version
int64 1
1
| data
dict |
---|---|
1 | {
"paragraphs": [
{
"context": "മെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗ്ത്തിൽപ്പെട്ട ആദിവാസികൾ താമസിച്ചിരുന്നതിനാൽ കാഷിർ എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാശ്മീർ ആയി പരിണമിക്കുകയാണുണ്ടായത്. കാശ്മീരിലെ ആദ്യ മുസ്ലിം ഭരണാധികാരി 1339 ൽ അധികാരത്തിലെത്തിയ ഷാ മിർ ആയിരുന്നു. ഇദ്ദേഹത്തിന്റെ രാജവംശം Salatin-i-Kashmir രാജവംശം എന്നറിയപ്പെട്ടു. പിന്നീട് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടർച്ചയായി മുസ്ലിം ഭരണത്തിൻ കീഴിലായിരുന്നു കാശ്മീർ താഴ്വര. ഇവരിൽ മുഗൾ രാജാക്കന്മാർ 1586 മുതൽ 1751 വരെയും അഫ്ഗാന് ദുറാനി വംശം 174 മുതൽ 1819 വരെയും കാശ്മീരിന്റെ ഭരണചക്രം തിരിച്ചു. 1819 ൽ മഹാരാജാ രഞ്ജിത് സിംഗിന്റെ നേതൃത്വത്തിൽ കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില് നിന്നും ജമ്മുവിലെ രാജാവായ ഗുലാബസിംഗിന്റെ കൈകളിൽ കാശ്മീരിന്റെ ഭരണം എത്തി. ഈ ഭരണം 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതു വരെ തുടർന്നു. ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കാശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു.",
"qas": [
{
"answers": [
{
"answer_start": 224,
"text": "ഷാ മിർ "
}
],
"category": "SHORT",
"id": 1282,
"question": "കാശ്മീരിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരി ആരായിരുന്നു? "
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1283,
"question": " പാക്കിസ്ഥാൻ സൈന്യം കാർഗിലിൽ പ്രവേശിച്ച് ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 527,
"text": "മഹാരാജാ രഞ്ജിത് സിംഗിന്റെ"
}
],
"category": "SHORT",
"id": 1284,
"question": "1819 ൽ കാശ്മീർ കീഴടക്കിയത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": 355,
"text": "മുസ്ലിം ഭരണത്തിൻ "
}
],
"category": "SHORT",
"id": 1285,
"question": "കശ്മീർ താഴ്‌വര ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ആരുടെ ഭരണത്തിൻ കീഴിലായിരുന്നു?\n"
},
{
"answers": [
{
"answer_start": 0,
"text": "മെസപ്പെട്ടോമിയയിൽ"
}
],
"category": "SHORT",
"id": 1286,
"question": "എവിടെ നിന്നുള്ള പണ ഗോത്രങ്ങളുടെ സാന്നിധ്യം കാരണമാണ് കാശിർ എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കശ്മീരിലേക്ക് മാറിയത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1287,
"question": "സിയാച്ചിനിലേക്ക് നുഴഞ്ഞുകയറി ഇന്ത്യൻ സൈന്യവുമായി പാകിസ്ഥാൻ ഏറ്റുമുട്ടിയത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 619,
"text": "ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം"
}
],
"category": "SHORT",
"id": 1288,
"question": "1846 ൽ ഏതു യുദ്ധത്തിന് ശേഷമാണ് കാശ്മീർ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "മേൽവിവരിച്ച കരസേനാ വിഭാഗങ്ങൾ താഴെ വിവരിക്കുന്ന വിധത്തിലാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിഹാസങ്ങളിൽ വിവരിച്ചു കാണുന്ന വിവിധ ഘടകങ്ങളായ പത്തി, സേനാമുഖം, ഗുൽമം, ഗണം, വാഹിനി, അനീകിനി, അക്ഷൗഹിണി എന്നീ ഘടകങ്ങൾക്കു പകരം സെക്ഷൻ, പ്ലാറ്റൂൺ, കമ്പനി, ബറ്റാലിയൻ, ബ്രിഗേഡ്, ഡിവിഷൻ, കോർ, ആർമി കമാൻഡ് എന്നിങ്ങനെ പോകുന്നു വിവിധ റെജിമെൻറുകളുടെ ഘടന. ഉദാഹരണത്തിന് കാലാൾ പടയിലെ ഏറ്റവും ചെറിയ ഘടകമായ സെക്ഷനിൽ എട്ടു ജവാൻമാരും ഒരു ലാൻസ് നായ്ക്കും ഒരു നായ്ക്കും ഉണ്ടായിരിക്കും. മൂന്നു സെക്ഷൻ കൂടുമ്പോൽ അതിനെ പ്ലാറ്റൂൺ എന്നു പറയുന്നു. ഇതിന്റെ കമാൻഡർ ഒരു നായബ് സുബേദാർ ആയിരിക്കും (JCO). മൂന്ന് പ്ലാറ്റൂൺ ചേർന്നതാണ് ഒരു കമ്പനി. ഇതിന്റെ കമാൻഡർ കമ്മീഷൻഡ് ആഫീസറായ ഒരു മേജർ ആയിരിക്കും. നാലു റൈഫിൾ കമ്പനിയും ഒരു സപ്പോർട്ട് കമ്പനിയും ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്പനിയും ചേർന്നാൽ അത് ഒരു ബറ്റാലിയനായി; അതിന്റെ നായകത്വം വഹിക്കുന്ന കമാൻഡിങ് ഓഫീസർ ഒരു ലഫ്റ്റനൻറ് കേണലാണ്. അദ്ദേഹത്തെ സഹായിക്കാനായി സെക്കൻഡ് - ഇൻ - കമാൻഡ് സ്ഥാനത്ത് ഒരു സീനിയർ മേജറും ആഫീസ് ഭരണരംഗത്ത് ഒരു ക്യാപ്റ്റൻ അഡ്ജുറ്റൻറും മറ്റൊരു ക്യാപ്റ്റൻ ക്വാർട്ടർമാസ്റ്ററും ഉണ്ടായിരിക്കും. ഇതിനും പുറമേ ബറ്റാലിയൻ നടത്തിപ്പിനു വേണ്ടി ഹവീൽദാർ, കമ്പനി ഹവിൽദാർ മേജർ, കമ്പനി ക്വാർട്ടർമാസ്റ്റർ ഹവിൽദാർ, ബറ്റാലിയൻ ഹവിദാർ മേജർ, സുബേദാർ, സുബേദാർ മേജർ എന്നിവരും ക്യാമ്പ് സഹായികൾ എന്ന പേരിൽ അറിയപ്പെടുന്ന പാചകക്കാരൻ, അലക്കുകാരൻ, ക്ഷുരകൻ, തയ്യൽക്കാരൻ, ചെരുപ്പുകുത്തി, ശുചീകരണ ജോലിക്കാർ തുടങ്ങിയവരും ഉണ്ടായിരിക്കും. യുദ്ധം ചെയ്യാൻ സ്വയം പര്യാപ്തത നേടിയ യൂണിറ്റാണ് ഈ ഇൻഫെൻററി ബറ്റാലിയൻ. സാധാരണയായി എല്ലാ ബറ്റാലിയനുകൾക്കും ഒരു മാസ്റ്ററുടെ കീഴിൽ ബാൻഡു വാദ്യക്കാരും ഉണ്ടായിരിക്കും. മൂന്നു ബറ്റാലിയനുകൾ ചേർന്നതാണ് ഒരു ബ്രിഗേഡ്. ബ്രിഗേഡിയർ ആണ് ഇതിന്റെ കമാൻഡർ. അദ്ദേഹത്തെ സഹായിക്കാനായി ഒരു ബ്രിഗേഡു മേജർ(BM), മേജർ ഡി. ക്യൂ. (DQ), ഇൻറലിജൻറ് ഓഫീസർ, മറ്റു ബ്രിഗേഡ് സ്റ്റാഫ് എന്നിവരും ഉണ്ടായിരിക്കും. , എ. എസ്. സി. , തുടങ്ങിയ യൂണിറ്റുകളും ഉണ്ടായിരിക്കും. മൂന്നു ബ്രിഗേഡുകൾ ചേർന്നതാണ് ഒരു ഡിവിഷൻ. മേജർ ജനറലിന്റെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ഡിവിഷൻ കമാൻഡർ. ഡിവിഷന്റെ ആസ്ഥാനത്ത് കരസേനാ വിഭാഗത്തിന്റെ മറ്റെല്ലാ ഘടകങ്ങളിലും പെട്ട യൂണിറ്റുകളെ ആവശ്യാനുസരണം ചേർത്തിരിക്കുന്നതിനാൽ ഇതിനു യുദ്ധഭൂമിയിൽ സ്വതന്ത്രമായി യുദ്ധം ചെയ്യുവാൻ സാധിക്കുന്നു. ഡിവിഷൻ കമാൻഡറെ സഹായിക്കുവാൻ ലെഫ്റ്റെനൻറ് കേണൽ പദവിയുള്ള രണ്ടു സ്റ്റാഫ് ആഫീസർമാരും മറ്റുദ്യോഗസ്ഥൻമാരും ഉണ്ടായിരിക്കും. രണ്ടോ അതിലധികമോ ഡിവിഷനുകൾ ചേർന്ന് ഒരു കോർ രൂപവത്കരിക്കപ്പെടുന്നു. ഇതിന്റെ മേധാവി കോർ കമാൻഡർ ആണ്.",
"qas": [
{
"answers": [
{
"answer_start": 1372,
"text": "ഇൻഫെൻററി ബറ്റാലിയൻ"
}
],
"category": "SHORT",
"id": 1289,
"question": " യുദ്ധം ചെയ്യാൻ കഴിവുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഒരു നിയന്ത്രിത യൂണിററ് ഏത് ?"
},
{
"answers": [
{
"answer_start": 460,
"text": "മൂന്നു"
}
],
"category": "SHORT",
"id": 1290,
"question": "ഒരു ബ്രിഗേഡ് എത്ര ബറ്റാലിയനുകളായാണ് രൂപീകരിച്ചിരിക്കുന്നത്?"
},
{
"answers": [
{
"answer_start": 534,
"text": "നായബ് സുബേദാർ "
}
],
"category": "SHORT",
"id": 1291,
"question": "പ്ലാറ്റൂനിന്റെ കമാൻഡർ ആരായിരിക്കും ?"
},
{
"answers": [
{
"answer_start": 2230,
"text": "കോർ കമാൻഡർ"
}
],
"category": "SHORT",
"id": 1292,
"question": "സ്വതന്ത്രരായി അറിയപ്പെടുന്ന ബ്രിഗേഡുകൾ, ഡിവിഷനുകൾ, കോർപ്സ് എന്നിവ ആരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1293,
"question": "ഇന്ത്യൻ ആർമിയിൽ ആർട്ടിലറി,എഞ്ചിനീയർമാർ തുടങ്ങിയ വിവിധ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ ഏത് വിഭാഗത്തിൽ പെടുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി. ജെ. പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി. ജെ. പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ. കെ. അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. 2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം . സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27-ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ അക്രമണത്തിരയായി. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നിൽ എന്ന കിംവദന്തിക്കു പുറകെ, ഒരു മുസ്ലീം വിരുദ്ധ വികാരം ഗുജറാത്തിലങ്ങോളമിങ്ങോളം വ്യാപിക്കുകയും, തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം സമുദായക്കാർ കൊല്ലപ്പെടുകയും ചെയ്തു മോദി സർക്കാർ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു, കൂടാതെ പ്രശ്നക്കാരെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവു നൽകി, കൂടാതെ പ്രശ്നം കൂടുതൽ ഗുരുതരമാവാതിരിക്കാൻ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യർത്ഥിച്ചു. മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമർശനത്തിനിടയാക്കി2009 ഏപ്രിലിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ടു പങ്കൊന്നുമില്ലെന്ന് ഡിസംബർ 2010 ൽ പ്രത്യേക അന്വേഷണ കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, മോദിക്കെതിരേ കേസെടുക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. അമിക്കസ് ക്യൂറി പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്ന ഗുജറാത്ത് ഐ. പി. എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ വാദിക്കുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സക്കീറ ജഫ്രി സമർപ്പിച്ചിരുന്ന ഒരു ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ കമ്മീഷൻ തെളിവുകൾ മൂടിവെക്കുകയാണെന്നും, മോദി കുറ്റവിമുക്തനാക്കുന്നത് തടയണമെന്നുമായിരുന്നു ഹർജി. 26 ഡിസംബർ 2013 ന് അഹമ്മദാബാദ് കോടതി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. കേന്ദ്രത്തിൽ ബി. ജെ. പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു. മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു. 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി. ജെ. പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി. മോദിയുടെ രണ്ടാമൂഴത്തിൽ ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു. ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു. 2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഗുജറാത്ത് കലാപത്തിനുശേഷവും, മുസ്ലിം സമുദായത്തോടുള്ള മോദിയുടെ സമീപനം ഏറെ വിമർശനങ്ങൾക്കിട വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്പേയ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1294,
"question": "മോദി എത്ര തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി.?"
},
{
"answers": [
{
"answer_start": 2822,
"text": "രാജുരാമചന്ദ്രന്റെ"
}
],
"category": "SHORT",
"id": 1295,
"question": "ഗുജറാത്ത് കലാപം അന്വേഷിക്കാൻ കോടതി നിയമിച്ച അമിക്കസ് ക്യൂറി ആരായിരുന്നു?"
},
{
"answers": [
{
"answer_start": 1134,
"text": ".2001 ഒക്ടോബർ 7 ന് "
}
],
"category": "SHORT",
"id": 1296,
"question": "മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഏത് വർഷം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1297,
"question": "2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി?"
},
{
"answers": [
{
"answer_start": 5227,
"text": "അടൽ ബിഹാരി വാജ്പേയ്"
}
],
"category": "SHORT",
"id": 1298,
"question": "മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ വേർതിരിച്ചു കാണരുതെന്നു മോദിയോട് ആവശ്യപ്പെട്ട ബിജെപി നേതാവാര്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1299,
"question": "2007 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത് ?"
},
{
"answers": [
{
"answer_start": 1449,
"text": " ഗോധ്ര തീവണ്ടികത്തിക്കൽ"
}
],
"category": "SHORT",
"id": 1300,
"question": "ഗോധ്രയിലെ സബർമതി എക്സ്പ്രസ് സന്ദർശിച്ച് അയോധ്യയിലേക്ക് മടങ്ങുകയായിരുന്ന കർസേവകർ ഉൾപ്പെടെ 58 പേരുടെ മരണത്തിനു കാരണമായ സംഭവം ഏതു?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസംവിധാനമായിരുന്നു. ഇത് റോമാ റിപ്പബ്ലിക്കിന് സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ ചെങ്കോൽ, അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള വൈരാജ്യം എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ രാജഭരണം നിലനിന്നിരുന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും ഇക്കാലത്ത് കാര്യമായുണ്ടായിരുന്നു. ക്രി. മു. 530 നോടടുത്ത് സൈറസ് എന്ന അഖാമാനിയൻ ചക്രവർത്തി ഹിന്ദുക്കുഷ് കടന്നുവന്ന് കാംബോജം, ഗാന്ധാരം (ഇന്നത്തെ കാണ്ഡഹാർ), എന്നിവിടങ്ങളിൽ നിന്ന് കപ്പം വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു പേർഷ്യൻ ചക്രവർത്തിയായ ദാരിയുസിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്. സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം.",
"qas": [
{
"answers": [
{
"answer_start": 1191,
"text": "മഗധം, കോസലം, അവന്തി,"
}
],
"category": "SHORT",
"id": 1301,
"question": "മൗര്യ കാലത്തു അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം പോരാടിയ ചില ഭൂവിഭാഗങ്ങൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1302,
"question": "പർവതപ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷ്യയിലേക്കും നടന്നുകൊണ്ടിരുന്ന കച്ചവടത്തിന്റെ ടോൾ ശേഖരിക്കാനുള്ള അവകാശത്തിനായി പോരാടിയതാര് ?\n"
},
{
"answers": [
{
"answer_start": 322,
"text": "വൈരാജ്യം"
}
],
"category": "SHORT",
"id": 1303,
"question": "ജനപ്രതിനിധികൾ നേതാവിനെ തിരഞ്ഞെടുത്തത്, ഇടയൻ, ചെങ്കോൽ, ശക്തി എന്നിവയുടെ ചിഹ്നം നൽകിയിരുന്ന സമ്പ്ര ദായം ഏത് ?"
},
{
"answers": [
{
"answer_start": 30,
"text": "മഹാജനപദങ്ങൾ "
}
],
"category": "SHORT",
"id": 1304,
"question": "മൗര്യർക്ക് മുമ്പ്, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന നഗര ഭരണ സംവിധാനം എന്ത് പേരിൽ അറിയപെടുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1305,
"question": "കോസലയെയും കാശിയെയും കീഴടക്കിയയ മൗര്യ ചക്രവർത്തി ആര് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "യവന ചരിത്രത്തിൽ പെരിക്ലിസിന്റേയും ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ എലിസബത്ത് രാജ്ഞി യുടേയും റോമാ ചരിത്രത്തിൽ അഗസ്റ്റസിന്റേയും കാലത്തിന് സമമായാണ് സാംസ്കാരിരംഗത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. പ്രശസ്തമായ അജന്താ ഗുഹാക്ഷേത്രത്തിലെ 28 ഗുഹകളിൽ മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. ബ്രാഹ്മണ മതം ആധുനിക ഹൈന്ദവ മതമായി രൂപാന്തരപ്പെട്ടതാണ് ഇക്കാലത്തെ ഒരു സവിശേഷത. വിഷ്ണു ഭക്തന്മാരായ ഗുപ്തന്മാർ അന്നു വരെ പല വിഷമഘട്ടങ്ങളേയും മറ്റു മതങ്ങളുടെ മാത്സര്യത്തേയും നേരിടേണ്ടിവന്ന ഹിന്ദുമതത്തെ പരിപോഷിപ്പിച്ചു. ഹിന്ദു മതത്തിന്റെ നവീകരണത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. ഹിന്ദു ദൈവങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ വന്നു. പുതിയ ക്ഷേത്രങ്ങളും സ്തംഭങ്ങളും പണികഴിപ്പിക്കപ്പെട്ടു. ഇതിനാൽ ജനങ്ങൾ കൂടുതൽ ഉത്സാഹഭരിതരും ആരാധനയിൽ ശ്രദ്ധയുള്ളവരും ആയി. ബുദ്ധമതത്തിലെ പുതിയ ശാഖയായ മഹായാനം ഇക്കാലത്ത് കൂടുതൽ ഹിന്ദുത്വവത്കരിക്കപ്പെട്ടതായി. ബ്രാഹ്മണന്മാർ ബുദ്ധമതത്തെ ഹിന്ദു മതത്തിന്റെ ശാഖയായി വരെ പ്രഖ്യാപിച്ചും ബുദ്ധമതവും ഹിന്ദു മതവും കൂടുതൽ അടുക്കാനിടയായി. ബുദ്ധമതത്തിൽ വിഗ്രഹാരാധന ആരംഭിച്ചു. എന്നാൽ ഇത് പിന്നീട് വരാനിരുന്ന തകർച്ചയുടെ മുന്നോടിയായിരുന്നു. ജൈനമതം ഇക്കാലത്ത് വൻ പുരോഗതി നേടിയില്ല എങ്കിലും നിലനിന്നിരുന്നു. എന്നാൽ മതങ്ങൾ തമ്മിലുള്ള സഹിഷ്ണുത പ്രകടമായിരുന്നു. മത വിശ്വാസത്തിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നില്ല. ഗുപ്തന്മാരുടേ സഹിഷ്ണുത നിറഞ്ഞ സമീപനം നിമിത്തം തകർച്ചയുടെ വക്കിലെത്തിയിരുന്ന ബുദ്ധമതത്തിന് ഉണർവ്വ് ലഭിച്ചിരുന്നു. അത് അവരുടെ സാഹിത്യമേഖലകളിലും പ്രതിഫലിച്ചു. നാഗർജ്ജുനൻ, വസുബന്ധു, പരമാർത്ഥൻ, ദിങ്നാഗൻ എന്നിവർ ബുദ്ധമതസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി. ജാതിനിയമങ്ങൾ അത്ര കർക്കശമായിരുന്നില്ല. ഗുപ്തസാമ്രാജ്യത്തിന്റെ അവസാനകാലത്തോടെയാണ് ചാതുർവർണ്ണ്യം നിലവിൽ വന്നതെങ്കിൽ കൂടിയും മത സഹിഷ്ണുത എന്നും നിലനിന്നിരുന്നു. മിശ്ര വിവാഹങ്ങൾ സാർവ്വത്രികമായി നടന്നിരുന്നു. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നു. അതിനാൽ സതി വളരെ അപൂർവ്വമായേ അനുഷ്ഠിക്കപ്പെട്ടിരുന്നുള്ളൂ. അവസാന കാലങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളായി ജോലി ചെയ്യേണ്ട ഒരു അവസ്ഥ നിലവിൽ വന്നു. ശില്പചാരുത നിറയുന്ന ക്ഷേത്രങ്ങൾ ദേവന്മാർക്കായി പണിതീർക്കുന്ന രീതിക്കു തുടക്കമിട്ടത് ഗുപ്ത കാലഘട്ടത്തിലാണെന്നു കരുതപ്പെടുന്നു. [2] പഴയ വിദേശീയ പ്രേരണകളുള്ള ശില്പകലാ സമ്പ്രദായം ഗുപ്തകാലത്ത് സ്വീകരിച്ചില്ല. പകരം ഭാരതീയ പാരമ്പര്യത്തിന്റെ പുന:പ്രകാശനമാണ് അവർ സൃഷ്ടിച്ചെടുത്തത്. ആകൃതി, മാതൃക, ചലനാത്മകത എന്നിവയിൽ ആ പാരമ്പര്യത്തിന്റെ തുടർച്ച തന്നെയാണവ അവകാശപ്പെടുന്നത്. സാരനാഥ്, മഥുരഎന്നിവിടങ്ങളിലുള്ള ബൌദ്ധ- ഹൈന്ദവ പ്രതിമകൾ ഗുപ്തകാലത്തെ വാസ്തുശില്പ വിദ്യയുടെ മാതൃകകൾ ആണ്.",
"qas": [
{
"answers": [
{
"answer_start": 1896,
"text": "ഗുപ്ത കാലഘട്ടത്തിലാണെന്നു"
}
],
"category": "SHORT",
"id": 1306,
"question": "ദൈവങ്ങൾക്കായി ശിൽപങ്ങൾ നിർമ്മിക്കുന്നതിന്റെ തുടക്കമിട്ടത് ആരുടെ കാലത്തായിരുന്നു?"
},
{
"answers": [
{
"answer_start": 1189,
"text": "ഗുപ്തന്മാരുടേ"
}
],
"category": "SHORT",
"id": 1307,
"question": "തകർച്ചയുടെ വക്കിലെത്തിയ ബുദ്ധമതത്തെ പുനരുജീവിപ്പിച്ചത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1308,
"question": "ഡൽഹിയിലെ പ്രശസ്തമായ ഇരുമ്പുസ്തംഭം എന്തിൻറെ ഉത്തമ ഉദാഹരണമാണ് ?"
},
{
"answers": [
{
"answer_start": 736,
"text": "മഹായാനം "
}
],
"category": "SHORT",
"id": 1309,
"question": "ബുദ്ധമതത്തിന്റെ പുതിയ ശാഖ ഏത്?"
},
{
"answers": [
{
"answer_start": 2226,
"text": "ഗുപ്തകാലത്തെ"
}
],
"category": "SHORT",
"id": 1310,
"question": "സാരനാഥും മഥുരയും ഉള്ള ബുദ്ധ-ഹിന്ദു പ്രതിമകൾ ഏത് വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1311,
"question": "ഗുപ്‌തകാലഘട്ടത്തിലെ ശില്പകലയിലെ സാങ്കേതിക വിദ്യയുടെ മറ്റൊരു ഉത്തമ ഉദാഹരണം എന്താണ് ?"
},
{
"answers": [
{
"answer_start": 1343,
"text": "നാഗർജ്ജുനൻ, വസുബന്ധു, പരമാർത്ഥൻ"
}
],
"category": "SHORT",
"id": 1312,
"question": "ബുദ്ധ സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയ ചില സാഹിത്യകാരന്മാർ ആരെല്ലാം?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രണ്ട് നൂറ്റാണ്ടു നിലനിന്ന ഗുപ്ത സാമ്രാജ്യത്തെ ഭരണകാലം ഹൈന്ദവ സാമ്രാജ്യപാരമ്പര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്. നീതിനിഷ്ഠവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥ നിലവിൽ വന്നത് ഈ കാലത്താണ്. കേന്ദ്ര ഭരണം ഒരു മന്ത്രിസഭയുടെ സഹായത്തോടെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഗുപ്തന്മാർ ഈ കേന്ദ്ര ഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു. ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം കിരീടാവകാശിയായ രാജകുമാരനായിരുന്നു. സാധാരണ ഗതിയിൽ മൂത്ത പുത്രനായിരുന്നു കിരീടാവകാശി ആവേണ്ടത് എന്നാൽ ചില സന്ദർഭങ്ങളിൽ രാജാവിന്റെ ഇഷ്ടം അനുസരിച്ച് ഇളയപുത്രനും കിരീടാവകാശം നല്കപ്പെട്ടു. പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്. അതിൽ പ്രധാനിയായ മന്ത്രിയെ മുഖ്യ സചിവൻ എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ ‘മഹാബലാധികൃതൻ‘, ‘ദണ്ഡനായകൻ‘, ‘മഹാപ്രതിഹരൻ‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. കുമാരമാത്യന്മാർ, അയുക്തന്മാർ എന്നീ ഉദ്യോഗസ്ഥന്മാർ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു. ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാർ‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ മഹാരാജപുത്രദേവഭട്ടാകരന്മാർ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും വിഷയങ്ങൾ എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിന്റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി.",
"qas": [
{
"answers": [
{
"answer_start": 872,
"text": "മഹാസന്ധിവിഗ്രാഹികൻ"
}
],
"category": "SHORT",
"id": 1313,
"question": "ഗുപ്തകാലത്തു വിദേശകാര്യങ്ങളും യുദ്ധകാര്യങ്ങളും കൈകാര്യം ചെയ്തത് ഏത് ഉദ്യോഗസ്ഥനാണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1314,
"question": "ഗുപ്ത രാജവംശത്തിൽ ഗ്രാമങ്ങളുടെ തലവന്മാർ ഏതു പേരിൽ അറിയപ്പെട്ടു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1315,
"question": "ഗുപ്തകാലഘട്ടത്തിൽ ഓരോ വിഷയങ്ങളും പരിശോധിക്കാൻവേണ്ടി രൂപീകരിക്കപ്പെട്ട സംവിധാനം എന്തായിരുന്നു?"
},
{
"answers": [
{
"answer_start": 696,
"text": "മുഖ്യ സചിവൻ"
}
],
"category": "SHORT",
"id": 1316,
"question": "ഗുപ്തകാലത്തു മുഖ്യമന്ത്രിയെ എന്ത് പേര് വിളിച്ചിരുന്നു?"
},
{
"answers": [
{
"answer_start": 25,
"text": " ഗുപ്ത സാമ്രാജ്യത്തെ"
}
],
"category": "SHORT",
"id": 1317,
"question": "ഹിന്ദു സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നത് ഏത് സാമ്രാജത്വത്തെയാണ് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബർബൻ റെയിൽവേ സർവീസുകളും ഇവിടെ നിന്നുണ്ട്. ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർവീസ് 2004 ഡിസംബർ 24-നാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽവേയാണ് ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ് ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്. ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സംയുക്തസംരംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റർ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയിൽ 62 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റു ലൈനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന് അരികിലായാണ് സ്ഥിതിചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്.",
"qas": [
{
"answers": [
{
"answer_start": 920,
"text": "ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം"
}
],
"category": "SHORT",
"id": 1318,
"question": "ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമേത് ?"
},
{
"answers": [
{
"answer_start": 102,
"text": "പുരാണ ദില്ലി സ്റ്റേഷനും"
}
],
"category": "SHORT",
"id": 1319,
"question": "പഴയ ഡൽഹിയിലെ തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്ന് ഏതാണ്? "
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1320,
"question": "ഡൽഹിയിലെ ചില പ്രധാന പട്ടണങ്ങൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": 437,
"text": "ഡെൽഹി മെട്രോ"
}
],
"category": "SHORT",
"id": 1321,
"question": "ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗർഭ മെട്രോ ശൃംഖല ഏതാണ്?"
},
{
"answers": [
{
"answer_start": 920,
"text": "ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം"
}
],
"category": "SHORT",
"id": 1322,
"question": "ന്യൂഡൽഹിയിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഏത് ?"
},
{
"answers": [
{
"answer_start": 338,
"text": "2004 ഡിസംബർ 24-നാണ് "
}
],
"category": "SHORT",
"id": 1323,
"question": "ന്യൂഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (എൻഎംആർസി) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?"
},
{
"answers": [
{
"answer_start": 479,
"text": "കൊൽക്കത്തയിൽ"
}
],
"category": "SHORT",
"id": 1324,
"question": "ഏത് നഗരത്തിലെ മെട്രോ യിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഡൽഹി മെട്രോയുടെ ചില ലൈനുകൾ ഭൂഗർഭത്തേക്കാൾ ഉയരമുള്ള തൂണുകളിൽ നിർമ്മിച്ചിരിക്കുന്നത്.?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാജ്യത്തുടനീളം സിവിൽ കോടതികൾ സ്ഥാപിക്കപ്പെട്ടു. ഇസ്ളാം മതതത്ത്വങ്ങൾ ആയിരുന്നു സിവിൽ നിയമങ്ങൾക്കടിസ്ഥാനം. ഓരോ ഭരണഘടകത്തിലും ഓരോ ഖാസിയും അവർക്ക് ഉപരി സദർ പ്രമുഖനും നിയമിക്കപ്പെട്ടു. ഏറ്റവും വലിയ അപ്പീൽ കോടതി ചക്രവർത്തി തന്നെയായിരുന്നു. ഷേർഷാ തുടങ്ങിവച്ച നാണയസമ്പ്രദായം അക്ബർ പുതുക്കി. ബംഗാൾ, ജാൻപൂർ, ലാഹോർ, അഹമ്മദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ കമ്മട്ടങ്ങൾ സ്ഥാപിച്ചു. സ്വർണം-വെള്ളി-ചെമ്പ് നാണയങ്ങൾ വൃത്താകൃതിയിലും ചതുരാകൃതിയിലും പ്രചരിപ്പിച്ചു. 'ഡറോഗ' എന്ന ഉദ്യോഗസ്ഥൻ ഇവയുടെ മേൽനോട്ടം വഹിച്ചു. കണക്കുകൾ സൂക്ഷിക്കുന്നതിൽ പ്രത്യേക ജാഗ്രത പാലിക്കാൻ അക്ബർ വ്യവസ്ഥ ചെയ്തിരുന്നു. സാമ്രാജ്യം ഭരണപരമായ സൗകര്യങ്ങൾക്കായി 12 'സുബ'കളായി തിരിക്കപ്പെട്ടു. ഓരോ സുബയും സർക്കാരുകളായും ഫർഗാനകളായും പുനർവിഭജിക്കപ്പെട്ടിരുന്നു. സുബയിലെ പരമാധികാരിയായ സുബേദാർ ഉയർന്ന സൈനികരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ദിവാൻ, അമീർ, ഗുമസ്തൻ, ഖജാൻജി എന്നിവരായിരുന്നു സുബയിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സർക്കാർ ഭരിച്ചിരുന്നത് ഫൌജ്ദാരും അമാൽ ഗുസരും കൂടിയായിരുന്നു. നഗരഭരണം കൊത്ത്വാളിലാണ് നിക്ഷിപ്തമായിരുന്നത്. ഖനി, കമ്മട്ടങ്ങൾ, ഉപ്പ്, ജസിയ എന്നിവയായിരുന്നു രാജ്യത്തിലെ പ്രധാന ധനാഗമന മാർഗങ്ങൾ. ചില ഉത്പാദനമേഖലകൾ രാഷ്ട്രത്തിന്റെ കുത്തകയായി. റവന്യൂ ഇനത്തിൽ അക്ബർക്കു 220 ലക്ഷം മോഹർ വരവുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഭൂനികുതിയിന്മേൽ 'സെസ്സ്' ചുമത്തുക പതിവായിരുന്നു. മധ്യവർത്തിയെ ഒഴിവാക്കി ഭൂനികുതി നേരിട്ടു പിരിക്കുകയെന്ന സമ്പ്രദായം നടപ്പിലാക്കാൻ അക്ബർ ചക്രവർത്തിയെ സഹായിച്ചത് ടോഡർമാളും മുസഫർഖാനുമായിരുന്നു. കൃഷിഭൂമി തിട്ടപ്പെടുത്തൽ, തരംതിരിക്കൽ, നികുതി വ്യവസ്ഥ ചെയ്യൽ എന്നിവയാണ് ടോഡർമാൾ നിർബന്ധിതമാക്കിയത്. ഈ സമ്പ്രദായം 'റയത്ത്വാരി' സമ്പ്രദായത്തിന്റെ ആരംഭം കുറിച്ചു. കൃഷിഭൂമി 'പോലാജ്' (വർഷംതോറും കൃഷിചെയ്യുന്നവ); 'പരൌട്ടി' (ഇടയ്ക്കിടെ തരിശായിട്ടിടുന്നവ); 'ചച്ചാർ' (മൂന്നുവർഷം തുടർച്ചയായി തരിശിടുന്നവ) ബൻജാർ (അഞ്ചുകൊല്ലം തരിശിടുന്നവ) എന്നിങ്ങനെ നാലിനങ്ങളായി തരംതിരിച്ചു. ഭൂനികുതി ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാക്കി. മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് സർക്കാർ നികുതിയായി പിരിച്ചുവന്നു. ഭൂമിയളവിനുള്ള 'ഇലാഹിഗാസ' എന്ന അടിസ്ഥാനമാനം അക്ബർ നടപ്പാക്കി. റവന്യൂ നിയമങ്ങൾ നടപ്പിൽ വരുത്തിയിരുന്നത് 'കനുംഗോ' എന്ന ഉദ്യോഗസ്ഥനായിരുന്നു. രാജപാതകൾ എല്ലാം ഗതാഗതയോഗ്യമായിരുന്നില്ല.",
"qas": [
{
"answers": [
{
"answer_start": 359,
"text": "സ്വർണം-വെള്ളി-ചെമ്പ് നാണയങ്ങൾ"
}
],
"category": "SHORT",
"id": 1325,
"question": "അക്ബറിൻറെ കാലഘട്ടത്തിൽ ഏതൊക്കെ നാണയങ്ങളാണ് വൃത്താകൃതിയിലും ചതുരാകൃതിയിലും പ്രചരിപ്പിച്ചത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1326,
"question": "ഹൈവേകളും പാലങ്ങളും നിർമ്മിക്കാൻ ആരെയാണ് നിയമിച്ചത് ?"
