title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
ജമൈക്ക
https://ml.wikipedia.org/wiki/ജമൈക്ക
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്. പാരിഷുകൾ ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത് ജമൈക്കയിലെ പതിനാല്‌ പാരിഷുകൾ കോൺവാൾ കൗണ്ടിമിഡിൽസെക്സ് കൗണ്ടിസറെ കൗണ്ടി 1 ഹാനോവർ പാരിഷ് 6 ക്ലാരൺറ്റൺ പാരിഷ് 11 കിങ്സ്റ്റൺ പാരിഷ് 2 സെന്റ് എലിസബത്ത് പാരിഷ് 7 മാഞ്ചസ്റ്റർ പാരിഷ് 12 പോട്ട്ർലാന്റ് പാരിഷ് 3 സെയിന്റ് ജെയിംസ് പാരിഷ് 8 സെയിന്റ് ആൻ പാരിഷ് 13 സെയിന്റ് ആൻഡ്രു പാരിഷ് 4 ട്രെലാവ്നി പാരിഷ് 9 സെയിന്റ് കാതറീൻ പാരിഷ് 14 സെയിന്റ് തോമസ് പാരിഷ് 5 വെസ്റ്റ്മോർലാന്റ് പാരിഷ് 10 സെയിന്റ് മേരി പാരിഷ് കായികം കായികരംഗത്ത് വളരെ പ്രശസ്തർ ഉള്ള രാജ്യമാണ് ജമൈക്ക. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രസിദ്ധ രായ കോർട്ണി വാൽ‌ഷ്, ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ്]], ഡഫ് ഡൂജോൺ, ബ്രണ്ണൻ നാഷ് എന്നിവരെല്ലാം ജമൈക്കൻ താരങ്ങളാണ് http://content.cricinfo.com/westindies/content/player/53216.html അത്ലറ്റിക്സ് മർലിൻ ഓട്ടി, വെറോണീക്ക കാംബൽ, ഉസൈൻ ബോൾട്ട് എന്നിവരും ജമൈക്കൻ താരങ്ങളാണ്.] അവലംബം വർഗ്ഗം:ജമൈക്ക വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:കരീബിയൻ രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
രാജാ രവിവർമ്മ
https://ml.wikipedia.org/wiki/രാജാ_രവിവർമ്മ
രാജാ രവിവർമ്മ (ചിത്രമെഴുത്തു കോയി തമ്പുരാൻ ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു. കുട്ടിക്കാലം thumb|150px|left|അതാ അച്ഛൻ വരുന്നു,ഒരു രവിവർമ്മ ചിത്രം, ഈ ചിത്രത്തിൽ പുത്രവതിയായ മകളെ തന്നെയാണ്‌ രവിവർമ്മ മാതൃകയാക്കിയിരിക്കുന്നത്‌. എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി.അദേഹത്തിന്റെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയും ചിത്രകാരി ആയിരുന്നു. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം, ഗുരു, മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി. യൗവനം സ്വാതിതിരുനാളിനെ തുടർന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യം തിരുനാളിന്റെ അടുത്ത്‌ മാതുലൻ രാജരാജവർമ്മയുമൊത്ത്‌ രവിവർമ്മ എത്തി. കേവലം പതിനാല് വയസ്സു മാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാൾ മഹാരാജാവ്‌, തിരുവനന്തപുരത്ത്‌ താമസിക്കാനും ചിത്രമെഴുത്ത്‌ കൂടുതൽ പരിശീലിക്കാനും എണ്ണച്ചായ-ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു കൽപ്പിച്ചു. നിർദ്ദേശം ശിരസാവഹിച്ച രവിവർമ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തിൽ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരിൽ നിന്നെത്തിയ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും തന്റെ സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ-പാഠപുസ്തകങ്ങളും രവിവർമ്മയ്ക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മയ്ക്കായി ചിത്രശാലയും ഒരുങ്ങി. അക്കാലത്ത്‌ തിരുവിതാംകൂറിൽ എണ്ണച്ചായച്ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മയ്ക്ക്‌ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക്‌ സമ്മതമല്ലായിരുന്നു. രവിവർമ്മയിൽ നായ്ക്കർ ഒരു എതിരാളിയെ ദർശിച്ചതായിരുന്നു കാരണം. ഇതു രവിവർമ്മയിൽ മത്സരബുദ്ധിയും എണ്ണച്ചായച്ചിത്രങ്ങൾ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണർത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായച്ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവർമ്മയ്ക്ക്‌ പ്രോത്സാഹനമേകി. 1866-ൽ മാവേലിക്കര രാജകുടുംബത്തിൽ നിന്നും ഭരണി തിരുനാൾ റാണി ലക്ഷ്മി ബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതിതിരുനാൾ തമ്പുരാട്ടിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകന്റെ പേര് രാമ വർമ്മ രാജാ എന്നാണ്.1868-ൽ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡർ ജാൻസൻ എന്ന എണ്ണച്ചായച്ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവർമ്മയ്ക്കു പറഞ്ഞു കൊടുക്കാൻ വിമുഖത കാണിച്ചു. എന്നാൽ ഏതാനും സമയം ചിത്രങ്ങളിൽ ശ്രദ്ധിച്ചിരുന്ന രവിവർമ്മയ്ക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. പ്രശസ്തിയിലേക്ക്‌ thumb|left|150px|നിരാശാജനകമായ വാർത്ത രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക്‌ ഉയർന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവർമ്മ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. 'മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങൾ പറയാൻ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ഠയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപ്പെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങൾ രവിവർമ്മയുടെ പ്രതിഭയെ പ്രകീർത്തിച്ച്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി, അതോടു കൂടി രവിവർമ്മയുടെ പ്രശസ്തി വീണ്ടും ഉയരങ്ങളിലേക്കെത്തി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക്‌ രവിവർമ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ്‌ തന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തർജ്ജമയ്ക്ക്‌ മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോകപ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോൾ ആശ്രിതരും വിശിഷ്ട വ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേർ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു. ഭാരതപര്യടനം thumb|right|150px|ദർഭമുന കൊണ്ട ശകുന്തള, രവിവർമ്മയുടെ ഏറ്റവും പ്രശസ്തമാ‍യ രചനകളിലൊന്ന്. 1879 -മുതൽ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജൻ സി.രാജരാജവർമ്മ ആയിരുന്നു രവിവർമ്മയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്‌. കലയ്ക്കു വേണ്ടി ജീവിതം പഠിക്കാൻ അവർ ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകൾ പഠിക്കുകയും ചെയ്തു. 1880-ൽ പൂനെയിൽ നടന്ന ചിത്രപ്രദർശനത്തിലും രവിവർമ്മയ്ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു. ബറോഡ്‌ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ചിത്രകാരൻ എന്ന നിലയിൽ പ്രത്യേക അതിഥിയായി, ആർക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്.‌ പുതുക്കോട്ട, മൈസൂർ, ഭവനഗർ ജയ്‌പൂർ, ആൾവാർ, ഗ്വാളിയോർ, ഇൻഡോർ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങൾ വരച്ചു. ആക്കാലത്ത്‌ രവിവർമ്മയ്ക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനായി‌ കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ൽ രവിവർമ്മയുടെ 14 ചിത്രങ്ങൾ തിരുവന്തപുരത്ത്‌ പ്രദർശനത്തിനു വെച്ചു. ചിത്രങ്ങൾ കാണാൻ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു. ആയില്യംതിരുനാൾ മഹാരാജാവിനെ തുടർന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലംതിരുനാളിന്റെ പ്രോത്സാഹനക്കുറവിനെ തുടർന്ന് രവിവർമ്മ മുംബയിലേക്ക്‌ മാറി. ബറോഡ രാജാവ്‌ തന്റെ സ്വന്തം ചെലവിൽ രവിവർമ്മയുടെ പ്രദർശനം അവിടെ നടത്തി. ആയിരങ്ങളാണ്‌ അത്‌ കാണാനെത്തിയത്‌, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത്‌ രവിവർമ്മ, വ്യവസായി ആയിരുന്ന ഗോവർദ്ധനദാസ്‌ മക്കൻജിയുമായി ചേർന്ന് മുംബൈയിൽ ചിത്രമുദ്രണ അച്ചുകൂടം (lithographic press) സ്ഥാപിച്ചു. 1893-ൽ ഷിക്കാഗോവിൽ നടന്ന ലോകമേളയിൽ മലബാർ മനോഹരി, അച്ഛൻ അതാ വരുന്നു, വധു തുടങ്ങി പത്ത്‌ ചിത്രങ്ങൾ അയച്ചിരുന്നു, അവിടെയും രവിവർമ്മയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഷിക്കാഗോവിൽ ഭാരതം നേടിയ രണ്ടു വിജയങ്ങളിൽ ഒന്നായിരുന്നു അത്‌. അതേ മേളയിൽ പ്രഭാഷണത്തിൽ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദൻ ആയിരുന്നു മറ്റേയാൾ. 1897-ൽ മുംബൈയിൽ പ്ലേഗ്‌ പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവർമ്മ, പങ്കുകാരന്‌ നഷ്ടമുണ്ടാകാതിരുക്കാൻ മുദ്രണാലയം വിറ്റു. 1904-ൽ ബ്രിട്ടീഷ്‌ ഭരണകൂടം "കൈസർ-എ-ഹിന്ദ്"(Kaisar-i-Hind)എന്ന മറ്റാർക്കും നൽകാത്ത ബഹുമതി രവിവർമ്മയ്ക്ക്‌ നൽകി. അവസാന കാലം 1904 നവംബറിൽ അനുജൻ രാജരാജവർമ്മ മരിച്ചു, ഇത്‌ രവിവർമ്മയെ അപ്രതീക്ഷിതമായി തളർത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയിൽ മുഴുകി. 1906- ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവർമ്മയുടെ നില മോശമായി. 1906 -സപ്തംബറിൽ, രവിവർമ്മ രോഗശയ്യയിൽ എന്ന്, ഇന്ത്യയിലേയും വിദേശങ്ങളിലെയും പത്രങ്ങളിലെല്ലാം വാർത്ത വന്നു. ലോകമെമ്പാടു നിന്നും ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബർ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുൽകി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങൾ ഭാരതീയസങ്കൽപ്പങ്ങൾക്ക്‌ ചിത്രസാക്ഷാത്കാരം നൽകി, ഭാരതീയ പുരാണങ്ങൾക്കും കാവ്യങ്ങൾക്കും കാഴ്ചാനുഭൂതി നൽകി. രവിവർമ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു. സ്വാധീനങ്ങൾ മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരി ഇന്ത്യൻ വേഷം എന്ന നിലയിലേക്ക് വളർന്നത്, രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു. കലകളിൽ ആധുനിക ഇന്ത്യൻ ചിത്രകലാശൈലി രാജാ രവിവർമ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 -കളിൽ കഥകളിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ കലാമണ്ഡലം രാമൻകുട്ടി നായർ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളിൽ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവർമ്മയുടെ ചിത്രങ്ങളിലെ മലയാളി പെൺകുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവിൽ പകർത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവർ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വെച്ചു. ചിത്രശാല കൂടുതൽ അറിവിന്‌ പ്രധാനചിത്രങ്ങൾ അച്ഛൻ അതാ വരുന്നു മുല്ലപ്പൂ ചൂടിയ നായർ വനിത ദർഭമുന കൊണ്ട ശകുന്തള ഹംസദമയന്തീ സംവാദം അമ്മകോയീതമ്പുരാൻ മലബാർ മനോഹരി കിണറ്റിൻ കരയിൽ മാർത്ത് മറിയവും ഉണ്ണി ഈശോയും പ്രതീക്ഷ നിരാശാജനകമായ വാർത്ത വധു വിവാഹ വേദിയിലേക്ക്‌ കാദംബരി ഫലമേന്തിയ സത്രീ വീണയേന്തിയ സ്ത്രീ ദ്രൌപദി വിരാടസദസ്സിൽ ഹിസ്റ്റോറിക് മീറ്റിംഗ് തമിഴ് സ്ത്രീയുടെ ഗാനാലാപനം ശകുന്തളയുടെ പ്രേമലേഖനം പുറം ഏടുകൾ http://www.naturemagics.com/raja-ravi-varma.shtm http://www.cyberkerala.com/rajaravivarma/ http://www.saigan.com/heritage/painting/ravivrma.html പുസ്തകങ്ങൾ രാജാ രവിവർമ്മ, "എൻ.ബാലകൃഷ്ണൻ നായർ, പ്രസിദ്ധീകരണം: കമലാലയ ബുക്ക്‌ ഡിപ്പോ, തിരുവനന്തപുരം, 1953" Ravi Varma - The Indian Artist, "പ്രസിദ്ധീകരണം:The Indian Press, Allahabad, 1903'' രാജാ രവിവർമ്മയും ചിത്രകലയും, "കിളിമാനൂർ ചന്ദ്രൻ, പ്രസിദ്ധീകരണം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, തിരുവനന്തപുരം". Rupika Chawla (2010), Raja Ravi Varma: Painter of Colonial India, Mapin Publishing Pvt. Ltd., 2010; 360 pages and 436 colour illustrations 2010 മേയ് 10-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന നിരൂപണം ഡോക്യുമെന്ററി ബിഫോർ ദ ബ്രഷ് ഡ്രോപ്പ്ഡ്, സംവിധാനം: വിനോദ് മങ്കര, നിർമ്മാണം: എ.വി.അനൂപ്, 2007. ദൈർഘ്യം: 27 മിനുട്ട്, ഇംഗ്ലീഷ് കമന്ററി. വർഗ്ഗം:1848-ൽ ജനിച്ചവർ വർഗ്ഗം: 1906-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 29-ന് ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 2-ന് മരിച്ചവർ
ചെക്ക് റിപ്പബ്ലിക്ക്
https://ml.wikipedia.org/wiki/ചെക്ക്_റിപ്പബ്ലിക്ക്
യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്() (, short form in , ).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്() ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്. അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ചെക്ക്‌ റിപ്പബ്ലിക്ക്‌ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:മദ്ധ്യ യൂറോപ്പ് വർഗ്ഗം:സ്ലാവിക് രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വർഗ്ഗം:ജനുവരി 1 സ്വാതന്ത്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
കപിൽ ദേവ്
https://ml.wikipedia.org/wiki/കപിൽ_ദേവ്
കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ് അഥവാ കപിൽ ദേവ് (ജ. ജനുവരി 6, 1959, ചണ്ഡിഗഡ്) ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. ക്രിക്കറ്റ് ജീവിതം 1978-79ൽ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിലൂടെയാണ് കപിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്റെ ആദ്യ അർദ്ധശതകം തികച്ച കപിൽ പറത്തിയ മൂന്നു പടുകൂറ്റൻ സിക്സറുകൾ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകർപ്പനടികളുടെ തുടക്കമായിരുന്നു. ഒരു വർഷത്തിനു ശേഷം പാകിസ്താന്റെ ഇന്ത്യൻ പര്യടനവേളയിൽ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സീസണിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്പരയിൽ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വാലറ്റത്ത് കപിൽ നടത്തിയ ചെറുത്തു നില്പ് ബാറ്റ്സാ‍മാനെന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച വിളിച്ചോതുന്നതായിരുന്നു. 1981-82ൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാൻ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപിൽ തന്റെ കടമ നിർവഹിച്ചത്. ലോകകപ്പ് വിജയം ഇംഗ്ലണ്ടിൽ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോൾ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാൽ ആദ്യ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇൻ‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാർ(Kapil's Devils) എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങൾ ഇന്ത്യൻ ടീമിനു നൽകിയ വിശേഷണം. ഈ ലോകകപ്പിൽ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോൾ കപിൽ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുർബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയിൽ തകർന്നടിഞ്ഞപ്പോഴാണ് കപിൽ ബാറ്റിങ്ങിനെത്തിയത്. നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂർവ്വം കളിച്ച അദ്ദേഹം ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചു. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂർത്തിയാക്കിയപ്പോൾ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. കപിൽ കഴിഞ്ഞാൽ വിക്കറ്റ് കീപ്പർ കിർമാണി നേടിയ 24 റൺ‌സായിരുന്നു ഇന്ത്യൻ നിരയിലെ ഉയർന്ന സ്ക്കോർ. ഈയൊരറ്റക്കാര്യത്തിൽ നിന്നും കപിൽ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകർ ഇന്ത്യയെ ഉയർത്തി. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറിൽ പുറത്തായതോടെ വിൻഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിൻഡീസ് ഇന്നിംഗ്സിൽ വിവിയൻ റിച്ചാർഡ്സ് തകർത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടർന്നു. എന്നാൽ മദൻ‌ലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവിൽ 43 റൺസിന് വിൻ‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപിൽ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയിൽ വഴിത്തിരിവായതെന്ന് പിന്നീട് വിവിയൻ റിച്ചാർഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപിൽ പുറത്താകാതെ നേടിയ 175 റൺസ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്ക്കോറായിരുന്നു. ലഫ.കേണൽ കപിൽ ദേവ് 2008 സെപ്തംബറിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ ആയി കപിൽ ദേവിന് സ്ഥാനം നൽകിhttp://www.hindustantimes.com/StoryPage/StoryPage.aspx?sectionName=&id=0bca4d2f-96da-49aa-85c4-f015ed4518f3&&IsCricket=true&Headline=Kapil+Dev+now+an+honorary+army+officer. പഞ്ചാബ് റജിമെണ്ടിലെ 150 ഇൻഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങൾക്കിടയിൽ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും. സ്വന്തം ജോലി നിലനിർത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാൻ പൗരന്മാർക്കുള്ള സംവിധാനമാണ് ടെറിട്ടോറിയൽ ആർമി. അവാർഡുകൾ 1979-80 - അർജുന അവാർഡ് 1982 - പത്മശ്രീ 1983 - വിസ് ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ 1991 - പത്മഭൂഷൺ 2002 - വിസ് ഡൻ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ അവലംബം വർഗ്ഗം:1959-ൽ ജനിച്ചവർ വർഗ്ഗം:ജനുവരി 6-ന് ജനിച്ചവർ വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് കളിച്ചവർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ഭരണകർത്താക്കൾ
ജോർദാൻ
https://ml.wikipedia.org/wiki/ജോർദാൻ
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ().ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം. ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്. ചരിത്രം thumb|150px|left|The ancient city of Petra, one of the New Seven Wonders of the World. right|thumb|The Mesha stele as photographed circa 1891. The stele describes King Mesha's wars against the Israelites. അവലംബം പുറം കണ്ണികൾ Jordan Photos Government of Jordan Chief of State and Cabinet Members Jordan at UCB Libraries GovPubs'' Jordan, Post-Independence - a slideshow by Life magazine വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ജോർദാൻ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ജോർജിയ
https://ml.wikipedia.org/wiki/ജോർജിയ
തിരിച്ചുവിടുക ജോർജ്ജിയ (വിവക്ഷകൾ)
ബഹ്റൈൻ
https://ml.wikipedia.org/wiki/ബഹ്റൈൻ
ബഹ്‌റൈൻ (- )‍ മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യൻ വൻ‌കരയുടെ തെക്കുപടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽരാജ്യങ്ങൾ. ചരിത്രം പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്റൈൻ. 'രണ്ട് കടലുകൾ' എന്നാണ് ബഹ്റൈൻ എന്ന വാക്കിന്റെ അർത്ഥം. പേർഷ്യൻ ഉൾക്കടലിലെ ഈ രാജ്യത്തിന്റെ നയതന്ത്രപ്രധാനമായ സ്ഥാനം അസ്സീറിയൻ , ബാബിലോണിയൻ , പേർഷ്യൻ , അറബ് വംശജരെ ഈ രാജ്യത്തെ സ്വന്തം അധീനതയിൽ നിർത്താൻ പ്രേരിപ്പിച്ചു, മെസൊപൊട്ടേമിയൻ സംസ്കാര കാലത്ത് ഡിൽമൻ എന്ന പ്രദേശവുമായി ബഹ്റൈനു കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു. ബി.സി ആറു മുതൽ മൂന്നു വരെയുള്ള നൂറ്റാണ്ടുകളിൽ ഈ രാജ്യം ഇറാനിലെ ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഈ രാജ്യം അവാൽ (Awal), മിഷ്മാഹിഗ് (Mishmahig) എന്നീ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ പ്രവേശം വരെ ബഹ്റൈന്റെ നിയന്ത്രണം ഇറാനിലെ പാർഥിയ, സസാനിഡ് എന്നീ രണ്ട് സാമ്രാജ്യങ്ങൾക്കായിരുന്നു. 25 ബി.സിയോടു കൂടി പാർഥിയൻ സാമ്രാജ്യം അതിന്റെ അതിരുകൾ ഒമാൻ വരെ വ്യാപിപ്പിച്ചിരുന്നു. thumb|200px|right|ബഹ്റൈൻ - ഒരു വിഹഗവീക്ഷണം thumb|200px|right|മനാമ- തലസ്ഥാന നഗരം വ്യാപാര നിയന്ത്രണം കൈക്കലാക്കാനായി പേർഷ്യൻ ഗൾഫിലെ തെക്കൻ തീരത്തു മുഴുവൻ പാർഥിയൻ സാമ്രാജ്യം പട്ടാളത്തെ വിന്യസിപ്പിച്ചിരുന്നു. എന്നാൽ എ.ഡി. മൂന്നാം നൂറ്റാണ്ടിൽ പാർഥിയൻ സമ്രാജ്യത്തിനു മേൽ സസാനിഡുകൾ മേൽക്കൈ നേടി. പിന്നീട് ഇസ്ലാമിന്റെ ഉയർച്ചയുടെ ഘട്ടങ്ങൾ വരെ സസാനിഡ് സാമ്രാജ്യം ഈ മേൽക്കൈ നിലനിർത്തി. സസാനിയൻ സാമ്രാജ്യാധിപനായിരുന്ന അർദാശിർ (Ardashir) ഒമാനിലേക്കും ബഹ്റൈനിലേക്കും പട നയിക്കുകയും ബഹ്റൈനിലെ പാർഥിയൻ ഗവർണർ ആയിരുന്ന സനാട്രുക്കിനെ (Sanatruq) പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം ബഹ്റൈൻ ദ്വീപുസമൂഹം സസാനിഡ് സാമ്രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായി മാറി. ഇസ്ലാമിന്റെ ആഗമനം വരെ ബഹ്റൈൻ നെസ്റ്റോറിയൻ ക്രിസ്തുമതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. എ.ഡി. 899-ൽ ബഹ്റൈൻ കാർമാതിയൻ അധീനതയിലായി. 1076-ൽ അൽ ഹാസയിലെ ഉയുനിഡ് എന്ന അറബ് സാമ്രാജ്യം കാർമാതിയൻ ആധിപത്യത്തെ പൂർണമായും കീഴടക്കുന്നത് വരെ ഈ ഭരണം തുടർന്നു. കഅബയിലെ കറുത്ത കല്ല് കവർന്നതും പിന്നീട് തിരിച്ചെത്തിച്ചും ബഹ്റൈനിലെ കാർമാതിയൻ ആധിപത്യക്കാലത്താണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബഹ്റൈനിന്റെ ഭരണം കൈയാളിയത് അൽ ഖലീഫ കുടുംബമാണ്. 1820-ൽ ഒരു സമാധാന ഉടമ്പടി ഒപ്പുവെച്ച് ബ്രിട്ടീഷ് സാമ്രാജ്യവുമായി ഒരു അടുത്ത ബന്ധം ബഹ്‌റൈൻ കാത്തു സൂക്ഷിച്ചു. മറ്റു പേർഷ്യൻ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ബ്രിട്ടീഷ് സാമ്രാജ്യം ഇക്കാലത്ത് നിലനിർത്തിപ്പോന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനല്ലാതെ മറ്റാർക്കും രാജ്യത്തിന്റെ ഭാഗങ്ങൾ വിട്ടു കൊടുക്കരുതെന്നും ബ്രിട്ടനുമായല്ലാതെയോ ബ്രിട്ടന്റെ സമ്മതത്തോടു കൂടിയല്ലാതെയോ മറ്റൊരു രാജ്യവുമായും ബന്ധങ്ങളുണ്ടാക്കരുതെന്നുമാണ് ഈ കരാറിന്റെ കാതൽ. അതിരുകൾക്കപ്പുറത്തു നിന്നുള്ള ആക്രണങ്ങളിൽ നിന്ന് ബഹ്റൈനെ സംരക്ഷിക്കാമെന്ന് ബ്രിട്ടൻ വാഗ്ദാനം ചെയ്തు. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം പേർഷ്യൻ രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കാനു ള്ള‍ കേന്ദ്രമായി ബ്രിട്ടൻ തെരഞ്ഞെടുത്തത് ബഹ്റൈനെയായിരുന്നു. 1968-ൽ ഈ ഉടമ്പടി കരാറുകൾ അവസാനിപ്പിച്ച് ബ്രിട്ടൺ പിന്മാറിയപ്പോൾ ഖത്തർ ഉൾപ്പെടെ എട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തിൽ ബഹ്‌റൈൻ അംഗമായി. പിന്നീട് 1971 ആഗസ്റ്റ് 15-ന് ബഹ്‌റൈൻ സ്വാതന്ത്ര䵍യപ്രഖ്യാപനം നടത്തി സ്വതന്ത്ര്യ രാജ്യമായി മാറി. പരിമിതമായ ജനാധിപത്യം അനുവദിച്ചിരിക്കുന്ന ബഹ്റൈനിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള പൗരന്മാരാണ്. അമേരിക്കയുടെ മധ്യേഷ്യൻ സായുധപ്രവർത്തനങ്ങൾക്കുള്ള നാവികസേനാ കേന്ദ്രമായി ഇന്ന് ബഹ്‌റൈൻ വർത്തിക്കുന്നു. സുന്നി- ഷിയാ സംഘർഷം വളരെ മൂർച്ഛിച്ച രാജ്യമാണ് ബഹ്റൈൻ . ഭരണം നടത്തുന്ന അൽ ഖലീഫാ കുടുംബം ഉൾപ്പെടുന്ന ന്യൂനപക്ഷമായ സുന്നി വിഭാഗമാണ് രാജ്യത്തെ എല്ലാ അധികാരങ്ങളും സമ്പത്തും കൈയാളുന്നത്. കൂടുതൽ അധികാരങ്ങൾ വിട്ടു കിട്ടാൻ ശിയാ വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമാറുണ്ട്. സംസ്കാരം thumb|200px|right|F1 മോട്ടോർസ്പോർട്സ് വേദി, ബഹ്‌റൈൻ ജനസംഖ്യയിൽ മൂന്നിൽ രണ്ടും അറബികളാണ്. അവരിൽ തന്നെ ചെറിയൊരു വിഭാഗം ഒമാനികളും സൗദി അറേബ്യക്കാരും വരും. ഇറാൻ , ഇന്ത്യ, ഫിലിപ്പൈൻസ്, പാകിസ്താൻ , ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ വിദേശികളിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച മുത്തുകൾ മുൻകാലങ്ങളിൽ ബഹ്റൈനിൽ നിന്നാണ് എത്തിയിരുന്നത്. പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്‌റൈനിലെ മുത്തുവാരലിന് അന്ത്യമായി. ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളിൽ ബഹ്‌റൈനിലാണ്. ഇന്ന് മുത്തുവാരൽ ഒരു വിനോദം മാത്രമായി മാറിക്കഴിഞ്ഞു. പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലർന്ന ബഹ്‌റൈൻ സം‌സ്കാരം സാമ്പത്തിക വളർച്ചകൾക്കിടയിലും മറഞ്ഞു പോയില്ല. കാൽപ്പന്ത് കളിയാണ് ഏറ്റവും ജനപ്രിയമായ കളി. വൈവിധ്യമുള്ള ഭക്ഷണങ്ങൾ ബഹ്റൈൻ സം‌സ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അറബ് രാജ്യങ്ങളിൽ വെച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്റൈനിൽ ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്. സമ്പദ്ഘടന thumb|200px|right|ബഹ്‌റൈൻ ദിനാർ മധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് ബഹ്‌റൈൻ http://www.economywatch.com/world_economy/bahrain/. വരുമാന നികുതി, . സി.ഐ.എ. യുടെ 2008-ലെ 'വേൾഡ് ഫാക്റ്റ് ബുക്ക്' അനുസരിച്ച് വളർച്ചാനിരക്ക് 6.1 ശതമാനവും പ്രതിശീർഷ വരുമാനം 37,200 ഡോളറുമാണ്.http://www.theodora.com/wfbcurrent/bahrain/bahrain_economy.html ഉയർന്ന ജീവിത നിലവാരമുള്ള ബഹ്റൈനിൽ താമസ-ഗതാഗത രംഗങ്ങളിൽ സർക്കാർ ഇളവുകൾ നൽകുന്നുണ്ട്. സിത്ര ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളാണ് ബഹ്‌റൈനിലെ ഏറ്റവും വലിയ വ്യവസായ ശാലകൾ. ബഹ്‌റൈനിലും സൗദി അറേബ്യയിലും ഉല്പാദിപ്പിക്കുന്ന പെട്രോളിയം ഇവിടെ വെച്ച് ശുദ്ധീകരിക്കുന്നു. അലൂമിനിയം ഉരുക്കി ശുദ്ധീകരിക്കുന്ന ഒരു വലിയൊരു വ്യവസായ ശാലയും ബഹ്‌റൈനിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിംഗ്, ടൂറിസം മേഖലകളും ശക്തമാണ്. ഗൾഫ് മേഖലയിലെ ബാങ്കിംഗ് തലസ്ഥാനമായി ബഹ്റൈൻ മാറിക്കഴിഞ്ഞിട്ടുണ്ട്. 2008-ന്റെ ആദ്യ പകുതിയിൽ ബാങ്കിംഗ് മേഖലയിൽ 17 ദശലക്ഷം ഡോളറിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.http://www.arabianbusiness.com/529199-bahrain-banking-sector-surges-17bn-in-h1 പ്രധാന ദ്വീപിന്റെ വടക്കൻ ഭാഗങ്ങൾ കൃഷിക്കനുയോജ്യമായ സ്ഥലങ്ങളാണ്. എങ്കിലും പ്രതിശീർഷ വരുമാനത്തിന്റെ 1% മാത്രമാണ് കൃഷിയിൽ നിന്ന് ലഭിക്കുന്നത്.http://www.britannica.com/EBchecked/topic/49072/Bahrain/45133/Agriculture-and-fishing ഈത്തപ്പഴം, പച്ചക്കറികൾ, പാലുല്പന്നങ്ങൾ, തക്കാളി, അനാർ തുടങ്ങിവയാണ് പ്രധാന കാർഷിക വിളകൾ. വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികൾ രാജ്യത്തിന്റെ ഒരു ന്യൂനതയാണ്. കൂടുതൽ വിദേശ നിക്ഷേപത്തെയും തൊഴിൽ സാധ്യതകളെയും പ്രോത്സാഹിക്കാനായി നിലവിലുള്ള സ്പോൺസർഷിപ്പ് നിയമങ്ങളിലും തൊഴിൽ വ്യവസ്ഥകളിലും അഴിച്ചുപണികൾ വരുത്താനും നിക്ഷേപത്തിന്റെ മുഴുവൻ ഭാഗവും വിദേശികൾക്ക് നൽകാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. അവലംബം [[tg:БаҳрайнY] വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ബഹ്റൈൻ വർഗ്ഗം:മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഉമ്മൻ ചാണ്ടി
https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുംഉമ്മൻചാണ്ടിക്ക് യാത്രാമൊഴി, ഇനി നിത്യതയിൽഉമ്മൻചാണ്ടി ഇനി കേരള രാഷ്ട്രീയത്തിലെ ദീപ്തമായ ഓർമകരുണാകരൻ്റെ വേഗം, ആൻ്റണിയുടെ സംയമനം മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടിഉമ്മൻചാണ്ടി വിടവാങ്ങി; യാത്രയാവുന്നത് ജനങ്ങളുടെ നായകൻ (31 ഒക്ടോബർ,1943 - 18 ജൂലൈ 2023)."സോളാർ അപകീർത്തി കേസ്; വി.എസ്സിന്റെ ഹർജിയിൽ സ്‌റ്റേ, 15 ലക്ഷം കെട്ടിവെക്കണമെന്ന് ഉപാധി | Malayalam News | Oommen Chandy | VS Achuthanandan | Solar case | Solar defamation case | Kerala News" https://www.mathrubhumi.com/mobile/news/kerala/thiruvananthapuram-district-court-stays-verdict-in-solar-defamation-case-filed-by-oommen-chandy-1.6447028"മാനനഷ്ട കേസ്: ‘വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം കെട്ടിവയ്ക്കണം’ | Manorama Online" https://www.manoramaonline.com/news/latest-news/2022/02/14/thiruvananthapuram-district-court-stays-solar-case-compensation-verdict.html 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ഏറ്റവും"after-treatment-in-germany-oommen-chandy-reached-kerala | ഉമ്മൻചാണ്ടി ഉഷാർ : ജർമനിയിലെ ചികിൽസക്ക് ശേഷം തിരുവനന്തപുരത്തെത്തി | Mangalam" https://www.mangalam.com/news/detail/594688-latest-news-after-treatment-in-germany-oommen-chandy-reached-kerala.html കൂടുതൽ (19,078) ദിവസം നിയമസഭ"'നൊ' യും 'യെസ്' പോലെ പറയുന്ന ഉമ്മൻചാണ്ടി, Oommen Chandy, Oommen Chandy Birthday, Oommen Chandy @79" https://www.mathrubhumi.com/in-depth/features/oommen-chandy-a-shrewd-leader-in-kerala-politics-1.8005215 സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ്"ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തി; ഉമ്മൻചാണ്ടിക്ക് ആദരം | Thiruvananthapuram News | Oommen Chandy | UDF | തിരുവനന്തപുരം വാർത്തകൾ | ചുറ്റുവട്ടം | മലയാള മനോരമ ജില്ല വാർത്തകൾ | Thiruvananthapuram News | Trivandrum District News | Chuttuvattom | Malayala Manorama" https://www.manoramaonline.com/district-news/thiruvananthapuram/2022/08/04/trivandrum-legislative-assembly-honours-oommen-chandy.html"തുടർച്ചയായി 18,728 ദിവസം എംഎൽഎ; 12 തവണ ജയം: റെക്കോർഡിട്ട് ഉമ്മൻചാണ്ടി– Oommen Chandy | Kerala Assembly | Manorama News" https://www.manoramaonline.com/news/kerala/2022/08/02/oommen-chandy-record-holder-as-the-longest-serving-mla-in-kerala.html എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജീവിത രേഖ 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ 2023 ജൂലൈ 18ന് പുലർച്ചെ 4:25ന് അന്തരിച്ചു. thumb|Oomman chandy രാഷ്ട്രീയ ജീവിതം മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്. സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി. 1970 മുതൽ 2023 വരെ നീണ്ട 53 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടർന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.https://www.manoramanews.com/news/kerala/2020/09/09/oommen-chandy-historic-50-years.html 1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി. 1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി. https://www.manoramaonline.com/news/latest-news/2020/09/16/oommen-chandy-mla-at-50-in-pictures.html കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്. 2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.വികസന നായകൻവികസനം, ഉമ്മൻചാണ്ടി മോഡൽ നിയമസഭാ 50 വർഷം 1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഇ.എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ നിലവിലിരുന്ന രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലാണ് കേരള പോലീസിൻ്റെ യൂണിഫോമിന് പരിഷ്കാരങ്ങൾ വരുന്നത്. 1980 വരെ പോലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവർ ധരിച്ചിരുന്ന പാവാട പോലെ തോന്നിപ്പിക്കുന്ന കാക്കിനിക്കറിന് പകരം പാൻ്റ്സ് നിലവിൽ വന്നു. കോൺസ്റ്റബിൾമാർ ഉപയോഗിച്ചിരുന്ന കൂമൻ തൊപ്പി മാറ്റി പകരം എല്ലാവർക്കും പോലീസ് ക്യാപ് എന്ന പുതിയ ഡിസൈനിൽ കേരള പോലീസിൻ്റെ യൂണിഫോം പരിഷ്കരിക്കപ്പെട്ടു. എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982-ൽ ഇടതു മുന്നണി വിട്ട് എ.കെ. ആൻ്റണിക്കൊപ്പം കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു. ജനസമ്പർക്ക പരിപാടി 2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി."തിരക്കിനിടെ സമയംലാഭിക്കാൻ ഭക്ഷണവും വിശ്രമവും വേണ്ടെന്നുവെച്ചു; ആൾക്കൂട്ടത്തെ ചുമലിലേറ്റിയ നേതാവ്, oommen chandy, oommen chandy birthday, oommen chandy @79" https://www.mathrubhumi.com/in-depth/features/pt-chacko-about-oommen-chandy-on-his-birthday-1.8005150 ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തു എങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി. കേരള മുഖ്യമന്ത്രി thumb|ദേശീയ ഉപഭോക്തൃ ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടന പ്രഭാഷണം തിരുവനന്തപുരം, 24 ഡിസംബർ 2014 2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം, 2004 ഓഗസ്റ്റ് 29-ന്, ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31-ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18-നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതു രണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി . പുരസ്കാരങ്ങൾ ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്. സ്വകാര്യ ജീവിതം ഭാര്യ : മറിയാമ്മ(റിട്ട.കാനറ ബാങ്ക്) മക്കൾ : മറിയ ഉമ്മൻ(എൺസ്റ്റ് & യങ്ങ്, ടെക്നോപാർക്ക്, തിരുവനന്തപുരം) അച്ചു ഉമ്മൻ(ബിസിനസ്, ദുബായ്) ചാണ്ടി ഉമ്മൻ(യൂത്ത് കോൺഗ്രസ്, നാഷണൽ ഔട്ട്റീച്ച് ചെയർമാൻ) മരുമക്കൾ : ഡോ.വർഗീസ് ജോർജ് പുലിക്കോട്ടിൽ ലിജോ ഫിലിപ്പ് പുല്ലാട്(ദുബായ്)ഉമ്മൻചാണ്ടിയുടെ കുടുംബം ആത്മകഥ കാലം സാക്ഷിKaalam Saakshi Autobiography of oommen Chandy former cm of kerala, mathrubhumi booksകാലം സാക്ഷി : ഉമ്മൻചാണ്ടിയുടെ ആത്മകഥ തുറന്നിട്ട വാതിൽതുറന്നിട്ട വാതിൽ : സുകുമാർ അഴീക്കോടിൻ്റെ അവതാരികയോടെ പി.ടി.ചാക്കോ രചിച്ച പുസ്തകംകേരള മുഖ്യമന്ത്രിമാരുടെ ആത്മകഥകൾകുഞ്ഞൂഞ്ഞ് കഥകൾ വിമർശനങ്ങൾ 2013 ജൂണിൽ സോളാർ പാനൽ അഴിമതിക്കേസിൽ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തിരുന്നു."Solar panel scam: Tenny Joppan remanded to judicial custody", "The Hindu", June 29, 2013 സോളാർ അഴിമതിക്കേസിൽ ഉയർന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ മുൻ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തതാണെന്ന് കേരളാ കോൺഗ്രസ് ബി.യുടെ മുൻ നേതാവ് മനോജ് കുമാർ 2020 നവംബർ മാസം അവസാനം വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട കൂടുതൽ സത്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഉമ്മൻ ചാണ്ടി പുതിയ വെളിപ്പെടുത്തലുകളോടു മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു."സി.പി.എമ്മിന്റെ ഏറ്റവും വലിയ ആയുധം നുണ, ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധി താക്കീതാണെന്ന് കോൺഗ്രസ് | Kerala News | Solar Case | Congress | CPM Kerala | Oommen Chandy | K Sudhakaran" https://www.mathrubhumi.com/mobile/news/kerala/biggest-weapon-of-the-cpm-is-lying-which-the-congress-says-is-a-warning-1.6390461 പദവികൾ 2023 - ഏറ്റവും കൂടുതൽ നാൾ 19,078 ദിവസം (52 വർഷം,2 മാസം, 25 ദിവസം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം.മാണി19078 ദിവസം, ഉമ്മൻചാണ്ടിയ്ക്ക് റെക്കോർഡ്‌ 2020 - നിയമസഭയിൽ 50 വർഷം (പുതുപ്പള്ളി എം.എൽ.എ) 2011-2016 - മുഖ്യമന്ത്രി 2006-2011 - പ്രതിപക്ഷ നേതാവ് 2004 -2006 - മുഖ്യമന്ത്രി 2001-2004 - യു.ഡി.എഫ്. കൺവീനർ 1991-1994 - ധനകാര്യവകുപ്പ് മന്ത്രി 1982-1986 - യു.ഡി.എഫ്. കൺവീനർ 1982 - ആഭ്യന്തരവകുപ്പ് മന്ത്രി 1977-1978 - തൊഴിൽ വകുപ്പ് മന്ത്രി 1970-മുതൽ - നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം 1969 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് 1967 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് 1965 - കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി 1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ വർഷംമണ്ഡലം വിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും2016പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജെ‌യ്‌ക് സി. തോമസ് സി.പി.ഐ.എം., എൽ.ഡി.എഫ്.2011പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുജ സൂസൻ ജോർജ് സി.പി.ഐ.എം., എൽ.ഡി.എഫ്.2006പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിന്ധു ജോയ് സി.പി.ഐ.എം., എൽ.ഡി.എഫ്.2001പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ചെറിയാൻ ഫിലിപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.1996പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. റെജി സക്കറിയ സി.പി.ഐ.എം., എൽ.ഡി.എഫ്.1991പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.1987പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.1982പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തോമസ് രാജൻ കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.1980പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.) 1977പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.) 1970പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.) എം. ജോർജ് മരണം മുഖ്യമന്ത്രിസ്ഥാനത്ത് തുടരവേ 2015-ലാണ് ഉമ്മൻ ചാണ്ടിയ്ക്ക് തൊണ്ടയിൽ അർബുദം കണ്ടെത്തുന്നത്. പിന്നീട് ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019-ൽ രോഗം വീണ്ടും വന്നു. അർബുദം അദ്ദേഹത്തിന്റെ ശബ്ദത്തെ സാരമായി ബാധിയ്ക്കുകയുണ്ടായി. എങ്കിലും 2022 ഒക്ടോബർ വരെ പരിപാടികളിൽ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 2022 ഒക്ടോബറിൽ ബെംഗളൂരുവിലെ മകളുടെ വീട്ടിലേയ്ക്ക് താമസം മാറിയ അദ്ദേഹം പിന്നീടുള്ള സമയം മുഴുവൻ ആശുപത്രിയും വീടുമായി മാറിയിരിയ്ക്കുകയായിരുന്നു. 2023 മേയ് അഞ്ചിന് ന്യുമോണിയ ബാധിച്ച് ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹം, അവിടെ വച്ച് 2023 ജൂലൈ 18-ന് പുലർച്ചെ നാലരയോടെ അന്തരിച്ചു. തിരുവനന്തപുരം ജഗതിയിലുള്ള വീട്ടിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തിച്ച് ജൂലൈ 20ന് രാത്രി 11 മണിയോടെ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. https://www.mathrubhumi.com/news/kerala/former-chief-minister-oommen-chandy-passed-away-1.8740944 അവലംബം വർഗ്ഗം:1943-ൽ ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 31-ന് ജനിച്ചവർ വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ആറാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:എട്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ഒൻപതാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:കേരളത്തിലെ ധനകാര്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രിമാർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ വർഗ്ഗം:2023-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 18-ന് മരിച്ചവർ വർഗ്ഗം:നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ വർഗ്ഗം:2023-ൽ മരിച്ചവർ
ഓർത്തഡോൿസ്‌ സഭകൾ
https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ
കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിൽ പെടാത്ത മുഖ്യ ക്രിസ്തീയസഭാ വിഭാഗങ്ങളാണ് വിവിധ ഓർത്തഡോക്സ് സഭകൾ (Orthodox Churches). ബൈസാന്ത്യൻ സാമ്രാജ്യത്തിൽ ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ഉടലെടുത്ത ക്രിസ്ത്യൻ സഭയെ അല്ലെങ്കിൽ സഭകളുടെ കൂട്ടായ്മയെ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു വിവക്ഷിക്കുന്നു. ബൈസാന്ത്യൻ സാമ്രാജ്യത്തിനു പുറത്തുണ്ടായിരുന്നതും ഗ്രീക്ക് ഭാഷാ പ്രദേശങ്ങളല്ലാത്തതുമായ അർമേനിയ, എത്യോപ്യ തുടങ്ങിയ നാടുകളിൽ ആദിമ നൂറ്റാണ്ടുകളിൽ രൂപംകൊണ്ട സഭകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നറിയപ്പെടുന്നു. ശരിയായ അല്ലെങ്കിൽ സത്യമായ എന്നർത്ഥമുള്ള ഓർത്തോസ്, വിശ്വാസം, അഭിപ്രായം, സ്തോത്രം, പുകഴ്ച എന്നൊക്കെ അർത്ഥം വരുന്ന ഡോക്സോസ് എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് സത്യ വിശ്വാസം, ശരിയായ സ്തുതിപ്പ് എന്നൊക്കെ അർത്ഥമുള്ള ഓർത്തഡോക്സ് എന്ന പദം രൂപം കൊണ്ടത്. വിപുലവും പുരാതനവുമായ ആരാധനാക്രമങ്ങൾ ഓർത്തഡോക്സ് സഭകൾ ഉപയോഗിക്കുന്നു. ഓർത്തഡോക്സ് സഭകൾക്കിടയിൽ പൗരസ്ത്യ ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ഇരു വിഭാഗങ്ങളും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. ഇതുകൂടാതെ അസ്സീറിയൻ പൗരസ്ത്യ സഭ, പുരാതന പൗരസ്ത്യ സഭ എന്നീ രണ്ടു സ്വതന്ത്ര സഭകളും. ഗ്രീസ്, റഷ്യ, ഉക്രൈൻ, ബെലാറസ്, ബൾഗേറിയ, റുമേനിയ, സെർബിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന മതവും മധ്യപൂർവ്വ രാജ്യങ്ങളിലെ ഗണ്യമായ ന്യൂനപക്ഷമതവുമാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ. എത്യോപ്യയിലെയും അർമേനിയയിലെയും പ്രധാന മതവും ഈജിപ്തിലെ പ്രധാന ന്യൂനപക്ഷമതവിഭാഗവുമാണ് ഓറിയന്റൽ ഓർത്തഡോക്സ്. തെക്കൻ ഏഷ്യയിലും തെക്ക്-പടിഞ്ഞാറൻ ഏഷ്യയിലും ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിലുള്ള വിശ്വാസികളുണ്ട്. ചരിത്രം thumb|right|165 px |കോൺസ്റ്റന്റിനേപ്പാളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമൻ, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ സമന്മാരിൽ മുമ്പനായ മേലധ്യക്ഷൻ കല്ക്കിദോൻ സുന്നഹദോസും പിളർപ്പും thumb|right|165 px|കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പോപ്പ് തേവോദോറസ്, ഓറിയന്റൽ ഓർത്തഡോക്സ് സഭാ മേലധ്യക്ഷന്മാരിലൊരാൾ ക്രിസ്തുവർഷം 451-ൽ കൂടിയ കൽക്കിദോൻ സുന്നഹദോസ് വരെ വിവിധ പ്രദേശങ്ങളിൽ നിലവിലിരുന്ന സഭകൾ വിശ്വാസപരമായ ഐക്യത്തിൽ ഏകസഭയെന്ന നിലയിൽ വർത്തിച്ചിരുന്നു. ഈ സുന്നഹദോസിൽ യേശുവിന്റെ ദൈവ-മനുഷ്യ പ്രകൃതങ്ങൾക്ക് നൽകപ്പെട്ട ദൈവശാസ്ത്രപരമായ നിർവ്വചനം രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുകയും സഭകൾ ഇരുവിഭാഗങ്ങളായി ചേരിതിരിയുകയും ചെയ്തു. ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഈ പിളർപ്പ്. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ (patriarchates) കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ച റോമാ(റോമൻ കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും കൽക്കദോൻ സഭകൾ എന്നു അറിയപ്പെട്ടു. കൽക്കദോൻ സുന്നഹദോസിലൂടെ ഇവർ അംഗീകരിച്ച ക്രിസ്തുശാസ്ത്ര നിലപാടിനെ ഡയോഫിസൈറ്റിസം (ഇരുസ്വഭാവവാദം) എന്നു അറിയപ്പെടുന്നു. അലക്സാന്ത്രിയൻ(ഈജിപ്ത്, എത്യോപ്യ) പാത്രിയർക്കാസനവും അന്ത്യോഖ്യൻ(സിറിയ) പാത്രിയർക്കാസനവുമാണു് സുന്നഹദോസ് വിരുദ്ധ നിലപാടെടുത്തതു്. റോമാസാമ്രാജ്യത്തിന് പുറത്തു് അക്കാലത്തുണ്ടായിരുന്ന ആർമീനിയൻ സഭയും ഇവരോടു യോജിച്ചു. അകൽക്കദോന്യ സഭകൾ എന്ന് അറിയപ്പെട്ട ഇവർ പിൽക്കാലത്ത് ഓറിയന്റൽ ഓർത്തഡോക്സ് എന്ന് പേരു സ്വീകരിച്ചു. കല്ക്കിദോന്യസഭകളെന്ന നിലയിൽ ഒന്നിച്ചു് നിന്ന റോമാ(കത്തോലിക്കാ സഭ) പാത്രിയർക്കാസനവും കുസ്തന്തീനോപൊലിസ് (ബൈസാന്ത്യൻ സഭ) പാത്രിയർക്കാസനവും ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക സഭകളായി മാറിയിരുന്നു. പിൽക്കാല അധികാരമാത്സര്യങ്ങളും വിശ്വാസതർക്കങ്ങളും ഇവരുടെ ഐക്യത്തെയും ഉലച്ചു. കുസ്തന്തീനോപൊലിസ് പാത്രിയർക്കാസനത്തിൽ ഉൾപ്പെട്ടിരുന്ന സഭകൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു. പുനരൈക്യശ്രമങ്ങൾ പൗരസ്ത്യ ഓർത്തഡോക്സ് , ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിൽ നൂറ്റാണ്ടുകളായി തങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്ന പിളർപ്പുകളെ ഇല്ലാതാക്കുവാനുള്ള സംവാദങ്ങൾ പുരോഗമിക്കുന്നുണ്ട്. ഈ സംവാദങ്ങൾ ഒരു വലിയ അളവ് പരസ്പര ധാരണകളിലേക്കും സംയുക്ത പ്രസ്താവനകളിലേക്കും വളർന്നെങ്കിലുംഗ്രോത്ത് ഇൻ എഗ്രിമെന്റ് II, by Jeffrey Gros, Harding Meyer, William G. Rusch (Eerdmans Publishing, 2000 ISBN 978-2-8254-1329-6) അധ്യായം VIII: പൗരസ്ത്യ ഓർത്തഡോക്സ്-ഓറിയന്റൽ ഓർത്തഡോക്സ് സംവാദം കൂദാശാപരമായി പൂർണ്ണ സംസർഗ്ഗത്തിലെത്തിയിട്ടില്ല. ആരാധനാ ക്രമം ലത്തീൻ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ട കുറച്ച് ഇടവകകൾ ഒഴികെയുള്ള പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ദേവാലയങ്ങളിൽ ബൈസാന്ത്യൻ ക്രമത്തിലുള്ള ആരാധനക്രമമാണ് എല്ലാ ഭാഷകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ വളരെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങൾ നിലവിലിരിക്കുന്നു. കേരളത്തിലെ ഓർത്തഡോക്സ് സഭകൾ കേരളത്തിലെ ഓർത്തഡോക്സ് സഭകൾ ഓറിയന്റൽ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ആറ് അംഗസഭകളിലെ രണ്ടെണ്ണമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ(ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ)യും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉൾപ്പെടുന്ന സുറിയാനി ഓർത്തഡോക്സ്‌ സഭയും. ഓറിയന്റൽ സഭാകുടുംബത്തിലെ അംഗസഭയല്ലെങ്കിലും ഓറിയന്റൽ വിശ്വാസവും പാരമ്പര്യങ്ങളും പുലർത്തുന്ന കേരളത്തിലെ മറ്റൊരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ. കുറിപ്പുകൾ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം എന്ന് പഴയ മലയാളം പരിഭാഷ. ഓറിയന്റൽ എന്ന വാക്കിനും പൗരസ്ത്യം എന്നർത്ഥമുള്ളതിനാൽ ഈ പേരുകൾ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കൽക്കദോന്യ സഭകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ മോണോഫിസൈറ്റ് അഥവാ ഏകസ്വഭാവവാദ സഭകൾ എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണത്തെ തിരസ്കരിക്കുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തങ്ങളുടെ ക്രിസ്തുശാസ്ത്രത്തെ മിയാഫിസൈറ്റിസം എന്നു വിളിക്കുന്നു. അവലംബം Category:ക്രൈസ്തവസഭകൾ
ഫ്രാൻസ്‌
https://ml.wikipedia.org/wiki/ഫ്രാൻസ്‌
തിരിച്ചുവിടുക ഫ്രാൻസ്
ഗയാന
https://ml.wikipedia.org/wiki/ഗയാന
ഗയാന തെക്കേ അമേരിക്കൻ വൻ‌കരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണ്. കിഴക്ക് സുരിനാം, പടിഞ്ഞാറ് വെനിസ്വേല, തെക്ക് ബ്രസീൽ, തെക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. ജലധാരകളുടെ നാട് എന്നാണ് ഗയാന എന്ന പേരിനർത്ഥം. മനോഹരങ്ങളായ മഴക്കാടുകൾക്കൊണ്ടും നദികൾക്കൊണ്ടും പ്രകൃതിരമണീയമാണീ രാജ്യം. ഇന്ത്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനതകളും ഗയാനയിൽ കുടിയേറിയിട്ടുണ്ട്. തെക്കേ അമേരിക്കൻ വൻ‌കരയിലാണെങ്കിലും അതിലെ രാജ്യങ്ങൾക്കു പൊതുവായ ലാറ്റിനമേരിക്കൻ വ്യക്തിത്വമല്ല ഗയാനയിൽ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ രാജ്യം സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണടുത്തു നിൽക്കുന്നത്. സവിശേഷതകൾ സുവർണ ബാണം ( Golden Arrow head ) എന്നാണു ഗയാനയുടെ പതാക അറിയപ്പെടുന്നത് . തെക്കേ അമേരിക്കയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു രാജ്യം ഗയാനയാണ്. ഒരു കാലത്ത് ഡച്ച് കോളനി ആയിരുന്നു ഇവിടം. 80% വരെ സ്വാഭാവിക മഴക്കാടുകൾ ഇന്നും ഗയാനയിൽ കാണാം. ഇവിടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ 95% സ്വദേശികളും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അരി, പഞ്ചസാര,ബോക്സൈറ്റ്,റം തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉൽപന്നങ്ങൾ . നിരവധി രാജ്യങ്ങളിൽ നിന്നുള്ള സങ്കര സംസ്കാരം ഇവിടെ പ്രകടമാണ്. http://www.quora.com/Countries/What-do-you-think-every-foreigner-should-know-about-your-country/answer/Dhanishry-Narine?srid=u4Fo&share=1 വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് ടീം ഗയാനയിൽ നിന്നുള്ള പ്രമുഖരായ പല ക്രിക്കറ്റ് കളിക്കാരും വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് ടീമിൽ കളിക്കുന്നു. ശിവ്നരൈൻ ചന്ദർപോൾ , കാൾ ഹൂപ്പർ ,ലാൻസ് ഗിബ്ബ്സ് , കോളിൻ ക്രോഫ്റ്റ് , രോഹൻ കൻഹായ് , ക്ലൈവ് ലോയ്ഡ് , ആൽവിൻ കാളീചരൺ തുടങ്ങിയവർ ഗയാനയിൽ നിന്നുള്ളവരാണ്.http://www.quora.com/Countries/What-do-you-think-every-foreigner-should-know-about-your-country/answer/Dhanishry-Narine?srid=u4Fo&share=1 അവലംബം വർഗ്ഗം:തെക്കേ അമേരിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഗയാന വർഗ്ഗം:ഡച്ച് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
നുവാൻ‌കോ കാനു
https://ml.wikipedia.org/wiki/നുവാൻ‌കോ_കാനു
നുവാൻ‌കോ കാനു ( Nwankwo Kanu ) നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഫുട്ബോൾ താരമെന്ന നിലയിലും പ്രശസ്തനാണ്. കൂടുതൽ വിവരങ്ങൾക്ക് കാനു ഹാർട്ട് ഫൌണ്ടേഷൻ , ഹൃദയ സംബന്ധമായ തകരാറുകളുള്ള ആഫ്രിക്കൻ കുട്ടികൾക്ക് വേണ്ടി കാനു തുടങ്ങിയ പ്രസ്ഥാനം. ഫുട്ബോൾ ഡേറ്റാബേസ് എന്ന വെബ് സൈറ്റിൽ കാനുവിന്റെ വിവരങ്ങൾ കാനുവിനെപ്പറ്റി ഫിഫയുടെ വെബ് സൈറ്റിൽ അവലംബം വർഗ്ഗം:2002 ഫിഫ ലോകകപ്പിലെ കളിക്കാർ വർഗ്ഗം:1998 ഫിഫ ലോകകപ്പിലെ കളിക്കാർ വർഗ്ഗം:2010 ഫിഫ ലോകകപ്പിലെ കളിക്കാർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ഓഗസ്റ്റ് 1-ന് ജനിച്ചവർ വർഗ്ഗം:1976-ൽ ജനിച്ചവർ വർഗ്ഗം:നൈജീരിയൻ ഫുട്ബോൾ കളിക്കാർ
ജോർജ് വിയ
https://ml.wikipedia.org/wiki/ജോർജ്_വിയ
ജോർജ് വിയ ലൈബീരിയയിൽ നിന്നുള്ള ഫുട്ബോൾ താരമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്നു. 1995-ൽ ഫിഫ ലോക ഫുട്ബോളർ, യൂറോപ്യൻ ഫുട്ബോളർ, ആഫ്രിക്കൻ ഫുട്ബോളർ എന്നീ ബഹുമതികൾ കരസ്ഥമാക്കി ശ്രദ്ധേയനായി. ലോകമറിയുന്ന ഫുട്ബോൾ താരമായിട്ടും സ്വന്തം രാജ്യത്തെ ഒരിക്കൽ‌പോലും ലോകകപ്പിന്റെ ഫൈനൽ‌റൌണ്ടിലെത്തിക്കാൻ വിയയ്ക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രതിഭാ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് വിയ ഒഴികെ ലോകോത്തര നിലവാരമുള്ള കളിക്കാരൊന്നും ലൈബീരിയയിലില്ലാത്തതുകൊണ്ടാണിത്. ഫുട്ബോളിൽ നിന്നും നേടിയ സമ്പത്തിലധികവും മാതൃരാജ്യത്ത് വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. 2006ൽ ലൈബീരിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് ജോസഫ് ബക്കായിയെ പരാജയപ്പെടുത്തി 2018 ജനുവരിയിൽ പ്രസിഡണ്ട്‌ ആയി സ്ഥാനമേറ്റു. വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ലൈബീരിയൻ ഫുട്ബോൾ കളിക്കാർ വർഗ്ഗം:ഒക്ടോബർ 1-ന് ജനിച്ചവർ വർഗ്ഗം:1966-ൽ ജനിച്ചവർ
അതിചാലകത
https://ml.wikipedia.org/wiki/അതിചാലകത
right | thumb| അതിചാലകത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന കാന്തം - മെയിസ്നർ പ്രഭാവം വിശദമാക്കുന്നു ഒരു ചാലകത്തിൽ കൂടി വൈദ്യുതി കടത്തിവിടുമ്പോഴുണ്ടാകുന്ന പ്രതിരോധത്തെ അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക്‌ കുറക്കുമ്പോഴുള്ള ചാലകത്തിന്റെ അവസ്ഥയെ ആണ്‌ അതിചാലകത (Super conductivity) എന്നു പറയുന്നത്‌. ഇന്ന് ലോകത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ നഷ്ടത്തിൽ പകുതിയും സംഭവിക്കുന്നത്‌ പ്രസരണത്തിലാണ് (ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടു പോകുമ്പോൾ). അതിചാലകതയെ ഉപയോഗപ്പെടുത്തുമ്പോൾ ഈയൊരു നഷ്ടത്തെ ഒഴിവാക്കാനാകുമെന്നാണ്‌ ഇന്നത്തെ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്‌. അതിചാലകത എന്ന പ്രതിഭാസം കണ്ടു പിടിച്ചിട്ട്‌ ഒരു നൂറ്റാണ്ടോളം ആയെങ്കിലും, അത്‌ പ്രായോഗികമാക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ ഇന്നും പരീക്ഷണശാലകളിൽ തന്നെ ഒതുങ്ങി നിൽക്കുന്നു. ചരിത്രം 1908-ൽ കാമർലിങ്ങ്‌ ഓൺസ് ‌(Kamerlingh Onnes) ഹീലിയം എന്ന വാതകത്തെ ശീതീകരിച്ച്‌ ദ്രവ രൂപത്തിലാക്കി. കേവല പൂജ്യത്തോടടുത്ത 4.2K ലാണ്‌ ഇത്‌ സാധിച്ചെടുത്തത്‌. ഇതെ തുടർന്ന്‌ കാമർലിങ്ങ്‌ ഓൺസും സംഘവും താഴ്‌ന്ന താപനിലയിൽ വസ്തുക്കൾക്കുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച്‌ പഠിക്കുവാൻ തുടങ്ങി. അപ്പോഴാണ്‌ അവർ ഒരു കാര്യം കണ്ടെത്തിയത്‌. മെർക്കുറിയുടെ പ്രതിരോധം 4K ൽ കുത്തനെ കുറഞ്ഞ്‌ പൂജ്യമായിത്തീരുന്നു. അത്രയും നാൾ വരെ പൂജ്യം കെൽവിനിൽ മാത്രമേ ഇത്‌ സംഭവിക്കൂ എന്നായിരുന്നു വിശ്വാസം. ഒരു ചാലകം അതിചാലകമായി മാറുന്ന താപനിലയാണ്‌ സംക്രമണ താപനില (transition temparature). ഓരോ പദാർഥത്തിനും സംക്രമണ താപനില വ്യത്യസ്തമായിരിക്കും. ഈ കണ്ടെത്തലോടുകൂടി അതിചാലകത അന്തരീക്ഷ താപനിലയിലും കൊണ്ടുവരാം എന്ന വിശ്വാസം ശക്തമായി. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞന്മാർ മറ്റുമേഖലകളെല്ലാം വിട്ടെറിഞ്ഞ്‌ അതിചാലകതയിലേക്ക്‌ തിരിഞ്ഞു. ശാസ്ത്രീയത വളരെ താഴ്ന്ന താപനിലയിൽ രസത്തിന്റെ വൈദ്യുതരോധത്തെക്കുറിച്ച്‌ പഠിക്കുന്നതിനിടയിൽ ഡച്ച്‌ ശാസ്ത്രജ്ഞനായ ഹൈക്‌ കാമർലിൻ ഔൺസ്‌ ആണ്‌ അതിചാലകത ആദ്യം കണ്ടത്. 1933-ൽ ഡബ്ല്യു. മെയ്‌സ്‌നർ, ആർ. ഓഷൻ ഫെൽഡ്‌ എന്നീ ശാസ്ത്രജ്ഞർ ശക്തികുറഞ്ഞ കാന്തികക്ഷേത്രം സ്ഥിതിചെയ്യുന്ന അതിചാലക വസ്തു കാന്തികക്ഷേത്രത്തെ ഉൾക്കൊള്ളുന്നില്ല എന്നു കണ്ടെത്തി. അതായത്‌ അതിചാലക വസ്തുവിന്റെ ഉള്ളിൽ കാന്തികക്ഷേത്രം ഉണ്ടായില്ല. ഈ രണ്ടു കണ്ടുപിടിത്തങ്ങളും വളരെ വലിയ സാധ്യതകളിലേക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌. വൈദ്യുതി യഥേഷ്ടം കടന്നു പോകുന്ന വസ്തുക്കളെയാണ്‌ നാം ചാലകങ്ങൾ എന്നു വിളിക്കുന്നത്‌. ഉദാ‍: ഇരുമ്പ്‌, ചെമ്പ്‌ മുതലായവ. പക്ഷേ ഈ ചാലകങ്ങളിലെല്ലാം തന്നെ വൈദ്യുതി കടന്നുപോകുന്നതിന്‌ പ്രതിരോധം(Resistance) ഉണ്ട്‌. ഈ പ്രതിരോധം ഊഷ്മാവ്‌ കുറയുന്നതിനനുസരിച്ച്‌ ക്രമമായി കുറയും. അങ്ങനെ താപനില കുറഞ്ഞു കുറഞ്ഞ്‌ കേവല പൂജ്യത്തിനടുത്തെത്തിയാൽ രോധവും ഇല്ലാതാവും. രോധം പൂജ്യത്തോടടുക്കുമ്പോൾ വൈദ്യുത വാഹക ക്ഷമത (electrical conductivity) സീമാതീതമായി വർദ്ധിക്കുന്നു. ഈ അസാധാരണമായ പ്രതിഭാസമാണ്‌ അതിചാലകത. വൈദ്യുത ചാലകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണം അവയിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ്‌. ഊഷ്മാവ്‌ കൂടുമ്പോൾ ഇലക്ട്രോണുകളുടെ ചലനത്തിന്‌ തടസമുണ്ടാവുകയും വൈദ്യുത വാഹക ശേഷി കുറയുകയും ചെയ്യുന്നു. ഊഷ്മാവ്‌ കുറയുമ്പോൾ പ്രതിരോധം കുറയുമെങ്കിലും അത്‌ പൂർണമായി ഇല്ലാതാകുന്നില്ല. പക്ഷേ ചില പ്രത്യേക വസ്തുക്കൾക്ക്‌ പ്രതിരോധം പൂർണമായും ഇല്ലാതാവും ഇവയാണ്‌ അതിചാലകങ്ങൾ. എല്ലാ ലോഹങ്ങളും അതിചാലകങ്ങളല്ല. കാന്തികപ്ലവന തത്ത്വമനുസരിച്ച്‌ അവിശ്വസനീയമായ വേഗത്തിൽ ഭൂമിയുടെ കാന്തികക്ഷേത്രം ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന വാഹനങ്ങൾ, കൈവെള്ളയിലൊതുങ്ങുന്നതും ഇന്നുള്ളതിന്റെ ആയിരക്കണക്കിനിരട്ടി ശക്തിയും ബുദ്ധികൂർമ്മതയും ഉള്ള കമ്പ്യൂട്ടറുകൾ, അവിശ്വസനീയമായ കഴിവുകളുള്ള വൈദ്യുതോപകരണങ്ങൾ, അണുസംയോജനം വഴി ഊർജ്ജം ഉത്പാദിപ്പിക്കുന്ന അപകടകാരികളേ അല്ലാത്ത ആണവ ഊർജ്ജോത്പാദിനികൾ തുടങ്ങി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാൻ കഴിവുള്ള കണ്ടുപിടിത്തങ്ങളാണ്‌ അതിചാലകതയെ അടിസ്ഥാനമാക്കി സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്‌. ചാലകങ്ങളിലുണ്ടാകുന്ന വൈദ്യുതരോധത്തിന്റെ പ്രധാനകാരണം വൈദ്യുതി ചാലന സമയത്ത്‌ ചൂട്‌ മൂലമുണ്ടാകുന്ന പ്രതിരോധമാണ്‌. താപനില സാധ്യമായിടത്തോളം താഴ്ത്തിക്കൊണ്ടുവരികയാണ്‌ അതിനുള്ള പ്രതിവിധി. അതായത്‌ കേവലപൂജ്യം(0 കെൽവിൻ അഥവാ -273° സെൽസീസ്‌) വരെ. ഈ താപനിലയിൽ ചാലകങ്ങളുടെ രോധം പൂർണ്ണമായി നഷ്ടമാകും, ഊർജ്ജം പൂർണ്ണമായും ചാലകങ്ങളിലൂടെ പ്രവഹിക്കും, എന്നാൽ ഈ താപനില നിലനിർത്തിക്കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടും പണച്ചിലവ്‌ ഏറെയുമാണ്‌.ഏന്നാലിന്ന് പരീക്ഷണശാലക്ക്‌ പുറത്ത്‌ 4.2 കെൽവിൻ താപനിലയിൽ വരെ അതിചാലകത സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.അതിനായി ഉപകരണങ്ങൾ ചോർച്ചയില്ലാത്ത ദ്രവഹീലിയം(ഹീലിയം വാതകം ദ്രാവകാവസ്ഥ പ്രാപിക്കുന്ന താപനിലയാണ്‌ 4.2 കെൽവിൻ) നിറച്ച സംഭരണികളിൽ താഴ്ത്തിയിടേണ്ടതുണ്ട്‌. അതുകൊണ്ടൊക്കെ തന്നെ അതിചാലക ഉപയോഗിക്കുന്ന മേഖലകൾ ഇന്നും ചുരുക്കമാണ്‌. അവ കാന്തികപ്ലവന രീതിയിൽ ചലിക്കുന്ന അതിവേഗ തീവണ്ടി(ജപ്പാൻ), കാന്തിക അനുരണന ബിംബവത്‌കരണ(Magnetic resonance imaging) ഉപകരണങ്ങൾ, അണുസംയോജന ഗവേഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയിലൊക്കെ ഒതുങ്ങി. അതിചാലകതയുടെ കാരണം അതിചാലകത കണ്ടെത്തിക്കഴിഞ്ഞ്‌ ഏകദേശം 50 വർഷങ്ങൾക്ക്‌ ശേഷമാണ്‌ അതിനൊരു സൈദ്ധാന്തിക വിശദീകരണം നൽകുന്നത്‌. അതിചാലകങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തിയ ചില ശാസ്ത്രജ്ഞരായിരുന്നു ജോൺ ബാർഡീൻ(John Bardeen), ലിയോ കൂപ്പർ(Leo Cooper), ജോൺ ആർ ഷ്‌റൈഫർ(John R Schriffer) തുടങ്ങിയവർ.ഇവരുടെ ഗവേഷണ ഫലങ്ങളിൽ നിന്ന്‌ ഉരുത്തിരിഞ്ഞു വന്ന സിദ്ധാന്തമാണ്‌ ബി.സി.എസ്‌ സിദ്ധാന്തം. മൂവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ്‌ ഈ സിദ്ധാന്തത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഈ സിദ്ധാന്തത്തിനാണ്‌ 1972 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. ബി.സി.എസ്‌ സിദ്ധാന്തം "പദാർഥത്തിന്റെ വൈദ്യുത ചാലകതയ്ക്ക്‌ നിദാനമായ ഇലക്ട്രോണുകളും, ക്രിസ്റ്റൽ ജാലികയുടെ കമ്പനങ്ങളും തമ്മിലുള്ള പ്രതിക്രിയയാണ്‌ അതിചാലകതയ്ക്കാധാരം." എന്ന്‌ ഈ സിദ്ധാന്തം പറയുന്നു. ഒരു ചാലകത്തിൽ ധാരാളം സ്വതന്ത്ര ഇലക്ട്രോണുകൾ ഉണ്ട്‌. ചാലകം അതിചാലകം ആയി മാറുന്ന സമയത്ത്‌ ഇതിൽ രണ്ടെണ്ണം ചേർന്ന്‌ ഒരു ജോഡിയായി മാറുന്നു. ഇതിന്‌ കൂപ്പർ പെയറുകൾ എന്നു പറയുന്നു. ക്രിസ്റ്റൽ നിരകളുടെ കമ്പനമാണ്‌ ഇവയെ ഒന്നിച്ച്‌ നിർത്തുന്നത്‌. വിപരീത ചാർജുള്ള ഇവയെ വേർപെടുത്താൻ കഴിയാത്തവിധം ഒന്നിച്ച്‌ നിൽക്കുന്നതിനാൽ ഇവയ്ക്ക്‌ സുഗമമായി വൈദ്യുതിയെ കടത്തിവിടാനാകും. പരസ്പരം കൂട്ടിയിടിച്ചാൽ പോലും ഇവ വേർപെടുന്നില്ല അതിനാൽ ഇലക്ട്രോണുകൾക്കുണ്ടാവുന്ന സഞ്ചാര തടസം പോലും ഇവയ്ക്കനുഭവപ്പെടുകയില്ല. ഇതാണ്‌ അതിചാലകതയ്ക്ക്‌ കാരണം. വെല്ലുവിളികളും പ്രതീക്ഷയും 1990-കളിൽ ശാസ്ത്രം 100 കെൽവിൻ താപനില വരെ പ്രത്യേക മൂലക സംയുക്തങ്ങൾ ഉപയോഗിച്ച്‌ അതിചാലകത സൃഷ്ടിച്ചിട്ടുണ്ട്‌. ദ്രവഹീലിയത്തിനു പകരം ദ്രവനൈട്രജൻ(liquid Nitrogen) ഉപയോഗിക്കാമെന്നും കണ്ടെത്തി. താഴ്ന്ന താപനിലയിൽ അതിചാലകസ്വഭാവം കാണിക്കുന്ന ഈയം, നാകം, രസം മുതലായ മൂലകങ്ങൾ ഉയർന്ന കാന്തികക്ഷേത്രം സൃഷ്ടിക്കാൻ പാകത്തിലുള്ള വൈദ്യുതി കടത്തി വിടുമ്പോൾ അതിചാലക സ്വഭാവം ഉപേക്ഷിക്കും എന്നാൽ പുതിയ സംയുക്തങ്ങൾ ആയ നിയോബിയം, ടൈറ്റാനിയം, എന്നിവയുടെ ഓക്സൈഡുകളുടെ സങ്കരങ്ങൾക്ക്‌ ഈ പ്രശ്നവുമില്ല. അപ്പോൾ താപനില 32 കെൽവിൻ വരെ സൂക്ഷിക്കണമായിരുന്നു, പിന്നീട്‌ കാൾ അലക്സ്‌ മുള്ളർ, പോൾ. ഡബ്ല്യു. ചു മുതലായവരുടെ ശ്രമഫലമായി ഉയർന്ന മർദ്ദത്തിൽ താപനില 52 കെൽവിൻ വരെ ഉയർത്താം എന്നു കണ്ടെത്തി. എന്നാൽ മർദ്ദം അന്തരീക്ഷമർദ്ദത്തിന്റെ ആയിരം ഇരട്ടി ആകുമ്പോൾ സംയുക്തങ്ങളുടെ തന്മാത്ര ഘടന നശിക്കുന്നതായി കണ്ടെത്തി. പിന്നീട്‌ യിട്രിയം എന്ന മൂലകം അടങ്ങിയ സംയുക്തങ്ങൾ ഉപയോഗിച്ചപ്പോൾ താപനില 100 കെൽവിൻ വരെ ആക്കാൻ സാധിച്ചു. സാധാരണതാപനിലയിൽ അതിചാലകങ്ങളെ ഉണ്ടാക്കി എടുക്കുകയായിരിക്കും അന്തിമലക്ഷ്യം, ട്രാൻസിസ്റ്ററുകൾ ലോകത്തെ മാറ്റിമറിച്ചതു പോലെ അതും ഒരു വഴിത്തിരിവായിരിക്കും. പരീക്ഷണശാലകളിൽ അത്‌ സാധ്യമായെന്നും പറയപ്പെടുന്നു. താപനില കുറയുമ്പോൾ ഒരു ചാലകത്തിന്റെ വൈദ്യുത രോധം പൂജ്യത്തോടടുക്കും. ആ സമയം അവയുടെ ചാലകത്‌ അസാധാരണമാം വിധം വർദ്ധിക്കും. ഈ പ്രതിഭാസമാണ്‌ അതിചാലകത. 1911-ൽ ഡച്ച്‌ ഭൗതികശാസ്ത്രജ്ഞനായ കാമർലിങ്ങ്‌ ഓൺസ്‌ ആണ്‌ അതിചാലകത കണ്ടുപിടിച്ചത്‌. ആ സമയത്ത്‌ വളരെയധികം താഴ്‌ന്ന താപനിലയിൽ മാത്രമേ അതിചാലകത സാധ്യമാകുമായിരുന്നുള്ളു എന്നാൽ പിന്നീടുള്ള ഗവേഷണങ്ങൾ ഉയർന്ന താപനിലയിലും അതിചാലകത സാധ്യമാക്കാം എന്ന്‌ കണ്ടെത്തി. സാധാരണ അന്തരീക്ഷ താപനിലയിലുള്ള അതിചാലകത സാധ്യമായാൽ ഭൗതികശാസ്ത്രം കണ്ടിട്ടുള്ളതിൽ വച്ച്‌ വലിയൊരു വിപ്ലവമായി മാറും അത്‌. കാരണം മനുഷ്യസമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്താൻ ഇതിനു കഴിയും. അതിചാലകതയുടെ ഉപയോഗങ്ങൾ ഊർജ്ജ സംരക്ഷണം അതിചാലകതയുടെ ഏറ്റവും വലിയ ഒരു ഗുണമാണ്‌ ഊർജ്ജ സംരക്ഷണം. ഇന്ന്‌ പവർ സ്റ്റേഷനുകളിൽ നിന്ന്‌ അയയ്ക്കുന്ന വൈദ്യുതി മുഴുവനൊന്നും നമുക്ക്‌ വീടുകളിൽ കിട്ടുന്നില്ല. വൈദ്യുതി വഹിച്ചുകൊണ്ടു പോകുന്ന ചാലകങ്ങളുടെ പ്രതിരോധമാണ്‌ ഇതിനുകാരണം. അന്തരീക്ഷ താപനിലയിൽ അതിചാലകങ്ങൾ സാധ്യമായാൽ അയയ്ക്കുന്ന മുഴുവൻ വൈദ്യുതിയും നമുക്ക്‌ ലഭിക്കും. ഇന്നത്തെ നമ്മുടെ ഊർജ്ജ ദൗർലഭ്യത്തിന്‌ ഇത്‌ വലിയൊരളവ്‌ പരിഹാരമാവും. വൈദ്യുതകാന്തങ്ങൾ അതിചാലകങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ പോകുന്ന ഒരു മേഖലയാണ്‌ വിദ്യുത്‌കാന്തങ്ങളുടെ നിർമ്മാണം. സാധാരണ ചാലകങ്ങളുടെ പരിമിതിയാണ്‌ ഇതിനു കാരണം. സാധാരണ ചാലകങ്ങളുപയോഗിച്ച്‌ ശക്തിയേറിയ കാന്തങ്ങൾ നിർമിച്ചാൽ അവ ഉയർന്ന പ്രതിരോധം കാരണം കത്തിപ്പോകാൻ സാധ്യതയുണ്ട്‌. എന്നാൽ അതിചാലകങ്ങളിൽ രോധമില്ലാത്തതിനാൽ ഇങ്ങനെ സംഭവിക്കുന്നില്ല. കൂടാതെ വേഗം കൂടിയ മാഗ്നെറ്റിക്‌ തീവണ്ടികളിൽ ഇത്‌ അനിവാര്യം കൂടിയാണ്‌. പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത്‌ പൂർണമായും സാധ്യമല്ല. കാരണം ചെമ്പുകമ്പികൾ കണക്കെ യഥേഷ്ടം ചുരുളാക്കാൻ പറ്റിയ അതിചാലകങ്ങൾ ഇന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ടിൻ, നിയോബിയം, വനേഡിയം, ഗാലിയം എന്നീ മൂലകങ്ങൾ ചേർന്ന കൂട്ടുലോഹങ്ങൾ ആണ്‌ ഇന്നു കണ്ടുപിടിക്കപ്പെട്ട അതിചാലകങ്ങളിൽ വച്ച്‌ അക്കാര്യത്തിനായി ഉപയോഗിക്കാൻ പറ്റിയവ. മാത്രമല്ല ഇവ വളരെ താഴ്‌ന്ന താപനിലയിൽ നിലനിർത്തണം. എം.ആർ.ഐ സ്കാനിംഗ്‌ മനുഷ്യ ശരീരത്തിന്റെ ആന്തരിക ചിത്രങ്ങളെടുക്കാനുള്ള ഒരു സങ്കേതമാണ്‌ മാഗ്നറ്റിക്‌ റെസൊണൻസ്‌ ഇമേജിംഗ്‌(Magnetic Resonance Imaging) അഥവാ എം.ആർ.ഐ.വളരെ ശക്തിയേറിയ കാന്തിക മണ്ഡലം ഉപയോഗിച്ചാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. ഇതിൽ ഉപയോഗിക്കുന്ന കാന്തിക ക്ഷേത്രത്തിന്റെ തീവ്രത ഏതാണ്ട്‌ 3-4 ടെസ്‌ല(ഭൂകാന്തതയുടെ 100,000 ഇരട്ടിയോളം) വരും. അതിചാലക വൈദ്യുതവാഹി വളരെ കുറച്ച്‌ ഊർജ്ജം മാത്രമേ നഷ്ടപ്പെടുത്തുന്നുള്ളു. അവലംബം മറ്റു ലിങ്കുകൾ US, EREN: superconductivity superconductors.org Introduction to superconductivity Superconducting Niobium Cavities Superconductivity in everyday life : Interactive exhibition Video of the Meissner effect from the NJIT Mathclub Superconductor Week Newsletter - industry news, links, etc Superconducting Magnetic Levitation Video Superconductor Science and Technology Why does a levitated magnet start to rotate? (German) National Superconducting Cyclotron Laboratory at Michigan State University High Temperature Superconducting and Cryogenics in RF applications വർഗ്ഗം:വൈദ്യുതി വർഗ്ഗം:ഭൗതികശാസ്ത്രം
ദുഖ വെള്ളി
https://ml.wikipedia.org/wiki/ദുഖ_വെള്ളി
REDIRECT ദുഃഖവെള്ളിയാഴ്ച
ദുഃഖവെള്ളിയാഴ്ച
https://ml.wikipedia.org/wiki/ദുഃഖവെള്ളിയാഴ്ച
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്. ബൈബിൾ വിവരണം സുവിശേഷങ്ങൾ അനുസരിച്ച്, ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പതു വെള്ളിക്കാശിന് (മത്തായി 26:14-16) പട്ടാളകാർക്കും,മഹാപുരോഹിതന്മാർക്കും,പരീശന്മാർക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവർ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു ഹന്നാവിൻറെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാൽ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു.(യോഹന്നാൻ 18:1-24) അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;കള്ളസ്സാക്ഷികൾ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവിൽ മഹാപുരോഹിതൻ അവനോടു "നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?" അതിന് ഞാൻ ആകുന്നു; എന്നു ഉത്തരം നൽകി. ഇതു കേട്ട ഉടൻ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. (മത്തായി 26:57-66) പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടി വിചാരിച്ചു,അവനെ ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷം മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല. (ലൂക്കോസ് 23:1-5) thumb|left|ആ മനുഷ്യൻ ഇതാ പീലാത്തോസ് യേശുവിനെ ജനക്കൂട്ടത്തിന് കാണിച്ചു കൊടുക്കുന്നു യേശു ഗലിലക്കാരൻ ആണെന് പീലാത്തൊസ് അറിഞ്ഞപ്പോൾ, യേശുവിനെ ഗലില ന്യായാധിപനായ ഹെരോദാവിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവും മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല.അതിനാൽ അവൻ യേശുവിനെ തിരിച്ചു പീലാത്തൊസിന്റെ അടുക്കലേക്ക് അയച്ചു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.അവരോടു ഞാനും ഹെരോദാവും വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; അതുകൊണ്ട് "ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;" അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. (ലൂക്കോസ് 23:3-16) അതിനു ജനം, ഇവനെ ക്രൂശിക്ക; കലഹവും കുലയും ഹേതുവായി തടവിലായ ബറബ്ബാസിനെ വിട്ടു തരിക എന്നു വിളിച്ചു പറഞ്ഞു ,ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന്നു അവർക്കും ഏല്പിച്ചുകൊടുത്തു. (മർക്കൊസ് 15:6-15) യേശു ക്രൂശിനെ ചുമന്നു കൊണ്ടു എബ്രായ ഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു കള്ളന്മാരെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. (യോഹന്നാൻ 19:17-18). ആറാംമണി നേരം മുതൽ ഒമ്പതാംമണി (12:00 - 3:00pm) നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.6 മണിക്കൂർ തീവ്രവേദന അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു.അപ്പോൾ ദേവാലയത്തിൻറെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (മത്തായി 27:45-53) അരിമത്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ യോസഫ് വന്നു അവന്റെ ശരീരം എടുത്തു. യോസഫ് പാറയിൽ വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയിൽ യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലയിൽ പൊതിഞ്ഞു യേശുവിനെ അവിടെ വെച്ചു. (യോഹന്നാൻ 19:36-39) ചരിത്രം ക്രരിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിർത്തെഴുന്നേല്പാണ് ഭക്തിപുരസ്സരം അനുസ്മരിക്കപ്പെട്ടിരുന്നത്. എന്നാൽ എ.ഡി. രണ്ടാം ശതകത്തിൽ, യേശുക്രിസ്തു കല്ലറയ്ക്കുള്ളിൽ കഴിഞ്ഞ നാല്പതു മണിക്കൂറുകളുടെ ഓർമയ്ക്കായി ക്രൈസ്തവർ ഉപവാസം അനുഷ്ഠിച്ചിരുന്നു. എ.ഡി. 3-ആം ശതകത്തിൽ ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവിൽവന്നു. 6-ആം ശതകം വരെ റോമിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളിയാഴ്ച ആചരിച്ചിരുന്നത്. ബൈബിൾ വായനയും പ്രാർഥനയും മാത്രമാണ് ഈ ചടങ്ങുകളിൽ നടന്നിരുന്നത്. ആദിമക്രൈസ്തവരുടെ കാലം മുതൽ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്.Good Friday എ.ഡി. നാലാം ശതകത്തിൽ ജെറുസലേമിലെ ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാൽവരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവൻ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തിൽ വിശ്വാസികൾ ചുംബിക്കുകയും മൌനപ്രാർഥന നടത്തുകയും പതിവാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണിവരെ ഇവർ വീണ്ടും കാൽവരിയിൽ സമ്മേളിക്കുകയും പ്രവാചകന്മാരുടെ പുസ്തകങ്ങളിൽനിന്ന് കുരിശുമരണത്തെ സംബന്ധിക്കുന്ന ഭാഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സങ്കീർത്തനങ്ങളും വായിച്ചുകേൾക്കുകയും ചെയ്തുവന്നു. ഏഴാം ശതകത്തോടുകൂടി ജെറുസലേമിലെ ആചാരങ്ങൾ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം പാടുന്ന വേളയിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലിക്കയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും പ്രചരിച്ചു. 'കുരിശു കുമ്പിടീൽ' എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീൻ ആരാധനാക്രമത്തിൽ ഇന്നും വളരെ പ്രാധാന്യമുണ്ട്. ചില കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാൽ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്. ക്രൂശിതനായ യേശുവിന് കുടിക്കുവാൻ പുളിച്ച വീഞ്ഞ് നല്കിയതിന്റെ ഓർമയ്ക്കായി വിശ്വാസികൾ കയ്പുവെള്ളം കുടിക്കുന്ന പതിവുമുണ്ടായിരുന്നു. ക്രമേണ ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വർധിച്ചു. പുരാതനകാലത്ത് ദേവാലയങ്ങളിൽ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എ.ഡി. എട്ടാം ശ.-ത്തോടുകൂടി അന്നേദിവസം കുർബാന സ്വീകരിക്കുവാൻ തത്പരരായ വ്യക്തികൾക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. പില്ക്കാലത്ത്, തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുർബാന കൊള്ളുവാൻ അനുവദിക്കുന്ന രീതി ആരംഭിച്ചു. മധ്യകാലഘട്ടത്തിൽ, പുരോഹിതൻ കുർബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അർപ്പിക്കുകയും ചെയ്യുന്ന പതിവ് നിലവിൽവന്നു. ക്രമേണ, ബൈബിൾ പാരായണം, പ്രാർഥന, കുരിശു കുമ്പിടീൽ, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി. എ.ഡി. 16-ആം ശതകത്തോടുകൂടി കുരിശിന്റെ വഴി ആസ്പദമാക്കിയിട്ടുള്ള ധ്യാനവും ക്രിസ്തുവിന്റെ അന്ത്യവചനങ്ങൾ കേന്ദ്രീകരിച്ചുള്ള മൂന്നുമണിക്കൂർ ആരാധനയും ആരംഭിച്ചു. ക്രിസ്തുവിന്റെ അന്ത്യവചനങ്ങളെ ആസ്പദമാക്കിയുള്ള പ്രാർഥനയ്ക്ക് പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളിൽ വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സാധാരണയായി ഉച്ചയ്ക്കുശേഷമാണ് ഈ പ്രാർഥന നടക്കുന്നത്. 1955-ൽ പയസ് XII മാർപാപ്പ ആരാധനാ ക്രമത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതോടെ കത്തോലിക്കാ ദേവാലയങ്ങളിലും പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളിലെന്നപോലെ ദുഃഖവെള്ളിയാഴ്ചയിലെ പ്രത്യേക ശുശ്രൂഷ ഉച്ചയ്ക്കുശേഷം നടത്തപ്പെട്ടുതുടങ്ങി. ഹോശേയയിൽ യാതനയെക്കുറിച്ചും ഉയിർത്തെഴുന്നേല്പിനെക്കുറിച്ചും പരാമർശിക്കുന്ന ഭാഗം (ഹോശേയ 6 : 1- 6) വായിച്ചുകൊണ്ടാണ് റോമൻ ആചാരങ്ങൾ ആരംഭിക്കുന്നത്. യഹൂദർ സർവനാശത്തിൽനിന്നു രക്ഷനേടുന്നതായി പറയുന്ന പുറപ്പാട് പുസ്തകത്തിലെ പ്രസക്ത ഭാഗമാണ് (പുറപ്പാട് 12 : 1-11) പിന്നീട് വായിക്കുന്നത്. യോഹന്നാന്റെ സുവിശേഷപ്രകാരമുള്ള പീഡാനുഭവ വിവരണം ഇതിനുശേഷം വായിക്കുന്നു. അടുത്ത ദിവസം ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കായുള്ള പ്രത്യേക പ്രാർഥനയും നടക്കുന്നു. ഇതിനുശേഷം വിശ്വാസികൾ തിരശ്ശീല നീക്കി കുരിശിനെ ആദരിക്കുന്നു. ഈ അവസരത്തിൽ എ.ഡി. ഏഴാം ശതകത്തിൽ സിറിയയിൽ രചിക്കപ്പെട്ട 'ഇംപ്രോപീരിയ' (Improperia) എന്ന ഗാനം ആലപിക്കുന്നു. തന്നോടു കാണിച്ച അന്തസ്സില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ യേശുക്രിസ്തു ജനങ്ങളെ ശകാരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. 'പാങ്ഗെ ലിംഗ്വാ ഗ്ലോറിയോസി' (Pange lingua gloriosi) എന്നാരംഭിക്കുന്ന സ്തോത്രവും ആലപിക്കപ്പെടുന്നു. തുടർന്ന് ഇരുപത്തിരണ്ടാം സങ്കീർത്തനം ആലപിക്കപ്പെടുമ്പോൾ തിരുവത്താഴശുശ്രൂഷ നടക്കുകയും, തിരുവത്താഴം കൈക്കൊള്ളുവാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ലഭിക്കുകയും ചെയ്യുന്നു. ആധുനികകാല ചടങ്ങുകൾ ക്രൈസ്തവ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളുടെ വായനയും ഉണ്ട്‌. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ വർഷം തോറും ചില വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ പ്രതീതാത്മക കുരിശേറൽ നടത്താറുണ്ട്. കത്തോലിക്ക സഭയുടെ ആചാരങ്ങളിൽ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ ആചാരങ്ങളിൽ മുഖ്യമായതാണ്‌. കേരളത്തിൽ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ,‍ വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം. ഓർത്തഡോക്സ് സഭകൾ ദീർഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികൾ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്. പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളിൽ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാർത്ഥനകളോടൊപ്പം മനുഷ്യനോടുള്ള ദൈവത്തിന്റെ നിസ്സീമമായ സ്നേഹത്തെയും രക്ഷാകര പദ്ധതിയേയും ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്. എന്നാൽ ബാപ്റ്റിസ്റ്റ്, പെന്തക്കൊസ്ത് വിഭാഗങ്ങളിൽ പെടുന്ന ചില സഭകൾ ദുഃഖവെള്ളിയാഴ്ച ആചരണത്തെ എതിർക്കുകയും തികച്ചും വിജാതീയമായ ഒരു ചടങ്ങായി ഇതിനെ കരുതുകയും ചെയ്യുന്നു. ചിത്രസഞ്ചയം പുറത്തേക്കുള്ള കണ്ണികൾ കത്തോലിക്ക വിജ്ഞാനകോശം വലിയ വെള്ളി വർഗ്ഗം:ക്രിസ്ത്യൻ വിശേഷദിനങ്ങൾ
ശ്രീലങ്കയിലെ വംശിയ കലാപം
https://ml.wikipedia.org/wiki/ശ്രീലങ്കയിലെ_വംശിയ_കലാപം
REDIRECT ശ്രീലങ്കയിലെ വംശീയകലാപം
പോർച്ചുഗൽ
https://ml.wikipedia.org/wiki/പോർച്ചുഗൽ
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് പോർച്ചുഗൽ അഥവാ പോർത്തുഗാൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിനാണ് പോർച്ചുഗലിന്റെ ഏക അയൽരാജ്യം. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു. ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്. ചരിത്രം thumb|left|200px|The Roman Temple of Diana, Évora. പുരാതന പോർച്ചുഗലിന്റെ ചരിത്രം സ്പെയിൻ കൂടി ഉൾപ്പെടുന്ന ഐബേറിയൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമാണ്. ഫീനിക്സുകാരും കാർത്തേജുകാരും കെൽറ്റുകളും ഈ പ്രദേശം അധീനതയിലാക്കിയിരുന്നു. പോർച്ചുഗലിന്റെ ഏതാനും ഭാഗങ്ങൾ ലുസിറ്റാനിയ എന്ന പേരിൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു. എട്ടാം നൂറ്റാണ്ടിൽ വിസിഗോത്തുകളുടെ കൈകളിൽ നിന്നും മുസ്ലീങ്ങൾ ഐബേറിയയുടെ നിയന്ത്രണമേറ്റെടുത്തു. ഐബേറിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ മുസ്ലീങ്ങളും ക്രൈസ്തവരും നടത്തിയ യുദ്ധങ്ങൾക്കിടയിൽ ക്രി.പി. 868-ൽ പോർച്ചുഗൽ എന്ന കൗണ്ടി സ്ഥാപിതമായി. 1139-ൽ ഊറിക്കിൽ വച്ച് മുസ്ലീങ്ങളെ സമ്പൂർണമായി പരാജയപ്പെടുത്തിയതോടെ പോർച്ചുഗൽ ഒരു സാമ്രാജ്യമായി മാറി. പോർച്ചുഗൽ എന്ന രാജ്യത്തിന്റെ ഔദ്യോഗിക രൂപവത്കരണമായി ഈ സംഭവമാണ് ഗണിക്കപ്പെടുന്നതെങ്കിലും ഇതിനു മുൻപ് 1128-ൽ തന്നെ ഇതൊരു സ്വതന്ത്ര രാജ്യമായി തീർന്നിരുന്നു. പോർച്ചുഗൽ കൗണ്ടിയുടെ ഭരണാധിപൻ അൽ‌ഫോൻസോ ഹെൻ‌റിക്സ് പ്രഭു അമ്മ തെരേസാ പ്രഭ്വിയെയും കാമുകൻ ഫെർനാവോ പെരെസ് ഡി ട്രാവയെയും പരാജയപ്പെടുത്തി പ്രദേശത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഏതായാലും ഊറിക്ക് യുദ്ധത്തിനുശേഷം അൽഫോൻസോ പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിതനായി. 1179-ൽ അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയും അൽ‌ഫോസോയെ പോർച്ചുഗൽ രാജാവായി അംഗീകരിച്ചു. 1249-ൽ അൽഗ്രേവ് മുനമ്പും നിയന്ത്രണത്തിലാക്കി മുസ്ലീങ്ങളിൽ നിന്നും തിരിച്ചുപിടിക്കൽ പൂർത്തിയാക്കിയതോടെയാണ് പോർച്ചുഗലിന് ഇന്നത്തെ രൂപം ഏകദേശം കൈവന്നത്. 200px|left|thumb|The Castle of Guimarães, Guimarães - the city is known as the cradle of Portugal. 1373-ൽ പോർച്ചുഗൽ ഇംഗ്ലണ്ടുമായി സഖ്യത്തിലേർപ്പെട്ടു. ഇന്നും നിലനിൽക്കുന്ന ഈ കൂട്ടുകെട്ട് ലോകചരിത്രത്തിലെ ഏറ്റവും സുദീർഘമായ രാജ്യാന്തര സഖ്യമായി കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പോർച്ചുഗൽ ഭൂമുഖത്തെ വിദൂരദേശങ്ങൾ വരുതിയിലാക്കാൻ തുടങ്ങി. ഹെൻ‌റി രാജകുമാരന്റെ പിന്തുണയോടെ പോർച്ചുഗീസ് നാവികർ അതുവരെ അറിയപ്പെടാതിരുന്ന ഭൂപ്രദേശങ്ങൾ കണ്ടെത്തി. 1415-ൽ തെക്കൻ ആഫ്രിക്കയിലെ ഇസ്ലാമിക വ്യാപാരകേന്ദ്രമായിരുന്ന ക്യൂട്ട കൈവശപ്പെടുത്തിക്കൊണ്ട് പോർച്ചുഗീസ് സാമ്രാജ്യം തങ്ങളുടെ കോളനിവൽക്കരണത്തിനു തുടക്കമിട്ടു. ഇന്ത്യയും അവിടത്തെ സുഗന്ധദ്രവ്യങ്ങളും തേടിയുള്ള പോർച്ചുഗീസ് നാവികരുടെ പര്യവേഷണങ്ങൾ ഒട്ടേറെ പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുവാൻ സഹായകമായി. ഈ സഞ്ചാരങ്ങൾക്കിടയിൽ ആഫ്രിക്കയിലെ നിർവധി പ്രദേശങ്ങളിൽ പോർച്ചുഗീസ് കോളനികൾ നിലവിൽ വന്നു. ഏതായാലും 1498-ൽ വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതോടെ ദീർഘകാലത്തെ അവരുടെ അന്വേഷണം സഫലമായി. 1500ൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പെഡ്രോ അൽ‌വാരെസ് കബ്രാൾ എന്ന നാവികൻ ബ്രസീൽ കണ്ടെത്തി അത് പോർച്ചുഗലിന്റേതാക്കി. പത്തു വർഷങ്ങൾക്കു ശേഷം അൽ‌ഫോൻസോ അൽബുക്കർക്ക് ഇന്ത്യയിലെ കൊച്ചി, ഗോവ, പേർഷ്യയിലെ ഓർമുസ്, മലേഷ്യയിലെ മലാക്കാ എന്നിവിടങ്ങളിൽ പോർച്ചുഗീസ് കോളനികൾ സ്ഥാപിച്ചു. അങ്ങനെ ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്കൻ പ്രദേശങ്ങളിലെയും വ്യാണിജ്യ കേന്ദ്രങ്ങളിലധികവും പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി. 1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യൻ മൊറോക്കോയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. സെബാസ്റ്റ്യന്റെ മരണശേഷം സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗീസ് സിംഹാസനത്തിൽ അവകാശം സ്ഥാപിക്കുകയും പോർച്ചുഗലിലെ ഫിലിപ് ഒന്നാമൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു പറയാനാകില്ലെങ്കിലും ഈ കാലത്ത് പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായി. 1640-ൽ സ്പാനിഷ് നിയന്ത്രണത്തിൽ അതൃപ്തരായ പ്രഭുക്കന്മാരുടെ പിന്തുണയോടെ ജോൺ നാലാമൻ സ്പെയിനെതിരേ ലഹളയുണ്ടാക്കി പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിച്ചു. ബ്രാഗൻസ രാജവംശം ഇപ്രകാരമാണ് സ്ഥാപിതമായത്. 1910വരെ പോർച്ചുഗൽ ഈ രാജപരമ്പരയുടെ കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ പോർച്ചുഗീസ് സാമ്രാജ്യത്തിന് ബ്രിട്ടീഷ് ഡച്ച് സാമ്രാജ്യങ്ങളുടെ ആക്രമണം നേരിടേണ്ടിവന്നു. ഇതോടെ അവരുടെ ശിഥിലീകരണത്തിനു തുടക്കമായി. പോർച്ചുഗലിന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ബ്രസീൽ 1822-ൽ സ്വതന്ത്രമായതോടെ തകർച്ചയ്ക്ക് ആക്കം കൂടി. അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ Previsão do Tempo - Weather forecast for Portugal Travel and Tourism office website കുറിപ്പുകൾ കുറിപ്പുകൾ വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:പോർച്ചുഗൽ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:പോർച്ചുഗീസ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
വൈലോപ്പിള്ളി
https://ml.wikipedia.org/wiki/വൈലോപ്പിള്ളി
തിരിച്ചുവിടുക വൈലോപ്പിള്ളി ശ്രീധരമേനോൻ
പെൻ‌സിൽ‌വാനിയ
https://ml.wikipedia.org/wiki/പെൻ‌സിൽ‌വാനിയ
