെൻഷനും വാർദ്ധക്യപെൻഷനും ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് അനുവദിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.സംസ്ഥാനത്തിൻ്റെ വ്യവസായ വികസനത്തിന് അടിത്തറ പാകാൻ അദ്ദേഹത്തിൻ്റെ വികസന പ്രവർത്തനങ്ങൾ സഹായകരമായി. ആർ.ശങ്കറിന്റെ ക്രാന്തദർശിത്വം സർവകലാശാലകളിൽ വലിയ പരിഷ്‌കാരങ്ങൾക്ക് വഴിവെച്ചു. ബിരുദകോഴ്‌സിന് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ,​ അശാസ്ത്രീയമായ പ്രീ - യൂണിവേഴ്‌സി​റ്റി കോഴ്‌സ് എടുത്തുമാ​റ്റി രണ്ടുകൊല്ലത്തെ പ്രീഡിഗ്രി കോഴ്‌സ് കൊണ്ടുവന്നത് ആർ.ശങ്കറാണ്. സംസ്‌കൃതവിദ്യാഭ്യാസം സർവകലാശാലതലത്തിൽ ഉൾക്കൊള്ളിച്ചതും സംസ്‌കൃതാദ്ധ്യാപകർക്ക് ഇതര അദ്ധ്യാപകരുടെ പദവി നൽകിയതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1962 മുതൽ 1964 വരെ രണ്ട് വർഷക്കാലം മാത്രമെ ശങ്കറിന് മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കോൺഗ്രസ് പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നു. 15 കോൺഗ്രസ് എം.എൽ.എ.മാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചത് ആർ.ശങ്കർ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി. 1964 സെപ്റ്റംബർ 8ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം കൂടി പാസായതോടെ ശങ്കർ മന്ത്രിസഭയ്ക്ക് രാജി വയ്ക്കേണ്ടി വന്നു.അതോടു കൂടി കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായി. മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ശങ്കർ മന്ത്രിസഭയ്ക്ക്. കേരളം കണ്ട അവസാനത്തെ ഏക കക്ഷി മന്ത്രിസഭയായിരുന്നു അത്. 1972 നവംബർ 6-ന് ആർ.ശങ്കർ അന്തരിച്ചു സ്വകാര്യ ജീവിതം ഭാര്യ - ലക്ഷ്മിക്കുട്ടി, മകൻ - മോഹൻ ശങ്കർ, ബി.ജെ.പി. സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മൽസരിച്ചിട്ടുണ്ട്. അവലംബം വർഗ്ഗം:1909-ൽ ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 30-ന് ജനിച്ചവർ വർഗ്ഗം:1972-ൽ മരിച്ചവർ വർഗ്ഗം:നവംബർ 6-ന് മരിച്ചവർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ വർഗ്ഗം:കെ.പി.സി.സി. പ്രസിഡന്റുമാർ വർഗ്ഗം:കേരളത്തിലെ ഉപമുഖ്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ ധനകാര്യമന്ത്രിമാർ വർഗ്ഗം:രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
ജോസഫ് മുണ്ടശ്ശേരി
https://ml.wikipedia.org/wiki/ജോസഫ്_മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. ബാല്യം തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അദ്ധ്യാപന പദവികൾ 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, തിരുവിതാംകൂർ സർവകലാശാല, മദ്രാസ് സർവ്വകലാശാല എന്നിവയിൽ സെനറ്റ് അംഗമായും മദ്രാസ് ഗവർണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് മുണ്ടശ്ശേരിമാഷ് കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന് 1948 ഇൽ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി 1954-ൽ‍ തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ൽ മണലൂർ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും1957 മണലൂർ നിയമസഭാമണ്ഡലംജോസഫ് മുണ്ടശ്ശേരിസി.പി.ഐ.സുകുമാരൻ പൊറ്റെക്കാട്ട് കോൺഗ്രസ് (ഐ.)1951* തൃശ്ശൂർ ലോകസഭാമണ്ഡലം ഈയ്യുണ്ണി ചാലക്ക ഐ.എൻ.സി. ജോസഫ് മുണ്ടശ്ശേരി സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ. തിരുകൊച്ചി സംസ്ഥാനം അക്ഷരങ്ങളുടെ കളിത്തോഴനും സാമൂഹിക നേതാവും ജോസഫ് മുണ്ടശ്ശേരിയും കേസരി എ. ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിച്ചു. സഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനയിരുന്ന മുണ്ടശ്ശേരിയുടെ ഗദ്യശൈലി ഓജസും പ്രസാദവും ഉള്ളതാണു. പ്രഭാഷണപരതയായിരുന്നു ആ ശൈലിയുടെ പ്രധന ദൗർബല്യം. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്‌ഷ്യങ്ങൾ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളിൽ എത്തിച്ചേരും. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂ. 1957 മുതൽ 1965 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛൻ, തുടങ്ങിയവർക്ക് സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു. കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി. വിദ്യാഭ്യാസ വിചക്ഷണൻ കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളിൽ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. സർവകലാശാലാ അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ അദ്ധ്യാപകർക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകൾ, തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബിൽ കേരളത്തിലെ പ്രധാന സർവ്വകലാശാലകളുടെ സ്ഥാപനത്തിനു വഴിതെളിച്ചു. തിരുവിതാംകൂർ സർവ്വകലാശാലയെ കേരള സർവ്വകലാശാലയായി പുനർനാമകരണം ചെയ്തു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലത്തെ ടി.കെ.എം. എൻജിനീയറിങ്ങ് കോളേജ് എന്നിവയുടെ സ്ഥാപനത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു അദ്ദേഹം. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ നിയമസഭയിൽ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങൾ തുടർന്നു വന്ന ഗവർണ്മെന്റുകൾ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി. പുരസ്കാരങ്ങൾ കൊച്ചി രാജാവ് അദ്ദേഹത്തിന് “സാഹിത്യ കുശലൻ“ എന്ന ബഹുമതി സമ്മാനിച്ചു. 1973 ഇൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ സോവിയറ്റ്‌‌ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു. ചരമം ഏറെക്കാലം രോഗബാധിതനായിരുന്ന അദ്ദേഹം 74-ആം വയസ്സിൽ 1977 ഒക്ടോബർ 25-നു അന്തരിച്ചു. മുണ്ടശ്ശേരിയുടെ കൃതികൾ നോവലുകൾ പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് സാഹിത്യ വിമർശനം കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത - ഒരു പഠനം, വള്ളത്തോളിന്റെ കവിത - ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രയാണം, പാശ്ചാത്യ. സാഹിത്യ സമീക്ഷ ചെറുകഥകൾ സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ് യാത്രാവിവരണങ്ങൾ ഒറ്റനോട്ടത്തിൽ, ചൈന മുന്നോട്ട് ആത്മകഥ കൊഴിഞ്ഞ ഇലകൾ (ഭാഗം 1, 2) അവലംബം മുണ്ടശ്ശേരി.ഓർഗ്ഗ് കേരള ഗവ‍ൺമെന്റ് വിജ്ഞാനകോശം, 1971 പതിപ്പ് വർഗ്ഗം:1903-ൽ ജനിച്ചവർ വർഗ്ഗം: 1977-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 17-ന് ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 25-ന് മരിച്ചവർ വർഗ്ഗം:ഒന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:മലയാളസാഹിത്യനിരൂപകർ വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:കേരളത്തിലെ സഹകരണവകുപ്പ് മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കൊച്ചി നിയമസഭാംഗങ്ങൾ വർഗ്ഗം:തിരു-കൊച്ചി നിയമസഭാംഗങ്ങൾ
വി.കെ.കൃഷ്ണമേനോൻ
https://ml.wikipedia.org/wiki/വി.കെ.കൃഷ്ണമേനോൻ
REDIRECT വി.കെ. കൃഷ്ണമേനോൻ
ടി.എൻ. ശേഷൻ
https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ (ജീവിതകാലം: 15 ഡിസംബർ 1932 - 10 നവംബർ 2019). 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. 1955 തമിഴ്നാട് ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാല്യം, വിദ്യാഭ്യാസം പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷൻ ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാ‍സം പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി. ക്രിസ്ത്യൻ കോളെജിൽ തന്നെ അദ്ധ്യാപകനായി ചേർന്ന ശേഷൻ മൂന്നു വർഷം പഠിപ്പിച്ചതിനുശേഷം 1953 ൽ പോലീസ് സർവീസ് പരീക്ഷ എഴുതി പാസായി. 1954 ൽ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് പരീക്ഷയും പാസായി. 1955 ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേർന്നു. ഔദ്യോഗിക ജീവിതം ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കളക്ടർ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവർഷത്തോളം അമേരിക്കയിൽ താമസിച്ചു. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് ഇന്ത്യാ ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. തമിഴ്‌നാട്ടിൽ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയിൽ തിരിച്ചെത്തി. ദില്ലിയിൽ തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി. രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ 1990 മുതൽ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും അറിയപ്പെടുന്നത്. ഈ കാലയളവിൽ 40,000-ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗിൽ, ജി.വി.എസ്.