title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
എരിട്രിയ
https://ml.wikipedia.org/wiki/എരിട്രിയ
{{Infobox country |native_name = Hagere Ertra دولة إرترياDawlat Iritrīya |conventional_long_name = State of Eritrea |common_name = Eritrea |image_flag = Flag of Eritrea.svg |image_coat = Coat of arms of Eritrea (or-argent-azur).svg |symbol_type = Emblem |image_map = Eritrea (Africa orthographic projection).svg |national_anthem = Ertra, Ertra, ErtraEritrea, Eritrea, Eritrea |official_languages = TigrinyaArabicEnglishEritrea . CIA – The World Factbook. Cia.gov. Retrieved on 2012-06-25. |demonym = Eritrean |ethnic_groups = Tigrinya 55%Tigre 30%Saho 4%Kunama 2%Rashaida 2%Bilen 2%Other 5% (Afar, Beni-Amer, Nara)CIA – Eritrea – Ethnic groups . Cia.gov. Retrieved on 2012-06-25. |capital = Asmara |latd= 15|latm=20 |latNS=N |longd=38 |longm=55 |longEW=E |largest_city = capital |government_type = Single-party Presidential republic |leader_title1 = President |leader_name1 = Isaias Afewerki |legislature = National Assembly |sovereignty_type = Independence |established_event1 = From Italy |established_date1 = November 1941 |established_event2 = From United Kingdom under UN Mandate |established_date2 = 1951 |established_event3 = from Ethiopia de facto |established_date3 = 24 May 1991 |established_event4 = From Ethiopia de jure |established_date4 = 24 May 1993 |area_rank = 100th |area_magnitude = 1 E11 |area_km2 = 117,600 |area_sq_mi = 45,405 |percent_water = 0.14% |population_estimate = 5,824,000 |population_estimate_rank = 109th |population_estimate_year = 2011 |population_census = 5,291,370 |population_census_year = 2008 |population_density_km2 = 43.1 |population_density_sq_mi = 111.7 |population_density_rank = 165th |GDP_PPP = $4.037 billion |GDP_PPP_year = 2011 |GDP_PPP_per_capita = $735 |GDP_nominal = $2.609 billion |GDP_nominal_year = 2011 |GDP_nominal_per_capita = $475 |HDI = 0.472 |HDI_rank = 165th |HDI_year = 2007 |HDI_category = low |currency = Nakfa |currency_code = ERN |time_zone = EAT |utc_offset = +3 |time_zone_DST = not observed |utc_offset_DST = +3 |drives_on = right |cctld = .er |calling_code = 291 |ISO_3166-1_alpha2 = ER |ISO_3166-1_alpha3 = ERI |ISO_3166-1_numeric = 232 |sport_code = ERI |vehicle_code = ER |footnote1 = not official languages, working languages only }} എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്. പ്രത്യേകതകൾ ഏകാധിപതി ഭരിക്കുന്ന ദേശം. ആഫ്രിക്കയിലെ ഉത്തരകൊറിയ. ഇന്റർനെറ്റ്, മൊബൈൽ എന്നിവ ഇല്ലാത്തരാജ്യം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭയാർത്ഥികളായി അനധികൃതമായി നാടുവിട്ടുപോകുന്ന രാജ്യം, https://www.youtube.com/watch?v=JvB-O8oZpI4 പന്ത്രണ്ടാാം ക്ലാസ് വിജയിക്കാത്തവർക്ക് നിർബന്ധിത സൈനികസേവനം നിർബന്ധം. രാജ്യത്ത് പാസ്പോർട്ട് ഇല്ല. അതുകൊണ്ട് ഇവിടുത്തുകാർക്ക് ഔദ്യോഗികമായി മറ്റുരാജ്യങ്ങളിൽ പോകാനാവില്ല.https://www.youtube.com/watch?v=CkL7giNdcis&t=10s മാധ്യമപ്രവർത്തനം ഇല്ല. സർക്കാർ ടിവി മാത്രം. വൈദ്യുതിബന്ധം രാത്രി മാത്രം.https://www.youtube.com/watch?v=2f3liwxagZg&t=39s ചിത്രശാല അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:എരിട്രിയ
സഭൈക്യപ്രസ്ഥാനം
https://ml.wikipedia.org/wiki/സഭൈക്യപ്രസ്ഥാനം
എക്യുമിനിസം എന്ന ആംഗലപദത്തിന്റെ സമാനപദമായാണു സഭൈക്യ പ്രസ്ഥാനം എന്ന പ്രയോഗം ഭാഷയിൽ കടന്നു വന്നതു. ഭിന്നിച്ചു നില്ക്കുന്ന ക്രൈസ്തവസഭകളെ ഒരുമിച്ചു അണിനിരത്തുവാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ നവീകരണസഭയിൽപെട്ടവർ മുൻകയ്യെടുത്താരംഭിച്ച പ്രസ്ഥാനമാണിതു. ഇരുപതാം നൂറ്റാണ്ടിൽ ഈ പ്രസ്ഥാനം ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം നേടി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നവീകരണസഭകളും ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളും കിഴക്കൻ ഓർത്തഡോക്സ്‌ സഭകളും ഉൾപ്പെടുന്ന ഫെയ്ത്ത് ആന്റ് ഓർഡർ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (സഭകളുടെ ഉലക പരിഷത്തു)തുടങ്ങിയ സംഘടനകൾ രൂപം കൊണ്ടതു സഭൈക്യ പ്രസ്ഥാനത്തിന്റെ പ്രധാന കാൽവയ്പായിരുന്നു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൽ (സഭകളുടെ ഉലക പരിഷത്തു) അംഗത്വമെടുത്തില്ലെങ്കിലും റോമൻ കത്തോലിക്കാ സഭയും അതിനോടു സഹകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ റോമൻ കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സുന്നഹദോസ്‌ സഭൈക്യപ്രസ്ഥാനത്തോടു പ്രോത്സാഹജനകമായ സമീപനം സ്വീകരിച്ചു. 1000 വർഷത്തെ ശീശ്മയ്ക്കു വിരാമമിട്ടു കൊണ്ടു റോമാ മാർപാപ്പ പൗലോസ് ആറാമനും ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭകളുടെ പ്രധാന പാത്രിയർക്കീസായ എക്യുമിനിക്കൽ പാത്രിയാർക്കീസ്‌ അത്തനാഗോറസ് ബാവയും തമ്മിലും 1500 വർഷത്തെ ശീശ്മയ്ക്കു് ശേഷം റോമാ മാർപാപ്പ പൗലോസ് ആറാമനും ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളുടെ പാത്രിയർക്കീസുമാരിൽ ഒന്നാമനായ അലക്സാന്ത്രിയാ മാർപാപ്പ ഷെനൂദ തൃതീയനും തമ്മിലും 1960-കളിൽ നടത്തിയ കൂടിക്കാഴ്ചകൾ ഐതിഹാസികമായിരുന്നു. വർഗ്ഗം:ക്രൈസ്തവം വർഗ്ഗം:മതസൗഹാർദം
ഇ.സി.ജി. സുദർശൻ
https://ml.wikipedia.org/wiki/ഇ.സി.ജി._സുദർശൻ
ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ, എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛൻ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ്‌ തന്നിൽ ശാസ്ത്രകൗതുകം ഉണർന്നതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്. പലവട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറഞ്ഞു.വിജു.വി. നായർ, ശാസ്ത്രം, ആത്മജ്ഞാനം സുദർശനം എന്ന പേരിൽ 2010 ആഗസ്റ്റ് 15-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മുഖാമുഖം ജീവിതരേഖ കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ്‌ അദ്ദേഹം ജനിച്ചത്. പിതാവ് ഇ.ഐ. ചാണ്ടി റവന്യൂ സൂപ്പർവൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു. 2018 മേയ് 14-ന് 87-ആം വയസ്സിൽ അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പുരസ്കാരങ്ങൾ ശാസ്ത്രമേഖലയിലെ സമഗ്രസംഭവാനയ്ക്കുള്ള കേരള ശാസ്ത്ര പുരസ്കാരം - 2013 ICTPയുടെ ഡിറാക് മെഡൽ, 2010 പത്മവിഭൂഷൺ, ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി - 2007 മേജറന പ്രൈസ്, 2006 First Prize in Physics, 1985 TWAS പ്രൈസ്, 1985 ബോസ് മെഡൽ, 1977 പത്മഭൂഷൺ, ഭാരത സർക്കാരിന്റെ മൂന്നാമത്തെ സിവിലിയൻ ബഹുമതി - 1976 സി.വി. രാമൻ പുരസ്കാരം, 1970 അവലംബം വർഗ്ഗം:1931-ൽ ജനിച്ചവർ വർഗ്ഗം:2018-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 16-ന് ജനിച്ചവർ വർഗ്ഗം:മേയ് 14-ന് മരിച്ചവർ വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ വർഗ്ഗം:ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞർ‎ വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
https://ml.wikipedia.org/wiki/കോഴിക്കോട്_അന്താരാഷ്ട്ര_വിമാനത്താവളം
200px|thumb|കിങ്ങ് ഫിഷർ ‌‌ATR 72 വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽthumb|ഇത്തിഹാദ് എയർവേയ്‌സ് കോഴിക്കോട് വിമാനത്താവളത്തിൽ thumb|സൗദി എയർലൈൻസ് (HZ-AOL) കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം . ഗേറ്റ്​വേ ഓഫ്​ മലബാർ എന്ന പേരിലും അറിയപ്പെടുന്നു. കരിപ്പൂർ എയർപോർട്ട് അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ട് എന്നും പറയാറുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ മലബാർ മേഖലകളിലുള്ള ആളുകൾ സേവനം ഉപയോഗിക്കുന്നു. അന്തർദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവും കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കരിപ്പൂർ.http://www.iloveindia.com/indian-airports/calicut-airport.html എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ടേബിൾടോപ്പ് റൺവേയുള്ള രാജ്യത്തെ ചുരുക്കം ചില വിമാനത്താവളങ്ങളിൽ ഒന്നാണിത്. ​ ചരിത്രം 1988 ഏപ്രിൽ 13-നാണ്​ പ്രവർത്തനം ആരംഭിച്ചത്​. തുടക്കത്തിൽ ബോം​ബെയിലേക്ക്​ മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ്​ ആദ്യ അന്താരാഷ്​​ട്ര സർവീസ് തുടങ്ങിയത്​. ഷാർജയിലേക്ക്​ എയർ ഇന്ത്യയാണ്​ ആദ്യഅന്താരാഷ്​ട്ര സർവീസ്​ നടത്തിയത്. 2006 ഫെബ്രുവരി 2-ന്​ കരിപ്പൂർ വിമാനത്താവളത്തിന്​ യു.പി.എ സർക്കാർ അന്താരാഷ്​ട്ര പദവി നൽകിയത്​. തുടർന്ന്​ കൂടുതൽ അന്താരാഷ്​ട്ര കമ്പനികൾ കരിപ്പൂരിലേക്ക്​ സർവീസ്​ ആരംഭിച്ചു. നിലവിൽ ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​, ഇത്തിഹാദ്​ എയർ, സൗദി എയർലൈൻസ്​, എയർ അറേബ്യ, ഒമാൻ എയർ, ഗൾഫ് എയർ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന്​ സർവീസ്​ നടത്തുന്നു. 2002 മുതൽ ബി 747 ഉപയോഗിച്ച്​ കരിപ്പൂരിൽ നിന്ന്​ ഹജ്ജ്​ സർവീസ്​ നടന്നുവരുന്നു. 2017-18 ലെ കണക്ക്​ അനുസരിച്ച്​ രാജ്യ​ത്ത്​ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന്​ ഏഴാം സ്ഥാനമാണ്​. 92 കോടിയാണ്​ 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2860 മീറ്റർ റൺവേ നീളമുളള കോഴിക്കോട്​ വിമാനത്താവളത്തിന്​ നിലവിൽ കോഡ്​ ഡി ലൈസൻസാണ്​ വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്​. നിലവിൽ (2018 ആഗസ്​റ്റ്​) ബി 737-800 ആണ്​ കരിപ്പൂരിൽ നിന്നും സർവീസ്​ നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർ ഇന്ത്യ എക്​സ്​പ്രസാണ്​ കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി. thumb|പാർക്കിംഗ് ബേ വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ 2015-ൽ റൺവേ റീകാർപ്പറ്റിങ്​ ആൻറ്​ സ്​ട്രങ്​ത്തനിങിനായി വിമാനത്താവള റൺ​വേ അടക്കാൻ തീരുമാനിച്ചത്​ വിമാനത്താവളത്തിന്​ തിരിച്ചടിയായി. തുടർന്ന്​ എയർ ഇന്ത്യ, എമിറേറ്റ്​സ്​, സൗദി എയർ​ൈ​ലൻസ്​ വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2015 മെയ്​ ഒന്നിന്​ റൺവേ നവീകരണത്തി​ന്റെ പേരിൽ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച്​ മുതലാണ്​ വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്​. സൗദി എയർലൈൻസിന്റെ കോഡ്​ ഇയിലെ എ 330-300 എന്ന വിമാനമാണ്​ കരിപ്പൂരിൽ വീണ്ടും സർവീസ്​ ആരംഭിക്കുന്നത്​. 2019 മാർച്ച്​ മുതൽ സൗദി എയർലൈൻസ്​ 341 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്​ടറിൽ ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച്​ സർവീസ്​ ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്​. ഫ്ലൈ ദുബൈ 2019 ഫെബ്രുവരി ഒന്ന്​ മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു. എയർഇന്ത്യ 2020 ഫെബ്രുവരി മുതൽ വലിയ വിമാനസർവീസുകൾ ആരംഭിച്ചു. ഇതിന്​ പിറകെ എമിറേറ്റ്​സിനും ഖത്തർ എയർവേസിനും വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിച്ചിട്ടുണ്ട്​. thumb|എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടെ ലാൻഡിംഗ് വിമാന സേവനങ്ങൾ ഗതാഗത സംവിധാനം റോഡ് രണ്ട് ദേശീയപാതകൾക്കിടയിലാണ് കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്തുള്ളത് 2.3 കിലോമീറ്റർ അകലെയുള്ള ദേശീയപാത 966 (എൻ‌എച്ച് -966) ആണ്, മറ്റൊന്ന് ദേശീയപാത 66 (എൻ‌എച്ച് -66), വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ്. വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള രാമനാട്ടുകരയിൽ എൻ‌എച്ച് -966 എൻ‌എച്ച് -66 ൽ ചേരുന്നു. ഈ സംയോജിത റോഡ് ശൃംഖല വടക്ക് കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലേക്കും തെക്ക് മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും തടസ്സമില്ലാത്ത പോകുവാൻ സഹായിക്കുന്നു. ബസുകൾ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് ഫ്ലൈബസ് (ലോ-ഫ്ലോർ എസി ബസ്) സർവീസുകൾ നടത്തുന്നു.https://www.thehindu.com/news/cities/Thiruvananthapuram/fly-bus-services-launched/article24324568.ece നഗരത്തിലേക്ക് യാത്ര ചെയ്യാൻ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഓപ്ഷനുകളിൽ ഒന്നാണിത്. അടുത്തുള്ള ബസ്റ്റാന്റ് കൊണ്ടോട്ടിയിലാണ് ഉള്ളത് ( 3.1  km) via Melangadi - Airport Rd and International Terminal .ഈ സേവനങ്ങളിൽ വിരലിലെണ്ണാവുന്നതിനാൽ യാത്രയ്ക്ക് വിലകുറഞ്ഞ മറ്റൊരു ഓപ്ഷനുകൾ തേടുന്ന യാത്രക്കാർക്ക് ഓട്ടോ റിക്ഷയിൽ എയർപോർട്ട് ജംഗ്ഷനിലേക്ക് (2.8 കിലോമീറ്റർ അകലെ) പോയാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ ലഭ്യമാണ്. റെയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 18 കിലോമീറ്റർ അകലെ), പരപ്പനങ്ങടി റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ), താനൂർ റെയിൽവേ സ്റ്റേഷൻ (വിമാനത്താവളത്തിൽ നിന്ന് 28 കിലോമീറ്റർ അകലെ), കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (28 കിലോമീറ്റർ അകലെ) എയർപോർട്ട്), തിരുർ റെയിൽ‌വേ സ്റ്റേഷൻ (ഏകദേശം 34 കിലോമീറ്റർ അകലെ), ഇവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാർ പ്രീ-പെയ്ഡ് ടാക്സി സേവനങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാണ്.https://www.kozhikodeairport.com/taxi.php കാലിക്കറ്റ് നഗരത്തിലേക്കും മറ്റുള്ള നഗരത്തിലേക്കുള്ള യാത്രകൾക്കുമായി വിവിധ ഓപ്ഷനുകൾ നൽകുന്ന ഓൺലൈൻ ക്യാബ് അഗ്രഗേറ്ററുകൾ, ഉബർ, ഓല കാബ്സ് എന്നിവയും വിമാനത്താവളത്തിൽ സേവനം നൽകുന്നു. അപകടങ്ങളും സംഭവങ്ങളും കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ കാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. കനത്ത മഴ നിമിത്തം ആദ്യ ലാൻഡിംഗ് പരാജയപ്പെടുകയും രണ്ടാം ലാൻഡിങ്ങിനിടെ ദുരന്തം സംഭവിക്കുകയും ചെയ്തു . അപകടത്തിൽ വിമാനം രണ്ടായി പിളർന്നു. 7 ആഗസ്റ്റ് 2020 രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നു. പൈലറ്റും സഹപൈലറ്റും കുഞ്ഞുങ്ങൾ ഉൾപ്പെടെ 18 പേർ അപകടത്തിൽ മരിച്ചു.200px|thumb|എയർ ഇന്ത്യയുടെ ‌‌എ‌310-300 വിമാനം 'പമ്പ' കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ|പകരം= ഇതുകൂടി കാണുക ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം അവലംബം പുറത്തേക്കുള്ള കണ്ണികൾ Airport Data Airports Authority of India Ministry of Civil Aviation India India Govt. NIC site for Kozhikode (Calicut) India Govt. NIC site for Malappuram Kerala Govt.Tourism Site വിഭാഗം:കേരളത്തിലെ വിമാനത്താവളങ്ങൾ വർഗ്ഗം:1988-ൽ ഇന്ത്യയിൽ സ്ഥാപിതമായത്
കാവാലം നാരായണപ്പണിക്കർ
https://ml.wikipedia.org/wiki/കാവാലം_നാരായണപ്പണിക്കർ
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ‍. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചുകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. 2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. ജീവിതരേഖ thumb|200px|right|കാവാലം നാരായണപണിക്കർ, തിരുവനന്തപുരത്തെ വീട്ടിൽ ഒരു ചർച്ചക്കിടെ ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു. കുടുംബം ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകപ്രവർത്തനം ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി. തനതുനാടകവേദി 1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും പടയണി തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറഅവനവൻ കടമ്പ എന്ന നാടകത്തിന്റെ ആമുഖമായുള്ള സംവാദം. കവിതയും സംഗീതവും thumb|Kavalam യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്. നാടകങ്ങൾ കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി. അരവിന്ദൻ എന്നിവരാണ്. പില്ക്കാലനാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. കാവാലത്തിന്റെ ഏതാനും നാടകങ്ങൾ ചുവടെ. സാക്ഷി (1968) തിരുവാഴിത്താൻ (1969) ജാബാലാ സത്യകാമൻ (1970) ദൈവത്താർ (1976) അവനവൻ കടമ്പ (1978) കരിംകുട്ടി (1985) നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം കൈക്കുറ്റപ്പാട് (1993) ഒറ്റയാൻ (1980) പുറനാടി (അഞ്ച് നാടകങ്ങളുടെ സമാഹാരം) നാടകവിവർത്തനങ്ങൾ ചില പ്രമുഖ നാടകവിവർത്തനങ്ങൾ ചുവടെ. ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം, ദൂതഘടോൽഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കർണ്ണഭാരം) വിവർത്തനം ഭഗവദജ്ജുകം (ബോധായനന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം) മത്തവിലാസം (മഹേന്ദ്രവിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം) ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം) ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേൿസ്പിയർ നാടകം) കൊടുങ്കാറ്റ് കർണ്ണഭാരം ഭഗവദജ്ജുകം മദ്ധ്യമവ്യയോഗം ഡോക്യുമെന്ററി മാണി മാധവ ചാക്യാർ : ദി മാസ്റ്റർ അറ്റ് വർക്ക് ( കൂടിയാട്ടത്തിന്റെ കുലപതിയും മഹാനടനും ആയിരുന്ന നാട്യാചാര്യന് മാണി മാധവ ചാക്യാരുടെ ജീവിതത്തെ ആസ്പദമാക്കി കേന്ദ്ര സംഗീതനാടക അക്കാദമി നിർമ്മിച്ച ഡോക്യുമെന്ററി. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014 പത്മഭൂഷൺ 2007 വള്ളത്തോൾ പുരസ്കാരം 2009 അന്ത്യം ഏറെക്കാലമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന കാവാലം 2016 ജൂൺ മാസത്തിൽ കുറച്ചുദിവസം ആശുപത്രിയിലായെങ്കിലും പിന്നീട് തിരിച്ചുവന്നു. തുടർന്ന് വീട്ടിൽ വിശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.Kavalam Narayana Panicker 2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വച്ചാണ് കാവാലം അന്തരിച്ചത്. മൃതദേഹം ആദ്യം തിരുവനന്തപുരത്തും പിന്നീട് ജന്മനാട്ടിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ജൂൺ 28ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു. 2009-ൽ അന്തരിച്ച മൂത്ത മകൻ ഹരികൃഷ്ണന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്താണ് കാവാലത്തിനും അന്ത്യവിശ്രമസ്ഥാനം കൊടുത്തത്. അവലംബം പുറത്തേക്കുള്ള കണ്ണി http://www.bhasabharathi.com/kavalam.htm വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ വർഗ്ഗം:മലയാളനാടക സംവിധായകർ വർഗ്ഗം:കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷന്മാർ വർഗ്ഗം:മലയാളനാടകകൃത്തുക്കൾ വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ വർഗ്ഗം:എസ്.എൽ.പുരം സദാനന്ദൻ പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവർ വർഗ്ഗം:2016-ൽ മരിച്ചവർ വർഗ്ഗം:ജൂൺ 26-ന് മരിച്ചവർ വർഗ്ഗം:1928-ൽ ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 28-ന് ജനിച്ചവർ
ഇൻഡോനേഷ്യ
https://ml.wikipedia.org/wiki/ഇൻഡോനേഷ്യ
Redirectഇന്തോനേഷ്യ
ഔദ്യോഗിക ഭാഷ
https://ml.wikipedia.org/wiki/ഔദ്യോഗിക_ഭാഷ
സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്. ഇതും കൂടി കാണുക ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ വർഗ്ഗം:ഭാഷകൾ
കണ്ടൽക്കാട്
https://ml.wikipedia.org/wiki/കണ്ടൽക്കാട്
thumb|കണ്ടൽക്കാട് അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ്‌ കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ്‌ സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ജാഫർ പാലോട്ട്; കണ്ടൽക്കാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ: പൊക്കുടന്റെ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന ഗ്രന്ഥത്തിൽ നിന്ന്. ഡി.സി. ബുക്സ്. കോട്ടയം. ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത്‌ ഇവ കാണപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. അധികവും ആന്തമാൻ നിക്കോബാർ ദീപുകളുടെ കിഴക്കൻതീരങ്ങളിലാണ്‌. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്‌സിജനും പുറത്ത് വിടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ജലാശയങ്ങൾക്ക് സമീപം കണ്ടൽ ചെടികൾ നട്ടു വളർത്തുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ ഒരു മാർഗം. കേരളത്തിൽ കല്ലേൻ പൊക്കുടൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ഒരു പരിസ്ഥിതി പ്രവർത്തകനാണ്. ഇത്തരം കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്‌. ലഘുചിത്രം|മുള വന്ന പ്രാന്തൻ കണ്ടൽ വിത്തുകൾ വിതരണം thumb|750px|2000 -ൽ ലോകത്തെ കണ്ടൽവനങ്ങളുടെ വിതരണം കാണിക്കുന്ന മാപ്പ് 80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടൽക്കാടുകൾ രണ്ട് മേഖലകളിലായാണ്‌ കാണപ്പെടുന്നത്. ഇന്ത്യയുൾപ്പടെയുള്ള ഇന്തോ പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങൾ ഉൾപ്പെടുന്ന ആഫ്രോ അമേരിക്കൻ മേഖലയും. ഇന്ത്യയിൽ ഏതാണ്ട് 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഇതിൽ 88 ശതമാനവും ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെയുള്ള കിഴക്കൻ തീരപ്രദേശത്താണ്‌. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലർന്ന വെള്ളത്തിൽ വളരുന്ന ഇത്തരം ചെടികൾ ഓരുവെള്ളത്തിൽ വളരാനാവശ്യമായ പ്രത്യേകതകൾ ഉള്ളവയാണ്‌. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതാമായും ഇവ കാണപ്പെടുന്നു. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളിൽ നദികളിൽ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലിൽ നിന്നും വേലിയേറ്റത്തിൽ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീർക്കെട്ടുകളിലും കണ്ടലുകൾ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിൻറെ അംശം ഉള്ളതുമായ ജലത്തിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങൾ മറ്റൊരനുകൂല ഘടകമാണ്.http://www.sirajlive.com/2015/07/14/188563.html thumb|ശ്വസന വേരുകൾ അവയിൽ ചിലയിനങ്ങളുടെ പ്രത്യേകത ശിഖരങ്ങളിൽ നിന്നും താഴേക്കു വളർന്ന് മണ്ണിൽ താണിറങ്ങുന്ന താങ്ങുവേരുകൾ ആണ്‌. . വേലിയേറ്റ-ഇറക്കങ്ങളിൽ മണ്ണിൽ പിടിച്ചുനിൽക്കാൻ താങ്ങുവേരുകൾ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാൻ കണ്ടൽകാടുകൾക്ക്‌ കഴിവുണ്ട്‌. സുനാമിയെ നേരിടാനും കണ്ടൽമരങ്ങൾ പ്രാപ്തരാണ്. കണ്ടൽമരങ്ങൾ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നിൽക്കുന്നതിനാൽ വേരുകൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാൽ മണ്ണിനടിയിലെ വേരുകളിൽ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കാൻ പര്യാപ്തമാണ്. സൂചിവേരുകളിൽ ധാരാളം വായു അറകളുണ്ട്. അറകൾ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകൾക്ക് തങ്ങൾക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും. വിവരണം പ്രത്യുത്പാദനം മാതൃസസ്യങ്ങളിലായിരിക്കുമ്പോൾ തന്നെ വിത്തുകൾ മുളക്കുന്നു. താഴോട്ടു വളരുന്നതിനാൽ കുഞ്ഞു സസ്യങ്ങളുടെ ഭാരം വർദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേർപെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാൻ തുടങ്ങുകയും ചെയ്യുന്നു. കണ്ടൽ സസ്യങ്ങളുടെ വർഗീകരണം പ്രധാന ഇനങ്ങൾ അഥവ ശുദ്ധ കണ്ടലുകൾ (True mangroves) True mangroves (major components or strict mangroves) Following Tomlinson, 2016, the following 35 species are the true mangroves, contained in 5 families and 9 generaIncluded on green backgrounds are annotations about the genera made by Tomlinson Family Genus Mangrove species Common name Arecaceae Monotypic subfamily within the family Nypa Nypa fruticans Mangrove palm 60px Avicenniaceae(disputed) Old monogeneric family, now subsumed in Acanthaceae, but clearly isolated Avicennia Avicennia alba 60px Avicennia balanophora Avicennia bicolor Avicennia integra ചെറിയ ഉപ്പട്ടി grey mangrove(subspecies: australasica,eucalyptifolia, rumphiana) 60px ഉപ്പട്ടി Indian mangrove 60px Avicennia germinans black mangrove 60px Avicennia schaueriana 60px Avicennia tonduzii Combretaceae Tribe Lagunculariae (including Macropteranthes = non-mangrove) Laguncularia Laguncularia racemosa white mangrove 60px Lumnitzera കടക്കണ്ടൽ white-flowered black mangrove 60px Lumnitzera littorea 60px Rhizophoraceae Rhizophoraceae collectively form the tribe Rhizophorae, a monotypic group, within the otherwise terrestrial family Bruguiera കുറ്റിക്കണ്ടൽ 60px Bruguiera exaristata rib-fruited mangrove 60px സുന്ദരിക്കണ്ടൽ oriental mangrove 60px Bruguiera hainesii Bruguiera parviflora 60px സ്വർണ്ണക്കണ്ടൽ upriver orange mangrove 60px Ceriops Ceriops australis yellow mangrove 60px മഞ്ഞക്കണ്ടൽ spurred mangrove 60px Kandelia എഴുത്താണിക്കണ്ടൽ 60px Kandelia obovata 60px Rhizophora വള്ളിക്കണ്ടൽ Rhizophora harrisonii Rhizophora mangle red mangrove ഭ്രാന്തൻ കണ്ടൽ Asiatic mangrove 60px Rhizophora racemosa Rhizophora samoensis Samoan mangrove Rhizophora stylosa spotted mangrove, Rhizophora x lamarckii Lythraceae Sonneratia നക്ഷത്രക്കണ്ടൽ 60px Sonneratia apetala ചക്കരക്കണ്ടൽ Sonneratia ovata Sonneratia griffithii ഉപ വർഗങ്ങൾ (Minor components) Minor components Tomlinson, 2016, lists about 19 species as minor mangrove components, contained in 10 families and 11 generaIncluded on green backgrounds are annotations about the genera made by Tomlinson Family Genus Species Common name Euphorbiaceae This genus includes about 35 non-mangrove taxa Excoecaria കടപ്പാല milky mangrove, blind-your-eye mangrove and river poison tree 60px Lythraceae Genus distinct in the family Pemphis Pemphis acidula bantigue or mentigi 60px Malvaceae Formerly in Bombacaceae, now an isolated genus in subfamily Bombacoideeae Camptostemon Camptostemon schultzii kapok mangrove 60px Camptostemon philippinense 60px Meliaceae Genus of 3 species, one non-mangrove, forms tribe Xylocarpaeae with Carapa, a non–mangrove Xylocarpus Xylocarpus granatum 60px Xylocarpus moluccensis 60px Myrtaceae An isolated genus in the family Osbornia Osbornia octodonta mangrove myrtle 60px Pellicieraceae Monotypic genus and family of uncertain phylogenetic position Pelliciera Pelliciera rhizophorae, tea mangrove 60px Plumbaginaceae Isolated genus, at times segregated as family Aegialitidaceae Aegialitis Aegialitis annulata club mangrove 60px Aegialitis rotundifolia 60px Primulaceae Formerly an isolated genus in Myrsinaceae Aegiceras പൂക്കണ്ടൽ black mangrove, river mangrove or khalsi 60px Aegiceras floridum Pteridaceae A fern somewhat isolated in its family Acrostichum മച്ചിത്തോൽ golden leather fern, swamp fern or mangrove fern 60px Acrostichum speciosum mangrove fern 60px Rubiaceae A genus isolated in the family Scyphiphora Scyphiphora hydrophylacea nilad 60px കണ്ടലിതര ജൈവജാലങ്ങൾ കണ്ടൽ വനങ്ങൾ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടൽ കാടുകളിൽ പ്രധാനമായും 3 സസ്യങ്ങളേയും കാണാം. ചൂരൽ (Calamus rotang), പൂക്കൈത ( Pandanus canaranus), ഒതളം (Cerbera Manghashttps://www.youtube.com/watch?v=lu1_sVjBZ5w/odollum) എന്നിവയാണവ. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയൻ ചെടികളും ഈ കാടിനുള്ളിൽ സാധാരണമാണ്. നീർനായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടൽകാടുകളിൽ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. നീർപക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പൻ, കണ്ടിയപ്പൻ കൊക്ക്, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടൽക്കാടുകളിൽ സ്ഥിരമായി കാണാം. നീർക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് എന്നിവ കണ്ടൽക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും. കണ്ടൽകാടുകളുടെ വേരുകൾക്കിടയിൽ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. കണ്ടൽമരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടൺ) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടൽമരങ്ങളുടെ വേരുകൾ ഒഴുക്കിൽനിന്നും മറ്റുജീവികളുടെ ആക്രമണങ്ങളിൽ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. മറ്റൊന്ന്‌ ഉഷ്ണമേഖലാ മഴക്കാടുകളാണ്‌. ജീവോൽപാദനത്തിന്‌ ഇവ രണ്ടും മുഖ്യപങ്കുവഹിക്കുന്നുണ്ട്‌. കണ്ടൽവനങ്ങളിലൂടെയുള്ള ചെളിപ്പരപ്പുകളിലൂടെ ഒരോ ചതുരശ്ര മീറ്ററിന്‌ 20ഗ്രാം നൈട്രജൻ ലഭിക്കും. അതായത്‌ ഹെക്ടർ ഒന്നിന്‌ 1250 കി.ഗ്രാം മാംസ്യം ഈ സൂക്ഷ്മസസ്യതലത്തിലൂടെ ശേഖരിക്കുന്നു. മാത്രമല്ല, ഈ ഊർജ്ജപ്രവാഹം സമീപസ്ഥ തീരക്കടലിലേക്ക്‌ എത്തിക്കുവാനും കാരണമാകുന്നു. അന്തർദേശീയ സമുദ്രോൽപാദന വിപണിയിൽ ഇഷ്ടപ്പെട്ട ഇനമായ പിനയിഡ്‌ വർഗ്ഗത്തിൽപെടുന്ന ചെമ്മീനുകളുടെ വിളനിലമാണ്‌ കേരളത്തിലെ തീരദേശം. ഇവ മുട്ടയിടുന്നത്‌ സമുദ്രത്തിലാണെങ്കിലും വേലിയേറ്റത്തിന്റെ ഫലമായി മുട്ടവിരിഞ്ഞശേഷം കുഞ്ഞുങ്ങൾ കണ്ടൽക്കാടുകളുടെ അഴിമുഖത്തും കായൽപരപ്പിലും വന്നെത്തുന്നു. അവിടത്തെ പരിസ്ഥിതി ഇവക്കനുകൂലമായതിനാൽ യൗവനാരംഭം വരെ അവ അവിടെ കഴിയുകയും പ്രജനനത്തിനായി വീണ്ടും കടലിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ഇന്ത്യയിലെ കണ്ടൽകാടുകൾ thumb|കുറ്റിക്കണ്ടലിന്റെ പൂവും കായയും ഇന്ത്യയിൽ അടുത്തകാലത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്നാണ്‌ കണക്കാക്കിയത്. ഇതിൽ കൂടുതലും ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ്‌. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്. ആന്തമാൻ നിക്കോബാർ ദ്വീപുകൾ,‌ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടൽകാടുകൾ ധാരാളമായി കാണുന്നു.www.mangroveindia.org 59 ഇനങ്ങളിലുള്ള കണ്ടലുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 18 ഓളം വിവിധ ഇനങ്ങൾ ഉണ്ട്. സുനാമി കേരളത്തിലും തമിഴ് നാട്ടിലും കടൽത്തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ തമിഴ്‌നാട്ടിലെ പിച്ചാവാരത്ത്‌ അതിനെ തടഞ്ഞുനിർത്തിയത്‌ കണ്ടൽ വൃക്ഷങ്ങളായിരുന്നുവെന്നത്‌ കണ്ടലിന്റെ പ്രാധാന്യം ലോകം അറിയാനിടയാക്കി. കേരളത്തിലെ കണ്ടൽകാടുകൾ 40 വർഷം മുൻപ് വരെ കേരളത്തിൽ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയേ കണ്ടലുകൾ കാണപ്പെടുന്നുള്ളൂ എന്ന് കേരള വനം വകുപ്പ് പറയുന്നു. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം . 17-)ം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിലെ കണ്ടലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കാണുന്നത്‌. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത്. എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലാണ്‌ കണ്ടൽകാടുകൾ കാണപ്പെടുന്നത്‌. കേരളത്തിൽ പതിനെട്ടിനം കണ്ടൽച്ചെടികൾ കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും. ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങൾ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തിൽ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ്‌ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്. ഹരിത തീരം സുനാമിപോലെയുള്ളകടൽ ക്ഷോഭങ്ങളിൽ നിന്നും കടൽത്തീരത്തെ രക്ഷിക്കുവാൻ കണ്ടൽച്ചെടികളൂം കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരള വനം വകുപ്പിന്റെ പദ്ധതിയാണ്‌ ഹരിതതീരം. ഓരോ ജില്ലയിലും കണ്ടൽ‌വനങ്ങളുടെ വിസ്തീർണ്ണം ജില്ല വിസ്തീർണ്ണം (ഹെക്റ്റർ) തിരുവനന്തപുരം 23 കൊല്ലം 58 ആലപ്പുഴ 90 കോട്ടയം 80 എറണാകുളം 260 തൃശൂർ 21 മലപ്പുറം 12 കോഴിക്കോട് 293 കണ്ണൂർ 755 കാസർകോഡ് 79 മറ്റു രാജ്യങ്ങളിൽ ഖത്തറിലെ കാലാവസ്ഥാ വ്യതിയാനം ഗണ്യമായി കുറക്കുന്നതിൽ കണ്ടൽക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2006 ലെ അമീറിന്റെ ഉത്തരവ് പ്രകാരം രാജ്യത്തെ എട്ട് കണ്ടൽ കാടുകൾ സംരക്ഷിത പ്രദേശങ്ങളാണ്. എന്നാൽ ഇവിടെയെത്തുന്ന സന്ദർശകർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ഇവയുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയ സാഹചര്യത്തിൽ ഖത്തറിലെ അൽഖോറിലും ദഖീറയിലുമുള്ള കണ്ടൽ കാടുകൾ സംരക്ഷിക്കാനായി ഒരു ദിവസം തന്നെ നൂറുകണക്കിന് വളണ്ടിയർമാർ മണ്ണിലിറങ്ങി. ഐ ലവ് ഖത്തർ എന്ന സന്നദ്ധ സംഘടനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാഹനങ്ങളുടെ ടയറുകളടക്കം ടൺ കണക്കിന് മാലിന്യങ്ങൾ കണ്ടലുകൾക്കിടയിൽ നിന്ന് നീക്കിയത്. ശുചീകരണ പ്രവൃത്തികളിൽ സ്വദേശികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും പങ്കാളികളായി. ശ്രീലങ്ക, അമേരിക്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, കാമറൂൺ, ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പെർ പങ്കെടുത്തു. ഉപയോഗങ്ങൾ thumb|ഉപ്പട്ടി കണ്ടലിന്റെ ഇലകളിൽകൂടി പുറത്തുവരുന്ന ഉപ്പുപരലുകൾ നിരവധി ഉപയോഗങ്ങൾ കണ്ടൽക്കാടുകൾക്ക് ഉണ്ട്. അതിൽ പ്രധാനമായവ ജലശുദ്ധീകരണവും പാരിസ്ഥിതിക സംരക്ഷണവുമാണ്. കാറ്റിൽ നിന്നും വൻ തിരമാലകളിൽ നിന്നും കടൽ തീരങ്ങളെ രക്ഷിക്കാൻ ഇവക്ക് കഴിയും. മരു മരങങളേക്കാൾ കാർബ്ബൺ ഡൈ ഓക്സൈഡിന്റെ ശുദ്ധീകരണം 5 മടങ്ങു വരെ വരും. ചതുപ്പു നിലങ്ങളിലുള്ള വെള്ളത്തിൽ നിന്ന് ലവണവും വിഷാംശങ്ങളായ കാഡ്മിയം ഈയം എന്നിവ മാറ്റാനും ഇവക്ക് കഴിയും. ഒരു മികച്ച ആവാസ വ്യവസ്ഥയുണ്ടാക്കാൻ ഇവക്കു കഴിയുന്ന്നു. നിരവധി ഇഴജന്തുക്കളൂടേയും ചെറുമീനുകളൂടേയും ചെമ്മീനിന്റേയും വളർച്ചയെ ഇവ സഹായിക്കുന്നു. മരുന്നിനായി വിവിധ രാജ്യങ്ങളിൽ കണ്ടലുകളെ ഉപയൊഗപ്പെടുഹ്ത്തുന്നു. ഇന്ത്യയിൽ ആയുർവേദഗ്രന്ഥങ്ങളിൽ കണ്ടൽ സസ്യങ്ങളെ ഉപയോഗപ്പെടുത്തിയതു വിവരിക്കുന്നു. വിറകിനായും കണ്ടൽ സസ്യങ്ങളെ ഉപയോഗിക്കുന്നുൻട്. ചിലതരം നാരുകൾ ഉണ്ടാക്കാനും കരകൗശല വസ്തുക്കൾ, പലക എന്നിവ ഉണ്ടാക്കാനും ഇവ ഉപയോഗ്യമാണ്. കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനം. ജൂലൈ 26 ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനമായി യുനെസ്കൊ (UNESCO) ആചരിക്കുന്നു. ഈ ദിനാചരണത്തിലൂടെ, കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ "അതുല്യവും സവിശേഷവും ദുർബലവുമായ ആവാസവ്യവസ്ഥ" എന്ന നിലയിലുള്ള അവബോധം വളർത്താനും അവയുടെ സുസ്ഥിരമായ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനും യുനെസ്കൊ ലക്ഷ്യമിടുന്നു. റഫറൻസുകൾ <div class="references-small"> വർഗ്ഗം:വനങ്ങൾ വർഗ്ഗം:ആവാസവ്യവസ്ഥകൾ
കോർട്ണി വാൽ‌ഷ്
https://ml.wikipedia.org/wiki/കോർട്ണി_വാൽ‌ഷ്
കോർട്ണി വാൽ‌ഷ് ജമൈക്കയിൽ നിന്നുള്ള മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. വെസ്റ്റിൻഡീസിനു വേണ്ടി കളിച്ച വാൽ‌ഷ് 2000 മുതൽ 2004 വരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 1984-ൽ ഓസ്ട്രേലിയക്കെതിരെ പെർത്തിലാണ് അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. പതിനേഴു വർഷം നീണ്ട കളിജീവിതത്തിനിടയിൽ 132 ടെസ്റ്റ് മത്സരങ്ങളും 205 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചു. 22 ടെസ്റ്റുകളിൽ വെസ്റ്റിൻ‌ഡീസിന്റെ നായകനുമായിരുന്നു വാൽ‌ഷ്. ടെസ്റ്റ് ക്രിക്കറ്റിൽ 5000 ഓവറിലധികം ബൗൾ ചെയ്ത ഒരേയൊരു ഫാസ്റ്റ് ബൗളറാണ് കോർട്ണി വാൽ‌ഷ്. അവലംബം മറ്റ് ലിങ്കുകൾ Cricinfo Player Profile : Courtney Walsh CricketArchive Player Profile : Courtney Walsh Courtney Walsh Center on CaribbeanCricket.com Jackie Hewitt's tribute to Courtney Walsh Behind The Walsh വർഗ്ഗം:1962-ൽ ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 30-ന് ജനിച്ചവർ വർഗ്ഗം:വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിക്കാർ
ടാൻസാനിയ
https://ml.wikipedia.org/wiki/ടാൻസാനിയ
ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ). വടക്ക് കെനിയ, ഉഗാണ്ട; പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ്‌ ടാൻസാനിയ എന്ന പേരു ലഭിച്ചത്. 1961-ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻ‌കായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു. ഭൂപ്രകൃതി ടാൻസാനിയയിലെ പ്രധാന ഭൂപ്രദേശമായ തങ്കനീക്കയെ ഭൂപ്രകൃതിയനുസരിച്ച് മൂന്നായി വിഭജിച്ചിരിക്കുന്നു. (i) തീരസമതലം, (ii) ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമി (iii) ഉയരം കൂടിയ മധ്യപീഠഭൂമി. കിഴക്കൻ പീഠഭൂമിയുടെ വീതി കൂടിയ ഭാഗം തങ്കനീക്കാ തടാകവും കടന്ന് ന്യാസാ (Nyasa) തടാകം വരെ വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ കി.-ഉം പ.-ഉം ശാഖകളുടെ മധ്യത്തിലാണ് മധ്യപീഠഭൂമിയുടെ സ്ഥാനം. പീഠഭൂമികളിൽ നിന്നു വ്യത്യസ്തമായി വിള്ളൽ താഴ്വരയുടെ അതിർത്തിയിൽ കുത്തനെ ഉയർന്നു നില്ക്കുന്ന ഉന്നത തടങ്ങൾ താൻസാനിയൻ ഭൂപ്രകൃതിയെ വ്യതിരിക്തമാക്കുന്നു. 900 മീ. ആണ് പ്രധാന ഭൂവിഭാഗത്തിന്റെ ശ.ശ. ഉയരം. വ.കിഴക്കൻ മേഖലയുടെ അതിർത്തിപ്രദേശങ്ങളിൽ പരീ, ഉസാമ്പ തുടങ്ങിയ ഒറ്റപ്പെട്ട ചില പർവതങ്ങൾ കാണാം. ലിവിങ്സ്റ്റൺ മലനിരകൾ എന്ന പേരിലറിയപ്പെടുന്ന കിപെൻജെറ (Kipengera) മലനിരകൾ ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിലിമഞ്ജാരോ (പരമാവധി ഉയരം 5,895 മീ.) താൻസാനിയയുടെ വ. ഭാഗത്ത് സ്ഥിതിചെയ്യുന്നു. സാംബസി നദീമുഖത്തു നിന്ന് ആരംഭിച്ച് ചെങ്കടലിലേക്കു വ്യാപിക്കുന്ന ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ രണ്ട് ശാഖകൾ താൻസാനിയയിലൂടെ കടന്നുപോകുന്നുണ്ട്. ഇടുങ്ങിയതും ആഴമേറിയതും ചെങ്കുത്തായ പാർശ്വങ്ങളോടു കൂടിയതുമായ ഈ താഴ്വരയുടെ ഒരു ശാഖ പടിഞ്ഞാറൻ അതിർത്തിയിലൂടെയും മറ്റൊരു ശാഖ മധ്യ താൻസാനിയയിലൂടെയുമാണ് കടന്നുപോകുന്നത്. പടിഞ്ഞാറൻ ശാഖയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. തങ്കനീക്കയുടെ തീരപ്രദേശം കണ്ടൽസസ്യങ്ങൾ വളരുന്ന ചതുപ്പുപ്രദേശങ്ങളാലും തെങ്ങിൻതോപ്പുകളാലും സമൃദ്ധമാണ്. സു. 800 കി.മീ. ആണ് തീരദേശ ദൈർഘ്യം. സാൻസിബാർ, പെംബ ദ്വീപുകൾ തീരക്കടലിലായി സ്ഥിതിചെയ്യുന്നു. സു. 1660 ച.കി.മീ. വിസ്തീർണം സാൻസിബാറിനുണ്ട്; പെംബയ്ക്ക് സു. 985 ച.കി.മീ.-ഉം. കാലാവസ്ഥ സമുദ്രസാമീപ്യം, ഉയരം എന്നിവ താൻസാനിയയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു വിഭിന്നമായി താൻസാനിയയുടെ കാലാവസ്ഥയെ വ്യതിരിക്തമാക്കുന്നതിലും ഇവ മുഖ്യ പങ്കു വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി രാജ്യത്തെ മൂന്നു മേഖലകളായി വിഭജിക്കാം. (i) ചൂടു കൂടിയതും ഈർപ്പമുള്ളതുമായ തീരപ്രദേശം (ii) ഋതുക്കൾക്കനുസൃതമായി താപനിലയിൽ വ്യതിയാനമനുഭവപ്പെടുന്ന വരണ്ട മധ്യ പീഠഭൂമി പ്രദേശം (iii) അർധ-ശീതോഷ്ണ കാലാവസ്ഥ രേഖപ്പെടുത്തുന്ന പർവത പ്രദേശം. ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന തീരപ്രദേശത്താണ് പൊതുവേ പ്രസന്നമായ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതും ഇവിടെത്തന്നെ. 1016 മി.മീ. മുതൽ 1930 മി.മീ. വരെയാണ് ഇവിടത്തെ വാർഷിക വർഷപാതത്തിന്റെ ശ.ശ.; ദിന-രാത്ര താപനിലയുടെ ശ.ശ. 26.7ºC-ഉം. വരണ്ട മധ്യ പീഠഭൂമി പ്രദേശത്ത് വർഷത്തിൽ 508-762 മി.മീ. മഴ ലഭിക്കുന്നു. അർധ-ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഉന്നത തടങ്ങൾ പൊതുവേ ജലസമ്പന്നമാണ്. സാൻസിബാർ, പെംബ എന്നീ ദ്വീപുകളിൽ പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലിൽ നിന്ന് തുടർച്ചയായി വീശുന്ന കാറ്റ് ഈ ദ്വീപുകളിലെ താപനില ഗണ്യമായി കുറയ്ക്കുന്നു. പെംബയിലും വടക്കൻ തീരപ്രദേശങ്ങളിലും പ്രതിവർഷം 1500 മി.മീ. വരെ മഴ ലഭിക്കാറുണ്ട്. തലസ്ഥാന നഗരമായ ഡൊഡോമയിൽ ജനു.-യിൽ 23.9ºC-ഉം ജൂലായിൽ 19.4ºC-ഉം താപനില അനുഭവപ്പെടുന്നു. 572 മി.മീ. ആണ് ഇവിടത്തെ വാർഷികവർഷപാതത്തിന്റെ ശ.ശ. പ്രധാന നഗരമായ ദാർ-എസ്-സലാമിൽ ജനു.-യിൽ 27.80ºC-ഉം ജൂലായിൽ 23.3ºC-ഉം താപനില രേഖപ്പെടുത്താറുണ്ട്. 1064 മി.മീ. ആണ് വാർഷിക വർഷപാതത്തിന്റെ ശരാശരി. ജലസമ്പത്ത് ആഫ്രിക്കൻ വൻകരയിലെ വൻ തടാകങ്ങളായ വിക്റ്റോറിയ, ടാംഗനിക്ക തടാകം ന്യാസ എന്നിവ ഭാഗികമായി താൻസാനിയയിലാണ് ഉൾപ്പെടുന്നത്. വിക്റ്റോറിയ തടാകമൊഴികെയുള്ള താൻസാനിയയിലെ മറ്റെല്ലാ തടാകങ്ങളും വിള്ളൽ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള തങ്കനീക്ക, ന്യാസ എന്നീ തടാകങ്ങൾ വിസ്തൃതിയും ആഴവുമേറിയ ശുദ്ധജല തടാകങ്ങളാണ്. എന്നാൽ താഴ്വരയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന നാട്രൺ (Natron), ഇയാസി (Eyasi) തുടങ്ങിയ ചെറുതടാകങ്ങൾ ശുദ്ധജലതടാകങ്ങളല്ല. മഴക്കാലത്തു മാത്രമേ മിക്ക താൻസാനിയൻ നദികളിലും നീരൊഴുക്ക് ഉണ്ടാകാറുള്ളൂ. മുഖ്യ നദിയായ റുഫിജിക്കു പുറമേ പാങ്ഗാനി, വാമി, റുവുമ എന്നിവ ഇന്ത്യൻ സമുദ്രത്തിലാണ് നിപതിക്കുന്നത്. മലഗരാസി (Malagarasi), കഗേര (Kagera) എന്നിവ ഉൾപ്പെടെ പടിഞ്ഞാറുഭാഗത്തുള്ള ചെറുനദികൾ എല്ലാം നൈൽ, കോങ്ഗോ, സാംബസി എന്നീ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. റിപ്പബ്ളിക്കിലെ നദികൾ എല്ലാംതന്നെ ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉത്പാദനത്തിനും ചെറിയ തോതിൽ മാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂ. thumb|200px|right|Fishermen on Lake Tanganyika ജൈവസമ്പത്ത് താൻസാനിയയിലെ വൈവിധ്യമാർന്ന സസ്യജാലവും മണ്ണിനങ്ങളും ഇവിടത്തെ കൃഷിയേയും ജനസാന്ദ്രതയേയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ പ്രദേശങ്ങളെപ്പോലെ ജൈവസമ്പത്തിനാൽ സമ്പന്നമാണ് താൻസാനിയ. കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായിട്ടുള്ള സസ്യജാല വിതരണമാണ് താൻസാനിയയുടേത്. ഉന്നതതടങ്ങളിലും തീരപ്രദേശങ്ങളിലുമായാണ് വനങ്ങൾ വ്യാപിച്ചിരിക്കുന്നത്. ഇതര പ്രദേശങ്ങളിൽ മുഖ്യമായും സ്റ്റെപ്പി-സാവന്ന മാതൃകയിൽപ്പെട്ട പുൽപ്രദേശങ്ങളാണുള്ളത്. ചിലയിടങ്ങളിൽ അർധ മരുപ്രദേശസസ്യങ്ങളും കാണാം. കണ്ടൽക്കാടുകളും പനകളും തീരദേശത്തെ സസ്യപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. മുൾച്ചെടികളും ബാവോ ബാബും ഉൾപ്പെടുന്നതാണ് മധ്യപീഠഭൂമിയിലെ സസ്യജാലം. കിലിമഞ്ജാരോയിൽ പ്രധാനമായും ആൽപൈൻ സസ്യങ്ങൾക്കാണ് മുൻതൂക്കം. വ.കിഴക്കുള്ള ഉസംബരാ പർവതപ്രദേശത്താണ് 'ആഫ്രിക്കൻ വയലറ്റ്' പ്രധാനമായും കാണപ്പെടുന്നത്. thumb|താൻസാനിയയിലെ നാഷണൽ പാർക്കുകൾ - ഭൂപടം താൻസാനിയയിലെ ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കൻ വൻകരയിൽ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, വരയൻകുതിര തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താൻസാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തിൽ 14,500 ച.കി.മീ. വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന 'സെറെങേതി നാഷണൽ പാർക്ക്' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാൻ, വരയൻ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), വരയൻകുതിര, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സിലൂസ് ഗെയിം റിസർവ് (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകൾ ഉണ്ടെന്നാണ് കണക്ക്. ബബൂൺ, നീർക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. നോറംഗോറ ക്രേറ്ററാണ് താൻസാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം. വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും മുന്തിയ പരിഗണന നല്കുന്ന താൻസാനിയയിൽ ഈ രംഗത്ത് വിദഗ്ദ്ധ പരിശീലനം നല്കുന്നതിനു വേണ്ടി ഒരു കോളജും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സർക്കാർ വന്യജീവി സംരക്ഷണത്തിനും നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നത്. വന്യജീവികൾ മിക്കപ്പോഴും നിദ്രാരോഗത്തിന്റെ അണുവാഹികളായിത്തീരുന്നതിനാൽ ഇവയെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങളേയും വിളകളേയും സംരക്ഷിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നു. ജനങ്ങളും ജീവിതരീതിയും താൻസാനിയയിലെ ജനങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. ഇതിൽ ബന്തു (Bantu) വിഭാഗത്തിനാണ് മുൻതൂക്കം. അനേകം ആഫ്രിക്കൻ ഉപവർഗങ്ങൾ ഉൾപ്പെടുന്ന നരവംശ-ഭാഷാ വിഭാഗമാണിത്. കൃഷിയാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗം. ബന്തുവംശജർക്കു പുറമേ അറബികൾ, ഏഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങിയ വിഭാഗങ്ങളും താൻസാനിയയിലുണ്ട്. ശിലായുഗത്തിൽ ഇവിടെ അധിവാസമുറപ്പിച്ച ബുഷ്മെൻ, നിലോട്ടിക് വിഭാഗങ്ങളിൽപ്പെടുന്ന മസായ് (Masai), ലൂവോ (Luo) എന്നീ വിഭാഗങ്ങളാണ് താൻസാനിയയിലെ വംശീയ ന്യൂനപക്ഷം. നിലോട്ടിക് ഭാഷ സംസാരിക്കുന്ന ഈ വിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം കന്നുകാലി വളർത്തലാണ്. താൻസാനിയയുടെ വടക്കൻ പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ പ്രധാന ആവാസകേന്ദ്രം. thumb|right|Maasai people and huts with enkang barrier in foreground - eastern Serengeti, 2006 ബുഷ്മെൻ (Bushmen) വംശജരാണ് താൻസാനിയയിൽ ആദ്യം അധിവാസമുറപ്പിച്ച ഗോത്രവിഭാഗം എന്നു കരുതുന്നു. ശിലായുഗത്തിൽ ഇവിടെ കുടിയേറിയ ഇവരുടെ പിൻഗാമികളിൽ ചെറിയൊരു ശ.മാ. ഇപ്പോഴും താൻസാനിയയിൽ നിവസിക്കുന്നുണ്ട്. താൻസാനിയയുടെ തെ.-ഉം തെ.പ.-ഉം നിന്നാണ് ബന്തു വിഭാഗക്കാർ ഇവിടെ കുടിയേറിയത്. ഖോയ്സാൻ ഉപഭാഷകൾ സംസാരിക്കുന്നവരും താൻസാനിയയിലുണ്ട്. സ്വാഹിലിയാണ് ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റേയും മുഖ്യ വ്യവഹാര ഭാഷ. വിദ്യാസമ്പന്നർക്കിടയിൽ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്. താൻസാനിയൻ ജനസംഖ്യയുടെ നാലിൽ മൂന്നു ഭാഗത്തിലധി കവും ഗ്രാമീണരാണ്. സ്വാതന്ത്യലബ്ധിക്കു ശേഷം പട്ടണങ്ങളി ലേക്കുള്ള കുടിയേറ്റം ഗണ്യമായി വർധിച്ചു. ദാർ-എസ്-സലാം, ഡൊഡോമ, സാൻസിബാർ, വിക്റ്റോറിയ തടാകക്കരയിലെ മ്വാൺസ, വടക്കൻ ഉന്നത തടങ്ങളിലെ അറുഷ, മോഷി എന്നിവയാണ് താൻസാനിയയിലെ പ്രധാന പട്ടണങ്ങൾ. താൻസാനിയയിലെ ജനസംഖ്യാ വിതരണം അസന്തുലിതമാണ്. ഫലഭൂയിഷ്ഠതയും ജലലഭ്യതയുമുള്ള പ്രദേശങ്ങളാണ് ജനസാന്ദ്രതയിൽ മുന്നിൽ. പ്രധാന കരയുടെ പത്തിലൊരു ഭാഗത്തായി റിപ്പബ്ളിക്കിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു കേന്ദ്രീകരിച്ചിരിക്കുന്നു. ഉഗാളി (Ugali) (ചോളം, തിന എന്നിവ ചേർത്തുണ്ടാക്കുന്ന ഒരിനം കഞ്ഞി), കസാവ, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ജനങ്ങളുടെ മുഖ്യ ആഹാര ഇനങ്ങൾ. പലതരത്തിലുള്ള വീടുകൾ ഇവിടെയുണ്ടെങ്കിലും പ്രധാന ഭവനനിർമ്മാണോപാധികൾ ചെടിയും വൃക്ഷശിഖരങ്ങളുമാണ്. താൻസാനിയയിലെ പ്രധാന ഭൂഭാഗത്തും സാൻസിബാറിലും മുമ്പ് ആദിവാസി സമൂഹങ്ങൾ തിങ്ങിപ്പാർത്തിരുന്നു. സാംസ്കാരിക വൈവിധ്യം പുലർത്തിയിരുന്ന ഈ ആദിവാസി വിഭാഗങ്ങളിൽ ബന്തു വിഭാഗങ്ങൾക്കിടയിൽ മാത്രമാണ് സമാനമായ ഭാഷകൾ നിലനിന്നിരുന്നത്. വിക്റ്റോറിയ തടാകതീരത്ത് വാസമുറപ്പിച്ചിരുന്ന താൻസാനിയയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സുക്കുമ (Sukuma)വിഭാഗത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു. ഒന്നിലധികം ഗോത്രത്തലവന്മാർ ഇവരുടെ പ്രത്യേകതയായിരുന്നു. എന്നാൽ തെക്കൻ ഉന്നത തടങ്ങളിൽ നിവസിച്ചിരുന്ന ഹെഹീ (Hehe) വിഭാഗക്കാർക്ക് ഒരു ഗോത്രത്തലവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലോട്ടിക് വിഭാഗത്തിൽപ്പെട്ട മസായികളായിരുന്നു മറ്റൊരു പ്രബല ഗോത്ര വിഭാഗം. ഋതുക്കൾക്കനുസൃതമായി ജലലഭ്യതയും മേച്ചിൽപ്പുറങ്ങളും തേടി തങ്ങളുടെ കന്നുകാലികളുമായി സഞ്ചരിച്ചിരുന്ന ഇക്കൂട്ടർക്ക് ഒരു പ്രത്യേക നേതൃസ്ഥാനം ഇല്ലായിരുന്നു. കൊളോണിയൽ - ദേശീയ ഭരണകാലഘട്ടങ്ങളിൽ താൻസാനിയയിലെ ഗോത്രവർഗക്കാർ നിരവധി മാറ്റങ്ങൾക്കു വിധേയരായതിനാൽ നാമമാത്രമായ പാരമ്പര്യ രാഷ്ട്രീയ അധികാരങ്ങൾ മാത്രമേ ഇവർക്ക് നിലനിറുത്താൻ കഴിഞ്ഞുള്ളൂ. 19-ാം ശ..-ത്തിന്റെ ആരംഭത്തോടെ തുടക്കം കുറിച്ച പാശ്ചാത്യ വിദ്യാഭ്യാസം, ആധുനിക സമ്പദ് വ്യവസ്ഥിതി, ഗതാഗത-വാർത്താവിനിമയ മാർഗങ്ങൾ, ഇസ്ളാം-ക്രൈസ്തവ മതങ്ങളുടെ വ്യാപനം എന്നിവ ആദിവാസി സമൂഹങ്ങളുടെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. സാൻസിബാർ ഒഴികെയുള്ള പട്ടണങ്ങളെല്ലാം കൊളോണിയൽ കാലഘട്ടത്തിൽ രൂപമെടുത്തവയാണ്. വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി നഗരങ്ങളിലേക്കു കുടിയേറുന്ന ആഫ്രിക്കക്കാർ മിക്കപ്പോഴും തങ്ങളുടെ പാരമ്പര്യ സംസ്കാരം ഉപേക്ഷിക്കുകയാണു പതിവ്. എങ്കിലും മിക്ക ആഫ്രിക്കൻ വംശജരും കുടുംബവും ഭൂമിയുമായുള്ള തങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. മതവും വിദ്യാഭ്യാസവും പരമ്പരാഗത മതാചാരക്രമങ്ങൾക്ക് മുൻഗണന നല്കിയിരുന്ന ജനതയായിരുന്നു താൻസാനിയയിലേത്. പൂർവികർ, ഭൂമി, ബിംബങ്ങൾ തുടങ്ങിയവയെ ഇവർ ആരാധിച്ചിരുന്നു. ഗോത്രത്തലവന്മാർ പുരോഹിതന്മാർ കൂടിയായിരുന്നു. എന്നാൽ 1840-കൾക്കു ശേഷം ഉണ്ടായ ക്രിസ്തുമതത്തിന്റെ വ്യാപനം ആദിവാസികളുടെ പരമ്പരാഗത മതവിശ്വാസങ്ങളിൽ സാരമായ മാറ്റങ്ങൾ വരുത്തി. താൻസാനിയയിലെ മിക്ക ക്രിസ്ത്യൻ ദേവാലയങ്ങൾക്കും സ്വയംഭരണാധികാരമുണ്ട്. യൂറോപ്യൻ വംശജരാണ് ക്രിസ്തുമത വിശ്വാസികളിൽ ഭൂരിഭാഗം. ആഫ്രിക്കൻ വംശജർക്കിടയിൽ ചെറിയൊരു ശ.മാ. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും ഗോത്ര വർഗക്കാർക്കിടയിൽ പരമ്പരാഗത മതവിശ്വാസങ്ങൾക്കുതന്നെയാണ് ഇപ്പോഴും മുൻതൂക്കം. ഇസ്ളാംമതത്തിനും താൻസാനിയൻ ജനജീവിതത്തിൽ ശ്രദ്ധേയമായ സ്വാധീനമുണ്ട്. തങ്കനീക്കാ തീരത്തും സാൻസിബാറിലും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഇസ്ളാംമതം പ്രചരിച്ചിരുന്നതായി കരുതുന്നു. 19-ാം ശ.-ത്തോടെ താൻസാനിയയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്കും ഇസ്ളാംമതം വ്യാപിച്ചു. ആഫ്രിക്കയിൽ സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് താൻസാനിയ. പ്രായപൂർത്തിയായവരിൽ 71.6 ശ.മാ. (1997) സാക്ഷരരാണ്. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സർക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. താൻസാനിയൻ ഭരണഘടന 7 വർഷത്തെ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം നിഷ്കർഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികളിൽ പകുതി മാത്രമേ സ്കൂളുകളിൽ ഹാജരാകാറുള്ളൂ. ദാർ-എസ്-സലാം സർവകലാശാല (1961), സൊകോയിൻ കാർഷിക സർവകലാശാല (1984), ഓപ്പൺ സർവകലാശാല എന്നിവയ്ക്കു പുറമേ, നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൻസാനിയയിൽ പ്രവർത്തിക്കുന്നുണ്ട്. സമ്പദ്ഘടന കൃഷി thumb|left|A market near Arusha പരമ്പരാഗതമായി ഒരു കാർഷിക രാജ്യമാണ് താൻസാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുൻതൂക്കമുള്ള താൻസാനിയയിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയിൽ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. തിന, കസാവ, യാം, ചോളം എന്നിവയാണ് പ്രാദേശിക വിളകൾ. ഈർപ്പഭരിത പ്രദേശങ്ങളിൽ വാഴക്കൃഷിക്കാണ് മുൻതൂക്കം. സാൻസിബാറും താൻസാനിയയുടെ തീരപ്രദേശങ്ങളുമാണ് നെല്ല് ഉത്പാദനത്തിൽ മുന്നിൽ നില്ക്കുന്നത്. കസാവ, ചോളം, നെല്ല്, സോർഗം, തിന, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകൾ; കാപ്പി, ഗ്രാമ്പൂ, പരുത്തി, പുകയില, സിസാൽ, തേയില, കശുവണ്ടി, കുരുമുളക് എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാൻസിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താൻസാനിയയിൽ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പരുത്തിയും കാപ്പിയും ഒഴികെയുള്ള വാണിജ്യവിളകൾ എല്ലാം കൊളോണിയൽ കാലഘട്ടത്തിലാണ് താൻസാനിയയിൽ എത്തുന്നത്. കാപ്പിയാണ് മുഖ്യ കയറ്റുമതി ഉത്പന്നം. താൻസാനിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളും കിളിമഞ്ചാരോ മലഞ്ചരിവുകളുമാണ് പ്രധാന കാപ്പി ഉത്പാദന മേഖലകൾ. സിസാൽ ആണ് മറ്റൊരു പ്രധാന നാണ്യവിള. ലോകത്തിലെ സിസാൽ ഉത്പാദനത്തിന്റെ 1/3 -ഉം താൻസാനിയയിൽ നിന്നാണ്. യൂറോപ്യന്മാരാണ് ഇവിടെ പ്രധാനമായും സിസാൽ കൃഷി ചെയ്യുന്നത്. താൻസാനിയയിലെ പ്രധാന കരിമ്പ് ഉത്പാദകരും യൂറോപ്യന്മാർ തന്നെ. ഗ്രാമ്പൂവിന് പുറമേ നാളികേരവും സാൻസിബാർ മേഖലയിൽ നിന്ന് വൻതോതിൽ ഉത്പാദിപ്പിക്കുന്നു. ഖനനവും വ്യവസായവും ധാതു സമ്പന്നമാണ് താൻസാനിയ. മുഖ്യ ഖനിജമായ വജ്രത്തിനു പുറമേ സ്വർണം, അഭ്രം, ഉപ്പ്, കൽക്കരി, ലെഡ്, ഇരുമ്പയിര്, ടിൻ, ടങ്സ്റ്റൺ, കയോലിൻ, ഫോസ്ഫേറ്റ്, മാഗ്നൈറ്റ് തുടങ്ങി ഖനിജങ്ങളുടെ നിക്ഷേപങ്ങളും താൻസാനിയയിലുണ്ട്. ഇവയിൽ സ്വർണവും അഭ്രവും മാത്രമേ വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നുള്ളൂ. തങ്കനീക്കൻ ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മ്വാഡ്വിയിലെ വജ്രഖനി 1950-കളിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അടച്ചിട്ടു. 1968-ൽ കിലിമഞ്ജാരോയ്ക്കടുത്തു നിന്ന് ടാൻസനൈറ്റ് എന്ന രത്നക്കല്ല് കണ്ടെത്തി. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. താൻസാനിയയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പുറംകടലിൽ നിന്നും പ്രകൃതിവാതകം ലഭിക്കുന്നു. മാലാവി തടാകത്തിനടുത്തുള്ള കൽക്കരി നിക്ഷേപം വിസ്തൃതമാണെങ്കിലും ഗുണനിലവാരം കുറഞ്ഞതാണ്. താൻസാനിയൻ വ്യവസായ മേഖല അവികസിതമാണ്. വ്യവസായങ്ങളിൽ ഭൂരിപക്ഷവും വജ്രഖനനത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്യനന്തരമാണ് രാജ്യത്തിന്റെ വ്യാവസായിക മേഖല വികാസം നേടാനാരംഭിച്ചത്. ധാരാളം ചെറുകിട വ്യവസായങ്ങളും താൻസാനിയയിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾ, തുണി, ബിയർ, സിഗരറ്റ്, സിമന്റ്, ഇരുമ്പുരുക്ക്, പെട്രോളിയം ഉത്പന്നങ്ങൾ, വളം തുടങ്ങിയവയാണ് പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ. താപ-ജലവൈദ്യുതോർജ പദ്ധതികളാണ് നിർമ്മാണത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നത്. വനസമ്പത്ത് മൊത്തം ഭൂപ്രദേശത്തിന്റെ 36.8 ശ.മാ. വനമാണ് (1995). വനങ്ങളിൽ കർപ്പൂരവൃക്ഷം, ആഫ്രിക്കൻ മഹാഗണി തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. മൊത്തം തടിയുത്പാദനത്തിന്റെ 90 ശ.മാ.-ഉം ഇന്ധനമായി ഉപയോഗിക്കുന്നു. മത്സ്യബന്ധനം താൻസാനിയൻ സമ്പദ്വ്യവസ്ഥയിൽ മത്സ്യബന്ധനത്തിന് അപ്രധാന സ്ഥാനമേയുള്ളൂ. താൻസാനിയയുടെ തടാകങ്ങളേയും തീരപ്രദേശങ്ങളേയും കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം വികസിച്ചിട്ടുള്ളത്. വിക്റ്റോറിയ തടാകമാണ് മുഖ്യ ഉൾനാടൻ മത്സ്യബന്ധന കേന്ദ്രം. ഇന്ത്യൻ സമുദ്രത്തിൽ നിന്ന് വൻതോതിൽ ചൂരയും മത്തിയും ലഭിക്കുന്നു. ഗതാഗതവും വാർത്താവിനിമയവും താൻസാനിയയുടെ വിസ്തൃതിയും അവികസിത സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ഗതാഗത വാർത്താവിനിമയ മേഖലകളുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലകളിലാണ് ഗതാഗത സൗകര്യങ്ങൾ പുരോഗമിച്ചിട്ടുള്ളത്. വിക്റ്റോറിയയേയും മറ്റു ചില തടാകങ്ങളേയും കേന്ദ്രീകരിച്ച് ജലഗതാഗതവും വികസിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം സാൻസിബാറിനെ പ്രധാന കരയുമായും മറ്റു കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. കടൽമാർഗ്ഗം എത്തുന്ന ആവിക്കപ്പലുകൾക്കും അറേബ്യൻ പത്തേമാരികൾക്കു മാണ് താൻസാനിയയുടെ നാവിക ഗതാഗതത്തിൽ പ്രമുഖ സ്ഥാനം. thumb|350px|Tanzania Roads and rails Red: Tarmac Roads Blue:Railway ദാർ-എസ്-സലാമിൽ നിന്നാരംഭിച്ച് സാംബിയയിലേക്കു പോ കുന്ന ടസാറ (Tazara) റെയിൽപാതയാണ് താൻസാനിയയിലെ പ്രധാന റെയിൽ ശൃംഖല. 1975-ൽ പ്രവർത്തനം ആരംഭിച്ച ഈ റെയിൽപ്പാത ദാർ-എസ്-സലാമിനേയും സാംബിയയേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ടസാറ ഒഴികെ താൻസാനിയൻ റെയിൽപ്പാതയ്ക്ക് മൊത്തം 2600 കി.മീ. ദൈർഘ്യമുണ്ട്. 969 കി.മീ. ആണ് താൻസാനിയൻ-ടസാറ റെയിൽപാതയുടെ നീളം. 1977-ൽ സ്വതന്ത്ര താൻസാനിയൻ റെയിൽവേ കോർപ്പറേഷൻ സ്ഥാപിതമായി. താൻസാനിയൻ സെൻട്രൽ റെയിൽപ്പാതയുടെ ഒരു ശാഖ ദാർ-എസ്-സലാമിൽ നിന്നാരംഭിച്ച് വ.പ. ദിശയിൽ തങ്കനീക്കാ തടാകക്കരയിലെ കിഗോമ (Kigoma) വരെ എത്തുന്നു. മറ്റൊരു ശാഖ വിക്റ്റോറിയ തടാകത്തിലെ മ്വാൺസ(Mwanza)യിൽ അവസാനിക്കുന്നു. താങ്ക (Tanga) തുറമുഖത്തു നിന്നാരംഭിക്കുന്ന മറ്റൊരു റെയിൽപ്പാത വ.ദിശയിൽ അറൂഷ(Arusha)യിലെത്തിച്ചേരുന്നു. തങ്കനീക്കൻ സെൻട്രൽ റെയിൽപ്പാതയുമായും കെനിയയിലെ സെൻട്രൽ റെയിൽപ്പാതയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. താൻസാനിയയിലെ മിക്ക റെയിൽപ്പാതകളും താൻസാനിയ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ഈസ്റ്റ് ആഫ്രിക്കൻ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ്. താൻസാനിയയിലെ റോഡ് ശൃംഖല വിസ്തൃതമാണെങ്കിലും വികസിതമല്ല. ദേശീയ വികസനത്തിന് റോഡ് ഗതാഗതം മെച്ചപ്പെ ടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും കടൽമാർഗ്ഗമുള്ള വാണിജ്യത്തേയും തുറമുഖങ്ങളേയുമാണ് താൻസാനിയ പ്രധാനമായും ആശ്രയിക്കുന്നത്. റോഡു നിർമ്മാണത്തിനും വികസനത്തിനും വേണ്ടി ഭരണകൂടം ആസൂത്രണം ചെയ്ത പദ്ധതിയിൽ പോഷക റോഡുകളുടെ നിർമ്മാണത്തിനാണ് മുൻഗണന നല്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കാർഷികവികസനമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ മൊത്തം ദൈർഘ്യം: 88,200 കി.മീ. (1996). ഇതിൽ 3,700 കി.മീ. റോഡുകൾ ടാർ ചെയ്തവയാണ്. റോഡുകളിൽ ഭൂരിഭാഗവും മഴക്കാലത്ത് ഗതാഗതയോഗ്യമല്ലാതാകുന്നു. 1930 കി.മീ. ദൈർഘ്യമുള്ള ഒരു റോഡ് താൻസാനിയയെ സാംബിയയുമായി ബന്ധിപ്പിക്കുന്നുണ്ട്. 619 കി.മീ. ആണ് സാൻസിബാർ ദ്വീപിലെ റോഡുകളുടെ മൊത്തം ദൈർഘ്യം; പെംബയിൽ 363 കി.മീ. ഉം. ദാർ-എസ്-സലാമാണ് രാജ്യത്തെ പ്രധാന തുറമുഖം; താങ്ക, മ്വാറ, സാൻസിബാർ തുടങ്ങിയവ മറ്റു തുറമുഖങ്ങളും. ആവിക്കപ്പൽ ഗതാഗതം താൻസാനിയയെ കെനിയ, ഉഗാണ്ട, സയർ, ബുറുണ്ടി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. താൻസാനിയൻ പ്രദേശങ്ങളിലെ പ്രധാന ഗതാഗത ശൃംഖലക ളിൽ വ്യോമഗതാഗതത്തിനു മുഖ്യമായ സ്ഥാനമാണുള്ളത്. വ്യോമഗതാഗതം രാജ്യത്തെ മിക്ക പ്രദേശങ്ങളേയും നഗരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്: ദാർ-എസ്-സലാം, കിലിമഞ്ജാരോ, സാൻസിബാർ. എയർ താൻസാനിയയും അനവധി വിദേശ കമ്പനികളും ദേശീയ അന്തർദേശീയ സർവീസുകൾ നടത്തുന്നു. 1991-ൽ താൻസാനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു സംയുക്ത വ്യോമഗതാഗത പദ്ധതിക്കു രൂപം നല്കി. വാണിജ്യവും വിനോദസഞ്ചാരവും അടിസ്ഥാന വസ്തുക്കളുടെ കയറ്റുമതിയും തത്തുല്യ അളവിലുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയും ആണ് താൻസാനിയൻ വാണിജ്യത്തിന്റെ മുഖ്യ സവിശേഷത. ബ്രിട്ടനും കെനിയയുമാണ് താൻസാനിയയുടെ പ്രധാന വാണിജ്യ പങ്കാളികൾ. മുമ്പ് കയറ്റുമതിയിൽ മുന്നിലായിരുന്ന സിസാലിന്റെ സ്ഥാനം 1960-കൾക്കു ശേഷം കാപ്പി കൈയടക്കി. 1960-കളുടെ തുടക്കത്തിൽ കൃത്രിമ റബ്ബറിന്റെ ഉപയോഗത്തിലുണ്ടായ വർധനവാണ് സിസാലിന്റെ വിലയും ഉത്പാദനവും ഗണ്യമായി കുറയ്ക്കുന്നതിനു കാരണമാക്കിയത്. പ്രധാന ഇറക്കുമതി ഉത്പന്നമായ പെട്രോളിയത്തിനു പുറമേ യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയും വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലേക്കാണ് താൻസാനിയ പ്രധാനമായും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. മധ്യ-പൂർവ പ്രദേശങ്ങളിൽ നിന്ന് എണ്ണയും പശ്ചിമ യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് മറ്റു വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. താൻസാനിയയുടെ മനോഹരമായ ഭൂപ്രകൃതിയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും രാജ്യത്തെ ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു. ഭരണകൂടം പ്രസിഡന്റ് തലവനായുള്ള ഭരണസമ്പ്രദാ യമാണ് താൻസാനിയയിലുള്ളത്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയും മന്ത്രിസഭയുമുണ്ട്. പ്രസിഡന്റിനെ അഞ്ചുവർഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു. താൻസാനിയയുടെ പാർലമെന്റിന് നാഷണൽ അസംബ്ളി എന്ന ഒരു മണ്ഡലം മാത്രമേയുള്ളൂ. പാർലമെന്റംഗങ്ങളിൽ നിന്നുമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പാർലമെന്റിന്റെ കാലാവധി അഞ്ചുവർഷമാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെടുന്നവരും പാർലമെന്റിലുണ്ട്. ചീഫ് ജസ്റ്റിസ് തലവനായുള്ള പരമോന്നത കോടതിക്കു പുറമേ, ഹൈക്കോടതിയും ജില്ലാ കോടതിയും കീഴ്കോടതികളും താൻസാനിയയിലുണ്ട്. സാൻസിബാറിനായി പ്രത്യേക ഗവൺമെന്റുണ്ട്. ആഭ്യന്തര കാര്യങ്ങളിൽ സാൻസിബാർ ഗവൺമെന്റിന് ഭരണസ്വാതന്ത്യ്രം അനുവദിച്ചിരിക്കുന്നു. പ്രത്യേക പ്രസിഡന്റും മുഖ്യമന്ത്രിയും ഹൌസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്ന നിയമസഭയും സാൻസിബാറിനുണ്ട്. 1965-ലെ ഭരണഘടനയനുസരിച്ച് ഏകകക്ഷി സമ്പ്രദായമാ യിരുന്നു താൻസാനിയയിൽ നിലവിലിരുന്നത്. 1992-ലെ ഭരണഘ ടനാ ഭേദഗതിയോടെ ബഹുകക്ഷി സമ്പ്രദായത്തിന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് പല രാഷ്ട്രീയകക്ഷികൾക്കും പ്രവർത്തന സ്വാതന്ത്യ്രമുണ്ടായി. ഭരണസൌകര്യത്തിനായി രാജ്യത്തെ 26 മേഖലകളായി വിഭജിച്ചിട്ടുണ്ട്. ചരിത്രം മനുഷ്യരുടെ പൂർവികരായ ഹോമോ ഇറക്ടസുകളുടെ ജീവാശ്മങ്ങളും ശിലാ ഉപകരണങ്ങളും വ.കിഴക്കൻ താൻസാനിയയിൽ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും താൻസാനിയയുടെ ചരിത്രാതീതകാലത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പുരാതന ഗ്രീക്കുകാർക്കിടയിൽ തങ്കനീക്കാതീരം അസേനിയ എന്ന പേരിലാണ് അറിയപ്പെട്ടത്. ക്രിസ്ത്വബ്ദാരംഭത്തിൽ അറേബ്യ, പേർഷ്യ, ഇന്ത്യ, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങൾ കിഴക്കൻ ആഫ്രിക്കൻ തീരവുമായി വാണിജ്യ ബന്ധത്തിലേർപ്പെട്ടിരുന്നു. 1-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബന്തു ജനവർഗം തങ്കനീക്കയുടെ തീരദേശത്ത് എത്തി. 8-ാം ശ.-ത്തിൽ ഇവിടെ എത്തിയ അറബികൾ തീരദേശത്ത് നിരവധി നഗര രാഷ്ട്രങ്ങൾ സ്ഥാപിച്ചതായി അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. കിൽവ, പാൻഗാനി, മാഫിയ എന്നിവയായിരുന്നു അവയിൽ പ്രധാനം. ഇതിൽ കിൽവയ്ക്ക് അറേബ്യ, ചൈന, പേർഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളിൽ കിൽവയിലെ പള്ളികളെക്കുറിച്ച് പരാമർശമുണ്ട്. അറബ് സംസ്കാരം ബന്തു വിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ് സ്വാഹിലി ഭാഷയും സംസ്കാരവും. സാൻസിബാറിൽ ആദ്യമായി എത്തിയ യൂറോപ്യൻ വാസ്കോഡഗാമയായിരുന്നു. 16-ാം ശ.-ത്തിൽ പോർച്ചുഗീസുകാർ സാൻസിബാർ പിടിച്ചെടുത്തെങ്കിലും 1699-ൽ ഒമാൻ സുൽത്താന്റെ സഹായത്തോടെ അറബികൾ അവരെ സാൻസിബാറിൽ നിന്നു പുറത്താക്കി. 18-ാം ശ.-ത്തിൽ കിൽവ, പെംബ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ഒമാൻ സുൽത്താൻ തന്റെ തലസ്ഥാനം ഒമാനിൽ നിന്നു സാൻസിബാറിലേക്കു മാറ്റി. 19-ാം ശ.-ത്തിലാണ് യൂറോപ്യൻ മിഷണറിമാരുടേയും സഞ്ചാരികളുടേയും വരവിന് തങ്കനീക്ക സാക്ഷ്യം വഹിച്ചത്. ജർമൻ മിഷണറിയായ ജെ. റബ്മാൻ 1840-ൽ മൌണ്ട് കിലിമഞ്ജാരോ കണ്ടെത്തി. 1858-ൽ തങ്കനീക്കാ തടാകം കണ്ടെത്തിയത് ഇംഗ്ളിഷ് പര്യവേക്ഷകരായ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടനും ജോൺ ഹാനിങ് സ്പീക്കുമായിരുന്നു. ഡേവിഡ് ലിവിങ്സ്റ്റൺ ആണ് തങ്കനീക്കയിൽ എത്തിയ മറ്റൊരു പ്രമുഖ യൂറോപ്യൻ. 19-ാം ശ.-ത്തിൽ കിഴക്കൻ ആഫ്രിക്കയിൽ സ്വാധീനമുറപ്പിക്കാൻ ഇംഗ്ളണ്ടും ജർമനിയും താത്പര്യം പ്രകടിപ്പിച്ചു. തങ്കനീക്കയെ ഒരു ജർമൻ കോളനിയും സാൻസിബാറിനെ ഒരു ബ്രിട്ടിഷ് സംരക്ഷിത രാജ്യവുമാക്കിക്കൊണ്ടുള്ള കരാർ 1886-ൽ ജർമനിയും ഇംഗ്ളണ്ടും ചേർന്നുണ്ടാക്കി. ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്ന പേരിലറിയപ്പെട്ട തങ്കനീക്കൻ കോളനിയുടെ ഭരണം ജർമൻ ഈസ്റ്റ് ആഫ്രിക്ക കമ്പനിയായിരുന്നു നിർവഹിച്ചത്. 1890-ലെ രണ്ടാം ആംഗ്ളോ-ജർമൻ കരാർ പ്രകാരം റുവാണ്ട, ബുറൂണ്ടി എന്നീ പ്രദേശങ്ങൾകൂടി ജർമൻ ഈസ്റ്റ് ആഫ്രിക്കയുടെ ഭാഗമാക്കപ്പെട്ടു. 1891-ൽ കോളനിയുടെ ഭരണം നേരിട്ട് ഏറ്റെടുത്ത ജർമൻ സർക്കാർ വികസനത്തിന് ഊന്നൽ നല്കിക്കൊണ്ടുള്ള ഭരണ പരിപാടി നടപ്പിലാക്കി. എന്നാൽ പട്ടാള ഭരണരീതി ക്രമേണ ജനങ്ങളിൽ എതിർപ്പുളവാക്കുകയും ഇത് 1905-ൽ ജർമൻ അധിനിവേശത്തിനെതിരായുള്ള കലാപമായി മാറുകയും ചെയ്തു. മാജി മാജി എന്ന പേരിൽ അറിയപ്പെട്ട ഈ കലാപത്തെ ജർമൻ സർക്കാർ അടിച്ചമർത്തി (1907). ഒന്നാം ലോകയുദ്ധാനന്തരം തങ്കനീക്കയുടെ ഭരണനിർവഹണത്തിനുള്ള ചുമതല ലീഗ് ഒഫ് നേഷൻസ് ബ്രിട്ടനു നല്കി. വിവിധ ഗോത്രവർഗങ്ങളെക്കൂടി ഭരണത്തിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് ബ്രിട്ടൻ ഇവിടെ നടപ്പിലാക്കിയത്. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് തങ്കനീക്ക യു.എൻ.ട്രസ്റ്റ് ടെറിട്ടറി ആയി. ട്രസ്റ്റിഷിപ്പ് കരാർ പ്രകാരം സ്വയംഭരണത്തിലേ ക്കും സ്വാതന്ത്യത്തിലേക്കുമുള്ള തങ്കനീക്കയുടെ ചുവടുവയ്പ് സുഗമമാക്കാനുള്ള ചുമതല ബ്രിട്ടനിലാണ് നിക്ഷിപ്തമായിരുന്നത്. തങ്കനീക്കയിൽ യൂറോപ്പുകാർക്കും ആഫ്രിക്കക്കാർക്കും തുല്യ പ്രാതിനിധ്യമുള്ള ഒരു രാഷ്ട്രീയക്രമത്തിനു വേണ്ടി ബ്രിട്ടൻ നിലകൊണ്ടു. എന്നാൽ ബഹുഭൂരിപക്ഷം ആഫ്രിക്കക്കാർക്കും ഈ നയം സ്വീകാര്യമായിരുന്നില്ല. 1958-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 'തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ' എന്ന ദേശീയ രാഷ്ട്രീയപ്പാർട്ടി ഭൂരിപക്ഷം നേടുകയും പുതിയ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. 1961 ഡി. 9-ന് തങ്കനീക്കയ്ക്കു സ്വാതന്ത്യം നല്കാൻ ലണ്ടനിൽ കൂടിയ ഭരണഘടന സമ്മേളനം തീരുമാനിച്ചു. സ്വാതന്ത്യലബ്ധിക്കുശേഷം ഒരു വർഷം കഴിഞ്ഞ് 1962-ൽ തങ്കനീക്ക റിപ്പബ്ളിക്കായി. തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1963 ഡി. 10-ന് സാൻസിബാർ ബ്രിട്ടനിൽ നിന്നും സ്വാതന്ത്യം നേടി. ആഫ്രോ-ഷിറാസി (Afro-Shirazi) പാർട്ടിയിലെ ജോൺ ഒകെല്ലോയുടെ നേതൃത്വത്തിൽ നടന്ന വിപ്ളവം സുൽത്താനെ പുറത്താക്കിയതിനെത്തുടർന്ന് അബൈദ് കറുമെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവിൽ വന്നു. സാൻസിബാറിൽ സമാധാനം നിലനിറുത്തുന്നതിനായി ഈ സർക്കാർ തങ്കനീക്കയുടെ സഹായമഭ്യർഥിക്കുകയും ചെയ്തു. കറുമെയുടെ അഭ്യർഥനയനുസരിച്ച് 1964 ഏ. 26-ന് സാൻസിബാറും തങ്കനീക്കയും സംയോജിച്ച് താൻസാനിയ ആയി. 1977-ൽ തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ താനു (Tanu), ആഫ്രോ-ഷിറാസി എന്നീ പാർട്ടികൾ ചേർന്നുണ്ടാക്കിയ ചാമാ ചാ മാപിൻധൂസി പാർട്ടി (Chama Cha Mapinduzi:CCM) താൻസാനിയയിലെ ഏക രാഷ്ട്രീയപ്പാർട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. 1992 മുതൽ ബഹുകക്ഷി സമ്പ്രദായമാണ് തുടർന്നു വരുന്നത്. 1995-ലേയും 2000-ലേയും പൊതു തെരഞ്ഞടുപ്പുകളിൽ ബെഞ്ചമിൻ മ്കപ നയിച്ച ചാമാ ചാ മാപിൻഡൂസി പാർട്ടിയാണ് വിജയിച്ചത്. കുറിപ്പുകൾ അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:ടാൻസാനിയ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ആര്യഭടൻ
https://ml.wikipedia.org/wiki/ആര്യഭടൻ
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഭാരതത്തിന്റെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌. ജീവിതരേഖ ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അശ്മകം കൊടുങ്ങല്ലൂര് ആണെന്ന് കരുതുന്നു .ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പഠനങ്ങൾക്കു ശേഷം നളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. ചമ്രവട്ടം എന്ന സ്ഥലത്തു നിന്ന് ഭ്രഷ്ട് കൽപ്പിച്ചതിനാലാണ് അദ്ദേഹം യാത്രയാകുന്നതെന്നും കേട്ടുകേഴ്വി ഉണ്ട്. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു. കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി 'കുസുമപുരത്തെ ആര്യഭടൻ' എന്നാണ്‌ തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്‌. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിൻ്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന്‌ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നൽകി‌. ആര്യഭടീയം ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല. `ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌. ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ. ഗീതികാപാദം 13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയത്തിന്റെ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവയെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നുIndian astronomy ,S.Balachandra Rao, ISBN 81-7371-205-0 ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്. ഗണിതപാദം 33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രധാനമായും ജ്യാമിതീയ രൂപങ്ങളുടെ വിസ്തീർണ്ണം (ക്ഷേത്രവ്യവഹാരം), നിഴലളവുകൾ (ശംഖുഛായ),കൂട്ടകകണക്കുകൾ‍ കാലക്രിയാപാദം 25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു. ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌, ഒരു കല്പം = 14 മനു അഥവാ 1008 യുഗം ഒരു മനു = 72 യുഗം ഒരു യുഗം =43,20,000 വർഷം ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു. ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌. ഗോളപാദം ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുറിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും സഞ്ചാരപാതയെ ക്കുറിച്ചും,അതിനാവശ്യമയ ഗോളത്രികോണമിതിയെക്കുറിച്ചുമാണ്(spherical Trigonometry). ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടതും ആര്യഭടനാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിവരങ്ങൾ ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അദ്ധ്യായം തന്നെ തുറന്നു. π(പൈ) യുടെ മൂല്യം 3.1416 ആകുന്നു. ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം. ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം ഭൂമിയുടെ ഭ്രമണത്തേയും‌ ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു. ഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈൽ ആണെന്നു കണക്കുകൂട്ടി. 100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു. അവലംബം വർഗ്ഗം:ഭൗതികശാസ്ത്രം വർഗ്ഗം:പൗരാണിക ഭാരതീയചിന്തകർ വർഗ്ഗം:ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ
മൗറീഷ്യസ്
https://ml.wikipedia.org/wiki/മൗറീഷ്യസ്
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്( ; ; [moʁis]). ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നുhttps://www.worldtravelguide.net/guides/africa/mauritius/weather-climate-geography/. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്. 1814-ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്. നിരുക്തം അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്. അവർ ഇതിനെ ദിനാ അരൊബി എന്നുവിളിച്ചു. 1507-ൽ പറങ്കി നാവികർ ഇവിടെ വന്നു തൂടങ്ങി. പഴയ പറങ്കി മാപ്പുകളിൽ "ക്രിനെ" എന്ന പേരിൽ ഇതിനെ കാണിക്കുന്നുണ്ട്. പറക്കനാവാത്ത "ദൊദൊ" എന്ന പക്ഷിയുടെ സാന്നിധ്യം കൊണ്ടാണിതെന്ന് വിശ്വസിക്കുന്നു. പിന്നീടെത്തിയ പറങ്കി നാവികൻ, ദോം പെദ്രൊ മാസ്കാരെൻഹസ്, ഈ ദ്വീപസമൂഹങ്ങളെ മാസ്കാരെൻസ് എന്നു വിളിച്ചു. 1598-ൽ നാവിക സേനാപതി വൈബ്രാൻഡ് വാൻ വാർവിക്കിന്റെ നേതൃതത്തിൽ ഡച്ച് പടവ്യൂഹം "ഗ്രാൻഡ് തുറമുഖത്ത്" എത്തിച്ചേരുകയും ദ്വീപിനെ മൗറീഷ്യസ് നാമകരണം ചെയ്യുകയും ചെയ്തു. 1715-ൽ ചുറ്റുമുള്ള ദ്വീപുകൾ കയ്യടക്കിയിരുന്ന ഫ്രാൻസ് മൗറീഷ്യസിനേയും സ്വന്തമാക്കി ഐലെ ദെ ഫ്രാൻസ് നാമകരണം ചെയ്തു. 1814-ൽ ഫ്രാൻസിനെ കീഴടക്കി വെള്ളക്കാർ ദ്വീപിനെ സ്വന്തമാക്കി മൗറീഷ്യസ് എന്നു നാമകരണം ചെയ്തു. ചരിത്രം അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത് ഡച്ച് കാലഘട്ടം 1598-1710 ഫ്രെഞ്ച് കാലഘട്ടം thumb|250px|The ഗ്രാൻഡ് തുറമുഖ യുദ്ധം , 20–27 ആഗസ്റ്റ് 1810 1715-1814 ബ്രിട്ടീഷ്‌ കാലഘട്ടം 1814-1968 thumb|250px|ചാമ്പ്യൻ പോരാട്ട പന്തയസ്ഥലം, ലൂയിസ് തുറമുഖം, 1880 സർ റോബർട്ട് ഫാർക്കരിന്റേ നേത്രുതത്തിൽ തുടങ്ങിയ ഭരണം സത്വരമായ സാമൂഹിക സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ചു. 1835-ൽ അടിമത്തം നിർത്തലാക്കി. ഇതു ആഫ്രിക്കൻ അടിമകൾക്കു പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ വരുത്താൻ കാരണമായി. അവർ പ്രധാനമായും കരിമ്പിൻ തടങ്ങൾ, നിർമ്മാണശാലകൾ, ഗതാഗതമേഖല, കെട്ടിട നിർമ്മാണമേഖല, എന്നിവിടങ്ങലിൽ പണിയെടുത്തു. ഇന്ത്യക്കാർ പ്രധാനമായും കൊൽകത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ആദ്യസമൂഹം 1721-ൽ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായിരുന്നു. പ്രധാനമായും ബഗാളികളും തമിഴരും. ലൂയിസ് തുറമുഖം മൂന്ന് മേഖലയായി തിരിച്ചിരുന്നു, ഇന്ത്യക്കാർ 'ക്യാംപ് ദെ മലബാർ' എന്ന കിഴക്കൻ പ്രാന്തപ്രദേശത്തായിരുന്നു. അതുകൂടാതെ, മഡഗാസ്കർ, ആഫ്രിക്കയുടെ തെക്കും കിഴക്കും, മൊസാംബിക്ക്, കോമരി ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം കുടിയേറ്റക്കാരും ഉണ്ടായിരുന്നു. പിന്നീട് വ്യാപാരികളായ ചൈനീസ് കുടിയേറ്റക്കാരും എത്തിയതോടെ ദ്വീപ് എഷ്യക്കാരാൽ പ്രബലമായി.വികസിച്ചുവന്ന വിപണനസാദ്ധ്യത ധാരാളം വടക്കേ ഇന്ത്യൻ വ്യാപാരികളെ അങ്ങോട്ടു ആകർക്ഷിച്ചു. രാഷ്ട്രീയം ഒരു ജനാധിപത്യ രാജ്യമായാണ്‌ ഭരണഘടന മൗറീഷ്യസിനെ വിഭാവനം ചെയ്യുന്നത്‌. ഭൂമിശാസ്ത്രം 80-ലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ അഗ്നിപർവ്വതസ്പോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമാണ് മൗറീഷ്യസ്. ഇപ്പോൾ സജീവമായ ഒരു അഗ്നിപർവ്വതവുമില്ല. കഴിഞ്ഞ 10000 വർഷ്ത്തിനിടക്ക് ഒരു അഗ്നിപർവ്വതസ്പോടനവും രേഖപ്പെടുത്തിയിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള, വിട്ടു വിട്ടു കിടക്കുന്ന മലനിരകളാൽ ചുറ്റപെട്ടതാണ് മൗറീഷ്യസ്. തീരത്തുനിന്നും ഉള്ളിലെ സമതലത്തിലേക്കെത്തുമ്പോൾ ഉയരം 670 മീറ്റർ വരെയാകുന്നു. ഏറ്റവും ഉയരം കൂടിയ ഭാഗം തെക്കുപടിഞ്ഞാറുള്ള പിറ്റൊൻ ദെ ല പെറ്റിറ്റ് രിവിരെ നോയിരാണ്(828 മീറ്റർ). പുഴകളാലും നദികളാലും ദ്വീപ് സമൃദ്ധമാണ്, പർവ്വതാഗ്നിപ്രവാഹം മൂലമുണ്ടായ വിടവുകളിലൂടെയാണ് ഇവ പ്രധാനമായും വരുന്നത്. പരിസ്ഥിതി ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്. ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്. അവലംബം കുറിപ്പുകൾ വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ദ്വീപുകൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:പട്ടാളമില്ലാത്ത രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മൗറീഷ്യസ്
കൊമോറസ്
https://ml.wikipedia.org/wiki/കൊമോറസ്
കൊമോറസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ്. ആഫ്രിക്കൻ വൻ‌കരയിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണു സ്ഥാനം. മൊസാംബിക് ചാനലിലെ നാലു ചെറുദ്വീപുകളിൽ മൂന്നെണ്ണം ചേരുന്നതാണ് കൊമോറസ്. ഗ്രാൻ‌ഡ് കൊമോർ, മൊഹേലി, അൻ‌ജുവാൻ എന്നിവയാണ് കൊമോറസിനു കീഴിലുള്ള ദ്വീപുകൾ. നാലാമത്തെ ദ്വീപായ മയോട്ടി ഫ്രഞ്ച് അധീനതയിലാണ്. എന്നാൽ ഇവിടെയും കൊമോറസ് അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ മറ്റു മൂന്നു ദ്വീപുകളും അനുകൂല നിലപാടെടുത്തപ്പോൾ മയോട്ടിയിലെ ജനങ്ങൾ ഫ്രാൻ‌സിൽ നിന്നും സ്വതന്ത്രമാകേണ്ട എന്നു വിധിയെഴുതി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറസ്. വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:കൊമോറസ് വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
മേഘാലയ
https://ml.wikipedia.org/wiki/മേഘാലയ
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ചരിത്രം അസം സംസ്ഥാനത്തിനുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 ഏപ്രിൽ 2-നു രൂപം കൊണ്ടു. 1972-ൽ ഒരു സംസ്ഥാനമായി. ജനജീവിതം എൺപതുശതമാനത്തിലധികം ജനങ്ങളും കർഷകരാണ്. വളക്കൂറുള്ള മണ്ണിൽ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കൾ‍ , പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യപ്പെടുന്നു. ഉയർന്ന ജലസേചന സൗകര്യവും കൃഷിക്ക് ഏറെ അനുയോജ്യമാണ്. മേഘാലയ പ്ലൈവുഡ്സ്, ചില ഖനന കമ്പനികൾ എന്നിവയൊഴിച്ചാൽ പൊതുവേ വ്യാവസായികമായി പിന്നോക്കമാണീ സംസ്ഥാനം. ജില്ലകൾ കിഴക്കൻ ഘാസി കുന്നുകൾ പടിഞ്ഞാറൻ ഘാസി കുന്നുകൾ കിഴക്കൻ ഗാരോ കുന്നുകൾ പടിഞ്ഞാറൻ ഗാരോ കുന്നുകൾ റി-ബോയ് തെക്കൻ ഗാരോ ജയിന്ത്യാ കുന്നുകൾ പ്രധാന സ്ഥലങ്ങൾ ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിൻ പ്രദേശം, ജോവൽ -ചുടു നീരുറവ തടാകം, ഷില്ലോംഗ്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻ‌റം എന്ന പ്രദേശത്തിനാണ്. കൂടുതൽ അറിവിന് http://meghalaya.nic.in വർഗ്ഗം:മേഘാലയ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
അസം
https://ml.wikipedia.org/wiki/അസം
REDIRECT ആസാം
ഉള്ളൂർ പരമേശ്വര അയ്യർ
https://ml.wikipedia.org/wiki/ഉള്ളൂർ_പരമേശ്വര_അയ്യർ
തിരിച്ചുവിടുക ഉള്ളൂർ എസ്. പരമേശ്വരയ്യർ
മണിപ്പൂർ
https://ml.wikipedia.org/wiki/മണിപ്പൂർ
മണിപ്പുർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. തലസ്ഥാനം ഇംഫാൽ. മണിപ്പുരി ഭാഷ‎ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്‌. വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ്‌ അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം 'ഇന്ത്യയുടെ രത്നം' എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പുരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പുർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പുരിന്റെ സ്ഥാനം. വ്യക്തിത്വങ്ങൾ : ഇറോം ശർമിള മണിപ്പുരിൻറെ ഉരുക്കുവനിത എന്നറിയപ്പെടുന്നു. ചരിത്രം thumb|left|കങ്ക്ല ഷാ(Kangla Sha), സംസ്ഥാന ചിഹ്നം മണിപ്പുരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ൽ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബർമ്മൻ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയിൽ നിന്നാണ്. പിന്നീട് 1824ൽ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് മണിപ്പുർ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളിൽ അവിടെ രാഷ്ട്രീയ പ്രധിസന്ധികൾ തീർത്തിരുന്നു. 1891ൽ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്.http://www.britannica.com/EBchecked/topic/362338/Manipur/281736/Cultural-life 1891ൽ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പുർ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നത്. 1947ൽ മണിപ്പുർ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങൾക്കും വേദിയായിരുന്നു മണിപ്പുർ. ഇംഫാലിൽ കടക്കാൻ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. യുദ്ധത്തിനു ശേഷം നിലവിൽ വന്ന മണിപ്പുർ കോൺസ്റ്റിറ്റ്യൂഷൻ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയും ചേർന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി. 1949ൽ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളിൽ നിയമനിർമ്മാണസഭ പിരിച്ചു വിട്ട് മണിപ്പുർ ഒക്ടോബർ 1949ന് ഇന്ത്യൻ യൂണിയനോട് ചേർക്കുകയും ചെയ്തു. 1956ൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പുർ 1972 ജനുവരി 21 നാണ് സംസ്ഥാനമായി മാറിയത്. മുഹമ്മദ് അലിമുദ്ദീൻ ആയിരുന്നു മണിപ്പുർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി. 1964 ൽ യുണൈറ്റഡ് നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതു മുതൽ മണിപ്പുരിൽ വിഘടന വാദവും അക്രമങ്ങളും തലപൊക്കിത്തുടങ്ങി. ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാനിധ്യവും, മണിപ്പുരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പുർ സന്ദർശിക്കുവാൻ വിദേശികൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഭൂമിശാസ്ത്രം thumb|സിങ്ദ - ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ചെളികൊണ്ടു നിർമ്മിച്ച അണക്കെട്ടുള്ള സ്ഥലം thumb|ബാരക് നദി ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പുർ. വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാൽ മണിപ്പുർ ചുറ്റപ്പെട്ടിരിക്കുന്നു.മണിപ്പുർ സ്ഥിതി ചെയ്യുന്നത് അക്ഷാംശം 23°83’വടക്ക് – 25°68’വടക്ക്, രേഖാംശം 93°03’കിഴക്ക് – 94°78’കിഴക്ക് എന്നിവയിലാണ്. 22,347 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ ആകെ വിസ്തീർണം. ഇംഫാൽ, ഇറിൽ, നംബൂൽ, സെക്മായ്, ചക്പി, തൗബൽ, ഘൂഗ എന്നിവയാണ് മണിപ്പുരിലൂടെ ഒഴുകുന്ന പ്രധാന നദികൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ രണ്ടു വ്യത്യസ്ത ഭൂപ്രകൃതി മണിപ്പുരിൽ ദർശിക്കാൻ കഴിയും. അതിർത്തി പ്രദേശങ്ങളിലുള്ള കുന്നുകളും ഇടുങ്ങിയ താഴ്വരകളും അടങ്ങുന്ന പ്രകൃതിയും ഉൾപ്രദേശങ്ങളിലുള്ള സമതലങ്ങളും അതിനോടനുബന്ധിച്ചു വരുന്ന ഭൂപ്രകൃതിയും. ഭൂപ്രകൃതിയുടെ കാര്യത്തിൽ മാത്രമല്ല സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും കാര്യത്തിലും ഈ വ്യത്യസ്തത ദർശനീയമാണ്. രണ്ടു തരത്തിലുള്ള മൺപ്രകൃതി മണിപ്പുരിൽ ദർശിക്കാം. കുന്നിൻ പ്രദേശങ്ങളിൽ കാണുന്ന ചെമ്മണ്ണും താഴ്വരകളിൽ കാണുന്ന പശിമരാശി മണ്ണുമാണിവ. താഴ്വരകളിലെ മേൽമണ്ണിൽ വെള്ളാരങ്കല്ലുകൾ, മണൽ, കളിമണ്ണ് എന്നിവ കാണപ്പെടുന്നു. സമതലങ്ങളിലെ മേൽമണ്ണ് പ്രത്യേകിച്ച് ഡെൽറ്റ, പ്രളയപ്രദേശങ്ങൾ എന്നിവിടങ്ങളിലെ മേൽമൺപ്രതലം നല്ല കട്ടിയുള്ളതാണ്. കിഴുക്കാംതൂക്കായുള്ള കുന്നിൻ പ്രദേശങ്ങളിലെ മേൽമണ്ണ് മഴ,ഉരുൾപൊട്ടൽ മുതലായവമൂലം തുടർച്ചയായി നഷ്ടപ്പെടുന്നതു കൊണ്ട് അവിടങ്ങളിൽ വളരെ നേരിയ മേൽമൺ പ്രതലമാണ് കാണപ്പെടുന്നത്. ഈ കാരണം കൊണ്ടു തന്നെ മണിപ്പുരിന്റെ കുന്നിൻപ്രദേശങ്ങളിൽ മൊട്ടക്കുന്നുകളും, കൊക്കകളും രൂപപ്പെട്ടിരിക്കുന്നു. മണിപ്പുരിലെ ജലസ്രോതസ്സുകളുടെ പി.എച്ച്. മൂല്യം 5.4 മുതൽ 6.8 വരെ കാണപ്പെടുന്നു. സുഖകരമായ കാലാവസ്ഥയുള്ള മണിപ്പൂരിനു ലഭിക്കുന്ന വാർഷിക വർഷപാതം 933 മില്ലീ മീറ്റർ(ഇംഫാൽ) മുതൽ 2593 മില്ലീ മീറ്റർ(തമെങ്ങ്ലോങ്ങ്) വരെയാണ്. താപനില വിവിധ ഋതുക്കളിലായി പൂജ്യത്തിനു താഴെ മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ കാണപ്പെടുന്നു. സസ്യജാലം മണിപ്പുരിന്റെ ആകെ വിസ്തീർണ്ണത്തിന്റെ ഏകദേശം 67% വനങ്ങളാണ്. ആർദ്ര വനങ്ങളും പൈൻമരക്കാടുകളും സമുദ്രനിരപ്പിൽനിന്നും 900 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. 500 ഇനം ഓർക്കിഡുകളെ മണിപ്പൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 472 ഇനം തിരിച്ചറിയപ്പെട്ടവയാണ്. മണിപ്പുരിലെ വനങ്ങളിൽ നാലുതരം വനമേഖലകളാണ് കാണുന്നത് ഉഷ്ണമേഖലാ അർദ്ധ നിത്യഹരിത വനങ്ങൾ വരണ്ട കുറ്റിക്കാടുകൾ പൈന്മര കാടുകൾ ഉഷ്ണമേഖലാ ആർദ്രവനങ്ങൾ തേക്ക്, പൈൻ, ഓക്ക്, ചൂരൽ, മുള മുതലായ പ്രധാന വനവിഭവങ്ങൾ മണിപ്പുർ കാടുകളിൽ ധാരാളമുണ്ട്. കുന്നിൻ പ്രദേശങ്ങളിൽ തേയില, റബർ, കാപ്പി, കറുകപ്പട്ട എന്നിവ കൃഷിചെയ്യുന്നുണ്ട്. ജില്ലകൾ thumb|മണിപ്പൂരിലെ ജില്ലകൾ ഒൻപത് ജില്ലകളാണ് മണിപ്പുരിലുള്ളത്. ജില്ല വിസ്തീർണ്ണം ജനസംഖ്യ ആസ്ഥാനം ചിത്രത്തിലെ കോഡ്ബിഷ്ണുപുർ4962,08,368ബിഷ്ണുപൂർ BIചന്ദൽ33131,18,327ചന്ദേൽ CDചുരാചന്ദ്പുർ45702,27,905ചുരാചന്ദ്പൂർ CCകിഴക്കൻ ഇംഫാൽ7093,94,876പോറോംപത് EIപടിഞ്ഞാറൻ ഇംഫാൽ5194,44,382ലാംഫേല്പത് WIസേനാപതി32713,79,214 സേനാപതി SEതമെംഗ്ലോംഗ്43911,11,499തമെങ്ങ്ലോങ്ങ് TAതൗബൽ5143,64,140തൗബൽ THഉക്രൽ45441,40,778ഉക്രൽ UK കൃഷി ഓറഞ്ച്, കൈതച്ചക്ക, ചക്ക, പീച്ച്, പ്ലം, ഏത്തപ്പഴം തുടങ്ങിയ പഴവർഗങ്ങളും, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കപ്പ, പരുത്തി, ചണം, കശുവണ്ടി, തേയില, കൂൺ, ഓർക്കിഡ് തുടങ്ങിയവ മണിപ്പുരിൽ കൃഷി ചെയ്യുന്നു. അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:മണിപ്പൂർ
ത്രിപുര
https://ml.wikipedia.org/wiki/ത്രിപുര
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന ഇവിടെ 2018ൽ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്തു.ഇതോടെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം സംഭവിച്ചു.സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ) ത്രിപുരയുടെ സംസ്ഥാന പക്ഷി. ചരിത്രം ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തിയിരുന്നു.1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു. ജനജീവിതം ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു. ജില്ലകൾ വടക്കൻ ത്രിപുര തെക്കൻ ത്രിപുര പടിഞ്ഞാറൻ ത്രിപുര ധലായ് പ്രധാന സ്ഥലങ്ങൾ കൊട്ടാരങ്ങൾക്കും തടാകങ്ങൾക്കും പേരു കേട്ട സ്ഥലങ്ങളാണ്‌ അഗർത്തലയും, കുദ്രനഗറും, വനനിബിഢ പ്രദേശമായ സിപാഹിജല ഈ സംസ്ഥാനത്താണ്‌. കുന്നിൻ നിരകളാലും, പ്രകൃതി രമണീയമായ ദൃശ്യങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ജംബായ്‌ 'നിത്യവസന്ത സ്ഥലം' എന്നറിയപ്പെടുന്നു. അവലംബം വർഗ്ഗം:ത്രിപുര വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
നീലയമരി
https://ml.wikipedia.org/wiki/നീലയമരി
പയർ വർഗ്ഗത്തിൽ പെടുന്ന ഒരു കുറ്റിച്ചെടിയാണ്‌ നീലയമരി. ഉഷ്ണകാലാവസ്ഥയുള്ള ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ കൂടുതൽ കാണപ്പെടുന്നതെങ്കിലും, ലോകത്തെമ്പാടും പഴയകാലങ്ങളിൽ ഇത്‌ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ ചെടിയിലടങ്ങിയിരിക്കുന്ന ഇൻഡിഗൊ നിറം, ജീൻസ്‌ തുടങ്ങിയ വസ്ത്രങ്ങളുടെ നിറക്കൂട്ടുകൾക്കും മുടി നിറം മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുർവേദത്തിലും സ്ഥാനമുണ്ട്‌. ഉപയോഗങ്ങൾ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു. രസാദിഗുണങ്ങൾ രസം : തിക്തം ഗുണം: രൂക്ഷം, ലഘു വീര്യം : ഉഷ്ണം കൃഷിരീതി വിത്ത് പാകിയാണ് ഇവ നടുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസമാണ് വിത്ത് വിതയ്ക്കുന്നതിന് യോജിച്ച സമയം. വളരെ ചെറിയ വിത്താണ് നീലയമരിയുടേത്. ഒരു സെന്റിന് ഏകദേശം 12 ഗ്രാം വിത്ത് വേണ്ടിവരും. തൊലി കട്ടിയുള്ളതുകൊണ്ട് മുളപ്പിക്കുന്നതിന് മുമ്പ് വിത്ത് മണലുമായി ചേർത്ത് പതുക്കെ ഉരസണം. അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ ഒരു സെക്കന്റ് മുക്കണം. മൂന്നിരട്ടി മണൽ ചേർത്താണ് വിത്ത് വിതയ്ക്കേണ്ടത്. 40 കി.ഗ്രാം കാലിവളം അടിവളമായി നല്കാം. വിതച്ച് രണ്ടു മൂന്ന് മാസത്തിനകം ചെടികൾ പൂക്കാൻ തുടങ്ങും. പൂവിടുന്നതോടെ നിലത്ത് നിന്ന് 10 സെ. മി ഉയരത്തിൽ വച്ച് ചെടികൾ മുറിച്ചെടുക്കാം. വിളവെടുത്ത ശേഷം നനയ്ക്കണം. ഒന്നര രണ്ട് മാസം കഴിഞ്ഞാൽ അടുത്ത വിളവെടുപ്പ് നടത്താം. വളർച്ചയനുസരിച്ച് വർഷത്തിൽ 4-5 വിളവെടുപ്പ് നടത്താവുന്നതാണ്.നീലിയമരിയുടെ കൃഷിയും വിപണനവും - കേരള കർഷകൻ (സെപ്റ്റംബർ 2011) അവലംബം വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:ഇൻഡിഗോഫെറ വർഗ്ഗം:കുറ്റിച്ചെടികൾ വർഗ്ഗം:ഫാബേസീ
കിളിമാനൂർ
https://ml.wikipedia.org/wiki/കിളിമാനൂർ
തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌ കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു. കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌. പ്രശസ്തരായ വ്യക്തികൾ രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു). കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ കിളിമാനൂർ ചന്ദ്രൻ - കവി കിളിമാനൂർ മധു - കവി സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ് എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും മടവൂർ വാസുദേവൻ നായർ - കഥകളി നടനും, ഗുരുവും. ഇന്ത്യാ ഗവണ്മെൻറിൻറെ പദ്മഭൂഷൻ ജേതാവ് കെ. ഗോദവർമ്മ ജി.എസ്. പ്രദീപ് ഗ്രാൻഡ്‌ മാസ്റ്റർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കിളിമാനൂർ കൊട്ടാരം രാജാ രവിവർമ ആർട്ട്‌ ഗാലറി തമ്പുരാട്ടി പാറ മീൻമുട്ടി വെള്ളച്ചാട്ടം കടലുകാണിപ്പാറ ഗ്രാമ പഞ്ചായത്തുകൾ പഴയകുന്നുമ്മേൽ പുളിമാത്ത് കിളിമനൂർ നഗരൂർ മടവൂർ പള്ളിക്കൽ കരവാരം നാവായിക്കുളം അവലംബം Category:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങൾ
വെള്ളൂർ (കോട്ടയം)
https://ml.wikipedia.org/wiki/വെള്ളൂർ_(കോട്ടയം)
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മൂവാറ്റുപുഴ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം. മേവെള്ളൂർ സ്പെഷ്യൽ പഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ഫാക്റ്ററികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് (എച്. എൻ.എൽ), കൊച്ചിൻ സിമന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ വെള്ളൂർ ഗ്രാമത്തിലാണ്. പ്രസിദ്ധമായ വെള്ളൂർ വാമനസ്വാമി ക്ഷേത്രം ഇവിടെയാണ്. വിഭാഗം: കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ
മയ്യനാട്
https://ml.wikipedia.org/wiki/മയ്യനാട്
ലഘുചിത്രം|വലത്ത്‌|മയ്യനാട് റെയിൽവേ സ്റ്റേഷൻ കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടർട്ട് നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്. ഈ പ്രദേശത്തെക്കുറിച്ച് 'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്. ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ ഭുമദ്ധ്യ രേഖയിൽ നിന്നും 8.18o ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5o പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.മയ്യനാടിന്റെ പടിഞ്ഞാറുഭാഗത്തു താന്നി മുതൽ പൊഴിക്കര വരെ കാണപ്പെടുന്ന മണൽത്തിട്ട അറബിക്കടലിനെയും പരവൂർ കായലിനെയും വേർതിരിക്കുന്നു. രാഷ്ട്രീയം മയ്യനാട് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വത്തിലാണ്. ഇരവിപുരം ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ എം. നൗഷാദ് (സി.പി.ഐ. (എം)) ആണ് 2016ലും 2021ലും വിജയിച്ചത്.അതിനു മുൻപ് എ.എ. അസീസ്സ് (ആർ എസ്.പി) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് പി.കെ.കെ. ബാവ സംസ്ഥാന മന്ത്രിസഭയിൽ പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. സാംസ്കാരിക സ്ഥാപനങ്ങൾ വെൺപാലക്കാര ശാരദാ വിലാസിനി വായനശാല ( കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ മാതൃക ഗ്രാമീണ ഗ്രന്ഥശാലയായി തിരഞ്ഞെടുത്തിട്ടുണ്ട്) ഡി ബാലചന്ദ്രൻ പബ്ലിക് ലൈബ്രറി നവരംഗം മയ്യനാട്‌ സി.കേശവൻ മെമ്മോറിയൽ LRC മയ്യനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മയ്യനാട് ഹയ്യർ സെക്കണ്ടറി സ്കൂൾ ഗവണ്മെന്റ് ഹയ്യർ സെക്കണ്ടറി സ്കൂൾ വെള്ളമണൽ ഗവണ്മെന്റ് ITI മയ്യനാട് LMS LP സ്കൂൾ ശാസ്‌താംകോവിൽ LP സ്‌കൂൾ ഗവണ്മെന്റ് ന്യൂ LP സ്കൂൾ ഇരവിപുരം,കൂട്ടിക്കട ആലുമ്മൂട് LP സ്‌കൂൾ ഗവണ്മെന്റ് UP സ്‌കൂൾ കാക്കോട്ടുമൂല KPM മോഡൽ സ്‌കൂൾ, ധവളക്കുഴി St Mary's CBSE സ്‌കൂൾ,പുല്ലിച്ചിറ St Mary's LP സ്‌കൂൾ,പുല്ലിച്ചിറ ബ്ലൂ സ്റ്റാർ പബ്ലിക് സ്‌കൂൾ, ആലുമ്മൂട് റോസ് ഡെയ്‌ൽ പബ്ലിക് സ്‌കൂൾ, ആലുമ്മൂട് ആരാധനാലയങ്ങൾ മരിയൻ തീർഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളി ആനവാൽ പിടി എന്ന ചടങ്ങ് കൊണ്ട് പ്രശസ്തമായ ഉമയനല്ലൂർ ബാല സുബ്രമണ്യ ക്ഷേത്രം മുക്കം തെക്കുംഭാഗം ജുമാമസ്ജിദ് ജന്മംകുളം ഭഗവതി ക്ഷേത്രം കൊച്ചുനട ഭഗവതി ക്ഷേത്രം വലിയവിള മാടൻനട ക്ഷേത്രം വയലിൽ മാടൻനട ക്ഷേത്രം ആയിരംതെങ്ങു ജുമാമസ്ജിദ് ആക്കോലിൽ ജുമാമസ്ജിദ് കൂട്ടിക്കട ടൗണ് ജുമാമസ്ജിദ് കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രം മയ്യനാട് ശാസ്‌താംകോവിൽ ധർമ്മശാസ്താ ക്ഷേത്രം ധവളക്കുഴി ശ്രീ അനന്തപദ്മനാഭമഹാലക്ഷ്മി ക്ഷേത്രം തിരുഹൃദയ ദേവാലയം കാക്കോട്ടുമൂല മുക്കം സെയ്ന്റ് ജേക്കബ്‌സ് ദേവാലയം സെയ്ന്റ് ജോസഫ് ദേവാലയം , ആലുമ്മൂട് കൊട്ടിയം മഹാവിഷ്ണു ക്ഷേത്രം മണ്ണാണിക്കുളം ഭഗവതി ക്ഷേത്രം വൈക്കോത്തോടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വലിയതോട്ടത്തുകാവ് മഹാദേവർ ക്ഷേത്രം മുളയ്ക്കൽക്കാവ് ദേവീക്ഷേത്രം കളരിപുരയിടം ദുർഗാദേവി ക്ഷേത്രം കിണറുവിള ദേവി ക്ഷേത്രം ഗുരുനാഗപ്പൻക്കാവ് ക്ഷേത്രം കിഴക്കേതൊടി മൂർത്തിക്ഷേത്രം മറുതാപുര ശിവദുർഗ്ഗാ ക്ഷേത്രം വിനോദസഞ്ചാരം പ്രകൃതിരമണീയമായ താന്നി ബീച്,കേരളത്തിലെ തന്നെ പ്രസിദ്ധമായ ബീച്ചുകളിൽ ഒന്നാണ്.വിദേശികളും സ്വദേശികളുമായ ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു ഗതാഗതം കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാതയിൽ , മയ്യനാട് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു.രണ്ടു പ്ലാറ്റ്‌ഫോമുകളും ഒരു മേൽപ്പാലവുമുള്ള ഇവിടെ 14 തീവണ്ടികൾക്കു സ്റ്റോപ് ഉണ്ട്.ഇവിടെനിന്നും തിരുവനന്തപുരം,കൊല്ലം,എറണാകുളം,ആലുവ,ഗുരുവായൂർ,കോട്ടയം,ഷൊർണൂർ,കരുനാഗപ്പള്ളി,കൊട്ടാരക്കര,പുനലൂർ, നാഗർകോവിൽ,കന്യാകുമാരി,മധുര എന്നീ നഗരങ്ങളിലേക്ക് തീവണ്ടികൾ ഉണ്ട്. കന്യാകുമാരി-പൻവേൽ ദേശീയപാത 66 മയ്യനാടിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു. കൊല്ലം നഗരവുമായും കൊട്ടിയം ജംഗ്ഷനുമായും മയ്യനാടിനെ റോഡ്‌ മാർഗം ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് ഭാഗത്തേക്കും ധാരാളം പ്രൈവറ്റ് ബസുകൾ ദിനംപ്രതി സർവീസ് നടത്തുന്നു. തീരദേശപാത മയ്യനാടിനെ പരവൂർ,വർക്കല , ഇരവിപുരം എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.നിർദ്ദിഷ്ട തീരദേശ ഹൈവേ ഇതു വഴി കടന്നു പോകുന്നു. പ്രശസ്തരായ മയ്യനാട്ടുകാർ സി കേശവൻ സി.വി. കുഞ്ഞുരാമൻ മയ്യനാട് എ. ജോൺ മറ്റ് പ്രധാന കണ്ണികൾ മയ്യനാട് വിക്കിമാപ്പിയയിൽ വിഭാഗം: കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ
കൂട്ടിക്കൽ
https://ml.wikipedia.org/wiki/കൂട്ടിക്കൽ
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത്‌, ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കൽ. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്നു. പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിലുള്ള ഈ പഞ്ചായത്തിൻറെ വിസ്തീർണം - 33.82 ചതുരശ്ര കിലോമീറ്ററാണ്.ഇവിടുത്തെ ജനസംഖ്യ - 29635 ആണ്. വടക്ക്‌ പാറത്തോട്‌ പഞ്ചായത്ത്‌, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌. കിഴക്ക്‌ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത്, ഏലപ്പാറ പഞ്ചായത്ത് എന്നിവയും തെക്ക്‌ കൊക്കയാർ പഞ്ചായത്ത്‌, പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത്‌ എന്നിവയാണ് കൂട്ടിക്കൽ പഞ്ചായത്തിൻറെ അതിരുകൾ. പ്രമുഖ മുസ്ലിം തീർഥാടന കേന്ദ്രമായ കോലാഹലമേട്‌ കൂട്ടിക്കൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. ചരിത്രം അതി പുരാതനമായ സാംസ്കാരിക ചരിത്രമുള്ള പ്രദേശമാണ് കൂട്ടിക്കൽ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയരയന്മാരും കോയ്ക്കന്മാർ എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്റെ ഇരുകരകളിലുമായി കൂട്ടിക്കലിൽ ജീവിച്ചിരുന്നു. മുമ്പ് ഈ പ്രദേശം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പിന്നീട്‌ പൂഞ്ഞാർ രാജകുടുംബം ഉയർന്നുവന്നപ്പോളഅ‍ ഈ പ്രദേശം അവരുടെ അധീനതയിലായി. 1850-ൽ യൂറോപ്യന്മാരായ ക്രിസ്ത്യൻ മിഷനറിമാർ കൂട്ടിക്കലെത്തി. ഇവർ ധാരാളം പേരെ മത പരിവർത്തനത്തിനു വിധേയരാക്കുകയും ചെയ്തു. പുറത്തുനിന്നു മത പരിവർത്തനം ചെയ്തവരെയും ചേർത്ത്‌ കൂട്ടിക്കലാണ് പാർപ്പിച്ചത്‌. 1852 ൽകൂട്ടിക്കൽ ചപ്പാത്തിനടുത്ത്‌ ഒരു സി.എസ്‌.ഐ. പള്ളി സ്ഥാപിക്കപ്പെട്ടു. കൂട്ടിക്കലിന്റെ പ്രാചീനതയ്ക്ക്‌ തെളിവായി മറ്റൊരു കാര്യം കൂടിയുണ്ട്‌. സെന്റ്‌.ജോർജ്‌ സ്കൂളിന്റെ ഗ്രൗണ്ട്‌ നിർമ്മിക്കുമ്പോൾ ഏകദേശം എട്ടടി താഴ്ച്ചയിലായി ആറടി ഉയരവും നാലടി വ്യാസവുമുള്ള നിരവധി ഭരണികൾ കിട്ടിയിരുന്നു. പ്രാചീന ജനതയുടേതായിരുന്നു അവ എന്നു വിശ്വസിക്കുന്നു. റബ്ബറിന്റെ വരവ്‌ മിഷനറിമാരുടെ വരവോടെ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഫലഭൂയിഷ്ടിയും മനസ്സിലാക്കിയ വിദേശികൾ ഇവിടെ റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കാനായി എത്തി തുടങ്ങി. ഇവരിൽ പ്രമുഖനാണ് ജെ.ജെ.മർഫി. സ്കോട്‌ ലൻഡ്കാരനായ ഇദ്ദേഹം കൂട്ടിക്കലിന്റെ ഭാഗധേയം മാറ്റിമറിച്ച ഒരു പ്രധാന വ്യക്തിയായി അറിയപ്പെടുന്നു. മർഫിയുടെ ഏന്തയാർ എസ്റ്റേറ്റും താളുങ്കൽ എസ്റ്റേറ്റും കുട്ടിക്കലിന്റെ ചരിത്രത്തെ മാറ്റിമറിച്ചു. അക്കാലത്ത് വിദേശികളുടെ ഉടമസ്ഥതിയിലുള്ള തോട്ടങ്ങളിൽ ജോലിക്കായി തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും തമിഴ്‌നാട്‌, കർണാടക എന്നിവിടുന്നുള്ളവരും കൂട്ടിക്കലേക്കെത്തി. കാലാന്തരത്തിൽ ഇവർ ഇന്നാട്ടുകാരായിത്തീർന്നു. കുടിയേറ്റം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ ഇവിടേക്ക്‌ കർഷകരുടെ കുടീയേറ്റം ആരംഭിച്ചത്‌. മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളായ പാല, പൂവരണി, ഇടമറ്റം, കപ്പാട്‌, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ കർഷകരും കുടിയേറിയത്‌. തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാത്തതിനാൽ യൂറോപ്യന്മാർ മാറ്റിയിട്ടിരുന്നതും ജന്മിമാരുടെ കൈവശത്തിലിരുന്നതുമായ കുന്നിൻ പ്രദേശങ്ങളാണ് ഇവർക്കു കൃഷി ചെയ്യാൻ കിട്ടിയത്‌. കാവാലി, പ്ലാപ്പള്ളി, പറത്താനം, ചാത്തൻപ്ലാപ്പള്ളി, മുണ്ടപ്പള്ളി, ഒളയനാട്‌, ഞർക്കാട്‌, കൂന്നാട്‌, കൊടുങ്ങാ, വല്യേന്ത, മേലേത്തടം, മ്ലാക്കര, മുപ്പത്തൊൻപത്‌ എന്നിവയാണ് ആ പ്രദേശങ്ങൾ. പേരിനു പിന്നിൽ പുല്ലകയാറ്‌, കൊക്കയാർ, താളുങ്കൽ തോട്‌ എന്നീ മൂന്നു പുഴകൾ ത്രിവേണീ സംഗമം പോലെ കൂടിച്ചേരുന്ന ഈ പ്രദേശത്തിന് കൂട്ടി എന്നു പേരുണ്ടായി. ഇതു പിന്നീട്‌ കൂട്ടിയിൽ എന്നും കൂട്ടിക്കൽ എന്നുമായി എന്നാണ് ഒരു വിശ്വാസം. താളുങ്കൽ എസ്റ്റേറ്റിന്റെ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായ യൂറോപ്യന്മാർ ഇംഗ്ലണ്ടിലെ സുഖവാസ കേന്ദ്രമായ 'കുട്ടിക്കുൾ' എന്ന പ്രദേശത്തെ അനുസ്മരിച്ച്‌ എസ്റ്റേറ്റിന് കുട്ടിക്കൾ എന്നു പേരുനൽകിയെന്നും അതു കാലാന്തരത്തിൽ കൂട്ടിക്കൽ എന്നായെന്നും ഒരു അഭിപ്രായമുണ്ട്‌. ഭൂപ്രകൃതി കുന്നുകളും മലഞ്ചെരിവുകളുമാണ് കൂട്ടിക്കലിന്റെ ഭൂപ്രകൃതി. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാൻ കളരി, മേലേത്തടം, നെല്ലിക്കൽ, മൂപ്പൻ മല, മ്ലാക്കര, ചൊറുത എന്നിവയാണ് മലകൾ. ഈ മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളുമാണ് കൂട്ടിക്കൽ പ്രദേശം. ചതുപ്പു നിലങ്ങളും സമതലങ്ങളുമില്ല. പുഴകൾ കിഴക്കു ഭാഗത്തെ അമൃതമേട്ടിൽ നിന്ന് ഉൽഭവിച്ച്‌ മുണ്ടക്കയത്ത്‌ വച്ച്‌ മണിമലയാറ്റിൽ ചേരുന്ന പുല്ലകയാറാണ് പ്രധാന ജലസ്രോതസ്‌. മ്ലാക്കരത്തോട്‌, വല്ല്യേന്തത്തോട്‌, കൊടുങ്ങാങ്ങാത്തോട്‌, ചൊറുത്തോട്‌, ഞർക്കാട്‌ തോട്‌, മുണ്ടപ്പള്ളിത്തോട്‌, വെല്ലീറ്റത്തോട്‌ എന്നിവയാണ് മറ്റു തോടുകൾ. കൃഷി കൂട്ടിക്കൽ പ്രദേശത്തെ പ്രധാന കൃഷി റബറാണ്. മുമ്പ്‌ തെങ്ങ്‌, കമുക്‌, കുരുമുളക്‌, കാപ്പി എന്നീ കൃഷിയുമുണ്ടായിരുന്നു. തേയിലത്തോട്ടങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ റബർ ഒഴിച്ചുള്ള കൃഷികൾ വീട്ടുമുറ്റത്ത്‌ മാത്രമേയുള്ളു. തേയിലയും കുറവാണ്.കൈത കൃഷി ഒഴികെ മറ്റു ഭക്ഷ്യവിളകളും പച്ചക്കറികളും ചുരുങ്ങിയ തോതിലെ കൃഷി ചെയ്യുന്നുള്ളു. ഏന്തയാർ കൂട്ടിക്കൽ പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഏന്തയാർ. റബർ ആണ് ഏന്തയാറിന്റെ പ്രധാന വരുമാനമാർഗ്ഗം കാലാവസ്ഥ താമസിക്കാൻ പറ്റിയ കാലാവസ്ഥയാണ്‌. 1988 മുതൽ 1993 വരെയുള്ള ശരാശരി മഴ 3000 സെന്റിമീറ്റർ. ശരാശരി ഊഷ്മാവ്‌ 27.15 ഡിഗ്രി. നല്ലതുപോലെ മഴപെയ്യാറുണ്ടെങ്കിലും മഴക്കാലം കഴിയുന്നതോടെ പുഴയിലെല്ലാം വെള്ളം കുറയും. ജനുവരിയാകുന്നതോടെ വറ്റി വരളുകയും ചെയ്യും. 1983-ൽ കടുത്ത വരൾച്ച അനുഭവപ്പെട്ടു.റബ്ബർ ആണ് ഏന്തയാറ്റിലെ പ്രധാന കൃഷി.എസ്.ജി.എം.യു.പി സ്കൂൾ,ജെ.ജെ.എം.എം.എച്ച്.എസ്.ദീപാ നേഴ്സറി സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാ സ്ഥാപനം.മതസൊഹാർത്തത്തിന് പേര് കേട്ട ഏന്തയാർ,ശ്രീ.ചെല്ലിയമ്മാൾ കോവിൽ,സെന്റ് മേരിസ് ചർച്ച് ഏന്തയാർ,സെന്റ് ജോസഫ് ചർച്ച് ഏന്തയാർ,ബദരിയാ മസ്ജിദ്,എന്നിവയാണ് പ്രദാന ആരാധനാലയങ്ങൾ വിഭാഗം: കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ
ഇംഗ്ലിഷ് (വിവക്ഷകൾ)
https://ml.wikipedia.org/wiki/ഇംഗ്ലിഷ്_(വിവക്ഷകൾ)
ഇംഗ്ലീഷ് എന്ന ഭാഷ ഇംഗ്ലീഷുകാർ - ഇംഗ്ലണ്ടിലെ ജനങ്ങൾ ഇംഗ്ലീഷ് പ്രാരംഭനീക്കം - ചെസ്സിൽ വെളുപ്പ് കളിക്കുന്ന ഒരു പ്രാരംഭനീക്കം. ഇംഗ്ലീഷ് പ്രതിരോധം - ചെസ്സിൽ കറുപ്പ് കളിക്കുന്ന പ്രതിരോധപരമായ ഒരു പ്രാരംഭനീക്കം.
കൊളോസിയം
https://ml.wikipedia.org/wiki/കൊളോസിയം
thumb|right|250px|കൊളോസിയത്തിന്റെ ഒരു സംരക്ഷിത ഭാഗം. റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ. അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന ഈ പോരങ്കണം അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. ക്രിസ്തുവിനുശേഷം ഏഴാം ദശകത്തിലാണ് ഇതു പണികഴിപ്പിച്ചത്. നിർമ്മാണം എ.ഡി. 72-ൽ വെസ്പാസിയൻ ചക്രവർത്തിയുടെ കാലത്താണ് കൊളോസിയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പുത്രൻ ടൈറ്റസ് ക്രി.പി. 80ൽ പൂർത്തിയാക്കി. ഡൊമിനിഷ്യൻ ചക്രവർത്തിയും പിന്നീടു ചില മിനുക്കുപണികൾ നടത്തി. 50000 കാഴ്ചക്കാരെ വരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശന വേദിയായാണ് ഉപയോഗിച്ചിരുന്നത്. ഘടന 48 മീറ്റർ ഉയരവും 188 മീറ്റർ നീളവും 156 മീറ്റർ വീതിയുമുള്ള വമ്പൻ സ്റ്റേഡിയമായിരുന്നു കൊളോസിയം. മൂന്നു നിലകളിലായി 240 കമാനങ്ങളുമുണ്ടായിരുന്നു. അടിത്തട്ട് പലകയി തീർത്ത് മുകളിൽ മണ്ണുമൂടിയാണ് തയ്യാറാക്കിയിരുന്നത്. ആധുനിക കാലത്തെ പല സ്റ്റേഡിയങ്ങളും കൊളോസിയത്തിന്റെ മാതൃക പിന്തുടരുന്നതു കാണാം. 200px | right |കൊളോസിയം വർഗ്ഗം:ലോകമഹാത്ഭുതങ്ങൾ വർഗ്ഗം:വാസ്തുകല
ഇന്ത്യൻ ഭരണസംവിധാനം
https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണസംവിധാനം
ഏകാത്മക സ്വഭാവത്തിൽ അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ സംയുക്ത (Federal) ഭരണസ്വഭാവം ആണ്‌ ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്നത്‌. പ്രായപൂർത്തി വോട്ടവകാശം ആധാരമാക്കിയുള്ള പാർലമെന്ററി ഭരണസംവിധാനം ആണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. ഭരണഘടന ഡോ. ബി.ആർ. അംബേദ്‌കർ തലവനായുള്ള സമിതി ആണ്‌ ബ്രിട്ടീഷ്‌ ഭരണഘടനയോടു സാദൃശ്യമുള്ള ഭരണഘടന എഴുതിയിരിക്കുന്നത്‌. പീഠിക(Preamble), ഒന്നു മുതൽ മുന്നൂറ്റിതൊണ്ണൂറ്റഞ്ചാം വകുപ്പുവരെ അടങ്ങുന്ന 22 അദ്ധ്യായങ്ങൾ, ഒന്നു മുതൽ ഒമ്പതുവരെയുള്ള പട്ടികകൾ(Shedules), അനുബന്ധം എന്നിങ്ങനെ ആണ്‌ ഭരണഘടനയുടെ സംവിധാനം. ഇന്നു ലോകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയാണ്‌ ഇന്ത്യൻ ഭരണഘടന എന്നു കരുതുന്നു. ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളർത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു. ഭരണഘടന ഓരോ വ്യക്തിക്കും ആറിനം മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൗലികാവകാശകങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി അനുസരിച്ച്‌ മൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യൻ പൗരനും നിർബന്ധമായും പാലിച്ചിരിക്കേണ്ട മൗലിക ചുമതലകളുമുണ്ട്‌. ഭരണ രീതി കേന്ദ്രതലം രാജ്യത്തിന്റെ ഭരണം എങ്ങനെ ആണ്‌ നടത്തേണ്ടത്‌ എന്നതു സംബന്ധിച്ച്‌ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഭരണഘടനയിലുണ്ട്‌. യൂണിയൻ പരമാധികാര സമിതി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭ എന്നിവയടങ്ങുന്നതാണ്‌ യൂണിയൻ പരമാധികാര സമിതി(Union Executive). രാഷ്ട്രപതി ഇന്ത്യൻ യൂണിയന്റെ നിർവാഹകാധികാരത്തോടൊപ്പം സായുധസേനയുടെ പരമോന്നത മേധാവിത്വവും രാഷ്ട്രപതിയാണ്‌ കൈകാര്യം ചെയ്യുന്നത്‌. പ്രധാനമന്ത്രിയുടെ നേതൃത്തത്തിലുള്ള മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചു വേണം രാഷ്ട്രപതി പ്രവർത്തിക്കേണ്ടത്‌. ഈ ഉപദേശം പുനപരിശോധിക്കാൻ രാഷ്ട്രപതിക്കു ആവശ്യപ്പെടാവുന്നതാണ്‌. പക്ഷേ പുനപരിശോധനക്കു ശേഷമുള്ള തീരുമാനം എന്തായാലും അനുസരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണ്‌. പാർലമെന്റിന്റെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ്‌ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുവർഷമാണ്‌ ഔദ്യോഗിക കാലാവധി. സിവിൽ, സൈനിക കോടതികൾ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിർണ്ണായകഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ. 2017 ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലംPresidential Election Results 2017 ഉപരാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളാണ്‌ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുകൊല്ലമാണ്‌ ഔദ്യോഗിക കാലാവധി. രാജ്യസഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതി ആണ്‌. പ്രധാനമന്ത്രി ലോകസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുന്നു. മന്ത്രിസഭയുടെ തലവനാണ്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ചു വേണം രാഷ്ട്രപതിയുടെ തീരുമാനങ്ങൾ എന്നതിനാൽ പ്രധാനമന്ത്രിയാണ്‌ ശരിക്കും ഭരണനിർവഹണം കൈകാര്യം ചെയ്യുന്നത്‌. മന്ത്രിസഭ പ്രധാനമന്ത്രിയും അദ്ദേഹം തിരഞ്ഞെടുക്കുന്ന മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാണ്‌ മന്ത്രിസഭ എന്നറിയപ്പെടുന്നത്‌. മന്ത്രിസഭയിൽ കാബിനറ്റ്‌ മന്ത്രിമാരും, സഹമന്ത്രിമാരും, ഉപമന്ത്രിമാരും ഉണ്ടാകും. ലോകസഭയോടും അതുവഴി ജനങ്ങളോടും മന്ത്രിസഭക്ക്‌ ഉത്തരവാദിത്തം ഉണ്ട്‌. പാർലമന്റ്‌ രാഷ്ട്രപതിയും, രാജ്യസഭയും, ലോകസഭയും അടങ്ങുന്ന പാർലമെന്റിനാണ്‌ നിയമനിർമ്മാണാധികാരം. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെടുന്നവരും, നാമനിർദ്ദേശം ചെയ്യപ്പെട്ടവരും ആയവരാണ്‌ പാർലമെന്റിലുള്ളത്‌. സംസ്ഥാന തലം സംസ്ഥാനത്തിന്റെ ഭരണ നിർവഹണം ഇന്ത്യൻ യൂണിയന്റെ ഭരണ സംവിധാനത്തിന്റെ പകർപ്പാണ്‌. സംസ്ഥാന പരമാധികാരസമിതി ഗവർണർ, മുഖ്യമന്ത്രി, മുഖ്യമന്ത്രി തലവനായ സംസ്ഥാന മന്ത്രിസഭ എന്നിവയടങ്ങുന്നതാണ്‌ സംസ്ഥാന പരമാധികാര സമിതി(State Executive). ഗവർണർ കേന്ദ്രതലത്തിൽ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ്‌ സംസ്ഥാനങ്ങളിൽ ഗവർണർക്കുള്ളത്‌. മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ച്‌ ഭരണനിർവഹണം നിർവഹിക്കാനുള്ള ചുമതല ഗവർണർക്കാണ്‌. ഉപദേശങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ വിവേചനാധികാരം പ്രയോഗിക്കാനും ഗവർണർക്കു സാധിക്കും. മുഖ്യമന്ത്രിയെ നിയമിക്കുന്നതിലും, സംസ്ഥാനഭരണത്തെക്കുറിച്ച്‌ രാഷ്ട്രപതിയെ അറിയിക്കാനും ഗവർണർ തന്റെ അധികാരം ഉപയോഗിക്കുന്നു. മുഖ്യമന്ത്രി നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത്‌ നിയമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ്‌ ഗവർണർ മറ്റു മന്ത്രിമാരെ നിയമിക്കുന്നത്‌. മന്ത്രിസഭ സംസ്ഥാനതലത്തിൽ ഭരണനിർവഹണം ചെയ്യുന്ന മന്ത്രിമാരുൾപ്പെടുന്ന സമിതിയെ മന്ത്രിസഭ എന്നു പറയുന്നു. ഗവർണർ ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങൾ നൽകുക എന്നത്‌ മന്ത്രിസഭയുടെ കടമയാണ്‌. മന്ത്രിസഭ നിയമസഭയോടും അതുവഴി ജനങ്ങളോടും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. നിയമസഭ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലേക്ക്‌ നിയമസഭാംഗങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തേക്കുള്ള നിയമനിർമ്മാണം നിയമസഭകളുടെ ചുമതലയാണ്‌. കേന്ദ്രഭരണ പ്രദേശങ്ങൾ രാഷ്ട്രപതി താൻ നിയമിക്കുന്ന ഭരണാധിപനിലൂടെ കേന്ദ്രഭരണ പ്രദേശങ്ങളെ ഭരിക്കുന്നു. ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ദില്ലി, ദാമൻ, ദിയു, പോണ്ടിച്ചേരി എന്നിവിടങ്ങളുടെ ഭരണാധികാരികൾ ലഫ്‌. ഗവർണർ എന്നും, ലക്ഷദ്വീപ്‌, ദാദ്ര നഗർ ഹവേലി എന്നിവയുടെ ഭരണാധികാരികൾ അഡ്മിനിസ്റ്റ്രേറ്റർ എന്നും അറിയപ്പെടുന്നു. നീതിന്യായ കോടതികൾ രാജ്യത്തെ ഭരണഘടനയുടെ ലംഘനങ്ങളെ കുറ്റവിചാരണ ചെയ്യാനാണ്‌ നീതിന്യായ കോടതികൾ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്‌ പരമോന്നത കോടതി, ഹൈ കോടതികൾ, ജില്ലകോടതികൾ, കീഴ്‌ കോടതികൾ എന്നിങ്ങനെ ആണവയുടെ ഘടന. സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റദൂഷ്യം കൊണ്ടോ മറ്റോ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെങ്കിൽ രാജ്യസഭയും ലോകസഭയും പൂർണ്ണ അംഗബലത്തോടുകൂടി ഹാജരായി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലെ സാധിക്കുകയുള്ളു. ഇലക്ഷൻ കമ്മീഷൻ പാർലമന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേൽനോട്ടം വഹിക്കുന്നതിനാണ്‌ ഇലക്ഷൻ കമ്മീഷൻ വിഭാവനം ചെയ്തിരിക്കുന്നത്‌. ചീഫ്‌ ഇലക്ഷൻ കമ്മീഷണറേയും, ആവശ്യമെങ്കിൽ മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതി ആണ്‌. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികൾ കൊണ്ടേ ചീഫ്‌ ഇലക്ഷൻ കമ്മീഷണറെ കാലാവധിക്കു മുൻപ്‌ മാറ്റാൻ കഴിയുകയുള്ളു. വർഗ്ഗം:ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ dv:އިންޑިޔާގެ ސަރުކާރު es:Gobierno de la India fr:Gouvernement indien hi:भारत सरकार id:Pemerintahan India kn:ಭಾರತ ಸರ್ಕಾರ mr:भारत सरकार simple:Government of India sv:Indiens regering ta:இந்திய அரசு te:భారత ప్రభుత్వము
ഈഴവർ
https://ml.wikipedia.org/wiki/ഈഴവർ
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ ഹിന്ദുമറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ. വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ ഏകദേശം 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5 എന്ന പേരിലാണ് അറിയപ്പെടുന്നത്. അശോക ചക്രവർത്തിയുടെ കാലത്ത് ദക്ഷിണേന്ത്യയിൽ വന്ന ആര്യാധിനിവേശത്തോടെ ബുദ്ധ മിഷനറിമാർ കുറേയേറെ ആളുകളെ കേരളത്തിലും ബുദ്ധമതാനുയായികളാക്കി എന്നും ഇവർ ആര്യാധിനിവേശത്തിനു ശേഷം നൂറ്റാണ്ടുകൾ കൊണ്ട് മുഴുവനായും വീണ്ടും പഴയ കുലാചാരങ്ങളിലേക്ക് മടങ്ങി എന്നും കരുതപ്പെടുന്നു. ഇവരുടെ പിൻഗാമികൾ ആണ് ഈഴവർ എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് കുലാചാരങ്ങൾ (ദ്രാവിഡ/ശാക്തേയ വിശ്വാസങ്ങൾ) തന്നെയാകണം ഇവർ പിന്തുടർന്നിരുന്നത്. പ്രധാനമായും ഈഴത്ത്(ശ്രീ ലങ്ക) നിന്ന് വന്ന ബൗദ്ധമതത്തിലേക്ക് പരിവർത്തനം നടത്തിയത്, ഇവരെ ഈഴവരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുണ്ട്. ആദിചേര മലബാറിൽ രാജാക്കന്മാരുടെ പടയാളികൾ ഇവരായിരിക്കാം അതിൽനിന്നും ആകാം ഇവർക്ക് കളരിപാരമ്പര്യവും പണിക്കർ എന്ന പേരും ലഭിച്ചത് എന്ന് കരുതുന്നു. thumb|upright=1.1|right|ആത്മീയാചാര്യൻ ശ്രീനാരായണ ഗുരുവിന്റെ സമാധി. വർക്കല ശിവഗിരിയിൽ thumb|ഒരു ഈഴവ ക്ഷേത്രം പേരിനു പിന്നിൽ thumb|ഒരു ഈഴവ കുടുംബം ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ഈ പേര് വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം. തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം. ഉല്പത്തി ഈഴവരുടെ ഉല്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിൽ ഒന്ന് അവർ ശ്രീലങ്കയിൽ നിന്ന് പുരാതനകാലത്ത് കുടിയേറിയവരായിരുന്നു എന്നുള്ളതും രണ്ടാമത്തേതു അവർ കേരളത്തിലെ ആദിമനിവാസികളാണെന്നുള്ളതുമാണ്. രണ്ട് സിദ്ധാന്തങ്ങളുടേയും ഉപജ്ഞാതാക്കൾ ഐതിഹ്യങ്ങളുടേയും ചരിത്രപരമായ തെളിവുകളുടേയും വെളിച്ചത്തിൽ അവയെ സമർത്ഥിക്കുന്നുണ്ട്. ശ്രീലങ്കയിൽ നിന്ന് കുടിയേറിയെന്ന നിഗമനം തെളിവുകളായുള്ള ഐതിഹ്യങ്ങൾ  പാണ്ട്യ രാജാവിന്റെ ഒരു പുത്രിയാരിരുന്ന അല്ലിയും കർണ്ണാടകത്തിലെ രാജാവായിരുന്ന നരസിംഹനും വിവാഹശേഷം സിലോണിലേക്ക് പോയി എന്നും അവിടെ കുറേ കാലം ഭരിച്ചു എന്നു. പക്ഷേ സന്താനങ്ങൾ ഇല്ലാതെ വന്നതിനാൽ കുലം അന്യം വന്നതോടെ നാട്ടിലേക്ക് തിരിച്ചു വന്ന അവരുടെ ബന്ധുക്കളുടേയും സഹായികളുടേയും കഥ പറയുന്നു. എന്നാൽ സമൂഹത്തിലെ താഴ്ന്ന സ്ഥാനമാണ് അവർക്കും അവരുടെ കൂടെ വന്ന സഹായികൾക്കും ലഭിച്ചത് എന്നും അവരാണ് ഈഴവയരുടെ പൂർവ്വികർ എന്നു കരുതപ്പെടുന്നു എന്നാണ് എൽ. എ. അനന്ത കൃഷ്ണയ്യർ എഴുതുന്നത്. ജാഫ്ഫ്നയിലെ ഒരു വെള്ളാള വിഭാഗമാഗത്തിന്റെ സ്ഥാനപ്പേരായ മുതലിയാർ എന്നത് ഈഴവന്മാർ ഉപയോഗിക്കുന്നു എന്നത് ഇതിനു ഉപോൽഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റൊരു കഥ പ്രകാരം ശിവൻ തനിക്ക് ഗംഗയിലുണ്ടായ മകനായ വീരഭദ്രനെ ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി അയക്കുന്നു. വീരഭദ്രൻ ഈഴത്തു ( ശ്രീലങ്ക) പോകുകയും അവിടത്തെ രാജകുമാരിയായ കല്യാണമണിദേവിയെ വിവാഹം ചെയ്യുകയും ചെയ്യുന്നു. ഇവർക്കുണ്ടായ പുത്രനാണ് ശിവരുദ്രൻ. ശിവരുദ്രൻ ദക്ഷിണേന്ത്യയിൽ വന്ന് അവിടെയുള്ള നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും നാല് ഇല്ലങ്ങൾ ( തറവാടുകൾ ) ഉണ്ടാകുകയും ചെയുതു. സിംഹളീസ് വിശ്വാസപ്രകാരം ചോളരും സിംഹളരുമായുള്ള നിരന്തര സമരത്തിലൂടെ കുറേയേറെ സിംഹളർ ദക്ഷിണേന്ത്യ പിടിച്ചടക്കി താമസമാക്കിയെന്നും അതിന്റെ പിന്തുടർച്ചകാരാാണ് ഇപ്പോഴത്തെ ഈഴവരെന്നും കരുതുന്നു. വില്യം ലോഗന്ന്റ്റെ മനബാർ മാനുവലിൽ ഈ കഥ വിവരിക്കുന്നുണ്ട്. എൽ.എ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തിൽ പറയുന്ന മറ്റൊരു കഥ അനുസരിച്ച്, തമിഴ് പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള സിംഹളീസ് രാജാവ് തന്റെ രാജ്യത്തെ ബുദ്ധമത പണ്ഡിതരുടേയും ദക്ഷിണേന്ത്യയിലെ ശൈവ പണ്ഡിതനായിരുന്ന മാണിക്യവാചകകരും തമ്മിലുണ്ടായ മതവ്യാഖ്യാനങ്ങളിൽ പങ്കെടുക്കുകയും മാണിക്യവാചകരുടെ പാണ്ഡിത്യത്തിൽ ആകർഷിക്കപ്പെട്ട് ശൈവ മതം സ്വീകരിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം ദക്ഷിണേന്ത്യയിൽ താമസമാക്കുകയും തന്റെ അനുയായികളും അനന്തരവംശവും ഇള്ളവർ അഥവാ ഇഴവർ എന്നറിയപ്പെടുകയും ചെയതതാവാം എന്ന് അനന്തകൃഷ്ണയ്യർ പ്രസ്താവിക്കുന്നു. തെളിവുകളായുള്ള ചരിത്ര രേഖകൾ ഫ്രാൻസിസ് ഡേ,  തന്റെ  പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വില്യം ലോഗൻ എന്ന ചരിത്രകാരൻ, പെരിപ്ലസ് എന്ന പ്രാചീന ഗ്രന്ഥത്തിന്റേയും കോസ്മോസ് ഇന്റികോപ്ലെയുസ്തുസിന്റെയും (ക്രി.വ. 522 /525-547) ഗ്രന്ഥങ്ങളെ വിശകലനം ചെയ്ത് ഈഴവർ കേരളത്തിലെത്തിയത് പെരിപ്ലസിന്റെ കാലത്തിനു ശേഷവും ഇന്റികോപ്ലെയുസ്തുസിന്റെ കാലത്തിനു മുൻപായിരിക്കണം എന്ന നിഗമനത്തിലെത്തുന്നു. പെരുന്നാറ്റു പടൈ എന്ന സംഘ കൃതിയിൽ കരികാല ചോളൻ എന്ന തമിഴ് രാജാവ് 12000 സിംഹളീയരെ തടവുകാരായി തമിഴ്നാട്ടില്ലേക്ക് കൊണ്ടുവന്നതായി പറയുന്നുണ്ട്. കരികാലന്റെ വിജയത്തെപ്പറ്റി നിരവധി ശിലാലിഖിതങ്ങളും ലഭ്യമായിട്ടുണ്ട്. Census of India, 1931, Vol . XXVIII: Travancore Report, p.382. ഈഴവർ ശ്രീലങ്കയിൽനിന്നു വന്നവരാണ്‌ എന്ന്‌ ടി.കെ. വേലുപ്പിള്ള, കെ.പി. പദ്‌മനാഭമേനോൻ, തേഴ്‌സ്റ്റൺ തുടങ്ങിയവർ അഭിപ്രായപ്പെടുന്നു. ഈഴവർ ശ്രീലങ്കയിൽ നിന്നു കേരളത്തിൽ എത്തിയതാണെന്നുള്ള ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ സിദ്ധാന്തം രൂപംകൊണ്ടത്‌. സംഘകാലത്ത്‌ കേരളത്തിലുണ്ടായിരുന്ന ഉഴവർ, ചാന്റോർ, വില്ലോർ എന്നീ ഗോത്രങ്ങൾ പരിണമിച്ചുണ്ടായതാണ്‌ ഈഴവസമുദായമെന്ന അഭിപ്രായത്തിന്‌ ഇന്ന്‌ പ്രാബല്യം സിദ്ധിച്ചിട്ടുണ്ട്‌. ഉഴവർ. കൃഷിചെയ്‌തു ജീവിച്ചിരുന്നവരാണ്‌ ഉഴവർ. ഇവർക്ക്‌ കുലമഹിമയും സ്ഥാനവലുപ്പവും ഉണ്ടായിരുന്നുവെന്ന്‌ പതിറ്റുപ്പത്തിൽ നിന്നു വ്യക്തമാകുന്നു. ഈഴവരുടെയും പ്രധാന തൊഴിൽ കൃഷിയാണ്‌. "കേരളത്തിൽ സ്ഥിരമായി കൃഷി ആരംഭിച്ച ആദ്യത്തെ കർഷകർ ഈഴവരാണെന്നു തോന്നുന്നു' എന്ന്‌ ഡോ. എ. അയ്യപ്പൻ അഭിപ്രായപ്പെടുന്നു. കേരളത്തിൽ തെങ്ങ്‌ കൊണ്ടുവന്നത്‌ ഈഴവരാണ്‌ എന്ന്‌ ലോഗൻ പ്രസ്‌താവിക്കുന്നുണ്ട്‌. ഈഴവരുടെ പ്രധാന തൊഴിൽ കൃഷിയാണെന്നും അവരിൽ പലരും ധനികരും സ്വാധീനശക്തിയുള്ളവരുമായ ഭൂപ്രഭുക്കന്മാരാണെന്നും തേഴ്‌സ്റ്റൺ പറയുന്നു. പൗരാണിക കേരളത്തിലെ കൃഷിക്കാരായ ഉഴവരിൽ നല്ലൊരു വിഭാഗം ഈഴവസമുദായത്തിൽ ലയിച്ചതുകൊണ്ടാകാം അവരിൽ ഭൂരിഭാഗം പേർ ഭൂവുടമകളായിത്തീർന്നത്‌. ചാന്റോർ. ഈഴവരായിത്തീർന്ന മറ്റൊരു ജനവിഭാഗം ചാന്റോർ എന്നറിയപ്പെട്ടിരുന്ന മദ്യഹാരകന്മാരാണ്‌. പ്രാചീന തമിഴകത്ത്‌ മദ്യഹാരകന്മാർക്ക്‌ മാന്യമായ ഒരു സ്ഥാനം കല്‌പിക്കപ്പെട്ടിരുന്നു. അതിനാൽ ചാന്റോർ എന്ന പദത്തിന്‌ മാന്യൻ എന്ന്‌ അർഥമുണ്ടായി. ചാന്റോർ എന്ന പദമായിരിക്കണം പിന്നീട്‌ ചാന്നാൻ ആയി രൂപാന്തരപ്പെട്ടത്‌. ഈഴവരിൽ ചാന്നാന്മാർ എന്നൊരു വിഭാഗമുണ്ട്‌. അവർ കുലമുഖ്യന്മാരെന്നാണ്‌ സങ്കല്‌പം. ഈഴവരുടെ വിവാഹാടിയന്തിരങ്ങൾക്ക്‌ ചാന്നാന്മാരുടെ അനുമതിയും സാന്നിധ്യവും ചില സ്ഥലങ്ങളിൽ മുൻകാലങ്ങളിൽ ആവശ്യമായിരുന്നു. തിരുനെൽവേലി ജില്ലയിലും കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചാന്നാന്മാരുണ്ട്‌. അവർ 13-ാം നൂറ്റാണ്ടിൽത്തന്നെ ഈഴവർ എന്നാണ്‌ അറിയപ്പെട്ടിരുന്നതെന്ന്‌ എം. ശ്രീനിവാസയ്യങ്കാർ ചൂണ്ടിക്കാട്ടുന്നു. മദ്യഹാരകത്വം ഇന്നും ഈഴവരുടെ ഒരു തൊഴിലാണ്‌. പ്രാചീനകാലത്തെ മദ്യഹാരകന്മാരായ ചാന്റോർ ഈഴവരായി പരിണമിച്ചതിനു തെളിവാണിത്‌. വില്ലോർ. വില്ലോർ ആണ്‌ ഈഴവരായി പരിണമിച്ച മറ്റൊരു ജനവിഭാഗം. ഇവർ മികച്ച യോദ്ധാക്കളായിരുന്നു. ക്രിസ്‌ത്വബ്‌ദം രണ്ടാംശതകത്തിൽ കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന കേരള ചക്രവർത്തിയുടെ പ്രധാനമന്ത്രി ഒരു വില്ലവനായിരുന്നു എന്ന്‌ ചിലപ്പതികാരത്തിൽ പറയുന്നുണ്ട്‌. ചോവൻ എന്നത്‌ സേവകൻ എന്ന പദത്തിന്റെ തദ്‌ഭവമാണെന്നും ഒരു അഭിപ്രായമുണ്ട്‌. അതിനെ എതിർത്ത സി.വി. കുഞ്ഞുരാമനും മറ്റും "ധർമം വാങ്ങിയുച്ചുന്നവൻ', "ബുദ്ധമതക്കാരൻ' എന്നീ അർഥങ്ങളുള്ള "ചീവകൻ' എന്ന തമിഴ്‌ വാക്കിൽനിന്നാണ്‌ ചോവൻ നിഷ്‌പന്നമായതെന്ന്‌ പ്രസ്‌താവിക്കുന്നു. മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. മലബാറിൽ സേവകൻ എന്ന അർത്ഥത്തിൽ ചേകവർ എന്നും വിളിച്ചു പോന്നിരുന്നു എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു. ചോവൻ എന്ന മദ്ധ്യ കേരളത്തിലെ ഈഴവർ രണശൂരന്മാരായിരുന്നു എന്നതിൽ സംശയമില്ല. മലബാറിലേ വടകരയിൽ ചേകവർ എന്ന വിഭാഗം തീയ്യരുടെ ഉപജാതിയായി കണക്കാക്കുന്നു. എന്നിരുന്നാലും തെക്കൻ കേരളത്തിലെ ഈഴവരിലും പല കുടുംബങ്ങൾ യോദ്ധാക്കൾ ആയിരുന്നു. അവരിൽ ചില വിരളമായ കുടുംബങ്ങൾ വടക്കൻ കേരളത്തിലെ തീയ്യന്മാരെ പോലെ ചേകവർ എന്ന കുലനാമം ഉപയോഗിച്ചവരുണ്ട്. യോധൃപാരമ്പര്യം അടുത്തകാലംവരെ ഈഴവർ പുലർത്തിവന്നിരുന്നു. അമ്പലപ്പുഴ രാജാവിന്റെ സൈന്യത്തിൽ ഏറിയകൂറും ചേക്കോന്മാരായിരുന്നു എന്ന്‌ കാന്റർവിഷർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അമ്പലപ്പുഴ താലൂക്കിലെ അമ്പനാട്ടു പണിക്കന്മാരായിരുന്നു ഈഴവസേനയുടെ നായകന്മാർ. ധർമരാജാവിന്റെ സൈന്യത്തിൽ നായന്മാരും ഈഴവരും ഉണ്ടായിരുന്നതായി എഫ്‌.ഡബ്ല്യു. ഡൗസൻ രേഖപ്പെടുത്തുന്നു. ചില ഈഴവഭവനങ്ങളിൽ അടുത്തകാലംവരെ കളരികളുണ്ടായിരുന്നു. കളരികളിൽ ആയുധാഭ്യാസം നടത്തിയിരുന്നവർക്ക്‌ ആശാൻ എന്നും പണിക്കർ എന്നും സ്ഥാനപ്പേരു നല്‌കിയിരുന്നു. കളരികൾ മിക്കതും അപ്രത്യക്ഷമായെങ്കിലും സ്ഥാനപ്പേരുകൾ ഇന്നും നിലനില്‌ക്കുന്നു. അങ്ങനെ കൃഷിക്കാരായ ഉഴവരും മദ്യഹാരകന്മാരായ ചാന്റോരും പടയാളികളായ വില്ലോരും ലയിച്ചു ചേർന്നായിരിക്കണം ഈഴവസമുദായമുണ്ടായത്‌. കേരളത്തിലെ പ്രാചീന ഗോത്രവർഗങ്ങളിൽ പലതും പരിണമിച്ചുണ്ടായ സമുദായമാണ്‌ ഈഴവരുടേതെന്ന കാമ്പിൽ അനന്തന്റെ പ്രസ്‌താവന ഈ ചരിത്രവസ്‌തുതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ചെങ്കുട്ടുവന്റെ കാലം മുതൽക്ക്‌ കേരളത്തിലെ പ്രധാന മതം ബുദ്ധമതമായിരുന്നു. ഈഴവരിൽ ഭൂരിപക്ഷവും ബുദ്ധമതക്കാരായിരുന്നു എന്നാണ്‌ ഇളംകുളം കുഞ്ഞൻപിള്ള പറയുന്നത്‌. ബുദ്ധമത പ്രഭാവകാലത്ത്‌ ഈഴവർക്ക്‌ സമൂഹത്തിൽ ഉന്നതപദവിയുണ്ടായിരുന്നു. ഹൈന്ദവ വർണാശ്രമാചാരങ്ങളെ എതിർക്കുന്നതിൽ ബുദ്ധമത മിഷനറിമാർ നിർണായക പങ്കാണ്‌ വഹിച്ചത്‌. എന്നാൽ ബ്രാഹ്മണരുടെ വരവോടെ വർണാശ്രമ ധർമങ്ങൾ ശക്തമായി പ്രതിഷ്‌ഠിക്കപ്പെട്ടു എന്നു മാത്രമല്ല ഈഴവരല്ലാത്ത മറ്റു സമുദായക്കാർ ബ്രാഹ്മണർക്കു അടിയറവ്‌ പറഞ്ഞപ്പോൾ ബ്രാഹ്മണ മതം സ്വീകരിക്കാൻ വിസമ്മതിച്ച ഈഴവർ മ്ലേച്ഛരായി മുദ്രകുത്തപ്പെടുകയും ചെയ്‌തു. നൂറ്റാണ്ടുകളോളം ബ്രാഹ്മണ മേധാവിത്വത്തോടു പൊരുതിയ പാരമ്പര്യമാണ്‌ ഈഴവസമുദായത്തിന്റേത്‌ എന്ന വി.ടി. ഭട്ടതരിപ്പാടിന്റെ അഭിപ്രായം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. ബ്രാഹ്മണ ആധിപത്യം ശക്തമായതോടെ ദുർബലരായിത്തീർന്ന ഈഴവർ സാമൂഹിക ശ്രണിയിൽ തരംതാഴ്‌ത്തപ്പെട്ടു എന്നാണ്‌ ചരിത്രകാരന്മാരുടെ മതം. സാമൂഹികമായി അയിത്തംകല്‌പിച്ചു മാറ്റി നിർത്തപ്പെട്ട ഇവരുടെ ദുസ്ഥിതി 20-ാം ശതകത്തിന്റെ പൂർവാർധം വരെ തുടർന്നു.thumb|പാണ്ടി ഈഴവർ thumb|നെയ്ത്തുകാരായ ഈഴവർ ഈഴവർ കേരളത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. കൊല്ലത്തിനു തെക്ക്‌ പൊതുവേ "ഈഴവർ' എന്നും, കൊല്ലത്തിനു വടക്കു കൊച്ചി വരെ ചോവന്മാർ എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ചാന്നാന്മാരും തെക്കൻ കർണാടകത്തിലെ ബില്ലവരും ഈഴവസമുദായത്തിൽപ്പെടും. കൊ.വ. 1078-ൽ ഉണ്ടാക്കിയ എസ്‌.എൻ.ഡി.പി. യോഗ നിബന്ധനകളിൽ ഈഴവർ, ചോവന്മാർ, ഈഴുവർ, വില്ലവർ എന്നിവരെ ഒരു സമുദായമായിട്ടാണ്‌ പരിഗണിച്ചിരിക്കുന്നത്‌. മധുര-തിരുനെൽവേലി ജില്ലകളിലെ ഇല്ലത്തുപിള്ളമാരും ഈഴവസമുദായത്തിന്റെ ഒരു അവാന്തരവിഭാഗമാണെന്നു കരുതപ്പെടുന്നു. പഴയ ദക്ഷിണതിരുവിതാംകൂറിലെ ഈഴവരെ മലയാളഈഴവർ, പാണ്ടിഈഴവർ, കൊല്ലക്കാർ, പുഴുക്കർ, പാച്ചല്ലിഈഴവർ, വാത്തികൾ എന്നിങ്ങനെ ആറ്‌ വിഭാഗങ്ങളിലായി തരംതിരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഈഴവർ മലയാളഈഴവർ എന്നറിയപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നു വന്ന പാണ്ടിഈഴവർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഭാഗത്താണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. തിരുവനന്തപുരത്തെ പാച്ചല്ലൂർപ്രദേശത്തെ ഈഴവരാണ്‌ പാച്ചില/പാച്ചൊട്ടികൾ. പുഴുക്കർ മലയാളിഈഴവരുടെ സിൽബന്ധികളായിരുന്നു. ഈഴവരിലെ എല്ലാ അവാന്തരവിഭാഗങ്ങളുടെയും ക്ഷുരക-പൗരോഹിത്യവൃത്തികളിൽ ഏർപ്പെട്ടുവന്നവരായിരുന്നു വാത്തികൾ. വടക്കൻ കേരളത്തിൽ പാലക്കാട്, ഈഴവർ, ഇഴുവ, ഇല്ലവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി അറിയപ്പെട്ടുപോന്നു. പാലക്കാട്‌ പ്രദേശത്ത്‌ ഈഴവരെ പൊതുവേ തണ്ടാന്മാർ എന്നും ഈഴവരെന്നും (ഈഴവപ്പണിക്കർ) രണ്ടായി തിരിച്ചിരിക്കുന്നു. പണിക്കർ എന്ന പദം ബഹുമാനസൂചകമായി പ്രായംചെന്ന ഈഴവരെ സംബോധനചെയ്യുവാനായിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌. തണ്ടാന്മാർ പ്രധാനമായും വള്ളുവനാട്‌, ഏറനാട്‌, പൊന്നാനി, ചിറ്റൂർ, തലപ്പള്ളി എന്നീ പ്രദേശങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ ആദിമ നിവാസികളെന്ന വാദം ചില ചരിത്രകാരന്മാർ വില്യം ലോഗനും മറ്റും സ്വീകരിച്ചുവന്ന കുടിയേറ്റവാത്തെ എതിർക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുവാനും ഇതേ പൊലെ ചരിത്രത്തേയും പാരമ്പര്യകഥകളേയും അവർ ഉപയോഗപ്പെടുത്തുന്നുണ്ട്. മതം ഈഴവർ ഹിന്ദുമതവിശ്വാസികളാണ്‌.മറ്റ് കേരളീയ ഹൈന്ദവരേപ്പോലെ ശാക്തേയ മതമാണ് അവർ പിന്തുടർന്നത്. ചാമുണ്ഡി, കാളി, മുത്തപ്പൻ, അയ്യപ്പൻ, മുരുകൻ തുടങ്ങിയ ദ്രാവിഡ കുല ദൈവങ്ങളെ ശാക്തേയ വിധിയിൽ കുലാചാരത്തോടെ ഈഴവർ ആരാധിച്ചുവന്നിരുന്നു.പിൽക്കാലത്ത് ഗണ്യമായ ബുദ്ധ മത സ്വാധീനം ഈഴവരിൽ വന്നതായി കരുതപ്പെടുന്നു.ആധുനിക കാലത്ത് ശ്രീനാരായണഗുരുവിന്റെ സ്വാധീനം ശാക്തേയ ആചാരങ്ങളെ ക്രമേണ ഇല്ലാതാക്കി. ഭദ്രകാളിയായിരുന്നു പ്രധാന കുല ദൈവം. ശബരിമല ശാസ്‌താവാണ്‌ ഈഴവർക്കു പ്രിയങ്കരനായ മറ്റൊരു ദൈവം ചരിത്രം thumb|upright=1.1|right|പത്തൊൻപതാം നൂറ്റാണ്ടിലെ ഈഴവ ദമ്പതികൾ തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. പക്ഷെ മലബാറിലെ തിയ്യർ ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുലെ തീയ്യർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ റോമൻ കത്തോലിക്ക വിഭാഗത്തിലെ ആളുകളിൽ ഏറെയും ക്രിസ്തുമതപ്രചരണം നടന്ന സമയത്ത്‌ മതംമാറിയ ഈഴവരാണ്. തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്. thumb|ഈഴവ കർഷകർ ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ മലബാറിലും കോഴിക്കോട്ടും തീയ്യർ എന്ന പ്രതേക ജാതിയായും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷി ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007 "സവർണ' വിഭാഗത്തിൽപ്പെട്ട നായന്മാരുമായി "അവർണ'രായ ഈഴവർക്ക്‌ പണ്ട്‌ ഉറച്ച സാമൂഹികബന്ധങ്ങൾ ഉണ്ടായിരുന്നു. അടുത്തകാലം വരെ ഈഴവരുടെയും നായന്മാരുടെയും പൊതു ഉടമയിൽ പല ക്ഷേത്രങ്ങളുമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ ശക്തികുളങ്ങരക്ഷേത്രവും മാവേലിക്കരയിലെ ചെട്ടികുളങ്ങരക്ഷേത്രവും ഉദാഹരണങ്ങളാണ്‌. ചെമ്പഴന്തിയിലെ കാളീക്ഷേത്രത്തിൽ നായന്മാർക്കും ഈഴവർക്കും കൂട്ടായ ഉടമാവകാശം ഉണ്ടായിരുന്നു. ചേർത്തലയുള്ള കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ, ചീരങ്കുഴി നായർ തറവാട്ടുകാർക്ക്‌ ചില അധികാരാവകാശങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്‌; ക്ഷേത്രം ഈഴവരുടെ വകയാണ്‌. നായന്മാർ, നമ്പൂതിരിമാർ എന്നിവരുമായി ഈഴവർക്ക്‌ പുലബന്ധമുണ്ടായിരുന്നുവെന്നത്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുതയാണ്‌. ചില നായർ, നമ്പൂതിരി കുടുംബങ്ങളുമായി ഈഴവകുടുംബങ്ങൾ അടുത്തകാലംവരെ പുല ആചരിച്ചിരുന്നു. ചേർത്തല താലൂക്കിൽ കൊക്കോതമംഗലത്ത്‌ ചേങ്ങാട്‌ എന്ന പുരാതന ഈഴവപ്രഭുകടുംബവും മൂവാറ്റുപുഴ താലൂക്കിൽ പിറവത്ത്‌ ഒരു നമ്പൂതിരി ഇല്ലവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. കായംകുളത്ത്‌ പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്ര ഉടമയായ നമ്പൂതിരി ഇല്ലവും അതിനടുത്ത്‌ പന്തപ്ലാവിൽ എന്ന ഈഴവകുടുംബവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. ഈ കുടുംബക്കാർ തമ്മിൽ അയിത്തം ആചരിക്ക പതിവില്ലായിരുന്നു. അമ്പലപ്പുഴ താലൂക്കിൽ കോഴിമുക്കുപകുതിയിൽ "പാതാരശ്ശേരിൽ' എന്ന ഈഴവകുടുംബവും അതിനടുത്ത്‌ "മുങ്ങേലി' എന്ന നായർകുടുംബവും പരസ്‌പരം പുല ആചരിക്കുന്ന പതിവ്‌ കൊ.വ. 1106 (1930-31) വരെ നിലനിന്നു; ഒരു കുടുംബത്തിൽപ്പെട്ട ആൾ മരിച്ചാൽ മറ്റേ കുടുംബക്കാർ കോടിയുടുക്കുകയും അപരക്രിയകൾ നടത്തുകയും പതിവായിരുന്നു. ശ്രീ മുത്തപ്പൻ ക്ഷേത്രം നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം. 1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് കല്ലിശ്ശേരി വേലായുധൻ ചേകവർ എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ മരണത്തെ തുടർന്നായിരുന്നു. ചടങ്ങുകൾ കെട്ടുകല്യാണം. ദശാബ്‌ദങ്ങൾക്കുമുമ്പ്‌ ഈഴവർക്കിടയിൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ്‌ കെട്ടുകല്യാണം (നായന്മാർ, നമ്പൂതിരിമാർ എന്നീ സമുദായങ്ങളിലും ഈ സമ്പ്രദായമുണ്ടായിരുന്നു). പെൺകുട്ടികൾ ഋതുവാകുന്നതിനുമുമ്പ്‌ നടത്തപ്പെട്ടിരുന്ന താലികെട്ടുകല്യാണം ആദ്യത്തെ വിവാഹമെന്ന നിലയിലാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. എന്നാൽ താലികെട്ടുന്ന ചെറുക്കനും താലികെട്ടപ്പെടുന്ന പെണ്ണും തമ്മിൽ പിന്നീട്‌ യാതൊരു ബന്ധവും ഉണ്ടാവണമെന്നില്ല. അർഥശൂന്യവും ദുർവ്യയഹേതുകവുമായ ഈ ആചാരം സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ തികച്ചും അപ്രത്യക്ഷമായി. വിവാഹം. രണ്ടോ അതിലധികമോ സഹോദരന്മാർ ഒരേ സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കുന്ന ("സഹോദര ഭർത്തൃത്വ') സമ്പ്രദായം പണ്ടുകാലത്ത്‌ അപൂർവമായെങ്കിലും നിലനിന്നിരുന്നു; ബഹുഭാര്യാത്വവും പതിവായിരുന്നു. വിവാഹരീതി പല സ്ഥലങ്ങളിൽ പല തരത്തിലായിരുന്നു അനുഷ്‌ഠിച്ചിരുന്നത്‌. വരന്റെ സഹോദരി വധുവിന്‌ പുടവ കൊടുത്ത്‌ കൂട്ടിക്കൊണ്ടുപോകുന്ന രീതിയായിരുന്നു തെക്കൻ തിരുവിതാംകൂറിൽ പതിവ്‌. വിവാഹത്തിന്‌ ചാന്നാന്മാരുടെ അനുമതി തേടുന്ന സമ്പ്രദായവും പഴയകാലത്ത്‌ ഈ പ്രദേശത്ത്‌ നിലവിലിരുന്നു. ഉത്തര തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തണ്ടാന്മാരുടെ അനുമതിയാണ്‌ വേണ്ടിയിരുന്നത്‌. വരന്‌ തണ്ടാൻ വെറ്റിലമുറുക്കാൻ കൊടുത്തതിനുശേഷം മാത്രമാണ്‌ വിവാഹപ്പാർട്ടി പുറപ്പെട്ടിരുന്നത്‌. ഉത്തരമലബാറിൽ വാളും പരിചയും ചുഴറ്റിക്കൊണ്ടായിരുന്നു വിവാഹപ്പാർട്ടിയുടെ യാത്ര. വധൂഗൃഹത്തിലെത്തിയാൽ ആ ദേശത്തിലെ തണ്ടാനാണ്‌ ഈ ആയുധങ്ങൾ ഏറ്റുവാങ്ങുന്നത്‌. വരന്റെ സഹോദരിമാരും തണ്ടാന്റെ ഭാര്യയും ചേർന്ന്‌ വധുവിനെ വിവാഹവസ്‌ത്രം അണിയിച്ചശേഷം വരന്റെ സഹോദരി വധുവിനെ വിവാഹമണ്ഡപത്തിലേക്ക്‌ ആനയിച്ച്‌ വരന്റെ പിന്നിലായി ഇരുത്തുന്നു. വധുവിനെ അണിയിക്കാനുള്ള വസ്‌ത്രങ്ങൾ കൂടാതെ നാലു വസ്‌ത്രങ്ങൾകൂടി വരൻ കൊണ്ടുവന്നിട്ടുണ്ടാകും. വധുവിന്റെ അമ്മയ്‌ക്കു "കാണപ്പണം' കൂടി കൊടുത്തുകഴിഞ്ഞാൽ വിവാഹസദ്യയായി. ഇത്രയുമാണ്‌ വിവാഹത്തിന്റെ പ്രധാന ചടങ്ങുകൾ. ഇപ്പോൾ ഈ ചടങ്ങുകളൊന്നും ഇല്ല. മുഹൂർത്തത്തിൽ വരനെ വധു പൂമാല ചാർത്തുകയും വരൻ വധുവിന്റെ കഴുത്തിൽ താലികെട്ടി മാല ചാർത്തുകയും ചെയ്യുന്നതാണ്‌ പ്രധാന ചടങ്ങ്‌. വിവാഹസദ്യയ്‌ക്കുശേഷം വധുവിനെ കൂട്ടിക്കൊണ്ട്‌ വരനും പാർട്ടിയും വരന്റെ ഗൃഹത്തിലേക്ക്‌ മടങ്ങുന്നു. ദായക്രമം. അടുത്തകാലം വരെ മൂന്നുരീതിയിലുള്ള ദായക്രമം നിലനിന്നിരുന്നു. വടക്കേ മലബാറിൽ മരുമക്കത്തായവും തെക്കേ മലബാറിലും കൊച്ചിയിലും മക്കത്തായവും തിരുവിതാംകൂറിൽ മിശ്രദായക്രമവുമാണുണ്ടായിരുന്നത്‌. മക്കത്തായസമ്പ്രദായമാണ്‌ ഇപ്പോൾ നിലവിലുള്ളത്‌. നവോത്ഥാന ചരിത്രത്തിലെ സംഭാവനകൾ ശ്രീ നാരായണ ഗുരുവിനും വര്ഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തെ പ്രധിനിഥികരിച്ചു കൊണ്ട് മൂക്കുത്തി വിളംബരവും അച്ചിപ്പുടവ സമരവും ഉൾപ്പടെ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. അതിൽ ചിലത് താഴെ വിവരിക്കുന്നു. ശിവപ്രതിഷ്ഠ ബ്രാഹ്മണവേഷത്തിൽ വൈക്കം മഹാാദേവക്ഷേത്രത്തിൽ താമസിച്ച് ആണ് ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചത്. അതിന് ശേഷം 1852 ൽ വേലായുധപ്പണിക്കർ അവർണർക്ക് ആരാധിക്കാനായി ശിവ ക്ഷേത്രം നിർമ്മിച്ചു. കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്. മാവേലിക്കര കണ്ടിയൂർ മറ്റത്തിൽ വിശ്വനാഥൻ ഗുരുക്കൾ എന്ന അബ്രാഹ്മണനായ തന്ത്രിയാണ് ഈ പ്രതിഷ്ഠനടത്തിയത്.ഇവിടെ നിത്യപൂജയ്ക്ക് തീരുമാനിച്ചതും അബ്രാഹ്മണനെ ആയിരുന്നു. എല്ലാ ജാതി മതസ്ഥഥർക്കും അവിടെ ആരാധനാ സ്വാതന്ത്ര്യവും നൽകിയിരുന്നു അദ്ദേഹം. ഇതിൻ്റെെ ചുവടുപിടിച്ച് 1853 ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല തണ്ണീർമുക്കം ചെറുവാരണംകരയിലും പണിക്കർ ഒരു ശിവക്ഷേത്ര നിർമ്മാണം നടത്തിയിട്ടുണ്ട്. ക്ഷേത്ര നിർമ്മാണവും വിഗ്രഹ പ്രതിഷഠയും അവർണരുടെ ധർമ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് ഇത് മുടക്കാൻ സവർണർ ശ്രമിച്ചിരുന്നു. ഒരു അബ്രാഹ്മണൻ്റെ കാർമ്മികത്വത്തിൽ മംഗലത്ത് ആദ്യം നടത്തിയ ശിവ പ്രതിഷ്ഠ ദിവാനുമുന്നിൽ തെളിവായി ചൂണ്ടിക്കാണിച്ച് ഈ എതിർപ്പുകൾ അദ്ദേഹം മറികടന്നു. അച്ചിപ്പുടവ സമരം അച്ചിപ്പുടവയെന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെട്ടിരുന്ന മുണ്ടുകൾ ഈഴവ സ്ത്രീകൾ നെയ്തിരുന്നതായിരുന്നുവെങ്കിലും അവ ഉടുക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു. മാത്രമല്ല, സവർണ്ണ വിഭാഗം പിന്നാക്ക വിഭാഗക്കാരെ സ്ത്രീപുരുഷ ഭേദമന്യേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അനുവദിച്ചിരുന്നില്ല. ഈ ആചാരത്തെ അംഗീകരിക്കാതെ അച്ചിപ്പുടവ നീട്ടിയുടുത്ത് കായംകുളത്തിനടുത്തുള്ള പത്തിയൂർ വയൽവരമ്പിലൂടെ യാത്ര ചെയ്ത യുവതിയെ മേൽജാതിക്കാർ അധിക്ഷേപിച്ചു വിട്ടു. ഇതറിഞ്ഞ പണിക്കർ തൊഴിലാളികൾക്ക് ചിലവിന് പണം നൽകി, ജൻമിമാരുടെ കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു. പണി മുടങ്ങി സാമ്പത്തിക നില തകരാറിലായതോടെ സവർണപ്രമാണിമാർ സമരത്തിനു മുമ്പിൽ മുട്ടുമടക്കി. 1866 ൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കർ നടത്തിയ ഈ പണിമുടക്കാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കർഷക തൊഴിലാളി സമരം. മൂക്കുത്തി വിളംബരം 1859 വരെ ബ്രാഹ്മണർക്ക് മാത്രമേ മൂക്കുത്തി ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. 1859 ഇൽ അന്നത്തെ തിരുവിതാംകൂർ റീജൻറ് റാണിയോട്, തങ്ങൾകും മൂക്കുത്തി ധരിക്കാൻ അവകാശം നൽകണമെന്ന് നായന്മാർ അപേക്ഷിച്ചു. 1859 അവസാനം നായൻമാർകും ബ്രാഹ്മണരെ പോലെ മൂക്കുത്തി ധരിക്കാമെന്ന് റീജൻറ് മഹാറാണി ഉത്തരവു പുറപ്പെടുവിച്ചു. ഇതറിഞ്ഞ ഈഴവരിലെ സമ്പന്ന കുടുംബ സ്ത്രീകളും മൂകുത്തി ധരിക്കാൻ തുടങ്ങി. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ച ഒരു ഈഴവ സ്ത്രീയുടെ മൂക്കുത്തി ഒരു ബ്രാഹ്മണൻ പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപണിക്കാരെ വിളിച്ച്, സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ ‌ നിരവധി മൂക്കുത്തികൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആയിരം സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിപ്പിച്ചു. എന്നിട്ട് പന്തളത്തുവച്ച് ഒരു വിളംബരം നടത്തി. 1860-ലെ ഈ പ്രഖ്യാപനത്തെ മൂക്കുത്തി വിളംബരം എന്നു വിളിക്കപ്പെടുന്നു. ഇവരെ ആരും അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പണിക്കർ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെയും സൈന്യത്തിൻറെയും മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വർണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. ഇങ്ങനെയാണ് തിരുവതാംകൂറിലെ എല്ലാ സ്ത്രീകൾകും മൂകുത്തി ധരിക്കാൻ അവകാശം കിട്ടിയത്. ഏത്താപ്പുസമരം കായംകുളത്ത്‌ അവർണസ്‌ത്രീ നാണം മറയ്‌ക്കാൻ മാറിൽ ഏത്താപ്പിട്ടതു സഹിക്കാത്ത പ്രമാണിമാർ പൊതുനിരത്തിൽ അവരുടെ മേൽമുണ്ടു വലിച്ചു കീറി മാറിൽ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേൽമുണ്ടുമായി പണിക്കർ തണ്ടുവച്ച വള്ളത്തിൽ കായംകുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകൾക്കിടയിൽ മേൽമുണ്ടു വിതരണം ചെയ്‌തു. ഇതാണ് എത്താപ്പു സമരം എന്നറിയപ്പെടുന്നത്. 1859-ലാണ് ഏത്താപ്പുസമരം നടന്നത്. കഥകളിയോഗം ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്. 1862 ൽ ഈഴവ സമുദായാംഗങ്ങളെ ചേർത്ത് അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവരുടെ ആദ്യത്തെ കഥകളിയോഗമാണ്. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാൻ അവർണർക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവൺമെന്റിൽ ‍ പരാതികിട്ടിയപ്പോൾ ദിവാൻ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേർത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീർപ്പിലാണു അവർണ ജാതിക്കർക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കർ സമ്പാദിച്ചത്‌. അവർണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിർപ്പുള്ള പ്രദേശങ്ങൾ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. വഴി നടക്കൽ നംപൂതിരിമാരും, രാജാക്കന്മാരും സഞ്ചരിക്കുന്ന വഴിയിൽ നിന്ന് അവർണ്ണരെ തീണ്ടാപ്പാടകലെ നിർത്താൻ 'ഹൊയ്' വിളിക്കുമായിരുന്നു. ഒരു ദിവസം വേലായുധപ്പണിക്കർ പരിവാരങ്ങളോടൊത്ത് പല്ലക്കിൽ മംഗലത്തുകൂടി സഞ്ചരിക്കുമ്പോൾ, ഇടപ്പള്ളി രാജാവിൻറെ മകൻ രാമൻ മേനോനെയും ചുമന്ന് വരുന്നവരുടെ 'ഹോയ്‌' വിളി കേട്ടു മറുവശത്തു നിന്ന് കേട്ടു. പണിക്കരുടെ നിർദ്ദേശപ്രകാരം അതിനെക്കാൾ ഉച്ചത്തിൽ ഹൊയ് വിളിച്ച് കടന്നു വന്ന പണിക്കരോട് വഴി മാറാൻ രാമൻ മേനോൻ പറഞ്ഞു, മേനവാനാണ് മാറേണ്ടതെന്ന് പണിക്കരും പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ വഴക്കിൽ പണിക്കർ രാമൻ മേനവനെ അടിച്ചു തൊട്ടിൽ എറിഞ്ഞു . ജന്മിത്വത്തിനെതിരെ പാവപ്പെട്ട ഈഴവരുടെയും , ക്രിസ്ത്യാനികളുടെയും , മുസ്ലിങ്ങളുടെയും കീഴ്ജാതിക്കാരുടെയും വീട്ടിൽ നിന്നും പശുവിനേയും കിടാവിനേയും കയ്യൂക്കിൻ്റെ പുറത്ത് സ്വന്തമാക്കി കറവ വറ്റുമ്പോൾ മാത്രം തിരികെ നല്കിയിരുന്ന , കൃഷിഫലങ്ങൾ കൈകലാക്കിയിരുന്ന, അമിത കാരം പിരിച്ചിരുന്ന മാംബുഴക്കരിക്കാരൻ കരപ്രമാണിയെ വേലായുധപ്പണിക്കർ തൻറെ സൈന്യവുമായിച്ചെന്ന് , കഴുത്തിൽ വാൾ വച്ച്, , മേലിൽ ആവർത്തിച്ചാൽ തലയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദുഷ്ടൻ മാരായ ചില മാടംപിമാരെ പണിക്കർ വധിച്ചിട്ടുണ്ട്. കലകൾ അർജ്ജുന നൃത്തം  ("അർജുനന്റെ നൃത്തം") ഈഴവ പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാന കലയാണ്, ഇത് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ, പ്രധാനമായും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുണ്ട്. ഈ ആചാരത്തെ "മയിൽപ്പീലി തൂക്കം" എന്നും വിളിക്കുന്നു, കാരണം വസ്ത്രത്തിൽ മയിൽപ്പീലി (മയിൽ തൂവലുകൾ) കൊണ്ട് നിർമ്മിച്ച ഒരു പ്രത്യേക വസ്ത്രം ഉൾപ്പെടുന്നു. ഈ വസ്ത്രം കഥകളിയിലെ "ഉടുത്തുകെട്ട്" പോലെ തന്നെ അരയിൽ ധരിക്കുന്നു. വിവിധ നൃത്ത ചലനങ്ങൾ കളരിപ്പയറ്റ് വിദ്യകൾക്ക് സമാനമാണ്. അവതാരകർ അവരുടെ മുഖത്ത് പച്ച ചായം പൂശി, വ്യതിരിക്തമായ ശിരോവസ്ത്രങ്ങൾ ധരിക്കുന്നു. നൃത്തത്തിന്റെ മുഴുവൻ രാത്രിയും പ്രകടനം സാധാരണയായി ഒറ്റയ്‌ക്കോ ജോഡികളായോ അവതരിപ്പിക്കപ്പെടുന്നു. മക്കചുറ്റ് തിരുവനന്തപുരം , ചിറയിൻകിഴു എന്നീ താലൂക്കുകളിലും കിളിമാനൂർ, പഴയകുന്നുമ്മൽ, തട്ടത്തുമല പ്രദേശങ്ങളിലും ഈഴവർക്കിടയിൽ മക്കച്ചൂട്ട് കല ജനപ്രിയമാണ്. ഇതിൽ, രണ്ട് പേർ വീതമുള്ള എട്ട് കലാകാരന്മാരുടെ ഒരു സംഘം, സർപ്പങ്ങളെപ്പോലെ പരസ്പരം പിണയുകയും വടികളുമായി പോരാടുകയും ചെയ്യുന്നു. ടെക്നിക്കുകൾ നിരവധി തവണ ആവർത്തിക്കുന്നു. നെറ്റിയിൽ ചന്ദനത്തിരി, തലയ്ക്ക് ചുറ്റും ചുവന്ന തൂവാല, അരയിൽ ചുവന്ന പട്ട്, കണങ്കാലിന് ചുറ്റും മണികൾ എന്നിവയാണ് വേഷവിധാനം. ഇത് സർപ്പപൂജയും കളരിപ്പയറ്റും ചേർന്നതാണ്.Krishna Chaitanya, Temple Arts of Kerala: A South Indian Tradition (Abhinav Publications, 1987,) അവർണർ ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു. ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവർണ്ണരായി കണക്കായിരുന്നു. അവരുടെ പൂർവികർ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവർണ്ണർ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവർണ്ണരായി കണക്കാക്കാൻ കാരണം അനേകർ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിൽ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാൻ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവർക്കോ, ചാന്നാർമാർക്കോ പണിക്കർമാർക്കോ താണ്ടാൻ സ്ത്രീകൾക്കോ മാറിടം മറക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ല. നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവർ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴിൽ അവർ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ, മുതലാളി, ചേകോൻ, പണിക്കത്തി, കാരണവർ, എന്നിങ്ങനെ പേരുകൾ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതൽ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാർ. ചാന്നാർമാർ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങൾ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. ആയുർവേദ വൈദ്യവുമായുള്ള ബന്ധം thumb|250x250px|ഹൊർത്തൂസ്‌ മലബാറികുസ്‌ ആമുഖ പേജ്. ഇട്ടിവൈദ്യൻ, രംഗഭട്ട്,അപ്പുഭട്ട്. എന്നിവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നതു കാണാം വൈദ്യശാസ്‌ത്രത്തിൽ ഈഴവരുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നു. ഈഴവ സമൂഹത്തിൽ വളരെ പ്രസിദ്ധരായ ആയുർവേദ വൈദ്യന്മാർ ഉണ്ടായിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണൻ' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തിൽ അഷ്ടവൈദ്യന്മാർ ആയുർവേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. ആലപ്പുഴ തയ്യിൽ കൃഷ്‌ണൻ വൈദ്യൻ രചിച്ച ഔഷധനിഘണ്ടു വൈദ്യശാസ്‌ത്രത്തിനു ലഭിച്ച ഒരു അമൂല്യഗ്രന്ഥമാണ്‌. ഇതിൽ ഔഷധങ്ങളുടെ സംസ്‌കൃത നാമങ്ങളും അവയുടെ മലയാളപദങ്ങളും ഔഷധദ്രവ്യങ്ങളുടെ സ്വഭാവവും ഗുണവും മറ്റും സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. 1906-ൽ ആണ്‌ ഇത്‌ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇന്ത്യാ ഗവൺമെന്റ്‌ ഈ ബൃഹദ്‌ഗ്രന്ഥം സംസ്‌കൃതത്തിൽ പ്രകാശനം ചെയ്‌തിട്ടുണ്ട്‌. 1675-ൽ ഡച്ചുകാർ അച്ചടിച്ചിറക്കിയ "ഹോർത്തുസ് ഇൻഡിക്കസ് മലബാറിക്കുസ്" (മലബാറിലെ സസ്യജാലങ്ങൾ) എന്ന ലാറ്റിൻ പുസ്തകത്തിന്റെ ആമുഖത്തിൽ കരപ്പുറം കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിൽ ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ രചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാൾ ഇട്ടി അച്യുതൻ വൈദ്യർ ആണെന്ന്, അതിൽ അദ്ദഹം തന്നെ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകും.ഇട്ടി അച്യുതൻ വൈദ്യർ ചേർത്തലയിലെ കടൽത്തീര ഗ്രാമമായ കടക്കരപ്പള്ളിക്കാരനാണ്. കടക്കരപ്പള്ളി ‘കൊടകരപ്പള്ളി’ (Codda Carapalli, page- 13) എന്നാണ് ഹോർത്തൂസിൽ അച്ചടിച്ചിരിക്കുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെകുറിച്ചു ആധികാരികമായി തയ്യാറാക്കിയ ആദ്യഗ്രന്ഥമാണ് ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്. മലയാളലിപികൾ ആദ്യമായി അച്ചടിച്ചതും ഈ ഗ്രന്ഥത്തിലാണ്. ചന്ദ്രിക സോപ്പിന്റെ നിർമ്മാതാവായ ശ്രീ സി. ആർ. കേശവൻ വൈദ്യർ ഈഴവകുലജാതനാണ്. 1953-ൽ, കോഴിക്കോട്ടെ മാനവിക്രമൻ, അദ്ദേഹത്തെ "വൈദ്യരത്നം" ബഹുമതി നല്കി ആദരിച്ചതായും ചരിത്ര രേഖകൾ പറയുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെർമൻ ഗുണ്ടർട്ടിനെ ഈഴവ ഗുരു 'ഉരച്ചെരിൽ ഗുരുക്കൾ സംസ്കൃതവും ആയുർവേദവും പഠിപ്പിച്ചിരുന്നു. കോട്ടയ്ക്കൽ കെളിക്കൊടൻ അയ്യപ്പൻ വൈദ്യർ മർമ്മ ചികിത്സയിലെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. ഇടുക്കിയിലെ പ്രസിദ്ധമായ തിരുമനക്കൽ വൈദ്യശാലയും, കണ്ണൂരിലെ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഈഴവരുടെ സംഭാവനയാണ്. 1960-കളിൽ കൊച്ചിയിൽ ന്യൂ ഉദയ ഫാർമസി & ആയുർവേദിക് ലാബോറട്ടറീസ് സ്ഥാപിച്ച പ്രശസ്ത ആയുർവേദ വിചക്ഷണൻ ശ്രീ എൻ. കെ. പദ്മനാഭൻ വൈദ്യർ ഒരു പാരമ്പര്യ വൈദ്യ കുടുംബാംഗമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവർക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാലി ഭാഷയിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു. ഈഴവരായ മറ്റ്‌ ആയുർവേദവൈദ്യന്മാരെപ്പറ്റി മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ പ്രസ്‌താവിക്കുന്നുണ്ട്‌. തൃക്കുന്നപ്പുഴയിലെ നാണുവൈദ്യൻ, ചിറയിൻകീഴ്‌ പാണാവള്ളിൽ കൃഷ്‌ണൻ വൈദ്യർ, മാർത്താണ്ഡം വൈദ്യൻ, വലപ്പാട്‌ ചോലയിൽ കുഞ്ഞുമാമിവൈദ്യൻ തുടങ്ങിയവരാണ്‌ പ്രധാനികൾ. സംസ്കൃതത്തിൽ രചിക്കപ്പെട്ട അഷ്ടാംഗഹൃദയത്തിന്റെ ആദ്യകാല മലയാള തർജ്ജമ നടത്തിയത്, പ്രശസ്തനായ ഒരു ഈഴവ വൈദ്യനായ കായിക്കര ഗോവിന്ദൻ വൈദ്യരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആയുർവേദ വൈദ്യർ ഈഴവരായിരുന്നു. പാലി ഭാഷയിൽ നിന്നും ആയുർവേദം ആദ്യം പഠിച്ചത് വെൺമണക്കൽ കുടുംബം ആണ്.Travancore State Manualഈഴവരിൽനിന്നും അനേകർ വിഷചികിത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളിൽ നിന്നും ചികിത്സ നൽകുന്ന വിഷചികിത്സാ കേന്ദ്രങ്ങൾ ഈഴവ വൈദ്യന്മാരുടെ മേൽനോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളർച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചികിത്സാ കേന്ദ്രങ്ങൾ നിറുത്തൽ ചെയ്തു. thumbnail|120px|ശ്രീനാരായണ ഗുരു : ആത്മീയ ഗുരു, ഭാരതത്തിലെ മഹാനായ ഒരു സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരു ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ ഈഴവ സമുദായത്തിന്റെ സാമൂഹികമായ ഉയർച്ചയും മതവിശ്വാസ സ്വാതന്ത്ര്യവും ഉറപ്പിയ്ക്കുന്നതിന് കാരണമായതായി കാണാം. കേരള സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും അദ്ദേഹം ജനിച്ച ഈഴവ സമുദായത്തിന്റെ നവോത്ഥാനത്തിനും കാരണമായിത്തീർന്നു.Social Civil War". The Decline of Nair Dominance: Society and Politics in Travancore 1847-1908, Robin Jeffrey, Manohar Classics. p. 187-190 1903-ൽ, പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവരുടെ ഒരു ചെറിയ സംഘം, ഈ പ്രദേശത്തെ ആദ്യത്തെ ജാതി സംഘടനയായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്എൻഡിപി) സ്ഥാപിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന തന്റെ സന്ദേശവും സ്വയം സഹായത്തെക്കുറിച്ചുള്ള വിക്ടോറിയൻ സങ്കൽപ്പത്തിന്റെ സംസ്കൃത പതിപ്പും പ്രസംഗിച്ച നാരായണ ഗുരുവിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്. പ്രാദേശികമായി അദ്ദേഹത്തിന്റെ സ്വാധീനം സ്വാമി വിവേകാനന്ദനുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.Nossiter (1982) pp. 30–32 എസ്.എൻ.ഡി.പി. യോഗം thumb|കുമാരൻ ആശാനും ശ്രീ നാരായണ ഗുരുവും ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്‌. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാ‍ക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരാ‍യണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു. യോഗം രുപീകരണം thumb|കുമാരൻ ആശാൻ|168x168ബിന്ദു ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, എല്ലാ ഈഴവരായ അവശ സമുദായത്തെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പുശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി. കുമാരനാശാന്റെ നേതൃത്വം 1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണത്തോടെ സമുദായോദ്ധാരണ പ്രവർത്തനത്തിന്റെ മുഖ്യ ചുമതലകൾ ആശാനിൽ നിക്ഷിപ്തമായി. അന്നു മുതൽ 16 വർഷത്തോളം ജനറൽ സെക്രട്ടറി എന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം വഹിച്ചു. യാത്രാസൗകര്യം തീരെ പരിമിതമായിരുന്ന അക്കാലത്ത് വള്ളത്തിലും ബോട്ടിലും കാളവണ്ടിയിലും കാൽനടയായുമൊക്കെയാണ് ജനറൽ സെക്രട്ടറി സഞ്ചരിച്ചിരുന്നത്. ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് പ്രജാസഭാംഗമായ കുമാരനാശാൻ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആദ്യമായി സഭയിൽ നടത്തിയ പ്രസംഗത്തിൽ സ്വസമുദായത്തെക്കാൾ പിന്നാക്കം നിൽക്കുന്നവർക്ക് പ്രാതിനിദ്ധ്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈഴവ സമുദായത്തിന്റെ അംഗസംഖ്യയുടെ തോത് അനുസരിച്ച് കൊല്ലംതോറും പുതിയ പ്രതിനിധികളെ നിയമിക്കണമെന്ന ആശാന്റെ നിവേദനം സർക്കാർ അംഗീകരിക്കുകയും ചെയ്തു. അതിനൊപ്പം, തിരുവിതാംകൂറിലെ വെറുമൊരു സമുദായ സംഘടന മാത്രമല്ല ശക്തമായ രാഷ്ട്രീയ സംഘടന കൂടിയാണ് എസ്.എൻ.ഡി.പി യോഗമെന്ന് തെളിയിക്കുകയും ചെയ്തു. എൻ.കുമാരന്റെ നേതൃത്വം ടി.കെ. മാധവന്റെ നേതൃത്വം thumb|റ്റി. കെ. മാധവൻ |195x195ബിന്ദു 1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. ആർ.ശങ്കറും അതിനു ശേഷവും thumb|ആർ. ശങ്കർ|191x191ബിന്ദു സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്. 1944 ഡിസംബർ 20ന് ആർ.ശങ്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകുമ്പോൾ സംസ്ഥാനത്തു കോളജിൽ പഠിക്കുന്ന ഈഴവക്കുട്ടികളുടെ എണ്ണം കേവലം 499. (359 ആൺകുട്ടികളും 140 പെൺകുട്ടികളും )(1941ലെ സെൻസസ് റിപ്പോർട്ട്). തിരുവിതാംകൂറിൽ സാക്ഷരതാ നിരക്കിൽ ഈഴവർ 17–ാം സ്ഥാനത്തും. എസ്എൻഡിപി യോഗം അതിന്റെ എല്ലാ ശ്രദ്ധയും വിദ്യാഭ്യാസരംഗത്തു കേന്ദ്രീകരിക്കണമെന്ന പ്രഖ്യാപനത്തോടെ, ശ്രീനാരായണ ഗുരു ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസനിധി എന്ന ആശയം ശങ്കർ പുനരുജ്ജീവിപ്പിച്ചു. ഒറ്റ ദിവസംകൊണ്ടു ഒരു ലക്ഷം രൂപ പിരിച്ചെടുക്കുക എന്ന അക്കാലത്തെ മഹാദൗത്യവുമായി ശങ്കർ രംഗത്തിറങ്ങി. ഒന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ദിവാനായിരുന്ന സർ സി.പിയുടെ ഉത്തരവിലൂടെ കൊല്ലം നഗരത്തിന്റെ കണ്ണായ ഭൂമിയിൽ 27.10 ഏക്കർ അനുവദിപ്പിച്ചെടുക്കാൻ എല്ലാ എതിർപ്പുകളും അതിജീവിച്ച് ശങ്കർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് 1948ൽ ആരംഭിച്ച എസ്എൻ കോളജ്. 1951ൽ വനിതാ കോളജും തുടങ്ങി. തൊട്ടടുത്ത വർഷം ശങ്കർ സെക്രട്ടറിയായി എസ്എൻ ട്രസ്റ്റും നിലവിൽ വന്നു. പടിപടിയായി സംസ്ഥാനത്തെമ്പാടുമായി 13 കോളജുകൾ സ്ഥാപിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി. ​​ശങ്കറിന്റെ കാലശേഷം ചില ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം അൽപമൊന്ന്​ മന്ദീഭവിച്ചു. 1973ൽ എൻ. ശ്രീനിവാസൻ പ്രസിഡൻറും പി.എസ്. വേലായുധൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ യോഗത്തി​​ന്റെ ജനകീയസമരങ്ങൾ പുനരാരംഭിച്ചു. അതിനിടെയാണ് നിലവിലുള്ള വ്യവസ്ഥഭേദഗതി ചെയ്​ത്​ സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ശിപാർശ ചെയ്തു നെട്ടൂർ കമീഷൻ റിപ്പോർട്ട് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യോഗം രംഗത്തുവന്നു. ഈ അവസരത്തിലാണ് പിന്നാക്ക സമുദായ ഫെഡറേഷൻ രൂപവത്​കരിക്കാൻ എസ്.എൻ.ഡി.പി യോഗം നേതൃത്വം നൽകിയത്. കുല നാമങ്ങൾ ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ചേകവർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്. ഈഴവർ ഇന്ന് നാനാവിധ ജീവിതവൃത്തിയിലേർപ്പെട്ടുവന്നിരുന്ന ഈഴവരാകട്ടെ, കോളനിവത്ക്കരണത്തിൻറെയും ഭൂബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുടെയും വാണിജ്യവത്ക്കരണത്തിൻറെയും അഭ്യസ്തവിദ്യരായ ഒരു പുതുമധ്യവർഗ്ഗത്തിൻറെ ഉയർച്ചയുടെയും ഫലമായി തങ്ങൾക്കു മുന്നിൽ പുതുതായി വന്നുപെട്ട അവസരങ്ങളെ വേണ്ടുംവിധം പ്രയോജനപ്പെടുത്തുകയും ചെയ്തു. പല ചെറുകിട സംരംഭകരും വ്യാപാരികളും അവരുടെ ഇടയിൽ നിന്നും ഉയർന്നുവന്നു. ഒരു ചെറുവിഭാഗം പാട്ടക്കുടിയായ്മാവകാശവും ഭൂമിയും സ്വന്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു മധ്യവർഗ്ഗം എന്നതുപോലെ തന്നെ, വിശാലമായൊരു തൊഴിലാളിവർഗ്ഗവും അവരുടെയിടയിൽ നിന്നുണ്ടായി. ഇങ്ങനെ, തിരുവിതാംകൂറിലെ അധീശവിഭാഗമല്ലാതിരുന്ന ജാതി-സമുദായങ്ങൾക്കിടയിൽ നിന്നും പുതിയ സാമൂഹിക വർഗ്ഗങ്ങൾ ഉദയം കൊണ്ടതിൻറെ പശ്ചാത്തലത്തിലാണ്, തിരുവിതാംകൂർ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ച ബഹുജനപ്രസ്ഥാനമായ ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിൻറെ ആവിർഭാവം, എന്ന് നിസ്സംശയം പറയാം. thumb|കുമാരൻ ആശാനും ശ്രീ നാരായണ ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം മൂലം ഈഴവസമുദായത്തിൽ അടിസ്ഥാ‍നപരമായ മാറ്റങ്ങളുണ്ടായി. കേരളത്തിലെ ജാതിവ്യവസ്ഥയ്‌ക്കകത്ത്‌ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ജനവിഭാഗങ്ങളിലൊന്നായിരുന്നു ഈഴവർ. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ഈഴവർക്കിടയിൽ ആവിർഭവിച്ച പരിഷ്‌കരണ പ്രസ്ഥാനമാണ്‌ ഈഴവരെ മനുഷ്യരായി ജീവിക്കാൻ പ്രാപ്‌തരാക്കിയത്‌. ശ്രീനാരായണ ഗുരുവും, അദ്ദേഹം 1903-ൽ സ്ഥാപിച്ച എസ്‌.എൻ.ഡി.പി.യും ഈഴവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം നേതൃത്വം നല്‌കിയതും യോഗമാണ്‌. ഡോ. പൽപ്പു, കുമാരനാശാൻ, ടി.കെ. മാധവൻ, സി. കൃഷ്‌ണൻ, സി.വി. കുഞ്ഞുരാമൻ, സി. കേശവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കാന്മാരായിരുന്നു. അതോടൊപ്പം കേരളത്തിൽ വളർന്നുവന്ന ഇതര സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ സംഘടനകളും ദേശീയ പ്രസ്ഥാനവും ഒക്കെ ചേർന്ന സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഈഴവർ വിദ്യാഭ്യാസത്തിലും തൊഴിലിലും സാമ്പത്തിക മേഖലകളിലും സാമൂഹിക പദവിയിലും ഗണ്യമായ സ്ഥാനം നേടി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന സാമൂഹിക ജീവിതാവസ്ഥയിൽനിന്ന്‌ വിപ്ലവകരമായ മുന്നേറ്റമാണ്‌ ഈഴവ ജനതയ്‌ക്ക്‌ ഉണ്ടായിട്ടുള്ളത്‌. ഗവേഷണങ്ങൾ കേരളത്തിൽ അടുത്തിടെ നടന്ന ഗവേഷണങ്ങളിലൊന്നിൽ ഈഴവർക്ക് പഞ്ചാബിലെ ജാട്ട് വർഗ്ഗക്കാരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ക്രൊയേഷ്യൻ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ വൈ ക്രോമോസോമിന്റെ ഷോർട്ട് ടെം റാൻഡം റിപീറ്റ് പ്രൊഫൈൽ ആണ് പഠനവിധേയമാക്കിയത്. തമ്മിൽ ബന്ധമില്ലാത്ത 104 ഈഴവരുടെ രക്തപരിശോധന നടത്തി അതിലെ അല്ലേലുകളുടെ ഫ്രീക്വൻസി ഡിസ്ട്രിബൂഷൻ പഠനമാക്കുക വഴി ഈഴവർക്ക് യൂറോപ്യൻ, മധേഷ്യൻ, പശ്ചിമേഷ്യൻ ജീൻസംഭരണികളുമായിട്ടാണ് കൂടുതൽ ബന്ധമെന്ന് കണ്ടെത്തി. ഒടുവിൽ നടന്ന പഠനങ്ങളിൽ ഈഴവ,തീയ,നായർ, ഗുജ്ജർ,ജാട്ട് സമുദായങ്ങൾക്ക് പൊതുവായ ഇറാനിയൻ പൈതൃകം ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട് അവലംബം വർഗ്ഗം:കേരളത്തിലെ ജാതികൾ വർഗ്ഗം:കേരളത്തിലെ ജനവിഭാഗങ്ങൾ
സി. കേശവൻ
https://ml.wikipedia.org/wiki/സി._കേശവൻ
പ്രമുഖ കോൺഗ്രസ്സ് നേതാവും തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിലും നവോത്ഥാനമുന്നേറ്റങ്ങളിലും സുപ്രധാന പങ്ക് വഹിച്ചു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭം നടന്നത്. 1891 മെയ് 23-നു ജനിച്ച അദ്ദേഹം 1969 ജൂലൈ 7-ന് അന്തരിച്ചു. അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു. ജീവിത രേഖ thumb|തിരുവനന്തപുരത്തിൽ സി. കേശവന്റെ പ്രതിമ 1891 ജനനം 1913 പത്താംക്ലാസ് ജയിച്ചു 1916 ഇന്റർമീഡിയറ്റ് 1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ 1920 വിവാഹം 1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയില്; ജയിലിലടയ്ക്കപ്പെട്ടു. 1937 ജയിൽ മോചിതനായി 1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം 1948 മന്ത്രിസഭാംഗം 1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി 1969 മരണം കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. . ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് കോഴഞ്ചേരി എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി. നിവർത്തന പ്രക്ഷോഭണം (1933-37) thumb|കൊല്ലം ടൗൺഹാളിനു മുന്നിലെ പ്രതിമ. നിവർത്തന പ്രക്ഷോഭണത്തിനു വഴി മരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്ന്, ഗവൺമെന്റു ഉദ്യോഗങ്ങളിൽ ഈഴവ - ക്രൈസ്തവ- മുസ്‌ലീം ജനവിഭാഗങ്ങൾക്കു അർഹമായ അംഗീകാരവും പ്രവേശനവും ബോധപൂർവം നിഷേധിച്ചതായിരുന്നു. 1932-ൽ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്‌ക്കാരം, ഭൂമിയുടെ കുത്തകാവകാശം കയ്യടക്കിയിരുന്നവരിൽ നിന്ന്‌ ഇതരരിലേക്കും കൈവശാവകാശം മാറിയെങ്കിലും അവരുടെ ഭൂമിയുടെയും കരം കെട്ടിയിരുന്നത്‌ പഴയ ജന്മിമാരുടെ പേരിലായിരുന്നു. പാരമ്പര്യത്തിലധിഷ്‌ഠിതമായ 1932-ലെ ഭരണപരിഷ്‌കാരത്തെ നിരാകരിച്ചുകൊണ്ടും ഈഴവ - ക്രൈസ്തവ- മുസ്‌ലീം സമുദായങ്ങൾ ശക്തമായ ഒരു പ്രക്ഷോഭണത്തിനു രൂപം നല്‌കി. അതിനായവർ ഒരു "സംയുക്ത രാഷ്‌ട്രീയസമിതി" രൂപവത്‌കരിച്ചു. പുതിയ പരിഷ്‌ക്കാരത്തിനു തുടക്കം കുറിക്കാനുദ്ദേശിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പിൽ നിന്നു വിട്ടൂനില്‌ക്കുന്ന തന്ത്രമാണവർ സ്വീകരിച്ചത്‌. ഈ തന്ത്രം പിന്നീട്‌ പ്രക്ഷോഭണത്തിൻറെ സമ്പൂർണരൂപമായി മാറി. അങ്ങനെയാണ്‌ നിവർത്തനപ്രക്ഷോഭം എന്ന് അറിയാനിടയായത്‌. http://ckesavan.com/Nivarthanas_Prakshobham_(Malayalam).php 1938-ൽ കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്. അവലംബം സ്രോതസ്സ് വർഗ്ഗം:1891-ൽ ജനിച്ചവർ വർഗ്ഗം: 1969-ൽ മരിച്ചവർ വർഗ്ഗം:മേയ് 23-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 7-ന് മരിച്ചവർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:നിരീശ്വരവാദികൾ വർഗ്ഗം:എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിമാർ വർഗ്ഗം:മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ വർഗ്ഗം:തിരു-കൊച്ചി നിയമസഭാംഗങ്ങൾ
കോഴിവേഴാമ്പൽ
https://ml.wikipedia.org/wiki/കോഴിവേഴാമ്പൽ
സഹ്യപർവതവനനിരകളിൽ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ്‌ കോഴിവേഴാമ്പൽ (Malabar Grey Hornbill, Ocyceros griseus). പരുക്കൻ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പൽ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്‌, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകർഷിക്കും. കേരളത്തിൽ ഇവ പൊട്ടൻ വേഴാമ്പൽ, മഴയമ്പുള്ള്‌ എന്നൊക്കെ അറിയപ്പെടുന്നു.നെല്ലിയാമ്പതിയിൽ ചരടൻ കോഴി എന്നാണ് പറയുന്നത്.malabar grey hornbill- NA Naseer, പേജ്92, മാതൃഭൂമി യാത്ര മാസിക, ജൂലായി2014 കോഴിവേഴാമ്പലിന്റെ പ്രത്യേകതകൾ തിരിച്ചറിയാൻ ഇടത്ത്‌|ലഘുചിത്രം|കോഴിവേഴാമ്പൽ ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലർന്ന ചാരനിറമാണ്‌. തൊണ്ടയിലും നെഞ്ചിലും അൽപം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്‌. വാലിലെ നടുക്കുള്ള തൂവലുകൾ ഒഴിച്ച്‌ മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്‌. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്‌. കണ്ണിനു മുകളിൽ ഒരു വെളുത്ത പുരികം കാണാം, പെൺപക്ഷിയുടെ കൊക്ക്‌ മഞ്ഞനിറത്തിലും ആൺപക്ഷിയുടെ കൊക്ക്‌ ഓറഞ്ചുകലർന്ന ചുവപ്പുനിറത്തിലുമാണ്‌ കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കൽ പെട്ടെന്നു തിരിച്ചറിയാം. ആഹാരം പഴങ്ങളാണ്‌ കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. കൂടാതെ ചെറുപ്രാണികളെയും പല്ലികളെയും ഓന്തുകളെയും ഭക്ഷിക്കാറുണ്ട്. ആൽ, പേരാൽ, കാരകം, വാഴപുന്ന, കുളമാവ്‌, വട്ട, അകിൽ, ഞാവൽ മുതലായവയുടെ പഴങ്ങൾ ഭക്ഷിക്കാൻ കോഴിവേഴാമ്പൽ കൂട്ടമായ്‌ എത്താറുണ്ട്‌. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്‌. കാട്ടിലവ്‌, പ്ലാശ്‌, മുരിക്ക്‌ മുതലായ പൂക്കുമ്പോൾ തേൻകുടിക്കാനും ഇവ എത്താറുണ്ട്‌. പ്രജനനകാലം പ്രജനനകാലത്ത്‌ ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആൺ പെൺ പക്ഷികളുടെ ശൃംഗാരനടനം കണ്ടാൽ കോമാളിക്കളികൾ ആണെന്നു തോന്നും. മുട്ടയിടാൻ കാലമായാൽ പെൺ വേഴാമ്പൽ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആൺപക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ കവാടം പെൺപക്ഷി മരപ്പൊടിയും സ്വന്തം കാഷ്ഠവും ഉപയോഗിച്ച്‌ അടക്കുന്നു. മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. മുട്ട വിരിയാൻ ഏകദേശം 40 ദിവസമെടുക്കും. ജനിക്കുന്ന കുഞ്ഞുങ്ങളുടെ ദേഹത്ത് തൂവൽ മുളയ്ക്കാൻ 46 ദിവസത്തോളം കഴിയണം.https://children.manoramaonline.com/padhippura/malabar-grey-hornbill.html ആൺപക്ഷിയാണ്‌ പെൺപക്ഷിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങൾക്കായി അരണ, പുൽച്ചാടി മുതലായവയേയും കൊണ്ടു നൽകാറുണ്ട്‌. പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പൽ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്‌. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്‌. ദൂരെയെവിടെയെങ്കിലും നിശ്ശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു. കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത്‌ കോഴിവേഴാമ്പലിന്റെ ശബ്ദമാണ്‌. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാൽ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക. അവലംബം കൂടുതൽ ചിത്രങ്ങൾ ജസ്റ്റ്ബേർഡ്സ്.ഓർഗ് എന്ന വെബ് സൈറ്റിൽ നെർഡിബേർഡേർസ് എന്ന വെബ് സൈറ്റിൽ വർഗ്ഗം:കേരളത്തിലെ വേഴാമ്പലുകൾ വർഗ്ഗം:ഇന്ത്യയിലെ വേഴാമ്പലുകൾ
യുണിക്സ്
https://ml.wikipedia.org/wiki/യുണിക്സ്
frame|യുണിക്സിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ പ്രധാനികളായ കെൻ തോംസൺ (ഇടത്ത്) ഡെന്നിസ് റിച്ചിയോടൊപ്പം (വലത്ത്) യുണിക്സ് എന്നത് കമ്പ്യൂട്ടർ രംഗത്തെ ഒരു സുപ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 1960-1970 കാലഘട്ടങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ എ.ടി.&ടി ബെൽ ലബോറട്ടറിയിൽ കെൻ തോംസൺ, ഡെന്നിസ് റിച്ചി, ഡഗ്ലസ് മക്‌റോയ് തുടങ്ങിയവരുടെ പ്രയത്ന ഫലമായി രൂപം കൊണ്ട യുണിക്സ്, നിരവധി സർവ്വകലാശാലകളുടെയും, സോഫ്റ്റ്‌വെയർ കോർപറേഷനുകളുടെയും, വ്യക്തികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് വളരെയേറെ പരിണാമങ്ങൾക്ക് വിധേയമായി. കെൻ തോമ്‌പ്‌സൺ, ഡെന്നിസ്‌ റിച്ചി, ഡഗ്ലസ്‌ മക്‌ൽറോയ്‌ തുടങ്ങിയ മഹാരഥന്മാരുടെ മസ്തിഷ്കശിശുവായി പിറവിയെടുത്ത യുണിക്സ്‌, എക്കാലത്തെയും മികച്ച ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുടെ പട്ടികയിൽ മാന്യമായ ഒരു സ്ഥാനം അർഹിക്കുന്നു. ഇന്നത്തെ യുണിക്സ്‌ സിസ്റ്റങ്ങൾ വിവിധ ശാഖകളായി പിരിഞ്ഞു പോയിരിക്കുന്നു. കാലാനുഗതമായി എടി ആൻഡ്‌ ടി തന്നെ വികസിപ്പിച്ചെടുത്ത വിവിധ യുണിക്സ്‌ സിസ്റ്റങ്ങളും, മറ്റു പല യുണിക്സ്‌ ദാതാക്കൾ സ്വന്തമായി വികസിപ്പിച്ചെടുത്ത സിസ്റ്റങ്ങളും,ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ വികസിപ്പിച്ചെടുത്ത യുണിക്സ്‌ സിസ്റ്റങ്ങളും എല്ലാം ചേർന്ന ആ പട്ടിക വളരെ വലുതാണ് യുണിക്സിന്റെ നിലവിലുള്ള പകർപ്പവകാശം ഓപ്പൺ ഗ്രൂപ്പിനാണ്‌ (The Open group), പക്ഷേ യുണിക്സിന്റെ സോഴ്സ്‌ കോഡിന്റെ അവകാശത്തർക്കം ഇപ്പോഴും നടക്കുന്നതേയുള്ളൂ നോവെലും, സ്കോയുമാണ്‌ അതിൽ അവകാശമുന്നയിച്ചിരിക്കുന്നത്‌. ഏക യുണിക്സ്‌ വിവരണം (Single Unix Specification) എന്ന മാനദണ്ഡം പിന്തുടരുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങൾ മാത്രമേ "യുണിക്സ്‌" എന്ന പേരിന്‌ യോഗ്യരാവൂ (യുണിക്സുമായി സാമ്യമുള്ള ഗ്നൂ പോലെയുള്ള ഓപ്പെറേറ്റിംഗ്‌ സിസ്റ്റങ്ങൾ പൊതുവേ "യുണിക്സുപോലെയുള്ള എന്നർത്ഥം വരുന്ന "യുണിക്സ്‌ ലൈക്‌" (Unix Like) ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നാണ്‌ അറിയപ്പെടുന്നത്‌). 1980ന്റെ തുടക്കത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ യുണിക്സ്നിനുണ്ടായിരുന്ന സ്വാധീനം വ്യവസായിക അടിസ്ഥാനത്തിൽ യുണിക്സ്‌ നിർമ്മിക്കുന്നതിന്‌ കാരണമായി. വ്യാവസായികാടിസ്ഥാനത്തിൽ യുണിക്സ്‌ പതിപ്പുകൾ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്ത കമ്പനികളിൽ സൺ മൈക്രോസിസ്റ്റംസ്‌ പ്രമുഖരാണ്‌. യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സെർവറുകളിലും, വർക്ക്സ്റ്റേഷനുകളിലും പരക്കെ ഉപയോഗിച്ചുവരുന്നു.ഇന്റർനെറ്റിന്റെ ആവിർഭാവത്തിലും,കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ വികസനത്തിലും യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുള്ള പങ്ക്‌ അവഗണിക്കാവുന്നതല്ല. സി പ്രോഗ്രാമിംഗ്‌ ഭാഷയും, യുണിക്സും എടി ആൻഡ്‌ ടി വികസിപ്പിച്ചെടുത്ത്‌ സർക്കാർ സ്ഥാപനങ്ങൾക്കും സർവ്വകലാശാലകൾക്കും നൽകി, അതുകൊണ്ടുതന്നെ മറ്റേത്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളേക്കാളും കൂടുതൽ തരം കമ്പ്യൂട്ടറുകളിലേക്ക്‌ പോർട്ട്‌ ചെയ്യപ്പെട്ട ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ യുണിക്സ്‌. യുണിക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം വിഭാവനം ചെയ്തത്‌ തന്നെ, പോർട്ടബിലിറ്റി, മൾട്ടി ടാസ്കിംഗ്‌,മൾട്ടി യൂസർ തുടങ്ങിയ ആശയങ്ങൾക്ക്‌ മുൻ തൂക്കം കൊടുത്തുകൊണ്ടാണ്‌. ചെറിയ ചെറിയ പ്രോഗ്രാമുകളെ പൈപ്പ്‌ എന്ന സങ്കേതം ഉപയോഗിച്ച്‌ ഒരുമിപ്പിക്കാനും അതുവഴി സങ്കീർണ്ണമായ പ്രവൃത്തികൾ അവയെക്കൊണ്ടു ചെയ്യിക്കാനുമുള്ള യുണിക്സിന്റെ കഴിവ്‌ പ്രശസ്തമാണ്‌.സങ്കീർണ്ണമായ വലിയ ഒരു പ്രോഗ്രാം നിർമ്മിക്കുന്നതിലും എളുപ്പമാണല്ലോ ലളിതമായ ഒന്നിലധികം പ്രോഗ്രാമുകൾ നിർമ്മിച്ച്‌ അവയെ യോജിപ്പിച്ചെടുക്കുന്നത്‌. യുണിക്സിൽ ഇത്തരം അനവധി ചെറുപ്രോഗ്രാമുകളും അവയെ നിയന്ത്രിക്കാനായി കെർണൽ എന്നറിയപ്പെടുന്ന ഒരു പ്രധാന പ്രോഗ്രാമുമുണ്ട്‌. കെർണൽ എന്ന ഈ ഭാഗം പ്രോഗ്രാമുകളെ പ്രവർത്തിപ്പിക്കാനും അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുവാനുമുള്ള സേവനങ്ങളും, മറ്റുപ്രോഗ്രാമുകൾ പൊതുവായി ഉപയോഗിക്കുന്നതുമായ ചില ഉന്നത തല പ്രവർത്തനങ്ങളും (High level tasks),ഹാർഡ്‌വേർ മേൽനോട്ടവും എല്ലാം ചെയ്യുന്നു. പെഴ്സണൽ കമ്പ്യൂട്ടറുകളിൽ നിന്നു വ്യത്യസ്തമായി, അനേകം ഉപയോക്താക്കൾക്ക് ഒരേ സമയം നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ച് പ്രവർത്തിക്കാവുന്ന മൾട്ടി യൂസർ, മൾട്ടി ടാസ്കിങ് ആർക്കിടെക്ചർ യുണിക്സിനെ വേറിട്ടു നിർത്തുന്നു. ടൈം ഷെയറിങ് അഥവാ സമയവിഭജനം എന്ന കമ്പ്യൂട്ടർ സാങ്കേതികതയിലൂടെയാണ് ഇത്തരത്തിൽ യുണിക്സിന് പ്രവർത്തിക്കാനാകുന്നത്. അനേകം ടെർമിനലുകളിൽ നിന്ന് സെർവറിലേക്ക് ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കുന്ന ഈ രീതിയെ ക്ലയന്റ്/സെർവർ ആർക്കിടെക്ചർ എന്നാണ് വിശേഷിപ്പിക്കാറ്. യുണിക്സ് സോഴ്‌സ്‌കോഡ് സി(C) എന്ന കമ്പ്യൂട്ടർ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അനേകം ഹാർഡ്‌വെയർ കമ്പ്യൂട്ടറുകളിലേക്ക് പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ യുണിക്സിനെ പോർട്ടബിൾ സിസ്റ്റം, തുറന്ന വ്യവസ്ഥ എന്നർഥം വരുന്ന ഓപ്പൺ സിസ്റ്റം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. കാൽനൂറ്റാണ്ടിന്റെ കമ്പ്യൂട്ടർ ചരിത്രത്തിൽ യുണിക്സിന്റെ സ്ഥാനം അഗ്രഗണ്യവുമാണ്. യുണിക്സിനെപ്പറ്റി അതിന്റെ രചയിതാക്കളിൽ ഒരാളായ ഡെന്നി റിച്ചി പറയുന്നത് ശ്രദ്ധിക്കുക: അടിസ്ഥാനപരമായി യുണിക്സ് ലളിതമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. പക്ഷേ ആ ലാളിത്യം മനസ്സിലാക്കുവാൻ ഒരു ബുദ്ധിമാനേ കഴിയൂ.- ഡെന്നിസ് റിച്ചി സൺ മൈക്രോസിസ്റ്റംസ്, ഐ.ബി.എം., എച്ച്.പി. തുടങ്ങിയ കമ്പനികളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള യുണിക്സ് അവാന്തരങ്ങളും, യുണിക്സിനോടു സാദൃശ്യമുള്ള ലിനക്സ് എന്ന ഓപ്പൺസോഴ്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ് സെർവർ മാർക്കറ്റിൽ മുന്നിട്ടു നിൽക്കുന്നത്. ചരിത്രം 1960-1970കളുടെ കാലഘട്ടം 1960കളിൽ എ.ടി.&ടി. ബെൽ ലബോറട്ടറി, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജനറൽ ഇലക്ട്രിക്ക് എന്നീ കമ്പനികൾ പരീക്ഷണാർഥം മൾട്ടിക്സ് (Multics - Multiplexed Information and Computing Service) എന്ന പേരിൽ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം രൂപകൽപ്പന ചെയ്തു. GE-645 എന്ന മെയിൻഫ്രെയിം കമ്പ്യൂട്ടറിനു വേണ്ടി നിർമ്മിച്ച മൾട്ടിക്സ്, വാണിജ്യാടിസ്ഥാനത്തിൽ ഒരു വിജയമായില്ല. ഇതിനെ തുടർന്ന് കെൻ തോംസൺ, ഡെന്നിസ് റിച്ചി എന്നിവർ ഡി.ഇ.സി പി.ഡി.പി.-7 (DEC PDP-7) എന്ന കമ്പ്യൂട്ടറിനു വേണ്ടി ഒരു പുതിയ ഫയൽ സിസ്റ്റവും ഓപ്പറേറ്റിങ്ങ് സിസ്റ്റവും പരികല്പന ചെയ്തു. യുണിക്സ് (Unics, short for Uniplexed Information and Computing System) എന്നു വിളിക്കപ്പെട്ട ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരേ സമയം രണ്ട് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. ബ്രയാൻ കെർണിഗാൻ ആണ് യുണിക്സ് (Unics) എന്ന പേരു നൽകിയത്. പിന്നീട് Unics എന്നത് ഇന്നത്തെ രീതിയിൽ Unix എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതോടെ, ഇതിനു കൂടുതൽ പ്രാധാന്യം ലഭിക്കുകയും, ബെൽ ലബോറട്ടറിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാവുകയും ചെയ്തു. ഒപ്പം കൂടുതൽ പ്രോഗ്രാമുകളും യൂട്ടിലിറ്റികളും ചേർത്ത് ഇതിനെ ഔദ്യോഗികമായി, യുണിക്സ് എന്ന പേരിൽ ഉയർത്തിക്കാട്ടുകയും, 1971-ൽ യുണിക്സ് പ്രോഗ്രാമെഴ്‌സ് മാനുവൽ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. 1973-ൽ യുണിക്സിനെ സി പ്രോഗ്രാമിങ് ഭാഷയിൽ പുനരാവിഷ്കരിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചു. ഇത് യുണിക്സിനെ സർവ്വകലാശാലകളിലും യു.എസ്. സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും സർവ്വസാധാരണമാക്കി. തുടർന്ന് 4,5,6 വെർഷനുകൾ പ്രസിദ്ധീകരിക്കുകയും സോഫ്റ്റ്‌വെയർ പൈപ്പ്‌ലൈനുകൾ പോലുള്ള സങ്കീർണ്ണതയുള്ള സാങ്കേതികതകൾ യുണിക്സിൽ ആവിഷ്കരിക്കുകയും ചെയ്തു. 70കളുടെ അവസാനത്തോടെ സർവ്വകലാശാലകൾക്കുമപ്പുറം കോർപ്പറേറ്റ് സർവ്വീസ് മേഖലകളിലും യുണിക്സിന്റെ ജൈത്രയാത്ര ആരംഭിച്ചു. 1980കൾ 1982-ൽ എ.ടി.&ടി. യുണിക്സ് സിസ്റ്റം III വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നു. യുണിക്സ് സിസ്റ്റം V വെർഷനോടെ, മറ്റു പല യുണിക്സ് അവാന്തരങ്ങളുടെയും പ്രത്യേകതകൾ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടു. ബെർക്ക്ലി സോഫ്റ്റ്‌വെയറിന്റെ വി.ഐ. എഡിറ്റർ, കഴ്സസ് പാക്കേജ് എന്നിവ ഇതിലുൾപ്പെടുന്നു. യുണിക്സ് വെർഷനുകളിൽ യുണിക്സ് സിസ്റ്റം V, ബെർക്ക്‌ലിയുടെ ബി.എസ്.ഡി. എന്നിങ്ങനെ രണ്ടു ചേരികളിലായി പല വാണിജ്യ വെർഷനുകളും ലഭ്യമാകാൻ തുടങ്ങി. 1982ൽ ബെർക്ക്‌ലിയിലെ, ബിൽ ജോയ് എന്ന മിടുക്കനായ മുൻനിര പ്രോഗ്രാമർ സൺ മൈക്രോസിസ്റ്റംസ് എന്ന കമ്പനിസ്ഥാപിച്ചു. ഇങ്ങനെയാണ് പ്രശസ്തമായ സൺ ഓ.എസ്സിന്റെ തുടക്കം. 80കളിൽ ക്സെനിക്സ് എന്ന പേരിൽ ഇന്റെൽ പ്രോസ്സസ്സറുകളിൽ ഓടുന്ന വെർഷൻ മൈക്റോസോഫ്റ്റ് കൊണ്ടു വരുകയും പിന്നീടത് സ്‌കോ യുണിക്സ് എന്ന പേരിൽ സ്ക്കൊ എന്ന കമ്പനിക്കു കൈമാറ്റപ്പെടുകയും ചെയ്തു. 1984ൽ വിവിധ യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ എകീകരിക്കുന്നതിനായി എക്സ്/ഓപ്പൺ (X/Open) എന്ന പേരിൽ ഒരു വാണിജ്യ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടു. എ.ടി.&ടി.യുടെയും സൺ മൈക്രോസിസ്റ്റത്തിന്റെയും യുണിക്സുകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് ഈ സംരംഭം ഉപകരിച്ചു. 1990കൾ തൊണ്ണൂറുകളിൽ യുണിക്സ് സർവകലാശാലകളിൽനിന്നും മറ്റും പറത്താകുകയും കൂടുതൽ വാണിജ്യവൽകരിക്കപ്പെടുകയും ചെയ്തു.റിസ്ക് സെർവറുകൾ കരുത്തു കാട്ടിയ ഇക്കാലത്ത് എച്.പി. യുണിക്സ്,ഐ.ബി.എം. എ.ഐ.എക്സ്.,ട്രൂ 64, സോളാരിസ് തുടങ്ങിയ പ്രൊപ്രൈറ്ററി യുണിക്സുകൾ പ്രചുര പ്രചാരം നേടി.ലിനക്സിന്റെ വരവും അതിനുകിട്ടിയ വരവേൽപ്പും യുണിക്സ് ലൈക് എന്ന ഒരു പ്രത്യേകശാഖതന്നെ സൃഷ്ടിച്ചു. സ്‌കോ യുണിക്സ് ,നോവെൽ യുണിക്സ് വേർ, ബി.എസ്.ഡി. തുടങ്ങിയ യുണിക്സ് വിതരണങ്ങൾ x86 സെർവറുകളിൽ ഉപയോഗിച്ചിരുന്നു . 2000 മുതൽ യുണിക്സിന്റെ പ്രധാനപ്പെട്ട ഉപവിഭാഗങ്ങൾ കെർണൽ പാളി യുണിക്സിന്റെ കാതലായ ഭാഗമാണ് കെർണൽ . ഹാർഡ്‌വെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയാണിത്. മാത്രവുമല്ല, ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിലെ സ്‌ട്രക്ചറുകളെ ആപ്ലിക്കേഷനുകളിൽ നിന്നും വേർതിരിച്ച് നിർത്തുന്നതിലൂടെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് കൂടുതൽ ലളിതമാക്കുന്നു. യുണിക്സിന്റെ മെമ്മറി നിർവഹണം, ഇൻപുട്ട്/ഔട്ട്പുട്ട് സംവിധാനങ്ങളുടെ നിർവഹണം, ഡിവൈസുകളുടെ നിയന്ത്രണം തുടങ്ങി ഉപയോക്താവിന് അത്യന്തം ദുരൂഹവും, ദുഷ്കരവുമായ ഒട്ടനവധി സുപ്രധാന ചുമതലകളാണ് കെർണൽ നിർവഹിക്കുന്നത്. ഇത്തരത്തിൽ കെർണൽ നിർമ്മിക്കുന്നതിനും സവിശേഷവൽക്കരിക്കുന്നതിനും ഒക്കെയായി ചെയ്യുന്ന പ്രോഗ്രാമിംഗിനെ കെർണൽ പ്രോഗ്രാമിംഗ് എന്നു വിളിക്കുന്നു. ഷെൽ പാളി ആപ്ലിക്കേഷൻ പാളി യുണിക്സിനോടു സാമ്യമുള്ള മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഗ്നു/ലിനക്സ് ഗ്നു/ലിനക്സ് യൂനിക്സിനോട് വളരെ സാമ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. യൂനിക്സിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുറം വായന യുണിക്സിന്റെ ചരിത്രം, ബെൽ ലാബ്‌സിന്റെ വെബ് സൈറ്റിൽ വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റം കുടുംബങ്ങൾ വർഗ്ഗം:യുണിക്സ്
താജിക്കിസ്ഥാൻ
https://ml.wikipedia.org/wiki/താജിക്കിസ്ഥാൻ
താജിക്കിസ്ഥാൻ (Tajikistan; ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് താജിക്കിസ്ഥാൻ) മധ്യേഷ്യയിലെ ഒരു രാജ്യമാണ്. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻ‌പതിന് യൂണിയനിൽ നിന്നും വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം. താജിക് വംശജരാണ് ജനങ്ങളിൽ ഭൂരിഭാഗവും. ഉസ്ബെക് വംശജരുടെയും റഷ്യൻ വംശജരുടെയും സാന്നിധ്യമുണ്ട്. പ്രധാന ഭാഷ താജിക് ആണ്. എങ്കിലും വാണിജ്യ മേഖലകളിലും ഭരണനിർവഹണ രംഗത്തും ഇപ്പോഴും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും ഉയർന്ന സാക്ഷരതാ നിരക്കുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണു താജിക്കിസ്ഥാൻ. ജനങ്ങളിൽ 98 ശതമാനത്തിനും എഴുതാനും വായിക്കാനുമറിയാം. ജനങ്ങളിൽ സിംഹഭാഗവും ഇസ്ലാമത വിശ്വാസികളാണ്. അതിൽത്തന്നെ സുന്നിവിഭാഗമാണു ഭൂരിഭാഗവും. ഷിയാ മുസ്ലിംങ്ങളും ഗണ്യമായുണ്ട്. വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:താജിക്കിസ്ഥാൻ വർഗ്ഗം:മധ്യേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
വിസ്തീർണ്ണം
https://ml.wikipedia.org/wiki/വിസ്തീർണ്ണം
ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലിപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ് വിസ്തീർണ്ണം അഥവാ പരപ്പളവ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്. യൂണിറ്റുകൾ ചതുരശ്ര മീറ്റർ 1 മീറ്റർ നീളവും വീതിയുമുള്ള ഒരു സമചതുരത്തിന്റെ ഉപരിതല വലിപ്പം ഹെക്ടേർ 10,000 ച.മീ ചതുരശ്ര അടി 0.09290304 ച.മീ. ചതുരശ്ര യാർഡ് 9 ചതുരശ്ര അടി ഏക്കർ 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ. ചതുരശ്ര മൈൽ 640 ഏക്കർ unit of area is area of the rectangle =length×width വിസ്തീർണ്ണ സൂത്രവാക്യങ്ങൾ ബഹുഭുജങ്ങളുടെ വിസ്തീർണ്ണം ചതുരത്തിന്റെ വിസ്തീർണ്ണം thumb|right|180px|ചതുരത്തിന്റെ വിസ്തീർണ്ണം   ആകുന്നു. അടിസ്ഥാന വിസ്തീർണ്ണമായി പരിഗണിക്കുന്നത് ചതുരത്തിന്റെ വിസ്തീർണ്ണമാണ്. നീളവും വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കുന്നു. ( വിസ്തീർണ്ണത്തെ സൂചിപ്പിക്കുന്നു.) ചതുരത്തിന്റെ ഉപവിഭാഗമായ സമചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കാറില്ല. കാരണം സമചതുരത്തിന് നീളം, വീതി എന്നിവ പ്രത്യേകമായി പറയാനാവില്ല. സമചതുരത്തിന്റെ ഒരു വശം ആണെങ്കിൽ വിസ്തീർണ്ണം : ചതുരത്തിന്റെ വിസ്തീർണ്ണം കാണാനുള്ള സമവാക്യം രൂപപ്പെടുത്തിയെടുത്തത് വിസ്തീർണ്ണത്തിന്റെ അടിസ്ഥാന നിർവചനത്തിൽ നിന്നാണ്. ഈ നിർവചനത്തെ ഒരു സ്വയം പ്രഖ്യാപിത സിദ്ധാന്തമായി കരുതാവുന്നതാണ്. അങ്കഗണിതത്തിനു മുമ്പേ രൂപം കൊണ്ടത് ജ്യാമിതിയാണെങ്കിൽ ഗുണനം രൂപം കൊണ്ടത് വിസ്തീർണ്ണത്തിൽ നിന്നുമായിരിക്കും. ഖണ്ഡന സൂത്രവാക്യങ്ങൾ thumb|180px|സമവിസ്തീർണ്ണ രൂപങ്ങൾ. മറ്റു ബഹുഭുജങ്ങളുടെ വിസ്തീർണ്ണം കാണാൻ ഖണ്ഡന രീതി ഉപയോഗിക്കാം. ജ്യാമിതീയ രൂപങ്ങളെ വിവിധ ഭാഗങ്ങളായി മുറിച്ച്, ആ ഭാഗങ്ങളുടെ വിസ്തീർണ്ണങ്ങൾ തമ്മിൽ കൂട്ടി മൂലരൂപത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുന്ന രീതിയാണിത്. ഇതൊനൊരു ഉദാഹരണമാണ് സാമാന്തരികത്തിന്റെ വിസ്തീർണ്ണം കാണാനുള്ള സൂത്രവാക്യം. ഉദാഹരണം 1 ചിത്രത്തിൽ കാണുന്നത് പോലെ സാമാന്തരികത്തിനെ ഒരു ലംബകവും മട്ടത്രികോണവുമായി മുറിക്കാം. ഇതിനെ കൂട്ടിയോജിപ്പിച്ച് ചതുരം നിർമ്മിക്കാം. ഇത്തരത്തിൽ സാമാന്തരികത്തിന്റെ വിസ്തീർണ്ണം കണക്കാക്കാം. സാമാന്തരികത്തിന്റെ ഉയരം ഉം പാദവശത്തിന്റേയോ മുകൾവശത്തിന്റേയോ നീളം യും ആണെങ്കിൽ വിസ്തീർണ്ണം: ഉദാഹരണം 2 ഒരു ചതുരത്തിനെ വികർണ്ണത്തിലൂടെ രണ്ടായി ഖണ്ഡിച്ചാൽ രണ്ടു മട്ടത്രികോണം ലഭിക്കും. അതായത് പ്രസ്തുത ചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ പകുതിയായിരിക്കും മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം. മട്ടത്രികോണത്തിന്റെ ലംബഉയരം ഉം പാദനീളം യും ആണെങ്കിൽ വിസ്തീർണ്ണം: ആ രണ്ടു ത്രികോണങ്ങളുടെ വിസ്തീർണ്ണങ്ങളുടെ തുക വീണ്ടും എന്നു തന്നെ വരുന്നു. അവലംബം വർഗ്ഗം:ഗണിതം വർഗ്ഗം:വിസ്തീർണ്ണം
താലൂക്ക്
https://ml.wikipedia.org/wiki/താലൂക്ക്
thumb|500px|right|ഇന്ത്യൻ മുനിസിപ്പൽ ഭരണ ഘടന താലൂക്ക് എന്നത് ഇന്ത്യയിയിലെയും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തഹസിൽ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ജില്ലാ ഭരണകൂടത്തിനടിയിൽ വരുന്നു. തഹസീൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി, കൂടാതെ തഹസിൽദാർ താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്. സംസ്ഥാന റവന്യൂ വകുപ്പിന്റെ ഭാഗമായ കളക്ടറേറ്റുകൾക്ക് കീഴിലാണ് താലൂക്ക് കാര്യാലയങ്ങൾ വരുന്നത്. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല എറണാകുളം ജില്ലയാണ്. 7 താലൂക്കുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് കാസറഗോഡ് ജില്ലയിലാണ്. കാസർഗോഡ് താലൂക്ക്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് എന്നീ മൂന്നു താലൂക്കുകൾ മാത്രമാണു കാസറഗോഡ് ജില്ലയിലുള്ളത്. താലൂക്കുകൾക്ക് മുകളിലായി റവന്യൂ ഡിവിഷനുകൾ ഉണ്ട്, സബ് കളക്ടർ അഥവാ റവന്യൂ ഡിവിഷനൽ ഓഫീസർ ആണ് റവന്യൂ ഡിവിഷനുകളുടെ പ്രധാന ഭരണാധികാരി. വർഗ്ഗം:ഭരണസം‌വിധാനങ്ങൾ
എം.സി. റോഡ്‌
https://ml.wikipedia.org/wiki/എം.സി._റോഡ്‌
250px|thumb|right|മെയിൻ സെൻ‌ട്രൽ റോഡിന്റെ രൂപരേഖ page=51|ലഘു|1936-ലെ തിരുവിതാംകൂർ ഭൂമിശാസ്ത്രപുസ്തകത്തിൽ നൽകിയിരിക്കുന്ന എം.സി. റോഡിന്റെ ഭൂപടം കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു). തിരുവനന്തപുരം മുതൽ വടക്ക് അങ്കമാലി വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. കേരള സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തിൽ 240.6 കി.മീ. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.. എം.സി. റോഡിനടുത്തുള്ള പ്രധാന പട്ടണങ്ങൾ തിരുവനന്തപുരം കിളിമാനൂർ കൊട്ടാരക്കര അടൂർ പന്തളം ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി ചിങ്ങവനം കോട്ടയം ഏറ്റുമാനൂർ കുറവിലങ്ങാട് കൂത്താട്ടുകുളം മൂവാറ്റുപുഴ പെരുമ്പാവൂർ കാലടി അങ്കമാലി കുറിപ്പുകൾ ദേശീയപാതയുണ്ടാകുന്നതിന് മുമ്പ് അങ്കമാലി കഴിഞ്ഞുള്ള കറുകുറ്റി വരെ എം.സി. റോഡ് ഉണ്ടായിരുന്നു. അവലംബം വർഗ്ഗം:കേരളത്തിലെ സംസ്ഥാനപാതകൾ
വിക്കിപ്പീഡിയ
https://ml.wikipedia.org/wiki/വിക്കിപ്പീഡിയ
Redirectവിക്കിപീഡിയ
മംഗോളിയ
https://ml.wikipedia.org/wiki/മംഗോളിയ
മംഗോളിയ (Mongolia) കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയിലുള്ള രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്ന ജെങ്കിസ് ഖാന്റെ മംഗോളിയൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു മംഗോളിയ. പിന്നീട് ചൈനീസ് സാമ്രാജ്യത്തിനു കീഴിലായി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ 1921ൽ ഇതൊരു സ്വതന്ത്ര രാജ്യമായി. വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും മംഗോൾ വംശജരാണ്. കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. ഉലാ‍ൻബാതർ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ. പൂർവകാല ചരിത്രം മംഗോളിയയയിൽ 8.5 ലക്ഷം വർഷങ്ങൾക്ക് മുൻപ്പു തന്നെ മനുഷ്യ വാസം ഉണ്ടായിരുന്നു. ഹോമോ ഇറക്റ്റസ് വിഭാഗത്തിൽ പെടുന്ന മനുഷ്യന്റെ ഫോസ്സിൽ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് . ആധുനിക മനുഷ്യൻ (ഹോമോ സാപിയെൻസ്) ഇവിടെ വന്നു ചേർന്നിട്ട് നല്പ്പതിനയ്യിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ . ഖോവ്ദ് പ്രവിശ്യയിലെ ഖോറ്റ്‌ സെന്ഖേർ ഗുഹയിൽ ആദിമ മനുഷ്യർ വരച്ച ചുവർ ചിത്രങ്ങളിൽ മാമത്ത് , ലിൻക്സ് , ബാക്ട്രീയൻ ഒട്ടകം , ഒട്ടകപ്പക്ഷി എന്നിവയുടെ രൂപരേഖകൾ കാണാം .Eleanora Novgorodova, Archäologische Funde, Ausgrabungsstätten und Skulpturen, in Mongolen (catalogue), pp. 14–20 ഏകദേശം 5500–3500 ബി സി കാലത്ത് കൃഷി തുടങ്ങിയ ഇവർ 18 ആം നുറ്റാണ്ട് വരെയും കുതിരകളിൽ സഞ്ചരിക്കുന്ന നടോടികൾ ആയിരുന്നു. മംഗോളിയയിലെ അവശേഷിക്കുന്ന പ്രാചീന ഗോത്രസംസ്ക്കാരങ്ങളിൽ പ്രമുഖമാണ് മംഗോളിയൻ ദറാദുകൾ. കാലാവസ്ഥയും ഭൂപ്രകൃതിയും thumb|The southern portion of Mongolia is taken up by the Gobi Desert, while the northern and western portions are mountainous. thumb|left|Bactrian camels by sand dunes in Gobi Desert. thumb|left|Mongolian ferry Sukhbaatar on Lake Khovsgol in Khovsgol Province. thumb|Riverine forest of the Tuul River near Ulaanbaatar. thumb|Uvs Lake, a World Heritage Site, is the remnant of a saline sea. thumb|The Khentii Mountains in Terelj, close to the birthplace of Genghis Khan. പൊതുവെ വരണ്ട കാലാവസ്ഥ ആണ് മംഗോളിയിൽ അനുഭവപ്പെടാറുള്ളത്. കൊല്ലത്തിൽ 250 ദിവസവും ഇവിടം നല്ല വെയിൽ ലഭിക്കുന്ന പ്രദേശമാണ്. ശിശിര കാലത്ത് അധിശൈത്യവും , വേനലിൽ അധി കഠിനമായ ചുടും ഇവിടെ അനുഭവപെടുന്നു. ഇവിടെ കുറഞ്ഞ താപനില (−30 °C (−22 °F) ) കൂടിയ താപനില 38 °C (100.4 °F) ആണ് . ഹിമാലയം മൂലം മഴ നിഴൽ പ്രദേശമായ മംഗോളി യയിൽ മഴ തുലോം കുറവാണ് ഏകദേശം കിട്ടുന്ന മഴയുടെ അളവ് വടക്ക് 200 മുതൽ 300 മില്ലി മീറ്റർ ആണ് , തെക്ക് 100 മുതൽ 200 മില്ലി മീറ്റർ മഴയാണ് ഒരു കൊല്ലം കിട്ടുക .Country Nicknames: Top 40 best nation aliases 1,564,116 km2 (603,909 sq mi) വിസ്തൃതിയിൽ കിടക്കുന്ന മംഗോളിയ ലോക രാഷ്ട്രങ്ങളിൽ വലിപ്പത്തിൽ 19 മത്തെ സ്ഥാനമാണ് ഉള്ളത് . കരയാൽ ചുറ്റപെട്ട രാജ്യമാണ് മംഗോളിയ . മൂന്ന് പ്രമുഖ മലനിരകൾ ആണ് ഇവിടെ ഉള്ളത് , ഇതിൽ ഏറ്റവും ഉയരം കൂടിയത് അൽട്ടായി മലനിരകളിലെ ഹുറ്റെൻ പർവതം ആണ് 4,374 മീറ്റർ (14,350 അടി ). ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ഖോവ്സ്ഗോൽ നൂർ റഷ്യയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു , ഇതിനു 136 കീ മി നീളവും (85 മൈൽ ) 262 മീറ്റർ (860 അടി ) താഴ്ച്ചയും ഉണ്ട് . മംഗോളിയയുടെ ആകെ വിസ്തൃതിയിൽ 11.2% മാത്രം ആണ് വനപ്രദേശം ഉള്ളത് . മംഗോളിയയിൽ ചെറുതും വലുതുമായി ഏകദേശം 39 നദികൾ ഉണ്ട് ഇവയിൽ ഏറ്റവും വലുത് 1,124 കീ മി നീളമുള്ള ഒർഖോൺ നദിയാണ് , ഇതിന്റെ തുടക്കം ഖാൻഗായ് മലനിരകൾ ആണ് ഒടുവിൽ എത്തി ചേരുന്നത് ബൈകാൽ തടാകത്തിൽ ആണ് . അവലംബം പുറത്തേക്കുള്ള കണ്ണികൾ Administration of Land Affairs, Geodesy and Cartography Official government site - Institute of Meteorology and Hydrology Official government site - Mineral Resources Authority Official government site - Water Agency of Mongolia Limnological Catalogue of Mongolian Lakes GEOLOGY OF THE KHARKHIRAA UUL, MONGOLIAN ALTAI വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:മംഗോളിയ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
വൈദ്യുത ചാലകം
https://ml.wikipedia.org/wiki/വൈദ്യുത_ചാലകം
വൈദ്യുതചാലകം (ആംഗലേയം: Electrical Conductor) - ചലനശേഷിയുള്ള വൈദ്യുതചാർജുള്ള കണങ്ങൾ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങൾ. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളിൽ പൊട്ടൻഷ്യൽ വ്യത്യാസം ചെലുത്തിയാൽ മേൽപ്പറഞ്ഞ കണങ്ങൾ ചലിക്കാൻ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കൾക്കിടയിലൂടെ ഓമിന്റെ നിയമത്തിനനുസൃതമായി വൈദ്യുതധാരാപ്രവാഹം പ്രത്യക്ഷപ്പെടുന്നു. ലളിതമായി പറഞ്ഞാൽ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെയാണ് ചാലകങ്ങൾ എന്നുപറയുന്നത്. സ്വർണം, ചെമ്പ്, വെള്ളി, അലുമിനിയം എന്നിങ്ങനെയുള്ള ലോഹങ്ങൾ എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാൽ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുന്നതിനനുസരിച്ച് ചാലകത കുറയും. വെള്ളിയാണ് ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം. സാധാരണ ചുറ്റുപാടിൽ എല്ലാ വസ്തുക്കളും വൈദ്യുതചാർജിന്റെ പ്രവാഹത്തെ പ്രതിരോധിക്കുന്നു. ഇത് താപം ഉണ്ടാക്കുന്നു. ആയതിനാൽ വൈദ്യുത ചാലകങ്ങളുടെ രൂപകൽപ്പനയിൽ, ചാലകത്തിന് കേടൊന്നും കൂടാതെ താങ്ങാൻ കഴിയുന്ന താപനില, അതിലൂടെ കടത്തി വിടേണ്ടുന്ന വൈദ്യുതധാരയുടെ പരമാവധി അളവ് മുതലായ ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കടത്തിവിടുന്നതിനുള്ള വിമുഖതയെ പ്രതിരോധം എന്നുപറയാം. അചാലകങ്ങളിൽ ചലനശേഷിയുള്ള വൈദ്യുതചാർജുള്ള കണങ്ങൾ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും. ലോഹങ്ങൾ നല്ല വൈദ്യുതചാലകങ്ങൾ എന്നു മാത്രമല്ല നല്ല താപ ചാലകങ്ങൾ കൂടിയാണ്. എന്നാൽ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ പ്രതിരോധം അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതൽ ഉള്ള അചാലകങ്ങൾ (ആംഗലേയം: insulator), അചാലകങ്ങൾക്കും സാധാരണ ലോഹ ചാലകങ്ങൾക്കും ഇടയിൽ പ്രതിരോധം ഉള്ള അർദ്ധചാലകങ്ങൾ (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത അതിചാലകങ്ങൾ (ആംഗലേയം: Super conductor) എന്നിങ്ങനെ. അതിചാലകത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്. വർഗ്ഗം:വൈദ്യുതി വർഗ്ഗം:വൈദ്യുതചാലകങ്ങൾ
ഹാം റേഡിയോ
https://ml.wikipedia.org/wiki/ഹാം_റേഡിയോ
right|230px|thumb|എൽ.സി.ഡി. ഡിസ്പ്ലേയും ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് കഴിവുമുള്ള ഒരു ആധുനിക ഹാം ട്രാൻസീവർ thumb|നാല് ട്രാൻസ്‌സീവറുകൾ, ആംപ്ലിഫയറുകൾ, ലോഗിംഗിനും ഡിജിറ്റൽ മോഡുകൾക്കുമായി ഒരു കമ്പ്യൂട്ടർ എന്നിവയുള്ള ഒരു അമേച്വർ റേഡിയോ സ്റ്റേഷന്റെ ഉദാഹരണം. വിദേശ അമച്വർ സ്റ്റേഷനുകളിൽ നിന്നുള്ള വിവിധ അമേച്വർ റേഡിയോ അവാർഡുകൾ, സർട്ടിഫിക്കറ്റുകൾ, റിസപ്ഷൻ റിപ്പോർട്ട് കാർഡുകൾ (ക്യുഎസ്എൽ കാർഡുകൾ) എന്നിവയുടെ ഉദാഹരണങ്ങളാണ് ചുവരിൽ. പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്. ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു. പേരിനുപിന്നിൽ ഹാം എന്ന പേര് രൂപപെട്ടത്തിനു പിന്നിൽ ഒരു കഥയുണ്ട്. 1888-ൽ ഹെർട്ട്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്ട്രോങ്ങ് റേഡിയോ ഫ്രീക്വൻസിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റർ സർക്ക്യൂട്ട് നിർമ്മിക്കുകയും മാർക്കോണി വയറില്ലാതെ ആശയങ്ങൾ കൈമാറാൻ കഴിയുന്ന യന്ത്രം ഉപയോഗിച്ച് വാർത്താവിനിമയം നടത്തുകയും ചെയ്തപ്പോൾ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് Hertz, Armstrong, Marconi HAM ഹാം എന്ന പേര് രൂപപ്പെടുത്തിയതത്രേ. ഉപകരണം ലഘു|കൈയിലൊതുങ്ങുന്ന ട്രാൻസീവർ മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്) ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെ ഒരു വയർലെസ്‌ സെറ്റ്‌ അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്റർ+ റിസീവർ) എന്നു പറയുന്നു. സാധാരണ മൂന്ന് ബാൻഡുള്ള (MW, SW1, SW2) റേഡിയോ സ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. അവയിൽ 40 മീറ്ററിൽ (7 MHz) Beat frequency oscillator ഘടിപ്പിച്ചു ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും. ഉപയോഗിക്കുന്ന ആവൃത്തികൾ ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്: H.F (ഹൈ ഫ്രീക്വൻസി), V.H.F(വെരി ഹൈ ഫ്രീക്വൻസി), U.H.F(അൾട്ര ഹൈ ഫ്രീക്വൻസി ). ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്. H.F ഫ്രീക്വൻസി ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞന്മാരോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മുതൽ 146 മെഗാ ഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് V.H.F(വെരി ഹൈ ഫ്രീക്വൻസി) ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ). കോൾ സൈൻ അമച്വർ റേഡിയോ ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും (ഓരോ ഹാമിനും) ഒരു കോൾ സൈൻ ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ VU എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് VU2RG ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും RG എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയ്യാളുന്നയാളെയും സൂചിപ്പിക്കുന്നു. VU2SON, VU2LNH, VU3CEY, VU3SIO, VU3EUB, VU3EGH എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്. കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു. ഇന്ത്യയിൽ ഇന്ത്യയിൽ ഇതുവരെ 38000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്.www.vigyanprasar.gov.in/ham/emergency_ham_communication_in_india.pdf 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.. ലൈസൻസിനുള്ള നടപടികൾ 12 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരൻ ആയ ആർക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റർ ആകാം; പക്ഷെ അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. ഹാം റേഡിയോ ലൈസൻസിനുള്ള പരീക്ഷക്ക്‌ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് https://saralsanchar.gov.in/ എന്ന പോരാട്ടലിലൂടെ രജിസ്റ്റർ ചെയ്ത് പരീക്ഷക്കും ലൈസൻസിനും അപേക്ഷിക്കാവുന്നതാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ WPC ആണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും ചെയ്യുന്നതും അവർ തന്നെ. രണ്ടുതരം ലൈസൻസുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്: 1 . ജനറൽ ഗ്രേഡ് 2 . റെസ്ട്രിക്റ്റഡ് ഗ്രേഡ് മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. റേഡിയോ തിയറി ആൻഡ് പ്രാക്റ്റീസ്, അമച്വർ റേഡിയോ നിയമങ്ങൾ, മോഴ്സ് കോഡ് (അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ. ഈ നൂറു മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന് മോഴ്‌സ് കോഡ് ആവശ്യമില്ല. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 40 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 50 ശതമാനവും മാർക്കും, ജനറൽ ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 50 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 60 ശതമാനവും മാർക്കും വാങ്ങിയാൽ പരീക്ഷ പാസ് ആകാം. എന്നാൽ പരീക്ഷ പാസ് ആയാൽ ഉടനെ വയർലെസ്സ് സെറ്റ് ഉപയോഗിക്കാൻ കഴിയില്ല. നിർദിഷ്ട ലൈസൻസ് ഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, Intelligence Bureau വെരിഫിക്കേഷനുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസ് ലഭിക്കും . അതോടെ വയർലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം. മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. കേരളത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്. thumb|ഹാം റേഡിയോ ഉപകരണം മറ്റു പല വിനോദങ്ങളുമായും താരതമ്യം ചെയ്താൽ തുച്ഛമായ തുകയെ ഈ വിനോദത്മുതിന്ട ക്കേണ്ടതുള്ളൂ. 100 രൂപ ഫീസടച്ച് പരീക്ഷ എഴുതുക. പാസ്സായതിനു ശേഷം ലൈസൻസ് ഫീസ് 20 വർഷം കാലാവധി ഉള്ളതിന് 1000 രൂപ, ലൈഫ് ടൈം ലൈസൻസ് 2000 രൂപ അടക്കുക. ഒരു എക്വിപ്‌മെന്റ് സ്വന്തമാക്കുക. കഴിഞ്ഞു.ആയിരം രൂപയിൽ താഴെ ചെലവാക്കി ലോകം മുഴുവൻ സംസാരിക്കാവുന്ന തരം വയർലെസ്സ് സെറ്റുകൾ നിർമ്മിക്കാൻ കഴിയും. അതിനു ഹാം റേഡിയോ ഓപ്പറേറ്റർമാർ സഹായിക്കുകയും ചെയ്യും. അതിനു കഴിയില്ലെങ്കിൽ വെബ്‌സൈറ്റുകളിലൂടെയും മറ്റും വാങ്ങാവുന്നതാണ്. രണ്ടായിരം രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള എക്വിപ്‌മെന്റ്‌സ് വരെ ലഭ്യമാണ്. സേവന പാതയിലൂടെ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ. നിരവധി സേവനങ്ങളാണ് സമൂഹത്തിനു വേണ്ടി അവർ ചെയ്തിട്ടുള്ളത്. അവയിൽ ചിലത് ഇതാ: കുവൈത്ത് യുദ്ധകാലത്ത് അവിടുന്ന് ഇന്ത്യയിലേക്ക് വിവരങ്ങൾ കൈമാറിയത് മലയാളിയായ ഒരു ഹാം റേഡിയോ ഓപ്പറേറ്ററായിരുന്നു. രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽടിടി സന്ദേശങ്ങൾ ചോർത്തി നൽകി സൈന്യത്തിനെ സഹായിച്ചത് ഹാംറേഡിയോ പ്രവർത്തകരാണ്. സുനാമി വന്നപ്പോൾ ഒറ്റപ്പെട്ടുപോയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സഹായമായത് എത്തിച്ചത് അവിടെ നിന്ന് പ്രവർത്തിച്ച വനിതാ ഹാം റേഡിയോ പ്രവർത്തകയാണ്. നേപ്പാൾ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാർത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോടുള്ള ബാങ്ക് ഉദേ്യാഗസ്ഥനായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ്. ചെന്നൈ ദുരന്ത സമയത്ത് ഒറ്റപ്പെട്ടു പോയ പല സ്ഥലത്തുനിന്നും വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത് ഹാം റേഡിയോ പ്രവർത്തകരാണ്. ഓഖി ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതിൽ കൊല്ലത്തെയും ഇടുക്കിയിലെയും ഹാംറേഡിയോ ഓപ്പറേറ്റർമാൻർ നൽകിയ സേവനം വിലമതിക്കാനാവില്ല. കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ തെരഞ്ഞടുപ്പ് കമ്മീഷനുവേണ്ടി വാർത്താവിനിമയം നടത്തിയത് ഹാം റേഡിയോ പ്രവർത്തകരാണ്.2018 ആഗസ്റ്റ് മാസത്തിൽ കേരളത്തിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിലും വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഹാം റേഡിയോ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.ചില പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർമാരെ കൂടി പരിചയപ്പെടുത്തി അവസാനിപ്പിക്കാം. ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, കല്പന ചൗള, ബ്രൂണെയ് സുൽത്താൻ കിംഗ് ഹുസയ്ൻ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി (VU2RG), മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, സോണിയ ഗാന്ധി (VU2SON), ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, മമ്മൂട്ടി, കമൽഹാസൻ (VU2HAS), ചാരുഹാസൻ, കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റ (VU2LNH) അങ്ങനെ നീളുന്നു ഈ പട്ടിക.... അവലംബം വർഗ്ഗം:ഹാം റേഡിയോ
ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
https://ml.wikipedia.org/wiki/ടി.കെ.എം._കോളേജ്_ഓഫ്_എഞ്ചിനീയറിംഗ്,_കൊല്ലം
1958-ൽ സ്ഥാപിതമായ, കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജാണ്(ടി.കെ.എം എൻജിനീയറിങ്ങ് കോളേജ്) കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജ്. വ്യവസായപ്രമുഖനും വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ രംഗങ്ങളിലെ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന തങ്ങൾ കുഞ്ഞു മുസലിയാറായിരുന്നു സ്ഥാപകൻ. കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 6 കി.മീ. ദൂരെയായിട്ട് കരിക്കോട് എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ എല്ലാ കോഴ്സുകളും എ.ഐ.സി.ടി.ഇ. അംഗീകാരം ഉള്ളവയാണ്. കലാലയം 1956-ൽ ഇന്ത്യൻ പ്രസിഡന്റ് ഡോ. എൻ. രാജേന്ദ്രപ്രസാദാണ് ടി.കെ.എം. കോളേജിന്റെ തറക്കല്ലിട്ടത്. രണ്ട് വർഷത്തിന് ശേഷം, ജൂലൈ 3, 1958-ലാണ്, ഈ കലാലയത്തിന്റെ ഉദ്ഘാടന കർമ്മം നടന്നത്. അന്നത്തെ ശാസ്ത്ര സാംസ്കാരിക വകുപ്പ് മന്ത്രി, പ്രൊഫ. ഹുമയൂൺ കബീർ ആണ് ഈ ചരിത്ര മുഹൂർത്തത്തിന് നേതൃത്വം വഹിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ്ങ്, സിവിൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് എന്നീ വിഭാഗങ്ങളിലായി 120 വിദ്യാർത്ഥികളെയാണ് ആദ്യ കാലത്ത് പ്രവേശിപ്പിച്ചിരുന്നത്. മെക്കാനിക്കൽ പ്രൊഡക്ഷൻ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടു. ഇന്ന് 700-ൽ പരം വിദ്യാർത്ഥികൾ ഒരോ വർഷവും ഈ കലാലയത്തിൽ വിവിധ പഠനപദ്ധതികളിലായി പ്രവേശനം നേടുന്നു. 85 ശതമാനം വിദ്യാർത്ഥികളേയും കേരളസർക്കാർ സ്ഥാപനമായ എൻ‌ട്രൻസ് കമ്മീഷണറേറ്റ് വഴി ആണ് അഡ്മിഷൻ നൽകുന്നത്. ശേഷിച്ച 15 ശതമാനം സീറ്റ് മാനേജ്മെന്റിന്റെ വിവേചനാധികാരത്തിൽ അഡ്മിഷൻ നൽകുന്നു. പതിവായി നടത്താറുള്ള കോന്ജുറ (ദേശീയ ശാസ്ത്ര സാങ്കേതിക സിം‌പോസിയം), വീൽ‌സ് ഓട്ടോമൊബൈൽ എക്സിബിഷൻ എന്നീ പരിപാടികൾ നടത്താറുണ്ട്. ടി.കെ.എം ട്രസ്റ്റ് ആണ് ഭരണപരമായ നിയന്ത്രണം ലഭ്യമായ കോഴ്സുകൾ right|thumb|ടി.കെ.എം. കോളേജ്, കൊല്ലം ബിരുദ വിഷയങ്ങൾ (REGULAR) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറിങ്ങ് കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിങ്ങ് മെക്കാനിക്കൽ എൻജിനീയറിങ്ങ് സിവിൽ എൻജിനീയറിങ്ങ് മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനീയറിങ്ങ് കെമിക്കൽ എൻജിനീയറിങ്ങ് ആർക്കിടെക്ച്ച്വർ ബിരുദ വിഷയങ്ങൾ (PART TIME) മെക്കാനിക്കൽ എൻജിനീയറിങ്ങ് സിവിൽ എൻജിനീയറിങ്ങ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് ബിരുദാനന്തര ബിരുദ വിഷയങ്ങൾ -എം ടെക് (REGULAR) ഇൻഡസ്ട്രിയൽ റെഫ്രിജെറേഷൻ ആന്റ് ക്രയോജെനിക് എൻജിനീയറിങ്ങ് സ്ട്രക്ച്ച്വറൽ എൻജിനീയറിങ്ങ് ആന്റ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസി‌എ) ടെക്നിക്കൽ മേളകൾ കലാലയത്തിലെ എല്ലാ ബ്രാഞ്ച് വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന വാർഷിക സാങ്കേതിക മേളയാണ് കോന്ജുറ.ഒരുമ എന്നാണ് കോന്ജുറ എന്ന വാക്കിന്റെ അർത്ഥം.മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന ദ്വൈവാർഷിക മേളയാണ് വീൽസ്. പൂർവ്വവിദ്യാർത്ഥി സംഘടന ഔദ്യോഗികമായി ഒരു പൂർവ്വവിദ്യാർത്ഥി സംഘടനയാണ് ടി.കെ.എം. എൻ‌ജിനിയറിംഗ് കോളജിന് ഉള്ളത്. എല്ലാ വർഷവും ജനുവരി 26ന് കലാലയാങ്കണത്തിൽ പൂർവ്വവിദ്യാർത്ഥി യോഗങ്ങൾ നടക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറുന്നു. ഇത് കൂടാതെ ഗൾഫിലെ പല സ്ഥലങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഒക്കെ അതത് പ്രദേശത്ത് ജോലിചെയ്യുന്ന പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ അലൂംനി ചാപ്ടറുകളായി ചെറിയ ഒത്തുചേരലുകളും അനുബന്ധ പരിപാടികളും നടത്താറുണ്ട്. . ഇതു കൂടാതെ ടാഗാ (TAGA- Tkmce Alumni Global Association) എന്ന പേരിൽ ഒരു ഓൺലൈൻ അലൂംനി ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. അവലംബം മറ്റ് പ്രധാന കണ്ണികൾ ടി കെ എം കോളേജ് വെബ് വിലാസം ടി കെ എം, ആകാശത്ത് നിന്നും വിഭാഗം:കേരള സർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങൾ വർഗ്ഗം:കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ വർഗ്ഗം:കൊല്ലം ജില്ലയിലെ കലാലയങ്ങൾ വർഗ്ഗം:കൊല്ലം ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകൾ വർഗ്ഗം:കേരള സാങ്കേതിക സർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങൾ
ഉരഗം
https://ml.wikipedia.org/wiki/ഉരഗം
നട്ടെല്ലുള്ള ‍ ജീവിവംശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌ ഉരഗങ്ങൾ അഥവാ ഇഴജന്തുക്കൾ. സസ്തനികൾ, പക്ഷികൾ എന്നിവയാണ്‌ നട്ടെല്ലുള്ള മറ്റുവംശങ്ങൾ. ശീതരക്തം ആണ്‌ ഉരഗങ്ങൾക്കുള്ളത് പരിണാമം 315 ദശലക്ഷം വർഷം മുമ്പുതന്നെ ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകൾ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങൾക്ക്‌ ഒരടിയിലധികം വലിപ്പമില്ലായിരുന്നു. ഉഭയജീവികളിൽ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികൾക്ക്‌ സാധാരണമായ മൃദുചർമ്മത്തിന്റെ ഉപരിതലത്തിൽ കടുപ്പമുള്ള ചർമ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം. 280 ദശലക്ഷം വർഷം മുമ്പ്‌ ഉരഗങ്ങളുടെ പൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാൽ കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചർമ്മത്തിലെ ശൽക്കങ്ങൾ ഉപയോഗിച്ച്‌ ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു. 125 ദശലക്ഷം വർഷം മുമ്പുണ്ടായതും ഇന്നു നിൽനിൽക്കാത്തവയുമായ ഡൈനോസോറുകൾ എന്ന ജീവിവംശവും ഉരഗങ്ങളിൽ പെടുന്നു. ഉരഗങ്ങളുടെ പ്രത്യേകതകൾ ചർമ്മം പരിണാമദശയിൽ ഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചർമ്മം അവയെ കരയിലെ ചൂടിൽ പൊള്ളി മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചർമ്മം രണ്ട്‌ അടുക്കായാണിരിക്കുന്നത്‌, ഡേർമിസും, എപ്പിഡേർമിസും. ഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ്‌ ചർമ്മത്തിന്റെ വളർച്ചയെ സഹായിക്കുന്നത്‌, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേർമിസിന്‌ വളരാനുള്ള സഹായം ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേർമിസ്‌ ഉപേക്ഷിക്കുകയും പുതിയത്‌ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേർമിസിന്റെ പുറംഭാഗം കെരാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ഇഴജന്തുക്കളുടെ എപ്പിഡേർമിസിലെ കെരാറ്റിൻ ശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത്‌ അവക്ക്‌ പ്രത്യേകം സംരക്ഷണമേകുന്നു. മുട്ട ഉഭയജീവികൾ നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോൾ ഇഴജന്തുക്കൾ കരയാണ്‌ പ്രത്യുത്പാദന ധർമ്മം നിർവഹിക്കാനായി തിരഞ്ഞെടുത്തത്‌. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട്‌ ജലം കടത്തിവിടാത്തവയും എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്‌. ഉരഗവംശങ്ങൾ 6547-ൽ അധികം വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇവ പ്രധാനമായും നാല്‌ വിഭാഗങ്ങളിലായാണ്‌. കെലോനിയ(Chelonia)- ഈ വിഭാഗത്തിൽ 244 വംശജാതികൾ ഉണ്ട്‌, കടലാമ, കരയാമ, ടെറാപിൻ മുതലായവ പ്രധാനപ്പെട്ടവ. ക്രോക്കഡൈലിയ(Crocodylia)-ചീങ്കണ്ണികൾ(Aligators), മുതലകൾ(Crocodiles) മുതലായവയാണിതിൽ. സ്ക്വാമാറ്റ്ര(Squamatra)-ഇഴജന്തുക്കളിലെ ഏറ്റവും വലിയ വിഭാഗം, 6280 വംശജാതികൾ ഉൾപ്പെടുന്നു. പല്ലികൾ, പാമ്പുകൾ എന്നിവയെ ഉൾക്കൊള്ളുന്നു. റൈങ്കോസെലാഫിസ്‌(Rhynchocephalis)-ടുവാടര (Tuatara) എന്ന ഒരു വംശജാതിമാത്രമേ ഈ വിഭാഗത്തിലുള്ളൂ. ഹെർപ്പറ്റോളജി ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ ഹെർപ്പറ്റോളജി എന്നറിയപ്പെടുന്നത്. മറ്റു വിവരങ്ങള് ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം പശ്ചിമഘട്ടത്തിലാണ്. ഇതിൽ 106 എണ്ണം പാമ്പുകൾ , 7 ഇനം ആമകൾ, 89 ഇനം പല്ലികൾ, ഒരിനം മുതല ആണ്.ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013 ഇതും കാണുക ഏറ്റവും വലിയ ഉരഗങ്ങളുടെ പട്ടിക അവലംബം വർഗ്ഗം:ഇഴജന്തുക്കൾ
കോഴിക്കോട്‌ ജില്ല
https://ml.wikipedia.org/wiki/കോഴിക്കോട്‌_ജില്ല
തിരിച്ചുവിടുക കോഴിക്കോട് ജില്ല
മലബാർ ജില്ല
https://ml.wikipedia.org/wiki/മലബാർ_ജില്ല
മലബാർ ജില്ല, അഥവാ മലയാളം ജില്ല, ഇന്ത്യയിലെ ബോംബെ പ്രസിഡൻസി (1792–1800), മദ്രാസ് പ്രവിശ്യ (1800-1950), മദ്രാസ് സംസ്ഥാനം (1950-1956) എന്നീ ഭരണപ്രദേശങ്ങളുടെ ഭാഗമായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു ജില്ലയാണ്. പഴയ മദ്രാസ് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ളതും മൂന്നാമത്തെ വലിയതും ആയ ജില്ലയായിരുന്നു ഇത്. പുരാതന പട്ടണമായ കോഴിക്കോട് ആയിരുന്നു ഈ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ഇന്നത്തെ കേരള സംസ്ഥാനത്തിലെ കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളും തൃശ്ശൂർ ജില്ലയിലെ പഴയ പൊന്നാനി താലൂക്കും ഈ ജില്ലയുടെ ഭാഗമായിരുന്നു. ഇതു കൂടാതെ ലക്ഷദ്വീപ്‌, ബ്രിട്ടീഷ്‌ കൊച്ചി എന്നിവയും മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു. ചരിത്രം 300px|thumb|മലബാർ ജില്ലയുടെ ഒരു പഴയ ഭൂപടം (1854). ഇന്നത്തെ നീലഗിരി ജില്ലയിലെ പന്തലൂർ, ഗൂഡല്ലൂർ, കുണ്ട എന്നീ താലൂക്കുകൾ 1854-ൽ വയനാട് താലൂക്കിന്റെ ഭാഗമായിരുന്നു എന്നത് ശ്രദ്ധിക്കുക. മലബാറിലെ താലൂക്കുകൾ പുനഃക്രമീകരിച്ചത് 1860ലും 1877ലും ആണ് ആദ്യ കാലങ്ങളിൽ ബോംബെ പ്രസിഡൻസിയുടെ അധികാര പരിധിക്കുള്ളിലായിരുന്നു മലബാർ പ്രദേശം.1800-ൽ മലബാർ പ്രദേശത്തെ മദ്രാസ് പ്രസിഡൻസിക്കു കീഴിലാക്കി മലബാറിനെ ഒരു ജില്ല ആക്കിത്തീർത്തു. ബ്രിട്ടീഷ് ബരണത്തിനു കീഴിൽ മലബാറിന് കേന്ദ്രീകൃത ഭരണരീതിയും പുരോഗതിയും കൈവന്നു. മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു. മലബാറിനെ രണ്ടു മേഖലയാക്കിത്തീർക്കുകയും ഓരോ സൂപ്രണ്ടിന്റെ കീഴിലാക്കുകയും ചെയ്തു. 1802-ൽ കോൺവാലീസ് നടപ്പാക്കിയ നിയമമനുസരിച്ച് ജുഡീഷ്യലും എക്സിക്ക്യൂട്ടീവുമായ അധികാരങ്ങൾ വേർതിരിക്കപ്പെട്ടു.കോടതികൾ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജില്ലയിലെ ഗതാഗത സൗകര്യം വൻ പുരോഗതി നേടി.1861-നും 1907-നും ഇടയിൽ ജില്ലയിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ തീവണ്ടിപ്പാത നീണ്ടു.മലബാറിലെ വ്യാവസായിക രംഗം അഭിവൃതിപ്പെട്ടു.വൻകിട തോട്ടങ്ങൾ അവിടവിടെ സ്ഥാപിതമായി.1797-ൽ ഈസ്റ്റിന്ത്യാ കമ്പനി കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സുഗന്ധസസ്യങ്ങളുടെ ഒരു തോട്ടമുണ്ടാക്കി.തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി,കറുവ,കുരുമുളക്,ജാതി തുടങ്ങിയവ കൃഷി ചെയ്തു. മൈസൂർ സുൽത്താന്മാരുടെ കീഴിൽ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഹൈദരലിയുടേയും ടിപ്പുസുൽത്താന്റെയും നേതൃത്വത്തിലാണ് മൈസൂർ ആക്രമണങ്ങൾ നടന്നത്.1757-ൽ പാലക്കാട് രാജാവിന്റെ വകയായിരുന്ന നടുവട്ടം സാമൂതിരി പിടിച്ചെടുത്തപ്പോൾ പാലക്കാട് രാജാവായിരുന്ന കോമു അച്ഛന്റെ അഭ്യർത്ഥന മാനിച്ച് കേരളത്തിലെത്തി സാമൂതിരിയുടെ സൈന്യത്തെ തുരത്തിയതോടെയാണ് മൈസൂർ ആക്രമണകാരികളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.തുടർന്ന് അവർ കോലത്തു നാടും ചിറക്കലും കോട്ടയവും കീഴടക്കി.അധികം താമസിയാതെ സാമൂതിരിക്കും അടിയറവു പറയേണ്ടി വന്നു.പിടിച്ചെടുത്ത പ്രദേശങ്ങളിൽ മലയാളക്കരക്കു പരിചയമില്ലാത്ത വിധം നീതിയുടെയും സമാധാനത്തിന്റെയും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. അക്കാലത്ത് മൈസൂർ സൈന്യം കൊച്ചിയെ ലക്ഷ്യം വച്ച് നീങ്ങുകയും കൊച്ചി രാജാവ് ഹൈദരലിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.എന്നാൽ അധിക നാാൾ കഴിയുന്നതിനു മുമ്പ് ഇംഗ്ലീഷ് സൈന്യം ഉത്തര മലബാർ മുഴുവൻ മൈസൂർ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും അവിടത്തെ പഴയ ഭരണാധികാരികൾക്ക് അധികാരം തിരിച്ചു കൊടുക്കുകയും ചെയ്തു.മലബാറിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഹൈദരലി തന്റെ മകനായ ടിപ്പു സുൽത്താനെ നിയോഗിച്ചു.1782-ൽ ഹൈദരലി അന്തരിച്ചു. ടിപ്പുവിന്റെ കാലഘട്ടം രണ്ടാം-ആംഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം മലബാർ വീണ്ടും മൈസൂരിന്റെ കൈകളിലായി. എന്നാൽ മലബാറിലെ മൈസൂർ വിരുദ്ധ കലാപങ്ങളുടെ ഫലമായി ടിപ്പു മലബാറിന്റെ ഭരണം നേരിട്ടേറ്റെടുത്തു. 1789-ൽ ടിപ്പു സൈന്യം തിരുവിതാംകൂർ ആക്രമിച്ചെങ്കിലും ആ രാജ്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ 1790-ൽ മൈസൂർ സൈന്യം ചില മുന്നേറ്റങ്ങൾ നടത്തി. ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം അറിഞ്ഞ ബ്രിട്ടീഷികാർ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയക്കുകയും മൈസൂർ ആക്രമിക്കുകയും ചെയ്തു. അതിനാൽ സ്വന്തം തലസ്ഥാനം രക്ഷിക്കാൻ ടിപ്പു അങ്ങോട്ടു പോയി. ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പു ബ്രിട്ടീഷുകാരോട് തോൽക്കുകയും ഉടമ്പടിയനുസരിച്ച് മലബാർ ഔപചാരികമായി ബ്രിട്ടീഷുകാർക്ക് ലഭിക്കുകയും ചെയ്തു. 1799-ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് ടിപ്പു സുൽത്താൻ മരിച്ചു. പിൽക്കാലം ആദ്യം ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഒരു ജില്ലയായി മലബാർ മാറി, ഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം കേരള സംസ്ഥാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചത് ബാസൽ മിഷനാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചു.ബാസൽ മിഷന്റെ ആഭിമുഖ്യത്തിൽ 1862-ൽ സ്ഥാപിതമായ ബ്രണ്ണൻ സ്കൂൾ പിന്നെ ബ്രണ്ണൻ കോളേജായി മാറി.മലബാർ ക്രിസ്റ്റൻ കോളേജ്,പാലക്കാട് വിക്ടോറിയ കോളേജ്,സാമൂതിരിയുടെ കോളജ്(ഇന്നത്തെ ഗുരുവായൂരപ്പൻ കോളേജ്) എന്നിവക്കെല്ലാം തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്.1865-ലെ നഗര പരിഷ്കരണ നിയമമനുസരിച്ച് തലശ്ശേരി,കണ്ണൂർ,കോഴിക്കോട്,പാലക്കാട് പട്ടണങ്ങളെ മുനിസിപ്പാലിറ്റികളാക്കി. അവലംബം വർഗ്ഗം:കേരളചരിത്രം വർഗ്ഗം:ഇന്ത്യാചരിത്രം വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ 350px|left|thumb|1921ൽ മലബാർ കലാപം നടന്ന താലൂക്കുകൾ വർഗ്ഗം:ഇന്ത്യയിലെ ‍മുൻകാല ജില്ലകൾ
ഹെർനാൻ ക്രെസ്പോ
https://ml.wikipedia.org/wiki/ഹെർനാൻ_ക്രെസ്പോ
ഹെർനാൻ ജോർഗേ ക്രെസ്പോ (ജ. ജൂലൈ 5, ഫ്ലോറിഡ, അർജന്റീന) അർജന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളായി ഗണിക്കപ്പെടുന്ന ക്രെസ്പോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽ‌സീക്കുവേണ്ടി കളിക്കുന്നു. 1998, 2002, 2006 ലോകകപ്പുകളിൽ സ്വന്തം രാജ്യത്തിനുവേണ്ടി കളിച്ചു. പന്തിന്റെ ഗതി മുൻ‌കൂട്ടിയറിഞ്ഞ് മുന്നേറ്റനിരയിൽ കളിക്കുന്ന ഇദ്ദേഹം കൃത്യതയോടെയുള്ള പാസുകൾ ഗോളാക്കി മാറ്റുന്നതിൽ മുമ്പനാണ്. അവലംബം പുറം കണ്ണികൾ വർഗ്ഗം:1975-ൽ ജനിച്ചവർ വർഗ്ഗം:ജൂലൈ 5-ന് ജനിച്ചവർ വർഗ്ഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ വർഗ്ഗം:2002 ഫിഫ ലോകകപ്പിലെ കളിക്കാർ വർഗ്ഗം:2006 ഫിഫ ലോകകപ്പിലെ കളിക്കാർ
ജൂൺ 26
https://ml.wikipedia.org/wiki/ജൂൺ_26
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 26 വർഷത്തിലെ 177 (അധിവർഷത്തിൽ 178)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 684 - ബെനഡിക്റ്റ് രണ്ടാമൻ മാർപ്പാപ്പയായി. 1483 - റിച്ചാഡ് മൂന്നാമൻ ഇംഗ്ലണ്ടിലെ രാജാവായി. 1819 - ബൈസിക്കിളിന്‌ പേറ്റന്റ് ലഭിച്ചു. 1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വൾഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കൽ. 1945 - ഐക്യരാഷ്ട്ര ചാർട്ടർ സാൻഫ്രാൻസിസ്കോയിൽ ഒപ്പുവക്കപ്പെട്ടു. 1975 - ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിൻ ഹമദ് അൽതാനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രൻ ഹമദ് ബിൻ ഖലീഫ അൽതാനി ഭരണത്തിലേറി. 2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി. ജന്മദിനങ്ങൾ 1958- സുരേഷ് ഗോപി (മലയാള ചലച്ചിത്ര നടൻ) ചരമവാർഷികങ്ങൾ 2008 - ഇന്ത്യയുടെ‍ കരസേനാധിപനായിരുന്ന സാം മനേക് ഷാ മരണമടഞ്ഞു. 2010 - അടൂർ പങ്കജം, മലയാള ചലച്ചിത്ര നടി 2016 - കാവാലം നാരായണപ്പണിക്കർ, നാടകാചാര്യൻ മറ്റു പ്രത്യേകതകൾ അന്താരാഷ്ട്രമയക്കുമരുന്നു വിരുദ്ധ ദിനം വർഗ്ഗം:ജൂൺ 26
ദ്രാവിഡ ഭാഷകൾ
https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ
പ്രധാനമായും തെക്കേ ഇന്ത്യയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഭാഷാഗോത്രമാണ് ദ്രാവിഡ ഭാഷകൾ. ദ്രാവിഡ ഭാഷാഗോത്രത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട്Ethnologue. പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡ സംസാര ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. ചില പണ്ഡിതന്മാർ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബം എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. സിന്ധു നദീതട സംസ്കാരം ദ്രാവിഡ സംസ്കാരമാ ണെന്നതിന്റെ തെളിവാണ് പാക്കിസ്ഥാനിലെ ബ്രഹൂയി ഭാഷ . എന്നാൽ സിന്ധു നദീതട ലിപികൾ വായിച്ചെടുക്കാൻ ചരിത്രകാരൻമാർക്ക് കഴിഞ്ഞിട്ടില്ല അധിനിവേശം ഉത്തര ദ്രാവിഡ ഭാഷകളെ നശിപ്പിച്ചു. നേരിട്ടുള്ള അധിനിവേശമുണ്ടാകാത്ത ദക്ഷിണേന്ത്യയിൽ ദ്രാവിഡ ഭാഷകൾ തനിമയിൽ നിലനിൽക്കുന്നു. ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു. ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു. അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്. അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു. നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു. കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്. പ്രധാന ദ്രാവിഡ ഭാഷകൾ പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. അവയിൽ, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദക്ഷിണം മലയാളം കന്നഡ തമിഴ് തുളു ബെല്ലാരി തോട കോട കൊരഗ ബഡഗ കുറുംബ ഇരുള മുഡുഗ കൊഡഗ് പാലിയൻ ചാതിപ്പ് /ചാതിപ്പാണി (മലവേട ഭാഷ ) ദക്ഷിണ മദ്ധ്യം തെലുഗു ഗോണ്ടി അബുജ്മാരിയ കോയ കൊണ്ട മണ്ട പെന്ഗോ കുയി കുവി മദ്ധ്യം കൊലാമി നായികി പാർജി ഗഡബ ഗോണ്ഡി ഉത്തരം ബ്രഹൂയി (പാകിസ്താനിലെ ബലൂചിസ്താനിൽ ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ) കുറുഖ് മൽട്ടോ സംസ്കൃതത്തിന്റെ സ്വാധീനം ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ സംസ്കൃതപദങ്ങൾ തത്ഭവങ്ങളായി മാത്രം കാണാൻ സാധിക്കും. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം. മണിപ്രവാളകാലം മലയാള സാഹിത്യത്തിൽ സംസ്കൃത സ്വാധീനം വൻതോതിൽ കടന്നു വരാൻ തുടങ്ങിയ കാലത്തെയാണ് മണിപ്രവാളകാലം എന്ന് വിളിക്കുന്നത്. ഇത്തരം ആദ്യകാല സാഹിത്യത്തെ മണിപ്രവാളം എന്ന് വിവക്ഷിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ഈ കാലം ആരംഭിക്കുന്നത്. ദ്രാവിഡ വ്യാകരണം നിലനിർത്തിക്കൊണ്ട് ആര്യപദങ്ങളുടെ സ്വതന്ത്രമായ സ്വീകരണം മൂലം ആധുനിക മലയാളത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു ഘട്ടമായിരുന്നു ഇത്. മലയാളത്തിലെ സംസ്കൃത വാക്കുകൾക്ക് തത്തുല്യമായ ദ്രാവിഡ വാക്കുകളേക്കാൾ മാന്യത ഉള്ളതായി കാണപ്പെടുന്നത് സംസ്കൃതം ഉപയോഗിച്ച ആര്യവിഭാഗങ്ങൾക്ക് കേരളത്തിൽ രൂപപ്പെട്ട മേൽക്കോയ്‌മയുടെ ഒരു ഫലമാണ്. എന്നാൽ മൂലദ്രാവിഡത്തിന്റെ കൂടുതൽ സ്വഭാവവും ഒരു മാറ്റവും കൂടാതെ മലയാളഭാഷയിൽ നമുക്ക് കാണാൻ സാധിക്കും. ഉച്ചാരണരീതികൾ അക്കങ്ങളുടെ ഉച്ചാരണങ്ങൾ ഇതും കാണുക ഭാഷാഗോത്രങ്ങൾ അവലംബം വർഗ്ഗം:ഭാഷാകുടുംബങ്ങൾ
കർണാടക സംഗീതം
https://ml.wikipedia.org/wiki/കർണാടക_സംഗീതം
തിരിച്ചുവിടുക കർണ്ണാടകസംഗീതം
യവനൻ
https://ml.wikipedia.org/wiki/യവനൻ
യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം. പ്രാഗ്‌ജ്യോതിഷപുരത്തിലെ രാജാവായിരുന്ന ഭഗദത്തനെ യവനാധിപൻ എന്നും അറിയപ്പെട്ടിരുന്നു. യവനന്മാരുടെ രാജാവ് ആയിരുന്നു ഭഗദത്തൻ. ഭഗദത്തൻ പാണ്ഡുവിന്റെ സുഹൃത്ത് ആയിരുന്നു. പാണ്ഡവന്മാരോടും ആ സുഹൃത്ത്ബന്ധം ഉണ്ടായിരുന്നു. യുധിഷ്ഠിരന്റെ രാജസൂയത്തിൽ മറ്റ് യവനന്മാരോടൊപ്പം ഭഗദത്തനും പങ്കെടുത്തതായി മഹാഭാരതം പറയുന്നു. ഭാരതവർഷത്തിന്റെ തെക്ക് ഭാഗത്ത് യവനന്മാർ താമസിക്കുന്നു എന്ന് സങ്കൽപ്പം. (ഈ വിവരങ്ങൾക്ക് കടപ്പാട് വെട്ടം മാണിയുടെ പുരാണിക്ക് എൻസൈക്ലോപീഡിയ) നിരുക്തം യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു. വർഗ്ഗം:ജനവിഭാഗങ്ങൾ വർഗ്ഗം:യൂറോപ്പിലെ ജനവിഭാഗങ്ങൾ
അർജന്റീന ദേശീയ ഫുട്ബോൾ ടീം
https://ml.wikipedia.org/wiki/അർജന്റീന_ദേശീയ_ഫുട്ബോൾ_ടീം
ഹെർമൻ ഗുണ്ടർട്ട്
https://ml.wikipedia.org/wiki/ഹെർമൻ_ഗുണ്ടർട്ട്
thumb|right|200px|ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-നു് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒര ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്. അദ്ദേഹം ജർമ്മനിയിലെ കാൽവ് നഗരത്തിൽ വച്ച് 1893ൽ അന്തരിച്ചു. സാഹിത്യ നോബൽ ജേതാവായ ഹെർമൻ ഹെസ്സെ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനാണ് ജനനം ജർമ്മനിയിലെ ബാദൻവ്യുർട്ടൻബർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്റ്റുട്ഗാർട്ടിലെ കിർഷ് സ്റ്റ്രാസ്സ് (ദേവാലയ റോഡ്) എന്ന തെരുവിലെ ഒരു വീട്ടിലാണു് ഹെർമൻ ഗുണ്ടർട്ട് ജനിച്ചതു്. പിതാവ് ലുഡ്‌വിഗ് ഗുണ്ടർട്ട് ഒരു അദ്ധ്യാപകനും വ്യവസായിയും ആയിരുന്നു. 1810 ഒക്ടോബർ 14-നു് അദ്ദേഹം ക്രിസ്റ്റ്യാനെ എൻസ്‌ലിൻ (Christiane Ensslin) എന്ന യുവതിയെ വിവാഹം ചെയ്തു. അവരുടെ മൂന്നാമത്തെ മകനായി 1814 ഫെബ്രുവരി നാലിനായിരുന്നു ഹെർമൻ ഗുണ്ടർട്ടിന്റെ ജനനം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ തെക്കൻ ജർമ്മനിയിൽ ശക്തി പ്രാപിച്ചുവന്ന ഒരു മതനവീകരണസംരംഭമായിരുന്നു ഭക്തിപ്രസ്ഥാനം (Pietism). ജീവനുള്ള വിശ്വാസം സ്നേഹഫലങ്ങൾ പ്രകടമാക്കണമെന്നും അതിനുവേണ്ടി സാമൂഹ്യപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഭക്തിപ്രസ്ഥാനക്കാർ വിശ്വസിച്ചു. ഒരു തരം ആത്മീയമായ പുനർജനനത്തിലൂടെ മാത്രമാണു് യഥാർത്ഥത്തിലുള്ള ദൈവസന്തതികളാകാൻ കഴിയൂ എന്നു് അവർ കരുതി. യൊഹാൻ ആൽബ്രഷ്ട് ബെംഗൽ (Johann Albrecht Bengel, 1687-1752), ഫ്രീഡറിക് ക്രിസ്റ്റഫ് ഓട്ടിംഗർ (Friedrich Christoph Oetinger, 1702-1782)എന്നിവരായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യവക്താക്കൾ. സാർവ്വലൗകികവീക്ഷണവും മിസ്റ്റിസിസവും കലർന്ന ഇവരുടെ ചിന്തകളും ആശയങ്ങളും പിൽക്കാലത്തു് ഗുണ്ടർട്ടിന്റെ ജീവിതശൈലിയെ സാരമായി സ്വാധീനിച്ചിട്ടുണ്ടു്. 1812-ൽ ഇവരുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റി സ്റ്റുട്ട്ഗാർട്ടിൽ ഒരു ശാഖ തുറന്നു. ലുഡ്‌വിഗ് അതിന്റെ പ്രാരംഭപ്രവർത്തകരിൽ ഒരാളായിച്ചേർന്നു. ഭാര്യ ക്രിസ്റ്റ്യാനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അത്യധികം സഹായിച്ചിരുന്നു. ജനിച്ചു പത്താം ദിവസം സ്ഥലത്തെ കത്തീഡ്രലിൽ കുട്ടിയ്ക്കു് സ്നാപനം നൽകി 'ഹെർമൻ' എന്നു പേരിട്ടു. അക്കാലത്തു് ജർമ്മൻ ദേശീയതയുടെ പ്രതീകമായിരുന്നു, ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരെ ജർമ്മനിയിൽ നിന്നു തുരത്തിയോടിച്ച ഹെർമൻ ഡെർ കെറുസ്കെർ (Herman der Cherusker). 1813-ൽ ലൈപ്സിഗ്ഗിൽ വെച്ച് നെപ്പോളിയൻ സൈന്യത്തെ പരാജയപ്പെടുത്തി ജർമ്മനിയെ ഒരിക്കൽ കൂടി വിദേശാധിപത്യത്തിൽ നിന്നു വിമോചിപ്പിച്ചതിൽ ദേശാഭിമാനം പൂണ്ട ജർമ്മൻ ജനത അക്കാലത്തു ജനിച്ച അനേകം കുട്ടികൾക്കു് 'ഹെർമൻ' എന്നു തന്നെയാണു് പേരിട്ടിരുന്നതു്. ബാല്യം ഭക്തിപ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഹെർമ്മന്റെ അമ്മ വളരെ അന്തർമുഖിയായിരുന്നു. തനിക്കു് ആത്മീയമായ പുനർജ്ജനനം ലഭിച്ചിട്ടുണ്ടോ എന്ന ഉത്കണ്ഠ അവരെ സദാ അലട്ടിയിരുന്നു. "നവ്യഹൃദയം തനിക്കു ലഭ്യമാക്കണേ" എന്നായിരുന്നു അവരുടെ നിരന്തരമായ പ്രാർത്ഥന. ഗുണ്ടർട്ടിന്റെ പിൽക്കാലജീവിതത്തിൽ ഇതിന്റെ അലയൊളികൾ ധാരാളം പ്രകടമായിക്കാണാം. പിതാവിന്റെ പ്രവർത്തനമേഖലകളിലൂടെ, നന്നേ ചെറുപ്പത്തിൽ അദ്ദേഹത്തിനു കണ്ടുമുട്ടാൻ കഴിഞ്ഞ രണ്ടു വ്യക്തികളായിരുന്നു സ്റ്റെഫാൻ ഗ്രെല്ലെറ്റ് (1773-1837) എന്ന അമേരിക്കൻ കച്ചവടക്കാരനും യൊഹാൻ എവാൻഗെലിസ്ത ഗോസ്നർ (Johannes Evangelista Gossner, 1773-1858) എന്ന പ്രോട്ടസ്റ്റന്റ് മതപുരോഹിതനും. ഗ്രെല്ലെറ്റ് യൂറോപ്പിൽ മിഷണറി പ്രവർത്തങ്ങളിൽ വ്യാപൃതനായിരുന്നു. "വത്തിക്കാനും രാജകൊട്ടാരങ്ങളും മുതൽ ആതുരാലയങ്ങളും തടവറകളും വരെ ഗ്രെല്ലെറ്റിന്റെ വശ്യസൗമ്യമായ വ്യക്തിത്വത്തിനുമുമ്പിൽ കവാടങ്ങൾ തുറന്നുവെച്ചുകൊണ്ട് സ്വാഗതമരുളി" എന്നു് പിൽക്കാലത്ത് ഗുണ്ടർട്ട് എഴുതിയിട്ടുണ്ടു്. ഒരു മുൻ‌കത്തോലിക്കാ പുരോഹിതനായിരുന്ന ഗോസ്നറാകട്ടെ, അറുപതാം വയസ്സിൽ പ്രോട്ടസ്റ്റന്റ് വിശ്വാസം സ്വീകരിച്ച് ഒരു മിഷണറി സംഘവും രൂപീകരിച്ച് യൂറോപ്പിലാകമാനം ഊർജ്ജസ്വലമായി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നു. ഗോസ്നറുടെ 'മാനുഷഹൃദയം' എന്ന ലഘുഗ്രന്ഥം മിഷണറികളിലൂടെ ലോകമെങ്ങും പ്രചരിച്ചിരുന്നു. ഗുണ്ടർട്ട് മലയാളത്തിലേക്കു തർജ്ജമചെയ്ത ഈ പുസ്തകവും ഗോസ്നറുടെ തന്നെ ലഘുജീവചരിത്രവും പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1816-ൽ തെക്കൻ ജർമ്മനി കടുത്ത ക്ഷാമത്തിൽ അകപ്പെട്ടു. ലുഡ്‌വിഗ് കുടുംബവും ഈ ക്ഷാമത്തിനു് ഇരയായിരുന്നു. പക്ഷേ, ഏറെത്താമസിയാതെ, 1817-ൽ ജെ.എച്ച്. എൻസ്ലിൻ (1778-1847) എന്ന സമ്പന്നൻ അദ്ദേഹത്തെ തന്റെ കച്ചവടസ്ഥാപനത്തിൽ ജോലിക്കെടുത്തു. അതോടൊപ്പം തന്നെ ബൈബിൾ പ്രവർത്തനങ്ങൾ തുടരുവാനും അദ്ദേഹം അനുമതി നൽകി. 1820-ൽ ലുഡ്‌വിഗ് സൊസൈറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി. സർക്കാർ സൗജന്യമായി നൽകിയിരുന്ന ഒരു കൊട്ടാരമായിരുന്നു ബൈബിൾ സൊസൈറ്റിയുടെ ഓഫീസ്. അവിടത്തെ പഴയ കുതിരലായം നിരവധി ബൈബിളുകളും മറ്റു ഗ്രന്ഥങ്ങളും നിറഞ്ഞുകിടന്ന ഒരു ലൈബ്രറിയായി മാറി. കൊച്ചുഹെർമന്റെ കളിസ്ഥലങ്ങൾ പിതാവിന്റെ ഓഫീസ് കെട്ടിടങ്ങളും ഒളിയിടങ്ങൾ ഈ ലൈബ്രറിയും ആയിരുന്നു. വിദ്യാഭ്യാസം 150px|thumb|ഹെർമൻ ഗുണ്ടർട്ട്(1832) thumb|210px|left|ഗുണ്ടർട്ടിന്റെ കൈപ്പട 1820- ഒക്ടോബറിൽ ഹെർമൻ തന്റെ മൂത്ത സഹോദരനോടൊപ്പം സ്റ്റുട്ട്ഗാർട്ടിലെ ലത്തീൻ സ്കൂളിൽ ചേർന്നു. മൂത്തയാൾക്കു് ഒറ്റയ്ക്കു പോവാൻ മടിയായതുകൊണ്ടായിരുന്നു കൂടെ, പ്രായം തികഞ്ഞിട്ടില്ലെങ്കിലും, ഹെർമനേയും അയച്ചിരുന്നതു്. പതിമൂന്നാം വയസ്സിൽ, രണ്ടാം ഘട്ട അഭ്യസനത്തിനായി ഹെർമൻ സ്റ്റുട്ഗാർട്ടിനും കാൾസ്രൂഹിനും ഇടയ്ക്കുള്ള മൗൾബ്രോൺ (Maulbronn) എന്ന സ്ഥലത്തെ പുരാതനപ്രശസ്തമായ വിദ്യാലയത്തിൽ എത്തപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു സന്യാസമന്ദിരമായി തുടങ്ങിവെച്ച് പിന്നീട് ഒരു പൊതുവിദ്യാഭ്യാസസ്ഥാപനമായി മാറിയിരുന്ന ഈ സ്കൂളിൽ ജോഹന്നാസ് കെപ്ലർ തുടങ്ങിയ പല പ്രഗല്ഭമതികളും പഠിച്ചുപോയ ചരിത്രമുണ്ടായിരുന്നു. ഹെർമൻ സ്കൂൾ പഠനത്തിൽ വളരെയൊന്നും മുമ്പനായിരുന്നില്ല. ഹീബ്രു, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ചരിത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയെല്ലാം പഠിക്കാനുണ്ടായിരുന്നെങ്കിലും ഹെർമനു് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ചരിത്രവും ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവുമായിരുന്നു. പക്ഷേ, അതിനേക്കാളൊക്കെ അവനു് ആഭിമുഖ്യം, രാഗങ്ങളും വാദ്യങ്ങളും ദേവാലയസംഗീതവും പരിശീലിപ്പിക്കാൻ വിപുലമായ സജ്ജീകരണങ്ങളുള്ള ആ സ്കൂളിലെ ഓർഗാനിലും പിയാനോവിലും വയലിനിലും ആയിരുന്നു. ഗ്രീക്ക്, ലത്തീൻ ക്ലാസ്സിക് കവികളുടേയും ജെർമ്മനിൽ ഗെയ്ഥേയുടേയും കൃതികൾ വായിക്കാനും പകർത്തിയെടുക്കാനും ഗുണ്ടർട്ട് അത്യധികം ഉത്സുകനായിരുന്നു. 16-ആം വയസ്സിൽ സ്കൂളിൽ വെച്ച് ഹെർമൻ തയ്യാറാക്കിയ ഒരു പ്രഭാഷണം കൈയെഴുത്തായി ഇപ്പോൾ സ്റ്റുട്ട്ഗാർട്ടിൽ സൂക്ഷിച്ചിട്റ്റുണ്ടു്. മൗൾബ്രോൺ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിനു സ്വായത്തമായതായിരിക്കണം പിൽക്കാലത്തു് മലയാളചരിത്രപഠനത്തിൽ നിഴലിച്ച അദ്ദേഹത്തിന്റെ വിശകലനവൈഭവം എന്നു് അനുമാനിക്കാൻ ഈ ലേഖനത്തിന്റെ അർത്ഥപുഷ്ടിമയും പ്രതിഭയും തെളിവുകളാണു്. മൗൾബ്രോണിലെ വിദ്യാഭ്യാസം കാര്യക്ഷമമായിരുന്നെങ്കിലും അവിടത്തെ കർക്കശമായ അച്ചടക്കം ഗുണ്ടർട്ടിനു് അസഹ്യമായിത്തോന്നി. അക്കാലത്തു് ജെർമനിയിൽ വിപ്ലവചിന്തകൾക്കു് വ്യാപകമായ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയൽഗ്രാമമായ ഫയിഹിംഗനിൽ (Vaihingen) നിന്നു് ഗ്രെൻസ് ബോട്ടൻ (Grenzbotten = അതിർത്തിദൂതൻ) എന്നൊരു ആനുകാലികത്തിൽ അദ്ദേഹം രാഷ്ട്രീയലേഖനങ്ങൾ എഴുതാൻ തുടങ്ങി. ഇതു് മാതാപിതാക്കൾക്കു് തീരെ അനിഷ്ടകരമായിരുന്നു. എന്തായാലും 1831 ജനുവരിയിൽ തുടങ്ങിയ പ്രസിദ്ധീകരണം ഏതാനും മാസങ്ങൾക്കുള്ളിൽ നിരോധിക്കപ്പെടുകയും കണ്ടുകെട്ടുകയും ചെയ്തു. സ്റ്റുട്ട്ഗാർട്ടിലേക്ക്ക്കു മടങ്ങിപ്പോകാൻ ഗുണ്ടർട്ട് ആഗ്രഹിച്ചു. പക്ഷേ മാതാപിതാക്കൾക്കു് അതു സമ്മതമായിരുന്നില്ല. ആയിടെയാണു് ഗുണ്ടർട്ടിന്റെ യഥാർത്ഥ ആചാര്യനായിത്തീർന്ന ഡേവിഡ് ഫ്രീഡറിക് സ്റ്റ്രൗസ് (David Friedrich Strausss, 1808-1874) അവിടെ അദ്ധ്യാപകനായി എത്തിപ്പെട്ടതു്. സ്ട്രൗസ്സ്, മൗൾബ്രോണിലും പിന്നീട് ട്യൂബിങ്ങൻ സർവ്വകലാശാലയിലും ഗുണ്ടർട്ടിനു് ഏറ്റവും പ്രിയങ്കരനായ ഗുരുഭൂതനായിത്തീർന്നു. ഇന്ത്യയിൽ 1814 ൽ ജർമ്മനി വിട്ട അദ്ദേഹം ഇംഗ്ലണ്ട് വഴി ഇന്ത്യയിലെത്തി. ആദ്യം എത്തിയത് മദ്രാസിലാണ്. സ്വിറ്റ്‌സർലാന്റുകാരിയായ ജൂലി ഡുബോയിസിനെ വിവാഹം കഴിച്ചു. ജൂലിയുടെ മാതൃഭാഷ ഫ്രെഞ്ച് ആയിരുന്നു.ഭാഷാസ്നേഹത്തിന്റെ മായാമുദ്രകൾ - പേജ്36, ജനപഥം മാസിക, ഫെബ്രുവരി, 2014 അദ്ദേഹത്തിന് പാലിയും സംസ്കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം അദ്ദേഹം ഇന്ത്യയിൽ താമസിച്ചു. ഇതിൽ ജർമ്മനിയിൽ ചെലവഴിച്ച ഒരു വർഷത്തെ ഇടവേളയുൾപ്പെടെ കേരളത്തിൽ കഴിഞ്ഞത് ഇരുപതു വർഷമാണ്. അതിൽ ഒൻപതു വർഷം അദ്ദേഹം തലശ്ശേരിയിലായിരുന്നു. അദ്ദേഹം 1847-ൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി. ഗുണ്ടർട്ടിന്റെ സംഭാവനകൾ thumb|200px|left|തലശ്ശേരിയിലെ സ്റ്റേഡിയത്തിനു സമീപമുള്ള ഗുണ്ടർട്ട് സ്മാരക പ്രതിമ ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചതു്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു. കൃതികൾ page=1|thumb|right|150px|കേരളോല്പത്തി page=5|thumb|left|150px|പഴഞ്ചൊൽ മാല page=5|thumb|right|150px|ഒര ആയിരം പഴഞ്ചൊൽ ഭാഷാശാസ്ത്രം മലയാളഭാഷാവ്യാകരണം, തലശ്ശേരി, 1851https://shijualex.in/1851-malayalabhasha-vyakaranam/ മലയാളം-ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872 മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868 ത്രിഭാഷാ നിഘണ്ടു (ഇംഗ്ലീഷ്‌-ഹിന്ദി-മലയാളം) ജർമ്മൻ-മലയാള നിഘണ്ടു ഗുണ്ടർട്ട്‌ നിഘണ്ടു പഴഞ്ചൊൽമാല, ബാസൽ മിഷൻ, മംഗലാപുരം - 1896 ഒര ആയിരം പഴഞ്ചൊൽ കാറ്റക്കിസം ഓഫ്‌ മലയാളം ഗ്രാമർ (Catechism of Malayalam grammar) വ്യാകരണ ചോദ്യോത്തരം ഗുരുകൂടാതെ ലത്തീൻപെച്ച പഠിപ്പിക്കാൻ തക്കവിധത്തിൽ എഴുതപ്പെട്ട മലയാഴ്മ ലത്തീൻ ഗ്രമത്തി സംസ്കാരം, ചരിത്രം സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും (ഇംഗ്ലിഷ്), മദ്രാസ് ജേർണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസ്, മദ്രാസ്, 1844-1845 കേരള ഉൽപ്പത്തി, മംഗലാപുരം, 1843 ലോക ചരിത ശാസ്ത്രം, തലശ്ശേരി, 1849-1851 കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 1498-1631, മംഗലാപുരം, 1868 നളചരിത സാരശോധന - 1867 ആത്മീയം മലയാളം ബൈബിൾ വജ്രസൂചി സഞ്ചാരിയുടെ പ്രയാണം - ബനിയൻ ജോൺ (വിവർത്തനം) മതവിചാരണ - മോഗ്ലിങ്ങ്‌ ഹെർമ്മൻ (വിവർത്തനം) പ്രവാചക ലേഖകൾ ഇയ്യോബ സങ്കീർത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി ശലമോന്റെ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകൾ - (വിവർത്തനം)1857 ഗൃഹസ്ഥരായ കർ‌മ്മെലീത്താ ദി. മൂന്നാം സഭക്കാരുടെ ക്രമചട്ടം - 1899 ഗൃഹസ്ഥധർ‌മ്മോദ്യാനം - 1872 ഗുപ്തരത്നം അതായത്‌ സന്യാസാന്തത്തിൽ പുണ്യപൂർണ്ണത പ്രാപിപ്പാൻ ആഗ്രഹിക്കുന്ന ഭക്തിയുള്ള ആത്മാവിന്റെ പഠനങ്ങൾ - 1883 ജർമ്മനീയ രാജ്യത്തിലെ ക്രിസ്തുസഭാ നവീകരണം - 1866 ക്രിസ്തുസഭാ ചരിത്രം - 1871 ഗൃഹസഖി - 1944 പ്രവാചക ലേഖകൾ - 1886 വിമർശനം മലയാളഭാഷക്ക് ഗുണ്ടർട്ട് നൽകിയ സംഭാവനകൾ വിലയിരുത്തുന്നവരെ, ഭാഷയുടേയും സാഹിത്യത്തിന്റേയും മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളുടെ പോലും അടിസ്ഥാനലക്ഷ്യം മതപ്രചരണമായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നവരുണ്ട്. ഈ നിലപാടിൽ നോക്കുമ്പോൾ, ഗുണ്ടർട്ടിന്റെ മലയാളവ്യാകരണവും, നിഘണ്ടുവും പോലും ലക്ഷ്യം വച്ചത്, മിഷനറിമാരുടെ പ്രവർത്തനം സുഗമമാക്കുകയായിരുന്നു. ജർമ്മനിയിലേക്കു മടങ്ങിയതിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഒ ചന്തുമേനോന്റെ പ്രശസ്തനോവൽ ഇന്ദുലേഖ ഗുണ്ടർട്ടിന് അവിടെ അയച്ചുകിട്ടി. നോവൽ വായിച്ച ഗുണ്ടർട്ട് അതേക്കുറിച്ച് മകൻ ഹെർമ്മന് ഇങ്ങനെ എഴുതി:- ഗുണ്ടർട്ടിന്റെ രചനകളിൽ തെളിയുന്ന കേരളസമൂഹത്തിന്റെ ചിത്രം പക്ഷപാതപരമായ വേദപ്രചാരകവീക്ഷണത്തിൽ രൂപപ്പെട്ടതാണെന്ന് എം.ആർ. രാഘവ വാരിയർ വിമർശിക്കുന്നു. ആ ചിത്രത്തിൽ അദ്ദേഹം എഴുത്തുകാരന്റെ പൗരസ്ത്യവാദപരമായ (Oriantalist) ആശയങ്ങളുടെ നിറക്കലർപ്പു കാണുന്നു. "കൃഷ്ണചരിതം മുതലായ ഓരോരോ ഗ്രന്ഥങ്ങളെ വായിച്ചാൽ ഓരോരോ നാണക്കേടു തോന്നും, ആ വക, ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതിയാകയാൽ" എന്നു ഗുണ്ടർട്ട് എഴുതി. പഴഞ്ചൊൽമാലയിലും, നളചരിതസാരശോധനയിലും മറ്റും ഗുണ്ടർട്ട് ഹിന്ദുമതത്തെ പാശ്ചാത്യക്രിസ്തീയതയുമായി താരതമ്യപ്പെടുത്തി ഇകഴ്ത്തുന്നു. ജോൺ ബുന്യാന്റെ പിൽഗ്രിംസ് പ്രോഗ്രസിനെ ആശ്രയിച്ചെഴുതിയ "സഞ്ചാരിയുടെ പ്രയാണം" എന്ന ഗുണ്ടർട്ടിന്റേതായി കരുതപ്പെടുന്ന രചനയിലും ഈ നിലപാട് പ്രതിഫലിക്കുന്നു. ബന്യാന്റെ വിശ്വപ്രശസ്തരചനയിലെ ദുഷ്ടകഥാപാത്രങ്ങളുടെ പേരുകൾ ഗുണ്ടർട്ടിന്റെ ഭാഷ്യത്തിൽ കേരളത്തിലെ പരമ്പരാഗത ജാതിനാമങ്ങൾ ചേർന്ന് അസൂയ-ഹസ്സൻഖാൻ ബഹദൂർ, വ്യർത്ഥഭക്തി-കൃഷ്ണൻനായർ, അനാവശ്യകാരി-രാമൻ, കൈതവശാസ്ത്രി, കുരുദാസനമ്പൂതിരി, പ്രകാശദ്വേഷപ്പട്ടർ എന്നൊക്കെയായിത്തീരുന്നു.എം.ആർ. രാഘവവാരിയർ - കേരളീയ സമൂഹം: ഒരു മിഷനറി പ്രതിച്ഛായ എന്ന പ്രബന്ധം (സ്കറിയ സക്കറിയ പുറങ്ങൾ 1150-1167) ഇതും കാണുക രാജ്യസമാചാരം പശ്ചിമോദയം ഗുണ്ടർട്ട് ബംഗ്ലാവ് ട്യൂബിങ്ങൻ സർവ്വകലാശാല സ്കറിയ സക്കറിയ പുറത്തേക്കുള്ള കണ്ണികൾ ഗുണ്ടർട്ടിനെ പറ്റിയുള്ള ഇംഗ്ലീഷ് വെബ്‌സൈറ്റ് റെ.ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു അവലംബം വർഗ്ഗം:1814-ൽ ജനിച്ചവർ വർഗ്ഗം: 1893-ൽ മരിച്ചവർ വർഗ്ഗം:ഫെബ്രുവരി 4-ന് ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 25-ന് മരിച്ചവർ വർഗ്ഗം:മലയാളനിഘണ്ടുകാരന്മാർ വർഗ്ഗം:മലയാളഭാഷാശാസ്ത്രവിദഗ്ദ്ധർ വർഗ്ഗം:ക്രിസ്തുമതപ്രചാരകർ വർഗ്ഗം:ക്രൈസ്തവ എഴുത്തുകാർ വർഗ്ഗം:മലയാളത്തിലെ വ്യാകരണഗ്രന്ഥകർത്താക്കൾ വർഗ്ഗം:തലശ്ശേരി വർഗ്ഗം:19-ആം നൂറ്റാണ്ടിലെ എഴുത്തുകാർ വർഗ്ഗം:ഹെർമ്മൻ ഗുണ്ടർട്ട് വർഗ്ഗം:ബൈബിൾ വിവർത്തകർ വർഗ്ഗം:സുവിശേഷ പ്രവർത്തകർ
മനോരമ ഓൺലൈൻ
https://ml.wikipedia.org/wiki/മനോരമ_ഓൺലൈൻ
REDIRECT മനോരമ ഓൺലൈൻ.കോം
തിരുവാതിര
https://ml.wikipedia.org/wiki/തിരുവാതിര
തിരിച്ചുവിടുക തിരുവാതിര (വിവക്ഷകൾ)
ദശപുഷ്പങ്ങൾ
https://ml.wikipedia.org/wiki/ദശപുഷ്പങ്ങൾ
തിരിച്ചുവിടുക ദശപുഷ്‌പങ്ങൾ
ദേശാഭിമാനി ദിനപ്പത്രം
https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം
സി.പി.ഐ.(എം)-ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. ഈ ദിനപത്രം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ പത്ത് കേന്ദ്രങ്ങളിലാണ് അച്ചടിക്കപ്പെടുന്നത്. ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം പബ്ലിഷ് ചെയ്യപ്പെടുന്ന ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. ചരിത്രം 1942 സെപ്തംബർ 6 -ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. 1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിനെ പ്രകോപിപ്പിച്ചു. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942 ൽ എ. കെ. ഗോപാലന്റേയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു. പത്രം നല്ല രീതിയിൽ കെട്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി, എ. കെ. ഗോപാലൻ ബോംബേ, സിലോൺ, ബർമ്മ എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവാസി മലയാളികളിൽ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിനവകാശപ്പെട്ട കുടുംബസ്വത്ത് മുഴുവൻ (ഏതാണ്ട്‌ അന്നത്തെ അൻപതിനായിരം രൂപ) ദേശാഭിമാനി കെട്ടിപ്പെടുത്തുന്നതിനായി സംഭാവന ചെയ്തു. ആസമയത്ത് രണ്ടാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സർക്കാർ പത്രത്തിന്റെ ലൈസൻസ് റദ്ദാക്കി. 1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദേശാഭിമാനിയുടെ പ്രവർത്തനവും ശക്തിപ്പെട്ടു. തുടർന്ന് ഈ പ്രസിദ്ധീകരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ ജിഹ്വയായി മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി ടി ഇന്ദുചൂഡൻ, വി. എസ്. അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും, കേരളത്തിൽ മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ദിനപത്രവുമാണ്‌. കോഴിക്കോട് നിന്നും 1942 സെപ്തംബർ ആറാം തീയതി മുതൽ വാരിക രൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ദേശാഭിമാനി 1946ൽ ഒരു ദിനപത്രമായി മാറുകയായിരുന്നു. അവിടന്നുള്ള ദേശാഭിമാനിയുടെ വളർച്ച അസൂയാവഹമാണ്‌. ഇന്ന് ദേശാഭിമാനിക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലായി ഏഴ് എഡിഷനുകളുണ്ട്. 2018 ലെ കണക്ക് അനുസരിച്ച് 6 ലക്ഷത്തോളം കോപ്പികളുമായി ദേശാഭിമാനി കേരളത്തിൽ മൂന്നാം സ്ഥാനത്താണ്‌. ഇപ്പോൾ പി. രാജീവ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) മുഖ്യ പത്രാധിപരും കെ.ജെ. തോമസ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) ജനറൽ മാനേജരും, പി.എം. മനോജ് റസിഡന്റ് എഡിറ്ററുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. പി. ഗോവിന്ദപിള്ള, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, ഗോവിന്ദൻകുട്ടി, പി. എം. മനോജ്, എ. വി. അനിൽകുമാർ എന്നിവർ അവരിൽ ചിലർ മാത്രമാണ്‌. 1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്‌. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു. 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനു്‌ തോട്ടുമുൻപ്, 1951 ഡിസംബർ 16ന്‌ ദേശാഭിമാനി പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ കോൺഗ്രസ് ദുർഭരണം തുറന്നു കാണിക്കുന്നതിൽ ദേശാഭിമാനി കാലോചിതമായി പ്രവർ‍ത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പത്രം കെ.പി.ആർ ഗോപാലന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ മുഖപത്രമായി നിന്നു. 1969ൽ കൊച്ചി എഡിഷൻ നിലവിൽ വന്നു. 1973ൽ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പുതിയ കെട്ടിടം പണിതു. അടിയന്തരാവസ്ഥക്കാലത്ത് പത്രവും പാർട്ടിയും പിന്നേയും കടുത്ത വെല്ലുവിളി നേരിടാൻ തുടങ്ങി. എഡിറ്റോറിയലുകൾ കൃത്യമായി എഴുതാൻ പറ്റാത്തവിധത്തിൽ പ്രീ-സെൻസർഷിപ്പ് നിലവിൽ വന്നു.പത്രം ഇക്കാലത്ത് എഡിറ്റോറിയൽ കോളം ശൂന്യമായിട്ട് പ്രതിക്ഷേധിക്കുകയും, അവകാശപ്പെട്ട ഗവണ്മെന്റ് പരസ്യങ്ങൾ വേണ്ടന്നുവയ്ക്കുകയും ചെയ്തു. ഇതൊക്കെ പല പ്രതിസന്ധികളിലേക്കും പത്രത്തെ നയിച്ചു. ഈ കടമ്പകളൊക്കെ അതിജീവിച്ച് പത്രം മുന്നോട്ട് കുതിച്ചു. തുർക്ക്‌മാൻ കേസിലേയും, രാജൻ കേസിലേയും അകം കാഴ്ചകൾ പത്രം പുറത്തുകൊണ്ടുവരുന്നതിൽ ദേശാഭിമാനി മുന്നിലായിരുന്നു. 1989 ജനുവരി 4ന് തിരുവനന്തപുരം എഡിഷൻ നിലവിൽ വന്നു. 25 ലക്ഷം രൂപ ഒറ്റദിവസത്തെ ബക്കറ്റ് പിരിവിലൂടെ ലക്ഷ്യം വച്ചിറങ്ങിയ പാർട്ടിക്ക് ജനങ്ങൾ നൽകിയത് 45 ലക്ഷം രൂപയായിരുന്നു. അത്പത്രത്തിലും പാർട്ടിയിലുമുള്ള ജനങ്ങളുടെ വിശ്വാസം കാണിക്കുന്നു. 1994 ജനുവരി 30നു്‌ പത്രത്തിന്റെ നാലമത് എഡിഷൻ കണ്ണൂരിൽ നിലവിൽ വന്നു. അന്നു പിരിഞ്ഞുകിട്ടിയത് 42 ലക്ഷം രൂപയായിരുന്നു. 1997ൽ കോട്ടയം എഡിഷൻ നിലവിൽ വന്നു. അതിനായി നടത്തിയ രണ്ടുദിവസ ബക്കറ്റ് പിരിവിലൂടെ 75 ലക്ഷം രൂപ സ്വരൂപിച്ചു. പുറമേ ഒരു കോടിയോളം രൂപ വാർഷിക വരിസംഖ്യാ ഇനത്തിൽ ജില്ലയിൽ നിന്നുമാത്രമായി ശേഖരിച്ചിരുന്നു. ആറാമത് എഡിഷൻ തൃശൂരിൽ 2000ൽ നിലവിൽ വന്നു. എല്ലാ പ്രിന്റിങ്ങ് ആന്റ് പബ്ലീഷിങ്ങ് കമ്പനികൾക്കും പാർട്ടിയിലെ മൺ‍മറഞ്ഞ മാഹാരഥന്മാരുടെ (പി കൃഷ്ണപിള്ള, എ.കെ.ജി, സി. എച്ച് കണാരൻ, ഇ. എം. എസ്‌ എന്നിവരുടെ) പേരാണ്‌ നൽ‍കിയിരുന്നത്. പാലോറ മാത ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ്‌ പാലോറ മാതയുടേത്‌. ആ കർഷകസ്‌ത്രീ തന്റെ സമ്പാദ്യമായ പശുക്കുട്ടിയെ സംഭാവന നൽകിയാണ്‌ പാർട്ടിയോടും പത്രത്തോടുമുള്ള അചഞ്ചലമായ കൂറ്‌ പ്രഖ്യാപിച്ചത്‌. ദേശാഭിമാനി ദിനപത്രമായി കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ എ.കെ.ജിയുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ സ്വരൂപിച്ചത്‌. ദേശാഭിമാനി മേളകൾ വഴി പത്രം നടത്താനുള്ള പണം കണ്ടെത്താൻ എ.കെ.ജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ആവേശകരമായ സ്വീകരണമാണ്‌ എല്ലാ പ്രദേശങ്ങളിൽനിന്നും ലഭിച്ചത്‌. കെട്ടുതാലിവരെ ഊരിക്കൊടുക്കാൻ പലരും തയ്യാറായി. ഫണ്ട്‌ ആവേശകരമായി മുന്നേറുമ്പോഴാണ്‌ പേരാവൂർ മുരിങ്ങോടിയിലെ പാലോറ മാത പശുക്കുട്ടിയെ എ.കെ.ജിയെ ഏൽപ്പിക്കുന്നത്‌. അക്കാലത്തെ സ്‌ത്രീകൾക്ക്‌ ആരാധ്യയായിരുന്നു പാലോറ മാത. മാത ദേശാഭിമാനിക്ക്‌ പശുക്കുട്ടിയെ സംഭാവന നൽകിയതിനെ പ്രകീർത്തിക്കുന്ന നാടോടിപ്പാട്ടുകൾ പോലുമുണ്ടായി. സമരങ്ങളും പത്രവും കയ്യൂർ രക്തസാക്ഷികളെക്കുറിച്ച് എഴുതിയ പത്രാധിപക്കുറിപ്പിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ പത്രത്തിന് പിഴയിട്ടു. പ്രതികൂല സാഹചര്യങ്ങളെല്ലാം പിന്നിട്ട് 1946 ജനുവരി 18-ന് 4 പുറങ്ങളുള്ള പ്രഭാത ദിനപത്രമായി മാറി. തൊഴിലാളി, കർഷക സമരങ്ങളെയും പിന്തുണച്ചതിന്റെ പേരിൽ, 1942-1946 കാലഘട്ടത്തിൽ കൊച്ചി ഗവണ്മെന്റ് ഒരു തവണയും തിരുവിതാംകൂർ ദിവാൻ രണ്ടു തവണയും ദേശാഭിമാനി നിരോധിക്കുകയുണ്ടായി. അന്തിക്കാട് (തൃശ്ശൂർ) കള്ളു ചെത്തുകാരുടെ സമരം, കൊച്ചിൻ തുറമുഖ സമരം, സീതാറാം മിൽ സമരം(കൊച്ചി), ആറോൺ മിൽ സമരം (കണ്ണൂർ) തുടങ്ങിയ സമരങ്ങളിലൊക്കെ തൊഴിലാളികളോടൊപ്പം ദേശാഭിമാനി നില കൊണ്ടു. ജന്മിത്തത്തിന് എതിരെ കമ്യൂണിസ്റ്റ് പാർട്ടി നിലപാടിൽ നടന്ന കാവുമ്പായി, കരിവെള്ളൂർ, മുനയങ്കുന്ന്, ഒഞ്ചിയം സമരങ്ങളിലും ദേശാഭിമാനി തൊഴിലാളികളോടും കുടിയാന്മാരോടും ഒപ്പം നിന്നു. സ്വാതന്ത്ര്യാനന്തരം സ്വാതന്ത്ര്യത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയനിലപാട് കാരണം ‍ ദേശാഭിമാനിക്ക് പരീക്ഷണങ്ങൾ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. രണദിവെ തീസിസും അതിന്റെ ഫലമായി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രവർത്തനങ്ങളും പത്രത്തെയും ബാധിച്ചു.1947-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം വീണ്ടും പിഴയടിക്കപ്പെട്ടു. ഇ.എം.എസ്. എഴുതിയ “1921-ന്റെ പാഠവും മുന്നറിയിപ്പും“ എന്ന ലേഖനം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും, 1948-ലെ പൊതു സുരക്ഷിതത്വ നിയമപ്രകാരം പത്രം നിരോധിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ദി റിപ്പബ്ലിക്, കേരള ന്യൂസ്, വിശ്വകേരളം, നവകേരളം തുടങ്ങി പല പേരുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 1951-ൽ ജയിൽ മുക്തനായ എ.കെ.ജി. പത്രം പുനരാരംഭിക്കാൻ പ്രവർത്തിക്കുകയും, 1951 ഡിസംബർ 16-ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. സി.പി.ഐ.യുടെ പിളർപ്പിനു വഴി തെളിച്ച 1964-ലെ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കിടയിൽ, കെ.പി.ആർ. ഗോപാലനേപ്പോലുള്ളവരുടെ പ്രവർത്തനഫലമായി ദേശാഭിമാനി സി.പി.ഐ(എം)-ന്റെ സ്വാധീനത്തിൻ കീഴിലായി. നാഴികക്കല്ലുകൾ thumb|ദേശാഭിമാനിയുടെ തിരുവനന്തപുരം ഓഫീസ് സെപ്റ്റംബർ 6, 1942 കോഴിക്കോട് നിന്ന് തുടക്കം ഡിസംബർ 16, 1951, ഇടക്കാല നിരോധനത്തിനു ശേഷം പുനരാരംഭം മേയ് 16, 1968 രണ്ടാം എഡിഷൻ കൊച്ചിയിൽ നിന്ന് ജനുവരി 4, 1989 മൂന്നാം എഡിഷൻ തിരുവനന്തപുരത്തു നിന്ന് ജനുവരി 30, 1994 നാലാം എഡിഷൻ കണ്ണൂർ നിന്ന് മാർച്ച് 22, 1997 കോട്ടയത്തു നിന്ന് അഞ്ചാം പതിപ്പ് ജനുവരി 1, 1998 ഇന്റർനെറ്റ് പതിപ്പ് സെപ്റ്റംബർ 1, 2000 തൃശ്ശൂർ നിന്ന് ആറാം പതിപ്പ് ബഹറിനിൽ നിന്ന് ഏഴാം പതിപ്പ് ഡിസംബർ 28 2009 - ബെംഗളൂരു നിന്ന് എട്ടാം പതിപ്പ് ജനുവരി 17 2010 - മലപ്പുറത്തു നിന്ന‌ ഒൻപതാം പതിപ്പ് മെയ് 1 2018 - ദേശാഭിമാനി കാലാനുസൃതമായി പുതിയ ലേ ഔട്ടിലേക്ക് മാറി നവംബർ 15 2018 ഓൺലൈൻ പതിപ്പിന്റെ മൊബൈൽ ആപ് പുറത്തിറക്കി മാർച്ച് 10 2019 - കൊല്ലം, മയ്യനാട് ധവളക്കുഴിയിലെ പുതിയ പ്രസിൽ നിന്നും ദേശാഭിമാനി കൊല്ലം എഡിഷൻ പ്രസിദ്ധീകരണം ആരംഭിച്ചു. സപ്ലിമെന്റുകൾ ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് അക്ഷരമുറ്റം സ്ത്രീ കിളിവാതിൽ തൊഴിൽ അനുബന്ധ പ്രസിദ്ധീകരണങ്ങൾ ദേശാഭിമാനി വാരിക - സമകാലീന പ്രശ്നങ്ങളും സാഹിത്യ പംക്തികളും ഉൾക്കൊള്ളുന്ന പ്രതിവാര പ്രസിദ്ധീകരണം ചിന്ത - സി.പി.എം-ന്റെ പ്രത്യയ ശാസ്ത്ര വാരിക തത്തമ്മ - കുട്ടികളുടെ ദ്വൈവാരിക സ്ത്രീശബ്ദം - ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീകൾക്കായി പുറത്തിറക്കുന്ന മാസിക വിവാദങ്ങൾ ലിസ് എന്ന സാമ്പത്തികസ്ഥാപനത്തിൽ നിന്നും പത്രത്തിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ ഒരു കോടിരൂപ സംഭാവന വാങ്ങി എന്ന വിവാദം ഉയർന്നു. പത്രത്തിലെ പാർട്ടി ഘടകത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഇതിന്റെ പേരിൽ ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറൽ മാനേജറായിരുന്ന വേണുഗോപാൽ പുറത്താക്കപ്പെട്ടു. ദേശാഭിമാനി - ലോട്ടറി വിവാദം: ലോട്ടറി തട്ടിപ്പ് കേസിൽപ്പെട്ട സാന്റിയാഗോ മാർട്ടിൻ എന്നയാളിൽ നിന്ന് ഇ പി ജയരാജൻ രണ്ട് കോടിരൂപ നിക്ഷേപം വാങ്ങിയത് വിവാദമായി. പാർട്ടി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ഈ പണം തിരിച്ചു നല്കി സൂര്യ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാനും മലബാർ സിമെൻറ്റ്സ് വധകേസിൽ കുറ്റാരോപിതനുംമായ വി.എം.രാധാകൃഷ്ണൻ (ചാക്ക് രാധാകൃഷ്ണൻ) സി.പി.ഐ.എം.ന്റെ നാലാം സംസ്ഥാന പ്ലീനത്തിനു അഭിവാദ്യം അർപിച്ചുകൊണ്ട്‌ കൊടുത്ത പരസ്യവും ദേശാഭിമാനിയുടെ ഭൂമി വി.എം.രാധാകൃഷ്ണൻ കൈമാറിയതും വിവാദത്തിനു വഴിതെളിച്ചിരുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ ദേശാഭിമാനി യൂടൂബ് ചാനൽ ദേശാഭിമാനി ഓൺലൈൻ പതിപ്പ് വർഗ്ഗം:മലയാളം പത്രങ്ങൾ വർഗ്ഗം:ഇന്ത്യയിലെ പത്രങ്ങൾ
അർജന്റീന ഫുട്ബോൾ ടീം
https://ml.wikipedia.org/wiki/അർജന്റീന_ഫുട്ബോൾ_ടീം
തിരിച്ചുവിടുക അർജന്റീന ദേശീയ ഫുട്ബോൾ ടീം
ഇ.എം.എസ്.
https://ml.wikipedia.org/wiki/ഇ.എം.എസ്.
Redirect ഇ.എം.എസ്. നമ്പൂതിരിപ്പാട്
ചോമൻ മൂപ്പൻ
https://ml.wikipedia.org/wiki/ചോമൻ_മൂപ്പൻ
തൃശിലേരി, തിരുനെല്ലി ആക്രമണ കേസിലെ പ്രതിയായിരുന്നു ചോമൻ മൂപ്പൻ. കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ അനുയായി. വയനാട്ടിലെ തൃശിലേരി വരനിലം കോളനിയുടെ മൂപ്പനായിരുന്നു. കേരളത്തിലെ ആദ്യ ആദിവാസി നേതാവ്. സി.പി.ഐ(എം.എൽ) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കൺവീനറും ആയിരുന്നു. അടിമ വേലയ്ക്കെതിരെയും കൂലി വർധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരിൽ എട്ടു വർഷം ജയിലിൽ കിടന്നു. അടിയന്തരാവസ്ഥയെ തുടർന്ന് കോടതി ഇടപെട്ട് ജയിലിൽ മോചിതനായെങ്കിലും കോടതി വളപ്പിൽ നിന്നു തന്നെ മിസ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജയിൽ മോചിതനായ ശേഷം വർഗീസ് രക്തസാക്ഷി ദിനത്തിൽ (ഫെബ്രുവരി 18ന്) തിരുനെല്ലിയിലെ വർഗ്ഗീസ് പാറയിൽ പതാക ഉയർത്താൻ മൂപ്പനെത്തുമായിരുന്നു. 2006 ജൂൺ 27ന് 80ാം വയസിൽ നിര്യാതനായി. വർഗ്ഗം:കേരളത്തിലെ നക്സൽ പ്രസ്ഥാനം വർഗ്ഗം:ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയം വർഗ്ഗം:ഇന്ത്യൻ വിപ്ലവകാരികൾ വർഗ്ഗം:നക്സലൈറ്റ് നേതാക്കൾ
വിജ്ഞാനകോശം
https://ml.wikipedia.org/wiki/വിജ്ഞാനകോശം
എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം () എന്നു വിളിക്കുന്നു. വിജ്ഞാനകോശങ്ങൾ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളിൽ നിന്നാണ്. നിഘണ്ടുക്കൾ സാധാരണ ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാൽ വിശദീകരണത്തിനു ശേഷവും വായനക്കാരിൽ സംശയങ്ങൾ അവശേഷിക്കാം. വിജ്ഞാനകോശങ്ങൾ ഇത്തരം സംശയങ്ങൾ ദുരീകരിക്കാൻ പ്രാപ്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ എല്ലാ എൻ‌സൈക്ലോപീഡിയകളും അച്ചടിച്ചതായിരുന്നു. ചുരുക്കം ചിലത് സിഡി-റോമിലും ഇൻറർനെറ്റിലും ഉണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലെ എൻ‌സൈക്ലോപീഡിയകൾ കൂടുതലും ഓൺ‌ലൈനിലാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ എൻ‌സൈക്ലോപീഡിയ 5 ദശലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ്. രണ്ടാമത്തെ വലിയ എൻ‌സൈക്ലോപീഡിയ ഏറ്റവും കൂടുതൽ അച്ചടിച്ച എൻ‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്. ആയിരക്കണക്കിനു വർഷങ്ങളായി പ്രസിദ്ധീകരിച്ച എല്ലാ അറിവുകളും സംഗ്രഹിക്കാൻ വിജ്ഞാനകോശ പരമ്പരകൾ ഉപയോഗിച്ചിരുന്നു. അച്ചടിശാല കണ്ടുപിടിച്ചതിനുശേഷം, നീണ്ട നിർവചനങ്ങളുള്ള നിഘണ്ടുക്കളെ വിജ്ഞാനകോശം എന്ന് വിളിക്കാൻ തുടങ്ങി. അവ ലേഖനങ്ങളോ വിഷയങ്ങളോ ഉള്ള പുസ്തകങ്ങളായിരുന്നു. മലയാളത്തിൽ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ്. വർഗ്ഗം:വിജ്ഞാനകോശങ്ങൾ
ആറളം ഫാം
https://ml.wikipedia.org/wiki/ആറളം_ഫാം
ആദിവാസി ഭൂവിതരണവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ പ്രദേശമാണ്‌ ആറളം. കണ്ണൂർ ജില്ലയിൽ ഇരിട്ടിക്കടുത്ത് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ കൃഷി ഫാം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനായി ചർച്ചകളും സർവെകളും പലതവണ ഉണ്ടായെങ്കിലും പദ്ധതി ഇതുവരെ പൂർണ ലക്ഷ്യത്തിലെത്തിയിട്ടില്ല. ഫാമിന്റെ പകുതി ആദിവാസികൾക്കു വിതരണം ചെയ്യുക പകുതി ഫാമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് 2004-ൽ സർക്കാർ ഈ ഭൂമി ഏറ്റെടുത്തത്. ഇതിനകം 840 ഏക്കർ ഭൂമി 840 കുടുംബങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്. ഏകദേശം 7000 ഏക്കർ വിസ്തൃതിയുണ്ട് ഈ ഫാമിന്. ആറളം ഫാമിലെ തൊഴിലാളി പ്രശ്നമാണ് ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം.https://www.deshabhimani.com/news/kerala/news-kannurkerala-05-02-2020/851464
ജോൺ എബ്രഹാം (വിവക്ഷകൾ)
https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(വിവക്ഷകൾ)
ജോൺ എബ്രഹാം എന്ന പേര് ഇവയിൽ ഏതിനെയും വിവക്ഷിക്കാം. ജോൺ എബ്രഹാം (സംവിധായകൻ) - മലയാളചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം (ചലച്ചിത്ര നടൻ) - ഹിന്ദി ചലച്ചിത്ര നടൻ
വർക്കല വിജയൻ
https://ml.wikipedia.org/wiki/വർക്കല_വിജയൻ
രാഷ്ട്രീയ, നാടകപ്രവർത്തകനായിരുന്ന വർക്കല വിജയൻ അടിയന്തരാവസ്ഥക്കാലത്തെ രക്തസാക്ഷികളിൽ ഒരാളാണ്.http://malayalam.oneindia.in/news/2006/11/28/kerala-chomsky-varkala-vijayan-case.html സി.പി.ഐ(എം.എൽ) പ്രവർത്തകനായിരുന്ന അദ്ദേഹം 1976 മാർച്ച് 5-ന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയിൽ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാൾ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മർദ്ദനമേറ്റ് മാർച്ച് 6-നു പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തിൽ പൊൻമുടിയുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു. വർക്കല വിജയൻ കൊല്ലപ്പെട്ടതാണെന്ന പുതിയ തെളിവിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഒരു വലിയ വിഭാഗം തൊഴിലാളികളും സാമൂഹിക പ്രവർത്തകരും കലാകാരൻമാരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും അക്കാദമിക്കുകളും പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു അന്വേഷണം അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിൽ ഇപ്പോഴും തുടരുന്ന കസ്റഡി മരണങ്ങളെ തടയാനും സഹായിക്കുമെന്ന് പലരും വാദിച്ചിരുന്നു.www.hindu.com/2006/11/09/stories/2006110904210700.htm അവലംബം
റിച്ചാർഡ് ഹാഡ്‌ലി
https://ml.wikipedia.org/wiki/റിച്ചാർഡ്_ഹാഡ്‌ലി
സർ റിച്ചാർഡ് ജോൺ ഹാഡ്‌ലി (ജ. ജൂലൈ 3, 1951) ന്യൂസിലൻ‌ഡിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന നേട്ടം ആദ്യമായി കൈവരിച്ചത്. ഈ റെക്കോർഡ് പിന്നീട് ഒന്നിലേറെ കളിക്കാർ മറികടന്നെങ്കിലും ബോളിംഗ് ശരാശരിയിൽ ഹാഡ്‌ലി ഇപ്പോഴും മുന്നിൽ നിൽക്കുന്നു. ബോളിംഗ് ഓൾ‌റൌണ്ടറായി കണക്കാക്കപ്പെട്ടിരുന്ന ഇദ്ദേഹം 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 431 വിക്കറ്റുകൾ നേടി(ശരാശരി 22.29). രണ്ടു സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളുമുൾപ്പടെ 3124 റൺസും നേടിയിട്ടുണ്ട്. അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1951-ൽ ജനിച്ചവർ വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ വർഗ്ഗം:ന്യൂസിലൻഡ് ക്രിക്കറ്റ് കളിക്കാർ
മാൽക്കം മാർഷൽ
https://ml.wikipedia.org/wiki/മാൽക്കം_മാർഷൽ
മാൽക്കം മാർഷൽ (ഏപ്രിൽ 18, 1958 - നവംബർ 4, 1999) വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറായിരുന്നു. ഒരു ഫാസ്റ്റ് ബോളർക്കുവേണ്ട ശരീരഘടന ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ മാർഷൽ കൈവരിച്ച നേട്ടങ്ങൾ അനുപമമാണ്. ആറടിയിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. വെസ്റ്റ്ൻ‌ഡീസിന്റെ ഫാസ്റ്റ് ബോളിംഗ് ഇതിഹാസങ്ങളായ ജോയൽ ഗാർനർ, കട്ലി ആംബ്രോസ്, കോർട്ണി വാൽ‌ഷ് എന്നിവർക്കൊക്കെ ആറര അടിയിലേറെയായിരുന്നു ഉയരമെന്നോർക്കണം. ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറു വിക്കറ്റുകളിലേറെ നേടിയിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി ഇദ്ദേഹത്തിന്റേതാണ്(20.94). സാധാരണ ഫാസ്റ്റ് ബോളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവുതെളിയിച്ചിരുന്നു മാർഷൽ. വെസ്റ്റിൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1,810 റൺസും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷം വെസ്റ്റിൻഡീസിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു. ക്യാൻസർ രോഗം മൂലം 1999 നവംബർ നാലിന് നാൽപ്പത്തൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു. വർഗ്ഗം:1958-ൽ ജനിച്ചവർ വർഗ്ഗം: 1999-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 18-ന് ജനിച്ചവർ വർഗ്ഗം:നവംബർ 4-ന് മരിച്ചവർ വർഗ്ഗം:വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിക്കാർ
കളരിപ്പയറ്റ്
https://ml.wikipedia.org/wiki/കളരിപ്പയറ്റ്
ലഘു കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു. മറ്റുള്ള എല്ലാ മാർഷ്യൽ ആർട്ടുകളും കളരിപ്പയറ്റിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തിൽ നിന്നോ ഉണ്ടായതാണ്. എല്ലാ ആയോധന കലകളിലും പൊതുവായി കുറെ സവിശേഷതകൾ കാണാം.മറ്റു ആർട്സിൽ അവ വെറുതെ പഠിപ്പിക്കുമ്പോൾ അതെല്ലാം കളരിപ്പയറ്റിൽ കാര്യകാരണസഹിതം വിശദീകരിക്കുന്നു. കളരിപയറ്റിനെ ബോധിധർമൻ ചൈനയിലെ ഭൂഘടനക്കനുസരിച്ചു മാറ്റിയെടുത്തതാണ് ഷാവോലിൻ കുങ്ഫു. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കേരളത്തിൽ എല്ലാ വിഭാഗക്കാരും കളരിപ്പയറ്റ് അഭ്യസിക്കുന്നു.The Combos and Jumping Devils:A Social History തെയ്യം, പൂരക്കളി, മറുത്ത് കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് . ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് . ആവിർഭാവ ചരിത്രം കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=falseപ്രാജീന കാലം മുതൽക്കേ നായർ, തീയർ തുടങ്ങിയ പല വിഭാകക്കാരും പാരമ്പര്യമായി കളരി അഭ്യസിച്ചിരുന്നു. ഐതിഹ്യം കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും ആയുർ‌വേദ പാരമ്പര്യമാണ്‌ എന്നു വിശ്വസിക്കുന്നവരും ഉണ്ട്. നിഗമനങ്ങൾ സംഘകാലത്ത്‌ നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത്‌ ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. കളരി എന്ന പദത്തിന്റെ മുൻകാലപ്രാബല്യം ഖലൂരികക്കപ്പുറത്തേക്കവർ കണ്ടെത്തിയിട്ടുണ്ട്‌. കളം, കളരി എന്നീ പദങ്ങൾ യുദ്ധക്കളം, അഭ്യാസപ്രകടന-മത്സരസ്ഥലങ്ങൾ എന്നീ അർത്ഥങ്ങളിലാണ്‌ മലയാളത്തിലും തമിഴിലും ഉപയോഗിക്കുന്നത്‌. പണ്ഡിതനായ ബറോ ഖലൂരിക കളരിയിൽ നിന്നാണ്‌ നിഷ്പന്നമായത് എന്ന അഭിപ്രായക്കാരനാണ്‌. Burrow T -DraviDian Studies VII University bulletin of School of Oriental and African Studies, 1947 page 367 കളരി എന്ന പദം അകനാനൂറ് പുറനാനൂറ് എന്നീ സംഘകൃതികളിൽ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ കളരിയെ ബുദ്ധ മതവുമായി ബന്ധിപ്പിച്ചുള്ള ചരിത്ര പഠനങ്ങളുമുണ്ട്. ബോധി ധർമ്മനുമായി ബന്ധപ്പെട്ട ചരിത്രപഠനങ്ങൾ കളരിയിലെ ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്നവയാണെന്ന് കരുതുന്നവരും ചരിത്ര ലോകത്തിൽ കുറവല്ല.ബോധിതറ കളരിയുടെ പിന്നിലെ ബൗദ്ധ കാര്യങ്ങൾ വ്യക്തമാക്കുന്നതാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കളരിപ്പയറ്റ് അറിയപ്പെടാത്ത ചരിത്രം.അജിത് ഘോഷ്.ആരോഗ്യ ശാസ്ത്രം മാസിക. 2011 ഡിസംബർ കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് ഒരു അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ പറയുന്നുണ്ട്. വൈദിക മതക്കാരാണ് കളരിക്ക് പിന്നിലെന്ന വിശ്വാസവുമുണ്ട് വേദങ്ങളിലെ ഇതിൽ ‘’വൃയാമകി വിദ്യ വിജഞാൻ ‘’ എന്ന കലാവിദൃയെ ഉപോത്ബലകമായി ആണ് കളരിപ്പയറ്റ് അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയതെന്നും . ധനുർ വേദവും ആയുർ വേദവും ആണ് ഇതിനു അടിസ്ഥാനപരമായി ഉപയോഗിച്ചതെന്നും വിശ്വസിക്കപ്പെടുന്നു . ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു. കുഴിക്കളരിയും അങ്കക്കളരിയും ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരമാണ്‌ ആദ്യകാലത്തുണ്ടായിരുന്നത്‌. ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്‌. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. എല്ലാവർക്കും സൗകര്യപ്രദമായ നിലയിൽ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകേണ്ടിയിരുന്നു. തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി തീരുമാനിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു. അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക. പ്രതിഷ്ഠാദി സങ്കല്പങ്ങൾ കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. പി . ബാലകൃഷ്ണന് കളരിപ്പയറ്റ്, ഗ്രന്ഥകര്ത്താവ്, തിരുവനന്തപുരം 1994 ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു . പൂത്തറ - കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ള കുണ്ഡലിനിയുടെ യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ, മണിപീഠം, ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു . ഗണപതിത്തറ - ഗണപതിപീഠം അഥവാ ഗണപതിത്തറ ഗണപതിയ്ക്കായുള്ള സങ്കല്പസ്ഥാനമാണ് . നാഗത്തറ - പൂത്തറയുടെയും ഗണപതിത്തറയുടെയും ഇടയിലാണ് നാഗത്തറ . ഇവിടെ നാഗപ്രതിഷ്ഠാസങ്കല്പം മാത്രമാണുള്ളത് . പ്രത്യേക പീഠമില്ല . ഗുരുപീഠങ്ങൾ - ഗണപതിത്തറയ്ക്ക് വടക്കായി മരംകൊണ്ടുണ്ടാക്കിയതും നാലു കാലുകളുള്ളതുമായ രണ്ട് പീഠങ്ങൾ സ്ഥാപിക്കുന്നു . ആദ്യപീഠം നാല് സമ്പ്രദായ ഗുരുക്കന്മാരെയും 21 ഉപഗുരുക്കന്മാരെയും സങ്കല്പിക്കാനുള്ളതാണ് . അതതു കളരികളിലെ പ്രധാനഗുരുനാഥന്മാരുടെ ഗുരുഭൂതന്മാരെ സങ്കല്പിക്കാനാണ് രണ്ടാമത്തെ പീഠം . ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല. കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു കളരിമുറകൾ പ്രധാനമായും നാല് ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, മദ്ധ്യകേരള രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ. തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വെള്ളാളർ, നാടാർമാർ ,തേവർമാർ തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത്‌ തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത്‌ തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത്‌ കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്. കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല. കളരി അഭ്യാസത്തിലെ രഹസ്യം ലഘുചിത്രം|കളരി മാക്രോ ഘടന കളരിയിലെ ഓരോ പഠനത്തിനും ഒരു പ്രയോഗ വശം ഉണ്ട് എന്ന് ചുരുക്കം ചില ആളുകള്ക്കെ അറിയുകയുള്ളു. ഇതിനു "കരമേറ്റം" എന്നോകെ വടകരയിൽ പറയാറുണ്ട്.. ഉദാഹരണത്തിന് "കൈ തൊഴുത് മാറിനു പിടച്ചു" ഇതിൽ മനുഷ്യ ശരീരത്തിലെ ഒട്ടു മിക്ക മർമ്മ ഭാഗങ്ങളും കൂപ്പിയ രണ്ടു കൈയി കൾക്കിടയിൽ ഒളിപിച്ചു പ്രതിരോധത്തിനും ‍ ആക്രമണത്തിനും ഉള്ള സാദ്യതകൾ അന്ദർലീനമായി കിടക്കുന്നു. പ്രയോഗവശങ്ങൾ പഠിക്കാത്തവർക്ക് കളരി ഒരു വ്യായാമ മുറ മാത്രമായി ചുരുങ്ങി പോകുന്നു. കളരിപ്പയറ്റിലെ സമ്പ്രദായങ്ങളും അടിസ്ഥാന അഭ്യാസങ്ങളും വടക്കൻ കളരിയുടെ ആസ്ഥാനമായ വടക്കേമലബാറിൽ പോലും പ്രദാനമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വെത്യസ്തമായിട്ടാണ് കളരിപ്പയറ്റു പഠിപ്പികുന്നത്. പലപ്പോഴും ഗുരുക്കന്മാരുടെ പഠനത്തിന്റെ ആഴതിനനുസരിച്ചു സമ്പ്രദായങ്ങളും ഉണ്ടായി എന്നാൽ യഥാർത്ഥത്തിൽ കളരിപ്പയറ്റ് എന്നത്‌ വടക്കൻ കളരിയാണ്, തെക്കൻകളരി എന്നത്‌ തമിഴ് ബന്ധമുള്ളതാണ് എങ്കിലും ഇന്ന് ഇത്‌ കളരിപ്പയറ്റിലെ ശൈലി ആയി പരിഗണിച്ച്‌ പോരുന്നൂ. പൊതുവേ തെക്കൻ കളരി എന്നാണ് പറഞ്ഞു വരുന്നതെങ്കിലും അതിലും ചില വ്യത്യസ്ത സമ്പ്രദായങ്ങൾ ഒക്കെ ഉണ്ട് . തനി തെക്കൻ കളരി, കിഴക്കൻ കളരി, മർമ്മ അടി, അടിതട തുടങ്ങിയവ. ഇതിൽ തെക്കൻ കളരിയിൽ വ്യക്തമായ പഠന രീതി ഉണ്ട്. ചുടുകൾ എന്ന ഓരോ നിൽപ്പ് രീതികളാണ് ഒന്ന്. കാലുകൾ ചേർത്ത് വച്ചുള്ള സമ(നേർ ) ചുവട്, ഒന്നര അടി അകറ്റിയുള്ള വട്ട ചുവട്, ഒരു കാൽ മുന്നിൽ വെച്ചുള്ള നില ചുവട് തുടങ്ങിയവ. പയറ്റിനുള്ള വിവിധ ഇരുത്തുകൾ ഉദാഹരണം വട്ടചുവടിൽ നിന്നും ഒരു കാലിൽ ഇരിക്കുന്ന വിരലിൽ ഇരുപ്പ് തുടങ്ങിയവ. അടി,ഇടി, വിവിധ ചവിട്ടുകൾക്കുള്ള പരിശീലനം അതോടൊപ്പം തന്നെ യുള്ള ഇതിന്റെ തട, ഒഴിവ്,അമർത്തുകൾ പഠിപ്പിക്കുന്ന രീതി. രണ്ടു പേർ ചേർന്നാണ് ഇതിന്റെ പരിശീലനം. അടി തട, അടി അമർത്ത് (അമർത്തി ഇരുന്നു), അടി തട ചവിട്ട് തട , അടി തട ഇടി അമർത്തി ചവിട്ടി തട തുടങ്ങി ഉള്ള പരിശീലനങ്ങൾ ആണിത്. ഇതോടൊപ്പം എടുത്തടികൾ, ഏറുകൾ ഒക്കെ ആണ് പരിശീലിക്കുന്നത്. ഇടുപ്പിൽ കേറ്റി എടുത്തടി, താടിയിൽ തൂക്കി, മുതുകിൽ കേറ്റി, കൈയിൽ കറക്കി തുടങ്ങിയവ ആണ് ഇത്. കൂടാതെ ൩൦ ഓളം പൂട്ടുകളും പരിശീലിക്കുന്ന. ഇതോടൊപ്പം 18 ഒറ്റ ചുവട്, 18 കൂട്ടചുവട്, 18 കൈ പോരുകൾ, കുവടി പോരുകൾ  ഒക്കെ പഠിപ്പിക്കുന്നു. ഇതെല്ലാം സ്വരക്ഷയ്ക്കുള്ളതാണ്.  കുറുവടി പോരിലെ അടവുകൾ  തന്നെ വടിക്കുപകരം കത്തി, വെട്ടു കത്തി , മഴു തുടങ്ങിയവ ഉപയോഗിച്ച് പരിശീലിക്കുന്നു. തുടർന്ന് നെടുവടി, വാൾ പരിച, ഉറുമി , കഠാര ഒക്കെ ഉപയോഗിച്ച് പയറ്റ് പരിശീലിക്കുന്നു. വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതാണ് തനി തെക്കൻ ശൈയിലി  രീതി. ഭാരതീയമായ മറ്റെല്ലാ കലകളെപോലെതന്നെ ദേശ കാലാന്തരത്തിൽ കളരിപ്പയറ്റിനും വിവിധ വിഭാഗങ്ങളും ഉപവിഭാഗങ്ങളും വികസിച്ചു വന്നിട്ടുണ്ട്. വടക്കൻ, തെക്കൻ, തുളുനാടൻ എന്നിങ്ങനെ പലവിദതിൽ പല പേരുകളിൽ പ്രാഥമികമായ വിഭജനവും പിന്നെ പ്രദേശങ്ങൾക്കനുസരിച്ചും എന്തിനേറെ പറയുന്നു ഓരോ ഗുരുക്കൾക്കനുസരിച്ചു കളരി വേത്യസ്തമായി പഠിപ്പിച്ചു പോകുന്നു. ഇത് കളരിപ്പയറ്റിന്റെ വിജ്ഞാനമേഘല വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ശാസ്ത്രിയമായ മാനദണ്ഡത്തിൽ ക്രമീകരിച്ചു ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ശ്രമം ഇതുവരെ കാര്യാമായ രീതിയിൽ പുരോഗമിച്ചിട്ടില്ല . കരാത്തെ കുങ്ഫു തുടങ്ങിയ ആയോധനകലകൾ, അതുപോലെ യോഗ, സംഗീതം തുടങ്ങിയവ എല്ലാം വളരെ കൃത്യമായി ക്രോഡീകരിച്ചു അതിന്റെ പഠനക്രമം എല്ലാവരും അംഗീകരിച്ചു വിവിധ സംബ്രദായങ്ങളായി തന്നെ ആർക്കും പഠിക്കാവുന്ന വിധത്തിൽ ലഭ്യമാണ്. കളരിപ്പയറ്റിൽ ഇങ്ങനെ ചെയ്യാത്തതു അതിന്റെ ആഗോള വികാസത്തിന് തടസ്സമായി കിടക്കുന്നു. കളരിപ്പയറ്റിന്റെ വിവിധ സമ്പ്രദായങ്ങളെ വിവിധ സമ്പ്രദായങ്ങൾളായി തന്നെ നിലനിർത്തികൊണ്ട് ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം ഗവർമെന്റിന്റെ നേതൃത്വത്തിൽ ഗുരുക്കന്മാരുടെ സഹായത്തോടെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്താൽ കേരളം പോലെ ടൂറിസം ഒരു വ്യവസായമായി കരുതുന്ന പ്രദേശത്തിന്  വിദേശികൾക്ക് ഒരോ കളരി സമ്പ്രദായത്തിനെ പറ്റി മനസിലാക്കുകയും അനിയോജ്യമായതു തേടിവന്നു പഠിക്കാനും അവസരം കിട്ടുന്നു. പരിശീലനം മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്. പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാ‍ര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്. കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്. എം ഇ സുരേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ കളരി പഠന രീതി പുസ്തക രൂപത്തിൽ "കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ" എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്. മേയ്യിതോഴിൽ ലഘു ഇതിലൂടെ ആണ് ഒരു അഭ്യാസി ഉണ്ടാകുന്നത്. ഇതുതന്നെ ആണ് കളരിപ്പയറ്റിലെ പ്രധാന ഭാഗവും. മേയിതോഴിൽ ശരിയായി പരിശീലിച്ച ഒരാളുടെ ശരീരവും മനസും കളരിപ്പയറ്റിന്റെ പ്രായോഗികമായ അഭ്യാസ പരിശീലനത്തിന് രൂപാന്തരപ്പെട്ടിരിക്കും. ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ എന്ന ഗ്രന്ഥം വണക്കങ്ങൾ ഗുരു വണക്കം ഈശ്വര വണക്കം ദിക്ക് വണക്കം നാഗ വണക്കം സൂര്യ ചന്ദ്ര വണക്കങ്ങൾ തെമ്പും കൈയ്യി വണക്കം കൂട്ട് മുഷ്ട്ടി കയ്യി വണക്കം പഞ്ചമുഷ്ടി കൈ വണക്കം അടി കയ്യി വണക്കം വെട്ടു കൈ വണക്കം തേറ്റ കൈ വണക്കം നേർ കാൽ വണക്കം കൊണ്കാൽ വണക്കം വീത് കാൽ വണക്കം അകം കാൽ വണക്കം വെട്ടി കാൽ വണക്കം ചുഴറ്റി കാൽ വണക്കം പതിനെട്ടു മെയ്യടവുകൾ thumb|right|100px|ഒറ്റക്കോൽ തിരിഞ്ഞു വലിയൽ വാങ്ങി വലിയൽ പകർന്നു വലിയൽ വീത് പുളയൽ വളയൽ സൂചിക്ക് ഇരിക്കൽ തോൾ കണ്ടു പൊങ്ങൽ കുനിഞ്ഞു പൊങ്ങൽ വളഞ്ഞു പൊങ്ങൽ ചവുട്ടി പൊങ്ങൽ തരിഞ്ഞു ചാടൽ കിടന്നു ചാടൽ പകരി ചാടൽ പതുങ്ങി ചാടൽ ഓതിരം മറിയൽ ചരിഞ്ഞു മറിയൽ കരണം മറിയൽ അന്ത മലക്കം ഇരുപത്തിനാല് മെയ് പയറ്റുകൾ 6 കയ്യി കുത്തി പയറ്റുകൾ 6 കാലു ഉയർത്തി പയറ്റുകൾ 6 പകർച്ച കയ്യി പയറ്റുകൾ 6 പകർച്ച കാൽ പയറ്റുകൾ കോൽത്താരി വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്. മുച്ചാ ൺ പയറ്റു ആർചാൺ പയറ്റു കേട്ട് താരി പയറ്റു പന്തീര്ചാൺ വീശൽ പട വീശൽ ഒറ്റ പയറ്റു കടത്താനാട്ടിൽ 12 ഒറ്റപ്പയറ്റുകൾ കണ്ടുവരുന്നു കളരിൽ ഏറ്റവും മെയ് വഴക്കം ആവശ്യമായതും അപകടം നിറഞ്ഞതുമാണ് ഈ വിഭാഗം. ഒറ്റ പയറ്റിലെ ഓരോ പ്രയോഗവും കൃത്യമായും മർമ്മ സ്ഥാനങ്ങളിലേക്കാണ്. ആനയും സിംഹവും തമ്മിലുള്ള പയറ്റായി കണക്കാകുന്നു. ഒറ്റ പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ തികഞ്ഞ അഭ്യാസിയാണ്. ഒറ്റ പയറ്റാൻ ഉപയോഗിക്കുന്ന "ഒറ്റ കോൽ" ആണ് ചിത്രത്തിൽ ഉള്ളത് അങ്കത്താരി ലഘു വിവിധ ലോഹ ആയുധങ്ങൾ കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്. വാൾ പയറ്റു വാളും പരിചയും പയറ്റു കടാര പയറ്റു കുന്ത പയറ്റു മറപിടിച്ചു കുന്ത പയറ്റു ഉറുമി വീശൽ വെറും കൈ നാലാമത്തെ സ്റ്റേജ് ആണ് വെറും കൈ. ലഘു ആറ്‌ പ്രയോഗ കൈകൾ തെമ്പു കൈ പഞ്ചമുഷ്ടി കൈ അടി കൈ വെട്ടു കൈ തെറ്റ കൈ കൂട്ട് മുഷ്ടി കൈ ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടക്കേമലബാറിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ. ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണെന്നു തെക്കൻ സമ്പ്രദായം അഭ്യസിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തെക്കൻ സമ്പ്രദായത്തിന് വ്യക്തമായ സിലബസ് ഇല്ല എന്ന അപര്യാപ്തതക്കു കാരണം കളരി ആശാൻ (ഗുരുവിനെ ആശാൻ എന്നു വിളിക്കുന്നു)തന്റെ ശിഷ്യനെ ചുവടുകൾ മുഴുവൻ പഠിപ്പിച്ചുകഴിഞ്ഞ ശേഷം മർമ്മ ചികിൽസാരീതി പഠിപ്പിക്കുന്നു... ഇത് പൂർണ്ണ്മായും "മർമ്മ നിദാനം" എന്ന അഗസ്ത്യമുനിയുടെ ഗ്രന്ധത്തെ ആസ്പദമാക്കിയാണ്. ഇന്നുള്ള ഓരോ ഗുരുക്കന്മാരുടെ കൈകളിലും ഈ ഗ്രന്ധമുൻടാകും പക്ഷെ അതു പൂർണ്ണതയെത്തിയ ശിഷ്യനു മാത്രമേ നൽകുവാൻ പാടുള്ളൂ. ചെന്തമിഴ് ഭാഷയിലാണിതിന്റെ രചന നടത്തപ്പെട്ടിട്ടുള്ളത്. "കൈപാകം കണ്ടവനേ പെരിയവനാകൂ..." എന്നുള്ള തമിഴ് കലർന്ന കാവ്യശൈലിയിലുള്ള ഈ മഹത് ഗ്രന്ധം ഹർദ്യസ്ഥമാക്കിയിട്ടുള്ള ആർക്കും ഇതിന്റെ പൊരുൾ മനസ്സിലാക്കാനാകും. ഒറ്റച്ചുവട് - 12 എണ്ണം കൂട്ടച്ചുവട് - 18 എണ്ണം കുറുവടി - 18 എണ്ണം നെടുവടി - 18 എണ്ണം വടിവാൾ - 12 എണ്ണം ചുറ്റുവാൾ - 12 എണ്ണം എന്നിവയ്ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട അടിമുറ 108 എണ്ണം . അടിമുറ പഠിച്ചുകഴിഞ്ഞാൽ അതിന്റെ പിരിവ് പിന്നെ പിരിവിന്റെ മേൽ പിരിവ് എന്നിങ്ങനെ അഭ്യസിച്ചശേഷം ആശാൻ ഗ്രന്ധം പകർത്തിയെഴുതാൻ കൈകളിലേൽപ്പിക്കും. അങ്ങനെ ലഭിച്ചശേഷം ആ ഗ്രന്ധം ഇവ്വണ്ണം സാധന ചെയ്ത ശിഷ്യനുമാത്രമേ കൈമാറുകയുള്ളൂ എന്നതിനാൽ എറ്റ്ര ഏകീകരിച്ചാലും കളരിയൗടെ നിഗൂഡത അവശേഷിക്കും. അതിനാൽ അത് അഭ്യസിക്കുക എന്നതു തന്നെയാണ് കളരിയുടെ തെക്കൻ സമ്പ്രദായത്തെക്കുറിച്ചറിയാനുള്ള വഴി. ചെരമങ്ങൾ വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതിലെ വാൾ പ്രയോഗങ്ങൾ ആദ്യത്തേത് തന്നെ 18 എണ്ണ ആയിട്ടാണ് തുടങ്ങുന്നത്. തുടർന്നുള്ള അടവുകളിൽ ഇതു കൂടിയും ഇരട്ടിച്ചും ആണ് പോകുന്നത്. ഒരാൾ ഒരുസ്ഥലത്തു തന്നെ നിന്ന് കൊണ്ടും മറ്റേ ആൾ ആൾക്ക് ചുറ്റി നടന്നും തുടർന്ന് ഇതു പരിശീലിക്കുന്നു. രണ്ടു പേർ ഒരു വാളുപയോഗിച്ചും, ഓരോരുത്തരും രണ്ടു വാളുപയോഗിച്ചും ഇതു പരിശീലിക്കുന്ന. വാല് പ്രയോഗത്തിനിടയിൽ അടി, ചവിട്ട് , തട്ട്, അമർത്ത് തുടങ്ങിയവയും ഇതിലുണ്ട്. മർമ്മ പ്രയോഗങ്ങൾ ഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്. അതാണ് മർമ്മ പ്രയോഗങ്ങൾ. കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്. കളരി ചികിൽസ നടുവേദ പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും. വടിവുകളും ചുവടുകളും ഗജവടിവ് അശ്വവടിവ് സിംഹവടിവ് വരാഹവടിവ് മത്സ്യവടിവ് മാർജ്ജാരവടിവ് കുക്കുടവടിവ് സർപ്പവടിവ് ഇവയെല്ലാം തന്നെ വടക്കൻ ആണ് അങ്കക്കളരിയും, അങ്കത്തട്ടും കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾ മൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും. കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു. കളരിപ്പയറ്റിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ center|200px|കെട്ടുകാരി/നെടുവടി/പിറമ്പ്/ശരീരവടിLongstaffകുരുന്താടി/ചെറുവടി/മുച്ചൻവടിലാത്തിLong stickഉറുമി/ചുട്ടുവാൾവഴക്കമുള്ള വാൾകുറുവടിനീളം കുറഞ്ഞ വടിഒറ്റവളഞ്ഞ തരം വടിഗദClub/Maceകതാർ ഒരു തരം കത്തിവെട്ടുകത്തിMachete/Kukriചുരികചെറിയ വാൾവാൾനീളമുള്ള വാൾപരിചBucklerകുന്തംSpear മുൻപ് ഉപയോഗിച്ചിരുന്നത് പോണ്ടി അമ്പും വില്ലുംഅമ്പും വില്ലുംവെണ്മഴുഒരു തരം മഴുകത്തുതല തൃശ്ശൂലംTrident കളരിപ്പയറ്റിലെ പതിനെട്ട് അടവുകളെ  കുറിച്ചുള്ള സൂചനകൾ 18 മെയ്യി അടവുകൾ വടക്കൻ കളരിയിലെ ശ്രീ ചന്ദ്രൻഗുരുക്കൾ കളരി സമ്പ്രദായത്തിൽ ശരീരം ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അടവുകൾ ചിട്ടപ്പെടുത്തിയത് - അത് മെയ്യി അടവുകൾ എന്നും പറയുന്നു. ഈ തിരെഞ്ഞെടുത്ത വിശിഷ്ട ശരീര ചലനങ്ങൾ കളരിപ്പയറ്റിന്റെ എല്ലാ പഠന വിഭാഗത്തിലും അനിയോജ്യമായ ഉപയോഗിക്കുന്ന 1.തിരിഞ്ഞു വലിയൽ 2.വാങ്ങി വലിയൽ 3.പകർന്നു വലിയൽ 4.വീത് പുളയൽ 5.വളയൽ 6.സൂചിക്ക് ഇരിക്കൽ 7.തോൾ കണ്ടു പൊങ്ങൽ 8.കുനിഞ്ഞു പൊങ്ങൽ 9.വളഞ്ഞു പൊങ്ങൽ 10.ചവുട്ടി പൊങ്ങൽ 11.തരിഞ്ഞു ചാടൽ 12.കിടന്നു ചാടൽ 13.പകരി ചാടൽ 14.പതുങ്ങി ചാടൽ 15.ഓതിരം മറിയൽ 16.ചരിഞ്ഞു മറിയൽ 17.കരണം മറിയൽ 18. അന്തം മലക്കം അടവുകൾ കുറിച്ചുള്ള മറ്റൊരു സൂചന ഓതിരം കടകം ചടുലം മണ്ഡലം വൃത്തചക്ര സുഖംകാളം വിജയം വിശ്വമോഹനം അന്യോന്യം സുരഞ്ജയം സൌഭദ്രം പാടലം, പുരഞ്ജയം കായവൃത്തി സിലാഘണ്ഡം ഗദാശാസ്‌ത്രം അനുത്തമം ഗദായഘട്ടം === വടക്കനിലെ പതിനെട്ടു അടവുകളെ പറ്റിയുള്ള മറ്റൊരു വിവരം === ഓതിരം ഒറ്റ പ്പയറ്റ് തട്ട് വാളുവലി പരിചതട്ട് അന്തഃകരണം കുന്തം കുത്ത് തോട്ടിവലി തടവ് തിക്ക് ചാട്ടുകയറ്റം മർമ്മക്കയ്യ് മാറിത്തടവ് ആകാശപ്പൊയ്യത്ത് കുന്നമ്പട നിലമ്പട തൂശിക്കരണം തുണ്ണിപ്പൊയ്ത്ത് ഇതു കൂടി കാണുക കോട്ടക്കൽ കണാരൻ ഗുരുക്കൾ കുങ് ഫു കരാട്ടെ പതിനെട്ടടവുകൾ അവലംബം കുറിപ്പുകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ പരശുരാമനിൽ നിന്ന് ദ്രോണം വെള്ളി, ഉഗ്രം വെള്ളി, കോരം വെള്ളി, ഉള്ളൂർ തുരത്തിയാട് എന്നിങ്ങനെ നാൾ ഇല്ലങ്ങൾക്ക് കളരി വിദ്യ ലഭിച്ചു എന്ന് കാണുന്നുണ്ട്. വർഗ്ഗം:ഇന്ത്യ വർഗ്ഗം:ആയോധനകലകൾ വർഗ്ഗം:കേരളത്തിലെ കലകൾ വർഗ്ഗം:കളരിപ്പയറ്റ് വർഗ്ഗം:ഇന്ത്യൻ ആയോധനകലകൾ
കമ്പോഡിയ
https://ml.wikipedia.org/wiki/കമ്പോഡിയ
REDIRECT കംബോഡിയ
മകരം (നക്ഷത്രരാശി)
https://ml.wikipedia.org/wiki/മകരം_(നക്ഷത്രരാശി)
thumb|200px|right|മകരം രാശി ഭാരതത്തിൽ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ്‌ മകരം രാശി(Capricornus). ഗ്രീക്ക്‌ നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാൽ തിരിച്ചറിയാൻ സാധിക്കും. 88 ആധുനിക നക്ഷത്രരാശികളിൽ ഒന്നാണ് മകരം. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിലും മകരം ഉൾപ്പെട്ടിരുന്നു. ഗരുഡൻ, ധനു, സൂക്ഷ്മദർശിനി, ദക്ഷിണമീനം, കുംഭം എന്നിവയാണ് ഇതിന്റെ അതിർത്തിയിൽ കിടക്കുന്ന ഗണങ്ങൾ. രാശിചക്രത്തിലെ ഏറ്റവും ചെറിയ നക്ഷത്രസമൂഹമാണിത്. നക്ഷത്രങ്ങൾ മകരം മങ്ങിയ നക്ഷത്രസമൂഹമാണ്. കാന്തിമാനം 3ന് മുകളിൽ ഒരു നക്ഷത്രം മാത്രമേയുള്ളൂ. മകരത്തിലെ ഏറ്റവും തിളക്കമുള്ള ഒറ്റ നക്ഷത്രം δ കാപ്രിക്കോർണി ആണ്. ഡെനെബ് അൽഗെഡി എന്നും ഇത് അറിയപ്പെടുന്നു. ആടിന്റെ വാൽ എന്നാണ് ഈ പേരിന് ആർത്ഥം. ഭൂമിയിൽ നിന്ന് 39 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ കാന്തിമാനം 2.9 ആണ്. ഒരു ബീറ്റാ ലൈറ വേരിയബിൾ നക്ഷത്രമാണ് ഡെനെബ് അൽഗെഡി. 24.5 മണിക്കൂർ കൊണ്ട് ഇതിന്റെ കാന്തിമാനം ഏകദേശം 0.2 വരെ ആകാറുണ്ട്. മകരത്തിലെ ശോഭയുള്ള മറ്റു നക്ഷത്രങ്ങളുടെ കാന്തിമാനം 3.1 മുതൽ 5.1 വരെ ആണ്. α കാപ്രിക്കോണി ഒരു ബഹുനക്ഷത്ര വ്യവസ്ഥയാണ്. പ്രാഥമിക നക്ഷത്രമായ α2 Cap ഭൂമിയിൽ നിന്ന് 109 പ്രകാശവർഷം കിടക്കുന്ന ഒരു മഞ്ഞഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 690 പ്രകാശവർഷം അകലെയുള്ള ദ്വിതീയ നക്ഷത്രമായ α1 Cap ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.3 ആണ്. രണ്ട് നക്ഷത്രങ്ങളെയും ശ്രദ്ധിച്ചു നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ വേർതിരിച്ചറിയാൻ കഴിയും. എന്നാൽ ഇവയിൽ ഓരോന്നും വീണ്ടും ഒന്നിലധികം നക്ഷത്രങ്ങൾ ചേർന്നതാണ്. α1 കാപ്രിക്കോണിക്ക് 9.2 കാന്തിമാനമുള്ള ഒരു സഹനക്ഷത്രം ഉണ്ട്. α2 കാപ്രിക്കോണസിനൊപ്പം 11.0 കാന്തിമാനമുള്ള നക്ഷത്രവുമുണ്ട്. ഈ മങ്ങിയ നക്ഷത്രം തന്നെ രണ്ട് ഘടകങ്ങളുള്ള ഒരു ബൈനറി നക്ഷത്രമാണ്. α കാപ്രിക്കോണിയെ ആൽ‌ഗെഡി അല്ലെങ്കിൽ ഗീഡി എന്നും ഇതിനെ വിളിക്കുന്നു. ഡാബിഹ് എന്നറിയപ്പെടുന്ന β Capricorni ഇരട്ട നക്ഷത്രമാണ്. കശാപ്പുകാരന്റെ ഭാഗ്യ നക്ഷത്രങ്ങൾ എന്നാണ് ഡാബിഹ് എന്ന വാക്കിനർത്ഥം. ഭൂമിയിൽ നിന്ന് 340 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 3.1 ആണ്. ദ്വിതീയ നക്ഷത്രത്തിന്റെ കാന്തിമാനം 6.1 ആണ്. രണ്ട് നക്ഷത്രങ്ങളും ബൈനോക്കുലറുകളിലൂടെ വേർതിരിച്ചറിയാൻ കഴിയും. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന മറ്റൊരു നക്ഷത്രമാണ് γ കാപ്രിക്കോർണി. നല്ല വാർത്തകൾ നൽകുന്നത് എന്നർത്ഥമുള്ള നാഷിറ എന്ന പേരിലും ഇതറിയപ്പെടുന്നു. ഭൂമിയിൽ നിന്ന് 139 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ള ഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 3.7 ആണ്. π കാപ്രിക്കോർണി ഒരു ഇരട്ട നക്ഷത്രമാണ്. ഇതിനെ പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.1ഉം രണ്ടാമത്തെ നക്ഷത്രത്തിന്റേത് 8.3ഉം ആണ്. ഇത് ഭൂമിയിൽ നിന്ന് 670 പ്രകാശവർഷം അകലെയാണ്. ചെറിയ ദൂരദർശിനിയിൽ ഘടകങ്ങൾ വേർതിരിച്ചറിയാൻ കഴിയും. വിദൂരാകാശവസ്തുക്കൾ thumb|left|280px|നഗ്നനേത്രങ്ങൾ കൊണ്ടു കാണുന്ന മകരം നക്ഷത്രരാശി. നിരവധി താരാപഥങ്ങളും നക്ഷത്ര ക്ലസ്റ്ററുകളും മകരം രാശിയിൽ ഉണ്ട്. ഗാലക്സി ഗ്രൂപ്പായ എൻ‌ജി‌സി 7103ന് ഒരു ഡിഗ്രി തെക്കായി സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 30 . വലിയൊരു സർപ്പിള ഗാലക്സിയായ എൻ‌ജി‌സി 6907ഉം ഇതിലുണ്ട്. 7.5 കാന്തിമാനം ഗോളീയ താരവ്യൂഹമാണ് എം 30 (എൻ‌ജി‌സി 7099). 30,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിനെ ചെറിയ അമേച്വർ ദൂരദർശിനി ഉപയോഗിച്ചു കാണാനാവും മകരം രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ആണ് ഗാലക്സി ഗ്രൂപ്പ് എച്ച്സിജി 87. ഭൂമിയിൽ നിന്ന് 400 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഈ ഗ്രൂപ്പിൽ മൂന്ന് ഗാലക്സികളെങ്കിലും ഉണ്ടാകും. അതിൽ ഒരു വലിയ എലിപ്റ്റിക്കൽ ഗാലക്സി , ഫെയ്സ് ഓൺ സർപ്പിള ഗാലക്സി , എഡ്ജ് ഓൺ സർപ്പിള ഗാലക്സി എന്നിവ അടങ്ങിയിരിക്കുന്നു. ഫെയ്സ് ഓൺ സർപ്പിള താരാപഥം അസാധാരണമാം വിധം ഉയർന്ന തോതിൽ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നുണ്ട്. കൂടാതെ, വലിയ എലിപ്റ്റിക്കൽ ഗാലക്സിയും എഡ്ജ്-ഓൺ സർപ്പിള ഗാലക്സിയും സജീവമായ കേന്ദ്രങ്ങളോടു കൂടിയവയാണ്. മൂന്ന് താരാപഥങ്ങളും ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു ശേഷം ലയിച്ച് ഭീമൻ എലിപ്റ്റിക്കൽ ഗാലക്സി രൂപപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ചരിത്രം thumb|right|രാശിയുടെ രേഖാചിത്രം ബി.സി.ഇ 21-ാം നൂറ്റാണ്ടിലെ ഒരു മുദ്രയിലാണ് മകരം രാശിയുടെ ആദ്യത്തെ ചിത്രീകരണം കണ്ടെത്തിയിട്ടുള്ളത്. ബി.സി.ഇ 1000നു മുമ്പുള്ള ബാബിലോണിയൻ നക്ഷത്ര കാറ്റലോഗുകളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല വെങ്കലയുഗത്തിൽ ദക്ഷിണായനാന്തം മകരം രാശിയിലായിരുന്നു. ഇപ്പോൾ വിഷുവപുരസരണം കാരണം ഇത് ധനു രാശിയിലാണ്. 1846 സെപ്റ്റംബർ 23 ന് ഡെനെബ് അൽഗെഡിക്ക് (δ കാപ്രിക്കോർണി) സമീപമാണ് ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോഹാൻ ഗാലി നെപ്റ്റ്യൂൺ ഗ്രഹത്തെ കണ്ടെത്തിയത്. ഐതിഹ്യം മധ്യ വെങ്കലയുഗത്തിൽ ബാബിലോണിയക്കാർ മകരത്തിനെ ആടിന്റെയും മത്സ്യത്തിന്റെയും സങ്കരമായാണ് ചിത്രീകരിച്ചിരുന്നത്. ജലത്തിന്റെയും അറിവിന്റെയും കൈവേലയുടെയും ദേവനായ ‘’’ഈ’’’ ആണ് ഇതെന്നാണ് അവർ സങ്കൽപിച്ചിരുന്നത്. ഗ്രീക്ക് ഐതീഹ്യങ്ങളിൽ ചിലപ്പോൾ മകരം രാശിയെ അമൽതിയ എന്ന് വിളിക്കാറുണ്ട്. സീയൂസ് കുട്ടിയായിരുന്നപ്പോൾ പിതാവായ ക്രോണോസ് മാതാവായ റീയെ ഉപേക്ഷിച്ചു. അപ്പോൾ സീയൂസിനെ മുലയൂട്ടിയിരുന്നത് അമൽതിയ എന്ന ആടായിരുന്നു എന്ന് ഗ്രീക്ക് ഐതിഹ്യങ്ങളിൽ പറയുന്നു. അമൽ‌തിയയുടെ തകർന്ന കൊമ്പിന്റെ സ്ഥാനത്ത് ധാരാളം കൊമ്പുകൾ രൂപപ്പെടുകയുണ്ടായത്രെ. thumb|300px|left|യുറാനിയയുടെ കണ്ണാടിയിൽ മകരത്തെ ചിത്രീകരിച്ചിരിക്കുന്നത് ചില പുരാതന ഗ്രീക്ക് പുരാണങ്ങൾ അനുസരിച്ച് ഇതിന്റ ഉദ്ഭവം പ്രിക്കസ് എന്ന കടൽ-ആടിൽ നിന്നാണ്. പകുതി ആടും പകുതി മത്സ്യവുമായ കടൽ ആടുകളുടെ വംശത്തിലെ പൂർവ്വികനായിരുന്നു പ്രിക്കസ്. കടൽത്തീരത്തിനോടടുത്താണ് അവർ താമസിച്ചിരുന്നത്. ഗ്രീക്ക് ഐതിഹ്യങ്ങൾ അനുസരിച്ച് അവർക്ക് സംസാരിക്കാനും ചിന്തിക്കാനും കഴിയുമായിരുന്നു. അവരെ ദേവന്മാർ പ്രീതിപ്പെടുത്തി. ഗ്രീക്ക് പുരാണങ്ങളിലെ കാലത്തിന്റെ ദേവനായ ക്രോനോസായിരുന്നു പ്രിക്കസിനെ സൃഷ്ടിച്ചത്. സമയം കൈകാര്യം ചെയ്യാനുള്ള ക്രോനോസിന്റെ കഴിവ് പ്രിക്കസിനും പങ്കിട്ടു നൽകി. പ്രിക്കസിന് ധാരാളം കുട്ടികളുണ്ടായി. ഇവർ കടൽത്തീരത്തിനടുത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. കരയിലേക്കു കയറിയപ്പോൾ അവർ സാധാരണ ആടുകളായി മാറി. ഇതോടെ അവർക്ക് ചിന്തിക്കാനും സംസാരിക്കാനുമുള്ള പ്രത്യേക കഴിവ് നഷ്ടപ്പെട്ടു. ഇത് തടയാനുള്ള ശ്രമത്തിൽ പ്രീകസ് വീണ്ടും സമയത്തെ ക്രമപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ അവൻ ഇതിൽ വിജയിക്കുന്നില്ല. ഒടുവിൽ അവൻ ഏകാന്തതയിലേക്കും ദുരിതത്തിലേക്കും ചെന്നെത്തുകയും കടൽ ആടിൻ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്തു. അവന് അവരുടെ വിധി നിയന്ത്രിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അവൻ മരിക്കാൻ അനുവദിക്കണമെന്ന് ക്രോനോസിനോട് ആവശ്യപ്പെടുന്നു. എന്നാൽ ക്രോനോസ് അവനെ നിത്യതയുടെ അടയാളമായി ആകാശത്തു പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. മകരത്തെ ഗ്രീക്ക് ഇതിഹാസങ്ങളിൽ ഇടയൻമാരുടെ പാൻ എന്ന ദേവനായും പരാമർശിക്കുന്നുണ്ട്. ആടിന്റെ കൊമ്പും കാലുകളുമുള്ള ഈ ദേവൻ ടൈഫൺ എന്ന ഭീകരസർപ്പത്തിൽ നിന്നും രക്ഷപ്പെടാൻ മത്സ്യത്തിന്റെ വാലു സ്വീകരിച്ച് വെള്ളത്തിനടിയിലേക്ക് നീന്തി രക്ഷപ്പെട്ടു എന്നാണു കഥ. ചിത്രീകരണം thumb|300px|right|എച്ച്. എ. റേയുടെ ചിത്രീകരണം. α2 കാപ്രിക്കോണി (ഗീഡി), δ കാപ്രിക്കോണ് (ഡെനെബ് അൽഗീഡി), ω കാപ്രിക്കോണി എന്നീ മൂന്നു നക്ഷത്രങ്ങളാണ് മകരത്തിലെ തിളക്കമുള്ള നക്ഷത്രങ്ങൾ. മകരം രാശിയിലെ നക്ഷത്രങ്ങളെ ചിത്രീകരിക്കുന്നതിൽ ടോളമിയുടെ ആശയങ്ങൾ സ്വാധീനിച്ചിരുന്നു മകരത്തെ സാധാരണയായി മത്സ്യത്തിന്റെ വാലോടു കൂടിയ ആടായാണ് വരയ്ക്കുന്നത്. എച്ച്‌.എ റേ ഒരു ആടിന്റെ രൂപത്തിൽ തന്നെ മകരത്തെ ചിത്രീകരിച്ചു. ι കാപ്രിക്കോണിസ്, θ ക്യാപ്രിക്കോണസ്, ζ ക്യാപ്രിക്കോണസ് എന്നീ മൂന്നു നക്ഷത്രങ്ങൾ ചേർത്താണ് ആടിന്റെ തല ചിത്രീകരിച്ചിരിക്കുന്നത് . ആടിന്റെ കൊമ്പ് γ കാപ്രിക്കോണസ് δ കാപ്രിക്കോണസ് എന്നീ നക്ഷത്രങ്ങളെ ഉപയോഗിച്ചും വരച്ചു. δ കാപ്രിക്കോണസ് ആണ് കൊമ്പിന്റെ അഗ്രം. കാന്തിമാനം മൂന്ന് ഉള്ള β കാപ്രിക്കോണസ്, α2 കോപ്രിക്കോണസ് എന്നിവയാണ് ആടിന്റെ വാൽ. ആടിന്റെ പിൻ‌കാലിൽ നക്ഷത്രങ്ങൾ ψ ക്യാപ്രിക്കോണസ്, ω കാപ്രിക്കോണസ് എന്നിവയാണുള്ളത്. ഈ രണ്ട് നക്ഷത്രങ്ങളുടെയും കാന്തിമാനം നാല് ആണ്. അവലംബം വർഗ്ഗം:നക്ഷത്രരാശികൾ
മാറഞ്ചേരി
https://ml.wikipedia.org/wiki/മാറഞ്ചേരി
മലപ്പുറം ജില്ലയിലെ, തെക്കേ അറ്റത്ത് പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി. ഐക്യകേരളം രുപമെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്. ഭൂമിശാസ്ത്രം ഈ ഗ്രാമത്തിന്റെ ഒരു വശത്ത്‌ ബിയ്യം കായലും, നരണിപുഴയും, മറുവശത്ത്‌ വെളിയങ്കോട്‌ ഗ്രാമവുമാണ്‌.നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിച്ചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറെ മൂലയും വെളിയം കോട് പഞ്ചായത്തും ചേർന്നു കിടക്കുന്നതു കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം. വടക്ക് ഭാഗത്ത് കുണ്ട് കടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാടവും വെളിയം കോട് പഞ്ചായത്തും, പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു. പുറങ്ങ് , കാഞ്ഞിരമുക്ക്, മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രുപികരിച്ചത്. ചരിത്രം മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു. പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്. ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.} വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. പഴയകാലത്ത് ഓത്തുപള്ളിയും, എഴുത്തു പള്ളികളുമായിരുന്നു ഈ പ്രദേശത്തെ വിദ്യാഭ്യാസ ഉറവിടങ്ങൾ . ഇന്ന് ഒരു ഹയർ സെകണ്ടറി സ്കൂളും, രണ്ട് യൂ.പി. സ്കൂളും അടക്കം 12 സ്കൂളുകൾ ഈ പഞ്ചായത്തിലുണ്ട്. ഇതിനു പുറമെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ പഞ്ചായത്തിൽ നിലവിലുണ്ട്, സാങ്കേതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനവും (ITI ) പഞ്ചായത്തിലുണ്ട്. പ്രധാന സ്ഥാപനങ്ങൾ മുക്കാല ഹൈസ്കൂൾ (G.H.S.S മാറഞ്ചേരി ) CRESCENT ഇംഗ്ലീഷ് സ്കൂൾ SEED GLOBAL SCHOOL വിനോദസഞ്ചാരം ബിയ്യം കായൽ:മാറ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാ-സാംസ്കാരികം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ, കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല .മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു. ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ് അറിയപ്പെടുന്ന എഴുത്തുകാരനും പരിഷ്കരണവാദിയുമായിരുന്നു. പുതിയ തലമുറയിൽ അദ്ധേഹത്തിന്റെമരക്കാർ മുസ്ലിയാരുടെ പേരമകന്റെ പുത്രൻ ശ്രീ.ജഹാംഗീർ ഇളയേടത്ത് ശ്രദ്ധേയനാണ്. ഒട്ടേറെ ചെറുകഥകൾ ഈ ചെറുപ്പക്കാരന്റേതായി വന്നു കഴിഞ്ഞു. ക്ലാനിലെ കൊല, മാട്രിമോണി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. ജഹാംഗീറിന്റെ സഹോദരൻ ഫൈസൽ ഇളയടത്തും പ്രവാസലോകത്ത് മാധ്യമരംഗത്തും എഴുത്തിലും ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തീകാരനുമായ സൈക്കോ മുഹമ്മദ് എന്ന പ്രൊഫ. ഇ മുഹമ്മദ് മാറഞ്ചേരി സ്വദേശിയാണ്. ആധുനിക തലമുറയിൽ ഒട്ടേറെ എഴുത്തുകാർ മാറഞ്ചേരിയിൽ നിന്നും കഴിവു തെളിയിച്ചവരായുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ മുൻ അമേരിക്കൻ പ്രവാസി കൂടിയായ അബൂബക്കർ കോടഞ്ചേരി, ഷാർജയിൽ മാധ്യമ പ്രവർത്തകനും കവിയുമായ ബഷീർ മാറഞ്ചേരി, അഞ്ചോളം പുസ്തകങ്ങൾ എഴുതിയ യുവ തലമുറയിലെ റഫീസ് മാറഞ്ചേരി അങ്ങനെ നീളുന്നു നിര. അതിൽ താമലശ്ശേരിയും തുറുവാണവും അങ്ങാടിയുമൊക്കെ ഉൾപ്പെടുന്ന മാറഞ്ചേരിയിലെ ഉൾഗ്രാമങ്ങളുടെ പ്രകൃതി ഭംഗിയും നാടൻ കഥാപാത്രങ്ങളും വിവരിക്കുന്ന കാൻസർ രോഗിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന റഫീസ് മാറഞ്ചേരിയുടെ നെല്ലിക്ക എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്. കാർഷികം മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടത് തെങ്ങ് കൃഷിയാണ്. പഞ്ചായത്തിൽ 2760 ഏക്കർ തെങ്ങിൻ തോട്ടവും , 1630 ഏക്കർ ഒരൂപ്പൂൻ , ഇരൂപ്പുൻ , മൂപ്പൂൻ , കൃഷി സ്ഥലങ്ങളും 339.65 ഏക്കർ കായൽ നിലവും ആണ്. നെൽകൃഷി നടത്തുന്ന പ്രദേശങ്ങൾ പകുതിയിലധികവും തെങ്ങിൻ തോട്ടങ്ങളായി മാറികഴിഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളിൽ കവുങ്ങ് കൃഷിയും നടത്തുന്നുണ്ട്. പഞ്ചായത്തിൽ മുൻകാലങ്ങളിൽ വാഴ , വെറ്റില , ചേമ്പ്, കാവത്ത്, കപ്പ, കൂർക്ക, പയർ വർഗ്ഗങ്ങളും മറ്റും കൃഷി ചെയ്തിരുന്നു. വായനശാലകൾ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആറ് വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. മാറഞ്ചേരി പഞ്ചായത്ത് സെൻട്രൽ ലൈബ്രറി പഞ്ചായത്ത് വക . നവോദയം കലാസമിതി & ഗ്രന്ഥശാല , പുറങ്ങ് . നവകേരളം വായന ശാല കാഞ്ഞിര മൂക്ക് . യുവ വേദി ഗ്രന്ഥശാല കുണ്ടുകടവ് പുറങ്ങ് . ജ്ഞാനോദയം വായന ശാല പുറങ്ങ് . മാറഞ്ചേരി ഗ്രന്ഥാലയം അല്ലി പറമ്പ് മൈത്രി വായനശാല മാറഞ്ചേരി, മാസ്റ്റർപടി പുറത്തേക്കുള്ള കണ്ണികൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ
ചീറ്റപ്പുലി
https://ml.wikipedia.org/wiki/ചീറ്റപ്പുലി
കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ മാർജ്ജാരവംശത്തിൽ (Felidae) പെട്ട ചീറ്റപ്പുലി (Acinonyx Jubatus). നായ്ക്കളെയെന്ന പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു.‌ 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കുന്നു. മാർജ്ജാരവംശത്തിൽ കാണപ്പെടുന്ന ഇടത്തരം മൃഗമാണ്‌ ചീറ്റപ്പുലികൾ. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ത്യയിൽ ഇന്ന് കേവലം 8 ചീറ്റപ്പുലികൾ മാത്രമേയുള്ളൂ. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരവും, രണ്ടിടത്തും കുറഞ്ഞുവരുന്നതായാണ്‌ പൊതുവേ കണക്കുകൾ സൂചിപ്പിക്കുന്നത്‌. മനുഷ്യരോടു ഇണങ്ങിജീവിക്കാനും ഇവക്കു കഴിയും. സംസ്കൃതത്തിലെ 'ചിത്ര' (അർത്ഥം- പടം, അലങ്കരിക്കപ്പെട്ടത്‌, അത്ഭുതകരം) എന്ന വാക്കിൽനിന്നാണ്‌ ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്നു കരുതുന്നു. ഇന്ത്യയിലെ മുൻകാലത്തെ പല രാജാക്കന്മാരും ഇത്തരം ചീറ്റകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു. പ്രത്യേകതകൾ thumb|250px|left|ചീറ്റപ്പുലിയുടെ ദ്രംഷ്ട്രകൾ. ചീറ്റപ്പുലികളെ സാധാരണ പുലികളിൽ നിന്ന് തിരിച്ചറിയാൻ എളുപ്പം സാധിക്കും. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ച്‌ നീളം കൂടിയവയാണ്‌. മഞ്ഞനിറമുള്ള ഉടലിൽ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങൾ ചന്ദ്രക്കല പോലെ ആയിരിക്കും. മേൽച്ചുണ്ടിൽ തുടങ്ങി കണ്ണിന്റെ മുകളിൽ അവസാനിക്കുന്ന കറുത്ത പാട്‌ ചീറ്റപ്പുലികളുടെ പ്രത്യേകതയാണ്‌. മാർജ്ജാരകുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ (സിംഹം, കടുവ, പൂച്ച മുതലായവ) നഖങ്ങൾ പൂർണ്ണമായി പാദത്തിലേക്ക്‌ വലിച്ചെടുക്കാൻ ചീറ്റപ്പുലിക്കു കഴിവില്ല. അതുപോലെ തന്നെ അലറാനും ചീറ്റപ്പുലികൾക്ക്‌ കഴിവില്ല. ചീറ്റപ്പുലികൾ പൂച്ചകൾ കുറുകുന്നതുപോലെ കുറുകത്തേയുള്ളു. പുറത്ത്‌ നിൽക്കുന്ന നഖങ്ങൾ ചീറ്റകൾക്ക്‌ അതിവേഗത്തിലോടുമ്പോൾ നിലത്തു പിടുത്തം കിട്ടുവാനും, വളരെ ഉയർന്ന ത്വരണം(accelaration) നേടാനും സഹായിക്കുന്നു. അതിവേഗത്തിൽ ഓടുമ്പോൾ ഒരു ചുവടിൽ 8 മീറ്റർ വരെ ദൂരം കടന്നു പോകുവാൻ ഇവക്കു കഴിയുന്നു. വഴക്കമുള്ള നട്ടെല്ലും, വലിപ്പമേറിയതും ശക്തിയേറിയതുമായ ശ്വാസകോശങ്ങളും, ഹൃദയവും, കൂടുതൽ രക്തം ഒരുസമയം ശുദ്ധീകരിക്കാൻ ശേഷിയുള്ള കരളും, ബലമേറിയതും നീണ്ടതുമായ പേശികളും ചീറ്റയെ ഓട്ടത്തിൽ ഏറെ സഹായിക്കുന്നു. പൂർണ്ണവളർച്ചയെത്തുമ്പോൾ ഏകദേശം 65 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ചീറ്റപ്പുലികൾക്ക്‌ 1.35 മീറ്റർ വരെ നീളമുണ്ടാകും. വാലിനും 85 സെന്റിമീറ്ററോളം നീളമുണ്ടാകും. ആൺപുലികൾക്ക്‌ പെൺപുലികളേക്കാൾ അൽപ്പം വലിപ്പക്കൂടുതലുണ്ടാകുമെങ്കിലും ഒറ്റക്കൊറ്റക്കു കാണുമ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. ആവാസവ്യവസ്ഥകൾ പുൽമേടുകളും, ചെറുകുന്നിൻപ്രദേശങ്ങളും, കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകൾ പകലാണ്‌ ഇരതേടാനിറങ്ങുന്നത്‌. ജനിച്ചുവീണ പ്രദേശം ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികൾ അവിടുന്നു പറിച്ചുമാറ്റപ്പെട്ടാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്‌. ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങൾ വരെ ഈ ജീവിവംശത്തെ കനത്തരീതിയിൽ പ്രതികൂലമായി ബാധിക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്‌ ഇന്നു ചീറ്റപ്പുലികൾ പ്രധാനമായുള്ളത്‌. അവിടെതന്നെ മധ്യ ആഫ്രിക്കയിലാണ്‌ ചീറ്റപ്പുലികളെ കൂടുതൽ കണ്ടുവരുന്നത്‌. 100 വർഷം മുമ്പുവരെ ആഫ്രിക്ക മുതൽ ദക്ഷിണേന്ത്യ വരെ ചീറ്റകളെ കണ്ടിരുന്നു. ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടുകളിലാണ്‌ ഇവയെ പ്രധാനമായും കണ്ടുവന്നിരുന്നത്. സിംഹങ്ങളും, കഴുതപ്പുലികളും ചീറ്റപ്പുലികൾക്ക്‌ എതിരാളികളാണ്‌. കുട്ടിചീറ്റപ്പുലികളെ സിംഹങ്ങളും കഴുതപ്പുലികളും ആക്രമിക്കുന്നതുകൊണ്ടുമാത്രമല്ല, ചീറ്റപ്പുലികൾ വേട്ടയാടിപ്പിടിക്കുന്ന ഇരയേയും ഇവ തട്ടിയെടുക്കും. അതുകൊണ്ടുതന്നെ പിടിക്കുന്ന ഭക്ഷണം ചീറ്റപ്പുലികൾ പെട്ടെന്നു ഭക്ഷിക്കുന്നു. പോരാടിനിൽക്കാനും പോരാടി ഇരപിടിക്കാനുമുള്ള കഴിവ്‌ ചീറ്റപ്പുലികൾക്ക്‌ കുറവാണ്‌. ഒരു ഇരയെ കുറച്ചുദൂരമോടിച്ചിട്ടു കിട്ടിയില്ലങ്കിൽ ചീറ്റപ്പുലികൾ ആ ഇരയെ ഉപേക്ഷിക്കുകയും മറ്റൊന്നിനെ തിരയുകയും ചെയ്യുന്നു. ഉപവംശങ്ങൾ thumb|300px|left|ചീറ്റപ്പുലി, ഫിലാഡെൽഫിയ മൃഗശാലയിൽനിന്നുള്ള ദൃശ്യം. ഇന്നു ഭൂമിയിൽ അഞ്ചിനം ചീറ്റകളാണ്‌ അവശേഷിക്കുന്നത്‌. അതിൽ നാലെണ്ണം ആഫ്രിക്കയിൽ കാണപ്പെടുന്നു. അവശേഷിക്കുന്ന ഒരെണ്ണം ഇറാനിയൻ ചീറ്റ (Acinonyx jubatus venaticus) അറിയപ്പെടുന്ന ഇറാനിൽ ജീവിക്കുന്നവയാണ്‌. ഇറാനിയൻ ചീറ്റ വംശനാശത്തിന്റെ വക്കിലാണ്‌. 1926-ൽ ടാൻസാനിയയിൽ തിരിച്ചറിഞ്ഞ രാജകീയ ചീറ്റകൾ പക്ഷെ മറ്റൊരു ഉപവംശമല്ല അവ ചെറിയ ജനിതക വ്യതിയാനം മൂലമുണ്ടായവയാണെന്നാണ്‌ ജീവശാസ്ത്രകാരന്മാരുടെ അഭിപ്രായം. ആഫ്രിക്കയിൽ തന്നെ രോമാവൃതമായ ശരീരത്തോടുകൂടിയ ചീറ്റകളും ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നു. യൂറോപ്പിലും ഒരു ചീറ്റഉപവംശം(Acinonyx pardinensis) ജീവിച്ചിരുന്നിരുന്നതായി കരുതുന്നു. 1608-ൽ മുഗൾരാജവംശത്തിലെ ജഹാംഗീർ ചക്രവർത്തി തനിക്ക്‌ മങ്ങിയനിറമുള്ള ചീറ്റയെ കാഴ്ചകിട്ടിയിട്ടുണ്ട്‌ എന്ന് തന്റെ ആത്മകഥയായ തുസുക്‌-ഇ-ജഹാംഗീരിയിൽ പറയുന്നുണ്ട്‌. ഇന്ത്യൻ ചീറ്റ മറ്റൊരു ഉപവിഭാഗം മാത്രമാണെങ്കിലും ഇന്ത്യൻ ചീറ്റപ്പുലികളെ (Acinonyx intermedius) വേറിട്ടു തന്നെ ആണ്‌ കണക്കാക്കിപോരുന്നത്‌. രണ്ടായിരം കൊല്ലം മുൻപുതന്നെ ഇന്ത്യയിൽ ചീറ്റപ്പുലികളെ ഇണക്കിവളർത്തിയിരുന്നു. മുഗൾ ഭരണകാലത്ത്‌ ഈ വിനോദം അതിന്റെ മൂർധന്യാവസ്ഥയിലെത്തി. അക്ബർ 9000 ചീറ്റകളെ ഇണക്കി വളർത്തിയിരുന്നു. നായാട്ടിൽ സാമർഥ്യം കാട്ടിയിരുന്ന ചീറ്റകളെ ബഹുമതികൾ നൽകി ആദരിക്കുക കൂടി ചെയ്തു. എന്നിരുന്നാലും രാജാക്കന്മാർ തങ്ങളുടെ വീര്യം കാണിക്കാനായി ചീറ്റകളെ വേട്ടയാടി കൊല്ലുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്‌ ഭരണമായിരുന്നപ്പോഴേക്കും ചീറ്റകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നിരുന്നാലും ചീറ്റകളെ വെടിവച്ചു കൊല്ലുന്നത്‌ ധീരതയായി വെള്ളക്കാർ കരുതി. 1947ൽ ഇന്നത്തെ ഛത്തീസ്ഗഢിൽപ്പെടുന്ന ഒരു നാട്ടുരാജ്യത്തെ രാജാവായിരുന്ന മഹാരാജ രാമാനുജ് പ്രതാപ് സിങ് ഇന്ത്യയിൽ ശേഷിച്ചതായി കരുതപ്പെടുന്ന അവസാനത്തെ മൂന്നു ചീറ്റപ്പുലികളെ വെടിവെച്ചുകൊന്നതൊടെ ഈ വർഗ്ഗം ഇന്ത്യയിൽ വംശമറ്റതായി 1952ൽ ഇന്ത്യൻ സർക്കാർപ്രഖ്യാപിച്ചു. തിരിച്ചു വരവ് ചീറ്റപ്പുലികൾ അന്യം നിന്ന് 70 വർഷങ്ങൾക്കു ശേഷം അവയെ ആഫ്രിക്കയിൽ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള ബൃഹത്തായ ഒരു പ്രോജക്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. 300 കോടി രൂപയുടെ ചെലവാണ് ഇതിനു് പ്രതീഷിക്കുന്നത്.എന്നാൽ ഇന്ത്യയിലെ ചീറ്റകളുടെ പുനരവതരണം എന്ന പദ്ധതിയ്ക്കു മുമ്പായി ഏകദേശം ഒരു പതിറ്റാണ്ട് മുമ്പുതന്നെ ഹൈദരാബാദിൽ നടന്ന CoP11 ഉച്ചകോടി -2012-ന്റെ ഭാഗമായി മൃഗശാല സന്ദർശിച്ച സൗദി രാജകുമാരൻ സൗദി രാജകുമാരൻ ബന്ദർ ബിൻ സൗദ് ബിൻ മുഹമ്മദ് അൽ സൗദിൻറെ സമ്മാനമായി പ്രഖ്യാപിച്ചതു പ്രകാരം താമസിയാതെ സൗദി അറേബ്യയിലെദേശീയ വന്യജീവി ഗവേഷണ കേന്ദ്രത്തിൽനിന്ന് ഒരു ജോഡി ആഫ്രിക്കൻ സിംഹങ്ങളോടൊപ്പം ഒരു ജോഡി ചീറ്റകളെയും ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിൽ 8 വയസുണ്ടായിരുന്ന 'ഹിബ' എന്നു പേരുള്ള പെൺ ചീറ്റ പാരാപ്ലീജിയ എന്ന അസുഖം ബാധിച്ച്  2020-ൽ ചത്തതോടെ, മൃഗശാലയിൽ തനിച്ചായിരുന്ന 15 വയസ്സുള്ള 'അബ്ദുള്ള' എന്ന ചീറ്റ തനിച്ചായിരുന്നു. ഇത് ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ 2023 മാർച്ച് 23 ന് ഹൃദയാഘാതം മൂലം ചത്തതോടെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചീറ്റയില്ലാതായി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ, ഓരോന്നിലും ആറെണ്ണം വെച്ച് മൊത്തം 18 ചീറ്റപ്പുലികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് മുമ്പ് അംഗീകാരം നൽകിയിരുന്നത്. മധ്യപ്രദേശിലെ കുനോ - പാൽപുർ, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും രാജസ്ഥാനിലെ ജയ്‌സാൽമീർ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളർത്താൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുമ്പ് ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും അന്തിമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനമാണ് ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കൻ ചീറ്റപ്പുലികളെ ഇന്ത്യൻ വനങ്ങളിലെത്തിക്കുന്നതിന് അനുമതി തേടിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച അപേക്ഷ മുമ്പ് സുപ്രീംകോടതി തള്ളിയിരുന്നു.http://www.indianexpress.com/news/supreme-court-snubs-narendra-modi-govt-orders-translocation-of-asiatic-lions-to-mp/1102758/ പിന്നീട് അനുമതി നേടിയശേഷം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം 2022 സെപ്റ്റംബർ 17 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങി. അഞ്ച് പെൺ ചീറ്റകളേയും മൂന്ന് ആൺ ചീറ്റകളേയുമാണ് നമീബിയയിൽ നിന്ന് വിമാനത്തിൽ എത്തിച്ചത്. ഇതിനുശേഷം 2022 ജനുവരിയിൽ ചീറ്റകളുടെ കൈമാറ്റത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ധാരണയായതോടെ 2023 ഫെബ്രുവരി 18ന് കുനോ ദേശീയോദ്യാനത്തിലേക്ക് 10 മണിക്കൂർ വിമാനയാത്രയിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗ്ഗിൽനിന്ന് 12 ചീറ്റകളെക്കൂടി ഗ്വാളിയറിലെത്തിച്ചശേഷം കുനോയിലേക്ക് കൊണ്ടുവന്നു. ഇതിലെ ആൺ-പെൺ എണ്ണം വ്യക്തമല്ല. കൂടുതൽ അറിവിന്‌ http://www.cheetah.org/ http://www.wildanimalsonline.com/mammals/cheetah.php വിക്കിമീഡിയ കോമൺസ്(ചിത്രങ്ങൾ) അവലംബം വർഗ്ഗം:മാംസഭോജികൾ വർഗ്ഗം:വന്യജീവികൾ വർഗ്ഗം:മാർജ്ജാരവംശം
ജൂലൈ 1
https://ml.wikipedia.org/wiki/ജൂലൈ_1
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 1 വർഷത്തിലെ 182 (അധിവർഷത്തിൽ 183)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1960 - സൊമാലിയ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി. 1962 - റുവാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1962 - ബറുണ്ടി ബെൽ‌ജിയത്തിൽ നിന്നും സ്വാതന്ത്ര്യം നേടി. 1968 - അറുപതോളം രാജ്യങ്ങൾ സ്വിറ്റ്‌സർലൻ‌ഡിലെ ജനീവയിൽ വച്ച് ആണവ നിർവ്യാപന കാരാറിൽ ഒപ്പുവച്ചു. ജന്മദിനങ്ങൾ 1646 - ഗോഡ്ഫ്രി വില്യം ലിബ്നീസ് 1882 - ബി.സി. റോയ് ചരമവാർഷികങ്ങൾ 2008 - കൂടിയാട്ട കലാകാരൻ അമ്മന്നൂർ മാധവ ചാക്യാർ മറ്റു പ്രത്യേകതകൾ വർഗ്ഗം:ജൂലൈ 1
ജൂലൈ 2
https://ml.wikipedia.org/wiki/ജൂലൈ_2
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 2 വർഷത്തിലെ 183 (അധിവർഷത്തിൽ 184)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1990 - മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേർ കൊല്ലപ്പെട്ടു. 2002 - വിൻസെന്റ് ഫോക്സ് മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജന്മദിനങ്ങൾ 1929 - ഇമെൽഡാ മാർക്കോസ്, ഫിലിപ്പൈൻസിന്റെ മുൻ പ്രഥമ വനിത. 1942 - വിൻസെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്. ചരമവാർഷികങ്ങൾ 1962 - ഏണസ്റ്റ് ഹെമിങ്‌വേ, സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ. 2010 - എം.ജി. രാധാകൃഷ്ണൻ, സംഗീതജ്ഞൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ജൂലൈ 2
ജൂലൈ 3
https://ml.wikipedia.org/wiki/ജൂലൈ_3
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 3 വർഷത്തിലെ 184-ാം (അധിവർഷത്തിൽ 185-ാം) ദിനമാണ്. ചരിത്രസംഭവങ്ങൾ 987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി. 1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന്‌ അടിയറ വച്ചു. 1767 - നോർ‌വേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി. 1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു. 1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി. 1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു. ജന്മദിനങ്ങൾ 1929 - ഇമെൽഡാ മാർക്കോസ്, ഫിലിപ്പൈൻസിന്റെ മുൻ പ്രഥമ വനിത. 1942 - വിൻസെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്. ചരമവാർഷികങ്ങൾ 1962 - ഏണസ്റ്റ് ഹെമിങ്‌വേ, സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ. മറ്റു പ്രത്യേകതകൾ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഈ ദിനം ദുക്‌റാന തിരുനാൾ ആയി ആചരിക്കുന്നു. വർഗ്ഗം:ജൂലൈ 3
ജൂലൈ 4
https://ml.wikipedia.org/wiki/ജൂലൈ_4
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 4 വർഷത്തിലെ 185-ാം (അധിവർഷത്തിൽ 186-ാം) ദിനമാണ്. ചരിത്രസംഭവങ്ങൾ 1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി. 1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ 1902 സ്വാമി വിവേകാനന്ദൻ 1963 പിംഗളി വെങ്കയ്യ, ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തി മറ്റു പ്രത്യേകതകൾ അമേരിക്ക, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലെ സ്വാതന്ത്ര്യദിനമാണിത്. വർഗ്ഗം:ജൂലൈ 4
ഐ.എം. വിജയൻ
https://ml.wikipedia.org/wiki/ഐ.എം._വിജയൻ
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ജ. ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി പല തവണ ആ അവാറ്ഡ് വാങ്ങി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. ജീവിതരേഖ 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി< ,സ്കൂൾ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിർത്തി. ഫുട്ബോൾ കളിക്കാരൻ ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. thumb| ഐ.എം.വിജയനും ബൂട്ടിയയും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽപൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി. ചലച്ചിത്രജീവിതം വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ (काला हिरण्) (black deer). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സം‌വിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ വിജയന്റെ കൂടെ കളിച്ചിരുന്ന സി. വി. പാപ്പച്ചനും അഭിനയിച്ചിരുന്നു. പുരസ്കാരം 2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. ഫുട്ബോൾ അക്കാദമി ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ജന്മദേശമായ തൃശൂരിൽ വിജയന്റെ ഫുട്ബോൾ അക്കാദമി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചാണ് വിജയൻ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്. അധികാര സ്ഥാനങ്ങൾ 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി.http://www.firstpost.com/sports/vk-malhotra-named-head-of-all-india-council-of-sports-tendulkar-anand-to-be-members-2475158.html References പുറമേയ്ക്കുള്ള കണ്ണികൾ വർഗ്ഗം:1969-ൽ ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 25-ന് ജനിച്ചവർ വർഗ്ഗം:കേരളത്തിലെ ഫുട്ബോൾ കളിക്കാർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
തിരുവിതാംകൂർ
https://ml.wikipedia.org/wiki/തിരുവിതാംകൂർ
തിരുവനന്തപുരം തലസ്ഥാനമായ ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ. ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം. ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട് ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം. . പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ്1949 ജുലൈ‌ 1 നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയോട്‌ ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലംപിരി ശംഖിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസൻ (പത്മനാഭൻ: വിഷ്ണുവിന്റെ പര്യായം) എന്നറിയപ്പെട്ടിരുന്നു. പേരിനു പിന്നിൽ ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതു്. ഈ പേരു് തിരുവാഴുംകോട് എന്നും പിന്നീട് തിരുവാങ്കോട് എന്നും ആയിത്തീർന്നു. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നായിരുന്നു വിളിച്ചിരുന്നത്. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. ചരിത്രം ചരിത്രസാമഗ്രികൾ കേരളത്തിന്റെ പൊതുവായ ചരിത്രം പോലെത്തന്നെ ക്രി. വ. 1500നുമുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രവും അവ്യക്തമായ ചരിത്രസാമഗ്രികളിൽ നിന്നും അനുമാനിച്ചെടുക്കേണ്ട അവസ്ഥയിലാണു്. പുരാതനസാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, മറ്റു ദേശങ്ങളിലെ ചരിത്രാധാരങ്ങൾ, അപൂർവ്വം ശാസനങ്ങളും ചെപ്പേടുകളും ശിലാരേഖകളും, വാസ്തുശിൽപ്പാവശിഷ്ടങ്ങൾ തുടങ്ങിയവയാണു് ഇത്തരം അനുമാനങ്ങൾക്കു് അവലംബമാക്കാനുള്ളതു്. കേരളോൽപ്പത്തി പോലുള്ള ചില രചനകളും വാമൊഴിയായി പകർന്നുപോന്ന ഐതിഹ്യങ്ങളും നാടൻപാട്ടുകളും ഉണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും വിശ്വസിക്കാവുന്നവയല്ല. പലപ്പോഴും ഇത്തരം ആഖ്യാനങ്ങളിൽ ധാരാളം പൊടിപ്പും തൊങ്ങലും കടന്നുകൂടിയിട്ടുണ്ടാവാം. രാജഭക്തിയുടെ ആധിക്യം മൂലം സാമാന്യത്തിൽ കവിഞ്ഞ അതിശയോക്തികളും ഇവയിൽ കാണാം. ഇത്തരം സാമഗ്രികളിൽനിന്നും സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന തട്ടുകളിൽ പെടുന്ന സമുദായങ്ങളുടേയും ഭരണവർഗ്ഗത്തിന്റേയും ജീവിതരീതികളും സംഭവങ്ങളും കുറേയൊക്കെ അളന്നെടുക്കാമെങ്കിൽപ്പോലും ദരിദ്രരും അധഃകൃതരും ഉൾപ്പെടെയുള്ള സാധാരണക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ അപൂർവ്വമായി മാത്രമാണു ലഭ്യമാവുന്നത്. ചരിത്രപുസ്തകങ്ങൾ തിരുവിതാംകൂറിന്റെ ലഭ്യമായ ആദ്യകാലചരിത്രത്തിനു് പുരാണങ്ങളോ ഐതിഹ്യങ്ങളോ പോലെ വായിക്കാവുന്ന ഗൗരവമേ കൊടുക്കാനാവൂ. ഏതാനും നൂറ്റാണ്ടുകളായി ചരിത്രരചനാശ്രമത്തിലേർപ്പെട്ട പല ഗ്രന്ഥകാരന്മാരുടേയും കൃതികൾ ആദിമകാലഘട്ടത്തിനെങ്കിലും ഇത്തരമൊരു ശൈലിയാണു് അവലംബിച്ചിട്ടുള്ളത്. താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ 19 - ആം നൂറ്റാണ്ടുവരെയുള്ള ചരിത്രരചനകളിൽ ഉൾപ്പെടുന്നു. ഇവയിൽ മൗലികഗവേഷണം ചെയ്തു കണ്ടെത്തി എഴുതിയവയും പരസ്പരം അവലംബങ്ങളായി സഹകരിച്ചിട്ടുള്ളവയും കാണാം. എപിഗ്രഫിക ഇൻഡിക (Epigraphica Indica) ദി ഹിസ്റ്ററി ഓഫ് സിലോൺ, ഗ്രാന്റ് (The history of Ceylon by Grant) മിൽസ് ഹിസ്റ്ററി ഓഫ് ഇന്ത്യ (Mill's history of India) സ്മിത്സ് ഹിസ്റ്ററി ഓഫ് ഏൻഷ്യന്റ് ഇന്ത്യ (Smith's history of ancient India) മലബാർ മാനുവൽ (Malabar Manual) മലബാർ ഗസറ്റീർ (Malabar Gazetteer) ഇം‌പീരിയൽ ഗസറ്റീർ ഓഫ് ഇന്ത്യ (Imperial Gazetteer of India) മെമൊയിർസ് ഓഫ് ട്രാവൻകൂർ (Memoirs of Travancore) നേറ്റീവ് ലൈഫ് ഇൻ മലബാർ (Native life in Malabar) Canter Visscher's Letters from Malabar Indian antiquary Church history by Agur The regulations and proclamations of Travancore The land of charity by Metier History of Travancore by Pachu Moothathu Administrative reports of Travancore Kerala Society papers ദി സ്റ്റേറ്റ് മാനുവൽ (The state manual) Archaeological Publications of Travancore and Madras കേരളചരിത്രം - ദിവാൻ പി. ശങ്കുണ്ണി മേനോൻ കൊച്ചീരാജ്യചരിത്രം - പത്മനാഭമേനോൻ കേരളചരിതം - എ.കെ. പിഷാരടി കേരളചരിത്രം - എം. ആർ. ബാലകൃഷ്ണ വാര്യർ തിരുവിതാംകൂർ ചരിത്രം - ആർ. നാരായണ പണിക്കർ പുരാതനകാലം ഏകദേശം 4600 വർഷങ്ങൾക്കുമുമ്പുമുതൽക്കെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വിദേശസമൂഹങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്. സുമേറിയൻ രാജധാനിയായ ഉർ നഗരത്തിലെ മുഗൈര കൊട്ടാരം അവശിഷ്ടങ്ങളിൽനിന്നു് മലബാറിൽ നിന്നുമാത്രം ലഭ്യമായിരുന്ന തേക്ക് തടികൾ കണ്ടെടുത്തിട്ടുണ്ട്. ക്രി.മു. 722ൽ ജീവിച്ചിരുന്ന ഷാൽമനേസർ നാലാമൻ ഇന്ത്യയിൽനിന്നും കടൽവഴി കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായും സൂചനകളുണ്ട്. ഈ മേഖല സംഘകാലത്ത്‌ (300 BC – 400 AD) ആയ്‌ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. തുടർന്ന് രണ്ടാം ചേരസാമ്രാജ്യകാലത്ത്‌ (850–1400 AD) കുലശേഖരൻമാരും ചോളൻമാരും തമ്മിൽ നടന്ന യുദ്ധത്തിനു വേദിയാകുകയും, പ്രധാനപട്ടണമായിരുന്ന വിഴിഞ്ഞം ചോളൻമാർ കൈയടക്കുകയും ചെയ്തു ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം. . പിന്നീട്‌ കുരക്കേണിക്കൊല്ലം (ഇന്നത്തെ കൊല്ലം)ഭാഗത്തുനിന്നുള്ള വേണാട്‌ എന്നറിയപ്പെട്ട രാജവംശം ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. ഇവരുടെ പിൻഗാമികളാണ് തിരുവിതാംകൂർ രാജാക്കന്മാർ. പിൽക്കാലങ്ങളിൽ ഈ രാജാക്കന്മാരിൽ പലരും ദുർബലരായിരുന്നതിനാൽ അവർക്ക് പുറമേ നിന്നുള്ള മധുരൈ നായ്ക്കന്‍മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടിൽ പിള്ളമാർ, യോഗക്കാർ തുടങ്ങിയ പ്രബലവിഭാഗങ്ങളിൽ നിന്നുള്ള ചെറുത്തു നിൽപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ട് അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ പാരമ്പര്യമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (1729–1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ്‌ രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്‌.) തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി. മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിച്ചു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറൽ ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും മറ്റ് വെടിക്കോപ്പുകളും നൽകി അദ്ദേഹം തിരുവിതാംകൂറ്‍ സേനയെ ആധുനികവൽക്കരിച്ചു. left|thumb|250px|തിരുവിതാംകൂർ രാജമുദ്രയുടെ ശില്പം ധർമ്മരാജ മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ധർമ്മരാജയുടെ ഭരണകാലത്ത്‌ 1791 ൽ തിരുവിതാംകൂറിന്‌ മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു. അവിട്ടം തിരുനാൾ ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്‌കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത്‌ ഒരു ബ്രിട്ടീഷ്‌ റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. എന്നാൽ വേലുത്തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭവും ലഘുചിത്രം|ഇടത്ത്‌|തിരുവിതാംകൂർ സ്വന്തം നിലയിൽ ഭരിച്ച ഏക വനിത ഭരണാധികാരി മഹാറാണി ഗൌരി ലക്ഷ്മി ബായിബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു. ലഘുചിത്രം|സ്വതേ|സ്വാതി തിരുനാൾ ഗർഭശ്രീമാൻ"The temple that saved a kingdom" (പത്രലേഖനം) (in ആംഗലേയം). ദി ഹിന്ദു. Archived from the original on 2013 ഡിസംബർ 12. എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെയും തിരുവിതാംകൂറിന്റെയും സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ൽ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ). സെൻസസ്(census) 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രത്താളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.ഡോ. അചുത്ശങ്കർ എസ്. നായർ. "The Demise of Swathi Thirunal: New Facts" (പ്രമാണം) (in ആംഗലേയം). സ്വാതിതിരുനാൾ. Archived from the original on 2013 ഡിസംബർ മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. റസിഡൻ്റുമായുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻ‌വാ‍ങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവംഡോ. അചുത്ശങ്കർ എസ്. നായർ. "The Demise of Swathi Thirunal: New Facts" (പ്രമാണം) (in ആംഗലേയം). സ്വാതിതിരുനാൾ. Archived from the original on 2013 ഡിസംബർ മൂലമാണ്.തിരുവിതാംകൂർ ചരിത്രം - പി.ശങ്കുണ്ണിമേനോൻ 1878മോഹനമായ രണ്ടു സംഗീതശതകങ്ങൾ, എൽ.ശാരദാതമ്പി- ജനപഥം മാസിക, ഏപ്രിൽ2013കേരള സംസ്കാര ദർശനം, പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122 1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണത്തിന് പരിപൂർണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സം‌വിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളിക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി. 1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു. 1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു. 414 × 599 pixels.px|ലഘുചിത്രം|ഇടത്ത്‌|തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ 1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്. 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിച്ചത് അദ്ദേഹമാണ്. കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും, റോഡ് ട്രാൻസ്പ്പോർട്ടും, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്. തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു. തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്. തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വകമാക്കാൻ ഇ.സുബ്രഹ്മണ്യയ്യർ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ (Franchise Commission) നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപിച്ചു. സ്വാതി തിരുനാൾ കൃതികൾ പ്രസിദ്ധീകരിക്കുവാനും ശ്രീ സ്വാതി തിരുനാൾ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൗകര്യം ചെയ്തു കൊടുത്തു. ബോംബെയിൽ കേരള എംപോറിയം സർക്കാർ ചുമതലയിൽ ആരംഭിച്ചു. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വർമ്മ, കെ.സി.എസ്.പണിക്കർ തുടങ്ങി പ്രസിദ്ധ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസ് 1935-ൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് വേണ്ട പിന്തുണ നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദർശിപ്പിച്ചു. സ്പോർട്സ് വിഷയത്തിൽ തിരുവിതാംകൂറിനുണ്ടായ പുരോഗതിയിൽ സഹോദരിഭർത്താവ് ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജാ/G.V. Raja നൽകിയ മികച്ച സംഭാവനകൾക്ക് പിന്തുണയേകി. 1934-ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് സമാരംഭിച്ചു, തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. നൃത്താദികലകൾക്കു വേണ്ടി പൂജപ്പുരയിൽ ഗുരു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ശ്രീ ചിത്രാ നർത്തകാലയം തുടങ്ങി. ഏഷ്യയിൽ തന്നെ ആദ്യമായി വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നൽകിക്കൊണ്ടു ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണ ഘടനാ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായർ ബ്രിഗേഡിൽ (Nair Brigade) എല്ലാ പ്രജകൾക്കും പ്രവേശനവകാശം നൽകി വിപുലമായ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപീകരിച്ചു. മുൻപുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ശ്രീ ചിത്രാ പുവർ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു, വഞ്ചി പുവർ ഫണ്ടും രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുർവ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചു. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (SAT) സ്ഥാപിച്ചു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ റ്റെക്നൊളജി(Sree Chithira Thirunal Institute Of Sciences And Technology)യും മറ്റനേകം ചാരിറ്റബിൽ ട്രസ്റ്റുകളും അദേഹത്തിന്റെ സ്വകാര്യ സമ്പത്തുപയോഗിച്ചു സ്ഥാപിച്ചവയാണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി.A. Sreedhara Menon - "A Survey Of Kerala History Pages 271-274" ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം " by അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി, refer 242-244 താളുകൾ തിരുവിതാംകൂറിന്റെ ലയനം ലഘു|250ബിന്ദു|തിരുവിതാംകൂറിന്റെ ഭൂപടം - ഇരുപതാം നൂറ്റാണ്ടിൽ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർക്ക് തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സർ സി.പി പ്രഖ്യാപിച്ചതുകൂടിയായപ്പോൾ ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. ഇത്തരത്തിൽ 1946ൽ നടന്ന പുന്നപ്ര-വയലാർ സമരത്തിൽ കമ്യുണിസ്റ്റുകാർ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂർ സൈന്യം ഈ നീക്കത്തെ അടിച്ചമർത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതൽ തീവ്രമാകുകയും സർ സി പി രാമസ്വാമി അയ്യരുടെ ജീവനുതന്നെ ഭീഷണി നേരിടേണ്ടിവന്നതിനെ തുടർന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തു. ഇതിനൊക്കെ സമാന്തരമായി സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സ്വതന്ത്രമായി നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. വി.പി. മേനോനുമായി നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ചിത്തിര തിരുനാൾ മഹാരാജാവ് 1949ൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സമ്മതം നൽകുകയും ചെയ്തു. 1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു. 1971 ജൂലൈ 31ലെ ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയാറാം ഭേദഗതി പ്രകാരം ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരോടൊപ്പം തിരുവിതാംകൂർ രാജാവിനും അതുവരെ അനുവദിച്ചിരുന്ന എല്ലാ അവകാശങ്ങളും നഷ്ടമായി. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവും സ്വതന്ത്ര ഇന്ത്യയിൽ റ്റിറ്റുലാർ മഹാരാജാവുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, 1991 ജൂലായ് 12 ന് മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വന്തം പേരിലുള്ള, താൻ തന്നെ തുടങ്ങിയ ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെടുകയും, ജൂലായ് 20ന് പുലർച്ചെ തന്റെ 79ആമത്തെ വയസ്സിൽ നാടുനീങ്ങുകയും ചെയ്തു. ആധുനിക തിരുവിതാം‌കൂറിന്റെ ശില്പികൾ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729-58) കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജ) (1758-1798) അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798-1810) ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ബായി (1810-1815) ഉത്തൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി (1815 - 1829) റിജെന്റ്റ് മഹാറാണി സ്വാതിതിരുനാൾ രാമവർമ്മ (1829-1847) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860) ആയില്യം തിരുനാൾ രാമവർമ്മ (1860-1880) വിശാഖം തിരുനാൾ രാമവർമ്മ (1880-1885) മൂലം തിരുനാൾ രാമവർമ്മ (1885-1924) പൂരാടം തിരുനാൾ റാണി സേതുലക്ഷ്മി ബായി (1924-1931) റിജെന്റ്റ് മഹാറാണി ചിത്തിര തിരുനാൾ ബാലരാമവർമ്മ (1931-1991) ഭൂമിശാസ്ത്രം വടക്കു ഭാഗത്ത് കൊച്ചി രാജ്യവും പടിഞ്ഞാറും തെക്കും അറബിക്കടലും, കിഴക്ക് 9000 അടി വരെ പൊക്കം വരുന്ന പശ്ചിമഘട്ടമലനിരകളുമായിരുന്നു രാജ്യത്തിന്റെ അതിരുകൾ. തിരുവിതാം കൂറിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയാണ്. നികുതിപിരിവും മറ്റും ഗതാഗതസംവിധാനങ്ങൾ രാജ്യത്തിലെ നദികളും കായലുകളും അവയെ ബന്ധപ്പെടുത്തി തോടുകളും മറ്റും വികസിപ്പിച്ച് അതുവഴിയുള്ള ജലമാർഗങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ തിരുവിതാംകൂറിലെ പ്രധാന ഗതാഗതസംവിധാനങ്ങൾ. വർക്കല കുന്നുകൾക്കടിയിലൂടെ തുരങ്കം നിർമ്മിച്ച് തിരുവനന്തപുരത്തുനിന്നും എറണാകുളം വരെ ഇടമുറിയാതെ തോണിയിൽ യാത്രചെയ്യാനുള്ള സൗകര്യം അങ്ങനെ നിലനിന്നിരുന്നു. 1940 കളിലാണ് കൊല്ലത്തിനേയും തിരുവനന്തപുരത്തേയും ബന്ധിപ്പിച്ച് നിരത്തുകൾ വരുന്നതും ബസ്സുകൾ ഓടുന്നതും. ഏതാണ്ട് അതേ കാലത്താണ് ചെങ്കോട്ടയിൽ നിന്നും പുനലൂർ വഴി കൊല്ലത്തേക്കും തുടർന്ന് തിരുവനന്തപുരത്തേക്കുമുള്ള മീറ്റർ ഗേജ് റെയിൽപ്പാതയും പൂർത്തിയായത്. ആചാരങ്ങൾ ദേശീയഗാനം വഞ്ചിഭൂമി പതേ ചിരം എന്നു തുടങ്ങുന്ന വഞ്ചീശ മംഗളം എന്ന ഗാനമാണ് തിരുവിതാംകൂറിലെ ദേശീയഗാനമായിരുന്നത്. അചാരപരമായ വന്ദനം (Royal Salute) 19 തോക്ക് വെടി കൊടി ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലമ്പിരിശ്ശംഖ് ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. സ്ഥാനപ്പേരുകൾ രാജാവ്- മഹാരാജ രാജ രാമരാജ ശ്രീ പത്മനാഭ ദാസ വഞ്ചിപാല (******) വർമ കുലശേഖര കിരീടപതി മന്നൈ സുൽത്താൻ ബഹാദുർ, ഷംഷേർ ജങ്. തിരുവിതാംകൂർ മഹാരാജ തിരുമനസ്സ്. രാജ്ഞി (മൂത്ത പെൺ പ്രജ) - ശ്രീ പത്മനാഭസേവിനി വഞ്ചിധർമ്മ വർദ്ധിനി രാജ രാജേശ്വരി മഹാറാണി (*****)ഭായി, അതായത് തിരുവിതാംക്കുറിലെ മൂത്ത മഹാറാണി തിരുമനസ്സ് എന്നും ഉപയോഗിക്കും രാജകുമാരൻ (അനന്തരാവകാശി-മരുമകൻ) - മഹാരാജ കുമാരൻ (*****) വർമ, തിരുവിതാംകൂർ‌ ഇളയരാജ. (*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേർ ചേർക്കണം ഉദാ: രാമൻ, വീരകേരള, മാർത്താണ്ഡൻ, ആദിത്യൻ എന്നിവ. എല്ലാ രാജകുടുംബാംഗങ്ങൾക്കു രണ്ടു പേർ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാൾ രാമവർമ്മ. രാജാവിന്റെ ഭാര്യ -(റാണി ആകുകയില്ല) ശ്രീമതി (******) പാനപിള്ള അമ്മച്ചി രാജാവിന്റെ ആൺമക്കൾ - ശ്രീ (******) തമ്പി രാജാവിന്റെ പെണ്മക്കൾ - (ശ്രീമതി (*****) തങ്കച്ചി. http://www.royalark.net/India/trava7.htm രാജാക്കന്മാർക്കും രാജകുടുംബത്തിലെ പ്രധാനികൾക്കും നായർ സംബന്ധങ്ങളിൽ ഉണ്ടാകുന്ന (പ്രധാനമായും 4 അമ്മ വീടുകളിൽ പുതുമന,അരുമന,വടശ്ശേരി,നാഗർകോവിൽ ), ആൺ മക്കൾ തമ്പി എന്നും പെൺമക്കൾ തങ്കച്ചി എന്നും അറിയപ്പെടുന്നു, എന്നാൽ രാജകുടുംബത്തിൽ സ്ത്രീകൾക്ക് നേരിട്ട് ജനിക്കുന്ന മക്കളുടെ പേരല്ല തമ്പിയും തങ്കച്ചിയുംhttp://www.royalark.net/India/trava7.htm രാജ കുടുംബത്തിലെ സ്ത്രികളെ സംബന്ധം ചെയ്തിരുന്നത് കോയിത്തമ്പുരാൻ ആണ്.അവർക്ക് റാണിയെ പേര് വിളിച്ച് അഭിസംബോധന ചെയ്യാണോ,പല്ലക്കിൽ കൂടെ ഇരിക്കാനും മറ്റും അനുവാദം ഇല്ലായിരുന്നു. ഹിരണ്യഗർഭം തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ്‌ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും. സാമന്തൻ നായരായ മഹാരാജാവിനെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങ് ആണ് അത് Fuller, C. J. (Winter 1975). "The Internal Structure of the Nayar Caste". Journal of Anthropological Research 31 . ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച്‌ കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ്‌ കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വർണ്ണപ്പാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാർ, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ്‌ അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ്‌ പത്മാനാഭ സ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു. തുടർന്ന് മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും. ഹിരണ്യം എന്നു പറയുന്നത് സ്വർണ്ണത്തിനെയാണ്. ഹിരണ്യഗർഭത്തിൽനിന്ന് പുനർജനിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാരെ പൊന്നുതമ്പുരാക്കൾ എന്നു വിളിക്കുന്നത്‌. പി.ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം,സാഹിത്യ അക്കാഡമി (1988) പേജ്‌ 604 ചടങ്ങുകൾ അവസാനിച്ചശേഷം രാജാവ് മുങ്ങിനിവർന്ന സ്വർണപാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. ശ്രീ മൂലം തിരുനാൾ ഉൾപ്പെടെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും നടത്തിയിട്ടുണ്ട്. ഭാരിച്ച ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല."http://www.mathrubhumi.com/paramparyam/story.php?id=230343 MATHRUBHUMI Paramparyam ഭരണസ്ഥാപനങ്ങൾ മണ്ഡപത്തും വാതിൽ ചിത്രശാല പുറത്തേക്കുള്ള കണ്ണികൾ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ കുലശേഖര വംശാവലി മറ്റൊരു വംശാവലി വേണാടും കുലശേഖരൻമാരും തിരുവിതാംകൂർ ദേവസ്വം തിരുവിതാംകൂറിലെ വനിതാഭരണാധികാരികൾ അവലംബം കുറിപ്പുകൾ വർഗ്ഗം:കേരളചരിത്രം വർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ വർഗ്ഗം:തിരുവിതാംകൂർ
ജോഷി
https://ml.wikipedia.org/wiki/ജോഷി
മലയാളചലച്ചിത്ര രംഗത്തെ ഒരു ‍സംവിധായകനാണ്‌‍ ജോഷി. വർക്കല സ്വദേശിയായ ജി വാസുദേവന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18-ന് കർക്കടകമാസത്തിലെ രോഹിണി നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിhttp://malayalasangeetham.info/displayProfile.php?artist=Joshi&category=director ആദ്യ കാലത്ത് എം. കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.http://www.m3db.com/artists/14761 ക്രോസ്ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ചു ഇദ്ദേഹം 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. നായർസാബ്, ന്യൂ ഡെൽഹി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2009-ൽ പുറത്തിറങ്ങിയ റോബിൻഹുഡ് അടക്കം 2023ൽ ആൻ്റണി വരെ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1993ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റി ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.http://www.m3db.com/artists/14761 ചിത്രങ്ങൾ (പട്ടിക അപൂർണം) <div class="references-small" style="-moz-column-count:4; column-count:4;"> ടൈഗർ സലീം (1978) മൂർഖൻ (1980) കർത്തവ്യം (1982) ധീര (1982) ശരം (1982) ആരംഭം (1982) ആദർശം (1982) ഭൂകമ്പം (1983) കൊടുങ്കാറ്റ് (1983) ഹിമം (1983) അങ്കം (1983) ആ രാത്രി (1983) ഉമാനിലയം (1984) പിരിയില്ല നാം (1984) സന്ദർഭം (1984) ഇവിടെ ഇങ്ങനെ (1984) ഇണക്കിളി (1984) അലകടലിനക്കരെ (1984) ഇടവേളക്കുശേഷം (1984) കോടതി (1984) വന്നു കണ്ടു കീഴടക്കി (1985) ഒരു കുടക്കീഴിൽ (1985) മുഹൂർത്തം പതിനൊന്നു മുപ്പതിന് (1985) കഥ ഇതുവരെ (1985) ഒന്നിങ്ങു വന്നെങ്കിൽ (1985) നിറക്കൂട്ട് (1985) ഇനിയും കഥ തുടരും (1985) ശ്യാമ (1986) ക്ഷമിച്ചു എന്നൊരു വാക്ക് (1986) ആയിരം കണ്ണുകൾ (1986) വീണ്ടും (1986) സായം സന്ധ്യ (1986) ന്യായവിധി (1986) ജനുവരി ഒരു ഓർമ (1987) ന്യൂ ഡെൽഹി (1987) ദിനരാത്രങ്ങൾ (1988) സംഘം (1988) തന്ത്രം (1988) നായർസാബ്‌ (1989) മഹായാനം (1989) നാടുവാഴികൾ (1989) നമ്പർ 20 മദ്രാസ് മെയിൽ ‍(1990) ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) കുട്ടേട്ടൻ (1990) രക്തനക്ഷത്രം (1992) കൗരവർ (1992) ധ്രുവം (1993) സൈന്യം (1993) ലേലം (1997) ഭൂപതി(ചലച്ചിത്രം) (1997) വാഴുന്നോർ ‍(1999) പത്രം (1999) പ്രജ (2001) ദുബായ് (2001) റൺ‌വേ (2004) മാമ്പഴക്കാലം (2004) നരൻ (2005) ലയൺ (2006) പോത്തൻ വാവ (2006) ജന്മം (2006) ജൂലൈ 4 (2007) നസ്രാണി (2007) റ്റ്വന്റി-20 (2008) റോബിൻഹുഡ് (2009) ക്രിസ്ത്യൻ ബ്രദേഴ്സ് (2011) സെവൻസ് (2011) റൺ ബേബി റൺ (2012) ലോക്പാൽ (2012) സലാം കാശ്മീർ(2013) അവതാരം(2014) പൊറുഞ്ചു മറിയം ജോസ് (മലയാള ചലച്ചിത്രം) (2019) പാപ്പൻ (2022) ആൻ്റണി (2023) അവലംബം വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ജൂലൈ 18-ന് ജനിച്ചവർ വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:വർക്കലയിൽ ജനിച്ചവർ വർഗ്ഗം:രോഹിണി നക്ഷത്രജാതർ വർഗ്ഗം:1952-ൽ ജനിച്ചവർ
കടുവ
https://ml.wikipedia.org/wiki/കടുവ
മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ വലിയ പൂച്ചകൾ ലെ (Felidae) ഏറ്റവും വലിയ ജീവിയാണ് കടുവ (ശാസ്ത്രീയ നാമം: Panthera Tigris). ഏഷ്യൻ വൻകരയിലാണ്‌ കടുവകളെ കണ്ടുവരുന്നത്‌. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്. പ്രത്യേകതകൾ കടുംതവിട്ടു നിറത്തിലുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകൾ കടുവകളെ കണ്ടാൽ ഇതരജന്തുക്കളിൽ നിന്നു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ വനങ്ങളിലെ നിറങ്ങൾക്കനുസൃതമായതരത്തിൽ കടുവയെ സ്വയം ഒളിപ്പിച്ചു നിർത്തുവാനും അവയുടെ നിറം ഉപകരിക്കുന്നു. ഇരകളേയും മറ്റും ദീർഘനേരം ഇമവെട്ടാതെ നോക്കിയിരിക്കാനും ഇവക്കു കഴിയും. കായികം കാട്ടുപോത്ത്‌, കാട്ടുപന്നി, കേഴമാൻ മുതലായ മൃഗങ്ങളാണ്‌ സാധാരണ കടുവകളുടെ ഭക്ഷണം. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാണ്ടാമൃഗം, ആന എന്നിവയെയും വേട്ടയാടാറുണ്ട്. കഴുത്തിനു പിറകിൽ തന്റെ ദംഷ്ട്രകളിറക്കിയാണ്‌ കടുവ ഇരകളെ കീഴടക്കുന്നത്‌. അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ നിർവീര്യമാക്കുവാനും കടുവയ്ക്കു കഴിയുന്നു. മാർജ്ജാര കുടുംബത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതിൽ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ്‌ കടുവ. പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക്‌ 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂർവ്വമല്ല. ഇന്ത്യയിൽ 1967-ൽ വെടിവച്ചുകൊന്ന ഒരു കടുവക്ക്‌ 390 കിലോഗ്രാം ഭാരമുണ്ടായിരുന്നു. The Object at Hand | Science & Nature | Smithsonian Magazine . Smithsonianmag.com (2012-03-16). Retrieved on 2012-07-28. പെൺകടുവകൾ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റർ ആണ്‌ ആൺകടുവകളുടെ ശരാശരി നീളം, പെൺകടുവകൾക്കിത്‌ 2.5 മീറ്ററായി കുറയും .Carnivores of the World by Dr. Luke Hunter. Princeton University Press (2011), IBSN 9780691152288 5മീറ്ററോളം ഉയരത്തിൽ ചാടാനും 10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു കഴിവുണ്ട്‌. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകൾക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട്‌ രണ്ടുമീറ്ററിലധികം ഉയരത്തിൽ ചാടാനും കടുവയ്ക്കു കഴിവുണ്ട്‌. പ്രജനനം ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമെ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വർഷത്തിൽ ഒരിക്കൽ 3-4 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗർഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമെ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂർത്തിയാവുന്നത് മൂന്നു വർഷംകൊണ്ടാണ്. 12 വയസ്സാണ് ഇവയുടെ ആയുർ ദൈർഘ്യം. പേജ് 292, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധീന സ്വഭാവം ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന അംഗമാണ്‌ കടുവ. കാട്‌ അടക്കിവാഴും വിധം വാസസ്ഥലങ്ങളിൽ അധീനപ്രദേശപരിധി (Territory) നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്‌. ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാൽ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു. ആവാസവ്യവസ്ഥകൾ thumb|കടുവ:ആവാസവ്യവസ്ഥകൾ ഒട്ടുമിക്കയിനം വനങ്ങളിലും കടുവകളെ കണ്ടുവരുന്നു. എങ്കിലും ജലസാമീപ്യമുള്ള പ്രദേശങ്ങളാണ്‌ കടുവകൾക്കു കൂടുതൽ ഇഷ്ടം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കടുവകൾ കണ്ടുവരുന്ന പ്രദേശങ്ങളെ പ്രധാനമായും നാലായി തിരിക്കാം. വടക്കുകിഴക്കൻ കണ്ടൽ കാടുകൾ, ചതുപ്പു പ്രദേശങ്ങൾ ഹിമാലയ വനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേർന്നുള്ള വനങ്ങൾ പശ്ചിമഘട്ട (സഹ്യപർവതം) മലനിരകൾ. ചതുപ്പുകളും കണ്ടൽകാടുകളും നിറഞ്ഞ സുന്ദർബൻ പ്രദേശത്താണ്‌ ഇന്ത്യൻ കടുവകൾ ഏറ്റവും കൂടുതൽ വസിക്കുന്നത്‌. കേരളത്തിൽ സുൽത്താൻ ബത്തേരി ആസ്ഥാനമായ വയനാടു വന്യജീവി സങ്കേതത്തിൽ , സൈലന്റ്‌വാലി ദേശീയോദ്യാനം ,പെരിയാർ കടുവാസങ്കേതം എന്നിവിടങ്ങളിൽ കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തോൽപ്പെട്ടി, കുറിച്യാട്, മുത്തങ്ങ, സുൽത്താൻ ബത്തേരി എന്നീ റേഞ്ചുകളിലായി 10 കടുവകളെയാണു കണ്ടത്. മഞ്ഞുമലകളോടു ചേർന്നാണ്‌ വടക്കൻ റഷ്യയിലെ സൈബീരിയൻ കടുവകളുടെ വാസം. ഉപവംശങ്ങൾ ഒമ്പതോളം ഉപ കടുവാ വംശങ്ങൾ ഉണ്ടെന്നു കരുതുന്നു. ബംഗാൾ കടുവ thumb|ബംഗാൾ കടുവ ഇന്ത്യ, ബംഗ്ലാദേശ്‌, നേപാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളിലാണ്‌ ബംഗാൾ കടുവയെ (Panthera tigris tigris) കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഈ വർഗ്ഗത്തിലാണ്. ലോകത്തിലെ ആകെ കടുവകളുടെ 80% ബംഗാൾ കടുവയാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ മാത്രം ഇവ ആയിരത്തിഅഞ്ഞൂറോളമുണ്ടാകുമെന്നാണ്‌ കണക്ക്. ബംഗാൾ കടുവകളിൽ ഭൂരിഭാഗവും ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് ഉള്ളത്. thumb|ബംഗാൾ വെള്ളക്കടുവ ഇൻഡോചൈനീസ്‌ കടുവ thumb|ഇൻഡോചൈനീസ്‌ കടുവ ചൈന, കംബോഡിയ, മ്യാന്മാർ, വിയറ്റ്‌നാം, തായ്‌ലൻഡ്‌ മുതലായ രാജ്യങ്ങളിലാണ്‌ ചൈനീസ്‌ കടുവകളെ (Panthera tigris corbetti) കണ്ടുവരുന്നത്‌. 1600 എണ്ണം കാണുമെന്നാണ്‌ കണക്ക്‌. മലയൻ കടുവ thumb|Malayan tiger at the Cincinnati Zoo and Botanical Garden ഈ ഉപവംശത്തെ (Panthera tigris jacksoni) മലേഷ്യ, തായ്‌ലൻഡ്‌ മുതലായ രാജ്യങ്ങളിൽ കണ്ടുവരുന്നു. 600 എണ്ണം കാണുമെന്നാണ്‌ കണക്ക്‌. സുമാത്രൻ കടുവ thumb|സുമാത്രൻ കടുവ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ആണ് സുമാത്രൻ കടുവകളെ (Panthera tigris sumatran) കണ്ടുവരുന്നത്. 400 എണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കേവലം 125 കിലോഗ്രാമായിരിക്കും പൂർണ്ണവളർച്ചയെത്തുന്ന സുമാത്രൻ ആൺകടുവയുടെ ഭാരം. സൈബീരിയൻ കടുവ thumb|സൈബീരിയൻ കടുവ സൈബീരിയൻ പ്രദേശത്തുമാത്രം കാണുന്നയിനം കടുവകളാണ്‌ സൈബീരിയൻ കടുവ(Panthera tigris altaica). കടുവകളിലെ ഏറ്റവും വലിയ ഇനമാണ്‌. ദക്ഷിണ ചൈന കടുവ thumb|ദക്ഷിണ ചൈന കടുവ ചൈനയുടെ ദക്ഷിണപ്രദേശങ്ങളിൽ കാണുന്നകടുവയാണ്‌ ടിബറ്റൻ കടുവ (Panthera tigris amoyensis). കടുവകളിലെ മറ്റൊരു ചെറിയ ഇനമായ ഇവ അതിവേഗം വംശനാശത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാന്‌. കേവലം നൂറ്റമ്പതു കിലോഗ്രാം ഭാരമുള്ള ഇവ 70 എണ്ണത്തോളമേ അവശേഷിക്കുന്നുള്ളു എന്നാണ്‌ കണക്ക്‌. എന്നാൽ ഈ ഉപവംശ വർഗീകരണം ചില ജന്തുശാസ്ത്രകാരന്മാർ അംഗീകരിച്ചിട്ടില്ല. ബാലിയൻ കടുവ thumb|A Bali tiger killed in the 1920s ഇൻഡോനേഷ്യയിലെ ബാലിദ്വീപിൽ കണ്ടിരുന്ന ഈ ഇനം കടുവകൾക്ക് (Panthera tigris balica) വംശനാശം സംഭവിച്ചു കഴിഞ്ഞു. ജാവൻ കടുവ thumb|Javan tiger photographed by Andries Hoogerwerf in Ujung Kulon National Park, 1938 ഇൻഡോനേഷ്യയിലെ തന്നെ ജാവാ ദ്വീപിൽ വസിച്ചിരുന്ന കടുവകളാണ്‌ ജാവൻ കടുവകൾ (Panthera tigris sondaica). 1980 നോടടുപ്പിച്ച്‌ ഈ ഇനവും ഭൂമിയിൽ നിന്ന് ഇല്ലാതായി. പേർഷ്യൻ കടുവ thumb|Captive Caspian tiger, Berlin Zoo, 1899 1960 നോടടുത്ത്‌ വംശനാശം സംഭവിച്ച കടുവകളാണ്‌ പേർഷ്യൻ കടുവ അഥവാ കാസ്പിയൻ കടുവ (Panthera tigris virgata) തുർക്കി മുതൽ പാകിസ്താൻ വരെ ഈ ജീവികൾ വസിച്ചിരുന്നു. എന്നാൽ 2009-ലെ ജനിതക പരിശോധനയിൽ ഇത് സൈബീരിയൻ കടുവ തന്നെയാണെന്ന് (Panthera tigris altaica) തെളിഞ്ഞു. അതോടെ ഈ ഉപവംശ വർഗീകരണം ഏതാണ്ട് ഇല്ലാതായി. thumb|കടുവയുടെ കാൽപ്പാദം.പഗ്മാർക്ക് മോൾഡിന്റെ ചിത്രം ലൈഗറും ടൈഗണും മൃഗശാലകളിൽ കടുവയെയും സിംഹത്തെയും ഇണചേർത്ത് സൃഷ്ടിച്ചുണ്ടാകുന്ന ജീവിക്ക് സിംഹത്തിന്റെയും കടുവയുടെയും ശരീരപ്രകൃതികൾ കാണാം.ആൺ കടുവയ്ക്ക് പെൺ സിംഹത്തിലുണ്ടാകുന്ന കുട്ടികളെ ടൈഗൺ (Tigon) എന്നും ആൺ സിംഹത്തിന്‌ പെൺ കടുവയിൽ ഉണ്ടാകുന്ന കുട്ടികളെ ലൈഗർ (Liger) എന്നും വിളിക്കുന്നു. ഈ വിചിത്രമൃഗങ്ങൾക്ക് പ്രത്യുല്പ്പാദന ശേഷി കാണുകയില്ല. ആയുസ്സും കുറവായിരിക്കും. ക്രോമസോം സംഖ്യയിൽ ഉള്ള പ്രശ്നങ്ങൾ ആണ് ഇതിനു കാരണംമാതൃഭൂമി ദിനപത്രം ഡിസംബർ 29, 2009 കടുവ നേരിടുന്ന വെല്ലുവിളികൾ വനനശീകരണം ആണ്‌ കടുവകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ജൈവശൃംഖലയിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നതു മൂലം വനത്തിൽ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ബാധിക്കുന്നു. അപൂർവ്വമായി ആനകളും, കരടികളും കടുവകളെ എതിർക്കാറുണ്ടെങ്കിലും മനുഷ്യൻ തന്നെ ആണ്‌ കടുവകളുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യയിൽ കടുവ സം‌രക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജിം കോർബറ്റ് ദേശീയോദ്യാനമാണ്‌. ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരനായ മൃഗസം‌രക്ഷകപ്രവർത്തകനായ എഡ്വേർഡ് ജിം കോർബറ്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഇന്ത്യയിലെ കടുവകളുടെ എണ്ണം AD-2019 ൽ രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 5 വർഷം കൊണ്ട് വലിയ വർധന ഉണ്ടായതായി റിപ്പോർട്ട്‌ ഉണ്ട്. 2014 ൽ 2226 കടുവകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2018ൽ അത് 2967 എണ്ണമായി. 2006ൽ 1411 കടുവകൾ ഉണ്ടായിരുന്നത് ആണ് 12 വർഷം കൊണ്ട് ഇരട്ടിയായത് ! പ്രതിവർഷം 6% വർധന! ആഗോളതലത്തിൽ AD-2022 ൽ കടുവകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടി ആക്കാനാണ് ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ഇന്ത്യ 4 വർഷം മുൻപ് തന്നെ ലക്ഷ്യം നേടി. രാജ്യത്തെ കടുവകൾ ഉള്ള 21 സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. 2014ൽ നടത്തിയ കണക്കെടുപ്പിൽ കേരളത്തിൽ 136 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ ഇത്തവണ അത് 190 ആണ്. എറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യപ്രദേശിൽ ആണ്. 526 എണ്ണം. മിസോറാമിലും കിഴക്കൻ ബംഗാളിലും നേരത്തെ 3എണ്ണം വീതം ഉണ്ടായിരുന്നത് 2018ൽ ഇല്ലാതായി. സർവേ നടത്തിയത് ഇപ്രകാരം 1. ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യ സർവ്വേ. 2. സർവ്വേ നടത്തിയത് രാജ്യത്തെ 3,81,400 ചതുരശ്ര കിലോമീറ്റർ വനത്തിൽ. 3. സർവ്വേയ്ക്ക് വിനിയോഗിച്ച മനുഷ്യദിനങ്ങളുടെ എണ്ണം 5,93,882. 4. കണക്കെടുപ്പിനായി സ്ഥാപിച്ച ട്രാപ് ക്യാമറകൾ 26,838. 5. കണക്കെടുപ്പിനായി ഉപയോഗിച്ച വന്യജീവി ചിത്രങ്ങൾ 34,858,623 6. ട്രാപ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ, ദേഹത്തെ വരകളുടെ വ്യത്യാസം തുടങ്ങിയവ എല്ലാം പരിഗണിച്ചു. ക്യാമറയിൽ കുടുങ്ങിയത് 2461 കടുവകൾ. രാജ്യത്തെ ഏറ്റവും മികച്ച കടുവ സങ്കേതം രാജ്യത്തെ എറ്റവും മികച്ച കടുവ സങ്കേതം എന്ന ബഹുമതി പെരിയാറിന് ! AD-2019 ൽ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 50 കടുവാ സങ്കേതങ്ങൾ ഉണ്ട്. ഈ 50 കടുവാസങ്കേതങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ 93.75% നേട്ടം കൈവരിച്ചതിലൂടെയാണ് പെരിയാർ ഒന്നാമതെത്തിയത് !മാർക്കിന്റെ കാര്യത്തിൽ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതം പെരിയാറിനോപ്പം എത്തി. പെരിയാറിന് പുറമെ പറമ്പിക്കുളത്തും കേരളത്തിൻറെ പ്രവർത്തനം മികച്ചതായി. രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന്‌ ആണ് ലഭിച്ചത്! 4 വർഷത്തിൽ ഒരിക്കൽ ആണ് ഈ അവാർഡ് നൽകുന്നത്. കടുവ സങ്കേതങ്ങളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. മനോരമ ദിനപത്രം 30 ജൂലൈ 2019, താൾ 9 thumb|കടുവയുടെ കാൽപ്പാദം.പഗ്മാർക്ക് മോൾഡിന്റെ ചിത്രം കടുവാ ആക്രമണങ്ങളും നരഭോജി കടുവകളും. ദേശീയ മൃഗം കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ ഇന്ത്യ (റോയൽ ബംഗാൾ കടുവ) ബംഗ്ലാദേശ് (റോയൽ ബംഗാൾ കടുവ) മലേഷ്യ (മലയൻ കടുവ) നേപ്പാൾ (റോയൽ ബംഗാൾ കടുവ) വടക്കൻ കൊറിയ (സൈബീരിയൻ കടുവ) തെക്കൻ കൊറിയ (സൈബീരിയൻ കടുവ) മുൻപത്തെ നാസി ജർമ്മനി (കറുത്ത പരുന്തിനോടൊപ്പം) മുൻപത്തെ യു.എസ്.എസ്.ആർ (സൈബീരിയൻ കടുവ) ചിത്രശാല അവലംബം വർഗ്ഗം:മാംസഭോജികൾ വർഗ്ഗം:വന്യജീവികൾ വർഗ്ഗം:മാർജ്ജാരവംശം വർഗ്ഗം:കടുവകൾ വർഗ്ഗം:ഏഷ്യയിലെ സസ്തനികൾ വർഗ്ഗം:കേരളത്തിലെ സസ്തനികൾ
ശശി തരൂർ
https://ml.wikipedia.org/wiki/ശശി_തരൂർ
2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956)https://starsunfolded.com/shashi-tharoor/https://shashitharoor.in/biography ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.https://www.thenewsminute.com/article/how-shashi-tharoor-won-thiruvananthapuram-third-consecutive-time-102293http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4569https://www.india.gov.in/my-government/indian-parliament/shashi-tharoor ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ. ജീവിതരേഖ തരൂർ ചന്ദ്രശേഖരൻ നായരുടെയും ലില്ലി തരൂരിന്റെയും ( ലില്ലി മേനോൻ ) മകനായി 1956ൽ ലണ്ടനിൽ ജനനം.ശശി തരൂർ; ദി ഗ്രേറ്റ് ഇൻഡ്യൻ നോവൽ; പെൻ‌ഗ്വിൻ ബുക്സ്/വൈക്കിങ്ങ്; ന്യൂ ഡെൽഹി: 1989. ISBN 0-14-012049-1]]‍ കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു. 2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു.2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യ്തു എന്ന വാദം തള്ളുന്ന ആൻ ഇറ ഓഫ് ഡാർക്നസ് എന്ന ഗ്രന്ഥത്തിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ശശി തരൂരിന്റെ പുസ്തകങ്ങൾ ബുക്‌ലെസ് ഇൻ ബാഗ്ദാദ് ഉം, വായനയെക്കുറിച്ചുള്ള മറ്റു കുറിപ്പുകളും നെഹ്രു - ഇന്ത്യയുടെ കണ്ടുപിടിത്തം കേരളം - ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങൾ - എം.എഫ്. ഹുസൈൻ, വർണ്ണന - ശശി തരൂർ) ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട് ലഹള ഗ്രേറ്റ് ഇന്ത്യൻ നോവൽ അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും ഷോ ബിസിനസ് വിവാദങ്ങൾ ബോംബെയിൽ 2008 നവംബർ 26 ന്‌ ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" (പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്) എന്ന ലേഖനം വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ്‌ ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു. 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക്‌ മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു. ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് മാതൃഭൂമി ഓൺലൈൻ 18/09/2009 ശേഖരിച്ചത് അനുചിതമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി. 2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ, ഇന്ത്യ-പാക്ക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന തരൂറിന്റെ നിർദ്ദേശം വിവാദമായി. കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു. കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും2019 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ., 316142 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്., 2585562014 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ., എൽ.ഡി.എഫ്., 2489412009 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്., 226727 (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094) കുടുംബാംഗങ്ങൾ അച്ഛൻ: ചന്ദ്രൻ തരൂർ (1993 ൽ ഹൃദ്രോഗം മൂലം നിര്യാതനായി) അമ്മ: ലില്ലി തരൂർ മുൻ ഭാര്യമാർ: തിലോത്തമ (കൊൽക്കത്തക്കാരിയാണ്),ക്രിസ്റ്റ ഗിൽസ് (കാനഡ), സുനന്ദ പുഷ്കർ (2014 ജനുവരി 17 നു ദെൽഹി ലീല ഹോടെൽ ഇൽ മരിച്ച് നിലയിൽ കണ്ടു) മക്കൾ: ഇഷാൻ, കനിഷ്ക് (ഇരട്ടകളാണ്) അവലംബം പുറത്തേക്കുള്ള കണ്ണികൾ ട്വിറ്റർ ഫീഡ് വ്യക്തിപരമായ വെബ് സൈറ്റ് ശശി തരൂരിനെപ്പറ്റി യു.എൻ വെബ് സൈറ്റിൽ വോട്ടുനില വർഗ്ഗം:1956-ൽ ജനിച്ചവർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:മാർച്ച് 9-ന് ജനിച്ചവർ വർഗ്ഗം:യുനൈറ്റഡ് നാഷണൽ ഒഫീഷ്യലുകൾ വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാർ വർഗ്ഗം:പതിനാറാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ വർഗ്ഗം:ഇന്ത്യൻ എഴുത്തുകാർ വർഗ്ഗം:ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:മലയാളികളായ കേന്ദ്രമന്ത്രിമാർ
ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം
https://ml.wikipedia.org/wiki/ഇറ്റാലിയൻ_ദേശീയ_ഫുട്ബോൾ_ടീം
ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉൾപ്പെടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യൻ കിരീടവും ഒളിമ്പിക്സ് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താൽ അസൂറികൾ( നീലക്കുപ്പായക്കാർ) എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ജർമ്മനിയിൽ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം നേടിയത്. ഇതോടെ ബ്രസീൽ കഴിഞ്ഞാൽ കൂടുതൽ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി. ഹ്രസ്വ ചരിത്രം 1910 മേയ് 15നു ഫ്രാൻസിനെതിരെയായിരുന്നു ഇറ്റലിയുടെ പ്രഥമ രാജ്യാന്തര മത്സരം. അതിലവർ ഫ്രാൻസിനെ 6-2 എന്ന സ്ക്കോറിൽ പരാജയപ്പെടുത്തി. 1930ൽ അരങ്ങേറിയ പ്രഥമ ലോകകപ്പിൽ ഇറ്റലി പങ്കെടുത്തില്ല. എന്നാൽ 1934ലെ രണ്ടാം ലോകകപ്പിന് ആഥിത്യമരുളുകയും കിരീടം ചൂടുകയും ചെയ്തു. 1938ലും കിരീട നേട്ടം ആവർത്തിച്ചു. 1936ലെ ബെർലിൻ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടി. എന്നാൽ 1940നു ശേഷം ഇറ്റാലിയൻ ഫുട്ബോളിന്റെ പെരുമ പിന്നോട്ടായി. 1949ലുണ്ടായ വിമാന ദുരന്തത്തിൽ ഇറ്റലിയുടെ പത്തു കളിക്കാർ കൊല്ലപ്പെടുകയും ചെയ്തു. കരുത്തുറ്റ ഒരു തലമുറയാണ് ഈ അപകടത്തിലൂടെ നഷ്ടമായത്. പിന്നീടു നടന്ന ലോകകപ്പുകളിലൊക്കെ ഒന്നാം റൌണ്ടിനപ്പുറം കടക്കാൻ അസൂറിപ്പടയ്ക്കായില്ല. 1966ലാകട്ടെ താരതമ്യേന ദുർബലരായ ഉത്തര കൊറിയയോടു പോലും തോൽക്കേണ്ടിവന്നു. 1968-ൽ യൂറോപ്യൻ കിരീടം ചൂടിയതോടെയാണ് ഇറ്റാലിയൻ ഫുട്ബോൾ വീണ്ടുമുണരുന്നത്. രണ്ടു വർഷത്തിനുശേഷം മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ ഫൈനലിലെത്തി. എന്നാൽ ബ്രസീലിനോട് 1-4നു പരാജയപ്പെട്ടു. ഈ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ നടന്ന സെമി ഫൈനൽ മത്സരം എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിൽ നാലാം സ്ഥാനം നേടി. നാലു വർഷങ്ങൾക്കുശേഷം 1982-ൽ സ്പെയിൻ ലോകകപ്പിൽ പാവ്ലോ റോസിയുടെ മികവിൽ ഇറ്റലി ഒരിക്കൽക്കൂടി ലോകകിരീടം നേടി. 1990-ലെ ലോകകപ്പിന് ഇറ്റലി ആഥിത്യമരുളിയെങ്കിലും സെമിഫൈനലിൽ അർജന്റീനയോട് പെനാൽറ്റി ഷൂട്ടൌട്ടിൽ തോറ്റതു തിരിച്ചടിയായി. എങ്കിലും ഇംഗ്ലണ്ടിനെ തോല്പിച്ച് മൂന്നാം സ്ഥാനം നേടി. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിലും ഇറ്റലി സ്ഥാനം നേടി. എന്നാൽ അവിടെയും പെനാൽറ്റി ഷൂട്ടൌട്ടിൽ ബ്രസീലിനോടു പരാജയപ്പെട്ടു. രണ്ടായിരത്തിലെ യൂറോ കപ്പ് ഫൈനലിലും പരാജയമായിരുന്നു ഫലം. ഫ്രാൻസ് 2-1 ന് അസൂറിപ്പടയെ കീഴടക്കി. ലോകകപ്പ് പ്രകടനം വർഷം പ്രകടനം ജയം തോൽ‌വി സമനില അടിച്ച ഗോൾ വഴങ്ങിയ ഗോൾ1930 പങ്കെടുത്തില്ല 1934 ജേതാക്കൾ 4 0 1 12 3 1938 ജേതാക്കൾ 4 0 0 9 4 1950 പ്രാഥമിക റൌണ്ട് 1 1 0 4 3 1954 പ്രാഥമിക റൌണ്ട് 1 2 0 6 7 1958 യോഗ്യത നേടിയില്ല 1962 പ്രാഥമിക റൌണ്ട് 1 1 1 3 2 1966 പ്രാഥമിക റൌണ്ട് 1 2 0 2 2 1970 രണ്ടാം സ്ഥാനം 3 1 2 10 81974 പ്രാഥമിക റൌണ്ട് 1 1 1 5 41978 നാലാം സ്ഥാനം 4 2 1 9 61982 ജേതാക്കൾ 4 0 3 12 6 1986 രണ്ടാം റൌണ്ട് 1 2 1 4 61990 മൂന്നാം സ്ഥാനം 6 1 0 10 21994 രണ്ടാം സ്ഥാനം 4 2 1 8 51998 ക്വാർട്ടർ ഫൈനൽ 3 1 1 8 3 2002 രണ്ടാം റൌണ്ട് 1 2 1 5 5 2006 ഫൈനൽ 5 0 1 11 1*ആകെ 44 18 14 118 67 കേളീശൈലി പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതിൽ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്. വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങൾ ഇറ്റലിയിൽ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങൾ പോലും ഗോൾ നേട്ടത്തിൽ ഏറെ പിറകിലാണുതാനും. പ്രതിരോധനിരയിൽ നാലുപേർ, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീൽഡർമാർ, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീൽഡർമാർ, ഒരു സ്ട്രൈക്കർ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോൾ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി. പ്രമുഖ താരങ്ങൾ ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സിൽ‌വിയോ പിയോള മുതൽ ഒട്ടേറെ പ്രതിഭാധനരായ കളിക്കാരെ അസൂറികൾ ലോകഫുട്ബോളിനു സംഭാവന ചെയ്തിട്ടുണ്ട്. 1982 ഇറ്റലി കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന ദിനോ സോഫ് എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാണ്. 1982ലെ സുവർണ്ണ പാദുക നേട്ടക്കാരൻ പാവ്ലോ റോസി, 1990, ‘94 ലോകകപ്പുകളിൽ ശ്രദ്ധേയനായ റോബർട്ടോ ബാജിയോ, ഇറ്റലിക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച പാവ്ലോ മൾദീനി, എക്കാലത്തെയും മികച്ച സെൻ‌ട്രൽ ഡിഫൻ‌ഡറായി കണക്കാക്കപ്പെടുന്ന ഫ്രാങ്കോ ബരേസി എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാഞ്ചെസ്കോ ടോട്ടി, അലെസാന്ദ്രോ ദെൽ പിയറോ, ഫിലിപ്പോ ഇൻസാഗി, ലൂക്കാ ടോണി എന്നിവരാണ് സമീപകാലത്ത് ശ്രദ്ധേയരായ ഇറ്റാലിയൻ താരങ്ങൾ. ഇറ്റലിയുടെ ഗോൾവേട്ടക്കാർ #താരംകരിയർഗോൾ (കളികൾ)ശരാശരി1ലൂജി റൈവ1965 - 1973 35 (42)0.832ഗുസിപ്പേ മിയേസ1930 - 193933 (53)0.623സിൽ‌വിയോ പിയോള1935 - 195230 (34)0.884റോബർട്ടോ ബാജിയോ1990 - 200427 (56)0.48അലെസാന്ദ്രോ ദെൽ പിയറോ1995 -27 (91)0.366അലെസാന്ദ്രോ ആൽട്ടോബെലി1981 - 198925 (61)0.41അഡോൾഫോ ബലോൺസിയറി1920 - 193325 (47)0.53ഫിലിപ്പോ ഇൻസാഗി1997 -25 (57)0.449ഫ്രാഞ്ചെസ്കോ ഗ്രാസിയേനി1975 - 198223 (64)0.53ക്രിസ്ത്യൻ വിയേരി1997 -23 (49)0.4711അലെസാന്ദ്രോ മസോള1963 - 197422 (70)0.31 വർഗ്ഗം:യൂറോപ്പിലെ ദേശീയ ഫുട്ബോൾ ടീമുകൾ വർഗ്ഗം:ഇറ്റലി
ഇറ്റലി - ഫുട്ബോൾ ടീം
https://ml.wikipedia.org/wiki/ഇറ്റലി_-_ഫുട്ബോൾ_ടീം
തിരിച്ചുവിടുക ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം
കയ്യൂർ സമരം
https://ml.wikipedia.org/wiki/കയ്യൂർ_സമരം
ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം.https://www.mathrubhumi.com/special-pages/mathrubhumi-100-years/articles/kayyur-karivellur-morazha-kavumbazhi-protests-1.7345829 ഇതോടനുബന്ധിച്ച് അപ്രതീക്ഷിതമായി സുബ്രായൻ എന്ന പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും സമരത്തിന് പുതിയ മാനം കൈവരുകയും ചെയ്തു. നാലു സമര പ്രവർത്തകരെ ഇതിന്റെ പേരിൽ മാർച്ച് 29, 1943-നു തൂക്കിലിട്ടു വധിച്ചു. നാടുവാഴിത്തത്തിന്റേയും, സാമ്രാജ്യത്വതിന്റേയും മർദ്ദനത്തിനെതിരായി ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട ഒരു പോരാട്ടമായിരുന്നു കയ്യൂർ സമരം എന്നു കണക്കാക്കപ്പെടുന്നു. പശ്ചാത്തലം ബ്രിട്ടീഷ് ഭരണകാലത്തെ സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഹോസ്ദുർഗ് എന്ന സബ് താലൂക്കിലാണ് കയ്യൂർ എന്ന ഗ്രാമം സ്ഥിതിചെയ്തിരുന്നത്. ഈ സ്ഥലം ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ചീമേനി ഗ്രാമപഞ്ചായത്തിലാണ്. ഇക്കേരി നായ്ക്കരും, തുടർന്നു വന്ന മൈസൂർ രാജവംശവുമാണ് ഈ പ്രദേശങ്ങളിൽ മുമ്പ് അടക്കി ഭരിച്ചിരുന്നത്. 1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശങ്ങളെല്ലാം തന്നെ ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധികാരത്തിൻ കീഴിലായി. സാമൂഹികപരമായും, സാമ്പത്തികപരമായും, സാമ്പത്തികപരമായുമെല്ലാം മലബാറിനോടു ചേർന്നു ജീവിച്ചിരുന്ന ജനങ്ങൾ ഭരണപരമായി സൗത്ത് കാനറ ജില്ലയുടെ കീഴിലായിരുന്നു. അതുകൊണ്ടു തന്നെ മലബാറിൽ നിർബന്ധപൂർവ്വം നിലനിന്നിരുന്ന ടെനൻസി നിയമം ഈ പ്രദേശത്ത് പ്രാബല്യത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കമ്പനിക്കു തോന്നിയ രീതിയിലാണ് ഇവിടെ നികുതി വർദ്ധനവ് നടപ്പിലാക്കിയിരുന്നത്. ഈ നികുതിഭാരം അന്തിമമായി വന്നു വീണിരുന്നത് കർഷകന്റെ ചുമലിലും ആയിരുന്നു. ഈ പ്രദേശത്തെ നാട്ടുരാജാവായിരുന്ന നീലേശ്വരം രാജയാണ് കർഷകരിൽ നിന്നും നികുതി പിരിച്ച് കമ്പനിയെ ഏൽപ്പിച്ചിരുന്നത്. 1930 കളുടെ അവസാനത്തിൽ കേരളത്തിൽ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ അലകൾ കയ്യൂരിലും വളരെ പ്രകടമായിരുന്നു. ഓൾ മലബാർ കർഷകസംഘം പോലുള്ള കർഷപ്രസ്ഥാനങ്ങൾ വളരെപ്പെട്ടെന്നു തന്നെ മലബാറിൽ വേരു പിടിച്ചു. ജന്മികളുടെ ക്രൂരമായ പീഡനത്തിൽ നിന്നും രക്ഷനേടാനുള്ള കർഷകന്റെ അഭിവാഞ്ചയായിരുന്നു ഇത്തരം കർഷകമുന്നേറ്റങ്ങൾ കയ്യൂർപോലുള്ള പ്രദേശങ്ങളിൽ മുന്നേറാനുള്ള കാരണം. ഈ പ്രസ്ഥാനങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനും പുതിയ മാനങ്ങൾ നൽകുകയുണ്ടായി.മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 119 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ആയിരുന്ന പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവായിരുന്ന ടി.എസ്. തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ ചിന്നിച്ചിതറി കിടന്നിരുന്ന കർഷകമുന്നേറ്റങ്ങൾക്ക് പുതിയ രൂപവും മാനവും കൈവന്നു.https://www.mathrubhumi.com/special-pages/mathrubhumi-100-years/articles/kayyur-karivellur-morazha-kavumbazhi-protests-1.7345829 ഇതോടെ, കർഷകപ്രസ്ഥാനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ ലഭിക്കുകയുണ്ടായി. ജന്മികളുടെ കർഷകചൂഷണത്തിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കാൻ കർഷകസംഘം തീരുമാനിച്ചു. കർഷകരിൽ നിന്നും അന്യായമായി പിരിക്കുന്ന നികുതിക്കു പുറമേ അക്രമമായി അടിച്ചേൽപ്പിക്കുന്ന വെച്ചു കാണൽ,നൂരി,മുക്കാൽ,ശീലക്കാശ് , എന്നീ പിരിവുകളും നിറുത്തലാക്കാൻ ജന്മികളോട് ആവശ്യപ്പെടാൻ കർഷകർ തീരുമാനിച്ചു. സമരം യുദ്ധത്തെതുടർന്നുണ്ടായ കെടുതികളുടെ പുറകെ, സർക്കാർ കർഷകരുടെ കഴുത്തിലെ കുരുക്ക് ഒന്നു കൂടി മുറുക്കി. കർഷകർ വിവിധ ആവശ്യങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി. തങ്ങളുടെ വിളകൾക്ക് ഒരു താങ് വില നിശ്ചയിക്കുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കു നിർത്തുക, കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കുക എന്നതായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾക്കു കരുത്തു പകരുവാനായി 1940 സെപ്തംബർ 15 പ്രതിഷേധ ദിനമായി ആചരിക്കാൻ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി തീരുമാനിച്ചു.മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 121 എന്നാൽ 12 സെപ്തംബറിന് ഡിഫൻസ് ഓഫ് ഇന്ത്യാ നിയമം പ്രകാരം സർക്കാർ ഈ യോഗം നിരോധിച്ചു.മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 121 ഈ നിരോധന ഉത്തരവിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് മുൻനിശ്ചയിച്ച പ്രകാരം കർഷകർ വിവിധയിടങ്ങളിലായി തടിച്ചു കൂടി. തലശ്ശേരിയിലും, മട്ടന്നൂരും, മൊറാഴയിലുമെല്ലാം ജാഥകൾ അക്രമാസക്തമായി. തലശ്ശേരിയിലെ ജവഹർ ഘട്ടിൽ സെന്റ്.ജോസഫ് സ്കൂളിനു സമീപം നടന്ന യോഗത്തെ നേതാക്കളായ പി.കൃഷ്ണനും, പി.കെ.മാധവനും, കെ.ദാമോദരനും അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു, പെട്ടെന്ന് ബ്രിട്ടീഷ് പട്ടാളം യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെയ്പിൽ പ്രൈമറി സ്കൾ അദ്ധ്യാപകനായ അബു മാസ്റ്ററും, ഗ്രേറ്റർ ദർബാർ കമ്പനിയിലെ ബീഡി തൊഴിലാളിയായിരുന്ന ചാത്തുക്കുട്ടിയും കൊല്ലപ്പെട്ടു.മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 120-121 പ്രതിഷേധദിനമാചരിക്കാൻ പിറ്റേ ദിവസം നടന്ന ജാഥയ്ക്കു മുമ്പിൽ തലേദിവസത്തെ അക്രമത്തിൽ പങ്കാളിയായ പോലീസ് കോൺസ്റ്റബിൾ സുബ്ബരായൻ അറിയാതെ വന്നുപെട്ടു. ഇയാളെ കണ്ടതോടെ ജനക്കൂട്ടം അക്രമാസക്തമായി. ജനക്കൂട്ടം സുബ്ബരായനെ തല്ലാൻ തുനിഞ്ഞുവെങ്കിലും, മുതിർന്നനേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. അവസാനം, ചെങ്കൊടി പിടിച്ചുകൊണ്ട് ജാഥയുടെ മുന്നിൽ നടത്തിക്കുവാൻ തീരുമാനമായി. ജനക്കൂട്ടത്തിന്റെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ സുബ്ബരായൻ, പുഴയിലേക്കെടുത്തുചാടിയെങ്കിലും, യൂണിഫോമിലായിരുന്നതിനാൽ പുഴയിലെ ഒഴുക്കിനെതിരേ നീന്തി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജനം അയാളെ കല്ലെറിഞ്ഞു കൊലപ്പെടുത്തി.ഹിസ്റ്ററി സൊസൈറ്റി ആന്റ് ലാന്റ് റിലേഷൻസ്- ഇ.എം.എസ്സ്.നമ്പൂതിരിപ്പാട് പുറം 212കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 60-61 പോലീസ് ആക്രമണം മാർച്ച് 28 നായിരുന്നു ഈ സംഭവം നടന്നത്. 28നും 29നും പോലീസ് കൊലപാതകികളെ അന്വേഷിച്ചു വന്നില്ല. എന്നാൽ ക്രൂരമായ ഒരു നരനായാട്ടിനുള്ള അണിയറപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കയ്യൂരിലെ ജനങ്ങൾ കരുതി. മാർച്ച് 30 ന് വൻ പോലീസ് സന്നാഹം കയ്യൂരിൽ നരനായാട്ടു തുടങ്ങി. പിടികൂടിയ എല്ലാവരേയും പോലീസ് ക്യാമ്പിൽ കൊണ്ടു വന്നു ചോദ്യം ചെയ്യാൻ തുടങ്ങി. കാസർഗോഡ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാമനായിരുന്നു ക്യാമ്പിന്റെ ചുമതല.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറങ്ങൾ 62-63 ഇ.കെ.നായനാരുൾപ്പടെയുള്ള നേതാക്കൾ ഒളിവിൽപോയി. സ്ത്രീകളും, കുട്ടികളും, വൃദ്ധരും എല്ലാം ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ട് ഓടിപോകേണ്ടി വന്നു. എല്ലാ അർത്ഥത്തിലും പോലീസ് അഴിഞ്ഞാടുകയായിരുന്നു. പോലീസ് കേസ്,വിചാരണ അറുപത്തൊന്നു പേരെ പ്രതിചേർത്താണ് പോലീസ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയത്. മഠത്തിൽ അപ്പു ആയിരുന്നു ഒന്നാം പ്രതി. വി.വി.കുഞ്ഞമ്പു രണ്ടാം പ്രതിയും, ഇ.കെ. നായനാർ മൂന്നാം പ്രതിയുമായിരുന്നു.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 66]] ഒളിവിലായിരുന്ന നായനാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല, അതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് കോടതിയിൽ വിചാരണ തുടങ്ങിയത്. മംഗലാപുരം സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിരുന്നത്. ബി.എ ബിരുദധാരിയായതുകൊണ്ട് വി.വി.കുഞ്ഞമ്പുവിന് ജയിലിൽ ബി ക്ലാസ് സൗകര്യങ്ങൾ ലഭ്യമായിരുന്നു. മദ്രാസ്സിൽ നിന്നെത്തിയ ബാരിസ്റ്റർ.എ.കെ.പിള്ള, മംഗലാപുരത്തെ രംഗറാവു, ശർപാഡി സരസപ്പ, ബി.ഗംഗാധരദാസ്, വി ഹമ്മബ്ബ എന്നിവരായിരുന്നു കയ്യൂരിലെ പ്രതികൾക്കുവേണ്ടി ഹാജരായത്. വിധി 1942 ഫെബ്രുവരി രണ്ടിനാണ് വിചാരണക്കുശേഷം കോടതി വിധി പ്രസ്താവിച്ചത്.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 81 മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. മുപ്പത്തെട്ടു പേരെ കോടതി വിട്ടയച്ചു. ബാക്കി പ്രതിപ്പട്ടികയിലുള്ളവർക്ക് അഞ്ചു വർഷവും, രണ്ടു വർഷവും വീതം കഠിനതടവിനു ശിക്ഷിച്ചു. വിധി പ്രസ്താവിക്കുമ്പോൾ കൃഷ്ണൻനായർക്ക് 15 വയസ്സായിരുന്നു പ്രായം, അതുകൊണ്ട് ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രൊവിൻഷ്യൻ സർക്കാരിന്റെ ഉത്തരവിനായി റിപ്പോർട്ട് ചെയ്യണമെന്നും കോടതി വിധിന്യായത്തിൽ പ്രസ്താവിക്കുകയുണ്ടായി. പോലീസുകാരന്റെ ദുഷ്പ്രവർത്തികളെക്കുറിച്ച് വിധിയുടെ ഒരു ഭാഗത്ത് നിശിതമായി തന്നെ വിമർശിച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്ന വി.വി.കുഞ്ഞമ്പുവിനെതിരേ സാക്ഷി പറഞ്ഞ പതിനൊന്നുപേരും കള്ളസാക്ഷിയാണ് പറഞ്ഞതെന്ന് കോടതി കണ്ടെത്തി. ഈ പതിനൊന്നു പേരും സാക്ഷി പറഞ്ഞ മറ്റു പ്രതികളും നിരപരാധികളാണെന്ന് കണ്ടെത്തി, വി.വി.കുഞ്ഞമ്പുവിനെയടക്കം കോടതി വെറുതെ വിട്ടു.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു കോടതി വിധി - പുറം 82 . കേസിൽ പ്രായപൂർത്തിയാവാത്തതുകൊണ്ട് വധശിക്ഷ ലഭിക്കാതിരുന്ന ചൂരിക്കാടൻ കൃഷ്ണൻനായർക്ക് പിന്നീട് അഞ്ചുവർഷത്തെ തടവ് ശിക്ഷ ലഭിക്കുകയുണ്ടായി. മൂന്നാംപ്രതിയായിരുന്ന ഇ.കെ.നായനാരെ പിടികൂടാൻ കഴിയാഞ്ഞതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയുണ്ടായി. എന്നാൽ കയ്യൂർ കേസിൽ പ്രതിയായ നായനാർ മറ്റൊരാളായിരുന്നുവെന്നും മുൻ കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ആളുമാറി കേസിൽ ഉൾപ്പെടുത്തിയതാണെന്നും ഒരഭിപ്രായമുള്ളതായി ചരിത്രഗവേഷകൻ എ.ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നു. ഇ.കെ.നായനാർക്ക് കയ്യൂർസമരത്തിൽ നേരിട്ടു പങ്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു തൂക്കിലേറ്റപ്പെട്ടവർ മഠത്തിൽ അപ്പു മഠത്തിൽ അമ്പാടി അന്തിത്തിരിയന്റേയും, ചിരുതയുടേയും മകനായി 1917 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച അപ്പു അഭിനവ് ഭാരത് യുവസംഘം, കോൺഗ്രസ്സ്, കർഷകസംഘം തുടങ്ങിയ സംഘടനകളിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു വന്നു. 1941 മാർച്ച് 26ന് പുഴവക്കത്തെ ചായക്കടയിൽ നടത്തിയ പോലീസ് തിരച്ചിലിനിടയിൽ കൂടെയുള്ള സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ പോലീസുമായി മൽപ്പിടിത്തത്തിലേർപ്പെട്ടു പിടിയിലായി.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു മഠത്തിൽ അപ്പു - പുറം 123 കോയിത്താറ്റിൽ ചിരുകണ്ടൻ കയ്യൂർ കേസിൽ 31ആം പ്രതിയായിരുന്നു. 1922 ൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ചിരുകണ്ടൻ ജനിച്ചത്. കയ്യൂർ കോൺഗ്രസ്സ് പ്രസ്ഥാനത്തിലും, കർഷകസംഘത്തിലും, യുവക് സംഘത്തിന്റെ പ്രവർത്തക കമ്മിറ്റിയിലും അംഗമായിരുന്നു. 1941 മാർച്ച് 12ആം തീയതി സഖാവ് കൃഷ്ണപിള്ള എവിടെ എന്നു ചോദിച്ചുകൊണ്ട് കോൺഗ്രസ്സ് സന്നദ്ധപ്രവർത്തകർ നടത്തിയ ജാഥക്ക് നേതൃത്വം നൽകിയത് ചിരുകണ്ടനായിരുന്നു. അന്ന് അറസ്റ്റ് ചെയ്ത ചിരുകണ്ടനെ രാജ്യരക്ഷാ റൂൾ പ്രകാരം രണ്ടുവർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു. കയ്യൂർ കേസിൽ ഏറ്റവും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത് ചിരുകണ്ടനായിരുന്നു.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു കോയിത്താറ്റിൽ ചിരുകണ്ടൻ - പുറം 124 പൊടോര കുഞ്ഞമ്പു നായർ 1911 ൽ കുറുവാടൻ ചന്തൻ നായരുടേയും, പൊടോര ചിരുതൈ അമ്മയുടേയും മകനായാണ് കുഞ്ഞമ്പു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെ ജോലികളിൽ സഹായിച്ചു പോന്നു. 1937 ൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എളേരി വില്ലേജ് കോൺഗ്രസ്സ് കമ്മിറ്റി, അഭിനവ് ഭാരത് യുവക് സംഘം, കർഷകസംഘം എന്നിവയിൽ അംഗമായിരുന്നു. കയ്യൂർ കേസിൽ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞമ്പു നായർ.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പൊടോര കുഞ്ഞമ്പു നായർ - പുറം 125 പള്ളിക്കൽ അബൂബക്കർ 1918 ൽ കാസർഗോഡ് താലൂക്കിലെ നീലേശ്വരം എന്ന ഗ്രാമത്തിലെ പാലായിലാണ് അബൂബക്കർ ജനിച്ചത്. മാതാവ് കുഞ്ഞാമിന ഉമ്മ. തീരെ ദരിദ്രമായ ജീവിത സാഹചര്യങ്ങൾ കാരണം, ചെറുപ്പത്തിലേ തന്നെ കർഷകതൊഴിലാളിയായി കുടുംബം പുലർത്തിയിരുന്നു. 1938 മുതൽ കർഷകസംഘം പ്രവർത്തകനായിരുന്നു. 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1941 ലെ പാലായി വിളകൊയ്ത്തു കേസിൽ ശിക്ഷിച്ചുവെങ്കിലും, പിന്നീട് ശിക്ഷ റദ്ദാക്കുകയായിരുന്നു. കയ്യൂർ കേസിലെ 51ആം പ്രതിയായിരുന്നു.കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പള്ളിക്കൽ അബൂബക്കർ - പുറം 125 കുറിപ്പുകൾ അവലംബം - Category:കേരളത്തിലെ സമരങ്ങൾ
ഒ.എൻ.വി. കുറുപ്പ്
https://ml.wikipedia.org/wiki/ഒ.എൻ.വി._കുറുപ്പ്
മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലുമറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു പൂർണ്ണനാമം. 1982മുതൽ 1987വരെ കേന്ദ്രസാഹിത്യഅക്കാദമിയംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒ.എൻ.വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..Padma Awards Announced നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയംചൊല്ലിയവതരിപ്പിച്ച കവിതകൾ, ആസ്വാദകർ ഇരുകൈയുംനീട്ടി സ്വീകരിച്ചു. ജീവിതരേഖ കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ൽ ജനിച്ച അദ്ദേഹം, മാതാപിതാക്കളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരനെന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണു നൽകിയത്. അപ്പു, സ്കൂളിൽ ഒ.എൻ. വേലുക്കുറുപ്പും സഹൃദയർക്കു പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം. 1948-ൽ സ്കൂളിൽനിന്ന് ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി, കൊല്ലം എസ്.എൻ. കോളേജിൽ ബിരുദപഠനത്തിനായിച്ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന്, 1955-ൽ മലയാളത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഇടതുപക്ഷവിദ്യാർത്ഥിപ്രസ്ഥാനമായ ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എ.ഐ.എസ്‌.എഫ്)ന്റെ നേതാവായിരുന്നു. പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖഗായിക അപർണ്ണ രാജീവ് പേരമകളാണ്. 1989ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇ‌ടതുസ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിലെ എ. ചാൾസാണ് വിജയിച്ചത്. ഔദ്യോഗികജീവിതം 1957മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചെങ്കിലും പിന്നീട് ഒരുവർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യപത്രാധിപരായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്രസാഹിത്യഅക്കാദമിയംഗം, കേരളസാഹിത്യഅക്കാദമിയംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയഅധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ലാവിയ, സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾതുടങ്ങിയ വിദേശരാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനംനടത്തിയിട്ടുണ്ട് . കാവ്യജീവിതം വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചനതുടങ്ങിയ ഒ.എൻ.വി. തന്റെ ആദ്യകവിതയായ മുന്നേറ്റം' എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ് . 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം. ആദ്യം ബാലമുരളി എന്നപേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രംമുതലാണ് ഒ.എൻ.വി. എന്നപേരിൽത്തന്നെ ഗാനങ്ങളെഴുതിത്തുടങ്ങിയത്.http://www.manoramaonline.com/literature/literaryworld/84th-birth-day-of-onv-kurupu.html?fb_comment_id=979579612054878_980046225341550 ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതകവിതയെ പ്രതിനിധാനംചെയ്തു. thumb|ഒ. എൻ. വി. കുറുപ്പും സുഗതകുമാരിയും കേരളസംസ്ഥാനബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിക്കിടയിൽ പ്രധാനകൃതികൾ കവിതാസമാഹാരങ്ങൾ പൊരുതുന്ന സൗന്ദര്യം സമരത്തിന്റെ സന്തതികൾ ഞാൻ നിന്നെ സ്നേഹിക്കുന്നു മാറ്റുവിൻ ദാഹിക്കുന്ന പാനപാത്രം ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും‍ ഗാനമാല‍ നീലക്കണ്ണുകൾ മയിൽപ്പീലി അക്ഷരം ഒരുതുള്ളി വെളിച്ചം കറുത്തപക്ഷിയുടെ പാട്ട് കാറൽമാർക്സിന്റെ കവിതകൾ ഞാൻ അഗ്നി അരിവാളും രാക്കുയിലും‍ അഗ്നിശലഭങ്ങൾ (കവിത) ഭൂമിക്ക് ഒരു ചരമഗീതം മൃഗയ വെറുതെ ഉപ്പ് അപരാഹ്നം ഭൈരവന്റെ തുടി ശാർങ്ഗകപ്പക്ഷികൾ ഉജ്ജയിനി മരുഭൂമി നാലുമണിപ്പൂക്കൾ''' തോന്ന്യാക്ഷരങ്ങൾ നറുമൊഴി‍ വളപ്പൊട്ടുകൾ‍ ഈ പുരാതനകിന്നരം‍ സ്നേഹിച്ചുതീരാത്തവർ ‍ സ്വയംവരം‍ അർദ്ധവിരാമകൾ‍ ദിനാന്തം സൂര്യന്റെ മരണം *പത്തു പൂ പഠനങ്ങൾ കവിതയിലെ പ്രതിസന്ധികൾ‍ കവിതയിലെ സമാന്തരരേഖകൾ എഴുത്തച്ഛൻ പാഥേയം'' കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി. യുടെ സംഭാവനകൾ മഹത്തരമാണ്. ചലച്ചിത്രഗാനങ്ങൾ ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ: ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി... (മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം നേടി) ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ... (മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം നേടി) ആരെയും ഭാവ ഗായകനാക്കും... ആത്മാവിൽ മുട്ടിവിളിച്ചതുപോലെ... ഒരു ദലംമാത്രം വിടർന്നൊരു.... ശ്യാമസുന്ദരപുഷ്പമേ..... സാഗരങ്ങളേ.... നീരാടുവാൻ, നിളയിൽ.... കേവലമർത്ത്യഭാഷ കേൾക്കാത്ത.... മഞ്ഞൾപ്രസാദവും നെറ്റിയിൽച്ചാർത്തി.... ശരദിന്ദുമലർദീപനാളം നീട്ടി... ഓർമകളേ, കൈവള ചാർത്തി......... അരികിൽ നീയുണ്ടായിരുന്നെങ്കിൽ........... വാതിൽപ്പഴുതിലൂടെൻമുന്നിൽ..... ആദിയുഷസന്ധ്യപൂത്തതിവിടെ... ഒരുവട്ടംകൂടെയെൻ ഓർമ്മകൾമേയുന്ന ഓർമ്മക്കുറിപ്പുകൾ (ആത്മകഥ) പോക്കുവെയിൽ മണ്ണിലെഴുതിയത് പുരസ്കാരങ്ങൾ ജ്ഞാനപീഠപുരസ്കാരം, (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) എന്നീ ബഹുമതികൾക്കു പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ പുരസ്കാരംവർഷംകൃതികേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 അഗ്നിശലഭങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1975 അക്ഷരംഎഴുത്തച്ഛൻ പുരസ്കാരം 2007 ചങ്ങമ്പുഴ പുരസ്കാരം - ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് -ഖുറം ജോഷ്വാ അവാർഡ് -എം.കെ.കെ.നായർ അവാർഡ് -സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം 1981 ഉപ്പ്വയലാർ രാമവർമ പുരസ്കാരം 1982 ഉപ്പ്പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം - കറുത്ത പക്ഷിയുടെ പാട്ട്വിശ്വദീപ പുരസ്കാരം - ഭൂമിക്കൊരു ചരമഗീതംമഹാകവി ഉള്ളൂർ പുരസ്കാരം - ശാർങ്ഗക പക്ഷികൾആശാൻ പുരസ്കാരം - ശാർങ്ഗക പക്ഷികൾആശാൻ പ്രൈസ് ഫോർ പൊയട്രി - അപരാഹ്നംപാട്യം ഗോപാലൻ അവാർഡ് - ഉജ്ജയിനിഓടക്കുഴൽ പുരസ്കാരം - മൃഗയബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം - പുഷ്കിൻ മെഡൽ കടമ്മനിട്ട പുരസ്കാരം||2015|| ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം വർഷംവിചിത്രം1989 വൈശാലി മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ വർഷംചിത്രം2016കാംബോജി (മരണാനന്തരം)2008 ഗുൽമോഹർ1990 രാധാമാധവം1989 ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്1988 വൈശാലി1987 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ1986 നഖക്ഷതങ്ങൾ1984 അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ1983 ആദാമിന്റെ വാരിയെല്ല്1980 യാഗം, അമ്മയും മകളും1979 ഉൾക്കടൽ1977 മദനോത്സവം1976 ആലിംഗനം1973 സ്വപ്നാടനം മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം വർഷംചിത്രം2009 പഴശ്ശിരാജ മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ വർഷംചിത്രം2001 മേഘമൽഹർ2002 എന്റെ ഹൃദയത്തിന്റെ ഉടമ മറ്റ് പുരസ്കാരങ്ങളും ബഹുമതികളും 2009 - രാമാശ്രമം ട്രസ്റ്റ് അവാർഡ് 2007 - കേരളാ സർവകലാശാലയുടെ ഡോക്‌ടറേറ്റ് തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും 1989 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046 അന്ത്യം അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. അവലംബങ്ങൾ പുറം കണ്ണികൾ വർഗ്ഗം:1931-ൽ ജനിച്ചവർ വർഗ്ഗം:മേയ് 27-ന് ജനിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:ആശാൻ പുരസ്കാരജേതാക്കൾ വർഗ്ഗം:മഹാകവി ഉള്ളൂർ പുരസ്കാരജേതാക്കൾ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:ജ്ഞാനപീഠം നേടിയ മലയാളസാഹിത്യകാരന്മാർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാളനാടക ഗാനരചയിതാക്കൾ വർഗ്ഗം:2016-ൽ മരിച്ചവർ വർഗ്ഗം:ഫെബ്രുവരി 13-ന് മരിച്ചവർ വർഗ്ഗം:ഉള്ളൂർ അവാർഡ് ലഭിച്ചവർ വർഗ്ഗം:മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ
ജൂലൈ 8
https://ml.wikipedia.org/wiki/ജൂലൈ_8
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 8 വർഷത്തിലെ 189 (അധിവർഷത്തിൽ 190)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1680 - ലോകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ടൊർണാഡോഅമേരിക്കയിലെ മസാച്ചുസെറ്റ്സിൽ. 1889 - വാൾ സ്ട്രീറ്റ് ജേർണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. 1982 - മുൻ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയിൽ ആദ്യത്തെ വധശ്രമം. 1988 -പെരുമൺ ദുരന്തം:കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ തീവണ്ടി മറിഞ്ഞു. 1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാൻ ശ്രമിച്ചു. 2003 - സുഡാൻ എയർവെയ്‌സ് 39 വിമാനം തകർന്നു. 116 പേർ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ വർഗ്ഗം:ജൂലൈ 8
മൂവാറ്റുപുഴ
https://ml.wikipedia.org/wiki/മൂവാറ്റുപുഴ
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മൂവാറ്റുപുഴ. ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുമാണ്. എങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്. ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ‌ ചേരുന്നു. ചരിത്രം മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുൻപ് വടക്കുംകൂർ രാജ്യത്തിന്റെയും. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതമംഗലം ആറ്,കാളിയാറ്,തൊടുപുഴയാറ് ) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഇങ്ങനെ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണിസംഗമം എന്നു പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, മുവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സർക്കാ‍ർ ശുപാർശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗൺലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദൻ നായർ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാർ‍,പേന്തിട്ട ഗോപാലൻപിള്ള എന്നിവർ ആയിരുന്നു മററു രണ്ടു കൗൺസിൽ അംഗങ്ങൾ. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ൽ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളിൽ വർക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ൽ മുനിസിപ്പാലിററിയായി. എൻ.പരമേശ്വരൻ നായർ‍ ആയിരുന്നു ആദ്യ മുനിസിപ്പൽ ചെയർമാൻ. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തിൽ സ്ഥാനം നേടി. എൻ.പി വർഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. എസ്. മഞ്ചുനാഥ പ്രഭു ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി. പിന്നീട് കെ.എം. ജോർജ് (കേരള കോൺഗ്രസ് സ്ഥാപകൻ) മൂവാറ്റുപുഴ എം.എൽ.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോർജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു. സംസ്കാരം thumb|250px| മൂവാറ്റുപുഴയിൽ പ്രധാനമായി മൂന്നു മതാവിശ്വാസികളാണ് ഉള്ളത് :ഹിന്ദു, മുസ്ളിം, ക്രിസ്ത്യാനികൾ തുടങ്ങിയവയാണിവ. ഹിന്ദുക്കളാണ് ഭൂരിപക്ഷം. സുറിയാനി നസ്രാണി മാപ്പിളകൾ ധാരാളമായി മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഉണ്ട്. ആയിരം മാപ്പിളമാർക്ക്‌ വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്ന ആരക്കുഴ പള്ളിയാണ് (മാർത്ത് മറിയം പള്ളി,ആരക്കുഴ) എ.ഡി 999-ൽ സ്ഥാപിതമായ പ്രതേശത്തെ പുരാതന ക്രിസ്ത്യൻ പള്ളി. മുസ്ലീങ്ങളുടെ കേന്ദ്രമാണ് കോതമംഗലം-മുവാറ്റുപുഴ മേഖല. ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദ്യ മുസ്ലിം ദേവാലയമായ പെരുമറ്റം ജുമാ മസ്ജിദ് മുവാറ്റുപുഴ താലൂക്കിലാണ്. തോട്ടത്തിക്കുളം, ചക്കുങ്ങൽ, പനക്കൽ, ചെറുകപ്പിള്ളി എന്നീ നാല് പാരമ്പര്യ മുസ്ലിം തറവാട്ട് കുടുംബങ്ങളാണ്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുമറ്റം മസ്ജിദിന്റെ സ്ഥാപകർ. കച്ചേരിത്താഴത്തുള്ള പഴയ മൂവാറ്റുപുഴ പാലം ഇന്ത്യയിലെ ആദ്യത്തെ സിമന്റുകൊണ്ട് വാർത്ത പാലമാണ്. ഇത് 1914-ൽ പണിതതാണ്. മൂവാറ്റുപുഴക്കാരുടെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും ചെറുകിട വ്യവസായങ്ങളുമാണ്. മുപ്പതോ നാല്പതോ വർഷം മുമ്പ് മൂവാറ്റുപുഴ കേരളത്തിലെ വലിയ പട്ടണങ്ങളിൽ ഒന്നായിരുന്നു. ഇത് പഴയ പത്രങ്ങളിൽ നോക്കിയാൽ മനസ്സിലാകും. എന്നാൽ ഇന്ന് മറ്റു പല പ്രദേശങ്ങളേയും അപേക്ഷിച്ച് മൂവാറ്റുപുഴ വികസനത്തിൽ വളരെ പിന്നിൽ ആണ് പ്രത്യേകിച്ച് വ്യവസായ ജില്ലയായ എറണാകുളത്തിന്റെ കിഴക്കൻ കോണിൽ കാർഷിക മേഖലയിൽ പെട്ടതു കൊണ്ട് ആവാം, ഈ മുരടിപ്പ്. KL-17 ആണ് മൂവാറ്റുപുഴയുടെ മോട്ടോർ വാഹന റെജിസ്ട്രേഷൻ സീരീസ്.വളരെയധികം വാഹനക്കച്ചവടം നടക്കുന്നു എന്നതിനാലാണ് ഇങ്ങനെ ഒരു പ്രത്യേക സീരീസ് തുടങ്ങിയത്. പഴയ മൂവാറ്റുപുഴ ലോകസഭാ മണ്ഡലം ഇപ്പോൾ ഇല്ല. മൂവാറ്റുപുഴയും കോതമംഗലവും ഉൾപ്പെട്ട ഭാഗങ്ങൾ ഇപ്പോൾ ഇടുക്കി മണ്ഡലത്തിൽ ആണ്. സാംസ്ക്കാരീകമായ പ്രവർത്തനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള പ്രദേശമാണു മൂവാറ്റുപുഴ. 1969ൽ തുടങ്ങിയ 'മേള' എന്ന സാംസ്ക്കാരീക കേന്ദ്രം ഇതിനു തെളിവാണ്. തുടർന്ന്, നാസ്, കലയരങ്ങ് എന്നിങ്ങനെ വിവിധ കലാ കേന്ദ്രങ്ങൾ പിറവിയെടുത്തു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കാൽ വയ്പ്പായി 'കളിക്കോട്ട' എന്ന സംഘടനയും രൂപമെടുത്തു. കായികം - ഫൂട്ബോൾ ലഘുചിത്രം|മുഹമ്മദ് റാഫി റഷ്യയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനായി പ്രതിരോധം കളിക്കുന്നു മൂവാറ്റുപുഴ - കോതമംഗലം പ്രദേശത്തെ ഒരു പ്രധാന ഗെയിമാണ് ഫുട്ബോൾ. ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, ക്രിക്കറ്റ് എന്നിവ സാധാരണ ഗെയിമിംഗ് പ്രവർത്തനങ്ങളായി കാണപ്പെടുന്ന സമീപ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും എല്ലായ്‌പ്പോഴും ഫുട്‌ബോളിനെ ജനപ്രിയ ഗെയിമിംഗ് ചോയിസായി കാണാനാകും. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയവും അടുത്തുള്ള പഴയ നെൽവയലുകളും നമ്മുടെ മൂവാറ്റുപുഴയിൽ ഫുട്ബോളിനെ ജനപ്രിയമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. മൂവാറ്റുപുഴയിൽ 2 പ്രധാന ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടായിരുന്നു ബ്ലാക്ക് & വൈറ്റ് മൂവാറ്റുപുഴ & ഫാഞ്ചാസ് . ഒരിക്കൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രധാന വേദിയായിരുന്നു മൂവാറ്റുപുഴ. ജനാബ്.സാധുഅലിയാറിന്റെ (കരിമക്കാട്ട്) നേതൃത്വത്തിൽ സാധു സംരക്ഷണ സമിതിയുടെ (ചാരിറ്റി ഓർഗനൈസേഷൻ) ആഭിമുഖ്യത്തിൽ  വർഷാവർഷ ങ്ങളിൽ  ഫുട്ബോൾ ടൂർണമെന്റുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു  പണം കണ്ടെത്താനായി കെട്ടിതിരിച്ചു മറച്ച സ്റ്റേഡിയത്തിൽ ടിക്കറ്റ് വച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്കാലത്തെ പ്രമുഖ ക്ലബുകൾ അക്കാലത്തു മൂവാറ്റുപുഴയിലെ  കാൽപന്തുകളിയിലെ മാമാങ്കത്തിൽ മാറ്റുരച്ചിരിന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏക കേരള ഫുട്ബോൾ അസോസിയേഷൻ അഫിലിയേറ്റഡ് ഫുട്ബോൾ ക്ലബ്ബാണ് മൂവാറ്റുപുഴ എഫ്‌സി. ഇത് 2006 ൽ ശ്രീ. എൽദോ ബാബു വട്ടക്കാവിൽ സ്ഥാപിച്ചതാണ്. നാടിന്റെ അഭിമാനമാണ് മുഹമ്മദ് റാഫി ഫുട്ബോൾ കളിക്കാരൻ - (ഡിഫെൻഡർ) ഇന്ത്യ അണ്ടർ 19 ദേശീയ സോക്കർ ടീം, ബെംഗളൂരു എഫ്‌സി II ടീമിലും അദ്ദേഹം കളിക്കുന്നു . അദ്ദേഹത്തിന്റെ ജന്മസ്ഥലം മൂവാറ്റുപുഴ . മൂവാറ്റുപുഴ ലോക്കൽ ക്ലബിന്റെ മുൻ കളിക്കാരനായ ജനാബ്. മുജീബിന്റെ പുത്രനാണ്. തർബിയത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് മുഹമ്മദ് റാഫി.അദ്ദേഹത്തിന് സ്‌പെയിനിൽ പോയി പരിശീലനം  ലഭിച്ചിരുന്നു . പ്രാക് ചരിത്രം വടക്കുംകൂർ രാജാക്കന്മാരുടെ പടപ്പാളയവും പ്രകതി വിഭവ സംഭരണ കേന്ദ്രവും മൂവാറ്റുപുഴ ആണെന്ന കരുതപെടുന്നു.തിരുവനന്തപുരത്തു നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന എം.സി. റോഡ് ഈ പട്ടണത്തിലൂടെ കടന്നു പോകുന്നു. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്നു കൊടുക്കുന്നതുവരെ എം.സി. റോഡ് മൂവാറ്റുപുഴ ആറിൻറെ ഇരുകരകളിലുമായി രണ്ടു ഭാഗമായിരുന്നു. രാജഖജനാവിൽ നിന്ന് തൻറെ പ്രതീക്ഷക്കപ്പുറം നിർമ്മാണത്തിന് പണമിറ്ക്കേണ്ടി വന്നപ്പോൾ തെല്ലൊരു നീരസത്തോടെ ശ്രീമൂലം തിരുനാൾ കൊട്ടാരം സർവ്വാധികാര്യക്കാരായ ശങ്കരൻ തമ്പിയോട് മൂവാറ്റുപുഴയിൽ പാലം നിർമ്മിക്കുന്നത് സ്വർണ്ണംകൊണ്ടോ, വെള്ളികൊണ്ടോ എന്ന് ചോദിച്ച രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. ഐക്യകേരളത്തിൻറെ സമുദ്ഘാടന ദിനത്തിൽ ഉത്തര ദക്ഷിണ ഭാഗങ്ങളിൽ നിന്നാരംഭിച്ച രണ്ടു ദീപ ശിഖാ വാഹക യാത്രകളും സംഗമിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു http://www.muvattupuzhamunicipality.in/history.php?lbid=195 ഭൂപ്രകൃതി ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമാണ് ഈ മണ്ണിൻറെ പ്രത്യേകത. ഒരു പ്രത്യെകത, മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം ഉണ്ട്. http://maps.google.co.in/maps?q=Muvattupuzha,+Kerala&hl=en&ll=9.922522,76.59668&spn=0.21644,0.362549&sll=21.125498,81.914063&sspn=50.955134,92.8125&vpsrc=6&hnear=Muvattupuzha,+Ernakulam,+Kerala&t=p&z=12 thumb|800px|center|നിറഞ്ഞൊഴുകുന്ന മുവാറ്റുപുഴയാർ - 2013. ഗതാഗതം കൊച്ചി-മധുര ദേശീയ പാത 49, എം.സി. റോഡ് തുടങ്ങിയ പല പ്രധാന പാതകളും ഇതിലെ കടന്നു പോകുന്നു. സമീപ പട്ടണങ്ങൾ: കോതമംഗലം കോലഞ്ചേരി പിറവം തൊടുപുഴ പെരുമ്പാവൂർ കൂത്താട്ടുകുളം മുവാറ്റുപുഴയുടെ സമീപ കേന്ദ്രങ്ങൾ:: കോലഞ്ചേരി വാളകം മാറാടി വാഴക്കുളം ആയവന പായിപ്ര പട്ടിമറ്റം വളയൻചിറങ്ങര പോത്താനിക്കാട് പാമ്പാക്കുട കല്ലൂർക്കാട് രാമമംഗലം ചെറുവട്ടൂർ മുളവൂർ ഓടക്കാലി പണ്ടപ്പിള്ളി ഇലഞ്ഞി നെല്ലിക്കുഴി ഭാവി മൂവാറ്റുപുഴ ജില്ല 1970കൾ മുതലേ വടക്കൻ തിരുവിതാംകൂർ മേഖലയിൽ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1984 -ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല യഥാർഥ്യമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെട്ടു. ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ, കുന്നത്തുനാട് താലൂക്കിന്റെ കിഴക്കു ഭാഗങ്ങളായ കോലഞ്ചേരി, പട്ടിമറ്റം, കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കുക എന്നത്. പെരുമ്പാവൂർ, പക്ഷേ എറണാകുളം ആലുവ വ്യവസായ മേഖലയിൽ പെടുന്നതിനാൽ മൂവാറ്റുപുഴ ജില്ല പദ്ധതിയിൽ ഉൾപെടുത്തിയിരുന്നില്ല. എറണാകുളം ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ വടക്കൻ തിരുവിതാംകൂറിന്റെ," കീഴ്മലനാടിന്റെ" തനതായ സംസ്ക്കാരം, ഭാഷ ശൈലി, ജീവിത ശൈലി, കൂടാതെ ജില്ലാ ആസ്ഥാനമായ കാക്കനാട് നഗരത്തിലേക്കുള്ള അധിക ദൂരം എന്നിവയെല്ലാം മൂവാറ്റുപുഴ ജില്ലയുടെ രൂപീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. മലനാട് ജില്ല അതായത്, ഇപ്പോഴത്തെ ഇടുക്കി ജില്ല ഉണ്ടായത് മൂവാറ്റുപുഴ ജില്ല ആവശ്യത്തെ തകിടം മറിച്ചു. അതു വരെ വികസനം തൊട്ടു തീണ്ടാത്ത തൊടുപുഴ പട്ടണം, ഇടുക്കി ജില്ലയുടെ അനൗദ്യോഗിക ആസ്ഥാനമായി. ഇടനാട് പ്രദേശത്തെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചാൽ അത് തൊടുപുഴ ഉൾപ്പെടെയുള്ള ഇടനാട്-മലയോര പ്രദേശത്തിന്റെ സന്തുലിതമായ വികസനം ത്വരിതപ്പെടുത്തും. എന്നാൽ എറണാകുളം-കൊച്ചിൻ മഹാനഗരമായി വളർത്തുക എന്ന പേരിൽ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന കാർഷിക-ചെറുകിട വ്യവസായ മേഖലയെ എറണാകുളം ജില്ലയിൽ തളച്ചിടപ്പെട്ടിരിക്കുന്നു. ഈ പ്രദേശം കൊച്ചി, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്ന് വ്യത്യസ്തമായ വടക്കൻ തിരുവിതാംകൂറിന്റെ തനതായ സംസ്കാരമുള്ളതാകുന്നു.http://www.censusindia.gov.in/2011-prov-results/data_files/kerala/Final_Kerala_Paper_1_Pdf.pdf ചിത്രശാല - മൂവാറ്റുപുഴ പുറം കണ്ണികൾ മുവാറ്റുപുഴ ജില്ല പ്രക്ഷോഭം ഫേസ് ബുക്ക് പേജ് മൂവാറ്റുപുഴ.ഇൻ മുവാറ്റുപുഴ വികസന ഫോറം - സ്കൈസ്ക്രാപ്പർസിറ്റി മുവ്വാറ്റുപുഴ ജില്ല യാഥാർഥ്യമാവുമോ അവലംബം കുറിപ്പുകൾ മൂവാറ്റുപുഴയുടെ ഇതു വരെയുള്ള മുനിസിപ്പൽ ചെയർമാന്മാരെ എടുത്താൽ പി.പി എസ്തോസ് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.അദ്ദേഹം ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു.അദ്ദേഹം സംസ്ഥാന തലത്തിൽ ചേംബർ ഓഫ് ചെയർമാൻസിന്റെ ചെയർമാനായിരുന്നു.മൂവാററുപുഴയുടെ ചരിത്രത്തിൽ അദ്ദേഹം മാത്രമാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്ററ് പാർട്ടി അനുയായി. വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ
വാളയാർ ചുരം
https://ml.wikipedia.org/wiki/വാളയാർ_ചുരം
തിരിച്ചുവിടുക പാലക്കാട് ചുരം വാളയാർ ചുരം കേരളം - തമിഴ്‌നാട് അതിർത്തിയിലെ ഒരു ചുരം. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. മധ്യകേരളത്തിൽ നിന്നും തമിഴ്നാടിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണിത്. എൻ.എച്ച്. 47 ഇതുവഴി കടന്നു പോകുന്നു. മധ്യകേരളത്തിലെ പ്രധാന പട്ടണങ്ങളിൽ നിന്നും തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ ചരക്കു വാഹനങ്ങൾ പ്രധാനമായും കടന്നു പോകുന്നത് വാളയാർ ചുരത്തിലൂടെ കടന്നു പോകുന്ന വിവിധ റോഡ്, റെയിൽ പാതകളിലൂടെയാണ്‌. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും വാഹന, വിൽ‌പ്പന നികുതി ചെക്ക് പോസ്റ്റുകൾ ഈ ചുരത്തിലെ വാളയാർ എന്ന സ്ഥലത്താണ്‌. Category:കേരളത്തിലെ ചുരങ്ങൾ വർഗ്ഗം:പാലക്കാട് ജില്ല
മലയാള പദ്യ സാഹിത്യ ചരിത്രം
https://ml.wikipedia.org/wiki/മലയാള_പദ്യ_സാഹിത്യ_ചരിത്രം
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് കൂടുതൽ ശക്തം. തെക്കെ ഇന്ത്യയിൽ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡഭാഷ ദേശകാലാധിക്യത്താൽ തമിഴ്, തെലുങ്ക്, കർണ്ണാടകം, മലയാളം, തുളു എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി രൂപം പ്രാപിച്ചു. മലയാള ഭാഷയുടെ ആദിരൂപം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായ തെളിവുകളില്ല. പ്രാരംഭകൃതികൾ കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങളൾ‍, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധ തരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. രാമചരിതം മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തിണ്ടായിട്ടുള്ള കൃതിയാണ് ‘രാമചരിതം‘. ഇതാണത്രെ ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. ‘ ചീരാമൻ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രച്ചിരിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മനാണ് പ്രസ്തുത കൃതിയുടെ കർത്താവെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നുണ്ട്. ആകെ 1814 പാട്ടുകളാണ് പ്രസ്തുത കൃതിയിലുള്ളത്. രാമചരിതം ഒരു തമിഴ്‌കൃതിയാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുംതമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് കേരളത്തിൽ സർവ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ് ഒരു പ്രത്യേക ഭാഷയായി പരിണമിച്ചതാണ് ഇപ്പോഴത്തെ മലയാളമെന്നുള്ള ഭാഷാശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രാ‍യങ്ങളും ശ്രദ്ധിച്ചാൽ , രാമചരിതം അങ്ങനെയുള്ള ഒരു പരിണാമഘട്ടത്തിൽ രചയിതമായ കൃതിയായിരിക്കണം.രാമചരിതത്തിൽ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്. മണിപ്രവാളഭാഷ സംസ്‌കൃതവും മലയാളവും ഇടകലർന്ന ഒരു മിശ്രഭാഷ ആര്യന്മാരുടേയും ആര്യമതത്തിന്റേയും പ്രാബല്യത്തോടെ കേരളത്തിൽ പ്രചരിച്ചു തുടങ്ങി.ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിച്ച ആദിമഘട്ടങ്ങളിൽ ഈ മിശ്രഭാഷയാണ് കേരളബ്രാഹ്മണർ സംസാരഭാഷയായി ഉപയോഗിച്ചത്. കാലാന്തരത്തിൽ ഈ സംസാരഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവർ ചില സാഹിത്യകൃതികൾ നിർമ്മിക്കാൻ തുടങ്ങി. ഇങ്ങനെയാണ് മണിപ്രവാളമെന്ന പേരിൽ പ്രസിദ്ധമായ ഒരു സംസ്കൃതമിശ്രഭാഷാപ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തത്. മണിപ്രവാളഭാഷയെ വിവരിക്കുന്ന ലക്ഷണമൊത്ത ഒരു ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാതിലകം‘. എട്ടു ശില്പങ്ങളുള്ള ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിൽ മണിപ്രവാളലക്ഷണവും വിഭാഗങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടു മുതലുള്ള ശില്പങ്ങളിൽ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചർച്ചചെയ്യുന്നു.സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഒരോ ശില്പത്തിലേയും പ്രതിപാദനരീതി. ലീലാതിലകത്തിന്റെ രചനാകാലത്തിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാ‍ണ് ഉള്ളത്,കൊല്ലവർഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിന്റെ നിർമ്മാണമെന്നാണ് മിക്ക പണ്ഡിതരുടേയും അഭിപ്രായം. മണിപ്രവാളകാവ്യങ്ങൾ ഉണ്ണുനീലിസന്ദേശം കോകസന്ദേശം ചമ്പുക്കൾ പ്രാചീനചമ്പുക്കൾ ഉണ്ണിയച്ചീചരിതം ഉണ്ണിച്ചിരുതേവിചരിതം പ്രധാനചമ്പുക്കൾ രാമായണചമ്പു നൈഷധചമ്പു വൈശികതന്ത്രം സ്തോത്രങ്ങൾ അനന്തപുരവർണ്ണനം ഭാഷാകർണ്ണാമൃതം (പൂന്താനം) ചന്ദ്രോത്സവം പാട്ടുകൾ നിരണംകവികൾ മദ്ധ്യകാലമലയാളത്തിൽ ‘ പാട്ട് ’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതായ അനേകം കൃതികൾ ഉണ്ടായിട്ടുണ്ട്. കരിന്തമിഴുകാലത്തിൽ രചിക്കപ്പെട്ട രാമചരിതത്തിനുശേഷം ഈ ശാഖയിൽ വന്നിട്ടുള്ള മുഖ്യകൃതികൾ കണ്ണശ്ശപ്പണിക്കന്മാരുടേതാണ്. 15-‍ാം ശതകത്തിൽ ജീവിച്ചിരുന്ന മലയിൻ കീഴ് മാധവപ്പണിക്കർ, വെള്ളാങ്ങല്ലൂർശങ്കരപ്പണിക്കർ, നിരണത്ത് രാമപ്പണിക്കർ എന്നീ മൂന്നു പേരെയാണ് കണ്ണശ്ശപ്പണിക്കന്മാർ എന്നു വിളിക്കുന്നത്. നിരണം എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം. നിരണംകവികൾ എന്നും ഇവർ അറിയപ്പെടുന്നു. കണ്ണശ്ശരാമായണം, ഭാഷാഭഗവദ്ഗീത, ഭാരതം ഇവയൊക്കെയാണു നിരണം കവികളുടെ സംഭാവനകൾ. കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതിൽനിന്നു അല്പാല്പമായി വേർപെടുത്തി സംസ്കൃതപദപ്രയോഗം കൊണ്ട് മോടികൂട്ടി മലയാളഭാഷയ്ക്കു നവചൈതന്യം പ്രദാനം ചെയ്തവരാണ് നിരണം കവികൾ. അക്കാലത്തെ മണിപ്രവാളകവിതകൾക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികൾക്കുണ്ട്. ചെറുശ്ശേരി നമ്പൂതിരി കണ്ണശ്ശപ്പണിക്കർക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ ഏറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ കൃഷ്ണഗാഥ ‘ അല്ലെങ്കിൽ ‘ കൃഷ്ണപ്പാട്ട് ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ അഭിപ്രായം കേൾക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളിൽ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ”. മണിപ്രവാളകാലത്ത് കേവലം വർണനകളിൽ ഒതുങ്ങിനിന്ന സാഹിത്യത്തെ ഭക്തിപ്രസ്ഥാനത്തിലേക്ക് നയിച്ചത് ചെറുശ്ശേരിയാണ്. എഴുത്തച്ഛൻ എഴുത്തച്ഛനാണ് ആധുനിക മലയാള ഭാഷയുടെ പിതാവ്. Category:മലയാളസാഹിത്യം Category:മലയാളഭാഷയുടെ ചരിത്രം
അപ്പാച്ചെ സബ്‌വെർഷൻ
https://ml.wikipedia.org/wiki/അപ്പാച്ചെ_സബ്‌വെർഷൻ
സബ്‌വെർഷൻ, സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങളുടെ വെർഷൻ നിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു സോഫ്‌റ്റ്‌വെയറാണ്. പരക്കെ svn (എസ്‌വീയെൻ എന്ന് ഉച്ചാരണം‍)എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സബ്‌വെർഷൻ, മറ്റൊരു വെർഷൻ നിയന്ത്രണ സോഫ്‌റ്റ്‌വെയറായ സിവി‌എസ്സിന്റെ (CVS) അടുത്ത തലമുറയിൽപ്പെട്ടതാണ്. ഉപക്രമം സവിശേഷതകൾ കമ്മിറ്റുകളുടെ അറ്റോമികത സബ്‌വെർഷന്റെ പ്രധാന സവിശേഷത കമ്മിട്ടുകൾ അറ്റോമികമാണ് എന്നതത്രേ. അതായത്, സോഴ്‌സ് കോഡ് മാറ്റിയെഴുതുമ്പോൾ, ഒന്നിലധികം ഫയലുകളിൽ മാറ്റങ്ങളുണ്ടെങ്കിലും അവയെ എല്ലാം ഒന്നായി സബ്‌വെർഷൻ രേഖപ്പെടുത്തുന്നു. ഓരോ കമ്മിറ്റും ക്രമാനുഗതമായി ഉയരുന്ന ഒരു ശ്രേണിയിലെ ഒരു സംഖ്യയായി രേഖപ്പെടുത്തുന്നു. ഓരോ പ്രോഗ്രാമറും സൃഷ്ടിക്കുന്ന മാറ്റങ്ങളെ മറ്റു പ്രോഗ്രാമർമാർ ഈ കമ്മിറ്റ് സംഖ്യയിലൂടെ സെർവറിൽ നിന്ന് സ്വന്തം കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു. സിവി‌എസ് പോലെയുള്ള പാക്കേജുകളിലാവട്ടെ ഓരോ ഫയലിനും വ്യത്യസ്ത വെർഷനുകൾ കൊടുക്കപ്പെടുന്നതിലൂടെ ഈ ആറ്റമികത ലഭ്യമല്ല. സൗകര്യപ്രദമായ കമാൻഡുകൾ സിവി‌എസ്സിനോട് സദൃശമായ കമാൻഡുകളാണ് എസ്‌വി‌എന്നിനും ഉള്ളത്. ചെക്കൌട്ട്, കമ്മിറ്റ്, സ്റ്റാറ്റസ്, അപ്ഡേറ്റ്, മെർ‌ജ് തുടങ്ങി ധാരാളം കമാൻഡുകൾ എസ്‌വി‌എന്നിലും ലഭ്യമാണ്. നാനാവിധ പ്രോട്ടോക്കോളുകൾ എസ്‌വി‌എൻ നാനാവിധമായ പ്രോട്ടോക്കോളുകൾ പ്രോഗ്രാമർക്ക് പ്രദാനം ചെയ്യുന്നു. എച്ച്‌ടിടിപി, എസ്‌എസ്‌എച്ച്, ക്ലയന്റ്/സെർവർ, ഫയൽ സിസ്റ്റം തുടങ്ങി പല പ്രോട്ടോക്കോൾ സംവിധാനങ്ങളും ലഭ്യമാണ്. ഉപയോക്താക്കൾക്കനുസൃതമായ പ്രോട്ടോക്കോൾ തെരഞ്ഞെടുക്കാവുന്നതാണ്. ബൈനറി ലഭ്യത ടെക്സ്റ്റ് ഫയലുകൾ മാത്രമല്ല, ബൈനറി ഫയലുകളും എസ്‌വി‌എന്നിൽ വെർഷൻ നിയന്ത്രിതമായി സൂക്ഷിക്കാവുന്നതാണ്. ഡിസ്‌ക് ഉപയോഗം നിയന്ത്രിച്ചു കൊണ്ടു തന്നെയാണ് ഇതു സാധ്യമാക്കിയിരിക്കൂന്നത്. സിംബോളിക ലിങ്കുകളെ വെർഷൻ ചെയ്യാം ഡാറ്റാബേസ്/ഫയൽ സിസ്‌റ്റം റെപ്പോസിറ്ററി ടാഗുകളും ബ്രാഞ്ചുകളും സുഗമമായി സൃഷ്ടിക്കാം നിർമ്മാതാക്കൾ സാങ്കേതിക വിശദാംശങ്ങൾ ബന്ധപ്പെട്ട സോഫ്‌റ്റ്‌വെയർ സംരംഭങ്ങൾ വർഗ്ഗം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വർഗ്ഗം:അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ വർഗ്ഗം:സോഫ്റ്റ്‌വെയർ പതിപ്പ് നിയന്ത്രണം
പോളണ്ട്
https://ml.wikipedia.org/wiki/പോളണ്ട്
പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാ‍ണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാർസോ ആണ്.. മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്. പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു. അവലംബം വർഗ്ഗം:പോളണ്ട് വർഗ്ഗം:മദ്ധ്യ യൂറോപ്പ് വർഗ്ഗം:സ്ലാവിക് രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഐക്യ അറബ് എമിരേറ്റുകൾ
https://ml.wikipedia.org/wiki/ഐക്യ_അറബ്_എമിരേറ്റുകൾ
തിരിച്ചുവിടുക ഐക്യ അറബ് എമിറേറ്റുകൾ
ജൂലൈ 11
https://ml.wikipedia.org/wiki/ജൂലൈ_11
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 11 വർഷത്തിലെ 192 (അധിവർഷത്തിൽ 193)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു. 1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന്‌ ഏറ്റെടുത്തു. 1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി. 1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി. 1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി. 1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സം‌പ്രേഷണം. 1971 - ചിലിയിൽ ചെമ്പുഖനികൾ ദേശസാൽക്കരിച്ചു. 1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു. 1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി. 1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി. 1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു. 1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണനയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു. 2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർ‌വീസ് പുനരാരംഭിച്ചു. 2006- മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര. 2006 - വിൻഡോസ് 98, വിൻ‌ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ ലോക ജനസംഖ്യാദിനം വർഗ്ഗം:ജൂലൈ 11
പി. കെ. വാസുദേവൻ നായർ
https://ml.wikipedia.org/wiki/പി._കെ._വാസുദേവൻ_നായർ
തിരിച്ചുവിടുക പി.കെ. വാസുദേവൻ നായർ
കാളിദാസൻ
https://ml.wikipedia.org/wiki/കാളിദാസൻ
thumb|right|200px|ദർഭമുന കൊണ്ട ശകുന്തള, അഭിജ്ഞാന ശാകുന്തളത്തിലെ ഒരു രംഗം രവിവർമ്മയുടെ ഭാവനയിൽ‌ പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ ഷേക്സ്പിയർ കാളിദാസന്റെ കാവ്യപ്രതിഭയുടെ ഒരു നിഴൽ മാത്രമാണ് ഐതിഹ്യം ബുദ്ധിവളർച്ചയില്ലാത്തവനായി വളർന്ന കാളിദാസനെ പണ്ഡിതയായ ഒരു യുവതി വിവാഹം ചെയ്തെന്നും അധികം താമസിയാതെ കാളിദാസനു സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീടിനു പുറത്താക്കുകയും ചെയ്തു എന്നാണ് കഥ അങ്ങനെ അലഞ്ഞുതിരിയുമ്പോൾ ഒരു വൃദ്ധയുടെ ഉപദേശമനുസരിച്ച്‌ ബുദ്ധിവളർച്ചയുണ്ടാകാനായി കാളിദാസൻ തൊട്ടടുത്ത കാളീക്ഷേത്രത്തിൽ എത്തി. തത്സമയം ദേവി പുറത്തുപോയിരുന്നതിനാൽ കാളിദാസൻ അകത്തുകയറി വാതിലടച്ചത്രെ. തിരിച്ചുവന്ന ദേവി അകത്താര്‌ എന്നു ചോദിച്ചപ്പോൾ കാളിദാസൻ പുറത്താര്‌ എന്ന മറുചോദ്യമുന്നയിച്ചു. പുറത്തു കാളി എന്നു ദേവി പറഞ്ഞപ്പോൾ അകത്തു ദാസൻ എന്നു കാളിദാസൻ മറുപടി നൽകി. കാളിദാസന്റെ ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ ദേവി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുകയും ചെയ്തത്രെ. വിദ്യാരംഭം ദേവിയിൽ നിന്നു ലഭിച്ചതിനാലാണ്‌ കാളിദാസന്റെ കവിതകൾക്കിത്ര മഹത്ത്വം വന്നതെന്നാണ്‌ വിശ്വാസം. കാളിയുടെ അനുഗ്രഹത്താൽ പണ്ഡിതനായിത്തീർന്ന കാളിദാസൻ തിരിച്ച് ഗൃഹത്തിലെത്തിയപ്പോൾ പത്നി അസ്തി കശ്ചിത് വാഗർത്ഥ: (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക് കൈവന്നിട്ടുണ്ടോ) എന്ന് അന്വേഷിച്ചു. പത്നിയോടുള്ള ബഹുമാനം ഇദ്ദേഹം തന്റെ മൂന്നു കൃതികളുടെ ആരംഭത്തിൽ ഇപ്രകാരം പ്രദർശിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുപയോഗിച്ചാണ് ഈ കൃതികൾ ആരംഭിക്കുന്നത്. കുമാരസംഭവം 'അസ്തി' (അസ്ത്യുത്തരസ്യാം..) എന്ന പദത്തോടെയും മേഘദൂതം 'കശ്ചിത്' (കശ്ചിത് കാന്താവിരഹഗുരുണാ..) എന്ന പദത്തോടെയും രഘുവംശം 'വാഗർത്ഥ': (വാഗർത്ഥാവിവ സമ്പൃക്തൗ..) എന്ന പദത്തോടെയും ആരംഭിക്കുന്നു. ജീവിതകാലം കാളിദാസൻ ജീവിച്ചിരുന്ന കാലം ക്രിസ്തുവിനു മുൻപ്‌ രണ്ടാം നൂറ്റാണ്ടുമുതൽ --- ക്രിസ്തുവിനു പിൻപ് ആറാം നൂറ്റാണ്ടുവരെ ആരോപിക്കപ്പെട്ടിരിക്കുന്നു. കൃത്യമായ കാലം ഏതെന്ന കാര്യത്തിൽ പലപണ്ഡിതന്മാർക്കും പല അഭിപ്രായമാണുള്ളത്‌. അക്കാലത്തെ ലിഖിത ചരിത്രത്തിൽ ഏറിയ പങ്കും ഇന്ന് അവശേഷിക്കാത്തതു വിക്രമാദിത്യ മഹാരാജാവിന്റെ സഭാംഗമായിരുന്നു കാളിദാസൻ എന്ന ഐതിഹ്യത്തെ മുഖവിലക്കെടുത്താൽ തന്നെ, ഇരുവരുടേയും കാലശേഷം വിക്രമാദിത്യൻ എന്നും കാളിദാസൻ എന്നുo പറയുന്നത്‌ ഒരു ബിരുദമോ, വിശേഷണമോ എന്ന നിലയിലേക്കുയർന്നിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ ശരിയായ കാലം കണ്ടെത്താനും കഴിയുകയില്ല. പ്രസിദ്ധ പണ്ഡിതനായ ഹിപ്പോലിട്ട്‌ ഫെനജ്‌ കാളിദാസൻ ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതുന്നു. ലേസൽ എന്ന മറ്റൊരു പാശ്ചാത്യ പണ്ഡിതനാലാകട്ടെ ക്രി. പി. മൂന്നാം നൂറ്റാണ്ടാണ്‌ കാളിദാസന്റെ കാലഘട്ടം എന്നാരോപിക്കപ്പെട്ടിരിക്കുന്നു. ശ്രീ കെ. ബി. പാഠക്‌ പറയുന്നതനുസരിച്ച്‌ ക്രി. പി. അഞ്ചാം നൂറ്റാണ്ടിൽ കാളിദാസൻ ജീവിച്ചിരുന്നു. ഫെർഗൂസൻ, മാക്സ്‌മുള്ളർ മുതലായവരുടെ അഭിപ്രായത്തിൽ കാളിദാസൻ ക്രി. പി. ആറാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌. ബഹു ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായപ്രകാരം കാളിദാസൻ വിക്രമാദിത്യന്റെ സദസ്യനാണ്‌. വിക്രമാദിത്യൻ ശാകന്മാരെ തോൽപ്പിച്ച്‌ ക്രി. മു. അമ്പത്തേഴിൽ വിക്രമവർഷം ആരംഭിച്ചു. വിക്രമാദിത്യൻ ഒരു കാവ്യമർമ്മജ്ഞൻ ആയതുകൊണ്ട്‌ കാളിദാസൻ വിക്രമാദിത്യ- സദസ്സിലുണ്ടാകാൻ വഴിയുണ്ട്‌. ശൈവ മതക്കാരനായ രാജാവായ വിക്രമാദിത്യന്റെ സദസ്യനായതുകൊണ്ടാകണം കാളിദാസൻ തന്റെ കൃതികളിൽ ശിവനെ ആരാധിക്കുന്നത്‌. മാളവികാഗ്നിമിത്രം എന്ന തന്റെ കൃതിയിൽ ക്രി.മു. ഒന്നാം നൂറ്റാണ്ടിലെ പല തത്ത്വങ്ങളും ഭരതനെ കൊണ്ടു പറയിക്കുന്നുണ്ട്‌. അക്കാലത്തെ രാജാവായിരുന്ന അഗ്നിമിത്രനെ നായകനാക്കിയതുകൊണ്ട് അഗ്നിമിത്രനും കാളിദാസനും സമ കാലികനായിരുന്നു എന്നു അനുമാനിക്കാം. കാളിദാസൻ എ.ഡി. നാലാം നൂറ്റാണ്ടിൽ ആണ് ജീവിച്ചത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും ക്രി. പി ആറാം നൂറ്റാണ്ടിനു ശേഷമല്ല കാളിദാസൻ ജീവിച്ചിരുന്നത്‌, കാരണം ആറാം നൂറ്റാണ്ടിലെ ഐഹോളയിലെ ശിലാലേഖനത്തിൽ കാളിദാസനെ വ്യക്തമായി പരാമർശിക്കുന്നുണ്ട്‌. ജീവിത സ്ഥലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള പല സ്ഥലങ്ങളും കാളിദാസന്റെ സ്വദേശങ്ങളായി പലരും അഭിപ്രായപ്പെടുന്നു. എങ്കിലും പൊതുവേയുള്ള നിഗമനം ഉജ്ജയിനി(അവന്തി) ആണ്‌ കാളിദാസന്റെ ജീവിതസ്ഥലം എന്നാണ്‌. കാശ്മീരും കവിയുടെ സ്വദേശമായി ചില പണ്ഡിതർ ആരോപിക്കുന്നുണ്ടെങ്കിലും ഉജ്ജയിനിക്കായി ശ്ലോകങ്ങൾ തന്നെ മാറ്റിവച്ച കവി കാശ്മീരിനെ അപൂർവ്വമായി പരാമർശിക്കുന്നതെന്ത്‌ എന്ന ചോദ്യമുയരുന്നു. അദ്ദേഹം വർണ്ണിക്കുന്ന ഭൂപ്രകൃതിയും അന്തരീക്ഷവുമെല്ലാം ഉജ്ജയിനിക്കു സമാനമാണ്‌. കാളിദാസകൃതികളിൽ ഉജ്ജയിനീ പക്ഷപാതം സുവ്യക്തമാണ്‌. ഉജ്ജയിനിയിലേയും സമീപപ്രദേശങ്ങളിലേയും ഐതിഹ്യങ്ങളും പർവ്വതങ്ങളുടെ പേരുകളുമെല്ലാം കവിക്കറിയാം. മേഘസന്ദേശത്തിലും ഋതുസംഹാരത്തിലും കവി വിന്ധ്യനിലെ പല പ്രദേശങ്ങളും വർണ്ണിച്ചിരിക്കുന്നു. കാളിദാസൻ വിക്രമാദിത്യസദസ്യനായിരുന്നു എന്നും വിക്രമാദിത്യന്റെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു എന്നും ഉജ്ജയിനിയിൽ വിക്രമാദിത്യൻ ഒരു കാളീക്ഷേത്രം പണികഴിപ്പിച്ചിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്‌. പണ്ഡിത-പാമര ഭേദമില്ലാതെ ആർക്കും ആസ്വദിക്കാവുന്നവയാണ്‌ കാളിദാസകൃതികൾ. തത്ത്വവിചാരങ്ങൾക്കും, ശാസനകൾക്കുമപ്പുറം കവിയുടെ ഭാവനാവിലാസമാണ്‌ അവയിൽ കാണാൻ കഴിയുക. തനിക്കു ദേശാടനത്തിലൂടെയും ലോകനിരീക്ഷണത്തിലൂടെയും ലഭിച്ച അറിവാണ്‌ കവി തന്റെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ്‌ നിരൂപകരുടെ അഭിപ്രായം. ശാസ്ത്രാവബോധം വേദം, വേദാന്തം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, നീതിശാസ്ത്രം, തർക്കശാസ്ത്രം എന്നിവയിൽ കാളിദാസനു വ്യക്തമായ അവബോധമുണ്ടായിരുന്നു. അഭിജ്ഞാനശാകുന്തളം വേദം, വേദാന്തം, രാഷ്ട്രീയം, നീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ സ്പർശിക്കുന്നു. മേഘസന്ദേശത്തിൽ ഭൂമിശാസ്ത്രജ്ഞാനവും, പ്രകൃതിനിരീക്ഷണവും പ്രകടമാകുന്നു. കുമാരസംഭവം കവിക്കു പുരാണങ്ങളോടുള്ള പ്രതിപത്തി പ്രതിഫലിപ്പി ക്കുന്നു. ദേശാടനത്തിലൂടെ ലഭിച്ച അറിവുകൊണ്ടാകണം കവി തന്റെ കാവ്യങ്ങളിലെല്ലാം ഭൂവർണ്ണന നടത്തിയിട്ടുള്ളത് . കുമാരസംഭവത്തിലും രഘുവംശത്തിലും കവി ഹിമാലയത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു. മേഘസന്ദേശത്തിലാകട്ടെ രാമഗിരി മുതൽ അളകാനഗരി വരെയുള്ള വഴി യക്ഷൻ മേഘത്തിനു വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്‌. തർക്കശാസ്ത്രസംബന്ധമായ വിഷയങ്ങളും കവി മേഘസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്‌. പ്രകൃത്യാവബോധം പ്രകൃത്യുപാസകനായ കാളിദാസൻ, തന്റെ കൃതികളിൽ വലിയൊരു ഭാഗം പ്രകൃതി വർണ്ണനയ്ക്കായി നീക്കിവെച്ചിരിക്കുന്നു. മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തിൽ ഉൾക്കൊണ്ടിരുന്ന കവിയാണ്‌ കാളിദാസൻ എന്നാണ്‌ കാളിദാസകൃതികളെ ആഴത്തിൽ പഠിച്ചവരുടെ അഭിപ്രായം. മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം എന്നിവയിൽ കവിയുടെ പ്രകൃതിവർണ്ണന കൂടുതൽ കാണാം. പ്രകൃതിവർണ്ണനയിൽ കാളിദാസനെ അതിശയിക്കുന്നത് മാഘൻ എന്ന കവി മാത്രമാണെന്നാണ് പറയപ്പെടുന്നത്‌. സൗന്ദര്യാവബോധം സുന്ദരമായ എന്തിനേയും വർണ്ണിക്കുക എന്നതായിരുന്നു കാളിദാസന്റെ ശൈലി. യുവതികളെ വർണ്ണിക്കുന്നതിൽ കാളിദാസൻ അദ്വിതീയനാണ്‌. മേഘസന്ദേശം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം മുതലായവയിൽ കവി തന്റെ ഈ കഴിവു പ്രകടിപ്പിച്ചിരിക്കുന്നതായി കാണാം. അലൗകിക സൗന്ദര്യത്തെ വർണ്ണിക്കാനുള്ള കാളിദാസന്റെ കഴിവിനെ നിരൂപകർ ഏറെ പ്രശംസിച്ചിട്ടുണ്ട്‌. സൗന്ദര്യസാക്ഷാത്കാരം അനുവാചകന്റെ ഹൃദയത്തിലാണ്‌ എന്നതാണത്രെ കാളിദാസന്റെ പക്ഷം. പ്രേമാവബോധം പ്രേമാദർശത്തെ വളരെ ശ്രേഷ്ഠമായി കണക്കാക്കുന്ന കവിയാണ് കാളിദാസൻ. മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതിൽ കാളിദാസന്റെ പങ്ക് ചെറുതല്ല. പൂർവ്വകഥയേക്കാളും പ്രസിദ്ധി പുതിയ കഥയ്ക്കു ലഭിക്കുകയും ചെയ്തിരിക്കുന്നു. വർണ്ണനാപാടവം കാളിദാസകൃതികൾ മുഴുവനും തന്നെ വർണ്ണനകളാൽ നിറഞ്ഞിരിക്കുന്നു. പ്രധാനമായും ഉപമയാണ്‌ കവി വർണ്ണനയ്ക്കുപയോഗിക്കുന്നത്‌. "ഉപമാ കാളിദാസസ്യ" എന്നാണല്ലോ പുരാതന കാലം മുതലേ പറഞ്ഞു വരുന്നത്‌. വിവിധ തരത്തിലുള്ള ഉപമാന ഉപമേയങ്ങൾ കൊണ്ട്‌ തന്റെ കൃതികളെ വളരെ ഉയർന്ന ഒരു തലത്തിലേക്കുയർത്താൻ കവിക്കു കഴിയുന്നുണ്ടെന്നതാണ് വലിയ സവിശേഷത. കേരളീയ പാഠങ്ങൾ മറ്റു സംസ്കൃത കൃതികളുടെ കാര്യത്തിലെന്ന പോലെ കാളിദാസ കൃതികളുടെ കാര്യത്തിലും ഔത്തരാഹ ദാക്ഷിണാത്യ വ്യത്യാസങ്ങൾ കാണാവുന്നതാണ്. ഉത്തരാഹ പാഠങ്ങളിൽ കൂട്ടിച്ചേർക്കലുകൾ കൂടുതലാണെന്നു കരുതപ്പെടുന്നു. അരുണഗിരി നാഥൻ, നാരായണ പണ്ഡിതർ, അഭിരാമൻ പരീക്ഷിത് തമ്പുരാൻ, രാമപ്പിഷാരടി എന്നീ വ്യാഖ്യാതാക്കൾ അംഗീകരിച്ച പാഠങ്ങളാണ് കേരളത്തിൽ പ്രാചാരത്തിലുള്ളത്. എന്നാൽ അഭിഞാനശാകുന്തളത്തിന്റെ തർജ്ജമയ്ക്ക് കേരളവർമ്മവലിയകോയിത്തമ്പുരാൻ അധാരമാക്കിയതു ഔത്തരാഹ പാഠത്തെയാണ്. അഭിജ്ഞാനശാകുന്തളത്തിന്റെ ഏറ്റവും പ്രമുഖമായ കേരളീയ വ്യഖ്യാനം സംസ്കാരത്തിലെ സ്വാധീനം പല പണ്ഡിതന്മാരും കാളിദാസകൃതികളുടെ നിരൂപണങ്ങളെഴുതിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര രാജാവ് ദേവ രായ രണ്ടാമന്റെ കാലഘട്ടത്തിൽ മല്ലീകാന്ത സൂരി രചിച്ച വ്യാഖ്യാനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ കാശ്മീരി പണ്ഡിതൽ വല്ലഭദേവൻ രചിച്ച ഭാക്ഷ്യമാണ് ഇത്തരത്തിൽ ആദ്യത്തേത്. Dominic Goodall and Harunaga Isaacson, The Raghupañcikā of Vallabhadeva, Volume 1, Groningen, Egbert Forsten, 2004. ബാണഭട്ടൻ, ജയദേവൻ, രാജശേഖരൻ തുടങ്ങിയ പ്രമുഖ സംസ്കൃതകവികൾ കാളിദാസനെ തങ്ങളുടെ കൃതികളിൽ പുകഴ്ത്തി. 'ഉപമ കാളിദാസസ്യ' എന്ന പ്രയോഗം കാളിദാസന്റെ ഉപമയിലുള്ള സാമർത്ഥ്യത്തെ വാഴ്ത്തുന്നു. ആനന്തവർദ്ധനൻ എന്ന വിമർശകൻ കാളിദാസനെ എക്കാലത്തെയും മികച്ച കവികളിൽ ഒരാളായാണ് കണക്കാക്കുന്നത്. ആധുനിക കാലത്തിനു മുൻപെഴുതപ്പെട്ട കാളിദാസകൃതികളുടെ നൂറുകണക്കിന് നിരൂപണങ്ങളിൽ വളരെക്കുറച്ചെണ്ണം മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. കാളിദാസ കൃതികൾ ആദ്യ രൂപത്തിൽ നിന്ന് പകർപ്പുകളിലൂടെ വന്ന മാറ്റങ്ങൾ ഈ നിരൂപണങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. യൂറോപ്പിൽ അറിയപ്പെട്ട ഇന്ത്യൻ കൃതികളിൽ ആദ്യത്തേതിലൊന്നാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം. ആദ്യം ഇംഗ്ലീഷിലേയ്ക്കും പിന്നീട് ഇംഗ്ലീഷിൽ നിന്ന് ജർമൻ ഭാഷയിലേയ്ക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഹെർഡർ, ഗോഥെ മുതലായ കവികളിൽ ഈ കൃതി സ്വാധീനം ചെലുത്തിയിരുന്നു.Maurice Winternitz and Subhadra Jha, History of Indian Literature പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്തും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കാളിദാസകൃതികൾ യൂറോപ്പിലെ കലാസാഹിത്യരംഗത്ത് സ്വാധീനം ചെലുത്തിയിരുന്നു. കാമില്ലെ ക്ലൗഡലിന്റെ ശില്പമായ ശകുന്തള ഇതിനൊരുദാഹരണമാണ്. കൂടിയാട്ടം കലാകാരനും നാട്യ ശാസ്ത്ര പണ്ഡിതനുമായ മാണി മാധവ ചാക്യാർ (1899–1990) കാളിദാസകൃതികളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, മാളവികാഗ്നിമിത്രം എന്നീ കൃതികൾ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻ രാകേശിന്റെ ഹിന്ദി നാടകമായ ആഷാട് കാ ഏക് ദിൻ (1958), കാളിദാസകൃതികളിൽ ആവർത്തിച്ചു വിവരിക്കുന്ന അഭൗമ സൗന്ദര്യവും അദ്ദേഹത്തിന്റെ കാലത്തെ ജീവിത യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒന്നായിരുന്നു. സുരേന്ദ്ര വർമയുടെ ഹിന്ദി നാടകം അഥവൻ സർഗ (1976), പാർവ്വതീദേവിയുടെ ശാപം മൂലമാണ് കാളിദാസന് തന്റെ ഇതിഹാസമായ കുമാരസംഭവം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാണ്. പാർവ്വതിയും ശിവനും തമ്മിലുള്ള ലൈംഗിക കേളികളുടെ (എട്ടാം കാണ്ഡത്തിലെ) അശ്ലീലം നിറഞ്ഞ വിവരണം കാരണമാണ് പാർവ്വതി കോപിക്കാനിടയായതെന്നാണ് ഐതീ‌ഹ്യം. കന്നട ഭാഷയിലെ ചലച്ചിത്രങ്ങളായ മഹാകവി കാളിദാസ (1955), കവിരത്ന കാളിദാസ (1983) Kavirathna Kalidasa (1983) Kannada Film at IMDb എന്നിവ കാളിദാസന്റെ ജീവിതത്തെ‌യും കൃതികളെയും ആധാരമാക്കി നിർമിച്ചവയാണ്. വി. ശാന്താറാം സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം സ്ത്രീ (1961) കാളിദാസന്റെ ശകുന്തളയെ ആസ്പദമാക്കിയാണ് നിർമിച്ചത്. ആർ.ആർ. ചന്ദ്രന്റെ തമിഴ് സിനിമയായ മഹാകവി കാളിദാസ് (1966) കാളിദാസന്റെ ജീവിതത്തെ സംബന്ധിച്ച കലാസൃഷ്ടിയാണ്. മഹാകവി കാളിദാസു എന്ന പേരിൽ തെലുങ്കിലും (1960) കാളിദാസന്റെ ജീവിതം ചലച്ചിത്രമായിട്ടുണ്ട്. Mahakavi Kalidasu, 1960 Telugu film at IMDb. ഡോ. ബിഷ്ണുപാദ ഭട്ടാചാര്യയുടെ "കാളിദാസ് ഒ റൊബീന്ദ്രൊനാഥ്" കാളിദാസനെയും ടാഗോറിനെയും താരതമ്യം ചെയ്യുന്ന ഒരു പഠനമാണ്. കൂടുതൽ അറിവിന്‌ പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്. കൃതികൾ കാളിദാസകൃതികൾ മേഘസന്ദേശം രഘുവംശം അഭിജ്ഞാനശാകുന്തളം കുമാരസംഭവം ഋതുസംഹാരം മാളവികാഗ്നിമിത്രം വിക്രമോർവശീയം അവലംബം പുറം താളുകൾ കോളോസ്റ്റേറ്റ്.ഇഡിയു ഇൻഫോപ്ലീസ്.കോം ID=@@@‌ മനോരമ പഠിപ്പുരയിലെ യിലെ ലേഖനം Kalidasa: Translations of Shakuntala and Other Works by ആർതർ ഡബ്ല്യൂ. റൈഡർ കാളിദാസന്റെ ജീവചരിത്രം ക്ലേ സൻസ്ക്രിറ്റ് ലൈബ്രറി പബ്ലിഷസ് ക്ലാസ്സിക്കൽ ഇൻഡ്യൻ ലിറ്ററേച്ചർ, ഇൻക്ലൂഡിംഗ് ദി വർക്ക്സ് ഓഫ് കാളിദാസ വിത്ത് സൻസ്ക്രിറ്റ് ഫേസിംഗ്-പേജ് ടെക്സ്റ്റ് ആൻഡ് ട്രാൻസ്ലേഷൻ. ഓൾസോ ഓഫേഴ്സ് സെർച്ചബിൾ കോർപ്പസ് ആൻഡ് ഡൗൺലോഡബിൾ മെറ്റീരിയൽസ്. കാളിദാസ അറ്റ് ദി ഓൺലൈൻ ലൈബ്രറി ഓഫ് ലിബർട്ടി വർഗ്ഗം:പൗരാണിക കവികൾ വർഗ്ഗം:സംസ്കൃത കവികൾ വർഗ്ഗം:സംസ്കൃത നാടകകൃത്തുക്കൾ വർഗ്ഗം:പ്രാചീന ഭാരതീയ കവികൾ
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്
https://ml.wikipedia.org/wiki/പോർട്ടബിൾ_ഡോക്യുമെന്റ്_ഫോർമാറ്റ്
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് അഥവാ പി.ഡി.എഫ് ലിഖിത പ്രമാണങ്ങൾ കൈമാറ്റം ചെയ്യാനുള്ള ഒരു ഓപ്പൺ സ്റ്റാൻഡേർഡ് ആണ്. നിലവിലുണ്ടായിരുന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഫയൽ ഫോർമാറ്റിനെ നവീകരിച്ചാണ് 1993-ൽ അഡോബി സിസംസ്, പി.ഡി.എഫ് ഫയൽ ഫോർമാറ്റ് പുറത്തിറക്കിയത്. പോർട്ടബിൾ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌ എന്ന പേരു സൂചിപ്പിക്കുന്നതു പോലെ portable and platform independent ആണ്‌. അതായത്‌ ഒരു കമ്പ്യൂട്ടറിൽ ഉണ്ടാക്കുന്ന പി.ഡി.എഫ്‌ ഡോക്കുമെന്റ്‌ വെറെ ഏതു തരം കമ്പ്യൂട്ടറിലും, എതു ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരു പി.ഡി.എഫ്‌ ദർശിനി (PDF viewer) ഉപയോഗിച്ച്‌ ഉള്ളടക്കത്തിലോ ദൃശ്യരൂപത്തിലോ ഒരു മാറ്റവും വരാതെ, അതേപടി വായിക്കാൻ സാധിക്കും. പി.ഡി.എഫ് ഫയലുകൾക്കകത്ത് ഫോണ്ടുകൾ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം മൂലം വിവിധ ഭാഷകളിലുള്ള ലേഖനങ്ങൾ തയ്യാറാക്കുന്നതും കൈമാറ്റം ചെയ്യുന്നതും എളുപ്പമായി. ചരിത്രം കമ്പ്യൂട്ടറിന്റേയും ഇന്റർനെറ്റിന്റേയും ആവിർഭാവത്തൊടെ മനുഷ്യർ വിവരങ്ങൾ കൈമാറുന്ന രീതിയിൽ മാറ്റം വന്നു. പ്രിന്റ്‌ ചെയ്യുക പിന്നീട്‌ വിതരണം ചെയ്യുക എന്ന ആദ്യകാലരീതിയിൽ നിന്നും വിതരണം ചെയ്യുക പിന്നീട്‌ പ്രിന്റ്‌ ചെയ്യുക എന്ന രീതി വ്യാപകമായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ്‌ ഈ മാറ്റത്തിനെ സഹായിച്ചു. ഈ മാറ്റത്തിന് സഹായിയായി വർത്തിച്ച പ്രധാനപ്പെട്ട ഒരു ഉപാധിയാണ് പി.ഡീ.എഫ്. ഇംഗ്ലീഷ്‌ പുസ്തകങ്ങൾ പ്രിന്റ്‌ ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകൾക്കും, വാർത്താപത്രികകളും മറ്റും കമ്പോസ്‌ ചെയ്യുന്ന അച്ചുകൂടങ്ങൾക്കും എല്ലാം, കമ്പോസ്‌ ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . അപ്പോഴാണ്‌ ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ൽ അഡോബി കോർപ്പറേഷൻ അവരുടെ കണ്ടുപിടിത്തമായ പി.ഡി.എഫിനെ പുറത്തിറക്കുന്നത്. അഡോബി കമ്പനിയുടെ സ്ഥാപകനായ ജോൺ വാർനോക്കിന്റെ പേപ്പർ രഹിത ഓഫീസ് എന്ന സ്വപ്നപദ്ധതിയിൽ ആണ്‌ പി.ഡി.എഫിനെ കുറിച്ചുള്ള ആദ്യത്തെ ചിന്തകൾ ഉടലെടുക്കുന്നത്‌. ഇത്‌ ആദ്യം അഡോബിയുടെ ഒരു ആഭ്യന്തരപദ്ധതിയായാണ് തുടങ്ങിയത്‌. കാമെലോട്ട് (camelot) എന്നായിരുന്നു ഈ പദ്ധതിയുടെ കോഡ്‌ നാമം. കാമെലോട്ട് പ്രൊജെക്ടിനായി തയ്യാറാക്കിയ ലേഖനത്തിൽ ജോൺ വാർനോക്ക്‌ ഇങ്ങനെ പറയുന്നു . അഡോബി ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്ന സമയത്ത്‌ തന്നെ അവരുടെ കൈവശം രണ്ട്‌ പേരെടുത്ത സോഫ്റ്റ്‌വെയറുകൾ ഉണ്ടായിരുന്നു. പോസ്റ്റ് സ്ക്രിപ്റ്റ് എന്ന ഡിവൈസ് ഇൻഡിപെൻഡന്റ് പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വേജും (device independant Page description langauage), അഡോബി ഇല്ലസ്‌ട്രേറ്ററും‍ ആയിരുന്നു അവ. അഡോബി ഇല്ലസ്‌ട്രേറ്റർ ഉപയോഗിച്ച്‌ ലളിതമായ പോസ്റ്റ് സ്ക്രിപ്റ്റ് ഫയലുകൾ തുറന്ന്‌ നോക്കാൻ അന്ന്‌ കഴിയുമായിരുന്നു. അഡോബിയിൽ ഉള്ള എഞ്ചിനീയർമാർ ഈ രണ്ട്‌ സോഫ്റ്റ്‌വയറുകളുടേയും സാങ്കേതികവിദ്യ സംയോജിപ്പിച്ച്‌ പി.ഡി.എഫ് എന്ന പുതിയ ഫയൽ ഫോർമാറ്റും അത്‌ തിരുത്താനും, കാണാനും ഉള്ള ചില അനുബന്ധ സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തു. 1993 ജൂണിൽ പി.ഡി.എഫ്. ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അക്രോബാറ്റ് എക്സ്ചേഞ്ച് 1.0 എന്ന സോഫ്റ്റ്‌വെയർ അഡോബി വിപണിയിലിറക്കി. ഈ പതിപ്പ്, വിചാരിച്ചത്ര വിജയിച്ചില്ല. കാരണം അഡോബിയുടെ തന്നെ പോസ്റ്റ് സ്ക്രിപ്റ്റ്, അതിലും നന്നായി ലിഖിതപ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടായിരുന്നു. പി.ഡി.എഫ്. 1990-കളുടെ ആദ്യം പുറത്തു വന്ന സമയത്ത്‌ അക്രോബാറ്റ് എക്സ്ചേഞ്ചും, അക്രോബാറ്റ് ഡിസ്റ്റിലറും മാത്രമായിരുന്നു പി.ഡി.എഫ് ഉണ്ടാക്കാൻ പറ്റുന്ന സോഫ്റ്റ്‌വെയറുകൾ. മാത്രമല്ല എക്സ്ചേഞ്ചിന് അതിഭീമമായ (2500 ഡോളർ) വില അഡോബി ഈടാക്കിയിരുന്നു. പി.ഡി.എഫ് ഫയൽ കാണാൻ ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡർ-ന്‌ 50 ഡോളറും അന്ന് ഈടാക്കിയിരുന്നു. (ഇന്ന്‌ ഈ സോഫ്റ്റ്‌വെയർ സൗജന്യം ആണ്‌). ഇതിനൊക്കെ പുറമേ മറ്റു സമാന ഫയൽ ഫോർമാറ്റുകളായ കോമൺ ഗ്രൗണ്ട് ഡിജിറ്റൽ പേപ്പർ (Common ground Digital paper), എൻവോയ് (Envoy), DjVu എന്നിവയോടൊക്കെ പി.ഡി.എഫിനും മൽസരിക്കേണ്ടിയും വന്നു. ഇതൊക്കെ തുടക്കത്തിലെ തണുപ്പൻ സ്വീകരണത്തിന് കാരണമായി. എങ്കിലും ആദ്യപതിപ്പിൽത്തന്നെ ഫോണ്ട് എംബഡ്ഡിങ്ങ്, ഹൈപ്പർലിങ്കുകൾ, ബുക്‌മാർക്ക് തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. കുറച്ച്‌ നാളുകൾക്ക്‌ ശേഷം അക്രോബാറ്റ് എക്സ്ചേഞ്ചിന്റെ വില കുറയ്ക്കുകയും അക്രോബാറ്റ് റീഡർ സൗജന്യമായും നൽകാൻ തുടങ്ങി. അങ്ങനെ സാവധാനം പി.ഡി.എഫ്, കമ്പ്യൂട്ടർ ലോകത്തിന്റെ ശ്രദ്ധ നേടാൻ തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അഡോബി പി.ഡി.എഫിന്റെ പ്രവർത്തനം കൂടുതൽ കൂടുതൽ നന്നാക്കുകയും പുതിയ വേർഷനുകൾ ഇറക്കുകയും ചെയ്തു. അക്രോബാറ്റ് വേർഷൻ 3.0-ഓടു കൂടി അന്ന്‌ ലിഖിതപ്രമാണ കൈമാറ്റം ഏറ്റവും കൂടുതൽ നടന്നു കൊണ്ടിരുന്ന അച്ചടിവ്യവസായത്തിന്റെ (type setting/prepress industry) ശ്രദ്ധ നേടാൻ പി.ഡി.എഫിനായി. അതോടു കൂടി പി.ഡി.എഫിന്റെ പ്രചാരം കുതിച്ചുയർന്നു. പിന്നീടുള്ള വർഷങ്ങളിൽ അഡോബി, പി.ഡി.എഫിനെ സാങ്കേതികമായി കൂടുതൽ നന്നാക്കുകയും കൂടുതൽ സവിശേഷതകൾ കൂട്ടിചേർത്ത്‌ പുതിയ പുതിയ വേർഷനുകൾ പുറത്തിറക്കുകയും ചെയ്തു. പി.ഡി.എഫിന്റെ ഗുണങ്ങൾ സ്രോതസ്സ് പ്രമാണത്തിന്റെ രൂപവും ഭാവവും അതേ പോലെ സൂക്ഷിക്കുന്നു. വിവിധ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നവരുമായി വിവരക്കൈമാറ്റം നടത്താം. - ഉദാഹരണത്തിന്‌ ആപ്പിൾ മാക്കിന്റോഷ് കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു ഡോക്കുമെന്റ്‌ പി.ഡി.എഫ്‌ ആക്കി മാറ്റി, അത്‌ ഐ.ബി.എം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾക്ക് അയച്ച്‌ കൊടുത്താൽ അത്‌ ഒരു പ്രയാസവും കൂടാതെ എതെങ്കിലും ഒരു പി.ഡി.എഫ്‌ ദർശിനി ഉപയോഗിച്ച്‌ വായിക്കാൻ വായിക്കാൻ പറ്റും. സുരക്ഷാക്രമീകരണങ്ങളും രഹസ്യവാക്കും ഉപയോഗിച്ച്‌ പി.ഡി.എഫ്. ഫയൽ അതു വായിക്കേണ്ട ആൾ മാത്രമേ വായിക്കൂ എന്ന്‌ ഉറപ്പിക്കാം. വിവരങ്ങൾ തിരയാൻ എളുപ്പം ആണ്‌. ഫോണ്ടുകൾ പി.ഡി.എഫ് ഫയൽ-ൽ തന്നെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഉള്ളത്‌ കൊണ്ട്‌ പി.ഡി.എഫ്. നിർമ്മിക്കാനുപയോഗിച്ച ഫോണ്ട് അത് വായിക്കുന്നയാളുടെ കൈവശമുണ്ടോ എന്ന വേവലാതി വേണ്ട. മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് മുതലായവയിൽ ഉപയോഗിക്കുന്ന ഫോർമാറ്റുകൾ കമ്പ്യൂട്ടറുകൾ മാറുന്നതനുസരിച്ച് അവയുടെ സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാകാനിടയുണ്ട്. പി.ഡി.എഫിൽ ഇതു സംഭവിക്കുന്നില്ല. ഓട്ടോകാഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാനുകൾ പി.ഡി.എഫിലോട്ടു മാറ്റി കൈമാറുന്നതുമൂലം പ്ലാനുകളുടെ സ്വഭാവം മാറാതെ തന്നെ ഓട്ടോകാഡില്ലാത്ത കമ്പ്യൂട്ടറുകളിൽ വരെ ഏതെങ്കിലും പി.ഡി.എഫ്. ദർശിനി ഉപയോഗിച്ചു കാണാവുന്നതാണ്. പി.ഡി.എഫ് ഫയൽ കംപ്രസ്സ് ചെയ്യപ്പെടുന്നതിനാൽ സ്രോതസ്സ് പ്രമാണത്തേക്കാൾ വലിപ്പം വളരെ കുറവായിരിക്കും. അഡോബി പി.ഡി.എഫ്ന്റെ വിശദാംശങ്ങൾ പുറത്ത്‌ വിട്ടത്‌ കാരണം ഇതിൽ വളരെയധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്‌. ഓപ്പൺ സോഴ്സ് സമൂഹങ്ങളും മറ്റ്‌ പ്രോഗ്രാമർമാരും ഈ ഫയൽ ഫോർമാറ്റിന്റെ വളർച്ചക്ക്‌ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്‌. സ്വാതന്ത്ര്യം സാധാരണ ഒരു സോഫ്റ്റ്‌വെയർ കമ്പനി ഒരു ഫയൽ ഫോർമാറ്റ് പുറത്തിറക്കുമ്പോൾ അതിന്റെ ഉള്ളറ രഹസ്യങ്ങൾ (internal specifications) രഹസ്യമാക്കിവയ്ക്കുകയാണ്‌ പതിവ്‌. എന്നാൽ പതിവിനു വിപരീതമായി പി.ഡി.എഫിന്റെ വിശദാംശങ്ങൾ എല്ലാം അഡോബി സ്വതന്ത്രമാക്കി. മാത്രമല്ല ചില മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിൽ നിന്ന്‌ ആർക്കും പി.ഡി.എഫ് ഫയലുകൾ കാണാനും, നിർമ്മിക്കാനും, മാറ്റങ്ങൾ വരുത്തുവാനും കഴിയുന്ന സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കാൻ അനുമതി നൽകി. അതോടു കൂടി പി.ഡി.എഫിന്റെ ജനപ്രീതി പതിന്മടങ്ങ്‌ വർദ്ധിച്ചു. ഇതുമൂലം അഡോബിയുടെ പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വേറുകൾക്കു പുറമേ വളരെയധികം സൊഫ്റ്റ്‌വെയർ കമ്പനികൾ അവരുടേതായ പി.ഡി.എഫ് സോഫ്റ്റ്‌വെയറുകൾ പുറത്തു വിട്ടു. സ്വതന്ത്ര സോഫ്റ്റ്‌വേർ സംഘടനകളും സൗജന്യ പി.ഡി.എഫ് സൊഫ്റ്റ്‌വെയറുകൾ പുറത്തിറക്കി. അതോടുകൂടി ആർക്കും സൗജന്യമായി പി.ഡി.എഫ് ഫയലുകൾ ഉണ്ടാക്കാം എന്ന നിലയിലേക്കെത്തി. അഡോബിയുടെ ഈ ഈ തന്ത്രം പി.ഡി.എഫിനെ മറ്റു ഫയൽ ഫോർമാറ്റുകളിൽ നിന്ന്‌ ബഹുദൂരം മുന്നിലെത്തിച്ചു. പി.ഡി.എഫ്. ഫോർമാറ്റ് സ്വതന്ത്രമായിരുന്നെങ്കിലുൽമ് ആദ്യകാലങ്ങളിൽ അതിന്റെ സവിശേഷതകൾ തീരുമാനിച്ചിരുന്നതും മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നതും അഡോബിയായിരുന്നു. പി.ഡി.എഫ്. വെർഷൻ 1.7 വരെ ഈ പതിവ് തുടർന്നു. പി.ഡി.എഫിനെ ഒരു ഐ.എസ്.ഒ. മാനദണ്ഡമാക്കുന്നതിനായി, 2007 ജനുവരി 29-ന് അഡോബി, പി.ഡി.എഫ്. 1.7 പതിപ്പിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടു. പി.ഡി.എഫ്. 1.7 അടിസ്ഥാനമാക്കിയുള്ള ഐ.എസ്.ഒ. 32000-1 എന്ന മാനദണ്ഡം, 2008 ജൂലൈ മാസം പുറത്തിറങ്ങി. പി.ഡീ.എഫിന്റെ തുടർന്നുള്ള പതിപ്പുകളുടെ മാനദണ്ഡങ്ങൾ ഐ.എസ്.ഒ. ആണ് നിശ്ചയിക്കുന്നത്. വ്യാപ്തി കാര്യക്ഷമമായ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, മറ്റുള്ള ഏതു ഫയൽഫോർമാറ്റിൽ നിന്നും സൃഷ്ടിക്കാൻ പറ്റുന്ന ഒരു പൊതു ഫയൽ ഫോർമാറ്റ് ആണ്‌ പി.ഡി.എഫ്. ലളിതമായി പറഞ്ഞാൽ അച്ചടിക്കാൻ പറ്റുന്ന ഏതു ഫയലും പി.ഡി.എഫ് ആക്കി മാറ്റാം. എന്നാൽ സംവദനക്ഷമമായ പി.ഡി.എഫ്. (interactive pdf) വേണമെങ്കിൽ പ്രത്യേകം പ്രോഗ്രാമുകൾ വേണം. അതായത് മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് വേർഡ്, അഡോബി പേജ്‌മേക്കർ, ഫ്രെയിംമേക്കർ, ഇൻഡിസൈൻ , കോറൽ ഡ്രോ, ക്വാർക്ക് എക്സ്പ്രെസ്സ്, അഡ്‌‌വെന്റ് 3B2, ലാറ്റെക്, ഓട്ടോകാഡ് തുടങ്ങിയ ഏതു സോഫ്റ്റ്‌വെയറുകളുടേയ്യും അന്തിമഫലം പി.ഡി.എഫ്. ആക്കി മാറ്റിയതിനു ശേഷമാണ് കൈമാറ്റം ചെയ്യുന്നത്. അതുവഴി ഈ ഫയൽ ലഭിക്കുന്നയാളുടെ കൈവശം, അത് തയ്യാറാക്കിയ സോഫ്റ്റ്‌വേർ ഉണ്ടോ എന്നതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഇക്കാരണം കൊണ്ടാണ് നിത്യജീവിതത്തിൽ പി.ഡി.എഫ്. ഫയലുകളെ ധാരാളമായി അഭിമുഖീകരിക്കേണ്ടി വരുന്നത്. പി ഡി എഫ് സോഫ്റ്റ്‌വെയറുകൾ പി.ഡി.എഫ്. ഫയലുകൾ വീക്ഷിക്കുന്നതിനും, നിർമ്മിക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും വിവിധതരം സോഫ്റ്റ്വെയറുകൾ ലഭ്യമാണ്. ഇതിൽ നിന്ന്‌ PDF-ൽ ജോലി ചെയ്യണം എങ്കിൽ താഴെക്കാണുന്ന എല്ലാത്തരം സോഫ്റ്റ്‌വെയറും വേണം എന്ന്‌ അർത്ഥമില്ല. ഒരു പി.ഡി.എഫ് എഡിറ്റിങ് സോഫ്റ്റ്‌വെയർ (ഉദാ:അഡോബി അക്രോബാറ്റ് പ്രൊഫഷണൽ / നൈട്രോ പി.ഡി.എഫ് പ്രൊഫഷണൽ) ഈ എല്ലാ പണികളും അത്‌ ഉപയോഗിച്ച്‌ ചെയ്യാം. അവയുപയോഗിച്ച് പി.ഡി.എഫ് ഫയൽ കാണുകയും, പി.ഡി.എഫ് ഫയൽ ഉണ്ടാക്കുകയും തിരുത്തുകയും ചെയ്യാം. പി.ഡി.എഫ്. ദർശിനികൾ പി.ഡി.എഫ്. ഫയൽ വായിക്കുക, അതിൽ തിരയുക, അച്ചടിക്കുക തുടങ്ങിയ ഉപയോഗങ്ങളാണ്‌ പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയറുകൾക്കുള്ളത്. അഡോബി റീഡർ അഡോബിയുടെ സൈറ്റിൽ നിന്ന്‌ സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ്‌ അഡോബി റീഡർ. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ഒരു പി.ഡി.എഫ് ഫയൽ വായിക്കാനും, പ്രിന്റ്‌ ചെയ്യാനും, തിരയാനും സാധിക്കും. ഒരു പക്ഷേ ഇന്ന്‌ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബിയുടെ സൈറ്റിൽ ഉള്ള കണക്ക്‌ പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട്‌ 50 കോടി തവണ ഡൌൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതര സോഫ്റ്റ്‌വെയറുകൾ സൗജന്യ പി.ഡി.എഫ് ദർശിനി സോഫ്റ്റ്‌വെയറുകൾ ഒട്ടനവധിയുണ്ട് (ഉദാ:ഫോക്സിറ്റ് റീഡർ, സുമാത്ര പി.ഡി.എഫ് ദർശിനി മുതലായവ). പി.ഡി.എഫ് നിർമ്മാണ സോഫ്റ്റ്വെയറുകൾ അഡോബിയുടെ അക്രോബാറ്റ് എന്ന സോഫ്റ്റ്വെയറിനു പുറമേ, ഒട്ടനവധി സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചും പി.ഡി.എഫ്. ഫയലുകൾ നിർമ്മിക്കാം. അഡോബി അക്രോബാറ്റ് പി.ഡി.എഫ് ഫയൽ നിർമ്മിക്കാനും തിരുത്തലുകൾ വരുത്താനുമായി അഡോബി പുറത്തിറക്കുന്ന സോഫ്റ്റ്വെയറാണ് അഡോബി അക്രോബാറ്റ്. ഈ സോഫ്റ്റ്‌വേർ ഇൻസ്റ്റോൾ ചെയ്യുന്നതോടൊപ്പം പി.ഡി.എഫ് ഫയലുകളെ കൈകാര്യം ചെയ്യാനുള്ള ചില അനുബന്ധസോഫ്റ്റ്വെയറുകളും കമ്പ്യൂട്ടറിൽ സജ്ജീകരിക്കപ്പെടും. അഡോബി പി.ഡി.എഫ് പ്രിന്റർ ഡ്രൈവർ, അഡോബി പി.ഡി.എഫ് മേക്കർ, അക്രോബാറ്റ് ഡിസ്റ്റിലർ എന്നിവ ഇവയിൽച്ചിലതാണ്. ഇതര സോഫ്റ്റ്വെയറുകൾ അഡോബിയുടെ പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറിനു പുറമേ, സൗജന്യമായും വിലക്കും ലഭ്യമാകുന്ന നൂറുകണക്കിന് പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറുകളുണ്ട്. അവയിൽ ചിലവ താഴെപ്പറയുന്നു. വണ്ടർസോഫ്റ്റ് വിർച്വൽ പി.ഡി.എഫ് പ്രിന്റർ പി.എസ് റ്റു പി.ഡി.എഫ് ,അതായത് പോസ്റ്റ്സ്ക്രിപ്റ്റ് -റ്റു-പി.ഡി.എഫ് കൺവേർട്ടർ സോളിഡ് കൺവേർട്ടർ പി.ഡി.എഫ് പ്രൈമോ പി.ഡി.എഫ് ഇതു കൂടാതെ ഓപ്പൺ ഓഫീസ് റൈറ്റർ പോലുള്ള ചില ആപ്പ്ലിക്കേഷനുകളിൽ നിർമ്മിക്കുന്ന ഫയലുകളെ നേരിട്ട്‌ പി.ഡി.എഫ് ആയി സേവ്‌ ചെയ്യാനുള്ള സൗകര്യം ഉണ്ട്‌. മൈക്രോസോഫ്റ്റ് അവരുടെ മൈക്രോസോഫ്റ്റ് ഓഫീസിൽ (വേർഷൻ 12-ൽ) ഈ സൗകര്യം കൊടുക്കാൻ തുടങ്ങിയപ്പോൾ അഡോബി മൈക്രൊസോഫ്റ്റിന്‌ എതിരെ കേസു കൊടുത്തിരുന്നു. പി.ഡി.എഫ്. എഡിറ്ററുകൾ നിലവിലുള്ള പി.ഡി.എഫ്. ഫയലിൽ മാറ്റം വരുത്താൻ സഹായിക്കുന്ന സോഫ്റ്റ്വെയറുകളാണ് പി.ഡി.എഫ്. എഡിറ്ററുകൾ എന്നറിയപ്പെടുന്നത്. പി.ഡി.എഫ് ഫയലിൽ ചില അവസാന നിമിഷ മിനുക്ക്‌ പണികൾ മാത്രമേ സാധാരണ ഗതിയിൽ ചെയ്യാറുള്ളു. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും സ്രോതസ്സ്‌ ഫയലിലേക്ക്‌ (source file)തിരിച്ച്‌ പോയി മാറ്റം വരുത്തി പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ്‌ പതിവ്. സ്രോതസ്സ് ഫയലിന്റെ അഭാവത്തിൽ, പി.ഡി.എഫ് ഫയലിൽ ഏന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പി.ഡി.എഫ്. എഡിറ്റർ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു. പി.ഡി.എഫ്. നിർമ്മിക്കാം എന്നതിനു പുറമേ തിരുത്താനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് അഡോബി അക്രോബാറ്റ്. പി.ഡി.എഫ് തിരുത്തുന്നതിനായും ഇതര സോഫ്റ്റ്വെയറുകൾ വിപണിയിൽ ലഭ്യമാണ്‌. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു. നൈട്രോ പി.ഡി.എഫ് പ്രൊഫഷണൽ ആക്റ്റീവ് പി.ഡി.എഫ് ജോസ് പി.ഡി.എഫ് വിവിധതരം പി.ഡി.എഫ്. ഫയലുകൾ വിശാലമായ അർത്ഥത്തിൽ പി.ഡി.എഫ്. ഫയലുകളെ രണ്ടായി തരം തിരിക്കാം. അന്വേഷണ യോഗ്യ പി.ഡി.എഫ്. ചിത്ര പി.ഡി.എഫ് അന്വേഷണ യോഗ്യ പി.ഡി.എഫ്.(Searchable PDF): പി.ഡി.എഫ്. നിർമ്മാണസോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പി.ഡി.എഫ് ഫയലുകളെ ആണ്‌ അന്വേഷണയോഗ്യമായ പി.ഡി.എഫ് എന്ന്‌ വിളിക്കുന്നത്‌. പേരു സൂചിപ്പിക്കുന്നത്‌ പോലെ ഇങ്ങനത്തെ പി.ഡി.എഫ് ഫയലുകളിൽ തിരയാനുള്ള സൗകര്യം ഉണ്ട്‌. സാധാരണ അഭിമുഖീകരിക്കുന്ന പി.ഡി.എഫ് ഫയലുകൾ കൂടുതലും ഈ വിഭാഗത്തിൽ പെട്ടതാണ്‌. ചിത്രങ്ങൾ മാത്രമുള്ള പി.ഡി.എഫ് .സ്കാനർ ഉപയോഗിച്ച്‌ സ്കാൻ ചെയ്ത്‌ ഉണ്ടാക്കുന്ന പി.ഡി.എഫ് ആണ്‌ ഇത്‌. ഇങ്ങനത്തെ പി.ഡി.എഫ് ഫയലിൽ അക്ഷരങ്ങളും graphics-ഉം എല്ലാം ഒരു ചിത്രം ആയി ആണ്‌ ശേഖരിക്കപ്പെടുന്നത്‌. അതിനാൽ ഇങ്ങനത്തെ പി.ഡി.എഫ് ഫയലിൽ തിരയാൻ പറ്റില്ല. ഇതു വളരെ കൃത്യമായ ഒരു തരം തിരവ്‌ അല്ല. അന്വേഷണ യോഗ്യ പിഡിഎഫിനെ പിന്നേയും തരം തിരിച്ച്‌ unstructered പി.ഡി.എഫ്, സ്ട്രക്ചേർഡ് പി.ഡി.എഫ്, റ്റാഗ്ഡ് പി.ഡി.എഫ് എന്നൊക്കെ ആക്കാം. പി.ഡി.എഫിന്റെ ദോഷങ്ങൾ ഒരു പി.ഡി.എഫ് പ്രമാണം മറ്റെന്തെങ്കിലും ഒരു ഫോർമാറ്റിലേക്കു മാറ്റണമെങ്കിൽ എല്ലാ ഫോർമാറ്റിംഗുകളും ആദ്യം മുതൽ ചെയ്യേണ്ടി വരുന്നു. ഒരു സങ്കീർണ്ണമായ പി.ഡി എഫ് നിർമ്മിക്കണമെങ്കിൽ വളരെയധികം സോഫ്റ്റ്‌വെയറുകളും, പ്ലഗ്ഗിനുകളുമെല്ലാം പഠിക്കേണ്ടി വരുന്നു. പി.ഡി.എഫ് ന്റെ ഭാവി വിവരകൈമാറ്റത്തിനു വേണ്ടി മാത്രമുള്ള ഒരു മാധ്യമം എന്ന നിലയിൽ നിന്ന്‌ പി.ഡി.എഫ്. ഇന്ന് വളരെയേറെ മുന്നോട്ട്‌ പോയിരിക്കുന്നു. ഇന്ന്‌ ആധുനിക സാങ്കേതികകൾ ആയ മൾട്ടിമീഡിയ, ജാവാസ്ക്രിപ്റ്റ്, എക്സ്.എം.എൽ., ഫോംസ് പ്രോസസിങ്ങ്, കംപ്രഷൻ, കസ്റ്റം എൻക്രിപ്‌ഷൻ ഇതെല്ലാം പി.ഡി.എഫ് പിന്തുണക്കുന്നു. ഇതെല്ലാം കൂടി പി.ഡി.എഫിനെ ശക്തവും സംവദനാത്മകവും കാര്യക്ഷമവുമായ ഒരു ഫയൽ ഫോർമാറ്റ് ആക്കി മാറ്റിയിരിക്കുന്നു. 2005-ൽ മാക്രോമീഡിയയെ അഡോബി ഏറ്റെടുത്തതിന്റെ ഫലമായി, അഡോബി സോഫ്റ്റ്വെയറുകളിൽ പ്രകടമായ മാറ്റങ്ങൾ കാണാനായി. അഡോബി അക്രോബാറ്റ്ന്റെ ഒരു പുതിയ വേർഷൻ അക്രോബാറ്റ് 3D എന്ന പേരിൽ അഡോബി പുറത്തിറക്കി. ഇത്‌ ഉപയോഗിച്ച്‌ ഓട്ടോകാഡ്, ഇൻഡിസൈൻ മുതലായ ആപ്ലിക്കേഷനുകളിൽ ഉള്ള ത്രിമാനദൃശ്യങ്ങൾ ആ ഫയൽ പി.ഡി.എഫ് ആക്കിമാറ്റുമ്പോഴും ലഭിക്കുന്നു. ഈ പുതിയ സോഫ്റ്റ്‌വെയർ ഏറ്റവും കൂടുതൽ സഹായം ആകുന്നത്‌ 3D ആനിമേഷൻ രംഗത്തും ഓട്ടോകാഡ് ഉപയോഗിച്ച്‌ 3D ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കുന്നവർക്കും മറ്റും ആണ്‌ . വിവരകൈമാറ്റത്തിനുള്ള ഫയൽ ഫോർമാറ്റ് എന്ന നിലയിൽ പിഡി.എഫ് ഇന്നു അടക്കിവാഴുന്നു. എങ്കിലും ഓപ്പൺ എക്സ്.എം.എൽ ഫയൽ, മെട്രോ തുടങ്ങിയ പുതിയ ഫയൽ ഫോർമാറ്റുകൾഅണിയറയിൽ അണിഞ്ഞൊരുങ്ങുന്നുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എക്സ്.പി.എസ് (എക്സ്.എം.എൽ പേപ്പർ സ്പെസിഫിക്കേഷൻ എന്നു പൂർണ്ണരൂപം) അഥവാ മെട്രോ എന്ന എന്നപേരിൽ അറിയപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ഒരു പുതിയ ഫയൽ ഫോർമാറ്റ് ആണ്‌. പി.ഡി.എഫ്ന്‌ , മൈക്രോസോഫ്റ്റിന്റെ മറുപടി എന്ന നിലയിൽ അല്ല മൈക്രോസോഫ്റ്റ് ഈ പുതിയ ഫയൽ ഫോർമാറ്റ് വികസിപ്പിച്ചു കൊണ്ടുവരുന്നതെങ്കിലും ഇതു ഭാവിയിൽ പി.ഡി.എഫിന് ശക്തനായ ഒരു എതിരാളി ആയി മാറാനാണ്‌ സാധ്യത. കുറിപ്പുകൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ PDF Specifications, including the PDF Reference for PDF 1.7, PDF 1.6 (ISBN 0-321-30474-8), PDF 1.5, PDF 1.4 (ISBN 0-201-75839-3), PDF 1.3 (ISBN 0-201-61588-6) — A white paper from PDF Tools AG with an introduction into what PDF is and its strengths and weaknesses. Adobe: PostScript vs. PDF Planet PDF: The PDF User Community History of PDF at prepressure.com The Camelot Paper — the paper in which John Warnock outlined the project that created PDF AIIM — Information about PDF/E specification for engineering AIIM — Information about PDF/UA specification for accessible documents Mars — Further information about the Adobe Mars Format Adobe PDF 101: Quick overview of PDF file format Intro to PDF — AGFA booklet: Intro to PDF and PDF/X White Paper: Comparing PDF and XPS വർഗ്ഗം:കമ്പ്യൂട്ടർ ഫയൽ തരങ്ങൾ വർഗ്ഗം:അഡോബി
സോളമൻ ദ്വീപുകൾ
https://ml.wikipedia.org/wiki/സോളമൻ_ദ്വീപുകൾ
സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്. ചരിത്രം മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി. അവലംബം വർഗ്ഗം:പട്ടാളമില്ലാത്ത രാജ്യങ്ങൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
Chanjody
https://ml.wikipedia.org/wiki/Chanjody
Redirectചാഞ്ഞോടി
Poland
https://ml.wikipedia.org/wiki/Poland
Redirectപോളണ്ട്
Kochi
https://ml.wikipedia.org/wiki/Kochi
Redirectകൊച്ചി
Africa
https://ml.wikipedia.org/wiki/Africa
Redirectആഫ്രിക്ക
Asia
https://ml.wikipedia.org/wiki/Asia
Redirectഏഷ്യ
Changanachery
https://ml.wikipedia.org/wiki/Changanachery
Redirectചങ്ങനാശ്ശേരി
Changanassery
https://ml.wikipedia.org/wiki/Changanassery
Redirectചങ്ങനാശ്ശേരി
ക്രിക്കറ്റ് ലോകകപ്പ് 2007
https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_2007
ക്രിക്കറ്റ് ലോകകപ്പ് 2007 അഥവാ ഒൻ‌പതാമത് ക്രിക്കറ്റ് ലോകകപ്പ്, 2007 മാർച്ച് 11 മുതൽ ഏപ്രിൽ 28 വരെ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പാണ്‌ പതിനാറു ടീമുൾ പങ്കെടുത്ത ഈ ലോകകപ്പിൽ ഓസ്ട്രേലിയ ജേതാക്കളായി. മൽസരക്രമം നാലു വീതം ടീമുകളുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമിക ഘട്ട മത്സരങ്ങൾ നടന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി ഇവരിൽ നിന്നും സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ആകെ 51 മത്സരങ്ങളായിരുന്നു ഈ ലോകകപ്പിലുള്ളത്. ഒരോ മത്സരത്തിന്റെയും തൊട്ടടുത്ത ദിനം കരുതൽ ദിനമായിരുന്നു. പ്രതികൂല കാലാവസ്ഥമൂലം തടസപ്പെട്ട മത്സരങ്ങൾ നടത്താനാണിത്. മത്സരത്തിന്റെ ഒന്നാം സമ്മാനം 22 ലക്ഷം യു.എസ്. ഡോളർ ആയിരുന്നു, രണ്ടാം സമ്മാനം 10 ലക്ഷം ഡോളറും. ടീമുകൾ thumb|200px|ഭാഗ്യചിഹ്നം, മെലോ ടെസ്റ്റ് പദവിയുള്ള പത്തു ടീമുകളും ഏകദിന പദവിയുള്ള കെനിയയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 2005-ലെ ഐ.സി.സി. ട്രോഫിയിൽ ആദ്യ അഞ്ചു സ്ഥാനം നേടിയ ടീമുകൾക്കൂടി ലോകകപ്പിനെത്തും. നേരിട്ടു യോഗ്യത നേടിയവർ - ഗ്രൂപ്പ് എ - ഗ്രൂപ്പ് ബി - ഗ്രൂപ്പ് സി - ഗ്രൂപ്പ് ഡി - ഗ്രൂപ്പ് ഡി - ഗ്രൂപ്പ് എ - ഗ്രൂപ്പ് ബി - ഗ്രൂപ്പ് സി - ഗ്രൂപ്പ് ഡി - ഗ്രൂപ്പ് ബി - ഗ്രൂപ്പ് സി യോഗ്യതാ ഘട്ടം കടന്നെത്തിയ ടീമുകൾ ബർമുഡ - ഗ്രൂപ്പ് ബി കാനഡ - ഗ്രൂപ്പ് സി അയർലൻഡ് - ഗ്രൂപ്പ് ഡി ഹോളണ്ട് - ഗ്രൂപ്പ് എ സ്കോട്‌ലൻഡ് - ഗ്രൂപ്പ് എ ഇതിൽ ബർമുഡ, അയർലൻഡ് എന്നീ ടീമുകൾ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. വേദികൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അസോസിയേഷനിൽ അംഗങ്ങളായ എട്ടു രാജ്യങ്ങളിലായാണ് മത്സരവേദികൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യംസ്ഥലംമൈതാനംകാണികൾകളികൾ ബാർബഡോസ് ബ്രിജ്‌ടൌൺ കെൻസിങ്ടൺ ഓവൽ32,000 സൂപ്പർ 8 മത്സരങ്ങളും ഫൈനലും ആൻഡ്വിഗ ആൻഡ് ബർമുഡ സെന്റ് ജോൺസ് സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം20,000 സൂപ്പർ 8 മത്സരങ്ങൾ ഗ്രനേഡ സെന്റ് ജോർജ്സ് ക്വീൻസ് പാർക്ക്20,000 സൂപ്പർ 8 മത്സരങ്ങൾ ഗയാന ജോർജ് ടൌൺ പ്രോവിഡൻസ് സ്റ്റേഡിയം20,000 സൂപ്പർ 8 മത്സരങ്ങൾ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ബസറ്റെരെ വാർണർ പാർക്ക് സ്റ്റേഡിയൻ10,000 ഏ ഗ്രൂപ്പ് മത്സരങ്ങൾ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവൽ25,000 ബി ഗ്രൂപ്പ് മത്സരങ്ങൾ സെന്റ് ലൂസിയ ഗ്രോസ് ഐലറ്റ് ബിസയോർ സ്റ്റേഡിയം20,000 സി ഗ്രൂപ്പ്, സെമിഫൈനൽ മത്സരങ്ങൾ ജമൈക്ക കിങ്സ്റ്റൺ സബീന പാർക്ക്30,000 ഡി ഗ്രൂപ്പ്, സെമി ഫൈനൽ മത്സരങ്ങൾ മത്സരങ്ങൾ തീയതി ടീം 1 ടീം 2 മത്സരഫലം മാർച്ച് 13, 2007 വെസ്റ്റിൻഡീസ്241/9(50‍)പാകിസ്താൻ187(47.2)വെസ്റ്റിൻഡീസ് 54 റൺസിനു ജയിച്ചു.മാർച്ച് 14 ഓസ്ട്രേലിയ334/6 (50) സ്കോട്‌ലൻഡ് 131(40.1)ഓസ്ട്രേലിയ 203 റൺസിനു ജയിച്ചു.മാർച്ച് 14കാനഡ199(50)കെനിയ203/3(43.2) കെനിയ ഏഴുവിക്കറ്റിനു ജയിച്ചു.മാർച്ച് 15ശ്രീലങ്ക321/6(50)ബർമുഡ78(24.4)ശ്രീലങ്ക 243 റൺസിനു ജയിച്ചു.മാർച്ച് 15സിംബാബ്‌വേ221(50)അയർലണ്ട്221/9(50)മത്സരം സമനിലയിൽ.മാർച്ച് 16ദക്ഷിണാഫ്രിക്ക353/3(40)ഹോളണ്ട്132/9(40)ദക്ഷിണാഫ്രിക്ക 221 റൺസിനു ജയിച്ചു.മാർച്ച് 16ഇംഗ്ലണ്ട്209/7(50)ന്യൂസിലൻഡ്210/4(41)ന്യൂസിലൻഡ് ആറു വിക്കറ്റിനു ജയിച്ചു.മാർച്ച് 17പാകിസ്താൻ132(45.4)അയർലണ്ട്133/7(41.4)അയർലണ്ട് മൂന്ന് വിക്കറ്റിനു ജയിച്ചു.മാർച്ച് 17ഇന്ത്യ191(49.3)ബംഗ്ലാദേശ്192/5(48.3)ബംഗ്ലാദേശ് അഞ്ച് വിക്കറ്റിനു ജയിച്ചു.മാർച്ച് 18ഓസ്ട്രേലിയ358/5(50)ഹോളണ്ട്129(26.5)ഓസ്ട്രേലിയ 229 റൺസിനു ജയിച്ചു.മാർച്ച് 18ഇംഗ്ലണ്ട്279/6(50)കാനഡ228/7(50)ഇംഗ്ലണ്ട് 51 റൺസിനു ജയിച്ചു.മാർച്ച് 19വെസ്റ്റിൻഡീസ്204/4(47.5)സിംബാബ്‌വേ202/5(50)വെസ്റ്റിൻഡീസ് 6 വിക്കറ്റിനു ജയിച്ചു.മാർച്ച് 19ഇന്ത്യ413/5(50)ബർമുഡ156(43.1) ഇന്ത്യ 257 റൺസിന് ജയിച്ചു.മാർച്ച് 20ദക്ഷിണാഫ്രിക്ക188/3(23.2)സ്കോട്ലൻഡ്186/8(50)ദക്ഷിണാഫ്രിക്ക 7 വിക്കറ്റിനു ജയിച്ചു.മാർച്ച് 20ന്യൂസിലൻഡ്331/7(50)കെനിയ183(49.2)ന്യൂസിലൻഡ് 148 റൺസിനു ജയിച്ചു.മാർച്ച് 21ശ്രീലങ്ക318/4(50)ബംഗ്ലാദേശ്112(37/46)ശ്രീലങ്ക 198 റൺസിനു ജയിച്ചു.മാർച്ച് 21പാകിസ്താൻ349(49.5)സിംബാബ്‌വേ99(19.1/20)പാകിസ്താൻ 93 റൺസിനു ജയിച്ചു.മാർച്ച് 22സ്കോട്‌ലൻഡ്136(34.1)ഹോളണ്ട്140/2(23.5)ഹോളണ്ട് 8 വിക്കറ്റിനു ജയിച്ചു.മാർച്ച് 22ന്യൂസിലൻഡ്363/5(50)കാനഡ249/9(49.2)ന്യൂസിലൻഡ് 114 റൺസിനു ജയിച്ചു.മാർച്ച് 23വെസ്റ്റിൻഡീസ്190/2(38.1/48)അയർലണ്ട്183/8(48)വെസ്റ്റിൻഡീസ് 8 വിക്കറ്റിനു ജയിച്ചു.മാർച്ച് 23ശ്രീലങ്ക254/6(50)ഇന്ത്യ185(43.3)ശ്രീലങ്ക 69 റൺസിനു ജയിച്ചു.മാർച്ച് 24ഓസ്ട്രേലിയ377/6(50)ദക്ഷിണാഫ്രിക്ക294(48)ഓസ്ട്രേലിയ 83 റൺസിനു ജയിച്ചു.മാർച്ച് 24ഇംഗ്ലണ്ട്178/3(33)കെനിയ177(43)ഇംഗ്ലണ്ട് 7 വിക്കറ്റിനു ജയിച്ചു.മാർച്ച് 25ബംഗ്ലാദേശ്96/3(17.3/21)ബർമുഡ94/9(21/21)ബംഗ്ലാദേശ് 7 വിക്കറ്റിനു ജയിച്ചു. സൂപ്പർ എട്ട് മത്സരങ്ങൾമാർച്ച് 27ഓസ്ട്രേലിയ322/6(50)വെസ്റ്റിൻഡീസ്219(45.3)ഓസ്ട്രേലിയ 103 റൺസിനു ജയിച്ചു. മാർച്ച് 28ശ്രീലങ്ക209(49.3)ദക്ഷിണാഫ്രിക്ക212/9(48.2)ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിനു ജയിച്ചു.മാർച്ച് 29ന്യൂസിലൻഡ്179/3(39.2)വെസ്റ്റിൻഡീസ്177(44.4)ന്യൂസിലന്ഡ് ഏഴു വിക്കറ്റിനു ജയിച്ചു.മാർച്ച് 30അയർലണ്ട്218(48.1)ഇംഗ്ലണ്ട്266/7(50)ഇംഗ്ലണ്ട് 48 റൺസിനു ജയിച്ചു.മാർച്ച് 31ഓസ്ട്രേലിയ106/0(13.5/22)ബംഗ്ലാദേശ്104/6(22)ഓസ്ട്രേലിയ പത്തു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 1ശ്രീലങ്ക303/5(50)വെസ്റ്റിൻഡീസ്190(44.3)ശ്രീലങ്ക 113 റൺസിനു ജയിച്ചു.ഏപ്രിൽ 2ന്യൂസിലൻഡ്178/1(29.2)ബംഗ്ലാദേശ്174(48.3)ന്യൂസിലൻഡ് ഒൻപതു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 3അയർലണ്ട്152/8(35) ദക്ഷിണാഫ്രിക്ക165/3(31.3/35)ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 4ഇംഗ്ലണ്ട്233/8(50)ശ്രീലങ്ക235(50)ശ്രീലങ്ക 2 റൺസിനു ജയിച്ചു.ഏപ്രിൽ 7ദക്ഷിണാഫ്രിക്ക184(48.4)ബംഗ്ലാദേശ്251/8(50)ബംഗ്ലാദേശ് 67 റൺസിനു ജയിച്ചു.ഏപ്രിൽ 8ഓസ്ട്രേലിയ248/3ഇംഗ്ലണ്ട്247(49.5)ഓസ്ട്രേലിയ ഏഴു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 9ന്യൂസിലൻഡ്263/8(50)അയർലണ്ട്134(37.4)ന്യൂസിലൻഡ് 129 റൺസിനു ജയിച്ചു.ഏപ്രിൽ 10ദക്ഷിണാഫ്രിക്ക356/4(50)വെസ്റ്റിൻഡീസ്289/9(50)ദക്ഷിണാഫ്രിക്ക 67 റൺസിനു ജയിച്ചു.ഏപ്രിൽ 11ഇംഗ്ലണ്ട്147/6(44.5)ബംഗ്ലാദേശ്143(37.2)ഇംഗ്ലണ്ട് നാലു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 12ശ്രീലങ്ക222/4(45.1)ന്യൂസിലൻഡ്219/7(50)ശ്രീലങ്ക ആറു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 13ഓസ്ട്രേലിയ92/1(12.2)അയർലണ്ട്91(30)ഓസ്ട്രേലിയ ഒൻപതു വിക്കറ്റിനു ജയിച്ചു.ഏപ്രിൽ 14ന്യൂസിലൻഡ്ദക്ഷിണാഫ്രിക്കഏപ്രിൽ 15അയർലണ്ട്ബംഗ്ലാദേശ്ഏപ്രിൽ 16ഓസ്ട്രേലിയശ്രീലങ്കഏപ്രിൽ 17ദക്ഷിണാഫ്രിക്കഇംഗ്ലണ്ട്ഏപ്രിൽ 18ശ്രീലങ്കഅയർലണ്ട്ഏപ്രിൽ 19വെസ്റ്റിൻഡീസ്ബംഗ്ലാദേശ്ഏപ്രിൽ 20ഓസ്ട്രേലിയന്യൂസിലൻഡ്ഏപ്രിൽ 21വെസ്റ്റിൻഡീസ്ഇംഗ്ലണ്ട് ഇതും കാണുക ക്രിക്കറ്റ് ക്രിക്കറ്റ് ലോകകപ്പ് External Links Link 1 വിഭാഗം:2007 Category:ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