},
{
"answers": [
{
"answer_start": 435,
"text": "'ഡറോഗ'"
}
],
"category": "SHORT",
"id": 1327,
"question": "അക്ബറിൻറെ കാലഘട്ടത്തിൽ നാണയങ്ങളുടെ പ്രചരണത്തിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ ഏത് പേരിൽ അറിയപ്പെട്ടു? "
},
{
"answers": [
{
"answer_start": 1315,
"text": "ടോഡർമാളും മുസഫർഖാനുമായിരുന്നു"
}
],
"category": "SHORT",
"id": 1328,
"question": "ഭൂമി വരുമാനത്തിന്റെ നേരിട്ടുള്ള ശേഖരണ സംവിധാനം സ്ഥാപിക്കാൻ അക്ബറിനെ സഹായിച്ചതാര് ?"
},
{
"answers": [
{
"answer_start": 263,
"text": "അക്ബർ "
}
],
"category": "SHORT",
"id": 1329,
"question": "ഷേർ ഷാ ആരംഭിച്ച കറൻസി സമ്പ്രദായം പുതുക്കിയതാര് ? "
},
{
"answers": [
{
"answer_start": 912,
"text": " കൊത്ത്വാളിലാണ് "
}
],
"category": "SHORT",
"id": 1330,
"question": "അക്ബറിൻറെ കാലഘട്ടത്തിൽ നഗരഭരണം ആർക്കായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1331,
"question": "അകബറിന്റെ സാമ്രാജ്യത്തിന്റെ പ്രധാന ഹൈവേ എവിടെ മുതൽ എവിടെ വരെ ആയിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാജ്യമെങ്ങും അറസ്റ്റും, ലാത്തി ചാർജ്ജുകളും കൊണ്ടു നിറഞ്ഞു. നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് അതിന്റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ വിശാലമായ മാനങ്ങൾ നൽകി. മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിറം, ജാതി എന്നീ വേർതിരിവുകളില്ലാതെ നിയമം എല്ലാവർക്കും ഒരേ പോലെ നടപ്പാക്കുക, കർഷകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക, തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുക, വ്യവസായങ്ങൾ ദേശസാത്കരിക്കുക, എല്ലാറ്റിനുമുപരി മതനിരപേക്ഷയായ ഇന്ത്യ എന്നിവയായിരുന്നു നെഹ്രുവിന്റെ ദർശനത്തിലുള്ള ഭാവി ഇന്ത്യ. അടിസ്ഥാന അവകാശങ്ങളും, സാമ്പത്തിക നയങ്ങളും എന്ന പേരിലുള്ള ഒരു പ്രമേയം നെഹ്രു അവതരിപ്പിക്കുകയുണ്ടായി. ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രമേയം നടപ്പിലാക്കിയെങ്കിലും ചില നേതാക്കൾ നെഹ്രുവിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. സോഷ്യലിസം എന്ന കോൺഗ്രസ്സിന്റെ ആശയം നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഇതിനു വേണ്ടി വാദിച്ച നെഹ്രു കോൺഗ്രസ്സിലെ വലതുപക്ഷശക്തിയുടെ നേതാക്കളായ സർദാർ പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, സി. രാജഗോപാലാചാരി എന്നിവരാൽ എതിർക്കപ്പെടുകയുണ്ടായി. അത് നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഇവർ എതിർപ്പിനുള്ള കാരണങ്ങളായി പറഞ്ഞിരുന്നത്. കോൺഗ്രസ്സിനുള്ളിലെ ഇടതുചിന്താഗതിക്കാരായ മൗലാനാ ആസാദിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും പിന്തുണയോടെ നെഹ്രു ഡോക്ടർ. രാജേന്ദ്രപ്രസാദിനെ നേതൃ സ്ഥാനത്തു നിന്നും നീക്കുകയും നെഹ്രു തന്നെ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. പിന്നീട് സുഭാഷ്ചന്ദ്രബോസും, ആസാദും നെഹ്രുവിനെ പിന്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റുമാരായിത്തീർന്നു. എന്നാൽ സ്വാതന്ത്ര്യസമ്പാദനത്തിന് ഫാസിസ്റ്റ് രീതി തിരഞ്ഞെടുത്ത സുഭാഷ് കോൺഗ്രസ്സിൽ നിന്നും വിട്ടകലുകയും, സർദാർ പട്ടേൽ മരണമടയുകയും ചെയ്തതോടെ നെഹ്രു കോൺഗ്രസ്സിലെ അനിഷേധ്യ നേതാവായി തീർന്നു. തന്റെ ആശയങ്ങൾ യാതൊരു എതിർപ്പും കൂടാതെ നടപ്പിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നെഹ്രു രണ്ടാംവട്ടം ജനറൽ സെക്രട്ടറി പദത്തിലെത്തിയപ്പോൾ ഭാവി ഭാരതത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രമേയങ്ങളിലാണ് ശ്രദ്ധവെച്ചത്. ഫാസിസത്തിന്റെ ഒരു കാലഘട്ടത്തിൽ ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെ നിൽക്കാനാണ് ജവഹർലാൽ നെഹ്രു തീരുമാനിച്ചത്. കൂടാതെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്താൻ ദേശീയ ആസൂത്രണ കമ്മീഷനെ നിയമിച്ചു. എന്നാൽ 1947 ലെ ഇന്ത്യാ വിഭജനം മൂലം അദ്ദേഹത്തിന്റെ പല നയങ്ങളും നടപ്പാക്കപ്പെടാതെ പോയി. കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കാൾ മാർക്സിന്റെ ചിന്തകൾ നെഹ്രുവിനെ കുറെയൊക്കെ സ്വാധീനിച്ചിരുന്നു തന്റെ ജയിൽവാസകാലത്ത് നെഹ്രുവിന്റെ വായനക്കിടയിൽ കാൾ മാർക്സിന്റെ രചനകളും ഉണ്ടായിരുന്നു. കാൾ മാർക്സിന്റെ പല ആശയങ്ങളോടും വിരോധം ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ സാമ്പത്തിക ആശയങ്ങളാണ് ഇന്ത്യക്കു ചേരുന്നതെന്ന് നെഹ്രു വിശ്വസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടമ്പോൾ ഇന്ത്യ ബ്രിട്ടന്റെ കൂടെ നിൽക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നേതാക്കളോട് ആലോചിക്കുകപോലും ചെയ്യാതെയാണ് ബ്രിട്ടൻ ഇങ്ങനെയൊരു ആജ്ഞ പുറപ്പെടുവിച്ചത്. ഇത് ഇന്ത്യൻ നേതാക്കൾക്ക് അലോസരമുണ്ടാക്കി. ചൈനാ സന്ദർശനത്തിലായിരുന്ന നെഹ്രു ഉടൻ തന്നെ തിരിച്ചെത്തി. ഫാസിസവും, ജനാധിപത്യവും തമ്മിലുള്ള ഒരു യുദ്ധത്തിൽ ഫാസിസത്തെ ഇല്ലാതാക്കാൻ ഇന്ത്യ അതിന്റെ സർവ്വശക്തിയുമെടുത്തു പോരാടുമെന്ന് നെഹ്രു അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാമെങ്കിൽ യുദ്ധത്തിൽ ബ്രിട്ടന്റെ കൂടെ നിൽക്കാമെന്ന് കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ വൈസ്രോയ് ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. വൈസ്രോയിയുടെ ഈ നിഷേധനിലപാടിനോടുള്ള പ്രതിഷേധസൂചകമായി പ്രവിശ്യകളിലെ മന്ത്രിമാരോട് രാജിവെക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ മുസ്ലിം ലീഗിനോടും ഈ സമരത്തിൽ പങ്കുചേരാൻ നെഹ്രു ആവശ്യപ്പെട്ടെങ്കിലും അവർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. 1940 മാർച്ചിൽ മുഹമ്മദാലി ജിന്ന പാകിസ്താൻ പ്രമേയം പാസ്സാക്കി. മുസ്ലിങ്ങൾക്ക് സ്വതന്ത്രരാഷ്ട്രം എന്നതായിരുന്നു പ്രമേയത്തിന്റെ കാതൽ. പവിത്രമായ നാട് എന്നർത്ഥം വരുന്ന പാകിസ്താൻ എന്നതായിരിക്കണം ഈ സ്വതന്ത്രരാജ്യത്തിന്റെ നാമം. ലീഗിന്റെ പുതിയ നിലപാട് നെഹ്രുവിനെ അങ്ങേയറ്റം കുപിതനാക്കി. കോൺഗ്രസ്സിനുമാത്രമായി പൂർണ്ണ അധികാരം കൈമാറുന്നതിനും ലീഗ് എതിരായിരുന്നു. 1940 ഒക്ടോബറിൽ യുദ്ധത്തിൽ പങ്കുചേരാനുള്ള ബ്രിട്ടന്റെ ആവശ്യം നെഹ്രുവും ഗാന്ധിയും തള്ളിക്കളഞ്ഞു. സമരമുഖത്തേക്ക് ഇറങ്ങിയ നെഹ്രുവിനെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്ത് നാലുവർഷത്തേക്ക് ജയിലിലടച്ചെങ്കിലും ഒരു വർഷത്തിനുശേഷം മോചിതനാക്കി. 1942 ൽ ജപ്പാൻ ബർമ്മയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് ആക്രമണം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് സർക്കാർ ഭയചകിതരാവുകയും ഇന്ത്യയുമായി എത്രയും പെട്ടെന്ന് ഒരു ഒത്തു തീർപ്പിലെത്താൻ ആഗ്രഹിക്കുകയും ചെയ്തു. ഇതിനായി നെഹ്രുവിനോടും, ഗാന്ധിയോടും ഏറെ അടുപ്പമുണ്ടെന്നു കരുതുന്ന സർ. സ്റ്റാഫോർഡ് ക്രിപ്സിനെ വിൻസ്റ്റൺ ചർച്ചിൽ ഒരു മദ്ധ്യസ്ഥ ചർച്ചക്കായി ഇന്ത്യയിലേക്കയക്കുകയും ചെയ്തു. പാകിസ്താൻ എന്ന സ്വതന്ത്രരാഷ്ട്രം എന്നതിൽ നിന്നും പിന്നോക്കം പോകാത്ത ലീഗിന്റെ നിലപാട് ഈ ഭരണഘടനാ പ്രതിസന്ധി ഏറെ രൂക്ഷമാക്കി. നെഹ്രു ഒരു വിട്ടുവീഴ്ചക്കു തയ്യാറായെങ്കിലും, ഗാന്ധി ക്രിപ്സ് കമ്മീഷനെ തള്ളിക്കളയുകയായിരുന്നു. 15 ഒക്ടോബർ 1941 ന് ഗാന്ധിജി ഒരു വേളയിൽ നെഹ്രുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും തങ്ങൾ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നു തുറന്നു പറയുകയും ചെയ്തു. 8 ഓഗസ്റ്റ് 1942 ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ബ്രിട്ടീഷുകാരോട് യാതൊരു ഉപാധികളും കൂടാതെ ഇന്ത്യ വിട്ടുപോകുക എന്നാവശ്യപ്പെടുന്നതായിരുന്നു ഈ പ്രമേയം. നെഹ്രുവിന് ചില്ലറ വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും തൽക്കാലം ഈ പ്രമേയത്തോടു യോജിച്ചു നിൽക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നെഹ്രുവും ഗാന്ധിയും ഉൾപ്പെടെ എല്ലാ കോൺഗ്രസ്സ് നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടു. കോൺഗ്രസ്സിന്റെ നേതാക്കളെല്ലാം ജയിലിലായസമയം മുസ്ലീം ലീഗ് കരുത്താർജ്ജിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിന് സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്കടുക്കുകയുമായിരുന്നു. എന്നാൽ ഇത് അധികകാലം തുടർന്നകൊണ്ടുപോകാൻ ജിന്നക്കായില്ല. കാരണം, ജയിലിൽ കിടക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്കനുകൂലമായി ഒരു സഹതാപതരംഗം മുസ്ലിംകൾക്കിടയിൽ തന്നെ രൂപപ്പെട്ടുവന്നു. കൂടാതെ ബംഗാളിലെ പട്ടിണിമരണത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക മുസ്ലിം സർക്കാരിന്റെ ചുമലിൽ ചാർത്തപ്പെട്ടതുമെല്ലാം ലീഗിന് തിരിച്ചടിയായി. ജിന്നയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു വന്നു.",
"qas": [
{
"answers": [
{
"answer_start": 4554,
"text": "8 ഓഗസ്റ്റ് 1942 ൽ "
}
],
"category": "SHORT",
"id": 1332,
"question": "കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 3317,
"text": "മുസ്ലിങ്ങൾക്ക് സ്വതന്ത്രരാഷ്ട്രം"
}
],
"category": "SHORT",
"id": 1333,
"question": "1940 മാർച്ചിൽ മുഹമ്മദ് അലി ജിന്ന പാസാക്കിയ പാകിസ്‌ഥാൻ പ്രമേയത്തിന്റെ വിഷയം എന്തായിരുന്നു ? "
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1334,
"question": "ജയിൽ മോചിതനായ ശേഷം ഗാന്ധിജി ജിന്നയെ കണ്ടത് എവിടെ വച്ചായിരുന്നു?"
},
{
"answers": [
{
"answer_start": 3582,
"text": "ലീഗ്"
}
],
"category": "SHORT",
"id": 1335,
"question": "ആരാണ് കോൺഗ്രസിലേക്ക് അധികാരം കൈമാറുന്നതിനെ എതിർത്തത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1336,
"question": "സ്വതന്ത്ര രാഷ്ട്രത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ ഒരു പൊതു അന്വേഷണം നടത്താൻ ഗാന്ധിജി ആരോടാണ് ആവശ്യപ്പെട്ടത് ?"
},
{
"answers": [
{
"answer_start": 3271,
"text": "മുഹമ്മദാലി ജിന്ന"
}
],
"category": "SHORT",
"id": 1337,
"question": "1940 മാർച്ചിൽ പാകിസ്ഥാൻ പ്രമേയം പാസാക്കിയ വ്യകതി ആരായിരുന്നു ? "
},
{
"answers": [
{
"answer_start": 4394,
"text": "15 ഒക്ടോബർ 1941 ന്"
}
],
"category": "SHORT",
"id": 1338,
"question": "ഗാന്ധിജി നെഹ്റുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചത് ഏത് വര്ഷം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം. രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്. ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം. ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം. ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻറി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻറി. രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.",
"qas": [
{
"answers": [
{
"answer_start": 1234,
"text": "വരുണനെ"
}
],
"category": "SHORT",
"id": 1339,
"question": "സമുദ്രങ്ങളുടെ രാജാവ് ആര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1340,
"question": "ദേവിപട്ടണത്തിന്റെ മറ്റൊരു പേര് എന്ത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1341,
"question": "ദേവിപട്ടണത്തിൽ നവഗ്രഹ സങ്കൽപത്തിൽ ഒമ്പത് കല്ലുകൾ സ്ഥാപിചത് ആരാണെന്നാണ് ഐതിഹ്യം.?"
},
{
"answers": [
{
"answer_start": 128,
"text": "അഗ്നിതീർഥം"
}
],
"category": "SHORT",
"id": 1342,
"question": "രമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള കടൽ ഭാഗം എന്ത് പേരിൽ അറിയപ്പെടുന്നു ?"
},
{
"answers": [
{
"answer_start": 574,
"text": "ജടായുതീർഥം"
}
],
"category": "SHORT",
"id": 1343,
"question": " രാവണന്റെ വധിച്ചു വനവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ശ്രീരാമൻ വസ്ത്രങ്ങൾ കഴുകിയ കുളം ഏത് ? "
},
{
"answers": [
{
"answer_start": 1070,
"text": "രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ്"
}
],
"category": "SHORT",
"id": 1344,
"question": "വില്ലുനേരി സ്ഥിതി ചെയ്യുന്നത് എവിടെ ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ് വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻഅതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ് നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം\"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം\"എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു. ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1345,
"question": "രാമകഥയ്ക്ക് എത്ര കാണ്ഡങ്ങളുണ്ട് ?"
},
{
"answers": [
{
"answer_start": 120,
"text": "നാരദമുനിയിൽ നിന്നാണ്"
}
],
"category": "SHORT",
"id": 1346,
"question": " ആരിൽ നിന്നാണ് വാൽമീകി ശ്രീരാമന്റെ കഥ കേൾക്കാൻ ഇടയായത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1347,
"question": "രാമകഥയിൽ വാല്മീകി എഴുതിയതല്ലെന്നും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കാണ്ഡങ്ങൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": 1299,
"text": "ബ്രഹ്മാവ് "
}
],
"category": "SHORT",
"id": 1348,
"question": "ശ്രീരാമന്റെ ജീവചരിത്രം എഴുതാൻ വാല്മീകിയെ ഉപദേശിച്ചതാര്?"
},
{
"answers": [
{
"answer_start": 623,
"text": "ദശരഥമഹാരാജാവിന്റെ"
}
],
"category": "SHORT",
"id": 1349,
"question": "ആരുടെ മൂത്ത പുത്രനാണ്, രാമൻ?"
},
{
"answers": [
{
"answer_start": 1243,
"text": " ശ്ലോകരൂപത്തിൽ "
}
],
"category": "SHORT",
"id": 1350,
"question": "വാൽമീകി മഹർഷിയുടെ ആന്തരിക വികാരം പ്രകടിപ്പിക്കപ്പെട്ടത് ഏതു രൂപത്തിലാണ്?"
},
{
"answers": [
{
"answer_start": 787,
"text": "തമസാ നദിയിൽ "
}
],
"category": "SHORT",
"id": 1351,
"question": "വാല്മീകി തന്റെ ശിഷ്യന്മാരോടൊപ്പം സ്നാനത്തിനായി ഏതു നദിയിലേക്ക് പോ കുമ്പോഴാണ് ഒരു വേട്ടക്കാരൻ ഒരു ആൺ പക്ഷിയെ അമ്പെയ്യാൻ തയ്യാറായി നിൽക്കുന്ന കണ്ടത്?,"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നു. വാല്മീകി എഴുതിയ രാമായണത്തിനും രണ്ടാമത്തേതിനും തമ്മിൽ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങൾ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്മീകിരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി. വ. രണ്ടാം ശതകത്തിലേതാണെന്നാണ് ഫാദർ. കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു. കൂടുതൽ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തരുന്ന രേഖകൾ കുറവാണ്. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകൾ ഇല്ല. രാമായണത്തിൽ മഹാഭാരത വീരന്മാരെപറ്റിയും പരാമർശമില്ല. എങ്കിലും മഹാഭാരതത്തിൽ രാമകഥകൾ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങൾക്കു ശേഷവും മഹാഭാരതത്തിനു മുൻപുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയിൽ മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുർപ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമർശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു. ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എന്നാൽ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങൾ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി. വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1352,
"question": "രാമായണം അല്ലാതെ രാമനെക്കുറിച്ച് വ്യക്തമായ ആഖ്യാനങ്ങളുള്ള മറ്റോരു ഗ്രന്ഥം ഏത് ?"
},
{
"answers": [
{
"answer_start": 386,
"text": "ക്രി. വ. രണ്ടാം ശതകത്തിലേതാണെന്നാണ് "
}
],
"category": "SHORT",
"id": 1353,
"question": "പ്രചാരത്തിലുള്ള വാല്മീകി രാമായണത്തിന്റെ ആധുനിക പതിപ്പ് ഏത് നൂറ്റാണ്ടിലേതാണ് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1354,
"question": "ആദി-രാമായണം ബുദ്ധനുമുമ്പേ എഴുതിയതാണെന്ന് അവകാശപ്പെട്ട വ്യകതി ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 991,
"text": "ശുർപ്പണഖ, കൈകേയി, കൗസല്യ "
}
],
"category": "SHORT",
"id": 1355,
"question": "പാണിനിയുടെ അഷ്ടധ്യായിനിയിൽ പരാമർശിക്കുന്ന ചില കഥാപാത്രങ്ങൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": 883,
"text": "അഷ്ടാധ്യായിനി"
}
],
"category": "SHORT",
"id": 1356,
"question": "പാണിനി രചിച്ച ഒരു ഗ്രന്ഥം ഏത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, 1912-ൽ കർസൺ റിസർച്ച് പ്രൈസും (Curzon Research Prize) 1913-ൽ വുഡ്‌ബേൺ റിസർച്ച് മെഡലും (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യക്കാരനായ ആദ്യ സർവകലാശാല വൈസ് ചാൻസലർ സർ. അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു. സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായി രാമൻ നിയമിതനാകുന്നത്. അതോടെ രാമന് ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ മുഴുവൻ സമയവും ശാസ്ത്രഗവേഷണം നടത്താൻ കഴിഞ്ഞു. സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. രാമന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തെക്കുറിച്ച് മഹേന്ദ്ര ലാൽ സിർക്കാർ കണ്ട സ്വപ്‌നം രാമൻ യാഥാർഥ്യമാക്കുകയായിരുന്നു. 1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. 1930ൽ നൊബേൽ പുരസ്‌കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത് കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ആരെയും അനുനയിപ്പിക്കാനോ ശത്രുത അവസാനിപ്പിക്കാനോ രാമൻ ശ്രമിച്ചില്ല. അതൊടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും വിടർത്തുന്ന അവസ്ഥയിലായി. 1933-ൽ കൊൽക്കത്ത വിട്ട് ബാംഗ്ലൂരിലേക്ക് രാമൻ ചെക്കേറുമ്പോൾ ഭൗമശാസ്ത്രജ്ഞൻ സർ എൽ. എൽ. ഫെർമോർ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'കൽക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും. നിലവിൽ ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന്റെ ആസ്ഥാനം കൽക്കത്തയാണ്. എന്നാൽ, ഇവിടുത്തെ പ്രധാന ശാസ്ത്രജ്ഞരിലൊരാൾ ബാംഗ്ലൂരിലേക്ക് മാറുന്നതോടെ കൽക്കത്തയ്ക്ക് ആ ആടയാഭരണം അഴിച്ചുവെയ്‌ക്കേണ്ടി വരും'. 1930കളുടെ തുടക്കംവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂർ ഇന്ന് ഇന്ത്യയുടെ 'ശാസ്ത്ര തലസ്ഥാനം' എന്ന വിശേഷണം പേറുന്നത് രാമന്റെ സാന്നിധ്യമാണ്. 1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച രാമൻ, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ 'രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്' (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു. 1970 നവംബർ 21 ന് മരിക്കും വരെയും പ്രകൃതിരഹസ്യങ്ങൾ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു. 1921-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ സർവകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്. അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്മാരായ ജെ. ജെ. തോംസൺ, ബ്രാഗ്ഗ്, റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര, ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തത്തിന് വഴിതെളിച്ചു മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽയാത്രയിൽ, സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light) എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect) എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society) രാമൻ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Franklin Institute) ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി. ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ (Norman Bridge Laboratory) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1357,
"question": "റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സി വി രാമൻ പങ്കെടുത്തത് ഏത് വർഷം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1358,
"question": "സി വി രാമൻ പോളിടെക്നിക് പ്രൊഫസറായി നിയമിക്കപ്പെട്ടതു എവിടെയായിരുന്നു ?"
},
{
"answers": [
{
"answer_start": 1043,
"text": " മഹേന്ദ്ര ലാൽ സിർക്കാർ"
}
],
"category": "SHORT",
"id": 1359,
"question": "ഇന്ത്യൻ അസോസിയേഷനെക്കുറിച്ചുള്ള ആരുടെ സ്വപ്നം ആണ് \n സി വി രാമൻ യഥാർത്ഥമാക്കിയത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1360,
"question": "സി വി രാമനു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാരിതോഷികം ലഭിച്ചത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 1301,
"text": "1930ൽ "
}
],
"category": "SHORT",
"id": 1361,
"question": " സി വി രാമൻ നോബൽ സമ്മാന ജേതാവായ വർഷം ഏത് ? "
},
{
"answers": [
{
"answer_start": 78,
"text": "കർസൺ റിസർച്ച് പ്രൈസും"
}
],
"category": "SHORT",
"id": 1362,
"question": "1912 -ൽ സി വി രാമന് ലഭിച്ച പുരസ്‌കാരം ഏത് ? "
},
{
"answers": [
{
"answer_start": 1265,
"text": "1928ൽ"
}
],
"category": "SHORT",
"id": 1363,
"question": "രാമൻ പ്രഭാവം കണ്ടുപിടിക്കപ്പെട്ടത് ഏതു വർഷം ? "
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് തന്നിലേക്ക് ഒതുങ്ങിക്കൂടിയ കലാമിന്ന് അന്നത്തെ വി. എസ്. എസ്. സി. ഡയറക്ടർ ഡോ. ബ്രഹ്മപ്രകാശ് വീണ്ടും ആത്മവീര്യം പകർന്നു. തുടർന്ന് നടന്ന എസ്. എൽ. വി മൂന്നിന്റെ അടുത്ത പരീക്ഷണപ്പറക്കലിൽ, 1980 ജൂലായ് 17-ന് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. എസ്. എൽ. വി. -3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ‘ ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും ’ ഡി. ആർ. ഡി. ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരൻ ഡോ. രാജാ രാമണ്ണ പറഞ്ഞത് പിന്നീട് ചരിത്രമായി. കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്. എൽ. വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികൾക്കും തുടക്കത്തിൽ പല തടസ്സങ്ങൾ നേരിട്ടെങ്കിലും ഒടുവിൽ അവ വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ. വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ. ജി. ഡി. പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചെലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി.",
"qas": [
{
"answers": [
{
"answer_start": 370,
"text": "1980 ജൂലായ് 17-ന്"
}
],
"category": "SHORT",
"id": 1364,
"question": " രോഹിണി എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത് ഏത് വർഷം ? "
},
{
"answers": [
{
"answer_start": 1820,
"text": "ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ"
}
],
"category": "SHORT",
"id": 1365,
"question": "പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യ പ്രകാരം കലാം ഏറ്റെടുത്ത പുതിയ ദൗത്യം ഏതായിരുന്നു ?"
},
{
"answers": [
{
"answer_start": 2335,
"text": "സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി "
}
],
"category": "SHORT",
"id": 1366,
"question": "ഏത് പദ്ധതി തയ്യാറാക്കാനും നടപ്പിലാക്കാനും ആണ് വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെട്ടത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1367,
"question": "\nഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിൽ അതിന്റെ പരീക്ഷണ വേളയിൽ ഈ പദ്ധതിയുടെ മുഖ്യ പ്രോജക്ട് കോർഡിനേറ്റർ ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 389,
"text": "രോഹിണി"
}
],
"category": "SHORT",
"id": 1368,
"question": "ഏത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ശേഷമാണു കലാം ലോകപ്രശസ്തനായത്?"
