title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
ജൽഗാവ് ജില്ല
https://ml.wikipedia.org/wiki/ജൽഗാവ്_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് ജൽഗാവ് ജില്ല (മറാഠി ഉച്ചാരണം: [d͡ʒəɭɡaːʋ]) . ജൽഗാവ് നഗരമാണ് ഇതിൻ്റെ ആസ്ഥാനം. വടക്ക് മധ്യപ്രദേശ് സംസ്ഥാനവും കിഴക്ക് ബുൽധാന, തെക്ക് കിഴക്ക് ജൽന, തെക്ക് ഔറംഗബാദ്, തെക്ക് പടിഞ്ഞാറ് നാസിക്, പടിഞ്ഞാറ് ധൂലെ എന്നീ ജില്ലകളുമാണ് ഇതിൻ്റെ അതിർത്തികൾ.https://jalgaon.gov.in/map-of-district/ 1906-ൽ പഴയ ഖാന്ദേശ് ജില്ലയെ കിഴക്കൻ ഖാന്ദേശ് (ദേവനഗരി : पुर्व खान्देश जिल्हा) , പടിഞ്ഞാറൻ ഖാന്ദേശ് എന്നിങ്ങനെ രണ്ട് ജില്ലകളായി ബ്രിട്ടീഷ് സർക്കാർ വിഭജിച്ചു . 1906 മുതൽ 1956 വരെ ഇത് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു, 1956-60 കാലഘട്ടത്തിൽ ദ്വിഭാഷാ ബോംബെ സ്റ്റേറ്റിലായിരുന്നു. 1960 ഒക്ടോബർ 10 ന് കിഴക്കൻ ഖാന്ദേശ് ജില്ല പുനർനാമകരണം ചെയ്യപ്പെട്ട് ഇന്നത്തെ ജൽഗാവ് ജില്ലയായി മാറി. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
തിയോഡോഷ്യസ് ഒന്നാമൻ
https://ml.wikipedia.org/wiki/തിയോഡോഷ്യസ്_ഒന്നാമൻ
തിരിച്ചുവിടുക തെവോദോസിയോസ് ഒന്നാമൻ
വ്യാജ വാർത്ത
https://ml.wikipedia.org/wiki/വ്യാജ_വാർത്ത
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ (തെറ്റായ വിവരങ്ങൾ, പ്രചരണം, തട്ടിപ്പുകൾ എന്നിവ ഉൾപ്പെടെ) വാർത്തയായി അവതരിപ്പിക്കുന്നത് ആണ് വ്യാജ വാർത്ത എന്ന് വിശേഷിപ്പിക്കുന്നത്. വ്യാജവാർത്തകൾ പലപ്പോഴും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അപകീർത്തി വരുത്തുന്നതിനോ അല്ലെങ്കിൽ പരസ്യ വരുമാനത്തിലൂടെ പണം സമ്പാദിക്കുന്നതിനോ ലക്ഷ്യമിട്ട് ചെയ്യാറുണ്ട്.Schlesinger, Robert (April 14, 2017). "Fake news in reality". U.S. News & World Report. ചരിത്രത്തിലുടനീളം തെറ്റായ വാർത്തകൾ എല്ലായ്‌പ്പോഴും പ്രചരിച്ചിട്ടുണ്ടെങ്കിലും, "ഫേക്ക് ന്യൂസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1890 കളിൽ പത്രങ്ങളിൽ സെൻസേഷണൽ റിപ്പോർട്ടുകൾ സാധാരണമായിരുന്നപ്പോഴാണ്."The real story of 'fake news': The term seems to have emerged around the end of the 19th century". Merriam-Webster. Retrieved October 13, 2017. എന്നിരുന്നാലും, ഈ പദത്തിന് ഒരു നിശ്ചിത നിർവചനം ഇല്ല. വാർത്തയായി അവതരിപ്പിക്കുന്ന ഏത് തരത്തിലുള്ള തെറ്റായ വിവരങ്ങളും ആയി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. വ്യാജ വാർത്തകളിൽ, ദോഷകരമായ ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഉൾപ്പെടുന്നു, ഇത് പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ പ്രചരിക്കപ്പെടുന്നു. ചില നിർവചനങ്ങളിൽ, വ്യാജ വാർത്തകളിൽ യഥാർത്ഥമെന്ന് തെറ്റായി വ്യാഖ്യാനിച്ച ആക്ഷേപഹാസ്യ ലേഖനങ്ങളും ടെക്‌സ്‌റ്റിൽ പിന്തുണയ്‌ക്കാത്ത സെൻസേഷണലിസ്റ്റ് അല്ലെങ്കിൽ ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകൾ ഉപയോഗിക്കുന്ന ലേഖനങ്ങളും ഉൾപ്പെടുന്നു. തെറ്റായ വാർത്തകളുടെ ഈ വൈവിധ്യം കാരണം, ഗവേഷകർ കൂടുതൽ നിഷ്പക്ഷവും വിജ്ഞാനപ്രദവുമായ ഒരു പദമായി ഇൻഫർമേഷൻ ഡിസോർഡർ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ഫേസ്ബുക്ക് ന്യൂസ് ഫീഡിൻ്റെ സമീപകാല വർദ്ധനയോടെ വ്യാജ വാർത്തകളുടെ വ്യാപനം വർദ്ധിച്ചു, ഈ തെറ്റായ വിവരങ്ങൾ ക്രമേണ മുഖ്യധാരാ മാധ്യമങ്ങളിലേക്ക് പോലും ഒഴുകുന്നു. രാഷ്ട്രീയ ധ്രുവീകരണം, പക്ഷപാതം, സോഷ്യൽ മീഡിയ അൽഗരിതങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ വ്യാജ വാർത്തകളുടെ വ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജവാർത്തകൾക്ക് യഥാർത്ഥ വാർത്തകളുടെ ശ്രദ്ധ കുറയ്ക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു ബസ്ഫീഡ് (BuzzFeed) ന്യൂസ് വിശകലനം, 2016 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മുൻനിര വ്യാജ വാർത്തകൾക്ക് ഫേസ്ബുക്കിൽ പ്രധാന മാധ്യമങ്ങളിൽ നിന്നുള്ള പ്രധാന വാർത്തകളേക്കാൾ കൂടുതൽ ശ്രദ്ധ ലഭിച്ചതായി കണ്ടെത്തി. മാധ്യമ കവറേജിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്താനുള്ള കഴിവും ഇതിന് ഉണ്ട്. വിശ്വസനീയമായ വാർത്തകളിൽ സംശയം ജനിപ്പിക്കാനും ഈ പദം ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെക്കുറിച്ച് ഉള്ള എന്തെങ്കിലും നെഗറ്റീവ് പത്രവാർത്തയെ വിവരിക്കാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ പോരാടുന്നതിനുള്ള ഒന്നിലധികം തന്ത്രങ്ങൾ നിലവിൽ സജീവമായി ഗവേഷണം നടത്തുന്നു. ചില സ്വേച്ഛാധിപത്യ, ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, സോഷ്യൽ മീഡിയയുടെയും വെബ് സെർച്ച് എഞ്ചിനുകളുടെയും വ്യത്യസ്ത രൂപങ്ങളിൽ പ്രചരിക്കുന്ന വിവിധ തരത്തിലുള്ള വ്യാജ വാർത്തകൾക്കായി ഫലപ്രദമായ സ്വയം നിയന്ത്രണവും നിയമപരമായ-നിർബന്ധിത നിയന്ത്രണവും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാർത്തകകളുടെ നിർവ്വചനം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ വാർത്തയായി അവതരിപ്പിക്കുന്നത് ആണ് വ്യാജവാർത്തകൾ എന്ന് അറിയപ്പെടുന്നത്. വ്യാജ വാർത്തകൾ, അല്ലെങ്കിൽ വ്യാജ വാർത്ത വെബ്‌സൈറ്റുകൾക്ക് വാസ്‌തവത്തിൽ യാതൊരു അടിസ്ഥാനവുമില്ല, എന്നാൽ വസ്തുതാപരമായി ശരിയായത് എന്ന രീതിയിൽ ആണ് അവ അവതരിപ്പിക്കുന്നത്. ബുൾഷിറ്റ്, ഹോക്സ് ന്യൂസ്, സ്യൂഡോ ന്യൂസ്, ജങ്ക് ന്യൂസ് എന്നിവയാണ് ഓവർലാപ്പിംഗ് പദങ്ങൾ. മാധ്യമ പണ്ഡിതനായ നോളൻ ഹിഗ്ഡൺ വ്യാജ വാർത്തകളെ നിർവചിച്ചിരിക്കുന്നത് "തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം വാർത്തയായി അവതരിപ്പിക്കുകയും സംഭാഷണം, എഴുത്ത്, അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാർഗ്ഗങ്ങൾ എന്നിങ്ങനെയുള്ള ഫോർമാറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്യുക" എന്നാണ്. മിക്ക നിർവചനങ്ങളും ഉള്ളടക്ക കൃത്യതയിലും ഫോർമാറ്റിലും കർശനമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഉള്ളടക്കത്തിൻ്റെ വാചാടോപ ഘടന വ്യാജ വാർത്തകളുടെ ധാരണയിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ്. വ്യാജവാർത്തകളുടെ ഉദ്ദേശവും ലക്ഷ്യവും പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ, വ്യാജവാർത്തകൾ, അതിശയോക്തി ഉപയോഗിക്കുന്നവയും കബളിപ്പിക്കുന്നതിനുപകരം രസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമായ ആക്ഷേപഹാസ്യമായിരിക്കാം. ആശയ പ്രചാരണത്തിന് വേണ്ടിയും വ്യാജവാർത്ത സൃഷ്ടിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെയും 2010-കളിലെ അതിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെയും പശ്ചാത്തലത്തിൽ, വ്യാജവാർത്തകൾ കാര്യമായ വിവാദങ്ങളും വാദപ്രതിവാദങ്ങളും സൃഷ്ടിച്ചു, ചില കമൻ്റേറ്റർമാർ അതിനെ ധാർമ്മിക പരിഭ്രാന്തിയോ മാസ് ഹിസ്റ്റീരിയയോ ആയി നിർവചിക്കുന്നു, മറ്റുള്ളവർ പൊതുജന വിശ്വാസത്തിന് കേടുപാടുകൾ വരുത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. മാധ്യമ കവറേജിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്താനുള്ള കഴിവ് ഇതിന് ഉണ്ട്. വിശ്വസനീയമായ മുഖ്യധാരാ മാധ്യമങ്ങളെ സംശയിക്കുന്നതിനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. 2017 ജനുവരിയിൽ, യുണൈറ്റഡ് കിംഗ്ഡം ഹൗസ് ഓഫ് കോമൺസ് "വ്യാജ വാർത്തകളുടെ വർദ്ധിച്ചുവരുന്ന പ്രതിഭാസത്തെക്കുറിച്ച്" ഒരു പാർലമെൻ്ററി അന്വേഷണം ആരംഭിച്ചു. 2016-ൽ, പോളിറ്റിഫാക്റ്റ് ആ വർഷത്തെ തിരഞ്ഞെടുത്ത നുണയായി "വ്യാജ വാർത്ത"യെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയിച്ച ആ യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുപ്പ് വർഷത്തിൽ ധാരാളം വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു എന്നതിനാൽ ആയിരുന്നു വ്യാജവാർത്ത എന്ന പൊതുവായ പദം തിരഞ്ഞെടുത്തത്. 2016-ൽ, ഓക്‌സ്‌ഫോർഡ് നിഘണ്ടു പോസ്റ്റ്-ട്രൂത്തിനെ ആ വർഷത്തെ വാക്കായി തിരഞ്ഞെടുത്തു. വേരുകൾ thumb|യുനെസ്കോയുടെ വേൾഡ് ട്രെൻഡ് റിപ്പോർട്ടിൽ നിന്നുള്ള "വ്യാജ വാർത്ത"യുടെ വേരുകൾ പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ "വ്യാജ വാർത്ത" എന്ന പദത്തിന് പ്രാധാന്യം ലഭിച്ചു. ബൗൺഗ്രു, ഗ്രേ, വെൻറുറിനി, മൗറി എന്നിവരുടെ അഭിപ്രായത്തിൽ, "ഡസൻ കണക്കിന് മറ്റ് ബ്ലോഗുകൾ ശേഖരിക്കുകയും നൂറുകണക്കിന് വെബ്‌സൈറ്റുകൾ വീണ്ടും സംപ്രേക്ഷണം ചെയ്യുകയും ആയിരക്കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ക്രോസ്-പോസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾ വായിക്കുകയും ചെയ്യുമ്പോൾ" ഒരു നുണ വ്യാജ വാർത്തയാകുന്നു. ഓൺലൈൻ ബിസിനസ്സ് മോഡലുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം കൃത്യതയ്ക്ക് പകരം "ക്ലിക്ക് കിട്ടാൻ യോഗ്യമായ" വിവരങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു. Byrne, Andrew. 2016. "Macedonia's fake news industry sets sights on Europe". Financial Times. ജനപ്രീതിയും വൈറൽ വ്യാപനവും വിവിധ മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും വ്യാജ വാർത്തകൾ പ്രചാരത്തിലുണ്ട്. പരമ്പരാഗത പത്രങ്ങളെയും മാസികകളെയും അപേക്ഷിച്ച് 60% അമേരിക്കക്കാരും സോഷ്യൽ മീഡിയയിലൂടെ വാർത്തകൾ ആക്സസ് ചെയ്യുന്നുവെന്ന് പ്യൂ റിസർച്ച് സെൻ്ററിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ജനപ്രീതിയോടെ, വ്യക്തികൾക്ക് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. 2016 ലെ യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫേസ്ബുക്കിൽ വ്യാജ വാർത്തകൾ പ്രചരിച്ചത് പോലെ, 2012 ലെ ഇറ്റലിയിലെ തെരഞ്ഞെടുപ്പിനിടെ സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ അതിവേഗം പ്രചരിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ വ്യാജവാർത്തകൾ വൈറലാകുന്ന പ്രവണതയുണ്ട്. ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉള്ളതിനാൽ, തെറ്റായ വിവരങ്ങൾ വേഗത്തിൽ പ്രചരിക്കുന്നത് എളുപ്പമാകും. തെറ്റായ രാഷ്ട്രീയ വിവരങ്ങൾ മറ്റ് തെറ്റായ വാർത്തകളേക്കാൾ "മൂന്ന് മടങ്ങ്" വേഗത്തിൽ പ്രചരിക്കുന്നതായി ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. ട്വിറ്ററിൽ, തെറ്റായ ട്വീറ്റുകൾക്ക് സത്യസന്ധമായ ട്വീറ്റുകളേക്കാൾ റീട്വീറ്റ് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിലുപരിയായി, ബോട്ടുകൾക്കും ക്ലിക്ക് ഫാമുകൾക്കും വിരുദ്ധമായി തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ ഉത്തരവാദികൾ മനുഷ്യരാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള മനുഷ്യരുടെ പ്രവണത മനുഷ്യൻ്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു; ഗവേഷണമനുസരിച്ച്, ആശ്ചര്യകരവും പുതിയതുമായ സംഭവങ്ങളിലേക്കും വിവരങ്ങളിലേക്കും മനുഷ്യർ ആകർഷിക്കപ്പെടുന്നു, അതിൻ്റെ ഫലമായി തലച്ചോറിൽ ഉയർന്ന ഉത്തേജനം ഉണ്ടാകുന്നു. കൂടാതെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ "മോട്ടിവേറ്റഡ് റീസനിങ്" ഒരു പങ്കുവഹിക്കുന്നതായി കണ്ടെത്തി. ഇത് ആത്യന്തികമായി മനുഷ്യരെ സാധാരണയായി ക്ലിക്ക്ബെയ്റ്റും കണ്ണഞ്ചിപ്പിക്കുന്ന ശീർഷകങ്ങളും കൊണ്ട് തയ്യാറാക്കപ്പെടുന്ന തെറ്റായ വിവരങ്ങൾ റീട്വീറ്റ് ചെയ്യുന്നതിനോ പങ്കിടുന്നതിനോ നയിക്കുന്നു. വിവരങ്ങൾ സത്യമാണോ എന്ന് പരിശോധിക്കാൻ ആളുകൾ വിമുഖത കാട്ടുന്നതിനാൽ, തെറ്റായ വാർത്തയുടെ ഒരു ഭാഗത്തിന് ചുറ്റും വൻതോതിൽ ഓൺലൈൻ കമ്മ്യൂണിറ്റികൾ രൂപം കൊള്ളുന്നു. അതിന്റെ ദോഷകരമായ ഫലങ്ങൾ 2017-ൽ, വേൾഡ് വൈഡ് വെബിൻ്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്‌സ്-ലീ ഇൻ്റർനെറ്റിന് യഥാർത്ഥത്തിൽ "മനുഷ്യരാശിയെ സേവിക്കാൻ" കഴിയണമെങ്കിൽ ആദ്യം പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഇൻ്റർനെറ്റ് ട്രെൻഡുകളിലൊന്നാണ് വ്യാജവാർത്തയെന്ന് പറയുകയുണ്ടായി. പരിഹരിക്കേണ്ട മറ്റ് രണ്ട് പ്രവണതകൾ പൗരന്മാരുടെ നിരീക്ഷണ ആവശ്യങ്ങൾക്കും സൈബർ-യുദ്ധ ആവശ്യങ്ങൾക്കുമായി ഗവൺമെൻ്റുകൾ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിലെ സമീപകാല വർദ്ധനവ് ആയിരുന്നു. The World Wide Web's inventor warns it's in peril on 28th anniversary By Jon Swartz, USA Today. March 11, 2017. Retrieved March 11, 2017. മുമ്പ് പത്രപ്രവർത്തകനായിരുന്ന ടെറി പ്രാറ്റ്‌ചെറ്റ് എന്ന എഴുത്തുകാരനാണ് ഇൻ്റർനെറ്റിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെക്കുറിച്ച് ആദ്യം ആശങ്കപ്പെട്ടത്. 1995-ൽ മൈക്രോസോഫ്റ്റിൻ്റെ സ്ഥാപകനായ ബിൽ ഗേറ്റ്‌സുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഞാൻ എന്നെത്തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സംതിംഗ് അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്ന് വിളിക്കുന്നു, ഹോളോകോസ്റ്റ് നടന്നില്ല, രണ്ടാം ലോക മഹായുദ്ധത്തിന് യഹൂദന്മാരാണ് പൂർണ്ണമായും ഉത്തരവാദികൾ എന്ന വ്യാജപ്രബന്ധം പ്രചരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇൻറർനെറ്റിൽ അത്, വിദഗ്ധ അവലോകനത്തിനും മറ്റും വിധേയമായിട്ടുള്ള ഏതൊരു ചരിത്ര ഗവേഷണത്തിൻ്റെയും അതേ നിബന്ധനകളിൽ ലഭ്യമാണ്. നെറ്റിൽ കിട്ടുന്ന ഇത്തരം വിവരങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ അതോ ആരെങ്കിലും ഇത് മനപ്പൂർവ്വം ഉണ്ടാക്കിയതാണോ എന്ന് കണ്ടെത്താൻ ഒരു മാർഗവുമില്ല." ഗേറ്റ്‌സ് ഇതിൽ ശുഭാപ്തിവിശ്വാസവും വിയോജിപ്പും പ്രകടിപ്പിച്ചു, നെറ്റിലെ അധികാരികൾ അച്ചടിയേക്കാൾ വളരെ സങ്കീർണ്ണമായ രീതിയിൽ വസ്തുതകളും മറ്റും സൂചികയിലാക്കുമെന്നും പരിശോധിക്കുമെന്നും പറഞ്ഞു. എന്നാൽ ഇൻ്റർനെറ്റ് എങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമെന്നും നിയമാനുസൃതമാക്കുമെന്നും കൂടുതൽ കൃത്യമായി പ്രവചിച്ചത് പ്രാച്ചെറ്റാണ്. 1990-കളിൽ ഇൻ്റർനെറ്റ് ആദ്യമായി പൊതു ഉപയോഗത്തിന് പ്രാപ്യമായപ്പോൾ, അതിൻ്റെ പ്രധാന ലക്ഷ്യം വിവരങ്ങൾ അന്വേഷിക്കുന്നതിനും ആക്സസ് ചെയ്യുന്നതുമായിരുന്നു. ഇൻറർനെറ്റിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങിയതോടെ, ആളുകൾക്ക് സത്യസന്ധമായ വിവരങ്ങൾ അറിയുന്നത് ബുദ്ധിമുട്ടാക്കി. വ്യാജവാർത്തകളുടെ ആഘാതം ലോകമെമ്പാടും ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. വ്യാജ വാർത്തകൾ പലപ്പോഴും വ്യാജ വാർത്താ വെബ്‌സൈറ്റുകളുടെ ഉപയോഗത്തിലൂടെയാണ് പ്രചരിക്കുന്നത്, വിശ്വാസ്യത നേടുന്നതിനായി, ശ്രദ്ധ പിടിച്ചുപറ്റുന്ന വാർത്തകൾ സൃഷ്ടിക്കുന്നതിൽ അവർ വൈദഗ്ദ്ധ്യം നേടുന്നു, ഇത് പലപ്പോഴും അറിയപ്പെടുന്ന വാർത്താ ഉറവിടങ്ങളെ പോലെയുള്ള ഉറവിടങ്ങൾ സൃഷ്ടിക്കുന്നു. "തമാശയ്ക്ക്" വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്ന് പറഞ്ഞ ജസ്റ്റിൻ കോളർ, തൻ്റെ വ്യാജ വാർത്താ വെബ്‌സൈറ്റുകളിലെ പരസ്യത്തിൽ നിന്ന് പ്രതിമാസം 10,000 യുഎസ് ഡോളർ സമ്പാദിച്ചതായി സൂചിപ്പിച്ചു. പരമ്പരാഗത പ്രിൻ്റ്, ടിവി ഔട്ട്‌ലെറ്റുകളെ അപേക്ഷിച്ച് വ്യാജവാർത്തകൾ സോഷ്യൽ മീഡിയയെയും ഓൺലൈൻ അധിഷ്‌ഠിത ഔട്ട്‌ലെറ്റുകളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു സർവേയിൽ, വ്യാജ വാർത്തകളെക്കുറിച്ച് അറിഞ്ഞതിന് ശേഷം 24% ആളുകൾ മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തകളിൽ അവിശ്വസിക്കുമ്പോൾ, 58% ആളുകൾക്ക് സോഷ്യൽ മീഡിയ വാർത്തകളിൽ വിശ്വാസം കുറവാണെന്ന് കണ്ടെത്തി. 2019-ൽ, ഫോബ്‌സിനുവേണ്ടി ജനറേഷൻ ആൽഫയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത എഴുത്തുകാരി ക്രിസ്റ്റീൻ മൈക്കൽ കാർട്ടർ, തലമുറയുടെ മൂന്നിലൊന്ന് പേർ മാധ്യമങ്ങളിൽ നിന്ന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ മനസ്സിലാക്കുന്നുവെന്ന് പ്രസ്താവിച്ചു. വ്യാജ വാർത്തകളുടെ തരങ്ങൾ ഫസ്റ്റ് ഡ്രാഫ്റ്റ് ന്യൂസിൻ്റെ ക്ലെയർ വാർഡിൽ ഏഴ് തരം വ്യാജ വാർത്തകളെ വിശദീകരിക്കുന്നു: ആക്ഷേപഹാസ്യം അല്ലെങ്കിൽ പാരഡി ("ഹാനി വരുത്താൻ ഉദ്ദേശമില്ല, പക്ഷേ കബളിപ്പിക്കാനുള്ള കഴിവുണ്ട്") ഫാൾസ് കണക്ഷൻ ("തലക്കെട്ടുകളോ ദൃശ്യങ്ങളോ അടിക്കുറിപ്പുകളോ ഉള്ളടക്കത്തെ പിന്തുണയ്ക്കാത്തപ്പോൾ") തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം (" ഒരു പ്രശ്നം അല്ലെങ്കിൽ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ വിവരങ്ങളുടെ തെറ്റായ ഉപയോഗം") തെറ്റായ സന്ദർഭം ("യഥാർത്ഥ ഉള്ളടക്കം തെറ്റായ സന്ദർഭോചിത വിവരങ്ങളുമായി ചേർന്ന് പങ്കിടുമ്പോൾ") വഞ്ചനാപരമായ ഉള്ളടക്കം ("യഥാർത്ഥ ഉറവിടങ്ങൾ തെറ്റായതും നിർമ്മിച്ചതുമായ ഉറവിടങ്ങൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ") കൃത്രിമമായ ഉള്ളടക്കം ("വഞ്ചിക്കാൻ യഥാർത്ഥ വിവരങ്ങളോ ചിത്രങ്ങളോ കൃത്രിമം കാണിക്കുമ്പോൾ") കെട്ടിച്ചമച്ച ഉള്ളടക്കം ("പുതിയ ഉള്ളടക്കം 100% തെറ്റാണ്, അത് വഞ്ചിക്കാനും ദോഷം ചെയ്യാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു") സയിന്റിഫിക്ക് ഡിനൈലിസം (ശാസ്ത്രീയമായ നിഷേധം) എന്നത് വ്യാജവാർത്തകളുടെ മറ്റൊരു തരമാണ്, അത് ശക്തമായ മുൻകാല വിശ്വാസങ്ങളെ പിന്തുണയ്ക്കുന്നതിനായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വസ്തുതകൾ ഉൽപ്പാദിപ്പിക്കുന്ന പ്രവർത്തനമായി നിർവചിക്കപ്പെടുന്നു. തിരിച്ചറിയൽ right|thumb|വ്യാജ വാർത്തകൾ എങ്ങനെ കണ്ടെത്താം എന്ന ഇൻഫോഗ്രാഫിക്, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പുറത്തിറക്കിയത് ഒരു അക്കാദമിക് ലൈബ്രറി ഗൈഡ് പറയുന്നതനുസരിച്ച്, വ്യാജവാർത്തകളുടെ നിരവധി പ്രത്യേക വശങ്ങൾ വ്യാജ വാർത്തകൾ തിരിച്ചറിയാനും അങ്ങനെ അനാവശ്യമായി സ്വാധീനിക്കപ്പെടാതിരിക്കാനും സഹായിച്ചേക്കാം. വ്യാജ വാർത്തകളിൽ ക്ലിക്ക്ബെയ്റ്റ്, ആശയ പ്രചരണം, ആക്ഷേപഹാസ്യം / പാരഡി , സ്ലോപ്പി ജേണലിസം, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ, കൃത്രിമം, കിംവദന്തികൾ, തെറ്റായ വിവരങ്ങൾ, മാധ്യമ പക്ഷപാതം, പ്രേക്ഷക പക്ഷപാതം, കണ്ടന്റ് ഫാമുകൾ എന്നിവ ഉൾപ്പെടുന്നു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് (IFLA) വ്യാജവാർത്തകൾ തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിന് ഡയഗ്രം രൂപത്തിൽ (വലതുവശത്തുള്ള ചിത്രം) ഒരു സംഗ്രഹം പ്രസിദ്ധീകരിച്ചു. അതിലെ പ്രധാന പോയിൻ്റുകൾ ഇവയാണ്: ഉറവിടം പരിഗണിക്കുക (അതിൻ്റെ ദൗത്യവും ഉദ്ദേശ്യവും മനസ്സിലാക്കാൻ) തലക്കെട്ടിനപ്പുറം വായിക്കുക (കഥ മുഴുവൻ മനസ്സിലാക്കാൻ) രചയിതാക്കളെ പരിശോധിക്കുക (അവർ യഥാർത്ഥത്തിൽ ഉള്ളവരും വിശ്വസനീയരുമാണോ എന്ന് കാണാൻ) പിന്തുണയ്ക്കുന്ന ഉറവിടങ്ങൾ വിലയിരുത്തുക (അവർ ക്ലെയിമുകളെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ) പ്രസിദ്ധീകരണ തീയതി പരിശോധിക്കുക (കഥ പ്രസക്തവും കാലികവുമാണോ എന്ന് കാണാൻ) ഇതൊരു തമാശയാണോ എന്ന് ചോദിക്കുക (ഇത് ആക്ഷേപഹാസ്യമാണോ എന്ന് നിർണ്ണയിക്കാൻ) നിങ്ങളുടെ സ്വന്തം പക്ഷപാതങ്ങൾ അവലോകനം ചെയ്യുക (അവ നിങ്ങളുടെ മുൻവിധിയെ ബാധിക്കുന്നുണ്ടോ എന്ന് കാണാൻ) വിദഗ്ധരോട് ചോദിക്കുക (അറിവുള്ള സ്വതന്ത്രരായ ആളുകളിൽ നിന്ന് സ്ഥിരീകരണം നേടുന്നതിന്). 2015-ൽ ആരംഭിച്ച ഇൻ്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് (IFCN), വസ്തുതാ പരിശോധനയിലെ അന്താരാഷ്ട്ര സഹകരണ ശ്രമങ്ങളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും തത്വങ്ങളുടെ ഒരു കോഡ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 2017-ൽ അവർ പത്രപ്രവർത്തന സംഘടനകൾക്കായി ഒരു അപേക്ഷാ, പരിശോധനാ പ്രക്രിയയും അവതരിപ്പിച്ചു. 2017 അധ്യയന വർഷം മുതൽ, തായ്‌വാനിലെ കുട്ടികൾ വിമർശനാത്മക വായനയും ഉറവിടങ്ങളുടെ മൂല്യനിർണ്ണയവും പഠിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ പാഠ്യപദ്ധതി പഠിക്കുന്നു. "മാധ്യമ സാക്ഷരത" എന്ന് വിളിക്കപ്പെടുന്ന ഈ കോഴ്‌സ് ന്യൂ ഇൻഫർമേഷൻ സൊസൈറ്റിയിൽ ജേണലിസത്തിൽ പരിശീലനം നൽകുന്നു. ഓൺലൈൻ തിരിച്ചറിയൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യാജവാർത്തകൾ കൂടുതൽ പ്രചാരത്തിലുണ്ട്. ഈ വ്യാജ വാർത്താ ലേഖനങ്ങൾ ഒന്നുകിൽ ക്ലിക്ക് ബെയ്റ്റായി അല്ലെങ്കിൽ ഒരു ലക്ഷ്യത്തിനായി ആക്ഷേപഹാസ്യ വാർത്താ വെബ്‌സൈറ്റുകളും വ്യക്തിഗത വെബ്‌സൈറ്റുകളും പ്രോത്സാഹിപ്പിക്കുന്നു. തെറ്റായ വിവരങ്ങൾ മനഃപൂർവ്വം പ്രോത്സാഹിപ്പിക്കുന്നതിനാൽ, അത്തരം ലേഖനങ്ങൾ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. വിവരങ്ങളുടെ ഉറവിടം തിരിച്ചറിയുമ്പോൾ, ഇമെയിലിൻ്റെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും ഉള്ളടക്കം ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ നിരവധി ആട്രിബ്യൂട്ടുകൾ നോക്കണം. പ്രത്യേകിച്ചും, യഥാർത്ഥ ലേഖനങ്ങളേക്കാൾ വ്യാജ വാർത്തകളിൽ ഭാഷ സാധാരണഗതിയിൽ കൂടുതൽ പ്രകോപനപരമാണ്, കാരണം ആശയക്കുഴപ്പത്തിലാക്കുകയും ക്ലിക്കുകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. വിവരങ്ങളുടെ ഉറവിടം തിരിച്ചറിയുമ്പോൾ, ഇമെയിലിൻ്റെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും ഉള്ളടക്കം ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ നിരവധി ആട്രിബ്യൂട്ടുകൾ നോക്കണം. പ്രത്യേകിച്ചും, യഥാർത്ഥ ലേഖനങ്ങളേക്കാൾ വ്യാജ വാർത്തകളിൽ ഭാഷ സാധാരണഗതിയിൽ കൂടുതൽ പ്രകോപനപരമാണ്, കാരണം ആശയക്കുഴപ്പത്തിലാക്കുകയും ക്ലിക്കുകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. കൈകാര്യം ചെയ്യലും അടിച്ചമർത്തലും എല്ലാ തരത്തിലുമുള്ള വ്യാജവാർത്തകളെ നേരിടുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള തന്ത്രങ്ങളെക്കുറിച്ച് കാര്യമായ ഗവേഷണം നടന്നുവരുന്നു, പ്രത്യേകിച്ചും രാഷ്ട്രീയ ആവശ്യങ്ങൾക്കായി തെറ്റായ വിവരണങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്ന പോലെയുള്ള കാര്യങ്ങൾ. വ്യാജവാർത്തകൾ മനഃപൂർവം ഉണ്ടാക്കിയതാണോ അതോ അറിയാതെ നിർമ്മിക്കപ്പെട്ടതാണോ എന്നതിനെ ആശ്രയിച്ച്, ഓരോ തരത്തിലുമുള്ള വ്യാജവാർത്തകൾക്ക് അനുസൃതമായി ഒന്നിലധികം തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. വ്യാജവാർത്തകളെ ചെറുക്കുന്നതിന് ഗണ്യമായ ഉറവിടങ്ങൾ ലഭ്യമാണ്. നിലവിലുള്ള സംഭവങ്ങളുടെയും ഗവേഷണങ്ങളുടെയും സംഗ്രഹങ്ങൾ വെബ്‌സൈറ്റുകളിലും നിരവധി പിന്തുണാ ഓർഗനൈസേഷനുകളുടെ ഇമെയിൽ വാർത്താക്കുറിപ്പുകളിലും ലഭ്യമാണ്. ഫസ്റ്റ് ഡ്രാഫ്റ്റ് ആർക്കൈവ്, ഇൻഫർമേഷൻ ഫ്യൂച്ചേഴ്സ് ലാബ്, സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ബ്രൗൺ യൂണിവേഴ്സിറ്റി , നീമാൻ ഫൗണ്ടേഷൻ ഫോർ ജേർണലിസം (ഹാർവാർഡ് യൂണിവേഴ്സിറ്റി) എന്നിവ ഇക്കാര്യത്തിൽ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. പത്രപ്രവർത്തകനായ ബെർണാഡ് കീൻ, ഓസ്‌ട്രേലിയയിലെ തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള തൻ്റെ പുസ്തകത്തിൽ, വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്നു: (1) നുണ പറയുന്ന അൾ (വ്യാജ വാർത്തയുടെ സ്രഷ്ടാവ്), (2) വഴി (വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന രീതി ), കൂടാതെ (3) നുണ കേക്കുന്നവർ (വ്യാജ വാർത്തയുടെ സ്വീകർത്താവ്). സ്രഷ്ടാക്കളെ സംബന്ധിച്ച തന്ത്രങ്ങൾ വികാരങ്ങളെക്കാൾ വസ്തുതകളുടെ പ്രമോഷൻ വസ്‌തുതകളേക്കാൾ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാജവാർത്തകളെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന തന്ത്രം, വിവര ഇടം, പ്രത്യേകിച്ച് സോഷ്യൽ മീഡിയ, വെബ് ബ്രൗസർ തിരയൽ ഫലങ്ങളിൽ വസ്തുതാപരമായ വാർത്തകളാൽ നിറയ്ക്കുക, അങ്ങനെ തെറ്റായ വിവരങ്ങൾ മുക്കിക്കളയുക എന്നതാണ്. വസ്തുതകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ഘടകം വിമർശനാത്മക ചിന്തയുടെ പങ്ക് ആണ്, അതിൻ്റെ തത്വങ്ങൾ എല്ലാ സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കോഴ്സുകളിലും കൂടുതൽ സമഗ്രമായി ഉൾക്കൊള്ളണം. വിമർശനാത്മക ചിന്ത എന്നത് ഒരു ചിന്താ ശൈലിയാണ്, അതിൽ പ്രശ്‌ന പരിഹാരത്തിനും തീരുമാനമെടുക്കുന്നതിനും മുമ്പ്, എഴുതിയ വാക്കുകളുടെ ഉള്ളടക്കത്തിൽ ശ്രദ്ധ ചെലുത്താനും മറ്റ് യോഗ്യമായ ആട്രിബ്യൂട്ടുകൾക്കൊപ്പം അവയുടെ കൃത്യതയും ന്യായവും വിലയിരുത്താനും പൗരന്മാർ പഠിക്കുന്നു. വ്യക്തിഗത എതിർപ്പ് വ്യക്തികൾ ഓൺലൈൻ ബ്ലോഗുകളിൽ തെറ്റായ വിവരങ്ങളെ കണ്ടെത്തുമ്പോൾ അവയെ തുറന്നുകാട്ടണം, അല്ലാത്തപക്ഷം അവ വളരുകയും പെരുകുകയും ചെയ്യും. 