title
stringlengths 1
182
| url
stringlengths 31
212
| text
stringlengths 0
253k
|
---|---|---|
പ്രധാന താൾ | https://ml.wikipedia.org/wiki/പ്രധാന_താൾ | __NOTOC__ __NOEDITSECTION__
Category:പ്രധാന താൾ |
ശ്രീനാരായണഗുരു | https://ml.wikipedia.org/wiki/ശ്രീനാരായണഗുരു | |
മലയാളം അക്ഷരമാല | https://ml.wikipedia.org/wiki/മലയാളം_അക്ഷരമാല | thumb|മലയാളം അക്ഷരങ്ങൾ
മലയാള൦ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന തനത് ഭാഷാ ലിപിയെ മലയാളം അക്ഷരമാല എന്ന് പറയുന്നു. മലയാളം അക്ഷരമാലയെ സംസ്‌കൃത ശൈലീഘടന അടിസ്ഥാനത്തിൽ പൊതുവെ സ്വരാക്ഷരങ്ങൾ എന്നും വ്യഞ്ജനാക്ഷരങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരന്തിരിച്ചിരിക്കുന്നു.കേരളപാണിനീയം, പീഠിക 3 - അക്ഷരമാല ഇവ കൂടാതെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൂടി ചേരുന്നതാണ് മുഴു മലയാള അക്ഷരമാല. ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷയാണ് മലയാളം.
സംസ്‌കൃതത്തിലും തമിഴിലും നിലനിൽക്കുന്നതും നിലവിൽ ഇല്ലാത്തതുമായ എല്ലാത്തരം അക്ഷരങ്ങളും മലയാളം ഭാഷയിലുണ്ട്. ഗിന്നസ് പുസ്തക ബഹുമതി കയ്യാളുന്ന ഖമർ ഭാഷയെക്കാൾ അക്ഷരങ്ങൾ തനത് കൂട്ടക്ഷരങ്ങളും ചേർന്ന് മലയാളം ഭാഷയിൽ നിലകൊള്ളുന്നുണ്ട്.
സ്വരാക്ഷരങ്ങൾ
വേറൊരു വർണ്ണത്തിന്റ അഥവ സ്വരകണത്തിന്റ സഹായമോ കൂടിച്ചേരലോ കൂടാതെ സ്വമേതയ ഉച്ചരിക്കുവാൻ കഴിവുള്ള ശബ്ദങ്ങളെയാണ് സ്വരങ്ങൾ എന്ന് വിളിക്കുന്നത്. എഴുത്തു ചിട്ടയിൽ സ്വരങ്ങളെ സംസ്‌കൃത ക്രമപ്രകാരം ചിട്ടപ്പെടുത്തി അക്ഷര രൂപങ്ങളാക്കി അടുക്കി വച്ചിരിക്കുന്ന മാതിരിയെ സ്വരാക്ഷരങ്ങൾ എന്ന് പറയുന്നു. വ്യഞ്ജന അക്ഷരങ്ങളുടെ സഹായം ഇവ ഉച്ചരിക്കുവാൻ ആവശ്യമില്ല.
അആഇഈഉഊഋൠ ഌ ൡഎഏഐഒഓഔഅംഅഃഅ്
മലയാളം ഭാഷയിൽ 18 സ്വരം അക്ഷരങ്ങൾ ഉണ്ടെങ്കിലും ഋ,ഌ അക്ഷരങ്ങളുടെ ദീർഘങ്ങൾ എഴുത്തു ഭാഷയിൽ പ്രത്യക്ഷത്തിൽ ഉപയോഗം ചെയ്യുന്നില്ല എന്നതിനാൽ സ്വരങ്ങൾ 16 അക്ഷരങ്ങൾ ആയി കണക്കാക്കുന്നു.
ന+അ്=ന്
ന്+അ=ന
ന്+ആ=നാ
കൂടാതെ സംവൃത സ്വരത്തിന്റ മൂലരൂപമായ അ് ഒരു സ്വരം അക്ഷരമായി പരിഗണിക്കുന്നുമില്ല.
സ്വരചിഹ്നങ്ങൾ
വ്യഞ്ജനാക്ഷരങ്ങൾക്ക് ഒപ്പം സ്വരം ചേരുമ്പോൾ സ്വരം അക്ഷരങ്ങൾ ഉപയോഗിക്കുന്നതിനു പകരമായി മലയാളം ഭാഷയിൽ സ്വര ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
അക്ഷരം ചിഹ്നം ഉപയോഗംസംവ്രതം ു ̑ൿ സംവൃതം ്ക്അ കആാകാഇികിഈീകീഉുകുഊൂകൂഋൃകൃൠ ൄ കൄഌ ൢകൢൡ ൣകൣഎെകെഏേകേഐൈകൈഒൊകൊഓോകോഔൗകൗഅംംകംഅഃഃ കഃയ ്യക്യ ര ്ര ക്രവ ്വക്വലலക്ല
മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങൾ ഒഴിച്ച് ഓരോ അക്ഷരങ്ങൾക്കും ഇത്തരത്തിൽ 22 തരം ചിഹ്നങ്ങൾ കൂട്ടിയിണക്കി 24 അക്ഷരഭേദങ്ങൾ നിർമിക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ 70 ഓളം അക്ഷരങ്ങളുടെ 23 തര അക്ഷര രൂപങ്ങൾ എഴുതുവാൻ സാധിക്കുന്നതാണ്.
ഉദാ:ച്,ച,ചാ,ചാ,ചി,ചീ,ചു,ചൂ,ചൃ,ചൄ,ചൢ,ചൣ,ചെ,ചേ,ചൈ, ചൊ,ചോ,ചൗ,ചം,ചഃ,ചഽ, ച്യ, ച്യ,ച്ല,ച്വ,
വ്യഞ്ജനാക്ഷരങ്ങൾ
thumb|വ്യഞ്ജനാക്ഷരങ്ങൾ
thumb|ഴ എന്ന മലയാളം അക്ഷരം. ലോകത്തിലെ ഭാഷകളിൽ മലയാളം,തമിഴ്, ചൈനീസ്, എന്നീ ഭാഷകളിൽ മാത്രമാണ് ഈ അക്ഷരം നിലനിലനിൽക്കുന്നതിൽ അതിൽ തന്നെയും മലയാളം ഭാഷയിലാണ് ഈ അക്ഷരം കൂട്ടി ഏറ്റവും കൂടുതൽ വാക്കുകൾ നിലകൊള്ളുന്നത്.
സ്വയം ഉച്ചാരണം കഠിനമായതിനാൽ സ്വരം അക്ഷരങ്ങളുടെ സഹായത്തോട് കൂടി ഉച്ചാരണം ചെയ്യുന്ന വർണ്ണ ശബ്ദ അക്ഷരങ്ങളാണ് വ്യഞ്ജനാക്ഷരങ്ങൾ എന്നു പറയുന്നത്.
വർഗ്ഗംഖരം അതിഖരംമൃദുഘോഷംഅനുനാസികം കവർഗ്ഗം (കണ്ഠ്യം) കഖഗഘങ ചവർഗ്ഗം (താലവ്യം)ചഛജഝഞ ടവർഗ്ഗം (മൂർദ്ധന്യം) ടഠഡഢണ തവർഗ്ഗം (ദന്ത്യം) തഥദധന ഺവർഗ്ഗം (വർത്സ്യം)ഺ 000ഩ പവർഗ്ഗം (ഓഷ്ഠ്യം)പഫബഭമ
സ്വരവ്യഞ്ജനമധ്യമങ്ങൾയരലവ
ഊഷ്മാക്കൾശഷസ
ഘോഷിഹ
ദ്രാവിഡമധ്യമംളഴറ
ആംഗലേയമധ്യമംܦܘஸ
ആംഗലേയമധ്യമങ്ങൾ
ആംഗലേയ ഭാഷാ അക്ഷരമാലയിൽ നിന്നും കടന്നുവന്ന പ്രത്യേകതരം ഉച്ചാരണത്തോടു കൂടിയ വർണ്ണങ്ങളാണ് ആംഗലേയ മധ്യമങ്ങൾ. നവ മലയാളം ഭാഷയിൽ തത്ഭവ തത്സമ വാക്കുകൾ എഴുതുന്നതിന് ഇവയെ പൊതുവായും ഉപയോഗിക്കുന്നു. കൂടാതെ ലക്ഷദീപിലെ മലയാളം ഭാഷയിൽ "പ" എന്ന വർണ്ണം നിലനിൽക്കുന്നില്ല, പ എന്ന വർണത്തിനു ബദലായി "ܦܘ" എന്ന വർണ്ണമാണ് ഉച്ചരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ആംഗലേയമധ്യമംവർണ്ണംܦܘ FaஸZa
ആംഗലേയ മധ്യമങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായ് ആംഗലേയ മധ്യമങ്ങൾ☜ എന്ന താൾ സന്ദർശിക്കുക.
കൂട്ടക്ഷരങ്ങൾ
ഒന്നോ അതിലധികമോ വ്യഞ്ജന വർണ്ണങ്ങൾ കൂട്ടിച്ചേർത്തെഴുതുന്നവയാണ് കൂട്ടക്ഷരങ്ങൾ എന്നു പറയുന്നത്. വ്യഞ്ജനാക്ഷരങ്ങളുടെ വർഗങ്ങളുടെയോ വർണ്ണങ്ങളുടേയോ ഇരട്ടിപ്പിലൂടെയും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നുണ്ട്. ഒന്നിലധികം വർണ്ണങ്ങൾ കൂടിച്ചേരുന്നതിൻ്റെ ഫലമായുണ്ടാകുന്ന അക്ഷരങ്ങളെ ഇപ്രകാരം കൂട്ടക്ഷരം എന്ന് പറയുന്നു.
സ്വവർഗ കൂട്ടക്ഷരങ്ങൾ
ഖരാദിമൃദാദി പഞ്ചാദിമധ്യമാദിഊഷ്മാദിക്കഗ്ഗങ്ങയ്യസ്സച്ചജ്ജഞ്ഞര്രശ്ശട്ടഡ്ഡണ്ണല്ലത്തദ്ദന്നവ്വപ്പബ്ബമ്മള്ള
വർഗേതര കൂട്ടക്ഷരങ്ങൾ
ഖരനകാരംമൃദുനകാരംമൃദുമകാരംങ്കഗ്നഗ്മഞ്ചഞ്ജണ്മണ്ടണ്ഡന്മന്തന്ദത്മമ്പഹ്നഹ്മ
തുടങ്ങിയ 15 അക്ഷരങ്ങളും, കൂടാതെ താഴെ ചേർത്തിരിക്കുന്ന 20 അക്ഷരങ്ങളുമാണ്.
ഏകതരംദ്വയതരം ത്രയതരംചതുർതരംക്ഷശ്ചജ്ഞ ന്ഥസ്ഥത്ഥത്സസ്റ്റത്ഭന്ധദ്ധന്റ ക്തല്പത്രന്രത്നഗ്ദച്ഛന്റെ
ഒട്ടുമിക്ക അക്ഷരങ്ങളുടെയും കൃത്യമായ രൂപം ദർശിക്കുന്നതിനായി നവീനമായ സർവ്വക്ഷരസഹിത ആവശ്യമാണ്[1].മലയാളം ഭാഷയിലെ കൂട്ടക്ഷരങ്ങളെ കുറിച്ച് കൂടുതൽ വെക്തമായി അറിയുന്നതിനായി കൂട്ടക്ഷരം എന്ന താളുകൂടി സന്ദർശിക്കുക📎.
ചില്ലക്ഷരങ്ങൾ
thumb|മലയാളം ചില്ലക്ഷരങ്ങൾ
സ്വരസഹായം കൂടാതെ സ്വയം ഉച്ചരിക്കുവാൻ കഴിവുള്ള വ്യഞ്ജനങ്ങളാണ് ചില്ലുകൾ എന്ന് പറയുന്നത്.
ൾൽൻർൺൿൔൕൖ
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു (ഃ)'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രക്കല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു.
ആ നിലയ്ക്ക് സ്വന്തമായി അക്ഷര രൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ പ്രത്യേക ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. അവയെ പറ്റിയും ചില്ലക്ഷരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് ചില്ലക്ഷരം☞ എന്ന താൾ സന്ദർശിക്കുക.
ഉദാഹരണം: യ അക്ഷരവും, ഴ അക്ഷരവും.
ചിഹ്നങ്ങൾ
ആശയം ഗ്രഹിക്കുന്നത് ലളിതമാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെയും വരകളെയും ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു.
വാക്യഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ പ്രധാന ലക്ഷ്യം. വാക്യത്തെ സന്ദർഭാനുചിതമായി ചിട്ടപ്പെടുത്താൻ ചിഹ്നങ്ങളുടെ ഉപയോഗത്താൽ സാധിക്കുന്നു.
പ്രശ്ലേഷം
പ്രശ്ലേഷം:തിലൂടെ സ്വപ്നേഽപി എന്നാക്കി സ്വപ്നേഅപി എന്നതിനെ മാറ്റുന്നു. അകാരം ഇതിലൂടെ ലോപിക്കുന്നു എന്നതാണ് ഈ ചിഹ്നതിലൂടെ കാണിക്കുന്നത്.
ചന്ദ്രബിന്ദു
ँ എന്ന ചിഹ്നം ഉപയോഗിക്കുന്നത് ഓം എന്ന ഉച്ചാരണത്തിന് പകരമായാണ്.
മലയാളം അക്കങ്ങൾ
പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണത്തെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ.
അക്കത്തിൽ നാമത്തിൽ നമ്പരിൽ൦പൂജ്യം 0൧ഒന്ന് 1൨രണ്ട് 2൩മൂന്ന് 3൪നാല് 4൫അഞ്ച് 5൬ആറ് 6൭ഏഴ് 7൮എട്ട് 8൯ഒൻപത്9൰പത്ത്10൱നൂറ് 100൲ആയിരം1000
ഇന്തോഅറബിയൻ സമ്പ്രദായ 0,1,2,3,4,5,6,7,8,9 ചിഹ്നങ്ങൾ പൊതുവെ എല്ലായിടത്തും ഉപയോഗിക്കുന്നു എങ്കിലും മലയാളം ഭാഷയിലും തനതായ അക്കങ്ങൾ ഉരുപയോഗത്തിൽ നിലനിന്നിരുന്നു അവയാണ് മുകളിലെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മലയാളം അക്ഷരോച്ചാരണം
മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലെ ലിപി അനുസരിച്ച് എപ്രകാരം ആണ് ഉച്ചരിക്കുന്നത് എന്ന് കാണിച്ചിരിക്കുന്നു.
സ്വരാക്ഷരം
മലയാളംഅആഇഈഉഊഋൠആങ്കലേയംAAaEeeU UuIRuIRuuദേവനാഗരിअआइईउऊऋॠ
മലയാളംഌൡഎഏഐഒഓഔആങ്കലേയംILuILuuAAEAi OOoOuദേവനാഗരിअॡए-ऐओ-औ
മലയാളംഓംഅംഅഃആങ്കലേയംOhmAmAhദേവനാഗരിअँअंअः
വ്യഞ്ജനാക്ഷരം
മലയാളംകഖഗഘങആങ്കലേയംKaKhaGaGhaNgaദേവനാഗരിक ख ग घ ङ
മലയാളംചഛജഝഞആങ്കലേയംChaChhaJaJhaNjaദേവനാഗരിच छ ज झ ञ
മലയാളംടഠഡഢണആങ്കലേയംTaThaDaDhaNaദേവനാഗരിट ठ ड ढ ण
മലയാളംതഥദധനആങ്കലേയംtathadhadhhanaദേവനാഗരിत थ द ध न
മലയാളംപഫബഭമആങ്കലേയംPaPhaBaBhaMaദേവനാഗരിप फ ब भ म
മലയാളം അക്ഷരപരിണാമം
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു.
ആങ്യമൊഴി
ശബ്ദമൊഴി
വാമൊഴി
ചിത്രമൊഴി
വരമൊഴി
അച്ചടിമൊഴി
പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. തമിഴ് ഒഴികെയുള്ള കന്നഡ, തെലുങ്ക് തുളു, മലയാളം എല്ലാം സുപ്രധാന ദ്രാവിഡ ഭാഷകൾക്കും 30ഌ അതികം അക്ഷരങ്ങൾ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.
പരിഷ്കരണ കമ്മിറ്റി, 1971
18 സ്വരാക്ഷരങ്ങളും (ഇവയിൽ ൠ, ൡ എന്നിങ്ങനെ ഉപയോഗത്തിലില്ലാത്ത ദീർഘസ്വരങ്ങളും ചില്ലിനൊപ്പം എണ്ണുന്ന അനുസ്വാരവിസർഗ്ഗങ്ങളും പെടും) 38 വ്യഞ്ജനങ്ങളും (ഇവയിൽ നയുടെ രണ്ടുച്ചാരണങ്ങളും റ്റയുടെ അർദ്ധഉച്ചാരണവും പെടും) ചേർന്ന് 56 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, വള്ളിപുള്ളികൾ എല്ലാം കൂടി ആയിരത്തിൽപ്പരം ലിപിരൂപങ്ങൾ (ഗ്ലിഫ്) ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം. 1968-ൽ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ വന്നു.
ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക,
മുമ്പിൽ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ തലയിൽ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക,
അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ (ർ) ചേർത്തെഴുതുക,
പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതുക
എന്നിവ ആയിരുന്നു ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശകൾ.
മറ്റു പരിഷ്കരണങ്ങൾ
ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ ൠ, ൡ, ഌ എന്നിവ ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ (കമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോഡ് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത് ആകെ 54 അക്ഷരങ്ങൾ (16 സ്വരങ്ങളും 38 വ്യഞ്ജനങ്ങളും) ഉണ്ട്.
ഭാഷ
അർത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ വാക്യം, വാചകം, പദം, അക്ഷരം, വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ കാണുവാൻ സാധിക്കും. പൂർണമായി അർത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം(sentence). അർത്ഥപൂർത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർന്നോ നിൽക്കുന്ന സ്വരമാണ് അക്ഷരം. പിരിക്കാൻ പാടില്ലാത്ത കഴിയാത്ത ഒറ്റയായി നിൽക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ അഥവ ശബ്ദങ്ങൾ എഴുതി കാണിക്കുവാൻ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).
വർണ്ണ വർഗീകരണം
മലയാളം അക്ഷരമാല വർണ്ണ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു.
അആഅംഅഃഇഈയഴഉഊവറ്റഋൠരറ ഌ ൡലളര്രറ്രല്ലള്ളഎഏഐഒഓഔക ഖ ഗ ഘ ച ഛജ ഝട ഠഡ ഢത ഥദ ധനഩണന്നപ ഫ ܦܘഹബ ഭ ബ്ബമ്പങങ്ങ ഞഞ്ഞക്കച്ചഗ്ഗജ്ജട്ടണ്ടഡ്ഡണ്ണങ്കഞ്ചഞ്ജണ്ഡ ന്തന്റന്ദന്ധത്ത ദ്ദപ്പമ്മമന്മഗ്മഹ്മ ശഷസஸ
ഈ=യീ,ഊ=വൂ,ഋ=റൃ,ഌ=ലൢ മുതലായ അക്ഷരങ്ങൾ തുല്യമായ സാമ്യ ശബ്ദങ്ങളാണ് പ്രകടിപ്പിക്കുന്നത്.
ഇവ കൂടി കാണുക
ലിപി
ഭാരതീയ ലിപികൾ
മലയാള ലിപി
അവലംബം
ഹ്യകണ്ണികൾ
മലയാളം ലിപിയുടെ യുണികോഡ് പട്ടിക
സംഖ്യകൾ - മലയാളലിപിയിൽ
വർഗ്ഗം:മലയാളം
Category:അക്ഷരമാല
വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ |
Sreenarayana Guru | https://ml.wikipedia.org/wiki/Sreenarayana_Guru | REDIRECT ശ്രീനാരായണഗുരു |
മലയാളം | https://ml.wikipedia.org/wiki/മലയാളം | |
മലയാള മാസങ്ങൾ | https://ml.wikipedia.org/wiki/മലയാള_മാസങ്ങൾ | തിരിച്ചുവിടുക കൊല്ലവർഷ കാലഗണനാരീതി#മാസങ്ങള്‍ |
ഓണം | https://ml.wikipedia.org/wiki/ഓണം | കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഈ വാർഷിക , Quote: "Onam, Hindu festival in Kerala State, India.", Quote: "Onam (Hindu festival)", Quote: "The 2000 Onam (Hindu festival) special edition of..." ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.Onam Festival, The Society for Confluence of Festivals of India (2015)
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പിറന്നാൾ ആണ് ചിങ്ങമാസത്തിലെ തിരുവേണം നാൾ. ഇതേ സമയത്ത് മഹാബലിയുടെ ഭരണത്തിന്റെ ഓർമ്മയ്ക്കൂടിയാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.
കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ തിരുനാളാണ് തിരുവോണം. ഇന്നും വൈഷ്ണവ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
പേരിനു പിന്നിൽ
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു S N Sadasivan : A social history of India വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.
ഐതിഹ്യങ്ങൾ
thumb|right| വാമനനും മഹാബലിയും, ഒരു എണ്ണച്ഛായ ചിത്രം
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട് e=ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും}}</ref>. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലുമസൂയപ്പെടുത്തിയിരുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ സ്വർഗ്ഗലോകം കൂടി പിടിച്ചടക്കണമെന്ന മോഹം മഹാബലിയിൽ ഉടലെടുത്തു. ഭയചകിതരായ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല
പരശുരാമൻ
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ.പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. എന്നാൽ അതിന് എത്രയോ മുമ്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
ശ്രീബുദ്ധൻ
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.
ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.
സമുദ്രഗുപതൻ-മന്ഥരാജാവ്
ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. കെ.എൻ. ഗോപാലപിള്ള: കേരള മഹാചരിത്രം ഒന്നാം ഭാഗാം, 1948 തിരുവനന്തപുരം എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ
ധാന്യദേവൻ
വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി. രഞ്ജിത് അഭിപ്രായപ്പെടുന്നു. രഞ്ജിത് പി. പ്രാചീന കേരളത്തിന്റെ കാർഷിക സംസ്കാരം- ഒരു മുഖവുര, പൂർണോദയ സാംസ്കാരിക പത്രിക കൊച്ചി. കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.
ചരിത്രം
സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ചരിത്രമനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അസുരനും -ദ്രാവിഡനും -തദ്ദേശിയനും -ബൗദ്ധനും ആയ ഭരണാധികാരിക്ക മേൽ ഇന്ദ്രൻ അഥവാ ചാതുർവർണ്യം നേടിയ വിജയം എന്നാണ് ഇതിൽ നിന്നും കാണാൻ കഴിയുക. മാവേലി നാടു വാണിടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ എന്നു പാടി വന്നിരുന്നതിനു കാരണം ,ചാതുർ വർണ്യം മനുഷ്യരെ പലതാക്കിത്തിരിച്ചിരുന്നു എന്നാണ്. ചരിത്ര സത്യമാകാൻ ഉള്ള സാധ്യത അതിനാണ്. കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് ആഹ്ളാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. എന്ന് ചരിത്രകാരനായ സോമൻ ഇലവംമൂട് സമർത്ഥിക്കുന്നു. മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്".
പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അസീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു.
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു."
ഉദ്ദണ്ഡശാസ്ത്രി എന്ന ഒരു സംസ്‌കൃത കവി 'ശ്രാവണ'മെന്ന ഒരു ഉത്സാവത്തെ കുറിച്ചെഴുതിയിട്ടുണ്ട്. ഇത് ഓണമാണെന്ന് കരുതപ്പെടുന്നു.
മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം.
ഓണാഘോഷങ്ങൾ
കലിയനു വെക്കൽ
കർക്കിടമാസത്തിൽ ആചരിക്കുന്ന ഒരൂ ചടങ്ങാണിത്. ഇതോടെയാണ് ഓണച്ചടങ്ങുകൾ ആരംഭിക്കുന്നത്. കർക്കടകത്തിന്റെ അധിപനാണ് കലിയനെന്നാണ് വിശ്വാസം. കലിയൻ കോപിച്ചാൽ കർക്കിടകം കലങ്ങുമെന്നും പ്രീതിപ്പെട്ടാൽ സർവ്വൈശ്വര്യങ്ങളും വരൗമ് എന്നും കരുതിപ്പോരുന്നു. പ്രിയപ്പെട്ടതെന്നു തോന്നും ആഹാരം കലിയനെ സ്മരിച്ച് ഒരു ചിരട്ടയിൽ മാ പ്‌ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട് കാള, നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും. 'കലിയനോ കലിയൻ... കനിയണേ ഭഗവൻ' എന്നിങ്ങനെ ഉച്ചത്തിൽ വിളിക്കുന്നു.
അത്തപ്പൂക്കളം
thumb|2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു
ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
തിരുവോണനാളിലെ ചടങ്ങുകൾ
thumb|250px| അരിമാവ് കൊണ്ട് കോലമിടുന്നത് ഓണത്തിൻ്റെ ഒരു ആചാരമാണ്
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. വാമനനെയാണ് ഇവിടെ പൂജിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
തൃക്കാക്കരയപ്പൻ
thumb|250px| മണ്ണ് കോണ്ട് നിർമ്മിച്ച തൃക്കാക്കരയപ്പന്മാർ
തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. ഓണത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. ഓണത്തലേന്ന്, അതായത് ഉത്രാടദിവസം സന്ധ്യയ്ക്കു മുൻപ് ഈ തൃക്കാക്കരയപ്പനെ പൂമുഖത്തു വയ്ക്കും. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്) തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. പിന്നെ മൂന്നു ദിവസം ഈ തൃക്കാക്കരയപ്പനെ ഗൃഹനാഥൻ തന്നെ രാവിലെയും വൈകുന്നേരവും പൂജിക്കും. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു എന്നൊരു കീഴ്വഴക്കവും ചിലയിടങ്ങളിൽ ഉണ്ട്.
എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും. ഓണം കഴിഞ്ഞാൽ, മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടങ്ങളിലും ഉണ്ടായിരുന്നത്.
ഓണക്കാഴ്ച
thumb|250px| കാഴ്ചക്കുലകൾ
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ അടിമാവസ്ഥയെക്കാണിക്കുന്നു. കാണം ഭൂമി വിറ്റ് ജന്മിമാർ ഓണം ഉണ്ടപ്പോൾ കോരന് കുമ്പിളിൽ കഞ്ഞി എന്ന ബഹിഷ്കൃത ദയനീയ അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അത് ഇന്നും പുതിയ രീതിയിൽ തുടരുന്നു. പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജൻമിക്കല്ലെന്ന് മാത്രം. ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ, പേരാമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്. ഇത് ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന് ഒരു വ്യത്യാസമുണ്ട്. ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ് കാഴ്ചക്കുല നൽകി വരുന്നത്. ഇന്ന് തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ചക്കുലകളുടേത്.
ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
ഓണസദ്യ
thumb|250px|right|ഓണ സദ്യയിലെ വിഭവങ്ങൾ
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം. പശുക്കളെ കുളിപ്പിച്ച് ചന്ദനവും സിന്ദൂരവും തൊടീച്ച് ഒരുക്കിയാണ് ഭക്ഷണം കൊടുക്കുന്നത്. അവരുടെ ഭക്ഷണത്തിനു പുറമേ ഓണസദ്യയുടെ പങ്ക് വായിൽ വച്ച് കൊടുക്കും.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം ( 26 ലധികം ) വിഭവങ്ങൾ ചേരുന്നതാണ്. ഓണസദ്യ. ചോറ് (കുത്തരിച്ചോർ), ഓലൻ, രസം, ഇഞ്ചിപ്പുളി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശ്ശേരി, കാളൻ, കിച്ചടി, തോരൻ, പായസം. എന്നിവ പ്രധാനമാണ്.
ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.
വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. സാമ്പാർ സാധാരണയായി ചോറിനു നടുവിലാണ് ഒഴിയ്ക്കുന്നത്. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം, കഴിയ്ക്കാൻ. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാർ കൂട്ടി കഴിയ്ക്കാം. പിന്നീട് പുളിശേരി. ചിലയിടത്ത് പുളിശേരി കൂട്ടി മൂന്നാമതുണ്ടാകില്ല. പിന്നീട് പായസം, ഇതിനു ശേഷം പായസത്തിന്റെ മധുരം കളയാൻ മോര്, രസം എന്നിവ ചേർത്ത് ഊണ് എന്നതാണ് പതിവ്. പിന്നീട് അവസാനം പഴം കഴിയ്ക്കാം. ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു.
കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.
ഓണപ്പാട്ടുകൾ
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
ഓണച്ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.
അത്തം പത്തിന് പൊന്നോണം.
അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
അത്തം പത്തോണം. [ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.]
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ വെപ്രാളം. [ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.]
ഉള്ളതുകൊണ്ട് ഓണം പോലെ. [ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.]
ഉറുമ്പു ഓണം കരുതും പോലെ.
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
ഓണം കേറാമൂല. പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഓണത്തേക്കാൾ വലിയ വാവില്ല.
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
കാണം വിറ്റും ഓണമുണ്ണണം. [ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.]
തിരുവോണം തിരുതകൃതി.
തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.
പ്രാദേശിക ആഘോഷങ്ങൾ
അത്തച്ചമയം
thumb|250px| അത്തച്ചമയം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961ൽ കേരളാ ഗവൺമെന്റ് ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
ഓണം അനുഷ്ഠാന കലകൾ
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക് നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്.
ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. . മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താർ' എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
വേലൻ തുള്ളൽ
‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്
ഓണേശ്വരൻ (ഓണപ്പൊട്ടൻ)
thumb|200px| ഓണപ്പൊട്ടൻ
ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.
ഓണവില്ല്
thumb|250px| ഓണവില്ല്, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.
ഓണക്കളികൾ
ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്.
കൈകൊട്ടിക്കളി
thumb|250px| തിരുവാതിരക്കളി ചെറിയ വ്യത്യാസത്തോടേ കൈകൊട്ടിക്കളി എന്ന് അറിയപ്പെടുന്നു
സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു
പുലിക്കളി
250px|right|thumb|തൃശൂരിലെ പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലികളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് കളി തുടങ്ങുന്നത്.
250px|right|thumb|പുലിക്കളി ചമയങ്ങൾ
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ. പച്ച, മഞ്ഞ്, കറുപ്പ്, വെള്ളി, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)
250px|right|thumb|തൃശൂരിലെ കുമ്മാട്ടിക്കളി
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
ഓണത്തല്ല്
thumb|250px|തുമ്പി തുള്ളൽ
thumb|250px| ഉറിയടി മത്സരം
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം ആണ് ഇത് എന്നാണ് സങ്കല്പം. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.
ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
ഓണംകളി
തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.
കമ്പിത്തായം കളി
ഓണക്കാലത്ത് മലബാർ മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കളിയാണ് 'കമ്പിത്തായം കളി'. ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
ഭാരക്കളി
കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
നായയും പുലിയും വെയ്ക്കൽ
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
ആറന്മുള വള്ളംകളി
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു. അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്‌തന് മനസ്സിലായത്. അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.
തലപന്തു കളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.
കിളിത്തട്ടുകളി
ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
സുന്ദരിക്ക് പൊട്ട്കുത്ത്
ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.
വടംവലി/കമ്പവലി
thumb|250px| വടം വലി മത്സരങ്ങൾ ഓണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു
വടംവലി (tug of war) പേര് അന്വർത്ഥമാക്കുന്ന പോലെ കട്ടിയുള്ള ഒരു കയർ അല്ലെങ്കിൽ വടം, മത്സരാർത്ഥികൾ രണ്ടു ഭാഗത്തു നിന്നും വലിച്ചു ഒരു ബലപരീക്ഷണം നടത്തലാണ്. ഓണക്കാലം വരുന്നതിന് മുന്നേതന്നെ കേരളത്തിലെ പല നാട്ടിൽപുറങ്ങളിലും വടംവലി പരിശീലനം ക്ലബ് അടിസ്ഥാനത്തിലും കൂട്ടായ്മകളുടെ കൂടെയും എല്ലാം കാണാം.
ഓണപ്പഞ്ചാംഗം
2010 - ഓഗസ്റ്റ് 23, തിങ്കളാഴ്ച
2011 - സെപ്തംബർ 9, വെള്ളിയാഴ്ച
2012 - ഓഗസ്റ്റ് 29, ബുധനാഴ്ച
2013 - സെപ്തംബർ 16, തിങ്കളാഴ്ച
2021- ഓഗസ്റ്റ് 21 ശനിയാഴ്ച
ഓണപ്പദങ്ങൾ
thumb|250px | ഓണത്തുമ്പി
thumb|250px| കേരള സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്ചില ഓണപ്പദങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അത്തമത്തൻ - അത്തം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ മത്തങ്ങയുടെ പൂവ് പ്രധാനമാണ്.
പിള്ളേരോണം - കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.
അഞ്ചാമോണം - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം
അത്തച്ചമയം - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
കാക്കപ്പൂരാടം - തിരുവോണത്തിന് ഒരുനാൾ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. പൂരാടത്തിൽ ഒരുക്കുന്ന ആകർഷകമല്ലാത്ത കാക്കപ്പൂവാണ് ഇതിനു കാരണം
മൂലക്കളം - മൂലം നാളിൽ ഉണ്ടാക്കുന്ന പൂക്കളം മൂല ആകൃതിയിലുള്ളതായിരിക്കണം.
അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. തിരുവോണനാളിലെ സദ്യയിൽ മിച്ചംവന്നവ അവിട്ടംനാൾ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോർ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട.
അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം.
ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം.
അമ്മായിയോണം- ഓണ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിച്ച് തറവാട്ടിൽ വിലസിയ അമ്മായിയെ സ്‌നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്കുള്ള ഓണമാൺ` അമ്മായിയോണം.
ഇരുപത്തെട്ടാമോണം - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്.
ഉത്രട്ടാതി വള്ളം കളി - ആറന്മുളയിലെ വള്ളം കളി.
ഉത്രാടപ്പാച്ചിൽ - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും.
ഉത്രാടച്ചന്ത - ഓണത്തിനു മുന്നുള്ള ചന്ത.
ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്.
ഉത്രാടക്കാഴ്ച - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ.
അത്തപ്പത്ത്- അത്തം മുതലുള്ള പത്താം ദിവസം തിരുവോണനാൾ.
ഉപ്പേരി - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ.
ഓണക്കവിതകൾ - ഓണത്തിനെക്കു റിച്ചുള്ള പ്രത്യേക കവിതകൾ.
ഓണക്കഥകൾ - ഓണത്തെക്കുരിച്ചുള്ള കഥകൾ.
ഓണക്കിളി - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
ഓണത്തുമ്പി - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു.
ഓണക്കോടി - ഓണത്തിനു വീട്ടിലെല്ലാവർക്കും നൽകുന്ന പുതിയ വസ്ത്രം
ഓണത്താർ - ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാവിഷ്ണു സങ്കൽപ്പത്തിലുള്ള ഈ തെയ്യക്കോലത്തെ ഓണത്താർ' എന്ന് വിളിക്കുന്നു. കോലത്തുനാട്ടിൽ ആണ് ഓണത്താർ കെട്ടുന്നത്.
ഓണക്കൂട്ടം - ഓണക്കാലത്ത് കൂടിച്ചേരുന്ന പഞ്ചായത്ത്. ഓണാഘോഷങ്ങളെക്കു റിച്ച് ചർച്ചചെയ്യാനാണീ യോഗം കൂടുന്നത്.
ഓണനക്ഷത്രം - തിരുവോണ നക്ഷത്രം
ഓണപ്പാട്ട് - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ, കാലാ കാലങ്ങളായി പാടിപ്പതിഞ്ഞവ.
ഓണപ്പൂവ് - കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഒരു ചെടിയാണ് ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ എന്നറിയപ്പെടുന്ന ഓണപ്പൂവ്.
ചിത്രസഞ്ചയം
പൂക്കളം
ഓണക്കളികൾ
പുറമേയ്ക്കുള്ള കണ്ണികൾ
ഓണംകളി പാട്ടുകൾ
അവലംബം
കുറിപ്പുകൾ
:On that day the raja goes out in State in a procession escorted by his chieftains and officers of the state" - Translation of Record-Grantha vari in the state archives, Ernakulam, 1917
വർഗ്ഗം:കേരളത്തിലെ ഉത്സവങ്ങൾ
വർഗ്ഗം:കാർഷിക ആഘോഷങ്ങൾ
വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ
വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ |
ക്ലോഡ് ഷാനൺ | https://ml.wikipedia.org/wiki/ക്ലോഡ്_ഷാനൺ | വിവര സിദ്ധാന്തത്തിന്റെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനൺ (ഏപ്രിൽ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.
1916 ഏപ്രിൽ 30-ന് അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.
1948-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ് ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടത്. അതുകൊണ്ടു തന്നെ വിവരസിദ്ധാന്തത്തിന്റെ പിതാവ് എന്നും ഷാനൺ അറിയപ്പെടുന്നു. ബൂളിയൻ നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടിത്തങ്ങൾക്കും വഴിതെളിച്ചു
രണ്ടാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ പ്രതിരോധത്തിനായി ക്രിപ്റ്റനാലിസിസ് മേഖലയിൽ ഷാനൻ സംഭാവന നൽകി, കോഡ് ബ്രേക്കിംഗിലും സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷനിലുമുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
ജീവചരിത്രം
കുട്ടിക്കാലം
ഷാനൻ കുടുംബം മിഷിഗണിലെ ഗെയ്‌ലോർഡിൽ താമസിച്ചിരുന്നു, ക്ലോഡ് ജനിച്ചത് അടുത്തുള്ള പെറ്റോസ്‌കിയിലെ ഒരു ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ പിതാവ്, ക്ലോഡ് സീനിയർ (1862-1934), ഒരു ബിസിനസുകാരനായിരുന്നു, കുറച്ചുകാലം ഗെയ്‌ലോർഡിലെ പ്രൊബേറ്റ് ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ, മേബൽ വുൾഫ് ഷാനൻ (1890-1945) ഒരു ഭാഷാ അധ്യാപികയായിരുന്നു, അവർ ഗെയ്‌ലോർഡ് ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ക്ലോഡ് സീനിയർ ന്യൂജേഴ്‌സിയിലെ കുടിയേറ്റക്കാരുടെ പിൻഗാമിയായിരുന്നു, മേബൽ ജർമ്മൻ കുടിയേറ്റക്കാരുടെ മകളായിരുന്നു.
ഷാനന്റെ ജീവിതത്തിലെ ആദ്യത്തെ 16 വർഷങ്ങളിൽ ഭൂരിഭാഗവും ഗെയ്‌ലോർഡിലാണ് ചെലവഴിച്ചത്, അവിടെ അദ്ദേഹം പബ്ലിക് സ്‌കൂളിൽ ചേർന്നു, 1932-ൽ ഗെയ്‌ലോർഡ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. ശാസ്ത്രവും ഗണിതവും ആയിരുന്നു അദ്ദേഹത്തിന്റെ മികച്ച വിഷയങ്ങൾ. വിമാനങ്ങളുടെ മാതൃകകൾ, റേഡിയോ നിയന്ത്രിത മോഡൽ ബോട്ട്, അര മൈൽ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മുള്ളുവേലി ടെലിഗ്രാഫ് സംവിധാനം തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹം വീട്ടിൽ നിർമ്മിച്ചു.വളർന്നുവരുമ്പോൾ, വെസ്റ്റേൺ യൂണിയൻ കമ്പനിയുടെ മെസഞ്ചറായും ജോലി ചെയ്തു.
ഇവയും കാണുക
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
അവലംബം
വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ
വർഗ്ഗം:1916-ൽ ജനിച്ചവർ
വർഗ്ഗം:2001-ൽ മരിച്ചവർ
വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് അംഗങ്ങൾ |
വൈക്കം മുഹമ്മദ് ബഷീർ | https://ml.wikipedia.org/wiki/വൈക്കം_മുഹമ്മദ്_ബഷീർ | മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
ജീവിതരേഖ
1908 ജനുവരി 21മഹച്ചരിതമാല,പേജ് 527,DC-Books ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകിട്ടി . തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും - തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലിതരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലംതരാമെന്നുമുള്ള മറുപടികേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ്, എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം
സാഹിത്യശൈലി
thumb|right|ബഷീറിന്റെ കൈപ്പട
സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ജീവിതരേഖ
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽമഹച്ചരിതമാല - തുടർന്ന്വൈ ബേപ്പൂരിൽ താമസമാക്കി. മുഹമ്മദ് ബഷീർ, പേജ് - 529, ISBN 81-264-1066-3. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.ബഷീർ സമ്പൂർണ്ണ കൃതികൾ-1 (ഡി.സി.ബുക്സ് 1994) ISBN 81-7130-156-8
ഫാത്തിമ ബീവി
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി.
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.http://www.manoramaonline.com/news/just-in/vaikom-muhammed-basheer-wife-fabi-basheer-died.html
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.
ബഷീറിന്റെ കൃതികൾ
പ്രേമലേഖനം (നോവൽ) (1942)
സർപ്പയജ്ഞം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1951)
പാത്തുമ്മായുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിന്റെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) (1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽസ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
കഥാബീജം (നാടകം)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി. ലിറ്റ്. ബിരുദംനൽകിയപ്പോൾനടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .നീലവെളിച്ചവും മറ്റ് പ്രധാനകഥകളും, ബഷീർ, ഡി സി ബുക്സ്, 2010 നവംബർ ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷി
ൽ പ്രസിദ്ധീകരിച്ചു.
ചലച്ചിത്രങ്ങൾ
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. ബാബുരാജ് സംഗീതം നൽകി
മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്.
സ്ത്രീകഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാളചലച്ചിത്രമാണു മതിലുകൾ. ഇതിൽ സ്ത്രീ സാന്നിദ്ധ്യമായി, കെ.പി.എ.സി. ലളിതയുടെ ശബ്ദംമാത്രമാണുള്ളത്
ബാല്യകാലസഖി
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി.
ബാല്യകാലസഖി (1967)
സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക.
ബാല്യകാലസഖി - (2014)
സംവിധായകൻ: പ്രമോദ് പയ്യന്നൂർ
മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി.
പ്രേം പാറ്റ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ് പ്രേം പാറ്റ. 1988 ഫെബ്രുവരിമുതൽ ജൂലായ് 8വരെ മാതൃഭൂമി വാരികയിൽ ഇതു പ്രസിദ്ധീകരിച്ചുവന്നിരുന്നു. പ്രണയത്തിന്റെ സ്മരണകൾ എഴുതിക്കാണിക്കുന്ന ബഷീറിന്റെ കൃതിയാണ്, പ്രേം പാറ്റ |ബഷീറിൻ്റെ പ്രധാനകൃതികൾ
ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷം, പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ. |PREMPATTA
ബഹുമതികൾ
ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).
മുട്ടത്തുവർക്കി അവാർഡ് (1993).
വള്ളത്തോൾ പുരസ്കാരം(1993).
വിവാദങ്ങൾ
thumb|ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്രവിമർശനങ്ങളാണുയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.മഹച്ചരിതമാല, പേജ് 530,DC-Books
ഇതിലേറെ വിമർശനശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ
ബഷീർ ദിനം
thumb|ബഷീർ ദിനത്തിൽ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിലെ പ്രത്യേക അസംബ്ലി
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ച് ബഷീറിന്റെ ചരമ ദിനം ബഷീർ ദിനമായി ആചരിക്കുന്നു. ആ ദിവസം ബഷീറുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ വിദ്യാലയങ്ങളിൽ നടന്നു വരുന്നു.
കൂടുതൽ അറിവിന്
http://www.venumenon.com/articles/article_page.asp?catid=6&artid=4
http://www.imdb.com/name/nm0059775/
അവലംബം
വർഗ്ഗം:1908-ൽ ജനിച്ചവർ
വർഗ്ഗം:1994-ൽ മരിച്ചവർ
വർഗ്ഗം:ജനുവരി 21-ന് ജനിച്ചവർ
വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ
വർഗ്ഗം:മലയാളം നോവലെഴുത്തുകാർ
വർഗ്ഗം:മലയാള കഥാകൃത്തുക്കൾ
വർഗ്ഗം:പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ
വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ
വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
വർഗ്ഗം:ശബ്ദരൂപത്തിലുള്ള ലേഖനങ്ങൾ
വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം
വർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ |
സാഹിത്യം | https://ml.wikipedia.org/wiki/സാഹിത്യം | സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം . ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.
ചരിത്രം
thumb|ഓക്സ്ഫോഡിലെ മെർട്ടൺ കോളേജിലെ ഗ്രന്ഥശാലയിലെ പഴയ പുസ്തകങ്ങൾ
അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ഗിൽഗാമേഷിന്റെ ഇതിഹാസം. സുമേറിയൻ ഭാഷയിലെ കഥകളിൽ നിന്നാണ് ഈ ബാബിലോണിയൻ ഇതിഹാസ കാവ്യം രചിക്കപ്പെട്ടത്. സുമേറിയൻ കഥകൾ വളരെ പഴയതാണെങ്കിലും (ഒരുപക്ഷേ ബി.സി. 2100) ഇതിഹാസം എഴുതപ്പെട്ടത് ബി.സി. 1900-നോടടുത്താണ്. വീരകൃത്യങ്ങൾ, സൗഹൃദം, നഷ്ടം, എക്കാലത്തും ജീവിക്കുവാനുള്ള ശ്രമം എന്നിവയാണ് കഥയുടെ പ്രമേയങ്ങൾ.
പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ്. ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും. ഹോമറിന്റെ ഇതിഹാസങ്ങൾ ഇരുമ്പുയുഗത്തിന്റെ ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത്.
നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു. പുരാതന ചൈനയിലും, പുരാതന ഇന്ത്യയിലും, പേർഷ്യയിലും പുരാതന ഗ്രീസിലും റോമിലും മറ്റും സാഹിത്യമേഖല വികസിച്ചു. ആദ്യകാലത്തുള്ള പല കൃതികളിലും (വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും) ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു. സംസ്കൃതത്തിലെ പഞ്ചതന്ത്രം ഉദാഹരണം.
പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത, ചരിത്രം, സൈനികശാസ്ത്രം, കൃഷി, കവിത എന്നിവയെപ്പറ്റിയായിരുന്നു. ആധുനിക പേപ്പർ നിർമ്മാണവും തടി അച്ചുപയോഗിച്ചുള്ള അച്ചടിയും ചൈനയിലാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത്.A Hyatt Mayor, Prints and People, Metropolitan Museum of Art/Princeton, 1971, nos 1-4. ISBN 0-691-00326-2 period that occurred during the കിഴക്കൻ ഷൗ രാജവംശത്തിന്റെ (ബി.സി. 769-269) കാലത്തുണ്ടായിരുന്ന നൂറ് ആശയധാരകളുടെ കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത്. കൺഫ്യൂഷ്യാനിസം, ഡാവോയിസം, മോഹിസം, ലീഗലിസം എന്നിവ സംബന്ധിച്ച കൃതികൾ, സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ (ഉദാഹരണത്തിന് സൺ സുവിന്റെ ദി ആർട്ട് ഓഫ് വാർ) ചരിത്രം (ഉദാഹരണത്തിന് സിമാ ക്വിയെന്റെ റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ) എന്നിവ പ്രധാനമാണ്.
സാഹിത്യ വിഭാഗങ്ങൾ
ആത്മകഥ
കവിത
നോവൽ
കഥ
ചെറുകഥ
ആട്ടക്കഥ
മിനിക്കഥ
ജീവചരിത്രം
തിരക്കഥ
നാടകം
ലേഖനം/പഠനം
വിമർശനം/നിരൂപണം
യാത്രാവിവരണം/സഞ്ചാരസാഹിത്യം
ബാലസാഹിത്യം
സാഹിത്യചരിത്രം
താരതമ്യ സാഹിത്യം
മലയാള സാഹിത്യം
സാഹിത്യശാഖ - കാലഘട്ടം എന്നിവ പ്രതിപാദിച്ചുകൊണ്ട് മലയാളം സാഹിത്യത്തെയും സാഹിത്യകാരൻമാരെയും കുറിച്ച് ദീർഘമായൊരു ആമുഖം.
ലോക സാഹിത്യം
സാഹിത്യ പോഷക സംഘടനകൾ
കേന്ദ്ര സാഹിത്യ അക്കാദമി
കേരള സാഹിത്യ അക്കാദമി
കേരള സാഹിത്യ പരിഷത്ത്
സാഹിത്യ പ്രവർത്തക സഹകരണ സംഘം
ശാസ്ത്ര സാഹിത്യ പരിഷത്ത്
പുസ്തകപ്രസാധകർ
ഗ്രാമീണ വായനശാലകൾ
പ്രമുഖ അവാർഡുകൾ
നോബൽ സമ്മാനം (സാഹിത്യം)
ബുക്കർ പ്രൈസ്
ജ്ഞാനപീഠപുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
കേരള സാഹിത്യ അക്കാദമി അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം
വള്ളത്തോൾ പുരസ്കാരം
ലളിതാംബിക അന്തർജ്ജനം അവാർഡ്
മുട്ടത്തുവർക്കി അവാർഡ്
എം.പി.പോൾ അവാർഡ്
വയലാർ അവാർഡ്
യശ്‌പാൽ അവാർഡ്
ചെറുകാട് അവാർഡ്
തനിമ പുരസ്കാരം
നന്തനാർ സാഹിത്യ പുരസ്കാരം
കവിപുങ്കവർ പട്ടം (മാപ്പിളപ്പാട്ട് രചയ്താങ്കൾക്ക്)
Wikisource
SSF സാഹിത്യോത്സവ് അവാർഡ്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
English Literature Forum
Project Gutenberg Online Library
Abacci – Project Gutenberg texts matched with Amazon reviews
Internet Book List similar to IMDb but for books
Internet Archive Digital eBook Collection
വർഗ്ഗം:സാഹിത്യം |
മലയാളസാഹിത്യം | https://ml.wikipedia.org/wiki/മലയാളസാഹിത്യം | മലയാളഭാഷയിലുള്ള സാഹിത്യമാണ് മലയാള സാഹിത്യം. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് മലയാള സാഹിത്യം.
നിരുക്തം
സഹിതസ്വഭാവമുള്ളത് സാഹിത്യം. പരസ്പരാപേക്ഷയുള്ള അനേകം കാര്യങ്ങൾ ഒന്നിച്ചു ചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. ഭാഷ മാധ്യമമായുള്ള കലാരൂപം എന്ന് സാഹിത്യത്തെ നിർവചിക്കാറുണ്ട്. മലയാള ഭാഷയിലുള്ള സാഹിത്യമായതിനാൽ മലയാള സാഹിത്യം എന്ന് പേര്.
original
പ്രാചീന മലയാളസാഹിത്യം
എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വീക്ഷിക്കുന്നത്. പ്രാചീനകാലത്തിൽ, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കേരളപാണിനി ഏ.ആർ രാജരാജവർമ പ്രാചീന മലയാളകാലത്തെ കരിന്തമിഴ്കാലമെന്നും മലയാണ്മക്കാലമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു.
കരിന്തമിഴ് കാലം
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്.
ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പരതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മലയാണ്മക്കാലം
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയായി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
പതിനാലാം ശതകം
പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു. "ഗദ്യപദ്യാത്മകം കാവ്യം ചമ്പൂരിത്യഭിധീയതെ" എന്നതാണു ചമ്പുവിന്റെ ലക്ഷണം.
പതിനഞ്ചാം ശതകം
പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാങ്ങല്ലൂർ ശങ്കരപ്പണിക്കർ, മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവദ്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്. തമിഴ് അക്ഷരങ്ങളോടൊപ്പം സംസ്കൃതം അക്ഷരങ്ങളും അവ ഉപയോഗിച്ചുകൊണ്ടുള്ള സംസ്കൃതം പദങ്ങളും ഇവയിൽ ധാരാളം കാണാം എങ്കിലും വിഭക്ത്യന്തസംസകൃതപദങ്ങൾ ഇല്ലാത്തതു കൊണ്ട് ഇവ മണിപ്രവാളം എന്ന വിഭാഗത്തിൽ പെടുന്നില്ല.
പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
പതിനേഴാം ശതകം മുതലുള്ള കാലഘട്ടത്തെ മലയാള കാലം എന്നു ഭാഷാശാസ്ത്രജ്ഞർ വിശേഷിപ്പിച്ചുകാണുന്നു. ഭാഷയുടെ നവീനകാലമാണിത്.
നവീന മലയാളസാഹിത്യം
ക്ലാസിക്കൽ കാലഘട്ടം
ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹം. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.
പൂന്താനത്തിന്റെ 'ജ്ഞാനപ്പാന'യും കീർത്തനങ്ങളും ഭക്തിപ്രസ്ഥാനത്തിന് ശക്തിപകർന്നു. ഉണ്ണായിവാര്യർ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകളും മലയാളസാഹിത്യത്തെ പോഷിപ്പിച്ചു. തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റ കൃതികൊണ്ടുതന്നെ രാമപുരത്തു വാര്യർ മലയാള സാഹിത്യചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി. വെണ്മണിക്കവികളുടെ 'പച്ചമലയാളം' രീതി ഭാഷാസാഹിത്യത്തിന് ആധുനികതയിലേക്കുള്ള പാത വെട്ടിത്തെളിച്ചു.
ആധുനിക കാലഘട്ടം
പദ്യസാഹിത്യത്തോടൊപ്പംതന്നെ ഗദ്യസാഹിത്യവും ശക്തിപ്രാപിച്ച കാലഘട്ടമാണിത്. സാഹിത്യം, വ്യാകരണം എന്നിവയിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരുടെ സംഭാവനകൾ വളരെ മഹത്തരമാണ്. ഇവരിരുവരും രണ്ടുപക്ഷത്തുനിന്ന് നയിച്ച ദ്വിതീയാക്ഷരപ്രാസവാദം ചൂടേറിയ സാഹിത്യചർച്ചകൾക്കും കേശവീയം പോലെയുള്ള മികച്ച കൃതികളുടെ ജനനത്തിനും കാരണമായിത്തീർന്നു.
'ആധുനികകവിത്രയം' എന്നറിയപ്പെടുന്ന കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവരുടെ കൃതികളും മലയാളസാഹിത്യത്തെ സമ്പന്നമാക്കി. വള്ളത്തോളിന്റെ 'ചിത്രയോഗം', ഉള്ളൂരിന്റെ 'ഉമാകേരളം' ഇവ മഹാകാവ്യങ്ങളാണു. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം സ്വന്തമാക്കിയ കവിയാണു കുമാരനാശാൻ.
ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഭാവഗീതങ്ങളും,വൈലോപ്പിള്ളിയുടെയും, ജി. ശങ്കരക്കുറുപ്പിന്റെയും ഇടശ്ശേരിയുടെയും കവിതകളും മലയാളപദ്യസാഹിത്യത്തെ പരിപോഷിപ്പിച്ചു. 'മാമ്പഴം', 'രമണൻ', കന്നിക്കൊയ്ത്ത്', 'ഓടക്കുഴൽ' തുടങ്ങിയവ ഈയൊരു കാലഘട്ടത്തിലെ പ്രധാന കൃതികളാണ്.
ഉത്തരാധുനിക കാലഘട്ടം
പരമ്പരാഗതരീതികളിൽനിന്നുള്ള ഒരു സമൂല പരിവർത്തനം ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികളിൽ കാണാൻ കഴിയും. ഉത്തരാധുനികസാഹിത്യകൃതികൾ ഏതൊക്കെയെന്ന കാര്യത്തിൽ നിരൂപകരുടെ ഇടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ഒ. വി വിജയൻ എന്ന സാഹിത്യകാരനാണ് മലയാള സാഹിത്യത്തെ ആധുനികതയിൽ നിന്നും അത്യാധുനികതയിലേയ്ക്ക് എത്തിക്കുന്നതിൽ വിപ്ലവാത്മകരമായ പങ്ക് വഹിച്ചത്. സന്തോഷ് ഏച്ചിക്കാനത്തെപ്പോലെയുളള യുവ സാഹിത്യകാരൻമാർ അതിന് പുതിയ മാനങ്ങൾ നൽകുന്നതിൽ ശ്രദ്ധേയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും, ഇവയിൽ ബഹുഭൂരിപക്ഷവുo അനുവാചകന് ദുർഗ്രഹമാകുന്ന രീതിയിലാണ് രചിച്ചിട്ടുളളത്. ഈ ബോധപൂർവ്വമായ ശൈലിക്കു പിന്നിൽ പരമ്പരാഗത ചട്ടക്കൂടുകളേയുo മാമൂലുകളേയുo തച്ചുടയ്ക്കാനുളള ശ്രമമാണെന്നുo സാഹിത്യ നിരൂപകർ വാദിക്കുന്നുണ്ട്. മനുഷ്യ മനസ്സിന്റെ പ്രതിഫലത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവയാണ് ഉത്തരാധുനിക സാഹിത്യ സൃഷ്ടികൾ.
പദ്യസാഹിത്യം
മണിപ്രവാളകാലത്തെ പദ്യകൃതികൾ, ചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ തുടങ്ങി ഉത്തരാധുനികകവിതകൾ വരെയെത്തിനിൽക്കുന്ന മലയാളപദ്യസാഹിത്യം അതീവ വിശാലമാണ്.
നാടൻ പാട്ടുകൾ
വാമൊഴിയായി പകർന്നുവന്ന പാട്ടുകളാണ് നാടൻപാട്ടുകൾ. ജോലിസമയങ്ങളിൽ ജോലിഭാരം കുറയ്ക്കുന്നതിനും ജോലിയിൽ ആവേശം വർദ്ധിപ്പിക്കുന്നതിനും ആരാധന, ആഘോഷങ്ങൾ, തുടങ്ങിയ സന്ദർഭങ്ങളിലും കുട്ടികളെ പാടിയുറക്കുന്നതിനും കളിപ്പിക്കുന്നതിനും എന്നിങ്ങനെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിൽ പാടി വരുന്ന പാട്ടുകളാണ് നാടൻപാട്ടുകൾ. കൃഷിപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ, കൈകൊട്ടിക്കളിപ്പാട്ടുകൾ, കറിപ്പാട്ടുകൾ, വീരാരാധനാഗാനങ്ങൾ, ദേവതാസ്തുതികൾ, തുടങ്ങിയ വകുപ്പുകളിലായി നിരവധി നാടൻപാട്ടുകൾ കണ്ടുകിട്ടിയിട്ടുണ്ട്. വാമൊഴിയായി കൈമാറിവരുന്നവയായതിനാൽ ഓരോ കാലത്തിനും അനുസരിച്ചുള്ള ഭാഷാപരമായ പ്രത്യേകതകൾ ഇവയിൽ കലർന്നുകാണാം. അതുകൊണ്ട് ഇവയുടെ കാലം നിർണയിക്കുക വിഷമമാണ്.
കവിതകൾ
എഴുത്തച്ഛൻ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ , ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി,ജി. ശങ്കരക്കുറുപ്പ്,ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ തുടങ്ങി ആധുനികാനന്തര കാലഘട്ടത്തിലെ കലേഷ്, മുനീർ അഗ്രഹാമി ,രഘുനാഥൻ , സുഹറ പടിപ്പുര, ആരിഫ് തണലോട്ട് തുടങ്ങി അനേകം കവികൾ മലയാളത്തിലുണ്ട്. ഖണ്ഡകാവ്യങ്ങൾ, മഹാകാവ്യങ്ങൾ, വിലാപകാവ്യങ്ങൾ തുടങ്ങി വിവിധ വിഭാഗത്തിലുള്ള കവിതകൾ മലയാളത്തിലുണ്ട്.
ചലച്ചിത്രഗാനങ്ങൾ
മലയാളത്തിന്റെ പദ്യസാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ മലയാളചലച്ചിത്രഗാനങ്ങളും നല്ല പങ്ക് വഹിക്കുന്നു. സാഹിത്യപ്രധാനമായ അനേകം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. പി. ഭാസ്‌കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, വയലാർ, ഒ. എൻ. വി, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി മലയാള ചലച്ചിത്ര ഗാനശാഖയെ പരിപോഷിപ്പിച്ച ഒട്ടേറെ ഗാനരചയിതാക്കളുണ്ട്.
നാടകഗാനങ്ങൾ
നാടകം എന്ന കലാരൂപത്തോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ളവയാണ് നാടകഗാനങ്ങൾ. കെ.പി.എ.സി.യുടെ നാടകഗാനങ്ങൾ മലയാളത്തിൽ ഇന്നും പ്രശസ്തമാണ്.
ഗദ്യസാഹിത്യം
ആദ്യകാല ഗദ്യ സാഹിത്യം
പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യസാഹിത്യങ്ങളുടെ പട്ടിക.
അന്യാപദേശം
എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ 1 സഞ്ചാരിയുടെ പ്രയാണം Rev. സി. മുള്ളർRev. പി. ചന്ദ്രൻ 1847 തർജ്ജമ 2 പരദേശി മോക്ഷയാത്ര Archdeacon. K. കോശിRev. ജോസഫ് പീറ്റ് 1847 തർജ്ജമ 3 തിരുപ്പോരാട്ടം Archdeacon. K. കോശി 1865 തർജ്ജമ
നാടകം
എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ 1 ഭാഷാശാകുന്തളം ആയില്യം തിരുനാൾ രാമവൎമ്മ 1850-1860 തർജ്ജമ 2 ആൾമാറാട്ടം കല്ലൂർ ഉമ്മൻ ഫിലിപ്പോസ് 1866 തർജ്ജമ 3 കാമാക്ഷീചരിതം കെ. ചിദംബര വാദ്ധ്യാർ 1880-1885 തർജ്ജമ 4 വർഷകാലകഥ K. ചിദംബര വാദ്ധ്യാർ 1880-1885 തർജ്ജമ
കഥാസാഹിത്യം
എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ 1 ഒരു കുട്ടിയുടെ മരണം അജ്ഞാതകർത്താവ് 1847 മൂലസൃഷ്ടി 2 വിഷത്തിന് മരുന്ന് അജ്ഞാതകർത്താവ് 1848 മൂലസൃഷ്ടി 3 ആനയും തുന്നനും അജ്ഞാതകർത്താവ് 1849 മൂലസൃഷ്ടി 4 മീനകേതനൻ അഥവാ മീനകേതനചരിതം ആയില്യം തിരുനാൾ രാമവർമ്മ 1850-1860 പ്രചോദനം 5 ജാതിഭേദം Archdeacon. K. കോശി 1860 മൂലസൃഷ്ടി 6 അയൽക്കാരനെ കൊന്നവൻറെ കഥ അജ്ഞാതകർത്താവ് 1873 മൂലസൃഷ്ടി 7 കല്ലൻ അജ്ഞാതകർത്താവ് 1881 ഉപജീവനം 8 പുല്ലേലിക്കുഞ്ചു Archdeacon. K. കോശി 1882 മൂലസൃഷ്ടി 9 വാസനാവികൃതി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1891 മൂലസൃഷ്ടി
നോവൽ
എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ 1 ഫുൽമോണി എന്നും കരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ Rev. ജോസഫ് പീറ്റ് 1858 തർജ്ജമ 2 ഘാതകവധം അജ്ഞാതകർത്താവ് 1877 തർജ്ജമ 3 പത്മിനിയും കരുണയും അജ്ഞാതകർത്താവ് 1884 തർജ്ജമ 4 കുന്ദലത അപ്പു നെടുങ്ങാടി 1887 മൂലസൃഷ്ടി 5 ഇന്ദുലേഖ O. ചന്തുമേനോൻ 1889 മൂലസൃഷ്ടി 6 ഇന്ദുമതീസ്വയംവരം പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890 മൂലസൃഷ്ടി 7 മീനാക്ഷി സി. ചാത്തുനായർ 1890 മൂലസൃഷ്ടി 8 മാർത്താണ്ഡവർമ്മ സി.വി. രാമൻ പിള്ള 1891 മൂലസൃഷ്ടി 9 സരസ്വതീവിജയം പോത്തേരി കുഞ്ഞമ്പു 1892 മൂലസൃഷ്ടി 10 പരിഷ്ക്കാരപ്പാതി കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 മൂലസൃഷ്ടി 11 പറങ്ങോടീപരിണയം കിഴക്കേപ്പാട്ടു രാമൻ മേനോൻ 1892 മൂലസൃഷ്ടി 12 ശാരദ ഒ. ചന്തുമേനോൻ 1892 മൂലസൃഷ്ടി 13 ലക്ഷ്മീകേശവം കോമാട്ടിൽ പാഡുമേനോൻ 1892 മൂലസൃഷ്ടി 14 നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം സി. അന്തപ്പായി 1893 മൂലസൃഷ്ടി 15 ചന്ദ്രഹാസൻ പി. കൃഷ്ണൻ മേനോൻടി.കെ. കൃഷ്ണൻ മേനോൻസി. ഗോവിന്ദൻ എളേടം 1893 തർജ്ജമ 16 അൿബർ കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1894 തർജ്ജമ 17 കല്യാണി അജ്ഞാതകർത്താവ് 1896 മൂലസൃഷ്ടി 18 സുകുമാരി ജോസഫ് മൂളിയിൽ 1897 മൂലസൃഷ്ടി 19 സഗുണ ജോസഫ് മൂളിയിൽ 1898-1899 തർജ്ജമ 20 കമല സി. കൃഷ്ണൻ നായർ 1899 തർജ്ജമ
നീതികഥ
എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ 1 നന്ദിപദീപിക കുഞ്ഞികേളുനായർPilo Paul 1895 തർജ്ജമ 2 രസലേലിക തത്തകണാരൻ 1898 തർജ്ജമ
നാടകങ്ങൾ
സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി. എ.ആർ. രാജരാജവർമയുടെ 'മലയാള ശാകുന്തളം', വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക നാടകങ്ങൾ, കെ. ദാമോദരന്റെ 'പാട്ടബാക്കി', തോപ്പിൽ ഭാസി, സി.ജെ. തോമസ് തുടങ്ങിയവർ രചിച്ച നാടകങ്ങൾ എന്നിവയെല്ലാം മലയാള നാടകസാഹിത്യത്തിന്റെ മുതൽക്കൂട്ടുകളാണ്.
ചരിത്രാഖ്യായികകൾ
മലയാളത്തിൽ ചരിത്രാഖ്യായികകൾ എഴുതിയ ആദ്യത്തെ നോവലിസ്റ്റ് സി.വി. രാമൻപിള്ളയാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മൂന്നു നോവലുകളാണ് സി.വി. രചിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മ (1891) ധർമ്മരാജാ (1913) രാമരാജാബഹദൂർ( 1918-19) എന്നിവയാണ് സി.വി. രചിച്ച ചരിത്ര നോവലുകൾ. മലയാള നോവൽസാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ആഖ്യായികാകാരന്മാരിൽ ഒരാളാണ് സി.വി. രാമൻ പിള്ള. ചിലപ്പതികാരം, മണിമേഖല എന്നീ സംഘസാഹിത്യ കൃതികളെ ഉപജീവിച്ച് ശുചീന്ദ്രം പി. താണുപിള്ള രചിച്ചതാണ് ചെങ്കുട്ടുവൻ അഥവാ ഏ.ഡി. രണ്ടാം ശതകത്തിലെ ഒരു ചക്രവർത്തി എന്ന കൃതി. പിന്നീട് പെരുമാൾ വാഴ്ചയെ ആധാരമാക്കി അപ്പൻ തമ്പുരാൻ രചിച്ച ഭൂതരായർ (1923) ഐതിഹ്യാധിഷ്ഠിത കല്പിതകഥകളിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ആദികേരള സമൂഹത്തിന്റെ ആചാര സംസ്കൃതികളെ പണ്ഡിതോചിതമായി ആവിഷ്കരിക്കാൻ ഈ നോവലിൽ അപ്പൻ തമ്പുരാനു കഴിഞ്ഞിട്ടുണ്ട്. ഭൂതരായരെ അനുകരിച്ച് കെ. രാമൻ നമ്പ്യാർ രചിച്ച കൃതിയാണ് ഗോദവർമ്മ(1923). അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രൻ(1925) ആണ് പെരുമാൾ ഭരണകാലത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ എഴുതപ്പെട്ട മറ്റൊരു കൃതി. ഭൂതരായരെ പലനിലയിലും ഓർമ്മിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. മാർത്താണ്ഡവർമ്മയ്ക്കു മുൻപ് പത്മനാഭപുരം രാജധാനിയാക്കി വേണാട്ടു വാണിരുന്ന രാജാക്കന്മാരുടെ കാലമാണ് വിദ്വാൻ ജി ആർ വെങ്കിട വരദ അയ്യങ്കാരുടെ കേരളചക്രവർത്തി ഉദയമാർത്താണ്ഡൻ(1930) എന്ന കൃതിയുടെ വിഷയം. ചരിത്രപരമായ അംശങ്ങൾ തീരെയില്ലെന്നു തന്നെ പറയാവുന്ന ഈ കൃതിയെ വെറും റൊമാൻസ് കൃതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില നിരൂപകർക്ക് അഭിപ്രായമുണ്ട്. കപ്പന കൃഷ്ണമേനോൻ ചേരമാൻ പെരുമാൾ, വള്ളിയംബ റാണി മുതലായ ചരിത്രസ്പർശമുള്ള കൃതികൾ രചിച്ചതിനുപുറമേ കേരളവർമ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിയ്ക്കുകയുണ്ടായി. ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഒടുവിലത്തെ ചേരചക്രവർത്തിയാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ്. വയനാടിന്റെ പശ്ചാത്തലത്തിൽ യാതൊരു ചരിത്രമോ ഐതിഹ്യമോ അടിസ്ഥാനമാക്കാതെ രചിച്ച ഒരു വെറും റൊമാൻസ് മാത്രമാണ് കപ്പന കൃഷ്ണമേനോന്റെ വള്ളിയംബറാണിയെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു ചരിത്രനോവൽ മലയാളത്തിൽ(1986), കല്പറ്റ ബാലകൃഷ്ണൻ പുറം 56-10 കേരളസാഹിത്യ അക്കാദമി ,തൃശൂർ
ചെറുകഥകൾ
മലയാള സാഹിത്യത്തിൽ തനതായ സ്ഥാനം നേടിയ സാഹിത്യ ശാഖയാണ് ചെറുകഥ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ ചെറുകഥ.
നോവലുകൾ
ആർച്ച് ഡീക്കൻ കോശി രചിച്ചു് 1882ൽ പ്രസിദ്ധീകരിച്ച പുല്ലേലിക്കുഞ്ചു മലയാളത്തിലെ ആദ്യ നോവലാണു്. എന്നാൽ ചില പണ്ഡിതന്മാർ അപ്പു നെടുങ്ങാടിയുടെ 1887ൽ പ്രസിദ്ധീകരിക്കപ്പെട്ട "കുന്ദലത" ആണു് പ്രഥമ മലയാള നോവലായി കരുതുന്നതു്.സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും(1800-1910) ശിശിർ കുമാർ ദാസ്
ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. കേശവദേവ്, തകഴി, ഉറൂബ്, ബഷീർ, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ആനന്ദ്, എം. മുകുന്ദൻ, സാറാ ജോസഫ് തുടങ്ങി പ്രശസ്തരായ അനേകം മലയാള നോവലിസ്റ്റുകളുണ്ട്.
നിരൂപണങ്ങൾ
സാഹിത്യഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും വിമർശങ്ങളും സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയവർ രചിച്ച നിരൂപണഗ്രന്ഥങ്ങൾ പ്രശസ്തമാണ്. ജോസഫ് മുണ്ടശ്ശേരി, എം പി പോൾ, കുട്ടിക്കൃഷ്ണമാരാർ എന്നിവർ മലയാളത്തിലെ നിരൂപകത്രയം എന്നറിയപ്പെടുന്നു. കുട്ടിക്കൃഷ്ണമാരാരുടെ 'ഭാരതപര്യടനം', ജോസഫ് മുണ്ടശ്ശേരിയുടെ 'നാടകാന്തം കവിത്വം" എന്നിവ ശ്രദ്ധേയമാണ്.
യാത്രാവിവരണങ്ങൾ
സഞ്ചാരസാഹിത്യമെന്ന സാഹിത്യശാഖയിൽ വരുന്നവയാണ് യാത്രാവിവരണങ്ങൾ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാനപ്പുസ്തകമാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം. കൂടാതെ, എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളും മലയാളത്തിൽ ശ്രദ്ധേയങ്ങളാണ്.
ജീവചരിത്രങ്ങൾ
മഹാത്മാഗാന്ധി, ശ്രീനാരായണഗുരു തുടങ്ങി പല മഹദ് വ്യക്തികളുടെയും ജീവചരിത്രഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട്.
ആത്മകഥകൾ
മലയാളത്തിൽത്തന്നെ രചിക്കപ്പെട്ട അനേകം ആത്മകഥകളും മറ്റ് ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ആത്മകഥകളും മലയാളത്തിലുണ്ട്. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകൾ. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ 'എന്റെ കഥ' കമല സുറയ്യയുടേതാണ്. 'കണ്ണീരും കിനാവും'( വി ടി ഭട്ടതിരിപ്പാട്), 'ഓർമ്മയുടെ അറകൾ'(ബഷീർ), 'ആത്മകഥ' (ഇ എം എസ് ) എന്നിവ മലയാളത്തിലെ പ്രധാന ആത്മകഥകളാണ്.
ഭാഷ്യങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളായ വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, മനുസ്മൃതി തുടങ്ങിയവയ്ക്കും ക്രൈസ്തവ മതഗ്രന്ഥമായ ബൈബിൾ, ഇസ്ലാം മതഗ്രന്ഥമായ ഖുറാൻ തുടങ്ങിയവയ്ക്കും ധാരാളം ഭാഷ്യങ്ങൾ മലയാളത്തിലുണ്ട്.
ഐതിഹ്യങ്ങൾ
കേരളോൽപത്തി, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല തുടങ്ങിയവയാണ് പ്രധാന ഐതിഹ്യഗ്രന്ഥങ്ങൾ.
തിരക്കഥകൾ
മലയാളത്തിൽ തിരക്കഥയെ ഒരു സാഹിത്യരൂപമായി വളർത്തിയത് എം ടി വാസുദേവൻ നായരാണ്. എൻ ശശിധരന്റെ 'നെയ്ത്തുകാരൻ' മലയാളത്തിലെ പ്രധാനപ്പെട്ട ഒരു തിരക്കഥയാണ്.
വിവർത്തനങ്ങൾ
മറ്റു ഭാഷകളിൽനിന്നുള്ള പല പ്രമുഖ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാസവിരചിതമായ മഹാഭാരതം പൂർണമായും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി', ജി. ശങ്കരക്കുറുപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിക്ടർ യൂഗോയുടെ 'ലെ മിസെറാബ്ലെ' എന്ന ഫ്രഞ്ച് നോവലിന് മലയാളകവി നാലപ്പാട്ട് നാരായണമേനോൻ നൽകിയ വിവർത്തനം 'പാവങ്ങ'ളും പ്രസിദ്ധമാണ്.
സാഹിത്യപുരസ്കാരങ്ങൾ
പുരസ്കാരത്തിന്റെ പേര് സവിശേഷതകൾ പുരസ്കാരത്തുക പുരസ്കാരദാതാവ് എഴുത്തച്ഛൻ പുരസ്കാരംഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി നൽകുന്ന പുരസ്കാരം 5,00,000 രൂപ കേരള സർക്കാർ വള്ളത്തോൾ പുരസ്കാരംപ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 1,11,111 രൂപ വള്ളത്തോൾ സാഹിത്യസമിതി ഓടക്കുഴൽ പുരസ്കാരം ജ്ഞാനപീഠം നേടിയ പ്രസിദ്ധ കവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം. മലയാളത്തിലെ ഏറ്റവും നല്ല സാഹിത്യകൃതിക്ക് നൽകുന്നു.25,000 രൂപ ഗുരുവായൂരപ്പൻ ട്രസ്റ്റ് വയലാർ പുരസ്കാരം 25,000 രൂപ ആശാൻ പുരസ്കാരം 25,000 രൂപ മുട്ടത്തുവർക്കി സ്മാരക പുരസ്കാരം 33,333 രൂപ ലളിതാംബികാ അന്തർജന പുരസ്കാരം 30,000 രൂപ പദ്മപ്രഭാ പുരസ്കാരം 55,000 രൂപ എൻ.വി. പുരസ്കാരം 25,025 രൂപ വൈലോപ്പിള്ളി സാഹിത്യ പുരസ്കാരംപ്രശസ്ത മലയാള കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം 10,001 രൂപ വൈലോപ്പിള്ളി സ്മാരക സമിതി പി.കുഞ്ഞിരാമൻ നായർ സ്മാരക പുരസ്കാരം പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് 1996 മുതൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. പി. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നൽകുന്നത്. 10,001രൂപഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം
ഇവകൂടി കാണുക
മലയാള സാഹിത്യകാരന്മാരുടെ പട്ടിക
മലയാളത്തിൽ നൽകപ്പെടുന്ന പുരസ്കാരങ്ങൾ
മലയാളം കവികളുടെ പേരും കവിതകളും
മലയാളം കവിതകളുടെ ശേഖരം
മലയാളം കവിതകളുടെ ശബ്ദ ശേഖരം
അവലംബം
വിഭാഗം:മലയാളസാഹിത്യം |
വിക്കി | https://ml.wikipedia.org/wiki/വിക്കി | ഏതൊരു ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെബ്‌സൈറ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി വിക്കികൾ മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്‌വെയറുകളെ കുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്റ്റ്‌വെയർ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്. വിക്കിപ്പീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി.
ചരിത്രം
വാർഡ് കനിംഹാം എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994 ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു.
പേരിനു പിന്നിൽ
thumb|വികി വിക്കി ഹോണോലുലു വിമാനത്തവളത്തിൽ
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. ഹോണോലുലു വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു.
പ്രധാന സ്വഭാവങ്ങൾ
ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽ മാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേ ഉപയോഗിക്കപ്പെടുന്ന മാർക്കപ്പകൾ അതിലും ലളിതമാണ്. വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ്‌വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിക്കി പേജുകൾ സാധാരണ പരസ്പരം ഹൈപ്പർലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും.
സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകൾ നൽകാറുണ്ട്. എങ്കിലും ചില വിക്കി പേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകളിൽ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും.
വിക്കിസൈറ്റുകൾ മലയാളത്തിൽ
വിക്കി സോഫ്ട് വെയറിൽ പ്രവർത്തിക്കുന്ന അനേകം സൈറ്റുകളുണ്ട്. ഏറ്റവും മുന്നിൽ നിൽകുന്നത് വിക്കിപീഡിയയും വിക്കിമീഡിയയുടെ അനുബന്ധ സൈറ്റുകളുമാണ്. മലയാളത്തിൽ വിക്കി ഉപയോഗിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൈറ്റുകൾ താഴെ പറയുന്നവയാണ്.
മലയാളം വിക്കിപീഡിയ
വിക്കി ഡിക്ഷ്ണറി
ചൊല്ലുകൾ
ഗ്രന്ഥശാല
വിക്കിപാഠശാല
വിക്കിസർവകലാശാല
സ്കൂൾവിക്കി
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കി
സർവ്വവിജ്ഞാനകോശം
മലയാളം കമ്പ്യൂട്ടിങ്
പൂങ്കാവനം
പരിഷത്ത് വിക്കി
പുറമെയുള്ള കണ്ണികൾ
മീഡിയാവിക്കി സൈറ്റ്
മീഡിയാവിക്കിയുടെ മലയാളം പേജ്
ഫേസ്ബുക്ക് പേജ്
മലയാളം സൈറ്റുകളുടെ പട്ടിക
മറ്റു ഭാഷാസൈറ്റുകളുടെ പട്ടിക
വിക്കി സോഫ്ട് വെയർ ഡൌൺലോഡ്
വർഗ്ഗം:വെബ്സൈറ്റുകൾ
വർഗ്ഗം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ |
Wiki | https://ml.wikipedia.org/wiki/Wiki | REDIRECT വിക്കി |
വയലാർ രാമവർമ്മ | https://ml.wikipedia.org/wiki/വയലാർ_രാമവർമ്മ | കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപ്പെട്ടു.
ബാല്യകാലം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് - 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
കലാജീവിതം, സിനിമയിലെ ഗാനങ്ങൾ
thumb|left|Vayalar handwriting DSCN0058|വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " ബലികുടീരങ്ങളേ..." എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. പ്രവാചകൻമാരേ പറയൂ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, കേരളം കേളികൊട്ടുയരുന്ന, ദേവലോക രഥവുമായ്, കള്ളി പാലകൾ പൂത്തു, പ്രേമ ഭിക്ഷുകീ, പാലാഴിമഥനം കഴിഞ്ഞു, സന്യാസിനി, ആമ്പൽ പൂവേ, സംഗമം ത്രിവേണി സംഗമം, കുടമുല്ല പൂവിനും, രൂപവതീ രുചിരാംഗി, തേടി വരും കണ്ണുകളിൽ, യവന സുന്ദരി എന്നിങ്ങനെ 600 ഓളം ഗാനങ്ങൾ ഈ കൂട്ടുകെട്ടിലുണ്ടായി. ആദിയിൽ വചനമുണ്ടായി എന്ന ബാബുരാജ് ഗാനത്തിൽ പാടി അഭിനയിച്ചു. സൂര്യകാന്തി സ്വപ്നം കാണുവതാരേ, അഞ്ജനക്കണ്ണെഴുതി, എന്നിങ്ങനെ 100 ഓളം ഗാനങ്ങൾക്ക് MS ബാബുരാജ് ഈണമിട്ടു.
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'.
ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി 2018 ജനുവരി 15-ന് 85-ആം വയസ്സിൽ അന്തരിച്ചു.
മരണം
thumb|right|തിരുവനന്തപുരത്തിൽ വയലാറിന്റെ പ്രതിമ
1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം വിലാപയാത്രയായി വയലാറിന്റെ ജന്മഗൃഹത്തിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. മകൻ ശരത്ചന്ദ്രവർമ്മയാണ് ചിതയ്ക്ക് തീകൊളുത്തിയത്. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
ചൈനാവിരുദ്ധ പ്രസംഗം
thumb|left|വയലാറിലെ രാമവർമ്മ സ്മൃതി മണ്ഡപം
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു വയലാർ രാമവർമയുടെ ചൈനാവിരുദ്ധ പ്രസംഗം. യുദ്ധകാലത്ത് 1962 ഒക്ടോബർ 27-നായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. 1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി. യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് മറ്റൊരു ഒക്ടോബർ 27-നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി.
പിളർപ്പിനുശേഷം വയലാറിനെ സി.പി.ഐ. ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. എതിർചേരി പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി.ഐ.ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു.
മലയാളസാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ വയലാർ പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ്.
കൃതികൾ
കവിതകൾ:
പാദമുദ്രകൾ (1948)
കൊന്തയും പൂണൂലും
എനിക്കു മരണമില്ല (1955)
മുളങ്കാട് (1955)
ഒരു യൂദാസ് ജനിക്കുന്നു (1955)
എന്റെ മാറ്റൊലിക്കവിതകൾ (1957)
സർഗസംഗീതം (1961)
രാവണപുത്രി
അശ്വമേധം
സത്യത്തിനെത്ര വയ്യസ്സായി
താടക
ഖണ്ഡ കാവ്യം:
ആയിഷ തിരഞ്ഞെടുത്ത ഗാനങ്ങൾ:
ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
കഥകൾ:
രക്തം കലർന്ന മണ്ണ്
വെട്ടും തിരുത്തും
ഉപന്യാസങ്ങൾ
പുരുഷാന്തരങ്ങളിലൂടെ
റോസാദലങ്ങളും കുപ്പിച്ചില്ലുകളും
മറ്റ് കൃതികൾ:
വയലാർ കൃതികൾ
വയലാർ കവിതകൾ
1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി . ജി. ദേവരാജൻ മാസ്റ്ററുമായി അദ്ദേഹം സൃഷ്ടിച്ച കൂട്ടുകെട്ട് ഒരു വലിയ റെക്കോർഡാണ് മലയാളസിനിമാഗാനലോകത്ത് സൃഷ്ടിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് 1975-ൽ വയലാർ മരിയ്ക്കുമ്പോഴേയ്ക്കും 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. വയലാർ രചിച്ച ചലച്ചിത്രഗാനങ്ങളിൽ അറുപതുശതമാനവും ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ പുറത്തുവന്നവയാണ്. ആയിരം പാദസരങ്ങൾ കിലുങ്ങി, പെരിയാറേ പെരിയാറേ, കണ്ണുനീർമുത്തുമായ്, കാറ്റിൽ ഇളംകാറ്റിൽ, ചക്രവർത്തിനീ, കള്ളിപ്പാലകൾ പൂത്തു, യവനസുന്ദരീ തുടങ്ങി ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടിൽ പിറന്ന ഭൂരിപക്ഷം ഗാനങ്ങളും കാലാതിവർത്തിയായി. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
1961 – സർഗസംഗീതം (കവിതാ സമാഹാരം)
ദേശീയ ചലച്ചിത്രപുരസ്കാരം
1972 – മികച്ച ഗാനരചയിതാവ് ("മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" - അച്ഛനും ബാപ്പയും)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
1969 – മികച്ച ഗാനരചയിതാവ്
1972 – മികച്ച ഗാനരചയിതാവ്
1974 – മികച്ച ഗാനരചയിതാവ്
1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ'' - മരണാനന്തരം)
ഇതും കാണുക
വയലാർ രാമവർമ്മയുടെ ചലച്ചിത്രഗാനങ്ങൾ
കെ.പി.എ.സി.
ജി. ദേവരാജൻ
അവലംബങ്ങൾ
വർഗ്ഗം:1928-ൽ ജനിച്ചവർ
വർഗ്ഗം:1975-ൽ മരിച്ചവർ
വർഗ്ഗം:മാർച്ച് 25-ന് ജനിച്ചവർ
വർഗ്ഗം:ഒക്ടോബർ 27-ന് മരിച്ചവർ
വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ
വർഗ്ഗം:മലയാളകവികൾ
വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
വർഗ്ഗം:മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ
വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
വർഗ്ഗം:പരസ്പരവിരുദ്ധമായ തീയതികൾ അടങ്ങിയ ലേഖനങ്ങൾ |
വിവരസാങ്കേതികവിദ്യ | https://ml.wikipedia.org/wiki/വിവരസാങ്കേതികവിദ്യ | thumb|300px|കംപ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥികൾ - വിവരസാങ്കേതിക വിദ്യ നിത്യജീവിതത്തിൽ
കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സറോ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു. ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം, രൂപകല്പന (Design), നിർമ്മാണം, അതിന്റെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവയ്ക്ക് പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി.
വിവരസാങ്കേതികവിദ്യയുടെ ചരിത്രം
റ്റാലി സ്റ്റിക്ക് എന്നതിന്റെ രൂപത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം കണക്കു കൂട്ടലിൽ സഹായിക്കാനായി ഉപയോഗിക്കപ്പെട്ടു. ആന്റി കൈത്തെറ സാങ്കേതികവിദ്യയായിരുന്നു ബി. സി. ഇ. ഒന്നാം നൂറ്റാണ്ടിൽപ്പോലും ഉപയോഗിച്ചിരുന്ന ആദ്യ അനലോഗ് കമ്പ്യൂട്ടർ. ഇത്, ഏറ്റവും ആദ്യം അറിയപ്പെട്ട ഗിയർ പ്രവർത്തക സംവിധാനമായിരുന്നു.
വാൽവുകളും സ്വുച്ചുകളും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ 1940കളിൽ ആണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
പൊതു വിവരങ്ങൾ
വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ്. അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു. പ്രക്രിയകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്രോഗ്രാമിങ്ങ് ഭാഷകൾ, ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും. എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല. ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം, വിവരങ്ങളോ (Information) അറിവോ (Knowledge), ദൃഷ്ടിഗോചരമായതോ (Visual), ശബ്ദ-ചിത്ര-ചലച്ചിത്ര മിശ്രിതമായതോ (Multimedia) എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ (Domain) ഉൾപ്പെടുന്നു. ഇതാണ് വിവരസാങ്കേതിക വിദ്യ
ശാഖകൾ
വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകൾ ചുവടെ ചേർത്തിരിക്കുന്നു :
കമ്പ്യൂട്ടർ ശാസ്ത്രം
വേൾഡ് വൈഡ് വെബ്
ഇന്റർനെറ്റ്
ഡിജിറ്റൽ ലൈബ്രറി
കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്
ഡേറ്റാ പ്രോസസ്സിങ്ങ്
ഡേറ്റാബേസ് സാങ്കേതിക വിദ്യ
ക്രിപ്‌റ്റോഗ്രാഫി
ഈ പട്ടിക അവസാനിക്കുന്നില്ല. ദിനം പ്രതി വളരുന്ന ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകൾ അനന്തമാണ്.
ഇതുകൂടി കാണുക
വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ
വർഗ്ഗം:വിവരസാങ്കേതികവിദ്യ
വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളർന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടർന്നു്, നിയതമായ അർത്ഥം അരോപിക്കപ്പെട്ട വാക്കുകൾ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളർന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങൾ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങൾ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങൾ. അച്ചടി, ടൈപ്പു് റൈറ്റർ, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികൾ. മാധ്യമങ്ങളായി ഇലകൾ, കടലാസ്, പഞ്ചു് കാർഡ്, കാമറ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്കൽ, ഡിജിറ്റൽ യന്ത്രങ്ങൾ. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റർ, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടൽ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സൂക്ഷമ വിശകലിനികൾ. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളർന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവർത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവിൽ വന്നിരിക്കുന്നു. |
കംപ്യുട്ടർ | https://ml.wikipedia.org/wiki/കംപ്യുട്ടർ | redirectകമ്പ്യൂട്ടർ |
കമ്പ്യൂട്ടർ ശാസ്ത്രം | https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ശാസ്ത്രം | 144px|alt=Expression for Church numerals in lambda calculus|Programming language theory|link=Programming language theory 144px|alt=Plot of a quicksort algorithm|Computational complexity theory|link=Computational complexity theory 144px|alt= Example of computer animation produced using motion capture|Artificial intelligence|link=Artificial intelligence 144px|alt=Half-adder circuit|Computer architecture|link=Computer architecture
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകളുടെ പഠനം (മുകളിൽ ഇടത്), അൽഗോരിതങ്ങളുടെ രൂപകൽപ്പനയും വിശകലനവും (മുകളിൽ വലത്), ബിൽഡിംഗ് ഇന്റലിജന്റ് സിസ്റ്റങ്ങൾ (താഴെ ഇടത്), ഇലക്ട്രിക്കൽ ഹാർഡ്‌വെയർ (താഴെ വലത്) എന്നിവ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന മേഖലകളിൽ ഉൾപ്പെടുന്നു.
കമ്പ്യൂട്ടർ സയൻസ് എന്നത് കമ്പ്യൂട്ടേഷൻ, ഓട്ടോമേഷൻ, ഇൻഫോർമേഷൻ എന്നിവയുടെ പഠനമോ പരിശീലനമോ ആണ്.സൈദ്ധാന്തിക വിഷയങ്ങളെ(അൽഗരിതങ്ങൾ, കമ്പ്യൂട്ടേഷൻ സിദ്ധാന്തം, വിവര സിദ്ധാന്തം പോലുള്ളവ)പ്രായോഗിക വിഷയങ്ങളിലേക്ക് (ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും രൂപകൽപ്പനയും നടപ്പിലാക്കലും ഉൾപ്പെടെ) വിപുലപ്പെടുത്തുന്ന ശാസ്ത്രശാഖയാണിത്. കമ്പ്യൂട്ടർ സയൻസ് പൊതുവെ ഒരു അക്കാദമിക് ഗവേഷണ മേഖലയായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഇത് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ നിന്ന് വ്യത്യസ്തമാണ്.
അൽഗോരിതങ്ങളും ഡാറ്റാ ഘടനകളിലുമാണ് കമ്പ്യൂട്ടർ സയൻസ് കേന്ദ്രീകരിച്ചിരിക്കുന്നത്.Compare:
കമ്പ്യൂട്ടേഷൻ സിദ്ധാന്തം കമ്പ്യൂട്ടേഷന്റെ അബ്സ്ട്രാക്ട് മാതൃകകളെയും അവ ഉപയോഗിച്ച് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പൊതുവായ ക്ലാസുകളെയും കുറിച്ചാണ്. ക്രിപ്‌റ്റോഗ്രഫി, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ സുരക്ഷിതമായ ആശയവിനിമയത്തിനും സുരക്ഷാ പാളിച്ചകൾ തടയുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠിക്കുന്നത് ഉൾപ്പെടുന്നു.
അനുബന്ധ വിഷയങ്ങൾ
സോഫ്റ്റ്‌വെയർ എംജിനീയറിങ്ങ്
കമ്പ്യൂട്ടിങ്ങ്
വികേന്ദ്രീകൃത കമ്പ്യൂട്ടിങ്ങ്
അവലംബം
വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം |
കമ്പ്യൂട്ടർ സാക്ഷരത | https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_സാക്ഷരത | എഴുത്തും വായനയും എന്ന പോലെ തന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവുണ്ടെന്ന് സൂചിപ്പിക്കാനുള്ള പദമാണ് കമ്പ്യൂട്ടർ സാക്ഷരത. കമ്പ്യൂട്ടർ ഉപയോഗിച്ച്, ഇമെയിൽ തയ്യാറാക്കുക, എഴുത്തുകുത്തുകൾ നടത്തുക, ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽ അറിവുള്ളവരെ കമ്പ്യൂട്ടർ സാക്ഷരത നേടിയവർ എന്നു വിളിക്കാം. എഴുത്തും വായനയും സംബന്ധിച്ചു സംസാരിക്കുമ്പോൾ, സാക്ഷരതയ്ക്കു നിശ്ചിതമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, കമ്പ്യൂട്ടർ സാക്ഷരതയുടെ കാര്യത്തിൽ അപ്രകാരം മാനദണ്ഡങ്ങൾ ഇല്ല.
കേരളത്തിൽ ഗവർണ്മെന്റ് തലത്തിൽ കമ്പ്യൂട്ടർ സാക്ഷരത പ്രചരിപ്പിക്കുന്ന വിഭാഗമാണ് അക്ഷയ പദ്ധതി.
പുറത്തേക്കുള്ള കണ്ണികൾ
Free Computer Learning Course via The ALISON Learning Project
Slashdot article on computer literacy
വർഗ്ഗം:വിവരസാങ്കേതികവിദ്യ |
ഓപ്പറേറ്റിങ് സിസ്റ്റം | https://ml.wikipedia.org/wiki/ഓപ്പറേറ്റിങ്_സിസ്റ്റം | thumb|A layer structure showing where Operating System is located on generally used software systems on desktops
കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ. എസ്) എന്നറിയപ്പെടുന്നത്.
വേർഡ് പ്രോസസ്സർ, കംപ്യൂട്ടർ ഗെയിം തുടങ്ങി മറ്റുള്ള സോഫ്റ്റ്‌വെയർ ഘടകങ്ങൾക്കു കംപ്യൂട്ടറിന്റെ ഇൻപുട്ട്/ഔട്ട്പുട്ട് ഉപകരണങ്ങൾ, മെമ്മറി, ഫയൽ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള ഇടനിലക്കാരനായി ഓപ്പറേറ്റിംഗ് സിസ്റ്റം വർത്തിക്കുന്നു. സാധാരണയായി, ഓപ്പറേറ്റിംഗ് സിസ്റ്റം 3 പാളികളായാണ് രൂപകൽപന ചെയ്യുക.
ഹാർഡ്‌വെയറിനെ നേരിട്ടു നിയന്ത്രിക്കുന്നവ അഥവാ സിസ്റ്റം യൂട്ടിലിറ്റികൾ
സിസ്റ്റം യൂട്ടിലിറ്റികളുമായി സംവദിക്കുന്ന കേർണെൽ
കേർണെലിനും അപ്ളിക്കേഷൻ സോഫ്റ്റ്‌വെയറിനും ഇടയിൽ നിൽക്കുന്ന ഷെൽ
ഹാർഡ്‌വെയർ <-> സിസ്റ്റം യൂട്ടിലിറ്റികൾ <-> കെർണൽ <-> അപ്ളിക്കേഷൻ സോഫ്റ്റ്‌വെയർ
പ്രധാനമായും സെർവറുകളുടെ പ്രവർത്തനത്തിനയി യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഡെസ്ക്ടോപ്പ് രംഗത്ത് മൈക്രോസോഫ്ടിന്റെ വിൻഡോസ് , ആപ്പിളിന്റെ os10 , ക്യാനോണിക്കലിന്റെ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് കൂടുതലായി ഉപയോക്താക്കൾ ഉപയോഗിക്കുന്നത്
പ്രധാന പ്രവർത്തനങ്ങൾ
മെമ്മറി മാനേജ്മെന്റ്
എല്ലാ ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നതിനാവശ്യമായ മെമ്മറി പ്രദാനം ചെയ്യുക എന്നതാണ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രവർത്തനം. ഒരു അപ്ലിക്കേഷന്റെ പ്രവർത്തനം കഴിഞ്ഞാൽ അത് ഉപയോഗിച്ച് കൊണ്ടിരുന്ന മെമ്മറി മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറാക്കുന്നതും ഓ. എസ്. ന്റെ ഈ ഭാഗമാണ്. അതുപോലെ ഒരു അപ്ലിക്കേഷൻ ഉപയോഗിക്കുന്ന മെമ്മറി മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിക്കാതെ നോക്കുന്നതും ഓ. എസ്. ആണ്.
പ്രക്രിയകളുടെ നടത്തിപ്പ്
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രോസസ് മാനേജ്മെന്റ് എന്ന ഈ ഭാഗമാണ് പലതരം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്നത്. ഇന്ന് ലഭ്യമായ എല്ലാ കമ്പ്യൂട്ടറുകൾക്കും ഒന്നിലധികം പ്രവർത്തനങ്ങൾ ഒരേ സമയം ചെയ്യാൻ സാധിക്കും.
പ്രയോഗോപകരണങ്ങളുടെ നടത്തിപ്പ്
കംപ്യൂട്ടറിലേക്കു ബന്ധിപ്പിച്ചിട്ടുള്ള അതിന്റെ എല്ലാ അനുബന്ധ ഉപകരണങ്ങളേയും (കീ ബോർഡ്, മോണിറ്റർ, പ്രിൻറർ, മൗസ്, തുടങ്ങിയവ) ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഡിവൈസ് മാനേജ്മെന്റ് എന്ന ഭാഗത്തിനാണ്.
വിവരസമാഹാര ശേഖരത്തിന്റെ നടത്തിപ്പ്
കമ്പ്യൂട്ടറുകളിൽ എല്ലാ വിവരവും ഹാർഡ് ഡിസ്കിൽ ഫയലു(രേഖ)കളായാണ് സൂക്ഷിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഫയൽ മാനേജ്മെന്റ് എന്ന ഭാഗമാണ് ഓരോ അപ്ലിക്കേഷനുകൾക്കും വേണ്ട രേഖകൾ ഹാർഡ് ഡിസ്കിൽ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നത്.
പരസ്പര ബന്ധിത ശൃംഖല
ഇന്ന് പുറത്തിറങ്ങുന്ന എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും മറ്റു കമ്പ്യുട്ടറുകളുമായി ബന്ധപ്പെടുത്തുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനാൽ പലതരം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകൾക്ക് പരസ്പരം ബന്ധപ്പെടാനും, ഫയലുകളും മറ്റു വിഭവങ്ങളും(പ്രിന്റർ, സ്കാനർ, കണക്കുകൂട്ടാനുള്ള ശേഷി, തുടങ്ങിയവ ) പങ്കുവെക്കാനും സാധിക്കും.