},
{
"answers": [
{
"answer_start": 1642,
"text": "പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ"
}
],
"category": "SHORT",
"id": 1369,
"question": " 1600 കിലോഗ്രാം ഉപഗ്രഹങ്ങളെ 620 കിലോമീറ്റർ അകലെയുള്ള ഒരു ധ്രുവ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായിരുന്ന ലോഞ്ച് വെഹിക്കിൾ ഏതായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1370,
"question": " ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിൽ കലാമിന്റെ കൂടെ മേൽനോട്ടം വഹിച്ചത് ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "രാഷ്ട്രകൂടരെ പുറന്തള്ളിക്കൊണ്ട് 973-ൽ കല്യാണിയിലെ ചാലൂക്യന്മാർ ഡെക്കാണിൽ ആധിപത്യം സ്ഥാപിച്ചു. ഇരുനൂറോളം വർഷക്കാലം ഇവർ ഡെക്കാണിൽ ഭരണം തുടർന്നു. ഈ വിഭാഗത്തിലെ ഏറ്റവും ശക്തനായ രാജാവ് വിക്രമാദിത്യൻ ആറാമന്റെ (1076-1126) ഭരണകാലത്ത് ഡെക്കാണിൽ സമാധാനം നിലനിൽക്കുകയും കലയും സാഹിത്യവും അഭിവൃദ്ധി പ്രാപിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ കാലശേഷം ചാലൂക്യ ശക്തി ക്രമേണ ക്ഷയിക്കുവാൻ തുടങ്ങി. ഒടുവിൽ (സു. 1190) പല സ്വതന്ത്രരാജ്യങ്ങളും ഡെക്കാണിൽ ജന്മമെടുത്തു. ദേവഗിരിയിലെ യാദവന്മാർ, ദ്വാരസമുദ്രത്തിലെ (ദൊരൈസമുദ്രം) ഹൊയ്സാലന്മാർ, മധ്യ ഡെക്കാണിലെ വാറംഗലിലുള്ള കാകതീയന്മാർ (കാകതേയന്മാർ) എന്നിവരായിരുന്നു അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കന്നവർ. ഇവരിൽ ദേവഗിരിയിലെ യാദവന്മാർ പ്രബലരും പ്രഗല്ഭരുമായിരുന്നു. ഡെക്കാണിലെ യാദവരെ പരാജയപ്പെടുത്തിക്കൊണ്ട് ഡൽഹിയിലെ കിൽജിവംശ സുൽത്താനായ അലാവുദ്ദീൻ കിൽജി ഇവിടെ മുസ്ലിം അധീശത്വം സ്ഥാപിച്ചു. അലാവുദ്ദീൻ മുമ്പ് ഔധിൽ പ്രാദേശിക ഭരണാധികാരിയായിരിക്കവേ ദേവഗിരി കൊള്ളയടിച്ചുകിട്ടിയ വമ്പിച്ച സമ്പത്തിന്റെ ആകർഷണീയത വീണ്ടും ഡെക്കാണിലേക്കു നീങ്ങുവാൻ സുൽത്താന് പ്രചോദനം നൽകി. ഡെക്കാണിലേക്കുള്ള അലാവുദ്ദീന്റെ സൈനിക പര്യടനത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹത്തിന്റെ സേനയുടെ ജനറലായ മാലിക് കാഫൂർ ആയിരുന്നു. മാലിക് കാഫൂറിന്റെ നേതൃത്വത്തിലുള്ള ഡൽഹി സേന 1308-നും 1312-നും ഇടയ്ക്ക് ഡെക്കാണിലെ രാജാക്കന്മാരായ ദേവഗിരിയിലെ യാദവരേയും വാറംഗലിലെ കാകതീയരേയും ദ്വാരസമുദ്രത്തിലെ ഹൊയ്സാലരേയും തോല്പിച്ചത്തിനെത്തുടർന്ന് അവരെല്ലാം ഡൽഹി സുൽത്താന്റെ മേൽക്കോയ്മ സ്വീകരിക്കുവാൻ നിർബന്ധിതരായിത്തീർന്നു. ഡൽഹിയിൽ പിന്നീട് അധികാരത്തിൽവന്ന സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്ത് (1325-51) വിന്ധ്യാപർവതത്തിനു തെക്കുള്ള പ്രദേശങ്ങളെല്ലാം ഡൽഹി സുൽത്താൻ സാമ്രാജ്യത്തിനു നഷ്ടമാവുകയും ആ സ്ഥാനത്ത് മറ്റു രണ്ട് പുതിയ ഭരണകൂടങ്ങൾ ഉദയം ചെയ്യുകയുമുണ്ടായി. ഡെക്കാണിലെ മുസ്ലിം ആധിപത്യത്തിനെതിരായുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി കൃഷ്ണാനദീതടത്തിനു സമീപം സ്ഥാപിതമായ (1336) വിജയനഗരസാമ്രാജ്യമായിരുന്നു ഇതിൽ പ്രമുഖം. സുൽത്താനെതിരെ കലാപത്തിന് മുതിർന്ന ഹസ്സൻ എന്ന ഉദ്യോഗസ്ഥൻ സ്ഥാപിച്ച ബാഹ്മനി എന്ന സ്വതന്ത്രമുസ്ലിം രാജ്യമായിരുന്നു രണ്ടാമത്തേത്. ബാഹ്മനി രാജ്യം ഉടലെടുത്തതു മുതൽ (1347) വിജയനഗര സാമ്രാജ്യവുമായി നിരന്തര യുദ്ധം നടത്തിപ്പോന്നു. അന്തശ്ചിദ്രം മൂർഛിച്ച് 16-ാം ശ. -ത്തിന്റെ രണ്ടു ദശാബ്ദങ്ങളായപ്പോഴേക്കും ശിഥിലമായിത്തീർന്ന ബാഹ്മനി രാജ്യം ബീജാപ്പൂർ, ഗോൽക്കൊ, അഹമ്മദ് നഗരം, ബീദാർ, ബീറാർ എന്നീ അഞ്ചു മുസ്ലിം രാജ്യങ്ങളായി വിഭജിതമാകാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായി. അപ്പോഴും വിജയനഗരത്തോടുള്ള ഇവരുടെ നയത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഈ മുസ്ലിം സുൽത്താൻമാർ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് വിജയനഗര രാജ്യത്തെ പരാജയപ്പെടുത്തി നിശ്ശേഷം ശിഥിലമാക്കി. വിജയനഗരത്തിനെതിരായി ഇവർ താൽക്കാലികമായ ഐക്യം പ്രകടിപ്പിച്ചെങ്കിലും ഡെക്കാണിൽ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള കിടമത്സരം ഇവരെ ഭിന്നിപ്പിച്ചു നിർത്തുകതന്നെ ചെയ്തു. ഈ മുസ്ലിം സുൽത്താൻരാജ്യങ്ങൾക്കു പുറമേ ഏതാനും ചെറിയ ഹിന്ദുരാജ്യങ്ങൾകൂടി ഉൾപ്പെട്ട പ്രദേശമായിരുന്നു ഇക്കാലത്ത് ഡെക്കാൺ. വടക്കേ ഇന്ത്യയിലെ മുഗൾ ഭരണം ഇക്കാലത്ത് ഡെക്കാണിലേക്കു വ്യാപിപ്പിക്കാനുള്ള സന്നാഹങ്ങളുണ്ടായി. അഖിലേന്ത്യാ ശക്തിയാകണമെങ്കിൽ ഡെക്കാൺ പ്രദേശം കൂടി തങ്ങളുടെ അധീനതയിലാകേത് അനിവാര്യമാണെന്ന് ഡൽഹിയിലെ മുഗൾ ഭരണകൂടത്തിനു തോന്നി. മുഗൾ മേൽക്കോയ്മ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാ അക്ബർ ചക്രവർത്തി ഡെക്കാൺ രാജ്യങ്ങളിലേക്ക് 1591-ൽ നടത്തിയ നയതന്ത്രദൗത്യം പരാജയത്തിൽ കലാശിച്ചു. തുടർന്ന് സൈനിക നടപടികളിലൂടെ അക്ബർ ഡെക്കാണിലെ അഹമ്മദ്നഗർ രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ പിടിച്ചെടുത്തു (1600). പിന്നീട് അധികാരത്തിലേറിയ മുഗൾ ചക്രവർത്തിമാർ ഡെക്കാണിലെ മുസ്ലിം രാജ്യങ്ങൾ ഒന്നൊന്നായി ആക്രമിച്ചു കൈവശപ്പെടുത്തി. ഔറംഗസീബ് ചക്രവർത്തിയുടെ കാലത്ത് 1687-ഓടെ ഈ പ്രക്രിയ പൂർത്തിയായി. ഈ ഘട്ടത്തിലാണ് ഛത്രപതി ശിവാജിയുടെ രംഗപ്രവേശം. ശിവാജിയുടെ നേതൃത്വത്തിൽ ഉത്തര-പശ്ചിമ ഡെക്കാണിൽ വളർന്നുവന്ന മഹാരാഷ്ട്രശക്തി ഡെക്കാണിലെ മുഗൾഭരണത്തിനു ഭീഷണിയായ ചരിത്രമാണ് പിന്നീടു നാം കാണുന്നത്. ഡെക്കാണിന്റെ ആധിപത്യം സ്വായത്തമാക്കുന്നതിനായി ശിവാജിയും മുഗളരും തമ്മിൽ ഏറ്റുമുട്ടി. 1674-ൽ ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുവാൻ ശിവാജിക്കു സാധിച്ചു. ശിവാജിയുടെ മരണ(1680)ശേഷം പിന്തുടർച്ചക്കാർ മുഗളരുമായുള്ള ഏറ്റുമുട്ടൽ തുടർന്നു. ഔറംഗസീബ് ചക്രവർത്തിയുടെ മരണത്തോടുകൂടി (1707) മഹാരാഷ്ട്രർ ഡെക്കാണിലെ പ്രബലശക്തിയായി വളർന്നു കഴിഞ്ഞിരുന്നു. ഡെക്കാണിലെ മുഗൾ ഉദ്യോഗസ്ഥൻ ആയിരുന്ന നിസാം-ഉൽ-മുൽക് ആസഫ് ഝാ ഡെക്കാണിൽ സ്വതന്ത്ര മുസ്ലിം രാജ്യം സ്ഥാപിച്ചു (1724-28). ഇപ്രകാരം 18-ാം ശ. -ത്തിൽ മഹാരാഷ്ട്രരുടെ രാജ്യവും നിസാമിന്റെ ഹൈദരാബാദും ഡെക്കാണിലെ രണ്ടു പ്രബലരാജ്യങ്ങളായി നിലവിൽവന്നു. മഹാരാഷ്ട്രയിൽ ക്രമേണ, ശിവാജിയുടെ വംശക്കാരുടെ പേഷ്വാമാരിലേക്ക് (പ്രധാനമന്ത്രി) അധികാരം വഴുതിക്കൊണ്ടിരുന്നു. പേഷ്വാമാരുടെ നേതൃത്വത്തിൽ 18-ാം ശ. -ത്തിന്റെ മധ്യത്തോടെ മറാത്താശക്തി ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങളിൽപ്പെട്ട കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. എന്നാൽ 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തർ ദയനീയമായി പരാജയപ്പെട്ടതോടെ അവരുടെ ശക്തിയും രാജ്യവും പുനഃസൃഷ്ടിക്കാനാവാത്തവിധം ശിഥിലമായി. ഈ ഘട്ടത്തിൽ കച്ചവടകാര്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ യൂറോപ്യന്മാർ ഡെക്കാൺ പ്രദേശങ്ങളിൽ ഫാക്ടറികൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു. ഹൈദരാബാദിലെ നിസാം 1748-ൽ അന്തരിച്ചു. തദവസരത്തിൽ ഹൈദരാബാദിന്റെ ഭരണത്തിനുവേണ്ടി കടുത്ത മത്സരം പൊട്ടിപ്പുറപ്പെട്ടു. ഡെക്കാണിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ യൂറോപ്യൻ കച്ചവടക്കമ്പനികൾക്കു ലഭിച്ച ഈ അവസരം അവർ തന്ത്രപൂർവം പ്രയോജനപ്പെടുത്തി. ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും ഹൈദരാബാദിലെ അധികാര മത്സരത്തിൽ ഏർപ്പെട്ടിരുന്ന ഓരോ വിഭാഗത്തേയും പിന്തുണയ്ക്കുന്നു എന്ന വ്യാജേന രംഗത്തുവന്നു. നിർണായകമായ കർണാട്ടിക് യുദ്ധങ്ങളുടെ ഫലമായി ഡെക്കാണിൽ അന്നുണ്ടായിരുന്ന ഫ്രഞ്ചുശക്തി നിഷ്ക്കാസിതമായി. ഡെക്കാണിൽ തുടർന്നിരുന്ന ഇംഗ്ലീഷുകാരോട് പില്ക്കാലത്ത് ഹൈദരാബാദിലെ നിസാം അനുകൂല നിലപാടെടുത്തു. 1761-ൽ ഹൈദരലി മൈസൂറിന്റെ ഭരണം ഹിന്ദു രാജവംശത്തിൽ നിന്ന് പിടിച്ചെടുക്കുകയും രാജ്യവിസ്തൃതി വർദ്ധിപ്പിക്കാനുള്ള യുദ്ധങ്ങൾ നടത്തുകയും ചെയ്തു. ഇതോടൊപ്പം ഹൈദരാബാദും മറാത്തയും ഡെക്കാൺ ഭൂപ്രദേശത്ത് സാമ്രാജ്യവിസ്തൃതി ലാക്കാക്കി ഏറ്റുമുട്ടുന്ന അവസ്ഥയും സംജാതമായി. വിദേശശക്തിയായ ഇംഗ്ലീഷുകാരെ പുറത്താക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കാൻ ഇവർക്കു കഴിയാതെ പോയി. ഹൈദരുടെ മരണശേഷം പുത്രനായ ടിപ്പുസുൽത്താൻ മൈസൂറിൽ അധികാരത്തിലേറി. തുടർച്ചയായി ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടിയ ടിപ്പു അകാലചരമത്തിനിരയായി. ഡെക്കാണിലെ രാജ്യങ്ങളുടെ പരസ്പര ശത്രുത മുതലെടുത്തുകൊണ്ട് ബ്രിട്ടിഷ് മേധാവിത്വം ഡെക്കാണിലും സമീപത്തുള്ള കൂടുതൽ പ്രദേശങ്ങളിലും വ്യാപിക്കുവാൻ ഇടയായി. തുടർന്ന്, ഇന്ത്യ മുഴുവനും ബ്രിട്ടിഷ് അധീനതയിലായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ പ്രത്യേക രാജ്യമായി നിലനിർത്തുവാൻ നിസാം പദ്ധതിയുണ്ടാക്കി.",
"qas": [
{
"answers": [
{
"answer_start": 5163,
"text": "ഹൈദരലി"
}
],
"category": "SHORT",
"id": 1371,
"question": "1761 -ൽ മൈസൂരിന്റെ നിയന്ത്രണം പിടിച്ചെടുത്തത് ആര് ?"
},
{
"answers": [
{
"answer_start": 3605,
"text": ".1674-ൽ"
}
],
"category": "SHORT",
"id": 1372,
"question": "ശിവാജിക്ക് ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ കഴിഞ്ഞത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1373,
"question": " പഴയ സംസ്ഥാനത്തിന്റെ പുനസംഘടനയിലൂടെ ഡെക്കാൺ പ്രദേശം ഏതെല്ലാം സംസ്ഥാനങ്ങളുടെ ഭാഗമായി മാറി? "
},
{
"answers": [
{
"answer_start": 3004,
"text": "1591-ൽ"
}
],
"category": "SHORT",
"id": 1374,
"question": " മുഗൾ മേധാവിത്വം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട അക്ബറിന്റെ ഡെക്കാനിലേക്കുള്ള നയതന്ത്ര ദൗത്യം പരാജയപ്പെട്ടുത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 4342,
"text": "1761-ലെ "
}
],
"category": "SHORT",
"id": 1375,
"question": "മൂന്നാം പാനിപ്പട് യുദ്ധം നടന്നത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 32,
"text": "973-ൽ"
}
],
"category": "SHORT",
"id": 1376,
"question": " രാഷ്ട്രകൂടങ്ങളെ പുറത്താക്കി, കല്യാണിയിലെ ചാലൂക്യന്മാർ ഡെക്കാനിൽ തങ്ങളുടെ ഭരണം സ്ഥാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1377,
"question": "ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായത് ഏത് വർഷം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ലണ്ടൻ മട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും ആദ്യം ലത്തീനിൽ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു. 1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്. ഇന്ത്യയിൽ എത്തിയ ശേഷം മുംബയിലെ രാജ്‌കോട്ട് കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം ആവശ്യക്കാർക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജ്യേഷ്ഠന്റെ നിർബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന [ദക്ഷിണാഫ്രിക്കൻ]] വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു മോഹൻദാസിന്റെ ജോലി. 1893-ൽ ഗാന്ധി വീണ്ടുംദക്ഷിണാഫ്രിക്കയിൽ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക-സാമൂഹികനിലവാരത്തെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി. 1896-ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു. 1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരിയുടെ പുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം 1897 ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന ആദ്യത്തെ സംഭവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠുരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽകി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. യുദ്ധസമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ ചേർന്നതിന് പിന്നീട് അദ്ദേഹം ആദരിക്കപ്പെടുകയുണ്ടായി. ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബർ 27 ന് ഡി. എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി. . തുടർന്ന് 1903 ഫെബ്രുവരി 14-ന് ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. ജോഹന്നാസ്ബർഗിലായിരുന്നു താമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 4-ന് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം. ദക്ഷിണാഫ്രിക്കായിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. 1906-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി. ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6-ന് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നവംബർ 25-ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു.",
"qas": [
{
"answers": [
{
"answer_start": 5013,
"text": "1903 ഫെബ്രുവരി 14-ന് "
}
],
"category": "SHORT",
"id": 1378,
"question": "ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ട്രാൻസ്വാൾ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 4738,
"text": "1901 ഡിസംബർ 27 ന്"
}
],
"category": "SHORT",
"id": 1379,
"question": "ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെ ദുരവസ്ഥയെക്കുറിച്ച് ഗാന്ധിജി അവതരിപ്പിച്ചത് ഏത് വർഷത്തിൽ നടന്ന നാഷണൽ കോൺഗ്രസ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ ആയിരുന്നു ?"
},
{
"answers": [
{
"answer_start": 274,
"text": " അഭിഭാഷക വൃത്തി"
}
],
"category": "SHORT",
"id": 1380,
"question": "പഠനശേഷം ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നതിനുശേഷം ഗാന്ധിജി ഏത് ജോലിയിലാണ് പ്രവേശിച്ചത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1381,
"question": "ഇന്ത്യക്കാർ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകുന്നത് തടഞ്ഞ നിയമത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയതാര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1382,
"question": "ഇന്ത്യക്കാർ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകുന്നത് തടഞ്ഞ നിയമത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി മാർച്ച് നടത്തിയതെങ്ങോട്ടു?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ലാൽബാഗ് -ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഒരു ഉദ്യാനമാണ് ലാൽബാഗ്. മൈസൂർ ഹൈദർ അലി എന്ന അധികാരി ആയിരുന്നു ഈ ഉദ്യാനം കമ്മീഷൻ ചെയ്തത്, എങ്കിലും ഇത് പൂർത്തിയാക്കിയത് അദ്ദേഹത്തിനെ മകൻ ടിപ്പു സുൽത്താൻ ആണ്. 240 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ ഉദ്യാനം 1000 ലധികം സസ്യവർഗ്ഗങ്ങളുടെ ഒരു സംഭരണസ്ഥലമാണ്. ഈ ഉദ്യാനത്തിൽ എല്ലാ വർഷവും നടന്നുവരുന്ന ഫ്ലവർ ഷോ പ്രസിദ്ധമാണ്. ഈ ഉദ്യാനത്തിനു ചുറ്റും നിൽക്കുന്ന ടവറുകൾ സ്ഥാപിച്ചത് ബാംഗളൂരിന്റെ സ്ഥാപകനായ കെമ്പഗൗഡ ആണ്. ലാൽബാഗിനകത്തെ 3000 മില്ല്യൺ വർഷം പഴക്കമുള്ള പാറ ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. കബൺ പാർക്ക്കബൺ പാർക്ക്' നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഏകദേശം 250 ഏക്കറുകളിലായി പരന്ന് കിടക്കുന്നു. റോസ് പൂന്തോട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു. മറ്റൊരു പ്രത്യേകത ഈ പാർക്കിനകത്ത് സ്വകാര്യവാഹനങ്ങൾക്ക് പൊതുനിരത്തിൽ എന്നപോലെ സഞ്ചരിക്കാൻ അനുവാദമുണ്ട്. അത് കൊണ്ട് തന്നെ ഈ പാർക്ക് സിറ്റിയിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വഴിയുമാണ്(ഉദാഹരണത്തിനു ഹഡ്സൻ സ ർക്കിളിൽ നിന്ന് വിധാൻ സൗധ , മ്യൂസിയം റോഡ്, എന്നിങ്ങനെ). 1984 ലാണ് ഈ പാർക്ക് നിർമ്മിക്കപ്പെട്ടത് . ഇത് നിർമ്മിച്ചത് മേജർ ജനറൽ റിച്ചാർഡ് സാങ്കേ ആണ്. ഈ പാർക്കിൽ 68 ലധികം സസ്യലതാദികളും, 96 ലധികം ജീവജാല വർഗ്ഗങ്ങളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ടിപ്പുസുൽത്താൻ സമ്മർ പാലസ് . ഇത് സ്ഥിതി ചെയ്യുന്നത് കെ. ആർ. മാർകറ്റിന്റെ അടുത്താണ്. 1791 ൽ പണികഴിച്ച ഈ രണ്ടു നില കെട്ടിടം മുഴുവനായും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പലതരം കൊത്തുപണികളുള്ള, തൂണുകൾ കൊണ്ട് നിർമ്മിച്ച ഈ പാലസ് ടിപ്പുസുൽത്താന്റെ വേനൽക്കാല വസതിയായിരുന്നു. ബാംഗളൂർ പാലസ്: (1862) ൽ സ്ഥാപിക്കപ്പെട്ട ഈ പാലസ് ബാംഗളൂരിലെ ചരിത്രസ്മാരകങ്ങളിൽ ഒരു പ്രധാന ആകർഷണമാണ്. ഇംഗ്ലണ്ടിലെ വിൻഡ്‌സോർ പാലസിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. മായോ ഹാൾ : ഈ ഹാൾ നിർമ്മിച്ചിരിക്കുന്നത് ബ്രിട്ടീഷ് ഡിസൈനറായ ലോർഡ് മായോയുടെ ഓർമ്മയ്ക്കായിട്ടാണ്. കൃഷ്ണശില കൊണ്ടുള്ള കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ മൈസൂർ സംസ്ഥാനത്തെ (ഇന്നത്തെ കർണ്ണാടക) കെ. ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്.",
"qas": [
{
"answers": [
{
"answer_start": 1429,
"text": "ബാംഗളൂർ പാലസ്: "
}
],
"category": "SHORT",
"id": 1383,
"question": "ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിൽ ഒന്ന് ഏത് ?"
},
{
"answers": [
{
"answer_start": 518,
"text": "കബൺ പാർക്ക്കബൺ പാർക്ക്"
}
],
"category": "SHORT",
"id": 1384,
"question": "ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നേത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1385,
"question": "ബാംഗ്ലൂരിന്റെ സ്ഥാപകനാര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1386,
"question": "വിധാന സൗധ ഉത്ഘാടനം ചെയ്തത് ആര് ?"
},
{
"answers": [
{
"answer_start": 11,
"text": "ബാംഗ്ലൂരിലെ"
}
],
"category": "SHORT",
"id": 1387,
"question": "ഏത് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പാർക്കാണ് ലാൽബാഗ്.?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1388,
"question": "വിധാന സൗധ പണി കഴിപ്പിച്ചത് ആര് ?"
},
{
"answers": [
{
"answer_start": 1036,
"text": "മേജർ ജനറൽ റിച്ചാർഡ് സാങ്കേ"
}
],
"category": "SHORT",
"id": 1389,
"question": "കബൺ പാർക്ക് നിർമ്മിച്ചത് ആര്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മിക്കവാറും വർഷങ്ങൾ ഇന്ത്യ ഭരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഗവൺമെന്റ് ആയിരുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി) എന്നീ ദേശീയ പാർട്ടികളും മറ്റനേകം പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു. 1950-നും 1990-നും ഇടയിൽ രണ്ടു തവണയൊഴികെ ബാക്കി എല്ലാ തവണയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 1977-നും 1980-നും ഇടയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അധികാരത്തിലെത്തിയത്. 1989-ൽ ജനതാദൾ നയിച്ച ദേശീയസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം മാത്രമേ ഭരിക്കാനായുള്ളൂ. 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തൂക്കുമന്ത്രിസഭ രൂപവത്കരിച്ചു. പി. വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവണ്മെന്റ് 5 വർഷം പൂർത്തിയാക്കി. 1996–1998 കാലഘട്ടത്തിൽ ഇന്ത്യയിലെ ഫെഡറൽ ഗവൺമെന്റ് രംഗത്ത് ചെറു കാലയളവ് മാത്രം ഭരിച്ചിരുന്ന ഗവൺമെന്റുകൾ കാരണം നിരവധി പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായി. ബി. ജെ. പി നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് 1996-ൽ നിലവിൽ വന്നു. തുടർന്ന് കോൺഗ്രസും, ബിജെപിയും ഒഴിച്ചുള്ള കക്ഷികൾ കൂടിച്ചേർന്ന് ദേശീയ ഐക്യ സഖ്യം എന്ന പേരിൽ ഒരു മുന്നണിയുണ്ടാക്കുകയും അവർ ഭരണം കയ്യാളുകയും ചെയ്തു. 1998-ൽ ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിൽ ഒരു മുന്നണി രൂപവത്കരിക്കുകയും അവർ ഭരണത്തിലേറുകയും ചെയ്തു. ആദ്യമായി 5 വർഷം ഭരണം കയ്യാളിയ കോൺഗ്രസ്സിതര ഗവൺമെന്റാണിത്. 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യം കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ഭരണത്തിലേറുകയും ചെയ്തു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് ഈ സഖ്യം അധികാരത്തിലേറിയത്. ബിജെപിയായിരുന്നു പ്രധാന പ്രതിപക്ഷം.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1390,
"question": "2009 ലെ പൊതു തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയാണ് അധികാരത്തിൽ വന്നത്?"
},
{
"answers": [
{
"answer_start": 351,
"text": "1950-നും 1990-നും "
}
],
"category": "SHORT",
"id": 1391,
"question": " ഏതു കാലഘട്ടത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രണ്ട് തവണ ഒഴികെ എല്ലാ അവസരങ്ങളിലും അധികാരത്തിൽ വന്നത്?"
},
{
"answers": [
{
"answer_start": 66,
"text": "ഇന്ത്യ"
}
],
"category": "SHORT",
"id": 1392,
"question": "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1393,
"question": "ജവഹർലാൽ നെഹ്റുവിന് ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായ ആദ്യത്തെ വ്യകതി?"
},
{
"answers": [
{
"answer_start": 1423,
"text": "1998-ൽ"
}
],
"category": "SHORT",
"id": 1394,
"question": " ഇന്ത്യയിൽ 5 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ആദ്യത്തെ കോൺഗ്രസിതര സർക്കാർ ഏത് ?."
},
{
"answers": [
{
"answer_start": 678,
"text": "1989-ൽ"
}
],
"category": "SHORT",
"id": 1395,
"question": "ജനതാദളിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സർക്കാർ ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്നത് ഏതു വർഷം ?"
},
{
"answers": [
{
"answer_start": 1602,
"text": "2004-ൽ"
}
],
"category": "SHORT",
"id": 1396,
"question": " ഏതു വർഷത്തെ തിരഞ്ഞെടുപ്പിലാണ് ഐക്യ പുരോഗമന സഖ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വന്നത്? "
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "വിതസ്താ, ചന്ദ്രഭാഗാ, ഇരാവതീ, വിപാശാ, ശതദ്രുഃ എന്നിവയാണ് പേരിനു കാരണമായ അഞ്ചുനദികൾ. നദികളോടനുബന്ധിച്ച് പുരാണകഥകളുമുണ്ട്. ഉദാഹരണത്തിന് ഒരു ചാൺ (വിതസ്തി) വീതിയുള്ള പിളർപ്പിലൂടെ പുറത്തേക്കു ചാടുന്ന സ്രോതസ്സാണത്രെ വിതസ്ത. ഈ പേര് ഝലം എന്നായിത്തീർത്തനെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഹിമക്കട്ടകളുരുകിയുണ്ടാകുന്ന പ്രവാഹമാകയാൽ ജലം, ഹിമം എന്ന പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്ന് ഊഹം. വിപാശക്ക് പാശമുക്ത എന്നു വിവക്ഷ. സന്താനശോകം താങ്ങാനാവാതെ വസിഷ്ഠൻ കൈകാലുകൾ കയറു(പാശം) കൊണ്ട് വരിഞ്ഞുകെട്ടി നദിയിലേക്കെടുത്തു ചാടി ആത്മഹത്യക്കു ശ്രമിച്ചു. എന്നാൽ നദിയുടെ പ്രവാഹത്തിൽ കെട്ടുകളഴിഞ്ഞു പോയി, വസിഷ്ഠൻ സ്വതന്ത്രനായി. അങ്ങനെയാണ് നദിക്കു വിപാശാ എന്ന പേര് ലഭിച്ചതെന്നു കഥ. അതല്ല വ്യാസകുണ്ഡത്തിൽ നിന്നുദ്ഭവിക്കുന്നതിനാലാണ് ബിയസ് എന്ന പേരു വീണതെന്നും പറയപ്പെടുന്നു. അതേവിധത്തിൽ ശതദാ ദ്രവതീതി ശതദ്രുഃ എന്ന് വസ്ഷ്ഠൻ ശപിച്ചതു കാരണം അനേകം കൈവഴികളായി ഒഴുകിയ നദിയാണത്രെ ശതദ്രു. ഈ നദികൾക്ക് പുരാതന ഗ്രീക്കുകാർ അവരുടേതായ പേരുകളും നല്കി. ഈ അഞ്ചു നദികളുടേയും ഉദ്ഭവം ഹിമാലയ പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ മലനിരകളിൽ നിന്നാണ്. ഏറ്റവും വടക്കുള്ള ഝലം നദി ചെനാബിലേക്ക് ഒഴുകുച്ചേരുന്നത് ട്രിമ്മു എന്ന സ്ഥലത്തുവെച്ചാണ്. അതില്പിന്നീട് ഈ പ്രവാഹം ചെനാബ് എന്ന പേരിൽ അറിയപ്പെടുന്നു. ഇതിലേക്ക് അഹ്മദിപൂർ സിയാലിൽ വെച്ച് രാവി നദി കൂടിച്ചേരുന്നു, പേര് ചിനാബ് എന്നു തന്നെ.",
"qas": [
{
"answers": [
{
"answer_start": 949,
"text": "ഹിമാലയ പർവതത്തിന്റെ"
}
],
"category": "SHORT",
"id": 1397,
"question": "വിതസ്ത, ചന്ദ്രഭാഗ, ഐരാവതി, വിപാഷ, ശതദ്രു എന്നീ നദികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്"
},
{
"answers": [
{
"answer_start": 331,
"text": "ജലം, ഹിമം"
}
],
"category": "SHORT",
"id": 1398,
"question": "ഏത് വാക്കിൽ നിന്നാണ് വെള്ളം ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നത്?"
},
{
"answers": [
{
"answer_start": 799,
"text": "വസ്ഷ്ഠൻ "
}
],
"category": "SHORT",
"id": 1399,
"question": "ആരുടെ ശാപം കാരണമാണ് സത്ലജ് നദി പല വഴികളിലൂടെ ഒഴുകിക്കൊണ്ടിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1400,
"question": "കപൂർത്തലയ്ക്കടുത്തുള്ള സത്‌ലജ് നദിയിലേക്ക് ഒഴുകുന്ന ഒരു ചെറിയ നദി ഏത് ?"
},
{
"answers": [
{
"answer_start": 1216,
"text": "ചിനാബ്"
}
],
"category": "SHORT",
"id": 1401,
"question": "ബഹാവൽപൂരിനടുത്തുള്ള ചെനാബും സത്‌ലേജും സംഗമിച്ചതിന് ശേഷം അരുവിയുടെ പേര് എന്തായി മാറുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "വിദേശ വ്യാപാരത്തിന് ചുങ്കം ചുമത്തിയിരുന്നു. ആയുധ നിർമ്മാണം, തോണി-കപ്പൽ നിർമ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു. നൂൽ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകൾ ആയിരുന്നു. മിക്കവാറും എല്ലാ ഉത്പന്നങ്ങക്കും നിർമ്മാണ വേളയിലും വില്പന വേളയിലും നികുതി ഒടുക്കേണ്ടീയിരുന്നു. നികുതി വണിക്കുകൾ ഒന്നായി കൊടുക്കേണ്ടതായിരുന്നു. വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം. വിദേശിയരുമായുള്ള സമ്പർക്കം നിമിത്തം വസ്ത്രധാരണരീതിയിലും മാറ്റങ്ങൾ വന്നു തുടങ്ങി. കുടുക്കുകൾ ഇല്ലാത്ത മേൽ വസ്ത്രം ഇക്കാലത്ത് പ്രചരിച്ചിരുന്നു. സാമ്പത്തികമായി ഭദ്രത കൈവന്നിരുന്നു. ഏക നാണയ വ്യവസ്ഥ നിലവിൽ നിന്നിരുന്നതിനാൽ വിനിമയം എളുപ്പമായിരുന്നു. എന്നിരുന്നാലും കൈമാറ്റ സമ്പ്രദായവും നില നിന്നു. വ്യാപരികളും മറ്റും വലിയ സമ്പന്നരായിത്തീർന്നു. പലിശക്ക് പണം കൊടുക്കുന്ന ഏർപ്പാട് ചിലർ നടത്തിപ്പോന്നു. 15 ശതമാനാമായിരുന്നു പലിശ. നികുതി വെട്ടിപ്പ് നടന്നിരുന്നു എങ്കിലും കടുത്ത ശിക്ഷയായതിനാൽ തുലോം കുറവായിരുന്നു. ദേവവർമ്മൻഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ബൃഹദ്രഥൻ. ക്രി. മു. 197 മുതൽ ക്രി. മു. 185 വരെ ബൃഹദ്രഥൻ രാജ്യം ഭരിച്ചു. പാടലീപുത്രം തലസ്ഥാനമായ മൗര്യ സാമ്രാജ്യത്തിന്റെ പ്രദേശങ്ങൾ അശോകന്റെ കാലത്തുനിന്നും ബൃഹദ്രഥൻ അധികാരമേറ്റപ്പൊഴേയ്ക്കും ഗണ്യമായി ചുരുങ്ങിയിരുന്നു. ബൃഹദ്രഥന്റെ സേനാനായകനായ പുഷ്യമിത്ര ശുംഗൻ ക്രി. മു. 185-ൽ ബൃഹദ്രഥനെ കൊന്ന് കിരീടധാരിയായി.",
"qas": [
{
"answers": [
{
"answer_start": 360,
"text": "വിദേശിയരുമായുള്ള സമ്പർക്കം"
}
],
"category": "SHORT",
"id": 1402,
"question": "മൗര്യ രാജവംശക്കാലത്തു വസ്ത്രധാരണത്തിലും ചമയത്തിലും മാറ്റത്തിന് കാരണമായതെന്ത് ?"
},
{
"answers": [
{
"answer_start": 919,
"text": "ബൃഹദ്രഥൻ."
}
],
"category": "SHORT",
"id": 1403,
"question": "ബിസി 197 മുതൽ ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാ വ് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 113,
"text": "നൂൽ നൂല്പ്, നെയ്ത്ത്, ഖനനം"
}
],
"category": "SHORT",
"id": 1404,
"question": "മൗര്യ രാജവംശക്കാലത്തെ ശ്രദ്ധേയമായ വാണിജ്യ മേഖലകൾ ഏതെല്ലാമായിരുന്നു?"
},
{
"answers": [
{
"answer_start": 1156,
"text": "പുഷ്യമിത്ര ശുംഗൻ"
}
],
"category": "SHORT",
"id": 1405,
"question": "ബി.സി 185 ൽ, ബൃഹദ്രഥനെ വധിച്ചു കിരീടധാരണം ചെയ്തതാര്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1406,
"question": "180 ബി സി യിൽ, വടക്കുപടിഞ്ഞാറൻ ഇന്ത്യ ആക്രമിച്ച ഗ്രീക്കോ-ബാക്ട്രിയൻ രാജാവ് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 43,
"text": "ആയുധ നിർമ്മാണം, തോണി-കപ്പൽ നിർമ്മാണം"
}
],
"category": "SHORT",
"id": 1407,
"question": "മൗര്യ രാജവംശക്കാലത്തു ഏതെല്ലാം വസ്തുക്കളാണ് ആണ് നികുതി രഹിതമായിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1408,
"question": "ദിമിത്രിയസിന്റെ പിൻഗാമികൾ ഏത് രാജാക്കന്മാരുമായാണ് നിരവധി യുദ്ധങ്ങൾ നടത്തിയത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ജർമ്മൻ സർക്കാർ അനുവദിച്ചു ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന അലക്സാണ്ടർ വെർത്തും സുഭാസ് ചന്ദ്ര ബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ജർമ്മൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘(Free India Centre)' അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, എ. സി. നമ്പ്യാർ, എൻ. ജി. ഗണപതി, അബീദ് ഹസ്സന്, എം. ആർ. വ്യാസ്, ഗിരിജാ മുഖർജി, തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു ജർമ്മനിയിൽ ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു,ആസാദ് ഹിന്ദ് റേഡിയോ വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുകഇന്ത്യൻ രാഷ്ട്രീയം, സംസ്കാരം, കല, തത്ത്വശാസ്ത്രം, സാമ്പത്തികം, തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ‘ആസാദ് ഹിന്ദ് ദിനപത്രം’ ഇംഗ്ലീഷിലും, മറ്റു യൂറോപ്യൻ ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്യുക. ജർമ്മൻ അധിനിവേശപ്രദേശങ്ങളിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കുക . സ്വതന്ത്രഭാരതകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാക്കുക. ഇന്ത്യൻ ലീജിയൺ എന്ന ഇന്ത്യൻ ദേശീയസേനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു.",
"qas": [
{
"answers": [
{
"answer_start": 678,
"text": "1941"
}
],
"category": "SHORT",
"id": 1409,
"question": "ജർമ്മൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക ഇന്ത്യൻ വകുപ്പ് സ്ഥാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 678,
"text": "1941"
}
],
"category": "SHORT",
"id": 1410,
"question": " സുബാഷ് ചന്ര ബോസ് ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 977,
"text": "എ. സി. നമ്പ്യാർ, എൻ. ജി. ഗണപതി,"
}
],
"category": "SHORT",
"id": 1411,
"question": " സുബാഷ് ചന്ര ബോസ് ബെർലിനിൽ കണ്ടെത്തിയ ചില ദേശസ്നേഹികളും അനുയായികൾ ആരെല്ലാം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1412,
"question": "ജനഗണമന എന്ന കവിതയുടെ രചയിതാവ് ആര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1413,
"question": "ബെർലിനിലെ സ്വതന്ത്ര ഭാരത് കേന്ദ്രം ഏത് ഗാനമാണ് അവരുടെ ദേശീയഗാനായി അംഗീകരിച്ചത് ? "
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ് വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി. വ. 950 ലാണ് വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു. തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി. ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഒരു അസാധാരണ ഗ്രന്ഥമാണ് മഹാഭാരതം എന്നാണ് അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത് 8000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത് 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച് യുദ്ധം ചെയ്തു എന്നാണ് പറയുന്നത്. ക്രിസ്തുവിനു മുമ്പ് 3102 ആണ് അതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഭാരതകഥയുടെ ആദ്യരൂപം എന്നാണ് ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട് മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ് അഞ്ഞൂറുമുതൽ ഇന്നു വരെ അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1414,
"question": "വ്യാസന്റെ മറ്റൊരു പേര് എന്തായിരുന്നു?"
},
{
"answers": [
{
"answer_start": 411,
"text": "ശ്രീ ഗണപതി"
}
],
"category": "SHORT",
"id": 1415,
"question": "വ്യാസന്റെ അഭിപ്രായത്തിൽ കവി കണ്ട മനുഷ്യ കഥ എഴുതി സൂക്ഷിച്ചതാര്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1416,
"question": "ബുദ്ധന്റെ മുൻ ജന്മത്തിലെ പേര് എന്തായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് ?"
},
{
"answers": [
{
"answer_start": 711,
"text": "മഹാഭാരതം"
}
],
"category": "SHORT",
"id": 1417,
"question": " നൂറ്റാണ്ടുകളായി നിരവധി ആളുകളുടെ പ്രതിഭാധനമായ സൃഷ്ടികളിൽ നിന്ന് ഉരുത്തിരിഞ്ഞ അസാധാരണമായ ഒരു പുസ്തകം എന്ന് ചരിത്രകാരന്മാ ർ വിശ്വസിക്കുന്ന പുസ്തകം ഏതു?"
},
{
"answers": [
{
"answer_start": 93,
"text": "3800 വർഷം മുൻപാണ്"
}
],
"category": "SHORT",
"id": 1418,
"question": "ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വ്യാസൻ എത്ര വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത് ?"
},
{
"answers": [
{
"answer_start": 1518,
"text": "ബുദ്ധമതത്തിന്റെ"
}
],
"category": "SHORT",
"id": 1419,
"question": "ഏതു മതത്തിന്റെ ആവിര്ഭാവകാലം മുതൽ മഹാഭാരതം നിലനിൽക്കുന്നുണ്ട് ?"
},
{
"answers": [
{
"answer_start": 206,
"text": "ഹസ്തിനാപുരത്തിൽ"
}
],
"category": "SHORT",
"id": 1420,
"question": "എവിടെ നടത്തിയ ഉത്ഖനനങ്ങളാണ് വേദകാലം കഴിഞ്ഞ് AD 950 -ൽ വ്യാസൻ ജനിച്ചു എന്ന് സൂചിപ്പിക്കുന്നത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ശക്തിയുണ്ടെങ്കിൽ അഗ്നിദേവൻ ഹനുമാന് കുളിർമ്മയേകട്ടെ എന്നു പ്രാർത്ഥിച്ചു. ലങ്ക ആകമാനം വീക്ഷിച്ച ഹനുമാൻ ഒരാട്ടഹാസത്തോടെ തന്നെ ബന്ധിച്ച കയർ പൊട്ടിച്ചു , മാളികകളിൽ നിന്നും മാളികകളിലേക്കു ചാടി ലങ്കാനഗരത്തിന് തീവെച്ചു. ലങ്കാനഗരത്തിൽ മുഴുവൻ ഹനുമാൻ തീ പടർത്തിയെങ്കിലും വീഭിഷണന്റെ ഗൃഹത്തിന് ഹനുമാൻ തീ വെച്ചില്ല. ലങ്കയിൽ ആളിപടർന്ന തീ , സീത വസിക്കുന്ന അശോകവനത്തിലും എത്തിയില്ല. സമുദ്രത്തിൽ വാൽ മുക്കി തീ അണച്ചതിനു ശേഷം സീതയെ ഒന്നു കൂടെ കണ്ടു നമസ്കരിച്ചു , ഹനുമാൻ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി. ആഹ്ലാദാരവങ്ങളോടെ വാനരവൃന്ദം ഹനുമാനെ സ്വാഗതം ചെയ്തു. \"കണ്ടു സീതയെ\" എന്ന രണ്ടു വാക്കിൽ ഹനുമാൻ കൂട്ടുകാരെ കാര്യം ഗ്രഹിപ്പിച്ചു. കോലാഹലത്തോടെ കിഷ്കിന്ധയിലേക്ക് മടങ്ങിയ വാനരന്മാർ സുഗ്രീവന്റെ പ്രിയപ്പെട്ട തോട്ടമായ മധുവനത്തിൽ പ്രവേശിച്ചു ആവോളം മധു പാനം ചെയ്തു ബോധം നഷ്ടപെട്ടു തോട്ടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും കാവൽക്കാരനായ ദധിമുഖനെ അടിച്ചിടുകയും ചെയ്യുന്നു. ദധിമുഖൻ സുഗ്രീവനോട് ചെന്നു പരാതി പറഞ്ഞെങ്കിലും സുഗ്രീവൻ സന്തോഷിക്കയാണ് ചെയ്‌തതു , കാരണം സീതയെ വാനരവീരന്മാർ കണ്ടെത്തിയെന്നും അതിന്റെ ആഹ്ലാദപ്രകടനമാണ് അവർ കാട്ടുന്നതെന്നും അദ്ദേഹത്തിന് പിടികിട്ടി. ഹനുമാൻ രാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു . സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു. സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു. അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. ഹനുമാന്റെ വിവരണങ്ങളിൽ നിന്നും കോട്ടകളും കിടങ്ങുകളാലും ലക്ഷക്കണക്കിന് രാക്ഷസന്മാരാലും സംരക്ഷിക്കപ്പെട്ട , ശിലായന്ത്രങ്ങളും ബാണയന്ത്രങ്ങളും കൊണ്ടു സുസജ്ജമായ ത്രികൂട പർവത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന സുവർണലങ്കയെ കുറിച്ചു രാമനു വ്യക്തമായ ചിത്രം ലഭിച്ചു. എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ 'വിജയം' എന്ന ശുഭമുഹൂർത്തത്തിൽ വൻപടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു. അംഗദൻ, ഹനുമാൻ, ജാമ്പവാൻ , നളൻ, നീലൻ, ദ്വിവിതൻ , മൈന്ദൻ , പനസൻ ,ശരഭൻ, ഗജൻ, ഗവാഷൻ, സുഹേഷ്‌ണൻ, ശതബലി, വേഗദർശി, ഗന്ധമാദനൻ , വിനതൻ , കുമുദൻ , പ്ലവഗൻ എന്നീ ശക്തരായ വാനരന്മാർ നേതൃത്ത്വം നൽകുന്ന സുഗ്രീവന്റെ വാനരസൈന്യം കടലിളകി വരുന്നതുപോലെ മുന്നോട്ടു നീങ്ങി. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു , സമുദ്രം കടക്കുന്ന മാർഗങ്ങളെക്കുറിച്ചു ആലോചിച്ചു. ഹനുമാൻ ലങ്കയിൽ വരുത്തിയ നാശങ്ങൾക്കു ശേഷം രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. രാമനുമായുള്ള യുദ്ധം അനിവാര്യമാണെന്നു മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ സീതയെ രാമനു തിരിച്ചു നൽകി യുദ്ധം ഒഴിവാക്കി രാക്ഷസകുലത്തെ രക്ഷിക്കണം എന്നഭിപ്രായപ്പെട്ട രാവണന്റെ അനുജൻ വിഭീഷണനെ രാവണനും ഇന്ദ്രജിത്തും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. കോപിഷ്ടനും നിരാശനുമായ വിഭീഷണൻ , അനിലൻ , അനലൻ , ഹരൻ , സമ്പാതി എന്നീ വിശ്വസ്തരായ നാലു സേവകരോടൊപ്പം ലങ്കയുപേക്ഷിച്ചു രാമന്റെ മുന്നിൽ എത്തി അഭയം അഭ്യർഥിച്ചു. രാമൻ വിഭീഷണനു അഭയം നൽകുക മാത്രമല്ല അദ്ദേഹത്തെ സമുദ്രജലം കൊണ്ട് അഭിഷേകം ചെയ്തു ലങ്കയുടെ രാജാവായി പ്രഖ്യാപിച്ചുസുഗ്രീവനെ പാട്ടിലാക്കി കിഷ്കിന്ധയിലേക്ക് തിരിച്ചയക്കാൻ വേണ്ടി രാവണൻ തന്റെ വിശ്വസ്ത മന്ത്രിയായ ശുകനെ അയച്ചു. പക്ഷി വേഷത്തിലെത്തിയ ശുകൻ ആകാശത്തു നിന്നുകൊണ്ട് സുഗ്രീവനെ വശത്താക്കാൻ ശ്രമിച്ചു . ശുകന്റെ വാക്കുകൾ കേട്ട് കുപിതനായ സുഗ്രീവൻ വാനാരന്മാരോട് അവനെ പിടികൂടാൻ പറഞ്ഞു . ശുകനെ ചാടി പിടികൂടിയ വാനരൻമ്മാർ അവനെ ഇടിക്കാനും തൊഴിക്കാനും തൂവലുകൾ പറിച്ചെടുക്കാനും തുടങ്ങി. വാനര പീഡനത്താൽ അവശനായ ശുകനെ രാമന്റെ മുന്നിൽ ഹാജരാക്കി. ശുകൻ ദൂതനായത് കൊണ്ട് അവനെ വെറുതെ വിടാൻ രാമൻ കല്പിച്ചു. വിഭീഷണന്റെ അഭിപ്രായ പ്രകാരം ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാൻ മാർഗം കാട്ടിത്തരാൻ വേണ്ടി രാമൻ മൂന്നു ദിവസം സമുദ്രതീരത്തു ദർഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവൻ പ്രത്യക്ഷപെട്ടില്ല. കുപിതനായ രാമൻ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാൻ ഒരുങ്ങിയപ്പോൾ സാഗരദേവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും , താൻ അതു തിരമാലകൾ മൂലം ചിതറിപ്പോവാതെ പൃഷ്‌ടോപരി താങ്ങി നിർത്തികൊള്ളാമെന്നും വരുണൻ രാമനെ അറിയിച്ചു. രാമൻ തൊടുത്ത ബ്രഹ്‌മാസ്ത്രത്തെ തന്റെ വടക്കു ഭാഗത്തായി , ക്രൂരരാക്ഷസന്മാർ നിവസിക്കുന്ന ദ്രുമകല്യ എന്ന സ്ഥലം ലക്ഷ്യമാക്കി പ്രയോഗിക്കാൻ വരുണൻ അഭ്യർഥിച്ചു. വരുണദേവന്റെ നിർദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകർമ്മാവിന്റെ പുത്രനായ നളന്റെ മേൽനോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട വൻപാറകളും മുള , കടമ്പു, കരിമ്പന, കരിമരുത് , നീർമരുത്, കുടകപ്പാല തുടങ്ങിയ മരങ്ങളും കടലിലേക്ക് പറിച്ചിട്ടു. നളന്റെയും നീലന്റെയും നേത്രത്വത്തിൽ വെറും അഞ്ചു ദിവസം കൊണ്ടു നൂറു യോജന നീളം സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിർമ്മാണം വാനരപ്പട പൂർത്തീകരിച്ചു. രാമനും വാനര സൈന്യവും സേതുമാർഗ്ഗം ലങ്കയിൽ പ്രവേശിച്ചു. ലങ്കയിലെത്തിയ രാമനും സൈന്യവും സുവേല പർവതത്തിന്റെ താഴ്വരയിൽ തമ്പടിച്ചു . വാനരസൈന്യത്തിന്റെ ശക്തിയും ബലവും എണ്ണവും ഉള്ളുകളികളും അറിഞ്ഞു വരാൻ രാവണനിർദ്ദേശത്താൽ വീണ്ടും ശുകനും ഒപ്പം സാരണനും വാനരവേഷത്തിൽ രാമന്റെ സൈന്യത്തിൽ കടന്നു കൂടി വിവരങ്ങൾ ശേഖരിക്കവേ വിഭീഷണൻ അവരെ തിരിച്ചറിഞ്ഞു പിടികൂടി രാമന്റെ മുന്നിൽ എത്തിച്ചു. വന്നകാര്യം പൂർത്തികരിച്ചു മടങ്ങാനും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിഭീഷണൻ പറഞ്ഞു തരുമെന്നും , തന്റെ ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും ഒടുങ്ങാൻ തയ്യാറാക്കുക എന്നു രാവണനെ അറിയിക്കുക എന്നും രാമൻ അവരോട് പറഞ്ഞ ശേഷം വിട്ടയച്ചു. രാവണന്റെ മുന്നിലെത്തിയ ശുകസാരണന്മാർ നടന്നതെല്ലാം രാക്ഷസരാജനെ അറിയിച്ചു. രാമനും ലക്ഷ്മണും സുഗ്രീവനും വിഭീഷണനും നാലു പേർ മതി ലങ്കയെ നശിപ്പിക്കാണെന്നും വാനരസേന വെറും കാഴ്ച്ചക്കാരായി നോക്കി നിന്നാൽ മാത്രം മതിയെന്നും അവർ രാവണനെ അറിയിച്ചു.",
"qas": [
{
"answers": [
{
"answer_start": 618,
"text": "കിഷ്കിന്ധയിലേക്ക്"
}
],
"category": "SHORT",
"id": 1421,
"question": "എവിടേക്കു മടങ്ങിയ കുരങ്ങുകളാണ് സുഗ്രീവന്റെ പ്രിയ പ്പെട്ട പൂന്തോട്ടത്തിൽ പ്രവേശിച്ചത് ?"
},
{
"answers": [
{
"answer_start": 325,
"text": "സീത വസിക്കുന്ന അശോകവനത്തിലും"
}
],
"category": "SHORT",
"id": 1422,
"question": "ലങ്കയിൽ പടർന്ന തീ എവിടെ മാത്രമാണ് എത്താതിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1423,
"question": "രാവണൻ ആരെയാണ് കളിയാക്കിയത്?"
},
{
"answers": [
{
"answer_start": 72,
"text": "ലങ്ക"
}
],
"category": "SHORT",
"id": 1424,
"question": "ഏതു നഗരം മുഴുവൻ കണ്ട ഹനുമാനാണ് കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാടി നഗരത്തിനു മുഴുവൻ തീയിട്ടത് ?\n"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1425,
"question": "വാനരരുടെ വിശാലമായ സൈന്യത്തെ രാവണൻ കണ്ടത് എവിടെ വച്ചായിരുന്നു?"
},
{
"answers": [
{
"answer_start": 1111,
"text": "സീതയുടെ ചൂഡാരത്‌നം"
}
],
"category": "SHORT",
"id": 1426,
"question": "ഹനുമാൻ രാമന് എന്താണ് സമർപ്പിച്ചത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1427,
"question": " ജനക്കൂട്ടം വളരെ ആവേശത്തോടെ സ്വീകരിച്ചത്ആരെയാണ് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുൾ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവൺമെന്റിൽ റെയിൽവേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ. രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരിൽക്കണ്ട് രാജഗോപാൽ നിർദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരൻ, 'കലാം അയ്യർ' എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാൽ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലർ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താൻ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചതെന്നും രാജഗോപാൽ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിർദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ് കോൺഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു.",
"qas": [
{
"answers": [
{
"answer_start": 154,
"text": " ഒ. രാജഗോപാലാണ്"
}
],
"category": "SHORT",
"id": 1428,
"question": "വാജ്‌പേയ് സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്ന ഒരു മലയാളി ആരായരിന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1429,
"question": " കലാമിന്റെ പിൻഗാമിയായ രാഷ്ട്രപതി ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 1269,
"text": "ചാച്ചാ കലാം"
}
],
"category": "SHORT",
"id": 1430,
"question": "കുട്ടികളുമായി ഇടപഴകാനും സംസാരിക്കാനും സമയം കണ്ടെത്തിയിരുന്ന കലാമിനെ കുട്ടികൾ എന്ത് പേരാണ് വിളിക്കാറുണ്ടായിരുന്നത് ?"
},
{
"answers": [
{
"answer_start": 287,
"text": "കലാം"
}
],
"category": "SHORT",
"id": 1431,
"question": "ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ ശാസ്ത്രജ്ഞൻ ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ശേഷം ഗ്യാനേന്ദ്ര മഹാരാജാവ് സ്ഥാനമേറ്റു. ൨൦൦൨(2002)ൽ രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു ഏപ്രിൽ 24,2006 ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. 1996 മുതൽ 2006 വരെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഗവണ്മൻറും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മവോയിസ്റ്റ്)'ഉം തമ്മിലുള്ള യുദ്ധം മവോയിസ്റ്റ് ആഭ്യന്തര യുദ്ധം അഥവാ നേപ്പാളിലെ ജനകീയ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ സ്ഥാപിക്കുക എന്നതായിരുന്നു. 1996 ഫെബ്രുവരി 13 നാണ് ഈ യുദ്ധം തുടങ്ങിയത്. മവോയിസ്റ്റ് കൾ കൊലപ്പെടുത്തിയ 4000 പേരും ഗവണ്മെന്റിനാൽ കൊല്ലപ്പെട്ട 8200 പേരും ഉൾപെടെ ഏകദേശം 12700 പേർ കൊല്ലപ്പേട്ടു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' രൂപികരിച്ച് യുദ്ധം അവസാനിപ്പിച്ചു . 1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു. 2007 ഡിസംബർ 27 താൽകാലിക പാർലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. . 2008 മേയ് 28-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു. അന്നു മുതൽ നേപ്പാൾ മതേതര, ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി. ഇതോടെ നേപ്പാളിലെ രാജഭരണത്തിനും അന്ത്യം കുറിക്കപ്പെട്ടു. ബീരേന്ദ്ര രാജ്യാന്തര കണ്വെഷൻ സെന്ററിൽ ചേർന്ന ഭരണ ഘടന അസംബ്ലിയാണ് നേപ്പാളിനെ റിപ്പബ്ലിക് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു അംഗീകാരം നൽകിയത്. പ്രധാന മന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കു വേണ്ടി അഭ്യന്തര മന്ത്രി കൃഷ്ണ പ്രസാദാണു പ്രഖ്യാപനം നടത്തിയത്.",
"qas": [
{
"answers": [
{
"answer_start": 83,
"text": "2005ൽ "
}
],
"category": "SHORT",
"id": 1432,
"question": " നേപ്പാളിൽ അടിയന്തരാവസ്ഥ പി പ്രഖ്യാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1433,
"question": "പ്രചണ്ഡ നേപ്പാൾ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പുതിയ പ്രധാനമന്ത്രി ആര് ?"
},
{
"answers": [
{
"answer_start": 1344,
"text": "2007 ഡിസംബർ 27"
}
],
"category": "SHORT",
"id": 1434,
"question": "നേപ്പാളിനെ ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1435,
"question": "നേപ്പാളിൽ രാജ്യത്തിന്റെ തലവൻ ആരാണ് ?"
},
{
"answers": [
{
"answer_start": 377,
"text": "1996 മുതൽ 2006 വരെ"
}
],
"category": "SHORT",
"id": 1436,
"question": "സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ്) തമ്മിലുള്ള യുദ്ധം, മാവോയിസ്റ്റ് ആഭ്യന്തരയുദ്ധം ഏത് വര്ഷം മുതൽ ഏത് വര്ഷം വരെ നീണ്ടു നിന്നു?"
},
{
"answers": [
{
"answer_start": 309,
"text": ".മെയ് 18, 2006"
}
],
"category": "SHORT",
"id": 1437,
"question": " നേപ്പാളിനെ ഒരു മതേതര രാജ്യമായി പ്രഖ്യാപിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 1455,
"text": "2008 മേയ് 28-ന് "
}
],
"category": "SHORT",
"id": 1438,
"question": "നേപ്പാളിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് ഏത് വര്ഷം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു. ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു.",
"qas": [
{
"answers": [
{
"answer_start": 874,
"text": "ഇരുപത്തിരണ്ട്"
}
],
"category": "SHORT",
"id": 1439,
"question": "രാമേശ്വരം ക്ഷേത്രത്തിനുള്ളിൽ എത്ര പുണ്യ കുളങ്ങൾ ഉണ്ട് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1440,
"question": "ലങ്കയുടെ ഭരണാധികാരിയായി വിഭീഷണനെ കിരീടമണിയിച്ചതാര് ?"
},
{
"answers": [
{
"answer_start": 684,
"text": "ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ)"
}
],
"category": "SHORT",
"id": 1441,
"question": "രമേശ്വരം ക്ഷേത്രത്തിനുള്ളിലെ ഒരു പ്രധാന സവിശേഷത എന്ത് ?"
},
{
"answers": [
{
"answer_start": 368,
"text": "ശ്രീ രാമനാഥസ്വാമിക്ഷേത്രം"
}
],
"category": "SHORT",
"id": 1442,
"question": "തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രം ഏത് ?"
},
{
"answers": [
{
"answer_start": 1265,
"text": "കോദണ്ഡരാമക്ഷേത്രം"
}
],
"category": "SHORT",
"id": 1443,
"question": "രാമേശ്വരത്തിന് തെക്ക് ഭാഗത്തു ഏകദേശം ഏഴ് കിലോമീറ്റർ അകലെ ധനുഷ്കോടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയുന്ന പ്രസിദ്ധ ക്ഷേത്രം ഏത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1444,
"question": "ആരു ശ്രീരാമനെ ആരാധിച്ച സ്ഥലമാണ് രാമേശ്വരം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി. സി. ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു. ബി. സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ,ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ സിംഹളർ. എ. ഡി. ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി. സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്. ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. 'മഹാവoശ'യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി. സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താണ്ടിയെത്തിയ വിജയൻ, ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ. സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. അനുരാധപുരംകേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്. ബി. സി. 600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 'മഹാവംശ' പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്. കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്. പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമാണ്. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ ഉയർന്നു വന്നു. വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു. [5]ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു. 1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ് ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു. കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്. കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും. 1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു. ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്. 1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്. ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.",
"qas": [
{
"answers": [
{
"answer_start": 1949,
"text": "ഗുജറാത്തിലെ ലലാരാത്ത"
}
],
"category": "SHORT",
"id": 1445,
"question": "\"മഹാവംശ\"യില്‍ പറയുന്നത് അനുസരിച്ച് സിംഹള വംശത്തിന്‍റെ ഉത്ഭവസ്ഥാനം?"
},
{
"answers": [
{
"answer_start": 98,
"text": " മഹാവംശം, ദീപവംശം"
}
],
"category": "SHORT",
"id": 1446,
"question": "ശ്രീലങ്കയുടെ ചരിത്രം പ്രതിപാദിക്കുന്ന ബുദ്ധമത രചനകള്‍ ഏതെല്ലാം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1447,
"question": "ശ്രീലങ്കയിൽ യുണൈറ്റഡ് നാഷണൽ പാർട്ടി രൂപീകരിച്ചതാര്?"
},
{
"answers": [
{
"answer_start": 1414,
"text": "വിജയൻ എന്ന രാജാവുമായി "
}
],
"category": "SHORT",
"id": 1448,
"question": "സിംഹള രാജവംശം സ്ഥാപിച്ചത് ആര്?"
},
{
"answers": [
{
"answer_start": 3539,
"text": "കൊളംബോയിൽ "
}
],
"category": "SHORT",
"id": 1449,
"question": "പോര്‍ച്ചുഗീസുകാര്‍ ശ്രീലങ്കയില്‍ ആധിപത്യം സ്ഥാപിച്ചത് ഏത് നഗരത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു?"
},
{
"answers": [
{
"answer_start": 4358,
"text": " മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് "
}
],
"category": "SHORT",
"id": 1450,
"question": "ശ്രീലങ്കയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ആദ്യമായി തുടങ്ങിയ പാര്‍ട്ടിയുടെ പേര് എന്ത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1451,
"question": "ശ്രീലങ്കൻ സ്വാതന്ത്ര്യ നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തതേത് സമയത്തു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഷേർഷായുടെ ഭരണസംവിധാനം അക്ബർ വികസിപ്പിച്ചെടുത്തു. കേന്ദ്രീകൃത ഭരണമാണു ഇദ്ദേഹത്തിന്റെ കാലത്തു നിലവിലിരുന്നത്. ഏകാധിപത്യത്തിലും രാജവാഴ്ചയിലുമാണ് അക്ബർ വിശ്വസിച്ചിരുന്നത്. ചക്രവർത്തിയുടെ ആജ്ഞാനുവർത്തികളായി മന്ത്രിമാരും വകുപ്പധ്യക്ഷന്മാരും നിയമിതരായി. 'വക്കീൽ' (പ്രധാന മന്ത്രി: മേലന്വേഷണം), 'ദിവാൻ' (ധനകാര്യം), 'ബക്ഷി' (സൈനികകാര്യങ്ങൾ), 'സദർ' (മതകാര്യം) എന്നിവയ്ക്കു മന്ത്രിപ്രമുഖന്മാരും അവർക്കു പുറമേ വകുപ്പധ്യക്ഷന്മാരും അസംഖ്യം മറ്റുദ്യോഗസ്ഥന്മാരും ഭരണകാര്യങ്ങൾ നിർവഹിച്ചുവന്നു. വിശാലമായ മതനിരപേക്ഷത അദ്ദേഹത്തെ പ്രശസ്തനാക്കി. അമുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്നു ജിസിയ എന്ന നികുതി അദ്ദേഹം എടുത്തുകളഞ്ഞു. നിരക്ഷരനായ മുഗൾ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം ദീൻ ഇലാഹി എന്ന മതം രൂപവത്കരിച്ചു. എല്ലാ മതവിഭാഗക്കാരെയും ഭരണകാര്യത്തിൽ പങ്കെടുപ്പിക്കുകയെന്ന നയം അക്ബർ ആവിഷ്കരിച്ചു. 'മൻസബ്ദാരി' സമ്പ്രദായത്തിലാണ് ഉദ്യോഗസ്ഥന്മാരുടെ പദവി നിശ്ചയിക്കപ്പെട്ടിരുന്നത്. കാര്യശേഷിക്കനുസരിച്ച് പദവി ഉയർത്തുകയെന്ന ചക്രവർത്തിയുടെ നയം ഭരണകൂടത്തിന്റെ കഴിവ് വർദ്ധിപ്പിച്ചു. രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങൾ വഹിക്കുന്ന ഒരു സുബേദാറുടെ മേൽനോട്ടത്തിലുള്ള സുബാ എന്നു വിളിച്ചിരുന്ന പ്രവിശ്യകളായി സാമ്രാജ്യം വിഭജിച്ചിരുന്നു. ഓരോ സുബാകൾക്കും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദിവാൻ എന്ന ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. സുബാകളിലെ ക്രമസമാധാന നില കാത്തു സൂക്ഷിക്കുന്നതിന് സുബേദാർമാരെ സഹായിക്കുന്നതിന് മറ്റു ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ബക്ഷി എന്നു വിളിക്കുന്ന സൈനിക ധനകാര്യസ്ഥന് മതപരവും സാമൂഹികവുമായ കാര്യങ്ങൾക്കുള്ള സദ്‌ർ എന്നു വിളിക്കുന്ന മന്ത്രിയും ഫൗജ്ദാർ എന്ന സൈന്യാധിപരും കോത്വാൽ എന്ന നഗര കാവൽസേനാനായകരും ഈ ഉദ്യോഗസ്ഥരിൽ പെടുന്നു. 1570-ൽ ഫത്തേപ്പൂർ സിക്രിയിലായിരുന്നപ്പോൾ അക്ബർ വിവിധ മതസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇബാദത് ഖാനയിൽ വച്ചാണ് ഈ ചർച്ചകൾ നടന്നിരുന്നത്. 'സുൾഫ് ഇ കുൽ' എന്ന വിശ്വശാന്തി ആശയം അദ്ദേഹത്തിൽ ഉടലെടുക്കുന്നതിന് സഹായകമായി. തന്റെ സാമ്രാജ്യത്തിലെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങളെ വേർതിരിച്ചു കാണാതിരിക്കുന്നതിനും, പകരം നീതി, സമാധാനം എന്നിവയിലധിഷ്ഠിതമായ ഭരണം കെട്ടിപ്പടുക്കുന്നതിനും ഇത് അദ്ദേഹത്തെ സഹായിച്ചു. 'സുൾഫ് ഇ കുൽ' അടിസ്ഥാനമാക്കിയ ഭരണവീക്ഷണം രൂപപ്പെടുത്തുന്നതിന് അബുൾ ഫസലും അക്ബറിന്റെ കാര്യമായി സഹായിച്ചു. തുടർന്നു വന്ന ജഹാംഗീറും ഷാ ജഹാനും അക്ബറുടെ ഇതേ ഭരണരീതികൾ തന്നെയാണ് പിന്തുടർന്നിരുന്നത്. അക്ബർ നടപ്പാക്കി ഭരണനടപടികൾ അബുൾ ഫസൽ എഴുതിയ അക്ബർനാമയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അതിന്റെ അവസാന വാല്യമായ 'ഐൻ ഇ അക്ബരി'യിൽ. ചെലവു നിയന്ത്രിച്ചുകൊണ്ടുതന്നെ ഒരു വമ്പിച്ച സൈന്യത്തെ അക്ബർ നിലനിർത്തി. സൈനികഘടന സംവിധാനം ചെയ്തത് നാലു അടിസ്ഥാനങ്ങളിലാണ്:പ്രഭുക്കന്മാരും സാമന്തന്മാരും സംരക്ഷിക്കേണ്ട സൈനികർ. മൻസബ്ദാരൻമാർ പരിരക്ഷിക്കേണ്ടവർ. ഭരണകൂടം നേരിട്ടു നിയന്ത്രിച്ചിരുന്നവർ. സ്വമേധയാ സൈനികവൃത്തി സ്വീകരിച്ചിരുന്നവർ.",
"qas": [
{
"answers": [
{
"answer_start": 0,
"text": "ഷേർഷായുടെ"
}
],
"category": "SHORT",
"id": 1452,
"question": "അക്ബർ ആരുടെ ഭരണ സംവിധാനമാണ് വികസിപ്പിച്ചെടുത്തത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1453,
"question": " ഇന്ത്യയിലെ ആധുനിക നീതി വിതരണത്തിന് അടിത്തറയിട്ട ചക്രവർത്തി ആര് ?"
},
{
"answers": [
{
"answer_start": 553,
"text": "ജിസിയ"
}
],
"category": "SHORT",
"id": 1454,
"question": "മുസ്ലീങ്ങളല്ലാത്തവർക്ക് ചുമത്തിയ ഏതു നികുതിയാണ് അക്ബർ നിർത്തലാക്കിയത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1455,
"question": "അക്ബറിന്റെ കാലത്തു ആയുധനിർമ്മാണ ഫാക്ടറികളും ആയുധപ്പുരകളും ആരാണ് മേൽനോട്ടം വഹിച്ചിരുന്നന്നത്?"
},
{
"answers": [
{
"answer_start": 480,
"text": "മതനിരപേക്ഷത "
}
],
"category": "SHORT",
"id": 1456,
"question": "അക്ബറിനെ പ്രശസ്തനാക്കിയ ഒരു പ്രധാന ഘടകം എന്ത്?"
},
{
"answers": [
{
"answer_start": 106,
"text": "ഏകാധിപത്യത്തിലും രാജവാഴ്ചയിലുമാണ്"
}
],
"category": "SHORT",
"id": 1457,
"question": "അക്ബർ ഏതു തരത്തിലുള്ള ഭരണ വ്യവസ്ഥയിലാണ് വിശ്വസിച്ചിരുന്നത് ? "
},
{
"answers": [
{
"answer_start": 654,
"text": " ദീൻ ഇലാഹി"
}
],
"category": "SHORT",
"id": 1458,
"question": "അക്ബർ സ്ഥാപിച്ച മതം ഏത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഷേർഷായോട് പരാജയപ്പെട്ട് പലായനം ചെയ്ത ഹുമായൂണിന്റെ പ്രവാസകാലത്താണ് അക്ബർ ജനിച്ചത്. അബുൽഫത്ത് ജലാലുദ്ദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു പൂർണമായ പേര്. ഹുമയൂൺ തന്റെ പുത്രന് ആദ്യം നല്കിയ പേർ ബഹറുദ്ദീൻ (മതപൌർണമി) മുഹമ്മദ് അക്ബർ എന്നായിരുന്നു. അക്ബർ 'ജൻ' പട്ടണത്തിലെ ഒരു കൊച്ചു വീട്ടിൽ 1543 ജൂലൈ വരെ മാതാവിനോടൊത്തു താമസിച്ചു. കന്ദഹാറിലെത്തിയ ഹുമയൂണിന് അനുജനായ അസ്ക്കാരിയുടെ ശത്രുതമൂലം, അക്ബറെ അവിടെ ഉപേക്ഷിച്ച് ഹമീദയോടൊപ്പം രക്ഷപ്പെടേണ്ടിവന്നു. പക്ഷേ അസ്ക്കാരിയുടെ കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ സുൽത്താനാ ബീഗത്തിന്റെ വാത്സല്യപാത്രമാവാൻ അക്ബർക്കു കഴിഞ്ഞു. അടുത്ത കൊല്ലം അക്ബർ മുത്തച്ഛന്റെ സഹോദരിയായ ഖൽസാദ് ബീഗത്തിന്റെ സംരക്ഷണയിലായി. അതേകൊല്ലം തന്നെ ഹുമയൂൺ പുത്രസംരക്ഷണം വീണ്ടും ഏറ്റെടുത്തു. ഇതോടുകൂടി ബഹറുദ്ദീന്റെ പേര് 'ജലാലുദ്ദീൻ' (മതതേജസ്സ്) എന്നുമാറ്റി. ഹുമയൂണിന് പെട്ടെന്നുണ്ടായ രോഗബാധ ശത്രുക്കൾ നല്ല ഒരവസരമായി കരുതി. സഹോദരനായ കമ്രാൻ 1546-ൽ കാബൂൾ പിടിച്ചെടുത്ത് ജലാലുദ്ദീൻ അക്ബറെ തടവിലാക്കി; എങ്കിലും 1550-ൽ ഹുമയൂൺ പുത്രനെ വീണ്ടെടുത്തു.",
"qas": [
{
"answers": [
{
"answer_start": 181,
"text": " ബഹറുദ്ദീൻ "
}
],
"category": "SHORT",
"id": 1459,
"question": "അക്ബറിന്റെ യഥാർത്ഥ പേര് എന്തായിരുന്നു ?"
},
{
"answers": [
{
"answer_start": 80,
"text": ".അബുൽഫത്ത് ജലാലുദ്ദീൻ മുഹമ്മദ് അക്ബർ"
}
],
"category": "SHORT",
"id": 1460,
"question": "ബഹ്‌റുദ്ദിൻ എന്ന പേരിനു പകരം ഹുമയൂൺ അക്ബറിനു നൽകിയ പുതിയ പേര് എന്തായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1461,
"question": "ഹുമയൂണിന്റെ മരണത്തോടെ ഡൽഹി സിംഹാസനം ഏറ്റെടുത്ത താര് ?"
},
{
"answers": [
{
"answer_start": 561,
"text": "അക്ബർ മുത്തച്ഛന്റെ സഹോദരി"
}
],
"category": "SHORT",
"id": 1462,
"question": " ഖൽസാദ് ബീഗം അക്ബറിന്റെ ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1463,
"question": " 1558 -ൽ ഷാ തഹ്മാസ്പിന്റെ കീഴി ൽ കാണ്ഡഹാർ പിടിച്ചെടുത്തതാര് ? "
},
{
"answers": [
{
"answer_start": 825,
"text": "1546-ൽ"
}
],
"category": "SHORT",
"id": 1464,
"question": "ഏതു വര്ഷമാണ് ഹുമയൂണിന്റെ സഹോദരൻ കമ്രാൻ കാബൂൾ കീഴടക്കിയത് ?"
},
{
"answers": [
{
"answer_start": 313,
"text": "കന്ദഹാറിലെത്തിയ"
}
],
"category": "SHORT",
"id": 1465,
"question": "എവിടെ എത്തിയപ്പോഴാണ് ഹുമയൂണിന് തന്റെ ഇളയ സഹോദരൻ അസ്കറിയുടെ ശത്രുത കാരണം അക്ബറിനെ എവിടെ ഉപേക്ഷിച്ച് ഹമീദയ്‌ക്കൊപ്പം രക്ഷപ്പെടേണ്ടി വന്നത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1466,
"question": "ഹുമയൂണിന്റെ മരണത്തോടെ, ജലാൽ-ഉദ്-ദിൻ അക്ബർ തന്റെ എത്രാമത്തെ വയസ്സിൽ ഡൽഹി സിംഹാസനം ഏറ്റെടുത്തു?"
},
{
"answers": [
{
"answer_start": 144,
"text": "ഹുമയൂൺ "
}
],
"category": "SHORT",
"id": 1467,
"question": "അക്ബറിന്റെ പിതാവ് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1468,
"question": "ഹുമയൂണിന്റെ മരണത്തോടെ അക്ബർ ഡൽഹി സിംഹാസനം ഏറ്റെടുത്തത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 818,
"text": "കമ്രാൻ"
}
],
"category": "SHORT",
"id": 1469,
"question": "1546 -ൽ ഹുമയൂണിനെ ആക്രമിച്ച കാബൂൾ പിടിച്ചടക്കിയത് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1470,
"question": " ഷാ തഹ്മാസ്പിന്റെ കീഴിലുള്ള ഇറാനിലെ സഫാവിഡുകൾ കാണ്ഡഹാർ പിടിച്ചെടുത്തത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1471,
"question": "വടക്കൻ അഫ്ഗാനിസ്ഥാന്റെയും ബദക്ഷന്റെയും നിയന്ത്രണം ഉസ്ബെക്ക് നേതാവ് അബ്ദുല്ലാഹ് ബിൻ ഇസ്കന്ദർ ഏറ്റെടുത്തത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 722,
"text": "മതതേജസ്സ്"
}
],
"category": "SHORT",
"id": 1472,
"question": " ജലാലുദ്ദീൻ എന്ന പേരിന്റെ അർഥം എന്തായിരുന്നു ?"
},
{
"answers": [
{
"answer_start": 182,
"text": "ബഹറുദ്ദീൻ (മതപൌർണമി) മുഹമ്മദ് അക്ബർ "
}
],
"category": "SHORT",
"id": 1473,
"question": "ഹുമയൂൺ തന്റെ മകന് എന്ത് പേരാണ് ആദ്യം പേര് നൽകിയത് ?"
},
{
"answers": [
{
"answer_start": 81,
"text": "അബുൽഫത്ത് ജലാലുദ്ദീൻ മുഹമ്മദ് അക്ബർ"
}
],
"category": "SHORT",
"id": 1474,
"question": "അക്ബറിന്റെ യഥാർത്ഥ പേര് എന്തായിരുന്നു?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സഗുണബ്രഹ്മോപാസകർക്കു ഏതെങ്കിലും ഒരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം . ഇതനുസരിച്ച് ശ്രീകൃഷ്ണ പരമാത്മാവ് , പരമശിവൻ, ആദിപരാശക്തി (ഭഗവതി, കാളി), സുബ്രഹ്മണ്യൻ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു സഗുണ ദേവതയെ തന്റെ ഇഷ്ടദൈവമായി കൽപ്പിച്ചു ആരാധിക്കാവുന്നതാണ് . ഈ ആരാധന താന്ത്രികരീതിയിലോ , ഭക്തിപരമോ ആയിരിക്കും . രണ്ടു രീതിയിലുമുള്ള ആരാധനയിൽക്കൂടി ഭക്തൻ അഥവാ സാധകൻ തന്റെ ഇഷ്ടദൈവത്തെ സാക്ഷാൽക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു. ഭക്തമീര, ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയർ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു . സഗുണോപാസന കാലക്രമേണ സാധകനിൽ ശക്തിയാർജ്ജിക്കുകയും അത് അവസാനം നിർഗ്ഗുണമായി തീരുകയും ചെയ്യുന്നു . ഇത്തരത്തിൽ രൂപത്തിൽ ആരാധിച്ചു അരൂപത്തിൽ എത്തുന്നതാണ് സഗുണോപാസന . ഇതാണ് വിഗ്രഹാരാധനയുടെ തത്ത്വം. അങ്ങനെ വിഗ്രഹപ്രതിഷ്ഠ സാധാരണക്കാരായ ഭക്തന്മാർക്ക് പരമാത്മാവിലേക്കുള്ള ഒരു വഴികാട്ടിയായി തീരുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണപരമഹംസർ ഇതിനൊരു ഉദാഹരണമാണ് . ഹരേരന്യ ദൈവം ന മന്യേ ന മന്യേ- എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയാണ്. വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, എല്ലാ ദേവതകളും വിഷ്ണു തന്നെയാണ്, ശിവനല്ലാതെ മറ്റൊരു ദൈവമില്ല, എല്ലാ ദേവതകളും ശിവനിൽ കുടികൊള്ളുന്നു -തുടങ്ങി \"ഒരു ദൈവത്തെ\"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട് . ഈശ്വരാധനാ സമ്പ്രദായം ഇഷ്ടമല്ലാത്തവർക്കു യോഗമാർഗ്ഗം സ്വീകരിക്കാം . അഷ്ടംഗയോഗമാർഗ്ഗം സ്വീകരിച്ചു യമം , നിയമം , ആസനം , പ്രാണായാമം , പ്രത്യാഹാരം , ധാരണ , ധ്യാനം , സമാധി -ഇവ പടിപടിയായി എത്തിച്ചേരാവുന്ന അവസ്ഥകളാണെന്നു യോഗസൂത്രം പറയുന്നുണ്ട് . ഇതാണ് യോഗത്തിലെ അഷ്ടാംഗമാർഗ്ഗങ്ങൾ. സമാധി അവസ്ഥയിലെത്തിയ സാധകൻ ബ്രഹ്മജ്ഞാനം നേടുകയും ഈശ്വരനുമായി ഒന്നാവുകയും ചെയ്യുന്നു . ഇതാണ് ഒരു യോഗിയുടെ പരമമായ അവസ്ഥയെന്ന് ഹിന്ദുമതം പറയുന്നു . യോഗമാർഗ്ഗം ഇഷ്ടമല്ലാത്തവർക്കു ജ്ഞാനത്തിന്റെ പാത തിരഞ്ഞെടുക്കാം . സമഞ്ജസ ചിന്തകൾ , ശാരീരിക നിയന്ത്രണം , തന്റെ യഥാർത്ഥമായ അവസ്ഥയെക്കുറിച്ചുള്ള നിരന്തര അന്വേഷണം - എന്നിവയിലൂടെ മനസ്സ് വികസിക്കുകയും ഒടുവിൽ താൻ ശരീരമോ മനസ്സോ അല്ല പരമതത്വമായ പരമാത്മാവാണെന്നു അന്വേഷകന് ബോധ്യമാവുകയും ചെയ്യുന്നു . ഈ ഭാവത്തെ തത്വമസി ബോധം എന്ന് പറയുന്നു . ഇവയും കൂടാതെ തന്ത്രയോഗം , വാശിയോഗം , വീരയോഗം, ശിവയോഗം തുടങ്ങിയ അനേകമനേകം യോഗപദ്ധതികൾ ഹിന്ദുമതത്തിലുണ്ട് . ഇതിനെല്ലാത്തിനും അപ്പുറത്തായി , നിരീശ്വരവാദത്തെയും ഹിന്ദുമതം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അതിവിശാലതയെ കാണിക്കുന്നു . ചാർവ്വാകം , ബൗദ്ധം തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ് . ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി പണ്ഡിതർ കരുതുന്നു . വേദകാലംനവോത്ഥാനം",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1475,
"question": "ഹൈന്ദവീയതയുടെ മറ്റൊരു പേര് എന്ത്?"
},
{
"answers": [
{
"answer_start": 445,
"text": "ഈശ്വരനെ"
}
],
"category": "SHORT",
"id": 1476,
"question": "ഭക്തിമീരയും ശ്രീരാമകൃഷ്ണ പരമഹംസനും ആരുടെ ഭക്തരായിരുന്നു ?"
},
{
"answers": [
{
"answer_start": 1813,
"text": "തത്വമസി ബോധം"
}
],
"category": "SHORT",
"id": 1477,
"question": "ശരീരമോ മനസ്സോ അല്ലാതെ പരമമായ പരമാത്മാവിനെ അന്വേഷിക്കുന്നു വികാരത്തെ എന്ത് വിളിക്കുന്നു?"
},
{
"answers": [
{
"answer_start": 2123,
"text": "ഹിന്ദുമതത്തിന്റെ"
}
],
"category": "SHORT",
"id": 1478,
"question": "പണ്ഡിതന്മാർ ബുദ്ധമതത്തെ ഏത് മതത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1479,
"question": "ഏത് ആരാധനാരീതി തെരഞ്ഞെടുത്താലും ധർമ്മത്തിന്‍റെ സാമൂഹിക മാനദണ്ഡം ഉപേക്ഷിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്ന മതം?"
},
{
"answers": [
{
"answer_start": 481,
"text": "സഗുണോപാസന "
}
],
"category": "SHORT",
"id": 1480,
"question": "വിഗ്രഹാരാ ധനയുടെ തത്വം എന്താണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1481,
"question": "ഏക ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം ഏതു പേരിലറിയപ്പെടുന്നു?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സഭയുടെ തീരുമാനങ്ങൾ ക്ഷേത്രങ്ങളുടെ കൽചുമരുകളിലും മറ്റും രേഖപ്പെടുത്തുമായിരുന്നു. വ്യാപാരികളുടെ സംഘത്തെ നഗരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരും ചിലപ്പോൾ പട്ടണങ്ങളിലെ ഭരണകാര്യങ്ങൾ നടത്താറുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ ഉത്തരമേരൂർ എന്ന സ്ഥലത്തു നിന്ന് കിട്ടിയ ഇത്തരം ലിഖിതങ്ങളിൽ നിന്ന് സഭകളുടെ ഘടനയെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സഭകളിൽ ജലസേചനം, പൂന്തോട്ടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ഓരോരോ മേഖലകൾക്കുമായി പ്രത്യേകം സമിതികൾ നിലവിലുണ്ടായിരുന്നു. ഈ സമിതികളിലെ അംഗങ്ങളാകുവാൻ യോഗ്യതയുള്ളവരുടെ പേര് താളിയോലകളിലെഴുതി, മൺകുടത്തിലിട്ട് ഒരു ചെറിയ കുട്ടിയെക്കൊണ്ട് നറുക്കെടുപ്പിച്ചായിരുന്നു സഭാംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ഉത്തരമേരൂരിലെ ശിലാലിഖിതങ്ങളിൽ സഭയിലെ അംഗമാകുന്നതിനുള്ള യോഗ്യതകൾ പരാമർശിച്ചിട്ടുണ്ട്:സഭാംഗമാകുന്നവർ നികുതി കൊടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കണം. അവർക്ക് സ്വന്തമായി വീടുണ്ടായിരിക്കണം. പ്രായം 35-നും 70-നും ഇടക്കായിരിക്കണം. വേദങ്ങളിൽ ജ്ഞാനമുണ്ടായിരിക്കണം. ഭരണകാര്യങ്ങളിൽ നിപുണരും ജനസമ്മതരുമായിരിക്കണം. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏതെങ്കിലും സഭയിൽ അംഗമായവർക്ക് മറ്റൊരു സഭയിൽ അംഗമാകാൻ കഴിയില്ല. തന്റേയോ തന്റെ ബന്ധുക്കളുടേയോ കണക്കുകൾ സമർപ്പിക്കാത്തവർക്ക് ഇത്തരം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ഗ്രന്ഥമായ പെരിയപുരാണത്തിൽ ഇക്കാലത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ചോളർ കൃഷിയെയും കാര്യമായി പ്രോൽസാഹിപ്പിച്ചിരുന്നു. ജലസേചനത്തിനായി നിരവധി രീതികൾ ഇക്കാലത്ത് അവലംബിച്ചിരുന്നു. കിണറുകളും വലിയ കുളങ്ങളും മഴവെള്ളം സംഭരിക്കുന്നതിനായി കുഴിച്ചിരുന്നു. വെള്ളം കൊണ്ടുപോകുന്നതിനുള്ള ചാലുകളും മറ്റും നിർമ്മിച്ചിരുന്നു. അക്കാലത്തെ ജലസേചനോപാധികളുടെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ചോളർ വിദേശ വ്യാപാരത്തിലും നാവിക പ്രവർത്തനങ്ങളിലും അഗ്രഗണ്യരായിരുന്നു, ഇവർ തങ്ങളുടെ സ്വാധീനം ചൈനയിലേക്കും തെക്കു കിഴക്കേ ഏഷ്യയിലേക്കും വ്യാപിപ്പിച്ചു. 9-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, തെക്കെ ഇന്ത്യ വ്യാപകമായ നാവിക-വാണിജ്യ ക്രയവിക്രയങ്ങൾ വികസിപ്പിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ തിരങ്ങൾ ഭരിച്ചിരുന്ന ചോളർ ഈ പ്രവർത്തനങ്ങളുടെ മുൻപന്തിയിലായിരുന്നു. ചൈനയിലെ റ്റാങ്ങ് രാജവംശം, മലയൻ ദ്വീപുസമൂഹത്തിലെ, ശൈലേന്ദ്രരുടെ കീഴിലുള്ള ശ്രീവിജയ സാമ്രാജ്യം, ബാഗ്ദാദിലെ അബ്ബാസിദ് കലീഫത്ത്, എന്നിവർ ചോളരുടെ പ്രധാന വാണിജ്യ പങ്കാളികളായിരുന്നു. ചൈനയിലെ സോങ്ങ് രാജവംശത്തിന്റെ കുറിപ്പുകൾ അനുസരിച്ച് ചൂലിയാനിൽ (ചോള) നിന്ന് ഒരു ദൂതൻ ചൈനീസ് കൊട്ടാരത്തിൽ ക്രി. വ. 1077-ൽ എത്തി, അന്നത്തെ ചൂലിയൻ രാജാവിന്റെ പേര് റ്റി-ഹുആ-കിയാ-ലോ എന്നായിരുന്നു. ഈ അക്ഷരങ്ങൾ കാണിക്കുന്നത് \"ദേവ കുലോ[തുംഗ]\" (കുലോത്തുംഗ ചോളൻ I) എന്നാവാൻ സാദ്ധ്യതയുണ്ട്. ഈ ദൂത് ഒരു വാണിജ്യ നീക്കമായിരുന്നു, ഇത് സന്ദർശകർക്ക് വളരെ ലാഭകരമായിരുന്നു, പളുങ്ക് വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കാഴ്ച്ച വസ്തുക്കൾക്ക് പകരമായി അവർ ചെമ്പ് നാണയങ്ങൾ കോർത്ത 81,800 നൂലുകളുമായി തിരിച്ചുപോയി. സുമാട്രയിൽ നിന്നും ലഭിച്ച, ഒരു ലിഖിതത്തിന്റെ അവശിഷ്ടത്തിൽ നനദേശ തിസൈയായിരട്ടു ഐന്നൂറ്റ്രുവർ (വാച്യാർത്ഥം: നാല് രാജ്യങ്ങളിൽ നിന്നും ആയിരം ദിക്കുകളിൽ നിന്നുമുള്ള അഞ്ഞൂറ്) എന്ന് പേരുള്ള ഒരു വ്യാപാരി സംഘത്തെ പ്രതിപാദിക്കുന്നു - ഇവർ ചോള രാജ്യത്തെ ഒരു പ്രശസ്തമായ വ്യാപാരി സംഘമായിരുന്നു. ഈ ലിഖിതത്തിന്റെ വർഷം ക്രി. വ. 1088 ആണ് എന്ന് നിർണ്ണയിച്ചിരിക്കുന്നു, ചോള കാലഘട്ടത്തിൽ വ്യാപകമായ സമുദ്രാന്തര വ്യാപാരമുണ്ടായിരുന്നു എന്ന് ഈ ലിഖിതം സൂചിപ്പിക്കുന്നു. ചോള കാലഘട്ടത്തിലെ ജനസംഖ്യ, ജനസാന്ദ്രത എന്നിവയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായുള്ളൂ.",
"qas": [
{
"answers": [
{
"answer_start": 19,
"text": "ക്ഷേത്രങ്ങളുടെ കൽചുമരുകളിലും"
}
],
"category": "SHORT",
"id": 1482,
"question": "പള്ളികളിൽ നടപ്പിലാക്കുന്ന തീരുമാനം എവിടെയാണ് രേഖപ്പെടുത്തിയിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1483,
"question": "ചോള കാലഘട്ടത്തിൽ, എത്രമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.?"
},
{
"answers": [
{
"answer_start": 1359,
"text": "കിണറുകളും വലിയ കുളങ്ങളും"
}
],
"category": "SHORT",
"id": 1484,
"question": "മഴവെള്ളം സംഹരിക്കാൻ എന്ത് സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്?"
},
{
"answers": [
{
"answer_start": 2203,
"text": "1077-ൽ"
}
],
"category": "SHORT",
"id": 1485,
"question": "ചോള വംശത്തിലെ സുലിയൻ എപ്പോഴാണ് ചൈനയിലെത്തിയത്?"
},
{
"answers": [
{
"answer_start": 102,
"text": "നഗരം"
}
],
"category": "SHORT",
"id": 1486,
"question": "ചോള കാലഘട്ടത്തിൽ വ്യാപാരികളുടെ സമൂഹത്തെ എന്താണ് വിളിച്ചിരുന്നത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1487,
"question": "ചോള കാലഘട്ടത്തിൽ വ്യാപകമായ എന്തിക്കുറിച്ചുള്ള റിപ്പോർട്ടുകളാണുള്ളത് ?"
},
{
"answers": [
{
"answer_start": 823,
"text": "35-നും 70-നും"
}
],
"category": "SHORT",
"id": 1488,
"question": " ചോള കാലഘട്ടത്തിൽ സഭയിൽ അംഗങ്ങളാകുന്ന ആളുകളുടെ പ്രായം എന്തായിരിക്കണം?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു. എ. ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു. എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികർ, കിഴക്കൻ ചാലൂക്യന്മാർ തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ട ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ വെൻഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി. 12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ ദൽഹി സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക്ക് പട്ടാളത്തെ അയച്ച് വാറങ്കൽ കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി. സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത്. ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരന്റെ കീഴിലുണ്ടായിരുന്നത്. എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു. ഹരിഹരന്റെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി.",
"qas": [
{
"answers": [
{
"answer_start": 742,
"text": "രാജരാജനരേന്ദ്രൻ"
}
],
"category": "SHORT",
"id": 1489,
"question": "എ ഡി 1022 -ൽ, ആന്ധ്രാ ഭരിച്ച ചാലൂക്യ രാജാവ് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1490,
"question": "ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്ര നഗരിയുടെ പേര് പറയുക ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1491,
"question": "ആന്ധ്രാപ്രദേശില്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപദവി ഉണ്ടായിരുന്നു എന്നതിന്‍റെ പേരില്‍ ശ്രദ്ധേയമായ രാജവംശം?"
},
{
"answers": [
{
"answer_start": 952,
"text": "AD 1323ഇൽ"
}
],
"category": "SHORT",
"id": 1492,
"question": "ഡൽഹി സുൽത്താനായിരുന്ന ഗിയാസുദ്ദീൻ തുഗ്ലക്ക് വാറങ്കൽ പിടിച്ചെടുക്കാൻ സൈന്യത്തെ അയക്കുകയും പ്രതാപരുദ്ര രാജാവിനെ തടവിലാക്കുകയും ചെയ്തുത് ഏത് കാലഘട്ടത്തിൽ ആയിരുന്നു ?"
},
{
"answers": [
{
"answer_start": 411,
"text": "തെലുങ്ക് ഭാഷ"
}
],
"category": "SHORT",
"id": 1493,
"question": "അഞ്ചാം നൂറ്റാണ്ടിലെ കുടപ്പ മേഖലയിലെ ലിഖിതങ്ങൾ ,ചോള കാലഘട്ടത്തിൽ ഏത് ഭാഷ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ നൽകുന്നു?"
},
{
"answers": [
{
"answer_start": 574,
"text": "വിഷ്ണുകുന്ദിനന്മാരാണ്"
}
],
"category": "SHORT",
"id": 1494,
"question": "ആന്ധ്രാ പ്രദേശിൽ തെലുങ്ക് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിനുകൊണ്ട ഭരണാധികാരി ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 33,
"text": "യജ്ഞ ശ്രീ ശാതകർണ്ണി"
}
],
"category": "SHORT",
"id": 1495,
"question": "ശതവാഹനന്മാരുടെ അവസാനത്തെ രാജാവ് ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സിന്ധു നദീതടസംസ്കാരത്തിലെ ഭാഷ ഈ ആധുനികശാസ്ത്രയുഗത്തിലും ഒരു പ്രഹേളികയായിത്തന്നെ തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ഈ ഭാഷ ആദ്യന്തം മനസ്സിലാക്കുക എന്ന കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയംവിനാ അത് സാധിച്ചവരില്ല. എല്ലാവരും ഈ ഭാഷ വ്യാഖ്യാനിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഖണ്ഡങ്ങൾ ആണ് ഇൻഡസ് ലിപി (ഹാരപ്പൻ ലിപി). ഒരു ലിപി എന്ന പേരിൽ ഹരപ്പൻ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്ന തെളിവുസാമഗ്രികൾ സീലുകൾ അഥവാ മുദ്രക്കട്ടകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി 4000 ത്തോളം മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. ഇത്രയും മുദ്രക്കട്ടകളിലെ മുദ്രകളുടെ ശരാശരി എണ്ണം 4.6 ആണ്. ഏറ്റവും വലുതിൽ 17 എണ്ണം വരും. പതിനാലു മുദ്രകളുള്ള രണ്ടെണ്ണവും പത്ത് മുദ്രകളുള്ള ഏതാനും കട്ടകളും കിട്ടിയിട്ടുണ്ട്. നൂറോളം എഴുത്തുകൾ വെറും രണ്ടേ രണ്ട് മുദ്രകൾ മാത്രമുള്ളവയാണ്. കളിമണ്ണ് പരത്തിയെടുത്തോ, മൃദുവായ കല്ലുകളിൽ കൊത്തിയെടുത്തോ, ചെമ്പുതകിടുകളിലോ നിർമ്മിച്ച ധാരാളം സീലുകൾ സിന്ധുതടപ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ചതുരാകൃതിയിലായിരുന്ന അവയിൽ മിക്കതിലും മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. അപൂർവ്വം ചിലവയിൽ എതോ തരം സസ്യങ്ങളുടേ ചിത്രങ്ങളും മറ്റു ചിലതിൽ എഴുത്തുകൾ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത എല്ലാ സീലുകളിൽനിന്നും അക്ഷരങ്ങൾ മാത്രമെടുത്ത് ഒരക്ഷരമാലയുണ്ടാക്കിയാൽ അത് 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയിൽത്തന്നെ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളിൽപ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ് അവ. ഹരപ്പാ ലിപി പഠനത്തിന്റെ ആദ്യഘട്ടത്തിൽ താരതമ്യപഠനത്തിനായിരുന്നു പ്രചാരം. ഹരപ്പയിലേയും മെസോപൊട്ടേമിയയിലേയും സുമേരിയൻ സംസ്കൃതിയിലേയും സമാനതകളുള്ള സീലുകളും അക്ഷരങ്ങളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് എൽ. എ. വേഡൽ ആണ് ആദ്യമായി ഹരപ്പൻ ലിപി പഠനം തുടങ്ങിയത്. വേഡൽ ഹരപ്പൻ ലിപിയെ ഇൻഡോ സുമേറിയൻ എന്നു വിളിക്കുകയുണ്ടായി. സുമേരിയന്മാർ ആര്യന്മാരാണെന്ന വിശ്വാസം കാരണം ഹരപ്പന്മാരും ആര്യൻ വംശജരാണെന്നദ്ദേഹം ഊഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വാദഗതികളിൽ അടിസ്ഥാനപരമായിത്തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വേഡലിന്റെ സിദ്ധാന്തം ഗവേഷകർക്കിടയിൽ അത്ര സ്വീകാര്യമായില്ല. സുമേരിയൻ കൂണിഫോം, ഈജിപ്ഷ്യൻ ഹേയ്റോഗ്ലിഫിക്സ് എന്നിവയുമായും പ്രാക്തന ഹിറൈറ്റ്, ചൈനീസ്, ഇന്ത്യൻ താന്ത്രിക ചിഹ്നങ്ങൾ എന്നിവയുമായും ഹരപ്പൻ ലിപി ഇത്തരത്തിൽ താരതമ്യപഠനത്തിനു വിധേയമായിട്ടുണ്ട്. ഹരപ്പൻ സീലുകൾ ഏറ്റവുമാദ്യം പ്രസിദ്ധീകരിച്ചത് ആർക്കിയോളജിക്കൽ സർവേ ഡയറക്റ്ററായിരുന്ന എ. കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതിൽ ഉപയോഗിച്ചിരിക്കുന്ന ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പിന്നീട് നടന്ന ഉൽഖനനങ്ങൾ നിരവധി സീലുകളുടെ കണ്ടെത്തൽകൊണ്ട് സമ്പന്നമായിരുന്നെങ്കിലും അവയിലെ ഭാഷ അജ്ഞാതമായിത്തന്നെ തുടർന്നു. ഈജിപ്തിലെ റഷീദു ശില പോലെയോ(Rosetta Stones) അല്ലെങ്കിൽ ഇറാനിലെ ബെഹിസ്തൂൻ (Behistun) സ്മാരകം പോലേയോ ഉള്ള ബഹുഭാഷാലിഖിതങ്ങൾ ഹരപ്പൻ സീലുകളിൽനിന്ന് കിട്ടിയിരുന്നുവെങ്കിൽ അത് വായിച്ചെടുക്കാൻ എളുപ്പമാകുമായിരുന്നു. ഒരേ ആശയമോ വിവരമോ ജ്ഞാതമായ മറ്റേതെങ്കിലും ഭാഷയിലുംകൂടി ലഭ്യമാകുകയെന്നത് സൈന്ധവലിപിയുടെ കാര്യത്തിൽ ഇതുവരേയും ഉണ്ടായിട്ടില്ല. 1930-ല് ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ജി. ആർ. ഹണ്ടർ ഈ ലിപികളിലെ വ്യത്യസ്തങ്ങളായ 396 ചിഹ്നങ്ങൾ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളിൽ 23 എണ്ണം കൂടി വേർതിരിച്ചെടുക്കപ്പെട്ടു. അറിയപ്പെട്ട 2290 ഫലകങ്ങളിലായി മൊത്തം 13,376 ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 ചിഹ്നങ്ങളിൽ 113 എണ്ണം ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിഹ്നങ്ങൾ രണ്ട് പ്രാവശ്യവും 200ഓളം എണ്ണം പല ആവർത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രിട്ടിഷ് ഇന്തോളജിസ്റ്റായ മാർഷലും സഹപ്രവർത്തകരും ഹരപ്പൻ ഭാഷ ചിത്രാക്ഷരലിപികളാണെന്നും (Heiroglyphic) ക്രീറ്റൻ-സുമേറിയൻ എഴുത്തുകളോട് ഇവയ്ക്ക് ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തിൽ തോന്നുന്നതുമാത്രമാണെന്നും യഥാർഥത്തിൽ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി. 1930 കളുടെ അന്ത്യത്തിൽ ചെക്കോസ്ലാവാക്യൻ ഗവേഷകനായ ബി. ഹോസ്നി (Bedřich Hrozný) ഹിറൈറ്റ് ഭാഷയുമായി അവക്ക് സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂർവ്വം ചില മുദ്രകൾ ഫിന്നീഷ്യൻ-ക്രീറ്റൻ ലിപികളോടും സാദൃശ്യം പുലർത്തുന്നുണ്ട് എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു. എന്നാൽ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോൺഗാഡ് ലെവിനും, ഗുറോവും ഈ വാദത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. ഹിറൈറ്റ് ചിത്രലിപികളിൽ നിന്ന് 1000 വർഷങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ മറ്റൊരു നിഗമനവും തെറ്റാണെന്നാണ് ചരിത്രകാരനായ ഡിറിംഗർ അഭിപ്രായപ്പെട്ടത്. ഹെറാസും ജി. ആർ ഹണ്ടറുമായിരുന്നു അതിനു മുമ്പ് ഈ ദിശയിൽ പ്രധാന ശ്രമങ്ങൾ നടത്തിയവർ. വളരെ ബൃഹത്തും ആത്മാർത്ഥവുമായിരുന്നു ആ പഠനങ്ങളെങ്കിലും അവക്കുവേണ്ടി നിർണ്ണയിച്ച അടിസ്ഥാനമാനദണ്ഡങ്ങൾ കഠിനങ്ങളായിരുന്നതുകാരണം അവയെല്ലാം ദുർബലമായിത്തീർന്നു.",
"qas": [
{
"answers": [
{
"answer_start": 1604,
"text": "എൽ. എ. വേഡൽ "
}
],
"category": "SHORT",
"id": 1496,
"question": "ഹാരപ്പ, മെസൊപ്പൊട്ടേമിയ, സുമേറിയൻ എന്നീ സംസ്കാരങ്ങളുടെ മുദ്രകളും അക്ഷരങ്ങളും താരതമ്യം ചെയ്തുകൊണ്ട് ഹാരപ്പൻ ലിപി പഠിക്കാൻ ആദ്യം തുടങ്ങിയത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": 1677,
"text": "ഇൻഡോ സുമേറിയൻ "
}
],
"category": "SHORT",
"id": 1497,
"question": "വാഡെൽ ഹാരപ്പൻ ലിപികയുടെ മറ്റൊരു പേര് എന്ത് ?"
},
{
"answers": [
{
"answer_start": 2224,
"text": "എ. കണ്ണിങ്ങ്‌ഹാം"
}
],
"category": "SHORT",
"id": 1498,
"question": "ഹാരപ്പൻ മുദ്രകൾ ആദ്യം പ്രസിദ്ധീകരിച്ചത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1499,
"question": "കമ്പ്യൂട്ടർ ഉപയോഗിച്ച് ഹാരപ്പൻ ഭാഷ ആദ്യമായി പഠിച്ചതാരാണ്.?"
},
{
"answers": [
{
"answer_start": 2861,
"text": "396"
}
],
"category": "SHORT",
"id": 1500,
"question": "1930, ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ, ജിആർ ഹണ്ടർ ഹാരപ്പൻ ലിപികളിൽ എത്ര വ്യത്യസ്ത ചിഹ്നങ്ങൾ തിരിച്ചറിഞ്ഞു?"
},
{
"answers": [
{
"answer_start": 346,
"text": " ഇൻഡസ് ലിപി"
}
],
"category": "SHORT",
"id": 1501,
"question": "ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ചെറിയ മുദ്രകൾ ഏത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1502,
"question": "പ്രമുഖ ഫിന്നിഷ് ശാസ്ത്രജ്ഞരായ അസ്കോ പർപോളയുടെയും സൈമോ പർപോളയുടെയും അഭിപ്രായത്തിൽ ഹാരപ്പൻ ഭാഷ ഏതു ഭാഷ ആയിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സുഗ്രീവനെ നിഷ്കരുണം രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്നിയെ തട്ടിയെടുത്ത ക്രൂരനായ ജ്യേഷ്ഠനും കിഷ്കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു. ആ അവസരത്തിൽ രാവണന്റെയും ബാലിയുടെയും സീതയുടെയും ഇടത്തെ കണ്ണു അടിക്കടി തുടിച്ചുകൊണ്ടിരുന്നു. പിന്നീട് വർത്തമാനം പറയുന്ന സന്ദർഭത്തിൽ ഒരു പെണ്കുട്ടിയേ ക്രൂരനായ ഒരു രാക്ഷസൻ ആകാശമാർഗമായി കൊണ്ടു പോകുന്നത് കണ്ടു എന്നു പറഞ്ഞ സുഗ്രീവൻ , അവൾ താഴേക്കു ഇട്ടു കൊടുത്ത ആഭരണപൊതി എടുത്തു കൊണ്ട് വന്നു രാമനു കാണിച്ചുകൊടുത്തു. അവ സീതയുടെ ആഭരങ്ങളാണെന്നു രാമൻ തിരിച്ചറിഞ്ഞു, താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തുവീണു രാമൻ വിലപിച്ചു. ലക്ഷ്മണനെ രാമൻ ആ ആഭരണങ്ങൾ കാണിച്ചു. എന്നാൽ സീതയുടെ പാദസരങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിഞ്ഞുള്ളൂ, മറ്റു ആഭരണങ്ങൾ അദ്ദേത്തിന് ആരുടേതാണെന്ന് മനസ്സിലായില്ല. കാരണം നിത്യം സീതയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മണന് പാദസരങ്ങൾ സീതയുടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു. നാഹാം ജാനാമി കേയൂരേനാഹാം ജാനാമി കുണ്ഡലെനൂപുരേത്വഭി ജാനാമി നനിത്യം പാദാദി വന്ദനാൽരാമനെ സുഗ്രീവൻ ആശ്വസിപ്പിച്ചു. രാമൻ സ്വസ്ഥമായ മനസോടെ സുഗ്രീവനെ ആലിംഗനം ചെയ്തു , താൻ ഏറ്റ കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു. ശ്രീരാമന്റെ വാക്കുകൾ കേട്ട് താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞതായി സുഗ്രീവന് ബോധ്യമായി. സുഗ്രീവൻ രാമനോടു ബാലിയും താനുമായുള്ള ശത്രുതയുടെ കഥ പറഞ്ഞു കേൾപ്പിച്ചു . പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു. രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി . ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും. ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി ,സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി. കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല . ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു. ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു. കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി. വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി , കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി . ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല. സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു . സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു. ബാലിയുടെ ശക്‌തി ശ്രീരാമൻ മനസ്സിലാക്കാൻ വേണ്ടി സുഗ്രീവൻ തുടർന്നു :ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും , വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും. അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊന്താമരകൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെ വരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും. ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും. ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു , അവന്റെ ജഡം ബാലി 1 യോജന ദൂരം വലിച്ചെറിഞ്ഞു . ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരമാണ് ബാലി കാൽ കുത്താത്ത ഏക സ്ഥലം എന്നുള്ള രീതിയിൽ ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടിയത്. തന്റെ ശക്തിയിൽ സുഗ്രീവനു വിശ്വാസമുണ്ടാകാൻ വേണ്ടി ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥികൂടം കാൽ കൊണ്ട് തോണ്ടി 10 ജോജന ദൂരെ വീഴ്ത്തി മാത്രമല്ല ബാലിയുടെ കരബലം നിരന്തരം ഏറ്റിട്ടും വീഴാതെ നിന്ന 7 സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണം കൊണ്ടു രാമൻ തുളച്ചു. സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട് , ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു . മരണക്കിടക്കയിൽ കിടന്നു കൊണ്ടു , മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു. ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി കിഷ്കിന്ധയുടെ അധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു. സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു. കിഷ്കിന്ധയിലേക്കുള്ള സുഗ്രീവന്റെ ക്ഷണം രാമൻ സ്നേഹപൂർവം നിരസിച്ചു. ഇനിയുള്ള മഴക്കാലം സീതാന്വേഷണത്തിന് പറ്റിയതല്ലെന്നു പറഞ്ഞ രാമൻ സുഗ്രീവനോടു നാലു മാസങ്ങൾ രാജഭോഗങ്ങൾ ആവോളം അനുഭിച്ചു സുഖമായി കഴിയാൻ പറഞ്ഞു ശേഷം രാമലക്ഷമണന്മാർ പ്രസവണം എന്ന പർവതത്തിലെ ഗുഹയിൽ താമസം മാറ്റി. നാലു മാസങ്ങൾക്കു ശേഷവും സുഗ്രീവൻ സീതാന്വേഷണത്തിൽ താല്പര്യം കാട്ടാത്തത് കണ്ട രാമൻ ദുഃഖിതനായി. രാമന്റെ ദുഃഖം കണ്ടിട്ടു ലക്ഷ്മണൻ ക്രുദ്ധനായി കിഷ്കിന്ധയിലെത്തി രോഷത്തോടെ സുഗ്രീവനെ തന്റെ ശപഥത്തെകുറിച്ചു ഓർമ്മിപ്പിക്കുന്നു. ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്നു കൂടി ലക്ഷ്മണൻ സുഗ്രീവനെ ഭീഷണി കലർന്ന സ്വരത്തിൽ ഓർമ്മിപ്പിച്ചു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം താര ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു . സുഗ്രീവൻ ഉടൻ തന്നെ രാമന്റെ മുന്നിൽ എത്തി , താൻ വാനരന്മാരെയെല്ലാം കിഷ്കിന്ധയിൽ എത്തി ചേരാൻ കല്പന കൊടുത്തായി അറിയിക്കുന്നു . അതിൻപ്രകാരം വന്നു ചേർന്ന കോടിക്കണക്കിനു വാനരന്മാരെ സുഗ്രീവൻ നാലു ദിശയിലും സീതയെ തിരയാൻ പറഞ്ഞയക്കുന്നു. ഒരു മാസം അവധി സുഗ്രീവൻ എല്ലാവർക്കും ഇതിനായി നൽകി. തെക്കു ദിക്കിൽ സീതയെ തിരയാൻ സുഗ്രീവൻ അയച്ചത് അംഗദൻ , ജാംബവാൻ, ഹനുമാൻ എന്നിവരുടെ സംഘത്തെയായിരുന്നു. സീതയെ കണ്ടെത്തിയാൽ തന്റെ ദൂതനാണ് ഹനുമാന് എന്നു തെളിവ് കാണിക്കാനായി രാമൻ തന്റെ മുദ്രമോതിരം ഹനുമാനെ ഏൽപ്പിക്കുന്നു. ഒരു മാസത്തിനു ശേഷം ബാക്കി മൂന്നു സംഘങ്ങളും കിഷ്കിന്ധയിൽ നിരാശയോടെ മടങ്ങി എത്തി. എന്നാൽ തെക്കോട്ടു പോയ ഹനുമാനും കൂട്ടരും അനവധി ദിവസത്തെ തിരച്ചിലിനോടുവിൽ ദാഹിച്ചു വലഞ്ഞു വെള്ളമന്വേഷിച്ചു ഒരു ഗുഹയിൽ പ്രവേശിക്കുന്നു. അവിടെ വെച്ചു സ്വയംപ്രഭ എന്ന ദിവ്യ അവരെ സൽക്കരിച്ചു വിശപ്പും ദാഹവും മാറ്റുന്നു. ശേഷം സ്വയംപ്രഭ തൻറെ ദിവ്യശക്തിയിൽ അവരെ സമുദ്രക്കരയിൽ എത്തിച്ചു . മഹാസമുദ്രം കടന്നു എങ്ങനെ സീതയെ തിരയും എന്നോർത്തു ദുഃഖിതരായ അംഗദനും സംഘവും ജടായുവിന്റെ ജ്യേഷ്ഠനായ, ചിറകു നഷ്ടപ്പെട്ട സമ്പാതി എന്ന പക്ഷിയെ കണ്ടുമുട്ടി. വാനരന്മാരെ കണ്ടു മുട്ടിയ സമ്പാദിക്കു നഷ്ടപ്പെട്ട ചിറകു വീണ്ടും മുളച്ചു. സമ്പാതി ഉയരത്തിൽ പറന്നു തന്റെ ജന്മസിദ്ധമായ ദീർഘദൃഷ്ടി ഉപയോഗിച്ചു സീത ലങ്കയിൽ ഉണ്ടെന്നു കണ്ടെത്തി വാനരരെ അറിയിച്ചു. ആരു നൂറു യോജന ദൂരം കടൽ ചാടി ലങ്കയിൽ എത്തുമെന്നു ഓർത്തു വാനരന്മാർ ചിന്താകുലരാകുന്നു. മാഹാശക്തനായ ഹനുമാനെ തന്റെ കഴിവുകളെ കുറച്ചു ജാമ്പവാൻ ബോധ്യപ്പെടുത്തുന്നു. ഹനുമാൻ സമുദ്രം ലംഘിക്കാൻ വളർന്നു വലുതായി. സൃഷ്ടികർത്താവായ ബ്രഹ്‌മാവിനെയും ത്രിലോകനാഥനായ ഇന്ദ്രനെയും സർവ പ്രാണികൾക്കുമുള്ളിൽ പ്രാണാനായി കുടികൊള്ളുന്ന പിതാവ് വായുദേവനെയും മനസാ സ്മരിച്ചുകൊണ്ടു ഹനുമാൻ കടൽ ചാടികടക്കാനൊരുങ്ങി. ഹനുമാൻ വിരാട് രൂപം കൈക്കൊണ്ടു സമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു കുതിച്ചു. വഴിക്ക് വെച്ചു സാഗരനിർദ്ദേശപ്രകാരം തന്നെ സൽക്കരിക്കാൻ കടലിൽ നിന്നും പൊന്തിവന്ന മൈനാക പർവതത്തിന്റെ സൽക്കാരം ഹനുമാൻ നിരസിച്ചു. തന്നെ പരീക്ഷിക്കാൻ ദേവന്മാർ അയച്ച നാഗമാതാവ് സുരസ്സയുടെ പരീക്ഷണത്തിലും ഹനുമാൻ വിജയിച്ചു. നിഴൽ തടഞ്ഞു നിർത്തി ജീവികളെ പിടികൂടി ഭക്ഷിക്കുന്ന അംഗാരകസിംഹിക എന്ന രാക്ഷസിയെ ഹനുമാൻ സംഹരിച്ചു. ലങ്കയിൽ എത്തിയ ഹനുമാൻ സൂഷ്മരൂപം കൈകൊണ്ടു അകത്തേക്ക് പ്രവേശിച്ചപ്പോൾ ലങ്കയുടെ കാവൽ ദേവതയായ ലങ്കാശ്രീ അദ്ദേഹത്തെ തടഞ്ഞു. ഹനുമാന്റെ കൈപ്പത്തി കൊണ്ടുള്ള ഇടിയേറ്റ ലങ്കാനഗരദേവത ലങ്ക ഉപേക്ഷിച്ചു യാത്രയായി. ലങ്കയുടെ പ്രൗഢിയും രാവണന്റെ അന്തഃപുരവും പുഷപകവിമാനവും രാവണനെയും തൊട്ടടുത്തു കണ്ട ഹനുമാൻ വിസ്മയഭരിതനായി . അവിടെ മണ്ഡോദരിയെയും മറ്റു സ്ത്രീകളെയും കണ്ടെങ്കിലും സീതയെ മാത്രം ഹനുമാൻ കണ്ടില്ല. ഒടുവിൽ കൂടുതൽ അന്വേഷിച്ചപോൾ അശോകവനത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ മലിനവസ്ത്രദാരിണിയും ദുഃഖിതയും രാക്ഷസിമാരാൽ ഭയചകിതയുമായ സീതയെ ഹനുമാൻ കണ്ടെത്തി. സീതയുടെ മുന്നിൽ ഉടനെ പ്രത്യക്ഷപ്പെടാതെ ഹനുമാൻ മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നു രംഗം വീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാവണൻ അവിടേക്ക് എഴുന്നള്ളി സീതയോട് തനിക്കു വശംവദയാകാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. സീത രാവണന്റെ നേർക്ക് നോക്കാതെ ഒരു പുൽകൊടിയിൽ നോക്കി ദുർബുദ്ധിയായ രാവണന്റെ അന്ത്യമടുത്തു എന്നും മറ്റും പറഞ്ഞു രാവണനെ നിരാകരിക്കുന്നു. സീതയോട് കോപിച്ച രാവണനെ ധാന്യമാലിനി എന്ന പത്നി അവിടെ നിന്നും കൂട്ടി കൊണ്ടു പോകുന്നു . കാവൽരാക്ഷസിമാർ സീതയെ വീണ്ടും ഭയപ്പെടുത്തുമ്പോൾ ത്രിജട എന്ന വൃദ്ധയും ബുദ്ധിമതിയുമായ രാക്ഷസി അവരെ തടഞ്ഞിട്ടു , താൻ കണ്ട സ്വപ്നത്തിൽ സീത രാമനോട് ചേരുന്നതും രാവണന്റെയും പുത്രന്മാരുടെയും സർവനാശവും കണ്ടതായി അറിയിച്ചു. അതിനാൽ സീതയെ ബഹുമാനിക്കാൻ ത്രിജട മറ്റുള്ളവരെ ഉപദേശിച്ചു. രാക്ഷസിമാർ ഉറങ്ങിയപ്പോൾ തന്നെ രക്ഷിക്കാൻ ആരും വരില്ലായെന്നു ചിന്തിച്ചു നിരാശയായ സീത ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ഹനുമാൻ രാമന്റെ ജീവിത കഥ സീത കേൾക്കാൻ വേണ്ടി പാടി. അതിനു ശേഷം സീതയുടെ മുന്നിലെത്തിയ ഹനുമാനെ സീത ആദ്യം വിശ്വസിച്ചില്ല. രാമലക്ഷ്മണമാരുടെ ശരീരത്തിന്റെ ലക്ഷണങ്ങൾ ഹനുമാൻ വിസ്തരിച്ചു പറഞ്ഞു, രാമന്റെ മോതിരം കൂടി ഹനുമാൻ സീതയെ ഏല്പിച്ചപ്പോൾ സീതക്കു ഹനുമാനെ പൂർണ വിശ്വാസമായി. സുഗ്രീവനുമായിട്ടുള്ള രാമന്റെ സഖ്യവും താൻ സുഗ്രീവ നിർദ്ദേശത്താലാണ് സീതയെ തിരിഞ്ഞു വന്നത് എന്നും മറ്റുമുള്ള കാര്യങ്ങളും ഹനുമാൻ വിവരിച്ചു. രാമലക്ഷ്മണന്മാരും തന്നെക്കാൾ ശക്തരായ മറ്റു വാനരന്മാരും ഉടനെ ലങ്കയിൽ എത്തി രാവണനടക്കമുള്ള രാക്ഷസന്മാരെ സംഹരിച്ചു സീതയെ രക്ഷിച്ചുകൊള്ളുമെന്നു ഹനുമാൻ സീതക്കു ഉറപ്പുനൽകി. സീത രാമനു നൽകാൻ ഹനുമാന്റെ കൈവശം തൻറെ ചൂഡാരത്നം കൊടുത്തയച്ചു. തെളിവിനയായി തനിക്കും രാമനും മാത്രമറിയാവുന്ന കാക വൃത്താന്തവും സീത ഹനുമാനെ പറഞ്ഞു കേൾപ്പിച്ചു. തന്നെ കാക്കയുടെ രൂപത്തിൽ വന്നു ഉപദ്രവിച്ചു ഇന്ദ്രപുത്രൻ ജയന്തനോട് പോലും ബ്രാഹ്‌മാസ്ത്രം പ്രയോഗിച്ചു അവന്റെ ഒരു കണ്ണ് നശിപ്പിച്ച രാമൻ, തന്നെ അപഹരിച്ചുകൊണ്ടുപോയ രാവണനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നുപറഞ്ഞു സീത ദുഃഖം പ്രകടിപ്പിച്ചു. സീതയെ വീണ്ടും നമസ്‌കരിച്ചു ഹനുമാൻ യാത്ര പറഞ്ഞു ഇറങ്ങി. സീതയെ കണ്ടതിനു ശേഷം രാവണനെ നേരിട്ടു കണ്ടു സംസാരിക്കാൻ ഹനുമാൻ ആഗ്രഹിച്ചു , അതിനു വേണ്ടി അദ്ധേഹം അശോകവനിക നശിപ്പിക്കാൻ തുടങ്ങി. ഭയന്നുപോയ രാക്ഷസിമാർ ഉടനെ കാവൽ സൈനികരെ വിവരമറിയിച്ചു. തന്നെ പിടികൂടാനെത്തിയ സൈനികരെ ഒരു കൊടിമരം പിഴുതെടുത്തുകൊണ്ട് ഹനുമാൻ അടിച്ചു കൊന്നു. വിവരമറിഞ്ഞ രാവണൻ കൂടുതൽ സൈന്യത്തെ അയച്ചു. രാവണന്റെ അനവധി സേനാപതിമാരെയും മന്ത്രിപുത്രന്മാരെയും സൈനികരെയും മാരുതി കാലപുരിക്കയച്ചു. തന്റെ പുത്രൻ അക്ഷകുമാരനും ഹനുമാന്റെ കൈകൊണ്ടു കൊല്ലപ്പെട്ടപ്പോൾ രാവണന്റെ മൂത്ത പുത്രൻ മേഘനാഥൻ എന്ന ഇന്ദ്രജിത്തിനെ രാവണൻ രംഗത്തിറക്കി. യാതൊരു വിധത്തിലും ഹനുമാനെ കീഴടക്കാൻ സാധിക്കില്ലയെന്നു മനസ്സിലാക്കിയ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രാഹ്‌മാസ്ത്രം തന്നെ മാരുതിക്കു നേരെ പ്രയോഗിച്ചു. ബ്രഹ്‌മാസ്ത്രമേറ്റു ബോധം മറഞ്ഞു ഹനുമാൻ വീണു. എങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ബോധം തെളിഞ്ഞു കാരണം ബ്രഹ്‌മാസ്ത്രമേറ്റലും അതിന്റെ പ്രഭാവം കുറച്ചു നേരം മാത്രമേ ഹനുമാനിൽ നിലനിൽക്കുവെന്നു ബ്രഹ്‌മാവ് ഹനുമാനു പണ്ട് വരം നൽകിയിരുന്നു. രക്ഷസന്മാർ ഹനുമാനെ കയർ കൊണ്ടു കെട്ടിവരിഞ്ഞപ്പോൾ ശേഷിച്ച ബ്രഹ്‌മാസ്ത്രപ്രഭാവവും അദ്ദേഹത്തിൽ നിന്നും വിട്ടകന്നു. ഇന്ദ്രജിത്തിന്റെ നിർദേശപ്രകാരം മാരുതിയെ രാവണന്റെ മുന്നിൽ ഹാജരാക്കി. ഹനുമാനെ കണ്ടിട്ടു പണ്ട് തന്നെ ശപിച്ച നന്ദികേശനാണോയെന്നു രാവണൻ സംശയിച്ചു. മാരുതിയെ ചോദ്യം ചെയ്യാൻ പ്രഹസ്തനെ രാവണൻ ചുമതലപ്പെടുത്തി. പ്രഹസ്തന്റെ ചോദ്യങ്ങൾക്ക് താൻ സുഗ്രീവന്റെ മന്ത്രിയാണെന്നും ഇപ്പോൾ ശ്രീരാമന്റെ ദൂതനായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും , ശ്രീരാമന്റെ പത്നി സീതയെ ആദരപൂർവം അദ്ദേഹത്തിന് തിരിച്ചു നൽകാത്ത പക്ഷം രാമലക്ഷമണന്മാരുടെ നിശിത ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും മുഴുവനും നശിക്കുമെന്നും ഹനുമാൻ രാവണനെ അറിയിച്ചു. ഹനുമാന്റെ മറുപടി കേട്ടു അത്തതെവ കോപിഷ്ഠനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടെങ്കിലും , ദൂതവധം പാപമാണെന്നു പറഞ്ഞുകൊണ്ട് രാവണന്റെ അനുജൻ വിഭീഷണൻ അദ്ദേഹത്തെ തടഞ്ഞു.",
"qas": [
{
"answers": [
{
"answer_start": 6344,
"text": "മുദ്രമോതിരം"
}
],
"category": "SHORT",
"id": 1503,
"question": "ഹനുമാൻ തന്റെ ദൂതനാണെന്നതിന് സീതക്ക് തെളിവ് കാണിക്കാൻ രാമൻ എന്താണ് ഹനുമാനു കൈമാറിയത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1504,
"question": "ഹനുമാന്റെ പ്രധാന ശരീരഭാഗമായ വാലിൽ തീയിടാൻ രാവണൻ ആജ്ഞാപിച്ചത് എന്തുകൊണ്ട് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1505,
"question": "ഹനുമാന്റെ വാലിൽ തുണി വിരിച്ച് എണ്ണയും നെയ്യും ഒഴിച്ച് നഗരത്തിന് തീയിട്ടത് ആരാണ്?"
},
{
"answers": [
{
"answer_start": 136,
"text": "ബാലി"
}
],
"category": "SHORT",
"id": 1506,
"question": "സുഗ്രീവന്റെ ജ്യേഷ്ഠ സഹോദരൻ ആര് ?"
},
{
"answers": [
{
"answer_start": 11782,
"text": "വിഭീഷണൻ"
}
],
"category": "SHORT",
"id": 1507,
"question": "ദൂതന്റെ വധം പാപമാണെന്ന് പറഞ്ഞ് രാവണനിൽ നിന്നും ഹനുമാനെ രക്ഷിച്ചത് ആരായിരുന്നു ?. "
},
{
"answers": [
{
"answer_start": 7911,
"text": "ലങ്കാശ്രീ"
}
],
"category": "SHORT",
"id": 1508,
"question": "ഹനുമാൻ ശ്രീലങ്കയിൽ എത്തിയപ്പോൾ അദ്ദേഹത്തെ തടയാൻ ശ്രമിച്ചത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": 6848,
"text": "സമ്പാതി"
}
],
"category": "SHORT",
"id": 1509,
"question": "സീത ശ്രീലങ്കയിലുണ്ടെന്ന് കണ്ടെത്തി വാനരസേനയെ അറിയിച്ചുത് പക്ഷി ഏത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട് സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം (sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്. പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്, ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു. ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ് ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത് ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1510,
"question": "വ്യത്യസ്തമായ മനുഷ്യ സംസ്കാരങ്ങൾ ഭൂമിയെ ക്കുറിച്ചു വ്യത്യസ്ത കാഴ്ചപ്പാടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയിൽ ഏതെങ്കിലും ഒരു കാഴ്ചപ്പാടിന്റെ പേര് പറയുക?"
},
{
"answers": [
{
"answer_start": 527,
"text": "ചന്ദ്രനാണ്"
}
],
"category": "SHORT",
"id": 1511,
"question": " ഭൂമിയെ ചുറ്റുന്ന ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹം ഏത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1512,
"question": "ഭൂമിയെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് എന്താണ്?"