2004-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജോർജ്ജ് ഡബ്ല്യു. ബുഷിനെതിരെ മത്സരിച്ച ജോൺ കെറി ഇത്തരം ഒരു ആരോപണത്തിന് സമയത്തിന് പ്രതികരിച്ചില്ല. വലതുപക്ഷ സ്വിഫ്റ്റ് ബോട്ട് വെറ്ററൻസ് ഫോർ ട്രൂത്ത്, വിയറ്റ്നാം യുദ്ധസമയത്ത് കെറി ഭീരുത്വമാണ് കാണിച്ചതെന്ന് തെറ്റായി അവകാശപ്പെട്ടു. മാധ്യമങ്ങളിൽ പ്രചരിച്ചിട്ടും രണ്ടാഴ്ചയോളം പ്രതികരിക്കാൻ കെറി വിസമ്മതിച്ചു, ഈ നടപടി നേരിയ ഭൂരിപക്ഷത്തിൽ ബുഷിനോട് അദ്ദേഹം തോൽക്കുന്നതിന് ഒരു കാരണമായി. എന്നിരുന്നാലും, കുറഞ്ഞ സ്വാധീനമുള്ള വെബ്‌സൈറ്റിലോ ബ്ലോഗിലോ (കുറച്ച് പേർ മാത്രം പിന്തുടരുന്ന ഒന്ന്) പ്രസിദ്ധീകരിക്കുന്ന വ്യാജ വാർത്തകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് പലപ്പോഴും ബുദ്ധിശൂന്യമാണ്. ഉദാഹരണത്തിന് ന്യൂയോർക്ക് ടൈംസ് പോലുള്ള ഒരു ഉയർന്ന മാധ്യമത്തിൽ ഒരു പത്രപ്രവർത്തകൻ ഈ വ്യാജ വാർത്തയെ പൊളിച്ചെഴുതിയാൽ, തെറ്റായ അവകാശവാദത്തെക്കുറിച്ചുള്ള അറിവ് വ്യാപകമായി പ്രചരിക്കുന്നു. വ്യാജ വാർത്ത വാഹകരെ സംബന്ധിച്ച തന്ത്രങ്ങൾ സോഷ്യൽ മീഡിയയുടെ നിയന്ത്രണം വ്യാജവാർത്തകൾ പരിമിതപ്പെടുത്തുന്നതിനും അതിൻ്റെ വ്യാപനത്തിനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കുറയ്ക്കുന്നതിനുമായി ഇൻ്റർനെറ്റ് കമ്പനികൾ പുതിയ തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയകളുടെ ഒരു സാധുവായ വിമർശനം, മുൻപ് സന്ദർശിച്ച താളുകളിൽ നിന്നുള്ള മുൻഗണനകളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന ഉള്ളടക്കം അവതരിപ്പിക്കുന്നു എന്നതാണ്. ഇതിന്റെ ഒരു അനഭിലഷണീയമായ പാർശ്വഫലം, ഉപയോക്താക്കളിൽ പക്ഷപാതം വർധിപ്പിക്കുന്നു, ഇത് വ്യാജ വാർത്തകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നുഎന്നതാണ്. ഈ പക്ഷപാതം കുറയ്ക്കുന്നതിന്, സോഷ്യൽ മീഡിയ (പ്രത്യേകിച്ച് ഫേസ്ബുക്ക്, ട്വിറ്റർ) വെബ് സെർച്ച് എഞ്ചിനുകൾ (പ്രത്യേകിച്ച് ഗൂഗിൾ) എന്നിവയുടെ സ്വയം നിയന്ത്രണവും നിയമപരമായി-നിർബന്ധിത നിയന്ത്രണവും കൂടുതൽ ഫലപ്രദവും നൂതനവുമാകേണ്ടതുണ്ട്. പൊതു തന്ത്രം ഈ ടെക് കമ്പനികളുടെ പൊതുവായ സമീപനം മനുഷ്യ വസ്തുതാ പരിശോധനയിലൂടെയും ഓട്ടോമേറ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, നെറ്റ്‌വർക്ക് വിശകലനം) വഴിയും പ്രശ്നമുള്ള വാർത്തകൾ കണ്ടെത്തുക എന്നതാണ്. ടെക് കമ്പനികൾ വ്യാജ വാര്ത്തകൾ തരം താഴ്ത്തിയും മുന്നറിയിപ്പ് നൽകിയും വ്യാജ വാര്ത്തകളെ പ്രതിരോധിക്കുന്നു. ആദ്യ സമീപനത്തിൽ, പ്രശ്‌നകരമായ ഉള്ളടക്കം തിരയൽ അൽഗോരിതം പ്രകാരം തരംതാഴ്ത്തുന്നതാണ്, ഉദാഹരണത്തിന്, ഗൂഗിൾ തിരയലിൽ വ്യാജ വാർത്താ ഉറവിടങ്ങൾ രണ്ടാമത്തെ അല്ലെങ്കിൽ പിന്നീടുള്ള പേജുകളിലേക്ക് മാറ്റി ഉപയോക്താക്കൾ അത് കാണാനുള്ള സാധ്യത കുറയ്ക്കുക (മിക്ക ഉപയോക്താക്കളും തിരയൽ ഫലങ്ങളുടെ ആദ്യ പേജ് മാത്രമാണ് നോക്കുക). എന്നിരുന്നാലും, വ്യാജ വാർത്തകൾ പലപ്പോഴും അതിവേഗം വികസിക്കുന്നു, അതിനാൽ തെറ്റായ വിവരങ്ങളുടെ ഐഡൻ്റിഫയറുകൾ ഭാവിയിൽ ഫലപ്രദമല്ലായിരിക്കാം. രണ്ടാമത്തെ സമീപനത്തിൽ, പ്രൊഫഷണൽ വസ്തുതാ പരിശോധകർ തെറ്റാണെന്ന് കണ്ടെത്തിയ ഉള്ളടക്കത്തിലേക്ക് മുന്നറിയിപ്പുകൾ അറ്റാച്ചുചെയ്യുന്നത് ഉൾപ്പെടുന്നു. തിരുത്തലുകളും മുന്നറിയിപ്പുകളും തെറ്റിദ്ധാരണകളും പങ്കുവയ്ക്കലും കുറയ്‌ക്കുമെന്ന് ധാരാളം തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഒരു പ്രധാന പ്രശ്നം, ഓരോ പ്രത്യേക ക്ലെയിമും അന്വേഷിക്കാൻ ഇതിന് ഗണ്യമായ സമയവും പരിശ്രമവും എടുക്കാം. അതിനാൽ, പല തെറ്റായ ക്ലെയിമുകളും ഒരിക്കലും വസ്തുത പരിശോധിക്കപ്പെടുന്നില്ല. കൂടാതെ, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ പക്ഷപാതപരമായ കവറേജിന് പകരം, പൂർണ്ണമായും തെറ്റായ വാർത്തകളിൽ മാത്രമേ മുന്നറിയിപ്പുകൾ നൽകാറുള്ളൂ. മുഖ്യധാരാ മാധ്യമങ്ങൾ (ഉദാഹരണത്തിന്, ന്യൂയോർക്ക് ടൈംസ്, ദി വാൾ സ്ട്രീറ്റ് ജേർണൽ), സയൻസ് കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരണങ്ങൾ (ഉദാഹരണത്തിന്, സയൻ്റിഫിക് അമേരിക്കൻ, ദി കോൺവർസേഷൻ) എന്നിവ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ കൂടുതൽ ഊന്നൽ നൽകുക എന്നതാണ് മൂന്നാമത്തെ സമീപനം. എന്നിരുന്നാലും, ഈ സമീപനത്തിന്റെ ഫലങ്ങൾ സമ്മിശ്രമാണ്, കാരണം ഹൈപ്പർപാർട്ടിസൻ കമൻ്ററിയും പക്ഷപാതവും ഈ ഉറവിടങ്ങളിൽ പോലും കാണപ്പെടുന്നു. കൂടാതെ, സമൂഹത്തിലെ ചില വിഭാഗങ്ങൾ ശാസ്ത്രീയ വ്യാഖ്യാനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നു. നാലാമത്തെ സമീപനം സോഷ്യൽ മീഡിയയിൽ നിന്നുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിരോധിക്കുകയോ പ്രത്യേകമായി ടാർഗെറ്റ് ചെയ്യുകയോ ആണ്. വസ്തുതാ പരിശോധന 2016 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ, വ്യാജ വാർത്തകളുടെ സൃഷ്ടിയും കവറേജും ഗണ്യമായി വർദ്ധിച്ചു. ഇത് വ്യാജവാർത്തകളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വ്യാപകമായ പ്രതികരണത്തിന് കാരണമായി. വ്യാജ വാർത്തകളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ, Snopes.com, FactCheck.org എന്നിവയുൾപ്പെടെയുള്ള വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ വ്യാജ വാർത്താ വെബ്‌സൈറ്റുകൾ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഗൈഡുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളും സെർച്ച് എഞ്ചിനുകളും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് വിമർശനം ഏറ്റുവാങ്ങി. തുടർന്ന് ഈ രണ്ട് കോർപ്പറേഷനുകളും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; എന്നിരുന്നാലും കൂടുതൽ നടപടി ആവശ്യമാണെന്ന് വിമർശകർ വിശ്വസിക്കുന്നു. ഫേസ്ബുക്ക് 2016-ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനും ജർമ്മൻ തിരഞ്ഞെടുപ്പിനും ശേഷം, ഫേസ്ബുക്ക് തെറ്റായ വാർത്തകൾ ലേബൽ ചെയ്യാനും മുന്നറിയിപ്പ് നൽകാനും തുടങ്ങി തെറ്റായ വാർത്തകൾ ലേബൽ ചെയ്യുന്നതിനായി അവർ സ്വതന്ത്ര വസ്തുതാ പരിശോധകരുമായി സഹകരിച്ചു, അത് പങ്കിടുന്നതിന് മുമ്പ് വായനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഒരു സ്റ്റോറി തർക്കമുള്ളതായി ഫ്ലാഗുചെയ്താൽ, അത് മൂന്നാം കക്ഷി വസ്തുതാ പരിശോധകർ അവ അവലോകനം ചെയ്യും. തുടർന്ന്, ഇത് വ്യാജ വാർത്തയാണെന്ന് തെളിഞ്ഞാൽ, പോസ്റ്റ് പരസ്യമാക്കാനോ പ്രമോട്ട് ചെയ്യാനോ കഴിയില്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അൽഗോരിതം വഴി വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമായി അമേരിക്കയിലും യൂറോപ്പിലും സാങ്കേതിക വിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 2017-ൽ ഫ്രഞ്ച് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 30,000 അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നിയന്ത്രിച്ചത്. ഗൂഗിൾ 2018 മാർച്ചിൽ, വ്യാജ വാർത്തകളുടെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ഗൂഗിൾ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് (ജിഎൻഐ) ആരംഭിച്ചു. ഗുണനിലവാരമുള്ള പത്രപ്രവർത്തനവും ഓൺലൈനിൽ സത്യം തിരിച്ചറിയുന്നതും നിർണായകമാണെന്ന വിശ്വാസത്തിലാണ് ഇത് ആരംഭിച്ചത്. ജിഎൻഐ-ക്ക് "ഗുണമേന്മയുള്ള പത്രപ്രവർത്തനം ഉയർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിന് ബിസിനസ് മോഡലുകൾ വികസിപ്പിക്കുക, സാങ്കേതിക കണ്ടുപിടിത്തത്തിലൂടെ വാർത്താ സ്ഥാപനങ്ങളെ ശാക്തീകരിക്കുക" എന്നീ മൂന്ന് ലക്ഷ്യങ്ങളുണ്ട്. ആദ്യ ലക്ഷ്യം നേടുന്നതിന്, തിരഞ്ഞെടുപ്പ് അല്ലെങ്കിൽ ബ്രേക്കിംഗ് ന്യൂസ് പോലുള്ള നിർണായക സമയങ്ങളിൽ വ്യാജ വാർത്തകളുടെ വ്യാപനത്തിനെതിരെ പോരാടുന്ന ഡിസ്ഇൻഫോ ലാബ് ഗൂഗിൾ സൃഷ്ടിച്ചു. ബ്രേക്കിംഗ് ന്യൂസുകളുടെ സമയത്ത് കൂടുതൽ വിശ്വസനീയമായ ഉള്ളടക്കം പ്രദർശിപ്പിക്കാനും കമ്പനി പ്രവർത്തിക്കുന്നു. വ്യാജവാർത്തകൾക്കെതിരെ പോരാടാൻ ഗൂഗിൾ 2021ഓടെ 300 മില്യൺ ഡോളർ ചെലവഴിക്കും. കൊറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 2020 നവംബറിൽ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് വാർത്താ ഔട്ട്‌ലെറ്റ് വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്ക് (OANN) ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.വൈറസിന് ഗ്യാരണ്ടീഡ് രോഗശമനം ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച ഒരു വീഡിയോ ചാനലിൽ നിന്ന് ഇല്ലാതാക്കി. നിയമ നടപടികൾ അജ്ഞാതമായി ഹോസ്റ്റ് ചെയ്‌ത വ്യാജ വാർത്താ വെബ്‌സൈറ്റുകളുടെ ഉപയോഗം അപകീർത്തിക്കായി വ്യാജവാർത്തകളുടെ ഉറവിടങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. കേവലം ടെക് കമ്പനികളെ കേന്ദ്രീകരിച്ച് മാത്രമല്ല, ദോഷകരമായ തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുന്നതിനോ അവ പ്രചരിപ്പിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ വേണ്ടി നിരവധി രാജ്യങ്ങൾ നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ, കോവിഡ് പാൻഡെമിക്ക് സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുർക്കിയിൽ വൈറസ് വ്യാപകമായി പടർന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സൂചിപ്പിച്ച് ഉദ്യോഗസ്ഥരെ ടാർഗെറ്റുചെയ്‌ത് പരിഭ്രാന്തിയും ഭയവും പരത്തുന്ന പോസ്റ്റുകളുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ തുർക്കി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് കൊവിഡ്-19നെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിന് 3600 പേരെ അറസ്റ്റ് ചെയ്തതായി ഇറാൻ സൈന്യം അറിയിച്ചു. കംബോഡിയയിൽ, കോവിഡ് -19 ൻ്റെ വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ചില വ്യക്തികളെ വ്യാജവാർത്ത ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് യുണൈറ്റഡ് അറബ് എമിറേറ്റ്സും ക്രിമിനൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വീകർത്താവിനെ സംബന്ധിച്ച തന്ത്രങ്ങൾ സ്വീകർത്താവിൻ്റെ വൈജ്ഞാനിക പക്ഷപാതങ്ങൾ ബ്ലോഗുകളും ട്വീറ്റുകളും പോലെയുള്ള ഓൺലൈൻ വിവരങ്ങളുടെ വ്യാപകമായ വ്യാപനം കാരണം, മനുഷ്യർക്ക് ഈ വിവര യൂണിറ്റുകളെല്ലാം പ്രോസസ്സ് ചെയ്യാൻ കഴിയില്ല, അങ്ങനെ വ്യാജവാർത്തകളുടെ വ്യാപനം വർധിപ്പിക്കുന്നു. മാത്രമല്ല, നമുക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന വിവരങ്ങൾ അവതരിപ്പിക്കുന്ന (ഞങ്ങളുടെ മുൻ സോഷ്യൽ മീഡിയ ഉപയോഗത്തെ അടിസ്ഥാനമാക്കി) കമ്പ്യൂട്ടർ അൽഗോരിതങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ ബോട്ടുകൾ സൃഷ്ടിക്കുന്ന വ്യക്തിഗത കൃത്രിമത്വങ്ങളും പക്ഷപാതത്തിന് കാരണമാകുന്നു. നഡ്‌ജിങ് ആളുകൾ തങ്ങൾ വായിച്ചതോ കേട്ടതോ ആയ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കാതെ, വിവരങ്ങൾ പരിശോധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാതെ തിടുക്കത്തിൽ പ്രതികരിക്കുകയും വ്യാജ വാർത്തകൾ പങ്കിടുകയും ചെയ്യുന്നു. വിവരങ്ങളുടെ കൃത്യത പരിഗണിക്കാൻ ആളുകളെ "നഡ്‌ജ്" ചെയ്യുന്നത് അതിനെക്കുറിച്ച് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനും അവരുടെ വിധിയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങൾ പങ്കിടാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ടെക്‌നോളജി അധിഷ്‌ഠിത നഡ്‌ജിൻ്റെ ഒരു ഉദാഹരണമാണ് ട്വിറ്ററിൻ്റെ "റീഡ് ബിഫോർ റീഡ്വീറ്റ്" പ്രോംപ്റ്റ്, ഇത് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ലേഖനം വായിക്കാനും അതിലെ ഉള്ളടക്കങ്ങൾ പരിഗണിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്നു. വിമർശനാത്മക ചിന്താശേഷി മാധ്യമ ഉള്ളടക്കത്തിൻ്റെ കൃത്യത സ്വയം വിലയിരുത്തുന്നതിന് സ്വീകർത്താക്കൾക്ക് വിമർശനാത്മക ചിന്താശേഷി അത്യാവശ്യമാണ്. മാധ്യമ പണ്ഡിതനായ നോളൻ ഹിഗ്ഡൺ വാദിക്കുന്നത്, വ്യാജ വാർത്തകൾ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിമർശനാത്മക ചിന്ത പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമ സാക്ഷരതാ വിദ്യാഭ്യാസമാണ് വ്യാജ വാർത്താ പ്രചാരണത്തിൻ്റെ വിനാശകരമായ സ്വാധീനം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എന്നാണ്. വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പത്ത്-ഘട്ട ഗൈഡ് ഹിഗ്ഡൺ വാഗ്ദാനം ചെയ്യുന്നു. ചരിത്രം പുരാതന കാലം ബിസി 13-ആം നൂറ്റാണ്ടിൽ, മഹാനായ റമേസസ് കാദേശ് യുദ്ധം ഒരു അത്ഭുതകരമായ വിജയമായി ചിത്രീകരിക്കുന്ന നുണകളും പ്രചരണങ്ങളും പ്രചരിപ്പിച്ചു; യുദ്ധസമയത്ത് ശത്രുക്കളെ അടിച്ചുവീഴ്ത്തുന്നതിൻ്റെ ദൃശ്യങ്ങൾ അദ്ദേഹം തൻ്റെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളുടെയും ചുവരുകളിൽ ചിത്രീകരിച്ചു. എന്നിരുന്നാലും, ഈജിപ്തുകാരും ഹിത്യരും തമ്മിലുള്ള ഉടമ്പടി, യുദ്ധം യഥാർത്ഥത്തിൽ ഒരു സ്തംഭനാവസ്ഥയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ബിസി ഒന്നാം നൂറ്റാണ്ടിൽ, ഒക്ടേവിയൻ തൻ്റെ എതിരാളിയായ മാർക്ക് ആൻ്റണിക്കെതിരെ മദ്യപാനിയായും സ്ത്രീപ്രേമിയായും ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടെ വെറും പാവയായും ചിത്രീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങളുടെ പ്രചാരണം നടത്തി. മാർക്ക് ആൻ്റണിയുടെ വിൽപത്രം എന്ന് അവകാശപ്പെടുന്ന ഒരു രേഖ അദ്ദേഹം പ്രസിദ്ധീകരിച്ചു, അതിൽ മാർക്ക് ആൻ്റണി, തൻ്റെ മരണശേഷം, ടോളമിക് ഫറവോമാരുടെ ശവകുടീരത്തിൽ സംസ്കരിക്കപ്പെടാൻ ആഗ്രഹിച്ചതായി പറയുന്നു. ഈ രേഖ വ്യാജമായിരിക്കാമെങ്കിലും, അത് റോമൻ ജനതയുടെ രോഷത്തിന് കാരണമായി. ആക്ടിയം യുദ്ധത്തിലെ പരാജയത്തിന് ശേഷം മാർക്ക് ആൻ്റണി, ക്ലിയോപാട്ര ആത്മഹത്യ ചെയ്തുവെന്ന് ക്ലിയോപാട്ര തന്നെ പ്രചരിപ്പിച്ച കിംവദന്തികൾ കേട്ട് ആത്മഹത്യ ചെയ്തു. എഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ, ക്രിസ്ത്യാനികൾ ആചാരപരമായ നരഭോജനത്തിലും അഗമ്യഗമനത്തിലും ഏർപ്പെട്ടിരുന്നുവെന്ന് അവകാശപ്പെടുന്ന തെറ്റായ കിംവദന്തികൾ പ്രചരിച്ചിരുന്നു. എഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ക്രിസ്ത്യൻ അപ്പോോളജിസ്റ്റ് ലാക്റ്റാൻ്റിയസ്, അധാർമികതയിലും ക്രൂരതയിലും ഏർപ്പെടുന്ന വിജാതീയരെക്കുറിച്ചുള്ള കഥകൾ കണ്ടുപിടിക്കുകയും പെരുപ്പിച്ചു കാണിക്കുകയും ചെയ്തു. മധ്യകാലം 1475-ൽ, ട്രെൻ്റിലെ ഒരു വ്യാജ വാർത്ത, ജൂത സമൂഹം സിമോണിനോ എന്ന രണ്ടര വയസ്സുള്ള ക്രിസ്ത്യൻ ശിശുവിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ടു. ഈ കഥ മൂലം നഗരത്തിലെ എല്ലാ യഹൂദന്മാരും അറസ്റ്റുചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു; ഇവരിൽ 15 പേരെ തീവെച്ചു കൊലപ്പെടുത്തി. പോപ്പ് സിക്‌സ്റ്റസ് നാലാമൻ തന്നെ ഈ കഥയെ ഇല്ലാതാക്കാൻ ശ്രമിച്ചു എങ്കിലും, അപ്പോഴേക്കും അത് ആരുടെയും നിയന്ത്രണത്തിനപ്പുറം വ്യാപിച്ചിരുന്നു. യഹൂദന്മാർ ക്രിസ്ത്യാനികളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ കുട്ടികളെ, മനഃപൂർവം കൊല്ലുകയും അവരുടെ രക്തം മതപരമോ ആചാരപരമോ ആയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് അവ അവകാശപ്പെട്ട ഇത്തരത്തിലുള്ള കഥകൾ "ബ്ലഡ് ലിബൽ (രക്ത അപകീർത്തി)" എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക കാലത്തിന്റെ തുടക്കം 1439-ൽ അച്ചടിയന്ത്രം കണ്ടുപിടിച്ചതിനുശേഷം, പ്രസിദ്ധീകരണങ്ങൾ വ്യാപകമായെങ്കിലും പത്രപ്രവർത്തന നൈതികതയുടെ ഒരു മാനദണ്ഡവും അവർ പിന്തുടർന്നില്ല. പതിനേഴാം നൂറ്റാണ്ടോടെ, ചരിത്രകാരന്മാർ അവരുടെ ഉറവിടങ്ങൾ അടിക്കുറിപ്പുകളിൽ ഉദ്ധരിക്കുന്ന രീതി ആരംഭിച്ചു. 1610-ൽ ഗലീലിയോ വിചാരണ നേരിട്ടപ്പോൾ, സ്ഥിരീകരിക്കാവുന്ന വാർത്തകളുടെ ആവശ്യം വർദ്ധിച്ചു. 18-ാം നൂറ്റാണ്ടിൽ നെതർലാൻഡിൽ വ്യാജ വാർത്തകളുടെ പ്രസാധകർക്ക് പിഴ ചുമത്തുകയും അവരെ നിരോധിക്കുകയും ചെയ്തു; ജെറാർഡ് ലോഡ്വിജ്ക് വാൻ ഡെർ മച്ച് എന്ന ഒരാളെ ഡച്ച് അധികാരികൾ നാല് തവണ വിലക്കി-നാലു പ്രാവശ്യം അദ്ദേഹം മറ്റൊരിടത്തേക്ക് മാറി പ്രസ്സ് പുനരാരംഭിച്ചു. അമേരിക്കൻ കോളനികളിൽ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, അമേരിക്കൻ വിപ്ലവത്തിന് അനുകൂലമായി പൊതുജനാഭിപ്രായം മാറ്റാനുള്ള ശ്രമത്തിൽ ജോർജ്ജ് മൂന്നാമൻ രാജാവിനൊപ്പം പ്രവർത്തിക്കുന്ന കൊലയാളികളായ ഇന്ത്യക്കാരെക്കുറിച്ച് വ്യാജ വാർത്തകൾ എഴുതിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അടിമത്തത്തിൻ്റെ കാലഘട്ടത്തിൽ, അടിമത്തത്തെ പിന്തുണയ്ക്കുന്നവർ ആഫ്രിക്കൻ അമേരിക്കക്കാരെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ചില വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നു അക്രമങ്ങൾ നടന്നിട്ടുണ്ട്. ഒരു സന്ദർഭത്തിൽ, ആഫ്രിക്കൻ അമേരിക്കക്കാർ സ്വയമേവ വെളുത്തതായി മാറിയതിൻ്റെ കഥകൾ തെക്ക് വ്യാപിക്കുകയും നിരവധി ആളുകളിൽ ഇത് ഭയം ഉളവാക്കുകയും ചെയ്തു. 19-ആം നൂറ്റാണ്ടിൽ ഒരേയൊരു വലിയ പ്രക്ഷോഭം മാത്രമേ നടന്നിട്ടുള്ളൂ എങ്കിലും, കൊളോണിയൽ കാലഘട്ടത്തിൻ്റെ തുടക്കം മുതൽ വിർജീനിയയിൽ അടിമ കലാപങ്ങളെക്കുറിച്ചുള്ള കിംവദന്തികളും ഉത്കണ്ഠകളും സാധാരണമായിരുന്നു. 1730-ൽ കലാപവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെ ഒരു പ്രത്യേക ഉദാഹരണം സംഭവിച്ചു. അക്കാലത്ത് വിർജീനിയയിലെ ഗവർണറായിരുന്ന ഗവർണർ വില്യം ഗൂച്ച്, ഒരു അടിമ കലാപം നടന്നിട്ടുണ്ടെന്നും എന്നാൽ അത് ഫലപ്രദമായി അടിച്ചമർത്തപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്തു- എന്നാൽ ഇത് ഒരിക്കലും സംഭവിച്ചിരുന്നില്ല. ഗൂച്ച് അസത്യം പ്രചരിപ്പിച്ചതിനുശേഷം, തോട്ടങ്ങളിലെ അടിമകളെ ശിക്ഷിക്കാനും പീഡിപ്പിക്കാനും തടവുകാരാക്കാനും ഉത്തരവിട്ടു. 19-ആം നൂറ്റാണ്ട് 19-ആം നൂറ്റാണ്ടിലെ വ്യാജവാർത്തയുടെ ഒരു ഉദാഹരണം 1835-ലെ ഗ്രേറ്റ് മൂൺ ഹോക്സ് ആയിരുന്നു. ന്യൂയോർക്കിലെ സൺ ദിനപത്രം ഒരു യഥാർത്ഥ ജ്യോതിശാസ്ത്രജ്ഞനെയും ഇല്ലാത്ത ഒരു സഹപ്രവർത്തകനെയും ഉദ്ദരിച്ച് ചന്ദ്രനിലെ വിചിത്രമായ ജീവിതത്തെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. സാങ്കൽപ്പിക ലേഖനങ്ങൾ വിജയകരമായി പുതിയ വരിക്കാരെ ആകർഷിച്ചു, സീരീസ് ഒരു തട്ടിപ്പാണെന്ന് അടുത്ത മാസം സമ്മതിച്ചതിന് ശേഷം പേപ്പറിന് കുറച്ച് തിരിച്ചടി നേരിട്ടു. എന്നിരുന്നാലും അത്തരം കഥകൾ വായനക്കാരെ രസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അവരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നില്ല. 1800 മുതൽ 1810 വരെ, ആരോൺ ബറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ജെയിംസ് ചീതം സാങ്കൽപ്പിക കഥകൾ ഉപയോഗിച്ചു. അദ്ദേഹത്തിൻ്റെ കഥകൾ പലപ്പോഴും അപകീർത്തികരവും കേസെടുക്കുന്നതും ആയിരുന്നു. 20-ാം നൂറ്റാണ്ട് 1900-കളിൽ വ്യാജവാർത്തകൾ പ്രചാരത്തിലാവുകയും അതിവേഗം പ്രചരിക്കുകയും ചെയ്തു. ടെക്‌നോളജി കാരണം പത്രങ്ങൾ, ലേഖനങ്ങൾ, മാസികകൾ തുടങ്ങിയ മാധ്യമങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. 1915-ൽ വുഡ്രോ വിൽസണിൻ്റെ "അമേരിക്ക ഫസ്റ്റ്" എന്ന വാചകം ഉൾക്കൊള്ളുന്ന പ്രഭാഷണം ന്യൂയോർക്ക് ടൈംസ് പുനഃപ്രസിദ്ധീകരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ആശയ പ്രചാരണത്തിനും തെറ്റായ വിവരങ്ങൾക്കുമെതിരായ ഭാഗം വിവരിക്കാൻ, "Fake News Condemned (വ്യാജ വാർത്തകൾ അപലപിക്കപ്പെട്ടു)" എന്ന ഉപശീർഷകവും ഉപയോഗിച്ചതായി എഴുത്തുകാരിയായ സാറാ ചർച്ച്‌വെൽ പറയുന്നു. എന്നാൽ വിൽസൺ "വ്യാജ വാർത്ത" എന്ന പ്രയോഗം ഉപയോഗിച്ചിരുന്നില്ല.Sarah Churchwell Behold America: A History of America First and the American Dream. Bloomsbury, 2018. p. 44. സിഎൻഎൻ പറയുന്നത് അനുസരിച്ച്, "ട്രംപായിരുന്നു... "Fake News (വ്യാജ വാർത്ത)" എന്ന പദം തൻ്റെ എതിരാളികൾക്കെതിരെ വിന്യസിച്ച ആദ്യത്തെ യുഎസ് പ്രസിഡന്റ്", സാറാ ചർച്ച്‌വെല്ലിൻ്റെ കൃതികൾ ഉദ്ധരിച്ചു, "വുഡ്രോ വിൽസണാണ് ഇത് ജനകീയമാക്കിയത്. എന്നാൽ ട്രംപാണ് ഇത് ആദ്യമായി ജനകീയമാക്കിയത്. 21-ാം നൂറ്റാണ്ട് 21-ാം നൂറ്റാണ്ടിൽ, വ്യാജവാർത്തകളുടെ സ്വാധീനവും ഈ പദത്തിൻ്റെ ഉപയോഗവും വ്യാപകമായി. ഇൻറർനെറ്റിൻ്റെ വർദ്ധിച്ചുവരുന്ന വ്യാപനം അതിൻ്റെ വളർച്ചയ്ക്ക് കാരണമായി. പലപ്പോഴും സ്ഥിരീകരണത്തിൻ്റെ അഭാവത്തിൽ പുതിയ വിവരങ്ങളും സ്റ്റോറികളും സ്ഥിരമായും എന്നത്തേക്കാളും വേഗതയേറിയ നിരക്കിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. വ്യാജ വാർത്തകൾ ഇമെയിലുകൾ വഴി അയക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയയെ ആക്രമിക്കുന്നതിലേക്ക് വളർന്നു. ലിങ്കുകളിൽ ക്ലിക്കുചെയ്യാനും ട്രാഫിക്കും ലാഭവും വർദ്ധിപ്പിക്കാനും വായനക്കാരെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത കഥകളെ പരാമർശിക്കുന്നതിനുപുറമെ, ആക്ഷേപഹാസ്യ വാർത്തകളെയും (അതിൻ്റെ ഉദ്ദേശ്യം തെറ്റിദ്ധരിപ്പിക്കലല്ല) ഈ പദം പരാമർശിക്കുന്നു. ആക്ഷേപഹാസ്യത്തിൻ്റെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഉദാഹരണങ്ങളിൽ പത്രം ദി ഒനിയൻ, സാറ്റർഡേ നൈറ്റ് ലൈവിൻ്റെ അപ്‌ഡേറ്റ്, ടെലിവിഷൻ ഷോകൾ ദി ഡെയ്‌ലി ഷോ, ദി കോൾബർട്ട് റിപ്പോർട്ട്, ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട് എന്നിവ ഉൾപ്പെടുന്നു. 21-ാം നൂറ്റാണ്ടിലെ വ്യാജ വാർത്തകൾ പലപ്പോഴും വാർത്താ ഔട്ട്‌ലെറ്റിൻ്റെ സാമ്പത്തിക ലാഭം വർദ്ധിപ്പിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ്. എൻപിആർ- ന് നൽകിയ അഭിമുഖത്തിൽ, വ്യാജ വാർത്താ ലേഖനങ്ങൾ ആരാണ് എഴുതുന്നത്, ആരാണ് ഈ ലേഖനങ്ങൾക്ക് പണം നൽകുന്നത്, എന്തിനാണ് വ്യാജ വാർത്ത സൃഷ്‌ടിക്കുന്നവർ തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന് വ്യാജ മാധ്യമ കൂട്ടായ്മയായ ഡിസ്ഇൻഫോമീഡിയ- യുടെ മുൻ സിഇഒ ജെസ്റ്റിൻ കോളർ പറഞ്ഞു. വ്യാജ വാർത്ത സൃഷ്‌ടിക്കുന്ന തൻ്റെ ജോലി ഉപേക്ഷിച്ച കോളർ, തൻ്റെ കമ്പനി ഒരേസമയം 20 മുതൽ 25 വരെ എഴുത്തുകാർക്ക് ജോലി നൽകിയിട്ടുണ്ടെന്നും പരസ്യങ്ങളിൽ നിന്ന് പ്രതിമാസം $10,000 മുതൽ $30,000 വരെ സമ്പാദിച്ചിട്ടുണ്ടെന്നും പറഞ്ഞു. കോളർ ഒരു ഫ്രീലാൻസ് എഴുത്തുകാരനായി പ്രവർത്തിക്കുന്നതിന് മുമ്പ് ഒരു മാസിക വിൽപ്പനക്കാരനായി പത്രപ്രവർത്തനത്തിൽ തൻ്റെ കരിയർ ആരംഭിച്ചു. വ്യാജവാർത്തകൾ എത്ര വേഗത്തിൽ പടരുമെന്ന് തനിക്കും മറ്റുള്ളവർക്കും തെളിയിക്കാനാണ് താൻ വ്യാജ വാർത്താ വ്യവസായത്തിലേക്ക് പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകളുടെ വിതരണത്തിന് ഉത്തരവാദി ഡിസ്ഇൻഫോമീഡിയ മാത്രമല്ല; ബസ്ഫീഡ് മീഡിയ എഡിറ്റർ ക്രെയ്ഗ് സിൽവർമാൻ പറയുന്നതനുസരിച്ച്, ഗൂഗിൾ ആഡ്സെൻസ്-ൻ്റെ പിന്നിലുള്ള വ്യക്തികളും അടിസ്ഥാനപരമായി വ്യാജ വാർത്താ വെബ്‌സൈറ്റുകൾക്കും അവയുടെ ഉള്ളടക്കത്തിനും ഫണ്ട് നൽകുന്നു, സെൻസേഷണലൈസ്ഡ് സ്റ്റോറികൾ "ട്രെൻഡ്" ആക്കി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്ക് ഉപയോക്താക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ഇങ്ങനെ പറഞ്ഞു, "ഫേസ്‌ബുക്കിലെ വ്യാജവാർത്തകൾ തെരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചുവെന്ന ആശയം, വളരെ ഭ്രാന്തമായ ആശയമാണെന്ന് ഞാൻ കരുതുന്നു", കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വ്യാജ വാർത്തകൾ ഫ്ലാഗ് ചെയ്യാനുള്ള വഴികൾ തേടുന്നുവെന്ന് അദ്ദേഹം ബ്ലോഗ് ചെയ്തു. 2014-ൽ, റഷ്യൻ പിന്തുണയുള്ള ഉക്രേനിയൻ വിമതർ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 വെടിവച്ചു വീഴ്ത്തിയതിനെത്തുടർന്ന് ഒരു എതിർപ്രചരണം സൃഷ്ടിക്കാൻ ആർടി പോലുള്ള നെറ്റ്‌വർക്കുകൾ വഴി റഷ്യൻ സർക്കാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. 2014-ൽ ക്രിമിയയുടെ അധിനിവേശത്തിനു ശേഷം റഷ്യൻ പ്രചരണങ്ങളിലും വ്യാജ വാർത്തകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായതായി 2016-ൽ നാറ്റോ അവകാശപ്പെട്ടു. റഷ്യൻ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള വ്യാജ വാർത്തകൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ജനപ്രിയ വാർത്താ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറിപ്പുകൾ അവലംബം Sources വർഗ്ഗം:കള്ളം പറയുക വർഗ്ഗം:വ്യാജ വാർത്ത
ജൽന ജില്ല
https://ml.wikipedia.org/wiki/ജൽന_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ജൽന ജില്ല (മറാഠി ഉച്ചാരണം: [d͡ʒaːlnaː]). ജൽന നഗരമാണ് ജില്ലാ ആസ്ഥാനം. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഡിവിഷന്റെ ഭാഗമാണ് ഈ ജില്ല. ജൽന പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. പടിഞ്ഞാറ് ഔറംഗാബാദ്, വടക്ക് ജൽഗാവ്, കിഴക്ക് ബുൽധാന, പർഭാനി ജില്ലകൾ, തെക്ക് ബീഡ് ജില്ല എന്നിങ്ങനെയാണ് ജൽനയുടെ അതിരുകൾ.https://jalna.gov.in/en/about-district/map-of-district/ ജൽന ജില്ലയുടെ വിസ്തീർണ്ണം 7,612 ച.കി.മീ. ആണ്. ഇത് മഹാരാഷ്ട്ര സംസ്ഥാന വിസ്തൃതിയുടെ 2.47% ആണ് ചരിത്രം ഈ ജില്ല മുമ്പ് നൈസാം സ്റ്റേറ്റിന്റെ ഭാഗമായിരുന്നു, മറാഠ്‌വാഡ മുക്തി സംഗ്രാമിന് ശേഷം, ഔറംഗബാദ് ജില്ലയുടെ ഒരു തഹസിൽ ആയി ഇന്ത്യയുടെ ഭാഗമായി. 1981 മെയ് 1-ന് ജൽന, ഭോകർദാൻ, ജാഫ്രാബാദ്, അംബാദ് എന്നീ തഹസിലുകൾ ചേർത്ത് ജൽന ജില്ല രൂപീകരിക്കപ്പെട്ടു. https://jalna.gov.in/en/about-district/introduction/ അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ജോസഫ് ബാർബറ
https://ml.wikipedia.org/wiki/ജോസഫ്_ബാർബറ
ജോസഫ് "ജോ" റോളണ്ട് ബാർബെറ എന്നും അറിയപ്പെടുന്ന ജോസഫ് ബാർബറ (1911-2006) ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. വില്ല്യം ഡെൻബി ഹന്നയുമൊന്നിച്ച് നടത്തിയ ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ കാർട്ടൂൺ ലോക പ്രശസ്ത പരമ്പരകളുണ്ടാക്കിയത്
Ketamine
https://ml.wikipedia.org/wiki/Ketamine
തിരിച്ചുവിടുകകെറ്റാമൈൻ
Tarashankar Bandopadhyay
https://ml.wikipedia.org/wiki/Tarashankar_Bandopadhyay
REDIRECT താരാശങ്കർ ബന്ദോപാധ്യായ
ഹനു-മാൻ
https://ml.wikipedia.org/wiki/ഹനു-മാൻ
പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവ്വഹിച്ചതും പ്രൈംഷോ എൻ്റർടൈൻമെൻ്റ് നിർമ്മിച്ചതും 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷയിലെ സൂപ്പർഹീറോ ചിത്രമാണ് ഹനു-മാൻ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, സമുതിരക്കനി, വിനയ്റാ യ്, വെണ്ണേല കിഷോർ എന്നിവരോടൊപ്പം തേജ സജ്ജ ടീറ്റിൽ റോളിൽ അഭിനയിക്കുന്നു. അഞ്ജനാദ്രി എന്ന സാങ്കൽപ്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, ഇത് പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ (PVCU) ആദ്യ ഭാഗമാണ്. അഞ്ജനാദ്രി എന്ന സാങ്കൽപ്പിക സ്ഥലത്തെ പശ്ചാത്തലമാക്കി, അഞ്ജനാദ്രിയിലെ ജനങ്ങളെ രക്ഷിക്കാൻ ഹനുമാൻ്റെ ശക്തി നേടുന്ന ഹനുമന്തുവിൻ്റെ കഥയാണ് ചിത്രം പിന്തുടരുന്നത്. 2021 മെയ് മാസത്തിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 ജൂൺ 25ന് ഹൈദരാബാദിൽ ആരംഭിച്ചു. ഛായാഗ്രഹണം ദാശരധി ശിവേന്ദ്ര; വെങ്കട്ട് കുമാർ ജെട്ടിയുടെ മേൽനോട്ടത്തിൽ വിഷ്വൽ ഇഫക്റ്റുകൾ; സായി ബാബു തലാരി എഡിറ്റിംഗും. പ്രശാന്ത് വർമ്മയുടെ സംവിധാനം, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനങ്ങൾ, ഭഗവാൻ ഹനുമാൻ്റെ ദൃശ്യവൽക്കരണം, പശ്ചാത്തല സ്‌കോർ, വിഎഫ്എക്‌സ്, പ്രൊഡക്ഷൻ ഡിസൈൻ, ആക്ഷൻ സീക്വൻസുകൾ എന്നിവയെ പ്രശംസിച്ച് നിരൂപകരിൽ നിന്ന് പോസിറ്റീവായ നിരൂപണങ്ങൾക്ക് 2024 ജനുവരി 12-ന് ഹനു-മാൻ റിലീസ് ചെയ്തു. ഒരു തെലുങ്ക് ചിത്രത്തിന് വേണ്ടിയുള്ള നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ ചിത്രം തകർത്തു. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമയായും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായും ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ തെലുങ്ക് ചിത്രമായും ഈ ചിത്രം 300 കോടിയിലധികം കളക്ഷൻ നേടി. ഒരു തുടർച്ച വികസിച്ചുകൊണ്ടിരിക്കുന്നു. അവലംബം വർഗ്ഗം:2024-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ വർഗ്ഗം:തെലുഗു ചലച്ചിത്രങ്ങൾ
Cote d'Ivoire
https://ml.wikipedia.org/wiki/Cote_d'Ivoire
തിരിച്ചുവിടുക ഐവറി കോസ്റ്റ്
കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രം
https://ml.wikipedia.org/wiki/കുറുവത്ത്_ശ്രീരുധിരമാല_ഭഗവതി_ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ കോർപ്പറേഷനിൽ ഉൾപ്പെട്ട പൂത്തോൾ ഡിവിഷനിലെ പോട്ടയിൽ ലെയിനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്, കുറുവത്ത് ശ്രീരുധിരമാല ഭഗവതി ക്ഷേത്രം. പണ്ട്, സ്ത്രീകൾ ശാന്തിക്കാരായിരുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഐതിഹ്യം ഈ ക്ഷേത്രത്തിന് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്. തൃശ്ശൂർ ജില്ലയിലെ അന്തിക്കാടിനടുത്തുള്ള പുത്തൻപീടിക വടക്കുംമുറിയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടോളം പഴക്കമുള്ള കുറുവത്ത് തറവാട്ടുക്ഷേത്രത്തിൻറെ ഒരു ശാഖയാണ് ഇത്. ഒരു ഈഴവ ക്ഷേത്രമായ ഈ ക്ഷേത്രത്തിലെ പരദേവത കുറുവത്ത് തമ്പുരാട്ടി അമ്മയാണ്. ഷൊർണൂർ- കൊച്ചി റെയിൽ പാതയുടെ പണി പത്തൊമ്പതാം നൂറ്റാണ്ടിൽ, എടക്കുന്നി വാരിയത്തുക്കാരുടെ ഭൂമിയായിരുന്ന ഇന്നത്തെ പൂത്തോൾ പ്രദേശത്തുണ്ടായിരുന്ന ബ്രിട്ടീഷ് എഞ്ചിനിയർമാർക്ക് കള്ള് ചെത്തികൊടുക്കാൻ വന്നവരായിരുന്നു ഈ ക്ഷേത്രത്തിൻറെ മുൻഗാമികൾ. പുത്തൻപീടികയിലെ കുറുവത്ത് തറവാട്ടിലെ അംഗങ്ങളായിരുന്ന കിട്ടുവും ഭാര്യ പൊന്നിയും അവരുടെ മക്കളുമായിരുന്നു അവർ. പില്ക്കാത്ത്, അവർ ഇവിടെ സ്ഥിരതാമസമാക്കുകയും അവരുടെ കുടുംബദേവതയെ ഇവിടെ കുടിവെയ്ക്കുകയും ചെയ്തു. അക്കാലത്ത്, കുടുംബത്തിലെ സ്ത്രീകളും ഈ അമ്പലത്തിൽ പൂജകൾ ചെയ്തിരുന്നു. ഉദയനാപുരം വിനോദ് ശാന്തിയാണ് ക്ഷേത്രത്തിലെ മേൽശാന്തി. ഉപദേവതകൾ വിഷ്ണുമായ, കരിങ്കുട്ടി, ബ്രഹ്മരക്ഷസ് എന്നിവരാണ് ഇവിടത്തെ പ്രധാന ഉപദേവതകൾ. രാമൻ മുത്തപ്പൻ, പാണൻ മുത്തപ്പൻ, മൂത്തകൈമൾ എന്നീ തറവാട്ടുകാർന്നവന്മാരെയും നാഗരാജാവ്, നാഗയക്ഷി കരിനാഗം എന്നീ നാഗദൈവങ്ങളെയും ഇവിടെ ആരാധിച്ചുവരുന്നു. ഉത്സവങ്ങൾ മേടമാസത്തിലെ മകയിരം നാളിലെ പ്രതിഷ്ഠാദിനമഹോത്സവവും കുംഭത്തിലെ തോറ്റം പാട്ടുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ. തോറ്റം പാട്ടിനോടനുബന്ധിച്ച് കളമെഴുത്തും പാട്ടും നടത്താറുണ്ട്. അവലംബം വർഗ്ഗം:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ പുറത്തേക്കുള്ള കണ്ണികൾ കുറുവത്ത് ക്ഷേത്രത്തിൽ തോറ്റംപാട്ട് ഉത്സവം Mathrubhumi
വാഷിം ജില്ല
https://ml.wikipedia.org/wiki/വാഷിം_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു ജില്ലയാണ് വാഷിം ജില്ല (മറാഠി ഉച്ചാരണം: [ʋaːʃim]) . വാഷിമിലാണ് ആസ്ഥാനം. ജില്ലയുടെ വിസ്തീർണ്ണം 5,150 km2 (1,990 ചതുരശ്ര മൈൽ) ആണ് https://washim.gov.in/en/about-district/. വിദർഭയുടെ പടിഞ്ഞാറൻ മേഖലയിലാണ് വാഷിം ജില്ല സ്ഥിതി ചെയ്യുന്നത് (20.1390° N, 77.1025° E). വടക്ക് അകോല, വടക്ക്-കിഴക്ക് അമരാവതി, തെക്ക് ഹിംഗോലി , പടിഞ്ഞാറ് ബുൽധാന, കിഴക്ക് യവത്മാൽ എന്നീ ജില്ലകൾ വാഷിം ജില്ലയുമായി അതിർത്തി പങ്കിടുന്നു. ഈ ജില്ലയിലെ പ്രധാന നദിയാണ് പെൻഗംഗ. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
കുടിയൊഴിക്കൽ
https://ml.wikipedia.org/wiki/കുടിയൊഴിക്കൽ
RISHI SUNIL The greatest of all time
യവത്മാൾ ജില്ല
https://ml.wikipedia.org/wiki/യവത്മാൾ_ജില്ല
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് യവത്മാൾ ജില്ല. (ഉച്ചാരണം: [jəʋət̪maːɭ]). സംസ്ഥാനത്തിലെ വിദർഭ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാഗ്പൂരും അമരാവതിയും കഴിഞ്ഞാൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിദർഭയിലെ മൂന്നാമത്തെ വലിയ ജില്ലയാണിത്. ജില്ലയുടെ ഭരണ ആസ്ഥാനം യവത്മാൽ നഗരമാണ്. വാർധ പെൻഗംഗ-വൈൻഗംഗ തടത്തിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് യവത്മാൽ ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം 19.26, 20.42 വടക്കൻ അക്ഷാംശങ്ങളിലും കിഴക്കൻ രേഖയിൽ 77.18 മുതൽ 7.9.9 വരെയുമാണ്. വടക്ക് അമരാവതി, വാർധ ജില്ലകളും കിഴക്ക് ചന്ദ്രപൂർ ജില്ലയും തെലങ്കാന സംസ്ഥാനവും തെക്ക് നാന്ദേഡ് ജില്ലയും പടിഞ്ഞാറ് വാഷിം, ഹിംഗോലി എന്നീ ജില്ലകളുമാണ് യവത്മാൾ ജില്ലയുടെ അതിരുകൾ. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
മള്ളിയൂർ ഗണപതിക്ഷേത്രം