പെൻ‌സിൽ‌വാനിയ (Pennsylvania German: Pennsylvaani or Pennsilfaani), അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് പെൻസിൽവാനിയ എന്നറിയപ്പെടുന്ന ഈ സംസ്ഥാനം അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ, മദ്ധ്യ അറ്റ്‍ലാന്റിക് പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നു. അപ്പലേച്യൻ പർവതം സംസ്ഥാനത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. ഐക്യനാടുകളി‍ൽ രൂപീകൃതമായ 13 ആദിമ സ്ഥാപിത സംസ്ഥാനങ്ങളിലൊന്നാണിത്. 13 ആദ്യകോളനികളുടെ മധ്യഭാഗത്തായിരുന്നു പെൻസിൽ‌വാനിയയുടെ സ്ഥാനം. ഇതിനാൽ കീസ്റ്റോൺ സ്റ്റേറ്റ് എന്നറിയപ്പെടുന്നു. അമേരിക്കൻ സർക്കാർ, ഭരണഘടനാ രൂപവത്കരണ വേളകളിലെ സുപ്രധാന മുഹൂർത്തങ്ങൾക്കു വേദിയായ സംസ്ഥാനമാണിത്. സംസ്ഥാനത്തിൻറെ പേരിനു കാരണക്കാരനായ സർ വില്ല്യം പെന്നിൻറെ പുത്രനു് 1681 ൽ ലഭിച്ച രാജകീയ ഭൂമിയിൽനിന്നാണ് ഈ നഗരത്തിൻറെ തുടക്കം. ഡിലാവെയർ നദിയ്ക്കു സമാന്തരമായുള്ള പെൻസിൽവാനിയയുടെ ഭാഗവും ഇന്നത്തെ ഡിലാവെയർ സംസ്ഥാനത്തിന്റെ ഭാഗവും ഒന്നുചേർന്ന് ആദ്യകാലത്ത് ന്യൂ സ്വീഡൻ കോളനി സംഘടിപ്പിക്കപ്പെട്ടിരുന്നു. 1787 ഡിസംബർ 12-ന് അമേരിക്കൻ ഭരണഘടനയാൽ അംഗീകരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായിരുന്നു ഇത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ പ്രഖ്യാപനവും ഐക്യനാടുകളുടെ ഭരണഘടനയുടെ രൂപരേഖയും തയ്യാറാക്കിയ ഇൻഡിപ്പെൻഡൻസ് ഹാൾ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഫിലാഡൽഫിയയിൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, ഗെറ്റിസ്ബർഗ് യുദ്ധം നടന്നത് സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യ പ്രദേശത്തായിരുന്നു. 1777-78 കാലത്തെ കടുത്ത ശൈത്യകാലത്ത് ഫിലാഡെൽഫിയയ്ക്കു സമീപമുള്ള വാലി ഫോർഡ് ആയിരുന്നു ജനറൽ ജോർജ്ജ് വാഷിംങ്ടൺ മുഖ്യ കാര്യാലയം. കോമൺവെൽത്തിൻറെ അതിരുകൾ തെക്കുകിഴക്കായി ഡെലേവയറും തെക്ക് മേരിലാൻഡ്, തെക്കു പടിഞ്ഞാറ് വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ് ഓഹിയോ, വടക്കുപടിഞ്ഞാറ് ഈറി തടാകം, കനേഡിയൻ മേഖലയായ ഒന്റാറിയോ, വടക്ക് ന്യൂയോർക്ക്, കിഴക്ക് ന്യൂ ജർസി എന്നിവയാണ്. ഐക്യനാടുകളുടെ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ പെൻസിൽവാനിയ 33 ആമത്തെ സ്ഥാനവും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനവും, 50 അമേരിക്കൻ ഐക്യനാടുകളിൽ ജനസാന്ദ്രതയിൽ ഒമ്പതാം സ്ഥാനവുമാണ്. ഈ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ ഫിലാഡൽഫിയ (1,560,297), പിറ്റ്സ്ബർഗ് (305,801), അല്ലെൻടൌൺ (118,577), ഈറി (100,671), റീഡിംഗ് (89,893) എന്നിവയാണ്. സംസ്ഥാന തലസ്ഥാനവും ഇവിടുത്തെ ഒമ്പതാമത്തെ വലിയ നഗരവുമാണ് ഹാരിസ്ബർഗ്ഗ്. ഈറി തടാകത്തിനും ഡിലാവെയർ അഴിമുഖത്തിനും സമാന്തരമായി പെൻസിൽവാനിയയ്ക്ക് ഏകദേശം 140 മൈൽ (225 കിലോമീറ്റർ) തീരപ്രദേശമുണ്ട്. ഭൂമിശാസ്ത്രം കണ്ണി=https://en.wikipedia.org/wiki/File:Pennsylvania-counties-map.gif|ഇടത്ത്‌|ലഘുചിത്രം|Counties of Pennsylvania കണ്ണി=https://en.wikipedia.org/wiki/File:Flickr_-_Nicholas_T_-_Canyon_Vista.jpg|ഇടത്ത്‌|ലഘുചിത്രം|World's End State Park, Sullivan County പെൻസിൽവാനിയയുടെ വിസ്തൃതി, വടക്കു മുതൽ തെക്കുവരെ 170 മൈലും (274 കിലോമീറ്റർ) കിഴക്കുമുതൽ പടിഞ്ഞാറു വരെ 283 മൈലുമാണ് (455 കിലോമീറ്റർ). ആകെയുള്ള ഭൂപ്രദേശത്തിൽ, കരപ്രദേശവും, ഉൾനാടൻ ജലാശയങ്ങളും ഈറി തടാകം ഉൾക്കൊള്ളുന്ന ജലപ്രദേശവുമാണ്.2006 Statistical Abstract: Geography & Environment: Land and Land Use ഇത് അമേരിക്കൻ ഐക്യനാടുകളിലെ 33 ാമത്തെ വലിയ സംസ്ഥാനമാണ്. പെൻസിൽവാനിയയ്ക്ക് ഈറി തടാകത്തിനു സമാന്തരമായി തീരപ്രദേശവും ഡിലാവെയർ അഴിമുഖത്തിനു സമാന്തരമായി തീരപ്രദേശവുമുണ്ട്. സംസ്ഥാനത്തിൻറെ അതിരുകൾ തെക്ക് മാസൺ-ഡിക്സൺ ലൈൻ (39 ° 43 'N), പെൻസിൽവാനിയ-ഡെലാവേർ അതിർത്തിയിലെ ട്വൽവ്-മൈൽ സർക്കിൾ, കിഴക്ക് ഡെലാവർ നദി, പടിഞ്ഞാറ് വശത്തെ ഒരു ചെറിയ ഭാഗം ത്രികോണമായി വടക്കോട്ട് ഈറി തടാകത്തിലേയ്ക്ക് നീളുന്നതൊഴികെ 80 ° 31' W പടിഞ്ഞാറ് വരെയും, 42 ° N വടക്കു് വരെയുമാണ്. ഫിലാഡൽഫിയ, റീഡിംഗ്, ലബനോൻ, ലാൻകാസ്റ്റർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങൾ തെക്കുകിഴക്കും, പിറ്റ്സ്ബർഗ് തെക്കു പടിഞ്ഞാറായും, അല്ലെൻടൗൺ, ബെത്‍ലഹേം, ഈസ്റ്റൺ എന്നീ ട്രൈ-സിറ്റികൾ സംസ്ഥാനത്തിന്റെ മധ്യ-കിഴക്കായും സ്ഥിതിചെയ്യുന്നു (ഈ ഭാഗം ലെഹിഗ് വാലി എന്നാണ് അറിയപ്പെടുന്നത്). വടക്കു കിഴക്കൻ ഭാഗം സ്ക്രാൻടണിലെ പഴയ ആന്ത്രാസിറ്റ് കൽക്കരി ഖനന സമൂഹം, വിൽകേസ് ബാരെ, പിറ്റ്സ്റ്റൺ സിറ്റി (ഗ്രേറ്റർ പിറ്റ്സ്റ്റൺ), ഹാസ്ല്ട്ടൺ എന്നിവ ഉൾപ്പെടുന്ന മേഖലയാണ്. ഈറി നഗരം സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കോമൺവെൽത്തിന്റെ വടക്കൻ-മദ്ധ്യ മേഖലയായി വില്ല്യംസ്പോർട്ടും കിഴക്കൻ-മദ്ധ്യ മേഖലയായി യോർക്ക്, സുസ്ക്വെഹാന്ന നദിയോരത്തുള്ള സംസ്ഥാന തലസ്ഥാനം ഹാരിസ്ബർഗ്ഗ് എന്നിവയും പടിഞ്ഞാൻ-മദ്ധ്യ മേഖലയായി അൽറ്റൂണ, ജോൺസ്ടൌൺ എന്നിവയും വർത്തിക്കുന്നു. അല്ലെഘെനി പീഠഭൂമി, റിഡ്ജ് ആൻറ് വാലി, അറ്റ്‍ലാന്റിക് കോസ്റ്റൽ പ്ലെയിൻ, പീഡ്മോണ്ട്, ഈറി പ്ലെയിൻ എന്നിങ്ങനെ 5 മേഖലകളാണ് സംസ്ഥാനത്തുള്ളത്. സമീപ സംസ്ഥാനങ്ങൾ ന്യൂയോർക്ക് (വടക്ക്) ഒന്റാറിയോ, കാനഡ (വടക്കുപടിഞ്ഞാറ്) മേരിലാൻറ് (തെക്ക്) ഡെലാവെയർ (തെക്കുകിഴക്ക്) വെസ്റ്റ് വിർജീനിയ (തെക്കുപടിഞ്ഞാറ്) ന്യൂ ജേർസി (കിഴക്ക്) ഒഹായോ (പടിഞ്ഞാറ്) കാലാവസ്ഥ പെൻസിൽവാനിയയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി വൈവിധ്യമാർന്ന കാലാവസ്ഥകളെ സൃഷ്ടിക്കുന്നു. അതിനാൽ മുഴുവൻ സംസ്ഥാനവും തണുത്ത ശൈത്യവും ഈർപ്പമുള്ള വേനൽക്കാലവും അനുഭവിക്കുന്നു. രണ്ടു പ്രധാന മേഖലകളിലായി ചേർന്നു കിടക്കുന്നതിനാൽ തെക്കുകിഴക്കൻ മൂല ഒഴികെയുള്ള സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈർപ്പമുള്ള കോണ്ടിനെന്റൽ കാലാവസ്ഥയാണ് (Köppen climate classification Dfa) അനുഭവപ്പെടാറുള്ളത്. ഏറ്റവും വലിയ നഗരമായ ഫിലാഡെൽഫിയയിൽ ഈർപ്പമുള്ള ഉപോഷ്ണമേഖല കാലാവസ്ഥ (Köppen Cfa) ചില സവിശേഷതകളുണ്ട്. ഈ കാലാവസ്ഥ ഡിലാവെയറിൻറെ ഭൂരിഭാഗത്തിലും തെക്ക് മേരിലാന്റ് വരെയും വ്യാപിച്ചു കിടക്കുന്നു. സംസ്ഥാനത്തിന്റെ മലഞ്ചെരിവുകൾ നിറഞ്ഞ ഉൾഭാഗത്തേയ്ക്കു നീങ്ങുമ്പോൾ ശൈത്യകാലത്തെ കാലാവസ്ഥാ തണുപ്പായി മാറുകയും മൂടിക്കെട്ടിയ ദിവസങ്ങളുടെ എണ്ണം കൂടുകയും മഞ്ഞുവീഴ്ചയുടെ തോതും വളരെ കൂടുതലായിവരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, പ്രത്യേകിച്ച് ഈറി തടാകത്തിനടുത്തുള്ള പ്രദേശങ്ങളിൽ, വർഷം തോറും 100 ഇഞ്ചുവരെ (250 സെന്റീമീറ്റർ) മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്, കൂടാതെ സംസ്ഥാനം മുഴുവനായും വർഷം മുഴുവൻ ധാരാളം അന്തരീക്ഷ ഊറൽ ലഭിക്കുന്നതാണ്. വാർഷികമായി ചുഴലിക്കൊടുങ്കാറ്റുകളുടെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് ധാരാളമായുണ്ടാകാം. 2011 ൽ 30 ചുഴലിക്കൊടുങ്കാറ്റുകൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട്.[1] Monthly Average High and Low Temperatures For Various Pennsylvania Cities (in °F)CityJan.Feb.Mar.Apr.May.Jun.Jul.Aug.Sep.Oct.Nov.Dec.Scranton33/1937/2146/2859/3870/4878/5682/6180/6072/5261/4149/3338/24Erie34/2136/2144/2756/3867/4876/5880/6379/6272/5661/4550/3738/27Pittsburgh36/2139/2349/3062/4071/4979/5883/6381/6274/5463/4351/3539/25Harrisburg37/2341/2550/3362/4272/5281/6285/6683/6476/5664/4553/3541/27Philadelphia40/2644/2853/3464/4474/5483/6487/6985/6878/6067/4856/3945/30Allentown36/2040/2249/2961/3972/4880/5884/6382/6175/5364/4152/3340/24Sources: ചരിത്രം യൂറോപ്യന്മാർ കോമൺവെത്തിലെത്തുന്നതിനും താമസമാക്കുന്നതിനും വളരെക്കാലങ്ങൾക്കു മുമ്പുതന്ന ഈ മേഖല ഡിലാവെയർ (ലെന്നി ലെനപ്പ് എന്നു അറിയപ്പെടുന്നു) വർഗ്ഗക്കാരുടെ ഉപ വിഭാഗങ്ങളായ സുസ്ക്വെഹാന്നോക്ക്, ഇറോക്വോസ്, ഇറിയസ്, ഷാവ്നീ, ഇനിയും പേരു നിർവ്വചിക്കപ്പെടാത്ത മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. ca. 1715–55 കാലഘട്ടത്തിൽ പെൻസിൽവാനിയയുടെ മധ്യഭാഗത്ത് ടസ്കറോറ നേഷൻ താത്കാലിക വാസസ്ഥലമാക്കിയിരുന്നു. പതിനേഴാം നൂറ്റാണ്ട് അമേരിക്കയിലെ തങ്ങളുടെ കൊളോണിയൽ പ്രദേശങ്ങളുടെ ഭാഗമായി ഡാലിയർ നദിയ്ക്ക് ഇരുഭാഗത്തുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇംല്ളീഷുകാരും ഡച്ചുകാരും അവകാശപ്പെട്ടിരുന്നു.. ഡച്ചുകാരാണ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം ആദ്യം കൈവശപ്പെടുത്തിയത്. 1631 ജൂൺ 3 ഓടെ ഡച്ചുകാർ ഡിലാവെയറിലെ ഇന്നത്തെ ലെവീസിൽ സ്വാനെൻഡായെൽ കോളനി സ്ഥാപിച്ചുകൊണ്ട് ഡെൽമാർവ ഉപദ്വീപിൽ ആധിപത്യം സ്ഥാപിച്ചു. 1638 ൽ സ്വീഡൻ, ഡെലവേറിലെ ഇന്നത്തെ വിൽമിംഗ്ടണിൽ ഫോർട്ട് ക്രിസ്റ്റീന പ്രദേശത്ത് ന്യൂ സ്വീഡൻ കോളനി സ്ഥാപിച്ചു. ന്യൂ സ്വീഡൻ ലോവർ ഡെലാവെയർ നദീ മേഖലയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം മേഖലയിലും അവകാശവാദമുന്നയിക്കുകയും (ഇന്നത്തെ ഡെലാവെയർ, ന്യൂ ജേഴ്സി, പെൻസിൽവാനിയ ഭാഗങ്ങൾ) അവിടം നിയന്ത്രിക്കുകയും ചെയ്തുവെങ്കിലും അവിടെ ഏതാനും ചില കോളനികളിൽ മാത്രമാണ് വാസമുറപ്പിച്ചത്. അവലംബം വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:പെൻ‌സിൽ‌വാനിയ
അലാസ്ക
https://ml.wikipedia.org/wiki/അലാസ്ക
അലാസ്ക() അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ്. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. മുഴുവൻ ഐക്യനാടുകളുടേയും ഏകദേശം അഞ്ചിലൊന്നു വരും അലാസ്ക സംസ്ഥാനത്തിൻറെ മാത്രം വ്യാസം. ഏതാണ്ട് ടെക്സാസിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്. ചരിത്രം റഷ്യൻ സാമ്രാജ്യത്തിനുവേണ്ടി ജോലി ചെയ്തിരുന്ന ഡാനിഷ് പര്യവേക്ഷകനായ വിറ്റസ് ബെറിംഗ് ആണ് എ.ഡി. 1741 ൽ സൈബീരിയയിൽ നിന്നുള്ള നീണ്ട യാത്രക്കിടയിൽ ആദ്യമായി ഈ വൻകരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ യൂറോപ്പുകാരൻ. റഷ്യയുടെ 55 മൈൽ കിഴക്കായി ഈ അമേരിക്കൻ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. റഷ്യൻ തിമിംഗില വേട്ടക്കാരും റഷ്യൻ മൃദു രോമ വ്യവസായികളുമാണ്  ഇവിടെ അധിവാസം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ.  ഇവരുടെ ആദ്യത്തെ കുടിയേറ്റ കേന്ദ്രം കൊഡയ്ക് ദ്വീപിൽ 1784 ൽ സ്ഥാപിക്കപ്പെട്ടു. റഷ്യക്കാർ എത്തുന്ന കാലത്ത് അലാസ്കയിൽ ആദിമ നിവാസികളുടേതായ മൂന്നു പ്രധാന വിഭാഗങ്ങൾ ഇവിടെയുണ്ടായിരുന്നു.  എസ്കിമോകൾ, അല്യൂട്സ് (Aleuts), നേറ്റീവ് ഇന്ത്യൻസ് എന്നീ വിഭാഗങ്ങളായിരുന്നു അവ. പദോൽപത്തി ശാസ്ത്രം "അലാസ്ക" (Аляска) എന്ന പേര് അവതരിച്ചത് റഷ്യൻ കൊളോണിയൽ കാലത്തായിരുന്നു. ഈ പദം അല്യൂട്ട് ഭാക്ഷയിൽ നിന്നാണ്. അല്യൂട്ടുകൾ അർദ്ധദ്വീപിനെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചു വന്നിരുന്നു. ഭൂമിശാസ്ത്രം കണ്ണി=https://en.wikipedia.org/wiki/File:Alaska_area_compared_to_conterminous_US.svg|ലഘുചിത്രം|Alaska's size compared with the 48 contiguous states. (Albers equal-area conic projection)കണ്ണി=https://en.wikipedia.org/wiki/File:Denali_Mt_McKinley.jpg|ലഘുചിത്രം|Denali is the highest peak in North America. കണ്ണി=https://en.wikipedia.org/wiki/File:AlutiiqDancer.jpg|വലത്ത്‌|ലഘുചിത്രം|A modern Alutiiq dancer in traditional festival garb. കണ്ണി=https://en.wikipedia.org/wiki/File:1860-russian-america.jpg|ലഘുചിത്രം|1860 ലെ റഷ്യൻ അമേരിക്കയുടെ ഭൂപടം അലാസ്ക സംസ്ഥാനത്തു മാത്രമായി 3 മില്യൺ ചെറുതും വലുതുമായ തടാകങ്ങളും  അതുപോലെ സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളുമുണ്ട്. ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ  3 വ്യത്യസ്ത സമുദ്രതീരങ്ങളുളള ഏക സംസ്ഥാനമാണ് അലാസ്ക. സമുദ്രതീരം 33,000 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്നു.  അലാസ്കയിൽ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. അലാസ്കയിലെ 20,320 അടി ഉയരമുള്ള മക്കിൻലെ  പർവ്വതമാണ് വടക്കേ അമേരിക്കയിലെ  (Mount McKinley) ഏറ്റവും വലിയ പർവ്വതം. 1959-ൽ ആണു അലാസ്കയ്ക്ക്‌ സംസ്ഥാനപദവി ലഭിച്ചത്‌. ജുന്യൂ നഗരമാണ് തലസ്ഥാനം. 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ആ വർഷം 1867 മാർച്ച് 30 ന് 7.2 മില്ല്യൺ  യു.എസ്. ഡോളർ വിലയ്ക്ക് (ഏകദേശം ഏക്കറിന് 2 സെന്റ് മൂല്യം കണക്കാക്കി) അലാസ്ക റഷ്യയിൽ നിന്നും യു.എസ്.വാങ്ങുകയായിരുന്നു. 1959-ൽ സംസ്ഥാന‍പദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായി തുടർന്നു. അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 698,473-ത്തോളം അലാസ്ക നിവാസികളിൽ ഏകദേശം പകുതിപേരും ആങ്കറേജ് മെട്രൊപൊലിറ്റൻ പ്രദേശത്ത് താമസിക്കുന്നു. 2009-ലെ കണക്കനുസരിച്ച് അലാസ്കയാണ് യു.എസിലെ ഏറ്റവും ജനസാന്ദൃത കുറഞ്ഞ സംസ്ഥാനം. കാലാവസ്ഥ 300px|thumb|Köppen climate types of Alaska. thumb|Map depicting the climate zones of Alaska. +Average daily maximum and minimum temperatures for selected locations in AlaskaLocationJuly (°F)July (°C)January (°F)January (°C)ആങ്കറേജ് 65/51 18/10 22/11 –5/–11ജുന്യൂ 64/50 17/11 32/23 0/–4കെച്ചികാൻ 64/51 17/11 38/28 3/–1ഉനലാസ്ക 57/46 14/8 36/28 2/–2ഫെയർബാങ്ക്സ് 72/53 22/11 1/–17 –17/–27ഫോർട്ട് യൂക്കോൺ 73/51 23/10 –11/–27 –23/–33നോം 58/46 14/8 13/–2 –10/–19ബറോ 47/34 8/1 –7/–19 –21/–28 ജനസംഖ്യാപരമായ കണക്കുകൾ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അലാസ്കയിലെ മൊത്തം ജനസംഖ്യ ജൂലൈ 1, 2015 ൽ 738,432 ആണ്. 2010 ലെ യു.എസ്. സെൻസസ് നടന്നതിനു ശേഷമുള്ള വർഷങ്ങളിൽ ഒരു 3.97 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. + Alaska Racial Breakdown of Population Racial composition1970199020002010വൈറ്റ് അമേരിക്കന്സ്78.8%75.5%69.3%66.7%നേറ്റീവ് ഇന്ത്യൻസ്16.9%15.6%15.6%14.8%ഏഷ്യൻസ്0.9%3.6%4.0%5.4%കറുത്ത വർഗ്ഗക്കാർ3.0%4.1%3.5%3.3%നേറ്റീവ് ഹാവായിക്കാരും മറ്റ് പസഫിക് ദ്വീപുകാരും––0.5%1.0%മററു വർഗ്ഗങ്ങൾ0.4%1.2%1.6%1.6%രണ്ടോ അതിൽ കൂടുതലോ വർഗ്ഗക്കാർ––5.5%7.3% സംസ്ഥാന പ്രതിരൂപങ്ങൾ ലഘുചിത്രം|The forget-me-not is the state's official flower and bears the same blue and gold as the state flag. പ്രമാണവാക്യം : നോർത്ത് ടു ഫ്യൂച്ചർ ഇരട്ടപ്പേര് : "The Last Frontier" or "Land of the Midnight Sun" or "Seward's Icebox" സംസ്ഥാന പക്ഷി : willow ptarmigan, adopted by the Territorial Legislature in 1955. It is a small () Arctic grouse that lives among willows and on open tundra and muskeg. Plumage is brown in summer, changing to white in winter. The willow ptarmigan is common in much of Alaska. സംസ്ഥാന മത്സ്യം : കിങ്ങ് സാൽമൺ, adopted 1962. സംസ്ഥാന പുഷ്പം : wild/native Forget-me-not, adopted by the Territorial Legislature in 1917. It is a perennial that is found throughout Alaska, from Hyder to the Arctic Coast, and west to the Aleutians. സംസ്ഥാന ഫോസിൽ : വൂളി മാമത്ത്, adopted 1986. സംസ്ഥാന രത്നം : jade, adopted 1968. സംസ്ഥാന ഷഡ്പദം: four-spot skimmer dragonfly, adopted 1995. സംസ്ഥാന കര സസ്‌തനജീവി : മൂസ്, adopted 1998. സംസ്ഥാന സമുദ്ര സസ്തനി : bowhead whale, adopted 1983. സംസ്ഥാന ലോഹം : സ്വർണ്ണം, adopted 1968. സംസ്ഥാന ഗാനം : "Alaska's_Flag" സംസ്ഥാന സ്പോര്സ് : ഡോഗ് മഷിംഗ്, adopted 1972. സംസ്ഥാന മരം : സിറ്റ്ക സ്പ്രൂസ്, adopted 1962. സംസ്ഥാന നായ : Alaskan_Malamute, adopted 2010.സംസ്ഥാന മണ്ണ് : തനാന,TANANA – ALASKA STATE SOIL U.S. Department of Agriculture adopted unknown. അവലംബം വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:അലാസ്ക
ആർക്കൻസാ
https://ml.wikipedia.org/wiki/ആർക്കൻസാ
അർക്കൻസാസ് (Arkansas) (അർക്കൻസാ എന്നു മാത്രമേ ഉച്ചരിക്കാറുള്ളൂ) അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം. അമേരിക്കയുടെ ദക്ഷിണ ഭാഗത്താണീ പ്രകൃതി രമണീയമായ സംസ്ഥാനത്തിന്റെ സ്ഥാനം. നിബിഡ വനങ്ങളും മലനിരകളും പുഴകളും നിറഞ്ഞ അർക്കൻസായുടെ അപരനാമവും പ്രകൃതിരമണീയമായ സംസ്ഥാനമെന്നാണ് (The Natural State). ടെന്നിസി, മിസോറി, ടെക്സാസ്, ഒക്‌ലഹോമ, ലുയീസിയാന, മിസിസിപ്പി എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ. 1836 ജൂൺ 15നു ഇരുപത്താഞ്ചാമതു സംസ്ഥാനമായാണ് അർക്കൻസാ അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. അവലംബം വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:അർക്കൻസാ
ഇന്ത്യാന
https://ml.wikipedia.org/wiki/ഇന്ത്യാന
ഇന്ത്യാന (Indiana) വടക്കേ അമേരിക്കയിലെ മദ്ധ്യപടിഞ്ഞാറൻ, ഗ്രേറ്റ് ലേക്ക് മേഖലകളി‍ൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് . അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഇന്ത്യാനാപോളിസ് ആണ്. 1816 ഡിസംബർ 11നു പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. മിഷിഗൻ തടാക തീരത്താണ് ഇന്ത്യാനയുടെ സ്ഥാനം. ഇന്ത്യാനായുടെ അതിരുകൾ വടക്കുകിഴക്ക് മിഷിഗൺ തടാകം, പടിഞ്ഞാറ് ഇല്ലിനോയി, കിഴക്ക് ഒഹായോ, തെക്കും തെക്കുകിഴക്കും കെന്റക്കി, വടക്ക് മിഷിഗൺ എന്നിങ്ങനെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽവച്ച് വലിപ്പത്തിൽ 38ആം സ്ഥാനവും ജനസംഖ്യയിൽ 17ആം സ്ഥാനവുമാണ് ഇന്ത്യാനയ്ക്കുള്ളത്. ഒരു യു.എസ്. പ്രദേശമായിത്തീരുന്നതിനുമുൻപ്, തദ്ദേശീയ ജനതകളുടെയും ചരിത്രപരമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുടെയും വ്യത്യസ്ത സംസ്കാരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യാനയിൽ നിലനിന്നിരുന്നു. ഒരു പ്രദേശമായി സ്ഥാപിതമായതിനു ശേഷം ഇൻഡ്യാനയിലെ കുടിയേറ്റ മാതൃകകൾ കിഴക്കൻ ഐക്യനാടുകളിൽ നിലനിന്നിരുന്ന പ്രാദേശിക സാംസ്കാരിക വിഭജനത്തെ പ്രതിഫലിപ്പിച്ചു. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രാഥമികമായി സംസ്ഥാനത്തിൻറെ ഏറ്റവും വടക്കേ ശ്രേണിയിൽ കുടിയേറിയത്. മദ്ധ്യ ഇന്ത്യാനയിൽ മിഡ്-അറ്റ്ലാൻറിക് സംസ്ഥാനങ്ങളിൽനിന്നും സമീപത്തെ ഒഹിയോയിൽനിന്നുള്ള കുടിയേറ്റക്കാരും തെക്കൻ ഇന്ത്യാനയിൽ കെൻറുക്കി, ടെന്നസി തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുമാണ് വാസമുറപ്പിച്ചത്. അവലംബം വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:ഇന്ത്യാന
കെ.ഇ.എ.എം
https://ml.wikipedia.org/wiki/കെ.ഇ.എ.എം
KEAM (Kerala Engineering Agricultural Medical) കേരള സർക്കാർ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ്‌. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌. കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ്‌ സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. ഈ വർഷത്തെ (2016) കീം ജനുവരി 03 മുതൽ 29 വരെയാണ്‌. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണു പ്രവേശന പരീക്ഷ നടത്തുന്നത്‌. ചരിത്രം 2006-ന് മുമ്പ് കെ.ഇ.എ.എം., സി.ഇ.ടി.(CET-Common Entrance Test) എന്നാണ് അറിയപ്പെട്ടിരുന്നത്. 1981-ൽ ആദ്യമായി കേരള സർക്കാർ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനമാക്കി M.B.B.S, B.D.S, B.Pharm, B.H.M.S(Government Homeopathic Medical College, Calicut) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നടത്തി. Institute of Management in Government ന്റെ ഡയറക്ടറാണ് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവേശന പരീക്ഷ നടത്തിയത്. 1982-മുതൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനവും പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി മാറ്റി. അതേ വർഷം താഴെ പറയുന്ന കോഴ്സുകൾ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തി. Medical: M.B.B.S., B.D.S., B.Pharm, B.Sc. Nursing, B.H.M.S., B.A.M.S Agriculture: B.Sc. (Agri.), B.V.Sc. & A.H., B.F.Sc., B.Sc. Commerce and Banking Engineering: B.E. എന്നാൽ 1983-ൽ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി Commissioner for Entrance Examinations നിയമിച്ചു. ശ്രീ.എ.കെ.എൻ. നമ്പ്യാർ ആയിരുന്നു ആദ്യമായി ഈ പദവി അലങ്കരിച്ചത്. 1999-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി 2000 മുതൽ എൻജിനീയറിങിനും മെഡിക്കൽ കോഴ്സുകൾക്കുമായി പ്രത്യേകം പരീക്ഷകൾ നടത്തി. എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പേപ്പ‍ർ-1(ഭൗതിക ശാസ്ത്രം, രസതന്ത്രം), പേപ്പ‍ർ-2(ഗണിതം) എന്നീ രണ്ട് പേപ്പറുകളും മെഡിക്കലിന് പേപ്പർ-1(രസതന്ത്രം, ഭൗതിക ശാസ്ത്രം), പേപ്പ‍ർ-2(ജീവശാസ്ത്രം) എന്നീ രണ്ട് പേപ്പറുകളുമായി. ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയിൽ നിന്നും 5:3:2 എന്ന അംശബന്ദത്തിനാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്(എൻജി.). ഓരോ പേപ്പറുകളിലുമായി 120 ചോദ്യങ്ങൾ ഉണ്ടായിരുന്നു. 2006-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നി‍ർദേശങ്ങൾ 2010-ലെ പ്രവേശനപരീക്ഷകൾ മുതൽ നിലവിൽ വന്നു. സ്ഥിതിവിവരം 2006 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-124-04-200610.00 AM to 12.00 noonEngineering Paper-225-04-200610.00 AM to 12.00 noonMedical Paper-126-04-200610.00 AM to 12.00 noonMedical Paper-227-04-200610.00 AM to 12.00 noonArchitecture Paper-1(Aesthetic Sensitivity)28-04-200610.00 AM to 12.00 noonArchitecture Paper-2(Drawing)28-04-20062.00 PM to 4.00 PM 2007 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-123-04-200710.00 AM to 12.30 PMEngineering Paper-224-04-200710.00 AM to 12.30 PMMedical Paper-125-04-200710.00 AM to 12.30 PMMedical Paper-226-04-200710.00 AM to 12.30 PM 2008 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-121-04-200810.00 AM to 12.30 PMEngineering Paper-222-04-200810.00 AM to 12.30 PMMedical Paper-123-04-200810.00 AM to 12.30 PMMedical Paper-224-04-200810.00 AM to 12.30 PM 2009 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-125-04-200910.00 AM to 12.30 PMEngineering Paper-226-04-200910.00 AM to 12.30 PMMedical Paper-127-04-200910.00 AM to 12.30 PMMedical Paper-228-04-20092.00 PM to 4.30 PM 2010 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-119-04-201010.00 AM to 12.30 PMEngineering Paper-220-04-201010.00 AM to 12.30 PMMedical Paper-121-04-201010.00 AM to 12.30 PMMedical Paper-222-04-201010.00 AM to 12.30 PM എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 77453 (39710 ആൺകുട്ടികൾ, 37743 പെൺകുട്ടികൾ) മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 61040 (20068 ആൺകുട്ടികൾ, 40972 പെൺകുട്ടികൾ) 2011 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-118-04-201110.00 AM to 12.30 PMEngineering Paper-219-04-201110.00 AM to 12.30 PMMedical Paper-120-04-201110.00 AM to 12.30 PMMedical Paper-220-04-20112.00 PM to 4.30 PM എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 101905 (53662 ആൺകുട്ടികൾ, 48243 പെൺകുട്ടികൾ) എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 56336 (29296 ആൺകുട്ടികൾ, 27040 പെൺകുട്ടികൾ) ദിലീപ് കെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മെഡിക്കൽ പരീക്ഷ എഴുതിയവർ - 77335 മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 64814 (20373 ആൺകുട്ടികൾ, 44441 പെൺകുട്ടികൾ) ഇർഫാൻ വി മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി 2012 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-123-04-201210.00 AM to 12.30 PMEngineering Paper-224-04-201210.00 AM to 12.30 PMMedical Paper-125-04-201210.00 AM to 12.30 PMMedical Paper-226-04-201210.00 AM to 12.30 PM എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 106071 (56397 ആൺകുട്ടികൾ, 49674 പെൺകുട്ടികൾ) എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 60776 (32269 ആൺകുട്ടികൾ, 28507 പെൺകുട്ടികൾ) ബിനു ജോർജ് എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മെഡിക്കൽ പരീക്ഷ എഴുതിയവർ - 77974 മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 71135 (21668 ആൺകുട്ടികൾ, 49467 പെൺകുട്ടികൾ) ശിൽപ എം പോൾ മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി 2013 പരീക്ഷ നടന്ന തീയതികൾ പരീക്ഷതീയതിസമയംEngineering Paper-122-04-201310.00 AM to 12.30 PMEngineering Paper-223-04-201310.00 AM to 12.30 PMMedical Paper-124-04-201310.00 AM to 12.30 PMMedical Paper-225-04-201310.00 AM to 12.30 PM External Links പ്രവേശന പരീക്ഷാ കൺട്രോളറുടെ വെബ്‌സൈറ്റ്‌ പ്രവേശന പരീക്ഷാ കൺട്രോളറുടെ വേറൊരു വെബ്‌സൈറ്റ്‌ Institute of Management in Government വെബ്സൈറ്റ്
Mohanlal
https://ml.wikipedia.org/wiki/Mohanlal
REDIRECT മോഹൻലാൽ
Mohan Lal
https://ml.wikipedia.org/wiki/Mohan_Lal
redirect മോഹൻലാൽ
സാലിം അലി
https://ml.wikipedia.org/wiki/സാലിം_അലി
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു പശ്ചാത്തലം left|thumb|Yellow-throated Sparrow|മഞ്ഞത്താലി 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ. തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ. ബർമ്മയും ജർമ്മനിയും സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു. കൂടെ മരം വെട്ടും ഒരു വിനോദമാക്കി. ബർമയിലെ വാസസ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവുസമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ്വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി.Ali (1985):30 ഡിസംബർ 1918-നു തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെന്ങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്Ali (1985):46. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളംNandy, Pritish (1985) <In search of the Mountain Quail. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേർസിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ.ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചുAli (1985):59-61. ആധികാരിക പഠനങ്ങളിലേക്ക്‌ thumb|സാലിം അലിയും ഡില്ലൺ റിപ്ലിയും ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ 1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു.അതിനിടയിൽ കുടുംബപ്രാരാബ്ധം മൂലം ബർമ്മയിൽ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം തുടർന്നു. നാലുവർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം. 1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി. ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല. മറ്റ് സംഭാവനകൾ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള(Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി. സാലിം അലി ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം-പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.Ali (1985):168Ali (1985):213 ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധനസമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര- പക്ഷിശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു..ഷഡ്പദങ്ങൾ പകർത്തുന്ന ക്യസനൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു.ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന 'ഫുഡ്‌ ഫോർ പീസ്' എന്ന പദ്ധതിയായിരുന്നു. പക്ഷേ, രാഷ്ട്രീയമായ പിന്തുണക്കുറവുമൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു. 1980 കളുടെ അന്ത്യത്തിൽ പക്ഷിവേട്ട കുറച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള B.N.H.S പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.അതെ സമയം, പക്ഷിനിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷിനിരീക്ഷകർക്കായൊരു പത്രിക(A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി. ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുന്നതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.Ali (1985):205-206). ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. അവസാനകാലം സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു. കൂടുതൽ അറിവിന്‌ പ്രധാന ബിരുദങ്ങളും ബഹുമതികളും ഏഷ്യയിലെ ജന്തുശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953). ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958). അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958). ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967). ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി ഫിലിപ്സ്‌ സ്മാരക പതക്കം(1969). ഭാരതീയ പക്ഷിശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം(1970). ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1973). യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973). എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973). വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം(1976). പക്ഷിശാസ്ത്രപഠനത്തിന്‌ ഇന്ത്യൻ രാഷ്ട്രപതിയുടെ പത്മവിഭൂഷൺ(1976). ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978). ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി.വി.രാമൻ പതക്കം(1979). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷിശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം(1981). ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക(1981). ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണ്ണിത്തോളജി(1982). യു.എസ്‌.എ നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌(1983). ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി(സ്വർണ്ണ പതക്കം)(1983). പുസ്തകങ്ങൾ The book of Indian Birds (1941) Indian Hill Birds(1949) The Birds of Kuch(1945) The Birds of Kerala The Birds of Sikkim Hand book of the birds of India and Pakistan Common Birds(1967) Field guid to the birds of Eastern Himalayas The fall of a Sparrow(ആത്മകഥ) ഇതും കാണുക കേരളത്തിലെ പക്ഷികൾ തട്ടേക്കാട്‌ പക്ഷിസങ്കേതം അവലംബങ്ങൾ പുറത്തേക്കുള്ള കണ്ണികൾ http://www.sacon.org വർഗ്ഗം:1896-ൽ ജനിച്ചവർ വർഗ്ഗം:1987-ൽ മരിച്ചവർ വർഗ്ഗം:നവംബർ 12-ന് ജനിച്ചവർ വർഗ്ഗം:ജൂൺ 20-ന് മരിച്ചവർ വർഗ്ഗം:പക്ഷി നിരീക്ഷകർ വർഗ്ഗം:പക്ഷിശാസ്ത്രജ്ഞർ വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ വർഗ്ഗം:ഇന്ത്യൻ ഷിയമുസ്ലിങ്ങൾ
കർണാടകം
https://ml.wikipedia.org/wiki/കർണാടകം
തിരിച്ചുവിടുക കർണാടക
കൊക്കോ കോള
https://ml.wikipedia.org/wiki/കൊക്കോ_കോള
Redirectകൊക്ക-കോള
പാലക്കാട്‌
https://ml.wikipedia.org/wiki/പാലക്കാട്‌
തിരിച്ചുവിടുക പാലക്കാട്
വാസ്കോ ഡ ഗാമ
https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ
thumb|200px|right|വാസ്കോ ഡ ഗാമ യുടെ ഛായചിത്രംസമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ (1460/1469 - ഡിസംബർ 24, 1524, ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira) എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു. പശ്ചാത്തലം യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് പേർഷ്യൻ,അറബി വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോർട്ടുഗലിലെ അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 90,91; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988. ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം. കപ്പലോട്ടക്കാരനായ ഹെൻറി രാജകുമാരൻ എന്നപേരിൽ ലോകപ്രസിദ്ധനായ ഡ്യൂക്ക് ഡോം ഹെൻറിയുടെ സാഹസിക ജീവിതം ആ നാട്ടിലെ നാവികസഞ്ചാരങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും അടങ്ങാത്ത പ്രചോദനം നൽകി. ലിസ്ബൺ നഗരത്തിൽ അദ്ദേഹം നാവിക പരിശീലനകേന്ദ്രം സ്ഥാപിച്ചു. അതുവഴി നാവികവി പോർത്തുഗലിൽ സ്വീകാര്യമാക്കി. പ്രെസ്റ്റർ ജോൺ thumb|200px| ഐതിഹ്യങ്ങളിലെ പ്രെസ്റ്റർ ജോൺ എന്ന പൗരസ്ത്യ രാജാവിന്റെ ചിത്രം നാവിക പ്രവർത്തനങ്ങൾക്കു പിന്നിൽ മതപരമായ ഒരു ഘടകംകൂടി ഉണ്ടായിരുന്നു. പ്രെസ്റ്റർ ജോൺ എന്നപേരിൽ ശക്തനായ ഒരു ക്രീസ്തീയ രാജാവ് ഇന്ത്യയിലോ ചൈനയിലോ അബിസീനിയയിലോ ഉണ്ടെന്നോ എന്നുള്ള ശക്തമായ വിശ്വാസം പോർത്തുഗീസുകാരിൽ വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൌരസ്ത്യദേശങ്ങൾ ഇസ്ലാമിന്റെ വരുതിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്യൻ രാജാക്കന്മാർക്ക് പ്രെസ്റ്റർ ജോൺ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ സന്തോഷഭരിതമായിരുന്നു. കരമാർഗ്ഗം പ്രെസ്റ്റർ ജോണിന്റെ രാജ്യം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എന്നിരുന്നാലും പരാജയത്തിൽ കലാശിച്ചുകൊണ്ടിരുന്നു. ഇത് കപ്പൽ മാർഗ്ഗം കൂടുതൽ സ്വീകാര്യമാക്കിത്തീർത്തു. ഗാമയ്ക്ക് മുൻപത്തെ പര്യടനങ്ങൾ 1441 നും 47 നും ഇടക്ക അന്താവോ ഗോൺസാൽവസ് റിയോ ഡി ഓറോയിൽ നിന്നും ആദ്യമായി ചരക്കുകൾ കൊണ്ടുവന്നു.1469-നും 74-നും ഇടയ്ക്ക് ഫെർണാവൊ ഗോമസ് ആഫ്രിക്കയിൽ എത്തുകയും അവിടത്തെ വ്യാപാരത്തിന്റെ കുത്തക കൈയടക്കുകയും ചെയ്തു. അദ്ദേഹമാണ് സീറാ ലിയോൺ കണ്ടു പിടിച്ചത്. പിന്നീട് ലോപോ ഗോൺസാൽവസ് ആഫ്രിക്കൻ അമേരിക്കൻ ഭൂമദ്ധ്യ രേഖ മുറിച്ചു കടന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽക്കേ പോർട്ടുഗീസുകാർ അവർക്കു ലഭിച്ച ഇത്തരം വിവരങ്ങൾ വെച്ചും മറ്റു രാജ്യങ്ങളിലെ സമാന പര്യടനക്കാരുടെ അനുഭവം വച്ചും ഇന്ത്യാ തീരത്തേയ്ക്ക് ആഫ്രിക്കൻ വൻ‍കരയോട് ചേർന്ന് പര്യടനങ്ങൾ നടത്തിപ്പോന്നിരുന്നു. എന്നാൽ ജിബ്രാൾട്ടർ കടലിടുക്കിലെ കൊള്ളക്കാരുടെ സാന്നിധ്യവും മറ്റുള്ള വ്യാപാരികളുടെ നിസ്സഹകരണവും ആഫ്രിക്കൻ വൻ‌കര ചുറ്റാൻ അവരെ നിർബന്ധിതരാക്കുകയായിരുന്നു. ഗാമയ്ക്ക് പത്തു വയസ്സുള്ളപ്പോൾ ബർത്തലോമിയോ ഡയസ് പ്രതീക്ഷാ മുനമ്പ് (Cape of Good Hope) വരെ യാത്ര ചെയ്തു തിരിച്ചു വന്നിരുന്നു. അദ്ദേഹം കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നാണിതിനെ ആദ്യം പേരിട്ടത്. അദ്ദേഹത്തിന്റെ യാത്രക്കു ശേഷമാണ് അതിനപ്പുറം അറിയാത്ത പല രാജ്യങ്ങളും ഉണ്ടെന്നും ഇന്ത്യ അവിടെയായിരുക്കാം എന്നുമുള്ള സംശയം ബലപ്പെട്ടത്. പെറോ ഡ കോവിള, അൽഫോൻസൊ ഡ പൈവ എന്നിവരുടെ സംഘം ബാർസലോണ, റോഡ്സ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിലൂടെ അലക്സാൻഡ്രിയയിലേയ്ക്കും അവിടെ നിന്ന്‌ ഏഥൻ, ഓർമുസ് തീര‍ങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് കടലിലും കരയിലുമായി എത്തിച്ചേർന്നത് മേല്പറഞ്ഞ വിശ്വാസം ഊട്ടി ഉറപ്പിച്ചു. എന്നാൽ കോവിള, എത്യോപ്യയിൽ വച്ച് മരണമടഞ്ഞതും ആ സ്ഥാനത്തേയ്ക്ക് അയച്ച പൈവയെ എത്യോപ്യൻ ചക്രവർത്തി തടഞ്ഞുവച്ചതും ഈ ദൌത്യം ഏറ്റെടുക്കൽ‍ ഗാമയുടെ പിതാവിൽ നിക്ഷിപ്തമായി. ഗാമയുടെ പിതാവ് നല്ല ഒരു കപ്പൽ സാഹസികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ‍ ആഫ്രിക്കൻ തീര‍ത്തു നിന്ന് നിരവധി തവണ സ്വർണ്ണം കയറ്റി കപ്പൽ യാത്ര നടത്തി തഴക്കം വന്നയാളുമായിരുന്നു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവൽ ഒന്നാമൻ രാജാവ് ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. ജനനം പോർട്ടുഗലിലെ വിദിഗ്വരെയ്ക്കടുത്തുള്ള സിനെസ് എന്ന സ്ഥലത്ത് 1460 ലോ ബിബിസി ഹിസ്റ്ററി 1469 ലോ കാത്തലിക് എൻസൈക്ലോപ്പീഡിയ ആണ് വാസ്കോഡഗാമ ജനിച്ചതെന്ന് കരുതപ്പെടുന്നു. അച്ഛൻ എസ്തെവാവൊ ഡ ഗാമയ്ക്കും അമ്മ ഇസാബെൽ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളിൽ മുന്നാമനായിരുന്നു വാസ്കോ. അച്ഛൻ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം ഒരിക്കൽ പോലും അപകടങ്ങളില്ലാതെ കൊണ്ടു വന്നതിൽ പ്രശസ്തനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു. കുടുംബം കാതറീന ഡി അതെയ്ഡെ ആയിരുന്നു ഭാര്യ. അവർക്ക് ഫ്രാൻസിസ്കോ, എസ്തെവാവാഓ (പിന്നീട് ഇന്ത്യയിൽ ഗവർണ്ണർ ആയിരുന്ന എസ്തെവാഓ ഡ ഗാമ), പാവുളോ, പെഡ്രോ, അൽവാരോ, ക്രിസ്തൊവാഓ എന്നിങ്ങനെ ആറ് ആൺ മക്കളും ഇസാബെൽ എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ആദ്യകാലങ്ങൾ അച്ഛന്റെ നിര്യാണത്തിനുശേഷം രാജവിന്റെ കീഴിലുള്ള കപ്പൽ പടയിൽ കപ്പിത്താനായി വാസ്കോ. 1490-ൽ പോർട്ടുഗൽ കോളനിയായ ഗിനി തീരങ്ങളിൽ ഉണ്ടായ ഫ്രഞ്ചുകാരുടെ അധിനിവേശം ധീരമായി ചെറുത്തതിന് ഇമ്മാനുവൽ ഒന്നാമന്റെ പ്രശംസക്ക് പാത്രമായി. വാസ്കോ ഡ ഗാമയെപ്പറ്റി കത്തോലിക്ക എൻസൈക്ലോപീഡിയയിൽ ആദ്യത്തെ കപ്പൽ ദൌത്യം thumb|300px|right|വാസ്കോ ഡ ഗാമ ഇന്ത്യയിലെത്താൻ ആദ്യം സ്വീകരിച്ച മാർഗ്ഗം, കോവിളയും പൈവയും കരയില്ലൂടെ വന്ന മാർഗ്ഗവും കാണാം 1497 ജൂലൈ 8 ന് വാസ്കോ ഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു. നാലു കപ്പലുകൾ ആണ് അവരുടെ സംഘത്തിലുണ്ടായിരുന്നത്. അവ താഴെ പറയുന്നവയാണ്. സാവൊ ഗാബ്രിയേൽ- ഇതിൽ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടൺ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പൽ 27 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ടായിരുന്നു. സാവോ റഫായേൽ- ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു ഇതിന്റെ കപ്പിത്താൻ. ഗബ്രിയേലിൻറേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു. ബെറിയോ - ചരക്കു കപ്പൽ, നിക്കോളാസ് കോയ്ല്യോ ആണ് ഇത് നയിച്ചിരുന്നത്. പേരറിയാത്ത ഒരു സംഭരണിക്കപ്പൽ, ഗോൺസാലോ നൂനെസ് ആണ് ഇത് നയിച്ചത്. സെന്റ്. ബ്ലേസ് എന്ന സ്ഥലം വരെ മാത്രമേ ഈ കപ്പൽ മറ്റു കപ്പലുകളെ അനുഗമിച്ചുള്ളു. അതിനുശേഷം കപ്പലിൽ ചരക്കുകൾ മറ്റു കപ്പലുകളുമായി പങ്കുവച്ചശേഷം അഗ്നിക്കിരയാക്കിക്കളഞ്ഞു. പ്രത്യാശാ മുനമ്പിൽ thumb|വാസ്കോ ഡ ഗാമ ആദ്യ കപ്പൽ യാത്രയ്ക്ക് സ്വീകരിച്ച മാർഗ്ഗം. വാസ്കോ ഡ ഗാമയുടെ പാത അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതും പുതിയതുമായിരുന്നു. ബർത്തലോമ്യോ ഡയസ്, ഗാമയെ അനുഗമിച്ച് മറ്റൊരു കപ്പലിൽ ഇവർക്കൊപ്പം കുറേ ദൂരം വന്നശേഷം അഗസ്ത് 3 നു തിരികെ ചെന്ന് പോർട്ടുഗൽ രാജാവിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഗാമ, ആഫ്രിക്കയുടെ തീരത്തോടടുത്തു കൂടി പോകാതെ കൂടുതൽ ഉൾവലിഞ്ഞ് ഒരു വലിയ ചുറ്റൽ നടത്തിയാണ് പ്രത്യാശാ മുനമ്പിലെത്തുന്നത്. ഈ യാത്ര കൂടുതലും തെക്കേ അമേരിക്കൻ വൻ‍കരക്കു സമീപത്തുകൂടെയായിരുന്നു എന്നു വേണമെങ്കിൽ പറയാം (ചിത്രം നോക്കുക). നവമ്പർ 20 നു പ്രത്യാശ മുനമ്പ് പിന്നിട്ടു.  എന്നാൽ താമസിയാതെ ഉണ്ടായ വലിയ കൊടുങ്കാറ്റ് കപ്പലുകളെ വലച്ചു. ഇതേ തുടർന്ന് കപ്പലുകളിൽ കലാപം ഉണ്ടാവുകയും ഭയന്ന യാത്രികർ തിരിച്ച് പോർത്തുഗലിലേക്ക് പോവണമെന്ന് വാശിപിടിക്കുകയും ചെയ്തു. എന്നാൽ ഉന്നത്ഉദ്യോഗസ്ഥർ ഗാമക്കൊപ്പം നിലകൊണ്ടു. കലാപത്തിനു പിന്നിലുണ്ടായിരുന്നവരെ ബന്ധനസ്ഥരാക്കി ഗാമ യാത്ര തുടർന്നു. ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് നാതൽ (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു. പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. നിരവധി തീരങ്ങളിൽ വിശ്രമിച്ച അവർ മൊസാംബിക്കിന്റെ തീരത്ത് വന്നണഞ്ഞു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടാമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവിടത്തുകകർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു. മാർച്ച് 25 നു കപ്പലുകൾ സെന്റ് ബ്ലേസിൽ എത്തി. തുടർന്ന് ഏപ്രിൽ 21 നു മെലിൻഡയിൽ എത്തി. മെലിണ്ഡയിലെ ഭരണാധികാരി അവർക്ക് കോഴിക്കോട്ടേക്കു കപ്പൽ തെളിക്കാനായി ഒരു വിദഗ്ദ്ധനായ കപ്പിത്താനെ നൽകി സഹായിച്ചു. അവിടെ നിന്നുടനെ പുറപ്പെട്ട അവർക്ക് മേയ് 18 ഓടെ ഇന്ത്യ കാണാൻ തുടങ്ങി കിഴക്കൻ ആഫ്രിക്കയിൽ കെനിയക്കടുത്തത്തിയപ്പോഴേയ്ക്കും പര്യടനക്കാർ കടൽക്കൊള്ളക്കാരുടെ വേഷം അണിഞ്ഞു. അറബി കപ്പലുകൾ കൊള്ളയടിക്കുകയും മറ്റും ചെയ്തു. കിഴക്കൻ ആഫ്രിക്കയുടെ തീരത്തെത്തുന്ന ആദ്യത്തെ യൂറോപ്പുകാരായിരുന്നു അവർ. കെനിയയിലെ മൊംബാസ്സയിൽ നങ്കൂരമടിച്ചെങ്കിലും അന്തരീക്ഷം സുരക്ഷിതമല്ലാത്തതിനാൽ അവിടം വിട്ടു. പിന്നീട് കുറച്ച് കൂടി വന്ന ശേഷം മലിന്ധി ഏന്ന് സ്ഥലത്തെ തുറമുഖത്ത് എത്തിച്ചേർന്നു. അവിടത്തുകാര് കേരളവുമായി വ്യാപാരം ചെയ്തിരുന്നു. അവിടെ വച്ച് അവർ ഇന്ത്യൻ കപ്പൽ യാത്രികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അത് അവർക്ക് വളരെ സഹായകരമായി. അവിടത്തെ രാജാവ് ഗാമയേ സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു അഹമ്മദ് ബിൻ മജീദ് എന്ന അറബി നാവികനും ഭൂപടനിർമ്മാണ വിദഗ്ദ്ധനുമായ ഒരാളുടെ സഹായം അവർക്ക് നിർണ്ണായകമായിത്തീർന്നു. അദ്ദേഹത്തിന്റെ ഉപദേശത്തോടെ മൺസൂൺ കാറ്റുകളുടെ സഹായം സ്വീകരിച്ച് കോഴിക്കോട്ടേയ്ക്കുള്ള കപ്പൽ യാത്ര അവർ സുഗമമാക്കി. കൂടാതെ വഴി കാണിച്ചു കൊടുക്കാൻ ഗുജറാത്തി ചുക്കാൻ‌കാരെ രാജാവ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 1498 മേയ് 20 നു അവർ കോഴിക്കോട്ട് എത്തിച്ചേർന്നു. എന്നാൽ വരും വഴി നാലാമത്തെ കപ്പൽ കാറ്റിലും കോളിലും പെട്ട് സാവൊ ബ്രാസ് ഉൾക്കടലിൽ വച്ച് കാണാതായി. അങ്ങനെ മൂന്നു കപ്പലാണ് അവരുടെ സംഘത്തിൽ അവസാനം ഉണ്ടായത്. കേരളത്തിൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയ തീയതിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ ഉള്ളത്. 1498 മേയ് 17 നാണെന്നും അതല്ല 1498 ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല 1498 മേയ് 18 നാണെന്ൻ ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കപ്പൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീർന്നു ഗാമയും സംഘവും. ഒരു വർഷവും അഞ്ചുമാസവും അവർക്ക് വേണ്ടി വന്നു. കോഴിക്കോട് എന്ന് തെറ്റിദ്ധരിച്ച അവർ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോൾ വൻ ജനക്കൂട്ടം കരയിൽ ഇൻതടിച്ചുകൂടി. മുൻ‍കാല പരിചയം വച്ച് ജനങ്ങൾ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പൽ കപ്പിത്താൻ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയിൽ കയറ്റി വിട്ടു. അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകൾ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാൽ സാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതൻ മൂലം വിവരമറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ട ഏർപ്പാടുകൾ നല്കാൻ ഉത്തരവിട്ട ശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്റെ നിർദ്ദേശപ്രകാരം പന്താലായിനിക്കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. മേയ് 28 നു ഗാമ അകമ്പടിക്കാർക്കൊപ്പം സാമൂതിരിയെ സന്ദർശിക്കാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്നു കരുതി അവർ പ്രാർത്ഥനയും നടത്തി. കോഴിക്കോടിനടുത്തെത്തിയപ്പോഴേക്കും നാട്ടുകാരായ അല്പ വസ്ത്രധാരികളായ മുക്കുവന്മാരുടെ 20 വഞ്ചികൾ ഗാമയുടെ കപ്പലുകളെ വളഞ്ഞു. അന്നു വരെ കണ്ടിട്ടില്ലാത്തതരം കപ്പൽ കണ്ടതു കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു അവർ. കപ്പലുകൾ നങ്കൂരമിടാനും ഒരു പ്രതിനിധിയെ തുറമുഖത്തേക്കുവിടാനും അവർ ആവശ്യപ്പെട്ടതായി പോർത്തുഗീസുകാർക്ക് മനസ്സിലായി. എന്നാൽ വളരെ ധനികാരായ നാട്ടുകാരെ പ്രതീക്ഷിച്ച ഗാമക്ക് ഇവരെ കണ്ടപ്പോൾ നിരാശ തോന്നി. കറുത്ത നിറമുള്ളതും കുറുവുമാത്രം വസ്ത്രം ധരിക്കുന്നവരെ അദ്ദേഹം അല്പം ഭയത്തോടു കൂടിയാണ് കണ്ടത്. പോർട്ടുഗലിൽ നിന്ന് വരുമ്പോൾ അവിടത്തെ ജയിലിൽ നിന്നും ഏതാനും കുറ്റവാളികളെക്കൂടി ഗാമ കൊണ്ടുവന്നിരുന്നു. അപായകരമായ ദൗത്യങ്ങൾക്ക് തന്റെ കപ്പൽ ജീവനക്കാരെ ഉപയോഗിക്കാതെ കുറ്റവാളികളെ ആ ദൗത്യം ഏല്പിക്കുകയായിരുന്നു ഗാമയുടെ ഉദ്ദേശം. അത്തരത്തിൽ ഒരു കുറ്റവാളിയായ പോർത്തുഗീസുകാരനെയാണ് നാട്ടുകാരുമായുള്ള കൂടിക്കാഴ്ചക്ക് തുറമുഖത്തേക്ക് ഗാമ അയക്കുന്നത്. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച thumb| സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്ന ദൃശ്യം(1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങൾ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760) സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമ സ്വർണ്ണവും വെള്ളിയും കാഴ്ചയായി കൊടുക്കാതെ വസ്ത്രങ്ങളും ചില പാത്രങ്ങളും കുറച്ച് പഞ്ചസാരയും മറ്റുമാണ്‌ കൊടുത്തത്. ഗാമ കൊടുത്ത കാഴ്ചവസ്തുക്കൾ സാമൂതിരി സ്വീകരിച്ചെങ്കിലും ഈജിപ്തിന്റെയും പേർഷ്യയുടേയും കച്ചവട താല്പര്യങ്ങൾ സം‍രക്ഷിക്കാൻ നിയുക്തരായ മൂറുകൾ സാമൂതിരിയുടേയും ഗാമയുടേയും സൗഹൃദത്തെ തുരങ്കം വച്ചു. സാമൂതിരി മൂറുകളേ ധിക്കരിക്കാൻ പ്രാപ്തനുമായിരുന്നില്ല. എന്നാൽ കരയിൽ ഒരു പാണ്ടികശാല പണിയാൻ രാജാവ് അവർക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ പിന്നീട് മൂറുകളുടെ ഉപദേശപ്രകാരം ഗാമയുടെ ചരക്കുകൾ കണ്ടുകെട്ടാൻ കൊട്ടാരത്തിലെ സർവ്വധികാര്യക്കാരൻ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി. ഗാമ പോർട്ടുഗലിൽ 1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരനും ഒരു കപ്പലിന്റെ കപ്പിത്താനുമായ പാവുലോ ഡ ഗാമ അന്തരിച്ചിരുന്നു. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നുSocial Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 88, ISBN 817450724. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു. സിനെസ് എന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ ജന്മിയാക്കി മാറ്റി. പിന്നീടുള്ള ദൌത്യങ്ങൾ 1500 മാർച്ച 9 ന്‌ പോർത്തുഗൽ രാജാവ് പത്ത് കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുൾപ്പടെയുള്ള ഒരു സംഘത്തെ പെഡ്രോ അൽവാരസ് കബ്രാളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലിൽ ബർത്തലോമിയോ ഡയസും വിശുദ്ധ ഫ്രാൻസീസ് സേവ്യറുമുണ്ടായിരുന്നു. എന്നാൽ ആദ്യം സാമൂതിരി അനുകൂലമായി പ്രവർത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവർ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്റെ നിർലോഭ സഹായം ലഭിക്കുകയും ചെയ്തു. അവർ കൊച്ചിയിൽ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വർഷം തന്നെ ജോൺ ൻഡിനിയുവ എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകൾ മാനുവൽ രാജാവ് ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയിൽ നിന്നു മാത്രമേ അവർക്ക് വേണ്ട ചരക്കുകൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു. ഗാമയുടെ രണ്ടാം ദൗത്യം പ്രശ്നങ്ങൾ പരിഹരിക്കുവാനായി മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന്‌ രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു http://www.newadvent.org/cathen/06374a.htm കബ്രാൾ ഇത്രയും കാലം കൊണ്ട് കേരളത്തിൽ തുടങ്ങി വച്ച പോർത്തുഗീസ് സ്ഥാപനങ്ങളുടെ സം‍രക്ഷണം ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വരുന്ന വഴിക്ക് കിഴക്കൻ ആഫ്രിക്കയിൽ ഖിൽവായിലെ ഷേയ്ക്കിനെ സന്ദർശിച്ച് കപ്പപ്പണം സമാഹരിച്ചു. ഇത്തവണത്തെ വരവ് അതിക്രൂരമായാണ് ഗാമ നിർവ്വഹിച്ചത്. കോഴിക്കോടിനടുത്ത് നിരവധി കപ്പലുകൾ കൊള്ളയടിച്ചു, പലതും നശിപ്പിച്ചു. കണ്ണൂരിലെത്തി കോലത്തിരിയുമായി വ്യാപാരക്കരാറിലേർപ്പെട്ടു. ചരക്കുകൾ കയറ്റി തിരിച്ചു പോകുന്ന വഴിക്ക് മൂറുകൾ വൻ കപ്പൽ വ്യൂഹവുമായി ആക്രമിച്ചെങ്കിലും ഗാമയുടെ സാമർത്ഥ്യം മൂലം വിജയം പോർട്ടുഗീസുകാർക്കായിരുന്നു. പല കപ്പലുകളും നശിപ്പിക്കുകയും കൊച്ചിയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു. പട്ടാളക്കാരെ കൊച്ചിയിൽ ഇറക്കി ഗാമ വീണ്ടും പോർട്ടുഗലിലേയ്ക്ക് തിരിച്ചു പോയി. പോകുന്നവഴിക്ക് മക്കയിലേയ്ക്ക് തീർത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പൽ മുക്കി അതിലെ യാത്രക്കരെ കൊല്ലുകയും ചെയ്തു. ചരിത്രാതീതകാലം മുതൽ അഭംഗുരമായി തുടർന്ന ഇന്ത്യൻ സമുദ്രവ്യാപാരത്തിന്‌ ആദ്യാമായ് കളങ്കം ചാർത്തിയ സംഭവം അതായിരുന്നു. അതോടെ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല് പിറന്നു. വൈസ്റേയി എന്ന നിലയിൽ ഗാമയുടെ രണ്ടാം വരവ് അത്യന്തം വിജയകരമായിരുന്നു. 29 എണ്ണമുള്ള കപ്പൽ വ്യൂഹം അദ്ദേഹം നശിപ്പിക്കുകയും ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ കൊണ്ടുവരികയും ചെയ്തു. മാനുവൽ രാജാവ് ഇത്തവണയും ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇത്തവണ സിനെസിനു പകരം വിദിഗ്വിരയും ഫ്രാദേസ് വില്ലയും അദ്ദേഹത്തിന് നൽകപ്പെട്ടു. 1519 ൽ അദ്ദേഹത്തിന് കോണ്ടേസ് ഡി വിദിഗ്വിര എന്ന സ്ഥാനം നൽകി ആദരിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിനും മുന്നിൽ ഡോം (പ്രഭു, Lord) എന്ന സംജ്ഞ ചേർക്കപ്പെടുകയും രാജകീയ രക്തമില്ലാത്ത അദ്യത്തെ പ്രഭു കുടുംബമായി മാറുകയും ചെയ്തു. മൂന്നാം ദൗത്യം thumb|right|200px| ജെറോണിമോസിലെ വാസ്കോയുടെ ശവക്കല്ലറ 1503 ൽ ഡോൺ ഫ്രാൻസിസ്കോ ഡ അൽബുക്ക്വർക്ക് പോർട്ടുഗീസുകാരുടെ അടുത്ത കപ്പൽ വ്യൂഹവുമായി ഇന്ത്യയിൽ എത്തി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോട്ടകൾ കെട്ടുകയും പള്ളിപ്പുറം എന്ന സ്ഥലത്ത് കാവൽ നിലയം സ്ഥാപിക്കുകയും ചെയ്ത അവർ കടലിന്റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകൾക്കും പാസ് ഏർപ്പെടുത്തുകയും ചെയ്തു. ഗോവയിൽ പോർട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അൽബുക്ക്വർക്ക് ആണ്. [ http://www.rediff.com/news/jun/09gama.htm റീഡിഫ് ഓൺ നെറ്റിൽ ഗാമയുടേ 500 വാർഷികവുമായി ബന്ധപ്പെട്ട വാർത്ത] പിന്നീട് 1504 ൽ സോറസ് ഡ മെനസിസ് എന്ന പുതിയ വൈസ്രോയി ആയി എത്തി. എന്നാൽ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോർട്ടുഗീസുകാരെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്രേയി ഫ്രാൻസിസ്കോ ഡ അൽമേഡ കണ്ണൂരിൽ സെന്റ് ആഞ്ജലോ കോട്ട പണിയിച്ചു. എന്നാൽ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയിൽ പരാജയമായിരുന്നു. തൽഫലമായി നാടുവാഴികൾ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവൽ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്. thumb| വാസ്കോഡഗാമ കോഴിക്കോട്. ചിത്രകാരന്റ്റെ ഭാവനയിൽ തന്റെ സാമർത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവൽ രാജാവിന്റെ അവസാന ആയുധം ഗാമയായിരുന്നു. 1524 ൽ അദ്ദേഹം വീണ്ടും കോഴിക്കോട്ടെത്തി. അവിടെ നിന്നും കണ്ണൂരിലെത്തി ബാലഹസ്സൻ എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. ഗോവയിൽ നിന്ന് പിന്നീട് കൊച്ചിയിലെത്തുകയും അവിടെ വച്ച് മലേറിയ ബാധിച്ച് ഡിസംബർ 24-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോർട്ട് കൊച്ചിയിലെ വി. ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1539-ൽ പോർട്ടുഗലിലെ വിദിഗ്വരയിൽ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ബാലേമിൽ ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. ലഘുചിത്രം|Tomb of Gama സ്മാരകങ്ങൾ thumb|200px|right| വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസിൽ അദ്ദേഹത്തിന്റെ സ്മാരകം വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു .ആ സ്തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു "വാസ്കോ ഡാ ഗമ 1498-ൽ ഇവിടെ കപ്പലിറങ്ങി ". thumb|200px|right| ലിസ്ബണിലെ വാസ്കോ ഡ ഗാമ സെൻറർ കാമിയോൺസ് എഴുതിയ പോർട്ടുഗീസ് ഇതിഹാസ കാവ്യമായ ലൂസിയാഡ് പ്രധാനമായും വാസ്കോ ഡ ഗാമയുടേയും ഹെൻ‌റി എന്ന നാവികനായ രാജകുമാരൻറേയും മറ്റും കഥകൾ ആണ് ആധാരപ്പെടുത്തിയിരിക്കുന്നത്. ഇതിഹാസ കാവ്യമായ ലൂസിയാഡ് ബാലേമിൽ അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഠം വളരെ പ്രശസ്ത്മാണ്. ഗോവ, അലക്സാണ്ട്രിയ, തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥപിക്കപ്പെട്ടിട്ടുണ്ട്. ഗോവയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കവാടവും, സ്ഥലവും, ഫുട്ബോൾ ടീമും ഉണ്ട്. ബ്രസീലിലെ ഒരു സ്റ്റേഡിയത്തിനും പോർട്ടുഗലിലെ ഒരു അക്വാട്ടിക് സ്റ്റേഡിയത്തിനും ഗാമയുടെ പേർ ആണ്. അദ്ദേഹത്തിന്റെ സമാരകാമായി നിരവധി തപാൽ മുദ്രണങ്ങളും കറൻസി നോട്ടുകളും പോർട്ടുഗൽ ഇറക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിവേർസിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ സുപ്രധാമായ പ്രഫസ്സർ സ്ഥാനത്തിന് വാസ്കോ ഡ ഗാമ ചെയർ എന്നാണ് പേര് റഫറൻസുകൾ വർഗ്ഗം:പര്യവേഷകർ വർഗ്ഗം:കണ്ടുപിടിത്തങ്ങളുടെ യുഗം വർഗ്ഗം:പോർച്ചുഗലിന്റെ നാവികചരിത്രം
ഏഷ്യ
https://ml.wikipedia.org/wiki/ഏഷ്യ
വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി"Like herrings in a barrel ". The Economist. December 23, 1999. ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. യൂറേഷ്യയിൽ യൂറോപ്പിന് കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ (അഥവാ കുമാ-മാനിച്ച്)"Asia". Encyclopædia Britannica. 2006. Chicago: Encyclopædia Britannica, Inc.) കാസ്‌പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി "Europe" (pp. 68–9); "Asia" (pp. 90–1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles." കിഴക്ക് ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാനമതങ്ങളായ ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത്‌ ഇവിടെയാണ്‌. അതിർത്തികൾ thumb|right|300px|Two-point equidistant projection of Asia and surrounding landmasses ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്‌ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്, അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു. സംസ്കൃതി ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യ യൂറോപ്പിനേക്കാൾ നാലു മടങ്ങ് വലുതാണ്. തെക്ക്, വടക്ക് അമേരിക്കകൾ ഒരുമിച്ച് ചേർന്നാലും ഏഷ്യയുടെ ഒപ്പമാവില്ല. ആഫ്രിക്കയുടെ ഒന്നര ഇരട്ടി വലിപ്പമുണ്ട് ഏഷ്യക്ക് ക്രിസ്തുമതം ഏഷ്യയിലുൽഭവിച്ച് യൂറോപ്പിലാകമാനം പടർന്ന് പന്തലിച്ചു.ഫിലിപ്പിൻസ് മാത്രമാണ് ഏഷ്യയിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ രാജ്യം ബുദ്ധമതം ഇന്ത്യയിൽ നിന്ന് ജപ്പാൻ, ചൈന, കൊറിയ, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് പടർന്നു. ഇസ്ലാം മതം അറേബ്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീങ്ങി ഇപ്പോൾ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും വേഗം വളർന്നു വരുന്നു . ഹിന്ദുമതം തെക്കു കിഴക്കനേഷ്യയിലെ സംസ്കാരങ്ങളിൽ മായാത്ത മുദ്രപതിപ്പിച്ചു.മെസൊപ്പൊട്ടോമിയൻ, ചൈനീസ്, സിന്ധു നദീതട സംസ്കാരങ്ങൾ ഏഷ്യയിലാണുണ്ടായത്.ക്രിസ്തുവിന് 3000 വർഷം മുമ്പുതന്നെ ഏഷ്യക്കാർ കളിമൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്നു.അയിരുകൾ വേർതിരിച്ചു മൃഗങ്ങളെ ഇണക്കി വളർത്തി. ചക്രവും എഴുത്തുകടലാസുമുണ്ടാക്കി. ഗുട്ടെൻ ബെർഗിനും നാനൂറ് വർഷം മുമ്പ് മര ബ്ലോക്കുകൾ കൊണ്ട് മുദ്രണം തുടങ്ങി. ആയുർവേദം ഉൾപ്പെടെയുള്ള ഒട്ടേറെ ചികിൽസാ രീതികൾ ഏഷ്യക്കാർ സൃഷ്ടിച്ചു. ഇന്ത്യാക്കാരാകട്ടെ ലോകത്തിലെ ഏറ്റവും വലിയ പ്രാചീനമായ മതതത്വചിന്താ ഗ്രന്ഥസമുച്ചയമായ വേദങ്ങളും ഉപനിഷിത്തുകളും ഇതിഹാസങ്ങളും നിർമ്മിമ്മിച്ചു. പ്രാചീനമായ ഒരു ഭഷ്യസംസ്കാരം ഏഷ്യക്കുണ്ട്. ലോകത്തിലെ അരിയുൽപാദനത്തിൽ 90 ശതമാനവും ഏഷ്യയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ പലതും ഭക്ഷ്യ കാര്യങ്ങളിൽ സ്വയംപര്യാപ്തമാണ്. തെയില, പഞ്ചസാര, റബർ, സസ്യ ഏണ്ണ, വരുത്തി നിലക്കടല എന്നിവയിൽ മുൻനിര ഉത്പാദകരാണ് ഏഷ്യ. ധാതു സമൃദ്ധമായ ഏഷ്യയിൽ നിന്നാണ് ലോകത്തിലെ പകുതി ടിന്നും അഞ്ചിലൊന്ന് ഇരുമ്പയിരും 20 ശതമാനം കൽക്കരിയും ഉണ്ടാക്കുന്നത് പെട്രോളിയം നിക്ഷേപത്തിലും സമൃദ്ധമാണ് ഏഷ്യ ഭൂഖണ്ഡം.1970 കളിൽ ഏഷ്യൻ രാജ്യങ്ങൾ ആണവശക്തിയായി മാറി.ചൈനയായിരുന്നു ആദ്യം പിന്നാലെ 1974 ൽ ഇന്ത്യ ന്യൂക്ലിയർ ശേഷി കൈവരിച്ചു. പിന്നീട് ഇസ്രയേൽ, പാകിസ്താൻ ദക്ഷിണ കൊറിയ എന്നിവയും ആണവ രാജ്യങ്ങളായി. അണുബോംബിന്റെ പ്രയോഗത്താൽ ദുരന്തത്തിനിരയായതുംഏഷ്യ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഇന്ന് ഏഷ്യൻ രാജ്യങ്ങളുമുണ്ട്. == നദികൾ, പർവ്വതങ്ങൾ== സങ്കീർണ്ണമാണ് ഏഷ്യയുടെ ഭൗമ ഘടന 'ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളും ഏറ്റവും താഴ്ന്ന ഭാഗങ്ങളും ഏഷ്യയിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എവറസ്റ്റ്‌ ഹിമാലയ പർവ്വതത്തിലാണ് .സമുദ്രനിരപ്പിളും 400 മീറ്റർ താഴെയാണ് ചാവുകടൽ. ഏഷ്യയുടെ നാലിൽ മൂന്ന് വൻകര ഭാഗവും പർവ്വത മേഖലയും പീ0ഭൂമികളാണ്. ബാക്കി സമുദ്ര,നദീതടങ്ങളും. പസഫിക് ഇന്ത്യൻ സമുദ്രങ്ങളിൽ കിടക്കുന്ന മിക്ക ദ്വീപുകളും പർവ്വത ഭാഗങ്ങളാണ്. മഞ്ഞണിഞ്ഞ പർവ്വതനിരകളാണ് ഏഷ്യയിലെ മഹാനദികൾ സൃഷ്ടിക്കുന്നത്‌. ഹിന്ദുക്കുഷ് ,ഹിമാലയം കാരക്കോറം, അൽത്തുൻ ഷാൻ, തുടങ്ങിയ പർച്ചതങ്ങളിൽ നിന്നാണ് ഇവ പിറക്കുന്നു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ഹുവാങ്ഹി, ചാങ് ജിയാങ് ,എൻ ഷിയാങ്, ഇരാവതി, മെക്കോങ്, ഓബ്, യെൻസി, ലേന എന്നിവയാണിവ. കരയുടെ വലിപ്പം വച്ച് നോക്കിയാൽ ഏഷ്യയുടെ സമുദ്രതീരം ചെറുതാണ്. തീരപ്രദേശത്തിന്റെ വലിയ ഒരു ഭാഗം തണുത്തുറഞ്ഞു കിടക്കുന്ന ആർക്ടിക് സമുദ്രത്തിന്റേതാണ് വാണിജ്യ പരമായി നിഷ്പ്രയോജനമാണിവ. പസഫിക് തീരമാകട്ടെ ചുഴലി കൊടുങ്കാറ്റുകൾ നിറഞ്ഞതും . ഇന്ത്യൻ മഹാസമുദ്രമാണ് താരതമ്യ നേ പ്രശ്നം കുറഞ്ഞ മേഖല. ഏഷ്യയുടെ കാലാവസ്ത വൈവിധ്യമാർന്നതാണ് കൊടും തണുപ്പും കൊടും ചൂടുമുള്ള പ്രദേശങ്ങൾ ഏഷ്യയുടെ പ്രത്യേകതയാണ്. മധ്യേഷ്യയിലെയും സൗദി അറേബ്യയിലെയും മരുഭൂമികളിൽ മഴ പെയ്യാറില്ലന്നു തന്നെ പറയാം.എന്നാൽ ലോകത്തിൽ ഏറ്റവുമധികം മഴ പെയ്യുന്നത് ചിറാപുഞ്ചി ഇന്ത്യയിലാണ്. മലേഷ്യ, ഇൻഡൊനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പ്രതിവർഷം 80 ഇഞ്ച് മഴ ലഭിക്കുന്നു. കിഴക്കൻ ചൈന സമുദ്രത്തിലും തെക്കൻ ചൈനാ സമുദ്രത്തിലും ഉടലെടുക്കുന്ന ചുഴലി കൊടുങ്കാറ്റുകൾ പടിഞ്ഞാറോട്ട് നീങ്ങി വൻകരയിൽ കനത്ത മഴ ചെയ്യിക്കാറുണ്ട്. ... രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും thumb|right|250px thumb|225px|ഏഷ്യ, വിഭജിത രൂപം: right|thumb|225px|ഏഷ്യൻ വൻ‌കരയുടെ രാഷ്ട്രീയ ഭൂപടം. രാജ്യം വിസ്തീർണ്ണം ജനസംഖ്യ(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്) ജനസാന്ദ്രത(/ച.കി,മീ) തലസ്ഥാനം മധ്യേഷ്യ: 25px ഖസാഖ്‌സ്ഥാൻ  ഖസാഖ്‌സ്ഥാൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ജനസംഖ്യയും മറ്റു കണക്കുകളും ഏഷ്യൻ ഭാഗത്തേതു മാത്രം. 2,346,927 13,472 5.7 അസ്റ്റാന 25px കിർഗിസ്ഥാൻ 198,500 4,822,166 24.3 ബിഷ്കേക്ക് 25px താജിക്കിസ്ഥാൻ 143,100 6,719,567 47.0 ദുഷാൻബേ 25px തുർക്ക്മെനിസ്ഥാൻ 488,100 4,688,963 9.6 അഷ്ഗബാത് 25px ഉസ്ബെക്കിസ്ഥാൻ 447,400 25,563,441 57.1 താഷ്ക്കെന്റ് പൂർവ്വേഷ്യ: 25px ചൈന 9,584,492 1,284,303,705 134.0 ബെയ്ജിങ് 25px ഹോങ്കോങ്   ഹോങ്കോങ് ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്. 1,092 7,303,334 6,688.0 — 25px ജപ്പാൻ 377,835 126,974,628 336.1 ടോക്കിയോ 25px മക്കാവു  ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്. 25 461,833 18,473.3 — 25px മംഗോളിയ 1,565,000 2,694,432 1.7 ഉലാൻബാതർ 25px ഉത്തര കൊറിയ 120,540 22,224,195 184.4 പോങ്യാങ് 25px ദക്ഷിണ കൊറിയ 98,480 48,324,000 490.7 സോൾ 25px തായ്‌വാൻ 35,980 22,548,009 626.7 തായ്പേയ് യൂറേഷ്യ: 25px റഷ്യ  റഷ്യ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ. 13,115,200 39,129,729 3.0 മോസ്കോ ആഫ്രോ-ഏഷ്യ: 25px ഈജിപ്റ്റ്  ഈജിപ്റ്റിന്റെ ചില പ്രദേശങ്ങൾ മാത്രമേ ഏഷ്യയിലുള്ളൂ. ആ പ്രദേശങ്ങളിലെ ജനസംഖ്യയും വിസ്തീർണ്ണവുമാണ് നൽകിയിരിക്കുന്നത്. 63,556 1,378,159 21.7 കെയ്‌റോ ദക്ഷിണപൂർവേഷ്യ: 25px ബ്രൂണൈ 5,770 350,898 60.8 ബെന്ദാർ ശേറി ബഗ്വാൻ 25px കമ്പോഡിയ 181,040 12,775,324 70.6 നോം പെൻ 25px ഇന്തോനേഷ്യ 1,919,440 231,328,092 120.5 ജക്കാർത്ത 25px ലാവോസ് 236,800 5,777,180 24.4 വിയന്റൈൻ 25px മലേഷ്യ 329,750 22,662,365 68.7 ‎കോലാലമ്പൂർ 25px മ്യാന്മാർ 678,500 42,238,224 62.3 നേപ്യിഡോ 25px ഫിലിപ്പൈൻസ് 300,000 84,525,639 281.8 മനില 25px സിംഗപൂർ 693 4,452,732 6,425.3 സിംഗപൂർ 25px തായ്‌ലാന്റ് 514,000 62,354,402 121.3 ബാങ്കോക്ക് 25px കിഴക്കൻ ടിമോർ 15,007 952,618 63.5 ഡിലി 25px വിയറ്റ്നാം 329,560 81,098,416 246.1 ഹനോയി ദക്ഷിണേഷ്യ: 25px അഫ്ഗാനിസ്ഥാൻ 647,500 27,755,775 42.9 കാബൂൾ 25px ബംഗ്ലാദേശ് 144,000 133,376,684 926.2 ധാക്ക 25px ഭൂട്ടാൻ 47,000 2,094,176 44.6 തിംഫു 25px ഇന്ത്യ 3,287,134 1,045,845,226 318.2 ന്യൂഡൽഹി 25px ഇറാൻ 1,648,000 66,622,704 40.4 ടെഹറാൻ 25px മാലദ്വീപ് 300 320,165 1,067.2 മാലി(മാലദ്വീപ്) 25px നേപ്പാൾ 140,800 25,873,917 183.8 കാഠ്മണ്ഡു 25px പാകിസ്താൻ 803,940 147,663,429 183.7 ഇസ്ലാമബാദ് 25pxശ്രീലങ്ക 65,610 19,576,783 298.4 കൊളംബോ പശ്ചിമേഷ്യ: 25px അർമേനിയ 29,800 3,330,099 111.7 യെരേവാൻ 25px അസർബെയ്ജാൻ  അസെർബയ്ജാൻ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ. 41,370 3,479,127 84.1 ബക്കു 25px ബഹറിൻ 665 656,397 987.1 മനാമ 25px സൈപ്രസ് 9,250 775,927 83.9 നിക്കോഷ്യ 25px പലസ്തീൻ 363 1,203,591 3,315.7 ഗാസ 25px ജോർജിയ  ജോർജിയ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ. 20,460 2,032,004 99.3 റ്റ്ബിത്സി 25px ഇറാഖ് 437,072 24,001,816 54.9 ബാഗ്ദാദ് 25px ഇസ്രയേൽ 20,770 6,029,529 290.3 ജറൂസലേം 25px ജോർദാൻ 92,300 5,307,470 57.5 അമ്മാൻ 25px കുവൈറ്റ് 17,820 2,111,561 118.5 കുവൈറ്റ് സിറ്റി 20px ലെബനൻ 10,400 3,677,780 353.6 ബെയ്റൂത്ത് 20px നാക്സിവാൻ   അസർബെയ്ജാന്റെ കീഴിലുള്ള പ്രത്യേക ഭരണപ്രദേശം. 5,500 365,000 66.4 നാക്സിവാൻ‍ 25px ഒമാൻ 212,460 2,713,462 12.8 മസ്ക്കറ്റ് 25px ഖത്തർ 11,437 793,341 69.4 ദോഹ 25px സൗദി അറേബ്യ 1,960,582 23,513,330 12.0 റിയാദ് 25px സിറിയ 185,180 17,155,814 92.6 ദമാസ്കസ് 25px തുർക്കി<ref>  തുർക്കി യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ..</small></ref> 756,768 57,855,068 76.5 അങ്കാറ 25px യു.ഏ.ഇ. 82,880 2,445,989 29.5 അബുദാബി 25px വെസ്റ്റ് ബാങ്ക്  പലസ്തീൻ-ഇസ്രയേൽ തർക്ക പ്രദേശമാണ്. 5,860 2,303,660 393.1 — 25px യെമൻ 527,970 18,701,257 35.4 സനാ മൊത്തം 44,309,978 3,816,775,642 86.1 ആധുനികകാല യുദ്ധങ്ങൾ thumb|U.S forces drop Napalm on suspected Viet Cong positions in 1965 thumb|Wounded civilians arrive at a hospital in Aleppo during the Syrian civil war, October 2012രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏഷ്യയിൽ നടന്ന യുദ്ധങ്ങൾ ഇന്ത്യ-ചൈന യുദ്ധം അറബ് വസന്തം ശ്രീലങ്കയിലെ വംശീയകലാപം അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം വിയറ്റ്നാം യുദ്ധം കൊറിയൻ യുദ്ധം The Indonesia–Malaysia confrontation The Bangladesh Liberation War The Yom Kippur War The Iranian Revolution The Iran–Iraq War The Indonesian occupation of East Timor The Cambodian Killing Fields The Insurgency in Laos The Lebanese Civil War The Dissolution of the Soviet Union The Gulf War The Nepalese Civil War The 2006 Thai coup d'état The Burmese Civil War The Saffron Revolution The Israeli–Palestinian conflict The Syrian Civil War The 2014 Thai coup d'état The Islamic State of Iraq and the Levant പ്രത്യേക വിഷയങ്ങൾ 250px|right ഏഷ്യൻ ഗെയിംസ് തെക്കുകിഴക്കേ ഏഷ്യ ദക്ഷിണേഷ്യ മദ്ധ്യേഷ്യ മദ്ധ്യപൂർവേഷ്യ ശാം Asian Century Asian cuisine Asian furniture Asian Monetary Unit Asian people Eastern world Far East East Asia Fauna of Asia Flags of Asia Eastern Mediterranean Near East Pan-Asianism അവലംബങ്ങൾ ഗ്രന്ഥസൂചി അധിക വായനയ്ക്ക് Higham, Charles. Encyclopedia of Ancient Asian Civilizations. Facts on File library of world history. New York: Facts On File, 2004. Kamal, Niraj. "Arise Asia: Respond to White Peril". New Delhi:Wordsmith,2002, ISBN 978-81-87412-08-3 Kapadia, Feroz, and Mandira Mukherjee. Encyclopaedia of Asian Culture and Society. New Delhi: Anmol Publications, 1999. Levinson, David, and Karen Christensen. Encyclopedia of Modern Asia. New York: Charles Scribner's Sons, 2002. പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:ഭൂഖണ്ഡങ്ങൾ വർഗ്ഗം:ഏഷ്യ
സുഖ്ദേവ്
https://ml.wikipedia.org/wiki/സുഖ്ദേവ്
thumb|സുഖ്‌ദേവ് ഭഗത് സിംഗിന്റെ വളരെ അടുത്ത സഹപ്രവർത്തകനായിരുന്നു സുഖ്ദേവ് (ജീവിതകാലം: 15 മെയ് 1907 - മാർച്ച് 23, 1931). ലാഹോർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റെവല്യുഷണറി പാർട്ടിയിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ഭഗത്‌ സിംഗിനെപ്പോലെ അദ്ദേഹവും വിപ്ലവ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 1928 -ൽ ജെ. പി സൗണ്ടേർസ് എന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനെ വധിക്കാൻ ഭഗത്സിംഗിനും രാജ്ഗുരുവിനും ഒപ്പം സുഖ്‌ദേവും ഉണ്ടായിരുന്നു. പുറത്തേക്കുള്ള കണ്ണികൾ http://sankalpindia.net/drupal/?q=node/1046 http://www.mapsofindia.com/who-is-who/history/sukhdev.html വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:20-ആം നൂറ്റാണ്ടിലെ വധശിക്ഷകൾ
സൗദി അറേബ്യ
https://ml.wikipedia.org/wiki/സൗദി_അറേബ്യ
അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ, എന്നറിയപ്പെടുന്ന കിങ്ഡം ഓഫ് സൗദി അറേബ്യ ( കെ.എസ്.എ ) (അറബി: المملكة العربية السعودية‎, ഇംഗ്ലീഷ്:Kingdom of Saudi Arabia). മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, 2012-ലെ കണക്കെടുപ്പ് പ്രകാരം 29,195,895 ആണ്. പടിഞ്ഞാറ് ചെങ്കടലും തെക്ക്‏‏‏‏‏ യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.. ചരിത്രം ആദിമകാലം മുതൽ സൗദി അറേബ്യയുടെ സ്ഥാപനം വരെ thumb|200px|right|Sykes-Picot. ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ സ്ഥിതിചെയ്യുന്ന മക്കയും, മദീനയും പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ മരുഭൂമികളിൽ അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന മുഹമ്മദ് (സ.അ.), ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് നബി(സ.അ) അവിടത്തെ വഫാതിനു ശേഷം അവിടത്തെ അനുഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് ഐബീരിയൻ ഉപദ്വീപ് മുതൽ കിഴക്ക് ഇന്നത്തെ പാകിസ്താൻ വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം ഇസ്‌ലാമികലോകത്തിന്റെ കേന്ദ്രം കൂടുതൽ വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക് മാറുകയും, അറേബ്യ അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു. പത്താം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ മക്കയും മദീനയും, മക്കയിലെ ശരീഫ് എന്നറിയപ്പെട്ടിരുന്ന തദ്ദേശീയഭരണാധികാരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ ഭരണാധികാരികളാവട്ടെ, മിക്കപ്പോഴും ബാഗ്ദാദിലെയോ കെയ്റോയിലെയോ ഇസ്താംബൂളിലെയോ ഇസ്‌ലാമികസാമ്രാജ്യങ്ങളുടെ ആശ്രിതത്വത്തിലായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളെല്ലാം പരമ്പരാഗതമായ ഗോത്രഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോയി. . പതിനാറാം നൂറ്റാണ്ടിൽ ഒട്ടോമൻമാർ, ചെങ്കടലിന്റെയും പേർഷ്യൻ ഉൾക്കടലിന്റെയും തീരപ്രദേശങ്ങൾ (അസീർ, അൽഹസ എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും അറേബ്യയുടെ ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു. . അൽ സൗദ് എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ നെജ്ദിൽവച്ച് സാമ്രാജ്യസ്ഥാപകനായ മുഹമ്മദ് ബിൻ സൗദ്, മതനേതാവും സുന്നി ഇസ്‌ലാമികതയുടെ യാഥാസ്ഥിതിക രൂപമായ വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ സേനയുമായി കൈകോർക്കുന്നതോടെയാണ് ആരംഭിക്കുന്നത്. ഈ കെട്ടുകെട്ട്, സൗദിയുടെ വികാസത്തിന്റെ ആശയാടിത്തറയാകുകയും ഇന്നത്തെ രാജഭരണത്തിന്റെ അടിസ്ഥാനമാകുകയും ചെയ്തു. 1744-ൽ റിയാദിന്റെ ചുറ്റുവട്ടത്തുള്ള മേഖലയിൽ സ്ഥാപിക്കപ്പെട്ട 'സൗദി രാജ്യം', ദ്രുതഗതിയിൽ വികസിക്കുകയും ഇന്നത്തെ സൗദി അറേബ്യയുടെ മിക്കവാറും ഭാഗങ്ങളുടെയും നിയന്ത്രണം കൈവരിക്കുകയും ചെയ്തു."റെയിനിങ് ഇൻ റിയാദ്" രചന: ഡി. ഗോൾഡ്, 2003 ഏപ്രിൽ 6, എൻ.വൈ. പോസ്റ്റ് (ജെ.സി.പി.എ.) പക്ഷേ, 1818-ൽ ഈജിപ്തിലെ ഒട്ടോമൻ പ്രതിനിഭരണാധികാരിയായിരുന്ന മുഹമ്മദ് അലി പാഷ ഇവരെ തോൽപ്പിച്ചു."സൗദ് കുടുംബവും വഹാബി ഇസ്‌ലാമും ". ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്. നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ അൽ റാഷീദുമായി, അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് കുവൈത്തിലേക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒട്ടോമൻ സാമ്രാജ്യത്തിന് അറേബ്യൻ ഉപദ്വീപിന്റെ ഭൂരീഭാഗം പ്രദേശങ്ങളിലും നിയന്ത്രണമോ കുറഞ്ഞപക്ഷം സ്വാധീനമോ ഉണ്ടായിരുന്നു. ഈ മേൽക്കോയ്മക്കു കീഴിൽ ഉൾഭാഗത്ത് വിവിധ ഗോത്രനേതാക്കളും, ഹിജാസിൽ മക്കയിലെ ശരീഫുമായി അറേബ്യയിലെ ഭരണം നടന്നു. right|200px|thumb|ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ് രാജാവ്‌ - ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ, രാഷ്ട്രപിതാവ്, ആദ്യത്തെ രാജാവ് 1902-ൽ സൗദ് കുടുംബാംഗമായ ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ്, നെജ്ദിലെ റിയാദിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദ് കുടുംബത്തെ നെജ്ദിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു. വഹാബി ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന ഇഖ്‌വാൻ എന്ന ഗോത്രസേനയുടെ പിന്തുണയും ഇബ്നു സൗദിന് ലഭിച്ചു. സുൽത്താൻ ഇബ്നു ബിജാദ്, ഫൈസൽ അൽ-ദാവിഷ് എന്നിവരായിരുന്നു ഈ സേനയുടെ നേതാക്കൾ. 1912-ൽ രൂപീകരിക്കപ്പെട്ട ഈ സേന വളരെപ്പെട്ടെന്ന് വളർന്നു. ഇഖ്‌വാന്റെ സഹായത്തോടെ, 1913-ൽ ഇബ്നു സൗദ്, ഒട്ടോമൻ സാമ്രാജ്യത്തിൽനിന്നും പേർഷ്യൻ ഉൾക്കടൽ തീരത്തുള്ള ഹാസ പിടിച്ചെടുത്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടോമൻ സാമ്രാജ്യവുമായി പോരാടിക്കൊണ്ടിരുന്ന ബ്രിട്ടന്റെ പിന്തുണയിൽ 1916-ൽ മക്കയിലെ ശരീഫായിരുന്ന ഹുസൈൻ ബിൻ അലി, ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം മുൻനിർത്തി, ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ഒരു സമസ്ത അറബ് പ്രക്ഷോഭം നയിച്ചു. 1916 - 1918 കാലഘട്ടത്തിലെ ഈ പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും ലോകയുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം, അറേബ്യയിലെ ഒട്ടോമൻ അധീശത്വവും നിയന്ത്രണവും അവസാനിപ്പിച്ചു. ഇബ്ൻ സൗദ് അറബ് പ്രക്ഷോഭത്തിൽ പങ്കുചേർന്നിരുന്നില്ല, പകരം അൽ റാഷിദുകളുമായുള്ള തങ്ങളുടെ പോര് തുടർന്നുകൊണ്ടിരുന്നു. റാഷീദുകളുടെ അന്തിമപരാജയത്തിനുശേഷം 1921-ൽ നെജ്ദിലെ സുൽത്താൻ എന്ന പദവിയിൽ അദ്ദേഹം സ്വയം അവരോധിച്ചു. 1924-25 കാലഘട്ടത്തിൽ ഇഖ്‌വാന്റെ സഹായത്തോടെ ഹിജാസ് പിടിച്ചടക്കുകയും 1926 ജനുവരി 10-ന് ഹിജാസിലെ രാജാവായും പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം നെജ്ദിലെ രാജാവ് എന്ന പട്ടവും അദ്ദേഹം സ്വന്തം പേരിൽച്ചേർത്തു. വഹാബി ഭരണത്തെ ജോർദാൻ നദിക്കു പടിഞ്ഞാറുള്ള ബ്രിട്ടീഷ് ആശ്രിതമേഖലയിലേക്കും ഇറാഖിലേക്കും കുവൈത്തിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ഹിജാസ് കീഴടക്കിയതിനുശേഷം ഇഖ്‌വാൻ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി നേരിട്ടുള്ള യുദ്ധത്തിന് ഇത് വഴിയൊരുക്കുമെന്ന് ഭയന്ന ഇബ്നു സൗദ് ഈ നീക്കങ്ങളെ എതിർത്തു. അതേസമയം ഇബ്നു സൗദിന്റെ ഭരണനയങ്ങളിൽ ഇഖ്‌വാനും അതൃപ്തരായിരുന്നു. ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം. ഈ എതിർപ്പ് രണ്ടുവർഷം നീളുന്ന ഒരു സംഘർഷത്തിലേക്ക് നയിക്കുകയും, 1930-ലെ സബില്ല യുദ്ധത്തിൽ ഇഖ്‌വാൻ സേന പരാജയപ്പെടുകയും അവരുടെ നേതാക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. 1932-ൽ ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ആയി മാറി. രാജ്യത്തിന്റെ സംസ്ഥാപനം 1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു. പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (അരാംകോ)യുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി. എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ്‌ യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു. ഭരണാധികാരികൾ right|200px|thumb|അബ്ദുല്ല രാജാവ്‌ - സൗദി അറേബ്യയുടെ മുൻ ഭരണാധികാരി (2005 മുതൽ 2015 വരെ സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ അഥവാ ഇബ്നു സൗദ് (ഭരണകാലം: 1926-1953) ആണ് ആധുനിക സൗദി അറേബ്യയുടെ പ്രഥമ രാജാവ്. 1926-ൽ നജദിലെ രാജാവായി ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചു. 1927 മെയ് 20-ന് ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932-ൽ ആധുനിക സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്രപിതാവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയുടെ പിൽക്കാലരാജാക്കന്മാരെല്ലാം ഇബ്നു സൗദിന്റെ പുത്രന്മാരാണ്. അബ്ദുൽ അസീസിന്റെ മരണശേഷം 1953 മുതൽ 1964 വരെ പതിനൊന്നു വർഷം ഭരിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ്‌ ബിൻ അബ്ദുൽ അസീസ്‌ (ജനനം-1902, മരണം-1969) ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരണതലത്തിൽ ധാരാളം പുരോഗതികൾ വരുത്തിയിട്ടുണ്ട്. റിയാദിലുള്ള കിംഗ്‌ സൗദ്‌ സർവകാലശാല അദ്ദേഹത്തിന്റെ കാലത്ത് 1957-ൽ തുടങ്ങിയതാണ്‌ കിങ് സൗദ് സർവ്വകലാശാല കിങ് സൗദ് യൂണിവേഴ്സിറ്റി വെബ് വിലാസം. അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് 1957-ൽ അമേരിക്കയിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ സൗദി അറേബ്യയിലെ രാജാവാണ് സൗദ്. 1962-ൽ ആദ്യമായി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം വിളിച്ചുകൂട്ടിയ സൗദ് ഇതിൽവച്ച് മക്ക ആസ്ഥാനമായി മുസ്ലിം വേൾഡ് ലീഗ് എന്ന സംഘടനക്കും രൂപം നൽകി. 1964-ൽ സഹോദരൻ ഫൈസൽ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തുകയായിരുന്നു. 1964 മുതൽ 1975 വരെ സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തികരംഗത്തും വിദേശനയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത് ഫൈസൽ രാജാവിന്റെ ഭരണകാലത്താണ്. ഇസ്‌ലാമികത, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ.ഫൈസൽ രാജാവിന്റെ ജീവചരിത്രം . എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007."കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ" ,ടൈം മാസിക, 7 ഏപ്രിൽ 1975. ഫൈസലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.)ഒ.ഐ.സി ഒ.ഐ.സി. ഔദ്യോഗിക വെബ് വിലാസം രൂപവത്കരണത്തിന് മുൻകൈയെടുത്തത്. 1971-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ്.ഒ.ഐ.സി അംഗരാജ്യങ്ങൾ ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും 1975-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു. 1975 മുതൽ 1982 വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ് ബിൻ അബ്ദുൽ അസീസിന്റെ കീഴിലായിരുന്നു. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഇദ്ദേഹത്തിന്റേത്. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരസഹകരണപ്രസ്ഥാനമായ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി.) സ്ഥാപകനാണ് ഖാലിദ്‌.ഗൾഫ് സഹകരണ കൗൺസിൽ ജി.സി.സി ഔദ്യോഗിക വെബ് വിലാസം] ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന സ്വർണ്ണമെഡലിന് ഖാലിദ് അർഹനായിട്ടുണ്ട്. left|250px|thumb|സൗദിയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് കോസ്‌വേ 1982-ൽ ഖാലിദ് രാജാവ് മരണമടഞ്ഞതിനുശേഷം ഫഹദ് രാജാവ് അധികാരത്തിലെത്തി. ധാരാളം സൈനികകരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി. കുവൈത്തിന്റെ മോചനത്തിനായി അമേരിക്കയെയും സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികത്താവളം അനുവദിച്ചതും ഇക്കാലത്താണ്. 9 കോടി അമേരിക്കൻ ഡോളർ മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ്. 1995-ൽ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. 2005-ൽ ഒരു ന്യുമോണിയ ബാധയെ തുടർന്ന് മരണമടയുകയും ചെയ്തു.. 2005-ലാണ് രാജാവായി അബ്ദുല്ല സ്ഥാനമേറ്റത്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുല്ല അടുത്ത കാലത്ത് എടുത്തവയാണ്. കണക്കുകൾ പ്രകാരം അറബ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയിരുന്നു ഇദ്ദേഹം. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെൻറർ ഫോർ മുസ്‌ലിം -ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻറിങ്ങുമായി ചേർന്ന് ജോർദാനിലെ റോയൽ സെൻറർ ഫോർ ഇസ്‌ലാമിക് റിസർച്ച് ആൻറ് സ്റ്റഡീസ് 2011-ലും 2012-ലും നടത്തിയ പഠനത്തിലും അബ്ദുല്ലയെ ജനസ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുല്ലയുടെ പേര് ഏഴാം സ്ഥാനത്തായിരുന്നു. 2015 ൽ അദ്ദേഹത്തിന്റെ മരണശേഷം രാജാവായി സല്മാൻ അബ്ദുൾ അസീസ് സ്ഥാനമേറ്റു. ഭൂമിശാസ്ത്രം thumb|150px|right|സൗദിയിലെ ഇക്കോ റീജിയൻസ് അറേബ്യൻ ഉപദ്വീപിന്റെ 80% ത്തോളം ഭാഗവും സൗദി അറേബ്യ കൈയ്യടക്കിയിരിക്കുന്നു . ഐക്യ അറബ് എമിറേറ്റുമായും, ഒമാനുമായുമുള്ള അതിർത്തികൾ കൃത്യമായി രേഖപ്പെടുത്താത്തുകൊണ്ട് രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും സൗദി അറേബ്യയുടെ മൊത്തം വിസ്തീർണ്ണം 22,50,000 ചതുരശ്ര കിലോമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു . സൗദി അറേബ്യയുടെ ഭൂരിഭാഗവും, മരുഭൂമിയും, കള്ളിമുൾച്ചെടികൾ നിറഞ്ഞതുമായ പ്രദേശങ്ങളുമാണ്. 6,47,500 ചതുരശ്ര കിലോമീറ്ററോളം മരുഭൂമിയുള്ളതായി രേഖകൾ പറയുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും വിസ്തീർണ്ണം കൂടിയ മരുഭൂമിയും സൗദി അറേബ്യയിലാണുള്ളത് . നദികളോ, മറ്റു ജലസ്രോതസ്സുകളോ സൗദി അറേബ്യയിൽ ഇല്ല. എന്നാൽ ശക്തമായ മഴക്കാലത്ത് അരുവിപോലെ രൂപപ്പെടുന്ന വാദി എന്നു വിളിക്കപ്പെടുന്ന താഴ്‌വരകൾ ധാരാളമായി ഇവിടെ കാണുന്നു. ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ ഈ വാദികളിലും, നദീതടങ്ങളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ചില തെക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ സൗദി അറേബ്യയിൽ കൂടുതലും ചുട്ടുപൊള്ളുന്ന ചൂടാണ്. വേനൽക്കാലത്ത് ശരാശരി താപനില ഏതാണ്ട് 45°C ആണ്. പരമാവധി താപനില 54°C വരെയാകാം. മഴയുടെ അളവ് താരതമ്യേന കുറവാണ്. എന്നാൽ അസീർ പോലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂണിന്റെ സഹായത്തോടെയാണ് ഈ ഭാഗങ്ങളിൽ മഴ ലഭിക്കുന്നത്. ഇത് കൂടുതലും, ഒക്ടോബറിനും മാർച്ചിനും ഇടയിലായിരിക്കും . കാലാവസ്ഥ thumb|250px|left|റിയാദിനടുത്തുള്ള ഒരു മരുഭൂ പ്രദേശം പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ഏപ്രിൽ അവസാനം എത്തുമ്പോഴേക്കും താപം മൂർദ്ധന്യത്തിലേക്ക് കടക്കുന്നു. കടൽത്തീരത്തോട് ചേർന്നുള്ള പ്രവിശ്യകളെ അപേക്ഷിച്ച് വരണ്ട മധ്യ, വടക്കൻ പ്രവിശ്യകളുടെ കാലാവസ്ഥയിൽ വളരെ മാറ്റമുണ്ടാകാറുണ്ട്. ശൈത്യകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കോ തിരിച്ചോ ഉള്ള ഋതുവിന്റെ മാറ്റത്തിൽ ഒന്നോ രണ്ടോ മഴ മാത്രമാണ് രാജ്യത്ത് ലഭിക്കുക. ഫെബ്രുവരി മാസത്തിൽ തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി അന്തരീക്ഷോഷ്മാവ് ഉയർന്നു തുടങ്ങുന്നതോടെ പൊടിക്കാറ്റ് വീശിയടിക്കുന്നു. ചില പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങൾ അതിശക്തമായ ചുഴലിക്കാറ്റായി അടിച്ചുവീശുന്നു. പൊടിക്കാറ്റു വീശുന്ന സമയങ്ങളിൽ മണൽ നിറമണിഞ്ഞ അന്തരീക്ഷം മൂലം ആകാശത്തു നിന്നുള്ള വീക്ഷണം പ്രയാസകരമാകുന്നതിനാൽ വിമാന സർവീസുകൾ അവതാളത്തിലാകുന്നു. പൊടിക്കാറ്റിൽ അന്തരീക്ഷം ഇരുട്ട് മൂടുന്നതിനാൽ വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ദിശയറിയാതെ വലയുന്നു. നേർരേഖയിൽ ഒരു കിലോമീറ്റർ പോലും ദൃഷ്ടിഗോചരമാകാത്ത വിധം പൊടിമൂടി കിടക്കുന്ന അന്തരീക്ഷത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകാറുണ്ട് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പൗരന്മാർക്കുള്ള മുന്നറിയിപ്പ് സിവിൽ ഡിഫൻസ് ന്യൂസ് എന്ന ഭാഗം നോക്കുക രാജ്യത്തെ ചില പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് പൂജ്യം ഡിഗ്രിയിലേക്ക് വരെ താഴ്ന്നു വരുന്നു. അതിശൈത്യം അനുഭവപ്പെടുന്നത് കിഴക്ക്, വടക്ക്, മധ്യ മേഖലയിൽ ആണ്. അൽബാഹ, തബൂക്, ബുറൈദ, ഹാഇൽ, സക്കാക്ക, അറാർ, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥ പൂജ്യം ഡിഗ്രി വരെ എത്താറുണ്ട്. നല്ല തണുപ്പ് അനുഭവപ്പെടുമ്പോൾ ആളുകൾ മുഖാവരണവും കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചാണ് പുറത്തിറങ്ങുന്നത്. ശൈത്യ കാലങ്ങളിൽ തബൂക്ക് മേഖലയിൽ ജബൽ അൽലൂസ്, അസീർ മേഖലയിൽ അബഹ, അൽ നമാസ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. മധ്യവേനലിൽ തുറന്ന സ്ഥലത്ത് സൂര്യന് താഴെ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് അവധി നൽകണമെന്ന് സൗദി തൊഴിൽ മന്ത്രാലം നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ ചൂട് 40 മുതൽ 48 ഡിഗ്രി വരെ ഉയരാരുണ്ട്. ശക്തമായ ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെ പുറത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമം നൽകണമെന്നു നിയമമുണ്ട്. സൗദി അറേബ്യയിൽ പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥയാണ് പൊതുവേ എല്ലായിടങ്ങളിലും അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണപടിഞ്ഞാറൻ ഭാഗത്ത് ഇതിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥ കണ്ടുവരുന്നു. ഭൗമശാസ്ത്ര പ്രത്യേകത കൊണ്ടാണ് ഈ കാലാവസ്ഥാമാറ്റം അനുഭവപ്പെടുന്നത്. ജനസംഖ്യ ഏപ്രിൽ 2010-ലെ കാനേഷുമാരി പ്രകാരം സൗദി അറേബ്യയിൽ 2,71,36,977 ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 1,87,07,576 സ്വദേശികളും, 84,29,401 വിദേശികളുമാണുള്ളത്.സൗദിയിലെ ജനസംഖ്യാനിരക്ക് സൗദി ഗസറ്റ് - ശേഖരിച്ചത് നവംബർ 24, 2011 1960-കളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും നാടോടികളായ സ്വദേശികളായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ മെച്ചപ്പെട്ട സാമ്പത്തികനില ഇവരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുവാൻ സഹായിച്ചു. ചില നഗരങ്ങളിലും, പ്രദേശങ്ങളിലെയും ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 1,000 എന്ന കണക്കിലാണ്. പ്രധാന നഗരങ്ങൾ തലസ്ഥാനമായ റിയാദ് ആണ് രാജ്യത്തെ വലിയ നഗരം. ജിദ്ദ, ദമാം എന്നീ നഗരങ്ങൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഏറ്റവും വലിയ വാണിജ്യ നഗരമായി അറിയപ്പെടുന്നത് ജിദ്ദയാണ്. മക്ക ജിദ്ദ മദീന തബൂക്ക് അബഹ താഇഫ് റിയാദ് ഖമീസ് മുശൈത്ത് ദമാം ജുബൈൽ ജിസാൻ അൽ ബഹ അൽ ഖസീം അറാർ ഹായിൽ ബുറൈദ യാമ്പു നജ്റാൻ thumb|150px|സൗദി അറേബ്യയിലെ പ്രവിശ്യകൾ ഭരണവ്യവസ്ഥ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം. സൗദിയിലെ പാരമ്പര്യമനുസരിച്ച്, രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ മക്കളിലൊരാളാണ് ഭരണാധികാരികളാകുന്നത്. രാജഭരണത്തിന്റേയും പ്രതീകാത്മക ജനാധിപത്യത്തിന്റേയും പരമോന്നത അധികാരസ്ഥാനങ്ങൾ ഒരാൾ തന്നെ വഹിക്കുന്നതാണ് സൗദി അറേബ്യയിലെ ഭരണസമ്പ്രദായം. അതിനാൽ രാജാവ്‌ തന്നെയാണ്‌ ഇവിടെ പ്രധാനമന്ത്രിയും ആകുന്നത്. ആധുനിക സൗദി രാജകുടുംബ സ്ഥാപകൻ സൗദ് രാജാവിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടുന്ന അലിജൻസ് കൗൺസിൽ ആണ് കിരീടധാരണം ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.അലീജൻസ് കൗൺസിൽ ദ ഇക്കോണമിസ്റ്റ് എന്ന പത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് 15 ജൂലൈ 2012 സല്മാൻ അബ്ദുൾ അസീസ് രാജാവിന്റെ ഭരണത്തിനു കീഴിൽ ആണ് രാജ്യം ഇപ്പോൾ നില കൊള്ളുന്നത്‌. അടുത്ത കിരീട അവകാശി നിലവിൽ ഉപപ്രധാനമന്ത്രിയായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആണ്. ഭരണനിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി രാജ്യത്തെ 13 മേഖലകളായി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഇവിടങ്ങളിൽ മേഖലാ ഗവർണർമാരായും നിയമിച്ചിട്ടുണ്ട്. മതനിയന്ത്രണങ്ങളും രാജവാഴ്ചയും നിലവിലുള്ള സൗദി അറേബ്യയിൽ നിലവിൽ പകുതി തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമാണ് വോട്ടെടുപ്പ്. ബാക്കി രാജാവിന്റെ നാമനിർദ്ദേശമാണ്. ഖുർആനാണ് രാജ്യത്തെ ഭരണഘടന. ഇസ്ലാമിക ശരിഅത്ത് ആണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്ന് തുടങ്ങുന്ന ദേശഭക്തി നിറഞ്ഞ ഗാനമാണ് സൗദി ദേശീയഗാനം. പ്രധാന ഭരണ വിഭാഗങ്ങൾ ശൂറ കൗൺസിൽ left|thumb|ശൂറ കൗൺസിൽ യോഗം രാജ്യത്തെ ഭരണ കാര്യങ്ങളിൽ പരിഷ്കാരങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കാൻ ഉള്ള കൂടിയാലോചനാ സമിതിയാണ് ശൂറ കൗൺസിൽ (മജ്ലിസ് അൽ ശൂറ)ഷൂറ കൗൺസിൽ ചരിത്രം ഷൂറ കൗൺസിൽ വെബ് വിലാസം - ചരിത്രം എന്ന വിഭാഗം നോക്കുക. സൗദിയിലെ സുപ്രധാന തീരുമാനങ്ങളും നിയമങ്ങളും നിർമ്മിക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന ഉപദേശകസമിതിയായി നിലകൊള്ളുന്ന ശൂറ കൗൺസിലിൽ 20 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ട്. വിവിധ മേഖലകളിൽ അറിവും പരിജ്ഞാനവും നേടിയ ഉന്നതരായ 150 പേരടങ്ങുന്ന ശൂറാ കൗൺസിലിലേക്കുള്ള അംഗങ്ങളെ രാജാവാണ് നോമിനേറ്റ് ചെയ്യുക. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനവിഭാഗങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ പരിഷ്‌കരണത്തിന് ശൂറ കൗൺസിൽ അതതു മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുന്നു . രാജ്യത്തെ ഭരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ശൂറ കൗൺസിൽ വിഭാഗത്തിനു സമർപ്പിക്കുകയും ചെയ്യണം. ശൂറ കൗൺസിൽ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമേ രാജ്യത്ത് പ്രാബല്യത്തിൽ വരികയുള്ളൂ. ഡോ. അബ്ദുല്ല ഇബ്രാഹീം ആൽശൈഖ് ആണ് നിലവിൽ ശൂറാ കൗൺസിൽ മേധാവി. തൊഴിൽ വകുപ്പ് ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വിദേശി തൊഴിലാളികളുള്ള സൗദി അറേബ്യയിലെ പ്രധാന ഭരണ വിഭാഗമാണ്‌ തൊഴിൽ വകുപ്പ്. സൗദി അറേബ്യയിൽ ജോലിക്കായി വരുന്ന വിദേശ തൊഴിലാളികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, കടമകളെക്കുറിച്ചും തൊഴിൽ വകുപ്പ് വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട്. ഓരോ വിദേശ തൊഴിലാളിയും ഈ രേഖകൾ വായിച്ചു നോക്കേണ്ടതാണെന്ന് നിഷ്കർഷിക്കപ്പെടുന്നു.വിദേശ തൊഴിലാളികൾക്കുള്ള വഴികാട്ടി രേഖ സൗദി തൊഴിൽ വകുപ്പ് പ്രസിദ്ധീകരിച്ചത് രാജ്യത്ത് സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്ന പുതിയ പദ്ധതിയാണ് നിതാഖാത്ത് (തരംതിരിക്കൽ). നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശി തൊഴിലാളികളുടെ പ്രാതിനിധ്യമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുമ്പോൾ ചുവപ്പ് വിഭാഗത്തിലുളളവർക്ക് ഇത് നിഷേധിക്കപ്പെടുന്നു. എന്നാൽ മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. രാജ്യത്തെ തൊഴിൽമേഖലയെ 41 വിഭാഗങ്ങളായി വേർതിരിച്ചാണ് നിതാഖാത്ത് പട്ടിക തയ്യാറാക്കുയിരിക്കുന്നത്. 1-10 , 10-49, 50-499, 500-2999, 3000 ന് മുകളിൽ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴിൽദാതാക്കളെ വേർതിരിച്ചിട്ടുണ്ട്. പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) right|thumb|റിയാദിലെ ആഭ്യന്തരമന്ത്രാലയം|കണ്ണി=Special:FilePath/Ministry_of_Interior,_Riyadh,_Saudi_Arabia.JPG സൗദി അറേബ്യയിലെ അഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരാണ് ജവാസാത്ത് എന്ന പേരിൽ അറിയപ്പെടുന്നത്. വിസ, റീഎൻട്രി, എക്സിറ്റ് വിസകൾ എക്സിറ്റ്, റീ എൻട്രി വിസ സൗദി എംബസ്സിയുടെ വെബ് വിലാസം, സ്വദേശികളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ, സൗദിക്ക് പുറത്തുള്ള അംഗങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസർഷിപ്പിലുള്ള വിദേശികളുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പാസ്പോർട്ട് വിഭാഗത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹജ്‌, ഉംറ, സന്ദർശക, താമസ വിസകളിൽ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എല്ലാ വിവരങ്ങളും പ്രവേശന കവാടത്തിൽ വെച്ച് ഇലക്ട്രോണിക് സംവിധാനത്തിൽ ആക്കുന്നതു മുതൽ അനധികൃത താമസക്കാരായി കഴിയുന്നവരെ നാടുകടത്തൽ കേന്ദ്രം വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നത് വരെയുള്ള ജോലികൾ ഈ വകുപ്പിന് കീഴിൽ ആണ്. സൗദിയിൽ കൃത്യമായ രേഖകളുമായി വരുന്ന എല്ലാവരുടേയും വിവരങ്ങൾ വിരലടയാളവും. ഫോട്ടോയും ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടാവും ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യ അഭ്യന്തരമന്ത്രാലയത്തിന്റെ വെബ് വിലാസം. മത കാര്യ വകുപ്പ് (മുത്തവ്വ) രാജ്യത്തെ ധാർമിക സദാചാരനിയമങ്ങളുടെ പരിപാലനം ഉറപ്പുവരുത്തുന്ന നന്മ നിർദ്ദേശത്തിനും തിന്മ നിരോധത്തിനുമുള്ള ഔദ്യോഗിക മതോപദേശ വിഭാഗം (മത കാര്യ വിഭാഗം) സമിതിയാണ് മുത്തവ്വ എന്ന പേരിൽ അറിയപ്പെടുന്നത്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങളുൾക്കൊള്ളുന്നതാണ് പരമോന്നത മതപണ്ഡിത സഭ. ഇസ്‌ലാമിക ശരീഅത്ത് നിയമം നില നിൽക്കുന്ന രാജ്യത്ത് അതിനനുസരിച്ച് നിയമങ്ങൾ നടപ്പാക്കുകയും ബോധവൽക്കരണം നടത്തുകയുമാണ് മതകാര്യ പോലീസ് ചെയ്യുന്നത്. സ്ത്രീകളെ ശല്യം ചെയ്യൽ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഭിചാരക്രിയകൾ, രാജ്യത്തിന്റെ നിയമാവലിക്ക് അനുയോജ്യമല്ലാത്ത ആധുനിക വസ്ത്രധാരണവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയുക തുടങ്ങിയവ ഈ വിഭാഗത്തിന്റെ അധികാര പരിധിയിൽ പെടുന്നതാണ്. ഇത്തരം നിരോധിക്കപ്പെട്ട കൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുകയോ നാട് കടത്തുകയോ ചെയ്യുംസൗദി അറേബ്യ കതോലിക്ക് പ്രീസ്റ്റ് അറസ്റ്റഡ് ആന്റ് എക്സ്പെൽഡ് ഫ്രം റിയാദ് ഏഷ്യാ ന്യൂസ് ശേഖരിച്ചത് 4 ഒക്ടോബർ 2006 ബി.ബി.സി. വാർത്തകൾ | മിഡ്ഡിൽ ഈസ്റ്റ് | സൗദി മിനിസ്റ്റർ റീബ്യൂക്ക്സ് റിലിജിയസ് പോലീസ് ബി.ബി.സി വാർത്തകൾ - ശേഖരിച്ചത് 4 നവംബർ 2002. രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് വിശ്വാസപരമായും കർമപരമായുമുള്ള ദിശാബോധം നൽകുന്നതോടൊപ്പം ആശാസ്യകരമല്ലാത്ത പ്രവണതകളെ പറ്റിയുള്ള ബോധവത്കരണവും അടങ്ങുന്നതാണ് മുത്തവ്വ വിഭാഗത്തിന്റെ ജോലി. ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന് വിപുലവും ശ്രമകരവുമായ ജോലിയിലാണ് ഈ വിഭാഗം ഏറ്റെടുത്തു നടത്തുന്നത്. ഇതിനായി ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ, സി.ഡി.കൾ, തുടങ്ങിയവ ഹാജിമാർക്കായി മുത്തവ്വ വിഭാഗം പ്രത്യേകം നിർമിച്ചു നൽകുന്നു. സിവിൽ ഡിഫൻസ് thumb|right|സൗദി സൈനികരുടെ പരേഡ് മികച്ച സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. വലിയ കെട്ടിടങ്ങളിലുണ്ടാകുന്ന തീപ്പിടുത്തം പോലുള്ള ആപത്തുകൾ കൈകാര്യം ചെയ്യുന്നതടക്കം എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നത് ഇവിടുത്തെ സിവിൽ ഡിഫൻസ് ആണ് . രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട് കൂടിയ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് ആഭ്യന്തര സുരക്ഷ 998 സേവനങ്ങൾ. മക്കയിലും മദീനയിലും ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കുന്നതിന് രാജ്യത്തെ മറ്റു സുരക്ഷാ വകുപ്പുകളോടൊപ്പം സിവിൽ ഡിഫൻസും രംഗത്തുണ്ടാകും. സ്വദേശത്ത് പരിശീലനം നേടിയ ശേഷം നിരവധി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തുടർപഠനം നടത്തുന്നു. ഇത്തരത്തിൽ വിദേശത്തു ഉപരിപഠനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥർ ആണ് സിവിൽ ഡിഫൻസ് പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്. പ്രവിശ്യകൾ രാജ്യത്തെ പതിമൂന്നു പ്രവിശ്യ ഭരണ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ ഗവർണർമാരായി ഭരണം നടത്തുന്നത്. പ്രവിശ്യ ആസ്ഥാനം ജനസംഖ്യ(2004) വിസ്ത്രിതി (ച.കി.മീ) റിയാദ് റിയാദ് 5,455,363 412,000 ഹായിൽ ഹായിൽ 527,033 103,887 അൽ ഖസീം ബുറൈദ 1,016,756 65,000 മക്ക ജിദ്ദ 5,797,971 164,000 മദീന മദീന 1,512,076 173,000 തബൂക്ക് തബൂക്ക് 691,517 108,000 അൽ ബഹ അൽ ബഹ 377,739 9,921 വടക്കൻ അതിർത്തി പ്രവിശ്യ അറാർ 279,286 127,000 അൽ ജൗഫ് സകാക 361,676 100,212 ജിസാൻ ജിസാൻ 1,186,139 11,671 അസീർ അബഹ 1,688,368 81,100 നജ്റാൻ നജ്റാൻ 419,457 119,000 കിഴക്കൻ പ്രവിശ്യ ദമാം 3,360,157 710,000 വിശ്വാസം സൗദി അറേബ്യയിലെ ഭൂരിഭാഗം ജനങ്ങളും ഇസ്‌ലാം മത വിശ്വാസികൾ ആണ്. ആകെ ജനസംഖ്യയുടെ 97% ആളുകൾ മുസ്‌ലിംകൾ ആണ്. ഇത് ഏതാണ്ട് 25 ദശലക്ഷത്തോളം വരും വേൾഡ് മുസ്‌ലിം പോപ്പുലേഷൻ (ഒക്ടോബർ 2009),പ്യൂ ഫോറം ഓൺ റിലിജിയൻ ആന്റ് പബ്ലിക്ക്. പുറം. 16 (രേഖയിലെ പതിനേഴാം താൾ).. ഇസ്‌ലാമിക ശരീഅത്ത്‌ അനുശാസിക്കുന്ന ശിക്ഷയാണ് കോടതികളിൽ നടപ്പാക്കുന്നത്. അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്. 85–90 ശതമാനം ആളുകൾ സുന്നി എന്ന വിഭാഗത്തിൽപ്പെടുന്ന വിശ്വാസികളാണ്, ബാക്കിയുള്ളവർ ഷിയ എന്ന വിഭാഗത്തിലും വിശ്വസിക്കുന്നു . റമദാൻ, ഈദ്‌ തുടങ്ങി അറബി മാസങ്ങൾ കൊണ്ട് തുടങ്ങുന്ന വിശേഷ അവസരങ്ങളിൽ മാസപ്പിറവി ദർശിക്കുന്നവർ സുപ്രീം കോടതിയെയോ, തൊട്ടടുത്ത മറ്റു കോടതിയെയോ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇസ്‌ലാമിക നിയമ പ്രകാരം ദു:ഖാചരണത്തിന് സ്ഥാനമില്ലാത്തതിനാൽ ഭരണാധികാരികൾ മരണപ്പെടുമ്പോഴും രാജ്യത്ത് ദു:ഖാചരണങ്ങളോ ഔദ്യോഗിക അവധിയോ ഉണ്ടാകാറില്ല. റിയാദിലെ ഊദ്, മക്കയിലെ അൽഅദ്ൽ എന്നീ മഖ്ബറകളിലാണ് ശരീഅത്ത് പ്രകാരം സാധാരണ നിലയിലാണ് സൗദ് രാജകുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ളത്. സമ്പദ്‌‌വ്യവസ്ഥ left|thumb|സാമ്പത്തിക മന്ത്രാലയം റിയാദ് ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പെട്രോളിയമാണ് മുഖ്യ വ്യവസായം. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോളിയം ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിന്നീട് ലോക മഹാ യുദ്ധത്തിനു് ശേഷം പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാർഗ്ഗമായി മാറി. അതുവരെ മക്കാ മദീന തീർത്ഥാടകരും ഈന്തപ്പഴ കൃഷിയും മത്സ്യ ബന്ധനവും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാർഗ്ഗങ്ങൾ. ഇന്ന് വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയുമാണ് സൗദി അറേബ്യ. വികസനങ്ങളുടെ അവർണനീയമായ ഗാഥകൾ രചിച്ചു കൊണ്ടാണ് രാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് സൗദി അറേബ്യ നിക്ഷേപ സൗഹൃദ രാജ്യം സൗദി ജനറൽ ഇൻവസ്റ്റ്മെന്റ് അഥോറിറ്റി - കംപാരിസൺ ചാർട്ട് നോക്കുക. പെട്രോളിയം, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, ഈന്തപ്പഴം എന്നിവയാണ് മുഖ്യ കയറ്റുമതി. കാർഷികരംഗത്ത് ഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങൾ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്. ആധുനിക കാലഘട്ടത്തിന്റെ ഇന്ധനമായ എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനു കൂടി വിനിയോഗിക്കുന്നുസൗദി അറേബ്യ വിദേശരാജ്യങ്ങൾക്കു നൽകുന്ന സഹായങ്ങൾ സൗദി എംബസി വെബ് വിലാസം - വിദേശ സഹായം എന്ന വിഭാഗം നോക്കുക. 2012 ൽ അറേബ്യൻ ബിസിനസ് മാഗസിൻ നടത്തിയ പഠന റിപ്പോർട്ടിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അറബ് മേഖലയിലെ 50 സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേർക്കുമായുണ്ട് . ഫോബ്സ് മാഗസിൻ പട്ടികയിൽ അറബ് ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി നിരവധി തവണ നേടിയ വ്യക്തിയാണ് സൗദി അറേബ്യയിലെ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ. എണ്ണ പ്രകൃതി വാതകം right|thumb|സൗദി അരാംകോയുടെ ആസ്ഥാന മന്ദിരം 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോൾ കണ്ടെത്തിയത്. എങ്കിലും ലോക മഹായുദ്ധത്തിനു് ശേഷമാണു് ഓയിലിനുള്ള ആവശ്യം വർദ്ധിച്ചതും സൗദി അറേബ്യക്ക് ഓയിൽ ഒരു പ്രധാന വരുമാനമാർഗ്ഗമായതും. ഇപ്പോൾ ബജറ്റിന്റെ 75% വരുമാനവും, കയറ്റുമതിയുടെ 90% വും പെട്രോളിയത്തിലൂടെയാണ് രാജ്യത്തിനു ലഭ്യമാകുന്നത് . 1973-ൽ ഓയിലിന്റെ വില വർദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളർച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവർഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ വരുമാനം 45 ബില്യൺ സൗദി റിയാൽ ആയിരുന്നു. രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യൺ റിയാലിലും കൂടുതൽ ആയി വർദ്ധിച്ചിരുന്നു സൗദികളുടെ ഈ ഓയിൽ ബൂം പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകർഷിച്ചു. പെട്ടെന്നുണ്ടായ ഈ വളർച്ചയെ താങ്ങാൻ വേണ്ട തൊഴിൽശക്തി ഇല്ലാതിരുന്ന സൗദികൾ വിദേശീയരെ ജോലിക്കായി എടുക്കാൻ നിർബന്ധിതരായി. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ എണ്ണ സമ്പത്താണ്‌. സൗദിയിൽ നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത് എണ്ണ കയറ്റുമതി - സൗദി അറേബ്യ അമേരിക്ക ഊർജ്ജ വിവര വകുപ്പ്. ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം രാജ്യത്ത് തന്നെയാണ് ഉപയോഗിക്കുന്നു. വൈദ്യുതി ഉൽപാദനത്തിനും വ്യവസായങ്ങൾക്കും കൂടുതലായി പെട്രോളിയം ഉല്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സൗദി അറേബ്യക്ക് 260 ബില്ല്യൺ ബാരൽ എണ്ണയുടെ കരുതൽ ശേഖമുണ്ട് . ലോകത്തിൽ അതിവേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ നട്ടെല്ലായ ഓയിൽ കരുതൽ ശേഖരമാണ് അവരെ അതിനു പ്രാപ്തരാക്കുന്നത് . വ്യവസായം ഊർജ വ്യാവസായിക മേഖലയാണ് രാജ്യത്തെ പ്രധാന വരുമാന മാർഗം. കൂടാതെ മറ്റു വ്യവസായ ശാലകളും പ്രവർത്തിക്കുന്നുണ്ട്. ജുബൈൽ, യാമ്പു തുടങ്ങിയ പ്രദേശങ്ങൾ രാജ്യത്തെ വ്യവസായ മേഖലകളാണ്. വർഷത്തിൽ 2.92 ദശലക്ഷം ടൺ ഡുവൽ അമോണിയം ഫോസ്‌ഫേറ്റും, 440,000 ടൺ അമോണിയവും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിർമ്മാണ കമ്പനി സൗദി അറേബ്യയിൽ ആണ് സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യ മൈനിംഗ് കമ്പനി മാദേൻ - എബൗട്ട് അസ് എന്ന വിഭാഗം നോക്കുക. 1988 ൽ സൗദി അറേബ്യ 4 ദശലക്ഷം ഔൺസ് സ്വർണ്ണം ഖനനം ചെയ്തെടുക്കുകയുണ്ടായി സൗദി അറേബ്യ സ്വർണ്ണ ഖനനം സൗദി അറേബ്യ മൈനിംഗ് കമ്പനി - സ്വർണ്ണ ഖനനം എന്ന വിഭാഗം. പ്രതിവർഷം 4 ദശലക്ഷം മെട്രിക് ടൺ ബോക്സൈറ്റ് ആണ് അൽബൈത്ത എന്ന ഖനിയിൽ നിന്നും ഖനനം ചെയ്യുന്നത് . തീർത്ഥാടനം thumb|ഹജ്ജ് സമയത്ത് മസ്ജിദുൽ ഹറം പള്ളി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്‌ലിംകൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻ വേണ്ടി സൗദി അറേബ്യയിലെ മക്കയിലേക്കാണ് വരുന്നത്. ഇത് രാജ്യത്തെ ടൂറിസം, വ്യോമയാന രംഗങ്ങളിലെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ്. എണ്ണ വരുമാനം ഉണ്ടാകുന്നത് വരെ മക്കാ തീർത്ഥാടകരുടെ വരവ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന തീർത്ഥാടനങ്ങളിൽ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയതാണ് ഹജ് തീർത്ഥാടനം ബെർക്ക്ലി സെന്റർ ഫോർ റിലിജിയൻ, പീസ് ആന്റ് വേൾഡ് അഫയേഴ്സ്- ഇസ്‌ലാം ഇസ്‌ലാമിക് പ്രാക്ടീസസ് എന്ന ഭാഗം വായിക്കുക. ബാങ്കിംഗ് right|thumb|ജിദ്ദയിലെ ഇസ്ലാമിക് വികസന ബാങ്കിന്റെ ആസ്ഥാനം|കണ്ണി=Special:FilePath/DSC00030-isl-bank1.JPG അറബ് മേഖലയിലെ തന്നെ ഏറ്റവും മികച്ച ബാങ്കിങ് സംവിധാനമാണ് രാജ്യത്തുള്ളത്. സൗദി റിയാൽ ആണ് രാജ്യത്തെ കറൻസി. സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) യാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത്‌ സൗദി അറേബ്യ മോണിറ്ററിംഗ് ഏജൻസി സാമ ഔദ്യോഗിക വെബ് വിലാസം. റിയാലിനെതിരേ അടിസ്ഥാന നാണയമായി അമേരിക്കൻ ഡോളർ ആണ് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി വിദേശവിനിമയത്തിനായി കണക്കിലെടുക്കുന്നത്. അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്. അമേരിക്കയിലും യൂറോപ്പിലുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ ഗൾഫ് സാമ്പത്തികഘടനയെ ബാധിക്കാതിരിക്കാതിരിക്കുന്നതിന് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസിക്ക് ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയുമായി സാമ്പത്തിക, തൊഴിൽ മേഖലകളിൽ ശക്തമായ ബന്ധമുള്ള സൗദിയിൽ ഇന്ത്യൻ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു പല ഇന്ത്യൻ ബാങ്കുകളുടെ പ്രവർത്തനങ്ങളും സൗദിയിലുണ്ട്. സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ വ്യവസ്ഥയനുസരിച്ച് ഓരോ ഇഖാമ (താമസ രേഖ)യിലും രേഖപ്പെടുത്തിയ തൊഴിലിന് അനുസൃതമായി അനുവദനീയമായ പണം മാത്രമേ വിദേശികൾക്ക് നാട്ടിലേക്ക് അയക്കാനാകൂ. വിദേശികൾ സൗദിയിൽനിന്നു ബാങ്ക് വഴി അയക്കുന്ന പണത്തിന്റെ അളവ് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധ്യമാകുന്ന സംവിധാനം രാജ്യത്തുണ്ട്. ഇതനുസരിച്ച് മാസവേതനത്തിൽ കൂടുതലാണ് പണമയക്കുന്നതെങ്കിൽ തൊഴിലാളിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ പുറത്തേക്ക് അനധികൃത പണമൊഴുക്ക് തടയുകയാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. എന്നാൽ രാജ്യത്ത് നിക്ഷേപമുള്ള വിദേശികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല സൗദി അറേബ്യയിൽ ബാങ്കിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ സാമയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും - പി.ഡി.എഫ് രേഖ. രാജ്യത്തെ ബാങ്കുകളുടെ പട്ടിക എണ്ണം ബാങ്ക് ചുരുക്കപ്പേര് ആസ്തി (സൗദി റിയാൽ) കണ്ണി 1 നാഷണൽ കമേഴ്സ്യൽ ബാങ്ക് NCB 15,000 മില്യൺ www.alahli.com 2 സൗദി അമേരിക്കൻ ബാങ്ക് SAMBA www.samba.com 3 സൗദി ബ്രിട്ടീഷ് ബാങ്ക് SABB www.sabb.com 4 അറബ് നാഷണൽ ബാങ്ക് ANB www.anb.com 5 റിയാദ് ബാങ്ക് 176 ബില്യൺ www.riyadbank.com 6 അൽ-രാജി ബാങ്ക് www.alrajhibank.com 7 സൗദി ഹോളണ്ടി ബാങ്ക് SJB www.shb.com.sa 8 അൽ-ജസീറ ബാങ്ക് BAJ www.baj.com 9 സൗദി ഫ്രാൻസി ബാങ്ക് www.alfransi.com 10 അൽ ബിലാദ് ബാങ്ക് www.bankalbilad.com 11 അലിന്മ ബാങ്ക് www.alinma.com 12 ഇസ്ലാമിക് വികസന ബാങ്ക് IDB www.isdb.org 13 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI www.statebank.com.sa വിവര സാങ്കേതിക വിദ്യ വിവര സാങ്കേതിക വിദ്യ രംഗത്ത് സൗദി ഏറ്റവും വലിയ കമ്പോളമായി വളർന്നിട്ടുണ്ട്. ഈ രംഗത്ത് ലോകത്ത് മുൻ നിരയിൽ നിൽക്കുന്ന പ്രമുഖ കമ്പനികളുടെയെല്ലാം പ്രധാന കമ്പോള മേഖലയാണ് സൗദി അറേബ്യ. വിവര സാങ്കേതിക വിദ്യ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ആരോഗ്യമേഖലയിലാണ്. വിവര സാങ്കേതിക വിദ്യ ഉപയോഗത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന മറ്റൊരു മേഖല ടെലികമ്യൂണിക്കേഷൻ രംഗമാണ്. വികസന പദ്ധതികൾ വൻ വികസന പദ്ധതികളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. വാഹന ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ തുരങ്കങ്ങളും പാലങ്ങളും നിർമ്മിക്കുന്നതടക്കമുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുന്നുണ്ട് സാമ്പത്തിക-ആസൂത്രണ മന്ത്രാലയം - പദ്ധതികളുടെ വിവരങ്ങൾ പി.ഡി.എഫ മാധ്യമം. വരുംകാലങ്ങളിൽ ലോകത്തിലെ മികച്ച ശക്തിയായി മാറാനുള്ള ഒരു ശ്രമത്തിലാണ് സൗദി അറേബ്യ സൗദി അറേബ്യയിലെ വികസനങ്ങൾ - ഔദ്യോഗിക കണക്കുകൾ. thumb|200px|right|റിയാദ്-ദമാം ദേശീയപാത വിദേശ നയം thumb|200px|left|അബ്ദുള്ള രാജാവ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം. ഐക്യരാഷ്ട്ര സഭയിലെ സ്ഥാപകാംഗം ആണ് സൗദി അറേബ്യ. കൂടാതെ അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ എല്ലാ അന്താരാഷ്ട്ര സംഘടനകളിലും ശക്തമായ ഒരു സാന്നിദ്ധ്യമാണ് സൗദി അറേബ്യ. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ്, ഗൾഫ് സഹകരണകൗൺസിൽ എന്നിവ സ്ഥാപിക്കാൻ മുൻകൈയ്യെടുത്ത രാജ്യം കൂടിയാണ് സൗദി അറേബ്യ . 1970-നും, 2002-നും ഇടക്ക് ഏതാണ്ട് 70 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ വിദേശ സഹായം സൗദി അറേബ്യ വിതരണം ചെയ്തിട്ടുണ്ട് . അമേരിക്കയുമായി സൗദി അറേബ്യയുടെ ബന്ധം വളരെ ശക്തമാണ്. പേർഷ്യൻ ഗൾഫ് യുദ്ധത്തിൽ ഇറാഖിനെതിരേയുള്ള സഖ്യസേനയുടെ ആക്രമണത്തിൽ സൈനികത്താവളം സൗദി അറേബ്യ ആയിരുന്നു. വേൾഡ് ട്രേഡ് സെന്റർ സംഭവത്തിനുശേഷം അമേരിക്കയുമായുള്ള ബന്ധത്തിനു ഉടച്ചിൽ തട്ടിയെങ്കിലും, സൗദി അറേബ്യയുടെ ഏറ്റവും വളരെ അടുത്ത ഒരു സൗഹൃദരാജ്യമാണ് അമേരിക്ക അമേരിക്ക-സൗദി നയതന്ത്ര ബന്ധം സൗദി എംബസ്സിയുടെ വെബ് സൈറ്റിൽ നിന്നും. thumb|200px|right|വാഷിങ്ടണിലെ സൗദി നയതന്ത്ര കാര്യാലയം വിദ്യാഭ്യാസം, വ്യാപാരം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളിൽ വിദേശ രാജ്യങ്ങളുമായി സൗദി അറേബ്യയുടെ സൗഹൃദം ശക്തമാണ്. ജി.സി.സി രാജ്യങ്ങളുമായും ഗൾഫ് സഹകരണ കൗൺസിലുമായി കരാറിൽ ഒപ്പുവെച്ച യൂറോപ്യൻ രാജ്യങ്ങളുമായും സൗദി അറേബ്യ സ്വതന്ത്ര വിപണി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ചികിത്സ, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ അമേരിക്ക, യൂറോപ്പ് ഏഷ്യ എന്നീ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചാം സ്ഥാനമാണു സൗദിക്കുള്ളത്. അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർത്ഥികളുടെ എണ്ണം 50,000 ത്തോളം വരും (ഡിസംബർ 2011 ലെ കണക്കനുസരിച്ച്) അമേരിക്കയിൽ പഠിക്കുന്ന സൗദി വിദ്യാർത്ഥികളുടെ എണ്ണം അമേരിക്കയിലെ സൗദി എംബസ്സിയുടെ കൾച്ചറൽ അറ്റാഷേയുടെ വിവരം പ്രകാരം - ശേഖരിച്ചത് ഡിസംബർ 2011. പുതിയ തലമുറയുടെ പുരോഗതിക്കുവേണ്ടി വൈജ്ഞാനിക മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് സൗദിയുടെ കാഴ്ചപ്പാട്. കിങ് അബ്ദുള്ള ഫോറിൻ സ്‌കോളർഷിപ്പ് പദ്ധതിയനുസരിച്ച് നിരവധി വിദ്യാർത്ഥികളെ വിവിധരാജ്യങ്ങളിലയച്ച് ഉന്നതവിദ്യാഭ്യാസം നൽകാൻ രാജ്യത്തിനു സാധിച്ചിട്ടുണ്ട്. റിയാദിലെ ദാറതുൽ മലിക് അബ്ദുൽ അസീസും ന്യൂദൽഹിയിലെ ജാമിഅ മില്ലിയ്യ സർവകലാശാലയും തമ്മിൽ വൈജ്ഞാനിക മേഖലയിൽ ശക്തമായ സഹകരണം നില നിൽക്കുന്നുണ്ട്. ആണവോർജ്ജ വികസനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും, ഫ്രാൻസും തമ്മിൽ ഒരു കരാറിൽ ഒപ്പു വെയ്ക്കുകയുണ്ടായി. ഇതിൻ പ്രകാരം സമാധാന ആവശ്യങ്ങൾക്കുവേണ്ട് സൗദി നടപ്പാക്കുന്ന ആണവോർജ്ജ പദ്ധതിക്ക് ഫ്രാൻസ് അതിന്റെ സാങ്കേതികസഹായം ലഭ്യമാക്കും. സൗദി അറേബ്യയുടെ ഈ ആണവമേഖലയിലുള്ള ആദ്യത്ത കരാറാണ് ഇത് ആണവോർജ്ജ വികസനം. സൗദി ഫ്രാൻസ് കരാർ ദ നാഷണൽ - ശേഖരിച്ചത് 23 ഫെബ്രുവരി 2011. തൊഴിൽ രംഗം പെട്രോളിയം ഉല്പന്നങ്ങളുടെ കണ്ടു പിടുത്തത്തോടെ തൊഴിൽ രംഗത്ത് വൻ മുന്നേറ്റമാണ് സൗദി അറേബ്യ നടത്തിയത്. നിലവിൽ 80 ലക്ഷം വിദേശ തൊഴിലാളികളുള്ള രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് 84 ശതമാനവും കുറഞ്ഞ വിദ്യാഭ്യാസം മാത്രമുളള വിദേശികളാണ് തൊഴിൽ മേഖലയിലുളളത്. വൻകിട പദ്ധതികളുടെ പിറകിലെല്ലാം വിദേശ തൊഴിലാളികളുടെ കരങ്ങളാണ്. സൗദിയിൽ സ്വകാര്യ മേഖലയിൽ 10 ശതമാനം മാത്രമാണ് സ്വദേശികളുളളത്. വിദേശികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. പുതിയ കണക്കുകൾ പ്രകാരം പുരുഷൻമാരെക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ് രാജ്യത്തെ സ്ത്രീകൾ. തൊഴിൽ രഹിതരായ വനിതകളിൽ നാലിൽ മൂന്നും ബിരുദമോ ബിരുദാനന്ത ബിരുദമോ നേടിയവരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാമ്പത്തിക മാന്ദ്യം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴും രാജ്യത്ത് കൂടുതൽ പ്രകടമായിട്ടില്ല. പശ്ചിമേഷ്യയിൽ തൊഴിലവസരങ്ങളിൽ സൗദിയുടെ തലസ്ഥാനമായ റിയാദ് മുന്നിൽ നിൽക്കുന്നു. സാമ്പത്തികം, തൊഴിൽ ലഭ്യത, തൊഴിൽ അവകാശങ്ങൾ, കാലാവസ്ഥ, ദൈനംദിന ജീവിത നിലവാരം, സാമൂഹിക- സാംസ്കാരിക നിലവാരം എന്നീ ഘടകങ്ങളാണ് പഠനത്തിൽ മാനദണ്ഡമാക്കി ബൈത്ത് ഡോട്ട് കോം എന്ന വെബ് പോർട്ടൽ യുഗോഫ് ഇന്റർനാഷനൽ എന്ന സ്ഥാപനവുമായി സഹകരിച്ച് 2012-ൽ നടത്തിയ പഠനത്തിൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള നഗരം സൗദി തലസ്ഥാന നഗരമായ റിയാദും ദോഹയുമാണെന്ന് പഠനം. തൊട്ടടുത്ത സ്ഥാനം ജിദ്ദക്കാണ്. എങ്കിലും സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി വിദേശികൾ ചെയ്യുന്ന ജോലികളിൽ നിയന്ത്രണങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ട്‌. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി)യിൽ അംഗത്വം എടുക്കേണ്ടതുണ്ട് . സാമൂഹിക സുരക്ഷാ പദ്ധതി എന്ന നിലയിലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലുടമയുടെ സർക്കാരുമായുളള മുഴുവൻ ക്രയവിക്രയങ്ങൾക്കും ഗോസി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ് സൗദിയിലെ ഇൻഷുറൻസ് സംവിധാനം ഗോസി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും. ഇൻഷുറൻസ് പോളിസികൾക്ക് ആവശ്യമായ തുക തൊഴിലുടമകൾ അടക്കണമെന്നാണ് നിയമം. വർക്ക് പെർമിറ്റ് നേടുന്നതിനും ഇഖാമ പുതുക്കുന്നതിനുമെല്ലാം ഇത് ബാധകമാണ്. ലേബർ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്ന ലേബർ കാർഡ് (വർക് പെർമിറ്റ്) കാലാവധി ഒരു വർഷമാണ്. നിരോധിച്ചിരിക്കുന്ന വെബ്‌സൈറ്റുകളോ സേവനങ്ങളോ ആക്‌സസ് ചെയ്യാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കുകയും പിഴകളോ നിയമനടപടികളോ പോലുള്ള സാധ്യതയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.സൗദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഐടിസി) രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും എതിരായിട്ടുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്ന. വാരാന്ത ഒഴിവു ദിനങ്ങൾ നിലവിൽ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ആണ് സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങൾ. മുൻപ് ഇത് വ്യാഴം വെള്ളി ദിവസങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത ഒഴിവു ദിനങ്ങളായി കണക്കാക്കുന്ന വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനായി വെള്ളി, ശനി ദിവസങ്ങൾ വാരാന്ത ഒഴിനു ദിനങ്ങളായി പ്രഖ്യാപിക്കുന്നതിന് 2013 ഏപ്രിൽ മാസം ശൂറ കൗൺസിലും പിന്നീട് സൗദി മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.വാരാന്ത ഒഴിവു ദിനങ്ങൾ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങൾ രാജ്യത്ത് തൊഴിൽ തേടിയെത്തുന്നവർ ഏതെങ്കിലും ഒരു സ്പോൺസറുടെ കീഴിലാണ് ജോലി ചെയ്യുന്നത്. സ്പോൺസറുടെ കീഴിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. രാജ്യത്തെ നിലവിലുള്ള വിസ നിയമ പ്രകാരം സൗദി സ്പോൺസർക്ക് ആണ് ജോലിക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഉള്ളത്. സ്പോൺസർക്കോ അല്ലെങ്കിൽ അദ്ദേഹം കോടതി വഴി ചുമതലപ്പെടുത്തിയ ആൾക്കോ (വക്കീൽ) ആണ് തൊഴിലാളികളുടെ പാസ്പോർട്ട് സൂക്ഷിക്കുന്നതിനും താമസ രേഖ പുതുക്കുന്നതിനും തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് അവധിക്കായി പോകാനുള്ള അനുമതി പത്രം നൽകുന്നതിനും അധികാരമുള്ളത്. സ്പോൺസറുടെ സഹകരണമില്ലാതെ വിദേശ തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് നിയമ പരമായി പോകണമെങ്കിൽ സൗദി തൊഴിൽ കോടതി മുഖേന മാത്രമാണ് സാധിക്കുക. 2003 വരെ സൗദി അറേബ്യയിൽ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പോകാൻ പ്രവാസികൾക്ക് ജവാസാത് സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ അനുമതി പത്രം ആവശ്യമായിരുന്നു. വിദേശ പൗരന്മാർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തന്റെ കീഴിലുള്ള വിദേശ തൊഴിലാളി ഒളിച്ചോടി പോയതായും ആ തൊഴിലാളിയുടെ പേരിൽ തനിക്ക് മേലിൽ ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ലെന്നും ജവാസാത്ത് അധികൃതരെ രേഖാമൂലം അറിയിക്കാൻ സ്വദേശി പൗരന്മാർക്ക് സൗദി സർക്കാർ നൽകിയ പ്രത്യേക അവകാശമാണ് ഹുറൂബ് (escape). ഹുറൂബ് ആക്കപ്പെട്ടവർക്ക് രാജ്യത്തെ തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി മാത്രമേ സ്വദേശത്തേക്കു പോകാൻ കഴിയുകയുള്ളൂ. നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളിൽനിന്ന് സ്വദേശി പൗരന്മാർക്ക് സംരക്ഷണം നൽകാനുള്ള ഹുറൂബ് നിയമം നിരപരാധികൾക്കെതിരെ അന്യായമായി പ്രയോഗിക്കപ്പെടുന്നുണ്ട്. അന്യായമായി ഹുറൂബിന്റെ കെണിയിൽപെട്ട് രാജ്യം വിടാനാകാതെ മലയാളികളടക്കം നിരവധി പേർ സൗദിയിൽ ദുരിതം നേരിടുന്നുണ്ട് സൗദി തൊഴിൽ നിയമത്തിൽ 74 മുതൽ 83 വരെയുള്ള ഭാഗങ്ങൾ സൗദി എംബസ്സിയുടെ ഔദ്യോഗിക സൈറ്റിൽ - സൗദി തൊഴിൽ നിയമങ്ങൾ എന്ന ഭാഗം. ജീവിത രീതി ആശയ വിനിമയം സൗദി അറേബ്യയിലെ ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പ്രാദേശിക അറബി ഉച്ചാരണ രീതി നിലവിലുണ്ട്. ഇസ്ലാമിക കലണ്ടറിന്റെ തനിമ നിലനിർത്തുന്നതിനും മാതൃഭാഷയോടുള്ള ബഹുമാനാദരവ് കാത്തുസൂക്ഷിക്കുന്നതിനുമായി അറബി ഭാഷ ഉപയോഗിക്കാൻ സർക്കാർ ഉത്തരവുണ്ട്. സർക്കാർ വകുപ്പുകളിൽ നടക്കുന്ന എഴുത്തുകുത്തുകളിൽ ഹിജ്റ വർഷ തീയതി നിർബന്ധമായും ഉപയോഗിക്കണം. കമ്പനികളുടെയും ഹോട്ടലുകളുടെയും റിസപ്ഷനുകളിലെ വ്യവഹാര ഭാഷ അറബിയാക്കണമെന്നും സർക്കാർ ഉത്തരവുണ്ട്. കത്തുകളിൽ ഇംഗ്ലീഷ് തീയതി ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് വിരോധമില്ല. മക്കയുടെ വിശുദ്ധിയും ഇസ്‌ലാമിക ചരിത്ര പാരമ്പര്യവും നിലനിർത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങളുടെയും കല്യാണ മണ്ഡപങ്ങളുടെയും പേരുകൾ നിർബന്ധമായും അറബിയിൽ തന്നെ എഴുതിരിക്കണം. അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല. ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്ഥാപനത്തിന്റെ പേരെഴുതണമെന്ന് ആഗ്രഹിക്കുന്നവർക്ക് അറബി ലിപിക്ക് താഴെ ചെറിയ രൂപത്തിൽ എഴുതി വെക്കാവുന്നതാണ്. സ്ത്രീ സ്വാതന്ത്ര്യം right|thumb|150px|സൗദി സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ച സ്ത്രീ സൗദി അറേബ്യയിലെ വനിതകളുടെ അവകാശങ്ങൾ നിർണയിക്കുന്നത് മുസ്‌ലിം നിയമങ്ങളാണ്. 2010-ലെ ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച് സ്ത്രീ പുരുഷ സമത്വം കുറവുള്ള 134 രാജ്യങ്ങളിൽ 129 ആണ് സൗദി അറേബ്യയുടെ സ്ഥാനം . ഓരോ സ്ത്രീയുടേയും കൂടെ രക്ഷാകർത്താവായി ഒരു പുരുഷൻ കൂടെ ഉണ്ടാവണം എന്നാണ് നിയമം. പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ചേർന്ന് ഇരിക്കന്നതിനു വിലക്കുണ്ട് . സ്ത്രീകൾക്കുമാത്രമായുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഇരിക്കാവു, എല്ലായിപ്പോഴും ശരീരം മൊത്തത്തിൽ മറഞ്ഞുകിടക്കുന്ന അബായ എന്ന കറുത്ത മേലങ്കി ധരിച്ചിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. ഇത് ധരിക്കാതെ വിദേശികളായ സ്ത്രീകൾക്കുപോലും പൊതു ഇടങ്ങളിൽ പോകാൻ പാടില്ല. കൂടാതെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശവും നിരോധിച്ചിരുന്നു. . പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ളത് പോലെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമില്ല. പക്ഷെ സൗദിയിലെ ഇസ്‌ലാമിക നിയമം അനുസരിച്ച്‌ സ്‌ത്രീകൾ ജോലി ചെയ്യുന്നതിന്‌ വിലക്കില്ല. രാജ്യത്ത്‌ 15 ശതമാനത്തിൽ താഴെ സ്‌ത്രീകൾ മാത്രമാണ്‌ തൊഴിൽ മേഖലയിലുളളത്‌. പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ഗവേഷണ വിദ്യാർഥിനികളുടെ എണ്ണത്തേക്കാൾ വളരെ കൂടുതൽ ആണ്‌ സൗദിയിൽ നിന്നും ഓരോ വർഷവും ഗവേഷണം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം. ആകെയുള്ള സൗദി ഡോക്ടർമാരിൽ 40 ശതമാനവും സ്‌ത്രീകളാണ്‌ എന്നതാണ്‌ പുതിയ കണക്കുകൾ. അതു പോലെ നിരവധി സൗദി സ്‌ത്രീകൾ ശാസ്‌ത്ര രംഗത്തും, ഗവേഷണ രംഗത്തും ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുമുണ്ട്. അബ്ദുല്ല രാജാവ് 2011-ൽ നടത്തിയ പ്രഖ്യാപനം രാജ്യത്തെ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ്‌... ഭരണകാര്യങ്ങളിൽ രാജാവിനെ ഉപദേശിക്കുന്ന "മജ്‌ലിസ് ശൂറ" കൗൺസിലിലും വനിതാ പ്രാതിനിധ്യം ഉണ്ടാവുമെന്നും പ്രഖ്യാപനത്തിലുണ്ട്. സൗദി അറേബ്യയിൽ വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദി സർക്കാർ സ്‌ത്രീകൾക്ക്‌ മാത്രമായി ഒരു നഗരം നിർമ്മിക്കുന്നുണ്ട്. സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന തൊഴിൽ രംഗത്തെ വനിതാവൽക്കരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്ന കടകളിലെ നാല് ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ തൊഴിലന്വേഷകർക്ക് പേർ റജിസ്റ്റർ ചെയ്യാൻ ഹാഫിസ് എന്ന പേരിൽ പ്രത്യേക സംവിധാനവും നിലവിലുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പൊതുഗതാഗതം right|thumb|റിയാദിലെ ഗതാഗത വകുപ്പ് മന്ത്രാലയം ഗതാഗത സൗകര്യങ്ങൾക്കായി വൻ തോതിൽ മുതൽ മുടക്കുന്ന സൗദി അറേബ്യയിൽ വളരെ വിപുലമായ ഗതാഗത സംവിധാനമാനുള്ളത് ഗതാഗത വികസനം എട്ടാം പഞ്ചവത്സരപദ്ധതിയിലെ ഗതാഗതവികസന പദ്ധതികളെക്കുറിച്ച്. റോഡ്‌ ഗതാഗതം, റെയിൽ‌ ഗതാഗതം, വ്യോമ ഗതാഗതം, ജല ഗതാഗതം എന്നിവയെല്ലാം അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വർഷത്തിലുടനീളം തീർത്ഥാടകരെത്തി കൊണ്ടിരിക്കുന്ന മക്കയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. മക്കയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 182 കിലോമീറ്റർ നീളത്തിൽ 88 സ്റ്റേഷനുകളോട് കൂടി നിർമ്മിക്കുന്ന പദ്ധതിയാണ് മക്ക മെട്രോ . മക്കയിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന് 60 കിലോമീറ്റർ നീളത്തിൽ 60 സ്റ്റേഷനുകളോട് കൂടി എക്സ്പ്രസ് ബസുകൾക്കായുള്ള പാത, 65 കിലോ മീറ്റർ നീളത്തിൽ 87 സ്റ്റേഷനുകളോട് കൂടിയ ടൗൺ സർവീസ് ബസ് പാത എന്നിവയും പുതിയ പദ്ധതികളാണ്. റോഡ്‌ ഗതാഗതം right|thumb|റിയാദിലെ കിംഗ്‌ ഫഹദ് റോഡ്‌ ഏതാണ്ട് ഒൻപതു ദശലക്ഷം ഗതാഗത കുറ്റകൃത്യങ്ങൾ ആണ് രാജ്യത്ത് ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത് . എല്ലാ വിധ ഗതാഗത നിയമലംഘനത്തിനും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് പിഴ ഈടാക്കുന്നത്. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കി തുടങ്ങിയ സാഹിർ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക വഴി ട്രാഫിക് കുറ്റകൃത്യങ്ങൾ, വാഹനാപകട മരണങ്ങൾ എന്നിവ വൻ തോതിൽ കുറക്കാൻ കഴിഞ്ഞിട്ടുണ്ട് . വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഉപയോഗം, കാറുകൾ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ എന്നിവ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. സ്വദേശികൾക്ക് മാത്രമാണ് ടാക്സി കമ്പനികൾ ആരംഭിക്കാൻ അനുമതിയുള്ളത്. അംഗീകാരമുള്ള കമ്പനികൾ മുനിസിപ്പൽ ട്രാഫിക് വിഭാഗത്തിന്റെ നിബന്ധനകൾ പാലിക്കുന്ന അഡ്മിനിസ്ട്രേഷൻ ഓഫീസ് തുറക്കണം. വാഹനവും ഡ്രൈവറും ഇൻഷൂർ ചെയ്തിരിക്കണമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം കമ്പനിക്ക് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ലൈസൻസ് ലഭ്യമാകുന്നതിന് നിശ്ചയിച്ച മിനിമം വാഹനങ്ങളും കമ്പനിക്ക് ഉണ്ടായിരിക്കണം. വിവിധ നഗരങ്ങളുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിച്ചാണ് കമ്പനികൾക്ക് വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് നൽകുക. രാജ്യത്തെ ടാക്സികൾ നഗരത്തിലൂടെ കറങ്ങി കൊണ്ട് നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടു പോകുകയാണ് നിലവിലുള്ള രീതി. യാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്ന പുതിയ ടാക്സി നിയമം സൗദി ഗതാഗത മന്ത്രാലയം അടുത്തു തന്നെ നടപ്പാക്കുന്നുണ്ട് സൗദി അറേബ്യയിൽ ടാക്സികൾക്കായി പുതിയ നിയമങ്ങൾ അറബ് ന്യൂസിൽ വന്ന വാർത്ത . ഇതോടെ വിമാനത്താവളം, ഷോപ്പിങ്മാൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് ടാക്സിക്കാർക്ക് നിലവിലുള്ളത് പോലെ നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടുപോകാൻ കഴിയില്ല. യാത്രക്കാർ ടാക്സി ഓഫീസിൽ വിളിച്ച് വാഹനം ആവശ്യപ്പെടുന്ന മുറക്ക് ബന്ധപ്പെട്ട ഓഫിസുകളാണ് യാത്രാ സൗകര്യം ഒരുക്കിനൽകുക . ടാക്സി ഓഫീസുകളിലിരുന്ന് വാഹനങ്ങളെ നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളോടെയാണ് പുതിയ നിയമം. ടാക്സി കാറുകൾ നിരീക്ഷിക്കാനും സ്ഥാനം അറിയാനുമുള്ള ഓട്ടോമാറ്റിക് സൗകര്യം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കണം . ഇത് മുഖേന വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സെന്ററുമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിക്കും. അതിനാൽ വാഹനങ്ങളുടെ വേഗത, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ തുടങ്ങി ടാക്സി യാത്രയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ലഭ്യമാകും ഇൻഷൂറൻസ് സംവിധാനം സൗദിയിലെ വാഹന ഇൻഷുറൻസ് ധനകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) എന്നിവയുമായി എകീകരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. ട്രാഫിക് വിഭാഗത്തെയും ഇൻഷൂറൻസ് കമ്പനികളെയും നാഷനൽ ഇൻഫർമേഷൻ സെൻററുമായി (എൻ.ഐ.സി) ബന്ധിപ്പിച്ച് നടപ്പാക്കുന്ന സംവിധാനത്തിൽ ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങൾ ഉടൻ ലഭ്യമാകും. പരമാവധി ലഭിക്കാവുന്ന ഇൻഷുറൻസ് തുക (ബ്ലഡ് മണി) ഉൾപ്പെടെ 10 ദശലക്ഷം സൗദി റിയാൽ ആണ്. ആൾനാശം, വാഹനത്തിന്റെ കേടുപാടുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം തുടങ്ങിയ ഇനങ്ങൾ ഇൻഷൂറൻസ് പരിധിയിൽ വരും. അപകടത്തിന് കാരണക്കാരനായ വാഹന ഉടമ കുറ്റക്കാരനാണെങ്കിലും മൂന്നാം കക്ഷിക്ക് പൂർണമായ നഷ്ടപരിഹാരം നൽകാൻ ഇൻഷൂർ കമ്പനി ബാധ്യസ്ഥരാണ്. കുറ്റക്കാരനായ വാഹന ഉടമ, ഡ്രൈവർ എന്നിവരിൽ ന്യായമനുസരിച്ച് ഈ നഷ്ടപരിഹാരം പിന്നീട് ഇൻഷൂറൻസ് കമ്പനിക്ക് ഈടാക്കാവുന്നതാണ്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നതും ഈ ഇൻഷൂറൻസ് വ്യവസ്ഥയുടെ നിർദ്ദേശമാണ് ഇൻഷുറൻസ് അവകാശങ്ങൾ ആർട്ടിക്കിൾ 7, താൾ 8. നഷ്ടപരിഹാരത്തുക പോരാതെ വന്നാൽ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട കക്ഷി രേഖാമൂലം അവകാശത്തിന് അപേക്ഷിച്ചിരിക്കണം. നിയമപരമല്ലാത്ത രീതിയിൽ ഉപയോഗിക്കൽ, പരിധിയിലധികം യാത്രക്കാരെ കയറ്റൽ, മൽസരത്തിനോ അമിത വേഗതയിലോ ഉപയോഗിക്കൽ, 21 വയസ്സിന് താഴെയുള്ളവരോ ലൈസൻസില്ലാത്തവരോ വാഹനം ഓടിക്കൽ, വിമാനത്താവളം തുറമുഖം പോലുള്ള നിരോധിത മേഖലയിൽ പ്രവേശിക്കൽ തുടങ്ങിയ കാരണത്താലുണ്ടാകുന്ന നഷ്ടം ഇൻഷൂറൻസ് കമ്പനിക്ക് കുറ്റക്കാരിൽ നിന്ന് ഈടാക്കാവുന്നതാണ്. ഇൻഷൂറൻസ് കമ്പനിക്ക് തെറ്റായ വിവരം നൽകൽ, മനഃപൂർവം അപകടമുണ്ടാക്കൽ, അപകടത്തെക്കുറിച്ച് പത്ത് ദിവസത്തിനകം രേഖാമൂലം അറിയിക്കാതിരിക്കൽ, അപകട സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടൽ, ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ഈടാക്കാമെന്ന ഉദ്ദേശത്തോടെ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കൽ, ചുവപ്പ് സിഗ്നൽ മുറിച്ചുകടക്കൽ, എതിർ ദിശയിൽ വാഹനം ഓടിക്കൽ തുടങ്ങിയ കാരണത്താലും ഇൻഷുറൻസ് കവറേജ് മൂലമുള്ള നഷ്ടപരിഹാരം എകീകരിച്ച ഇൻഷൂറൻസ് സംവിധാനത്തിലൂടെ ലഭിക്കില്ല വാഹന ഇൻഷുറൻസ് സൗദി അറേബ്യ ഇൻഷുറൻസ് അവകാശപ്പെടാൻ പറ്റാത്ത സാഹചര്യങ്ങൾ - ആർട്ടിക്കിൾ 6 (താൾ 5,6) യൂണീഫൈഡ് കംപൽസറി മോട്ടോർ ഇൻഷുറൻസ് പോളിസി. ഡ്രൈവിങ് ലൈസൻസ് രണ്ട് മുതൽ 10 വർഷം വരെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ആണ് സൗദി അറേബ്യയിൽ നൽകുന്നത്. ഇതിൽ ലൈസൻസ് ഉടമക്ക് രണ്ട്, അഞ്ച്, പത്ത് എന്നിവയിൽ ഏതെങ്കിലുമൊരു കാലാവധി തെരഞ്ഞെടുക്കാം. ഒരു വർഷത്തിന് 40 റിയാൽ എന്ന നിരക്കിലാണ് ഫീസ്. എന്നാൽ അഞ്ച് വർഷത്തേക്ക് 75 റിയാൽ മാത്രമാണ് ഫീസ് ഈടാക്കുന്നത് സൗദി ഡ്രൈവിംഗ് ലൈസൻസ് ആവശ്യരേഖകൾ സൗദി സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും . സൗദി ദേശീയ ചിഹ്നത്തിനും ട്രാഫിക് വിഭാഗം ലോഗോക്കും പുറമെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി ) ലോഗോ കൂടി ഉൾപ്പെടുന്ന തരത്തിലാണ് രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് രൂപം. 18 വയസ് തികഞ്ഞാൽ സ്വകാര്യ വാഹനങ്ങളും മോട്ടോർ സൈക്കിളും ഓടിക്കാനുള്ള ലൈസൻസ് എടുക്കാം. ഇരുപതു വയസ് ആയാൽ പൊതു വാഹനങ്ങൾ ഓടിക്കുന്നതിന്നുതിനുള്ള ലൈസൻസും എടുക്കാം . പതിനേഴു വയസ് ആയവർക്ക് ഒരു വർഷത്തേക്ക് മാത്രമായി സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസ് വ്യവസ്ഥയും രാജ്യത്ത് നിലവിലുണ്ട്. സൗദി ലൈസൻസ് ലഭിക്കുന്നതു വരെ വിദേശികൾക്ക് അതതു രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. മൂന്നു മാസം വരെ ഈ ആനുകൂല്യം ലഭിക്കും. എന്നാൽ മൂന്നു മാസത്തിനുള്ളിൽ സൗദി ലൈസൻസ് എടുക്കണം. കൂടാതെ വിദേശ ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കുന്ന വിവരം ഇൻഷൂറൻസ് കമ്പനിയെ അറിയിക്കുകയും വേണം . പ്രായത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നാല് തരം ലൈസൻസ് ആണ് രാജ്യത്ത് നൽകുന്നത്. 3.5 ടണ്ണിനു മുകളിൽ ഭാരം കൂടാത്ത വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി ലഭിക്കുന്ന സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് ഡ്രൈവിംഗ് ലൈസൻസിൽ പരാമർശിച്ചിട്ടുള്ള തരത്തിലും വിധത്തിലും പെട്ട വാഹങ്ങൾ ഓടിക്കുന്നതിനുള്ള ജനറൽ ഡ്രൈവിംഗ് ലൈസൻസ്. പൊതു വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി നൽകപ്പെടുന്ന ഡ്രൈവിംഗ് ലൈസൻസ്. മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിനു വേണ്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്. റെയിൽ ഗതാഗതം left|thumb|ദമാം-റിയാദ് റെയിൽ പാത റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിൽ മെട്രോ റെയിലിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. റിയാദ് മെട്രോ റെയിൽ പാതയുടെ ആദ്യ ഹബ്ബ് കിങ് അബ്ദുല്ല സ്ട്രീറ്റ് കേന്ദ്രീകരിച്ച് പടിഞ്ഞാറ് കിങ് ഖാലിദ് സ്ട്രീറ്റ് വരെയും അവിടെനിന്ന് കിഴക്ക് ശൈഖ് ജാബിർ അസ്സബാഹ് സട്രീറ്റ് വരെയുമാണ് . രണ്ടാമത്തെ ഹബ്ബ് ഒലയ്യ-ബത്ഹ സ്ട്രീറ്റ് കേന്ദ്രീകരിച്ചാണ്. 25 കിലോ മീററർ ചുറ്റളവ് ദൈർഘ്യമുള്ള ഈ പാത നോർത്തേൺ റിങ്ങ് റോഡിൽ തുടങ്ങി അസീസിയ സാപ്റ്റ്കോ ബസ് സ്റ്റേഷനടുത്തുള്ള സതേൺ റിങ് റോഡുവരെ നീളുന്നു. റിയാദിന്റെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഫൈനാൻസ് സിറ്റി, നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ, കിങ് ഫൈസൽ പാതയോരത്തുള്ള വ്യാപാര സമുച്ചയങ്ങൾ, ബത്ഹ മാർക്കറ്റുകൾ എന്നിവ കൂടി ഈ ഹബ്ബിന്റെ പരിധിയിൽ വരും റിയാദ് മെട്രോ പ്രൊജക്ട് റിയാദ് വികസന കമ്മീഷൻ- അർ-റിയാദ് - ശേഖരിച്ച തീയതി 14 ഓഗസ്റ്റ് 2012. സൗദിയുടെ വടക്കൻ മേഖലയെ തെക്കൻ തീരവുമായി ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയാവുന്ന മരുപ്പാലം റെയിൽവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ എന്ന ഖ്യാതി സൗദിക്ക് നേടിക്കൊടുക്കും റെയിൽ ഗതാഗതത്തെ സംബന്ധിച്ച് സൗദി ജെനറൽ ഇൻവസ്റ്റ്മെന്റ് കമ്പന - കീ സെക്ടേർസ് എന്ന ഭാഗം നോക്കുക.1392 കി.മീറ്റർ നീളമുള്ള പാതയിൽ തുടക്കത്തിൽ ചരക്ക് വാഗണുകൾ മാത്രമാണ് ഓടുക. സമാന്തരമായി നിർമ്മിക്കുന്ന പാളത്തലൂടെ 2014 മുതൽ യാത്രാവണ്ടിയും ഓടിത്തുടങ്ങും. വടക്കൻ മേഖലയിലെ ഫോസ്‌ഫേറ്റ് ഖനികളെ തെക്കൻ തീരപ്രദേശമായ റഅസുസ്സൂറിലുള്ള വ്യവസായ നഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേയുടെ ചരക്ക് ഗതാഗത നടത്തിപ്പ് ചുമതല ഇന്ത്യൻ കമ്പനിയായ റൈറ്റ്‌സിന് ആണ്. റിയാദിനും കിഴക്കൻ പ്രവിശ്യക്കുമിടയിൽ നിലവിലെ പാളങ്ങളെയും എണ്ണശുദ്ധീകരണ-വ്യവസായ നഗരമായ ജുബൈലിനെയും ഭാവിയിൽ മരുപ്പാലം റെയിൽവേയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു വരുന്നുമുണ്ട്. സൗദിയിലെ കര മാർഗ്ഗമുള്ള ഗതാഗതത്തിലും അയൽ രാജ്യങ്ങളിലേക്കുള്ള യാത്രയിലും വൻ വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും ഈ പദ്ധതി.റിയാദിൽ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി പുതിയ ആറു പാതകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 80 ശശതമാനം റെയിൽപാതകളും തുരങ്കങ്ങളിലൂടെയായിരിക്കും മക്ക, മദീന നഗരങ്ങളെ സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയുമായും റാബിഗിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയുമായും ബന്ധിപ്പിക്കുന്ന റെയിൽവേയാണ് ഹറമൈൻ റയിൽവേ. 450 കി.മീറ്റർ ദൈർഘ്യമുള്ള ഹറമൈൻ റെയിൽവെ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകാരപ്രദമാണ് ഹറമൈൻ റെയിൽവേ വിവരങ്ങൾ സൗദി റെയിൽവേ വെബ് സൈറ്റ്. ഹജ്ജ്, ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കും റെയിൽവേ വളരെ ഉപകാരപ്രദമാണ് . അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. മണിക്കൂറിൽ 300 കി.മീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനാണ് ഹറമൈൻ റയിൽവേയിൽ സർവീസ് നടത്തുന്നത് എന്നതിനാൽ യാത്രക്കാർക്ക് മക്കയിൽ നിന്ന് മദീനയിലെത്താൻ രണ്ട് മണിക്കൂർ മതി. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് 30 മിനിറ്റും. ഈ റെയിൽവേ പദ്ധതിയുടെ കാര്യനിർവഹണചുമതല സ്കോട്ട് വിൽസൺ കമ്പനിക്കാണ്. നിർമ്മാണ ചുമതല ദാർ-അൽ ഹണ്ടാസാ കൺസൺൾട്ടന്റ് കമ്പനിക്കും . വ്യോമ ഗതാഗതം ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ(ജി.എ.സി.എ) ആണ് രാജ്യത്തെ വ്യോമയാന സേവനങ്ങൾ നിയന്ത്രിക്കുന്നത്.. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സഊദി എയർ ലൈൻസ്(സൗദിയ) സ്വകാര്യ വിമാന കമ്പനിയായ നാഷണൽ എയർ സർവീസ്(നാസ്) എന്നിവയാണ് രാജ്യത്തെ വിമാന കമ്പനികൾ. ഹജ്ജ്, ഉംറ തീർഥാടകരുടെ മുഖ്യ പ്രവേശന കവാടവും രാജ്യത്തെ ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ട്‌ . ലോകത്തെ ഏറ്റവും ഉയരം കൂടിയ 136 മീറ്റർ ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം - എയർ ട്രാഫിക്ക് കൺട്രോൾ ടവർ കിങ് അബ്ദുൾ അസീസ് വിമാനത്താവളം ഔദ്യോഗിക വെബ് വിലാസം. റിയാദിലുള്ള മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളമാണ് , കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. നാസയുടെ ബഹിരാകാശവാഹനങ്ങളുടെ ഒരു ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ് കൂടിയാണ് ഈ വിമാനത്താവളം നാസ സ്പേസ് ഷട്ടിൽ ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. ജിദ്ദ, റിയാദ്, ദമാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ദേശീയ, അന്തർദേശീയ സർവീസ് നടത്തുന്ന സൗദിയുടെ ദേശീയ വിമാന കമ്പനിയാണ് സൗദി എയർലൈൻസ് (സൗദിയ). പൊതുമേഖലാ സ്ഥാപനമായ സൗദി എയർലൈൻസ് രാഷ്ട്രാന്തരീയ വ്യോമയാന മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആഗോള ഗ്രൂപ്പായ സ്കൈടീമിന്റെ ഭാഗമാണ്. ഹജ്ജ് സീസണിൽ ഏറ്റവും കൂടുതൽ തീർഥാടകർ സൗദി എയർലൈൻസ് വഴിയാണ് എത്തുന്നത്. തീർഥാടകരെ വിശുദ്ധ ഭൂമിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും വിവിധ രാജ്യങ്ങളിലെ മുഴുവൻ കേന്ദ്രങ്ങളിലും വിപുലമായ സംവിധാനങ്ങളാണ് സൗദി എയർലൈൻസിന് കീഴിൽ നടത്തുന്നത്. ജല ഗതാഗതം സർക്കാർ നിയന്ത്രണത്തിൽ 1976-ൽ തുടങ്ങിയ സൗദി പോർട്ട്‌ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് രാജ്യത്തെ തുറമുഖങ്ങൾ നില കൊള്ളുന്നത്‌. രണ്ടു വ്യാവസായിക തുറമുഖങ്ങളടക്കം ഒൻപത് തുറമുഖങ്ങളാണ് രാജ്യത്തുള്ളത്. അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് രാജ്യത്തെ തുറമുഖങ്ങളെല്ലാം പ്രവർത്തിക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളുടെ പട്ടിക എണ്ണം സ്ഥലം വിഭാഗം കണ്ണി 01 ജിദ്ദ സഞ്ചാരം, ചരക്കു ഗതാഗതം 02 ദമാം സഞ്ചാരം, ചരക്കു ഗതാഗതം 03 ദുബ സഞ്ചാരം, ചരക്കു ഗതാഗതം 04 ജിസാൻ സഞ്ചാരം, ചരക്കു ഗതാഗതം 05 ജുബൈൽ സഞ്ചാരം, ചരക്കു ഗതാഗതം 06 യാമ്പു സഞ്ചാരം, ചരക്കു ഗതാഗതം 07 റാസ് അൽ-ഖൈർ സഞ്ചാരം, ചരക്കു ഗതാഗതം 08 ജുബൈൽ വ്യാവസായികം 09 യാമ്പു വ്യാവസായികം ആരോഗ്യ രംഗം left|thumb|റിയാദിലെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ആസ്ഥാന കെട്ടിടം|കണ്ണി=Special:FilePath/Ministry_of_Health,_Riyadh,_Saudi_Arabia.JPG സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 2010 ലെ കണക്കു പ്രകാരം രാജ്യത്ത് 415 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും പ്രവർത്തിക്കുന്നു, ഇത് കൂടാതെ നൂറു കണക്കിന് പോളി ക്ലിനിക്കുകളും രാജ്യത്തുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ചക്ക് സൗദി ആരോഗ്യ മന്ത്രാലയം അതീവ താൽപര്യമാണ് കാണിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആത്യാധുനിക മെഡിക്കൽ സിറ്റികളുണ്ട്. 28 സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോകത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ സ്ഥാപനമാണ്‌ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി സയാമീസ് ഇരട്ടകൾക്കുള്ള ശസ്ത്രക്രിയ കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി - റിയാദ് സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ അറബ് ന്യൂസിൽ നിന്നും ശേഖരിച്ചത് - 22 ഡിസംബർ 2012. മക്ക, മദീന എന്നീ തീർത്ഥാടന നഗരങ്ങൾ ഉൾക്കൊള്ളുന്ന സൗദി അറേബ്യ ആരോഗ്യ രംഗത്ത് കുറ്റമറ്റ പ്രധിരോധ സംവിധാനങ്ങളാണ് നടപ്പാക്കുന്നത് . മക്ക, മദീന,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി മൊത്തം 21 ആശുപത്രികളും 137 മെഡിക്കൽ സെന്ററുകളുമാണുള്ളത്. ലോകാരോഗ്യസംഘടന, അമേരിക്കയിലെ പകർച്ചവ്യാധി നിർമാർജ്ജന കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് ഹജ്ജ് ആരോഗ്യ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. അപൂർവ രോഗ വൈറസുകൾ സംബന്ധിച്ച് വൈദഗ്ദ്യമുള്ള അന്താരാഷ്ട്ര പ്രസിദ്ധരായ കൺസൾട്ടന്റുമാരുടെ സേവനം ഹജ്ജ് വേളയിൽ സൗദി ഉറപ്പാക്കുന്നു. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിൽ പ്രതിരോധ മരുന്നു തളിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രംഗത്തുണ്ടാകും ആരോഗ്യമന്ത്രാലയം ഹജ്ജ് തീർത്ഥാടനകാലത്തെ സംവിധാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ വെബ് വിലാസം - ഹജ്ജ് ഹെൽത്ത് സർവീസസ് എന്ന വിഭാഗം നോക്കുക. right|thumb|ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ|കണ്ണി=Special:FilePath/Intl_medical_center.jpg രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റുകൾ വിൽപന നടത്തരുതെന്ന നിർദ്ദേശവും നിലവിലുണ്ട്. പുകവലി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കായി പ്രതിവർഷം 500 കോടി റിയാലാണ് സൗദിയിലെ സർക്കാർ നീക്കിവയ്‌ക്കുന്നത്. സൗദി അറേബ്യയിൽ സ്‌ത്രീകൾക്കിടയിൽ പുകവലി അപകടകരമായി വർദ്ധിയ്ക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ആകെ സ്‌ത്രീകളിൽ 25 ശതമാനം പേർ പുകവലിക്ക് അടിമകളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2012-ലെ കണക്കു പ്രകാരം രാജ്യത്ത് പതിനായിരം പേരിൽ രണ്ടു പേർക്ക് എന്ന തോതിലാണ് എയിഡ്സ് രോഗബാധയുള്ളത്. ഇത് രാജ്യാന്തര തലത്തിൽ കുറഞ്ഞ അനുപാതമാണ്. എയ്ഡ്സ് ബാധിതരെ പ്രത്യേകം സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ചികിൽസിക്കുന്നത്. രാജ്യത്ത് പ്രതിവർഷം എയ്ഡ്സ് രോഗബാധിതരുടെ കണക്കെടുക്കുന്നതോടൊപ്പം എയിഡ്സ് രോഗ നിവാരണത്തിന് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് രാജ്യത്ത് നടത്തുന്നത് രാജ്യത്തെ എയിഡ്സ് ബാധിതരുടെ കണക്കെടുപ്പ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ് സെറ്റിൽ നിന്നും ശേഖരിച്ചത് 10 നവംബർ 2008. ചികിൽസക്ക് പുറമെ എയിഡ്സ് രോഗത്തെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണവും ഓരോ പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നുമുണ്ട് . പാർപ്പിടം സെൻട്രൽ ഡിപാർട്ട്മെൻറ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (സി.ഡി.എസ്.ഐ) 2012 ൽ നടത്തിയ കണക്കെടുപ്പ് പ്രകാരം സൗദി ജനസംഖ്യയിൽ 65 ശതമാനം പേർക്കും സ്വന്തമായി വീടില്ല. 1974 ൽ രാജ്യത്തെ പൗരന്മാരുടെ പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് ഫണ്ടിൽ നിന്നു നിരവധി പേർക്ക് വീട് വച്ച് നൽകിയിട്ടുണ്ട്. എങ്കിലും രാജ്യത്ത് വർധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഭവനസൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ പ്രമുഖനഗരങ്ങളിലെ ഭൂവില ഇതിന് വലിയ തടസ്സമായിത്തീരുന്നുണ്ട്. വൈദ്യുതി right|thumb|വൈദ്യുതി വകുപ്പിന്റെ ജിദ്ദയിലെ ആസ്ഥാനം|കണ്ണി=Special:FilePath/Sec_jeddah.jpg രാജ്യത്തെ ഗാർഹിക, വ്യാവസായിക, പൊതു മേഖലകളിലെല്ലാം സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് വൈദ്യുതിവിതരണം നടത്തുന്നത് സൗദി ഇലക്ട്രിക് കമ്പനി - വാർഷിക റിപ്പോർട്ട് 2011 സൗദി ഇലക്ട്രിക് കമ്പനിയുടെ ഔദ്യോഗിക ഇന്റർനെറ്റ് വിലാസത്തിൽ നിന്നും . ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതിയും, പെട്രോളും ഉപയോഗിക്കുന്നത് സൗദി പൗരന്മാരാണെന്ന് സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ നടത്തിയ പഠനം വ്യക്തമാക്കുന്നു. 51,148 മെഗാവാട്ട് വൈദ്യുതി ആണ് 2011 വർഷത്തിൽ സൗദി അറേബ്യയിൽ ഉൽപാദിപ്പിച്ചത് . 6.3 ദശലക്ഷം ഉപഭോക്താക്കളാണ് സൗദ്യ അറേബ്യയിൽ ഉള്ളത് . രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിന്റെ 73 ശതമാനവും ഗാർഹിക മേഖലയിലാണെന്നും അതിൽത്തന്നെ എയർകണ്ടീഷണറുകളാണ് മുന്നിലെന്നും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു . സർക്കാർ മേഖലയിൽ എത്ര തോത് ഉപഭോഗത്തിനും ഒരേതരം നിരക്കും സ്വകാര്യ, വ്യവസായിക മേഖലയ്ക്ക് ഉപഭോഗത്തിനനുസരിച്ച് മൂന്നുതരം വ്യത്യസ്ത നിരക്കുമാണ് ഈടാക്കുന്നത്. മണിക്കൂറിൽ നാലായിരം വരെ കിലോവാട്ട് ഉപഭോഗത്തിന് വ്യവസായ മേഖലയ്ക്ക് 12 ഹലാല (സൗദി പൈസ) ഈടാക്കുമ്പോൾ 26 ഹലാലയാണ് സർക്കാർ മേഖലയ്ക്കു ചുമത്തുന്നത്. വെള്ളം സൗദി നാഷണൽ വാട്ടർ കമ്പനി ആണ് രാജ്യത്തെ ജല ശുചീകരണവും വിതരണവും നടത്തുന്നത്. ജലത്തിന്റെ എല്ലാത്തരം ഉപഭോഗത്തിലും സൗദി വളരെ മുന്നിലാണ്. മുഴുവൻ മരു പ്രദേശമായ സൗദിയിൽ പ്രതിവർഷം ലഭിക്കുന്ന മഴയുടെ അളവ് നാല് ഇഞ്ച് മാത്രമാണ്. അതിനാൽ ജലശുദ്ധീകരണ പ്ലാന്റുകൾ വഴി കടൽ വെള്ളം ശുദ്ധീകരിച്ചാണ് ജലത്തിന്റെ ആവശ്യം നിറവേറ്റുന്നത്. നിലവിൽ രാജ്യത്തെ പ്രതിദിന ജല ഉദ്പാദനം 3.3 മില്യൺ ക്യുബിക് മീറ്ററാണ്. ആഭ്യന്തര ജല ഉപഭോഗം പ്രതിവർഷം ആളൊന്നിന് 250 ലിറ്ററാണ്. ഓരോ വർഷവും ഏഴ് ശതമാനമെന്ന നിലയിൽ ഇത് കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഉപ്പുവെള്ള ശുദ്ധീകരണത്തിനുള്ള സാങ്കേതിക വിദ്യാവികസനത്തിനും പ്ലാന്റുകളുടെ സ്ഥാപനത്തിനും മറ്റുമായി രാജ്യത്തു വൻതോതിൽ മുതൽ മുടക്കുന്നുണ്ട് കിങ് അബ്ദുൾ അസീസ് സർവ്വകലാശാല - ജല ഗവേഷണ വിഭാഗം സാങ്കേതികവിദ്യ വികസനം. രാജ്യത്തെ ജനസംഖ്യയുടെ അഭൂതപൂർവമായ വളർച്ച മൂലം ഭാവിയിലുണ്ടാകുന്ന ജലാവശ്യത്തിന്റെ വർദ്ധന കണക്കിലെടുത്ത് ഈ രംഗത്ത് കൂടുതൽ മുതൽ മുടക്കിനും വിഭവ, അടിസ്ഥാന സൗകര്യ വികസനത്തിനും വൻ പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുന്നുമുണ്ട്. ഉപഭോഗം പോലെ തന്നെ ഉപയോഗപ്രദമായ വെള്ളം ഉൽപാദിപ്പിക്കുന്ന കാര്യത്തിലും രാജ്യം വളരെ മുന്നിലാണ്. ഉപ്പുവെള്ളത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കുന്നതിൽ ഒന്നാം സ്ഥാനമാണുള്ളത്. ലോകതലത്തിൽ ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ജലത്തിന്റെ 17 ശതമാനവും സൗദിയിൽ നിന്നാണ്. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള 30 പ്ലാന്റുകളാണ് നിലവിൽ രാജ്യത്ത്‌ പ്രവർത്തിക്കുന്നത്. ആഭ്യന്തര കുടിവെള്ളാവശ്യത്തിന്റെ 70 ശതമാനവും നിർവഹിക്കുന്നത് ഉപ്പുവെള്ള ശുദ്ധീകരണത്തിലൂടെ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. 30 പ്ലാന്റുകളിൽ 27ഉം കുടിവെള്ള ഉദ്പാദനത്തിനുള്ളതാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലും വ്യവസായ പ്രദേശങ്ങളിലും 5000 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പൈപ്പ് ലൈനുകളിലൂടെ ഈ പ്ലാന്റുകളിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നു വാട്ടർ കൺവെർഷൻ കമ്പനി കടൽജലം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നു വാട്ടർ ആന്റ് ഇലക്ട്രിസിറ്റ് കമ്പനി ജല-വൈദ്യുത കമ്പനി - സൗദി അറേബ്യ. വിദ്യാഭ്യാസം സൗദി അറേബ്യയിൽ മൊത്തം 170 അന്തർ ദേശീയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ദേശീയ വരുമാനത്തിന്റെ 6.8% ആണ് വിദ്യാഭ്യാസത്തിനായി സൗദി അറേബ്യ ചെലവാക്കുന്നത് .സ്വദേശി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സ്കൂളുകൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇസ്ലാമികാധ്യാപനങ്ങൾക്ക് അനുസൃതമായിരിക്കണം അതിന്റെ പ്രവർത്തനമെന്നതാണ് ഒന്നാമത്തെ നിബന്ധന. കൂടാതെ സ്കൂളുകൾ സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിലായിരിക്കണം. ഇസ്ലാമിക വിദ്യാഭ്യാസം നിർബന്ധമായും നൽകണം. അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. സൗദിയുടെ വിവിധ പ്രവിശ്യകളിലായി 24 പൊതു സർവ്വകലാശാലകളും 8 സ്വകാര്യ സർവ്വകലാശാലകളും ഉണ്ട്. നോളജ് സിറ്റി എന്ന പേരിൽ രാജ്യത്ത് പുതുതായി 81 ബില്യൻ റിയാലിന്റെ വൻ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ വിദ്യാഭ്യാസം യുനെസ്കോയുടെ കണക്കു പ്രകാരം നോളഡ്ജ് സിറ്റി സാഗിയ വെബ് സൈറ്റിൽ നിന്നും. ജിസാൻ, ത്വാഇഫ്, തബൂക്ക്, ഹാഇൽ, അൽബാഹ, നജ്റാൻ, ശഖ്റാ, അൽഖർജിലെ സൽമാൻ ബിൻ അബ്ദുൽ അസീസ്, നോർത്തേൺ ബോർഡർ, അൽജൗഫ്, അൽമജ്മ, കിങ് അബ്ദുൽ അസീസ് നോർത്ത് ജിദ്ദ ബ്രാഞ്ച്, കിങ് അബ്ദുൽ അസീസ് റാബിഅ ബ്രാഞ്ച്, ഇമാം യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല സിറ്റി ഫോർ ഗേൾസ്, കിങ് സൗദ് സർവ്വകലാശാലയിലെ കിങ് അബ്ദുല്ല സിറ്റി ഫോർ ഗേൾസ്, ഉമ്മുൽ ഖുറയിലെ വിമൻസ് കോളജുകൾ തുടങ്ങിയ കലാശാലകളെ ഉൾക്കൊള്ളിച്ചാണ് ഒന്നാംഘട്ട പദ്ധതി. 167 മെൻസ് കോളജുകൾ, 161 വിമൻസ് കോളജുകൾ, അധ്യാപകർക്ക് വേണ്ടിയുള്ള 11,000 റസിഡൻഷ്യൽ വില്ലകൾ, പെൺകുട്ടികൾക്കുള്ള 100 ഹോസ്റ്റലുകൾ, 12 യൂനിവേഴ്സിറ്റി ഹോസ്പിറ്റലുകൾ തുടങ്ങിയവ പദ്ധതികളിലെ പ്രധാന പരിപാടികളാണ് . ലോകത്തിലെ ഏറ്റവും വിശാലമായ സർവകലാശാലാ അങ്കണമുള്ള അമീറ നൂറ സർവകലാശാല സൗദി തലസ്ഥാനമായ റിയാദിലാണ് പ്രിൻസസ്സ് നൂറ സർവകലാശാല സർവകലാശാല ഔദ്യോഗിക വെബ് വിലാസം. മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വനിതാ സർവകലാശാല കൂടിയാണ് അമീറ നൂറ സർവകലാശാല. 80 ലക്ഷം ചതു. അടി സ്ഥലത്ത് പരന്നുകിടക്കുന്ന കലാലയം 15 കോളജുകളിലായി 40,000 വിദ്യാർഥിനികളെ ഉൾക്കൊള്ളുന്നതാണ് പ്രിൻസസ്സ് നൂറ സർവ്വകലാശാല ക്യാംപസ് പ്രിൻസസ്സ് നൂറ സർവ്വകലാശാല റിയാദ് ക്യാംപസ് വിവരങ്ങൾ. ഒരേ അങ്കണത്തിൽ വിപുലമായ എല്ലാ സൗകര്യങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല എന്ന പദവി ഈ സർവകലാശാലക്കുണ്ട്. ക്യാംപസിനകത്തു യാത്രചെയ്യുവാൻ മെട്രോ ട്രെയിൻ സർവീസുമുണ്ട്. രാജ്യത്തെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്‌ കിങ് ഫൈസൽ ഫൗണ്ടേഷന്റെ കീഴിൽ ചാരിറ്റി സ്വഭാവത്തിൽ പ്രവർത്തിക്കുന്ന റിയാദിലെ അൽ ഫൈസൽ സർവകലാശാല കിങ് ഫൈസൽ സർവ്വകലാശാല കിങ് ഫൈസൽ സർവ്വകലാശാല റിയാദ് . വൈദ്യശാസ്ത്രം, എൻജിനീയറിങ്, ഭരണ നിർവ്വഹണം, സയൻസ് ആന്റ് ജനറൽ സ്റ്റഡീസ് എന്നീ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് റിയാദിലെ അൽ ഫൈസൽ സർവകലാശാല മികച്ച സൗകര്യങ്ങളൊരുക്കുന്നു . ഹിജ്റ 1381-ൽ (പൊതുവർഷം 1961) നിലവിൽ വന്ന രാജ്യത്തെ പ്രമുഖ സർവകലാശാലയാണ് മദീനയിലെ മദീന ഇസ്‌ലാമിക് സർവകലാശാല. ഖുർആൻ, ഹദീഥ്, ശരീഅത്ത്‌, ദഅവ, അറബി ഭാഷ, ഉസുൽ അൽ-ദിൻ എന്നീ ആറ് ഫാക്കൽറ്റികളിലായാണ് ഇവിടെ പഠനം നടക്കുന്നത് മദീന സർവ്വകലാശാല പഠനശാഖകൾ മദീന ഇസ്‌ലാമിക സർവ്വകലാശാല. മതപഠനങ്ങൾ കൂടാതെ, ശാസ്ത്രം, എൻജിനീയറിംഗ്, വൈദ്യം, വിവരസാങ്കേതികാവിദ്യ എന്നീ മേഖലകളിലും കോഴ്സുകൾ തുടങ്ങാൻ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്മദീന ഇസ്‌ലാമിക സർവ്വകലാശാല മദീന ഇസ്‌ലാമിക സർവ്വകലാശാല ഔദ്യോഗിക വെബ് വിലാസം. സർവകലാശാല/കലാലയം വെബ്സൈറ്റ് സ്ഥാപിതമായത് നഗരം കിങ് സൗദ് സർവ്വകലാശാലwww.ksu.edu.sa1957 റിയാദ്കിങ് അബ്ദുൾ അസീസ് സർവ്വകലാശാലhttp://www.kau.edu.sa/home_english.aspx1967 ജിദ്ദപ്രിൻസസ്സ് നൂറ ബിന്റ് അബ്ദുൾ റഹ്മാൻ യൂണിവേഴ്സിറ്റിhttp://www.pnu.edu.sa1970 റിയാദ്ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് സർവ്വകലാശാലwww.imamu.edu.sa1974 റിയാദ്അറബ് ഓപ്പൺ യൂണിവേഴ്സിറ്റിwww.arabou.org.sa 2002 റിയാദ്പ്രിൻസ് സുൽത്താൻ സർവ്വകലാശാലwww.psu.edu.sa2003 റിയാദ്റിയാദ് കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് ഫാർമസിwww.riyadh.edu.sa,2004 റിയാദ്അൽ-യമാമ സർവ്വകലാശാലwww.alyamamah.edu.sa 2004 റിയാദ്ദാർ അൽ ഉലൂം സർവ്വകലാശാലwww.dau.edu.sa2005 റിയാദ്കിങ് അബ്ദുൾ അസീസ് ആരോഗ്യ സർവ്വകലാശാലwww.ksau-hs.edu.sa2005 റിയാദ്അൽ-ഫൈസൽ സർവ്വകലാശാലwww.alfaisal.edu2007 റിയാദ്അൽ മരീഫ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി.www.mcst.edu.sa2008 റിയാദ്അൽ ഫാറാബി , കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് നേഴ്സിംഗ്www.alfarabi.edu.sa,2009 റിയാദ്സൽമാൻ ബിൻ അബ്ദുൾ അസീസ് സർവ്വകലാശാല.http://www.sau.edu.sa/web/en 2009 അൽ-ഖർജ്കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിhttp://www.kaust.edu.sa2009 തുവാൾസൗദി ഇലക്ടോണിക് സർവ്വകലാശാലwww.seu.edu.sa2010 റിയാദ്ഷക്ര സർവ്വകലാശാലwww.su.edu.sa 2010 ഷക്രഅൽ-മജ്മ സർവ്വകലാശാലhttp://mu.edu.sa/2010 അ-മജ്മ മാധ്യമ രംഗം left|thumb|150px|ജിദ്ദ ടി.വി ടവർ|കണ്ണി=Special:FilePath/Jeddah_TV_Tower.jpg സൗദി പ്രസ് ഏജൻസി(എസ് പി എ)യാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി. വാർത്താവിതരണ, സാംസ്കാരിക രംഗങ്ങളിൽ സൗദി അറേബ്യ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനു വേണ്ടി പുതുതായി രൂപവൽക്കരിച്ച ഓഡിയോ വിഷ്വൽ ജനറൽ അതോറിറ്റി എന്ന സ്വതന്ത്രസ്ഥാപനത്തിന് സ്വന്തമായ വാർഷിക ബജറ്റും അഡ്മിനിസ്ട്രേഷൻ സംവിധാനവുമുണ്ട്. വാർത്താവിനിമയ മന്ത്രിയുടെ കീഴിലുള്ള ആറംഗ സമിതിയാണ് ഓഡിയോവിഷൽ അതോറിറ്റിയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. വകുപ്പുമന്ത്രിക്കു പുറമെ എക്സലൻറ് റാങ്കിലുള്ള പ്രസിഡൻറ്, ഗവർണർ, സർക്കാർ പ്രതിനിധികളായി രണ്ട് പേർ, സാങ്കേതിക വിദഗ്ദ്ധരായ മന്ത്രിസഭ നിയമിക്കുന്ന രണ്ട് പേർ എന്നിവരങ്ങിയ ആറംഗ സഭയും അതോറിറ്റിയുടെ മേധാവിത്വത്തിലുണ്ട്. സൗദി ടെലികോം കമ്പനി, മൊബൈലി, സൈൻ എന്നിവയാണ് മൊബൈൽ, ഇന്റർനെറ്റ്‌ സേവന ദാദാക്കൾ. സൗദി ടെലികോം കമ്പനി മാത്രമാണ് രാജ്യത്ത് ലാൻഡ്‌ ലൈൻ സേവനംനൽകുന്നത്. സൗദിയിലെ ഇലക്‌ട്രോണിക് മാധ്യമങ്ങൾക്ക് സാംസ്‌കാരിക-വാർത്താവിനിമയ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമാവലി പ്രകാരം ഇലക്‌ട്രോണിക് പത്രങ്ങൾ, ടി.വി-റേഡിയോ ചാനലുകൾ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, പരസ്യ സൈറ്റുകൾ, ഇലക്‌ട്രോണിക് സന്ദേശങ്ങൾ, മൊബൈൽ-മൾട്ടിമീഡിയ സന്ദേശങ്ങൾ, മൊബൈൽ പരസ്യങ്ങൾ, സ്വകാര്യ സൈറ്റുകൾ, മെയിൽ ഗ്രൂപ്പുകൾ, ഡയലോഗ്-ചാറ്റിങ്ങുകൾ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഗണത്തിൽ വരും. നിബന്ധനകൾക്ക് വിധേയമായി മൂന്ന് വർഷത്തേക്കാണ് ഇത്തരം മാധ്യമങ്ങൾക്ക് അനുമതി നൽകുക. നിയമലംഘനം നടത്തുന്ന ഇ-പ്രസിദ്ധീകരണങ്ങൾക്ക് രാജ്യത്തിന്റെ പൊതു താൽപര്യത്തിനും വ്യക്തി താൽപര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ രണ്ട് തരത്തിലുള്ള പിഴകൾ ചുമത്തും. പ്രധാന പത്രങ്ങൾ ഉക്കാദ് അറബിക് അൽ-ജസീറ അറബിക് അഷാർക് അൽ അവസാത് അറബിക്അൽ-വതൻ അറബിക്അൽ-റിയാദ് അറബിക്സൗദി ഗസറ്റ് ഇംഗ്ലീഷ്അറബ് ന്യൂസ് ഇംഗ്ലീഷ്മലയാളം ന്യൂസ് മലയാളംഗൾഫ് മാധ്യമം മലയാളം പ്രധാന ടെലിവിഷൻ ചാനലുകൾ സൗദി ടി.വി.1 വാർത്താധിഷ്ഠിതംസൗദി ടി.വി.2 വാർത്താധിഷ്ഠിതംസൗദി ടി.വി.സ്പോർട്സ് കായികംഅൽ-ഇക്ബാരിയ മറ്റുള്ളവഎ.ആർ.ടി.നെറ്റ് വർക്ക് മറ്റുള്ളവമീഡിയവൺ ടിവിസൗദിയിൽ ലൈസൻസുള്ള ഏക വിദേശ പ്രാദേശിക ചാനൽ സാമൂഹിക രംഗം സൗദി നേരിടുന്ന പ്രധാന സാമൂഹിക പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു ‘സൗദി പബ്ലിക് ഒപ്പീനിയൻ’ 27 ജനുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 February 2011 ‘സൗദി അറേബ്യ ബൈ നമ്പേഴ്സ്’ 12 ഫെബ്രുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 ഫെബ്രുവരി 2011. മികച്ച വേതനമുള്ള ജോലിക്കായി കാത്തിരിക്കുന്ന ഒരു യുവത്വം സൗദിയിലുണ്ട്. ഇവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുക എന്നത് സർക്കാരിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ‘സൗദി അറേബ്യ: എ കിങ്ഡം ഡിവൈഡഡ്’ ദ നേഷൻ 22 മെയ് 2006. ശേഖരിച്ചത് 6 ഫെബ്രുവരി 2011, “സൗദീസ് കോൺഫ്രണ്ട് ഗ്യാപ് ബിറ്റ് വീൻ എക്സ് പെക്ടേഷൻ ആന്റ് റിയാലിറ്റി” , ഫൈനാൻഷ്യൽ ടൈംസ്, 21 ഫെബ്രുവരി 2011. ശേഖരിച്ചത് 21 ഫെബ്രുവരി 2011. സൗദിയിലെ നിലവിലെ അവസ്ഥയിൽ വിവാഹത്തിന് കുറഞ്ഞ പ്രായം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താക്കൾക്കാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം. സൗദി അറേബ്യയിൽ പുരുഷൻ വിവാഹിതനാകണമെങ്കിൽ സ്ത്രീയുടെ പിതാവിന് ധനം കൊടുക്കണം. ഇതിനാൽ ഭീമമായ സ്ത്രീധനം പ്രതീക്ഷിച്ചു നന്നേ പ്രായം കുറഞ്ഞ പെൺകുട്ടികളെ വൃദ്ധന്മാർക്ക് നിക്കാഹ് ചെയ്തുകൊടുക്കുന്ന സമ്പ്രദായം ചില ഗ്രാമങ്ങളിൽ നിലവിലുണ്ട്. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായുള്ള യു.എൻ ഉടമ്പടിയിൽ സൗദി അറേബ്യയും ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടി അനുസരിച്ച് 18 വയസിന് താഴെയുള്ളവർ കുട്ടികളാണ്. പെരുകി വരുന്ന വിവാഹമോചനമാണ് രാജ്യത്തെ മറ്റൊരു പ്രധാന സാമൂഹിക പ്രശ്നം. വിവാഹമോചനങ്ങളിൽ 66ശതമാനവും വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണെന്നാണ് കണക്കുകൾ പറയുന്നത്. വിവാഹം ഔദ്യാഗികമായി റജിസ്റ്റർ ചെയ്യണമെങ്കിൽ പാരമ്പര്യരോഗങ്ങൾ, എയ്ഡ്സ് എന്നിവയുടെ കാര്യത്തിൽ പൂർണമായ മെഡിക്കൽ പരിശോധനക്ക് വിധേയമാവേണ്ടതുണ്ട്. വളരെ അടുത്തു ബന്ധുക്കൾ തമ്മിലുള്ള വിവാഹം സൗദി അറേബ്യയിൽ നിലവിലുണ്ട്, ഇങ്ങനെ വിവാഹിതരാവുന്ന ആളുകളുടെ ഇടയിൽ പാരമ്പര്യ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു എവിഡൻസ് ഓഫ് ഇൻബ്രീഡിംഗ് ഡിപ്രഷൻ: സൗദി അറേബ്യ വാഷിംഗ്ടൺ പോസ്റ്റ്, 16 ജനുവരി 2000; താൾ A01 സൗദി അറേബ്യ പെരിൾസ് ഇൻബ്രീഡിംഗ് ന്യൂയോർക്ക് ടൈംസ്, 1 മെയ് 2003. സാംസ്കാരികം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ സംസാരിക, വിനോദ രംഗങ്ങളിൽ പരമ്പരാഗതമായ ആചാരങ്ങളും ആഘോഷങ്ങളും ഇപ്പോഴും തുടർന്ന് പോരുന്നുണ്ട്. ആഘോഷങ്ങൾ പെരുന്നാൾ മുസ്ലിം മത വിശ്വാസികളുടെ രണ്ട്‌ പ്രധാന ആഘോഷങ്ങളായ ഈദുൽ ഫിത്റും ഈദുൽ അഹ്‌ദയും സൗദി അറേബ്യയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.. പ്രധാന റോഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളിലും ഈന്തപനകളിലുമെല്ലാം വ്യത്യസ്ത വർണങ്ങളോട് കൂടിയ വൈദ്യുത വിളക്കുകൾ ഘടിപ്പിക്കുന്നു. പ്രത്യേക സ്ഥലങ്ങളിൽ പരമ്പരാഗത നൃത്തങ്ങൾ, ഗാനമേള, നാടകം തുടങ്ങിയവയും വിനോദ മൽസര പരിപാടികളും നടത്തുന്നു. പെരുന്നാളിനോടനുബന്ധിച്ച് വിവിധ നഗരസഭകൾ കരിമരുന്നുപ്രയോഗങ്ങളും സർക്കസും വിവിധ കലാ, കായിക, സാംസ്‌കാരിക, വിനോദ പരിപാടികളുമടക്കം ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താറുണ്ട്‌. രാജ്യത്തെ നൂറുകണക്കിന് ഈദ്ഗാഹുകളിലും പ്രധാന പള്ളികളിലും പെരുന്നാൾ നമസ്‌കാരം നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ തീർഥാടകരും മക്ക നിവാസികളുമടക്കം അടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചു വിശുദ്ധ ഹറമിലെ പെരുന്നാൾ നമസ്‌കാരത്തിന് പങ്കെടുക്കുന്നു. മദീനയിലെ മസ്ജിദുന്നബവിയിലെ പെരുന്നാൾ നമസ്‌കാരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ആളുകൾ പങ്കെടുക്കുന്നു.. ജനാദിരിയ്യ left|thumb|ജനാദിരിയ്യയിലെ പൗരാണിക ചരിത്ര ശേഷിപ്പുകളുടെയും പ്രദർശനം സൗദി അറേബ്യയുടെ ദേശീയ സാംസ്കാരിക പാരമ്പര്യാഘോഷമാണ് റിയാദിലെ ജനാദിരിയ്യ ഗ്രാമത്തിലെ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുന്ന വർണശബളമായ ജനാദിരിയ്യ ആഘോഷം. സൗദി നാഷണൽ ഗാർഡ് വർഷാവർഷം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരികാഘോഷ പരിപാടിയിൽ ഓരോ വർഷവും അതിഥി രാജ്യമായി വരുന്ന രാഷ്ട്രത്തിന്റെ തലവൻ മുഖ്യാതിഥിയാരിക്കും. കലാസാംസ്‌കാരിക പരിപാടികളും സെമിനാറുകളും നടക്കുന്ന ആഘോഷത്തിൽ സ്ത്രീകൾക്ക് പ്രത്യേക ദിവസങ്ങൾ മാറ്റിവെക്കും. ജനാദിരിയ്യ ചടങ്ങിലെ മുഖ്യ ഇനം സൗദിയിലെ പരമ്പരാഗത ദേശീയ നൃത്തമായ അൽ അർദഃ അസ്സുഊദിയ്യ ആണ്. വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, കവിയരങ്ങ്, നാടകം, പാരമ്പര്യ ദൃശ്യങ്ങൾ, കരവിരുതുകളുടെ പ്രദർശനം എന്നിവയാണ് ജനാദിരിയ്യ ചടങ്ങിൽ അരങ്ങേറുന്ന മറ്റു മുഖ്യ ഇനങ്ങൾ. രാജ്യത്തിന്റെ പാരമ്പര്യത്തെയും സാംസ്കാരിക തനിമയെയും അടയാളപ്പെടുത്തുന്ന വൈവിധ്യമാർന്ന നാടൻ കലാ രൂപങ്ങളുടെയും പൗരാണിക ചരിത്ര ശേഷിപ്പുകളുടെയും പ്രദർശനം പരിപാടിയോടനുബന്ധിച്ചു ഉണ്ടായിരിക്കും. വിവിധ മേഖലകളെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും മന്ത്രാലയങ്ങളെയും പ്രതിനിധീകരിച്ചുള്ള പവലിയനുകളും ജനാദിരിയ്യയിൽ ഒരുക്കുന്നു. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക സാഹിത്യ നായകന്മാർ അടക്കം നിരവധി പ്രഗൽഭർ പരിപാടിയിൽ പങ്കെടുക്കാറുണ്ട് ജനദ്രിയ മേള സൗദി വിനോദ സഞ്ചാരം. സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള പൗരാണിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി താഇഫിലെ അൽഇർഫാ മേഖലയിലെ സൂക്ക് ഉക്കാദ് ആസ്ഥാനത്ത് നടത്തുന്ന പരിപാടിയാണ് സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള. താഇഫ് പട്ടണത്തിൽനിന്ന് റിയാദ് റോഡിൽ 25 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് വിശാലമായ സൂക്ക് ഉക്കാദ് സ്ഥിതിചെയ്യുന്നത്. ഭരണ, ടൂറിസ, കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ഒരാഴ്ചയോളം നീണ്ടു നിൽക്കും. മേളയിൽ സാഹിത്യ ചർച്ച, നിരൂപണം, നാടകം, കവിയരങ്ങ്, ചിത്ര രചന, പ്രസംഗം, കവിതാലാപനം, അറബി കലിഗ്രഫി, അറബി എഴുത്ത്, കരകൗശല വസ്തുക്കളുടെ പ്രദർശനം, കുതിര ഓട്ട മൽസരം, ഒട്ടക കാഫില തുടങ്ങിയ വിവിധ കലാകായിക സഹിത്യ മൽസരങ്ങൾ അരങ്ങേറും. ഒരു കി.മീറ്ററോളം നീണ്ടുകിടക്കുന്ന വിശാലമായ സൂക്ക് ഉക്കാദിൽ കരകൗശലവസ്തുക്കൾ, കൃഷി ഉൽപന്നങ്ങൾ, മ്യഗങ്ങൾ എന്നിവയുടെ വിൽപനക്ക് നിരവധി കേന്ദ്രങ്ങളുണ്ടാകും. പരമ്പരാഗതവും ആധുനികവുമായ ഭക്ഷ്യപദാർഥങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും കഫേക്കും കടകളും സന്ദർശകർക്ക് പരമ്പരാഗത വസ്തങ്ങൾ ധരിച്ച് ഫോട്ടോ എടുക്കുന്നതിന് സ്റ്റുഡിയോ സംവിധാനവും കലാകായിക വിനോദ മൽസരങ്ങൾക്ക് വ്യത്യസ്ത വേദികളും എല്ലാം ഇവിടെ ഒരുക്കാറുണ്ട്. ദേശീയ ദിനം അബ്‌ദുൽ അസീസ്‌ രാജാവ്‌ 1932-ൽ ആധുനിക സൗദി അറേബ്യ രൂപീകരിച്ചതിന്റെ സ്മരണയിൽ സെപ്റ്റംബർ 23 ന് ആണ് രാജ്യത്തെ ദേശീയ ദിനാഘോഷം. ഹിജാസ്, നജദ് എന്നീ പേരുകൾക്കു പകരം സൗദി അറേബ്യ എന്ന ഭദ്രവും ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിന്റെ പിറവിയുടെ ആഘോഷം രാജ്യത്തുടനീളം നിരവധി പരിപാടികളോടെ ആഘോഷിക്കും. ദേശീയ ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് പൊതുഅവധി നൽകുന്നു. റിയാദ് നഗരസഭ തലസ്ഥാനത്ത് നിരവധി പരിപാടികൾ പൊതുജനങ്ങൾക്കായി ഒരുക്കുന്നു. പാരമ്പര്യ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി റിയാദ് നഗരിയുടെ വിവിധ ഭാഗങ്ങളിൽ വൻ തമ്പുകൾ കെട്ടിയുണ്ടാക്കും. രാജ്യ തലസ്ഥാനമായ റിയാദിലെ മനാഖ് അൽ അബ്ദുൽ അസീസ് പാർക്ക്, ഈസ്റ്റ് റിങ് റോഡിലെ മൈതാനം, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കിൻദി മൈതാനം, അരീജാ, ഖാദിസിയ്യ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്താറുണ്ട്‌. സൗദിയുടെ ചരിത്രം കുറിച്ചിട്ട ചിത്രങ്ങളുടെ പ്രദർശനവും അറബി സാഹിത്യ ഭാഷയിലുള്ള കവിയരങ്ങുകളും ദേശീയ ദിന പരിപാടികളോടൊന്നിച്ച് ഒരുക്കുന്നു. കൂടാതെ യുവജനങ്ങളെ ആകർഷിക്കുന്ന കല-കായിക പ്രകടനങ്ങൾ, കവിയരങ്ങുകൾ എന്നിവയും ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്നു. കലാ സാഹിത്യരംഗം റിയാദ് പുസ്തക മേള സൗദി സാംസ്കാരിക മന്ത്രാലയം വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേള റിയാദിലെ പുസ്തക മേള റിയാദ് പുസ്തകമേളയുടെ വെബ് സൈറ്റിൽ വാർത്തകൾ എന്ന ഉപവിഭാഗം. പ്രസാധനാലയങ്ങളുടെ എണ്ണത്തിലും രാജ്യങ്ങളുടെ പങ്കാളിത്തത്തിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണ് റിയാദ് പുസ്തക മേള. മേളയോടനുബന്ധിച്ച നടക്കുന്ന സാംസ്കാരിക ചർച്ചകളിലും സെമിനാറുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിന്തകരും പണ്ഡിതരും എഴുത്തുകാരും പ്രസാധകരും പങ്കെടുക്കാറുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകോൽസവത്തെ രാജ്യത്തെ സാംസ്കാരിക ഉത്സവമായാണ് പുസ്തക പ്രേമികളും സാംസ്കാരിക പ്രവർത്തകരും കാണുന്നത്. ഇന്ത്യയിൽ നിന്നും കഴിഞ്ഞ ഏഴു വർഷമായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് എന്ന മലയാള പ്രസാധനാലയം റിയാദ് പുസ്തകമേളയിൽ പങ്കെടുക്കുന്നു. . നാടകവും സിനിമയും പൊതു സിനിമ-നാടക ശാലകൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. 1980-ൽ ജിദ്ദയിലും മക്കയിലും സർക്കാർ അനുമതിയില്ലാതെ ചില താൽകാലിക സിനിമാ ശാലകൾ തയ്യാറാക്കുകയും അവിടെ ഇന്ത്യൻ, ഈജിപ്ഷ്യൻ, തുർക്കിഷ് സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. യാഥാസ്ഥിക മത വിഭാഗങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിനെ തുടർന്ന് അധികാരികൾ ഈ സിനിമാ ശാലകളെല്ലാം ഉടനടി അടച്ചു പൂട്ടുകയും ചെയ്തു. പിന്നീട് 2008 ൽ സൗദി സാംസ്കാരിക വകുപ്പ് ശൂറാ കൗൺസിലിൽ സിനിമാ ശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ നിർദ്ദേശം വെക്കുകയും ആ നിർദ്ദേശം ശക്തമായ വിയോജിപ്പോടെ തള്ളിപ്പോകുകയും ചെയ്തു. പിന്നീട് അത് പ്രാവർത്തിക്മാക്കുകയും ചെയ്തു. ആചാരങ്ങൾ വിവാഹം ഭക്ഷണ ക്രമം thumb|ഒരു അൽബെയ്ക്ക് ശാഖ ഇസ്‌ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം മാത്രമാണ് രാജ്യത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത്. പന്നിയിറച്ചി, മദ്യം എന്നിവ രാജ്യത്ത് വിലക്കപ്പെട്ടവയാണ്. ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് തയ്യാറാക്കുന്ന കുബ്ബൂസ് (റൊട്ടി) ആണ് സൗദി അറേബ്യയിലെ പ്രധാന ഭക്ഷണം. യെമനിൽ നിന്ന് പിറവിയെടുത്തതെന്ന് കരുതുന്ന അരിയാഹാരമായ കബ്സ രാജ്യത്തെ ജനപ്രിയ ഭക്ഷണമാണ് . ചിലയിടങ്ങളിൽ മജ്ബൂസ് എന്നും കബ്‌സയ്ക്ക് വിളിപ്പേരുണ്ട്. കൂട്ടമായിരുന്ന് ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന രീതി ഇവിടെയുണ്ട്. മന്തി, മജ്‌ലൂസ്, മസ്‌ലി, കബ്‌സ അഫ്ഗാനി, ലാഹോർ ബിരിയാണി, ഹരീസ്, സരീദ്, മത്‌റൂബ, ബഷ്മൽമക്, റോണ, ലഹം മസ്സങ്ക, നാഷ്ഫ്‌ലഹം, ഖുബ്‌സ് തുടങ്ങി അറബികളുടെ ഇഷ്ടവിഭവങ്ങളെല്ലാം ഇവിടെ പ്രസിദ്ധമാണ്. വസ്ത്ര ധാരണം ഇസ്‌ലാമിക സംസ്കാരവും മൂല്യങ്ങളും നില നിർത്തിക്കൊണ്ടുള്ള വസ്ത്രധാരണ രീതിയാണ് രാജ്യത്ത് നിർബന്ധമാക്കിയിട്ടുള്ളത്. വിനോദ സഞ്ചാരം right|thumb|സൗദിയിലെത്തിയ മുസ്ലിം തീർത്ഥാടകർ മക്കയിൽ നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളും ആധുനിക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങിയ പ്രദേശമാണ് സൗദി അറേബ്യ. റിയാദ് ദേശീയ മ്യൂസിയംസൗദി ദേശീയ മ്യൂസിയം സൗദിയിലെ ദേശീയ മ്യൂസിയത്തിന്റെ വെബ് വിലാസത്തിൽ നിന്നും, ഖസ്ർ മസ്മക്, സൂക്ക് ദില്ല്, ദിരിയ ദിരിയയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സൗദി വിനോദസഞ്ചാര വകുപ്പിന്റെ വെബ് വിലാസം - ഹിസ്റ്റോറിക്ക് ദിരിയ എന്ന ഭാഗം നോക്കുക, വാദി ഹനീഫ എന്നിങ്ങനെ നിരവധി സന്ദർശക കേന്ദ്രങ്ങൾ തലസ്ഥാനമായ റിയാദിൽ ഉണ്ട്. കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമായ മസ്മാക്ക് കോട്ട, സൗദി അറേബ്യയുടെ തനത് വാസ്തു ശിൽപ ചാതുരിയുടെ പ്രൗഢിയിൽ നിൽക്കുന്ന റിയാദ് ശഖ്‌റയിലെ അൽ സുബൈഇ ഭവനം തുടങ്ങിയവ റിയാദിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിദ്ദയിലെ ഒരു പ്രധാന ആകർഷണം ചെങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃതൃമ ജലധാരയായ കിംഗ്‌ ഫഹദ് ജലധാരയാണ്. ഇസ്‌ലാമിക വിശ്വാസികളുടെ വിശുദ്ധ ഹറമുകളിലൊന്നായ മസ്ജിദുന്നബവിയും പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ഖബറിടവും സ്ഥിതിചെയ്യുന്ന പ്രദേശമാണ് മദീന. മുഹമ്മദ്‌ നബിയുടെയും തുടർന്ന് വന്ന ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം തുടങ്ങി നിരവധി സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ് മദീന. രാജകീയ പ്രൗഡികളുടെ സൂക്ഷിപ്പുകളും ഇസ്‌ലാമിക പുരാവസ്തു ശേഖരങ്ങളും അടങ്ങുന്ന ചരിത്ര പ്രദേശമാണ്‌ നജ്റാൻ. ഗ്രാമീണ വിപണികൾ, കരകൗശല വസ്തുക്കൾ, വാദി നദാലിലെ കെട്ടി നിർത്തിയ തടാകം, തുടങ്ങി സൗദി അറേബ്യയിലെ പൗരാണിക സംസ്കാരത്തിന്റെ അടയാളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. വിനോദസഞ്ചാര വികസനം ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് സൗദി അറേബ്യ കാണുന്നത്. ബൃഹത്തായ നിരവധി വിനോദ സഞ്ചാര വികസനപദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. നിലവിൽ ടൂറിസം രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽജന്യ മേഖലയാണ്. സൗദി അറേബ്യയുടെ ആഭ്യന്തര തൊഴിൽവിപണിയിൽ 26 ശതമാനമാണ് നിലവിൽ വിനോദ സഞ്ചാരമേഖലയുടെ പങ്കാളിത്തം. സൗദി വിനോദ സഞ്ചാരികൾ കൂടുതലായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എങ്കിലും വേനൽക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ടൂറിസം ഫെസ്റ്റിവലുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. ജബൽ അൽ ഹാര ഗുഹകൾ കിഴക്കൻ പ്രവശ്യയിൽ അൽ ഹസ പട്ടണത്തിന് സമീപമുള്ള ജബൽ അൽ ഹാര ഗുഹകൾ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 224 മീറ്റർ ഉയരമുള്ളതും പരന്ന മുകൾഭാഗമുള്ളതുമായ ഒരു കുന്നാണ് ജബൽ അൽ ഹാര. ഇതിന്റെ കിഴക്കുഭാഗത്തായാണ് ഗുഹകളുടെ പ്രധാനകവാടം. ആകമൊത്തം 28ഓളം ഇടനാഴികൾ പോലെ വീതിയുള്ള ഭാഗങ്ങളുള്ളതും 1.5 കി.മീറ്ററോളം നീളമുള്ളതുമാണ് ഈ ഗുഹകൾ. മദായിൻ സ്വാലിഹ് മദീനയിൽ നിന്ന് മുന്നൂറ് കിലോമീറ്റർ വടക്ക് അൽ ഉല നഗരിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. പാറകൾ തുരന്നുണ്ടാക്കിയ അൽഭുതമാണിത്. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 ശിലാവനങ്ങളാണുള്ളത്. യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ഈ പ്രദേശം മദായിൻ സ്വാലിഹ്, യുനെസ്കോയുടെ ലോക പൈതൃക പട്ടിക യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടിക . സൗദിയിൽ ലോകപൈതൃക പട്ടികയിൽ ഇടം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്. റുബഉൽ ഖാലി left|thumb|റുബുൽ ഖാലി മരുഭൂമിയിലെ സൂര്യാസ്തമയം ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ സാഹസിക സഞ്ചാര മേഖലയാണ് സൗദി അറേബ്യയിലെ നജ്‌റാനിൽ നിന്ന് തുടങ്ങുന്ന റുബഉൽ ഖാലി. സൗദി അറേബ്യയെക്കൂടാതെ ഒമാൻ, യു.എ.ഇ, യെമൻ എന്നീരാജ്യങ്ങളിൽ പടർന്നു കിടക്കുന്ന റുബഉൽ ഖാലി മരുഭൂമിയുടെ വലിപ്പം 6,50,000 ചതുരശ്ര കിലോമീറ്ററാണ്. ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു. ഈ പ്രദേശത്ത്‌ വേനൽക്കാലത്ത്‌ ജൂൺ-ജൂലൈ മാസങ്ങളിൽ 56 ഡിഗ്രി താപനിലയും മഞ്ഞു കാലത്ത്‌ കാലാവസ്ഥ മൈനസ്‌ 12 വരെയും എത്തുന്നു. റുബുൽഖാലിയോട്‌ ചേർന്ന്‌ ഏറ്റവും കൂടുതൽ ജനവാസമുള്ളത്‌ സൗദി-യെമൻ അതിർത്തിയിലാണ്‌. ഹഖ്ൽ ഈജിപ്തും ജോർദാനും ഇസ്രയേലും സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ മനോഹരമായ അഖബ ഉൾക്കടൽ തീരത്താണ് ഉസ്മാനിയ ഭരണകാലത്തെ പ്രധാന തുറമുഖ പട്ടണമായിരുന്ന തന്ത്രപ്രധാനമായ ഈ അതിർത്തി പ്രദേശമായ ഹഖ്ൽ. ഇവിടത്തെ സീനായ് പർവതനിരകൾ അതിരിടുന്ന അഖബ ഉൾക്കടൽ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ്. ചെങ്കടലിന്റെ വടക്കുഭാഗം ചെന്നവസാനിക്കുന്ന മുനമ്പാണ് അഖബ. ഇവിടെവെച്ച് സീനാ ഉപദ്വീപ് ചെങ്കടലിനെ രണ്ടായി പകുത്ത് ഒരു ഭാഗം അഖബ ഉൾക്കടലായും മറ്റേ ഭാഗം സൂയസ് കനാലായും വീതിച്ച് നൽകിയിരിക്കുന്നു. താഇഫ് പുഷ്പമേള right|thumb|താഇഫിലെ സറാവത്ത് പർവതം സൗദി അറേബ്യയിലെ റോസാപ്പൂ കൃഷിക്ക് ഏറ്റവും പ്രസിദ്ധമായ താഇഫിൽ സൗദി ടൂറിസം വകുപ്പ് നടത്തുന്ന മേളയാണ് താഇഫ് പുഷ്പമേള. തായിഫിലെ കിങ് ഫൈസൽ മോഡൽ ഗാർഡനിൽ വെച്ച് നടത്തുന്ന മേളയിൽ നിരവധി കമ്പനികളും റോസാപ്പൂ കർഷകരും മേളയിൽ പങ്കെടുക്കാറുണ്ട്. തായിഫ് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഭീമൻ പൂക്കളമൊരുക്കുന്നു. റോസാപ്പൂക്കളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വിവിധതരം സുഗന്ധ ദ്രവ്യങ്ങളും മറ്റ് ഉൽപന്നങ്ങളും പ്രദർശനത്തിനുണ്ടാകും. പരമ്പരാഗത ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ, കരകൗശല വസ്തുക്കളുടെ സ്റ്റാളുകൾ, സാംസ്‌കാരിക പരിപാടികൾ, കലാകായിക മൽസരങ്ങൾ, കരിമരുന്ന് പ്രയോഗം, പുഷ്പ ഫോട്ടോ പ്രദർശനം എന്നിവയും മേളയിൽ ഒരുക്കുന്നു. താഇഫിന്റെ വിവിധ ഭാഗങ്ങളിൽ 1672 ഏക്കറിലായി 760 ഓളം റോസാപ്പൂ കൃഷിയിടങ്ങളുണ്ടെന്നാണ് കണക്ക്. ടൂറിസം വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇത്രയും കൃഷിയിടങ്ങളിൽ 7,83,000 ലധികം റോസാപ്പൂ ചെടികളുണ്ട്. ഒരോ വർഷവും ടൺകണക്കിന് റോസാപ്പൂക്കളാണ് താഇഫിൽ ഉൽപാദിപ്പിക്കുന്നത്. 40-60 ദിവസം ഇതിന്റെ വിളവെടുപ്പ് തുടരും. റോസാപ്പൂവിൽ നിന്ന് വിവിധ തരം ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികളും ഇവിടെയുണ്ട്. മേളയോടനുബന്ധിച്ചു ഇവിടെ പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ വിവിധ തരം പൂവുകളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്ന പുഷ്പ ഫോട്ടോ പ്രദർശനം ഒരുക്കാറുണ്ട്. ഫെസ്റ്റിവലുകൾ സൗദിയിൽ വേനലവധി തുടങ്ങുന്നതോടെ ആഭ്യന്തര വിനോദ സഞ്ചാരികൾ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിത്തുടങ്ങുന്നു. ഇക്കാലയളവിൽ രാജ്യത്ത് ധാരാളം ഫെസ്റ്റിവലുകളും വിനോദസഞ്ചാരികൾക്കായി ഒരുക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി 18 സമ്മർ ഫെസ്റ്റിവലുകൾ നടക്കുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് വിനോദം, സ്‌പോർട്‌സ്, സാംസ്‌കാരിക പരിപാടികൾ, പാരമ്പര്യ കലാരൂപങ്ങൾ തുടങ്ങി വൈവിധ്യപൂർണമായ ആഘോഷങ്ങളാണ് സമ്മർ ഫെസ്റ്റിവലുകളായി രുപം നൽകിയിട്ടുള്ളത്. left|thumb|അബ്ഹ ഹബ്‌ലയിലെ കേബിൾ കാർ സർവീസ് തലസ്ഥാന നഗരിയായ റിയാദിൽ പ്രമുഖമായ 19 ഷോപ്പിങ് മാളുകളും വിനോദ കേന്ദ്രങ്ങളും പങ്കെടുക്കുന്ന ഷോപ്പിംഗും വിനോദവും കൂട്ടിയിണക്കിയുള്ള റിയാദ് ഫെസ്റ്റിവൽ മേളയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വർണാഭമായ പരിപാടികൾ അരങ്ങേറും. രാജ്യത്തെ ഏറ്റവും പ്രശസ്തമായ മേളയാണ് ദക്ഷിണ മേഖലയായ അസീർ പ്രവിശ്യയിൽ സൗദി ടൂറിസം വകുപ്പിന്റെ കീഴിൽ നടക്കുന്ന അബഹ ഷോപ്പിങ് ഫെസ്റ്റിവിൽ. ജനബാഹുല്യം കൊണ്ടും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ കൊണ്ടും സൗദിയിലെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ പരിപാടിയാണ് അബ്ഹ ഫെസ്റ്റിവൽഅബഹ ഫെസ്റ്റിവൽ സൗദി വിനോദസഞ്ചാരം -. രാജ്യത്ത് വേനൽ അവധി ആരംഭിക്കന്നതോടെയാണ് അബ്ഹ ഫെസ്റ്റിവൽ തുടങ്ങുന്നത്. അസീറിലെ വിനോദ സഞ്ചാരമേഖലകളായ അൽഗറ, അൽസുദ, ഹബ്ല, രിജാൽ അൽമ, പച്ചമല തുടങ്ങിയ പ്രകൃതിരമണിയ മേഖലകളിലാണ് ഫെസ്റ്റിവലിനെത്തുന്ന സഞ്ചാരികൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. ആപ്പിൾ - മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന അൽ നമാസ്, ബല്ലസ്മാർ, സബ്തുൽ അലായ തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നുണ്ട്. പുരാതന ഭവനങ്ങൾ സ്ഥിതി ചെയ്യുന്ന ദഹ്റാൻ ജുനൂബ്, അഹദ് റുഫൈദ തുടങ്ങിയ ഭാഗങ്ങളിലെ യാത്ര ആനന്ദകരമാണ്. ജിസാനിലെ അൽ നഖീൽ ബീച്ചിൽ വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയാണ് ജിസാൻ കാർണിവൽ എന്നറിയപ്പെടുന്ന ജിസാൻ ഫെസ്റ്റിവൽ. ജിസാൻ പ്രവിശ്യയുടെ പാരമ്പര്യം, ചരിത്രം, കല, സംസ്‌കാരം എന്നിവ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന അനേകം ദൃശ്യങ്ങളാണ് മേളയിലുണ്ടാകുക. ജിദ്ദ ഗൈർ ഫെസ്റ്റിവൽ, താഇഫ് ഫെസ്റ്റവിൽ എന്നിവ നിരവധി സാംസ്‌കാരിക, വിനോദ, കായിക പരിപാടികൾ ഉൾപ്പെടുന്നതാണ്. നജ്‌റാൻ പ്രവിശ്യയുടെ പൈതൃകം വെളിപ്പെടുത്തുന്ന നജ്‌റാൻ സമ്മർ ഫെസ്റ്റിവൽ, അൽ ഹസ ഫെസ്റ്റിവൽ, ഹാഇൽ സമ്മർ ഫെസ്റ്റിവൽ, അൽഖസീം പ്രവിശ്യയിലെ പ്രശസ്തമായ ഉനൈസ സാംസ്‌കാരിക മേള, ബുറൈദ ഫെസ്റ്റിവൽ. ടൂറിസം ഉച്ചകോടി എന്ന ശീർഷകത്തിൽ അൽ ബാഹ സമ്മർ ഫെസ്റ്റിവൽ, തബൂക്ക് പ്രവിശ്യ സമ്മർ ഫെസ്റ്റിവൽ, മൂന്നാഴ്ച നീണ്ടുനിൽക്കുന്ന മദീന ഫെസ്റ്റിവൽ എന്നിവയെല്ലാം വിനോദസഞ്ചാരികൾക്കായി വൈവിദ്യമാർന്ന നിരവധി പരിപാടികൾ ഒരുക്കുന്നു. ഖസീം ഈന്തപ്പഴ മേള left|thumb|ഖസീമിലെ ബുറൈദ ഈന്തപ്പഴ മാർക്കറ്റ് ഖസീമിലെ നാട്ടിൻപുറങ്ങളും നഗരവീഥികളും ഉൽസവലഹരിയിൽ ആക്കി 70 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഖസീം ഈന്തപ്പഴ മേള. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയാണ് സർക്കാർ, സ്വകാര്യ പങ്കാളിത്തതോടെ നടക്കുന്ന ഖസീം ഈന്തപ്പഴ മേള. ജിസിസി മേഖലകളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങിൽ നിന്നും നിരവധി വ്യാപാരികൾ ഈ മേളയിലെത്താറുണ്ട്. നിരവധി ഔഷധ ഗുണങ്ങളും അപൂർവ രുചിയുമുള്ള ഖസീമിന്റെ സ്വന്തം ഉൽപന്നമായ സുക്കരി അടക്കം മുന്തിയ ഇനം മുതൽ താഴ്ന്ന നിലവാരത്തിലുള്ളത് വരെ ഫെസ്റ്റിവൽ കാലത്ത് ഇവിടെ ലേലത്തിനെത്തുന്നു. വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ലഭ്യമാകുന്ന ഈന്തപ്പഴ വസന്തം വരുന്നതോടെ മധുരക്കനിയുടെ തലസ്ഥാനമായ അൽ-ഖസീമിൽ ആഘോഷമാണ്. മൂന്നു ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്തു രണ്ടയിരത്തോളം ശീതീകരണികളുളള ട്രക്കുകളിലാണു മേള നടക്കുന്നത്. ഹെക്ടറുകൾ വ്യാപിച്ചുകിടക്കുന്ന പ്ലാന്റെഷൻ മുതൽ സാധാരണ പൗരൻമാരുടെ ഇടത്തരം തോട്ടങ്ങൾ വരെ ഖസീം മേഖലയിൽ പരന്നു കിടക്കുന്നു. ഖസീമികളുടെ പ്രധാന വരുമാന മാർഗ്ഗമായ ഈന്തപ്പഴ തോട്ടങ്ങളിലും കയറ്റിറക്ക് മേഖലയിലും വിപണന രംഗത്തും മലയാളികളടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഒട്ടക ഓട്ടമത്സരം അറബ് സംസ്‌കാരത്തിലെ പാരമ്പര്യ മൽസരമായ ഒട്ടക ഓട്ടമത്സരം സൗദി അറേബ്യയിലെ പ്രധാന സാംസ്കാരിക വിനോദമാണ് ഒട്ടക ഓട്ട മത്സരം - മരുഭൂമിയിലെ വിനോദം അർ-റിയാദ് വെബ് സൈറ്റിൽ നിന്നും ശേഖരിച്ചത്. വെറും ഒരു വിനോദമെന്നതിലുപരി സമൂഹത്തിലെ സമ്പന്നർക്ക് തങ്ങളുടെ മേൽക്കോയ്മ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഒട്ടക ഓട്ട മത്സരങ്ങൾ. വളരെയധികം ഒട്ടകങ്ങൾ പങ്കെടുക്കുന്ന മത്സരം നയനാന്ദകരമായ കാഴ്ചയാണ്. ബെദുക്കൾ എന്നു വിളിക്കുന്ന പ്രാചീന ഗോത്രവർഗ്ഗക്കാരുടെ ഒരു മത്സരം ആയിരുന്നു ഒട്ടക ഓട്ടംപ്രാചീന മത്സരം - ഒട്ടക ഓട്ട മത്സരം സൗദി വിനോദസഞ്ചാര വിവരങ്ങൾ. എന്നാൽ ഇന്ന് ഈ മത്സരം റിയാദിലെ ഒരു സ്റ്റേഡിയത്തിലെ വൃത്താകൃതിയിലുള്ള ട്രാക്കിൽ മാത്രമാണ് . നിയമ വ്യവസ്ഥ തൊഴിൽ നിയമങ്ങൾ സൗദി തൊഴിൽ നിയമപ്രകാരം സ്പോൺസർക്ക് അവരുടെ തൊഴിലാളികളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ചുമത്താൻ അവകാശമുണ്ട്. സ്പോൺസറുടെ നിയന്ത്രണത്തിൽ മാത്രമേ വിദേശ തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ്, താമസരേഖ (ഇഖാമ), രാജ്യം വിട്ടു പോകുന്നതിനും പുനപ്രവേശിക്കുന്നതിനും ഉള്ള അനുമതി പത്രം (എക്സിറ്റ് റീ എൻട്രി വിസ) എന്നിവ ലഭിക്കുകയുള്ളൂ. ഒരു തൊഴിലാളി അയാളുടെ സ്പോൺസറുടെ കീഴിൽ അല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീട് ജോലി ചെയ്യുന്ന തൊഴിലാളികൾ സൗദിയിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. വീട്ടു ഡ്രൈവർമാർ, കാവൽക്കാർ, കൃഷി തൊഴിലാളികൾ, ആട്ടിടയന്മാർ, കുട്ടികളെ നോക്കുന്നവർ, വീട്ടു നേഴ്സുമാർ, വീട് പാചകക്കാർ, തയ്യൽ തൊഴിലാളികൾ, വീട് ശുചീകരണ തൊഴിലാളികൾ എന്നിവർ വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിന് ജോലി സമയം എത്രയെന്നു നിശ്ചയിച്ചിട്ടില്ല. വീട്ടു ജോലി ചെയ്യന്ന തൊഴിലാളികൾക്ക് സൗദി ലേബർ കോടതി വഴി തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ സാധിക്കുകയില്ല. വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാർ കാലാവധി സാധാരണ രണ്ടു വർഷത്തേക്കാണ്. വിസാ നിയമങ്ങൾ വിസ നിയമം ലംഘിച്ച വിദേശികൾക്ക് ജോലി നൽകുകയോ സംരക്ഷണം നൽകുകയോ ചെയ്യുന്നവർക്ക് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം രാജ്യത്ത് നിലവിലുണ്ട്. സ്വന്തം സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമ പ്രകാരം ഫ്രീ വിസക്കാർക്ക് പുറമെ അവർക്ക് ജോലി നൽകുന്നവർക്കും ശിക്ഷ ലഭിക്കും. അനധികൃത തൊഴിലാളികൾക്ക് ജോലി നൽകുന്നവർക്ക് പുറമെ സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതും കുറ്റകരമാണ്. വർക്ക് പെർമിറ്റ്, ഇഖാമ തുടങ്ങിയ രേഖകൾ ഇല്ലാത്തതും കൃത്രിമരേഖകൾ കൈവശം വെക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്നു. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരും ഹജ്ജ്, ഉംറ, സന്ദർശക വിസകളിലെത്തി അനധികൃതമായി തങ്ങുന്നവർക്ക് ജോലി നൽകിയവരും ശിക്ഷിക്കപ്പെടും. നിയമലംഘനത്തിനു പിടികൂടുന്ന കമ്പനികൾക്കും വ്യക്തികൾക്കും അഞ്ചു വർഷം വരെ പുതിയ വിസ അനുവദിക്കില്ല. ഇത്തരം കമ്പനികൾക്ക് പുതിയ പദ്ധതികളും അനുവദിക്കില്ല. ഉംറ, ഹജ്ജ്, സന്ദർശക വിസകളിൽ വന്നവർ നിശ്ചയിച്ച തീയതിക്കുള്ളിൽ സ്വദേശത്തേക്ക് തിരിച്ചു പോകാതിരുന്നാൽ ഭീമമായ തുക പിഴയായി അടക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്യും. ഇത്തരക്കാരെ പിടിച്ചാൽ തർഹീൽ വഴി നാട് കടത്തപ്പെടുന്നതാണ്. ഒറിജിനൽ പാസ്പോർട്ട് കൈവശമില്ലാത്തവർ ഔട്ട്പാസ് കരസ്ഥമാക്കി ജവാസാത്ത് ഓഫീസിൽനിന്ന് ഉംറ/ ഹജ്ജ്/ സന്ദർശക വിസ തെളിയിക്കുന്ന കമ്പ്യൂട്ടർ പ്രിന്റ് എടുക്കണം. ഔട്ട് പാസിന്റെ കാലാവധി മൂന്ന് മാസം മാത്രമായിരിക്കും. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്കെതിരെ പിഴ, വാഹനങ്ങൾ കണ്ടുകെട്ടുക എന്നീ ശിക്ഷകളാണ് നൽകുക. തീർത്ഥാടക വിസ രാജ്യത്ത് ഹജ്ജ്‌ വിസ സൗജന്യമായാണ്‌ വിതരണം ചെയ്യുന്നത്‌. സൗദിയിലെ താമസരേഖകളും സൗദി ഹജ്ജ്‌ മന്ത്രാലയത്തിന്റെ അംഗീകാരപത്രവും സഹിതം അപേക്ഷ സമർപിക്കുന്ന അംഗീകൃത ട്രാവൽ ഏജൻസികൾക്കാണ് വിസ ലഭിക്കുന്നത് ഹജ്ജ് വിസ നിയമങ്ങൾ സൗദി അറേബ്യ ഹജ്ജ് മന്ത്രാലയം - ഹജ്ജ് വിസ എന്ന ഭാഗം നോക്കുക. ഓരോ വർഷവും ശവ്വാൽ 15 മുതൽ ദുൽഖഅദ് 25 വരെയുള്ള കാലയളവിലാണ്‌ ഹജ്ജ് വിസ വിതരണം ചെയ്യുക. പത്ത്‌ ലക്ഷം പേർക്ക്‌ ആയിരം പേർ എന്ന തോതിലാണ്‌ ഓരോ രാജ്യങ്ങൾക്കും ഹജ്ജ്‌ ക്വാട്ട നൽകുന്നത്‌. ഇതുപയോഗിച്ച്‌ ജിദ്ദ, മക്ക, മദീന നഗരങ്ങളിൽ മാത്രമേ സന്ദർശിക്കാവൂ. രാജ്യത്ത്‌ സ്ഥിര താമസത്തിനോ ജോലിക്കോ ഈ വിസ ഉപയോഗിക്കാൻ പാടില്ല . രാജ്യത്തിനകത്ത് നിന്നും ഹജ്ജിനു പോകുന്നവർ അതതു പ്രദേശത്തെ പാസ്പോർട്ട് ഓഫീസിലെത്തി ഹജ്ജ് അനുമതിപത്രങ്ങൾ (ഹജ്ജ് തസ്‌രീഹ്) എടുക്കണം. അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക. വ്യാജരേഖകളുമായി ഹജ്ജിനെത്തുന്നവരെ പിടികൂടാൻ പ്രവേശന കവാടങ്ങളിൽ നൂതന സംവിധാനങ്ങൾ ആണ് ഒരുക്കുന്നത്. മതിയായ രേഖകളില്ലാത്തവരെ ഹജ്ജിനെത്തിക്കുന്ന വാഹനം പിടിച്ചെടുക്കും. വാഹനത്തിലുള്ള ഓരോരുത്തർക്കും 10,000 റിയാൽ വീതം പിഴ നൽകണം ക്രിമിനൽ നിയമങ്ങൾ thumb|left|റിയാദിലെ പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന ദീര ചത്വരം. സൗദിയിൽ താമസിക്കുന്നവരെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്നിനടിമപ്പെടൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം തുടങ്ങിയ പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ശരീഅത്ത് വിധിയനുസരിച്ച് നടപ്പാക്കുന്ന വധശിക്ഷ, കൈവെട്ടൽ തുടങ്ങിയ പ്രതിക്രിയകൾ അന്തിമമായി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക. അനന്തരാവകാശികൾ മാപ്പ് നൽകിയാൽ ചില കുറ്റങ്ങൾക്ക് പ്രതിക്രിയയിൽ ഇളവ് ലഭിക്കും. മതനിയമങ്ങൾ സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കു വരുമ്പോൾ തന്നെ അവർക്ക്‌ ലഭിക്കുന്ന തൊഴിൽ കരാറിൽ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ പവിത്രതയോടെ സൂക്ഷിക്കണം എന്ന് രേഖപ്പെടുത്താറുണ്ട്. ശരീഅത്ത്‌ നിയമം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിൽ റമദാൻ നിയമങ്ങൾ തെറ്റിക്കുന്നവർക്ക്‌ കനത്ത ശിക്ഷാ നടപടികൾ നിലവിലുണ്ട്. റമദാൻ നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങൾ​ക്ക് പിടിക്കപ്പെട്ടാൽ രാജ്യദ്രോഹ കുറ്റമായി പരിഗണിക്കുന്നു. സൗദിയിൽ താമസിക്കുന്ന വിദേശികൾ ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമായ വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ കഠിന ശിക്ഷയോ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യും. സൈബർ നിയമങ്ങൾ സൗദി അറേബ്യയിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. വ്യക്തിഹത്യ, ക്രെഡിറ്റ് കാർഡ് കോഡ് ചോർത്തൽ, ബ്ലാക്ക്‌മെയ്‌ലിങ് തുടങ്ങിയവ പരിശോധിച്ചു ശിക്ഷാ നടപടികൾ നിശ്ചയിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യ രീതിയും തോതുമനുസരിച്ചു ശിക്ഷയിലും വ്യത്യാസമുണ്ടാകും. സൈബർ കുറ്റകൃത്യങ്ങളെ ഗൗരവകരമായി കണ്ടു 10 വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ മുതൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും നൽകുന്നതാണു പുതിയ സൈബർ നിയമംആന്റി ക്രൈം സൈബർ ലോ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ - സൗദി അറേബ്യ - ആർട്ടിക്കിൾ 7 നോക്കുക. വെബ്‌സൈറ്റുകൾ നിരീക്ഷിക്കാൻ സൗദി സൈബർ സെക്യൂരിറ്റി ആൻഡ് ആന്റി സൈബർ ക്രൈം ഏജൻസി എന്ന പേരിൽ പ്രത്യേക വിഭാഗം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് . ഇതുകൂടാതെ ബോംബുനിർമ്മാണവും ഉപയോഗവും പരിശീലിപ്പിക്കുന്ന സൈറ്റുകളുടെ നിർമ്മാണം, ഭീകരവാദപ്രവർത്തനങ്ങൾക്ക് പ്രേരകമാവുന്ന ഉള്ളടക്കമുള്ളവ തുടങ്ങിയ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സദാചാരബോധത്തിനെതിരും മതവികാരം വ്രണപ്പെടുത്തുന്നതുമായ സൈറ്റുകളും മയക്കുമരുന്ന്, ചൂതാട്ടം പോലുള്ള കുറ്റകൃത്യങ്ങളടങ്ങിയ സൈറ്റുകളും രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് . വെബ് സൈറ്റുകൾ തകർക്കുകയും ഇ-മെയിൽ അഡ്രസുകൾ ചോർത്തുകയും ചെയ്യുന്നവർക്കു കർശന ശിക്ഷയാണ് ഉള്ളത്. കാർഷിക രംഗം പൊതുവേ വരണ്ട കാലാവസ്ഥയാണെങ്കിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ കൃഷിക്കനുയോജ്യമായ കാലാവസ്ഥയും നില നിൽക്കുന്നുണ്ട്. കാർഷിക മേഖലക്ക് രാജ്യം നൽകുന്ന പ്രാധാന്യത്തിന്റെ ഫലമായി കൃഷിഭൂമിയിൽ കെട്ടിടങ്ങൾ പണിയുന്നത് സൗദി കൃഷിമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കാർഷിക മേഖലകളിൽ ആവശ്യമായ വെള്ളം സംഭരിച്ച് കാർഷിക ഉത്പാദനം കുറയാതിരിക്കാനുള്ള എല്ലാ പദ്ധതികളും കൃഷിവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാവിയിൽ രൂക്ഷമായ വരൾച്ചയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരൾച്ച നേരിടുന്നതിന് ആഭ്യന്തര, വാണിജ്യ, ജലസേചന ധനമന്ത്രാലയങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികൾ കൃഷിവകുപ്പ് നടപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ എണ്ണയിൽ നിന്നുള്ള വരുമാനം കൂടുകയും എന്നാൽ ആ രംഗത്ത് അധികം തൊഴിൽ അവസരങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോൾ 1960 കളിലും എഴുപതുകളിലും സൗദി ഗവൺമെന്റ് രാജ്യത്തെ സ്ഥലങ്ങൾ നാട്ടുകാർക്കും കമ്പനികൾക്കും സൗജന്യമായി നൽകുകയും അവിടെ കൃഷിയുൾപ്പെടെയുള്ള ഏതു ബിസിനസും ചെയ്യാൻ ആവശ്യത്തിനു മൂലധനം കിട്ടാനുള്ള സൗകര്യവും ഉണ്ടാക്കി. അതോടെ മരുഭൂമിയിൽ കിണറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് അടക്കമുള്ള വിളകൾ രാജ്യത്ത് ഉല്പാതിപ്പിച്ചു തുടങ്ങി. ഭൂഗർഭജലം കിട്ടാത്ത ഇടങ്ങളിൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് ഗോതമ്പ് കൃഷി നടത്തി. ഇതിന്റെ ഫലമായി 1980-കളിൽ സൗദി ഗോതമ്പിന്റെ കാര്യത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയും 1990-കളിൽ ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്ക് വിലയ്ക്കും അല്ലാതെയും കയറ്റിയയക്കാനും തുടങ്ങി. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ഭൂഗർഭ ജലത്തിന്റെ ദുരുപയോഗവും മറ്റും കാരണത്താൽ ഗോതമ്പുകൃഷി വർദ്ധിപ്പിക്കുന്നത് ഗവൺമെന്റ് നിർത്തി. കാർഷിക മേഖലയിൽ നിന്നും സൗദി അറേബ്യ പാലുല്പന്നങ്ങൾ, മുട്ട, മത്സ്യം. കോഴി, പഴം, പച്ചക്കറി, പൂവ് എന്നിവ കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി അണക്കെട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും മഴവെള്ളപ്പാച്ചിലിൽനിന്ന് രക്ഷിക്കാനായാണ് പല ഭാഗത്തും അണക്കെട്ടുകൾ പണിതത്. പിന്നീടവ ജലസേചനം പോലുള്ള വിവിധ ആവശ്യങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നതായി മാറുകയായിരുന്നു. വേനലിൽ പൂർണമായും വറ്റിവരളുന്ന ഈ സംഭരണികളിൽ അപൂർവമായി ലഭിക്കുന്ന മഴയിലൂടെ വന്നെത്തുന്ന വെള്ളം കാരണം ആറു മാസത്തോളം ജലസാന്നിധ്യമുണ്ടാകും. ഇങ്ങനെ കെട്ടിനിർത്തുന്ന വെള്ളം ജലസേചനത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വെള്ളമുള്ളപ്പോൾ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് ചെറിയ തോതിൽ വിനോദ സഞ്ചാരവും നടക്കാറുണ്ട്. ഈന്തപ്പന കൃഷി സൗദി അറേബ്യയിൽ ഏറ്റവും പ്രാധാന്യത്തോടെയും കൂടുതലായും കൃഷി ചെയ്യുന്നത് ഈന്തപ്പനയാണ്. അറബ് പാരമ്പ്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായി തദ്ദേശീയർ ഈന്തപ്പന തോട്ടങ്ങളെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നു. വിവിധ തരത്തിലും വർണങ്ങളിലുമുള്ള ഈന്തപ്പഴക്കുലകൾ അലങ്കാരമാക്കി രാജ്യത്തെ റോഡിന് വശങ്ങളിലും ഉദ്യാനങ്ങളിലും പാർക്കുകളിലുമെല്ലാം ഭംഗിയേറിയ കാഴ്ചയാണ്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ വ്യ്യാവസായികാടിസ്ഥാനത്തിൽ ഉത്പാതിപ്പിക്കുന്നതിനു മുമ്പ് സൗദിയിലെ പ്രധാന വരുമാനം ഈന്തപ്പന തോട്ടങ്ങളായിരുന്നു. മുഹമ്മദ്‌ നബിയുടെ കാലത്ത് മദീനയിലെ മസ്ജിദുന്നബവിയടക്കമുള്ള പള്ളികൾ ഈന്തപ്പന ഓലകൾ കൊണ്ടാണ് നിർമിച്ചിരുന്നത്. ഈന്തപ്പനയുടെ ഓലകൾ ചേർത്തുകൊണ്ട് പഴയകാലത്ത് വീടുകൾ മേയുകയും പനയുടെ ഓരോഭാഗങ്ങൾ കൊണ്ടും സ്ത്രീകൾ വിവിധതരം കരകൗശല വസ്തുക്കൾ നിർമ്മിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇന്ന് ഈന്തപ്പഴം സംസ്‌കരിച്ച് വിവിധ ഇനങ്ങളും ഉത്പന്നങ്ങളുമാക്കി ലോകമെങ്ങുമെത്തിക്കാൻ ധാരാളം ഫാക്ടറികളും ലാബുകളും കമ്പനികളുമാണ് സൗദിയിലുള്ളത്. രാജ്യത്ത് കൃഷി എന്നതിനേക്കാളേറെ ഈന്തപ്പഴം പാരമ്പര്യത്തിന്റെ പ്രതീകമാണ്. സൗദി അറേബ്യയിലെ പ്രധാന ഈന്തപ്പഴത്തോട്ടങ്ങളുള്ള അൽ ഖസീം മേഖലയിലെ 75 ശതമാനം ഭൂപ്രദേശവും ഈത്തപ്പഴകൃഷിക്ക് അനുയോജ്യമാണ്. കൃഷി വകുപ്പ് ഒടുവിൽ നടത്തിയ സർവേ പ്രകാരം അൽ ഖസീം മേഖലയിൽ 16,000ത്തിൽപരം ഈന്തപ്പന തോട്ടങ്ങളുണ്ട്. കൂടാതെ അൽഹസ പോലുള്ള കൃഷിയിടങ്ങളും മദീന, ഉനൈസ, അൽറസ്സ്, മജ്മഅ തുടങ്ങിയിടങ്ങളിലും ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഒരു കാലത്ത് മരുഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഈന്തപ്പനയിൽ നിന്നായിരുന്നു കയറും കൊട്ടകളും മീൻപിടിത്ത തോണികളിലെ പായകളും എല്ലാം നിർമിച്ചിരുന്നത്. ഇന്ത്യ - സൗദി ബന്ധം left|thumb|ജിദ്ദയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇരുപതു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സൗദി അറേബ്യയിലുള്ളത്. സൗദിയിലെ ഇന്ത്യൻ ജോലിക്കാരുടെ വിശ്വസ്തതയും, ആത്മാർത്ഥതയും, വൈദഗ്ദ്ധ്യവും അധികൃതരുടെ പ്രശംസ പിടിച്ചെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സൗഹൃദത്തിൽ തുടങ്ങിയ പരമ്പരാഗത ബന്ധം വികസിച്ച് ഇപ്പോൾ തന്ത്രപ്രധാനം എന്ന പദവിയിലേക്ക് ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇന്ത്യയിലും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സൗദിയിലും നടത്തിയ ഉഭയകക്ഷി സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുണകരമായ മാറ്റമാണ് വന്നിട്ടുള്ളത്. ഇന്തോ-അറബ് ചേംബറിന്റെ പിന്തുണയോടെ വാതകപൈപ്പ്‌ലൈനും ഫാഷൻ സിറ്റിയുമുൾപ്പെടെ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ വ്യവസായി പ്രതിനിധി സംഘം സമർപ്പിച്ചത്. സൗദിയുടെ നാലാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് ഇപ്പോൾ ഇന്ത്യ. 2006 -2007 ൽ 15,946.10 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ഇത് 2010 -2011 ൽ 25,612.46 ദശലക്ഷം അമേരിക്കൻ ഡോളർ ആയാണ് ഉയർന്നത്. അതേസമയം, 2006-07 വർഷം 2590.77 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2010-11 ൽ 5,227.19 ദശലക്ഷം അമേരിക്കൻ ഡോളർ ആയും ഉയർന്നു. രണ്ടു ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകരാണ് വർഷം തോറും ഇന്ത്യയിൽ നിന്ന് എത്തുന്നത്. കൂടാതെ നിരവധി ഉംറ തീർത്ഥാടകരും എത്തുന്നുണ്ട്. സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി സൗദി-ഇന്ത്യ യൂത്ത് ഫോറം എന്നൊരു വിഭാഗം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2012 മാർച്ച് മാസത്തിൽ സൗദിയിലെ യുവാക്കളുടേയും, യുവതികളുടേയും ഒരു സംഘം ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഇന്ത്യയുടെ കല, സംസ്ക്കാരം, വിദ്യാഭ്യാസം, പൈതൃകം എന്നിവയെക്കുറിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ വിവരസാങ്കേതികവിദ്യ തലസ്ഥാനമായ ബെംഗളൂരുവും ഇവർ സന്ദർശിക്കുകയുണ്ടായിഇന്ത്യ സൗദി യൂത്ത് ഫോറം യൂത്ത് ഫോറത്തിന്റെ ഇന്ത്യയിലെ സന്ദർശന പരിപാടികൾ - ശേഖരിച്ചത് 8 ഏപ്രിൽ 2012. സാംസ്കാരിക ബന്ധം പുരാതന കാലം മുതൽ തന്നെ വാണിജ്യ ബന്ധങ്ങളിൽ ഇൻഡോ സൗദി ബന്ധം നിലനിന്നിരുന്നു. അടുത്ത കാലത്ത് നടന്ന സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ദൽഹി സന്ദർശനവും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ റിയാദ് സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-സാംസ്കാരിക മേഖലകളിൽ കൂടുതൽ പുരോഗതി കൈവന്നിട്ടുണ്ട്. ഇൻഡോ സൗദി ബന്ധം രാഷ്ട്രീയ, സൈനിക, തന്ത്രപ്രധാന മേഖലകളിൽ ഇപ്പോൾ വികസിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ പരസ്പര സഹകരണവും മെച്ചപ്പെട്ടിട്ടുണ്ട്. സംയുക്ത ഗവേഷണ പദ്ധതികൾക്കുവേണ്ടി ഇന്ത്യൻ സൗദി സർവകലാശാലകൾ തമ്മിൽ ധാരണാപത്രം നിലവിലുണ്ട്. കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർകൈവ്‌സും ജാമിയ മില്ലിയ്യ ഇസ്‌ലാമിയയിലെ ഇന്ത്യ അറബ് കൾച്ചറൽ സെന്ററും തമ്മിൽ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. കരാർ പ്രകാരം സൗദി ചരിത്രം, സംസ്‌കാരം എന്നിവ സംബന്ധിച്ച് അറബിയിൽ രചിച്ച പ്രധാന കൃതികൾ ഇന്ത്യൻ ഭാഷകളിലേക്കും അറേബ്യൻ ഉപഭൂഖണ്ഡം, സംസ്‌കാരം, നാഗരികത എന്നിവ സംബന്ധിച്ച് ഇന്ത്യൻ ഭാഷകളിലുള്ള കൃതികൾ അറബിയിലേക്കും തർജ്ജമ ചെയ്യും. വാണിജ്യബന്ധം ഇന്ത്യയും-സൗദി അറേബ്യയും തമ്മിൽ വാണിജ്യബന്ധം ഊഷ്മളമാക്കാനായി സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ് വർക്ക് എന്ന അനൗദ്യോഗിക ശൃംഖലക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ കമ്പനികൾക്ക് സൗദിയിലെ വ്യാവസായിക അന്തരീക്ഷം മുതലാക്കാന കഴിയത്തക്കവിധം അതിന്റെ വാതായനങ്ങൾ തുറന്നിടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ് വർക്ക് സൗദി ഇന്ത്യ വാണിജ്യ ബന്ധങ്ങൾ മനുഷ്യാവകാശങ്ങൾ സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്രസഭയുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . സൗദിയിൽ മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളോട് അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന് ഹ്യൂമൺ റൈറ്റ് വാച്ച് എന്ന അന്താരാഷ്ട്ര സംഘടന കുറ്റപ്പെടുത്തുന്നുഹ്യൂമൻ റൈറ്റ് വാച്ച് ഹ്യൂമൻ റൈറ്റ് വാച്ച് ഔദ്യോഗിക സൈറ്റിൽ നിന്നും ഹ്യൂമൻ റൈറ്റ് വാച്ച് ഹ്യൂമൻ റൈറ്റ് വാച്ച് ഔദ്യോഗിക സൈറ്റിൽ നിന്നും. 2011 ൽ സൗദി അറേബ്യയിലെ ജയിലുകളിൽ ആകെ തടവിൽ കഴിയുന്നവരുടെ എണ്ണം 49000 ആണെന്ന് അമേരിക്കൻ മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രം എന്ന് അവകാശപ്പെടാൻ ആവില്ലെങ്കിലും ഭാഗികമായി ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ആയതിനാൽ രാഷ്ട്രത്തിൽ ധാർമികതയും മൂല്യങ്ങളും നിലനിർത്തുന്നതിന് ചില കർശന നിയമങ്ങൾ നടപ്പാക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത് എന്ന് വിലയിരുത്തുന്ന ഈ നിയമങ്ങൾ പക്ഷേ ലോക രാഷ്ട്രങ്ങളിൽ വെച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സൗദി അറേബ്യയെ സഹായിച്ചിട്ടുണ്ട്. കൊലപാതകം, പിടിച്ചുപറി, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കുറവാണ്.. കുറ്റകൃത്യങ്ങളുടെ കണക്കിൽ 82 രാഷ്ട്രങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയുടെ സ്ഥാനം 48 ആണ് കുറ്റകൃത്യങ്ങളുടെ അളവനുസരിച്ചുള്ള രാഷ്ട്രങ്ങളുടെ പട്ടിക നേഷൻമാസ്റ്റർ. ഉപഭോക്തൃനിയമം വളരെ ശക്തമായ ഉപഭോക്തൃനിയമമാണ് രാജ്യത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വാങ്ങിയ വസ്തുക്കൾ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശം നൽകുന്ന നിയമം നിലവിലുണ്ട്. ഇതനുസരിച്ച് വാങ്ങിയ വസ്തു ഗുണനിലവാരമില്ലാത്തതോ കേടുപാടുള്ളതോ ഉപയോഗ്യമല്ലാത്തതോ വ്യാജമോ എന്ന് ബോധ്യപ്പെട്ടാൽ അവ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. വിറ്റ വസ്തുക്കൾ തിരിച്ചെടുക്കുകയില്ലെന്ന് വിപണന കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന അച്ചടിച്ച പേമെൻറ് ഇൻവോയ്സുകളിൽ എഴുതാനും പാടില്ല. മടക്കിയെടുക്കുന്ന വസ്തുവിന്റെ വിലയും ആവശ്യമെങ്കിൽ നഷ്ടപരിഹാരവും നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. വ്യാപാര കേന്ദ്രങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിരീക്ഷണ സംഘങ്ങൾ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യാപാരികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക്കയും ചെയ്യും കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം - ലഘുലേഖ പത്താമത്തെ താൾ നോക്കുക. ചിത്രശാല അവലംബം കൂടുതൽ വായനയ്ക്ക് മുഹമ്മദ് അസദ്: മക്കയിലേക്കുള്ള പാത അൽ ഫർസി, ഫൗദ് (2004) മോഡേണിറ്റി ആന്റ് ട്രഡീഷൻ: ദ സൗദി ഇക്ക്വേഷൻ: പാനാർക്ക് ഇന്റർനാഷണൽ ലിമിറ്റഡ്: ISBN 0-9548740-1-3 ഗാർഡ്നർ, ആൻഡ്രൂ (2004) ദ പൊളിറ്റിക്കൽ ഇക്കോളജി ഓഫ് ബെദു പാസ്റ്ററിലസം ഇൻ ദ കിങ്ഡം ഓഫ് സൗദി അറേബ്യ. ഇൻ പൊളിറ്റിക്കൽ ഇക്കോളജി എക്രോസ് സ്പേസ്, സ്കേൽസ്, ആന്റ് സോഷ്യൽ ഗ്രൂപ്പ്സ്, ലിസ ജെസൺ, സൂസൻ പോൾസൺ, റൂട്ടേഴ്സ് യൂണിവേഴ്സിറ്റി പ്രസ്സ്. ജോൺസ്, ജോൺ പോൾ. ഇഫ് ഒലയ സ്ട്രീറ്റ് കുഡ് ടോക്ക്: സൗദി അറേബ്യ- ദ ഹെർട്ട്ലാന്റ് ഓഫ് ഓയിൽ ആന്റ് ഇസ്ലാം. ദ താസാ പ്രസ്സ് (2007). ISBN 0-9790436-0-3 ലിപ്മാൻ, തോമസ്. "ഇൻസൈഡ് ദ മിറാഷ്: അമേരിക്കാസ് ഫ്രജൈൽ പാർട്ട്ണർഷിപ്പ് വിത്ത് സൗദി അറേബ്യ" (വെസ്റ്റ് വ്യൂ 2004) ISBN 0-8133-4052-7 സാന്ദ്രാ മാക്കേ, ദ സൗദീസ്: ഇൻസൈഡ് ദ ഡസർട്ട് കിങ്ഡം (ഹൗട്ടൺ മിഫ്ലിൻ, 1987) ISBN 0-395-41165-3 മാത്യ.ആർ.സിമ്മൺസ്, ട്വിലൈറ്റ് ഇൻ ദ ഡസർട്ട് ദ കമിംഗ് സൗദി ഓയിൽ ഷോക്ക് ആന്റ് ദ വേൾഡ് ഇക്കോണമി, ജോൺ വിലി & സൺസ്, 2005, ISBN 0-471-73876-X പാസ്കൽ, മിനോറെറ്റ് ദ സൗദി എനിഗ്മ: എ ഹിസ്റ്ററി (സെഡ് ബുക്ക്സ്, 2005) ISBN 1-84277-605-3 അൽ-റഷീദ്, മാദാവി, എ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2002) ISBN 0-521-64335-X റോബർട്ട് ലാസേ, ദ കിങ്ഡം: അറേബ്യ & ദ ഹൗസ് ഓഫ് സൗദ്, എവൺ ബുക്ക്സ്, 1981. ലൈബ്രറി ഓഫ് കോൺഗ്രസ്സ്: 81-83741 ISBN 0-380-61762-5 ഓവൻ റോജർ സ്റ്റേറ്റ് പവർ ആന്റ് പൊളിറ്റിക്സ് ഇൻദ മേക്കിംഗ് ഓഫ് മോഡേൺ മിഡ്ഡിൽ ഈസ്റ്റ്, മൂന്നാം പതിപ്പ് (റൗട്ട്ലെഡ്ജ്, 2006) ISBN 0-415-29713-3 കാർമെൻ ബിൻ ലാദൻ, ഇൻസൈഡ് ദ കിങ്ഡം: മൈ ലൈഫ് ഇൻ സൗദി അറേബ്യ , ഗ്രാന്റ് സെൻട്രൽ പബ്ലിഷിംഗ്, 2005, SBN 0446694886 റോബർട്ട് ലാസേ, ഇൻസൈഡ് ദ കിങ്ഡം, ഹച്ചിൻസൺ പബ്ലിഷിംഗ്, 2009. മാർക്ക് വെസ്റ്റൺ, "പ്രോഫറ്റസ് ആന്റ് പ്രിൻസസ്സ്," വിലെ, 2008. ഫെഡറൽ റിസർച്ച് സ്റ്റഡി, "സൗദി അറേബ്യ എ കൺട്രി സ്റ്റഡി" കാരെൻ എലിയറ്റ് ഹൗസ് "ഓൺ സൗദി അറേബ്യ" പുറത്തേക്കുള്ള കണ്ണികൾ വേൾഡ് ഫാക്ട് ബുക്ക് - സൗദി അറേബ്യ സൗദി എംബസ്സി വിദേശ കാര്യ മന്ത്രാലയം - സൗദി അറേബ്യ സൗദിആരാംകോ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രിൻസസ്സ് നൂറ യൂണിവേഴ്സിറ്റി ഫോർ വിമെൻ മക്ക പ്രവിശ്യയുടെ വെബ് വിലാസം തായിഫ് അന്താരാഷ്ട്ര പുഷ്പമേള വാട്ടർ ആന്റ് ഇലക്ട്രിസിറ്റി കമ്പനി കിങ് അബ്ദുള്ള സർവ്വകലാശാല വാട്ടർ ഇലക്ട്രിസിറ്റി &പവർ ജനറേഷൻ കോർപ്പറേഷൻ ഹജ്ജ് മന്ത്രാലയം വർഗ്ഗം:സൗദി അറേബ്യ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:അറബി വാക്കുകളുള്ള ലേഖനങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഉക്രൈൻ
https://ml.wikipedia.org/wiki/ഉക്രൈൻ
കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള ഈ കരിങ്കടൽതീര രാഷ്ട്രം ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർ‍ത്തിരാജ്യങ്ങൾ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘർ‍ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാർ‍ഷികമേഖലയിൽ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി. ഭൗതിക ഭൂമിശാസ്ത്രം ഭൂപ്രകൃതി പൂർ‌‌വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് ഉക്രയിൻ. ശരാശരി ഉയരം 175 മീറ്റർ. റിപ്പബ്ലിക്കിന്റെ അതിർത്തിക്കു സമീപം കാർപേത്തിയൻ, ക്രീമിയൻ എന്നീ പർ‌‌വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങൾ കാണാം. ഈ പ്രദേശം മൊത്തം വിസ്തീർണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങൾ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതൽ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പർ, യൂസ്നീബൂഗ് എന്നീ നദികൾക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പർ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകൾ ഇവയിൽ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടിൽ കിടക്കുന്ന വോളിൻ പോഡോൾ കുന്നുകൾ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീർണമായ ഭൂരൂപങ്ങൾ ഉൾക്കൊള്ളുന്നു. ഇടതുപാർശ്വത്തിൽ നിപ്പർപീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്സ് മലനിരകളാണ്; മധ്യ-റഷ്യാ പീഠഭൂമിയുടെ ശാഖയാണിവ. റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികൾ ഒഴുകുന്നു. മധ്യ ഉക്രെയിൻ നീപ്പർ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയൻ സമതലത്തിൽ ലയിക്കുന്നു. പടിഞ്ഞാറ് കാർപേത്തിയൻ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാർപേത്തിയൻ പദ്ധതിയിൽ‌‌പെട്ട സമാന്തരനിരകളാണ്. 610 മുതൽ 1980 വരെ മീറ്റർ ഉയരമുള്ളവയാണിവ. ഉക്രെയിനിലെ ഏറ്റവും ഉയർന്ന പ്രദേശം കാർപേത്തിയൻ നിർകളിൽ ഉൾപ്പെട്ട ഹവേല (2061 മീറ്റർ) കൊടുമുടിയാണ്. ക്രിമിയൻ മലനിരകൾ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയിൽ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. കരിങ്കടൽ, അസോവ് കടൽ എന്നിവയുടെ ഓരങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്."Ukraine - Relief". Encyclopædia Britannica (fee required). http://www.britannica.com/eb/article-30093/Ukraine. Retrieved 2007-12-27. അപവാഹം സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികൾ ഈ റിപ്പബ്ലിക്കിനുള്ളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയിൽ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്ററിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പർ നദി (2,187 കി. മീ.) മാർഗ്ത്തിലെ 1,197 കി. മീ. ദൂരം യുക്രെയിൻ അതിർത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പർ നദിയുടെ ആവാഹക്ഷേത്രത്തിൽ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇൻ‌‌ഗൂർ. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്ന നെസ്റ്റർ (1342 കി. മീ.) നദീവ്യൂഹവും പ്രാധാന്യമർഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാൻസ്കാർപേത്തിയൻ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോൺ നദിയുടെ പോഷകനദിയായ ഡോണെറ്റ്സ് (1046 കി. മീ.) യത്രാമധ്യത്തിൽ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന ന്ദിയാണ് സാൽഗീർ (230 കി. മീ.)Ml Encyclopedia vol IV page - 563 നദികളിലെ ജലത്തിന്റെ പൂർണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാൽ‌‌വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കർഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങൾ അങ്ങേയറ്റം വികസിപ്പിച്ചിരിക്കുന്നു. വടക്കൻ പ്രദേശങ്ങളിലെ നദികൾ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കൾ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാർഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വർദ്ധിപ്പിച്ചിരിക്കുന്നു. ഊർജ്ജോത്പാതന സാധ്യതകൾ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്Mal Encyclopedia vol IV page - 564 ഉക്രെയിനിൽ ധാരാളം തടാകങ്ങൾ ഉണ്ടെങ്കിലും മിക്കവയും നന്നേ ചെറുതും ചതുപ്പു കെട്ടിയവയുമാണ്. റിപ്പബ്ലിക്കിന്റെ 3 ശതമാനത്തോളം ഭൂമി ചതുപ്പുകളാണ്. ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചിട്ടുള്ളവ ഉൾപ്പെടെ നിരവധി കൃത്രിമ തടാകങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്; നിപ്പർ ജലവൈദ്യുത പധതിയോടു ചേർന്നുള്ള ലെനിൻ റിസർ‌‌വോയർ ഇക്കൂട്ടത്തിൽ എടുത്തുപറയവുന്ന ഒന്നാണ്. ഭൂജലത്തിന്റെ പര്യാപ്തമായ ഉപഭോഗവും സാധിച്ചുവരുന്നു. കാലാവസ്ഥ സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്. അത്‌‌ലാന്തിക്കിൽ നിന്നുള്ള നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീശുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ ഭാഗങ്ങളിൽ വടക്കുള്ള ഉച്ചമർദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കൻ ഭാഗങ്ങളിൽ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടിൽ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങൾ ഉണ്ടായിരിക്കും; ഗ്രീഷ്മകാലത്തും വർഷപാതമുണ്ടാകാം. ജൂൺ-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവംബറിലും ഡിസംബർ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. കാർപേത്തിയൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിമപാദം ഉണ്ടാവുന്നത്.Mal Encyclopedia vol IV page 564 ക്രിമിയയുടെ തെക്കുഭാഗത്ത് മെഡിറ്ററേനിയൻ കാലാവസ്ഥ അനുഭവപ്പെടുന്നു; വരണ്ട ഗ്രീഷ്മകാലവും 40 മുതൽ 60 വരെ സെ. മീ. മഴപെയ്യുന്ന ശൈത്യ കാലവുമാണുള്ളത്. ശൈത്യകാലം പൊതുവെ കാഠിന്യം കുറഞ്ഞതാണ്. ഈ ഭാഗത്തു മഞ്ഞ് പെയ്യുന്നില്ല. സസ്യജാലം thumb|left|കീവ്സ് നഗരത്തിൽ നിന്നുള്ള ഒരു കാഴ്ച മഴക്കൂടുതലുള്ള വടക്കൻ ഉക്രെയിനിൽ വനങ്ങളും മധ്യഭാഗത്ത് കുറ്റിക്കാടുകൾ ഇടകലർന്ന സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളും തെക്കൻ ഉക്രെയിനിൽ തുറസ്സായ വനങ്ങളുമാണ് നൈസർഗിക പ്രകൃതി. നദീതീരങ്ങളിലും ചുരങ്ങളുടെ പാർശ്വങ്ങളിലും വനങ്ങൾ നിബിഡമായി കാണപ്പെടുന്നു. യുക്രെനിൽ മൊത്തം 80 ലക്ഷം ഹെക്റ്റർ വനങ്ങളാണുള്ളത്; ഇവയിൽ മൂന്നില്ലൊരു ഭാഗവും ആവശ്യാനുസരണം വച്ചുപിടിപ്പിച്ചവയാണ്. തഴച്ചവനങ്ങൾ കാർപേത്തിയൻ സാനുക്കളിലാണ് മുഖ്യമായും കാണപ്പെടുന്നത്. thumb|right|കീവ്സിലെ സാമ്പത്തിക ഹൃദയം പ്രധാനമായും മൂന്നു പ്രകൃതി വിഭവങ്ങളാണ് ഈ റിപ്പബ്ലിക്കിലുള്ളത്; ചതുപ്പുകൾ ഇടകലർന്ന കുറ്റിക്കാടുകൾ പോലിസൈ, കുറ്റിക്കാടു കലർന്ന പുൽമേടുകൾ ലിസോസ്റ്റെപ്പ്, പുൽമേടുകൾ സ്റ്റെപ്പ്. റിപ്പബ്ലിക്കിന്റെ വടക്കും വടക്കു പടിഞ്ഞാറും ഭാഗങ്ങളിലായുള്ള 1,13,960 ച. കി. മീ. വ്യാപ്തിയുള്ള പോലിസൈ പ്രദേശം ഒട്ടുമുക്കാലും വെട്ടിത്തെളിക്കപ്പെട്ടു കഴിഞ്ഞു; ഇതിൽ 35% മാത്രമാണു കൃഷിയോഗ്യമായുള്ളത്. ഈ മേഖലയ്ക്കു തെക്കാണ് ലിസോസ്റ്റെപ്പ്; 2,02,020 ച. കി. മീ. വിസ്തീർണമുള്ള ഈ പ്രദേശത്തിന്റെ 67% കർഷികമേഖലയും 12% വനങ്ങളുമണ്. ലിസോസ്റ്റെപ്പിനു തെക്ക് കരിങ്കടൽ, അസോവ്കടൽ, ക്രിമിയൻ മലനിരകൾ എന്നിവയ്ക്കു സ്മീപത്തായി കിടക്കുന്ന ഭൂഭാഗമാണ് സ്റ്റെപ്പ് ഇതിന്റെ വിസ്തീർണം 25,510 ച. കി. മീ. വരും. thumb|left|DniproGES ഹൈഡ്രൊ എലെക്ട്രിക് പൗവ്വർപ്ലാന്റ് പൊലിസൈ പ്രദേശത്തെ നല്ലൊരുഭാഗം ചതുപ്പുകളും വെള്ളകെട്ടുള്ള മൈതാനങ്ങളുമാണ്. ഈ പ്രദേശങ്ങളിലെ വെള്ളം ചോർത്തിക്കളഞ്ഞ് അവയെ കൃഷിയോഗ്യം ആക്കി തീർക്കുവനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നുവരുന്നു. പോലിസൈ മേഖലയുടെ 5% പീറ്റ്ചതുപ്പുകളാണ്. ഇവിടത്തെ വനങ്ങളിൽ ഓക്ക്, യെം, പോപ്ലാർ, ബർച്ച്, ഹോൺബീം, ആഷ്, മേപ്പിൾ, പൈൻ, വില്ലോബീച്ച് തുടങ്ങിയസമ്പദ്പ്രധാനങ്ങളായ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. തെക്ക് സ്റ്റെപ്പ് പ്രദേശത്ത് മഴക്കുറവുമൂലം ജലസേചനത്തിന്റെ ആവശ്യം നേരിടുന്നു. ജലസേചനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഗവണ്മെന്റ് ദത്തശ്രദ്ധമാണ്. ഇവിടത്തെ അസ്കാനിയാനോവ എന്ന ഉപവനത്തിൽ സ്റ്റെപ്പ് മാതൃകയിലുള്ള നൈസർഗിക സസ്യജാലം സം‌‌രക്ഷിക്കപ്പെട്ടുവരുന്നു.. മേല്പറഞ്ഞവ കൂടാതെ തന്നെ വിസ്തൃതി കുറഞ്ഞ മറ്റുചില സസ്യമേഖലകളും ഉക്രെയിലുണ്ട്; കാർപ്പേത്തിയൻ പ്രദേശം, ക്രിമിയൺ മലമ്പ്രദേശം, ക്രിമിയയിലെ മെഡിറ്ററെനിയൻ മേഖല എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. മെഡിറ്ററേനിയൻ മേഖലയിലെ യാൾട്ടാപട്ടണത്തിനു സമീപം സ്ഥാപിതമയിട്ടുള്ള നിഖിട്സ്കി ബൊട്ടാണിക്കൽ ഗർഡൻസിൽ ലോകത്തെമ്പാടുമുള്ള സസ്യജാലങ്ങൾ ആധുനിക സങ്കേതങ്ങളുപയോഗിച്ച് പരിപാലിക്കപ്പെട്ടു വരുന്നു. ജന്തുജാലം thumb|right|ഉക്രെയിൻ നാഷണൽ ബാങ്ക് നൂറിലേറെയിനം സസ്തനികളും 350 - ലേറെ പക്ഷിവർഗങ്ങളും 200 - ലധികം മത്സ്യയിനങ്ങളും ഉക്രെയിനിൽ കാണപ്പെടുന്നു. ചെന്നായ്, കുറുനരി, കാട്ടുപൂച്ച, മാർട്ടൻ, കാട്ടുപന്നി, കാട്ടാട്, ഹരിണവർഗങ്ങൾ എന്നിവ സാധാരണമാണ്. കരളുന്ന ജന്തുക്കളും കുളക്കോഴി, പാത്ത, കാട്ടുതാറാവ്, മൂങ്ങ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്. ശലഭം, ചാഴി തുടങ്ങിയവയുടെ നിരവധിയിനങ്ങളെയും ഇവിടെ കാണാം. പൈക്ക്, കാർപ്, പെർച്ച്, സ്റ്റർജിയോൺ തുടങ്ങിയയിനം മത്സ്യങ്ങൾ സമൃദ്ധമായുണ്ട്. അന്യദേശങ്ങളിൽ നിന്ന് ഇവിടത്തെ വന്യമൃഗ സം‌‌രക്ഷണ കേന്ദ്രങ്ങളിലേക്ക് കുടിയേറ്റിയിട്ടുള്ള മസ്ക്റാറ്റ്, റാക്കൂൺ, ബീവർ തുടങ്ങിയ ഇനങ്ങളും സാമാന്യമായ തോതിൽ വംശ അഭിവൃദ്ധി നേടിയിരിക്കുന്നു. വന്യജീവിസം‌‌രക്ഷണത്തിൽ കാര്യമായ നിഷ്കർഷ പാലിക്കുന്നുണ്ട്. മണ്ണ് ഉക്രെയിനിലെ 65% പ്രദേശത്തും ഫലഭൂയിഷ്മായ കരിമണ്ണാണുള്ളത്. ജൈവാംശ സമൃദ്ധമായ് പോഡ്സോൾ, ചെമ്മണ്ണ് തുടങ്ങിയ ഇനങ്ങളും ഫലപുഷ്ടി ഉള്ളവയാണ്. കടൽത്തീരത്തും ചതുപ്പുകളിലും മാത്രമാണ് ഉൾ‌‌വരത കുറഞ്ഞ ലവണമണ്ണു കാണപ്പെടുന്നത്.Mal Encyclopedia vol IV page 565 ധാതുസമ്പത്ത് ധാതുസമ്പന്നമായ ഒരു മേഖലയാണ് ഉക്രെയിൻ. 72 - ലധികം ധാതുക്കൾ ഈ റിപ്പബ്ലിക്കിൽ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്റോഗ്, കെർഷ്, ബെലോസിയോർക്ക്, ക്രീമെൻഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളിൽ മൊത്തം 1,940 കോടിടൺ ഇരുമ്പയിർ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങൾ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. ഡോണെറ്റ്സ്, നീപ്പർ എന്നീ നദീതടങ്ങളിൽ കനത്ത കൽക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്സ് നദീ തടത്തിൽ മാത്രം 3,900 കോടി ടൺ മുന്തിയ ഇനം കൽക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പർ നദീ തടത്തിൽ 600 കോടി ടൺ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കൽക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും ഉക്രെയിൻ സമ്പന്നമാണ്. സിർ കാർപേത്തിയൻ, നിപ്പർ-ഡോണെറ്റ്സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റനിയം, അലൂമിനിയം, നെഫെലൈറ്റ്, മെർക്കുറി, അലുനൈറ്റ്, പാരാഫിൻ വക്സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു. ട്രാൻസ് കർപേത്തിയൻ മേഖലയിലും കരിങ്കടൽ, അസോവ് കടൽ എന്നിവയുടെ തീരത്തുമുള്ള ധാതു ഉറവകൾ വളരെ പ്രസിദ്ധി ആർജിച്ചവയാണ്. ജനങ്ങൾ thumb|200px|കീവ്സിലെ സെയിന്റെ സോഫിയ കത്തീഡ്രൽ സോവിയറ്റ് റിപ്പബ്ലിക്കുകൾക്കിടയിൽ ജനസംഖ്യയിൽ രണ്ടാംസ്ഥാനം ഉക്രെയിനാണ്. അനുപാദം ശതമാനത്തിൽ കൊടുത്തിരിക്കുന്നു. ഉക്രേനിയൻ - 74.9% റഷ്യൻ - 19.4% യഹൂദർ - 1.6% പോൾ - 0.6% ബെലോറഷ്യൻ - 0.8% ബൾഗേറിയൻ - 0.5% . എന്നിവരാണ് പ്രധാന വിഭാഗങ്ങൾ. ഗ്രീക്ക്, റൂമേനിയൻ, അർമീനിയൻ, ജിപ്സി, ഹംഗേറിയൻ, ടാർട്ടാർ, ലിഥുവേനിയൻ, ബാഷ്കിർ, കസാക് , ചുവാഷ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താൽ നൂറിലേറെ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന മേഖലയാണ് ഉക്രെയിൻ. ഭാഷാപരമായി നോക്കുമ്പോൾ റിപ്പബ്ലിക്കിലെ ജനങ്ങളിൽ 96% - വും സ്ലാവ് വിഭാഗത്തിൽ പെടും. യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളിൽ ഒന്നാണ് ഉക്രെയിൻ; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന ഡോണെറ്റ്സ് തടത്തിലും നിപ്പർ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങൾ നഗരവാസികളാണ്. 1975 - ലെ കണക്കനുസരിച്ച് ഉക്രെയിനിൽ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. ക്കീവ് (16,32,000), കാർകോവ് (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളിൽ ഒഡീസ, ഡോണെറ്റ്സ്ക്, ദ്നൈപ്രോപെട്രോഫ്സ്ക്, സാപോറഷ്യ, കൃവോയ്റോഗ്, ല്വൂഫ് എന്നിവ ഉൾപ്പെടുന്നു. ഗ്രാമങ്ങളിൽ പകുതിയിലേറെ 1,000 - ത്തിനും 5,000 - ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്. സമ്പദ്‌‌വ്യവസ്ഥ കൃഷി thumb|right|സെന്റ്. മൈക്കൾസ് കത്തീഡ്രൽ കീവ് രാജ്യത്തിന്റെ വരുമാനത്തിൽ 18% കർഷികാദായമാണ്. ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മലക്കറിവർഗങ്ങൾ, പുൽവർഗങ്ങൾ ഫലവർഗങ്ങൾ, മുന്തിരി എന്നിവയാണ് പ്രധാന വിളകൾ; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങൾ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്. കന്നുകാലിവളർത്തൽ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയൽ, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വൻ‌‌തോതിൽ വളർത്തുന്നു. തേനിച്ച വളർത്തലും പട്ടുനൂൽ‌‌പ്പുഴു വളർത്തലും വിപുലമായ രീതിയിൽ നടന്നുവരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെയും ലോക രാജ്യങ്ങളുടെയും പ്രധാന തേൻ കയറ്റുമതിക്കാരും ഉൽപാദകരും ആണ് ഉക്രെയിൻ. മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടൽ തീരത്തു നിന്നാണ് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികൾ, കായലുകൾ, റിസർ‌‌വോയറുകൾ, കുളങ്ങൾ തുടങ്ങിയ ഉൾനാടൻ ജലാശയങ്ങളിലും സാമാന്യമായ തോതിൽ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12% ഉക്രെയിനിൽ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് മത്സ്യം വളർത്തുന്ന 21,000 കുളങ്ങൾ ഉക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങൾക്കു പുറമേയാണിവ. നീപ്പർ, ഡാന്യൂബ്, നെസ്റ്റർ, യൂസിനിബുഗ്, ഡോണെറ്റ്സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്. ഖനനം thumb|സമുദ്രനിരപ്പിൽനിന്ന് 1200 മീ. ഉയരെയുള്ള ഐ - പെറ്റിറി മലനിര കൽക്കരിഖനനമാണ് ഏറ്റവും മുന്നിട്ടു നിൽക്കുന്നത്. 90% ശതമാനം കൽക്കരിയും ഡോനെറ്റ്സ് തടത്തിൽ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. അയിരു സംസ്കരണത്തിനുള്ള എല്ലാ സം‌‌വിധാനങ്ങളും റിപ്പബ്ലിക്കിനുള്ളിൽ തന്നെ ഏർപ്പെടുത്തിയിരിക്കുന്നു. വ്യവസായാവശ്യങ്ങൾക്കുള്ള ഊർജ്ജത്തിന്റെ 99% - വും കൽക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തിൽ 19% ഉക്രെയിനിൽ നിന്നാണ്. ബൃഹത്തായ താപവൈദ്യുത കേന്ദ്രങ്ങൾ ഉക്രെയിനിൽ എമ്പാടും സ്ഥാപിക്കപ്പെട്ടിരിക്കുന്നു വ്യവസായം സോവിയറ്റ് യൂണിയനിലെ ആകെ ഉത്പാതനത്തിന്റെ 50% ഇരുമ്പും, 40% ഉരുക്കും, 25% - ത്തോളം ഉരുക്കു കുഴലുകളും ഉക്രെയ്നിലാണു നിർമ്മിക്കുന്നത്. ഇരുമ്പുരുക്കു വ്യവസായത്തിൽ അസൂയാവഹമായ ആധിപത്യം പുലർത്തുന്ന ഒരു മേഖലയാണിത്. ഫെറസ് ലോഹങ്ങളും വൻ‌‌തോതിൽ ഉത്പാതിപ്പിക്കുന്നുണ്ട്. എണ്ണശുദ്ധീകരണവും പെട്രോളിയം ഉത്പന്നങ്ങളുടെ നിർമ്മാണവുമാണ് മറ്റൊരു മുന്തിയ വ്യവസായം. ലോക്കോമോട്ടിവുകൾ, കപ്പലുകൾ, വൻ‌‌കിട ആവിയന്ത്രങ്ങൾ, വൈദ്യുതയന്ത്രങ്ങൾ, ആട്ടോമൊബൈലുകൾ, വാസ്തുസാമഗ്രികൾ തുടങ്ങിയവ വൻ‌‌തോതിൽ നിർമിച്ചു വരുന്നു. വൻ‌‌കിടവ്യവസായങ്ങൾ വളരെയേറെ അഭിവൃത്തിപ്പെട്ടിട്ടുണ്ട്. സൂപ്പർജറ്റ് വിമാനങ്ങളുടെ നിർ‌‌മാണത്തിൽ ഏകാധിപത്യം പുലർത്തുന്ന കേന്ദ്രമാണിത്. thumb|ഉക്രെയിൻ ആർമി ഇറാക്കിൽ ഭക്ഷ്യസംസ്കരണം, ഔഷധനിർമ്മാണം, രാസവ്യവസായം, ഗവേഷണം, വൈദ്യോപകരണനിർമ്മാണം തുടങ്ങിയവക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതിക സം‌‌വിധാനങ്ങളും നിർ‌‌മിക്കുന്നതിൽ ഉക്രെയിൻ അന്താരാഷ്ട്ര പ്രശസ്തി ആർജിച്ചിരിക്കുന്നു. കാർഷിക യന്ത്രങ്ങളും വൻ‌‌തോതിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഘനവ്യവസായങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് കീവ്, സൂമി, ഫസ്റ്റാവ്, കാർക്കോവ്, ഓഡീസാ, ല്വൂഫ്, ഖെർസൻ എന്നീ നഗരങ്ങളിലാണ്. ഇടത്തരം വ്യവസായങ്ങൾ നാടിന്റെ നാനാഭാഗത്തും അഭിവൃദ്ധികരമായി നടന്നുവരുന്നു. മെഷീൻ‌‌ടൂൾ, ചെറുകിടയന്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ‍, വാർത്താവിനിമയോപകർണങ്ങൾ‍, ക്യാമറ, ശീതീകരണയന്ത്രങ്ങൾ, ഗാർഹികോപകരണങ്ങൾ‍, അലക്കുയന്ത്രങ്ങൾ, രാസവളം, കീടനാശിനികൾ‍, ഔഷധങ്ങൾ, അമളങ്ങൾ, പഞ്ചസാര, മദ്യം, തുണിത്തരങ്ങൾ, കൃത്രിമപട്ടുകൾ തുടങ്ങിയവയുടെ നിർ‌‌മാണവും ഏറെ വികസിച്ചിരിക്കുന്നു. ഭക്ഷ്യസംസ്കരണവും കാനിങ്ങും വൻ‌‌തോതിൽ നടന്നുവരുന്ന മറ്റു വ്യവസായങ്ങളാണ്. ചെറുകിട വ്യവസായ രംഗത്തും അഭൂതപൂർ‌‌വമായ പുരോഗതി ദർശിക്കാം.Mal Encyclopedia vol IV Page - 566 Official website of state institute of encyclopaedic publicatins ഗതാഗതം thumb|left|ഉക്രെയിനിന്റെ സ്വന്തം അന്റൊനോവ് An-148. വളരെയേറെ വികസിതമായ ഗതാഗതവ്യവസ്ഥയാണ് യുക്രെയ്നിൽ ഉള്ളത്. മൊത്തം 2,24,000 കി. മീ. റോഡുകളുണ്ട്; ഇവയിൽ 96,000 കി. മീറ്ററും ഒന്നാംതരം ഹൈവേകളാണ്. റിപ്പബ്ലിക്കിനുള്ളിലെ വ്യവസായ കേന്ദ്രങ്ങളെയും അധിവാസ കേന്ദ്രങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്നതിനു പര്യാപ്തമാണ് ഇവിടത്തെ റോഡുവ്യവസ്ഥ. കൂടാതെ കീവ് - മോസ്കോ, കീവ് - ലെനിൻ‌‌ഗ്രാഡ്, സിംഫറോപോൾ - കാർകോവ് - മോസ്കോ, കാർകോവ് - റൊസ്റ്റോവ് തുടങ്ങിയ ഹൈവേകളിലൂടെ നഗരങ്ങൾക്ക് രാഷ്ട്രതലസ്ഥാനവുമായും, യു. എസ്. എസ്. ആർലെ ഇതര കേന്ദ്രങ്ങളുമായും ഉള്ള ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അയൽ റിപ്പബ്ലിക്കുകളുമായും, വിദേശരാജ്യങ്ങളുമായിപ്പോലും ബന്ധം പുലർത്തുവാനാവുന്ന റയിൽ‌‌വ്യൂഹവും പ്രവർത്തിക്കുന്നുണ്ട്. 22,060 കി. മി. തീവണ്ടിപ്പാതകൾ ഈ റിപ്പബ്ലിക്കിലുണ്ട്. കാർകോവ്, കീവ്, കോവൽ‍, ദ്നൈപ്രോ, പെട്രോഫ്സ്ക്, ബാക്മാഷ് തുടങ്ങിയവയാണു പ്രധാന റയിൽ കേന്ദ്രങ്ങൾ. ജലഗതാഗതത്തിലും ഉക്രെയിൻ മുന്നിലാണ്; മൊത്തം കപ്പൽ ചരക്കുകളുടെ 20% - ത്തോളം കരിങ്കടൽ - അസോവ് കടൽത്തീരങ്ങളിലുള്ള ഓഡിസ്, ഇലിഷേവിസ്ക്, നിക്കൊളേയേവ്, ഖെർസൻ‍, കെർഷ്, ഷ്ദാനഫ് എന്നീ തുറമുഖങ്ങളിലൂടെയാണ് നീങ്ങുന്നത്. യുക്രെനിന്റെ വകയായ കപ്പലുകൾ തിമിംഗിലവേട്ടയ്ക്കായി ഓഡിസയിൽ നിന്ന് ആർട്ടിക്കിലേക്കു പോയിവരുന്നു. നീപ്പർ, യൂസ്‌‌നിബൂഗ്, ഡാന്യൂബ് എന്നിനദികൾ കപ്പൽ ഗതാഗതത്തിനു സൗകര്യമുള്ളവയാണ്. യുക്രെനിലെ കനാലുകളെ ബൈലോറഷ്യയിലെ കനാലുകൾ വഴി പോളൻഡിലെ വിസ്തുലയുമായും അങ്ങനെ ബാൾട്ടിക് കടലുമായും യോജിപ്പിച്ചിരിക്കുന്നു. നദീമാർഗ്ഗത്തിന്റെ ആഴം വർദ്ധിപ്പിച്ച് നിപ്പർ ഉടനീളം സഞ്ചാരയോഗ്യമാക്കി തീർക്കുവാനുള്ള പദ്ധതി പ്രാവർത്തികമായി വരുന്നു. കീവ്, ദ്നൈപ്രോ പെട്രോഫ്സ്ക്, സാപോറഷ്യ, ഖെർസൻ എന്നിവയാണ് നീപ്പർ തീരത്തെ പ്രധാന തുറമുഖങ്ങൾ. പെട്രോളിയം വിനിമയത്തിനുള്ള പൈപ്പു ലൈനുകളും ഉക്രെയിനിലെ ചരക്കുഗതാഗതത്തിൽ വലുതായ പങ്കുവഹിക്കുന്നു. ഇവിടെ 9,920 കി. മീ. പൈപ്പുകളാണുള്ളത്. എണ്ണഖനികളെയും സംസ്കരണ വിപണനകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നവയാണിവ. ഉക്രെയിനിലെ മിക്ക പ്രാദേശിക കേന്ദ്രങ്ങൾക്കും കീവ്നഗരവുമായി വ്യോമബന്ധമുണ്ട്; പ്രസ്തുത നഗരവും യു. എസ്. എസ്. ആറിലെ പ്രമുഖ നഗരങ്ങളുമായി ദൈനംദിന വ്യോമസമ്പർക്കം സ്ഥാപിച്ചിട്ടുണ്ട്. പ്രാഗ്, ബുഡാപെസ്റ്റ്, ബെൽഗ്രേഡ്, സോഫിയ, ബുക്കാറെസ്റ്റ്, വിയന്ന തുടങ്ങിയ വിദേശതലസ്ഥാനങ്ങളിലേക്ക് സോവിയറ്റ് യൂണിയനിൽ നിന്നുള്ള അന്താരാഷ്ട്ര സർ‌‌വീസുകൾ ഉക്രെയിനിലൂടെയാണ് കടന്നു പോവുന്നത്. കീവ്, കാർകോവ്, ഓഡീസ എന്നീ നഗരങ്ങളിൽ ഒന്നാംകിട വിമാനത്താവളങ്ങളുണ്ട്. ഉക്രെയിനിലെ നഗരങ്ങളിൽ നിന്നും മേൽപ്പറഞ്ഞ വിനിമയമാധ്യമങ്ങളെ ആശ്രയിച്ച് സോവിയറ്റു യൂണിയനിലെമ്പാടുമുള്ള വിപണന കേന്ദ്രങ്ങളിലേക്ക് ചരക്കുകൾ എത്തിക്കുന്നു; കമ്മിവസ്തുക്കളായ പെട്രോളിയം, തുകൽസാധനങ്ങൾ, വിവിധ ഉപകരണങ്ങൾ തുടങ്ങിയവയും പ്രസിദ്ധീകരണങ്ങളും ഉക്രെയിലേക്കു കൊണ്ടു വരികയും ചെയ്യുന്നു. കാപ്പി, തേയില, കൊക്കോ, ചണം, പഴവർഗങ്ങൾ എന്നിവയും ഇറക്കുമതികളിൽപ്പെടുന്നു യുക്രേനിയൻ ഭാഷയു സാഹിത്യവും ഭാഷ ഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തിൽ ഇരിക്കുന്നതും റഷ്യയിലെ കീവിൽ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയൻ ഭാഷ. തനി റഷ്യൻ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 - ം നൂറ്റാണ്ടിൽ കീവ്നു നേരിട്ട പതനത്തിനുശേഷം ഉക്രെയിൻ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയിൽ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യൻ (White Russian) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 - ം നൂറ്റാണ്ടിൽ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി. 17 - ം നൂറ്റാണ്ടിൽ ക്രൈസ്തവസഭകൾ ഉപയോഗിച്ചിരുന്ന സ്ലാവിക്‌‌രൂപങ്ങൾ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയിൽ കലരാൻ തുടങ്ങി. ഈ മിശ്രഭാഷയിൽ നിന്നാണ് 18 - ം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു യുക്രേനിയൻ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലർന്ന് ഒരു യുക്രേനിയൻ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയിൽ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്. സാഹിത്യം ക്രിസ്തുമത സമ്പർക്കത്തോടു കൂടി ചർച് - സ്ലാവോണിക് എന്ന് പിന്നിടു ഭാഷാശാസ്ത്രജ്ഞന്മാർ നാമകർണം ചെയ്ത ഒരു വങ്മയരൂപം ബൈസാന്തിയത്തിൽ നിന്ന് കീവിൽ എത്തിച്ചേർന്നു (988). അതിൽ രചിക്കപ്പെട്ട ചില അദ്ധ്യാത്മിക സൃഷ്ടികൾ യുക്രേനിയൻ സാഹിത്യത്തിന്റെ ആദ്യകാലസന്തതികൾ എന്ന നിലയിൽ ഗണിക്കപ്പെട്ടുവരുന്നു. മതോത്ഥാനവും മതനവീകരണവും യൂറോപ്പിൽ പ്രബലമായ കാലത്ത് അതിന്റെ അലയടികൾ യുക്രേനിയനിലും അനുഭവപ്പെട്ടു. വിവിധ പ്രത്യയശാസ്ത്ര വിവാദങ്ങളോടുകൂടിയും അല്ലാതെയും പല ബൈബിൾ തർജുമകൾ ഈ നാട്ടിൽ ആവിർഭവിച്ചത് ഇക്കാലത്താണ്.Mal Encyclopedia vol IV page - 567 പതിനേഴാം നൂറ്റാണ്ടിനുശേഷം പല കാരണങ്ങളാലും ക്ലാസിക്കൽ സാഹിത്യസൃഷ്ടി ഈ ഭാഷയിൽ വികാസം പ്രാപിക്കുകയുണ്ടായില്ല. 1805 - ൽ ഖാർക്കോവ് സർ‌‌വകലാശാല സ്ഥപിതമായതോടുകൂടി ഈ സ്ഥിതിക്ക് മാറ്റം വന്നു. ചരിത്രകൃതികളും റൊമാന്റിക് കാവ്യങ്ങളുമാണ് ഇക്കാലത്തെ പ്രമുഖ സാഹിത്യ സൃഷ്ടികൾ. ബൈബിളും ഷേക്‌‌സ്പിയർകൃതികളും യുക്രേനിയനിലേക്ക് വിവർത്തനം ചെയ്ത പാന്റലൈയ്മോൻ കുലീഷ് (1819 - 97) കവിയും നോവലിസ്റ്റും ഉപന്യാസകൃത്തുമായിരുന്നു. മാർക്കോ വൊവ്ചെക്ക് (1834 - 1907) ഗദ്യശാഖയെയും കാർപെകോ കാറി (1845 - 1907) നാടക പ്രസ്ഥാനത്തെയും വികസിപ്പിച്ചെടുത്തവരിൽ പ്രമുഖരാണ്.Mal Encyclopedia vol IV page - 567 ഐവാൻ ഫ്രാൻ‌‌കോ (1856 - 1916) ആണ് ആധുനിക യുക്രേനിയൻ സാഹിത്യത്തിന്റെ പിതാവെന്ന നിലയിൽ ആദരിക്കപ്പെടുന്നത്. ലെസാ ഉക്രെയിൻ‌‌കാ (1871 - 1913) പേരെടുത്ത ഒരു കവയിത്രിയും നാടകകർത്രിയും ആയിരുന്നു. ഇമ്പ്രഷണിസ്റ്റ് സാഹിത്യ രൂപങ്ങളെ പ്രചരിപ്പിച്ചവരിൽ മൈഖേലൊ കോട്സ്യൂബൈൻസ്കിയും (1864 - 1903) പാസൈൽ സ്റ്റെഫാനൈക്കും (1871 - 1936) ഭാവഗീത പ്രസ്ഥാനത്തിൽ ഒ. ഓലെസ്സും (1878 - 1944) മുൻപന്തിയിൽ നിൽക്കുന്നു. ഒന്നാം ലോകയുദ്ധവും റഷ്യൻ വിപ്ലവവും, അതോടുകൂടി ഉക്രെയിൻ കൈക്കൊണ്ട സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളും (1918 - 1922) അവിടത്തെ സാഹിത്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകി. ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ കവി മാക്‌‌സൈം റൈൻസ്കി (1895 - ) ആണ്. നവീന ക്ലാസിസിറ്റ് പ്രസ്ഥാനത്തിനു രൂപം നൽകിയ മൈക്കോലാ സെരോവ് (1890 - ) 1933 - നാട്ടിൽനിന്ന് ബഹിഷ്കൃതനായി. സോവിയറ്റ് ആധിപത്യം സ്ഥപിതമായ ശേഷം (1923) യുക്രേനിയൻ സാഹിത്യം കുറേക്കാലത്തേക്കു മുരടിച്ചു കിടക്കുകയാണുണ്ടായത്. 1929 - 30 കാലത്ത് പല യുക്രേനിയൻ സാഹിത്യകാരന്മാരും സംഹരിക്കപ്പെട്ടതായും അവരുടെ സൃഷ്ടികൾ വൻ‌‌തോതിൽ നശിപ്പിക്കപെട്ടതായും ചില ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയൻ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 - നു ശേഷം പുതിയ സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാർ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങൾക്ക് രൂപം നൽകി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 - 1947), കവികളായ ഓലെഹ് ഓൾഷൈച്ച് (1907 - 44), യൂറിയ്‌‌ലൈപാ (1900 - 44), യൂറിയ്ക്ലെൻ (1891 - 1947), സാഹിത്യ വിമർശകനായ ദിമിത്രോവ് ഡൊൺസോവ് തുടങ്ങിയവർ ഉയിർത്തെഴുന്നേറ്റ ഉക്രേനിയൻ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയിൽ കരുതപ്പെട്ടുവരുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ The President of Ukraine Government Portal of Ukraine The Parliament of Ukraine Chief of State and Cabinet Members Official website of state institute of encyclopaedic publicatins വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ഉക്രൈൻ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ടുണീഷ്യ
https://ml.wikipedia.org/wiki/ടുണീഷ്യ
ടുണീഷ്യ -ആഫ്രിക്കൻ വൻ‌കരയിലെ അറബ് റിപ്പബ്ലിക്ക്. ഉത്തര ആഫ്രിക്കയിലെ ഈ പുരാതന രാജ്യം അൾജീരിയയുടെയും ലിബിയയുടെയും അതിർ‍ത്തിയിലാണ്. മധ്യധരണ്യാഴിയും സഹാറയും മറ്റും അതിരുകൾ. പ്രകൃതിയുടെ അങ്ങേയറ്റം വിചിത്രമായ സമ്മേളന തീരം ഒരുകാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ചരിത്രം ടൂണിസ് എന്ന വാക്കിന്റെ അർ‍ഥം രാത്രി ചെലവഴിക്കുക എന്നാണ്. പുരാതനകാലത്ത് ഫിനീഷ്യൻ നഗരമായ കാർത്തേജിന്റെ ഭാഗമായിരുന്നു ടുണീഷ്യ. പിന്നീടത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. 698-ൽ അറബികൾ രാജ്യം കൈയടക്കി. അതോടെ കർ‍താഗോ സംസ്കാരത്തിന്റെ ചൂഷണത്തിൽനിന്ന് മോചിതമായ ടുണീഷ്യ പുതിയ ഭരണസംവിധാനങ്ങളോടെ പുതിയ രാജ്യമായി. പിന്നീട് ഏകദേശം 900 വർഷം ഹിന്റർലാൻഡിലെ ബെർബറുകൾ രാജ്യം ഭരിച്ചു. പതിനാറാം നൂറ്റാണ്ടിൽ തുർക്കികളുടെ കൈവശമായി. 1881-ൽ വൻ സൈനിക സന്നാഹവുമായി ടുണീഷ്യ കൈയേറിയ ഫ്രാൻസ് 1883-ൽ കോളനിയായി പ്രഖ്യാപിച്ചു. 1956-ൽ സ്വാതന്ത്ര്യം നേടിയ ടുണീഷ്യ 1957ൽ റിപ്പബ്ലിക്കായി. പുതിയ ഭരണഘടന 1959ൽ നിലവിൽവന്നു. 1981ൽ ബഹുകക്ഷി തെരഞ്ഞെടുപ്പുനടന്നു. 1987 ൽ സൈനുൽ ആബിദീൻ ബെൻ അലി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. 1994ൽ ബെൻ അലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗോതമ്പും ചോളവും മുന്തിരിയും ബാർ‍ലിയും പഴവർ‍ഗങ്ങളും ഒലീവും ഒക്കെ ആവശ്യത്തിലധികം ഇവിടെ ഉൽപാദിപ്പിക്കപ്പെട്ടിരുന്നു. അതിനു മുമ്പുള്ള ചരിത്രം കുറേക്കൂടി ശോഭനമായിരുന്നു. ബേർ‍ബർ‍ ഗോത്രവർ‍ഗത്തിന്റെ ഭരണകാലത്ത് ആധുനിക ലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള നീതിനിയമങ്ങളും ആരോഗ്യ പരിപാലനത്തിനും ശരീരശുദ്ധിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള നീന്തൽകുളങ്ങളുടെ മുൻ രൂപങ്ങൾ ഇക്കാലത്താണ് നിലവിൽ വന്നത്. അതുപോലെ തുർ‍ക്കിയിൽ ഇന്ന് സർ‍വസാധാരണമായിട്ടുള്ള ഹമാം എന്ന സ്നാനഘട്ടങ്ങളും ഇവിടെയുണ്ടായിരുന്നതായി ചരിത്രരേഖയിൽ കാണുന്നു. അശ്വാഭ്യാസ മൽസരങ്ങളും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന കായികാഭ്യാസങ്ങളും നിലവിലുണ്ടായിരുന്നു. ഭൂമിശാസ്ത്രം ഈ ഉഷ്ണരാജ്യത്തിന്റെ കൂടുതൽ ഭാഗവും മരുഭൂമിയാണ്. വടക്കും കിഴക്കും മെഡിറ്ററേനിയൻ കടൽ, പ. അൾജീറിയ, തെ. ലിബിയ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.മെഡിറ്ററേനിയൻ കടലുമായി അടുത്തുകിടക്കുന്ന ടുണീഷ്യൻ ഭാഗങ്ങൾ ജലസേചിതവും ഫലഭൂയിഷ്ഠവുമാണ്. ഉൾഭാഗത്തേക്കു പോകുന്തോറും പീഠഭൂമിയാണ്. ഈ പീഠഭൂമി സഹാറയുമായി ചേരുന്നു. ടുണീഷ്യയുടെ ഈ ഭാഗം വരണ്ടതും മണ്ണ് ഫലപുഷ്ടിയില്ലാത്തതുമാണ്. കൃഷിയും സമ്പത് വ്യവസ്ഥയും രാജ്യത്തിന്റെ നാലിൽ മൂന്നുഭാഗവും കൃഷിയോഗ്യമല്ലെങ്കിലും ഏകദേശം 40 ശതമാനം ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. തീരപ്രദേശത്ത് ഗോതമ്പ്, ബാർലി, ചോളം, ഓട്‌സ്, ഉരുളക്കിഴങ്ങ്, ഈന്തപ്പഴം, ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ കൃഷിചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുമരങ്ങളുടെയും വലിയ നിരകൾ തന്നെയുണ്ട്.ലെഡ്, സിങ്ക്, ഫോസ്‌ഫേറ്റുകൾ, മാർബിൾ തുടങ്ങിയവ ഖനനം ചെയ്യുന്നു. കമ്പിളി നെയ്ത്ത് പ്രധാന വ്യവസായമാണ്. ക്രൂഡോയിൽ, തുണിത്തരങ്ങൾ, ഒലിവെണ്ണ, രാസവളങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്. ഭരണവ്യവസ്ഥ പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യത്തിനായി രാജ്യത്തെ 23 ഗവർണറേറ്റുകളായും അവയെ 199 ജില്ലകളായും വിഭജിച്ചിരിക്കുന്നു. ഹൈക്കോടതിക്കു താഴെ മൂന്നു തലത്തിലുള്ള കോടതികളുണ്ട്. ജനങ്ങൾ ജനങ്ങളധികവും അറബികളോ, ബെർബറുകളോ ആണ്. ധാരാളം യൂറോപ്യരുമുണ്ട്. യൂറോപ്യരിൽ കൂടുതൽ ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്. ജനങ്ങളധികവും മുസ്ലിങ്ങളാണ്. ഇതും കാണുക തുനീഷ്യൻ പ്രക്ഷോഭം ‌ അവലംബം വർഗ്ഗം:ടുണീഷ്യ വർഗ്ഗം:വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ
https://ml.wikipedia.org/wiki/ഇന്ത്യയിലെ_അംഗീകൃത_രാഷ്ട്രീയകക്ഷികൾ
തിരിച്ചുവിടുകഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക
വാർത്താവിനിമയ ഉപഗ്രഹം
https://ml.wikipedia.org/wiki/വാർത്താവിനിമയ_ഉപഗ്രഹം
thumb|250px|U.S. military MILSTAR communications satellite വിദൂരങ്ങളിലേക്ക് ആശയവിനിമയം ചെയ്യുവാനായി ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹമാണ് വാർത്താവിനിമയ ഉപഗ്രഹം. ഇന്ന് ടെലിഫോൺ, ടെലിവിഷൻ, ഉപഗ്രഹറേഡിയോ തുടങ്ങി ചാരപ്രവർത്തനം വരെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച്‌ സാധ്യമാണ്‌. 36000 കി.മി ഉയരത്തിൽ ഭൂമിയെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത്തിൽ തന്നെ ചുറ്റുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിച്ചായിരുന്നു ആശയവിനിമയം ആദ്യമായി തുടങ്ങിയത്‌. അത്തരം ഉപഗ്രഹത്തെ ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്തു നിന്നു നിരീക്ഷിക്കുമ്പോൾ അത്‌ സ്ഥിരമായി നിൽക്കുകയാണെന്ന് തോന്നും. അത്തരം ഉപഗ്രഹങ്ങൾ മൂന്നെണ്ണം ഉപയോഗിച്ചാൽ ഭൂമിമുഴുവനും ആശയവിനിമയം സാധ്യമാകും. എന്നാൽ ഇവയിൽ നിന്നുള്ള സിഗ്നൽ ഭൂമിയിലെത്തുമ്പോഴേക്കും ദൂരക്കൂടുതൽ മൂലം ശക്തികുറഞ്ഞു പോകുന്നതുകൊണ്ട്‌, അവയെ സ്വീകരിക്കുവാൻ ഡിഷ്‌ ആന്റിനകൾ വേണ്ടി വരുന്നു. അത്‌ ഏറെ ബുദ്ധിമുട്ടുള്ളതാണ്‌. അത്രയും മെച്ചപ്പെട്ട മറ്റൊരു സംവിധാനം വികസിപ്പിക്കാൻ സാധിക്കാത്തതു മൂലം ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾ മൂലമുള്ള ആശയവിനിമയം ആണ്‌. എങ്കിലും നിത്യോപയോഗത്തിൽ അവ അസാദ്ധ്യമാണ്‌. താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ അതിനാണ്‌ ഉപയോഗിക്കുന്നത്‌. കീശയിൽ സൂക്ഷിക്കാവുന്ന ചെറു ഉപകരണങ്ങൾ കൊണ്ട്‌ അവയുമായി ആശയ വിനിമയം സാദ്ധ്യമാണ്‌. ഇറിഡിയം എന്ന കമ്പനി ആണ്‌ അത്‌ ആദ്യമാവിഷ്കരിച്ചത്‌. ഭൂമിയിൽ നിന്ന് 700-ഓളം കി. മി ഉയരത്തിൽ ചുറ്റുന്ന ഉപഗ്രഹങ്ങളാണ്‌ അതിനുപയോഗിക്കുന്നത്‌. ഇറിഡിയം ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന അവ ഒരിടത്തും സ്ഥിരമായി നിൽക്കുന്നില്ല അവ അതിവേഗം നൂറു മിനിറ്റുകൊണ്ട്‌ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും, അതുകൊണ്ട്‌ ഒരു സ്ഥലവുമായുള്ള സ്ഥിരമായ ആശയവിനിമയത്തിന്‌ നിരവധി ഉപഗ്രഹങ്ങൾ വേണമെന്നു വന്നു. ഇറിഡിയം അതിനായി 66 ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചിരിക്കുന്നത്‌. ഭൂമിയുടെ ഏതു ഭാഗത്തുനിന്നും ഏതെങ്കിലും ഒരു ഉപഗ്രഹവുമായി ബന്ധപ്പെടാൻ സാധിക്കും. ഉയർന്ന സാങ്കേതികവിദ്യമൂലം അവക്ക്‌ ഉയർന്ന ചെലവാണ്‌, ഇന്ന് ഇന്ത്യയിൽ ഒരു ഇറിഡിയം ഫോൺ വേണമെങ്കിൽ അതിന്‌ ഒരു ലക്ഷം രൂപയോളം ചെലവാകും. അമേരിക്കയും ജപ്പാനും സഹകരിച്ച്‌ ICO ഇന്റർമീഡിയറ്റ്‌ സർക്കുലർ ഭ്രമണപഥ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നുണ്ട്‌. അവക്ക്‌ 66 ഉപഗ്രഹങ്ങൾക്ക്‌ പകരം 10 ഉപഗ്രഹങ്ങൾ മതിയാകും, ഭ്രമണപഥത്തിന്റെ ഉയരം 600 മുതൽ 700 കി.മി വരെ ആണ്‌. അഞ്ച്‌ ഉപഗ്രഹങ്ങൾ ഭൂമധ്യരേഖയിലൂടെയും, അഞ്ചെണ്ണം ധ്രുവങ്ങൾ വഴിയുമാണ്‌ ഭ്രമണം ചെയ്യുന്നത്‌, മൂന്നോ നാലോ മണിക്കൂറുകൾ കൊണ്ടാണ്‌ അവ ഒരു ഭ്രമണം പൂർത്തിയാക്കുന്നത്‌. അവ പൂർണ്ണമായും പ്രയോഗത്തിൽ വന്നു കഴിയുമ്പോൾ ഏറെ പ്രയോജനപ്രദമാകുമെന്ന് വിശ്വസിക്കാം. ഉപയോഗങ്ങൾ സാറ്റലൈറ്റ് ടെലിവിഷൻ ടിവി സ൦ഭരകൻ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് ഉപഗ്രഹ ടെലിവിഷൻറെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്. സാറ്റലൈറ്റ് റേഡിയോ സാറ്റലൈറ്റ് ഉപയോഗിക്കുന്ന റേഡിയോ സേവനമാണ് സാറ്റലൈറ്റ് റേഡിയോ. സാറ്റലൈറ്റ് ഇന്റർനെറ്റ് ഭൌമോപരിതല ഇന്റർനെറ്റ് ആക്സ്സസ് ലഭ്യമല്ലാത്ത പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവടങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നു. വർഗ്ഗം:ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വർഗ്ഗം:വാർത്താവിനിമയ ഉപഗ്രഹങ്ങൾ വർഗ്ഗം:ടെലികമ്മ്യൂണിക്കേഷൻ ചരിത്രം be-x-old:Спадарожнікавая сувязь ru:Спутниковая связь
എ.കെ. ആൻറണി
https://ml.wikipedia.org/wiki/എ.കെ._ആൻറണി
REDIRECT എ.കെ. ആന്റണി
അകിര കുറൊസാവ
https://ml.wikipedia.org/wiki/അകിര_കുറൊസാവ
ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു.1943 മുതൽ 1993 വരെയുള്ള അൻ‌പതു നീണ്ടവർഷങ്ങളിൽ മുപ്പതോളം സിനിമകൾ കുറോസോവ സംവിധാനം ചെയ്തുIn 1946, Kurosawa co-directed, with Hideo Sekigawa and Kajiro Yamamoto, the feature Those Who Make Tomorrow (Asu o tsukuru hitobito); apparently, he was commanded to make this film by Toho studios, to which he was under contract at the time. (He claimed that the film was shot in only a week.) It was the only film he ever directed for which he did not receive sole credit and the only one that has never been released on home video in any form. The movie was later repudiated by Kurosawa and is often not counted with the 30 other films he made, though it is listed in some filmographies of the director. See Galbraith, pp. 65–67, and Kurosawa's IMDb page. ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ധേയനായ യുവ സംവിധായകരിൽ ഒരാൾ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകൾ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെൻചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവർക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വർഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിർമ്മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാൻ(Ran-1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങൾ നേടികൊടുത്തു. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി . മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക്‌ മാസികയും സി.എൻ.എന്നും "കല, സാഹിത്യം, സംസ്കാരം" വിഭാഗത്തിലെ "നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി" തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു . ജീവിതരേഖ കുട്ടിക്കാലവും യുവത്വവും(1910–1935) 1910 മാർച്ച് 23ന് ടോകിയോവിലുള്ള ഒമോരി ജില്ലയിലെ ഓയ്‌-ചോ എന്ന സ്ഥലത്താണ് കുറൊസാവ ജനിച്ചത്‌. പിതാവ് ഇസാമു പട്ടാളത്തിന്റെ കായിക വിദ്യാഭ്യാസ സ്കൂളിന്റെ മേധാവിയായി ജോലി നോക്കിയിരുന്ന, ഒരു പുരാതന സമുറായി കുടുബത്തിൽ പെട്ടയാളും മാതാവ്‌ ഷിമ, ഒസാക്കയിൽ നിന്നുള്ള ഒരു വ്യാപാര കുടുംബത്തിൽ പെട്ടവളുമായിരുന്നു. സമ്പന്ന കുടുബത്തിലെ ഏഴുമക്കളിൽ ഇളയവനായിരുന്ന അകിര തന്റെ മൂന്ൻ സഹോദരിമാരുടേയും ഒരു സഹോദരന്റെ കൂടെയുമാണ് വളർന്നത്.. കായിക വ്യായാമങ്ങൾ പ്രോത്സാഹിപ്പുക്കുന്നതിനോടോപ്പം തന്നെ പാശ്ചാത്യ പാരമ്പര്യത്തോട് തുറന്ന സമീപനമുണ്ടായിരുന്ന ഇസാമു സിനിമയെ വിദ്യാഭ്യാസപരമായിതന്നെ മൂല്യമുള്ളതായി കാണുകയും തന്റെ കുട്ടികളെ സിനിമ കാണുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്റെ ആറാം വയസ്സിലാണ് കുട്ടിയായിരുന്ന കുറൊസാവ ആദ്യ സിനിമ കണ്ടത്‌..എലമെൻററി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ടച്ചിക്കാവായുടെ പുരോഗമനപരമായ വിദ്യാഭ്യാസ സമീപനങ്ങൾ കുറൊസാവയിൽ ചിത്രകലയോട് പ്രത്യേക ഇഷ്ടം ജനിപ്പിക്കുകയും വിദ്യാഭ്യാസത്തിനോട് താൽപര്യം വളർത്തുകയും ചെയ്തു.. ഈ കാലത്തു തന്നെ കുറൊസാവ കാലിഗ്രാഫിയും കെൻണ്ടോ വാൾപ്പയറ്റും പഠിച്ചു. കുറൊസാവയെ പ്രധാനമായും സ്വാധീനിച്ച മറ്റൊരാൾ തന്നേക്കാൾ നാലുവയസ്സ് കൂടുതലുള്ള സഹോദരൻ ഹെയ്ഗോ ആയിരുന്നു. അക്കാദമികപരമായി കഴിവുള്ളവനായിരുന്നു എങ്കിലും ടോക്കിയോവിലെ പ്രധാന കലാലയത്തിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ട ഹെയ്ഗോ, കുടുബത്തിൽ നിന്നും അകലാനും പാശ്ചാത്യ സാഹിത്യത്തിലുള്ള തന്റെ താല്പര്യത്തിൽ ശ്രദ്ധിക്കാനും തുടങ്ങി.. 1920കളുടെ അവസാനത്തോടെ ഹെയ്ഗോ വിദേശ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടോക്കിയോ തീയേറ്ററിൽ ഒരു ബെൻഷി(silent film narrator) ആയിത്തീരുകയും വളരെ പെട്ടെന്നു തന്നെ സ്വന്തമായി ഒരു പേര് നേടിയെടുക്കുകയും ചെയ്തു. ഇക്കാലത്ത്‌, ഒരു ചിത്രക്കാരനാവാൻ തീരുമാനിച്ച കുറൊസാവ - ഹെയ്ഗോക്കൊപ്പം ചേരുകയും രണ്ടു സഹോദരന്മാരും പിരിയാനാവാത്ത വിധത്തിൽ ഒന്നിക്കുകയും ചെയ്തു.. തന്റെ ചിത്രങ്ങൾ ഇടതുപക്ഷ പ്രോളിറ്റെരിയൻ ആർട്ടിസ്റ്റ് ലീഗിനു വേണ്ടി പ്രദർശിപ്പിക്കുന്നതിനോടോപ്പം തന്നെ ഹെയ്ഗോയിലൂടെ സിനിമ, തിയേറ്റർ, സർക്കസ്‌ എന്നിവയിലും അനുഭവങ്ങൾ കരസ്ഥമാക്കി.. തന്റെ ചിത്രങ്ങളിലൂടെ ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിഞ്ഞിരില്ലെന്നു മാത്രമല്ല, ഏതാണ്ടെല്ലാ പ്രോളിറ്റെരിയൻ പ്രസ്ഥാനങ്ങളും "പൂർത്തീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ ആശയങ്ങൾ നേരിട്ട് കാൻവാസിലേക്ക് പകർത്തുന്നതായി" തോന്നിത്തുടങ്ങുകകൂടി ചെയ്തതോടെ കുറൊസാവക്ക് ചിത്രരചനയിലുള്ള താല്പര്യം നശിച്ചു.. 1930കളുടെ തുടക്കത്തിൽ ശബ്ദ ചിത്രങ്ങളുടെ വർദ്ധിച്ച ഉൽപാദനത്തോടെ ഹെയ്ഗോ അടക്കമുള്ള ബെൻഷികൾക്ക്‌ ജോലി നഷ്ടപ്പെടാൻ തുടങ്ങുകയും തുടർന്ന് കുറൊസാവ തന്റെ കുടുബത്തിൽ തിരിച്ചുപോരുകയും ചെയ്തു. 1933 ജൂലൈ മാസത്തിൽ ഹെയ്ഗോ ആത്മഹത്യ ചെയ്തു. ഹെയ്ഗോയുടെ മരണത്തോടെ തനിക്കനുഭവപ്പെട്ട അവസാനിക്കാത്ത നഷ്ടബോധത്തെ കുറിച്ച് കുറൊസാവ പറഞ്ഞിട്ടുണ്ട്.. ഏതാണ്ട് അര നൂറ്റാണ്ടുകൾക്കു ശേഷം, ഈ സംഭവം വിവരിക്കുന്ന തന്റെ ആത്മകഥയിലെ അധ്യായത്തിന് കുറൊസാവ പേര് കൊടുത്തത്‌ "ഞാൻ പറയാൻ ആഗ്രഹിക്കാത്ത ഒരു കഥ" എന്നാണ്.. നാല് മാസത്തിനു ശേഷം കുറൊസാവയുടെ മൂത്ത സഹോദരനും മരിച്ചതോടെ 23ന്നാം വയസ്സിൽ മൂന്ൻ സഹോദരിമാർക്കൊപ്പം കുടുബത്തിലെ ജീവിച്ചിരിക്കുന്ന ഏക സഹോദരനായി അദ്ദേഹം മാറി.. സിനിമാരംഗത്ത് ചിത്രകലാ പഠനത്തിനുശേഷം 1936ൽ കജീരോ യമാമോട്ടോയുടെ സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ചു. 1943ൽ പുറത്തിറക്കിയ സുഗാതാ സൻഷിരോ(Sanshiro Sugata)യിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യകാല ചിത്രങ്ങളുടെ പ്രമേയം ദേശസ്നേഹവും രാഷ്ട്രീയവുമായിരുന്നു. ലോകമഹായുദ്ധകാലത്ത് മാധ്യമങ്ങളുടെമേൽ ജപ്പാൻ സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാവാം ഇത്. ഉദാഹരണത്തിന് ദ് മോസ്റ്റ് ബ്യൂട്ടിഫുൾ(The Most Beautiful)‍ എന്ന ചിത്രം ആയുധനിർമ്മാണശാലയിൽ ജോലിചെയ്യുന്ന ജാപനീസ് പെണ്ണുങ്ങളുടെ കഥ പറയുന്നു. ജൂഡോ സാഗ 2(Judo Saga II) എന്ന ചിത്രമാകട്ടെ അൽ‌പം കൂടി കടന്ന് അമേരിക്കൻ സംസ്കാരത്തെയും ജാപനീസ് സംസ്കാരത്തെയും തുലനം ചെയ്യുകയും ജാപനീസ് സംസ്കാരം മഹത്തരമാണെന്നു പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങളാകട്ടെ പഴയ ജപ്പാൻ ഭരണകൂടത്തെ വിമർശനാത്മകമായി ചിത്രീകരിക്കുന്നു. നോ റിഗ്രറ്റ്സ് ഫോർ അവർ യൂത്ത്(No regrets for our youth) ഉദാഹരണം. ഏതായാലും യുദ്ധാനന്തരം പുറത്തിറങ്ങിയ റാഷമോൺ(Rashomon)‍ എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപനീസ് സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്. റാഷമോൺ അകിര കുറോസോവയുടെ മാസ്റ്റർ പീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ്‌ റാഷമോൺ. 1950ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കഥന സമ്പ്രദായം അറുപത്തഞ്ച്‌ വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. റാഷമോൺ എന്ന ജാപ്പനീസ്‌ പദത്തിനു പ്രധാന നഗരകവാടം എന്നാണർത്ഥം. കോരിച്ചൊരിയുന്ന മഴയിൽ നിന്നു രക്ഷപെടുന്നതിനായി ഗോപുരത്തിന്റെ ചുവട്ടിൽ അഭയം തേടിയ മരം വെട്ടുകാരനും പുരോഹിതനും അവർക്കിടയിലേക്ക്‌ എത്തുന്ന ഭിക്ഷക്കാരനും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ്‌ റാഷമോൺ നീങ്ങുന്നത്‌. മരണം 1998 സെപ്റ്റംബർ 6 ന് 88 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക്‌ മാസികയും സി.എൻ.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.epathram.com/cinema സംവിധാനം ചെയ്ത ചിത്രങ്ങൾ വർഷം പേര് ജാപ്പനീസ് ഇംഗ്ലീഷ് 1943 സൻഷിറോ സുഗട്ട (ജുഡൊ സാഗ) Sugata Sanshirō 1944 ദ മോസ്റ്റ് ബ്യൂട്ടിഫുൾ Ichiban utsukushiku 1945 Sanshiro Sugata Part II (Judo Saga 2) Zoku Sugata Sanshirō The Men Who Tread on the Tiger's Tail Tora no o wo fumu otokotachi 1946 No Regrets for Our Youth Waga seishun ni kuinashi 1947 വൺ വണ്ടർഫുൾ സൻഡെ Subarashiki nichiyōbi 1948 ഡ്രങ്കൺ ഏഞ്ചൽ Yoidore tenshi 1949 ദ ക്വയറ്റ് ഡ്യുവൽ Shizukanaru kettō Stray Dog Nora inu 1950 Scandal Sukyandaru (Shūbun) റാഷമൊൺ റാഷമോൺ 1951 The Idiot Hakuchi 1952 ഇകിരു (To Live) ഇകിരു 1954 സെവൻ സമുറായ് Shichinin no samurai 1955 ഐ ലിവ് ഇൻ ഫിഅർ (Record of a Living Being) Ikimono no kiroku 1957 Throne of Blood (Spider Web Castle) Kumonosu-jō The Lower Depths Donzoko 1958 The Hidden Fortress Kakushi toride no san akunin 1960 The Bad Sleep Well Warui yatsu hodo yoku nemuru 1961 Yojimbo (The Bodyguard) Yōjinbō 1962 Sanjurō Tsubaki Sanjūrō 1963 High and Low (Heaven and Hell) Tengoku to jigoku 1965 Red Beard Akahige 1970 Dodesukaden ദൊഡുസ്കഡാൻ 1975 Dersu Uzala Derusu Uzāra 1980 കഗെമുഷ (The Shadow Warrior) കഗെ മുഷ 1985 റാൻ റാൻ 1990 Dreams (Akira Kurosawa's Dreams) Yume 1991 Rhapsody in August Hachigatsu no rapusodī (Hachigatsu no kyōshikyoku) 1993 Madadayo (Not Yet) Mādadayo ആധുനിക നോഹ എന്ന പേരിൽ ഒരു ഡോക്കുമെന്ററി റാൻ എന്ന സിനിമയുടെ ചിത്രീകരണം നിലച്ച ഇടവേളയിൽ ഇദ്ദേഹം ആരംഭിക്കുകയും അൻപതു മിനുട്ട് ദൈർഘ്യത്തിൽ ചിത്രീകരിക്കുകയും ചെയ്തെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. Footnotes അവലംബം Sources പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1910-ൽ ജനിച്ചവർ വർഗ്ഗം:1998-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 6-ന് മരിച്ചവർ വർഗ്ഗം:ജപ്പാനീസ് ചലച്ചിത്രസംവിധായകർ വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ
കെ. കരുണാകരൻ
https://ml.wikipedia.org/wiki/കെ._കരുണാകരൻ
പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരമാരാർ (ജനനം: 5 ജൂലൈ 1918; മരണം: 23 ഡിസംബർ 2010 ) നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. 2010 ഡിസംബർ 23-ന് നിര്യാതനായി. ജീവിതരേഖ 1918 ജൂലൈ 5-ന്‌ മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. കുഞ്ഞിരാമമാരാർ, ബാലകൃഷ്ണമാരാർ, ദാമോദരമാരാർ (അപ്പുണ്ണിമാരാർ) എന്നിവർ സഹോദരന്മാരും ദേവകി സഹോദരിയുമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപ്പേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വടകര ലോവർ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്, പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായിയെങ്കിലും ചെറുപ്പത്തിലേ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. സ്വകാര്യ ജീവിതം അമ്മാവൻ രാഘവമാരാരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാവായ കെ. മുരളീധരനും ബി.ജെ.പി. നേതാവായ പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്. ഹൃദ്രോഗം ബാധിച്ച് ദീർഘകാലം ഇന്ത്യയിലും യു.എസ്.എയിലും ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ അന്ത്യം. മൃതദേഹം വിലാപയാത്രയായി കേരളത്തിലെത്തിച്ചശേഷം തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. 1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴ് മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. മരണം വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന് വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. 2010 ഒക്ടോബർ 21 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്. രാഷ്ട്രീയ ജീവിതം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കെ. കരുണാകരന് അവകാശപ്പെട്ടതാണ്. ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. (1982-1987) കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയതും കരുണാകരൻ തന്നെയാണ്. (1977 മാർച്ച് 25 - ഏപ്രിൽ 27) ജനിച്ചത് കണ്ണൂരിൽ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ചില അദ്ദേഹം വളർച്ച നേടിയത് തൃശൂരിൽ എത്തിയതോടെയാണ്. ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ താല്പര്യം. ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ. പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്. 1945-ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്. തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി. തിരു-കൊച്ചി അസംബ്ലിയിൽ 1952-1953 കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായിരുന്നു. 1957-ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നാണ് കരുണാകരൻ മത്സരിച്ചത്. പക്ഷേ വിജയം തുടർക്കഥയാക്കി മാറ്റിയിരുന്ന കരുണാകരനെ അത്തവണ കാത്തിരുന്നത് പരാജയമായിരുന്നു. ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡോ.എ.ആർ. മേനോൻ കരുണാകരനെ പരാജയപ്പെടുത്തി. പക്ഷേ പരാജയം അദ്ദേഹത്തെ തളർത്തിയില്ല. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാൽ നിയമസഭ ചേരാതിരുന്ന 1965-ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ വിജയക്കൊടി പാറിച്ചു. തൃശൂർ ജില്ലയിലെ മാള നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. അതൊരു തുടക്കമായിരുന്നു. 1967-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം.എൽ.എമാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസിൻ്റെ അന്ത്യനാളുകൾ എന്ന് ജനങ്ങൾ കരുതിയ കാലഘട്ടമായിരുന്നു അത്. എന്നാൽ 1970-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റുമായി കോൺഗ്രസിനെ മുന്നിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. കോൺഗ്രസ് നയിച്ച ഐക്യ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. 1971-ൽ അദ്ദേഹം സി. അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ആക്കാലത്തായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി. പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹം രാജി വച്ചു. ആകെ 33 ദിവസമാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നത്. അതിനു ശേഷം മൂന്ന് തവണ കൂടി കരുണാകരൻ മുഖ്യമന്ത്രിയായി. (1981-1982, 1982-1987, 1991-1995) ഇതിൽ ഒരു തവണ മാത്രമെ കാലാവധി തികക്കാനായുള്ളൂ. തുടർച്ചയായി എട്ടുതവണ (1965, 1967,1970,1977,1980,1982,1987,1991) മാള നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് കരുണാകരൻ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മാളയിൽ നിന്നും നേമത്ത് നിന്നും ഒരേ സമയം വിജയിച്ച അദ്ദേഹം നേമം സീറ്റ് രാജിവയ്ക്കുകയാണ് ഉണ്ടായത്. 1967-1969, 1980-1981, 1987-1991 എന്നീ വർഷങ്ങളിൽ കേരള നിയമസഭ യിലെ പ്രതിപക്ഷ നേതാവായിരുന്നു കരുണാകരൻ. 1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970-ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കോൺഗ്രസ് നേതാക്കളിലൊരാളാണ് കരുണാകരൻ. മൂന്ന് തവണ രാജ്യസഭയിലും (1995-1997, 1997-1998, 2004-2010) രണ്ട് തവണ ലോക്സഭയിലും (1998-1999, 1999-2004) അദ്ദേഹം അംഗമായിരുന്നു. കുറച്ച് കാലം (1995-1996) കേന്ദ്രത്തിലെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കെ 1996-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ നിന്ന് മത്സരിച്ചു എങ്കിലും സി.പി.ഐ യിലെ വി.വി. രാഘവൻനോട് പരാജയപ്പെട്ടു. 1978-ലെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ പിളർപ്പിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ ഇന്ദിര ഗാന്ധിയെ പിന്തുണയ്ക്കുന്ന ഐ ഗ്രൂപ്പിൻ്റെ സമുന്നതനായ സ്ഥാപക നേതാവായിരുന്ന കരുണാകരൻ 2005-ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് നാഷണൽ കോൺഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി. പിന്നീട് ഈ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി. 2006-ൽ ഡി.ഐ.സി (കെ.) എൻ.സി.പി യിൽ ലയിച്ചു. പിന്നീട് 2007 ഡിസംബർ 31-ാം തീയതി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഡി.ഐ.സി (കെ.) ലയിച്ചു.2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ കരുണാകരൻ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. കാസർഗോഡ്, പത്തനംതിട്ട എന്നി ജില്ലകൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ രൂപികരിച്ചതാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ഗുരുവായൂർ റെയിൽവേ ലൈൻ എന്നിവ ആരംഭിക്കാനായത് അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോഴാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് രൂപം കൊടുത്തത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഗോശ്രീപാലം പദ്ധതി, കായംകുളം എൻ.ടി.പി.സി കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവയും അദ്ദേഹത്തിൻ്റെ ആശയങ്ങളാണ്‌. അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മക്കൾ രാഷ്ട്രീയത്തിൽ എത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. മകൻ കെ. മുരളീധരൻ എം.പിയും എം.എൽ.എയും ഒരു തവണ സംസ്ഥാന മന്ത്രിയും ആയി. മകൾ പത്മജ വേണുഗോപാൽ കെ.ടി.ഡി.സി.യുടെ ചെയർപേഴ്സൻ ആയിരുന്നു. https://www.mathrubhumi.com/mobile/features/special/karunakaran-100th-birth-anniversary/k-karunakaran-congress-relation-1.2944652 https://www.mathrubhumi.com/mobile/features/special/karunakaran-100th-birth-anniversary ഒരേയൊരു ലീഡർ കെ. കരുണാകരനെ കോൺഗ്രസ് പ്രവർത്തകർ വിളിച്ചുതുടങ്ങിയ ലീഡർ എന്ന വിശേഷണം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ലീഡർക്ക് പകരം ലീഡർ മാത്രം തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും 1999 മുകുന്ദപുരം ലോകസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇം.എം. ശ്രീധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്. 1998 തിരുവനന്തപുരം ലോകസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 322031 കേരള വർമ്മ രാജ ബി.ജെ.പി. 943031996തൃശ്ശൂർ ലോക്‌സഭാമണ്ഡലംവി.വി. രാഘവൻസി.പി.ഐ, എൽ.ഡി.എഫ്കെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്1991മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്വി.കെ. രാജൻസി.പി.ഐ, എൽ.ഡി.എഫ്1987മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്മീനാക്ഷി തമ്പാൻസി.പി.ഐ, എൽ.ഡി.എഫ്1982മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്ഇ. ഗോപാലകൃഷ്ണ മേനോൻസി.പി.ഐ, എൽ.ഡി.എഫ്1982*(1)നേമം നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്പി. ഫക്കീർ ഘാൻസി.പി.ഐ.എം, എൽ.ഡി.എഫ്1980മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐ, യു.ഡി.എഫ്പോൾ കോക്കാട്ട്സി.പി.എം.1977മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐപോൾ കോക്കാട്ട്സി.പി.എം.1970മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐവർഗ്ഗീസ് മേച്ചേരിസ്വതന്ത്രൻ1967മാള നിയമസഭാമണ്ഡലംകെ. കരുണാകരൻകോൺഗ്രസ് ഐകെ.എ. തോമസ്സി.പി.ഐ1957 തൃശ്ശൂർ നിയമസഭാമണ്ഡലം എ.ആർ. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി കെ. കരുണാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരോപണങ്ങൾ നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന്‌ രാജൻ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാ‍ലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയിൽ 24 മണിക്കൂറിനകം ഹാജരാക്കാ‍ൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചര വാര്യർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജ്ജിയിൽ വാദം കേൾക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ രാജി വെച്ചു. ആത്മകഥ പതറാതെ മുന്നോട്ട് https://buybooks.mathrubhumi.com/product/patharathe-munnott/ ചിത്രശാല അവലംബം പുറത്തുനിന്നുള്ള കണ്ണികൾ ലീഡർ രാഷ്ട്രീയത്തിലെ ഭീഷ്മർ വർഗ്ഗം:1918-ൽ ജനിച്ചവർ വർഗ്ഗം: 2010-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 5-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 23-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:കേരളത്തിലെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ആറാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:എട്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ വർഗ്ഗം:തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:നാലാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:തിരു-കൊച്ചി നിയമസഭാംഗങ്ങൾ വർഗ്ഗം:ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ വർഗ്ഗം:രാജ്യസഭാംഗങ്ങൾ വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
സ്വിറ്റ്സർലാന്റ്
https://ml.wikipedia.org/wiki/സ്വിറ്റ്സർലാന്റ്
ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്. ആൽപ്സ് ജൂറ എന്നീപർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായി കഴിയുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് ഇവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല. ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്.http://www.swissinfo.ch/eng/specials/switzerland_how_to/daily_life/Languages.html?cid=29177618 Swiss info.ch ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക്) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനംhttps://www.google.co.in/search?q=switzerland+23+cantons&rlz=1C1CHMD_enIN465IN466&espv=210&es_sm=93&tbm=isch&tbo=u&source=univ&sa=X&ei=fIb_UpnHHIuMrgeEkIDQDw&ved=0CDkQsAQ . ഗതാഗത സംവിധാനം ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്ടെഹ്രാൻ റ്റൈംസ്. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യം Canton Capital Canton Capital 20pxAargau Aarau 20px*Nidwalden Stans 20px*Appenzell Ausserrhoden Herisau 20px*Obwalden Sarnen 20px*Appenzell Innerrhoden Appenzell 20pxSchaffhausen Schaffhausen 20px*Basel-Landschaft Liestal 20pxSchwyz Schwyz 20px*Basel-Stadt Basel 20pxSolothurn Solothurn 20pxBern Bern 20pxSt. Gallen St. Gallen 20pxFribourg Fribourg 20pxThurgau Frauenfeld 20pxGeneva Geneva 20pxTicino Bellinzona 20pxGlarus Glarus 20pxUri Altdorf 20pxGraubünden Chur 20pxValais Sion 20pxJura Delémont 20pxVaud Lausanne 20pxLucerne Lucerne 20pxZug Zug 20pxNeuchâtel Neuchâtel 20pxZürich Zürich *These half-cantons are represented by one councillor (instead of two) in the Council of States. ചിത്രശാല അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ഫ്രഞ്ച് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
ഓശാന ഞായർ
https://ml.wikipedia.org/wiki/ഓശാന_ഞായർ
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ (ഇംഗ്ലീഷ്: Palm Sunday) എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു. ബൈബിൾ പശ്ചാത്തലം thumb|300px|'യേശുവിന്റെ ജറുസലേം ആഗമനത്തിന്റെ ഒരു ചിത്രീകരണം ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിലും യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൃത്യമായ ഒരു സമയരേഖ നൽകിയിട്ടുള്ളത്. യോഹന്നാന്റെ സുവിശേഷത്തിൽ (യോഹന്നാൻ 12:1–19) യഹൂദരുടെ പെസഹാ പെരുന്നാളിന്റെ ആറു ദിവസങ്ങൾക്ക് മുൻപായി യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു വന്നു എന്നും പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു, ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു കൊണ്ട് അവനെ എതിരേല്പാൻ ചെന്നതായും എഴുതിയിരിക്കുന്നു. മർക്കോസിന്റെ സുവിശേഷത്തിലെ (മർക്കോസ് 11:1–11) വിവരണം ഇപ്രകാരമാണ് : അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതകുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ : വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു." സമാനമായ വിവരണം മത്തായിയുടെ സുവിശേഷത്തിലും (മത്തായി 21:1–11) ലൂക്കോസിന്റെ സുവിശേഷത്തിലും (ലൂക്കോസ് 19:28–44) നൽകിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ഇത് "സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു" എന്ന പഴയനിയമ കാല പ്രവാചകനായിരുന്ന സഖര്യാവിന്റെ പ്രവചനത്തിന്റെ (സഖര്യാവ് 9:9) പൂർത്തീകരണമായാണ് വിശദീകരിച്ചിരിക്കുന്നത്. ആനുഷ്ഠാനങ്ങൾ thumb|300px|ഓർത്തഡോക്സ് സഭയിൽ ഓശാന പ്രദക്ഷിണത്തിനിടെയുള്ള സുവിശേഷവായന ചടങ്ങ് അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളൂടെ വായനയും കുരുത്തോലകളുടെ ആശീർവാദവും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോലകൾ കത്തിച്ച ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട ഓർത്തഡോക്സ് സഭകളിൽ ഈ കുരുത്തോലകൾ അടുത്തു വരുന്ന ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷകളിൽ ഉപയോഗിക്കുന്നു. thumb|300px|കിഴക്കൻ തിമൂറിലെ ഓശാന ഞായർ ആഘോഷങ്ങളിലെ ഒരു രംഗം എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻ‌റിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു. ഇതര ലിങ്കുകൾ An Order of Service for Palm Sunday Palm Sunday as the terminus of the first 69 weeks of Daniel's Prophecy of Seventy Weeks. Palm Sunday prophets and processions and Eucharistic controversy Palm Sunday according to the Byzantine Rite Tradition Palm Sunday Description of Feast and Icon (Greek Orthodox) വർഗ്ഗം:ക്രിസ്ത്യൻ വിശേഷദിനങ്ങൾ
നൈൽ നദി
https://ml.wikipedia.org/wiki/നൈൽ_നദി
നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്. (അറബിയിൽ : النيل an-nīl, ഈജിപ്ഷ്യനിൽ : iteru, എന്നാൽ നദി ) 6,650 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച്‌ വിവാദങ്ങൾ നിലവിലുണ്ട്‌. പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്തകാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്നഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്. വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്നാൽ പലരും ഈ നീട്ടം കണക്കാക്കാത്തതിനാൽ നൈലിന് ഏറ്റവും നീളം ഏറിയ നദി എന്ന സ്ഥാനം നഷ്ടപ്പെടുന്നു ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.ഉഗാണ്ടയിലെ ജിൻജ എന്ന സ്ഥലത്തുനിന്നു വിക്ടോറിയ തടാക ത്തിന്റെ ഭാഗത്തുവെച്ച് ഉൽഭവിച്ച് ഈജിപ്റ്റിന്റെ വടക്ക് ഭാഗത്ത് മെഡിറ്റേറിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു. പേരിന്റെ ഉൽപത്തി അറബിയിൽ നൈൽ ( النيلan-nī)എന്ന വാക്കിൽ നിന്നാണ് പേരിന്റെ ഉത്ഭവം. നദീതടം എന്നർത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നൈൽ എന്ന അറബി പദം ഉണ്ടായത്‌ . ഗ്രീക്കിൽഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കിൽ നിന്നാണ്. പുരാതന ഈജിപുകാർ നൈൽ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു. ചരിത്രം പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ഫലത്തിൽ നൈലുമായും ബന്ധമുള്ളവയാണ്‌. ആഫ്രിക്കൻ ഭൂഘണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. thumb|Reconstruction of the Oikoumene (inhabited world), an ancient map based on Herodotus' description of the world, circa 450 BC. നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പണ്ട് നൈൽ ഇന്നത്തേക്കാൾ പരന്ന് ഒഴുകിയിരുന്നു. ഇന്ന് ലിബിയയുടെ ഭാഗമായ ഹമീം മക്കാർ താഴ്‌വരകളിലൂടെ ഒഴുകി സിദ്ര ഉൾക്കടലിൽ പതിച്ചിരുന്നു എന്നാൽ ശിലാ യുഗത്തിനു മുൻപ് സമുദ്രനിരപ്പ് ഉയർന്നത് മൂലം മണ്ണൊലിപ്പ് സംഭവിച്ച് അസ്യുത്തിനടുത്ത് ഉണ്ടായിരുന്ന പുരാതന നൈലിനെ കാർന്നു തിന്ന് ഇന്ന് കാണുന്ന നീല നൈൽ ഉണ്ടായി ഈ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ക്രിസ്തവിനു 3400 വർഷം മുൻപ് സഹാറ മരുഭൂമിയുണ്ടാകാൻ കാരണമായത് . 7 ദശലക്ഷം വർഷം മുൻപ് സഹാറ മരുഭൂമി ഉണ്ടാവാൻ തുടങ്ങി എങ്കിലും അത് ഇന്നത്തെ രീതിയിൽ വളർന്നത് 6000 വർഷമെടുത്താണെന്നു കണക്കാക്കപ്പെടുന്നു. പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുന്നായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്. ഉത്ഭവം വിക്ടോറിയ തടാകമാണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്നാൽ പലരും ഈ നീട്ടം കണക്കാക്കാത്തതിനാൽ നൈലിന് ഏറ്റവും നീളം ഏറിയ നദി എന്ന സ്ഥാനം നഷ്ടപ്പെടുന്നു പോഷക നദിയായി കണക്കാക്കുന്നത് റുവിയറോൺസഎന്നറിയപ്പെടുന്ന ബറുണ്ടിയിൽ നിന്നുത്ഭവിക്കുന്ന നദിയോ💖 റുവാണ്ട യിലെ ന്യുങ്വേ കാടുകളിൽ നിന്നാരംഭിക്കുന്ന ന്യാബരോംഗോ എന്ന നദിയോ ആണ് ഈ രണ്ടു നദികളും റുവാണ്ടാ ടാൻസാനിയ അതിർത്തിക്കടുത്ത് റുസുമോ വെള്ളാച്ചട്ടത്തിനടുത്ത് സംഗമി 2010 ൽ ഈജിപ്തിലെ ദേശീയ ചാനലായ ഐടിവിയിൽ പ്രത്യക്ഷപ്പെട്ട പരിപാടിയിൽ ഒരു പര്യവേഷണ സംഘം Described in Joanna Lumley's Nile, 7 pm to 8 pm, ITV, Sunday 12 August 2011. റുക്കാരാര എന്ന പോഷക നദിയുടെ ഉത്ഭവസ്താനത്തേക്ക് പോയി അവർ കാടിനുള്ളിലേക്ക് ആരും പോകാത്ത വഴിയിലൂടെയും മലഞ്ചരിവുകളിലൂടെയും സഞ്ചരിച്ച് വേനൽകാലത്ത് പോലും നല്ല നീർവാർച്ചയുള്ള ഉത്ഭവസ്ഥാനം കണ്ടെത്തി. ഇത് നൈൽ നദിക്ക് പുതിയ നീളം നൽകിയ സംഭവമാണ്. ഗിഷ് അഭായ് എന്ന സ്ഥലത്താണ് നൈൽ നദിയുടെ പുണ്യസ്വഭാവം വരുത്തുന്ന ആദ്യത്തെ ജലകണങ്ങൾ രൂപപ്പെടുന്നതെന്ന് കരുതുന്നു ഇത് എത്യോപ്യയിലാണ്. Next on Egypt's to-do: Ethiopia and the Nile നശിച്ചു പോയ പ്രഭവസ്ഥാനങ്ങൾ ആദ്യകാലങ്ങളിൽ താൻഗാൻയീക്ക തടാകം വെളുത്ത നൈലിലേക്ക് അതിന്റെ ജലം ഒഴുക്കിയിരുന്നു. അക്കാലത്ത്തിന്റെ നീളം ചേർത്താൽ 1400 കിമീ നീളം കൂടുതൽ ഉണ്ടായിരുന്നു നൈലിന്. ഇത് പിൽക്കാലത്ത് വിരുംഗ അഗ്നി പർവ്വതത്തിന്റെ ലാവ മൂലം തടസ്സപ്പെട്ടു. പോഷകനദികൾ നൈൽ നദിക്കു രണ്ടു പോഷക നദികളാണുള്ളത്. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകിയേത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും. ആർബറ എന്ന മൂന്നാമതൊരു പോഷക നദികൂടെയുണ്ട്‌.ആർബറ എന്ന പോഷക നദി വെൺനൈൽ ടാൻസാനിയ, ഉഗാണ്ട അതിർത്തിയിലുള്ള വിക്ടോറിയ തടാകമാണ് വെൺനൈലിന്റെ പ്രഭവകേന്ദ്രം എന്നു പൊതുവായി പറയുന്നുവെങ്കിലും ഈ തടാകത്തിന്‌ മറ്റു പോഷക അരുവികൾ ഉണ്ട്‌. ഇതിൽ ഏറ്റവും നീളം കൂടിയ അരുവി റുവണ്ടയിലെ ന്യുങ്ങ്‌വേ കാടുകളിൽ നിന്നും തുടങ്ങുന്നു. മറ്റൊരു അരുവിയായ കാഗ്ഗെറാ, ബറുണ്ടിയിൽ നിന്നുൽഭവിച്ചു ഇതുമായി ചേർന്ന് ബുകോബായ്ക്കടുത്ത്‌ വിക്ടോറിയതടാകത്തിൽ പതിയ്ക്കുന്നു. ഉഗാണ്ടയിലെ ജിൻജ്ജ എന്ന സ്ഥലത്തു വച്ച്‌ ലോക പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സൃഷ്ടിച്ചശേഷം വിക്ടോറിയ നൈൽ രൂപമെടുക്കുന്നു. വിക്ടോറിയ നൈൽ പിന്നെ ക്യൊഗാ , ക്വാന്യ എന്നീ തടാകങ്ങളെയും സ്പർശിച്ച്‌ വടക്കോട്ടൊഴുകി ആൽബർട്ട്‌ തടാകത്തിൽ പതിയ്ക്കുന്നു. ഇത് ഉഗാണ്ടയിലായാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇതേ പൊലെ കോംഗൊയിലും ഉഗാണ്ടയിലുമയി സ്ഥിതി ചെയ്യുന്ന എഡ്വേർഡ്‌ തടാകത്തിൽ നിന്നുൽഭവിക്കുന്ന മറ്റൊരരുവിയും നേരിട്ടല്ലെങ്കിലും ഇതിന്റെ പോഷകമാവാറുണ്ട്‌. ഈ അരുവി ആൽബർട്ട്‌ തടാകത്തിൽ വന്നു പതിയ്കുകയാണ്‌ ചെയ്യുന്നത്‌. ഇതേ ആൽബർട്ട്‌ തടാകത്തിന്റെ മറ്റൊരുവശത്താണ്‌ വിക്ടോറിയ നൈൽ ചേരുന്നത്‌. ആൽബർട്ട്‌ തടാകത്തിൽ നിന്നു തുടങ്ങുന്ന നൈലിന്റെ പോഷക നദിയെ ആൽബർട്ട്‌ നൈൽ എന്നാണു വിളിക്കുന്നത്‌. ഇതാണ്‌ വൈറ്റ്‌ നൈൽ. നിരവധി തടാകങ്ങളിൽ നിന്ന് ഒഴുകിവരുന്നതു കൊണ്ട്‌ ഇതിൽ ഊറൽ ഇല്ലാത്തതും വെളളം തെളിമയാർന്നതുമായതിനാലാണ് വെളുത്ത നിറം ലഭിക്കുന്നത്. വടക്ക്‌ കിഴക്കോട്ടൊഴുകുന്ന ഈ പോഷകനദി സുഡാനിലെ ഖാർത്തൂംമിൽ ബ്ലൂനൈലുമായി ചേരുന്നു. വിക്ടോറിയ തടാകം മുതൽ ഖാർത്തൂം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം. ചിലഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു. ഖാർത്തൂം ഭാഗത്തെത്തുമ്പോഴുള്ള വെളുത്ത എക്കൽമണ്ണാണ് ഈ പോഷകനദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത് ലഘുചിത്രം|നീല നൈൽ വെള്ളച്ചാട്ടം - എതോപ്യയിൽ ബാഹറ് ദാർ എന്ന സ്ഥലത്ത് നീല നൈൽ thumb|left|100px|നൈൽ നദിയുടെ ഉപഗ്രഹചിത്രം. നൈലിന്റെ മറ്റൊരു പാതിയായ ബ്ലൂനൈൽ (എത്യൊപ്യർക്ക്‌ ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനികൾക്ക്‌ ബാ:ർ അൽ അസർഖ്‌ Bahr al Azraqഉം ആണീ നദി. എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേർന്ന് ത്രിവേണി സംഗമമൊരുക്കുന്നു. നൈൽ (Nile Proper) വേനലിൽ ഏത്യൊപിയയിൽ ലഭിക്കുന്ന ജലമാണിതിന്റെ അളവിന്റെ പ്രധാനകാരണം മറ്റുകാലങ്ങളിൽ തീരെ ശുഷ്കമാണ്‌ ജലത്തിന്റെ അളവ്‌. എത്യൊപിയയിലെ വേനലിൽ ഉണ്ടാകുന്ന പെരും മഴ അത്ബറയേയും ബ്ലൂ നൈലിനെയും നിറയ്ക്കുന്നു. അത്ബറ എന്നാൽ പെട്ടെന്നുണങ്ങിപ്പോവുന്നു. ബ്ലൂ നൈലിലും അധികം ജലം മറ്റു കാലങ്ങളിൽ ശേഷിക്കറില്ല. നൈൽ വറ്റിപ്പോവാത്തതിന്റെ ശരിക്കും കാരണം സ്ഥിരമായി ഒരേ അളവിൽ ഒഴുകുന്ന വൈറ്റ്‌(വെള്ള)നൈലാണ്‌. സുഡാനിൽ thumb|right|150px|ആറുപ്രധാന മലയിടുക്കുകൾ രണ്ടു നദികളുറ്റെയും സംഗമത്തിനു ശേഷം എത്യൊപ്യയിലെ ഠാണാ തടാകത്തിൽ നിന്നുള്ള മറ്റൊരു നദിയായ അത്ബര മാത്രമെ (അർബറ) പ്രധാനമായും ഇതിന്റെ പോഷകമാകുന്നുള്ളു ഖാർതൂമിൽ നിന്നും 300 കി, മി, മാറിയാണിതു നൈലിൽ ചേരുന്നത്‌. എന്നാൽ പ്രകൃതി വിരുദ്ധമായി നൈ)ലിന്റെ ശക്തി കുറഞ്ഞുവരികയാണവിടുന്നു പിന്നീട്‌. ഇതിനു കാരണം പിന്നീട്‌ ഉള്ള പ്രദേശങ്ങളെല്ലാം മരുഭൂമികളാണെന്നുള്ളതാണ്‌, കൂടാതെ ഇവിടങ്ങളിൽ നെയിൽ ആറു വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകളിലൂടെ സഞ്ചരിക്കുന്ന നൈൽ ഈ വെള്ളച്ചാട്ടങ്ങൾക്കു ശേഷം തുലോം കുഞ്ഞാവുന്നു. ആറു വെള്ളച്ചാട്ടങ്ങൾ താഴെപറയുന്നവയാണ്‌ 1. ആദ്യത്തേത്‌ മേറോവ്‌ എന്ന പുരാതന നഗരത്തിനു സ്ഥലത്തിനു മുൻപായി കാണപ്പെടുന്ന അഗ്നിപർവ്വതശിലകളിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ .(16.88° N 33.66° E) 2. ആടുത്തത്‌ അത്ബറയുള്ള സംഗമസ്ഥലത്തിനു അരികെയാണ്‌ (17.677° N 33.970° E) 3. മൂന്നാമത്തേത്‌ മാനസീർ മരുഭൂമിയിലാണ്‌. പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന മെറൊവ്‌ അണക്കെട്ട്‌ ഇതിനെ ജലസമ്പുഷ്ടമാക്കുന്നു.http://en.wikipedia.org/wiki/Merowe_Dam പുരാതന ഖോഷ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം http://www.sudani.co.za/tourism_areas.htm 4. നാലാമത്തേത്‌ ഡങ്കോളയ്ക്കു ശേഷം ടോമ്പൊസിനടുത്താണ്‌. പുരാതനകാലത്ത്‌ പത്തു പിരമിഡുകൾ സ്ഥിതി ചെയ്തിരുന്നു എന്നു പറയപ്പെടുന്ന സ്ഥലമാണിത്‌ 5. ഇതു നുബിയയിലാണ്‌. പുരാവസ്തുശാസ്ത്രജ്നർക്ക്‌ പ്രിയപ്പെട്ട സ്ഥലമാണിത്‌. ഇന്നിത്‌ നാസ്സർ തടാകത്താൽ മൂടപ്പെട്ടുപോയിരിക്കുന്നു. അശ്വാനു ഖാർതൂമിനുമിറ്റയിലുള്ള സ്ഥലമാണ്‌ നുബിയ എന്നറിയപ്പെടുന്നത്‌. 6 അവസാനത്തേത്‌ അസ്വാൻ നഗരത്തിനടുത്താണ്‌. (24.078° N 32.878° E) ഇതു കൂടാതെ ചെറിയ മലഞ്ചരിവുകൾ നൈലിലുണ്ട്‌. ഇവയെല്ലാം ആദ്യകാലത്ത്‌ ഈ നദിയിലൂടെയുള്ള ജലഗതാഗതം ദുഷ്കരമാക്കിയിരുന്നു നൈൽ ഈജിപ്തിൽ 250px|right|thumb|ഈജിപ്തിൽ കെയ്റോ നഗരത്തിൽ നിന്നുള്ള നൈലിന്റെ ഒരു കാഴ്ച ഈജിപ്തിലെ സഞ്ചാരമാർഗ്ഗേന നൈൽ നദി സഹാറാ മരുഭൂമിയിൽ ആഴത്തിൽ അടയാളം സൃഷ്ടിക്കുന്നുണ്ട്‌. മലയിടുക്കുകളായി ഇവ രൂപപ്പെട്ടിരിക്കുന്നു. അശ്വാനു വടക്കായി നൈൽ നദി യ്ക്ക്‌ നല്ല ആഴവും ഉപരിതലം തിരകൾ കുറഞ്ഞതുമാണ്‌ . ഇവിടെനിന്നും വടക്കോട്ടൊഴുകുന്ന നൈൽ ലക്സറിനു ശേഷം ക്വേന എന്ന സ്ഥലത്തു വച്ചു 'റ' പോലെ വളയുന്നു. 180 കി, മി വരുന്ന ഈ ഭാഗത്തെ തീരപ്രദേശത്തെ തെക്കു വടക്കായി വിഭജിച്ചുകൊണ്ടാണ്‌ നൈൽ ഒഴുകുന്നത്‌ വിതരണ നദികൾ ഈജിപ്തിന്റെ വടക്ക്‌ തീരങ്ങൾക്കടുത്ത്‌ നൈൽ നദി രണ്ടു ചെറിയ വിതരണ നദികളായി പിരിയുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന റോസറ്റ നദിയും കിഴക്കോട്ടൊഴുകുന്ന ഡാമിയെറ്റ നദിയും. അവസാനം ഇവ രണ്ടും മെഡിറ്ററേനിയൻ കടലിൽ പതിയ്ക്കുന്നു. അസ്വാൻ അണക്കെട്ടിനു ശേഷം thumb|250px| അസ്വാൻ അണക്കെട്ട്. ഉപഗ്രഹ ചിത്രം അസ്വാൻ അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപു ഈ ആറു മലയിടുക്കുകളിലൂടെയായിരുന്നു നൈൽ ഒഴുകിയിരുന്നത്‌. എന്നാൽ ഇന്ന് അത്‌ ദിശ മാറിയാണ്‌ ഒഴുകുന്നത്‌. ചില മലയിടുക്കുകളെല്ലാം അണക്കെട്ടിലെ ജലത്തിന്റെ ഉയരം മൂലം മുങ്ങിപ്പോയിരിക്കുന്നു, ചില പുരാതന നഗരഭാഗങ്ങളെല്ലാം ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്‌. അസ്വാൻ അണക്കെട്ടു ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങൾ നിരവധിയാണ്‌.http://geography.about.com/od/specificplacesofinterest/a/nile.htm എത്യോപ്യയിലെ വേനൽ മഴയിൽ ഇപ്പോൾ ഈജിപ്തിൽ പ്രളയം ഉണ്ടാകാറില്ല. ഈജിപ്തിലെ വൈദ്യുതിയുടെ പ്രധാന ഉറവിടം മറ്റൊന്നുമല്ല. എന്നാൽ അണക്കെട്ടു മൂലം ചരിത്ര പ്രധാന്യമർഹിക്കുന്ന പലസ്ഥലങ്ങളും ആയിരക്കണക്കിനു വീടുകളും വെള്ളത്തിനടിയിലായി. നാസ്സർ തടാകം ജന്മമെടുത്തു എന്നതും ശ്രദ്ധേയമാണ്‌. മറ്റൊരു വസ്തുത കാലാവസ്ഥയിലെ മാറ്റമാണ്‌. ഈ തടാകം ഗണ്യമായ തോതിൽ ചൂടു കുറച്ചിട്ടുണ്ട്‌. മലയിടുക്കുകൾ വെള്ളത്തിനടിയിലായതിനാൽ ഇപ്പോൾ ജലഗതാഗതവും സാദ്ധ്യമാണ്‌. വൈദ്യുതിക്കു പുറമേ ജലസേചനവും മീൻ പിടുത്തവും, തടാകത്തിൽ വിനോദ സഞ്ചാരവും സാധ്യമായിരിയ്ക്കുന്നു. പ്രശ്നമുണ്ടാക്കുന്ന വസ്തുത അവിടത്തെ കർഷകർക്കാണ്‌. ഫലഭൂയിഷ്ടമായ മേൽമണ്ൺ ഇപ്പോൾ വെള്ളത്തിനടിയിലായതിനാൽ അവർക്ക്‌ വളരെയധികം വളപ്രയോഗം നടത്തേണ്ടി വരുന്നു. പഴയ പോലത്തെ ശക്തിയായ ഒഴുക്ക്‌ അണക്കെട്ടു വന്നതിനുശേഷം ഇല്ലാത്തതിനാൽ മെഡിറ്ററേനിയൻ കടലിലെ ഉപ്പുവെള്ളം വേലിയേറ്റ സമയത്ത്‌ നദിയിൽ പ്രവേശിക്കുകയും തന്മൂലം അതിലെ ജൈവ സമ്പത്തിന്‌ ദോഷമായി ഭവിക്കുകയും ചെയ്യുന്നുമുണ്ട്‌. ലഘുചിത്രം|കൈറോ നഗരം. നൈലിന്റെ സംഭാവനകൾ ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്‌ പറഞ്ഞത്‌ ഈജിപ്ത്‌ നൈൽ നദിയുടെ സമ്മാനമാണ്‌ എന്നാണ്‌. നൈൽ നദി ഏല്ലാവർഷവും പ്രളയവുമായിട്ടാണെത്തുന്നത്‌. പ്രളയത്തിനോടൊപ്പം ഫലഭൂയിഷ്ടമായ എക്കൽ മണ്ണും അതു കൊണ്ടുവന്നു തള്ളുന്നു. ഈ എക്കൽ മണ്ണിൽ അവിടത്തെ കർഷകർ പൊന്നു വിളയിച്ചു വന്നു. ഇത്‌ ദശലക്ഷക്കണക്കിനു വർഷങ്ങൾ മുതലുള്ള പ്രക്രിയയായതിനാൽ, ഈജിപ്തിയൻ സംസ്കാരം ഇതിന്റെ തീരങ്ങളിൽ തഴച്ചു. കൃഷി ചെയ്തിരുന്ന കർഷകർക്ക്‌ വളം ഉപയോഗിക്കേണ്ട ആവശ്യം ഇല്ലയിരുന്നു, നദിയിലെ ജലം ഒട്ടകങ്ങളെയും പോത്തുകളെയും ആകൃഷിച്ചിരുന്നു. ഇവയെ പിടിച്ചു ഭക്ഷണത്തിനും, മെരുക്കി വളർത്തി കൃഷിയിടങ്ങൾ ഉഴുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. ചരിത്രത്താളുകളിൽ ഈജിപ്തിന്റെ സ്ഥിരത അമ്പരപ്പിക്കുന്നതാണ്‌. യഥാർത്ഥത്തിൽ അത്‌ ഫലഭൂയിഷ്ടതയുടെ മറുപുറം തന്നെ. ആധുനിക കാലങ്ങളിലെ പല സമൂഹങ്ങളുമായും താരതമ്യമോ, അതിനപ്പുരമോ വരുന്നതാണ്‌ ഈജിപ്തിന്റെ സ്ഥിരത. നദിമാർഗ്ഗമുള്ള വാണിജ്യത്തിന്‌ നൈൽ വളരെ സഹായകരമായിരുന്നു. ഗോതമ്പ്‌ ആയിരുന്നു അവരുടെ പ്രധാന വരുമാന മാർഗ്ഗം. മധ്യേഷ്യയിലെ നിത്യ സംഭവങ്ങളായിരുന്ന വരൾച്ചക്കാലത്ത്‌ ഈ ഗോതമ്പ്‌ വ്യാപാരം അവൈടത്തെ രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ഉറച്ച ബന്ധം ഉണ്ടാക്കുന്നതിന്‌ സഹായിച്ചു. രാഷ്ട്രീയരംഗത്തിലും നൈൽ ഒഴിച്ചുകൂടാനാവത്തതായിരുന്നു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറൊവയാണ്‌ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നെന്ന് മിഥ്യധാരണ ജനങ്ങളിൽ നിലനിന്നിരുന്നു. ഇതിനു പകരമായി കർഷകർ അവരുടെ വിളയുടെ ഒരു ഭാഗം ഫറവോയ്ക്കു നൽകി വന്നിരുന്നു. ഫറവോ അതു ജനങ്ങളുടെ പൊതുനന്മക്കായി ഉപയോഗിച്ചിരുന്നു. ആദ്ധ്യാത്മിക മാനദണ്ഡങ്ങളിലും മികച്ച പ്രകടനമാണ്‌ നൈൽ നദിയുടേത്‌. ഈജിപ്തിലെ ജനങ്ങളുടെ ജീവിതത്തെ മൊത്തമായിത്തന്നെ അതിന്റെ പ്രളയം സ്വാധീനിച്ചിട്ടുണ്ട്‌. നൈൽ നദിയുടെ ഈ പ്രത്യേക സവിശേഷതയ്ക്കു കാരണം ഹപി എന്ന ദേവതയാണെന്നവർ കരുതിപ്പോന്നു, ഫറവോയ്ക്കും ഹപിയ്ക്കും പ്രളയം സൃഷ്ടിക്കാൻ കഴിയുമായിരുന്നു എന്നുമവർ വിശ്വസിച്ചിരുന്നു. ജനനം, മരണം, പുനർജ്ജനനം എന്നിവയ്ക്കെല്ലാം ആധാരവും നൈൽ നദിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. റാ എന്ന സൂര്യദേവൻ കിഴക്കുദിച്ചു നദിയുടെ പടിഞ്ഞാറ്‌ അസ്തമിക്കുന്നതും വീണ്ടും കിഴക്കുദിയ്ക്കുന്നതും ഇതിന്റെ പ്രതീകമായി അവർ കണ്ടു, ഇക്കാരണത്താൽ നദിയുടെ കിഴക്കുഭാഗം ജനനത്തെയും പടിഞ്ഞാറു വശം മരണത്തെ യും പ്രതിനിധീകരിക്കുന്നു എന്നും അവർ കരുതിപ്പോന്നു. അങ്ങനെ എല്ലാ ശവകുടീരങ്ങളും നദിയുടെ പടിഞ്ഞാറുവശത്തു പണികഴിക്കപ്പെട്ടു, വീണ്ടും ജനിക്കണമെങ്കിൽ ഈ വശത്തുതന്നെ അടക്കം ചെയ്യപ്പെടണമെന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന പ്രവൃ‍ത്തിയായിരുന്നു അത്‌. മൂവായിരം വർഷങ്ങൾ നിലനിൽക്കുന്ന ഏല്ലാ വർഷവും സമ്പുഷ്ടമാക്കപ്പെടുന്ന തരത്തിലുള്ള ഒരു മഹത്തായ സമ്മാനം തന്നെയായിരുന്നു ഈജിപ്തിനു നൈൽ നൽകിയതെന്ന കാര്യത്തിൽ സംശയമില്ല. ഒരിക്കൽ നൈൽ നദി തന്നെയും ഇന്നു അസ്വാൻ അണക്കെട്ടുമായി ചേർന്നു ഇവിടത്തെ ജനങ്ങളുടെ ജീവസ്പന്ദനമായി നൈൽ മാറിയിരിക്കുന്നു. അവലംബം സർവ്വവിജ്ഞാനകോശം ബ്രിട്ടാണിക്ക. 2004. പതിപ്പ്‌ കൂടുതൽ അറിവിന്/ബന്ധപ്പെട്ട വിഷയങൾ ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്‌ ചരിത്രം ഉറങ്ങുന്ന നൂബിയ കുറിപ്പുകൾ വർഗ്ഗം:ആഫ്രിക്കയിലെ നദികൾ വർഗ്ഗം:ഈജിപ്തിലെ നദികൾ വർഗ്ഗം:സുഡാനിലെ നദികൾ വർഗ്ഗം:ദക്ഷിണ സുഡാനിലെ നദികൾ വർഗ്ഗം:നൈൽ നദി
വടക്കൻ പാട്ട്
https://ml.wikipedia.org/wiki/വടക്കൻ_പാട്ട്
വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം,തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്ത് ഇറങ്ങിയിട്ടുണ്ട് . പശ്ചാത്തലം വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം."പുത്തൂരം വീട്" എന്ന തീയർ തറവാട്ടുകാരും,"തച്ചോളി മാണിക്കോത്ത് മേപ്പയിൽ"എന്ന നായർ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ. https://books.google.co.in/books?id=KYLpvaKJIMEC&pg=PA316&redir_esc=y#v=onepage&q=Tiya&f=trueഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി, പയ്യമ്പള്ളി ചന്തു എന്നിവയും ഇവയിൽ ഉൾപ്പെടാത്ത ചില ഒറ്റപാട്ടുകളും നിലവിൽ ഉണ്ട് അവയിൽ പ്രധാനമായും പൂമതെ പൊന്നമ്മ, മതിലേരി കന്നി, കുറൂളി ചേകോൻ, തച്ചോളികുഞ്ഞിചന്ദു തുടങ്ങി ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമാരെ ഓർമ്മിപ്പിക്കുന്നു. തരംതിരിവ് വടക്കൻ പാട്ടുകളെ മൂന്നായി തരം തിരിചിട്ടുണ്ട്. പ്രധാനമായും പുത്തൂരം പാട്ടുകൾ, തച്ചോളി പാട്ടുകൾ, ഒറ്റ പാട്ടുകൾ എന്നിങ്ങനെ ആണ്. പുത്തൂരം പാട്ടുകൾ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാക്കൾക്ക് പേര്‌കേട്ട പുത്തൂരം വീട്ടുകാരെ പറ്റിയുള്ളവയാണ് പുത്തൂരം പാട്ടുകൾ, കടത്താനാട്ടിലെ ഈ പുത്തൂരം വീട്ടുകാർ തീയർ തറവാട്ടുകാരായിരുന്നു. ആരോമൽ ചേകവർ, അദ്ദേഹത്തിന്റെ സഹോദരി ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി എന്നി വീര കേസരികളെ വാഴ്ത്തിപാടുന്ന പാട്ട് ആണ് പുത്തൂരം പാട്ടുകൾ. ഇതിൽ തന്നെ ആരോമൽ ചേകവർ പകിട കളിക്കാൻ പോയ കഥയും, പുത്തരിയങ്കം വെട്ടിയ കഥയും ഉള്കൊള്ളുന്നവയാണ്. കുടിപകയ്ക്ക് വേണ്ടി ആരോമൽ ചേകവർ അങ്കത്തട്ടിൽ അരിങ്ങോടർ ചേകവരുമായി അങ്കം വെട്ടി ജയിച്ചതിന് ശേഷം മച്ചുനൻ ചന്തു ചേകവർ ചതിയിൽ പെടുത്തി വധിക്കുകയായിരുന്നു എന്നാണ് കഥയുടെ ഇതിവൃത്തം. തച്ചോളി പാട്ടുകൾ കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് എന്ന ഒരു നായർ തറവാട് ആണ് തച്ചോളി പാട്ടുകളിൽ പ്രതിപാതിക്കുന്നത്. തച്ചോളി ഒതേനൻ എന്ന ഒരു കടത്തനാടാൻ യോധാവിനെ പറ്റിയുള്ള പാട്ട് ആണ് തച്ചോളി പാട്ടുകൾ. തച്ചോളി ഒതേനൻ കൂടാതെ തച്ചോളി അമ്പാടി, തച്ചോളി ചന്തു, പയ്യമ്പള്ളി ചന്തു ചേകവർ, പാലാട്ട് കോമൻ, പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വീര കേസരികളെയും പാട്ടിൽ പറയുന്നു. ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്, ഇതാണ് കഥയുടെ ഇതിവൃത്തം. വടക്കൻ പാട്ട് സിനിമകൾ വടക്കൻപാട്ടിലെ മിത്തുകളെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.വടക്കൻ പാട്ട് സിനിമകളെ കുറിച്ച് മലയാള മനോരമയിൽ വന്ന ഒരു ലേഖനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10743935&programId=7940855&BV_ID=@@@&channelId=-1073750705&tabId=3 1961ൽ പ്രദർശനത്തിനെത്തിയ ഉദയായുടെ ഉണ്ണിയാർച്ചയാണ് ഇവയിൽ ആദ്യത്തേത്. 1978ൽ പ്രദർശനത്തിനെത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു ഒരു വടക്കൻപാട്ട് ചിത്രമായിരുന്നു. മറ്റൊരു പ്രധാന ചിത്രം 1989ൽ പ്രദർശനത്തിനെത്തിയ ഒരു വടക്കൻ വീരഗാഥ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.http://en.wikipedia.org/wiki/National_Film_Award_for_Best_Actor" മലയാളത്തിലിറങ്ങിയ വടക്കൻപാട്ട് സിനിമകളിലധികവും ശാരംഗപാണി യുടെ തിരക്കഥയിൽ ഉള്ളവയാണ്. ആരോമലുണ്ണി കണ്ണപ്പനുണ്ണി പാലാട്ടു കോമൻ തച്ചോളി ഒതേനൻ "തച്ചോളി മരുമകൻ ചന്തു", "കടത്തനാടൻ അമ്പാടി", പുത്തൂരംപുത്രി ഉണ്ണിയാർച്ച തുമ്പോലാർച്ച കടത്തനാട്ട് മാക്കം പാലാട്ട് കുഞ്ഞിക്കണ്ണൻ തച്ചോളി അമ്പു തുടങ്ങിയവയാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റു ചിത്രങ്ങൾ. ഇതും കാണുക പതിനെട്ടടവുകൾ ചേകവർ അവലംബം
ജമ്മു-കശ്മീർ
https://ml.wikipedia.org/wiki/ജമ്മു-കശ്മീർ
ജമ്മു-കശ്മീർ (ദോഗ്രി: जम्मू और कश्मीर; ഉറുദു: مقبوضہ کشمیر) ) ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക്‌ ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ. ചരിത്രം ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്താൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യുദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. പ്രത്യേക പദവി 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സംസ്ഥാനത്തിൻറെ പ്രത്യേക പദവി ഒഴിവാക്കും എന്നത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു. കുറിപ്പുകൾ അവലംബം ഇതും കാണുക മലയാളം വാരിക, 2012 ഏപ്രിൽ 13, പേജ് 13 വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ജമ്മു-കശ്മീർ
സിക്കിം
https://ml.wikipedia.org/wiki/സിക്കിം
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ. സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു. ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു. ചിത്രശാല പുറത്തേക്കുള്ള കണ്ണികൾ Native-NE: The Community Website of North East India Official website of the Government of Sikkim, Maintained by Department of Information Technology Ecosystem of Sikkim — Flora, Fauna, Mountain passes, climate mentioned here. History of Sikkim Sinlung News Sikkim state statistics Figures on Sikkim's population, per capita income, density etc. Buddhist Monasteries of Sikkim China backs India's bid for U.N. Council seat ; Amit Baruah; The Hindu 2005-04-12. Historic India-China link opens, BBC News. Sikkim Trekking Guide അവലംബം വർഗ്ഗം:സിക്കിം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:സിക്കിമിന്റെ ഭൂമിശാസ്ത്രം
ബ്ലോഗർ (വെബ്‌സൈറ്റ്)
https://ml.wikipedia.org/wiki/ബ്ലോഗർ_(വെബ്‌സൈറ്റ്)
ഇന്റർനെറ്റിൽ ബ്ലോഗുകൾ തയ്യാറാക്കാനുള്ള വെബ്‌സൈറ്റുകളിലൊന്നാണ് ബ്ലോഗർ ഡോട്ട് കോം. ബ്ലോഗ്സ്പോട്ട്, ബ്ലോഗർ എന്നിങ്ങനെയും അറിയപ്പെടുന്നു. സ്വയം‌പ്രകാശിത പേജുകളെ പൊതുവായി വെബ്‌ലോഗ് എന്നാണു വിളിച്ചിരുന്നത്. ഇത് കാലക്രമേണ ബ്ലോഗ് ആയിമാറി. ബ്ലോഗ് എന്ന പദത്തിൽ നിന്നാണ് ബ്ലോഗർ, ബ്ലോഗ്സ്പോട്ട് എന്നീ ബ്രാൻ‌ഡ് നാമങ്ങളുണ്ടാക്കിയത്. ബ്ലോഗ് പ്രസാധന സംവിധാനമുള്ള വെബ്‌സൈറ്റുകളിൽ തുടക്കക്കാരാണു ബ്ലോഗർ. പൈറാ ലാബ്സ് എന്ന സ്ഥാപനം 1999 ഓഗസ്റ്റിലാണ് ബ്ലോഗർ പുറത്തിറക്കിയത്. പെട്ടെന്നുതന്നെ ജനകീയമായി. 2003-ൽ പൈറാ ലാബ്സിനെ ഗൂഗിൾ ഏറ്റെടുത്തതോടെ ബ്ലോഗറിന്റെ ഉടമസ്ഥാവകാശം അവരുടെ പക്കലായി. ഗൂഗിളിന്റെ കയ്യിലെത്തിയതോടെ ബ്ലോഗർ കൂടുതൽ ജനകീയമായി. ഇന്റർനെറ്റിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള സംവിധാനമായ പിക്കാസായുടെ ഉടമസ്ഥാവകാശവും ഗൂഗിൾ നേടിയെടുത്തതോടെ ബ്ലോഗറിനൊപ്പം ഫോട്ടോ ഹോസ്റ്റിങ് സംവിധാനവും ലഭ്യമായിത്തുടങ്ങി. ബ്ലോഗർ ഡോട്ട് കോമിൽ രജിസ്റ്റർചെയ്ത് അംഗമാകുന്ന ആർക്കും ഇതിന്റെ സേവനങ്ങൾ സൌജന്യമായി ഉപയോഗപ്പെടുത്താം. യുണികോഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള സംവിധാനമുള്ളതിനാൽ സങ്കീർണ്ണ ലിപികളുള്ള, ഇംഗ്ലീഷിതര ഭാഷകൾ ഉപയോഗിക്കുന്നവരും ബ്ലോഗർ ഉപയോക്താക്കളായി. വെബ്‌സൈറ്റുകളുടെ ജനകീയത നിരീക്ഷിക്കുന്ന അലക്സാ ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഏറ്റവുമധികം സന്ദർശകരുള്ള വെബ്‌സൈറ്റുകളിൽ ഒന്നാണ് ബ്ലോഗർ ഡോട്ട് കോം. 2013 ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം എഴുപത്തിയഞ്ചാമതാണ് ബ്ലോഗറിന്റെ സ്ഥാനം. അവലംബം ബ്ലോഗർ ഫലകങ്ങൾ വർഗ്ഗം:വെബ്സൈറ്റുകൾ
കവിയൂർ (പത്തനംതിട്ട)
https://ml.wikipedia.org/wiki/കവിയൂർ_(പത്തനംതിട്ട)
പത്തനംതിട്ട ജില്ലയിൽ മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. ജനങ്ങൾ അധികവും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു. പ്രധാന സൂചികകൾ (2001ലെ കണക്കെടുപ്പുപ്രകാരം) } വിസ്തീർണം: 12.67 ചതുരശ്രകിലൊമീറ്റർ ജനസംഖ്യ: 16,311 ജനസാന്ദ്രത: 1287/ചതുരശ്രകിലൊമീറ്റർ സാക്ഷരതാനിരക്ക്‌: 96.35 ശതമാനം (പുരുഷന്മാർ 97.67 ശതമാനം, സ്ത്രീകൾ 95.09 ശതമാനം) പ്രാദേശീകഭരണം കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം. കാണാനുള്ള സ്ഥലങ്ങൾ കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബർ-ജനുവരി മാസങ്ങളിൽ നടത്തിവരുന്നു. മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കൽക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാര ആകർഷണം ആണ്. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും. അവലംബം വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങൾ വർഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
ബഹുജൻ സമാജ് പാർട്ടി
https://ml.wikipedia.org/wiki/ബഹുജൻ_സമാജ്_പാർട്ടി
ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്. കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ. 1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007-ൽ ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു. തിരഞ്ഞെടുപ്പു പ്രകടനങ്ങൾ ലോകസഭ ലോകസഭ തെരഞ്ഞടുപ്പ് നടന്ന വർഷം മൽസരിച്ച സീറ്റുകൾ വിജയിച്ച സീറ്റുകൾ % വോട്ട് % of Votes inseats contested സീറ്റുകൾ ലഭിച്ച സംസ്ഥാനം 09-ലോകസഭ 1989 245 03 2.07 4.53 പഞ്ചാബ് ( 1 )ഉത്തർപ്രദേശ്( 2 ) 10-ലോകസഭ 1991 231 02 1.61 3.64 മദ്ധ്യപ്രദേശ്(1)ഉത്തർപ്രദേശ് ( 1 ) 11 -ലോകസഭ 1996 210 11 4.02 11.21 മദ്ധ്യപ്രദേശ് (2)പഞ്ചാബ് ( 3 )ഉത്തർപ്രദേശ് ( 6 ) 12 -ലോകസഭ 1998 251 05 4.67 9.84 ഹരിയാന ( 1 )ഉത്തർപ്രദേശ് ( 4 ) 13 -ലോകസഭ 1999 225 14 4.16 9.97 ഉത്തർപ്രദേശ് (14) 14 -ലോകസഭ 2004 435 19 5.33 6.66 ഉത്തർപ്രദേശ് (19) 15 -ലോകസഭ 2009 500 21 6.17 6.56 മദ്ധ്യപ്രദേശ് (1)ഉത്തർപ്രദേശ് (20) 2014-ലെ പൊതുതെരെഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. വോട്ടിങ് ശതമാനം 4.1 ആയിരുന്നു. കേരളം സംസ്ഥാനത്ത് ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിസിഡൻറ് കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോരളത്തിൽ ലഭിക്കുന്നത്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. 23-10-2013ൽ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പഞ്ചായത്ത് അംഗമായ .ബിന്ദുവിനെ യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു അതിൽ ഒരാൾ അണ് ബിന്ദു ബിജു. ബിന്ദുവിന്പുറമെ മണിമല പഞ്ചായത്തിൽ ഷകില സലിം കോട്ടയം ജില്ലായിൽ തന്നെ എസ്പിക്ക് 2 അംഗങ്ങൾ നിലവിൽ ഉള്ളത്. http://m.thehindu.com/news/national/kerala/bsp-opens-account-in-kerala-wins-panchayat-president-post/article5267843.ece 2011-ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി 122 സിറ്റിൽ മൽസരിച്ചു .സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവൻ സിറ്റിൽ നിന്നും ലഭിച്ച വോട്ട് 104977 വോട്ടുകൾ ബിഎസ്പി നോടി 0.60വോട്ട് ശതമാനം നോടി. അവലംബങ്ങൾ സ്രോതസ്സുകൾ കുറിപ്പുകൾ പാർട്ടിയുടെ ദേശീയ ചിഹ്നമായ ആന അസാമിൽ മാത്രം അനുവദനീയമല്ല. അവിടെ ആന അസം ഗണപരിഷദ് എന്ന പാർട്ടിയുടേതാണ്. വിഭാഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ വർഗ്ഗം:ദളിത് രാഷ്ട്രീയം വർഗ്ഗം:ഇന്ത്യയിലെ അംഗീകൃത ദേശീയ പാർട്ടികൾ
Kunchan Nambiar
https://ml.wikipedia.org/wiki/Kunchan_Nambiar
തിരിച്ചുവിടുക കുഞ്ചൻ നമ്പ്യാർ
O. Chandu Menon
https://ml.wikipedia.org/wiki/O._Chandu_Menon
തിരിച്ചുവിടുക ഒ. ചന്തുമേനോൻ
P T usha
https://ml.wikipedia.org/wiki/P_T_usha
REDIRECT പി.ടി. ഉഷ
നോർത്താംപ്റ്റൺ
https://ml.wikipedia.org/wiki/നോർത്താംപ്റ്റൺ
ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡലാൻ‌ഡ്സിൽപ്പെട്ട നോർത്താംപ്റ്റൺഷയർ കൗണ്ടിയുടെ‌ ആസ്ഥാനമാണ് നോർത്താംപ്റ്റൺ. നോർത്താം‌പ്റ്റണിലെ ജനസംഖ്യ 2,00,100 ആണ്. യു.കെ.യിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ മൂന്നാമതാണ് ഈ പട്ടണം. അവലംബം വർഗ്ഗം:ഇംഗ്ലണ്ടിലെ കൗണ്ടി ടൗണുകൾ വർഗ്ഗം:നോർത്താംപ്റ്റൺ
രാമായണം
https://ml.wikipedia.org/wiki/രാമായണം
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം . രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്. കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48 ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്. പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌.കൊളാടി ഗോവിന്ദൻകുട്ടി വാല്മീകി രാമായണം, ജെ.കെ. ത്രിഖ; രാമന്റെ കഥ കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48 രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല. രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. ഡോ.വെബ്ബർ, ഓൺ ദി രാമായണ (Ueber das Ramayana Abhabdlungen der koenigl. Akademie der Wissensch, ZuRich, Berlin 1870 page 1-80 English Translation by D.C. Boyd. Bombay 1873 ദിനേശചന്ദ്ര; ദി ബംഗാളി രാമായണാസ്. ഐതിഹ്യം രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം" എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു. ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്. രചയിതാവ് thumb|150px|വാല്മീകിയുടെ എണ്ണഛായ thumb|230px|ദശരഥപുത്രന്മാരുടെ ജന്മം വാല്മീകി മഹർഷിയാണ്‌ രാമായണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്‌. പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും, സുപർണ്ണവാല്മീകിയും വ്യത്യസ്തരായിരിക്കണം. ബാലകാണ്ഡത്തിന്റേയും, ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ്‌ ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം 111, 11) എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവിൻ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇതു നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു. പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു. രാമായണത്തിന്റെ രചനാകാലം thumb|രാമലീല ഉത്സവത്തിൽ രാവണന്റെ വേഷത്തിൽ thumb|Ramayana Fresco, Wat Phra Kaew, Bangkok thumb|Deities Sita (far right), Rama (center), Lakshmana (far left) and Hanuman (below seated) at Bhaktivedanta Manor, Watford, England. രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നു. വാല്മീകി എഴുതിയ രാമായണത്തിനും രണ്ടാമത്തേതിനും തമ്മിൽ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങൾ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്മീകിരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ്‌ ഫാദർ. കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു. കൂടുതൽ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തരുന്ന രേഖകൾ കുറവാണ്‌. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകൾ ഇല്ല. രാമായണത്തിൽ മഹാഭാരത വീരന്മാരെപറ്റിയും പരാമർശമില്ല. എങ്കിലും മഹാഭാരതത്തിൽ രാമകഥകൾ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങൾക്കു ശേഷവും മഹാഭാരതത്തിനു മുൻപുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയിൽ മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുർപ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമർശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു. ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്. ആദിരാമായണത്തിൽ ബൗദ്ധസ്വാധീനങ്ങളോ ബൗദ്ധകഥകളോ ഒന്നും കാണാത്തതിനാൽ ഇത് ബുദ്ധനുമുൻപേ രചിക്കപ്പെട്ടതാണെന്നാണ് മോർണിയർ വില്യംസ് അവകാശപ്പെടുന്നത്. എന്നാൽ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങൾ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി.വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്. വിവിധ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം രചനാകാലം താഴെക്കൊടുക്കുന്നു. പണ്ഡിതൻ രചനാകാലം പ്രധാനകാരണം എച്ച്. ശ്ലേഘൽ ക്രി.മു. 11 ശതകം - ജി. ഗൊരേസി ക്രി.മു. 12 ശതകം - എം. മോണിയർ വില്യംസ് ക്രി.മു. 5-ആം ശതകം പ്രാമാണിക വാല്മീകിരാമായണത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാത്തത് ഡോ യാക്കോബി ക്രി.മു. 6-8 ശതകങ്ങൾ ബൗദ്ധ സ്വാധീനം ഇല്ലാത്തത് എ.എ. മക്‌ഡൊണാൾഡ് ക്രി.മു. നാലാം നൂറ്റാണ്ടിന്റെ മധ്യം പാലി ഗീതങ്ങൾ, രാമയണ കാവ്യ വ്യാകരണം എന്നിവ അപഗ്രഥിച്ചതിൽ നിന്ന്.. എ.ബി. കീഥസ് ക്രി.മു. 4-ആം ശതകം യാക്കോബിക്ക് തെറ്റ് പറ്റിയതത്രെ എം. വിന്റ്രനിസ് ക്രി.മു. 3-ആം ശതകം കീഥ്സിനോട് യോജിക്കുന്നു സി.വി. വൈദ്യ ക്രി.മു. ത്രിപിടകത്തിലെ രാമകഥയുടെ വികാസം ചില ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ രാമന്റെ കഥ. വാല്മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച്‌ ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യതയെന്ന് അവർ കരുതുന്നു എച്ച്. ഡി. സങ്കല്യയുടെ അഭിപ്രായത്തിൽ വാല്മീകി രാമായണത്തിറ്റ്നെ രചനാകാലം 3-4 നൂറ്റാണ്ടാണ്. വിവരണങ്ങളിൽ ഉള്ള വെള്ളി, ഇരുമ്പ്, വീഞ്ഞ്, ഒട്ടകം, ആന എന്നിവയെ ആധാരപ്പെടുത്തിയാണ് അദ്ദേഹം ഈ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. H. D. Sankaliya. in Times of India, Newdelhi, November 26, 1967 എസ്. എൻ. സദാശിവന്റെ എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ നിന്ന് ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ്‌ രാമായണം രചിക്കപ്പെട്ടത്‌ എന്നൊരു വാദമുണ്ട്. രാമായണത്തിലെ പല കഥകളും ശ്ലോകങ്ങളും രാമായണ കഥതന്നെയും മഹാഭാരതത്തിൽ ഉദ്ധരിച്ചിരിക്കുന്നത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു. രാമായണത്തിൽ ദക്ഷിണേന്ത്യ കൊടും വനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമേ താമസിക്കുന്നുള്ളുവെന്നും പറയുമ്പോൾ മഹാഭാരതത്തിൽ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകൾ പരാമർശിക്കുന്നു. അർജ്ജുനൻ പാണ്ഡ്യരാജാക്കന്മാരെയും മറ്റും പരാജയപ്പെടുത്തിയ കഥ ഏറെ പ്രസിദ്ധമാണല്ലോ. അങ്ങനെ നോക്കുമ്പോൾ രാമായണം മഹാഭാരതത്തേക്കാളും ഏതാനും നൂറ്റാണ്ടുകൾ മുമ്പെങ്കിലും രചിക്കപ്പെട്ടിരിക്കണം. മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടാണെന്നത്‌ ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വാല്മീകിക്ക് അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രവും വ്യാപാരബന്ധങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് മേൽ പറഞ്ഞതിനു കാരണം എന്ന് വാല്മീകിരാമായണത്തിലെ ശ്ലോകങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു ബൌദ്ധകൃതിയായ ദശരഥജാതകം മിക്കവാറും രാമായണത്തെ അനുവർത്തിക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ 38-ൽ ആണ്‌ പാലി ഭാഷയിലെ ഈ കൃതി രചിക്കപ്പെട്ടത്‌. ക്രിസ്തുവിനു മുമ്പ്‌ 480-ൽ നിർമ്മിക്കപ്പെട്ട പാടലീപുത്രം എന്ന നഗരം വരെ കഥാകേന്ദ്രത്തിനു സമീപമുള്ള സ്ഥലമായിട്ടു കൂടി രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. കഥാ കേന്ദ്രമായ അയോദ്ധ്യയെന്നത് കാല്പനികമായ ഒരു സ്ഥലമായതായിരിക്കണം ഇതിനു കാരണം. പിന്നീട് ഗുപ്തകാലത്ത് അയോദ്ധ്യ അന്വേഷിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നെങ്കിലും പാടലീപുത്രത്തിനടുത്തായിരിക്കണം എന്ന ഊഹത്തിലെത്തുകയായിരുന്നു. ഇനി ബാലകാണ്ഡവും ഉത്തരകാണ്ഡവും പിന്നീട്‌ കൂട്ടിച്ചേർത്തവയാണെങ്കിൽ കൂടി ആ കൂട്ടിച്ചേർക്കൽ ക്രിസ്തുവിനു മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലെങ്കിലും നടന്നിരിക്കണം. കാരണം, ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അശ്വഘോഷനും കാളിദാസനും എല്ലാം രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തിൽ തന്നെയാണ്‌ കണ്ടിരിക്കുന്നത്‌ . ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ രാമായണത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത്‌, ക്രിസ്തുവിനു മുമ്പ്‌ ആറാം നൂറ്റാണ്ടെങ്കിലും ആകണം എന്നാണ്‌. രാമകഥയുടെ മൂല സ്രോതസ്സ് thumb|സീതയെ അപഹരിച്ച രാവണനെ നേരിടുന്ന ജടായു - രാജാരവി വർമ്മയുടെ എണ്ണച്ഛായ ചിത്രം ആദികവി വാല്മീകിക്കു മുന്പേ തന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാല്മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്‌. എന്നാൽ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയിൽ വിഭിന്നമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എം.വെബ്ബർ ഡോ. വെബ്ബറുടെ അഭിപ്രായമനുസരിച്ച് രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥജാതകത്തിലുള്ളതാണ്‌. ആദ്യഭാഗങ്ങൾ ഇതിൽ നിന്നെടുത്തവയാണെങ്കിൽ സീതാപഹരണവും, രാവണനുമായുള്ള യുദ്ധവും ഹോമർ വർണ്ണിച്ചിരിക്കുന്ന പാരീസിനാലുള്ള ഹെലന്റെ അപഹരണവും, ട്രോയ് നഗരാക്രമണവുമാണെന്നാണ്‌ അദ്ദേഹം കരുതുന്നത്. ഇതനുസരിച്ച് ദശരഥകജാതകവും, ഹോമറിന്റെ കാവ്യവുമാണ്‌ രാമകഥയുടെ പ്രഭവസ്ഥാനങ്ങൾ. എന്നാൽ ദശരഥജാതകം രാമകഥയുടെ അടിസ്ഥാനമാണെന്നുള്ളതിനോട് മിക്ക പണ്ഡിതരും യോജിക്കുന്നുവെങ്കിലും ഹോമറിന്റെ കാവ്യം അടിസ്ഥാനമാക്കാനാവില്ലെന്ന് എല്ലാവരും തന്നെ ശക്തിയുക്തം എതിർത്തിട്ടുണ്ട്. യാക്കോബി എച്ച്; രാമായണം - ദാസ് രാമായണ, (വിവർത്തനം) ബോൺ 1893) എച്ച്. യാക്കോബി ഡോ. വെബറേ പോലെ തന്നെ രാമകഥക്കു പ്രധാനമായ രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടെന്ന് യാക്കോബിയും കരുതുന്നു. ഒന്നാമത്തെ ഭാഗം അയോദ്ധ്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ദശരഥൻ പ്രധാന നായകനാണ്. ഇത് ഏതോ നാടുകടത്തപ്പെട്ട ഇക്ഷ്വാകു വംശത്തിലെ രാജകുമാരന്റെ സംഭവവുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ആ മൂലകഥ പ്രകാരം രാജകുമാരനെ പുറത്താക്കുകയും അയാൾ ഇക്ഷുമതീ തീരം വിട്ട് കോസല രാജ്യത്ത് എത്തുകയും താമസിയാതെ അവിടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ പി‍ല്ക്കാലത്ത് അയാൾ വസിച്ചിരുന്ന ഇക്ഷുമതിയിലാണെന്ന ഓർമ്മ ഇല്ലാതെ വന്നപ്പോൾ അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട രാജകുമാരനാണെന്ന് വിശ്വസിച്ചു പോന്നു. രണ്ടാമത്തെ ഭാഗത്തിന്റെ അടിസ്ഥാനം യാക്കോബി വൈദിക സാഹിത്യത്തിനാണ് നൽകുന്നത്. എന്നാൽ കൃഷിയുടെ അധിഷ്ഠാന ദേവതയായി സങ്കല്പിക്കുന്ന സീതയുടെ സ്വഭാവ ചിത്രീകരണം വൈദിക സാഹിത്യത്തിലില്ലെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ടെങ്കിലും വൈദിക സീതയുടെ വ്യക്തിത്വത്തിൽ നിന്നാണ് രാമായണത്തിലെ സീത വികാസം പ്രാപിച്ചിരിക്കാൻ സാദ്ധ്യത എന്നാണ് അദ്ദേഹം കരുതുന്നത്. ഇതിനെ രമേശ് ചന്ദ്രദത്ത് പോലുള്ള ചില ചരിത്രകാരന്മാർ പിന്താങ്ങുന്നുമുണ്ട്. രമേശ് ചന്ദ്രദത്ത് എ ഹിസ്റ്ററി ഓഫ് സിവിലിയസേഷൻ ഇൻ ആൻഷ്യൻറ് ഇന്ത്യ. പേജ് 211 ബോംബെ എസ്.കെ ബേൽവൽക്കർ; ഉത്തമ രാമചരിത്രം ഭൂമിക പേജ് 59 ആര്യന്മാരുടെ ദേവതയായ ഇന്ദ്രൻ തന്നെയാണ് പിന്നീട് കൂടുതൽ സാംസ്കാരികവും നാഗരികവുമായ വികസനം കൈവന്നപ്പോഴാണ് രാമനായിത്തീർന്നത് എന്നാണ് യാക്കോബി അഭിപ്രായപ്പെടുന്നത്. കൃഷിയുടെ പ്രാധാന്യം വരുന്നതിനു മുമ്പ് പ്രധാന ദേവതകൾ പ്രകൃതിശക്തികൾ മാത്രമായിരുന്നു. അതിലൊരാളാണു ഇന്ദ്രനും. ഇന്ദ്രന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം വെള്ളം തടഞ്ഞു വച്ച വൃത്രാസുരനെ വധിക്കുകയും വെള്ളം മോചിപ്പിക്കുകയുമാണ്. രാവണന്റെയും, വൃത്രന്റെയും മൂലരൂപം ഒന്നാണെന്നു അദ്ദേഹം കരുതുന്നത് അതുകൊണ്ടാണ്. കൃഷിയുടെ പ്രധാന ആവശ്യം വെള്ളമാണ്, അതിനെ തടഞ്ഞ് വച്ചത് ആദ്യകാലത്ത് വൃത്രനായിരുന്നു.എങ്കിലും പില്ക്കാലത്ത് കൃഷിയുടെ ദേവതയായ സീതയെ അധിനിവേശം ചെയ്ത രാവണനെയാണ് താദാത്മ്യപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം. ഇന്ദ്രന്റെ രണ്ടാമത്തെ ജോലി പണിയരാൽ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുക്കലാണ്. (ഋഗ്വേദം 2-12) വൈദിക കാലത്ത് പശുക്കൾക്കുണ്ടായിരുന്ന അതേ സ്ഥാനമാണ് കൃഷി വികസിച്ചശേഷം കലപ്പക്കും അതിൻറെ ചാലിനും ഉണ്ടായിരുന്നത്. തൽഫലമായി പശുക്കളുടെ അധിനിവേശം സീതാഹരണമായിപ്പോയി എന്ന് മാത്രം. സരമ ഇന്ദ്രനെ സഹായിക്കുന്നതു പോലെ ഹനുമാൻ രാമനെ സഹായിക്കാനെത്തുന്നു. ദിനേശചന്ദ്രൻ വെബ്ബറിനേയും യാക്കോബിയേയും പോലെ ദിനേശചന്ദ്രനും രാമകഥക്ക് രണ്ട് പ്രഭവസ്ഥാനങ്ങൾ ഉണ്ടെന്നു കരുതുന്നു. ഒന്ന് ഉത്തരഭാരതത്തിൽ രാമായണത്തിനു മുന്നേ പ്രചാരമുണ്ടായിരുന്ന ദശരഥജാതകം, രണ്ട് ദക്ഷിണഭാരതത്തിൽ പ്രചാരത്തിലിരുന്ന രാവണ സംബന്ധിയായ ആഖ്യാനം. മൂന്നാമത്തേത് അപ്രധാനമാണ്. പ്രാചീനകാലത്ത് നില നിന്നിരുന്ന വാനരപൂജയുടെ അവശിഷ്ടങ്ങളാണ് അതിൽ പ്രധാനം. രാവണൻ എന്ന രാക്ഷസരാജാവ് രാമകഥയേക്കാൾ മുന്നേ പ്രശസ്തി നേടിക്കഴിഞ്ഞു. അദ്ദേഹത്തിൻറെ ധാർമ്മികത, തപസ്സ്, മഹത്ത്വം എന്നിവയെപ്പറ്റി പ്രത്യേകം ആഖ്യാനം നിലനിന്നിരുന്നു. ദ്രാവിഡരുടെ പ്രതീകമായി രാവണനേയും, ആര്യന്മാരുടെ പ്രതീകമായി രാമനേയും ചിത്രീകരിച്ചതാവാം. രാവണൻ ധർമ്മകീർത്തിയും ആദർശവാനുമായ ബൌദ്ധരാജാവായിരുന്നു എന്നും ദിനേശചന്ദ്രൻ തർക്കമുന്നയിക്കുന്നു. എന്നാൽ രാവണൻ ലങ്കാ രാജാവായിരുന്നു എന്നതിന് അവിടത്തെ അതിപ്രാചീനമായ ഗ്രന്ഥങ്ങളിൽ പോലും തെളിവ് ലഭിക്കുന്നില്ല. ദീപവംശവും (ക്രി.വ. 4) മഹാവംശവും (ക്രി.വ. 5) സിംഹള ദ്വീപിലെ അതി പ്രാചീനമായ ഗ്രന്ഥങ്ങളാണ് ഇതിലെല്ലാം രാമകഥയുടെ സൂചനകൾ ഉണ്ടെങ്കിലും രാവണനെപ്പറ്റി എങ്ങും പ്രസ്താവിക്കുന്നില്ല എന്നതും ദിനേശചന്ദ്രൻ ആധാരമാക്കിയ ബൗദ്ധലങ്കാവതാരസൂത്രത്തിലെ ആദ്യ അദ്ധ്യായം (രാവണനും ബുദ്ധനും തമ്മിൽ സംഭാഷണം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം) പ്രക്ഷിപ്തമാണെന്നും തെളിവ് ലഭിച്ചതും ദിനേശചന്ദ്രന്റെ വാദങ്ങളെ ഖണ്ഡിക്കുന്നവയാണ്‌. ചീനാ പരിഭാഷയിൽ ഈ അദ്ധ്യായമില്ല എന്നതും ശ്രദ്ധേയമാണ്‌. വാല്മീകി രാമായണത്തിന്റെ മൂന്നു പാഠങ്ങൾ വാല്മീകി രാമായണത്തിലെ പാഠങ്ങൾ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്മീകിരാമായണത്തിന്‌ മൂന്ന് പാഠഭേദങ്ങൾ നിലവിലുണ്ട്. അവ താഴെ പറയുന്നവയാണ്‌ ദാക്ഷിണാത്യപാഠം: തെക്കൻ പതിപ്പ്; കൂടുതൽ പ്രചാരത്തിലുള്ള പതിപ്പാണിത്. ഗുജറാത്തി പ്രിന്റിങ്ങ് പ്രസ് (മുംബൈ) നിർണ്ണയസാഗർ പ്രിന്റിങ്ങ് പ്രസ് (മുംബൈ) ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കൽക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോർ) ത്തിന്റെ പതിപ്പ്. ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നും മാത്രമേ ഓരോന്നിലും ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീർന്നതാവണം ഈ പാഠഭേദങ്ങൾക്ക് കാരണം. സംക്ഷിപ്തം thumb|250px|സീതയോടൊപ്പം ഇരിക്കുന്ന രാമൻ. സമീപത്ത് നിൽക്കുന്നത് ലക്ഷ്മണൻ. ഹനുമാൻ അനുഗ്രഹം വാങ്ങിക്കുന്നു. thumb|250px|സാഹീബ്ദീന്റെ ഭാവനയിൽ ലങ്കായുദ്ധം മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി 'ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമായണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റു ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി. തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു. വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു. സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു. വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു. രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു. ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു. പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേർത്തവയാണ്‌ എന്നാണ്‌. രാമായണത്തിലെ കാണ്ഡങ്ങൾ ബാലകാണ്ഡം അയോദ്ധ്യ രാജാവായ ദശരഥൻ കുലഗുരു വസിഷ്ഠന്റെ നിർദേശപ്രകാരം , ഋശ്യശൃംഗ മുനിയുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടി യാഗം നടത്തുന്നു.യാഗാന്ത്യത്തിൽ പ്രജാപതിയുടെ പ്രതിപുരുഷൻ യജ്ഞ കുണ്ഡത്തിൽ നിന്നു പ്രത്യക്ഷനായി ,ദേവന്മാർ തയ്യാറാക്കിയ പായസം രാജാവിന് സമർപ്പിച്ചിട്ടു രാജപത്നിമാർക്കു നൽകണമെന്നും അപ്രകാരം ചെയ്താൽ ഉത്തമരായ നാലു പുത്രന്മാർ ജനിക്കുമെന്നുപറഞ്ഞു അനുഗ്രഹിക്കുന്നു. രാജാവ് പായസത്തിന്റ പകുതി കൗസല്യ ദേവിക്കും ശേഷിച്ചതിന്റെ പകുതി കൈകെയിക്കും ബാക്കിയായതിന്റെ പകുതി സുമിത്രക്കും, ശേഷിച്ച ഭാഗം , ഒന്നു ആലോചിച്ചതിനുശേഷം സുമിത്രക്കു തന്നെ നൽകുന്നു. ഇതേ സമയം തന്നെ, രാവണന്റെ ഉപദ്രവങ്ങൾകൊണ്ടു പൊറുതി മുട്ടി തന്റെ മുന്നിൽ അഭയം പ്രാപിച്ച പശു വേഷധാരിണിയായ ഭൂദേവിയോടും ഇന്ദ്രാദി ദേവന്മാരോടും താൻ ദശരഥപുത്രന്മാരായി ജനിച്ചു രാവണനെ വധിച്ചു ലോകർക്കു സങ്കട നിവർത്തിയുണ്ടാക്കാമെന്ന് മഹാവിഷ്ണു വാക്കു കൊടുക്കുന്നു. അതിൻ പ്രകാരം വിഷ്ണു സ്വചൈതന്യത്തെ നാലായി പകുത്തു രാമനായി കൗസല്യയുടെയും ,ഭരതനായി കൈകെയിയുടെയും ലക്ഷ്മണൻ ശത്രുഘ്‌നൻ എന്നിങ്ങനെ സുമിത്രയുടെയും പുത്രന്മാരായി പിറക്കുന്നു. ദശരഥൻ അത്യധികം സന്തോഷത്തോടെ പുത്രന്മാരോടും പത്നിമാരോടുമൊപ്പം ആയോധ്യയിൽ വാണരുളി. നാല് രാജകുമാരന്മാരും ഒന്നിച്ചു കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ഒരിക്കലും കൂട്ടുപിരിയാതെ ഒരുമയോടും സഹോദര സ്നേഹത്തോടും ജീവിച്ചു. ലക്ഷ്മണൻ രാമന്റെയും ശത്രുഘ്‌നൻ ഭരതന്റേയും സന്ദഹസഹചാരികളായിരുന്നു. ഒരുനാൾ അയോധ്യയിൽ എത്തിച്ചേർന്ന വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാരെ തന്റെ യാഗത്തിന്റെ രക്ഷയ്ക്കായി കൂട്ടികൊണ്ടുപോകുന്നു. രാജകുമാരന്മാരേ വിശപ്പും ദാഹവും ക്ഷീണവും ക്ലേശിപ്പിക്കാതിരിക്കുവാനായി മഹർഷി അവർക്ക് ബല അതിബല എന്ന മന്ത്രങ്ങൾ ഉപദേശിക്കുന്നു . വഴിയിൽ താടകവനത്തിൽവെച്ചു (മുൻപ് മലദം കരുഷം എന്നീ ജനപദങ്ങൾ) താടക എന്ന വൃദ്ധയും വികൃതരൂപിണിയുമായ യക്ഷിണിയെ രാമൻ ദുർജ്ജയമായ അസ്ത്രമയച്ചു വധിച്ചു. മഹർഷി വിശ്വാമിത്രൻ പ്രീതിച്ചു , ഇന്ദ്രന്റെ നിർദേശപ്രകാരം രാമന് അമോഘങ്ങളായ ബ്രഹ്മശിരസ്സ്, വിഷ്ണുചക്രം, ഐന്ദ്രാസ്ത്രം മുതലായ അസ്ത്രശസ്ത്രങ്ങൾ നൽകിയനുഗ്രഹിക്കുന്നു.രാമൻ ഇവയൊക്കെ ലക്ഷ്മണനും നൽകുന്നു. പിന്നീട് വിശ്വാമിത്രന്റെ ആശ്രമത്തിൽ അഞ്ചുദിനരാത്രങ്ങൾ രാമലക്ഷ്മണന്മാർ യാഗത്തിനു കാവൽ നിൽക്കുന്നു. ആറാം ദിവസം യാഗം മുടക്കാനെത്തിയ സുബാഹുവിനെ രാമൻ ആഗ്നേയാസ്ത്രം കൊണ്ടു വധിച്ചു , മാരീചനെ മാനവാസ്ത്രമെയ്തു 100 യോജന ദൂരം സാഗരത്തിൽ വീഴ്ത്തി. നിർവിഘ്നം യാഗം പൂർത്തിയായ ശേഷം മൂവരും വിദേഹ രാജ്യത്തേക്ക് പുറപ്പെട്ടു. ദേവേന്ദ്രന്റെ മായയാൽ കബളിപ്പിക്കപ്പെട്ടു , തന്റെ ഭർത്താവായ ഗൗതമ മുനിയുടെ ശാപമേറ്റു ആയിരം വർഷം ദുഃഖമയിയായി വായു മാത്രം ഭക്ഷിച്ചു ആരുടെയും കണ്ണിൽ പെടാതെ ഗൗതമാശ്രമത്തിൽ മൂടൽ മഞ്ഞിൽ എന്നപോലെ വെണ്ണീരിൽ മറഞ്ഞു കിടന്ന ബ്രഹ്മപുത്രിയായ അഹല്യയെ അവരുടെ പാദങ്ങളിൽ നമസ്കരിച്ചു രാമൻ പൂർവസ്ഥിയിലാക്കി. മിഥിലയിലെത്തിയ രാമൻ രുദ്രഭഗവാന്റെ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും , 5000 പേർ എടുത്തുകൊണ്ടുവന്നു 8 ചക്രങ്ങളുള്ള കൂറ്റൻ ഇരുമ്പു പേടകത്തിൽ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റൻ വില്ലു അനേകരാജാക്കന്മാരുടെ മുന്നിൽ വെച്ചു രാമൻ ഞാണേറ്റുകയും , രാമന്റെ കരബലം താങ്ങാനാവാതെ വില്ലു രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആർക്കും ഇന്നേ വരെ കുലയേറ്റൻ സാധിക്കാത്ത വില്ലു രാമൻ ഒടിച്ചതിനാൽ , അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ സീത രാമന്റെ ധർമ്മ പത്നിയായി തീർന്നു. ലക്ഷണൻ സീതയുടെ സഹോദരി ഊർമിളയും ഭരതൻ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം ചെയ്യുന്നു. പിന്നീട് ഏവരും അയോധ്യയിലേക്കു മടങ്ങുന്ന വഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമൻ മുറിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് കുലയേറ്റൻ ആവശ്യപെടുന്നു. ശ്രീരാമൻ അപ്രകാരം ചെയ്‌തപ്പോൾ അദ്ദേഹം സാക്ഷാൽ വിഷ്‌ണുഭഗവാൻ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാർഗവൻ തന്നിൽ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നൽകി മടങ്ങി. അയോദധ്യയിൽ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു . കൈകെയിയുടെ അച്ഛനായ അശ്വപതി രാജാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പുത്രനായ യുധാജിത് ഭരതശത്രുഘ്നൻമാരെയും പത്നിമാരെയും ദശരഥന്റെ അനുമതിയോടെ കേകേയത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.അവർ പോയി ആനേകകാലം കേകേയത്തിൽ താമസിച്ചെങ്കിലും പ്രിയപുത്രനായ രാമന്റെ സാന്നിധ്യം മൂലം ദശരഥനു യാതൊരു പ്രയാസവുമുണ്ടായില്ല. അയോധ്യകാണ്ഡം ഒരുനാൾ ദശരഥൻ , ധർമ്മിഷ്ഠനും നീതിമാനും സത്യവ്രതനും പ്രജകൾക്കു പ്രിയപ്പെട്ടവനും തന്റെ മൂത്ത പുത്രനുമായ രാമനെ അടുത്ത ദിവസത്തെ ശുഭമുഹൂർതത്തിൽ യുവരാജാവായി വാഴിക്കുകയാണെന്നു രാജസഭയിൽ സർവസദസ്യരുടെയും മുന്നിൽവെച്ച് പ്രഖ്യാപിച്ചു. കോസല രാജ്യം ആഹ്ലാദത്തിൽ അലതല്ലി. എന്നാൽ കൈകെയിയുടെ കൂനിയായ ദാസി മൻഥരയുടെ ശക്തമായ ഉപജാപം മൂലം മനസ്സ് മാറിയ കൈകേയി രാജാവിനോട് 2 വരങ്ങൾ ആവശ്യപെടുന്നു (പണ്ട് ദേവസുരയുദ്ധത്തിൽ തൻറെ ജീവൻ രക്ഷിച്ചതിന്റെ പ്രത്യുപകാരമായി രാജാവ് കൈകെയിക്കു നൽകിയതാണ് ആ 2 വരങ്ങൾ).ഒന്നു ഭരതനെ യുവരാജാവായി വാഴിക്കണം എന്നും , അടുത്തതു രാമൻ 14 വർഷം മുനിവേഷത്തിൽ വനത്തിൽ വസിക്കണമെന്നും . ഇതു കേട്ട് മൂർച്ഛിച്ച് വീണ രാജാവ് കൈകെയിയോട് ഭരതനെ യുവരാജാവായി വാഴിക്കാം,അതിനുവേണ്ടി രാമനെ വനത്തിൽ അയക്കരുതെയെന്നു കെഞ്ചി പറഞ്ഞിട്ടും കൈകേയിയുടെ മനസ്സലിഞ്ഞില്ല. അച്ഛന്റെ വാക്കുപാലിക്കാനായി മഹാത്മാവായ രാമൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിൽ പോകാൻ തയ്യാറാകുന്നു. രാമൻ എവിടേക്കാണോ അവിടെ താനും ഒപ്പമുണ്ടെന്നു പറഞ്ഞു സീതയും രാമനെ അനുഗമിക്കാൻ തയ്യാറാകുന്നു. പിതാവിനെ തടവറയിലാക്കി ജ്യേഷ്ഠനെ താൻ രാജാവായി അവരോധിക്കുമെന്നു പറഞ്ഞു കോപിഷ്ഠനായ നിന്ന ലക്ഷ്മണനെ രാമൻ ശാന്തനാക്കുന്നു, ജ്യേഷ്ഠനെ പിരിഞ്ഞു തനിക്കു ജീവിക്കാൻ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നു. രാമനെ ദശരഥനായി കരുതി, സീതയെ തന്നെപോലെ കരുതി, വനത്തെ അയോദ്ധ്യ പോലെയും കരുതി സുഖമായി പോയി വരൂ എന്നു സുമിത്ര ലക്ഷ്മണനെ ഉപദേശിക്കുന്നു. രാമനും സീതയ്ക്കും ലക്ഷ്മണനും വനവാസത്തിനു അണിയാണുള്ള മരവുരി. കൈകേയി തന്നെ അവർക്ക് നൽകുന്നു . ഇതിൽ കോപിഷ്ഠനായ വസിഷ്ഠ മഹർഷി , കൈകേയി രാമനു മാത്രമേ വനവാസം വിധിച്ചുള്ളുവെന്നും സീത സാധാരണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെ കാട്ടിൽ പോകുമെന്ന് അറിയിക്കുന്നു. പിതാവിനോടും മാതാക്കളോടും ഗുരുവിനോടും പൗരജനങ്ങളോടും യാത്ര ചോദിച്ചുകൊണ്ട് വനവാസത്തിനു വേണ്ടുന്ന ആവശ്യവസ്തുക്കളും ആയുധങ്ങളുമായി , സുമന്ത്രർ തെളിക്കുന്ന തേരിൽ മൂവരും വനവാസത്തിനു പുറപ്പെട്ടു. ദശരഥരാജാവ് ക്രോധത്തിൽ , "നിന്റെ പുത്രനോട് കൂടി നിന്നെ ഞാൻ ഉപേക്ഷിച്ചു" എന്നു കൈകേയിയെ ശപിക്കുന്നു. തന്നെ കൗസല്യയുടെ അന്തപുരത്തിൽ എത്തിക്കാൻ രാജാവ് സേവകരോട് കല്പിച്ചു. ദശരഥന്റെ ബോധം മറയുകയും ഇടക്ക് തെളിയുകയും , അദ്ദേഹം സദാ രാമ..... രാമ.... എന്നു വിളിച്ചു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാമനോടുള്ള സ്നേഹം നിമിത്തം ജനങ്ങൾ തേരിന് പിന്നാലെ ഓടിയെങ്കിലും, അവർ അന്നു രാത്രി തന്ത്രപൂർവം ജനങ്ങളെ ഒഴിവാക്കി തമസാനദി കടന്നു വടക്കോട്ടു ശൃംഗവേര പുരത്തിലേക്ക് പോയി. നിരാശരായ പ്രജകൾ അയോധ്യയിൽ തിരിച്ചെത്തി വിലപിച്ചു. ശൃംഗവേരത്തിലെ നിഷാദരാജാവായ ഗുഹൻ രാമനെ സ്വീകരിച്ചു സൽക്കാരം അരുളിയെങ്കിലും തനിക്കു അവ ഒക്കെ ഇപ്പോൾ വർജ്ജ്യമാണെന്നു പറഞ്ഞു കൊണ്ട് രാമൻ സ്‌നേഹത്തോടെ നിരസിച്ചു. തുടർന്ന് രാമൻ അന്ന് രാത്രി അവിടെ മരച്ചുവട്ടിൽ വിശ്രമിക്കുന്നു . ഗുഹൻ കൊണ്ടു വന്ന വടവൃക്ഷത്തിന്റെ പാലുപയോഗിച്ചു വനവാസികളെ പോലെ ജടാമകുടമണിഞ്ഞ രാമലക്ഷ്മണന്മാർ സുമന്ത്രരെ അയോധ്യയിലേക്കു മടക്കി അയക്കുന്നു.ഗുഹൻ തോണിയിൽ അവരെ ഗംഗ കടത്തുന്നു, 14 വര്ഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു രാമൻ ഗുഹന് വാക്കു കൊടുക്കുന്നു. ഗംഗ കടന്ന മൂവർ സംഘം ഭരധ്വജ മുനിയെ കണ്ടു വണങ്ങുന്നു . മഹർഷി അവരോട് ചിത്രകൂടത്തിൽ പോയി വസിക്കാൻ മാർഗനിർദേശം നൽകുന്നു. പിന്നീട് അവിടെ നിന്നും കാളിന്ദി കടന്നു വാൽമീകി മഹർഷിയെ ദർശിച്ചു അവർ ചിത്രകൂടത്തിലെത്തി പർണശാല നിർമിച്ചു മനോഹരമായ ആ കാനനപ്രദേശത്തു വസിച്ചു. സുമന്ത്രർ അയോധ്യയിലെത്തി, രാമലക്ഷണന്മാരും സീതയും കാനനത്തിലേക്കു യാത്രയായതായി എല്ലാവരെയും അറിയിക്കുന്നു. ദശരഥന്റെ നില കൂടുതൽ മോഷമാകുന്നു. പ്രിയപുത്രന്റെ വിരഹവും , മുൻപ് താൻ ആളറിയാതെ ആനയാണെന്നു കരുതി ഇരുട്ടത്ത് അസ്ത്രമെയ്തു കൊന്ന ശ്രവണകുമാരന്റെ അന്ധരും വൃദ്ധരുമായ മാതാപിതാക്കൾ നൽകിയ ശാപം മൂലവും അത്യധികമായ പുത്രവിയോഗദുഃഖത്താൽ മഹാരാജാവ് ദശരഥൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. വസിഷ്ഠനിർദേശത്തിൽ രാജാവിന്റെ ശവ ശരീരം കേടുകൂടാതെ എണ്ണതോണിയിൽ സൂക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടു , ഭരതനെ കൂട്ടികൊണ്ടുവരാനായി കേകയത്തിലേക്കു ദൂതരെ അയച്ചു. അയോധ്യയിലെ സംഭവവികാസങ്ങളെ പറ്റി ആരെയും ഒന്നും അറിയിക്കരുത് എന്നു പ്രത്യേകം ശട്ടംകെട്ടി.കേകയത്തിൽ നിന്നു മടങ്ങുന്ന വഴിക്ക് ഭരതശത്രുഘ്നൻമാർ അനവധി ദുർനിമിത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു .അയോധ്യയിലെ ശോകമായ അന്തരരീക്ഷവും കണ്ടു ഭയന്ന ഭരതന്റെ നിര്ബന്ധത്തിനു വഴങ്ങി കൈകേയി എല്ലാം തുറന്നു പറയുന്നു. ഞെട്ടിത്തരിച്ചു ഭരതൻ ഉഗ്രകോപതോടെ കൈകെയിയെ തള്ളിപ്പറഞ്ഞു. അച്ഛനെ കൊല്ലിച്ച ജ്യേഷ്ഠനെ കാട്ടിലേക്കയച്ച കൈകേയി രാക്ഷസി ആണെന്നും , "മേലിലാരും ഒരു പെണ്കുട്ടിക്കും കൈകേയിയുടെ പേരു നല്കുന്നുന്നതല്ല" എന്നും അമ്മയെ ശപിക്കുന്നു. ഭരതൻ കൗസല്യയോട് മാപ്പപേക്ഷിക്കുന്നു .കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു . ക്രുദ്ധനായ ശത്രുഘ്‌നൻ മൻഥരയെ മർദ്ധിക്കുമ്പോൾ ഭരതൻ തടയുകയും ,"ഹീനയാണെങ്കിലും അവൾ ഒരു സ്ത്രീയല്ലേ , അവളെ വധിക്കരുതു" എന്നു പറഞ്ഞു. അവൾ പ്രാണരക്ഷാർഥം ഓടിഒളിക്കുകയും ചെയ്തു. അച്ഛന്റെ ജഡം യഥാവിധി സംസ്കരിച്ചിട്ടു ശേഷക്രിയകളും ചെയ്‌തു ഭരതശത്രുഘ്നൻമാർ രാമനെ തിരിച്ചു കൊണ്ടു വരാനായി ആചാര്യന്മാരോടും മാതാക്കളോടും ചതുരംഗസേനയോടും പൗരപ്രജകളോടും സർവവിധ രാജകീയ ചിഹ്നങ്ങളോടും കൂടെ കാട്ടിലേക്ക് പുറപ്പെടുന്നു. വഴിയിൽ ഗുഹനെ കണ്ടുമുട്ടുകയും അവരൊന്നിച്ചു ഭരദ്വാജാശ്രമത്തിലെത്തി മുനിയെ കണ്ടതിനു ശേഷം ചിത്രകൂടം ലക്ഷ്യമാക്കി സഞ്ചരിച്ചു. ദൂരെ നിന്നും പടയോട് കൂടിയ ഭരതന്റെ വരവ് കണ്ട ലക്ഷണൻ തെറ്റിദ്ധരിച്ചു ഭരതനോടു യുദ്ധത്തിനൊരുങ്ങുമ്പോൾ രാമൻ തടയുന്നു. ദൂരെ നിന്നു തന്നെ രാമനെ കണ്ട ഭരതൻ ഓടിവന്നു രാമന്റെ പാദങ്ങളിൽ വീഴുന്നു. അച്ഛന്റെ മരണവർത്തായറിഞ്ഞ രാമൻ മൂർച്ഛിച്ച് വീഴുകയും ബോധം തെളിഞ്ഞപ്പോൾ കുട്ടികളെ പോലെ വാവിട്ടു കരയുകയും ചെയ്തു. ശേഷം രാമലക്ഷ്മണർ മന്ദാകിനിയിലിറങ്ങികുളിച്ച് പഴക്കാമ്പു കൊണ്ടു അച്ഛന് ബലിപിണ്ഡം സമർപ്പിച്ചു. രാമനെ തിരിയെ അയോധ്യയിലേക്ക് മടക്കി കൊണ്ടു വന്നു രാജാവായി വാഴിക്കാൻ ഭരതൻ ആവോളം ശ്രമിച്ചിട്ടും രാമൻ തന്റെ തീരുമാനത്തിൽ നിന്നും അണുവിട ഇളകിയില്ല. രാമന്റെ തീരുമാനം മാറ്റാൻ നിരാഹാരത്തിനൊരുങ്ങിയ ഭരതനെ സിദ്ധന്മാരും ദേവർഷികളും കൂടി പിന്തിരിപ്പിച്ചു. 14 വർഷത്തിന് ശേഷം വനവാസം പൂർത്തിയാകുമ്പോൾ താൻ അയോധ്യയിൽ തിരിച്ചെത്തി രാജാവായി വാണു കൊള്ളാമെന്നു രാമൻ ഭരതന് ഉറപ്പു നൽകുന്നു. അവസാനം ഭരതൻ രാമന്റെ പാദുകങ്ങൾ ആവശ്യപ്പെടുകയും, അവയെ രാജാസിംഹാസനത്തിൽ വെച്ചു പൂജിച്ചു രാമന്റെ പ്രതി പുരുഷനായി രാമനെ പോലെ തന്നെ താപസവേഷത്തിൽ അയോധ്യക്കുപുറത്തു നന്ദിഗ്രാമത്തിൽ വസിച്ചു കൊണ്ട് നാട് ഭരിക്കുമെന്നു ഭരതൻ സമ്മതിക്കുന്നു. 14 വർഷം പൂർത്തിയാകുന്ന ദിവസം രാമൻ അയോധ്യയിൽ വന്നെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേഷം ചെയ്യുമെന്നും കൂടി ഭരതൻ പറഞ്ഞു. രാമപാദുകങ്ങളും ശിരസ്സിൽ ഏറ്റികൊണ്ടു ഭരതനും പരിവാരങ്ങളും മടങ്ങി പോയി. ഭരതനും അമ്മമാരും ജനങ്ങളും വിടപറഞ്ഞ ആശ്രമത്തിൽ വസിച്ചാൽ തന്നിൽ പലപല ഓർമ്മകളും അങ്കുരിക്കുമെന്നു കരുതിയ രാമൻ ചിത്രകൂടമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിന്റെ ഉൾപ്രദേശങ്ങളിലോട്ട് യാത്രയായി.അത്രി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്ന അവരെ മുനി സ്നേഹാദരവോടെ സ്വീകരിച്ചു. മഹർഷി പത്‌നി അനസൂയ സീതയെ മകളെ പോലെകണ്ടു ദിവ്യമായ ആഭരണങ്ങൾ സമ്മാനിച്ചു. ദിവ്യാഭരണങ്ങൾ അണിഞ്ഞ സീത മഹാലക്ഷ്മിയെപ്പോലെ ശോഭിച്ചു ആരണ്യകാണ്ഡം അത്രിമഹർഷിയോട് വിട പറഞ്ഞു മൂവരും യാത്ര തുടരവേ വിരാധൻ എന്ന രാക്ഷസൻ സീതയെ അപഹരിച്ചു. ആയുധങ്ങളേറ്റു മരിക്കില്ല എന്നു വരബലമുള്ള വിരാധനെ രാമലക്ഷ്മണന്മാർ അംഗഭംഗം വരുത്തി മണ്ണിൽ കുഴിച്ചിട്ടപ്പോൾ വിരാധനു മോക്ഷം ലഭിക്കുകയും , അവൻ വീണ്ടും തുമ്പുരു എന്ന ഗന്ധർവനായി തീരുകയും ചെയ്തു. വിരാധനിർദ്ദേശപ്രകാരം അവർ സുതീഷ്‌ണ മുനിയെ ദർശിച്ചു. രാമന്റെ ദർശനം ലഭിച്ചു സായൂജ്യമടഞ്ഞ മുനി അവരുടെ മുന്നിൽ വെച്ചു അഗ്നിപ്രവേശം ചെയ്തു ബ്രഹ്മലോകം പൂകി.അതിനുശേഷം അവിടെയുള്ള മുനിമാരുടെ പേടിസ്വപ്നമായ രാക്ഷസന്മാരെ വധിച്ചു കൊള്ളാമെന്നു രാമൻ പ്രതിജ്ഞ ചെയ്തു. പിന്നീട് ശരഭംഗ മുനിയെ കണ്ടു വന്ദിച്ച് വീണ്ടും അവിടെ എത്തുമെന്ന് രാമൻ വാക്കു കൊടുത്തു. ഇങ്ങനെ ഓരോ പുണ്യാശ്രമങ്ങൾ സന്ദര്ശിച്ചു 10 വർഷത്തിനുശേഷം മൂവരും വീണ്ടും ശരഭംഗാശ്രമത്തിൽ എത്തിച്ചേർന്നു . മുനിയുടെ നിര്ദേശമനുസരിച്ചു മൂവരും അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു. മാനംമുട്ടേ വളർന്ന വിന്ധ്യന്റെ അഹങ്കാരം ശമിപ്പിച്ച, കാവേരിയെ ദക്ഷിണഭാരതത്തിൽ എത്തിച്ച, മഹാസമുദ്രം കൈക്കുമ്പിളിലാക്കി കുടിച്ചു വറ്റിച്ച, വാതാപിയെയും ഇല്വലനേയും വധിച്ച മഹാത്മാവായ കുംഭസംഭവൻ ആഗസ്ത്യ മുനി അത്യധികം സന്തോഷത്തോടെ മൂവരെയും സ്വീകരിച്ചുപചരിച്ചു.പണ്ട് ദേവന്മാർക്കു വേണ്ടി മഹാവിഷ്ണു അസുരനാശം വരുത്താനുപയോഗിച്ച വില്ലും അമ്പൊഴിയാത്ത 2 ആവനാഴിയും മുനി രാമനു സമ്മാനിച്ചു. മഹർഷിയുടെ നിർദേശപ്രകാരം സീതാരാമലക്ഷ്മണൻമാർ ശേഷിച്ച വനവാസകാലം ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടി എന്ന സ്ഥലത്തു പർണാശാല കെട്ടി സസുഖം ജീവിച്ചു.പഞ്ചവടിയിലെ ഒരു വട വൃക്ഷത്തിന്റെ കൊമ്പിൽ മൂവരും ദശരഥന്റെ സുഹൃത്തും അരുണന്റെ പുത്രനും ഭീമാകാരനുമായ ജടായു എന്ന കഴുകനെ പരിചയപെട്ടു. തന്റെ പുത്രിയെപോലെ സീതയെ എന്നും രക്ഷിച്ചു കൊള്ളാമെന്നു ജടായു രാമനു വാക്കു നൽകുന്നു. ഒരു ദിവസം പഞ്ചവടിയിൽ എത്തിചേർന്ന രാവണ സഹോദരി ശൂർപ്പണഖ രാമനെ കണ്ടു മോഹിതയായി , അദ്ദേഹത്തെ പതിയാക്കാനുള്ള അത്യാഗ്രഹത്തോടെ രാമനെ സമീപിച്ചു. താൻ ഏകപത്നി വ്രതൻ ആണെന്ന് പറഞ്ഞു രാമനെ അവളെ ലക്ഷ്മണനു സമീപമയച്ചു. താൻ ജ്യേഷ്ഠന്റെ വെറും സേവകൻ മാത്രമാണെന്നും പറഞ്ഞു ലക്ഷണൻ അവളെ തിരിച്ചു രാമന്റെ സമീപത്തേക്കും അയച്ചു. ഇതു തുടർന്നപ്പോൾ കോപിഷ്ഠയായ ശൂർപ്പണഖ സീതയെ കൊല്ലാൻ ശ്രമിക്കുകയും ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും ഛേദിച്ചു നിലത്തിടുകയും ചെയ്തു. ശൂർപ്പണഖ നേരെ ചെന്നു ആർദ്ധസഹോദരന്മാരായ ഖര ദൂഷണന്മാരോട് ആവലാതി പറഞ്ഞു. ഖരൻ അയച്ച 14 രാക്ഷവീരന്മാരെ രാമൻ വധിച്ചു. കോപിഷ്ഠനായ വന്ന ഖരനെയും ദൂഷണനെയും ത്രിശിരസ്സിനെയും അവരുടെ 14000 വരുന്ന രാക്ഷസൈന്യത്തെയും രാമൻ ഒറ്റക്ക് നിന്നു വെറും മൂന്നേ മുക്കാൽ നാഴിക കൊണ്ടു കാലപുരിക്കയച്ചു. യുദ്ധത്തിൽ കൊല്ലപ്പെടാതെ ശേഷിച്ച അകമ്പനൻ എന്ന രാക്ഷസനോടൊപ്പം ശൂർപ്പണഖ ലങ്കയിലേക്കു ആകാശമാർഗേണ പോയി.രാമന്റെ കരവിരുതിന്റെ സ്മരണ തന്നെ വിറപ്പിക്കുന്നെണ്ടെങ്കിലും സഹോദരനായ രാവണനു മാത്രമേ രാമനെ തോല്പിക്കാനാകു എന്നു അവൾ മനസ്സിന്നെ സ്വയം വിശ്വസിപ്പിച്ചു . സീതയെ രാവണനുവേണ്ടി താൻ കൊണ്ടു വരാൻ നോക്കിയപ്പോഴാണ് തനിക്കു ഈ ദുർവിധി ഉണ്ടായതെന്നു അവൾ കള്ളം പറഞ്ഞു. രാവണന്റെ മുന്നിൽ അവൾ സീതയുടെ വിശദമായ സൗന്ദര്യവർണ്ണന നടത്തി. രാമനെ കൊന്നു സീതയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ രാവണനെ പോലെ ഭാഗ്യവാനായി വേറെയാരും ഉണ്ടാകില്ല എന്നവൾ വ്യക്തമാക്കി . ഏതു വിധേനയും സീതയെ സ്വന്തമാക്കാൻ രാവണൻ തീർച്ചപ്പെടുത്തി. രാവണൻ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാൽ മരിക്കുന്നതിലും ശ്രേഷ്ഠം ധർമ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചൻ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു. പഞ്ചവടിയിൽ എത്തിച്ചേർന്ന മാരീചൻ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാർന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. മായാമാനിൽ ലക്ഷ്മണൻ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാമൻ , ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാൻ രാമനെ പർണശാലയിൽ നിന്നു ദൂരെ അകറ്റി. ഒടുവിൽ രാമൻ, മാൻ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചൻ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തിൽ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു. അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടൻ തന്നെ പുറപ്പെടാൻ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണൻ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കുത്തുവാക്കുകൾ സീത പറയുന്നു. ഒടുവിൽ സീത ആത്‍മഹത്യ ഭീഷണി കൂടെ മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ രാമനെ തിരഞ്ഞു പോയി. ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണൻ ഒരു മുനിയുടെ വേഷത്തിൽ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു . ഭിക്ഷ നല്കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താൻ ആരെന്നു രാവണൻ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി. സീതയുടെ നിലവിളി കേട്ട ജടായു അങ്ങോട്ടു കുതിച്ചെത്തി രാവണനോട് സീതയെ മോചിപ്പിക്കാൻ ആവശ്യപെടുന്നു. രാവണനോട് പൊരുതി ജടായു , അവനെ മുറിവേല്പിക്കുന്നു .എന്നാൽ അധികം വൈകാതെ വയോവൃദ്ധനായ ജടായു ചിറകിൽ രാവണന്റെ വാളിന്റെ വെട്ടേറ്റു നിലമ്പതിച്ചു. രാവണൻ സീതയും കൊണ്ടു യാത്ര തുടർന്നു. ഒരു പർവതത്തിനു മുകളിൽ അഞ്ചു വാനരന്മാർ വട്ടം കൂടി ഇരിക്കുന്നതു കണ്ട സീത തന്റെ ആഭരണങ്ങൾ പട്ടു ചേലയിൽ പൊതിഞ്ഞു താഴെക്കിന്‌ ഇട്ടു . തന്നെ അന്വേഷിച്ചു വരുന്ന രാമനു തന്നെ രാവണൻ കൊണ്ടു പോയ ദിശ മനസ്സിലാകാനുള്ള സൂചനക്കുവേണ്ടിയാണ് സീത ഇങ്ങനെ ചെയ്തത്. ലങ്കയിൽ എത്താൻ വെമ്പിനിന്ന രാവണൻ ആകട്ടെ ഇതു കണ്ടില്ല. ലങ്കയിൽ എത്തിയ രാവണൻ സീതയ വശത്താക്കാൻ ശ്രമിച്ചെങ്കിലും പരാജിതനായി. ക്രോധിതനായ രാവണൻ സീത തനിക്കു വശം വദയാകാൻ ഒരു വർഷം അവധി നൽകുന്ന , അല്ലാത്ത പക്ഷം സീതയെ വെട്ടിനുറുക്കി പ്രാതലായി ഭക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.സീതയെ ഉഗ്രകളായ രാക്ഷസിമാരുടെ ശക്തമായ കാവലിൽ അശോകവനികയിലെ ശിംശപ വൃക്ഷച്ചുവട്ടിൽ രാവണൻ പാർപ്പിച്ചു.മറ്റാരെയും സീതയെ കാണാൻ അനുവദിക്കരുതെന്നും ഏതു മാർഗം ഉപയോഗിച്ചും സീതയെ വശത്താക്കാനും രാവണൻ രാക്ഷസിമാരോട് കൽപ്പിച്ചു. തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനിൽ നിന്നു നടന്ന കാര്യങ്ങൾ ഗ്രഹിച്ച രാമൻ സംഭീതനായ ആശ്രമത്തിലേക്കു ഓടുന്നു അവിടെയെങ്ങും സീതയെ കാണാതെ പരിഭ്രമിച്ച രാമൻ സീതയെ രാക്ഷസർ അപഹരിച്ചു എന്നു തീർച്ചപ്പെടുത്തുന്നു. മനോനില തെറ്റിയവനെ പോലെ പെരുമാറിയ രാമൻ വൃക്ഷങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്നു പുലമ്പുന്നു. ലക്ഷമണന്റെ ആശ്വാസവചനങ്ങളിൽ സമചിത്താനായ രാമൻ അനുജനോടൊപ്പം സീതയെ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ ഒരിടത്തു കണ്ട ഭീകരരൂപി സീതയെ ഭക്ഷിച്ച രാക്ഷസൻ ആണോയെന്നു രാമൻ തെറ്റിദ്ധരിക്കുന്നു.എന്നാൽ അതു രാവണന്റെ വെട്ടേറ്റു വീണ ജടായുവായിരുന്നു. സീതയെ രാവണൻ എന്ന രാക്ഷസൻ അപഹരിച്ചു തെക്കു ദിശയിലേക്കു കൊണ്ടുപോയെന്നു രാമനോടു പറഞ്ഞിട്ടു ജടായു അന്ത്യശ്വാസം വലിച്ചു.പിതാവിനെ എന്ന പോലെ ഇരുവരും ജടായുവിന്റെ ജഡം സംസ്‌കരിച്ചു ശേഷക്രിയകളും ചെയ്തു. ജടായു പറഞ്ഞതനുസരിച്ചു ഇരുവരും സീതയെ തിരഞ്ഞു തെക്ക് ദിക്കിലേക്ക് യാത്രയാകുന്നു. ഇരുവരും മുന്നോട്ടു പോയപ്പോൾ അയോമുഖി എന്ന രാക്ഷസി ഒരു ഗുഹയിൽ നിന്നും ഇറങ്ങി വന്നു ലക്ഷ്മണനെ കാമപുരസരം കടന്നു പിടിക്കുന്നു. കോപിഷ്ഠനായ ലക്ഷ്മണൻ അവളുടെ സ്തനങ്ങൾ വെട്ടിയരിയുന്നു. ഒരലർച്ചയോടെ അവൾ ഓടിയൊളിച്ചു.പിന്നീട് മുന്നോട്ടു പോയ ഇരുവരും കബന്ധൻ എന്ന വിചിത്രരൂപിയായ രാക്ഷ്സന്റെ കയ്യിൽ അകപ്പെട്ടു. കബന്ധനവരെ ഭക്ഷിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും അവന്റെ ഓരോ കൈകൾ വെട്ടിവീഴ്ത്തി. രാമലക്ഷ്മണന്മാരെ തിരിച്ചറിഞ്ഞ കബന്ധൻ തന്നെ ചിതയിൽ ദഹിപ്പിക്കാനാവശ്യപ്പെടുന്നു . അപ്രചാരം ചെയ്തപ്പോൾ അവൻ ശാപമുക്തനായി വീണ്ടും ദനു എന്ന ഗന്ധർവനായിത്തീരുന്നു. ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവൻ എന്ന വാനരനുമായി അഗ്നിസാക്ഷിയായി സഖ്യം ചെയ്യാനും അതു സീതാന്വേഷണത്തിൽ രാമനു വളരെ സഹായകമാകുമെന്നും കാരണം ഭൂമിയിൽ സുഗ്രീവനറിയാത്ത സ്ഥലം ഇല്ലെന്നും ദനു രാമനോട് നിർദ്ദേശിക്കുന്നു. ദനുവിൽ നിന്നു മാതംഗശിഷ്യയായ ശബരി എന്ന വൃദ്ധതാപസിയെക്കുറിച്ചറിഞ്ഞ രാമൻ അവരെ സന്ദർശിക്കുന്നു.രാമനെ ശബരി സൽക്കരിക്കുന്നു. രാമനെ ദർശിച്ചു ധന്യയായ ശബരി അഗ്നിപ്രവേശം ചെയ്തു മോക്ഷമടഞ്ഞു. കിഷ്കിന്ധാകാണ്ഡം പമ്പാ സരസ് കടന്നു രാമലഷ്‌മണന്മാർ ഋശ്യമൂകം ലക്ഷ്യമാക്കി നീങ്ങുന്നു. അതി മനോഹരമായ പ്രകൃതി ഭംഗി രാമനിൽ സീതാസ്മരണയുണർത്തുന്നു. പർവതത്തിന്റെ മുകളിൽ ഇരുന്ന സുഗ്രീവൻ ആയുധ ധാരികളായ രണ്ടു പുരുഷന്മാരെ ദൂരെ കണ്ടു , അവർ തന്നെ വധിക്കാൻ ജ്യേഷ്ഠൻ ബാലി അയച്ച ചാരന്മാർ ആണോയെന്നു സംശയിക്കുന്നു.സത്യാവസ്‌തയറിഞ്ഞു വരാൻ തന്റെ ബുദ്ധിമാനായ മന്ത്രി ഹനുമാനെ സുഗ്രീവൻ അങ്ങോട്ടയച്ചു.എന്തെങ്കിലും ചതി പറ്റാതെ ഇരിക്കുവാനായി സന്യാസിവേഷത്തിൽ ഇരുവരുടെയും മുന്നിൽ എത്തിയ ഹനുമാന്റെ കഴിവിലും ജ്ഞാനത്തിലും വാക്സാമർഥ്യത്തിലും രാമനു പ്രീതിയുണ്ടാകുന്നു. ലക്ഷമണനിൽ നിന്നും വാസ്തവം ഗ്രഹിച്ച ഹനുമാൻ താനാരെന്നു വെളിപ്പെടുത്തുന്നു.തുടർന്ന് ഹനുമാൻ സ്വന്തം രൂപത്തിൽ രണ്ടു പേരെയും തോളിൽ ചുമന്നു സുഗ്രീവന്റെ അടുത്തെത്തിച് എല്ലാ കാര്യങ്ങളും വിശദമാക്കുന്നു . സുഗ്രീവനും കൂട്ടരും വാനര രൂപം വെടിഞ്ഞു മനുഷ്യരൂപത്തിൽ ഇരുവരുടെയും മുന്നിൽ എത്തി.രാമനും സുഗ്രീവനും ഹനുമാന്റെ നിർദേശപ്രകാരം അഗ്നി കൊളുത്തി സഖ്യം ചെയ്യുന്നു.സുഗ്രീവനെ നിഷ്കരുണം രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്നിയെ തട്ടിയെടുത്ത ക്രൂരനായ ജ്യേഷ്ഠനും കിഷ്കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു.ആ അവസരത്തിൽ രാവണന്റെയും ബാലിയുടെയും സീതയുടെയും ഇടത്തെ കണ്ണു അടിക്കടി തുടിച്ചുകൊണ്ടിരുന്നു. പിന്നീട് വർത്തമാനം പറയുന്ന സന്ദർഭത്തിൽ ഒരു പെണ്കുട്ടിയേ ക്രൂരനായ ഒരു രാക്ഷസൻ ആകാശമാർഗമായി കൊണ്ടു പോകുന്നത് കണ്ടു എന്നു പറഞ്ഞ സുഗ്രീവൻ , അവൾ താഴേക്കു ഇട്ടു കൊടുത്ത ആഭരണപൊതി എടുത്തു കൊണ്ട് വന്നു രാമനു കാണിച്ചുകൊടുത്തു. അവ സീതയുടെ ആഭരങ്ങളാണെന്നു രാമൻ തിരിച്ചറിഞ്ഞു, താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തുവീണു രാമൻ വിലപിച്ചു. ലക്ഷ്മണനെ രാമൻ ആ ആഭരണങ്ങൾ കാണിച്ചു. എന്നാൽ സീതയുടെ പാദസരങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിഞ്ഞുള്ളൂ, മറ്റു ആഭരണങ്ങൾ അദ്ദേത്തിന് ആരുടേതാണെന്ന് മനസ്സിലായില്ല.കാരണം നിത്യം സീതയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മണന് പാദസരങ്ങൾ സീതയുടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു. നാഹാം ജാനാമി കേയൂരേ നാഹാം ജാനാമി കുണ്ഡലെ നൂപുരേത്വഭി ജാനാമി ന നിത്യം പാദാദി വന്ദനാൽ രാമനെ സുഗ്രീവൻ ആശ്വസിപ്പിച്ചു.രാമൻ സ്വസ്ഥമായ മനസോടെ സുഗ്രീവനെ ആലിംഗനം ചെയ്തു , താൻ ഏറ്റ കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു.ശ്രീരാമന്റെ വാക്കുകൾ കേട്ട് താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞതായി സുഗ്രീവന് ബോധ്യമായി. സുഗ്രീവൻ രാമനോടു ബാലിയും താനുമായുള്ള ശത്രുതയുടെ കഥ പറഞ്ഞു കേൾപ്പിച്ചു . പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു. രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി . ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും.ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി ,സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി.കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല .ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു.ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു. കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി. വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി , കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി . ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല. സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു . സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു. ബാലിയുടെ ശക്‌തി ശ്രീരാമൻ മനസ്സിലാക്കാൻ വേണ്ടി സുഗ്രീവൻ തുടർന്നു : ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും , വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും.അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊന്താമരകൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെ വരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും. ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും. ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു , അവന്റെ ജഡം ബാലി 1 യോജന ദൂരം വലിച്ചെറിഞ്ഞു . ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരമാണ് ബാലി കാൽ കുത്താത്ത ഏക സ്ഥലം എന്നുള്ള രീതിയിൽ ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടിയത്. തന്റെ ശക്തിയിൽ സുഗ്രീവനു വിശ്വാസമുണ്ടാകാൻ വേണ്ടി ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥികൂടം കാൽ കൊണ്ട് തോണ്ടി 10 ജോജന ദൂരെ വീഴ്ത്തി മാത്രമല്ല ബാലിയുടെ കരബലം നിരന്തരം ഏറ്റിട്ടും വീഴാതെ നിന്ന 7 സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണം കൊണ്ടു രാമൻ തുളച്ചു. സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട് , ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു .മരണക്കിടക്കയിൽ കിടന്നു കൊണ്ടു , മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു. ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി കിഷ്കിന്ധയുടെ അധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു. സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു.കിഷ്കിന്ധയിലേക്കുള്ള സുഗ്രീവന്റെ ക്ഷണം രാമൻ സ്നേഹപൂർവം നിരസിച്ചു.ഇനിയുള്ള മഴക്കാലം സീതാന്വേഷണത്തിന് പറ്റിയതല്ലെന്നു പറഞ്ഞ രാമൻ സുഗ്രീവനോടു നാലു മാസങ്ങൾ രാജഭോഗങ്ങൾ ആവോളം അനുഭിച്ചു സുഖമായി കഴിയാൻ പറഞ്ഞു ശേഷം രാമലക്ഷമണന്മാർ പ്രസവണം എന്ന പർവതത്തിലെ ഗുഹയിൽ താമസം മാറ്റി. നാലു മാസങ്ങൾക്കു ശേഷവും സുഗ്രീവൻ സീതാന്വേഷണത്തിൽ താല്പര്യം കാട്ടാത്തത് കണ്ട രാമൻ ദുഃഖിതനായി. രാമന്റെ ദുഃഖം കണ്ടിട്ടു ലക്ഷ്മണൻ ക്രുദ്ധനായി കിഷ്കിന്ധയിലെത്തി രോഷത്തോടെ സുഗ്രീവനെ തന്റെ ശപഥത്തെകുറിച്ചു ഓർമ്മിപ്പിക്കുന്നു. ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്നു കൂടി ലക്ഷ്മണൻ സുഗ്രീവനെ ഭീഷണി കലർന്ന സ്വരത്തിൽ ഓർമ്മിപ്പിച്ചു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം താര ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു . സുഗ്രീവൻ ഉടൻ തന്നെ രാമന്റെ മുന്നിൽ എത്തി , താൻ വാനരന്മാരെയെല്ലാം കിഷ്കിന്ധയിൽ എത്തി ചേരാൻ കല്പന കൊടുത്തായി അറിയിക്കുന്നു . അതിൻപ്രകാരം വന്നു ചേർന്ന കോടിക്കണക്കിനു വാനരന്മാരെ സുഗ്രീവൻ നാലു ദിശയിലും സീതയെ തിരയാൻ പറഞ്ഞയക്കുന്നു. ഒരു മാസം അവധി സുഗ്രീവൻ എല്ലാവർക്കും ഇതിനായി നൽകി. തെക്കു ദിക്കിൽ സീതയെ തിരയാൻ സുഗ്രീവൻ അയച്ചത് അംഗദൻ , ജാംബവാൻ, ഹനുമാൻ എന്നിവരുടെ സംഘത്തെയായിരുന്നു.സീതയെ കണ്ടെത്തിയാൽ തന്റെ ദൂതനാണ് ഹനുമാന് എന്നു തെളിവ് കാണിക്കാനായി രാമൻ തന്റെ മുദ്രമോതിരം ഹനുമാനെ ഏൽപ്പിക്കുന്നു. ഒരു മാസത്തിനു ശേഷം ബാക്കി മൂന്നു സംഘങ്ങളും കിഷ്കിന്ധയിൽ നിരാശയോടെ മടങ്ങി എത്തി. എന്നാൽ തെക്കോട്ടു പോയ ഹനുമാനും കൂട്ടരും അനവധി ദിവസത്തെ തിരച്ചിലിനോടുവിൽ ദാഹിച്ചു വലഞ്ഞു വെള്ളമന്വേഷിച്ചു ഒരു ഗുഹയിൽ പ്രവേശിക്കുന്നു. അവിടെ വെച്ചു സ്വയംപ്രഭ എന്ന ദിവ്യ അവരെ സൽക്കരിച്ചു വിശപ്പും ദാഹവും മാറ്റുന്നു. ശേഷം സ്വയംപ്രഭ തൻറെ ദിവ്യശക്തിയിൽ അവരെ സമുദ്രക്കരയിൽ എത്തിച്ചു . മഹാസമുദ്രം കടന്നു എങ്ങനെ സീതയെ തിരയും എന്നോർത്തു ദുഃഖിതരായ അംഗദനും സംഘവും ജടായുവിന്റെ ജ്യേഷ്ഠനായ, ചിറകു നഷ്ടപ്പെട്ട സമ്പാതി എന്ന പക്ഷിയെ കണ്ടുമുട്ടി. വാനരന്മാരെ കണ്ടു മുട്ടിയ സമ്പാദിക്കു നഷ്ടപ്പെട്ട ചിറകു വീണ്ടും മുളച്ചു. സമ്പാതി ഉയരത്തിൽ പറന്നു തന്റെ ജന്മസിദ്ധമായ ദീർഘദൃഷ്ടി ഉപയോഗിച്ചു സീത ലങ്കയിൽ ഉണ്ടെന്നു കണ്ടെത്തി വാനരരെ അറിയിച്ചു. ആരു നൂറു യോജന ദൂരം കടൽ ചാടി ലങ്കയിൽ എത്തുമെന്നു ഓർത്തു വാനരന്മാർ ചിന്താകുലരാകുന്നു. മാഹാശക്തനായ ഹനുമാനെ തന്റെ കഴിവുകളെ കുറച്ചു ജാമ്പവാൻ ബോധ്യപ്പെടുത്തുന്നു. ഹനുമാൻ സമുദ്രം ലംഘിക്കാൻ വളർന്നു വലുതായി. സൃഷ്ടികർത്താവായ ബ്രഹ്‌മാവിനെയും ത്രിലോകനാഥനായ ഇന്ദ്രനെയും സർവ പ്രാണികൾക്കുമുള്ളിൽ പ്രാണാനായി കുടികൊള്ളുന്ന പിതാവ് വായുദേവനെയും മനസാ സ്മരിച്ചുകൊണ്ടു ഹനുമാൻ കടൽ ചാടികടക്കാനൊരുങ്ങി. സുന്ദരകാണ്ഡം ഹനുമാൻ വിരാട് രൂപം കൈക്കൊണ്ടു സമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു കുതിച്ചു.വഴിക്ക് വെച്ചു സാഗരനിർദ്ദേശപ്രകാരം തന്നെ സൽക്കരിക്കാൻ കടലിൽ നിന്നും പൊന്തിവന്ന മൈനാക പർവതത്തിന്റെ സൽക്കാരം ഹനുമാൻ നിരസിച്ചു. തന്നെ പരീക്ഷിക്കാൻ ദേവന്മാർ അയച്ച നാഗമാതാവ് സുരസ്സയുടെ പരീക്ഷണത്തിലും ഹനുമാൻ വിജയിച്ചു. നിഴൽ തടഞ്ഞു നിർത്തി ജീവികളെ പിടികൂടി ഭക്ഷിക്കുന്ന അംഗാരകസിംഹിക എന്ന രാക്ഷസിയെ ഹനുമാൻ സംഹരിച്ചു. ലങ്കയിൽ എത്തിയ ഹനുമാൻ സൂഷ്മരൂപം കൈകൊണ്ടു അകത്തേക്ക് പ്രവേശിച്ചപ്പോൾ ലങ്കയുടെ കാവൽ ദേവതയായ ലങ്കാശ്രീ അദ്ദേഹത്തെ തടഞ്ഞു. ഹനുമാന്റെ കൈപ്പത്തി കൊണ്ടുള്ള ഇടിയേറ്റ ലങ്കാനഗരദേവത ലങ്ക ഉപേക്ഷിച്ചു യാത്രയായി. ലങ്കയുടെ പ്രൗഢിയും രാവണന്റെ അന്തഃപുരവും പുഷപകവിമാനവും രാവണനെയും തൊട്ടടുത്തു കണ്ട ഹനുമാൻ വിസ്മയഭരിതനായി . അവിടെ മണ്ഡോദരിയെയും മറ്റു സ്ത്രീകളെയും കണ്ടെങ്കിലും സീതയെ മാത്രം ഹനുമാൻ കണ്ടില്ല. ഒടുവിൽ കൂടുതൽ അന്വേഷിച്ചപോൾ അശോകവനത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ മലിനവസ്ത്രദാരിണിയും ദുഃഖിതയും രാക്ഷസിമാരാൽ ഭയചകിതയുമായ സീതയെ ഹനുമാൻ കണ്ടെത്തി. സീതയുടെ മുന്നിൽ ഉടനെ പ്രത്യക്ഷപ്പെടാതെ ഹനുമാൻ മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നു രംഗം വീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാവണൻ അവിടേക്ക് എഴുന്നള്ളി സീതയോട് തനിക്കു വശംവദയാകാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. സീത രാവണന്റെ നേർക്ക് നോക്കാതെ ഒരു പുൽകൊടിയിൽ നോക്കി ദുർബുദ്ധിയായ രാവണന്റെ അന്ത്യമടുത്തു എന്നും മറ്റും പറഞ്ഞു രാവണനെ നിരാകരിക്കുന്നു. സീതയോട് കോപിച്ച രാവണനെ ധാന്യമാലിനി എന്ന പത്നി അവിടെ നിന്നും കൂട്ടി കൊണ്ടു പോകുന്നു . കാവൽരാക്ഷസിമാർ സീതയെ വീണ്ടും ഭയപ്പെടുത്തുമ്പോൾ ത്രിജട എന്ന വൃദ്ധയും ബുദ്ധിമതിയുമായ രാക്ഷസി അവരെ തടഞ്ഞിട്ടു , താൻ കണ്ട സ്വപ്നത്തിൽ സീത രാമനോട് ചേരുന്നതും രാവണന്റെയും പുത്രന്മാരുടെയും സർവനാശവും കണ്ടതായി അറിയിച്ചു.അതിനാൽ സീതയെ ബഹുമാനിക്കാൻ ത്രിജട മറ്റുള്ളവരെ ഉപദേശിച്ചു. രാക്ഷസിമാർ ഉറങ്ങിയപ്പോൾ തന്നെ രക്ഷിക്കാൻ ആരും വരില്ലായെന്നു ചിന്തിച്ചു നിരാശയായ സീത ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ഹനുമാൻ രാമന്റെ ജീവിത കഥ സീത കേൾക്കാൻ വേണ്ടി പാടി.അതിനു ശേഷം സീതയുടെ മുന്നിലെത്തിയ ഹനുമാനെ സീത ആദ്യം വിശ്വസിച്ചില്ല. രാമലക്ഷ്മണമാരുടെ ശരീരത്തിന്റെ ലക്ഷണങ്ങൾ ഹനുമാൻ വിസ്തരിച്ചു പറഞ്ഞു, രാമന്റെ മോതിരം കൂടി ഹനുമാൻ സീതയെ ഏല്പിച്ചപ്പോൾ സീതക്കു ഹനുമാനെ പൂർണ വിശ്വാസമായി. സുഗ്രീവനുമായിട്ടുള്ള രാമന്റെ സഖ്യവും താൻ സുഗ്രീവ നിർദ്ദേശത്താലാണ് സീതയെ തിരിഞ്ഞു വന്നത്‌ എന്നും മറ്റുമുള്ള കാര്യങ്ങളും ഹനുമാൻ വിവരിച്ചു. രാമലക്ഷ്മണന്മാരും തന്നെക്കാൾ ശക്തരായ മറ്റു വാനരന്മാരും ഉടനെ ലങ്കയിൽ എത്തി രാവണനടക്കമുള്ള രാക്ഷസന്മാരെ സംഹരിച്ചു സീതയെ രക്ഷിച്ചുകൊള്ളുമെന്നു ഹനുമാൻ സീതക്കു ഉറപ്പുനൽകി.സീത രാമനു നൽകാൻ ഹനുമാന്റെ കൈവശം തൻറെ ചൂഡാരത്നം കൊടുത്തയച്ചു. തെളിവിനയായി തനിക്കും രാമനും മാത്രമറിയാവുന്ന കാക വൃത്താന്തവും സീത ഹനുമാനെ പറഞ്ഞു കേൾപ്പിച്ചു. തന്നെ കാക്കയുടെ രൂപത്തിൽ വന്നു ഉപദ്രവിച്ചു ഇന്ദ്രപുത്രൻ ജയന്തനോട് പോലും ബ്രാഹ്‌മാസ്ത്രം പ്രയോഗിച്ചു അവന്റെ ഒരു കണ്ണ് നശിപ്പിച്ച രാമൻ, തന്നെ അപഹരിച്ചുകൊണ്ടുപോയ രാവണനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നുപറഞ്ഞു സീത ദുഃഖം പ്രകടിപ്പിച്ചു. സീതയെ വീണ്ടും നമസ്‌കരിച്ചു ഹനുമാൻ യാത്ര പറഞ്ഞു ഇറങ്ങി. സീതയെ കണ്ടതിനു ശേഷം രാവണനെ നേരിട്ടു കണ്ടു സംസാരിക്കാൻ ഹനുമാൻ ആഗ്രഹിച്ചു , അതിനു വേണ്ടി അദ്ദേഹം അശോകവനിക നശിപ്പിക്കാൻ തുടങ്ങി. ഭയന്നുപോയ രാക്ഷസിമാർ ഉടനെ കാവൽ സൈനികരെ വിവരമറിയിച്ചു. തന്നെ പിടികൂടാനെത്തിയ സൈനികരെ ഒരു കൊടിമരം പിഴുതെടുത്തുകൊണ്ട് ഹനുമാൻ അടിച്ചു കൊന്നു.വിവരമറിഞ്ഞ രാവണൻ കൂടുതൽ സൈന്യത്തെ അയച്ചു. രാവണന്റെ അനവധി സേനാപതിമാരെയും മന്ത്രിപുത്രന്മാരെയും സൈനികരെയും മാരുതി കാലപുരിക്കയച്ചു. തന്റെ പുത്രൻ അക്ഷകുമാരനും ഹനുമാന്റെ കൈകൊണ്ടു കൊല്ലപ്പെട്ടപ്പോൾ രാവണന്റെ മൂത്ത പുത്രൻ മേഘനാഥൻ എന്ന ഇന്ദ്രജിത്തിനെ രാവണൻ രംഗത്തിറക്കി. യാതൊരു വിധത്തിലും ഹനുമാനെ കീഴടക്കാൻ സാധിക്കില്ലയെന്നു മനസ്സിലാക്കിയ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രാഹ്‌മാസ്ത്രം തന്നെ മാരുതിക്കു നേരെ പ്രയോഗിച്ചു. ബ്രഹ്‌മാസ്ത്രമേറ്റു ബോധം മറഞ്ഞു ഹനുമാൻ വീണു.എങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ബോധം തെളിഞ്ഞു കാരണം ബ്രഹ്‌മാസ്ത്രമേറ്റലും അതിന്റെ പ്രഭാവം കുറച്ചു നേരം മാത്രമേ ഹനുമാനിൽ നിലനിൽക്കുവെന്നു ബ്രഹ്‌മാവ് ഹനുമാനു പണ്ട് വരം നൽകിയിരുന്നു.രക്ഷസന്മാർ ഹനുമാനെ കയർ കൊണ്ടു കെട്ടിവരിഞ്ഞപ്പോൾ ശേഷിച്ച ബ്രഹ്‌മാസ്ത്രപ്രഭാവവും അദ്ദേഹത്തിൽ നിന്നും വിട്ടകന്നു. ഇന്ദ്രജിത്തിന്റെ നിർദേശപ്രകാരം മാരുതിയെ രാവണന്റെ മുന്നിൽ ഹാജരാക്കി. ഹനുമാനെ കണ്ടിട്ടു പണ്ട് തന്നെ ശപിച്ച നന്ദികേശനാണോയെന്നു രാവണൻ സംശയിച്ചു. മാരുതിയെ ചോദ്യം ചെയ്യാൻ പ്രഹസ്തനെ രാവണൻ ചുമതലപ്പെടുത്തി. പ്രഹസ്തന്റെ ചോദ്യങ്ങൾക്ക് താൻ സുഗ്രീവന്റെ മന്ത്രിയാണെന്നും ഇപ്പോൾ ശ്രീരാമന്റെ ദൂതനായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും , ശ്രീരാമന്റെ പത്നി സീതയെ ആദരപൂർവം അദ്ദേഹത്തിന് തിരിച്ചു നൽകാത്ത പക്ഷം രാമലക്ഷമണന്മാരുടെ നിശിത ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും മുഴുവനും നശിക്കുമെന്നും ഹനുമാൻ രാവണനെ അറിയിച്ചു. ഹനുമാന്റെ മറുപടി കേട്ടു അത്തതെവ കോപിഷ്ഠനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടെങ്കിലും , ദൂതവധം പാപമാണെന്നു പറഞ്ഞുകൊണ്ട് രാവണന്റെ അനുജൻ വിഭീഷണൻ അദ്ദേഹത്തെ തടഞ്ഞു. അതുകേട്ട് ഒന്നു ആലോചിച്ച ശേഷം , ഹനുമാൻ ഒരു വാനരനായതിനാൽ വാനരന്റെ പ്രധാന ശരീരഭാഗമായ വാലിൽ തീവെക്കാൻ രാവണൻ കൽപ്പിച്ചു. രാക്ഷസൻമാർ ഹനുമാന്റെ വാലിൽ തുണിയും ചുറ്റി എണ്ണയും നെയ്യും ഒഴിച്ചു തീകത്തിച്ചു നഗരപ്രദക്ഷിണം ചെയ്യിച്ചു. ഹനുമാന്റെ വാലിൽ തീ കൊളുത്തപ്പെട്ടു എന്നറിഞ്ഞ സീത , തന്റെ പാതിവ്രത്യത്തിനു ശക്തിയുണ്ടെങ്കിൽ അഗ്നിദേവൻ ഹനുമാന് കുളിർമ്മയേകട്ടെ എന്നു പ്രാർത്ഥിച്ചു. ലങ്ക ആകമാനം വീക്ഷിച്ച ഹനുമാൻ ഒരാട്ടഹാസത്തോടെ തന്നെ ബന്ധിച്ച കയർ പൊട്ടിച്ചു , മാളികകളിൽ നിന്നും മാളികകളിലേക്കു ചാടി ലങ്കാനഗരത്തിന് തീവെച്ചു. ലങ്കാനഗരത്തിൽ മുഴുവൻ ഹനുമാൻ തീ പടർത്തിയെങ്കിലും വീഭിഷണന്റെ ഗൃഹത്തിന് ഹനുമാൻ തീ വെച്ചില്ല. ലങ്കയിൽ ആളിപടർന്ന തീ , സീത വസിക്കുന്ന അശോകവനത്തിലും എത്തിയില്ല. സമുദ്രത്തിൽ വാൽ മുക്കി തീ അണച്ചതിനു ശേഷം സീതയെ ഒന്നു കൂടെ കണ്ടു നമസ്കരിച്ചു , ഹനുമാൻ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി. ആഹ്ലാദാരവങ്ങളോടെ വാനരവൃന്ദം ഹനുമാനെ സ്വാഗതം ചെയ്തു. "കണ്ടു സീതയെ" എന്ന രണ്ടു വാക്കിൽ ഹനുമാൻ കൂട്ടുകാരെ കാര്യം ഗ്രഹിപ്പിച്ചു. കോലാഹലത്തോടെ കിഷ്കിന്ധയിലേക്ക് മടങ്ങിയ വാനരന്മാർ സുഗ്രീവന്റെ പ്രിയപ്പെട്ട തോട്ടമായ മധുവനത്തിൽ പ്രവേശിച്ചു ആവോളം മധു പാനം ചെയ്തു ബോധം നഷ്ടപെട്ടു തോട്ടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും കാവൽക്കാരനായ ദധിമുഖനെ അടിച്ചിടുകയും ചെയ്യുന്നു. ദധിമുഖൻ സുഗ്രീവനോട് ചെന്നു പരാതി പറഞ്ഞെങ്കിലും സുഗ്രീവൻ സന്തോഷിക്കയാണ് ചെയ്‌തതു , കാരണം സീതയെ വാനരവീരന്മാർ കണ്ടെത്തിയെന്നും അതിന്റെ ആഹ്ലാദപ്രകടനമാണ് അവർ കാട്ടുന്നതെന്നും അദ്ദേഹത്തിന് പിടികിട്ടി. ഹനുമാൻ രാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു . സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു. യുദ്ധകാണ്ഡം സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു.അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. ഹനുമാന്റെ വിവരണങ്ങളിൽ നിന്നും കോട്ടകളും കിടങ്ങുകളാലും ലക്ഷക്കണക്കിന് രാക്ഷസന്മാരാലും സംരക്ഷിക്കപ്പെട്ട , ശിലായന്ത്രങ്ങളും ബാണയന്ത്രങ്ങളും കൊണ്ടു സുസജ്ജമായ ത്രികൂട പർവത്തിന്‌ മുകളിൽ സ്ഥിതി ചെയ്യുന്ന സുവർണലങ്കയെ കുറിച്ചു രാമനു വ്യക്തമായ ചിത്രം ലഭിച്ചു. എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ 'വിജയം' എന്ന ശുഭമുഹൂർത്തത്തിൽ വൻപടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു. അംഗദൻ, ഹനുമാൻ, ജാമ്പവാൻ , നളൻ, നീലൻ, ദ്വിവിതൻ , മൈന്ദൻ , പനസൻ ,ശരഭൻ, ഗജൻ, ഗവാഷൻ, സുഹേഷ്‌ണൻ, ശതബലി, വേഗദർശി, ഗന്ധമാദനൻ , വിനതൻ , കുമുദൻ , പ്ലവഗൻ എന്നീ ശക്തരായ വാനരന്മാർ നേതൃത്ത്വം നൽകുന്ന സുഗ്രീവന്റെ വാനരസൈന്യം കടലിളകി വരുന്നതുപോലെ മുന്നോട്ടു നീങ്ങി. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു , സമുദ്രം കടക്കുന്ന മാർഗങ്ങളെക്കുറിച്ചു ആലോചിച്ചു. ഹനുമാൻ ലങ്കയിൽ വരുത്തിയ നാശങ്ങൾക്കു ശേഷം രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. രാമനുമായുള്ള യുദ്ധം അനിവാര്യമാണെന്നു മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ സീതയെ രാമനു തിരിച്ചു നൽകി യുദ്ധം ഒഴിവാക്കി രാക്ഷസകുലത്തെ രക്ഷിക്കണം എന്നഭിപ്രായപ്പെട്ട രാവണന്റെ അനുജൻ വിഭീഷണനെ രാവണനും ഇന്ദ്രജിത്തും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. കോപിഷ്ടനും നിരാശനുമായ വിഭീഷണൻ , അനിലൻ , അനലൻ , ഹരൻ , സമ്പാതി എന്നീ വിശ്വസ്തരായ നാലു സേവകരോടൊപ്പം ലങ്കയുപേക്ഷിച്ചു രാമന്റെ മുന്നിൽ എത്തി അഭയം അഭ്യർഥിച്ചു. രാമൻ വിഭീഷണനു അഭയം നൽകുക മാത്രമല്ല അദ്ദേഹത്തെ സമുദ്രജലം കൊണ്ട് അഭിഷേകം ചെയ്തു ലങ്കയുടെ രാജാവായി പ്രഖ്യാപിച്ചു സുഗ്രീവനെ പാട്ടിലാക്കി കിഷ്കിന്ധയിലേക്ക് തിരിച്ചയക്കാൻ വേണ്ടി രാവണൻ തന്റെ വിശ്വസ്ത മന്ത്രിയായ ശുകനെ അയച്ചു. പക്ഷി വേഷത്തിലെത്തിയ ശുകൻ ആകാശത്തു നിന്നുകൊണ്ട് സുഗ്രീവനെ വശത്താക്കാൻ ശ്രമിച്ചു .ശുകന്റെ വാക്കുകൾ കേട്ട് കുപിതനായ സുഗ്രീവൻ വാനാരന്മാരോട് അവനെ പിടികൂടാൻ പറഞ്ഞു . ശുകനെ ചാടി പിടികൂടിയ വാനരൻമ്മാർ അവനെ ഇടിക്കാനും തൊഴിക്കാനും തൂവലുകൾ പറിച്ചെടുക്കാനും തുടങ്ങി.വാനര പീഡനത്താൽ അവശനായ ശുകനെ രാമന്റെ മുന്നിൽ ഹാജരാക്കി. ശുകൻ ദൂതനായത് കൊണ്ട് അവനെ വെറുതെ വിടാൻ രാമൻ കല്പിച്ചു. വിഭീഷണന്റെ അഭിപ്രായ പ്രകാരം ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാൻ മാർഗം കാട്ടിത്തരാൻ വേണ്ടി രാമൻ മൂന്നു ദിവസം സമുദ്രതീരത്തു ദർഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവൻ പ്രത്യക്ഷപെട്ടില്ല. കുപിതനായ രാമൻ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാൻ ഒരുങ്ങിയപ്പോൾ സാഗരദേവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും , താൻ അതു തിരമാലകൾ മൂലം ചിതറിപ്പോവാതെ പൃഷ്‌ടോപരി താങ്ങി നിർത്തികൊള്ളാമെന്നും വരുണൻ രാമനെ അറിയിച്ചു. രാമൻ തൊടുത്ത ബ്രഹ്‌മാസ്ത്രത്തെ തന്റെ വടക്കു ഭാഗത്തായി , ക്രൂരരാക്ഷസന്മാർ നിവസിക്കുന്ന ദ്രുമകല്യ എന്ന സ്ഥലം ലക്ഷ്യമാക്കി പ്രയോഗിക്കാൻ വരുണൻ അഭ്യർഥിച്ചു. വരുണദേവന്റെ നിർദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകർമ്മാവിന്റെ പുത്രനായ നളന്റെ മേൽനോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട വൻപാറകളും മുള , കടമ്പു, കരിമ്പന, കരിമരുത് , നീർമരുത്, കുടകപ്പാല തുടങ്ങിയ മരങ്ങളും കടലിലേക്ക് പറിച്ചിട്ടു. നളന്റെയും നീലന്റെയും നേത്രത്വത്തിൽ വെറും അഞ്ചു ദിവസം കൊണ്ടു നൂറു യോജന നീളം സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിർമ്മാണം വാനരപ്പട പൂർത്തീകരിച്ചു. രാമനും വാനര സൈന്യവും സേതുമാർഗ്ഗം ലങ്കയിൽ പ്രവേശിച്ചു. ലങ്കയിലെത്തിയ രാമനും സൈന്യവും സുവേല പർവതത്തിന്റെ താഴ്വരയിൽ തമ്പടിച്ചു .വാനരസൈന്യത്തിന്റെ ശക്തിയും ബലവും എണ്ണവും ഉള്ളുകളികളും അറിഞ്ഞു വരാൻ രാവണനിർദ്ദേശത്താൽ വീണ്ടും ശുകനും ഒപ്പം സാരണനും വാനരവേഷത്തിൽ രാമന്റെ സൈന്യത്തിൽ കടന്നു കൂടി വിവരങ്ങൾ ശേഖരിക്കവേ വിഭീഷണൻ അവരെ തിരിച്ചറിഞ്ഞു പിടികൂടി രാമന്റെ മുന്നിൽ എത്തിച്ചു. വന്നകാര്യം പൂർത്തികരിച്ചു മടങ്ങാനും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിഭീഷണൻ പറഞ്ഞു തരുമെന്നും , തന്റെ ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും ഒടുങ്ങാൻ തയ്യാറാക്കുക എന്നു രാവണനെ അറിയിക്കുക എന്നും രാമൻ അവരോട് പറഞ്ഞ ശേഷം വിട്ടയച്ചു. രാവണന്റെ മുന്നിലെത്തിയ ശുകസാരണന്മാർ നടന്നതെല്ലാം രാക്ഷസരാജനെ അറിയിച്ചു. രാമനും ലക്ഷ്മണും സുഗ്രീവനും വിഭീഷണനും നാലു പേർ മതി ലങ്കയെ നശിപ്പിക്കാണെന്നും വാനരസേന വെറും കാഴ്ച്ചക്കാരായി നോക്കി നിന്നാൽ മാത്രം മതിയെന്നും അവർ രാവണനെ അറിയിച്ചു. വാനരന്മാരുടെ ഉപദ്രമമേറ്റത് കൊണ്ടാണ് ശുകസാരണന്മാർ ഇപ്രകാരം വിഢിത്തം പറയുന്നതെന്ന് രാവണൻ പരിഹസിച്ചു. ഒരുന്നത ഗോപുരത്തിന് മുകളിൽനിന്നു കൊണ്ടു രാവണൻ വിശാലമായ വാനാരസേനയെ വീക്ഷിച്ചു. ശുകസാരണന്മാർ ഓരോ വാനരവീരൻമ്മാരെക്കുറിച്ചും രാവണനോടു വിശദീകരിച്ചു. വാനരന്മാരും രാക്ഷസന്മാരും രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്‌, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട്. വാനരന്മാരുടെ പേര്‌, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ്‌ മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ്‌. മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ്‌ ആധുനിക ചരിത്രകാരന്മാർ കാണുന്നത്. ജടായു, സമ്പാതി,(ഗരുഡൻ) ജാംബവാൻ(കരടി) സുഗ്രീവൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഭൂമിശാസ്ത്രം വാല്മീകിക്ക് ദക്ഷിണഭാരതത്തിലേയും, മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തിൽ നിന്ന് തെളിവുകൾ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ്‌ ആശ്രയിച്ചത്. അതിനെ പിന്തുടർന്നു വന്ന വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ അനുമാനത്തിനു പുറമേ ചിന്തിച്ചുകാണുന്നില്ല എന്ന് പ്രോഫ: കാമിൽ ബുൽകേ അഭിപ്രായപ്പെടുന്നു. രാമായണം എഴുതപ്പെട്ടതിനും വളരെ മുൻപേ തന്നെ വിവിധ ദേശങ്ങളുമായി സമുദ്രമാർഗ്ഗം ഭാരതം ബന്ധപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും പരാമർശമില്ലാത്തതും വാല്മീകിക്ക് ഭൂമിശാസ്ത്രത്തിലുണ്ടായിരുന്ന പരിചയക്കുറവ് വ്യക്തമാക്കുന്നു. രാമായണം വിശകലനം ചെയ്തിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എം.ബി കീബേ. ഇ.ഹി,ക്വാ പേജ് 693-702 ഹീരാലാൽ ത്ധാ; കോമെമ്മറേഷൻ വാല്യം പേജ് 151-161 കേശവോസ്തവ സ്മാരക ഗ്രന്ഥം റായ് കൃഷ്ണദാസ്; രാമവനത്തിന്റെ ഭൂമിശാസ്ത്രം എപപ്പിക് ആൻഡ് പുരാണിക് സ്റ്റഡീസ്. ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് രാവണന്റെ ലങ്ക, ഇന്നത്തെ ശ്രീലങ്കയല്ല മറിച്ച് ചോട്ടാ നാഗ്പൂർ സമതലങ്ങളിൽ (മധ്യപ്രദേശ്-ഒറിസ) എവിടെയോ ആണ്. രാമായണത്തിൻറ്റെ രചയിതാവിന് അക്കാലത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലാത്തതാണിതിനു കാരണം എന്ന് പറയപ്പെടുന്നു. രാമായണം രചിച്ചകാലത്തെ ഭൂമിശാസ്ത്രത്തെ പറ്റി പഠനം നടത്തിയ ഡോ. പരമേശ്വര അയ്യർ പറയുന്നത് രാമായണത്തിലെ ലങ്ക, ജബൽപൂരിനു 25 കിലോ മീറ്റർ വടക്കായുള്ള ത്രികുത്തമലകൾ ആണെന്നാണ്. ഈ അഭിപ്രായത്തെ നിരാകരിക്കുന്നതാണ് ഏഴായിരത്തോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ഭാരതത്തിൽ നിന്നും ശ്രീലങ്ക യിലേക്ക് കാണപ്പെടുന്ന രാമസേതു എന്ന രാമായണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പാലം.ഇത് സ്വയം രൂപപ്പെട്ടതല്ലെന്നും BCE 5000-ൽ രചിക്കപ്പെട്ട രാമായണത്തിൽ പറയപ്പെടുന്ന രാമസേതു ഇതുതന്നെയായിരിക്കണമെന്നും ആധുനികതയുടെ വെളിച്ചത്തിൽ ഗവേഷകർ പറയുന്നു.ef></ref> ചരിത്രവീക്ഷണം അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ. പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം. ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തല്ലോ. വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സർഗങ്ങളായും തിരിച്ചിരിക്കുന്നു. രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌. എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന്‌ ദൈവികപരിവേഷം നൽകുകയും വിഷ്ണുവിന്റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളിൽ ഇന്ത്യൻ ഭൂഭാഗം റിപ്പബ്ലിക്കൻ രീതിയായിരുന്നത് ഓർക്കുക) രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേൽപറഞ്ഞ വാദത്തിന്‌ ബലം പകരുന്നു. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്‌. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്‌. ബാലകാണ്ഡത്തിന്റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല. രാമായണം വ്യാഖ്യാനങ്ങൾ/സ്വതന്ത്രകൃതികൾ‍ പേര്‌ കൃതി വിസ്തൃതി പ്രത്യേകത മഹാരാമായണം ശങ്കരപാർവതീ സം‌വാദം 3,50,000 ശ്ലോകങ്ങൾ രാമന്റെ 99 രാസലീലകളുടെ വർണ്ണന സം‌വൃതരാമായണം നാരദകൃതം 24,000 ശ്ലോകങ്ങൾ സ്വയംഭുവന്റേയും ശതരൂപയുടേയും തപസ്സ്(ദശരഥൻ കൗസല്യ എന്നിവരുടെ മുജ്ജന്മം) ലോമശരമായണം ലോമശ ഋഷീകൃതം 32,000 ശ്ലോകങ്ങൾ ദശരഥനും കൗസല്യയുടേയും മുജ്ജന്മം- കുമുദരാജാവായും വീരമതിയായും അഗസ്ത്യരാമായണം അഗസ്ത്യകൃതം 16.000 ശ്ലോകങ്ങൾ കുന്തളരാജാവും സിന്ധുമതിയും ദശരഥ-കൗസല്യ മുജ്ജന്മങ്ങളായി മഞ്ജുളരാമായണം സുതീക്ഷ്ണകൃതം 1,20,000 ശ്ലോകങ്ങൾ ഭാനുപ്രതാപ അരിമർദ്ദനന്റെ കഥ, ശബരിയോട് രാമൻ നവധാഭക്തിയെപ്പറ്റി വിവരിക്കുന്നത്. സൗപദ്മരാമയണം അത്രിഋഷീ 1,20,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം രാമായണമഹാമാല ശിവ-പാർവ്വതീസം‌വാദം 56,000 ശ്ലോകങ്ങൾ ഭുശുണ്ഡിയുടെ ഗരുഡവിമോഹനനിവാരണം സൗഹാർദ്ദരാമായണം ശരഭംഗഋഷി 40,000 ശ്ലോകങ്ങൾ രാമലക്ഷ്മണന്മാർ വാനരരുടെ ഭാഷ മനസ്സിലാക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നതിനെപ്പറ്റിയുമുള്ള സൂചനകൾ രാമായണമണിരത്നം വസിഷ്ഠ-അരുന്ധതീ സം‌വാദം 36,000 ശ്ലോകങ്ങൾ മിഥിലയിലും അയോദ്ധ്യയിലും രാമൻ വസന്തോത്സവം ആഘോഷിക്കുന്നത് സൗര്യരാമായണം ഹനുമാൻ-സൂര്യസം‌വാദം 62,000 ശ്ലോകങ്ങൾ ശുകചരിത്രവും ശുകൻ രാജകനായിത്തീരുന്നതുകാരണം സീതാത്യാഗം നടക്കുന്നതു ചാന്ദ്രരാമായണം ഹനുമാന്റേയും ചന്ദ്രന്റേയും സം‌വാദം 75,000 ശ്ലോകങ്ങൾ കേവടന്റെ പൂർവ്വജന്മകഥ മൈന്ദരാമായണം മൈന്ദ-കൗരവ സം‌വാദം 52,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം സ്വയംഭൂവരാമായണം ബ്രഹ്മാ നാരദസം‌വാദം 18,000 ശ്ലോകങ്ങൾ മണ്ഡോദരീഗർഭത്തിൽ നിന്നും സീതയുടെ ജനനം സുവർച്ചസരാമായണം സുഗ്രീവ-താരാ സം‌വാദം 15,000 ശ്ലോകങ്ങൾ സുലോചനയുടെ കഥ, രാവണന്റെ ചിത്രം കാരണം ശാന്ത സീതയെ പരിഹസിക്കുന്നതും പകരം സീത ശാന്തയെ ശപിക്കുന്നതും ശാന്തക്ക് പക്ഷിയോനി ലഭിക്കുന്നതും, മഹാരാവണവദ്ഹം ശ്രവണരാമായണം ഇന്ദ്ര-ജനക സം‌വാദം 1,25,000 ശ്ലോകങ്ങൾ മന്ഥരയുടെ ഉൽപത്തി, ചിത്രകൂടത്തിലേക്ക് ഭരതന്റെ യാത്രാ സമയത്ത് ജനകന്റെ വരവ് ദുരന്തരാമായണം വസിഷ്ഠ-ജനക സം‌വാദം 61.000 ശ്ലോകങ്ങൾ ഭരതന്റെ മഹിമാ വർണ്ണന രാമായന ചമ്പു ശിവ-നാരദ സം‌വാദം 15,000 ശ്ലോകങ്ങൾ സ്വയം വരം രാമായണം ഭാരതീയ ഭാഷകളിൽ തമിഴ് രാമായണം ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി ക്രി.വ. 12-ാം ശതകത്തിൽ കമ്പർ‌‌ രചിച്ച രാമായണമാണ്‌ ഇതിൽ വാല്മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവൻ കഥയും സ്വതന്ത്രരൂപത്തിൽ വർണ്ണിക്കുകയും അനേകം പുതിയ കഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.എസ്. വയ്യ്യാപുരി. ഹിസ്റ്ററി ഓഫ് തമിഴ് ലാങ്വേജ് ആൻഡ് കൾച്ചർ. 1956. മദ്രാസ്. പേജ് 103 കമ്പർക്കു മുന്പ് ഓട്ടക്കൂതൻ തമിഴിൽ രാമായണം എഴുതിത്തുടങ്ങിയെന്നും കമ്പരുടെ കാവ്യം വായിച്ചശേഷം അദ്ദേഹം തന്റെ സൃഷ്ടി നശിപ്പിച്ചു കളയാൻ തുടങ്ങിയെന്നും എന്നാൽ ഇതറിഞ്ഞ കമ്പർ അദ്ദേഹത്തിനടുക്കലെത്തിയെന്നും ഉത്തരകാണ്ഡത്തെ രക്ഷിച്ചെടുക്കാൻ സാധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഇക്കാരണത്താൽ തമിഴ് രാമായണത്തിലെ ഉത്തരകാണ്ഡം രചിച്ചത് കമ്പരല്ല എന്ന് ബി.എം. ഗോപാലകൃഷ്ണാചാര്യർ അവകാശപ്പെടുന്നു. ബി.എം. ഗോപാലകൃഷ്ണാചാര്യർ കമ്പരാമായണ; ബാലകാണ്ഡം തെലുങ്കുരാമായണം തെലുങ്കു സാഹിത്യത്തിൽ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്റെ ദ്വിപദരാമായണമാണ്‌ 14-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. കവിയായ ഗോനബുദ്ധറെഡ്ഡിയുടെ ആശ്രിതനായ അദ്ദേഹം കഥയുടെ കീർത്തി റെഡ്ഡിക്ക് നൽകിയിരുന്നു എങ്കിലും പിൽക്കാലത്ത് രംഗനാഥരാമായണം എന്ന പേരിൽ തന്നെ ഇത് പ്രശസ്തി നേടി. ജനപ്രീതി നേടിയ ദ്വിപദം എന്ന പേരിലുള്ള ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണം തെലുങ്ക് ജനതക്കിടയിൽ വളരെയധികം പ്രചാരം നേടി. ഡോ. കാമിൽ ബുൽകേ. രാമകഥ തെലുങ്കുസാഹിത്യത്തിലെ ആദ്യത്തെ രാമായണാഖ്യാനം തിക്കണ്ണ രചിച്ച നിർ‌വചനോത്തരരാമായണമാണ്‌. ഇത് ക്രി.വ. 13-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാസ്കരരാമായണമാണ്‌ ഏറ്റവും കലാത്മകവും സാഹിത്യപരവുമായി കരുതപ്പെടുന്നത്. ഇത് വാല്മീകി രാമായണത്തിന്റെ തെലുങ്കു പരിഭാഷയാണ്‌ എന്ന് പറയപ്പെടുന്നു, 16-ാം നൂറ്റാണ്ടിൽ രാമഭദ്രൻ രചിച്ച രാമാഭ്യുദയം, പിംഗലിസുരനാര്യ രചിച്ച രാഘവപാൺദവീയം, കദു കൂരിരുദ്രൻ രചിച്ച സുഗ്രീവവിജയ്‌മു എന്നിവയും പ്രശസ്തി നേടിയ രാമായണ കഥകളാണ്‌. തെലുങ്കിലെ സാധാരണജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ രാമായണം മൊല്ലരാമായണമാണ്‌. കട്ടവരദരാജു ക്രി.വ. 17-ാം ശതകത്തിൽ വിസ്തൃതമായ ദ്വിപദരാമായണം രചിച്ചു. അതിൽ വാല്മീകി രാമായണകഥ തന്നെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. കട്ടവരദരാജു; ശ്രീരാമായണമു ഓഫ് കട്ടവരദരാജു; മദ്രാസ് യൂണിവേർസിറ്റി; മദ്രാസ് 1950 ഭൂമിക. മലയാളരാമായണം രാമചരിതം-യുദ്ധകാണ്ഡത്തെ ആസ്പദമാക്കി12-ാം ശതകത്തിൽ എഴുതപ്പെട്ട ഒരു പാട്ടുകൃതി. ചീരാമകവിയാണ്‌ രചയിതാവ്. കണ്ണശ്ശരാമായണം- 14-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കണ്ണശ്ശപ്പണിക്കർ രചിച്ച കാവ്യമാണ്‌. രാമായണം ചമ്പു- ക്രി.വ.1500 ൽ പുനം നമ്പൂതിരി മണിപ്രവാളശൈലിയിൽ എഴുതിയ ചമ്പൂകാവ്യം. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്- 1575 നും 1650 നും ഇടക്ക് എഴുത്തച്ഛൻ രചിച്ചതാണിത്. ഈ ഗ്രന്ഥമാണ്‌ മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രീതിയാർജ്ജിച്ചത്. രാമായണം ആട്ടക്കഥ- കൊട്ടാരക്കരത്തമ്പുരാൻ രചിച്ച ഈ ആട്ടക്കഥ വാല്മീകിരാമായണത്തിന്റെ സ്വതന്ത്രതർജ്ജമയാണ്‌. മാപ്പിള രാമായണം- മലബാറിലെ മാപ്പിളമാർക്കിടയിൽ വാമൊഴിയായി പ്രചരിച്ചിരുന്ന കാവ്യകൃതിയാണ് മാപ്പിള രാമായണം . മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ ചൊല്ലപ്പെടുന്ന പദ്യത്തിന്റെ സാരാംശം രാമായണത്തിലെ വിവിധ കഥാസന്ദർഭങ്ങളാണ്. ആദിവാസി രാമകഥകൾ ആദിവാസികളുടെ സാഹിത്യം സുരക്ഷിതമായിരുന്നിട്ടില്ലാത്തതിനാൽ അതിന്റെ മൂലരൂപം അന്വേഷിക്കുന്നത് ശ്രമകരമായിരിക്കും. രാമായണത്തിലെ വാനരന്മാർ, ഋക്ഷന്മാർ, രാക്ഷസന്മാർ എന്നിവർ വാസ്തവത്തിൽ ആദിവാസികളോ ദക്ഷിണേന്ത്യയിലെ ആദ്യകാല വാസികൾ തന്നേയോ ആണെന്ന് കാമിൽ ബുൽകേ പറയുന്നു. ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്. ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (ഹരപ്പൻ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്. അതിപ്രകാരമാണ്‌ ഗുരുവിന്റെ ആജ്ഞാനുസരണം മാമ്പഴം തിന്ന ദശരഥപത്നിമാർ ഗർഭിണികളായിത്തീരുന്നത്. കൈകേയിയുടെ ഗർഭത്തിൽ നിന്ന് ഭരതശത്രുഘ്നന്മാർ ജനിക്കുന്നു രാവണവധത്തിനു ശേഷം മടങ്ങി വന്ന രാമൻ സന്ധാളരുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിക്കുകയും അവിടെ ദിവസവും സീതയോടൊത്ത് പൂജ ചെയ്യുകയും ചെയ്തിരുന്നു. സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാൻ കുഞ്ഞിനും ഇലന്തമരത്തിനും രാമൻ വരങ്ങൾ നൽകുന്നത്, കൊക്കിനു ശിക്ഷ നൽകുന്നത്, ലക്ഷ്മണനും ഹനുമാനും ആദ്യം കണ്ടുമുട്ടുമ്പോൾ ദ്വന്ദ്വയുദ്ധം നടത്തുന്നത്, ഹനുമാൻ രാമബാണത്തിന്റെ സഹായത്തോടെ സമുദ്രം താണ്ടുന്നത് തുടങ്ങിയ കഥകൾ ആദിവാസികൾക്കിടയിൽ പ്രചരിച്ചിട്ടുണ്ട്. ഗോപാലലാൽ വർമ്മ, സന്ധാളീ നാടോടിപ്പാട്ടുകളിൽ ശ്രീരാമൻ; സാരംഗം പബ്ലിക്കേഷൻസ്; ഡൽഹി. 1960 ശരശ്ചന്ദ്രറായി രചിച്ച ദി ബീർഹോർസ് എന്ന ഗ്രന്ഥത്തിൽ ബീർഹോർസ് എന്ന ആദിവാസി ജാതിയിൽ പ്രചാരത്തിലുള്ള രാമകഥയെപ്പറ്റി പ്രസ്താവം ഉണ്ട്. അതിൻ പ്രകാരം ദശരഥന്‌ 7 ഭാര്യമാരാണുള്ളത്. സീത മുറ്റം മെഴുകുന്നതിനായി ശിവന്റെ വില്ല് ഉയർത്തുന്നതും സീതാന്വേഷണത്തിലെ അണ്ണാൻ കുഞ്ഞ്, ഇലന്ത മരം, കൊക്ക് എന്നിവയെ പറ്റിയും പ്രസ്താവമുണ്ട്. എന്നാൽ ഈ കഥയിൽ രാവണനെ വധിക്കുന്നത് ലക്ഷ്മണനാണ്‌. മുണ്ഡാ ജാതിയിൽ പ്രചരിച്ചിട്ടുള്ള കഥയിലും കൊക്കിന്റെ കഴുത്ത് രാമൻ വലിച്ചു നീട്ടി അതിനെ ശിക്ഷിക്കുന്നതിന്റേയും ഇലന്തമരം സീതയുടെ സാരിയുടെ കഷണങ്ങൾ രാമനു നൽകി അനശ്വരതയുടെ വരം നേടുന്നതും മറ്റും ഉണ്ട്. അണ്ണാൻ കുഞ്ഞ് സീതയുടെ മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതിനാൽ രാമൻ തലോടുന്നതായാണ്‌ അവരുടെ കഥകളിൽ ഉള്ളത്. എം.സി. മിത്ര: ജേർണൽ ഓഫ് ഡിപാർട്ട്മെന്റ് ഓഫ് ലെറ്റേർസ്. കൽക്കത്ത ഭാഗം 4 303-304 പ്രസ്താവിച്ചിരിക്കുന്നത് -കാമിൽ ബുൽകേ രാമകഥ മദ്ധ്യപ്രദേശിലെ ബൈഗാ-ഭൂമിയ എന്ന ജാതികളിൽ പ്രചാരത്തിലുള്ള ഐതിഹ്യം സീതയെ കൃഷിയുടെ അധിഷ്ഠാനദേവതയുമായി ബന്ധപ്പെടുത്തുന്നു. അതനുസരിച്ച് മാതാവായ ജാനകിയുടെ കൈവിരലിൽ ആറു വിരലുകൾ ഉണ്ടായിരുന്നു എന്നും അതിലൊന്ന് മുറിച്ച് ഭൂമിയിൽ നട്ടതിൽ നിന്നാണ്‌ ലോകത്തിലെ എല്ലാ ഇനങ്ങളിലുമുള്ള വിത്തുകൾ മുളച്ച് വന്നതെന്നും കാണുന്നു. എസ്. ഫുക്സ്. ദി ഗോണ്ഡേ ആൻഡ് ഭൂമിയ ഓഫ് ഈസ്റ്റേർൺ മണ്ഡല: ബോംബെ 1960 രാമായണം വിദേശഭാഷകളിൽ ലഘു|അറബിയിലുള്ള വാല്മീകി രാമായണം. മഷിയും ചായങ്ങളും ഉപയോഗിച്ച് 16-‍ാം നൂറ്റാണ്ടിന്റെ അവസാനം രചിച്ചത്. സിംഹളരാമകഥ സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു. സീതക്ക് ഒരു പുത്രൻ ജനിക്കുന്നു. വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളിൽ കാവ്യാത്മകങ്ങളായ കഥകൾ പാരായണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ പ്രധാനപ്പെട്ട കഥകളിൽ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്. ടിബറ്റ് രാമായണം രാമകഥ പ്രാചീനകാലം മുതൽക്കേ വടക്കോട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയിൽ അത് 8-9 ശതകങ്ങളിലെത്തിച്ചേർന്നിരിക്കാം എന്ന് അനുമാനിക്കുന്നു. രാവണചരിതം മുതൽ സീതാത്യാഗവും രാമസീതാസം‌യോഗവും വരെയുള്ള മുഴുവൻ രാമകഥയുടേയും കൈയെഴുത്തു പ്രതികൾ തിബറ്റിൽ ലഭിച്ചിട്ടുണ്ട്. ദശരഥനിതിൽ രണ്ട് പത്നിമാർ മാത്രമാണുള്ളത്. ഇളയ ഭാര്യയിൽ നിന്ന് ആദ്യം രാമൻ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയിൽ ലക്ഷ്മണനായി ജനിക്കുന്നുണ്ട്. സീത മുൻജന്മത്തിൽ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാൽ അവളെ നദിയിൽ എറിയുന്നു. എന്നാൽ സീതയെ ഭാരതത്തിലെ മുക്കുവർ രക്ഷിക്കുകയും അവരിലാരോ ഒരാൾ വളർത്തുകയും ചെയ്യുന്നു. ലീലാവതി എന്നാണതിൽ സീതയുടെ പേര്. ലക്ഷ്മണനെ രാജാവാക്കാനായി രാമൻ സ്വമേധയാ രാജ്യം വിട്ട് കാട്ടിൽ പോകുകയും രാജ്യം ചുറ്റുകയും അവിടെ വച്ച് സീതയെ കണ്ടുമുട്ടി വിവാഹം കഴിക്കുകയും ചെയ്യുന്നു. കർഷകരുടെ അഭ്യർത്ഥന പ്രകാരം തിരികെ ചെന്ന് രാജ്യം ഭരിക്കുകയും ചെയ്യുന്നു. അനന്തരം സീതാപഹരണം. ഇത് നടക്കുന്നത് രാജധാനിക്കടുത്തുള്ള അശോകവനത്തിൽ നിന്നാണ്‌. പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതൽ രാവണ വധം വരെ കാണാം. മറ്റു രാജ്യങ്ങളിലെ രാമായണങ്ങൾ കമ്പോഡിയ രാമായണം(റീയംകെർ) തായ്‌ലാന്റ് രാമായണം(രാമകീൻ) ലാവോസ് രാമായണം(ഫ്രാ ലക് ഫ്രാ ലാം) ബർമ്മ(മ്യാൻമർ)രാമായണം(യാമ സത് ദൗ) മലേഷ്യ രാമായണം(ഹിക്കായത് സെറി രാമ) ജാവ, ഇൻഡോനേഷ്യൻ രാമായണം(കകവിൻ രാമായണ) ഫിലിപ്പൈൻസ് രാമായണം (മഹരദിയ ലാവണ) ജപ്പാനിലെ രാമായണം നേപ്പാൾ രാമായണ (സിദ്ധി രാമായണ) ടിബറ്റ് രാമായണംThe Ramayana Tradition in Asia-edited by V.Raghavan published by Sahithya academi,India 1998 ഉപസംഹാരം വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക്‌ പ്രചോദനമാകാൻ കവിക്ക്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകർ ആദരിക്കുന്നതുംhttp://www.eng.vedanta.ru/library/vedanta_kesari/ramayana.phphttp://www.sociology.ed.ac.uk/sas/papers/panel49_mbrockington.rtfhttp://www.archaeologynews.org/link.asp?ID=248828&Title=Why%20modern%20India%20misses%20Sankalia. ഇവകൂടി കാണുക അദ്ധ്യാത്മരാമായണം രാമായണം (പൈകോ ചിത്രകഥ) മാപ്പിള രാമായണം കുറിപ്പുകൾ a. ലീലാലോലരായ ക്രൗഞ്ചപ്പക്ഷികളെ കണ്ട് മഹർഷിയുടെ മനുഷ്യഹൃദയത്തിൽ പൂർവാശ്രമത്തിലെ മിഥുനജീവിതസ്മൃതി ഉണർന്നിരിക്കേ ആയിരിക്കാം വേടന്റെ അമ്പ് അവയിലൊന്നിനെ കൊന്നതെന്ന് മലയാളത്തിലെ സാഹിത്യചിന്തകൻ കൊടുപ്പുന്ന അഭിപ്രായപ്പെട്ടിട്ടുണ്ട്. വാല്മീകിയുടെ തീവ്രപ്രതികരണത്തിന്റെ പ്രേരകവികാരമായി കരുണാശോകങ്ങൾക്കൊപ്പം രതിയും ഉണ്ടായിരുന്നിരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു.കൊടുപ്പുന്ന : ആദികവിയുടെ ശില്പശാല - രതി, പിന്നെ ശോകം എന്ന ലേഖനം. b. മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലും ശാന്തിപർവ്വത്തിലും മാത്രമാണ്‌ വാല്മീകി കവിയാണെന്ന വ്യക്തമായ സൂചനകൾ ലഭിക്കുന്നത്. ശാന്തിപർവ്വത്തിൽ ഒരു ഭാർഗ്ഗവകവിയെപ്പറ്റിയും അനുശാസനപർവ്വത്തിൽ യശോധനനായ ഒരു വാല്മീകിയെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതത്തിലെ മറ്റു പർവ്വങ്ങളിൽ വാല്മീകിയെപ്പറ്റിയുള്ള പരമാർശങ്ങൾ ഉണ്ടെങ്കിലും കവിയാണെന്ന സൂചന ഇല്ല. അവലംബം പുറത്തേക്കുള്ള കണ്ണികൾ സംസ്കൃതത്തിൽ रामायण (ദേവനാഗിരി ലിപിയിൽ രാമായണം- വിക്കി സോഴ്സിൽ നിന്നും) Ramayana (ദേവനാഗിരിയിലും ഐ.എ.എസ്.ടി) വിവർത്തനങ്ങൾ വാക്കുകളുടെ വിവർത്തനങ്ങൾ-ഓഡിയോ സഹിതം ഇംഗ്ലീഷ് വിവർത്തനം ഡൌൺ‌ലോഡ് ചെയ്യാൻ Ralph T. H. Griffith (1870-1874) വിവർത്തനം ചെയ്ത രാമായണം R.C. Dutt (1899) ന്റെ മഹാഭാരതവും രാമായണവും രാമായണത്തിലെ പദ അർത്ഥങ്ങൾ / രാമചരിതമാനസം (Tulsidas' Ramayana) / ഗവേഷണ ലേഖനങ്ങൾ The storyboard of the Ramayana - discusses adaptations in other nations വർഗ്ഗം:ഹൈന്ദവം വർഗ്ഗം:രാമായണം വർഗ്ഗം:ഇതിഹാസങ്ങൾ
ജമ്മു - കാശ്മീർ
https://ml.wikipedia.org/wiki/ജമ്മു_-_കാശ്മീർ
തിരിച്ചുവിടുക ജമ്മു-കശ്മീർ
തട്ടേക്കാട്‌ പക്ഷിസങ്കേതം
https://ml.wikipedia.org/wiki/തട്ടേക്കാട്‌_പക്ഷിസങ്കേതം
REDIRECT ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌
https://ml.wikipedia.org/wiki/ഡോ._സാലിം_അലി_പക്ഷിസങ്കേതം,_തട്ടേക്കാട്‌
thumb|right|250px|കോഴിവേഴാമ്പൽ തട്ടേക്കാടു നിന്നും കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. ഭൂമിശാസ്ത്രം പെരിയാർ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്റെ കിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളിൽ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളിൽ മലയാറ്റൂർ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. പശ്ചിമഘട്ടത്തിൽ സാധാരണ ഉള്ളതു പോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 35 മീ മുതൽ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ് (523 മീ). ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്‌, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങൾക്കു പുറമേ തേക്ക്‌, മഹാഗണി എന്നിവയുടെ തോട്ടങ്ങളുമുണ്ട്‌. ഭൂതത്താൻ കെട്ട്‌ എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്‌. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട് ചേർന്നുണ്ട്. ഈ ജലസംഭരണിയിലൂടെ പഠനയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പരിസ്ഥിതി പ്രാധാന്യം വെള്ളിമൂങ്ങ, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി നിരവധി അപൂർവ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂർവ്വങ്ങളായ തവളവായൻ കിളി (മാക്കാച്ചിക്കാട - Ceylon Frogmouth) മുതലായപക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഴു ഗ്രാം മുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികൾ പ്രദേശത്തു കാണപ്പെടുന്നു. എന്നാൽ മയിൽ ഈ പ്രദേശത്ത് ഉണ്ടാവാറില്ല. വനങ്ങളിൽ പക്ഷികൾക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്‌, നാടൻകുരങ്ങ്‌, പുലി, മാൻ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്‌, കേഴമാൻ, കൂരമാൻ, കീരി, മുള്ളൻ പന്നി, മരപ്പട്ടി, ചെറുവെരുക്‌, മലയണ്ണാൻ, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതൽ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്‌. നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികൾക്ക്‌, പ്രത്യേകിച്ച്‌ നീർപക്ഷികൾക്ക്‌ ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു. പഠന സൗകര്യം പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ ആറുമുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. വഴികാട്ടികളേയും വനംവകുപ്പ് തന്നെ തയ്യാറാക്കിത്തരുന്നതാണ്. താമസസൗകര്യമാവശ്യമുള്ളവർക്ക് ഡോർമിറ്ററികളും വനംവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പ് ഒരുക്കിയിരിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ വിവിധ പറവകളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവിധ പക്ഷികളുടെ മുട്ടകളും ജന്തുക്കളുടെ സ്റ്റഫ് ചെയ്ത ശരീരവും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷികളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നു. എത്തിച്ചേരുവാൻ ഏറണാകുളത്തു നിന്നും 60 കിലോമീറ്റർ ദൂരത്തും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 42 കിലോമീറ്റർ ദൂരത്തുമാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‍. ആലുവായിൽ നിന്ന് കോതമംഗലത്തേക്ക് ബസ് സർവീസുണ്ട്. ആ വഴിയിലൂടെ യാത്രചെയ്തു വന്നാൽ കോതമംഗലത്തു നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും. ഇപ്പോൾ വനത്തിലെയ്ക്കുള്ള പ്രധാന കവാടം വഴിയുള്ള പ്രവേശനം വനംവകുപ്പ് താൽകാലികമായി നിർത്തിയിരിക്കുകയാണ്. ഇതും കൂടി കേരള വനം വകുപ്പ് ചിത്രശാല അവലംബം കൂടുതൽ അറിവിന്‌ http://www.indiantigers.com/thattekkad-wildlife-sanctuary.html http://www.birdskerala.com/html/main/thatt.htm വർഗ്ഗം:കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ വർഗ്ഗം:കേരളത്തിലെ പക്ഷിസങ്കേതങ്ങൾ വർഗ്ഗം:പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള വന്യജീവി സങ്കേതങ്ങൾ വർഗ്ഗം:കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ
നോർത്താം‌പറ്റൻ
https://ml.wikipedia.org/wiki/നോർത്താം‌പറ്റൻ
തിരിച്ചുവിടുക നോർത്താംപ്റ്റൺ
ചന്ദ്രയാൻ-1
https://ml.wikipedia.org/wiki/ചന്ദ്രയാൻ-1
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1http://thatsmalayalam.oneindia.in/news/2008/10/07/india-chandrayaan-to-be-launched-on-october-22.html. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്http://malayalam.webdunia.com/newsworld/news/national/0810/20/1081020006_1.htm. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു. പേരിനു പിന്നിൽ "ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്. ചരിത്രം 1959-ൽ സോവിയറ്റ് യൂണിയൻറെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യൻറെ ചന്ദ്രയാത്ര സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്‌ ശക്തി പകർന്നു. 1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ൽ ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രൻറെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാൻ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകൾ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്‌പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്‌. ജപ്പാൻ ഒരുക്കുന്ന രണ്ട്‌ പദ്ധതികളാണ് ലുണാർ-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജൻസിയുടെ പരിഗണനയിലുണ്ട്‌. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചാന്ദ്രയാൻ-1 2008-ലാണ് പൂർത്തിയായത്‌. ഡോ. കസ്‍തൂരി രംഗൻ ഐ.എസ്.ആർ.ഓ. ചെയർമാനായിരിക്കുമ്പോഴാണ്‌ ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഐ.എസ്.ആർ .ഓ മുൻ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി. ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകൾ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമൻറൈൻ, ലുണാർ പ്രോസ്പെക്റ്റർ തുടങ്ങിയ വമ്പിച്ച ദൗത്യത്തിൽ നിന്നും അതിൻറെ പരീക്ഷണശാലാ നിഗമനങ്ങളിൽ നിന്നുമാണ്‌. ഇത്തരം അറിവുകൾ ചന്ദ്രൻറെ ഉൽപത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്‌. എന്നാൽ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിൻറെ ഉൽപത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ ISRO ചന്ദ്രയാൻ- 1 ദൗത്യം വികസിപ്പിച്ചെടുത്തത്. ഉപഗ്രഹം thumb|left|220px|ചന്ദ്രയാൻ I ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം. രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും. ചന്ദ്രയാൻ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌. ഭൂമിക്കു 240 കി.മീ. പുറത്ത്‌ 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകൾ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും. സാധാരണ പ്രകാശത്തിലും, ഇൻഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തിൽ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത്‌ വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂർണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങൾ. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നൽകിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റർ ഭ്രമണപഥത്തിൽനിന്നും, പിന്നീടു 100 x 100 കിലോമീറ്റർ ചന്ദ്രധ്രുവഭ്രമണപഥത്തിൽനിന്നും ആയിരിക്കും ചന്ദ്രയാൻ‍‍ I ഈ ദൌത്യം പൂർത്തീകരിക്കുക. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയിൽ അണ്ണാദുരൈയെ ഈ ദൌത്യത്തിൻറെ തലവനായി ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ വകയായി അഞ്ചും, ബൾഗേറിയൻ ബഹിരാകാശ ഏജൻസി, നാസ, ഏസ ഇന്നിവിടങ്ങളിൽ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.http://www.isro.org/Chandrayaan/htmls/psexperiments.htm ചന്ദ്രയാനിലെ ഇന്ത്യൻ നിർമ്മിത പഠനോപകരണങ്ങൾ ടെറയിൻ മാപ്പിംഗ് ക്യാമറ അഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാ‍ൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയാ‍യിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യംമാതൃഭൂമി ഹരിശ്രീ 2009 ഒക്ടോബർ 17 ഹൈപ്പർ സ്പെക്ട്രൽ ഇമേജർ ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കി അവിടുത്തെ ധാതു ഘടനയെക്കുറിച്ച് പഠിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ഉദ്ദേശം ലൂണാ‍ർ ലേസർ റേഞ്ചിംഗ് ഇൻസ്ട്രമെന്റ് ഉന്നത ഊർജ്ജ നിലയിലുള്ള ലേസർ സ്പന്ദനം ഉപയോഗിച്ച് ചന്ദ്രന്റെ പുറം‌പാളിയുടെ പ്രത്യേകതകൾ അറിയുക എന്ന ലക്ഷ്യമാണ് ഈ ഉപകരണത്തിനുണ്ടായിരുന്നത്. ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രനിൽ യുറേനിയം 238, തോറിയം 232 തുടങ്ങിയമൂലകങ്ങളിൽ നിന്നുള്ള ഗാമാവികിരണങ്ങളുടെ ഉത്സർജ്ജനം എത്രയുണ്ടെന്നു മനസ്സിലാക്കുന്നതിന്നതിനാണ് ഈ ഉപകരണം ഉപയോഗിച്ചത്. മൂൺ ഇം‌പാക്റ്റ് പ്രോബ് ചന്ദ്രനിലിൽ നിന്നും നൂറുകിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിർമ്മിച്ചിരിക്കുന്ന ഭാഗമാണ് മൂൺ ഇം‌പാക്റ്റ് പ്രോബ്. 2008 നവംബർ 14-ന് ഇന്ത്യൻ സമയം രാത്രി 8.31-ന് മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി. ഒരു ഹൈറെസലൂഷൻ മാസ് സ്പെക്ട്രോമീറ്റർ, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആൾട്ടിമീറ്റർ എന്നിവയാണ് മൂൺ ഇം‌പാക്റ്റ് പ്രോബിൽ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യൻ പതാകചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്ററിലാണ്‌ 35 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം നിർമ്മിച്ചത്. ചന്ദ്രയാനിലെ വിദേശ നിർമ്മിത പഠനോപകരണങ്ങൾ മൂൺ മിനറോളജി മാപ്പർ(M3) thumb|right|200px|മൂൺ മിനറോളജി മാപ്പർ ചന്ദ്രയാ‍ൻ ഒന്നിനു വേണ്ടി നാസ നൽകിയ ഉപകരണമാണിത്. ചന്ദ്രപ്രതലത്തിന്റെ ധാതു ഘടന കണ്ടെത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശം.ഇതിന്റെ ഭാരം 8.2 കിലോഗ്രാം ആണ്. മിനിയേച്ചർ സിന്തറ്റിക് അപ്പെർച്ചർ റഡാർ ചന്ദ്രന്റെ ധ്രുവങ്ങളിലെ ഇരുൾ മൂടിയ ഗർത്തങ്ങളിൽ ജലസാന്നിധ്യം ഉണ്ടോ എന്നറിയാനായി നാസ നിർമ്മിച്ച ഉപകരണമാ‍ണിത്. ഭാരം 8.77 കിലോഗ്രാം വിക്ഷേപണം പോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ (PSLV C11) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാൻ -1 സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയിലാണ്‌ സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിൻറെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വർഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും. ലക്ഷ്യങ്ങൾ ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു. ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക. ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം , സാന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക. ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക. ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക. ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക. ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന. അവസാനം സുപ്രധാന കണ്ടെത്തൽ പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു. എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത് അവലംബം കുറപ്പുകൾ വർഗ്ഗം:ഇന്ത്യയുടെ ബഹിരാകാശപദ്ധതികൾ വർഗ്ഗം:ചാന്ദ്രദൗത്യങ്ങൾ വർഗ്ഗം:ചന്ദ്രൻ
മാധവ സദാശിവ ഗോൾവൽക്കർ
https://ml.wikipedia.org/wiki/മാധവ_സദാശിവ_ഗോൾവൽക്കർ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ അദ്ദേഹംഗുരുജി എന്നറിയപ്പെട്ടിരുന്നു. ജീവിതകാലത്തുടനീളവും മരണത്തിനു ശേഷവും ഒട്ടനവധി വിമർശനങ്ങൾ സ്വന്തം ആശയങ്ങളുടെ പേരിൽ അദ്ദേഹം നേരിട്ടിട്ടുണ്ട്. ചെറുപ്പകാലം 1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്ര സംസ്ഥാനത്തെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിൽ ഒരു മറാത്തി കാർഹഡെ ബ്രാഹ്മണ കുടുംബത്തിൽ സദാശിവറാവു, ലക്ഷ്മിബായ് എന്നിവരുടെ പുത്രനായി മാധവ സദാശിവ ഗോൾവാർക്കർ ജനിച്ചു. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തിൽത്തന്നെ മരണമടഞ്ഞിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ കുടുംബം പഠനത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. കമ്പിത്തപാൽ വകുപ്പിലെ മുൻ ഗുമസ്തനായിരുന്ന പിതാവ് സദാശിവറാവു കേന്ദ്ര പ്രവിശ്യകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുകയും ഹൈസ്കൂളിലെ പ്രധാനാധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പിതാവ് ജോലി സംബന്ധമായി രാജ്യമെമ്പാടും പതിവായി സ്ഥലം മാറിയതിനാൽ നിരവധി സ്കൂളുകളിലായാണ് അദ്ദേഹം വിദ്യാഭ്യാസം നിർവ്വഹിച്ചത്. ശാസ്ത്ര വിഷയങ്ങൾ പഠിച്ചിരുന്ന ഗോൾവാർക്കർ വിദ്യാർത്ഥിയെന്ന നിലയിൽ ഒരു കുശാഗ്രബുദ്ധിയും രാഷ്ട്രീയ താല്പര്യമില്ലാത്തയാളുമായിരുന്നു. കൗമാരപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ മതം, ആത്മീയ ധ്യാനം എന്നിവ ആഴത്തിൽ വേരൂന്നി.Sharma, J., 2007. Terrifying Vision: MS Golwalkar, the RSS, and India. Penguin Books India. നാഗ്പൂരിൽ വൈദികർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിസ്‌ലോപ്പ് കോളേജിൽ അദ്ദേഹം പഠനത്തിന് ചേർന്നു. കലാലയത്തിൽവച്ച്, ക്രിസ്തുമതത്തിന്റെ പ്രത്യക്ഷമായ പ്രചരണത്തിലും ഹിന്ദുമതത്തിന്റെ അവമതീകരണത്തിലും പ്രകോപിതനായിരുന്ന അദ്ദേഹത്തിന്റെ ഹിന്ദുമതത്തിന്റെ പ്രതിരോധത്തെക്കുറിച്ചുള്ള മിക്ക ആശങ്കകളും കലാലയ അനുഭവങ്ങളിൽ കണ്ടെത്താനാകും. ഹിസ്‍ലോപ്പ് കോളജ് വിട്ട് ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ (BHU) ചേർന്ന അദ്ദേഹം 1927 ൽ അവിടെനിന്ന് ശാസ്ത്രവിഷയത്തിൽ ബിരുദവും 1929 ൽ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ ദേശീയ നേതാവും സർവകലാശാലയുടെ സ്ഥാപകനുമായിരുന്ന പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.Sheshadri, H. V., Shri Guruji - Biography , golwalkarguruji.org. മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടാനായി ഗോൽവാൽക്കർ മദ്രാസിലേക്ക് പോയെങ്കിലും പിതാവിന്റെ വിരമിക്കൽ കാരണം ഈ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. പഠനത്തിനു ശേഷം മുന്നു വർഷത്തോളം അദ്ദേഹം ബി‌എച്ച്‌യുവിൽ പ്രൊഫസ്സറായി ജന്തുശാസ്ത്രം പഠിപ്പിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ താടി, നീളമുള്ള മുടി, ലളിതമായ വസ്ത്രധാരണം എന്നിവ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്ന് ബഹുമാനപൂർവ്വം വിളിക്കാനിടയാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ആർ‌.എസ്‌.എസ്. അനുയായികൾ ആദരസൂചകമായി ഈ വിളി പിന്തുടരുകയും ചെയ്തു. ആ സമയത്താണ്‌ സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക്‌ തിരിച്ചുവന്നു. അദ്ദേഹം ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ അദ്ധ്യാപനം നടത്തിയിരുന്ന കാലത്ത്, സർസംഘ്ചാലക് കെ ബി ഹെഡ്ഗേവാറിന്റെ അടുത്ത അനുയായിയും ഒരു വിദ്യാർത്ഥിയുമായിരുന്ന ഭയ്യാജി ദാനി എന്ന വ്യക്തി വാരാണസിയിൽ ഒരു ആർ.എസ്.എസ് ശാഖ സ്ഥാപിച്ചു. യോഗങ്ങളിൽ പങ്കെടുക്കുകയും അതിന്റെ അംഗങ്ങളാൽ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും, ഗോൾ‌വാൾക്കർ ഈ സംഘടനയിൽ അക്കാലത്ത് അതീവ താല്പര്യം കാണിച്ചതായി ഒരു സൂചനയും ഇല്ല. നാഗ്പൂരിൽ വച്ചാണ് അദ്ദേഹം ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടത്. 1931 ൽ ബെനാറസ് സന്ദർശിച്ച ഹെഡ്ഗേവാർ സന്യാസിയായ ഗോൾവാൾക്കറിലേക്ക് ആകർഷിക്കപ്പെട്ടു. ഇക്കാലത്ത് ഹെഡ്ഗേവാർ ഗോൾവാൾക്കറിൽ കൂടുതൽ സ്വാധീനം ചെലുത്തി. 1934 ൽ ഹെഡ്ഗേവാർ അദ്ദേഹത്തെ നാഗ്പൂർ പ്രധാന ബ്രാഞ്ചിന്റെ സെക്രട്ടറിയാക്കി (കാര്യവാഹക്). ഒരു ആർ‌എസ്‌എസ് നേതാവിന് വേണ്ടതായ ബഹുമാനം നൽകുമെന്നതിനാൽ നിയമ ബിരുദം നേടാൻ ഹെഡ്‌ഗ്വാർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതായി ആർ‌എസ്‌എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ്‌ നടത്തുകയും ചെയ്തു. നിയമമേഖലയിൽ പരിശീലനം ആരംഭിച്ച അദ്ദേഹത്തെ ഹെഡ്‌ഗ്വാർ അക്കോള ഓഫീസർമാരുടെ പരിശീലന ക്യാമ്പിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തി. അതോടൊപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.http://organiser.org/archives/historic/dynamic/modulesde66.html?name=Content&pa=showpage&pid=145&page=16 1936 ഒക്ടോബറിൽ ഗോൾവാൾക്കർ തന്റെ നിയമപരിശീലനം ഉപേക്ഷിക്കുകയും പശ്ചിമ ബംഗാളിലെ സർഗാച്ചി രാമകൃഷ്ണ മിഷൻ ആശ്രമത്തിനായി ആർ‌എസ്‌എസിൽ പ്രവർത്തിക്കുകയും ഭൗതികതാൽപര്യങ്ങൾ ത്യജിച്ച് ഒരു സന്യാസിയായി മാറുകയും ചെയ്തു. ഗോൾവാർക്കർ, സ്വാമി വിവേകാനന്ദന്റെ സഹോദരൻ രാമകൃഷ്ണന്റെ ശിഷ്യനും ഒരു സന്യാസിയുമായ സ്വാമി അഖണ്ഡാനന്ദന്റെ ശിഷ്യനായി മാറി. 1937 ജനുവരി 13 ന്‌ സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. താമസിയാതെ അദ്ദേഹം ആശ്രമം വിട്ടുപോയി. 1937 ൽ തന്റെ ഗുരുവിന്റെ  മരണശേഷം ഹെഡ്ഗ്വാറിന്റെ ഉപദേശം തേടുന്നതിനായി വിഷാദാവസ്ഥയിലും അനിശ്ചിതനുമായി നാഗ്പൂരിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തോട് ആർ‌എസ്‌എസിനായി പ്രവർത്തിച്ചുകൊണ്ട് സമൂഹത്തോടുള്ള കടമ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ സാധിക്കുമെന്ന് ഹെഡ്‌ഗ്വാർ ബോധ്യപ്പെടുത്തി. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു. പ്രവർത്തനം ശ്രി കേശവ ബാലറാം ഹെഡ്ഗേവാറിൻറെ മരണ ശേഷം ആർ.എസ്.എസ്സിൻറെ സർസംഘചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിൻറെ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർ.എസ്.എസ്സിൻറെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെയാണ്.http://www.milligazette.com/dailyupdate/2006/20060226_Golwalkar_RSS.htm ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഹൈന്ദവമൂല്യങ്ങളിൽ ഊന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്നിച്ചു.. 1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത്, സ്വയം സേവകരോട് (ആർ.എസ്.എസ് അംഗങ്ങൾ) ഭരണകൂടത്തിനോപ്പം രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്തു. സ്വയംസേവകർ അദ്ദേഹത്തിൻറെ ആഹ്വാന ഫലമായി ദൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ പട്ടണങ്ങളുടെ ആഭ്യന്തര സുരക്ഷാ പാലനം, സൈനികർക്ക് മരുന്ന്, വൈദ്യസഹായം, രക്തം ഇവ എത്തിക്കുന്ന പ്രവർത്തികളിൽ മുഴുകി.. ഹൈന്ദവേതര മതങ്ങളോടുള്ള നിലപാട് 1930-കളിൽ ജർമ്മനിയിൽ ജൂതന്മാർക്കെതിരായി നടന്ന നാസി വംശശുദ്ധീകരണത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യക്കാർക്ക് പഠിക്കുകയും ഇതിൽനിന്ന് ലാഭം നേടുകയും ചെയ്യാവുന്നതാണ് എന്നും അദ്ദേഹം താൻ രചിച്ച വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു. ഗോൾവാൾക്കറിന്റെ നിരീക്ഷണം: നിലപാടുകൾ സവർണ്ണ ജാതി ഹിന്ദുക്കൾ ബ്രിട്ടിഷുുകാർക്ക് എതിരെ സമരം ചെയ്തു അവരുടെ ഊർജ്ജം പാഴാാക്കരുത്. നിങ്ങളുടെ ശത്രുക്കൾ ബ്രീട്ടീഷുകാർ അല്ല. മുസ്ലീ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകളുമാണ് നിങ്ങളുടെ ശത്രുക്കൾ, അവരോടു യുദ്ധം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിൻറെ നിലപാട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ വിചാരധാര എന്ന ഗ്രന്ഥത്തിൽ: "രാഷ്ട്രത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൻറെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപമായ ദേശീയതാ വാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിൻറെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകർക്കുന്നതും നിരവധി 'സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ' വളരാൻ അവസരം ലഭിക്കുന്നവയുമാണ്‌. അവ പൂർണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്‌. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹത്തോടും ദേശിയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങൾ സൃഷ്ടിച്ചു"വിചാരധാര,സാഹിത്യ സിന്ധു 1996 ബാംഗ്ലൂർ പേജ്:138. ജനാധിപത്യത്തെ കുറിച്ച് ഗോൾവൽക്കർ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' (വിചാരധാര) സമത്വത്തെക്കുറിച്ച് ഗോൾവൽക്കർ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിൻറെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ' (വിചാരധാര) കൃതികൾ വീ ഓർ ഔർ നേഷൻഹുഡ് ഡിഫൈൻഡ് ബഞ്ച് ഓഫ് തോട്ട്സ് വിമർശനങ്ങളും മറുവാദങ്ങളും "കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിൻറെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം - ഒരു പൌരൻറെ അവകാശം പോലും ലഭിക്കാതെ."We: our Nationhood Defined, (Page 52 ) ഗോൾവൽക്കറുടെ പ്രവർത്തനങ്ങൾ ഒരു പരിധി വരെ മറ്റുമതസ്ഥർക്കിടയിൽ അദ്ദേഹത്തിന് വർഗ്ഗീയവാദിയുടെ പ്രതിച്ഛായ നൽകി. എന്നാൽ ഇത് രാഷ്ട്രീയ ധ്രുവീകരണങ്ങൾ ഉണ്ടാക്കാൻ എന്നും ശ്രമിച്ചു. യഥാർത്ഥത്തിൽ മറ്റു മതങ്ങളേയോ, അവയുടെ പ്രവാചകന്മാരെയോ വിശുദ്ധഗ്രന്ഥങ്ങളെയോ കുറിച്ച് ബഹുമാനമില്ലാത്ത ഗോൾവൽക്കർ പറയുന്നതും എഴുതുന്നതും എല്ലാം വർഗ്ഗീയതയുടെ നിറം കൊടുത്താണ് ഹിന്ദുത്വ ത്തിന് പ്രഥമസ്ഥാനം നൽകി, ദേശീയ പരമായും വംശീയപരമായ മുതലെടുപ്പുകൾ നടത്തി. http://www.indianexpress.com/news/for-unity-we-need-harmony-not-uniformity/33157/0 ജൂതന്മാരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ ഫാസിസ്റ്റ് നടപടികളെ ഗോൾവൾ‍ക്കർ വളരെയേറെ ശ്ലാഘിച്ചിരുന്നതായി 'നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു' (We or Our Nationhood Defined) എന്ന ഗ്രന്ഥത്തിലെ ഗോൾവൽക്കറുടെ വാചകം എടുത്തു കാട്ടുന്നു."ജർമ്മനി അതിന്റെ വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അവിടുത്തെ സെമിറ്റിക്‌ വംശങ്ങളെ- ജൂതൻമാരെ- ഉൻമൂലനം ചെയ്തുകൊണ്ട്‌ ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. ഹിന്ദുസ്ഥാനിലെ നമുക്ക്‌ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണിത്‌." We or Our Nationhood Defined ,1938 page: 37 വിചാരധാര എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുന്നു. വർഗീയ സംഘർഷത്തിലൂടെയും അല്ലാതെയും ഇവരെ കൊലപ്പെടുത്തുമെന്നു പറയാതെ പറയുന്നു. ഗോൾവർക്കറുടെ ദർശനങ്ങൾ സയണിസ്റ്റ് പ്രസ്ഥാനത്തോടും ഇസ്രായേലിൻറെ രൂപീകരണത്തിനെയും പിന്തുണക്കുന്നതാണ്. "ജൂതന്മാർ അവരുടെ വംശം, മതം, സംസ്ക്കാരം, ഭാഷ തുടങ്ങിയവ നിലനിർത്തി. അവർക്ക് വേണ്ടത് അവരുടെതായ ഒരു രാജ്യമാണ്"Elst, Koenraad (2001). The Saffron Swastika: The Notion of "Hindu Fascism". Voice of India. ISBN 8185990697. 1930-കളിൽ ജർമ്മനിയിൽ ജൂതന്മാർക്കെതിരായി നടന്ന നാസിവംശശുദ്ധീകരണത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യക്കാർക്ക് പഠിക്കുകയും ഇതിൽനിന്ന് ലാഭം നേടുകയും ചെയ്യാവുന്നതാണ് എന്നും അദ്ദേഹം താൻ രചിച്ച വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു. അതുപോലെ ഭാരതത്തിലെ സവർണ സനാതന ഹിന്ദുക്കൾ രാജ്യത്തെ മറ്റ് മതക്കാരായ മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരെയും കൂട്ടത്തോടെ ഉന്മൂലനം ചെയ്യണമെന്ന് ഗോൾവൽക്കർ പഠിപ്പിച്ചു. ഗാന്ധിയെ വിമർശിച്ചുള്ള ഗോൾവാക്കറുടെ പ്രസംഗത്തെയും ഗാന്ധിവധത്തിനുശേഷമുള്ള ആർ.എസ്.എസിന്റെ മധുര പലഹാര വിതരണത്തെയും വിമർശിക്കുന്ന ഒ.എൻ.വി കുറിപ്പിന്റെ വാക്കുകൾ. മരണം ഗോൾവൽക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു. തൻറെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു. ഒന്ന് തൻറെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു. അവലംബം പുറത്തുനിന്നും ഗോൾവൽക്കറെപ്പറ്റി ആർ.എസ്സ്‌.എസ്സ്‌ ഗോൾവൽക്കറുടെ ലേഖനങ്ങൾ Category:ഹിന്ദുത്വം വർഗ്ഗം:സർസംഘചാലക് വർഗ്ഗം:രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ
റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ
https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ
അമേരിക്കൻ ഐക്യനാടുകളിൽ‌, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ‌ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.. ഗ്നൂ കംപയിലർ‌ കലക്ഷൻ‌ മുതൽ‌ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം‌ സ്റ്റാൾമാൻ തുടങ്ങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം.ഗ്നു ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ച്.. ഇതു കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം‌ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ‌ ഉപയോഗിച്ചു വികസിപ്പിക്കുന്ന ഏതു സാങ്കേതികവിദ്യയും പൊതുസമൂഹത്തിനു പൂർണ്ണമായും ലഭ്യമായിരിക്കണമെന്ന ഉദ്ദേശത്തോടെ പകർപ്പുപേക്ഷ എന്ന പുതിയ ജനകീയ പകർപ്പവകാശ നിയമത്തിന്റെയും തുടക്കം‌ കുറിച്ചത് റിച്ചാർഡ് സ്റ്റാൾമാനാണ്. ആദ്യ കാലം 1953 മാർച്ച് 16 ന് ഡാനിയേൽ സ്റ്റാൾമാന്റെയും ആലിസ് ലിപ്പ്മാന്റെയും മകനായി ന്യൂയോർക്കിലാണ് റിച്ചാർഡ് സ്റ്റാൾമാന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്തെ ഒരു വേനലവധിയിൽ‌ ന്യൂയോർക്കിലെ ഐ.ബി.എം സയൻറ്റിഫിക് സെന്റർ വഴിയാണ് സ്റ്റാൾമാൻ കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തിച്ചേരുന്നത്. സംഖ്യാപരമായ പ്രശ്നങ്ങൾക്കുത്തരം‌ കണ്ടെത്താൻ വേണ്ടിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കാൻ‌ വേണ്ടിയായിരുന്നു അവിടെ സ്റ്റാൾമാന്റെ നിയമനം‌ എങ്കിലും, ആഴ്ചകൾക്കൊണ്ട് തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രമാണങ്ങൾ‌ ചിട്ടപ്പെടുത്താൻ ഉപയോഗപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വികസനത്തിലും ശേഷിച്ച അവധിക്കാലം ചെലവഴിച്ചു. ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം.ഐ.റ്റി. ലാബിലെ ഹാക്കർ‌ സമൂഹത്തിൽ സ്റ്റാൾമാൻ സ്ഥിരാംഗമായിരുന്നു. അവിടെ വെച്ചാണ് ആർ.എം.എസ് എന്ന ചുരുക്കപ്പേര് സ്റ്റാൾമാന് ലഭിക്കുന്നത്. എം.ഐ.റ്റി. ദിനങ്ങൾ എം.ഐ.റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ‌ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ‌ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം.ഐ.റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ‌ കർശന നിയന്ത്രണങൾ‌ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം.ഐ.റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം‌ നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം‌ ചെയ്തു എന്നും പറയപ്പെടുന്നു.സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 4. എം.ഐ.റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം‌ സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം.ഐ.റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം‌ ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ‌ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.റിച്ചാർഡ് സ്റ്റാൾമാൻ,ജെറാൾഡ് ജെ. സസ്മാൻ Forward Reasoning and Dependency-Directed Backtracking In a System for Computer-Aided Circuit analysis. 1980-തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്‌വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980 തുകളുടെ ആദ്യത്തോടെ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങ്ങിയതെന്നു കരുതപ്പെടുന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും പരിമിതികളുമുള്ള അനുമതിപത്രത്തോടെയുള്ള സോഫ്റ്റ്‌വെയർ വിപണനം തുടക്കം മുതലെ റിച്ചാർഡ് സ്റ്റാൾമാൻ എതിർത്തു പോന്നിരുന്നു. 1979ൽ പുറത്തിറക്കിയ സ്ക്രൈബ് മാർക്കപ്പ് ലാങ്വേജും ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും ഉപഭോക്താക്കളിൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളെ "മനുഷ്യരാശിയോടു കാട്ടിയ അപരാധം" എന്നാണു സ്റ്റാൾമാൻ വിശേഷിപ്പിച്ചത്. ഒരാൾ ഒരു സോഫ്റ്റ്‌വെയർ പണം പ്രതിഫലമായി പ്രതീക്ഷിച്ചു വിപണനം ചെയ്യുന്നതിനെ താൻ എതിർക്കുന്നില്ലെന്നും, പക്ഷെ വിപണന സമയത്ത് ഉപഭോക്താവിന്മേൾ അടിച്ചേൽപ്പിക്കുന്ന ഏതു നിയന്ത്രണങ്ങളും അവരോടു കാട്ടുന്ന അപരാധമായി താൻ കരുതുന്നുവെന്നു സ്റ്റാൾമാൻ പിന്നീടും പറയുകയുണ്ടായി. 1980ൽ എം.ഐ.റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ‌ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം.ഐ.റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്‌വെയറിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്‌വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു. സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്‌വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു.സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 7 സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സോഫ്റ്റ്‌വെയർ ഉപഭോക്താവിന് സോഫ്റ്റ്‌വെയർ മറ്റുള്ളവരുമായി പങ്കിടാനും,സോഫ്റ്റ്‌വെയറിനെ കുറിച്ച് പഠിക്കാനും വേണമെങ്കിൽ അതിൽ മാറ്റം വരുത്താനും മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനുമുള്ള അവകാശമുണ്ടായിരിക്കണം. ഉപഭോക്താവിനുണ്ടായിരിക്കേണ്ട ഈ അവകാശങ്ങൾ നിഷേധിക്കുന്നത് സ്റ്റാൾമാന്റെ അഭിപ്രായത്തിൽ‌ അസന്മാർഗ്ഗികവും സാമൂഹ്യ വിരുദ്ധവുമാണ്. 1984ൽ സ്റ്റാൾമാൻ എം. ഐ. റ്റി. ലാബിലെ തന്റെ ജോലി ഉപേക്ഷിക്കുകയും, താൻ 1983 സെപ്തംബർ മാസം പ്രഖ്യാപിച്ച ഗ്നു പ്രൊജക്റ്റ്നു വേണ്ടി തന്റെ മുഴുവൻ സമയം മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. എം‌ഐ‌ടിയിൽ നിന്നും ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനിൽ നിന്നുമുള്ള വിവാദവും രാജിയും സമ്പന്നർക്കും വരേണ്യവർഗത്തിനുമായി എസ്‌കോർട്ട് സേവനം (പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ) നല്കിവന്ന വിവാദ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈന്റെ ഇരകളിലൊരാളായ വിർജീനിയ ജിയുഫ്രെ എന്ന യുവതി അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപിൽ എം‌ഐ‌.ടി.യിലെ പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്ന മാർവിൻ ലീ മിൻസ്കിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിർദ്ദേശിക്കപ്പെട്ടു എന്നു വെളിപ്പെടുത്തുകയുണ്ടായി.  പ്രൊഫസർ മാർവിൻ മിൻസ്കിയെ ഭാഗികമായി ന്യായീകരിച്ചുകൊണ്ടു് സ്റ്റാൾമാൻ ഒരു ആഭ്യന്തര സി.‌എസ്‌.ഐ‌.എൽ. പട്ടികയിൽ പ്രസ്താവനകൾ നടത്തിയതായി 2019 സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതു വിവാദമായതിനെത്തുടർന്നു് സ്റ്റാൾമാൻ എംഐ.ടി.യിൽ നിന്നും ഫ്രീ സോഫ്റ്റ്‍വെയർ ഫൗണ്ടേഷനിൽ നിന്നും രാജിവച്ചു. എങ്കിലും ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും അദ്ദേഹം പ്രവർത്തിക്കുന്നു. ഗ്നു പദ്ധതി right|thumb|2014 സ്വതന്ത്ര സോഫ്റ്റ്‍വെയർ കോൺഫറൻസിൽ പങ്കെടുക്കാൻ റിച്ചാഡ് സ്റ്റാൾമാൻ കേരളത്തിലെത്തിയപ്പോൾ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്. "ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ദ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു". 1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ‌ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്, പ്രതിഫലമില്ലാതെയാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തിരുക്കുന്നത്.റിച്ചാർഡ് സ്റ്റാൾമാൻ. ഗ്നു വിജ്ഞാപനം സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഭാഗമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണത്തിലും, മാറ്റം വരുത്തി ഉപയോഗിക്കാനുമുള്ള ഉപഭോക്താക്കളുടെ അവകാശം നിയമപരമായി സംരക്ഷിക്കാനായി പകർപ്പുപേക്ഷ എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ജനകീയ പകർപ്പവകാശ നിയമത്തിന്റെ വികസനത്തിലും സ്റ്റാൾമാൻ മുഖ്യ പങ്കു വഹിച്ചു. സ്റ്റാൾമാൻ വിഭാവനം ചെയ്ത, പകർപ്പുപേക്ഷ രീതിയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗ അനുവാദപത്രം ആദ്യമായി ഉപയോഗിച്ചത് ഇമാക്സ് സാർവ്വജനിക അനുവാദപത്രത്തിലാണ്. പിന്നീട് ഗ്നു സാർവ്വജനിക അനുവാദപത്രമെന്ന നിലയിൽ ഗ്നു പദ്ധതി പ്രകാരം വികസിപ്പിച്ചെടുക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ഉപയോഗിച്ചു തുടങി. ഗ്നു പദ്ധതിയിൽ‌ വികസിപ്പിക്കപ്പെട്ട പല സുപ്രധാന സോഫ്റ്റ്‌വെയറുകളുടെയും വികസന ചുമതല റിച്ചാർഡ് സ്റ്റാൾമാൻ നിർവഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന ഇമാക്സ് എഡിറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഗ്നു കമ്പയിലർ ശേഖരം, പ്രോഗ്രാമിലുള്ള തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ സഹായിക്കുന്ന ജി.ഡി.ബി ഡീബഗ്ഗർ, പ്രത്യേക ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ ഒരുമിച്ച് ചേർത്ത് ഒരു വിതരണ സംവിധാനമായി മാറ്റാൻ സഹായിക്കുന്ന ജി. മേക്ക് എന്ന സോഫ്റ്റ്‌വെയർ സങ്കേതം തുടങിയവയെല്ലാം സ്റ്റാൾമാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തവയാണ്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ ഗ്നു പദ്ധതിയിലെ പ്രധാന അഭാവം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗത്തിന്റെതായിരുന്നു. 1990ൽ ചില ഗ്നു പദ്ധതി പ്രവർത്തകർ ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്ന ജോലി ആരംഭിച്ചെങ്കിലും വ്യാപക ഉപയോഗത്തിനായുള്ള പൂർണ്ണത കൈവരിക്കുന്നതിന്നു മുന്നെയാണ് ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ലിനസ് ട്രോവാൾഡ് എന്ന ഫിൻലാന്റുകാരൻ വിദ്യാർത്ഥി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്നത്. അങ്ങനെ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ബദലായി ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന റിച്ചാർഡ് സ്റ്റാൾമാന്റെ സ്വപ്നം ലിനസ് ട്രോവാൾഡ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗത്തിന്റെയും ഗ്നു പദ്ധതിയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളുടെയും രൂപത്തിൽ സഫലമായിത്തുടങ്ങി. സ്വതന്ത്ര ഗ്നു/ലിനക്സ് ലേഖകർ അവലംബം പുറത്തേക്കുള്ള കണ്ണികൾ സാം വില്ല്യംസ്(2010) ഫ്രീ ആസ് ഇൻ ഫ്രീഡം ISBN 978-0-9831592-1-6 ഇവയും കാണുക വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകർ വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ വർഗ്ഗം:ജീവചരിത്രം വർഗ്ഗം:ഗ്നു പദ്ധതി വർഗ്ഗം:1953-ൽ ജനിച്ചവർ വർഗ്ഗം:അമേരിക്കൻ നിരീശ്വരവാദികൾ
ആഫ്രിക്ക
https://ml.wikipedia.org/wiki/ആഫ്രിക്ക
വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ് ‌ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.Sayre, April Pulley. (1999) Africa, Twenty-First Century Books. ISBN 0-7613-1367-2. 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും. വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് . കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. .ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.. ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.IMF WEO Oct. 2010 Retrieved 15-10-2010 പേരിനു പിന്നിൽ റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല. ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്. thumb|right|150px|The African prosauropod Massospondylus. ചരിത്രം മെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.Jacobs, Louis L. (1997). "African Dinosaurs." Encyclopedia of Dinosaurs. Edited by Phillip J. Currie and Kevin Padian. Academic Press. pp. 2–4. ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു. അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്. ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു. മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു thumb|200px|right|The African theropod Spinosaurus was the largest known carnivorous dinosaur.പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു. ചരിത്രാതീതകാലം thumb|150px|ലൂസി എന്ന് നാമകരണം ചെയ്യപ്പെട്ട ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടം എത്യോപ്യയിലെഅവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയത് ആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, Genetic study roots humans in Africa, BBC News | SCI/TECHMigration of Early Humans From Africa Aided By Wet Weather, sciencedaily.com ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) Kimbel, William H. and Yoel Rak and Donald C. Johanson. (2004) The Skull of Australopithecus Afarensis, Oxford University Press US. ISBN 0-19-515706-0. പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)Tudge, Colin. (2002) The Variety of Life., Oxford University Press. ISBN 0-19-860426-2. ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്. രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും thumb|200px|ആഫ്രിക്കയുടെ വിവിധ ഭാഗങ്ങൾ: thumb|200px|ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം. thumb|200px|ആഫ്രിക്ക. രാജ്യം/സ്വയംഭരണ പ്രദേശം വിസ്തീർണ്ണം(ച.കി.മീ) ജനസംഖ്യ ജനസാന്ദ്രത ച.കീ.മീറ്ററിൽ) തലസ്ഥാനം കിഴക്കൻ ആഫ്രിക്ക: 35px ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ 35px കൊമോറസ് 2,170 614,382 283.1 മൊറോണി 35px ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി 35px എരിട്രിയ 121,320 4,465,651 36.8 അസ്മാറ 35px എത്യോപ്യ 1,127,127 67,673,031 60.0 അഡിസ് അബെബ 35px കെനിയ 582,650 31,138,735 53.4 നയ്റോബി 35px മഡഗാസ്കർ 587,040 16,473,477 28.1 ആന്റനനറീവൊ 35px മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ 35px മൗറീഷ്യസ് 2,040 1,200,206 588.3 പോർട്ട് ലൂയിസ് 35px മയോട്ടി (ഫ്രാൻസ്) 374 170,879 456.9 മാമൗഡ്സു 35px മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ 35px റീയൂണിയൻ (ഫ്രാൻസ്) 2,512 743,981 296.2 സെന്റ് ഡെനിസ് 35px റുവാണ്ട 26,338 7,398,074 280.9 കിഗലി 35px സെയ്‌ഷെൽസ് 455 80,098 176.0 വിക്ടോറിയ 35px സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു 35px ടാൻസാനിയ 945,087 37,187,939 39.3 ഡൊഡോമ 35px ഉഗാണ്ട 236,040 24,699,073 104.6 കമ്പാല 35px സാംബിയ 752,614 9,959,037 13.2 ലുസാക്ക 35px സിംബാബ്‌വെ 390,580 11,376,676 29.1 ഹരാരേ മധ്യ ആഫ്രിക്ക: 35px അംഗോള 1,246,700 10,593,171 8.5 ലുവാൻഡ 35px കാമറൂൺ 475,440 16,184,748 34.0 യാവുൻഡേ 35px മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 622,984 3,642,739 5.8 ബാൻ‌ഗുയി 35px ചാഡ് 1,284,000 8,997,237 7.0 ജമേന 35px റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവിൽ 35px ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിൻഷസ 35px ഇക്വറ്റോറിയൽ ഗിനി 28,051 498,144 17.8 മലാബോ 35px ഗാബോൺ 267,667 1,233,353 4.6 ലൈബ്രെവിൽ 35px സാവോ ടോം ആൻഡ് പ്രിൻസിപ്പെ 1,001 170,372 170.2 സാവോ ടോമേ ഉത്തരാഫ്രിക്ക: 35px അൽജീരിയ 2,381,740 32,277,942 13.6 അൾജിയേഴ്സ് 35px ഈജിപ്റ്റ്<ref>ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.</small></ref> 1,001,450 70,712,345 70.6 കെയ്‌റോ 35px ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി 35px മൊറോക്കോ 446,550 31,167,783 69.8 റാബത് 35px സുഡാൻ 2,505,810 37,090,298 14.8 ഖർത്തോം 35px ടുണീഷ്യ 163,610 9,815,644 60.0 ടുണിസ് 35px വെസ്റ്റേൺ സഹാറ (മൊറോക്കോ)<ref>വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.</small></ref> 266,000 256,177 1.0 ഏൽ അയൂൻ യൂറോപ്യൻ ഭരണപ്രദേശങ്ങൾ: 20px കാനറി ദ്വീപുകൾ (സ്പെയിൻ) 7,492 1,694,477 226.2 കനാറിയ,ടെനെറിഫ് ക്യൂട്ട (സ്പെയിൻ) 20 71,505 3,575.2 — 20px മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) 797 245,000 307.4 ഫുൻ‌ചൽ 35px മെലില (സ്പെയിൻ) 12 66,411 5,534.2 — ദക്ഷിണ ആഫ്രിക്ക: 35px ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോൺ 35px ലെസോത്തോ 30,355 2,207,954 72.7 മസേരു 35px നമീബിയ 825,418 1,820,916 2.2 വിൻ‌ഡ്വെക്ക് 35px ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ് ടൗൺബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട് 35px സ്വാസിലാന്റ് 17,363 1,123,605 64.7 ബബേൻ പശ്ചിമാഫ്രിക്ക: 35px ബെനിൻ 112,620 6,787,625 60.3 പോർട്ടോ-നോവോ 35px ബർക്കിനാ ഫാസോ 274,200 12,603,185 46.0 ഔഗാദൌഗു 35px കേപ്പ് വേർഡ് 4,033 408,760 101.4 പ്രായിയ 35px ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാൻ 35px ഗാംബിയ 11,300 1,455,842 128.8 ബൻ‌ജൂൽ 35px ഘാന 239,460 20,244,154 84.5 അക്രാ 35px ഗിനി 245,857 7,775,065 31.6 കൊണാക്രി 35px ഗിനി-ബിസൗ 36,120 1,345,479 37.3 ബിസാവു 35px ലൈബീരിയ 111,370 3,288,198 29.5 മൊൺ‌റോവിയ 35px മാലി 1,240,000 11,340,480 9.1 ബമാക്കോ 35px മൗറിത്താനിയ 1,030,700 2,828,858 2.7 നുവാക്ച്ചോട്ട് 35px നൈജർ 1,267,000 10,639,744 8.4 നിയാമേ 35px നൈജീരിയ 923,768 129,934,911 140.7 അബൂജ 35px സെന്റ് ഹെലെൻ (ബ്രിട്ടൺ) 410 7,317 17.8 ജെയിംസ്ടൌൺ 35px സെനഗൽ 196,190 10,589,571 54.0 ദക്കാർ 35px സീറാ ലിയോൺ 71,740 5,614,743 78.3 ഫ്രീടൌൺ 35px ടോഗോ 56,785 5,285,501 93.1 ലോമേ ആകെ 30,305,053 842,326,984 27.8 കുറിപ്പുകൾ: മുൻപോട്ടുള്ള വായനയ്ക്ക് പുറം കണ്ണികൾ പൊതു വിജ്ഞാനം African & Middle Eastern Reading Room from the United States Library of Congress Africa South of the Sahara from Stanford University The Index on Africa from The Norwegian Council for Africa Africa from The Columbia Gazetteer of the World Online Aluka Digital library of scholarly resources from and about Africa Atlas of Our Changing Environment: Africa from United Nations Environment Programme Africa Interactive Map from the United States Army Africa ചരിത്രം ആഫ്രിക്കൻ രാജ്യങ്ങൾ The Story of Africa from BBC World Service Charles Finch: Nile Genesis News media allAfrica.com current news, events and statistics Focus on Africa magazine from BBC World Service യാത്ര വർഗ്ഗം:ഭൂഖണ്ഡങ്ങൾ വർഗ്ഗം:ആഫ്രിക്ക