},
{
"answers": [
{
"answer_start": 164,
"text": "366.26 മടങ്ങ്"
}
],
"category": "SHORT",
"id": 1513,
"question": "നിലവിൽ, ഭൂമി സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നത് അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതിന്റെ എത്ര മടങ്ങു സമയത്തിലാണ്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സൈനിക ഉപകരണങ്ങൾക്കായി ഒരുകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ അതിവേഗം സ്വയം പര്യാപ്തതയിലേക്ക് കുതിച്ചുകയറുകയാണ്. [[പ്രമാണം:IndianArmyKargil. jpg|thumb|മിലിറ്ററി എൻജിനീയങ് കോളേജിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും പ്രത്യേക പരിശീലനം ലഭിച്ചവർ ആണ് ഈ വിഭാഗത്തിലുള്ളവർ. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതിക ഉപകരണങ്ങൾ, വാർത്താവിനിമയ യന്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, വെടിക്കോപ്പുകൾ, വാഹനങ്ങൾ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം മുതലായ സാങ്കേതിക പ്രവർത്തനങ്ങളും പരിപാലനവും ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. അത്യന്താധുനികങ്ങളായ പടക്കോപ്പുകളും യന്ത്രോപകരണങ്ങളും കൈകാര്യം ചെയ്യുന്നതിന് പട്ടാളത്തെ സജ്ജമാക്കുന്നതിൽ ഈ വിഭാഗം മർമപ്രധാനമായ സേവനം നിർവഹിക്കുന്നു. മൃഗ സംരക്ഷണ ശാസ്ത്രത്തിൽ ബിരുദമെടുത്തവരും, കൃഷിശാത്രം, ഫാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈനികാവശ്യത്തിനുള്ള ഫാം, ഡെയറി, അശ്വങ്ങൾ എന്നിവയുടെ സംരക്ഷണം ഈ വിഭാഗം നിർവഹിക്കുന്നു. [[പ്രമാണം:Indian Army Gurkha rifles. jpg|thumb|1 ഗൂർഖ റൈഫിൾസ് ലെ ജവൻമാർ. ]]യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ് സായുധസേനയിൽ നിലവിലുള്ളത്. വിദ്യൈവ-ബലം എന്ന ചൊല്ല് ഇന്ത്യൻ സായുധ സേനയുടെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്. ഒരു നല്ല മനുഷ്യൻ, ഒരു നല്ല പൗരൻ, ഒരു നല്ല യോദ്ധാവ് ഈ നിലയിലേക്കു സൈനികരെ ഉയർത്തുന്നതിനുള്ള ബുദ്ധിശാലയാണ് എഡ്യൂക്കേഷൻ കോർ. ബിരുദാനന്തര പഠനം നടത്തിയിട്ടുള്ളവരും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവരും ബിരുദാനന്തര പഠനം നടത്തിയിട്ടുള്ളവരും ഈ വിഭാഗത്തിന്റെ ചുമതലകൾ നിർവഹിക്കുന്നു; നഴ്സിംഗിൽ പരിശീലനവും ബിരുദവും ഉള്ളവരും ആർമി മെഡിക്കൽ പരിശീലന കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാൻമാരും ഇവരെ സഹായിക്കുന്നു. സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥൻമാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം, സായുധ സേനയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യ പരിശോധന, യുദ്ധ മുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ. തുടങ്ങിയ സേവനങ്ങൾ ഈ വിഭാഗം നിർവഹിക്കുന്നു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കർത്തവ്യമാണ്. കരസേനയുടെ എല്ലാ ഘടകങ്ങളിലും Law & Order (നിയമപരിപാലനം), Police Duties , Piloting(വഴികാട്ടൽ), Escorting(അകമ്പടി പോകൽ), Traffic Control (ഗതാഗത നിയന്ത്രണം), Investigation (കുറ്റാന്വേഷണം) തുടങ്ങിയ ജോലികൾക്കായി മിലിറ്ററി പൊലീസിനേയും വിന്യസിച്ചിരിക്കുന്നു. ഇത് കൂടാതെ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം മുതലായ വിശേഷാവസരങ്ങളിലും, പിന്നെ യുദ്ധകാലത്തും ഇവരുടെ സേവനം ആവശ്യമായി വരുന്നു. കരസേനാ ആസ്ഥാനത്തുള്ള മേജർ ജനറൽ (Major General) റാങ്കുള്ള പ്രോവൊസ്റ്റ് മാർഷൽ (Provost Marshal) -ൻറെ കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തിൻറെ അടിസ്ഥാന പരിശീലനം (Basic Training) തുടക്കത്തിൽ ഫൈസാബാദിൽ ആയിരുന്നു. അതിനുശേഷം AD-1981 വരെ ഗാർഡ്സ് ട്രെയിനിംഗ് സെന്റർ കാംപ്ടി (Guards Training Centre, Kamptee )-യിലായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇത് മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ്. അതിനുശേഷം ബാംഗളൂരിൽ കോർ ഓഫ് മിലിട്ടറി പോലീസ് സെന്റർ ആൻഡ് സ്കൂളിൽ (Corps of Military Police Centre and School) -ൽ പ്രവർത്തിച്ചു വരുന്നു. ഇതിന്റെ തലവൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ്. ഇദ്ദേഹത്തെ കമാൻഡാന്റ് (Commandant) എന്ന് വിളിക്കുന്നു. ഇത് കൂടാതെ CMP Record Office-ന്റെ OIC Records (Officer -in -Charge Records ) എന്ന ex -officio പദവി (ഒരു സ്ഥാനം വഹിക്കുന്ന ആൾ നിയമപരമായി മറ്റൊരു സ്ഥാനം സ്വാഭാവികമായി ഏറ്റെടുക്കുന്ന രീതി) കൂടി ഇദ്ദേഹം വഹിക്കുന്നു. ഇന്ത്യൻ പട്ടാളക്കാരുടെ ശാരീരിക ക്ഷമത നിലനിർത്താനും അവർക്ക് ശാരീരികമായി പല തരത്തിലുള്ള ട്രെയിനിങ്ങുകളും കൊടുത്ത് യുദ്ധസജ്ജമാക്കാനും വേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂഷൻ ആണിത്. സായുധ സേനയുടെ തപാലാവശ്യങ്ങൾ നിർവ്വ ഹിക്കുന്നതിന് ചുമതലപ്പെട്ട വിഭാഗമാണിത്. പട്ടാളക്കാരുടെ വാസസ്ഥലവും അതിനോട് അനുബന്ധ മായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളുടെയും സാമഗ്രികളുടെയും മേൽനോട്ടവും പരിപാലനവും(maintenance) ഈ വകുപ്പിൽ നിക്ഷിപ്ത മായിരിക്കുന്നു. MES -ൽ കൂടുതലും സിവിലിയൻമാരാണ് ഉദ്യോഗസ്ഥർ.",
"qas": [
{
"answers": [
{
"answer_start": 2952,
"text": "കമാൻഡാന്റ്"
}
],
"category": "SHORT",
"id": 1514,
"question": "സൈനിക പോലീസ് ഡിവിഷനെ നയിക്കുന്നത് ആര് ?"
},
{
"answers": [
{
"answer_start": 1050,
"text": ".വിദ്യൈവ-ബലം"
}
],
"category": "SHORT",
"id": 1515,
"question": "ഇന്ത്യൻ സായുധ സേനയുടെ മുദ്രാവാക്യങ്ങളിലൊന്ന് ഏത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1516,
"question": "ആർമി ഉൾപ്പെടെയുള്ള എല്ലാ സായുധ സേനകളെയും പ്രതിനിധീകരിക്കുന്ന സംഘടന ഏത് ? "
},
{
"answers": [
{
"answer_start": 2552,
"text": " ഫൈസാബാദിൽ"
}
],
"category": "SHORT",
"id": 1517,
"question": "സൈനിക പോലീസ് ഡിവിഷൻ ന്റെ അടിസ്ഥാന പരിശീലനം തുടക്കത്തിൽ നടന്നിരുന്നതു എവിടെയാണ് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1518,
"question": "ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ എന്ന സംഘടനയിൽ ആരെല്ലാം ഉൾപ്പെടുന്നു."
},
{
"answers": [
{
"answer_start": 3636,
"text": "സിവിലിയൻമാരാണ്"
}
],
"category": "SHORT",
"id": 1519,
"question": "മിക്കവാറും എം ഇ എസ് ഉദ്യോഗസ്ഥരും ഏത് വിഭാഗത്തിൽ പ്പെടുന്നു ?"
},
{
"answers": [
{
"answer_start": 2180,
"text": "മിലിറ്ററി പൊലീസിനേ"
}
],
"category": "SHORT",
"id": 1520,
"question": "ക്രമസമാധാനം, പോലീസ് ചുമതലകൾ, പൈലറ്റിംഗ്, എസ്കോർട്ടിംഗ്, ട്രാഫിക് നിയന്ത്രണം, അന്വേഷണം എന്നിവയ്ക്കായി സൈന്യത്തിന്റെ എല്ലാ ശാഖകളിലും വിന്യസിച്ചിട്ടുള്ളത് ആരെയാണ് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സ്കന്ദ ഗുപ്തന്റെ മരണശേഷം ഒരു ശതകത്തോളം ഗുപ്ത സാമ്രാജ്യം നിലനിന്നു. എങ്കിലും പുരുഗുപ്തൻ, നരസിംഹ ഗുപ്തൻ, കുമാരഗുപ്തൻ രണ്ടാമൻ എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യ ശേഷി ചുരുങ്ങി വരികയായിരുന്നു. മുൻ കാലങ്ങളിൽ മൗര്യ സാമ്രാജ്യത്തിന് സംഭവിച്ച അതേ കാരണങ്ങൾ തന്നെയാണ് ഇവിടേയും വിനയായിത്തീർന്നത്. പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. ഗുപ്തന്മാരുടേത് പോലെ ബൃഹത്തായ ഒരു സാമ്രാജ്യം ശക്തനായ ഒരു ചക്രവർത്തിയുടെ കീഴിൽ മാത്രമേ ഭദ്രമായിരിക്കുകയുള്ളു. അതിന് ദീർഘവീക്ഷണവും കഴിവും ആവശ്യമാണ്. പിൽക്കാല ഗുപ്തരാജാക്കന്മാർ അശക്തരും ദീർഘ വീക്ഷണമില്ലാത്തവരും ആയിരുന്നു. ഇത് അധഃപതനം അനിവാര്യമാക്കിത്തീർത്തു. അക്കാലത്ത് വ്യവസ്ഥാപിതമായ പിന്തുടർച്ചാ നയം ഇല്ലായിരുന്നു. മൂത്തവരുടെ അവകാശം അവഗണിച്ച് ഇളയവർ രാജാവാകാൻ തുടങ്ങിയതോടെ അഭ്യന്തരമായ കുടുംബ പ്രശ്നങ്ങൾക്ക് വഴിതെളിഞ്ഞു. പല രാജാക്കന്മാരും ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നതിനാൽ അവകാശികളുടെ എണ്ണം കൂടി വന്നു. രാജകൊട്ടാരത്തിൽ തന്നെ പടയൊരുക്കങ്ങളും അട്ടിമറി ശ്രമങ്ങളും നിലനിന്നിരുന്നു. ഗുപ്തകാലത്ത് വിദേശങ്ങളുമായി നല്ല വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നത് പിൽക്കാലത്ത് മന്ദീഭവിച്ചു. ആദ്യമെല്ലാം പട്ടുകളും മറ്റും പൂർവ്വ റോമാ സാമ്രാജ്യത്തിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നത് ആറാം നൂറ്റാണ്ടായതോടെ ചൈനക്കാരിൽ നിന്ന് പട്ടു നൂൽ ഉത്പാദനം സ്വായത്തമാക്കിയതോടെ നിലച്ചു പോകുകയായിരുന്നു. മാത്രവുമല്ല പശ്ചിമേന്ത്യയിലെ പട്ടുനൂൽ കച്ചവടക്കാർ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനും തുടങ്ങിയത് ഇതിന് പ്രതികൂലമായിത്തീർന്നു. ഭൂവുടമകളായ ബ്രാഹ്മണന്മാരുടെ ആവിർഭാവം പ്രദേശിക കർഷകരെ സാരമായി ബാധിച്ചു. ഇത് ജന്മിത്ത വ്യവസ്ഥ വളരാൻ സഹായിച്ചു.",
"qas": [
{
"answers": [
{
"answer_start": 75,
"text": "പുരുഗുപ്തൻ, നരസിംഹ ഗുപ്തൻ,"
}
],
"category": "SHORT",
"id": 1521,
"question": " ആരുടെ ഭരണകാലത്തതാണ് ഗുപ്ത സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1522,
"question": "ആർക്കാണ് ഗുപ്ത രാജവംശക്കാലത്തു അവരുടെ പരിശ്രമത്തിന്റെ പരമാവധി ഫലങ്ങൾ നേടാനാകാതെയിരുന്നത് ?"
},
{
"answers": [
{
"answer_start": 980,
"text": "പട്ടുകളും"
}
],
"category": "SHORT",
"id": 1523,
"question": "ഗുപ്ത കാലഘട്ടത്തിൽ കിഴക്കൻ റോമൻ സാമ്രാജ്യത്തിലേക്ക് കയറ്റി അയച്ചിരുന്ന ഒരു ഉത്പന്നം ഏത് ?"
},
{
"answers": [
{
"answer_start": 1319,
"text": "പ്രദേശിക കർഷകരെ"
}
],
"category": "SHORT",
"id": 1524,
"question": "ഗുപ്ത കാലഘട്ടത്തിൽ ഭൂവുടമകളായ ബ്രാഹ്മണരുടെ ആവിർഭാവം ആരെയാണ് ബാധിച്ചത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1525,
"question": " ഗുപ്ത രാജവംശക്കാലത്തു ശക്തിപ്പെട്ട സംവിധാനങ്ങൾ ഏതെല്ലാം?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് അദ്ദേഹം ബോംബെ യുടെ ആഭ്യന്തരമന്ത്രിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം 1952-ൽ ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറാഠി ഭാഷയും, ഗുജറാത്തി ഭാഷയും സംസാരിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർത്ത ബോംബെ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. ഒരു ശക്തനായ നേതാവായി അറിയപ്പെട്ട മൊറാർജി ചിലപ്പോഴൊക്കെ അധികാരത്തിന്റെ മുഷ്കും അസാധാരണമായ പ്രവർത്തികളും കാണിക്കാറുണ്ടായിരുന്നു. സംയുക്ത മഹാരാഷ്ട്ര സമിതിയുടെ ഒരു സമാധാനപരമായ ജാഥയ്ക്കുനേരെ മൊറാർജിയുടെ ഉത്തരവനുസരിച്ച് പോലീസ് വെടിവെച്ചു. ഈ വെടിവെയ്പ്പിൽ 105 നിരപരാധികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ഈ സംഭവം ഹേതുവായി. ആഭ്യന്തരമന്ത്രി എന്ന നിലയിൽ മൊറാർജി സിനിമകളിലും എല്ലാ വിധ രംഗാവതരണങ്ങളിലും ചുംബനരംഗങ്ങൾ നിരോധിച്ചു. ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാർജി സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു. ഈ നിലപാടുകൾ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കു കടകവിരുദ്ധമായിരുന്നു. കോൺഗ്രസ് നേതൃനിരയിൽ മൊറാർജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും അവശതകളും അലട്ടിയപ്പോൾ മൊറാർജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964) നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാൽ ബഹാദൂർ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1526,
"question": "രാജ്യത്തിന്റെ ഭാവിക്കായി മൊറാർജി ആരുമായാണ് തുറന്ന പോരാട്ടം നടത്തിയത് ?"
},
{
"answers": [
{
"answer_start": 113,
"text": "1952-ൽ"
}
],
"category": "SHORT",
"id": 1527,
"question": "മൊറാർജി ദേശായി സ്വാതന്ത്ര്യത്തിനുശേഷം, ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതേതു വർഷം ?"
},
{
"answers": [
{
"answer_start": 456,
"text": "സംയുക്ത മഹാരാഷ്ട്ര സമിതിയുടെ"
}
],
"category": "SHORT",
"id": 1528,
"question": "മൊറാർജിയുടെ ഉത്തരവിൽ, ആരുടെ സമാധാനപരമായ റാലിക്ക് നേരെയാണ് പോലീസ് വെടിവച്ചത് ?. "
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1529,
"question": "പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി നേടിയ വോട്ടുകളുടെ എണ്ണം എത്രയായിരുന്നു?"
},
{
"answers": [
{
"answer_start": 281,
"text": "ഭാഷാടിസ്ഥാനത്തിൽ"
}
],
"category": "SHORT",
"id": 1530,
"question": "മറാത്തി, ഗുജറാത്തി സംസാരിക്കുന്ന സമൂഹങ്ങൾ ഏതടിസ്ഥാനത്തിലാണ് ഒരു പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടത് ?"
},
{
"answers": [
{
"answer_start": 42,
"text": "ബോംബെ യുടെ"
}
],
"category": "SHORT",
"id": 1531,
"question": "മൊറാർജി ദേശായി സ്വാതന്ത്ര്യത്തിനുമുമ്പ്, എവിടത്തെ ആഭ്യന്തരമന്ത്രിയായിരുന്നു. ?"
},
{
"answers": [
{
"answer_start": 1300,
"text": "ലാൽ ബഹാദൂർ ശാസ്ത്രി"
}
],
"category": "SHORT",
"id": 1532,
"question": "നെഹ്റൂവി ന്റെ മരണശേഷം (1964), ഇന്ത്യയുടെ പ്രധാനമന്ത്രിയായതാരു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "സൗണ്ടേഴ്സ് വധക്കേസിലും, അസ്സംബ്ലിയിൽ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. ഹൻസരാജ് വോഹ്ര, ജയഗോപാൽ എന്നീ സുഹൃത്തുക്കളുടെ മൊഴിയാണ് ഭഗതിനെതിരേ സുപ്രധാന തെളിവായി മാറിയത്. സൗണ്ടേഴ്സ് വധകേസിൽ പങ്കെടുത്ത ഇവരുടെ മൊഴികൾ കേസിൽ വളരെ നിർണ്ണായകമായി. സൗണ്ടേഴ്സ് കേസിന്റെ വിധി വരുന്നതുവരെ അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായുള്ള കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കുകയാണുണ്ടായത്. സിംഗിനെ ഡെൽഹി ജയിലിൽ നിന്നും മിയാൻവാലി ജയിലിലേക്കു മാറ്റി. മിയാൻവാലി ജയിലിലിൽ കണ്ട് വേർതിരിവ് ഭഗതിനെ ക്രുദ്ധനാക്കി. ബ്രിട്ടീഷ് തടവുകാരേയും, ഇന്ത്യൻ തടവുകാരേയും രണ്ടു രീതിയിലാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ബ്രിട്ടീഷ് തടവുകാർക്ക് എല്ലാ വിധ സൗകര്യങ്ങളും, നല്ല ഭക്ഷണവും, വായിക്കാൻ ദിനപത്രങ്ങളും നൽകിയപ്പോൾ, ഇന്ത്യയിലെ രാഷ്ട്രീയ തടവുകാർക്ക് മോശം ഭക്ഷണവും, വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളുമാണുണ്ടായിരുന്നത്. ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, ജയിലിൽ നടക്കുന്ന വിവേചനത്തിനെതിരേയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും, വായിക്കാൻ പുസ്തകങ്ങൾക്കും ഒക്കെ വേണ്ടിയായിരുന്നു ഈ സമരം. ഈ സമരം പാർലിമെന്റിൽ വരെ ഒച്ചപ്പാടുണ്ടാക്കി. മുഹമ്മദ് അലി ജിന്ന സത്യാഗ്രഹികൾക്കുവേണ്ടി പാർലിമെന്റിൽ ശബ്ദമുയർത്തി. ജവഹർലാൽ നെഹ്രു സത്യാഗ്രഹികളെ ജയിലിൽ ചെന്നു കണ്ടു. സത്യാഗ്രഹം തകർക്കാൻ സർക്കാർ പലവിധ വഴികളും നോക്കി. സത്യാഗ്രഹികളെ അവരുടെ സെല്ലുകളിൽ നിന്നും മാറ്റി പാർപ്പിച്ചു. കുടിക്കാനുള്ള വെള്ളം നിറക്കുന്ന പാത്രങ്ങളിൽ പാൽ നിറച്ചു. അതുകുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത്. ഈ ആശയം പക്ഷേ വിലപ്പോയില്ല. കൊടിയ മർദ്ദനത്തിന്റെ കൂടെ ട്യൂബ് വഴി സത്യാഗ്രഹികളുടെ വായിലേക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു, കടുത്ത എതിർപ്പുമൂലം അതും നടന്നില്ല. ഈ സമരം ജനശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ബ്രിട്ടന്റെ വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭു തന്റെ ഷിംല അവധിക്കാലം വെട്ടിച്ചുരുക്കി പ്രശ്നപരിഹാരത്തിനായി ജയിലിലേക്കു തിരിച്ചു. സത്യാഗ്രഹ സമരം തകർക്കാനും, സൗണ്ടേഴ്സ് വധകേസിലെ വിചാരണ തുടരാനുമായി ഭഗത് സിംഗിനെ ലാഹോറിലുള്ള ബോസ്റ്റൽ ജയിലിലേക്കു മാറ്റി. സൗണ്ടേഴ്സിനെ വധിക്കാൻ ശ്രമിച്ചതിനും, രാജാവിനെതിരേ ഗൂഢാലോചന നടത്തിയെതിനെതിരേയുമായിരുന്നു ഭഗതിനും 27 പേർക്കെതിരേയുമായി കേസ്. ഇവിടെയും ഭഗത് തന്റെ നിരാഹാരസമരത്തിൽ നിന്നും പിൻമാറിയിരുന്നില്ല. കൈയാമം വെച്ച്, സ്ട്രെച്ചറിൽ കിടത്തിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന ജതീന്ദ്ര ദാസ് മരണമടഞ്ഞു.",
"qas": [
{
"answers": [
{
"answer_start": 91,
"text": "ഹൻസരാജ് വോഹ്ര, ജയഗോപാൽ"
}
],
"category": "SHORT",
"id": 1533,
"question": "ഭഗത്തിനെതിരായ നിർണായക തെളിവുകൾ ആരുടെ പ്രസ്താവനകൾ ആയിരുന്നു ?"
},
{
"answers": [
{
"answer_start": 1114,
"text": " സത്യാഗ്രഹികളെ"
}
],
"category": "SHORT",
"id": 1534,
"question": "ജവഹർലാൽ നെഹ്റു ആരെ സന്ദർശിക്കാനാണ് ജയിലിൽ വന്നത്?"
},
{
"answers": [
{
"answer_start": 1810,
"text": "ബോസ്റ്റൽ ജയിലിലേക്കു "
}
],
"category": "SHORT",
"id": 1535,
"question": "സൗദർ വധക്കേസിൽ ഭഗത് സിംഗിനെ ഏത് ജയിലിലേക്ക് മാറ്റി?"
},
{
"answers": [
{
"answer_start": 406,
"text": "മിയാൻവാലി ജയിലിലേക്കു"
}
],
"category": "SHORT",
"id": 1536,
"question": "ഭഗത് സിങ് ഡൽഹി ജയിലിൽ നിന്ന് ഏത് ജയിലിലേക്ക് മാറ്റപ്പെട്ടു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1537,
"question": "ആരുടെ മരണം ആണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നത് ? "
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1538,
"question": "സത്യാഗ്രഹികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ പാർലമെന്റിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത് ആര് ?\n"
},
{
"answers": [
{
"answer_start": 1032,
"text": "മുഹമ്മദ് അലി ജിന്ന "
}
],
"category": "SHORT",
"id": 1539,
"question": "സത്യാഗ്രഹികൾക്കായി പാർലമെന്റിൽ ആരാണ് ശബ്ദമുയർത്തിയത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹംപിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. പംപാപതി എന്നു വിളിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. കല്ലിൽ തീർത്ത അപൂർവങ്ങളായ നിരവിധി ശിൽപങ്ങൾ ഇവിടെ ഉണ്ട്. പ്രധാനപ്പെട്ട രണ്ടു ഗോപുരങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. അതിൽ ഒന്ന്, 165 അടി ഉയരമുള്ള ഒരു ഗോപുരം ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്നു. ബിസ്‌തപ്പയ്യ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. 11 നിലകൾ ഉള്ള ഈ ഗോപുരവും വിരൂപാക്ഷ ക്ഷേത്രവും ഏതു കാലത്താണുണ്ടാക്കിയത് എന്നതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായർ അദ്ദേഹത്തിന്റെ ഭരണകാലത്ത് പണി തീർത്തതാണ്. പല പ്രാവശ്യങ്ങളിലായി ഈ ക്ഷേത്രം പുതുക്കിയതായി തെളിവുകൾ ഉണ്ട്, എന്നാൽ ഏറ്റവും അവസാനം അതു പുതുക്കി പണിതത് 1510 - ൽ ശ്രീകൃഷ്ണദേവരായർ ആയിരുന്നു. ക്ഷേത്ര മുറ്റം നിറയെ കല്ലുകൾ പാകിയിരിക്കുന്നു. നടുഭാഗത്തായി ഒരു ചെറിയ കനാൽ ഉണ്ട്. അതിനൂടെ തുംഗഭദ്രാ നദിയിലെ വെള്ളം ഒഴുകുന്നുണ്ട്. അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മറ്റൊരു മന്ദിരം ക്ഷേത്രത്തിൽ ഉണ്ട്. കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫലപൂജാ മണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്. വിശാലമായ രണ്ടു മുറ്റങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഏല്ലാം കരിങ്കൽ പാകിയിരിക്കുന്നു. രണ്ടാമത്തെ മുറ്റത്താണ് വിളക്കുമാടവും കൊടിമരവും സ്ഥിതി ചെയ്യുന്നത്. ഈ മുറ്റത്തിന് ഇടതുവശത്തായി ചില ഉപദേവതാ ക്ഷേത്രങ്ങൾകൂടി സ്ഥിതി ചെയ്യുന്നു. അവ പട്ടലേശ്വര, മുക്തിനരസിംഹ, സൂര്യനാരായണ എന്നീ ദേവതകളുടേതാണ്. വലതുവശത്ത് മഹിഷാസുരമർദ്ധിനിയുടേയും ലക്ഷ്മീനരസിംഹസ്വാമിയുടേയും അന്പലം സ്ഥിതിചെയ്യുന്നു. കൂടാതെ ഭുവനേശ്വരി ദേവിയുടേയും പംപാദേവിയുടേയും അന്പലങ്ങളും ഇതിനകത്തുണ്ട്. ഹൊയ്‌സാലാ രാജവാഴ്‌ച കാലത്തുണ്ടായ ഒരു ക്ഷേത്രമാണിത്. ഇതിന്റെ കുറച്ചുഭാഗങ്ങൾ ഹരിഹരൻ ഒന്നാമൻ പുതുക്കിപ്പണിതിട്ടുണ്ട്. പിന്നീട് കൃഷ്ണദേവരായർ ഒരു മണ്ഡപവും പൊതുജനങ്ങൾക്ക് സംമ്മേളിക്കാനുള്ള ഒരു സ്ഥലവും ഇവിടെ കൂട്ടിച്ചേർത്തു. ഈ ക്ഷേത്രത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിന് ഒരു വലിയ തുളയുണ്ട്, ആ തുളയിലൂടെ അമ്പലത്തിനു മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരിൽ തലതിരിഞ്ഞു കാണുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1540,
"question": " ഹംപിയിൽ റാണി മന്ദിരത്തിന്റെ വടക്കുകിഴക്കായി കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രം ഏതാണ് ?"
},
{
"answers": [
{
"answer_start": 242,
"text": "ശിവനാണ്"
}
],
"category": "SHORT",
"id": 1541,
"question": "വിരുപക്ഷ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്?"
},
{
"answers": [
{
"answer_start": 60,
"text": " തുംഗഭദ്രാ നദിക്കരയിലാണു"
}
],
"category": "SHORT",
"id": 1542,
"question": "വിരുപക്ഷ ക്ഷേത്രം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?"
},
{
"answers": [
{
"answer_start": 1559,
"text": "ഹൊയ്‌സാലാ"
}
],
"category": "SHORT",
"id": 1543,
"question": "വിരുപക്ഷ ക്ഷേത്രം ഏത് രാജവംശത്തിന്റെ കാലത്താണ് നിർമ്മിച്ചത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1544,
"question": "ഹസാര രാമക്ഷേത്രം ഏത് ദൈവത്തിന്റെ ക്ഷേത്രമാണ് ?"
},
{
"answers": [
{
"answer_start": 39,
"text": "വിരൂപാക്ഷക്ഷേത്രം"
}
],
"category": "SHORT",
"id": 1545,
"question": "ഹംപിയിലെ ഒരു പ്രധാന ക്ഷേത്രം ഏത്?"
},
{
"answers": [
{
"answer_start": 450,
"text": "ബിസ്‌തപ്പയ്യ ഗോപുരം"
}
],
"category": "SHORT",
"id": 1546,
"question": "ക്ഷേത്രത്തിന്റെ അങ്കണത്തിലുള്ള 165 അടി ഉയരമുള്ള ഗോപുരം എന്ത് പേരിലാണ് അറിയപ്പെടുന്നത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹരപ്പയിലും മോഹൻജൊ ദാരോയിലും പല കാലഘട്ടങ്ങളിൽ പല അടുക്കുകളിലായി ഒരേ സ്ഥലത്ത് നഗരങ്ങൾ ഒന്നിനുമീതെ മറ്റൊന്നായി നിർമ്മിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരോ കാലത്ത് അതത് പട്ടണങ്ങൾ നശിച്ചു മൺ മറഞ്ഞശേഷം പിൽകാലത്ത് അതിന്റെ അവശിഷ്ടങ്ങളുടെ മുകളിൽ തന്നെ വീണ്ടും പുതുതായി നഗര നിർമ്മാണം നടത്തിയിരിക്കുന്നതായാണ് കാണുന്നത്. മൊഹെൻജൊദാരോയിൽ ഏതാണ്ട് ഒൻപതു അടുക്കുകളിൽ നിന്നാണ് വിവിധ കാലത്തെ നഗരാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളത്. ഹരപ്പയിൽ ആറ് അടുക്കുകളിലായാണ് ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നത്. ഹരപ്പയിൽ നഗരം നദിക്കരയിലായാണ് നിർമ്മിച്ചിരുന്നത്. ദീർഘദൂരഗതാഗതം ഉറപ്പാക്കിക്കൊണ്ട് വ്യപാരസാദ്ധ്യതകൾ എളുപ്പമാക്കാൻ വേണ്ടിയായിരിക്കണം ഇത്. കോട്ടയുടെ കാവൽപ്പുര (സിറ്റാഡൽ) മനുഷ്യനിർമ്മിതമായ കൂറ്റൻ കല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുമായിരുന്ന വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷണം ലഭിക്കാനായിരിക്കണം ഇത്. പലകാലത്തെ നഗരങ്ങൾ ഒന്നിനുമീതെ ഒന്നായി ഒൻപത് അടുക്കുകളിലായി ഇവിടെ ഉദ്ഖനനംചെയ്യപ്പെട്ടിട്ടുണ്ട്. സിന്ധുനദിയിൽ ഇടക്കിടെ ഉണ്ടാകുമായിരുന്ന പ്രളയത്തിൽ ചെളിയും മണ്ണും കൊണ്ട് മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ മാതൃകയിൽ തന്നെ പുതിയ നഗരം പിൽക്കാലത്ത് അതേ സ്ഥലത്ത് പണിയുകയായിരിക്കണം ചെയ്തിരുന്നത്. പഴയ മാതൃക അതേപടി നിലനിർത്താൻ ഓരോതവണയും അവർ ശ്രമിച്ചിരുന്നു. ഊടും പാവുമിട്ട് തുണി നെയ്യുന്ന രീതിയിലാണ് നഗരസംവിധാനങ്ങളുടെ രൂപകല്പനയും വിന്യസനവും. നഗര ശുചീകരണ സംവിധാനങ്ങളുടെ കാര്യത്തിൽ ഇത് വിശിഷ്യാ പ്രകടമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും വെളിയിലേക്കായാണ് അവ നിർമ്മിച്ചിരിക്കുന്നത്. പാതകൾക്കരികിലുള്ള ഈ ഓവുചാലുകൾ പാതകൾക്കൊപ്പം നഗരത്തിൽ നിന്ന് അകന്ന് പുറത്തേക്ക് പോകുന്നു. നഗരങ്ങൾ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്, പടിഞ്ഞാറു ഭാഗത്തെ ഉയർന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പാർപ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകൾ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിക്കുന്ന തെരുവീഥികൾ; ഇത്തരം വീഥികൾ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാർപ്പിടങ്ങൾ. മൺകട്ടകൾ ചുടുകട്ടകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. കട്ടകൾ 7 x 14 x 28 സെ. മീ. വലിപ്പത്തിൽ ഉള്ളവയാണ്. <കെട്ടിടങ്ങളുടെ ഉൾവശത്തെ തറകൾ വിവിധയിനം സാധനങ്ങൾ കൊണ്ട് വിരിച്ചിരുന്നു. (ചെത്തിമിനുക്കിയ കല്ലുകൾ പൊടികൾ എന്നിവ കൊണ്ട്). വീടുകൾക്കെല്ലാം സമാനമായ രൂപകല്പനയാണ് അനുവർത്തിച്ചു പോന്നിരിക്കുന്നത്. ഒരു നടുമുറ്റവും, മുറികൾ ഈ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ് മിക്കവയും പണിതിരിക്കുന്നത്. വീടുകൾക്കെല്ലാം ചൂളയിൽ ചുട്ടെടുത്ത ചുടുകട്ടകൾ ഉപയോഗിച്ചിരിക്കുന്നു. ഈ കട്ടകളുടെ വലിപ്പത്തിന്റെ കാര്യത്തിൽ വളരെയധികം നിഷ്കർഷത പുലർത്തിപ്പോന്നതായി കാണാം. പടിഞ്ഞാറുള്ള കോട്ടയിലോ അതിനോടു ചേർന്നോ ആണ് നഗരമുഖ്യന്മാരുടെ വസതികളും കലവറക്കെട്ടിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടികൾ ചിലപ്പോൾ താഴെയോ മുകളിലോ ആയി കാണപ്പെട്ടിരുന്നു. മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം ഉണ്ടായിരുന്നു. 7 മീറ്റർ വീതിയും, 12 മീറ്റർ നീളവും ഉണ്ടായിരുന്ന ഈ ജലാശയത്തിന്. പരമാവധി താഴ്ച 2.4 മീറ്റർ ആയിരുന്നു. ഈ കുളത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുവാൻ ഒരു ഓവു ചാൽ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു. ഇവിടെനിന്ന് ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു. ഹരപ്പയിൽ ഒരു വലിയ ധാന്യക്കലവറ 220x150 അടി വലിപ്പത്തിൽ പടുത്തുയർത്തിയിരുന്നു. ഇത് 50x20 അടി വലിപ്പമുള്ള ഏതാനും അറകളാക്കി തിരിച്ചിരുന്നു. സാമാന്യം ഉയരമുള്ള ഒരു തറയ്ക്ക് മുകളിലായിട്ടാണ് ഈ കലവറ കാണപ്പെട്ടത്.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1547,
"question": "ഏതു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഏകദേശം ഒൻപത് വ്യത്യസ്ത കാലഘട്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്നത് ?"
},
{
"answers": [
{
"answer_start": 413,
"text": "ഹരപ്പയിൽ"
}
],
"category": "SHORT",
"id": 1548,
"question": "ഏതു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ആറ് നിലകളിലായി ചിതറിക്കിടക്കുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1549,
"question": "സിന്ധു നദീ തട സംസ്കാരത്തിൽ മേൽക്കൂരയിൽ ചില ഉയർത്തിയ പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്നത് എന്തിനു വേണ്ടിയായിരുന്നു?"
},
{
"answers": [
{
"answer_start": 2344,
"text": "പടിഞ്ഞാറുള്ള കോട്ടയിലോ അതിനോടു ചേർന്നോ"
}
],
"category": "SHORT",
"id": 1550,
"question": "ഹാരപ്പയിൽ നഗരത്തിന്റെ ഏതു ഭാഗത്താണ് നഗരമേധാവികളുടെ വീടുകൾ, കലവറകൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത് ?"
},
{
"answers": [
{
"answer_start": 2918,
"text": "220x150"
}
],
"category": "SHORT",
"id": 1551,
"question": " ഹാരപ്പയിൽ പടുത്തുയർത്തിയ ധാന്യാക്കലവറയുടെ വലിപ്പം എത്രയായിരുന്നു?"
},
{
"answers": [
{
"answer_start": 901,
"text": "സിന്ധുനദിയിൽ"
}
],
"category": "SHORT",
"id": 1552,
"question": "ഏതു നദിയിൽ ഉണ്ടായ \n വെള്ളപ്പൊക്കത്തിൽ ചെളി കൊണ്ട് മൂടപ്പെട്ട സ്ഥലത്താണ് പുതിയ ഹാരപ്പ നഗരം നിർമ്മിച്ചത് .?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹരപ്പയിൽ നിന്നും മൊഹൻജൊദരോയിൽ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ഉപയോഗിച്ച് കപ്യൂട്ടറിന്റെ സഹായത്തോടെ അന്നത്തെ സിന്ധുതടവാസികളുടെ ശരീരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടന്നിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളിൽ നിന്നും പാവകളുടെ മുഖഭാവങ്ങളിൽ നിന്നും അവരുടെ ശരിരപ്രകൃതിയേയും വേഷഭൂഷാദികളേയും കുറിച്ച് സാമാന്യമായ ധാരണകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നല്ല നാസികയോടു കൂടിയതും സ്വല്പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളിൽ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്. അവർ അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചു കെട്ടിയിരുന്നു. വിചിത്രമായ തുന്നൽപ്പണിയോട് കൂടിയ ഒരു തരം ഉടുപ്പാണ് അവർ ധരിച്ചിരുന്നത്. സ്ത്രീകൾ തലമുടി ഒരുണ്ടപോലെയാക്കി നാടകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു പതിവ്. മുടി ചീകുവാൻ ആനക്കൊമ്പ് കൊണ്ട് ചീർപ്പുണ്ടാക്കിയിരുന്നു. ചെമ്പു തകിട് തേച്ച് മിനുക്കി കണ്ണാടിയായി ഉപയോഗിച്ചിരുന്നു. ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചിത്രങ്ങളിൽ നിന്നും പാവകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. മൂന്നും നാലും ഇഴകൾ വരെയുള്ള മാലകൾ, വളകൾ, സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടുമുള്ള മുക്കുത്തികൾ, മോതിരങ്ങൾ, കടകങ്ങൾ, എന്നിവയും കണ്ടു കിട്ടിയിട്ടുണ്ട്. ഇഴകൾ കൂടുതലുള്ള മാലകൾ കെട്ടുപിണയാതിരിക്കാനായി ഇടക്കിടക്ക് പടികൾ കൊണ്ട് ഇഴകളെ ബന്ധിപ്പിച്ചിരുന്നു. ആഭരണങ്ങളുടെ പണിത്തരം കണ്ട് പുരാവസ്തുഗവേഷകനായ ജോൺ മാർഷൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. ലോകത്തിലെ ആദിമനാഗരികതകൾ എല്ലാം കാർഷികസമൃദ്ധിയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. ഹരപ്പൻ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ്സിന്ധുനദീതട സംസ്കാരത്തിലെ വലിയ ധാന്യക്കലവറകൾ വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്, യവം (ബാർളി), കടുക്, പയറു വർഗ്ഗങ്ങൾ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളിൽ നെല്ല് കൃഷി ചെയ്തിരുന്നില്ല. എന്നാൽ ഗുജറാത്തിലെ ലൊഥളിലും മറ്റും നെൽകൃഷി ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. കാലിബംഗനിൽ കൃഷിപ്പണിക്ക് നിലം ഉഴുതെടുക്കേണ്ടതിലേക്ക് കൊഴു ഉപയോഗിച്ചിരുന്നതായി കാണുന്നു. എങ്കിലും ഈ കൊഴുവിന്റെ നിർമ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല. അതേസമയം മൊഹഞ്ചദരോവിൽ കൊഴു ഉപയോഗത്തിലിരുന്നോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. കൃഷിയോടൊപ്പം കാലിവളർത്തലും സജീവമായിരുന്നു. ആളുകൾക്കുണ്ടായിരുന്ന കാലികളുടെ എണ്ണം വച്ചാണ് അവരുടെ സമ്പത്ത് കണക്കാക്കിയിരുന്നത്. കോലാടും, കാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായിരുന്നു. കാളകളിൽ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളർത്തു മൃഗങ്ങളായി പൂച്ച, നായ് എന്നിവയെയും കോഴി മുതലായ പക്ഷികളേയും വളർത്തിയിരുന്നു. കഴുതയെയും ഒട്ടകത്തിനെയും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു, എന്നാൽ കൃഷിയിൽ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് അറിവായിട്ടില്ല. ഹരപ്പൻ സംസ്കൃതിയിൽ നിലവിലുണ്ടായിരുന്ന കൈത്തൊഴിലുകളിൽ എടുത്തു പറയത്തക്കതാണ് മൺപാത്രനിർമ്മാണം. കൈകൊണ്ട് മെനഞ്ഞതും തികിരി (കുശവന്റെ ചക്രം) ഉപയോഗിച്ച് നിർമ്മിച്ചതുമായ പാത്രങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങൾക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും അവർക്ക് വശമായിരുന്നു. അലങ്കാരപ്പണികൾ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യഘട്ടത്തോടെ ഈ നിർമ്മാണ വൈദഗ്ദ്ധ്യം മങ്ങി മാറുന്നതായി കാണാം. ഇഷ്ടിക നിർമ്മാണം മറ്റൊരു ശ്രദ്ധേയമായ തൊഴിലായിരുന്നു. ചൂളകളിൽ ചുട്ടെടുത്തവയും അതല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ ഇഷ്ടികകൾ ഇവിടേനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. അവയുടെ പ്രത്യേകതയായി കാണേണ്ടത് കണിശമായി പാലിച്ചിരുന്ന ഒരേ വലിപ്പമാണ്. ലോഹങ്ങളിൽ ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്.",
"qas": [
{
"answers": [
{
"answer_start": 1482,
"text": "കൃഷി.ഗോതമ്പ്, യവം"
}
],
"category": "SHORT",
"id": 1553,
"question": "സിന്ധു നദീതട സംസ്കാരത്തിൽ കൃഷി ചെയ്തിരുന്ന ചില പ്രധാന വിളകൾ ഏതെല്ലാം ആയിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1554,
"question": "ചെമ്പിന്റെ ഉത്ഭവ സ്ഥാനമായി കരുതപ്പെടുന്ന നഗരം ഏത്?"
},
{
"answers": [
{
"answer_start": 2588,
"text": "മൺപാത്രനിർമ്മാണം"
}
],
"category": "SHORT",
"id": 1555,
"question": "ഹാരപ്പൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരകകൗശലവിദ്യ ഏതായിരുന്നു ?"
},
{
"answers": [
{
"answer_start": 1757,
"text": "ഗുജറാത്തിലെ ലൊഥളിലും"
}
],
"category": "SHORT",
"id": 1556,
"question": "സിന്ധു നദീതടത്തിൽ അരി കൃഷി ചെയ്തിരുന്നില്ല എങ്കിലും എവിടെയാണ് നെൽകൃഷി ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നത് ?"
},
{
"answers": [
{
"answer_start": 1881,
"text": "കൊഴു "
}
],
"category": "SHORT",
"id": 1557,
"question": "കൃഷിയിടത്തിനായി നിലം ഉഴുതുമറിക്കാൻ ഏത് ഉപകരണം ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു ?"
},
{
"answers": [
{
"answer_start": 3154,
"text": "ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്."
}
],
"category": "SHORT",
"id": 1558,
"question": "ഹാരപ്പൻ സംസ്ക്കാരത്തിൽ ആദ്യം കണ്ടെത്തിയ ലോഹങ്ങൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1559,
"question": "സിന്ധു നദീ തട സംസ്കാരത്തിൽ പ്രതിമകളും വീട്ടുപകരണങ്ങളും എന്ത് കൊണ്ടാണ് നിർമ്മിച്ചത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ് ഈ മതത്തിന്റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി. മു. 3102-നും ക്രി. മു. 1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ് മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ് അവർ വാദിക്കുന്നത്. ആദിമ ഹാരപ്പൻ സംസ്കാരത്തിലെ ( ക്രി. മു. 5500–2600 ) നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകൾ വിരൽ ചൂണ്ടൂന്നത്. പ്രീ ക്ലാസ്സിക്കൽ യുഗത്തിലെ (ക്രി. മു. 1500–500) ആചാരങ്ങളേയും വിശ്വാസങ്ങളേയും “പ്രാചീന വൈദികമതം” എന്നാണ് അറിയപ്പെടുന്നത്. ആധുനിക ഹൈന്ദവത, വേദങ്ങളിലൂടെയാണ് രൂപപ്പെട്ടത്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ക്രി. മു. 1700–1100 കളിൽ വിരചിതമായ ഋഗ്വേദമാണ് വേദങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി, സോമൻ മുതലായ ദേവതമാരുടെ ആരാധനയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. യജ്ഞം എന്ന നാമത്തിൽ അഗ്നി അർച്ചനയും മന്ത്രോച്ചരണങ്ങളും നടത്തി വന്നു. എന്നിരുന്നാലും ക്ഷേത്രങ്ങളും ബിംബങ്ങളും നിർമ്മിക്കപ്പെട്ടിരുന്നില്ല പ്രാചീന വൈദികാചാരങ്ങൾ സൊരാസ്ട്രമതത്തിനും മറ്റ് ഇന്റോ – യൂറോപ്യൻ മതങ്ങളുമായും ശക്തമായ സാമ്യതകൾ പ്രദർശിപ്പിച്ചിരുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1560,
"question": "പ്രധാനപ്പെട്ട രണ്ടു സംസ്കൃത ഇതിഹാസങ്ങൾ ഏതെല്ലാം?"
},
{
"answers": [
{
"answer_start": 732,
"text": "ദ്രാവിഡ"
}
],
"category": "SHORT",
"id": 1561,
"question": "ഹിന്ദുമതത്തിനു ഏത് സംസ്കാരമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത് ?"
},
{
"answers": [
{
"answer_start": 1034,
"text": "“പ്രാചീന വൈദികമതം”"
}
],
"category": "SHORT",
"id": 1562,
"question": "പ്രാചീന കാലഘട്ടത്തിനു മുന്നേ (ബിസി 1500500) ആചാരങ്ങളും വിശ്വാസങ്ങളും എന്താണ് അറിയപ്പെട്ടിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1563,
"question": "മനുഷ്യബന്ധങ്ങളുടെയും ദൈവങ്ങള്‍ തിന്‍മകളെ നിയന്ത്രണത്തിന്‍റെയും കഥ പറയുന്ന ഒരു പുരാണ ഇതിഹാസം ഏത്?\n"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര. അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്. ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ശരാശരി ഉയരം 3000 മീറ്റ്ർ ഡാർജിലിംഗ്, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്. ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. ഡൂൺസ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാഡൂൺ).",
"qas": [
{
"answers": [
{
"answer_start": 159,
"text": "എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം,"
}
],
"category": "SHORT",
"id": 1564,
"question": "ഹിമാലയൻ ശ്രേണിയിലെ ചില കൊടുമുടികൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1565,
"question": " പ്രധാന ഹിമാലയത്തിന്റെ സൃഷ്ടാവ് ഏത് ?"
},
{
"answers": [
{
"answer_start": 811,
"text": "ശിവാലിക് പർവതനിര"
}
],
"category": "SHORT",
"id": 1566,
"question": "ഹിമാലയത്തിലെ തെക്കേ അറ്റത്തും ഗംഗാ സമതലത്തിന്റെ വടക്ക് ഭാഗത്തുമായും സ്ഥിതി ചെയുന്ന പർവതം ഏത് ?"
},
{
"answers": [
{
"answer_start": 976,
"text": " ശിവാലിക് നിരയിലാണ്"
}
],
"category": "SHORT",
"id": 1567,
"question": " ഡൂണുകൾ എന്നറിയപ്പെടുന്ന വിശാലമായ താഴ്‌വാരകൾ \n ഹിമാലയത്തിന്റെ ഏത് ശ്രേണിയിൽ ആണ് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച്തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു. അക്ബർ തന്റെ മൂത്ത പുത്രനായ സലിമിനെ (ജഹാംഗീർ) സർവ്വസൈന്യാധിപനായി നീയമിക്കുകയും സലിമിന്റെ നേതൃത്വത്തിൽ അക്ബറിന്റെ സൈന്യം മേവാർ ആക്രമിക്കുകയും ചെയ്തു. റാണാ പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ രജപുത്ര സൈന്യവുമായി ഹൽദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബർ പ്രത്യേകം നിർദ്ദേശം കൊടുത്തിരുന്നെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കീഴടക്കാൻ സാധ്യമല്ലന്ന് വളരെ പെട്ടെന്നുതന്നെ ജഹാംഗീറിനു മനസ്സിലായി. ആനപ്പുറത്തേറിയെത്തിയ സലിം രാജകുമാരനെ ചേതകിന്റെ പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാർന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടർന്ന മുഗളന്മാർ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോര വർന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടി. അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധനകൂടുകയും അദ്ദേഹത്തിനെ സഹായിച്ചു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1568,
"question": " പ്രതാപിനോട് ക്ഷമ ചോദിച്ചതാര് ?\n"
},
{
"answers": [
{
"answer_start": 481,
"text": "റാണാ പ്രതാപസിംഹൻ"
}
],
"category": "SHORT",
"id": 1569,
"question": "അക്ബർ രജപുത്ര രാജ്യങ്ങളെ കീഴടക്കിയിരുന്ന കാലഘട്ടത്തിൽ വെള്ളി നക്ഷത്രം പോലെ തിളങ്ങിയതാര്?"
},
{
"answers": [
{
"answer_start": 821,
"text": "മൂത്ത പുത്രനായ സലിമിനെ"
}
],
"category": "SHORT",
"id": 1570,
"question": " അക്ബർ തന്റെ സൈന്യത്തിന്റെ അധികാരിയായി നിയമിച്ചത് ആരെയായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1571,
"question": "മേവാറും നിരവധി രജപുത്ര രാജ്യങ്ങളും സ്വന്തം രാജ്യവുമായി കൂട്ടിച്ചേർത്ത് കൂടുതൽ സമ്പന്നമാക്കിയതാര് ?"
},
{
"answers": [
{
"answer_start": 15,
"text": "അക്ബർ"
}
],
"category": "SHORT",
"id": 1572,
"question": "ഹുമയൂണിന് ശേഷം മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായതാര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1573,
"question": "രാണാ പ്രതാപ് സിംഗ് രജപുത്ര സൈന്യത്തെ നയിച്ചതെവിടെ നിന്നായിരുന്നു?"
},
{
"answers": [
{
"answer_start": 298,
"text": " ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം"
}
],
"category": "SHORT",
"id": 1574,
"question": "അക്ബറിന് മുന്നിൽ അടിയറവു പറഞ്ഞ ശക്തരും സമ്പന്നരുമായ രജപുത്ര രാജ്യങ്ങൾ ഏതെല്ലാം?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹോർൻബി വെല്ലാർഡ് എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്ട് 1845-ഇ പൂർത്തിയായതോടെ നഗരത്തിന്റെ വിസ്തീർണ്ണം 438 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. 1853-ഇൽ യാത്രക്കാർക്കുള്ള ഭാരതത്തിലെ പ്രഥമ റെയിൽവേ ലൈൻ ബോംബെയിൽ നിന്നും താനെയിലേക്ക് സ്ഥാപിച്ചു. പരുത്തിയും പരുത്തിവസ്ത്രങ്ങളുടേയും കയറ്റുമതിയായിരുന്നു ബോംബേയെ വാണീജ്യകേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബോംബേയിൽ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കയറ്റുമതിയായിരുന്നു കറുപ്പ്. 1861 മുതൽ 1865 കാലത്തെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബ്രിട്ടണിലേക്ക്കുള്ള പരുത്തിയുടെ വരവ് തടയപ്പെട്ടതിനെത്തുടർന്ന് ബോംബേയുടെ വാണിജ്യമേഖലയിൽ കാര്യമായ ഉണർവുണ്ടായി. ഇതിനു മുമ്പ് ബോംബേയിൽ നിന്നും അസംസ്കൃത പരുത്തിയായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഇക്കാലയളവിൽ പരുത്തിയെ തുണിയാക്കിയും കയറ്റുമതി ചെയ്യാനാരംഭിച്ചു. 1854-ൽ ഒരേ ഒരു പരുത്തിനെയ്ത്തുശാല മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 30 വർഷത്തിനു ശേഷം അമ്പത് നെയ്ത്തുശാലകളും അവയിൽ 30,000-ഓളം ജോലിക്കാരുമായി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും (അതായത് ഇന്ത്യയിലെ പരുത്തിമേഖലയായ ഡെക്കാനോട് തൊട്ടുകിടക്കുക, യുറോപ്പിനെ അഭിമുഖീകരിക്കുന്ന തുറമുഖം) മേഖലയിൽ വളരേ നേരത്തേ തന്നെ ആവിർഭവിച്ച സാമ്പത്തികസ്ഥാപനങ്ങളും, വായ്പാവ്യവസ്ഥിതികളും ബോംബേയെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാക്കുന്നതിൽ നല്ല പങ്കുവഹിച്ചു. 1869-ഇൽ സൂയസ് കനാൽ തുറന്നതോടു കൂടെ, ബോംബേ അറബിക്കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായി മാറി. തുടർന്നുള്ള 30 വർഷങ്ങളിൽ നഗരം ഒരു പ്രധാന നഗര കേന്ദ്രമായി വളർന്നു.",
"qas": [
{
"answers": [
{
"answer_start": 187,
"text": "ബോംബെയിൽ നിന്നും താനെയിലേക്ക് "
}
],
"category": "SHORT",
"id": 1575,
"question": "1853 -ൽ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ റെയിൽവേ എവിടെ നിന്ന് എവിടേക്കാണ് സ്ഥാപിച്ചത് ?"
},
{
"answers": [
{
"answer_start": 52,
"text": "1845-"
}
],
"category": "SHORT",
"id": 1576,
"question": "ഹോൺബി വെള്ളാർഡ് എന്നറിയപ്പെടുന്ന പദ്ധതി പൂർത്തിയായതു ഏതു വര്ഷം ?"
},
{
"answers": [
{
"answer_start": 446,
"text": "1865 കാലത്തെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന്"
}
],
"category": "SHORT",
"id": 1577,
"question": "എന്തിനെത്തുടർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബ്രിട്ടനിലേക്കുള്ള പരുത്തിയുടെ വരവ് തടസ്സപ്പെട്ടത് ?"
},
{
"answers": [
{
"answer_start": 1223,
"text": "സൂയസ് കനാൽ"
}
],
"category": "SHORT",
"id": 1578,
"question": "1869 ൽ എന്ത് തുറന്നതോടെയാണ് അറേബ്യൻ കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി ബോംബെ മാറിയത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1579,
"question": " കൽക്കത്ത കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി മാറിയ നഗരമേത് ?"
},
{
"answers": [
{
"answer_start": 428,
"text": "കറുപ്പ്"
}
],
"category": "SHORT",
"id": 1580,
"question": "പത്തൊൻപതാം നൂറ്റാണ്ടിൽ ബോംബെയിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതി എന്തായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1581,
"question": " 1942 ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഏതു സമരത്തിന് സാക്ഷ്യം വഹിക്കാൻ ആണ് ബോംബെ \n നഗരത്തിന് കഴിഞ്ഞത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "ഹർഷനുശേഷം ഉത്തർപ്രദേശ് മേഖല വീണ്ടും അരക്ഷിതാവസ്ഥയുടെ രംഗമായി മാറി. ഇക്കാലത്തെ ചരിത്രം ആകെക്കൂടി അവ്യവസ്ഥിതമാണ്. എ. ഡി. 9-ഉം 10-ഉം ശതകങ്ങളിൽ ഗുർചര-പ്രതിഹാരന്മാർ വടക്കേ ഇന്ത്യയിൽ പ്രബലരായി; 11-ം ശതകത്തിന്റെ മുഹമ്മദ് ഗസ്നിയുടെ ആക്രമണം വരെ ഈ നില തുടർന്നു. പ്രതിഹാരന്മാരുടെ തിരോധാനം ഉത്തർപ്രദേശിൽ രാഷ്ട്രീയാസ്വാസ്ഥ്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കി. ഇക്കാലത്ത് ഗഹർവന്മാർ രംഗപ്രവേശം ചെയ്തു. രാജ്യത്ത് ക്രമവും ഐശ്വര്യവും പുനഃസ്ഥാപിച്ചു. ഈ രാജവംശത്തിലെ രാജാക്കന്മാർ ഗോവിന്ദ്ചന്ദ്രനും (1104-54) ജയചന്ദ്രനും (1170-93) ആയിരുന്നു. മുഹമ്മദ് ഗോറിയുമായുള്ള യുദ്ധത്തിൽ ചമാനരാജാവായിരുന്ന പൃഥ്വീരാജൻ III-നെ സഹായിക്കാൻ ജയചന്ദ്രൻ വിസമ്മതിച്ചു 1192-ലെ ടെറയിൽ യുദ്ധത്തിൽ പൃഥ്വിരാജൻ തോല്പിക്കപ്പെട്ടു; തുടർന്ന് ജയചന്ദ്രനും മീററ്റ്, അലിഗഡ്, അശ്നി, കനൗജ്, വാരാണസി എന്നീ ജനപദങ്ങളും ഗോറിക്കു കീഴടങ്ങി. 1206-ൽ ഗോറിയുടെ ലഫ്റ്റനന്റായിരുന്ന കുത്ബുദ്ദീൻ ഐബക്ക് ഡൽഹി കേന്ദ്രമാക്കി അടിമവംശം സ്ഥാപിച്ചു; തുടർന്ന് ഖിൽജി, തുഗ്ലക് വംശങ്ങൾ അധികാരത്തിൽ വന്നു. ഡൽഹി സുൽത്താൻന്മാരുടെ ഭരണകാലത്ത് ഉത്തർപ്രദേശ് അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 13- ഉം 14-ഉം ശതകങ്ങളിൽ ഉത്തർപ്രദേശിന്റെ ചരിത്രം ആക്രമണത്തിന്റെയും അതിനെ വീരോചിതം നേരിട്ടതിന്റെയും ഇതിഹാസമാണ്. തുഗ്ലക്‌വംശം ക്രമേണ ശിഥിലമാവുകയും 1394-ൽ ജാൻപൂർ കേന്ദ്രമാക്കി മുഹമ്മദ് തുഗ്ലക്കിന്റെ ഗവർണറായിരുന്ന മാലിക് സർവർ ഖ്വജാ ജഹാൻ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. 1398-ൽ തിമൂർ ഇന്ത്യ ആക്രമിച്ചു. ഡൽഹി, പഞ്ചാബ്, മീററ്റ്, ഹരിദ്വാർ, കാതെഹാൻ എന്നിവിടങ്ങളിൽ ഈ ആക്രമണത്തിന്റെ കെടുതികൾ അനുഭവപ്പെട്ടു. 1414 മുതൽ 1526 വരെ സയ്യിദ്-ലോദി വംശങ്ങൾ ഡൽഹി കേന്ദ്രമാക്കി ഭരിച്ചു ലോദിവംശക്കാലത്ത് 1478-ൽ ജൻപൂർ വീണ്ടും ഡൽഹിയുടെ നിയന്ത്രണത്തിലായി. സിക്കന്ദർ ലോദിയുടെ കാലത്ത് ആഗ്രയെ ഉപതലസ്ഥാനമായി ഉയർത്തിയത് ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു. , 1526-ൽ ബാബർ ഇബ്രാഹിം ലോദിയെ പാനിപ്പത് യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആഗ്ര കൈവശപ്പെടുത്തുകയും ചെയ്തു. എതിർത്തുനിൽപ്പിനു ശേഷം സംബൽ, ജാൻപൂർ, ഘാസിപൂർ, കാല്പി, കനൗജ് എന്നീ പ്രദേശങ്ങളും ബാബറിനു കീഴടങ്ങി. അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു. ബാബറിനുശേഷം ഭരണമേറ്റ ഹുമായൂണിനെ ഷേർഷാ അധികാരഭ്രഷ്ടനാക്കി ഷേർഷായുടെ മരണശേഷം വീണ്ടും ഹുമയൂൺ സിംഹാസനം കരസ്ഥമാക്കി. ഹുമയൂണിന്റെ പുത്രനായ അക്ബറിന്റെ മന്ത്രിമാരിൽ ഏറ്റവും പ്രധാനികളായ തോഡർമൽ, ബീർബൽ എന്നിവർ ഉത്തർപ്രദേശുകാർ ആയിരുന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് ബുന്ദേൽഖണ്ഡ് മുഗൾഭരണവുമായി ഇടയുകയും, ബുന്ദേലാ നേതാവ് ഛത്രസാലൻ, പേഷ്വ ബാജിറവുവിന്റെ സഹായം തേടുകയും ചെയ്തു. ഈ സഹായത്തിനു പ്രതിഫലമെന്നോണം തന്റെ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പേഷ്വയ്ക്കു വിട്ടുകൊടുക്കുവാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഉത്തർപ്രദേശിൽ മറാത്താ ശക്തിക്കു പ്രവേശം ലഭിച്ചു. 1732-ൽ അവധ് ഗർണറായ സാദത്ത്ഖാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഷുജാ ഉദ് ദൗലയുടെ ഭരണകാലത്ത് (1754-75) അവധ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. 1764-ലെ ബക്സാർ യുദ്ധത്തിൽ ഷുജാ ഉദ് ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. ബ്രിട്ടിഷ് സമ്പർക്കം മൂലം അവധിന് നിരവധി പ്രദേശങ്ങൽ പല സന്ദർഭങ്ങളിലായി നഷ്ടപ്പെട്ടു. അവധിലെ നവാബുമാരും ബ്രിട്ടീഷുകാരുമായുള്ള ബന്ധം ചരിത്രത്തിലെ ദുഃഖകരമായ ഒരധ്യായമാണ്; ഒരുവശത്ത് ബലഹീനതയുടെയും മറുവശത്ത് ശക്തിയുടെയും വിശ്വാസവഞ്ചനയുടെയും ചരിത്രമാണത്. 1856-ൽ അവധ് ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർക്കപ്പെട്ടു; 1857-ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഈ നടപടിയായിരുന്നു. വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ (ആധുനിക ഉത്തർപ്രദേശ്) ഈ സമരത്തിൽ മഹത്തായ ഒരു പങ്കുവഹിച്ചു. 1877-ൽ വടക്കു പടിഞ്ഞാറൻ പ്രോവിൻസ്കളും അവധും സംയോജിപ്പിക്കുകയുണ്ടായി; ആഗ്ര-അവധ് വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ എന്നപേരിൽ ഇതറിയപ്പെട്ടു. 1902-ൽ ഇതിന്റെ പേര് ആഗ്രാ-അവധ് സംയുക്ത പ്രോവിൻസുകൾ എന്നാക്കിമാറ്റി. 1921-ൽ ഇത് ഒരു ഗവർണറുടെ കീഴിലാക്കി; ലക്നൗ തലസ്ഥാനമായി.",
"qas": [
{
"answers": [
{
"answer_start": 2065,
"text": "തോഡർമൽ, ബീർബൽ "
}
],
"category": "SHORT",
"id": 1582,
"question": "അക്ബറിന്റെ കൊട്ടാരത്തിലെ പ്രമുഖരായ രണ്ടു മന്ത്രിമാർ ആരൊക്കെയായിരുന്നു?"
},
{
"answers": [
{
"answer_start": 817,
"text": "കുത്ബുദ്ദീൻ ഐബക്ക് "
}
],
"category": "SHORT",
"id": 1583,
"question": "1206 -ൽ ദില്ലി ആസ്ഥാനമാക്കി അടിമ രാജവംശം സ്ഥാപിച്ചതാര്? "
},
{
"answers": [
{
"answer_start": 111,
"text": "എ. ഡി. 9-ഉം 10-ഉം ശതകങ്ങളിൽ"
}
],
"category": "SHORT",
"id": 1584,
"question": "ഉത്തരേന്ത്യയിൽ ഗുർചാര-പ്രതിഹാരകൾ പ്രബലരായത് ഏതു കാലഘട്ടത്തിൽ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1585,
"question": "ഇന്ത്യൻ ഭരണഘടന പ്രകാരം ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിൽ ഒരു സംസ്ഥാന പദവി നൽകിയത് എപ്പോൾ ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 1586,
"question": "ഉത്തർപ്രദേശ് എന്ന പേര് ആ സംസ്ഥാനത്തിന് നൽകിയത് എപ്പോഴാണ്?"
},
{
"answers": [
{
"answer_start": 638,
"text": "ടെറയിൽ യുദ്ധത്തിൽ"
}
],
"category": "SHORT",
"id": 1587,
"question": " 1192 ലെ ഏതു യുദ്ധത്തിലാണ് ചമൻ രാജാവ് പ്രിഥ്വിരാജ് പരാജയപ്പെട്ടത് ?"
},
{
"answers": [
{
"answer_start": 1647,
"text": "1526-ൽ"
}
],
"category": "SHORT",
"id": 1588,
"question": " ബാബർ പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ആഗ്ര പിടിച്ചെടുത്തത് ഏതു വർഷം?"
}
]
}
],
"title": ""
} |