https://ml.wikipedia.org/wiki/മള്ളിയൂർ_ഗണപതിക്ഷേത്രം
തിരിച്ചുവിടുക മള്ളിയൂർ മഹാഗണപതിക്ഷേത്രം
കരിമണ്ണ്
https://ml.wikipedia.org/wiki/കരിമണ്ണ്
കരിമണ്ണ് കേരളത്തിലെ പ്രധാന മണ്ണിനം. കറുത്ത നിറത്തിൽകാണപ്പെടുന്നു.ബസൾട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണാണ് കരിമണ്ണ്. വെർട്ടിസോൾ എന്ന് കരിമണ്ണ് അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലെ കുറച്ചു ഭാഗങ്ങളിലും പ്രധാനമായും ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നു ഈ മണ്ണ്.മണൽകലർന്ന കളിമണ്ണാണിത്. അര മീറ്ററിനുതാഴെ അഴുകിയ ജൈവപദാർത്ഥങ്ങളുടെയും തടിയുടെയ്മ് അംശം കാണപ്പെടുന്നു. വളരെ നീർവാർച്ച കുറഞ്ഞ ഈയിനം മണ്ണിന് അമ്ലത കൂടുതലാണ്. ഇരുമ്പിന്റേയും അലുമിനിയത്തിന്റേയും മറ്റ് ലവളങ്ങളുടേയും അളവ് അധികമാണ്. വർഷകാലങ്ങളിൽ ഭൂരിഭാഗം സമയവും വെള്ളം കൊണ്ട് മൂടിക്കിടക്കുന്നു. ഫോസ്ഫറസ്, കാൽസ്യം എന്നിവയുടെ അഭാവമുണ്ട്. കുട്ടനാട്-കോൾ നെൽപ്പാടങ്ങളിൽ ഈയിനം മണ്ണാണ്
ഹെന്നി പെന്നി
https://ml.wikipedia.org/wiki/ഹെന്നി_പെന്നി
അമേരിക്കൻ ഐക്യനാടുകളിൽ "ചിക്കൻ ലിറ്റിൽ" എന്നും "ചിക്കൻ ലിക്കൻ" എന്നും അറിയപ്പെടുന്ന ഒരു യൂറോപ്യൻ നാടോടി കഥയാണ് "ഹെന്നി പെന്നി". ലോകം അവസാനിക്കാൻ പോകുന്നുവെന്ന് വിശ്വസിക്കുന്ന ഒരു കോഴിയെക്കുറിച്ചുള്ള ഒരു സഞ്ചിത കഥയുടെ രൂപത്തിൽ ഇതിൽ ഒരു ഗുണപാഠംമുണ്ട്. കഥയിൽ ആകാശം ഇടിഞ്ഞു വീഴുകയാണെന്ന്!" പറയുന്നത് ദുരന്തം ആസന്നമാണെന്ന ഉന്മാദമോ തെറ്റായതോ ആയ ഒരു വിശ്വാസത്തെ സൂചിപ്പിക്കുന്ന ഒരു പൊതു ഭാഷയായി ഇംഗ്ലീഷ് ഭാഷയിലേക്ക് കടന്നു. സമാനമായ കഥകൾ 25 നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കൂടാതെ "ഹെന്നി പെന്നി" വിവിധ മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്നത് തുടരുന്നു. കഥയും അതിൻ്റെ പേരും thumb|right|upright=1.3|"ചിക്കൻ ലിറ്റിൽ" എന്ന കഥയുടെ ചിത്രീകരണം, 1916 ഈ കഥയെ ആർനെ-തോംസൺ-ഉതർ ഇൻഡക്സ് ടൈപ്പ് 20C എന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. അതിൽ മനോവിഭ്രാന്തിയുടെയും മാസ് ഹിസ്റ്റീരിയയുടെയും വെളിച്ചം നൽകുന്ന നാടോടിക്കഥകളുടെ അന്താരാഷ്ട്ര ഉദാഹരണങ്ങൾ ഉൾപ്പെടുന്നു.The End of the World The Sky Is Falling, folktales of Aarne-Thompson-Uther type 20C (including former type 2033), in which storytellers from around the world make light of paranoia and mass hysteria, selected and edited by D. L. Ashliman, 1999 കഥയുടെ നിരവധി പാശ്ചാത്യ പതിപ്പുകൾ ഉണ്ട്, അവയിൽ ഏറ്റവും അറിയപ്പെടുന്നത് ഒരു കോഴിക്കുഞ്ഞിന്റെ തലയിൽ ഓക് വൃക്ഷത്തിന്റെ കായ് വീഴുമ്പോൾ ആകാശം വീഴുന്നുവെന്ന് വിശ്വസിക്കുന്ന കഥയാണ്. കോഴിക്കുഞ്ഞ് വിവരം രാജാവിനോട് പറയാൻ തീരുമാനിക്കുന്നു. യാത്രചെയ്യുന്നതിനിടയിൽ അന്വേഷണത്തിനായി കണ്ടുമുട്ടുന്ന തന്നോടൊപ്പം ചേരുന്ന മറ്റ് മൃഗങ്ങളെ കൂടി. കൂട്ടുന്നു. ഈ ഘട്ടത്തിനുശേഷം, പരിചിതനായ, ഒരു കുറുക്കൻ അവരെ അതിൻ്റെ ഗുഹയിലേക്ക് ക്ഷണിക്കുകയും പിന്നീട് അവയെ എല്ലാം ഭക്ഷിക്കുകയും ചെയ്യുന്നു. മിക്ക പുനരാഖ്യാനങ്ങളിലും, മൃഗങ്ങൾക്ക് പ്രാസമുള്ള പേരുകൾ ഉണ്ട്, സാധാരണയായി ചിക്കൻ ലിക്കൻ അല്ലെങ്കിൽ ചിക്കൻ ലിറ്റിൽ, ഹെന്നി പെന്നി അല്ലെങ്കിൽ ഹെൻ-ലെൻ, കോക്കി ലോക്കി, ഡക്കി ലക്കി അല്ലെങ്കിൽ ഡക്കി ഡാഡിൽസ്, ഡ്രാക്കി ലേക്കി, ഗൂസി ലൂസി അല്ലെങ്കിൽ ഗൂസി പൂസി, ഗാൻഡർ ലാൻഡർ, ടർക്കി, ഫ്യോക്സി. ലോക്സി അല്ലെങ്കിൽ ഫോക്സി വോക്സി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കഥയുടെ ഏറ്റവും സാധാരണമായ പേര് "ചിക്കൻ ലിറ്റിൽ" എന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കുട്ടികൾക്കുള്ള ചിത്രീകരിച്ച പുസ്തകങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടനിൽ ഇത് "ഹെന്നി പെന്നി", "ചിക്കൻ ലിക്കൻ" എന്നീ പേരുകളിൽ അറിയപ്പെടുന്നു. ചരിത്രം thumb|250px|"പണ്ട് ക്ലൂക്ക് എന്ന് പേരുള്ള ഒരു ചെറിയ കോഴി ഉണ്ടായിരുന്നു": കഥയുടെ 1823 ലെ ഡാനിഷ് പതിപ്പിൻ്റെ തുടക്കം. വാമൊഴി നാടോടി പാരമ്പര്യത്തിൻ്റെ ഭാഗമായിരുന്ന ഈ കഥ 19-ആം നൂറ്റാണ്ടിൻ്റെ ആദ്യ വർഷങ്ങളിൽ ഗ്രിം സഹോദരന്മാർ അവരുടെ ജർമ്മൻ കഥകളുടെ ശേഖരം ഉപയോഗിച്ച് ഒരു യൂറോപ്യൻ മാതൃക സൃഷ്ടിച്ചതിന് ശേഷമാണ് അച്ചടിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സ്കാൻഡിനേവിയൻ സ്രോതസ്സുകളിൽ നിന്ന് കഥകൾ ശേഖരിച്ച ആദ്യകാലങ്ങളിൽപ്പെട്ട ഒരാളാണ് ജസ്റ്റ് മത്യാസ് തീലെ. അദ്ദേഹം 1823-ൽ ഹെന്നി പെന്നി കഥയുടെ ആദ്യ പതിപ്പ് ഡാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചു. അതിലെ കഥാപാത്രങ്ങളുടെ പേരുകൾ കൈലിംഗ് ക്ലൂക്ക്,Kylling means "chick" (baby chicken); Kluk is an onomatopoeic representation of a chicken's vocalization, similar to English "cluck" ഹോൺ പോൺ,Høne means "hen"; Pøne means "penny" Hane Pane, Hane means "cock"/"rooster" And Svand,And means "duck" ഗാസെ പാസേ, Gaase (modern Danish Gåse) means "goose" ഹനേ പനേ,Hane means "cock"/"rooster"റവ് സ്ക്രെവ്.Ræv means "fox" തീലെയുടെ പേരിടാത്ത കഥയുടെ വിവരണത്തിൽ, കൈലിംഗ് ക്ലൂക്കിൻ്റെ മുതുകിൽ ഒരു നട്ട് വീണു അവനെ വീഴ്ത്തുന്നു. പിന്നീട് അദ്ദേഹം മറ്റ് ഓരോ കഥാപാത്രങ്ങളെക്കുറിച്ചും വിവരിക്കുന്നു. "എല്ലാ ലോകവും വീഴുകയാണെന്ന് തോന്നുന്നതായി" പ്രഖ്യാപിക്കുകയും ചെയ്യുന്നു. റവ് സ്ക്രെവ് എന്ന കുറുക്കൻ യാത്രയിൽ ചേരുന്നു. അവർ ചെറുവനത്തിൽ എത്തുമ്പോൾ, പിന്നിൽ നിന്ന് അവരെ എണ്ണി ഓരോരുത്തരെ കുറുക്കൻ തിന്നുന്നു. ഒടുവിൽ മറ്റ് നിരവധി പതിപ്പുകൾ പ്രസിദ്ധീകരിച്ചതിന് ശേഷം ഈ കഥ ബെഞ്ചമിൻ തോർപ്പ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. thumb|250px|First pages of The Remarkable Story of Chicken Little (1840) കഥ ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ, അവർ പോയ ശീർഷകങ്ങൾ ഗണ്യമായി വ്യത്യാസപ്പെട്ടിരുന്നു. മസാച്യുസെറ്റ്‌സിലെ പീറ്റർഷാമിൽ നിന്നുള്ള ചിത്രകാരനും മരം കൊത്തുപണിക്കാരനുമായ ജോൺ ഗ്രീൻ ചാൻഡലർ (1815-1879), 1840-ൽ ദി റിമാർക്കബിൾ സ്റ്റോറി ഓഫ് ചിക്കൻ ലിറ്റിൽ എന്ന പേരിൽ ഒരു സചിത്ര കുട്ടികളുടെ പുസ്തകം പ്രസിദ്ധീകരിച്ചു. കഥയുടെ ഈ അമേരിക്കൻ പതിപ്പിൽ, കഥാപാത്രങ്ങളുടെ പേരുകൾ ചിക്കൻ ലിറ്റിൽ, ഹെൻ-പെൻ, ഡക്ക്-ലക്ക്, ഗൂസ്-ലൂസ്, ഫോക്സ്-ലോക്സ് എന്നിവയാണ്. വാലിൽ ഒരു ഇല വീഴുന്നത് കണ്ട് ചിക്കൻ ലിറ്റിൽ ഭയക്കുന്നു.The text of the story is reprinted in Notes References External links A Norwegian variant (1859) at Wikisource Printed between 1865–71. വർഗ്ഗം:ഇന്ത്യൻ ഫോൿലോർ
Henny Penny
https://ml.wikipedia.org/wiki/Henny_Penny
തിരിച്ചുവിടുകഹെന്നി പെന്നി
അബൂബക്കർ മുഹമ്മദ് ജക്കറിയ
https://ml.wikipedia.org/wiki/അബൂബക്കർ_മുഹമ്മദ്_ജക്കറിയ
അബൂബക്കർ മുഹമ്മദ് ജകരിയ മൊജുംദർ (; ജനനം 1969) ഒരു ബംഗ്ലാദേശി ഇസ്ലാമിക പണ്ഡിതൻ, മാധ്യമ പ്രവർത്തകൻ, പ്രൊഫസർ, എഴുത്തുകാരൻ, പ്രഭാഷകൻ, ഇസ്ലാമിക പ്രഭാഷകൻ. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കുഷ്തിയ ൽ ഫിഖ്, ലീഗൽ സ്റ്റഡീസ് പ്രൊഫസറായി അദ്ദേഹം പ്രവർത്തിക്കുന്നു. വിവിധ ബംഗ്ലാദേശി ടെലിവിഷൻ ചാനലുകളിലെ വിവിധ പത്രങ്ങളിലും മാസികകളിലും അദ്ദേഹം ഇസ്ലാമിക പരിപാടികളും ഇസ്ലാമും ചർച്ച ചെയ്യുന്നു. He also gives sermons at various Islamic mahfils and pre-Jumu'ah prayers Khutba at various places. അദ്ദേഹത്തിൻ്റെ "തഫ്സീർ സക്കറിയ പ്രസിദ്ധീകരിച്ചത് കിംഗ് ഫഹദ് പ്രിൻ്റിംഗ് പ്രസ് ആണ്. സൗദി അറേബ്യയുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണിത്, ബംഗാളിലെ മുസ്ലീം വായനക്കാർ ഈ പുസ്തകത്തെ വിലമതിക്കുന്നു. അദ്ദേഹത്തിൻ്റെ പുസ്തകം ഹിന്ദുസിയത് വാ തസുർ ശിർക്ക് ഫിൽ കാദിം വൽ ഹദീസ് എന്നിവ അറബ് ലോകത്ത് വളരെ പ്രചാരത്തിലുണ്ട്. കൂടാതെ, അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ ബംഗ്ലാദേശിലെ പൊതു ഉന്നത പഠനങ്ങളിലെ പാഠ്യപദ്ധതിയിലും ഉണ്ട്. 2023-ലെ ഹജ്ജിൽ, സൗദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ രണ്ട് വാല്യങ്ങളുള്ള ബംഗാളി തഫ്സീർ എല്ലാ ബംഗാളി തീർഥാടകർക്കും സൗദി ഗവൺമെൻ്റിൻ്റെ സമ്മാനമായി നൽകി. അവലംബം മറ്റ് വെബ്സൈറ്റുകൾ Abu Bakar Muhammad Zakaria on Islamhouse.com വിഭാഗം:ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മദീന പൂർവ്വ വിദ്യാർത്ഥികൾ വിഭാഗം:ബംഗ്ലാദേശി അധ്യാപകർ വിഭാഗം:1969 ജനനങ്ങൾ വിഭാഗം:ജീവിക്കുന്ന ആളുകൾ വിഭാഗം:ചിറ്റഗോംഗ് ഡിവിഷനിൽ നിന്നുള്ള ആളുകൾ വർഗ്ഗം:ബംഗ്ലാദേശി എഴുത്തുകാർ
കുത്തനഴി ശിവക്ഷേത്രം
https://ml.wikipedia.org/wiki/കുത്തനഴി_ശിവക്ഷേത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കരുവാരകുണ്ട് പഞ്ചായത്തിലെ പുത്തനഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതും വളരെയധികം പഴക്കം ചെന്നതുമായ ഒരു ക്ഷേത്രമാണ് ശ്രീ കുത്തനേഴി ശിവക്ഷേത്രം പരമശിവനാണ് പ്രധാന പ്രതിഷ്ഠ ഉപദേവന്മാരായി അയ്യപ്പൻ ഭഗവതി ഗണപതി രക്ഷസ് എന്നീ പ്രതിഷ്ഠകളും ഉണ്ട് വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ
അന്താരാഷ്ട്ര കോണ്ടം ദിനം
https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കോണ്ടം_ദിനം
ലോകമെമ്പാടും എല്ലാവർഷവും ഫെബ്രുവരി മാസത്തിലെ പതിമൂന്നാം തീയതി അന്താരാഷ്ട്ര കോണ്ടം ദിനമായി ആചരിച്ചു വരുന്നു. ഇംഗ്ലീഷിൽ ഇന്റർനാഷണൽ കോണ്ടം ഡേ (International Condom Day). സാമൂഹികമായ ആരോഗ്യത്തെ മുൻനിർത്തി പ്രധാനമായും ഗർഭനിരോധന ഉറ അഥവാ കോണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്നതാണ് അന്താരാഷ്ട്ര കോണ്ടം ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയുമായി സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി ഉൾപ്പടെയുള്ള രോഗങ്ങൾ ചെറുക്കുക, ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുക, കുടുംബാസൂത്രണം തുടങ്ങിയ സന്ദേശങ്ങളാണ് കൊണ്ടു ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളിലും ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടത്തിക്കൊണ്ട് ഈ ദിവസം ആചരിക്കാറുണ്ട്. പുരുഷന്മാർക്ക് വേണ്ടിയുള്ളവ മാത്രമല്ല, സ്ത്രീകൾക്കുള്ള കോണ്ടം, റബ്ബർ ദന്തമൂടികൾ (ഡെന്റൽ ഡാംസ്) തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു. റഫറൻസുകൾ
അന്താരാഷ്ട്ര സ്വയംഭോഗം ദിനം
https://ml.wikipedia.org/wiki/അന്താരാഷ്ട്ര_സ്വയംഭോഗം_ദിനം
ലോകമെമ്പാടും മെയ് 28 അന്താരാഷ്ട്ര സ്വയംഭോഗ ദിനമായി അഥവാ ഇന്റർനാഷണൽ മാസ്റ്റർബേഷൻ ഡേ (International Masturbation Day) ആയി ആചരിക്കുന്നു. അമേരിക്കയിൽ ഇത് ദേശീയ സ്വയംഭോഗ ദിനമാണ്.  സ്വയംഭോഗത്തെ പറ്റി ശാസ്ത്രീയമായ അവബോധം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അന്താരാഷ്ട്ര സ്വയംഭോഗ ദിനം എന്നത് കൊണ്ട് ഉദേശിക്കുന്നത്. കൂടുതൽ ബോധവൽക്കരണം ലക്ഷ്യമിട്ടു മെയ്‌ മാസം സ്വയംഭോഗ മാസമായി ആചരിച്ചു വരുന്നു. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെയും ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെയും ഭാഗമാണിത്. സ്വയംഭോഗം സ്വാഭാവികമായ ഒരു പ്രക്രിയയെന്ന നിലയിൽ അത് ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയുള്ള കൂടിയാണ് ഈ ദിനാചാരണം. അമേരിക്കയിൽ മെയ്‌ 7, 1995 ലാണ് ഈ ദിവസം ആദ്യമായി ആചരിച്ചു തുടങ്ങിയത്. പൊതുജനാരോഗ്യ വിദഗ്ദ സർജൻ ജനറൽ ഡോക്ടർ ജോയ്സിലിൻ എൽഡഴ്സിനോടുള്ള ആദരവായാണ് ഈ ദിനം അമേരിക്കയിൽ ആചരിച്ചു തുടങ്ങിയത്.  വിദ്യാർഥികൾക്ക് സ്വയംഭോഗത്തെ പറ്റിയുള്ള അവബോധം കൂടി ഉൾപ്പെടുന്ന തരത്തിലുള്ള ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാൻ വേണ്ടി വാദിച്ചു എന്നതിന്റെ പേരിൽ ഡോക്ടർ എൽഡഴ്സിസിനെതിരെ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ നടപടി എടുത്തിരുന്നു. റെഫറൻസുകൾ
ലോക രതിമൂർച്ഛ ദിനം
https://ml.wikipedia.org/wiki/ലോക_രതിമൂർച്ഛ_ദിനം
ഓഗസ്റ്റ് 8 ലോക രതിമൂർച്ഛ ദിനം അഥവാ അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി (വേൾഡ് ഓർഗാസം ഡേ) ആചരിച്ചു വരുന്നു. ബ്രസീലിൽ ആണ് ലോക വനിത രതിമൂർച്ഛ ദിനം ആദ്യമായി നിലവിൽ വന്നത്. ഇത് സ്ത്രീ ലൈംഗികത, രതിമൂർച്ഛ, അതിന്റെ ഗുണങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്താനും അതുവഴി രതിമൂർച്ഛയിലെ ജൻഡർ അസമത്വം പരിഹരിക്കാനും വേണ്ടി ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) യുഎസ്എ, കാനഡ, യുകെ, ജർമ്മനി, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ‌ തുടങ്ങിയ രാജ്യങ്ങൾ ആചരിക്കുന്നു. രതിമൂർച്ഛ ലോക സമാധാനത്തിന് എന്ന സന്ദേശവുമായി "ഗ്ലോബൽ ഓർഗാസം ഫോർ പീസ്" ഡിസംബർ 22 രണ്ടായിരത്തിയാറിൽ തുടങ്ങി ചില വർഷങ്ങളിൽ ആക്ടിവിസ്റ്റുകൾ ആചരിച്ചിരുന്നു. സ്ട്രെസ് കുറക്കുന്ന, നല്ല ഉറക്കം ലഭിക്കുന്ന, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന രതിമൂര്ച്ഛയുടെ ഗുണങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഈ ദിനം ആചരിച്ചത്. റെഫറൻസുകൾ
ഡേറ്റിംഗ്
https://ml.wikipedia.org/wiki/ഡേറ്റിംഗ്
വിവാഹം അല്ലെങ്കിൽ പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി അതുമല്ലെങ്കിൽ പങ്കാളിയെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരസ്പരം അറിയാനും മനസിലാക്കുവാനുമാണ് ആളുകൾ 'ഡേറ്റിംഗ്' (Dating) ഉപയോഗപ്പെടുത്തുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ ചെയ്യാറുണ്ട്. അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും യാത്ര പോവുക, ഭക്ഷണം കഴിക്കുക അല്ലെങ്കിൽ കോഫി കഴിക്കുക, സംസാരിക്കുക, ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുക, അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുക തുടങ്ങിയവയാണ് പൊതുവെ കാണപ്പെടുന്ന രീതി. ഇതിനു വേണ്ടി മണിക്കൂറുകൾ തൊട്ടു ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ പോലും എടുത്തേക്കാം. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാൽ തന്നെ ഈ സമയത്തിന് വിവാഹത്തിനോ പ്രണയത്തിനോ മുൻപ് വലിയ പ്രാധാന്യമുണ്ട്. ഈ ഘട്ടത്തിൽ കൂടെയുള്ള വ്യക്തിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിക്കഴിഞ്ഞാൽ അത് ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കാം. പരസ്പരം നല്ലരീതിയിൽ പെരുമാറുന്നതിന് ഒപ്പം തന്നെ ചുറ്റുമുള്ളവരോടും നല്ലരീതിയിൽ പെരുമാറേണ്ടതുണ്ട്. ഇതിൽ നിന്നുമാണ് പലരും ഈ വ്യക്തിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ ഡേറ്റിംഗ് സർവ സാധാരണമാണ്. അവിടങ്ങളിൽ അപരിചിതരെയോ സ്വന്തം താല്പര്യങ്ങളുമായി യോജിച്ചു പോകാത്തവരെയോ വിവാഹം കഴിക്കാനോ അവരുമായി ഒന്നിച്ചു ജീവിക്കാനോ ആളുകൾ തയ്യാറല്ല. വ്യക്തികളെ മനസിലാക്കാതെ അവരുമായി പെട്ടന്ന് ബന്ധങ്ങൾ സ്ഥാപിക്കുന്നത് അവർ അപകടകരമായി കാണുന്നു. അത്തരം ബന്ധങ്ങൾ ജീവിതത്തത്തെ മോശമായി ബാധിക്കുന്നതായി കാണപ്പെടുന്നു എന്ന്‌ വിലയിരുത്തപ്പെടുന്നു. എന്നാൽ ഡേറ്റിംഗ് എന്ന രീതിക്ക് യഥാസ്തികരായ ആളുകളിൽ നിന്നും പലപ്പോഴും കടുത്ത എതിർപ്പ് നേരിടേണ്ടി വരാറുണ്ട്. വിവിധ ഡേറ്റിംഗ് രീതികൾ കോഫീ ഡേറ്റിംഗ്, പാർട്ടി ഡേറ്റിംഗ്, ഗ്രൂപ്പ് ഡേറ്റിംഗ്, ഓൺലൈൻ ഡേറ്റിംഗ്, സീനിയർ ഡേറ്റിംഗ്, ഫ്രണ്ട്ഷിപ്പ് ഡേറ്റിങ്, റൊമാന്റിക് ഡേറ്റിംഗ്, സെക്സ് ഡേറ്റിംഗ് തുടങ്ങിയ ധാരാളം ഡേറ്റിംഗ് രീതികൾ നിലവിലുണ്ട് . റെഫറൻസുകൾ
നാന്ദേഡ് ജില്ല
https://ml.wikipedia.org/wiki/നാന്ദേഡ്_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് നാന്ദേഡ് ജില്ല (മറാഠി ഉച്ചാരണം: [naːn̪d̪eɖ]) . നാന്ദേഡ് നഗരമാണ് ജില്ലാ ആസ്ഥാനം. ചരിത്രം ഒന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്ര വിവരണങ്ങളിൽ നാന്ദേഡ് പരാമർശിക്കപ്പെടുന്നുണ്ട്..മഹിംഭട്ട രചിച്ച ലീലാചരിത്രം എന്ന ഗ്രന്ഥത്തിൽ നാന്ദേഡിനെ പരാമർശിച്ചിട്ടുണ്ട്. നാന്ദേഡ് നഗരത്തിലെ നരസിംഹ വിഗ്രഹത്തിന്റെ വിവരണം ഇതിൽ കാണാം. വസിമിൽ നിന്ന് കണ്ടെത്തിയ ഒരു ചെമ്പ് തകിടിൽ നാന്ദേഡിനെ "നന്ദിതട്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.https://nanded.gov.in/en/ 1956-ൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന്, കന്ധർ, ഹഡ്ഗാവ്, ബിലോളി, ഡെഗ്ലൂർ, മുധോൾ എന്നിങ്ങനെ ആറ് താലൂക്കുകൾ ഉൾപ്പെടുത്തി നാന്ദേഡ് ജില്ല രൂപീകരിച്ചു. മുഖേദ്, ഭോക്കർ എന്നീ പ്രദേശങ്ങളെ മഹൽ (റവന്യൂ ആസ്ഥാനം) എന്ന് വിളിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഫലമായി, ഡെഗ്ലൂർ താലൂക്കിലെ ബിച്ച്കുന്ദ, ജുക്കൽ എന്നീ ഗ്രാമങ്ങളും മുധോൾ താലൂക്കും (ധർമബാദ് ഒഴികെ) തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ലയിപ്പിച്ചു. അവയ്ക്ക് പകരം കിൻവാട്ട്, ഇസ്ലാപൂർ ഗ്രാമങ്ങൾ അദിലാബാദ് ജില്ലയിൽ നിന്ന് വേർപെടുത്തി വീണ്ടും നന്ദേഡ് ജില്ലയുടെ ഭാഗമാക്കി. ഇസ്ലാപൂർ ഗ്രാമം കിൻവാട്ട് താലൂക്കുമായി സംയോജിപ്പിക്കുകയും ധർമബാദ് ബിലോലി താലൂക്കിൽ ലയിക്കുകയും ചെയ്തു. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ഗഡ്ചിരോളി ജില്ല
https://ml.wikipedia.org/wiki/ഗഡ്ചിരോളി_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് ഗഡ്ചിരോളി ജില്ല (മറാഠി ഉച്ചാരണം: [ɡəɖt͡ʃiɾoliː]). ഗഡ്ചിരോളി നഗരമാണ് ജില്ലയുടെ ഭരണ ആസ്ഥാനം. വടക്ക് ഗോന്ദിയ ജില്ലയും, കിഴക്ക് ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ-അംബഗർ ചൗക്കി, കാങ്കർ, നാരായൺപൂർ, ബീജാപൂർ ജില്ലകളും തെക്ക് തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി ജില്ലയും തെലങ്കാനയിലെ മഞ്ചേരിയൽ, കൊമരം ഭീം, ചന്ദ്രപൂർ എന്നീ ജില്ലകളും ഗഡ്ചിരോളി ജില്ലയുടെ അതിരുകളായി വരുന്നു. ചരിത്രം പുരാതന കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്നത് രാഷ്ട്രകൂടരും ചാലൂക്യരും ദേവ്ഗിരിയിലെ യാദവരും പിന്നീട് ഗഡ്ചിരോളിയിലെ ഗോണ്ടുകളും ആയിരുന്നു. 1905 ൽ ബ്രഹ്മപുരിയിൽ നിന്നും ചന്ദ്രപൂർ തഹസിൽ നിന്നുമുള്ള ജമീന്ദാരി എസ്റ്റേറ്റുകൾ ചേർത്ത് ഗഡ്ചിരോളി തഹസിൽ രൂപീകരിച്ചു.ചന്ദ്രപൂർ ജില്ലയിൽ നിന്ന് വേർപെടുത്തിയ ഗഡ്ചിരോളി, സിറോഞ്ച താലൂക്കുകൾ ചേർത്ത് 1982 ഓഗസ്റ്റ് 26 നാണ് ഗഡ്ചിരോളി ജില്ല രൂപീകൃതമായത്.https://gadchiroli.gov.in/history/ അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
വീണ നന്ദകുമാർ
https://ml.wikipedia.org/wiki/വീണ_നന്ദകുമാർ
മലയാള സിനിമ അഭിനേത്രിയാണ് വീണ നന്ദകുമാർ . കെട്ടിയോളാണ് എന്റെ മാലാഖ (2019) എന്ന സിനിമയിലെ റിൻസി എന്ന കഥാാപാത്രമാണ് വീണയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. അഭിനയ ജീവിതം 2017ൽ സെന്തിൽ രാജ് സംവിധാനം ചെയ്ത കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയമായതിനാൽ വീണ ശ്രദ്ധിക്കപ്പെട്ടില്ല. തോദ്ര എന്ന സിനിമയിലൂടെ വീണ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിൽ സമ്പന്ന കുടുംബത്തിലെ ദിവ്യ എന്ന പെൺകുട്ടിയായി അഭിനയിച്ചു. ഡെക്കാൻ ക്രോണിക്കിളിലെ അനുപമ സുബ്രഹ്മണ്യൻ അവളുടെ പ്രകടനത്തെ "നന്നായിരുന്നു" എന്ന് വിലയിരുത്തി. 2019-ൽ പുറത്തിറങ്ങിയ കെട്ടിയോളാണ് എന്റെ മാലാഖയിൽ വീണക്ക് മികച്ച വേഷം ലഭിച്ചു. ഈ സിനിമയിൽ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വീണ ഈ കഥാപാത്രത്തെ "ശരിയായ സംയമനത്തോടെയാണ് അവതരിപ്പിച്ചത്" എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അന്ന മാത്യൂസ് എഴുതിയത്. 2020-ൽ, ഫാമിലി ഡ്രാമ ചിത്രമായ കോഴിപ്പോരിൽ ആനിയായും ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ലൗവിൽ ഹരിതയായും വീണ അഭിനയിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി കോഴിപ്പോരിനെ അവലോകനം ചെയ്തുകൊണ്ട് ദീപ സോമൻ എഴുതി, "കഥയുടെ പരിമിതമായ പരിധിക്കുള്ളിൽ വീണ നന്നായി അഭിനയിച്ചു". അഭിനയിച്ച സിനിമകൾ വർഷം ഫിലിം പങ്ക് കുറിപ്പുകൾ 2017 കടംകഥ ജീന Harikumar, M.R. (21 December 2019). "ഇതാണ് സ്ലീവാച്ചന്റെ 'മാലാഖ'; വീണ നന്ദകുമാർ അഭിമുഖം..." manoramaonline (in Malayalam). Retrieved 13 March 2021. Category:CS1 Malayalam-language sources (ml) 2018 തോദ്രാ ദിവ്യ തമിഴ് സിനിമ 2019 കെട്ടിയോളാണ് എന്റെ മാലാഖ റിൻസി 2020 കോഴിപ്പോര് ആനി സ്നേഹം ഹരിത 2021 മരക്കാർ: അറബിക്കടലിൻ്റെ സിംഹം രാജകുമാരി ആർച്ചയുടെ വേലക്കാരി അംഗീകാരമില്ലാത്ത വേഷം 2022 ഭീഷ്മ പർവ്വം ജെസ്സി 2023 വോയ്സ് ഓഫ് സത്യനാഥൻ സൂസൻ 2024 ചിത്രീകരണം അവലംബങ്ങൾ പുറത്തേക്കുള്ള കണ്ണികൾ Veena Nandakumar at IMDb വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:1990-ൽ ജനിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടിമാർ
ചന്ദ്രപൂർ ജില്ല
https://ml.wikipedia.org/wiki/ചന്ദ്രപൂർ_ജില്ല
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂർ ഡിവിഷനിലെ ഒരു ജില്ലയാണ് ചന്ദ്രപൂർ ജില്ല (മറാഠി ഉച്ചാരണം: [t͡ʃən̪d̪ɾəpuːɾ]). മുമ്പ് ചന്ദ ജില്ല എന്നറിയപ്പെട്ടിരുന്നു. 1981-ൽ ഗഡ്ചിരോളി, സിറോഞ്ച തഹസീലുകളെ വേർപെടുത്തി ഗഡ്ചിരോളി ജില്ല സ്ഥാപിക്കുന്നതു വരെ ചന്ദ്രപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായിരുന്നു. 2011-ൽ ജില്ലയിലെ ജനസംഖ്യ 2,204,307 ആയിരുന്നു. ചന്ദ്രപൂർ നഗരമാണ് ജില്ലാ ആസ്ഥാനം. മഹാരാഷ്ട്രയിലെ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ, വാർധ വാലി കൽക്കരിപ്പാടം എന്നിവ ഈ ജില്ലയിലാണ്. ഈ ജില്ലയിൽ സിമന്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ചുണ്ണാമ്പുകല്ലിന്റെ വലിയ ശേഖരമുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ ഒന്നാണ് ചന്ദ്രപൂർ. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
വീഡിയോ
https://ml.wikipedia.org/wiki/വീഡിയോ
ലഘുരൂപസമയം=1|പകരം=Scenes in order: initial meeting, brainstorming, concept design, scripting, storyboards, shooting, initial editing, adding graphics, revising, add audio, final grading, delivery|ലഘുചിത്രം| ഒരു മീഡിയ പ്രൊഡക്ഷൻ പ്രോസസിൻ്റെ ഉദാഹരണം കാണിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ചലിക്കുന്ന ദൃശ്യങ്ങളുടെ റെക്കോർഡിംഗ്, പകർപ്പെടുക്കൽ, പ്ലേബാക്ക്, പ്രക്ഷേപണം, പ്രദർശിപ്പിക്കൽ എന്നിവയ്ക്കായുള്ള ഒരു ഇലക്ട്രോണിക് മാധ്യമമാണ് വീഡിയോ. മെക്കാനിക്കൽ ടെലിവിഷൻ സംവിധാനങ്ങൾക്കായി ആദ്യമായി വികസിപ്പിച്ചെടുത്ത വീഡിയോ വേഗത്തിൽ കാഥോഡ്-റേ ട്യൂബ് (സിആർടി) സംവിധാനങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു, പിന്നീട് അവ പല തരത്തിലുള്ള ഫ്ലാറ്റ്-പാനൽ ഡിസ്പ്ലേകളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു. ഡിസ്പ്ലേ റെസല്യൂഷൻ, വീക്ഷണാനുപാതം, സ്ക്രീൻ പുതുക്കൽ നിരക്ക്, വർണ്ണ ശേഷികൾ, മറ്റ് ഗുണങ്ങൾ എന്നിങ്ങനെയുള്ള വിവിധ സവിശേഷതകളെ അടിസ്ഥാനമാക്കി വീഡിയോ സിസ്റ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അനലോഗ്, ഡിജിറ്റൽ വകഭേദങ്ങൾ നിലവിലുണ്ട്, റേഡിയോ പ്രക്ഷേപണങ്ങൾ, മാഗ്നറ്റിക് ടേപ്പ്, ഒപ്റ്റിക്കൽ ഡിസ്കുകൾ, കമ്പ്യൂട്ടർ ഫയലുകൾ, നെറ്റ്‌വർക്ക് സ്ട്രീമിംഗ് എന്നിവയുൾപ്പെടെ വിവിധ മീഡിയകൾ വഴി അവ കൊണ്ടുപോകാൻ കഴിയും. പദോൽപ്പത്തി വീഡിയോ എന്ന വാക്ക് "ഞാൻ കാണുന്നു" എന്നർഥം വരുന്ന ലാറ്റിൻ പദം വീഡിയോയിൽ നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്. ചരിത്രം അനലോഗ് വീഡിയോ ലഘുചിത്രം| NTSC കോമ്പോസിറ്റ് വീഡിയോ സിഗ്നൽ (അനലോഗ്) ഫിലിമിൻ്റെ കണ്ടുപിടുത്തത്തിന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീഡിയോ കണ്ടുപിടിക്കുന്നത്. ഫിലിം ഉപയോഗിച്ച് ചിത്രങ്ങളുടെ ഒരു ശ്രേണി രേഖപ്പെടുത്തുന്നതിന് വിപരീതമായി വീഡിയോ, വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ എൻകോഡ് ചെയ്യുന്നു. മെക്കാനിക്കൽ ടെലിവിഷൻ സംവിധാനങ്ങൾക്കായി ആയിരുന്നു വീഡിയോ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്. എന്നാൽ, അവ പെട്ടെന്ന് തന്നെ കാഥോഡ്-റേ ട്യൂബ് (സിആർടി) ടെലിവിഷൻ സംവിധാനങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ വീഡിയോ സാങ്കേതികത തത്സമയ സാങ്കേതികവിദ്യ മാത്രമായിരുന്നു. ആദ്യത്തെ പ്രായോഗിക വീഡിയോ ടേപ്പ് റെക്കോർഡറുകളിലൊന്ന് (വിടിആർ) വികസിപ്പിച്ചെടുക്കാൻ ചാൾസ് ജിൻസ്ബർഗ് ഒരു ആംപെക്സ് ഗവേഷണ സംഘത്തെ നയിച്ചു. 1951-ൽ, ആദ്യത്തെ വിടിആർ, ടെലിവിഷൻ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ക്യാമറയുടെ ഇലക്ട്രിക്കൽ സിഗ്നൽ മാഗ്നറ്റിക് വീഡിയോടേപ്പിൽ പകർത്തി, തത്സമയ ചിത്രങ്ങൾ പകർത്തി. വീഡിയോ റെക്കോർഡറുകൾ 1956-ൽ 50,000 യുഎസ് ഡോളറിന് ആയിരൂന്നു വിറ്റിരുന്നത്, അതുപോലെ, വീഡിയോടേപ്പുകൾക്ക് ഒരു മണിക്കൂർ റീലിന് 300 യുഎസ് ഡോളറായിരുന്നു വില. തുടർ വർഷങ്ങളിൽ വില ക്രമേണ കുറഞ്ഞു; 1971-ൽ സോണി കമ്പനി വീഡിയോ കാസറ്റ് റെക്കോർഡർ (VCR) ഡെക്കുകളും ടേപ്പുകളും ഉപഭോക്തൃ വിപണിയിൽ വിൽക്കാൻ തുടങ്ങി. ഡിജിറ്റൽ വീഡിയോ ഡിജിറ്റൽ വീഡിയോ മുമ്പത്തെ അനലോഗ് സാങ്കേതികവിദ്യയേക്കാൾ ഉയർന്ന നിലവാരമുള്ളതും എന്നാൽ, ചിലവ് കുറഞ്ഞതുമാണ്. 1997-ൽ ഡിവിഡിയും പിന്നീട് 2006-ൽ ബ്ലൂ-റേ ഡിസ്കും കണ്ടുപിടിച്ചതിനുശേഷം, വീഡിയോടേപ്പിൻ്റെയും റെക്കോർഡിംഗ് ഉപകരണങ്ങളുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞു. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ പുരോഗതി വിലകുറഞ്ഞ പേഴ്‌സണൽ കമ്പ്യൂട്ടറുകളെയും സ്‌മാർട്ട്‌ഫോണുകളെയും ഡിജിറ്റൽ വീഡിയോ ക്യാപ്‌ചർ ചെയ്യാനും സംഭരിക്കാനും എഡിറ്റ് ചെയ്യാനും സംപ്രേഷണം ചെയ്യാനും അനുവദിക്കുന്നു, ഇത് വീഡിയോ നിർമ്മാണത്തിൻ്റെ ചിലവ് കുറയ്ക്കുകയും പ്രോഗ്രാം നിർമ്മാതാക്കളെയും പ്രക്ഷേപകരെയും ടേപ്പ്ലെസ് നിർമ്മാണത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗിൻ്റെ ആവിർഭാവവും തുടർന്നുള്ള ഡിജിറ്റൽ ടെലിവിഷൻ പരിവർത്തനവും അനലോഗ് വീഡിയോയെ ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഒരു ലെഗസി ടെക്നോളജിയുടെ പദവിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. മെച്ചപ്പെട്ട ഡൈനാമിക് റേഞ്ചും കളർ ഗാമറ്റുകളുമുള്ള ഉയർന്ന റെസല്യൂഷൻ വീഡിയോ ക്യാമറകളുടെ വികസനം, മെച്ചപ്പെട്ട കളർ ഡെപ്‌ത് ഉള്ള ഹൈ-ഡൈനാമിക്-റേഞ്ച് ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് ഡാറ്റ ഫോർമാറ്റുകൾ അവതരിപ്പിക്കുന്നതിനൊപ്പം, ഡിജിറ്റൽ വീഡിയോ സാങ്കേതികവിദ്യ ഫിലിം സാങ്കേതികവിദ്യയുമായി ഒത്തുചേരാൻ കാരണമായി. 2013 മുതൽ ഹോളിവുഡിലെ ഡിജിറ്റൽ ക്യാമറകളുടെ ഉപയോഗം ഫിലിം ക്യാമറകളുടെ ഉപയോഗത്തെ മറികടന്നിരിക്കുന്നു. വീഡിയോ സ്ട്രീമുകളുടെ സവിശേഷതകൾ ഫ്രെയിം റേറ്റ് വീഡിയോയുടെ ഒരു യൂണിറ്റ് സമയത്തിൽ ഉള്ള നിശ്ചല ചിത്രങ്ങളുടെ എണ്ണം ആണ് ഫ്രെയിം റേറ്റ്എന്ന് അറിയപ്പെടുന്നത്. ഫ്രെയിം റേറ്റ് പഴയ മെക്കാനിക്കൽ ക്യാമറകൾക്ക് സെക്കൻഡിൽ ആറോ എട്ടോ ഫ്രെയിമുകൾ (ഫ്രെയിം/സെ) മുതൽ പുതിയ പ്രൊഫഷണൽ ക്യാമറകൾക്ക് സെക്കൻഡിൽ 120 അല്ലെങ്കിൽ അതിൽ കൂടുതൽ ഫ്രെയിമുകൾ വരെയാണ്. പിഎഎൽ മാനദണ്ഡങ്ങൾ (യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, മുതലായവ) അല്ലെങ്കിൽ എസ്ഇസിഎഎം (ഫ്രാൻസ്, റഷ്യ, ആഫ്രിക്കയുടെ ഭാഗങ്ങൾ മുതലായവ) സ്റ്റാൻഡെഡ് പ്രകാരം ഫ്രെയിം റേറ്റ് 25 ഫ്രെയിം/സെ ആണ്, അതേസമയം എൻടിഎസ്സി മാനദണ്ഡങ്ങൾ (യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ മുതലായവ) പ്രകാരം ഇത് 29.97 ഫ്രെയിം/സെക്കൻഡ് ആണ്. സെക്കൻഡിൽ 24 ഫ്രെയിമുകൾ എന്ന വേഗത കുറഞ്ഞ ഫ്രെയിം റേറ്റിലാണ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത്, ഇത് ഒരു സിനിമാറ്റിക് മോഷൻ പിക്ചറിനെ വീഡിയോയിലേക്ക് മാറ്റുന്ന പ്രക്രിയയെ ചെറുതായി സങ്കീർണ്ണമാക്കുന്നു. ചലിക്കുന്ന ചിത്രം എന്ന തോന്നൽ കൈവരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഫ്രെയിം റേറ്റ് സെക്കൻഡിൽ പതിനാറ് ഫ്രെയിമുകളാണ്. വീക്ഷണാനുപാതം ലഘുചിത്രം|250x250ബിന്ദു| സാധാരണ ഛായാഗ്രഹണത്തിൻ്റെയും പരമ്പരാഗത ടെലിവിഷൻ (പച്ച) വീക്ഷണ അനുപാതത്തിൻ്റെയും താരതമ്യം വീഡിയോ സ്ക്രീനുകളുടെയും വീഡിയോ ചിത്ര ഘടകങ്ങളുടെയും വീതിയും ഉയരവും തമ്മിലുള്ള ആനുപാതിക ബന്ധമാണ് വീക്ഷണാനുപാതം എന്ന് അറിയപ്പെടുന്നത്. എല്ലാ ജനപ്രിയ വീഡിയോ ഫോർമാറ്റുകളും ചതുരാകൃതിയിലുള്ളതാണ്, ഇത് വീതിയും ഉയരവും തമ്മിലുള്ള അനുപാതം കൊണ്ട് വിവരിക്കാം. ഒരു പരമ്പരാഗത ടെലിവിഷൻ സ്ക്രീനിൻ്റെ വീതിയും ഉയരവും തമ്മിലുള്ള അനുപാതം 4:3 അല്ലെങ്കിൽ ഏകദേശം 1.33:1 ആണ്. ഹൈ-ഡെഫനിഷൻ ടെലിവിഷനുകൾ 16:9 അല്ലെങ്കിൽ ഏകദേശം 1.78:1 വീക്ഷണാനുപാതം ഉപയോഗിക്കുന്നു. സൗണ്ട്‌ട്രാക്കോടുകൂടിയ പൂർണ്ണമായ 35 എംഎം ഫിലിം ഫ്രെയിമിൻ്റെ വീക്ഷണാനുപാതം (അക്കാദമി അനുപാതം എന്നും അറിയപ്പെടുന്നു) 1.375:1 ആണ്. കമ്പ്യൂട്ടർ മോണിറ്ററുകളിലെ പിക്സലുകൾ സാധാരണയായി ചതുരാകൃതിയിലുള്ളവയാണ്, എന്നാൽ ഡിജിറ്റൽ വീഡിയോയിൽ ഉപയോഗിക്കുന്ന പിക്സലുകൾക്ക് സിസിഐആർ 601 ഡിജിറ്റൽ വീഡിയോ സ്റ്റാൻഡേർഡിന്റെ പിഎഎൽ, എൻടിഎസ്സി വേരിയൻ്റുകളിലും അനുബന്ധ അനാമോർഫിക് വൈഡ്സ്ക്രീൻ ഫോർമാറ്റുകളിലും ഉപയോഗിക്കുന്നത് പോലെയുള്ള ചതുരമല്ലാത്ത വീക്ഷണ അനുപാതങ്ങളുണ്ട്. 