സംരക്ഷണം
കമ്പ്യുട്ടറുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിവരങ്ങളുടെ സുരക്ഷിതത്വം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പരമപ്രധാനമായ കർത്തവ്യമാണ്. ഓരോ വിഭവവും ആവശ്യപ്പെടുമ്പോൾ ഓ. എസ്. അത് ആവശ്യപ്പെടുന്ന അപ്ലിക്കേഷന്റെ അല്ലെങ്കിൽ ഉപയോക്താവിന്റെ ഐകാത്മ്യം പരിശോധിച്ച് തീരുമാനങ്ങൾ എടുക്കും. ഓ. എസ്. പല നിലകളിലായി വിവരങ്ങളുടെയും വിഭവങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നു.
ഉപയോക്താവുമായുള്ള സംവേദനം
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യുസർ ഇന്റർഫേസ് ഭാഗമാണ് ഉപയോക്താവുമായി സംവദിക്കാനുള്ള ഉപകരണങ്ങളെ(കീ ബോർഡ്, മോണിറ്റർ, മൗസ് തുടങ്ങിയവ) ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നത്. ഉപയോക്താവിന്റെ ഭാഷയെ കമ്പ്യുട്ടറിനു മനസ്സിലാവുന്ന ഭാഷയിലേക്കും തിരിച്ചും തർജമ ചെയ്യുകയാണ് ഈ ഉപകരണങ്ങളും ഓ. എസ്. ഉം ചെയ്യുന്നത്.
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വർഗീകരണം
റിയൽ ടൈം ഒ.എസ്.
മൾട്ടി യുസർ ഒ.എസ്.
മൾട്ടി vs സിംഗിൾ ടാസ്കിംഗ് ഒ.എസ്.
ഡിസ്ട്രിബ്യുട്ടെദ് ഒ.എസ്.
എംബെഡഡ് ഒ.എസ്.
പ്രധാനപ്പെട്ട ഓപറേറ്റിംഗ് സിസ്റ്റങ്ങൾ
thumb|250px|ഓപറേറ്റിംഗ് സിസ്റ്റങ്ങൾ മാർക്കറ്റ് ഷെയർ
എച്ച്പി യുണിക്സ്
മാക് ഒ.എസ്.
ആപ്പിൾ കമ്പനി പുറത്തിറക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഇപ്പൊൾ മാക്കിന്റോഷ് കംപ്യൂട്ടറുകളിൽ ഇൻബിൽറ്റ് ആയി വരുന്നു.
ഐ. ബി. എം. എ. ഐ. എക്സ്.
യുണിക്സ്
സൺ സോളാരിസ്
യുനിക്സ് അടിസ്ഥാനമാക്കി സൺ മൈക്രോസിസ്റ്റംസ് ഉണ്ടാക്കിയ സെർവർ ഓപ്പറേറ്റിങ്ങ് സിസ്റ്റം.
ഗ്നൂ/ലിനക്സ്
യുനിക്സ് പൊലെയുള്ള മറ്റൊരു ഓപ്പറേറ്റിങ്ങ് സിസ്റ്റം. ലിനക്സ് സൗജന്യ ജിപിഎൽ അനുമതിപത്രം ഉപയോഗിക്കുന്നു.
മൈക്രോസോഫ്റ്റ് വിൻഡോസ്
പേർസണൽ കംപ്യുട്ടറുകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഉബുണ്ടു
ഉബുണ്ടു ലിനക്സ് ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്രശസ്തമായ സൌജന്യ ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.
എം.വി. എസ്
മെനുറ്റ് ഒ എസ്
സ്കോ യുണിക്സ്
ഗൂഗിൾ ക്രോമിയം
പരിപൂർണമായി ഇന്റർനെറ്റ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഗൂഗിൾന്റെ ഈ OS ലിനക്സ് കെർണൽ ഉപയോഗിച്ച് നിർമിച്ചതാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലാ വിവരങ്ങളും ഗൂഗിൾ ക്ലൌഡ് സങ്കേതത്തിലാണ് സൂക്ഷിക്കുന്നത്.ക്രോമിയം ഒ.എസ്. ഗൂഗിളിൽ നിന്നും, ലിനക്സ് അധിഷ്ഠിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം
കൂടുതൽ അറിയാൻ
മൾടിത്രെഡ്ഡിങ്ങ്
മൾട്ടിടാസ്കിങ്ങ്
മോണോലിത്തിക് കെർണെൽ
ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ പട്ടിക
ഓപ്പറേറ്റിംഗ് സിസ്റ്റം ചരിത്രം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Multics History and the history of operating systems
How Stuff Works - Operating Systems
Operating Systems Reviews
DynaOS - Description of a conceptual Distributed Operating System
How to choose the right operating system
Operating System Documentation Project
വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം
വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റം ഘടകങ്ങൾ
വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റം |
ദ്വയാങ്കസംഖ്യാവ്യവസ്ഥ | https://ml.wikipedia.org/wiki/ദ്വയാങ്കസംഖ്യാവ്യവസ്ഥ | രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് ദ്വയാങ്കസംഖ്യാവ്യവസ്ഥ.
സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയിൽ (Decimal System), പത്ത് അക്കങ്ങളാണ് (0,1,2,3,4,5,6,7,8,9 എന്നിവ) സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്, എന്നാൽ ദ്വയാംശസംഖ്യാ (Binary System) വ്യവസ്ഥയിൽ, രണ്ടക്കങ്ങൾ (ഒന്നും പൂജ്യവും) മാത്രമേ സംഖ്യകളെ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട്, ഒന്നിനു മുകളിലുള്ള സംഖ്യകൾ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങൾ ഉപയോഗിക്കേണ്ടി വരും. ഉദാഹരണത്തിന്, 16 എന്ന അക്കം ദ്വയാംശസംഖ്യാരീതിയിൽ 10000 എന്നാണ് എഴുതുന്നത്; 100 എന്ന സംഖ്യ, 1100100 എന്നും. ഇത്തരം സംഖ്യകൾ കൈകാര്യം ചെയ്യുന്നത്, മനുഷ്യർക്ക് ദുഷ്കരമാണെങ്കിലും, കംപ്യൂട്ടർ പോലെയുള്ള യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിന് യോജിച്ചതാണ്. അത്തരം യന്ത്രങ്ങളെ പൊതുവെ, ദ്വയാങ്കോപകരണങ്ങൾ എന്നു പറയുന്നു.
Binary_Representations.svg
തതുല്യസംഖ്യകൾ നിർണ്ണയിക്കുന്ന വിധം
ദ്വയാംശസംഖ്യകളുടെ ദശാംശസംഖ്യാ മൂല്യം കാണുന്നതിന്, ദ്വയാംശസംഖ്യയിലെ ഓരോ അക്കത്തിനേയും, അതിന്റെ സ്ഥാനമൂല്യത്തിനു തുല്യം 2-ന്റെ ഗുണിതങ്ങൾ കൊണ്ടു ക്രമമായി ഗുണിച്ച് തുക കണ്ടാൽ മതി.
ഉദാ: 110 എന്ന ദ്വയാംശസംഖ്യയുടെ, ദശാംശസംഖ്യാ മൂല്യം കാണുന്നതിന്,
അതായത്, 110 എന്ന ദ്വയാംശസംഖ്യയ്ക്കു തുല്യമായ ദശാംശസംഖ്യ 6 ആകുന്നു.
അതുപോലെ, തിരിച്ച് ഒരു ദശാംശസംഖ്യയെ ദ്വയാംശസംഖ്യ ആക്കാൻ, 2 കൊണ്ടു തുടർച്ചയായി ഹരിച്ച് ഓരോ തവണയും കിട്ടുന്ന ശിഷ്ടങ്ങളെ, കിട്ടുന്ന മുറയ്ക്കുവലത്തു നിന്നു ഇടത്തോട്ടു എഴുതിയാൽ മതി.
ഉദാ:
6/2 = 3 ശിഷ്ടം 0
3/2 = 1 ശിഷ്ടം 1
1/2 = 0 ശിഷ്ടം 1
അതായത് 110
ചരിത്രം
ഛന്ദസ്സൂത്രം എഴുതിയ പിംഗലനാണ് ദ്വയാംശസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത് എന്നു കരുതപ്പെടുന്നു. വേദമന്ത്രങ്ങളിലെ വൃത്തങ്ങളുടെ (Prosody/meters) ഗണിതസവിശേഷതകൾ വിവരിക്കുന്നതിനാണ് ഈ സമ്പ്രദായം അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇൻഡോപ്പീഡിയ വെബ്സൈറ്റ്
എന്നാൽ, പുരാതന ചീനാക്കാരുടെ ചില ഗ്രന്ഥങ്ങളിൽ, ദ്വയാംശസമ്പ്രദായത്തിലുള്ള ചിത്രങ്ങൾ കാണാം.
അനുബന്ധ വിഷയങ്ങൾ
സംഖ്യാ വ്യവസ്ഥകൾ
അവലംബം
വിഭാഗം:ഗണിതം
വർഗ്ഗം:കമ്പ്യൂട്ടർ സംഖ്യാഗണിതം
വർഗ്ഗം:സംഖ്യാസമ്പ്രദായങ്ങൾ |
കേരളം | https://ml.wikipedia.org/wiki/കേരളം | ഇന്ത്യയുടെ 29 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ്, കേരളം. കേരളം രാജ്യത്തിൻറെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ്. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,Migrant women and urban labour market: concepts and case studies. p. 105.Migrant women and urban labour market: concepts and case studies. p.105. അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. ട്രാവലർ മാഗസിനിൽ കേരളത്തെപറ്റി ശേഖരിച്ച തീയതി 2007 മാർച്ച് 24 മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി,
ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനഘടകമാണ്. അമേരിക്ക ഉൾപ്പെടെ പല വിദേശ വികസിത രാജ്യങ്ങളിലും മലയാളികളായ നഴ്സുമാർ ഉന്നത പദവികളിൽ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ മികച്ച നഴ്സുമാർ എന്ന അംഗീകാരവും മലയാളികളായ നഴ്സുമാർക്ക് അവിടങ്ങളിൽ ലഭിക്കാറുണ്ട്.
1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും വിദേശജോലി വരുമാനത്തിന്റെയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.http://www.ashanet.org/library/articles/kerala.199803.html
വിവിധ സാമൂഹികമേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾമൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത്, ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാ നിരക്കാണ്.Census India - Number of Literates & Literacy Rate 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേപ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിനടക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യൻ മതേതരത്വം മാതൃകയായി കാണുന്നത് കേരളത്തെ ആണ്. വർഗീയ കലാപം ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം അത് കേരളം. ആണ്. എല്ലാ മതത്തിൽപെട്ടവരും ഒരുപോലെ കഴിയുന്ന നാട്, ജാതി മത പ്രശ്നങ്ങൾ ഇല്ലാത്ത നാട്, ആരോഗ്യ രംഗത്ത് ലോക രാജ്യങ്ങൾക്ക് ഒപ്പം ഇങ്ങനെ കുറേ വിശേഷണങ്ങൾ കേരളത്തെ പറ്റിയുണ്ട്
പേരിനുപിന്നിൽ
കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്.
കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർത്ഥം വരുന്ന അളം എന്ന പദവുംചേർന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
മറ്റൊരഭിപ്രായം അറബിസഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിലെന്നാണ്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും സമ്പദ്സമൃദ്ധിയും കണ്ട്, അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്നു വിളിച്ചിരുന്നത്രെ. അതു ലോപിച്ചാണ്, കേരളം എന്ന പേരുണ്ടായതെന്നാണത്. "മലബാർ" എന്ന പദം അറബികൾവഴി ലഭിച്ചതാണെന്നതാണ്, ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണനല്കുന്നത്. "മഹൽ" എന്ന പദവും "ബുഹാർ" എന്ന പദവും ചേർന്നാണു മലബാർ എന്ന പദമുണ്ടായതത്രേ. "മഹൽബുഹാർ" എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നർത്ഥം. അതു പിന്നീടു ലോപിച്ചാണ്, മലബാർ എന്നായത്. കേരളീയരല്ലാതെ, മറ്റാരും കേരളം എന്ന തികച്ചു പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ "M " എന്ന അക്ഷരമുണ്ടായിട്ടും "കേരള" എന്നാണ് ഇംഗ്ലീഷിലെഴുതുന്നത്. ഇക്കാര്യവും ഈ വാദത്തിന് ഉപോൽബലകമായിപ്പറയുന്നു.
കേരളം എന്ന പേരു്, ‘ചേരളം’ എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണെന്നാണ്, മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന്, ചേർന്ന എന്നാണർത്ഥം. കടൽമാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിലാണ് ഈ പേരുദ്ഭവിച്ചതെന്ന് ഒരു കൂട്ടർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽവരുന്ന ഇവിടം, കടൽചേരുന്ന ഇടം എന്നയർത്ഥത്തിൽ ചേർ എന്നു വിളിച്ചിരുന്നു. ചേർ+അളം എന്നതിന്, സമുദ്രമെന്ന അർത്ഥവുമുണ്ട്. കടലോരമെന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി. സോമൻ ഇലവുംമൂട്; പ്രാചീനകേരളചരിത്രസംഗ്രഹം; താൾ 42, ധന്യാ ബുക്സ്, പുതുപ്പള്ളി, ഏപ്രിൽ 2000.
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ്, മറ്റൊരഭിപ്രായം. മനോരമ ഇയർ ബുക്ക് 2006 താൾ 372. മനോരമ പ്രസ്സ് കോട്ടയം ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽനിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിനു ബുദ്ധമതവുമായി ബന്ധംകാണുന്നു. ഥേരൻ എന്ന വാക്കിന്, വലിയേട്ടൻ എന്നാണു വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേരരാജാക്കന്മാർ എന്നു കരുതുന്നു. ഥേര എന്ന വാക്ക്, പാലിയിൽനിന്ന്, താലവ്യവത്കരണം എന്ന സ്വനനയപ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലമെന്ന അർത്ഥത്തിലുള്ള പാലിപദമായ തളം, ആദിലോപംപ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരുകാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നുവെന്ന വിശ്വാസം ബലപ്പെടുത്തുന്നതാണീ വാദം.
വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർവന്നുവെന്നും ഒരു വിശ്വാസമുണ്ട്.മാതൃഭൂമി ഇയർബുക്ക് പ്ലസ് 2008
മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ്പദത്തിൽനിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ്, കേരളമായതെന്നുമുള്ള മറ്റൊരു വാദവും നിലനിൽക്കുന്നു.
ചേരം (കേരളം) എന്ന വാക്ക്, നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. L. A. Ananthakrishna Iye: The Ethnographical survey of Cochin state. Monograph no:10 1906 കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധനകാരണമായിരിക്കണം ഒരുപക്ഷേ ഈ പേരുവരാനിടയായത്.
കേരം എന്നത്, ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കുമിടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്നപേര്, കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
thumb|250px|കേരളത്തിന്റെ ജില്ല തിരിച്ചുള്ള ഭൂപടം
ഭാഷ
ലഘുചിത്രം|മലയാളഭാഷയിലെ ലിപികൾ
കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളമാണ്. പ്രാഗ്കാലതമിഴിൽനിന്നു രൂപംകൊണ്ടതാണു മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തുലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ്, ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ്, ഇന്നെഴുതപ്പെടുകയും കേൾക്കപ്പെടുകയുംചെയ്യുന്ന മലയാളം, ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം, ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്, ഇപ്പോഴും തർക്കംനിലനിൽക്കുന്നു
ചരിത്രം
പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ്. മാതൃഭൂമി ഇയർബുക്ക് പ്ലസ് 2008
thumb|left|ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകൾ കേരളത്തിലെ മറയൂർ എന്ന സ്ഥലത്ത്.
പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂർവ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനു ശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:
മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.
പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ (രണ്ടാം ശിലാശാസനം) നിന്നാണ് ലഭിച്ചിരിക്കുന്നത്. കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13-ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ബൈബിളിൽ പലയിടത്തായി കേരളത്തെ പറയുന്നുണ്ടെങ്കിലും ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട്. ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി മാർച്ച് 473 ബി.സി. കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും പരാമർശ്ശിക്കുന്നുണ്ട്.
Esther 1:1: ഈ നൂറ്റിരുപതു-ഏഴ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്കുള്ള സംസ്ഥാനങ്ങൾക്കു ഭരിച്ചിരുന്ന അഹശ്വേരോശ്രാജാവു അതേ അഹശ്വേരോശിന്റെ കാലത്തു സംഭവിച്ചു.
Esther 8:9: രാജാവിന്റെ സെക്രട്ടറിമാർ ഇരുപത്തിമൂന്നാം തിയ്യതി, ആ സമയത്ത് എത്തിയാണ് മൂന്നാം മാസം സിവാനിലുള്ള മാസം ആണ്; ഒരു കല്പന യെഹൂദന്മാരോടു ദേശാധിപന്മാരും നാടുവാഴികൾക്കും എത്യോപ്യ ഇന്ത്യ നിന്നും പ്രവിശ്യകളിൽ ഉദ്യോഗസ്ഥർക്കു മൊർദ്ദെഖായിയുടെ കല്പിച്ച ഒക്കെയും എഴുതിയിരിക്കുന്നത്, സ്വന്തം സ്ക്രിപ്റ്റിൽ ഒപ്പം ലേക്ക് നൂറ് ഇരുപത്തിയേഴു പ്രവിശ്യകളുടെ ഓരോ .കരയിലെ സ്വന്തം ഭാഷയിൽ, തങ്ങളുടെ സ്ക്രിപ്റ്റ് അവരുടെ ഭാഷ യഹൂദന്മാരുടെ ജാതികളെ ഒക്കെയും.
Esther 3:13: ഈ കത്തിന്റെ പകർപ്പാണ്: "മഹാരാജാവായ അർത്ഥഹ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്ക് അവരെ കീഴിൽ ഉദ്യോഗസ്ഥർ നൂറു ഇരുപത്തിയേഴു പ്രവിശ്യകൾക്ക് ഗവർണർമാർ താഴെ എഴുതുന്നു
1 Maccabees 6:37: ആനകളെ ന് തടി ഗോപുരങ്ങൾ ആയിരുന്നു ശക്തവും മൂടി; പ്രത്യേക ആയുധം ഓരോ മൃഗം പതിഞ്ഞിരുന്നു, ഓരോ അവിടെ നിന്ന് പോരാടിയ നാലു പടയാളികൾ, കൂടാതെ അതിന്റെ ഇന്ത്യൻ ഡ്രൈവർ ആയിരുന്നു.
1 Maccabees 8:8: ഇന്ത്യ, മീഡിയ, ലുദിയയുടെ രാജ്യങ്ങളിൽ. ഈ അവർ അവനെ നിന്ന് എടുത്തു രാജാവ് Eumenes കൊടുത്തു.
1 Esdras 3:2: എത്തിയോപ്പിയ ഇന്ത്യ മുതൽ നൂറു ഇരുപത്തിയേഴു satrapies അവനെ കീഴിൽ ആയിരുന്നു എല്ലാ പ്രധാനദേശാധിപന്മാരും ആൻഡ് ജനറൽമാരും ഗവർണർമാർ.
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്.
പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.
പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, വള്ളുവകോനാതിരി, തുടങ്ങിയ രാജവംശങ്ങളും മലബാറിൽ ചെറിയ പ്രദേശങ്ങളിൽ അറക്കലും തിരൂർ സ്വരൂപവും, കുറുബ്രാനാട്, കടത്തനാട്, കൊടുങ്ങല്ലൂര് രാജവംശവും മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
thumb|left|400px| 1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്
പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്.എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ. വള്ളത്തോൾ വിദ്യാപീഠം ശുകപുരം, കേരളം 1987
പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.
thumb|ഡച്ച് കമാന്ററായ ഡി. ലെനോയ് മാർത്താണ്ഡവർമ്മക്ക് മുൻപിൽ കുളച്ചൽ യുദ്ധത്തിനു ശേഷം പത്മനാഭകൊട്ടാരത്തിൽ വച്ച് കീഴടങ്ങുന്നു
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
നാഴികക്കല്ലുകൾ
thumb|right|പത്തൊൻപതാം നൂറ്റാണ്ടിലെ മദ്രാസ് പ്രവിശ്യയുടെ മാപ്. മലബാർ, കൊച്ചി, തിരുവിതാംകൂർ, തെക്കെ കാനറ ജില്ലയുടെ ഭാഗങ്ങൾ എന്നിവ ചേർന്നാണ് കേരളം രൂപപ്പെട്ടത്.
ക്രി.മു. 350 – ക്രി.മു. 275 – ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
ക്രി.മു. 270 – അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
52 – ക്രിസ്തുശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
66–68 – ജൂതന്മാരുടെ ആഗമനം
550 കുരുമുളകിനേയും നാളികേരത്തേയും കുറിച്ച് കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് വിവരിക്കുന്നു.
630 – മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തുന്നു
788 – ശങ്കരാചാര്യർ ജനിച്ചു.
800 – രണ്ടാം ചേരസാമ്രാജ്യത്തിന്റെ തുടക്കം – കുലശേഖരവർമ്മൻ.
825 – കൊല്ലവർഷാരംഭം.
1090 – രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം.
1102 – രണ്ടാം ചേരസാമ്രാജ്യത്തിന്റെ അന്ത്യം. പ്രാദേശികസ്വരൂപങ്ങളുടെ ആവിർഭാവം.
1341 – വെള്ളപ്പൊക്കത്തെ തുടർന്ന് കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം അപ്രത്യക്ഷമാകുന്നു, കൊച്ചിയിൽ ഒരു സ്വാഭാവികതുറമുഖം രൂപം കൊള്ളുന്നു.
1498 – വസ്കൊ ഡി ഗാമ കോഴിക്കോടിനടുത്ത് കപ്പലിറങ്ങുന്നു. യൂറോപ്പ്യൻന്മാർ കേരളത്തിലേക്ക്.
1653 – കൂനൻ കുരിശുസത്യം
1789 – ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു.
ഐതിഹ്യം
thumb|left|പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ വീണ്ടെടുക്കുന്നു
കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു.കേരളോല്പത്തി/പരശുരാമന്റെ കാലം - വിക്കി ഗ്രന്ഥശാല തദ്ദേശവാസികളെ അടിച്ചമർത്തി പുറത്തു നിന്നും വന്നവർ കാര്യക്കാർ ആയതിനെ ഈ കഥ സൂചിപ്പിക്കുന്നു
ഭൂമിശാസ്ത്രം
thumb|right|കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി- ആനമുടി (2695 മീറ്റർ)
കേരളം ഒരു ചെറിയ സംസ്ഥാനമാണിത്. ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്. അക്ഷാംശം 8o17' 30" മുതൽ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതൽ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
ജില്ലകൾ
thumb|left|കേരളത്തിലെ ജനസാന്ദ്രത ഭൂപടം. ഇരുണ്ട നിറം കൂടിയ ജനസാന്ദ്രതയും ഇളം നിറം കുറഞ്ഞ ജനസാന്ദ്രതയും കാണിക്കുന്നു.
കേരളത്തിലെ പതിനാല് ജില്ലകൾ വടക്കേ മലബാർ, തെക്കേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാല് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ കാഴ്ചപ്പാടിന്ന് ഇവിടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടിഷ്ഭരണസംവിധാനങ്ങൾ രൂപംകൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
വടക്കേ മലബാർ: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
തെക്കേ മലബാർ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
തിരുവിതാംകൂർ: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം
കേരളത്തിൽ 14 ജില്ലകൾ, 27 റവന്യൂ ഡിവിഷനുകൾ, 78 താലൂക്കുകൾ, 1664 റവന്യൂ വില്ലേജുകൾ, 6 കോർപ്പറേഷനുകൾ 87 നഗരസഭകൾ 941 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ് പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ് സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും. കൊച്ചിയാണ് ഏറ്റവും കൂടുതൽ ജനങ്ങൾ നഗരാതിർത്തിയിലായി വസിക്കുന്നതും. വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ് പ്രധാന വാണിജ്യനഗരങ്ങൾ. ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങൾ നഗരത്തിലാണ് വസിക്കുന്നത്. കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങൾ റാങ്ക് നഗരം ജില്ല ജനസംഖ്യ border|135px|തിരുവനന്തപുരം
തിരുവനന്തപുരം
border|135px|കൊച്ചി
കൊച്ചി 01 തിരുവനന്തപുരം തിരുവനന്തപുരം 744,983 02 കൊച്ചി എറണാകുളം 595,575 03 കോഴിക്കോട് കോഴിക്കോട് 436,556 04 കൊല്ലം കൊല്ലം 361,029 05 തൃശ്ശൂർ തൃശ്ശൂർ 317,52606കണ്ണൂർ കണ്ണൂർ232,486 07 ആലപ്പുഴ ആലപ്പുഴ 187,495 08 പാലക്കാട് പാലക്കാട് 130,767 09 തലശ്ശേരി കണ്ണൂർ 99,387 10 പൊന്നാനി മലപ്പുറം 87,495 11 മഞ്ചേരി മലപ്പുറം 83,024
നദികൾ
44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കബനി, ഭവാനി, പാമ്പാർ എന്നീ മൂന്ന് നദികൾ കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ ആണ്. കേരളത്തിൽ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തിൽ ഗതാഗതം നടന്നിരുന്നത്. നദികളിൽ നിന്ന് ജലസേചനം മത്സ്യബന്ധനം എന്നിവക്കു പുറമേ വിദ്യുച്ഛക്തിയും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
ഭൂഗർഭജലം
കേന്ദ്രീയ ഭൂഗർഭജല ബോർഡും കേരള ഭൂഗർഭജല വകുപ്പും സംയുകതമായി കേരളത്തിലെ ഭൂഗർഭജല സമ്പത്തിന്റെ അളവു് നിശ്ചിത ഇടവേളകളിൽ കണക്കാക്കാറുണ്ട്. കേരളത്തിലെ ആയിരത്തോളം കിണറുകളിൽ കേന്ദ്രീയ ഭൂഗർഭജല ബോർഡ് പഠനത്തിനായി നിരീക്ഷിക്കുന്നുണ്ട്.
2011ലെ കണക്കനുസരിച്ച് ഏകദേശം കേരളത്തിൽ ലഭ്യമായ ഭൂഗർഭജലം 6696 ഘനലക്ഷം മീറ്ററാണ്. വാർഷിക ഭൂഗർഭജല ലഭ്യത 6070 ഘനമീറ്ററാണ്. 3070 ഘനമീറ്റർ ഭൂഗർഭജലം കൃഷിയ്ക്ക് ലഭ്യമാണ്. കൂടുതൽ ഭൂഗർഭജല വിനിയോഗം കാസർഗോഡും (77ശതമാനം) കുറവ് വയനാടും (18ശതമാനം) ആണ്. അതിചൂഷണം പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.
അർധഗുരുതരമായ 23 ബ്ലോക്കുകലുണ്ട്. കാസർഗോഡ്, മലമ്പുഴ ബോക്കുകളെ ഗുരുതരമായും ചിറ്റൂർ ബ്ലോക്കിനെ അതീവ ഗുരുതരമായും വർഗ്ഗീകരിച്ചിരിക്കുന്നു.
2025ൽ ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്ക് 1710 ഘനമീറ്ററാകും. ഇത് കൃഷിയ്ക്കാവശ്യമായത് ഒഴിവാക്കിയാണ്.കേരളത്തിലെ ഭൂജല സമ്പത്ത്, ഡോ. നന്ദകുമാർ.പി.- ജനപഥം മാസിക, ജൂൺ 2013
വൈദ്യുത പദ്ധതികൾ
thumb|right| ഇടുക്കി അണക്കെട്ട഼
നദീജല പദ്ധതികൾ
കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.
ജലവൈദ്യുത പദ്ധതികൾ ജില്ല ബന്ധപ്പെട്ട നദികൾ പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ ശെങ്കുളം ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ പന്നിയാർ ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ നേര്യമംഗലം ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ ഇടുക്കി ജലവൈദ്യുത പദ്ധതി ഇടുക്കി പെരിയാർ *ഇടമലയാർ ജലവൈദ്യുത പദ്ധതി എറണാകുളം ഇടമലയാർ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി തൃശൂർ ഷോളയാർ കുറ്റ്യാടി ജലവൈദ്യുത പദ്ധതി കോഴിക്കോട് കുറ്റ്യാടിപ്പുഴ കല്ലട ജലവൈദ്യുത പദ്ധതി കൊല്ലം കല്ലടയാർ
പവനോർജ്ജ പദ്ധതികൾ
കാറ്റിൽ നിന്നുള്ള വൈദ്യുത പദ്ധതികൾ
പവനോർജ്ജ പദ്ധതികൾ ജില്ല ശേഷി (മെഗാ വാട്ടിൽ) കഞ്ചിക്കോട് പാലക്കാട് 2.025 രാമക്കൽമേട് ഇടുക്കി 14.25 അഗളി പാലക്കാട് 17.40ഊർജരംഗത്ത് സൂര്യപ്രഭ, ആര്യാടൻ മുഹമ്മദ് – ജനപഥം മാസിക, ജൂൺ2013
താപവൈദ്യുത നിലയങ്ങൾ
താപോർജ്ജ വൈദ്യുത പദ്ധതികൾ
താപോർജ്ജ പദ്ധതികൾ ജില്ല ശേഷി (മെഗാ വാട്ടിൽ) ബ്രഹ്മപുരം (കെ.എസ്.ഇ.ബി) എറണാകുളം106.6 കോഴിക്കോട് (കെ.എസ്.ഇ.ബി) കോഴിക്കോട് 128.00 കായംകുളം (എൻ.ടി.പി.സി) ആലപ്പുഴ398.58 ബി.എസ്.ഇ.എസ് (കെ.എസ്.ഇ.ബി) എറണാകുളം 157.00 കാസർഗോഡ് പവർ കോർപറേഷൻ കാസർഗോഡ് 20.44
സഹ ഉത്പാദനം
താപോർജ്ജ പദ്ധതികൾ ജില്ല ശേഷി (മെഗാ വാട്ടിൽ) എം.പി.എസ്. സ്റ്റീൽ കോ-ജനറേഷൻ) പാലക്കാട്10 പി.സി.ബി.എൽ. ലിമിറ്റഡ് കോ-ജനറേഷൻ എറണാകുളം 10
കടലും തീരവും
കേരളത്തിന് 580 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്. 14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.
തുറമുഖങ്ങൾ
കൊച്ചി എന്ന പ്രധാന തുറമുഖം കൂടാതെ 18 അപ്രധാനതുറമുഖങ്ങളും കേരളത്തിലുണ്ട്.
വിഴിഞ്ഞം തുറമുഖം,കൊല്ലം തുറമുഖം തങ്കശ്ശേരി തുറമുഖം, ആലപ്പുഴ തുറമുഖം, കായംകുളം തുറമുഖം, മനക്കോടം തുറമുഖം, തിരുവനന്തപുരം തുറമുഖം, നീണ്ടകര തുറമുഖം, മുനമ്പം തുറമുഖം, പൊന്നാനി തുറമുഖം, ബേപ്പൂർ തുറമുഖം, കോഴിക്കോട് തുറമുഖം, തലശ്ശേരി തുറമുഖം, കണ്ണൂർ തുറമുഖം, അഴീക്കൽ തുറമുഖം, കാസർഗോഡ് തുറമുഖം, മഞ്ചേശ്വരം തുറമുഖം, നീലേശ്വരം തുറമുഖം എന്നിവയാണ് അവ.
വല്ലാർപാടം ടെർമിനൽ
വനങ്ങൾ
കേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29,1 ശതമാനം, അതായത് 11,309.5 ചതുരശ്രകിലോമീറ്റർ വനമേഖലയാണ്. ഇതിൽ വിവിധതരം ഉഷ്ണമേഖലാവനങ്ങൾ, ഇലപൊഴിയും വരണ്ടവനങ്ങൾ, ചോലവനങ്ങൾ, പുൽമേടുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഋതുക്കൾ
അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്. മഞ്ഞുകാലം – ഡിസംബർ മുതൽ ഫെബ്രുവരി വരെ. വേനൽക്കാലം – മാർച്ച് മുതൽ മേയ് വരെ. ഇടവപ്പാതി – ജൂൺ മുതൽ സെപ്തംബർ വരെ. തുലാവർഷം – ഒക്റ്റോബർ മുതൽ ഡിസംബർ വരെ.
കാലാവസ്ഥ
thumb|right| കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം
ഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ്. രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. കാലവർഷവും തുലാവർഷവും. ശൈത്യകാലം, വേനൽക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.
ശൈത്യകാലം
ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ. ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നായി പെയ്യും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോൾ ആകാറുണ്ട്. എന്നാൽ കൂടിയ താപനില 23 നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 15 സെ.മീ. യിൽ താഴെയാണ്..
വേനൽക്കാലം
കേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് . എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്. കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ, പാലക്കാട് ജില്ല എന്നിവിടങ്ങളിൽ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ്.
മഴക്കാലം
ഇത് വ്യക്തമായ രീതിയിൽ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവർഷം. പിന്നെ വേനൽ മഴയും.
കേരളത്തിൽ ഒരു വർഷം ശരാശരി 3000മി.ലിറ്ററോളം മഴകിട്ടാറുണ്ട്. മഴവെള്ളത്തിന്റെ 70 ശതമാനത്തോളം കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു.
ഇടവപ്പാതി
ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം പൊതുവേ കാലവർഷം എന്ന പേരിലും പരാമർശിക്കപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയിൽ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലിൽ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങൾ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവർഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വർഷത്തിൽ ശരാശരി 302.26 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റർ മാത്രമാണ്.
തുലാവർഷം
വടക്കു കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന ഇത് തുലാമാസത്തിലാണ് പെയ്തുതുടങ്ങുന്നത്. അതായത് ഒക്ടോബർ പകുതിയോടെ ആരംഭിച്ച് ഡിസംബർ വരെ കിട്ടുന്ന ഈ മഴ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ ആണ് ഇത് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് ഇടി മിന്നലിന്റെ അകമ്പടി ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂർ, കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് ഈ മഴ കൂടുതൽ ലഭിക്കുന്നത്.
ഗതാഗതം
thumb|ദേശീയപാത 47- ചേർത്തലയിൽ നിന്നുള്ള ദൃശ്യം
റോഡുകൾ
കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്, കൂടാതെ 23,702 കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട് കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് ദേശീയ പാത 66. കന്യാകുമാരിയിൽ നിന്നു തുടങ്ങി മുംബൈക്ക് സമീപം പനവേൽ വരെ ചെന്ന് അവിടെ വച്ച് ദേശീയപാത 4-മായി കൂട്ടിമുട്ടുന്ന ദേശീയപാത 66 കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ് ദേശീയപാത 544. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ കൊച്ചിവരെ പോകുന്നു. മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് 2006 സെപ്റ്റംബർ 30 ദേശീയപാത 85 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂർ), ദേശീയപാത 213 (കോഴിക്കോട്-പാലക്കാട്), ദേശീയപാത 220 (കൊല്ലം-തേനി) എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു. ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തുപാതകളും ചേർന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.
റെയിൽവേ
thumb|left|അങ്കമാലി റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. എങ്കിലും മലപ്പുറം,പൈനാവ്(ഇടുക്കി), കല്പറ്റ(വയനാട്), പത്തനംതിട്ട എന്നീ ജില്ലാതലസ്ഥാനങ്ങൾ ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ല.
മംഗലാപുരത്തുനിന്ന് കാസർഗോഡ് വഴി ഷൊർണൂർ വരെയും, ഷൊർണൂർ നിന്ന് പാലക്കാട് വഴി ചെന്നൈ ഭാഗത്തേക്കും, ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്കും, എറണാകുളത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും വെവ്വേറെ കൊല്ലത്തേക്കും, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി നഗർകോവിൽ ഭാഗത്തേക്കും റെയിൽപ്പാതകൾ നിലവിലുണ്ട്. കൂടാതെ തൃശ്ശൂർ നിന്ന് ഗുരുവായൂർക്കും ഷൊർണൂർ നിന്ന് നിലമ്പൂർക്കും കൊല്ലത്തുനിന്ന് പുനലൂർക്കും റെയിൽപ്പാതകളുണ്ട്. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കും പുനലൂർ നിന്ന് ചെങ്കോട്ടയിലേക്കുമുള്ള മീറ്റർ ഗേജ് പാതകൾ ബ്രോഡ് ഗേജ് ആയി മാറ്റിക്കൊണ്ടിരിക്കുന്നു.
1861 മാർച്ച് മാസത്തിൽ ബേപ്പൂർ നിന്ന് തിരൂർ വരെയാണ് കേരളതീരത്തെ ആദ്യത്തെ റെയിൽപ്പാത നിലവിൽ വന്നത്. പിന്നീട് ഈ പാത മംഗലാപുരത്തേക്കും മദിരാശി (ചെന്നൈ)യിലേക്കും നീട്ടി. തുടർന്ന് ഷൊർണൂർ കൊച്ചി പാതയും നിലവിൽ വന്നു. ഷൊർണുർ നിലമ്പൂർ പാതയും തുടർന്ന് വന്നു. 1904 മുതൽ ചെങ്കോട്ട മുതൽ പുനലൂർ വഴി കൊല്ലം വരെയുണ്ടായിരുന്ന മീറ്റർ ഗേജ് പാത 1930-കളിൽ തിരുവനന്തപുരം വരെ നീട്ടി. ബാക്കി പാതകളെല്ലാം സ്വാതന്ത്ര്യാനന്തരകാലത്ത് ഉണ്ടായവയാണ്.
ജലഗതാഗതം
thumb|left|ദേശീയജലപാത 3.
thumb|ആലപ്പുഴയിലെ കുപ്പപ്പുഴയിലെ ഒരു കടവ്
തലങ്ങും വിലങ്ങും നദികളും അവയെ ബന്ധിപ്പിക്കുന്ന തോടുകളും ഉള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ. ഇത്രയേറെ ജലഗതാഗത സൗകര്യമുള്ളതിനാലാണ് പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തിൽ കേരളതുറമുഖങ്ങളും ഇടം പിടിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങൾ കൂടുതലുള്ളതിനാൽ ഭക്ഷണം, പാർപ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയിൽ തനതായ നിരവധി ശൈലികൾ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉൾനാടൻ ജലാശയത്തിന്റെ സാമീപ്യവും മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ വാണിജ്യതലസ്ഥാനം പിന്നീട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത 3 കേരളത്തിലാണ്.http://iwai.gov.in/Waterways.htm ഇത് കൊല്ലത്തുനിന്നാരംഭിച്ച് കൊടുങ്ങല്ലൂർ നഗരസഭാ അതിർത്തിക്കുള്ളിലെ കോട്ടപ്പുറം വരെ എത്തുന്നു.
വ്യോമഗതാഗതം
thumb|
കരിപ്പൂ൪ വിമാനത്താവളം.
കൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂർ,മലപ്പുറംജില്ല), തിരുവനന്തപുരം, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങൾ. കൊച്ചി വെല്ലിങ്ടൺ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ 2018 ഡിസംബർ 9 നു ഉത്‌ഘാടനം ചെയ്യപ്പെട്ടു. മാത്രമല്ല ശബരിമല അടുത്ത് എരുമേലിയിൽ പുതിയ വിമാനത്താവളത്തിന് വേണ്ട സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു.
ഭരണം
സർക്കാർ മൂന്ന് ശാഖകളായി ക്രമീകരിച്ചിരിക്കുന്നു:
നിയമനിർമ്മാണം: ഏകമണ്ഡല നിയമനിർമാണസഭയാണ് കേരളത്തിനുള്ളത്. നിയമസഭ എന്നറിയപ്പെടുന്ന കേരള നിയമസഭ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പ്രത്യേക ഭാരവാഹികളും അടങ്ങുന്നതാണ്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നിയമസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കുന്നു. നിയമസഭാ യോഗങ്ങൾ സ്പീക്കറുടെ അധ്യക്ഷതയിലും സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കറുമാണ്. സംസ്ഥാനത്ത് 140 നിയമസഭാ മണ്ഡലങ്ങളുണ്ട്. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും യഥാക്രമം 20, 9 അംഗങ്ങളെയാണ് സംസ്ഥാനം തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട്.
കാര്യനിർവ്വഹണം: ഗവർണർ സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ തലവനാണ്, അദ്ദേഹത്തെ നിയമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ആരിഫ് മുഹമ്മദ് ഖാനാണ് നിലവിലെ ഗവർണ്ണർ. കേരള സർക്കാരിന്റെ തലവനും വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തവുമായ കേരള മുഖ്യമന്ത്രിയാണ് ഭരണം നയിക്കുന്നത്; നിയമസഭയിലെ ഭൂരിപക്ഷ കക്ഷി/മുന്നണിയുടെ തലവനെ ഗവർണറാണ് ആ സ്ഥാനത്തേക്ക് നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് ഗവർണറാണ് മന്ത്രി സഭയിൽ അംഗങ്ങളെ നിയമിക്കുന്നത്. ഭരണ സിരകേന്ദ്രമായ സെക്രട്ടറിയേറ്റിൽ നിന്നാണ് ഭരണം നടത്തുന്നത്. തലസ്ഥാന നഗരമായ തിരുവനന്ത്പുരത്ത് ആണ് സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത്. ഓരോ ജില്ലകൾക്കും ഒരു ജില്ലാ ഭരണകൂടമുണ്ട്. ജില്ലാ ഭരണകൂടത്തിന് നേതൃത്വം നൽകുന്നത് ജില്ലാ കലക്ടർ ആണ്. സംസ്ഥാന സർക്കാർ ആണ് കലക്ട്ടർമാരെ നിയമിക്കുന്നത്. ഗ്രാമങ്ങളുടെ ഭരണത്തിനായി പഞ്ചായത്തുകളും, നഗരങ്ങളുടെ ഭരണത്തിനായി നഗരസഭകളും ഉൾക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.
നീതിന്യായം: ജുഡീഷ്യറിയിൽ കേരള ഹൈക്കോടതിയും കീഴ്ക്കോടതികളുടെ സംവിധാനവും ഉൾപ്പെടുന്നു. കേരള ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്. നീതിന്യായ തലസ്ഥാനം കൂടിയാണ് എറണാകുളം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിന്നുള്ള കേസുകളും ഹൈക്കോടതി പരിഗണിക്കുന്നു.
കേരള സർക്കാർ ഘടന എണ്ണം ജില്ലകൾ 14 റവന്യൂ ഡിവിഷനുകൾ 27 താലൂക്കുകൾ 75 റവന്യൂ വില്ലേജുകൾ 1453
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾഎണ്ണംജില്ലാ പഞ്ചായത്തുകൾ14ബ്ലോക്ക് പഞ്ചായത്തുകൾ152ഗ്രാമപഞ്ചായത്തുകൾ941കോർപ്പറേഷനുകൾ6മുനിസിപ്പാലിറ്റികൾ87
നിയോജക മണ്ഡലങ്ങൾ എണ്ണം ലോക്‌സഭാമണ്ഡലങ്ങൾ20 നിയമസഭാ മണ്ഡലങ്ങൾ140
രാഷ്ട്രീയം
thumb|right|രാഷ്ട്രീയ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തിൽ സാധാരണമാണ്.
ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ് കേരളത്തിൽ നിലവിലുളളത്. സി. പി. ഐ(എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എന്നീ പാർട്ടികളാണ് പ്രധാന കക്ഷികൾ. ഒരു രാഷ്ട്രീയ കക്ഷിക്കും ഒറ്റയ്ക്കു ജയിക്കാനുള്ള സ്വാധീനമില്ലാത്തതിനാൽ മുന്നണി സംവിധാനമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വംനൽകുന്ന ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) യും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സി.പി.ഐ.(എം)) നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡി.എഫ്.) യുമാണ് കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് (മാണി), ജെ.എസ്.എസ്., സി.എം.പി., ആർ.എസ്. പി. (ബി), ജനതാദൾ (യുനൈറ്റഡ്) എന്നിവയാണ് യു. ഡി. എഫിലെ ഘടക കക്ഷികൾ. സി.പി.ഐ., ആർ.എസ്.പി., ജനതാദൾ(എസ്), കേരളാ കോൺഗ്രസ്(എസ്), കോൺഗ്രസ് (എസ്), എൻ.സി.പി ഐ.എൻ.എൽ എന്നിവയാണ് എൽ.ഡി.എഫിലെ ഇതര കക്ഷികൾ.ബിജെപി പിഡിപി എസ്ഡിപിഐ തുടങ്ങിയപാർട്ടികളും കേരളത്തിൽ പ്രവർത്തിക്കുന്ന ജനങ്ങൾ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലർത്താറില്ല. അതിനാൽ ഓരോ 5 വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു.
രാഷ്ട്രീയചരിത്രത്തിലെ നാഴികക്കല്ലുകൾ
thumb|1957ലെ ഇ.എം.എസ്. മന്ത്രിസഭയിലെ അംഗങ്ങൾ.|കണ്ണി=Special:FilePath/Council_of_ministers_1957_(Kerala_State).jpg
1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു – ജില്ലകൾ – തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ.
1957 ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ – ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപവത്കരിക്കപ്പെട്ടു.
1958-എറണാകുളം ജില്ല രൂപവത്കരിക്കപ്പെട്ടു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ് ബില്ല് അവതരിപ്പിച്ച് നിയമമാക്കുന്നു.
1959 വിമോചന സമരം. സർക്കാർ പുറത്താക്കപ്പെട്ടു.
1960 രണ്ടാം പൊതു തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മുന്നണി. ആർ. ശങ്കർ ഉപമുഖ്യമന്ത്രി ആയിരുന്നു.
1962 പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനായതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നു. ആർ.ശങ്കർ പുതിയ മുഖ്യമന്ത്രി.
1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി.
1964 വിവിധ ആരോപണങ്ങളെ തുടർന്ന് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് കേരളാ കോൺഗ്രസ് രൂപവത്കരിച്ചു. 15 എം.എൽ.എ. മാർ പിന്തുണ പിൻവലിച്ചു. മന്ത്രിസഭ നിലം പൊത്തി.
1965 പൊതു തെരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം.
1966 കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിൻ രാജിവെച്ചു, ഭഗവൻ സഹായ് പുതിയ ഗവർണർ.
1967 മൂന്നാം തെരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നു.
1969 മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ; ചരിത്രത്തിൽ ആദ്യമായി നിയമസഭാംഗമല്ലാത്തയാളും രാജ്യസഭാംഗവുമായ ഒരാൾ കേരളമുഖ്യമന്ത്രിയാകുന്നു.
1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. മുന്നണിയിലെ ഘടകകക്ഷികളിൽ കൂറുമാറ്റം. അച്യുതമേനോൻ നിയമസഭ പിരിച്ചു വിടാൻ ഉപദേശിക്കുന്നു; രാജി വക്കുന്നു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല (നാലാം)തിരഞ്ഞെടുപ്പ്. സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി. പട്ടം താണുപിള്ള അന്തരിച്ചു (ജൂലായ് 27).
1971 സ്വകാര്യ വനങ്ങൾ ദേശസാത്കരിച്ചു.
1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, സ്വകാര്യ വന നിയമം. ആർ. ശങ്കർ അന്തരിച്ചു (നവം. 6).
1973 നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നു. കാർഷിക കടാശ്വാസ നിയമം.
1974 കേരള കോൺഗ്രസ്സിൽ നിന്ന് ബാലകൃഷ്ണപിള്ള വിഘടിക്കുന്നു (പിള്ള ഗ്രൂപ്പ്).
1975 മുസ്ലീം ലീഗ് പിളർന്നു (ഐ. യു. എം. എൽ, ഏ. ഐ. എം. എൽ.). കർഷക തൊഴിലാളി നിയമം പാസ്സായി.
1976 തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിർത്താൻ നിയമസഭ നിയമം കൊണ്ടു വന്നു. കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കൾക്കും ബാധകമാക്കി (നവ 30).
അടിയന്തരാവസ്ഥക്കാലം -- കേരള നിയമസഭയുടെ കാലാവധി ആറുമാസം വീതം മൂന്നു തവണ നീട്ടി.
1977 ലോകസഭ, നിയമസഭ പൊതു തെരഞ്ഞെടുപ്പുകൾ. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസ് അരോപണങ്ങളെത്തുടർന്ന് രാജി. എ.കെ. ആൻറണി പുതിയ മുഖ്യമന്ത്രി.
1978 ചികമഗലൂർ പ്രശ്നത്തിൽ എ.കെ. ആൻറണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
1979സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നാലംഗ മന്ത്രിസഭക്ക് 49 ദിവസത്തിനു ശേഷം രാജിവക്കേണ്ടിവന്നു. കേരള കോൺഗ്രസ് രണ്ടായി പിളർന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും
1980 ആറാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രി. വയനാട് ജില്ല രൂപവത്കരിക്കപെട്ടു.
1981 കേരളാ കോൺഗ്രസ് (മാണി) പിന്തുണ പിൻവലിച്ചു. നായനാർ മന്ത്രിസഭയുടെ രാജി. കെ. കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
1982 ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിക്കുന്നു. ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജി. ഏഴാം സംസ്ഥാന തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രി. പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടു.
1983സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചു(സപ്തം 28).
1984 കാസർകോട് ജില്ല രൂപീകരിക്കപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരുടെയും സാമാന്യജനങ്ങളുടേയും ഏറെക്കാലം നീണ്ട സമ്മർദ്ദങ്ങളുടെ ഫലമായി സൈലന്റ് വാലി കാടുകൾ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
1987 എട്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1991 ഒമ്പതാം സംസ്ഥാന തെരഞ്ഞെടുപ്പ്. മെയ് 23 ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ്, മെയ് 21-ന് രാജീവ് ഗാന്ധിയുടെ വധത്തേ തുടർന്ന്, മാറ്റിവച്ചത് ജൂൺ 18-നാണ് നടന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
1995 ഐ.എസ്.ആർ.ഓ ചാരക്കേസിനെ തുടർന്ന് കരുണാകരന്റെ രാജി. എ.കെ. ആന്റണി മുഖ്യമന്ത്രി, ചാരായ നിരോധനം.
1996 പത്താം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രി.
1998 ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരിച്ചു (മാർച്ച് 19).
2000 എഞ്ചി.-മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ആദ്യമായി സ്വകാര്യകോളേജുകൾ അനുവദിക്കപ്പെട്ടു.
2001 പതിനൊന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2004 എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഇ. കെ. നായനാർ അന്തരിച്ചു.
2004 മെയ് 25 ന് ആർ എസ് അജിത്കുമാർ വാദ്ധ്യായർ സമുദായം സ്ഥാപിച്ചു.. പൊൻകുന്നം സ്വദേശിനി ആണ്
2005 പി.കെ. വാസുദേവൻ നായർ അന്തരിച്ചു (ജൂലായ് 12).
2006 പന്ത്രണ്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
2010 കെ.കരുണാകരൻ അന്തരിച്ചു (ഡിസം. 23). കേരള കോൺഗ്രസ്സിലെ വിവിധ ഗ്രൂപ്പുകൾ ഒന്നിക്കുന്നു.
2011 പതിമൂന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ. http://kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
2016 പതിനാലാം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ നിലവിൽ വന്നു.
2021 പതിനഞ്ചം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും മന്ത്രിസഭ നിലവിൽ വന്നു.
ഭരണസംവിധാനം
thumb|കേരള നിയമസഭാ മന്ദിരം രാത്രിയിൽ
സംസ്ഥാനത്തെ നിയമനിർമ്മാണ സഭയായ കേരള നിയമസഭയിൽ 141 അംഗങ്ങളുണ്ട്. 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരു നോമിനേറ്റഡ് അംഗവും. സർക്കാരിന്റെ തലവൻ ഗവർണർ ആണ്. എന്നിരുന്നാലും ഗവർണർക്ക് നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നത്.
ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ് പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവും താഴേത്തട്ടിലുളളത്. അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. നിലവിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും കേരളത്തിലുണ്ട്. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോർപറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭരണമേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർമാരുമുണ്ട്.പൊതുഭരണ സംവിധാനം ജില്ലാ കലക്ടർമാർക്ക് കീഴിൽ താലൂക്ക് തഹസിൽദാർമാർ,അവർക്കുകീഴിലുള്ള വില്ലേജ് ഓഫീസർമാർ എന്നിവരിലൂടെ നിർവ്വഹിക്കപ്പെടുന്നു.
രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്സഭയിലേക്ക് കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാർലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിൽ കേരളത്തിന് 9 പ്രതിനിധികളുണ്ട്.
സമ്പദ് വ്യവസ്ഥ
സംസ്ഥാനമായി രൂപീകൃതമായതു മുതൽ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്.Press Trust of India (2006), "Kerala's GDP hits an all-time high", Rediff [accessdate= 25 February 2007]. ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980–90കളിൽ അഞ്ചു മുതൽ ആറു ശതമാനം വരെയായിരുന്ന വളർച്ചാ നിരക്ക് 2003–2004-ൽ 7.4 ശതമാനമായും 2004–2005-ൽ 9.2 ശതമാനമായും വർദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വൻകിട കമ്പനികളേ കേരളത്തിൽ മുതൽമുടക്കാൻ തയ്യാറാകുന്നുള്ളൂ. എന്നാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയർ നാട്ടിലേക്കയക്കുന്ന പണമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്.Hari, KS & KP Kannan (2002), "Kerala's Gulf Connection: Emigration, Remittances and their Macro Economic Impact (Working Paper 328)", Centre for Development Studies (Trivandrum).
കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്.Varma, MS (2005), "Nap on HDI scores may land Kerala in an equilibrium trap", The Financial Express [link accessed 25 February 2007]. ഒരേ സമയം ഉയർന്ന ജീവിത നിലവാരവും താഴ്ന്ന സാമ്പത്തിക വളർച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂർവ സാഹചര്യത്തെ കേരള മോഡൽ ..എന്ന പേരിൽ സാമ്പത്തിക ഗവേഷകർ പഠനവിഷയമാക്കാറുണ്ട്.
വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാർത്താവിനിമയം എന്നിവയുൾപ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകൾ.
കാർഷികവിളകൾ
കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളിൽ നിന്ന് (1990-ൽ ഇത് 5883.4 ച.കി.മീ ആയിരുന്നു) ഇവിടെ 688,859 ടൺ നെല്ല് ഉല്പാദിപ്പിക്കുന്നു. അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. കൂടാതെ നാളികേരം, തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയും കുരുമുളക്, ഏലം, വാനില, കറുവാപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.
കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്, മരച്ചീനി, വാഴ, റബ്ബർ, കുരുമുളക്, കവുങ്ങ്, ഏലം, കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിതഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ്. കാർഷികചെലവ് വർദ്ധിച്ചതും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട്. ഇപ്പോൾ റബ്ബറാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റബ്ബർപാൽ ഉപയോഗിച്ചു 25,000-ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന റബ്ബർ ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബർപാൽ ഉൽപ്പാദനത്തിന്റെ പ്രാഥമികദശയിൽ തന്നെ, അതായത് പാലായോ, ഷീറ്റായോ തന്നെ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.
thumb|left|ഏലച്ചെടിയുടെ കട. കേരളത്തിൽ മലമ്പ്രദേശങ്ങളിൽ കൃഷി ചെയ്തുവരുന്നു.
കേരളം സ്വയം പര്യാപ്തത നേടുകയോ ധാരാളം ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന കാർഷികവിളകൾ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ നാണ്യവിളകളും റബ്ബർ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയിൽ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരിൽ നിന്നാണ്.ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷ്ണൻ ജൂൺ 2005, കറന്റ് ബൂക്സ് തൃശ്ശൂർ. ISBN 81-226-0468-4 വിലക്കുറവും, രോഗങ്ങൾ മൂലമുള്ള കൃഷിനഷ്ടവും കാരണം ഇന്ന് കേരളം നാളികേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇവിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിച്ച് വിപണനം നടത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കൃഷിയെപ്പറ്റി കേരള ആസൂത്രണ വിഭാഗം ഇറക്കിയ പി.ഡി.എഫ് ശേഖരിച്ച തിയ്യതി 2007 മാർച്ച് 24
പ്രധാന കാർഷിക വിളകൾ
thumb| left| തെങ്ങ്
ധാന്യങ്ങൾ: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
പയർ വർഗ്ഗങ്ങൾ: ഉഴുന്ന്, ചെറുപയർ, മുതിര, തുവരപ്പയർ, പെരുംപയർ.
കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, കാച്ചിൽ, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്.
പച്ചക്കറികൾ: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവർ, കാബേജ്, ഉള്ളി (സവാള), മത്തൻ, കുമ്പളം.
പഴവർഗ്ഗങ്ങൾ: ചക്ക, വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, പപ്പായ, കൈതച്ചക്ക, സീതപ്പഴം, സപ്പോട്ട, മാതളം, ചാമ്പങ്ങ, ഞാവൽപ്പഴം, ആത്തപ്പഴം.
സുഗന്ധവിളകൾ: മഞ്ഞൾ, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓൽസ്പൈസ്, പെരുംജീരകം, ജീരകം.
എണ്ണവിളകൾ: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന.
പാനീയവിളകൾ: തേയില, കാപ്പി, കൊക്കോ.
മറ്റു വിളകൾ: പുകയില, വെറ്റില, കമുക്, റബ്ബർ, കരിമ്പ്.
ഔഷധ സസ്യങ്ങൾ: ശതാവരി, കരിങ്ങാലി, നീർബ്രഹ്മി, ഞവര, കീഴാർനെല്ലി, കറ്റാർവാഴ, സർപ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവ.
വൃക്ഷങ്ങൾ: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്, മഞ്ചാടി തുടങ്ങിയവ.
right|thumb|കുരുമുളക് കൊടി
സംസ്ഥാന കൃഷിവകുപ്പ്
മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കർഷകരുമായി സഹകരിച്ചുകൊണ്ട് കൃഷി വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ്. കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ പ്രവർത്തിച്ചു വരുന്നു. പ്രത്യേക പദ്ധതികൾ, ഫാം, ഇൻഫർമേഷൻ തുടങ്ങിയ ഉപഘടകങ്ങളും കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
കേരളത്തിൽ കാർഷിക വിദ്യാഭ്യാസത്തിനായി ഒരു പഠനകേന്ദ്രം 1965 ൽ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരം വെള്ളയാണിയിൽ കാർഷിക കോളേജും തൃശൂർ മണ്ണുത്തിയിൽ വെറ്ററിനറി കോളേജും നിലവിലുണ്ട്. പിന്നീട് 1972-ൽ തൃശൂർ വെള്ളാനിക്കര ആസ്ഥാനമായി കാർഷിക സർവകലാശാലയും രൂപവത്കരിക്കപ്പെട്ടു. ഇവ കൂടാതെ കൊച്ചിയിൽ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാർഷിക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങൾ നിലവിലുണ്ട്. കൃഷിവകുപ്പിന്റെ "കേരളകർഷകൻ" തുടങ്ങിയ കാർഷിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്.
വ്യവസായം
thumb|കയർ വ്യവസായം ആലപ്പുഴ പോലുള്ള ജില്ലകളിൽ
ഒരു സംസ്ഥാനം എന്ന നിലയിൽ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത് വെൽഫെയർ സൊസൈറ്റികൾ പോലുള്ള സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവൽക്കരണവും, ഉദാരവൽക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയിൽ നടക്കുന്നുണ്ട്. കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സമീപകാലത്തെ GDP വളർച്ച (2004–2005 ൽ 9,2% 2003–2004ൽ 7,4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചമാണെന്നു കാണാം(1980കളിൽ ഇത് 2.3% ഉം,1990 കളിൽ ഇത് 5.1%. ഉം 5.99%.ആയിരുന്നു).. 1998 മുതൽ 2005 വരെ കേരളത്തിലെ വ്യാവസായികവളർച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്. കേരളത്തിലെ പെർ കാപ്പിറ്റ ജി.എസ്.ഡി.പി , ആണ്. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹ്യൂമൺ ഡവലപ്പ്മെന്റ് ഇൻഡെക്സ് കേരളത്തിലാണ്. കേരള പ്രതിഭാസം അല്ലെങ്കിൽ കേരളാ മോഡൽ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയർന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്
. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന കേരളീയർ മൂലമാണ്. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്.
ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങൾ, പൊതുമരാമത്ത്, കമ്യൂണിക്കേഷൻ (2002–2003-ലെ ജി. എസ്. ഡി. പിയുടെ 63,8 %) തുടങ്ങിയ സേവനമേഖലകളും, കൃഷി, മത്സ്യബന്ധനം (ജി.എസ്. ഡി .പിയുടെ 17,2 %) എന്നിവയാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകൾ.. കേരള ജനതയുടെ ഏതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കേരളത്തിലെ 3105.21 കിലോമീറ്റർ ചതുരശ്രവിസ്തൃതി വരുന്ന നെൽപ്പാടങ്ങളിൽ നിന്ന്, ഏതാണ്ട് 600-ൽ അധികം തരത്തിലുള്ള നെൽവിളകളിലൂടെ 688,859 ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന വിളകളിൽ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യൻ ഉല്പാദനത്തിന്റെ 23 % അല്ലെങ്കിൽ 57,000 ടൺ) റബ്ബർ, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ 10.5 ലക്ഷം മത്സ്യത്തൊഴിലാളികൾ ചേർന്ന് ഏതാണ്ട് 668,000 ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).
പരമ്പരാഗത വ്യവസായങ്ങളായ കയർ, നെയ്ത്ത്, കരകൗശല വസ്തു നിർമ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് 909,859 മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വൻകിട വ്യവസായയൂണിറ്റുകളും കേരളത്തിലുണ്ട്. ഇൽമനൈറ്റ്, കാവോലിൻ, ബോക്സൈറ്റ്, സിലിക്ക, ക്വാർട്‌സ്, സിക്രോൺ. തുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി (ജി. എസ്. ഡി. പി. യുടെ 0,3 % .) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹപൂന്തോട്ട നിർമ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളിൽ ടൂറിസം, നിർമ്മാണം, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നിവയുമുൾപ്പെടുന്നു. 2002 മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതിൽ ഓരോ ബാങ്കുകളും 10,000 ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ് കേരളം. 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9,4 % ആണ്.. ജനസഖ്യയുടെ 12.71 % മുതൽ 36 %. വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. 45,000 ആളുകൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്..
വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ, കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ, പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ മുടങ്ങുന്നതോ, പാരിസ്ഥിതികപ്രശ്നങ്ങളോ, ജനവാസബാഹുല്യമോ, ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിനോദസഞ്ചാരം
thumb|250px| മുന്നാർ- കേരളത്തിലെ ഒരു ഹിൽസ്റ്റേഷനാണ്
കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്, 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 23,68% വർദ്ധന കാണിക്കുന്നു.http://www.keralatourism.org/tourismstatistics/TS2006.pdf മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാർ , നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും ഫോർട്ട് കൊച്ചി, കോവളം, വർക്കല, ചെറായി ബീച്ചുകളും, പെരിയാര്, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായൽ മേഖലയും ഹൌസ് ബോട്ടുകളും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും, വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട്ടെ കാപ്പാട് ബീച്ചും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു. ഇവ കൂടാതെ തീർത്ഥാടന വിനോദസഞ്ചാരവും ഇന്ത്യൻ വൈദ്യ സമ്പ്രദായമായ ആയുർവേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്. പ്രശസ്ത ആയുർവേദ ചികിൽസാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആര്യവൈദ്യ ശാല.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ വിനോദസഞ്ചാര വകുപ്പ് പ്രവർത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുമുള്ള "ഉത്തരവാദിത്തവിനോദസഞ്ചാര വികസനം" എന്ന സമീപനമാണ് ഈ വകുപ്പിന്റേത്.വിനോദ സഞ്ചാര വികസന മേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തർദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ 2002ൽ പ്രസിദ്ധീകരിച്ച "ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്" പ്രകാരം ആഗോള തലത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.
കടൽത്തീരങ്ങൾ
thumb|left| തീരദേശ സംരക്ഷണത്തിനായി കോസ്റ്റ് ഗാർഡ് പ്രവർത്തിക്കുന്നു
ഹിപ്പി കാലഘട്ടത്തിൽ ഹിപ്പികളുടെ ഇന്ത്യയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമായിരുന്ന കോവളം അതിനു മുമ്പേതന്നെ വിനോദ സഞ്ചാര സ്ഥലമെന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടിരുന്നു. ഇവിടെ ഇന്ന് വിദേശികളും സ്വദേശികളുമായി ധാരാളം പേർ വന്നു പോകുന്നു. ഇന്നും ഇത് അന്താരാഷ്ട്രതലത്തിൽത്തന്നെ ഖ്യാതിയുള്ള ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി, അഴീക്കോട് മുനക്കല്,തിരൂരിലെ പടിഞ്ഞാറേക്കര സൺ ആൻഡ് സാൻഡ് ബീച്ച് തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്.http://www.keralatourism.org/destination/beaches/
കായലുകൾ
കേരളതീരത്തെ കായലുകളിലെ വിനോദസഞ്ചാരസാദ്ധ്യതകൾ അടുത്തകാലത്തായി വളരെയേറെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കായലുകളിൽ കെട്ടുവള്ളങ്ങളിലുള്ള യാത്രയും താമസവുമാണ് ഇവിടത്തെ പ്രധാന സവിശേഷത – ഇക്കൂട്ടത്തിൽ അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.http://www.keralatourism.org/destination/backwater/ ജലപ്പരപ്പിൽ ഇറങ്ങുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യാനാകുന്ന സീ പ്ലെയിൻ ഉപയോഗിച്ച് ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ഇയ്യിടെ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.
മലയോരകേന്ദ്രങ്ങൾ
thumb| മറയൂരിലെ മരത്തിലെ വീട്
ഇടുക്കി, നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻമുടി, വയനാട്, പൈതൽ മല, വാഗമൺ എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ. കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു അതിരപ്പിള്ളി വെള്ളച്ചാട്ടം. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് "പെരുന്തേനരുവി" വെള്ളച്ചാട്ടം. റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങൾ
പത്തനംതിട്ട ജില്ലയിലെ ശബരിമല ധർമ്മശാസ്താക്ഷേത്രം ഇന്ത്യയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ്. ലക്ഷകണക്കിന് ഭക്തരാണ് ഒരു വർഷവും ഇവിടേക്ക് എത്തിച്ചേരാറുള്ളത്.
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രവും സമാനമായി അനേകരെ ആകർഷിക്കുന്ന ഒന്നാണ്.
ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം- ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല, ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മ എന്നും ഇത് അറിയപ്പെടുന്നു.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം
കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പാ ഭഗവതി ക്ഷേത്രം
ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
കൊട്ടിയൂർ ക്ഷേത്രം, കണ്ണൂർ
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം, പത്തനംതിട്ട
വsക്കുംനാഥ ക്ഷേത്രം, തൃശൂർ (പൂരം)
Public Relation, Kerala State
ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, തിരൂർ
വൈക്കം മഹാദേവ ക്ഷേത്രം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം
എറണാകുളം ശിവക്ഷേത്രം
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മാവേലിക്കര (കുംഭ ഭരണി)
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം
തിരുമാന്ധാകുന്നു ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം
പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം (കൈപ്പത്തി ക്ഷേത്രം)
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആലപ്പുഴ
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
മണ്ണാറശാല നാഗരാജ ക്ഷേത്രം, ഹരിപ്പാട്
ആലുവ ശിവക്ഷേത്രം
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം (പൊങ്കാല), ആലപ്പുഴ
പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം (വിദ്യാരംഭം)
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം (നടതുറപ്പ്), ആലുവ
തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി (ചിത്രാ പൗർണമി)
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തൃശ്ശൂർ
മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം, ചേർത്തല
ചേർത്തല കാർത്യായനി ക്ഷേത്രം
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
ആറന്മുള ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം, പത്തനംതിട്ട
തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളാണ്.
ചേരമാൻ ജുമാ മസ്ജിദ് – കേരളത്തിലെ ഒരു മുസ്ലീം തീർത്ഥാടന കേന്ദ്രമാണ്.
മമ്പുറം മഖാം
പൊന്നാനി
സിഎം മഖാം
പാണക്കാട്
ചുരത്തിൽ പള്ളി മഖാം മറ്റ് പ്രധാന ഇസ്ലാമിക ആരാധനാ കേന്ദ്രങ്ങളാണ്.
പരുമല പള്ളി, എടത്വ പള്ളി, തുമ്പോളി പള്ളി, അർത്തുങ്കൽ പള്ളി , പൂങ്കാവ് പള്ളി,- KALLOOPARA PALLI തീർത്ഥാടനം പുതിയതുറ കൊച്ചെടത്വാ തീർത്ഥാടനം മലയാറ്റൂരും, മണർകാട് പള്ളി, ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ പ്രവർത്തന മേഖലകളായിരുന്ന
പ്രദേശങ്ങളും ക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു.
വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ
കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 16
വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്.
ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം, മലബാർ എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.
സാംസ്കാരികരംഗം
മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ് കേരളം വളർന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്. പരകീയമായ നിരവധി പദങ്ങൾ മലയാളത്തിൽ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തിൽ വസിക്കുന്ന പരദേശികളുടെ സംഭാവനകൾ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയർന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ് കേരളം വികസിച്ചത്.
കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്. മതസഹിഷ്ണുത, ജാതി-മത-വർഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകൾ കേരളത്തിൽ പൊതുവെ വികസിച്ചുവരാൻ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാർവ്വലൗകികതയാണ്. കേരളത്തിൽ മൂന്നേകാൽ കോടിയിലേറെ വരുന്ന ജനങ്ങൾ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികൾ അല്ല എന്നതാണ് കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളിൽ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്. അപ്രധാനമായവരിൽ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്.
ഒരു മതമായി കേരളത്തിൽ കുടിയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദർ ആണ്. സിറിയൻ നാഗരികതയിൽ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേർന്നു. സിറിയൻ നാഗരികതയിൽ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേർന്നു. ക്രിസ്തുമതം ദർശനങ്ങളിലൂടെയും പരിവർത്തനത്തിലൂടെയും തെക്കൻകേരളത്തില് വ്യാപിച്ചപ്പോൾ ഇസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദർശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കൻ മേഖലയിൽ വ്യാപിച്ചു. എന്നാൽ ഇതിനേക്കാൾ വളരെ മുൻപേ തന്നെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു.
സാംസ്കാരിക സ്ഥാപനങ്ങൾ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ്.
thumb|തൃശൂരിലെ സംഗീതനാടക അക്കാദമി ആസ്ഥാനം
കേരളത്തിൽ മലയാള ഭാഷ, കല, സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്. തൃശൂർ ആണ് ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട്. മികച്ച സാഹിത്യസൃഷ്ടികൾക്ക് അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.
1968-ൽ നിലവിൽ വന്ന ഈ ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനം, ഭാഷാ നവീകരണ എന്നീ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഭൗതികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രകൃതിശാസ്ത്രം, സാങ്കേതികശാസ്ത്രം പ്രസിദ്ധീകരണവിഭാഗം എന്നിങ്ങനെ അഞ്ച് അക്കാദമിക വിഭാഗങ്ങൾ ഉണ്ട്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണ്.
ചിത്ര-ശില്പകലകളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്.
കേരള കലാമണ്ഡലമാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം മഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത്. ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ്. കഥകളിയാണ് പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്.
സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ് സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായാ തിരൂരിലെ തുഞ്ചൻപറമ്പ് കേരളത്തിലെ മറ്റൊരു പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്.
1981ൽ സാംസ്കാരികവകുപ്പിന്റെ കീഴിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രൂപംകൊണ്ടു. കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. സർക്കാർതലത്തിൽ കുട്ടികൾക്കായി ഒരു പ്രാദേശികഭാഷയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനം എന്ന ബഹുമതിയും ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.
സാംസ്കാരികസ്ഥാപനങ്ങളുടെ പട്ടിക
കേരള സാഹിത്യ അക്കാദമി
കേരള സംഗീതനാടക അക്കാദമി
കേരള ലളിതകലാ അക്കാദമി
കേരള ഫോക്‌ലോർ അക്കാദമി
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ
ഭാരത് ഭവൻ
വൈലോപ്പിള്ളി സംസ്കൃതി ഭവൻ
കേരള കലാമണ്ഡലം
കുഞ്ചൻ നമ്പ്യാർ സ്മാരകങ്ങൾ
ഗുരു ഗോപിനാഥ് നടനഗ്രാമം
തകഴി സ്മാരകവും മ്യൂസിയവും
മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്
ഉണ്ണായിവാര്യർ സ്മാരക കലാനിലയം
മഹാകവി ഉള്ളൂർ സ്മാരകം
മഹാകവി പി. സ്മാരക കലാസാംസ്കാരിക കേന്ദ്രം
കണ്ണശ്ശസ്മാരകം, നിരണം
ചെറുകാട് സ്മാരകട്രസ്റ്റ്
എ. ആർ. രാജരാജ വർമ്മ സ്മാരകം
കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്
കുമാരനാശാൻ സ്മാരകം പല്ലന.
കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റി
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി
തുഞ്ചൻ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവും
മലയാളം മിഷൻ
വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള
സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
ആശാൻ മെമ്മോറിയൽ അസോസിയേഷൻ, കായിക്കര
മാർഗ്ഗി
ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി
മുല്ലൂർ സ്‌മാരകം ഇലവുംതിട്ട.
ആചാരങ്ങൾ
ഭാഷാന്യൂനപക്ഷങ്ങളുടെ വരവിനെത്തുടർന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും കൂടാതെ കേരളത്തിന്റെ മൊത്തത്തിലുള്ള സാംസ്കാരിക പശ്ചാത്തലത്തിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനം, വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചു നടത്തിയിരുന്നു ആചാരപരമായ ചടങ്ങുകളിൽ തികച്ചും ദ്രാവിഡീയമായ കാഴ്ചപ്പാടുണ്ടായിരുന്ന കേരളത്തിലെ ജനങ്ങൾ വിവിധ മതങ്ങളുടെ വരവോടെ അതതു മതങ്ങളിൽ അനുശാസിക്കുന്ന വിധത്തിലുള്ള ആചാരങ്ങൾ സ്വീകരിക്കുകയുണ്ടായെങ്കിലും പൂർവികാചാരങ്ങൾ പാടെ വിസ്മരിക്കാത്ത തരത്തിലുള്ള നയമാണ് അതിലും പ്രകടമായിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ടശേഷം മറ്റു മതങ്ങളുടെ ആചാരങ്ങൾ സ്വാംശീകരിക്കുന്നതിലും കേരളീയർ വിമുഖത കാട്ടിയിട്ടില്ല. ദ്രാവിഡീയാചാരങ്ങൾ സ്വാംശീകരിച്ച ബൗദ്ധരും ബൗദ്ധർ പിന്തുടർന്നിരുന്ന വിവിധാചാരങ്ങൾ സ്വാംശീകരിച്ച ഹിന്ദുക്കളെയും ക്രിസ്തീയരേയും കേരളത്തിൽ കാണുന്നു.
ആഘോഷങ്ങളും ഉത്സവങ്ങളും
കേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ്. ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്. ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും.
മാമാങ്കം
പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്തെ തിരൂരിനടുത്തു തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു. ഇതോടൊപ്പം കാർഷിക-വാണീജ്യമേളകളും നടന്നുപോന്നിരുന്നു. പിൽക്കാലത്ത് രാഷ്ട്രീയ പ്രാധാന്യവും ഇതിന് വന്നുചേർന്നു.
കേരളത്തിൽ ഉളള എല്ലാ നാടുവാഴികളും തങ്ങളുടെ നായർ പടയാളികളും ആയി മാമാങ്കത്തിൽ പങ്കെടുത്തിരുന്നു. അവസാനത്തെ പെരുമാൾ ചക്രവർത്തിക്ക് ശേഷം മാമാങ്കത്തിൽ നിലപാടു നിന്നിരുന്നത് "വള്ളുവക്കോനാതിരി" ആയിരുന്നു. പിന്നിട് സാമൂതിരി ഈ സ്ഥാനം പിടിച്ചടക്കി. വള്ളുവക്കോനാതിരിയുടെ ചാവേർ നായന്മാർ ഈ സ്ഥാനം തരിച്ചുപിടിക്കാനും തങ്ങളുടെ പൂർവികരുടെ ചോരക്ക് പകരം ചോദിക്കാനുമായി (കുടിപ്പക തീർക്കാനുമായി) സാമൂതിരിയുടെ (മങ്ങാട്ടച്ചൻ, പാറ നമ്പി, ധർമ്മോത്ത് പണിക്കർ (തമ്മേ പണിക്കർ), തിനയഞ്ചേരി ഇളയത്, കോഴിക്കോട് തലച്ചെന്നനായർ, ഏറനാട് മേനോൻ തുടങ്ങിയ മന്ത്രി /സേനാനായകന്മാരുടെയും ഇളയ രാജാവായ ഏറാൾപ്പാട്, മൂന്നാൾപ്പാട്, സാമന്ത രാജാക്കന്മാരായ പലക്കാട് അച്ചൻ,കവളപ്പാറ സ്വരൂപം മൂപ്പിൽ നായർ, കുതിരവട്ടത്ത് മൂപ്പിൽ നായർ, ബേപ്പൂർ രാജാ, വടകര വാഴുന്നോർ എന്നിവരുടെ നേതൃത്വത്തിലുള്ള) നായർ പടയാളികളോടും നാവികസേന തലവനായ കോഴിക്കോട് കോയ (ഷാബന്ദർ കോയ)നേതൃത്വത്തിലുള്ള മാപ്പിള/മരക്കാർ സേനയോടും ഏറ്റുമുട്ടി വീര ചരമം പ്രാപിച്ചിരുന്നു.Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321. Page 869. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ സുൽത്താന്മാരുടെ ആക്രമണത്തെ തുടർന്ന് സാമൂതിരിയുടെ സാമ്പത്തികനില പരുങ്ങലിലായതോടെ മാമാങ്കാഘോഷങ്ങൾക്ക് മങ്ങലേൽക്കുകയും ബ്രിട്ടിഷ് ആധിപത്യം പിടിമുറുക്കാൻ തുടങ്ങിയതോടെ ഇത് പാടേ നിലയ്ക്കുകയും ചെയ്തു.
ഓണം
കേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം. അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീമഹാവിഷ്ണു വാമനാവതാരം ഭൂമിയിൽ സ്വീകരിച്ച ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം അത്കൊണ്ട് തന്നെ ഇത് ഭഗവാന്റെ ജന്മനാളായി കണക്കാക്കുന്നു. എങ്കിലും, ഓണം കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ അടയാളമാണു്. വിളവെടുപ്പുത്സവമായാണു് തുടക്കം എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. കർക്കടകമാസത്തിലെ വറുതിയ്ക്കു ശേഷം ഭക്ഷ്യശേഖരം കൊണ്ടു് കലവറ നിറയുന്ന കാലമാണു് ഈ ആഘോഷം. മുറ്റത്തു ചാണകം മെഴുകി കളം വരച്ചു് പൂക്കളമിടുന്നതു് പ്രധാന ആചാരമാണു്. തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ(വാമനമൂർത്തി) വരവേൽക്കാനാണു് ഈ തയ്യാറെടുപ്പുകൾ എന്നാണു് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണു് ഓണം ആഘോഷിക്കുന്നതെങ്കിലും ആഘോഷകാലം ഒന്നു തന്നെയാണു്. എറണാകുളം ജില്ലയീലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷവും തൃപ്പൂണിത്തുറയിലെ അത്തച്ചമയവും എടുത്തു പറയേണ്ടതാണു്. സമൃദ്ധിയുടെ ആഘോഷമായാണു് കണക്കാക്കുന്നതെങ്കിലും സമത്വസുന്ദരമായ, മാനുഷരെല്ലാവരും ഒന്നു പോലെ കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ സ്മരണ പുതുക്കൽ കൂടിയാണു് ഓണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനസർക്കാർ ജില്ലാ തലസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു. വിനോദ സഞ്ചാര വാരം ആയിട്ടാണു് സർക്കാർ ഓണാഘോഷം സംഘടിപ്പിക്കുന്നതു്. കേരളത്തിന്റെ തനതു കലകളായ കഥകളി, കളരിപ്പയറ്റു്, മുതലായവയുടെ അവതരണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, നാടൻ പാട്ടു്, മറ്റു നാടൻ കലകളുടെ അവതരണങ്ങൾ, സംഗീതോത്സവങ്ങൾ, ജലോത്സവങ്ങൾ തുടങ്ങിയവയും സമാപന ദിവസം വിവിധ നിശ്ചലദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയും പ്രധാന ഇനങ്ങളാണു്.
വിഷു
കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. ഹിന്ദുക്കൾ ശ്രീകൃഷ്ണനെ കണികണ്ടുകൊണ്ടാണ് പ്രധാനമായും ഇതാഘോഷിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷക വർഷാരംഭം എന്നും പറയാറുണ്ട്. കൊല്ല വർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം.
വിദ്യാരംഭം
നവരാത്രിയുടെ അവസാനം വിജയദശമി ദിവസം ഹൈന്ദവർ കുട്ടികളെ ആദ്യമായി എഴുത്തിന് ഇരുത്തുന്ന ചടങ്ങാണിത്. കേരളത്തിൽ ഇത് സരസ്വതി പൂജയാണ്. ഹരിശ്രീ ഗണപതായേ നമഃ എന്ന് തുടങ്ങുന്ന വാക്കുകൾ ആചാര്യൻ കുട്ടികളെ കൊണ്ട് അരിയിൽ എഴുതിക്കുന്നു. കേരളത്തിൽ തിരൂർ തുഞ്ചൻ പറമ്പ്, പനച്ചിക്കാട് ദക്ഷിണ മൂകാംബിക, ചോറ്റാനിക്കര, പൂജപ്പുര സരസ്വതി മണ്ഡപം മുതലായ ക്ഷേത്രങ്ങളിൽ ഇത് പ്രധാന ആഘോഷമാണ്.
ക്രിസ്തുമസ്
ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് കേരളത്തിലും ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനദിവസമാണ് ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നത്.
ഈസ്റ്റർ
ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ദിവസമാണിത്. 1952-വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത്. എന്നാൽ 1955-ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.
ഈദ് അൽഫിതറും ഈദ് അൽ-അസ്ഹയും
മുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ് ഈദുൽ ഫിത്റും ഈദുൽ അസ്ഹയും. ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്ഹ ബക്രീദ്, ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിജ്റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ശവ്വാൽ ഒന്ന് മാസ പിറവി എടുക്കുമ്പോൾ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ് ഈദുൽ ഫിത്ർ. അന്നേദിവസം ഭക്ഷണത്തിന് വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ് ഈദുൽ അസ്ഹ. അല്ലാഹുവിന്റെ കല്പന അനുസരിച്ചു മകനെ ബലിയറുക്കാൻ കൊണ്ട് പോയ അദേഹത്തിന്റെ ത്യാഗത്തിൽ പ്രീതിപ്പെട്ടു മകന് പകരം ആടിന്റെ ബലി ദൈവം സ്വീകരിക്കുന്നു. അതിന്റെ സ്മരണയിൽ മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദപൂർവം ഈദ് ആഘോഷിക്കപ്പെടുന്നു.
ദീപാവലി
ദീപങ്ങളുടെ ഉത്സവമായ ഇത് കേരളത്തിൽ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു. ശ്രീകൃഷ്ണണന്റെ നരകാസുര വധവുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതീഹ്യം. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും അന്ന് വിളക്കുകൾ കൊളുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു.
തൃക്കാർത്തിക
പ്രകാശത്തിന്റെ ഉത്സവമാണ് തൃക്കാർത്തിക. ഭഗവതിയുടെ അവതാര ദിനമായി കണക്കാക്കുന്ന അന്ന് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വീടുകളിൽ ദീപം തെളിയിക്കലും മറ്റും നടന്നു വരുന്നു. കേരളത്തിലെ ഹൈന്ദവരുടെ ഒരാഘോഷമാണ് ഇത്.
മഹാശിവരാത്രി
ഹിന്ദുക്കളുടെ ഒരാഘോഷമായ ശിവരാത്രി കേരളത്തിലും നടന്നു വരുന്നു. വ്രതാനുഷ്ഠാനവും ശിവക്ഷേത്ര ദർശനവുമാണ് പ്രധാന ചടങ്ങുകൾ.
തിരുവാതിര
ശിവപാർവതി പ്രാധാന്യമുള്ള ആഘോഷം. ധനുമാസത്തിലെ തിരുവാതിര ദിവസം വ്രതം അനുഷ്ഠിച്ചും സ്ത്രീകൾ പ്രത്യേക രീതിയിൽ തിരുവാതിരക്കളി എന്ന നൃത്തം ചെയ്തും നടത്തുന്ന ഉത്സവം.
പ്രാദേശിക ആഘോഷങ്ങൾ
thumb|250px|right| മരമടി ഉത്സവം
thumb|250px|right| കോട്ടപ്പുറം വള്ളം കളി
thumb|250px|right|കടമ്മനിട്ട പടയണി
thumb|250px|right| കല്പാത്തി രഥോത്സവം
കേരളത്തിൽ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങൾ നടന്നു വരുന്നു. ഇതിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉൾപ്പെടും
തൃശ്ശൂർ പൂരം – മേടമാസത്തിൽ ത്രിശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള തേക്കിൻകാട് മൈതാനത്തു വച്ചു നടക്കുന്ന ആഘോഷമാണ് തൃശ്ശൂർ പൂരം. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.
തെയ്യം (കളിയാട്ടം) – ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. ഉത്തരമലബാറിൽ തീയർ, ചാലിയാർ, നമ്പ്യാർ വിഭാകക്കാർക്കും പ്രധാന തെയ്യങ്ങൾ ഉണ്ട്.
ആറ്റുകാൽ പൊങ്കാല – തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഉത്സവത്തിന്റെ അവസാനദിവസം സ്ത്രീകൾ കൂട്ടായി എത്തി ക്ഷേത്രപരിസരത്തുവച്ച് പായസവും മറ്റും പാകം ചെയ്തു നിവേദിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നത്. ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഒന്നാണിത്.
അർത്തുങ്കൽ പെരുന്നാൾ – ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.ജനുവരി 10-27 വരെയാണ്.
തുമ്പോളി പള്ളി പെരുന്നാൾ – ആലപ്പുഴയിലെ തുമ്പോളി സെന്റ്. തോമസ് പള്ളിയിലെ തിരുനാളാണിത്.നവംബർ 27-ഡിസംബർ 15 വരെയാണ്.
അത്തച്ചമയം കേരളത്തിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ചമയഘോഷയാത്ര ആണ് അത്തച്ചമയം
ഗജമേള – ജനുവരിയിൽ തൃശൂരിൽ വച്ചു നടക്കുന്ന ഗജമേള വിദേശികളെവരെ ആകർഷിക്കുന്ന ഒന്നാണ്.
മകരവിളക്ക് – ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തിൽ (മകരസംക്രാന്തിനാളിൽ) നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർത്ഥാടകർ എത്താറുണ്ട്.
ഉത്രാളിക്കാവ് പൂരം – തൃശൂരിലെ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവിലെ പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
മാരാമൺ കൺവൻഷൻ – പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
തിറയാട്ട മഹോത്സവം – കോഴിക്കോട്, മലപ്പുറം ജില്ലകളിലെ (തെക്കൻമലബാർ) കാവുകളിൽ വർഷംതോറും നടത്തപ്പെടുന്നു. ജനുവരി മുതൽ ഏപ്രിൽ വരേയാണ് തിറയാട്ടകാലം.
കോണ്ടോട്ടി നേർച്ച – മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിയിൽ മുസ്ലീം പുരോഹിതന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം
ചെട്ടികുളങ്ങര കുംഭഭരണി – കുംഭ മാസത്തിലെ ഭരണിനാളിൽ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ആഘോഷം.
മീനഭരണി – മീനമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ് പ്രധാനം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിയാണ് എറ്റവും പ്രസിദ്ധം.
മലയാറ്റൂർ പെരുന്നാൾ – മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാൾ. വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലെ മലകയറ്റം പ്രധാനം
എടത്വാ പെരുന്നാൾ – ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോർജ്ജ് പള്ളിയിലെ പെരുന്നാൾ. 11 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
പരുമല പെരുന്നാൾ – പരുമലയിലെ കബറടങ്ങിയിരിക്കുന്ന മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാൾ
മണർകാട് പെരുന്നാൾ – മണർകാട് പള്ളിയിലെ കന്യാമറിയത്തിന്റെ പെരുന്നാൾ.
ഓച്ചിറക്കളി – കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നിലുള്ള പടനിലത്തെ ആഘോഷം. യുദ്ധത്തിന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം.
കർക്കിടകവാവ് – ഹിന്ദുക്കൾ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ പ്രധാനമായ ഒരു ദിവസം. കടൽക്കരകളിലും പുഴക്കരകളിലും ബലിയർപ്പിക്കുന്നു. തിരുവനന്തപുരം തിരുവല്ലം ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാനം.
നെഹ്റു ട്രോഫി വള്ളംകളി – ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ബീമാപള്ളി ഉറുസ് – തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാൾ. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ് ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാൻ എത്തുന്നു.
ആറന്മുള വള്ളം കളി – ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളിൽ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളിൽ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
കടമ്മനിട്ട പടയണി – ലോകപ്രശസ്തമായ കടമ്മനിട്ട പടയണി എല്ലാവർഷവും മേടം മാസം ഒന്നുമുതൽ പത്തുവരെ ആചാരപൂർവം ആഘോഷിക്കപ്പെടുന്നു.
കല്പാത്തി രഥോത്സവം – പാലക്കാട് നഗരത്തിലെ കല്പാത്തി ആഗ്രഹാരത്തിൽ നടക്കുന്ന ആഘോഷം. കല്പാത്തി വിശ്വനാഥ ക്ഷേത്രം, ലക്ഷ്മിനാരായണ ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം തുടങ്ങിയവ പങ്കെടുക്കുന്നു.
ഭരണങ്ങാനം പെരുന്നാള്
മലബാർ മഹോത്സവം
ആനയൂട്ട്
ചക്കുളത്തു പൊങ്കാല – ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറത്തു സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് പൊങ്കാല. ധാരാളം സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നു.
ഗുരുവായൂർ ഏകാദശി – വൃശ്ചിക മാസത്തിൽ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ഏകാദശി വ്രതവും ഉത്സവവും വിപുലമായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്.
ചോറ്റാനിക്കര മകം – എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴലും പൂരവും പ്രസിദ്ധമായ ഉത്സവമാണ്.
കലകൾ
thumb|മാർഗ്ഗംകളി - മാർ തോമാ നസ്രാണികളുടെ ഒരു കലാ രൂപം.
thumb|right| കഥകളി കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ഒരു കലയാണ്
ലഘുചിത്രം|കേരളത്തിന്റെ തനത് നൃത്തരൂപം - മോഹിനിയാട്ടം
കേരളത്തിലെ തനതായ നൃത്തങ്ങളിൽ ശാസ്ത്രീയകലകളായ കഥകളി, മോഹിനിയാട്ടം, തുള്ളൽ, തിരുവാതിരക്കളി തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ കൂടാതെ തെയ്യം, തിറയാട്ടം, മാർഗ്ഗംകളി, ഒപ്പന, ഗരുഡനൃത്തം, മുടിയേറ്റ്, പരണേറ്റ്, വേലകളി, കാക്കാരിശ്ശി നാടകം, കണ്ണിയാർകളി, പൊറാട്ടുനാടകം, ചവിട്ടുനാടകം തുടങ്ങി അനേകം നാടൻ കലാരൂപങ്ങൾ പ്രാദേശികമായി കേരളത്തിലുണ്ട്.
ചവിട്ടു നാടകം
പോർത്തുഗീസുകാരുടെ വരവോടെയാണ് ചവിട്ടുനാടകത്തിന് പ്രചാരം ലഭിക്കുന്നത്. ആദ്യകാലങ്ങളിൽ ചവിട്ടുനാടകം തമിഴ് ഭാഷയിലായിരുന്നു. മത്രപ്രചാരണത്തിനായി പറങ്കികൾ ക്രിസ്തീയ കഥകൾ തമിഴിൽ അവതരിപ്പിക്കുകയായിരുന്നു. നടന്മാർ തന്നെ പാടുകയും ചെയ്തിരുന്നു
കാക്കാരിശ്ശി നാടകം
ചവിട്ടുനാടകത്തിനുശേഷം അവതരിച്ച ഒരു കലാരൂപമാണ് കാക്കാരിശ്ശി നാടകം. സാധാരണക്കാർക്ക് മനസ്സിലാകും വിധം പൊതുവായ കലാസംസ്കാരം ഇതിലടങ്ങിയിരുന്നു. ഹാസ്യത്തിൻ്റെ പിന്തുണ ഇതിനുണ്ട്. കാക്കാലനും കാക്കാലത്തിയുമാണ് പ്രധാന കഥാപാത്രങ്ങൾ
മലയാള നാടക രംഗം
മലയാള നാടകവേദിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാടകം ഭാഷാശാകുന്തളമാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആണ് ഇതിൻ്റെ സൃഷ്ടാവ്. ആദ്യകാലത്ത് മലയാളം തമിഴ് കലർന്ന സങ്കരനാടകങ്ങളാണ് ഇവിടെ നിറഞ്ഞിരുന്നത്. മലയാള നാടകവേദിയിലെ ലക്ഷണമൊത്ത ആദ്യത്തെ സാമൂഹിക നാടകം കൊച്ചീപ്പൻ തരകൻ്റെ ‘മറിയാമ്മ‘ യാണ്. 1905 ലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നിരവധി സമിതികൾ രൂപീകരിക്കപ്പെട്ടു. കേരള നാടക ചരിത്രത്തിൽ ഈ സമിതികൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സിനിമ
മലയാള ചലച്ചിത്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് ജെ.സി. ഡാനിയലിൽ നിന്നാണ്. ഇദ്ദേഹമാണ് മലയാളത്തിലെ ആദ്യ സിനിമ രചിച്ചതും നിർമ്മിച്ചതും. നിശബ്ദ ചിത്രമായ വിഗതകുമരൻ ആയിരുന്നു ആദ്യ സിനിമ. 1938-ൽ ആദ്യ ശബ്ദചിത്രമായ ബാലൻ പുറത്തിറങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്യ് ശേഷം പ്രദർശനത്തിനെത്തിയ നിർമല എന്ന സിനിമയിലാണ് ആദ്യമായി പാട്ടു രംഗം ചിത്രീകരിക്കപ്പെട്ടത്. ഗാനങ്ങൾ രചിച്ചത് ജി. ശങ്കരക്കു റുപ്പാണ്. 1949-ൽ കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആലപ്പുഴയിൽ നിർമ്മിക്കപ്പെട്ടു. ഇതിനുശേഷം തമിഴ്നാട്ടിൽ നിന്ന് സിനിമാ ചിത്രീകരണം കുറേയൊക്കെ മലയാളത്തിലേക്ക് വന്നു. 1950 കളുടെ അന്ത്യത്തോടെ ഗൗരവമേ റിയ സിനിമകളിലേക്ക് മലയാളികൾ തിരിഞ്ഞു. അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ജോൺ എബ്രഹാമും ഷാജി കരുണും കെ. ജി. ജോർജ്ജും ഭരതനും മറ്റും മലയാള സിനിമയെ ലോകത്തിൻ്റെ നെ റുകയിൽ പ്രതിഷ്ടിച്ചു.
വിദ്യാഭ്യാസം
thumb|left|കേരള സർവ്വകലാശാലയുടെ മുഖം
കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസം ഹിന്ദുമത ക്ഷേത്രങ്ങളും ബുദ്ധജൈനമതക്കാരുടെ പള്ളികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. തുടർന്ന് സമൂഹത്തിലെ മുഖ്യധാരയിൽപ്പെട്ട എല്ലാ വിഭാഗങ്ങളും തങ്ങളുടേതായ വിവിധതരത്തിലുള്ള ഔപചാരികവിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തുപോന്നു. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടർന്നു പോന്നിരുന്നു.
പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതും സാർവത്രികമാകുന്നതും ബ്രീട്ടീഷ് ആധിപത്യത്തോടേയാണ്. 1800-കളുടെ അവസാനത്തോടെ പടിഞ്ഞാറൻ മാതൃകയിൽ പലയിടത്തും സ്കൂളൂകളും കോളേജുകളും വന്നു തുടങ്ങി. പിൽക്കാലത്ത് ഗ്രാമങ്ങളിൽ തുടങ്ങിയ സ്കൂളുകൾ മിക്കതും സ്വകാര്യവ്യക്തികളാണ് നടത്തിയിരുന്നത്. കോളേജുകൾ സർക്കാർ ഉടമസ്ഥതയിൽ വലിയ പട്ടണങ്ങളിൽ മാത്രമായിരുന്നു.
സംസ്ഥാനരൂപീകരണത്തോടെ പുതുതായി വന്ന സർക്കാർ വിദ്യാഭ്യാസരംഗത്ത് സമൂലമായ അഴിച്ചുപണി നടത്തി. ഇത് കേരളത്തിലെ സാക്ഷരതയുടേയും പൊതുവിദ്യാഭ്യാസത്തിന്റേയും നിലവാരം ഉയർത്തി. സർക്കാർ സഹായമുള്ളതും വ്യക്തികൾ നടത്തുന്നതുമായ ധാരാളം എയ്ഡഡ് കോളേജുകളും ഇക്കാലത്ത് ആരംഭിച്ചത് ഉപരിവിദ്യാഭ്യാസനിലവാരം ഉയരാൻ കാരണമായി. തുടർന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സമൂഹത്തിൽ പരക്കെ ലഭ്യമായി.
കോഴിക്കോട്ടും തിരുവനന്തപുരത്തും മെഡിക്കൽ കോളേജുകൾ വന്നത് വൈദ്യവിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ വരുത്തി. ഇന്ന് കേരളത്തിലെ എൻ. എസ്. എസ്, എസ്. എൻ.ഡി.പി, എസ്.എൻ.ട്രസ്റ്റ്, എം.ഇ.എസ് തുടങ്ങിയ സംഘടനകളും നിരവധി ക്രിസ്ത്യൻ സംഘടനകളും സംസ്ഥാനത്ത് ഒട്ടേറെ സ്കൂളുകളും കോളെജുകളും നടത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസസംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയിൽ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസമേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയോടും കിടപിടിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലാകട്ടെ പരിമിതികൾ ഉണ്ടെങ്കിൽ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്.2016 ജനുവരിയിൽ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. സാക്ഷരത മിഷന്റെ "അതുല്യം" പദ്ധതി വഴിയാണ് ഈ നേട്ടം കൈ വരിച്ചത്.
അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർവകലാശാല,കണ്ണൂർ സർവ്വകലാശാല, കോഴിക്കോട് സർവ്വകലാശാല, കാർഷിക സർവ്വകലാശാല തൃശൂര്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല,സംസ്കൃത സർവ്വകലാശാല കാലടി, മഹാത്മഗാന്ധി സർവ്വകലാശാല കോട്ടയം, കേരള സർവ്വകലാശാല തിരുവനന്തപുരo, തിരൂരിലെ മലയാളം സർവകലാശാല എന്നിവയാണ് കേരളത്തിലെ സർവ്വകലാശാലകൾ.കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാലാ പദവി ഉണ്ട്. ഏതാനും സ്വകാര്യ കലാശാലകൾക്കും ഇപ്പോൾ കല്പിതപദവി ഉണ്ട്.