കൃഷ്ണമൂർത്തി) സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയർത്തിപ്പിടിച്ചു. എങ്കിലും കേസുകൾ നീണ്ടുപോവുകയും ഒടുവിൽ 1996 ഇൽ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണർക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്സ് അവയർനെസ് കാമ്പെയ്ൻ’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉദ്ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിർദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു. തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ കൊണ്ടുവന്നു. ഇതിൻ പ്രകാരം സ്ഥാനാർത്ഥികൾക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കുവാൻ അവകാശമില്ല. തിരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ https://www.manoramaonline.com/news/india/2019/11/11/tn-seshan-passes-away.html വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് പെരുമാറ്റച്ചട്ടം കർശനമാക്കി. സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി. തിരഞ്ഞെടുപ്പു വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു. ഉച്ചഭാഷണികൾക്കു നിയന്ത്രണം. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്. ജാതി, മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിനു വിലക്ക്. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു. തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. തിരഞ്ഞെടുപ്പു കമ്മീഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കി പുരസ്കാരങ്ങൾ 1996-ൽ മാഗ്സസെ അവാർഡ് ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു. മറ്റു വിവരങ്ങൾ തന്റെ വർദ്ധിതമായി വരുന്ന പൊതുജന പിന്തുണ കണക്കിലെടുത്ത് 1997-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ. ആർ. നാരായണന് എതിരെ ശിവസേന ടിക്കറ്റിൽ മത്സരിച്ച് പരാജയമടഞ്ഞു. കുറിക്കു കൊള്ളുന്ന വാചകങ്ങൾക്കു പ്രശസ്തനാണ് ശേഷൻ. സർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന ദേശഭക്ത് ട്രസ്റ്റ് എന്ന സ്ഥാ‍പനം ആരംഭിച്ചു. 2018 ജനുവരി 6-ന് ഒരു പ്രമുഖ മലയാള പത്രത്തിൽ വന്ന വാർത്തയനുസരിച്ച് ശേഷനും ഭാര്യയും ഇപ്പോൾ ചെന്നൈയിലെ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. എന്നാലീ വാർത്ത വ്യജമാണെന്ന് ഇവർ തന്നെ വ്യക്തമാക്കി. 2018 മാർച്ച്‌ 31ന് ഭാര്യ ജയലക്ഷ്മി അന്തരിച്ചു. അനുബന്ധം ശേഷന്റെ ജീവചരിത്രം, മാഗ്സെസേ അവാർഡ് സൈറ്റിൽ വർഗ്ഗം:ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ വർഗ്ഗം:ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ഇന്ത്യൻ രാഷ്ട്രപതി സ്ഥാനാർഥികൾ വർഗ്ഗം:1932-ൽ ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാർ വർഗ്ഗം:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ വർഗ്ഗം:മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
ചട്ടമ്പി സ്വാമികൾ
https://ml.wikipedia.org/wiki/ചട്ടമ്പി_സ്വാമികൾ
തിരിച്ചുവിടുക ചട്ടമ്പിസ്വാമികൾ
ടി.ഏൻ.ശേഷൻ
https://ml.wikipedia.org/wiki/ടി.ഏൻ.ശേഷൻ
തിരിച്ചുവിടുക ടി.എൻ. ശേഷൻ
തൊടുപുഴ
https://ml.wikipedia.org/wiki/തൊടുപുഴ
thumb|right|250px|തൊടുപുഴ പാലവും പുഴയും thumb|മലങ്കര അണക്കെട്ടിന്റെ കുടയത്തൂരുനിന്നും ഉള്ള ദൃശ്യം ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവുമാണ് തൊടുപുഴ. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുപഞ്ചായത്തുമുണ്ട്. മൂവാറ്റുപുഴ, പാലാ തുടങ്ങിയവ തൊടുപുഴയ്ക്കു സമീപസ്ഥമായ പട്ടണങ്ങളാണ്‌. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 62 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്. തൊടുപുഴ പട്ടണം ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനികരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്‌. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അധികം അകലെയല്ലാതെ ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നു. പാലാ തൊടുപുഴയുടെ തെക്ക് പടിഞ്ഞാറായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20 കി.മി. മാറി സ്ഥിതി ചെയ്യുന്നു. തൊടുപുഴ താലൂക്ക് ഇടുക്കി ജലവൈദ്യുത പദ്ധതികളുടെ ഭാഗങ്ങളായ മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവ് അണക്കെട്ട് എന്നിവ പൂർണ്ണമായും തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിൽ താണ ഭാഗങ്ങൾ മുതൽ ഉയരം കൂടിയ സ്ഥലങ്ങൾ വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്. മലങ്കര അണക്കെട്ട്, തൊമ്മൻ കുത്തു വെള്ളച്ചാട്ടം, ഉറവൻപാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിൽപ്പെടുന്നു. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്. തൊടുപുഴ പട്ടണത്തിൽ‍ നിന്നും ഏകദേശം 7 കി.മീ. അകലെ മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല എഞ്ജിനീയറിംഗ് കോളേജ്, ഇടുക്കി ജില്ലാകോടതി എന്നിവ ഇവിടെയാണ്. പട്ടണത്തിൽ നിന്നും ഏകദേശം 1.5 കി.മി ദൂരപരിധിയിൽ ഹൈന്ദവ പ്രസിദ്ധമായ കാരിക്കോട് ശിവ ക്ഷേത്രം, ദേവീക്ഷേത്രം എന്നിവയും, അതിനോട് അടുത്ത് തന്നെ മുസ്‌ലീങ്കളുടെ ഏറ്റവും വലിയ പള്ളിയായ നൈനാര് പള്ളിയും സ്ഥിതി ചെയ്യുന്നു. ഏകദേശം 3 കി.മി. മാറി മുതലക്കോടം കൃസ്തീയ ദേവാലയവും സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ ഉടുമ്പന്നൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. ഇടുക്കിയിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ‍. പ്രേംനസീർ കാലഘട്ടം മുതൽ തൊടുപുഴ ഒരു പ്രധാന സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ്. കൂടാതെ തൊടുപുഴ വാസന്തി (നിറക്കൂട്ട്‌ (മലയാളചലച്ചിത്രം) , തൊടുപുഴ പി.കെ. രാധാദേവി, തൊടുപുഴ രാധാകൃഷ്ണൻ, തൊടുപുഴ കൃഷ്ണൻകുട്ടി, ചഞ്ചൽ (എന്നു സ്വന്തം ജാനകി കുട്ടിക്ക് ), നിഷാന്ത് സാഗർ, അസിൻ, ആസിഫ് അലി തുടങ്ങിയവർ തൊടുപുഴയിൽനിന്നും മലയാള സിനിമയിൽ കഴിവുതെളിയിച്ച കലാകാരാണു. ചരിത്രം കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ മാർത്താണ്ടവർമ്മ മഹാരാജാവിന്റെ കാലത്ത് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. തിരുവീത൦കൂറിന്റെ ഭാഗം തന്നെയായിരുന്നു അന്ന് വടക്കുംകൂർ. വടക്കുംകൂര് രാജാക്കന്മാരുടെ ആസ്ഥാനം കരിക്കോടായീരൂന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ പ്രധിനിധിയായീ ശ്രീ നാരായണ മേനോനേ തൊടുപുഴയുടെ വികസനത്തിന് വേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്‌. അത്യേഹമാണ്‌ തൊടുപുഴയുടെ വികസനത്തിന് തുടക്കം കുറിച്ചത്‌. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തന്റെ മുസ്ലീം ആയ ഭടൻ മാർക്കുവേണ്ടി ഇത്യേഹമാണ്‌ ഇന്നു കരിക്കോടുള്ള നൈനാര് പള്ളി പണിത്. thumb|തൊടുപുഴ പുതിയ ബസ്റ്റാന്റ് രാഷ്ട്രീയം നിലവിൽ തൊടുപുഴയിൽ നിന്നുള്ള നിയമസഭ പ്രതിനിധി പി.ജെ. ജോസഫ്ഉം , തൊടുപുഴ ഉൾപെടുന്ന ഇടുക്കി ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡീൻ കുര്യാക്കോസ് http://india.gov.in/govt/loksabhampdetail.php?mpcode=4565ഉം ആണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തൊടുപുഴ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമല്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ ഇവിടെ ഉണ്ട്. പ്രകൃതി മനോഹരമായതിനാൽ ഇവിടം ചലച്ചിത്ര വ്യവസായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. തൊമ്മൻകുത്ത് തൊമ്മൻകുത്ത് തൊടുപുഴയിൽ നിന്നും 20 കിൽ മി. കിഴക്ക് വണ്ണപ്പുറം റൂട്ടിലാണ് ഈ സ്ഥലം. ഇവിടുത്തെ പ്രധാന ആകർഷണം ഏഴു നിലകളിലുള്ള വെള്ളച്ചാട്ടങ്ങളാണ് (ഏഴുനിലകുത്തുകൾ). ഒരോ നിലയിലും ഒരോ ചെറിയ കുളങ്ങൾ ഉണ്ട്. ഏകദേശം 12 കിലോമീറ്റർ കാടിനുള്ളിലൂടെ മലകയറണം. ഇവിടുത്തെ പ്രവേശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെയാണ്.ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു. ഉറവപ്പാറ ഉറവപ്പാറ തൊടുപുഴ നഗരാതിർത്തിക്കുള്ളിൽ 3 കിലോമീറ്റർ ദൂരത്തിൽ ഇടുക്കി റോഡിൽ ഒളമറ്റത്താണ്. ഇത് വളരെ വലിയ പാറയാണ്. ഇവിടുത്തെ പ്രധാന ആകർഷണം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇതും കാണുക ആസിഫ് അലി തൊടുപുഴ താലൂക്ക് തൊടുപുഴ പി.കെ. രാധാദേവി തൊടുപുഴ നഗരസഭ തൊഴിൽ വാർത്തകൾക്ക് അവലംബം വർഗ്ഗം:ഇടുക്കി ജില്ലയിലെ പട്ടണങ്ങൾ
ഹിമാലയം
https://ml.wikipedia.org/wiki/ഹിമാലയം