720 ബൈ 480 പിക്സൽ റാസ്റ്റർ 4:3 വീക്ഷണാനുപാത ഡിസ്പ്ലേയിൽ നേർത്ത പിക്സലുകളും 16:9 ഡിസ്പ്ലേയിൽ ഫാറ്റ് പിക്സലുകളും ഉപയോഗിക്കുന്നു. ആളുകൾ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതു വർദ്ധിച്ചതോടെയാണ് വെർട്ടിക്കൽ വീഡിയോ ഫോർമാറ്റ് പ്രചാരത്തിൽ ആകാൻ തുടങ്ങുന്നത്. സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ക്ലീനർ പെർകിൻസ് കോഫീൽഡ് ആൻഡ് ബയേഴ്‌സിൻ്റെ പങ്കാളിയായ മേരി മീക്കർ, തൻ്റെ 2015-ലെ ഇൻ്റർനെറ്റ് ട്രെൻഡ് റിപ്പോർട്ടിൽ വെർട്ടിക്കൽ വീഡിയോ കാണുന്നതിൻ്റെ വളർച്ച എടുത്തുപറഞ്ഞു. 2010-ൽ വേർട്ടിക്കൽ വീഡിയോ കാണുന്നവരുടെ ശതമാനം 5% ആയിരുന്നത് 2015 ആയപ്പോഴേക്കും 29% ആയി വളർന്നു. ലാൻഡ്‌സ്‌കേപ്പ് വീഡിയോ പരസ്യങ്ങൾ കാണുന്നവരെക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ് സ്‌നാപ്ചാറ്റ് പോലുള്ള ലംബ വീഡിയോ പരസ്യങ്ങൾ കാണുന്നവർ. കളർ മോഡലും ഡെപ്തും ലഘുചിത്രം|200x200ബിന്ദു| യു-വി വർണ്ണ തലത്തിൻ്റെ ഉദാഹരണം, Y മൂല്യം=0.5 പൊതുവായ ഉപയോഗത്തിൽ നിരവധി കളർ മോഡലുകൾ ഉണ്ട്. എൻടിഎസ്സി ടെലിവിഷനിൽ വൈഐക്യു കളർ സ്പേസ് ഉപയോഗിക്കുന്നു, പിഎഎൽ ടെലിവിഷനിൽ വൈയുവിഉപയോഗിക്കുന്നു, എസ്ഇസിഎഎം ടെലിവിഷനിൽ വൈഡിബിഡിആർ ഉപയോഗിക്കുന്നു, അതുപോലെ ഡിജിറ്റൽ വീഡിയോയ്ക്ക് വൈസിബിസിആർ ഉപയോഗിക്കുന്നു. ഒരു പിക്സലിന് പ്രതിനിധീകരിക്കാൻ കഴിയുന്ന വ്യത്യസ്ത നിറങ്ങളുടെ എണ്ണം, ഓരോ പിക്സലും ബിറ്റുകളുടെ എണ്ണത്തിൽ പ്രകടിപ്പിക്കുന്ന കളർ ഡെപ്തിനെ ആശ്രയിച്ചിരിക്കുന്നു. ഡിജിറ്റൽ വീഡിയോയിൽ ആവശ്യമായ ഡാറ്റയുടെ അളവ് കുറയ്ക്കുന്നതിനുള്ള ഒരു പൊതു മാർഗ്ഗം ക്രോമ സബ്സാംപ്ലിംഗ് ആണ് (ഉദാ. 4:4:4, 4:2:2, മുതലായവ). വീഡിയോ നിലവാരം പീക്ക് സിഗ്നൽ-ടു-നോയ്‌സ് റേഷ്യോ (PSNR) പോലുള്ള ഔപചാരിക അളവുകോലുകൾ ഉപയോഗിച്ചോ വിദഗ്ദ്ധ നിരീക്ഷണം ഉപയോഗിച്ച് ആത്മനിഷ്ഠമായ വീഡിയോ ഗുണനിലവാര വിലയിരുത്തലിലൂടെയോ വീഡിയോ ഗുണനിലവാരം അളക്കാൻ കഴിയും. ഉപയോഗത്തിലുള്ള സ്റ്റാൻഡേർഡ് രീതികളിൽ ഒന്നാണ് ഡബിൾ സ്റ്റിമുലസ് ഇംപയർമെൻ്റ് സ്കെയിൽ (DSIS). ഇതിൽ ഓരോ വിദഗ്‌ധരും ഒരു തടസ്സമില്ലാത്ത റഫറൻസ് വീഡിയോ കാണുന്നു, തുടർന്ന് അതേ വീഡിയോയുടെ ദുർബലമായ പതിപ്പും കാണുന്നു. "വൈകല്യങ്ങൾ അദൃശ്യമാണ്" എന്നത് മുതൽ "വൈകല്യങ്ങൾ വളരെ അരോചകമാണ്" എന്നത് വരെ സൂചിപ്പിക്കാനുള്ള ഒരു സ്കെയിൽ ഉപയോഗിച്ച് വിദഗ്‌ദ്ധൻ വീഡിയോയെ റേറ്റുചെയ്യുന്നു. വീഡിയോ കംപ്രഷൻ രീതി (ഡിജിറ്റൽ മാത്രം) കംപ്രസ് ചെയ്യാത്ത വീഡിയോ പരമാവധി ഗുണനിലവാരം നൽകുന്നു, എന്നാൽ വളരെ ഉയർന്ന ഡാറ്റ നിരക്ക് ആണ് ഇതിന്. വീഡിയോ സ്ട്രീമുകൾ കംപ്രസ്സുചെയ്യാൻ വിവിധ രീതികൾ ഉപയോഗിക്കുന്നു, ഏറ്റവും ഫലപ്രദമായവ സ്പേഷ്യൽ, ടെമ്പറൽ റിഡൻഡൻസി കുറയ്ക്കാൻ ഒരു കൂട്ടം ചിത്രങ്ങൾ (Group Of Pictures) ഉപയോഗിക്കുന്നു. ഡിവിഡി, ബ്ലൂ-റേ, സാറ്റലൈറ്റ് ടെലിവിഷൻ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന എംപിഇജി-2, എവിസിഎച്ച്ഡി, മൊബൈൽ ഫോണുകൾ (3GP), ഇൻ്റർനെറ്റ് എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന എംപിഇജി-4 എന്നിവയാണ് ഏറ്റവും സാധാരണമായ ആധുനിക കംപ്രഷൻ മാനദണ്ഡങ്ങൾ. കമ്പ്രസ് ചെയ്ത ഫയൽ തരങ്ങളിൽ എംപി4 എന്നും അറിയപ്പെടുന്ന എംപിഇജി-4, വീഡിയോകൾക്കായുള്ള ഏറ്റവും സാധാരണമായ ഫയൽ തരമാണ്. വലുപ്പക്കുറവും എന്നാൽ ഉയർന്ന നിലവാരവുമുള്ള എംപി4 ഫോർമാറ്റ് വെബ് വീഡിയോകളുടെ സ്റ്റാൻഡേർഡ് ഫോർമാറ്റാണ്. ഈ വീഡിയോ ഫോർമാറ്റ് ടിവിക്കും ഉപയോഗിക്കുന്നു. മറ്റൊരു ഫോർമാറ്റ് ആയ എംഒവി ഫയൽ ഫോർമാറ്റ് ക്വിക്‌ടൈം പ്ലെയറിനെ പിന്തുണയ്‌ക്കുന്നതിനായി ആപ്പിൾ രൂപകൽപ്പന ചെയ്‌തതാണ്, ഇത് പ്രധാനമായും വീഡിയോ എഡിറ്റിംഗിനായി ഉപയോഗിക്കുന്നു. ഇത്തരം വീഡിയോകളുടെ വലിയ ഫയൽ വലുപ്പം അർത്ഥമാക്കുന്നത് ഇവ എംപി4-കളേക്കാളും മറ്റ് വീഡിയോ തരങ്ങളേക്കാളും ഉയർന്ന നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നാണ്. വളരെ ഉയർന്ന നിലവാരമുള്ള ഓഡിയോ വാഗ്ദാനം ചെയ്യുന്ന എവിഐ ഫോർമാറ്റിലുള്ള ഫയലുകൾക്കും വലുപ്പം കൂടുതലായിരിക്കും. അതുപോലെ ഡബ്ല്യുഎംവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിൻഡോസ് മീഡിയ വീഡിയോ, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു വീഡിയോ ഫോർമാറ്റാണ്. കാംകോർഡറുകൾക്കായി സോണിയും പാനസോണിക്സും വികസിപ്പിച്ച ഒരു ഫോർമാറ്റായ എവിസിഎച്ച്ഡി, ഗൂഗിൾ വികസിപ്പിച്ചതും 2019-ൽ പുറത്തിറക്കിയതുമായ വെബ്എം ഫോർമാറ്റ്, ഇപ്പോൾ നിർത്തലാക്കിയ ഫ്ലാഷ് പ്ലെയറിനായുള്ള ഫോർമാറ്റ് ആയിരുന്ന ഫ്ലാഷ് വീഡിയോ (എഫ്എൽവി) എന്നിവയാണ് മറ്റ് ഉദാഹരണങ്ങൾ. ഫോർമാറ്റുകൾ വീഡിയോ ട്രാൻസ്മിഷനും സ്റ്റോറേജിനുമായി വ്യത്യസ്‌ത ഫോർമാറ്റുകൾ ഉണ്ട്. പ്രക്ഷേപണത്തിനായി, ഒരു ഫിസിക്കൽ കണക്ടറും സിഗ്നൽ പ്രോട്ടോക്കോളും ഉണ്ട്. റെക്കോഡിങ്ങിന് അനലോഗ്, ഡിജിറ്റൽ റെക്കോർഡിംഗ് ഫോർമാറ്റുകൾ ഉപയോഗത്തിലുണ്ട്, കൂടാതെ ഡിജിറ്റൽ വീഡിയോ ക്ലിപ്പുകൾ ഒരു കമ്പ്യൂട്ടർ ഫയൽ സിസ്റ്റത്തിൽ പല ഫോർമാറ്റുകളുള്ള ഫയലുകളായി സൂക്ഷിക്കാനും കഴിയും. അനലോഗ് വീഡിയോ ഒന്നോ അതിലധികമോ അനലോഗ് സിഗ്നലുകൾ പ്രതിനിധീകരിക്കുന്ന ഒരു വീഡിയോ സിഗ്നലാണ് അനലോഗ് വീഡിയോ. അനലോഗ് വീഡിയോ ഫോർമാറ്റുകൾ, ബ്രോഡ്കാസ്റ്റ് വീഡിയോ/ടെലിവിഷൻ സിസ്റ്റങ്ങൾക്കായി രൂപകൽപ്പന ചെയ്തവ, കമ്പ്യൂട്ടർ ഗ്രാഫിക്സിനായി രൂപകൽപ്പന ചെയ്തവ, എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങൾക്കുള്ള ഡിസൈൻ ആവശ്യകതകൾ വ്യത്യസ്തമാണ്. ബ്രോഡ്കാസ്റ്റ്, ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ സിഗ്നലിന് ആവശ്യമായ ട്രാൻസ്മിഷൻ ബാൻഡ്വിഡ്ത്ത് പരിമിതപ്പെടുത്തണം. അതേ സമയം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഫോർമാറ്റുകളിൽ, ബാൻഡ്‌വിഡ്‌ത്തിൽ പരിമിതപ്പെടുത്തലുകൾ കുറവാണ്, എന്നാൽ അവ വളരെ ചെറിയ ദൂരങ്ങളിൽ നിന്ന് കാണുന്നതിന് അനുയോജ്യമായ ഒരു ചിത്രം നൽകണം. അനലോഗ് കളർ വീഡിയോ സിഗ്നലുകളിൽ ലുമിനൻസ്, തെളിച്ചം (Y), ക്രോമിനൻസ് (സി) എന്നിവ ഉൾപ്പെടുന്നു. എൻടിഎസ്സി, പിഎഎൽ, എസ്ഇസിഎഎം എന്നിവയിലേത് പോലെ ഒരു ചാനലിലേക്ക് സംയോജിപ്പിക്കുമ്പോൾ, അതിനെ കോമ്പൊസിറ്റ് വീഡിയോ എന്ന് വിളിക്കുന്നു. ടു-ചാനൽ എസ്-വീഡിയോ (YC), മൾട്ടി-ചാനൽ കമ്പനന്റ് വീഡിയോ ഫോർമാറ്റുകൾ പോലെ, അനലോഗ് വീഡിയോ പ്രത്യേക ചാനലുകളിൽ കൊണ്ടുപോകാം. കൺസ്യൂമർ, പ്രൊഫഷണൽ ടെലിവിഷൻ പ്രൊഡക്ഷൻ ആപ്ലിക്കേഷനുകളിൽ അനലോഗ് വീഡിയോ ഉപയോഗിക്കുന്നു. ബ്രോഡ്കാസ്റ്റ്/ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ കോമ്പോസിറ്റ് വീഡിയോ, വൈ/സി വീഡിയോ (പലപ്പോഴും എസ്-വീഡിയോ എന്നും അറിയപ്പെടുന്നു), കമ്പോണന്റ് വീഡിയോ (YCbCr) എന്നിങ്ങനെ വിവിധ തരം ബ്രോഡ്കാസ്റ്റ്/ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ ഉണ്ട്. കോമ്പോസിറ്റ് വീഡിയോ ഫോർമറ്റുകൾ വിസിആറുകൾ, കാംകോർഡറുകൾ, സുരക്ഷാ ക്യാമറകൾ, വീഡിയോ സിഡി പ്ലെയറുകൾ എന്നിവയുൾപ്പെടെ മിക്ക ഉപഭോക്തൃ വീഡിയോ ഉപകരണങ്ങളും ബന്ധിപ്പിക്കുന്ന സ്റ്റാൻഡേർഡാണ്. ഇത് 1950-കളിൽ, കളർ ടിവി ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി എന്നിവയിൽ രണ്ടിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തത് ആയിരുന്നു. അക്കാലത്ത് ഇത് ആവശ്യമായിരുന്നു എങ്കിലും, ഇന്നത്തെ നിലവാരമനുസരിച്ച്, കോമ്പോസിറ്റ് വീഡിയോ വളരെ മൂർച്ചയുള്ള ചിത്രം പ്രൊജക്റ്റ് ചെയ്യുന്നില്ല. എല്ലാ വീഡിയോ ഘടകങ്ങളും ഒരുമിച്ച് കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ, അവ പരസ്പരം ഇടപഴകി ഡോട്ട് ക്രാൾ, കളർ സ്മിയർ പോലുള്ള ചിത്ര വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കോമ്പോസിറ്റ് വീഡിയോയുമായി ബന്ധപ്പെട്ട ചില പോരായ്മകൾ മറികടക്കാൻ 1980-കളിൽ എസ്-വീഡിയോ അവതരിപ്പിച്ചു. ഇത് ഡിസ്പ്ലേ ഉപകരണത്തിൽ ഒരു മൂർച്ചയുള്ള ചിത്രം നിർമ്മിക്കുന്നതിന് നിറം (C), ലുമിനൻസ് (Y) വിവരങ്ങൾ വെവ്വേറെ കൈമാറുന്നു. എസ്-വീഡിയോ കണക്ടറുള്ള മിക്ക വീഡിയോ ഉപകരണങ്ങൾക്കും ഒരു കോമ്പോസിറ്റ് വീഡിയോ കണക്ടറും ഉണ്ട്. രണ്ട് ഇൻ്റർഫേസുകളെയും പിന്തുണയ്ക്കുന്ന ഉപകരണങ്ങൾ ഒരുമിച്ച് കണക്റ്റുചെയ്യുമ്പോൾ, പൊതുവെ മൂർച്ചയുള്ള ചിത്രം നൽകും എന്നതിനാൽ എസ്-വീഡിയോ കണക്റ്റർ ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നാമത്തെ താരമായ കമ്പോണന്റ് വീഡിയോ (YCbCr) എസ്-വീഡിയോയേക്കാൾ വലിയ അളവിൽ സിഗ്നലിനെ വേർതിരിക്കുന്നു, ഇത് പരസ്പര ഇടപെടലിനുള്ള സാധ്യത കുറയ്ക്കുകയും അതിൻ്റെ ഫലമായി ചിത്ര നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഏറ്റവും പുതിയ ഡിവിഡി പ്ലെയറുകളിലും ടിവി റിസീവറുകളിലും കമ്പോണന്റ് വീഡിയോ ഫോർമാറ്റ് ഉണ്ട്. ഡിജിറ്റൽ വീഡിയോ സീരിയൽ ഡിജിറ്റൽ ഇൻ്റർഫേസ് (എസ്ഡിഐ), ഡിജിറ്റൽ വിഷ്വൽ ഇൻ്റർഫേസ് (ഡിവിഐ), ഹൈ-ഡെഫനിഷൻ മൾട്ടിമീഡിയ ഇൻ്റർഫേസ് (എച്ച്ഡിഎംഐ), ഡിസ്പ്ലേ പോർട്ട് ഇൻ്റർഫേസ് എന്നിവ ഉൾപ്പെടെയുള്ളവ ഡിജിറ്റൽ വീഡിയോകൾക്ക് ഉള്ളവയാണ്. ട്രാൻസ്പോർട്ട് മാധ്യമം വയർലെസ് ടെറസ്ട്രിയൽ ടെലിവിഷനുകളിൽ ഒരു അനലോഗ് അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നലായി, ഒരു ക്ലോസ്ഡ് സർക്യൂട്ട് സിസ്റ്റത്തിൽ കോക്സിയൽ കേബിൾ വഴി ഒരു അനലോഗ് സിഗ്നലായി എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ വീഡിയോ കൊണ്ടുപോകാനോ പ്രക്ഷേപണം ചെയ്യാനോ കഴിയും. ബ്രോഡ്കാസ്റ്റ് അല്ലെങ്കിൽ സ്റ്റുഡിയോ ക്യാമറകൾ സീരിയൽ ഡിജിറ്റൽ ഇൻ്റർഫേസ് (എസ്ഡിഐ) ഉപയോഗിച്ച് സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ കോക്സിയൽ കേബിൾ സിസ്റ്റം ഉപയോഗിക്കുന്നു. എംപിഇജി ട്രാൻസ്‌പോർട്ട് സ്ട്രീം, എസ്എംപിടിഇ 2022, എസ്എംപിടിഇ 2110 എന്നിവ ഉപയോഗിച്ച് വീഡിയോ ട്രാൻസ്‌പോർട്ടുചെയ്യാം. ഡിസ്പ്ലേ മാനദണ്ഡങ്ങൾ ഡിജിറ്റൽ ടെലിവിഷൻ ഡിജിറ്റൽ ടെലിവിഷൻ പ്രക്ഷേപണങ്ങൾ എംപിഇജി-2 ഉം മറ്റ് വീഡിയോ കോഡിംഗ് ഫോർമാറ്റുകളും ഉപയോഗിക്കുന്നു. ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു: എടിഎസ്സി - യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ, കൊറിയ ഡിജിറ്റൽ വീഡിയോ ബ്രോഡ്കാസ്റ്റിംഗ് (DVB) - യൂറോപ്പ് ഐഎസ്ഡിബി - ജപ്പാൻ ഐഎസ്ഡിബി-Tb, എംപിഇജി-4 വീഡിയോ കോഡിംഗ് ഫോർമാറ്റ് ഉപയോഗിക്കുന്നു - ബ്രസീൽ, അർജൻ്റീന ഡിജിറ്റൽ മൾട്ടിമീഡിയ ബ്രോഡ്കാസ്റ്റിംഗ് (DMB) - കൊറിയ അനലോഗ് ടെലിവിഷൻ അനലോഗ് ടെലിവിഷൻ പ്രക്ഷേപണ മാനദണ്ഡങ്ങളിൽ ഇവ ഉൾപ്പെടുന്നു: ഫീൽഡ്-സീക്വൻഷ്യൽ കളർ സിസ്റ്റം (എഫ്സിഎസ്) - യുഎസ്, റഷ്യ; കാലഹരണപ്പെട്ടത് മൾട്ടിപ്ലക്സഡ് അനലോഗ് കമ്പനന്റ്സ് (MAC) - യൂറോപ്പ്; കാലഹരണപ്പെട്ടത് മൾട്ടിപ്പിൾ സബ്-നൈക്വിസ്റ്റ് സാമ്പിൾ എൻകോഡിംഗ് (MUSE) - ജപ്പാൻ എൻടിഎസ്സി - യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ ഇഡിടിവി-II "ക്ലിയർ-വിഷൻ" - എൻടിഎസ്സി എക്സ്റ്റൻഷൻ, ജപ്പാൻ പിഎഎൽ - യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ പിഎഎൽ-M - പിഎഎൽ വേരിയേഷൻ , ബ്രസീൽ പിഎഎൽ-N - പിഎഎൽ വേരിയേഷൻ , അർജൻ്റീന, പരാഗ്വേ, ഉറുഗ്വേ പിഎഎൽപ്ലസ് - പിഎഎൽ വിപുലീകരണം, യൂറോപ്പ് ആർഎസ്-343 (സൈനിക) എസ്ഇസിഎഎം - ഫ്രാൻസ്, മുൻ സോവിയറ്റ് യൂണിയൻ, മധ്യ ആഫ്രിക്ക സിസിഐആർ സിസ്റ്റം എ സിസിഐആർ സിസ്റ്റം ബി സിസിഐആർ സിസ്റ്റം ജി സിസിഐആർ സിസ്റ്റം എച്ച് സിസിഐആർ സിസ്റ്റം ഐ സിസിഐആർ സിസ്റ്റം എം കമ്പ്യൂട്ടർ ഡിസ്പ്ലേകൾ കമ്പ്യൂട്ടർ ഡിസ്പ്ലേ മാനദണ്ഡങ്ങൾ വീക്ഷണാനുപാതം, ഡിസ്പ്ലേ വലുപ്പം, ഡിസ്പ്ലേ റെസലൂഷൻ, കളർ ഡെപ്ത്, സ്ക്രീൻ പുതുക്കൽ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. റെക്കോർഡിംഗ് വലത്ത്‌|ലഘുചിത്രം| ഒരു വിഎച്ച്എസ് വീഡിയോ കാസറ്റ് ടേപ്പ് ആദ്യകാല ടെലിവിഷൻ ഏതാണ്ട് മുഴുവനായും ഒരു തത്സമയ മാധ്യമമായിരുന്നു, ചില പ്രോഗ്രാമുകൾ ചരിത്രപരമായ ആവശ്യങ്ങൾക്കായി കൈനസ്കോപ്പ് ഉപയോഗിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ട്. അനലോഗ് വീഡിയോ ടേപ്പ് റെക്കോർഡർ 1951-ൽ വാണിജ്യപരമായി അവതരിപ്പിച്ചു. ഇനിപ്പറയുന്ന പട്ടിക ഏകദേശ കാലക്രമത്തിലാണ് നല്കിയിട്ടുള്ളത്. ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ ഫോർമാറ്റുകളും ബ്രോഡ്കാസ്റ്റർമാർ, വീഡിയോ നിർമ്മാതാക്കൾ അല്ലെങ്കിൽ ഉപഭോക്താക്കൾ എന്നിവർക്ക് വിൽക്കുകയും അവർ ഉപയോഗിക്കുകയും ചെയ്തിരുന്നു; അല്ലെങ്കിൽ ചരിത്രപരമായി പ്രധാനപ്പെട്ടവയായിരുന്നു. വെര (ബിബിസി പരീക്ഷണ ഫോർമാറ്റ് ca. 1952) ക്വാഡ്രപ്ലെക്സ് വീഡിയോടേപ്പ് (ആംപെക്സ് 1956) 1" ടൈപ്പ് എ വീഡിയോടേപ്പ് (ആംപെക്സ്) 1/2" ഇഐഎജെ (1969) യു-മാറ്റിക് 3/4" (സോണി) 1/2" കാട്രിവിഷൻ (അവ്കൊ) വീസിആർ 1" ടൈപ്പ് ബി വീഡിയോടേപ്പ് (റൊബർട്ട് ബോഷ്) 1" ടൈപ്പ് സി വീഡിയോടേപ്പ് (ആംപെക്സ്, മക്രോണി, സോണി) ബീറ്റമാക്സ് (സോണി) വിഎച്ച്എസ് (ജെവിസി) വീഡിയോ 2000 (ഫിലിപ്സ്) 2" ഹെലിക്കൽ സ്കാൻ വീഡിയോടേപ്പ് (Iഇൻ്റർനാഷണൽ വീഡിയോ കോർപ്പറേഷൻ) 1/4" സിവിസി (ഫുനൈ) ബീറ്റക്യാം (സോണി) എച്ച്ഡിവിഎസ് (സോണി) ബീറ്റക്യാം എസ്പി (സോണി) വീഡിയോ 8 (സോണി) (1986) എസ്-വിഎച്ച്എസ് (ജെവിസി) (1987) വിഎച്ച്എസ് -സി (ജെവിസി) പിക്സൽവിഷൻ (ഫിഷർ-പ്രൈസ്) യൂനിഹൈ 1/2" എച്ച്ഡി (സോണി) ഹൈ8 (സോണി) (mid-1990s) W-VHS (ജെവിസി) (1994)   അനലോഗ് റെക്കോർഡറുകളെ അപേക്ഷിച്ച് ഡിജിറ്റൽ വീഡിയോ ടേപ്പ് റെക്കോർഡറുകൾ മെച്ചപ്പെട്ട നിലവാരം വാഗ്ദാനം ചെയ്യുന്നു. ബീറ്റക്യാം ഐഎംഎക്സ് (സോണി) ഡി-വിഎച്ച്എസ് (ജെവിസി) ഡി-തീയറ്റർ ഡി1 (സോണി) ഡി2 (സോണി) ഡി3 ഡി5 എച്ച്ഡി ഡി6 (ഫിലിപ്സ്) ഡിജിറ്റൽ-എസ് ഡി9 (ജെവിസി) ഡിജിറ്റൽ ബീറ്റക്യാം (സോണി) ഡിജിറ്റൽ 8 (സോണി) ഡിവി (ഡിവിസി-പ്രോ ഉൾപ്പടെ) എച്ച്ഡിക്യാം (സോണി) എച്ച്ഡിവി പ്രോഎച്ച്ഡി (ജെവിസി) മൈക്രോഎംവി മിനിഡിവി   ഒപ്റ്റിക്കൽ സ്റ്റോറേജ് മീഡിയകൾ ബൾക്കി ടേപ്പ് ഫോർമാറ്റുകൾക്ക് ഒരു ബദൽ വാഗ്ദാനം ചെയ്തു, പ്രത്യേകിച്ച് ഉപഭോക്തൃ ആപ്ലിക്കേഷനുകളിൽ. ബ്ലൂ-റേ ഡിസ്ക് (സോണി) ചൈന ബ്ലൂ ഹൈ-ഡെഫനിഷൻ ഡിസ്ക് (CBHD) ഡിവിഡി (സൂപ്പർ ഡെൻസിറ്റി ഡിസ്ക്, ഡിവിഡി ഫോറം ആയിരുന്നു) പ്രൊഫഷണൽ ഡിസ്ക് യൂണിവേഴ്സൽ മീഡിയ ഡിസ്ക് (UMD) (സോണി) എൻഹാൻസ്ഡ് വേർസറ്റൈൽ ഡിസ്ക് (EVD, ചൈനീസ് സർക്കാർ സ്പോൺസർ ചെയ്‌തത്) എച്ച്ഡി ഡിവിഡി ( എൻഇസി, തോഷിബ ) എച്ച്ഡി-വിഎംഡി കപ്പാസിറ്റൻസ് ഇലക്ട്രോണിക് ഡിസ്ക് ലേസർഡിസ്ക് (എംസിഎ, ഫിലിപ്സ്) ടെലിവിഷൻ ഇലക്ട്രോണിക് ഡിസ്ക് (ടെൽഡെക്, ടെലിഫങ്കൻ) വിഎച്ച്ഡി (ജെവിസി) വീഡിയോ സിഡി ഇതും കാണുക ജനറൽ വീഡിയോ എഡിറ്റിംഗ് വീഡിയോഗ്രഫി  വീഡിയോ ഫോർമാറ്റ് 360-ഡിഗ്രി വീഡിയോ കേബിൾ ടെലിവിഷൻ കളർ ടെലിവിഷൻ ടെലിസിൻ ടൈംകോഡ് വോള്യൂമെട്രിക് വീഡിയോ  വീഡിയോ ഉപയോഗം ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ഫുൾഡോം വീഡിയോ ഇൻ്ററാക്ടീവ് വീഡിയോ വീഡിയോ ആർട്ട് വീഡിയോ ഫീഡ്ബാക്ക് വീഡിയോ അയച്ചയാൾ വീഡിയോ സിന്തസൈസർ വീഡിയോ ടെലിഫോണി  വീഡിയോ സ്ക്രീൻ റെക്കോർഡിംഗ് സോഫ്റ്റ്വെയർ ബാൻഡിക്യാം ക്യാംസ്റ്റുഡിയോ ക്യാംറ്റാസിയ കലൌഡ്ആപ്പ് ഫ്രാപ്സ്  അവലംബം പുറം കണ്ണികൾ Format Descriptions for Moving Images വർഗ്ഗം:വീഡിയോ വർഗ്ഗം:ടെലിവിഷന്റെ ചരിത്രം
Video
https://ml.wikipedia.org/wiki/Video
redirectവീഡിയോ
പാൽഘർ ജില്ല
https://ml.wikipedia.org/wiki/പാൽഘർ_ജില്ല
മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് പാൽഘർ ജില്ല (മറാഠി ഉച്ചാരണം: [paːlɡʱəɾ]). ജില്ലയുടെ ആസ്ഥാനം പാൽഘർ പട്ടണമാണ്. വസായ്-വിരാർ, തലസാരി, ജവഹർ, ദഹാനു എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ. ചരിത്രം ഇപ്പോൾ പാൽഘർ ജില്ലയിൽ ഉൾപ്പെടുന്ന താലൂക്കുകൾ 2014 ഓഗസ്റ്റ് 1 വരെ താനെ ജില്ലയുടെ ഭാഗമായിരുന്നു. വിഭജനത്തിനായുള്ള സമരങ്ങൾ ഏകദേശം 25 വർഷക്കാലം നീണ്ടു നിന്നു. ഒടുവിൽ 2014 ജൂൺ 13 ന് പുതിയ ജില്ലയുടെ രൂപീകരണത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകുകയും ഓഗസ്റ്റ് 1 ന് പാൽഘർ പുതിയ ജില്ല നിലവിൽ വരികയും ചെയ്തു. താലൂക്കുകളുടെ പട്ടിക താലൂക്ക് ജനസംഖ്യസെൻസസ് 2001 ജനസംഖ്യസെൻസസ് 2011 വസായ് 795,8631,343,402 പാൽഘർ 454,635550,166 ദഹാനു 331,829402,095 തലസാരി 121,217154,818 ജവഹർ 111,039140,187 മൊഖാഡ 67,31983,453 വാഡ 142,753178,370 വിക്രംഗഡ് 114,254137,625 അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ധുലെ ജില്ല
https://ml.wikipedia.org/wiki/ധുലെ_ജില്ല
ധൂലെ ജില്ല (മറാഠി ഉച്ചാരണം: [d̪ʰuɭeː]) ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ്. ജില്ലയുടെ ഭരണ ആസ്ഥാനമാണ് ധൂലെ നഗരം. ഇത് വടക്കൻ മഹാരാഷ്ട്രയുടെ ഭാഗമാണ്. ധൂലെ ജില്ലയിൽ മുമ്പ് ആദിവാസികൾ കൂടുതലായി അധിവസിച്ചിരുന്ന ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. 1998 ജൂലൈ 1 ന് ഈ പ്രദേശം ധൂലെ, നന്ദുർബാർ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ജില്ലകളായി വിഭജിക്കപ്പെട്ടു. ഈ ജില്ലയിൽ കൃഷിയാണ് അടിസ്ഥാന തൊഴിൽ. മുളകിന്റെ ഉൽപാദനത്തിനും വിപണനത്തിനും ധുലെ ജില്ല പ്രശസ്തമാണ്. ധൂലെ ജില്ലയുടെ ഭാഗമായ ദൊണ്ഡായ്ച പട്ടണം ചോളത്തിൽ നിന്ന് ഗ്ലൂക്കോസും പഞ്ചസാരയും മറ്റ് ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഏക പട്ടണമാണ്. ചരിത്രപ്രാധാന്യമുള്ള ഖാണ്ഡേശ് പ്രദേശത്തിന്റെ ഭാഗമാണ് ധൂലെ ജില്ല. ഇത് മഹാരാഷ്ട്രയിലെ നാസിക് ഡിവിഷന്റെ ഭാഗമാണ്. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
നന്ദുർബാർ ജില്ല
https://ml.wikipedia.org/wiki/നന്ദുർബാർ_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ വടക്കുപടിഞ്ഞാറൻ മൂലയിലുള്ള ഒരു ജില്ലയാണ് നന്ദുർബാർ ജില്ല (മറാഠി ഉച്ചാരണം: [nən̪d̪uɾbaːɾ]). 1998 ജൂലൈ 1 ന് ധൂലെയെ രണ്ട് വ്യത്യസ്ത ജില്ലകളായി വിഭജിച്ചാണ് ഇപ്പോൾ ധൂലെ എന്നും നന്ദുർബാർ എന്നും അറിയപ്പെടുന്ന രണ്ട് ജില്ലകൾ ഉണ്ടായത്. നന്ദുർബാർ ഒരു ആദിവാസി ഭൂരിപക്ഷമുള്ള ജില്ലയാണ്. ജില്ലാ ആസ്ഥാനം നന്ദുർബാർ നഗരത്തിലാണ്. 5955 ച.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 1,648,295 ആയിരുന്നു. ജനസംഖ്യയുടെ 16.71% നഗരവാസികളായിരുന്നു. നന്ദുർബാർ ജില്ലയുടെ അതിരുകൾ തെക്കും തെക്ക് കിഴക്കുമായി ധൂലെ ജില്ലയും, പടിഞ്ഞാറും വടക്കും ഗുജറാത്തും, വടക്കും വടക്ക് കിഴക്കും മധ്യപ്രദേശ് സംസ്ഥാനവുമാണ്. ജില്ലയുടെ വടക്കൻ അതിർത്തി നിർവചിച്ചിരിക്കുന്നത് നർമ്മദ നദിയാണ്. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ദക്ഷിണകേരളം
https://ml.wikipedia.org/wiki/ദക്ഷിണകേരളം
തിരിച്ചുവിടുക തിരുവിതാംകൂർ
ഭണ്ഡാര ജില്ല
https://ml.wikipedia.org/wiki/ഭണ്ഡാര_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭണ്ഡാര ജില്ല (മറാഠി ഉച്ചാരണം: [bʰəɳɖaːɾa]) . ഭണ്ഡാര നഗരമാണ് ജില്ലാ ആസ്ഥാനം. 3717 ച.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 1,200,334 (605,520 പുരുഷന്മാരും 594,814 സ്ത്രീകളും) ആണ്. ഇതിൽ 19.48% നഗരവാസികളാണ്. 2011 ലെ കണക്കനുസരിച്ച് ഭണ്ഡാരയുടെ വളർച്ചാ നിരക്ക് 5.56% ആണ്. വലിയ തോതിൽ അരി ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ടതാണ് ഭണ്ഡാര. ഭണ്ഡാരയിലെ തുംസാർ എന്ന പട്ടണം ഒരു പ്രശസ്തമായ അരി വിപണിയാണ്. പിച്ചള ഉൽപ്പന്ന വ്യവസായത്തിനു പേരുകേട്ട ഭണ്ഡാര നഗരം "ബ്രാസ് സിറ്റി" എന്നും അറിയപ്പെടുന്നു. https://timesofindia.indiatimes.com/readersblog/freshpage/brass-city-where-im-from-47195/ അംബാഗഡ് കോട്ട, ബ്രഹ്മി, ചിഞ്ച്ഗഡ്, ദിഘോരി എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭണ്ഡാരയിലുണ്ട്.https://bhandara.gov.in/places-of-interest/ ഇന്ത്യൻ സായുധ സേനയ്‌ക്കായി ആയുധങ്ങൾ നിർമ്മിക്കുന്ന ഓർഡനൻസ് ഫാക്ടറികളിലൊന്ന് ഭണ്ഡാരയിൽ ജവഹർനഗർ കോളനിയിൽ സ്ഥിതി ചെയ്യുന്നു. ഭണ്ഡാര ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയവും ഇവിടെയാണുള്ളത്. ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്‌ലാൻഡിന് ഭണ്ഡാരയ്ക്കടുത്തുള്ള ഗഡേഗാവിൽ ഒരു ഉൽപ്പാദന കേന്ദ്രമുണ്ട്. സൺഫ്ലാഗ് അയൺ സ്റ്റീൽ കമ്പനി, ശിവമംഗൾ ഇസ്പാത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
Akola district
https://ml.wikipedia.org/wiki/Akola_district
തിരിച്ചുവിടുക അകോല ജില്ല
Amravati district
https://ml.wikipedia.org/wiki/Amravati_district
തിരിച്ചുവിടുക അമരാവതി ജില്ല
Ahmednagar district
https://ml.wikipedia.org/wiki/Ahmednagar_district
തിരിച്ചുവിടുക അഹമ്മദ്‌നഗർ ജില്ല
Bhandara district
https://ml.wikipedia.org/wiki/Bhandara_district
തിരിച്ചുവിടുക ഭണ്ഡാര ജില്ല
Sangli district
https://ml.wikipedia.org/wiki/Sangli_district
തിരിച്ചുവിടുക സാംഗ്ലി ജില്ല
ഉസ്മാനാബാദ് ജില്ല
https://ml.wikipedia.org/wiki/ഉസ്മാനാബാദ്_ജില്ല
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലെ ഒരു ജില്ലയാണ് ഉസ്മാനാബാദ് ജില്ല (ഉച്ചാരണം: [usmaːnabaːd̪]). ഇപ്പോൾ ഈ ജില്ല ഔദ്യോഗികമായി ധാരാശിവ് ജില്ല എന്ന പേരിൽ അറിയപ്പെടുന്നു. ഉസ്മാനാബാദിലാണ് ജില്ലാ ആസ്ഥാനം. 1947 വരെ ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ഹൈദരബാദിലെ അവസാനത്തെ ഭരണാധികാരി, ഏഴാമത്തെ നിസാം, മിർ ഉസ്മാൻ അലി ഖാനിൽ നിന്നാണ് ഉസ്മാനാബാദ് ജില്ലയ്ക്ക് ഈ പേര് ലഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ പ്രദേശം ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. ജില്ലയുടെ ആകെ വിസ്തീർണ്ണം 7,569 ച.കി.മീ. (2,922 ചതുരശ്ര മൈൽ) ആണ്. അതിൽ 241.4 ച.കി.മീ. (93.2 ചതുരശ്ര മൈൽ) നഗരപ്രദേശവും. 2011 ലെ കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 1,657,576 ആണ്. ഇതിൽ 16.96% നഗരവാസികളാണ്. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ഗോന്ദിയ ജില്ല
https://ml.wikipedia.org/wiki/ഗോന്ദിയ_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗോന്ദിയ ജില്ല (ഉച്ചാരണം: [ɡon̪d̪iaː]). ഗോന്ദിയ നഗരമാണ് ജില്ലാ ആസ്ഥാനം. 5,234 ച.കി.മീ. (2,021 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 1,322,507 ആണ്. അതിൽ 11.95% നഗരവാസികളും ആണ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ഡിവിഷന്റെ ഭാഗമാണ് ഗോന്ദിയ ജില്ല. ജില്ലയിൽ 8 താലൂക്കുകളുണ്ട്. വിദർഭ മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ ഗോന്ദിയ എയർപോർട്ട്, ഗോന്ദിയ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ഗോണ്ടിയയിലും തിറോഡയിലുമായി രണ്ട് മുനിസിപ്പാലിറ്റികൾ മാത്രമാണ് ജില്ലയിൽ നിലവിലുള്ളത്. വൈൻഗംഗ നദിയാണ് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദി. ബാഗ്, ചുൽബന്ധ്, ഗധാവി, ബവന്തടി തുടങ്ങിയ നദികൾ വൈൻഗംഗ നദിയുടെ പോഷകനദികളാണ്. സാമ്പത്തികമായും വ്യവസായപരമായും പിന്നാക്കം നിൽക്കുന്ന ജില്ലയാണിത് . നെല്ല് പ്രധാന കാർഷികോത്പന്നമായതിനാൽ ഈ ജില്ലയിൽ ധാരാളം അരിമില്ലുകൾ ഉണ്ട്. ധാരാളം അരി മില്ലുകൾ ഉള്ളതിനാൽ ഗോണ്ടിയ നഗരം 'റൈസ് സിറ്റി' എന്നും വിളിക്കപ്പെടുന്നു.https://gondia.gov.in/en/about-district/ അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ഹിംഗോലി ജില്ല
https://ml.wikipedia.org/wiki/ഹിംഗോലി_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹിംഗോലി ജില്ല (മറാഠി ഉച്ചാരണം: [ɦiŋɡoliː]). ഹിംഗോലി നഗരമാണ് ജില്ലയുടെ ആസ്ഥാനം. 4,526 ച്.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 11,77,345 ആണ്. അതിൽ 15.60% നഗരവാസികളും ആണ്. വിദർഭയുമായി അതിർത്തി പങ്കിടുന്നതിനാൽ ഹിംഗോലി യഥാർത്ഥത്തിൽ ഹൈദരാബാദ് നിസാമിന്റെ സൈനിക താവളം എന്ന നിലക്കാണ് അറിയപ്പെട്ടിരുന്നത്. ആ കാലഘട്ടത്തിൽ ഹിംഗോലിയിൽ സൈനിക സേനയും സൈനിക ആശുപത്രികളും മൃഗാശുപത്രിയും പ്രവർത്തിച്ചിരുന്നു. ഒരു സൈനിക താവളമായതിനാൽ ഹൈദരാബാദ് സ്റ്റേറ്റിലെ പ്രധാനപ്പെട്ടതും പ്രശസ്തവുമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു നഗരം. പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഔന്ധ നാഗ്‌നാഥ് സ്ഥിതി ചെയ്യുന്നത് ഹിംഗോലി ജില്ലയിലാണ്. 2011 ലെ കണക്കനുസരിച്ച്, സിന്ധുദുർഗിനും ഗഡ്ചിരോളിക്കും ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ ജില്ലയാണിത്. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
ലാത്തൂർ ജില്ല
https://ml.wikipedia.org/wiki/ലാത്തൂർ_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ലാത്തൂർ ജില്ല (മറാഠി ഉച്ചാരണം: [laːt̪uːɾ]). ജില്ലയുടെ ആസ്ഥാനവും മഹാരാഷ്ട്രയിലെ 16-ാമത്തെ വലിയ നഗരമായ ലാത്തൂർ നഗരമാണ് ജില്ലാ ആസ്ഥാനം.In the 2011 census, Latur City had a population of 382,754.There is a proposal to carve out a new district Udgir district from Latur district.Udgir city is the largest city and tehsil after Latur in Latur district ജില്ല പ്രധാനമായും കാർഷിക മേഖലയാണ്. 2011 ലെ സെൻസസ് പ്രകാരം ലാത്തൂർ ജില്ലയി ജനസംഖ്യ 2,454,196 ആണ്. മൊത്തം ജനസംഖ്യയുടെ 25.47% നഗരവാസികളാണ്. ചരിത്രം ലാത്തൂരിന് ഒരുപക്ഷേ രാഷ്ട്രകൂട കാലഘട്ടം മുതലുള്ള പുരാതന ചരിത്രമുണ്ട്. എഡി 753-973 ഡെക്കാൻ ഭരിച്ച രാഷ്ട്രകൂടരുടെ ഒരു ശാഖയായിരുന്നു ഇത്. ആദ്യത്തെ രാഷ്ട്രകൂട രാജാവായ ദന്തിദുർഗ ലാത്തലൂരിൽ നിന്നാണ്. ഇത ലാത്തൂരിൻ്റെ പഴയ പേര് ആയിരിക്കാം. രത്തൻപൂർ എന്നതും ലാത്തൂരിന്റെ ഒരു പഴയ പേരായി പരാമർശിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി ശതവാഹനന്മാർ, ശകന്മാർ, ചാലൂക്യർ, ദേവഗിരിയിലെ യാദവർ, ഡൽഹി സുൽത്താൻമാർ, ദക്ഷിണേന്ത്യയിലെ ബഹാമനി ഭരണാധികാരികൾ, ആദിൽഷാഹി, മുഗളർ എന്നിവർ ഈ പ്രദേശം ഭരിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ഇത് ഹൈദരാബാദ് എന്ന സ്വതന്ത്ര നാട്ടുരാജ്യത്തിൻ്റെ ഭാഗമായി. 1905-ൽ ഇത് ചുറ്റുമുള്ള പ്രദേശങ്ങളുമായി ലയിപ്പിക്കുകയും ലാത്തൂർ തഹസിൽ എന്ന പേരിൽ ഉസ്മാനാബാദ് ജില്ലയുടെ ഭാഗമായി മാറുകയും ചെയ്തു. 1948 സെപ്റ്റംബർ 17 വരെ ലാത്തൂർ, നൈസാമുകളുടെ കീഴിൽ ഹൈദരാബാദ് രാജ്യത്തിൻ്റെ ഭാഗമായിരുന്നു. 1960 മെയ് 1-ന് മഹാരാഷ്ട്ര രൂപീകൃതമായതോടെ ഉസ്മാനാബാദ് അതിന്റെ ജില്ലകളിൽ ഒന്നായി. മുൻ സഹകരണ മന്ത്രിയായ കേശവറാവു സോനാവനെയുടെയും പിന്നീട് നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിലാസ്‌റാവു ദേശ്മുഖിന്റെയും പരിശ്രമഫലമായി 1982 ഓഗസ്റ്റ് 16-ന് ഉസ്മാനാബാദ് ജില്ലയിൽ നിന്ന് വേർപെടുത്തി ലാത്തൂർ ജില്ല രൂപീകരിച്ചു. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
എസ്. എ. ചന്ദ്രശേഖർ
https://ml.wikipedia.org/wiki/എസ്._എ._ചന്ദ്രശേഖർ
S. A. ചന്ദ്രശേഖർ തമിഴ് സിനിമയിലെ സംവിധായകനും നിർമാതാവുമായ S A ചന്ദ്രശേഖർ ജനിച്ചത് 1943ജൂലൈ 2 നാണ്. 1978ൽ പുറത്തിറങ്ങിയ അവൾ ഒരു പച്ചയ് കുഴന്തൈ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചന്ദ്രശേഖർ 70 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു. ജനനം2 ജൂലൈ 1943 തങ്കച്ചിമദ, തമിഴ്നാട്. ഭാര്യശോഭ ചന്ദ്രശേഖർമക്കൾവിജയ് വിദ്യബന്ധുക്കൾവിക്രാന്ത് സംവിധാനം ചെയ്ത ചിത്രങ്ങൾ (തമിഴ്) 1978 അവൾ ഒരു പച്ച കുഴന്തയ് 1981 സട്ടം ഒരു ഇരുട്ടറൈ നെഞ്ചിലേ തുനിവിരുന്താൽ നീതി പിഴയ്ത്തത് 1982 ഓംശക്തി ഇദയം പേസുകിരത് 1983 സംസാരം എൻപതു വീനൈ സാച്ചി 1984 വെട്രി കുടുംബം 1985 പുതുയുഗം നീതിയിൻ മറുപക്കം നാൻ സിഗപ്പു മനിതൻ 1986 എനക്ക് നാനേ നീതിപതി വസന്തരാഗം 1987 സട്ടം ഒരു വിളയാട്ട് 1992 നാളൈയ തീർപ്പ് 1993 സെന്തൂരപാണ്ടി 1994 രസിഗൻ 1995 വിഷ്ണു ദേവ 1999 നെഞ്ചിനിലൈ പെരിയണ്ണ 2005 ശുക്രൻ 2007 നെഞ്ചിരിക്കും വരൈ സംവിധാനം ചെയ്ത ചിത്രങ്ങൾ (തെലുഗു) 1981 - ചട്ടനികി കല്ലു ലേവു 1983 - ബലിദാനം 1984 - ദേവാന്തകുടു സംവിധാനം ചെയ്ത ചിത്രങ്ങൾ (കന്നഡ) 1982 - ന്യായ എല്ലിദേ 1983 - ഹസീധ ഹെബ്ബുലി സംവിധാനം ചെയ്ത ചിത്രങ്ങൾ (ഹിന്ദി) 1985 - ബലിദാൻ 1990 - ജയ്ശിവ ശങ്കർ 1992 - മേരെ ദിൽ തേരെ ലിയേ
തെരി
https://ml.wikipedia.org/wiki/തെരി
തെരി 2016 ൽ വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമാണ് തെറി. സാമന്ത, എമി ജാക്സൺ, നൈനിക, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ, മഹേന്ദ്രൻ എന്നിവർ സഹതാരങ്ങളായ ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് GV പ്രകാശ്കുമാറാണ്. തെരിസംവിധാനംഅറ്റ്ലി കുമാർതിരക്കഥഅറ്റ്ലി കുമാർസംഭാഷണംഅറ്റ്ലി കുമാർ S. രമണ ഗിരിവാസൻകഥഅറ്റ്ലി കുമാർനിർമാണംകലൈപുലി S. താണുതാരങ്ങൾവിജയ് സമന്താ റൂത്ത് പ്രഭു എമി ജാക്സൺഛായാഗ്രാഹകൻ ജോർജ് C. വില്ല്യംസ്ചിത്രസംയോജനംറൂബൻസംഗീതംG V പ്രകാശ് കുമാർനിർമാണ കമ്പനി V ക്രിയേഷൻസ്വിതരണംSPI സിനിമാസ് (തമിഴ്നാട്) ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (ആന്ധ്ര പ്രദേശ്, തെലങ്കാന) ഫ്രൈഡേ ഫിലിം ഹൗസ്, കാർണിവൽ മോഷൻ പിക്ചേർസ് (കേരള) സൗത്ത്സൈഡ് സ്റ്റുടിയോസ് (കർണാടക)റിലീസ് തീയതി 14 ഏപ്രിൽ 2016ബഡ്ജറ്റ്₹75 കോടി ബോക്സ് ഓഫീസ് കളക്ഷൻ ₹150 കോടി അഭിനേതാക്കൾ വിജയ് as DCP A. വിജയ് കുമാർ IPS/ജോസഫ് കുരുവിള/ ധർമേശ്വർ സമന്താ റൂത്ത് പ്രഭു as മിത്ര എമി ജാക്സൺas ആനി നൈനിക as നിവേദിത രാധിക ശരത്കുമാർ as പപ്പു മഹേന്ദ്രൻ as വണമാമലൈ പ്രഭു as കമ്മിഷണർ G. സിബി ചക്രവർത്തി മൊട്ട രാജേന്ദ്രൻ as P രാജേന്ദർ അഴകം പെരുമാൾ കാളി വെങ്കട്ട് മനോബാല ബിനീഷ് ബാസ്റ്റിൻ വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ
പർഭാനി ജില്ല
https://ml.wikipedia.org/wiki/പർഭാനി_ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ മറാഠ്‌വാഡ ഡിവിഷനിലെ എട്ട് ജില്ലകളിൽ ഒന്നാണ് പർഭാനി ജില്ല (മറാഠി ഉച്ചാരണം: [pəɾbʰəɳiː] ). പർഭാനി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. ജൈനമതത്തിന്റെയും ഹിന്ദുമതത്തിന്റെയും നിരവധി തീർഥാടനകേന്ദ്രങ്ങൾക്ക് പേരുകേട്ടതാണ് പർഭാനി ജില്ല. വടക്കൻ അക്ഷാംശങ്ങൾ 18.45 നും 20.10 നും ഇടയിൽ കിഴക്ക് രേഖാംശങ്ങൾ 76.13 നും 77.39 ത്തിനും ഇടയിലാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ അതിർത്തികളായി വടക്ക് ഹിംഗോലി, കിഴക്ക് നാന്ദേഡ്, തെക്ക് ലാത്തൂർ, പടിഞ്ഞാറ് ബീഡ്, ജൽന എന്നീ ജില്ലകൾ സ്ഥിതി ചെയ്യുന്നു. പ്രഭാവതിനഗർ എന്ന പേര് ലോപിച്ചാണ് പർഭാനി ആയതെന്ന് പറയപ്പെടുന്നു. https://parbhani.gov.in/about-district/ ചരിത്രം 1596 മുതൽ 1724 വരെ ജില്ലയുടെ ഇന്നത്തെ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1724-ൽ സഖർഖേഡ യുദ്ധത്തിനുശേഷം ഇത് ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിൻ കീഴിലായി. 1956-ൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന്, മറാഠ്‌വാഡയിലെ മറ്റ് ജില്ലകൾക്കൊപ്പം പർഭാനിയും ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി. 1960 മെയ് 1-ന് മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായപ്പോൾ ഈ ജില്ല അതിന്റെ ഭാഗമായി. അവലംബം വർഗ്ഗം:മഹാരാഷ്ട്രയിലെ ജില്ലകൾ
കാരാവോ നദി
https://ml.wikipedia.org/wiki/കാരാവോ_നദി
കാരാവോ നദി വെനസ്വേലയിലെ ഒരു നദിയാണ്. ഒറിനോകോ നദീതട വ്യവസ്ഥയുടെ ഭാഗമാണ് ഈ നദി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടത്തെ പോഷിപ്പിക്കുന്ന ചുരുൻ നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. അഹോണ്ട നദിയാണ് ഇതിൻറെ മറ്റൊരു പ്രധാന പോഷകനദി. പ്രഥമികമായി കനൈമ ദേശീയോദ്യാനത്തിലൂടെയാണ് കരാവോ നദി ഒഴുകുന്നത്. വടക്കോട്ട് ഒഴുകാൻ തുടങ്ങുമ്പോൾ, കാരാവോ നദി വിശാലമാവുകയും ഒരു അവധിക്കാല ലക്ഷ്യസ്ഥാനമായ കനൈമ എന്ന ചെറിയ പട്ടണത്തിലെത്തുകയും ചെയ്യുന്നു. വീണ്ടും വടക്കോട്ട് ഒഴുകുന്ന ഇത്, പക്ഷേ ഒടുവിൽ ചുരുങ്ങുന്നു. ഇത് വീണ്ടം പടിഞ്ഞാറോട്ട് ഒഴുകി വെനസ്വേലയിലെ ഒറിനോക്കോ നദിയുടെ പ്രധാന പോഷകനദിയായ കരോനി നദിയിലേക്ക് പതിക്കുന്നു. അവലംബം
Carrao River
https://ml.wikipedia.org/wiki/Carrao_River
തിരിച്ചുവിടുക കാരാവോ നദി
സോഹ്നി മഹിവാൾ
https://ml.wikipedia.org/wiki/സോഹ്നി_മഹിവാൾ
ജനപ്രിയമായ ഒരു സിന്ധ്-പഞ്ചാബ് നാടോടിക്കഥയാണ് സോഹ്നി മഹിവാൾ അല്ലെങ്കിൽ സുഹ്‌നി മെഹർ (സിന്ധി:سھڻي ميھار; പഞ്ചാബി: سوہی مہین٘وال, ਸੋਹਣੀ ਮਹੀਂਵਾਲ). സിന്ധിലെ ഏറ്റവും പ്രശസ്തമായ ഏഴ് ദുരന്ത പ്രണയകഥകളിൽ ഒന്നാണ് ഇത്. ഉമർ മാർവി, മോമൽ റാണോ, സാസുയി പുന്നൂൻ, ലിലൻ ചനേസർ, സോറത്ത് റായ് ദിയാച്ച്, നൂരി ജാം തമാച്ചി എന്നിവയാണ് മറ്റ് ആറ് കഥകൾ. പഞ്ചാബിലെ ഏറ്റവും ജനപ്രിയമായ നാല് പ്രണയകഥകളിൽ ഒന്ന് സോഹ്‌നി മഹിവാൾ ആണ്. ഹീർ രഞ്ജ, സസ്സുയി പുന്നൂൻ, മിർസ സാഹിബാൻ എന്നിവരാണ് മറ്റ് മൂന്ന് കഥകൾ. Sahibaan remains unheard The Hindu (newspaper), Published 11 October 2016, Retrieved 8 November 2020 കഥയിലെ നായിക സോഹ്നി, താൻ വെറുക്കുന്ന ഒരാളെ സ്വന്തം ഇഷ്ടത്തിനു വിപരീതമായി വിവാഹം കഴിക്കുവാൻ നിർബന്ധിതയായി. തന്റെ കാമുകനായ മഹിവാൾ എരുമകളെ മേക്കുന്നിടത്തേക്ക് നദിക്ക് കുറുകെ എല്ലാ രാത്രിയും അവളഅ‍ നീന്തുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഒരു മൺകുടം ഉപയോഗിച്ചു കൊണ്ടാണ് സോഹ്നി നദിക്കു കുറുകേ കടന്നിരുന്നത്. ഒരു രാത്രി അവളുടെ നാത്തൂൻ മൺപാത്രത്തിനു പകരം ചുടാത്ത കളിമണ്ണിന്റെ ഒരു മൺകുടം കൊണ്ടുവന്നു വെയ്ക്കുന്നു. ഇതറിയാതെ സോഹ്നി അതെടുത്ത് നീന്തുന്നു. പാത്രം വെള്ളത്തിൽ അലിയുകയും നദിയിൽ അവൾ മുങ്ങി മരിക്കുകയും ചെയ്യുന്നു. ഈ കഥയ്ക്ക് ഹീറോയും ലിയാൻഡറും എന്ന ഗ്രീക്ക് കഥയുമായി ഉള്ള സാമ്യം ശ്രദ്ധേയമാണ്. ഉദ്ഭവം പത്താം നൂറ്റാണ്ടിലെ സൂംറ രാജവംശത്തിൻ്റെ കാലഘട്ടത്തിലാണ് ഈ കഥ ഉത്ഭവിച്ചത്. പിന്നീട് ഷാ അബ്ദുൾ കരീം ബുൾറിയുടെ ഗ്രന്ഥങ്ങളിലും ഷാ ജോ റിസാലോയിലും ഈ കഥ കണ്ടെത്തി. ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയുടെ ദ സെവൻ ക്വീൻസ് ഓഫ് സിന്ധ് (സിന്ധി:ست سورميون) എന്ന പേരിൽ അറിയപ്പെടുന്ന, സിന്ധിൽ നിന്നുള്ള ഏഴ് പ്രശസ്തമായ ദുരന്ത പ്രണയകഥകളിൽ ഒന്നാണിത്. സിന്ധിലെയും പഞ്ചാബിലെയും പ്രിയപ്പെട്ട നാടോടിക്കഥകളിൽ ഒന്നാണ് സോഹ്നി മഹിവാൾ. കഥയുടെ സിന്ധി ഭാഷ്യം thumb|സോഹ്നിയുടെ ശവകുടീരം, ഷഹ്ദാദ്പൂർ, സിന്ധ് ഈ കഥയുടെ വിവരണം പത്താം നൂറ്റാണ്ടിൽ സിന്ധിൽ സൗമ്ര രാജവംശം ആരംഭിച്ച കാലഘട്ടത്തിലാണ്. സിന്ധു നദിയുടെ ഒരു കൈവഴിയായ ലുഹാനോ ധോറോ എന്ന നദിയാണ് ഇവിടെ കഥാപരിസരം. സാംതിയ വംശത്തിൽപ്പെട്ട സുഹ്നി ജർക്കത്ത് സാംതിയോയുടെ മകളായിരുന്നു. സിന്ധിലെ നാഗമ്രോ വംശത്തിൽപ്പെട്ട മെഹർ ഗെഹ്വാർ ജാമിൻ്റെ മകനായിരുന്നു. സഹർ എന്നായിരുന്നു മെഹറിന്റെ യഥാർത്ഥ പേര്. സുഹ്നിയുടെ വിവാഹം ദാം(സിന്ധി: ڏم) എന്നൊരാളുമായി നടന്നു. ജാതി വഹുചോ. വിവാഹ ചടങ്ങുകൾക്കിടെ, അവരുടെ മാതാപിതാക്കൾ ഒരു പാരമ്പര്യമായി അവർക്ക് പാൽ നൽകാൻ മറന്നു. വിവാഹിതർ മടങ്ങിവരുന്ന വഴി നദി മുറിച്ചുകടക്കാൻ വൈകി. നദീതീരത്ത് കാത്തിരിക്കുമ്പോൾ, വിവാഹിതരായ ദമ്പതികൾക്ക് പാൽ നൽകാതിരുന്നതിൽ കുറച്ച് വൃദ്ധ സ്ത്രീകൾക്ക് അതൃപ്തി തോന്നി. ആ ചടങ്ങ് അവിടെ വച്ചു നടത്താൻ ആ സ്ത്രീകൾ ആവശ്യപ്പെട്ടു. മെഹറിന്റെ കന്നുകാലികളിൽ നിന്നും അവർ പാൽ വാങ്ങി. പാൽ കുടിച്ച ഉടനെ സുഹ്നി അസ്വസ്ഥയാകുകയും മെഹറിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. അവൾ പതിവായി ഒരു മൺകുടം ഉപയോഗിച്ചു നദി നീന്തിക്കടന്ന് മെഹറിനെ സന്ദർശിച്ചു പോന്നു. എന്നാൽ താമസിയാതെ ഈ വിവരമറിഞ്ഞ അവളുടെ മാതാപിതാക്കൾ അവളെ വിലക്കി. പക്ഷേ എല്ലാം വെറുതെയായി. ഈ ശീലം തുടർന്നു. ഒരു രാത്രിയിൽ അവളുടെ അമ്മായിയമ്മ ചുട്ടെടുത്ത മൺകുടത്തിന് പകരം ചുടാത്ത മൺകുടം തൽസ്ഥാനത്ത് വെച്ചു. സുഹ്നി പതിവുപോലെ പാത്രം പരിശോധിക്കാതെ നദിയിൽ നീന്താൻ തുടങ്ങി. ആഴമുള്ള ഭാഗത്ത് എത്തിയപ്പോൾ പാത്രം അലിഞ്ഞ് അവൾ മുങ്ങിമരിച്ചു. അവളുടെ കരച്ചിൽ കേട്ട് മെഹർ അവളെ രക്ഷിക്കാൻ ഒരു മത്സ്യത്തൊഴിലാളിയെ വിളിച്ചു. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. ഒടുവിൽ സുഹ്നിയുടെ മൃതദേഹം കണ്ടെടുത്ത് മെഹർ തന്നെ അവളെ അടക്കം ചെയ്യുകയും അവളുടെ ശവക്കുഴിക്ക് മുകളിൽ ഒരു ശവകുടീരം നിർമ്മിക്കുകയും ചെയ്തു. ഷഹ്ദാദ്പൂരിൽ ഇന്നും ആ ശവകുടീരം ആളുകൾ സന്ദർശിക്കുന്നു. പിന്നീട്, കുറച്ച് വർഷങ്ങൾക്ക് ശേഷം, മെഹറും മരിച്ചു. മെഹറിനെ ഷഹ്ദാദ്പൂർ നഗരത്തിൽ അടക്കം ചെയ്തു. കഥയുടെ പഞ്ചാബി ഭാഷ്യം thumb|സോഹ്നി മഹിവാൾ കഥയുടെ ചുവർചിത്രം, ജമ്മു പതിനെട്ടാം നൂറ്റാണ്ടിൽ (മുഗൾ കാലഘട്ടത്തിന്റെ അവസാനത്തിൽ), തുള്ള എന്ന കുശവന്റെ മകളായി സോഹ്നി ജനിച്ചു. പഞ്ചാബിലെ ഗുജറാത്തിൽ താമസിച്ചിരുന്ന അവർ കുംഹാർ ജാതിയിൽപ്പെട്ടവരായിരുന്നു. സോഹ്‌നി വളർന്നപ്പോൾ, പിതാവ് നിർമ്മിക്കുന്ന മൺപാത്രങ്ങൾ അലങ്കരിക്കാൻ അവൾ സഹായിച്ചു. നദിക്കരയിൽ രംപ്യാരി മഹലിന് സമീപമായിരുന്നു ഇവരുടെ കടയെന്ന് പറയപ്പെടുന്നു. ബുഖാറയിൽ (ഉസ്‌ബെക്കിസ്ഥാൻ) നിന്നുള്ള ഒരു സമ്പന്ന വ്യാപാരിയായ ഷഹ്‌സാദ ഇസ്സാത് ബെയ്ഗ്, ബിസിനസ്സ് ആവശ്യത്തിനായി അവിടെയെത്തുകയും, കടയിൽ വെച്ച് സോഹ്നിയെ കണ്ട് അവളിൽ അനുരക്തനായിത്തീരുകയും ചെയ്തു. സോഹ്നിയെ ഒരു നോക്ക് കാണാനായി മാത്രം അവൻ എല്ലാ ദിവസവും കടയിലെത്തി പാത്രങ്ങൾ വാങ്ങി. സോഹ്നിക്കും ഇസത്ത് ബെയ്ഗിനോട് പ്രണയമായി. തന്റെ യാത്രാസംഘവുമായി ബുഖാറയിലേക്ക് മടങ്ങുന്നതിനുപകരം, കുലീനനായ ഇസത്ത് ബെയ്ഗ് തുള്ളയുടെ വീട്ടിലെ വേലക്കാരന്റെ ജോലി ഏറ്റെടുത്തു. അവൻ അവരുടെ പോത്തുകളെ മേയ്ക്കാൻ കൊണ്ടുപോയിത്തുടങ്ങി. അതോടെ അവൻ മെഹർ അല്ലെങ്കിൽ "മഹിവാൾ", അതായത് എരുമയെ മേയ്ക്കുന്നവൻ (പഞ്ചാബി ഭാഷയിൽ എരുമയെ മഹി എന്ന് വിളിക്കുന്നതിനാൽ), എന്നറിയപ്പെട്ടു. സോഹ്നിയുടെയും മഹിവാളിന്റെയും പ്രണയം കുംഹാർ സമുദായത്തിൽ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഈ സമുദായത്തിൽപ്പെട്ട തങ്ങളുടെ മകൾ അന്യനാട്ടുകാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാൻ കഴിയാതെ അവളുടെ മാതാപിതാക്കൾ മറ്റൊരു കുശവനുമായി അവളുടെ വിവാഹം നടത്തി. ഹൃദയം തകർന്ന ഇസ്സാത്ത് ബെയ്ഗ് ലോകത്തെ ത്യജിച്ച് ഒരു ഫക്കീർ (സന്ന്യാസി) ആയി ജീവിക്കാൻ തുടങ്ങി. ഒടുവിൽ അവൻ സോഹ്നിയുടെ പുതിയ വാസസ്ഥലമായ ഹമിർപൂരിൽ ചെനാബ് നദിക്ക് കുറുകെയുള്ള ഒരു ചെറിയ കുടിലിലേക്ക് താമസം മാറി. എന്നും, രാത്രിയുടെ ഇരുട്ടിൽ ലോകം ഉറങ്ങുമ്പോൾ അവർ ഇരുവരും നദിക്കരയിൽ കണ്ടുമുട്ടും. അവൻ പതിവായി മീൻ പിടിച്ച് അവൾക്കായി കൊണ്ടുവരും. ഒരിക്കൽ, വേലിയേറ്റം കാരണം മീൻ പിടിക്കാൻ കഴിയാതെ വന്നപ്പോൾ മഹിവാൾ തന്റെ തുടയുടെ ഒരു കഷ്ണം മുറിച്ച് വറുത്ത് അവൾക്ക് നൽകിയതായി പറയപ്പെടുന്നു. സോഹ്‌നിക്ക് ഇത് ആദ്യം മനസ്സിലായില്ലെങ്കിലും ഈ മത്സ്യത്തിൻ്റെ രുചി വ്യത്യസ്തമാണെന്ന് അവൾ ഇസ്സത്തിനോട് പറഞ്ഞു. അവന്റെ കാലിൽ കൈ വച്ചപ്പോൾ മഹിവാൾ എന്താണ് ചെയ്തതെന്ന് അവൾക്ക് മനസ്സിലായി. ഈ സംഭവം അവരുടെ പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തി. ഒരു ദിവസം സോഹ്നിയുടെ നാത്തൂൻ അവളെ പിന്തുടരുകയും സോഹ്‌നി തന്റെ മൺപാത്രം സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കുകയും ചെയ്തു. അവൾ തന്റെ അമ്മയെ (സോഹ്നിയുടെ അമ്മായിയമ്മ) വിവരം അറിയിച്ചു. സോഹ്നിയുടെ ഭർത്താവ് കച്ചവടസംബന്ധമായി ഒരു യാത്ര പോയ സമയമായിരുന്നു ഇത്. അയാളോട് കാര്യം പറയുന്നതിനുപകരം അമ്മായിയമ്മയുടെ നിർദ്ദേശപ്രകാരം നാത്തൂൻ ചുട്ടെടുത്ത മൺകുടത്തിന് പകരം ചുടാത്ത മൺകുടം തൽസ്ഥാനത്ത് വെച്ചു. അന്ന് രാത്രി സോഹ്നി കുടത്തിന്റെ സഹായത്തോടെ നദി മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ അത് വെള്ളത്തിൽ അലിയുകയും അവൾ മുങ്ങിമരിക്കുകയും ചെയ്തു. നദിയുടെ മറുകരയിൽ നിന്ന് സോഹ്നി മുങ്ങിമരിക്കുന്നത് കണ്ട മഹിവാൾ അവളെ രക്ഷിക്കാൻ നദിയിലേക്ക് ചാടി. നദിയിൽ മുങ്ങിത്താണ പ്രണയികൾ മരണത്തിൽ വീണ്ടും ഒന്നിച്ചു. അവലംബം
ലസിക പ്ലേഗ്
https://ml.wikipedia.org/wiki/ലസിക_പ്ലേഗ്
യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളിൽ ഒന്നാണ് ബ്യൂബോണിക് പ്ലേഗ് അഥവാ ലസികാപ്ലേഗ്. ബാക്ടീരിയയുമായി സമ്പർക്കത്തിൽവന്ന് ഒന്നു മുതൽ ഏഴു ദിവസത്തിനുളളിൽ, പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നു. ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. ബാക്ടീരിയകൾ ചർമ്മത്തിൽ പ്രവേശിച്ചതിന് അടുത്തുള്ള ഭാഗങ്ങളിൽ വേദനയുളവാക്കുന്നരീതിയിൽ ലസികകൾക്ക് വീക്കം ഉണ്ടാകുന്നു. ഇടയ്ക്കിടെ, ലസികകൾ വീർത്ത് പൊട്ടാം. അണുബാധയുടെ ഫലമായുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളാണ് : ബ്യൂബോണിക് പ്ലേഗ് (ലസികാപ്ലേഗ്), സെപ്റ്റിസെമിക് പ്ലേഗ് (രക്തത്തിലെ പ്ലേഗ്), ന്യൂമോണിക് പ്ലേഗ് (ശ്വാസകോശപ്ലേഗ്) എന്നിവ. ബ്യൂബോണിക് പ്ലേഗ് പ്രധാനമായും പടരുന്നത് ചെറിയ മൃഗങ്ങളിൽ നിന്നുള്ള ഈച്ചകൾ വഴിയാണ്. പ്ലേഗ് ബാധിച്ച് ചത്ത മൃഗങ്ങളുടെ ശരീരദ്രവങ്ങളുമായുളള സമ്പർക്കഫലമായും ഇത് സംഭവിക്കാം. ചർമ്മത്തിൽ ഈച്ച കടിക്കുന്നതിലൂടെ ബാക്ടീരിയ ചർമ്മത്തിൽ പ്രവേശിച്ച് ലസികാവാഹിനികളിലൂടെ സഞ്ചരിച്ച് ലസികാഗ്രന്ഥിയിലെത്തി അത് വീർക്കുകയാണ് ബ്യൂബോണിക് പ്ലേഗിൽ സംഭവിക്കുന്നത്. രക്തം, കഫം, അല്ലെങ്കിൽ ലസികാദ്രവം എന്നിവയിലെ ബാക്ടീരിയകൾ കണ്ടെത്തി രോഗനിർണയം നടത്താനാകും. പ്ലേഗ് കൂടുതലുള്ള പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതിനുളള പൊതുജനനടപടികൾ സ്വീകരിക്കുന്നതിലൂടെ പ്ലേഗ് തടയാം. പ്ലേഗ് പ്രതിരോധത്തിന് വാക്സിനുകൾ പ്രയോജനപ്പെടുന്നതായി കണ്ടെത്തിയിട്ടില്ല. സ്ട്രെപ്റ്റോമൈസിൻ, ജെൻ്റാമൈസിൻ, ഡോക്സിസൈക്ലിൻ എന്നിവയുൾപ്പെടെ നിരവധി ആൻറിബയോട്ടിക്കുകൾ ചികിത്സയ്ക്ക് ഫലപ്രദമാണ്. പ്ലേഗ് ബാധിച്ച് ചികിത്സകിട്ടാത്തവരിൽ 30% മുതൽ 90% വരെ മരിക്കാനിടയാകുന്നു.. സാധാരണയായി പത്ത് ദിവസത്തിനുള്ളിൽ മരണം സംഭവിക്കും. ചികിത്സിച്ചാൽ മരണ സാധ്യത ഏകദേശം 10% ആണ്. ആഗോളതലത്തിൽ 2010 നും 2015 നും ഇടയിൽ 3248 കേസുകൾ രേഖപ്പെടുത്തിയതിൽ 584 പേർ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ, പെറു എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള രാജ്യങ്ങൾ. 14-ാം നൂറ്റാണ്ടിൽ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപിക്കുകയും ഏകദേശം 50 ദശലക്ഷം ആളുകളെ കൊല്ലുകയും ചെയ്ത കറുത്ത മരണത്തിന് കാരണം പ്ലേഗ് ആയിരുന്നു. ഇത് യൂറോപ്യൻ ജനസംഖ്യയുടെ 25% മുതൽ 60% വരും. പ്ലേഗ് നിരവധി തൊഴിലാളികളെ കൊന്നൊടുക്കിയതിനാൽ, തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം കൂലി വർദ്ധിച്ചു. ചില ചരിത്രകാരന്മാർ ഇത് യൂറോപ്യൻ സാമ്പത്തിക വികസനത്തിൽ ഒരു വഴിത്തിരിവായി കാണുന്നു. ആറാം നൂറ്റാണ്ടിൽ കിഴക്കൻ റോമൻ സാമ്രാജ്യത്തിൽ നിന്ന് ഉത്ഭവിച്ച ജസ്റ്റീനിയൻ പ്ലേഗിനും 1855-ൽ യുനാൻ പ്രവിശ്യയിൽ നിന്ന് ഉത്ഭവിച്ച ചൈന, മംഗോളിയ, ഇന്ത്യ എന്നിവിടങ്ങളെ ബാധിച്ച മൂന്നാമത്തെ പകർച്ചവ്യാധിക്കും ഈ രോഗം കാരണമായിരുന്നു "ഗ്രോയിൻ" എന്നർത്ഥം വരുന്ന βουβών എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ബ്യൂബോണിക് എന്ന പദം ഉരുത്തിരിഞ്ഞത്. " ബുബോസ് " എന്ന പദം വീർത്ത ലസികാഗ്രന്ഥികളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. റഫറൻസുകൾ
ശ്രീ ധർമ ശാസ്താ ക്ഷേത്രം ഇടകടത്തി
https://ml.wikipedia.org/wiki/ശ്രീ_ധർമ_ശാസ്താ_ക്ഷേത്രം_ഇടകടത്തി
തിരിച്ചുവിടുക ഇടകടത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം
ഗയാന ഹൈലാൻഡ്സ് ഈർപ്പ വനങ്ങൾ
https://ml.wikipedia.org/wiki/ഗയാന_ഹൈലാൻഡ്സ്_ഈർപ്പ_വനങ്ങൾ
ഗയാന ഹൈലാൻഡ്സ് ഈർപ്പ വനങ്ങൾ (NT0124) വെനിസ്വേലയുടെ തെക്കുഭാഗത്തും ബ്രസീലിൻ്റെ വടക്കും, കൂടാതെ ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകിടക്കുന്ന ഒരു പരിസ്ഥിതി പ്രദേശമാണ് . ഇത് ആമസോൺ ആവാസ വ്യവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളാൽ സമ്പന്നമായ ഒരു ഉയർന്ന ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്ന ഇതിൽ, നാടകീയമായ ടെപുയിസ് അല്ലെങ്കിൽ മണൽക്കല്ലുകളാൽ രൂപീകൃതമായ ഉപരിഭാഗം പരന്ന പർവതങ്ങൾ അടങ്ങിയിരിക്കുന്നു. വലിയ തോതിലുള്ള കൃഷി, മേച്ചിൽ പ്രദേശങ്ങൾ, ഖനന പ്രവർത്തനങ്ങൾ തുടങ്ങിയവ ആവാസവ്യവസ്ഥയിലേയ്ക്ക് ക്രമാനുഗതമായി കടന്നുകയറുന്ന വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങൾ ഒഴികെയുള്ള ഈ ഭൂപ്രദേശം മുൻകാലങ്ങളിൽ അപ്രാപ്യമായതും പൊതുവെ കേടുപാടുകൾ സംഭവിക്കാത്തതുമാണ്. വനാന്തരത്തിലെ മരം മുറിക്കുന്നതിന് അനുവദിക്കുന്ന പുതിയ പാതകളും ആസൂത്രിതമായ അണക്കെട്ടുകളും നദീതീര മേഖലകളിൽ സാരമായ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. സ്ഥാനം തെക്കൻ വെനിസ്വേല, പടിഞ്ഞാറൻ, തെക്കൻ ഗയാന, വടക്കൻ ബ്രസീൽ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി മേഖലയ്ക്ക് സുരിനാമിലും ഫ്രഞ്ച് ഗയാനയിലും ചിതറിക്കിടക്കുന്ന ഭാഗങ്ങളുമുണ്ട്. ഇത് കിഴക്കൻ കൊളംബിയയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു. ഈ മേഖലയുടെ മൊത്തം വിസ്തൃതി 33,747,545 ഹെക്ടർ (83,392,000 ഏക്കർ) ആണ്. ആമസോൺ, ഒറിനോകോ നദീതടങ്ങൾക്കിടയിലുള്ള ഒരു പ്രാചീനമായ ഉന്നത പ്രദേശമായ ഗയാന ഷീൽഡിലാണ് ഈ പരിസ്ഥിതി പ്രദേശം സ്ഥിതി ചെയ്യുന്നത്. താഴ്‌ന്ന നിരപ്പിലുള്ള പുല്ലു നിറഞ്ഞ സവേനകൾ, താഴ്‌ന്ന വനനിരകൾ എന്നിവയാൽ ഇത് വലയം ചെയ്യപ്പെട്ടിരിക്കുന്നു. പരിസ്ഥിതി മേഖലയുടെ എല്ലാ പ്രദേശങ്ങളിലും നിരപ്പുള്ള പർവതങ്ങളുടെ മേൽഭാഗത്തെ പാൻ്റപ്യൂസ് പരിസ്ഥിതിയുടെ എൻക്ലേവുകൾ അടങ്ങിയിരിക്കുന്നു. അവലംബം
കഡക് കളക്റ്റീവ്
https://ml.wikipedia.org/wiki/കഡക്_കളക്റ്റീവ്
കഥാഖ്യാനത്തിന്റെ വിവിധ രൂപങ്ങളിൽ ഗ്രാഫിക് ആർട്ട് പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ദക്ഷിണേഷ്യയിൽ നിന്നുള്ള വനിതാ കലാകാരന്മാരുടെ ഒരു കൂട്ടായ്മയാണ് കഡക് കളക്റ്റീവ്. ചലച്ചിത്ര നിർമ്മാതാവും വെബ്‌കോമിക് സ്രഷ്ടാവുമായ ആരതി പാർത്ഥസാർഥി, കോമിക് ആർട്ടിസ്റ്റും ചിത്രകാരിയുമായ കാവേരി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളാണ്. തുടക്കം ആനിമേറ്ററും കോമിക്സ് ജേണലിസ്റ്റുമായ ഐന്ദ്രി ചക്രവർത്തിയുടെ മുൻകൈയിലാണ് കഡക് കളക്ടീവ് സ്ഥാപിതമായത്. വിവിധ കലാമേളകളിലും കോമിക് ബുക്ക് കൺവെൻഷനുകളിലും സ്ത്രീകളുടെയും ദക്ഷിണേഷ്യൻ വനിതകളുടെയും പ്രാതിനിധ്യത്തിന്റെ കുറവ് തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെയൊരു കൂട്ടായ്മക്ക് അവർ തുടക്കം കുറിച്ചത്. തുടക്കത്തിൽ ഐന്ദ്രിയെ കൂടാതെ ദക്ഷിണേഷ്യയിൽ നിന്നുള്ള എട്ട് കലാകാരികൾ കൂടി ഉണ്ടായിരുന്നു. ചലച്ചിത്ര നിർമ്മാതാവും വെബ്‌കോമിക് സ്രഷ്ടാവുമായ ആരതി പാർത്ഥസാരഥി, ആർട്ടിസ്റ്റ് ഗരിമ ഗുപ്ത, കോമിക് ആർട്ടിസ്റ്റും ചിത്രകാരിയുമായ കാവേരി ഗോപാലകൃഷ്ണൻ, ടൈപ്പോഗ്രാഫർ പവിത്ര ദീക്ഷിത്, ഗ്രാഫിക് ഡിസൈനറായ മീര മൽഹോത്ര, ചിത്രകാരിയും ഡിസൈനറും സംവിധായകയുമായ അഖില കൃഷ്ണൻ എന്നിവർ തുടക്കത്തിൽ തന്നെ ഈ കൂട്ടായ്മക്കൊപ്പം ഉണ്ടായിരുന്നു. കോമിക് ബുക്ക് എഴുത്തുകാരി കൃതിക സുസർല ചിത്രകാരികളായ റേ സക്കറിയ, നൗഷീദ് ജാവേദ്, പ്രിയ ദാലി തുടങ്ങിയവരും പിന്നീട് ഇതിൽ അംഗങ്ങളായി. 'കഡക്' എന്ന വാക്ക് തീവ്രമായത്, മൂർച്ചയേറിയത് എന്നൊക്കെയുള്ള അർഥത്തിൽ പ്രയോഗിക്കപ്പെടുന്നു. കടുപ്പമേറിയത് എന്ന അർഥത്തിൽ ചായയുടെ വിശേഷണമായും ഈ വാക്ക് ഉപയോഗിച്ചു പോരുന്നു. പ്രൊജക്റ്റുകൾ ഈസ്റ്റ് ലണ്ടൻ കോമിക് ആർട്സ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച കോമിക് സൈനുകളുടെയും പ്രിന്റുകളുടെയും പോസ്റ്റ്കാർഡുകളുടെയും ശേഖരമായിരുന്നു കടക് കളക്ടീവിൻ്റെ ആദ്യ പ്രോജക്റ്റ്. ഈ കൂട്ടായ്മയുടെ സൃഷ്ടികൾ ഇവിടെ വാണിജ്യപരമായും വിജയം നേടി. പ്രദർശനത്തിനു വച്ച മിക്ക കലാസൃഷ്ടികളും കലാപ്രേമികൾ ഫെസ്റ്റിവലിൽ തന്നെ വിറ്റുതീർന്നു. 2016-ൽ കടക് കളക്ടീവ് 'റീഡിംഗ് റൂം' എന്ന പേരിൽ ഒരു സഞ്ചരിക്കുന്ന വായനശാല ഒരുക്കി ഇതോടൊപ്പം കൂട്ടായ്മയിലെ അംഗങ്ങൾ സൃഷ്ടിച്ച 21 ശീർഷകങ്ങൾ അടങ്ങുന്ന ഒരു പ്രദർശനവും ഉണ്ടായിരുന്നു. തുടക്കത്തിൽ ബംഗളൂരുവിലെ ഗോഥെ-ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാക്സ് മുള്ളർ ഭവനിൽ സൂക്ഷിച്ചിരുന്ന ഇത് പിന്നീട് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഫിസിക്കൽ, വെർച്വൽ സ്പേസ് ആയി അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ ഉള്ളടക്കം അവർ ഓൺലൈനിലും ലഭ്യമാക്കി. സ്ത്രീ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക പ്രതീക്ഷകൾ ദക്ഷിണേഷ്യയിലെ ഫെമിനിസം, ലിംഗഭേദം, സ്വത്വം, ജാതി തുടങ്ങിയ വിഷയങ്ങൾ ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ മാധ്യമങ്ങളിൽ ഇതിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. ലിംഗഭേദവും സ്വത്വവും കേന്ദ്രീകരിച്ചുള്ള 'ജെൻഡർ ബെൻഡർ' ആയിരുന്നു രണ്ടാമത്തെ പ്രോജക്റ്റ്. ഈ പ്രോജക്റ്റിനായി മീര മൽഹോത്ര സൃഷ്ടിച്ച ഒരു സൈൻ, 'അൺഫോൾഡിംഗ് ദി സാരി' എന്ന പേരിൽ പ്രത്യേക പ്രശംസ നേടി. 2019-ൽ പൊതു-സ്വകാര്യ ഇടങ്ങളിലേക്കുള്ള സ്ത്രീ പ്രവേശനവും മീ ടൂ പ്രസ്ഥാനത്തിന്റെ വശങ്ങളും പരിശോധിച്ച്, 'ബൈസ്റ്റാൻഡർ' എന്ന പേരിൽ കൂട്ടായ്മയിലെ അംഗങ്ങൾ നിർമ്മിച്ച ഒരു ദൃശ്യകലാസമാഹാരം ആരംഭിച്ചു. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിക്കും വിപുലമായ പ്രചാരം ലഭിക്കുകയുണ്ടായി. ഇന്ത്യൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നു.. ഇന്ത്യൻ ചിത്രകാരനായ സുബോധ് ഗുപ്തക്കെതിരായി ഉയർന്ന ലൈംഗികാരോപണത്തിൽ, എല്ലാ ഓൺലൈൻ ആരോപണങ്ങളും നീക്കണമെന്ന ഡെൽഹി ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ കഡക് കളക്റ്റീവ് കത്തെഴുതുകയുണ്ടായി. അവലംബം
ചുഡൈൽ
https://ml.wikipedia.org/wiki/ചുഡൈൽ
ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ചും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള സ്ത്രീരൂപത്തിലുള്ള ഒരു സാങ്കൽപ്പിക ജീവിയാണ് ചുഡൈൽ(ഹിന്ദി: चुड़ैल, ഉർദു: چڑیل). "ശുദ്ധീകരിക്കപ്പെടാത്ത ഒരു ജീവിയുടെ പ്രേതം" എന്നാണ് ചുഡൈലിനെ സാധാരണയായി വിശേഷിപ്പിക്കുന്നത്. പലപ്പോഴും മരങ്ങളിൽ മുറുകെ പിടിച്ചു കിടക്കുമെന്ന് പറയപ്പെടുന്നതിനാൽ ചുഡൈലിനെ വൃക്ഷാത്മാവ് ആയും കരുതുന്നു. ചില ഐതിഹ്യങ്ങൾ അനുസരിച്ച്, പ്രസവസമയത്തോ ഗർഭാവസ്ഥയിലോ മരിക്കുന്ന സ്ത്രീകളുടെ ആത്മാവാണ് ഇത്. ചില വിശ്വാസങ്ങളിൽ ഭർത്തൃവീട്ടുകാരുടെ ക്രൂരതകൽ കാരണം മരിക്കുന്ന സ്ത്രീ പ്രതികാരദാഹിയായി കുടുംബത്തിലെ പുരുഷന്മാരെ ലക്ഷ്യം വച്ചുകൊണ്ട് വരുന്നതാണ് ചുഡൈൽ. ചുഡൈലിന്റെ രൂപം വളരെ വിരൂപമാണെന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ ഒരു സുന്ദരിയായ സ്ത്രീയായി സ്വയം രൂപമാറ്റം വരുത്താനും കാടുകളിലേക്കോ പർവതങ്ങളിലേക്കോ പുരുഷന്മാരെ വശീകരിക്കാനും അവൾക്ക് കഴിയും. അവിടെ വെച്ച് അവൾ അവരെ കൊല്ലുകയോ അവരുടെ ജീവശക്തിയും പുരുഷത്വവും വലിച്ചെടുത്ത് അവരെ വൃദ്ധന്മാരാക്കി മാറ്റുകയും ചെയ്യുന്നു. ചുഡൈലിന്റെ പാദങ്ങൾ പിന്നിലേക്ക് തിരിഞ്ഞിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു. പ്രതികാരദാഹിയായ ചുഡൈലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് വിശദീകരിക്കുന്ന നിരവധി നാടൻ പരിഹാരങ്ങളും നാടോടിക്കഥകളും ഉണ്ട്. കൂടാതെ ചുഡൈൽ ജീവിതത്തിലേക്ക് വരുന്നതിൽ നിന്ന് തടയുന്ന നിരവധി നടപടികളും ഉണ്ട്. അസ്വാഭാവികമരണം സംഭവിക്കുന്ന ഒരു സ്ത്രീയുടെ കുടുംബം, ഇരയായ സ്ത്രീ ഒരു ചുഡൈൽ ആയി മടങ്ങിവരുമെന്ന് ഭയന്ന് പ്രത്യേക ആചാരങ്ങൾ നടത്താറുണ്ട്. മരണപ്പെട്ട ഒരു സ്ത്രീ ചുഡൈൽ ആയി മാറിയേക്കാമെന്ന് അവളുടെ കുടുംബം ഭയക്കുന്നുവെങ്കിൽ ശവശരീരം അവൾ മടങ്ങിവരുന്നത് തടയാൻ ഒരു പ്രത്യേക രീതിയിലും ഭാവത്തിലും കുഴിച്ചിടുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബ് മേഖലയിൽ പിച്ചൽ പെരി എന്നും ബംഗാൾ മേഖലയിൽ പെറ്റ്നി/ഷക്ചുണ്ണി എന്നും മലേഷ്യയിലും ഇന്തോനേഷ്യയിലും പോണ്ടിയാനക് എന്നും ചുറൽ അറിയപ്പെടുന്നു. "ചുഡൈൽ" എന്ന വാക്ക് പലപ്പോഴും ഇന്ത്യയിലും പാകിസ്ഥാനിലും, തെറ്റായിട്ടെങ്കിലും, ദുർമന്ത്രവാദിനി എന്ന അർഥത്തിലും ഉപയോഗിക്കാറുണ്ട്. ആധുനിക സാഹിത്യം, സിനിമ, ടെലിവിഷൻ, റേഡിയോ എന്നിവയിലും ചുഡൈലിനെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ ഇക്കാലത്തും തുടരുന്നു.https://malayalam.news18.com/photogallery/life/women-shruti-haasan-responds-to-a-quirky-comment-in-q-and-a-session-mm-526918-page-1.html തെക്ക്-കിഴക്കൻ ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ഈ വിശ്വാസം സജീവമായി കാണപ്പെടുന്നു. ഉദ്ഭവം ചുഡൈൽ എന്ന സങ്കല്പം ഉദ്ഭവിച്ചത് പേർഷ്യയിൽ നിന്നാണ് കരുതപ്പെടുന്നു. അവിടെ അവർ "പൂർത്തിയാകാത്ത, തീവ്രമായ അഭിലാഷങ്ങളുമായി" മരിച്ച സ്ത്രീകളുടെ ആത്മാക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. രൂപം ചുഡൈലിന്റെ യഥാർത്ഥ രൂപം വികൃതവും ഭയാനകവും ആയി വിവരിക്കപ്പെടുന്നു. തൂങ്ങിയ സ്തനങ്ങൾ, കറുത്ത നാവ്, കട്ടിയുള്ള പരുക്കൻ ചുണ്ടുകൾ എന്നിവയുണ്ട്. ചില വിശ്വാസങ്ങളിൽ ചുഡൈലിന് വായ ഇല്ലാത്ത മുഖമാണ്. കുടവയറും നീണ്ടൂകൂർത്ത നഖങ്ങളും കട്ടിയുള്ള കെട്ടുപിണഞ്ഞ മുടിയും ഉണ്ടായിരിക്കാം. വലിയ കൊമ്പുകളുള്ള പന്നിയുടെ മുഖമോ, കൂർത്ത കൊമ്പുകളുള്ള മനുഷ്യരെപ്പോലെയുള്ള മുഖമോ ഉള്ളതായി വിശേഷിപ്പിക്കാറുണ്ട്. ചുഡൈലിന്റെ പാദങ്ങൾ പുറകോട്ട് തിരിഞ്ഞ അവസ്ഥയിലായിരിക്കും. പ്രവർത്തികൾ ശ്മശാനങ്ങൾ, ഉപേക്ഷിക്കപ്പെട്ട യുദ്ധക്കളങ്ങൾ, വീടുകളുടെ ഉമ്മറപ്പടികൾ, കവലകൾ, കക്കൂസുകൾ എന്നിവിടങ്ങളിൽ ചുഡൈലുകളെ കൂടുതലായി കാണപ്പെടുന്നു. കുടുംബാംഗങ്ങളുടെ പീഡനത്താൽ ആണ് ചുഡൈൽ ആയ സ്ത്രീ മരിച്ചതെങ്കിൽ കുടുംബത്തിലെ പുരുഷന്മാരെ, ഏറ്റവും ഇളയ ആളിൽ തുടങ്ങി, ഓരോരുത്തരെയായി അവൾ ആക്രമിച്ച് തന്റെ പ്രതികാരം ചെയ്യുന്നു. അവൻ ഒരു വൃദ്ധനായി ചുരുങ്ങുന്നത് വരെ അവൾ അവന്റെ രക്തം ഊറ്റിയെടുക്കുകയും അതിനു ശേഷം അടുത്ത പുരുഷനായി പോകുകയും ചെയ്യും. ആ കുടുംബത്തിലെ എല്ലാ പുരുഷന്മാരും മരിച്ചു കഴിയുമ്പോൾ അവൾ മറ്റ് പുരുഷന്മാരിലേക്ക് തിരിയുന്നു. ചുഡൈലിനെ കണ്ട ഏതൊരു വ്യക്തിയെയും മാരകമായ രോഗം ബാധിക്കാം. അവളുടെ രാത്രിവിളികൾക്ക് ഉത്തരം നൽകുന്നവർ മരിക്കാം. 'ലല്ല രാധയും ചുഡൈലും' എന്ന കവിതയിൽ ഒരു പുരോഹിതൻ നായകനെ ആൽമരങ്ങളുടെ അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. കാരണം അവിടെയാണ് ചുഡൈൽ താമസിക്കുന്നത്. അവൻ ഈ മുന്നറിയിപ്പ് അവഗക്കിച്ച് ആൽമരത്തിൻ്റെ അടുത്തേക്ക് പോയി. ചുഡൈൽ അവനെ മധുര സ്വരത്തിൽ വിളിച്ചപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു. കാമാന്ധനായ അവൻ അവളോടൊപ്പം ശയിച്ചു. അതിന്റെ ഉന്മാദത്തിൽ തന്റെ ശരീരം ദുർബലമായി വരുന്നതും താൻ മരിക്കുന്നതും അവൻ അറിഞ്ഞുപോലുമില്ല. പേർഷ്യൻ ഐതിഹ്യമനുസരിച്ച്, യാത്രക്കാർ മണ്ണിൽ ചുഡൈലിന്റെ കാല്പാടുകൾ കാണുമ്പോൾ അവർ എതിർദിശയിലേക്ക് ഓടിപ്പോകാൻ ശ്രമിക്കും. പക്ഷേ അവളുടെ തിരിഞ്ഞ പാദങ്ങൾ അവരെ അവളുടെ പിടിയിലേക്ക് തന്നെ നയിക്കും. അവളുടെ ഇരകളെ മലകളിലേക്ക് കൊണ്ടുപോകാനായി അവൾ പ്രത്യക്ഷപ്പെടുന്നുവെന്നും ഒരു ആടിനെ ബലി നൽകിയാൽ മാത്രമേ അവരെ മോചിപ്പിക്കാനാവൂ എന്നും ഉത്തർപ്രദേശിലെ പടാരി, മഝ്‌വാർ എന്നീ സമുദായങ്ങൾ കരുതുന്നു. അവലംബം വർഗ്ഗം:അന്ധവിശ്വാസങ്ങൾ
ക്രൈസ്തവ സഭ
https://ml.wikipedia.org/wiki/ക്രൈസ്തവ_സഭ
സഭ എന്നാൽ വിളിക്കപ്പെട്ടവരുടെ കൂട്ടായ്മ എന്നാണ്, ആദ്യമായി സഭ കൂടുന്നത് യെരുശലേമിലാണ് കന്യകമറിയാമും ശിഷ്യരും ഉൾപ്പെടുന്നു. യേശു ക്രിസ്തു തലയാകുന്ന സഭയിൽ എല്ലാം അംഗങ്ങളും ഉൾക്കൊള്ളുന്നു.https://www.gotquestions.org/Malayalam/Malayalam-what-church.html
സിർക്കോൺ
https://ml.wikipedia.org/wiki/സിർക്കോൺ
സിർകോൺ നെസോസിലിക്കേറ്റുകളുടെ ഗ്രൂപ്പിൽ പെടുന്ന ഒരു ധാതുവാണ്, കൂടാതെ സിർക്കോണിയം ലോഹത്തിൻ്റെ ഉറവിടവുമാണ്. ഇതിൻ്റെ രാസനാമം സിർക്കോണിയം(IV) സിലിക്കേറ്റ് ആണ്, അതിൻ്റെ അനുബന്ധ രാസ സൂത്രവാക്യം ZrSiO4 ആണ്.