സർക്കാർ മേഖലയിലും എയിഡഡ് – അൺ എയിഡഡ് മേഖലകളിലുമായി 12000 ത്തിൽ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ മേഖലയിൽ ഏതാണ്ട് 5600 അദ്ധ്യാപകരും എയിഡഡ് മേഖലയിൽ ഏതാണ്ട് 11000 അദ്ധ്യാപകരും ജോലി നോക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം കെ) കോഴിക്കോട്, നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട് തുടങ്ങിയ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക – മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
സാക്ഷരത
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർവേയിൽ കേരളത്തിലെ സാക്ഷരതാ നിരക്ക് 90.12 ശതമാനമാണ്. നിരക്ഷരർ 7.96% വും. ഇതിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സാക്ഷരത നിരക്ക്. 81.34%. കൂടിയ നിരക്ക് പത്തനംതിട്ട ജില്ലയിലും. വായനാശീലത്തിലും പത്തനംതിട്ടയാണ് മുന്നിൽ. 'കേരളത്തിൽ ഏറ്റവുമാദ്യം സമ്പൂർണ്ണ സാക്ഷരത നേടിയത് പട്ടണങ്ങളിൽ കോട്ടയവും ജില്ലകളിൽ എറണാകുളവും ആണ്.
ആഹാരരീതി
thumb|left|ഒരു സദ്യ
കേരളീയരുടെ മുഖ്യാഹാരം അരികൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ്. കാലാവസ്ഥയും മണ്ണും അനുയോജ്യമായതുകൊണ്ട് നെൽകൃഷി ഇവിടെ വ്യാപകമാണ്. പുഴകളിൽ നിന്നും കായലുകളിൽനിന്നും കടലിൽനിന്നും ധാരാളമായി ലഭിക്കുന്ന മത്സ്യവും മലയാളിയുടെ ഭക്ഷണത്തിന്റെ മുഖ്യഭാഗമാണ്. അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു. ഇവകൂടാതെ യൂറോപ്യന്മാരുടെ വരവോടെ പ്രചാരത്തിലായ കപ്പയും പിൽക്കാലത്ത് ഇവിടത്തുകാരുടെ ഭക്ഷണത്തിൽ പ്രധാനഭാഗമായിട്ടുണ്ട്. മാംസാഹാരങ്ങളും പരമ്പരാഗതമായി തന്നെ ബഹുഭൂരിപക്ഷം മലയാളിയുടെയും ഭക്ഷണശീലത്തിൻ്റെ ഭാഗമാണ്. അതേ സമയം കോഴിയുക്കമുള്ള മാംസാഹാര ആളോഹരി ഉപഭോഗം പഴയ കാലത്തേക്കാൾ ഇക്കാലത്ത് കേരളത്തിൽ വളരെയേറെ കൂടിയിട്ടുണ്ട്. ചക്ക കൊണ്ടുള്ള വിഭവങ്ങൾക്കും കേരളത്തിൽവളരെയേറെ പ്രചാരമുണ്ട്.
thumb|തയ്യാറായ ബിരിയാണി
ഭക്ഷണപ്രിയരാണ് കേരളീയർ. അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ്. എങ്കിലും ഓണം, വിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത സദ്യ പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിയുടെ ചോറ്, സാമ്പാർ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, ഓലൻ, അവിയൽ, കൂട്ടുകറി, ഉപ്പേരി, അച്ചാർ, പുളി, പപ്പടം, പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ. വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ. അട, സേമിയ, ചെറുപയർ, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട്. പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം.
മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ-മാംസവിഭവങ്ങളും ധാരാളമായി കാണാം. മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് ചിക്കൻ ബിരിയാണി ആണ്. മലബാറിലെ മുസ്ലിം മേഖലകളിൽ തയ്യാറാക്കുന്ന ചിക്കൻ ബിരിയാണി വിശേഷിച്ചും പ്രസിദ്ധമാണ്. കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ്.
ഇവ കൂടാതെ പുട്ട്, ദോശ, പലതരം പത്തിരികൾ, അപ്പം, ഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട്.
ചികിത്സാരംഗം
കേരളത്തിൽ ആദ്യകാലങ്ങളിൽ മന്ത്രവാദം മുറവൈദ്യം തുടങ്ങിയ ചികിത്സകൾ ആയിരുന്നു. അതിനു മാറ്റം വന്നത് അശോകൻ്റെ കാലത്താണ്. അദ്ദേഹം ബുദ്ധസന്യാസിമാരെ നാനാദിക്കിലേക്കും അയച്ചതിൻ്റെ കൂട്ടത്തിൽ കേരളത്തിലും ബുദ്ധമതം പ്രബലമായി. അതോടൊപ്പം ആയുർവേദവും പ്രചരിച്ചു. മലയാളികൾക്ക് ഔഷദ സസ്യങ്ങളെക്കുറിച്ച് കൂടുതൽ നല്ല അറിവ് ലഭിക്കുന്നത് ഈ പാരമ്പര്യത്തിലൂടെയാണ്. കേരളം തനതായ സംഭാവനകൾ ആയുർവേദത്തിനും നൽകിയിട്ടുണ്ട്. കിഴി, പിഴിച്ചിൽ, ധാര തുടങ്ങിയവ കേരളത്തിൽ രൂപം കൊണ്ട ചികിത്സാ മുറകളാണ്. ഒറ്റമൂലി ചികിത്സയും കേരളം ഉയർത്തിക്കൊണ്ടുവന്ന ചികിത്സാരീതിയാണ്. 1902 -ൽ വൈദ്യരത്നം പി. എസ്. വാരിയർ പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചു. അതിനു വളരെ മുൻപ് തന്നെ പാശ്ചാത്യ ചികിത്സാ രീതികൾ കേരളത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. 1848-ൽ കൊച്ചിയിൽ ആദ്യത്തെ ധർമ്മാശുപത്രി സ്ഥാപിക്കപ്പെട്ടു. ഈ ആശുപത്രിയാണ് ഇന്നത്തെ ജനറൽ ആശുപത്രി. ഇതുവഴി ആധുനിക വൈദ്യശാസ്ത്രം ഔദ്യോഗികമായി കേരളത്തിലേക്ക് എത്തിച്ചേർന്നു. 1950 ൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജിൻ്റെ തറക്കല്ലിടൽ നടന്നു. തിരുവനന്തപുരത്താണിത് സ്ഥാപിതമായത്. പിന്നീട് കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ തുടങ്ങിയ പലയിടങ്ങളിലും സർക്കാർ മെഡിക്കൽ കോളേജുകൾ തുറന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ തുടങ്ങിയവ അർബുദ ചികിത്സ രംഗത്ത് സവിശേഷ സേവനം നൽകി വരുന്നു. ഇന്ന് ഗ്രാമ പ്രദേശങ്ങളിൽ പോലും 3 ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുന്നു. പബ്ലിക് ഹെൽത്ത് നഴ്സുമാർ ഉൾപ്പെടുന്ന വിദഗ്ദ സംഘം പ്രതിരോധ കുത്തിവെപ്പുകളും കോപ്പർ ടി അടക്കമുള്ള കുടുംബാസൂത്രണ ഗർഭനിരോധന മാർഗങ്ങളും പൊതുജനാരോഗ്യ സേവനങ്ങളും ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കി വരുന്നു. ജീവിതശൈലി രോഗ ക്ലിനിക്, മാനസികാരോഗ്യ ആശ്വാസ് ക്ലിനിക് തുടങ്ങിയ പലതും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
ഇന്ന് അരോഗ്യ സംരക്ഷണ രംഗത്ത് കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്. ലോക വൈദ്യശാസ്ത്രത്തിൽ തന്നെ അപൂർവ്വങ്ങളായ ഹൃദയ ശസ്ത്രക്രിയ കേരളത്തിലും നടന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയും കേരളത്തിൽ വളരെ മുന്നേറിയിട്ടുണ്ട്. ഇവിടങ്ങളിൽ ലോക നിലവാരത്തിലുള്ള ആധുനിക ചികിത്സയും ലഭ്യമാണ്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലേക്‌ഷോർ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, അപ്പോളോ ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, തിരുവനന്തപുരം അനന്തപുരി ആശുപത്രി, കിംസ് തുടങ്ങിയവ ഇവയിൽ എടുത്തു പറയത്തക്ക രീതിയിൽ പ്രസിദ്ധമാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രി തുടങ്ങിയവ വന്ധ്യതാ ചികിത്സ രംഗത്തും സവിശേഷ സ്ഥാനം വഹിക്കുന്നു. എറണാകുളത്തെ ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്ത് ലൈംഗിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിന് പ്രസിദ്ധമായ മുൻനിര ആശുപത്രിയാണ്.
കായികരംഗം
കേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു. 1950കളിലാണ് കേരളം കായികരംഗത്ത് പേരെടുക്കുന്നത്. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവർമ്മ രാജ (ജി.വി.രാജ) ആണ്. 1974ൽ ലോങ്ങ് ജമ്പിൽ 8.07 മീറ്റർ ചാടിയ ടി.സി. യോഹന്നാൻ ഇത്രയും ദൂരം ചാടുന്ന ആദ്യത്തെ ഏഷ്യക്കാരനായി. കേരളത്തിലെ മികച്ച് ഓൾ റൗണ്ടർ അത്ലറ്റായ സുരേഷ്ബാബു കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ താരമായി മാറിയത് 31978-ലാണ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യത്തെ മലയാളി താരം ഓ.എൽ. തോമസ് ആണ്. ആദ്യത്തെ മലയാളി ഒളിമ്പ്യൻ സി.കെ. ലക്ഷ്മണും അർജ്ജുനപുരസ്കാര ജേതാവ് സി. ബാലകൃഷ്ണനുമാണ്
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയായ പി.ടി. ഉഷ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ നിരവധി രാജ്യാന്തരം മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി കേരളത്തിന്റെ അഭിമാനപാത്രമായി. ആദ്യമായി ഏഷ്യൻ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച വനിത എം.ഡി.വത്സമ്മയാണ്
മേഴ്സി മാത്യു കുട്ടൻ, ഷൈനി വിൽസൺ, കെ.എം. ബീനാമോൾ ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ്ജ്, കെ.സി. റോസക്കുട്ടി, ചിത്ര കെ. സോമൻ തുടങ്ങിയ നിരവധി രാജ്യാന്തര അത്ലറ്റുകളെ കേരളം വാർത്തെടുത്തിട്ടുണ്ട്.
കേരള വോളീബോൾ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയർന്ന താരമാണ് ജിമ്മി ജോർജ്ജ് ഇന്ത്യക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു. 1950-ലാണ് കേരളത്തിൽ വോളിബോൾ അസോസിയേഷൻ രൂപം കൊണ്ടത്.
ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, വി.പി.സത്യൻ തുടങ്ങിയ മലയാളികളായ ഫുട്ബോൾ കളിക്കാർ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് തങ്ങളുടേതായ സ്ഥലം കണ്ടെത്തിയവരാണ്
കേരളത്തിൽ നിന്നു രഞ്ജി ട്രോഫി വഴി ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടു താരങ്ങളുണ്ട്. കോതമംഗലത്തു കാരനായ ശ്രീശാന്ത് 2005 മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ്. ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ മകൻ ടിനു യോഹന്നാൻ ആണ് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച മറ്റൊരു മലയാളി.
കൂടാതെ സഞ്ജു വി. സാംസൺ ഐ.പി.എൽ. 2013ലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും,അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നേടിയിട്ടുണ്ട്.
വാർത്താ മാദ്ധ്യമങ്ങൾ
ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയിൽ കൂടുതലും ഉള്ളത് മലയാളത്തിലും, ഇംഗ്ലീഷിലുമാണ്. ഇവയിൽ മലയാള മനോരമ, മാതൃഭൂമി,
സുപ്രഭാതം, മാധ്യമം, സിറാജ്, തേജസ്, ജന്മഭൂമി, ദേശാഭിമാനി, ജനറൽ , ജനയുഗം, ചന്ദ്രിക, ദീപിക, വർത്തമാനം, വീക്ഷണം, കേരളകൗമുദി, എന്നീ ദിനപത്രങ്ങളും വനിത, ഗൃഹലക്ഷ്മി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, മാധ്യമം ആഴ്ചപ്പതിപ്പ്, രിസാല വാരിക, പ്രബോധനം വാരിക തുടങ്ങിയ നിരവധി ആനുകാലികങ്ങളും ഉൾപ്പെടുന്നു.
ദൂരദർശൻ ആണ് ആദ്യമായി ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അതിനെക്കൂടാതെ ഇന്ന് ഏഷ്യാനെറ്റ്, കൈരളി, മഴവിൽ മനോരമ, സൂര്യ, അമൃത, ജയ്‌ഹിന്ദ് ടി.വി., ഫ്ലവേഴ്സ്, സഫാരി ടിവി തുടങ്ങി 39 സ്വകാര്യചാനലുകളും ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിലെ ടെലിവിഷൻ വാർത്താ ചാനലുകളാണു കൈരളി പീപ്പിൾ, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജനം ടി.വി, റിപ്പോർട്ടർ, ന്യൂസ് 18 കേരളം, മീഡിയാവൺ ടിവി എന്നിവ. ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ. ഇവരെക്കൂടാതെ സ്വകാര്യ റേഡിയോ നിലയങ്ങളായ റെഡ് എഫ്.എം, റേഡിയോ മാംഗോ, ക്ലബ് എഫ്.എം റേഡിയോ മിർച്ചി ബിഗ് എഫ്. എം എന്നിവയും ഉണ്ട്. ബി.എസ്.എൻ.എൽ, ജിയോ, വോഡഫോൺ-ഐഡിയ, എയർടെൽ എന്നീ മൊബൈൽ സേവനദാതാക്കളാണ് കേരളത്തിലുള്ളത്. ഗൂഗിൾ ന്യൂസിന്റെ മലയാളം പതിപ്പ് 2008 സെപ്റ്റംബറിൽ നിലവിൽ വന്നു. ബി.എസ്.എൻ.എൽ.,ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, കെ.സി.സി.എൽ വി.എസ്.എൻ.എൽ. എന്നിവ നൽകുന്ന ഇന്റർനെറ്റ്-ബ്രോഡ്‌ബാൻഡ് സർവ്വീസുകൾ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ്.
മലയാള ചലച്ചിത്ര വ്യവസായം കേരളത്തിലാണ് ഉള്ളത്. കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. മലയാള ചലച്ചിത്ര നടനായ പ്രേംനസീർ 720 ചിത്രങ്ങളിൽ നായകവേഷം ചെയ്തിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാക്കളായ മോഹൻലാലും, മമ്മൂട്ടിയും 7 തവണ മികച്ച നടനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് (2006)ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്.മാതൃഭൂമി വാർത്ത 2006-ൽ 6365 അക്രമക്കേസുകളാണ്കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് . ബീഹാർ(8259 കേസുകൾ),മഹാരാഷ്ട്ര(7453 കേസുകൾ) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ . കേരളത്തിലെ ഒരു ലക്ഷം ആളുകളിൽ 20.19 പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു . ദേശീയ ശരാശരി 5.82 മാത്രമാണ്. കേരളത്തിൽ ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത്.
കുടിവെള്ളം
കേരളത്തിലെ 70 ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള കിണർ, കുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാൽ നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന വൈപ്പിൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. ശുദ്ധജല സ്രോതസ്സുകളേക്കുറിച്ച് കേരള ജല അതോറിറ്റിയുടെ പി.ഡി.എഫ്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 24 നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് തൃശ്ശൂർ ജില്ലയിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
ഔദ്യോഗിക ചിഹ്നങ്ങൾ
കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവും, ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ്. തെങ്ങാണ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം. മലമുഴക്കി വേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻ ആനയ്ക്ക് ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട്. കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും, കരിമീൻ കേരളത്തിന്റെ ഔദ്യോഗിക മത്സ്യവും, ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലവും, ഇളനീർ കേരളത്തിന്റെ ഔദ്യോഗിക പാനീയവും ആണ്.
ചിത്രങ്ങൾ
കുറിപ്പുകൾ
ക. കേരളത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ "ഭൂമുഖത്ത് ഇതുപോലെ മറ്റൊരു നാടില്ല" എന്നാണ് വിവരിക്കുന്നത്.
ഖ. തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് 4000 പറ നെല്ലും 110 പറ ഞവര അരിയും ഒന്നര പറ ഊര അറിയുമാണ് നൽകി വന്നിരുന്നത് ഇത് മാർച്ച് 2 നാണ് നിർത്തലാക്കിയത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
സർക്കാർ
കേരള ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റ്
കേരളത്തിലെ മുഖ്യമന്ത്രിമാർ
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ്
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ വെബ് സൈറ്റ്
പൊതു വിജ്ഞാനം
എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിലെ രേഖകൾ
എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിലെ രേഖകൾ
വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
വർഗ്ഗം:ചിത്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ട താളുകൾ |
കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് | https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാമിങ്ങ് | കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നത് ഒരു പ്രത്യേക കണക്കുകൂട്ടൽ നടത്തുന്ന പ്രക്രിയയാണ് (അല്ലെങ്കിൽ പൊതുവായി, ഒരു നിർദ്ദിഷ്ട കമ്പ്യൂട്ടിംഗ് റിസൾട്ട് കൈവരിക്കുന്നു), സാധാരണയായി ഒരു എക്സിക്യൂട്ടബിൾ കമ്പ്യൂട്ടർ പ്രോഗ്രാം രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. വിശകലനം, അൽഗോരിതങ്ങൾ സൃഷ്ടിക്കൽ, പ്രൊഫൈലിംഗ് അൽഗോരിതങ്ങളുടെ കൃത്യതയും വിഭവ ഉപഭോഗവും, അൽഗരിതങ്ങൾ നടപ്പിലാക്കൽ (സാധാരണയായി തിരഞ്ഞെടുത്ത പ്രോഗ്രാമിംഗ് ഭാഷയിൽ, സാധാരണയായി കോഡിംഗ് എന്ന് വിളിക്കുന്നു) തുടങ്ങിയ ജോലികൾ പ്രോഗ്രാമിംഗിൽ ഉൾപ്പെടുന്നു.ഒരു പ്രോഗ്രാമിന്റെ സോഴ്സ് കോഡ്, സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് നേരിട്ട് നടപ്പിലാക്കുന്ന മെഷീൻ കോഡിന് പകരം പ്രോഗ്രാമർമാർക്ക് മനസ്സിലാകുന്ന ഒന്നോ അതിലധികമോ ഭാഷകളിൽ എഴുതിയിരിക്കുന്നു. ഒരു കമ്പ്യൂട്ടറിൽ ഒരു ടാസ്‌ക്കിന്റെ (ഓപ്പറേറ്റിംഗ് സിസ്റ്റം പോലെ സങ്കീർണ്ണമായേക്കാം) പ്രകടനം ഓട്ടോമേറ്റ് ചെയ്യുന്ന നിർദ്ദേശങ്ങളുടെ ഒരു ശ്രേണി കണ്ടെത്തുക എന്നതാണ് പ്രോഗ്രാമിംഗിന്റെ ഉദ്ദേശ്യം, പലപ്പോഴും നൽകിയിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയായിരിക്കുമിത്. പ്രാവീണ്യമുള്ള പ്രോഗ്രാമിംഗിന് സാധാരണയായി ആപ്ലിക്കേഷൻ ഡൊമെയ്‌നിനെക്കുറിച്ചുള്ള അറിവ്, പ്രത്യേക അൽഗോരിതങ്ങൾ, യുക്തി എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വൈദഗ്ദ്ധ്യം ആവശ്യമാണ്.
ടെസ്‌റ്റിംഗ്, ഡീബഗ്ഗിംഗ്, സോഴ്‌സ് കോഡ് മെയിന്റനൻസ്, ബിൽഡ് സിസ്റ്റങ്ങളുടെ നിർവ്വഹണം, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ മെഷീൻ കോഡ് ആർട്ടിഫാക്‌റ്റ്സ് മാനേജ് ചെയ്യുന്നത് പോലുള്ള പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ടതുമായ ടാസ്‌ക്കുകളിൽ ഉൾപ്പെടുന്നു. ഇവ പ്രോഗ്രാമിംഗ് പ്രക്രിയയുടെ ഭാഗമായി കണക്കാക്കാം, പക്ഷേ പലപ്പോഴും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്ന പദം ഈ വലിയ പ്രക്രിയയ്‌ക്കായി പ്രോഗ്രാമിംഗ്, നടപ്പിലാക്കൽ അല്ലെങ്കിൽ കോഡിംഗ് കോഡിന്റെ യഥാർത്ഥ എഴുത്തിനായി നീക്കിവച്ചിരിക്കുന്നു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗിൽ എഞ്ചിനീയറിംഗ് ടെക്‌നിക്കുകളും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് രീതികളും സംയോജിപ്പിക്കുന്നു. റിവേഴ്സ് എഞ്ചിനീയറിംഗ് എന്നത് ഡിസൈനർമാർ, വിശകലന വിദഗ്ധർ, പ്രോഗ്രാമർമാർ എന്നിവർക്ക് മനസ്സിലാക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും/വീണ്ടും നടപ്പിലാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു അനുബന്ധ പ്രക്രിയയാണ്.
ചരിത്രം
thumb|അഡാ ലവ്ലേസ്, ലൂയിജി മെനാബ്രേയുടെ പേപ്പറിന്റെ അവസാനത്തിൽ ചേർത്ത കുറിപ്പുകളിൽ ഒരു അനലിറ്റിക്കൽ എഞ്ചിൻ പ്രോസസ്സിംഗിനായി രൂപകൽപ്പന ചെയ്ത ആദ്യത്തെ അൽഗോരിതം ഉൾപ്പെടുന്നു. ചരിത്രത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായി അവർ പലപ്പോഴും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രോഗ്രാമബിൾ ഉപകരണങ്ങൾ നൂറ്റാണ്ടുകളായി നിലവിലുണ്ട്. 9-ാം നൂറ്റാണ്ടിൽ തന്നെ, പേർഷ്യൻ ബാനു മൂസ സഹോദരന്മാർ ഒരു പ്രോഗ്രാമബിൾ മ്യൂസിക് സീക്വൻസർ കണ്ടുപിടിച്ചു, അവർ സാമർത്ഥ്യമുള്ള ഉപകരണങ്ങളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിൽ ഒരു ഓട്ടോമേറ്റഡ് മെക്കാനിക്കൽ ഫ്ലൂട്ട് പ്ലെയറിനെക്കുറിച്ച് വിവരിച്ചിണ്ട്. 1206-ൽ, അറബ് എഞ്ചിനീയർ അൽ-ജസാരി ഒരു പ്രോഗ്രാമബിൾ ഡ്രം മെഷീൻ കണ്ടുപിടിച്ചു, അവിടെ ഒരു മ്യൂസിക്കൽ മെക്കാനിക്കൽ ഓട്ടോമാറ്റൺ, കുറ്റികളിലൂടെയും ക്യാമറകളിലൂടെയും വ്യത്യസ്ത താളങ്ങളും ഡ്രം പാറ്റേണുകളും പ്ലേ ചെയ്യാൻ കഴിയും.Noel Sharkey (2007), A 13th Century Programmable Robot, University of Sheffield 1801-ൽ, ജാക്കാർഡ് ലൂമിന് "പ്രോഗ്രാം" മാറ്റിക്കൊണ്ട് തികച്ചും വ്യത്യസ്തമായ നെയ്ത്തുകൾ നിർമ്മിക്കാൻ കഴിഞ്ഞു - അവയിൽ ദ്വാരങ്ങളുള്ള പേസ്റ്റ്ബോർഡ് കാർഡുകളുടെ ഒരു പരമ്പര തന്നെയുണ്ടായിരുന്നു.
കോഡ് ബ്രേക്കിംഗ് അൽഗോരിതങ്ങളും നൂറ്റാണ്ടുകളായി നിലവിലുണ്ട്. 9-ാം നൂറ്റാണ്ടിൽ, അറബ് ഗണിതശാസ്ത്രജ്ഞനായ അൽ-കിണ്ടി, ക്രിപ്‌റ്റോഗ്രാഫിക് സന്ദേശങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു കൈയെഴുത്തുപ്രതിയിൽ, എൻക്രിപ്റ്റ് ചെയ്ത കോഡ് മനസ്സിലാക്കുന്നതിനുള്ള ഒരു ക്രിപ്‌റ്റോഗ്രാഫിക് അൽഗോരിതത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ആദ്യകാല കോഡ് ബ്രേക്കിംഗ് അൽഗോരിതമായ ഫ്രീക്വൻസി അനാലിസിസ് വഴി ക്രിപ്‌റ്റനാലിസിസിന്റെ ആദ്യ വിവരണം അദ്ദേഹം നൽകി.
പ്രധാന പ്രോഗ്രാമിങ്ങ് ഭാഷകൾ
ബേസിക്ക്
സി
സി++
സി#
എച്.ടി.എം.എൽ.
പേൾ
ജാവ
ഫോർട്രാൻ
കൊബോൾ
പൈത്തൺ
പി.എച്ച്.പി
റൂബി
ഇതും കാണുക
പ്രോഗ്രാമിംഗ് ഭാഷകൾ
കംപൈലർ
ലിങ്കർ
കംപ്യൂട്ടർ ബഗ്ഗ്
കംപ്യൂട്ടർ വൈറസ്
അവലംബം
വർഗ്ഗം:കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് |
കമ്പ്യൂട്ടർ ബഗ്ഗ് | https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ബഗ്ഗ് | തിരിച്ചുവിടുക സോഫ്റ്റ്‌വെയർ ബഗ്ഗ് |
ഇന്റർനെറ്റ് | https://ml.wikipedia.org/wiki/ഇന്റർനെറ്റ് | ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റർനെറ്റ് അഥവാ ജാലീശൃംഖല എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ് വൈഡ് വെബ്, പിയർ-റ്റു-പിയർ നെറ്റ്വർക്ക്, ചാറ്റ്, ഇലക്ട്രോണിക്-മെയിൽ, ഓൺലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ജാലീശൃംഖലയെ പൊതുവെ ജാലി (നെറ്റ്) എന്നും വിശേഷിപ്പിക്കുന്നു.
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ജാലീശൃംഖലയും സ൪വ്വലോകജാലിയും (വേൾഡ് വൈഡ് വെബ്) (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ജാലീശൃംഖല എന്നത് സൂചിപ്പിക്കുന്നത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ജാലി എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.
ജാലീശൃംഖല(ഇന്റ൪നെററ്) യുടെ ചരിത്രം
1957-ലെ റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾക്കുള്ള ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Advanced Research Project Agency), 1969-ൽ അർപ്പാനെറ്റ് (ARPANET) എന്ന നെറ്റ്വർക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കൻ ഐക്യനാടുകൾ അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി. തൻമൂലം 1983ൽ അർപ്പാനെറ്റ്(ARPANET); മിൽനെറ്റ്(MILNET),അർപ്പാനെറ്റ്(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്വർക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അർപനെറ്റിന് ഡാർപ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാർപ (DARPA)എന്നു വെച്ചാൽ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Defence Advanced Research Project Agency)ആകുന്നു. അർപ്പാനെറ്റിനെ മാർച്ച് 23, 1972ൽ ഡാർപ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ൽ അർപ ആക്കുകയും , വീണ്ടു തിരിച്ച് മാർച്ച് 11, 1996 ഡാർപാനെറ്റ് ആക്കുകയും ചെയ്തു.
ഡാർപ്പനെറ്റിന്റെ വാണിജ്യവൽക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവൽക്കരിക്കപ്പെടുകയും, കൂടുതൽ പ്രയോഗത്തിൽവരുകയും മറ്റുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. തുടർന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കിന് കാരണമാവുകയും ഇണയദളംതിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇണയദളം ഉണ്ടാകുകയും ചെയ്തു.
ഇന്റർനെറ്റുണ്ടാക്കിയ മാറ്റങ്ങൾ
ഇന്റർനെറ്റ് പബ്ലിഷിംfഗ്
സാങ്കേതികത്വം
ജാലീ (ഇൻ്റ൪നെറ്റ്) സേവനങ്ങൾ
വേൾഡ് വൈഡ് വെബ് (സ൪വ്വലോകജാലി)
വേൾഡ് വൈഡ് വെബ് ഇണയദള പര്യായമാണെന്നു ഒരു തെറ്റിദ്ധാരണ പ്രചാരത്തിലുണ്ട്. പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ് ജാലീശൃംഖല അഥവാ ഇണയദളം. എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടമാണ് സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്. ഹൈപ്പർലിങ്കുകളും, യു.ആർ.എല്ലുകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ, ശബ്ദങ്ങൾ, എച്ച്.റ്റി.എം.എൽ താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങൾ ഇണയദളവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും. വേൾഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്)
റി200px|thumb|ടെർമിനൽ സെർവർ ക്ലൈന്റ് - വിദൂര കമ്പ്യൂട്ടറിന്റെ നിയന്ത്രിക്കാൻ പ്രാപ്തമാക്കുന്നു
ഒരാളുടെ കമ്പ്യൂട്ടർ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാൾ നിയന്ത്രിക്കുന്ന സംവിധാനമാണു വിദൂര കമ്പ്യൂട്ടിങ്. ഇന്റർനെറ്റിൽ മാത്രമല്ല, ഏതൊരു ശൃംഖലയിലും ഈ സേവനം സാധ്യമാണ്. വിദൂരകമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ടെർമിനൽ സെർവർ ക്ലൈന്റ് ഇത്തരം സോഫ്റ്റ്വെയറിന് ഉദാഹരണമാണ്. കമ്പ്യൂട്ടറുകളിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ്, മിക്കവാറൂം വിദൂര കമ്പ്യൂട്ടിങ് ഉപയോഗപ്പെടുത്തുന്നത്.
വിവരസാങ്കേതികവിദ്യ സഹകരണസംഘങ്ങൾ
ഫയൽ ഷെയറിങ്
വൊയ്സ് ഓവർ ഐ.പി (VoIP)
കമ്പ്യൂട്ടർ ശൃംഖലയിലൂടെ രണ്ടുപേർക്ക് സംസാരിക്കാനുള്ള സംവിധാനമാണ് വോയ്സ് ഓവർ ഐ.പി. (VoIP) അഥവാ ഇന്റർനെറ്റ് ടെലഫോണി. സാധാരണ ടെലിഫോൺ വഴിയുള്ള വിനിമയത്തേക്കാൾ ചെലവുകുറഞ്ഞ രീതിയാണിത് ഇണയദളതിന്റെ അടിസ്ഥാനമായ പാക്കറ്റ് സ്വിച്ചിങ്ങ് എന്ന സാങ്കേതികവിദ്യയാണ് ഇണയദള ടെലഫോണിയെ ചെലവു കുറഞ്ഞതാക്കുന്നത്.
സാധാരണ ടെലഫോണിൽ കൂടി സംസാരിക്കുമ്പോൾ ശബ്ദം കൈമാറുന്നതിന് ഒരു ലൈൻ പൂർണമായും മാറ്റിവയ്ക്കപ്പെടുന്നു. ഇണയദള ടെലിഫോണിയിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് വിനിമയം നടക്കുന്നത്. മൈക്രോഫോൺ വഴി കമ്പ്യൂട്ടറിൽ എത്തുന്ന ശബ്ദം ഡിജിറ്റൽ ഡാറ്റയുടെ ചെറു പാക്കറ്റുകളായി വിഭജിക്കപ്പെടുന്നു. ഓരോ പാക്കറ്റിലും, ഉദ്ഭവ സ്ഥാനത്തെ ഐ.പി. വിലാസം ലക്ഷ്യ സ്ഥാനത്തെ ഐ.പി. വിലാസം ആകെ പാക്കറ്റുകളുടെ എണ്ണം, എത്രാമത്തെ പാക്കറ്റ് എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഉദ്ഭവസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്നും പുറപ്പെടുന്ന ഡാറ്റ പാക്കറ്റുകൾ ലഭ്യമായ വിവിധ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു. ആ കമ്പ്യൂട്ടറിൽ അവ പഴയ പോലെ ഒന്നായി ചേർന്ന് പുനഃസൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതിനാൽ ഒരു പ്രത്യേക ലൈൻ മാറ്റിവയ്ക്കപ്പെടുന്നില്ല. H323, SIP എന്നീ വ്യവസ്ഥകളുടെ (പ്രോട്ടോകോൾ) അടിസ്ഥാനത്തിലാണ് വോയ്സ് ഓവർ ഐ.പി. പ്രവർത്തിക്കുന്നത്.
ഇണയദള ടെലിഫോണിയിൽ പായ്ക്കറ്റുകളുടെ സഞ്ചാരത്തിനിടക്ക് പല തടസ്സങ്ങളും നേരിടാം. ചിലപ്പോൾ ട്രാഫിക് തിരക്ക് മൂലം ഉണ്ടാകാവുന്ന താമസം, ചില പാക്കറ്റുകൾ നഷ്ടമാകുന്നതു മൂലമുള്ള “ജിറ്റെറിങ്ങ്” ഇവ പലപ്പോഴും സംസാര സുഖത്തെ തടസ്സപ്പെടുത്താറുണ്ട്. ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ള ഇണയദള കണക്ഷൻ വഴി ഇത് ഒരു പരിധിവരെ കുറക്കാം.
ഇന്ന് ഇണയദള ടെലഫോണി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ധാരാളം ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. കമ്പ്യൂട്ടർ ഉപയോഗിച്ചും അല്ലാതെയും ഇന്റർനെറ്റ് ടെലഫോണി വഴി സംസാരിക്കാൻ പറ്റുന്ന ഉപകരണങ്ങളുണ്ട്. കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് തികച്ചും സൗജന്യമായി സംസാരിക്കാം. എം.എസ്.എൻ. മെസഞ്ചർ, യാഹൂ മെസഞ്ചർ, സ്കൈപ്പ്, ഗൂഗിൾ ടോക്ക് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇതിനായി ഉപയോഗിക്കാം.
കമ്പ്യൂട്ടറിൽ നിന്നും മറ്റു ടെലഫോണിലേക്ക് വിളിക്കാൻ ഗേറ്റ്‌വേ എന്ന ഉപകരണം ആവശ്യമാണ്. ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്ന കോളിങ് കാർഡുകൾ ഇന്ന് ലഭ്യമാണ്. ഇവയുപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കമ്പ്യൂട്ടറിൽ നിന്നും ലോകത്തെവിടെയുമുള്ള ടെലഫോണിലേക്കും വിളിക്കാൻ കഴിയും.
ഇണയദള ടെലിഫോണി വരും കാലത്തെ മുഖ്യ വാർത്താവിനിമയ സംവിധാനമാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്റർനെറ്റ് ദിനം
പല രാജ്യങ്ങളും ഒക്ടോബർ 28 ഇന്റർനെറ്റ് ദിനമായി ആഘോഷിക്കുന്നു. 2005
ദൃശ്യ-ശ്രവ്യ മാധമ്യങ്ങൾ
സുപ്രധാന ഇന്റർനെറ്റ് സംഭവങ്ങൾ
അനുബന്ധം
Global Internet Traffic Report
"10 Years that changed the world"—WiReD looks back at the evolution of the Internet over last 10 years
The Internet Society History Page
How the Internet Came to Be
RFC 801, planning the TCP/IP switchover
A comprehensive history with people, concepts and quotations
CBC Digital Archives—Inventing the Internet Age
ഇൻറർനെറ്റ് തട്ടിപ്പ് നിങ്ങൾ സുരക്ഷിതരോ? - ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് - ഒരു ആഗോള സംഘടനയുടെ വിലയിരുത്തൽ.(ശേഖരിച്ചത് : 13-02-2016)
വർഗ്ഗം:ഇന്റർനെറ്റ്
വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ |
വേൾഡ് വൈഡ് വെബ് | https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_വെബ് | തിരിച്ചുവിടുക വേൾഡ് വൈഡ് വെബ് |
ഇൻഫർമേഷന് സൂപ്പർ ഹൈവേ | https://ml.wikipedia.org/wiki/ഇൻഫർമേഷന്_സൂപ്പർ_ഹൈവേ | തിരിച്ചുവിടുക ഇന്റർനെറ്റ് |
പി.ഡി.എ. | https://ml.wikipedia.org/wiki/പി.ഡി.എ. | |
മഹാത്മാ ഗാന്ധി | https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി | |
പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം) | https://ml.wikipedia.org/wiki/പ്രൊട്ടോക്കോൾ_(കമ്പ്യൂട്ടർശാസ്ത്രം) | കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ.
കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തിൽ, രണ്ടു ഹാർഡ്‌വെയർ തമ്മിൽ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോൾ എന്നു നിർവചിക്കാം.
പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം
വിവിധ വിനിമയാവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള പ്രൊട്ടോക്കോളുകൾ നിലവിലുണ്ട്. ഒട്ടുമിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്ന ഒന്നോ അതിലധികമോ കാര്യങ്ങൾ നിർവ്വഹിക്കുന്നു.
കമ്പ്യൂട്ടറുകൾ തമ്മിൽ വിനിമയം നടത്താൻ കേബിൾ കൊണ്ടോ അല്ലാതെയോ ഉള്ള ഭൗതികബന്ധം ഉണ്ടോ എന്നു നോക്കുക
യഥാർത്ഥ വിനിമയം നടക്കുന്നതിനു മുൻപ്, വിനിമയപ്പാതയുടെ (Communication Channel) കഴിവുകൾ പരസ്പരം നിശ്ചയിച്ചുറപ്പിക്കുക . ഇതിന് കൈകൊടുക്കൽ (Hand Shaking) എന്നു പറയുന്നു.
വിനിമയം എപ്രകാരമാണെന്ന് പരസ്പരം നിർണ്ണയിക്കുക
സന്ദേശം എങ്ങനെ നിർമ്മിക്കണമെന്നു തീരുമാനിക്കുക.
സന്ദേശം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം എന്നു നിശ്ചയിക്കുക.
തെറ്റായി നിർമിച്ച / ലഭിച്ച സന്ദേശം എങ്ങനെ തിരുത്തണം / എന്തു ചെയ്യണം എന്നു തീരുമാനിക്കുക.
വിനിമയ സംവിധാനം അപ്രതീക്ഷിതമായി തകരാറിലായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതെങ്ങനെ, തകരാറിലായാൽ പിന്നെ എന്തു ചെയ്യണം എന്ന് നിശ്ചയിക്കുക.
വിനിമയം / ബന്ധം എങ്ങനെ അവസാനിപ്പിക്കണം എന്നു നിശ്ചയിക്കുക.
പ്രാധാന്യം
ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകൾ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വർക്ക് പാളികൾ (Network Layers) എങ്ങനെ ആവണം എന്നത് തീരുമാനിക്കുന്നത് പ്രോട്ടോക്കോളുകളാണ് എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വർക്ക് ലെയറുകൾ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കൾ അംഗീകാരത്തിൽ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.
പ്രൊട്ടോക്കോൾ ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മിൽ ആശയവിനിമയം നടത്താൻ പ്രോട്ടോകോൾ ഉപയോകിച്ചേ തീരൂ,ഉദാഹരണത്തിന് രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാൾ english ലും മറ്റെ ആൾ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാത്തത് പോലെയാണ് പ്രോട്ടോകോൾ ഇല്ലാതെയുള്ള ആശയവിനിമയം .
സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകൾ
IP (ഇന്റർനെറ്റ് പ്രോട്ടോക്കോൾ)
DHCP (ഡൈനാമിക്ക് ഹോസ്റ്റ് കോൺഭിഗറേഷൻ)
TCP (ട്രാൻസ്മിഷൻ കണ്ട്രോൾ പ്രോട്ടോക്കോൾ)
HTTP (ഹൈപ്പർടേക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
Telnet (റ്റെൽനെറ്റ് റിമോട്ട് പ്രോട്ടോക്കോൾ)
SSH (SSH റിമോട്ട് പ്രോട്ടോക്കോൾ)
POP3 (പോസ്റ്റോഫീസ് പ്രോട്ടോക്കോൾ 3)
SMTP (സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ)
IMAP (ഇന്റർനെറ്റ് മെസേജ് ആക്സസ് പ്രോട്ടോക്കോൾ)
വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം |
കഥകളി | https://ml.wikipedia.org/wiki/കഥകളി | thumb|കഥകളി
thumb|right|കഥകളിയിലെ കൃഷ്ണമുടി വേഷം
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു .
വിവരണംനാട്യം, നൃത്തം, നൃത്യമെന്നിവയെ ആംഗികമെന്ന അഭിനയോപാധിയിലൂടെ സമന്വയിപ്പിച്ചവതരിപ്പിക്കുകയാണു കഥകളിയിൽ. ഒരു വാചകത്തിൽപ്പറഞ്ഞാൽ ആംഗികമാണു കഥകളിയുടെ മർമ്മം.
[കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നണിയിൽനിന്നു പാടുകയും നടന്മാർ അഭിനയത്തിലൂടെ കാവ്യത്തിലെ പ്രതിപാദ്യം
അരങ്ങത്തവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയിൽ നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങളടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലുംകൂടെ ഇതിവൃത്തം അരങ്ങത്തവതരിപ്പിച്ച്, രസാനുഭൂതിയുളവാക്കുന്ന കലയാണു കഥകളി.
നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസസമ്മേളനമാണു കഥകളി. ഇതുകൂടാതെ, സാഹിത്യമൊരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായിക്കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനുമുമ്പ്, മദ്ദളകേളി (അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, മേളപ്പദം(മഞ്ജുതര)തുടങ്ങിയ പ്രാരംഭച്ചടങ്ങുകളുണ്ട്. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും നടന്മാർ അരങ്ങത്തഭിനയിച്ചാണ്, കഥകളിയിൽ കഥപറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ അഞ്ചായിത്തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം) കത്തി രാജസകഥാപാത്രങ്ങളുമാണ്. (രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങൾ.) കരിവേഷം രാക്ഷസിമാർക്കാണ്. ചുവന്നതാടി താമസസ്വഭാവമുള്ള (വളരെ ക്രൂരന്മാരായ) രാക്ഷസർമുതലായവരും കറുത്തതാടി കാട്ടാളർമുതലായവരുമാണ്. കലിയുടെ വേഷം കറുത്തതാടിയാണ്. ഹനുമാനു വെള്ളത്താടിയാണു വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു കൊണ്ട്പ റയുന്നു.എപ്പോഴും എല്ലാവർക്കും കഥകളി ഇഷ്ട്ടം ആണ്.
ചരിത്രം
AD-17-ആം നൂറ്റാണ്ടിലാണു കഥകളിയുദ്ഭവിച്ചത്. കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. രാമനാട്ടകർത്താവായ കൊട്ടാരക്കരത്തമ്പുരാനെയാണ് ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.
ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽനിന്നുടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അക്കാലത്ത്, വടക്കൻദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടുപിടിച്ചു സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നുമിടയിലാണു രാമനാട്ടം രചിച്ചതെന്നാണു പറയപ്പെടുന്നത്കഥകളിരംഗം, കെ.പി.എസ്. മേനോൻ, താൾ 5. കൊട്ടാരക്കരത്തമ്പുരാൻ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ചുനിർമ്മിച്ച രാമനാട്ടമാണ്, പിൽക്കാലത്തു കഥകളിയായിപ്പരിണമിച്ചത്.
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയുംചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെനിറുത്തുന്നരീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തുമെല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്. ഇതിനെ വെട്ടത്തുനാടൻ എന്നാണു വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ് ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്, കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
രാമായണകഥയെ ഒമ്പതു ഭാഗങ്ങളാക്കിത്തിരിച്ച് എട്ടുദിവസംകൊണ്ടായിരുന്നു ആദ്യകാലഅവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽനിന്നു പലതും കഥകളി സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്കു മാറ്റംസംഭവിച്ചത്, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടെയാണ്. അഭിനേതാവുതന്നെ ഗാനംചൊല്ലിയാടുന്ന രാമനാട്ടരീതിക്ക് മാറ്റംവരുത്തി. പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടനഭിനയിക്കുന്ന രീതി കൊണ്ടുവന്നത്, വെട്ടത്തുനാടൻസമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകളേർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കമാണ്, കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരംനടന്നത്.
thumb|നിശാഗന്ധി നൃത്തോത്സവത്തിൽ നിന്നും
[[വെട്ടത്തുനാടൻ സമ്പ്രദായ|കഥകളി]]
രാമനാട്ടം, കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന്, വെട്ടത്തുരാജാവു വരുത്തിയ മാറ്റങ്ങളിവയാണ്.
നടന്മാർക്കു വാചികാഭിനയം വേണ്ടെന്നു തീർച്ചപ്പെടുത്തി.
പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
കത്തി, താടിവേഷങ്ങൾക്കു തിരനോട്ടമേർപ്പെടുത്തി.
രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ടയേർപ്പെടുത്തി.
കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനംകൊണ്ടുവന്നു.
മുദ്രകളോടെയുള്ള ആംഗികാഭിനയംകൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്, കഥകളിയെ ഒരു നല്ല നൃത്തകലയാക്കിത്തീർത്തത് കപ്ലിങ്ങാടൻ നമ്പൂതിരിയാണ്. ഇന്നുകാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾവരുത്തി.
കപ്ലിങ്ങാടൻ കഥകളിയിൽവരുത്തിയ മാറ്റങ്ങൾ
കത്തി, താടി, കരി എന്നിവയ്ക്കു മൂക്കത്തും ലാടമദ്ധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
മുനിമാർക്കു മഹർഷിമുടി നിർദ്ദേശിച്ചു.
രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിനു പ്രാധാന്യംനൽകിയിരുന്നു.
കല്ലുവഴിച്ചിട്ട:- പുതിയ കഥകളിയുടെ ആവിഷ്കരണം
19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാവിർഭവിച്ച ശൈലിയാണിത്. കുയിൽത്തൊടി ഇട്ടിരാരിശ്ശി മേനോനാണ് ആവിഷ്കർത്താവ്. ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിനു ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണു പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികളവലംബിച്ചുമാണ്, കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
ഐതിഹ്യം
കോഴിക്കോട്ടെ മാനവേദൻ രാജാവ്, എട്ടുദിവസത്തെക്കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞ്, കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടംകളിക്കുവാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും തെക്കുള്ളവർക്കു കൃഷ്ണനാട്ടംകണ്ടു രസിക്കാനുള്ളകഴിവില്ലെന്നു പറഞ്ഞ്, മാനവേദൻ അതു നിരസിച്ചെന്നും ഇതിൽ വാശിതോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്നും ഒരൈതിഹ്യമുണ്ട്.
തിരുവിതാംകൂർരാജാക്കന്മാരുടെ സംഭാവന
തിരുവിതാംകൂർരാജാക്കന്മാർ കഥകളിക്കു നൽകിയിട്ടുള്ള സംഭാവനകളേറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചതു കാർത്തിക തിരുനാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തികതിരുനാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ്, രുഗ്മിണീസ്വയംവരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടക്കഥകൾ. കാർത്തികതിരുനാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവു കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടക്കഥയുടെ കർത്താവ് വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചർച്ചക്കാരനായിരുന്നു.
ആട്ടക്കഥ
കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃകപിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽനിന്നു വ്യത്യസ്തമായി, മലയാളത്തിൽ ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്. പദങ്ങളായും ശ്ലോകങ്ങളായുമാണ് ആട്ടക്കഥ രചിക്കുന്നത്. ആട്ടകഥകളിലെ പദങ്ങളാണ് കഥകളിയിൽ പാടിയഭിനയിക്കപ്പെടുന്നത്. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാരോപാധിയായാണ് ഉപയോഗിക്കുന്നത്. കൂടാതെ അരങ്ങിലവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെയവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാനശാഖകൂടെയാണ്, ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽപ്പെടുന്നു.
thumb|
പ്രധാന ആട്ടക്കഥകൾ
കാലകേയവധം
കിർമ്മീരവധം
ബകവധം ആട്ടക്കഥ
കല്യാണസൗഗന്ധികം
കീചകവധം
ദക്ഷയാഗം
രാവണവിജയം
നളചരിതം (നാല് ദിവസങ്ങൾ)
രാവണോത്ഭവം
ബാലിവധം
ഉത്തരാസ്വയംവരം
രുക്മിണീസ്വയംവരം
പൂതനാമോക്ഷം
പൗണ്ഡ്രകവധം
അംബരീഷചരിതം
നിഴൽക്കുത്ത്
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ
ശ്രീരാമപട്ടാഭിഷേകം
കർണശപഥം
ലവണാസുരവധം ആട്ടക്കഥ
ചടങ്ങുകൾ
കേളികൊട്ട്
കഥകളിയുണ്ടെന്നു നാട്ടുകാരെയറിയിക്കുന്ന മേളമാണു കേളി. സന്ധ്യയ്ക്കുമുമ്പാണു കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ചുകൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.
അരങ്ങുകേളി
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവവാദ്യമായ മദ്ദളം, ആദ്യമായി അരങ്ങത്തെത്തിക്കുന്നതുകൊണ്ട്, പ്രത്യേക ഐശ്വര്യംകൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീപ്പേരുകളും ഈ ചടങ്ങിനുണ്ട്.
തോടയം
ഇത്, ഇഷ്ടദേവതാപൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്കു പുറകിൽനിന്നുനടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയറമാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനുമായുള്ള അഥവാ ശിവനും ശക്തിയുമായുള്ള കൂടിച്ചേരലിലൂടെ സൃഷ്ടിനടക്കുന്നുവെന്ന, പ്രതീകാത്മകമായുള്ള അവതരണംകൂടെയാണു തോടയം. എല്ലാ നടന്മാരും തോടയംകെട്ടിയതിനുശേഷമേ അവരവരുടെ വേഷംകെട്ടാവൂ എന്നാണു നിയമം. തോടയത്തിനു ചെണ്ടയുപയോഗിക്കുകയില്ല. കഥകളിയിലുപയോഗിക്കുന്ന ചെമ്പട, ചമ്പ, പഞ്ചാരി, അടന്ത എന്നീ നാലുതാളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിലുപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണു കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തമ്പുരാനും കാർത്തിക തിരുനാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.
വന്ദനശ്ലോകം
തോടയംകഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങളാലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. കോട്ടയത്തു തമ്പുരാൻ രചിച്ച, "മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..............." എന്നുതുടങ്ങുന്ന ശ്ലോകമാണ്, സാധാരണയായി ആദ്യം ചൊല്ലുന്നത്. തുടർന്നു മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.
പുറപ്പാട്
thumb|
ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീലനീക്കി രംഗത്തുചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണു പുറപ്പാട്. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. അഞ്ചുവേഷത്തോടുകൂടെ പകുതി പുറപ്പാട് എന്നരീതിയിലും ഈ ചടങ്ങു നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. സാധാരണയായി തുടക്കകാരാണ്, (കുട്ടിത്തരക്കാർ) രംഗത്തു പുറപ്പാടവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാക്കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാടുചെയ്തുറപ്പിക്കുന്ന കലാകാരന്, മറ്റു വേഷങ്ങൾ രംഗത്തവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചടങ്ങ് പ്രയോജനപ്പെടുന്നു.
മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുടതാളത്തിൽ കാർത്തിക തിരുനാളിന്റെ "ദേവദേവ ഹരേ കൃപാലയ....." എന്ന നിലപ്പദം പാടുന്നു (ഭാരതകഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ടയുപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടുകൂടെയാണു പുറപ്പാടു നിർവ്വഹിക്കുന്നത്.കഥകളിപ്രവേശിക - പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള
മേളപ്പദം
പുറപ്പാടിനുശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 21-ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജതല കേളീസദനേ” എന്നതിന്റെ ആദ്യത്തെ എട്ടു ചരണങ്ങൾ വ്യത്യസ്തരാഗങ്ങളിൽ പാടുന്നതാണു മേളപ്പദം. സാധാരണയായി ആറു ചരണങ്ങളാണു പാടാറുള്ളത്. ചമ്പതാളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതരയെന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതിയെന്ന ചരണം മദ്ധ്യമാവതിയിലുമാണ് പാടാറുള്ളത്.
മുമ്പോട്ടുവന്ന്, അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.
മോഹനം - ചമ്പ
മഞ്ജുതര കുഞ്ജതല കേളീസദനേ
ഇഹവിലസ രതിരഭസ ഹസിതവദനേ
പ്രവിശരാധേ, മാധവസമീപം
നവഭവദശോകദളശയനസാരേ
ഇഹവിലസ കുചകലശതാരളഹാരേ,
പ്രവിശരാധേ,
ഇഹവിലസ മദനരസസരസഭാവേ,
പ്രവിശരാധേ,
നാട്ട
കുസുമചയരചിതശുചി വാസഗേഹേ
ഇഹവിലസ കുസുമസുകുമാരദേഹേ
പ്രവിശ രാധേ,
കല്യാണി - ചമ്പ
മധുരതരപികനികര നിനദമുഖരേ
ഇഹവിലസദശനരുചി വിജിതശിഖരേ
പ്രവിശരാധേ,
ആരഭി
വിതത ബഹുവല്ലീ നവപല്ലവഘനേ
ഇഹവിലസ ചിരമലസപീനജഘനേ
പ്രവിശരാധേ,
മധ്യമാവതി
വിഹിതപദ്മാവതി സുഖസമാജേ
ഭണിത ജയദേവ കവിരാജരാജേ
കുരുമുരാരേ മംഗലശതാനി
കഥാരംഭം
കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.
കഥകളിസംഗീതം
തോടയത്തിന്, ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിനു പ്രാധാന്യംനൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മംഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സംഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാംചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനുമുമ്പ് വന്ദനശ്ലോകം ചൊല്ലുകയെന്ന ഒരേർപ്പാടുകൂടെ ഇദ്ദേഹം തുടങ്ങിവെച്ചു.
അഭിനയം
thumb|സംസ്ഥാന സ്കൂൾ കലോത്സവം-2019
ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണു കഥകളിയെന്നുപറയാമെങ്കിലും അരങ്ങിൽ, കഥാപാത്രങ്ങൾ ഒന്നുംതന്നെ സംസാരിക്കുന്നില്ല. മാത്രമല്ലാ, പശ്ചാത്തലത്തിൽനിന്നു പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾമുഖേന കഥപറയുകയാണുചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നിവ. പദങ്ങൾചൊല്ലി ആടാൻതുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന സമസ്യയ്ക്ക് ഉത്തരമെന്നനിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.
മുദ്രകൾ
കഥകളിപ്പദങ്ങളുടെ രംഗഭാഷയാണു മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണു കഥകളിയിലനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. വ്യത്യസ്തശാസ്ത്രവിഭാഗങ്ങളിൽ ഒരേപേരിലുള്ള മുദ്രകളുണ്ടെങ്കിലും അവ, രൂപത്തിൽ വ്യത്യസ്തങ്ങളാണ്. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനംതന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നതു സന്ദർഭാനുസരണം മനസ്സിലാകുന്നതാണു നല്ലത്. കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കിക്കാണിക്കാറുണ്ട്. 24 അടിസ്ഥാനമുദ്രകൾ താഴെക്കൊടുക്കുന്നു.
1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.
പരികല്പനകൾ
പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ രണ്ടു പരികല്പനകൾ എങ്ങനെ രംഗത്തവതരിപ്പിക്കണമെന്നു സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണംചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവുമായിപ്പറയുന്നു. ഭാവത്തിന്റെ സ്ഥാനത്തു പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്തു വാക്യാർത്ഥത്തേയും സങ്കല്പിച്ച്, ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു. അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്കുചേർന്ന ഭാവങ്ങൾകൊണ്ടഭിനയിക്കുമ്പോൾ അതു പദാർത്ഥത്തേയുംചെയ്യുന്നു.
വേഷങ്ങൾ
thumb|കഥകളിക്ക് ചുട്ടികുത്തുന്നു
thumb|ചുട്ടികുത്തുന്ന പച്ചവേഷം
കഥകളിയിൽ പ്രധാനമായി ആറുതരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണു വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാനങ്ങളും ഈ വേഷങ്ങളനുസരിച്ചു വ്യത്യസ്തമാണ്.
പച്ച
സാത്വികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ചവേഷത്തിലവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണു പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ തുടങ്ങിയവർക്കു പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ചു ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽവെട്ടി മീതെവച്ചുപിടിപ്പിക്കുന്നു. നെറ്റിയുടെ മദ്ധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നുപറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്കു നാമംവയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത്, കറുത്തമഷിയുപയോഗിക്കുന്നു.
right|thumb|150px|കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ
കത്തി
രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണു സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്കു കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്കു താഴെയായി നാസികയോടു ചേർത്തും പുരികങ്ങൾക്കു മുകളിലുമായി കത്തിയുടെ ആകൃതിയിൽ അല്പംവളച്ച് ചുവപ്പു ചായംതേച്ച് ചുട്ടിമാവുകൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി”യെന്നും “നെടുംകത്തി”യെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൾതടങ്ങൾക്കു
താഴെ, കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി, കൺപോളകളുടെ അഗ്രങ്ങൾവരെയെത്തിച്ചു വരച്ചാൽ നെടുംകത്തിയുമാകുന്നു. ശൃംഗാരരസമഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെയായിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്നവരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകയുംചെയ്യുന്നു. വസ്ത്രാഭരണങ്ങളെല്ലാം പച്ചവേഷംപോലെതന്നെയാണ്.
താടി
പ്രധാനമായും മൂന്നു തരത്തിലുള്ള താടിവേഷങ്ങളാണുള്ളത്.
വെള്ളത്താടി : ഹനുമാൻ, ജാംബവാൻപോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരുമായ കഥാപാത്രങ്ങൾക്ക്, വെള്ളത്താടിവേഷമാണു നൽകുക.
ചുവന്നതാടി: തമോഗുണരും രജോഗുണരുമായ കഥാപാത്രങ്ങൾക്കാണു ചുവന്നതാടി നൽകുക. ഉദാ: ബകൻ, ബാലി, സുഗ്രീവൻ, ദുശ്ശാസനൻ, ത്രിഗർത്തൻ
കറുത്തതാടി: ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്തതാടിവേഷം
left|thumb|200px|കാട്ടാളൻ കരിവേഷത്തിൽ
കരി
താമസസ്വഭാവികളായ വനചാരികൾക്കാണു കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ: കാട്ടാളൻ
പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയുമുണ്ടായിരിക്കും. ഉദാ: നക്രതുണ്ടി , ശൂർപ്പണഖ, ലങ്കാലക്ഷ്മി.
right|thumb|200px|ദ്രൗപദി മിനുക്കുവേഷത്തിൽ
മിനുക്ക്
കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല, വെള്ളംചേർത്തരച്ച്, മുഖത്തു തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നുപറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടെച്ചേർത്താൽ ഇളംചുവപ്പുനിറം കിട്ടും. സ്ത്രീകഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണു നൽകുക. ഇവർക്ക്, തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ടാണു നൽകുക. സ്ത്രീകൾക്കു കണ്ണെഴുത്ത്, ചുണ്ടുചുവപ്പിക്കൽ തുടങ്ങിയവ മനോധർമ്മംപോലെചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവയണിയുന്നു. തലയിൽ കൊണ്ടകെട്ടി, പട്ടുവസ്ത്രംകൊണ്ടു മറയ്ക്കുന്നു.
പഴുപ്പ്
ദേവകളായ ചില കഥാപാത്രങ്ങൾക്കുമാത്രമാണു പഴുപ്പുവേഷം. ഉദാ: ആദിത്യൻ, ശിവൻ, ബലഭദ്രൻ.
വാദ്യങ്ങൾ
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ് ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവയാണ് ഉപയോഗിക്കുന്നത് .
കഥകളി അരങ്ങത്ത്
ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.മടവൂർ ഭാസി രചിച്ച “ലഘുഭരതം” മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന് അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.വിജയഭാനു രചിച്ച “നൃത്യപ്രകാശിക”
വഴിപാട്
[[തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം|ശ്രീ വല്ലഭ ക്ഷേത്രത്തിൽ കഥകളി വഴിപാടായി നടത്തുന്നു. കാഴ്ച്ക്കാർക്കു വേണ്ടിയല്ലാതെ ഭഗ്ഗവാന് കാണുന്നതിനായാണ് ഇവിടെ കഥകളി നടത്തുന്നത്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞാൽ കായംകുളത്തിനടുത്തുള്ള ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതൽ കഥകളി വഴിപാടായി നടത്തുന്നത്. കലാമൺഡലം ഉപ കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവ് ദേവീ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേർത്തല മരുത്തൂർവട്ടം ധന്വന്തരിക്ഷേത്രത്തിലും നാൽപ്പത്തെണ്ണീശ്വരം ശിവക്ഷേത്രത്തിലും കഥകളി വഴിപാടുകൾക്ക് പ്രാധാന്യം ഉണ്ട്. കൊല്ലം നഗരത്തിലെ കൊല്ലൂർവിള ഭരണിക്കാവ് ദേവി ക്ഷേത്രത്തിലും കഥകളി വഴിപാടായി നടത്തിവരുന്നു. കഥകളി യോഗം സ്വന്തമായുള്ള ഏക ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം
പ്രസിദ്ധരായ കഥകളി കലാകാരന്മാർ
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
നെല്ലിയോട് വാസുദേവൻ നമ്പൂതിരി
കുടമാളൂർ കരുണാകരൻ നായർ
ഗുരു കുഞ്ചുക്കുറുപ്പ്
കലാമണ്ഡലം ബാലകൃഷ്ണൻ നായർ
കീഴ്പ്പടം കുമാരൻനായർ
കലാമണ്ഡലം കൃഷ്ണൻ നായർ
വാഴേങ്കട കുഞ്ചുനായർ
മാത്തൂർ കുഞ്ഞുപിള്ള പണിക്കർ
ഹരിപ്പാട് രാമകൃഷ്ണപിള്ള
മാങ്കുളം വിഷ്ണു നമ്പൂതിരി
ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള
ചെന്നിത്തല ചെല്ലപ്പൻ പിള്ള
ചെങ്ങന്നൂർ രാമൻ പിള്ള
മങ്കൊമ്പ് ശിവശങ്കരപിള്ള
ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള
ചാത്തന്നൂർ കൊച്ചുനാരായണപിള്ള
കീഴ്പ്പടം കുമാരൻ നായർ
ഗുരു കേളു നായർ
മാത്തൂർ ഗോവിന്ദൻകുട്ടി
പള്ളിപ്പുറം ഗോപാലൻ നായർ
ചമ്പക്കുളം പാച്ചുപിള്ള
കലാമണ്ഡലം രാമൻകുട്ടി നായർ
കലാമണ്ഡലം പത്മനാഭൻനായർ
കലാമണ്ഡലം ഗോപി
കലാമണ്ഡലം കരുണാകരൻ
കലാമണ്ഡലം രാജൻ
കോട്ടക്കൽ ശിവരാമൻ
കലാമണ്ഡലം രാജശേഖരൻ
കലാമണ്ഡലം പ്രസന്നകുമാർ
കലാമണ്ഡലം കുട്ടൻ
കലാമണ്ഡലം കെ.ജി. വാസുദേവൻ
കലാമണ്ഡലംഹരി ആർ നായർ
കലാനിലയം രാഘവൻ
കലാനിലയം ഗോപാലകൃഷ്ണൻ
കലാനിലയം ഗോപിനാഥൻ
കലാഭാരതി രാജൻ
കലാഭാരതി വാസുദേവൻ
കലാഭാരതി ഹരികുമാർ
കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി
കലാകേന്ദ്രം ബാലു
കലാകേന്ദ്രം ഹരീഷ്
കലാകേന്ദ്രം മുരളീകൃഷ്ണൻ
കോട്ടക്കൽ അപ്പുനമ്പൂതിരി
സദനം രാമൻകുട്ടി നായർ
സദനം മണികണ്ഠൻ
സദനം ഭാസി
ആർ. എൽ. വി. രാജേന്ദ്രൻ പിള്ള
ആർ. എൽ. വി രാജശേഖരൻ
ആർ. എൽ. വി ഗോപി
മാർഗി വിജയകുമാർ
ചിറക്കര മാധവൻ കുട്ടി
ചവറ പാറുക്കുട്ടി
കല്ലുവഴി വാസു
എഫ്.എ.എസി.ടി. പത്മനാഭൻ
എഫ്.എ.എസി.ടി. മോഹനൻ
എഫ്.എ.എസി.ടി. ജയദേവവർമ്മ
ഇതും കൂടി കാണുക
കൊട്ടാരക്കരത്തമ്പുരാൻ
കൊട്ടാരക്കര
രാമനാട്ടം
കൃഷ്ണനാട്ടം
ദൃശ്യകലകൾ
കൊട്ടാരക്കരത്തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം
അവലംബം
പുറത്തേക്കുള്ള കണ്ണിക്കൾ
കഥകളി ഡോട്ട് ഇൻഫോ {{Webarchive|url=https://web.archive.org/web/20100814173504/http://www.kathakali.info/ |date=2010-08-14 }
വർഗ്ഗം:കേരളത്തിലെ ദൃശ്യകലകൾ
വർഗ്ഗം:കേരളത്തിലെ കലകൾ |
വിവരം | https://ml.wikipedia.org/wiki/വിവരം | വസ്തുതകളെ ഉപഭോക്താവിന്റെ വിജ്ഞാനം വർദ്ധിപ്പിക്കുന്ന രീതിയിൽ വിശകലനം, തരംതിരിക്കൽ, മാറ്റിമറിക്കൽ എന്നിവ ചെയ്യുമ്പോൾ കിട്ടുന്ന ഫലമാണ് വിവരം അഥവാ ഇൻഫൊർമേഷൻ. വസ്തുതകൾ എടുക്കുന്ന ചുറ്റുപാടാണ് ഇൻഫൊർമേഷൻ എന്നു പറയാം.
ഇൻഫൊർമേഷൻ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതൽ സാങ്കേതിക ഉപയോഗം വരെ പല അർത്ഥങ്ങളുണ്ട്. പൊതുവായി ഇൻഫൊർമേഷൻ എന്നത് നിയന്ത്രണങ്ങൾ, അശയവിനിമയം, ചട്ടങ്ങൾ, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അർത്ഥം, മാനസിക ഉത്തേജനം, പാറ്റേൺ, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു.
വിജ്ഞാനത്തിലേക്കു നയിക്കുന്ന ഡേറ്റയുടെ അർത്ഥവത്തായ ഘടകങ്ങളാണ് ഇൻഫർമേഷൻ. ഇൻഫർമേഷൻ തത്ത്വത്തിലെ , എൻട്രോപ്പിയുടെ കുറവുമായി ഇൻഫർമേഷന്റെ നിർവ്വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സന്ദിഗ്ധതയെ ദൂരീകരിച്ച്, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും, ഇൻഫർമേഷന്റെ കൂട്ടത്തിൽ പെടുത്താം.
കൂടുതൽ വായനയ്ക്ക്
ഇൻഫർമേഷൻ തത്ത്വം
ഇൻഫർമേഷൻ സിസ്റ്റം
വർഗ്ഗം:വിവരസാങ്കേതികവിദ്യ |
കംപ്യൂട്ടർ വൈറസ് | https://ml.wikipedia.org/wiki/കംപ്യൂട്ടർ_വൈറസ് | REDIRECT കമ്പ്യൂട്ടർ വൈറസ് |
ഇ.എം.എസ്. നമ്പൂതിരിപ്പാട് | https://ml.wikipedia.org/wiki/ഇ.എം.എസ്._നമ്പൂതിരിപ്പാട് | |
ഇന്ത്യ | https://ml.wikipedia.org/wiki/ഇന്ത്യ | ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഭാരതം എന്ന ഇന്ത്യ . ന്യൂഡൽഹിയാണ് തലസ്ഥാനം . ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ് . ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത് . ജനസംഖ്യയിൽ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ് . കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ . ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ തെക്കൻ അതിരായി നിലകൊള്ളുന്നു. ഇതിന്റെ രണ്ടു ശാഖകളാണ് പടിഞ്ഞാറുള്ള അറബിക്കടലും കിഴക്കുള്ള ബംഗാൾ ഉൾക്കടലും . ഇന്ത്യയുടെ തീരദൈർഘ്യം ആണ് .ഭാരത് പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ ഏഴു രാജ്യങ്ങളുമായി കരാതിർത്തി പങ്കിടുന്നു . ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ ദ്വീപുകളാണ് ശ്രീലങ്ക , മാലദ്വീപ് എന്നിവ .
{{Infobox country
| conventional_long_name = ഇന്ത്യ മഹാരാജ്യം
| common_name = ഭാരതം
| native_name = Republic of India (ആംഗലഭാഷയിൽ)
| image_flag = Flag of India.svg
| alt_flag = Horizontal tricolor flag bearing, from top to bottom, deep saffron, white, and green horizontal bands. In the centre of the white band is a navy-blue wheel with 24 spokes.
| flag_type = ദേശീയ പതാക
| image_coat = Emblem of India.svg
| symbol_width = 60px
| alt_coat = Three lions facing left, right, and toward viewer, atop a frieze containing a galloping horse, a 24-spoke wheel, and an elephant. Underneath is a motto: "सत्यमेव जयते".
| symbol_type = ദേശീയ ചിഹ്നം
| other_symbol = "വന്ദേ മാതരം(സംസ്കൃതം)" File: Vande Mataram on Mohan Veena.ogg
| other_symbol_type = ദേശീയ ഗീതം
| national_motto = "സത്യമേവ ജയതേ"(സംസ്കൃതം)|
| national_anthem =
| languages_type = ദേശീയഭാഷ
| languages = ഇന്ത്യയ്ക്ക് ദേശീയഭാഷ ഇല്ല.
| image_map = India (orthographic projection).svg
| map_width = 250px
| alt_map = Image of a globe centred on India, with India highlighted.
| map_caption = Area controlled by India shown in dark green;regions claimed but not controlled shown in light green
| capital = ന്യൂ ഡെൽഹി
| coordinates =
| largest_city =
| official_languages =
| regional_languages =
| demonym = ഇന്ത്യക്കാരൻ , ഭാരതീയൻ
| membership = ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, ബ്രിക്‌സ്, SAARC, SCO, G8+5, ജി - 20, കോമൺവെൽത്ത്
| government_type = ഫെഡറൽ പാർലമെന്ററി ജനാധിപത്യ ഭരണം
| leader_title1 = രാഷ്ട്രപതി
| leader_name1 = ദ്രൗപദി മുർമു
| leader_title2 = ഉപരാഷ്ട്രപതി
| leader_name2 = ജഗ്ദീപ് ധൻകർ
| leader_title3 = പ്രധാനമന്ത്രി
| leader_name3 =
| leader_title4 = ചീഫ് ജസ്റ്റിസ്
| leader_name4 = ഡി.വൈ. ചന്ദ്രചൂഢ്
| leader_title5 = ലോക്‌സഭ സ്പീക്കർ
| leader_name5 = ഓം ബിർള
| legislature = പാർലമെന്റ്
| upper_house = രാജ്യസഭ
| lower_house = ലോക്‌സഭ
| sovereignty_type = സ്വാതന്ത്ര്യം
| sovereignty_note = ലഭിച്ചത് യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന്
| established_event1 = ഡോമീനിയൻ പദവി
| established_date1 = 15 ഓഗസ്റ്റ് 1947
| established_event2 = റിപ്പബ്ലിക്
| established_date2 = 26 ജനുവരി 1950
| area_km2 = 3,287,263
| area_footnote =
| area_rank = 7-ാം സ്ഥാനം
| area_sq_mi = 1,269,346
| percent_water = 9.6
| population_estimate =
| population_census = 1,210,854,977
| population_estimate_year =
| population_estimate_rank = 2-ാം സ്ഥാനം
| population_census_year = 2011
| population_census_rank = 2-ാം സ്ഥാനം
| population_density_km2 =
| population_density_sq_mi =
| population_density_rank = 31-ാം സ്ഥാനം
| GDP_PPP = $11.468 trillion
| GDP_PPP_year = 2019
| GDP_PPP_rank = 3-ാം സ്ഥാനം
| GDP_PPP_per_capita = $8,484
| GDP_PPP_per_capita_rank = 119th
| GDP_nominal = $2.972 trillion
| GDP_nominal_year = 2019
| GDP_nominal_rank = 5th
| GDP_nominal_per_capita = $2,199
| GDP_nominal_per_capita_rank = 142nd
| Gini = 33.9
| Gini_year = 2013
| Gini_change =
| Gini_ref =
| Gini_rank = 79th
| HDI = 0.640
| HDI_year = 2017
| HDI_change = increase
| HDI_ref =
| HDI_rank =
| currency = ഇന്ത്യൻ രൂപ (₹)
| currency_code = INR
| time_zone = IST
| utc_offset = +05:30
| utc_offset_DST =
| DST_note = DST is not observed| time_zone_DST =
| date_format =
| drives_on = ഇടത്
| calling_code = +91
| cctld = .in (others)
| englishmotto = "സത്യം മാത്രം ജയിക്കുന്നു"
| religion = കാണുക ഇന്ത്യയിലെ മതങ്ങൾ| official_website =
| today =
}}
സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുണ്ടായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്.Oldenburg, Phillip. 2007. "India: History," Microsoft Encarta Online Encyclopedia 2007 © 1997–2007 Microsoft Corporation. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം ( സനാതന ധർമ്മം), ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം സഹസ്രാബ്ദത്തിൽ ഇവിടെയെത്തിയ ഇസ്‌ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് സ്വാതന്ത്ര്യ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്http://india.gov.in/knowindia/official_language.php. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 138 കോടിയിലധികമാണ് ജനസംഖ്യ. 42 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്http://www.thehindubusinessline.com/2006/04/25/stories/2006042500101100.htm.2024 ൽ ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
നിരുക്തം
ഭാരതം
അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. യഥാർത്ഥത്തിൽ ഇദ്ദേഹം ഋഗ്വേദത്തിൽ പരാമർശിക്കുന്ന ദിവോദാസൻ എന്ന രാജാവിന്റെ പൂർവികൻ ആയ ഒരു ഗോത്ര തലവൻ ആയിരുന്നു. ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം 1500 ബിസിയിൽ ഗാന്ധാര ദേശത്ത് ആയിരുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുറിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997. ശകുന്തളയുടെയും ദുഷ്യന്തന്റെയും പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.
വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
സംസ്കൃതം മൂലം
(ദേവനാഗരി ലിപിയിൽ)സംസ്കൃതം മൂലം
(മലയാളം ലിപിയിൽ)മലയാള പരിഭാഷउत्तरं यत्समुद्रस्य हिमाद्रेश्चैव दक्षिणम् ।वर्षं तद् भारतं नाम भारती यत्र संततिः ॥ഉത്തരം യത് സമുദ്രസ്യ ഹിമാദ്രൈശ്ചൈവ ദക്ഷിണംവർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ॥സമുദ്രത്തിന്റെ ഉത്തരഭാഗത്തായുംഹിമാലയ പർവതത്തിന്റെ ദക്ഷിണഭാഗത്തായുമുള്ളഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.
സരസ്വതി ദേവിയുടെ മറ്റൊരു നാമമായ 'ഭാരതി' യിൽ നിന്നാണ് "ഭാരതം" എന്ന പേരു വന്നതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.
ഭാസ്സിൽ രതം ആണ് ഭാരതം അതായത് പ്രകാശത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഭാരതം എന്നും പറയപ്പെടുന്നുണ്ട്.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമായ വേദങ്ങളിൽത്തന്നെ ഭാരതം എന്ന് പരാമർശമുണ്ട്. ഇവിടുത്തെ ജനങ്ങളെ ഭാരത ജനം എന്നാണ് വേദങ്ങളിൽ വിശേഷിപ്പിക്കുന്നത്.
ഇന്ത്യ
സിന്ധു നദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത്. സിന്ധു നദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നത് കേട്ട് ഗ്രീക്കുകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.
ഭാരതത്തിൽ നിലവിൽ 28 സംസ്ഥാനങ്ങളുണ്ട്. അവസാനമായി രൂപീകരിച്ച സംസ്ഥാനമാണ് തെലുങ്കാന . ജമ്മുകാശ്മീരിനെ 2019-ൽ ജമ്മു&കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കി മാറ്റി.
ചരിത്രം
thumb|left|ഫലകചലനസിദ്ധാന്തപ്രകാരം ഇന്ത്യ ഉണ്ടായത്
ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 2,00,000 നുമിടക്കുള്ള വർഷങ്ങളിലാണു മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണു ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന് ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.ഡി.എച്ച്. ഗോർഡൺ; ഏർളി യൂസ് ഓഫ് മെറ്റൽ ഇൻ ഇന്ത്യ ആൻഡ് പാകിസ്താൻ. ജേർണൽ ഓഫ് റോയൽ ആന്ത്രോപോളജി ഇൻസ്റ്റിറ്റ്യൂട്ട്. എൻ.എൽ. ബഷാമിൽ ഉദ്ധരിക്കപ്പെട്ടത്
ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ് ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ.പ്രാചീന ഇന്ത്യ. എസ്.ആർ. ശർമ്മ. ഡി.സി. ബുക്സ്. കോട്ടയം 9000 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ് കരുതപ്പെടുന്നത്. ഇത് പിന്നീട് സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന് മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.
ബി.സി.1500 മുതൽ ബി.സി.500 വരെ ഉള്ള വേദകാലഘട്ടത്തിൽ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും രചിതമായി.
ബി.സി. 550 മുതൽ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങൾ രൂപംകൊണ്ടു. മഹാജനപദങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. മഗധയും മൗര്യ രാജവംശവുമായിരുന്നു ഇവയിൽ പ്രബലം. മഹാനായ അശോകൻ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന് മൗര്യന്മാർ നൽകിയ സംഭാവനകൾ വലുതാണ്.
ബൈബിളിൽ ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട്. ബൈബിളിൽ പലയിടങ്ങളിൽ ആയി വിവിധ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും പരാമർശ്ശിക്കുന്നുണ്ട്. (1 Esdras 3:2 , 1 Maccabees 8:8, 1 Maccabees 6:37, Esther 8:12, Esther 8:9, Esther 3:13, Esther 1:1). കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി. സി. ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. വേറൊരു പ്രബല അഭിപ്രായം ഇത് ഗുജറാത്തിലെ ആഭിര തുറമുഖം ആണെന്ന് ആണ്.
ബി. സി. 180 മുതൽ മധ്യേഷ്യയിൽ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്, ഇന്തോ-പർത്തിയൻ സാമ്രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ (ഇറാൻ) മുതൽ സിംഹപുരം(സിംഗപ്പൂർ) വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.
തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം എന്നീ മേഖലകളിൽ ഈ കാലഘട്ടത്തിൽ വൻ പുരോഗതിയുണ്ടായി.
പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, മധ്യദേശങ്ങൾ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡൽഹി സുൽത്താന്റെ കീഴിലായി. മുഗൾ സാമ്രാജ്യമാണ് പിന്നീടു ശക്തിപ്രാപിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ.
ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തിൽ പ്രബലം.
പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത് അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. 1857-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്.
നാഴികക്കല്ലുകൾ
thumb|right|200px|ന്യൂ ഡെൽഹിയിലെ ഇന്ത്യാ ഗേറ്റ്
thumb|200px|കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്തത്
ക്രി.മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാകിസ്താൻ. ഹരപ്പ, മോഹൻജൊ ദാരോഎന്നിവിടങ്ങളിൽ ചെറിയ പട്ടണങ്ങൾ.
ക്രി. മു. 3000 യോഗാഭ്യാസം ഇന്ത്യയിൽ വികസിക്കുന്നു.
ക്രി. മു. 1450–1000 ഋഗ് വേദം എഴുതപ്പെടുന്നു.
ക്രി. മു. 800s വൈദിക കാലം ഉപനിഷത്തുക്കൾ, ബ്രാഹമണങ്ങൾ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി ഇവ വർത്തിക്കുന്നു.
ക്രി. മു. 700s മഹാജനപദങ്ങൾ എന്ന പേരിൽ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങൾ വടക്കേ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നു. ഇവയിൽ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കിൽ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിൻ കീഴിലായിരുന്നു.
ക്രി. മു. 500 ബിംബിസാരൻ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴിൽ മഗധ പ്രശസ്തമാകുന്നു.
ക്രി. മു. 563?-483? ശ്രീ ബുദ്ധൻ ബുദ്ധമതം സ്ഥപിക്കുന്നു.
ക്രി. മു. 515 മഹാവീരൻ ജൈനമതം സ്ഥാപിക്കുന്നു.
ക്രി. മു. 327 അലക്സാണ്ഡർ ഇന്ത്യ ആക്രമിക്കുന്നു.
ക്രി. മു. 321–184 മൗര്യ സാമ്രാജ്യം. ചന്ദ്രഗുപത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നു.
ക്രി. മു. 304 ബിന്ദുസാരൻ നാടു വാഴുന്നു. സെലുസിയസ് 500 ആനകൾക്ക് പകരമായി ഇന്ത്യയുടെ മേലുള്ള അവകാശാം അവസാനിപ്പിക്കുന്നു.
ക്രി. മു. 273–232 ബിന്ദുസാരന്റ പൗത്രൻ അശോകൻ ഇന്ത്യ മുഴുവൻ (ദക്ഷിണെന്ത്യ ഒഴികെ) കീഴടക്കുന്നു.
ക്രി. മു. 261 കലിംഗ യുദ്ധത്തിനു ശേഷം അശോകൻ ബുദ്ധമതം സ്വീകരിക്കുന്നു.
ക്രി. മു. 184 ശുംഗ സാമ്രാജ്യം മൗര്യ രാജാവായ ബൃഹദ്രഥൻ പുഷ്പമിത്ര ശുംഗൻ എന്ന പ്രമാണിയാൽ വധിക്കപ്പെടുന്നതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. ഇതേ സമയം തെന്നെ ഇൻഡോ-ഗ്രീക്ക് രജവംശം എത്തുന്നു. മിളിന്ദൻ.
ക്രി. മു. 100 കണ്വന്മാർ ശുംഗന്മാറ്രെ പുറത്താക്കുന്നു. ഇൻഡോ-ഗ്രീക്ക് രാജാക്കന്മാർ അപ്രത്യക്ഷമാകുന്നു. ശകന്മാരുടെ ആഗമനം സാതവാഹന്മാർ ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അധികരം ഉറപ്പിക്കുന്നു.
ക്രി. മു. 185 – ക്രി. വ. 250 ആന്ധ്ര സാമ്രാജ്യം സംഘകാലം ദക്ഷിണേന്ത്യയിൽ.
ക്രി. മു. 319–20 ഗുപ്ത സാമ്രാജ്യം.
ക്രി. വ. 335–380 സമുദ്ര ഗുപ്തൻ.
ക്രി. വ. 415–454 കുമാര ഗുപ്തൻ.
ക്രി. വ. 455–467 സ്കന്ദഗുപ്തൻ.
ക്രി. വ. 600 ഹുയാങ് സാങ് ഇന്ത്യ സന്ദർശിക്കുന്നു ഹർഷ ഗുപ്തൻ ഭരിക്കുന്നു, ബാണഭട്ടൻ സദസ്സിലെ അംഗം. ഹൂണന്മാർ, മൗഖാരികൾ എനിവരുടെയും കാലം.
ഭൂമിശാസ്ത്രം
ഏഷ്യാഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തായി കിടക്കുന്ന അറേബ്യ , മലയ് എന്നീ രണ്ട് ഉപദ്വീപുകൾക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം . പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ് . ഭൂമദ്ധ്യരേഖയ്ക്ക് വടക്കുമാണ് ഇന്ത്യ . ഇന്ത്യയിലൂടെ ഉത്തരായന രേഖ (Tropic of Cancer) കടന്നു പോകുന്നുണ്ട് . ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും ലോക ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലാണ് . വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ജനസംഖ്യയിൽ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്.
32,87,263 ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യയുടെ വിസ്തൃതി. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ് ഇന്ത്യയുടെ ദൈർഘ്യം.
അതിർത്തികൾ
ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് 15,200 കിലോമീറ്ററാണ്. ദ്വീപുകളടക്കം കടൽത്തീരമാകട്ടെ 7,516.6 കിലോമീറ്ററും. അതായത് ആകെ അതിർത്തി 22716.6 കി.മി. ആണ്. 7 രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കുവക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാന്മർ എന്നിവയാണവ. ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്. 4096 ഓളം കിലോമീറ്ററാണിത്. ചൈന രണ്ടാമതും (3488) പാകിസ്താൻ (3323) മൂന്നാം സ്ഥാനത്തുമാണ്. ജമ്മു - ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിട്ടുന്നവയാണ്. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്.
ദ്വീപുകൾ
ഇന്ത്യയുടെ ഭാഗമായിട്ടുള്ള ദ്വീപുകളിൽ 204 എണ്ണം ബംഗാൾ ഉൾക്കടലിലും അവശേഷിക്കുന്നവ അറബിക്കടലിലുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലാണ്. ഇവ രണ്ട് ദ്വീപസമൂഹങ്ങളാണ്. ഇവയെ ടെൻത്ത് ഡിഗ്രി ചാനൽ തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺ ഈ ദ്വീപ സമൂഹങ്ങളിലാണ്.
അറബിക്കടലിലെ ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപുകൾ. 36 ചെറിയ ദ്വീപുകളാണ് ഇതിലുള്ളത്. അന്ത്രോത്താണ് ഇതിലെ ഏറ്റവും വലിയ ദ്വീപ്. മുംബൈക്കടുത്ത് അറബിക്കടലിൽ തന്നെയുള്ള എലഫന്റാ ദ്വീപുകളും മറ്റുള്ള ദ്വീപുകളിൽ പെടുന്നു. മുംബൈ മഹാനഗരം തന്നെ 7 ദ്വീപുകളിലായാണ് സ്ഥിതിചെയ്യുന്നത്. കൊളാബോ, മസഗോൺ, ഓൾഡ് വിമൻസ് ഐലൻഡ്, മാഹിം, പാരെൽ, വൊർ ളി, ഐസിൽ ഓഫ് ബോംബെ എന്നിവയാണവ. പിൽക്കാലത്ത് ഇവയെ യോജിപ്പിച്ചാണ് ഇന്നത്തെ മുംബൈ മഹാനഗരം ഉണ്ടാക്കിയത്.
മറ്റൊരു പ്രത്യേകതയുള്ള ഭൂവിഭാഗം ആഡംസ് ബ്രിഡ്ജാണ്
പർവ്വതങ്ങൾ
ഹിമാലയം, ആരവല്ലി, സത്പുര, വിന്ധ്യൻ, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പർവ്വതനിരകൾ
ഹിമാലയം
thumb|right|ഇന്ത്യയിലെ പർവതങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ ഹിമാലയത്തിലാണ് ഉള്ളത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാൾ, ചൈന, ഭൂട്ടാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഹിമാലയം പരന്നു കിടക്കുന്നത്. 2500 കിലോമീറ്ററോളം നീളമുണ്ട് ഈ പർവതനിരകൾക്ക്. ഗ്രേറ്റ് ഹിമാലയം(ഹിമാദ്രി, ലെസ്സർ ഹിമാലയം (ഹിമാചൽ) ഗ്രേറ്റർ ഹിമാലയം (സിവാലിക്)എന്നീ മൂന്ന് നിരകൾ ചേർന്നതാണ് ഹിമാലയം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്. എന്നാൽ ഇത് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിൽ തന്നെയുള്ള ഗ്ഗോഡ്വിൻ ആസ്റ്റിൻ (8,611 മീ.) അഥവാ മൗണ്ട് കെ-2 ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി. എന്നാൽ ഇന്ന് ഇത് പാക്കിസ്താന്റെ അനധികൃത കൈവശത്തിലുള്ള കശ്മീർ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ആരവല്ലി
thumb|left|ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവതങ്ങളിൽപ്പെടുന്ന പർവതനിരയാണ് ആരവല്ലി. പ്രധാനമായും രാജസ്ഥാനിലാണ് ആരവല്ലി സ്ഥിതിചെയ്യുന്നത്. 1722 മീറ്റർ ഉയരമുള്ള ഗുരുശിഖരമാണ് ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
സത്പുര പർവത നിര
ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതങ്ങളാണിവ. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നവയാണിവ. ഇതിനു സമാന്തരമായാണ് വിന്ധ്യൻ പർവതനിരകൾ.
വിന്ധ്യൻ മലനിരകൾ
വിന്ധ്യ പർവതനിരകൾ ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.
പശ്ചിമഘട്ടം
thumb|right| പശ്ചിമഘട്ടം- മുംബൈയിലെ മാത്തേറാനിൽ നിന്നുള്ള ദൃശ്യം
ഡക്കാൺ പീഠഭൂമിയിൽ നിന്നാരംഭിച്ച് അറബിക്കടലിനു സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി. 1600 കിലോമീറ്റർ നീണ്ടു കിടക്കുന്നുണ്ടിത്. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ് പാലക്കാട് ചുരം. പശ്ചിമഘട്ടത്തിലെ ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മൂന്നാർ, തേക്കടി, ഊട്ടി, കൊടൈക്കനാൽ എന്നിവ. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്.
പൂർവഘട്ടം
ഇന്ത്യയുടെ കിഴക്കൻ തീരത്ത്, പശ്ചിമ ബംഗാൾ, ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ ഇടമുറിഞ്ഞും പംക്തികളായും പരന്നു കിടക്കുന്ന മലനിരകളാണിവ.
ചുരങ്ങൾ
പ്രധാന ചുരങ്ങൾ താഴെപ്പറയുന്നവയാണ്:
നാഥുലാ ചുരം- ഇന്ത്യയിലെ സിക്കിമിനേയും ടിബറ്റിനേയുംബന്ധിപ്പിക്കുന്ന ചുരം. 1962- ൽ ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്ന് അടച്ച് ഈ ചുരം 2006 ജൂലൈ ഒന്നിന് വീണ്ടും തുറന്നു,
ഷിപ്കിലാ ചുരം – ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം,
സോജിലാ ചുരം – ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ഇതുവഴിയുള്ള പാത ദേശീയപാതയാണ് (ദേ. പാ. 1 ഡി),
ലീപുലേഖ് - ഉത്തരാഖണ്ഡിനെ ടിബറ്റുമായി ബണ്ഡിപ്പിക്കുന്നു
ബനിഹൽ ചുരം – ജമ്മു കാശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്ന ഇത് പീർ പാജ്ഞാൽ പർവത നിരകളിലാണ്,
ദിഫു ചുരം – ഇന്ത്യ – ചൈന- മ്യാന്മർ എന്നിവയൂടെ അതിർത്തിയിലാണിത്,
റൊഹ്താങ്ങ് ചുരം – കുളു താഴ്‌വരയെയും (ഹിമാചൽ) ലാഹുൽ-സ്പിതി താഴ്‌വരയേയും ബന്ധിപ്പിക്കുന്നു,
പെൻസിലാ ചുരം – ജമ്മുവിലെ ലഡാക്കിനേയും കാർഗിൽ ജില്ലയേയും ബന്ധിപ്പിക്കുന്നു,
പേരിയ ചുരം – കേരളത്തിലെ കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കുന്ന ചുരം
താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയേയും വയനാട് ജില്ലയേയും ബന്ധിപ്പിക്കുന്നു.
സമതലങ്ങൾ
ഉത്തരേന്ത്യൻ മഹാസമതലം, തീരസമതലങ്ങൾ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളുടേയും അവയൂടെ പോഷക നദികളൂടേയും സംഭാവനയാണ് ഉത്തരേന്ത്യൻ മഹാ സമതലങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികമേഖലയാണിത്. നദികൾ വഹിച്ചുകൊണ്ടുവരുന്ന എക്കൽ മണ്ണാണു ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടതക്ക് കാരണം. രണ്ടാമത്തെ വിഭാഗം ഇന്ത്യയുടെ തീരത്തുള്ളതാണ്. രണ്ടു തീര സമതലങ്ങൾ ഇന്ത്യയിലുണ്ട്. കിഴക്കുള്ളതും പടിഞ്ഞാറുള്ളതും. കടലിൽ ചേരുന്ന നദികളാണ് ഈ പ്രദേശത്തിന്റെ വളക്കൂറിനുള്ള കാരണം.
നദികൾ
ഹിമാലയൻ നിരകളും പശ്ചിമഘട്ടവുമാണ് ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങൾ.
ഹിമാലയൻ നദികളിൽ പ്രധാനം സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളുമാണ്. പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്നവയിൽ നർമദ, തപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, എന്നിവയാണ് പ്രധാന്യമർഹിക്കുന്നത്. നിരവധി വൈദ്യുത, ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
ദേശീയ പ്രതീകങ്ങൾ
+ ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ (Official) ദേശീയ പൈതൃക മൃഗം : ആന പകരം=|50x50ബിന്ദു ദേശീയ പക്ഷി : മയിൽ 50px ദേശീയ മരം : പേരാൽ 50px ദേശീയ പുഷ്പം : താമര 50px ദേശീയ മൃഗം : കടുവ 50px ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ 50px ദേശീയ ഉരഗം : രാജവെമ്പാല 50px ദേശീയ ഫലം : മാങ്ങ 50px ദേശീയ നദി : ഗംഗ 50px
ദേശീയ പതാക
കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 3:2 എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക, 1947 ജൂലൈ 22-നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം അഭിവൃദ്ധിയും വിശ്വാസവും ഫലസമൃദ്ധിയും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളിലും വെള്ളനിറം മധ്യ ഭാഗത്തും പച്ചനിറം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
thumb|300px|right| ഇന്ത്യയിലെ ഒരു ലോകാത്ഭുത നിർമ്മിതി- താജ് മഹൽ
ദേശീയചിഹ്നം
thumb|200px|left|സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തി പണികഴിപ്പിച്ചതാണിത്.
സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. അശോകചക്രവർത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ട മുദ്രയായതിനാൽ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു.
അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദേവനാഗരി ലിപിയിൽ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു.
ദേശീയഗാനം
രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. സംസ്കൃതത്തിൽ രചിക്കപ്പെട്ടവന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇക്‌ബാൽ രചിച്ച സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നൽകി വരുന്നത്.
ദേശീയജീവജാലങ്ങൾ
ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. 1972-ൽ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു. മയിലിനെ ദേശീയ പക്ഷിയായി 1964-ൽ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം താമരയും, ദേശീയ വൃക്ഷം പേരാലുമാണ്. ദേശീയ ഫലം മാങ്ങയാണ്, ദേശീയ ജലജീവിയായി 2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിനേയും തിരഞ്ഞെടുത്തുദേശീയ പൈതൃക മൃഗമായി 2010 ഇൽ ആന യെ തിരഞ്ഞെടുത്തു.
ദേശീയ പഞ്ചാംഗം
ശകവർഷമാണ് ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം. 1957 മാർച്ച് 22 നാണ് ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്. കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കനാണ് ക്രി.വ. 78-ൽ ഈ പഞ്ചാംഗം (കലണ്ടർ) തുടങ്ങിയതെന്ന് കരുതുന്നു. ശകവർഷം തുടങ്ങി 1879 വർഷം കഴിഞ്ഞാണ് ഇന്ത്യ അത് ദേശീയ പഞ്ചാംഗമാക്കുന്നത്. താഴെപ്പറയുന്ന ഔദ്യോഗിക ആവശ്യങ്ങൾക്ക് ശകവർഷം ഔദ്യോഗിക കലണ്ടറായി ഉപയോഗിക്കുന്നു.
ഗസറ്റ് ഓഫ് ഇന്ത്യ
ആകാശവാണിയുടെ വാർത്താപ്രക്ഷേപം
ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കുന്ന കലണ്ടറുകൾ
പൊതുജനങ്ങൾക്കായുള്ള സർക്കാർ കുറിപ്പുകൾ
ശകവർഷത്തിലെ ആദ്യമാസം ചൈത്രമാണ്. ചൈത്രമാസം ഒന്നാം തീയതി സാധാരണ വർഷങ്ങളിൽ മാർച്ച് 22-നാണ് വരിക. അധിവർഷങ്ങളിൽ മാർച്ച് 21 നും.
ഭരണ സംവിധാനം
ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമായാണ് ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്. at p. 421. 1950 ജനുവരി 26-നാണ് ഇതു നിലവിൽ വന്നത്. നിയമനിർമ്മാണം, ഭരണനിർവഹണം, നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ മൂന്നു തട്ടുകളാണ് ഭരണസംവിധാനം. at pp. 19–20; at pp. 25–33.
രാജ്യത്തിന്റെ തലവൻ രാഷ്ട്രപതി(പ്രസിഡന്റ്)യാണ്. നേരിട്ടല്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നൈയാമിക അധികാരങ്ങൾ മാത്രമേ രാഷ്ട്രപതിക്കുളളു. കര-നാവിക-വ്യോമ സേനകളുടെ കമാൻഡർ-ഇൻ-ചീഫും രാഷ്ടപതിയാണ്. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്‌റൽ കോളജാണ് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത്. അഞ്ചു വർഷമാണ് ഇവരുടെ കാലാവധി.
സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയിലാണ് ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള കേന്ദ്ര മന്ത്രിസഭ എന്നിവരടങ്ങുന്നതാണ് ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്).
രണ്ടു മണ്ഡലങ്ങളുളള പാർലമെന്ററി സംവിധാനമാണ് ഇന്ത്യയിൽ. നിയമനിർമ്മാണസഭയായ പാർലമെന്റിന്റെ ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്‌സഭയെന്നും വിളിക്കുന്നു. രാജ്യ സഭയിലെ 250 അംഗങ്ങളെ ജനങ്ങൾ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ രൂപവത്കരിക്കുന്ന ഇലക് ടറൽ കോളജാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നു. സർക്കാർ രൂപവത്കരണത്തിലും രാഷ്ട്രീയ മാറ്റങ്ങൾക്കും വേദിയാകുന്നത് ലോക്‌സഭയാണ്. 18 വയസ് പൂർത്തിയാക്കിയ പൗരന്മാർക്കെല്ലാം വോട്ടവകാശമുണ്ട്.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീം കോടതിയാണ് നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. സുപ്രീം കോടതി, 24 ഹൈക്കോടതികൾ, നിരവധി മറ്റു കോടതികൾ എന്നിവയാണ് ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ. at p. 478. പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർവ്വചിക്കുന്നതും, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ്. നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും, ജനങ്ങൾക്കും കോടതിയെ സമീപിക്കാം. at pp. 423–424. ഭരണസംവിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർവ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട്.
സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ
സംസ്ഥാനങ്ങൾ:
സംസ്ഥാനംതലസ്ഥാനം1 ആന്ധ്രാപ്രദേശ് അമരാവതി 2 അരുണാചൽ പ്രദേശ് ഇറ്റാനഗർ 3 അസം ദിസ്പൂർ 4 ബീഹാർ പട്ന 5 ഛത്തീസ്ഗഡ് റായ്പൂർ 6 ഗോവ പനാജി7 ഗുജറാത്ത് ഗാന്ധിനഗർ8 ഹരിയാന ചണ്ഡീഗഡ് 9 ഹിമാചൽ പ്രദേശ് ഷിംല (വേനൽക്കാലം) ,
ധർമ്മശാല (ശീതകാലം) 10 ജാർഖണ്ഡ് റാഞ്ചി 11 കർണാടക ബാംഗ്ലൂർ 12 കേരളം തിരുവനന്തപുരം 13 മധ്യപ്രദേശ് ഭോപ്പാൽ 14 മഹാരാഷ്ട്ര മുംബൈ (വേനൽക്കാലം) ,
നാഗ്പൂർ (ശീതകാലം) 15 മണിപ്പൂർ ഇംഫാൽ 16 മേഘാലയ ഷില്ലോങ് 17 മിസോറാം ഐസ്വാൾ 18 നാഗാലാൻഡ് കൊഹിമ , ദിമാപൂർ 19 ഒഡീഷ ഭുവനേശ്വർ20 പഞ്ചാബ് ചണ്ഡീഗഡ് , ലുധിയാന21 രാജസ്ഥാൻ ജയ്പൂർ 22 സിക്കിം ഗാങ്ടോക്ക്23 തമിഴ്നാട് ചെന്നൈ24 തെലങ്കാന ഹൈദരാബാദ്25 ത്രിപുര അഗർത്തല 26 ഉത്തർപ്രദേശ് ലഖ്‌നൗ 27 ഉത്തരാഖണ്ഡ് ഭരാരിസൈൻ (വേനൽക്കാലം) ,
ഡെറാഡൂൺ (ശീതകാലം) 28 പശ്ചിമ ബംഗാൾ കൊൽക്കത്ത
കേന്ദ്രഭരണപ്രദേശങ്ങൾ:
കേന്ദ്രഭരണപ്രദേശംതലസ്ഥാനം1ആൻഡമാൻ നിക്കോബാർ ദ്വീപുകൾപോർട്ട് ബ്ലെയർ2ചണ്ഡീഗഡ്ചണ്ഡീഗഡ്3ദാദ്ര നഗർ ഹവേലി, ദാമൻ ദിയുദാമൻ4ഡൽഹിന്യൂ ഡെൽഹി5ജമ്മു കാശ്മീർശ്രീനഗർ (വേനൽക്കാലം) ,
ജമ്മു (ശീതകാലം)6ലഡാക്ക്ലേ (വേനൽക്കാലം) ,
കാർഗിൽ (ശീതകാലം)7ലക്ഷദ്വീപ്കവരത്തി8പുതുച്ചേരിപുതുച്ചേരി
<li>
രാഷ്ട്രീയം
thumb|left|alt=Large building on grassy grounds. A walkway with pedestrians and central reflecting pools leads to the arched entrance. The ground floor is red; the rest of the building is beige. A main cupola is atop the center of the building.|നോർത്ത് ബ്ലോക്ക്,സെക്രട്ടറിയേറ്റ് ബിൽഡിംഗ്,ന്യൂ ഡൽഹി
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മിക്കവാറും വർഷങ്ങൾ ഇന്ത്യ ഭരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഗവൺമെന്റ് ആയിരുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി) എന്നീ ദേശീയ പാർട്ടികളും മറ്റനേകം പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു. 1950-നും 1990-നും ഇടയിൽ രണ്ടു തവണയൊഴികെ ബാക്കി എല്ലാ തവണയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 1977-നും 1980-നും ഇടയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അധികാരത്തിലെത്തിയത്. 1989-ൽ ജനതാദൾ നയിച്ച ദേശീയസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം മാത്രമേ ഭരിക്കാനായുള്ളൂ. 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തൂക്കുമന്ത്രിസഭ രൂപവത്കരിച്ചു.പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവണ്മെന്റ് 5 വർഷം പൂർത്തിയാക്കി.
1996–1998 കാലഘട്ടത്തിൽ ഇന്ത്യയിലെ ഫെഡറൽ ഗവൺമെന്റ് രംഗത്ത് ചെറു കാലയളവ് മാത്രം ഭരിച്ചിരുന്ന ഗവൺമെന്റുകൾ കാരണം നിരവധി പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായി. ബി.ജെ.പി നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് 1996-ൽ നിലവിൽ വന്നു. തുടർന്ന് കോൺഗ്രസും, ബിജെപിയും ഒഴിച്ചുള്ള കക്ഷികൾ കൂടിച്ചേർന്ന് ദേശീയ ഐക്യ സഖ്യം എന്ന പേരിൽ ഒരു മുന്നണിയുണ്ടാക്കുകയും അവർ ഭരണം കയ്യാളുകയും ചെയ്തു. 1998-ൽ ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിൽ ഒരു മുന്നണി രൂപവത്കരിക്കുകയും അവർ ഭരണത്തിലേറുകയും ചെയ്തു. ആദ്യമായി 5 വർഷം ഭരണം കയ്യാളിയ കോൺഗ്രസ്സിതര ഗവൺമെന്റാണിത്. 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യം കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ഭരണത്തിലേറുകയും ചെയ്തു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് ഈ സഖ്യം അധികാരത്തിലേറിയത്. ബിജെപിയായിരുന്നു പ്രധാന പ്രതിപക്ഷം. 2009-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഐക്യ പുരോഗമന സഖ്യം വീണ്ടും അധികാരത്തിലെത്തി. ഈ ലോകസഭയിലെ ഇടതു അംഗങ്ങളുടെ എണ്ണം മുൻപുള്ളതിനേക്കാൾ ചുരുങ്ങി. ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന വ്യക്തിയായി മൻമോഹൻ സിംഗ് മാറി. 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി പത്ത് വർഷത്തിന് ശേഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. പതിനാറാം ലോക്സഭയിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. 282 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടി 44 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു.https://www.indiatoday.in/elections/lok-sabha-2019/story/bjp-narendra-modi-lok-sabha-elections-1526140-2019-05-16 2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് നിലവിലെ ലോക്സഭയിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നു.https://www.hindustantimes.com/lok-sabha-elections/lok-sabha-results-2019-bjp-s-win-margins-rose-in-2019/story-0jSvnmNzoA13xuTilmXqWP.html
ജനങ്ങൾ
കൃഷി
ഇന്ത്യയിലെ കാർഷികവിളകൾ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുമ്പോൾ ദക്ഷിണേന്ത്യയിലും തീരദേശങ്ങളിലും അരിയാണ് പ്രധാനകൃഷി.
ഭക്ഷ്യവിളയായി ചാമയും നാണ്യവിളയായി പരുത്തിയും എണ്ണക്കുരുവായി നിലക്കടലയുമാണ് മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്നത്. ജോവർ, ബജ്ര എന്നിങ്ങനെ ചാമയുടെ രണ്ടു വകഭേദങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഡെക്കാൻ മേഖലയിലാണ് ജോവർ കൂടുതലായും കൃഷി ചെയ്യുന്നത്. ഇത് വിളയുന്നതിന് നാലുമാസം മാത്രമേ എടുക്കുകയുള്ളൂ. അതുകൊണ്ട് ഇടവിളയായി പരുത്തികൃഷി ചെയ്യുന്നു. ജോവറിനേക്കാൾ കൂടുതൽ കടുത്ത ചാമയുടെ വകഭേദമാണ് ബജ്ര അഥവാ പേൾ മില്ലറ്റ് (ഇംഗ്ലീഷ്: Pearl Millet). വരണ്ട പ്രദേശങ്ങൾക്ക് അനുയോജ്യമായ വിളയാണിത്. രാജസ്ഥാനിൽ പ്രത്യേകിച്ച് ഥാർ മരുഭൂമി പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. വർഷത്തിൽ 90 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നയിടങ്ങളിൽ കൃഷി ചെയ്യുന്നതിന് ഇത് യോഗ്യമല്ല. ദക്ഷിണമൈസൂരിലെ ലാറ്ററൈറ്റ്, ഗ്രാനൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന മറ്റൊരിനം ചാമയാണ് റാഗി. മൺസൂണിനെ ആശ്രയിച്ചോ ജലസേചനം നൽകിയോ ആണ് ഇത് കൃഷി ചെയ്യുന്നത്.
വാണിജ്യം
അതിപുരാതന കാലം മുതൽക്കേ ഇന്ത്യ വാണിജ്യത്തിനു പേരുകേട്ടതായിരുന്നു. മസ്ലിനും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് പുരാതന ഈജിപ്തുകാർ ഇറക്കുമതി ചെയ്തിരുന്നു. ഫറവോ റാംസസ് രണ്ടാമൻ ഗംഗ വരെ എത്തിയതായും പറയപ്പെടുന്നു. ഈജിപ്തിൽ മമ്മിവൽക്കരണത്തിനായി ഇന്ത്യയിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും കരുതപ്പെടുന്നു.
സാമ്പത്തികരംഗം
thumb|alt=View from ground of a modern 30-story building.|ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏഷ്യയിലെ ഏറ്റവും പഴയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഓഹരി വ്യാപാര കേന്ദ്രമാണ്.
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണങ്ങൾ, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി. കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി.
ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി. ഡി. പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ് ലഭിക്കുന്നത്. സർവ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി. ഡി. പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു. പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു. ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു. 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.Exporters get wider market reach ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു. ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.
thumb|left|ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ ഇന്ത്യയുടെ കാർ കയറ്റുമതി കഴിഞ്ഞ 5 വർഷം കൊണ്ട് അഞ്ചു മടങ്ങ് വർദ്ധിച്ചു. 1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് സ്വാധീനമുള്ള സാമ്പത്തിക നയമായിരുന്നു സ്വീകരിച്ചിരുന്നത്.. ലൈസൻസ് രാജ്, പൊതു അവകാശങ്ങൾ, അഴിമതി, വികസനത്തിലെ ത്വരിതയില്ലായ്മ എന്നീ കാരണങ്ങളാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാകാൻ തുടങ്ങി. 1991-ൽ രാജ്യത്ത് പ്രഖ്യാപിച്ച ഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യം കമ്പോളാടിസ്ഥിതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി. രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു പോലും പണമില്ലാത്ത അവസ്ഥയിൽ 1991-ൽ തുടങ്ങിയ ഉദാരവൽക്കരണം വിദേശവ്യാപാരം, വിദേശ നിക്ഷേപം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലനിർത്തിപ്പോരുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചു.
2000-മാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി.. ഇക്കാലയളവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു മണിക്കൂറിൽ സമ്പാദിക്കുന്ന പണം ഇരട്ടിയായിMake way, world. India is on the move., Christian Science Monitor]. ഇന്ത്യയുടെവളർച്ച കഴിഞ്ഞ ഒരു ദശകമായി വളർച്ചയുടെ പാതയിലാണെങ്കിലും ദാരിദ്ര്യം പാടെ നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്കായിട്ടില്ല. പോഷകാഹാരക്കുറവുള്ള (3 വയസ്സിൽ താഴെയുള്ള) കുട്ടികൾ (2007-ൽ 46%) മറ്റേതൊരു രാജ്യത്തിലേക്കാളുമധികം ഇന്ത്യയിലാണ്. ലോകബാങ്കിന്റെ അന്തർദേശീയാടിസ്ഥാനത്തിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ള ദാരിദ്ര്യരേഖക്കു കീഴിലുള്ള തുകയായ (ഒരു ദിവസത്തേക്ക് 1.25 ഡോളർ) എന്ന തോതിൽ വേതനം പറ്റുന്നവരുടെ ശതമാനം 1981-ലെ 60% എന്ന നിലയിൽ നിന്നു 2005-ൽ 42 % ആയിട്ടുണ്ട്. ഇന്ത്യ ഈയടുത്ത ദശകങ്ങളിൽ പോഷണക്കുറവുകാരണമുള്ള വിളർച്ച ഒഴിവാക്കിയെങ്കിലും, പകുതിയിലേറെ കുട്ടികളും ശരാശരി തൂക്കത്തിനു താഴെയാണ്. ലോകത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് അധികമാണ്. സഹാറൻ ആഫ്രിക്കയിലേതിന്റെ ഇരട്ടിയിലധികമാണ് ഇന്ത്യയിലെ തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം.
2007-ൽ ഗോൾഡ്‌മാൻ സാക്സ് 2007 മുതൽ 2020 വരെ'' എന്ന പേരിൽനടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയുടെ ജി.ഡി.പി മൂന്നുമടങ്ങിലധികമാകുമെന്ന് പ്രവചിക്കുന്നു. അതുപോലെ 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജി. ഡി. പി അമേരിക്കൻ ഐക്യനാടുകളിലേക്കൾ അധികമാകുമെന്നും പ്രവചിക്കുന്നു. പക്ഷെ ഇന്ത്യ താഴ്ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഏതാനും ദശകങ്ങൾ കൂടെ തുടരുമെന്നും ഈ പഠനം പ്രവചിക്കുന്നുണ്ട്". ഇന്ത്യൻ സാമ്പത്തികരംഗം ഏതാനും ദശകങ്ങളായി വളരെ വലിയ മാറ്റം കാണിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളിലായുള്ള വളർച്ച മറ്റുള്ള രാജ്യങ്ങളിലേതിനാക്കാൾ തികച്ചും വ്യത്യസ്തമായി തുടരുന്നു. ലോകബാങ്ക് ഇന്ത്യക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മാറ്റം, തൊഴിൽ നിയമങ്ങളുടെ സമൂലമാറ്റം, എച്ച്. ഐ. വി/എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുടെ ഫലപ്രദമായ തടയിടൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.
കായികം
thumb| 1936 ബെർലിൻ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം - ക്യാപ്റ്റൻ ധ്യാൻചന്ദ് (നിൽക്കുന്നവരിൽ ഇടത്ത് നിന്നും രണ്ടാമത്)
thumb|alt=Cricketers in a game in front of nearly-full stands.|2008ൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് :ചെന്നൈ സൂപ്പർകിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള റ്റ്വന്റി20 ക്രിക്കറ്റ് മത്സരം
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും 2013ൽ ഇംഗ്ളണ്ടിൽ വച്ചു നടന്ന ചാംമ്പ്യൻസ് ട്രോഫി മൽസരത്തിൽ ജേതാക്കളുമായി. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി, ഇറാനി ട്രോഫി, ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.
ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്. ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ് ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്. 1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും 2010-ലെ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഇതു കൂടി കാണുക
കവാടം:ഇന്ത്യ
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടിക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
കുറിപ്പുകൾ
വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ
വർഗ്ഗം:ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ
വർഗ്ഗം:ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ
വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
വർഗ്ഗം:കോമൺവെൽത്ത് റിപ്പബ്ലിക്കുകൾ
വർഗ്ഗം:ജി-15 രാജ്യങ്ങൾ
വർഗ്ഗം:ഫെഡറൽ റിപ്പബ്ലിക്കുകൾ |
സോഫ്റ്റ്‌വെയർ ബഗ്ഗ് | https://ml.wikipedia.org/wiki/സോഫ്റ്റ്‌വെയർ_ബഗ്ഗ് |
ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുകയും, കാരണം കണ്ടെത്താൻ സാധിക്കാതെ വരുകയും ചെയ്യുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും. പ്രോഗ്രാം പരിശോധിച്ച്, കുഴപ്പമെന്തെന്നു കണ്ടെത്തി, ബഗ്ഗ് ഇല്ലതാക്കുന്നതിനെ ഡീബഗ്ഗിങ്ങ് എന്നു വിളിക്കുന്നു. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകൾ ലഭ്യമാണ്. അത്തരം സോഫ്ടുവെയറുകളാണ് ഡീബഗ്ഗറുകൾ. ജിഡിബി, ഡിബിഎക്സ് (dbx), തുടങ്ങിയവ യുണിക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമിലെ ഡീബഗ്ഗറുകളാണ്. 1870-കളിൽ തന്നെ, യന്ത്ര ഭാഗങ്ങളിലെ തകരാറുകളെ ബഗ്ഗ് എന്നു വിശേഷിപ്പിച്ചിരുന്നു. 1941-ല അമേരിക്കയിലെ ഒരു എലക്ട്രോ-മെക്കനിക്കല് കമ്പ്യൂട്ടറായ മാർക് 2-ലെ തകരാരിനു കാരണമായത് ഒരു പ്രാണി(ബഗ്ഗ്) ആയിരുന്നെന്നും, അത് കണ്ടെത്തിയത് അമേരിക്കക്കാരിയായ ഗ്രേസ് ഹോപ്പർ എന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞയാണെന്നും, ചരിത്രം പറയുന്നു. വസ്തുത എന്തായാലും, ബഗ്ഗ് എന്ന വാക്ക് കംപ്യൂട്ടർ നിഘണ്ടുവിൽ സ്ഥാനം പിടിച്ചതിൽ, ഈ സംഭവത്തിനു നല്ല പങ്കുണ്ടാകണം.
ഉപയോക്താക്കളുടെ ആവശ്യകതകൾ വ്യാഖ്യാനിക്കുന്നതിലും എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിലും ഒരു പ്രോഗ്രാമിന്റെ രൂപകൽപന ആസൂത്രണം ചെയ്യുന്നതിലും അതിന്റെ സോഴ്‌സ് കോഡ് എഴുതുന്നതിലും മനുഷ്യരുമായി ഇടപഴകുന്നതിൽ നിന്നും ഹാർഡ്‌വെയർ, പ്രോഗ്രാമുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അല്ലെങ്കിൽ ലൈബ്രറികൾ എന്നിവയിൽ നിന്നുള്ള പിഴവുകളും പിശകുകളും സോഫ്റ്റ്‌വെയറിലെ ബഗുകൾ വഴി ഉണ്ടാകാം. ഗുരുതരമായ ബഗുകളുള്ള ഒരു പ്രോഗ്രാമിനെ പലപ്പോഴും ബഗ്ഗി എന്ന് വിശേഷിപ്പിക്കാറുണ്ട്. ബഗുകൾക്ക് റിപ്പിൾ ഇഫക്റ്റുകൾ ഉണ്ടായേക്കാവുന്ന പിശകുകൾ ട്രിഗർ ചെയ്യാം. ഒരു പ്രോഗ്രാം ക്രാഷുചെയ്യുക, കമ്പ്യൂട്ടർ മരവിപ്പിക്കുക, അല്ലെങ്കിൽ ഹാർഡ്‌വെയറിന് കേടുപാടുകൾ വരുത്തുക എന്നിങ്ങനെയുള്ള ഇഫക്‌റ്റുകൾ വഴി ബഗുകൾ ടെക്‌സ്‌റ്റ് ഫോർമാറ്റിംഗ് പോലുള്ള ഉദ്ദേശിക്കാത്ത രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമായേക്കാം. മറ്റ് ബഗുകൾ സുരക്ഷാ ബഗുകളായി മാറുന്നു, ഉദാഹരണത്തിന്, അനധികൃതമായ പ്രത്യേകാവകാശങ്ങൾ നേടുന്നതിന് ആക്സസ് നിയന്ത്രണങ്ങൾ മറികടക്കാൻ ഒരു മലീഷ്യസ് യൂസർക്ക് സാധിച്ചേക്കാം.
ചില സോഫ്റ്റ്‌വെയർ ബഗുകൾ ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. Therac-25 റേഡിയേഷൻ തെറാപ്പി മെഷീനെ നിയന്ത്രിക്കുന്ന കോഡിലെ ബഗുകൾ കാരണം 1980 കളിൽ രോഗികളുടെ മരണത്തിന് കാരണമായി. 1996-ൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ 1 ബില്യൺ യുഎസ് ഡോളറിന്റെ പ്രോട്ടോടൈപ്പ് ഏരിയൻ 5 റോക്കറ്റ് വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളിൽ ഓൺ-ബോർഡ് ഗൈഡൻസ് കമ്പ്യൂട്ടർ പ്രോഗ്രാമിലെ ബഗ് കാരണം തകർന്നു തരിപ്പണമായി.1994-ൽ റാഫ്(RAF) ചിനൂക്ക് ഹെലികോപ്റ്റർ തകർന്ന് 29 പേർ മരിച്ചു. പൈലറ്റിന്റെ പിഴവ് മൂലമാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം കരുതിയിരുന്നത്, എന്നാൽ പിന്നീട് എഞ്ചിൻ കൺട്രോൾ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയർ ബഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ബഗ്ഗ് ഉള്ള സോഫ്റ്റ്‌വെയർ മൂലം 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് പോസ്റ്റ് ഓഫീസ് അഴിമതിക്ക് കാരണമായി, ബ്രിട്ടീഷ് നിയമ ചരിത്രത്തിലെ ഏറ്റവും വ്യാപകമായ നീതിനിഷേധമായിരുന്നു അത്.
2002-ൽ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ് ആൻഡ് ടെക്‌നോളജി കമ്മീഷൻ ചെയ്ത ഒരു പഠനം, "സോഫ്റ്റ്‌വെയർ ബഗുകൾ അല്ലെങ്കിൽ പിശകുകൾ വളരെ വ്യാപകമായതും ഹാനികരവുമാണ്, സോഫ്റ്റ്വെയർ ബഗ്ഗുകൾ മൂലം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 59 ബില്യൺ ഡോളർ അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.6 ശതമാനം നഷ്ടമുണ്ടാകുന്നുണ്ട്."
ചരിത്രം
മിഡിൽ ഇംഗ്ലീഷ് പദമായ ബഗ്ഗി(bugge) വന്നത് "ബഗ്ബിയർ", "ബുഗാബൂ" എന്നീ വാക്കുകളിൽ നിന്നാണ്. ഇതിന്റെ അർത്ഥം മോൺസ്റ്റർ(രാക്ഷസൻ) എന്നാണ്.
വൈകല്യങ്ങളെ(defects)വിവരിക്കുന്ന "ബഗ്" എന്ന പദം 1870-കൾ മുതൽ എഞ്ചിനീയറിംഗ് പദാവലിയുടെ ഭാഗമാണ് 5aകൂടാതെ ഇലക്ട്രോണിക്സും കമ്പ്യൂട്ടറും കണ്ടുപിടിക്കുന്നതിന് മുമ്പുള്ളതാണ്; മെക്കാനിക്കൽ തകരാറുകൾ വിവരിക്കാൻ വേണ്ടി ഇത് ആദ്യം ഹാർഡ്‌വെയർ എഞ്ചിനീയറിംഗിൽ ഉപയോഗിച്ചിരിക്കാം. ഉദാഹരണത്തിന്, തോമസ് എഡിസൺ 1878-ൽ തന്റെ സഹപ്രവർത്തകനുള്ള ഒരു കത്തിൽ ഇപ്രകാരം എഴുതി:
ആദ്യത്തെ മെക്കാനിക്കൽ പിൻബോൾ ഗെയിമായ ബാഫിൾ ബോൾ, 1931-ൽ "ബഗുകൾ ഇല്ലാത്ത ഗെയിം" എന്ന് പരസ്യം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബഗുകൾ (അല്ലെങ്കിൽ തകരാറുകൾ) എന്ന് വിളിക്കപ്പെട്ടു.
1942-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ, ലൂയിസ് ഡിക്കിൻസൺ റിച്ച്, ഒരു പവർഡ് ഐസ് കട്ടിംഗ് മെഷീനിനെക്കുറിച്ച് പറഞ്ഞു, "പവർഡ് ഐസ് കട്ടിംഗിന്റെ സ്രഷ്ടാവ് മെഷീനിൽ നിന്ന് ബഗുകൾ പുറത്തെടുക്കുന്നത് ഐസ് സോവിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു."
ഐസക് അസിമോവ് 1944-ൽ പ്രസിദ്ധീകരിച്ച "ക്യാച്ച് ദാറ്റ് റാബിറ്റ്" എന്ന ചെറുകഥയിൽ റോബോട്ടുമായി ഉടലെടുത്ത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് "ബഗ്" എന്ന പദം ഉപയോഗിച്ചു.
കമ്പ്യൂട്ടർ പയനിയർ(ആദ്യകാല കമ്പ്യൂട്ടർ ശാസ്ത്രഞ്ജർ) ഗ്രേസ് ഹോപ്പർ ഒരു അക്കൗണ്ടിൽ "ബഗ്" എന്ന പദം ഉപയോഗിച്ചു, ആദ്യകാല ഇലക്ട്രോ മെക്കാനിക്കൽ കമ്പ്യൂട്ടറിലെ തകരാറിനെക്കുറിച്ച് അവർ പരസ്യപ്പെടുത്തി.ഈ കഥയുടെ സാധാരണ പതിപ്പ് ഇതാണ്:
ബഗ് കണ്ടെത്തിയപ്പോൾ ഹോപ്പർ അവിടെ നിന്നും വിരമിച്ചിരുന്നു, പക്ഷേ അത് അവരെക്കുറിച്ചുള്ള പ്രിയപ്പെട്ട കഥകളിൽ ഒന്നായി മാറി. ലോഗ് ബുക്കിൽ രേഖപ്പെടുത്തിയ തീയതി 1947 സെപ്റ്റംബർ 9 ആയിരുന്നു."Bug ", The Jargon File, ver. 4.4.7. Retrieved June 3, 2010."Log Book With Computer Bug ", National Museum of American History, Smithsonian Institution."The First "Computer Bug", Naval Historical Center. But note the Harvard Mark II computer was not complete until the summer of 1947.
thumb|ഹാർവാർഡ് മാർക്ക് II ഇലക്‌ട്രോ മെക്കാനിക്കൽ കമ്പ്യൂട്ടറിന്റെ ലോഗിൽ നിന്നുള്ള ഒരു പേജ്, ഉപകരണത്തിൽ നിന്ന് നീക്കം ചെയ്ത ചത്ത പുഴുവിനെ കാണിച്ചിരിക്കുന്നു
പിന്നീട് വിർജീനിയയിലെ ഡാൽഗ്രെനിലെ നേവൽ വെപ്പൺസ് ലബോറട്ടറിയിലെIEEE Annals of the History of Computing, Vol 22 Issue 1, 2000വില്യം "ബിൽ" ബർക്ക് ഉൾപ്പെടെ, ഇത് കണ്ടെത്തിയ ഓപ്പറേറ്റർമാർ ഈ എഞ്ചിനീയറിംഗ് പദത്തെക്കുറിച്ച് പരിചിതരായിരുന്നു, കൂടാതെ "ബഗ് കണ്ടെത്തിയതിന്റെ ആദ്യത്തെ യഥാർത്ഥ കേസ്" എന്ന നൊട്ടേഷൻ കൊടുത്ത് പ്രാണിയെ സൂക്ഷിച്ചു."
ഈ ലോഗ് ബുക്ക്, അറ്റാച്ച് ചെയ്ത പുഴു പൂർണ്ണമായി, സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററിയുടെ ശേഖരത്തിന്റെ ഭാഗമാണ്."Log Book With Computer Bug ", National Museum of American History, Smithsonian Institution.
അനുബന്ധ വിഷയങ്ങൾ
വിശ്വവിഖ്യാതമായ കംപ്യൂട്ടർ ബഗ്ഗുകൾ
ഡിബഗ്ഗർ പട്ടിക
വൈ ടു കെ
അനുബന്ധ വിഷയങ്ങൾ
Collection of Software Bugs (Thomas Huckle, TU München)
Computer-Related Incidents with Commercial Aircraft (Peter B. Ladkin et al., Universität Bielefeld)
An Investigation of the Therac-25 Accidents (Nancy Leveson, University of Washington and Clark S. Turner, University of California at Irvine)
Fatal Dose: Radiation Deaths linked to AECL Computer Errors (Barbara Wade Rose, Canadian Coalition for Nuclear Responsibility)
Software Horror Stories (Nachum Dershowitz)
Software Does Not Fail (Paul Niquette]
Picture of the "first computer bug" The error of this term is elaborated above. (Naval Historical Center)
Page from 1947 log book with "first actual case of bug being found" (moth) (National Museum of American History)
The First Computer Bug! An email from 1981 about Adm. Hopper's bug
How to Report Bugs Effectively (Simon G. Tatham)
Rates of Design Failure
Bug Tracking Basics: A beginner’s guide to reporting and tracking defects (Mitch Allen)
History's Worst Software Bugs
Bug Isolation Project - This project is to track bugs of popular open source software. Everyone can participate if he/she has Fedora Core 5 installed.''
അവലംബം
വർഗ്ഗം:സോഫ്റ്റ്‌വെയർ |
ദില്ലി | https://ml.wikipedia.org/wiki/ദില്ലി | Redirectഡെൽഹി |
കൊല്ലവർഷം | https://ml.wikipedia.org/wiki/കൊല്ലവർഷം | തിരിച്ചുവിടുക കൊല്ലവർഷ കാലഗണനാരീതി |
ഓഗസ്റ്റ് 15 | https://ml.wikipedia.org/wiki/ഓഗസ്റ്റ്_15 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 'മാർച്ച് 24 1975വർഷത്തിലെ ഇരുനൂറ്റി ഇരുപത്തി ഏഴാം (227)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1877 - തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് , കൊറിയ മോചിപ്പിക്കപ്പെടുന്നു.
1947 - ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി.
1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു.
1973 - കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.
1975 - ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്‌മാനെയും കുടുംബത്തെയും വധിച്ച് സിയ റഹ്‌മാൻ അധികാരം പിടിച്ചെടുത്തു.
ജന്മദിനങ്ങൾ
1769 - ലോകം മുഴുവൻ പിടിച്ചടക്കാൻ ആഗ്രഹിച്ച നെപ്പോളിയൻ ബോണപ്പാർട്ട്
1872 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
ചരമവാർഷികങ്ങൾ
1975 - ബംഗ്ളാദേശ് രാഷ്ട്രപതിയായിരുന്ന ഷേക്ക് മുജീബ് റഹ്‌മാൻ
മറ്റു പ്രത്യേകതകൾ
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം
വർഗ്ഗം:ഓഗസ്റ്റ് 15 |
സച്ചിദാനന്ദൻ | https://ml.wikipedia.org/wiki/സച്ചിദാനന്ദൻ | |
ജൂൺ 12 | https://ml.wikipedia.org/wiki/ജൂൺ_12 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 12 വർഷത്തിലെ 163 (അധിവർഷത്തിൽ 164)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1898 - ഫിലിപ്പൈൻ സ്വാതന്ത്ര്യപ്പോരാളികൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജനനം
1929 - നാസികളുടെകൊടും ക്രൂരതകളെപ്പറ്റി കോൺസന്‌ട്രേഷൻ ക്യാമ്പിലിരുന്നെഴുതിയ ഡയറിക്കുറിപ്പുകളാൽ ലോകപ്രസിദ്ധയായിത്തീർന്ന ആൻ ഫ്രാങ്കിന്റെ ജന്മദിനം
മരണം
മറ്റു പ്രത്യേകതകൾ
[[വർഗ്ഗം:ജൂൺ 12]
ലോക ബാല വേല വിരുദ്ധ ദിനം
വർഗ്ഗം:ജൂൺ 12 |
പാചകം | https://ml.wikipedia.org/wiki/പാചകം | thumb|right|200px|ചൈനയിലെ ഒരു ഭക്ഷണശാലയിൽ ഭക്ഷണം പാചകം ചെയ്യുന്നു
ഭക്ഷണം കഴിക്കാനായി തയ്യാറാക്കുന്ന പ്രവൃത്തിയാണ് പാചകം. ചൂടും രാസപ്രവൃത്തിയും ഉപയോഗിച്ച് പദാർത്ഥത്തിന്റെ രുചി, നിറം, ഗുണമേന്മ എന്നിവ മാറ്റുന്ന പ്രവൃത്തിയായും പാചകത്തെ വിശേഷിപ്പിക്കവുന്നതാണ്. പാചകരീതികളിൽ വെള്ളത്തിലിട്ട് വേവിക്കുക, ആവിയിൽ വേവിക്കുക, തീയിൽ ചുട്ടെടുക്കുക, എണ്ണയിൽ വറുത്തെടുക്കുക എന്നിവയാണ് മുഖ്യം.
മനുഷ്യൻ തീ ഉപയോഗിക്കുവാനുള്ള പ്രാപ്തി നേടിയതോടെ, പാചകം മനുഷ്യ സംസ്കാരത്തിലെ ഒരു സർവ്വസാധാരണമായ പ്രവൃത്തിയായിരിക്കുന്നു. ദേശം, ജാതി, മതം, സന്ദർഭം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയനുസരിച്ചെല്ലാം വ്യത്യസ്ത പാചകരീതികൾ നിലവിലുണ്ട്. അത് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ മാത്രമല്ല, അവ ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ, ഉണ്ടാക്കുന്ന സ്ഥലം എന്നിവയിലും വ്യത്യസ്തത പുലർത്തുന്നു.
നാടൻ പാചകം
ഒരു സവിശേഷ കൂട്ടായ്മയിൽ പരമ്പരാഗതമായി നിലനില്ക്കുന്നതും തനിമയാർന്നതുമായ പാചകരീതിയാണ് നാടൻ പാചകം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയാണ് ഓരോ പ്രദേശത്തെയും കൂട്ടായ്മയുടെയും ഭക്ഷണ-പാചകരീതികളെ നിർണയിക്കുന്ന മുഖ്യഘടകം. ശീലമാണ് മറ്റൊരു ഘടകം. ഏറിയപങ്കും അത് വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു.
നാടോടിപാചകം പലമട്ടിലും ഇതര നാടൻകലാസംസ്കൃതിയെ സ്വാധീനിച്ചിട്ടുണ്ട്. ഒരു പ്രത്യേകഭക്ഷണത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള കഥകൾ, ഐതിഹ്യം, പുരാവൃത്തം എന്നിവയെല്ലാം പല കൂട്ടായ്മകളിലും ധാരാളമായി കാണുന്നുണ്ട്. ഭക്ഷണ-പാനീയ-പാചക സംബന്ധിയായ പഴഞ്ചൊല്ലുകളും മിക്ക ജനതകൾക്കിടയിലും വൈജാത്യങ്ങളോടെ കാണാവുന്നതാണ്.
മതവുമായുള്ള ബന്ധം
മതം, വർഗം, ജാതി, ദേശം എന്നിവയുടെ വ്യത്യാസമനുസരിച്ച് പാചക രീതികളിലും വ്യത്യാസങ്ങളുണ്ട്. മതവുമായി നാടൻ പാചകവിദ്യയ്ക്കുള്ള ബന്ധത്തിൽ കേവലം, നിഷേധം എന്നീ രണ്ട് ഘടകങ്ങൾ അടങ്ങുന്നു. ഉത്സവങ്ങൾ, ആഘോഷങ്ങൾ, അടിയന്തരങ്ങൾ, ആരാധനകൾ മുതലായവയുമായി ബന്ധപ്പെട്ട പാചകകലയാണ് ആദ്യത്തേത്. ഇതനുസരിച്ച് വിശേഷാവസരങ്ങളിൽ വിശിഷ്ട പദാർഥങ്ങൾ പാകം ചെയ്യേണ്ടിവരും. നിഷേധപരമായ ഘടകം ഭക്ഷണത്തിലുള്ള വിലക്കുകളാണ്. ഒരു മതക്കാരോ, വർഗക്കാരോ ഇഷ്ടപ്പെടുന്ന ഭക്ഷണം മറ്റൊരു വർഗക്കാർക്ക് ചിലപ്പോൾ വർജ്യമായിരിക്കും. മതപരമായ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ നിഷിദ്ധങ്ങളായ ഭക്ഷ്യപദാർഥങ്ങളുമുണ്ട്. മതപരമായ അനുഷ്ഠാനങ്ങളോടോ, കർമങ്ങളോടോ അനുബന്ധിച്ച് ചില പദാർഥങ്ങൾ ചിലർ വർജ്ജിക്കാറുണ്ട്.
പാചകം ചെയ്യുന്ന പാത്രങ്ങളിലും മറ്റുപകരണങ്ങളിലും ഇത്തരത്തിലുള്ള ചില ഭിന്നതകൾ കാണാം.
ആഗോളീകരണകാലഘട്ടത്തിൽ
ആഗോളീകരണകാലഘട്ടത്തിൽ തനതുഭക്ഷണങ്ങളിലേക്ക് തിരിച്ചെത്താനും തങ്ങളുടേതായ ഭക്ഷണപാനീയങ്ങളെയും പാചകരീതികളെയും സംരക്ഷിച്ചുനിർത്തുക എന്നത് ഒരു പ്രതിരോധ കർമം കൂടിയാണ് എന്നുതിരിച്ചറിയാനുമുള്ള പല ശ്രമങ്ങളും നടന്നുവരുന്നുണ്ട്. എന്നാൽ അതിലുമെത്രയോ ശക്തിയായി അത്തരം നാടൻഭക്ഷണരീതികളെ വാണിജ്യവത്കരിക്കപ്പെടുകയും അതിന്റെ പ്രച്ഛന്നരൂപങ്ങൾ വൻതോതിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയും ചെയ്യുന്നുണ്ട്.
ഭക്ഷണരീതിയും തൊഴിലും
ഭക്ഷണരീതി തൊഴിലുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണം, അത്താഴം, മുത്താഴം എന്നിവയെക്കുറിച്ചുള്ള വേറിട്ട സങ്കല്പനങ്ങൾ ഇതിനുദാഹരണം. തൊഴിലിടങ്ങളിലേക്കുള്ള അകലം താരതമ്യേന കുറഞ്ഞയിടങ്ങളിൽ ഉച്ചയൂണിന് പ്രാധാന്യമുള്ളതായും തൊഴിലിടങ്ങളുമായുള്ള അകലം കൂടിയ ഇടങ്ങളിൽ പ്രഭാതഭക്ഷണത്തിനു പ്രാധാന്യം ഉള്ളതായും കാണാം. ദേശം, കാലാവസ്ഥ എന്നിവയ്ക്കും പാചകരീതിയിൽ വലിയ സ്വാധീനമുണ്ട്.
ഇതുംകൂടി കാണുക
പാചക സാധനങ്ങളുടെ പട്ടിക
പ്രാതൽ
അത്താഴം
മുത്താഴം
പുറത്തേക്കുള്ള കണ്ണികൾ
മലയാളത്തിന്റെ തനത് രുചികള് www.ruchikal.com
Culinary history timeline
NEAC - Network of European Alimentary Culture
ദ കുക്കിങ്ങ് വിക്കി
എങ്ങനെ പാചകം ചെയ്യാം:വിക്കി ഹൌ
ഇറാനിയൻ കുക്കിങ്ങ്
വർഗ്ഗം:പാചകം |
നാടകം | https://ml.wikipedia.org/wiki/നാടകം | 250px|right
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്.
നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.
ചരിത്രം
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങൾ. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികൾ ഉണ്ടായത്.
അനുകരണവാസനയിൽ നിന്നാണ് നാടകത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതുപോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാടകചിന്തയിൽ ഒരു നിർണായകഘടകമാണ്. മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടനങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടകത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.
ഉദ്ഭവം
വികസിതമായ നാടകകല ആദ്യമായി നിലവിൽ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്ന് ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അതിനെത്തുടർന്ന് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ ഇന്ത്യയിലും നാടകകല രൂപംകൊണ്ടു. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ ദേവതാ പ്രതിഷ്ഠകൾക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകൾ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷ്ഠയെ വലംവയ്ക്കുകയും ചെയ്തുവന്നു. ആ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ ആരാധകർ പാടിയിരുന്ന ഗീതങ്ങളിൽ ഓരോ ഭാഗവും ഓരോരുത്തർ മാറിമാറിപാടുന്ന സമ്പ്രദായം നിലവിൽവന്നു. , ഗീതത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പാടുന്നയാൾ പ്രത്യേക കഥാപാത്രത്തിന്റെ ഭാവരൂപങ്ങൾ കൈക്കൊള്ളാൻ തുടങ്ങി. ഇങ്ങനെ നൃത്തം ചെയ്യുന്നവരെല്ലാം വിഭിന്ന കഥാപാത്രങ്ങളായിത്തീരുകയും ഓരോരുത്തരുടെയും നൃത്തരംഗങ്ങൾ അവരവർ പാടുന്ന ഗീതഭാഗത്തിന്റെ അഭിനയമായി രൂപാന്തരപ്പെടുകയും എല്ലാവരുടെയും അഭിനയം കൂടിച്ചേർന്ന് നിയതമായ ഒരു ഇതിവൃത്തത്തിന്റെ ആവിഷ്കരണമായിത്തീരുകയും ചെയ്തു. അതോടുകൂടി അനുഷ്ഠാനം നാടകമായിത്തീർന്നു. കാലാന്തരത്തിൽ ഇപ്രകാരം ഒരു സംഘം കലാകാരന്മാർ കൂടിച്ചേർന്ന് പാട്ടിലും സംഭാഷണത്തിലും രംഗചലനങ്ങളിലും കൂടി ഇതിവൃത്തം അവതരിപ്പിക്കുന്ന നാടകകല രൂപംപ്രാപിച്ചു.
പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ആ അഗ്നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു. ദേവതാസ്തുതിപരങ്ങളും പ്രാർഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം, ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങൾ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങൾ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തിൽ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന 'നോ', 'കബൂക്കി' എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു.
പ്രാചീനകാലം
ബി.സി. 1500-നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നാലും അഞ്ചും ശതകങ്ങളിൽ അവിടുത്തെ നാടകം പൂർണ വളർച്ച പ്രാപിച്ചിരുന്നു. നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടിയ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു. നാടകങ്ങളുടെ അവതരണം കണ്ടാസ്വദിക്കാൻ ജനസാമാന്യം തടിച്ചുകൂടാറുണ്ടായിരുന്നു. അവതരണം നടന്നിരുന്നത് സ്റ്റേഡിയത്തിനു സദൃശവും വൃത്താകാരവുമായ സ്ഥലത്ത് (Amphitheatre) ആണ്. അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങൾ നിർമിച്ചുവന്നു. ഈ സ്ഥലത്തിന് മേൽക്കൂരയോ അടച്ചുകെട്ടോ ഉണ്ടായിരുന്നില്ല. ആളുകൾക്കുള്ള ഇരിപ്പിടങ്ങളുടെ എതിർവശത്ത് പൊക്കമേറിയ ഒരു രംഗവേദി നിർമ്മിക്കപ്പെട്ടിരുന്നു. ആ വേദിയിൽ നിന്നാണ് നടന്മാർ അഭിനയം നടത്തിവന്നത്. രംഗവേദിയുടെ മുൻവശത്ത് താഴെ ഒരു ഗായകസംഘം നാടകാവതരണവേളയിൽ നിലയുറപ്പിച്ചുവന്നു. നാടകത്തിലെ ഓരോ രംഗവും അവസാനിക്കുമ്പോൾ അതിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗായകസംഘം വികാരനിർഭരമായ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. ഈ സംഘത്തെ കോറസ് (Chorus)എന്നാണ് പറഞ്ഞുവന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താനുള്ള ഉപാധി ആയിരുന്നു കോറസിന്റെ ഗാനാലാപം.
നാടകമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുക പതിവായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളും നാടകകൃത്തിനും നടീനടന്മാർക്കും നൽകിയിരുന്ന പ്രോത്സാഹനവുമാണ് നാടകത്തിന്റെ വളർച്ചയ്ക്ക് പ്രചോദനമായത്.
ഗ്രീക്ക് നാടകം
ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ക്രിസ്തുവിനു മുൻപ് 534 ൽ ഏഥൻസിൽ നടന്നിരുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതായിരുന്നു. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന് തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഏഥൻസിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററിൽ വച്ചായിരുന്നു ഗ്രീക്കുകാർ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. ഈ ഡയോണിസസിൽ 14000 പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ ഓർക്കസ്ട്ര എന്നാണ് വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു. ദുരന്തനാടകം(Tragedy), ആക്ഷേപഹാസ്യ നാടകം(Satyr Plays),
ശുഭാന്ത്യ നാടകം(Comedies) എന്നിവയാണ് അവ. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത്
ഈസ്കിലസ്, സോഫോക്ളീസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനിസ് തുടങ്ങിയ അവിസ്മരണീയരായ നാടകകൃത്തുക്കളുടെ സാന്നിധ്യം ഈ പ്രാചീന യവന നാടകവേദിയെ നാടകകലയുടെയും സാഹിത്യത്തിന്റെയും സർവകാലമാതൃകയാക്കി. പ്രാചീന ഗ്രീസിൽ ട്രാജഡികളും കോമഡികളും ഒരുപോലെ പ്രോത്സാഹനം ആർജിക്കുകയും വികസിക്കുകയും ചെയ്തെങ്കിലും ട്രാജഡികളാണ് പില്ക്കാലത്ത് കൂടുതൽ സമാദരണീയങ്ങളായിത്തീർന്നത്. ഗ്രീക്കുട്രാജഡികൾ വിവിധ രൂപങ്ങളിൽ പില്ക്കാല നാടകസാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട്. പൊയറ്റിക്സ് എന്ന അതിപ്രധാനമായ ഗ്രന്ഥം രചിച്ച അരിസ്റ്റോട്ടൽ എന്ന യവനചിന്തകൻ ട്രാജഡിയിലെ ഇതിവൃത്തങ്ങൾക്കാണ് പരമപ്രാധാന്യം കല്പിക്കുന്നത്. ട്രാജഡിയിലെ മൂന്നുതരം ഐക്യം (Triple unities) അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. സമയം സംബന്ധിച്ച ഐക്യം (Unity of Time) ആണ് അവയിൽ ഒന്നാമത്തേത്. അതായത് നാടകത്തിലെ സംഭവങ്ങളെല്ലാം നാടകാവതരണത്തിനുവേണ്ടി വരുന്ന സമയപരിധിക്കുള്ളിലോ ഇരുപത്തിനാലുമണിക്കൂറിനുള്ളിലോ നടക്കുന്നവ ആയിരിക്കണം. രണ്ടാമത്തേത് സ്ഥലപരമായ ഐക്യം (Unity of place). നാടകത്തിൽ ചിത്രീകരിക്കുന്ന സകല സംഭവങ്ങളും പലേടത്തുവച്ച് നടക്കുന്നവ ആകരുത്. മുന്നാമത്തേത് ക്രിയാംശത്തിന്റെ ഐക്യം (Unity of action) മർമപ്രധാനമായ ഒരു സംഭവത്തിന്റെ വികാസപരിണാമങ്ങളായിരിക്കണം നാടകത്തിൽ ചിത്രീകരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ഒരു സ്ഥലത്തുതന്നെയാണ് ക്രിയ (action)നടക്കുന്നത്. അങ്കങ്ങളായോ (acts) രംഗങ്ങളായോ (scenes) തിരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗ്രീക്കുനാടകം സ്ഥലപരമായ ഐക്യം (Unity of place) പാലിച്ചേ മതിയാകൂ. പല വ്യത്യസ്ത സംഭവങ്ങളുടെ പരമ്പര ഒരേ നാടകത്തിൽ കൂട്ടിയിണക്കരുത്. പില്ക്കാലത്തും പാശ്ചാത്യസാഹിത്യത്തിൽ ട്രാജഡികൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ മിക്കപ്പോഴും ഈ ഐക്യങ്ങൾ പാലിച്ചിരുന്നില്ല. ഗ്രീസിൽ നിന്ന് നാടകം പിന്നീട് റോമിലെത്തി, റോമാസാമ്രാജ്യത്തിന്റെ വികാസം നാടകകലയെ ഉണർത്തിയെങ്കിലും ക്രൈസ്തവമതത്തിന്റെ വ്യാപനം അതിനെ ഏറെ തളർത്തുകയുണ്ടായി.
ദുരന്തനാടകം (Tragedy)
എല്ലാ ഗ്രീക്ക് ദുരന്തനാടകങ്ങളും മിത്തുകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയായിരുന്നു. അതിലെ കേന്ദ്രകഥാപാത്രം ആദ്യവസാനം ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങളാൽ വേട്ടയാടപ്പെടുന്നവനായിരുന്നു. സാധാരണ മനുഷ്യരേക്കാൾ പ്രാഗല്ഭ്യവും സ്വഭാവവൈശിഷ്ട്യവുമുള്ള വ്യക്തികൾ തങ്ങളുടെ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു ദൗർബല്യം (Hamartia or tragic flaw) മൂലം പരാജയപ്പെടുകയും പരിഹാസ്യരായിത്തീരുകയും അവരുടെ ജീവിതം പൂർണമായ തകർച്ചയിൽ കലാശിക്കുകയും ചെയ്യുന്ന കഥയാണ് ട്രാജഡിയിൽ ചിത്രീകരിക്കാറുണ്ടായിരുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയാണ് ഉത്തമോദാഹരണം.
ഇത്തരം നാടകങ്ങളിൽ വേദിയിൽ മൂന്ന് അഭിനേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ഈ അഭിനേതാക്കൾ മുഖംമൂടി അണിയുകയായിരുന്നു. മാത്രവുമല്ല നാടകങ്ങളിൽ സ്ത്രീകൾ അഭിനയിക്കുമായിരുന്നില്ല. അതിനുപകരം പുരുഷന്മാർ സ്ത്രീ വേഷത്തിൽ അഭിനയിക്കുകയായിരുന്നു.
ഇത്തരം നാടകങ്ങൾ കണ്ട് വികാരതരളിതരായിത്തീരുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വികാരവിരേചനം (Catharsis) നടക്കുന്നു എന്നാണ് ട്രാജഡികളെ വ്യാഖ്യാനിച്ചുകൊണ്ട് ഗ്രന്ഥമെഴുതിയ അരിസ്റ്റോട്ടിൽ എന്ന പണ്ഡിതൻ രേഖപ്പെടുത്തിയിട്ടുള്ളത്.
ക്രി.മു. 525 ൽ ഏഥൻസിൽ ജനിച്ച് ഈസ്കിലസ് ആണ് ദുരന്തനാടകപ്രസ്ഥാനത്തിൻറെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. അദ്ദേഹം മൂന്ന് ദുരന്തനാടകങ്ങൾ ചേർന്ന ട്രെലജി(Tralogy)യുടെ സ്ഥാപകനായും അറിയപ്പെടുന്നു. ഇന്ന് ലഭ്യമായ ഈസ്കിലസിൻറെ ഏക ട്രിലജിയാണ് ഒറസ്റ്റിയ. ഈ ട്രിലജിയിൽ ആഗ്മെംനൻ, ചോഫേറി, യൂമെനിഡസ് എന്നിങ്ങനെ മൂന്ന് ദുരന്തനാടകങ്ങൾ ഉണ്ടായിരുന്നു. ഈസ്കിലസ് വേദിയിൽ രണ്ട് കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മറ്റൊരു ദുരന്തനാടകകൃത്തായിരുന്ന സോഫോക്ലീസ് ക്രി.മു. 465ൽ ഏഥൻസിൽ ജനിച്ചു. ഈസ്കിലസിനെ അപേക്ഷിച്ച് കൂടുതലായി നാടകഘടനയിലും വികാസത്തിലും നാടകാന്ത്യത്തിലും മികച്ചവയായിരുന്നു സോഫോക്ലീസിൻറെ നാടകങ്ങൾ. സോഫോക്ലീസാണ് വേദിയിൽ കഥാപത്രങ്ങളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നാക്കി ഉയർത്തിയത്. ഇദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ ദുരന്തനാടകമായിരുന്നു ഈഡിപ്പസ് രാജാവ്. വുമൺ ഓഫ് ട്രാക്കീസ്, ഇലക്ട്രാ, ഫിലോക റ്റൈറ്റസ്, അജാക്സ് തുടങ്ങിയവ സോഫോക്ലീസിൻറെ പ്രധാന നാടങ്ങൾ.
ക്രി.മു. 480 - കളിൽ ജനിച്ച മറ്റൊരു ദുരന്തനാടകകൃത്തായിരുന്നു യൂറിപ്പിഡെസ്. സ്വാഭാവികത ആയിരുന്നു അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് മറ്റുള്ള നാടകങ്ങളിൽ നിന്നുമുള്ള പ്രധാന വ്യത്യാസം. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് കഴിഞ്ഞിരുന്നു. മീഡിയ, അൽസെസ്റ്റിസ്, ഹിപ്പോലൈറ്റ്സ്, ആൻഡ്രൊമക്കി, ഇയോൺ, സൈക്ലോപ്സ് എന്നിവയാണ് യൂറിപ്പിഡെസിൻറെ പ്രധാന നാടകങ്ങൾ. ഇതിൽ സൈക്ലോപ്സ് ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു.
ഈസ്കിലസ്, സോഫോക്ലീസ്, യൂറിപ്പിഡെസ് എന്നിവരെ ഗ്രീക്ക് നാടകത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.
ആക്ഷേപഹാസ്യ നാടകങ്ങൾ(Satyre Plays)
ഡയോണീഷ്യയിലെ നാടകമത്സരങ്ങളിൽ ദുരന്തനാടകങ്ങളുടെ കൂടെ അവതരിപ്പിച്ചിരുന്ന മറ്റൊരു നാടകരീതിയാണ് ആക്ഷേപഹാസ്യ നാടകങ്ങൾ. ഇത്തരം നാടകങ്ങളിൽ ഗ്രീക്ക് മിത്തുകളുടെ ഹാസ്യരൂപങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തരം നാടകങ്ങൾ ക്രി.മു. 200 ഓടെ ഗ്രീക്ക് നാടകങ്ങളുടെ തകർച്ചയുടെ ഫലമായി അപ്രത്യക്ഷമാക്കപ്പെട്ടു.
ഇത്തരം നാടകങ്ങളുടെ ഏറ്റവും വലിയ നാടകകൃത്തായിരുന്നു കോറിലസ്. അതുപോലെ മറ്റൊരു ആക്ഷേപഹാസ്യ നാടകകൃത്തായിരുന്നു പ്രറ്റിനസ്.
ഒരു ട്രെലജിയും ഒരു ആക്ഷേപഹാസ്യനാടകവും ചേരുമ്പോൾ അതിനെ ടെട്രലജി(Tetralogy ) എന്ന് വിളിക്കുന്നു.
ശുഭാന്ത നാടകങ്ങൾ (Comedies)
കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നർത്ഥമുള്ള കൊമോയ്ഡിയ(Komoidia) എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ്. പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പഴയ കോമഡികൾ ക്രി.മു. 400ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ്. കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ്.
സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളും അവരുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങളും ചിത്രീകരിച്ച് ആസ്വാദകരെ ഹാസ്യരസത്തിൽ മുഴുകിക്കുന്ന നാടകങ്ങളായിരുന്നു ശുഭാന്തനാടകങ്ങൾ. പരിഹാസത്തിലൂടെ പൗരന്മാരുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വൈകല്യങ്ങൾ വെളിപ്പെടുത്തുന്ന നാടകങ്ങളായിരുന്നു അവ. അവയിലെ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരുടെ തനിപ്പകർപ്പുകൾ അല്ലെന്നും അതിശയോക്തിപരമായ പുനഃസൃഷ്ടികളാണ് എന്നും കാണിക്കാൻ കോമഡിയിലെ നടന്മാർ മുഖംമൂടികൾ ധരിക്കാറുണ്ടായിരുന്നു
ക്രി.മു. 448 ൽ ജനിച്ച അരിസ്റ്റോഫനിസ് രചിച്ചവ പഴയ കോമഡികളിൽ പെടുന്നു. അക്കാർണിയൻസ്, നൈറ്റ്സ്, ക്ലൗഡ്സ്, വാസ്പ്സ്, ബേർഡ്സ്, ലിസി സ്ട്രാറ്റ, തെസ്മോ ഫോറിയാസുസെ, എക്ലൈസിയാസുസെ, പ്ലൂട്ടസ് എന്നിവയാണ് അരിസ്റ്റോഫനിസ് രചിച്ചിട്ടുള്ളതിൽ ഇന്ന് നിലവിലുള്ള കൃതികൾ. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ഇദ്ദേഹത്തിൻറെ കൃതികളിലെ സവിശേഷതകൾ.
ക്രി.മു. 320 മുതൽ 250 വരെയുള്ള കാലഘട്ടങ്ങളിൽ ശുഭാന്ത നാടകങ്ങളിൽ ഉണ്ടായ രണ്ടാമത്തെ വിഭാഗമാണ് പുതിയ കോമഡികൾ എന്നറിയപ്പെടുന്നത്. പുതിയ കോമഡികളിൽ പ്രധാന നാടകകത്തായിരുന്നു ദ് ക്രൗച്ച് എന്ന നാടകം രചിച്ച മെനാൻഡർ. ആ കാലഘട്ടങ്ങളിലെ മധ്യവർഗ്ഗ സമൂഹത്തിൻറെ പ്രശ്നങ്ങളായിരുന്നു പുതിയ കോമഡികളുടെ ഇതിവൃത്തം.
ഈ രണ്ട് കാലഘട്ടങ്ങൾക്കും ഇടയിലായി ക്രി.മു. 390 മുതൽ 320 വരെയുള്ള കാലത്തിലെ കോമഡികളിൽ നാടകങ്ങളിലെ വിഷയങ്ങൾ മിത്തുകളിൽ നിന്നും മാറി രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു.
റോമൻ നാടകം
ക്രി.മു.200 നുശേഷം ഗ്രീക്ക് നാടകത്തിൻറെ പതനത്തോട് കൂടി റോമിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. റൊമൻ നാടകവേദികളിൽ ദുരന്തനാടകങ്ങളേക്കാൾ ജനപ്രീതി ശുഭാന്തനാടകങ്ങൾക്കായിരുന്നു. ക്രി.മു.240 കളിൽ റോമിൽ ദുരന്തനാടകം അവതരിപ്പിച്ച്വരിൽ പ്രധാനിയായിരുന്നു ലിവിയസ് ആൻഡ്രോണിക്സ്. എങ്കിലും മറ്റൊരു പ്രധാന റോമൻ നാടകകൃത്ത് ആയിരുന്നു ലൂഷ്യസ് അനീയസ് സെനക്കെ. ഇദ്ദേഹത്തിൻറെ നാടകങ്ങൾ ഗ്രീക്ക് നാടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയായിരുന്നു. അദ്ദേഹത്തിൻറെ നാടകങ്ങളിലെ ഏറ്റവും പ്രധാന പ്രത്യേകത അഞ്ചങ്കസംവിധാനം. പ്രതികാരം, മാന്ത്രികത, പ്രേതം എന്നീ വിഷയങ്ങൾ അദ്ദേഹത്തിൻറെ രചനകളിൽ ഉൾപ്പെടുത്തിയിരുന്നു.
പിന്നീടുണ്ടായ നവോത്ഥാന നാടക കാലത്ത് സെനക്കെയുടെ രചനകൾ സ്വാധീനം ചെലുത്തിരുന്നു.
ഗ്രീക്കിലെ പുതിയ കോമഡി നാടകങ്ങളെ അടിസ്ഥാനമാക്കി ടെറെൻസ്, പ്ലൗട്ടസ് എന്നീ നാടകകൃത്തുക്കൾ റോമിൽ കോമഡികൾ രചിച്ചു. ഇത്തരം നാടകങ്ങളിൽ തെറ്റിദ്ധാരണയായിരുന്നു പ്രധാന വിഷയം. ഇവയിൽ ടെറെൻസിൻറെ നാടകങ്ങളിൽ ചിന്താനർമ്മത്തിനായിരുന്നു മുൻതൂക്കം.
റോമൻ നാടകവേദികളിൽ ശുഭാന്ത, ദുരന്ത നാടകങ്ങൾ കൂടാതെ മൈം(Mime) പൻറോമൈം(Pantomime) എന്നീ നാടകരൂപങ്ങളും ആവിർഭവിച്ചു. മതപരവും ഭരണപരവുമായ മാറ്റങ്ങൾ റോമൻ നാടങ്ങളുടെ തകർച്ചയ്ക്ക് കരണമായെന്ന് കരുതപ്പെടുന്നു. ക്രി.വ. 533 ലാണ് പ്രാചീന റോമൻ നാടകാവതരണം നടന്നത്.
മധ്യകാലം
റോമാ സാമ്രാജ്യത്തോടൊപ്പം ക്രിസ്തുമതം യുറോപ്പ് മുഴുവൻ വ്യാപിച്ചത് നാടകകലയുടെ തളർച്ചയ്ക്കു കാരണമായിത്തീർന്നു. ക്രൈസ്തവസഭ മതവിശ്വാസികളെ അഭിനയത്തിൽ നിന്നു കർശനമായി വിലക്കുകയുണ്ടായി. ആ കാലഘട്ടത്തിലെ യൂറോപ്യൻ നാടകാവതരണം സാമൂഹികാഘോഷങ്ങളിലും പ്രഭുക്കന്മാർ അതിഥികൾക്കായി ഒരുക്കിയിരുന്ന സത്കാരസദസ്സുകളിലുമുള്ള സംഗീതാലാപനത്തോടു കൂടിയ നൃത്തനൃത്യങ്ങളിൽ ഒതുങ്ങിനിന്നു. അതിനാൽ ഈ സാഹചര്യങ്ങളുടെ നടുവിൽ അഭിനയത്തിനുവേണ്ടിയുള്ള നാടകരചന നാമമാത്രമായി. മികച്ച നാടകങ്ങൾ സാഹിത്യ കൃതികൾ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. നാടകാവതരണം തീരെ കുറഞ്ഞു. മധ്യകാലത്ത് നാടകാവതരണം തുടങ്ങിയത് ക്രൈസ്തവദേവാലയങ്ങളുടെ ഉള്ളിലായിരുന്നു. പിന്നീട് അതു പള്ളിമുറ്റത്തേക്കു മാറി. ചന്തസ്ഥലങ്ങളിൽ ബൂത്ത് സ്റ്റേജുകൾ ക്രമീകരിച്ച് നാടകങ്ങൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. ഗിൽഡ് ഹാളുകളും (Guild Halls) നാടകവേദികളായി മാറി.
റോമാസാമ്രാജ്യത്തിന്റെ പതനത്തിനും നവോത്ഥാനകാലത്തിനുമിടയിലുള്ള ഏതാണ്ട് പത്ത് നൂറ്റാണ്ടുകൾ യൂറോപ്യൻ നാടകവേദിയുടെ ജീർണകാലഘട്ടമായിരുന്നു. അശ്ളീലത്തിലേക്ക് കൂപ്പുകുത്തിയ നാടകാവതരണങ്ങളെ ക്രൈസ്തവമതം സമ്പൂർണമായി എതിർക്കുകതന്നെ ചെയ്തു. മധ്യകാലത്ത് യുറോപ്പിലെ നാടകവേദിയിലുണ്ടായ എടുത്തുപറയത്തക്ക സംഭവവികാസം ക്രൈസ്തവ മതവിശ്വാസത്തോട് ഗാഢമായി ബന്ധപ്പെട്ട 'മിറക്കിൾ പ്ലേ'(Miracle Play)യുടെ ആവിർഭാവവും പ്രചാരവുമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന നാടകകൃതികളും നാടകാവതരണങ്ങളും മതവിശ്വാസപ്രചാരണത്തിന് സഹായകമായിരുന്നു എന്നതാണ് ഇതിനു കാരണം. എങ്കിലും മിറക്കിൾ പ്ലേയുടെ അവതരണം എല്ലായിടത്തും ഒരുപോലെ കലാപരമായിരുന്നില്ല. അവയുടെ ഭാഷയിലും രചനാരീതിയിലും അവതരണരീതിയിലും സംഭവിച്ച പരിണാമം ദേശീയസ്വഭാവമുള്ള നാടകങ്ങളുടെ ആവിർഭാവത്തിന് വഴിതെളിച്ചു. ബൈബിളിലെ അത്ഭുതകഥകൾ പ്രമേയമാക്കുന്ന മിറക്കിൾ പ്ലേകളോടൊപ്പംതന്നെ മിസ്റ്ററി പ്ലേകളും (Mystery Play) അരങ്ങിലെത്തി. കന്യകാപുത്രനായി ക്രിസ്തു ജനിച്ചത്, ത്രിത്വ വിശ്വാസം തുടങ്ങിയ ഗഹനങ്ങളായ ദിവ്യരഹസ്യങ്ങളെ ആധാരമാക്കിയുള്ളവയാണ് മിസ്റ്ററി പ്ലേകൾ. സദ്ഗുണങ്ങളും ദുർഗുണങ്ങളും കഥാപാത്രങ്ങളായി വരുന്ന മൊറാലിറ്റി പ്ലേകളും (Morality Play) ഇക്കാലത്ത് അവതരിപ്പിച്ചു വന്നു. ഇന്റർലൂഡുകളാണ് (Interlude) മറ്റൊരിനം. ഒരു നാടകം വേദിയിൽ നടക്കുമ്പോൾ രണ്ടങ്കങ്ങൾക്കിടയിലുള്ള സമയത്ത് അവതരിപ്പിക്കുന്നതിനുള്ളതാണ് ഇന്റർലൂഡ്. എന്നാൽ ഇത് നാടകം തുടങ്ങുന്നതിനുമുമ്പോ പിമ്പോ വേണമെങ്കിലും അവതരിപ്പിക്കാവുന്നതാണ്. ഇതിനുപുറമേ മറ്റു കലാപരിപാടികൾക്കിടയിലും വിരുന്നുകൾക്കിടയിലും ഉള്ള സമയത്തും ഇന്റർലൂഡിന് വേദി ഒരുങ്ങിയിരുന്നു. ക്രൈസ്തവസഭയുടെ അനുഗ്രഹത്തോടെ വളർന്ന മധ്യകാല നാടകകലയ്ക്കെതിരായ ചില പ്രതിഷേധങ്ങളും അക്കാലത്തുണ്ടായി. അധ്യാപകരും അഭിഭാഷകരുമടങ്ങിയ ബുദ്ധിജീവിവർഗമാണ് അതിന് നേതൃത്വം നല്കിയത്. അങ്ങനെ പിറന്ന ചില പ്രതിഷേധാത്മക നാടകങ്ങൾക്ക് നല്ല ഉദാഹരണമാണ് ദ് ഫീസ്റ്റ് ഒഫ് ഏൻ ആസ് (ഒരു കഴുതയുടെ സദ്യ). അക്കാലത്തെ വൈദികരുടെ ജീവിതരീതികളെയും പൗരോഹിത്യകർമങ്ങളെയും പരിഹസിക്കുന്ന ഒരു നാടകമായിരുന്നു അത്.
നവോത്ഥാന നാടകം
ക്രി.വ. 1500 കളിൽ ഗ്രീക്ക് റോമൻ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ് നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത്. ഇതുമൂലം നാടകരംഗത്തും മാറ്റങ്ങൾ ഉണ്ടാവുകയും, അർസ്റ്റോട്ടിലിൻറെ പോയറ്റിക്സ് , ഹൊറേസിൻറെ ആർട്ട് ഓഫ് പൊയട്രിഎന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളെ നിയോ ക്ലാസിക്സിസം എന്ന് അറിയപ്പെട്ടിരുന്നു.
നവോത്ഥാനകാലഘട്ടത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും നാടകം രൂപപരമായും ഉള്ളടക്കത്തിന്റെ കാര്യത്തിലും പല പരിവർത്തനങ്ങൾക്കും വിധേയമായി. ഇറ്റലിയിലായിരുന്നു നിർണായകമാറ്റങ്ങൾ ആദ്യമുണ്ടായത്. മനുഷ്യൻ എങ്ങനെയായിരിക്കണമെന്നല്ല എങ്ങനെയിരിക്കുന്നു എന്ന് കാണിച്ചുകൊടുക്കുകയാണ് നാടകധർമം എന്ന് പ്രഖ്യാപിച്ച ഇറ്റാലിയൻ ഹ്യൂമനിസ്റ്റ് നാടകകൃത്തുക്കൾ സമകാലീന ഇറ്റലിയുടെ ഒരു പരിഛേദംതന്നെ അരങ്ങിലെത്തിച്ചു. അത് യൂറോപ്പിലാകമാനം അർഥപൂർണമായ ഒരു നാടകവേദിയുടെ പിറവിക്ക് നിമിത്തമായി.
ശുഭാന്ത ദുരന്ത നാടകങ്ങൾക്ക് പുറമേ ഇറ്റലിയിലെ നാടകമത്സരങ്ങളിൽ, വനദേവതമാരും ഇടയന്മാരും തമ്മിലുള്ള പ്രണയം വിഷയമാക്കി അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു പാസ്റ്ററൽ
ക്രി.വ. 1502 ലും 1508 ലുമായി രചിക്കപ്പെട്ട ലുഡോവിക്കൊ അരിയോസ്റ്റോയുടെ കൃതികളായ ഐ സപ്പോസിറ്റി, കസ്സാറിയ എന്നീ നാടകങ്ങളിലൂടെയാണ് ഇറ്റലിയിൽ നാടകപ്രസ്ഥാനങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിനെ കൂടാതെ ഭരണാധികാരിയും സാഹിത്യകാരനുമായിരുന്ന നിക്കോളാമാക്കി വെല്ലി യുടെ ശുഭാന്ത നാടകമായിരുന്ന ലാ മാൻഡ്രോഗലയും ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഗിയാൻ ഗിയോഗിയോ ട്രിസ്റ്റിനോ രചിച്ച സോഫോ നിസ്ബ ഇറ്റലിയിലെ ആദ്യത്തേതും പ്രശസ്തവുമായ ദുരന്ത നാടകമായിരുന്നു.
രാജസദസ്സുകളിൽ അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു ഇൻറർമെസ്സോ. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പുനരവതരണ ശ്രമത്തിൻറെ ഫലമായി ക്രി.വ. 1590- കളിൽ രൂപം ഇറ്റലിയിൽ രൂപംകൊണ്ട മറ്റൊരു നാടകരൂപമായിരുന്നു ഓപ്പറ. കാലാന്തരത്തിൽ ഇൻറർമെസ്സോ ഓപ്പറയുടെ ഭാഗമാകുകയും 1650 കളോട് കൂടി ഓപ്പറകൾ ഇറ്റലിയിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നാടകരൂപമായി മാറുകയും ചെയ്തു.
പാശ്ചാത്യ നാടകവേദിയിൽ രണ്ടാമതൊരു സുവർണയുഗം ആവിർഭവിച്ചത് ഇംഗ്ളീഷ് നാടകകൃത്തായ [ഷെയ്ക്സ്പിയർ|ഷെയ്ക്സ്പിയറുടെ രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹത്തിന്റെ രചനകൾ ആസ്വാദ്യങ്ങളായിരുന്നു എന്നു മാത്രമല്ല തികച്ചും അഭിനയയോഗ്യങ്ങളും ആയിരുന്നു. പലതും തുടർച്ചയായി വളരെനാൾ ഒരേ നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതകുലജാതർക്കും സാധാരണക്കാർക്കും വേണ്ടി വെവ്വേറെ വേദികളിൽ അവ അവതരിപ്പിക്കുക പതിവായിരുന്നു. ഷെയ്ക്സ്പിയറുടെ നാടകകൃതികളെ ട്രാജഡികൾ, കോമഡികൾ, ചരിത്രനാടകങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കാം. ഗ്രീക്കു ദുരന്തനാടകങ്ങൾക്കു പ്രകൃത്യതീത ശക്തികളുടെ ഇടപെടൽ കാരണമായിരിക്കെ, മനുഷ്യ സ്വഭാവത്തിൽ അന്തർലീനമായ വൈകല്യങ്ങളാണ് ഷെയ്ക്സ്പീരിയൻ ട്രാജഡികൾക്കു മൂലഹേതു. ഷെയ്ക്സ്പിയറുടെ ട്രാജഡികൾ സ്ഥലപരമായും ക്രിയാംശ സംബന്ധമായും കാലസംബന്ധമായുമുള്ള ഐക്യം പുലർത്തുന്നവയല്ല എന്നതാണ് അവയ്ക്ക് ഗ്രീക്ക് ട്രാജഡികളിൽ നിന്നുള്ള മറ്റൊരു വ്യത്യാസം. ദ് ടെംപസ്റ്റ് ഉൾപ്പെടെ ചില നാടകങ്ങൾ ഇതിന് അപവാദമായുണ്ട്. ഷെയ്ക്സ്പിയറുടെ കിങ് ലിയർ, മാക്ബെത്, ഹാംലെറ്റ്, ഒഥല്ലോ തുടങ്ങിയ പല ട്രാജഡികളും ലോകസാഹിത്യത്തിലെയും നാടകവേദിയിലെയും മാസ്റ്റർ പീസുകളായി കരുതപ്പെടുന്നു.
ഷെയ്ക്സ്പിയറിന്റെ സമകാലികരായിരുന്നു ക്രിസ്റ്റഫർ മാർലോയും ബെൻ ജോൺസണും. ഡോ. ഫൗസ്റ്റ് എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കി മാർലൊ രചിച്ച നാടകം (ഡോക്ടർ ഫോസ്റ്റസ്) പ്രത്യേക പരാമർശമർഹിക്കുന്നു. രചനാശില്പത്തിന്റെ സവിശേഷതകൊണ്ട് ഈ നാടകം ലോകപ്രശസ്തിയാർജിച്ചു. കാല്പനികസാഹിത്യത്തിന്റെയും കലയുടെയും ആരംഭഘട്ടത്തിൽ ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് വിഖ്യാത ജെർമൻ സാഹിത്യകാരനായ ഗെയ്ഥെ രചിച്ച കാവ്യനാടകവും (ഫൗസ്റ്റ്) ലോകപ്രശസ്തി ആർജിച്ചിട്ടുള്ളതാണ്.
ദേശീയ നാടകം
ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ് ദേശീയനാടക പ്രസ്ഥാനം. ക്രി.വ. 1580 നും 1642 നും ഇടയിൽ ഇംഗ്ലണ്ടിൽ ആണ് അത്തരം നാടകപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. 1580 മുതൽ 1603 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഒന്നാമൻറെ ഭരണകാലത്തിൻറെ ആദ്യപകുതിയിലും, 1603 മുതൽ 1625 വരെയുള്ള ജയിംസ് രാജാവ് ഒന്നാമൻറെ ഭരണകാലത്തിലും ,അതിനുശേഷം വന്ന ചാൾസ് രാജാവ് ഒന്നാമൻറെ കാലത്തിലുമായി ഇംഗ്ലണ്ടിൽ നിരവധി നാടകങ്ങൾ രചിക്കപ്പെട്ടു. അവയെ എലിസബത്തൻ, ജാക്കോബിയൻ, കരോലിൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
യൂറോപ്യൻ നാടകം
1640 കളിൽ ഇംഗ്ലണ്ട് പാർലമെൻറിൻറെ അധികാരം പ്യൂരിറ്റൻ (Puritan) എന്ന ക്രിസ്തീയ വിഭാഗം പിടിച്ചെടുക്കുകയും 1642 ഓട് കൂടി യൂറോപ്പിലാകെ നാടകശാലകളും നാടകപ്രസ്ഥാനങ്ങളും നിരോധിക്കുകയും ചെയ്തു. അതിനുശേഷം 1660 കളോട്കൂടി ചാൾസ് രണ്ടാമൻ അധികാരത്തിലെത്തുകയും നാടകങ്ങൾ നിയമവിധേയമാക്കുകയും ചെയ്തു. അതിനുശേഷം ആദ്യമായി സ്ത്രീകൾ അഭിനയരംഗത്തേക്ക് വരുകയും ചെയ്തു. വീരോചിത നാടകങ്ങൾ, സെൻറിമെൻറൽ നാടകങ്ങൾ, ബാലഡ് ഓപ്പറ തുടങ്ങിയ പുതിയ നാടകരീതികൾ ഈ കാലയളവിൽ വികാസം പ്രാപിച്ചവയാണ്.
ആധുനികകാലം
യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ചത് മോളിയേ എന്ന പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ്. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ. പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി.
മോളിയറുടെ കാലത്തിനുശേഷം യൂറോപ്യൻ നാടകവേദിയിൽ ഉണ്ടായ ഒരു വലിയ സംഭവം നോർവേക്കാരനായ ഹെന്റിക് ഇബ്സൻ രചിച്ച റിയലിസ്റ്റിക് ഗദ്യനാടകങ്ങളുടെ ആവിർഭാവമാണ്. ലോകനാടകവേദിയിലെ റിയലിസ്റ്റിക് നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ഇബ്സന്റെ ഭൂരിപക്ഷം നാടകങ്ങളും റിയലിസ്റ്റിക് ശൈലിയിൽ സമകാലിക സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നവയാണ്. ഗോസ്റ്റ്സ്, ഡോൾസ് ഹൌസ്, വൈൽഡ് ഡക്ക്, എനിമി ഒഫ് ദ് പീപ്പിൾ എന്നിവ അദ്ദേഹത്തിന്റെ വിഖ്യാത റിയലിസ്റ്റിക് നാടകങ്ങളാണ്. ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇബ്സൻ, റിയലിസ്റ്റിക് നാടകങ്ങളുടെ രചയിതാവ് മാത്രമായിരുന്നില്ല. പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധം മാസ്റ്റർ ബിൽഡർ (രാജശില്പി) എന്ന കൃതിയാണ്. ഇബ്സന്റെ നാടകങ്ങൾക്ക് പൊതുവേയുള്ള ഒരു സവിശേഷത ഗ്രീക്കു ട്രാജഡികളിലെ ക്രിയാംശപരമായ ഐക്യം, കാലസംബന്ധിയായ ഐക്യം, സ്ഥലപരമായ ഐക്യം എന്നിവ ഇവയിൽ പാലിക്കപ്പെടുന്നു എന്നതാണ്.
ഇബ്സന്റെ നാടകങ്ങളെ അധികരിച്ച് ഇബ്സൻ സാരസംഗ്രഹം (ക്വിന്റെസൻസ് ഒഫ് ഇബ്സനിസം) എന്ന ഗ്രന്ഥം എഴുതിയ വിഖ്യാത ഇംഗ്ളീഷ് നാടകകൃത്തായ ബർണാഡ്ഷാ സമകാലിക സാമൂഹികയാഥാർഥ്യങ്ങളെ അധികരിച്ച് ഒട്ടേറെ നാടകങ്ങൾ രചിക്കുകയുണ്ടായി. അവ നാടകവേദിയിൽ വിജയകരമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഷായുടെ അതിപ്രശസ്തങ്ങളായ നാടകങ്ങളാണ് ദി ആപ്പിൾ കാർട്ട്, മാൻ ആൻഡ് സൂപ്പർമാൻ എന്നിവ. എന്നാൽ ക്രിയാംശപ്രധാനമായ ഇബ്സന്റെ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഷായുടെ നാടകങ്ങൾ സംഭാഷണ പ്രധാനങ്ങളാണ്. അവയെല്ലാം നർമരസപ്രധാനങ്ങളും പലപ്പോഴും ഹാസ്യത്മകങ്ങളുമത്രെ. അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്.
ഏകദേശം ഇതേകാലത്ത് സാമൂഹിക യാഥാർഥ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് ശക്തങ്ങളായ ഗദ്യനാടകങ്ങൾ പലതും എഴുതിയിട്ടുള്ള ഇംഗ്ലീഷുകാരനാണ് ജോൺ ഗാൽസ്വർത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാടകം സ്ട്രൈക് (പണിമുടക്ക്) ആണ്. അത് മലയാളത്തിലേക്ക് തർജുമ ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ റിയലിസ്റ്റിക് നാടകകൃത്തുക്കളുടെ കാലത്തിന് അല്പം മുമ്പ് ജീവിച്ചിരുന്ന കലാചിന്തകൻ കൂടിയായ ഓസ്കർ വൈൽഡ് ആണ് ഇംഗ്ലീഷിലെ ഗദ്യനാടകകൃത്തുക്കളിൽ പ്രധാനിയായ ഒരാൾ. അദ്ദേഹത്തിന്റെ നാടകങ്ങൾ പൊതുവേ ഹാസ്യാത്മകങ്ങളായിരുന്നു. സമൂഹത്തിലെ മധ്യവർത്തികളുടെ പൊള്ളത്തരം അനാവരണം ചെയ്യുക എന്നതായിരുന്നു നാടകരചനയിലെ അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന വിഖ്യാതരായ റഷ്യൻ ചെറുകഥാകാരന്മാരിൽ ഒരാളായ ആന്റൺ ചെഖഫ് പ്രഗല്ഭനായ ഒരു നാടകകൃത്തുകൂടി ആയിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളിൽ വച്ച് കൂടുതൽ പ്രസിദ്ധമായ ഒന്ന്, മൂന്നു സഹോദരിമാർ എന്ന കൃതിയാണ്. ഇബ്സന്റെ നാടകങ്ങളുടെ ആവിർഭാവത്തിനു ശേഷം അധികകാലം കഴിയുന്നതിനുമുമ്പുതന്നെ ലോകനാടകസാഹിത്യം റിയലിസത്തിൽ നിന്ന് അകന്നു തുടങ്ങി. അദ്ദേഹത്തിന്റെ പിന്നാലേ രംഗത്തുവന്ന ആഗസ്റ്റ് സ്ട്രിൻബർഗ്, മെറ്റർലിങ്ക് എന്നിവർ നാടകരചനയിൽ യുക്തിയുടെ ഭാഷ വെടിഞ്ഞ് അസാധാരണമായ ഒരു അനുഭൂതിതലം സൃഷ്ടിക്കുന്ന നാടകങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. പില്ക്കാലത്ത് യൂറോപ്പിൽ രൂപം കൊണ്ട നവീനനാടകപ്രവണതകളാണ് അസംബന്ധനാടകം, എപ്പിക് തിയെറ്റർ തുടങ്ങിയവ. ആധുനിക ജീവിതത്തിൽ ആനുഭവവേദ്യമായ പൊരുത്തക്കേടുകളാണ് അസംബന്ധനാടകങ്ങൾക്കാധാരം. മാനവരാശിയുടെ 'മഹാനേട്ടങ്ങൾ' വരുത്തിവച്ച ദുരന്തങ്ങളും ലോകയുദ്ധങ്ങളും സൃഷ്ടിച്ച അസ്തിത്വസമസ്യകളാണ് ഇത്തരം നാടകങ്ങളിൽ ഏറിയും കുറഞ്ഞും ചർച്ച ചെയ്യപ്പെടുന്നത്. യൂജീൻ അയനെസ്കോയുടെ കാണ്ടാമൃഗം, കസേരകൾ എന്നിവ ഈ ഗണത്തിൽ ശ്രദ്ധേയമാണ്. അസംബന്ധനാടകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി ആർജിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകം സാമുവൽ ബെക്കറ്റ് എന്ന നാടകകൃത്തിന്റേതാണ്. നോബൽ സമ്മാനം നേടിയ ഈ കൃതി ലോകത്തിലെ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കടമ്മനിട്ട രാമകൃഷ്ണനാണ് മലയാളത്തിൽ ഇതു തർജുമ ചെയ്തിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച മറ്റൊരു എഴുത്തുകാരൻ അസ്തിത്വവാദിയായ ഷെനെ ആണ്. അസ്തിത്വവാദപരമായ മാനുഷികപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന ആ നാടകങ്ങൾ മനുഷ്യജീവിതത്തിലെ ചില വൈകൃതങ്ങളെയും അസാധാരണ പ്രശ്നങ്ങളെയും ചിത്രീകരിക്കുന്നു. വേലക്കാരികൾ (The Maids) ആണ് ഏറ്റവും നല്ല ഉദാഹരണം. നാടകം നാടകീയമാകരുതെന്നും അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതസത്യങ്ങളും തത്ത്വങ്ങളും ആസ്വാദകരെ ധരിപ്പിക്കുക എന്നതായിരിക്കണം നാടകത്തിന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ട ബെർടോൾഡ് ബ്രെഹ്ത് എപ്പിക് നാടകം എന്നൊരു നാടകരൂപം ആവിഷ്കരിക്കുകയും അതിനു യോജിച്ച നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയും ചെയ്തു. പ്രേക്ഷകന് അരങ്ങിലെ സംഭവങ്ങളോടു വികാരപരമായ സാത്മീകരണം ഉണ്ടാകരുതെന്നും ബൗദ്ധികമായ അന്യവത്കരണം നിലനിർത്തി വിമർശനാത്മകമായി വിലയിരുത്താൻ കഴിയണമെന്നും ബ്രഹ്ത് സ്വന്തം രചനകളിലൂടെ തെളിയിച്ചു. സാമൂഹിക മാറ്റത്തിന് പ്രേക്ഷകനെ ബോധവാനാക്കാനുള്ള പ്രകടനവേദിയാണ് അദ്ദേഹത്തിന് അരങ്ങ്. ത്രിപെനി ഓപ്പറ, കോക്കേഷ്യൻ ചാക്ക് സർക്കിൾ, സെറ്റ്സ്വാനിലെ നല്ല സ്ത്രീ, പുന്തിലയും ശിങ്കിടിയും, മദർ കറേജും അവരുടെ മകളും തുടങ്ങിയ അനവധി നാടകങ്ങളിലൂടെ ബ്രഹ്ത് തന്റെ സിദ്ധാന്തം ആവിഷ്കരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ നാടകവേദിയും സജീവമായിരുന്നു. അവിടുത്തെ നാടകപ്രേമികളുടെ താത്പര്യത്തിനൊത്ത നാടകങ്ങളാണ് അവിടെ കൂടുതൽ ഉണ്ടാകുകയും പ്രചരിക്കുകയും ചെയ്തിട്ടുള്ളത്. ഏ സ്ട്രീറ്റ് കാർ നെയ്ംമ്ഡ് ഡിസയർ, ദ് ഗ്ളാസ് മെനാജറി എന്നീ നാടകങ്ങൾ രചിച്ച ടെനിസി വില്യംസ്, ദ് ഹെയറി എയ്പ്, ദി എംപറർ ജോൺസ് തുടങ്ങിയ നാടകങ്ങളുടെ കർത്താവായ യൂജിൻ ഒനീൽ, ദ് സൂ സ്റ്റോറിയുടെ രചയിതാവായ എഡ്വേഡ് ആൽബി, ഓൾ മൈ സൺസും മറ്റും എഴുതിയ ആർതർ മില്ലർ തുടങ്ങിയവരാണ് അമേരിക്കൻ നാടകവേദിയിലെ പ്രശസ്തർ.
നാടകവും സിനിമയും
സ്ഥലകാലബദ്ധമായ രംഗകലയാണ് നാടകം. എന്നാൽ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീർക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. മുൻകൂറായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ചപ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു. നാടകപ്രേക്ഷകൻ സ്വതന്ത്രനും, സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീണ്ടേണ്ടവനുമാണ് എന്നർഥം. രംഗവേദിയുടെ പരിമിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാലവ്യാഖ്യാനങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട്. നാടകാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാടകമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കല്പത്തിനപ്പുറത്തേക്ക് സ്വതന്ത്രമായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയുകയുമില്ല. അതുപോലെ സിനിമയെ നാടകവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്. നിരവധി സ്ഥലങ്ങളുടെ, സന്ദർഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങളുടെ പകർപ്പാണ് സിനിമ. എന്നാൽ നാടകം, അതിന്റേതായ ഒരു സ്വകാര്യസ്ഥലത്തേക്ക്, അവതരണത്തിന്റെ ടെക്നിക്കിലൂടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വർത്തമാനത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. സിനിമയിൽ, ഭൂതകാലത്തെ വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം, വായനക്കാരന്റെ സൌകര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ, ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു. സിനിമയും അതുപോലെയാണെന്ന് ചുരുക്കം. നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട്. ക്ളോസപ്പ്, മിഡ് ഷോട്ട്, ലോങ് ഷോട്ട് തുടങ്ങിയ സങ്കേതങ്ങളിലൂടെ നടന്റെ 'ചലനങ്ങളാ'ണ് ക്യാമറയിൽ പകർത്തുന്നത്. ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേത്. അതേസമയം, നാടകത്തിൽ സമഗ്രവും, അർപ്പണസന്നദ്ധവുമായ 'ആക്റ്റിങ്ങാ'ണ് നടൻ കാഴ്ചവക്കുന്നത്. ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത്. സിനിമാചിത്രീകരണം, സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൌകര്യപൂർവം നടത്താൻ കഴിയും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലൂടെ, കഥാനൈരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനിവാര്യമാണ്. ഒരു പ്രാവശ്യം, പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാവില്ല. എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം, റീ-ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവുന്നതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യവുമാണ്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കുന്നത്.
അഭിപ്രായങ്ങൾ
ലോകം ഒരു വലിയ വേദിയും, എല്ലാമനുഷ്യരും അതിലെ നടീനടന്മാരുമാണ്. (വില്യം ഷേക്സ്പിയർ, ആസ് യൂ ലൈക്ക് ഇറ്റ്)
മാനവ സമൂഹത്തിൻറെ ഏറ്റവും പ്രാചീനമായ കലാരൂപമാണ് നാടകം. (ഏണസ്റ്റ് ഫിഷർ, ദി നെസ്സസ്സിറ്റി ഓഫ് ആർട്ട്)
ഇതും കാണുക
നാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾ
നാടകസിദ്ധാന്തങ്ങൾ
വിവിധയിനം നാടകങ്ങൾ
നാടകചരിത്രം വിവിധ രാജ്യങ്ങളിൽ
ഇന്ത്യൻ നാടകവേദി
നാടക കലാകാരന്മാർ
പുറത്തേക്കുള്ള കണ്ണികൾ
നാടക ചരിത്രം
വിവിധ കാലഘട്ടങ്ങളിലെ നാടക ചരിത്രം
നാടകവും ഷേക്സ്പിയറും
പൗരാണിക ഗ്രീക്ക് നാടവും ചരിത്രവും
ഇൻഡ്യൻ നാടക ചരിത്രം
കേരളത്തിലെ നാടക ചരിത്രം
മൈം എന്ന കലാരൂപത്തെക്കുറിച്ച്
വിഭാഗം:കല |
ജൂൺ 11 | https://ml.wikipedia.org/wiki/ജൂൺ_11 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162(അധിവർഷത്തിൽ 163)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1580 - യുവൻ ഡ ഗരായ് ബ്യൂണസ് അയേർസ് നഗരം സ്ഥാപിച്ചു.
1788 - റഷ്യൻ പര്യവേഷകൻ ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.
1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.
1901 - കുക്ക് ദ്വീപുകൾ, ന്യൂസീലാന്റിന്റെ ഭാഗമായി.
1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടിത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.
1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.
1945 - കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോൺ മക്കെൻസീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം
2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
2008 - മഹാകവി പാലാ നാരായണൻ നായർ അന്തരിച്ചു
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 11 |
ജൂൺ 10 | https://ml.wikipedia.org/wiki/ജൂൺ_10 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
<onlyinclude>
1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജനനം
1922 - ജൂഡി ഗാർലാന്റ് അമേരിക്കൻ നടി, ഗായിക
1927 - യൂജിൻ പാർക്കർ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റ്
1938 - രാഹുൽ ബജാജ് ഇന്ത്യൻ ബിസിനസ്സുകാരൻ
1960 - നന്ദമൂരി ബാലകൃഷ്ണ തെലുങ്ക് സിനിമാ നടൻ
മരണം
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 10 |
ജൂൺ 9 | https://ml.wikipedia.org/wiki/ജൂൺ_9 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 9 വർഷത്തിലെ 160(അധിവർഷത്തിൽ 161)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
68 - റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു.
1923 - പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.
1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.
1959 - ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.
ജന്മദിനങ്ങൾ
1672 – റഷ്യയിലെ പീറ്റർ ഒന്നാമൻ റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ് (മരണം. 1725)
1781 – ജോർജ് സ്‌റ്റീഫെൻസൻ, ഇംഗ്‌ളണ്ടിലെ മെക്കാനിക്കൽ എന്ജിനീയർ (മരണം. 1848)
1843 – ബർത്താ വോൺ സുട്ട്ണർ, സമാധാനപ്രവർത്തക, നോവലിസ്റ്റ് (മരണം. 1914)
1915 – ലെസ് പോൾ, അമേരിക്കൻ ഗിറ്റാറിസ്റ്റ് (മരണം. 2009)
1949 – കിരൺ ബേദി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ
1963 – ജോണി ഡെപ്പ്, അമേരിക്കൻ അഭിനേതാവ്
1975 – ആൻഡ്രൂ സൈമണ്ട്സ്, ഓസ്ട്രേലിയൻ ക്രിക്കറ്റർ
1977 – അമീഷാ പട്ടേൽ, ഇന്ത്യൻ അഭിനേത്രി
1985 – സോനം കപൂർ, ഇന്ത്യൻ അഭിനേത്രി
ചരമവാർഷികങ്ങൾ
373 – വിശുദ്ധ അപ്രേം,സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്നു വിശുദ്ധ അപ്രേം. (ജനനം. 306)
1870 – ചാൾസ് ഡിക്കെൻസ്, ഇംഗ്ലീഷ് നോവലിസ്റ്റ് (ജനനം. 1812)
1969 – മിസ് കുമാരി,മലയാളചലച്ചിത്ര അഭിനേത്രി.(ജനനം 1932)
1994 – യാൻ ടിൻബർജെൻ, ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ (ജനനം. 1903)
2011 – എം.എഫ്. ഹുസൈൻ, ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരൻ.(ജനനം. 1915)
2022 – മാറ്റ് സിമ്മർമാൻ, കനേഡിയൻ നടൻ.(ജനനം. 1915)
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 9 |
ജൂൺ 8 | https://ml.wikipedia.org/wiki/ജൂൺ_8 | ജൂൺ 8 ലോക സമുദ്ര
ദിനം
ചരിത്രസംഭവങ്ങൾ
68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു
ജനനം
1921 - ഇൻഡോനേഷ്യൻ പ്രസിഡന്റ് സുഹാർത്തോയുടെ ജന്മദിനം
1975 - ഹിന്ദി ചലച്ചിത്ര നടി ശിൽപ്പ ഷെട്ടിയുടെ ജന്മദിനം
മരണം
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 8 |
ജൂൺ 1 | https://ml.wikipedia.org/wiki/ജൂൺ_1 | ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).
ചരിത്രസംഭവങ്ങൾ
193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
1980 - സി.എൻ.എൻ. സംപ്രേഷണം ആരംഭിച്ചു.
1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ജന്മദിനങ്ങൾ
1926 - മെർലിൻ മൺറോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
1965 - നിജെൽ ഷോർട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
1970 -മാധവൻ, തമിഴ് ചലച്ചിത്ര താരം.
1982 - ജസ്റ്റിൻ ഹെനിൻ, ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
1846 - ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ.
1868 -ജയിംസ് ബുക്കാനൻ, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
1968 - അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹെലൻ കെല്ലർ
1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
2002 - ഹാൻസി ക്രോണ്യേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ.
ഇതര പ്രത്യേകതകൾ
സമോവ - സ്വാതന്ത്ര്യ ദിനം(1962)
ടുണീഷ്യ - ഭരണഘടനാ ദിനം.
വർഗ്ഗം:ജൂൺ 1
ലോക പാൽ ദിനം
2001 മുതൽ എല്ലാ വർഷവും ജൂൺ 1 ആം തിയ്യതി ലോക ക്ഷീര ദിനമായി കൊണ്ടാടുന്നു.
ആഗോള രക്ഷാകർത്യ ദിനം
2012 ജൂൺ 1 മുതൽ യു എൻ അസംബ്ലി മാതാപിതാക്കളുടെ ആഗോള ദിനമായി ആചരിച്ചു വരുന്നു. |
ജൂൺ 2 | https://ml.wikipedia.org/wiki/ജൂൺ_2 | ജൂൺ 2 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 153-ാം ദിനമാണ് (അധിവർഷത്തിൽ 154).
ചരിത്രസംഭവങ്ങൾ
575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
ജന്മദിനങ്ങൾ
1535 - ലിയോ പതിനൊന്നാമൻ മാർപാപ്പ.
1731 - മാർത്താ വാഷിംഗ്ടൺ, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത.
1835 - പയസ് പത്താമൻ മാർപ്പാപ്പ.
1840 - തോമസ് ഹാർഡി, ഇംഗ്ലീഷ് സാഹിത്യകാരൻ.
1943 - ഇളയരാജ, ഇന്ത്യൻ സംഗീത സംവിധായകൻ.
1956 - മണി രത്നം, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ.
1965 - മാർക്ക് വോ, സ്റ്റീവ് വോ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.
ചരമവാർഷികങ്ങൾ
1882 - ജുസിപ്പേ ഗാരിബാൾഡി, ഇറ്റാലിയൻ വിപ്ലവകാരി.
ഇതരപ്രത്യേകതകൾ
ഇറ്റലി - റിപബ്ലിക് ദിനം.
വർഗ്ഗം:ജൂൺ 2 |
ജൂൺ 13 | https://ml.wikipedia.org/wiki/ജൂൺ_13 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 13 വർഷത്തിലെ 164 (അധിവർഷത്തിൽ 165)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സംവിധാനം തുറന്നു.
1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി
1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.
1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.
2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി
ജനനം
1831 - ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ.
1903 - സഞ്ജയൻ
1909 - മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്
1944 - ബൻ കി മൂൺ
മരണം
1961 - ഇന്ത്യൻ ഊർജ്ജതന്ത്രജ്ഞൻ, കെ.എസ്. കൃഷ്ണൻ
വർഗ്ഗം:ജൂൺ 13 |
ജൂൺ 14 | https://ml.wikipedia.org/wiki/ജൂൺ_14 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 14 വർഷത്തിലെ 165(അധിവർഷത്തിൽ 166)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
1872 - കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.
1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
1907 - നോർവേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.
1940 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സേന പാരീസ് ആക്രമിച്ചു കീഴടക്കി.
1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.
1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.
1982 - ഫാൽക്ക്‌ലാന്റ്സ് യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.
1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.
1999 - താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.
2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന് രൂപം നൽകി.
2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
2007 - മലയാള സിനിമാ നടൻ ജയിംസ്(കടുത്തുരുത്തി കാലായിൽ ജയിംസ്)ഹൃദ്രോഗത്തെ തുടർന്നു മരണമടഞ്ഞു
മറ്റു പ്രത്യേകതകൾ
രക്തദാന ദിനം
വർഗ്ഗം:ജൂൺ 14 |
ജൂൺ 3 | https://ml.wikipedia.org/wiki/ജൂൺ_3 | ജൂൺ 3 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 154-ാം ദിവസമാണ് (അധിവർഷത്തിൽ 155).
ചരിത്രസംഭവങ്ങൾ
1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
1963 - നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
1966 - വസീം അക്രം, പാകിസ്താൻ ക്രിക്കറ്റ് താരം.
1986 - റാഫേൽ നദാൽ, സ്പാനിഷ് ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 3
ലോക സൈക്കിൾ ദിനം
ആക്രമണങ്ങൾക്ക് ഇരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം. 2018 ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്. |
ജൂൺ 4 | https://ml.wikipedia.org/wiki/ജൂൺ_4 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 4 വർഷത്തിലെ 155 (അധിവർഷത്തിൽ 156)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.
1039 - ഹെൻറി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ് റോം.
1989 - ചൈനയിൽ ടിയാനെന്മെൻ സ്ക്വയർ കൂട്ടകൊല
ജനനം
മരണം
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 4 |
ജൂൺ 5 | https://ml.wikipedia.org/wiki/ജൂൺ_5 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 5 വർഷത്തിലെ 156 (അധിവർഷത്തിൽ 157)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1305 - ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.
1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.
1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻകാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.
1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പനയാരംഭിച്ചു.
1984 - സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജനനം
1819 - ജോൺ കൗച് ആഡംസ് (ബ്രിട്ടീഷ് ജ്യോതിശാസ്ത്രഞ്ജൻ)
1932 - ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (സിനിമാ നിരൂപകൻ)
1974 - രംഭ (ഇന്ത്യൻ ചലച്ചിത്ര നടി)
1988 - അജിൻക്യ രഹാനെ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ)
മരണം
754 - ബോണിഫസ് (റോമൻ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധൻ)
1910 - ഒ. ഹെൻറി (അമേരിക്കൻ സാഹിത്യകാരൻ)
1964 - ആറ്റൂർ കൃഷ്ണപ്പിഷാരടി (മലയാള സംസ്കൃത പണ്ഡിതൻ)
1975 - പോൾ കെറസ് (ചെസ് ഗ്രാൻഡ്മാസ്റ്റർ)
2011 - എം.സി. ജേക്കബ് (മലയാളി വ്യവസായ പ്രമുഖൻ)
മറ്റു പ്രത്യേകതകൾ
ലോക പരിസ്ഥിതി ദിനം
വർഗ്ഗം:ജൂൺ 5 |
ജൂൺ | https://ml.wikipedia.org/wiki/ജൂൺ | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ. മുപ്പത് ദിവസമുണ്ട് ജൂൺ മാസത്തിൽ. റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്.
പ്രധാന ദിവസങ്ങൾ
ജൂൺ 1
ജൂൺ 2
ജൂൺ 3
ജൂൺ 4
ജൂൺ 5
ജൂൺ 6
Muhhamed haizam habab
Birthday
ജൂൺ 7
ജൂൺ 8
ജൂൺ 9
ജൂൺ 10
ജൂൺ 11
ജൂൺ 12
ജൂൺ 13
ജൂൺ 14
ജൂൺ 15
ജൂൺ 16
ജൂൺ 17
ജൂൺ 18
ജൂൺ 19
ജൂൺ 20
ജൂൺ 21
ജൂൺ 22
ജൂൺ 23
ജൂൺ 24
ജൂൺ 25
ജൂൺ 26
ജൂൺ 27
ജൂൺ 28
ജൂൺ 29
ജൂൺ 30
വർഗ്ഗം:ജൂൺ |
ജൂൺ 6 | https://ml.wikipedia.org/wiki/ജൂൺ_6 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
1683 - ലോകത്തെ ആദ്യ സർവകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
1984 - തീവ്രവാദികളെ തുരത്തുന്നതിന് ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.