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതകൾക്കുളുള്ള മുഖ്യ കാരണമാണ് ഹിമാലയ പർവ്വതനിര. ഹിമാലയം എന്ന പദത്തിന് മഞ്ഞിന്റെ വീട് എന്നാണ് അർത്ഥം. ലോകത്തിൽ വച്ചു തന്നെ ഏറ്റവും ഉയരമുള്ള ഹിമാലയം ഒരൊറ്റ നിരയല്ല , സമാന്തരമായി 200 നാഴികയോളം വീതിയിൽ കിടക്കുന്ന മൂന്നു നിരകളാണ്. ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം. ലോകത്തെ ഏറ്റവും വലിയ കൊടുമുടികളായ എവറസ്റ്റ്‌ കൊടുമുടി , കെ2 തുടങ്ങിയവ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്. thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം ഏഴ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു : ഇന്ത്യ , നേപ്പാൾ , ഭൂട്ടാൻ , ചൈന , പാകിസ്താൻ , അഫ്ഗാനിസ്താൻ , മ്യാൻമാർ എന്നിവയാണ്‌ ഈ രാജ്യങ്ങൾ . ഇന്ത്യയുടെ വടക്കുപടിഞ്ഞാറുനിന്നു തെക്കുകിഴക്കായി 1500 നാഴിക നീളത്തിൽ ഹിമാലയ പർവതം കിടക്കുന്നു . ഹിമാലയത്തിന്റെ കിഴക്കെ അഗ്രം ബമ്മയിൽക്കൂടി തെക്കോടു വ്യാപിച്ചുനിൽക്കുന്നു. അവിടെയുള്ള നിരകൾക്ക് അരാക്കൻ യോമാസ് , പെഗുയോമാസ് എന്നാണ് പേര് . ഇന്ത്യയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ തെക്കോട്ടു വ്യാപിച്ചുകിടക്കുന്ന സുലൈമാൻ പർവതവും ഹിമാലയത്തിൻ്റെ ശാഖ തന്നെയാണ് . ലോകത്തിലെ പ്രധാനപ്പെട്ട നാല് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന പർവതങ്ങൾ {| "style="margin:auto;" class="wikitable sortable" ! rowspan=2 | Global Rank ! rowspan=2 | Peak Name ! rowspan=2 | Other names and meaning ! colspan=2 | Elevation ! rowspan=2 data-sort-type="number" | Prominence ! rowspan=2 data-sort-type="number" | Isolation ! rowspan=2 | Region ! rowspan=2 | Coordinates ! rowspan=2 | Country ! rowspan=2 data-sort-type="number" | First Ascent ! rowspan=2 | Notes |- ! data-sort-type="number" | m ! ft |- |1 |എവറസ്റ്റ്‌ കൊടുമുടി|| Sagarmatha, Chomolungma |align=right|8,850 |align=right|29,029 |align="right" |8,848 | align=right data-sort-value=9999 |infinite |align=center|Mahalangur |data-sort-value=8655| |align=center|NepalChina |align=center|1953 || HP World |- |3 |Kanchenjunga|| "Five treasures of great snow" |align=right|8,586 |align=right|28,169 |align="right" |3,922 |align=right|124.3 |align=center|E Nepal/Sikkim |data-sort-value=8808| |align=center|NepalIndia |align=center|1955 || Easternmost 8000m peak, HP India |- |4 |Lhotse|| "South Peak" |align=right|8,516 |align=right|27,940 |align="right" |610 |align=right|2.7 |align=center|Mahalangur |data-sort-value=8656| |align=center|NepalChina |align=center|1956||Part of Everest massif. |- |5 |Makalu|| "The Great Black" |align=right|8,485 |align=right|27,838 |align="right" |2,378 |align=right|17.2 |align=center|Mahalangur |data-sort-value=8705| |align=center|NepalChina |align=center|1955||east of Mt. Everest |- |6 |Cho Oyu ||"Turquoise Goddess" |align=right|8,188 |align=right|26,864 |align="right" |2,340 |align=right|28.5 |align=center|Mahalangur |data-sort-value=8639| |align=center|NepalChina |align=center|1954 | Easiest 8000m peak |- |7 |Dhaulagiri I|| "White Mountain" |align=right|8,167 |align=right|26,795 |align="right" |3,357 |align=right|317.6 |align=center|Central |data-sort-value=8329| |align=center|Nepal |align=center|1960|| west of Gandaki River |- |8 |Manaslu||Kutang, "Mountain of the Spirit" |align=right|8,163 |align=right|26,781 |align="right" |3,092 |align=right|105.6 |align=center|Central |data-sort-value=8433| |align=center|Nepal |align=center|1956 || |- |9 |Nanga Parbat|| Diamir, "Naked Mountain" |align=right|8,126 |align=right|26,660 |align="right" |4,608 |align=right|188.5 |align=center|Gilgit-Baltistan (GB) region |data-sort-value=7435| |align=center|Pakistan |align=center|1953|| Westernmost peak of Himalayas, rises 7000m above Indus River. |- |10 |Annapurna I|| "Goddess of the Harvests" |align=right|8,091 |align=right|26,545 |align="right" |2,984 |align=right|33.9 |align=center|Central |data-sort-value=8349| |align=center|Nepal |align=center|1950||north of Pokhara |- |14 |Shishapangma|| "Crest above the grassy plains", Gosainthan |align=right|8,027 |align=right|26,335 |align="right" |2,897 |align=right|91.3 |align=center|Central |data-sort-value=8546| |align=center|China |align=center|1964||| about 10 km north of Nepal border. |- |15 |Gyachung Kang|| unknown || 7,952 || 26,089 ||align=right|672||align=right| 7.6 ||align=center|Mahalangur |data-sort-value=8644|||align=center|NepalChina ||align=center|1964 || Highest mountain under 8,000m |- | |Nuptse|| "West Peak" in Tibetan || 7,861 || 25,791 || align=right|305 ||align=right|3.4 ||align=center|Mahalangur || ||align=center|Nepal ||align=center|1961 || sub peak of Lhotse |- |23 |Nanda Devi|| "Bliss-giving Goddess" |align=right|7,816 |align=right|25,643 |align="right" |3,139 |align=right|388.7 |align=center|Garhwal |data-sort-value=7958| |align=center|India |align=center|1936||HP Uttarakhand. Highest peak entirely within India. |- |28 |Namcha Barwa|| |align=right|7,782 |align=right|25,531 |align="right" |4,106 |align=right|707.8 |align=center|Assam |data-sort-value=9503| |align=center|China |align=center|1992 || Eastern end of Himalaya |- |29 |Kamet|| |align=right|7,756 |align=right|25,446 |align="right" |2,825 |align=right|70.3 |align=center|Garhwal |data-sort-value=7935| |align=center|India |align=center|1931|| |- |34 |Gurla Mandhata|| |align=right|7,694 |align=right|25,243 |align="right" |2,788 |align=right|127.5 |align=center|West Tibetan |data-sort-value=8117| |align=center|China |align=center|1985|| |- |40 |Gangkhar Puensum||Gankar Punzum, "Three Mountain Siblings" |align=right|7,570 |align=right|24,836 |align="right" |2,995 |align=right|228.1 |align=center| Bhutanese |data-sort-value=9027| |align=center|BhutanChina |align=center|unclimbed||HP Bhutan. World's highest unclimbed peak. Off-limits. |- |45 |Kula Kangri|| |align=right|7,538 |align=right|24,731 |align="right" |1,654 |align=right|25.4 |align=center|Bhutanese |data-sort-value=9036| |align=center|China (Bhutan)Wholly claimed by China as a part of its Tibet Autonomous Region; on the border with Bhutan according to Bhutan |align=center|1986|| |- |62 |Yangra || Ganesh I |align=right|7,422 |align=right|24,350 |align="right" |2,352 |align=right|48.1 |align=center|Central |data-sort-value=8507| |align=center|NepalChina |align=center|1955|| |- |75 |Labuche Kang|| |align=right|7,367 |align=right|24,170 |align="right" |1,957 |align=right|38.3 |align=center|Central |data-sort-value=8621| |align=center|China |align=center|1987|| |- |78 |Jomolhari|| |align=right|7,326 |align=right|24,035 |align="right" |2,065 |align=right|106 |align=center|Bhutanese |data-sort-value=8916| |align=center|BhutanChina |align=center|1937|| |- |84 |Gyala Peri|| |align=right|7,294 |align=right|23,930 |align="right" |2,942 |align=right|20.4 |align=center|AssamStrictly not in the Himalaya, but in the Nyenchen Tanglha Shan in East Tibet |data-sort-value=9458| |align=center|China |align=center|1986|| |- |98 |Langtang Lirung|| |align=right|7,227 |align=right|23,711 |align="right" |1,534 |align=right|24.5 |align=center|Central |data-sort-value=8531| |align=center|Nepal |align=center|1978|| |- |102 |Tongshanjiabu|| |align=right|7,207 |align=right|23,645 |align="right" |1,757 |align=right|38.8 |align=center|Bhutanese |data-sort-value=8957| |align=center|BhutanChinaWholly claimed by Bhutan, but on the border of the Tibet Autonomous Region according to China. |align=center|unclimbed|| |- |104 |Noijin Kangsang|| |align=right|7,206 |align=right|23,642 |align="right" |2,160 |align=right|88.4 |align=center|East Tibetan |data-sort-value=9010| |align=center|China |align=center|1986|| |- |120 |Nun|| |align=right|7,135 |align=right|23,409 |align="right" |2,404 |align=right|166.7 |align=center|Punjab |data-sort-value=7601| |align=center|India |align=center|1953|| |- |148 |Kangto|| |align=right|7,060 |align=right|23,163 |align="right" |2,195 |align=right|189.6 |align=center|Assam |data-sort-value=9231| |align=center|IndiaChina |align=center| || |- | |Machapuchare|| "Fish Tail"|| 6,993 || 22,943 ||align=right| 1233 ||align=right| 9.2 ||align=center| Central ||data-sort-value=8356| || Nepal|| 1957 (short of summit.) || Sacred to Shiva, off-limits. |- | |Dorje Lakpa|| "Langtang Himal"|| 6,966 || 22,854 ||align=right| 796 ||align=right| 15.1 ||align=center| Central ||data-sort-value=8546| || Nepal || 1992 || NW of Kathmandu. |- | |Ama Dablam||"Mother And Her Necklace" || 6,814 || 22,356 ||align=right| 1027 ||align=right| 10.3 ||align=center|Mahalangur ||data-sort-value=8651| || Nepal || 1961 || |- | |Mount Kailash|| Kang Rinpoche (Precious Snow Peak)|| 6,638 || 21,778 ||align=right| 1319 ||align=right| 66.0 ||align=center| West TibetanStrictly not in the Himalaya, but in the Transhimalaya on the Tibetan plateau ||data-sort-value=8118| || China || Unclimbed || Sacred to four religions, near sources of four major rivers. |} ചരിത്രം, രൂപവൽക്കരണം thumb|150px|right|ഹിമാലയം:രൂപവത്കരണം ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. സാംസ്കാരികപ്രാധാന്യം ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ ഹിമവാൻ, ഹിമാലയം, ഹൈമവതി മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്‌. പാർവതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം. പ്രത്യേകതകൾ thumb|200px|right|ഹിമാലയം ടിബറ്റിൽ നിന്നുള്ള ദൃശ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു. ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്. ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്. ഉപവിഭാഗങ്ങൾ ഹിമാദ്രി ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്. ഹിമാചൽ ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ശരാശരി ഉയരം 3000 മീറ്റ്ർ ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്. ശിവാലിക് ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്. ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാഡൂൺ). പ്രാദേശിക ഉപവിഭാഗങ്ങൾ ഹിമാലയത്തിൽ തന്നെ വലിയതോതിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഭൂപ്രകൃതി , പർവതനിരകളുടെ ക്രമീകരണം. ഭൂരൂപങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ താഴെപ്പറയുന്ന ഉപവിഭാഗങ്ങളായി തിരിക്കാം. വടക്ക് പടിഞ്ഞാറൻ ഹിമാലയം കാശ്മീർ ഹിമാലയം മധ്യ ഹിമാലയം പഞ്ചാബ് ഹിമാലയം ഹിമാചൽ ഹിമാലയം ഗർഹ്വാൾ-കുമയോൺ ഹിമാലയം നേപ്പാൾ ഹിമാലയം കിഴക്കൻ ഹിമാലയം ഡാർജിലിങ് സിക്കിം ഹിമാലയം ഭൂട്ടാൻ ഹിമാലയം അരുണാചൽ-ആസാം ഹിമാലയം കിഴക്കൻ കുന്നുകളും പർവതങ്ങളും വടക്ക് പടിഞ്ഞാറൻ ഹിമാലയം കാശ്‌മീർ ഹിമാലയം കാശ്‌മീർ ഹിമാലയത്തെ ഉപ-ഹിമാലയൻ കാശ്മീർ(പൂഞ്ച്,ജമ്മു) , പിർപഞ്ചൽ മലനിരകൾ , കാശ്മീർ താഴ്‌വര , ലഡാക്ക്-ബാൾട്ടിസ്താൻ , കോഹിസ്താൻ-ഗിൽജിത് എന്നീ മേഖലകളായി തിരിക്കാം . അഫ്ഗാൻ-ഇറാനിയൻ സംസ്കാരത്തിന്റെ സ്വാധീനം കാശ്മീർ ഹിമാലയത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രബലമാണ് . ഹിന്ദുമതം , ബുദ്ധമതം എന്നിവ തെക്കൻ മേഖലകളിലും , വടക്കൻ മേഖലകളിലും സ്വാധീനം ചെലുത്തുന്നു . കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു. കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്. അത് ഹിമാദ്രിക്കും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്. ലോക പ്രശസ്തമായ കാശ്മീർ താഴ്വരയും ദാൽ തടാകവും ഹിമാദ്രിയ്ക്കും പിർപഞ്ചൽ പർവതനിരയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്നു . ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട ഹിമാനികളായ സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു. കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്. ഹിമാദ്രിയിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ . ദാൽ, വൂളാർ എന്നീ ശുദ്ധജല തടാകങ്ങളും പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു. സിന്ധുനദിയും അതിന്റെ പോഷകനദികളായ ചിനാബ് , ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ . കാശ്മീരും വടക്കുകിഴക്കൻ ഹിമാലയവും ദൃശ്യമനോഹാരിതയാലും പ്രകൃതിസുന്ദരമായ ഭൂപ്രകൃതിയാലും അറിയപ്പെടുന്ന പ്രദേശമാണ്. സാഹസിക വിനോദസഞ്ചാരികൾക്ക് ഹിമാലയൻ ഭൂപ്രകൃതി ഒരു ആകർഷണകേന്ദ്രമാണ്. പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷ്ണോദേവി, അമർനാഥ് ഗുഹ, ചരാർ ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം തീർത്ഥാടകർ ഓരോ വർഷവും ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു . ജമ്മുകാശ്മീർ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലംനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽ പോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു. ഈ പ്രദേശത്തിന്റെ ഏറ്റവും തെക്കുഭാഗത്ത് ഡൂണുകൾ എന്നറിയപ്പെടുന്ന ദൈർഘ്യമേറിയ താഴ്വരകൾ കാണപ്പെടുന്നു. ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ , ഉധംപൂർ ഡൂൺ , എന്നിവ ഉദാഹരണങ്ങളാണ്. മധ്യ ഹിമാലയം കിഴക്കൻ ഹിമാലയം പരിസ്ഥിതി വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു. ഭൂമിശാസ്ത്രം ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം. ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു. ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. == ഭൂമിശാസ്ത്രം == ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം. ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു. ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ചിത്രശാല ഇതും കാണുക ഓം പർവ്വതം അവലംബം കൂടുതൽ വായനക്ക് Aitken, Bill, Footloose in the Himalaya, Delhi, Permanent Black, 2003. ISBN 81-7824-052-1 Berreman, Gerald Duane, Hindus of the Himalayas: Ethnography and Change, 2nd rev. ed., Delhi, Oxford University Press, 1997. Bisht, Ramesh Chandra, Encyclopedia of the Himalayas, New Delhi, Mittal Publications, c2008. Everest, the IMAX movie (1998). ISBN 0-7888-1493-1 Fisher, James F., Sherpas: Reflections on Change in Himalayan Nepal, 1990. Berkeley, University of California Press, 1990. ISBN 0-520-06941-2 Gansser, Augusto, Gruschke, Andreas, Olschak, Blanche C., Himalayas. Growing Mountains, Living Myths, Migrating Peoples, New York, Oxford: Facts On File, 1987. ISBN 0-8160-1994-0 and New Delhi: Bookwise, 1987. Gupta, Raj Kumar, Bibliography of the Himalayas, Gurgaon, Indian Documentation Service, 1981 Hunt, John, Ascent of Everest, London, Hodder & Stoughton, 1956. ISBN 0-89886-361-9 Isserman, Maurice and Weaver, Stewart, Fallen Giants: The History of Himalayan Mountaineering from the Age of Empire to the Age of Extremes. Yale University Press, 2008. ISBN 978-0-300-11501-7 Ives, Jack D. and Messerli, Bruno, The Himalayan Dilemma: Reconciling Development and Conservation. London / New York, Routledge, 1989. ISBN 0-415-01157-4 Lall, J.S. (ed.) in association with Moddie, A.D., The Himalaya, Aspects of Change. Delhi, Oxford University Press, 1981. ISBN 0-19-561254-X Nandy, S.N., Dhyani, P.P. and Samal, P.K., Resource Information Database of the Indian Himalaya, Almora, GBPIHED, 2006. Palin, Michael, Himalaya, London, Weidenfeld & Nicolson Illustrated, 2004. ISBN 0-297-84371-0 Swami Sundaranand, Himalaya: Through the Lens of a Sadhu. Published by Tapovan Kuti Prakashan (August 2001). ISBN 81-901326-0-1 Swami Tapovan Maharaj, Wanderings in the Himalayas, English Edition, Madras, Chinmaya Publication Trust, 1960. Translated by T.N. Kesava Pillai. Tilman, H. W., Mount Everest, 1938'', Cambridge University Press, 1948. ‘The Mighty Himalaya: A Fragile Heritage,’ National Geographic, 174:624-631(November 1988). cricbuzz പുറത്തേക്കുള്ള കണ്ണികൾ The making of the Himalaya and major tectonic subdivisions Geology of the Himalayan mountains Birth of the Himalaya Some notes on the formation of the Himalaya Pictures from a trek in Annapurna (film by Ori Liber) Geology of Nepal Himalaya South Asia's Troubled Waters Journalistic project at the Pulitzer Center for Crisis Reporting വർഗ്ഗം:ഏഷ്യയിലെ പർവ്വതനിരകൾ വർഗ്ഗം:ഹിമാലയം വർഗ്ഗം:ഇന്ത്യയിലെ പർവ്വതനിരകൾ വർഗ്ഗം:നേപ്പാളിലെ പർവ്വതനിരകൾ വർഗ്ഗം:പാകിസ്താനിലെ പർവ്വതനിരകൾ വർഗ്ഗം:ചൈനയിലെ പർവ്വതനിരകൾ
പാൽ
https://ml.wikipedia.org/wiki/പാൽ
right|thumb|പശുവിൻ പാൽ സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന പോഷകദ്രാവകമാണു് പാൽ. സസ്തനി എന്ന പദം തന്നെ പാലുല്പാദനശേഷിയുമായി ബന്ധപ്പെട്ടാണ്‌ ഉപയോഗിക്കുന്നത്.ജനിച്ചയുടനെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ദഹിപ്പിക്കാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെ പ്രധാനപ്പെട്ട പോഷകഉറവിടമാണു് പാൽ. മറ്റുജീവികളെപ്പോലെ തന്നെ മനുഷ്യനും ബാല്യത്തിൽ മാതാവിന്റെ പാലു കുടിച്ചു വളരുന്നു, കൂടാതെ പല മനുഷ്യസമൂഹങ്ങളും വളർത്തുമൃഗങ്ങളുടെ പാലും ഭക്ഷ്യവസ്തുവായി ഉപയോഗിയ്ക്കുന്നു,മുഖ്യമായും പശു, ആട്, എരുമ, ഒട്ടകം മുതലായ ജീവികളിൽ നിന്നാണു്. പാലിൽ നിന്നു് പലവിധ അനുബന്ധ ഉല്പന്നങ്ങളും ലഭിയ്ക്കുന്നു. തൈര്, മോര്, വെണ്ണ, നെയ്യ്, ഐസ്ക്രീം, പാൽക്കട്ടി, പാൽപ്പൊടി മുതലായവ കൂടാതെ അനേകം ഭക്ഷണചേരുവകളായും വ്യവസായിക ഉല്പന്നങ്ങളായും പാലനുബന്ധ ഉല്പന്നങ്ങൾ നിർമ്മിക്കുന്നു. പാലിൽ വലിയ അളവിൽ പൂരിതകൊഴുപ്പും, പ്രോട്ടീനും, കാൽസ്യവും അടങ്ങിയിരിക്കുന്നു. എന്നാലിതു് നാളികേരം മത്സ്യം തുടങ്ങിയവയെ അപേക്ഷിച്ചു് കുറവാണു്. തിമിംഗിലം കടൽപന്നി തുടങ്ങിയ ജലജീവികളായ സസ്തനികളുടെ പാലിൽ കരജീവികളെ അപേക്ഷിച്ചു് കൂടിയ തോതിൽ കൊഴുപ്പും മറ്റു ഖരപോഷകങ്ങളും അടങ്ങിയിരിക്കുന്നു. പാൽ പിരിഞ്ഞുപോകുന്നതിന്റെ കാരണങ്ങൾ thumb|വിവിധ പാക്കറ്റുകളിൽ അന്തരീക്ഷത്തിലുള്ളതും പാലിൽതന്നെ കാണപ്പെടുന്നതുമായ ചില സൂക്ഷ്മജീവികളുടെ ആക്രമണത്താലാണു് പാൽ പിരിഞ്ഞുപോകുന്നതു്. പാലിൽ ലാക്ടോസ് എന്ന പഞ്ചസാര,മാംസ്യം(കെസിൻ, ലാകാൽബുമിൻ തുടങ്ങിയവ), കൊഴുപ്പ് മുതലായവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പോഷകപ്രദമാണു്. ഒപ്പം, അതു് സൂക്ഷ്മജീവികളുടെ ആക്രമണത്തിനു് പെട്ടെന്നു് അടിപ്പെടുകയും ചെയ്യും. പ്രോട്ടീന്റെ നശീകരണം (പ്രോട്ടിയോലൈസിസ്), പുട്രിഫാക്ഷൻ എന്നിവയാണു് പാലിൽ പെട്ടെന്നു് സംഭവിക്കുന്ന രാസമാറ്റങ്ങൾ. അതിൽ പ്രധാനപ്പെട്ടതും പ്രഥമമായതും അമ്ലത്വരൂപവത്കരണമാണു്. പാലിൽതന്നെയുള്ള ലാക്ടോകോക്കസ് ലാക്ടിസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്താലാണിതു് സംഭവിക്കുന്നതു്. അവയുടെ ആക്രമണത്തെ തുടർന്നു് നേരിയ അളവിൽ അമ്ലത്വരൂപവത്കരണം നടക്കുകയും തുടർന്നു് കൂടുതൽ കാര്യക്ഷമമായി ആക്രമിക്കാൻ ശേഷിയുള്ളതരം ലാക്ടോബാസിലസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്തിനു് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെ തുടർന്നു് കുമിൾ വർഗത്തിൽപെടുന്ന യീസ്റ്റുകളും മോൾഡുകളുമൊക്കെ വളരാൻ ഇടയാവുകയും ഉണ്ടായിട്ടുള്ള ലാക്ടിക് അമ്ലത്തെ നശിപ്പിച്ചു് അമ്ലത്വമില്ലാതാക്കുകയും ചെയ്യും. ഇതോടുകൂടി മാംസ്യം നശിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയുടെ എണ്ണം പെരുകുകയും മാംസ്യം നശിപ്പിക്കപ്പെടുന്നതിനെ തുടർന്നു് ചീഞ്ഞനാറ്റവും രുചിഭേദവുമൊക്കെയായി പാലു് വിഷലിപ്തമായിത്തീരുന്നു. പാലിലെ പഞ്ചസാരയും മാംസ്യഘടകങ്ങളുമൊക്കെ ഇങ്ങനെ നശീകരിക്കപ്പെടുന്നതിനാൽ അതിന്റെ സാന്ദ്രതയേറിയതും പ്രകാശം കടത്തിവിടാത്തതുമായ അവസ്ഥ മാറി കൊഴുത്തതും പ്രകാശം കടത്തിവിടുന്നതായ ദ്രവമായി മാറുന്നു. അസഹനീയ ഗന്ധവും വിഷപദാർത്ഥങ്ങളുടെ കേദാരവുമായി തീരുന്നതിനാൽ പാലു് ഉപയോഗശൂന്യമായി തീരും. കറന്നെടുത്ത ഉടനെ പാസ്റ്ററീ‍കരണം വിധേയമാക്കുകയോ തിളപ്പിക്കുകയോ ചെയ്താൽ കേടുവരുന്നതു് ഒരു പരിധിവരെ ഒഴിവാക്കാം. ശീതീകരണികളിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതും സൂക്ഷ്മജീവികളുടെ വളർച്ച അനുവദിക്കുകയില്ല. പക്ഷേ, അതൊക്കെ ഒരു നിശ്ചിത സമയത്തേക്കു മാത്രമേ വിജയിക്കുകയുള്ളൂ. സമയം നീളുന്തോറും സൂക്ഷ്മജീവികളുടെ ആക്രമണം ത്വരിതപ്പെടുകയും അതുവഴി പാലു് കേടാവാൻ തുടങ്ങുകയും ചെയ്യും. പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾDr. C.R.Soman എഴുതുന്ന അന്നവിചാരം എന്ന പംക്തി. മനോരമ ആരോഗ്യം മാസിക, മേയ് 2008, താൾ 26 ഇനം മാംസ്യം കൊഴുപ്പ് അന്നജം ഊർജ്ജം പശു 3.2 3.9 4.8 66 എരുമ 4.5 8.0 4.9 110 മനുഷ്യൻ 1.5 3.7 6.9 67 ആട് (Goat) 3.1 3.5 4.4 60 ആട് (Sheep) 5.4 6.0 6.1 95 വിവിധ സംസ്കാരങ്ങ്അളിൽ പാൽ ഉത്പന്നങ്ങൾ തൈര് മോര് വെണ്ണ നെയ്യ് അവലംബം വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ വർഗ്ഗം:പാൽ
പൌരസ്ത്യ ഓർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/പൌരസ്ത്യ_ഓർത്തഡോക്സ്_സഭകൾ
തിരിച്ചുവിടുക ഓർത്തഡോൿസ്‌ സഭകൾ
മറിയം
https://ml.wikipedia.org/wiki/മറിയം
ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം (മേരി). യൗസേപ്പിന്റെ ഭാര്യയായ മറിയത്തിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്തുമതവിശ്വാസികൾ വിശ്വസിക്കുന്നു. അതോടൊപ്പം, മനിക്കേയനിസം, ഇസ്ലാം, ബഹായിസം, മുതലായ മതങ്ങളിലും ഇതേ വിശ്വാസം നിലവിലുണ്ട്. മറിയത്തിൻ്റെ മാതാപിതാക്കൾ യോവാക്കീം, അന്ന എന്നിവരാണ്. കത്തോലിക്കാ വിശ്വാസപ്രകാരം മറിയത്തിന് സുവിശേഷ പ്രാധാന്യം തന്നെയുണ്ട്. ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച മാതാവാണ് കന്യാമറിയമെന്ന് അവർ വിശ്വസിക്കുന്നു. കോട്ടയം ജില്ലയിലെ മണർകാട് പള്ളി, തമിഴ്നാട്ടിലെ വേളാങ്കണ്ണി തുടങ്ങിയവ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ പ്രസിദ്ധമായ ക്രിസ്തീയ ദേവാലയങ്ങൾ ആണ്. വേളാങ്കണ്ണി മാതാവ് എന്ന പേരിൽ അറിയപ്പെടുന്നത് ഉണ്ണിയേശുവുമായി നിൽക്കുന്ന മറിയമാണ്. ക്രൈസ്തവ വീക്ഷണത്തിൽ ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യോവാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് സ്വദേശിനിയും യൗസേപ്പ് (യോസേഫ്/ജോസഫ്) എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ബൈബിളിലെ ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.See and . പരിശുദ്ധാത്മ ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. അതിനാൽ കന്യകാമറിയം എന്നറിയപ്പെടുന്നു. കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും ഈ സഭകൾ വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളും ഇതേ കാഴ്ചപ്പാട് പിന്തുടരുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു. മറിയമിനെക്കുറിച്ചുള്ള പഠനത്തിന്റെ ദൈവശാസ്ത്രശാഖ മേരിവിജ്ഞാനീയം എന്നറിയപ്പെടുന്നു. മറ്റു പേരുകൾ മറിയത്തെ വിശ്വാസികൾ പൊതുവേ "വിശുദ്ധ കന്യകമറിയം" എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ തെയോടോക്കോസ് (ഗ്രീക്ക് Θεοτόκος,ആംഗലേയം THEOTOKOS) എന്നും വിളിക്കുന്നു. ഈ വാക്കിന്റെ അർത്ഥം ദൈവമാതാവ് അല്ലെങ്കിൽ ദൈവപ്രസവിത്രി എന്നാണ്. ഈ സഭകളുടെ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു. ക്രി.വ. 431-ൽ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസിൽ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ തീരുമാനം നെസ്തോറിയ വിശ്വാസത്തിന് എതിരെ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു. പെരുന്നാളുകളും നോമ്പുകളും മറിയമിനോട് ബന്ധപ്പെട്ട വിശേഷദിനങ്ങളുടെ പട്ടിക: പെരുന്നാളുകൾ: സെപ്തംബർ 8 - മറിയത്തിന്റെ ജനനപ്പെരുന്നാൾ. ഡിസംബർ 08 - പരിശുദ്ധ മറിയത്തിന്റെ (ദൈവമാതാവ്) അമലോത്ഭവപെരുന്നാൾ. നവംബർ 21 - മറിയമിന്റെ ദേവാലയപ്രവേശനം. ഡിസംബൽ 26 - പുകഴ്ചപ്പെരുന്നാൾ. ജനുവരി 15 - വിത്തുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ മാർച്ച് 25 - വചനിപ്പു പെരുന്നാൾ. മെയ് 15 - കതിരുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ. ജൂൺ 15 - ദൈവമാതാവിന്റെ നാമത്തിൽ ആദ്യം പള്ളി സ്ഥാപിച്ചതിന്റെ പെരുന്നാൾ. ആഗസ്റ്റ് 15 - ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ( സ്വർഗ്ഗാരോഹണ തിരുന്നാൾ), മുന്തിരിത്തണ്ടുകൾക്കുവേണ്ടി ദൈവമാതാവിന്റെ പെരുന്നാൾ നോമ്പുകൾ: പതിനഞ്ച് നോമ്പ്: ഓഗസ്റ്റ് 1 മുതൽ 15 വരെ - മറിയത്തിന്റെ നിര്യാണത്തെ അനുസ്മരിക്കുന്നു എട്ടു നോമ്പ്: സെപ്റ്റംബർ 1 മുതൽ 8 വരെ - മറിയത്തിന്റെ ജനനത്തെ അനുസ്മരിക്കുന്നു പരിശുദ്ധ മറിയമിന്റെ നാമത്തിലുള്ള പ്രശസ്തദേവാലയങ്ങൾ കേരളത്തിൽ വല്ലാർപാടം പള്ളി, മണർകാട് പള്ളി, കുറവിലങ്ങാട് പള്ളി, നിരണം പള്ളി,അക്കരപ്പള്ളി ,കല്ലൂപ്പാറ പള്ളി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി, ചങ്ങനാശ്ശേരി പാറേൽ പള്ളി, കൊരട്ടി പള്ളി, സെന്റ്. തോമസ് പള്ളി, തുമ്പോളി ,പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം, ആരക്കുഴ പള്ളി,നാകപ്പുഴ സെന്റ് മേരീസ്‌ പള്ളി, പള്ളിക്കര കത്തീഡ്രൽ . കല്ലുങ്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് തിരുവല്ല എന്നിവയാണ് കരുതപ്പെടുന്ന തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. വല്ലാർപാടം ബസിലിക്ക പള്ളിയെ കത്തോലിക്ക സഭയും ഭാരത സർക്കാരും ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. ചിത്രസഞ്ചയം ഇസ്‌ലാമികവീക്ഷണത്തിൽ ഖുർആനിലെ പത്തൊമ്പതാമത്തെ അധ്യായമായ സൂറത്ത് മർയമിൽ പതിനാറ് മുതൽ നാല്പത് വരെയുള്ള സൂക്തങ്ങൾ മറിയമിനെ സംബന്ധിച്ചാണ്. അവ ഇങ്ങനെ വായിക്കാം. അവലംബം പുറത്തേക്കുള്ള കണ്ണികൾ മറിയ (യേശുവിൻറെ അമ്മ), യഹോവയുടെ സാക്ഷികളുടെ കാഴ്ചപ്പാട്, ശേഖരിച്ചത്13-ഫെബ്രുവരി 2016 വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ വർഗ്ഗം:മറിയം വർഗ്ഗം:ഒന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ വർഗ്ഗം:ക്രി.മു. 1-ആം നൂറ്റാണ്ടിലെ സ്ത്രീകൾ
ഓർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/ഓർത്തഡോക്സ്_സഭകൾ
തിരിച്ചുവിടുക ഓർത്തഡോൿസ്‌ സഭകൾ
ഓ ചന്തു മേനോൻ
https://ml.wikipedia.org/wiki/ഓ_ചന്തു_മേനോൻ
തിരിച്ചുവിടുക ഒ. ചന്തുമേനോൻ
7 December
https://ml.wikipedia.org/wiki/7_December
തിരിച്ചുവിടുക ഡിസംബർ 7
പശ്ചിമഘട്ടം
https://ml.wikipedia.org/wiki/പശ്ചിമഘട്ടം