വിസർജ്ജനം
https://ml.wikipedia.org/wiki/വിസർജ്ജനം
ഒരു ജീവിയുടെ ശരീരത്തിൽ നിന്ന് വിസർജ്ജ്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് വിസർജ്ജനം. കശേരുക്കളിൽ, ഇത് പ്രാഥമികമായി ശ്വാസകോശങ്ങൾ, വൃക്കകൾ, ചർമ്മം എന്നിവയിലൂടെയാണ് നടത്തുന്നത്. ഇത് കോശത്തിൽ നിന്ന് പുറത്തുപോയതിനുശേഷവും പ്രത്യേക ജോലികൾ ഉള്ള സ്രവത്തിൽ നിന്ന് വ്യത്യസ്‌തമാണ്. വിസർജ്ജനം എല്ലാത്തരം ജീവികളിലും അനിവാര്യമായ ഒരു പ്രക്രിയയാണ്. ഉദാഹരണത്തിന്, സസ്തനികളിൽ, വിസർജ്ജന സംവിധാനത്തിൻ്റെ ഭാഗമായ മൂത്രനാളിയിലൂടെ മൂത്രം പുറന്തള്ളപ്പെടുന്നു. ഏകകോശ ജീവികളിൽ, മാലിന്യങ്ങൾ നേരിട്ട് കോശത്തിൻ്റെ ഉപരിതലത്തിലൂടെ പുറന്തള്ളപ്പെടുന്നു. സെല്ലുലാർ ശ്വസനം പോലുള്ള ജീവിത പ്രവർത്തനങ്ങളിൽ, ശരീരത്തിൽ, മെറ്റബോളിസം എന്നറിയപ്പെടുന്ന നിരവധി രാസപ്രവർത്തനങ്ങൾ നടക്കുന്നു. ഈ രാസപ്രവർത്തനങ്ങൾ കാർബൺ ഡൈ ഓക്സൈഡ്, വെള്ളം, ലവണങ്ങൾ, യൂറിയ, യൂറിക് ആസിഡ് തുടങ്ങിയ പാഴ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിനകത്ത് ഈ മാലിന്യങ്ങൾ ഒരു പരിധിക്കപ്പുറം അടിഞ്ഞുകൂടുന്നത് ശരീരത്തിന് ഹാനികരമാണ് എന്നതിനാൽ വിസർജ്ജന അവയവങ്ങൾ ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. ശരീരത്തിൽ നിന്ന് ഉപാപചയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഈ പ്രക്രിയയെ വിസർജ്ജനം എന്ന് വിളിക്കുന്നു. സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡും ജലവും ശ്വസനത്തിന്റെ ഭാഗമായി പുറന്തള്ളുന്നു. പച്ച സസ്യങ്ങളിൽ, ശ്വസന സമയത്ത് പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് ഫോട്ടോസിന്തസിസ് സമയത്ത് ഉപയോഗിക്കുന്നു. പ്രകാശസംശ്ലേഷണ സമയത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു ഉൽപ്പന്നമാണ് ഓക്സിജൻ, ഇത് സ്റ്റോമറ്റ, വേറിലെ കോശങ്ങളുടെ ഭിത്തി, മറ്റ് വഴികൾ എന്നിവയിലൂടെ പുറത്തുകടക്കുന്നു. ട്രാൻസ്പിറേഷൻ, ഗട്ടേഷൻ എന്നിവയിലൂടെ സസ്യങ്ങൾക്ക് അധിക ജലം പുറന്തള്ളാൻ കഴിയും. ഇല പ്രകാശസംശ്ലേഷണത്തിൻ്റെ പ്രാഥമിക അവയവം എന്നനൊപ്പം, വിഷ മാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു അവയവം കൂടിയാണ്. ചില സസ്യങ്ങൾ പുറന്തള്ളുന്ന മറ്റ് പാഴ് വസ്തുക്കളിൽ റെസിൻ, സ്രവം, ലാറ്റക്സ് മുതലായവ ഉൾപ്പെടുന്നു. ഇവ അധിക ഊർജ്ജം നഷ്ടപ്പെടുത്താതെ സസ്യത്തിലെ ഹൈഡ്രോസ്റ്റാറ്റിക് മർദ്ദവും സസ്യകോശങ്ങളുടെ ആഗിരണ ശക്തിയും മൂലം ചെടിയുടെ ഉള്ളിൽ നിന്ന് പുറത്തു പോകുന്നു. എന്നിരുന്നാലും, പ്രീ-അബ്സിഷൻ ഘട്ടത്തിൽ, ഒരു ഇലയുടെ ഉപാപചയ അളവ് ഉയർന്നതാണ്. ചെടികൾ ചുറ്റുമുള്ള മണ്ണിലേക്കും ചില പാഴ് വസ്തുക്കളെ പുറന്തള്ളുന്നു. http://www.tutorvista.com/content/science/science-ii/excretion/excretion-plants ഇടത്ത്‌|ലഘുചിത്രം| യൂറിക് ആസിഡിൻ്റെ രാസഘടന. മൃഗങ്ങളിൽ, കാർബൺ ഡൈ ഓക്സൈഡ്, അമോണിയ (അമോണിയോടെലിക്സിൽ), യൂറിയ (യൂറിയോടെലിക്സിൽ), യൂറിക് ആസിഡ് (യൂറിക്കോടെലിക്സിൽ), ഗ്വാനിൻ (അരാക്നിഡയിൽ), ക്രിയാറ്റിൻ എന്നിവയാണ് പ്രധാന വിസർജ്ജന ഉൽപ്പന്നങ്ങൾ. കരളും വൃക്കകളും രക്തത്തിൽ നിന്ന് ധാരാളം വസ്തുക്കളെ പുറന്തള്ളുന്നു (ഉദാഹരണത്തിന്, വൃക്കസംബന്ധമായ വിസർജ്ജനത്തിൽ), ഈ പദാർത്ഥങ്ങൾ ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെയും മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. ജലജീവികൾ സാധാരണയായി അമോണിയ അവ ജീവിക്കുന്ന ബാഹ്യ പരിതസ്ഥിതിയിലേക്ക് നേരിട്ട് പുറന്തള്ളുന്നു. ഉയർന്ന ലേയത്വം ഉള്ള ഇവ നേർപ്പിക്കാൻ ധാരാളം വെള്ളം ലഭ്യമാണ് എന്നതാണ് ഇതിന് കാരണം. ഭൂമിയിലെ മൃഗങ്ങളിൽ, പരിസ്ഥിതിക്ക് ദോഷകരമായ അമോണിയ പോലുള്ള സംയുക്തങ്ങൾ ദോഷമല്ലാത്ത യൂറിയ പോലെയുള്ള മറ്റ് നൈട്രജൻ വസ്തുക്കളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഈ പ്രക്രിയയെ ഡിടോക്സിഫിക്കേഷൻ എന്ന് വിളിക്കുന്നു. ലഘുചിത്രം|250x250ബിന്ദു| ഒരു പല്ലിയുടെ ഇരുണ്ട മലത്തിന് ഒപ്പമുള്ള യൂറിക് ആസിഡിൻ്റെ വെളുത്ത കാസ്റ്റ്. പ്രാണികൾ, പക്ഷികൾ, മറ്റ് ചില ഉരഗങ്ങൾ എന്നിവയും സമാനമായ ഒരു സംവിധാനം ഉപയോഗിക്കുന്നു. പക്ഷികൾ അവയുടെ നൈട്രജൻ മാലിന്യങ്ങൾ പേസ്റ്റിൻ്റെ രൂപത്തിൽ യൂറിക് ആസിഡായി പുറന്തള്ളുന്നു. ഈ പ്രക്രിയ ഉപാപചയപരമായി കൂടുതൽ ചെലവേറിയതാണെങ്കിലും, ഇത് കൂടുതൽ കാര്യക്ഷമമായി വെള്ളം നിലനിർത്താൻ അനുവദിക്കുന്നു, ഇത് മുട്ടയിൽ കൂടുതൽ എളുപ്പത്തിൽ സംഭരിക്കാൻ കഴിയും. പല ഏവിയൻ സ്പീഷിസുകൾക്കും, പ്രത്യേകിച്ച് കടൽപ്പക്ഷികൾക്കും, മൂക്കിലെ പ്രത്യേക ഉപ്പ് ഗ്രന്ഥികൾ വഴി ഉപ്പ് പുറന്തള്ളാൻ കഴിയും, ഉപ്പുവെള്ള ലായനി മൂക്കിലെ നാസാരന്ധ്രങ്ങളിലൂടെ പുറന്തള്ളുന്നു. പ്രാണികൾ, ഉപാപചയ മാലിന്യങ്ങൾ പുറന്തള്ളാൻ മാൽപിഗിയൻ ട്യൂബുലുകൾ ഉൾപ്പെടുന്ന ഒരു സംവിധാനം ഉപയോഗിക്കുന്നു. ഉപാപചയ മാലിന്യങ്ങൾ ട്യൂബുലിലേക്ക് വ്യാപിക്കുന്നു, ഇത് മാലിന്യങ്ങളെ കുടലിലേക്ക് കൊണ്ടുപോകുന്നു. ഉപാപചയ മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് മലത്തോടൊപ്പം പുറന്തള്ളുന്നു. പുറന്തള്ളുന്ന പദാർത്ഥത്തെ എജക്റ്റ എന്നും വിളിക്കാം. പത്തോളജിയിൽ ഏജക്റ്റ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കാറുണ്ട്. ഇതും കാണുക അവലംബം പുറം കണ്ണികൾ UAlberta.ca, വിസർജ്ജനത്തിൻ്റെ ആനിമേഷൻ ബ്രയാൻ ജെ ഫോർഡ് നേച്ചറിൽ ഇല വീഴുന്നു വർഗ്ഗം:ശരീരധർമ്മശാസ്ത്രം വർഗ്ഗം:ഉപാപചയം വർഗ്ഗം:ദഹനേന്ദ്രിയവ്യൂഹം വർഗ്ഗം:ഫാർമക്കോളജി വർഗ്ഗം:വിസർജ്യങ്ങൾ
Excretion
https://ml.wikipedia.org/wiki/Excretion
redirectവിസർജ്ജനം
രാഹുൽ സദാശിവൻ
https://ml.wikipedia.org/wiki/രാഹുൽ_സദാശിവൻ
മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമാണ് രാഹുൽ സദാശിവൻ. പാരമ്പര്യേതര ചലച്ചിത്ര നിർമ്മാണ ശൈലിയും സങ്കീർണ്ണമായ ആഖ്യാനങ്ങളും കൊണ്ട് അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ആദ്യകാല ജീവിതം കേരളത്തിലെ പാലക്കാടാണ് രാഹുൽ ജനിച്ചത്. പാലക്കാട് ചന്ദ്രനഗറിലെ ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലണ്ടൻ ഫിലിം അക്കാദമിയിൽ ഫിലിം മേക്കിംഗ് പഠിച്ച അദ്ദേഹം സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആനിമേഷനിലും വിഎഫ്എക്സിലും ബിരുദാനന്തര ബിരുദം നേടി. ചലച്ചിത്രങ്ങൾ +വർഷംചലച്ചിത്രംസംവിധാനംകഥതിരക്കഥകുറിപ്പ്2013റെഡ് റെയിൻ2022ഭൂതകാലം2024ഭ്രമയുഗം അവലംബം വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ
ബ്ലാക്ക് ആനിസ്
https://ml.wikipedia.org/wiki/ബ്ലാക്ക്_ആനിസ്
ഇംഗ്ലീഷ് നാടോടിക്കഥകളിൽ പറയപ്പെടുന്ന ഒരു ഭീകര രൂപമാണ് ബ്ലാക്ക് ആനിസ് (ബ്ലാക്ക് ആഗ്നസ് അല്ലെങ്കിൽ ബ്ലാക്ക് അന്ന എന്നും അറിയപ്പെടുന്നു) . ഇരുമ്പ് നഖങ്ങളും നീല മുഖവുമുള്ള മനുഷ്യമാംസത്തോട് (പ്രത്യേകിച്ച് കുട്ടികളുടെ) താല്പര്യമുള്ള ഒരു വികൃതരൂപമുള്ള വൃദ്ധ അല്ലെങ്കിൽ ഒരു ദുർമന്ത്രവാദിനി ആയി കണക്കാക്കുന്ന ഒരു സാങ്കൽപ്പിക രൂപമാണിത്.Briggs, Katharine (1976). Encyclopedia of Fairies. Pantheon Books. pp. 24–25. . ലെസ്റ്റർഷെയറിൻ്റെ ഗ്രാമപ്രദേശങ്ങളിൽ വേട്ടയാടുന്നതായി പറയപ്പെടുന്ന അവർ പ്രവേശന കവാടത്തിൽ വലിയ ഒരു ഓക്ക് മരം നിൽക്കുന്ന ഡെയ്ൻ ഹിൽസിലെ ഒരു ഗുഹയിൽ താമസിക്കുന്നതായി അറിയപ്പെട്ടിരുന്നു.Alexander, Marc (2002). A Companion to the Folklore, Myths & Customs of Britain. BCA. p. 23. ആർക്കും സംശയം തോന്നാതെ കുട്ടികളെയും ആട്ടിൻകുട്ടികളെയും ഭക്ഷിക്കാൻ രാത്രിയിൽ അവർ വരുന്നുവെന്ന് പറയപ്പെടുന്നു. തുടർന്ന് ഭക്ഷിക്കുന്നവരിൽ നിന്നെടുക്കുന്ന തൊലികൾ ആനിസിന്റെ അരയിൽ ധരിക്കുന്നതിനായി ഉറയ്ക്കിടും മുമ്പ് മരത്തിൽ തൂക്കിയിടുന്നു.Billson, Charles James (1895). "Leicestershire and Rutland" in County Folk-Lore (Vol. 1). The Folklore Society. pp. 4–9. കുട്ടികളെ തട്ടിയെടുക്കാൻ അവർ വീടുകൾക്കുള്ളിൽ എത്തും. ഐതിഹ്യമനുസരിച്ച്, അവർ ഇരുമ്പ് നഖങ്ങൾ ഉപയോഗിച്ച് തൻ്റെ ഗുഹയുടെ ഒരു വശത്ത് നിന്ന് കുത്തനെയുള്ള മണൽക്കൽപ്പാറയിലൂടെ കുഴിക്കുന്നു. അതിലൂടെ ബ്ലാക്ക് ആനിസിൻ്റെ ബോവർ ക്ലോസ് എന്നറിയപ്പെടുന്ന വീട് അവർ സ്വയം ഉണ്ടാക്കുന്നു. കുട്ടികൾ നന്നായി പെരുമാറിയില്ലെങ്കിൽ അവരെ ബ്ലാക്ക് ആനിസിന് കൊടുക്കുമെന്ന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നതിലേക്ക് നയിക്കുന്നതുവരെയെത്തി ആനിസിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം . ഓക്ക് മരത്തിൻ്റെ ശിഖരങ്ങളിൽ ആർക്കും സംശയം തോന്നാതെ ഇരയിലേക്ക് ചാടാൻ അവർ ഒളിച്ചിരുന്നതായും അറിയപ്പെട്ടിരുന്നു.Billson (1895). p. 8. ആനിസ് പല്ല് കടിക്കുന്നതിലൂടെ അവളുടെ ശബ്ദം ആളുകൾക്ക് കേൾക്കാൻ കഴിയുകയും ആ സമയത്ത് അവർക്ക് വാതിലുകൾ കുറ്റിയിടാനും ജനാലയിൽ നിന്ന് അകന്നുനിൽക്കാൻ സമയം ലഭിക്കുകയും അതിലൂടെ കുട്ടികൾക്ക് രക്ഷപെടാൻ കഴിയുമെന്നും മറ്റ് പുരാവൃത്തങ്ങൾ പ്രസ്താവിക്കുന്നു. ലീസെസ്റ്റർഷെയറിലെ കോട്ടേജുകൾ മനഃപൂർവം ചെറിയ ജനാലകൾ കൊണ്ട് നിർമ്മിച്ചതായതിനാൽ ബ്ലാക്ക് ആനിസിന് ഒരു കൈ മാത്രമേ ജനാലയ്ക്കുള്ളിൽ കടത്താൻ സാധിക്കൂ. അവൾ അലറിക്കരയുമ്പോൾ 5 മൈൽ (8.0 കി.മീ) അകലെവരെ അവളുടെ ശബ്ദം കേൾക്കാമായിരുന്നു. ആനിസിൽ നിന്ന് രക്ഷനേടുന്നതിനായി കുടിലിലുള്ളവർ ജനലിനു കുറുകെ തൊലി മുറുക്കി കെട്ടി അതിനു മുകളിൽ വിശുദ്ധ ഔഷധങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്ഭവം ബ്ലാക്ക് ആനിസിൻ്റെ ഏറ്റവും പഴയ ലിഖിത പരാമർശം എന്നു പറയപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ (അല്ലെങ്കിൽ "അടുത്തത്") "ബ്ലാക്ക് ആനിസ് ബോവർ ക്ലോസ്" എന്ന് പരാമർശിക്കുന്ന ഒരു ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയിൽ നിന്നാണ്.ദി ഫോക്‌ലോർ സൊസൈറ്റി പ്രസിദ്ധീകരിച്ച കൗണ്ടി ഫോക്‌ലോറിൻ്റെ (1895) ആദ്യ വാല്യത്തിൽ 1764 മെയ് 13, 14 തീയതികളിലുള്ള രണ്ട് ആധാരത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.Billson (1895). pp. 8–9. ബ്ലാക്ക് ആനിസിന്റെ രൂപത്തിന് നിരവധി ഉത്ഭവങ്ങൾ ചിലർ അവകാശപ്പെടുന്നുണ്ട്. ഐറിഷ് പുരാണത്തിലെ ഒരു സാങ്കൽപിക ദേവതയായ ഡാനുവിനെ (അല്ലെങ്കിൽ അനു) അടിസ്ഥാനമാക്കിയുള്ള കെൽറ്റിക് മിത്തോളജിയിൽ ഇതിന്റെ ഉത്ഭവം കണ്ടെത്താമെന്നും അല്ലെങ്കിൽ അത് ജർമ്മനിക് മിത്തോളജിയിൽ നിന്ന് ഉരുത്തിരിഞ്ഞതാകാം (ഹെൽ കാണുക) എന്നും ടി.സി. ലെത്ത്ബ്രിഡ്ജ് പറയുന്നു.ഡൊണാൾഡ് അലക്‌സാണ്ടർ മക്കെൻസി തൻ്റെ 1917-ലെ മിത്ത്‌സ് ഓഫ് ക്രീറ്റ് ആൻഡ് പ്രീ-ഹെല്ലനിക് യൂറോപ്പ് എന്ന പുസ്‌തകത്തിൽ ഐതിഹ്യത്തിൻ്റെ ഉത്ഭവം പുരാതന യൂറോപ്പിലെ മാതൃദേവതയിലേക്ക് തിരിച്ചുപോകാമെന്ന് നിർദ്ദേശിച്ചു. അത് കുട്ടികളെ വിഴുങ്ങുന്നതായി കരുതിയിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.Black Annis – leicester legend or Widespread Myths ഇൻഡിക് കാലി, ഗാലിക് മുയിലേർടീച്ച്, കെയ്‌ലീച്ച് ഭീയേർ,Mackenzie, Donald A. (1917). Myths of Crete and Pre-Hellenic Europe. Kessinger. pp. 111–122.ഗ്രീക്ക് ഡിമീറ്റർ, മെസൊപ്പൊട്ടേമിയൻ ലാബാർട്ടു, ഈജിപ്ഷ്യൻ ഐസിസ്-ഹാതോർ, നെയ്ത്ത് എന്നിവയോട് ബ്ലാക്ക് ആനിസിന് സാമ്യമുള്ളതായി അദ്ദേഹം തിരിച്ചറിയുന്നു. പുരാതന ദേവതയുടെ ത്യാഗത്തിൻ്റെ ജനപ്രിയ ഓർമ്മയിൽ നിന്നാണ് ഐതിഹ്യം ഉരുത്തിരിഞ്ഞത് എന്ന് അഭിപ്രായമുണ്ട്.Turner, Patricia & Coulter, Charles Russell (2001). Dictionary of Ancient Deities. Oxford University Press. p. 102. . പുരാവസ്തു വേട്ടയാടൽ കാലഘട്ടത്തിലെ ഐതിഹ്യത്തിന് പ്രചോദിതമായ ദേവിക്ക് കുട്ടികളുടെ പേരിൽ വഴിപാടുകൾ നടത്തിയിരിക്കാമെന്ന് കരുതപ്പെടുന്നു, ഗുഹയുടെ പ്രവേശന കവാടത്തിലെ ഓക്ക് മരം പ്രാദേശിക സംഗമസ്ഥാനങ്ങളുടെ ഒരു സാധാരണ സ്ഥലമാമായിരിക്കാമെന്നും കരുതുന്നു. എന്നിരുന്നാലും റൊണാൾഡ് ഹട്ടൺ തൻ്റെ ദി ട്രയംഫ് ഓഫ് ദി മൂൺ: എ ഹിസ്റ്ററി ഓഫ് മോഡേൺ പാഗൻ വിച്ച്ക്രാഫ്റ്റ് ഇത്തരം സിദ്ധാന്തങ്ങളോട് വിയോജിക്കുന്നു. ലീസെസ്റ്റർഷെയറിലെ ബ്ലാക്ക് ആനിസ് എന്ന ഇതിഹാസം, മധ്യകാലത്തിന്റെ അവസാനത്തിൽ ലിറ്റിൽ ആൻട്രമിൽ ജനിക്കുകയും ഡെയ്ൻ ഹിൽസിലെ ഒരു ഗുഹയിൽ പ്രാർത്ഥന നടത്തുകയും സ്വിത്ത്‌ലൻഡിലെ പള്ളിമുറ്റത്ത് അടക്കം ചെയ്യുകയും ചെയ്ത ഒരു സന്ന്യാസിനിയായ (അല്ലെങ്കിൽ ചില വിവരങ്ങൾ പ്രകാരം ഒരു പ്രാദേശിക കുഷ്ഠരോഗ കോളനിയെ പരിചരിച്ചിരുന്ന ഒരു ഡൊമിനിക്കൻ കന്യാസ്ത്രീ) ആഗ്നസ് സ്കോട്ട് എന്ന യഥാർത്ഥ വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. Hutton, Ronald (2001). The Triumph of the Moon: A History of Modern Pagan Witchcraft. Oxford University Press. pp. 274–275. .BBC – h2g2 – Black Annis – Legend of Leicester കുട്ടികളെ ഭയപ്പെടുത്തുന്നതിനോ അല്ലെങ്കിൽ പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൽ നിന്ന് ഉയർന്നുവന്ന ആങ്കറൈറ്റ് വിരുദ്ധ വികാരം മൂലമോ സ്കോട്ടിൻ്റെ ഓർമ്മകൾ ബ്ലാക്ക് ആനിസിൻ്റെ പ്രതിച്ഛായയിലേക്ക് വളച്ചൊടിച്ചതായി ഹട്ടൺ അഭിപ്രായപ്പെടുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ, ആഗ്നസ് സ്കോട്ട് അല്ലെങ്കിൽ ആനിസിൻ്റെ കഥ, സമാനമായ പേരുള്ള അനു എന്ന ദേവതയുമായി ആശയക്കുഴപ്പമുണ്ടാക്കി. ലെത്ത്ബ്രിഡ്ജ് ഈ ബന്ധം സ്ഥാപിക്കുകയും ക്രോൺ രൂപത്തിലുള്ള മഹാദേവിയുടെ ആൾരൂപമാണ് ആനിസ് എന്ന് അവകാശപ്പെടുകയും ചെയ്തു. ഇത് വിക്കൻ ഗ്രൂപ്പുകളുടെ പ്രസക്തിക്ക് കാരണമായി. ബ്ലാക്ക് ആനിസും ആഗ്നസ് സ്കോട്ടും തമ്മിലുള്ള ബന്ധം ഹട്ടണിന് മുമ്പ് ഉണ്ടായതായതാണെന്ന് 1842 ഫെബ്രുവരി 26-ലെ ലെസ്റ്റർ ക്രോണിക്കിളിൻ്റെ ഒരു ലക്കത്തിൽ പ്രസിദ്ധീകരിച്ചത് കൗണ്ടി ഫോക്‌ലോറിൻ്റെ (1895) ആദ്യ വാല്യത്തിൽ വീണ്ടും അച്ചടിക്കുകയുണ്ടായി.Billson (1895). p. 6. Notes References External links Mysterious Britain entry വർഗ്ഗം:നാടോടിക്കഥകളിലെ മന്ത്രവാദിനികൾ
Black Annis
https://ml.wikipedia.org/wiki/Black_Annis
തിരിച്ചുവിടുകബ്ലാക്ക് ആനിസ്
പ്രവേശകം (സംസ്കൃത ഗ്രന്ഥം)
https://ml.wikipedia.org/wiki/പ്രവേശകം_(സംസ്കൃത_ഗ്രന്ഥം)
മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാടിനെ പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരുവായ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ചതാണ് പ്രവേശകം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥം. ആറ്റുപറമ്പത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണക്കുറിപ്പും ഒപ്പമുണ്ട്.ഇമ്പിച്ചൻ ഗുരുക്കളുടെ വ്യാഖ്യാനം വന്നതിനു ശേഷമാണ് ഈ ഗ്രന്ഥം മലയാളത്തിൽ പ്രചാരം നേടിയത്. അച്ചടി കേരള വർമ്മ വിദ്യാമന്ദിരം എന്ന പേരിൽ കരുവ കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരള വർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലിയിൽ ഉൾപ്പെടുത്തി 1900-ൽ (കൊല്ലവർഷം 1076) കൊല്ലത്ത് നിന്നാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പുറം കണ്ണികൾ പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ) അവലംബം വർഗ്ഗം:സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങൾ വർഗ്ഗം:കേരള വർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി
കേരള വർമ്മ വിദ്യാമന്ദിരം
https://ml.wikipedia.org/wiki/കേരള_വർമ്മ_വിദ്യാമന്ദിരം
കരുവ എം. കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയമാണ് കേരള വർമ്മ വിദ്യാമന്ദിരം. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്ന മൂലൂർ, പെരുന്നെല്ലി, വെളുത്തേരി, കെ.സി. കേശവപിള്ള തുടങ്ങിയവരെല്ലാം ഇവിടെ കൂടി സാഹിത്യത്തെയും വൈദ്യത്തെയും സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. https://keralakaumudi.com/static/pdf/keralakaumudi/2019-02-12/all.pdf പ്രസിദ്ധീകരണങ്ങൾ ഈ സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി എന്ന പേരിൽ സംസകൃത ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. 1900-ൽ പ്രവേശകം (സംസ്കൃത ഗ്രന്ഥം) ഗ്രന്ഥവും ബാലപാഠാമൃതം എന്ന ഗ്രന്ഥവും ലഘുകൗമുദി എന്ന വ്യാകരണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചത്. https://archive.org/details/VidyamandiraGrandhavaliPravesakam/page/n3/mode/2up?view=theaterഇതിനനുബന്ധമായി കൊല്ലം കരുവായിൽ രാജരാജവിലാസം എന്ന അച്ചുക്കൂടവും സ്ഥാപിച്ചു.http://ax.sayahna.org/ulloor/ulloor-5-57.html കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി പ്രവേശകം പുറം കണ്ണികൾ പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ) അവലംബം വർഗ്ഗം:കൊല്ലം ജില്ലയുടെ ചരിത്രം
കരുവ എം. കൃഷ്ണനാശാൻ
https://ml.wikipedia.org/wiki/കരുവ_എം._കൃഷ്ണനാശാൻ
ലഘുചിത്രം|കരുവ എം കൃഷ്ണനാശാൻ സംസ്കൃത പണ്ഡിതനും മികച്ച പ്രസംഗകനും ചികിത്സകനുമായിരുന്നു കരുവ എം. കൃഷ്ണനാശാൻ. പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും ചട്ടമ്പിസ്വാമികളടേയും നാരായണഗുരുസ്വാമികളുടേയും അടുത്ത അനുയായിയായിരുന്നു. ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്നു. ജീവിതരേഖ 1043-ാമാണ്ടു കുംഭമാസം 9-ാം൹ (17 ഫെബ്രുവരി 1863)കൊല്ലത്തു് ഏറത്തു വീട്ടിൽ ജനിച്ചു. മാധവനാശാനായിരുന്നു അച്ഛൻ. വെളുത്തേരിൽ കേശവൻവൈദ്യൻ, ആറ്റുപുറത്തു് ഇമ്പിച്ചൻ ഗുരുക്കൾ, കൊല്ലത്തു് അധ്യാപകന്മാരായിരുന്ന സുബ്രഹ്മണ്യശാസ്ത്രികൾ, ആപദുദ്ധാരണശാസ്ത്രികൾ ഇവരായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. മതഖണ്ഡന ശാസ്ത്രികളിൽ നിന്ന് ഹിന്ദു മത തത്വങ്ങൾ പഠിച്ചു. ആശാന്റെ ആവശ്യ പ്രകാരമാണ് ചട്ടമ്പി സ്വാമികൾ ക്രിസ്തുമതനിരൂപണം എന്ന ഗ്രന്ഥം എഴുതുന്നത്. തുടർന്ന് കാളിയാങ്കൽ നീലകണ്ഠ പിള്ളയുമായി ചേർന്ന് കേരളമൊട്ടുക്ക് അതിലെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഹിന്ദു മതത്തെക്കുറിച്ച് കൃസ്ത്യൻ മിഷിണറിമാർ പുറപ്പെടുവിച്ചിരുന്ന ആശയങ്ങൾക്ക് ഉചിതമായ ഉത്തരങ്ങൾ നൽകി. മതപരിവർത്തനം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കേരളവർമ്മ വിദ്യാ മന്ദിരം എന്നൊരു സംസ്കൃതവിദ്യാലയവും രാജരാജവിലാസം അച്ചുക്കൂടവും കരുവായിൽ സ്ഥാപിച്ചു. വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക 1073-ാമാണ്ടു മേടമാസം മുതൽ കുറേക്കാലം സ്യാലനായ കൊല്ലം പെരിനാട്ടു ചന്തിരഴികത്തു് എസ്. പത്മനാഭനാശാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സദസ്സുകളിൽ പ്രഭാഷകൻ എന്ന നിലയിൽ വിഖ്യാതി നേടി. 1111-ാമാണ്ടു വൃശ്ചികമാസം 17-ാം൹ (03 നവംബർ 1935) മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ വലിയവീട്ടിൽ കൊച്ചുണ്ണിയായിരുന്നു ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ മരണാനന്തരം 1083-ൽ ചവറ തെക്കുംഭാഗത്തു പൈന്തൊടി തെക്കേതിൽ പുത്തൻമഠത്തിൽ കെ. കൊച്ചുപെണ്ണിനെ വിവാഹം കഴിച്ചു കൃതികൾ ആശാൻ സാഹിത്യസംബന്ധമായും മതപരമായും ആയുർവ്വേദവിഷയകമായും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ശാകുന്തളത്തിനു് അദ്ദേഹം രചിച്ചിട്ടുള്ള തർജ്ജമയിൽനിന്നു് ഒരു ശ്ലോകം ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ഉദ്ധരിക്കുന്നുണ്ട്. “തണ്ടാരിന്നഴകല്ലയോ ചുഴലവും ചേരും കരിമ്പായലും? കണ്ടാലെന്തു ഹിമാംശുവിന്നുമഴകാണല്ലോ കറുത്തങ്കവും? വണ്ടാർവേണിയിവൾക്കുമേറ്റമഴകാണീ വല്ക്കലം പോലുമേ; കൊണ്ടാടേണ്ടുമൊരാകൃതിക്കഴകിനായ്ത്തീരാത്തതെന്തോന്നുതാൻ?” മതപരങ്ങളായ പുസ്തകങ്ങൾ ഉപന്യാസരൂപത്തിലുള്ളവയും അന്യമതസിദ്ധാന്തങ്ങളെ ഖണ്ഡിക്കുവാൻ ശ്രമിക്കുന്നവയുമായ ചെറിയ കൃതികളാണു്.{{Cite book|title=കരുവാ കൃഷ്ണനാശാൻ|first=എ. ആനന്ദവല്ലി|publisher=കലാപൂർണ്ണാ പബ്ളിക്കേഷൻസ്|year=2019|isbn=9780000117823|location=വർക്കല|pages=150} ചാരുചര്യാശതകം ക്രിസ്ത്യക്ഷകലാനലം ക്രിസ്തുമതമർദ്ദനം മുഖരമഉകമുദ്രണം മതാഭാസദർശനം വിജയധ്വജം (ഉപന്യാസം) ആര്യജയഭേരി (ഉപന്യാസം) ശാകുന്തളം തർജ്ജമ അർക്കുപ്രകാശം (വൈദ്യഗ്രന്ഥ തർജ്ജമ) ചികിത്സാക്രമകല്പവല്ലി (വൈദ്യഗ്രന്ഥ തർജ്ജമ) വൈദ്യമനോരമ (വൈദ്യഗ്രന്ഥ തർജ്ജമ)http://ax.sayahna.org/ulloor/ulloor-5-57.html അവലംബം വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:സംസ്കൃതപണ്ഡിതർ വർഗ്ഗം:ശ്രീമൂലം പ്രജാസഭാ അംഗങ്ങൾ വർഗ്ഗം:സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തവർ വർഗ്ഗം:1863-ൽ ജനിച്ചവർ വർഗ്ഗം:ഫെബ്രുവരി 17-ന് ജനിച്ചവർ വർഗ്ഗം:1935-ൽ മരിച്ചവർ വർഗ്ഗം:നവംബർ 3-ന് മരിച്ചവർ
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുംനാഥ_ക്ഷേത്രം
തിരിച്ചുവിടുക തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)
https://ml.wikipedia.org/wiki/പ്രവേശകം_(സംസ്കൃത_വ്യാകരണ_ഗ്രന്ഥം)
സംസ്‌കൃത വ്യാകരണത്തിന്റെ ആമുഖ ഗ്രന്ഥമാണിത്. മേൽപ്പത്തൂർ ഭട്ടതിരിയെ പഠിപ്പിക്കാൻ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ച ഈ ഗ്രന്ഥം കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥവാലിയിൽപ്പെടുത്തി ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണങ്ങളോടെ എഡിറ്റ് ചെയ്ത് 1900-ൽ പ്രസിദ്ധീകരിച്ചു. കൊല്ലം തൃക്കരുവയിൽ കരുവ എം. കൃഷ്ണനാശാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വർമ്മ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവേശകം പ്രസിദ്ധീകരിച്ചത്, അറുനൂറോളം അനുഷ്ടുപ്പ് ഖണ്ഡങ്ങളിലുള്ള ശ്ലോകങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. പ്രത്യേകതകൾ ഈ ഗ്രന്ഥത്തിൽ അമ്പതക്ഷരങ്ങൾക്കു പ്രസിദ്ധമായിരിക്കുന്ന പാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ള വ്യാകരണ ഗ്രന്ഥങ്ങളിൽ അമ്പത് അക്ഷരങ്ങളുടെ പാഠം ഈ ക്രമത്തെസഅനുസരിക്കുന്നില്ല. പാണിനീയ ഗ്രന്ഥത്തിലും മറ്റും വ്യഞ്ജനങ്ങൾ ഹകാരാദിയായിട്ടു പഠിക്കപ്പെട്ടിരിക്കുന്നു. ലോക പ്രസിദ്ധ പാഠക്രമമാകട്ടെ കകാരാദിയാകുന്നു. പുറം കണ്ണികൾ പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ) അവലംബം വർഗ്ഗം:സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങൾ
പ്രവേശകം (സംസകൃത വ്യാകരണ ഗ്രന്ഥം)
https://ml.wikipedia.org/wiki/പ്രവേശകം_(സംസകൃത_വ്യാകരണ_ഗ്രന്ഥം)
തിരിച്ചുവിടുക പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)
Pravesakam
https://ml.wikipedia.org/wiki/Pravesakam
തിരിച്ചുവിടുക പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)
സാമൂഹിക സമത്വം
https://ml.wikipedia.org/wiki/സാമൂഹിക_സമത്വം
പകരം=A pro-marriage equality rally in San Francisco, USA|ലഘുചിത്രം| യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന സ്വവർഗ്ഗ വിവാഹ അനുകൂല റാലി ഒരു സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉള്ള അവസ്ഥയാണ് സാമൂഹിക സമത്വം എന്നത്. ഇതിൽ പൗരാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സ്വയംഭരണാധികാരം, ചില പൊതു ചരക്കുകളിലേക്കും സാമൂഹിക സേവനങ്ങളിലേക്കും പ്രവേശനം എന്നിവയെല്ലാം എല്ലാവർക്കും തുല്യമായിരിക്കും. സാമൂഹിക സമത്വത്തിന് നിയമപരമായി നടപ്പിലാക്കിയ സാമൂഹിക വിഭാഗത്തിൻ്റെയോ ജാതിയുടെയോ അതിരുകളുടെ അഭാവവും വിവേചനത്തിൻ്റെ അഭാവവും ആവശ്യമാണ്. ഉദാഹരണത്തിന്, സാമൂഹിക സമത്വത്തിൻ്റെ വക്താക്കൾ ലിംഗഭേദം, വംശം, പ്രായം, ലൈംഗിക ആഭിമുഖ്യം, ഉത്ഭവം, ജാതി അല്ലെങ്കിൽ വർഗം, വരുമാനം അല്ലെങ്കിൽ സ്വത്ത്, ഭാഷ, മതം, ബോധ്യങ്ങൾ, അഭിപ്രായങ്ങൾ, ആരോഗ്യം, വൈകല്യം എന്നിവ ഒന്നും പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും നിയമത്തിന് മുന്നിൽ തുല്യത വേണമെന്ന് വിശ്വസിക്കുന്നു. സാമൂഹിക സമത്വം തുല്യ അവസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിർവ്വചനം സാമൂഹിക സമത്വത്തെ വ്യത്യസ്ത ചിന്താധാരകളാൽ നിർവചിക്കാം. അധികാരം, അവകാശങ്ങൾ, ചരക്കുകൾ, അവസരങ്ങൾ, കഴിവുകൾ അല്ലെങ്കിൽ ഇവയുടെ ചില സംയോജനങ്ങൾ എന്നിവയിലെ സമത്വം ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾ തമ്മിലുള്ള അധികാര ഘടനകൾ, നീതി, രാഷ്ട്രീയ സമത്വവാദം എന്നിവയുമായി താരതമ്യപ്പെടുത്തിയും ഇത് നിർവചിച്ചേക്കാം. ഒരു സമൂഹത്തിനുള്ളിലെ എല്ലാ വ്യക്തികൾക്കും അവരുടെ ലിംഗഭേദമോ പശ്ചാത്തലമോ പദവിയോ വ്യക്തിത്വമോ പരിഗണിക്കാതെ, അവസരങ്ങളും അവകാശങ്ങളും തുല്യമായി പ്രാപ്യമാകുന്ന സാമൂഹിക അവസ്ഥയാണ് സാമൂഹിക സമത്വം എന്ന് അറിയപ്പെടുന്നത്. സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്ന സമൂഹങ്ങൾക്കിടയിൽ പൊതുവെ റാങ്കിൻ്റെയോ സാമൂഹിക വർഗത്തിൻ്റെയോ വ്യത്യാസങ്ങൾ ഉണ്ടാകില്ല, കൂടാതെ സാമൂഹിക സമത്വ വ്യവസ്ഥയ്ക്ക് കീഴിലുള്ള വ്യക്തിബന്ധങ്ങൾ പൊതുവെ പരസ്‌പര ബഹുമാനത്തിൻ്റെയും തുല്യ മൂല്യത്തിൻ്റെയും ആദർശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കമ്മ്യൂണിസം, അരാജകത്വവാദം, ബഹുസാംസ്‌കാരികത, റിപ്പബ്ലിക്കനിസം, ജനാധിപത്യം, സോഷ്യലിസം, സാമൂഹിക ജനാധിപത്യം എന്നിവയുൾപ്പെടെയുള്ള പ്രത്യയ ശാസ്ത്രങ്ങളിൽ സാമൂഹിക സമത്വ ആശയങ്ങൾ കാണാൻ കഴിയും. എല്ലാവർക്കും ഏകദേശം ഒരേ അളവിൽ വിഭവങ്ങൾ ലഭ്യമാകുന്ന സോഷ്യലിസത്തിൽ നിന്ന് വ്യത്യസ്തമായി, യഥാർത്ഥ സാമൂഹിക സമത്വത്തിൽ സമൂഹത്തിലെ അംഗങ്ങൾ ആരായാലും അവരെ തുല്യമായി പരിഗണിക്കുകയും തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. സാമൂഹിക സമത്വത്തിൻ്റെ അടിസ്ഥാനം സമത്വവാദമാണ്. സമൂഹത്തിലെ താഴെയുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് സാമൂഹിക സമത്വം. സമൂഹത്തിലെ ഏതെങ്കിലും രണ്ട് വ്യക്തികളെ തുല്യമായ ബഹുമാനത്തോടെ പരിഗണിക്കുകയും സാമൂഹിക പദവിയോ ശ്രേണിയോ പരിഗണിക്കാതെ സമൂഹത്തിൽ പങ്കുചേരാൻ തുല്യ അവകാശം ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് ഇതിൽ പ്രധാനമാണ്. സാമൂഹ്യ സമത്വം എന്നത് പലപ്പോഴും ഒരു സമൂഹത്തിനുള്ളിൽ വ്യക്തികൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, എന്നിരുന്നാലും സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലുകളിലും ഇത് പരിഗണിക്കാം. രാഷ്ട്രങ്ങൾ അല്ലെങ്കിൽ അവരുടെ പൗരന്മാർക്കിടയിൽ അധികാര അസമത്വം നിലനിൽക്കുമ്പോൾ, പ്രത്യേകിച്ച് ആഗോളവൽക്കരണത്തിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക ശ്രേണികൾ രൂപപ്പെട്ടേക്കാം. വിവിധ രാഷ്ട്രങ്ങളിലെ പൗരന്മാർ ഒരു പൊതു സാമൂഹിക അന്തരീക്ഷം പങ്കിടാത്തതിനാൽ ഈ അസമത്വങ്ങൾ പലപ്പോഴും തരത്തിലും വ്യാപ്തിയിലും വ്യത്യസ്തമാണ്. അന്താരാഷ്ട്രതലത്തിലും സമൂഹത്തിനകത്തും സാമൂഹിക സമത്വത്തിൽ പുരോഗതി കൈവരിക്കുമ്പോൾ, സാമൂഹിക അസമത്വത്തിൻ്റെ പുതിയ രൂപങ്ങൾ പ്രകടമാവുകയും അവയ്ക്ക് പുതിയ പരിഹാരങ്ങൾ സാധ്യമാകുകയും ചെയ്യുന്നു. ചരിത്രപരമായ ഉദാഹരണങ്ങൾ സാമൂഹിക സമത്വത്തിനായുള്ള വാദങ്ങളിൽ ചരിത്രപരമായ നിരവധി ഉദാഹരണങ്ങൾ ഉണ്ട്: പ്രത്യേകാവകാശങ്ങൾ നിർത്തലാക്കുന്നതിനെ മുൻനിർത്തിയുള്ള 1789-ലെ ഫ്രഞ്ച് വിപ്ലവം ബാൻഡുങ് കോൺഫറൻസും മറ്റ് കൊളോണിയലിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളും യാൽറ്റ കോൺഫറൻസിൽ വൻശക്തികൾക്കിടയിൽ സാക്ഷാത്കരിച്ചതിനേക്കാൾ മികച്ച പങ്കിടലിനായി വാദിക്കുന്നു. അംഗങ്ങൾക്കിടയിൽ കൂടുതൽ സുസ്ഥിരവും മൂർത്തവുമായ സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്ന ഐക്യരാഷ്ട്രസഭ ഫ്രാൻസിൽ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ (1936 ലെ പോലെ) അല്ലെങ്കിൽ അബ്ബെ പിയറി, ഇൻ്റർനാഷണൽ മൂവ്‌മെൻ്റ് എടിഡി ഫോർത്ത് വേൾഡ് പോലെയുള്ള ചാരിറ്റബിൾ പ്രസ്ഥാനങ്ങൾ ചരിത്രം പുരാതന ഗ്രീക്ക് തത്ത്വചിന്തയിൽ സാമൂഹിക സമത്വത്തിൻ്റെ ആദ്യകാല സങ്കൽപ്പങ്ങൾ കാണാൻ കഴിയും. മനുഷ്യൻ്റെ യുക്തി സാർവത്രികമാണെന്ന് സ്റ്റോയിക് തത്ത്വചിന്തകർ വിശ്വസിച്ചുപോന്നിരുന്നു. പ്ലേറ്റോ, തന്റെ "റിപ്പബ്ലിക്കിൽ" ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് പരാമർശിക്കുമ്പോൾ സമത്വത്തിൻ്റെ സ്വഭാവങ്ങളും പരിഗണിച്ചിരുന്നു. അരിസ്റ്റോട്ടിൽ സമത്വത്തെക്കുറിച്ചുള്ള സങ്കൽപ്പവും വികസിപ്പിച്ചെടുത്തു, പ്രത്യേകിച്ചും പൗരത്വത്തിൻ്റെ കാര്യത്തിൽ, എന്നിരുന്നാലും സാമൂഹിക ശ്രേണിക്ക് അനുകൂലമായി സമ്പൂർണ സാമൂഹിക സമത്വം എന്ന ആശയം അദ്ദേഹം നിരസിച്ചു. പരമ്പരാഗത മത വിശ്വാസങ്ങൾ വെല്ലുവിളിക്കപ്പെട്ട നവീകരണകാലത്ത് യൂറോപ്പിൽ സാമൂഹിക സമത്വം വികസിച്ചു. അതിനു പിന്നാലെയുള്ള രാഷ്ട്രീയ തത്ത്വചിന്തയുടെ വികാസം സാമൂഹിക സമത്വത്തിന് ഒരു മതേതര അടിത്തറ നൽകുകയും പൊളിറ്റിക്കൽ സയൻസ് പ്രായോഗികമായി സാമൂഹിക സമത്വം വിശകലനം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിൽ സാമൂഹിക സമത്വത്തെക്കുറിച്ചുള്ള സമകാലിക ആശയം വികസിപ്പിച്ചെടുത്തത് ജോൺ റോൾസ്, റൊണാൾഡ് ഡ്വർക്കിൻ, അമർത്യ സെൻ തുടങ്ങിയ രാഷ്ട്രീയ തത്ത്വചിന്തകരാണ്. റാൾസ് സമത്വത്തെ നിർവചിച്ചത് സ്വാതന്ത്ര്യം, അവസരം, ബഹുമാനം, സമ്പത്ത് തുടങ്ങിയ പ്രാഥമിക കാര്യങ്ങളിലൂടെയാണ്. റോൾസിൻ്റെ സമീപനത്തിൽ ഉത്തരവാദിത്തം എന്ന ആശയം ഡിവർക്കിൻ ഉൾപ്പെടുത്തി. റോൾസിൻ്റെ സാമൂഹിക സമത്വ സങ്കൽപ്പത്തെ നിരസിച്ചതിന്റെ പേരിൽ റോബർട്ട് നോസിക്ക് അറിയപ്പെടുന്നു. തരങ്ങൾ സമൂഹത്തിലെ ഏതൊരു വിഭാഗത്തിനും ബാധകമായ തുല്യതയുടെ പ്രധാന ഘടകമാണ് സാമൂഹിക സമത്വം. ലിംഗസമത്വത്തിൽ പുരുഷൻമാർ സ്ത്രീകൾ ട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ സിസ്‌ജെൻഡർ ഉൽപ്പടെയുള്ള ഭിന്നലിംഗർ എന്നിവർക്ക് ഇടയിലുള്ള സാമൂഹിക സമത്വം ഉൾപ്പെടുന്നു. അന്തർദേശീയമായി, ലിംഗസമത്വത്തിൻ്റെ അഭാവം സ്ത്രീകൾക്ക് കൂടുതൽ ദോഷം ചെയ്യുന്നു, ഇത് ദാരിദ്ര്യത്തിൻ്റെ ഉയർന്ന അപകടസാധ്യതയിലേക്ക് അവരെ നയിക്കുന്നു. വംശീയ സമത്വത്തിൽ സാമൂഹിക സമത്വത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നു. അതുപോലെ എല്ലാ രാഷ്ട്രീയമോ മതപരമോ ആയ വിശ്വാസങ്ങളിലുള്ള ആളുകൾക്ക് തുല്യമായ സാമൂഹിക പദവി ഉൾപ്പെടെ, വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും സാമൂഹിക സമത്വം പ്രയോഗിക്കാവുന്നതാണ്. വൈകല്യമുള്ളവരുടെ അവകാശങ്ങൾ സാമൂഹിക സമത്വവുമായി ബന്ധപ്പെട്ടതാണ്. ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ, അവയുമായി ബന്ധപ്പെട്ട സാമൂഹിക ഒഴിവാക്കലുകൾ എന്നിവ സമൂഹത്തിൽ തുല്യ തലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അത്തരം വ്യക്തികളെ തടയും. സാമൂഹിക സമത്വത്തിൽ വൈകല്യമുള്ളവരുടെ ചികിത്സയും സമൂഹത്തിൽ അവർക്ക് തുല്യ പങ്കാളിത്തം സുഗമമാക്കുന്നതിന് ഉള്ള നടപടികളും ഉൾപ്പെടുന്നു. വിദ്യാഭ്യാസവും വികസനവുമായുള്ള ബന്ധം സാമ്പത്തിക വികസനവും വ്യവസായവൽക്കരണവും വർദ്ധിച്ച സാമൂഹിക സമത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വികസ്വര രാജ്യം വികസിത രാജ്യമായി മാറുന്ന വ്യാവസായികവൽക്കരണ പ്രക്രിയ സാമൂഹിക സമത്വത്തിലെ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. അതുപോലെ വിദ്യാഭ്യാസവും സാമൂഹിക സമത്വവും പരസ്പരബന്ധിതമാണ്, വിദ്യാഭ്യാസത്തിലേക്കുള്ള വർദ്ധിച്ച പ്രവേശനം വ്യക്തികൾക്കിടയിൽ സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നു, കാരണം അത് വ്യക്തികൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും അവരുടെ അവകാശങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി വാദിക്കാനുള്ള മാർഗങ്ങൾ നൽകുന്നതിലൂടെയും അസമത്വങ്ങൾ കുറയ്ക്കാൻ വിദ്യാഭ്യാസം സഹായിക്കുമെന്ന് യുനെസ്കോ റിപ്പോർട്ട് ചെയ്യുന്നു. മാനദണ്ഡങ്ങൾ ആൻറ്റാലജിക്കൽ ജനനസമയത്ത് എല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് പ്രസ്താവിക്കുന്ന സമത്വത്തിൻ്റെ മാനദണ്ഡത്തെ ആൻറ്റാലജിക്കൽ സമത്വം എന്ന് വിളിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പല മൂല്യങ്ങളും പ്രസ്താവിക്കുന്ന ഈ ആദ്യകാല രേഖയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് പോലെയുള്ള പല ഇടത്തും ഇത്തരത്തിലുള്ള സമത്വം കാണാൻ കഴിയും. അതിൽ ഇങ്ങനെ പറയുന്നു "എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണ്, അവർക്ക് അവരുടെ സ്രഷ്ടാവ് ചില അനിഷേധ്യമായ അവകാശങ്ങൾ നൽകിയിട്ടുണ്ട്". ഈ പ്രസ്താവന ജോൺ ലോക്കിൻ്റെ തത്വശാസ്ത്രത്തെയും ചില സ്വാഭാവിക അവകാശങ്ങളുടെ കാര്യത്തിൽ എല്ലാവരും തുല്യരാണെന്ന അദ്ദേഹത്തിൻ്റെ ആശയത്തെയും പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ പ്രാധാന്യമുള്ള രേഖകളിൽ തുല്യതയുടെ ഈ മാനദണ്ഡം കാണപ്പെടുന്നുണ്ടെങ്കിലും, "ഇന്നത്തെ നയ സംവാദങ്ങളിൽ ഇത് പലപ്പോഴും ഉപയോഗിക്കാറില്ല". അവസരങ്ങൾ സമത്വത്തിൻ്റെ മറ്റൊരു മാനദണ്ഡം അവസര സമത്വമാണ്. കാതലായ അർഥത്തിൽ, തുല്യ അവസരങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആളുകൾക്കെല്ലാം 'മത്സരിക്കാൻ' തുല്യ അവസരം നൽകപ്പെടുന്നു എന്നാണ്. അവസരങ്ങളുടെ സമത്വം നേട്ടങ്ങൾ ഉണ്ടാക്കാൻ എല്ലാവർക്കും ഒരേ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു. Pursuing Equal Opportunities: The Theory and Practice of Egalitarian Justice എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവായ ലെസ്ലി എ ജേക്കബ്സ്, അവസരങ്ങളുടെ സമത്വത്തെക്കുറിച്ചും സമത്വ നീതിയുമായി ബന്ധപ്പെട്ട അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ സമത്വത്തിൻ്റെ ഈ മാനദണ്ഡം ഒരു ബൂർഷ്വാ സമൂഹം അല്ലെങ്കിൽ "ലാഭം വർദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്കുന്ന ഒരു വാണിജ്യ സമൂഹം" പോലെയുള്ള ആധുനിക മുതലാളിത്ത സമൂഹത്തിന്റെ പ്രത്യയശാസ്ത്രം ആണെന്ന് കോൺലി പരാമർശിക്കുന്നു. 1960-കളിലെ പൗരാവകാശ പ്രസ്ഥാനത്തിൻ്റെ കാലഘട്ടത്തിൽ പൗരാവകാശ പ്രവർത്തകർ തുല്യ അവസരത്തെ ഒരു പ്രത്യയശാസ്ത്രമായി കണ്ടിരുന്നു. ജിം ക്രോയുടെ നിയമങ്ങൾ അവസര സമത്വത്തിൻ്റെ നിലവാരവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വാദിക്കാൻ ഈ പ്രത്യയശാസ്ത്രം അവർ ഉപയോഗിച്ചു. സ്വാഭാവികാവസ്ഥ സമത്വത്തിൻ്റെ മറ്റൊരു ആശയം തുല്യ സ്വാഭാവികാവസ്ഥയാണ്. അവസ്ഥയുടെ സമത്വം (ലിഞ്ച് & ബേക്കർ, 2005) "ആളുകൾ അവരുടെ ജീവിതത്തിൻ്റെ കേന്ദ്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്ര തുല്യരായിരിക്കണം" എന്ന ആശയമാണ്. ഈ ചട്ടക്കൂടിലൂടെ എല്ലാവർക്കും തുല്യമായ ആരംഭ പോയിൻ്റ് ഉണ്ടായിരിക്കണം എന്ന ആശയമാണ് ഡാൾട്ടൻ കോൺലി മുന്നോട്ട് വെക്കുന്നത്. അക്കാദമിക് ഫ്രീഡം, ഇൻക്ലൂസീവ് യൂണിവേഴ്‌സിറ്റി എന്നിവയുടെ രചയിതാവായ ഷാരോൺ ഇ. കാൻ സ്വാഭാവികാവസ്ഥയുടെ തുല്യതയെക്കുറിച്ചും അത് വ്യക്തികളുടെ സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംസാരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം ലഭിക്കുന്നതിന്, "നിയമപരമായ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ അവസരങ്ങളുടെ ഘടനാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുന്ന ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് സൃഷ്ടിക്കേണ്ടതുണ്ട്" എന്ന് കാൻ അവകാശപ്പെടുന്നു. ഫലം സമത്വത്തിൻ്റെ നാലാമത്തെ സ്റ്റാൻഡേർഡ് ഫലത്തിലെ തുല്യതയാണ്. ആളുകൾക്ക് വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പരിഗണിക്കുന്നതിനുപകരം, ഫലത്തിലെ സമത്വത്തിൽ അവസരങ്ങളുടെ ഫലങ്ങളിലേക്ക് നോക്കുന്നു. ഫലത്തിലെ തുല്യത പിന്നോക്കാവസ്ഥയിലുള്ള ആളുകൾ നേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇതിനായി പിന്നാക്കമെന്ന് കരുതുന്നവർക്ക് കൂടുതൽ വിഭവങ്ങളും അവസരങ്ങളും കുറഞ്ഞ ആവശ്യകതകളും നൽകാൻ ശ്രമിക്കുന്നു. അവസര സമത്വം എന്നത് ഒരു സമൂഹത്തിലെ വ്യക്തികളുടെ വിജയസാധ്യതകൾ എത്രത്തോളം തുല്യമാണ് എന്നതിൻ്റെ അളവുകോലാണെങ്കിൽ, ഫലത്തിലെ തുല്യത വ്യക്തികൾ യഥാർത്ഥത്തിൽ എത്രത്തോളം വിജയിക്കുന്നു എന്നതിൻ്റെ അളവുകോലാണ്. ഫലത്തിലെ തുല്യത പലപ്പോഴും കമ്മ്യൂണിസവുമായോ മാർക്‌സിസ്റ്റ് തത്ത്വചിന്തയുമായോ തെറ്റായി സംയോജിപ്പിക്കപ്പെടുന്നു. അവലംബം കൂടുതൽ വായനയ്ക്ക്   Arnold, Mathew (18759). "Equality." In: Mixed Essays. New York: Macmillan & Co., pp. 48–97. Bryce, James (1898). "Equality," The Century; A Popular Quarterly, Vol. 56, No. 3, pp. 459–469. Dreikurs, Rudolf (1983). Social Equality; The Challenge of Today. Chicago, IL: Alfred Adler Institute of Chicago. Gil, David G. (1976). The Challenge of Social Equality. Cambridge: Schenkman Pub. Co. Hyneman, Charles S. (1980). "Equality: Elusive Ideal or Beguiling Delusion?," The Modern Age, Vol. XXIV, No. 3, pp. 226–237. Jackman, Robert W. (1975). Politics and Social Equality. New York: Wiley. Lane, Robert E. (1959). "The Fear of Equality," The American Political Science Review, Vol. 53, No. 1, pp. 35–51. Lucas, J.R. (1965). "Against Equality," Philosophy, Vol. 40, pp. 296–307. Lucas, J.R. (1977). "Against Equality Again," Philosophy, Vol. 52, pp. 255–280. Mallock, William H. (1882). Social Equality: A Short Study in a Missing Science. London: Richard Bentley and Son. Merwin, Henry Childs (1897). "The American Notion of Equality," The Atlantic Monthly, Vol. 80, pp. 354–363. Nagel, Thomas (1978). "The Justification of Equality," Crítica: Revista Hispanoamericana de Filosofía, Vol. 10, No. 28, pp. 3–31. Rothbard, Murray N. (1995). "Egalitarianism and the Elites," The Review of Austrian Economics, Vol. 8, No. 2, pp. 39–57. Rougier, Louis (1974). "Philosophical Origins of the Idea of Natural Equality," The Modern Age, Vol. XVIII, No. 1, pp. 29–38. Stephen, James Fitzjames (1873). "Equality." In: Liberty, Equality, Fraternity. New York: Holt & Williams, pp. 189–255. Stephen, Leslie (1891). "Social Equality," International Journal of Ethics, Vol. 1, No. 3, pp. 261–288. Tonsor, Stephen J. (1979). "Liberty and Equality as Absolutes," The Modern Age, Vol. XXIII, No. 1, pp. 2–9. Tonsor, Stephen J. (1980). "Equality and Ancient Society," The Modern Age, Vol. XXIV, No. 2, pp. 134–141. Tonsor, Stephen J. (1980). "Equality in the New Testament," The Modern Age, Vol. XXIV, No. 4, pp. 345–354. Tonsor, Stephen J. (1980). "The New Natural Law and the Problem of Equality," The Modern Age, Vol. XXIV, No. 3, pp. 238–247. Tonsor, Stephen J. (1981). "Equality: The Greek Historical Experience," The Modern Age, Vol. XXV, No. 1, pp. 46–55. Velasco, Gustavo R. (1974). "On Equality and Egalitarianism," The Modern Age, Vol. XVIII, No. 1, pp. 21–28. പുറം കണ്ണികൾ വർഗ്ഗം:സാമൂഹ്യ അസമത്വം
Social equality
https://ml.wikipedia.org/wiki/Social_equality
redirectസാമൂഹിക സമത്വം
മദർ ഷിപ്പ്‌ടൺ
https://ml.wikipedia.org/wiki/മദർ_ഷിപ്പ്‌ടൺ
ഇംഗ്ലീഷ് നാടോടിക്കഥകളിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് പുരോഹിതയും പ്രവാചകയുമായിരുന്നു ഉർസുല സൗത്തീൽ (c. 1488 – 1561; ഉർസുല സൗത്ത്ഹിൽ, ഉർസുല സൂത്ത്ടെൽ അല്ലെങ്കിൽ ഉർസുല സോന്തൈൽ എന്നിങ്ങനെ പലവിധത്തിൽ ഉച്ചരിക്കപ്പെടുന്നു). ജനകീയമായി മദർ ഷിപ്പ്‌ടൺ എന്നറിയപ്പെടുന്നു. ഓക്സ്ഫോർഡ്ഷെയറിലെ റോൾറൈറ്റ് സ്റ്റോൺസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്ന നാടോടിക്കഥകളുമായി ബന്ധപ്പെടുത്തി അവളെ ചിലപ്പോൾ ഒരു മന്ത്രവാദിനിയായി വിശേഷിപ്പിക്കാറുണ്ട്. ചിലർ പറയുന്നത് അനുസരിച്ച് ഒരു രാജാവും അദ്ദേഹത്തിന്റെ ആളുകളും അവരെ പരീക്ഷിച്ചതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കല്ലായി രൂപാന്തരപ്പെട്ടുവെന്ന് പറയപ്പെടുന്നു. വില്യം കാംഡൻ 1610-ൽ ഒരു റൈമിംഗ് പതിപ്പിൽ ഇതിനെക്കുറിച്ചുള്ള ഒരു വിവരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്."William Camden", Encyclopedia Britannia. അവരുടെ പ്രവചനങ്ങളുടെ ആദ്യത്തെ അറിയപ്പെടുന്ന പതിപ്പ് 1641-ൽ, അവരുടെ മരണത്തിന് എൺപത് വർഷങ്ങൾക്ക് ശേഷം അച്ചടിക്കുകയുണ്ടായി. പ്രസിദ്ധീകരിച്ചത് ഒരു ഐതിഹാസികമോ പുരാണമോ ആയ വിവരണമാണെന്ന് ഈ സമയം സൂചിപ്പിക്കുന്നു. അതിൽ പ്രധാനമായും ധാരാളം പ്രാദേശിക പ്രവചനങ്ങളും രണ്ട് പ്രവാചക വാക്യങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.Mother Shipton's Prophecies (Mann, 1989) അവരുടെ പ്രവചനങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ പതിപ്പുകളിലൊന്ന് 1684-ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ മദർ ഷിപ്പ്‌ടൺസ് കേവ് എന്നറിയപ്പെടുന്ന ഒരു ഗുഹയിൽ നിന്ന് അത് അവരുടെ ജന്മസ്ഥലം യോർക്ക്ഷെയറിലെ ക്നാർസ്‌ബറോ ആണെന്ന് മനസ്സിലാക്കി. പുസ്തകത്തിൽ ഷിപ്പ്‌ടണിനെ അറപ്പുതോന്നിക്കുന്നവിധത്തിൽ ചിത്രീകരിക്കുകയും അവർ 1512-ൽ യോർക്കിനടുത്തുള്ള ഒരു പ്രാദേശിക മരപ്പണിക്കാരനായ ടോബി ഷിപ്പ്‌ടനെ വിവാഹം കഴിച്ചുവെന്നും ജീവിതത്തിലുടനീളം ഭാഗ്യം പറയുകയും പ്രവചനങ്ങൾ നടത്തുകയും ചെയ്തതായി പറയപ്പെടുന്നു. സ്വകാര്യ ജീവിതം നോർത്ത് യോർക്ക്ഷെയറിലെ ക്നാറെസ്ബറോ പട്ടണത്തിന് പുറത്തുള്ള ഒരു ഗുഹയിൽ 1488-ൽ 15 വയസ്സുള്ള അഗത സൂത്തലെയുടെ മകളായി ഉർസുല സോന്തെയ്‌ലായിട്ടാണ് മദർ ഷിപ്റ്റൺ ജനിച്ചത്. അവരുടെ ജനനത്തെയും ജീവിതത്തെയും കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ആദ്യ സ്രോതസ്സുകൾ 1667ൽHead, Richard. The Life and Death of Mother Shipton: Giving a Wonderful Account of Her Strange and Monstrous Birth, Life, Actions and Death: with the Correspondence She Had with an Evil Spirit ..: with All Her Prophecies That Have Come to Pass, from the Reign of Henry VII ... to This Present Year 1694 ...: with Divers Not Yet Come to Pass ...: with the Explanation of Each Prophecy and Prediction. London: Printed for J. Back ..., 1667. രചയിതാവും ജീവചരിത്രകാരനുമായ റിച്ചാർഡ് ഹെഡും പിന്നീട് 1686-ൽ ജെ.കോണിയേഴ്സും ചേർന്ന് ശേഖരിക്കുകയുണ്ടായി.The Strange and Wonderful History of Mother Shipton Plainly Setting Forth Her Prodigious Birth, Life, Death, and Burial, with an Exact Collection of All Her Famous Prophecys, More Compleat than Ever Yet before Published, and Large Explanations, Shewing How They Have All along Been Fulfilled to This Very Year. London: Printed for W.H. and sold by J. Conyers, 1686. 1667-ലെയും 1686-ലെയും രണ്ട് സ്രോതസ്സുകളിലും ഷിപ്പ്‌ടൺ വിരൂപയും വൃത്തികെട്ടതും, കുനിഞ്ഞും വീർത്ത കണ്ണുകളുമായും ജനിച്ചതായി പറയപ്പെടുന്നു. ശക്തമായ ഇടിമിന്നലിലാണ് ഷിപ്പ്ടൺ ജനിച്ചതെന്നും ജനിച്ചതിന് ശേഷം കരയുന്നതിന് പകരം അരോചകമായി പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും, അങ്ങനെ ചെയ്തപ്പോൾ, മുമ്പ് ആഞ്ഞടിച്ച കൊടുങ്കാറ്റുകൾ അവസാനിച്ചെന്നും ഉറവിടങ്ങൾ പറയുന്നു. ഒരു ദരിദ്രയും ഏകാന്തയും അനാഥയുമായ 15 വയസ്സുള്ള ഉർസുലയുടെ അമ്മ അഗത സ്വന്തമായി ജീവിക്കാൻ മാർഗമില്ലാതെ അവശേഷിച്ചതായി ഉറവിടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിശാചിൻ്റെ സ്വാധീനത്തിൽ ഒരു ബന്ധത്തിൽ അകപ്പെട്ട അഗതയ്ക്ക് അത് ഒടുവിൽ ഉർസുലയുടെ ജനനത്തിൽ കലാശിച്ചു ഈ ഐതിഹ്യത്തിൻ്റെ വകഭേദങ്ങൾ അവകാശപ്പെടുന്നത് അഗത സ്വയം ഒരു മന്ത്രവാദിനിയായിരുന്നുവെന്നും ഒരു കുട്ടിയെ ഗർഭം ധരിക്കാൻ പിശാചിനെ വിളിച്ചുവരുത്തിയെന്നുമാണ്. അഗത വെളിപ്പെടുത്താൻ വിസമ്മതിച്ചതിനാൽ ഉർസുലയുടെ പിതാവിൻ്റെ യഥാർത്ഥ ഉത്ഭവം അജ്ഞാതമാണ്. ഒരു ഘട്ടത്തിൽ, അഗതയെ നിർബന്ധിതമായി പ്രാദേശിക മജിസ്‌ട്രേറ്റിൻ്റെ മുമ്പാകെ ഹാജരാക്കിയപ്പോഴും തൻ്റെ വ്യക്തിത്വം വെളിപ്പെടുത്താൻ അവർ വിസമ്മതിച്ചതായി പറയപ്പെടുന്നു."The Story". Mother Shipton's Cave. Accessed 21 October 2020. https://www.mothershipton.co.uk/the-story/ . അഗതയുടെ ജീവിതത്തിലെ നിന്ദ്യമായ സ്വഭാവവും ഉർസുലയുടെ ജനനവും അർത്ഥമാക്കുന്നത് ഇരുവരും സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ഉർസുലയുടെ ജീവിതത്തിൻ്റെ ആദ്യ രണ്ട് വർഷം ഉർസുല ജനിച്ച ഗുഹയിൽ ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതരാവുകയും ചെയ്തായിട്ടാണ് അറിയപ്പെടുന്നത്.What'sHerName, Dr. Katie Nelson, and Olivia Meikle. "THE WITCH Mother Shipton". What'shername, 10 February 2020. https://www.whatshernamepodcast.com/mother-shipton/ അഗത ഒരു മന്ത്രവാദിനിയായിരുന്നെന്നും ഉർസുല സാത്താൻ്റെ സന്തതി ആണെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നത് ഗുഹയിലെ അറിയപ്പെടുന്ന തലയോട്ടി ആകൃതിയിലുള്ള കുളം കാരണമാണ്."England's Oldest Tourist Attraction". Mother Shipton's Cave. Accessed 10 October 2020. https://www.mothershipton.co.uk/ ഈ ഗുഹ ഇന്ന് അറിയപ്പെടുന്നത് മദർ ഷിപ്പ്ടൺസ് കേവ് എന്നാണ്. ഗുഹയിലെ കുളത്തിൻ്റെ ഉത്ഭവം സ്റ്റാലാക്റ്റൈറ്റുകൾ രൂപപ്പെടുന്ന പ്രക്രിയയോട് സാമ്യമുള്ള യഥാർത്ഥ പെട്രിഫിക്കേഷനല്ലെങ്കിലും, ഗുഹയിൽ അവശേഷിക്കുന്ന വസ്തുക്കളെ ധാതുക്കളുടെ പാളികളാൽ പൂശുകയും ദ്രാവകം വലിച്ചെടുക്കുന്നതിനുള്ള കഴിവ് വസ്തുക്കളെ കല്ല് പോലെയാകുന്നതുവരെ കഠിനമാക്കുകയും ചെയ്യുന്നു. 17-ആം നൂറ്റാണ്ടിലെ സ്രോതസ്സുകൾ അനുസരിച്ച്, ക്നാറസ്ബറോയിലെ വനത്തിൽ രണ്ട് വർഷം ഒറ്റയ്ക്ക് താമസിച്ച ശേഷം, ബെവർലിയിലെ മഠാധിപതി ഇടപെട്ടു. മഠാധിപതി അവരെ ഗുഹയിൽ നിന്ന് നീക്കം ചെയ്യുകയും അഗതയ്ക്ക് നോട്ടിംഗ്ഹാംഷെയറിലെ സെൻ്റ് ബ്രിഡ്ജറ്റിൻ്റെ കോൺവെൻ്റിലും ഉർസുലയ്ക്ക് നോറസ്ബറോയിലെ വളർത്തു കുടുംബത്തിലും ഇടം നേടിക്കൊടുത്തു. അഗതയും ഉർസുലയും പിന്നീട് ഒരിക്കലും പരസ്പരം കണ്ടിരുന്നില്ല. അവരെക്കുറിച്ചുള്ള സമകാലിക വിവരണങ്ങളിൽ നിന്നും അവരുടെ ചിത്രീകരണങ്ങളിൽ നിന്നും പ്രത്യക്ഷമായി എടുത്തു കാണിക്കുന്നത് ഉർസുലയ്ക്ക് വലിയ വളഞ്ഞ മൂക്ക് ഉണ്ടായിരുന്നിരിക്കാം ഒപ്പം ഒരു കൂനും വളഞ്ഞ കാലുകൾ എന്നിവയും ഉണ്ടായിരുന്നു. നഗരവാസികൾ ഒരിക്കലും മറക്കാത്ത വിധത്തിൽ ശാരീരിക വൈജാത്യം അവരുടെ ജനനത്തിലെ രഹസ്യ സംഭവങ്ങളുടെ ദൃശ്യങ്ങളെ ഓർമ്മപ്പെടുത്തുന്നു. അവരുടെ വളർത്തു കുടുംബത്തോടും കുറച്ച് സുഹൃത്തുക്കളോടും അവൾ ഇണങ്ങി ചേർന്നെങ്കിലും ആത്യന്തികമായി നഗരത്തിലെ വലിയൊരു വിഭാഗത്തിൽ നിന്ന് ഉർസുലയെ പുറത്താക്കി. അവരുടെ അമ്മയെപ്പോലെ അവളും കാടുകളിൽ സങ്കേതം കണ്ടെത്തി. അവരുടെ കുട്ടിക്കാലത്തിൻ്റെ ഭൂരിഭാഗവും സസ്യങ്ങളെയും ഔഷധങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും കുറിച്ച് പഠിക്കാൻ ചെലവഴിച്ചു."The Story". Mother Shipton's Cave. Accessed 21 October 2020. https://www.mothershipton.co.uk/the-story/ Notes References External links Mother Shipton's Cave and Dropping Well Mother Shipton, Her Life and Prophecies, Mysterious Britain & Ireland
Mother Shipton
https://ml.wikipedia.org/wiki/Mother_Shipton
തിരിച്ചുവിടുകമദർ ഷിപ്പ്‌ടൺ
അമരങ്കാവ് വന ദുർഗ്ഗ ക്ഷേത്രം
https://ml.wikipedia.org/wiki/അമരങ്കാവ്_വന_ദുർഗ്ഗ_ക്ഷേത്രം
തിരിച്ചുവിടുക അമരങ്കാവ് വനദുർഗ്ഗാക്ഷേത്രം
2024-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക
https://ml.wikipedia.org/wiki/2024-ലെ_കേരളത്തിലെ_ഹർത്താലുകളുടെ_പട്ടിക
കേരളത്തിൽ 2024-ൽ നടന്ന ഹർത്താലുകളുടെ പട്ടിക. ജനുവരി 2024 ലെ ഹർത്താലുകൾ നമ്പർഹർത്താൽ തിയ്യതിഹർത്താൽ പരിധിഹർത്താൽ പ്രഖ്യാപിച്ചവർആരോപിക്കപ്പെടുന്ന വിഷയം106.01.2024മാങ്കുളം പഞ്ചായത്ത്സർവകക്ഷി യോഗംജനപ്രതിനിധികളെ മർദിച്ചുവെന്നാരോപിച്ച്209.01.2024ഇടുക്കിഎൽ. ഡി. എഫ്1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ. 313.01.2024തൊടിയൂർ (കരുനാഗപ്പള്ളി)എൽ. ഡി. എഫ്പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 2024 ലെ ഹർത്താലുകൾ നമ്പർഹർത്താൽ തിയ്യതിഹർത്താൽ പരിധിഹർത്താൽ പ്രഖ്യാപിച്ചവർആരോപിക്കപ്പെടുന്ന വിഷയം113.03.2024വയനാട്കാർഷിക സംഘടനകളുടെ നേതൃത്വത്തിൽവന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് 217.02.2024വയനാട്എൽ. ഡി. എഫ്, യു. ഡി. എഫ്, ബി. ജെ. പി. വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്. (കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നുപേർ മരിച്ച സാഹചര്യത്തിൽ)323.02.2024കൊയിലാണ്ടിസി. പി. എം.സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു വർഗ്ഗം:കേരളത്തിലെ ഹർത്താലുകൾ
ദേശീയ എക്സൈസ് ദിനം
https://ml.wikipedia.org/wiki/ദേശീയ_എക്സൈസ്_ദിനം
സെൻട്രൽ എക്സൈസ് ദിനം 2024: 1944 ഫെബ്രുവരി 24-ന് നിലവിൽ വന്ന സെൻട്രൽ എക്സൈസ് ആൻഡ് സാൾട്ട് ആക്ടിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 24-ന് സെൻട്രൽ എക്സൈസ് ദിനം ആചരിക്കുന്നു. ഇന്ത്യയിൽ പരോക്ഷ നികുതി നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ്, നികുതി അടയ്ക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയിൽ എക്സൈസ് വകുപ്പിൻ്റെ പങ്കിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികളും പരിപാടികളും സംഘടിപ്പിച്ച് ഈ ദിനം ആഘോഷിക്കുന്നു.
വെട്ടുകൽ മണ്ണ്
https://ml.wikipedia.org/wiki/വെട്ടുകൽ_മണ്ണ്
വെട്ടുകൽ മണ്ണ് (𝚅𝚎𝚝𝚝𝚞𝚔𝚊𝚕 𝚖𝚊𝚗𝚗) കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് വെട്ടുക്ൽ മണ്ണ്.20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH.
ചെമ്മണ്ണ്
https://ml.wikipedia.org/wiki/ചെമ്മണ്ണ്
ചെമ്മണ്ണ് (red soil) കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്. ചുവന്ന നിറത്തിൽ കാണപ്പെടുന്നു.കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് ചെമ്മണ്ണ് (Red Soil). മണൽ കലർന്ന പശിമരാശിമണ്ണാണ്. സസ്യാഹാരമൂലകങ്ങളുടെ അളവ് മണ്ണിൽ കുറവാണ്. അമ്ലവസ്വഭാവമുള്ള മണ്ണിന് കുറഞ്ഞ ഫലപുഷ്ടിയാണ്.
മലയോര മണ്ണ്
https://ml.wikipedia.org/wiki/മലയോര_മണ്ണ്
മലയോരമണ്ണ് (hill side soil) കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് മലയോരമണ്ണ്. മലയോരങ്ങളിലാണ് ഈ മണ്ണ് അധികമായും കാണപ്പെടുന്നത്.ചരിവുകൂടിയ മലകളിൽ കണ്ടുവരുന്ന ഒരിനം മണ്ണാണ് മലയോരമണ്ണ് (Hill soil). ചരലിന്റെ അംശം വെട്ടുകൽമണ്ണിനെ അപേക്ഷിച്ച് കുറവാണ്. ഉരുളൻ കല്ലുകളും കാണപ്പെടുന്നു. നിറം കടുത്ത തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന തവിട്ടുനിറം വരെ. വെട്ടുകൽ മണ്ണിനെക്കാളും അമ്ലസ്വഭാവം കുറവ്. വെട്ടുകൾ മണ്ണിനെ അപേക്ഷിച്ച് ഫലപുഷ്ടിയുള്ള മണ്ണാണെങ്കിലും താഴ്ന്ന ജലനിരപ്പും മണ്ണൊലിപ്പും പരിമിതികളാണ്
കറുത്ത പരുത്തി മണ്ണ്
https://ml.wikipedia.org/wiki/കറുത്ത_പരുത്തി_മണ്ണ്
കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് കറുത്ത പരുത്തി മണ്ണ് (Black cotton soil). ഈ മണ്ണ് കറുത്ത നിറത്തിൽ കാണപ്പെടുന്നു. പരുത്തി കൃഷിക്ക് ഏറെ അനുയോജ്യമാണിത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുള്ള കിഴക്കൻ പ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു. കാതര മണ്ണ് എന്നും ഇതിനെ വിളിക്കുന്നു. കടുപ്പമേറിയ കറുപ്പുനിറമാണ്. പൊട്ടാഷ്യവും കാൽസ്യത്തിന്റേയും സാന്നിദ്ധ്യമുള്ള മണ്ണിന് മിക്കവാറും ക്ഷാരഗുണമാണ് (6.8-7.8pH). ജൈവാംശം കുറഞ്ഞ മണ്ണിനമായതിനാൽ കുറഞ്ഞ ഫലപുഷ്ടി. വരണ്ട കാലാവസ്ഥയിൽ വിണ്ട് കീറി വിള്ളലുണ്ടാകുന്നു. നൈട്രജനും ഫോസ്ഫറസും താരതമ്യേന കുറവാണ് ഈ ഇനം മണ്ണിൽ.
വനമണ്ണ്
https://ml.wikipedia.org/wiki/വനമണ്ണ്
വനമണ്ണ്(Forest soil) കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് വനമണ്ണ്. വനപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ് ആയതുകൊണ്ടാണ് ഇതിനെ വനമണ്ണ് എന്ന് വിളിക്കുന്നത്.
തീരദേശമണ്ണ്
https://ml.wikipedia.org/wiki/തീരദേശമണ്ണ്
തീരദേശമണ്ണ് കേരളത്തിന്റെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന സമതലപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് തീരദേശ മണ്ണ് (Coastal alluvium). മഞ്ഞകലർന്ന തവിട്ടുനിറമുള്ള ഈ മണ്ണിൽ 80 ശതമാനത്തിനുമുകളിൽ മണലിന്റെ അംശമായതുകൊണ്ട് ഫലപുഷ്ടി കുറവാണ്. ഉയർന്ന ജലനിരപ്പ് മണ്ണിന്റെ പ്രത്യേകതയാണെങ്കിലും ഈർപ്പം നിലനിർത്താനുള്ള കഴിവ് വളരെ കുറവാണ്. സസ്യാഹാര മൂലകങ്ങളും വളരെ കുറവായതുകൊണ്ട് ഈ മണ്ണിൽ ജൈവവളങ്ങളും ജൈവപദാർത്ഥങ്ങളും വലരെയധികം ചേർത്താലെ കൃഷിയോഗ്യമാക്കാനാകൂ.
വഷ് (സിനിമ)
https://ml.wikipedia.org/wiki/വഷ്_(സിനിമ)
കൃഷ്ണദേവ് യാഗ്നിക് സംവിധാനം ചെയ്ത 2023-ലെ ഇന്ത്യൻ ഗുജറാത്തി ഭാഷാ സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലർ  ചിത്രമാണ് വഷ് () . എ ബിഗ് ബോക്‌സ് സീരീസ് പ്രൊഡക്ഷനുമായി സഹകരിച്ച് , കെ.എസ് എൻ്റർടൈൻമെൻ്റ് , പട്ടേൽ പ്രോസസിംഗ് സ്റ്റുഡിയോസ്, അനംത ബിസിനസ് കോർപ്പ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്, പനോരമ സ്റ്റുഡിയോസ് വിതരണം ചെയ്യുന്നു. അഭിനേതാക്കൾ ജാനകി ബോഡിവാല ഹിതു കനോഡിയ നിലമ് പഞ്ചാൽ ആര്യബ് സംഘ്വി ഹിതേൻ കുമാർ റീമേക്ക് വഷ് എന്ന ചിത്രം ഹിന്ദിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഷൈത്താൻ എന്നാണ് ഹിന്ദിയിൽ ചിത്രത്തിൻ്റെ പേര്. ജാനകി ബോഡിവാല, അജയ് ദേവ്ഗൺ, ജ്യോതിക, ആർ. മാധവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവലംബം പുറം കണ്ണികൾ
മോർഗൗസ്
https://ml.wikipedia.org/wiki/മോർഗൗസ്
ആർതറിയൻ ഇതിഹാസത്തിലെ ഒരു കഥാപാത്രമാണ് മോർഗൗസ്. അവർ ആർതർ രാജാവിൻ്റെയും അദ്ദേഹത്തിൻ്റെ പതനത്തിൻ്റെയും കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഗവയ്ൻ്റെയും മോർഡ്രെഡിൻ്റെയും അമ്മയാണ്. ആദ്യകാല ഗ്രന്ഥങ്ങളിൽ മോർഡ്രെഡിൻ്റെ പിതാവ് മോർഗൗസിന്റെ ഭർത്താവ് ലോട്ട് ഓർക്ക്‌നിയുടെ രാജാവാണ്. ലെ മോർട്ടെ ഡി ആർതർ ഉൾപ്പെടെയുള്ള പിന്നീടുള്ള പതിപ്പുകളിൽ, മോർഗൗസുമായുള്ള ആർതറിൻ്റെ ആകസ്മികമായ അവിഹിത ബന്ധത്തിൻ്റെ സന്തതിയാണ് മോർഡ്രെഡ്. അതിൽ അവർ മോർഗൻ ലെ ഫേയുടെ സഹോദരിയാണ്. കൂടാതെ ഗാരെത്ത്, അഗ്രവെയ്ൻ, അവസാനം അവളെ കൊലപ്പെടുത്തിയ ഗഹേറിസ് എന്നിവരുടെ അമ്മയാണ് . മധ്യകാല സാഹിത്യം കഥാപാത്രത്തിൻ്റെ ചരിത്രവും പ്രതിരൂപങ്ങളും 12-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ജെഫ്രി ഓഫ് മോൺമൗത്തിൻ്റെ നോർമൻ-വെൽഷ് ക്രോണിക്കിൾ ഹിസ്റ്റോറിയ റെഗം ബ്രിട്ടാനിയയിലെ ഒരു കഥാപാത്രത്തിന് അന്ന എന്നാണ് പേര് നൽകിയിരിക്കുന്നത്. ഉതർ പെൻഡ്രാഗണിൻ്റെയും ഭാര്യ ഇഗ്രെയ്ൻ്റെയും ഏക മകളായി അന്നയെ ചിത്രീകരിക്കപ്പെടുന്നു. അങ്ങനെ അവൾ ആർതറിൻ്റെ പൂർണ (ഇളയ) സഹോദരിയായി. അവൾ ലോട്ട് രാജാവിൻ്റെ ഭാര്യയും സഹോദരങ്ങളായ ഗവെയ്ൻ, മോർഡ്രെഡ് എന്നിവരുടെ അമ്മയുമാണ്. എന്നാൽ ജെഫ്രി അവളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. ഇത് പിന്നീട് ഡി ഒർതു വാലുവാനി നെപ്പോട്ടിസ് അർതുരി എന്ന പ്രണയകഥയിൽ വിശദീകരിക്കുന്നു. കൗമാരപ്രായക്കാരനായ ലോത്ത് ഉതറിൻ്റെ കൊട്ടാരത്തിൽ രാജകീയ ബന്ദിയായിരിക്കുമ്പോൾ അവളുടെ ഭൃത്യനായി സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ ചെറുപ്പക്കാരിയായ അന്നയുമായി പരസ്പര പ്രണയത്തിലായത് എങ്ങനെയെന്ന് പറയുന്നു. ലയാമോൻ്റെ ഇംഗ്ലീഷ് കവിത ബ്രൂട്ടിൽ, അന്നയ്ക്കും ലോട്ടിനും ആകെ ഏഴ് കുട്ടികളുണ്ടെന്ന് പറയപ്പെടുന്നു. (മെർലിൻ പ്രവാചകന്റെ പുസ്തകത്തിൽ) അങ്ങനെയായാലും മൊർഡ്രെഡ് ഗവയ്ൻ്റെ ഏക സഹോദരനാണെന്ന് പറയപ്പെടുന്നു. വേസിൻ്റെ നോർമൻ ക്രോണിക്കിൾ റോമൻ ഡി ബ്രൂട്ടിൽ അവളെ സ്‌കോട്ട്‌ലൻഡ് രാജ്ഞി എന്നും ഗവെയ്ൻ്റെ അമ്മ എന്നും വിളിക്കുന്നു. എന്നാൽ മോർഡ്രെഡുമായുള്ള അവളുടെ ബന്ധത്തെക്കുറിച്ചോ ഗവെയിൻ്റെ ബന്ധത്തെക്കുറിച്ചോ പരാമർശിക്കുന്നില്ല (ആർതറിൻ്റെ അനന്തരവൻ എന്ന് മാത്രം വിവരിച്ചിരിക്കുന്നു). 14-ആം നൂറ്റാണ്ടിലെ ജോൺ ഫോർഡൂണിൻ്റെ സ്കോട്ടിഷ് ക്രോണിക്കിൾ ക്രോണിക്ക ജെൻ്റിസ് സ്കോട്ടോറം അനുസരിച്ച്, അന്നയും അന്നയുടെയും ലോട്ടിൻ്റെ മകൻ മോർഡ്രെഡും തത്ഫലമായി സിംഹാസനത്തിൻ്റെ ശരിയായ അവകാശികളായിരുന്നു. കാരണം ആർതർ ഉതറിൻ്റെ കേവലം തെമ്മാടി പുത്രനായിരുന്നു. പിൽക്കാല സ്കോട്ടിഷ് ക്രോണിക്കിൾ പുരാവൃത്തങ്ങളിലും രചനയിലെ മുഖ്യഘടകം ഇതുതന്നെയാണ്. ഹെക്ടർ ബോയ്‌സിൻ്റെ ഹിസ്റ്റോറിയ ജെൻ്റിസ് സ്കോട്ടോറത്തിൽ സന്ദർഭത്തിൽ പിക്റ്റ്സുകളുടെ രാജാവായ ലോത്തിൻ്റെ ഭാര്യ, ഉതറിൻ്റെ ശരിയായ അവകാശിയായി ചിത്രീകരിക്കപ്പെടുന്ന ആർതറിൻ്റെ അമ്മായി (സഹോദരി അല്ല) അന്നയെ പിന്നീട് ക്രിസ്റ്റീന എന്ന് വിളിക്കുന്നു. ഗവെയ്‌നിൻ്റെ വെൽഷ് മുൻഗാമി ഗ്വാൾച്‌മി എപി ഗ്വയറിൻ്റെ അമ്മ (പിന്നീടുള്ള വെൽഷ് ആർതൂറിയൻ സാഹിത്യത്തിൽ, ഗവെയ്ൻ തദ്ദേശീയ യോദ്ധാവ് ഗ്വാൾച്മിയാണെന്ന് കണക്കാക്കപ്പെടുന്നു) ഗ്വയർ ആണെന്ന് കരുതുന്നു. ഗ്വയാർ ("ഗോർ". അല്ലെങ്കിൽ "ചോർന്ന രക്തം/രക്തച്ചൊരിച്ചിൽ".എന്നർത്ഥം) വെൽഷ് ട്രയാഡുകളിലെ അച്ഛനേക്കാൾ ഗ്വാൾച്‌മിയുടെ അമ്മയുടെ പേരായിരിക്കാം.. (മത്ത് ഫാബ്‌സ് മത്ത്, ഗ്വിഡിയൻ ഫാബ് ഡോൺ എന്നിവയിലെന്നപോലെ വെയിൽസിൽ പേരിനൊപ്പം ചേർക്കുന്ന മാതാപിതാക്കളുടെ പേരായും ചിലപ്പോൾ ഉപയോഗിച്ചിരുന്നു. കൂടാതെ ആദ്യകാല അയർലണ്ടിലും ഇത് വളരെ സാധാരണമായിരുന്നു.) ബോണഡ് വൈ സെൻ്റ് എന്ന ഹാജിയോഗ്രാഫിക്കൽ വംശാവലിയുടെ ഒരു പതിപ്പിൽ അംലാവ്ഡ് വ്ലെഡിഗിൻ്റെ മകളായ ഗ്വയറിനെ ഒരു സ്ത്രീയായിട്ടാണ് കണക്കാക്കുന്നത്. ഗ്വയറിനെ ജിഫ്രിയുടെ അന്നയ്ക്ക് പകരം 14-ആം നൂറ്റാണ്ടിലെ ബർത്ത് ഓഫ് ആർതറിൽ ഗ്വാൾച്‌മിയുടെ അമ്മയായി മാറ്റി.. ബ്രൂട്ട് ടൈസിലിയോ പോലെയുള്ള ഹിസ്റ്റോറിയ റെഗം ബ്രിട്ടാനിയയുടെ ("വെൽഷ് ബ്രൂട്ട്‌സ്") ചില വെൽഷ് അനുരൂപീകരണത്തിൽ അന്നയെ വ്യക്തമായി ഗ്വയറായി തിരിച്ചറിയുന്നു. ഈ രണ്ട് പേരുകളും ഒരേസമയം ലെയുവിൻ്റെ (ലോട്ട്) ഭാര്യക്കായി ഉപയോഗിക്കുന്നു.മറ്റ് സ്രോതസ്സുകൾ ഈ പ്രതിനിധാനത്തെ പിന്തുടരുന്നില്ല. എന്നിരുന്നാലും, ഗ്വയറും അന്നയും സ്വതന്ത്രമായി ഉത്ഭവിച്ചതാണെന്ന് സൂചിപ്പിക്കുന്നു..ദി ബർത്ത് ഓഫ് ആതറിൽ അർമോറിക്കയിലെ രാജാവ് എമിർ ലിഡോ (ബ്രിട്ടനിയിലെ ബുഡിക് II) ആണ് അന്നയുടെ ആദ്യ ഭർത്താവ് . അദ്ദേഹത്തിലൂടെ അവൾ ഹൗവലിൻ്റെ (ഹോയലിൻ്റെ) അമ്മയാണ്. കൂടാതെ ആൺമക്കളായ ഗ്വാൾച്‌മെയ്, മെഡ്‌റാവ്ഡ് (മോർഡ്രെഡ്) എന്നിവരെ കൂടാതെ ലോട്ടിൽ നിന്ന് മൂന്ന് പെൺമക്കളെയും അന്നയ്ക്ക് ലഭിക്കുന്നു. Notes Further reading Thompson, Raymond H. “MORGAUSE OF ORKNEY: QUEEN OF AIR AND DARKNESS.” Quondam et Futurus 3, no. 1 (1993): 1–13. References Bibliography External links Anna Morgause (Britannia.com) Morgause (Robbins Library Camelot Project) Margawse | The Legend of King Arthur (Nightbringer.se)
Morgause
https://ml.wikipedia.org/wiki/Morgause
തിരിച്ചുവിടുകമോർഗൗസ്
പൊടി നിഴൽത്തുമ്പി
https://ml.wikipedia.org/wiki/പൊടി_നിഴൽത്തുമ്പി
നിഴൽത്തുമ്പികൾ എന്ന തുമ്പികുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പൊടി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta armageddonia). ലോകത്താകമാനം പ്രാണിവർഗ്ഗ ജീവികളുടെ എണ്ണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആപൽക്കരമായ കുറവിനെയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും സൂചിപ്പിക്കുന്നതിനാണ് ഈ തുമ്പിക്ക് Protosticta armageddonia എന്ന് പേരിട്ടിരിക്കുന്നത് (armageddon = അവസാന പോരാട്ടം) പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ/തദ്ദേശീയ (endemic) തുമ്പിയാണിത്. മുൻ ഉരസ്സിന്റെ (prothorax) ഘടന, അവിടെയുള്ള അടയാളങ്ങൾ; ഉരസ്സിന്റെ വശങ്ങളിൽ ഉള്ള അടയാളങ്ങൾ, കുറുവാലുകളുടെ ഘടനയിലുള്ള വ്യത്യാസം എന്നിവയെല്ലാം ഈ നിഴൽത്തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു. കണ്ണുകൾക്ക് നീല കലർന്ന കറുപ്പ് നിറമാണ്. തവിട്ട് നിറത്തിലുള്ള ഉരസ്സിൽ മഞ്ഞ കലർന്ന വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. ഉദരത്തിന് കറുപ്പ് നിറം. ഉദരത്തിലും വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ കാണാം. മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വ്യത്യസ്തമായി പൊടി നിഴൽത്തുമ്പിയെ വേനൽ മാസങ്ങളിലും സജീവമായി കാണാം ഇതും കാണുക ഇന്ത്യയിലെ തുമ്പികളുടെ പട്ടിക കേരളത്തിലെ തുമ്പികൾ അവലംബം വർഗ്ഗം:സൂചിത്തുമ്പികൾ
ഫ്രാൻസി നിഴൽത്തുമ്പി
https://ml.wikipedia.org/wiki/ഫ്രാൻസി_നിഴൽത്തുമ്പി
നിഴൽത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് ഫ്രാൻസി നിഴൽത്തുമ്പി. ശാസ്ത്രീയ നാമം Protosticta francyi. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മല നിരകളിൽ നിന്നും 2022 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. തൃശൂർ സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ആയിരുന്ന ഫ്രാൻസി കാക്കശ്ശേരിയുടെ ബഹുമാനാർത്ഥം ആണ് ഈ തുമ്പിക്ക് ഫ്രാൻസി നിഴൽത്തുമ്പി എന്ന പേര് നൽകിയിരിക്കുന്നത് ) മുൻ ഉരസ്സിലുള്ള നീളമേറിയ മുള്ളുകൾ (spines), ആൺതുമ്പികളിലെ കുറുവാലുകളുടെ ഘടന, പ്രത്യുല്പാദനാവയവങ്ങളുടെ ഘടനാപരമായ വ്യത്യാസങ്ങൾ എന്നിവയെല്ലാം ഈ തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു അവലംബം
പ്രേമലു
https://ml.wikipedia.org/wiki/പ്രേമലു
അന്വേഷിപ്പിൻ കണ്ടെത്തും
https://ml.wikipedia.org/wiki/അന്വേഷിപ്പിൻ_കണ്ടെത്തും