ജനനം
മരണം
2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 6 |
ജൂൺ 7 | https://ml.wikipedia.org/wiki/ജൂൺ_7 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 7 വർഷത്തിലെ 158(അധിവർഷത്തിൽ 159)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
1654 - ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
1975 - ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു.
1981 - ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
2006 - ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
ഭക്ഷ്യ സുരക്ഷ ദിനം.
വർഗ്ഗം:ജൂൺ 7 |
ജൂൺ 15 | https://ml.wikipedia.org/wiki/ജൂൺ_15 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 15 വർഷത്തിലെ 166 (അധിവർഷത്തിൽ 167)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
763 ബി.സി. - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന് ഇത് ഉപയോഗിച്ചു വരുന്നു.
1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ് വൈദ്യുതി എന്ന് തെളിയിച്ചു.
1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സംവിധാനത്തിന് ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
1996 - മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.
ജനനം
മരണം
1971 - സത്യൻ (മലയാളചലച്ചിത്ര അഭിനേതാവ്)
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 15 |
ജൂൺ 16 | https://ml.wikipedia.org/wiki/ജൂൺ_16 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 16 വർഷത്തിലെ 167 (അധിവർഷത്തിൽ 168)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
1963 - വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.
1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
ജനനം മി
മരണം
2010 - പി.ജി. വിശ്വംഭരൻ, മലയാള ചലച്ചിത്ര സംവിധായകൻ
1997 - സുകുമാരൻ, മലയാളചലച്ചിത്ര അഭിനേതാവ്
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 16 |
ജൂൺ 17 | https://ml.wikipedia.org/wiki/ജൂൺ_17 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 17 വർഷത്തിലെ 168 (അധിവർഷത്തിൽ 169)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
653 - മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറൻ കൊട്ടാരത്തിൽ വച്ച് അറസ്റ്റുചെയ്തു.
1397 - ഡെൻമാർക്കിലെ മാർഗരറ്റ് ഒന്നാമന്റെ ഭരണത്തിൽ കൽമാർ യൂണിയൻ രൂപീകരിച്ചു.
1631 - മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി മുംതാസ് മഹൽ പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു. ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ് ഷാജഹാൻ അവർക്ക് ശവകുടീരമായി താജ് മഹൽ പണിതീർത്തത്.
1885 - സ്റ്റാച്യു ഓഫ് ലിബർട്ടി ന്യൂയോർക്ക് തുറമുഖത്തെത്തി.
1940 - ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയൻ അധീനപ്പെടുത്തി.
1944 - ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലന്റ് ഒരു റിപ്പബ്ലിക്കായി.
1994 - അമേരിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിന് തുടക്കം.
2007 പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിർദ്ദേശം നൽകി.
ജനനം 17-6-2005
AKASH and ADITHYAN BIRTHDAY
മരണം
1948 - ചങ്ങമ്പുഴ കൃഷ്ണപിള്ള, മലയാളകവി
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 17 |
ജൂൺ 18 | https://ml.wikipedia.org/wiki/ജൂൺ_18 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 18 വർഷത്തിലെ 169 (അധിവർഷത്തിൽ 170)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
അന്താരാഷ്ടം
1178 - ചന്ദ്രനിലെ ജിയോർദാനോ ബ്രൂണോ ഗർത്തത്തിന്റെ രൂപവത്കരണം, അഞ്ച് കാന്റർബറി സന്യാസികൾ കണ്ടതായി അവകാശപ്പെട്ടു. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഈ ഗർത്തരൂപവത്കരണത്തിനു കാരണമായ കൂട്ടിയിടി ആണെന്നു കരുതുന്നു.
1429 - പറ്റായ് യുദ്ധം: ജോൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട, ജോൺ ഫാസ്റ്റോഫ് നയിച്ച ഇംഗ്ലീഷ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിന് തുടക്കം കുറിച്ചു.
1767 - ഇംഗ്ലീഷ് നാവികനായ സാമുവൽ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപിലെത്തി. ഈ ദ്വീപിലെത്തുന്ന ആദ്യ യുറോപ്യനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.
1812 - യു.എസ്. കോൺഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1953 - ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഈജിപ്ത് റിപ്പബ്ലിക്കായി.
1954 - പിയറി മെൻഡെസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1983 - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കൻ വനിതയായി.
2006 - കസാഖിസ്ഥാന്റെ ആദ്യ കൃത്രിമോപഗ്രഹമായ കാസ്‌സാറ്റ് വിക്ഷേപിച്ചു.
കേരളം
2007 - കേരളത്തിൽ പകർച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു.
ജന്മദിനങ്ങൾ
Mananeeya Kuppalli Sitaramayya Sudarshan ( 18 June 1931 - 15 September 2012
ചരമവാർഷികങ്ങൾ
അയ്യൻകാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941)
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 18 |
ജൂൺ 19 | https://ml.wikipedia.org/wiki/ജൂൺ_19 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 19 വർഷത്തിലെ 170 (അധിവർഷത്തിൽ 171)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1807 - അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.
1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.
1862 - യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.
1918 - യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.
1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1943 - ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.
ജനനം
1623 - ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായിരുന്ന ബ്ലെയിസ് പാസ്കൽ
1945 - ഓങ്ങ് സാൻ സൂചി
1947 - ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമായ സൽമാൻ റഷ്ദി
1970 - രാഹുൽ ഗാന്ധി
മരണം
1956 - ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) കമ്പനിയുടെ സ്ഥാപകൻതോമസ് വാട്സൺ സീനിയർ
മറ്റു പ്രത്യേകതകൾ
വായനാദിനം
വർഗ്ഗം:ജൂൺ 19 |
ജൂൺ 20 | https://ml.wikipedia.org/wiki/ജൂൺ_20 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 20 വർഷത്തിലെ 171 (അധിവർഷത്തിൽ 172)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1837 - ബ്രിട്ടനിൽ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാർബു കറ്റാർഗ്യു കൊല ചെയ്യപ്പെട്ടു.
1863 - പടിഞ്ഞാറൻ വെർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോൺ സർവീസ്, അലക്സാണ്ടർ ഗ്രഹാം ബെൽ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമിൽട്ടണിൽ സ്ഥാപിച്ചു.
1946 - ആലപ്പുഴ സനാതന ധർമ്മ കലാലയം സ്ഥാപിതമായി
1960 - ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
1969 - ജാക്വസ് ചബാൻ-ഡെൽമാസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1978 - ഗ്രീസിലെ തെസ്സലോനിക്കിയിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1991 - തലസ്ഥാനം പൂർണ്ണമായും ബോണിൽ നിന്നും ബെർലിനിലേക്ക് മാറ്റാൻ ജർമ്മൻ പാർലമെന്റ് തീരുമാനിച്ചു.
2001 - പർവേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 20 |
ജൂൺ 21 | https://ml.wikipedia.org/wiki/ജൂൺ_21 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 21 വർഷത്തിലെ 172 (അധിവർഷത്തിൽ 173)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1798 - ഐറിഷ് കലാപം: വിനഗർ കുന്നിലെ യുദ്ധത്തിൽ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.
1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.
1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാൻസ് ജർമ്മനിയോട് കീഴടങ്ങി.
1942 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയുടേയും ജർമ്മനിയുടേയും സംയുക്തസേന ലിബിയയിലെ തോബ്രുക് പട്ടണം ആക്രമിച്ചു കീഴടക്കി.
1945 - രണ്ടാം ലോകമഹായുദ്ധം: ഒക്കിനാവ യുദ്ധത്തിന്റെ അന്ത്യം.
1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലൻ ലോക്സ് ഫെയർക്ലോ സത്യപ്രതിജ്ഞ ചെയ്തു.
1963 - പോൾ ആറാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1977 - മെനാഷെം ബെഗിൻ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
2002 - ലോകാരോഗ്യസംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.
2004 - സ്പേസ്ഷിപ്പ്‌വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശവാഹനമായി.
2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
ലോക സംഗീത ദിനമായും ജൂൺ 21 ആഘോഷിക്കപ്പെടുന്നുലോക സംഗീത ദിനം
വർഗ്ഗം:ജൂൺ 21 |
ജൂൺ 22 | https://ml.wikipedia.org/wiki/ജൂൺ_22 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 22 വർഷത്തിലെ 173 (അധിവർഷത്തിൽ 174)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1812 - നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.
1866 - ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.
1911 - എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.
1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.
1962 - 113 പേരുടെ മരണത്തിന് കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്‌ലൗപ്പിൽ തകർന്നു വീണു.
1976 - കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.
1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.
1986 - അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.
2001 - കടലുണ്ടി തീവണ്ടിയപകടം
2002 - പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു.
ജന്മദിനങ്ങൾ
actor vijay born on 22 june
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 22
നോ പാന്റീഡേ
മൂടിയൊതുക്കുന്ന പാരതന്ത്ര്യത്തിന്റെ
ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുവാൻ
വേണമൊരു ദിനം നമ്മളെ നമ്മളായ്
കാണുവാൻ പച്ച മനുഷ്യരെന്നോർക്കുവാൻ. |
ജൂൺ 23 | https://ml.wikipedia.org/wiki/ജൂൺ_23 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 23 വർഷത്തിലെ 174 (അധിവർഷത്തിൽ 175)-ാം ദിനമാണ്.
പിന്നെ സ്നേനേയുടെ ബര്ത്ഡേ
ചരിത്രസംഭവങ്ങൾ
1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു.
1757 - പ്ലാസി യുദ്ധം: റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയിൽ വച്ച് പരാജയപ്പെടുത്തി.
1868 - ക്രിസ്റ്റഫർ ലതാം ഷോൾസ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.
1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.
1956 - ഗമാൽ അബ്ദെൽ നാസ്സർ ഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
1968 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 74 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1985 - തീവ്രവാദികൾ വച്ച ബോബ് പൊട്ടി എയർ ഇന്ത്യയുടെ 182-ആം നമ്പർ ബോയിംഗ് 747 വിമാനം 9500 മീറ്റർ ഉയരത്തിൽ നിന്നും അയർലന്റിനു തെക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
1990 - മോൾഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ജൂൺ 23 |
ഫെബ്രുവരി 25 | https://ml.wikipedia.org/wiki/ഫെബ്രുവരി_25 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 25 വർഷത്തിലെ 56-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1793 - ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
1836 - കോൾട്ട് റിവോൾവറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.
1837 - പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
1870 - മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.
1921 - ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
1925 - ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
1932 - അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് (Reichspräsident) സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
1948 - ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.
1951 - ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
1954 - ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
1956 - സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.
ജനനം
മരണം
1970 - മന്നത്ത് പത്മനാഭൻ - നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ
2001 - ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായ ഡൊണാൾഡ് ബ്രാഡ്മാൻ
2007 - പി. ഭാസ്കരൻ - ഗാനരചയിതാവ്
മറ്റു പ്രത്യേകതകൾ
വർഗ്ഗം:ഫെബ്രുവരി 25 |
മുട്ടത്തുവർക്കി | https://ml.wikipedia.org/wiki/മുട്ടത്തുവർക്കി | മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി' എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.
താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
ജീവിതരേഖ
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു. 1950 മുതൽ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.
ഭാര്യ തങ്കമ്മ വർക്കി. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ.
1989 മേയ് 28നു തന്റെ 76-ആം വയസ്സിൽ മുട്ടത്തു വർക്കി അന്തരിച്ചു.
സാഹിത്യം
ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.
പുരസ്കാരങ്ങൾ
അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡൽ (1957) ലഭിച്ചു.Fifth National Film awardsതിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു.
വിമർശനവും മറുപടിയും
ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന "പൈങ്കിളി സാഹിത്യം" എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.
വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്
"എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി."
ജീവിത യാഥാർഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു മുട്ടത്തു വർക്കിയെന്ന് സക്കറിയയും അഭിപ്രായപ്പെടുന്നു. 'റിയലിസത്തിന്റെ മണ്ണിൽ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിപ്പിക്കുക എന്ന വിഷമം പിടിച്ച കൃത്യമാണ് അദ്ദേഹം നിർവ്വഹിച്ചതെ'ന്നും സക്കറിയ പറയുന്നു.'പാടാത്ത പൈങ്കിളി'യുടെ ഡിസി ബുക്ക്സ് പുറത്തിറക്കിയ പതിപ്പിന്റെ പിൻകുറിപ്പ്
വായന ആനന്ദകരമായ പ്രവൃത്തിയായി അനുഭവിപ്പിച്ചതു മുട്ടത്തു വർക്കിയുടെ കൃതികളാണെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോക്ടർ കെ.എസ്. ഡേവിഡ് അഭിപ്രായപ്പെടുന്നു. കൗമാരകൗതുകങ്ങളെ സ്പർശിക്കുന്ന പ്രമേയപരമായ പ്രത്യേകതകളും ലളിതമായ ആഖ്യാനശൈലിയുമൊക്കെയാവാം അതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.പാടാത്ത പൈങ്കിളിയിൽനിന്ന് ഭഗവദ്ഗീതയിലേക്ക്
കൃതികൾ
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം നൂറ്റി മുപ്പതിലധികം കൃതികൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നോവലുകൾ
മുട്ടത്തു വർക്കിയുടെ നോവലുകൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.
അക്കരപ്പച്ച
അക്ഷയപാത്രം
അവളെ സൂക്ഷിക്കണം
അഴകുള്ള സെലീന
ആറാം പ്രമാണം
ഇണപ്രാവുകൾ
ഇത് മറക്കരുത്
ഇഷ്ടകാമുകി
ഈന്തത്തണൽ
എന്നെ നിനക്കിഷ്ടമാണോ?
ഏതാണീ പെൺകുട്ടി?
ഒരു കുടയും കുഞ്ഞുപെങ്ങളും
ഒരു ചുംബനം മാത്രം
കരകാണാക്കടൽ
കാണാൻ പോകുന്ന പൂരം
കാണാത്ത തീരങ്ങൾ
കാലചക്രം
കാറ്റാടി മരങ്ങൾ
കിനാവിന്റെ ലോകത്തിൽ
ചട്ടമ്പിക്കവല
ജഗജില്ലി
ഞാൻ നിന്നെ പ്രേമിക്കുന്നു
ഡാലിയ പൂക്കൾ
തണലില്ലാത്ത വഴി
തെക്കൻകാറ്റ്
തുറക്കാത്ത ജാലകം
ത്യാഗഭൂമി
നാത്തൂൻ
നിലവിളക്ക്
നിലാവുള്ള രാത്രി
പച്ച നോട്ടുകൾ
പഞ്ചായത്ത് വിളക്ക്
പട്ടുതൂവാല
പാടാത്ത പൈങ്കിളി
പാവപ്പെട്ടവൾ
പിറവം റോഡ്
പുതിയ കോവിൽ
പൂ ചൂടിയവൾ
പൂന്തേനരുവി
പൊന്നുകൊണ്ടൊരാൾരൂപം
പ്രേമഭിക്ഷുകി
പ്രേമിക്കാത്തവൾ
പ്രിയമുള്ള സോഫിയ
ഫിഡിൽ
മധുരസ്വപ്നം
മനസ്സമ്മതം
മയക്കുമരുന്ന്
മയിലാടുംകുന്ന്
മറിയക്കുട്ടി
രണ്ടു കണ്ണുകൾ
രഹസ്യം
രാജവീഥി
രാത്രികളുടെ രാത്രി
ലോറാ നീ എവിടെ?
ലൈൻ ബസ്
വളകിലുക്കം
വഴിതെറ്റി വന്ന മാലാഖ
വാഗ്ദത്ത ഭൂമി
വെളുത്ത കത്രീന
വേലി
സലോമി
സൗന്ദര്യപൂജ
സിൽക്ക് സാരി
സ്വയംവര കന്യക
സ്വർഗ്ഗവും നരകവും
സ്വർഗ്ഗസുന്ദരി
റോസമ്മയുടെ വീട്
ഹോട്ടൽ
http://www.telegraphindia.com/1080219/jsp/opinion/story_8917502.jsp
ചെറുകഥാ സമാഹാരങ്ങൾ
മുട്ടത്തു വർക്കിയുടെ ചെറുകഥാ സമാഹാരങ്ങൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.
അടയാളങ്ങൾ
അവസാനിക്കാത്ത രാത്രി
ഇരുളും വെളിച്ചവും
കല്യാണരാത്രി
കളിയോടം
കറുത്ത മറുക്
കൊയ്ത്ത്
തെരഞ്ഞെടുത്ത കഥകൾ
നെയ്യാമ്പലുകൾ
നൈലോൺ
പളുങ്ക് പാത്രങ്ങൾ
പൊട്ടാത്ത നൂലുകൾ
മണിയറ
മഴക്കാറുകൾ
മേഘങ്ങൾ
ഹേമന്ദരാവിൽ
കവിതകൾ
ആത്മാഞ്ജലി
പ്രിയമുള്ളവളേ നിനക്കു വേണ്ടി
നാടകങ്ങൾ
കെ.പി.എ.സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി എഴുതിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നാടകങ്ങൾ താഴെ പറയുന്നവയാണ്.
ഒട്ടകവും സൂചിക്കുഴലും
കൂട്ടുകിണർ
ഞങ്ങൾ വരുന്നു
പുതിയ മണ്ണ്
ഫാദർ ഡാമിയൻ
ബംഗ്ലാദേശ്
മാറ്റൊലി
വലിയ മുക്കുവൻ
വിളക്കും കൊടുങ്കാറ്റും
സമരഭൂമി
ജീവചരിത്രങ്ങൾ
ഡോൺ ബോസ്കോ
ഫാദർ വില്യം
മരിയ ഗോരേ ത്തി
വിശുദ്ധ പത്താം പീയൂസ്
വിവർത്തനങ്ങൾ
മുട്ടത്തു വർക്കി വിവർത്തനം ചെയ്ത കൃതികൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.
അക്ബർ
അണുയുഗം പിറന്നു
അണ്ടർഗ്രൗണ്ട്
ആൻഡോവിലെ പാലം
കുരിശും കൊടുങ്കാറ്റും
കൊടുങ്കാറ്റിലൂടെ
ഡോക്ടർ ഷിവാഗോ(ബോറിസ് പാസ്തനാർക്ക്)
താഴ്വരയിലെ വീട്
നാൽവർ ചിഹ്നം(ആർതർ കോനൻ ഡോയൽ)
പടിഞ്ഞാറൻ കഥകൾ
ബർസറേയുടെ പാട്ട്
മായാത്ത കാല്പാടുകൾ
രണ്ട് അമേരിക്കൻ നാടകങ്ങൾ
ചലച്ചിത്രരംഗം
മുട്ടത്തു വർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്.
വർഷം ചിത്രം കഥ തിരക്കഥ സംഭാഷണം സംവിധാനം1957ജയിൽ പുള്ളിമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1957പാടാത്ത പൈങ്കിളിമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1958മറിയക്കുട്ടിമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1960പൂത്താലിമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1961ക്രിസ്തുമസ് രാത്രിമുട്ടത്തു വർക്കിടി.എൻ. ഗോപിനാഥൻ നായർമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1961ജ്ഞാനസുന്ദരിമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കികെ.എസ്. സേതുമാധവൻ1963സ്നാപക യോഹന്നാൻമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1965പട്ടുതൂവാലമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിപി. സുബ്രഹ്മണ്യം1965ഇണപ്രാവുകൾ മുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കികുഞ്ചാക്കോ1966സ്ഥാനാർഥി സാറാമ്മമുട്ടത്തു വർക്കികെ.എസ്. സേതുമാധവൻഎസ്.എൽ. പുരം സദാനന്ദൻകെ.എസ്. സേതുമാധവൻ1968കടൽമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിഎം. കൃഷ്ണൻ നായർ1968വെളുത്ത കത്രീനമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിശശികുമാർ1969ചട്ടമ്പിക്കവലമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിഎൻ. ശങ്കരൻ നായർ1971ലൈൻ ബസ്സ്മുട്ടത്തു വർക്കിഎസ്.എൽ. പുരം സദാനന്ദൻഎസ്.എൽ. പുരം സദാനന്ദൻകെ.എസ്. സേതുമാധവൻ1971കരകാണാക്കടൽമുട്ടത്തു വർക്കിഎസ്.എൽ. പുരം സദാനന്ദൻഎസ്.എൽ. പുരം സദാനന്ദൻകെ.എസ്. സേതുമാധവൻ1971ലോറാ നീ എവിടെമുട്ടത്തു വർക്കിമുട്ടത്തു വർക്കിമുട്ടത്തു വർക്കിടി.ആർ. രഘുനാഥ്1972മയിലാടും കുന്ന്മുട്ടത്തു വർക്കികെ.ടി. മുഹമ്മദ്കെ.ടി. മുഹമ്മദ്എസ്. ബാബു1973തെക്കൻകാറ്റ്മുട്ടത്തു വർക്കിതോപ്പിൽ ഭാസിതോപ്പിൽ ഭാസിശശികുമാർ1973പച്ചനോട്ടുകൾമുട്ടത്തു വർക്കിമുട്ടത്തു വർക്കികെ.പി. കൊട്ടാരക്കരഎ.ബി. രാജ്1973അഴകുള്ള സെലീനമുട്ടത്തു വർക്കിതോപ്പിൽ ഭാസിതോപ്പിൽ ഭാസികെ.എസ്. സേതുമാധവൻ1974പൂന്തേനരുവിമുട്ടത്തു വർക്കിതോപ്പിൽ ഭാസിതോപ്പിൽ ഭാസിശശികുമാർ1974നാത്തൂൻ മുട്ടത്തു വർക്കിഷെറീഫ്ഷെറീഫ്കെ. നാരായണൻ1975പ്രിയമുള്ള സോഫിയമുട്ടത്തു വർക്കിമുട്ടത്തു വർക്കിതോപ്പിൽ ഭാസിഎ. വിൻസെന്റ്1985ഒരു കുടയും കുഞ്ഞുപെങ്ങളുംമുട്ടത്തു വർക്കിമുട്ടത്തു വർക്കി 1990കോട്ടയം കുഞ്ഞച്ചൻ (വേലി എന്ന നോവൽ)മുട്ടത്തു വർക്കിഡെന്നിസ് ജോസഫ്ഡെന്നിസ് ജോസഫ്ടി.എസ്. സുരേഷ് ബാബു
ഇതും കാണുക
മുട്ടത്തു വർക്കി പുരസ്കാരം
അവലംബം
കേരള സാഹിത്യ അക്കദമി ഔദ്യോഗിക വെബ്സൈറ്റിൽ മുട്ടത്തുവർക്കിയുടെ ജീവചരിത്രം
പുറത്തേക്കുള്ള കണ്ണികൾ
മുട്ടത്തു വർക്കി വായിക്കപ്പെടുന്നു
American Malayali TeleConference on Muttathu Varkey
വർഗ്ഗം:1915-ൽ ജനിച്ചവർ
വർഗ്ഗം:മലയാളം നോവലെഴുത്തുകാർ
വർഗ്ഗം:1989-ൽ മരിച്ചവർ
വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ
വർഗ്ഗം:മലയാളനാടകകൃത്തുക്കൾ
വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ
വർഗ്ഗം:ഏപ്രിൽ 28-ന് ജനിച്ചവർ
വർഗ്ഗം:മേയ് 28-ന് മരിച്ചവർ |
മേയ് 2 | https://ml.wikipedia.org/wiki/മേയ്_2 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 2 വർഷത്തിലെ 122 (അധിവർഷത്തിൽ 123)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1953 - ഹുസൈൻ രാജാവ് ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.
1982 - ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.
ജനനം
1921 - സത്യജിത്ത് റേ,ചലച്ചിത്രസംവിധായകൻ
1969 - ബ്രയൻ ലാറ, വെസ്റ്റ് ഇൻഡീസിനു ക്രിക്കറ്റ് താരം
1982 - ലോറീ, ഫ്രഞ്ച് സംഗീതജ്ഞൻ.
1940 - ടി.കെ. പത്മിനി,പ്രസിദ്ധ ചിത്രകാരി
1892 - മാൻഫ്രെഡ് വോൺ റിക്തോഫെൻ,ജർമൻ പൈലറ്റ
മരണം
1519 - ലിയനാഡോ ഡാവിഞ്ചി, ഇറ്റലിക്കാരനായ നവോത്ഥാനനായകൻ, ചിത്രകാരൻ (ജ. 1452).
മറ്റു പ്രത്യേകതകൾ
ഇറാൻ - അദ്ധ്യാപക ദിനം
ഇന്തോനേഷ്യ - ദേശീയ വിദ്യാഭ്യാസ ദിനം
വർഗ്ഗം:മേയ് 2 |
മേയ് 4 | https://ml.wikipedia.org/wiki/മേയ്_4 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 4 വർഷത്തിലെ 112(അധിവർഷത്തിൽ 113)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1493 - ഡിമാർക്കേഷൻ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടർ ആറാമൻ, അമേരിക്കയെ സ്പെയിനിനും പോർച്ചുഗലിനുമായി വിഭജിച്ചു.
1494 - കൊളംബസ് ജമൈക്കയിലെത്തി.
1675 - ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവ്, റോയൽ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിർമ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1799 - നാലാം ആംഗ്ലോ-മൈസൂർ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറൽ ജോർജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടു.
1904 - പനാമ കനാലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെർവാദാ സെണ്ട്രൽ ജയിലിലേക്ക് മാറ്റി.
1953 - കിഴവനും കടലും (ദ് ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റർ അവാർഡിനർഹനായി.
1979 - മാർഗരറ്റ് താച്ചർ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1980 - യൂഗോസ്ലാവ്യൻ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീൻ വിമോചനമുന്നണി നേതാവ് യാസർ അറഫാത്തും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
**** 2012 മേയ് 4 സ.TPചന്ദ്രശേഖരൻ രക്തസാക്ഷിയായി
മറ്റു പ്രത്യേകതകൾ
വർഗ്ഗം:മേയ് 4 |
മേയ് 6 | https://ml.wikipedia.org/wiki/മേയ്_6 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 6 വർഷത്തിലെ 126 (അധിവർഷത്തിൽ 127)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
2007 - കെനിയൻ എയർവേയ്സിന്റെ ബോയിംഗ് 737-800 വിമാനം കാമറൂണിൽ തകർന്നുവീണ് ഒമ്പതു മലയാളികളടക്കം 114 യാത്രക്കാർ മരിച്ചു.
ജനനം
1856 - പ്രശസ്ത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ്.
മരണം
മറ്റു പ്രത്യേകതകൾ
വർഗ്ഗം:മേയ് 6 |
മേയ് 5 | https://ml.wikipedia.org/wiki/മേയ്_5 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 5 വർഷത്തിലെ 125 (അധിവർഷത്തിൽ 126)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
553 - രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് തുടങ്ങി.
1260 - കുബ്ലായി ഖാൻ മംഗോൾ ചക്രവർത്തിയായി.
1494 - ക്രിസ്റ്റഫർ കൊളംബസ് ജമൈക്കയിൽ എത്തിച്ചേർന്നു.
1640 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ചെറു പാർലമെന്റ് പിരിച്ചുവിട്ടു.
1944 - മഹാത്മാ ഗാന്ധി ജയിൽ വിമോചിതനായി.
1955 - പശ്ചിമ ജർമനിക്ക് സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.
ജനനം
1818 - കാറൽ മാർക്സ്
മരണം
1821 - നെപ്പോളിയൻ ബോണപ്പാർട്ട്
മറ്റു പ്രത്യേകതകൾ
ഡെന്മാർക്ക്: വിമോചനദിനം(1945)
എത്യോപ്യ: വിമോചനദിനം(1941)
നെതർലാൻഡ്സ്: വിമോചനദിനം(1945)
ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശങ്ങൾ: മെയ്ദിനം
ദക്ഷിണകൊറിയ: ശിശുദിനം
വർഗ്ഗം:മേയ് 5 |
മേയ് 31 | https://ml.wikipedia.org/wiki/മേയ്_31 | __NOEDITSECTION__
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 31 വർഷത്തിലെ 151(അധിവർഷത്തിൽ 152)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
കേരളം
2007 പാലക്കാട് എം.പി. എൻ.എൻ.കൃഷ്ണദാസ് ആദ്ദേഹത്തിനെതിരേയുള്ള നിരവധി കേസുകളിൽ പിറ്റികിട്ടാപ്പുള്ളിയായി 2002 മുതൽ കഴിഞ്ഞു വരികയാണെന്ന് കാണിച്ച് മജിസ്റ്റ്ട്രേറ്റ് ചീഫ് ജസ്റ്റീസിന് പരാതി നൽകി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
1987 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം
2009 - പ്രമുഖ മലയാള എഴുത്തുകാരി കമലാ സുരയ്യ
മറ്റു പ്രത്യേകതകൾ
ലോക പുകയില വിരുദ്ധദിനം Celebrities Quit Smoking
വർഗ്ഗം:മേയ് 31 |
മേയ് 7 | https://ml.wikipedia.org/wiki/മേയ്_7 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.
ജനനം
1861 - ഇന്ത്യൻ സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ് ടാഗോർ
1912 - ഗുജറാത്തി സാഹിത്യകാരനായിരുന്ന പന്നാലാൽ പട്ടേൽ
1972 - മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററായിരുന്ന ഉപുൽ ചന്ദന
1892 - യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ
1928 - എഴുത്തുകാരനും പത്രപ്രവർത്തകനും ജീവചരിത്രകാരനുമായിരുന്നടി.ജെ.എസ്. ജോർജ്
1927 - സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്ന റൂത്ത് പ്രവർ ജബാവാല
1833 - ജർമ്മൻ സംഗീതരചയിതാവും പിയാനോവാദകനായിരുന്നജൊഹാൻ ബ്രാംസ്
1812 - ഇംഗ്ലീഷ് കവിയും നാടകകൃത്തുമായിരുന്ന റോബർട്ട് ബ്രൗണിങ്
1840 - കാല്പനികയുഗത്തിലെ റഷ്യൻഗാനരചയിതാവായിരുന്നപ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി
1851 - ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്ന അഡോൾഫ് വോൺ ഹാർനാക്
1901 - യു. എസ്. ചലച്ചിത്രനടനായിരുന്ന ഗാരി കൂപ്പർ
1748 - ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകയും സ്ത്രീ സമത്വ വാദിയുമായിരുന്നഒളിമ്പസ് ഡി ഗുഷ്
1894 - മലയാളസാഹിത്യ നിരൂപകനായിരുന്നസി.എസ്. നായർ
മരണം
1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ഥാപകൻ (ജ. 1469)
1858 - ഷേർ സിങ് അട്ടാരിവാല സിഖ് സാമ്രാജ്യത്തിലെ ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു
2014 - നസിം അൽ ഹക്കാനി തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു
മറ്റു പ്രത്യേകതകൾ
റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടർ പോപ്പോവിന്റെ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി)
ബൾഗേറിയ - റേഡിയോ, ടെലിവിഷൻ ദിവസം (മുകളിലത്തെ വിവരണം)
വർഗ്ഗം:മേയ് 7 |
മേയ് 15 | https://ml.wikipedia.org/wiki/മേയ്_15 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 15 വർഷത്തിലെ 135 (അധിവർഷത്തിൽ 136)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു
ജനനം
1914 - ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേ
1859 - ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ പിയറി ക്യൂറി
1948 - നിലവിൽ വിദ്യാഭ്യാസ മന്ത്രിയായ പി.കെ. അബ്ദുറബ്ബ്
1984 - കേരളത്തിലെ ചലച്ചിത്രനടിയായ മീര ജാസ്മിൻ
1935 - പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളുമായ ആര്യാടൻ മുഹമ്മദ്
1856 - സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനായ എൽ. ഫ്രാങ്ക് ബോം
1969 - 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികമായമാധുരി ദീക്ഷിത്
1972 - വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനായ ജി.എസ്. പ്രദീപ്
1989 - കേരളത്തിലെ ഒരു ചലച്ചിത്ര നടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ.മിത്ര കുര്യൻ
1947 - മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായവി.പി. ശിവകുമാർ
1939 - മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകന കെ.പി. ശങ്കരൻ
1462 - ഫ്ലോറൻസുകാരനായ ശില്പിയായബാച്ചിയോദ അഗ്നോളോ
1975 - ബോളിവുഡിലെ ഒരു പ്രമുഖ നടനായ ഷൈനി അഹൂജ
1940 - മലയാള കവിയും ഗാനരചയിതാവുമായ പി.ടി. അബ്ദുറഹ്മാൻ
1952 - പത്തും പതിനൊന്നു കേരള നിയമ സഭകളിലെ ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച അംഗമായ ഗിരിജാ സുരേന്ദ്രൻ
1964 - പതിമൂന്നാം കേരള നിയമ സഭയിലെ അംഗമായ എ. പ്രദീപ്കുമാർ
1950 - സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ സി.എം. ദിനേശ് മണി
1817 - ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്നദേവേന്ദ്രനാഥ് ടാഗൂർ
മരണം
1993 - എം. കുട്ടികൃഷ്ണമേനോൻ,വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.കെ. മേനോൻ (ജ.1928)
2010 - ഭൈറോൺ സിങ് ശെഖാവത്ത്,ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും(ജ.1923)
2010 - ജോൺ ഷെപ്പേർഡ് ബാരൺ,ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട സ്കോട്ടിഷ് ശാസ്ത്രജ്ഞൻ(ജ.1925)
1130 - കർഷകനായ വിശുദ്ധ ഇസിദോർ, റോമൻ കത്തോലിക്കാ സഭയിലെ വിശുദ്ധൻ(ജ.1070)
2012 - കാർലോസ് ഫ്യുവന്തസ്,സ്പാനിഷ് ഭാഷയിലെ മെക്‌സിക്കൻ നോവലിസ്റ്റ് (ജ.1928)
2008 - ഹെൻട്രി ആസ്റ്റിൻ,കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്നു (ജ.1920)
2013 - പി.ആർ. ശങ്കരൻകുട്ടി,കഥകളിനടനും നർത്തകനും നാട്യാചാര്യനും(ജ.1926)
1993 - കൊണ്ടേര മണ്ടപ്പ കരിയപ്പ,ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ(ജ.1899)
1886 - എമിലി ഡിക്കിൻസൺ,പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ കവയിത്രി (ജ.1830)
മറ്റു പ്രത്യേകതകൾ
പരാഗ്വെ - സ്വാതന്ത്ര്യ ദിനം
മെക്സിക്കൊ,ദക്ഷിണകൊറിയ - അദ്ധ്യാപക ദിനം, മെക്സിക്കോയിൽ (Día del Maestro), ദക്ഷിണകൊറിയയിൽ (스승의 날).
വർഗ്ഗം:മേയ് 15 |
തിരുവനന്തപുരം ജില്ല | https://ml.wikipedia.org/wiki/തിരുവനന്തപുരം_ജില്ല | ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം
https://ml.wikipedia.org/wiki/Trivandrum_district
കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് തിരുവനന്തപുരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കവിള 54 കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
ഭൂപ്രകൃതിയും അപവാഹ വ്യവസ്ഥയും
കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ തെ.കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. നെയ്യാറ്റിൻകരതാലൂക്കിൽ മലനാട്, ഇടനാട്, തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയിൽ കാണാവുന്നതാണ്. നെടുമങ്ങാട് താലൂക്കിന് മൊത്തത്തിൽ നിമ്നോന്നത പ്രകൃതിയാണ്; സഹ്യപർവത ശൃംഗങ്ങളിൽ നിന്നു തെ.പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ്. തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ്. ചിറയിൻകീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉൾപ്പെട്ടിരിക്കുന്നു; ഈ താലൂക്കിൽ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട്. ഗിരിശൃംഗങ്ങളിൽ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം 56 കി.മീ. ആണ്. ജില്ലാതിർത്തിക്കുള്ളിൽ സഹ്യപർവതനിരകളുടെ ശരാശരി ഉയരം 914 മീ. ആണ്. അഗസ്ത്യകൂടം (1,869 മീ.) ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല (1,074 മീ.). കടലിലേക്ക് ഉന്തിനിൽക്കുന്ന കോവളം, വർക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത്.
കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ഇക്കാരണത്താൽ ജില്ലയിലെ നദികൾ താരതമ്യേന നീളം കുറഞ്ഞവയാണ്. വാമനപുരം ആറ്, കരമനയാറ്, നെയ്യാറ് ,mamam nadhi എന്നിവയാണ് പ്രധാന നദികൾ. ആറ്റിങ്ങലാറ് എന്നും അറിയപ്പെടുന്ന വാമനപുരം ആറ് പശ്ചിമഘട്ടനിരകളിലെ ചെമ്മുഞ്ചിമൊട്ട (1,860 മീ.)യിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങുകായലിൽ പതിക്കുന്നു. ഈ നദിയുടെ നീളം 80 കി.മീ ആണ്. ചിറ്റാർ കലൈപ്പാറ, പന്നിവടി, പൊൻമുടി എന്നീ ആറുകൾ സംയോജിച്ച് ഒഴുകുന്ന നദിയിൽ പാലോടിന് മൂന്ന് കി.മീ. താഴെ മീൻമുട്ടിയിൽ 13 മീ. പൊക്കത്തിലുള്ള ഒരു ജലപാതമുണ്ട്. നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നദീതടത്തിന് 687ച.കി.മീ. വിസ്തീർണമാണുള്ളത്. രണ്ടാമത്തെ നദിയായ കരമനയാറിന്റെ പ്രഭവസ്ഥാനവും ചെമ്മുഞ്ചിമൊട്ടയുടെ പാർശ്വത്തിലാണ് (1,605 മീ.). കവിയാർ, അട്ടയാർ, വയ്യാപ്പടിയാർ, തോടയാർ തുടങ്ങിയ ചെറുഅരുവികൾ സംഗമിച്ചാണ് കരമനയാറ് രൂപം കൊള്ളുന്നത്. എടമൺവരെ തെ.പ.ദിശയിൽ ഒഴുകുന്ന നദി, തുടർന്ന് ഏതാണ്ട് പതന സ്ഥാനത്തോളവും തെക്കോട്ടാണ് ഒഴുകുന്നത്. അന്ത്യപാദത്തിൽ തിരുവനന്തപുരത്തെ തഴുകിയൊഴുകുന്ന ഈ നദി, പാച്ചല്ലൂരിനു സമീപമുള്ള തോട്ടുമുക്കിൽ വച്ച് കടലിൽച്ചേരുന്നു. തിരുവനന്തപുരത്തെ ആദ്യത്തെ ശുദ്ധജലപദ്ധതി നഗരത്തിന് 13 കി.മീ. വടക്ക് അരുവിക്കരയിൽ കരമനയാറിനു കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൃത്രിമ തടാകത്തെ ആശ്രയിച്ചുള്ളതാണ്. കരമനയാറിന്റെ പ്രധാന പോഷകനദി കിള്ളിയാറ് ആണ്. നെടുമങ്ങാടിനടുത്ത് കുന്നിൻ ചരിവുകളിൽ പിറവിയെടുക്കുന്ന ഈ നദി 24 കി.മീ. ഒഴുകി, തിരുവനന്തപുരം നഗരം മുറിച്ചുകടന്ന് നടുക്കരയിൽ വച്ച് കരമനയാറിൽ ലയിക്കുന്നു. 702 ച.കി.മീ. തടവിസ്തൃതിയുള്ള കരമനയാറിന്റെ നീളം 68 കി.മീ ആണ്. സംസ്ഥാനത്തിലേയും ജില്ലയിലേയും തെക്കേഅറ്റത്തുള്ള നദിയാണ് നെയ്യാറ്; അഗസ്ത്യമല(1,860 മീ.)യിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. മലനിരകൾക്കിടയിൽ ദ്രുതഗതിയായി തെ.പടിഞ്ഞാറേക്കൊഴുകുന്ന ഈ നദി മണിയക്കാണി മുതൽ കള്ളിക്കാടുവരെ പടിഞ്ഞാറോട്ടും തുടർന്ന് ഒറ്റശേഖരമംഗലം വരെ തെക്കോട്ടും വീണ്ടും തെ.പ.ദിശ അവലംബിച്ചും ഒഴുകി പൂവാറിനടുത്തു വച്ച് കടലിൽ പതിക്കുന്നു. ഈ നദിയുടെ നീളം 56 കി.മീ. ആണ്; തടപ്രദേശം നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ താലൂക്കുകളിലായി 4,97 ച.കി.മീ. വ്യാപ്തിയിൽ കിടക്കുന്നു. ഈ നദിയിൽ കള്ളിക്കാട്ട് ജലസേചനം ലക്ഷ്യമാക്കി ഒരു അണക്കെട്ട് നിർമിച്ചിട്ടുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് ചെറുനദികൾ കൂടി ഈ ജില്ലയെ ജലസിക്തമാക്കുന്നു. ഇവയിൽ ആദ്യത്തേതായ മാമംആറ് പന്തലക്കോട്ടുകുന്നുകളിൽ ഉദ്ഭവിച്ച് 27 കി.മീ. ഒഴുകി അഞ്ചുതെങ്ങ്കായലിൽ പതിക്കുന്നു. ഈ നദിയിൽ നിന്ന് കൂന്തളൂർ വച്ചു പിരിയുന്ന ഒരു കൈവഴി വാമനപുരം ആറ്റിലേക്ക് ഒഴുകുന്നുണ്ട്. മാമം ആറിന്റെ തടവിസ്തൃതി 114 ച.കി.മീ. ആണ്. 66 ച.കി.മീ. മാത്രം തടവിസ്തീർണതയുള്ള അയിരൂർആറ് നാവായിക്കുളത്ത് ഉദ്ഭവിച്ചൊഴുകി 17 കി.മീ. താണ്ടി നടയറക്കായലിൽ പതിക്കുന്നു.
കടലോരത്ത് തെക്കു നിന്നു വടക്കോട്ട് വേളികായൽ, കഠിനംകുളംകായൽ, അഞ്ചുതെങ്ങുകായൽ, ഇടവാ-നടയറക്കായൽ എന്നീ ജലാശയങ്ങൾ കാണാം. ഇവ മനുഷ്യ നിർമിത കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം മുതൽ വടക്ക് തിരൂർ വരെ 365 കി.മീ. ദൂരത്തിൽ നിലവിലുണ്ടായിരുന്ന ജലപാതയുടെ ദക്ഷിണപാദമായിരുന്നു ഈ കായൽ-തോട് ശൃംഖല. വർക്കലയിൽ കുന്നുകൾക്കടിയിലൂടെ നിർമ്മിക്കപ്പെട്ടിരുന്ന യഥാക്രമം 282 മീ., 720 മീ. എന്നീ നീളങ്ങളിലുള്ള രണ്ട് തുരങ്കങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോയിരുന്നത്. വർക്കലത്തുരപ്പുകൾ മണ്ണിടിച്ചിൽ മൂലം നിർബാധമായ ജല ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കയാൽ തീരദേശ ജലപാത ഇപ്പോൾ ഉപയോഗത്തിലില്ല. തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം. ഭൂജലനിക്ഷേപം സമൃദ്ധമായുള്ള ഒരു മേഖലയിലാണ് തിരുവനന്തപുരം ജില്ലയുടെ കിടപ്പ്. കാർഷികാവശ്യങ്ങൾക്കും ഇതരോപഭോഗങ്ങൾക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങൾ ജില്ലയിലെമ്പാടും സംരക്ഷിക്കപ്പെട്ടുകാണാം. ആറുകളും അവയുടെ വിവിധ കൈവഴികളും അന്യഥായുള്ള ജലസമ്പന്നങ്ങളായ തോടുകളും ജില്ലയെ ജലസിക്തമാക്കുന്നു. നേരിയ തോതിൽ മഴക്കുറവും ജല ദൗർലഭ്യവും അനുഭവിച്ചുപോന്ന ജില്ലയിലെ തെക്കൻ ഭാഗങ്ങളുടെ വികസനത്തിനായി ഇപ്പോൾ ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭൂവിജ്ഞാനീയം
ഭൂവിജ്ഞാനപരമായി ഈ ജില്ലയെ നാല് ഉപമേഖലകളായി വിഭജിക്കാം. പരൽശിലകളുടെ അടരുകൾ അട്ടിയിട്ടിട്ടുള്ള മലമടക്കുകൾ, ടെർഷ്യറി നിക്ഷേപങ്ങൾക്കു പ്രാമാണ്യമുള്ള പ്ളീസ്റ്റോസീൻ ശിലാസ്തരങ്ങൾ, ലാറ്ററൈറ്റ് മേഖല, നന്നേ പ്രായം കുറഞ്ഞ അവസാദങ്ങൾക്കു മുൻതൂക്കമുള്ള തീരപ്രദേശം എന്നിവയാണ് ഈ ഉപമേഖലകൾ. മലമ്പ്രദേശത്തെ ശിലകൾ ആൽക്കിയൻ വ്യവസ്ഥയിൽപ്പെട്ടവയാണ്. ലെപ്റ്റിനൈറ്റു (Leptynite)കൾക്കൊപ്പം ചാർണൊക്കൈറ്റ്, ഹോൺബ്ളെൻഡ്, ബയോട്ടൈറ്റ്-നൈസ്, ഷിസ്റ്റ്, ഗ്രാനുലൈറ്റ് തുടങ്ങിയയിനം ശിലകളും സ്ഥാനീയ പ്രാമുഖ്യം നിദർശിപ്പിക്കുന്നവയാണ്. ഉയർന്ന നതി(dip)യോടെ, വടക്കുപടിഞ്ഞാറ്-തെക്കുകിഴക്ക്ദിശയിലോ വടക്ക് വടക്കുപടിഞ്ഞാറ് - തെക്ക് തെക്കുകിഴക്ക് ദിശയിലോ നതിലംബ(strike)മുള്ളവയും ശല്ക്കിത (foliated) ഘടനയുള്ളവയുമാണ് ഇവ. ഗ്രാഫൈറ്റ് ഉൾക്കൊള്ളുന്ന ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസ്, ഗാർണെറ്റ്-ബയോട്ടൈറ്റ് നൈസ്, കുറഞ്ഞയളവിൽ കാൽക്-ഗ്രാനുലൈറ്റ് എന്നിവ പ്രായം കുറഞ്ഞവയോ നവജാതങ്ങളോ ആയ ഗാർണെറ്റ് കലർന്ന ക്വാർട്ട്സ്, ഫെൽസ്പാർ എന്നിവയുമായി സമ്മിശ്രാവസ്ഥയിൽ വർത്തിക്കുന്ന ശിലാപടലങ്ങളെയാണ് ലെപ്റ്റിനൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്. നൈസ്ശിലകൾ പുനഃക്രിസ്റ്റലീകരണത്തിനു വിധേയമായി വലിപ്പമേറിയ പരുക്കൻ പരലുകളായി ഉത്പാദിതമാകുന്ന ഫെൽസ്പാത്തിക ഗ്രാനുലൈറ്റുകളാണ് ലെപ്റ്റിനൈറ്റുകൾ; നൈസ് ശിലകൾ ഉൾക്കൊണ്ടിരുന്ന ബയോട്ടൈറ്റ് ഗാർണെറ്റ് ആയി പരിവർത്തിതമാകുന്നു. വ്യത്യസ്ത തോതിൽ ഗ്രാഫൈറ്റും നേരിയ അളവിൽ ക്വാർട്ട്സ്, ഓർതോക്ളേസ് എന്നിവയും അടങ്ങിയിട്ടുള്ള ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസുകളെ ഖോൺഡലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പേപ്പാറ, കല്ലാർ, പൊന്മുടി തുടങ്ങിയയിടങ്ങളിൽ ഖോൺഡലൈറ്റിന്റെ താരതമ്യേന കനംകുറഞ്ഞ അടരുകർ അവസ്ഥിതമാണ്; ഇവയിൽ കല്ലാറിലേത് ഗ്രാഫൈറ്റ് സമ്പുഷ്ടമാണ്. കീഴായിക്കോണം, വാഴിച്ചൽ, മടത്തറ, അമ്പൂരി എന്നിവിടങ്ങളിലും ഖോൺഡലൈറ്റ് ആധിക്യം ദർശിക്കാം. ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസുകൾ ജില്ലയിലെ മിക്കഭാഗങ്ങളിലും ചിതറിയ മട്ടിൽ അനാച്ഛാദിതമായിരിക്കുന്നു; ഏതാനും സെ.മീ.മുതൽ അനേകശതം മീറ്ററുകൾ വരെ കനത്തിലുള്ളവയാണ് ഇവ. പൊതുവേ ശല്കിതമായി കാണപ്പെടുന്ന ചാർണൊക്കൈറ്റുകളിലെ പ്രധാന ഘടകങ്ങൾ ക്വാർട്ട്സ്, മൈക്രോക്ളൈൻ, പ്ളേജിയോക്ളേസ്, ഹോൺബ്ളെൻഡ് എന്നിവയാണ്; ബയോട്ടൈറ്റ്, ഗാർണൈറ്റ് എന്നിവയേയും ഉൾക്കൊണ്ടിരിക്കാം. ധാതുസംഘടനത്തെ അടിസ്ഥാനമാക്കി ചാർണൊക്കൈറ്റുകളെ അധിസിലികം , മധ്യതമ-സിലികം, അല്പസിലികംഎന്നിങ്ങനെ തരംതിരിക്കാം. അല്പസിലിക വിഭാഗത്തിൽപ്പെട്ടവ പൈറോക്സിൻ ഗ്രാനുലൈറ്റ്, ഹോൺബ്ളെൻഡ്, നോറൈറ്റ് എന്നിവയെയാണ് ഉൾക്കൊണ്ടിരിക്കുക; സാധാരണയായി അധിസിലിക ചാർണൊക്കൈറ്റിലോ നൈസ്ശിലകളിലോ കടന്നുകയറിയമട്ടിൽ, കനംകുറഞ്ഞ പടലങ്ങളായോ ഡൈക്കുകളായോ അവസ്ഥിതമായിരിക്കും. അഭ്രം, മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യത്തോടെ, ക്വാർട്ട്സിന്റേയോ ഫെൽസ്പാറിന്റേയോ വലിയ പരലുകളായി വർത്തിക്കുന്ന പെഗ്മട്ടൈറ്റ്, ലെപ്റ്റിനൈറ്റ് നൈസ് എന്നീയിനം ശിലകളിലേക്ക് പടലങ്ങളായോ സിരാരൂപത്തിലോ തുളഞ്ഞുകയറിയമട്ടിൽ കാണപ്പെടുന്നു. ജില്ലയിലെമ്പാടും സാന്നിധ്യമുള്ള ഇവയ്ക്ക് നിയതമായ ദിശയോ ഗണ്യമായ വലിപ്പമോ ഇല്ല.
വർക്കല ശ്രേണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെർഷ്യറിശിലാസ്തരങ്ങളുടെ മാതൃകാസ്തരങ്ങൾ കടലിറമ്പത്തുള്ള വർക്കലകുന്നുകളിലാണ് കാണപ്പെടുന്നത്. കോഴിത്തോട്ടം, ഇടവ, പള്ളിപ്പുറം, തോന്നയ്ക്കൽ, മംഗലപുരം, കഴക്കൂട്ടം, അരുമാനൂർ, കുളത്തൂർ, അമരവിള, കോവിലൂർ തുടങ്ങിയയിടങ്ങളിലും ഇവ അവസ്ഥിതമാണ്. നിറത്തിലും പ്രകൃതിയിലും വൈവിധ്യമാർന്ന പരുക്കൻ മണൽക്കല്ലുകളുടേയും കളിമണ്ണിന്റേയും ഒന്നിടവിട്ടുള്ള അട്ടികളാണ് വർക്കല ശ്രേണിയിലുള്ളത്. മിക്കപ്പോഴും ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങളേയും ഉൾക്കൊണ്ടിരിക്കും. വർക്കലയിലുള്ള മാതൃകാസ്തരങ്ങളിൽ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളിൽ അങ്ങിങ്ങായി പർവർത്തനദശ പൂർണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ്-കണ്ടാമരം സഞ്ചയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു; റെസിൻ, മാർക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്.
ജില്ലയിലെ മിക്ക ഭാഗങ്ങളിലും, വിശിഷ്യ സസ്യാവരണം നഷ്ടപ്പെട്ടയിടങ്ങളിൽ ലാറ്റെറൈറ്റ് ശിലാസഞ്ചയങ്ങൾ വ്യാപിച്ചുകാണുന്നു. മാതൃശിലകൾക്ക് അപക്ഷയം സംഭവിച്ച്, ഇരുമ്പിന്റേയോ അലൂമിനിയത്തിന്റേയോ, രണ്ടിന്റേയുമോ ഓക്സൈഡുകളുടെ പ്രാമാണ്യത്തോടെ ഉരുത്തിരിയുന്ന ശിലാപദാർഥമാണ് ലാറ്റെറൈറ്റ്. പ്രീകാമ്പ്രിയൻ മുതൽ ടെർഷ്യറി വരെ വിവിധ യുഗങ്ങളിലേതായ ശിലാസ്തരങ്ങൾക്കുപരി ലാറ്റെറൈറ്റുകൾ വിന്യസിക്കപ്പെട്ടുകാണുന്നതിൽനിന്ന് ഇവയുടെ ഉത്പാദനം ആവർത്തിത പ്രക്രിയകളിലൂടെയായിരുന്നുവെന്ന് അനുമാനിക്കാം. കേരളത്തിലും ഒന്നിലധികം ജിയോളജീയ ഘട്ടങ്ങളിലേതായ ലാറ്റെറൈറ്റ് അവസ്ഥിതമാണ്. തിരുവനന്തപുരം ജില്ലയിലുള്ളവയെ വർക്കല ശ്രേണിക്കു മുൻപുണ്ടായവയെന്നും പിൻപുണ്ടായവയെന്നും തരംതിരിക്കാം. പ്രതലത്തിൽ നിന്ന് നൂറുമീറ്റർ വരെ ആഴത്തിൽ എത്തുന്ന ലാറ്റെറൈറ്റ് പടലങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. പരൽഘടനയുള്ള ശിലകളിൽ നിന്ന് ഉരുത്തിരിഞ്ഞവയാകയാൽ ഇവ ശല്കിതമായും മാതൃശിലകളിലെ ധാതുഘടകങ്ങളെ ഉൾക്കൊണ്ടവയായും കാണപ്പെടുന്നു. പാടലം, ഊത, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ ഇവയുടെ സങ്കരവർണങ്ങളിലോ ഇവ രൂപംകൊണ്ടിരിക്കാം. സസ്യാവരണത്തിനടിയിലുള്ള ലാറ്റെറൈറ്റുകൾ രന്ധ്രമയവും ഭൂജലം ഊർന്നിറങ്ങുന്നതിനു നന്നേ അനുയോജ്യങ്ങളുമാണ്. എന്നാൽ സൂര്യതാപം നേരിട്ട് ഏല്ക്കുന്ന ലാറ്റെറൈറ്റുകൾ അവയിലെ രന്ധ്രങ്ങൾ മൂടിപ്പോകാവുന്ന വിധത്തിൽ ഈരടുപ്പമുണ്ടായി കഠിനശിലകളായി മാറുന്നു. തരിശുഭൂമികളിലൊട്ടാകെ കടുപ്പമേറിയ ലാറ്റെറൈറ്റ് ആവരണം വ്യാപിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ പൊതു പ്രതിഭാസമായിത്തീർന്നിരിക്കുന്നു.
തീരമേഖല, കടലിലേക്കിറങ്ങി നില്ക്കുന്ന ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ മണൽപ്പരപ്പുകളാണ്. ആവർത്തിച്ചുണ്ടായ കടലേറ്റങ്ങളുടെ പരിണതഫലമായി മാതൃശിലകൾക്കുമേൽ അട്ടിയിട്ടുള്ള സമുദ്രജന്യ നിക്ഷേപങ്ങളാണ് ഇവ. ക്വാർട്ട്സിന്റെ അംശം സാമാന്യത്തിലധികമുള്ള പരുക്കനോ തരിമയമോ ആയ ചൊരിമണലാണ് പൊതുവേയുള്ളത്.
മണ്ണിനങ്ങൾ
ജില്ലയിൽ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് http://www.keralaagriculture.gov.in/htmle/soils/SOILTYPESDW.htm കേരള അഗ്രിക്കൽചർ. ചുവപ്പുകലർന്ന തവിട്ടു മുതൽ മഞ്ഞകലർന്ന ചുവപ്പുവരെ വിവിധനിറങ്ങളിൽ കാണപ്പെടുന്ന ഈ മണ്ണിൽ തെങ്ങ്, റബ്ബർ, കവുങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ് തുടങ്ങിയവ സമൃദ്ധമായി വളരുന്നു. മാതൃശിലകളെ ആശ്രയിച്ചുള്ള സ്വഭാവ വ്യതിരേകങ്ങൾ ലാറ്റെറൈറ്റ് ഇനങ്ങളിൽ സഹജമാണ്. ജൈവാംശം, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ കുറവ് ലാറ്റെറൈറ്റുകളുടെ പ്രധാന ന്യൂനതയാണ്. നദീതടങ്ങളിലും നീർച്ചാലുകളുടെ ഇരുപുറങ്ങളിലും പോഷകസമൃദ്ധമായ എക്കൽമണ്ണാണുള്ളത്; മിക്കയിടത്തും ഇവ മതിയായ തോതിൽ ജൈവാംശങ്ങൾ കലർന്ന നിലയിലുമാണ്. ജില്ലയിലെ നെല്പാടങ്ങൾ മൊത്തമായും എക്കൽ നിറഞ്ഞ താഴ്വാരങ്ങളിലാണ്; എല്ലായിനം വിളകൾക്കും അനുയോജ്യമായ മണ്ണാണിത്. കടലോരത്തോടടുത്ത് സമുദ്രനിക്ഷേപിതമായ പരുക്കൻ എക്കൽമണ്ണ് കാണപ്പെടുന്നു; ലവണാംശത്തിന്റെ ആധിക്യം ഈയിനം മണ്ണിന്റെ കാർഷികക്ഷമതയിൽ ഇടിവുണ്ടാക്കുന്നു. കായലോരങ്ങളിലും കായൽ നികത്തിയെടുത്ത ഭാഗങ്ങളിലും നീർവാർച്ച കുറഞ്ഞ ചെളിമണ്ണാണ് ഉള്ളത്. എക്കൽ ഇനത്തിൽപ്പെട്ട ഇവയ്ക്ക് കടും തവിട്ടുനിറമാണ്; കക്ക, ചിപ്പി തുടങ്ങിയ ചുണ്ണാമ്പു പദാർഥങ്ങളെ ധാരാളമായി ഉൾക്കൊണ്ടിരിക്കും. ദിനംപ്രതിയോ ഋതുപരമായോ വേലിയേറ്റത്തിന് അടിപ്പെടുന്ന പ്രദേശങ്ങളിലേതാകയാൽ ഈയിനം മണ്ണിൽ അളവിൽ കവിഞ്ഞ ലവണത ഉണ്ടായിരിക്കുന്നത് സാധാരണമാണ്. കാൽസിയ സമൃദ്ധവും ശരാശരിതോതിൽ ജൈവാംശ സാന്നിധ്യമുള്ളവയുമാണെങ്കിലും മറ്റു പോഷകങ്ങളുടെ കുറവ് ഈയിനം മണ്ണിന്റെ ഉർവരതയെ ശോഷിപ്പിക്കുന്നു.
മലമ്പ്രദേശത്ത് വൃക്ഷമേലാപ്പിനുകീഴിൽ സസ്യാംശങ്ങൾ ജീർണിച്ച് ജൈവാംശ സമൃദ്ധമാക്കിയ, കടുംതവിട്ടുമുതൽ കരിനിറം വരെയുള്ള പശിമരാശിമണ്ണ് കാണപ്പെടുന്നു. മാതൃശിലകൾക്കു നേർമുകളിൽ വ്യത്യസ്തകനങ്ങളിൽ അട്ടിയിടുന്ന ഇവ പൊതുവേ ധാത്വംശങ്ങൾ കുറഞ്ഞവയാണ്. വനനശീകരണത്തെത്തുടർന്ന് സസ്യാവരണം നഷ്ടപ്പെട്ടാൽ ഉടനടി ലാറ്റെറൈറ്റായി പരിവർത്തിതമാവുകയും ചെയ്യും.
സസ്യജാലം
ഏതാനും ദശകങ്ങൾക്കു മുൻപുവരെ പട്ടണങ്ങൾ പോലും സസ്യസമൃദ്ധങ്ങളായിരുന്ന അവസ്ഥയാണ് ഈ ജില്ലയിൽ ഉണ്ടായിരുന്നത്; തുറന്ന വനമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വൈവിധ്യമാർന്ന വൃക്ഷലതാദികളുടെ ബാഹുല്യമുണ്ടായിരുന്നു. ജനാധിവാസം ശതഗുണീഭവിച്ച പശ്ചാത്തലത്തിൽ നൈസർഗിക സസ്യപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. നെടുമങ്ങാടു താലൂക്കിലെ മലനിരകളിൽ ഒരു ഭാഗത്തു മാത്രമാണ് വനങ്ങൾ അവശേഷിച്ചിട്ടുള്ളത്; വ്യാപകമായ വന നശീകരണത്തോടൊപ്പം റബ്ബർ, തേയില, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ അതിക്രമണവും ചേർന്ന് വനഭൂമി താലൂക്കിന്റെ മൊത്തം വിസ്തൃതിയുടെ 10% ആയി ചുരുക്കപ്പെട്ടിരിക്കുകയാണ്. മുൻകാലത്ത് ഇടനാടുപ്രദേശത്തെ കുന്നിൻ പുറങ്ങളിലുൾപ്പെടെ സമ്പദ് പ്രാധാന്യമുള്ള വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നിരുന്നു. തേക്ക്, ഈട്ടി, തമ്പകം, മരുത്, ഇലവ്, കുമ്പി, വേങ്ങ, അകിൽ, പൂവം, തേമ്പാവ്, പൂമരുത്, തെള്ളിമരം, ആഞ്ഞിലി, ചന്ദനം, കാഞ്ഞിരം, വാക, മഹാഗണി തുടങ്ങിയ തടിയിനങ്ങൾക്കൊപ്പം പ്ളാവ്, മാവ്, പുന്ന, പുളി, പിണറ്), മരവെട്ടി, ഇലിപ്പ, വേപ്പ്) എന്നിവയും സമൃദ്ധമായി വളർന്നിരുന്നു. മുളവർഗത്തിൽപ്പെട്ട ഇല്ലിമുള, കല്ലൻമുള, ഈറ്റ, ചൂരൽ തുടങ്ങിയവയുടേയും പുൽവർഗങ്ങളിൽ രാമച്ചം, ഇഞ്ചിപ്പുല്ല്, കർപ്പൂരപ്പുല്ല്, ദർഭ, കൈത എന്നിവയുടേയും ഇടതൂർന്ന സഞ്ചയങ്ങൾ ജില്ലയെമ്പാടും ഉണ്ടായിരുന്നു. സർപ്പഗന്ധ, കൊടഗപ്പാല, കച്ചോലം, വയമ്പ്, അശോകം, കുന്നി), ഞെരിഞ്ഞിൽ, കറിവേപ്പ്, നൊച്ചി, ആടലോടകം, കീഴാനെല്ലി, കുറുന്തോട്ടി, കരിങ്ങാലി, കുപ്പമേനി, നീർബ്രഹ്മി, നറുനണ്ടി, തിപ്പലി, ശതാവരി, കരിഞ്ഞോട്ട, വാതംകൊല്ലി, കൊടുവേലി, വേലിപ്പരുത്തി, കടലാടി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു തിരുവനന്തപുരം ജില്ല. തീരപ്രദേശത്തെ കായലോരങ്ങളിൽ കണ്ടൽ സസ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. പുഷ്പ ശബളങ്ങളായ തണൽ മരങ്ങൾ, വേലിച്ചെടികൾ, വിവിധയിനം മുൾച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, പുഷ്പഫലസസ്യങ്ങൾ എന്നിവയ്ക്കൊക്കെ ഏറെ പ്രാമാണ്യമുണ്ടായിരുന്നു. ഒറ്റത്തടി വൃക്ഷങ്ങളിൽ തെങ്ങിനോടൊപ്പം ബാഹുല്യം പുലർത്തി കവുങ്ങ്, ചൂണ്ടപ്പന, കുടപ്പന എന്നീയിനങ്ങളും നിലകൊണ്ടിരുന്നു. ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്ന ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ കരിമ്പന സമൃദ്ധമായി വളർന്നിരുന്നു. കാർഷികവിളകളിൽ മുന്തിയ സ്ഥാനം നെല്ലിനായിരുന്നുവെങ്കിലും കൂവരക്, പയറുവർഗങ്ങൾ, എള്ള് തുടങ്ങിയവയും പ്രാമാണ്യം പുലർത്തിപ്പോന്നു. ജനനിബിഡത ഏറുകയും അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങൾ അവലംബിക്കുകയും ചെയ്തതിനെത്തുടർന്ന് നൈസർഗിക സസ്യജാലം ഏറെക്കുറെ ലുപ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്പമാത്രമായി അവശേഷിക്കുന്ന വനമേഖലയിൽപ്പോലും മികച്ച സമ്പദ് പ്രാധാന്യമുള്ള പലയിനങ്ങളും വംശനാശത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതവിളകളായ തെങ്ങും നെല്ലും റബ്ബർ പോലുള്ള നാണ്യവിളകൾക്ക് നിലമൊഴിഞ്ഞുകൊടുക്കുന്ന അവസ്ഥ വിപുലമായിട്ടുണ്ട്. നെല്പാടങ്ങൾ പാടെ നികത്തി ഭവന നിർമ്മാണത്തിനും; കുറഞ്ഞപരിചരണത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വാഴ, കായ്കറിവർഗങ്ങൾ, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന പ്രവണത അനുദിനം വർധിക്കുന്നു. കാർഷികവൃത്തിക്ക് പ്രാമുഖ്യം നിലനില്ക്കെത്തന്നെ നൈസർഗിക പരിസ്ഥിതി നാശോന്മുഖമാകുന്നതാണ് ജില്ലയിൽ ദൃശ്യമാകുന്നത്.
ജന്തുജാലം
നിബിഡവനങ്ങളും ഇടതൂർന്ന സസ്യസഞ്ചയങ്ങളും നിലനിന്നിരുന്നകാലത്ത് തിരുവനന്തപുരം ജില്ല ഹിംസ്രജന്തുക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ, പറവക്കൂട്ടങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു. വന്യജീവികളിൽ കാട്ടാന (Elephas maximus), കരടി (Melursus ursinus), കടുവ (Panthera tigris), പുള്ളിപ്പുലി (Panthera pardus), കഴുതപ്പുലി (Hayena hayena), കാട്ടുപോത്ത് (Bos gaurus), മ്ളാവ് (Rusa unicolox), കാട്ടുപൂച്ച (Felis chaus), കാട്ടുനായ (Cyon deccanesis), കുറുനരി (Canis indicus), വെരുക് (Moschothera cirettina), മരപ്പട്ടി (Pardox urus), മുള്ളൻപന്നി, കാട്ടുപന്നി (Sus scrofa), പുള്ളിമാൻ (Axis axis), കുരമാൻ (Mantiacus muntijak), തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വാനരവർഗങ്ങളിൽ വെള്ളക്കുരങ്ങ് (Macaca radiata), സിംഹവാലൻ (Macaca silenus), കുട്ടിത്തേമാങ്ങ് (Loxis gracilis) എന്നിവയ്ക്കായിരുന്നു അംഗബലം. വിവിധയിനം കീരികൾ ജില്ലയിലെമ്പാടും ഇപ്പോഴും അവശേഷിക്കുന്നു. ധാരാളമായി കണ്ടുപോന്ന മറ്റൊരു ജീവിയാണ് അളുങ്ക് അഥവാ ഉറുമ്പുതീനി (Manis pentadactyla). അണ്ണാൻ, കുഴിപ്പന്നി, പെരുച്ചാഴി, പന്നിയെലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളും എൺപതോളം ഇനം പാമ്പുകളും ബഹുലമായി ഉണ്ടായിരുന്നു. ഇപ്പോൾ ഇവ നന്നെ വിരളമായിട്ടുണ്ടെങ്കിലും എലികളുടെ എണ്ണത്തിൽ സാമാന്യത്തിലേറെ വർധനവാണു കാണുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകൾ പൊന്മുടിയിൽ ഉണ്ടെന്നത് ഒരു സവിശേഷതയാണ്. പക്ഷിവർഗങ്ങളിൽ പ്രാവ്, കാക്ക, കുയിൽ, പൊന്മാൻ, മരംകൊത്തി, കാക്കത്തമ്പുരാട്ടി, തത്ത, മാടത്ത, മൈന, കുരുവി, തൂക്കണംകുരുവി, വാലൻകിളി, പുള്ള്, ചകോരം, മഞ്ഞക്കിളി തുടങ്ങിയവയുടെ സാന്നിധ്യം ജില്ലയിലെമ്പാടും ഉണ്ടായിരുന്നു; ഇരപിടിയന്മാരായ കഴുകൻ, പരുന്ത്, പ്രാപ്പിടിയൻ, എറിമുള്ള് തുടങ്ങിയവയും സാമാന്യമായ തോതിൽ കാണപ്പെട്ടിരുന്നു. കാട, കുളക്കോഴി, കാട്ടുകോഴി, വാത്ത, കൊക്ക്, വേഴാമ്പൽ തുടങ്ങിയവയും ധാരാളമുണ്ടായിരുന്നു. വാവൽ വർഗമായിരുന്നു പ്രാമാണ്യമുണ്ടായിരുന്ന മറ്റൊരിനം വൃക്ഷസഞ്ചയങ്ങളുടേയും കാവുകളുടേയും ഉന്മൂലനത്തെത്തുടർന്ന് പറവകളിൽ നല്ലൊരുപങ്കും അപ്രത്യക്ഷമായി. വനമേഖലകൾ ഇപ്പോഴും ഇവയുടെ വിഹാരകേന്ദ്രമാണ്. കായലോരങ്ങളിലും നദീമുഖങ്ങളിലും സാധാരണമായുണ്ടായിരുന്ന നീർനായ, ചീങ്കണ്ണി, കടൽപ്പന്നി, ആമ, ഞണ്ട് തുടങ്ങിയവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഖനിജസമ്പത്ത്
ഒന്നാം ലോകയുദ്ധ(1914-18)ത്തിനുമുമ്പ് ബ്രിട്ടിഷ് ഇന്ത്യയിലെ ഉപഭോഗത്തിനുള്ള മൊത്തം ഗ്രാഫൈറ്റ് ഖനനം ചെയ്തിരുന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പ്രദേശത്തുനിന്നായിരുന്നുവെന്നതിന് രേഖകളുണ്ട്. ജില്ലയിൽ പലഭാഗത്തുമായി ഗ്രാഫൈറ്റ് തുടങ്ങിയ സമ്പദ്പ്രധാന ധാതുക്കളുടെ സാമാന്യമായ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും ഇവയുടെ ഖനനവും ഉപയോഗവും വേണ്ടവിധത്തിൽ നടന്നിട്ടില്ല. വെള്ളനാട്ടിലേതുകൂടാതെ ചാങ്ങ, പുളിയറക്കോണം, കുറ്റിച്ചൽ, കരുപ്പൂര്, മണ്ണൂർക്കാല, കൊണ്ണി, പ്ളാച്ചിക്കുഴി, വിതുര, കീഴാറ്റിങ്ങൽ, കോരണാംകോട്, ആറ്റിപ്ര, വെങ്ങാനൂർ, ചെങ്ങല്ലൂർ, അമരവിള എന്നിവിടങ്ങളിലും ഗ്രാഫൈറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഖോൺഡലൈറ്റ് ശിലാസഞ്ചയങ്ങൾക്കിടയിലെ പെഗ്മട്ടൈറ്റ് സിരകൾ ക്രിസോബെറിൽ ഇനത്തിൽപെട്ട രണ്ടാംകിട രത്നക്കല്ലുകളുടെ ഉറവിടമാണ്. മടത്തറയ്ക്കടുത്തുനിന്ന് തെക്ക്-തെക്കുകിഴക്കുദിശയിൽ പാറശ്ശാലവരെ നീളുന്ന 50 കി.മീ. മേഖലയിലാണ് ഈ നിക്ഷേപങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന നദികളുടെ ഇരുപുറത്തുമുള്ള ചരലട്ടികൾക്കിടയിൽ അവസാദിത ക്രിസോബെറിലിന്റെ സാന്നിധ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മണലിവിള, ഓലത്താന്നി, വെൺപകൽ, അരുവിക്കര, ഊരൂട്ടമ്പലം, നെട്ടാണി, കല്ലിക്കോട്, ചാങ്ങ, ബോണക്കാട്, വാമനപുരത്തിന്റെ പടിഞ്ഞാറേഭാഗം, പോത്തൻകോടിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ക്രിസോബെറിൽ അനധികൃതമായി ഖനനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇത് നിയന്ത്രണവിധേയമാണ്. ജില്ലയിലെ ഖോൺഡലൈറ്റ് നിക്ഷേപങ്ങൾക്ക് നേർമുകളിലായി വിന്യസിക്കപ്പെട്ട നിലയിൽ ബോക്സൈറ്റിന്റേയും വിവിധയിനം കളിമണ്ണിന്റേയും കനത്ത സഞ്ചയങ്ങൾ അവസ്ഥിതമായിരിക്കുന്നു. ഇവയിൽ മിക്കവയും ഖനന വിധേയമായിട്ടുണ്ട്. ബോക്സൈറ്റ് നിക്ഷേപങ്ങൾ മംഗലപുരം, ചിലമ്പിൽ, ശാസ്തവട്ടം, ആറ്റിപ്ര എന്നിവിടങ്ങളിലാണ് അവസ്ഥിതമായിട്ടുള്ളത്. വിപണനപ്രാധാന്യമുള്ള കയോലിൻ പലയിടങ്ങളിലും ലഭ്യമാണ്. ഖോൺഡലൈറ്റ് വ്യൂഹത്തിനു നേർമുകളിലായും ഉപരിതല ലാറ്റെറൈറ്റ് പടലങ്ങൾക്ക് അടിയിലായുമാണ് ഇവ രൂപംകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്തിനു മൂന്ന് കി.മീ. തെക്കുകിഴക്ക് കാരിച്ചൽ എന്ന സ്ഥലത്ത് കയോലിന്റെ കനത്ത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. വെയിലൂർ, മേൽതോന്നയ്ക്കൽ, ശാസ്തവട്ടം, ചിലമ്പിൽ, പള്ളിപ്പുറം എന്നിവിടങ്ങളിൽ അവസാദിത കയോലിൻ സാമാന്യമായ തോതിൽ ഖനനം ചെയ്യപ്പെടുന്നു. നടയറയിൽ 50,000 ടൺ വരുന്ന ബാൾക്ളേ നിക്ഷേപം അവസ്ഥിതമാണ്. കെട്ടിട നിർമ്മാണത്തിന് നന്നേ അനുയോജ്യമായ വെട്ടുകല്ല് കഴക്കൂട്ടം, അരുമാനൂർ എന്നിവിടങ്ങളിൽ സുലഭമാണ്; കുമിളിക്കല്ല് എന്നറിയപ്പെടുന്നതും വെളുത്തനിറമുള്ളതുമായ വിശേഷയിനം അരുമാനൂരിൽ ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തുനിർമ്മാണത്തിനും മറ്റും അത്യാവശ്യമുള്ള കരിങ്കല്ല് ഖനനം ചെയ്യുന്ന ചെറുതും വലുതുമായ ക്വാറികൾ ജില്ലയിലെമ്പാടും പ്രവർത്തിക്കുന്നുണ്ട്.
ജനവിതരണം
(2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യയിൽ സ്ത്രീകൾക്കാണ് അംഗബലം കൂടുതലുളളത്; 1058 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന ലിംഗാനുപാതം (sex ratio) ആണുള്ളത്. ജില്ലയിലെ ശരാശരി ജനസംഖ്യ ച.കി.മീറ്ററിന് 1,476 എന്ന തോതിലാണ്. മൊത്തം ജനങ്ങളിലെ 12.2% പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്; പട്ടികജാതികളിലെ 3,70,857 പേരും പട്ടികവർഗക്കാരിലെ 20,893 പേരും ഈ ജില്ലയിൽ വസിക്കുന്നു. മലയാളമാണ് പൊതു വ്യവഹാരഭാഷ. ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലും തലസ്ഥാന നഗരിയിലെ തമിഴ് വംശജർക്കിടയിലും തമിഴ് ഭാഷയ്ക്കാണ് പ്രചാരമുള്ളത്. തിരുവനന്തപുരം നഗരം വിവിധ ഭാഷാ വിഭാഗങ്ങളിൽപ്പെട്ടവരുടെ സമ്മേളനകേന്ദ്രമായി മാറിയിരിക്കുന്നു; സധാരണക്കാർപോലും ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകൾ സാമാന്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്; ക്രിസ്ത്യാനികൾ രണ്ടാംസ്ഥാനത്തും മുസ്ളിങ്ങൾ മൂന്നാംസ്ഥാനത്തും നില്ക്കുന്നു. ജാതി-മത-ഭാഷാഭേദങ്ങൾ അവഗണിച്ച് എല്ലാ വിഭാഗക്കാരും സൗഹാർദത്തോടെയും പരസ്പര സഹകരണത്തോടെയും വർത്തിക്കുന്ന രീതിയാണ് ഈ ജില്ലയിൽ പ്രാബല്യത്തിലുള്ളത്.
തിരുവനന്തപുരം ജില്ലയിൽ ഗണ്യമായ അംഗസംഖ്യയുള്ള ഏക ആദിവാസി വിഭാഗമാണ് കാണിക്കാർ. ഇവർ കിഴക്കൻ മലയോരങ്ങളിലാണ് അധിവസിക്കുന്നത്; കൂടുതലായി കാണപ്പെടുന്നത് കോട്ടൂർ, ക്ളാമല, പാലോട് എന്നിവിടങ്ങളിലാണ്. കാട്ടുകനികളും കിഴങ്ങുവർഗങ്ങളും ഭക്ഷിച്ച് വനാന്തരങ്ങളിൽ ജീവിച്ചു പോന്ന ഇവർ വനവിഭവങ്ങളായ തേൻ, കുന്തിരിക്കം, പന്നിനെയ്യ് തുടങ്ങിയവയുടെ വിപണനത്തിന് അപൂർവമായി മാത്രം പുറംലോകവുമായി ബന്ധം പുലർത്തിയിരുന്നു. തമിഴും മലയാളവും കലർന്ന ഒരിനം പ്രാകൃതഭാഷയിലൂടെയാണ് ആശയവിനിമയം നടത്തിപ്പോന്നത്. ആദിവാസി ക്ഷേമ പദ്ധതികളിലൂടെ ഇവരിൽ നല്ലൊരു വിഭാഗത്തെ പരിഷ്കൃത ജനവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സ്ഥിരമായി പാർപ്പുറപ്പിക്കുന്നതിനു പ്രേരിപ്പിക്കുവാനും ഈറ്റപ്പണി മുതൽ റബ്ബർ ടാപ്പിങ് വരെയുള്ള വിവിധ തൊഴിലുകളിൽ ഏർപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. നാട്ടിലെ ജീവിതശൈലി ഇവർക്ക് പരിചിതമായിത്തീർന്നിരിക്കുന്നു. സാമാന്യ വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിൽ പ്രവേശിച്ച ഒരു ന്യൂനപക്ഷവും ഇവർക്കിടയിലുണ്ട്. തനതായ ആചാരാനുഷ്ഠാനങ്ങളും കലാനൈപുണ്യങ്ങളും വച്ചുപുലർത്തുന്ന കാണിക്കാരെ പൂർണമായും മുഖ്യധാരയിലെത്തിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
സമ്പദ്ഘടന
കൃഷിയും മൃഗസമ്പത്തും
മൊത്തമായി നോക്കുമ്പോൾ തിരുവനന്തപുരം ജില്ല ഒരു കാർഷിക മേഖലയാണ്: നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ, കായ്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും റബ്ബർ, തെങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളും നഗരാതിർത്തിക്കുള്ളിൽപോലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മുൻകാലത്ത് ഭൂവുടമാവകാശം ചുരുക്കം ജന്മിമാരിൽ ഒതുങ്ങുകയും ഒറ്റി, കുഴിക്കാണം, പാട്ടം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ താത്കാലിക കാർഷികാവകാശം യഥാർഥ കർഷകരിൽ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ജില്ലയെമ്പാടും നിലനിന്നിരുന്നത്. സ്വാതന്ത്യപ്രാപ്തിക്കുശേഷം ജന്മിത്തം അവസാനിപ്പിക്കുകയും ഭൂപരിധി നിയന്ത്രിതമാവുകയും ചെയ്തതിനെത്തുടർന്ന് കൃഷിഭൂമി യഥാർഥ കർഷകരുടെ ഉടമസ്ഥതയിൽ എത്തിച്ചേർന്നിരിക്കുന്നു. ഒപ്പംതന്നെ കൃഷിനിലങ്ങളുടെ വലിപ്പം കുറയുന്നതിനും ചെറുകിട കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഇടയിൽ ഭാഗികമായ തൊഴിലില്ലായ്മ സംജാതമാക്കുന്നതിനും ഇത് വഴിയൊരുക്കി. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങൾ സ്വീകരിക്കപ്പെടുന്നതിൽ അനാരോഗ്യകരമായ കാലതാമസം നേരിട്ടു. പഠനസൗകര്യങ്ങൾ ഗ്രാമാന്തരങ്ങളിലേക്കു വ്യാപിച്ചതും സാമാന്യവിദ്യാഭ്യാസം നേടിയവർപോലും സ്ഥിരവരുമാനം ഉറപ്പുനല്കുന്ന ജോലികൾക്കു മുൻതൂക്കം നല്കിയതും ജനസാമാന്യം നാഗരികസൗകര്യങ്ങളിൽ ആകൃഷ്ടരായതും ഫലത്തിൽ കാർഷികവൃത്തിയോടും അധ്വാനത്തോടും ആഭിമുഖ്യമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിരിക്കുന്നു. കർഷകത്തൊഴിലാളികളുടെ അംഗസംഖ്യ ദിനംപ്രതി ശോഷിച്ചുവരുന്നു. ചെറുകിട കർഷകർ പോലും പരമ്പരാഗത വിളകളായ നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ തുടങ്ങിയവയെ ഉപേക്ഷിച്ച് റബ്ബറിനും ഇതര നാണ്യവിളകൾക്കും പ്രാമുഖ്യം നല്കുന്നു. പരക്കെയുള്ള രോഗഭീഷണി തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചതും റബ്ബർകൃഷിയുടെ വൻതോതിലുള്ള വികസനത്തിനു കളമൊരുക്കി. ഭക്ഷ്യധാന്യങ്ങൾക്കും ദൈനംദിനാവശ്യങ്ങൾക്കുള്ള കായ്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയ്ക്കും അയൽ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിലുള്ളത്. വളപ്പുകളുൾപ്പെട്ട ഒറ്റപ്പെട്ട പാർപ്പിടങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന മുൻകാലങ്ങളിൽ ഓരോ വീടിന്റേയും അവിഭാജ്യഘടകമായിരുന്ന കാലിത്തൊഴുത്തുകൾ ഇപ്പോൾ ഏറെക്കുറെ അന്യംനിന്നുപോയിരിക്കുന്നു. പാർപ്പിടങ്ങളുടെ ബഹുലതയും ഗ്രാമപരിസ്ഥിതിയുടെ തിരോധാനവും പശുപരിപാലനം, കോഴിവളർത്തൽ തുടങ്ങിയവയെത്തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ (2000) പ്രകാരം ജില്ലയിലെ ജനങ്ങളിൽ 42% ഇപ്പോഴും കാർഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്നു. കൃഷിഭൂമിയെ നീർമയം, ജലസേചിതം, തോട്ടങ്ങൾ/തോപ്പുകൾ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ചേറ്റുകൃഷിയായ നെല്ലാണ് മുഖ്യവിള. വരണ്ടയിടങ്ങളിൽ മരച്ചീനി, പയറുവർഗങ്ങൾ, കുരുമുളക് എന്നിവയ്ക്കാണ് മുൻതൂക്കം. ജില്ലയിലെ 84,308 ഹെക്റ്റർ പ്രദേശം തെങ്ങിൻതോപ്പുകളാണ്; പ്രതിവർഷവിളവ് 516 ദശലക്ഷം നാളികേരമാണ്. വലുതും ചെറുതുമായ റബ്ബർ തോട്ടങ്ങളുടെ മൊത്തവിസ്തൃതി 26,999 ഹെക്റ്ററായും വാർഷികോത്പാദനം 30,715 ടണ്ണായും കണക്കാക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്ന് വർഷത്തിൽ 1,745 ടൺ കശുവണ്ടിയും 1,824 ടൺ കുരുമുളകും ലഭിക്കുന്നുണ്ട്. നെല്ലിനോടൊപ്പം ഇടവിളകളായി കായ്കറികൾ, ഫലവർഗങ്ങൾ, പയറിനങ്ങൾ തുടങ്ങിയവ കൃഷിചെയ്ത് ഉത്പാദനക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തു തലത്തിൽ പുരോഗമിപ്പിച്ചുവരുന്നു.
140 ച.കി.മീ. വിസ്തൃതിയുള്ള ആവാഹക്ഷേത്രത്തിൽ ശരാശരി 226 സെ.മീ. വാർഷിക വർഷപാതം ലഭിക്കുന്ന നെയ്യാറിനു കുറുകെ 294.13 മീ. നീളത്തിലും 50.6 മീ. ഉയരത്തിലും ഒരു അണക്കെട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ അവലംബിച്ചുള്ള നെയ്യാർ ജലസേചനപദ്ധതി (1959)യിലൂടെ 11,665 ഹെക്ടർ പ്രദേശം ജലസേചിതമാകുന്നു. 266 കി.മീ. നീളത്തിലുള്ള കനാലുകളാണ് ഈ പദ്ധതിയോടനുബന്ധിച്ചുള്ളത്.
1996-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ 2,55,516 കാലികളും 15,304 മഹിഷങ്ങളും 1,92,395 ആടുകളും 4,683 പന്നികളും വളർത്തപ്പെടുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടികളിൽ ചെറിയ തോതിലും ജില്ലയെമ്പാടുമുള്ള ചെറുകിട ഫാമുകളിൽ സാമാന്യമായ തോതിലും കോഴിക്കൃഷി നടന്നുവരുന്നു. ഈ ജില്ലയിൽ മൃഗപരിപാലനാർഥം 23 മൃഗാശുപത്രികളും 76 ഡിസ്പെൻസറികളും 144 ഔഷധവിതരണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. സഹകരണമേഖലയിൽ 376, ക്ഷീരകർഷകരുടെ കൂട്ടായ്മയിൽ 294 എന്നിങ്ങനെ 670 ക്ഷീരവിപണന സംഘങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തലത്തിലുള്ള കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആൻഡ് മിൽക് മാർക്കറ്റിങ് ബോർഡ്, കേരളാ കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ എന്നിവ പ്രതിദിനം 1,47,000 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്നു.
മത്സ്യസമ്പത്ത്
ജില്ലയുടെ 59 കി.മീ. നീളത്തിലുള്ള കടലോരമേഖല മത്സ്യസമൃദ്ധമാണ്. വർക്കല, അഞ്ചുതെങ്ങ്, പള്ളിത്തുറ, പൂന്തുറ, വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ. 42 ഗ്രാമങ്ങളിൽ 40,000 ഭവനങ്ങളിലായി പാർക്കുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ ഉപജീവനമാർഗ്ഗമാണ് മീൻപിടിത്തം; പ്രതിവർഷ ഉത്പാദനം ശരാശരി 32,000 ടൺ ആണ്. ഔട്ട്ബോർഡ് എൻജിനുകൾ, യന്ത്രവത്കൃത ബോട്ടുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളിൽ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങൾ പുരോഗതിയാർജിച്ചിട്ടുണ്ട്. ജില്ലയെമ്പാടുമുള്ള കുളങ്ങളിൽ മത്സ്യം വളർത്തി ഉൾനാടൻ മത്സ്യവികസനം സാധിച്ചെടുക്കുവാനുള്ള പരിശ്രമം പഞ്ചായത്തുതലത്തിൽ ആരംഭിച്ചു.
വിഴിഞ്ഞം ഇന്നൊരു മത്സ്യബന്ധന തുറമുഖം മാത്രമാണെങ്കിലും അതിനെ വലിയൊരു വാണിജ്യ തുറമുഖ നഗരിയാക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
വനസമ്പത്ത്
കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ മൂന്ന് റേഞ്ചുകളിലായി 4,95,145 ച.കി.മീ. സംരക്ഷിതവനങ്ങളും 3,534 ച.കി.മീ. നിക്ഷിപ്ത വനഭൂമിയുമാണ് തിരുവനന്തപുരം ജില്ലാ അതിർത്തിക്കുള്ളിൽ അവശേഷിച്ചിട്ടുള്ളത്. നിത്യഹരിതം (evergreen), അർധഹരിതം (semi evergreen) ആർദ്രപത്രപാതി (moist deciduous) എന്നീ വിഭാഗങ്ങളിൽപ്പെടുത്താവുന്ന വനങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ വ്യാപകമായ വനനശീകരണത്തിന് ഇരയായിട്ടുണ്ട്. അവശേഷിക്കുന്ന സമ്പദ് പ്രധാനമായ വൻവൃക്ഷങ്ങളിൽ കൂടുതലായുള്ളത് ഈട്ടി, തേമ്പാവ്, ആഞ്ഞിലി, അകിൽ, വേങ്ങ, വെന്തേക്ക്, മഞ്ഞക്കടമ്പ്, ഇരുൾ, പ്ളാവ് എന്നിവയാണ്. വനസംരക്ഷണം ജനപിന്തുണയോടെ പ്രാവർത്തികമാക്കാനും സാമൂഹിക വനവത്കരണം, ലോകബാങ്കുസഹായം തുടങ്ങിയവയിൽ ഉൾപ്പെടുത്തി വ്യാപകമായി വനവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുവാനുമുള്ള യത്നങ്ങൾ സജീവമാണ്.
വ്യവസായങ്ങൾ
ജില്ലയിലെ വൻകിട-മധ്യതമ വ്യവസായങ്ങളെ കേന്ദ്ര ഉടമയിലുള്ള രണ്ട്, സംസ്ഥാനതലത്തിലെ 14, സഹകരണ മേഖലയിലെ ഒന്ന്, സ്വകാര്യ ഉടമയിലെ 60, കൂട്ടുടമ (സ്വകാര്യ-പൊതുമേഖല)യിലുള്ള നാല് എന്നിങ്ങനെ സംഗ്രഹിക്കാം. 2002 അന്ത്യം വരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളുടെ എണ്ണം 901 ആയിരുന്നു. 9,262 പേർക്ക് തൊഴിലവസരം ഒരുക്കുന്ന ഇവയിൽ എണ്ണയാട്ടുമില്ല്, കശുവണ്ടി ഫാക്റ്ററി, തുണിമില്ല്, തടിമില്ല്, അച്ചടിശാല, റബ്ബർ ഉത്പന്ന നിർമ്മാണ ശാല, കെമിക്കൽ ഫാക്റ്ററി, തീപ്പെട്ടിക്കമ്പനി, എൻജിനീയറിങ് യൂണിറ്റുകൾ, ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. 2003 അവസാനത്തിൽ 1,15,597 പേർക്ക് തൊഴിൽ നല്കുന്ന 28,918 ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തനത്തിലുണ്ടായിരുന്നു; ഈ സംരംഭങ്ങളിൽ 1,323 എണ്ണം പട്ടികജാതി/വർഗ വിഭാഗത്തിന്റേതും 6,065 എണ്ണം വനിതകളുടേതുമായിരുന്നു.
ടെക്നോപാർക്ക്, കഴക്കൂട്ടം; ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാപ്പനംകോട്; ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് സെന്റർ, കൊച്ചുവേളി; കിൻഫ്ര (ഗശിളൃമ: കേരള ഇൻഡസ്റ്റ്രിയിൽ ഇൻഫ്രാസ്റ്റ്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), കഴക്കൂട്ടം എന്നിവയാണ് തിരുവനന്തപുരം ജില്ലയിലുള്ള വ്യവസായ സഞ്ചയങ്ങൾ. ഇവയിൽ വിവരസാങ്കേതിക വിദ്യാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ടെക്നോപാർക്ക് ബഹുരാഷ്ട്രകമ്പനികളുടേതുൾപ്പെടെ മുന്തിയ സ്ഥാപനങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുടെ പര്യാപ്തത ഇൻഫോസിസ്, ടാറ്റാഎൽക്സി, ടി സി എസ് തുടങ്ങിയ അതികായന്മാരെപ്പോലും ആകർഷിച്ചുകഴിഞ്ഞു. ഇപ്പോൾ 61 കമ്പനികളിലായി 5,500 വിവര സാങ്കേതികവിദ്യാവിദഗ്ദ്ധർക്ക് തൊഴിലവസരമൊരുക്കിയിട്ടുണ്ട് ഈ സമുച്ചയത്തിൽ.
കേന്ദ്ര ഉടമയിലുള്ള രണ്ട് വ്യവസായസ്ഥാപനങ്ങൾ തലസ്ഥാനനഗരിക്കുള്ളിലാണ് സ്ഥാപിതമായിട്ടുള്ളത്. ഇവയിൽ വിക്രം സാരാഭായി സ്പേസ് സെന്ററും അനുബന്ധസ്ഥാപനങ്ങളും പൂർണമായും പ്രതിരോധം, ശാസ്ത്രസാങ്കേതികം എന്നീ കേന്ദ്രവകുപ്പുകൾക്കുവേണ്ടിയുള്ള ഉത്പാദന-ഗവേഷണ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നു. (നോ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) രണ്ടാമത്തെ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റെക്സ് പൊതുജനാരോഗ്യവുമായി (വിശിഷ്യ കുടുംബാസൂത്രണവുമായി) ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരാവശ്യം പൂർത്തീകരിച്ച്, കയറ്റുമതിരംഗത്ത് കാലുറപ്പിക്കുവാൻ പോന്ന വളർച്ച ഈ സ്ഥാപനം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രമുഖങ്ങളായ കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്നിവയും തിരുവനന്തപുരം നഗരത്തിലാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ കാര്യമായ വ്യാവസായിക വളർച്ച ഉണ്ടായിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയർ, കൈത്തറി തുടങ്ങിയവ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരുക്കുകയാണ്. വൈദ്യുതി, ഇതര ഊർജവസ്തുക്കൾ എന്നിവയിലെ പര്യാപ്തതയും അസംസ്കൃത വസ്തുക്കളുടെ സുലഭതയും വ്യാവസായിക പുരോഗതിക്ക് നന്നേ അനുകൂലമായ പരിസ്ഥിതി ഈ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്; എന്നാൽ വ്യവസായവത്ക്കരണത്തിലേക്കു നീങ്ങുവാൻ അറച്ചുനില്ക്കുന്ന അവസ്ഥയാണ് തുടരുന്നത്. ബാലരാമപുരം, അമരവിള, കുളത്തൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന കൈത്തറി വസ്ത്രനിർമ്മാണത്തിന്റെ പ്രോത്സാഹനത്തിനായി 20 നെയ്ത്തു തൊഴിലാളി സഹകരണ സംഘങ്ങളും അഞ്ച് കൈത്തറി വസ്ത്ര പ്രദർശന ശാലകളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. അഞ്ചുതെങ്ങ്, മുപ്പിരി തുടങ്ങിയ തീരമേഖലാകേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയിട്ടുള്ള കയർ വ്യവസായത്തിന് മതിയായ ഉത്തേജനം ലഭിക്കുന്നില്ല. അന്യംനിന്നുവരുന്ന ദാരുശില്പനിർമ്മാണം തുടങ്ങിയവയേയും പുനരുദ്ധരിക്കേണ്ടതുണ്ട്.
ഗ്രാമവികസനം
സാമൂഹ്യക്ഷേമ പദ്ധതികൾ ബ്ളോക്കുതലത്തിൽ നടപ്പിലാക്കുന്ന നയമാണ് നിലവിലുള്ളത്. ഈ ജില്ലയെ പാറശ്ശാല, പെരുങ്കടവിള, അതിയന്നൂർ, നേമം, തിരുവനന്തപുരം റൂറൽ, കഴക്കൂട്ടം, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂർ, ചിറയിൻകീഴ്, വർക്കല എന്നിങ്ങനെ 12 വികസന ബ്ളോക്കുകളായി വിഭജിച്ചിരിക്കുന്നു. അധഃകൃത വർഗങ്ങളുടേയും ദരിദ്രരുടേയും വനിതകളുടേയും ഉന്നമനത്തിന് ഊന്നൽ നല്കികൊണ്ടുള്ള ക്ഷേമപദ്ധതികൾക്കാണു പ്രാമുഖ്യം. സമ്പൂർണ ഗ്രാമ റോസ്ഗാർ യോജന (SGRY), സമ്പൂർണ ശുചീകരണ പദ്ധതി (TSS), റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് ഫണ്ട് (RIDF), ഇന്ദിരാഭവനപദ്ധതി (IAY) തുടങ്ങിയവ സജീവമായി നടപ്പിലാക്കിവരുന്ന വികസന പദ്ധതികളിൽപ്പെടുന്നു.
ഭവനനിർമ്മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂർവമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിർമ്മാണ ബോർഡിന് നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകൾ ഉണ്ടായിരിന്നിട്ടും ബോർഡിന്റെ ഭവനപദ്ധതികൾ പട്ടണങ്ങൾക്കുള്ളിൽ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാർപ്പിടപദ്ധതികൾ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്.
ആശുപത്രികൾ, ആരോഗ്യം
ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ സമ്പന്നമായ സ്ഥാനം വഹിക്കുന്ന നഗരമാണ് തിരുവനന്തപുരം. അടുത്തകാലം വരെ വിദഗ്ദ്ധചികിത്സയ്ക്കും സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കു പോലും തലസ്ഥാനനഗരിയെ ആശ്രയിക്കുന്ന രീതിയാണ് ജില്ലയൊട്ടാകെയുള്ള ജനങ്ങൾ സ്വീകരിച്ചിരുന്നത്. എന്നാൽ നെയ്യാറ്റിൻകര, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, വർക്കല, ആറ്റിങ്ങൽ, കഴക്കൂട്ടം തുടങ്ങിയയിടങ്ങളിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള സ്വകാര്യ ആശുപത്രികൾ നിലവിൽ വന്നതിനെത്തുടർന്ന് ഈ പ്രവണതയിൽ വലുതായ മാറ്റം ദൃശ്യമാണ്. ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികൾക്കുപുറമേ വിഴിഞ്ഞം, നേമം, കന്യാകുളങ്ങര തുടങ്ങിയയിടങ്ങളിലും സർക്കാർ ആശുപത്രികളുണ്ട്. ജില്ലയിലെ മിക്ക അധിവാസകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലൂടെ സാമാന്യമായ ചികിത്സാസൗകര്യം ലഭ്യമാണ്. ഗവണ്മെന്റ് ഡിസ്പെൻസറി, പ്രാഥമികാരോഗ്യകേന്ദ്രം, മാതൃശിശുസംരക്ഷണ കേന്ദ്രം എന്നിവയും പര്യാപ്തമായ തോതിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവയോടൊപ്പം സ്വകാര്യവ്യക്തികളുടേതായ ഡന്റൽ ക്ളിനിക്കുകൾ, വിഷ ചികിത്സാകേന്ദ്രങ്ങൾ, വൈദ്യശാലകൾ എന്നിവയും ഈ ജില്ലയിൽ ധാരാളമാണ്. അഖില ഭാരത പ്രശസ്തിയാർജിച്ച ഒന്നിലേറെ ആയുർവേദ ചികിത്സാലയങ്ങളും ഉണ്ട്. ശുചിത്വപരിപാലന വിഷയത്തിലും ഈ ജില്ല ഉയർന്ന നിലവാരം പുലർത്തുന്നു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസെസ്, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളജ് ആശുപത്രി, ആയുർവേദ റിസെർച് സെന്റർ എന്നിവ ദേശീയതലത്തിൽ പ്രശസ്തിയാർജിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്. സ്വകാര്യമേഖലയിൽ എല്ലാ സൗകര്യങ്ങളും തികഞ്ഞ 35 ആശുപത്രികൾ പ്രവർത്തിച്ചുവരുന്നു. നഗരത്തിലെമ്പാടുംതന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഇന്ത്യയുടെ അയൽരാജ്യമായ മാലി ദ്വീപുകളിലെ ആബാലവൃദ്ധം ജനങ്ങളും വിദഗ്ദ്ധചികിത്സ ആവശ്യമുണ്ടാകുമ്പോൾ തിരുവനന്തപുരത്തെയാണ് ആശ്രയിക്കുന്നത്. മാനസികാരോഗ്യ ചികിത്സയ്ക്കായി കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആശുപത്രി തിരുവനന്തപുരം നഗരത്തിൽ ഊളമ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്.