right|thumb|100px|പശ്ചിമഘട്ടം ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗം ആനമുടി. ഇന്ത്യ യിലെ ഏറ്റവും പ്രധാനപ്പെട്ട ചെങ്കുത്തായ മലനിര.http://www.rainforestinfo.org.au/projects/india/sathis2.htm ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ | Kollam ജില്ലയിലെ അര്യങ്കാവ് ചുരവും പാലക്കാട് ചുരവും ആണ് ഈ പർവ്വതമേഖലയിലെ പ്രധാന വിടവുകൾ .... അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഖലയാണ് പശ്ചിമഘട്ടം 9216 അപൂർവ്വ സസ്യവർഗ്ഗങ്ങളും (പുഷ്പ്പിക്കുന്നവ 7402 പുഷ്പ്പിക്കാത്തവ 1814) സസ്തനികൾ 139 . 508 തരം പക്ഷിവർഗ്ഗങ്ങളും , 179 തരം ഉഭയ ജീവികളും 290 തരം ശുദ്ധജല മത്സ്യങ്ങളും ഈ മേഖലയിൽ അധിവസിക്കുന്നു അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിUN designates Western Ghats as world heritage site പ്രത്യേകതകൾ 1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള‌ സഹ്യപർവ്വതം അത്യപൂർവ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു.http://www.biodiversityhotspots.org/xp/hotspots/ghats/Pages/default.aspx ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു. thumb|right|ജോഗ് വെള്ളച്ചാട്ടം 30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലനിരയാണ്.നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്നവ വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു Nayar, T.S., Rasiya Beegam A., and M. Sibi. (2014). Plants of the Western Ghats, India (2 Volumes), Jawaharlal Nehru Tropical Botanic Garden and Research Institute, Palode, Thiruvananthapuram, Kerala, India. p.1700 thumb|ആനമുടി, ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി thumb|നീലഗിരി മലകൾ, തമിഴ്നാട്ടിലെ മസിനഗുഡിയിൽ നിന്ന് thumb|കർണാടകയിലെ കുദ്രേമുഖ് ദേശീയോദ്യാനത്തിലെ ഷോല പുൽമേടുകളും വനങ്ങളും thumb| കുടജാദ്രി, കർണ്ണാടക ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക ഉയരക്രമം പേര് ഉയരം സ്ഥലം1 ആനമുടി ഇരവികുളം ദേശീയോദ്യാനം, കേരളം2 മന്നമലൈ ഇടുക്കി , കേരളം3 മീശപ്പുലിമല ഇടുക്കി , കേരളം4 ദൊഡ്ഡബെട്ട നീലഗിരി, തമിഴ്നാട് 5 കൊലാരിബേട്ട മുക്കുർത്തി ദേശീയോദ്യാനം , തമിഴ്നാട് 6 മുകുർത്തി മുക്കുർത്തി ദേശീയോദ്യാനം , തമിഴ്നാട് 7 വണ്ടറവു പളനി ദേശീയോദ്യാനം, തമിഴ്നാട് 8 കാട്ടുമല ഇരവികുളം ദേശീയോദ്യാനം, കേരള9 അങ്ങിണ്ട മല സൈലന്റ്‌വാലി ദേശീയോദ്യാനം, കേരളം10 വാവുമല വെള്ളാരിമല, കേരളം11 കൊടൈക്കനാൽ കൊടൈക്കനാൽ,തമിഴ്നാട് 12 ചെമ്പ്ര കൊടുമുടി വയനാട്, കേരളം13 എലിവായ് മല പാലക്കാട്‌, കേരളം14 ബാണാസുര സാഗർ മല വയനാട്, കേരളം15 കോട്ടമല പെരിയാർ വന്യജീവി സങ്കേതം, കേരളം16 മുല്ലൈയാനഗിരി ചിക്കമഗളൂർ, കർണ്ണാടക17 ദേവർമല അച്ചൻകോവിൽ, കേരളം18 ബാബ ബുദാൻഗിരിBudangiri ചിക്കമഗളൂർ, കർണ്ണാടക19 കദ്രീമുഖ് ചിക്കമഗളൂർ, കർണ്ണാടക20 അഗസ്ത്യമല തിരുവനന്തപുരം, കേരളം21 ബിലിഗിരിനംഗ മലകൾ ചാമരാജ് നഗർ, കർണ്ണാടക22 വെള്ളിയാൻഗിരി കോയമ്പത്തൂർ, തമിഴ്‌നാട്23 തഡിയാണ്ടമോൽ കോടക്, കർണ്ണ25 പുഷ്പഗിരി പുഷ്പഗിരി വന്യജീവി സങ്കേതം, കർണ്ണാടക26 മേർത്തി ഘുഡ്ഡ ഹോർണാടു, കർണ്ണാടക27 കൽസുബൈ അഹ്മെദ് നഗർ, മഹാരാഷ്ട്ര28 ബ്രഹ്മഗിരി കൊടക്, കർണ്ണാടക29 കോട്ടെ ബെട്ട കൊടക്, കർണ്ണാടക30 സാൽഹേർ നാസിക്, മഹാരാഷ്ട്ര31 മടിക്കേരി കൊടക്, കർണ്ണാടക32 ദോഡാപ് നാസിക്, മഹാരാഷ്ട്ര33 ഹിമവദ് ഗോപാലസ്വാമി ബേട്ട ചാമരാജ് നഗർ, കർണ്ണാടക34 തരാമതി അഹ്മെദ് നഗർ, മഹാരാഷ്ട്ര35 തോർണക്കോട്ടാ പൂനെ, മഹാരാഷ്ട്ര36 പുരന്ദർ കോട്ട പൂനെ, മഹാരാഷ്ട്ര37 റായ്ഗഡ് കോട്ട റായ്ഗഢ്, മഹാരാഷ്ട്ര38 കുടജാദ്രി ഷിമോഗ, കർണ്ണാടക39 പൈതൽ മല കണ്ണൂർ, കേരളം40 ഇല്ലിക്കൽകല്ല് കോട്ടയം , കേരളം41 വാഗമൺ ഇടുക്കി, കേരളം42 റാണിപുരം കാസർകോഡ് , കേരളം43 നെടുമ്പാറ കൊല്ലം ,കേരളം44 മരുത്വാമല കന്യാകുമാരി, തമിഴ് നാട് ചരിത്രം ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ പശ്ചിമഘട്ടം രൂപപ്പെട്ടത്‌ എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത്‌ ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ്‌ അവരുടെ അഭിപ്രായം. സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു. വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പർവ്വതങ്ങളെ പരാമർശിച്ചിരിക്കുന്നതു കാണാം. കൃഷി പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികൾ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങൾ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്. തീരദേശത്തിനടുത്ത പ്രദേശങ്ങൾ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാൽ അരിയാണ്‌ പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിൽ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകൾ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ. പ്രാധാന്യം പശ്ചിമഘട്ടം പടിഞ്ഞാറൻ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം thumb|250px|right|സഹ്യപർവ്വത നിരകൾ, മൂന്നാറിൽ നിന്നുള്ള ദൃശ്യം തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത്‌ കനത്ത മഴ ലഭിക്കുന്നതിന്‌ പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്‌. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്‌. ഭാരതത്തിന്റെ മൊത്തംവിസ്തൃതിയുടെ 6%-ത്തിൽ താഴെ മാത്രം വരുന്ന ഏകദേശം 180000 ച.കി.മീറ്റർ ഭൂമിയായ ഇവിടെ ഭാരതത്തിൽ കാണുന്ന പക്ഷി, മത്സ്യ, പക്ഷി, സസ്തനി, സസ്യവർഗ്ഗങ്ങളുടെ 30% ഉണ്ട്.http://www.wwfindia.org/about_wwf/critical_regions/western_ghats/ ഇന്ത്യയിലാകെയുള്ളതിൽ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത്‌ എന്നത്‌ ഇവിടെ സ്മരണീയമാണ്‌. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ 37 ശതമാനവും തദ്ദേശീയ (പശ്ചിമഘട്ടത്തിൽ മാത്രമുള്ള) വംശങ്ങളാണ്‌. ആകെ ഉഭയജീവികളിൽ 78%, ഉരഗങ്ങളിൽ 62%, മത്സ്യങ്ങളിൽ 53%, സസ്തനികളിൽ 12%, പക്ഷികളിൽ 4% വീതം തദ്ദേശീയ ജീവികൾ ആണ്‌. സിംഹവാലൻ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂർവ്വവും പശ്ചിമഘട്ടത്തിൽ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്‌. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരിക്കുന്നു. ജീവജാലങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്(Draco lizard). സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു.ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫര് പാലോട്ട്, കൂട് മാസിക, സെപ്തംബര്2013 തദ്ദേശീയ ഇനങ്ങൾ (Endemics) പൊതു പരിസ്ഥിതിയെന്ന വലിയ ലോകത്തിനുള്ളിൽ, അതിജീവനത്തിനായ് ചെറിയ തുരുത്തുകളിലായ് ഒതുങ്ങിക്കഴിയാനുള്ള പ്രവണതയെ എൻഡെമിസം (തദ്ദേശീയ വർഗ്ഗം) എന്ന് പറയുന്നു. ഈ ജീവജാലങ്ങൾ തനത് രൂപങ്ങളായും അറിയപ്പെടുന്നു. ഒരു പ്രത്യേക ദേശത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ 250തോളം വരുന്ന ഓർക്കിഡുകളിൽ 130 എണ്ണം തദ്ദേശീയമാണ്. അടുത്തകാലത്ത് കണ്ടെത്തിയ പന്നിമൂക്കൻ തവളയുൾപ്പെടെ 179 ഉഭയജീവി വംശങ്ങൾ (80%ൽ അധികം) തദ്ദേശീയമാണ്. 508 പക്ഷി സ്പീഷീസുകളിൽ 16 എണ്ണം തദ്ദേശീയമാണ്. സാമ്പത്തിക പ്രാധാന്യം ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്‌ കർണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്‌. ഇവകൂടാതെ വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ്‌ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽ നിന്നാണ്‌. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്‌. അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും (ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, തേക്കടി മുതലായവ) പശ്ചിമഘട്ടത്തിൽ സ്തിഥി ചെയ്യുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ അകത്തളങ്ങൾ പശ്ചിമഘട്ടത്തിന്റെ ദൃശ്യങ്ങൾ കൊണ്ട് ആലേഖനം ചെയ്യുകയുണ്ടായി. Kochi Metro Inside View പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങൾ വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്‌. ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനം വനമായിരിക്കണം. എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ. കർണാടകത്തിലെ കുദ്രേമുഖ് ഇരുമ്പുഖനിയുടെ പ്രവർത്തനങ്ങൾമൂലം തുംഗ-ഭദ്ര നദികളിൽ ചളി നിറഞ്ഞിരുന്നു. ശരാവതി നദിയുടെ മേൽ കെട്ടിയ ലിംഗനമക്കി അണക്കെട്ട് കുറെയേറെ വനങ്ങൾ നശിപ്പിച്ചു. പാരിസ്ഥിതിക അസന്തുലിതാവസ്ഥ പല ദുരന്തങ്ങളിലും കലാശിച്ചിട്ടുണ്ട്. 1970കളുടെ അവസാനത്തിൽ ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം കർണാടകത്തിൽ പടർന്നു. ഹനുമാൻ ലംഗൂർ, റെഡ് ഫേസ്ഡ് കുരങ്ങ് എന്നിവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ മനുഷ്യവാസകേന്ദ്രങ്ങളിൽ അവർ തങ്ങളുടെ ശരീരത്തിലെ പട്ടുണ്ണികളിൽ വളരുന്ന വൈറസുകളുമായ് വന്നതായിരുന്നു രോഗം പടർന്നതിനു പിന്നിൽ. ഇതേ സമയം ഹന്തിഗോഡു സിൻഡ്രോ എന്ന രോഗം ആയിരത്തോളം ആളുകളെ കൊന്നൊടുക്കി. കാർവാർ, ഉത്തരകന്നഡ ജില്ലകളിലൂടെ ഒഴുകുന്ന കാളിനദിയിൽ ദാന്തേലി പേപ്പർമില്ലും കോസ്റ്റിക് സോഡാ ഫാക്റ്ററിയും വിഷലിപ്തമാക്കി. തമിഴ്നാട്ടിലെ താമ്രപർണി നദിയിൽ കരയിലുള്ള പേപ്പർമില്ലുകൾ കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ട്. കൊടൈക്കനാലിൽ രസം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കി. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഹിന്ദുസ്താൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, കേരള സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ, സ്വകാര്യസംരംഭമായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എന്നിവയെപ്പോലുള്ള വ്യവസായസ്ഥാപനങ്ങൾ പശ്ചിമഘട്ടവനങ്ങളെ ആശ്രയിച്ചുണ്ടായതാണ്. 2001ൽ പൂട്ടിപ്പോയ ബിർള ഗ്രൂപ്പിന്റെ മാവൂർ ഗ്രാസിം റയോൺസ് ടണ്ണിന് ഒരു രൂപ കൊടുത്താണ് മുള വാങ്ങിയിരുന്നത്. പശ്ചിമഘട്ടത്തിലെ മുച്ചിക്കുണ്ട് കൈയേറ്റം, ചതിരൂർമല കൈയേറ്റം എന്നിവ ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ സംഭവിച്ചതാണെന്ന വാദം ഉയർന്നിട്ടുണ്ട്. സൈലന്റ് വാലിയിലും പൂയംകുട്ടിയിലും വനനാശത്തിൽ കലാശിക്കാവുന്ന അണക്കെട്ട് പദ്ധതികളും ഭീഷണിയായി. പുളിങ്ങോം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽ ആണവനിലയങ്ങൾ സ്ഥാപിക്കനുള്ള പദ്ധതികളും ഉയർന്നുവന്നിരുന്നു. ആണവനിലയങ്ങളെ അന്നത്തെ ഇ.കെ. നായനാർ സർക്കാർ ന്യായീകരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ തേയിലത്തോട്ടങ്ങളിൽ കീടനാശിനികൾ കാരണം ആരോഗ്യപ്രശ്നങ്ങൾ ഭീഷണിയായി നിൽക്കുന്നു. നെല്ലിയാമ്പതിയിലെ ജൈവസമ്പത്ത് ഏലത്തോട്ടങ്ങളും ചായത്തോട്ടങ്ങളും വന്നതോടെ നാശം നേരിട്ടു. നിലമ്പൂർ കാടുകൾ തേക്ക്തോട്ടങ്ങൾക്കായും യൂക്കാലിത്തോട്ടങ്ങൾക്കായും നശിപ്പിക്കപ്പെട്ടിരുന്നു. പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010ൽ ചുമതലപ്പെടുത്തുകയും 2011ൽ ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തി. പൈതൃക പദവി യുനെസ്കോ 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ജീവവംശങ്ങളുടെ വൈവിധ്യവും അടിസ്ഥാനമാവുന്നതിനാൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം പ്രകൃതിസംരഷണസംഘടനയായ ഐ.യു.സി.എൻ. ആണ് ആദ്യഘട്ട വിലയിരുത്തലുകൾ നടത്തിയതും ഒരു വിദഗ്ദ്ധസംഘത്തെ അയച്ച് കേരളം, തമിഴ്നാട്, ഗോവ, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോകുന്ന മേഖലകളിൽ പഠനം നടത്തുകയും ചെയ്തത്.Western Ghats get heritage tag finallyConsider ecology expert panel's report on Western Ghats, says IUCN ജന്തു വൈവിധ്യത്തിന് പുറമെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യ ഭംഗിയുള്ള 1500 റോളം കാട്ടുപൂക്കൾ ഇവിടെയുള്ളതായ് വിദഗ്ദ്ധസംഘം റിപ്പോർട്ട് ചെയ്തു. ഈ സമിതി പശ്ചിമഘട്ടത്തിലെ പഠനവിവരങ്ങൾ ഉൾപെടുത്തി ഒരു റിപ്പോർട്ട്‌ ഐ യു സി എൻ മുമ്പാകെ സമർപ്പിക്കുകയും അതിനുശേഷം യുനെസ്കോയ്ക്ക് കീഴിലെ 'വേൾഡ് ഹെറിറ്റേജ് കമ്മിറ്റി'മുമ്പാകയും.ഈ കമ്മിറ്റിയുടേതാണ് പശ്ചിമഘട്ടത്തിനു ലോകപൈതൃക പദവി നൽകി കൊണ്ടുള്ള അന്തിമ തീരുമാനം. പൈതൃകസ്ഥാപങ്ങളുടെ സംരഷണം യുനെസ്കോയുടെ കീഴിലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. 2006 ൽ ഇന്തയ യുനെസ്കോയുടെ മാബ് (മാൻ ആൻഡ് ദി ബയോസ്ഫിയർ) പദ്ധതി പശ്ചിമഘട്ടത്തിനുവേണ്ടി അപേക്ഷിക്കുകയും അത് ഒരു ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. . 2012 ൽ താഴെയുള്ള പട്ടികയിലെ സ്ഥലങ്ങളെല്ലാം ലോകപൈതൃക സ്ഥാനങ്ങളായി പ്രഖ്യാപിച്ചു കലക്കാട് മുണ്ടത്തുറ ടൈഗർ റിസർവ്വ് ചെന്തുരുണി വൈൽഡ്‍ലൈഫ് സാങ്ച്വുറി നെയ്യാർ വൈൽഡ്‍ലൈഫ് സാങ്ച്വുറി പേപ്പാറ വൈൽഡ്‍ലൈഫ് സാങ്ച്വുറി പെരിയാർ ടൈഗർ റിസർവ്വ് ശ്രീവില്ലിപുത്തൂർ വൈൽഡ്‍ലൈഫ് സാങ്ച്വുറി ഇരവികുളം നാഷണൽ പാർക്ക് ഗ്രാസ് ഹിൽസ് നാഷണൽ പാർക്ക് കരിയൻചോല നാഷണൽ പാർക്ക് സത്യമംഗലം വൈൽഡ്‍ലൈഫ് സാങ്ച്വുറി ചിന്നാർ വൈൽഡ്‍ലൈഫ് സാങ്ച്വുറി സൈലന്റ് വാലി നാഷണൽ പാർക്ക് New Amarambalam Reserved Forest Mukurthi National Park Pushpagiri Wildlife Sanctuary Brahmagiri Wildlife Sanctuary Talakaveri Wildlife Sanctuary Aralam Wildlife Sanctuary Kudremukh National Park Someshwara Wildlife Sanctuary Kaas Plateau Koyna Wildlife Sanctuary Chandoli National Park Radhanagari Wildlife Sanctuary Parambikulam Wildlife Sanctuary Pambadum Shola National Park Anamudi Shola National Park Chimmony Wildlife Sanctuary Peechi-Vazhani Wildlife Sanctuary Wayanad Wildlife Sanctuary Mathikettan Shola National Park Kurinjimala Sanctuary നേട്ടങ്ങൾ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സഹകരണങ്ങൾ കൂടൂതൽ പ്രതീക്ഷിക്കാം. ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ട് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്‌ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം. കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ഈ മേഖല 37 ശതമാനം മാത്രമാണ്‌. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്നി‌ന്നും എതിർപ്പ് ‌ ഉയർന്നതോടെ പരിസ്‌ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കേണ്ട ഭൂവിസ്‌തൃതിയുടെ കാര്യത്തിൽ കസ്‌തൂരിരംഗൻ സമിതിയുടെ നിർദ്ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.http://www.mangalam.com/print-edition/india/107396#sthash.3x9odLA4.dpuf ആശങ്കകൾ സഹായത്തിന്റെയും വികസനത്തിന്റേയും പേരിൽ അമിതമായ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടായേക്കാം. പുറത്തേക്കുള്ള കണ്ണികൾ http://wgbis.ces.iisc.ernet.in/energy/water/paper/Relic/intro.htm അവലംബം വർഗ്ഗം:പർവ്വതങ്ങൾ വർഗ്ഗം:ഇന്ത്യയുടെ ഭൂമിശാസ്ത്രം വർഗ്ഗം:ഇന്ത്യയിലെ പർവ്വതങ്ങൾ
സഹ്യപർവ്വതം
https://ml.wikipedia.org/wiki/സഹ്യപർവ്വതം
Redirectപശ്ചിമഘട്ടം
പെരിയാർ കടുവാ സംരക്ഷിത പ്രദേശം
https://ml.wikipedia.org/wiki/പെരിയാർ_കടുവാ_സംരക്ഷിത_പ്രദേശം
Redirectപെരിയാർ കടുവ സംരക്ഷിത പ്രദേശം
അഗസ്ത്യകൂടം
https://ml.wikipedia.org/wiki/അഗസ്ത്യകൂടം
പകരം=അഗസ്ത്യകൂടത്തിലെ പൊങ്കാലപ്പാറ|ലഘുചിത്രം|അഗസ്ത്യകൂടത്തിലെ പൊങ്കാലപ്പാറ പകരം=ഔഷധസസ്യങ്ങൾ നിറഞ്ഞ കാട്|ലഘുചിത്രം|ഔഷധസസ്യങ്ങൾ നിറഞ്ഞ കാട് പകരം=അഗസ്ത്യമലയിലെ കാട്|ലഘുചിത്രം|അഗസ്ത്യമലയിലെ കാട് പകരം= |ലഘുചിത്രം|മഴക്കാട് അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. Agasthyamalai Google Maps കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യകൂടം. അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്. മരുന്നുചെടികളും വേരുകളും മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്. തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകൂടം മലയിൽ (പൊതിയൽ മല) അവലോകിനേശ്വര വിശ്വാസ സമ്പ്രദായം നിലവിലിരുന്ന ബുദ്ധമത കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സാക്ഷ്യപ്പെടുതുന്നു. അവിടെ നിലനിന്നിരുന്ന ആരാധനയെപ്പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ (ഏപ്രിൽ - മേയ്) ആയിരുന്നു തീർത്ഥാടനമായി ഭക്തർ വന്നു ചേർന്നിരുന്നത്. മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നിലനിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം. സ്വയം നിർമ്മലീകരിച്ചു ബുദ്ധനാവുകയും പക്ഷേ, നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യവേദന ഇല്ലാതാക്കുക എന്ന വിശ്വാസമാണു ബോധിസത്വ ദർശനത്തിൽ ഉള്ളത്. സംഘം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌. ശ്രീലങ്കയിൽ നിന്നു മാത്രമല്ല ടിബറ്റ്‌ ലാസയിൽ നിന്ന് വരെ ബുദ്ധമത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബറ്റുകാർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയറിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ടതാണെന്ന് ഈ പുസ്തകത്തിൽ പറയുന്നു. മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. പക്ഷേ, അദ്ദേഹം കേട്ടുകേഴ്വിയിലധിഷ്ഠിതമായ വിവരണം നൽകിയിരുന്നു അതിനെപ്പറ്റി. അത് ഇങ്ങനെയാണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്. ജാപ്പനീസ് ഗവേഷകൻ ഷൂ ഹിക്കോസാകയും ഹുയാൻ സാങ് പറഞ്ഞത് പൊതിയിൽ മലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുദ്ധിസം അസ്തമിച്ചപ്പോൾ തീർത്ഥാടനം നിൽക്കുകയും കേരളത്തിലെ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റു പോവുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ. എത്തിച്ചേരാൻ അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി യാത്ര ബുക്ക് ചെയ്യാനാവും. ഒരു വ്യക്തിക്ക് 1000 രൂപയാണ് ഫീസിനത്തിൽ വാങ്ങിക്കുന്നത്. കോട്ടൂർ വഴി ഇപ്പോൾ കടത്തി വിടുന്നില്ല ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. ബോണക്കാട് തേയിലത്തോട്ടങ്ങൾ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം. നെയ്യാർ ഡാം തിരുവനന്തപുരത്തിനിന്നും 32 കി.മീ. അകലെയാണ് ചിത്രശാല പുറം കണ്ണികൾ അഗസ്ത്യകൂടം വനങ്ങൾ വർഗ്ഗം:കേരളത്തിലെ പർവ്വതങ്ങൾ വർഗ്ഗം:പശ്ചിമഘട്ടത്തിലെ പർവ്വതങ്ങൾ വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം
പൗരസ്ത്യ ക്രിസ്തുമതം
https://ml.wikipedia.org/wiki/പൗരസ്ത്യ_ക്രിസ്തുമതം
പൌരസ്ത്യ ക്രിസ്തുമതം എന്ന പ്രയോഗം കിഴക്കിലെ ക്രിസ്തുമത പാരമ്പര്യത്തിലുള്ള സഭകളെ വിളിക്കുവൻ ഉപയോഗിക്കുന്നു. പൌരസ്ത്യ-പാശ്ചാത്യ ശീശ്മ കാരണമായണ് ഇങനെ ഒരു പ്രയോഗം ഉണ്ടായത്. ഈ ശീശ്മക്ക് എന്നാണ് തുടക്കമിട്ടതെന്നാണ് എന്നത് പറയുവാൻ കഴിയില്ല. എന്നിരുന്നാലും നെസ്തോറിന്റെ പഠിപ്പിക്കലുകൾ തുടങിയാണ് പൌരസ്ത്യ സഭയിൽ പിളർപ്പ് ഉണ്ടായത്.
സുറിയാനി
https://ml.wikipedia.org/wiki/സുറിയാനി
thumb|250px|11ആം നൂറ്റാണ്ടിലെ ഒരു സുറിയാനി കൈയെഴുത്തുപ്രതി. അറമായ ഭാഷയുടെ കിഴക്കൻ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) ക്ലാസിക്കൽ സുറിയാനി അഥവാ സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്. യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് പൗരസ്ത്യ സുറിയാനി, പാശ്ചാത്യ സുറിയാനി എന്നിങ്ങനെ രണ്ടു് വകഭേദങ്ങളുണ്ടു്. അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് പ്രധാനമായും കേരളത്തിലും സുറിയയിലും തുർക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണ്. എങ്കിലും അസ്സീറിയൻ സമൂഹത്തിന്റെ ഇടയിൽ സുറിയാനി ഇന്നും മാതൃഭാഷയായോ അല്ലാതെയോ ഉപയോഗിക്കുന്നവരും ഉണ്ട്. thumb|350px|നിലവിൽ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കിഴക്കൻ അറാമായ ഭാഷയായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ </li> ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് പൗരസ്ത്യ സുറിയാനിയുടെ ലിപി കൽദായയും , പാശ്ചാത്യ സുറിയാനിയുടെ ലിപി സെർത്തോയും ആയി. പേരിനു് പിന്നിൽ സുറിയാനി എന്ന പദം അറബി ഭാഷയിൽ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. അരാം ദേശം ഗ്രീക്കിൽ സുറിയ(സിറിയ)യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്. ഭാഷാശാഖ സെമിറ്റിക് ഭാഷാശാഖയുടെ ആഫ്രോ-എഷ്യൻ ഉപശാഖയാണ് സുറിയാനി. സുറിയാനി ഭാഷയിൽ 22 വ്യഞ്ജനങ്ങളും 5 സ്വരചിഹ്നങ്ങളും ഉണ്ടു്. transliteration letter pronunciation കർത്തൃപ്രാർത്ഥന സുറിയാനി ഭാഷയിൽ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.." എന്ന കർത്തൃപ്രാർത്ഥനയുടെ പൗരസ്ത്യ-പാശ്ചാത്യ സുറിയാനി ഭാഷകളിലുള്ള രൂപങ്ങൾ മലയാള ലിപിയിൽ: പൗരസ്ത്യ സുറിയാനിയിൽ പാശ്ചാത്യ സുറിയാനിയിൽ ഇതും കാണുക കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ അരമായ അവലംബം വർഗ്ഗം:സെമിറ്റിക് ഭാഷകൾ വർഗ്ഗം:ഭാഷകൾ
കോതമംഗലം
https://ml.wikipedia.org/wiki/കോതമംഗലം
എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം (Kothamangalam). എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു. മുവാറ്റുപുഴ, നേര്യമംഗലം പെരുമ്പാവൂർ എന്നിവ സമീപ പട്ടണങ്ങളാണ്‌. ആലുവ മൂന്നാർ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്. ചരിത്രം 2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം പേരിനു പിന്നിൽ കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്. കോത വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. കാലാന്തരത്തിൽ കോതമംഗലം എന്നപേര് രുപം കൊണ്ടു കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം. അതിരുകൾ വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത് തെക്ക് -- കോതയാർ പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സാമ്പത്തിക മാർഗ്ഗം പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ,ചേന ചേമ്പ്, കാച്ചിൽ, വാഴ, റബ്ബർ, കണ്ണാര ചക്ക, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും, മാട് കൃഷിയും ധാരാളമായി ഉണ്ട്. രാഷ്ട്രീയം സി പി ഐ, സി പി ഐ എം, കേരള കോൺഗ്രസ്സ് മാണി, കേരള കോൺഗ്രസ്സ് ജേക്കബ്, കേരള കോൺഗ്രസ്സ് പി സി തോമസ്‌ വിഭാഗം, കോൺഗ്രസ്, എന്നിവർക്ക് ശക്തമായി വേരോട്ടം ഉള്ള ഇടമാണ് കോതമംഗലം. എന്നാൽ ബിജെപി പൊതുവെ ദുർബ്ബല സാന്നിധ്യം മാത്രമായിരുന്നെകിലുംകഴിഞ്ഞ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചു നിലവിൽ സി.പി.എം ലെ ആന്റണി ജോൺ ആണ് എം എൽ എ. കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസ് കോതമംഗലം ഉൾപ്പെടുന്ന ഇടുക്കിയുടെ എം.പി. മുനിസിപ്പൽ ചെയർ മാൻ CPI(M) KK ടോമി ആണ് പ്രധാന ആരാധനാലയങ്ങൾ കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . യാക്കോബായ സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. എ.സി. ഇ. 498 ൽ സ്ഥാപിതമായെന്നു കരുതുന്ന കോതമംഗലം മർത്ത മറിയം വലിയപള്ളി ടൌണിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.സീറോ മലബാർ ക്രിസ്ത്യാനികളുടെ ആരാധന കേന്ദ്രമായ സെന്റ് ജോർജ് കത്തീദ്രൽ ദേവാലയവും നഗര മധ്യത്തിൽ തന്നെയാനുള്ളത് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ്. കോതമംഗലം പട്ടണത്തിൻ്റെ നഗര ഹൃദയത്തിൽ കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ അതി പുരാതനമായ ശ്രീ പാറത്തോട്ട് കാവ് ഭഗവതീ ക്ഷേത്രം, മാതിരപ്പിള്ളി ശ്രീ മഹാ ഗണപതി ക്ഷേത്രം ഇവ സ്ഥിതിചെയ്യുന്നു.കൂടാതെ കിഴക്കേ കോതമംഗലത്ത് മൂന്ന് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ - വലിയകാവ്, ഇളംകാവ്, അയ്യങ്കാവ് എന്നിവ സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലാണ്.  കൊല്ലവർഷം 1033 ൽ   പുരാതന മുസ്ലിം കുടുംബമായ തോട്ടത്തിക്കുളം കുടുംബക്കാർ സ്ഥാപിച്ച ഈ ആരാധനാലയം തച്ചുശാസ്ത്രത്തിന്റെയും കൊത്തുപണികളുടെയും വിസ്മയകാഴ്ചയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭൂതത്താൻകെട്ട് : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് ഭൂതത്താൻകെട്ട് ഡാം സ്ഥിതി ചെയ്യുന്നത്. കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഡോ. സലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഇഞ്ചത്തൊട്ടി തൂകുപ്പാലം| കോതമംഗലം പട്ടണത്തിൽ നിന്നും 15 കി.മി ദൂരത്തിലാണ്.കേരളത്തിലെ ഏറ്റവും വലിയ തൂകുപാലം ആണ് (183m). കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഇവിടെ നിന്നും 78 കി മി ദൂരത്താണ് . ചിത്രശാല അവലംബം വെബ്‌ സൈറ്റ്
ആന്ധ്രാ പ്രദേശ്‌‌
https://ml.wikipedia.org/wiki/ആന്ധ്രാ_പ്രദേശ്‌‌
Redirectആന്ധ്രാപ്രദേശ്‌
ഓറിയന്റൽ ഒർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/ഓറിയന്റൽ_ഒർത്തഡോക്സ്_സഭകൾ
തിരിച്ചുവിടുക ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/ഓറിയൻറൽ_ഓർത്തഡോക്സ്_സഭകൾ
തിരിച്ചുവിടുക ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ഒറിയന്റൽ ഒർത്തഡോക്സ് സഭകൾ
https://ml.wikipedia.org/wiki/ഒറിയന്റൽ_ഒർത്തഡോക്സ്_സഭകൾ
തിരിച്ചുവിടുക ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ദൈവമാതാവ്
https://ml.wikipedia.org/wiki/ദൈവമാതാവ്
thumb|right|220px|''റഷ്യയിൽ കാസാനിലെ ദൈവമാതാവിന്റെ ചിത്രം യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ് ഉൾപ്പെടെയുള്ള ചില ക്രിസ്തീയവിഭാഗങ്ങൾ കല്പിക്കുന്ന ഒരു പദവിയാണ് ദൈവമാതാവ്. ഗ്രീക്ക് ഭാഷയിൽ 'ദൈവസംവാഹക' എന്നർത്ഥമുള്ള 'തിയോടോക്കോസ്' എന്ന വാക്കാണ് ഈ പദവി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. അതേസമയം അന്ത്യോഖ്യൻ ക്രിസ്തുവിജ്ഞാനീയം അനുസരിച്ച് മറിയത്തെ ക്രിസ്തുവിന്റെ വാഹക എന്നർത്ഥമുള്ള ക്രിസ്തോടോക്കോസ് എന്ന് വിളിക്കുന്നു. ചരിത്രപരമായി എഫേസൂസ് സൂനഹദോസിനെ അംഗീകരിക്കാത്ത കിഴക്കിന്റെ സഭ മറിയത്തെ "ദൈവവും രക്ഷകനുമായ ക്രിസ്തുവിന്റെ അമ്മ" എന്ന് അഭിസംബോധന ചെയ്യുന്നു. മറിയത്തിനു കല്പിക്കപ്പെടുന്ന ഈ ബഹുമതിയ്ക്കു പിന്നിൽ അഞ്ചാം നൂറ്റാണ്ടിലെ മേല്പറഞ്ഞ തീരുമാനമാണ്.The Canons of the Two Hundred Holy and Blessed Fathers Who Met at Ephesus എന്നാൽ, ഈ പദവിയെ ബഹുഭൂരിപക്ഷം പ്രൊട്ടസ്റ്റന്റ് സഭകളും അംഗീകരിക്കുന്നില്ല. അവലംബം വർഗ്ഗം:മറിയം
ഓർത്തഡോക്സ് സഭ
https://ml.wikipedia.org/wiki/ഓർത്തഡോക്സ്_സഭ
തിരിച്ചുവിടുക ഓർത്തഡോൿസ്‌ സഭകൾ
ഉത്തര കൊറിയ
https://ml.wikipedia.org/wiki/ഉത്തര_കൊറിയ
ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, [[റഷ്യ] ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു. കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്."Being here, in the world's last Stalinist state, feels like being transported back in time." BBC: Exploring North Korea's Contradictions, Damian Grammaticas ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്. അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ വർഗ്ഗം:ഉത്തര കൊറിയ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:കൊറിയ