ഭാരതാംബ
https://ml.wikipedia.org/wiki/ഭാരതാംബ
thumb|Bharat Mata statue accompanied by a lion at Yanam (India) thumb|Bharat Mata statue at Kanyakumari (India) ഭാരതാംബ അല്ലെങ്കിൽ ഭാരത മാതാവ് (Hindi, भारत माता, Bhārata Mātā) എന്ന സങ്കല്പം ഭാരതം എന്ന രാഷ്ട്രത്തിന്റെ ഒരു വ്യക്തി രൂപമാണ്‌‌ (anthropomorphic form, or personification).കുങ്കുമ വർണ്ണത്തിലോ, ഓറഞ്ച് നിറത്തിലോ ഉള്ള സാരി ധരിച്ച, കയ്യിൽ ഇന്ത്യയുടെ ദേശീയപതാക ഏന്തിയ സ്ത്രീ രൂപമാണ്‌ സാധാരണയുള്ള സങ്കല്പം. ചിലപ്പോൾ സിംഹസ്ഥിതയായ സ്ത്രീരൂപമായും ഭാരതാംബയെ സങ്കല്പിച്ചു കാണാറുണ്ട്http://www.columbia.edu/itc/mealac/pritchett/00routesdata/1800_1899/congress/bharatmata/bharatmata.html. ഭാരതമാതാവ് എന്ന സങ്കല്പം ഒന്നേയുള്ളൂവെങ്കിലും അതിന്‌ പലരും പല വിധത്തിലുള്ള വ്യക്തിരൂപങ്ങൾ കൽപ്പിക്കാറുമുണ്ട്. ആരാധന രത്നാകരാം ധൗതപദാം ഹിമാലയ കിരീടിനീ (1) ബ്രഹ്മരാജർഷിരത്നാഢ്യാം വന്ദേ ഭാരതമാതരം (2) എന്ന പൗരാണിക ഹൈന്ദവ ശ്ലോകം, ഭാരതാംബയെ ഒരു ദേവിയായി സങ്കല്പിച്ച് ആരാധിയ്ക്കുന്നതാണെന്ന് ചിലർ വിശ്വസിക്കുന്നു. 1936ൽ ബനാറസിൽ ശിവപ്രസാദ് ഗുപ്ത് ഭാരതമാതാവിനായി ഒരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും മഹാത്മാഗാന്ധി അത് ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.http://www.indiatogether.org/manushi/issue142/bharat.htm ചരിത്രം thumb|right|100px|അബനിന്ദ്ര് നാഥ് ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം "ജനനീ ജന്മഭൂമിസ്ച സ്വർഗ്ഗാദപി ഗരീയസി" (മാതാവും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണ്‌) എന്ന വാല്മീകിരാമായണത്തിലെ പരാമർശമാവണം മാതാവിന്റേയും മാതൃഭൂമിയുടേയും മഹത്ത്വം ഉയർത്തിക്കാട്ടുന്ന ആദ്യ ചിന്താധാര. ആധുനിക കാലഘട്ടത്തിൽ ഭാരത മാതാവ് എന്ന ബിംബം ശ്രദ്ധയാകർഷിച്ചു തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലുണ്ടായ ഇന്ത്യയുടെ പുനരുദ്ധാനത്തോടെയാണ്‌. കിരൺ ചന്ദ്ര ബന്ദോപാധ്യായ് സം‌വിധാനം ചെയ്ത "ഭാരത് മാതാ" എന്ന നാടകം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1873ലാണ്‌. ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു പുത്തനുണര്വ്വ പകർന്ന വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജി അവതരിപ്പിച്ചതും ഇതേകാലഘട്ടത്തിൽ തന്നെ. അരബിന്ദ നാഥ ടാഗോറിന്റെ ഭാരത് മാതാ എന്ന ചിത്രം ഭാരത മാതാവിനെ നാലുകൈകളുള്ളതും ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ച സ്ത്രീരൂപമായി സങ്കല്പിക്കുന്നു. വിവാദങ്ങൾ ഇന്ത്യൻ ചിത്രകാരനായ എം.എഫ്. ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ഭാരത മാതാവിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൈന്ദവസംഘടനകളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു . അവലംബം കൂടുതൽ വായനയ്ക്ക് Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions (ISBN 81-208-0379-5) by David Kinsley Patriotic fervour The Hindu, August 17, 2003. The life and times of Bharat Mata Sadan Jha, Manushi, Issue 142. Bharat Mata Images Prof. Pritchett, Columbia University ഭാരത ഭക്തി ഭാരത്‌ മാതാ - അന്‌വർ ഷേക്ക്‌ വിഭാഗം:രാഷ്ട്രങ്ങളുടെ വ്യക്തിരൂപങ്ങൾ വർഗ്ഗം:ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ
മഹാവൈവിധ്യപ്രദേശങ്ങൾ
https://ml.wikipedia.org/wiki/മഹാവൈവിധ്യപ്രദേശങ്ങൾ
ജൈവജാല വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശങ്ങളെ ആണ്‌ മഹാ വൈവിധ്യ പ്രദേശങ്ങൾ(Mega Diversity Area) എന്നു വിളിക്കുന്നത്‌. വൈവിധ്യം ഏറ്റവും കൂടുതൽ കാണുന്ന രാജ്യങ്ങളെ മഹാ വൈവിധ്യ രാജ്യങ്ങൾ എന്നു വിളിക്കുന്നു. ഇന്ത്യ, കൊളംബിയ, പെറു, ബ്രസീൽ, ഫിലിപ്പൈൻസ്, മഡഗാസ്കർ, ചൈന, മലേഷ്യ, ഇൻഡോനേഷ്യ, ഓസ്ട്രേലിയ, മെക്സിക്കൊ,ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഇക്വഡോർ, പാപ്പുവ ന്യൂഗിനിയ, ദക്ഷിണാഫ്രിക്ക, യു.എസ്.എ., വെനിസ്വെല എന്നിവയാണവ. മനുഷ്യൻ മറ്റു ജീവികളുടെ നിലനിൽപ്പിന്റെ വിധികർത്താവ്‌ എന്ന നിലയിലേക്കെത്തിയതു മൂലം ജൈവസമ്പത്ത്‌ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതും ഈ പ്രദേശങ്ങളിലാണ്‌. നോർമൻ മയർ എന്ന ശാസ്ത്രജ്ഞൻ 1988-ലും 1990-ലും പുറത്തിറക്കിയ രണ്ടു ലേഖനങ്ങളിലൂടെയാണ് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്ന ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. 'പരിസ്ഥിതിപ്രവർത്തകൻ'എന്നും 'ഹോട്ട്സ്പോട്ട് : ജൈവവൈവിധ്യതയുടെ സമ്പന്ന ഭൂമിക' എന്നുമുള്ള ഈ ലേഖനങ്ങൾ ജീവശാസ്ത്ര മേഖലയിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് എന്ന പദവി ലഭിക്കണമെങ്കിൽ മയറിന്റെ സിദ്ധാന്തമനുസരിച്ച് രണ്ടു നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:ആ പ്രദേശത്ത് ഏറ്റവും കുറഞ്ഞത് 0.5%മോ 1500-ലേറയോ തദ്ദേശീയമായി കാണപ്പെടുന്ന സസ്യങ്ങളുണ്ടാകണം. അതോടൊപ്പം തന്നെ ആ പ്രദേശത്തെ പ്രാഥമിക ജീവജാലങ്ങളിൽ 70%ത്തിനെങ്കിലും വംശനാശം സംഭവിച്ചിട്ടുണ്ടാകണം.ലോകത്താകമാനം ഈ നിബന്ധനകൾ പാലിക്കുന്ന 25 സ്ഥലങ്ങളാണ് ഇപ്പോൾ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായി അംഗീകരിച്ചിട്ടുള്ളത്.ലോകത്തിലെ അത്യപൂർവമായി കാണപ്പെടുന്ന പല ജീവികളുടേയും ആവാസസ്ഥാനങ്ങളാണ് ഇവിടങ്ങൾ. സുപ്രധാന ഭാഗങ്ങൾ ജൈവസമ്പത്തിന്റെ ഭീഷണികൾ പഠിച്ച ശാസ്ത്രജ്ഞർ 1990 മുതൽക്ക്‌ ലോകത്തിലെ 18 സുപ്രധാന ഭാഗങ്ങളെ(Hot Spots) കണ്ടെത്തിയിട്ടുണ്ട്‌. തദ്ദേശീയ ജൈവവംശങ്ങൾ(Endemic Species)ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണിവ. മൊത്തം കരഭാഗത്തിന്റെ 0.5% വരുന്ന ഇവിടെ ആകെയുള്ള സസ്യജാതികളുടെ 20% കണ്ടുവരുന്നു. സംരക്ഷണപ്രക്രിയയുടെ സത്വരശ്രദ്ധ പതിയേണ്ട സ്ഥലങ്ങളാണ്‌ ഈ 'സുപ്രധാന ഭാഗങ്ങൾ' ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളും, ഹിമാലയഭാഗങ്ങളും ഇവയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 0.14% മാത്രം വരുന്ന പശ്ചിമഘട്ടത്തിലെ നീലഗിരി ആവാസവ്യവസ്ഥയിൽ ഇന്ത്യയിൽ കാണുന്ന ആൻജിയോ സ്പേം സസ്യങ്ങളുടെ 90% വും പൂമ്പാറ്റകളുടെ 19%വും നട്ടെല്ലുള്ള ജീവികളുടെ 23% വും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്‌. ഭീഷണികൾ പലജൈവജാതികളും യാതൊരു പോംവഴിയുമില്ലാത്ത തരത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. മഹാ വൈവിധ്യ പ്രദേശങ്ങൾ പൂർണ്ണമായും സ്ഥിതി ചെയ്യുന്നത്‌ ഉഷ്ണമേഖലാ പ്രദേശത്താണ്‌ അങ്ങനെയുള്ള ഉഷ്ണമേഖലാ വനങ്ങൾ പ്രതിദിനം 7000 ഏക്കർ എന്ന നിലയിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രി. ശേ. 1600 നു ശേഷം മാത്രം 83 ജാതി സസ്തനങ്ങളും, 113 ജാതി പക്ഷികളും, 2 ഉഭയജീവികളും, 384 ജാതി സസ്യങ്ങളും പൂർണ്ണമായും നശിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ നശിച്ചുപോയവ ഇതിലും എത്രയോ കൂടുതലായിരിക്കാം കാരണം ഏല്ലാ ജൈവജാതികളെയും ഇനിയും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടില്ല. ഹോട്ട്സ്പോട്ടുകൾക്കായുള്ള സംഘടനകൾ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഒരു ചെറിയ ശതമാനം മാത്രമേ ഇന്ന് സംരക്ഷിക്കപ്പെടുന്നുള്ളൂ.ഇവയ്ക്ക് കൂടുതൽ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ക്രിട്ടിക്കൽ ഇക്കോസിസ്റ്റം പാർട്ട്ണർഷിപ്പ് ഫണ്ട്(CEPF) സർക്കാരിതര സ്ഥാപനങ്ങൾക്ക് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളെ സംരക്ഷിക്കാനായി സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്. CEPF ഇന്ന് അമേരിക്ക,ഏഷ്യ,ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലുടനീളം ആയിരത്തോളം സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകുന്നുണ്ട്. ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ള മറ്റൊരു സംഘടനയാണ് കൺസർവേഷൻ ഇന്റർനാഷണൽ.വാഷിംഗ്ടൺ ഡി സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന ജൈവവൈവിധ്യ സംരക്ഷണത്തിൽ സാമൂഹ്യവും നയപരവും ശാസ്ത്രീയവുമായ ഇടപെടലുകൾ നടത്തിവരുന്നു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF)ആരംഭിച്ച ഒരു പദ്ധതിയാണ് ഗ്ലോബൽ 200 ഇക്കോറീജിയൺ.ഈ പദ്ധതി പ്രകാരം എല്ലാ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളും പ്രത്യേക പരിഗണനയോടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ദേശീയ ഭൌമ ശാസ്ത്ര സംഘടന ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളെ അടിസ്ഥാനമാക്കി ഒരു ലോക ഭൂപടം തയ്യാറാക്കിയിട്ടുണ്ട്.ഈഭൂപടത്തിൽ കൺസർവേഷൻ ഇന്റർനാഷണലിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ ഹോട്ട്സ്പോട്ടുകളിലേയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ സംഖ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തുള്ള സുപ്രധാന ഭാഗങ്ങളും തദ്ദേശീയ വംശങ്ങളുടെ എണ്ണവും സ്ഥലം ഉയർന്നതരം സസ്യങ്ങൾ സസ്തനികൾ ഉരഗങ്ങൾ ഉഭയജീവികൾ1കേയ്പ്‌ ഭാഗം(തെക്കേ ആഫ്രിക്ക)60001543232അപ്‌ലാന്റ്‌ പശ്ചിമ ആമസോണിയ5000--703ബ്രസീലിന്റെ അറ്റ്‌ലാന്റിക്‌ തീരം500040921684മഡഗാസ്കർ 4900862341425ഫിലിപ്പൈൻസ്‌370098120416വടക്കൻ ബോർണിയോ35004269477ഉത്തരഹിമാലയം3500-20258തെക്കു പടിഞ്ഞാറൻ ആസ്റ്റ്രേലിയ 28301025229 പടിഞ്ഞാറൻ ഇക്വഡോർ25009--10 ചോക്കോ(കൊളംബിയ)2500137111-11 മലേഷ്യ മുനമ്പ്‌ 2400425712 കാലിഫോർണിയയിലെ ഫ്ലോറിസ്റ്റിക്‌ പ്രൊവിൻസ്‌ 214015151613 പശ്ചിമ ഘട്ടം 16007918414മധ്യ ചിലി 1450---15 ന്യൂ കാലിഡോണിയ 1400221-16 ഉത്തര ആർക്ക്‌ മലകൾ(ടാൻസാനിയ)53520-4917 ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറു ഭാഗം 5004--18കോട്‌ ഡെൽവോറി 2003-2 ശൂന്യം|ലഘുചിത്രം|759x759ബിന്ദു|Biodiversity hotspots. Original proposal in green, and added regions in blue. ഉത്തര-മധ്യ അമേരിക്ക കാലിഫോർണിയ ഫ്ലോറിസ്റ്റിക്ക് പ്രവിശ്യ. കരീബിയൻ ദ്വീപുകൾ മാഡ്രിയൻ പൈൻ ഓക്ക് കാടുകൾ മെസൊഅമേരിക്ക ദക്ഷിണ അമേരിക്ക അറ്റലാന്റിക് കാടുകൾ കെറാഡോ ചിലിയിലെ ശൈത്യമഴക്കാടുകൾ ചോക്കോ മഗ്ദലേന മിതോഷ്ണ ആൻഡിസ് യൂറോപ്പും മധ്യേഷയും കൌക്കാസസ് ഇറാനോ അനറ്റോളിയൻ മെഡിറ്ററേനിയൻ സമതലം മധ്യേഷ്യയിലെ പർവതങ്ങൾ ആഫ്രിക്ക കേപ് ഫ്ലോറിസ്റ്റിക് മേഖല കിഴക്കേ ആഫ്രിക്കയിലെ തീരദേശ കാടുകൾ കിഴക്കേ ആഫ്രോ മൊണ്ടേൻ പടിഞ്ഞാറേ ആഫ്രിക്കയിലെ ഗിനിയൻ കാടുകൾ ഹോൺ ഓഫ് ആഫ്രിക്ക മഡഗാസ്കർ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ മപ്പൂട്ടാലാൻഡ് സുക്കുലെന്റ് കറൂ ഏഷ്യ പസഫിക്ക് കിഴക്കൻ മെലനേഷ്യൻ ദ്വീപുകൾ കിഴക്കൻ ഹിമാലയം ഇന്തോ ബർമ ജപ്പാൻ തെക്ക്പടിഞ്ഞാറൻ ചൈനയിലെ പർവതങ്ങൾ കാലിഡോണിയ ന്യൂസീലാൻഡ് ഫിലിപ്പൈൻസ് പോളിനേഷ്യ മൈക്രോനേഷ്യ തെക്ക്പടിഞ്ഞാറൻ ആസ്ട്രേലിയ സുണ്ടഡാലാന്റ് വല്ലാസിയ പശ്ചിമഘട്ടവും ശ്രീലങ്കയും ഇന്ത്യ കേരളം സൈലന്റ്‌വാലി ഇരവികുളം വനപർവ്വം ചെന്തരുണി നെല്ലിയാമ്പതി വർഗ്ഗം:ജൈവവൈവിധ്യം വർഗ്ഗം:മഹാവൈവിധ്യപ്രദേശങ്ങൾ വർഗ്ഗം:ഭൂപ്രകൃതിശാസ്ത്രം
പാക്കിസ്ഥാൻ
https://ml.wikipedia.org/wiki/പാക്കിസ്ഥാൻ
REDIRECT പാകിസ്താൻ
പാകിസ്ഥാൻ
https://ml.wikipedia.org/wiki/പാകിസ്ഥാൻ
REDIRECT പാകിസ്താൻ
ഭാരത്‌ മാതാ
https://ml.wikipedia.org/wiki/ഭാരത്‌_മാതാ
redirect ഭാരതാംബ
ഗ്നൂ സാർവ്വജനിക അനുവാദപത്രം
https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം
thumb|200px|right|ഗ്നൂ ചിഹ്നം ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ അനുവാദപത്രമാണ്‌ ഗ്നൂ സാർവ്വജനിക അനുവാദപത്രം (ആംഗലേയം: GNU General Public License). ഗ്നു പദ്ധതിയുടെ ഭാഗമായി റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 2007 നവംബർ 19-ന് പുറത്തുവന്ന ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്http://gplv3.fsf.org/. ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ലഭിക്കും ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ആ സോഫ്റ്റ്‍വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കിൽ അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ) ആ സോഫ്റ്റ്‍വെയറിന്റെ പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം സോഫ്റ്റ്‍വെയറിനെ കൂടുതൽ മെച്ചപ്പെടുത്താനും, സർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ) സാധാരണ വിപണിയിലുള്ള മിക്ക സോഫ്റ്റ്‍‍വെയറുകളും അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‍വെയറിന്റെ പകർപ്പുകൾ എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങിൽ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നൽകുന്നു. ഇതേ സ്വഭാവമുള്ള ബി.എസ്സ്‌.ഡി പ്രമാണപത്രം പോലെയുള്ളവയിൽ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറിൽ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളും ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ഒരിക്കൽ സ്വതന്ത്രമായ സോഫ്റ്റ്‍വെയർ എന്നും സ്വതന്ത്രമാവണമെന്നും, അതിൽനിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാൾമാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌. ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‍വെയറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ ലിനക്സ്‌ കെർണലും, ഗ്നു കമ്പൈലർ ശേഖരവും. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‍വെയറുകളും ഗ്നൂ ഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌ ചരിത്രം ഗ്നൂ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രാമുകളിൽ ഉപയോഗിക്കുവാൻ വേണ്ടി 1989ൽ റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതാണ് ജി.പി.എൽ. കൃത്യമായി 25 ഫെബ്രുവരി 1989 ന് ഒന്നാം പതിപ്പ്(GPLv1) പുറത്തിറങ്ങി. ജൂൺ 1999 ന് രണ്ടാം പതിപ്പും(GPLv2) പുറത്തിറങ്ങി. 29 ജൂൺ 2007 ന് മൂന്നാം പതിപ്പ് (GPLv3) പുറത്തിറങ്ങി. പുറത്തുനിന്നും അനൌദ്യോഗിക ജി.പി.എൽ മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിഷ്ഠാപനം അവലംബം വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രം വർഗ്ഗം:ഗ്നു പദ്ധതി
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി
https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്‌റ്റ്‌വെയർ_സമിതി
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബർ മാസത്തിൽ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കൻ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച്‌ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയം ഉയർത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവർത്തകരുമുണ്ട്‌. സ്വന്തം ഗ്നു ജനറൽ പബ്ലിക് ലൈസൻസ് പോലെ, കോപ്പിലെഫ്റ്റ് ("ഒരുപോലെ പങ്കിടുക") നിബന്ധനകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറിനാണ് ഈ സ്ഥാപനം മുൻഗണന നൽകുന്നത്. സംഘടനയുടെ തുടക്കം മുതൽ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള പ്രോഗ്രാമർമാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികൾ സ്വതന്ത്ര സോഫ്റ്റ്‌വേർ നിർമ്മിക്കുന്നതിനാൽ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവർത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലാണ് എഫ്എസ്എഫ്(FSF)ഇൻകോപ്പറേറ്റ് ചെയ്തിരിക്കുന്നത്. സ്ഥാപിതമായത് മുതൽ 1990-കളുടെ പകുതി വരെ, ഗ്നു പ്രോജക്റ്റിനായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ എഴുതുന്നതിനായി സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെ നിയമിക്കാൻ എഫ്എസ്എഫിന്റെ ഫണ്ടുകൾ കൂടുതലായി ഉപയോഗിച്ചിരുന്നു. 1990-കളുടെ പകുതി മുതൽ, എഫ്എസ്എഫിന്റെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും കൂടുതലും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിനും വേണ്ടിയുള്ള നിയമപരവും ഘടനാപരവുമായ വിഷയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്വന്തം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ മാത്രം ഉപയോഗിക്കാനാണ് എഫ്എസ്എഫ് ലക്ഷ്യമിടുന്നത്. ചരിത്രം സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസനത്തെ പിന്തുണയ്ക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷനായാണ് 1985-ൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ സ്ഥാപിതമായത്. മാനുവലുകളുടെയും ടേപ്പുകളുടെയും വിൽപ്പന പോലുള്ള നിലവിലുള്ള ഗ്നു പദ്ധതികൾ അത് തുടർന്നു, കൂടാതെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സിസ്റ്റത്തിന് വേണ്ടി ഡെവലപ്പർമാരെ നിയമിക്കുകയും ചെയ്തു. അതിനുശേഷം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് വേണ്ടി വാദിക്കുന്നതോടൊപ്പം ഈ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. എഫ്എസ്എഫിന്റെ നിരവധി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ലൈസൻസുകളുടെ സ്റ്റുവാർഡ് കൂടിയാണ്, അതിനർത്ഥം അത് പ്രസിദ്ധീകരിക്കുകയും ആവശ്യാനുസരണം പുനരവലോകനം ചെയ്യാനുള്ള കഴിവുമുണ്ട് എന്നാണ്. അവലംബം വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ സംഘടനകൾ‎
വി.എസ്. അച്യുതാനന്ദൻ
https://ml.wikipedia.org/wiki/വി.എസ്._അച്യുതാനന്ദൻ
thumb|വിഎസ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ (English: V. S. Achuthanandan) (ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല.) 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.https://www.manoramaonline.com/news/latest-news/2021/07/11/vs-achuthanandan-is-safe-and-strong-at-his-thiruvananthapuram-residence.html നിലവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവ് അംഗമായ ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. . ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ പികെ പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്. thumb|വി.എസ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മളനത്തിൽ 2012 ജീവിത രേഖ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇക്കഴിഞ്ഞ 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.https://subscribe.manoramaonline.com/home-digital.html Balarama Digest Online 2011 June 11 issue കേരളത്തിലെ മുഖ്യമന്ത്രിമാർ logon to www.manoramaonline.com/subscribeവി.എസ് അച്യുതാനന്ദൻ @ 100, 2023 ഒക്ടോബർ 20ജനകീയ ജാഗ്രതയുടെ ഒരു നൂറ്റാണ്ട്, വി.എസ് @ 100 മാതൃഭൂമി.കോം പ്രത്യേക പേജ് 20-10-2023 രാഷ്ട്രീയ ജീവിതം പുന്നപ്ര-വയലാർ സമരം ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു. പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വാളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി. പാർട്ടി പ്രവർത്തനം 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി ജീവിതം സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു. 1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി. 2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി. പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ 1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനം വരെ തന്റെ വിശ്വസ്ഥനായ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ 1998-ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ്റെ നിര്യാണത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് പാർട്ടിയിൽ വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. 2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ ആധിപത്യം ഉറപ്പിച്ചു പാർട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി. പിന്നീട് നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവർത്തിച്ചു. 2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോൾ അത് പൂർണമായി. 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി. ജനകീയത പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം എതീവ ശ്രദ്ധ പുലർത്തി.. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരഘോഷം ഉയരും. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ സിംഗിൻ്റെ സസ്പെപെൻഷൻ പിൻവലിച്ചില്ലെങ്കിൽ സർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ച് കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി. 2011 നിയമസഭാ തെരഞ്ഞെടുപ്പുവിജയം 2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു. പ്രവർത്തനശൈലി അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും നിറഞ്ഞ ബാല്യം. പോരാട്ടത്തിൻ്റെ വീര്യം തുളുമ്പിയ യുവത്വം. അനാദൃശ്യമായ ആത്മ സമർപ്പണം. യാതനാപൂർണ ങ്ങളായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്.അച്യുതാനന്ദന് പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമെന്ന പ്രകൃതം ഉണ്ടായത്. thumb|വി.എസ്. ഒരു സമ്മേളനത്തിൽ 1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ. thumb|250px|വി.എസ്. മറ്റൊരു സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു. എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി. അച്ചടക്ക നടപടികൾ പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ "ചില തന്തയില്ലാത്തവർ അങ്ങനെയും പറയും"എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്. വിമർശനങ്ങളും അനുകൂല ഘടകങ്ങളും thumb|വി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി. പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു. ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് http://theindianreader.com/index.php/keralanews/30-keralam/vigellence-enquiry-agnist-vs-pinarayi-kodeyeri.html പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി. പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു. 1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം. പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു,. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. 1980-1985, 1985-1988, 1988-1991 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി. അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നുhttp://www.manoramaonline.com/cgibin/MMOnline.dll/portal/ep/malayalamContentView.docontentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=2476744&BV_ID=@@@. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.thumb|right|250px|കോട്ടയത്ത് ഖാദി ബോർഡ് ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം -2011 ജൂലൈ 3 ആത്മകഥ സമരം തന്നെ ജീവിതം സമരതീഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവ സമ്പന്നമായ വ്യക്തി ജീവിതവും അവതരിപ്പിച്ചിരിക്കുന്ന വി.എസ്.അച്യുതാനന്ദൻ്റെ ആത്മകഥhttps://www.puzha.com/blog/magazine-n_santhakumar-book1_july7_06/https://www.amazon.in/Samaram-Thanne-Jeevitham-v-s-Achuthanandan/dp/B007E4WJZE വി എസിൻ്റെ ആത്മരേഖ പി.ജയനാഥ് (ലേഖകൻ) കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്.അച്യുതാനന്ദൻ. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങൾക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാൽ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്.https://buybooks.mathrubhumi.com/product/v-sinte-athmarekha/https://dcbookstore.com/books/v-sinte-athmarekha മറ്റ് പുസ്തകങ്ങൾ ചുവന്ന അടയാളങ്ങൾ പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനിൽ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഗ്രന്ഥം. പതിനൊന്നാം കേരളനിയമസഭയിൽ പ്രതിപക്ഷ നേതാവും പന്ത്രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയും ആയിരിക്കെ വി.എസ്.അച്യുതാനന്ദൻ്റെ പ്രവർത്തനങ്ങളെ പറ്റി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ തുറന്നെഴുതുന്നു.https://keralabookstore.com/book/chuvanna-adayalangal/3397/ സ്വകാര്യ ജീവിതം ഭാര്യ: കെ.വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു. മകൻ : വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറാണ്. മരുമകൾ ഇ.എൻ.ടി സർജനായ ഡോ. രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു. മകൾ: ഡോ. വി.വി.ആശ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻhttps://www.onmanorama.com/kerala/top-news/2020/05/12/vs-achuthanandan-wife-k-vasumathy-international-nurse-day-special.html https://www.onmanorama.com/news/kerala/2017/10/20/vs-achuthanandan-birthday-cpm.html വി.എസ് അച്യുതാനന്ദൻ, രാഷ്ട്രീയ റെക്കോർഡുകൾ ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2011-2016, 2001-2006, 1992-1996) കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആകെ 5150 ദിവസം. (14 വർഷം, 1 മാസം, 5 ദിവസം) കേരള നിയമസഭാംഗമായി ആകെ 12652 ദിവസം. (34 വർഷം, 7 മാസം, 21 ദിവസം) കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ആകെ 1826 ദിവസം. (5 വർഷം) (2006-2011) പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം. (97 വയസ്, 2021 മെയ് 3) പന്ത്രണ്ടാം കേരള നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ നിയമസഭാ കക്ഷി നേതാവ്. 2006 മെയ് 18ന് കേരളത്തിൻ്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 83 വയസ് ആകെ പത്ത് തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചതിൽ ഏഴ് തവണ വിജയിച്ചു. (2016, 2011, 2006, 2001, 1991, 1970, 1967). മൂന്ന് പ്രാവശ്യം പരാജയപ്പെട്ടു. (1996, 1977, 1965) ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് തുടർച്ചയായി 20 വർഷം നിയമസഭാംഗമായ മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2016, 2011, 2006, 2001) ഏറ്റവും കൂടിയ പ്രായത്തിൽ പതിനാലാം കേരള നിയമസഭയിലെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ.(93 വയസ്, 2016 മെയ് 25) ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഒറ്റത്തവണയായി അഞ്ച് വർഷം. (2016-2021) പത്താം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. (1996-മാരാരിക്കുളം) വി.എസ് അച്യുതാനന്ദൻ നിയമസഭയിലേക്ക് ജയിക്കുമ്പോൾ സംസ്ഥാനത്ത് മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുമുന്നണി പരാജയപ്പെട്ടു. (1991, 2001, 2011 നിയമസഭ തിരഞ്ഞെടുപ്പുകൾ) പിണറായി വിജയനും (17 വർഷം) (1998-2015) ഇ.കെ നായനാർക്കും (13 വർഷം) (1991-1996, 1972-1980) ശേഷം ഏറ്റവും കൂടുതൽ കാലം (11 വർഷം) കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ (1980-1991) സി.പി.എം നേതാവ്.വി.എസിൻ്റെ റെക്കോർഡുകൾ തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും2016 മലമ്പുഴ നിയമസഭാമണ്ഡലം വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 73,299 സി. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ., 46,157 വി.എസ്. ജോയ് കോൺഗ്രസ്, യു.ഡി.എഫ്., 35,3332011 മലമ്പുഴ നിയമസഭാമണ്ഡലം വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 77,752 ലതിക സുഭാഷ് കോൺഗ്രസ്, യു.ഡി.എഫ്., 54,312 പി.കെ. മജീദ് പെടിക്കാട്ട് ജെ.ഡി.യു., 2772 അവലംബം പുറത്തേക്കുള്ള കണ്ണികൾ ഇന്ത്യനെറ്റ്സോണിൽ വി.എസ്.അച്യുതാനന്ദനെക്കുറിച്ചു വന്ന വാർത്ത ബഹുരാഷ്ട്ര കമ്പനികളായ പെപ്സിക്കും കൊക്കൊകോളക്കുമെതിരേ നടത്തിയ സമരവാർത്ത വി.എസുമായി തെഹൽക്ക നടത്തിയ അഭിമുഖം മലയാളം വാരിക, 2012 ആഗസ്റ്റ് 03 വർഗ്ഗം:1923-ൽ ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 20-ന് ജനിച്ചവർ വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ വർഗ്ഗം:സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിമാർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
ബങ്കിം ചന്ദ്ര ചാറ്റർജി
https://ml.wikipedia.org/wiki/ബങ്കിം_ചന്ദ്ര_ചാറ്റർജി
ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (ജീവിതകാലം: 27 ജൂൺ 1838 – 8 ഏപ്രിൽ 1894) വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റർജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി. ആദ്യ കാലം 1838 ജൂൺ 27നു കൊൽക്കത്തയിലെ കംടാൽപാടയിലാണ്‌ ബങ്കിം ചന്ദ്ര ചാറ്റർജി (ബംഗാളിയിൽ, বঙ্কিম চন্দ্র চট্টোপাধ্যায়)) ജനിച്ചത്‌. യാദവ് ചന്ദ്ര ചതോപാഥ്യായയുടേയും, ദുർബാദേവിയുടേയും മൂന്നുമക്കളിൽ ഏറ്റവും ഇളയ ആളായാണ് ബങ്കിം ചന്ദ്ര ജനിച്ചത്. പിതാവ് യാദവ് ചന്ദ്ര ഒരു ഡപ്യൂട്ടി കളക്ടറായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ്‌ അഞ്ചാം വയസ്സിൽ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്സിൻ കോളേജിലും, കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം. 1857 ൽ ബിരുദം പൂർത്തിയാക്കി. കൽക്കട്ടാ സർവ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളിൽ ഒരാളായിരുന്നു ബങ്കിം ചന്ദ്ര. ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുൾപ്പെട്ട്‌ ബിരുദം നേടിയ അദ്ദേഹത്തിന്‌ ഡപ്യൂട്ടികളക്ടർ ജോലി നേടാൻ കഴിഞ്ഞു. ജോലിയിൽ കൃത്യതയും,ആത്മാർഥതയും പുലറ്‍ത്തിയിരുന്ന അദ്ദേഹം മുഖം നോക്കാതെ ഔദ്യോഗിക കൃത്യനിർവഹണം ചെയ്തിരുന്നു. സാഹിത്യം പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർ‍ശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട്‌ 'ബംഗദർ‍ശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത്‌ ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു വിമർശനങ്ങൾ വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരെ അല്ലായിരുന്നു എന്നൊരു വാദമുണ്ട്. വന്ദേമാതരം കവിത ഉൾപ്പെടുന്ന ആനന്ദമഠമെന്ന ഗ്രന്ഥം ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു സംന്യാസിമാരുടെ കഥയാണെന്നാണു വാദം. ജനങ്ങൾ ബംഗാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുംബോൾ ചറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ വക്കീൽ പണി ചെയ്യുകയായിരുന്നു എന്നൊരു വിമർശനവുമുണ്ട്.ഡോ. ഔസാഫ് അഹ്സന്റെ ‘ബങ്കിം ചന്ദ്ര ചാറ്റർജിയും ആനന്ദമഠവും’ പ്രാമാണികസൂചിക വർഗ്ഗം:ബംഗാളി കവികൾ വർഗ്ഗം:ബംഗാളി നോവലെഴുത്തുകാർ വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ വർഗ്ഗം:1838-ൽ ജനിച്ചവർ വർഗ്ഗം:ജൂൺ 27-ന് ജനിച്ചവർ വർഗ്ഗം:1894-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 8-ന് മരിച്ചവർ
V.S. Achuthanandan
https://ml.wikipedia.org/wiki/V.S._Achuthanandan
തിരിച്ചുവിടുക വി.എസ്. അച്യുതാനന്ദൻ
വേദം
https://ml.wikipedia.org/wiki/വേദം
വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള‌ സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി.ഇ. 2000 നും 1000 നും ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ, 2012 ജൂൺ 30, പേജ് 4 നിരുക്തം വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. വേദകാലഘട്ടം വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്. വേദകാലഘട്ടം, ക്രിസ്തുവിനു 2000-1000 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 2000-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BCE യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. പശ്ചാത്തലം ഇന്തോ-ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റ കാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ പല നദികളെയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാല സംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധുനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടെയും യമുനയുടെയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും‌. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലാക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നുംകൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൾ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും. വേദശാഖകൾ കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു. വേദമാണ് ഹിന്ദുമത വിശ്വാസികളുടെ പ്രമാണം.വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല. സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം ,അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു . നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്. ഋഗ്വേദം സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10,600 പദ്യങ്ങളുള്ള 1,028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വസ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ മഹാവിഷ്‌ണുവിൻ്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു. മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ, 2012 ജൂൺ 30, പേജ് 4 യജുർവ്വേദം നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്. സാമവേദം യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്. അഥർവവേദം അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ. വേദഭാഷ സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ. അതിൽ നിന്നുമാണു ലൗകിക സംസ്കൃതം അടക്കമുള്ള ലോകഭാഷകൾ ഉണ്ടായതെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. വേദമന്ത്രങ്ങൾ വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്. വേദഭാഷ്യങ്ങൾ വേദങ്ങൾക്ക് ശബ്ദസൗകുമാര്യത്തിനപ്പുറം വളരെ ഗഹനമായ അർത്ഥങ്ങളും ഉണ്ട്. അവ അറിയേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി നിരുക്തത്തിൽ വ്യക്തമായ പ്രതിപാദമുണ്ട് (നിരുക്തം 1.1.8) സത്യാർത്ഥപ്രകാശം (വിവ. സ്വ. ആചാര്യ നരേന്ദ്രഭൂഷൺ) മൂന്നാം സമുല്ലാസം പുറം 51 . പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണാചാര്യരാണു ആദ്യമായി വേദങ്ങൾക്കു സമഗ്രമായ ഭാഷ്യം (വെറും വിവർത്തനങ്ങളല്ല, ഭാഷ്യകാരെന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന വ്യാഖ്യാനങ്ങൾ) രചിച്ചത്. വേദോൽപ്പത്തിയ്ക്കു ശേഷം വേദം കേൾക്കുമ്പോൾത്തന്നെ അർത്ഥം മനസ്സിലാകുമായിരുന്നത്രേ. ക്രമേണ ജനങ്ങളുടെ സുഖലോലുപതയും ആലസ്യവും പഠനവൈമുഖ്യവും കാരണം വേദങ്ങളുടെ അർത്ഥം ശ്രദ്ധിക്കാതെ ഉച്ചാരണം മാത്രം ശ്രദ്ധിച്ചു ചൊല്ലി കാണാതെ പഠിച്ചു പഠിപ്പിക്കുന്ന രീതിയായി മാറിത്തീരുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണായാചാര്യർ ആണു സമഗ്രമായ വേദഭാഷ്യം ചമച്ചത്. സായണഭാഷ്യമാണു പൊതുവെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ വേദങ്ങൾ വ്യഖ്യാനിക്കുന്നതിനു ശാസ്ത്രസമ്മതമായ രീതികൾ തന്നെ ഉപയോഗിക്കണം. ഉദാഹരണത്തിനു് ദേവത (ദിവ് ധാതുവിൽ നിന്നുണ്ടായത്) എന്ന വാക്കിനു ദൈവം, ദേവൻ, ദേവി, ഈശ്വരൻ എന്നിങ്ങനെയാണു സായണഭാഷ്യം. ഇതിനു സ്വാമി ദയാനന്ദ സരസ്വതി നൽകുന്ന ഭാഷ്യം നമുക്കു ചുറ്റുമുള്ള പ്രകൃതിശക്തികളായ സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, വരുണൻ (ജലം) (അഷ്ടവസുക്കൾ അടക്കം 33 ദേവതകൾ മുതലായവയാണെന്നാണു. സായണാചാര്യർ സൂര്യൻ എന്ന വൈദിക സംജ്ഞയ്ക്ക് നമ്മൾ കാണുന്ന സൂര്യനെന്ന നക്ഷത്രം എന്നും ചന്ദ്രനു ചന്ദ്രനെന്ന ഉപഗ്രഹമെന്നും അഗ്നിയ്ക്കു പാചകത്തിനുയോഗിക്കുന്ന തീയെന്നും ഭാഷ്യം നൽകുന്നു. അതേസമയം സ്വാമി ദയാനന്ദ സരസ്വതി ഈ വൈദിക സംജ്ഞകൾക്ക് പല അർത്ഥങ്ങളുണ്ടെന്നും (പലതിനും ഈശ്വരൻ എന്നു തന്നെ അർത്ഥമുണ്ട്) നിരുക്താനുസരണം അവ ഉപയോഗിക്കണമെന്ന് സ്വാമി ദയാനന്ദ സരസ്വതി അഭിപ്രായപ്പെടുന്നു. വേദങ്ങളിൽ മനുഷ്യരുടെയോ നദികളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങളില്ലെന്നാണ് അദ്ദേഹത്തിന്റെ മതം. പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ (മാക്സ് മുള്ളർ, ഡോയ്സൺ, ഡോ.രാധാകൃഷ്ണൻ, മുതലായവർ) കൂടുതലും സായണഭാഷ്യമാണു തങ്ങളുടെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. വേദവ്യാഖ്യാതാക്കളിൽ പ്രമുഖനായി പാശ്ചാത്യർ വാഴ്ത്തുന്ന മാക്സ് മുള്ളർ ആണു ഋഗ്വേദത്തിനു ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ തയ്യാറാക്കിയത് . എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട് . ഒരിക്കൽ പോലും ഭാരതത്തിൽ വന്നിട്ടില്ലാത്ത, ഭാരതീയ സമ്പ്രദായിക രീതികളനുസരിച്ച് വേദങ്ങളെ സാംഗോപാംഗം (അംഗങ്ങളും ഉപഅംഗങ്ങളും അടക്കം‌) പഠിക്കാത്ത മാക്സ് മുള്ളറുടെ പാണ്ഡിത്യത്തെ വാഴ്ത്തുന്ന പാശ്ചാത്യ-പൗരസ്ത്യർ, വേദപഠന-പാഠന രീതികളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. . വേദങ്ങളിലെ ദൈവസങ്കല്പം വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം എന്നു പേരിടുകയും ചെയ്തു. എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത് സത്യാർത്ഥപ്രകാശം (വിവ. സ്വ. ആചാര്യ നരേന്ദ്രഭൂഷൺ) ഏഴാം സമുല്ലാസം പുറം 127 . ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. തരം തിരിവ് 300 px നാല് വേദങ്ങൾ - ഋഗ്വേദം,യജുർ‌വേദം, സാമവേദം, അഥർ‌വവേദം ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്. വേദ ഭാഗങ്ങൾ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു. വേദാംഗങ്ങൾ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ് ഉപവേദങ്ങൾ - ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം വിമർശനം ഹിന്ദുമതം പല സമകാലിക മതങ്ങളുടെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ഹിന്ദുമതത്തിലെ വേദപുരാണങ്ങൾ ഉൾപ്പെടെ നിരവധി വേദഗ്രന്ഥങ്ങളിൽ ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഗ്രീക്ക്, സൗരാഷ്ട്രിയൻ മതത്തിന്റെ ഗണ്യമായ അളവ് മതപരമായ ഘടകങ്ങൾ സ്വീകരിച്ചുവെന്നും ഹിന്ദുമതത്തിലെ അനേകം വിശകലന വിദഗ്ധർ അവകാശപ്പെടുന്നു. അവലംബങ്ങൾ കുറിപ്പുകൾ വേദങ്ങൾ അഞ്ചുണ്ട് നാലു വേദങ്ങളിൽ ഒഴികെ കൂടെ ഒരു വേദമുണ്ട് അതാണ് അഞ്ചാം വേദം ( പ്രണവ വേദം)അതിന് ഈശാന വേദം പറയുന്നു. പഞ്ചഭൂതത്തിന് അനുസൃതമായി അഞ്ചു വേദങ്ങൾ ഉണ്ട് പഞ്ചേന്ദ്രിയങ്ങൾ പഞ്ചവാദ്യം പഞ്ചാക്ഷരം ഇങ്ങനെ പോകുന്നു. നാലു വേദങ്ങളും രചിക്കപ്പെട്ടു അഞ്ചാമത് വേദം ആർക്കും രചിക്കാൻ പറ്റാത്തതാണ് അത് ഈശ്വര കൽപ്പനകൾ ആണ് ഇതും കൂടി കാണുക ഹൈന്ദവം ഹൈന്ദവദർശനം വർഗ്ഗം:ഹൈന്ദവം വർഗ്ഗം:വേദങ്ങൾ
സൂര്യൻ
https://ml.wikipedia.org/wiki/സൂര്യൻ
ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. ഇത് ഏതാണ്ട് 1.989×10കി.ഗ്രാം വരും. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 330,000 മടങ്ങ് വരും. പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്‌‌‌. സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്‌, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്‌. രണ്ട് ശതമാനത്തിൽ താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺ എന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ വരുന്നുള്ളൂ. ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്‌. നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന സ്പെക്ട്രൽ ക്ലാസിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്, അതുപ്രകാരം സൂര്യനെ ഒരു മഞ്ഞ നക്ഷത്രമായി സൂചിപ്പിക്കുന്നു, സൂര്യന്റെ വികിരണങ്ങളിൽ ഭൂരിഭാഗവും ദൃശ്യവർണ്ണരാജിയിലെ മഞ്ഞ-പച്ച എന്നിവയ്ക്കിടയിലുള്ള വികിരണങ്ങളായതിനാലാണിത്. ഇവിടെ G2 സൂചിപ്പിക്കുന്നത് ഉപരിതലതാപനില 5,780 K (5,510 °C) എന്നാണ്‌, V (റോമൻ അക്കം) സൂചിപ്പിക്കുന്നത് മറ്റ് ഭൂരിഭാഗം നക്ഷത്രങ്ങളെപ്പോലെ ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ ഹീലിയമാക്കുന്ന പ്രക്രിയയിലൂടെ ഊർജ്ജോല്പാദനം നടത്തുന്ന മുഖ്യശ്രേണിയിൽപ്പെട്ട ഒരു നക്ഷത്രം എന്നാണ്‌. അപ്രധാനവും ചെറുതുമായ ഒരു നക്ഷത്രമാണെങ്കിലും സൂര്യൻ അതിന്റെ താരാപഥമായ ക്ഷീരപഥത്തിലെ 85 ശതമാനത്തോളം നക്ഷത്രങ്ങളേക്കാളും തിളക്കമുള്ളതാണ്‌, ക്ഷീരപഥത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ചുവപ്പുകുള്ളന്മാർ ആയതിനാലാണിത്. സൂര്യന്റെ കേവലകാന്തിമാനം ഏതാണ്ട് 4.8 ന്‌ അടുത്താണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സൂര്യന്റെ കൊറോണ അന്തരീക്ഷത്തിലേക്ക് തുടർച്ചയായി വ്യാപിച്ച് ചാർജ്ജ് ചെയ്യപ്പെട്ട കണികകളുടെ അതിവേഗതയിലുള്ള ഉയർന്ന പ്രവാഹമായ സൗരക്കാറ്റ് സൃഷ്ടിക്കുന്നു, 100 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം വരെ ഇത്തരത്തിലുള്ള സൗരക്കാറ്റുകൾ എത്തിച്ചേരുന്നു. നക്ഷത്രന്തരീയ മാധ്യമങ്ങളുമായി സൗരക്കാറ്റ് കൂട്ടിമുട്ടുന്നതുവഴി രൂപപ്പെടുന്ന ഹീലിയോസ്ഫിയർ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടനയാണ്‌.A Star with two North Poles , April 22, 2003, Science @ NASARiley, Pete; Linker, J. A.; Mikić, Z., "Modeling the heliospheric current sheet: Solar cycle variations", (2002) Journal of Geophysical Research (Space Physics), Volume 107, Issue A7, pp. SSH 8-1, CiteID 1136, DOI 10.1029/2001JA000299. (Full text ) സമീപ ബബിൾ സോണിലെ നക്ഷത്രാന്തരീയ മേഘങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ, ക്ഷീരപഥത്തിന്റെ ഓറിയോൺ ഭുജത്തിലാണ്‌ ഈ ബബിൾ സോണുള്ളത്. ഏറ്റവും അടുത്തുള്ള 5 നക്ഷത്രവ്യവസ്ഥകളിൽ പിണ്ഡം കൊണ്ട് സൂര്യൻ നാലാം സ്ഥാനത്താണ്‌. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും 24,000 നും 26,000 നും ഇടയിൽ പ്രകാശവർഷങ്ങൾ ദൂരെയായി അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ. ഇത്തരത്തിൽ താരാപഥ ഉത്തരധ്രുവത്തിൽ നിന്നും വീക്ഷിക്കപ്പെടുന്ന അവസ്ഥയിൽ ഘടികാര ദിശയിലുള്ള ഒരു പരിക്രമണം പൂർത്തിയാക്കാൻ 22.5 മുതൽ 25 വരെ കോടി വർഷങ്ങൾ എടുക്കും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌ (അതായത് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (AU)), ജനുവരിയിൽ ഉപസൗരത്തിലായിരിക്കുന്നതിനും ജൂലൈയിൽ അപസൗരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഈ ദൂരത്തിന്‌ മാറ്റം വരും. ഇതിനിടയിലെ ശരാശരി ദൂരത്തിൽ പ്രകാശം സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തിച്ചേരാൻ ഏകദേശം 8 മിനുട്ടും 20 സെക്കന്റും എടുക്കും. സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയാണ്‌ ഭൂമിയിലെ ഏതാണ്ടെല്ലാ ജീവനേയും നിലനിർത്തുന്നത്, ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും സൂര്യനിൽ നിന്നുള്ള ഊർജ്ജമാണ്. സൂര്യന്റെ ഭൂമിയുടെ മേലുള്ള സ്വാധീനം നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു, ഹിന്ദുമതം ഉൾപ്പെടെയുള്ള പൗരാണികമതങ്ങൾ സൂര്യനെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. പതുക്കെയാണ്‌ സൂര്യനെ കുറിച്ചുള്ള കൃത്യമായ ശാസ്ത്രീയ അറിവുകൾ മനുഷ്യൻ ആർജ്ജിച്ചെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടുവരെ ജ്യോതിശാസ്ത്രജ്ഞർക്ക് പോലും സൂര്യന്റെ ഭൗതികഘടനയെക്കുറിച്ചും ഊർജ്ജത്തിന്റെ ഉറവിടത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. സൂര്യനെക്കുറിച്ചുള്ള അറിവുകൾ ഇപ്പോഴും പൂർണ്ണമല്ല, സൂര്യൻ പ്രകടിപ്പിക്കുന്ന പല അസ്വാഭാവികപ്രതിഭാസങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്. സ്വഭാവഗുണങ്ങൾ thumb|right|സ്റ്റീരിയോ ബി ബഹിരാകാശപേടകത്തിന്റെ ക്രമീകരണവേളയിൽ പകർത്തപ്പെട്ട സൂര്യപശ്ചാത്തലത്തിലെ ചന്ദ്രന്റെ സംതരണം. thumb|right|300px|സൂര്യന്റെ ഘടന വ്യക്തമാക്കുന്ന ഒരു ചിത്രം: 1. കാമ്പ് 2. വികിരണമേഖല 3. സം‌വഹനമേഖല 4. പ്രഭാമണ്ഡലം 5. വർണ്ണമണ്ഡലം 6. കൊറോണ 7. സൗരകളങ്കം 8. ഗ്രാന്യൂളുകൾ 9. പ്രോമിനൻസ് മുഖ്യശ്രേണിയിൽപ്പെട്ട ഒരു G-type നക്ഷത്രമാണ് സൂര്യൻ. ഏതാണ്ട് പൂർണ്ണ ഗോളാകാരമാണ്‌ സൂര്യൻ‌, വ്യാസത്തിൽ ഏകദേശം 9 ദശലക്ഷത്തിലൊരുഭാഗത്തോളം ധ്രുവഭാഗം മധ്യരേഖഭാഗവുമായി വ്യത്യാസമുണ്ട്, അതായത് ഈ വ്യത്യാസം വെറും 10 കി.മീ. മാത്രമേ വരുന്നുള്ളൂ. പ്ലാസ്മാവസ്ഥയിൽ ആയതിനാൽ തന്നെ സൂര്യന്റെ മധ്യരേഖാഭാഗം ധ്രുവഭാഗങ്ങളേക്കാളും വേഗത്തിൽ ഭ്രമണം ചെയ്യുന്നുണ്ട്, ഇത് ഡിഫറെൻഷ്യൽ റൊട്ടേഷൻ എന്നറിയപ്പെടുന്നു, കാമ്പിൽ നിന്നും പുറത്തേക്ക് വരുംതോറും താപനിലയിൽ ഗണ്യമായ മാറ്റം വരുന്നതിനാൽ പദാർത്ഥങ്ങളുടെ സം‌വഹനം നടക്കുന്നതുവഴിയും പദാർത്ഥങ്ങൾ നീങ്ങുന്നതുവഴിയുമാണിങ്ങനെ സംഭവിക്കുന്നത്. ഈ പദാർത്ഥനീക്കങ്ങളിലാണ്‌ സൂര്യന്റെ ക്രാന്തിവൃത്തപരമായ ഉത്തരധ്രുവത്തിൽ നിന്നുമുള്ള വീക്ഷണത്തിൽ എതിർ ഘടികാരദിശയിലുള്ള കോണീയ സം‌വേഗം കുടികൊള്ളുന്നത്. ഈ ഭ്രമണങ്ങളുടെ കാലദൈർഘ്യം മധ്യരേഖായിടങ്ങളിൽ 25.6 ദിവസവും ധ്രുവങ്ങളിൽ 33.5 ദിവസവുമാണ്‌. പക്ഷേ ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ വീക്ഷിക്കുമ്പോൾ മധ്യാരേഖാ ഭാഗത്തെ ഭ്രമണദൈർഘ്യം 28 ദിവസമായി അനുഭവപ്പെടുന്നു.Phillips, 1995, pp. 78–79 പതുക്കെയുള്ള ഈ ഭ്രമണഫലമായി ഉളവാക്കപ്പെടുന്ന അപകേന്ദ്രബലം മധ്യരേഖാ ഭാഗത്തുള്ള ഗുരുത്വബലത്തിന്റെ 1.8 കോടിയിലൊരംശം മാത്രമേയുള്ളൂ. ഗ്രഹങ്ങൾ സൂര്യനുമേൽ ഉളവാക്കുന്ന വലിവു പ്രതിഭാസങ്ങളും വളരെ ദുർബലമാണ്‌, അവ കാരണമായും സൂര്യന്റെ രൂപത്തിന്‌ വലിയ മാറ്റം സംഭവിക്കുന്നില്ല. പോപ്പുലേഷൻ I (Population I) ഗണത്തിൽപ്പെട്ട ഘനമൂലകസമ്പന്നമായ നക്ഷത്രമാണ്‌ സൂര്യൻ. സമീപത്തു സംഭവിച്ച ഒന്നോ അതിലധികമോ സൂപ്പർനോവകളുടെ ഫലമായുണ്ടായ ആഘാതതരംഗങ്ങളാകാം (shockwave) സൂര്യന്റെ ജനനത്തിന്‌ വഴിതെളിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ഘനമൂലകങ്ങളുടെ ദാരിദ്ര്യമുള്ള പോപ്പുലേഷൻ II നക്ഷത്രങ്ങളെ അപേക്ഷിച്ച് സൗരയൂഥത്തിൽ കാണപ്പെടുന്ന സ്വർണ്ണം, യുറേനിയം മുതലായ ഘനമൂലകങ്ങളുടെ സാന്നിദ്ധ്യത്തിന്‌ കാരണമായി ഇതാണ്‌ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഘനമൂലക സൃഷ്ടി സംഭവിക്കുന്ന ഊർജ്ജാഗിരണപ്രക്രിയകൾ സൂപ്പർനോവ പ്രതിഭാസത്തോടൊപ്പം സംഭവിക്കുന്നവയാണ്‌. ഘനമൂലകങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള മറ്റൊരു വഴി രണ്ടാം തലമുറയിൽപ്പെട്ട ഭാര നക്ഷത്രങ്ങളുടെ ഉള്ളിൽ ന്യൂട്രോൺ ആഗിരണം ചെയ്യപ്പെടുന്നതുവഴിയുള്ള ട്രാൻസ്മ്യൂട്ടേഷനാണ്‌. ഗ്രഹങ്ങൾക്കുള്ളതുപോലെ സൂര്യന്റെ ശരീരത്തിന്‌ വ്യക്തമായ അതിർത്തിയില്ല, കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് പോകുംതോറും സാന്ദ്രതയിൽ വലിയ കുറവു സംഭവിക്കുന്നു.Zirker, 2002, p. 11 വ്യക്തമായ ആന്തരീക ഘടന സൂര്യനുണ്ടെങ്കിലും, സൂര്യന്റെ ആരം അളക്കുന്നത് അതിന്റെ പ്രഭാമണലത്തിന്റെ അതിർത്തി മുതലാണ്‌. താരതമ്യേന താപനില കുറഞ്ഞതും പ്രകാശത്തെ വലിയ തോതിൽ ആഗിരണം ചെയ്യാത്തതുമായ വാതക മണ്ഡലമാണ്‌ ഈ പാളിക്ക് മുകളിലുള്ളത്, അതിനാൽ തന്നെ നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കുമ്പോൾ സൂര്യന്റെ ഉപരിതലം ഇതിലൂടെ കാണപ്പെടുന്നു.Phillips, 1995, p. 73 സൂര്യന്റെ ആന്തരീക ഭാഗം നേരിട്ട് നിരീക്ഷിക്കാൻ സാധ്യമല്ല, സൂര്യൻ വിദ്യുത്കാന്തികവികിരണങ്ങൾക്ക് അതാര്യവുമാണ്‌. ഭൂകമ്പങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന തരംഗങ്ങൾ ഉപയോഗിച്ച് സീസ്മോളജിയിൽ ഭൂമിയുടെ ഘടന മനസ്സിലാക്കുന്നതുപോലെ സൂര്യന്റെ ആന്തരഭാഗത്തുകൂടി സഞ്ചരിക്കുന്ന മർദ്ദതരംഗങ്ങളെ പ്രയോജനപ്പെടുത്തി ഹീലിയോസീസ്മോളജിയിൽ സൂര്യന്റെ ആന്തരീക ഘടന അനാവൃതമാക്കുവാൻ ശ്രമിക്കുന്നു.Phillips, 1995, pp. 58–67 സൈദ്ധാന്തിക തലത്തിൽ ആന്തര പാളികളെ കുറിച്ച് കൂടുതൽ പഠിക്കുവാൻ കമ്പ്യൂട്ടർ സഹായത്തോടെ തയ്യാറാക്കുന്ന മാതൃകകൾ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്. കാമ്പ് കേന്ദ്രത്തിൽ നിന്നും സൗരവ്യാസാർദ്ധത്തിന്റെ 20-25% വരെയുള്ള ഭാഗമാണ്‌ സൂര്യന്റെ കാമ്പായി കണക്കാക്കപ്പെടുന്നത്. 150 ഗ്രാം/സെ.മീ.3 വരെയാണ്‌ അവിടത്തെ സാന്ദ്രത (ഭൂമിയിലെ ജലത്തിന്റെ സാന്ദ്രതയേക്കാൾ 150 മടങ്ങ്), താപനില 1,36,00,000 കെൽവിനും (ഇതേ സമയം ഉപരിതലത്തിലെ താപനില 5,800 കെൽവിനാണ്‌). അടുത്ത കാലത്ത് സോഹോ (SOHO) ദൗത്യം വഴി ലഭിച്ച വിവരങ്ങളുടെ വിശകലനം സൂര്യന്റെ കാമ്പിലെ ഭ്രമണനിരക്ക് മറ്റ് വികിരണമേഖലയേക്കാൾ കൂടുതലാണെന്ന വസ്തുതയെ പിന്തുണക്കുന്നതായിരുന്നു. ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന നിരക്കിൽ സൂര്യന്റെ കാമ്പ് കറങ്ങുന്നുണ്ട്. ഇത് സൂര്യന്റെ പുറംഭാഗത്തെക്കാൾ നാല് മടങ്ങ് കൂടുതലാണ്.The Sun’s core rotates faster than its surface - astronomy magazine സൂര്യന്റെ ഊർജ്ജോല്പാദനം ഭൂരിഭാഗവും നടക്കുന്നത് p-p (പ്രോട്ടോൺ-പ്രോട്ടോൺ) ശൃംഖല പ്രതിപ്രവർത്തനം വഴിയാണ്‌; ഈ പ്രക്രിയയിൽ ഹൈഡ്രജൻ മൂലകം ഹീലിയമായി മാറ്റപ്പെടുന്നു. സൂര്യനിലെ ഹീലിയത്തിൽ രണ്ട് ശതമാനത്തിലെ താഴെ ഭാഗം മാത്രമേ CNO ചക്രം വഴി വന്നതായുള്ളൂ. കാമ്പിൽ മാത്രമാണ്‌ ആണവസം‌യോജനം വഴി വലിയതോതിലുള്ള താപം ഉല്പാദിപ്പിക്കപ്പെടുന്നത്, സൂര്യന്റെ ബാക്കിഭാഗങ്ങളെല്ലാം കാമ്പിൽ നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന താപത്താൽ ചൂടാക്കപ്പെടുന്നതാണ്‌. അണുസം‌യോജനം വഴി കാമ്പിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം ഫോട്ടോസ്ഫിയറിൽ നിന്നും വരുന്ന പ്രകാശമായും കണികകളുടെ ഉയർന്ന ഗതികോർജ്ജമായും ബഹിരാകാശത്തിലേക്ക് രക്ഷപ്പെടുന്നതിനു മുൻപായി വിവിധ പാളികളിലൂടെ സഞ്ചരിക്കേണ്ടതായുണ്ട്.Zirker, 2002, pp. 15–34Phillips, 1995, pp. 47–53 സൂര്യന്റെ കാമ്പിൽ ഒരോ സെക്കന്റിലും 9.2 എണ്ണം പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല പ്രതിപ്രവർത്തനം നടക്കുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് നാല് പ്രോട്ടോണുകൾ ആവശ്യമുള്ളതിനാൽ, ഒരോ സെക്കന്റിലും 3.7 എണ്ണം (6.2 കിലോഗ്രാം) പ്രോട്ടോണുകൾ (അഥവാ ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ) ഹീലിയം അണുകേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു (ഏതാണ്ട് 8.9 സ്വതന്ത്ര പ്രോട്ടോണുകൾ സൂര്യനിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു). ഹൈഡ്രജൻ ആറ്റങ്ങൾ സം‌യോജിച്ച ഹീലിയം ആയി മാറുന്ന ഈ പ്രക്രിയയിൽ പിണ്ഡത്തിന്റെ 0.7 ശതമാനത്തോളം ഊർജ്ജമായി മാറ്റപ്പെടുന്നതിനാൽ p. 102, The physical universe: an introduction to astronomy, Frank H. Shu, University Science Books, 1982, ISBN 0-935702-05-9. ദ്രവ്യമാന-ഊർജ സമത്വമനുസരിച്ച് സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക്ക് ടൺ ദ്രവ്യം ഊർജ്ജമായി മാറ്റുന്നുണ്ട്, അതായത് 383 യോട്ടാവാട്ട് (3.83 വാട്ട്) ഊർജ്ജം. 194 µW/kg ആണ്‌ ഊർജ്ജ സാന്ദ്രത, താരതമ്യേന ചെറിയ കാമ്പിലാണ്‌ അണുസം‌യോജനത്തിന്റെ ഭൂരിഭാഗവും നടക്കുന്നെന്നതിനാൽ തന്നെ അവിടെയുള്ള ഊർജ്ജ സാന്ദ്രത ഇതിന്റെ 150 മടങ്ങായിരിക്കും. താരതമ്യത്തിന്‌, മനുഷ്യശരീരം 1.3 W/kg എന്ന നിരക്കിലാണ്‌ താപം ഉല്പാദിപ്പിക്കുന്നത്, സൂര്യന്റെ 600 ഇരട്ടിയാണിത്. കാമ്പിന്റെ സാന്ദ്രത ശരാശരിയേക്കാൾ 150 മടങ്ങ് കൂടുതലായതിനാൽ, 0.272 W/m3 എന്ന കുറഞ്ഞ നിരക്കിലാണ്‌ സൂര്യന്റെ കാമ്പിൽ നടക്കുന്ന ഊർജ്ജോല്പാദനമെന്ന് ഇത് വ്യക്തമാക്കുന്നു. ഈ നിരക്ക് ഒരു മെഴുകുതിരിയിൽ നടക്കുന്നതിനേക്കാൾ കുറവാണ്‌. സാന്ദ്രത, താപനില എന്നിവയുമായി ഗാഢമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ അണുസം‌യോജന പ്രക്രിയ, ഇതു കാരണം കാമ്പിൽ നടക്കുന്ന അണുസം‌യോജനപ്രക്രിയ സ്വയം സന്തുലിതത്വം പ്രാപിക്കുന്നു: അണുസം‌യോജന നിരക്ക് അല്പം കൂടുകയാണെങ്കിൽ കാമ്പ് കൂടുതൽ ചൂടാകുന്നതിനും പുറം പാളികൾ ചെലുത്തുന്ന ഭാരത്തിനെതിരായി അല്പം വികസിക്കുന്നതിന് കാരണമാകും ഇത് സം‌യോജന നിരക്കിൽ കുറവുവരുത്തുകയും അസന്തുലിതത്വം പരിഹരിക്കുകയും ചെയ്യുന്നു; സം‌യോജന നിരക്കിൽ അല്പം കുറവുവരുകയാണെങ്കിൽ താപനില കുറഞ്ഞ് കാമ്പ് സങ്കോചിക്കുന്നതിന് കാരണമാകുന്നു ഇത് സം‌യോജന നിരക്ക് വർദ്ധിപ്പിക്കുകയും കാമ്പ് വികസിച്ച് പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. അണുസം‌യോജന പ്രക്രിയഫലമായി പുറത്തുവരുന്ന ഉന്നതോർജ്ജ ഫോട്ടോണുകൾ (ഗാമാ കിരണങ്ങൾ) ഏതാനും മില്ലിമീറ്റർ മാത്രമുള്ള പ്ലാസ്മയാൽ ആഗിരണം ചെയ്യപ്പെടുകയും വീണ്ടും ഏതെങ്കിലും വശത്തേക്ക് (കുറച്ച് ഊർജ്ജം കുറഞ്ഞ നിലയിൽ) ഉൽസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുന്നതുവഴി വികിരണം സൗരോപരിതലത്തിലെത്താൻ വലിയ കാലദൈർഘ്യം വേണ്ടിവരുന്നു. ഇങ്ങനെയുള്ള ഫോട്ടോണിന്റെ സഞ്ചാര കാലദൈർഘ്യം 10,000 വർഷങ്ങൾ മുതൽ 1,70,000 വർഷങ്ങൾ വരെയാകാമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ രീതിയിൽ സൂര്യന്റെ സം‌വഹന മേഖലയും കടന്ന് സഞ്ചരിച്ച് അതാര്യമായ പാളിയായ ഫോട്ടോസ്ഫിയറിൽ എത്തുന്ന ഫോട്ടോൺ ദൃശ്യപ്രകാശത്തിന്റെ രൂപത്തിൽ ബഹിരാകാശത്തേക്ക് രക്ഷപ്പെടുന്നു. കാമ്പിൽ സൃഷ്ടിക്കപ്പെടുന്ന ഒരോ ഗാമാ കിരണവും ബഹിരാകാശത്തിലേക്ക് രക്ഷപ്പെടുന്നതിനു മുൻപ് ഏതാനും ദശലക്ഷം പ്രകാശത്തിന്റെ ഫോട്ടോണുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. അണുസം‌യോജനഫലമായി ന്യൂട്രിനോകളും ഉല്പാദിക്കപ്പെടുന്നുണ്ട്, പക്ഷേ ഫോട്ടോണുകളിൽ നിന്നും വിഭിന്നമായി അവ അപൂർവ്വമായേ ദ്രവ്യവുമായി പ്രതിപ്രവർത്തിക്കുകയുള്ളൂ, അതിനാൽ തന്നെ അവയിലെ മുഴുവനെണ്ണവും സൂര്യനിൽ നിന്നും പെട്ടെന്നുതന്നെ രക്ഷപ്പെട്ടു പുറത്തുവരുന്നു.ഏതാനും വർഷങ്ങളോളും സൂര്യൻ ഉല്പാദിപ്പിക്കുന്നതായി നിരീക്ഷിച്ച ന്യൂട്രിനോകളുടെ എണ്ണം സൈദ്ധാന്തികമായി കണക്കാക്കിയ എണ്ണത്തിന്റെ മൂന്നിലൊന്നും മാത്രമായി കാണപ്പെട്ടിരുന്നു. ഈ ചേർച്ചക്കുറവ് അടുത്ത കാലത്ത് കണ്ടെത്തിയ ന്യൂട്രിനോ ആന്ദോളനം കാരണമാണെന്ന് കണ്ടെത്തുകയുണ്ടായി: സൂര്യൻ ഉല്പാദിപ്പിക്കുന്നത് സൈദ്ധാന്തികമായി കണക്കാക്കിയത്ര ന്യൂട്രിനോകൾ തന്നെയാണ്‌, പക്ഷേ ന്യൂട്രിനോകൾ അവയുടെ ഫ്ലേവർ മാറുന്നതിനാലായിരുന്നു മൂന്നിൽ രണ്ടു ന്യൂട്രിനോകളേയും ന്യൂട്രിനോ ഡിറ്റക്റ്ററുകൾക്ക് തിരിച്ചറിയാൻ കഴിയാതിരുന്നത്. വികിരണ മേഖല സൗര ആരത്തിന്റെ 0.25 ഭാഗം മുതൽ 0.7 ഭാഗം വരെയുള്ള മേഖലയാണ്‌ വികിരണമേഖല. ഈ മേഖലയിലുള്ള സൗരപദാർത്ഥങ്ങൾ ഉയർന്ന താപനിലയിലുള്ളതും സാന്ദ്രവുമാണ്‌. അതിനാൽ കാമ്പിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഉയർന്ന താപം പുറത്തേക്ക് പ്രവഹിക്കുന്നതിന്‌ താപ വികിരണം കൊണ്ടുമാത്രം സാധ്യമാണ്‌. ഈ മേഖലയിൽ താപ സം‌വഹനം സംഭവിക്കുന്നില്ല; പുറത്തോട്ട് വരുംതോറും പദാർത്ഥങ്ങളുടെ താപനില കുറഞ്ഞുവരുന്നുവെങ്കിലും (70,00,000 °C ൽ നിന്നും 20,00,000 °C) ഈ താപനില വ്യത്യാസം അഡയബാറ്റിക്ക് ലാപ്സ് നിരക്കിനേക്കാൾ കുറവായതിനാൽ താപസം‌വഹനം നടക്കുന്നില്ല. ഹൈഡ്രജൻ, ഹീലിയം അയോണുകൾ ഉൽസർജ്ജിക്കുന്ന ഫോട്ടോണുകളുടെ രൂപത്തിൽ താപം വികിരണം വഴി സഞ്ചരിക്കുന്നു, ഇങ്ങനെ അയോണുകൾ ഉൽസർജ്ജിക്കുന്ന ഫോട്ടോണുകൾ മറ്റ് അയോണുകളാൽ ആഗിരണം ചെയ്യപ്പെടുന്നതിന്‌ മുൻപായി വളരെ ചെറിയ ദൂരം മാത്രമേ സഞ്ചരിക്കുകയുള്ളൂ. ഫോട്ടോൺ സാന്ദ്രത വികിരണമേഖലയുടെ ആരംഭത്തിൽ നിന്നും അവസാനത്തിലേക്ക് നീങ്ങുമ്പോൾ നൂറിലൊന്നായി ചുരുങ്ങുന്നു (20 g/cm³ ൽ നിന്നും 0.2 g/cm³ ലേക്ക്). വികിരണ മേഖലയ്ക്കും സം‌വഹന മേഖലയ്ക്കും ഇടയിലുള്ള പാളി ടാക്കോലൈൻ (tachocline) എന്നറിയപ്പെടുന്നു. ഏകതാനമായി ഭ്രമണം ചെയ്യുന്ന വികിരണ മേഖലയുടെ പാളിയും വിഭിന്ന രീതിയിൽ ഭ്രമണം ചെയ്യുന്ന സം‌വഹന മേഖലയുടെ പാളിയും ഒത്തുചേരുന്ന ഭാഗമാണിത്, ഇവിടെ ഒരു പാളി മറ്റൊരു പാളിയുടെ മീതെ തെന്നി നീങ്ങുന്നു. സം‌വഹന മേഖലയിൽ കാണപ്പെടുന്ന വാതകചലനങ്ങൾ ഈ പാളിയുടെ മുകളിൽ നിന്നും അടിത്തട്ടിലെത്തുന്നതോടെ അപ്രത്യക്ഷമാകുകയും വികിരണ മേഖലയുടെ ശാന്തത കൈവരിക്കുകയും ചെയ്യുന്നു. സൂര്യന്റെ കാന്തിക ക്ഷേത്രത്തിനു കാരണമായ കാന്തിക ഡൈനാമോ ഈ പാളിയിലാണെന്നാണ്‌ കരുതപ്പെടുന്നത്. സം‌വഹന മേഖല സൂര്യന്റെ പുറം പാളിയിൽ ഉപരിതലത്തിൽ നിന്നും ഏകദേശം 2,00,000 കി.മീറ്റർ വരെയുള്ള (അതായത് സൗര ആരത്തിന്റെ 70%) പ്ലാസ്മ താപത്തെ അകത്തുനിന്നും പുറത്തേക്ക് വികിരണം വഴി കൈമാറ്റം നടത്തുന്നതിനാവശ്യമായത്ര താപനിലയുള്ളതോ സാന്ദ്രമോ അല്ല (മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് അതാര്യവുമാണ്‌). ഇതിന്റെ ഫലമായി താപ സ്തംഭങ്ങൾ തപ്തമാക്കപ്പെട്ട പദാർത്ഥങ്ങളെ ഉപരിതലത്തിലേക്ക് (പ്രഭാമണ്ഡലത്തിലേക്ക്) വഹിച്ചു കൊണ്ടുവരുന്നു. ഉപരിതലത്തിലെത്തുന്ന അത്തരം പദാർത്ഥങ്ങൾ താപനില കുറയുന്നതോടെ വികിരണമേഖലയിൽ നിന്നും കൂടുതൽ താപം സ്വീകരിക്കുന്നതിനായി സം‌വഹന മേഖലയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോകുന്നു. സൂര്യന്റെ ദൃശ്യമാകുന്ന ഉപരിതലത്തിൽ താപനില 5,700° K ലേക്ക് താഴ്ന്നിരിക്കും. സാന്ദ്രതയും ഏതാണ്ട് 0.2 g/m3 (അതായത് ഭൂമിയിലെ സമുദ്രനിരപ്പിലെ അന്തരീക്ഷസാന്ദ്രതയുടെ പതിനായിരത്തിലൊരു ഭാഗം) മാത്രമേ ഉണ്ടാകൂ. മുകളിൽ സൂചിപ്പിച്ച താപസ്തംഭങ്ങളാണ്‌ സൗരോപരിതലത്തിൽ കാണുന്ന സോളാർ ഗ്രാനുലേഷനും സൂപ്പർഗ്രാനുലേഷനും സൃഷ്ടിക്കുന്നത്. സൂര്യാന്തർഭാഗത്തെ ഏറ്റവും പുറമേയുള്ള ഈ മേഖലയിൽ നടക്കുന്ന പ്രക്ഷുബ്ധമായ സം‌വഹനങ്ങൾ സൗരോപരിതലം മുഴുവനും ചെറുവലിപ്പത്തിലുള്ള കാന്തിക ഉത്തര ദക്ഷിണ ധ്രുവജോഡികൾ സൃഷ്ടിക്കുന്നതിന്‌ കാരണമാകുന്നു. സൗരസ്തംഭങ്ങൾ ബെർണാഡ് സെല്ലുകളാണ് - അതിനാൽ അവ ഷഡ്‌ഭുജ സ്തംഭങ്ങളെപ്പോലെയാണ്. പ്രഭാമണ്ഡലം ദൃശ്യപ്രകാശത്തിന് സുതാര്യമാകുന്നതുവഴി കാണപ്പെടുന്ന സൗരോപരിതലത്തിനു താഴെയുള്ള പാളിയാണ് പ്രഭാമണ്ഡലം (photosphere). പ്രഭാമണ്ഡലത്തിനു പുറത്ത് സൂര്യപ്രകാശത്തിനു ബഹിരാകാശത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു, അങ്ങനെ ഈ രൂപത്തിൽ ഊർജ്ജം സൂര്യനെ വിട്ടു പുറത്തേക്ക് വ്യാപിക്കുന്നു. പ്രകാശകണങ്ങളെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന H− അയോണുകളിലുണ്ടാകുന്ന കുറവാണ് ഈ തരത്തിൽ അതാര്യവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതിനുള്ള കാരണം. ഇലക്ട്രോണുകൾ ഹൈഡ്രജൻ ആറ്റങ്ങളുമായി പ്രതിപ്രവർത്തിച്ച് H− അയോണുകൾ ഉണ്ടാകുന്നതുവഴിയാണ് നമ്മൾ കാണുന്ന ദൃശ്യപ്രകാശം രൂപമെടുക്കുന്നത്. ഏതാനും പത്തോ നൂറോ കിലോമീറ്റർ കട്ടിയുള്ളതും ഭൂമിയിലെ വായുവിനേക്കാൾ അല്പം സുതാര്യതയേറിയതുമാണ് പ്രഭാമണ്ഡലം. പ്രഭാമണ്ഡലത്തിന്റെ മുകൾഭാഗം അടിവശത്തിനേക്കാൾ താപനിലയിൽ കുറഞ്ഞതായതിനാൽ സൂര്യന്റെ ചിത്രത്തിൽ മധ്യഭാഗം വശങ്ങളേക്കാൾ തെളിഞ്ഞു കാണപ്പെടുന്നു, ഈ പ്രതിഭാസം ലിംബ് ഡാർക്കെനിങ്ങ് (limb darkening) എന്നറിയപ്പെടുന്നു. സൂര്യന്‌ ഏകദേശം ഒരു ബ്ലാക്ക്-ബോഡി വർണ്ണരാജിയാണുള്ളത് (black-body spectrum) ഇത് സൂചിപ്പിക്കുന്നത് താപനില 6,000 കെൽവിനെന്നാണ്‌, ഇടയ്ക്ക് പ്രഭാമണ്ഡലത്തിനു മുകളിലുള്ള നേരിയ പാളികളിൽ ആറ്റോമിക ആഗിരണ രേഖകളും കാണപ്പെടുന്നു. പ്രഭാമണ്ഡലത്തിലെ പദാർത്ഥസാന്ദ്രത ഏതാണ്ട് 1023 m−3 ആണ്‌ (ഇത് ഭൂമിയിലെ സമുദ്രനിരപ്പിലെ അന്തരീക്ഷത്തിന്റെ സാന്ദ്രതയുടെ ഒരു ശതമാനം മാത്രമാണ്‌). പ്രഭാമണ്ഡലത്തിന്റെ ഒപ്റ്റിക്കൽ സ്പെക്ട്രത്തെ കുറിച്ചുള്ള ആദ്യകാല പഠനങ്ങൾ നടത്തിയ സമയത്ത് അതുവരെ ഭൂമിയിലുള്ളതായി അറിയപ്പെടാത്ത രാസമൂലകത്തിന്റേതായ അവശോഷണരേഖകൾ (absorption lines) കണ്ടെത്തുകയുണ്ടായി. 1868 ൽ നോർമൻ ലോക്കയർ (Norman Lockyer) എന്ന ശാസ്ത്രജ്ഞൻ അത് ഒരു അതുവരെ മനസ്സിലാകാത്ത ഒരു പുതിയ മൂലകത്തിന്റേതാണെന്ന നിഗമനത്തിലെത്തുകയും ഗ്രീക്ക് സൂര്യദേവനായ ഹീലിയോസിന്റെ നാമത്തോട് ചേരുന്ന ഹീലിയം എന്ന പേര് നൽകുകയും ചെയ്തു. അതിനു 25 വർഷങ്ങൾക്ക് ശേഷം മാത്രമാണ്‌ ഭൂമിയിൽ ഹീലിയം വേർതിരിച്ച് മനസ്സിലാക്കപ്പെട്ടത്. അന്തരീക്ഷം thumb|right|പൂർണ്ണ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ കൊറോണയെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുവാൻ കഴിയും. പ്രഭാമണ്ഡലത്തിന്‌ മുകളിലുള്ള ഭാഗങ്ങളെയെല്ലാം ചേർത്ത് സൗരാന്തരീക്ഷം എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ആ ഭാഗങ്ങൾ വിദ്യുത്കാന്തികവർണ്ണരാജിയിലെ റേഡിയോ മുതൽ ദൃശ്യ, ഗാമാ വരെയുള്ള കിരണങ്ങൾ ഉപയോഗപ്പെടുത്തുന്ന ദൂരദർശിനികൾ വഴി നിരീക്ഷിക്കുവാൻ കഴിയും. സൗരാന്തരീക്ഷത്തെ ആകെ അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു: ടെമ്പറേച്ചർ മിനിമം, വർണ്ണമണ്ഡലം (chromosphere), സംക്രമണമേഖല (transition region), കൊറോണ (corona), ഹീലിയോസ്ഫിയർ (heliosphere) എന്നിവയാണവ. ഇതിൽ ഹീലിയോസ്ഫിയർ എന്ന മേഖല ഏറ്റവും കനം കുറഞ്ഞതും വളരെ ദൂരം വരെ അതായത് പ്ലൂട്ടോയുടെ പരിക്രമണാതിരിത്തിയും കടന്ന് നക്ഷത്രാന്തര മാധ്യമങ്ങളുമായുള്ള ശക്തമായ അതിർത്തിയായ ഹീലിയോപോസ് (heliopause) വരെ എത്തിനിൽക്കുന്നു. വർണ്ണമണ്ഡലം, സംക്രമണമേഖല, കോറോണ തുടങ്ങിയവ സൗരോപരിതലത്തേക്കാൾ താപനിലകൂടിയവയാണ്‌. ഇതിനുള്ള കാരണം ഇതുവരെ വ്യക്തമായി വിശദീകരിക്കുവാൻ സാധിച്ചിട്ടില്ല; ലഭിച്ച വിവരങ്ങളനുസരിച്ചുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് കോറോണയെ ചൂടുപിടിപ്പിക്കുവാനുള്ള ഊർജ്ജം ആൽഫ്‌വെൻ തരംഗങ്ങൾക്ക് (Alfvén waves) ഉണ്ടായിരിക്കാമെന്നാണ്‌. ടെമ്പറേച്ചർ മിനിമം എന്നു വിളിക്കപ്പെടുന്ന പാളിയാണ്‌ സൂര്യനിലെ ഏറ്റവും താപനില കുറഞ്ഞ പാളി, പ്രഭാമണ്ഡലത്തിന്‌ ഏകദേശം 500 കി.മീ മുകളിലുള്ള മേഖലയാണിത്, ഏതാണ്ട് 4,100 കെൽവിനാണ്‌ ഈ മേഖലയിലെ താപനില. കാർബൺ മോണോക്സൈഡ്, ജലം തുടങ്ങിയ ലളിത തന്മാത്രകൾ ഉണ്ടായിരിക്കാവുന്നത്ര താപനില കുറവാണ്‌ ഈ മേഖലയ്ക്ക്, ഇത്തരം തന്മാത്രകളെ അവയുടെ അവശോഷണ വർണ്ണരാജി വഴി തിരിച്ചറിയാവുന്നതാണ്‌. ടെമ്പറേച്ചർ മിനിമം പാളിക്കു മുകളിൽ ഏതാണ്ട് 2,000 കി.മീ കനമുള്ള പാളിയാണ്‌ വർണ്ണമണ്ഡലം (chromosphere), ഉൽസർജ്ജന, അവശോഷണ രേഖകൾ കൂടുതലുള്ള ഭാഗമാണിത്. വർണ്ണം എന്നർത്ഥം വരുന്ന ക്രോമ (chroma) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌ ഈ പാളിയുടെ ഇംഗ്ലീഷ് നാമമായ chromosphere രൂപപ്പെട്ടിരിക്കുന്നത്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വർണ്ണപ്രഭയോടെ കാണപ്പെടുന്നതിനാലാണ് ഈ പേര്. വർണ്ണമണ്ഡലത്തിലെ താപനില മുകളിലേക്ക് വരുന്തോറും വർദ്ധിച്ചുവരുന്നു, ഏറ്റവും മുകളിൽ 20,000 കെൽവിൻ വരെ താപനില എത്തുന്നു. വർണ്ണമണ്ഡലത്തിന്റെ മുകൾ ഭാഗത്ത് ഹീലിയം ഭാഗികമായി അയോണികരിക്കപ്പെടുന്നു. thumb|left|350px|ഈ ചിത്രത്തിൽ സൂര്യന്റെ വ്യത്യസ്ത കാന്തിക ധ്രുവങ്ങളുള്ള പ്ലാസ്മയിലെ മേഖലകൾ തമ്മിൽ ബന്ധപ്പെടുന്നത് കാണിക്കുന്നു. ഹിനോഡെ പേടകത്തിലെ ദൃശ്യപ്രകാശത്തിലെ സൗരദൂരദർശിനി 2007 ജനുവരി 12 ന് പകർത്തിയത്. വർണ്ണമണ്ഡലത്തിന്‌ മുകളിലുള്ള കനം കുറഞ്ഞ (ഏകദേശം 200 കി.മീ കനമുള്ള) പാളിയാണ്‌ സംക്രമണ മേഖല (transition region). താപനില വർണ്ണമണ്ഡലത്തിന്റെ മുകൾഭാഗത്തുള്ള 20,000 കെൽവിൻ എന്നതിൽ നിന്നും പെട്ടെന്നു വർദ്ധിച്ചു മുകളിലെത്തുമ്പോൾ ഒരു ദശലക്ഷം കെൽവിൻ വരെയായിത്തീരുന്നു. ഈ താപനില വർദ്ധന ഹീലിയത്തിന്റെ പൂർണ്ണ അയോണീകരണത്തിനു കാരണമാകുകയും പ്ലാസ്മയുടെ വികിരണം വഴിയുള്ള തണുക്കലിനെ കുറയ്ക്കുകയും ചെയ്യുന്നു. ഒരു കൃത്യമായ ഉയരത്തിലല്ല സംക്രമണ മണ്ഡലം നിലനിൽക്കുന്നത്, മറിച്ച് വർണ്ണമണ്ഡലത്തിലെ സവിശേഷതകളായ പ്രകാശവലയങ്ങൾ, ഇഴരൂപങ്ങൾ തുടങ്ങിയവയുടെ ചുറ്റിലായി രൂപപ്പെടുകയാണ്‌. ഭൗമോപരിതലത്തിൽ നിന്നും എളുപ്പത്തിൽ നിരീക്ഷണ വിധേയമാക്കാവുന്നതല്ല സംക്രമണ മണ്ഡലം, ബഹിരാകാശത്തു നിന്നും അൾട്രാവയലറ്റ് തരംഗങ്ങളിലെ ഉയർന്ന ഭാഗത്തെ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഈ മേഖലയെ വീക്ഷണവിധേമാക്കുവാൻ കഴിയും. സൂര്യന്റെ ഏറ്റവും ഉപരിതലത്തിലുള്ള സൗരാന്തരീക്ഷമാണ്‌ കൊറോണ, വ്യാപ്തത്തിൽ സൂര്യനേക്കാളും വരും ഈ മേഖല. ബഹിരാകാശത്തേക്ക് വ്യാപിച്ചു കിടക്കുന്നതാണ്‌ കോറോണ, ഈ മേഖല അവസാനം സൗരയൂഥം മുഴുവൻ വ്യാപിക്കുന്ന സൗരക്കാറ്റുകളായി രൂപപ്പെടുകയും ചെയ്യുന്നു. കൊറോണയുടെ ഏറ്റവും താഴെഭാഗത്ത് പദാർത്ഥ സാന്ദ്രത ഏതാണ്ട് 1015–1016 m−3 ആണ്‌. കൊറോണയുടേയും സൗരക്കാറ്റുകളുടേയും ശരാശരി താപനില 10-20 ശലക്ഷം കെൽ‌വിനാണ്‌, പക്ഷേ ഏറ്റവും താപനില കൂടിയ ഭാഗത്ത് 80 ലക്ഷം മുതൽ 2 കോടി കെൽവിൻ വരെയാകാം. കൊറോണയിലെ ഈ താപനിലയെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങളൊന്നും രൂപപ്പെടുത്തുവാൻ ഇതു വരെ കഴിഞ്ഞിട്ടില്ല, കാന്തിക പുനർബന്ധനവുമായി ബന്ധപ്പെട്ടു വരുന്നതാണ്‌ ഈ താപത്തിൽ കുറച്ചുഭാഗമെന്ന് അറിയാമെന്ന് മാത്രം. സൂര്യനു ചുറ്റും സൗരകാറ്റിന്റെ പ്ലാസ്മയാൽ നിറഞ്ഞു നിൽക്കുന്ന ആവരണമാണ്‌ ഹീലിയോസ്ഫിയർ, 20 സൗര ആരം (0.1 AU) മുതൽ സൗരയൂഥത്തിന്റെ അതിർത്തിവരെ ഇത് വ്യാപിച്ച് കിടക്കുന്നു. ആൽഫ്‌വെൻ തരംഗങ്ങളുടെ വേഗതയേക്കാൾ സൗരക്കാറ്റുകൾ വേഗത കൈവരിക്കുന്ന മേഖലയായാണ്‌ ഇതിന്റെ ആന്തര അതിർത്തി നിജപ്പെടുത്തിയിരിക്കുന്നത്, . ആൽഫ്‌വെൻ തരംഗങ്ങളുടെ വേഗതയിൽ മാത്രമേ വിവരത്തിന്‌ സഞ്ചരിക്കാൻ കഴിയൂ എന്നതിനാൽ പുറത്തുള്ള പ്രക്ഷുബ്ധതയും (turbulence) ചലനാത്മകബലങ്ങളും കോറോണയ്ക്കകത്തുള്ള ആകാരത്തെ സ്വാധീനിക്കുന്നില്ല. 50 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെയുള്ള ഹീലിയോപോസ് എത്തുന്നതുവരെ സർപ്പിളാകൃതിയിൽ കാന്തികക്ഷേത്രം രൂപപ്പെടുത്തിക്കൊണ്ട് ഹീലിയോസ്ഫിയറിനകത്തു നിന്നും തുടർച്ചയായി സൗരക്കാറ്റുകൾ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. ഹീലിയോസ്ഫിയറിന്റെ അതിർത്തിയിലെത്താറായ രണ്ട് വോയേജർ പേടകങ്ങളും ഉയർന്ന ചാർജ്ജുള്ള കണികകളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കാന്തികക്ഷേത്രം thumb|right|സൂര്യന്റെ പ്ലാസ്മയിൽ രൂപപ്പെടുന്ന കാന്തികക്ഷേത്രം ഭ്രമണം ചെയ്ത് ഗ്രഹാന്തരമാധ്യമത്തിൽ വ്യാപിക്കുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന ഹീലിയോസ്ഫെറിക്ക് കറന്റ് ഷീറ്റ് സൗരയൂഥത്തിന്റെ അതിർത്തിവരെ എത്തുന്നു. കാന്തികമായി സജീവമായ ഒരു നക്ഷത്രമാണ്‌ സൂര്യൻ. വർഷാവർഷങ്ങളിൽ മാറികൊണ്ടിരിക്കുന്നതും ഒരോ സോളാർ മാക്സിമത്തിനോടുത്തും (ഏതാണ്ട് 11 വർഷങ്ങൾ കൂടുമ്പോൾ) ദിശമാറുന്നതുമായ ശക്തമായ കാന്തികക്ഷേത്രം ഇതിനുണ്ട്.Zirker, 2002, pp. 119–120 സൗരകളങ്കം, സൗരജ്വാല തുടങ്ങിയവയുൾപ്പെടുന്ന സൗരപ്രവർത്തനങ്ങൾക്കും സൗരക്കാറ്റിലെ വ്യതിയാനങ്ങൾക്കും കാരണമാകുന്നത് ഈ കാന്തികക്ഷേത്രമാണ്‌. സൗരപ്രവർത്തനങ്ങൾ കാരണമായി അറോറ, റേഡിയോ വാർത്താവിനിമയങ്ങളിലും ഊർജ്ജവിതരണ സം‌വിധാനങ്ങളിലും തടസ്സങ്ങളുളവാകുക തുടങ്ങിയ വിവിധ പ്രതിഭാസങ്ങൾ ഭൂമിയിൽ അരങ്ങേറാറുണ്ട്. സൗരയൂഥ രൂപവത്കരണത്തിലും പരിണാമത്തിലും സൗരപ്രവർത്തങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഘടനയിൽ വ്യത്യാസം വരാനും സൗരപ്രവർത്തനങ്ങൾ കാരണമാകാറുണ്ട്. ഉയർന്ന താപനിലയിൽ പ്ലാസ്മയുടേയും വാതകങ്ങളുടെയും രൂപത്തിലാണ്‌ സൂര്യനിലെ ദ്രവ്യം സ്ഥിതിചെയ്യുന്നത്. ഇതുവഴി മധ്യ രേഖാഭാഗങ്ങൾക്ക് ഉയർന്ന അക്ഷങ്ങളേക്കാൾ വേഗത്തിൽ ഭ്രമണ ചെയ്യാൻ സാധിക്കുന്നു (മധ്യരേഖാഭാഗത്ത് ഭ്രമണദൈർഘ്യം 25 ദിവസവും ധ്രുവങ്ങളിൽ അത് 35 ദിവസവുമാണ്‌). ഇങ്ങനെയുള്ള വ്യത്യസ്ത ഭ്രമണങ്ങൾ സമയം ചെല്ലുംതോറും കാന്തികക്ഷേത്ര രേഖകൾ പിണയുവാൻ കാരണമാകുന്നു, ഇത് സൗരോപരിതലത്തിലെ കാന്തികക്ഷേത്ര ലൂപ്പുകളിൽ പ്രതിബന്ധം സൃഷ്ടിക്കുവാൻ കാരണമാകുകയും കാന്തിക പുനർബന്ധനങ്ങളെത്തുടർന്ന് സൗരകളങ്കങ്ങൾ പോലെയുള്ള പ്രതിഭാസങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. കാന്തികക്ഷേത്രങ്ങളുടെ ഈ പിണച്ചിലുകൾ സൗര ഡൈനാമോക്കും 11 വർഷങ്ങൾ കൂടുമ്പോൾ സൗര കാന്തികക്ഷേത്രം വിപരീത ദിശയിലാകുന്നതിനു കാരണമാകുന്ന 11 വർഷത്തെ ഇടവേളയുള്ള സൗചക്രത്തിനും കാരണമാകുന്നു. സൂര്യനിൽ നിന്നും വളരെയകന്നും സൗരകാന്തികക്ഷേത്രം വ്യാപിക്കുന്നുണ്ട്. കാന്തീകരിക്കപ്പെട്ട സൗര പ്ലാസ്മ സൂര്യന്റെ കാന്തികക്ഷേത്രത്തെ ബഹിരാകശത്തേക്ക് വഹിച്ചുകൊണ്ടു പോകുന്നു, ഇത് ഗ്രഹാന്തര കാന്തികക്ഷേത്രത്തിന്റെ രൂപവത്കരണത്തിനു കാരണമാകുന്നു. കാന്തികക്ഷേത്ര രേഖകൾക്കനുസരിച്ചു മാത്രമേ പ്ലാസ്മയ്ക്ക് സഞ്ചരിക്കാനാവൂ എന്നതിനാൽ ഗ്രഹാന്തര കാന്തികക്ഷേത്രം ആരംഭത്തിൽ അതിനനുസരിച്ച് സൂര്യനിൽ നിന്നും അകന്നുപോകുന്നു. സൗരമധ്യരേഖയ്ക്ക് മീതേയും കീഴെയുമുള്ള കാന്തികക്ഷേത്രങ്ങൾ സൂര്യനു നേരെയായും സൂര്യനിൽ നിന്നും പുറമേക്കുമായും വ്യത്യസ്ത പൊളാരിറ്റി ആയതിനാൽ സൗര മധ്യരേഖയുടെ തലത്തിൽ ഹീലിയോസ്ഫെറിക്ക് കറന്റ് ഷീറ്റ് എന്ന ഒരു നേർത്ത തലം രൂപപ്പെടുന്നു. സൂര്യന്റെ ഭ്രമണം വഴി വലിയ ദൂരത്തേക്ക് കാന്തികക്ഷേത്രത്തേയും കറന്റ് ഷീറ്റിനേയും പിണച്ച് പാർക്കർ സർപ്പിളം എന്ന ആർക്കിമീഡിയൻ സർപ്പിളാകാരം സൃഷ്ടിക്കുന്നു. ഇരട്ട ധ്രുവങ്ങളോട് കൂടിയ സൗരകാന്തികക്ഷേത്രത്തേക്കാൾ ശക്തമാണ്‌ ഗ്രഹാന്തര കാന്തികക്ഷേത്രം. പ്രഭാമണ്ഡലത്തിൽ 50–400 μT ഉള്ള ഇരട്ടധ്രുവ കാന്തികക്ഷേത്രം ദൂരത്തിന്റെ ഘനനിരക്കിൽ കുറയുന്നു, ഭൂമിയുടെ അത്ര അകലെത്തെത്തുമ്പോൾ 0.1 nT ആണ്‌ അതിന്റെ ശക്തി. പക്ഷേ ഭൂമിയുടെ സമീപമുള്ള ഗ്രഹാന്തര കാന്തികക്ഷേത്രം 5 nT ആണ്‌. രാസഘടന ഹൈഡ്രജൻ, ഹീലിയം എന്നിവയാണ്‌ സൂര്യനിലടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ; പ്രഭാമണ്ഡലത്തിൽ അവയുടെ അളവ് യഥാക്രമം 74.9 ശതമാനവും 23.8 ശതമാനവുമാണ്‌. ഇവയേക്കാൾ ഉയർന്ന മൂലകങ്ങളെ ജ്യോതിശാസ്ത്രത്തിൽ ലോഹങ്ങൾ എന്നു വിളിക്കുന്നു, അത്തരം മൂലകങ്ങളുടെ അളവ് രണ്ട് ശതമാനത്തിൽ താഴെയാണ്‌. അവയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഓക്സിജൻ (സൂര്യന്റെ ഏതാണ്ട് 1 ശതമാനം), കാർബൺ (0.3%), നിയോൺ (0.2%), ഇരുമ്പ് (0.2%) എന്നിവയാണ്‌. സൂര്യൻ അത് ജന്മം കൊണ്ട നക്ഷത്രന്തരമാധ്യമത്തിൽ നിന്നാണ്‌ അതിന്റെ രാസഘടകങ്ങൾ സ്വീകരിച്ചിരിക്കുന്നത്: ഹൈഡ്രജനും ഹീലിയവും സൃഷ്ടിക്കപ്പെട്ടിരിക്കാവുന്നത് ബിഗ് ബാങ്ങ് ന്യൂക്ലിയോസിന്തസിസ് വഴിയായിരിക്കണം. വ്യത്യസ്ത നക്ഷത്രങ്ങൾ അവയുടെ പരിണാമദിശകളിൽ സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് വഴി ഉല്പാദിപ്പിച്ച പദാർത്ഥങ്ങൾ അവയുടെ അന്ത്യത്തോടെ നക്ഷത്രന്തരയിടങ്ങളിൽ അവശേഷിപ്പിക്കുന്നതു വഴിയായിരിക്കണം ലോഹങ്ങൾ സൂര്യന്‌ ലഭിച്ചിരിക്കുന്നത്. പ്രഭാമണ്ഡലത്തിന്റെ രാസഘടന ആരംഭത്തിലെ സൗരയൂഥത്തിന്റേതായിരിക്കും, അങ്ങനെയാണെങ്കിലും സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ഹീലിയവും മറ്റ് ഘനമൂലകങ്ങളും പ്രഭാമണ്ഡലത്തിനു പുറത്തുകടന്നു. അതുവഴി സൂര്യൻ പ്രാഗ് നക്ഷത്രമായിരുന്ന അവസ്ഥയിലുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ അളവിൽ ഹീലിയവും അന്നുണ്ടായിരുന്നതിന്റെ 84% ഘനമൂലകങ്ങളും മാത്രം അവശേഷിച്ചു; 71.1% ഹൈഡ്രജൻ, 27.4% ഹീലിയം, 1.5% ലോഹങ്ങൾ (മറ്റ് മൂലകങ്ങൾ) എന്ന നിലയിലായിരുന്നു പ്രാഗ്നക്ഷത്രമായിരുന്ന സൂര്യന്റെ രാസഘടകങ്ങൾ. സൂര്യന്റെ ഏറ്റവും ആന്തരഭാഗത്തുള്ള ഘടകങ്ങളുടെ അളവ് അണുസം‌യോജനം വഴി ഹൈഡ്രജൻ ഹീലിയം ആകുന്നതുവഴി മാറിയിട്ടുണ്ട്, അതിനാൽ തന്നെ നിലവിൽ സൂര്യന്റെ ഏറ്റവും ആന്തര ഭാഗത്ത് നിലവിൽ 60% ഹീലിയമുണ്ട്, ലോഹങ്ങളുടെ അളവിൽ മാറ്റം സംഭവിച്ചിട്ടില്ല. ആ ഭാഗങ്ങളിൽ വികിരണമാണ്‌ നടക്കുന്നത്, സം‌വഹനമല്ല. ആയതിനാൽ അണുസം‌യോജനത്തിന്റെ ഉല്പന്നങ്ങൾ പ്രഭാമണ്ഡലത്തിലെത്തിച്ചേർന്നിട്ടില്ല. സൂര്യനിൽ ഘനമൂലകങ്ങളുടെ സാന്നിദ്ധ്യം അളക്കുന്നതിന്‌ സ്വീകാര്യമായ രണ്ട് വഴികളിൽ ഒന്ന് പ്രഭാമണ്ഡലത്തെ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് മാപനം നടത്തുന്നതും മറ്റൊന്ന് ഇതുവരെ ദ്രാവകാവസ്ഥയിലെത്തുന്നതിനാവശ്യമായ താപനിലയിലേക്ക് ഉയർത്തപ്പെടാത്ത അവസ്ഥയിലുള്ള ഉൽക്കാഖണ്ഡങ്ങൾ വഴിയുമാണ്‌. ഘനമൂലകങ്ങൾക്ക് വ്യതിചലനം സംഭവിക്കാത്തതിനാൽ ഈ ഉൽക്കാഖണ്ഡങ്ങൾ പ്രാഗ്നക്ഷത്രമായ സൂര്യന്റെ ഘടകാവസ്ഥ നിർലർത്തുവന്നവയായിരിക്കും. ഇരുമ്പിന്റെ ഗ്രൂപ്പിൽപ്പെട്ട മൂലകങ്ങളുടെ ഏക അയോണുകൾ 1970 കളിൽ സൂര്യനിൽ ഇരുമ്പിന്റെ ഗ്രൂപ്പിൽപ്പെട്ട മൂലകങ്ങളുടെ സാന്നിദ്ധ്യമറിയുവാനായി കുറേ ഗവേഷണങ്ങൾ നടന്നു.Ross and Aller 1976, Withbroe 1976, Hauge and Engvold 1977, cited in Biemont 1978. എങ്കിലും ഇരുമ്പ് ഗ്രൂപ്പിലെ മൂലകങ്ങൾ സ്വഭാവവിശേഷണങ്ങളിൽ നേർത്ത വ്യത്യാസം മാത്രം പ്രദർശിപ്പിക്കുന്നതിനാൽ (Hyperfine structure) 1978 വരെ വലിയ പുരോഗതിയുണ്ടായില്ല. 1960 കളിലാണ്‌ ആദ്യമായി വലിയ തോതിൽ ഇരുമ്പ് ഗ്രൂപ്പ് മൂലകങ്ങളുടെ ഓസിലേറ്റർ സ്ട്രെങ്തിന്റ പട്ടിക തയ്യാറായത്,Corliss and Bozman (1962 cited in Biemont 1978) and Warner (1967 cited in Biemont 1978) കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള പട്ടിക 1976 ൽ തയ്യാറാക്കി.Smith (1976 cited in Biemont 1978) ഇരുമ്പിന്റെ ഗ്രൂപ്പിൽപ്പെട്ട മൂലകങ്ങളുടെ ഏക അയോണുകളുടെ സാന്നിദ്ധ്യം 1978 ൽ മനസ്സിലാകുകയും ചെയ്തു. സൗരചക്രങ്ങൾ സൗരകളങ്കങ്ങളും സൗരകളങ്ക ചക്രവും thumb|right|കഴിഞ്ഞ 30 വർഷക്കാലത്തിൽ സൗരചക്രങ്ങളിൽ വന്ന മാറ്റങ്ങൾ അനുയോജ്യമായ ഫിൽട്ടറുകളുപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുമ്പോൾ ഏറ്റവും പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്ന സവിശേഷതകൾ സൗരകളങ്കങ്ങളാണ്‌, സൗരോപരിതലത്തിലെ മറ്റു ഭാഗങ്ങളേക്കാൾ താപനില കുറഞ്ഞതായതിനാൽ ഇരുണ്ട് കാണപ്പെടുന്ന ഭാഗങ്ങളാണിവ. ശക്തമായ കാന്തിക പ്രവർത്തനങ്ങളുള്ള മേഖലകളാണ്‌ സൗരകളങ്കങ്ങൾ, ശക്തമായ കാന്തികക്ഷേത്രങ്ങൾ സം‌‌വഹനത്തെ തടസ്സപ്പെടുത്തുന്നതുവഴി അന്തർഭാഗത്ത് നിന്നുള്ള ഊർജ്ജം ഉപരിതലത്തിലെ അത്തരം ഭാഗങ്ങളിൽ എത്തുന്നത് കുറയുന്നു. കാന്തിക്ഷേത്രങ്ങൾ കൊറോണയെ ശക്തമായി ചൂടാക്കുകയും ചെയ്യും, ഇത് സൗരജ്വാലകൾക്ക് സൃഷ്ടിക്കപ്പെടുന്ന സജീവമേഖലകൾക്കും കൊറോണയിൽ നിന്നുമുള്ള പിണ്ഡ പ്രവാഹങ്ങൾക്കും (coronal mass ejections) കാരണമാകുന്നു. ഏറ്റവും വലിയ സൗരകളങ്കങ്ങൾ ആയിരക്കണക്കിന്‌ കിലോമീറ്ററുകൾ വരെ വിസ്താരമുള്ളവയായിരിക്കും. എണ്ണം ഒരേ അളവിലല്ല സൗരകളങ്കൾ ദൃശ്യമാകുന്നത്, ചാക്രികമായി 11 വർഷം കൂടുമ്പോൾ അവ വ്യത്യാസപ്പെടുന്നു, ഈ കാലയളവിനെ സൗരചക്രം എന്നു വിളിക്കുന്നു. സൗരചക്രത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറച്ച് സൗരകളങ്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ, ചിലപ്പോൾ ഒന്നും ഉണ്ടായില്ലെന്നും വരാം. അവ പ്രത്യക്ഷപ്പെടുക ഉയർന്ന അക്ഷാംശങ്ങളിലുമായിരിക്കും. സൗരചക്രത്തിൽ മുന്നോട്ട് പോകുന്തോറും സൗരകളങ്കങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവ മധ്യരേഖയോട് അടുക്കുകയും ചെയ്യുന്നു, ഈ പ്രതിഭാസം സ്പ്യൂറേർസ് നിയമം (Spörer's law) വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു. വിപരീത കാന്തികധ്രുവങ്ങളോടുകൂടിയ ജോഡികളായിട്ടാണ്‌ സൗരകളങ്കങ്ങൾ സാധാരണ പ്രത്യക്ഷപ്പെടാറ്. തുടക്കത്തിൽ പ്രത്യക്ഷമാകുന്ന സൗരകളങ്കത്തിന്റെ പൊളാരിറ്റിയും ഒരോ ചക്രത്തിലും മാറിവരുന്നു, അതുവഴി ഉത്തര കാന്തികധ്രുവത്തിലാണ്‌ നിലവിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ അടുത്ത തവണ അത് ദക്ഷിണ കാന്തികധ്രുവത്തിൽ പ്രത്യക്ഷമാകുന്നു. thumb|right|കഴിഞ്ഞ 250 വർഷക്കാലത്തിൽ നിരീക്ഷിക്കപ്പെട്ട സൗരകളങ്കളുടെ വിവരങ്ങൾ, പതിനൊന്നു വർഷത്തോളം ദൈഘ്യമുള്ള സൗരചക്രങ്ങൾ ഇതിൽ കാണിച്ചിരിക്കുന്നു. ബഹിരാകാശ കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നതാണ്‌ സൗരചക്രം, സൂര്യന്റെ പ്രകാശതീവ്രതയുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഇത് ഭൂമിയിലെ കാലാവസ്ഥയിലും വലിയ സ്വാധീനം ചെലുത്തുന്നു. സൗരപ്രവർത്തനങ്ങൾ കുറഞ്ഞ അവസരങ്ങളിൽ താപനില കുറഞ്ഞ അവസ്ഥയും സൗരചക്രത്തിന്റെ പകുതി കടന്നതിനു ശേഷം താപനില കൂടുതലുമാകുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഏതാനും ദശകങ്ങളോളം സൗരചക്രങ്ങൾ പൂർണ്ണമായി നിലക്കുകയുണ്ടായി; ആ കാലയളവിൽ വളരെ കുറച്ച് സൗരകളങ്കങ്ങൾ മാത്രമാണ്‌ ഉണ്ടായത്. യൂറോപ്പിൽ വളരെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും അത് ചെറുഹിമയുഗം എന്നറിപ്പെടുകയുമുണ്ടായി. വൃക്ഷത്തടികളിലെ വളയങ്ങൾ വിശകലനം ചെയ്യുകവഴി അതിനു മുമ്പ് സംഭവിച്ച കുറഞ്ഞ സൗരകളങ്കങ്ങളുള്ള അവസ്ഥ കണ്ടുപിടിക്കാൻ കഴിഞ്ഞു, ശരാശരി ആഗോള താപനിലയേക്കാൾ കുറഞ്ഞ അവസ്ഥയാണ്‌ അത്തരം ഘട്ടങ്ങളിൽ ഉണ്ടായിരുന്നതെന്ന് കാണപ്പെടുകയും ചെയ്തു. ദൈർഘ്യമുള്ള ചക്രങ്ങളുടെ സാധ്യത അടുത്ത് കാലത്ത് രൂപപ്പെടുത്തിയ സിദ്ധാന്തപ്രകാരം, 41,000 അല്ലെങ്കിൽ 1,00,000 വർഷങ്ങൾ വരെ ദൈർഘ്യത്തോടെ സൂര്യന്റെ കാമ്പിൽ കാന്തികപരമായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. മിലങ്കോവിച്ച് ചക്രങ്ങളേക്കാൾ (Milankovitch cycles) ഹിമയുഗങ്ങൾക്ക് വിശദീകരണം ഇതിനു നൽകാൻ കഴിയുമെന്ന് കരുതുന്നു. ജീവിതചക്രം ഒരു ഹൈഡ്രജൻ വാതക മേഘം സാന്ദ്രീകരിച്ചാണ്‌ 457 കോടി വർഷങ്ങൾക്കുമുൻപ് സൂര്യൻ രൂപപ്പെട്ടത്.Zirker, 2002, pp. 7–8 സൂര്യന്റെ രൂപവത്കരണ കാലഘട്ടം രണ്ട് വിധത്തിലാണ്‌ കണക്കാക്കിയിരിക്കുന്നത്: നക്ഷത്രപരിണാമങ്ങളുടെ കമ്പ്യൂട്ടർ മാതൃകകൾ, ന്യൂക്ലിയോകോസ്മോക്രൊണോളജി എന്നിവയുടെ സഹായത്താൽ മുഖ്യശ്രേണിയിലെ സൂര്യന്റെ സ്ഥാനം കണക്കാക്കിയാണ്‌ ഒന്നാമത്, ഇത് പ്രകാരം 457 കോടി വർഷങ്ങൾ എന്നത് ലഭിക്കുന്നു. ഇതേ ഫലത്തോട് ചേർന്നുതന്നെയാണ്‌ ഏറ്റവും പഴക്കം ചെന്ന സൗരയൂഥപദാർത്ഥങ്ങളുടെ റേഡിയോമെട്രിക്ക് ഡേറ്റിങ്ങ് അനുസരിച്ചുള്ള ഫലവും, ഇതുപ്രകാരം 456.7 കോടി വർഷം പഴക്കം എന്നാണ്‌ ലഭിക്കുന്നത്. കാമ്പിൽ നടക്കുന്ന അണുസം‌യോജനം വഴി ഹൈഡ്രജൻ അണുക്കൾ ഹീലിയമാക്കി മാറ്റുന്ന മുഖ്യശ്രേണിയിൽ പകുതികാലം പിന്നിട്ടതാണ്‌ സൂര്യൻ. സൂര്യന്റെ കാമ്പിൽ ഓരോ സെക്കന്റിലും 4 ദശലക്ഷം ടണ്ണിലധികം ദ്രവ്യം ഊജ്ജമായി മാറ്റപ്പെടുന്നു, ഇത് ന്യൂട്രിനോകളും സൗരവികിരണവും സൃഷ്ടിക്കുന്നു; ഈ നിരക്കനുസരിച്ച് സൂര്യൻ ഇതുവരെ 100 ഭൗമപിണ്ഡത്തിനു തുല്യമായ ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റിയിരിക്കണം. സൂര്യൻ മുഖ്യശ്രേണിയിലെ നക്ഷത്രമായി ചെലവഴിക്കുന്ന മൊത്തം കാലയളവ് 1000 കോടി വർഷമാണ്‌. ജീവിതാന്ത്യത്തിൽ ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കുവാനാവശ്യമായ പിണ്ഡം സൂര്യനില്ല. കാമ്പിലെ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുതീരുമ്പോൾ കാമ്പ് ചുരുങ്ങുകയും ചൂടുപിടിക്കുകയും തൽഫലമായി പുറംപാളികൾ വികസിച്ച് ചുവപ്പുഭീമൻ എന്ന ഘട്ടത്തിൽ പ്രവേശിക്കുകയും ചെയ്യും. കാമ്പിലെ താപനില 10 കോടി കെൽവിനായി വർദ്ധിക്കുമ്പോൾ ഹീലിയം അണുസം‌യോജനവും അതുവഴി കാർബൺ ഉല്പാദനവും ആരംഭിക്കും, ഇതോടെ സൂര്യൻ ചെറുതും ഇടത്തരവുമായ നക്ഷത്രങ്ങളുടെ വികസിച്ചുള്ള അസിം‌പ്റ്റോടിക്ക് ജയന്റ് ബ്രാഞ്ച് (Asymptotic giant branch) എന്ന ഗണത്തിൽ പ്രവേശിക്കും. thumb|300px|left|സൂര്യന്റെ ജീവിതചക്രം; വലിപ്പങ്ങൾ ആനുപാതികമല്ല. ആ അവസരത്തിൽ ഭൂമിയുടെ അവസ്ഥ വളരെ മോശമായിരിക്കും, ഭീമൻ രൂപത്തിലാകുന്നതോടെ സൂര്യന്റെ വ്യാസാർദ്ധം 250 മടങ്ങ് വർദ്ധിച്ച് ഭൂമിയുടെ പരിക്രമണപഥം കടക്കും. അസിം‌പ്റ്റോട്ടിക്ക് ജയന്റ് ബ്രാഞ്ച് നക്ഷത്രം ആകുന്നതോടെ സൗരക്കാറ്റുകൾ വഴി പിണ്ഡത്തിന്റെ 30 ശതമാനം നഷ്ടപ്പെട്ടിരിക്കും, അതു കാരണം ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങൾ പുറത്തേക്ക് വികസിക്കും. അങ്ങനെയാണെങ്കിൽ ഭൂമി പൂർണ്ണമായി നശിക്കില്ല, പക്ഷേ വലിവു പ്രവർത്തനങ്ങൾക്ക് വിധേയമായി സൂര്യൻ ഭൂമിയെ വിഴുങ്ങുമെന്നാണ്‌ പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്. See also പൂർണ്ണമായി കത്തിയെരിയുന്നതിൽ നിന്നും രക്ഷപ്പെടുകയാണെങ്കിലും അത്യധികമായ താപം വഴി ഭൂമിയിലെ ജലം മുഴുവനും ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെടും, അന്തരീക്ഷത്തിന്റെ സിംഹഭാഗവും ബഹിരാകാശത്തേക്ക് രക്ഷപ്പെടും. സത്യത്തിൽ നിലവിലെ മുഖ്യശ്രേണിയിലെ അവസ്ഥയിലും ഒരോ നൂറ് കോടി വർഷത്തിലും 10% എന്ന നിരക്കിൽ സൂര്യന്റെ തിളക്കം വർദ്ധിക്കുന്നുണ്ട്. ഉപരിതല താപനിലയും പതുക്കെ ഉയരുന്നുണ്ട്. മുൻപ് സൂര്യന്റെ തിളക്കം ഇന്നുള്ളതിലും കുറവായിരുന്നു, അതായിരിക്കാം നൂറ് കോടി വർഷത്തിനുള്ളിൽ മാത്രമായി ഭൂമിയിൽ ജീവൻ ആരംഭിച്ചതിനുള്ള കാരണം. അടുത്ത് നൂറ് കോടി വർഷത്തിനുള്ളിൽതന്നെ സൗരതാപനിലയിൽ വലിയ വർദ്ധനവുണ്ടാകും, ഇത് ഭൂമിയിൽ ജലം ദ്രാവകരൂപത്തിൽ നിലകൊള്ളുന്നതിനെ പ്രതികൂലമായി ബാധിക്കുകയും എല്ലാ ജീവകണികകളുടേയും നാശത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. ചുവപ്പ് ഭീമൻ എന്ന അവസ്ഥയെ തുടർന്നുണ്ടാകുന്ന സ്പന്ദനങ്ങൾ കാരണം സൂര്യന്റെ പുറം പാളികൾ അകന്ന് പോവുകയും ഒരു ഗ്രഹനീഹാരിക രൂപപ്പെടുകയും ചെയ്യും. ബാഹ്യപാളികൾ ഊരിത്തെറിച്ചു പോയതിനു ശേഷം അവശേഷിക്കുക വളരെയധികം താപനിലയുള്ള കാമ്പ് മാത്രമായിരിക്കും, കോടിക്കണക്കിന് വർഷങ്ങൾ പതുക്കെ മങ്ങിക്കൊണ്ട് വെള്ളക്കുള്ളൻ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ സൂര്യൻ തുടരും. ഇതുതന്നെയാണ്‌ ചെറുതും ഇടത്തരവുമായ നക്ഷത്രങ്ങളുടെ ജീവിത പരിണാമം. വെള്ളക്കുള്ളൻ എന്ന അവസ്ഥ വളരെക്കാലം തുടർന്നാൽ താപം പൂർണ്ണമായി നഷ്ടപ്പെട്ട് കറുത്ത കുള്ളൻ എന്ന അവസ്ഥയിലെത്തുമെന്ന് കരുതപ്പെടുന്നു, പക്ഷേ അതിനെടുക്കുന്ന സമയം നിലവിലെ പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ നീണ്ടതായിരിക്കുമെന്നാണ്‌ അനുമാനം, ഇതുവരെ കറുത്ത കുള്ളൻ നക്ഷത്രങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. സൂര്യപ്രകാശം thumb|right|250px|സൗരജ്വാല ഭൂമിയിലെ ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സ് സൂര്യനിൽ നിന്നും വരുന്ന പ്രകാശമാണ്‌. ഭൂമിയിലെ ഒരു യൂണിറ്റ് സ്ഥലത്ത് സൂര്യൻ നേരിട്ട് നിക്ഷേപിക്കുന്ന പവർ ആണ്‌ സൗരസ്ഥിരാങ്കം (solar constant). ഒരു സൗരസ്ഥിരാങ്കം 1,368 W/m2 നു തുല്യമാണ്‌, ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് അകലത്ത് നിന്നും സൂര്യനിൽ നിന്നും വരുന്ന പവർ ആണിത്. ഭൗമാന്തരീക്ഷത്തിൽക്കൂടി വരുന്നതുവഴി ഈ അളവിൽ കുറവ് വരുന്നുണ്ട്, ഭൗമോപരിതലത്തിൽ തെളിഞ്ഞ അന്തരീക്ഷത്തിൽ സൂര്യൻ മൂർദ്ധന്യസ്ഥാനത്തായിരിക്കുമ്പോൾ ഇത് ഏകദേശം 1,000 W/m2 ആണ്‌. പ്രകൃതിദത്തമോ കൃത്രിമമോ ആയ മാർഗ്ഗങ്ങൾ വഴി സൂര്യപ്രകാശം ഉപയോഗപ്പെടുത്താൻ കഴിയും. സസ്യങ്ങൾ പ്രകാശസംശ്ലേഷണം വഴി സൂര്യപ്രകാശത്തിലെ ഊർജ്ജം ആഗിരണം ചെയ്യുകയും രാസസം‌യുക്തങ്ങൾ സൃഷ്ടിച്ച് ഊർജ്ജം രാസോർജ്ജമായി മാറ്റുകയും ചെയ്യുന്നു. സൗരോർജ്ജം സ്വീകരിച്ച് പ്രവർത്തിചെയ്യുവാനുതകുന്ന വൈദ്യുതോർജ്ജം ഉല്പാദിപ്പിക്കുന്നതിന്‌ നേരിട്ടുള്ള താപം സ്വീകരിക്കുകയോ സോളാർ പാനലുകൾ ഉപയോഗിക്കുകയോ ചെയ്യുന്നു. പൗരാണിക കാലത്തെ സസ്യങ്ങൾ പ്രകാശസംശ്ലേഷണം വഴി ശേഖരിച്ച ഊർജ്ജമാണ്‌ പെട്രോളിയം പോലെയുള്ള ഖനിജ ഇന്ധനങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്.Phillips, 1995, pp. 319–321 സൗരോർജ്ജം സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലാം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.സൗരോർജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യൻ പദ്ധതിയാണ് സോളാർ ഇംപൾസ് പദ്ധതി താരാപഥത്തിനുള്ളിലെ സ്ഥാനവും ചലനവും thumb|left|200px|സൗരയൂഥത്തിന്റെ ബാരിസെന്ററിന്റെ സൂര്യന്‌ ആപേക്ഷികമായുള്ള ചലനം. ഗ്രഹങ്ങൾ സൂര്യനുമേൽ ചെലുത്തുന്ന സ്വാധീനങ്ങൾ സൗരയൂഥത്തിന്റെ പിണ്ഡകേന്ദ്രത്തെച്ചുറ്റിയുള്ള സൂര്യന്റെ സഞ്ചാരത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. ഏതാനും നൂറ് വർഷങ്ങൾ കൂടുമ്പോൾ ഈ ചലനം പുരോഗതിയായും പശ്ചാത്ഗതിയായും മാറിവരുന്നു.Sun's retrograde motion and violation of even-odd cycle rule in sunspot activity, J. Javaraiah, 2005 ക്ഷീരപഥത്തിന്റെ അകത്തേ വളയത്തിലെ ഓറിയോൺ ഭുജത്തോട് ചേർന്നുള്ള ലോക്കൽ ഫ്ലഫ് എന്ന നക്ഷത്രാന്തര മേഘത്തിലാണ്‌ സൂര്യൻ സ്ഥിതിചെയ്യുന്നത്. താരാപഥ കേന്ദ്രത്തിൽ നിന്നും 7.5-8.5 കിലോ പാർസെക് (25,000–28,000 പ്രകാശവർഷങ്ങൾ) ദൂരത്തിലാണ്‌ ഈ സ്ഥാനം. ജെമിംഗ (Geminga) എന്ന നക്ഷത്രത്തിന്റെ സൂപ്പർനോവ സൃഷ്ടിച്ചിരിക്കാൻ സാധ്യതയുള്ള ലോക്കൽ ബബിൾ (Local Bubble) എന്ന വാതക കുമിളയ്ക്കകത്താണ്‌ സൂര്യൻ ഉള്ളത്. ക്ഷീരപഥത്തിൽ ഇതിനു പുറത്തുള്ള ഭുജത്തിലേക്കുള്ള ദൂരം 6,500 പ്രകാശവർഷങ്ങളാണ്‌. ക്ഷീരപഥത്തിൽ സൗരയൂഥം നിലകൊള്ളുന്ന മേഖലയെ ശാസ്ത്രജ്ഞർ ആവാസയോഗ്യ മേഖല (habitable zone) എന്നു വിളിക്കുന്നു. ക്ഷീരപഥത്തിനകത്ത് സഞ്ചരിക്കുന്ന ദിശയുടെ മുനമ്പ് സോളാർ ഏയ്പെക്സ് (solar apex) എന്നറിയപ്പെടുന്നു. അയംഗിതി രാശിയിലുള്ള വേഗ നക്ഷത്രത്തിന്റെ നേരെയായാണ്‌ സൂര്യന്റെ ചലനം, ഈ ചലനത്തിന്‌ താരാപഥ കേന്ദ്രവുമായി 60 ഡിഗ്രി കോണളവാണുള്ളത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്ര വ്യൂഹമായ ആൽഫാ സെന്റൗറിയിൽ നിന്നും വീക്ഷിക്കുകയാണെങ്കിൽ സൂര്യൻ കാശ്യപി നക്ഷത്രരാശിയിലായാണ്‌ കാണപ്പെടുക. താരാപഥകേന്ദ്രത്തിനു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണം ഏതാണ്‌ ദീർഘവൃത്തപാതയിലൂടെയായിരിക്കുമെന്ന് കരുതപ്പെടുന്നു, താരാപഥ ഭുജങ്ങൾ, ദ്രവ്യത്തിന്റെ അനിയത വിതരണങ്ങൾ എന്നിവ കാരണമായി പാതയിൽ അല്പസ്വല്പം ചാഞ്ചാട്ടം ഉണ്ടായേക്കാം. കൂടാതെ താരാപഥ തലത്തിൽ സൂര്യൻ ആന്ദോളനം ചെയ്യുന്നുണ്ട് ഇത് ഒരു പരിക്രമണത്തിന്‌ ഏതാണ്ട് 2.7 തവണ എന്ന നിരക്കിലാണിത്. ഉയർന്ന സാന്ദ്രതയുള്ള താരാപഥ ഭുജങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉൽക്കാവർഷവും കൂട്ടിയിടിയും കൂടുതലായിരിക്കാമെന്നതിനാൽ അത്തരം കാലഘട്ടങ്ങളിൽ ഭൂമിയിൽ വലിയ ജീവനാശം സംഭവിക്കാൻ കാരണമാകും എന്ന വാദമുണ്ട്. സൗരയൂഥം ക്ഷീരപഥത്തിനു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ 22.5-25 കോടി വർഷങ്ങൾ എടുക്കും. ഇതുപ്രകാരം സൂര്യൻ ഇതുവരെ 20 മുതൽ 25 വരെ തവണ മാത്രമേ പരിക്രമണം നടത്തിയിട്ടുണ്ടാകൂ. സെക്കന്റിൽ 251 km എന്ന വേഗതയിലാണ്‌ സൗരയൂഥം താരാപഥകേന്ദ്രത്തെ വലം വയ്ക്കുന്നത്. ഈ വേഗതയിൽ ഒരു പ്രകാശവർഷം സഞ്ചരിക്കുവാൻ 1,400 വർഷങ്ങൾ എടുക്കും, ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് സഞ്ചരിക്കുവാൻ എട്ട് ദിവസവും. സൈദ്ധാന്തികമായ പ്രശ്നങ്ങൾ സൗര ന്യൂട്രിനോ പ്രശ്നം സൂര്യനിൽ നിന്നും വരുന്ന ഇലക്ട്രോൺ ന്യൂട്രിനോകളുടെ എണ്ണം കുറേ വർഷങ്ങളോളം ഭൂമിയിലെ ഡിറ്റക്റ്ററുകളുപയോഗിച്ച് കണക്കാക്കിയപ്പോൾ ലഭിച്ചിരുന്നത് സ്റ്റാൻഡേർഡ് സോളാർ മോഡൽ ഉപയോഗിച്ച് കണക്കുകൂട്ടിയതിന്റെ മൂന്നിലൊന്നു മുതൽ പകുതിവരെ മാത്രമായിരുന്നു. ഈ വിചിത്രമായ ഫലമാണ്‌ സൗര ന്യൂട്രിനോ പ്രശ്നം എന്ന പേരിൽ അറിയപ്പെട്ടത്. സിദ്ധാന്തങ്ങൾ പ്രധാനമായും രണ്ടുവിധത്തിലാണ്‌ ഈ പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിച്ചത്, കുറഞ്ഞ ന്യൂട്രിനോ ബലരേഖകൾക്ക് കാരണം സൗരാന്തർഭാഗത്തെ കുറഞ്ഞ താപനിലയാണെന്നതായിരുന്നു അതിലൊന്ന്, ഇലക്ട്രോൺ ന്യൂട്രിനോകൾക്ക് ആന്ദോളനം ചെയ്യാനാവും അതുവഴി അവ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള സഞ്ചാരമധ്യേ ടൗ, മ്യുഓൺ ന്യൂട്രിനോകളായി മാറുന്നു എന്നതായിരുന്നു മറ്റൊന്ന്. സൗര ന്യൂട്രിനോ ബലരേഖകൾ കൃത്യമായി അളക്കുന്നതിന്‌ 1980 കളിൽ സഡ്ബറി ന്യൂട്രിനോ ഒബ്സെർവേറ്ററി, കമിയോകാൻഡെ തുടങ്ങി നിരവധി ഡിറ്റക്റ്ററുകൾ തയ്യാറാക്കപ്പെട്ടിരുന്നു. അവയിൽ നിന്നുള്ള നിരീക്ഷണങ്ങൾ ന്യൂട്രിനോകൾക്ക് വളരെ ചെറിയ ഒരു നിശ്ചലപിണ്ഡമുണ്ടെന്നും അവ ആന്ദോളനം ചെയ്യുന്നുണ്ടെന്നുമുള്ള വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നവയായിരുന്നു. 2001 ൽ സഡ്ബറി ന്യൂട്രിനോ ഒബ്സെർവേറ്ററി ഉപയോഗിച്ച് മൂന്നു തരത്തിലുമുള്ള ന്യൂട്രിനോകളെ നേരിട്ട് ഡിറ്റക്റ്റ് ചെയ്യുവാൻ സാധിക്കുകയുണ്ടായി, ആ നിരീക്ഷണപ്രകാരം സൂര്യനിൽ നിന്നും വരുന്ന ന്യൂട്രിനോകളുടെ അളവ് സ്റ്റാൻഡാർഡ് സോളാർ മോഡൽ പ്രകാരമുള്ളത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു, ഡിറ്റക്റ്റ് ചെയ്ത ന്യൂട്രിനോകളുടെ മൂന്നിലൊരു ഭാഗം ഇലക്ട്രോൺ ന്യൂട്രിനോകളുമായിരുന്നു. ഇതെല്ലാം ദ്രവ്യങ്ങളിൽ ന്യൂട്രിനോകളുടെ ആന്ദോളനം വിശദീകരിക്കുന്ന മിഖിയേവ്-സിമിമോവ്-വോൾഫെൻസ്റ്റീൻ പ്രഭാവം പ്രകാരം യോജിക്കുന്ന തരത്തിലുമായിരുന്നു. അതോടെ സൗര ന്യൂട്രിനോ പ്രശ്നം പരിഹരിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടു. കൊറോണ തപീകരണ പ്രശ്നം സൂര്യന്റെ പ്രകാശം പുറപ്പെടുന്ന ഉപരിതലമായ പ്രഭാമണ്ഡലത്തിലെ താപനില ഏതാണ്ട് 6,000 കെൽ‌വിനാണ്. ഇതിനു മുകളിലാണ് സൂര്യന്റെ കൊറോണ സ്ഥിതി ചെയ്യുന്നത്, കോറോണയിലെ താപനില 10-20 ലക്ഷം കെൽവിൻ വരെയായി ഉയരുന്നുണ്ട്. പ്രഭാമണ്ഡലത്തിൽ നിന്നും നേരിട്ടുള്ള സം‌വഹനം വഴിയല്ലാതെ എന്തോ ഒന്ന് കൊറോണയെ ചൂടുപിടിപ്പിക്കുന്നുണ്ടെന്നാണ് അവിടെയുള്ള ഉയർന്ന താപനില സൂചിപ്പിക്കുന്നത്. പ്രഭാമണ്ഡലത്തിനടിയിലുള്ള സം‌വഹനമേഖലയിലെ പ്രക്ഷുബ്ധ ചലനങ്ങളാണ് കൊറോണയിലെ താപം വർദ്ധിപ്പിക്കുവാനാവശ്യമായ ഊർജ്ജം നൽകുന്നതെന്നാണ് കരുതപ്പെടുന്നത്, പ്രധാനമായും രണ്ട് പ്രവർത്തനങ്ങളെയാണ്‌ കൊറോണ തപീകരണത്തെ വിശദീകരിക്കാൻ മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തേത് തരംഗ താപീകരണമാണ്‌, സം‌വഹന മേഖലയിലെ പ്രക്ഷുബ്ധ ചലനങ്ങൾ ഉല്പാദിപ്പിക്കുന്ന ഗുരുത്വം അല്ലെങ്കിൽ മാഗ്നെറ്റോഹൈഡ്രോഡൈനാമിക്ക് തരംഗങ്ങൾ വഴി. ഈ തരംഗങ്ങൾ മുകൾഭാഗത്തേക്ക് സഞ്ചരിക്കുകയും കൊറോണയിൽ വ്യാപിച്ച് അവിടെയുള്ള വാതകങ്ങളിൽ ഊർജ്ജം താപത്തിന്റെ രൂപത്തിൽ നിക്ഷേപിക്കുന്നു. മറ്റൊന്ന് കാന്തിക താപീകരണമാണ്‌, ഫോട്ടോസ്ഫെറിക്ക് ചലനങ്ങളാലും കാന്തിക പുനർബന്ധനം വഴി സൃഷ്ടിക്കപ്പെടുന്ന പലവലിപ്പത്തിലുള്ള സൗരജ്വാലകൾ വഴിയും സ്വതന്ത്രമാക്കപ്പെടുന്ന ഊർജ്ജം വഴിയുള്ള താപീകരണം. തരംഗങ്ങൾ വഴിയുള്ള താപീകരണം ഫലപ്രദമാണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ആൽഫ്‌വെൻ തരംഗങ്ങൾ ഒഴികെയുള്ള തരംഗങ്ങളെല്ലാം തന്നെ കൊറോണയിലെത്തുന്നതിനു മുൻപായി ക്ഷയിക്കുന്നതായാണ്‌ കണ്ടെത്തുന്നത്. മാത്രവുമല്ല ആൽഫ്‌വെൻ തരംഗങ്ങൾ കൊറോണയിൽ പെട്ടെന്ന് വ്യാപിക്കുന്നുമില്ല. ഇക്കാരണങ്ങളാൽ നിലവിലെ ഗവേഷണങ്ങൾ സൗരജ്വാലകൾ വഴിയുള്ള താപീകരണത്തെ ഉദ്ദേശിച്ചാണ്‌ നടത്തപ്പെടുന്നത്. പ്രായം കുറഞ്ഞ സൂര്യന്റെ തിളക്കമില്ലായ്മ പ്രശ്നം സൈദ്ധാന്തികമായി തയ്യാറാക്കിയ സൂര്യന്റെ മാതൃകകൾ പ്രകാരം 380 കോടി വർഷം മുൻപ് മുതൽ 250 കോടി വർഷം മുൻപ് വരെ, അതായത് ആർക്കീയൻ കാലഘട്ടത്തിൽ (Archean period), സൂര്യന്‌ ഇന്നുള്ളതിന്റെ 75 ശതമാനം മാത്രമേ തിളക്കമുണ്ടായിരുന്നുള്ളൂ. അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന്‌ ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല. പക്ഷേ ഭൗമശാസ്ത്രപരമായ നിരീക്ഷണങ്ങൾ വെളിവാക്കുന്നത് ഭൂമിയിൽ ആ കാലയളവിലെല്ലാം ഏതാണ്ട് ഒരേ താപനിലയായിരുന്നു എന്നാണ്‌, കൂടാതെ ഭൂമി പ്രായം കുറഞ്ഞ അവസ്ഥയിൽ ഇന്നത്തേക്കാളും ചൂടുള്ളതുമായിരുന്നു. ഇതിനു പരിഹാരമായി ശാസ്ത്രജ്ഞർ എത്തിയിരിക്കുന്ന നിഗമനം ഇതാണ്‌, അന്നത്തെ അവസ്ഥയിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇന്നത്തേതിനേക്കാളും വലിയ അളവിൽ കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, അമോണിയ പോലെയുള്ള ഹരിതഗൃഹവാതകങ്ങൾ ഉണ്ടായിരുന്നു, അത്തരം വാതകങ്ങൾ സൗരോർജ്ജത്തിൽ നിന്നുമുള്ള താപത്തെ പിടിച്ചു നിർത്തിയിരുന്നതുവഴി താപത്തിന്റെ അഭാവം പരിഹരിക്കപ്പെട്ടു. നിലവിലെ ക്രമരാഹിത്യങ്ങൾ ഇപ്പോഴും ചില കാര്യങ്ങളിൽ സൂര്യൻ പ്രതീക്ഷിക്കുന്നതിൽ നിന്ന് വിഭിന്നമായി പെരുമാറാറുണ്ട്.Robert Zimmerman, "What's Wrong with Our Sun?", Sky and Telescope August 2009 കഴിഞ്ഞ രണ്ട് ദശകങ്ങളായി സൗരക്കാറ്റിന്റെ വേഗതയിൽ മൂന്ന് ശതമാനവും, താപനിലയിൽ 13 ശതമാനവും സാന്ദ്രതയിൽ 20 ശതമാനവും കുറവുവന്നിട്ടുണ്ട്. സൂര്യന്റെ കാന്തികക്ഷേത്രത്തിലും വലിയ കുറവ് നിലവിലുണ്ട്. ഇതു കാരണം സൗരയൂഥത്തെ പൊതിഞ്ഞു നിൽക്കുന്ന ഹീലിയോസ്ഫിയർ ചുരുങ്ങിയിരിക്കുന്നു. തൽഫലമായി ഭൂമിയിലും ഭൗമാന്തരീക്ഷത്തിലും എത്തിച്ചേരുന്ന കോസ്മിക് കിരണങ്ങളുടെ അളവ് വർദ്ധിച്ചിട്ടുണ്ട്. നിരീക്ഷണ ചരിത്രം മുൻകാല ധാരണകൾ ചക്രവാളത്തിലെ ഏറ്റവും പ്രകാശമേറിയ വസ്തു എന്ന നിലക്ക് മനുഷ്യൻ വളരെയധികം സൂര്യനെ ശ്രദ്ധിച്ചു. അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു. ചരിത്രാതീത കാലത്തേയും പുരാതന കാലത്തേയും സംസ്കാരങ്ങൾ സൂര്യനെ ഒരു ദേവനായി കരുതിയിരുന്നു. സൂര്യനെ ആരാധിക്കുക എന്നത് പല സമൂഹങ്ങളിലും നിലനിന്നിരുന്നു, ഭാരതീയർ, ഇൻകന്മാർ, ആസ്ടെക്കുകൾ എന്നിവർ ഇങ്ങനെ സൂര്യനെ ആരാധിച്ചിരുന്നവരാണ്‌. പല പുരാതന നിർമ്മിതികളും സൗരപ്രതിഭാസങ്ങളെ ഉദ്ദേശിച്ച് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു. ഈജിപ്റ്റിലെ നബ്ത പ്ലായ (Nabta Playa) മാൾട്ടയിലെ നജ്ദ്ര (Mnajdra) ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ച് എന്നിവിടങ്ങളിലുള്ളത് ഇത്തരം ശിലാനിർമ്മിതികളാണ്‌. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഒരു വർഷം കൊണ്ട് രാശിചക്രത്തിലൂടെ സഞ്ചാരം ഒരു തവണ പുർത്തികരിക്കുന്നതായി കാണപ്പെടുന്നു, ഇതനുസരിച്ച് ഗ്രീക്കുകാർ സൂര്യനെ ഏഴ് ഗ്രഹങ്ങളിലൊന്നായി കണക്കാക്കി. ആഴ്ചയിലെ ഒരോ ദിവസത്തിനും ഏഴ് ഗ്രഹങ്ങളുടെ പേരുകളാണ്‌ പിന്നീട് പല സംസ്കാരങ്ങളും നൽകിയത്. Note: select the Etymology tab ശാസ്ത്രീയ അറിവിലുള്ള മുന്നേറ്റം സൂര്യന്‌ ശാസ്ത്രീയവിവരണങ്ങൾ നൽകുവാൻ ശ്രമിച്ച ആദ്യകാല വ്യക്തികളിലൊരാളാണ്‌ ഗ്രീക്ക് തത്ത്വചിന്തകനായ അനെക്സാഗൊറസ്. സൂര്യൻ ഹീലിയോസിന്റെ രഥമല്ലെന്നും പീലോപൊണ്ണെസസിനേക്കാൾ (അക്കാലത്തെ അറിയപ്പെട്ട ഗ്രീക്ക് പ്രദേശങ്ങളെ മൊത്തത്തിൽ വിളിക്കുന്ന പേര്) വലുതുപോലുമാകാവുന്ന ജ്വലിക്കുന്ന ഒരു ലോഹ ഗോളമാണെന്നുമാണ്‌ അദ്ദേഹം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വാദങ്ങൾ മറ്റുള്ളവരെ പഠിപ്പിച്ചതിന്‌ ഭരണാധികാരികൾ അദ്ദേഹത്തെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് പെരിക്കിൾസിന്റെ ഇടപെടലിനെ തുടർന്ന് സ്വതന്ത്രമാക്കപ്പെടുകയായിരുന്നു. സൂര്യന്റെ വികേന്ദ്രത മാറുന്നുണ്ടെന്ന് അൽ ബതാനിയെ പോലെയുള്ള മധ്യകാല അറേബ്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു,A short History of scientific ideas to 1900, C. Singer, Oxford University Press, 1959, p. 151. വലിയ ആസ്ട്രോലാബ് ഉപയോഗിച്ച് ഇബ്നു യൂനുസ് വർഷങ്ങളോളമെടുത്ത് സൂര്യനെ നിരീക്ഷിച്ച് പതിനായിരത്തിൽ കൂടുതൽ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.The Arabian Science, C. Ronan, pp. 201–244 in The Cambridge Illustrated History of the World's Science, Cambridge University Press, 1983; at pp. 213–214. പുരാതന ഗ്രീക്ക്, ഇന്ത്യൻ ബാബിലോണിയൻ, മധ്യകാല അറേബ്യൻ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ശാസ്ത്രജ്ഞരിൽ ചിലർ സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ കറങ്ങുന്ന ഒരു വ്യവസ്ഥ മുന്നോട്ടുവച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കോപ്പർനിക്കസ്സാണ്‌ ഈ കഴ്ചപ്പാടിന്‌ വീണ്ടും ഒരു ജീവൻ നൽകിയത്. പതിനേഴാം നൂറ്റാണ്ടിൽ ആദ്യകാലത്ത് ദൂരദർശിനി കണ്ടുപിടിച്ചതോടെ തോമസ് ഹാരിയറ്റ്, ഗലീലിയോ ഗലീലി തുടങ്ങിയവർ സൗരകളങ്കങ്ങൾ നിരീക്ഷിക്കുകയുണ്ടായി. ഗലീലിയോ ആണ്‌ പാശ്ചാത്യരിൽ ആദ്യമായി സൗരകളങ്കം നിരീക്ഷിച്ചു രേഖപ്പെടുത്തിയത്, അവ സൂര്യന്റെ ഉപരിതലത്തിലുള്ളതാണെന്നും അല്ലാതെ ഭൂമിക്കും സൂര്യനും ഇടയിലായി നീങ്ങുന്ന വസ്തുക്കളല്ലെന്നും അദ്ദേഹം സമർത്ഥിച്ചു. ഹാൻ ഭരണകാലത്തെ ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ, ഇബ്നു റുഷ്ദ്Prof. Hamed A. Ead, Averroes As A Physician, University of Cairo. തുടങ്ങിയവർ ഇതിനു മുൻപ് സൗരകളങ്കങ്ങളെ നിരീക്ഷിച്ച് വിശദീകരണങ്ങൾ നൽകിയിരുന്നു. 1672 ൽ ഗിയോവനി കാസ്സിനി, ജീൻ റിച്ചർ എന്നിവർക്ക് ബുധനിലേക്കുള്ള ദൂരം കണ്ടുപിടിക്കാൻ സാധിക്കുകയുണ്ടായി ഇത് സൂര്യനിലേക്കുള്ള ദൂരം കണ്ടുപിടിക്കുന്നതിലേക്കും നയിച്ചു. ഐസക് ന്യൂട്ടൺ പ്രിസമുപയോഗിച്ച് സൂര്യപ്രകാശത്തെ നിരീക്ഷണ വിധേയമാക്കുകയും അത് പല വർണ്ണങ്ങൾ അടങ്ങിയതാണെന്ന് കാണിച്ചു തരികയും ചെയ്തു. 1800 ൽ വില്ല്യം ഹേർഷെൽ സൗര വർണ്ണരാജിയിൽ ചുവപ്പിനപ്പുറമുള്ള ഇൻഫ്രാറെഡ് വികിരണത്തെ കണ്ടെത്തി. 1800 കളിൽ സൂര്യന്റെ സ്പെക്രോസ്കോപ്പി പഠനങ്ങളിൽ വലിയ മുന്നേറ്റമുണ്ടായി, ജോസഫ് വോൺ ഫ്രൗൺഹോഫർ സൂര്യന്റെ അവശോഷണരേഖകളിൽ ആദ്യത്തെ നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി, സൂര്യന്റെ അവശോഷണ രേഖകളിൽ ഏറ്റവും പ്രബലമായതിനെ ഫ്രൗൺഹോഫർ രേഖകൾ എന്ന് വിളിക്കാറുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ആദ്യകാലത്ത് സൂര്യന്റെ ഊർജ്ജത്തിന്റെ ഉറവിടമെന്തെന്നത് ഒരു വലിയ ചോദ്യമായിരുന്നു. ദ്രാവക രൂപത്തിലുള്ള സൂര്യൻ അതിന്റെ ആന്തരിക താപം വികിരണം ചെയ്തുകൊണ്ട് തണുക്കുകയാണെന്നായിരുന്നു കെൽവിൻ പ്രഭുവിന്റെ അനുമാനം. ശേഷം ഈ ഊർജ്ജോല്പാദന നിരക്കിനെ വിശദീകരിക്കാൻ കെൽവിൻ, ഹെർമെൻ വോൺ ഹെൽമോൾട്ട്സ് എന്നിവർ ചേർന്ന് കെൽവിൻ-ഹെൽമോൾട്ട്സ് മെക്കാനിസം മുന്നോട്ടുവച്ചു. നിർഭാഗ്യവശാൽ അതുവഴി ലഭിക്കുന്ന ഫലമനുസരിച്ച് സൂര്യൻ വെറും രണ്ട് കോടി വർഷം മാത്രമേ താപം വികിരണം ചെയ്യുകയുള്ളൂ, അക്കാലത്ത് നടത്തപ്പെട്ട ഭൗമശാസ്ത്ര പഠനപ്രകാരം അത് കുറഞ്ഞത് 30 കോടി വർഷമെങ്കിലും എന്നതായിരുന്നു. 1890 ൽ സൗരവർണ്ണരാജിയിൽ ഹീലിയത്തെ കണ്ടെത്തിയ ജോസഫ് ലോക്കെയ്‌ർ ഉൽക്കകൾ വഴിയുള്ള സൂര്യന്റെ രൂപവത്കരണവും പരിണാമവും എന്ന ആശയം മുന്നോട്ടുവച്ചു. ശേഷം 1904 വരെ ഇക്കാര്യത്തിൽ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. സൂര്യൻ പുറത്തുവിടുന്ന വികിരണങ്ങൾ അതിന്റെ അന്തർഭാഗത്തുള്ള ഏതെങ്കിലും താപോർജ്ജ സ്രോതസ്സിൽ നിന്നായിരിക്കാമെന്ന് അക്കാലത്ത് ഏണസ്റ്റ് റൂഥർഫോർഡ് അനുമാനിക്കുകയും, ആ സ്രോതസ്സ് റേഡിയോ ആക്റ്റീവ് ക്ഷയം ആയിരിക്കമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. പക്ഷേ പിൽക്കാലത്ത് ഇതിന്‌ ശരിയായ രീതിയിൽ വിശദീകരണം നൽകിയത് ആൽബെർട്ട് ഐൻസ്റ്റൈനായിരുന്നു, അദ്ദേഹത്തിന്റെ ദ്രവ്യ-ഊർജ്ജ സമവാക്യമായ ഉപയോഗിച്ച് ഇതിന് വിശദീകരണം നൽകി. സൂര്യന്റെ കാമ്പിലെ മർദ്ദവും താപനിലയും കാരണമായി ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ (പ്രോട്ടോണുകൾ) ഹീലിയം അണുകേന്ദ്രമായി മാറുന്ന ആണവ സം‌യോജനത്തിൽ പിണ്ഡത്തിലുണ്ടാകുന്ന വ്യത്യാസം വഴിയുണ്ടാകുന്ന ഊർജ്ജമാണിതെന്ന ആശയം 1920 ൽ ആർതർ എഡിങ്ങ്ടൺ മുന്നോട്ടുവച്ചു. വന്യമായ അളവിൽ ഹൈഡ്രജൻ സൂര്യനിലുണ്ടെന്ന് 1925 ൽ സെസിലിയ പേയ്ൻ (Cecilia Payne) സ്ഥിരീകരിച്ചു. അണുസം‌യോജനത്തിന്റെ സൈദ്ധാന്തികമായ പരികല്പന 1930 ൽ ജ്യോതിർഭൗതികജ്ഞരായ സുബ്രമണ്യൻ ചന്ദ്രശേഖറും ഹാൻസ് ബെഥെയും (Hans Bethe) വികസിപ്പിച്ചെടുത്തു. സൂര്യനിലെ ഊർജ്ജോല്പാദനം നടത്തുന്ന രണ്ട് പ്രധാനപ്പെട്ട അണുസം‌യോജനങ്ങളുടെ നിർദ്ധാരണങ്ങൾ ബെഥെ തയ്യാറാക്കുകയും ചെയ്തു. അവസാനമായി 1957 ൽ മാർഗരറ്റ് ബർബിഡ്ജ് "നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ സംശ്ലേഷണം"(Synthesis of the Elements in Stars) എന്ന ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചു. പ്രപഞ്ചത്തിലെ മൂലകങ്ങളിൽ ഭൂരിഭാഗവും സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളിലെ ആണവപ്രവർത്തനങ്ങൾ വഴി സംശ്ലേഷണം ചെയ്യപ്പെടുന്നവയാണെന്നായിരുന്നു ആ പ്രബന്ധത്തിൽ വിശദീകരിച്ചിരുന്നത്. സൗര ബഹിരാകാശ പദ്ധതികൾ thumb|right|സൂര്യന്റെ മുന്നിലൂടെ കടന്നുപോകുന്ന ചന്ദ്രൻ. 2007 ഫെബ്രുവരി 25 ന്‌ സ്റ്റീരിയോ ബി പേടകം പകർത്തിയ ചിത്രം. പേടകം ഭൂമിക്ക് പിറകിൽ ചന്ദ്രനേക്കാളും അകലെയായതിനാൽ ചിത്രത്തിൽ ചന്ദ്രൻ സൂര്യനേക്കാൾ ചെറുതായി കാണപ്പെടുന്നു. 1959 നും 1968 നും ഇടയിൽ വിക്ഷേപിക്കപ്പെട്ട പയനീർ 5, 6, 7, 8, 9 എന്നിവയായിരുന്നു സൂര്യനെ ആദ്യമായി നിരീക്ഷിച്ച ഉപഗ്രഹങ്ങൾ. സൂര്യനെ ഭൂമിക്ക് സമാനമായ അകലത്തിൽ പരിക്രമണം ചെയ്തതുകൊണ്ട് ഈ പേടകങ്ങൾ സൗരക്കാറ്റിന്റെയും സൗര കാന്തികക്ഷേത്രത്തിന്റെയും വിവരങ്ങൾ ശേഖരിച്ചു. പയനീർ 9 താരതമ്യേന നീണ്ടകാലം, 1987 വരെ, വിവരങ്ങൾ അയച്ചിരുന്നു. 1970 ൽ ഹീലിയോസ് ബഹിരാകാശപേടകവും സ്കൈലാബിലെ അപോളോ ടെലിസ്കോപ്പ് മൗണ്ടും ശാസ്ത്രജ്ഞർക്ക് സൗരക്കാറ്റിനെക്കുറിച്ചും സൂര്യന്റെ കൊറോണയെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ നൽകുകയുണ്ടായി. അമേരിക്കൻ-ജർമ്മൻ സം‌യുക്ത സം‌രംഭങ്ങളായിരുന്നു ഹീലിയോസ് 1, 2 ബഹിരാകാശപേടകങ്ങൾ, ബുധന്റെ പരിക്രമണപഥത്തിനകത്ത് ഉപസൗരത്തോട് ചേർന്നാണ്‌ അവ നിരീക്ഷണങ്ങൾ നടത്തിയത്. 1973 ൽ നാസ വിക്ഷേപിച്ച ബഹിരാകാശനിലയമായിരുന്നു സ്കൈലാബ്, ഇതിലെ ബഹിരാകാശവാസികൾ പ്രവർത്തിപ്പിച്ചിരുന്ന നിരീക്ഷണ ഉപകരണമായിരുന്നു അപോളോ ടെലിസ്കോപ്പ് മൗണ്ട്. സൂര്യന്റെ സംക്രമണ മേഖലയുടെ നിരീക്ഷണ വിവരങ്ങളും കൊറോണയുടെ അൽട്രാവയലറ്റ് വികിരണങ്ങളുടേയും വിവരങ്ങളും സ്കൈലാബ് വഴി ശേഖരിച്ചു. കൊറോണൽ ട്രാൻസിയെന്റ് എന്നറിയപ്പെടുന്ന കൊറോണൽ മാസ്സ് ഇജക്ഷനുകൾ, സൗരക്കാറ്റിനോട് ബന്ധപ്പെട്ടതാണെന്ന് പിന്നീട് മനസ്സിലാക്കിയ കൊറോണയിലെ ദ്വാരങ്ങൾ എന്നിവ അതുവഴിയുള്ള കണ്ടുപിടിത്തങ്ങളിൽ പെടുന്നു. 1980 ൽ നാസ സോളാർമാക്സ് എന്ന പേടകം വിക്ഷേപിച്ചു. സൗരപ്രവർത്തനം ശക്തമാകുന്ന സന്ദർഭങ്ങളിൽ വരുന്ന സൗരജ്വാലകളിലെ ഗാമാ കിരണങ്ങൾ, എക്സ്-കിരണങ്ങൾ അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കുവാൻ വേണ്ടി രൂപകല്പന ചെയ്തതായിരുന്നു ഈ പേടകം. പക്ഷേ വിക്ഷേപിച്ചതിന്‌ ഏതാനും മാസങ്ങൾക്ക് ശേഷം ഉണ്ടായ ഒരു ഇലക്ട്രോണിക് തകരാറ് വഴി പേടകം സ്റ്റാൻഡ്ബൈ മോഡിലാകുകയും അടുത്ത മൂന്നു വർഷത്തോളം നിഷ്ക്രിയാവസ്ഥയിലാകുയുമുണ്ടായി. 1984 ൽ നടത്തിയ ചലഞ്ചൽ സ്പേസ് ഷട്ടിൽ മിഷനിൽ (STS-41C) പേടകത്തെ കണ്ടെത്തുകയും തകരാർ പരിഹരിച്ച് പരിക്രമണ പാതയിൽ തിരിച്ച് വിടുകയും ചെയ്തു. ഇതിനുശേഷം സോളാർമാക്സ് 1989 ജൂണിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചു പ്രവേശിക്കുന്നതിനു മുൻപായി സൗര കൊറോണയുടെ ആയിരക്കണക്കിന്‌ ചിത്രങ്ങൾ എടുത്തയക്കുകയും ചെയ്യുകയുണ്ടായി. 1991 ൽ വിക്ഷേപിക്കപ്പെട്ട ജപ്പാന്റെ യോഹ്ഖോ (Yohkoh) സൗരജ്വാലകളെ എക്സ്-കിരണ തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കുകയുണ്ടായി, ഇത് വ്യത്യസ്ത തരത്തിലുള്ള സൗരജ്വാലകളെ തിരിച്ചറിയുവാൻ ശാസ്ത്രജ്ഞരെ സഹായിക്കുകയും മുൻപ് അനുമാനിക്കപ്പെട്ടതിൽ നിന്നും വ്യത്യസ്തമായി ഉയർന്ന സൗരപ്രവർത്തനങ്ങളിൽ നിന്നും അകലെയുള്ള കൊറോണയുടെ ഭാഗങ്ങൾ കൂടുതൽ ചലനാത്മകവും സജീവവുമാണെന്നും കാണിച്ചു തരികയും ചെയ്തു. ഒരു സൗരചക്രകാലം മുഴുവനും യോഹ്ഖോ നിരീക്ഷണങ്ങൾ നടത്തിയിരുന്നു, പക്ഷേ അതിനുശേഷം 2001 ൽ ഉണ്ടായ സൂര്യഗ്രഹണത്തിൽ സൂര്യന്‌ നേർക്കുള്ള ഇതിന്റെ ക്രമീകരണത്തിൽ വ്യത്യാസം സംഭവിച്ചതിനെ തുടർന്ന് സ്റ്റാൻഡ്ബൈ മോഡിൽ ആയിത്തീർന്നു. 2005 ൽ അന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ചതോടെ നശിക്കുകയും ചെയ്തു. ഇതുവരെ നടത്തിയ സൗര നിരീക്ഷണ സം‌രംഭങ്ങളിൽ വളരെയധികം പ്രധാന്യമർഹിക്കുന്നതാണ്‌ 1995 ഡിസംബർ 2 ന്‌ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സം‌യുക്തമായി വിക്ഷേപിച്ച സോളാർ ആൻഡ് ഹീലിയോസ്ഫെറിക്ക് ഒബ്സെർവേറ്ററി (Solar and Heliospheric Observatory അഥവാ SOHO). രണ്ട് വർഷത്തെ കാലവധിയായിരുന്നു ഉദ്ദേശിച്ചതെങ്കിലും നിലവിലും (2009 പ്രകാരം) ഇത് പ്രവർത്തനനിരതമാണ്‌. ഇതിനെ പിന്തുടരുന്ന ഒരു പദ്ധതിയായ സോളാർ ഡൈനാമിക്സ് ഒബ്സെർവേറ്ററി 2010 ഫെബ്രുവരി 3 ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടുമുണ്ട്. ഭൂമിക്കും സൂര്യനുമിടയിൽ അവ രണ്ടിന്റെയും ഗുരുത്വ വലിവ് തുല്യമായി വരുന്ന ലഗ്രാഞ്ചിയൻ പോയിന്റിൽ നിന്ന് സൂര്യനെ നിരീക്ഷിക്കുന്ന സോഹൊ വിക്ഷേപിച്ചത് മുതൽ വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ സൂര്യന്റെ സ്ഥിരതയോടെയുള്ള നിരീക്ഷണങ്ങൾ നൽകിയിട്ടുണ്ട്. സൂര്യനെ നേരിട്ട് നിരീക്ഷിക്കുന്നത് കൂടാതെ ഈ പേടകം വളരെയധികം വാൽനക്ഷത്രങ്ങളെ കണ്ടെത്തുന്നതിലും സഹായിച്ചിട്ടുണ്ട്, വളരെ ചെറിയ വാൽനക്ഷത്രങ്ങൾ സൂര്യനെ സമീപിക്കുമ്പോൾ കത്തിയെരിയുന്നതും സോഹോ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. മുകളിൽ വിവരിച്ച നിരീക്ഷണ പേടകങ്ങളെല്ലാം തന്നെ സൂര്യനെ ക്രാന്തിവൃത്തത്തിന്റെ തലത്തിലൂടെയാണ് നിരീക്ഷിച്ചത്, അതിനാൽ തന്നെ അവ മധ്യരേഖ ഭാഗമാണ്‌ വിശദമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയിരുന്നത്. 1990 ൽ വിക്ഷേപിക്കപ്പെട്ട യുലിസ്സെസ് പേടകം സൂര്യന്റെ ധ്രുവങ്ങളെ പഠനവിധേയമാക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ക്രാന്തിവൃത്തത്തിന്റെ തലത്തിൽ നിന്നും ഏറെ ഉയരുന്നതിനു വേണ്ടി ആദ്യം ഇത് വ്യാഴത്തിനടുത്തേക്കാണ്‌ സഞ്ചരിച്ചത്, വ്യാഴത്തിന്റെ ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തി ഗ്രാവിറ്റേഷനൽ സ്ലിങ്ങ്ഷോട്ട് (slingshot) നടത്തുവാനായിരുന്നു ഇത്. അപ്രതീക്ഷിതമായാണെങ്കിലും പേടകത്തിന്റെ പരിക്രമണപഥം 1994 ൽ ഷുമാക്കർ-ലെവി 9 ധൂമകേതു വ്യാഴവുമായി കൂട്ടിയിടിക്കുന്നത് കൃത്യമായി പകർത്താൻ പാകത്തിലുള്ളതായിരുന്നു. തീരുമാനിക്കപ്പെട്ട പരിക്രമണപഥത്തിലെത്തിയതിനു ശേഷം പേടകം സൂര്യന്റെ ഉയർ അക്ഷാംശങ്ങളിൽ നിന്നുമുള്ള സൗരക്കാറ്റുകളെയും കാന്തികക്ഷേത്ര ബലത്തേയും നിരീക്ഷിക്കുവാൻ തുടങ്ങി, സൂര്യന്റെ ഉയർന്ന അക്ഷാംശങ്ങളിൽ നിന്നുള്ള സൗക്കാറ്റുകൾ ഏതാണ്ട് 750 കി.മീ./സെക്കന്റ് എന്ന വേഗതയിലാണെന്ന് കണ്ടെത്തി, ഇത് നേരത്തെ അനുമാനിക്കപ്പെട്ടതിനേക്കാൾ കുറഞ്ഞ വേഗതയായിരുന്നു, ഉയർന്ന അക്ഷാംശങ്ങളിൽ നിന്നും ഉയർന്ന അളവിൽ കാന്തിക തരംഗങ്ങൾ പുറപ്പെടുന്നുണ്ടെന്നും അവ താരാപഥ കോസ്മിക് കിരണങ്ങളെ വിസരണം ചെയ്യുന്നുവെന്നും കണ്ടെത്തുകയുമുണ്ടായി. പ്രഭാമണ്ഡലത്തിലെ മൂലകങ്ങളുടെ വിതരണം സ്പെക്ട്രോസ്കോപ്പിക് പഠനങ്ങൾ വഴി നന്നായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ആന്തരീക ഭാഗത്തെ ചേരുവകളെ കുറച്ച് മാത്രമാണ്‌ അറിഞ്ഞിട്ടുള്ളത്. സൗരക്കാറ്റിലെ ദ്രവ്യത്തെ ശേഖരിച്ച് അവയെ ജ്യോതിശാസ്ത്രജ്ഞർക്ക് നേരിട്ട് പഠിക്കുന്നതിനായി ജെനിസിസ് എന്ന ബഹിരാകാശപേടകം രൂപകല്പന ചെയ്ത് അയക്കുകയുണ്ടായി. 2004 ജെനിസിസ് ഭൂമിയിലേക്ക് തിരിച്ചെത്തിയെങ്കിലും ഭൗമാന്തരീക്ഷത്തിലൂടെ പാരച്ച്യൂട്ട് വഴിയുള്ള തിരിച്ചിറക്കൽ പരാജയപ്പെട്ടതിനെ തുടർന്ന നടത്തിയ ഇടിച്ചിറക്കലിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. എങ്കിലും ഏതാനും ഉപയോഗപ്രദമായ സാമ്പിളുകൾ പേടകത്തിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്, അവ നിലവിൽ വിശകലനങ്ങൾക്ക് വിധേയമാക്കികൊണ്ടിരിക്കുകയുമാണ്‌. 2006 ഒക്ടോബറിൽ വിക്ഷേപണം നടന്ന പദ്ധതിയാണ്‌ സോളാർ ടെറസ്ട്രിയൽ റിലേഷൻസ് ഒബ്സെർവേറ്ററി (Solar Terrestrial Relations Observatory, STEREO). ഒരേപോലെയുള്ള രണ്ട് പേടകങ്ങളാണ്‌ ഈ പദ്ധതിയിലുള്ളത് അവ ഭൂമിക്ക് മുന്നിലും പിന്നിലുമാകുന്ന രീതിയിൽ വരുന്ന പരിക്രമണപഥത്തിലാണ്‌ വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അതുവഴി സൂര്യന്റെയും കോറോണൽ മാസ്സ് ഇജക്ഷൻ പോലെയുള്ള സൗരപ്രതിഭാസങ്ങളുടേയും സ്റ്റീരിയോസ്കോപ്പിക് ചിത്രീകരണം സാധ്യമാകുന്നു. നിരീക്ഷണവും ഫലവും thumb|150px|left|ഭൗമോപരിതലത്തിലെ ഒരു ഛായാഗ്രഹിയുടെ ലെൻസിലൂടെയുള്ള സൂര്യന്റെ കാഴ്ച|കണ്ണി=Special:FilePath/The_sun1.jpg വളരെ തീവ്രമാണ്‌ സൂര്യപ്രകാശം. അതിനാൽ തന്നെ ചെറിയ സമയത്തേക്ക് പോലും നഗ്നനേത്രങ്ങൾകൊണ്ട് സൂര്യനെ നേരിട്ട് നോക്കുന്നത് വേദനയുളവാക്കും, പക്ഷേ ഇറുകിയ കണ്ണുകൾ കൊണ്ട് നോക്കുന്നത് അത്ര ഹാനികരമല്ല. സൂര്യനെ നേരിട്ട് നോക്കുന്നത് ഭാഗിക അന്ധതയ്ക്ക് കാരണമാകുന്നു. അങ്ങനെ നോക്കുന്നതുവഴി ഏതാണ്ട് 4 മില്ലിവാട്ടോളം സൂര്യപ്രകാശം റെറ്റിനയിൽ പതിക്കുന്നു, ഇത് ആ ഭാഗത്തെ അല്പം ചൂടുപിടിക്കുകയും നേത്രത്തിന്‌ കേടുവരുത്തുകയും തീവ്രപ്രകാശത്തോടുള്ള കണ്ണിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും ചെയ്യും. അൾട്രാവയലറ്റ് കിരണങ്ങൾ തുടർച്ചയായി ഏൽക്കുന്നതുവഴി കണ്ണിന്റെ ലെൻസിന്‌ മഞ്ഞനിറമേൽക്കുന്നു, ഇത് തിമിരത്തിന്‌ കാരണമാകുന്നതായി കരുതപ്പെടുന്നു, പക്ഷേ ഇത് സൂര്യനെ നേരിട്ട് നിരീക്ഷിക്കുന്നത് കൂടാതെ പൊതുവായി സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളേൽക്കുന്നതു വഴിയും ഉണ്ടാകുന്നതാണ്‌. "While environmental exposure to UV radiation is known to contribute to the accelerated aging of the outer layers of the eye and the development of cataracts, the concern over improper viewing of the Sun during an eclipse is for the development of "eclipse blindness" or retinal burns." നീണ്ട സമയത്തേക്ക് (ഏതാണ്ട് 100 സെക്കന്റ്) സൂര്യനെ നഗ്നനേത്രം കൊണ്ട് നിരീക്ഷിക്കുന്നതുവഴി, പ്രത്യേകിച്ച് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ തീവ്രമായ സന്ദർഭങ്ങളിൽ, അൾട്രാവയലറ്റ് ഏൽക്കുന്നത് വഴി റെറ്റിനയ്ക്ക് പരിക്കേൽക്കുന്നു: പ്രായം കുറഞ്ഞവരുടെ കണ്ണുകളും മനുഷ്യനിർമ്മിത ലെൻസുകളും കൂടുതൽ അൾട്രാവയലറ്റ് കിരണങ്ങളെ കടത്തിവിടുന്നതിനാൽ സൂര്യൻ മൂർദ്ധന്യാവസ്ഥയിലാരിക്കുമ്പോഴോ അതിനടുത്ത നിലയിലായിരിക്കൂമ്പോഴോ റെറ്റിനയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്‌. പ്രകാശ കേന്ദ്രീകരണം നടത്തുന്ന ബൈനോക്കുലർ പോലെയുള്ള ഉപകരണങ്ങളിലൂടെ അൾട്രാവയലറ്റ് കിരണങ്ങളെ തടയുന്നതോ സൂര്യപ്രകാശത്തിന്റെ തീവ്രത കുറക്കുന്നതോ പോലെയുള്ള ഫിൽട്ടറില്ലാതെ സൂര്യനെ നോക്കുന്നത് അത്യന്തം അപകടകരമാണ്‌. അൾട്രാവയലറ്റിനെ തടയാത്തതിനാൽ നാച്ചുറൽ ഡെൻസിറ്റി ഫിൽട്ടർ ഉപയോഗിക്കുന്നതും അപകടകരമാണ്‌. ഫിൽട്ടർ ഇല്ലാതെ ബൈനോക്കുലറിലൂടെ നോക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കുന്നതിനേക്കാൾ 500 ഇരട്ടി ഊർജ്ജം കണ്ണിന്റെ റെറ്റിനയിൽ നിക്ഷേപിക്കുന്നു, ഇത് റെറ്റിനയിലെ കോശങ്ങളെ ഞൊടിയിടയിൽ തന്നെ നശിപ്പിച്ചുകളയും. മദ്ധ്യാഹ്ന സമയത്തെ സൂര്യനെ ഫിൽട്ടർ കൂടാതെ ബൈനോക്കുലർ വഴി ഇടവിട്ടു നോക്കുന്നത് പൂർണ്ണമായ അന്ധത വരുത്തുന്നു. കണ്ണ് അസാധാരണമായ ഉയർന്ന ദൃശ്യതീവ്രതയോട് പെട്ടെന്ന് പൊരുത്തപ്പെടാത്തതിനാൽ കാഴ്ചയിലെ മൊത്തം പ്രകാശത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് കൃഷ്ണമണി വികസിക്കുന്നു അതിനാൽ തന്നെ ഭാഗിക സൂര്യഗ്രഹണം നേരിട്ട് നോക്കുന്നതും അപകടകരമാണ്‌. ഭാഗിക സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശത്തിന്റെ വലിയൊരു ഭാഗവും ചന്ദ്രനാൽ തടയപ്പെടുന്നു, പക്ഷേ മറയ്ക്കപ്പെടാത്ത പ്രഭാമണ്ഡലത്തിന്റെ ഭാഗത്തിന്‌ സാധാരണ ദിവസങ്ങളിലേതു പോലെയുള്ള ഉപരിതല തീവ്രത തന്നെയാണുണ്ടാവുക. ആ ഇരുണ്ട അവസ്ഥയിൽ കൃഷ്ണമണി ഏതാണ്ട് 2 മി.മീ. മുതൽ 6 മി.മീ. വരെ വികസിക്കുകയും സൂര്യബിംബം പതിയുന്ന റെറ്റിനയിലെ ഓരോ കോശവും സൂര്യഗ്രഹണമില്ലാത്ത അവസ്ഥയേക്കാൾ പത്തിരട്ടി പ്രകാശവും സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ആ കോശങ്ങളെ ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കുന്നു, ഇതിന്റെ ഫലമായി ആ വ്യക്തിയിൽ സ്ഥിരമായി ഒരു അന്ധബിന്ദു രൂപപ്പെടുന്നു.വേദന അനുഭവപ്പെടാത്തതിനാലും കാഴ്ചശക്തി നശിപ്പിക്കപ്പെട്ടു എന്ന് പെട്ടെന്ന് മനസ്സിലാകാൻ സാധിക്കാത്തതിനാലും അറിവില്ലാത്തവരിലും കുട്ടികളിലും ഇതുവഴിയുള്ള അപകടത്തിന്‌ സാധ്യത കൂടുതലാണ്‌. സൂര്യോദയ അസ്തമയ സമയങ്ങളിൽ ഭൗമാന്തരീക്ഷത്തിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നതുവഴി സൂര്യപ്രകാശം ദുർബ്ബലപ്പെടുന്നു (Rayleigh scattering and Mie scattering), അത്തരം സന്ദർഭങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാവുന്ന വിധത്തിൽ സൂര്യൻ മങ്ങിയതായിരിക്കും (സൂര്യൻ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നതിൽ നിന്ന് പെട്ടെന്ന് പുറത്തുവരാവുന്ന സന്ദർഭങ്ങളായിരിക്കരുത്). ഫോഗ്, മൂടൽ മഞ്ഞ് എന്നിവയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഉയർന്ന ആർദ്രതയും ഇതുപോലെ അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തിന്‌ ക്ഷീണം സംഭവിക്കുന്നതിന്‌ കാരണമാകുന്ന ഘടകങ്ങളാണ്‌. അപൂർവ്വമായി സൂര്യാസ്തമയത്തിനു തൊട്ട് ശേഷമോ സൂര്യോദയത്തിന്‌ തൊട്ടുമുമ്പായോ സംഭവിക്കാവുന്ന പ്രകാശ പ്രതിഭാസമാണ്‌ ഗ്രീൻ ഫ്ലാഷ്. അസ്തമിച്ച് ചക്രവാളത്തിന്‌ അല്പം താഴ്ന്ന സൂര്യനിൽ നിന്നുള്ള പ്രകാശം വളഞ്ഞ് വീക്ഷകനിലേക്കെത്തിച്ചേരുന്നതുവഴിയണ്‌ ഈ പ്രതിഭാസം അരങ്ങേറുന്നത്. സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ (വയലറ്റ്, നീല, പച്ച) പ്രകാശഭാഗങ്ങൾ തരംഗദൈർഘ്യം കൂടിയവയേക്കാൾ കൂടുതൽ വളഞ്ഞ് സഞ്ചരിക്കുന്നു, പക്ഷേ വയലറ്റ്, നീല എന്നീ നിറങ്ങൾ കൂടുതൽ വിസരണത്തിന്‌ വിധേമാകുന്നതിനാൽ എത്തിച്ചേരുന്ന പ്രകാശം പച്ച നിറം കൈവരിക്കുന്നു. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് കിരണങ്ങൾക്ക് അണുനശീകരണ സ്വഭാവമുണ്ട്, ഇതുപയോഗപ്പെടുത്തി ജലവും ഉപകരണങ്ങളും അണുവിമുക്തമാക്കുവാൻ സാധിക്കും. സൺബേണിനും ഈ കിരണങ്ങൾ കാരണമാകുന്നു, ഇവ ത്വക്കിൽ ജീവകം ഡി യുടെ ഉല്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇവയെ ഭൗമാന്തരീക്ഷത്തിലെ ഓസോൺ പാളി ആഗിരണം ചെയ്യുന്നു, അതുവഴി ഒരോ അക്ഷാംശമേഖലയിലും ഇവയുടെ അളവ് വ്യത്യാസപ്പെടാറുണ്ട് ഇതിനാൽ ഇവ ഒരോ ഭൂമേഖലയിലും മനുഷ്യന്റെ ത്വക്കിന്റെ നിറം വ്യത്യാസപ്പെട്ടതുപോലെയുള്ള ജൈവീകമാറ്റങ്ങൾക്ക് ഭാഗികമായെങ്കിലും കാരണമായിട്ടുണ്ട്. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ, എന്നിങ്ങനെ എട്ടു ഗ്രഹങ്ങൾ സൂര്യനെ വലം വയ്ക്കുന്നു. ഇവക്കു പുറമെ ആയിരക്കണക്കിനു ഛിന്നഗ്രഹങ്ങളും, ധൂമകേതുക്കളും സൂര്യനെ വലം വയ്ക്കുന്നുണ്ട്‌. പ്ലൂട്ടോ,സീറീസ്, ഈറിസ്, ഹോമിയ, മേക്മേക്ക്, എന്നീ കുള്ളൻ ഗ്രഹങ്ങളും സൂര്യനെ വലം വെയ്ക്കുന്നു. ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ഏതാണ്ട് അറുപത്തിമൂന്ന് ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ബുധനും ശുക്രനും ഉപഗ്രഹങ്ങൾ ഇല്ല. ഭൂമി-1(ചന്ദ്രൻ), ചൊവ്വ-2, വ്യാഴം-63, ശനി-62, യുറാനസ്‌-27, നെപ്റ്റ്യൂൺ-13, എന്നിങ്ങനെ ആണ്‌ ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുള്ളത്‌. പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ മാത്രമാണ്‌ സാന്ദ്രമായ അന്തരീക്ഷമുള്ളതായി കണ്ടെത്തിയിരിക്കുന്ന ഏക ഉപഗ്രഹം. ടൈറ്റന്റെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിനേക്കാളും കൂടുതലാണ്. ഗാനിമീഡ്, ടൈറ്റൻ എന്നീ ഉപഗ്രഹങ്ങൾ ബുധനേക്കാളും വലുതാണെങ്കിലും പിണ്ഡം ബുധനോളമില്ല. thumb|സൌരോർജ്ജ‍ഫലകങ്ങൾ വിവിധമതങ്ങളിലെ സൂര്യന്റെ സ്ഥാനം ഹിന്ദുമതത്തിൽ ഋഗ്വേദത്തിൽ പറയുന്നപ്രകാരം ദൃഷ്ടിഗോചരമായ ഒരു ദേവനാണ്‌ സൂര്യൻ. ദ്യോവിന്റെ പുത്രനായ സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌. ഭൂമിക്കു ചുറ്റും നിതാന്തം സഞ്ചരിച്ച് രാത്രിയും പകലും സൃഷ്ടിക്കുന്നു. സൂര്യന്റെ സ്ഥാന ചലനത്തെ ആധാരമാക്കിയാണ് ഇസ്ലാം മതത്തിലെ നമസ്കാര സമയം ക്രമീകരിച്ചിരിക്കുന്നത്.അതിന് കാരണം സൂര്യനെ ആശ്രയിച്ചാണല്ലോ സമയത്തെ ക്രമീകരിച്ചിരിക്കുന്നത് അതോടൊപ്പം സൂര്യാരാധനയെ അങ്ങേയറ്റം എതിർക്കുന്ന മതവുമാണ് ഇസ്‌ലാം. സൂര്യൻ മധ്യാഹ്നത്തിൽനിന്ന് തെറ്റിയതു മുതൽ ഒരു വസ്തുവിന്റെ നിഴൽ ആ വസ്തുവിനോളം തന്നെ ആകുന്നതു വരെ, ഒരു വസ്തുവിന്റെ നിഴൽ ആ വസ്തുവിനോളം തന്നെ ആയതു മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ, സൂര്യൻ അസ്തമിച്ചതു മുതൽ പടിഞ്ഞാറ് ചുവപ്പ് മേഘം മായുന്നതു വരെ, ചുവപ്പ് മേഘം മാഞ്ഞതു മുതൽ കിഴക്ക് വെള്ള കീറുന്നതു വരെ, കിഴക്ക് വെള്ള കീറിയതു മുതൽ സൂര്യൻ ഉദിക്കുന്നതു വരെ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് നമസ്കാര സമയങ്ങൾ നിർണയിച്ചിരിക്കുന്നത്. സോഹോ സൂര്യനെ കുറിച്ച് കൂടുതൽ പഠിക്കാൻ നാസ 1995 ഡിസംബർ 2നു വിക്ഷേപിച്ച ഗവേഷണവാഹനമാണ് സോഹോ(SOLAR AND HELIOSPHERIC OBSERVATORY). ഇതും കൂടി കാണുക സൗരയൂഥം കുറിപ്പുകൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ Current SOHO snapshots Far-Side Helioseismic Holography from Stanford NASA Eclipse homepage Nasa SOHO (Solar & Heliospheric Observatory) satellite FAQ Sun Profile by NASA's Solar System Exploration Solar Sounds from Stanford Spaceweather.com Eric Weisstein's World of Astronomy - Sun The Position of the Sun A collection of solar movies The Institute for Solar Physics- Movies of Sunspots and spicules NASA/Marshall Solar Physics website Solar Position Algorithm and from the National Renewable Energy Laboratory libnova - a celestial mechanics and astronomical calculation library MySolarSystem.com: Information and Pictures of the Sun NASA Podcast National Solar Observatory Illustration comparing the size of the Sun with the solar system planets and with other stars വർഗ്ഗം:സൂര്യൻ വർഗ്ഗം:തനതുനാമമുള്ള നക്ഷത്രങ്ങൾ വർഗ്ഗം:പ്ലാസ്മ ഭൗതികശാസ്ത്രം
കൂരമാൻ
https://ml.wikipedia.org/wiki/കൂരമാൻ
ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കണ്ടുവരുന്ന മാൻ വർഗത്തിലെ ഒരു ചെറിയ ജീവിയാണ്‌ കൂരമാൻ (Indian Spotted Chevrotain - Moschiola indica). കേരളത്തിൽ ദേശഭേദമനുസരിച്ച്‌ കൂരൻപന്നി, കൂരൻ പന്നിമാൻ ഈ ചെറിയ ജീവി അറിയപ്പെടുന്നു. രൂപ വിവരണം മാൻ വർഗ്ഗത്തിൽ പെട്ട ജീവികളിൽ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ്‌ പന്നിമാൻ എന്ന പേരിൽ അറിയപ്പെടാൻ കാരണമായിരിക്കുന്നത്‌. മൗസ്‌ ഡീർ എന്ന ആംഗലേയ നാമത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ ഇവയുടെ മൂക്കിന്‌ എലിയുടെ മൂക്കുമായി സാദൃശ്യമുണ്ട്‌. അൽപ്പം നീണ്ട മൂക്കുള്ള ഇവ ഒരു സുന്ദരവംശമാണ്‌. ആൺ മൃഗങ്ങളുടെ തേറ്റകൾ അവയെ തിരി‍ച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് 25 സെന്റീമീറ്റർ ഉയരവും 6 പൗണ്ട് ഭാരവുമുള്ള ഈ ചെറിയ മാൻ എലിയെപ്പോലെയാണ്‌ നീങ്ങുന്നത്. ഈ മാനിന് കൊമ്പുകളില്ല. പുറമാകെ ഇരുണ്ട തവിട്ടു നിറത്തിൽ വളരെ നേർത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോൾ നേർത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്‌. അടിഭാഗം നല്ല വെളുത്തിട്ടാണ്‌. തൊണ്ടയിൽ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകൾ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വർണ്ണങ്ങൾ കൂരമാനെ പോലുള്ള ഒരു ദുർബലമൃഗത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ആവാസവ്യവസ്ഥ വനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളിൽ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. ഇന്ത്യയിൽ ഡെക്കാൻ പ്രദേശത്ത് സാധാരണ കാണപ്പെടുന്നെങ്കിലും വേട്ടക്കാരുടേയും സഞ്ചാരികളുടേയും കണ്ണില്പ്പെടാറില്ല‌. പുൽമേടുകളിലെ പാറക്കൂട്ടങ്ങളിലും, മലഞ്ചെരുവുകളിലും, പാറകൾ നിറഞ്ഞ ഇടതിങ്ങിയ വനാന്തരങ്ങളിലും കൂരമാനെ കാണാം. പാറക്കൂട്ടങ്ങളിലെ വിടവുകൾ ആയിരിക്കും മിക്കവാറും ഇവയുടെ ഒളിസങ്കേതങ്ങൾ. ഇങ്ങനെ ഒളിഞ്ഞുജീവിക്കുന്ന കൂരമാൻ മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളിലും, സായംകാലങ്ങളിലുമാണ്‌ ആഹാരസമ്പാദനത്തിനിറങ്ങുന്നത്‌. മഴമേഘങ്ങൾ മൂടിക്കിടക്കുന്ന പകലുകളിലും ഇവയെ കാണാം. സ്വഭാവം മേഞ്ഞു നടക്കുമ്പോൾ കുറിയ വാൽ മെല്ലെ മെല്ലെ ഇളക്കാറുണ്ട്‌. അതിന്റെ വർണ്ണങ്ങളും നാണം കുണുങ്ങിയതുപോലുള്ള പെരുമാറ്റവും കൂരമാനെ സ്ഥിരമായി വനത്തിൽ ചരിക്കുന്നവർക്കു പോലും പെട്ടെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്ങാനും ആരുടെയെങ്കിലും കണ്ണിൽ പെട്ടുപോയാൽ മിന്നൽ പിണർപോലെ പ്രകൃതിയിൽ അപ്രത്യക്ഷനാകുവാനുള്ള കഴിവ്‌ കൂരന്റെ പ്രത്യേകതയാണ്‌. കൂരമാൻ മിക്കപ്പോഴും ഏകനായാണ്‌ സഞ്ചരിക്കുന്നത്‌. അപായസൂചന ലഭിക്കുമ്പോൾ ഇവ ചില ചെറുശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്‌. പ്രജനനം ഇണചേരുന്ന കാലത്ത്‌ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാം. അക്കാലത്ത്‌ ചില്ലറ നിർഭയത്വമൊക്കെ ഇവ കാട്ടാറുണ്ട്‌, ചില അനുനയ പ്രകടങ്ങളും, ആൺമൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും കാണാം. പൊതുവേ നിശ്ശബ്ദരായ ഇവർ ഇണചേരൽ കാലത്ത്‌ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പാറക്കൂട്ടങ്ങളിലെ ഒളിസങ്കേതങ്ങളിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മഴക്കാലത്തിന്റെ അവസാനത്തിലോ മഞ്ഞുകാലത്തിന്റെ ആരംഭത്തിലോ ആണ്‌ കുഞ്ഞു കൂരമാനുകളെ കാണാറുള്ളത്‌. വളരെ അപൂർവ്വം കുഞ്ഞുങ്ങൾ മാത്രമേ പൂർണ്ണവളർച്ച എത്താറുള്ളു. പരിപാലനസ്ഥിതി ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയിൽ ആണ് ഇവ ഉള്ളത് എങ്കിലും ഇവയുടെ ആവാസ വ്യവസ്ഥയെ പറ്റിയോ , ഇവയുടെ എണ്ണത്തെ പറ്റിയോ ഉള്ള കണക്ക് ഇത് വരെ എടുത്തിട്ടില്ല , നിർലോഭമായ വേട്ടയാടലിന് വിധേയമായിടുള്ള ഈ ജീവി മിക്കവാറും ഇന്ന് വംശനാശഭീഷണിയുടെ വക്കിൽ ആക്കാൻ ആണ് സാധ്യത. ഇതും കാണുക കേരളത്തിലെ സസ്തനികൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:മാനുകൾ വർഗ്ഗം:കേരളത്തിലെ സസ്തനികൾ
കൂരൻ
https://ml.wikipedia.org/wiki/കൂരൻ
തിരിച്ചുവിടുക കൂരമാൻ
പന്നിമാൻ
https://ml.wikipedia.org/wiki/പന്നിമാൻ
തിരിച്ചുവിടുക കൂരമാൻ
Mouse Deer
https://ml.wikipedia.org/wiki/Mouse_Deer
തിരിച്ചുവിടുക കൂരമാൻ
പമ്പാനദി
https://ml.wikipedia.org/wiki/പമ്പാനദി
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌. പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്. ഭാരതത്തിന്റെ ആദി കാവ്യം ആയ രാമായണം പമ്പാ നദി യെ കുറിച്ച് വിവരം നൽകുന്നു ശ്രീ രാമൻ സഹോദരൻ ലക്ഷ്മണനും ഒന്നിച്ചു പമ്പാ തിരത്തു വരികയും ശബരി എന്ന സന്യാസിനിയുടെ ആദിഥ്യം സ്വീകരിക്കുകയും ചെയ്തു. സാംസ്കാരികമായ അംശങ്ങൾ 200px|thumb|കല്ലിശ്ശേരി റയിൽ പാലം ഹിന്ദു മതവിശ്വാസികൾ  പമ്പാ നദിയെ പുണ്യനദിയായി കരുതുന്നു. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള വള്ളംകളി പമ്പാനദിയിലാണ് നടക്കുന്നത്. സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്. ശബരിമല തീർത്ഥാടനയാത്രയിൽ പമ്പാ സ്നാനം പ്രാധാന്യമുള്ള ഒരു ചടങ്ങായി അയ്യപ്പ ഭക്തർ അനുഷ്‌ഠിക്കുന്നു . മധ്യതിരുവിതാംകൂറിലെ തനത് കലാരൂപമായ പടയണി പമ്പാനദീതട സംസ്കാരത്തിന്റ തെളിവാണ്. കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തുന്നത്. . 200px|thumb|റാന്നി വലിയപാലത്തിൽനിന്നുമുള്ള ദൃശ്യം പ്രശസ്തമായ തീരങ്ങൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ക്ഷേത്രം, നിരവധിയായ ഹൈന്ദവ ദേവാലയങ്ങൾ,ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ പരുമലപ്പള്ളി, എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ സെന്റ്തോമസ് സ്ഥാപിച്ച നിരണം പള്ളി ,ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക,ഒരുകാലത്ത് കേരളത്തിലെ പഞ്ചസാര ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. 400px|thumb|മാരാമൺ കൺവൻഷൻ പമ്പാനദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങളും സ്ഥലങ്ങളും പമ്പ, കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്,വടശ്ശേരിക്കര, റാന്നി,പുല്ലൂപ്രം,വരവൂർ,പേരൂർച്ചാൽ,കീക്കൊഴൂർ, ചെറുകോൽ,ചെറുകോൽപ്പുഴ, മേലുകര,കോഴഞ്ചേരി,മാരാമൺ, ആറന്മുള,ചെങ്ങന്നൂർ, പരുമല, തേവേരി,വീയപുരം, തകഴി,കൈനകരി പമ്പാനദി കടന്നു പോകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ റാന്നി_പെരുനാട് വടശ്ശേരിക്കര നാറാണമ്മൂഴി റാന്നി വെച്ചൂച്ചിറ റാന്നി_പഴവങ്ങാടി റാന്നി‌_അങ്ങാടി ചെറുകോൽ അയിരൂർ thumb|പമ്പാനദി - മാരാമണിൽനിന്നുള്ള ദൃശ്യം കോഴഞ്ചേരി മല്ലപ്പുഴശ്ശേരി ആറന്മുള തോട്ടപ്പുഴശ്ശേരി കോയിപ്രം കടപ്ര നിരണം നെടുമ്പ്രം ചിറ്റാർ സീതത്തോട് കോന്നി അരുവാപുലം തണ്ണിത്തോട് മലയാലപ്പുഴ ഇരവിപേരൂർ കുറ്റൂർ കോട്ടയം ജില്ല എരുമേലി ആലപ്പുഴ ജില്ല ചെങ്ങന്നൂർ തിരുവൻവണ്ടൂർ പാണ്ടനാട് മാന്നാർ തലവടി എടത്വ വീയപുരം നെടുമുടി തകഴി മുട്ടാർ ചമ്പക്കുളം രാമങ്കരി കൈനകരി നീലംപേരൂർ കാവാലം പുളിങ്കുന്ന് വെളിയനാട് അവസാനം വേമ്പനാട്ടുകായലിൽ പതിക്കുന്നു. സ്ഥിതിവിവരം നീളം - 176 കി. മീ. നദിതടപ്രദേശം - 2355 ച.കി. പോഷക നദികൾ- പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ പമ്പാനദിയിലൂടെ ഒഴുകിയെത്തുന്ന മണലിന്റെ കണക്ക് വർഷം ചരൽ ടണ്ണിൽ മണൽ ടണ്ണിൽ ചെളി ടണ്ണിൽ ആകെ ടൺ 1986-87 6800 17000 70900 94700 87-88 9200 27500 94800 131500 88-89 8400 18100 112000 138500 89-90 8000 15800 143000 166800 90-91 1960 9620 42310 53890 91-92 3780 16260 61420 81460 92-93 - - - - 93-94 9064 33058 88938 131060 94-95 8482 33315 96173 137970 95-96 10208 27765 81968 119141 96-97 6120 14177 68878 89175 97-98 2688 129009 77681 93278 98-99 6832 20522 74980 95272 https://books.google.co.in/books?id=efcsBAAAQBAJ&pg=PR7&lpg=PR7&dq=cess/sand&source=bl&ots=8morC7UWDx&sig=xUAdfyWhw5VnwSMZl1ILlYy-OB4&hl=en&sa=X&ved=0ahUKEwjIt6qWhcbNAhUMqY8KHfcFDZYQ6AEIMjAE#v=onepage&q=cess%2Fsand&f=false http://www.thehindu.com/todays-paper/tp-national/tp-kerala/cess-studying-depletion-of-mineral-content-in-sand/article1141504.ece ഉത്ഭവവും സഞ്ചാരവും 300px|thumb|പമ്പാനദി 300px|thumb|ഇവിടെ പമ്പാനദി അറബിക്കടലിൽ ചേരുന്നു. പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറന്മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻ‌കോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു. ഒട്ടേറെ നീർച്ചാലുകളും കാട്ടരുവികളും പമ്പയിൽ വിവിധ ഭാഗങ്ങളിൽനിന്നുംചേരുന്നു. അച്ചൻകോവിലാറ്, മണിമലയാറ്` എന്നിവ പമ്പയുടെ പ്രധാന പോഷകനദികൾ ആകുന്നു. പമ്പാ ത്രിവേണിയിൽ വച്ച് കക്കിയാറും ഞുണങ്ങാറും പമ്പയിൽ ചേരുന്നു. തുടർന്ന്, പുതുശ്ശേരി, അഴുത, പനംകുടന്ത എന്നിവയും പെരുനാട്ടിലെ മുക്കം എന്ന സ്ഥലത്തുവച്ച് കക്കാട്ടാറും പമ്പയുമായിച്ചേരുന്നു. പുന്നമേട് മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന പമ്പ-കല്ലാർ വടശ്ശേരിക്കരയിൽനിന്നും പ്രധാന പോഷകനദിയായ മണിമലയാർ വളഞ്ഞവട്ടത്തുനിന്നും അച്ചൻകോവിലാർ വീയപുരത്തുനിന്നും പമ്പയിൽ ലയിക്കുന്നു. പമ്പയിലെ ശരാശരി നീരൊഴുക്ക് ച. കി. മീ. ന് 2.96 കി. മീ. ആണ്. പമ്പയും കൈവഴികളും ചേർന്ന് 4466 കി. മീ നീളമുള്ളതായി കണക്കാക്കുന്നു. ആകെ വൃഷ്ടിപ്രദേശത്തിൽ 1550 ച. കി. മീ. പത്തനംതിട്ട ജില്ലയിലും ബാക്കി ഭാഗം ആലപ്പുഴ കോട്ടയം ജില്ലകളിലും സ്ഥിതിചെയ്യുന്നു. സഹ്യപർവ്വതനിരകളിൽനിന്നുള്ള 288 കൈവഴികൾചേർന്നാണ് പമ്പാനദി രൂപംകൊള്ളുന്നത്. പമ്പാനദി നേരിടുന്ന വെല്ലുവിളികൾ പുണ്യനദിയായി കണക്കാക്കപ്പെടുന്ന പമ്പാനദി, ഇന്ന് നാശത്തിന്റെ വക്കിലാണ്. പമ്പാനദിയോടൊപ്പം പോഷകനദികളായ അച്ചൻകോവിലാർ മണിമലയാർ എന്നിവയും വിവിധതരം പാരിസ്ഥിതികപ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. പമ്പയെയും അച്ചൻകോവിലിനെയും ബന്ധിപ്പിക്കുന്ന ഉത്രപ്പള്ളിയാറും മരണപാതയിലാണ്. ഈ രണ്ട് നദികളെയും ബന്ധിപ്പിക്കുന്ന കുട്ടംപേരൂർ ആറും ഇതേ പോലെ അകാലത്തിൽ മരിക്കാനാണ് സാധ്യത. 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്ന് ഗവേഷകനായ ഡോ. സി പി രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം കൈവഴികളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ബാക്കിയുള്ളവകൂടി സംരക്ഷിച്ചില്ലെങ്കിൽ പമ്പാനദി ഓർമ്മയായി മാറും.പമ്പയുടെ താഴ്‌വഴികളായ ചെറുതോടുകൾ ഉൽഭവിക്കുന്ന കുന്നുകളെ പാറമടകൾക്കുവേണ്ടി കൊല്ലുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്വാറികൾക്കുവേണ്ടി സമീപ പ്രദേശത്തെ മണ്ണ് വ്യാപകമായി നീക്കുന്നതോടെ ഈ ഭാഗത്തെ വിശാലമായ ജൈവവൈവിധ്യം അപ്പാടെ നശിക്കുകയാണ്. 200 അടി വരെ താഴ്ചയിലാണ് ക്വാറിക്കുവേണ്ടി പമ്പയുടെ പ്രധാന കൈവഴിതോട് ഒഴുകുന്ന പൊൻമല കുന്നിനെ നശിപ്പിക്കുന്നത്. കുന്നുകൾ ഇല്ലാതാകുന്നത് പുഴയിലേക്കുള്ള കൈവഴികളെ നശിപ്പിക്കുന്നു. ഇത് നീരൊഴുക്ക് ഇല്ലാതാക്കുന്നു. ഇതിന് പരിഹാരമായി പമ്പയെ ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കണം. ഇതോടെ മാത്രമെ പമ്പയുടെ സമീപ പ്രദേശങ്ങളിലുള്ള ക്വാറികളുടെ പ്രവർത്തനം തടയാനുള്ള നടപടികൾ ഉണ്ടാകൂ.http://janayugomonline.com/%E0%B4%AA%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%88%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86/പമ്പയുടെ കൈവഴികളിലെ ജലനിലവാരം ഭയാനകമായി താഴ്ന്നനിലയിലാണെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നദിയിൽ ബയോളജിക്കൽ ഓക്സിജൻ ഡിമാന്റും (ബിഒഡി), കോളിഫോം ബാക്ടീരിയയും അമിതമായി വർധിക്കുകയും ഡിസോൾഡ് ഓക്സിജൻ (ഡിഒ) ഇല്ലാതാകുകയും ചെയ്തതായി കണ്ടെത്തിയത്. ദാഹജലത്തിനും, കുളിക്കുന്നതിനും, കൃഷിക്കും, മത്സ്യബന്ധനത്തിനുമടക്കം നിത്യാവശ്യങ്ങൾക്കായി 40 ലക്ഷം പേരാണ് പമ്പാനദിയും ജലവും ഉപയോഗിക്കുന്നത്. ശബരിമലയിലെത്തുന്ന തീർഥാടകരും പമ്പയിൽ കുളിച്ചാണ് സന്നിധാനത്തെത്തുക. ഒരു ലിറ്റർ വെള്ളത്തിൽ ബിഒഡിയുടെ അളവ് രണ്ട് മില്ലിഗ്രാമിൽ കൂടരുത്. പരമാവധി മൂന്ന് വരെയെത്താം. അതിനുമപ്പുറമായാൽ ഇത് അപകടകരമാകും. ഡിസോൾട്ട് ഓക്സിജന്റെ അളവാകട്ടെ ഒരു ലിറ്റർ വെള്ളത്തിൽ ആറ് മില്ലിഗ്രാം വരെയുണ്ടാകണം. അത് നാല് മില്ലിഗ്രാമിലും താഴുന്നത് ജലത്തെ വിഷലിപ്തമാക്കും. പമ്പയുടെ കൈവരികളിൽ നടത്തിയ പഠനത്തിൽ ഡിഒയുടെ അളവ് 0, 0.7 തുടങ്ങിയ അളവുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബിഒഡിയുടെ അളവാകട്ടെ 10 മി.ഗ്രാമിലും അധികരിച്ചിരിക്കുകയാണ്. http://www.deshabhimani.com/news/kerala/latest-news/477508 ഇടവപ്പാതിക്കുപോലും പമ്പയിൽ ആവശ്യമായ ജലം നിറയുന്നില്ല. പുഴയുടെ മദ്ധ്യത്തിൽ പലയിടത്തും മണൽപ്പുറ്റുകൾ നിറഞ്ഞിരിക്കുന്നു. http://www.thehindu.com/news/national/kerala/as-pampa-shrinks-life-ebbs-away/article5752744.eceപമ്പയിലും പോഷകനദികളിലുമായി 3124 ദശലക്ഷം ഘനമീറ്റർ ജലം അധികമായുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ഈ അടിസ്ഥാനത്തിലാണ് പമ്പ-വൈപ്പാർ നദീസംയോജനശ്രമം നടക്കുന്നത്. സി. ഇ. 2050-ഓടെ പമ്പയുടെ പോഷകനദിയായ അച്ചൻകോവിലാറ്റിൽ ആവശ്യമുള്ളതിനേക്കാൾ 459 ദശലക്ഷം ഘനമീറ്ററും പമ്പയിൽ 3537 ദശലക്ഷം ഘനമീറ്ററും ശുദ്ധജലത്തിന്റെ കുറവുണ്ടാകുമെന്ന് സെന്റർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് വിദഗ്ദ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കുട്ടനാട്ടിലെയ്ക്ക് 12,582 ദശലക്ഷം ഘനമീറ്റർ ജലം പമ്പയിൽനിന്നും എത്തുന്നതായാണ് കണക്ക്. എന്നാൽ 22,263 ദശലക്ഷം ഘനമീറ്റർ ജലമാണ് കുട്ടനാടിന്റെ ആവശ്യം. വേമ്പനാട്ടുകായലിന്റെ ജലസ്രോതസ്സ് പമ്പ മാത്രമാണ്. പമ്പയുടെ നീരൊഴുക്കിന്റെ കുറവ് വേമ്പനാടുകായലിന്റെ നാശത്തിനിടയാക്കും. അടുത്ത അമ്പതു കൊല്ലത്തിനിടയിൽ വേമ്പനാട്റ്റുകായൽ ഇല്ലാതായിത്തീരുമെന്നു ശാസ്തർജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1834ൽ വേമ്പനാട്ടുകായലിന്റെ വിസ്തൃതി 363.29 ചതുരശ്ര കി. മീറ്റർ ആയിരുന്നു. 1917ൽ അത് 290.85 ചതുരശ്ര കി. മീറ്റർ ആയി കുറഞ്ഞു. 1970ൽ 227.23 ചതുരശ്ര കി. മീറ്റർ; 1990ൽ ഇത് 213.28 ചതുരശ്ര കി. മീറ്റർ മാത്രമായിയെന്ന് കോഴിക്കോട് ആസ്ഥാനമായ സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ പഠനം വ്യകതമാക്കി. 1¼ നൂറ്റാണ്ടിനിടയ്ക്ക് 150 കി. മീറ്റർ കായൽ നഷ്ടമായി. കായലിന്റെ ആഴവും ഇതുപോലെ നഷ്ടമായി. അമ്പതുവർഷമ്മുമ്പു വരെ 6.7 മീറ്റർ ശരാശരി ആഴമുണ്ടായിരുന്ന കായലിന് 2000ത്തിൽ നടത്തിഅയ് അപ്ഠനത്തിൽ 4.4 മീറ്റർ മാത്രമായിരുന്നു ശരാശരി ആഴം. 2010ൽ ഇത് 3.5 മീറ്ററിനും 2.5 മീറ്ററിനും ഇടയിൽ മാത്രമായി ചുരുങ്ങി. കായലിന്റെ ജലസംഭരണശേഷി 2.449 ഘന കിലോമീറ്ററിൽനിന്നും 0.60 ഘന കിലോമീറ്ററായി കുറഞ്ഞു. http://www.manoramaonline.com/environment/environment-news/kerala-lakes-future.htmlhttp://www.mangalam.com/news/district-detail/6929-pathanamthitta.html മലിനീകരണം, മണൽഖനനം, കയ്യേറ്റം, നീരൊഴുക്കിൽ വന്ന കുറവ്, അധിനിവേശ സസ്യങ്ങളുടെ വളർച്ച, നീർത്തടങ്ങളുടെയും തോടുകളുടെയും ശോഷണം എന്നിവ മൂലം പമ്പാനദിയിലെ ജൈവവൈവിധ്യം നാശത്തെ നേരിടുകയാണ്. പമ്പയിലെയും കരകളിലേയും അപൂർവ്വസസ്യങ്ങളും മത്സ്യങ്ങളും ജന്തുക്കളും ഇന്ന് വംശനാശഭീഷണിയിലാണ്. പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറി. http://www.mediaonetv.in/news/kerala/7139-Centre-team-visits-for-sanctions-project-for-cleaning-of-Pamba-river/ പമ്പാനദിയിലെ പാലങ്ങൾ പമ്പാനദിക്കു കുറുകെ ചെറുതും വലുതുമായ പത്തിലധികം പാലങ്ങളുണ്ട്. ഇവയിൽ മിക്കതും മണൽവാരൽ മൂലം തകർച്ചാഭീഷണിയിലാണ്. ഇവയിൽ റാന്നി പാലം 1997 ജൂലൈ 29നു തകർന്നുവീണു. പ്രകൃതിക്ഷോഭം കൂടാതെ തകർന്നുവീണ ലോകത്തിലെതന്നെ ഏക കോൺക്രീറ്റ് നിർമ്മിതി പാലമാണിത്. ഇതിന്റെ തകർച്ചയ്ക്കു കാരണം മണൽ വാരലും തോട്ടയിടീലുമാണെന്ന് പൊതുമരാമത്ത് പറയുന്നു. http://www.thehindu.com/2002/07/08/stories/2002070801490500.htmചെറുകോൽപ്പുഴ പാലം, കോഴഞ്ചേരി പാലം, ആറാട്ടുപുഴ പാലം, കുമ്പഴ പാലം, കറുത്തവടശ്ശേരിക്കടവ് പാലം, ഇടനാട് പാലം, കല്ലിശ്ശേരി പാലം പേരൂർച്ചാൽ പാലം തുടങ്ങിയവ ഇങ്ങനെ അപകടഭീഷണി നേരിടുന്ന പാലങ്ങളാണ്. ഇവ കൂടാതെ ആങ്ങമൂഴി പാലം, സീതത്തോട് പാലം, വടശ്ശേരിക്കര പാലം, കണമല പാലം,പന്നായി പാലം, മിത്രമഠം പാലം, ഉപദേശിക്കടവ് പാലം, വീയപുരം പാലം ,തകഴി പാലം. സസ്യജാലങ്ങൾ നീലക്കൊടുവേലി, നോഹയുടെ പെട്ടകം പണിതതെന്നു കരുതപ്പെടുന്ന നിറമ്പല്ലി എന്ന അപൂർവ്വയിനം സസ്യം ഇന്ന് 18 മരങ്ങൾ മാത്രമേയുള്ളുവെന്ന് വനംവകുപ്പ് പറയുന്നു. ഗൂഡ്രിക്കൽ റേഞ്ചിൽ ആണത്രേ ഇവ കാണപ്പെടുന്നത്. പമ്പയുടെ വൃഷ്ടിപ്രദേശത്തുണ്ടായിരുന്ന കരിമരം ഇന്ന് ഏതാണ്ട് പൂർണ്ണമായി നഷ്ടമായി. വെള്ള അകിൽ, ഈട്ടി എന്നിവ കടുത്ത വംശനാശഭീഷണിയിലാണ്. ഗൂഡ്രിക്കൽ റേഞ്ചിലുള്ള അരണമുടിയിൽ കാണപ്പെടുന്ന വള്ളി ഈറ്റ, കാനക്കമുക് എന്നിവ വനംവകുപ്പ് സംരക്ഷിച്ചുവരുന്നു. http://www.mangalam.com/news/district-detail/6929-pathanamthitta.html ജന്തുജാലങ്ങൾ പമ്പയിൽ 79 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 30 ഇനവും വംശനാശഭീഷണിയിലാണ്. നദിയിലെ മണൽ ഒഴിഞ്ഞതും മാലിന്യങ്ങളുമാണ് ഇവയുടെ നാശത്തിനു കാരണം. പമ്പാ നദിയിൽ ഓക്സിജന്റെ അളവു കുറഞ്ഞുവരുന്നു. ഇത് ജന്തുജാലങ്ങൾക്ക് വൻഭീഷണിയാണ്. http://www.mangalam.com/news/district-detail/6929-pathanamthitta.html പമ്പയിലെ മത്സ്യസമ്പത്തു കുറയാൻ കാരണങ്ങൾ വൃഷ്ടിപ്രദേശത്തെ വ്യാപക വനനശീകരണം. വൃഷ്ടിപ്രദേശത്തു നടക്കുന്ന കാർഷികപ്രവർത്തനങ്ങൾ കാർഷികമേഖലകളിൽനിന്നും പട്ടണങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും ആശുപത്രികളിൽനിന്നും മറ്റുമുള്ള രാസവസ്തുക്കളടങ്ങിയ മാലിന്യപ്രവാഹം. ചെറുകുഞ്ഞുങ്ങളെപ്പോലും അകപ്പെടുത്തുവൻ കഴിവുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം. അശാസ്ത്രിയവും നാശോന്മുഖവുമായ മീൻപിടിത്ത സമ്പ്രദായങ്ങൾ.(തോട്ട ഇടീൽ, നഞ്ചു കലക്കൽ മുതലായവ) അശാസ്ത്രീയമായ മണൽ ഖനനംമൂലം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരൽ വിദേശീയ മത്സ്യങ്ങൾ വ്യാപകമാവുന്നതുമൂലം തദ്ദേശീയ മത്സ്യങ്ങളുടെ നാശം. പമ്പയും പോഷകനദികളും ഒട്ടേറെ അലംകാര മത്സ്യങ്ങളുടെ കലവറയായിരുന്നു. ഇവയെ വാണിജ്യപരമായി പിടിച്ചതിന്റെ ഫലമായി അവ വംശനാശഭീഷണിയിലായി. അവലംബം സ്രോതസ്സുകൾ ദേശീയ ജല വികസന വകുപ്പ് കേരള സർക്കാർ ആലപ്പുഴ ജില്ലയുടെ വെബ്‌സൈറ്റ് പുഴകൾ പമ്പാനദി പരിസ്ഥിതിപഠനം - എൻ. കെ. സുകുമാരൻ നായർ റെയിൻബോ ബുക് പബ്ലിഷേഴ്സ് വർഗ്ഗം:കേരളത്തിലെ നദികൾ
മംഗോളിയർ
https://ml.wikipedia.org/wiki/മംഗോളിയർ
മംഗോളിയർ ഇന്നത്തെ മംഗോളിയ, റഷ്യ, ചൈന എന്നീ ദേശങ്ങൾ കേന്ദ്രമായി ഉയർന്നു വന്ന ജനവിഭാഗമാണ്. ഒരു കാലത്ത് ഏഷ്യയുടെ ഭൂരിഭാഗവും കിഴക്കൻ യൂറോപ്പ് പൂർണ്ണമായും അടക്കിഭരിച്ചിരുന്ന വൻ‌ശക്തിയായി ഇവർ വളർന്നിരുന്നു. ഇന്ന് ലോകത്താകമാനം 85 ലക്ഷത്തോളം മംഗോളി വംശജരുണ്ട്. മംഗോളിയാണ് ഇവരുടെ ഭാഷ. ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കിടയിലുള്ള മംഗോളിയൻ റിപബ്ലിക്കാണ് ആധുനിക നൂറ്റാണ്ടിൽ മംഗോളിയരുടെ ഏകരാജ്യം. ഇവിടെ 27 ലക്ഷത്തോളം മംഗോളിയരുണ്ട്. എന്നാൽ ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലാണ് ഏറ്റവുമധികം മംഗോളി വംശജരുള്ളത്. 50 ലക്ഷത്തോളം വരും ഇവിടത്തെ അംഗസംഖ്യ. റഷ്യയിലെ വിവിധ പ്രദേശങ്ങളിലായി പത്തു ലക്ഷത്തോളം മംഗോളിയർ വേറെയുമുണ്ട്. പതിനാറോളം ഗോത്രങ്ങളുടെ സങ്കലനമാണ് മംഗോളി വംശം. ഖാൽഖാ, ദാവൂർ, ബുറിയത്, എവെങ്ക്, ദോർബോത്, കാൽമിക്, ഒരിയത്, കസാഖ്, ചഖാ, ടുമെഡ്, ഒർദോസ്, ബയദ്, ദരീഗംഗ, യുരീൻ‌ഹ, ഉസെംചിൻ, സാഖ്ചിൻ എന്നിവയാണ് പതിനാറു ഗോത്രങ്ങൾ. മൂന്ന് നാല് നൂറ്റാണ്ടുകളിൽ ശക്തമായിരുന്ന സഞ്ചാര ജനതതിയായ ഹൂണന്മാരിൽ നിന്നാണ് മംഗോളിയൻ വംശവും ഉൽഭവിച്ചതെന്നു കരുതപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ഹസാരാ വംശജരും മംഗോളിയൻ ജനവിഭാഗങ്ങളിൽ നിന്നും ഉടലെടുത്തതാണെന്നാണ് അനുമാനം. ചരിത്രം ക്രിസ്തുവിനു ശേഷം അഞ്ചോ ആറോ നൂറ്റാണ്ടുകൾക്കുള്ളിൽ ഹൂണന്മാരിൽ നിന്നും ഉടലെടുത്ത ജനവിഭാഗമായിരുന്നെങ്കിലും മംഗോളിയരെ ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തുന്നത് ജെങ്കിസ് ഖാന്റെ കാലത്തോടെയാണ്. അതുവരെ പരസ്പരം വിഘടിച്ചു നിന്നിരുന്ന നിരവധി ഗോത്രങ്ങൾ മാത്രമായി ചിതറിക്കപ്പെട്ടിരുന്നു ഇവർ. 1206-ഓടെ ജങ്കിസ് ഖാന്റെ കീഴിൽ അണിനിരന്ന ഇവർ മികവുറ്റ സൈനികശക്തിയായി മാറി. 1227-ൽ ജെംഗിസ് ഖാന്റെ മരണസമയത്ത് വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിൻ‌ഗാമികൾ വിസ്തൃതമായ ഒരു സാമ്രാജ്യം സ്ഥാപിച്ഛു. ഏഷ്യൻ വൻ‌കരയുടെ ഭൂരിഭാഗവും കിഴക്കൻ യോറോപ്യൻ പ്രദേശങ്ങളും വിശാല റോമാ സാമ്രാജ്യത്തിന്റെ പ്രദേശങ്ങളും ഇവർ അടക്കിവാണു. റഷ്യയുടെ ഭാഗങ്ങൾ, കിഴക്കൻ യുറോപ്പ്, ചൈന, പശ്ചിമേഷ്യ എന്നിവയൊക്കെ വിവിധസമയങ്ങളിൽ ഈ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുSocial Science, Our Pasts-II, NCERT Text Book in History for Class VII, Chapter 7, Tribes Nomads and Settled Communities, Page 101, ISBN 817450724. അംഗസംഖ്യയിൽ ഇരുപതു ലക്ഷം മാത്രമേ ഉണ്ടായിരുന്നെങ്കിലും ലോകചരിത്രത്തിലെ ഏറ്റവും വിശാലമായ സാമ്രാജ്യം കെട്ടിപ്പടുത്തവരാണ് മംഗോളിയർ. ഭൂമിയിലെ മനുഷ്യാവാസ യോഗ്യമായ പ്രദേശങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും ജെങ്കിസ് ഖാന്റെ നേതൃത്വത്തിൽ ഇവർ വരുതിയിലാക്കി. 35 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പത്തു കോടിയോളം ജനങ്ങളെ ഇവർ കാൽക്കീഴിലാക്കി. പിൻഗാമികൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാർ മംഗോളിയരുടെ പിൻഗാമികളാണ്‌. മറ്റ് ലിങ്കുകൾ Ethnic groups of Mongolia Ethnic map of Mongolia അവലംബം വർഗ്ഗം:ജനവിഭാഗങ്ങൾ
കൊല്ലവർഷ കാലഗണനാരീതി
https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌. AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്. ചരിത്രം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു സപ്തർഷി വർഷംചില കേരള ചരിത്ര പ്രശ്നങ്ങൾ, (ഒന്നാം ഭാഗം) ഇളംകുളം കുഞ്ഞൻ പിള്ള, എൻ.ബി.എസ്, ഏപ്രിൽ 1955, പുറം 97. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.കെ. ശിവശങ്കരൻ നായർ, വേണാടിന്റെ പരിണാമം, 28-29 സിദ്ധാന്തങ്ങൾ കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണ് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവർഷം ഉണ്ടായിരിക്കുന്നത്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു. ഹെർമ്മൻ ഗുണ്ടർട്ട് മുന്നോട്ടു വെച്ച മറ്റൊരു വാദം അനുസരിച്ച് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത്. എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ല വർഷം സ്വീകരിക്കേണ്ടതായി വന്നു എന്നുമാണ്. ഇത് ഇബ്ൻ ബത്തൂത്തയുടെ വാദങ്ങളെ സാധൂകരിക്കുന്നതുമാണ്. എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ ചേരമാൻ പെരുമാളാണ് മാവേലിക്കരയ്ക്കടുത്തുള്ള കണ്ടിയൂർ എന്ന സ്ഥലത്ത് ശിവക്ഷേത്രം നിർമ്മിച്ചതെന്നാണ്. മാസങ്ങൾ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും മലയാളികൾ പിറന്നാൾ, ശ്രാദ്ധം, ഉത്സവം സുപ്രധാനകാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്. + മലയാളമാസവും മറ്റുള്ള മാസങ്ങളും മലയാളമാസം ഗ്രിഗോറിയൻ കലണ്ടർ മാസം തമിഴ് മാസംശക മാസംചിങ്ങം ഓഗസ്റ്റ്-സെപ്റ്റംബർ ആവണി ശ്രാവണം-ഭാദ്രം കന്നി സെപ്റ്റംബർ-ഒക്ടോബർ പുരട്ടാശി ഭാദ്രം-ആശ്വിനംതുലാം ഒക്ടോബർ-നവംബർ ഐപ്പശി ആശ്വിനം-കാർത്തികംവൃശ്ചികം നവംബർ-ഡിസംബർ കാർത്തികൈ കാർത്തികം-ആഗ്രഹായണംധനു ഡിസംബർ-ജനുവരി മാർകഴി ആഗ്രഹായണം-പൗഷംമകരം ജനുവരി-ഫെബ്രുവരി തൈ പൗഷം-മാഘംകുംഭം ഫെബ്രുവരി-മാർച്ച് മാശി മാഘം-ഫാൽഗുനംമീനം മാർച്ച്-ഏപ്രിൽപങ്കുനി ഫാൽഗുനം-ചൈത്രംമേടം ഏപ്രിൽ-മേയ്ചിത്തിരൈ ചൈത്രം-വൈശാഖംഎടവം മേയ്-ജൂൺവൈകാശി വൈശാഖം-ജ്യേഷ്ഠംമിഥുനം ജൂൺ-ജൂലൈആനി ജ്യേഷ്ഠം-ആഷാഢംകർക്കടകം ജൂലൈ-ഓഗസ്റ്റ്ആടി ആഷാഢം-ശ്രാവണം ദിവസങ്ങൾ എല്ലാ മാസത്തിനെയും 7 ദിവസങ്ങളുള്ള ആഴ്ചകളായി തിരിച്ചിരിക്കുന്നു. + ആഴ്ചയിലെ ദിവസങ്ങൾ മറ്റു ഭാഷളിലേതുമായുള്ള താരതമ്യം മലയാളം English Kannada Tamil Hindi ഞായർ Sunday Bhanuvara ഞായിറു്‌ Ravivar തിങ്കൾ Monday Somavara തിങ്കൾ Somvar ചൊവ്വ Tuesday Mangalavara ചെവ്വായ് Mangalvar ബുധൻ Wednesday Budhavara പുതൻ Budhvar വ്യാഴം Thursday Guruvara വിയാഴൻ Guruvar വെള്ളി Friday Shukravara വെള്ളി Sukravar ശനി Saturday Shanivara ശനി Shanivar ഓരോ ദിവസത്തിനും നക്ഷത്രരാശിയിലെ 27 നക്ഷത്രങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളുടെ ഗണനം കൊല്ലവർഷവും കലിദിനവും ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ പരൽപ്പേർ ഉപയോഗിച്ച് കണ്ടുപിടിക്കാനുള്ള വഴിയാണ്. കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ശ്ലോകം പരൽപ്പേരനുസരിച്ചുള്ള വിലകൾ തരളാംഗം (ത = 6, ര = 2, ള = 9, ഗ = 3) 3926 ഗോത്രഗായക (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1) 11323 കുലം (ക = 1, ല = 3) 31 അതായത്, കൊല്ലവർഷത്തോട് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ച് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം. ഉദാഹരണമായി. 1181 മേടം 1 എടുത്താൽ, , മേൽക്കാണിച്ച സൂത്രവാക്യം ഉപയോഗിച്ച് ഇത് 1865372.93 ആണെന്നു കാണാം. അതായത് കലിദിനസംഖ്യ ആണെന്നർത്ഥം. കലിദിനം / ജൂലിയൻ ദിനം - കൊല്ലവർഷം ഇപ്രകാരം കൊല്ലവർഷത്തിലെ തീയതി കണ്ടുപിടിക്കുന്നത് പ്രായേണ ദുഷ്കരമായ ഗണിതക്രിയകളിലൂടെയാണ്. ആദ്യം സൂര്യന്റെ നിരയനസ്ഫുടം കണ്ടുപിടിച്ച് അതിൽനിന്നും സൂര്യൻ വർഷത്തിലെ ഏതേതു ദിവസങ്ങളിൽ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്കു സംക്രമിക്കുന്നു എന്നറിയണം. തുടർന്ന് ആ ദിവസത്തെ സൂര്യന്റെ മൊത്തം രാശിസ്ഥാനാന്തരണവും അതിൽനിന്ന് ആനുപാതികമായി കണക്കുകൂട്ടി കൃത്യം ഏതു സമയത്താണ് രാശിയിൽ പ്രവേശിച്ചതെന്നും കണ്ടുപിടിക്കണം. ഈ സമയം മദ്ധ്യാഹ്നം അവസാനിക്കുന്നതിനു മുമ്പാണെങ്കിൽ അന്നേ ദിവസവും അതല്ലെങ്കിൽ പിറ്റേന്നും പുതിയ മാസം തുടങ്ങും. ഇതുപോലെ അടുത്ത മാസാരംഭത്തിന്റെ ദിവസവും കണ്ടെത്തണം. ഇവയ്ക്കിടയിലുള്ളത്രയും തീയതികളാണ് ആ മാസം ഉണ്ടാവുക. ഇത് 29 മുതൽ 32 വരെ ആകാം. ഉത്തരായണക്കാലത്ത് ദീർഘമാസങ്ങളും ദക്ഷിണായനക്കാലത്ത് ഹ്രസ്വമാസങ്ങളും സംഭവിക്കുന്നു. ലോകത്തിൽ പ്രചാരത്തിലുള്ള മറ്റു മിക്കവാറും കലണ്ടറുകളിലൊന്നും ഈയൊരു തരം സമ്പ്രദായം സ്വീകരിച്ചിട്ടില്ല. ദുഷ്കരമായ ക്രിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും കൊല്ലവർഷത്തിലെ മാസാരംഭങ്ങൾ മുൻകൂട്ടി കണക്കുകൂട്ടിയെടുക്കാനാവും. മാത്രമല്ല, ഈ വിധത്തിൽ ഗണിച്ചെടുക്കുമ്പോൾ കൊല്ലവർഷത്തിലെ അധിവർഷങ്ങൾ സ്വയം ക്രമപ്പെടുത്തിക്കൊണ്ടിരിക്കും. ഇതും കാണുക സ്ഫുടം (ജ്യോതിഃശാസ്ത്രം) രാശിചക്രം മേഷാദി അവലംബങ്ങൾ പുറം കണ്ണികൾ കൊല്ലവർഷത്തിയതിയിൽ നിന്ന് ഗ്രിഗോറിയൻ തിയതിയും മറിച്ചും കണ്ടെത്താനുള്ള ഒരു കരു ഗ്രിഗോറിയൻ തീയതിയിൽ നിന്ന് കൊല്ലവർഷത്തീയതി വർഗ്ഗം:കാലഗണനാരീതികൾ വർഗ്ഗം:ഖഗോള ജ്യോതിശാസ്ത്രം വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
Malayalam Era
https://ml.wikipedia.org/wiki/Malayalam_Era
തിരിച്ചുവിടുക കൊല്ലവർഷ കാലഗണനാരീതി
വി.എസ്‌. അച്യുതാനന്ദൻ
https://ml.wikipedia.org/wiki/വി.എസ്‌._അച്യുതാനന്ദൻ
തിരിച്ചുവിടുക വി.എസ്. അച്യുതാനന്ദൻ
സാംബിയ
https://ml.wikipedia.org/wiki/സാംബിയ
സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ) ആഫ്രിക്കൻ വൻ‌കരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. സാംബസി നദിയിൽ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്, സിംബാബ്‌വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ നോർത്തേൺ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം. അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:സാംബിയ
ബറുണ്ടി
https://ml.wikipedia.org/wiki/ബറുണ്ടി
ബറുണ്ടി (Burundi, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബറുണ്ടി) ആഫ്രിക്കൻ വൻ‌കരയുടെ മധ്യഭാഗത്ത് ഗ്രേയ്റ്റ് ലേക്സ് പ്രദേശത്തുള്ള രാജ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻ‌പ് ഈ രാജ്യം ബെൽജിയൻ കോളനിഭരണത്തിലായിരുന്നു. ഉറുണ്ടി എന്നായിരുന്നു പഴയ പേര്. ഗോത്രഭാഷയായ കിറുണ്ടിയിൽ നിന്നാണ് ബറുണ്ടി എന്ന പേരു ലഭിച്ചത്. റുവാണ്ട, ടാൻ‌സാനിയ, കോംഗോ എന്നിവയാണ് അയൽ‌രാജ്യങ്ങൾ. കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനപ്പെരുപ്പവും മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾ, ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള നിരന്തര കലഹങ്ങൾ എന്നിവയാൽ സമീപകാലത്ത് ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും പ്രശ്നബാധിത രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ബറുണ്ടി. അവലംബം പുറം കണ്ണികൾ Official Burundi government website Official Website of the Ministry of Justice of Burundi Chief of State and Cabinet Members Burundi from UCB Libraries GovPubs Burundi from the BBC News Key Development Forecasts for Burundi from International Futures കുറിപ്പുകൾ വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ബറുണ്ടി
എസ്. ശർമ്മ
https://ml.wikipedia.org/wiki/എസ്._ശർമ്മ
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എസ്‌. ശർമ്മ. അവസാന നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ വൈപ്പിൻ എംഎൽഎ ആണ്. (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ്‌ ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ്‌ കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.ഇപ്പോൾ വടക്കൻ പറവൂർ പെരുമ്പടന്നയിൽ താമസിക്കുന്നു. രാഷ്ട്രീയ ചരിത്രം 2006-ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വടക്കേകര നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ചു. 2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. സ്മാർട്ട്‌ സിറ്റി ചെയർമാൻ ആയിരുന്നു. നെടുംമ്പാശേരി വിമാനത്താവള ഡയറക്ടർ ബോർഡ്‌ അംഗം ആയിരുന്നു. 1972-ൽ എസ്.എഫ്.ഐ-യിലൂടെ രാഷ്ടീയത്തിൽ എത്തി. ഡി.വൈ.എഫ്‌.ഐ-യിലും അതിന്റെ പൂർവ്വരൂപമായിരുന്ന കെ.എസ്‌.വൈ.എഫ്-ലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1973-ൽ സി.പി.എം. അംഗത്വം നേടിയ ശർമ്മ, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം വരെ ആയി. ഇപ്പോൾ സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ്. നിയമസഭയിൽ നാലാമൂഴമാണ്‌. 1996-ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി സഹകരണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 1987,1991, 1996, 2006 (നോർത്ത് പറവൂർ വടക്കേക്കര), 2011, 2016 (വൈപ്പിൻ) എന്നീ മണ്ഡലങ്ങളിൽ നിന്നും സിപിഐ എം സ്ഥാനാർഥിയായി വിജയിച്ച് കേരള നിയമസഭയിലെത്തി. കുടുംബം കെഎസ്.ഇ.ബി ഉദ്യോഗസ്ഥയായ കെ.എസ്. ആശയാണ് ഭാര്യ,രാകേഷ്,രേഷ്മ എന്നിവർ മക്കളാണ്. അവലംബം വർഗ്ഗം:1954-ൽ ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 24-ന് ജനിച്ചവർ വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ വർഗ്ഗം:എട്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പത്താം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ വർഗ്ഗം:കേരളത്തിലെ മത്സ്യബന്ധനവകുപ്പ് മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ സഹകരണവകുപ്പ് മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ വൈദ്യുതിവകുപ്പ് മന്ത്രിമാർ
ബിനോയ് വിശ്വം
https://ml.wikipedia.org/wiki/ബിനോയ്_വിശ്വം
2023 ഡിസംബർ 10 മുതൽബിനോയ് വിശ്വത്തിന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കേരളത്തിൽനിന്നുള്ള മുതിർന്ന സി.പി.ഐ നേതാവാണ് ബിനോയ് വിശ്വം (ജനനം: 1955 നവംബർ 25, - ). 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു.ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ, നാദാപുരം - ശേഖരിച്ച തീയതി 25 സെപ്റ്റംബർ 2008 വിദ്യാഭ്യാസം യോഗ്യതകൾ എം.എ, എൽ,എൽ,ബി. എന്നിവയാണ്.കേരള നിയമസഭ മെംബർമാർ: ബിനോയി വിശ്വം ശേഖരിച്ച തീയതി 25 സെപ്റ്റംബർ 20082018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.http://prd.kerala.gov.in/ml/node/14276 ജീവിതരേഖ മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്‌ തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത്‌ തടവനുഭവിച്ചിട്ടുണ്ട്‌. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമാണ്. നിലവിൽ 2018 മുതൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു. ഷൈല സി. ജോർജ് ആണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്. http://prd.kerala.gov.in/ml/node/14276 അവലംബം വർഗ്ഗം:1955-ൽ ജനിച്ചവർ വർഗ്ഗം:നവംബർ 25-ന് ജനിച്ചവർ വർഗ്ഗം:സി പി ഐ കേരള സംസ്ഥാന സെക്രട്ടറിമാർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ വർഗ്ഗം:കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:രാജ്യസഭാംഗങ്ങൾ
Kerala Legislative Assembly
https://ml.wikipedia.org/wiki/Kerala_Legislative_Assembly
REDIRECT കേരള നിയമസഭ
Onam
https://ml.wikipedia.org/wiki/Onam
redirect ഓണം
ഗ്രീസ്
https://ml.wikipedia.org/wiki/ഗ്രീസ്
ഗ്രീസ്‌ — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രം അതിർത്തികൾ വടക്ക് ബൾഗേറിയ,മാസിഡോണിയ,അൽബേനിയ,കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലും. ഭരണസം‌വിധാനം ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവൻ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്. ഔദ്യോഗിക വിവരങ്ങൾ തലസ്ഥാനം ആതൻസ് ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ ഔദ്യോഗികഭാഷ ഗ്രീക് നാണയം യൂറോ ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി ചരിത്രം ഗ്രീക് സംസ്കാരം ഈജിയൻ കടലിലെ ദ്വീപിൽ ബി.സി.3000ൽ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവൻ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ൽ ആണ്. ജനാധിപത്യം ബി.സി 508ൽ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവിൽ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗൺസിൽ രൂപവത്കരിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശവും നൽകപ്പെട്ടു. സുവർണ്ണകാലഘട്ടം ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു. സാഹിത്യം ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്‌റ്റ്‌വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്. ചരിത്രത്തിൽ പ്രമുഖർ ഹിപ്പോക്രാറ്റസ് ആർക്കിമിഡീസ് എസ്കിലസ് സോഫോക്ലിസ് യൂറിപ്പിഡസ് അക്കിലസ് ഹെറൊഡോട്ടസ് യൂക്ലിഡ് പൈഥഗോറസ് ഇതും കാണുക പ്രാചീന ഗ്രീക്ക് നാഗരികത അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ഗ്രീസ് വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:മെഡിറ്ററേനിയൻ രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
Greece
https://ml.wikipedia.org/wiki/Greece
REDIRECT ഗ്രീസ്
Kathakali
https://ml.wikipedia.org/wiki/Kathakali
REDIRECT കഥകളി __ഉള്ളടക്കംഇടുക__
ജിബൂട്ടി
https://ml.wikipedia.org/wiki/ജിബൂട്ടി
ജിബൂട്ടി ( ; , , , , ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽ‌രാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു. മതം അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ജിബൂട്ടി വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
മഹാരാഷ്‌ട്ര
https://ml.wikipedia.org/wiki/മഹാരാഷ്‌ട്ര
REDIRECTമഹാരാഷ്ട്ര
ആന്ധ്രപ്രദേശ്
https://ml.wikipedia.org/wiki/ആന്ധ്രപ്രദേശ്
REDIRECTആന്ധ്രാപ്രദേശ്‌
ഒറീസ
https://ml.wikipedia.org/wiki/ഒറീസ
തിരിച്ചുവിടുക ഒഡീഷ
തമിഴ്‌നാട്‌
https://ml.wikipedia.org/wiki/തമിഴ്‌നാട്‌
REDIRECTതമിഴ്‌നാട്
കാവേരീ നദീജല തർക്കം
https://ml.wikipedia.org/wiki/കാവേരീ_നദീജല_തർക്കം
ഇന്ത്യയിലെ കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ്‌ കാവേരി. ഇരു സംസ്ഥാനങ്ങളും കാവേരീ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച്‌ ഇന്നും തർക്കത്തിലാണ്‌. ഈ തർക്കം പലപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന തലത്തിലേക്കു പോലും എത്തിച്ചേരാറുണ്ട്‌. പശ്ചാത്തലo നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരീ നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അത്‌ എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം. തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി.എഫ്‌. റ്റി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു. 1970 മുതൽ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാൻ തുടങ്ങി. 1974-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. തുടർന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട്‌ സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച്‌ 1991-ൽ വി.പി. സിംഗ്‌ സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന്‌ 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്‌നാടും കർണ്ണാടകവും തമ്മിലുള്ള തർക്കം തുടർന്നുകൊണ്ടിരിക്കുന്നു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉൾപ്പെടുന്നതുകൊണ്ട്‌ കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങൾ ന്യായികരിച്ചുകൊണ്ട്‌ ഈ തർക്കങ്ങളിൽ ഇടപെടുകയുണ്ടായി. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂർ കാവേരീ തടത്തിലാണ്‌, കൂടാതെ ആടിമാസത്തിലെ ആടിപെരുക്ക്‌ തമിഴരുടെ പ്രധാന ഉത്സവമാണ്‌. കവേരീ നദിക്ക്‌ ഉപഹാരങ്ങൾ അർപ്പിക്കുകയാണ്‌ ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്‌, കാവേരീ ജലം ലഭിച്ചില്ലങ്കിൽ ആടിപ്പെരുക്ക്‌ മുടങ്ങുമെന്നും തമിഴർ വാദിക്കുന്നു. എന്നാൽ തമിഴ്‌നാട്‌ വൈകാരികമായി പ്രതികരിക്കുകവും അവകാശപ്പെട്ടതിലധികം പിടിച്ചു വാങ്ങുകയും ചെയ്യുന്നതുകൊണ്ട്‌ കർണാടകയുടെ പ്രശ്നങ്ങൾ ആരും കാണുന്നില്ലന്നാണ്‌ കർണാടകക്കാരുടെ വാദം. ഇതൊക്കെ കൊണ്ടാണ്‌ കാവേരി നദീ ജല തർക്കം ടി. എം. സി കണക്കുകൾക്കപ്പുറം സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ തലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌. വർഗ്ഗം:ഇന്ത്യയിലെ ജല തർക്കങ്ങൾ
മഡഗാസ്കർ
https://ml.wikipedia.org/wiki/മഡഗാസ്കർ
ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist ചരിത്രം മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.http://news.bbc.co.uk/2/hi/science/nature/7193161.stm എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:മഡഗാസ്കർ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ആഫ്രിക്കയിലെ ദ്വീപുകൾ