സാമൂഹ്യക്ഷേമം
വികലാംഗർ, വനിതകൾ, ശിശുക്കൾ എന്നീ പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമവും ദുർഗുണപരിഹാരം, സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയവയുമാണ് സാമൂഹ്യക്ഷേമത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന ധർമങ്ങൾ. ശിശുക്കൾക്കായുള്ള സമഗ്രവികസന പദ്ധതി ചാക്ക, പനവിള, വട്ടിയൂർക്കാവ്, അതിയന്നൂർ, പെരുങ്കടവിള, വാമനപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, കിളിമാനൂർ, നേമം, വർക്കല എന്നിവിടങ്ങളിലുള്ള പ്രസക്ത കേന്ദ്രങ്ങളിലൂടെ പ്രാവർത്തികമാക്കിവരുന്നു. താലൂക്ക് ആസ്ഥാനങ്ങളായ നാലുപട്ടണങ്ങളിലും പ്രത്യേക പോഷകാഹാര പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിൽ 2,250-ൽ ഏറെ അംഗൻവാടികൾ പ്രവർത്തിക്കുന്നു. തീരമേഖലയിൽ ഒറ്റൂർ, പൂവാർ, പൂങ്കുളം എന്നിവിടങ്ങളിലെ ഡേ കെയർ സെന്ററുകളും 30 ലേറെ ക്രഷ് (Creche)-കളും ശിശുക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ നഗരവാസികളിലെ 83.86%-വും ഗ്രാമീണരിലെ 68.99%-വും ജലവിതരണ സൗകര്യം അനുഭവിക്കുന്നവരാണ്. നഗരങ്ങളിലും ഇതര മേഖലകളിലുമായി 120 ജലവിതരണ സംവിധാനങ്ങൾ പ്രവർത്തനത്തിലുണ്ട്; നഗരങ്ങൾക്കുള്ളിൽ 12-ഉം പുറത്ത് 71-ഉം പദ്ധതികൾ പൂർത്തിയായിവരുന്നു.
അഭയ, മിത്രനികേതൻ തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സാമൂഹ്യക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്നു.
ഗതാഗതം
അതിപ്രാചീന കാലത്ത് സമുദ്രം വഴി കരമനയാറിലൂടെ തിരുവല്ലത്തും അവിടെനിന്നും കിള്ളിയാർ വഴി കാന്തളൂർശാല വരെയും ജലഗതാഗതം സുഗമമായിരുന്നു. അതിനാൽ തിരുവനന്തപുരത്തെ ഒരു സമുദ്രതീര നഗരമായി വിദേശികൾ കണ്ടിരുന്നു. പോർച്ചുഗീസുകാർ പട്ടണത്തെ 'റൊട്ടൊറ' എന്നും ഡച്ചുകാർ 'ഉട്ടേറ' എന്നും ഇംഗ്ളീഷുകാർ 'ട്രിവാൻഡ്രം' എന്നും രേഖപ്പെടുത്തി. കരമനയാറിന്റെ മുഖത്തുണ്ടായിരുന്ന പൂന്തുറയായിരുന്നു സമുദ്രത്തിൽനിന്നും പട്ടണത്തിലേക്കുള്ള പ്രവേശന കവാടം. അതിന് 'കണ്ടുകൊണ്ടാൻ തുറ' എന്നാണ് പഴയ പേര്. 19-ാം ശ.-ത്തിന്റെ തുടക്കം വരെ അവിടം തുറമുഖമായി പ്രവർത്തിച്ചിരുന്നു. വലിയതുറയിൽ കടൽപ്പാലം നിർമിച്ചശേഷമാണ് (1825) പൂന്തുറ ഉപേക്ഷിക്കപ്പെട്ടത്.
19-ാം ശ.-ത്തിന്റെ ഉത്തരാർധം വരെയും വാഹനഗതാഗത യോഗ്യമായ പാതകൾ തിരുവനന്തപുരത്തേക്കുണ്ടായിരുന്നില്ല. കാൽനടയും പല്ലക്കും മാത്രമാണ് നടപ്പിലിരുന്നത്. ദിവാൻ മാധവ റാവുവിന്റെ കാലത്താണ് (1858-72) രാജപാതകൾക്കു തുടക്കം കുറിച്ചത്. തിരുവനന്തപുരത്തുനിന്ന് ആരുവാമൊഴിക്കും നെടുമങ്ങാടു വഴി ചെങ്കോട്ടയ്ക്കും കൊട്ടാരക്കര വഴി അങ്കമാലിക്കും പേട്ട, ഉള്ളൂർ വഴി കൊല്ലത്തേക്കും രാജപാതകളുണ്ടായി. 1830-നു ശേഷം ഇംഗ്ളീഷുകാർ തിരുവനന്തപുരത്തു താമസമാക്കിയതാണ് നഗരവികസനത്തിനും പാതകളുടെ നിർമ്മാണത്തിനും കാരണമായത്.
കനാൽ മുഖേന കൊച്ചിയേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റാണി പാർവതീഭായിയുടെ കാലത്ത് കഠിനംകുളം കായൽ മുതൽ തിരുവനന്തപുരത്തെ വള്ളക്കടവുവരെ കനാൽ നിർമിച്ചു(1825). അതിന് പാർവതീ പുത്തനാർ എന്ന് നാമകരണം ചെയ്തു. 1877-ൽ വർക്കല ടണൽ പണി തീർത്തതോടുകൂടി തിരുവനന്തപുരം മുതൽ കൊച്ചി വരെ ജലയാത്ര സുഗമമായി. ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് അനന്തവിക്ടോറിയൻ മാർത്താണ്ഡൻ കനാൽ എന്ന പേരിൽ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി വരെ കനാൽ നിർമ്മിക്കാൻ പരിപാടിയിട്ടത്. വള്ളക്കടവു മുതൽ കരമനയാർ വരെയും നെയ്യാർ മുതൽ മണവാളക്കുറിച്ചി വരെയും പൂർത്തിയാക്കി. കരമനയാറിനും നെയ്യാറിനും ഇടയ്ക്കുള്ള ഭാഗം ചെലവേറിയതിനാൽ വേണ്ടെന്നു വച്ചു.തിരുനെൽവേലിയെ തിരുവനന്തപുരത്തെയൂം ബന്തിപ്പിക്കനായി വിതുര വഴി ബോണക്കാട് പണ്ടിപ്പത്ത് റോഡിനെ കുറിച്ചുളള പഢനം ഉടൻ ആരംഭിക്കും അതോടെ tvm. Trnvഅകലം കുറക്കാൻ കഴിയും
1918-ലാണ് കൊല്ലത്തുനിന്ന് റെയിൽ ഗതാഗതം തിരുവനന്തപുരത്തെ ചാക്ക വരെ നീട്ടിയത്. 1931-ൽ അത് തമ്പാനൂർ സെൻട്രൽ സ്റ്റേഷൻ വരെ നീട്ടി. റെയിൽ ഗതാഗതം ഇപ്പോൾ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഗതാഗത സൗകര്യങ്ങൾ തികച്ചും പര്യാപ്തമാണ്; റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങളാൽ സമ്പുഷ്ടമാണ് എന്നതിനു പുറമേ വ്യോമഗതാഗതസൗകര്യത്തിലും മുന്നിട്ടു നില്ക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 1,864 കി.മീ. ഒന്നാംകിട റോഡുകൾ ഈ ജില്ലയിലുണ്ട്. ഇവയ്ക്കുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള 9,500 കി.മീ. പാതകളുമുണ്ട്. ഇവയിൽ 400 കി.മീ. മാത്രമാണ് ടാർ റോഡുകൾ; 3,000 കി.മീ. ചരലിട്ടുറപ്പിച്ചവയും ശേഷിച്ച 6,100 കി.മീ. ചെമ്മൺ പാതകളുമായി തുടരുന്നു. ജില്ലയിൽ കളിയിക്കാവിള മുതൽ പാരിപ്പള്ളിവരെ 80 കി.മീ. നീളുന്ന നാഷണൽ ഹൈവേ (NH 47) ആണ് പ്രധാന റോഡ്. മെയിൻ സെൻട്രൽ റോഡിന്റെ (MC Road) തിരുവനന്തപുരം മുതൽ കിളിമാനൂർ വരെയുള്ള 55 കി.മീ. ഭാഗം തിരുവനന്തപുരം ജില്ലയിലുണ്ട്. ജില്ലയിലെ റോഡുകളിൽ മാവിലക്കടവ്, അമരവിള, കരമന, ജഗതി, മണ്ഡപത്തിൻ കടവ്, മരുതൂർകടവ്, കുണ്ടമൺ കടവ്, പൂവമ്പാറ, വാമനപുരം, തിരുവല്ലം, അരുവിക്കര എന്നിവിടങ്ങളിലേത് ഉൾപ്പെടെ 124 പാലങ്ങളുണ്ട്. ജില്ലയിലെ ഒൻപത് ഡിപ്പോകൾ, ഏഴ് സബ്ഡിപ്പോകൾ, നാല് ഓപ്പറേറ്റിങ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1,171 ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കുന്നു. സ്വകാര്യ ഉടമയിലുള്ള ശതക്കണക്കിന് ബസ്സുകളും ദിവസേന സർവീസ് നടത്തുന്നുണ്ട്: തെക്കോട്ടും വടക്കോട്ടുമുള്ള ബ്രോഡ്ഗേജ്പാതകളിലൂടെ ഭാരതത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും റെയിൽ ബന്ധം സാധ്യമാക്കിയിരിക്കുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ച് രണ്ടാമത്തെ റയിൽവേ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ 20 റെയിൽവേ സ്റ്റേഷനുകളുണ്ട്. പ്രധാന സ്റ്റേഷനായ തിരുവനന്തപുരം ആസ്ഥാനമാക്കി അതേപേരിലുള്ള റെയിൽവേ ഡിവിഷനുമുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കുവൈത്ത്, മസ്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിൻ, സിംഗപ്പൂർ, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ,. ഡൽഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാ സൗകര്യം ലഭ്യമാണ്.
കലാസാംസ്കാരികം
ശ്രീ പദ്മനാഭസ്വാമിക്ഷേത്രം ക്രേന്ദീകരിച്ച് മുൻകാലങ്ങളിലൂടെ തിരുവനന്തപുരം ഒരു പ്രധാന കലാകേന്ദ്രമായി വളർന്നു വന്നു. 1733-ൽ ക്ഷേത്രം പുതുക്കിപ്പണിയിച്ചതിനുശേഷമാണ് പ്രധാനമായും ഈ വളർച്ചയുണ്ടായത്. പത്തു ദിവസത്തെ ഉത്സവകാലത്ത് അറിയപ്പെടുന്ന എല്ലാ ദൃശ്യകലകൾക്കും സംഗീതത്തിനും ക്ഷേത്രത്തിൽ അവസരം ലഭിച്ചിരുന്നു. ധാരാളം കലാകാരന്മാരേയും കലാസ്വാദകരേയും ഉത്സവം ആകർഷിച്ചതുമൂലം ആണ്ടിൽ രണ്ട് പ്രാവശ്യം - തുലാമാസത്തിലും മീനമാസത്തിലും - പത്തുദിവസം വീതമുള്ള ഉത്സവം ഏർപ്പാടാക്കി. ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ, രാമപുരത്തുവാര്യർ എന്നിവർ മാർത്താണ്ഡവർമയുടെ കാലത്ത് തിരുവനന്തപുരത്തേക്ക് ആകർഷിക്കപ്പെട്ടവരായിരുന്നു. കാർത്തികതിരുനാൾ രാമവർമയുടെ കാലത്ത് ദൃശ്യ-ശ്രാവ്യ കലകൾക്ക് ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രധാന കേന്ദ്രമെന്ന ഖ്യാതി ലഭിച്ചു. കവികൾ ധാരാളമായി തിരുവനന്തപുരത്തെ ആശ്രയിച്ചു. കാർത്തികതിരുനാൾ മഹാരാജാവ് അഞ്ച് ആട്ടക്കഥകൾ രചിച്ചതിനു പുറമേ, ബാലരാമഭാരതം എന്ന നൃത്തശാസ്ത്രഗ്രന്ഥവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗിനേയൻ അശ്വതി തിരുനാൾ ഇളയരാജാവ് ഒന്നാംകിട ആട്ടക്കഥാകൃത്തായിരുന്നു. ബാലരാമവർമയുടേയും സ്വാതിതിരുനാളിന്റേയും സമകാലികനായ ഇരയിമ്മൻ തമ്പി (1783-1856) കേരളത്തിലെ ഒന്നാംകിട ആട്ടക്കഥാകൃത്തും ഗാനരചയിതാവും ആയിരുന്നു. കൊട്ടാരം കഥകളിയോഗം ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടു. സ്വാതിതിരുനാൾ മഹാരാജാവ് (ഭ.കാ.1829-46) ഇന്ത്യയിലെ എണ്ണപ്പെട്ട ഗാനരചയിതാക്കളിലൊരാളും സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രോത്സാഹനം നല്കിയ ആളുമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ഉത്രം തിരുനാൾ (ഭ.കാ. 1847-60) കഥകളി പ്രിയനായിരുന്നു. കഥകളി യോഗത്തിന് അദ്ദേഹം പുതുജീവൻ നല്കി. നടന്മാർക്കും പാട്ടുകാർക്കും മേളക്കാർക്കും കൊട്ടാരപരിസരത്തുതന്നെ താമസസൗകര്യം നല്കി.
കേരളത്തിലറിയപ്പെട്ട എല്ലാ ദൃശ്യകലകളും ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. നൃത്തം, കഥകളി, ഞാണിന്മേൽ കളി, ഓട്ടൻതുള്ളൽ, അമ്മാനആട്ടം, കഴക്കൂത്താട്ടം (സർക്കസ്), ചെപ്പടിവിദ്യ (മാജിക്), പരിശമുട്ട്, വാൾപയറ്റ്, ഗുസ്തി, ചിറവം അടി, ചാക്യാർകൂത്ത്, പാഠകം, ശീതങ്കൻ തുള്ളൽ, തിരുവാതിരകളി, കല്യാണക്കളി, കുറത്തിക്കളി, ചിലമ്പം, വാളേറ്റ്, തീപ്പന്തം വീശൽ, കോൽക്കളി, ഹനുമാൻ പണ്ടാരം കളി, പള്ളിനാടകം, കുറത്തിക്കളി, ഗരുഡൻ പറപ്പ്, പൊയ്ക്കാലാട്ടം, മയിലാട്ടം, പാവക്കൂത്ത്, കയർപിരികളി, തോറ്റം പാട്ട്, മാവാരതപ്പാട്ട് എന്നീ കലകൾക്കെല്ലാം ഇവിടെ പ്രത്യേകം പ്രത്യേകം വേദികൾ ഉണ്ടായിരുന്നു.
കൂടിയാട്ടത്തിൽനിന്ന് മലയാള നാടകങ്ങളിലേക്കുള്ള കാൽവയ്പിനു തുടക്കം കുറിച്ചത് തിരുവനന്തപുരത്താണ്. ഇംഗ്ളീഷിന്റെ സ്വാധീനമായിരിക്കാം കാരണം. ആയില്യം തിരുനാളിന്റെ ഭാഷാ ശാകുന്തളവും കേരളവർമ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളവും സംസ്കൃത നാടകങ്ങളുടെ വിവർത്തനങ്ങളും അനുകരണങ്ങളും സംസ്കൃത നാടകരീതിയിലുള്ള സാമുദായിക കഥകളും നാടകരംഗത്തുണ്ടായി. അവയിൽ കെ.സി.കേശവപിള്ളയുടെ സദാരാമ എന്ന നാടകം ഏറ്റവും ജനപ്രീതി നേടി. നാടകത്തിലെ പ്രഹസന വിഭാഗത്തിന്റെ തുടക്കക്കാരൻ സി.വി.രാമൻപിള്ളയായിരുന്നു. ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ സ്ഥാപകനായ വായനശാല കേശവപിള്ളയുടെ നേതൃത്വത്തിൽ ആണ്ടുതോറും ചിത്തിര തിരുനാളിന്റെ ജന്മദിനത്തിനു നടന്നുപോന്ന നാടകങ്ങളുടെ തുടക്കം സി.വി.യുടെ പ്രഹസനങ്ങളിലൂടെയായിരുന്നു. പിന്നീട് ഇ.വി.കൃഷ്ണപിള്ള, എൻ.പി.ചെല്ലപ്പൻ നായർ, സി.എൻ. ശ്രീകണ്ഠൻ നായർ, ജഗതി എൻ.കെ. ആചാരി, എം.ജി.കേശവപിള്ള, റ്റി.എൻ.ഗോപിനാഥൻ നായർ തുടങ്ങിയവർ തിരുവനന്തപുരത്തെ അമച്വർ നാടകവേദിയെ സമ്പന്നമാക്കി. എൻ.കൃഷ്ണപിള്ളയായിരുന്നു മറ്റൊരു നാടകാചാര്യൻ. അഭിനേതാക്കളിൽ എൻ.പി.ചെല്ലപ്പൻ നായർ, റ്റി.എൻ.ഗോപിനാഥൻ നായർ, ജഗതി എൻ.കെ.ആചാരി തുടങ്ങിയ കഥാകൃത്തുക്കളും; പി.കെ.വിക്രമൻ നായർ, റ്റി.ആർ.സുകുമാരൻ നായർ, ഓമനക്കുഞ്ഞമ്മ തുടങ്ങിയവരും ഉൾപ്പെടുന്നു. പ്രൊഫഷണൽ നാടകവേദിക്ക് തിരുവനന്തപുരത്തിന്റെ സംഭാവനയാണ് മികച്ച സിനിമാനടൻകൂടിയായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ. ബഹുജനശ്രദ്ധയാകർഷിച്ച 'സ്ഥിരം നാടവേദി'യുടെ കേരളത്തിലെ ഏക പ്രയോക്താവാണ് തിരുവനന്തപുരത്തുകാരനായ കലാനിലയം കൃഷ്ണൻ നായർ. 'കേരള നടനം' എന്ന നൃത്തനാടക രൂപത്തെ ഇന്ത്യയിലാകമാനവും ഇന്ത്യയ്ക്കു വെളിയിലും പ്രശ്സ്തമാക്കിയ ഗുരുഗോപിനാഥ് തിരുവനന്തപുരത്തെ വിശ്വകലാകേന്ദ്രത്തിന്റെ സ്ഥാപകനും ഇംഗ്ളീഷിലും മലയാളത്തിലും നാട്യനടനങ്ങളെപ്പറ്റി ഗ്രന്ഥരചന നടത്തിയ ആളുമാണ്.
സംഗീത-സാഹിത്യ-ശില്പ-കരകൗശല മണ്ഡലങ്ങളിൽ ഈടുറ്റ സംഭാവനകൾ നല്കുവാൻ തിരുവനന്തപുരം ജില്ലയിലെ കടന്നുപോയ തലമുറകൾക്കു കഴിഞ്ഞിട്ടുണ്ട്. രാമകഥപ്പാട്ടിന്റെ രചയിതാവായ ആവാടുതുറ അയ്യിപ്പിള്ള ആശാൻ, ഇരയിമ്മൻ തമ്പി, കേരള വർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ, കുമാരനാശാൻ, സി.വി.രാമൻപിള്ള, ഉള്ളൂർ എസ്.പരമേശ്വരയ്യർ തുടങ്ങി ഒട്ടനവധി സാഹിത്യാചാര്യന്മാരുടെ രചനാശാലയാകാനുള്ള ഭാഗ്യം ഈ ജില്ലയ്ക്കു സിദ്ധിച്ചിട്ടുണ്ട്. യതിവര്യന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ജന്മം കൊണ്ട് ധന്യമായതും ഈ ജില്ലയാണ്. സംഗീതലോകത്തെ സമ്രാട്ടായി മാറിയ സ്വാതിതിരുനാൾ മഹാരാജാവും ചിത്രരചനാവൈഭവം കൊണ്ട് വിശ്വപ്രശസ്തനായിത്തീർന്ന രാജാ രവിവർമയും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ദാരുശില്പരംഗത്ത് ആഗോളപ്രശസ്തി നേടിത്തന്ന എണ്ണമറ്റ കലാകാരന്മാരുടെ നാടാണിത്. ജില്ലയിലെ വാസ്തുവൈഭവങ്ങളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രമാണ്. പ്രൌഢവും നിസ്തുലവുമായ ശില്പസൗന്ദര്യത്തിനുപരി, ക്ഷേത്ര ഭിത്തികളെ അലങ്കരിക്കുന്ന ചുമർ ചിത്രങ്ങളാണ് ഈ മഹാമന്ദിരത്തിന്റെ മുഖ്യ ആകർഷണീയത. ഹൈന്ദവ വിശ്വാസങ്ങളേയും വിവക്ഷകളേയും അവലംബിച്ച് ബൗദ്ധശൈലിയിൽ വിരചിതങ്ങളായ ഇവ 18-ാം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു. ആറ്റിങ്ങലിലെ കോയിക്കൽ കൊട്ടാരത്തിലും ഇവയോടു സാദൃശ്യം പുലർത്തുന്ന ചുമർചിത്ര സഞ്ചയം ഉണ്ട്.
തിരുവനന്തപുരത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഇംഗ്ളീഷുകാരും ഇംഗ്ളീഷ് വിദ്യാഭ്യാസവും ആണെന്ന കാര്യത്തിൽ സംശയമില്ല. 1830-ൽ റസിഡൻസി തിരുവനന്തപുരത്തേക്കു മാറ്റിയതു മുതലാണ് അതിന്റെ തുടക്കം. അതിനു മുൻപുതന്നെ രാജകുമാരന്മാരെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിലും അവർക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിലും ഇംഗ്ളീഷുകാർ ശ്രദ്ധിച്ചിരുന്നു. 1834-ൽ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി. 1866-ൽ ഇംഗ്ളീഷ് സ്കൂളിനെ മഹാരാജാസ് കോളജായി ഉയർത്തിയത് തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവമായിരുന്നു. അവിടത്തെ അധ്യാപകന്മാരായിരുന്ന ജോൺ റോസ്, ഹാർവി എന്നീ പണ്ഡിതന്മാർ തിരുവിതാംകൂറിലെ ഒട്ടേറെ ബുദ്ധിജീവികളുടേയും പൊതുപ്രവർത്തകരുടേയും ഗുരുനാഥന്മാരായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് 19-ാം ശ.-ത്തിന്റെ അന്ത്യത്തിലും 20-ാം ശ.-ത്തിന്റെ ആദ്യപകുതിയിലും തിരുവനന്തപുരത്തുണ്ടായത്. 1867-ൽ തുടങ്ങിയ സെൻട്രൽ വെർണാകുലർ സ്കൂൾ (അട്ടക്കുളങ്ങര) ആണ് തിരുവനന്തപുരത്തെ രണ്ടാമത്തെ സ്കൂൾ. ശ്രീമൂല വിലാസം (S.M.V) ഇംഗ്ളീഷ് ഹൈസ്കൂൾ, കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂൾ, ഫോർട്ട് ഇംഗ്ളീഷ് സ്കൂൾ എന്നിവയും, കരമനയിലും പേട്ടയിലും കോട്ടൺ ഹില്ലിലും പട്ടത്തും പിന്നീടു തുടങ്ങിയ സ്കൂളുകളും സർക്കാർ വകയാണ്. പല കാലങ്ങളിലായി ക്രൈസ്തവ, ഹൈന്ദവ, മുസ്ളിം സമുദായങ്ങൾ ജില്ലയിലെ വിദ്യാഭ്യാസപുരോഗതിക്കായി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
1895-ൽ വഴുതക്കാട്ട് പെൺകുട്ടികൾക്കു വേണ്ടി തുടങ്ങിയ ഗവ. ഹൈസ്കൂൾ 1897-ൽ രണ്ടാം ഗ്രേഡ് കോളജും 1920-ൽ ഒന്നാം ഗ്രേഡ് കോളജുമായി. 1919-ൽ കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂൾ കോളജാക്കി പാൽക്കുളങ്ങരയിലേക്കും പിന്നീട് മഹാരാജാസ് കോളജിന് എതിർവശത്തേക്കും മാറ്റി. 1924-ൽ മഹാരാജാസ് കോളജിനെ വിഭജിച്ച് സയൻസ് കോളജും ആർട്സ് കോളജും ആക്കിയെങ്കിലും 1942-ൽ രണ്ടും യോജിപ്പിച്ച് യൂണിവേഴ്സിറ്റി കോളജാക്കി. വീണ്ടും ആർട്സ് കോളജ് തൈക്കാട്ട് പുനരുജ്ജീവിപ്പിച്ചു. സമീപം ഒരു ട്രെയിനിങ് കോളജും അതിന്റെ കീഴിൽ ഒരു മോഡൽ സ്കൂളും സ്ഥാപിച്ചു. 1937-ൽ ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂറിലെ കോളജുകളെല്ലാം അതിന്റെ നിയന്ത്രണത്തിലാക്കി. തൈക്കാട്ടെ സ്വാതിതിരുനാൾ മ്യൂസിക് അക്കാദമി പില്ക്കാലത്ത് മ്യൂസിക് കോളജ് ആക്കി ഉയർത്തി. ലോ സ്കൂൾ, ലോ കോളജായും സ്കൂൾ ഒഫ് ആർട്സ്, കോളജ് ഒഫ് ഫൈൻ ആർട്സ് ആയും ഉയർത്തി. 1939-ൽ തിരുവനന്തപുരത്ത് എൻജിനീയറിങ് ഡിഗ്രി കോളജ് സ്ഥാപിച്ചു. ഒപ്പം ഒരു ഡിപ്ളോമാ കോഴ്സും ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സും ആരംഭിച്ചു. അവ രണ്ടും പിന്നീട് സംയോജിപ്പിച്ച് വട്ടിയൂർക്കാവിൽ പോളിടെൿനിക്കിനു കീഴിലാക്കി. എൻജിനീയറിങ് കോളജ് 1957-ൽ കുളത്തൂരിലേക്ക് മാറ്റി. 1948-ൽ പെരുന്താന്നിയിൽ എൻ.എസ്.എസ്. ഹിന്ദു കോളജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് കേശവദാസപുരത്ത് മഹാത്മാഗാന്ധി കോളജ് ആയത്. മാർ ഇവാനിയോസ് കോളജ് 1949-ലാണ് സ്ഥാപിതമായത്. 1952-ൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സ്ഥാപിക്കപ്പെട്ടു. പിന്നീടാണ് ഡെന്റൽ, നഴ്സിങ് കോളജുകൾ അവിടെ തുടങ്ങിയത്. ശ്രീചിത്രാ മെഡിക്കൽ സെന്റർ, റീജിയണൽ കാൻസർ സെന്റർ എന്നിവയും അതേ ക്യാമ്പസിൽ രൂപംകൊണ്ടു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തേയും കാന്തളൂർശാല എന്ന വിദ്യാപീഠത്തേയും കേന്ദ്രീകരിച്ചു വളർന്ന തിരുവനന്തപുരം ഒരു വിദ്യാകേന്ദ്രമെന്ന നിലയിലുള്ള പ്രശസ്തി സജീവമായി നിലനിർത്തുന്നു. ഇപ്പോൾ വിവര സാങ്കേതികവിദ്യ (Information Technology) കൂടി യഥാർഹമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അക്കാദമിക് വേദിയിൽ വിവിധ വിജ്ഞാന ശാഖകളിലും സാമൂഹിക ശാസ്ത്രങ്ങളിലുമെന്നപോലെ സാഹിത്യം, സംഗീതം, മറ്റു സുകുമാരകലകൾ എന്നിവയിലും മതിയായ തോതിലുള്ള ഉന്നതപഠനസൗകര്യം ലഭ്യമാണ്. 2000-ാമാണ്ടിനുശേഷം എൻജിനീയറിങ്, നഴ്സിങ്, ഫാർമസി, ടീച്ചർ ട്രെയിനിങ് എന്നിവയ്ക്കുള്ള കോളജുകളുടേയും സെക്കൻഡറി വിദ്യാലയങ്ങളുടേയും എണ്ണം ഗണ്യമായി വർധിച്ചു.
പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, ടീച്ചർ ട്രെയിനിങ്, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി മൊത്തം 1,129 വിദ്യാലയങ്ങൾ ജില്ലാ അതിർത്തിക്കുള്ളിൽ പ്രവർത്തനത്തിലുണ്ട്. 2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ സാക്ഷരതാനിരക്ക് 89.36% ആണ്; പുരുഷന്മാരിലെ 92.68%-വും സ്ത്രീകളിലെ 86.26%-വും സാക്ഷരരാണ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂഢമായി വേരുറപ്പിച്ചിട്ടുള്ള ഈ ജില്ലയിൽ ഓരോ പഞ്ചായത്ത് വാർഡിലും കുറഞ്ഞത് ഒരു ഗ്രന്ഥശാലയെങ്കിലും ഉണ്ട്. ഉപരിവിദ്യാഭ്യാസരംഗത്ത് അഗ്രിമസ്ഥാനം കേരള സർവകലാശാലയ്ക്കാണ്. ഇതിന്റെ ഭരണ ആസ്ഥാനം തലസ്ഥാന നഗരത്തിനുള്ളിലും, 41 ഗവേഷണ-അധ്യാപന വകുപ്പുകളിലെ ഒട്ടുമുക്കാലുമെണ്ണം നഗരത്തിന് 20 കി.മീ. വടക്കായുള്ള കാര്യവട്ടം ക്യാമ്പസ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സർവകലാശാലയുടെ കീഴിലുള്ള 87 കോളജുകളിൽ 27 എണ്ണം തിരുവനന്തപുരം ജില്ലയ്ക്കുള്ളിലാണു പ്രവർത്തിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയുടേയും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടേയും പഠനകേന്ദ്രങ്ങൾ തിരുവനന്തപുരത്തുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സൌകര്യങ്ങളിൽ ഈ ജില്ല വളരെ മുന്നാക്കമാണ്. മൂന്ന് അലോപ്പതി മെഡിക്കൽ കോളജുകൾ, മൂന്ന് ആയുർവേദ കോളജുകൾ, രണ്ട് ഹോമിയോ കോളജുകൾ, രണ്ട് നഴ്സിങ് കോളജുകൾ, രണ്ട് ഡെന്റൽ കോളജുകൾ, പതിനൊന്ന് എൻജിനീയറിങ് കോളജുകൾ, രണ്ട് ഐ.ടി. കോളജുകൾ, ഒരു കാർഷിക കോളജ്, അഞ്ച് പോളിടെൿനിക്കുകൾ എന്നിവ ഈ ജില്ലയിൽ പ്രവർത്തിക്കുന്നു. ഇവയെക്കൂടാതെ സംഗീതം (ഒന്ന്), നിയമം (രണ്ട്), ഫൈൻ ആർട്സ് (ഒന്ന്), അധ്യാപക പരിശീലനം (മൂന്ന്), ജേർണലിസം (ഒന്ന്) എന്നിവയ്ക്കുള്ള കോളജുകളും സൗകര്യങ്ങൾക്ക് മികവു കൂട്ടുന്നു.
ഗ്രന്ഥശാലകളാണ് തിരുവനന്തപുരത്തിന്റെ മറ്റൊരു സാംസ്കാരിക സമ്പത്ത്. ഇന്നത്തെ പബ്ളിക് ലൈബ്രറിക്കു തുടക്കം കുറിച്ചത് 1830-ൽ റസിഡന്റായിരുന്ന കേണൽ കഡോഗനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ളീഷുകാരായിരുന്നു അതിന്റെ തലപ്പത്ത്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിക്കു പുറമേ സാധാരണക്കാർക്കും വിദ്യാർഥികൾക്കുംവേണ്ടി ഒരു ജനതാലൈബ്രറി തുടങ്ങിയതും ഇംഗ്ളീഷുകാരുടെ ശ്രമഫലമായാണ്. ഇപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നില്ക്കുന്നിടത്താണ് ലൈബ്രറി കെട്ടിടം പണിയിച്ചത്. റസിഡന്റ് നല്കിയ 500 രൂപ, ഒബ്സർവേറ്ററി ഡയറക്ടർ ആലൻ ബ്രൗൺ നല്കിയ 200 രൂപ, ദിവാൻ മാധവ റാവു നല്കിയ 50 രൂപ ഇത്രയുമായിരുന്നു മൂലധനം. 1865-ൽ പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ ചരിത്രകാരനായ റവ. സാമുവൽ മറ്റിയർ അതിന്റെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളായിരുന്നു. സർക്കാർ ഗ്രാന്റ് നിർത്തിവച്ചതു കാരണം 1899-ൽ അത് പബ്ളിക് ലൈബ്രറിയിൽ ലയിച്ചു. ഗണപതി ശാസ്ത്രികൾ, സാംബശിവ ശാസ്ത്രി തുടങ്ങിയ പ്രഗല്ഭന്മാരുടെ ശ്രമഫലമായി തിരുവനന്തപുരത്തെ ഹസ്തലിഖിത ഗ്രന്ഥശാല, അറിയപ്പെടാതെ കിടന്ന അനേകം ഗ്രന്ഥങ്ങൾ, പ്രസിദ്ധീകരിച്ചു. അത് ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാണ്. യൂണിവേഴ്സിറ്റിക്ക് സ്വന്തമായി 1942-ൽ ഒരു ലൈബ്രറി ആർട്ട്സ് കോളജിൽ പ്രവർത്തനം ആരംഭിച്ചു. 1962-ൽ അത് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അപ്പോൾ മുതൽ അവിടെ യൂണിവേഴ്സിറ്റിയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ടുമെന്റ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1914-ൽ വായനശാല കേശവപിള്ള വളരെ ചെറിയ തോതിൽ പാൽക്കുളങ്ങരയിൽ ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല എന്ന സ്ഥാപനം. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന് അത് മാതൃകയായി. 1918 മുതൽ അത് എല്ലാ വർഷവും ശ്രീ ചിത്തിര തിരുനാളിന്റെ ജന്മദിനത്തിൽ പുതിയ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.
1836-ൽ സ്ഥാപിതമായ ഒബ്സർവേറ്ററി പ്രത്യേക പരാമർശം അർഹിക്കുന്നു. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിന്റെ തുടക്കക്കാരൻ 1855-ൽ ഒബ്സർവേറ്ററി ഡയറക്ടറായിരുന്ന എ.ജെ. ബ്രൗൺ ആയിരുന്നു. 1860-ൽ പണിതീർത്ത മനോഹരമായ കെട്ടിടത്തിന് മദ്രാസ് ഗവർണറായിരുന്ന നേപ്പിയറുടെ പേര് നല്കുകയായിരുന്നു. അതിനോടൊപ്പം വിശാലമായ ഉദ്യാനവും മൃഗശാലയും 1859 മുതൽ പ്രവർത്തനമാരംഭിച്ചു. ഇവയുടെയെല്ലാം മേൽനോട്ടം കുറേക്കാലത്തേക്ക് ഇംഗ്ളീഷുകാരിലായിരുന്നു. കൽക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മാതൃകയിൽ തിരുവനന്തപുരത്ത് ഒരു കേരള സൊസൈറ്റി 1927-ൽ സ്ഥാപിതമായത് അന്ന് പൊളിറ്റിക്കൽ ഏജന്റായിരുന്ന സി.ഡബ്ള്യു.ഇ. കോട്ടൺ എന്നയാളിന്റെ പ്രയത്നം മൂലമായിരുന്നു. പണ്ഡിതനായ റ്റി.കെ. ജോസഫ് എഡിറ്ററായി സൊസൈറ്റി പ്രസാധനം ചെയ്ത കേരളാ സൊസൈറ്റി പേപ്പഴ്സ് ചരിത്ര ഗവേഷണത്തിന് നല്കിയ ഉത്തേജനം മഹത്തരമാണ്.
തലസ്ഥാന നഗരമെന്ന നിലയിലും വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലും തിരുവനന്തപുരം ധാരാളം ബുദ്ധിജീവികളെ ആകർഷിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അവരിൽ ചിലർ കനത്ത സംഭാവനകൾ നല്കി. തിരുവനന്തപുരത്തു ജനിച്ചു വളർന്നവരും ഇവിടെ വന്നു താമസമാക്കിയവരും അവരിൽപ്പെടും. പണ്ഡിതനും കവിയും ഗദ്യകാരനുമായിരുന്ന കേരളവർമ വലിയ കോയിത്തമ്പുരാൻ (1845-1914) തിരുവനന്തപുരത്തും പുറത്തുമുള്ള അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചയാളാണ്. എ.ആർ.രാജരാജവർമ (1863-1918), മഹാകവി കെ.സി.കേശവപിള്ള (1868-1913), മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ (1877-1949), മഹാകവി കുമാരനാശാൻ (1873-1924), പ്രൊഫ. വി.കൃഷ്ണൻ തമ്പി (1890-1938) എന്നിവർ കേരളവർമയുടെ അനുഗ്രഹം നേടിയവരാണ്. പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ എന്നിവർ സാഹിത്യ രംഗത്തു നല്കിയ സംഭാവന ചിരസ്മരണീയമാണ്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പാലാ നാരായണൻ നായർ, എം.പി.അപ്പൻ എന്നീ പ്രസിദ്ധ കവികളും തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്നവരാണ്. സി.വി.രാമൻപിള്ള (1858-1922), കെ.നാരായണക്കുരുക്കൾ (1861-1948), കെ.ആർ.കൃഷ്ണപിള്ള (1867-1953), സി.വി.കുഞ്ഞുരാമൻ (1871-1949), സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള (1878-1936), കേസരി എ.ബാലകൃഷ്ണപിള്ള (1889-1960) ഭാഷാ സാഹിത്യ ചരിത്ര രചയിതാവായ ആർ.നാരായണപണിക്കർ(1889-1959), കൈനിക്കര പദ്മനാഭപിള്ള (1898-1976), കൈനിക്കര കുമാരപിള്ള, ദാമോദരൻ കെ. മയ്യനാട് (1900-64), പ്രൊഫ. എൻ.കൃഷ്ണപിള്ള (1916-88), ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള (1904-73), ശൂരനാട് പി.എൻ.കുഞ്ഞൻപിള്ള (1911-95), പി.കേശവദേവ് (1905-83), റ്റി.എൻ.ഗോപിനാഥൻ നായർ, കെ.സുരേന്ദ്രൻ (1922-97) ഈ.വി.കൃഷ്ണപിള്ള (1894-1938), എൻ.പി.ചെല്ലപ്പൻ നായർ (1903-72), ജി.വിവേകാനന്ദൻ, പി.കെ.ബാലകൃഷ്ണൻ എന്നിവർ തിരുവനന്തപുരത്തെ മൺമറഞ്ഞ സാഹിത്യകാരന്മാരിൽ പ്രമുഖരാണ്. ശബ്ദതാരാവലി എന്ന മലയാള നിഘണ്ടുവിന്റെ കർത്താവായ ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള (1864-1946)യോടു മലയാള ഭാഷ ഏറ്റവും കടപ്പെട്ടിരിക്കുന്നു. ചിത്രകലാരംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്ന അബു എബ്രഹാം, വാസ്തുവിദ്യാരംഗത്തെ പ്രമുഖനായ ലാറി ബേക്കർ എന്നിവരും തിരുവനന്തപുരത്തെ പ്രമുഖ സാംസ്കാരിക നായകന്മാരാണ്.
ജില്ലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ. പൊതുമേഖലയിലുള്ള മറ്റൊരു സാംസ്കാരിക-കലാകേന്ദ്രമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ. പരമ്പരാഗത കലാരൂപങ്ങൾക്കായുള്ള 'മാർഗി', മൗലികമായ നാടകാന്വേഷണങ്ങൾ നടത്തുന്ന 'സോപാനം', ബാലനാടകവേദിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വെഞ്ഞാറമൂട് 'രംഗപ്രഭാത്' എന്നിവ തിരുവനന്തപുരത്തെ പ്രമുഖ കലാസംഘങ്ങളാണ്. അന്തർദേശീയ പ്രശസ്തി നേടിയ മറ്റൊരു കലാ-സാംസ്കാരിക സംഘടനയാണ് 'സൂര്യ'.
വിനോദസഞ്ചാരം
പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി, വിതുര, കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല ബീച്ച്, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം തുറമുഖം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട് പള്ളി, ചിറയിൻകീഴ് ശാർക്കര ദേവിക്ഷേത്രം, വർക്കല ശിവഗിരി, നെയ്യാറ്റിൻകര ചെങ്കൽ ശിവപാർവതി ക്ഷേത്രം, പാളയം ഒറ്റിസി ഹനുമാൻ ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങൾ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമർശം അർഹിക്കുന്നു.
പത്രപ്രവർത്തനം
ദിനപത്രങ്ങൾ, വാരികകൾ, മാസികകൾ എന്നീ വകയിൽ ഒട്ടേറെയെണ്ണത്തിന് തിരുവനന്തപുരം ജന്മം നൽകിയിട്ടുണ്ട്. അവയിൽ മിക്കവയും അല്പായുസ്സുകളായിരുന്നു. സി.വി.രാമൻപിള്ളയുടെ ആദ്യസംരംഭമായ പേട്രിയറ്റ് ആണ് ഈ രംഗത്തു തുടക്കം കുറിച്ചത്. അത് പെട്ടെന്നു തന്നെ നിലച്ചു. 1886-ൽ മലയാളി ദിനപത്രം ആരംഭിച്ചപ്പോൾ അന്ന് മലയാളി സമാജത്തിന്റെ സെക്രട്ടറിയായിരുന്ന സി.വി. അതിന്റെ പത്രാധിപരായി. 1900-ൽ കെ.രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ അത് കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചു. 1904-ൽ അദ്ദേഹം അതിൽനിന്നു വിരമിച്ചു. വീണ്ടും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകൃതമായ മലയാളി പിന്നീട് നിന്നുപോയി. മലയാളിയിൽ നിന്നു വിരമിച്ച കെ.രാമകൃഷ്ണപിള്ള 1906-ൽ കേരളൻ എന്ന പേരിൽ ഒരു മാസിക തുടങ്ങി. കെ.നാരായണക്കുരുക്കളുടെ ഉദയഭാനു എന്ന രാഷ്ട്രീയ നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര പത്രപ്രവർത്തനം സാധ്യമല്ലാതെവന്നപ്പോൾ വക്കം മൗലവിയുടെ സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായി. വാരികയായി തുടങ്ങിയത് ആഴ്ചയിൽ രണ്ടും മൂന്നുമായി വളർന്നപ്പോൾ നിരന്തരമായ വിമർശനങ്ങൾക്കു ശരവ്യമായ സർക്കാർ 1910-ൽ പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1918-ൽ കുന്നത്തു ജനാർദനമേനോൻ സമദർശി എന്ന വാരിക പ്രസിദ്ധീകരിച്ചു. 1922-ൽ അതിന്റെ പത്രാധിപരായ എ.ബാലകൃഷ്ണപിള്ള പത്രസ്വാതന്ത്യം ഉയർത്തിപ്പിടിച്ച് സാമൂഹ്യപരിഷ്കരണ യജ്ഞമാരംഭിച്ചു. ദിവാൻ വാട്സിന്റെ കുപ്രസിദ്ധമായ പത്രമാരണനിയമം വന്നതോടെ ബാലകൃഷ്ണപിള്ള പത്രാധിപത്യം രാജിവച്ച് 1930-ൽ സ്വന്തം നിലയിൽ പ്രബോധൻ എന്ന മാസിക ആരംഭിച്ചു. സർക്കാർ ഇടപെട്ട് മൂന്ന് മാസത്തിനുശേഷം ലൈസൻസ് റദ്ദാക്കി. ഉടൻതന്നെ മറ്റൊരാളുടെ ലൈസൻസ് ഉപയോഗിച്ച് കേസരി എന്ന വാരിക തുടങ്ങി. സർക്കാരിനെതിരായ വിമർശനം ശക്തമായപ്പോൾ വീണ്ടും സർക്കാർ ഇടപെട്ടു. 1935-ൽ കേസരി നിർത്തിവച്ചശേഷം കേസരി ബാലകൃഷ്ണപിള്ള എഴുത്തുകാരുടെ ഗുരുവായി കഴിഞ്ഞു. ശരിയോ തെറ്റോ, വികടൻ, സഹൃദയ, നവയുഗം, തനിനിറം എന്നീ വാരികകളും, നാരദൻ, ചിരിയോ ചിരി എന്നീ വിനോദ വാരികകളും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്നു. 1911-ൽ സി.വി.കുഞ്ഞുരാമൻ മയ്യനാട്ടുനിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ കേരളകൗമുദി വാരിക 1940-ൽ അദ്ദേഹത്തിന്റെ പുത്രനായ കെ.സുകുമാരന്റെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രങ്ങളിലൊന്നായി അതിപ്പോഴും തുടരുന്നു. കെ.ബാലകൃഷ്ണൻ പത്രാധിപരായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൗമുദി വാരിക 1949 മുതൽ ഒന്നര ദശാബ്ദം നിലനിന്നു. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദി ഇന്നും തുടരുന്നുണ്ട്. 1974-ൽ തുടങ്ങിയ സതേൺ സ്റ്റാർ എന്ന ദിനപത്രം ഇന്നും നിലനിൽക്കുന്നു. കെ.കാർത്തികേയന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പൊതുജനം എന്ന സായാഹ്നപത്രം പട്ടണത്തിൽ നല്ല പ്രചാരത്തിലിരുന്നു. പ്രസിദ്ധമായ മാതൃഭൂമി ദിനപത്രത്തിന്റെ എഡിഷൻ തിരുവനന്തപുരത്ത് 1980-ൽ ആരംഭിച്ചതു മുതൽ മറ്റു പല പ്രമുഖ ദിനപത്രങ്ങളും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ചു. മലയാള മനോരമ (1987), ദേശാഭിമാനി (1989), ജന്മഭൂമി (1995), രാഷ്ട്രദീപിക (1995), മാധ്യമം (1996) എന്നീ മലയാള പത്രങ്ങളും ദ് ഹിന്ദു (1945), ദ് ഇന്ത്യൻ എക്സ്പ്രസ് (1955) എന്നീ ഇംഗ്ളീഷ് പത്രങ്ങളും അതിൽപ്പെടും.
ദൃശ്യശ്രാവ്യ മാധ്യമങ്ങൾ
1943-ലാണ് പാളയത്തുനിന്ന് തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്നത് 1947 മുതൽ ദിവസവും വൈകിട്ട് പ്രക്ഷേപണം തുടങ്ങി. 1950-ൽ തിരുവനന്തപുരത്തുനിന്നുമുള്ള പ്രക്ഷേപണം ആകാശവാണി ഏറ്റെടുത്ത് ഭക്തിവിലാസം ബംഗ്ളാവിൽ പ്രവർത്തനം തുടങ്ങി.
1982-ൽ ഒരു കിലോവാട്ട് പവർ സ്റ്റേഷനായാണ് തിരുവന്തപുര ത്തെ കുടപ്പനക്കുന്നിൽ നിന്ന് ദൂരദർശൻ പ്രക്ഷേപണമാരംഭിച്ചത്. 1985-ൽ അത് 10 കിലോവാട്ട് കേന്ദ്രമാക്കി. 1993-ൽ സ്വകാര്യചാനലായ ഏഷ്യാനെറ്റ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് സൂര്യ ടി.വി., കൈരളി ടി.വി., അമൃത ടി.വി. എന്നിവ തിരുവനന്തപുരത്തു നിലവിൽവന്നു. ഇന്ത്യാ വിഷൻ, ജീവൻ ടി.വി. എന്നിവയുടെ ആസ്ഥാനം എറണാകുളമാണെങ്കിലും അവയ്ക്ക് തിരുവനന്തപുരത്ത് പ്രവർത്തനകേന്ദ്രങ്ങളുണ്ട്.
ചലച്ചിത്രരംഗത്തു മികവു തെളിയിച്ചിട്ടുള്ള നിരവധി പേർ തിരുവനന്തപുരം നിവാസികളായുണ്ട്. ലോകസിനിമയിൽത്തന്നെ ആരാധ്യപദവി കരസ്ഥമാക്കിയിട്ടുള്ള അടൂർ ഗോപാലകൃഷ്ണൻ അവരിൽ ഒരാളാണ്. ജി.അരവിന്ദൻ, പി.പത്മരാജൻ, ഷാജി എൻ. കരുൺ തുടങ്ങിയ സംവിധായകരും, പ്രേംനസീർ, ഭരത് ഗോപി, മധു, തിക്കുറിശ്ശി തുടങ്ങിയ നടന്മാരും ഒ.എൻ.വി.കുറുപ്പ്, ബിച്ചു തിരുമല തുടങ്ങിയ ഗാനരചയിതാക്കളും, എം.ജി.രാധാകൃഷ്ണൻ, കെ.പി. ഉദയഭാനു, എം.ജി. ശ്രീകുമാർ, കെ.എസ്.ചിത്ര തുടങ്ങിയ സംഗീതപ്രതിഭകളും ഇവിടത്തെ ചലച്ചിത്രവ്യക്തിത്വങ്ങളിൽ പ്രമുഖരാണ്.
കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോ ആയ മെരിലാൻഡ് തിരുവനന്തപുരം നഗരത്തിന് അല്പം തെക്കുമാറി നേമത്ത് സ്ഥിതിചെയ്യുന്നു.
പൊതുമേഖലാസ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവല്ലം) ആണ് ഇന്ന് മലയാളസിനിമയുടെ കേരളത്തിലെ മുഖ്യ ആസ്ഥാനം. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആസ്ഥാനവും തിരുവനന്തപുരത്താണ്.
ടെലിവിഷൻ-കംപ്യൂട്ടർ മേഖലയിലെ കേരളത്തിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ സി-ഡിറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. 'ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരള'യുടെ സ്ഥിരം വേദി ഇപ്പോൾ തിരുവനന്തപുരമാണ്. സൂര്യ ചലച്ചിത്രോത്സവം, 'ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ' (ചലച്ചിത്ര) എന്നിവ മറ്റു പ്രമുഖ ചലച്ചിത്രോത്സവങ്ങളാണ്.
ക്ളബ്ബുകൾ
യൂറോപ്യന്മാരാണ് ക്ളബ്ബുകൾക്കു തുടക്കം കുറിച്ചത്. കവടിയാറിലെ കെസ്റ്റൺ ക്ളബ്ബ്, ഇപ്പോൾ തിരുവനന്തപുരം ക്ളബ്ബ് എന്നറിയപ്പെടുന്ന പഴയ യൂറോപ്യൻ ക്ളബ്ബ്, 1890-ൽ സ്ഥാപിതമായ ശ്രീമൂലം രാമവർമ ക്ളബ്ബ് (ശ്രീമൂലം ക്ളബ്ബ്), സെക്രട്ടേറിയറ്റിനു പിൻഭാഗത്തുള്ള നാഷണൽ ക്ളബ്ബ്, കവടിയാറിലുള്ള ഗോൾഫ് ക്ളബ്ബ് എന്നിവയാണ് ആദ്യം സ്ഥാപിതമായത്. വേളിയിലെ ബോട്ട് ക്ളബ്ബ്, കവടിയാറിലെ ടെന്നിസ് ക്ളബ്ബ് എന്നിവ പില്ക്കാലത്തുണ്ടായവയാണ്.
പ്രധാന ആരാധനാലയങ്ങൾ
ഹൈന്ദവ ക്ഷേത്രങ്ങൾ
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, തിരുവനന്തപുരം (പഴയതും പുതിയതും)
പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കിഴക്കേ കോട്ട
തിരുവല്ലം പരശുരാമ ക്ഷേത്രം (കർക്കിടക വാവ് ബലി)
അനന്തൻകാട് ശ്രീ നാഗരാജ ക്ഷേത്രം (പദ്മനാഭസ്വാമി ക്ഷേത്രത്തിന് പിറകിൽ), തിരുവനന്തപുരം
ഓ ടി സി ഹനുമാൻ ക്ഷേത്രം, പാളയം
വലിയശാല മഹാദേവ ക്ഷേത്രം
എരുത്താവൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം
ചെന്തിട്ട ദേവി ക്ഷേത്രം, തിരുവനന്തപുരം
ആര്യശാല ദേവി ക്ഷേത്രം, തിരുവനന്തപുരം
ശ്രീ വരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം
പേട്ട പഞ്ചമി ദേവി ക്ഷേത്രം, കല്ലുമ്മൂട് പാലത്തിനു സമീപം (വരാഹി ക്ഷേത്രം), തിരുവനന്തപുരം
മണക്കാട് ധർമശാസ്താ ക്ഷേത്രം, തിരുവനന്തപുരം
പാങ്ങോട് ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
പാൽക്കുളങ്ങര ദേവീക്ഷേത്രം
പെരുന്താന്നി ഇരവിപേരൂർ ക്ഷേത്രം
ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രം
ഗൌരീശപട്ടം മഹാദേവ ക്ഷേത്രം, തിരുവനന്തപുരം
മാങ്കുളം ശ്രീ പരാശക്തി ക്ഷേത്രം , പട്ടം
വെളളായണി ദേവിക്ഷേത്രം, നേമം
പൂജപ്പുര സരസ്വതി ക്ഷേത്രം, തിരുവനന്തപുരം
മലയിൻകീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
വെളളനാട് ശ്രീ ഭഗവതി ക്ഷേത്രം
ഉദിയന്നൂർ ദേവി ക്ഷേത്രം
തൊഴുവൻകോട് ശ്രീ ചാമുണ്ഡി ക്ഷേത്രം
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
അരുവിപ്പുറം ശിവ ക്ഷേത്രം, നെയ്യാറ്റിൻകര (ശ്രീ നാരായണ ഗുരു സ്ഥാപിച്ചത്)
വരമ്പതി കാളിമല ലോകാംബിക ക്ഷേത്രം
കഴക്കൂട്ടം മഹാദേവ ക്ഷേത്രം
വർക്കല ജനാർദനസ്വാമി ക്ഷേത്രം
വർക്കല ശിവഗിരി ശിവ ക്ഷേത്രം
വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം (ശ്രീ നാരായണ ഗുരു സ്ഥാപിച്ചത്)
ശാർക്കര ദേവിക്ഷേത്രം, ചിറയിൻകീഴ്
മാരായമുട്ടം നീലകേശി ക്ഷേത്രം, നെയ്യാറ്റിൻകര
ചെങ്കൽമഹേശ്വരം ശിവപാർവതി ക്ഷേത്രം, നെയ്യാറ്റിൻകര (ഗിന്നസ് ബുക്കിലേക്ക് ഇടം നേടി ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം)
അറപ്പുര സരസ്വതി ദേവി ക്ഷേത്രം, വട്ടിയൂർക്കാവ് (നവരാത്രി വിദ്യാരംഭം പ്രധാനം)
ശംഖ്‌മുഖം ദേവി ക്ഷേത്രം, തിരുവനന്തപുരം
മുട്ടത്തറ കൽക്കി ക്ഷേത്രം, തിരുവനന്തപുരം (ഇന്ത്യയിലെ അപൂർവ കൽക്കി ക്ഷേത്രം)
പാറശാല മഹാദേവ ക്ഷേത്രം
ഒറ്റശേഖരമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം
മസ്ജിദുകൾ
ബീമാപള്ളി
പാളയം ജമാ അത്ത് പള്ളി
എന്നിവ തിരുവനന്തപുരത്തെ പ്രധാന മുസ്ളിം പള്ളികളാണ്.
ക്രിസ്ത്യൻ പള്ളികൾ
പാളയത്തെ ആംഗ്ളിക്കൻ പള്ളി, എൽ.എം.എസ്. പള്ളി 1830-നുശേഷം ഉണ്ടായവയാണ്.
സെയ്ന്റ് ജോർജ് പള്ളി (സിറിയൻ ഓർത്തഡോക്സ് സഭ)
പാളയം, സെയ്ന്റ് ജോസഫ്സ് പള്ളി
റോമാ സഭയുടെ ഏറ്റവും പഴക്കമുള്ള പള്ളി പേട്ടയിലുള്ളതാണെന്ന് കരുതുന്നു.
പ്രധാനപ്പെട്ട മറ്റൊരു ക്രൈസ്തവ ദേവാലയമാണ് വെട്ടുകാട് പള്ളി.
വി. കൊച്ചുത്രേസ്യ ദൈവാലയം തൂങ്ങാം പാറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ക്രിസ്ത്യൻ പള്ളികൾ.
പ്രധാന മന്ദിരങ്ങൾ
ഇപ്പോഴത്തെ മന്ദിരങ്ങളിൽ ഏറ്റവും പഴക്കമുള്ളവ കോയിക്കലുകളും കൊട്ടാരങ്ങളുമാണ്. യൂറോപ്യൻ എൻജിനീയർമാർ രംഗത്തു വരുംമുമ്പുള്ള കൊട്ടാരങ്ങൾ പോലും പ്രൗഢങ്ങളായിരുന്നില്ല. കോയിക്കലുകളിൽ ഏറ്റവും പഴക്കമുള്ളത് (1336) ശ്രീപാദം കൊട്ടാരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന ശ്രീപാദ തീർഥക്കര കോയിക്കലാണ്. മതിലകത്തിന്റെ വടക്കേ നടയിലുള്ള ഈ കോയിക്കൽ തൃപ്പാപ്പൂർ മൂപ്പന്മാരുടെ ആസ്ഥാനമായിരുന്നു. ഇപ്പോൾ കാണുന്നത് പല തവണ പുതുക്കിപ്പണിയിച്ചതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടു കിഴക്കും തെക്കു കിഴക്കും തെക്കുമായി കൊട്ടാരങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. മാർത്താണ്ഡവർമ, രാമവർമ, ബാലരാമവർമ, സ്വാതിതിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നിവർ പണിയിച്ച കൊട്ടാരങ്ങളും അനുബന്ധ മന്ദിരങ്ങളും അവയിൽപ്പെടും. സ്വാതിതിരുനാൾ പണിയിച്ച കുതിരമാളിക എന്ന കൊട്ടാരം അവയിൽ സവിശേഷതയുള്ളതാണ്. പദ്മതീർഥത്തിനു തെക്കു ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനിലമാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടേറിയറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച 'മേത്തൻ മണി.' നവരാത്രി മണ്ഡപം എന്നും ചൊക്കിട്ടാ മണ്ഡപം എന്നും അറിയപ്പെടുന്ന നൃത്തമണ്ഡപം (നർത്തകികളെ ചൊക്കിട്ടകൾ എന്നു പറയുമായിരുന്നു) കൊട്ടാര സമുച്ചയത്തിലെ മനോഹരമായ എടുപ്പാണ്. കോട്ടയ്ക്കകത്ത്, പടിഞ്ഞാറേ കോട്ടവാതിലിന് വടക്കു ഭാഗത്തായി മൂന്നു കോയിക്കലുകളുണ്ട്. അവയിൽ തെക്കേ അറ്റത്തുള്ള ശംഖുചക്രം അഥവാ സരസ്വതീവിലാസം കോയിക്കലിലാണ് കേരളവർമ വലിയ കോയിത്തമ്പുരാൻ താമസിച്ചിരുന്നത്. പദ്മവിലാസം ദിവാൻ മാധവ റാവുവിന്റെ താമസത്തിനായി പണിയിച്ചതാണ്. വഴുതയ്ക്കാട്ട് ഭക്തിവിലാസം ബംഗ്ളാവ് പണിയിച്ച് ദിവാൻ പി.രാജഗോപാലാചാരി (1908-14) അത് ദിവാന്റെ വാസസ്ഥലമാക്കി. അതിവിശിഷ്ടാതിഥികളെ സ്വീകരിക്കാൻ 1900-ൽ നിർമിച്ചതാണ് കനകക്കുന്നു കൊട്ടാരം. അവർക്കു താമസിക്കാൻ നിർമിച്ചതാണ് വെള്ളയമ്പലം കൊട്ടാരം. ചിത്തിര തിരുനാൾ മഹാരാജാവിനുവേണ്ടി 1934-ൽ നിർമ്മിക്കപ്പെട്ടതാണ് കവടിയാർ കൊട്ടാരം. പട്ടത്തെ കൊട്ടാരവും സമീപത്തുള്ള തുളസീഹിൽ ബംഗ്ളാവും അതിവിശിഷ്ടാതിഥികൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്. പട്ടം കൊട്ടാരം രാജകുടുംബത്തിനും തുളസീഹിൽ ബംഗ്ളാവ് സർക്കാരിനും കവനന്റുപ്രകാരം ലഭിച്ചു. ആദ്യത്തേതിൽ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാളിന്റെ പേരിൽ ആശുപത്രിയും തുളസീഹിൽ ബംഗ്ളാവിൽ പബ്ളിക് സർവീസ് കമ്മീഷനും പ്രവർത്തിക്കുന്നു.
ഉയർന്ന യൂറോപ്യൻ ഉദ്യോഗസ്ഥന്മാർക്കു താമസിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഏതാനും വലിയ ബംഗ്ളാവുകൾ ഇപ്പോൾ ചരിത്ര സ്മാരകങ്ങളായിത്തീർന്നിരിക്കുന്നു. മഹാരാജാസ് കോളജ്, പ്രഥമാധ്യാപകനായിരുന്ന ജോൺ റോസ്സ് താമസിച്ചിരുന്ന റോസ്സ് ഹൗസ്, സി.ഡബ്ള്യു.ഇ. കോട്ടൺ താമസിച്ചിരുന്ന കോട്ടൺ ഹിൽ ബംഗ്ളാവ്, ഹജൂർ കച്ചേരിയുടെ നിർമാതാവും ചീഫ് എൻജിനീയറും ആയിരുന്ന ബാർട്ടൺ താമസിച്ചിരുന്ന ബാർട്ടൺ ഹിൽ ബംഗ്ളാവ് എന്നിവയ്ക്ക് അവരുടെ പേരുകൾ തന്നെ ലഭിച്ചു. ഇപ്പോൾ മന്ത്രി മന്ദിരങ്ങളായി ഉപയോഗിക്കപ്പെടുന്ന ക്ളിഫ് ഹൗസ്, ലിന്റ് ഹേഴ്സ്റ്റ് ബംഗ്ളാവ്, മൻമോഹൻ പാലസ്, എസ്സൻഡീൻ, സാനഡു, തൈയ്ക്കാട് ഹൗസ് എന്നിവയും, ഇപ്പോൾ രാജ്ഭവൻ പ്രവർത്തിക്കുന്ന പഴയ ഗസ്റ്റ് ഹൗസും, ഇപ്പോൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന നാളന്ദയും (പഴയ റൊഡേഷിയൻ ബംഗ്ളാവ്) ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പഴയ മന്ദിരവും ഇപ്പോൾ പൊലിസ് കമ്മീഷണർ ആഫീസ് സ്ഥിതിചെയ്യുന്ന മന്ദിരവും ഇപ്രകാരം ഉദ്യോഗസ്ഥന്മാർക്കു താമസിക്കാൻ നിർമിച്ചവയാണ്. സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കൽപ്പന ബംഗ്ളാവ് സി.പി. രാമസ്വാമി അദ്ദേഹത്തിന്റെ സെക്രട്ടറി ചിദംബരത്തിനുവേണ്ടി പണികഴിപ്പിച്ചതാണ്. 28 ദിവസങ്ങൾകൊണ്ടു നിർമിച്ചു എന്ന സവിശേഷതയും ഈ കെട്ടിടത്തിനുണ്ട്. വഞ്ചിയൂരിൽ എസ്.എം.വി.സ്കൂൾ സ്ഥിതിചെയ്തിരുന്ന കെട്ടിടം കോടതികൾക്കു നല്കിയപ്പോൾ എസ്.എം.വി.സ്കൂൾ പൊലിസ് ഹെഡ്ക്വാർട്ടേഴ്സ് നിന്ന സ്ഥലത്തേക്കു മാറ്റുകയും പൊലിസ് ഹെഡ്ക്വാർട്ടേഴ്സ് വഴുതയ്ക്കാട്ട് വിലയ്ക്കുവാങ്ങിയ ദിൽക്കുഷ് ബംഗ്ളാവിലേക്കു മാറ്റുകയും ചെയ്തു. 19-ാം ശ.-ത്തിൽ പണിയിച്ച റസിഡൻസി ബംഗ്ളാവ് 1948-ൽ ആദ്യത്തെ തിരുവിതാംകൂർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീടത് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് ആവുകയും കവടിയാറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് 1956-ൽ രാജ്ഭവൻ ആവുകയും ചെയ്തു. എക്സൈസ് കമ്മീഷണറായിരുന്ന വാൻ റോസ് സ്വന്തം നിലയിൽ പണിയിച്ച വാൻറോസ് ബംഗ്ളാവ് റഷ്യൻ സാംസ്കാരിക കേന്ദ്രത്തിന്റെ വകയായി.
മ്യൂസിയം, പബ്ളിക് ലൈബ്രറി, ഫൈൻ ആർട്സ് കോളജ്, വിക്റ്റോറിയാ ജൂബിലി ടൗൺഹാൾ, സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കോളജ്, വിമൻസ് കോളജ്, ആർട്സ് കോളജ്, നക്ഷത്ര ബംഗ്ളാവ്, തുടങ്ങിയവയാണ് മറ്റു ചില പ്രധാന മന്ദിരങ്ങൾ. കാഴ്ചബംഗ്ളാവിനോടനുബന്ധിച്ച്, സിമന്റുപയോഗിക്കാതെ നിർമ്മിക്കപ്പെട്ടിട്ടുള്ള മുഖപ്പു(gate)കളും ചിത്രാലയവും അനന്യസാധാരണമായ ശില്പവൈഭവം പുലർത്തുന്നു. ഇവയൊക്കെത്തന്നെ വിനോദസഞ്ചാരികളുടെ ആകർഷണങ്ങളായി വിരാജിക്കുന്നു. കേരളപ്പിറവിക്കുശേഷം നിർമ്മിക്കപ്പെട്ട വാസ്തുവൈഭവങ്ങളിൽ മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, വികാസ് ഭവൻ, കോർപ്പറേഷൻ മന്ദിരം എന്നിവതൊട്ട് നിയമസഭാ കോംപ്ളക്സ് വരെ ഉൾപ്പെടുന്നു; ഇവയ്ക്കൊന്നുംതന്നെ ഈടിലോ ശില്പസൗഷ്ഠവത്തിലോ മുൻകാലമന്ദിരങ്ങളോടു കിടനില്ക്കാനായിട്ടില്ല.
ചന്തകൾ
പാർവതീ പുത്തനാർ പണിതീർത്തതു മുതൽ തിരുവനന്തപുരത്തെ വ്യാപാര സൗകര്യം വർധിച്ചു. അതുകൊണ്ട് തിങ്കളാഴ്ച തോറും കൂടുന്ന വലിയൊരു ചന്ത 1817-ൽ തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ സെക്രട്ടേറിയറ്റും സെൻട്രൽ സ്റ്റേഡിയവും നില്ക്കുന്ന ഭാഗത്തായിരുന്നു അത്. 1866-68-ൽ അവിടെ ഹജൂർ കച്ചേരിയുടെ പണി നടന്നതിനാൽ ചന്ത അവിടെ നിന്നു പാളയത്തേക്കു മാറ്റി. 1890-ൽ അതിന് മദ്രാസ് ഗവർണറുടെ പേര് നല്കി, 'കൊണ്ണിമാറ മാർക്കറ്റ്' ആക്കി. ഒപ്പം ചാക്കയ്ക്കു സമീപം പേട്ടയിലും (തിരുമധുരപ്പേട്ട) തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പേരൂർ (അതിപ്പോൾ പേരൂർക്കട എന്നറിയപ്പെടുന്നു) എന്ന സ്ഥലത്തും മണക്കാട്ടും ഓരോ ചന്തകൾ സ്ഥാപിച്ചു. പുത്തൻചന്തയിലെ കന്നുകാലിച്ചന്ത തിരുവനന്തപുരത്തു വേണ്ടെന്നുവച്ചു. നഗരഹൃദയത്തിലെ ചാലക്കമ്പോളം ഇന്നത്തെ പ്രധാന ചന്തകളിൽ ഒന്നാണ്. കാർഷികോത്പന്നങ്ങൾ ധാരാളമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ആറാലുംമൂട് ചന്ത. മലഞ്ചരക്കു വ്യാപാരത്തിൽ നെടുമങ്ങാട്, കാട്ടാക്കട, കിളിമാനൂർ ചന്തകൾ മുന്നിട്ടു നില്ക്കുന്നു.
പ്രധാന പട്ടണങ്ങൾ
വർക്കല,
കിളിമാനൂർ,
ആറ്റിങ്ങൽ,
നെടുമങ്ങാട്,
കാട്ടാക്കട,
നെയ്യാറ്റിൻകര,
പാറശ്ശാല,
വെള്ളറട
ഭരണസംവിധാനം
ഭരണസൌകര്യാർഥം തിരുവനന്തപുരം ജില്ലയെ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, കാട്ടാക്കട, വർക്കല എന്നീ ആറു താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. ഇവയെ 29, 30, 28, 33 എന്ന ക്രമത്തിൽ വില്ലേജുകളായി തിരിച്ചിരിക്കുന്നു. ജില്ലയിലെ മൊത്തമുള്ള 120 വില്ലേജുകളെ ഉൾക്കൊള്ളിച്ച് തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നീ മുനിസിപ്പൽ പട്ടണങ്ങൾ, ഇവയെ ഒഴിവാക്കിയുള്ള 11 വികസന ബ്ളോക്കുകൾ എന്നിവ നിലവിലുണ്ട്. തദ്ദേശസ്വയംഭരണാർഥം 11 ബ്ളോക്കു പഞ്ചായത്തുകളും അവയുടെ ഉപവിഭാഗങ്ങളായ 73 ഗ്രാമ പഞ്ചായത്തുകളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് 25 ഡിവിഷനുകളാണുള്ളത്. ജനപ്രാതിനിധ്യപാലനത്തിനായി ജില്ലയെ തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ രണ്ട് ലോകസഭാമണ്ഡലങ്ങളായും വർക്കല, ആറ്റിങ്ങൽ, വാമനപുരം, ചിറയിൻകീഴ്, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, കാട്ടാക്കട, കോവളം, പാറശ്ശാല, നെയ്യാറ്റിൻകര എന്നിങ്ങനെ 14 നിയമസഭാമണ്ഡലങ്ങളായും നിർണയിക്കപ്പെട്ടിരിക്കുന്നു. അസംബ്ളിമണ്ഡലങ്ങളിൽപ്പെട്ട ആറ്റിങ്ങൽ, ചിറയിൻകീഴ് സംവരണമണ്ഡലങ്ങളാണ്.
തലസ്ഥാന നഗരം
ഒരു കാലത്ത് 'അനന്തൻ കാട്' എന്ന പേരിൽ വനമായിക്കിടന്നിരുന്ന പ്രദേശം യോഗിവര്യനായ വില്വമംഗലത്തു സ്വാമിയുടെ ശ്രീപദ്മനാഭ പ്രതിഷ്ഠയ്ക്കുശേഷം തിരുവനന്തപുരം (തിരു+അനന്തപുരം) ആയിത്തീർന്നുവെന്നാണ് ഐതിഹ്യം. നഗരത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗമായ കോട്ടയ്ക്കകത്തു പണിതുയർത്തിട്ടുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ് തിരുവനന്തപുരത്തിന്റെ മുഖ്യ ആകർഷണകേന്ദ്രം. സ്വാതന്ത്യപ്രാപ്തി (1947) വരെ ഈ നഗരം തിരുവിതാംകൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു; തുടർന്ന് തിരു-കൊച്ചിയുടേയും കേരളത്തിന്റേയും ഭരണകേന്ദ്രമായിത്തീർന്നു. രാജവാഴ്ചക്കാലത്ത് രാജാവിന്റെ ആസ്ഥാനമെന്ന നിലയിൽ കോട്ടയ്ക്കകവും പരിസരപ്രദേശങ്ങളും പട്ടണത്തിലെ ഏറ്റവും ജനനിബിഡമായ ഭാഗമായി മാറിയിരുന്നു. പ്രധാന കമ്പോളങ്ങളും ഈ ഭാഗത്തു കേന്ദ്രീകരിച്ചു. നഗരത്തിന്റെ പിന്നീടുള്ള വളർച്ചയിലും കോട്ടയ്ക്കകം പ്രദേശത്തിന്റെ സ്വാധീനത നിലനിന്നു. പ്രകൃതിയും ദൃശ്യചാരുതയും മനുഷ്യജീവിതവും കലാചൈതന്യവും ഒത്തിണങ്ങിയ അപൂർവം നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം; എല്ലാ ജാതി-മത-ഭാഷാ വിഭാഗങ്ങളുടേയും സംഗമകേന്ദ്രവും ആണ്. നഗര ശുചീകരണത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ കേന്ദ്രഗവണ്മെന്റ് നിയോഗിച്ച മൽക്കാനി കമ്മിറ്റി (1961) തിരുവനന്തപുരത്തിനെ ഏറ്റവും വെടിപ്പുള്ള നഗരമായി വിലയിരുത്തുകയുണ്ടായി. വാസ്തുനിർമിതി, ഗതാഗത സൗകര്യം, വ്യാപാരവാണിജ്യവ്യവസ്ഥ, വാർത്താവിനിമയം, ആരോഗ്യ പരിപാലന സംവിധാനം, സാങ്കേതിക പുരോഗതി, തൊഴിലവസര പ്രവൃദ്ധി തുടങ്ങിയ നഗരോപാധികളിലും ഒപ്പം നഗരവിസ്തൃതിയിലും അനുസ്യൂതമായ വളർച്ച നേടിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇന്നു തിരുവനന്തപുരത്തിനുള്ളത്. വിസ്തീർണം: 75.11 ച.കി.മീ.
പുരാഭൂമിശാസ്ത്രം (Paleo Geography) പരിശോധിച്ചാൽ, നഗരത്തിന്റെ കിടപ്പ് മൂന്ന് പ്രക്രമതല (Geomorphic surface)ങ്ങളിലാണെന്നു വ്യക്തമാകും. പ്രധാന നഗരഭാഗത്തിന്റെ മുതുകെല്ലായി വിശേഷിപ്പിക്കാവുന്ന രാജപാതയിൽ ഈ മൂന്നുതലങ്ങളുടേയും പ്രസ്പഷ്ടമായ ലക്ഷണം കാണാം. കേരളത്തിന്റെ തീരമേഖല കഴിഞ്ഞ 8,000 വർഷങ്ങൾക്കുള്ളിൽ സംഭവിച്ച മൂന്ന് കടലേറ്റങ്ങളുടേയും തുടർന്നുള്ള പിൻവാങ്ങലുകളുടേയും പരിണതഫലമായി ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതാണെന്നു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയോരോന്നും ഓരോ പ്രക്രമതലത്തിന് രൂപം നല്കിയിട്ടുണ്ടാകണം. കടലിലേക്കു ചായ്വുള്ള ഉന്നതതടത്തിലേക്ക് കടലേറ്റം ഉണ്ടാകുമ്പോൾ പിൻവാങ്ങലിനെത്തുടർന്ന് കൈപ്പത്തി കമഴ്ത്തിവച്ചതുപോലുള്ള ഭൂപ്രകൃതി അവശേഷിപ്പിക്കുന്നു. വീണ്ടുമുള്ള അതിക്രമണങ്ങൾ ഈ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലേറെ, താഴ്വാരങ്ങളിൽ മണ്ണട്ടികൾ നിക്ഷേപിക്കുകയാവും ചെയ്യുന്നത്. തിരുവനന്തപുരത്തെ കോട്ടയ്ക്കകം ഉൾപ്പെടെയുള്ള തെക്കും പടിഞ്ഞാറും ഭാഗങ്ങൾക്ക് സമുദ്രജന്യനിക്ഷേപങ്ങൾ അട്ടിയിട്ടുണ്ടായ നിരപ്പായ ഭൂപ്രകൃതി കൈവരുന്നതിന് ഈ പ്രക്രമങ്ങൾ നിദാനമായി. നഗരത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ഉന്നതതടത്തിന്റെ അവശോഷിത ഭൂരൂപങ്ങളായ കുന്നുകളും താഴ്വാരങ്ങളും ഇടകലർന്നുകാണുന്നു. ആവാസപ്രവൃദ്ധിയുടെ ഫലമായി നൈസർഗികപ്രകൃതി അന്യംനിന്നുപോയ അവസ്ഥയാണ് മിക്ക ഭാഗങ്ങളിലുമുള്ളത്. ചെറുതും വലുതുമായ എഴുപതിലേറെ കുന്നുകളും അവയ്ക്കിടയിലെ താഴ്വാരങ്ങളും ഉൾക്കൊണ്ടാണ് നഗരം വികസിച്ചിരിക്കുന്നത്. കരമനയാറ്, അതിന്റെ പോഷകനദിയായ കിള്ളിയാറ്, ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട്, പാർവതീപുത്തനാറ് തുടങ്ങി നഗരത്തെ ജലസിക്തമാക്കുന്ന അനേകം നീരൊഴുക്കുകൾ ഉണ്ടെങ്കിലും അവയുടെ ഉപഭോഗം നാമമാത്രമാണ്. പടിഞ്ഞാറരികിലുള്ള കടൽ കാലാവസ്ഥയിലെന്നപോലെ ജനജീവിതത്തിലും അനല്പമായ സ്വാധീനത പുലർത്തുന്നു. നഗരപ്രാന്തത്തിലുള്ള വേളിക്കായലും വെള്ളായണി ശുദ്ധജലതടാകവും അനുദിനം ശോഷിച്ചുവരുന്നു. കടൽ, കായൽ, ആറുകൾ, തോടുകൾ, കുന്ന്, താഴ്വാരം, കുളം, നീരുറവകൾ, പാടങ്ങൾ, വൃക്ഷസഞ്ചയങ്ങൾ എന്നിവയുടെ സമഞ്ജസമായ വിന്യാസം തിരുവനന്തപുരത്തിന്റെ നൈസർഗിക വരദാനമായിരുന്നു; ഒരു കോൺക്രീറ്റ് വനമായി അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലല്ലാതെ, സമുദ്രസാമീപ്യത്തോടെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ മൺസൂൺ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ശക്തമായ പ്രഭാവം മൂലം ജൂൺ-ജൂല. മാസങ്ങളിൽ കനത്ത മഴ കിട്ടുന്നു (കാലവർഷം). സെപ്.-ഒ. മാസങ്ങളിലെ തുലാവർഷക്കാലത്ത് വടക്കുകിഴക്കൻ മൺസൂണിൽനിന്ന് സാമാന്യമായ മഴ ലഭിക്കുന്നു. അടുത്തകാലത്തായി ഇടിവെട്ടിപ്പെയ്യുന്ന പെരുമഴകളാണ് സാധാരണമായി ഉണ്ടാകുന്നത്; നിന്നു നിരന്നു പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പ്രായേണ അന്യമായിരിക്കുന്നു. വർഷപാതത്തിന്റെ ശരാശരി തോത് 180 സെ.മീ. ആണ്. താപനില 25ബ്ബഇ മുതൽ 35ബ്ബഇ വരെ ഏറിയും ഇറങ്ങിയും നില്ക്കുന്നു. സമുദ്രസാമീപ്യം മൂലം കടൽക്കാറ്റ്, കരക്കാറ്റ് എന്നിവയുടെ പ്രഭാവം അനുഭവസിദ്ധമാണ്. ഡി.-ജനു. മാസങ്ങളിൽ നേരിയ ശൈത്യം ഉണ്ടാവാം. പൊതുവേ സുഖകരമായ കാലാവസ്ഥയാണ്.
നഗരപ്രദേശം ജലലഭ്യതയിൽ മെച്ചപ്പെട്ട സ്ഥിതിയിലാണ്. നഗരാതിർത്തിക്കുള്ളിൽ ധാരാളം കുളങ്ങളും ഊറ്റുറവകളും ഉണ്ടായിരുന്നു. മുൻകാലത്ത് മിക്ക വീടുകളും വെള്ളം നിറഞ്ഞ കിണറുകൾ നിലനിർത്തിയിരുന്നു. ഏറെ ആൾപ്പാർപ്പുള്ള അധിവാസകേന്ദ്രങ്ങൾക്കിടയിൽത്തന്നെ വിസ്തൃതങ്ങളായ പാടശേഖരങ്ങളും ഉണ്ടായിരുന്നു. അടുത്തകാലത്തായി ഈ പരിസ്ഥിതിക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ജനസംഖ്യാ വർധനവിന് ആനുപാതികമായി ഭവനനിർമ്മാണം വർധിച്ചതോടെ പാടശേഖരങ്ങളും കുളങ്ങളും നികത്തി ഇതരാവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടു. വീടിനുചുറ്റും വൃക്ഷസഞ്ചിതമായ വളപ്പുകൾ നിലനിർത്തുന്ന പരമ്പരാഗത സംവിധാനം മാറി, തുണ്ടുഭൂമികളിൽ നിറഞ്ഞുനില്ക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ഉയർന്നുതുടങ്ങിയതോടെ, ഭൂഗർഭത്തിലേക്ക് ജലം ഊർന്നിറങ്ങുന്നതിനുള്ള സാധ്യത ഇല്ലാതായി. അന്തഃസ്രോതസ്സുകളായിരുന്ന കുളങ്ങൾ മുച്ചൂടും നികത്തപ്പെട്ടു. മഴപെയ്തു വീഴുന്ന ജലം അടിഞ്ഞു താഴാനാകാതെ ഒലിച്ചുനീങ്ങി, വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നത് നാനാരീതിയിലുള്ള ദുർഘടങ്ങൾക്കു വഴിവയ്ക്കുന്നു. നഗരവാസികളിൽ ഭൂരിപക്ഷവും പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. കിണറുകൾ ഉപയോഗശൂന്യമായി മൂടപ്പെട്ടു. നഗര വിസ്തൃതി 18 ച.കി.മീ. മാത്രവും ജനസംഖ്യ കേവലം ഒരു ലക്ഷവും ആയിരുന്നപ്പോൾ വിഭാവന ചെയ്യപ്പെട്ട പദ്ധതിയിൽ നിന്നാണ് നഗരത്തിലെ ഏറിയ പങ്ക് ആളുകൾക്ക് കുടിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള ജലം എത്തുന്നത്. അടുത്തകാലത്തായി ഏതാനും ഉപപദ്ധതികൾ കൂടി പ്രവർത്തനക്ഷമമായിട്ടുണ്ട്. തിരുവനന്തപുരത്തെ ജലവിതരണവ്യവസ്ഥ സാമാന്യം തൃപ്തികരമാണെന്നു പറയാം.
വൈദ്യുതി വിതരണത്തിലും വാർത്താവിനിമയ സൗകര്യങ്ങളിലും തിരുവനന്തപുരം അഭൂതപൂർവമായ പുരോഗതിയാർജിച്ചിട്ടുണ്ട്. നഗരത്തിൽ വൈദ്യുതോപഭോഗമില്ലാത്ത സ്ഥാപനങ്ങളോ ഭവനങ്ങളോ നന്നേ അപൂർവമാണ്. വൈദ്യുതി-ടെലിഫോൺ ലൈനുകൾ ഒട്ടുമുക്കാലും ഭൂമിക്കടിയിലൂടെ പുനഃസംവിധാനം ചെയ്തുകഴിഞ്ഞു. ട്രാഫിക് ജങ്ഷനുകളിൽ ആധുനിക പ്രവിധികളനുസരിച്ചുള്ള സിഗ്നൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 1955-ൽ സ്ഥാപിതമായ ഏകമാത്ര ടെലിഫോൺ എക്സ്ചേഞ്ചിന്റെ സ്ഥാനത്ത് ഇപ്പോൾ 28 എണ്ണമാണു പ്രവർത്തനത്തിലുള്ളത്. ഇന്ത്യയിലെ ഏതുഭാഗത്തുമുള്ള പ്രധാനകേന്ദ്രങ്ങളിലേക്കും 56 വിദേശ രാജ്യങ്ങളിലേക്കും നേരിട്ടുള്ള ടെലിഫോൺ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. വിദേശങ്ങളിലേക്കുൾപ്പെടെ സമ്പർക്കം നടത്താനുതകുന്ന ബൂത്തുകളും ഇന്റർനെറ്റ് കഫേകളും നഗരത്തിലെമ്പാടും പ്രവർത്തനത്തിലുണ്ട്. തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ 59 പോസ്റ്റോഫീസുകൾ, നിരവധി സബ്പോസ്റ്റാഫീസുകൾ എന്നിവയ്ക്കൊപ്പം എയർമെയിൽ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികളെ തരംതിരിച്ച് അതിവേഗം നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കുവാൻ സജ്ജമായ റെയിൽവേ മെയിൽ സർവീസും സേവനമനുഷ്ഠിക്കുന്നു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തപാൽസംബന്ധമായ മുഴുവൻ ഉത്തരവാദിത്തവും വഹിക്കുന്ന കേരളാ പോസ്റ്റൽ സർക്കിളിന്റെ മുഖ്യകാര്യാലയം തിരുവനന്തപുരത്താണ്.
1947-നു മുൻപ് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജലവിതരണം, വൈദ്യുതി, ശുചീകരണം തുടങ്ങിയ മേഖലകളിൽ നഗരം സ്വായത്തമാക്കിയിരുന്ന പുരോഗതി അതേ തോതിൽ വർധിപ്പിക്കുന്നതിന് കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കഴിഞ്ഞിട്ടില്ല; 1966-86 കാലയളവിൽ പ്രസക്ത മേഖലകളിൽ കൈവരിക്കേണ്ടിയിരുന്ന വികസനത്തിന്റെ 10% മാത്രമാണ് നേടാനായത്. ശില്പതാളലയം കൊണ്ട് ആഗോളനിലവാരം പുലർത്തുന്ന ധാരാളം വാസ്തുശില്പങ്ങൾ ഈ നഗരത്തെ അലങ്കരിക്കുന്നു. പുതുക്കിപ്പണിത ഗാന്ധി പാർക്കും ആകർഷണീയമാണ്.
നഗരത്തിന്റെ ആദ്യകാല വളർച്ച പൂർണമായും ശ്രീപദ്മനാഭ ക്ഷേത്രത്തേയും ക്ഷേത്രത്തിനു ചുറ്റുമുള്ള രാജമന്ദിരങ്ങൾ, കച്ചേരികൾ എന്നിവയേയും ആശ്രയിച്ചായിരുന്നു. ദന്ത ദാരു ശില്പങ്ങൾ, വിളക്കുകൾ, ഓട്ടുപാത്രങ്ങൾ, ലോഹ സാമഗ്രികൾ, പട്ടു-കസവുതരങ്ങളുൾപ്പെടെ അതിനേർമയുള്ള കൈത്തറി വസ്ത്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണമായിരുന്നു പരമ്പരാഗത കൈത്തൊഴിലുകളും കുടിൽ വ്യവസായങ്ങളുമായി ഉണ്ടായിരുന്നത്. ഈ ഉത്പന്നങ്ങൾ ഒട്ടുമുക്കാലും വിശ്വപ്രശസ്തങ്ങളുമായിരുന്നു. 1947-നു മുൻപ് തിരുവനന്തപുരം നഗരത്തിലെ വ്യവസായശാലകൾ റബ്ബർവർക്സ്, ടൈറ്റാനിയം ഫാക്റ്ററി, ഷാർക് ലിവർ ഓയിൽ ഫാക്റ്ററി എന്നീ മൂന്നെണ്ണം മാത്രമായിരുന്നു. ഇവയിലെ ആദ്യത്തെ രണ്ടിനോടുമൊപ്പം കെൽട്രോൺ, ഹിന്ദുസ്ഥാൻ ലാറ്റക്സ്. വിജയമോഹിനി മിൽസ്, ഇംഗ്ളീഷ് ഇന്ത്യാ ക്ളേയ്സ് തുടങ്ങി ഏതാനും വ്യവസായങ്ങൾകൂടി ഇപ്പോൾ പ്രവർത്തനത്തിലുണ്ട്. തിരുവനന്തപുരത്തെ പ്രധാന സ്ഥാപനമായ വിക്രം സാരാഭായ് സ്പേയ്സ് സെന്ററിന്റെ ആവിർഭാവത്തെത്തുടർന്ന് പ്രവർത്തനമാരംഭിച്ച അനുബന്ധ വ്യവസായങ്ങളും ഇക്കൂട്ടത്തിൽപ്പെടും. വൻകിട വ്യവസായങ്ങൾ, ചെറുകിട ഫാക്റ്ററികൾ, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയെയൊക്കെ ഉൾക്കൊള്ളുന്ന വ്യവസായ ശൃംഖലയെ ആധാരമാക്കി വികസിക്കുന്ന നിബിഡാധിവാസകേന്ദ്രങ്ങളാണ് ആധുനിക നഗരങ്ങൾ. ഈ പൊതുതത്ത്വത്തിന് അപവാദമായാണ് തിരുവനന്തപുരത്തിന്റെ വളർച്ച. അസംസ്കൃത വസ്തുക്കളാൽ സമ്പന്നമായ പടിഞ്ഞാറൻ പ്രദേശത്തിന്റെ സാന്നിധ്യത്തിലും എടുത്തുപറയാവുന്ന വ്യവസായങ്ങൾ നന്നേ കുറവായിരിക്കുന്നു. നഗരത്തിലെ ഏറ്റവും വലിയ തൊഴിൽ ഉടമ സംസ്ഥാന സർക്കാരാണ്. ഭരണ ആസ്ഥാനം വിദ്യാഭ്യാസകേന്ദ്രം, ആരോഗ്യരക്ഷാസങ്കേതം എന്നീ നിലകളിൽ സേവനമേഖല (service sector) യ്ക്കു വലുതായ മുൻതൂക്കം സിദ്ധിച്ചിരിക്കുന്നു; പണിയെടുക്കുന്നവരിൽ 59% സേവനവൃത്തിയിലാണ്. പൂർണമായും ഭാഗികമായുമുള്ള തൊഴിലില്ലായ്മയ്ക്ക് ഇത് വഴിയൊരുക്കുന്നു. വ്യാവസായിക രംഗത്തെ തളർച്ചയും പിന്നാക്കാവസ്ഥയും നഗരവികസനത്തിന് വിലങ്ങുതടിയായി വർത്തിക്കുന്നു.
നഗരങ്ങളുടെ പൊതുനിലവാരത്തിനു വിപരീതമായി, തിരുവനന്തപുരത്ത് വികസിതഭൂമിയുടെ ഏഴ് ശ.മാ. മാത്രമാണ് പൊതുമേഖലയിലേതായുള്ളത്. ഭരണകാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഗതാഗത-ആസ്ഥാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വികസനത്തിനും മതിയായ തോതിൽ സ്ഥലം ലഭ്യമല്ല. വ്യവസായശാലകൾ വമിപ്പിക്കുന്ന പുക, വിഷവാതകങ്ങൾ തുടങ്ങിയവയോ, തന്നിമിത്തമുള്ള അന്തരീക്ഷ മലിനീകരണമോ ഈ നഗരത്തെ അലട്ടുന്നില്ല. എന്നിരിക്കിലും മോട്ടാർവാഹനങ്ങളുടെ പെരുപ്പവും തജ്ജന്യമായ ഇന്ധനവിസർജ്യങ്ങളും വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതുമൂലമുള്ള പൊടിപടലങ്ങളും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തോതിലുള്ള വായുമലിനീകരണം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്; ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും കുറവല്ല.
മാലിന്യനിർമാർജ്ജന സംവിധാനത്തിലെ അപര്യാപ്തത ഇന്ത്യൻ നഗരങ്ങളുടെ ശാപമായി തുടരുന്നു; തിരുവനന്തപുരത്തിന്റെ കാര്യവും വിഭിന്നമല്ല. നഗരവികസനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ശുദ്ധജലവിതരണപദ്ധതിയും മാലിന്യനിർമാർജ്ജന വ്യവസ്ഥയും നിലവിൽ വന്നിരുന്നു. 18 ച.കി.മീ. പ്രദേശത്തെ 1,35,000 ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവ ആസൂത്രണം ചെയ്യപ്പെട്ടത്. 1933-ൽ പ്രവർത്തനം തുടങ്ങിയ ജലവിതരണ പദ്ധതി, അല്പമാത്രമായ പുനഃസജ്ജീകരണങ്ങളിലൂടെ, നഗരവാസികളുടെ സർവമാന ആവശ്യത്തിനുമുള്ള വെള്ളം തടസ്സമില്ലാതെ നാളിതുവരെ നല്കിപ്പോരുന്നു. ജനസംഖ്യ ലക്ഷ്യമിട്ടതിന്റെ മൂന്നിരട്ടിയായും, വിസ്തീർണം നാലിലേറെ മടങ്ങുകളായും വർധിച്ചിരിക്കുന്നു. നഗരാതിർത്തിക്കുള്ളിലെ നാലിലൊന്നുഭാഗത്തു മാത്രമേ ഡ്രെയിനേജ് സംവിധാനം നിലവിലുള്ളൂ. അധിവാസ പ്രവൃദ്ധി പരിഗണിച്ച് ശുദ്ധജല വിതരണത്തിലും മാലിന്യനിർമാർജ്ജന വ്യവസ്ഥയിലും ആനുപാതികമായ വികസനം അത്യന്താപേക്ഷിതമായിരിക്കുന്നു.
തിരുവനന്തപുരം നഗരത്തിൽ ജനപ്പെരുപ്പം ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് 61-71 ദശകത്തിലാണ്; 1961-ലെ 2,39,815 1971-ൽ 4,09,627 ആയി ഉയർന്നു. തുടർന്നുള്ള ദശകങ്ങളിൽ ക്രമമായ തോതിലുള്ള വളർച്ചയാണ് കാണുന്നത്. 1966-ലെ കണക്കനുസരിച്ച് നഗരത്തിൽ മൊത്തമുള്ള 18,000 ഏക്കർ ഭൂമിയിൽ 12,000 ഏക്കറും പാർപ്പിട നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. കെട്ടിടങ്ങളിൽ 70% ത്തിനും അഞ്ച് സെന്റിലേറെ സ്ഥലമുണ്ടായിരുന്നു; മൊത്തം ഭവനങ്ങളിൽ പകുതിയിലേറെയും അഞ്ച് മുതൽ 20 വരെ സെന്റ് വിസ്തൃതിയുള്ള വളപ്പുകളിൽ അവസ്ഥിതമായിരുന്നു. കുടിപാർപ്പിനോടൊപ്പം ഓരോ വളപ്പും തെങ്ങിൻതോപ്പുകളെന്നു വിശേഷിപ്പിക്കാവുന്ന തോതിൽ നാളികേരം ഉത്പാദിപ്പിച്ചുപോന്നു. നഗരത്തിലെ മൊത്തം വിസ്തൃതിയുടെ 11%-ത്തോളം ചെളിയും വെള്ളവും നിറഞ്ഞ നെല്പാടങ്ങളായിരുന്നു. കടലിറമ്പത്തെ ആയിരത്തോളം ഏക്കർ ഉപഭോഗയോഗ്യമല്ലാത്ത മണൽപ്പരപ്പായിരുന്നു. വെളിമ്പുറങ്ങളും ഉദ്യാനങ്ങളുമായി ശേഷിച്ചിരുന്നത് കേവലം 140 ഏക്കറായിരുന്നു. ആയിരം ആളുകൾക്ക് രണ്ടേക്കർ എന്ന തോതിൽ വെളിമ്പുറങ്ങൾ നിലനിർത്തേണ്ടതുണ്ട്; എന്നാൽ നിലവിലുള്ളത് ആയിരം പേർക്ക് 0.4 ഏക്കർ എന്ന തുച്ഛമായ തോതിലാണ്.
1961-ൽ വിസ്തീർണം 27.5 ച.കി.മീറ്ററും ജനസംഖ്യ 2.4 ലക്ഷവും ആയിരുന്നപ്പോൾ നഗരത്തിലെ പാർപ്പിടങ്ങളുടെ എണ്ണം 37,500 ആയിരുന്നു. 1961-66 കാലത്ത് ജനസംഖ്യയിൽ 41.1% വർധനവുണ്ടായി; പാർപ്പിട സൗകര്യത്തിന്റെ പെരുപ്പം 40.1% മാത്രമായിരുന്നു. ഭവനങ്ങളിൽ 43.5% മതിയായ നിലവാരമുള്ളവയായിരുന്നില്ല. പാർപ്പിട ലഭ്യതയിലെ ന്യൂനത ഇനിയും നികത്താനായിട്ടില്ല. അടുത്തകാലത്ത് ബഹുനില മന്ദിരങ്ങളുടെ ക്രമരഹിതമായ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യവസായ മേഖലയിലുള്ളതിന്റെ രണ്ടരമടങ്ങ് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യത്തക്കവണ്ണം കെട്ടിടനിർമ്മാണ പ്രവർത്തനം വിപുലപ്പെട്ടിരിക്കുന്നു. എന്നിരിക്കിലും 2001-ലെ കണക്കനുസരിച്ച് നഗരത്തിൽ 46,600 പാർപ്പിടങ്ങളുടെ കുറവുണ്ടായിരുന്നു. റോഡുകളുടെ ബാഹുല്യം നഗരവികസനത്തിന് തടസ്സം നില്ക്കുന്ന അവസ്ഥയുമുണ്ട്. നിലവിലുള്ള റോഡുകളിൽ മിക്കവയും മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവയല്ല. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമായി പൊതുസ്ഥാപനങ്ങളും കടകമ്പോളങ്ങളും തിങ്ങിഞെരുങ്ങി നിലകൊള്ളുന്നത് നഗരസൌകര്യങ്ങളിൽ അപര്യാപ്തത സൃഷ്ടിക്കുന്നു. മുഖ്യനിരത്തുകളിൽനിന്ന് ഇരുവശത്തേക്കും പിരിയുന്ന റോഡുകളിലേക്ക് വ്യാപാരകേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഭാവിയിൽ നിർമിതമാകാവുന്ന ഓഫീസ് സമുച്ചയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, വിദ്യാകേന്ദ്രങ്ങൾ തുടങ്ങിയവ നഗരഹൃദയത്തിനു പുറത്ത് വികേന്ദ്രീകൃതമായ നിലയിൽ പടുത്തുയർത്തേണ്ടതും ആവശ്യമാണ്.