2024-ൽ പുറത്തിറങ്ങിയ മലയാള പോലീസ് പ്രൊസീജറൽ ഡ്രാമ ചലചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും ( transl. നിങ്ങൾ എന്തെങ്കിലും അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ കണ്ടെത്തും ). ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥാരചന ജിനു വി എബ്രഹാം നിർവ്വഹിചച്ചിരിക്കുന്നു . ഡാർവിൻ കുര്യാക്കോസും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാസാരം എസ്ഐ ആനന്ദ് നാരായണൻ അന്വേഷിക്കുന്ന ബന്ധമില്ലാത്ത രണ്ട് കൊലക്കേസുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ വികസിക്കുന്നത്. കേസുകൾ ഒത്തുതീർപ്പായിട്ടും കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ എത്തിച്ചേരുന്നത്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. അഭിനേതാക്കൾ എസ്ഐ ആനന്ദ് നാരായണൻ പിള്ള - ടൊവിനോ തോമസ് നാരായണൻ പിള്ള (ആനന്ദൻറെ പിതാവ്) - തോമസ് കോൺസ്റ്റബിൾ രവീന്ദ്രൻ നായർ - സാദിഖ് സേനൻ - വിനീത് തട്ടിൽ ഡേവിഡ് കബീർ - രാഹുൽ രാജഗോപാൽ എസ്പി _ സിദ്ദിഖ് പ്രസിഡന്റ് പി.വി.പൈലോ - ബാബുരാജ് ഡിവൈഎസ്പി കൃഷ്ണൻ ഉണ്ണി സിഐഡി - ഇന്ദ്രൻസ് പോസ്റ്റ്മാൻ ചന്ദ്രൻ - ഹരിശ്രീ അശോകൻ ആശാൻ - ഷമ്മി തിലകൻ മാതൻ - വെട്ടുകിളി പ്രകാശ് പള്ളീലച്ചൻ - മധുപാൽ ഡിവൈഎസ്പി - കോട്ടയം നസീർ സിപിഓ - നന്ദു സിഐ - അസീസ് നെടുമങ്ങാട് അവലംബങ്ങൾ പുറത്തേക്കുള്ള കണ്ണികൾ
വർണ നിഴൽത്തുമ്പി
https://ml.wikipedia.org/wiki/വർണ_നിഴൽത്തുമ്പി
നിഴൽത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് വർണ നിഴൽത്തുമ്പി. വയനാട് ജില്ലയിലെ വെള്ളരിമലയിൽ നിന്നുംhttps://www.researchgate.net/publication/377329396_Description_of_Protosticta_sexcolorata_sp_nov_Odonata_Platystictidae_from_the_Western_Ghats_India 2023 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണിത്. സാധാരണയായി നിഴൽത്തുമ്പികളുടെ ആൺ-പെൺ തുമ്പികൾ തമ്മിൽ കാഴ്ച്ചയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഈ തുമ്പികളുടെ ആൺ-പെൺ തുമ്പികൾ കാഴ്ച്ചയിൽ വളരെയധികം വ്യത്യാസമുണ്ട്. ആൺതുമ്പി അടിഭാഗത്തെ ഇരുണ്ട തവിട്ട് നിറം ഒഴിച്ച് നിർത്തിയാൽ കണ്ണുകൾക്ക് മുഴുവനായും നീല നിറമാണ്. ഉരസ്സിന് കറുപ്പ് നിറം. ഉരസ്സിൽ നീല കലർന്ന വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. കറുപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ഉദരത്തിൽ മങ്ങിയ നീല നിറത്തിലുള്ള പൊട്ടുകൾ കാണാം. പെൺതുമ്പി കണ്ണുകളുടെ മുകൾ ഭാഗത്തിന് പച്ച നിറം, കീഴ്ഭാഗത്തിന് ചുവപ്പ് കലർന്ന തവിട്ട് നിറം. ഉരസ്സിലെയും ഉദരത്തിലെയും അടയാളങ്ങൾക്ക് മഞ്ഞ നിറം. അവലംബം വർഗ്ഗം:സൂചിത്തുമ്പികൾ
വയനാടൻ തീക്കറുപ്പൻ
https://ml.wikipedia.org/wiki/വയനാടൻ_തീക്കറുപ്പൻ
നീർമുത്തന്മാർ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പിയാണ് വയനാടൻ തീക്കറുപ്പൻ. വയനാട്ടിൽ നിന്നും 2023 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുടെ സഹോദര സ്പീഷീസ് ആണ് വയനാടൻ തീക്കറുപ്പൻ . കാഴ്ചയിൽ തീക്കറുപ്പൻ തുമ്പിയോട് വളരെയധികം സാമ്യമുണ്ടെങ്കിലും ഇവയുടെ ഉദരത്തിലെ ചുവപ്പ് പൊട്ടിന് തീക്കറുപ്പൻ തുമ്പിയെ അപേക്ഷിച്ച് വലുപ്പം കുറവാണ്. വയനാടൻ തീക്കറുപ്പൻ തുമ്പിയുടെ ഉരസ്സിനും ഉദരത്തിനും നല്ല കറുപ്പ് നിറമാണ്. മാത്രവുമല്ല തീക്കറുപ്പൻ തുമ്പിയുടെ ഉരസ്സിന്റെ മുകൾ ഭാഗത്തുള്ള മഞ്ഞ വരകൾ ഈ തുമ്പിയിൽ കാണുകയില്ല. പരമ്പരാഗത താരതമ്യപഠനങ്ങൾ കൂടാതെ DNA പഠനങ്ങൾ കൂടി പൂർത്തീകരിച്ചാണ് വയനാടൻ തീക്കറുപ്പൻ തുമ്പി പുതിയ സ്പീഷീസ് തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളത്. ഇന്ത്യയിൽ DNA പഠനം വഴി തുമ്പികളിൽ പുതിയ സ്പീഷീസിനെ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. അവലംബം വർഗ്ഗം:നീർമുത്തന്മാർ
തട്ടുംപുറത്ത് അച്യുതൻ
https://ml.wikipedia.org/wiki/തട്ടുംപുറത്ത്_അച്യുതൻ
2018ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചലച്ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. എം. സിന്ധുരാജ് തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രമാണിത്. 2018-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി അഭിനയിച്ചിരിക്കുന്നത്. നവാഗതരായ ശ്രവണ, തേജസ് ജ്യോതി എന്നിവരും ഇതിലുണ്ട്. റോബി രാജ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചു. കഥാസാരം അച്ഛൻ ഗംഗാധരനൊപ്പം ഒരു ഗ്രാമത്തിലാണ് അച്യുതൻ താമസിക്കുന്നത്. തന്റെ ജീവിതത്തിലും ലളിതമായ ഗ്രാമീണ ജീവിതത്തിലും അച്യുതൻ സംതൃപ്തനാണ്. കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന അച്യുതൻ ഒഴിവുസമയങ്ങളിൽ ചെല്ലപറമ്പിൽ ക്ഷേത്രത്തിൽ സന്നദ്ധസേവനം നടത്തുന്നു. സുഹൃത്ത് മധു ഒരു ബിസിനസ്സ് തുടങ്ങുന്നതിനായി സ്വന്തം വീട്ടിൽ നിന്ന് പണം മോഷ്ടിക്കുമ്പോൾ കൂടെ കൂടാനായി അച്യുതനെ പ്രേരിപ്പിക്കുന്നു. എന്നാൽ കവർച്ചയ്ക്കിടയിൽ വീട്ടിലുള്ളവർ ഉണരുകയും അച്യുതനെ പിടികൂടുകയും ചെയ്യുന്നു. മധു പണവുമായി അപ്രത്യക്ഷനാവുന്നതോടെ കവർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അച്യുതന്റെ തലയിലാവുന്നു. അയാൾക്ക് ജോലി നഷ്ടപ്പെടുന്നു, ഗ്രാമത്തിലെ ഏത് കുറ്റകൃത്യത്തിനും പോലീസ് അവനെ പിടികൂടുന്നു. അതിനിടെ, ക്ഷേത്രത്തിലെ ഭണ്ടാരപ്പെട്ടി വൃത്തിയാക്കുന്നതിനിടയിൽ, ദേവനെ അഭിസംബോധന ചെയ്ത ഒരു കത്ത് അച്യുതൻ കണ്ടെത്തുന്നു. മകളുടെ കാമുകനായിരുന്ന വ്യക്തിയിൽ നിന്നും ബ്ലാക്ക്‌മെയിലിങ് നേരിടുന്ന പെൺകുട്ടിയുടെ അമ്മയായിരുന്നു ദേവനോട് ഈ സഹായാഭ്യാർത്ഥന നടത്തിയിരുന്നത്. അച്യുതൻ, ഈ പ്രശ്നത്തിൽ ഇടപെട്ടുതുടങ്ങുന്നതോടെ ആരംഭിക്കുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു. അഭിനേതാക്കൾ കുഞ്ചാക്കോ ബോബൻ - അച്ചു എന്ന അച്യുതൻ ശ്രാവണ ടിഎൻ - ജയലക്ഷ്മി എന്ന ജയ കലാഭവൻ ഷാജോൺ - സബ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ മാസ്റ്റർ ആദിഷ് പ്രവീൺ - കുഞ്ഞൂട്ടൻ ഹരീഷ് കണാരൻ - ഷൗക്കത്ത് ബിജു സോപാനം - ശേഖരൻ നമ്പൂതിരി കൊച്ചു പ്രേമൻ - കുമാരനാശാൻ അനിൽ മുരളി - സിമിത്തേരി ബാബു സന്തോഷ് കീഴാറ്റൂർ - ശേഖരൻ നമ്പൂതിരിയുടെ ബന്ധു ഇർഷാദ് - പട്ടർ ജോസഫ് ജോണി ആന്റണി - കരാട്ടെ സുകുമാരനായി താര കല്യാൺ - നിർമല വീണാ നായർ - സുനന്ദയായി വിജയരാഘവൻ - രാജൻ സീമ ജി.നായർ - രാജന്റെ ഭാര്യ ലതിക നെടുമുടി വേണു - ഗംഗാധരൻ ബിന്ദു പണിക്കർ - ഗിരിജ തേജസ് ജ്യോതി - ബിനോയി ആർ.വിശ്വ - മധു ആൻ സലീം - രേഷ്മയായി വെങ്കിടേഷ് വിപി - മുത്തുമണി രാധേ എന്ന ഗാനമാലപിക്കുന്ന ഗായകൻ (ഔദ്യോഗിക സംഗീത വീഡിയോ) റോഷൻ ഉല്ലാസ് - വിജയ് മാളവിക കൃഷ്ണദാസ് - വധു സിദ്ധി വിനായക് - ബിനോയിയുടെ സുഹൃത്ത് മീനാക്ഷി രവീന്ദ്രൻ - വിവാഹ അതിഥി ആമിന നിജാം - വിവാഹ അതിഥി സേതു ലക്ഷ്മി - അമ്മിണി സുബീഷ് സുധി - സുനിയപ്പൻ സതി പ്രേംജി - കുഞ്ഞൂട്ടൻ്റെ മുത്തശ്ശി അഞ്ജന അപ്പുക്കുട്ടൻ - അംബുജമായി ഷൈനി ടി രാജൻ - കൗസല് ബിനു അടിമാലി - പോലീസ് കോൺസ്റ്റബിൾ ദിനേശ് ഏങ്ങൂർ - ഓട്ടോ ഡ്രൈവർ നിർമ്മാണം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചു. കണ്ണൂരിലെ തളിപ്പറമ്പിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. പ്രകാശനം 2018 ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്. സ്വീകരണം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിഫി ചിത്രത്തെ 3/5 റേറ്റുചെയ്‌തു കൂടാതെ "ചിത്രം ഒരു എന്റർടെയ്നർ ആണ്" എന്ന് പ്രസ്താവിച്ചു. [ അവലംബം ആവശ്യമാണ് ] ഫിലിമിബീറ്റ് ഇതിന് 3/5 നൽകി. ഗാനങ്ങൾ ബി ആർ പ്രസാദ്, അനിൽ പനച്ചൂരാൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. "മംഗളകാരക" - സുദീപ് കുമാർ, മഞ്ജരി, ആവണി "മഴ വരാനണ്ടേ" - അനിൽ പനച്ചൂരാൻ "മുത്ത് മുത്ത് രാധേ" - വിജേഷ് ഗോപാൽ, കോറസ് "നെഞ്ചിനുള്ളിലാകെ" - വിനീത് ശ്രീനിവാസൻ, രാധിക നാരായണൻ "വിടില്ല പൂണ്ട കള്ളാ" - കെ എസ് ചിത്ര, സുജാത മോഹൻ അവലംബങ്ങൾ പുറത്തേക്കുള്ള കണ്ണികൾ Thattumpurath Achuthan on Nowrunning.com വർഗ്ഗം:2018-ലെ ചലച്ചിത്രങ്ങൾ
അർണോ അലൻ പെൻസിയാസ്
https://ml.wikipedia.org/wiki/അർണോ_അലൻ_പെൻസിയാസ്
ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും റേഡിയോ ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു അർണോ അലൻ പെൻസിയാസ്(1933 ഏപ്രിൽ26-2024 ജനുവരി22)റോബർട്ട് വുഡ്രോ വിൽസണുമായി ചേർന്ന് അദ്ദേഹം കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണം കണ്ടെത്തി.അതിന്റെ പേരിൽ 1978-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇരുവരുo പങ്കിട്ടു. thumb|അർണോ പെൻസിയാസ്.17 ജൂലൈ 2007ൽ എടുത്ത ചിത്രം
മഞ്ഞുമ്മൽ ബോയ്സ്
https://ml.wikipedia.org/wiki/മഞ്ഞുമ്മൽ_ബോയ്സ്
ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം -ഭാഷാ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് . പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചത് . ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണിതിൽ. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയിൽ ഒരാൾ ഗുണ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയപ്പോൾ അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്ന കഥയാണ് സിനിമ പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവർ നേതൃത്വം നൽകുന്ന ഒരു സംഘമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയത്. 2023 ജനുവരിയിൽ കൊടൈക്കനാലിൽ ആരംഭിച്ച ഷൂട്ടിംഗ് ഒന്നിലധികം ഷെഡ്യൂളുകളിലായി 101 ദിവസങ്ങൾക്ക് ശേഷം സമാപിച്ചു. വർഗ്ഗം:2024-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ പ്ലോട്ട് കൊച്ചിയിലെ ഒരു ആർട്സ് ക്ലബ്ബിലെ ഒരു കൂട്ടം സുഹൃത്തുക്കൾ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നു. അവർ കൊടൈക്കനാൽ പര്യവേക്ഷണം ചെയ്തു, പോകുന്നതിന് മുമ്പ്, ഒരു സുഹൃത്ത് ഗുണ ഗുഹയെക്കുറിച്ച് പറയുന്നു. ഗുണ എന്ന കമൽ ഹാസൻ അഭിനയിച്ച സിനിമ ചിത്രീകരിച്ച സ്ഥലമാണിത്. മദ്യപിച്ച് ലക്കുക്കെട്ട അവർ ഈ ഗുണ ഗുഹയ്ക്ക് (ഡെവിൾസ് കിച്ചൺ) സമീപം എത്തുന്നു. അവർ ഈ ഗുഹയിൽ കൂടുതൽ പര്യവേക്ഷണം ചെയ്യുന്നു. ഒരു ഘട്ടത്തിൽ എത്തുമ്പോൾ, തങ്ങളുടെ ക്ലബ്ബിന് സമീപമുള്ള പാറകളിൽ മറ്റൊരു ഗ്രൂപ്പിൻ്റെ പേര് കണ്ടതിന് ശേഷം ഗുഹയ്ക്കുള്ളിലെ പാറകളിൽ "മഞ്ഞുമ്മൽ ബോയ്സ്" എന്ന് അവരുടെ ഗ്രൂപ്പിൻ്റെ പേര് എഴുതാൻ തീരുമാനിക്കുന്നു. മറ്റുചിലർ കൂടുതൽ പര്യവേക്ഷണം ചെയ്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുതിരിയുന്നു. ചുവരിൽ എഴുതിയ ശേഷം, ബാക്കിയുള്ളവരെ കാണിക്കാൻ അവർ വിളിക്കുന്നു, തുടർന്ന് സുഹൃത്തുക്കളിൽ ഒരാൾ സുഭാഷ് ( ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നു) 2006 എന്ന് എഴുതിയിരിക്കുന്ന പാറയിലേക്ക് നീങ്ങുന്നു. എന്നാൽ അവൻ നിലത്തു മൂടിയ ദ്വാരത്തിലേക്ക് വീഴുന്നു. എല്ലാവരും പരിഭ്രാന്തരായി, എന്താണ് സംഭവിച്ചതെന്ന് അറിയാൻ അടുത്തേക്ക് വരുന്നു. ആദ്യം അവനെ കണ്ടില്ല, അവൻ അവരെ കളിയാക്കുകയാണെന്ന് അവർ കരുതി. എന്നാൽ സാഹചര്യത്തിൻ്റെ ഗൗരവം അവർ മനസ്സിലാക്കുകയും അതൊരു ആഴത്തിലുള്ള ദ്വാരമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അവനെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ പ്രതികരണമൊന്നും ഉണ്ടായില്ല, അതിനാൽ അവരിൽ ചിലർ സഹായം തേടി തിരികെ ഓടി. ഗുണ ഗുഹകളുടെ പ്രവേശന കവാടത്തിലുള്ള ഒരു കടയിൽ എത്തുമ്പോൾ, അവർ കടയിലെ മനുഷ്യനെ (ഗുഹാ പ്രദേശത്തേക്ക് പോകുന്നതിനുമുമ്പ് അവർ കണ്ടുമുട്ടുന്ന) എന്താണ് സംഭവിച്ചതെന്നും സഹായം ആവശ്യമാണെന്നും അറിയിക്കുന്നു. അത് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണെന്നും എന്നാൽ ആ പ്രത്യേക പ്രദേശം പരിധിയില്ലാത്തതാണെന്നും അവിടെ കാണാതായ ആളുകൾ ഒരിക്കലും തിരികെ വന്നിട്ടില്ലെന്നും ആ മനുഷ്യൻ മറുപടി നൽകുന്നു. ആദ്യം ഭയം തോന്നിയ അയാൾ അവരെ അവിടെ വിട്ടിട്ട് പോകാൻ പറഞ്ഞു. എന്നിരുന്നാലും, മകളുടെ അഭ്യർത്ഥനപ്രകാരം അദ്ദേഹം അവരെ തിരികെ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു, കുറച്ച് സുഹൃത്തുക്കൾ പോലീസിൽ നിന്ന് സഹായം തേടി നഗരത്തിലേക്ക് പോയി. ആ മനുഷ്യൻ സംഭവം നടന്ന സ്ഥലത്ത് എത്തുമ്പോൾ, ഗുഹയുടെ കഥ വിവരിക്കുകയും അവരുടെ സുഹൃത്ത് മരിച്ചിരിക്കാമെന്നും അവർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും പറയുന്നു. എന്നാൽ സുഹൃത്തുക്കൾ പിന്മാറിയില്ല, തുടർന്ന് അവിടെ ശക്തമായ മഴയും തുടങ്ങുന്നു. സുഹൃത്തുക്കൾ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്നു, അവർ അത് കേട്ട് ഞെട്ടി. സുഭാഷിനെ കൊലപ്പെടുത്താൻ സംഘം ഗുണയുടെ അടുത്തേക്ക് കൊണ്ടുപോയെന്നും സംഘത്തെ കസ്റ്റഡിയിലെടുക്കുകയും അതിൽ അവസാനമായി വീണത് അന്നത്തെ കേന്ദ്രമന്ത്രിയുടെ ബന്ധുവാണെന്നും ആരും ഉണ്ടായിരുന്നില്ലെന്നും മറ്റ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് ഇൻസ്പെക്ടർ പറയുന്നു. അവനെ രക്ഷിക്കാൻ ശ്രമിച്ചു. ഇയാളെ അവിടെ ഉപേക്ഷിച്ച് പോകാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചെങ്കിലും സുഹൃത്തുക്കൾ അവനോടൊപ്പം പോകാൻ ഉറച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഇൻസ്‌പെക്ടർ മറ്റൊരു ഉദ്യോഗസ്ഥനെ അയയ്‌ക്കുന്നു. ആഴത്തിലുള്ള ദ്വാരത്തിനുള്ളിൽ സുഭാഷ് നിലവിളിക്കുന്നത് അവർ കേൾക്കുന്നു.താമസിയാതെ പോലീസ് ദ്വാരത്തിൽ ഒരു കയർ ഇറക്കി സുബാഷിനെ സഹായിക്കാൻ തീരുമാനിക്കുന്നു. ഒരു കയർ പിടിക്കാനോ കെട്ടിയിടാനോ പോലീസിനോട് ഇറങ്ങി അവനെ തിരിച്ചെടുക്കാനോ പോലീസിനോട് പറയാനോ ഉള്ള അവസ്ഥയിലല്ലാത്തതിനാൽ ഇത് വിജയിക്കില്ലെന്ന് സുഹൃത്തുക്കൾ മനസ്സിലാക്കുന്നു.രക്ഷപ്പെടുത്തുന്നതിനിടെ കുട്ടൻ സുബാഷിന്മേൽ കയർ കെട്ടാൻ പോകുമ്പോൾ, സുബാഷ് കുട്ടനെ ശ്വാസം മുട്ടിക്കുന്നു (ആഘാതം കാരണം) അത് അവരെ താഴെ വീഴാൻ ഇടയാക്കുന്നു, കയർ പിടിച്ച പോലീസ് തെറിച്ചുവീഴുന്നു, അവരെ പിടിക്കാൻ കഴിഞ്ഞില്ല. ബാക്കിയുള്ള സുഹൃത്തുക്കൾ കയറിൽ ചെന്ന് അവരെ സഹായിക്കുകയും രണ്ടുപേരെയും വിജയകരമായി വീണ്ടെടുക്കുകയും ചെയ്യുന്നു. അവരെല്ലാം അടുത്തുള്ള ആശുപത്രിയിൽ പോയി ചില മുറിവുകൾ ഭേദമാക്കുന്നു. തുടർന്ന് സുഹൃത്തുക്കളെല്ലാം കേരളത്തിലേക്ക് മടങ്ങി, ഈ സംഭവം മറ്റുള്ളവരോട് പറയേണ്ടതില്ലെന്നും പകരം സുഭാഷ് വെള്ളച്ചാട്ടത്തിൽ നിന്ന് വീണുവെന്ന് പറയണമെന്നും തീരുമാനിച്ചു. സംഭവത്തിൽ തകർന്ന സുഭാഷ് കണ്ണടച്ച് ഉറങ്ങാൻ ഭയപ്പെടുന്നു. കുട്ടനെ യാത്രയ്ക്ക് കൊണ്ടുപോയതിനും പരിക്കേൽപ്പിച്ചതിനും (യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല) സുബാഷിൻ്റെ അമ്മ വെറുക്കുന്നു. കുട്ടൻ സുബാഷിനെ രക്ഷിച്ചുവെന്ന വാർത്ത തമിഴ്‌നാട്ടിൽ പോയ ഒരാളിൽ നിന്ന് പുറത്തുവരുന്നു, പിന്നീടി കുട്ടന് ഒരു മെഡൽ ലഭിക്കുന്നതോടെയാണ് ഈ ചിത്രം അവസാനിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ യഥാർത്ഥ മഞ്ഞുമ്മേൽ ആൺകുട്ടികളുടെ ഫോട്ടോകളും കാണിക്കുന്നുണ്ട്. അവലംബം
ജി.ആർ. ഗോപിനാഥ്
https://ml.wikipedia.org/wiki/ജി.ആർ._ഗോപിനാഥ്
ക്യാപ്റ്റൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് (ജനനം: നവംബർ 13, 1951) ഒരു ഇന്ത്യൻ സംരംഭകനും, എയർ ഡെക്കാൻ്റെ സ്ഥാപകനും, ഇന്ത്യൻ ആർമിയുടെ വിരമിച്ച ക്യാപ്റ്റനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ്. ആദ്യകാല ജീവിതം ജി.ആർ ഗോപിനാഥ് കർണ്ണാടക സംസ്ഥാനത്തെ ഹാസ്സൻ ജില്ലയിലെ ഗോറൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു തമിഴ് കുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന അച്ഛൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ, സ്കൂൾ സിസ്റ്റത്തോടുള്ള എതിർപ്പുമൂലം ഗോപിനാഥിനെ വീട്ടിൽ പഠിപ്പിക്കാൻ തീരുമാനിച്ചു. അതിനാൽ അദ്ദേഹം കന്നഡ മീഡിയം സ്‌കൂളിൽ ചേരുന്ന വളരെ വൈകിയാണ്, ഉടൻ തന്നെ അദ്ദേഹം സ്റ്റാൻഡേർഡ് 5-ൽ ചേർന്നു. 1962-ൽ ഗോപിനാഥ് പ്രവേശന പരീക്ഷ പാസായി ബീജാപ്പൂരിലെ സൈനിക് സ്‌കൂളിൽ ചേർന്നു. എൻഡിഎ പ്രവേശന പരീക്ഷകളിൽ വിജയിക്കാൻ ഗോപിനാഥിനെ ഈ സ്കൂൾ പഠനകാലം സഹായിക്കുകയും തയ്യാറാക്കുകയും ചെയ്തു. 3 വർഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം ഗോപിനാഥ് പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി. കരിയർ സെനിക പഠന ശേഷം, ഇന്ത്യൻ ആർമിയിൽ ചേർന്ന ഗോപിനാഥ് ക്യാപ്റ്റൻ പദവിയിൽ വരെ എത്തി. 28-ആം വയസ്സിൽ സായുധ സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം, അദ്ദേഹം പാരിസ്ഥിതികമായി സുസ്ഥിരമായ ഒരു സെറികൾച്ചർ ഫാം സ്ഥാപിച്ചു; അദ്ദേഹത്തിൻ്റെ നൂതനമായ രീതികൾ 1996-ൽ റോലെകസ് അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു. തുടർന്ന് അദ്ദേഹം മലനാട് മൊബൈക്സ് (എൻഫീൽഡ് ഡീലർഷിപ്പ്) ആരംഭിക്കുകയും ഹാസനിൽ ഒരു ഹോട്ടൽ തുറക്കുകയും ചെയ്തു. 1997-ൽ അദ്ദേഹം എയർഫോഴ്‌സിൽ ഉണ്ടായിരുന്ന തൻ്റെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഡെക്കാൻ ഏവിയേഷൻ എന്ന ചാർട്ടർ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. 2003-ൽ, ഗോപിനാഥ് ചിലവ് കുറഞ്ഞ വിമാനയാത്രാ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപിച്ചു; എയർ ഡെക്കാൻ 2007-ൽ കിംഗ്‌ഫിഷർ എയർലൈൻസുമായി ലയിച്ചു. 2009-ൽ അദ്ദേഹം ചരക്ക് വിമാന ബിസിനസ്സായ ഡെക്കാൻ 360 സ്ഥാപിച്ചു. 2013 ജൂലൈയിൽ, ദുബായ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഏവിയേഷൻ സർവീസസും (യുഎഎസ്) എം/എസ് പട്ടേൽ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് (പിഐഎൽ) പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിൽ കർണാടക ഹൈക്കോടതി ഡെക്കാൻ 360  പിരിച്ചുവിടാൻ ഉത്തരവിട്ടു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ൽ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. പുരസ്കാരങ്ങളും ബഹുമതികളും 1996 - എൻ്റർപ്രൈസിനുള്ള റോളക്സ് അവാർഡ്Rolex awards for Enterprise 2005 - രാജ്യോത്സവ അവാർഡ് (കർണ്ണാടക) 2007 - ഷെവലിയർ ഡി ലാ ലെജിയോൺ ഡി ഹോണൂർ (ഫ്രാൻസ്) പേഴ്സണാലിറ്റി ഓഫ് ദ ഡിക്കേഡ് അവാർഡ് (കെ.ജി. ഫൗണ്ടേഷൻ) സർ എം വിശ്വേശ്വരയ്യ മെമ്മോറിയൽ അവാർഡ് (ഫെഡറേഷൻ ഓഫ് കർണാടക ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി) സമകാലിക സംസ്കാരത്തിൽ 2020-ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രം സൂരറൈ പോട്ര്‌ ഗോപിനാഥിൻ്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചലച്ചിത്രമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. അവലംബം വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:1951-ൽ ജനിച്ചവർ
എ.എ. കൊച്ചുണ്ണി
https://ml.wikipedia.org/wiki/എ.എ._കൊച്ചുണ്ണി
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എ. കൊച്ചുണ്ണി (26 ജനുവരി 1921-21 ജൂലൈ 2007). ആലുവ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി. അബ്ദുൽ ഖാദറിന്റേയും ഫാത്തിമയുടേയും മകനായി 1921 ജനുവരി 26ന് എറണാകുളം ജില്ലയിലെ പള്ളുരിത്തിയിൽ ജനിച്ചു. സ്കോളർഷിപ്പോടുകൂടി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം ബി.എ., ബി.ടി. ബിരുദങ്ങൾ നേടി, 1947 മുതൽ ഏകദേശം പത്ത് വർഷത്തോളം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. നാലാം കേളനിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ, കൊച്ചി കോർപ്പറേഷന്റെ പ്രഥമ മേയർ എന്നീ നിലകളിലും പ്രവർത്തിച്ച കൊച്ചുണ്ണി മാസ്റ്റർ ഒരു ഇസ്ലാം പണ്ഡിതനും, സാഹിത്യകാരനും ഗ്രന്ഥകാരനും ആയിരുന്നു. കച്ചവടശൈലി മാപ്പിളശൈലി, ഇന്ദിരാഗാന്ധിയും കോൺഗ്രസും, നെഹ്രുവും ഇന്ദിരയും ഇന്ത്യയിലെ മുസ്ലീകളും, മതവും സംസ്കാരവും എന്നീ വൈജ്ഞാനിക കൃതികളും, ഇബ്ലീസിന്റെ കുതിരകൾ(കഥകൾ), ആരാധന (നാടകം) എന്നീകൃതികളും രചിച്ചു. സയ്യിദ് അമീർ അലിയുടെ ക്ലാസിക് കൃതികളായ സ്പിരിറ്റ് ഓഫ് ഇസ്ലാം, എ ഷോർട്ട് ഹിസ്റ്ററി ഓഫ് സാരസൻസ് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുതു. തിരഞ്ഞെടുപ്പ് ചരിത്രം +ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ21977പെരുമ്പാവൂർ നിയമസഭാമണ്ഡലംപി.ആർ. ശിവൻസി.പി.ഐ.എം.40,5257,070എ.എ. കൊച്ചുണ്ണികോൺഗ്രസ്33,45531977മട്ടാഞ്ചേരി നിയമസഭാമണ്ഡലംകെ.ജെ. ഹെർഷൽഭാരതീയ ലോക് ദൾ29,5434,195എ.എ. കൊച്ചുണ്ണികോൺഗ്രസ്25,34841970ആലുവ നിയമസഭാമണ്ഡലംഎ.എ. കൊച്ചുണ്ണികോൺഗ്രസ്30,1792,124എം.കെ.എ. ഹമീദ്സ്വതന്ത്രൻ28,055 അവലംബം വർഗ്ഗം:1921-ൽ ജനിച്ചവർ വർഗ്ഗം:ജനുവരി 26-ന് ജനിച്ചവർ വർഗ്ഗം:2007-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 21-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:കൊച്ചിയുടെ മേയർമാർ
A.A. Kochunny
https://ml.wikipedia.org/wiki/A.A._Kochunny
തിരിച്ചുവിടുക എ.എ. കൊച്ചുണ്ണി
G. R. Gopinath
https://ml.wikipedia.org/wiki/G._R._Gopinath
തിരിച്ചുവിടുക ജി.ആർ. ഗോപിനാഥ്
പൂവേ ഉനക്കാക
https://ml.wikipedia.org/wiki/പൂവേ_ഉനക്കാക
വിക്രമൻ രചനയും സംവിധാനവും നിർവഹിച്ച്1996-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് -ഭാഷാ റൊമാൻ്റിക് കോമഡി ചിത്രമാണ് പൂവേ ഉനക്കാഗ ( വിവർത്തനം.  നിങ്ങൾക്കായി, പുഷ്പം ) . വിജയ് , സംഗീത എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിൽനടൻ മുരളി അതിഥി വേഷത്തിൽ എത്തുന്നു. 1996 ഫെബ്രുവരി 18-ന് റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി, വിജയുടെ കരിയറിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററും വലിയൊരു വഴിത്തിരിവുമായിരുന്നു ഇത്.  റിലീസ് സമയത്ത് ചിത്രം 270 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടി.
കാട്രിൻ മൊഴി
https://ml.wikipedia.org/wiki/കാട്രിൻ_മൊഴി
രാധാ മോഹൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ജ്യോതിക പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത 2018 ലെ ഇന്ത്യൻ തമിഴ് ഭാഷാ കോമഡി ചലചിത്രമാണ് കാട്രിൻ മൊഴി . ജ്യോതിക, വിധാർത്ഥ്, ലക്ഷ്മി മഞ്ചു എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തുംഹാരി സുലുവിൻ്റെ റീമേക്കാണിത്. ഒരു വീട്ടമ്മ, രാത്രി വൈകിയുള്ള ഒരു ഷോയ്ക്കായി, റേഡിയോ ജോക്കിയായി മാറുന്നതിൻ്റെ കഥയാണ് ചിത്രം വിവരിക്കുന്നത്. 2018 നവംബറിലാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തത്. രാധാ മോഹൻ തന്നെ സംവിധാനം ചെയ്ത് ജ്യോതിക പ്രധാന വെഷം അവതരിപ്പിച്ച മൊഴിയിലെ ഒരു ഗാനത്തിൽ നിന്നാണ് ചിത്രത്തിൻ്റെ പേര് എടുത്തിരിക്കുന്നത്. കഥ വിജി എന്ന് വിളിപ്പേരുള്ള വിജയലക്ഷ്മി ബാലകൃഷ്ണൻ കുടുംബത്തോടൊപ്പം ക്രോംപേട്ടിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് . വിജി തൻ്റെ ഭർത്താവ് ബാലകൃഷ്ണനും 11 വയസ്സുള്ള ഒരു മകനുമൊത്ത് (സിദ്ധാർത്ഥ് "സിദ്ധു") കഴിയുന്നു. അവൾക്ക് ഒരു ജോലിക്കാരിയാകാൻ ആഗ്രഹമുണ്ട്, പക്ഷേ ഹൈസ്കൂൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ നല്ല ജോലികളൊന്നും അവൾക്ക് ചിന്തിക്കാൻ കഴിയില്ല. അവളുടെ ഭർത്താവ് ബാലു ഒരു തയ്യൽ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്നു. ഇപ്പോൾ തയ്യൽ സ്ഥാപനം ഉടമയുടെ ചെറുമകൻ ഏറ്റെടുക്കുന്നു, അവൻ ബാലുവിനൊട് വളരെ പരുഷമായി പെരുമാറുകയും ചെയ്യുന്നു. വിജി ഒരു ദിവസം, അവളുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷൻ സംഘടിപ്പിച്ച മത്സരത്തിൽ വിജയിക്കുന്നു. അടുത്ത ദിവസം അവൾ തൻ്റെ സമ്മാനം വാങ്ങാൻ റേഡിയോ സ്റ്റേഷനിലേക്ക് പോകുന്നു. അവിടെ അവൾ ഒരു ആർജെ സ്ഥാനത്തേക്കുള്ള ഓഡിഷൻ്റെ ഒരു പോസ്റ്റർ കാണുന്നു. യാദൃശ്ചികമായി അവിടേക്ക്, ആർജെ അഞ്ജലി കടന്നുവരുന്നു, അവൾക്ക് ഒരു അവസരം നൽകണമെന്ന് തോന്നുന്നു. അവൾ വിജിയെ തൻ്റെ ബോസ് മരിയയെ കാണാൻ കൊണ്ടുപോകുന്നു. വിജി ബഹിർമുഖയും ഇടപഴകുന്നവളുമാണ്. മരിയ തൻ്റെ കാർഡ് നൽകി, തനിക്ക് ഒരു കോൾ-ഇൻ നൈറ്റ് ഷോ നടത്താൻ കഴിയുമോ എന്ന് ചോദിക്കുന്നു. വിജി ആ ജോലി എറ്റ് എടുക്കുന്നു. ജൊലിയിലെ ആദ്യ ദിവസം തന്നെ ഒരു ശല്യപ്പെടുത്തുന്ന കോളറെ അഭിമുഖീകരിക്കുന്നു, അയാൾ അവരുടെ സംസാരം അശ്ലീലമാക്കി മാറ്റാൻ ശ്രമിക്കുന്നു. വിജിക്ക് അത് തന്ത്രപരമായി കൈകാര്യം ചെയ്യാൻ കഴിയുന്നു. വിജിയുടെ മാതാപിതാക്കളും സഹോദരിമാരും അവളുടെ പരിപാടിയോട് ദേഷ്യപ്പെടുകയും ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. എന്നാൽ ബാലു അവൾക്കൊപ്പം നിൽക്കുന്നു, ജോലിസ്ഥലത്ത് ഉയർന്നതും വീട്ടിൽ താഴ്ന്നതുമായ ജീവിതം, വിജിക്ക് ഒരു റോളർ കോസ്റ്റർ സവാരി പോലെയാണെന്ന് തോന്നുന്നു. ജോലി കാരണം അവൾ സിദ്ധുവിനെ അവഗണിച്ചുവെന്ന് വിജിയുടെ സഹോദരിമാരും കുറ്റപ്പെടുത്തുന്നു. വീട്ടിലെ വൈകാരിക സംഘർഷം താങ്ങാനാവാതെ വിജി ജൊലി രാജി വെക്കുന്നു. അവൾ പോകുമ്പോൾ, റിസപ്ഷനിസ്റ്റ് ടിഫിൻ സർവ്വീസ് നടത്തുന്ന ആളുമായി വഴക്കിടുന്നത് അവൾ കാണുന്നു. വിജി ടിഫിൻ സർവ്വീസിൻ്റെ കരാർ തനിക്ക് നൽകാൻ മരിയയോട് അഭ്യർത്ഥിക്കുന്നു. ഒരു മാസത്തിന് ശേഷം ബാലു ടിഫിൻ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതും വിജി തൻ്റെ ജോലിയിലേക്ക് മടങ്ങുന്നതും നാം കാണുന്നു. വിജി തന്റെ തനതായ ശൈലിയിൽ കുടുംബവും അവളുടെ തൊഴിൽ ജീവിതവും കൈകാര്യം ചെയ്യുന്നു. അഭിനേതാക്കൾ   അഭിനേതാവ്വേഷംജ്യോതികവിജയലക്ഷ്മി ബാലകൃഷ്ണൻ (വിജി) / ആർ ജെ മധുവിദർഥ്വിജിയുടെ ഭർത്താവ് ബാലകൃഷ്ണൻ (ബാലു) ലക്ഷ്മി മഞ്ചുമരിയ, റേഡിയോ സ്റ്റേഷൻ മാനേജർ നിർമാണം ലഘുചിത്രം|250x250ബിന്ദു| ചിത്രത്തിൻ്റെ പൂജയിൽ സൂര്യയ്‌ക്കൊപ്പം ജ്യോതികയും. പ്രധാന ചിത്രീകരണം ജൂൺ 4, 2018 ന് ആരംഭിച്ച്, 40 പ്രവൃത്തി ദിവസങ്ങളിൽ അവസാനിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ജ്യോതികയുടെ ഭർത്താവ് സൂര്യ, "സ്ത്രീകൾക്കുള്ള പത്ത് കൽപ്പനകൾ" എന്ന പ്ലക്കാർഡും വഹിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സംഗീതം അവലംബം ബാഹ്യ കണ്ണികൾ വർഗ്ഗം:2018-ലെ ചലച്ചിത്രങ്ങൾ വർഗ്ഗം:2010-കളിൽ പുറത്ത് ഇരങ്ങിയ തമിഴ് ചലച്ചിത്രങ്ങൾ
ഥപ്പട് (അടി)
https://ml.wikipedia.org/wiki/ഥപ്പട്_(അടി)
ഥപ്പട് (അടി) അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്‌സി പന്നു അഭിനയിച്ച 2020 ലെ ഇന്ത്യൻ ഹിന്ദി ഭാഷാ ചലചിത്രമാണ് . ചിത്രം 2020 ഫെബ്രുവരി 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചു. 66-ാമത് ഫിലിംഫെയർ അവാർഡിൽ, മികച്ച സംവിധായകൻ (സിൻഹ), മികച്ച സഹനടൻ (മിശ്ര), മികച്ച സഹനടി (അസ്മി) എന്നിവയുൾപ്പെടെ 15 നോമിനേഷനുകൾ തപ്പഡിന് ലഭിച്ചു, കൂടാതെ മികച്ച സിനിമ, മികച്ച നടി (പന്നു) എന്നിവയുൾപ്പെടെ 7 പ്രമുഖ അവാർഡുകൾ നേടി. കഥ അമൃത സന്ധുവും വിക്രം സബർവാളും വിവാഹിതരാണ്. അമൃത ഒരു വീട്ടമ്മയാണ്. തൻ്റെ പ്രമോഷൻ ആഘോഷിക്കാനുള്ള ഒരു പാർട്ടിക്കിടെ, തൻ്റെ ബോസിൻ്റെ ബന്ധുവായ ജൂനിയറിന് വേണ്ടി തൻ്റെ പ്രമോഷൻ വിട്ടുവീഴ്ച ചെയ്തതായി വിക്രം മനസ്സിലാക്കുന്നു. കോപാകുലനായ അയാൾ തൻ്റെ മേലുദ്യോഗസ്ഥനായ രാജ്ഹൻസുമായി തർക്കത്തിൽ ഏർപ്പെടുന്നു. അമൃത തർക്കം തകർക്കാൻ ശ്രമിക്കുമ്പോൾ വിക്രം അവളെ പരസ്യമായി അടിക്കുന്നു. ഈ സംഭവം അവളെ ഞെട്ടിക്കുകയും അവൾ മുമ്പ് അവഗണിച്ച എല്ലാ ചെറിയ അന്യായമായ കാര്യങ്ങളിലേക്കും അവളുടെ കണ്ണുകൾ തുറക്കുകയും ചെയ്യുന്നു. തന്നെ ബഹുമാനിക്കുന്ന ഒരു ഭർത്താവ് തന്നെ അടിക്കില്ലെന്ന് അവൾ മനസ്സിലാക്കുന്നു. മാത്രമല്ല, ഉത്തരവാദിത്തം ഏറ്റെടുക്കാനോ മാപ്പ് പറയാനോ വിക്രം വിസമ്മതിക്കുന്നു. എല്ലാവരും ഉപദേശിക്കുന്നത് പോലെ "അത് മറന്ന് മുന്നോട്ട്" പോകാൻ കഴിയാതെ, അമൃത മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി വിവാഹമോചനത്തിന് ഫയൽ ചെയ്യുന്നു, അവളുടെ കുടുംബത്തെയും ബന്ധുക്കളെയും ഞെട്ടിച്ചു. അവൾ ജീവനാംശത്തിന് അവകാശവാദം ഉന്നയിക്കുന്നില്ല; തന്നെ തല്ലാൻ വിക്രമിന് അവകാശമില്ലെന്നും ആ അടി തനിക്ക് ബഹുമാനമോ സന്തോഷമോ ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കി എന്നതാണ് അവളുടെ നിലപാട്. അവൾ ഗർഭിണിയാണെന്നറിയുമ്പോൾ കാര്യങ്ങൾ സങ്കീർണമാകുന്നു. ഗർഭസ്ഥ ശിശുവിൻ്റെ സംരക്ഷണത്തിനായി അവൾക്കെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് വിക്രമും അവൻ്റെ അഭിഭാഷകനും വൃത്തികെട്ട കളിക്കുന്നു. മുറിവേറ്റ അമൃത, വിവാഹമോചനത്തിനും കുട്ടിയുടെ സംയുക്ത സംരക്ഷണത്തിനും സമ്മതിക്കുന്നില്ലെങ്കിൽ ഗാർഹിക പീഡന കുറ്റം ചുമത്താൻ തീരുമാനിക്കുന്നു. ഇരുവരുടെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ അമ്മായിയമ്മ സുലക്ഷണയോട് അമൃത സംസാരിക്കുന്നു, രാത്രിയിൽ അയാൾ തന്നെ തല്ലിയപ്പോൾ, കുടുംബത്തിലെ ആരും ഒരിക്കൽ പോലും അവൾക്ക് സുഖമാണോ എന്ന് ചോദിച്ചില്ല; അവർ വിക്രമിനെ പ്രതിക്കൂട്ടിലാക്കിയില്ല, അയാൾക്ക് തെറ്റ് പറ്റിയെന്ന് പറയുകയോ ക്ഷമ ചോദിക്കാൻ ഉപദേശിക്കുകയോ ചെയ്തില്ല, സമാധാനം നിലനിർത്താൻ അത് സഹിക്കാൻ അവളോട് മാത്രം പറഞ്ഞു. അവരുടെ സ്ത്രീവിരുദ്ധത അംഗീകരിച്ചുകൊണ്ട് സുലക്ഷണ ക്ഷമാപണം നടത്തുകയും അമൃത ചെയ്യുന്നത് ശരിയാണെന്ന് പറയുകയും ചെയ്യുന്നു. വിവാഹമോചനം നേടുന്നതിനായി അമൃതയും വിക്രമും കോടതിയിൽ കണ്ടുമുട്ടുമ്പോൾ, വിക്രം അവളോട് ആദ്യമായി മാപ്പ് പറയുന്നു. താൻ പ്രമോഷൻ നിരസിക്കുകയും ജോലി ഉപേക്ഷിച്ചുവെന്നും അവൾക്ക് അർഹതയുള്ള ഒരാളാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ഇരുവരും വിവാഹമോചനം പൂർത്തിയാക്കി പുതിയ പ്രതീക്ഷയോടെ വേർപിരിയുന്നു. അഭിനേതാക്കൾ അഭിനേതാവ്വേഷംതപ്‌സി പന്നു അമൃത "അമു" പവയിൽ ഗുലാത്തിഅമൃതയുടെ ഭർത്താവ് വിക്രം ദിയാ മിർസശിവാനി ഫൊൻസെക, അമൃതയുടെ സുഹൃത്ത്മായാ സാരോഅഭിഭാഷകയായ നേത്ര ജയ്‌സിംഗ് നിർമാണം പ്രധാന ചിത്രീകരണം 2019 സെപ്റ്റംബർ 6-ന് ആരംഭിച്ച് ഒക്ടോബർ 16-ന് അവസാനിച്ചു. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ പ്രധാനമായും ഷാലിമാർ പാരഡൈസ്, ബരാബങ്കി, ലഖ്‌നൗ തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സ്വീകരണം വിമർശനാത്മക പ്രതികരണം ഥപ്പട്, അതിന്റെ സാമൂഹിക സന്ദേശം, തിരക്കഥ, സംവിധാനം, പ്രകടനങ്ങൾ എന്നിവയിൽ പ്രശംസിക്കപ്പെട്ടു, റിവ്യൂ അഗ്രഗേറ്റർ വെബ്‌സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ, 14 അവലോകനങ്ങളെ അടിസ്ഥാനമാക്കി സിനിമയ്ക്ക് 93% അംഗീകാര റേറ്റിംഗ് ഉണ്ട്. ബോക്സ് ഓഫീസ് തപ്പഡ് ആദ്യ ദിനം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 2.76 കോടി നേടി . രണ്ടാം ദിനം 5.05 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാം ദിവസം ചിത്രം 5.76 കോടി കളക്ഷൻ നേടി, മൊത്തം ആദ്യ വാരാന്ത്യ വരുമാനം ₹13.57 കോടിയായി. 2020 മാർച്ച് 19 വരെ കണക്കനുസരിച്ച്, ഇന്ത്യയിൽ 35.13 കോടി രൂപയും വിദേശത്ത് 8.64 കോടി രൂപയും നേടിയ ചിത്രം ലോകമെമ്പാടും 43.77 കോടി രൂപ നേടി.. ഹോം മീഡിയ 2020 മെയ് 1 ന് OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ സിനിമ ലഭ്യമാക്കി. [ അവലംബം ആവശ്യമാണ് ] സ്വാധീനം ചിത്രത്തിൻ്റെ റിലീസിന് ശേഷം, ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യുന്നതിനായി രാജസ്ഥാൻ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിനൊപ്പം ചിത്രത്തിൻ്റെ ഒരു പോസ്റ്റർ പങ്കിട്ടു. അവലംബം ബാഹ്യ കണ്ണികൾ വർഗ്ഗം:2020-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