കുന്നുകളും താഴ്വാരങ്ങളും ഇടകലർന്ന, തിട്ടുകളും നീർച്ചാലുകളും നിറഞ്ഞ, തെങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും പുൽമേടുകളും കൊണ്ടു പച്ചപ്പു പുതച്ച, രമണീയമായ നൈസർഗികപ്രകൃതിയാണ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്നത്. കോൺക്രീറ്റ് സൗധങ്ങളുടേയും തലങ്ങും വിലങ്ങുമായി നീളുന്ന റോഡുകളുടേയും പ്രവൃദ്ധിക്കിടയിലും ഈ പ്രകൃതി രമണീയതയുടെ പരിച്ഛേദങ്ങൾ നിലനിന്നുപോരുന്നുവെന്നത് നഗരത്തിന്റെ പ്രത്യേകതയാണ്. ശരാശരിയിൽ കവിഞ്ഞ ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലും ഞെരുക്കമേറിയ അധിവാസകേന്ദ്രങ്ങളോ ചേരികളോ പുതുതായി ഉണ്ടാകുന്നില്ല; മറിച്ച് നഗരം അതിന്റെ പാർശ്വ പ്രദേശങ്ങളിലേക്ക് തിരശ്ചീനദിശയിൽ സംക്രമിക്കുകയാണ്. തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) നഗരവികസനത്തിനായി വകയിരുത്തിയിട്ടുള്ളത്, വ.അക്ഷാംശം 8º22'30 മുതൽ 8º37' വരെയും കി.രേഖാംശം 76º15' 15'' മുതൽ 77º04' വരെയും വ്യാപിച്ചു കിടക്കുന്ന 364 ച.കി.മീ. പ്രദേശത്തെയാണ്. പര്യാപ്തമായ വികസന പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്.
ജീവിതകാലം ചെലവഴിക്കുവാൻ തികച്ചും അനുയോജ്യമായി ആഗോളതലത്തിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും മുന്തിയവയായി നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി തിരഞ്ഞെടുത്തിട്ടുള്ള 50 എണ്ണത്തിൽ തിരുവനന്തപുരം നഗരം ഉൾപ്പെട്ടിരിക്കുന്നു.
ചരിത്രം
ഇപ്പോൾ തിരുവനന്തപുരം ജില്ലയായി പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ മുൻകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി കേരളത്തിനു പൊതുവായി കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന വ്യവസ്ഥിതികൾക്ക് ഏറെക്കുറെ സമാനമാണ്. പ്രാചീന മനുഷ്യർ ഇവിടെ നിവസിച്ചിരുന്നു എന്നതിന് വിശ്വസിക്കത്തക്ക തെളിവുകൾ ജില്ലയുടെ ചില ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. വേണാട് ശക്തിപ്രാപിക്കുന്നതിനുമുമ്പ് തിരുവനന്തപുരം ആയ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് വേണാടിന്റെ ഭാഗമായി. വേണാട് പിന്നീട് തിരുവിതാംകൂർ രാജ്യമായി. തിരുവിതാംകൂറിന്റേയും ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ഉണ്ടായ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റേയും തലസ്ഥാനമായിരുന്നു തിരുവനന്തപുരം. ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളിൽ തിരുവനന്തപുരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായതത്രെ. ശ്രീപദ്മനാഭനെ ആനന്ദൻ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകൾ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുള്ള ദിവ്യനാഗമായ അനന്തനിൽ നിന്നാണ് ഈ പേരുവന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപദ്മനാഭക്ഷേത്രത്തിൽ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അനന്തപുരം എന്ന പേര് വന്നതത്രെ. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാനസൂചകപദം ചേർന്നപ്പോൾ തിരുവനന്തപുരം ആയതാകാം.
ആധുനിക തിരുവിതാംകൂർ വരെ
ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂഭാഗങ്ങൾ എ.ഡി. 10-ാം ശ. വരെ സാംസ്കാരികമായി പ്രാക്കാല തമിഴകത്തിന്റെ ഭാഗമായിരുന്നു. വേങ്കടം (തിരുപ്പതി) മുതൽ കുമരി വരെ, രണ്ട് കടലിനും ഇടയ്ക്കുള്ള രാജ്യമായാണ് തമിഴകം വിവക്ഷിക്കപ്പെട്ടിട്ടുള്ളത് (നോ: ചിലപ്പതികാരം). തമിഴോ അനുബന്ധഭാഷകളോ വ്യവഹാരത്തിലുണ്ടായിരുന്ന ഈ ഭൂഭാഗത്തെ ജനസഞ്ചയം ആദ്യകാലങ്ങളിൽ ജാതികളോ സമുദായങ്ങളോ ആയി വേർതിരിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികഘടനയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. അധ്വാനത്തിന്റെ അന്തസ്സ് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തിൽ പാണൻ, പറയൻ, ചാന്നാൻ, വില്ലവൻ, ഉഴവൻ, പരതവൻ, ആയൻ എന്നിങ്ങനെ വിഭജനക്രമം നിലനിന്നിരുന്നുവെങ്കിലും ഇവർക്കിടയിൽ ഉച്ചനീചത്വമോ പ്രകടമായ ജാതിവ്യത്യാസമോ ഉണ്ടായിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ സാമൂഹിക അനാചാരങ്ങൾ തീരെ ഇല്ലായിരുന്നു.
ഈ കാലഘട്ടത്തിൽ തമിഴകത്ത് ഭാഗികമായി അധീശത്വം പുലർത്തി നിലനിന്നിരുന്നത് ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളാണ്. തമിഴകത്തെ രാഷ്ട്രീയചരിത്രം ഈ വംശങ്ങളിലെ രാജാക്കന്മാർക്കിടയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളുടെ ചരിത്രമായിരുന്നു. ഭൂപരമായ ആധിപത്യത്തെ അപേക്ഷിച്ച്, ധനാർജനവും ജംഗമസമ്പത്തുകൾ പിടിച്ചെടുക്കുന്നതും ഉദ്ദേശിച്ചുള്ള ആക്രമണങ്ങളാണ് ചേര-ചോള-പാണ്ഡ്യന്മാർ തമ്മിൽ നടത്തിപ്പോന്നത്. ഉദ്ദേശം പതിനേഴു നൂറ്റാണ്ടുകളോളം രാജാക്കന്മാരുടെ വീരചരമങ്ങളും കീഴടങ്ങലുകളും അടിക്കടി ആവർത്തിക്കപ്പെട്ടപ്പോഴും ഇവയിൽ ഏതെങ്കിലുമൊരു രാജ്യം മറ്റൊന്നിന് പൂർണമായും അടിമപ്പെട്ടുകാണുന്നില്ല; മറിച്ച് താന്താങ്ങളുടെ സ്വതന്ത്രപദവി അഭംഗുരം നിലനിർത്തുകയും ചെയ്തു. മൂവേന്തർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ഡ്യന്മാരുടെ സാമ്രാജ്യങ്ങൾക്ക് ഭൂപരമായ അവിച്ഛിന്നതയോ നിയതമായ രാജ്യാതിർത്തികളോ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഈ പ്രദേശങ്ങളിലുണ്ടായിരുന്ന പ്രായേണ ഒറ്റപ്പെട്ട അധിവാസ സമുച്ചയങ്ങൾ തനതായ സാമൂഹിക ക്രമങ്ങളും സ്വാതന്ത്യവും പുലർത്തി വളർന്നിരുന്നു. സാമൂഹിക സുരക്ഷയ്ക്കായി ആയുധ പരിശീലനം നേടേണ്ടതും ആയോധനപാടവമാർജിച്ച സംഘങ്ങളായി വർത്തിക്കേണ്ടതും ഇക്കൂട്ടർക്ക് ഒഴിവാക്കാനാകുമായിരുന്നില്ല. ഇങ്ങനെ തൊഴിലടിസ്ഥാനത്തിൽ വില്ലവർ (വിൽവല്ലവർ) എന്ന വിഭാഗം ഓരോ അധിവാസകേന്ദ്രത്തിലും ഉണ്ടായി. മൂവേന്തന്മാരുടെ വിവിധങ്ങളായ പടയോട്ടങ്ങളിൽ അവസരോചിതമായി കൂട്ടുചേർന്ന് അവരുടെ സൈനികശക്തി വർധിപ്പിക്കുവാനും അങ്ങനെ സ്വന്തം സമ്പദ് വ്യവസ്ഥയും നിലനില്പും ഭദ്രമാക്കുവാനും ഈ 'സംഘങ്ങൾ' ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ അവസരവാദപരമായ നിലപാടുകളിലൂടെ മൂവേന്തന്മാരുടെ ഭാഗധേയം നിർണയിക്കാനാകുന്നവിധം ഇവർ ശക്തിയാർജിച്ചിരുന്നു. ക്രമേണ ഈദൃശ സംഘങ്ങളുടെ കൂട്ടായ്മകൾ രൂപംകൊണ്ടു; ഇവർക്ക് പ്രബലന്മാരായ നേതാക്കളും ഉണ്ടായി. ഇങ്ങനെ രാജാക്കന്മാരുടെ അധീശത്വത്തിനു വഴിപ്പെടാതെ ഗണാധിപത്യത്തിനും രാജവാഴ്ചയ്ക്കും ഇടയ്ക്ക് അധികാരപദവി നേടിയെടുത്ത കുലമുഖ്യന്മാർ ഉണ്ടായി. ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശങ്ങളുടെ ആധിപത്യം കയ്യാളിയ ഈദൃശ ചിറ്റരചന്മാർ 'വേൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കൂട്ടത്തിൽ പൊതിയൻമല (അഗസ്ത്യമല) ആസ്ഥാനമാക്കി വിശാലമായ ഭൂപ്രദേശങ്ങളുടെ മേൽ ആധിപത്യം പുലർത്തിയ വേൾമാരാണ് ആയ് വംശജർ. ഇവർ ആയർ കുലത്തിന്റെ തലവന്മാരായിരുന്നു. എ.ഡി. 2-ാം ശ.-ത്തിൽ കന്യാകുമാരിയോടടുത്ത പ്രദേശങ്ങളുടെ അധിപൻ 'ആയ്' ആയിരുന്നു വെന്ന് ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. ആയ് വേൾമാർ രാജപദവിയിൽ എത്തുന്നതിനുമുമ്പ് പാണ്ഡ്യന്മാർ അവരെ കീഴ്പ്പെടുത്തി. വേൾമുഖ്യന്മാരെ തങ്ങളുടെ സാമന്തരാക്കി മാറ്റുവാൻ മൂവേന്തരിൽ ഓരോരുത്തരും യത്നിച്ചിരുന്നു. നാഞ്ചിൽമലയും അതിന്റെ താഴ്വാരത്തിലുള്ള നാഞ്ചിനാടും ഭരിച്ചിരുന്ന 'നാഞ്ചിൽവള്ളുവനും' ആയ് വേൾമാരിൽപ്പെട്ട എയിനനും ചേര രാജാവിന്റെ സാമന്തരായിരുന്നു. ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽ കടലോരത്തെ വിഴിഞ്ഞം തുറമുഖത്തോളമുള്ള പ്രദേശങ്ങൾ ചേരസാമ്രാജ്യത്തിന്റെ ഭാഗമായി വർത്തിച്ചിട്ടുണ്ട്; 'കാന്തളൂർ ശാല'യെ സംബന്ധിച്ച പ്രസ്താവങ്ങൾ ഈ ചരിത്രസത്യത്തിലേക്കു വെളിച്ചം വീശുന്നു. ശേഷിച്ച ഭാഗങ്ങളൊക്കെത്തന്നെ കുലമുഖ്യന്മാരായ വേൾമാരുടെ അധീനതയിലായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടിരുന്ന ഈ വേൾമാർ സഖ്യങ്ങളിലൂടെയും പരസ്പര ബാന്ധവങ്ങളിലൂടെയും തങ്ങളുടെ കൂട്ടായ്മയും ശക്തിയും വർധിപ്പിച്ചുപോന്നു. ഇതിന്റെ പരിണതഫലമായി കൊല്ലം ആസ്ഥാനമാക്കി വേൾനാടുകളുടെ കൂട്ടായ്മയിലൂടെ ഉണ്ടായ രാജ്യമാകണം വേണാട്. ഒരുപക്ഷേ, ചേരരാജവംശവുമായുള്ള സൗഹൃദവും ഇതരബന്ധങ്ങളും ഇതിന് സഹായകമായി വർത്തിച്ചിട്ടുണ്ടാകാം; സാമന്ത പദവി സ്വയം രാജാവായി പ്രഖ്യാപിക്കുന്നതിന് പ്രാപ്തി നല്കിയിട്ടുമുണ്ടാകാം.
ഉഴവർ, മീനവർ, വില്ലവർ, ആയർ, ചേരലർ, കുശവർ തുടങ്ങി വ്യത്യസ്ത കുലക്കാരായ വേൾമുഖ്യന്മാർ ഉണ്ടായിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള വിവാഹബന്ധങ്ങൾ സാധാരണമായിരുന്നു. സാമാന്യജനങ്ങളുടെ ഇടയിലും കുലവ്യത്യാസം വിഗണിച്ചുള്ള ബാന്ധവങ്ങൾ നടന്നിരുന്നു. സംഘകാലാന്ത്യം (എ.ഡി. 3-ാം ശ.) വരെ സജാതീയ വിവാഹം നിർബന്ധമായിരുന്നില്ല. ജാതിവ്യവസ്ഥ പ്രവൃത്തിവിഭജനത്തിൽനിന്ന് സ്വയമേവ ഉരുത്തിരിഞ്ഞതല്ലാ എന്നാണ് തിരുവനന്തപുരം ജില്ലയുടെ പ്രാക്കാലചരിത്രം തെളിയിക്കുന്നത്.
ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങൾ തെക്കൻ കേരളത്തിൽ സാമ്പത്തികമുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നു. കാലിവളർത്തലിലും താത്കാലികവിളവെടുപ്പിലും ഏർപ്പെട്ട് മന്റങ്ങളായി കഴിഞ്ഞിരുന്ന പ്രാകൃത ഗോത്ര സമൂഹങ്ങൾ കാർഷിക സമ്പദ്വ്യവസ്ഥയിലേക്കു കാൽവച്ചു. ക്രമേണ ഭൂഉടമാ സമ്പ്രദായവും കുടുംബവാഴ്ചയും പുഷ്ടിപ്പെട്ടു. കൃഷിയും കന്നുകാലിവളർത്തലും തമ്മിൽ അഭേദ്യമായ ബന്ധം കൈവന്നു. കൃഷി അഭിവൃദ്ധിപ്പെട്ടതോടെ ഗോത്രത്തിന്റെ പൊതു ഉടമയിലായിരുന്ന നിലങ്ങൾ പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ പൂർണനിയന്ത്രണത്തിലായിത്തീർന്നു. കാർഷികോപകരണങ്ങളും ഉരുക്കളും സ്വകാര്യ സ്വത്തായിമാറി. ഇങ്ങനെ കൃഷിപ്രധാനമായ സമ്പദ്വ്യവസ്ഥ രൂപംകൊണ്ടപ്പോഴും എല്ലാ ജനങ്ങളും കാർഷികവൃത്തിയിലേക്കു തിരിഞ്ഞില്ല.
മൂവേന്തരുടെ പടയോട്ടങ്ങളിൽ പങ്കുകൊണ്ടിരുന്ന വില്ലവർക്കാണ് മധ്യകേരളത്തിലും പാണ്ഡിനാട്ടിലും നിന്ന് പരിവർത്തിത കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ആദ്യമായി അറിവ് നേടാനായത്. ഇക്കൂട്ടർ മികവുറ്റ ഉരുക്കളെ സ്വന്തമാക്കി കാർഷികവൃത്തിയിലും ഭൂവുടമാവകാശത്തിലും മേൽക്കോയ്മ നേടി. പടയാളികളുടെ ക്ളേശപൂർണമായ ജീവിതത്തെ ഉപേക്ഷിച്ച് അധ്വാന നിരതമെങ്കിലും സമാധാനപൂർണവും സമ്പദ്സമൃദ്ധവുമായ കാർഷികവൃത്തി സ്വീകരിക്കുവാൻ ഇവർ തത്പരരായിരുന്നു. പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞ മുല്ലൈത്തിണകളിലെ ഇടയർ, ആയർ തുടങ്ങിയ ഗണങ്ങൾ ആടുമാടുകളെ പരിപാലിച്ചും ചെറുകിട കൃഷികൾ ചെയ്തും കഴിഞ്ഞുപോന്നു. മലകളും കാടുകളും ഉൾപ്പെട്ടിരുന്ന കുറിഞ്ഞിത്തിണയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം വേട്ടയാടലും വനവിഭവങ്ങളുടെ സംഭരണവുമായിരുന്നു. കടൽത്തീരമേഖലയായ നെയ്തൽത്തിണയിൽ മത്സ്യബന്ധനവും ഉപ്പുണ്ടാക്കലും മുഖ്യതൊഴിലുകളായി തുടർന്നു. ഇക്കൂട്ടരൊക്കെത്തന്നെ ഭക്ഷ്യധാന്യങ്ങൾക്കും അനുസാരികൾക്കും കൃഷിക്കാരെ ആശ്രയിക്കുന്ന സ്ഥിതി എത്തിച്ചേർന്നതോടെ ഭൂവുടമകളായി മാറിയ കർഷകരുടെ പ്രാമാണിത്തവും പ്രാബല്യവും പ്രവൃദ്ധമായിത്തീർന്നു. തങ്ങളുടെ ഉത്പന്നങ്ങൾക്കും അതിലൂടെ ഇതര വിഭാഗങ്ങളുടെ പ്രയത്നഫലങ്ങൾക്കും വില നിർണയിക്കുവാനുള്ള പൂർണമായ അധികാരം കർഷകരിൽ നിക്ഷിപ്തമായത് അവർക്കും മറ്റുള്ളവർക്കുമിടയിൽ സാമ്പത്തികമായ വിടവ് വർധിപ്പിക്കുന്നതിനും തുടർന്ന് സമ്പന്ന വിഭാഗത്തിന്റെ മേൽക്കോയ്മയ്ക്കും വഴിയൊരുക്കി.
കർഷകരോടൊപ്പം മാന്യത കല്പിക്കപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു മദ്യഹാരകന്മാരായ ചാന്നാർമാർ. പനങ്കള്ളാണ് അന്ന് ഉത്പാദിപ്പിച്ചുപോന്നത്. എ.ഡി. 3-ാം ശ.-ത്തോടെ ചേരരാജ്യത്ത് തെങ്ങുകൃഷിയും തെങ്ങിൽനിന്ന് കള്ളുചെത്തലും പ്രചാരത്തിലായി.
വണിക്കുകൾ, വിശിഷ്യ ദേശാന്തര വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന കച്ചവടക്കാർ പൊതുവേ സമ്പന്നരായിരുന്നു. ഇങ്ങനെ ഒരു വിഭാഗം ജനങ്ങൾ സമ്പൽസമൃദ്ധിയിലും നല്ല ഭവനങ്ങളിലും ഐശ്വര്യപൂർണമായ ജീവിതം നയിച്ചപ്പോൾ, ഭൂരിപക്ഷം ജനങ്ങളും കഷ്ടതയിലും ദാരിദ്യത്തിലും കഴിയേണ്ടുന്ന ഒരവസ്ഥ സംജാതമായി. സമൂഹം ധനികരും ദരിദ്രരുമായി വിഭജിക്കപ്പെട്ടത് മേലാളർ, കീഴാളർ വിഭാഗങ്ങളുടെ സൃഷ്ടിക്കു വഴിയൊരുക്കി. മേൽപ്പറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും കീഴോർ വിഭാഗത്തിൽ ഉൾപ്പെട്ടു. ഭൂമിയോ ഉപകരണങ്ങളോ സ്വന്തമായി ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലാക്കി കഴിഞ്ഞുപോന്ന ഇവരുടെ സ്ഥിതി കാലം ചെല്ലുന്തോറും കൂടുതൽകൂടുതൽ മോശമായിത്തീർന്നു. കുറേക്കൂടി കിഴിഞ്ഞ ജോലി ചെയ്തിരുന്ന 'അടിയോർ', അടിമകൾ തുടങ്ങിയവർക്കൊപ്പം കീഴോർ വിഭാഗക്കാരെ ചവിട്ടിത്താഴ്ത്തുവാനുള്ള വ്യഗ്രതയാണ് സമ്പന്നവിഭാഗത്തിന്റെ ഭാഗത്ത് ദൃശ്യമായത്.
സംഘകാലത്ത് ദക്ഷിണകേരളത്തിൽ ബ്രാഹ്മണാധിനിവേശം വ്യാപിച്ചിരുന്നില്ല; ജനജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ ചുരുക്കം ബ്രാഹ്മണർ ഈ ഭൂഭാഗങ്ങളിൽ താമസിച്ചിരുന്നു. ഈ കാലത്ത് ജൈനമതത്തിനാണ് പൊതുവേ പ്രാബല്യമുണ്ടായിരുന്നത്. ആദിദ്രാവിഡരുടെ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ചിരുന്നവരും ധാരാളമുണ്ടായിരുന്നു. 'ബൗദ്ധ പ്രഭാവ കാല'മായി വിശേഷിപ്പിക്കപ്പെടുന്ന നൂറ്റാണ്ടുകളിലും ബ്രാഹ്മണർക്ക് കേരളീയ സമൂഹത്തിൽ സ്വാധീനത ചെലുത്തുവാനായില്ല. ആര്യാധിനിവേശത്തിന്റെ ഭാഗമെന്ന നിലയിൽ ബ്രാഹ്മണരും വർത്തകരും വൈശ്യരും ഉത്തരേന്ത്യയിൽ നിന്നുപോലും കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് എ.ഡി. 4-ാം ശ.-ത്തിൽത്തന്നെ കൂടിയേറിയിരുന്നു. ഈ ശതകത്തിൽത്തന്നെ സിലോണിൽ (ഇപ്പോഴത്തെ ശ്രീലങ്ക) നിന്ന് ഒരു സംഘം മഹായാന ബുദ്ധഭിഷുക്കൾ കേരളത്തിലെത്തി ബുദ്ധമതം ശക്തിപ്പെടുത്തുകയുണ്ടായി. ജൈനമതത്തിന്റെ പ്രാബല്യവും നിലനിന്നിരുന്നു.
സ്ത്രീകളും പുരുഷന്മാരും തുല്യരായി കരുതപ്പെട്ടുപോന്ന സംഘകാലാന്തരീക്ഷത്തിനു മാറ്റമുണ്ടായി. സ്വകാര്യസ്വത്തിന്റെ വർദ്ധനവ് പുരുഷമേധാവിത്വത്തിന് ആക്കം കൂട്ടി. ഭൂവുടമകളും ഭൂരഹിതരും ആയുള്ള സാമൂഹിക വിഭജനത്തിന്റെ ഫലമായി സമ്പന്നരായ മേലാളരും അവരുടെ അധികാരശക്തിയിൽ പുലരുന്ന കീഴാളരും എന്നിങ്ങനെ വർഗവ്യത്യാസം നിലവിൽ വന്നു. ഭൂസ്വത്തിനോടൊപ്പം ഭൂമിയിൽ പണിയെടുക്കുന്ന അടിയാളരേയും കൈമാറ്റം ചെയ്യുന്ന രീതി സംഘകാലാരംഭത്തിൽ തന്നെ ആരംഭിച്ചിരുന്നു. നാലും അഞ്ചും നൂറ്റാണ്ടുകളിൽ ഈ സമ്പ്രദായം വ്യാപകമായി. അടിയാളരെ വിൽക്കുന്ന ഏർപ്പാടും നിലവിൽവന്നിരിക്കാം. അടിമക്കച്ചവടം വിലക്കിക്കൊണ്ടും അടിമകളോട് ആർദ്രമായ പെരുമാറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള ബൗദ്ധസന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലുതായ പ്രചാരമുണ്ടായിരുന്നു; എന്നാൽ അടിമവ്യവസ്ഥയിൽ മൗലികമായ മാറ്റം വരുത്താൻ ബുദ്ധമതത്തിനു കഴിഞ്ഞില്ല. കീഴാളരുടെ ധർമബോധവും തദനുസൃത ആചാരമര്യാദകളും അവർക്കുനേരെ മേലാളർ പ്രയോഗത്തിൽ കൊണ്ടുവന്ന നിഷ്ഠൂരമായ നിയന്ത്രണങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കും താങ്ങായി വർത്തിച്ചിട്ടുണ്ടാകാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
8-ാം ശ.-ത്തിനുമുമ്പ് തിരുവനന്തപുരത്ത് നല്ലൊരു വിദ്യാപീഠം പ്രവർത്തിച്ചിരുന്നു എന്നും അതൊരു ജൈന സർവകലാശാല ആയിരുന്നുവെന്നും കരുതപ്പെടുന്നു. 8-ാം ശ.-ത്തിൽ ഉദ്യോതനസൂരി എന്ന ജൈനകവി രചിച്ച കുവലയമാല എന്ന ചമ്പുപ്രബന്ധത്തിൽ വിവരിച്ചിരിക്കുന്ന 'സർവചട്ടാനം മഠം' എന്ന സർവകലാശാല തിരുവനന്തപുരത്ത് പിൽക്കാലത്ത് 'കാന്തളൂർ ശാല' എന്നറിയപ്പെട്ട വിദ്യാപീഠമാണെന്ന് കരുതപ്പെടുന്നു. കിള്ളിയാറിന്റെ വടക്കേ കരയിൽ ഇപ്പോഴത്തെ ആര്യശാല, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കിടയിലായാണ് കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നതെന്ന് അനന്തപുര വർണനത്തിൽ നിന്ന് മനസ്സിലാക്കാം.
ഏഴു മുതൽ 11 വരെ ശ.-ങ്ങൾ ഹിന്ദുമതത്തിന്റെ പ്രഭാവകാലമായിരുന്നു. 7-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബുദ്ധമതത്തിനായിരുന്നു കൂടുതൽ പ്രചാരം. ഭാഗികമായി ജൈനമത സ്വാധീനതയും നിലനിന്നിരുന്നു. ഇക്കാലത്ത് ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങൾ തമിഴകത്ത് വേരുറപ്പിച്ചു. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരൻ, മാണിക്യവാചകർ തുടങ്ങിയ ശൈവ-നായനാർമാരും തിരുമഴിശൈ, തിരുമങ്കൈ, കുലശേഖര ആഴ്വാർ, നമ്മാഴ്വാർ, പെരിയാഴ്വാർ തുടങ്ങിയ വൈഷ്ണവ-ആഴ്വാർമാരും തങ്ങളുടെ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. തമിഴകമൊട്ടാകെ പടർന്നു വീശിയ ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ താരതമ്യേന കുറഞ്ഞ സ്വാധീനതയാണുണ്ടായിരുന്നത്; പക്ഷേ തെക്കുകിഴക്കു ഭാഗങ്ങളിൽ കാര്യമായ തോതിൽ മതപരിവർത്തനം നടപ്പിലായി. വൈഷ്ണവരുടെ 108 'തിരുപ്പതി'കളിൽ 13 എണ്ണം കേരളത്തിലാണ് സ്ഥാപിതമായത്. ഇവയിൽ തിരുവനന്തപുരം, തിരുവട്ടാർ എന്നീ 'പാടൽപെറ്റ' ക്ഷേത്രങ്ങൾ പരാമൃഷ്ട മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന വലിപ്പം കുറഞ്ഞ നിരവധി വിഷ്ണുക്ഷേത്രങ്ങളും എണ്ണമറ്റ 'ശിവാലയ'ങ്ങളും ഈ പ്രദേശങ്ങളിൽ നിർമിതമായി. ശൈവ, വൈഷ്ണവ മതങ്ങളുടെ പ്രചാരണത്തിനും ഒപ്പം ജൈന-ബൌദ്ധ മതങ്ങളുടെ ഹനനത്തിനും പ്രബലരായ രാജാക്കന്മാരും വേൾമാരും തങ്ങളുടെ അധികാരശക്തി ലോപമില്ലാതെ ഉപയോഗിച്ചു. എന്നിരിക്കിലും ജൈന-ബൌദ്ധ മതങ്ങളുടെ ശക്തി ക്ഷയിപ്പിക്കുവാനല്ലാതെ അവയെ ഉന്മൂലനം ചെയ്യുവാൻ കഴിഞ്ഞില്ല. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ കാലത്തുതന്നെ ക്ഷേത്രങ്ങളുടെ സംഖ്യയിൽ ഗണ്യമായ വർധനവുണ്ടായിരുന്നു. ബുദ്ധമതം ക്ഷയോന്മുഖമായതോടൊപ്പം മിക്ക ബൌദ്ധ ക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇക്കാലത്ത് ഭരണം കയ്യാളിയിരുന്ന രാജാക്കന്മാരും വേൾമാരും ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് വസ്തുവകകൾ ദാനം ചെയ്യുകയുമുണ്ടായി. ക്രമേണ ക്ഷേത്രങ്ങൾ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പരിണമിച്ചു. ഓരോ അധിവാസകേന്ദ്ര (ഗ്രാമം)ത്തിന്റേയും സാമൂഹികാനുഷ്ഠാനങ്ങളും കലാസാംസ്കാരിക ചര്യകളും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായി.
ഏഴു മുതൽ 11 വരെയുള്ള ശ.-ങ്ങളിൽ ത്വരിതവും അനുക്രമവുമായ സാമൂഹിക മാറ്റങ്ങളിലൂടെ കേരളമൊട്ടാകെ ഫ്യൂഡലിസം വേരുറപ്പിച്ചു. ആദ്യകാല മേലാളന്മാർ അടിയാന്മാരുടെ അധ്വാനം ചൂഷണം ചെയ്തിരുന്നതോടൊപ്പം സ്വയം കൃഷിയിടങ്ങളിൽ പണിയെടുക്കുകയും ചെയ്തുപോന്നു. കാലക്രമത്തിൽ സ്വയം അധ്വാനിക്കാതെതന്നെ ഭൂമിയിൽ നിന്നുള്ള ആദായം കൈപ്പറ്റുന്ന ജന്മി-നാടുവാഴി വിഭാഗത്തിന് മേധാവിത്വം കൈവന്നു. തിരുവനന്തപുരം ജില്ലയുൾപ്പെടുന്ന തെക്കു കിഴക്കൻ കേരളത്തിൽ ജന്മിത്തം നിലവിൽവന്നുവെങ്കിലും നല്ലൊരു വിഭാഗം കർഷകർ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നിലനിർത്തുകയും മേലാളരായി തുടരുകയും ചെയ്തു.
ബൗദ്ധപ്രാഭവകാലം അവസാനിക്കുന്നതുവരെയും കേരളത്തിൽ ജാതി ഉണ്ടായിരുന്നില്ല. കുടിയേറിയെത്തിയ ബ്രാഹ്മണരും വൈശ്യരും പ്രത്യേക വിഭാഗങ്ങളായി ജീവിച്ചിരുന്നുവെങ്കിലും സമൂഹമധ്യത്തിൽ അയിത്തമോ ഉച്ചനീചത്വമോ ഉണ്ടായിരുന്നില്ല. ഏഴും എട്ടും ശതകങ്ങളിലെ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളും ജാതിപരമായ വേർതിരിവിന് വളംവച്ചില്ല. 9-ാം ശ.-ത്തിന്റെ ആരംഭത്തോടെ സംഘടിതരായ ബ്രാഹ്മണ സമൂഹത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം സ്വായത്തമായി. ബ്രാഹ്മണരും അവരോട് അടുപ്പം പുലർത്തിയിരുന്നവരും ഒരു ഭാഗത്തും ബ്രാഹ്മണമതത്തെ അംഗീകരിക്കാത്ത ജൈന-ബുദ്ധ മതക്കാർ മറുഭാഗത്തുമായി കേരളീയ സമുദായം വിഭജിക്കപ്പെട്ടു. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളിൽപെട്ടവർ ബ്രാഹ്മണരുടെ ഭാഗത്താണ് നിലയുറപ്പിച്ചത്. ഇങ്ങനെ ഹിന്ദുമതത്തിന് പ്രാമാണ്യം കൈവന്നതോടെ ഭരണാധികാരം കയ്യാളിയിരുന്നവർക്ക് തങ്ങൾക്കു തൊട്ടുതാഴെ ക്ഷത്രിയപദവി നല്കിയും ശേഷിച്ചവരെ ശൂദ്രവിഭാഗത്തിൽപെടുത്തിയും ജാതിവ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ ഹിന്ദുമതത്തിന് സാർവത്രികമായ അംഗീകാരം ലഭിച്ചു. ഇതോടെ ബൗദ്ധ-ജൈന വിശ്വാസികളായി തുടർന്നുപോന്ന കീഴാളർ ഹിന്ദുമതം സ്വീകരിക്കുവാൻ നിർബന്ധിതരായി. പക്ഷേ ഇവരെ വർണവ്യവസ്ഥയ്ക്കു വെളിയിൽ പതിതരും തീണ്ടിക്കൂടാത്തവരുമായി മാറ്റി നിർത്തുകയാണ് ഉണ്ടായത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തൊഴിലിനെ അടിസ്ഥാനമാക്കിയോ മറ്റു വിധത്തിലോ ഉച്ചനീചത്വം കല്പിച്ചുകൊണ്ടുള്ള സവർണാവർണമാനങ്ങളും അയിത്തവും തീണ്ടലും കർശനമായി പാലിക്കുന്ന ജാതിവ്യവസ്ഥ കേരളത്തിലെമ്പാടും നിലവിൽ വന്നു. തെക്കു കിഴക്കൻ കേരളത്തിലും ജാതി വിഭജനം പാലിക്കപ്പെട്ടു. ഇതിലൂടെ ഏറ്റവും കൂടുതൽ ക്ളേശം നേരിട്ട ഒരു വിഭാഗമാണ് 'ചാന്നാൻ'മാർ. മതശാസനങ്ങളുടെ മറപിടിച്ചാണ് സാമൂഹിക അനാചാരങ്ങളും അവർണപീഡനവും ഏർപ്പെടുത്തിയത്. മേൽജാതിക്കാരുടെ പാർപ്പിടങ്ങളിൽനിന്നും മേലാളരിൽപ്പെട്ട ആബാലവൃദ്ധം വ്യക്തികളിൽ നിന്നും നിശ്ചിത ദൂരം അകലത്തിൽ മാത്രമേ കീഴാളർക്ക് നില്ക്കാനോ നടക്കാനോ സാധ്യമായിരുന്നുള്ളൂ. ആരാധനാലയങ്ങളിലോ വിദ്യാലയങ്ങളിലോ പ്രവേശനം അനുവദിച്ചിരുന്നില്ല. വിജ്ഞാനസമ്പാദനത്തിനുള്ള ശ്രമം അപരാധമായി ഗണിക്കപ്പെട്ടിരുന്നു. ഭൂമിയിൽ സ്ഥിരമായ കൈവശാവകാശത്തിന് അർഹതയില്ലായിരുന്നു. മാറുമറയ്ക്കാനും വഴി നടക്കാനുമടക്കം സകല മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നു. തൊഴിലടിസ്ഥാനത്തിൽ ഭാരിച്ച നികുതികൾ ഈടാക്കിപ്പോന്നു. സവർണർക്ക് ഭൂനികുതിയിൽ ഇളവുണ്ടായിരുന്നപ്പോഴാണ് അവർണ വിഭാഗം നികുതി ചുമത്തലിലൂടെ സാമ്പത്തിക ചൂഷണത്തിനു വിധേയരായിരുന്നത്.
തിരുവനന്തപുരം ജില്ലയിലുൾപ്പെട്ട ഭൂഭാഗങ്ങളിൽ ജാതി വ്യത്യാസം നിലവിലില്ലായിരുന്നുവെന്നതിന് ഉത്തമ നിദർശനമാണ് വേളികായലിന്റെ പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന പുലയരാജവംശം. കൊല്ലവർഷാരംഭത്തിൽ ശ്രീപദ്മനാഭക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന 'കണ്ടങ്ങൾ' (ഇന്നത്തെ പുത്തരിക്കണ്ടം ഉൾപ്പെടെ) കരമൊഴിവായി 'പെരുമാട്ടി' എന്ന പുലയ വനിതയ്ക്കു നല്കപ്പെട്ടുവെന്നും ക്ഷേത്രത്തിലേക്കും രാജകൊട്ടാരങ്ങളിലേക്കും ആവശ്യാനുസരണം കുത്തരി എത്തിക്കുന്നതിനുള്ള ചുമതല ഇവർക്കായിരുന്നുവെന്നും ഇവരുടെ വംശജർ പുലയനാർകോട്ട ആസ്ഥാനമാക്കി ഭരണം ആരംഭിച്ചുവെന്നും കാണുന്നു. ഈ രാജവംശത്തിന്റെ അധികാരപരിധി എത്രത്തോളമുണ്ടായിരുന്നുവെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. എങ്കിലും സവർണമേധാവിത്വത്തെ ചെറുത്തുകൊണ്ട് 16-ാം ശ.-ത്തിന്റെ മധ്യകാലത്തോളമെങ്കിലും ഈ രാജവംശം നിലനിന്നിരിക്കണമെന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ വംശത്തിൽപ്പെട്ട വേറൊരു പുലയരാജവംശം കൊക്കോതമംഗലം (നെടുമങ്ങാട്) കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നുവെന്നും ആറ്റിങ്ങൽ തമ്പുരാന്റെ ആക്രമണത്തിൽ ഈ വംശത്തിലെ അവസാനത്തെ രാജ്ഞിക്കും മകൾക്കും ജീവാപായം നേരിട്ടതോടെ രാജകുടുംബം അന്യംനിന്നു പോയെന്നും ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു.
ആയ് രാജവംശത്തിന്റെ ഭരണകാലശേഷം ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽപ്പെടുന്ന പ്രദേശങ്ങളിൽ വേണാട്ടു രാജാക്കന്മാരായിരുന്നു ഭരണകർത്താക്കൾ. നോ: വേണാട്. 10-ാം ശ.-ത്തോടടുപ്പിച്ചാണ് ഈ മാറ്റമുണ്ടായതെന്നു കരുതപ്പെടുന്നു.
ഇക്കാലത്തോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ഒരു പുണ്യസ്ഥലമായി തിരുവനന്തപുരം വളർന്നു. ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. വില്വമംഗലം സ്വാമിയാരേയും ദിവാകരമുനിയേയും കേന്ദ്രീകരിച്ചുള്ള വിവരണങ്ങളുണ്ടെങ്കിലും അവയ്ക്ക് ചരിത്രപരമായ വിശ്വാസ്യതയില്ല. 13-ാം ശ.-ത്തിൽ ജീവിച്ചിരുന്ന വില്വമംഗലം സ്വാമിയാരല്ല ആദ്യപ്രതിഷ്ഠ നടത്തിയതെന്നു തീർത്തു പറയാം. ദിവാകര നിഘണ്ടുവിന്റെ കർത്താവായ ദിവാകര മുനി ഒരു ജൈനമതാനുയായി ആയിരുന്നു. പ്രതിഷ്ഠാമൂർത്തിയായ ആനന്ദൻ ജൈനരുടെ 63 ശലാക പുരുഷന്മാരിലൊരാളും ഒൻപത് നാരായണന്മാരിലൊരാളും ആയിരുന്നതുകൊണ്ട് ആനന്ദനെ പ്രതിഷ്ഠിച്ചത് ദിവാകരമുനിയായിരുന്നു എന്നു വരാം. വിഷ്ണുവിന് ആനന്ദൻ എന്നൊരു പേരില്ലാതിരുന്നതുകൊണ്ട് ജൈനരുടെ ആനന്ദനെയാണ് വൈഷ്ണവർ വിഷ്ണുവായി ആരാധിച്ചു തുടങ്ങിയത് എന്നും വരാം. ഈ മാറ്റമുണ്ടായത് 8-ാം ശ.-ത്തിന്റെ അന്ത്യത്തിലോ അല്ലെങ്കിൽ 9-ാം ശ.-ത്തിന്റെ തുടക്കത്തിലോ ആയിരിക്കണം. എന്തെന്നാൽ പ്രതാപശാലിയായിരുന്ന നെടുംചടയൻ എന്ന പാണ്ഡ്യരാജാവ് (765-815) ആയിരുന്നു തമിഴകത്ത് വൈഷ്ണവ മതത്തിനു പ്രചാരം നല്കിയത്. നെടുംചടയൻ 781-ൽ വിഴിഞ്ഞം ആക്രമിച്ചു എന്നും യുദ്ധത്തിൽ വേണാടു രാജാവിനെ വധിച്ചു എന്നും അദ്ദേഹത്തിന്റെ ഒരു ശാസനത്തിൽ പറയുന്നുണ്ട്. അക്കാലത്താവാം വിഷ്ണുക്ഷേത്രം സ്ഥാപിച്ചത്. മലയാളത്തിലെ 13 വൈഷ്ണവ തീർഥാടന കേന്ദ്രങ്ങളിൽ (തിരുപ്പതികൾ) ഒന്നായിരുന്ന അനന്തപുരത്തെ മായനെപ്പറ്റി പത്ത് വാഴ്ത്തുപാട്ടുകൾ നമ്മാൾവാർ രചിച്ചത് തിരുവായ്മൊഴിയിലുണ്ട്. 12-ാം ശ. ആയപ്പോഴേക്കും തിരുവനന്തപുരം തമിഴകത്തെ ഏറ്റവും മികച്ച വൈഷ്ണവ തീർഥാടന കേന്ദ്രമായിക്കഴിഞ്ഞു എന്ന് സ്യാനന്ദൂര പുരാണസമുച്ചയത്തിൽ നിന്നു മനസ്സിലാക്കാം. 12 പുണ്യ തീർഥങ്ങളുണ്ടായിരുന്ന അവിടെ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്ന് തീർഥാടകരെത്തി ജീവിതാന്ത്യം ചെലവഴിച്ചു. ആദിത്യവർമ വേണാടു രാജാവായി കൊല്ലത്തും അനുജൻ ഉദയമാർത്താണ്ഡവർമ തൃപ്പാപ്പൂർ മൂപ്പു വഹിച്ച് തിരുവനന്തപുരത്തും അക്കാലത്ത് താമസമാക്കിയിരുന്നു. തുളുനാട്ടിൽ നിന്നു വന്ന് തൃപ്പാപ്പൂർ മൂപ്പന്റെ ആശ്രിതനായി താമസമുറപ്പിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു സ്യാനന്ദൂരപുരാണസമുച്ചയത്തിന്റെ രചയിതാവ്. ആദിത്യവർമയുടെ ജ്യേഷ്ഠനും മുൻഗാമിയുമായിരുന്ന വീരകേളവർമ ക്ഷേത്രം പുതുക്കിപ്പണിയിച്ചു എന്ന് കാവ്യത്തിൽ പറയുന്നു.
14-ാം ശ.-ത്തിൽ രചിക്കപ്പെട്ട അനന്തപുരവർണനം തിരുവനന്തപുരത്തെപ്പറ്റിയുള്ള സമഗ്രമായ വിവരണം നല്കുന്നു. 12 പുണ്യ തീർഥങ്ങൾ അപ്പോഴുമുണ്ട്. പദ്മതീർഥം, ശ്രീവരാഹം ക്ഷേത്രക്കുളം, ഋഷിമംഗലം കുളം എന്നിവ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 11-ാം ശ.-ത്തിൽ ചോളന്മാരുടെ നിരോധനത്തിനു വിധേയമായെങ്കിലും കാന്തളൂർശാല അപ്പോഴും നിലനില്ക്കുകയായിരുന്നു. ക്ഷേത്രത്തിനും കാന്തളൂർശാലയ്ക്കും ഇടയ്ക്കുണ്ടായിരുന്ന അങ്ങാടിയുടെ വിവരണവുമുണ്ട്. തീർഥാടന കേന്ദ്രമെന്ന നിലയിലായിരിക്കണം തിരുവനന്തപുരം വലിയൊരു വ്യാപാരകേന്ദ്രം കൂടിയായത്.
16-ാം ശ.-ത്തോടെ മലയാളികളും തമിഴരുമായ ആയിരക്കണ ക്കിനു ബ്രാഹ്മണരുടെ വിഹാരരംഗമായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും തിരുവനന്തപുരം പട്ടണവും. അവർക്കും നൂറുകണക്കിനുള്ള ക്ഷേത്രോപജീവികൾക്കും ദിവസവും ഭക്ഷണം നല്കാനുള്ള നെല്ല് ലഭിച്ചിരുന്നത് പ്രധാനമായും നാഞ്ചിനാട്ടുനിന്നും സഹ്യനു കിഴക്കുണ്ടായിരുന്ന കളക്കാടു സ്വരൂപത്തിൽ നിന്നുമായിരുന്നു. 1543-ലെ കോട്ടാർ യുദ്ധത്തിനുശേഷം കളക്കാടു സ്വരൂപത്തിന്റെ നിയന്ത്രണം വേണാടിനു നഷ്ടപ്പെട്ടതുമൂലം അവിടെനിന്നുള്ള നെല്ലുവരവ് നിലയ്ക്കാനിടയായി. കൂടാതെ നാഞ്ചിനാട്ടിനുമേൽ കൂടെക്കൂടെ ഉണ്ടായ വടുകപ്പടയുടെ അക്രമണങ്ങൾ കാരണം അവിടെ നിന്നുള്ള നെല്ലുവരവും അനിശ്ചിതത്വത്തിലായി. തിരുവനന്തപുരത്തിന്റെ സമൃദ്ധിയെ ഇതു പ്രതികൂലമായി ബാധിച്ചു. രവിവർമ കുലശേഖരൻ എന്ന തിരുവിതാംകോടു രാജാവ് പദ്മനാഭപുരം കോട്ട പണിയിച്ച് തലസ്ഥാനം അങ്ങോട്ടു മാറ്റുകയും ഒരു സൈന്യത്തെ സംഘടിപ്പിച്ച് ക്ഷേത്രവസ്തുക്കൾ സംരക്ഷിക്കാൻ നടപടിയെടുക്കുകയും (1601) ചെയ്തുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. സാമ്പത്തികമായ വിഷമതകൾ ആഭ്യന്തര കലഹങ്ങൾക്കു കാരണമായി. നാടുവാഴിമാരും യഥാർഥ ഭരണാധികാരികളായിരുന്ന മാടമ്പിമാരും ക്ഷേത്രസഭയും തമ്മിലുണ്ടായ പിണക്കങ്ങൾ സാധാരണമായി. 1677-ൽ ഭരണമേറ്റിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണി ശക്തയായിരുന്നെങ്കിലും, നാടുവാഴികളുടെമേലും മാടമ്പിമാരുടെമേലും പൂർണമായ നിയന്ത്രണം സ്ഥാപിക്കാൻ അവർക്കും കഴിഞ്ഞില്ല.
1672-ൽ കൊച്ചിയിൽ നിന്നു ദത്തെടുത്ത രവിവർമയെ 1677-ൽ തിരുവിതാംകൂർ രാജാവായി വാഴിക്കാൻ അന്ന് ഇളയ റാണിയായിരുന്ന ഉമയമ്മറാണി ശ്രമിച്ചത് ഒരു വിഭാഗം മാടമ്പിമാരുടേയും നെടുമങ്ങാട്, കൊട്ടാരക്കര എന്നിവിടങ്ങളിലെ നാടുവാഴികളുടേയും എതിർപ്പുമൂലം ഫലിച്ചില്ല. അടുത്ത വർഷം അതിനു സാധിച്ചുവെങ്കിലും 1684-ൽ രവിവർമയെ തൃപ്പാപ്പൂർ മൂത്ത തിരുവടിയായി വാഴിക്കാൻ നടത്തിയ ശ്രമം എട്ടരയോഗം (നോ: എട്ടരയോഗം) അംഗീകരിച്ചില്ല. യോഗവും റാണിയും തമ്മിൽ മാത്രമല്ല യോഗക്കാർ തമ്മിലും യോഗക്കാരും ക്ഷേത്രജീവനക്കാരും തമ്മിലും പിണക്കങ്ങളുണ്ടായതു കാരണം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യശ്രീബലിയും മറ്റു പൂജകളും നിറുത്തിവയ്ക്കേണ്ടി വന്നു. ക്ഷേത്ര ഗോപുരവാതിലുകൾ നാലും പൂട്ടിയിട്ട് നായന്മാരെ കാവലിടേണ്ട ഗതി വരെ എത്തി. വിദേശികൾ മാത്രമല്ല, നാട്ടുകാർ പോലും തിരുവനന്തപുരത്തേക്കു വരാതായി. ക്ഷേത്രത്തിലെ നിത്യപൂജകളെങ്കിലും പുനരാരംഭിക്കാനുള്ള ഉമയമ്മറാണിയുടെ എല്ലാ ശ്രമങ്ങളും പാഴാക്കിക്കൊണ്ട് 1684-ൽ ക്ഷേത്രമാകെ അഗ്നിബാധയിൽ വെന്തുവെണ്ണീറായി. റാണിക്കെതിരെ നടന്ന പ്രതികാരമായിരുന്നു അഗ്നിബാധയ്ക്കു കാരണം എന്നു വ്യക്തമായിരുന്നു. അതോടെ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തീർഥാടനകേന്ദ്രങ്ങളിലൊന്നായിരുന്ന തിരുവനന്തപുരം പട്ടണം ഒരു അധഃപതിച്ച നഗരമായി മാറി. നഗരത്തിലെ പന്ത്രണ്ട് പുണ്യ തീർഥങ്ങളും അവയോടനുബന്ധിച്ചുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളും നാശോന്മുഖമായി. ഐശ്വര്യപൂർണമായിരുന്ന തിരുവനന്തപുരത്തെ അങ്ങാടിയും അപ്രകാരം തന്നെ.
തിരുവനന്തപുരത്തിനു സംഭവിച്ച നാശം വേണാടിനെ ആകമാനം ബാധിച്ചു. ആഭ്യന്തര കലഹങ്ങൾ രൂക്ഷമായി. അവയെ നേരിടാൻ വടക്കൻ കോട്ടയത്തുനിന്ന് വീരകേരളവർമ എന്ന കരുത്തനായ ഭരണാധികാരിയെ ഉമയമ്മറാണി 1684-ൽ തിരുവിതാംകൂർ രാജാവായി വാഴിച്ചു. എങ്കിലും നാട്ടിലെ കലാപങ്ങൾക്കു പൂർണമായും തടയിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1696-ൽ തിരുവനന്തപുരത്തു വച്ച് ഉമയമ്മറാണിയുമായി രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയ അദ്ദേഹത്തെ അന്നു രാത്രി കൊട്ടാരവാതുക്കൽ വച്ച് 16 മാടമ്പിമാർ ചേർന്ന് കൊലപ്പെടുത്തി. കോലത്തുനാട്ടിൽനിന്നു ദത്തു വന്ന ആദിത്യവർമ, രാമവർമ എന്നീ തിരുവിതാംകൂർ രാജാക്കന്മാർക്കോ അവരുടെ സഹോദരിയായ ആറ്റിങ്ങൽ റാണിക്കോ ആഭ്യന്തര കലാപങ്ങൾ മൂലം ക്ഷേത്ര പുനരുദ്ധാരണത്തിനുവേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. അതുമൂലം 1729-വരെ ക്ഷേത്രം അവഗണിക്കപ്പെട്ടു കിടന്നു.
ആധുനിക തിരുവിതാംകൂറും തുടർന്നുള്ള ചരിത്രവും
ഇപ്പോൾ തിരുവനന്തപുരം ജില്ലയായി പരിണമിച്ചിരിക്കുന്ന ഭൂഭാഗങ്ങളിൽ ഏകോപിത ഭരണം നടപ്പിലായത് തിരുവിതാംകൂർ സംസ്ഥാനം രൂപംപ്രാപിച്ചതു മുതലാണ്. 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്താണ് വേണാട് തിരുവിതാംകൂർ ആയി വികാസം പ്രാപിച്ചത്. ഇദ്ദേഹം എ.ഡി. 1749-ൽ രാജ്യത്തെ ശ്രീപദ്മനാഭനു സമർപ്പിച്ചുകൊണ്ട് താനും അനന്തര തലമുറകളും 'പദ്മനാഭ ദാസൻ' എന്ന പദവിയിൽ ഭരണം നടത്തുമെന്നു പ്രതിജ്ഞയെടുത്തു (നോ: തൃപ്പടിദാനം). ഏകോപിതവും സുരക്ഷിതവുമായ ഒരു രാജ്യം ലക്ഷ്യമിട്ട് ഭരണമാരംഭിച്ച മാർത്താണ്ഡവർമ തന്റെ ദളവയായ രാമയ്യന്റെ സഹായത്തോടെ സുശക്തമായ ഒരു ഭരണകൂടം സംഘടിപ്പിച്ചു. സമാധാനവും ക്ഷേമവും കൈവരിക്കുന്നതിനായി ഫ്യൂഡൽ പ്രഭുക്കന്മാരെ ഉന്മൂലനം ചെയ്യുകയോ അടിച്ചമർത്തി സ്വന്തം വരുതിയിൽ കൊണ്ടുവരികയോ ചെയ്യുന്നതിന് മാർത്താണ്ഡവർമ മുൻകൈ എടുത്തു. ഇക്കാര്യത്തിൽ വിജയം കൈവരിച്ചതോടെ രാജ്യത്തിന്റെ ഭൂപരമായ ഏകോപനം സാധ്യമായി. ഭരണയന്ത്രത്തേയും പട്ടാളത്തേയും നവീനരീതിയിൽ സജ്ജീകരിച്ചു. റവന്യൂ സമ്പ്രദായത്തിൽ ജനക്ഷേമം ഉദ്ദേശിച്ചുള്ള പരിഷ്കാരങ്ങൾ വരുത്തി. ഭൂവുടമകൾക്ക് നികുതി അടിസ്ഥാനമാക്കി പട്ടയങ്ങൾ നല്കി. 1751-ൽ രാമയ്യൻദളവ പൂർത്തിയാക്കിയ റവന്യൂസെറ്റിൽമെന്റിനെ ആധാരമാക്കിയാണ് പട്ടയം നൽകപ്പെട്ടത്. കുരുമുളക്, ചുക്ക്, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണനം സർക്കാരിന്റെ കുത്തകയാക്കിയും ചൌക്കികൾ സ്ഥാപിച്ച് ചുങ്കപ്പിരിവ് ഊർജ്ജിതപ്പെടുത്തിയും വാണിജ്യരംഗം വികസിപ്പിച്ചു. ഭരണ യന്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങൾ വില്ലേജു(പകുതി)കളായി നിർണയിക്കുകയും ഓരോ വില്ലേജിന്റേയും ഭരണച്ചുമതല പ്രവൃത്തിയാരന്മാരെ ഏല്പിക്കുകയും ചെയ്തു. ദേവസ്വങ്ങളുടെ മേൽനോട്ടം പ്രവൃത്തിയാരുടെ അധികാരപരിധിയിലാക്കി. ഭരണത്തിൽ 'പതിവുകണക്ക്' എന്നപേരിൽ ആദ്യമായി ബജറ്റ് സംവിധാനം ആവിഷ്കരിച്ചു. മൊത്തത്തിൽ ഭരണത്തിന് ആധുനികത കൈവരുത്തി. ഇതോടൊപ്പം ജനക്ഷേമകരങ്ങളായ ധാരാളം നടപടികൾ കൈക്കൊണ്ടു. തെക്കൻതിരുവിതാംകൂറിൽ ജലസേചന പദ്ധതികൾ ആവിഷ്കരിച്ച് കാർഷിക പുരോഗതിക്കായി യത്നിച്ചു. സാംസ്കാരികവും മതപരവുമായ നവോത്ഥാനത്തിന്റെ കാലഘട്ടം കൂടിയായിരുന്നു മാർത്താണ്ഡവർമയുടെ ഭരണകാലം. എന്നാൽ ബ്രാഹ്മണരോട് അത്യുദാരമായ ഒരു സമീപനം സ്വീകരിച്ചതിലൂടെ ബ്രാഹ്മണാധിപത്യത്തിന് ആക്കം കൂട്ടിയത് വലിയ പോരായ്മയായി അവശേഷിച്ചു.
നെടുമങ്ങാട്, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കായംകുളം, പുറക്കാട്, തെക്കുംകൂർ, വടക്കുംകൂർ, കരപ്പുറം എന്നീ സ്വരൂപങ്ങൾ തിരുവിതാംകൂറിൽ ലയിച്ചുചേർന്നതിനാൽ അവിടങ്ങളിൽ നാടുവാഴിമാരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കവികളും കലാകാരന്മാരും തിരുവനന്തപുരത്തേക്കു ചേക്കേറി. ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, രാമപുരത്തു വാര്യർ മുതൽ പേർ ഇപ്രകാരമാണ് തിരുവനന്തപുരത്തെത്തിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവമാണ് അവരെ ഏറെ ആകർഷിച്ചത്. അതുകാരണം മീനമാസത്തിലും പത്ത് ദിവസത്തെ ഉത്സവവും ആറാട്ടും മാർത്താണ്ഡവർമ ഏർപ്പെടുത്തി. ദക്ഷിണേന്ത്യയിലെ സംഗീതജ്ഞരുടേയും കവികളുടേയും നർത്തക സംഘങ്ങളുടേയും പ്രവാഹം തന്നെ തിരുവനന്തപുരത്തേക്കുണ്ടായി. മാർത്താണ്ഡവർമയുടെ പിൻഗാമിയായ രാമവർമ (1758-98) നല്ലൊരു പണ്ഡിതനും കലാരസികനുമായിരുന്നതിനാൽ കേരളത്തിലെ കലാകാരന്മാരുടെ പ്രധാന ആശാകേന്ദ്രം തിരുവനന്തപുരമായി. ആട്ടക്കഥകൾക്കും കഥകളി നടന്മാർക്കും കേരളത്തിൽ അംഗീകാരം ലഭിക്കണമെങ്കിൽ അത് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഭിനയിച്ചു തെളിയിക്കണമെന്ന അവസ്ഥയായി.
മാർത്താണ്ഡവർമയുടെ പിൻഗാമി ധർമരാജാ എന്ന പേരിൽ വിഖ്യാതനായ രാമവർമ ബ്രിട്ടീഷുകാരോട് ഉദാരമായ നയമാണ് സ്വീകരിച്ചത്. ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ അഞ്ചുതെങ്ങിൽ ആസ്ഥാനമുറപ്പിച്ച ഈസ്റ്റിന്ത്യാ കമ്പനി ഉമയമ്മറാണിയുടെ കാലത്ത് വേണാട്ടിൽ കരുമുളകു വ്യാപാരത്തിനു വേണ്ടുന്ന ആനുകൂല്യങ്ങൾ സമ്പാദിച്ചിരുന്നു. അഞ്ചുതെങ്ങുകോട്ടയുടെ പണിപൂർത്തിയാക്കുകയും ചെയ്തു. മാർത്താണ്ഡവർമയെ ബ്രിട്ടീഷുകാർ ആയുധങ്ങളും പടക്കോപ്പുകളും നല്കി സഹായിച്ചിരുന്നു. ഇതിന്റെ പ്രതിഫലമെന്നോണം ഈസ്റ്റിന്ത്യാകമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് കുരുമുളക് നല്കാനും വിഴിഞ്ഞത്ത് ബ്രിട്ടിഷ് കൊടി ഉയർത്തി ആസ്ഥാനമുറപ്പിക്കാനും രാമവർമ സമ്മതം നല്കി. തന്റെ ഭരണകാലാന്ത്യത്തിൽ (1795) ബ്രിട്ടീഷുകാരുമായി സന്ധിയിൽ ഏർപ്പെടുകയും ചെയ്തു.
ധർമരാജായുടെ കാലശേഷം തിരുവിതാംകൂർ രാജ്യചരിത്രത്തിലുണ്ടായ പ്രധാനസംഭവം വേലുത്തമ്പിയുടെ ഉയർച്ചയും പതനവുമാണ്. രാമവർമയുടെ ദുർബലനായ പിൻഗാമി ബാലരാമവർമയുടെ ഭരണകാലത്ത്, ദളവയായിരുന്ന ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ദുഷ്ചെയ്തികൾക്കെതിരെ ദക്ഷിണ കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭം നയിച്ചതിലൂടെയാണ് വേലുത്തമ്പി ശ്രദ്ധേയനായത്. ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ നിഷ്കാസനത്തെ തുടർന്ന് വേലുത്തമ്പി മുളകു മടിശ്ശീല കാര്യക്കാരായും പിന്നീട് ദളവ ആയും നിയമിതനായി. ഇദ്ദേഹം പ്രാപ്തനും ഒപ്പം നിർദയനുമായ ഭരണാധികാരിയായിരുന്നു; വിട്ടുവീഴ്ചയില്ലാത്ത പരിഷ്കരണ നടപടികളിലൂടെ ധാരാളം ശത്രുക്കളെ സമ്പാദിച്ച വേലുത്തമ്പിക്ക് ഒടുവിൽ പട്ടാളലഹളയെത്തന്നെ (1804) നേരിടേണ്ടിവന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന മെക്കാളേയുടെ സഹായത്താൽ ബ്രിട്ടിഷ് സൈന്യത്തെ ഉപയോഗിച്ച് ലഹള അടിച്ചമർത്താനായെങ്കിലും 1805-ൽ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി പുതിയൊരു ഉടമ്പടിയിൽ ഒപ്പുവയ്ക്കേണ്ടിവന്നു. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടുവാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധികാരം ലഭിച്ചു; ഫലത്തിൽ കമ്പനിയുടെ സാമന്തപദവിയിലേക്ക് തിരുവിതാംകൂർ അധഃപതിക്കുകയും ചെയ്തു. വർഷംതോറും കമ്പനിക്ക് 80,000 രൂപാ കപ്പം നല്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഉടമ്പടിയുടെ തിക്താനുഭവങ്ങളിൽ അമർഷം പൂണ്ട വേലുത്തമ്പി മെക്കാളേയുമായി തെറ്റിപ്പിരിയുകയും കമ്പനിക്കെതിരായി കലാപത്തിനൊരുങ്ങുകയും ചെയ്തു. 1809 ജനു.യിൽ കുണ്ടറ വച്ച് ബ്രിട്ടിഷ് രാജിനെതിരെ വേലുത്തമ്പി നടത്തിയ വിളംബരത്തെ തുടർന്ന് തിരുവിതാംകൂറും ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധങ്ങൾ ഉണ്ടായി. വേലുത്തമ്പിയുടെ പരാജയത്തിലും ആത്മത്യാഗത്തിലും കലാശിച്ച ഈ കലാപത്തിന്റെ ഫലമായി തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമെന്ന പദവി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ബ്രിട്ടിഷ് ഹിതമാണ് ഭരണകാര്യങ്ങളിലുടനീളം പുലർന്നിരുന്നത്. പിന്നീട് തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാരും രാജ്ഞിമാരും തനതായ സ്വാതന്ത്യ്രം നഷ്ടപ്പെട്ട് സാമന്തഭരണമാണ് നിർവഹിച്ചത്. എങ്കിൽ പോലും ഇവരിൽ ചിലർ ജനക്ഷേമകരമായ നടപടികളിലൂടെ ലബ്ധപ്രതിഷ്ഠ നേടി. സാമൂഹിക അനാചാരങ്ങൾ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നടപടിയുണ്ടായത് ധർമരാജായ്ക്കു ശേഷം റീജന്റായി തിരുവിതാംകൂർ ഭരിച്ച റാണി പാർവതീഭായിയിൽ നിന്നാണ്. അക്കാലത്ത് ശൂദ്രർക്കും കീഴ്ജാതിക്കാർക്കും പൊന്നോ വെള്ളിയോ കൊണ്ടുള്ള ആഭരണം ധരിക്കണമെങ്കിൽ പ്രത്യേക നികുതിയൊടുക്കി അനുവാദം വാങ്ങേണ്ടിയിരുന്നു. ആഭരണം അണിയാൻ ഭണ്ഡാരത്തിൽ ഒടുക്കിയിരുന്ന കരമാണ് 'മേനിപ്പൊന്ന്' അഥവാ 'അടിയറ'. ആഭരണം അണിയുന്ന കാര്യത്തിലെന്നപോലെ കല്യാണാഘോഷങ്ങൾ നടത്തുന്നതിനും 'രാജഭോഗം' നല്കി സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നു. വിവാഹത്തിനുള്ള അടിയറയാണ് 'പൊലിപ്പൊന്ന്'. ശൂദ്രവിഭാഗത്തിലെ താഴെയുള്ളവർ മേൽമീശ വയ്ക്കുവാനും മോതിരം ഇടുവാനും തലയിൽ ഉറുമാൽ കെട്ടുവാനും വെവ്വേറെ കാഴ്ചവച്ച് രാജാനുമതി നേടണമായിരുന്നു. 1819-ൽ പുറപ്പെടുവിച്ച വിളംബരത്തിലൂടെ റാണി പാർവതീഭായി ഈ വക അനാചാരങ്ങൾക്ക് അന്ത്യം കുറിച്ചു.
പാർവതീഭായിക്കുശേഷം സ്വാതിതിരുനാൾ രാമവർമ ഭരണമേറ്റു. രാജാവും റസിഡന്റും (മെക്കാളേക്കുശേഷം കേണൽ മൺറോ) ദിവാനും ഉൾപ്പെട്ട ത്രികക്ഷി ഭരണമാണ് നിലവിൽ വന്നത്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹം സംഗീത ചക്രവർത്തി എന്ന നിലയിലാണ് അനശ്വരനായിരിക്കുന്നത്. കർണാടക സംഗീതത്തിലെ മഹാചാര്യന്മാരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനു സ്ഥാനമുണ്ട്. സംസ്കൃതം, തെലുഗു, മറാഠി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലായി നിരവധി കീർത്തനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷാഭ്യസനത്തിനും നീതിന്യായ പരിഷ്കരണത്തിനും മരാമത്തു പണികൾക്കും പ്രോത്സാഹനം നല്കിയ ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന ജനറൽ കല്ലൻ തന്റെ സ്വജനപക്ഷപാതപരമായ ഇടപെടലുകളിലൂടെ മഹാരാജാവിന്റെ നീരസം സമ്പാദിക്കുകയും തുടർന്ന് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. ഭരണകാര്യങ്ങളിൽ റസിഡന്റ് നടത്തിയ ദുഃസഹമായ കൈകടത്തലുകൾക്കെതിരായി ഇംഗ്ളീഷ് പണ്ഡിതൻ കൂടിയായിരുന്ന രാജാവ് നല്കിയ അപ്പീലുകൾക്ക് മദിരാശി ഗവർണർ അനുകൂലമായ തീർപ്പുകല്പിക്കാത്തതിൽ അദ്ദേഹം അതീവ ദുഃഖിതനായിത്തീർന്നു. ഭരണകാര്യങ്ങളിൽ വിരക്തിപൂണ്ട സ്വാതിതിരുനാൾ ഒരു യോഗിയെപ്പോലെ ജീവിതശിഷ്ടം കഴിക്കേണ്ടിവന്നു.. ദിവാനായി നിയമിക്കപ്പെട്ട റ്റി. മാധവറാവു(1858-72)വിന്റെ കാലത്തു നടപ്പിലായ പരിഷ്കാരങ്ങളിൽ വിദ്യാഭ്യാസത്തിനു നല്കിയ മുൻതൂക്കം എടുത്തുപറയേണ്ടതാണ്. 1834-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഇംഗ്ളീഷ് സ്കൂളിനെ 1866-ൽ കോളജാക്കി ഉയർത്തിയതും വിദ്യാഭ്യാസ വിചക്ഷണന്മാരായ ജോൺ റോസ്, റോബർട്ട് ഹാർവി എന്നിവരെ അവിടെ നിയമിച്ചതും പില്ക്കാലത്ത് തിരുവനന്തപുരത്തെ ഒരു സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താൻ സഹായകമായി. നാടുനീളെ ഇംഗ്ളീഷ്, മലയാളം, തമിഴ് സ്കൂളുകൾ മാധവ റാവുവിന്റെ കാലത്ത് സ്ഥാപിതമായത് രാഷ്ട്രീയ പ്രബുദ്ധതയും പൗരാവകാശബോധവും വളർത്താൻ ഇടയാക്കി. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലെ വിദ്യാർഥികളായ ജി.പി.പിള്ള മുതൽപേർ സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങൾ മദ്രാസിലെ മെയിൽ, സ്റ്റാൻഡേർഡ് തുടങ്ങിയ പത്രങ്ങളിലൂടെ പ്രകാശിപ്പിച്ചു. മലയാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ 'മലയാളിസഭ' എന്ന പേരിൽ ഒരു സംഘടന തിരുവനന്തപുരത്തു രൂപംകൊണ്ടു. സർക്കാരിന്റെ ദുർന്നടപടികളെ തുറന്നെതിർക്കാൻ സ്വദേശാഭിമാനി പത്രത്തിനും അതിന്റെ പത്രാധിപരായ കെ.രാമകൃഷ്ണപിള്ളയ്ക്കും കഴിഞ്ഞത് ഈ ആവേശത്തിന്റെ ഫലമായാണ്.
അടിമത്തവും അടിമവ്യാപാരവും നിറുത്തലാക്കുന്നതിന് ബ്രിട്ടിഷ് ഭരണകൂടം ഉറച്ച നിലപാടുകളാണു കൈക്കൊണ്ടത്; 1843-ൽ ബ്രിട്ടിഷ് ഇന്ത്യയിലാകമാനം അടിമവ്യാപാരം പാടേ നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ബ്രിട്ടിഷ് മലബാറിൽ 1792-ൽ തന്നെ അടിമകളെ വാങ്ങുന്നതും വില്ക്കുന്നതും കുറ്റകരമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് 1812-ൽ റാണിലക്ഷ്മീഭായി അടിമവ്യാപാരത്തിനെതിരായ ആദ്യത്തെ വിളംബരം പുറപ്പെടുവിച്ചു. ഇതിലൂടെ കുറവർ, പറയർ, പുലയർ, പള്ളൻ, മലയൻ, വേടർ എന്നീ അടിയാർ വിഭാഗങ്ങളൊഴിച്ചുള്ള എല്ലാ ജാതിക്കാരും അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ടു. അടിമത്ത സമ്പ്രദായത്തിനെതിരെ സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന മിഷനറിമാർ നിരന്തരമായി നിവേദനങ്ങൾ നൽകിയിരുന്നു. ഇവയോടു പ്രതികരിച്ച് ഉത്രംതിരുനാൾ മാർത്താണ്ഡവർമ തന്റെ 1853-ലെ സർക്കാർ വിളംബരത്തിലൂടെ അടിമകൾക്കുണ്ടാകുന്ന സന്തതികൾക്ക് അടിമത്തത്തിൽ നിന്നു മോചനം നല്കുകയും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് 1855-ൽ പുറപ്പെടുവിച്ച രണ്ടാം വിളംബരത്തിലൂടെ അടിമത്തം പാടേ നിരോധിക്കപ്പെട്ടു. 1869-ലെ പ്രഖ്യാപനത്തിലൂടെ അടിയൻ, അടിയങ്ങൾ എന്നീ പദങ്ങൾ പ്രമാണങ്ങളിൽ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി. അടിമകൾക്ക് കോടതികളിൽ പ്രവേശനം അനുവദിക്കുകയും പേരിനു മാത്രമെങ്കിലും പൊതുനിരത്തുകൾ തുറന്നുകൊടുക്കുകയും ചെയ്തു. ചില സ്കൂളുകളിൽ പ്രവേശനവും അനുവദിച്ചു. 1865-ൽ 110 അനാവശ്യനികുതികൾ നിർത്തലാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിളംബരവും സ്തുത്യർഹമാണ്.
ദലിതരെ ക്രൂരമായി പീഡിപ്പിക്കുകയും മുഖ്യധാരയിൽ നിന്ന് മനഃപൂർവം അകറ്റിനിർത്തുകയും ചെയ്ത സവർണർ, പരിവർത്തിതർ ഉൾപ്പെടെയുളള മുസ്ളിങ്ങളോടും ക്രിസ്ത്യാനികളോടും അതിരില്ലാത്ത അടുപ്പം പുലർത്തിപ്പോന്നു. ഇത് വ്യാപകമായ മതംമാറ്റത്തിന് പ്രചോദനം നല്കി. തെക്കൻ കേരളത്തിൽ മതപരിവർത്തനം നടന്നത് ഏറെയും ക്രിസ്തുമതത്തിലേക്കാണ്. ചാന്നാർ വർഗക്കാർക്കിടയിൽ ക്രിസ്തുമതത്തിന് എളുപ്പം പടർന്നു കയറാനായി. തീരദേശത്തെ മീൻപിടിത്തക്കാർക്കിടയിലും വ്യാപകമായ മതംമാറ്റം ഉണ്ടായി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ജനസംഖ്യയിൽ എട്ടിലൊന്ന് ക്രിസ്ത്യാനികളായിരുന്നു. സാമൂഹികമാന്യത, സഞ്ചാര സ്വാതന്ത്യ്രം, തീണ്ടലില്ലായ്മ തുടങ്ങിയ അനുകൂല സാഹചര്യങ്ങൾ ഉപയോഗിച്ച് ക്രിസ്ത്യൻ വിഭാഗക്കാർ സാമ്പത്തിക വളർച്ചയിലേക്കു നീങ്ങിയത് പുതിയൊരു സമ്പന്നവർഗം ഉണ്ടാകുന്നതിന് വഴിയൊരുക്കി. മിഷനറിമാരുടെ സഹായസഹകരണങ്ങൾ ഇവർക്ക് താങ്ങായി വർത്തിക്കുകയും ചെയ്തു. മിഷനറി സംഘങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ രാജാക്കന്മാർ ഗണ്യമായ സഹായങ്ങൾ നൽകി. 'സാൽവേഷൻ ആർമി'യുടെ പ്രവർത്തനങ്ങൾക്ക് റാണി പാർവതീഭായി നാഗർകോവിലിൽ വലിയൊരു കെട്ടിടവും 5000 രൂപയും ഇനാമായി കൊടുത്തു. ചർച്ച് മിഷൻ സൊസൈറ്റിക്ക് 21,200 രൂപ സംഭാവന നൽകി. നാടിന്റെ നാനാഭാഗങ്ങളിലായി മിഷനറി സംഘങ്ങൾ ഇംഗ്ളീഷ് സ്കൂളുകൾ സ്ഥാപിച്ചതോടെ ഈ വിഷയത്തിൽ ഗവണ്മെന്റ് താത്പര്യമെടുത്തു. ജാതിഭേദം വിഗണിച്ച് സാർവത്രിക വിദ്യാഭ്യാസം ഏർപ്പെടുത്തുവാനുള്ള മിഷനറിമാരുടെ യത്നവും താഴ്ത്തപ്പെട്ടവരോടുള്ള സൌഹൃദപൂർണമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധഃസ്ഥിതരെ അവരിലേക്കാകർഷിച്ചു. ജനതാമധ്യത്തിൽ സ്വാതന്ത്യ്രബോധം അലയടിക്കുവാനാരംഭിച്ചു. 1910 മാർച്ച് 1-നാണ് അയിത്ത ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എങ്കിലും അക്ഷരാഭ്യാസം നേടുന്നതിന്, സവർണരുടെ വ്യാപകമായ പ്രതിഷേധങ്ങൾ സൃഷ്ടിച്ച പ്രതിബന്ധങ്ങൾമൂലം അധഃകൃതജനത ഏറെനാൾ കാത്തിരിക്കേണ്ടിവന്നു.
എ.ഡി. 7-ാം നൂറ്റാണ്ടു മുതൽ ഇവിടെ വേരുറയ്ക്കുവാനാരംഭിച്ച ബ്രാഹ്മണ പൗരോഹിത്യത്തെ അതിന്റെ നാരായവേരോടെ അറത്തു കളയുവാൻ ലക്ഷ്യമിട്ട ഒരു നിശ്ശബ്ദ വിപ്ളവത്തിന് 1888-ൽ തുടക്കംകുറിച്ചു. അവർണരിൽപെട്ട ഈഴവനായ നാണുഗുരു എന്ന സന്ന്യാസി ആഢ്യബ്രാഹ്മണർക്കുമാത്രം വിധിച്ചിരുന്ന ക്ഷേത്ര പ്രതിഷ്ഠാകർമം നിർവഹിച്ചുകൊണ്ട് ബ്രാഹ്മണപൗരോഹിത്യത്തിനു നേരെ വെല്ലുവിളി ഉയർത്തി. നെയ്യാറ്റിൻകരയ്ക്കടുത്ത് അരുവിപ്പുറത്ത് താൻ നടത്തിയ ശിവപ്രതിഷ്ഠയെ 'ഈഴവശിവൻ' ആയി വ്യാഖ്യാനിച്ചതിലൂടെ ബ്രാഹ്മണസമൂഹത്തിന്റെ വായടപ്പിക്കുകയാണ് നാണുഗുരു ചെയ്തത്. ഇതോടെ ശ്രീനാരായണഗുരുവെന്ന പേരിൽ കേരളത്തിലെ അധഃസ്ഥിതരുടെ ആരാധ്യാചാര്യനായി അദ്ദേഹം വളർന്നു. പ്രതിഷ്ഠാകർമം ഉൾപ്പെടെ ബ്രാഹ്മണ പൌരോഹിത്യം തനതാക്കി വച്ചിരുന്ന എല്ലാ അവകാശങ്ങളും അവർണർക്കും പ്രാപ്തമാക്കുവാൻ ശ്രീനാരായണഗുരുവിനു കഴിഞ്ഞു. പ്രത്യേക ഉണർവോടെ മുന്നിട്ടിറങ്ങിയ അവശസമുദായങ്ങൾ തങ്ങളുടേതായി സംഘടനകൾ, സ്കൂളുകൾ, ഗ്രന്ഥശാലകൾ, ക്ഷേത്രങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവയൊക്കെ ആരംഭിക്കുകയും തനതായ ആചാര പരിഷ്കാരങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്ത നവോത്ഥാന പ്രക്രിയയാണ് സംസ്ഥാനത്തുടനീളം ദൃശ്യമായത്. തിരുവനന്തപുരം പ്രാന്തങ്ങളിൽ മാറ്റത്തിന്റെ അലയൊലി ശക്തമായി അനുഭവപ്പെട്ടിരുന്നു. 1903-ൽ ശ്രീനാരായണ ധർമപരിപാലന യോഗം (എസ്.എൻ.ഡി.പി.) രൂപീകൃതമായി. 1905-ൽ അയ്യൻകാളി 'സാധുജന പരിപാലന സംഘം' സംഘടിപ്പിച്ചു. ഈ സംഘടനകളുടെ പ്രവർത്തനഫലമായി 1914-18 കാലത്ത് വിദ്യാഭ്യാസം നേടുന്ന ഈഴവക്കുട്ടികളുടെയും പുലയക്കുട്ടികളുടെയും സംഖ്യ വർധിച്ചു.
നിരന്തരമായ പീഡനത്തിനും അവഗണനയ്ക്കും വിധേയരായി നിതാന്ത ദാരിദ്യവും ക്ളേശങ്ങളും അനുഭവിച്ച് മൃഗതുല്യരായി കഴിഞ്ഞിരുന്ന അധഃകൃതരുടെ മൊത്തത്തിലുള്ള ഉന്നമനമായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന സൂക്തമായി വിരാജിക്കുന്നു. സ്വാഭാവികമായും തന്നെ ആദരിക്കാനും അംഗീകരിക്കാനും തയ്യാറായ സ്വന്തം സമുദായത്തിലാണ് ശ്രീനാരായണഗുരു പ്രവർത്തനമാരംഭിച്ചത്. നായർ സമുദായത്തിലെ ചിന്താശീലരും ഉത്പതിഷ്ണുക്കളുമായ വളരെയേറെ വ്യക്തികൾ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കി. ഇക്കൂട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് ചട്ടമ്പിസ്വാമികളാണ്. പണ്ഡിതവരേണ്യനായ ഇദ്ദേഹം ജാതിവ്യത്യാസത്തിലെ നിരർത്ഥകതയെക്കുറിച്ച് നായർ സമുദായാംഗങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നടത്തിപ്പോന്നു. നാരായണഗുരുവിന്റെ പ്രവർത്തനത്തിൽ ഊന്നൽ നല്കിയിരുന്നത് ജാതി അടിസ്ഥാനത്തിലുള്ള ചവിട്ടിത്താഴ്ത്തലിനേയും പീഡനങ്ങളേയും എതിർക്കുന്നതിലായിരുന്നു. ഒപ്പംതന്നെ അധഃകൃതർ തുടർന്നുപോന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും ആചാരാഭാസങ്ങൾക്കും അറുതിവരുത്തുന്നതിനും ഗുരു യത്നിച്ചു. വിദ്യാഭ്യാസം കൂടാതെ ഒരു സമൂഹത്തിനും പുരോഗതി നേടാനാവില്ലെന്നും അവർണരിലെ സ്ത്രീകളടക്കമുള്ള എല്ലാവരും വിദ്യാസമ്പന്നരാകുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. സംസ്കൃതപഠനം നിർവഹിക്കുവാൻ ആഹ്വാനം ചെയ്തപ്പോഴും ഇംഗ്ളീഷിന്റെ പ്രാധാന്യം അവഗണിക്കാതെ വർക്കല, ആലുവാ തുടങ്ങിയ സ്ഥലങ്ങളിൽ ഇംഗ്ളീഷ് സ്കൂളുകൾ സ്ഥാപിക്കുവാൻ പ്രേരണ നല്കി. ഒരു ഘട്ടത്തിൽ 'ക്ഷേത്രങ്ങളല്ല ഇനി അധികം ഉണ്ടാകേണ്ടത്, വിദ്യാലയങ്ങളാണ്' എന്ന് ഉദ്ഘോഷിക്കുവാനും അദ്ദേഹം തയ്യാറായി. ശ്രീനാരായണന്റെ 'സംഘടിച്ചു ശക്തരാകുവിൻ' എന്ന ആഹ്വാനമാണ് പില്ക്കാലത്തുണ്ടായ ജനകീയമുന്നേറ്റങ്ങൾക്കു പ്രചോദനം നല്കിയതെന്നു പറയാം.
1891-ൽ ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവിനു സമർപ്പിച്ച നിവേദനം (മലയാളി മെമ്മോറിയൽ) 5 രൂപയെങ്കിലും വേതനം പറ്റുന്ന ഒറ്റ അവർണൻപോലും തിരുവിതാംകൂർ സർവീസിൽ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയിരുന്നു. 1905-ൽ പല സർക്കാർ സ്കൂളുകളിലും അവർണർക്ക് പ്രവേശനം അനുവദിച്ചു. ഗവൺമെന്റ് നിർദ്ദേശങ്ങളെ വിഗണിച്ച്, അവർണരുടെ വിദ്യാലയപ്രവേശനം ബലപ്രയോഗത്തിലൂടെ തടയുവാൻ യാഥാസ്ഥിതികരായ സവർണർ മുന്നിട്ടിറങ്ങിയത് നായരീഴവ സംഘർഷത്തിനും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾക്കും ഇടവരുത്തി. 1910-ൽ സർക്കാർ വക പെൺപള്ളിക്കൂടങ്ങൾ ഈഴവർക്കും ക്രിസ്ത്യാനികൾക്കും തുറന്നുകൊടുത്തു. വിദ്യാലയങ്ങളിലും സർക്കാർ സർവീസിലും പ്രവേശനം നേടിയെടുക്കുകയെന്നത് എസ്.എൻ.ഡി.പി.യുടെ പ്രക്ഷോഭപരിപാടികളിൽ പ്രധാനയിനമായി. അവർണരുടെ പരക്കെയുള്ള വിദ്യാലയ പ്രവേശനം സാധിച്ചെടുക്കുവാൻ പിന്നെയും പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. വിദ്യാഭ്യാസപുരോഗതിക്കൊപ്പം വ്യാവസായിക അഭിവൃദ്ധിക്കുവേണ്ട യത്നങ്ങളും നവോത്ഥാന പ്രവർത്തകരുടെ ലക്ഷ്യമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ട പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നല്കിയിരുന്നു.
സംഘടിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അവർണർക്കൊപ്പം സവർണർക്കും ബോധ്യമായതിന്റെ പ്രതിഫലനമെന്നോണം 1907-ൽ നമ്പൂതിരിമാരുടെ 'യോഗക്ഷേമസഭ' രൂപം കൊണ്ടു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലേക്കു നമ്പൂതിരി യുവാക്കളെ ആകർഷിക്കുക, കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുക, കുടുംബഭാഗം അനുവദിക്കുക, സമുദായം പുലർത്തിപ്പോന്ന പഴഞ്ചൻ ആചാരവൈകൃതങ്ങൾക്ക് അറുതിവരുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് യോഗക്ഷേമസഭ പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം തന്നെ 'നായർ സമാജ'വും രൂപംകൊണ്ടു. കുടുംബഭാഗം, വിവാഹം നിയമാനുസൃതമാക്കൽ, പുരുഷന്റെ സ്വത്തിന്മേൽ ഭാര്യയ്ക്ക് അവകാശം ഉറപ്പുവരുത്തൽ, പുരുഷന്റെ തനതു സമ്പാദ്യം ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതായി വ്യവസ്ഥ ചെയ്യൽ തുടങ്ങിയവയാണ് നായർ സമാജം ആവശ്യപ്പെട്ട പരിഷ്ക്കാരങ്ങൾ. നായന്മാർക്ക് സ്വന്തം ദേവാലയങ്ങൾ നിർമ്മിക്കണമെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടിരുന്നു. ദൈവസന്നിധിയിൽ പോലും ഉച്ചനീചത്വങ്ങൾ പാലിക്കപ്പെടുന്നതിനെതിരെ കനത്ത അമർഷം പ്രകടമായി. നായർസമാജം പില്ക്കാലത്ത് നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) ആയിമാറി.
നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ 'ഇസ്ലാം ധർമപരിപാലനസംഘം', 'ജമാഅത് ഉൽ ഇർഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി. മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളിങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാൻ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ളിം എജ്യൂക്കേഷൻ ഇൻസ്പെക്ടർ, ഖുർ ആൻ അധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങൾ സംശോധിച്ചു നിർദ്ദേശിക്കുക, 'അൽ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവർത്തനങ്ങൾ മൌലവി തുടർന്നുപോന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൌലവി ആയിരുന്നു.
ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട്, ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ദലിതരെ സ്വത്വബോധവും ഐക്യവുമുള്ള ഒരു ജനതയാക്കി വളർത്തിയെടുക്കുവാൻ ഉദ്ദേശിച്ചാണ് അവർണ നേതാവായ അയ്യൻകാളി 'സാധുജന പരിപാലന സംഘം' എന്ന സംഘടനയ്ക്ക് ജന്മം നല്കിയത്. തിരുവനന്തപുരം ജില്ലയിൽപെട്ട വെങ്ങാനൂർ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഈ ദലിത സംഘടനയ്ക്ക് ഏറെത്താമസിയാതെ സംസ്ഥാനമെമ്പാടുമായി ആയിരത്തിലേറെ ശാഖകളുണ്ടായി. വസ്തുവകകൾ, കെട്ടിടങ്ങൾ, സ്കൂൾ, ഗ്രന്ഥശാല തുടങ്ങിയവയ്ക്കൊപ്പം ഈ സംഘടനയക്ക് സ്വന്തമായി ഒരു വൃത്താന്തപത്രവും ഉണ്ടായിരുന്നു. സാധുജനപരിപാലിനി എന്ന ഈ പ്രസിദ്ധീകരണമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ദലിത് പത്രം. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ അംഗത്വം നേടാനും അയ്യാൻകാളിക്കു കഴിഞ്ഞു. അടിമത്തത്തിൽനിന്ന് അടിയാളത്തത്തിലേക്ക് പരിവർത്തിതരായ ജനസഹസ്രങ്ങളെ അയിത്തത്തിന്റേയും തത്തുല്യമായ വിലക്കുകളുടേയും മുള്ളുവേലികൾ താണ്ടിച്ച് ക്ഷേത്രപ്രവേശനാനുവാദത്തിന് സമരം ചെയ്യാൻ പോന്ന അവസ്ഥയിലേക്ക് വളർത്തിയെടുക്കുവാൻ അയ്യൻകാളിക്കു കഴിഞ്ഞു.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അനുഷ്ഠാനപരമായ പാരമ്പര്യത്തിന്റെ നിഷേധമായിരുന്നു. അവർണർക്ക് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആരാധനാസൌകര്യമോ പ്രവേശനം പോലുമോ അനുവദിച്ചിരുന്നില്ല. സർക്കാർ വക ക്ഷേത്രങ്ങളിൽ പോലും സവർണർക്കുമാത്രം പ്രവേശനവും ആരാധനാ സ്വാതന്ത്യ്രവും ഉറപ്പുവരുത്തിയിരുന്ന സാമൂഹിക സംവിധാനമാണ് അന്ന് നിലനിന്നിരുന്നത്. ജാതിഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തെ വിഗണിച്ച് ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠാപരമ്പരയും പുതിയ ക്ഷേത്രങ്ങളിൽ ജാതിമതഭേദമെന്യേ സകലർക്കും പ്രവേശനം ഉറപ്പുവരുത്തിയതും സാമൂഹിക പരിവർത്തനത്തിലെ ഒരു സുപ്രധാനഘട്ടമായിരുന്നു. ഒപ്പം ആരാധനാസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ഒരു സമരപരമ്പരയ്ക്ക് ആരംഭമാവുകയും ചെയ്തു. തിരുവിതാംകൂർ ഹൈക്കോടതിയിൽ നിന്ന് ജഡ്ജിയായി വിരമിച്ച സി. രാമൻ തമ്പി 1917-ൽ കൊല്ലത്തു ചേർന്ന ഒരു പൊതുയോഗത്തിൽ വച്ച് അവർണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് അവർണർക്ക് ക്ഷേത്ര പ്രവേശന സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ട് സി.വി.കുഞ്ഞുരാമൻ ദേശാഭിമാനിയിൽ ലേഖനമെഴുതി. പ്രമുഖ സാമൂഹിക പരിഷ്കർത്താവും തിരുവിതാംകൂറിലെ പ്രജാസഭയിൽ അംഗവുമായിരുന്ന ടി.കെ. മാധവൻ തുറന്ന പ്രക്ഷോഭത്തിലൂടെ ജനശ്രദ്ധ ആകർഷിച്ചതോടെ ക്ഷേത്ര പ്രവേശന സമരത്തിന് പുതിയ മാനം കൈവന്നു. എസ്.എൻ.ഡി.പി. യോഗം നിരന്തരം പ്രമേയങ്ങൾ പാസ്സാക്കിയും നാടൊട്ടുക്ക് പ്രചരണയോഗങ്ങൾ സംഘടിപ്പിച്ചും പ്രക്ഷോഭങ്ങൾക്ക് ആക്കംകൂട്ടി. കേരളഹിന്ദുസഭ, നായർ സർവീസ് സൊസൈറ്റി, യോഗക്ഷേമസഭ, ക്ഷത്രിയമഹാസഭ തുടങ്ങിയ സംഘടനകളും പരിഷ്കൃതാശയരായ സവർണനേതാക്കളും ശക്തമായ പിന്തുണ നല്കി. സവർണർക്കൊപ്പം അവർണർക്കും സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാനും ആരാധന നടത്തുവാനും അവകാശം ഉറപ്പുവരുത്തിക്കൊണ്ട് 1936 ന. 12-ന് അന്നത്തെ തിരുവിതാംകൂർ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ വിളംബരം പുറപ്പെടുവിച്ചു. ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരു വ്യക്തിക്കും ഗവൺമെന്റുടമയിലോ രാജകൊട്ടാരംവകയോ ആയ ഏതു ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ വിളംബരത്തീയതി മുതൽ യാതൊരു നിരോധനവും പാടില്ലെന്നായിരുന്നു രാജകല്പന. യാഥാസ്ഥിതികരുടെ കഠിനമായ എതിർപ്പിനെ അവഗണിച്ചു കൈക്കൊണ്ട സുധീരമായ ഒരു സാമൂഹികപരിഷ്കരണത്തിന്റെ കർത്താവായി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയെ ചരിത്രം ആദരിക്കുന്നു.
കേരളത്തിലെ ജനതയെ ജാത്യാതീതരും മതാതീതരുമായി മാറ്റിയെടുക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് 19-ാം ശ.-ത്തിൽ ശ്രീനാരായണഗുരു തുടങ്ങിയുള്ള നവോത്ഥാന പ്രവർത്തകർ നടത്തിയത്.
തിരുവിതാംകൂർ ഭരണാധികാരികൾ പ്രത്യേക വിഭാഗങ്ങൾക്കുമാത്രം പ്രോത്സാഹനം നല്കാതെ പൊതുവിൽ ജനക്ഷേമകരമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിപ്പോന്നു. ബ്രിട്ടിഷ് റസിഡന്റുമാരുടെ കൈകടത്തൽമൂലം രാജാക്കന്മാർക്ക് ഹിതാനുസരണം ക്ഷേമനടപടികൾ കൈക്കൊള്ളാനാകാതെ വന്ന ഭരണകാലങ്ങളും ഉണ്ടായിരുന്നു.
1911-ൽ ദിവാനെ വ്യക്തിപരമായി വിമർശിച്ചതിന് സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ശാഖ തിരുവനന്തപുരത്ത് സ്ഥാപിതമായി. 1922-ൽ സ്കൂളുകളിലും കോളജിലും ഫീസ് വർധനവിനെതിരെ സമരം ചെയ്യാൻ വിദ്യാർഥികൾക്ക് കോൺഗ്രസ് നേതൃത്വം നല്കി. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തിരുവനന്തപുരം കേന്ദ്രമായി സ്ഥാപിക്കപ്പെട്ടു. ഉത്തരവാദ ഭരണത്തിനുവേണ്ടി കോൺഗ്രസ് പ്രക്ഷോഭം നടത്തി. പ്രക്ഷോഭം അടിച്ചമർത്താൻ അന്നു ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ എല്ലാ മാർഗങ്ങളും അവലംബിച്ചു. 1947 ജൂൺ മാസത്തിൽ ദിവാൻ സ്വതന്ത്ര തിരുവിതാംകൂർ വാദം ഉന്നയിച്ചതും തുടർന്ന് പേട്ട മൈതാനത്തു വച്ചു നടന്ന പൊലീസ് വെടിവയ്പും സ്ഥിതിഗതികൾ ഏറെ വഷളാക്കി. ജൂല. 25-ാം തീയതി സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ വച്ച് ദിവാനുനേരെ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിനു ഗുരുതരമായ മുറിവേറ്റു. 1947 സെപ്റ്റംബറിൽ ഉത്തരവാദഭരണം പ്രഖ്യാപിക്കപ്പെടുകയും 1948 മാർച്ചുമാസത്തിൽ പട്ടംതാണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാവുകയും ചെയ്തു.
തിരുവിതാംകൂറിന്റേയും തിരു-കൊച്ചിയുടേയും കേരളത്തിന്റേയും തലസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിന്റെ വളർച്ച ദ്രുതഗതിയിലുള്ളതായിരുന്നു. ഏതാനും സ്ഥാപനങ്ങളുടെ വളർച്ച പ്രത്യേക പരാമർശം അർഹിക്കുന്നു.
പട്ടാളം
വേലുത്തമ്പിയുടെ സമരത്തിനുശേഷം തിരുവിതാംകൂർ പട്ടാളം പിരിച്ചുവിടപ്പെട്ടുവെങ്കിലും 700 പേരുള്ള ഒരു ചെറിയ യൂണിറ്റ് തിരുവനന്തപുരത്ത് നിലനിറുത്തി. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം അതിനെ 2000 ഭടന്മാരുള്ള യൂണിറ്റാക്കി ഉയർത്തി. ബ്രിട്ടിഷ് ഓഫീസർമാർ തന്നെയായിരുന്നു കമാൻഡർമാർ. രണ്ട് ബറ്റാലിയനുകളും ഒരു ആർട്ടിലറി യൂണിറ്റും അതിലുണ്ടായിരുന്നു. 1830-ൽ അതിന് നായർ ബ്രിഗേഡ് എന്നു പേരിട്ടു. 1834-35-ൽ നായർ ബ്രിഗേഡിനെ പുനഃസംഘടിപ്പിച്ച് തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപവത്കരിച്ചു. അതിൽ മഹാരാജാവിന്റെ ബോഡിഗാർഡ്, ആർട്ടിലറി, മൂന്ന് നായർ ഇൻഫൻട്രികൾ, ബാൻഡ് വിഭാഗം, ആർമി മെഡിക്കൽ സർവീസ്, മിലിട്ടറി ക്ളാർക്കുമാർ എന്നിവർ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുനിന്നു വികസിപ്പിച്ച നായർ ബ്രിഗേഡിനെ പാളയം മൈതാനത്തേക്കു മാറ്റി. ബോഡിഗാർഡ്, മിലിട്ടറി ആശുപത്രി എന്നിവ ഒഴികെ ബാക്കി വിഭാഗങ്ങൾ പാങ്ങോട്ടേക്കു മാറ്റിയത് 20-ാം ശ.-ത്തിന്റെ തുടക്കത്തിലാണ്. 1949-ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടുകൂടി തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് ഇന്ത്യൻ ആർമിയുടെ ഭാഗമായി. 1956-ൽ രാജപ്രമുഖൻ സ്ഥാനം നിറുത്തലാക്കിയതു മുതൽ ബോഡിഗാർഡ് വിഭാഗം നിറുത്തലാക്കപ്പെട്ടു.
നിയമസഭ
മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യത്തെ നിയമസഭ ഉണ്ടാകുന്നത് തിരുവിതാംകൂറിലാണ്; 1888-ൽ. അഞ്ച് ഉദ്യോഗസ്ഥന്മാരും മൂന്ന് അനുദ്യോഗസ്ഥന്മാരുമുണ്ടായിരുന്ന എട്ടംഗ സഭയുടെ അധ്യക്ഷൻ ദിവാനായിരുന്നു. 'തിരുവിതാംകൂർ ലജിസ്ളേറ്റീവ് കൌൺസിൽ' എന്ന ആ സ്ഥാപനം 1904-ലും 14-ലും വികസിപ്പിച്ചുവെങ്കിലും അതൊരു ചർച്ചാവേദി മാത്രമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരാരും അനുദ്യോഗസ്ഥാംഗങ്ങളിലുണ്ടായിരുന്നില്ല. മഹാരാജാവിന്റെ ജന്മനാളിന് എല്ലാവർക്കും തിരുവനന്തപുരത്തു വരാനും ആവശ്യങ്ങളും പരാതികളും ബോധിപ്പിക്കാനും മാത്രമുള്ള ഒരു ഉപാധി മാത്രമായിരുന്നു അത്. തിരുവനന്തപുരത്ത് വിക്റ്റോറിയാ ജൂബിലി ടൗൺ ഹാളിൽ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. മഹാരാജാവിന്റെ ഭരണഘടനാ ഉപദേഷ്ടാവായ സർ സി.പി.രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം കൊ.വ.1108-ലെ രണ്ടാം റഗുലേഷൻ നിലവിൽ വരികയും അതിൻപ്രകാരം ഒരു ദ്വിമണ്ഡലസഭ സ്ഥാപിതമാവുകയും ചെയ്തു; ശ്രീചിത്രാ സ്റ്റേറ്റ് കൌൺസിലും ശ്രീമൂലം പ്രജാസഭയും. ഉപദേശകസമിതി മാത്രമായിരുന്ന രണ്ട് സമിതികളും അതോടെ ഭരണഘടനാപരമായ സമിതികളായി. 37 പേരുള്ള കൗൺസിലിൽ 22 പേരും 72 അംഗങ്ങളുള്ള അസംബ്ളിയിൽ 48 പേരും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദിവാനായിരുന്നു ഇരുസഭകളുടേയും പ്രസിഡന്റ്. ഡെപ്യൂട്ടി പ്രസിഡന്റിനെ അതതു സഭകൾക്ക് തെരഞ്ഞെടുക്കാം. രണ്ട് സഭകളുടേയും ആദ്യ യോഗം വി.ജെ.റ്റി. ഹാളിൽ 1933 ജൂല.യിൽ കൂടി. 1939-ൽ ഹജൂർ കച്ചേരിക്കനുബന്ധമായി സ്ഥാപിച്ച നിയമസഭാ മന്ദിരത്തിലാണ് പിന്നീടു യോഗം ചേർന്നത്. 1946 ആഗ.-ലാണ് ഇരു സഭകളുടേയും അവസാന യോഗം നടന്നത്. 1949-ൽ തിരു-കൊച്ചി സംയോജനത്തെത്തുടർന്ന് രണ്ട് രാജ്യങ്ങളിലേയും നിലവിലുണ്ടായിരുന്ന അസംബ്ളികൾ സംയോജിച്ച് തിരു-കൊച്ചി ലജിസ്ളേറ്റീവ് അസംബ്ളി നിലവിൽ വന്നു. തിരു-കൊച്ചി അസംബ്ളിയും 1957-ൽ നിലവിൽ വന്ന കേരളാ അസംബ്ളിയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനനുബന്ധമായുള്ള നിയമസഭാമന്ദിരത്തിലാണ് സമ്മേളിച്ചത്.1999-ലാണ് കേരള നിയമസഭ തിരുവനന്തപുരത്ത് പാളയത്തുള്ള മന്ദിരത്തിലേക്കുമാറ്റിയത്.
ഭരണകേന്ദ്രം
വികേന്ദ്രീകൃതമായിരുന്ന ഭരണാധികാരങ്ങൾ ദിവാനിൽകേന്ദ്രീകരിച്ചത് മൺറോയുടെ കാലത്തായിരുന്നു.ഹജൂർകച്ചേരി എന്ന സ്ഥാപനംനിലവിൽ
വന്നത് അതുമുതലാണ്.തിരുവിതാംകൂറിലെ മൂന്ന് വലിയ സർവാധികാര്യക്കാരും ഒന്നിച്ചിരുന്ന് ദിവാനെ സഹായിക്കുക എന്ന സംവിധാനമായിരുന്നു
അത്.1830 മുതലാണ് അത് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു പ്രവർത്തിച്ചുതുടങ്ങിയത്.എല്ലാവകുപ്പുകളുടെയും തലവൻമാർ ഹജൂർ കച്ചേരിയിലാണ്
പ്രവർത്തിച്ചിരുന്നത്.വകുപ്പുകൾ വർദ്ധിച്ചു വന്നപ്പോൾ കോട്ടയ്ക്കകത്തെ കെട്ടിടങ്ങളിൽ സ്ഥലം തികയാതെ വന്നതുമൂലം ഇപ്പോഴത്തെ സെക്രട്ടറിയേ
റ്റിന്റെ പ്രധാന കെട്ടിടത്തിന്റെ മുൻഭാഗം 1868-ൽ പൂർത്തിയാക്കി കച്ചേരി അങ്ങോട്ടുമാറ്റി.റാണിപാർവ്വതിഭായുടെ കാലത്ത് 1817-ൽ സ്ഥാപിച്ച പുത്തൻചന്ത നിലവിലിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം സ്ഥാപിച്ചത്.1839-ൽ അതിന്റെ വ.കിഴക്കായി നിയമസഭാമന്ദിരം പണികഴിപ്പിച്ചു.1950-ൽ അതുപോലൊരു കൂട്ടിച്ചേർക്കൽ തെ.കിഴക്കു ഭാഗത്തും ഉണ്ടായി.പണ്ട് ക്ളാർക്ക്,സൂപ്രണ്ട്,സെക്രട്ടറി.ഡപ്യൂട്ടി സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,അഡീഷണൽ സെക്രട്ടറി,സ്പെഷ്യൽ സെക്രട്ടറി തുടങ്ങിയ തസ്തികകളും ഉണ്ടായി.അതിനോടൊപ്പം കെട്ടിടങ്ങളു
ടെ എണ്ണവും പെരുകി.
അതിരുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക സൈറ്റ്
വർഗ്ഗം:കേരളത്തിലെ ജില്ലകൾ
വർഗ്ഗം:തിരുവനന്തപുരം ജില്ല |
മേയ് 16 | https://ml.wikipedia.org/wiki/മേയ്_16 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 16 വർഷത്തിലെ 136 (അധിവർഷത്തിൽ 137)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
1532 - സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു
1605 - പോൾ അഞ്ചാമൻ മാർപ്പാപ്പയായി ചുമതലയേൽക്കുന്നു
1996 - ബി ജെ പി വാജ്‌പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി
2009 - പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.
ജനനം
മരണം
മറ്റു പ്രത്യേകതകൾ
മലേഷ്യ - അദ്ധ്യാപകദിനം
വർഗ്ഗം:മേയ് 16 |
മേയ് 10 | https://ml.wikipedia.org/wiki/മേയ്_10 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 75 (അധിവർഷത്തിൽ 76)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1774 - ലൂയി പതിനാറാമൻ ഫ്രാൻസിന്റെ രാജാവായി.
1857 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ ശിപായിമാരുടെ ലഹള എന്ന നിലയിൽ ഇന്ത്യൻ ലഹള ആരംഭിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ജർമനി ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആക്രമിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1940 - രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടൺ ഐസ്‌ലാന്റ് ആക്രമിച്ചു.
ജനനം
1927 - മലയാളത്തിലെ ആധുനികകവിയും കുട്ടിക്കവിയുമായ കുഞ്ഞുണ്ണിമാഷ്.
മരണം
മറ്റു പ്രത്യേകതകൾ
വർഗ്ഗം:മേയ് 10 |
മേയ് 1 | https://ml.wikipedia.org/wiki/മേയ്_1 | ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
1834 - ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.
ജനനം
മരണം
മറ്റു പ്രത്യേകതകൾ
മേയ് ദിനം
വർഗ്ഗം:മേയ് 1 |
മെനുറ്റ് ഒ.എസ്. | https://ml.wikipedia.org/wiki/മെനുറ്റ്_ഒ.എസ്. | മെനുറ്റ് ഓ.എസ് ഒരു മോണോലിത്തിക്ക് പ്രീഎംറ്റീവ്(preemptive), റിയൽ ടൈം കേർണൽ ഉള്ളതും, എഫ്എഎസ്എം(FASM (ഫ്ലാറ്റ് അസംബ്ലർ)) എന്ന അസംബ്ലളറിലും, അസംബ്ളി ഭാഷയിയുലുമായി എഴുതിയ ഒരു 64 ബിറ്റിലും 32 ബിറ്റ് x86 ആർക്കിടെചക്റിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. സൗജന്യമായി ഡൌൺലോഡ് ചെയ്യാമെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ പെടുമോ എന്നു നിർണ്ണയിക്കാൻ വണ്ണം വിശദമല്ല ലൈസൻസ്. പ്രധാനമായും ഒരു ഹോബി സോഫ്റ്റ്‌വെയർ ആണ് ഇത്. സോഴ്സ് കോഡും ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, ഇത് ഒരു 1.44 എംബി ഫ്ലോപ്പി ഡിസ്കിൽ ഒതുങ്ങുന്നതാണ് എന്നതത്രേ. ഒരു ഇന്റൽ പെന്ററിയം എംഎംഎക്സ് (Intel Pentium MMX) 200 മെഗാഹെഡ്സ് സ്പീഡുള്ള കമ്പ്യൂട്ടറിൽ ഒരാൾ "5 സെക്കൻഡ്" കൊണ്ട് ബൂട്ട് ചെയ്തതായി റിപ്പോർട്ട് ചെയ്തു.damnsmalllinux.org - Really interesting OS, 2004-12-27
ചരിത്രം
32 ബിറ്റ്
മെനുറ്റ് ഓ.എസ് യഥാർത്ഥത്തിൽ 32-ബിറ്റ് x86 ആർക്കിടെക്ചറുകൾക്ക് വേണ്ടി എഴുതിയതാണ്, കൂടാതെ ജിപിഎൽ-2.0-ഒൺലി ലൈസൻസിന് കീഴിലാണ് പുറത്തിറക്കിയത്, അതിനാൽ അതിന്റെ പല ആപ്ലിക്കേഷനുകളും ജിപിഎല്ലിന് കീഴിൽ വിതരണം ചെയ്യപ്പെടുന്നു. MenuetOS: In Assembler geschriebenes Betriebssystem, golem.de, 2009-08-10
64 ബിറ്റ്
64-ബിറ്റ് മെനുറ്റ് ഓ.എസ്, പലപ്പോഴും മെനുവറ്റ് 64 എന്ന് വിളിക്കപ്പെടുന്നു, 64-ബിറ്റ് അസംബ്ലി ഭാഷാ പ്രോഗ്രാമിംഗ് പഠിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി തുടരുന്നു. 64-ബിറ്റ് മെനുവറ്റ് വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ ഉപയോഗത്തിന് മാത്രം പണം ഈടാക്കാതെ വിതരണം ചെയ്യുന്നു, എന്നാൽ സോഴ്സ് കോഡ്(without the source code) ലഭ്യമല്ല, ഡിസ്സംബ്ലിംഗ് നിരോധിക്കുന്ന ഒരു ക്ലോസ് ലൈസൻസിൽ ഉൾപ്പെടുന്നു.
2010 ഫെബ്രുവരി 24-ന് മൾട്ടി-കോർ പിന്തുണ ചേർത്തു.
ഫീച്ചറുകൾ
മെനുറ്റ് ഓ.എസ് വികസനം വേഗതയേറിയതും ലളിതവും കാര്യക്ഷമവുമായ നടപ്പാക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മെനുറ്റ് ഓ.എസിന് നെറ്റ്‌വർക്കിംഗ് കഴിവുകളുള്ള ടിസിപി/ഐപി സ്റ്റാക്കും ഉണ്ട്. മിക്ക നെറ്റ്‌വർക്കിംഗ് കോഡുകളും മൈക്ക് ഹിബറ്റ് എഴുതിയതാണ്.
പുറം വായന
മെനുറ്റ് ഓ.എസിന്റെ വെബ്സൈറ്റ്
അവലംബം
വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ |
മൈക്രോസോഫ്റ്റ് വിൻഡോസ് | https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്_വിൻഡോസ് | മൈക്രോസോഫ്റ്റ് വിൻഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബർ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിൻഡോസിന്റെ ആദ്യ പതിപ്പായ വിൻഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക് യൂസർ ഇന്റർഫേസ് (സചിത്രസമ്പർക്കമുഖം) കൊടുത്തു എന്നതായിരുന്നു ആദ്യ വിൻഡോസ് പതിപ്പിന്റെ പ്രത്യേകത. ഈ സമ്പർക്കമുഖത്തിൽ കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളിൽ അമർത്തി പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിൻഡോസ് പതിപ്പുകൾ. ആപ്പിൾ കമ്പനിയുടെ മാക്കിൻറ്റോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക് യൂസർ ഇന്റർഫേസ് ആദ്യമായി അവതരിപ്പിച്ചത്.
ലിസ, മക്കിന്റോഷ് (ഒടുവിൽ 1993-ൽ മൈക്രോസോഫ്റ്റിന് അനുകൂലമായി കോടതിയിൽ ഒത്തുതീർപ്പിലെത്തി) തുടങ്ങിയ ഉൽപ്പന്നങ്ങളിൽ നടപ്പിലാക്കിയ ജിയുഐ(GUI) വികസനത്തിലെ തങ്ങളുടെ നവീകരണത്തിന് മേലുള്ള അന്യായമായ കടന്നുകയറ്റമായാണ് ആപ്പിൾ വിൻഡോസിനെ കാണുന്നത്. കമ്പ്യൂട്ടറുകളിൽ, വിൻഡോസ് ഇപ്പോഴും എല്ലാ രാജ്യങ്ങളിലും ഏറ്റവും ജനപ്രിയമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.എന്നിരുന്നാലും, 2014-ൽ, ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിലെ വൻ വളർച്ച കാരണം, മൊത്തത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയുടെ ഭൂരിഭാഗവും നഷ്ടമായതായി മൈക്രോസോഫ്റ്റ് സമ്മതിച്ചു. 2014-ൽ, വിറ്റഴിക്കപ്പെട്ട വിൻഡോസ് ഉപകരണങ്ങളുടെ എണ്ണം ആൻഡ്രോയിഡ് ഉപകരണങ്ങളെ അപേക്ഷിച്ച് 25% ൽ താഴെയായിരുന്നു. സ്റ്റാറ്റ് കൗണ്ടർ പറയുന്നതനുസരിച്ച്, ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കായി 2022 ഏപ്രിൽ വരെ വിൻഡോസിന് ഏകദേശം 75% വിപണി വിഹിതമുണ്ട്.
2021 ഒക്ടോബറിലെ കണക്കനുസരിച്ച്, പിസികൾക്കും ടാബ്‌ലെറ്റുകൾക്കുമുള്ള വിൻഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് വിൻഡോസ് 11, പതിപ്പ് 21H2 ആണ്. എംബെഡഡ് ഉപകരണങ്ങളുടെയും ഏറ്റവും പുതിയ പതിപ്പ് വിൻഡോസ് 11, പതിപ്പ് 21H2 ആണ്.സെർവർ കമ്പ്യൂട്ടറുകളുടെ ഏറ്റവും പുതിയ പതിപ്പ് വിൻഡോസ് സെർവർ 2022, പതിപ്പ് 21H2 ആണ്. വിൻഡോസിന്റെ ഒരു പ്രത്യേക പതിപ്പ് എക്സ്ബോക്സ് വൺ, എക്സ്ബോക്സ് സീരീസ് എക്സ്/എസ് വീഡിയോ ഗെയിം കൺസോളുകളിലും പ്രവർത്തിക്കുന്നു.
ജെനോളജി
മാർക്കറ്റിംഗ് റോൾ വഴി
വിൻഡോസിന്റെ ഡെവലപ്പറായ മൈക്രോസോഫ്റ്റ് നിരവധി വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവയിൽ ഓരോന്നും കമ്പ്യൂട്ടിംഗ് വ്യവസായത്തിന്റെ ഒരു പ്രത്യേക മേഖലയെ ലക്ഷ്യമിടുന്ന വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു കുടുംബത്തെ സൂചിപ്പിക്കുന്നു. 2014 വരെ, ഇനിപ്പറയുന്ന വിൻഡോസ് കുടുംബങ്ങൾ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു:
വിൻഡോസ് എൻടി: സെർവർ കമ്പ്യൂട്ടറുകൾക്കും വർക്ക്‌സ്റ്റേഷനുകൾക്കുമുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് എൻടി 3.1 ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു കുടുംബമായി ആരംഭിച്ചു. ഇത് ഇപ്പോൾ മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അടങ്ങിയ ഉപകുടുംബങ്ങൾ ഉൾക്കൊള്ളുന്നു, അവ ഏതാണ്ട് ഒരേ സമയം റിലീസ് ചെയ്യുകയും ഒരേ കേർണൽ പങ്കിടുകയും ചെയ്യുന്നു:
വിൻഡോസ്: മുഖ്യധാരാ പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. ഏറ്റവും പുതിയ പതിപ്പ് വിൻഡോസ് 11 ആണ്. ഈ കുടുംബത്തിന്റെ പ്രധാന എതിരാളി പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ആപ്പിളിന്റെ മാക്ഒഎസും(macOS) ടാബ്‌ലെറ്റുകൾക്കുള്ള ഐപാഡ്ഒഎസും(iPadOS) ആൻഡ്രോയിഡും ആണ് (c.f. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉപയോഗ വിഹിതം § വിഭാഗം അനുസരിച്ചുള്ള മാർക്കറ്റ് ഷെയർ).
പ്രധാനപ്പെട്ട വിൻഡോസ് പതിപ്പുകൾ
വിൻഡോസ് 1.0
വിൻഡോസ് 3.1
വിൻഡോസ് 95
വിൻഡോസ് 98
വിൻഡോസ് മി
വിൻഡോസ് എൻ ടി സെർവർ
വിൻഡോസ് 2000
വിൻഡോസ് എക്സ് പി
വിൻഡോസ് 2003 സെർവർ
വിൻഡോസ് വിസ്റ്റ
വിൻഡോസ് 2008 സെർവർ
വിൻഡോസ് 7
വിൻഡോസ് 8
വിൻഡോസ് 10
പതിപ്പുകളും പുറത്തിറങ്ങിയ വർഷവും
Product name Latest version General availability date Codename Support until Latest version of Mainstream Extended IE DirectX Edge 1.01 November 20, 1985 Interface Manager December 31, 2001 rowspan="4" rowspan="11" rowspan="32" 2.03 December 9, 1987 December 31, 2001 2.11 May 27, 1988 December 31, 2001 3.0 May 22, 1990 December 31, 2001 3.1 April 6, 1992 Janus December 31, 2001 5 3.1 October 1992 Sparta, Winball December 31, 2001 NT 3.1.528 July 27, 1993 December 31, 2001 3.11 August 11, 1993 Sparta, Winball December 31, 2001 3.2 November 22, 1993 December 31, 2001 NT 3.5.807 September 21, 1994 Daytona December 31, 2001 NT 3.51.1057 May 30, 1995 December 31, 2001 4.0.950 August 24, 1995 Chicago, 4.0 December 31, 2000 December 31, 2001 5.5 6.1 NT 4.0.1381 July 31, 1996 Cairo June 30, 2002 June 30, 2004 6 4.10.1998 June 25, 1998 Memphis, 97, 4.1 June 30, 2002 July 11, 2006 6.1 4.10.2222 May 5, 1999 June 30, 2002 July 11, 2006 NT 5.0.2195 February 17, 2000 June 30, 2005 July 13, 2010 4.90.3000 September 14, 2000 Millennium, 4.9 December 31, 2003 July 11, 2006 9.0c NT 5.1.2600 October 25, 2001 Whistler April 14, 2009 April 8, 2014 8 NT 5.2.3790 March 28, 2003 April 14, 2009 April 8, 2014 6 NT 5.2.3790 April 24, 2003 July 13, 2010 July 14, 2015 8 NT 5.2.3790 April 25, 2005 April 14, 2009 April 8, 2014 NT 5.1.2600 July 8, 2006 Eiger, Mönch April 14, 2009 April 8, 2014 NT 6.0.6003 January 30, 2007 Longhorn April 10, 2012 April 11, 2017 9 11 NT 5.2.4500 November 4, 2007 Quattro January 8, 2013 8 9.0c NT 6.0.6003 February 27, 2008 Longhorn Server January 13, 2015 January 14, 2020 9 11 NT 6.1.7601 October 22, 2009 Blackcomb, Vienna January 13, 2015 January 14, 2020 11 NT 6.1.7601 October 22, 2009 January 13, 2015 January 14, 2020 NT 6.1.8400 April 6, 2011 Vail April 12, 2016 9 NT 6.2.9200 September 4, 2012 October 9, 2018 October 10, 2023 11 11.1 NT 6.2.9200 October 26, 2012 January 12, 2016 10 NT 6.3.9600 October 17, 2013 Blue January 9, 2018 January 10, 2023 11 11.2 NT 6.3.9600 October 18, 2013 Server Blue October 9, 2018 October 10, 2023 NT 10.0.18362 July 29, 2015 Various 18 months from latest release 12 44 NT 10.0.14393 October 12, 2016 January 11, 2022 January 12, 2027 rowspan="2" NT 10.0.17763 October 2, 2018 January 9, 2024 January 9, 2029
ഇതും കാണുക
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക
മൈക്രോസോഫ്റ്റ് ഓഫീസ്
കൂടുതൽ വിവരങ്ങൾക്ക്
വെബ് സൈറ്റ്
മൈക്രോസോഫ്റ്റ് വിൻഡോസ് ചരിത്രം
Microsoft Developer Network for Microsoft Windows programming
അവലംബം
വർഗ്ഗം:ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ
വർഗ്ഗം:മൈക്രോസോഫ്റ്റ് വിൻഡോസ് |
ചലച്ചിത്രം | https://ml.wikipedia.org/wiki/ചലച്ചിത്രം | right|thumb| 16 mm സ്പ്രിങ് ബോളെക്സ് H16 റിഫ്ളെക്സ് ക്യാമറ
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യ കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.
ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.കണ്ണിന്റെ സവിശേഷതയായ പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരു വസ്തുവിന്റെ പ്രതിബിംബം പതിനാറിൽ ഒരു സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്നു. ആയതിനാൽ നിശ്ചല ദൃശ്യങ്ങൾ ഈ സമയത്തിൽ കൂടുതൽ വേഗത്തിൽ ചലിപ്പിച്ചാൽ ആ വസ്തു ചലിക്കുന്നതായി തോന്നുന്നു.
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.
ചരിത്രം
thumb|ചാർളി ചാപ്ലിന്റെ നിശ്ശബ്ദ ചലച്ചിത്രമായ, ദ ബോണ്ട്-ൽ നിന്നുള്ള ഒരു ദൃശ്യം (1918)
ചലച്ചിത്രങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലവിൽ ഉണ്ടായിരുന്ന നാടകങ്ങൾക്കും നൃത്ത രൂപങ്ങൾക്കും ചലച്ചിത്രങ്ങൾക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിർമ്മാണം, സംവിധാനം, അഭിനേതാക്കൾ , കാണികൾ തുടങ്ങിയവ നിലവിൽ ഉണ്ടായിരുന്നു.
പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ (Alhazen) തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് (Book of Optics, 1021) എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെക്കുകയും, David H. Kelley, Exploring Ancient Skies: An Encyclopedic Survey of Archaeoastronomy:Bradley Steffens (2006), Ibn al-Haytham: First Scientist, Chapter Five , Morgan Reynolds Publishing, ISBN 1-59935-024-6 പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല.
1860-കളിൽ സോട്രോപ് (zoetrope), മൂട്ടോസ്കോപ് (mutoscope), പ്രാക്സിനോസ്കോപ് (praxinoscope) എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങൾ നിർമ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങൾ സാധാരണ ഒപ്റ്റിക്കൽ ഉപകരണങ്ങൾ (ഉദാ: മാജിക് ലാന്റേർൺ) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയിൽ മാറ്റി മാറ്റി പ്രദർശിപ്പിച്ച് ചലിക്കുന്നവയായി തോന്നൽ ഉളവാക്കുന്നതായിരുന്നു. സ്വാഭാവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ചിത്രങ്ങൾ വളരെ കരുതലോടെ നിർമ്മിക്കണമായിരുന്നു. ഇത് പിന്നീട് അനിമേഷൻ ചിത്ര നിർമ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.
നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ൽ അമേരിക്കൻ ഐക്യനാടുകളിലെ എഡ്വാർഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകൾ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടർചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാൺത്തിന് ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങൾ കടലാസിൽ പകർത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേർത്ത് വെച്ചാൺ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതൽ 10 ചിത്രങ്ങൾ വരെ ഒരു നിമിഷത്തിൽ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവർത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയുണ്ടായി.
1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി. ഇത് പ്രൊജക്ടറിന്റെ കണ്ടുപിടിത്തത്തിലേക്കും നയിച്ചു. പ്രോസസ്സ് ചെയ്ത ഫിലിമിനെ ലെൻസിന്റെയും ഒരു പ്രകാശ സ്രോതസ്സിന്റെയും സഹായത്തോടെ ഒരു വലിയ പ്രതലത്തിൽ പ്രതിഫലിപ്പിക്കുകയാൺ പ്രൊജക്ടറുകൾ ചെയ്യുന്നത്. ഇത് കാരണം ഒരുപാട് പേർക്ക് ഒരുമിച്ചിരുന്നു സിനിമ കാണാൻ സാധിച്ചു. ഇത്തരം റീലുകൾ ചലച്ചിത്രങ്ങൾ (മോഷൻ പിക്ചേർസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരു നിശ്ചല ക്യാമറ ഉപയോഗിച്ചു ചിത്രസംയോജനമോ അതുപോലെ മറ്റ് സിനിമ സങ്കേതങ്ങളോ ഉപയോഗിക്കാതെ നിർമ്മിച്ചവ ആയിരുന്നു.thumb|ലൂമിയെ സഹോദരന്മാർleft|thumb|ദ ഗ്രേറ്റ് ട്രെയിൻ റോബറിയുടെ പോസ്റ്റർ യു.എസിലെ എഡ്വിൻ എസ്. പോർട്ടർ ദ ഗ്രേറ്റ് ട്രെയിൻ റോബറി (1903) സംവിധാനം ചെയ്തതോടെ ചലച്ചിത്രകലയുടെ മുന്നോട്ടുള്ള സഞ്ചാരം തുടങ്ങി.
നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയിൽ നിർമ്മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ ഡി.ഡബ്ല്യു.ഗ്രിഫിത്ത് ദ ബർത്ത് ഒഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയിൽ വിപ്ലവം വരുത്തി. ക്ലോസ്-അപ്, ഫ്‌ളാഷ്ബാക്ക്, ഫെയ്ഡ്-ഔട്ട്, ഫെയ്ഡ്-ഇൻ തുടങ്ങിയ സങ്കേതങ്ങൾ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിർമാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിർമ്മാണ സ്ഥാപനങ്ങൾ. ഡാനിഷ്, ഇറ്റാലിയൻ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാൽ ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ ചലച്ചിത്ര വ്യവസായത്തെ തകർക്കുകയും അമേരിക്കൻ ചലച്ചിത്രകാരന്മാർ മേൽക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, സെസിൽ ബി. ഡിമില്ലെ, ചാർളി ചാപ്ലിൻ എന്നിവരായിരുന്നു മുൻ നിരയിൽ. കാലിഫോർണിയ കേന്ദ്രമാക്കി അമേരിക്കൻ ചലച്ചിത്ര വ്യവസായവും ശക്തമായി. 1920-കളിൽ അമേരിക്കക്കൊപ്പം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജർമൻ എക്‌സ്പ്രഷനിസവും സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു.കാൾ തിയഡോർ ഡ്രെയർ, സെർജി ഐസൻസ്റ്റീൻ, ആബെൽ ഗാൻസ്, ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ഫ്രിറ്റ്‌സ് ലാങ്, എഫ്.ഡബ്ല്യു. മൂർണോ, ജി.ഡബ്ല്യു. പാബ്സ്റ്റ്, പുഡോഫ്കിൻ, സിഗാ വെർട്ടോവ്, ലൂയി ബുനുവേൽ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.
thumb|സെർജി ഐസൻസ്റ്റീൻ|കണ്ണി=Special:FilePath/Sergei_Eisenstein_01.jpg 1920-കളോടെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കൻ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ൽ ശബ്ദം ചലച്ചിത്രത്തിൽ പ്രയോഗിക്കപ്പെട്ടു. ഡോൺ ഹുവാൻ (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉൾക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗർ (1927) ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചർ ഫിലിം. ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച ആദ്യകാല സംവിധായകരിൽ ഷോൺ റെന്വാ, ഷാൻ വിഗോ (ഫ്രാൻസ്), ഹിച്ച്‌കോക്ക് (ബ്രിട്ടൻ), ഫ്രിറ്റ്‌സ് ലാങ് (ജർമ്മനി), കെൻജി മിസോഗുച്ചി, യാസുജിറോ ഒസു (ജപ്പാൻ), ജോൺ ഫോർഡ്, ഹൊവാർഡ് ഹോക്ക്‌സ്, ഫ്രാങ്ക് കാപ്ര (യു.എസ്.എ.) തുടങ്ങിയവർ ഉൾപ്പെടുന്നു. ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി. മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു. വാൾട്ട് ഡിസ്‌നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാർട്ടൂൺ ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷൻ ചിത്രമായ സ്‌നോവൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്‌സും (1937) പുറത്തു വന്നു. വർണചിത്രങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളർ ഫീച്ചർ ചിത്രം- ബെക്കി ഷാർപ്-പുറത്തുവന്നത് 1935-ൽ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വർണചിത്രങ്ങൾ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി. റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു. അമ്പതുകളിൽ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകൾക്കു ശ്രമിച്ചു.1952-ൽ ത്രീഡി (3D)യും സിനിമാ സ്‌കോപ്പും രംഗത്തെത്തി. ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ദ റോബ് (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകർ ലോകത്തെങ്ങും ഉയർന്നുവന്നു. ഇറ്റലിയിലെ നിയോറിയലിസവും ഫ്രാൻസിൽ ആരംഭിച്ച നവതരംഗവും (ന്യൂ വേവ്) ഈ പ്രവണതയുടെ ഭാഗമായിരുന്നു.
ഇങ്മർ ബർഗ്‍മൻ (സ്വീഡൻ), അകിര കുറൊസാവ (ജപ്പാൻ), ലൂയി ബുനുവേൽ, കാർലോസ് സോറ (സ്പെയിൻ), ലൂച്ചിനോ വിസ്‌കോന്തി, ഫെഡറിക്കോ ഫെല്ലിനി, ഡിസീക്ക, പാസോലിനി, ബെർണാഡോ ബെർട്ടലൂച്ചി, മൈക്കലാഞ്ചലോ അന്റോണിയോണി, റോസലിനി (ഇറ്റലി), ലൂയിമാലെ റോബർട്ട് ബ്രസൺ, ജീൻ കോക്തു, ഴാങ് ഗൊദാർദ്, ഫ്രാങ്‌സ്വാ ത്രൂഫോ (ഫ്രാൻസ്), സത്യജിത് റേ, ഋത്വിക് ഘട്ടക് (ഇന്ത്യ), തോമസ് ഗ്വിറ്റിറസ് അലിയ (ക്യൂബ), ആന്ദ്രേ വയ്ദ (പോളണ്ട്) തുടങ്ങിയ സംവിധായകരാണ് ആർട്ട് സിനിമയുടെ കൊടിയുയർത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്. ഗോദാർദിന്റെയും (ബ്രത്‌ലെസ്, 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങൾ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളിൽ പുതിയ ചലച്ചിത്രകാരന്മാർ ഉയർന്നുവന്നു. ലിൻസേ ആൻഡേഴ്‌സൺ, ടോണി റിച്ചാഡ്‌സൺ, ജോൺ ഷ്‌ളെസിംഗർ (ബ്രിട്ടൻ), വേര ചിറ്റിലോവ, മിലോസ് ഫോർമാൻ (ചെക്കൊസ്ലൊവാക്യ), ഫാസ്ബിന്ദർ, വിം വെൻ ഡേഴ്‌സ്, വെർണർ ഹെർസോഗ് (ജർമനി), ഹോസെ ലൂയിബോറോ, കാർലോസ് സോറ (സ്‌പെയിൻ), റോബർട്ട് അൾട്ട്മാൻ, ഫ്രാൻസിസ് ഫോർഡ് കപ്പോള, സ്റ്റാൻലി കുബ്രിക്ക്, ആർതർ വെൻ, മാർട്ടിൻ സ്കോർസസെ (യു.എസ്.എ.), സത്യജിത് റേ, മൃണാൾ സെൻ, മണികൗൾ, ശ്യാം ബെനഗൽ, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം (ഇന്ത്യ), ആന്ദ്രേ തർകോവ്സ്കി (റഷ്യ), റൊമാൻ പൊളാൻസ്കി, ആന്ദ്രേ വയ്ദ, ക്രിസ്റ്റോഫ് സനൂസി (പോളണ്ട്), സൊൾത്താൻ ഫാബ്രി, ഇസ്തവാൻ ഗാൾ, മാർത്ത മെസോറസ്, മിലോസ് യാൻക്‌സോ, ഇസ്തവാൻ സാബോ (ഹംഗറി), യിൽമെസ് ഗുണെ (തുർക്കി) തുടങ്ങിയവർ ഈ ഗണത്തിൽപെടുന്നു.
എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു. വീഡിയോ, കേബിൾ-സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി. സ്‌പെഷ്യൽ ഇഫക്ടുകൾ ചലച്ചിത്രത്തിൽ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. സ്റ്റീവൻ സ്പീൽബർഗ് (ജാസ് 1975, ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയൽ 1982, ജുറാസിക് പാർക്ക് 1993), ജോർജ്ജ് ലൂക്കാസ് (സ്റ്റാർ വാർസ് 1977), ജെയിംസ് കാമറൂൺ (ദ ടെർമിനേറ്റർ, ദ അബിസ്, ടൈറ്റാനിക്) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ. എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും ചൈന, ഇറാൻ) ശ്രദ്ധേയമായി. ചെൻ കയ്ഗ് (ചൈന), വോങ് കാർ വയ് (ഹോങ്കോങ്), ആങ് ലീ (തയ്‌വാൻ), അബ്ബാസ് കിയാരൊസ്തമി, മക്മൽബഫ് (ഇറാൻ) തുടങ്ങിയവരാണ് സമകാലീന ഏഷ്യൻ സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി (പോളണ്ട്), പെദ്രോ അൽമൊദോവാർ, ഷാൻ-ഷാക് ബെനിക്‌സ്, പാട്രിസ് ലെക്കോന്തെ, ഡെറക് ജാർമാൻ തുടങ്ങിയ യൂറോപ്യൻ സംവിധായകരും, ജെയ്ൻ കാംപിയോൺ, ജോർജ് മില്ലർ, പോൾ കോക്‌സ് (ഓസ്ട്രേലിയ), മിഗ്വെൽ ലിറ്റിൻ (ചിലി), സ്‌പൈക്‌ലീ, ആന്റണി മിൻഹെല്ല, ക്വന്റിൻ ടരാന്റിനോ (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.
ചലച്ചിത്രം ഇന്ത്യയിൽ
കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.
വ്യവസായം
ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ ലൂമിയേ സഹോദരന്മാർ ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും, അതത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ധിക്കുകയും അത് മൂലം അവരുടെ കണ്ടുപിടിത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു. 1898-ൽ പുറത്തിറങ്ങിയ ഒബെറമ്മെർഗൗ പാഷൻ പ്ലേ (Oberammergau Passion Play) ആണു ആദ്യത്തെ വാണിജ്യ ചലച്ചിത്രം. തൊട്ടു പിന്നാലെ മറ്റ് ചിത്രങ്ങൾ പുറത്ത് വരികയും ചലച്ചിത്രം ഒരു വ്യവസായമായി രൂപപ്പെടുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ടി മാത്രമായി കമ്പനികളും തിയേറ്ററുകളും ഉടലെടുക്കകയും ചലച്ചിത്ര അഭിനേതാക്കൾ വലിയ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റീസാകുകയും ചെയ്തു. ചാർളി ചാപ്ലിനു 1917-ൽ തന്നെ പത്തു ലക്ഷം ഡോളറിന്റെ വാർഷിക ശമ്പള കരാർ ഉണ്ടായിരുന്നു.
വിദ്യാഭ്യാസവും പ്രചാരണവും
ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രഭാഷണം, എന്തെങ്കിലും പരീക്ഷണം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ/ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
ചലച്ചിത്രങ്ങൾ പ്രചാരണത്തിനായും ഉപയോഗിക്കാറുണ്ട്. ലെനി റീഫൻസ്റ്റാൾ നാസി ജർമ്മനിയെക്കുറിച്ച് നിർമ്മിച്ച ചിത്രങ്ങൾ, സ്റ്റാലിന് വേണ്ടി ഐസൻസ്റ്റീൻ നിർമ്മിച്ച തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ വസ്തുതകളെ അവതരിപ്പിക്കുന്നത് നിഷ്പക്ഷം ആയിക്കൊള്ളണമെന്നില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കാഴ്ചപ്പാടിനു അനുസൃതമായിട്ട്, യുക്തിപരത്തിന് ഉപരി ഒരു വൈകാരിക സമീപനം ഇവ സ്വീകരിച്ചേക്കാം.
മൈക്കൽ മൂറിനെ പോലുള്ളവരുടെ ചിത്രങ്ങൾ ചിലർ പ്രചാരണച്ചിത്രങ്ങളായിട്ട് കണക്കാക്കുമ്പോൾ മറ്റ് ചിലർ അത് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
ചലച്ചിത്ര നിർമ്മാണം
അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, സ്റ്റാൺ ബ്രകേജിന്റെ 4 മിനിറ്റ് ദൈർഘ്യം ഉള്ള മോത് ലൈറ്റ്) ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.
ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം.
കഥ/തിരക്കഥ രചന
പ്രീ-പ്രൊഡക്ഷൻ
ചിത്രീകരണം
പോസ്റ്റ്-പ്രൊഡക്ഷൻ
വിതരണം
ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ഒരു മികച്ച കലാകാരനു മാത്രമേ ഒരു സിനിമയെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ സാധിക്കു. വ്യവസായവും കലയും ചേർന്നതാണ് ചലച്ചിത്രം എന്ന് പറയുന്നത്.
ഇതും കാണുക
പുരസ്ക്കാരങ്ങൾ
നിർമ്മാതാക്കൾ
സംവിധായകർ
ഛായാഗ്രഹകർ
നടീനടൻമാർ
ഗാനങ്ങൾ
തിരക്കഥ
ചലചിത്രനിരൂപണം
ചലച്ചിത്രമേള
മലയാളചലച്ചിത്രം
തമിഴ് ചലച്ചിത്രം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Allmovie - ചലച്ചിത്ര വിവരങ്ങൾ: അഭിനേതാക്കൾ, സംവിധായകർ, ജീവചരിത്രങ്ങൾ, അവലോകനങ്ങൾ, ബോക്സോഫീസ് നില തുടങ്ങിയവ
Film Site - ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ അവലോകനങ്ങൾ
Dmoz-Arts/Movies
Rottentomatoes.com - ചലച്ചിത്ര അവലോകനങ്ങൾ, നിരൂപണങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ
The Internet Movie Database (IMDb) - ചലച്ചിത്ര വിവരങ്ങൾ, കഥാപാത്ര പട്ടികകൾ |
മലയാളചലച്ചിത്രസംവിധായകരുടെ പട്ടിക | https://ml.wikipedia.org/wiki/മലയാളചലച്ചിത്രസംവിധായകരുടെ_പട്ടിക | മലയാളചലച്ചിത്രരംഗത്തെ സംവിധായകരുടെ പട്ടികയാണ് ഇവിടെ കാണുന്നത്.
സംവിധായകൻ സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണം മറ്റു വിവരങ്ങൾ അടൂർ ഗോപാലകൃഷ്ണൻ 24http://www.imdb.com/name/nm0329715/ ഐ.എം.ഡി.ബി., ശേഖരിച്ചത് 2011-08-03 മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരംഅടൂർ ഭാസി3 അരവിന്ദൻ അൻവർ റഷീദ് ആൻറണി ഈസ്റ്റ്മാൻആലപ്പി അഷറഫ്എ. വിൻസെന്റ്എ.കെ. ലോഹിതദാസ് എം.കൃഷ്ണൻനായർ എം.ടി. വാസുദേവൻ നായർ എം.പി. സുകുമാരൻ നായർ എൻ. ശങ്കരൻ നായർ ഐ. വി. ശശി കമൽ കുഞ്ചാക്കോ40 കെ.ജി. ജോർജ് കെ.ടി. മുഹമ്മദ് കെ. മധു കെ.എസ്. ഗോപാലകൃഷ്ണൻ44 കെ.എസ്. സേതുമാധവൻ കെ.ആർ. മോഹനൻ കൊച്ചിൻ ഹനീഫക്രോസ്ബൽറ്റ് മണി ജഗതി ശ്രീകുമാർ ജയരാജ് ജിജോ പുന്നൂസ്2ജെ. ശശികുമാർ128ജേസി32 ജോണി ആന്റണി ജോഷി ജോൺ എബ്രഹാം ടി.വി. ചന്ദ്രൻ ഡെന്നീസ് ജോസഫ് തമ്പി കണ്ണന്താനം തിക്കുറിശ്ശി സുകുമാരൻ നായർ7നവോദയ അപ്പച്ചൻ പത്മരാജൻ പവിത്രൻ പി.എ. ബക്കർ പി.എൻ. മേനോൻ പി. ഭാസ്കരൻ പി. ചന്ദ്രകുമാർപി.കെ. ജോസഫ്പി.ജെ. ആൻറണി പ്രിയദർശൻ പ്രിയനന്ദനൻ ഫാസിൽ ബാലചന്ദ്ര മേനോൻ ബി.കെ. പൊറ്റക്കാട്8 ബി. ഉണ്ണികൃഷ്ണൻ ബേബിബോബൻ കുഞ്ചാക്കോ3ബ്ലെസി ഭദ്രൻ ഭരതൻ ഭരത് ഗോപി മധു കൈതപ്രം തോപ്പിൽ ഭാസി രഞ്ജിത്ത് രാമു കാര്യാട്ട് ലാൽ ജോസ് വിജി തമ്പി വിനയൻ വേണു നാഗവള്ളി ശശികുമാർ ശ്യാമപ്രസാദ് ശ്രീകുമാരൻ തമ്പി18 ശ്രീനിവാസൻ ഷാജി എൻ. കരുൺ ഷാജി കൈലാസ് സത്യൻ അന്തിക്കാട് സിബി മലയിൽ ഹരികുമാർ ഹരിഹരൻ റോഷൻ ആൻഡ്രൂസ്
അവലംബം
Category:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ |
പി. പത്മരാജൻ | https://ml.wikipedia.org/wiki/പി._പത്മരാജൻ | മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991).ഇന്റർനാഷണൽ മുവീ ഡാറ്റാബേസ് പത്മരാജൻ ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.
സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം.
പ്രേക്ഷകരെ മാനസികമായി വേട്ടയാടുന്നത് പോലെയുള്ള ക്ലൈമാക്സുകളാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് അധികവും.
ജീവിതരേഖ
ജനനം, മാതാപിതാക്കൾ
1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ ഒരു അഭിജാത നായർ കുടുംബം ആണ് ഞവരയ്ക്കൽ തറവാട്. പ്രശസ്ത സിനിമഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ സഹോദരൻ അഡ്വ. പി ഗോപാലകൃഷ്ണൻ തമ്പി വിവാഹം കഴിച്ചത് പദ്മരാജന്റെ മാതൃസഹോദരിപുത്രിയെയാണ്.
വിദ്യാഭ്യാസം, ജോലി
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.
സാഹിത്യജീവിതം
കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.
കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
ചലച്ചിത്രജീവിതം
1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭരതനുമായുള്ള ബന്ധം
ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
കുടുംബം
ഭാര്യ : രാധാലക്ഷ്മി പത്മരാജൻമക്കൾ : പ്രശസ്ത എഴുത്തുകാരൻ അനന്തപത്മനാഭൻ, മാധവിക്കുട്ടി
മരണം
ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.
ദുഃശകുനങ്ങൾ
ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതു മൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു.പത്മരാജൻ എന്റെ ഗന്ധർവൻ രാധാലക്ഷ്മി പത്മരാജൻ.ഓർമ്മകളിൽ തൂവാനമായി പത്മരാജൻ രാധാലക്ഷ്മി പത്മരാജൻ.
പുരസ്കാരങ്ങൾ
ചലച്ചിത്രപുരസ്കാരങ്ങൾ
1975
മികച്ച തിരക്കഥ - ഫിലിം ഫാൻസ് : പ്രയാണം
1977
മികച്ച തിരക്കഥ - ഫിലിം ഫാൻസ്, ഫിലം ക്രിട്ടിക്സ്: ഇതാ ഇവിടെവരെ
1978
മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
1978
മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം - നാഷ്‌ണൽ അവാര്ഡ് - പെരുവഴിയമ്പലം
1979
മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
1982
മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്‌ടം
1984
മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
1985
മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്
1986
മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്
1989
മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
മികച്ച സംവിധായകൻ - ഫിലം ഫെയർ - അപരൻ
1990
മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
1991
FAC അവാർഡ് - ഞാൻ ഗന്ധർവ്വൻ
സാഹിത്യ പുരസ്കാരങ്ങൾ
1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.
1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കുങ്കുമം പുരസ്കാരം.
സാഹിത്യകൃതികൾ
ചെറുകഥ/ കഥാ സമാഹാരം
പ്രഹേളിക
അപരൻ
പുകക്കണ്ണട
മറ്റുള്ളവരുടെ വേനൽ
കൈവരിയുടെ തെക്കേയറ്റം
സിഫിലിസ്സിന്റെ നടക്കാവ്
കഴിഞ്ഞ വസന്തകാലത്തിൽ
പത്മരാജന്റെ കഥകൾ
നോവലെറ്റുകൾ
ഒന്ന്, രണ്ട്, മൂന്ന് (3 നോവെലെറ്റുകളുടെ സമാഹാരം)
പെരുവഴിയമ്പലം
തകര
രതിനിർവ്വേദം
ജലജ്വാല
നന്മകളുടെ സൂര്യൻ
വിക്രമകാളീശ്വരം
നോവലുകൾ
നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
വാടകക്കൊരു ഹൃദയം
ഉദ്ദകപ്പോള
ഇതാ ഇവിടെവരെ
ശവവാഹനങ്ങളും തേടി
മഞ്ഞുകാലംനോറ്റ കുതിര
പ്രതിമയും രാജകുമാരിയും
കള്ളൻ പവിത്രൻ
ഋതുഭേദങ്ങളുടെ പാരിതോഷികം
തിരക്കഥകൾ (പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവ)
പത്മരാജന്റെ തിരക്കഥകൾ
പെരുവഴിയമ്പലം
ഇതാ ഇവിടെ വരെ
ചലച്ചിത്രങ്ങൾ
No. വർഷം സിനിമ അഭിനയിച്ചവർ രചന പ്രത്യേകത 1 1979 പെരുവഴിയമ്പലം അശോകൻ, ഭരത് ഗോപി ആദ്യ ചലച്ചിത്രം 2 1981 ഒരിടത്തൊരു ഫയൽവാൻ ജയന്തി, റാഷിദ്, നെടുമുടി വേണു മികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു. 3 1981 കള്ളൻ പവിത്രൻ നെടുമുടി വേണു, അടൂർ ഭാസി, ഭരത് ഗോപി അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം. 4 1982 നവംബറിന്റെ നഷ്ടം പ്രതാപ് കെ. പോത്തൻ, മാധവി 5 1983 കൂടെവിടെ റഹ്‌മാൻ, സുഹാസിനി, മമ്മൂട്ടി വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. 6 1984 പറന്ന് പറന്ന് പറന്ന് റഹ്‌മാൻ, രോഹിണി, നെടുമുടി വേണു 7 1985 തിങ്കളാഴ്ച നല്ല ദിവസം മമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ 8 1986 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ മോഹൻലാൽ, ശാരി, തിലകൻ കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്നാ നോവലിനെ അടിസ്ഥാനമാക്കി അടുത്ത ചിത്രം. 9 1986 കരിയിലക്കാറ്റു പോലെ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. 10 1986 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മമ്മൂട്ടി, അശോകൻ, നെടുമുടി വേണു അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം. 11 1986 ദേശാടനക്കിളി കരയാറില്ല കാർത്തിക, ശാരി, മോഹൻലാൽ 12 1986 നൊമ്പരത്തിപ്പൂവ് മാധവി, ബേബി സോണിയ, മമ്മൂട്ടി 13 1987 തൂവാനത്തുമ്പികൾ മോഹൻലാൽ, സുമലത, പാർവ്വതി, അശോകൻ അദ്ദേഹത്തിന്റെ ഉദകപ്പോള എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. 14 1988 അപരൻ ജയറാം, ശോഭന അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. 15 1988 മൂന്നാം പക്കം തിലകൻ, ജയറാം, കീർത്തി, അശോകൻ, റഹ്‌മാൻ 16 1989 സീസൺ മോഹൻലാൽ, ഗാവിൻ പക്കാർഡ്, മണിയൻപിള്ള രാജു, അശോകൻ 17 1990 ഇന്നലെ ശോഭന, ജയറാം, സുരേഷ് ഗോപി ശ്രീവിദ്യ വാസന്തിയുടെ പുനർജനനം എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. 18 1991 ഞാൻ ഗന്ധർവ്വൻ നിതീഷ് ഭരദ്വാജ്, സുപർണ്ണ, എം.ജി. സോമൻ, കെ.ബി. ഗണേഷ് കുമാർ അവസാന ചലച്ചിത്രം
മറ്റുള്ളവർ സംവിധാനം ചെയ്ത പത്മരാജൻ ചിത്രങ്ങൾ
പ്രയാണം (1975) – സംവിധാനം: ഭരതൻ
ഇതാ ഇവിടെ വരെ (1977) – സംവിധാനം: ഐ.വി. ശശി
നക്ഷത്രങ്ങളേ കാവൽ (1978) – സംവിധാനം: കെ.എസ്. സേതുമാധവൻ
രാപ്പാടികളുടെ ഗാഥ (1978) – സംവിധാനം: കെ.ജി. ജോർജ്ജ്
രതിനിർവ്വേദം (1978) – സംവിധാനം: ഭരതൻ
സത്രത്തിൽ ഒരു രാത്രി (1978) – സംവിധാനം: എൻ. ശങ്കരൻ നായർ
ശാലിനി എന്റെ കൂട്ടുകാരി (1978) – സംവിധാനം: മോഹൻ
വാടകയ്ക്കൊരു ഹൃദയം (1978) – സംവിധാനം: ഐ.വി. ശശി
കൊച്ചു കൊച്ചു തെറ്റുകൾ (1979) – സംവിധാനം: മോഹൻ
തകര (1980) – സംവിധാനം: ഭരതൻ
ലോറി (1980) – സംവിധാനം: ഭരതൻ
ഇടവേള (1982) – സംവിധാനം: മോഹൻ
കൈകേയി (1983) – സംവിധാനം: ഐ.വി. ശശി
ഈണം (1984) – സംവിധാനം: ഭരതൻ
കാണാമറയത്ത് (1984) – സംവിധാനം: ഐ.വി. ശശി
ഒഴിവുകാലം (1985) – സംവിധാനം: ഭരതൻ
കരിമ്പിൻ പൂവിനക്കരെ (1985) – സംവിധാനം: ഐ.വി. ശശി
ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) – സംവിധാനം: ജോഷി
തന്മാത്ര (2005) – സംവിധാനം: ബ്ലെസി, പ്രചോദനം പത്മരാജൻ എഴുതിയ ‘ഓർമ്മ‘ എന്ന ചെറുകഥ.
പുറത്തേക്കുള്ള കണ്ണികൾ
മലയാളം മുവീ മ്യൂസിക് ഡാറ്റാബേസിൽ പി.പത്മരാജൻ
അവലംബം
വർഗ്ഗം:1945-ൽ ജനിച്ചവർ
വർഗ്ഗം:1991-ൽ മരിച്ചവർ
വർഗ്ഗം:മേയ് 23-ന് ജനിച്ചവർ
വർഗ്ഗം:ജനുവരി 24-ന് മരിച്ചവർ
വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ
വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ
വർഗ്ഗം:മലയാളം നോവലെഴുത്തുകാർ
വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ
വർഗ്ഗം:കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ |
മതം | https://ml.wikipedia.org/wiki/മതം | Religion എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്. റെലിജ്യോ (Religio) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിലീജ്യന്റെ പിറവി.
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.
thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതംനിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോനിര 3: സിഖ് മതം, ബഹായി, ജൈനമതം
thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നു.
വിവിധ മതങ്ങൾ
ഹിന്ദുമതം
ഇസ്ലാം മതം
ക്രിസ്തുമതം
സിഖ് മതം
അയ്യവഴി
ബുദ്ധമതം
ജൈനമതം
പ്രത്യക്ഷ രക്ഷാ ദൈവസഭ
ഡിങ്കമതം
അവലംബം |
അമ്മ (താരസംഘടന) | https://ml.wikipedia.org/wiki/അമ്മ_(താരസംഘടന) | thumb|200px|2008 ലെ എഎംഎംഎ-യുടെ ജനറൽ ബോഡി മീറ്റിംഗിൽ നിന്ന് ഒരു ദൃശ്യം
മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ (Association of Malayalam Movie Artists - AMMA).
2018-2021 ലെ ഭരണസമിതി
പ്രസിഡന്റ്: മോഹൻലാൽ
വൈസ് പ്രസിഡന്റ്: കെ.ബി. ഗണേഷ് കുമാർ, മുകേഷ്
ജനറൽ സെക്രട്ടറി: ഇടവേള ബാബു
സെക്രട്ടറി: സിദ്ദിഖ്
ഖജാൻജി: ജഗദീഷ്
കമ്മിറ്റി അംഗങ്ങൾ: ഇന്ദ്രൻസ്, സുധീർ കരമന, ജയസൂര്യ, ആസിഫ് അലി, ടിനി ടോം, അജു വർഗ്ഗീസ്, ഹണി റോസ്, ശ്വേത മേനോൻ, രചന നാരായണൺകുട്ടി, ഉണ്ണി ശിവപാൽ, ബാബുരാജ്
സൂചിക
http://malayalamcinema.com/php/showNews.php?newsid=15&linkid=3
വർഗ്ഗം:മലയാളചലച്ചിത്രസംഘടനകൾ |
കായികവിനോദങ്ങളുടെ പട്ടിക | https://ml.wikipedia.org/wiki/കായികവിനോദങ്ങളുടെ_പട്ടിക | REDIRECT കായിക വിനോദങ്ങളുടെ പട്ടിക |
ഒളിമ്പിക്സ് 2004 (ഏതൻസ്) | https://ml.wikipedia.org/wiki/ഒളിമ്പിക്സ്_2004_(ഏതൻസ്) | 2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.
201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.
1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.
മെഡൽ നില
1 35 39 29 103 2 32 17 14 63 3 28 26 38 92 4 17 16 16 49 5 16 9 12 37 6 13 16 20 49 7 11 9 13 33 8 10 11 11 32 9 9 12 9 30 10 9 9 13 31 15 6 6 4 16
അവലംബം
വർഗ്ഗം:ഒളിമ്പിക്സ് |
ഭൂമിശാസ്ത്രം | https://ml.wikipedia.org/wiki/ഭൂമിശാസ്ത്രം | ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, ഭൂമിയിൽ മനുഷ്യനല്ലാതെ ഒരുപാട് ജീവ ജാലങ്ങൾ വേറെയുമുണ്ട് അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.
ഇതും കാണുക
വർഗ്ഗം:ഭൂപ്രകൃതിശാസ്ത്രം |
ക്ളോട് ഷാനൺ | https://ml.wikipedia.org/wiki/ക്ളോട്_ഷാനൺ | തിരിച്ചുവിടുക ക്ലോഡ് ഷാനൺ |
ഇടശ്ശേരി ഗോവിന്ദൻ നായർ | https://ml.wikipedia.org/wiki/ഇടശ്ശേരി_ഗോവിന്ദൻ_നായർ | മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി .
ജീവിതരേഖ
ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് 1906 ഡിസംബർ 23ന് പി .കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.
thumb|left|ഇടശ്ശേരി ഗോവിന്ദൻ നായരുടെ പേരിലുള്ള പൊന്നാനിയിലെ സ്മൃതിശേഖരം
19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു. മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേക്ക് മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പൂതപ്പാട്ട്, പണിമുടക്കം, കല്യാണപ്പുടവ, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട് തുടങ്ങിയ കവിതകളിലെ ആഖ്യാനശൈലി ശക്തമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നവയാണ്.
കവിതകൾ
അളകാവലി(1940)
പുത്തൻ കലവും അരിവാളും (1951)
പൂതപ്പാട്ട്
കുറ്റിപ്പുറം പാലം
കറുത്ത ചെട്ടിച്ചികൾ
വായാടി
ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
ഒരു പിടി നെല്ലിക്ക (1968)
അന്തിത്തിരി (1977)
അമ്പാടിയിലേക്കു വീണ്ടും
ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
തൊടിയിൽ പടരാത്ത മുല്ല
ഇസ്ലാമിലെ വന്മല
നെല്ലുകുത്തുകാരി പാറുവിന്റെ കഥ
കൊച്ചനുജൻ
ലഘുഗാനങ്ങൾ (1954)
ത്രിവിക്രമന്നു മുമ്പിൽ
കുങ്കുമപ്രഭാതം
അന്തിത്തിരി
പണിമുടക്കം
നാടകങ്ങൾ
നൂലുമാല (1947)
കൂട്ടുകൃഷി (1950)
കളിയും ചിരിയും (1954)
എണ്ണിച്ചുട്ട അപ്പം (1957)
ചാലിയത്തി (1960)
'ഇടശ്ശേരിയുടെ നാടകങ്ങൾ' (2001)
പുരസ്കാരങ്ങൾ
കാവിലെപ്പാട്ട് (1966) -കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1969
ഒരു പിടി നെല്ലിക്ക (1968) - കേരള സാഹിത്യ അക്കാദമി അവാർഡ് - 1971
ഇടശ്ശേരി പുരസ്കാരം
ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം
അവലംബം
ചിത്രങ്ങൾ
വർഗ്ഗം:1906-ൽ ജനിച്ചവർ
വർഗ്ഗം:1974-ൽ മരിച്ചവർ
വർഗ്ഗം:ഡിസംബർ 23-ന് ജനിച്ചവർ
വർഗ്ഗം:ഒക്ടോബർ 16-ന് മരിച്ചവർ
വർഗ്ഗം:മലയാളകവികൾ
വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
വർഗ്ഗം:മലയാളനാടകകൃത്തുക്കൾ
വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ |
തിരക്കഥ | https://ml.wikipedia.org/wiki/തിരക്കഥ | right|thumb|250px|തിരക്കഥയുടെ ഒരു ഏട്
ചലച്ചിത്രത്തിനായോ , ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ് തിരക്കഥ എന്നു പറയുന്നത്. ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങൾ, ശബ്ദം, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം. ചലച്ചിത്രത്തിന്റെ രൂപരേഖ. തിരക്കഥ, അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേണ്ടിയാണ് തയ്യാറാക്കുന്നത്. ബെർഗ്മാൻ, ഫെല്ലിനി, കുറസോവ, അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ്. തിരക്കഥ ചലച്ചിത്രത്തിന്റെ അസ്ഥിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട്.
ഘടന
ഒരു തിരക്കഥ നിരവധി അങ്കങ്ങൾ (scene) ആയി വിഭജിച്ചിരിക്കും. അങ്കങ്ങളെ തിരചിത്രങ്ങൾ(Shot)ആയി വിഭജിച്ചിരിക്കും. സാധാരണയായി സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനെയും ഷോട്ടുകൾ ആയി വിഭജിക്കുന്നത്.
ഒരു കഥയിൽ അന്തർഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാർന്ന വളർച്ചയും വികാസവും തിരക്കഥയിൽ പ്രതിഫലിക്കുന്നു.
തിരക്കഥ ഒരുസാഹിത്യ രൂപമല്ല. ചിത്രീകരിക്കപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങൾ ആണ്. എന്നാൽ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകൾക്ക് ഇപ്പോൾ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട്.
തിരക്കഥകൾ മലയാളസാഹിത്യത്തിൽ
മലയാള സാഹിത്യത്തിലെ പല പ്രമുഖരും തിരക്കഥകൾ, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ വളർച്ചക്ക് സഹായമായി പ്രവർത്തിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായർ, പി. പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ, മധു മുട്ടം, രഞ്ജിത്ത്, വേണു നാഗവള്ളി എന്നിവർ മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകളാണ്.അനേകം മികച്ച തിരക്കഥകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.
മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കൾ
തോപ്പിൽ ഭാസി
എസ്.എൽ. പുരം സദാനന്ദൻ
ശ്രീകുമാരൻ തമ്പി
എം.ടി. വാസുദേവൻ നായർ
ആലപ്പി അഷ്റഫ്
പത്മരാജൻ
ലോഹിതദാസ്
ടി. ദാമോദരൻ
രഘുനാഥ് പലേരി
രഞ്ജിത്ത്
ശ്രീനിവാസൻ
രൺജി പണിക്കർ
ഡെന്നിസ് ജോസഫ്
പ്രിയദർശൻ
സത്യൻ അന്തിക്കാട്
ഫാസിൽ
എസ്.എൻ. സ്വാമി
ബാലചന്ദ്രമേനോൻ
വേണു നാഗവള്ളി
വി.ആർ. ഗോപാലകൃഷ്ണൻ
ഉദയകൃഷ്ണ സിബി. കെ. തോമസ്
ബാബു ജനാർദ്ദനൻ
ടി.എ. റസാഖ്
ടി.എ. ഷാഹിദ്
എം. സിദ്ദുരാജ്
ഇക്ബാൽ കുറ്റിപ്പുറം
എ.കെ. സാജൻ
ജെ.പള്ളാശ്ശേരി
ബെന്നി പി. നായരമ്പലം
ജിത്തു ജോസഫ്
മുരളി ഗോപി
ശ്യാം പുഷ്കരൻ
പി. ബാലചന്ദ്രൻ
വിനു കിരിയത്ത്, രാജൻ കിരിയത്ത്
കലവൂർ രവികുമാർ
കലൂർ ഡെന്നീസ്
വി.സി. അശോക്
മാർട്ടിൻ പ്രക്കാട്ട്
മമാസ്
കെ. ഗിരീഷ് കുമാർ
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്
ശശിധരൻ ആറാട്ടുവഴി
രജ്ജൻ പ്രമോദ്
സച്ചി-സേതു
ബോബി സഞ്ജയ്
മധു മുട്ടം
എസ്. സുരേഷ് ബാബു
ദിനേശ് പള്ളത്ത്
കമൽ
വിനീത് ശ്രീനിവാസൻ
വർഗ്ഗം:സാഹിത്യം
വർഗ്ഗം:ചലച്ചിത്രസങ്കേതങ്ങൾ |
പി.എൻ. മേനോൻ | https://ml.wikipedia.org/wiki/പി.എൻ._മേനോൻ | |
ഭരതൻ (വിവക്ഷകൾ) | https://ml.wikipedia.org/wiki/ഭരതൻ_(വിവക്ഷകൾ) | ഭരതൻ എന്ന പദം താഴെ പറയുന്നവയിൽ ഏതിനെയും വിവക്ഷിക്കാം
ഭരതൻ (ചക്രവർത്തി) - പുരാതനകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വാണിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
ഭരതൻ - രാമായണത്തിലെ കഥാപാത്രം. രാമന്റെ അനുജൻ.
ഭരതൻ - മഹാഭാരതത്തിലെ കഥാപാത്രം. ദുശ്ശാസനന്റെ പുത്രൻ.
ഭരതമുനി - നാട്യാചാര്യൻ
ഭരതൻ (സംവിധായകൻ) - മലയാളചലച്ചിത്ര സംവിധായകൻ
പറവൂർ ഭരതൻ - മലയാളചലച്ചിത്രനടൻ
ഭരതൻ ഇഫക്റ്റ് - 2007-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രംhttp://www.imdb.com/title/tt0928187/.
അവലംബം |
മണിപ്രവാളം | https://ml.wikipedia.org/wiki/മണിപ്രവാളം | മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാളസാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു നവസരണി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്.
പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്. ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാൽ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്. "പ്രവാളം" എന്നാൽ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം.
"തമിഴ്മണി സംസ്‌കൃത പവഴം
കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ "
എന്നാണ് ആചാര്യൻ പറയുന്നത്.
കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും സഹായത്തോടെയാണ് ആദ്യകാലത്ത് മണിപ്രവാളം വികാസം പ്രാപിച്ചത്.കൂടിയാട്ടയത്തിൽ നായകനും മറ്റും ചൊല്ലുന്ന സംസ്‌കൃതശ്ലോകങ്ങൾക്ക് പകരം വിദൂഷകൻ മണിപ്രവാളത്തിൽ പ്രതിശ്ലോകങ്ങൾ ചൊല്ലുകയും അത് വിവരിക്കുകയും ചെയ്തത് ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസത്തിന് സഹായകമായി.
ആഖ്യാനശൈലി
വേശ്യകളെയും, ദേവദാസികളേയും അധികമായി വർണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികൾമലയാള സാഹിത്യം ; സാഹിത്യകാരന്മാർ. വിജയൻ കുന്നൂമ്മക്കര. തിരൂരങ്ങാടി ബുക് സ്റ്റാൾ. താൾ 9. ദേവതാസ്തുതി, രാജസ്തുതി, ദേശവർണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ്. 14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാ സംസ്കൃതയോഗോമണിപ്രവാളം" എന്നതാണു മണിപ്രവാളത്തിന്റെ ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കർത്താവാരെന്ന് നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് "ശിൽപം" എന്നു പേരുള്ള എട്ട് വിഭാഗങ്ങൾ ഉണ്ട്.
കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണു ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത്. 'ക്രമദീപിക', ആട്ടപ്രകാരം' ഇവയാണു അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണു ഈ ഭാഷാപ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൽ.
മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും വളരെ പ്രശസ്തമാണ്.
അവലംബം
സന്ദേശം . കോം - മലയാള സാഹിത്യ ചരിത്രം
വർഗ്ഗം:മലയാളലിപി
വർഗ്ഗം:സംസ്കൃതം
വർഗ്ഗം:ഇന്ത്യൻ സാഹിത്യം |
നിരണംകവികൾ | https://ml.wikipedia.org/wiki/നിരണംകവികൾ | മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
കാലഘട്ടം
ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരെ യുള്ളു എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും, അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികൾ" എന്ന് കണ്ണശ്ശ രാമായണം ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു. ത്രൈവർണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികൾ. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.
12-ാം ശതകത്തിലെയും 13-ാം ശതകത്തിലെയും മലയാളം സാഹിത്യത്തിൽ പാട്ട് എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു ചീരാമൻ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. വാല്മീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു. അതുവരെ നിലനിന്നിരുന്ന ചില കവനരീതികളെ മറികടന്നു സംസ്കൃതപദങ്ങൾ സ്വീകരിച്ച് കാവ്യരചന നടത്തി എന്നുള്ളതാണു നിരണം കവികളുടെ പ്രത്യേകത.
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന ഭഗവദ് ഗീതയുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരതമാലയും രാമപ്പണിക്കർ രാമായണ ഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. രാമചരിതത്തിൽ കണ്ട പാട്ടിന്റെ "ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച് സംസ്കൃതദ്രാവിഡങ്ങളുടെ സങ്കലനമാണ് നിരണംകൃതികളിൽ ആവിഷ്കരിച്ചത്.
എന്നു തുടങ്ങുന്ന ഭാഷാഭഗവദ്ഗീതയിൽ, വ്യാസഗീതയിലെ തത്ത്വങ്ങൾ പുതിയൊരു ദ്രാവിഡവൃത്തത്തിൽ എഴുതി. പതിനാറു മാത്രകൾ വീതമുള്ള രണ്ടു ഖണ്ഡങ്ങളോടു കൂടിയ നാലു പദങ്ങൾ അടങ്ങിയ വൃത്തമാണ് പ്രധാനം. ചില പാട്ടുകളിൽ മുപ്പത്തെട്ടു മാത്രവീതമാണ് ഒരു പാദത്തിന്. മറ്റു ചിലതിൽ ഒരു പാദത്തിൽ മാത്ര അൻപതാണ്. നാല്പതുമാത്രകൾ വീതമുള്ള പാദങ്ങളോടുകൂടിയപാട്ടുകളും കാണുന്നുണ്ട്. രാമായണത്തിലും ഭാരതമാലയിലും എല്ലാം ഇത്തരം മാത്രാ പ്രധാനങ്ങളായ വൃത്തങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഇവയെല്ലാം ചേർന്ന് നിരണംവൃത്തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
മാധവപ്പണിക്കർ
ഭാഷ, വൃത്തം, കൃതികളുടെ തുടക്കത്തിലെ പരമാത്മവന്ദനം എന്നിവ നിരണംകവികളുടെ സമാനത കാട്ടിത്തരുന്നു. ഭാഷാ ഭഗവദ്ഗീതയാണ് കാലഗണനയിൽ പ്രാചീനമെന്നു കരുതിവരുന്നത്. 14-ാം ശതകത്തിന്റെ ഉത്തരാർധമാകാം മാധവകവിയുടെ കാലം
സാക്ഷാൽവേദവ്യാസൻ ചൊല്ലിയ ഗീത ആദരവോടെ "ഭാഷാ കവിയിൽ ചൊല്ലുന്നു എന്നു കവിവാക്യം.
മലയിൻകീഴുകാരനായ മാധവൻ നിരണംകവികളിൽ പ്രഥമഗണനീയനായത് ഇതിലെ ഗാനരീതി നിരണത്തിനു ദീപമായവതരിച്ച കരുണേശദേശികന്റെ പിൻഗാമി രാമനും വെള്ളാങ്ങല്ലൂർ ശങ്കരനും അവരുടെ കൃതികളിൽ സ്വീകരിച്ചതുകൊണ്ടല്ലേ എന്നു സംശയം. പരമാത്മവന്ദനവും വൃത്തവും ഭാഷയും രാമന്റെ കൃതികളിൽ കാണുന്നതും ഭഗവദ്ഗീതയിലേതും ഒന്നു തന്നെ. "വെള്ളാങ്ങല്ലൂർ ശങ്കരവിരചിതമെന്ന് ഒരു താളിയോലയിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാരതമാലയും ഇതേ സവിശേഷതകളാൽ നിരണംകൃതികളിൽ ഉൾപ്പെടുന്നു.
ഭാഷാഭഗവദ്ഗീത രചിച്ച മലയിൻകീഴ് മാധവൻ, തിരുവല്ലാക്ഷേത്രവും മലയിൻകീഴ് ക്ഷേത്രവും പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നതിനാൽ നിരണത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തിരുവല്ലയിൽ നിന്നു മലയിൻകീഴ് വന്ന് ക്ഷേത്രഭരണത്തിൽ ഏർപ്പെട്ടതാകാം. അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകൾപെറ്റു.
ശങ്കരപ്പണിക്കർ
ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂർ. അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി തിരുഐരാണിക്കുളം ശിലാരേഖകളിലൊന്നിൽക്കാണുന്നു. അക്കൂട്ടത്തിൽ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു. ഭാഗവതം ദശമസകന്ധത്തിലെ ശ്രീകൃഷ്ണകഥയും മഹാഭാരതകഥയും സംക്ഷേപിച്ചുചേർത്തതാണ് ഭാരതമാല.
രാമപ്പണിക്കർ
നിരണം കവികളിൽ ഏറ്റവും പ്രസിദ്ധൻ രാമപ്പണിക്കരാണ്. കേരളത്തിലെ സംപൂജ്യരായ കവികളിൽ ഒരുസ്ഥാനത്തിന് അർഹനാണ് അദ്ദേഹം. മാധവപ്പണിക്കരുടെയും ശങ്കരപ്പണിക്കരുടെയും മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് രാപ്പണിക്കരുടെ അമ്മ എന്നു കരുതപ്പെടുന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച "നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിർഘാതം' മേഘഗർജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു.
എന്ന് കണ്ണശ്ശൻ.
എന്ന് എഴുത്തച്ഛനും.
15-ാം ശതകത്തിലെ കണ്ണശ്ശനിൽ നിന്ന് 16-ാം ശതകത്തിലെ എഴുത്തച്ഛനിൽ എത്തിയപ്പോൾ ഭാഷയിൽ വന്ന മാറ്റമേ ശ്രദ്ധിക്കേണ്ടതായുള്ളു. നിരണംകവിയുടെ കല്പന തുഞ്ചത്താചാര്യനു സ്വീകാര്യമായിരുന്നു. കണ്ണശ്ശ ഭാരതവും കണ്ണശ്ശഭാഗവതവും എഴുത്തച്ഛനുമാർഗദർശകങ്ങളായിട്ടുണ്ട്. എന്നാലും എഴുത്തച്ഛനു ലഭിച്ച അംഗീകാരത്തിന്റെയും പ്രചാരത്തിന്റെയും ഒരംശം പോലും അടുത്തകാലം വരെ നിരണം കവികൾക്കു കിട്ടിയില്ല. എഴുത്തച്ഛന്റെ കാലത്തുതന്നെ ഭാഷയിൽ വന്ന മാറ്റം ഒരു മുഖ്യഘടകമാണ്. ഭക്തിപ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നതിനാൽ എഴുത്തച്ഛന്റെ കൃതികൾ മലയാളനാട്ടിലെങ്ങും പ്രചരിച്ചു.
നിരണംകവികൾ രചിച്ച കൃതികൾക്ക് ഭഗവത്ഗീത,ഭാരതമാല, കണ്ണശ്ശരാമായണം എന്നൊക്കെയാണു പ്രശസ്തി. നിരണത്തിനു ദീപമായ കരുണേശന്റെ പേര് കണ്ണശ്ശൻ എന്നു രൂപാന്തരപ്പെടുകയും അത് കൃതികൾക്കും ഒരു പ്രസ്ഥാനത്തിനുതന്നെയും മുദ്രയാവുകയും ചെയ്തു. നിരണത്തു പണിക്കർ അല്ലെങ്കിൽ കണ്ണശ്ശപ്പണിക്കർ എന്ന പ്രയോഗത്തിലെ പണിക്കർ എന്ന സ്ഥാനം എങ്ങനെ വന്നു എന്നതിനു തെളിവു നൽകുന്ന രേഖകളില്ല. നിരണംദേശത്ത് ഇന്ന് കണ്ണശ്ശൻ പറമ്പും നിരണം കവികൾക്കു സ്മാരകവും ഉണ്ട്.
അവലംബം
ഇതും കാണുക
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം
വർഗ്ഗം:മലയാളകവികൾ |
ചെറുശ്ശേരി നംപൂതിരി | https://ml.wikipedia.org/wiki/ചെറുശ്ശേരി_നംപൂതിരി | തിരിച്ചുവിടുക ചെറുശ്ശേരി |
തുഞ്ചത്തെഴുത്തച്ഛൻ | https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ | thumb|right|തൃക്കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം
thumb|right|തുഞ്ചൻ സ്മാരകം
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ. ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കുശേഷം ചിറ്റൂരിൽ താമസമാക്കിയെന്നു കരുതപ്പെടുന്നു.
വേട്ടത്ത്‌നാട്ടിലെ തൃക്കണ്ടിയൂർ അംശത്തിൽ നായന്മാരിലെ എണ്ണയാട്ടി അമ്പലങ്ങൾക്ക് കൊടുക്കുന്ന ഒരു വട്ടക്കാട്ട് നായർ കുടുംബത്തിൽ ആയിരുന്നു അദ്ദേഹം പിറന്നത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു,ഉള്ളൂർ എസ് പരമേശ്വരയ്യർ , വില്ല്യം ലോഗൻ, കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിങ്ങനെ പല പ്രമുഖരും ഈ അഭിപ്രായക്കാരാണ്.പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ തന്റെ കുടുംബം എഴുത്തഛന്റെ പിൻമുറക്കാരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.നായന്മാരിലെയും സമാന സമുദായങ്ങളിലേയും അധ്യാപകരെ പണ്ട് എഴുത്തച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്
സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്നEdgard Thurston, K. Rangachari. Castes and Tribes of Southern India: Volume 1,2001. p. 186Ranjit Kumar Bhattacharya, Nava Kishor Das. Anthropological Survey of India: Anthropology of Weaker Sections, 1993, p. 590 , അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന, അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരുമുണ്ടായിരുന്നു. അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹമെന്ന വാദത്തിനും അടിസ്ഥാനമുള്ളതായി കണക്കാക്കപ്പടുന്നു.Origin and Development of Caste’’ by Govinda Krishna Pillai, page 103 ,162Studies in Indian history: with special reference to Tamil Nādu by Kolappa Pillay, Kanaka Sabhapathi Pillay, page 103 A Social History Of India By S. N. Sadasivan ,Page 371
കവിയുടെ കുടുംബപരമ്പരയിൽപ്പെട്ട ചിലരാണ്, പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്തു വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. അതേസമയം, അദ്ദേഹം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നെന്നു ചിലർ വിശ്വസിക്കുന്നു.<ref>
{{Cquote|ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നു
വന്നുകൂടും നിജസൗഖ്യങ്ങളൊക്കവേ}}
എന്നും
എന്നുംപറയുന്ന എഴുത്തച്ഛൻ അധ്യാത്മകാചാര്യപദവിയിൽ ശിഷ്യഗണങ്ങൾക്കുപദേശം നല്കിക്കൊണ്ടു ജീവിച്ചുവെന്നുതന്നെ കരുതാം.
എന്നും
എന്നു രാമായണത്തിലും
എന്ന് ഭാരതത്തിലുമെഴുതിയ മഹാത്മാവ് ഗൃഹസ്ഥാശ്രമിയായിരിക്കാനിടയില്ലെന്നേ പറയാൻവയ്ക്കു.</ref>
മറ്റു ചരിത്രലേഖകർ, അദ്ദേഹത്തെ ജാതിപ്രകാരം, കണിയാർ ആയിട്ടാണു കണക്കാക്കുന്നത്.Origin and Development of Caste’’ by Govinda Krishna Pillai, p. 103, 162 A Social History of India’’ by SN Sadasivan, p. 371Studies in Indian history: with Special Reference to Tamil Nādu by Kolappa Pillay and Kanaka Sabhapathi Pillay, p. 103India Without Misrepresentation - Book 3: Origin and Development of Caste by GK Pillai, Director of the Centre of Indology, Allahabad, Kitab Mahal 1959, p. 162 പഴയകാലത്ത്, പ്രാദേശികകരകളിലെ കളരികളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന പരമ്പരാഗതജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യമുള്ളവരായിരുന്നു.Edgard Thurston, K Rangachari. Castes and Tribes of Southern India: Volume 1, 2001. p. 186Ranjit Kumar Bhattacharya, Nava Kishor Das. Anthropological Survey of India: Anthropology of Weaker Sections, 1993, p. 590 ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹമുള്ളവരായിരുന്ന ഇവർStudies in Indian history: with special Reference to Tamil Nādu by Kolappa Pillay and Kanaka Sabhapathi Pillay, p. 103 എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവേ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാളനാട്ടിൽ അറിയപ്പെട്ടിരുന്നത്
കിളിപ്പാട്ടുപ്രസ്ഥാനം
കവിയുടെ അഭ്യർത്ഥനമാനിച്ച്, കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണശൈലിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്നരീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്.
അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭംശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്
മഹാഭാരതം കിളിപ്പാട്ട്
ശ്രീമയമായ രൂപംതേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ
ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത്.
പ്രത്യേകതകൾ
രാമചരിതത്തിൽനിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായിക്കാണാവുന്നതാണ്. മണിപ്രവാള ഭാഷയും പാട്ടിന്റെ വൃത്തരീതിയുംചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടെ വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ലഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻകഴിഞ്ഞെന്നതാണ്, എഴുത്തച്ഛന്റെ പ്രത്യേകത. അതു്, കിളിപ്പാട്ടുപ്രസ്ഥാനമായി വികസിക്കുകയുംചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചനനിർവഹിച്ചിട്ടുണ്ട്. കിളിമാത്രമല്ല, അരയന്നവും വണ്ടും ഓക്കെ കഥപറഞ്ഞിട്ടുണ്ട്.
കിളി പാടുന്നതിനുള്ള കാരണങ്ങൾ
ഇതിനുള്ള കാരണം പലതരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട്, സാധാരണയായി അറംപറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെപറഞ്ഞ കാര്യങ്ങൾ കവിക്കു ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറംപറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം, രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചനനിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ടു കഥപറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവുമെന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ടു കഥപറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിലാദ്യമുപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടുസങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാംപറയുന്ന അതിൽ, കവി കിളിയോടു കഥ പറയുകയാണുചെയ്യുന്നത്. കിളിപ്പാട്ടുപ്രസ്ഥാനത്തിലെ കിളി ശുകമഹർഷിയുടെ കൈയിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .
പ്രധാനപ്പെട്ട കിളിപ്പാട്ടുവൃത്തങ്ങൾ
കേക
കളകാഞ്ചി
കാകളി
അന്നനട
മണികാഞ്ചി
ഊനകാകളി
ദ്രുതകാകളി
മിശ്രകാകളി
ഐതിഹ്യം
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: വാല്മീകി മഹർഷിയാലെഴുതപ്പെട്ട രാമായണത്തോടുപമിക്കുമ്പോൾ, അദ്ധ്യാത്മരാമായണം ഋഷിപ്രോക്തമല്ലെന്നാണു വിശ്വസിക്കപ്പെടുന്നത്. കാരണം വാല്മീകിരാമായണത്തിലുംമറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായൊരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് വിഷ്ണു ഭക്തനായൊരു ബ്രാഹ്മണനാണ് ഇതെഴുതിയതെന്നതാണ്. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചുതള്ളി. അദ്ദേഹത്തിന്റെ വിഷമംകണ്ട ഒരു ഗന്ധർവൻ, ഗോകർണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലുപട്ടികളും ശിവരാത്രി നാളിൽ വരുമെന്നും അദ്ദേഹത്തെക്കണ്ട് ഗ്രന്ഥമേൽപ്പിച്ചാൽ അതിനു പ്രചാരം സിദ്ധിക്കുമെന്നും അദ്ദേഹത്തെയുപദേശിച്ചു. ബ്രാഹ്മണൻ അതുപോലെതന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളുമായിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാൻ ശപിക്കുകയും ചെയ്തു. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിച്ചു. അതാണ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നാണ് ഐതിഹ്യം അതാണ്, എഴുത്തച്ഛൻ രാമായണം കിളിപ്പാട്ടെഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണമെന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല; ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ആധുനികമലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛനുമുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരിപോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്തു വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനികമലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരികചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരങ്ങളുള്ള മലയാളലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി. നാരായണ പിഷാരടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്തു കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛനെന്ന സ്ഥാനപ്പേര്, ഒരു പക്ഷേ അദ്ദേഹമിപ്രകാരം വിദ്യ പകർന്നുനൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. തീക്കടൽ കടഞ്ഞ് തിരുമധുരം ( ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (ഉപന്യാസസമാഹാരം) തുടങ്ങിയകൃതികൾ എഴുത്തച്ഛനെയറിയാൻ ആശ്രയിക്കാവുന്നതാണ്.
എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല. സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടിയീണങ്ങൾ ആവിഷ്കരിച്ചതിലൂടെ, കവിത കുറേക്കൂടെ ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്. ഇതുവഴിയാണ്, അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും. കിളിയെ കൊണ്ടു കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടെ ജനങ്ങൾക്കു സ്വീകാര്യമായെന്നുവേണം കരുതുവാൻ. മലയാളഭാഷയ്ക്കനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിന്, എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടം വരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാദ്ധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളുംമുമ്പേ എഴുത്തച്ഛനു സാദ്ധ്യമായതിനെപ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്ന് ഐകകണ്ഠേന വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്റെ കൃതികൾ
thumb|തുഞ്ചൻപറമ്പിൽ സൂക്ഷിച്ചിരിക്കുന്ന അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ പകർപ്പ്
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം, ശിവപുരാണം, ദേവീ മാഹാത്മ്യം, ഉത്തരരാമയണം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഇരുപത്തിനാലു വൃത്തം എന്ന കൃതി എഴുത്തച്ഛന്റേതാണെന്നു് ഇരുപതാംനൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂർ, എൻ. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവർ ഈ വാദം തെറ്റാണെന്നു് ശക്തമായ രചനാലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിട്ടുണ്ടു്. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും, കെ. എൻ. എഴുത്തച്ഛൻ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഉത്തരരാമായണം കിളിപ്പാട്ട്'' എഴുത്തച്ഛന്റെ ശിഷ്യരിൽ ആരുടെയോ രചനയാണെന്ന് സമർത്ഥിക്കുന്നു. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമ്മം ഏറെയും ശ്രദ്ധ പതിപ്പിച്ചതു്.
അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത്:
ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും, മഹാഭാരതവും. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുവാനും എഴുത്തച്ഛൻ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ആരണ്യകാണ്ഡം - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
വാല്മീകി രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമായണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ, രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ്.
രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃത ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.
വിശകലനം
പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ:
എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്.
എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്.
ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.
ചിറ്റൂരിലെ ഗുരുമഠം
thumb|ശോകനാശിനിപ്പുഴ/ചിറ്റൂർ പുഴ
ശോകനാശിനിപ്പുഴ അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനത്തായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു. പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം. രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത്.
തുഞ്ചൻസ്‌മാരകം / തുഞ്ചൻപറമ്പ്
thumb|right|തുഞ്ചൻ പറമ്പ്
1964 ജനുവരി 15ന് തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ് ചെയർമാൻ.
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്.
തുഞ്ചൻ ദിനം
തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണയ്ക്ക് എല്ലാ വർഷവും ഡിസംബർ 31 ന് തുഞ്ചൻ ദിനമായി ആചരിക്കുന്നു. ഈ ദിവസം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിക്കുന്നു.
ചിത്രശാല
വർഗ്ഗം:സ്മാരകങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ - തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെപറ്റിയും കൃതികളെ പറ്റിയുമുള്ള ലേഖനങ്ങളുടെ സമാഹാരം
തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് 1870 ലെ ഒരു കൈയെഴുത്തുപ്രതി
വർഗ്ഗം:മലയാളകവികൾ
വർഗ്ഗം:പ്രാചീന കവിത്രയം |
പൂന്താനം നമ്പൂതിരി | https://ml.wikipedia.org/wiki/പൂന്താനം_നമ്പൂതിരി | thumb|right
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ. ഗുരുവായൂരപ്പന്റെ കഥകളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഒരുപാട് കഥകൾ അദ്ദേഹവും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുണ്ട്.
ജനനവും ജീവിതവും
അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു ഇല്ലം ഇപ്പോഴും നിലനിൽക്കുന്നു. ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന് സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) . മേൽപ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന് ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്. കുംഭമാസത്തിൽ അശ്വതി നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് പറയപ്പെടുന്നു. ജ്ഞാനപ്പാനയിൽ അദ്ദേഹം ഇത് വിവരിച്ചിട്ടുമുണ്ട്. ആ ദിവസമാണ് ഗുരുവായൂർ ദേവസ്വം ഇന്ന് പൂന്താനദിനമായി ആചരിയ്ക്കുന്നത്.
thumb|left|കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തിൻ്റെ പ്രധാനകവാടം
കൃതികൾ
ജ്ഞാനപ്പാന
ശ്രീകൃഷ്ണകർണ്ണാമൃതം
സന്താനഗോപാലം പാന
ദശാവതാര സ്തോത്രം
കീർത്തനങ്ങൾ
നൂറ്റെട്ടു ഹരി
ആനന്ദനൃത്തം
ഘനസംഘം
മൂലതത്ത്വം
അംബാസ്തവം
മഹാലക്ഷ്മീസ്തവം
പാർത്ഥസാരഥീസ്തവം
അവലംബം
വർഗ്ഗം:മലയാളകവികൾ
വർഗ്ഗം:കൃഷ്ണഭക്തർ |
തേലപ്പുറത്ത് നാരായണനമ്പി | https://ml.wikipedia.org/wiki/തേലപ്പുറത്ത്_നാരായണനമ്പി | ജനനം
ശ്രീ നാരായണനമ്പി 1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തിൽ ഏറനാടു താലൂക്കിൽപ്പെട്ട തൃപ്പനച്ചി ഗ്രാമത്തിൽ ജനിച്ചു. തൃപ്പനച്ചി 64 ഗ്രാമങ്ങളിൽ ഒന്നായി ചില കേരളോൽപത്തി ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ടു്. നമ്പിയുടെ അച്ഛൻ തേലപ്പുറത്തു നാരായണനമ്പിയും അമ്മ ചെറുവണ്ണൂർ (ഫറോക്ക്) ദേവകി ബ്രാഹ്മണിഅമ്മയുമായിരുന്നു. നമ്പി എന്നതു് നമ്പീശന്മാർ തമ്മിൽ സംബോധന ചെയ്യുന്ന വാക്കാണു്; സ്ഥാനപ്പേരല്ല. അച്ഛൻ നാരായണനമ്പി സംസ്കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്ര]ജ്ഞനുമായിരുന്നു. അദ്ദേഹം ‘ധർമ്മഗുപ്തവിജയ’മെന്ന ഒരു കഥകളി എഴുതിയിട്ടുണ്ടു്. അത് മുല്ലേങ്കീഴ് ഇല്ലത്ത് അരങ്ങേറിയതായും കേട്ടിട്ടുണ്ടു്. പ്രസിദ്ധ നാട്യാചാര്യനായിരുന്ന കൂട്ടിൽ കുഞ്ഞൻമേനോൻ ഒറ്റ ദിവസം കൊണ്ടതു ചൊല്ലിയാടിച്ചതായും, കഥകളിയുടെ കർത്താവായ അച്ഛൻ നാരായണനമ്പി അതിൽ ശാണ്ഡില്യമഹർഷിയുടെ മിനുക്കുവേഷം കെട്ടി അഭിനയിച്ചതായും പറഞ്ഞുകേട്ടിട്ടുണ്ടു്. അതിലെ “പാണ്ഡിത്യവാരിധേ കേൾക്ക ശാണ്ഡില്യമാമുനേ വാക്യം” എന്ന പ്രസിദ്ധപദം സ്ത്രീകൾ കൈകൊട്ടിക്കളിയ്ക്കു പാടാറുണ്ടായിരുന്നു. “അദ്ദേഹത്തിന്റെ അനുജനും ചരിത്രനായകന്റെ അഫനുമായ തേലപ്പുറത്തു രാമനമ്പി ജ്യോതിർവിത്തും അദ്വൈതവേദാന്തത്തിൽ നിഷ്ണാതനുമായിരുന്നു”വെന്നു് ഉള്ളൂർ പറയുന്നു. സംസ്കൃതത്തിലും ജ്യോതിഷത്തിലും അദ്ദേഹത്തിന്നു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു.
ബാല്യം
നമ്പിയുടെ ആറാമത്തെ വയസ്സിൽ അമ്മ മരിച്ചു. അദ്ദേഹത്തിന്നു് ഒരിളയ സഹോദരികൂടിയുണ്ടായിരുന്നു. അമ്മ മരിച്ച ശേഷം കുട്ടികൾ അച്ഛന്റെയും അഫന്റെയും സംരക്ഷണത്തിൽത്തന്നെ വളർന്നു. നമ്പി സംസ്കൃതവും ജ്യോതിഷവും പഠിച്ചതു് അവരുടെ അടുക്കൽനിന്നുതന്നെയാണു്. 24 - ാമത്തെ വയസ്സിൽ നമ്പി കരിമ്പുഴ പടിഞ്ഞാറെ പുഷ്പോത്ത് നങ്ങയ്യ (ആര്യ) ബ്രാഹ്മണിഅമ്മയെ വിവാഹം ചെയ്തു.
അദ്യകാലത്തു് ജീവിതമാരംഭിച്ചത് ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടായിരുന്നു. മഞ്ചേരികോവിലകത്തും നിലമ്പൂർ കോവിലകത്തും നമ്പി കുട്ടികളെ പഠിപ്പിച്ചു താമസിച്ചിട്ടുണ്ടു്.
ജീവിതം
1075-നു് ശേഷം “ഒന്നുകുറെ ആയിരത്തിൽ വല്ലഭരാമരാജാ” എന്ന സ്ഥാനപ്പേരുള്ള മണ്ണാർമല രാജാവായിരുന്ന മഞ്ചേരി കോവിലകത്ത് അപ്പുക്കുട്ടി തമ്പുരാന്റെ കൂടെ പത്രപ്രവർത്തനം ആരംഭിച്ചു. മണ്ണാർമല രാജാവിന്റെ ഉടമസ്ഥതയിൽ പട്ടാമ്പിനിന്നു് 1080-ൽ ആരംഭിച്ച ‘സാഹിത്യ ചിന്താമണി’ മാസികയുടെ പത്രാധിപ ജോലി നിർവഹിച്ചിരുന്നതു് നാരായണനമ്പി തന്നെയായിരുന്നു. ഒന്നിൽചില്വാനം കൊല്ലമേ അതു നടന്നുള്ളുവെങ്കിലും നമ്പി പത്രപ്രവർത്തനം നിർത്തുകയുണ്ടായില്ല. “വിജ്ഞാന ചിന്താമണി” സംസ്കൃതപത്രിക നടത്തുന്നതിലും നമ്പിക്കു പങ്കുണ്ടായിരുന്നു. അതിൽ ധാരാളം പദ്യഗദ്യങ്ങൾ എഴുതിയിട്ടുണ്ടു്. അക്കാലത്തുണ്ടായിരുന്ന മിക്ക സാഹിത്യമാസികകളിലും പത്രങ്ങളിലും അദ്ദേഹം ഒരു സ്ഥിരം ലേഖകനായിരുന്നു.
“അതിന്നു മുമ്പുതന്നെ നമ്പിയുടെ പാണ്ഡിത്യവും കവിത്വവും മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ ഹൃദയത്തെ വശീകരിക്കുകയും അവിടുത്തെ ‘സഹൃദയ സമാഗമ’മെന്ന സമാജത്തിൽ അദ്ദേഹത്തിനും സമ്മേളിച്ചു സാഹിത്യസേവനം ചെയ്യാൻ സൗകര്യം നല്കുകയും ചെയ്തു” എന്നു് ഉള്ളൂർ സാരിത്യചരിത്രത്തിൽ പറഞ്ഞിട്ടുണ്ടു്.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോട്ടക്കൽ വെച്ച് മഹാഭാരതം തർജ്ജമ ചെയ്യുമ്പോൾ കേട്ടു പകർക്കാനായി നാരായണനമ്പി മൂന്നു കൊല്ലത്തോളം കോട്ടയ്ക്കൽ താമസിക്കുകയുണ്ടായി. അന്നൊരിയ്ക്കൽ നമ്പി ഏതോ കോടതിയാവശ്യത്തിന്നായി പോയ അവസരത്തിൽ തമ്പുരാൻ പി. വി. കൃഷ്ണവാരിയർക്കയച്ച കുറിപ്പിലുള്ള
എന്ന ശ്ലോകം ഉള്ളൂർ തന്റെ സാഹിത്യചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
കടത്തനാട്ടു ഉദയവർമ്മത്തമ്പുരാന്റെ സാഹിത്യപ്രസ്ഥാനത്തിലും നമ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു, കല്ല്യാണസൗഗന്ധികം സ്വാത്മനിരൂപണം എന്നീ ഖണ്ഡകാവ്യങ്ങളും യയാതിചരിതം സുമംഗലീചരിതം എന്നീ നാടകങ്ങളും തമ്പുരാന്റെ പ്രോത്സാഹനത്തോടെ എഴുതിയതാണു്; കവനോദയത്തിൽ കല്യാണസൗഗന്ധികവും സ്വാത്മനിരൂപണം എന്ന വേദാന്തഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
“1083 മുതൽ നിലമ്പൂർ കോവിലകത്ത് അപ്പുക്കുട്ടൻ തമ്പുരാന്റെ മക്കളെ പഠിപ്പിക്കാനായി നമ്പി നിയുക്തനായി. അക്കാലത്താണദ്ദേഹം ഇംഗ്ലീഷിൽ അവഗാഹം നേടിയതു്. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘ചന്ദ്രശേഖരൻ’ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചതും അക്കാലത്തായിരുന്നു.
“1086-നു് മേൽ നാലു കൊല്ലം കോട്ടയ്ക്കൽ ലക്ഷ്മീസഹായം പ്രസ്സിൽ പി. വി. കൃഷ്ണവാരിയരുടെ സഹായിയായി ജോലി നോക്കി. അന്ന് കോട്ടയ്ക്കൽ നിന്ന് ധന്വന്തരി, ലക്ഷ്മീവിലാസം, ജന്മി, കവനകൗമുദി എന്നീ നാലു മാസികകൾ പ്രസിദ്ധീകരിച്ചിരുന്നു. അവയിലെല്ലാം നമ്പിയുടെ ലേഖനങ്ങൾ കാണാം. പത്രാധിപജോലിയും നമ്പി നിർവഹിച്ചുപോന്നു. കവനകൗമുദിയിൽ നമ്പിയുടെ ലഘുകൃതികൾ ധാരാളം കാണാനുണ്ടു്. അക്കാലത്താണ് നമ്പി ബുദ്ധമതത്തിലെ സുപ്രസിദ്ധമായ ധർമ്മപദം എന്ന ഗ്രന്ഥം ഭാഷാന്തരീകരിച്ചതു്” (ഉള്ളൂർ സാഹിത്യചരിത്രം).
1090-ൽ വീണ്ടും നമ്പി നിലമ്പൂർ കോവിലകത്തു താമസം തുടങ്ങി. 1096-ൽ തൃശ്ശൂരിൽ അന്തരിച്ച നിലമ്പൂർ വലിയ രാജാവിന്റെ കുട്ടികളെ ഇംഗ്ലീഷും സംസ്കൃതവും പഠിപ്പിക്കുകയായിരുന്നു പ്രവൃത്തി. അക്കാലത്താണു് നമ്പി ആർ. സി. ഡട്ടിന്റെ ‘മാധവീകങ്കണം’ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചതു്.
1096-ൽ മലബാർ ലഹളക്കാലത്ത് നിലമ്പൂർ വിട്ടതിന്നു ശേഷം നാരായണനമ്പി കോഴിക്കോട്ടെത്തി, പുളിയമ്പറ്റെ ബാരിസ്റ്റർ കൃഷ്ണൻ നായർ നടത്തിയിരുന്ന മനോരമ പത്രത്തിന്റെ സഹപത്രാധിപരായി. കുറച്ചു കാലത്തിന്നു ശേഷം ശ്രീ. സി. കൃഷ്ണൻ വക്കീൽ നടത്തിയിരുന്ന മിതവാദിയുടെ സഹപത്രാധിപസ്ഥാനത്തേയ്ക്കു മാറി. നമ്പിയുടെ ബുദ്ധമതപ്രതിപത്തിയാവാം ഇതിന്നു കാരണമെന്നു ഉള്ളൂർ അനുമാനിക്കുന്നു.
നിര്യാണം
1099-ൽ നമ്പിയ്ക്കു് വസൂരിരോഗം പിടിപെട്ടു. ശ്രീ സി. കൃഷ്ണൻ വക്കീലിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സയും ശുശ്രൂഷയും. അദ്ദേഹത്തിന്റെ ചേവായൂർ ബംഗ്ലാവിലായിരുന്നു കിടന്നിരുന്നതു്. രോഗം മൂർഛിച്ചു. 1099 മകരത്തിൽ വിശാഖത്തുന്നാൾ നിര്യാതനായി.
ജീവിച്ചകാലമത്രയും നമ്പി പഠിയ്ക്കാനും പഠിപ്പിയ്ക്കാനും സാഹിത്യസേവനത്തിനും പത്രപ്രവർത്തനത്തിനും ഉപയോഗിച്ചു. തന്റെ സ്വധർമ്മത്തിൽത്തന്നെ അദ്ദേഹം മുഴുകിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിലെ പത്രപ്രവർത്തകന്മാരുടെയിടയിൽ സ്മരണീയമായ ഒരു പേരാണു് “നാരായണ നമ്പി.”
ഈ ലഘുജീവചരീത്രത്തിന്നവലംമ്പം, കെ. വി. അച്യുതൻനായർ നാരായണനമ്പിയുടെ ധർമ്മപദം വിവർത്തനത്തിൽ എഴുതിയ “മധുരസ്മരണകൾ” എന്ന ആമുഖലേഖനമാണു്.
കൃതികൾ
നാടകങ്ങൾ
1. യയാതിചരിതം
2. സുമംഗലീചരിതം
3. ശാർങ്ഗധരചരിത്രം
കാവ്യങ്ങൾ
1. സ്വാഹാ സുധാകരം
2. ആർദ്രാ പ്രബന്ധം
3. കല്യാണസൗഗന്ധികം
4. ശ്രീബുദ്ധൻ
5. സ്വാത്മനിരൂപണം
തർജ്ജുമ
1. ധർമ്മപദം
2. ബുദ്ധമതദർപ്പണം (ജിനരാജദാസൻ)
3. ചന്ദ്രശേഖരൻ (ബങ്കിംബാബു)
4. മാധവീകങ്കണം (ആർ. സി. ഡട്ട്)
5. നീതിബോധകഥകൾ (ജാതകകഥകൾ)
നോവൽ
1. സുകുമാരി
2. ആനന്ദപുരം
3. വനജം (അച്ചടിച്ചിട്ടില്ല)
കഥകൾ
1. സരസകഥകൾ
വർഗ്ഗം:ജീവചരിത്രം
വർഗ്ഗം:ക്രിസ്ത്വബ്ദത്തിലേക്കു മാറ്റേണ്ട തീയതികൾ ഉള്ള ലേഖനങ്ങൾ |
സോഫ്ട്‌വെയർ | https://ml.wikipedia.org/wiki/സോഫ്ട്‌വെയർ | തിരിച്ചുവിടുക കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ |